UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >4th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 4th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

1670

വികലാംഗ സംവരണം

ശ്രീ. ജോസ് തെറ്റയില്‍

() വികലാംഗര്‍ക്കുള്ള മൂന്നു ശതമാനം സംവരണക്വാട്ടയിലേയ്ക്ക് അംഗീകരിക്കപ്പെട്ടിട്ടുള്ള തസ്തികകള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ ;

(ബി) ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ ?

1671

ശ്രീ. കെ. സി. ചാക്കുവിന്റെ പരാതിയിന്മേലുള്ള നടപടി

ശ്രീ. ജോസ് തെറ്റയില്‍

അങ്കമാലി നിയോജകമണ്ഡലത്തിലെ നീലീശ്വരം കരയില്‍ കിടങ്ങേന്‍ വീട്ടില്‍ ശ്രീ. കെ.സി. ചാക്കുവിന് 509 ദിവസം സി.എല്‍.ആര്‍. ആയി ജോലി ചെയ്തതിന്റെ അടിസ്ഥാനത്തില്‍ റെഗുലറൈസ് ചെയ്ത് വര്‍ക്കര്‍ ഗ്രേഡ് 2 ആയി ലഭിക്കേണ്ട നിയമനം ക്ളെറിക്കല്‍ തെറ്റുകള്‍മൂലം നിഷേധിക്കപ്പെട്ടിരുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ സമര്‍പ്പിച്ച പരാതിയിന്‍മേല്‍ മൈനര്‍ ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ അനുകൂല ശുപാര്‍ശ ഉണ്ടായിട്ടും നടപടി സ്വീകരിക്കുന്നതിലുള്ള കാലതാമസം വിശദമാക്കാമോ?

1672

തോന്നയ്ക്കലില്‍ ബയോടെക്നോളജി പാര്‍ക്ക്

ശ്രീ. എം. പി. വിന്‍സെന്റ്

() തിരുവനന്തപുരം ജില്ലയില്‍ തോന്നയ്ക്കലില്‍ ആരംഭിക്കുന്ന ബയോടെക്നോളജി പാര്‍ക്കിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം ;

(ബി) പദ്ധതി നടത്തിപ്പിന്റെ നാളിതുവരെയുള്ള പുരോഗതി എന്തെന്ന് വ്യക്തമാക്കാമോ ;

(സി) പ്രസ്തുത പാര്‍ക്ക് ഏതുവര്‍ഷം പൂര്‍ത്തിയായി പ്രവര്‍ത്തനം തുടങ്ങുമെന്ന് വ്യക്തമാക്കാമോ ?

1673

നൂറനാട് ലെപ്രസി സാനിട്ടോറിയത്തില്‍ .റ്റി.ബി.എഫ് ക്യാമ്പ്

ശ്രീ. ആര്‍. രാജേഷ്

() മാവേലിക്കര മണ്ഡലത്തിലെ നൂറനാട് ലെപ്രസി സാനിട്ടോറിയത്തില്‍ ഐ.റ്റി.ബി.എഫ് ന്റെ ക്യാമ്പ് ആരംഭിക്കുന്നതിനാവശ്യമായ നടപടി ഇതിനകം സ്വീകരിച്ചിട്ടുണ്ടോ ;

(ബി) ഇല്ലെങ്കില്‍ അതിനാവശ്യമായ അടിയന്തിര ഉത്തരവു നല്‍കുമോ ?

1674

മന്ത്രിമാരുടെ വിദേശപര്യടനം

ശ്രീ. സി. ദിവാകരന്‍

ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം മന്ത്രിമാര്‍ ഏതൊക്കെ ആവശ്യത്തിനാണ് വിദേശപര്യടനം നടത്തിയത്; പൊതു ആവശ്യത്തിനുവേണ്ടിയാണോ അതോ സ്വകാര്യ ആവശ്യത്തിനുവേണ്ടിയാണോ വിദേശ പര്യടനം നടത്തിയതെന്ന് വിശദമാക്കുമോ ?

1675

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഡല്‍ഹിയാത്രയുടെ വിശദാംശങ്ങള്‍

ശ്രീമതി.കെ.കെ.ലതിക

() മുഖ്യമന്ത്രിയുള്‍പ്പെടെ സംസ്ഥാന മന്ത്രിസഭ ഒന്നടങ്കം ഡല്‍ഹിയില്‍ പ്രധാനമന്ത്രിയും മറ്റ് കേന്ദ്രമന്ത്രിമാരുമായി എത്ര തവണ ചര്‍ച്ച നടത്തിയെന്നും ആയത് പ്രകാരം എത്ര തുകയുടെ പദ്ധതികള്‍ സംസ്ഥാനത്തിന് ലഭിച്ചുവെന്നും ഏതൊക്കെയാണ് പദ്ധതികളെന്നും വ്യക്തമാക്കുമോ ;

(ബി) പ്രസ്തുത ചര്‍ച്ചകള്‍ക്കായുള്ള യാത്രയ്ക്ക് സംസ്ഥാന ഖജനാവില്‍ നിന്നും എത്ര തുക ചെലവഴിച്ചുവെന്ന് വ്യക്തമാക്കുമോ ?

1676

ആസൂത്രണ ബോര്‍ഡിനു കീഴില്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ച വ്യവസ്ഥകള്‍

ശ്രീ. സി. കെ. സദാശിവന്‍

() വികസന പദ്ധതികള്‍ തയ്യാറാക്കുന്നതിനും അവലോകനം നടത്തുന്നതിനും കണ്‍സള്‍ട്ടന്‍സികളെ നിയോഗിക്കാന്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ടോ;

(ബി) സംസ്ഥാന ആസൂത്രണ ബോര്‍ഡില്‍ എത്ര കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങള്‍ അപേക്ഷ നല്കുകയുണ്ടായി;

(സി) അപേക്ഷ നല്കിയവരില്‍ നിന്നും എത്ര സ്ഥാപനങ്ങളെ സെലക്ട് ചെയ്യുകയുണ്ടായി; ആരൊക്കെയാണെന്ന് വ്യക്തമാക്കുമോ;

(ഡി) കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങള്‍ നിര്‍വ്വഹിക്കേണ്ട ജോലികളും അതിനുള്ള പ്രതിഫലവും സംബന്ധിച്ച വ്യവസ്ഥകള്‍ വിശദമാക്കുമോ?

