|
|
|
|
|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
T5365
|
ഓണ്‍ലൈന്‍
വ്യാപാരം
ശ്രീ.
അബ്ദുറഹിമാന്‍
രണ്ടത്താണി
(എ)ഓണ്‍ലൈന്‍ വ്യാപാര സംവിധാനം കേരളത്തില്‍ നിര്‍ത്തലാക്കപ്പെട്ട കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍ നിര്‍ത്തലാക്കിയതിന്‍റെ കാരണങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
(സി)ഓണ്‍ലൈന്‍ വ്യാപാരം പുന:സ്ഥാപിക്കുന്നതിന് എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
(ഡി)എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ;
(ഇ)ഓണ്‍ലൈന്‍ വ്യാപാരം എന്നത്തേയ്ക്ക് പുന:സ്ഥാപിക്കുമെന്ന് അറിയിക്കുമോ ?
|
T5366 |
ബൌദ്ധിക സ്വത്തവകാശനയം
ശ്രീ. പി. കെ. ബഷീര്‍
'' എന്‍. എ. നെല്ലിക്കുന്ന്
'' പി. ഉബൈദുള്ള
'' എം. ഉമ്മര്‍
(എ)സംസ്ഥാനം ഒരു ബൌദ്ധിക സ്വത്തവകാശനയം രൂപീകരിച്ചിട്ടുണ്ടോ; എങ്കില്‍ അതിന്‍റെ വിശദവിവരം നല്കുമോ;
(ബി)ബൌദ്ധിക സ്വത്തവകാശ സംരക്ഷണത്തിന് ഏതെല്ലാം നിയമങ്ങളാണ് സംസ്ഥാനത്ത് നിലവിലുള്ളതെന്നും ഇതുപ്രകാരം ഏതെല്ലാം ഏജന്‍സികളാണ് നടപടി സ്വീകരിക്കുന്നതെന്നും വ്യക്തമാക്കുമോ;
(സി)ഇക്കാര്യത്തില്‍ സംസ്ഥാനത്തിന്‍റേതായ നിയമനിര്‍മ്മാണം ഉദ്ദേശിക്കുന്നുണ്ടോ; വിശദവിവരം നല്കുമോ?
|
5367 |
പബ്ലിക് എക്സ്പെന്‍ഡിച്ചര്‍ റിവ്യൂ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍
ശ്രീ. എം. എ. ബേബി
,, ജെയിംസ് മാത്യൂ
,, എ. പ്രദീപ്കുമാര്‍
,, കെ. കുഞ്ഞിരാമന്‍ (ഉദുമ)
(എ)2011-12-ലെ പബ്ലിക് എക്സ്പെന്‍ഡിച്ചര്‍ റിവ്യൂ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വിഭവസമാഹരണത്തിനുള്ള എന്തെല്ലാം നിര്‍ദ്ദേശങ്ങളാണുള്ളതെന്ന് വ്യക്തമാക്കുമോ;
(ബി)പ്രസ്തുത നിര്‍ദ്ദേശങ്ങളില്‍ എന്ത് നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
(സി)റിപ്പോര്‍ട്ടില്‍ ചെലവ് ചുരുക്കലിനായി എന്തെല്ലാം നിര്‍ദ്ദേശങ്ങളാണുള്ളതെന്നും ഇതിന്മേല്‍ നിലപാട് എന്താണെന്നും വ്യക്തമാക്കുമോ;
(ഡി)സര്‍വ്വകലാശാലകളിലേയും കോളേജുകളിലേയും ഫീസ് വര്‍ദ്ധിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശം നടപ്പിലാക്കുന്നത് സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ദോഷകരമായി ബാധിക്കുമെന്ന കാര്യം മനസ്സിലാക്കിയിട്ടുണ്ടോ ?
|
5368 |
സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍
ശ്രീ. സി. ദിവാകരന്‍
,, ചിറ്റയം ഗോപകുമാര്‍
,, പി. തിലോത്തമന്
ശ്രീമതി. ഗീതാ ഗോപി
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സംസ്ഥാനത്ത് എത്ര സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തുമോ;
(ബി)വായ്പാ നയം സംബന്ധിച്ച് റിസര്‍വ്വ് ബാങ്ക് നിബന്ധനകള്‍ പാലിക്കാതെ സംസ്ഥാനത്ത് ധനകാര്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ; എങ്കില്‍ ഇത്തരം ധനകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ എന്തു നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വിശദമാക്കുമോ
|
5369 |
കാര്‍ഷിക മേഖലയുടെ വികസനത്തിനായി പാക്കേജുകള്‍
ശ്രീ. എം. ഹംസ
(എ)വരുമാന വര്‍ദ്ധനയ്ക്കായി സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ; ഓരോ വകുപ്പിലും പ്രത്യേകം പ്രത്യേകം നടപ്പിലാക്കിവരുന്ന നടപടികള്‍ സംബന്ധിച്ച് വ്യക്തമാക്കാമോ;
(ബി)നിലവിലെ ബഡ്ജറ്റിലെ നികുതി നിര്‍ദേശങ്ങള്‍ എന്തെല്ലാമാണ്; എത്ര വരുമാനവര്‍ധനവാണ് അതിലൂടെ ലക്ഷ്യമിടുന്നത് വിശദാംശം ലഭ്യമാക്കാമോ?
