UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >4th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 4th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

1836

പാറശ്ശാല മണ്ഡലത്തിലെ മൈലക്കരയില്‍ ഫയര്‍സ്റേഷന്‍

ശ്രീ. . റ്റി. ജോര്‍ജ്

() പാറശ്ശാല മണ്ഡലത്തില്‍ കള്ളിക്കാട് പഞ്ചായത്തിലെ മൈലക്കര എന്ന സ്ഥലത്ത് ഫയര്‍സ്റേഷന്‍ ആരംഭിക്കുന്നതിന് തയ്യാറാകുമോ;

(ബി) ഇതിനായി കള്ളിക്കാട് പഞ്ചായത്ത് വര്‍ഷങ്ങള്‍ക്കുമുമ്പേ കെട്ടിടങ്ങളുടെ പണി പൂര്‍ത്തിയാക്കിയിട്ടുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

1837

ഫയര്‍സ്റേഷനുകള്‍ക്ക് സൌജന്യമായി ഭൂമി ലഭ്യമാക്കുന്നതിനുള്ള നടപടി

ശ്രീ. എം. ചന്ദ്രന്‍

() ഫയര്‍ സ്റേഷനുകള്‍ക്ക് സ്വന്തമായി ഓഫീസ് കെട്ടിടം നിര്‍മ്മിക്കുന്നതിന് സ്വന്തമായി 50 സെന്റ് സ്ഥലം സൌജന്യമായി ലഭ്യമാക്കണമെന്ന വ്യവസ്ഥ ഒഴിവാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) ഭൂമിയുടെ വില ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ സൌജന്യമായി സ്ഥലം ലഭിക്കാത്തതിന്റെ ഭാഗമായി ഫയര്‍ സ്റേഷനുകള്‍ പ്രവര്‍ത്തിക്കുവാന്‍ സാധ്യമല്ലാതെ വന്നിട്ടുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) ഇതിന് പരിഹാരമായി സ്വന്തമായി സ്ഥലം വാങ്ങി കെട്ടിടം നിര്‍മ്മിച്ചു നല്‍കുവാന്‍ സന്നദ്ധമാകുമോ ?

1838

കണ്ണൂര്‍ ഫയര്‍ സ്റേഷന് സ്വന്തമായി കെട്ടിടം

ശ്രീ..പി.അബ്ദുള്ളക്കുട്ടി

കണ്ണൂരിലെ ഫയര്‍ സ്റേഷന് സ്വന്തമായി ഒരു ആധുനിക രീതിയിലുള്ള കെട്ടിടം നിര്‍മ്മിക്കുവാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ ?

1839

പഴയങ്ങാടിയില്‍ ഫയര്‍ സ്റേഷന്‍

ശ്രീ. റ്റി. വി. രാജേഷ്

() കണ്ണൂര്‍ ജില്ലയിലെ പഴയങ്ങാടിയില്‍ ജനസാന്ദ്രതയുള്ള ഒരു ഫയര്‍ സ്റേഷന്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നിവേദനം ലഭിച്ചിരുന്നോ ;

(ബി) പ്രസ്തുത നിവേദനത്തിന്മേല്‍ തുടര്‍ നടപടി സ്വീകരിച്ച് ഫയര്‍ സ്റേഷന്‍ ആരംഭിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ ?

1840

നെടുങ്കണ്ടത്ത് ഫയര്‍ സ്റേഷന്‍

ശ്രീ. കെ. കെ. ജയചന്ദ്രന്‍

() ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തിലെ നെടുങ്കണ്ടത്ത് അനുവദിച്ച ഫയര്‍ സ്റേഷന്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ ;

(ബി) നെടുങ്കണ്ടത്ത് അനുവദിച്ച ഫയര്‍ സ്റേഷന്‍ ഈ വര്‍ഷം തന്നെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ?

1841

അങ്കമാലി ഫയര്‍ ആന്റ് റെസ്ക്യു സ്റേഷനിലെ ജീവനക്കാരുടെ കുറവ്

ശ്രീ.ജോസ് തെറ്റയില്‍

() അങ്കമാലി ഫയര്‍ ആന്റ് റെസ്ക്യൂ സ്റേഷനില്‍ ജീവനക്കാരുടെ കുറവ് മൂലം നേരിടുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് പ്രസ്തുത ഒഴിവുകള്‍ നികത്തുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

(ബി) അങ്കമാലി ഫയര്‍ ആന്റ് റെസ്ക്യു സ്റേഷനിലെ പഴക്കം ചെന്ന വാഹനങ്ങളും ഉപകരണങ്ങളും മാറ്റാത്തതുമൂലം നേരിടുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് പുതിയത് അനുവദിക്കുന്നതിന് വേണ്ട അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ; എങ്കില്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;