1677

നദീസംയോജനവും സംസ്ഥാന താല്പര്യവും

ശ്രീ. . കെ. ശശീന്ദ്രന്‍

,, തോമസ് ചാണ്ടി

() നദീസംയോജനത്തിന് സമയബന്ധിതമായ കര്‍മ്മപദ്ധതി തയ്യാറാക്കാനുള്ള 2012 ഫെബ്രുവരി 27 ന് സൂപ്രീം കോടതിയില്‍ നിന്നുണ്ടായ വിധിയുമായി ബന്ധപ്പെട്ട കേസിന്റെ വാദം നടന്നപ്പോള്‍ കേരളത്തിന് വേണ്ടി ഹാജരായത് ആരാണ്; കേരളത്തിന്റെ ഭാഗം ശരിയായ രീതിയില്‍ സൂപ്രിംകോടതിയില്‍ അവതരിപ്പിക്കാന്‍ കാര്യക്ഷമമായ നടപടി സ്വികരിച്ചില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) കുട്ടനാടിന്റെ പരിസ്ഥിതി സന്തുലിതാവസ്ഥയെയും ആവാസവ്യവസ്ഥയെയും തകിടം മറിക്കുന്ന പമ്പ-അച്ചന്‍കോവില്‍-വൈപ്പാര്‍ സംയോജനം എന്ന കേസിലാണ് ഗുരുതരമായ അലംഭാവം കാട്ടിയതെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; മേല്‍പ്പറഞ്ഞ നദികളുടെ സംയോജനവുമായി ബന്ധപ്പെട്ട് സി.ഡബ്ള്യൂ.ആര്‍.ഡി.എം. എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ ; ഉണ്ടെങ്കില്‍ വിശദവിവരം വെളിപ്പെടുത്തുമോ ;

(സി) സംസ്ഥാന താല്പര്യം സംരക്ഷിക്കുന്ന വിധം നിയമനിര്‍മ്മാണത്തിലൂടെയും കോടതി മുഖേനയും ഇക്കാര്യത്തില്‍ പരിഹാരം കണ്ടെത്താന്‍ നടപടി സ്വീകരിക്കുമോ ;

(ഡി) ജലം എന്ന സംസ്ഥാന ലിസ്റില്‍പ്പെട്ട വിഷയത്തെ സംബന്ധിച്ച് സംസ്ഥാന നിയമ നിര്‍മ്മാണസഭയ്ക്കുള്ള അധികാരം നിലനിര്‍ത്താനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ?

1678

മുല്ലപ്പെരിയാര്‍ ഡാമുമായി ബന്ധപ്പെട്ട് തമിഴ്നാട്ടില്‍ മലയാളികള്‍ക്കെതിരെയുള്ള ആക്രമണം

ശ്രീ. സി. പി. മുഹമ്മദ്

() മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കണമെന്ന ആവശ്യത്തെത്തുടര്‍ന്ന് തമിഴ്നാട്ടില്‍ മലയാളികള്‍ക്കെതിരെ എത്ര ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്; ആക്രമണങ്ങളില്‍ എത്രപേര്‍ക്ക് പരിക്കുപറ്റിയിട്ടുണ്ട്;

(ബി) പ്രസ്തുത ആക്രമണങ്ങളില്‍ എത്ര തുകയുടെ സ്വത്തുവകകള്‍ക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്; ഇതു സംബന്ധിച്ച് തമിഴ്നാട്ടില്‍ എത്ര കേസ്സുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്;

(സി) മുല്ലപ്പെരിയാര്‍ ഡാമിന് അപകടമുണ്ടാകുന്നപക്ഷം കേരളത്തിലുണ്ടാകുന്ന നാശനഷ്ടങ്ങളെ സംബന്ധിച്ച് വിശദമായ പഠനം നടത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ?

1679

ബി.പി.എല്‍. ലിസ്റില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടി

പ്രൊഫ. സി. രവീന്ദ്രനാഥ്

() ബി.പി.എല്‍. കാര്‍ഡ് ഉള്ള ആളുകള്‍ക്ക് ബി.പി.എല്‍. ലിസ്റില്‍ ഉള്‍പ്പെട്ടിട്ടില്ലാ എന്ന കാരണത്താല്‍ സര്‍ക്കാരില്‍ നിന്നു ലഭിക്കേണ്ട പല ആനുകൂല്യങ്ങളും ലഭിക്കുന്നില്ല എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഉണ്ടെങ്കില്‍ ബി.പി.എല്‍. കാര്‍ഡ് ഉള്ള ആളുകളെ ബി.പി.എല്‍. ലിസ്റില്‍ ചേര്‍ക്കുന്നതിന് അടിയന്തിരമായി നടപടി സ്വീകരിക്കുമോ ?

1680

ന്യൂനപക്ഷ കേന്ദ്രീകൃത ബ്ളോക്കുകള്‍

ശ്രീ. കെ. എന്‍. . ഖാദര്‍

() ന്യൂനപക്ഷ കേന്ദ്രീകൃത ജില്ലകളുടെ കൂൂട്ടത്തില്‍ മലപ്പുറത്തെ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ന്യൂനപക്ഷ കേന്ദ്രീകൃത ബ്ളോക്കുകള്‍ കണ്ടെത്താന്‍ പ്രത്യേക പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോ;

(സി) ഉണ്ടെങ്കില്‍ ശ്രമങ്ങള്‍ ഏതുവരെയായി; പ്രസ്തുത ജില്ലകള്‍ക്ക് ലഭ്യമാകുന്ന ആനുകൂല്യങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ ?

1681

സമഗ്ര തീരദേശ സംരക്ഷണ നിയമം

ശ്രീ. . ചന്ദ്രശേഖരന്‍

'' കെ. രാജു

ശ്രീമതി. .എസ്. ബിജിമോള്‍

ശ്രീ. പി. തിലോത്തമന്‍

() കേന്ദ്ര ഗവണ്‍മെന്റ് പാസ്സാക്കിയ സമഗ്ര തീരദേശ സംരക്ഷണ നിയമം സംസ്ഥാനത്ത് നടപ്പാക്കി തുടങ്ങിയിട്ടുണ്ടോ ;

(ബി) തീരപ്രദേശങ്ങളില്‍ റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍ തുടങ്ങിയ പ്രോജക്ടുകള്‍ക്ക് അനുമതി ലഭിക്കുന്നതിന് പ്രസ്തുത നിയമപ്രകാരം പാലിക്കേണ്ട വ്യവസ്ഥകള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ ;

(സി) കേന്ദ്ര നിര്‍ദ്ദേശ പ്രകാരം സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റഡീസിനേയും സി.എം.എഫ്.ആര്‍..യേയും എന്തെല്ലാം ചുമതലകള്‍ ഏല്‍പ്പിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ ?

1682

റിപ്പബ്ളിക് ദിന പരേഡില്‍ കേരളത്തിന്റെ ഫ്ളോട്ട് മുടങ്ങാനിടയായ സാഹചര്യം

ശ്രീ. സി. കൃഷ്ണന്‍

() ഡല്‍ഹിയിലെ റിപ്പബ്ളിക് ദിന പരേഡില്‍ അവതരിപ്പിക്കുന്നതിന് കേരളത്തിന്റെ ഫ്ളോട്ട് ഇല്ലാതായതിന്റെ കാരണം വെളിപ്പെടുത്താമോ;

(ബി) കേരളത്തിന്റെ പുലികളി തെരഞ്ഞെടുക്കപ്പെടുകയുണ്ടായോ; എങ്കില്‍ അവതരിപ്പിക്കാന്‍ കഴിയാത്തത് ആരുടെ വീഴ്ച മൂലമായിരുന്നു;

(സി) റിപ്പബ്ളിക് ദിന പരേഡില്‍ ഫ്ളോട്ട് അവതരിപ്പിച്ചതിന് എതെല്ലാം കാലയളവില്‍ കേരളത്തിന് സ്വര്‍ണ മെഡല്‍ ലഭിക്കുകയുണ്ടായി;

(ഡി) 2006 മുതല്‍ തുടര്‍ച്ചയായി കേരളം ഫ്ളോട്ട് അവതരിപ്പിച്ചിട്ടുണ്ടായിരുന്നോ; ഈ വര്‍ഷം മുടങ്ങാനിടയായ സാഹചര്യം എന്തായിരുന്നു?