|
5370 |
ആസ്തിവികസന
ഫണ്ടിന്‍റെ
നിലവിലുള്ള
വ്യവസ്ഥകളില്‍
മാറ്റം
ശ്രീ. റ്റി. എ. അഹമ്മദ് കബീര്‍
,, പി. ഉബൈദുള്ള
,, കെ. മുഹമ്മദുണ്ണിഹാജി
,, കെ. എന്‍.എ. ഖാദര്‍
(എ)ആസ്തി വികസന ഫണ്ടിന്‍റെയും അതിന്‍റെ വിനിയോഗത്തിന്‍റെയും കാര്യത്തില്‍ നിലവിലുള്ള വ്യവസ്ഥകളില്‍ എന്തെങ്കിലും മാറ്റം വരുത്താനുദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
(ബി)ഇതുപ്രകാരം നിര്‍ദ്ദേശിക്കുന്ന പദ്ധതികള്‍ക്ക് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിക്കുന്ന കാര്യത്തില്‍ കാലതാമസമുണ്ടാകുന്നത് പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുന്ന കാര്യം ശ്രദ്ധയില്‍വന്നിട്ടുണ്ടോ; എങ്കില്‍ അതു പരിഹരിക്കാനുള്ള പ്രായോഗിക നിര്‍ദ്ദേശങ്ങളെന്തെങ്കിലും പരിഗണനയിലുണ്ടോ;
(സി)പദ്ധതി നിര്‍ദ്ദേശങ്ങളില്‍ ഭരണാനുമതി ലഭിക്കാന്‍ എത്രയെണ്ണം പെന്‍റിംഗിലുണ്ടെന്ന് വ്യക്തമാക്കുമോ?
|
5371 |
അധികമായി
തുക
ആവശ്യപ്പെട്ട
വകുപ്പുകള്‍
ശ്രീ.എം. ഹംസ
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)2013-14 ലെ ബഡ്ജറ്റ് വിഹിതത്തിന്‍റെ വിനിയോഗത്തിന്‍റെ അടിസ്ഥാനത്തില്‍ അധികമായി തുക ആവശ്യപ്പെട്ട വകുപ്പുകള്‍ ഏതെല്ലാം; ബഡ്ജറ്റ് തുക എത്രയായിരുന്നു; അധികമായി അനുവദിച്ച തുക എത്രയായിരുന്നു; വകുപ്പ് തിരിച്ച് മറുപടി ലഭ്യമാക്കാമോ;
(ബി)2013-14 ലെ ബഡ്ജറ്റ് വിഹിതം പൂര്‍ണ്ണമായി ചെലവഴിച്ച വകുപ്പുകള്‍ ഏതെല്ലാം; വിശദാംശം ലഭ്യമാക്കുമോ;
(സി)31.03.2011 ലെ ഓരോവകുപ്പുകളിലെയും ചെലവഴിച്ച തുകയും ബാക്കി ശേഷിക്കുന്ന തുകയും സംബന്ധിച്ച വിശദമായ സ്റ്റേറ്റ്മെന്‍റ് നല്‍കാമോ;
(ഡി)31.03.2011-ലെ കണക്ക് പ്രകാരം വിവിധ ഹെഡുകളിലായി എത്ര തുക ടാക്സ് ഇനത്തില്‍ പിരിച്ചിരുന്നു;
(ഇ)31.03.2011-ലെ കണക്ക് പ്രകാരം ട്രഷറി ബാലന്‍സ് എത്രയായിരുന്നു; വിശദാംശം നല്‍കാമോ?
|
5372 |
ബഡ്ജറ്റില്‍
പ്രഖ്യാപിക്കപ്പെട്ട
പദ്ധതികള്‍
ശ്രീ. ഹൈബി ഈഡന്‍
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം ബഡ്ജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ള പ്രധാന പദ്ധതികളുടെ നിലവിലത്തെ അവസ്ഥ എന്തെന്ന് വിശദമാക്കുമോ;
(ബി)ഇതില്‍ എത്ര പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കിയെന്നും ഭരണാനുമതി നല്‍കിയ പദ്ധതികള്‍ ഏതെല്ലാമാണെന്നും ഇനി ഭരണാനുമതി ലഭിക്കാനുള്ള പദ്ധതികള്‍ ഏതെല്ലാമെന്നും വ്യക്തമാക്കുമോ;
(സി)ബഡ്ജറ്റില്‍ പ്രഖ്യാപിക്കപ്പെടുന്ന പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കുന്നതിന് സമയപരിധി നിശ്ചയിച്ചിട്ടുണ്ടോ;
(ഡി)ബഡ്ജറ്റില്‍ പ്രഖ്യാപിക്കപ്പെടുന്ന പദ്ധതികളുടെ സമയബന്ധിത നിര്‍വ്വഹണം ഉറപ്പുവരുത്തുന്നതിനും നിരീക്ഷിക്കുന്നതിനും ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായി രൂപീകരിക്കപ്പെട്ട പ്രതേ്യക സമിതിയുടെ പ്രവര്‍ത്തന രീതിയും പുരോഗതിയും വിശദമാക്കുമോ;
(ഇ)എത്ര ബഡ്ജറ്റ് പ്രഖ്യാപനങ്ങളുടെ/പദ്ധതികളുടെ സമയബന്ധിത നിര്‍വ്വഹണം സാധ്യമാക്കുന്നതിന് പ്രതേ്യക കമ്മിറ്റിയുടെ പ്രവര്‍ത്തനത്തിലൂടെ സാധിച്ചിട്ടുണ്ടെന്ന കാര്യം വിശദമാക്കുമോ; ഇപ്രകാരം കമ്മിറ്റി പരിഗണിച്ച ഓരോ പദ്ധതിയുടേയും വിവരങ്ങള്‍ ലഭ്യമാക്കുമോ;
(എഫ്)ബഡ്ജറ്റ് പ്രഖ്യാപനങ്ങളുടെ നിര്‍വ്വഹണം അനിയന്ത്രിതമായി വൈകുന്ന രീതി ഒഴിവാക്കുന്നതിന് സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന ക്രിയാത്മക ഇടപെടലുകള്‍ എന്തെന്ന് വ്യക്തമാ ക്കുമോ ?