(സി) അങ്കമാലി ഫയര്‍ ആന്റ് റെസ്ക്യു സ്റേഷനില്‍ ഫയര്‍ എഞ്ചിനുകളില്‍ വെള്ളം നിറയ്ക്കുന്നതിനാവശ്യമായ ഹൈഡ്രന്റുകള്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

1842

തൃക്കാക്കരയില്‍ ഫയര്‍സ്റേഷന്‍

ശ്രീ. ബെന്നി ബെഹനാന്‍

() എറണാകുളം ജില്ലയുടെ ആസ്ഥാനമായ തൃക്കാക്കരയില്‍ ഒരു ഫയര്‍ സ്റേഷന്‍ നിര്‍മ്മിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ ;

(ബി) ഉണ്ടെങ്കില്‍ ഇതിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ ;

(സി) ഇതിനായി എന്തെല്ലാം പ്രാരംഭ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ?

1843

ഇടുക്കി ഫയര്‍ ആന്റ് റെസ്ക്യൂ സ്റേഷന്‍

ശ്രീ. റോഷി അഗസ്റിന്‍

() സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഒരു ഫയര്‍ ആന്റ് റെസ്ക്യൂ സ്റേഷന്റെ സുഗമമായ പ്രവര്‍ത്തനത്തിന് എന്തെല്ലാം സജ്ജീകരണങ്ങളും ജീവനക്കാരുടെ ലഭ്യതയുമാണ് വേണ്ടതെന്ന് അറിയിക്കുമോ;

(ബി) ഇടുക്കി നിയോജകമണ്ഡലത്തിലെ ഇടുക്കിയില്‍ ഫയര്‍ ആന്റ് റെസ്ക്യൂ സ്റേഷന്റെ പ്രവര്‍ത്തനം എന്നുമുതലാണ് ആരംഭിച്ചത്; പ്രസ്തുത കാലയളവില്‍ എന്തെല്ലാം സജ്ജീകരണങ്ങളാണ് ഈ സ്റേഷനില്‍ ഉണ്ടായിരുന്നത്; വ്യക്തമാക്കുമോ;

(സി) ഇടുക്കി ഫയര്‍ ആന്റ് റെസ്ക്യൂ സ്റേഷന്‍ അഭിമുഖീകരിക്കുന്ന പോരായ്മകള്‍ എന്തെല്ലാമാണ്; ആയത് പരിഹരിക്കാന്‍ 2012-2013 സാമ്പത്തികവര്‍ഷം ആവശ്യമായ തുക നീക്കിവയ്ക്കാന്‍ നടപടി സ്വീകരിക്കുമോ?

1844

ബാലുശ്ശേരിയില്‍ ഫയര്‍ ആന്റ് റെസ്ക്യൂ സ്റേഷന്‍

ശ്രീ. പുരുഷന്‍ കടലുണ്ടി

() കുറ്റ്യാടി ജലവൈദ്യുതി പദ്ധതിയുടെ കക്കയം, പെരുവണ്ണാമുഴി റിസര്‍വോയറുകളും ഉരക്കുഴി വെള്ളച്ചാട്ടവും ഉള്ള ബാലുശ്ശേരി മണ്ഡലത്തിലെ മലയോര പ്രദേശങ്ങളില്‍ സമീപകാലത്ത് അപകടമരണങ്ങള്‍ വര്‍ദ്ധിച്ചുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ബാലുശ്ശേരിയില്‍ ഒരു ഫയര്‍ ആന്റ് റെസ്ക്യൂ സ്റേഷന്‍ അനുവദിക്കാമോ?

1845

കോങ്ങാട് മണ്ഡലത്തില്‍ ഫയര്‍ സ്റേഷന്‍

ശ്രീ. കെ.വി. വിജയദാസ്

() വന്യജീവികളുടെ നിരന്തര ആക്രമണവും മണ്ണിടിച്ചിലും അനുഭവപ്പെടുന്ന മലയോര പ്രദേശമായ കോങ്ങാട് മണ്ഡലത്തില്‍ ഒരു ഫയര്‍ സ്റേഷന്‍ ഇല്ലെന്നുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇവിടെ ഒരു ഫയര്‍ സ്റേഷന്‍ അനിവാര്യമാണെന്ന് ഫയര്‍ ആന്റ് റെസ്ക്യൂ കമാന്റന്റിന്റെ റിപ്പോര്‍ട്ട് കൂടിയുള്ള സാഹചര്യത്തില്‍ സ്ഥലവും മറ്റ് അടിസ്ഥാന സൌകര്യങ്ങളും ലഭ്യമായാല്‍ പ്രസ്തുത സ്റേഷന്‍ ആരംഭിക്കുന്നതിന് സത്വര നടപടി സ്വീകരിക്കുമോ?