1683

വൈറോളജി ഇന്‍സ്റിറ്റ്യൂട്ട്

ശ്രീ. ജി. സുധാകരന്‍

() ആലപ്പുഴ വൈറോളജി ഇന്‍സ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനം ആരംഭിക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ ;

(ബി) അമ്പലപ്പുഴയില്‍ ഇതിനായി ഏറ്റെടുത്തിട്ടുള്ള സ്ഥലത്ത് കെട്ടിടം നിര്‍മ്മിക്കുന്നതിന് എത്ര രൂപയാണ് അനുവദിച്ചിരിക്കുന്നത് ;

(സി) കെട്ടിട നിര്‍മ്മാണം ആരംഭിക്കുന്നതിന് എന്തെങ്കിലും തടസ്സമുണ്ടോ ; ഉണ്ടെങ്കില്‍ എന്താണെന്ന് വ്യക്തമാക്കുമോ ;

(ഡി) വൈറോളജി ഇന്‍സ്റിറ്റ്യൂട്ടിനെ റീജിയണല്‍

ഇന്‍സ്റിറ്റ്യൂട്ടായി ഉയര്‍ത്തുന്നതിന് 19 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചതായുള്ള പത്രവാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഉണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

1684

ആധാര്‍ ബയൊമെട്രിക് വിവരശേഖരണം

ശ്രീമതി പി. അയിഷാ പോറ്റി

() യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ ആധാര്‍ ബയോമെട്രിക് വിവരശേഖരണം നടത്തുന്നതിന് കേരളത്തില്‍ ചുമതലപ്പെടുത്തിയിരുന്ന അക്ഷയ കേന്ദ്രങ്ങളുടെ സംരംഭകര്‍ക്ക് പ്രസ്തുത വിവരശേഖരണം നടത്തിയതിന്റെ പ്രതിഫലം നാളിതുവരെ ലഭ്യമാക്കാത്തതിന്റെ കാരണം എന്താണ്;

(ബി) പ്രസ്തുത പ്രതിഫലം അടിയന്തിരമായി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ;

(സി) നാഷണല്‍ പോപ്പുലേഷന്‍ രജിസ്ററിന്റെ വിവരശേഖരണത്തോടൊപ്പം ആളുകളുടെ ബയോമെട്രിക് വിവരശേഖരണത്തിന് സ്വാതി സ്മാര്‍ട്ട് കാര്‍ഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് ചുമതല നല്‍കിയിട്ടുണ്ടെങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(ഡി) ആധാറിന് വേണ്ടി ഒരിക്കല്‍ ബയോമെട്രിക് എടുത്തവര്‍ വീണ്ടും ആയത് എടുക്കേണ്ടതില്ല എന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനം നിലവിലുണ്ടോ?

1685

2010, 2011, 2012 വര്‍ഷങ്ങളിലെ പെന്‍ഷന്‍കാരുടെ എണ്ണം

ശ്രീ. എം. . വാഹീദ്

() സംസ്ഥാനത്ത് പി.എസ്.സി. വഴി നിയമനം ലഭിച്ചവരില്‍ 2010, 2011 മാര്‍ച്ച് മാസങ്ങളില്‍ ഓരോ വര്‍ഷവും, പെന്‍ഷന്‍ ആയവരുടെയും 2012 മാര്‍ച്ചില്‍ പെന്‍ഷന്‍ ആകുന്നവരുടെയും എണ്ണം എത്ര ;

(ബി) ഇതില്‍ ഓരോ വര്‍ഷവും പെന്‍ഷന്‍ ആകുന്നവരില്‍ 35 വര്‍ഷത്തില്‍ കൂടുതല്‍ സേവനം അനുഷ്ഠിച്ചവരുടെ എണ്ണം എത്ര;

(സി) 30 വര്‍ഷത്തില്‍ കൂടുതല്‍ സേവനം അനുഷ്ഠിച്ചവരുടെ എണ്ണം എത്ര;

(ഡി) 25 വര്‍ഷത്തില്‍ കൂടുതല്‍ സേവനം അനുഷ്ഠിച്ചവരുടെ എണ്ണം എത്ര;

() 20 വര്‍ഷത്തില്‍ കൂടുതല്‍ സേവനം അനുഷ്ഠിച്ചവരുടെ എണ്ണം എത്ര;

(എഫ്) 15 വര്‍ഷത്തില്‍ കൂടുതല്‍ സേവനം അനുഷ്ഠിച്ചവരുടെ എണ്ണം എത്ര;

(ജി) 15 വര്‍ഷത്തിന് താഴെ സേവനം അനുഷ്ഠിച്ചവരുടെ എണ്ണം എത്ര?

1686

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മറ്റൊരു വകുപ്പിലേയ്ക്ക് വകുപ്പുമാറ്റം

ശ്രീ. കെ. രാജു

() സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിലവില്‍ ജോലി ചെയ്യുന്ന വകുപ്പില്‍ നിന്നും മറ്റൊരു വകുപ്പിലേയ്ക്ക് മാറ്റം അനുവദിക്കാറുണ്ടോ;

(ബി) ഫീല്‍ഡ്, സാങ്കേതിക വിഭാഗം ജീവനക്കാരും ഇതിന്റെ പരിധിയില്‍ ഉള്‍പ്പെടുമോ ;

(സി) ഇത് സംബന്ധിച്ച് നിലവിലുള്ള സര്‍ക്കാര്‍ ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ ?

1687

എല്ലാ സര്‍ക്കാര്‍ ഉത്തരവുകളും സര്‍ക്കാര്‍ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുന്നതിന് നടപടി

ഡോ. കെ. ടി. ജലീല്‍

() എല്ലാ സര്‍ക്കാര്‍ ഉത്തരവുകളും സര്‍ക്കാര്‍ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുമെന്ന് നൂറ്ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി പ്രഖ്യാപിച്ചിരുന്നുവോ ;

(ബി) എങ്കില്‍ ഇന്‍ഫര്‍മേഷന്‍ വെബ് & ന്യൂമീഡിയാ വിഭാഗത്തില്‍ ലഭിക്കുന്ന ഉത്തരവുകള്‍ മാത്രം പ്രസിദ്ധപ്പെടുത്തുന്നതോടെ സര്‍ക്കാര്‍ പ്രഖ്യാപനം നടപ്പാക്കിയതായി കണക്കാക്കാന്‍ കഴിയുമോ ;

(സി) ഓരോ വകുപ്പില്‍ നിന്നും ഓരോ ദിവസവും പൂറത്തിറങ്ങുന്ന ഉത്തരവുകള്‍ അടുത്ത ദിവസമെങ്കിലും ഇന്‍ഫര്‍മേഷന്‍ വെബ് & ന്യൂമീഡിയ വിഭാഗത്തില്‍ നല്കുന്നതിനും അത് പ്രസിദ്ധീകരിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ടോ ;

(ഡി) പ്രസ്തുത പദ്ധതി അനുവദിച്ചതിന് ശേഷം ഇതേവരെ സര്‍ക്കാര്‍ വിവിധ വകുപ്പുകളില്‍ നിന്ന് പൂറപ്പെടുവിച്ച എത്ര ഉത്തരവുകള്‍ ഇനിയും വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതിനായി ബാക്കി നില്പുണ്ടെന്ന് വ്യക്തമാക്കാമോ ?