|
5373 |
പൊതുചെലവ് കുറയ്ക്കുന്നതിനായി
നടപടികള
ശ്രീ. ചിറ്റയം ഗോപകുമാര്
(എ)പൊതുചെലവ് കുറയ്ക്കുന്നതിനായി ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ;
(ബി)പൊതുചെലവ് കുറയ്ക്കല്‍ നടപടികളുടെ ഫലമായി ഓരോ വകുപ്പിലും എത്ര ശതമാനം കുറയ്ക്കുവാന്‍ സാധിച്ചിട്ടുണ്ടെന്ന വിവരം വകുപ്പുതിരിച്ച് വര്‍ഷാടിസ്ഥാനത്തില്‍ ലഭ്യമാക്കുമോ?
|
5374 |
2006-07 മുതല്‍ 2013-2014 വരെയുള്ള മൂലധന ചെലവിനായി നീക്കിവെച്ച തുക
ശ്രീ. ഇ.പി. ജയരാജന്‍
(എ)2006-2007 മുതല്‍ 2013-14 വരെ മൂലധനച്ചെലവിനായി ഓരോവര്‍ഷവും നീക്കിവെച്ച തുക എത്രയെന്നു വ്യക്തമാക്കുമോ;
(ബി)ഇക്കാലയളവില്‍ മൂലധനച്ചെലവിനായി ഏതെല്ലാം ബദല്‍ സാന്പത്തിക സ്രോതസ്സുകളില്‍ നിന്നും പണം കണ്ടെത്തുകയുണ്ടായിയെന്ന് വ്യക്തമാക്കുമോ;
(സി)ഓരോ ഏജന്‍സിയില്‍ നിന്നും കിട്ടിയ ഗ്രാന്‍റ്, വായ്പ, മറ്റു തരത്തിലുള്ള ധനസഹായങ്ങള്‍ എത്ര തുക വീതമാണെന്നും കൊടുത്തുതീര്‍ക്കേണ്ടുന്ന തുകകള്‍ എത്ര വര്‍ഷം കൊണ്ടാണ് കൊടുത്തുതീര്‍ക്കേണ്ടതെന്നും വ്യക്തമാക്കുമോ?
|
5375 |
പദ്ധതി നിര്‍വഹണത്തിലെ കാലതാമസം ഒഴിവാക്കാന്‍ നടപടി
ശ്രീ. ജി. സുധാകരന്‍
(എ)സംസ്ഥാനത്ത് പദ്ധതി നിര്‍വ്വഹണത്തില്‍ വളരെ കാലതാമസം ഉണ്ടാകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(ബി)ഉണ്ടെങ്കില്‍ ഇത് പരിഹരിക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
(സി)പദ്ധതി നിര്‍വ്വഹണത്തില്‍ വിവിധ വകുപ്പുകളിലെ ഉദേ്യാഗസ്ഥര്‍ക്ക് വിദഗ്ദ്ധ പരിശീലനം നല്‍കുന്നുണ്ടോ; വിശദാംശം നല്‍കുമോ?
|
5376 |
അടിസ്ഥാന സൌകര്യ വികസന മേഖലയിലെ വന്‍കിട പദ്ധതികള്‍
ഡോ.ടി.എം. തോമസ് ഐസക്
(എ)2014-15 വര്‍ഷത്തെ ബഡ്ജറ്റില്‍, അടിസ്ഥാന സൌകര്യ വികസന മേഖലയിലെ വന്‍കിട പദ്ധതികള്‍ക്കായി വകയിരുത്തപ്പെട്ട മൊത്തം തുക എത്ര; ഇതില്‍ ഇതിനകം ചെലവഴിച്ച തുക എത്ര; അവ ഏതെല്ലാം വന്‍കിട പദ്ധതികള്‍ക്കാണ്;
(ബി)അടിസ്ഥാന സൌകര്യ വികസന മേഖലയിലെ ഏതെല്ലാം വന്‍കിട പദ്ധതികള്‍ക്കായിരുന്നു വിഹിതം വെച്ചിട്ടുണ്ടായിരുന്നത്; ഈ പദ്ധതിയില്‍ ഓരോന്നും പൂര്‍ത്തീകരിക്കുന്നതിന് യഥാര്‍ത്ഥത്തില്‍ പ്രതീക്ഷിക്കുന്ന മൊത്ത ചെലവ് എത്ര കോടി വീതമാണ്; അവശേഷിക്കുന്ന തുക ഓരോ പദ്ധതിക്കും ഏതെല്ലാം നിലയില്‍ കണ്ടെത്താനുദ്ദേശിക്കുന്നു?
|
5377 |
""മിഷന്‍ 676''ല്‍ ഉള്‍പ്പെടുത്തിയ പദ്ധതികള്‍
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
(എ)സംസ്ഥാനത്ത് സര്‍ക്കാര്‍ പ്രഖ്യപിച്ച ""മിഷന്‍ 676'' ല്‍ ഉള്‍പ്പെടുത്തി ധനകാര്യവകുപ്പുമന്ത്രിയുടെ ഭരണചുമതലയുള്ള ഏതെല്ലാം വകുപ്പുകളില്‍ എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ;
(ബി)ഇതിനായി എന്തു തുക ആവശ്യമായി വരുമെന്ന് വെളിപ്പെടുത്താമോ?