1846

മങ്കട മണ്ഡലത്തില്‍ ഫയര്‍ സ്റേഷന്‍

ശ്രീ. റ്റി.. അഹമ്മദ് കബീര്‍

() മങ്കട മണ്ഡലത്തില്‍ ഒരു ഫയര്‍ സ്റേഷന്‍ ആരംഭിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ;

(ബി) ഇവിടെ ഇപ്പോള്‍ ഒരു ഫയര്‍ സ്റേഷന്‍ ഇല്ലാത്ത സാഹചര്യത്തില്‍, മുന്‍ഗണന നല്‍കി അതാരംഭിക്കാനുള്ള നടപടി സ്വീകരിക്കുമോ?

1847

കേരള ഫയര്‍ & റെസ്ക്യൂ സര്‍വ്വീസിലെ ശമ്പള സ്കെയില്‍ ഉയര്‍ത്തുന്നതിന് നടപടി

ശ്രീ. വി. ശിവന്‍കുട്ടി

() കേരള ഫയര്‍ & റെസ്ക്യൂ സര്‍വ്വീസിലെ അസിസ്റന്റ് സ്റേഷന്‍ ഓഫീസര്‍, സ്റേഷന്‍ ഓഫീസര്‍, അസിസ്റന്റ് ഡിവിഷണല്‍ ഓഫീസര്‍ എന്നീ തസ്തികകളിലെ ശമ്പള സ്കെയില്‍ കേരളാ പോലീസിലെ സമാന തസ്തികകളിലേതുപോലെ ഉയര്‍ത്തുന്നതിന് നടപടി സ്വീകരിക്കുമോ;

(ബി) സ്വീകരിക്കുമെങ്കില്‍ ആയത് എന്നത്തേയ്ക്ക് നടപ്പാക്കുമെന്ന് വ്യക്തമാക്കുമോ ?

1848

ഫയര്‍മാന്‍ തസ്തികകളിലെ ഒഴിവുകള്‍ നികത്തുന്നതിനുള്ള നടപടി

ശ്രീ. എം. ചന്ദ്രന്‍

() കേരളത്തിലെ ഫയര്‍ സ്റേഷനുകളില്‍ ഫയര്‍മാന്‍ തസ്തികകള്‍ പലതും ഒഴിഞ്ഞുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഒഴിവുകള്‍ അടിയന്തിരമായി നികത്തുന്നതിലേയ്ക്കായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(സി) ജി..(ആര്‍.ടി.)നം.1282/07/ആഭ്യന്തരം തീയതി 11-5-2007 പ്രകാരം പുതുതായി തുടങ്ങുവാന്‍ തീരുമാനിച്ച ഫയര്‍ സ്റേഷനുകളില എത്രഎണ്ണം ഇതുവരെ തുടങ്ങിയിട്ടുണ്ട്;

(ഡി) അവ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ ?

1849

സര്‍ക്കാര്‍ വകുപ്പുകളുടെ കമ്പ്യൂട്ടര്‍ വല്ക്കരണം

ശ്രീ. വി. എസ്. സുനില്‍ കുമാര്‍

ശ്രീമതി ഗീതാ ഗോപി

ശ്രീ. . കെ. വിജയന്‍

,, ചിറ്റയം ഗോപകുമാര്‍

() സംസ്ഥാനത്ത് എത്ര സര്‍ക്കാര്‍ വകുപ്പുകള്‍ ഇതിനകം പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍ വല്ക്കരിച്ചിട്ടുണ്ട്; അവ ഏതെല്ലാം ;

(ബി) ഇനി എത്ര വകുപ്പുകള്‍ കൂടി കമ്പ്യൂട്ടര്‍ വല്ക്കരിക്കുവാനുണ്ട്; അവ ഏതെല്ലാം ; എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും അതാത് വകുപ്പുകളിലെ സാങ്കേതിക യോഗ്യതയുള്ളവരെ ഉള്‍പ്പെടുത്തി ഐ.ടി. ഡിവിഷന്‍ രൂപീകരിക്കണമെന്ന പഠന റിപ്പോര്‍ട്ടിലെ ശുപാര്‍ശ നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടോ ; ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ ;

(സി) വകുപ്പുകളിലും പൊതു മേഖലാ സ്ഥാപനങ്ങളിലും സ്വകാര്യ ഏജന്‍സികളെ ഇ-ഗവേണ്‍സിന് ചുമതലപ്പെടുത്തുന്നുണ്ടോ ; ഉണ്ടെങ്കില്‍ ആ തീരുമാനം പുന:പരിശോധിക്കുമോ ?

1850

ഭരണ നവീകരണ പരിപാടി

ശ്രീ. . . അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

() സംസ്ഥാനത്ത് ഭരണ നവീകരണ പരിപാടിയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത പരിപാടിയിലൂടെ സംസ്ഥാനത്ത് നടത്താന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ എന്താണെന്ന് വ്യക്തമാക്കുമോ ?