1688

സര്‍ക്കാര്‍ വകുപ്പുകളില്‍ പൌരാവകാശ രേഖകള്‍

ശ്രീ. എം. ഹംസ

() പൌരാവകാശരേഖകള്‍ പ്രസിദ്ധീകരിക്കാത്ത വകുപ്പുകള്‍ ഏതെല്ലാം എന്ന് വ്യക്തമാക്കുമോ;

(ബി) ഏതെല്ലാം വകുപ്പുകള്‍ പൌരാവകാശരേഖ പ്രസിദ്ധീകരിച്ചിട്ടുണ്ട്;

(സി) പൌരാവകാശരേഖയില്‍ പ്രദിപാദിച്ചിരിക്കുന്ന സേവനങ്ങള്‍ നിശ്ചിത സമയത്ത് നടപ്പിലാക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുവാനുള്ള സംവിധാനം നിലവിലുണ്ടോ; ഇല്ലെങ്കില്‍ ആയതിനായി നിയമനിര്‍മ്മാണം നടത്താന്‍ ആലോചിക്കുന്നുണ്ടോ;

(ഡി) വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചിട്ടും ചില പ്രവൃത്തികള്‍ എങ്കിലും സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നില്ല എന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

() പ്രസ്തുത പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാത്തത് മൂലം സര്‍ക്കാരിനുണ്ടാകുന്ന നഷ്ടങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ;

(എഫ്) പ്രസ്തുത നഷ്ടത്തിനുത്തരവാദികളായവരെ കണ്ടെത്താന്‍ സംവിധാനമുണ്ടോ; ഇല്ലെങ്കില്‍ അതിനായുള്ള നടപടികള്‍ ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ജി) സംസ്ഥാനത്തിനുണ്ടായ നഷ്ടത്തിനും കാലതാമസം വഴി ഉണ്ടായ ബുദ്ധിമുട്ടുകള്‍ക്കും ഉത്തരവാദികളായ ഉദ്യോസ്ഥരുടെ പേരില്‍ ഫൈന്‍ ചുമത്തുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമോ;

(എച്ച്) ഓരോ വികസന പ്രവൃത്തിക്കും ഇംപ്ളിമെന്റിംഗ് ഓഫീസറെ ചുമതലപ്പെടുത്തുന്ന കാര്യം ആലോചിക്കുന്നുണ്ടോ; വിശദമാക്കുമോ?

1689

സെക്രട്ടേറിയറ്റിലെ ഫയലുകളുടെ അവസ്ഥ

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ സെക്രട്ടേറിയറ്റില്‍ എത്ര ഫയലുകള്‍ തീര്‍പ്പാക്കാനുണ്ടായിരുന്നു;

(ബി) സെപ്റ്റംബര്‍ 30 നകം തീര്‍പ്പാക്കാന്‍ സാധിക്കാത്ത എത്ര ഫയലുകളുണ്ടായിരുന്നുവെന്ന് വ്യക്തമാക്കാമോ;

(സി) ഇപ്പോള്‍ തീര്‍പ്പാകാതെ കിടക്കുന്ന ഫയലുകള്‍ എത്രയെന്ന് വ്യക്തമാക്കാമോ ?

1690

വിവിധ വകുപ്പുകള്‍ ഇറക്കിയ ഉത്തരവുകള്‍

ഡോ. കെ. ടി. ജലീല്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഇന്നുവരെ സര്‍ക്കാരിന്റെ ഓരോ വകുപ്പില്‍ നിന്നും എത്ര ഗവണ്‍മെന്റ് ഉത്തരവുകള്‍ പുറപ്പെടുവിക്കുകയുണ്ടായി;

(ബി) എല്ലാ വകുപ്പുകളില്‍ നിന്നും പ്രസ്തുത കാലയളവില്‍ പുറപ്പെടുവിച്ച എല്ലാ ഉത്തരവുകളും ഇന്‍ഫര്‍മേഷന്‍ & പബ്ളിക് റിലേഷന്‍സ് വകുപ്പിന്റെ വെബ് ആന്റ് ന്യൂ മീഡിയാ വിഭാഗം വഴി യഥാസമയം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടോ;

(സി) ഇല്ലെങ്കില്‍ ഇതിനകം പ്രസിദ്ധീകരിക്കാത്ത ഉത്തരവുകള്‍ ജനങ്ങളില്‍ നിന്നും മറച്ചുപിടിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ശ്രമിക്കുന്നത് എന്തുകൊണ്ടാണെന്ന് പരിശോധിച്ചിട്ടുണ്ടോ;

(ഡി) ഏതെല്ലാം വകുപ്പുകള്‍ എത്ര ഉത്തരവുകളാണ് ഇതിനകം വെബ്സൈറ്റിന് നല്‍കാതിരുന്നിട്ടുള്ളതെന്ന് വ്യക്തമാക്കാമോ ?

1691

പുതിയതായി സൃഷ്ടിച്ച തസ്തികകള്‍

ശ്രീ. പി. . മാധവന്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നാളിതുവരെ സര്‍ക്കാര്‍ സര്‍വ്വീസില്‍ ഓരോ ഡിപ്പാര്‍ട്ട്മെന്റിലും എത്ര പുതിയ തസ്തികകള്‍വീതം സൃഷ്ടിച്ചുവെന്ന് അറിയിക്കുമോ ;

(ബി) മുന്‍സര്‍ക്കാരിന്റെ അവസാന നാളുകളില്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ നടത്തിയ അനധികൃത നിയമനങ്ങള്‍ കണ്ടെത്താന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് അറിയിക്കാമോ ;

(സി) അനധികൃത നിയമനങ്ങള്‍ റദ്ദാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ ?

1692

വിസില്‍ബ്ളോവര്‍ സംവിധാനം

ശ്രീ. ചിറ്റയം ഗോപകുമാര്‍

() ഭരണതലത്തിലുള്ള അഴിമതിക്കും ക്രമക്കേടിനുമെതിരെ ജനങ്ങള്‍ക്ക് പരാതി ബോധിപ്പിക്കുന്നതിനുള്ള മുഖ്യമന്ത്രിയുടെ വെബ്സൈറ്റിലെ വിസില്‍ബ്ളോവര്‍ സംവിധാനം എന്നാണ് നടപ്പിലാക്കിയത്;

(ബി) നാളിതുവരെ ലഭ്യമായ പരാതികളുടെ എണ്ണം വകുപ്പുതിരിച്ച് ജില്ലാടിസ്ഥാനത്തില്‍ ലഭ്യമാക്കുമോ ?