|
5378 |
പദ്ധതി വിഹിതത്തിന്‍റെ വകമാറ്റി ചെലവഴിക്കല്
ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍
(എ)കഴിഞ്ഞ സാന്പത്തികവര്‍ഷത്തെ ബഡ്ജറ്റില്‍ എത്ര രൂപയുടെ വാര്‍ഷിക പദ്ധതിയാണ് വിഭാവനം ചെയ്തിരുന്നതെന്ന് അറിയിക്കുമോ;
(ബി)ഇതിന്‍റെ എത്ര ശതമാനം തുക ചെലവഴിച്ചു എന്ന് വ്യക്തമാക്കുമോ;
(സി)ഓരോ വകുപ്പിനും നീക്കിവച്ച തുകയും ചെലവഴിച്ച തുകയും വകുപ്പ് തിരിച്ച് വിശദമാക്കാമോ;
(ഡി)പദ്ധതിവിഹിതത്തിന് അതീതമായി തുക ചെലവഴിച്ച വകുപ്പുകള്‍ ഏതെല്ലാമാണെന്നും അധികമായി ചെലവഴിച്ച തുക എത്രയെന്നും വിശദമാക്കുമോ;
(ഇ)സര്‍ക്കാര്‍ ഉത്തരവുകള്‍ മുഖാന്തിരമോ അല്ലാതെയോ ഏതെങ്കിലും വകുപ്പുകള്‍ വകമാറ്റി തുക ചെലവഴിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
(എഫ്)പദ്ധതി വിഹിതം ചെലവഴിക്കാതിരിക്കുന്നതും അധികമായി ചെലവഴിക്കുന്നതും വകമാറ്റി ചെലവഴിക്കുന്നതുമായ പ്രവണത വര്‍ദ്ധിച്ചുവരുന്നത് ധനകാര്യ നിര്‍വഹണത്തിലെ പരാജയത്തെയല്ലേ സൂചിപ്പിക്കുന്നത്; വിശദമാക്കാമോ?
|
5379 |
വ്യാപാരി ക്ഷേമനിധി ബോര്‍ഡിന്‍റെ പ്രവര്‍ത്തനം
ശ്രീ. റ്റി.വി. രാജേഷ്
(എ)വ്യാപാരി ക്ഷേമനിധി ബോര്‍ഡിന്‍റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനും വ്യാപാരികള്‍ക്ക് യഥാസമയം ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനും എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ;
(ബി)വ്യാപാരികള്‍ക്ക് യഥാസമയം സഹായം ലഭ്യമാക്കുന്നതിന് ക്ഷേമനിധി ബോര്‍ഡിന്‍റെ പ്രവര്‍ത്തനം വിപുലപ്പെടുത്തുവാന്‍ നടപടി സ്വീകരിക്കുമോ ?
|
5380 |
എം.എല്‍.എ.-എസ്.ഡി.എഫ്.പ്രവര്‍ത്തികള്‍ ഇന്‍സ്പെക്ഷന്‍/മോണിറ്ററിംഗ് നടത്താന്‍ വ്യവസ്ഥ
ശ്രീ. കെ. ദാസന്‍
(എ)എം.എല്‍.എ.-എസ്.ഡി.എഫ്. പ്രവൃത്തികള്‍ ഇന്‍സ്പെക്ഷന്‍/മോണിറ്ററിംഗ് നടത്താന്‍ നിലവില്‍ എന്തെല്ലാം വ്യവസ്ഥകളാണുള്ളത്; വിശദമാക്കുമോ;
(ബി)കോഴിക്കോട് ജില്ലയില്‍ പ്രവൃത്തി പൂര്‍ത്തിയായിട്ട് സമയബന്ധിതമായി ഇന്‍സ്പെക്ഷന്‍ നടക്കാത്തതിനാല്‍ മറ്റ് നടപടികള്‍ നീങ്ങാത്ത പ്രവൃത്തികള്‍ കൂടുതലുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)കോഴിക്കോട് ജില്ലയില്‍ ഇങ്ങനെ തീര്‍പ്പാകാത്ത എത്ര പ്രവൃത്തികളുണ്ടെന്നത് പ്രവൃത്തി, ഏത് വര്‍ഷത്തെ പ്രവൃത്തി, നിയോജകമണ്ധലം എന്നിവ സഹിതം വിശദമാക്കുമോ;
(ഡി)ഈ പ്രവൃത്തികള്‍ ഇന്‍സ്പെക്ഷന്‍ പൂര്‍ത്തിയാക്കി നടപടികള്‍ എന്ന് പൂര്‍ത്തിയാകും എന്നത് വ്യക്തമാക്കുമോ;
(ഇ)സമയബന്ധിതമായി കരാറുകാരുടെ ബില്‍ പെയ്മെന്‍റ് നടക്കാത്തതിനാല്‍ എം.എല്‍.എ.-എസ്.ഡി.എഫ്. പ്രവൃത്തികള്‍ ഏറ്റെടുക്കാന്‍ കരാറുകാര്‍ മുന്നോട്ടുവരാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതുകാരണം എം.എല്‍.എ.-എസ്.ഡി.എഫ്. പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുന്നതില്‍ തടസ്സവും കാലതാമസവും ഉണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതിന് പരിഹാരം കാണാന്‍ അടിയന്തര നടപടികളുണ്ടാകുമോ ?
|
5381 |
എം. എല്‍.എ -എസ്. ഡി. എഫ് മാര്‍ഗ്ഗ രേഖകള്‍ അനുസരിച്ച് വിദ്യാലയങ്ങളില്‍ പദ്ധതികള്
ശ്രീ.കെ. ദാസന്‍
(എ)എം. എല്‍.എ- എസ്. ഡി. എഫ് മാര്‍ഗ്ഗ രേഖകള്‍ അനുസരിച്ച് വിദ്യാലയങ്ങളില്‍ എന്തെല്ലാം പദ്ധതികള്‍ക്ക് തുക വിനിയോഗിക്കാം എന്നത് വിശദമാക്കാമോ;
(ബി)സ്കൂളുകളില്‍ കന്പ്യൂട്ടറുകളും മറ്റ് ഉപകരണങ്ങളും വാങ്ങുന്പോള്‍ സ്കൂള്‍ മേധാവികള്‍ക്ക് നേരിട്ട് ടെണ്ടര്‍ മാനദണ്ഡങ്ങള്‍ പാലിച്ച് ഉപകരണങ്ങള്‍ വാങ്ങുന്നതിന് എന്തെങ്കിലും തടസ്സമുണ്ടോ വിശദമാക്കാമോ;
(സി)ഇല്ലെങ്കില്‍ വിദ്യാലയങ്ങളില്‍ ഇപ്രകാരം ഉപകരണങ്ങള്‍ വാങ്ങുന്നതിന് എന്തെല്ലാം നടപടി ക്രമങ്ങള്‍ പാലിക്കണമെന്നും അതുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ എന്തെല്ലാം എന്നും സര്‍ക്കാര്‍ ഉത്തരവുകളുടെ പകര്‍പ്പുകള്‍ സഹിതം വിശദമാക്കാമോ?