1851

നാഷണല്‍ ക്ളീന്‍ എനര്‍ജി ഫണ്ടില്‍ നിന്നുള്ള സഹായം

ശ്രീ.സി.കെ. സദാശിവന്‍

() നാഷണല്‍ ക്ളീന്‍ എനര്‍ജി ഫണ്ടില്‍ നിന്നും പരിസ്ഥിതി മലിനീകരണ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം തേടിയിട്ടുണ്ടോ ;

(ബി) 2011-12 വര്‍ഷത്തില്‍ ഇംപ്ളിമെന്റ് ചെയ്യുന്നതിന് കേന്ദ്ര ഗവണ്‍മെന്റ് ബഡ്ജറ്റില്‍ വകയിരുത്തിയ നാഷണല്‍ ക്ളീന്‍ എനര്‍ജി ഫണ്ടില്‍ നിന്നും സംസ്ഥാനത്തിന് ലഭിച്ച സഹായം എത്ര കോടിയാണ് ?

1852

ഭൂകമ്പങ്ങള്‍ നിരീക്ഷിക്കുന്നതിനും, നാശനഷ്ടങ്ങള്‍ ഒഴിവാക്കുന്നതിനുമുള്ള നടപടി

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ സംസ്ഥാനത്താകെ എത്ര ഭൂകമ്പങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ;

(ബി)ഇതില്‍ ഇടുക്കി ജില്ലയില്‍ മാത്രം എത്ര ഭൂകമ്പങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് വിശദമാക്കാമോ;

(സി) മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ആറ് കിലോമീറ്റര്‍ പരിധിയില്‍ എത്ര ഭൂകമ്പങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് വിശദമാക്കാമോ;

(ഡി) ഇടുക്കി ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത ഓരോ ഭൂകമ്പവും റിക്ടര്‍ സ്കെയിലില്‍ എത്ര വീതമാണ് രേഖപ്പെടുത്തിയതെന്ന് വിശദമാക്കാമോ;

() സംസ്ഥാനത്തുണ്ടാകുന്ന ഭൂകമ്പങ്ങള്‍ നിരീക്ഷി

ക്കാനും, ദുരന്തങ്ങളില്‍ നാശനഷ്ടങ്ങള്‍ ഉണ്ടാകുന്നത് ഒഴിവാക്കാനും ഇത്തരം ദുരന്തങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തുന്നതിനും, ഇതിനകം എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് വിശദമാക്കാമോ?

1853

പി.എസ്.സിപരീക്ഷകള്‍ക്ക് ജില്ലാ വെയ്റ്റേജിന് നിയമനിര്‍മ്മാണം

ശ്രീ.റ്റി.. അഹമ്മദ് കബീര്‍

ഗ്രൂപ്പ് സി, ഡി തസ്തികകളില്‍ അതാത് ജില്ലക്കാര്‍ക്ക് പി.എസ്.സി.നല്‍കിയിരുന്ന വെയ്റ്റേജ് മാര്‍ക്കിന് നിയമസാധുത ലഭിക്കുന്നതിന് നിയമനിര്‍മ്മാണം നടത്തുന്നകാര്യം പരിഗണനയിലുണ്ടോ ?

1854

പി.എസ്.സി. യ്ക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒഴിവുകള്

ശ്രീ. മോന്‍സ് ജോസഫ്

,, റ്റി. യു. കുരുവിള

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം വിവിധ തസ്തികകളിലായി എത്ര ഒഴിവുകളാണ് പി.എസ്.സി. യ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്;

(ബി) എത്ര പരീക്ഷകള്‍ നടത്തിയെന്നും എത്ര പേര്‍ക്ക് നിയമനം നല്‍കിയെന്നും വിശദമാക്കാമോ;

(സി) ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതിനാല്‍ ഉദ്യോഗാര്‍ത്ഥികളുടെ അവസരം നഷ്ടപ്പെടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) എങ്കില്‍ ഇത് പരിഹരിക്കുന്നതിലേക്ക് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

() ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ ?

1855

ജസ്റിസ് നരേന്ദ്രന്‍ കമ്മീഷന്റെ കണ്ടെത്തലുകള്‍

ശ്രീമതി ഇ. എസ്. ബിജിമോള്‍

() പി.എസ്.സി ടെസ്റ് എഴുതി റാങ്ക് ലിസ്റില്‍ ഉള്‍പ്പെട്ട് നിയമനം ലഭിച്ച ഉദ്യോഗാര്‍ത്ഥികള്‍ 8.3.06 ലെ സര്‍ക്കാര്‍ ഉത്തരവ് (പി) 7/06/പി.ആന്റ്. .ആര്‍.ഡി പ്രകാരം പിരിച്ചുവിടല്‍ ഭീഷണിയിലാണെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പി.എസ്.സി. മുഖേന സര്‍വ്വീസില്‍ പ്രവേശിച്ച ഇവരെ സര്‍ക്കാരിന്റെ വിവേചനാധികാരം ഉപയോഗിച്ച് സര്‍വ്വീസില്‍ സ്ഥിരപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ;

(സി) 2006 മുതല്‍ സര്‍വ്വീസിലുള്ള ഇവര്‍ക്ക് സര്‍വ്വീസ് ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?