1693

ടാങ്കര്‍വാതക ദുരന്തത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് നിയമനം

ശ്രീ. സി. ദിവാകരന്‍

() 2009 ഡിസംബര്‍ മാസം 31-ാം തീയതി കരുനാഗപ്പള്ളി പുത്തന്‍തെരുവിലുണ്ടായ ടാങ്കര്‍ വാതകദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് നിയമനം ലഭിച്ചിട്ടുണ്ടോ;

(ബി) ഉണ്ടെങ്കില്‍ ആര്‍ക്കെല്ലാമാണ്; ഇല്ലെങ്കില്‍ നിയമനത്തിനുള്ള തടസ്സങ്ങള്‍ എന്താണ്?

1694

ആശ്രിത നിയമന നടപടിക്രമങ്ങള്‍

ശ്രീ. കെ. രാജു

() സര്‍ക്കാര്‍ സര്‍വ്വീസില്‍ ആശ്രിത നിയമനം ലഭിക്കുന്നതിന് അര്‍ഹരായവര്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ വിശദമാക്കുമോ ;

(ബി) ആയത് സംബന്ധിച്ച് നിലവിലുള്ള സര്‍ക്കാര്‍ ഉത്തരവുകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കുമോ ?

1695

മരണപ്പെട്ട ജവാന്റെ കുടുംബത്തിന് സഹായം

ശ്രീമതി.കെ.കെ. ലതിക

() 2011 ഒക്ടോബറില്‍ ഛത്തീസ്ഗഢില്‍ വെച്ച് തീവ്രവാദി ആക്രമണത്തില്‍ മരണപ്പെട്ട ജവാന്‍ ദിലീഷ് ട/ീ സോമന്‍, പുറമേരി പഞ്ചായത്ത്, കോഴിക്കോട് ജില്ല എന്നയാളിന്റെ കുടുംബത്തെ സഹായിക്കുന്നതിന് എന്തെങ്കിലും ധനസഹായം അനുവദിച്ചിട്ടുണ്ടോ;

(ബി) ഇല്ലെങ്കില്‍ ജവാന്റെ കുടുംബത്തെ സഹായിക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കൂമോ ?

1696

സെക്രട്ടേറിയറ്റ് അസിസ്റന്റ് തസ്തികയിലെ ആശ്രിത നിയമനം

ശ്രീ. റ്റി. എന്‍. പ്രതാപന്‍

() 01.01.2001 മുതല്‍ 31.03.2011 വരെ ധനകാര്യം, പൊതുഭരണം എന്നീ സെക്രട്ടേറിയറ്റുകളില്‍ സെക്രട്ടേറിയറ്റ് അസിസ്റന്റ് തസ്തികയില്‍ ഉണ്ടായ ഒഴിവുകളുടെ എണ്ണം വാര്‍ഷികാടിസ്ഥാനത്തില്‍ ലഭ്യമാക്കുമോ; പ്രസ്തുത ഒഴിവുകള്‍ അതാത് വര്‍ഷങ്ങളില്‍ തന്നെ നികത്തിയിട്ടുണ്ടോ; 31.03.2012ല്‍ സെക്രട്ടേറിയറ്റ് അസിസ്റന്റുമാരുടെ എത്ര ഒഴിവുകള്‍ വിവിധ സെക്രട്ടേറിയറ്റുകളില്‍ നിന്ന് ഉണ്ടാകുമെന്നാണ് കണക്കാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി) ഓരോ വര്‍ഷവും ഉണ്ടാകുന്ന ഒഴിവുകളുടെ 5% ആശ്രിത നിയമനത്തിനായി സംവരണം ചെയ്യണമെന്ന വ്യവസ്ഥ പ്രകാരം 01.01.2001 മുതല്‍ 31.03.2011 വരെ ഉണ്ടായ ഒഴിവുകളില്‍ മേല്‍പ്പറഞ്ഞ സെക്രട്ടേറിയറ്റുകളില്‍ നിന്നും ആശ്രിത നിയമന സെല്ലിലേക്ക് റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകളുടെ എണ്ണം എത്ര; ഇത് ആകെ ഉണ്ടായ ഒഴിവുകളുടെ എത്ര ശതമാനമാണ്; 31.03.2012-ല്‍ ഉണ്ടാകുന്ന ഒഴിവുകളുടെ അടിസ്ഥാനത്തില്‍ ആശ്രിത നിയമനസെല്ലിലേയ്ക്ക് ശുപാര്‍ശ ചെയ്യപ്പെടാവുന്ന ഒഴിവുകള്‍ എത്ര;

(സി) 01.01.2001 മുതല്‍ 31.12.2011 വരെയുള്ള കാലയളയില്‍ ഏതെങ്കിലും വര്‍ഷങ്ങളില്‍ ആശ്രിത നിയമനം നടത്താതിരുന്നിട്ടുണ്ടോ; എങ്കില്‍ എത്ര ഒഴിവുകള്‍ കുടിശ്ശികയായി കണക്കാക്കപ്പെട്ടിട്ടുണ്ട്;

(ഡി) ആശ്രിത നിയമനത്തിനായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒഴിവുകള്‍ നിശ്ചിത ശതമനത്തില്‍ കുറവാണെങ്കില്‍ കുടിശ്ശികയായിട്ടുള്ള ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നടപടികള്‍ സ്വീകരിക്കുമോ;

() ആശ്രിത നിയമന പ്രകാരം സെക്രട്ടേറിയറ്റ് അസിസ്റന്റ് തസ്തികയിലേയ്ക്ക് എത്ര വര്‍ഷമായുള്ള അപേക്ഷകള്‍ കുടിശ്ശികയായിട്ടുണ്ട്; സമയബന്ധിതമായി എല്ലാ അപേക്ഷകര്‍ക്കും നിയമനം നല്‍കാന്‍ എന്ത് നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?

1697

കരുനാഗപ്പള്ളിയില്‍ ടാങ്കര്‍ ലോറി പൊട്ടിത്തെറിച്ച് മരണമടഞ്ഞവരുടെ ആശ്രിതര്‍ക്കുള്ള നിയമനം

ശ്രീ. . കെ. ബാലന്‍

() 31-12-2009-ന് കരുനാഗപ്പള്ളിയില്‍ ടാങ്കര്‍ ലോറി പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനുള്ള തീരുമാനം നടപ്പാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്നത്തേയ്ക്ക് നടപ്പാക്കാന്‍ കഴിയും; സര്‍ക്കാര്‍ തീരുമാനം നടപ്പാക്കുന്നതിലുള്ള കാലതാമസത്തിന് കാരണമെന്തെന്ന് വ്യക്തമാക്കുമോ;

(ബി) മരണമടഞ്ഞ ആരുടെയെല്ലാം ആശ്രിതര്‍ ജോലിക്കായി അപേക്ഷ നല്‍കിയിട്ടുണ്ട്

(സി) ഇവര്‍ക്കെല്ലാം സര്‍ക്കാര്‍ ജോലി നല്‍കുമോ; നല്‍കുമെങ്കില്‍ ഏതെല്ലാം വകുപ്പുകളില്‍ ഏതെല്ലാം തസ്തികകളില്‍ നിയമനം നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ഡി) നൂറ് ദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി ഗുരുതരമായി പരിക്കേറ്റ ആര്‍ക്കെങ്കിലും ജോലി നല്‍കിയിട്ടുണ്ടോ; എങ്കില്‍ ആര്‍ക്കെല്ലാമെന്ന് വ്യക്തമാക്കുമോ ?