|
5382 |
പ്രാദേശികമായി മുന്‍ഗണനയുള്ള ചെറുകിട പദ്ധതികള്‍
ശ്രീ. കെ. ദാസന്‍
(എ)പ്രാദേശികമായി മുന്‍ഗണനയുള്ള ചെറുകിട പദ്ധതികള്‍ തദ്ദേശ തലത്തില്‍ ഏറ്റെടുത്ത് നടത്തുന്ന പദ്ധതിയുടെ ഭാഗമായി 2011-12, 2012-13 വര്‍ഷങ്ങളില്‍ എത്ര പദ്ധതികളാണ് കോഴിക്കോട് ജില്ലയില്‍ നടപ്പാക്കിയത്; പഞ്ചായത്ത് തിരിച്ച്, വര്‍ഷം തിരിച്ച് വിശദമാക്കുമോ;
(ബി)പ്രാദേശിക മുന്‍ഗണനയുള്ള ചെറുകിട പദ്ധതികള്‍ നടപ്പിലാക്കുന്നതിന് നിലവിലുള്ള മാനദണ്ധങ്ങള്‍ വിശദമാക്കുമോ;
(സി)കൊയിലാണ്ടി നിയോജകമണ്ധലത്തില്‍ 2014-15 വര്‍ഷം ഈ പദ്ധതിയില്‍ ഏതെങ്കിലും പ്രവൃത്തികള്‍ നടപ്പാക്കുന്നുണ്ടോ; വിശദമാക്കുമോ;
(ഡി)പ്രാദേശിക മുന്‍ഗണന ചെറുകിട പദ്ധതികള്‍ നടപ്പാക്കുന്നതിന് നിയമസഭ സാമാജികര്‍ നല്‍കുന്ന ശുപാര്‍ശ/അപേക്ഷ അനുസരിച്ച് ഭരണാനുമതി നല്‍കാന്‍ നടപടികള്‍ സ്വീകരിക്കുമോ ?
|
T5383 |
സമഗ്ര അപകട ഇന്‍ഷ്വറന്‍സ് പദ്ധതി
ശ്രീ. കെ. രാജു
(എ)അപകടങ്ങളില്‍ പരുക്കേല്‍ക്കുന്നവരുടെ എണ്ണത്തില്‍ രാജ്യത്ത് മുന്‍നിരയിലാണ് കേരളം എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ബി)ഇത്തരം അപകടങ്ങളില്‍പ്പെടുന്നവരില്‍ പലര്‍ക്കും വലിയ ചെലവ് വരുന്ന അപകട ചികിത്സകള്‍ നടത്തുവാന്‍ കഴിയാതെ വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(സി)സ്വകാര്യ സ്ഥാപനങ്ങള്‍ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതികള്‍ നടപ്പിലാക്കുന്നതുവെങ്കിലും വിവിധ കാരണങ്ങള്‍ പറഞ്ഞ് ഇന്‍ഷ്വറന്‍സ് തുക നിഷേധിക്കുന്ന സാഹചര്യത്തില്‍ എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍പ്പെടുത്തി ഒരു സമഗ്ര അപകട ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പിലാക്കുന്നത് ധനകാര്യവകുപ്പിന്‍റെ പരിഗണനയിലുണ്ടോ ; ഇല്ലെങ്കില്‍ ആയത് നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ?
|
5384 |
നബാര്‍ഡിന്‍റെ സഹായത്തോടെ കോഴിക്കോട് ജില്ലയിലെ പദ്ധതികള്‍
ശ്രീ. ഇ.കെ. വിജയന്‍
നബാര്‍ഡിന്‍റെ സാന്പത്തിക സഹായത്തോടെ കോഴിക്കോട് ജില്ലയില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികളുടെ വകുപ്പ് തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ?
|
5385 |
കാരുണ്യ ബെനവലന്‍റ് ഫണ്ട്
ശ്രീ. സി. കൃഷ്ണന്‍
(എ)കാരുണ്യ ബെനവലന്‍റ് പദ്ധതിയില്‍, അംഗീകരിച്ച ആശുപത്രികളില്‍ നിശ്ചിത രോഗങ്ങള്‍ക്കോ അല്ലാതെയോ ഉള്ള ചികിത്സയ്ക്ക്, പ്രതേ്യക ഉത്തരവിലൂടെ പണം അനുവദിച്ചിട്ടുണ്ടോയെന്നു വ്യക്തമാക്കുമോ;
(ബി)എങ്കില്‍ അനുവദിച്ചവരുടെ പേരും വിലാസവും അനുവദിച്ച തുകയും ആശുപത്രി, രോഗവിവരം ഉള്‍പ്പെടെ വിശദമാക്കാമോ?