1856

പി.എസ്.സി. റാങ്ക് ലിസ്റുകളുടെ കാലാവധി നീട്ടല്‍

ശ്രീ.കെ. സുരേഷ് കുറുപ്പ്

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എത്ര പി.എസ്.സി. റാങ്ക് ലിസ്റുകളുടെ കാലാവധി എത്ര തവണ നീട്ടിക്കൊടുക്കുകയുണ്ടായി;

(ബി) ഇത്തരത്തില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ട പ്രകാരം കാലാവധി നീട്ടിയ എത്ര റാങ്ക് ലിസ്റുകളില്‍ നിന്ന് പിന്നീട് നിയമനം നടക്കാതിരുന്നിട്ടുണ്ട്;

(സി) കാലാവധി നീട്ടിയ ഏതെങ്കിലും ലിസ്റില്‍ നിന്ന് പിന്നീട് നിയമനം നടത്തുകയുണ്ടായോ; എങ്കില്‍ എത്ര ലിസ്റുകളില്‍ നിന്ന് എത്ര ഒഴിവുകളിലേക്ക് കാലാവധി നീട്ടിയതിനുശേഷം നിയമനം നടത്തുകയുണ്ടായി; വിശദമാക്കുമോ ?

1857

പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകള്‍

ശ്രീ. പി. . മാധവന്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വിവിധ സര്‍ക്കാര്‍ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലുമായി ആകെ എത്ര ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് അറിയിക്കുമോ ;

(ബി) 2011 മെയ് മാസത്തിനുശേഷം പി.എസ്.സി. ആകെ എത്ര തസ്തികകളിലേക്ക് നിയമന ഉത്തരവുകള്‍ നല്‍കിയിട്ടുണ്ടെന്ന് അറിയിക്കാമോ ;

(സി) പുതിയ റാങ്ക് ലിസ്റുകള്‍ തയ്യാറാക്കാതിരിക്കുകയും നിലവിലുള്ള റാങ്ക് ലിസ്റ് കാലാവധി പൂര്‍ത്തീകരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ റാങ്ക് ലിസ്റുകളുടെ കാലാവധി ദീര്‍ഘിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ അറിയിക്കാമോ ?

1858

പോലീസ് കോണ്‍സ്റബിള്‍ ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട്ചെയ്യുവാന്‍ നടപടി

ശ്രീ.എം.വി.ശ്രേയാംസ് കുമാര്‍

() കെ..പി. കകക-ാം ബറ്റാലിയനില്‍ പോലീസ് കോണ്‍സ്റബിള്‍ നിയമനത്തിനായി പത്തനംതിട്ട ജില്ലാ പി.എസ്.സി. ഓഫീസ് പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക്ലിസ്റില്‍ നിന്ന് പൊതുവിഭാഗത്തിലും വിവിധ സംവരണ വിഭാഗത്തിലും പെട്ട എത്ര ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ശുപാര്‍ശ നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത തസ്തികയില്‍ നിലവില്‍ എത്ര ഒഴിവുകളാണുള്ളതെന്ന് വ്യക്തമാക്കുമോ;

(സി) പ്രസ്തുത ലിസ്റിന്റെ കാലാവധി എന്നാണ് അവസാനിക്കുന്നത്;

(ഡി) കാലാവധിക്കുള്ളില്‍ തന്നെ ലിസ്റില്‍ ഉള്‍പ്പെട്ട എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കും നിയമനം ലഭിക്കുന്നതിന് സഹായകരമായ രീതിയില്‍, ഉള്ള ഒഴിവുകള്‍ മുഴുവന്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ?