1698

കേന്ദ്ര സിവില്‍ സര്‍വ്വീസിലെയും റെയില്‍വേയിലെയും നിയമന നിരോധനം

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

,, റ്റി. വി. രാജേഷ്

,, ആര്‍. രാജേഷ്

,, വി. ശിവന്‍കുട്ടി

() കേന്ദ്ര സിവില്‍ സര്‍വ്വീസിലും റെയില്‍വേയിലും തസ്തികകള്‍ വെട്ടിക്കുറച്ച് നിയമനങ്ങള്‍ നടത്താതിരിക്കുന്നതുമൂലം സംസ്ഥാനത്തുനിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അവസരം നഷ്ടപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) സേവന മേഖലയില്‍നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്മാറുന്നതിന്റെ ഭാഗമായിട്ടാണിത് സംഭവിക്കുന്നതെന്ന് കരുതുന്നുണ്ടോ;

(സി) ഈ നയം നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ഡി) ഇല്ലെങ്കില്‍ ഒഴിവുകളിലേയ്ക്ക് നിയമനം നടത്താന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ നടപടി സ്വീകരിക്കുമോ ?

1699

അര്‍ഹമായ ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതിന് നടപടി

ശ്രീ. മഞ്ഞളാംകുഴി അലി

() കേന്ദ്ര പൊതുബഡ്ജറ്റ്, റെയില്‍വേ ബഡ്ജറ്റ് എന്നിവയ്ക്ക് മുന്നോടിയായി സംസ്ഥാനത്തിന് അര്‍ഹമായ ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളുടെ വിശദാംശം വെളിപ്പെടുത്തുമോ;

(ബി) ഇതിനായി സംസ്ഥാനത്ത് എം. പി.മാരുടെ യോഗം വിളിച്ചുചേര്‍ത്തിരുന്നുവോ;

(സി) പ്രസ്തുത യോഗത്തില്‍ എന്തെല്ലാം കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കനാണ് തീരുമാനിച്ചിട്ടുള്ളത് എന്ന് വെളിപ്പെടുത്തുമോ;

(ഡി) സംസ്ഥാന മുഖ്യമന്ത്രിയും മറ്റുമന്ത്രിമാരും കേന്ദ്ര മന്ത്രിമാരെ സന്ദര്‍ശിച്ച് ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നുവോ;

() ഏതെല്ലാം പദ്ധതികള്‍ക്കാണ് ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടുള്ളതെന്നും ഏതെല്ലാം പദ്ധതികള്‍ക്ക് അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വിശദമാക്കുമോ?

1700

കൊച്ചിമെട്രോ, ബുള്ളറ്റ് ട്രെയിന്‍ എന്നീ പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി

ശ്രീ. സി. പി. മുഹമ്മദ്

കൊച്ചി മെട്രോയുടെയും സര്‍ക്കാരിന്റെ പരിഗണനയിലുള്ള ബുള്ളറ്റ് ട്രെയിനിന്റെയും പ്രവര്‍ത്തന പുരോഗതിയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ ?

1701

കൊച്ചി മെട്രോ റെയില്‍ പദ്ധതി

ശ്രീ. . കെ. ബാലന്‍

,, ജി. സുധാകരന്‍

,, എസ്. ശര്‍മ്മ

,, കെ. സുരേഷ് കുറുപ്പ്

() കൊച്ചി മെട്രോ റെയില്‍ പദ്ധതി ശ്രീ. .ശ്രീധരനെ മുഖ്യ ഉപദേഷ്ടാവാക്കിക്കൊണ്ട് ഡി.എം.ആര്‍.സി.യെ ഏല്‍പ്പിക്കുന്നത് സംബന്ധിച്ച അനിശ്ചിതത്വം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടോ ;

(ബി) ഇനിയും കാലവിളംബം വരുത്താതെ പദ്ധതി ഡി.എം.ആര്‍.സി.യെ ഏല്‍പ്പിക്കുവാനുള്ള മുന്‍സര്‍ക്കാര്‍ തീരുമാനവുമായി മുന്നോട്ടുപോകുവാന്‍ നടപടി സ്വീകരിക്കുമോ ;

(സി) ഡി.എം.ആര്‍. സി.യെ ഒഴിവാക്കിക്കൊണ്ട് പദ്ധതി നടപ്പിലാക്കാന്‍ ആലോചിച്ചിട്ടുണ്ടോ ; എങ്കില്‍ അതിനുള്ള കാരണം വെളിപ്പെടുത്താമോ ;

(ഡി) ഡി.എം.ആര്‍.സി.യും കെ.എം.ആര്‍.എല്‍-ഉം തമ്മില്‍ പദ്ധതി കാര്യത്തില്‍ നിയമാനുസൃതമായ ഏതെങ്കിലും എഗ്രിമെന്റിലെത്തിയിട്ടുണ്ടോ ?

1702

ഹൈസ്പീഡ് റെയില്‍ പദ്ധതി

ശ്രീ.എളമരം കരീം

() സംസ്ഥാനത്ത് തെക്ക് വടക്കായി ഹൈസ്പീഡ് റെയില്‍ പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) ഈ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയത് എന്നാണ്;

(സി) ഡി.എം.ആര്‍.സി ഈ പദ്ധതിയുടെ പ്രീ-ഫീസിബിലിറ്റി സ്റഡി നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് എപ്പോഴാണ്;

(ഡി) ശ്രീ.ടി. ബാലകൃഷ്ണനെ ഈ പ്രോജക്റ്റിന്റെ സ്പെഷ്യല്‍ ഓഫീസറായി നിയമിച്ചിരുന്നോ;

() എങ്കില്‍ എപ്പോഴായിരുന്നു നിയമനം ?

1703

സ്വകാര്യമേഖലയിലേയ്ക്ക് മാറ്റുന്ന സേവനമേഖലകള്‍

ശ്രീ. .പി. ജയരാജന്‍

,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

,, പുരുഷന്‍ കടലുണ്ടി

,, സി.കെ. സദാശിവന്‍

() പൂര്‍ണ്ണമായും പൊതുസേവന മേഖലകളായി ഇനിയും തുടരേണ്ടതില്ലെന്ന് ഉദ്ദേശിക്കുന്ന മേഖലകളെ സംബന്ധിച്ച് വിശദമാക്കാമോ;

(ബി) എന്തെല്ലാം ഉദ്ദേശ്യങ്ങളും ലക്ഷ്യങ്ങളും മുന്‍നിര്‍ത്തിയാണ് ഇത്തരത്തില്‍ തീരുമാനിക്കുന്നതെന്ന് വെളിപ്പെടുത്താമോ;

(സി) ഏതെല്ലാം സേവന മേഖലകളില്‍ എത്ര ശതമാനം വീതം സ്വകാര്യ പങ്കാളിത്തം നല്‍കാന്‍ ഉദ്ദേശിക്കുന്നു; പൂര്‍ണ്ണമായും സ്വകാര്യമേഖലയ്ക്ക് വിടാനുദ്ദേശിക്കുന്ന സേവന മേഖലകള്‍ ഏതെല്ലാം; വിശദമാക്കുമോ?