|
5386 |
കാരുണ്യ ബെനവലന്‍റ് പദ്ധതി
ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍
കാരുണ്യ ബെനവലന്‍റ് പദ്ധതിയില്‍ നിന്നും രോഗികള്‍ക്കാവശ്യമായ ധനസഹായം അനുവദിക്കുന്നതിന് പുറമേ മറ്റെന്തെങ്കിലും സൌകര്യങ്ങള്‍ രോഗികള്‍ക്ക് ലഭ്യമാക്കുന്നതിന് കാരുണ്യവഴി സ്വരൂപിക്കുന്ന തുക വിനിയോഗിക്കുന്നതിന് ആലോചിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
|
5387 |
കാരുണ്യ ബെനവലന്‍റ് ഫണ്ടില്‍ നിന്ന് കുടിശ്ശികയിനത്തില്‍ നല്‍കേണ്ട തുക
ശ്രീ. സി. കൃഷ്ണന്‍
(എ)കാരുണ്യ ബെനവലന്‍റ് ഫണ്ടില്‍ നിന്നും രോഗികള്‍ക്ക് അനുവദിച്ച ചികിത്സാധനസഹായം ഇനത്തില്‍ ആശുപത്രികള്‍ക്ക് എത്ര രൂപ നല്‍കാനുണ്ടെന്ന് വിശദമാക്കാമോ;
(ബി)പ്രസ്തുത തുക ഏതെല്ലാം ആശുപത്രികള്‍ക്ക് എത്ര തുക വീതം ഏത് തീയതി മുതല്‍ നല്‍കാനുണ്ടെന്ന് അറിയിക്കാമോ;
(സി)കുടിശ്ശികയിനത്തില്‍ ആശുപത്രികള്‍ക്ക് നല്‍കേണ്ട തുക വിതരണം ചെയ്യാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
|
5388 |
പാലക്കാട് ജില്ലയില്‍ കാരുണ്യ ബെനവലന്‍റ് പദ്ധതി
ശ്രീ. എം.
ചന്ദ്രന്‍
(എ)2013-14 വര്‍ഷം പാലക്കാട് ജില്ലയില്‍ കാരുണ്യ ബെനവലന്‍റ് പദ്ധതി പ്രകാരം എത്ര തുകയാണ് വിതരണം ചെയ്തിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ;
(ബി)എത്ര അപേക്ഷകളാണ് 2013-14 വര്‍ഷം ലഭിച്ചിട്ടുള്ളത് ; ഇതില്‍ എത്ര അപേക്ഷ പരിഗണിച്ചു ;
(സി)ഏതെല്ലാം ആശുപത്രികളെയാണ് പാലക്കാട് ജില്ലയില്‍ കാരുണ്യ ബെനവെലന്‍റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് ;
(ഡി)കൂടുതല്‍ ആശുപത്രികളെ ഉള്‍പ്പെടുത്തുവാന്‍ ആലോചനയുണ്ടോ ; വ്യക്തമാക്കുമോ ?
|
5389 |
ഭാഗ്യക്കുറി മേഖലയിലെ പ്രതിസന്ധി
ഡോ.ടി.എം. തോമസ് ഐസക് ശ്രീ
. കെ. കെ. ജയചന്ദ്രന്‍
ശ്രീമതി. കെ. കെ. ലതിക
ശ്രീ. സി. കൃഷ്ണന്‍
(എ)സംസ്ഥാന ലോട്ടറി ടിക്കറ്റുകള്‍ അന്യ സംസ്ഥാനത്ത് ചൂതാട്ടം പോലെ ഉപയോഗപ്പെടുത്തുന്നതായ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍ ഇത്തരം പ്രവ്യത്തികള്‍ സംസ്ഥാന ലോട്ടറിയുടെ വിശ്വാസ്യതയെ എത്രത്തോളം ബാധിക്കുമെന്ന് വിലയിരുത്തിയിട്ടുണ്ടോ;
(സി)ലോട്ടറി മേഖലയില്‍ പ്രതിസന്ധിയുണ്ടാകുന്ന തരത്തില്‍ അധികൃതര്‍ പരിഷ്കാരങ്ങള്‍ വരുത്തുന്നത് ഈ മേഖലയെ ഏതെല്ലാം തരത്തില്‍ ബാധിക്കുമെന്ന് പരിശോധിച്ചിട്ടുണ്ടോ;
(ഡി)സംസ്ഥാനത്ത് ലോട്ടറി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വികലാംഗര്‍ക്കും അവശതയനുഭവിക്കുന്ന സാധാരണക്കാര്‍ക്കും വില്‍ക്കുന്നതിന് യഥേഷ്ടം ടിക്കറ്റുകള്‍ ലഭ്യമാകുന്നില്ല എന്ന ആക്ഷേപത്തില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ?
|
5390 |
ഭാഗ്യക്കുറി
സമ്മാനഘടനയില്‍
പരിഷ്ക്കരണങ്ങള്‍
ശ്രീ. ബെന്നി ബെഹനാന്‍
,, ആര്‍. സെല്‍വരാജ്
,, സി. പി. മുഹമ്മദ്
,, അന്‍വര്‍ സാദത്ത്
(എ) ഭാഗ്യക്കുറി സമ്മാനഘടനയില്‍ വരുത്തിയിട്ടുള്ള പരിഷ്ക്കരണങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;
(ബി) ലോട്ടറി സമ്മാനങ്ങളില്‍ എന്തെല്ലാം മാറ്റങ്ങളാണ് ഇതുമുഖേന വരുത്തിയിട്ടുള്ളത്; വിശദമാക്കുമോ;
(സി) എന്നുമുതലാണ് ഭാഗ്യക്കുറി സമ്മാനഘടനയില്‍ പരിഷ്ക്കരണങ്ങള്‍ നിലവില്‍ വന്നിട്ടുള്ളത്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?
|
5391 |
ഇടക്കാലാശ്വാസത്തിന് നിവേദനം
ശ്രീ. ചിറ്റയം ഗോപകുമാര്
(എ)ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും ഇടക്കാലാശ്വാസം ലഭിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നിവേദനങ്ങള്‍ ലഭിച്ചിട്ടുണ്ടോ;
(ബി)എങ്കില്‍ ആരെല്ലാമാണ് പ്രസ്തുത നിവേദനങ്ങള്‍ നല്‍കിയിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ;
(സി)ആയതിന്‍മേല്‍ നാളിതുവരെ സ്വീകരിച്ചുവന്നിട്ടുള്ള നടപടികളുടെ വിശദാംശം വെളിപ്പെടുത്തുമോ?