1859

സെക്രട്ടേറിയറ്റ് അസിസ്റന്റ് തസ്തികയ്ക്ക് അപേക്ഷിക്കുന്നതിനുള്ള യോഗ്യത

ശ്രീ.കെ.രാജു

() സെക്രട്ടേറിയറ്റ് അസിസ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് കമ്പ്യൂട്ടര്‍ ആപ്ളിക്കേഷനിലുള്ള ഡിപ്ളോമ യോഗ്യതയും കൂടി ഉള്‍പ്പെടുത്തിയ പുതിയ വിജ്ഞാപനത്തില്‍ പ്രസ്തുത യോഗ്യത ഏതൊക്കെ സ്ഥാപനങ്ങളില്‍ നിന്നും നേടിയിരിക്കണമെന്ന് വ്യക്തമാക്കിയിട്ടില്ലാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഉണ്ടെങ്കില്‍ അംഗീകൃത യോഗ്യതയായി കണക്കാക്കപ്പെടുന്നതിന് സര്‍ക്കാര്‍ അംഗീകരിച്ച സ്ഥാപനങ്ങളുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

1860

സെക്രട്ടേറിയറ്റ് അസിസ്റന്റ് റാങ്ക് ലിസ്റിന്റെ കാലാവധി

ശ്രീ. ബെന്നി ബെഹനാന്‍

() സെക്രട്ടേറിയറ്റ് അസിസ്റന്റ് റാങ്ക് ലിസ്റിന്റെ കാലാവധി എന്ന് അവസാനിക്കും;

(ബി) റാങ്ക് ലിസ്റില്‍ ഉള്‍പ്പെട്ട എത്ര പേര്‍ക്ക് നിയമനം നല്‍കിയെന്ന് വ്യക്തമാക്കാമോ;

(സി) നിലവില്‍ എത്ര ഒഴിവ് ഉണ്ടെന്ന് വ്യക്തമാക്കാമോ;

(ഡി) വരുന്ന ഒഴിവുകളില്‍ ലിസ്റില്‍ നിന്നും ബാക്കിയുള്ളവരെ നിയമിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

1861

ആലപ്പുഴ ജില്ലയിലെ എല്‍.ഡി. ക്ളാര്‍ക്ക് റാങ്ക് ലിസ്റില് നിന്നുള്ള നിയമനം

ശ്രീ. പി. തിലോത്തമന്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ആലപ്പുഴ ജില്ലയിലെ വിവിധ വകുപ്പുകളിലേയ്ക്കുള്ള എല്‍.ഡി. ക്ളാര്‍ക്ക് റാങ്ക് ലിസ്റില്‍ നിന്നും എത്ര പേര്‍ക്ക് നിയമനം നല്‍കുകയുണ്ടായി എന്നു പറയാമോ ;

(ബി) എല്‍.ഡി. ക്ളാര്‍ക്കിന്റെ റാങ്ക് ലിസ്റ് കാലാവധി ദീര്‍ഘിപ്പിച്ചിട്ടുണ്ടോ എന്നും എന്നുവരെയാണ് ദീര്‍ഘിപ്പിച്ചിട്ടുള്ളതെന്നും പറയുമോ ; റാങ്ക് ലിസ്റിന്റെ കാലാവധി ദീര്‍ഘിപ്പിച്ചതിനുശേഷം എത്ര പേര്‍ക്ക് എല്‍.ഡി. ക്ളാര്‍ക്കായി നിയമനം നല്‍കി എന്നു പറയുമോ ;

(സി) റാങ്ക് ലിസ്റിന്റെ കാലാവധി ദീര്‍ഘിപ്പിച്ചിട്ടും ഉണ്ടാകുന്ന ഒഴിവുകളിലേക്ക് നിയമനം യഥാസമയം നടക്കുന്നില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഈ പ്രശ്നം പരിഹരിക്കുവാന്‍ ആലപ്പുഴ ജില്ലയില്‍ നിലവിലുള്ള എല്ലാ ഒഴിവുകളിലേക്കും പി.എസ്.സി. ലിസ്റില്‍ നിന്നും അടിയന്തിരമായി നിയമനം നടത്തുമോ എന്നു പറയാമോ ;

(ഡി) ആലപ്പുഴ ജില്ലയിലെ വിവിധ വകുപ്പുകളിലേക്കുള്ള എല്‍.ഡി. ക്ളാര്‍ക്കിന്റെ കഴിഞ്ഞ ലിസ്റില്‍ നിന്നും എത്രപേരെ നിയമിച്ചുവെന്നും ഓരോ റിസര്‍വേഷന്‍ വിഭാഗത്തിലും നിയമിക്കപ്പെട്ടവരുടെ റാങ്ക് നമ്പരും വ്യക്തമാക്കുമോ ?

1862

പി.എസ്.സി. പരീക്ഷകള്‍ക്കുള്ള പരിശീലനം

ശ്രീ. എസ്. ശര്‍മ്മ

() പി.എസ്.സി. പരീക്ഷകള്‍ക്കുള്ള പരിശീലനം സൌജന്യമായി സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ടോ;

(ബി) എങ്കില്‍ ഏതെല്ലാം വിഭാഗങ്ങളെയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് എന്ന് വിശദമാക്കാമോ;

(സി) പരിശീലനം ലഭിക്കുന്നതിന് വേണ്ടത്ര സൌകര്യമില്ലാത്ത ജില്ലകളിലുള്ളവര്‍ പി.എസ്.സി. പരീക്ഷകളില്‍ പിന്നോക്കം പോകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) ഇതു പരിഹരിക്കുവാന്‍ എസ്.എസ്.എല്‍.സി.