1704

മലയാളം ഔദ്യോഗിക ഭാഷയാക്കുന്നതിനു സ്വീകരിച്ച നടപടി

ശ്രീ. കെ. എന്‍. . ഖാദര്‍

() മലയാളം ഔദ്യോഗിക ഭാഷയാക്കുന്നതിനു വേണ്ടി ഇതുവരെ സ്വീകരിച്ച നടപടി വ്യക്തമാക്കാമോ;

(ബി) പല സര്‍ക്കാര്‍ വകുപ്പുകളും ഇക്കാര്യത്തില്‍ അനാസ്ഥ കാണിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിനെതിരെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

(സി) പരിഭാഷ ചെയ്യുന്നതിനും വിവിധ വകുപ്പുകള്‍ക്ക് സഹായകമായ പദകോശം നിര്‍മ്മിക്കുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ?

1705

ജനസമ്പര്‍ക്ക പരിപാടിയുടെ വിലയിരുത്തല്‍

ശ്രീ. എന്‍. . നെല്ലിക്കുന്ന്

,, പി. ബി. അബ്ദുള്‍ റസാക്

() സംസ്ഥാന സര്‍ക്കാരിന്റെ ജനസമ്പര്‍ക്ക പരിപാടിയെക്കുറിച്ച് വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ ; എങ്കില്‍ വിശദവിവരം വെളിപ്പെടുത്തുമോ ;

(ബി) ജനസമ്പര്‍ക്ക പരിപാടിക്കെത്തുന്ന ജനബാഹുല്യത്തിന് കാരണം എന്താണെന്ന് പരിശോധിച്ചിട്ടുണ്ടോ ;

(സി) ജനകീയ പ്രശ്നങ്ങളിലും അവരുടെ പരാതികളിലും സത്വരവും നീതിപൂര്‍വ്വവുമായ തീരുമാനം ഉണ്ടാകുന്നതിന്റെ ഫലമാണ് ജനങ്ങള്‍ കൂട്ടമായി പരിപാടിക്കെത്തുന്നതിന്റെ കാരണമെന്ന് കരുതുന്നുണ്ടോ ;

(ഡി) ജനസമ്പര്‍ക്ക പരിപാടി ജനാധിപത്യഭരണക്രമത്തിന് വെല്ലുവിളിയാണെന്ന ഒരു വിഭാഗത്തിന്റെ അഭിപ്രായം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ അതേക്കുറിച്ച് പരിശോധിച്ചിട്ടുണ്ടോ ; വിശദമാക്കാമോ ;

() ജനസമ്പര്‍ക്ക പരിപാടിയിലെ തീര്‍പ്പുകളുടെ നടപ്പാക്കലും തീര്‍പ്പാക്കാനാവാത്ത പരാതികളിന്മേലുള്ള സമയബന്ധിത തുടര്‍ നടപടികളും മോണിറ്റര്‍ ചെയ്യാന്‍ എന്തെങ്കിലും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ ; ഇല്ലെങ്കില്‍ അതെക്കുറിച്ച് ആലോചിക്കുമോ ?

1706

ചിറ്റൂര്‍ താലൂക്കിലെ ജനസമ്പര്‍ക്ക പരിപാടി

ശ്രീ.വി. ചെന്താമരാക്ഷന്‍

() മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ ചിറ്റൂര്‍ താലൂക്കില്‍ നിന്ന് എത്ര അപേക്ഷകളാണ് ലഭിച്ചത് ; വകുപ്പ് തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ ;

(ബി) ഇതില്‍ എത്ര പരാതികള്‍ക്ക് പരിഹാരം കാണാന്‍ കഴിഞ്ഞുവെന്ന് വ്യക്തമാക്കുമോ ?

1707

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി

ശ്രീ. . ചന്ദ്രശേഖരന്‍

() കാസര്‍ഗോഡ് നടന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ എ.പി.എല്‍. കാര്‍ഡുകളെ ബി.പി.എല്‍. കാര്‍ഡുകളാക്കി മാറ്റിക്കൊടുക്കുവാനുള്ള എത്ര അപേക്ഷകളാണ് ലഭിച്ചതെന്നും അതില്‍ എത്രയെണ്ണത്തിന് തീര്‍പ്പുകല്‍പ്പിച്ചുവെന്നും വ്യക്തമാക്കാമോ ;

(ബി) തീര്‍പ്പുകല്‍പ്പിച്ചവയിന്മേല്‍ സ്വീകരിച്ച നടപടി ക്രമങ്ങളും മാനദണ്ഡവും വ്യക്തമാക്കാമോ ?

1708

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ ലഭിച്ച അപേക്ഷകള്‍

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ ലഭ്യമായ അപേക്ഷകളില്‍ എത്രയെണ്ണം ഫയലുകളായിട്ടുണ്ടെന്നും ഇതില്‍ ഗവണ്‍മെന്റ് സെക്രട്ടേറിയറ്റില്‍ എത്ര ഫയലുകള്‍ ആരംഭിച്ചിട്ടുണ്ടെന്നും വിശദമാക്കാമോ ;

(ബി) ഇത്തരം ഫയലുകളില്‍ എത്ര ഫയലുകളിന്മേല്‍ ഇതിനകം തീര്‍പ്പുകല്‍പ്പിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ ?

1709

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി

ശ്രീ. പി. തിലോത്തമന്‍

() മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയിലൂടെ ആലപ്പുഴ ജില്ലയില്‍ തീര്‍പ്പാക്കിയ അപേക്ഷകളില്‍ സാമ്പത്തിക സഹായം ലഭിക്കുന്നതിനുള്ള എത്ര അപേക്ഷകളുണ്ടായിരുന്നു എന്നും എത്ര രൂപയുടെ സാമ്പത്തിക സഹായം അനുവദിച്ചു എന്നും അറിയിക്കുമോ ;

(ബി) ദീര്‍ഘകാലമായി ഓഫീസുകളില്‍ പെന്‍ഡിംഗ് ആയികിടന്നിരുന്ന റീസര്‍വ്വേ, മറ്റ് അളവുകളും തര്‍ക്കങ്ങളും, പോക്കുവരവ് സംബന്ധിച്ച കേസുകള്‍ എന്നിവ എത്ര എണ്ണം വീതം ആലപ്പുഴ ജില്ലയില്‍ ജനസമ്പര്‍ക്ക പരിപാടിയിലൂടെ തീര്‍പ്പായി എന്നു പറയാമോ ; ഇവ തീര്‍പ്പായെങ്കില്‍ എന്തുകാരണത്താലാണ് ഇക്കാലമത്രയും ഇവ തീര്‍പ്പാക്കാതിരുന്നതെന്ന് വ്യക്തമാക്കാമോ ;

(സി) ആലപ്പുഴ ജില്ലയില്‍ ജനസമ്പര്‍ക്ക പരിപാടി നടത്തിയതിന് ക്രമീകരണങ്ങള്‍, പന്തല്‍, ആഡിറ്റോറിയം, പ്രചാരണം, വിവിധ വകുപ്പുകളില്‍ ഇതിനുവേണ്ടി അധികമായി ഉണ്ടായ മറ്റ് ചെലവുകള്‍ എന്നിവ ഇനം തിരിച്ച് വ്യക്തമാക്കാമോ ?