|
T5392 |
നാഷണല്‍ പെന്‍ഷന്‍ സ്കീം
ശ്രീ. കെ. വി. വിജയദാസ്
(എ)2014 മാര്‍ച്ച് 31 വരെ എത്ര ജീവനക്കാര്‍ നാഷണല്‍ പെന്‍ഷന്‍ സ്കീമില്‍ അംഗമായിട്ടുണ്ട്;
(ബി)പ്രസ്തുത പദ്ധതി പ്രകാരം ജീവനക്കാരില്‍ നിന്ന് എത്ര രൂപ ഈടാക്കിയിട്ടുണ്ട്;
(സി)ഇക്കാര്യത്തില്‍ മാച്ചിംഗ് ഗ്രാന്‍റ് ആയി എത്ര രൂപ സര്‍ക്കാര്‍ ഒടുക്കിയിട്ടുണ്ട്?
|
5393 |
2006 ന് മുന്പ് വിരമിച്ച എയ്ഡഡ് കോളേജ്
അദ്ധ്യാപകര്‍ക്ക് പെന്‍ഷന്‍ കുടിശ്ശിക
ശ്രീ. മാത്യു റ്റി. തോമസ്
2006-ന് മുന്പ് വിരമിച്ച എയ്ഡഡ് കോളേജ് അദ്ധ്യാപകര്‍ക്ക് 2006 മുതല്‍ 2009 വരെയുള്ള പെന്‍ഷന്‍ കുടിശ്ശിക ലഭിക്കുവാനുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ?
|
5394 |
2013 മാര്‍ച്ച് 31 വരെ സര്‍വ്വീസിലുണ്ടായിരുന്നവര്‍ക്ക് പുതിയ തസ്തികയിലേക്ക് നിയമനം ലഭിച്ചാല്‍ സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍
ശ്രീ. ഇ. ചന്ദ്രശേഖരന്‍
(എ)2013 മാര്‍ച്ച് 31 വരെ സര്‍വ്വീസിലുണ്ടായിരുന്നവര്‍ക്ക് പുതിയ തസ്തികയിലേക്ക് 2013 ഏപ്രില്‍ 1 ശേഷം നിയമനം ലഭിച്ചാല്‍ സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ നിലനിര്‍ത്തി ഓപ്ഷന്‍ നല്‍കാമെന്ന ജി. ഒ. (പി) 209/2013/എഫ്. ഡി തീയതി 07.05.2013 പ്രകാരം ഒരാള്‍ക്ക് എത്ര പ്രാവശ്യം സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ നിലനിര്‍ത്തിക്കൊണ്ട് വകുപ്പുകള്‍ മാറി പുതിയ നിയമനങ്ങള്‍ നേടാന്‍ സാധിക്കുമെന്ന് വിശദമാക്കാമോ;
(ബി)നിലവിലെ ഉത്തരവ് പ്രകാരമുളള ഒറ്റ പ്രാവശ്യം മാത്രം ഓപ്ഷന്‍ എന്ന അപാകത പരിഹരിക്കുന്നതിന് നടപടിസ്വീകരിക്കുമോ?
|
5395 |
2006 നു മുന്‍പ് വിരമിച്ച എയ്ഡഡ് കോളേജ് അദ്ധ്യാപകരുടെ പുതുക്കിയ പെന്‍ഷന്‍ കുടിശ്ശിക
ശ്രീ. മാത്യു റ്റി. തോമസ്
(എ)2006 നു മുന്‍പ് വിരമിച്ച എയ്ഡഡ് കോളേജ് അദ്ധ്യാപകരുടെ പുതുക്കിയ പെന്‍ഷന്‍ കുടിശ്ശിക കൊടുക്കുവാനുണ്ടോ;
(ബി)എന്നു മുതലുള്ള പരിഷ്കരിച്ച പെന്‍ഷന്‍ കുടിശ്ശികയാണ് കൊടുത്തത്;
(സി)ഇനി ഏതു കാലഘട്ടത്തിലെ കുടിശ്ശികയാണ് കൊടുക്കുവാനുള്ളത്;
(ഡി)2006 മുതല്‍ 2009 വരെയുള്ള പരിഷ്കരിച്ച പെന്‍ഷന്‍ കുടിശ്ശിക നല്‍കാത്തതിന്‍റെ കാരണം വിശദമാക്കാമോ;
(ഇ)2006 നു ശേഷം വിരമിച്ചവരുടെ പരിഷ്കരിച്ച പെന്‍ഷന്‍ കുടിശ്ശിക കൊടുക്കുവാനുണ്ടോ;
(എഫ്)ഉണ്ടെങ്കില്‍ കൊടുക്കുവാന്‍ നടപടി സ്വീകരിക്കുമോ?