വിദ്യാര്‍ത്ഥികള്‍ക്കു പഠനസഹായിയായി ഉപയോഗിക്കുന്ന വിഭവ പോര്‍ട്ടല്‍, യൂട്യൂബ് പോലുള്ള ആധുനിക സാങ്കേതിക വിദ്യയിലൂടെ വളരെ ലളിതമായ രീതിയില്‍ പി.എസ്.സി. കോച്ചിംഗ് ക്ളാസ്സുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കായി നടത്തുവാന്‍ നടപടി സ്വീകരിക്കുമോ ?

1863

പി.എസ്.സി. നടത്തുന്ന ഡിപ്പാര്‍ട്ട്മെന്റല്‍ പരീക്ഷ

ശ്രീ. ജെയിംസ് മാത്യു

() പി.എസ്.സി. നടത്തുന്ന ഡിപ്പാര്‍ട്ട്മെന്റല്‍ പരീക്ഷയ്ക്ക് പുസ്തകങ്ങള്‍ അനുവദിക്കുന്നതിന്റെ മാനദണ്ഡം എന്താണ്;

(ബി) കെ.എസ്.ആര്‍. പാര്‍ട്ട് 1, 2, 3 എന്നിവ ഏതു ദിവസം വരെയുള്ള ഉത്തരവുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് പുസ്തകമായി ഏറ്റവും അവസാനം പ്രസിദ്ധീകരിച്ചത്;

(സി) 2009 - ലെ ശമ്പള പരിഷ്ക്കരണ ഉത്തരവ് ഉള്‍പ്പെടുത്തിക്കൊണ്ട് വാള്യം പ്രസിദ്ധീകരിച്ചിട്ടുണ്ടോ;

(ഡി) ഇല്ലെങ്കില്‍ പരീക്ഷാര്‍ത്ഥികള്‍ ഏത് പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് പരീക്ഷ എഴുതേണ്ടതെന്ന് വ്യക്തമാക്കുമോ;

() ഇത്തരം സാഹചര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവുകള്‍ ഉപയോഗിക്കുന്നതിന് എന്തു നടപടി സ്വീകരിക്കും;

(എഫ്) പൊതുവിദ്യാലയത്തിലും നിത്യജീവിതത്തിലും സര്‍വ്വസാധാരണമായ കാല്‍ക്കുലേറ്ററുകള്‍ പരീക്ഷാ ഹാളില്‍ ഉപയോഗിക്കാന്‍ അനുവദിക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ ?

1864

പി.എസ്.സി.യില്‍ ജീവനക്കാരുടെ കുറവ് നികത്തുന്നതിനുള്ള നടപടി

ശ്രീ. എന്‍. ഷംസുദ്ദീന്‍

() പി.എസ്.സി.യില്‍ റാങ്ക്ലിസ്റുകള്‍ പ്രസിദ്ധീകരിക്കുന്നതിനും സെലക്ഷന്‍ പ്രക്രിയകള്‍ പൂര്‍ത്തീകരിക്കുന്നതിനും കാലതാമസം ഉണ്ടാകുന്നത് ജീവനക്കാരുടെ കുറവ്മൂലമാമെണന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇത് പരിഹരിക്കുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത്?

1865

സ്റേറ്റ് സിവില്‍ സര്‍വ്വീസ്

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

() സ്റേറ്റ് സിവില്‍ സര്‍വ്വീസ് തുടങ്ങുന്ന കാര്യം പരിഗണനയിലുണ്ടോ;

(ബി) ഉണ്ടെങ്കില്‍ ഡെപ്യൂട്ടി കളക്ടര്‍ പോലുള്ള തസ്തികകള്‍ സ്റേറ്റ് സിവില്‍ സര്‍വ്വീസിന്റെ കീഴില്‍ കൊണ്ടുവരുന്നതിന് നടപടി സ്വീകരിക്കുമോ?

1866

പി.എസ്.സി. പരീക്ഷാ ചോദ്യങ്ങള്‍ ഗൈഡില്‍ നിന്ന് പകര്‍ത്തിയെന്ന പരാതി

ശ്രീ. വി. എം. ഉമ്മര്‍ മാസ്റര്‍

() 16.02.2011ന് പി.എസ്.സി. നടത്തിയ ഹയര്‍സെക്കണ്ടറി എക്കണോമിക്സ് പരീക്ഷയില്‍ ഒരേ ഗൈഡില്‍ നിന്ന് നാല്‍പതോളം ചോദ്യങ്ങള്‍ പകര്‍ത്തി എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) പരാതി പരിഹരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ?