|
T5396 |
ശന്പള പരിഷ്കരണക്കമ്മീഷനുകള്‍
ശ്രീ. കോലിയക്കോട് എന്‍.കൃഷ്ണന്‍ നായര്‍
(എ)കേരളത്തില്‍ ആദ്യത്തെ ശന്പള പരിഷ്കരണക്കമ്മീഷന്‍ നിലവില്‍ വന്നത് ഏത് വര്‍ഷമാണെന്ന് അറിയിക്കുമോ;
(ബി)ശന്പള പരിഷ്കരണത്തിനായി ഇതുവരെ എത്ര കമ്മീഷനുകളെ നിയോഗിച്ചിട്ടുണ്ട്; വര്‍ഷം തിരിച്ചുള്ള വിശദാംശം ലഭ്യമാക്കുമോ;
(സി)ഏതെല്ലാം സര്‍ക്കാരുകളുടെ കാലഘട്ടത്തിലാണ് പ്രസ്തുത ശന്പള പരിഷ്കരണങ്ങള്‍ നടപ്പിലാക്കിയിട്ടുള്ളതെന്ന വിവരം അറിയിക്കുമോ;
(ഡി)അഞ്ചുവര്‍ഷത്തിലൊരിക്കല്‍ നടപ്പാക്കേണ്ടിയിരുന്ന ശന്പളപരിഷ്കരണം യഥാസമയം നടപ്പിലാക്കാതിരുന്ന കാലഘട്ടം ഉണ്ടായിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം വര്‍ഷങ്ങളിലാണ് ഇത് നടപ്പിലാക്കാതിരുന്നതെന്ന് അറിയിക്കുമോ;
(ഇ)ഇപ്പോള്‍ നിയമിച്ചിട്ടുള്ള ശന്പളക്കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഏതുവരെയായി? |
5397 |
പേ റിവിഷന്‍ അനോമലി ടേംസ് ഓഫ് റഫറന്‍സില്‍ ഉള്‍പ്പെടുത്തുന്നതിന് നടപടി
ശ്രീ. ഇ.കെ. വിജയന്‍
(എ)പത്താം ശന്പള പരിഷ്ക്കരണ കമ്മീഷനെ നിയമിക്കുയും ടേംസ് ഓഫ് റഫറന്‍സ് അംഗീകരിക്കുകയും ചെയ്തതിനുശേഷം ഏതൊക്കെ വകുപ്പിലെ പേ റിവിഷന്‍ അനോമലി പരിഹരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
(ബി)പ്രസ്തുത പേ റിവിഷന്‍ അനോമലികള്‍ പരിഹരിക്കുന്നതിലൂടെ ധനവകുപ്പിന് എത്ര രൂപയുടെ അധിക ബാധ്യത ഉണ്ടാകുമെന്ന് വിശദമാക്കാമോ;
(സി)പത്താം ശന്പള പരിഷ്ക്കരണ കമ്മീഷന്‍ നിലവില്‍ വന്നതിനു ശേഷം ധനകാര്യ വകുപ്പ് ശുപാര്‍ശ ചെയ്ത ഏതെങ്കിലും പേ റിവിഷന്‍ അനോമലികള്‍ മന്ത്രിസഭായോഗം നിരാകരിച്ചിട്ടുണ്ടോ; നിരാകരിച്ചിട്ടുണ്ടെങ്കില്‍ അവ ഏതൊക്കെ തസ്തികയിലാണെന്ന് വിശദമാക്കാമോ;
(ഡി)പത്താം ശന്പള കമ്മീഷനെ നിയമിച്ചതിനുശേഷം സെക്രട്ടേറിയറ്റിലെ അസിസ്റ്റന്‍റ് തസ്തികയ്ക്ക് സമാനമായ മറ്റേതെങ്കിലും തസ്തികയുടെ പേ റിവിഷന്‍ അനോമലി പരിഹരിച്ചിട്ടുണ്ടോ; പരിഹരിച്ചിട്ടുണ്ടെങ്കില്‍ അവ ഏതൊക്കെ തസ്തികയിലാണെന്ന് വ്യക്തമാക്കാമോ; എങ്കില്‍ എന്ത് അടിസ്ഥാനത്തിലെന്ന് വ്യക്തമാക്കുമോ;
(ഇ)സെക്രട്ടേറിയറ്റിലെ അസിസ്റ്റന്‍റ് മുതല്‍ സെക്ഷന്‍ ഓഫീസര്‍ വരെയുള്ള തസ്തികയിലെ പേ റിവിഷന്‍ അനോമലി പരിഹരിക്കുന്ന കാര്യം ടേംസ് ഓഫ് റഫറന്‍സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
(എഫ്)ഇല്ലെങ്കില്‍ ആയതിന് നടപടി സ്വീകരിക്കുമോ? |
5398 |
വാണിജ്യനികുതി വകുപ്പിന്‍റെ ആംനസ്റ്റി പദ്ധതി
ശ്രീ.ഡൊമിനിക് പ്രസന്‍റേഷന്
,, തേറന്പില്‍ രാമകൃഷ്ണന്‍
,, വി. ഡി. സതീശന്
,, റ്റി. എന്‍. പ്രതാപന്‍
(എ)വാണിജ്യനികുതി വകുപ്പ് ആംനസ്റ്റി പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ;് വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
(സി)എന്തെല്ലാം ആനുകൂല്യങ്ങളും സൌകര്യങ്ങളുമാണ് പ്രസ്തുത പദ്ധതി മുഖേന വ്യാപാരികള്‍ക്ക് ലഭിക്കുന്നതെന്ന് വിശദമാക്കുമോ;
(ഡി)പ്രസ്തുത പദ്ധതി നടപ്പാക്കാന്‍ ഭരണതലത്തില്‍ എന്തെല്ലാം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ? |
5399 |
മണല്‍ഖനനം വഴി വാണിജ്യ നികുതി വരുമാനം
ശ്രീ. പി. ഉബൈദുള്ള
(എ)സംസ്ഥാനത്ത് നടക്കുന്ന മണല്‍ഖനനം വഴി ഖജനാവിലേക്ക് വാണിജ്യ നികുതി ഇനത്തില്‍ വരുമാനം ലഭിക്കുന്നില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ശതകോടികളുടെ കച്ചവടം നടന്നിട്ടും സാന്പത്തിക അസന്തുലിതാവസ്ഥയും പരിസ്ഥിതി പ്രശ്നങ്ങളും ഉണ്ടായിട്ടും സര്‍ക്കാര്‍ ഇടപെടല്‍ ഫലം കാണുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിക്കുമോ? |
5400 |
വില്‍പനനികുതി കുടിശ്ശിക
ശ്രീ. ജി. സുധാകരന്‍
2013-14 വര്‍ഷത്തില്‍ എത്ര വില്‍പന നികുതി കേസുകളില്‍ സര്‍ക്കാര്‍ സ്റ്റേ അനുവദിച്ചു; വിശദമായ സ്റ്റേറ്റ്മെന്‍റ് നല്‍കുമോ?
|
<<back |
next page>>
|