1867

എന്‍ഡോസള്‍ഫാന്‍ സെല്‍

ശ്രീ. എന്‍. . നെല്ലിക്കൂന്ന്

() കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും അവലോകനം ചെയ്യുന്നതിനുമുള്ള ജില്ലാതല സെല്ലിന്റെ പ്രവര്‍ത്തനം നിര്‍ജ്ജീവമായ അവസ്ഥയിലാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) 15-10-2011-ലെ 3619/2011 നമ്പര്‍ സര്‍ക്കാര്‍ ഉത്തരവ് നടപ്പിലാക്കുന്നതിനുള്ള തടസ്സമെന്തെന്ന് വ്യക്തമാക്കാമോ;

(സി) ജില്ലാതല സെല്‍ എന്നുതൊട്ട് പ്രവര്‍ത്തനക്ഷമമാകുമെന്നത് വ്യക്തമാക്കാമോ?

1868

വൃക്കരോഗികള്‍ക്കും ക്യാന്‍സര്‍ ബാധിതര്‍ക്കുമുള്ള ചികിത്സാ സഹായം

ശ്രീ. വി. ചെന്താമരാക്ഷന്‍

() മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ക്യാന്‍സര്‍, കിഡ്നി സംബന്ധമായ രോഗങ്ങള്‍ എന്നിവയുടെ ചികിത്സയ്ക്ക് പരമാവധി എത്ര രൂപയാണ് അനുവദിക്കുന്നത്;

(ബി) നിര്‍ധന കുടുംബത്തിലുള്ള ഇത്തരം രോഗം ബാധിച്ച ആളുകളുടെ ചികിത്സയ്ക്ക് പ്രത്യേക പദ്ധതികള്‍ തുടങ്ങാന്‍ ആലോചിക്കുന്നുണ്ടോ;

(സി) ചികിത്സാ സഹായത്തിനുള്ള അപേക്ഷകളില്‍ ഇത്തരം രോഗം ബാധിച്ച ആളുകളുടെ അപേക്ഷകള്‍ക്ക് പ്രത്യേക പരിഗണന നല്‍കാന്‍ ആലോചിക്കുമോ?

1869

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നും കോങ്ങാട് നിയോജകമണ്ഡലത്തില്‍ അനുവദിച്ച തുക

ശ്രീ. കെ. വി. വിജയദാസ്

() ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം സ്ഥലം എം.എല്‍.. നല്‍കിയിട്ടുള്ള ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ കോങ്ങാട് നിയോജകമണ്ഡലത്തിലെ എത്രപേര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നും ചികിത്സക്കായി എത്ര തുക അനുവദിച്ചുവെന്ന് വ്യക്തമാക്കുമോ;

(ബി) ആയതില്‍ എത്രപേര്‍ക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ മുഖേന തുക വിതരണം ചെയ്തുവെന്ന് വ്യക്തമാക്കുമോ;

(സി) അനുവദിച്ച് ഉത്തരവായതില്‍ എത്രപേര്‍ക്ക് തുക വിതരണം ചെയ്തിട്ടുണ്ട്;

(ഡി) ഇക്കാര്യത്തില്‍ കാലതാമസം വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

() ഉണ്ടെങ്കില്‍ കാരണം വ്യക്തമാക്കുമോ ?

1870

ജവാന്മാരുടെ ആശ്രിതര്‍ക്കുള്ള ആനുകൂല്യം വേഗത്തില്‍ ലഭ്യമാക്കുവാന്‍ നടപടി

ശ്രീ. .കെ. വിജയന്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സൈനിക-അര്‍ദ്ധസൈനിക വിഭാഗങ്ങളിലായി ഡ്യൂട്ടിക്കിടയില്‍ മരണമടഞ്ഞ ജവാന്മാരുടെ കണക്ക് ജില്ല തിരിച്ച് ലഭ്യമാക്കാമോ;

(ബി) മരണമടഞ്ഞ സൈനിക-അര്‍ദ്ധസൈനിക വിഭാഗം ജീവനക്കാരുടെ ആശ്രിതര്‍ക്ക് എന്തൊക്കെ ആനുകൂല്യങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിവരുന്നതെന്ന് വിശദമാക്കാമോ;

(സി) ഇതുവരെയായി സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ആനുകൂല്യങ്ങളുടെ വിവരം പേര് സഹിതം ജില്ല തിരിച്ച് ലഭ്യമാക്കാമോ;

(ഡി) രാജ്യത്തിനുവേണ്ടി ജീവന്‍ ബലികൊടുത്ത ജവാന്മാരുടെ ആശ്രിതര്‍ക്കുള്ള ആനുകൂല്യം വേഗത്തില്‍ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമോ?

BACK
 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.