1710

പ്രമാണങ്ങള്‍ തിരികെ നല്‍കുന്നതിന് നടപടി

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

() മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയിലൂടെ കടാശ്വാസം ലഭിച്ച വയനാട് ജില്ലയിലെ കോട്ടത്തറയിലുള്ള ശ്രീ. പി. സി. അബ്ദുള്ളയ്ക്ക് സ്ഥലത്തിന്റെ പ്രമാണങ്ങള്‍ വൈത്തിരി പ്രാഥമിക കാര്‍ഷിക വികസന ബാങ്ക് തിരികെ നല്‍കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) പ്രമാണങ്ങള്‍ തിരികെ നല്‍കാത്ത പ്രാഥമിക കാര്‍ഷിക വികസന ബാങ്കിനെതിരെ നടപടി സ്വീകരിക്കുമോ ?

1711

കോട്ടയം ജില്ലയിലെ ജനസമ്പര്‍ക്ക പരിപാടി

ശ്രീ.കെ. അജിത്

() കോട്ടയം ജില്ലയില്‍ നടത്തിയ ജനസമ്പര്‍ക്ക പരിപാടിയില്‍ ലഭിച്ച പരാതികളില്‍ എത്രയെണ്ണം തീര്‍പ്പാക്കിയെന്ന് നിയോജകമണ്ഡല അടിസ്ഥാനത്തില്‍ വ്യക്തമാക്കാമോ;

(ബി) ഇതില്‍ തീര്‍പ്പാകാത്ത പരാതികള്‍ തീര്‍പ്പാക്കുന്നതിന് താലൂക്ക് തലത്തില്‍ പ്രത്യേക സെല്‍ രൂപീകരിക്കുമോ;

(സി) ജനസമ്പര്‍ക്ക പരിപാടിയില്‍ കൊടുത്തതും, തീര്‍പ്പാകാത്തതുമായ പരാതികള്‍ക്ക് പിന്നീട് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) ജനസമ്പര്‍ക്കപരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് അനുവദിച്ച ചികിത്സാ ധനസഹായം ലഭിച്ചിട്ടുപോലും ജനസമ്പര്‍ക്കപരിപാടിക്ക് മുമ്പ് അനുവദിച്ച ചികിത്സാ സഹായം കിട്ടാതിരിക്കുന്നത് ഗൌരവമായി പരിശോധിക്കുമോ;

() കോട്ടയം ജില്ലയിലെ ജനസമ്പര്‍ക്കപരിപാടിയില്‍ വൈക്കം നിയോജക മണ്ഡലത്തില്‍ പരിഹാരമാകാത്ത പരാതികള്‍ എത്രയെന്ന് വകുപ്പ് തിരിച്ച് വ്യക്തമാക്കുമോ ?

1712

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി

ശ്രീ. പി. ടി. . റഹീം

() മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി ഏതെല്ലാം ജില്ലകളില്‍ പൂര്‍ത്തിയായിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷണം നല്‍കിയത് ആരായിരുന്നു;

(സി) ഇതിനായി എത്ര തുക വീതമാണ് ചെലവഴിച്ചത്: ജില്ല തിരിച്ചുള്ള വിശദവിവരം നല്‍കുമോ ?

1713

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായം

ശ്രീ.സി. പി. മുഹമ്മദ്

മുന്‍ സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് എത്ര തുകയുടെ സഹായമാണ് വിതരണം ചെയ്തത് ?

1714

മുഖ്യമന്ത്രിയുടെ ചികില്‍സാ സഹായ നിധി

ശ്രീ. കെ. രാജു

() മുഖ്യമന്ത്രിയുടെ ചികില്‍സാ ധനസഹായ നിധിയില്‍ നിന്നും എന്ന് വരെയുള്ള അപേക്ഷകള്‍ക്ക് തുക വിതരണം ചെയ്തു എന്ന് ജില്ല തിരിച്ചുള്ള കണക്ക് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത ധനസഹായം കാലതാമസം കൂടാതെ വിതരണം ചെയ്യാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

1715

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ചികിത്സാ സഹായം

ശ്രീ. . ചന്ദ്രശേഖരന്‍

() മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും കാന്‍സര്‍, വൃക്കരോഗങ്ങള്‍, ഹൃദ്രോഗം തുടങ്ങിയവയ്ക്ക് ഇപ്പോള്‍ എത്ര രൂപവരെയാണ് ചികിത്സാ സഹായം അനുവദിക്കുന്നതെന്ന് അറിയിക്കുമോ;

(ബി) മുഖ്യമന്ത്രിക്കുവേണ്ടി റവന്യൂ വകുപ്പുമന്ത്രി അപേക്ഷ സ്വീകരിച്ച് ധനസഹായം നല്‍കുന്നതിന് പുറമേ മുഖ്യമന്ത്രിയുടെ ആഫീസില്‍ ഏതെങ്കിലും സാഹചര്യത്തില്‍ നേരിട്ട് അപേക്ഷ സ്വീകരിച്ച് ധനസഹായം അനുവദിക്കാറുണ്ടോ;

(സി) മുഖ്യമന്ത്രിയുടേയും റവന്യൂ മന്ത്രിയുടേയും ആഫീസുകളില്‍ ലഭിച്ച അപേക്ഷകളില്‍ അനുവദിച്ചതിനേക്കാള്‍ അധികം സഹായം മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ ലഭിച്ച അപേക്ഷയില്‍ നല്‍കിയിട്ടുണ്ടോ;

(ഡി) ഉണ്ടെങ്കില്‍ ഈ ഇനത്തില്‍ നല്‍കിയ ഏറ്റവും ഉയര്‍ന്ന ധനസഹായം എത്രയെന്നും അത് ഏത് ജില്ലയിലാണ് നല്‍കിയതെന്നും അറിയിക്കുമോ?

1716

പുന്നപ്ര-വയലാര്‍ സമരസേനാനികള്‍ക്കുള്ള പെന്‍ഷന്‍ വ്യവസ്ഥകള്‍

ശ്രീ. പി. . മാധവന്‍

() പുന്നപ്ര-വയലാര്‍ സമരസേനാനികളെ സ്വാതന്ത്യ്രസമരസേനാനികളായി കണക്കാക്കിയാണോ പെന്‍ഷന്‍ നല്‍കുന്നതെന്ന് അറിയിക്കുമോ;

(ബി) പെന്‍ഷന്‍ ആനുകൂല്യം ലഭിക്കുന്ന പുന്നപ്ര-വയലാര്‍ സമരസേനാനി മരിച്ചാല്‍ കുടുംബപെന്‍ഷന് ആര്‍ക്കെല്ലാമാണ് അര്‍ഹതയെന്ന് അറിയിക്കാമോ;

(സി) പ്രായപൂര്‍ത്തിയായ ആണ്‍മക്കള്‍ക്ക് പ്രസ്തുത കുടുംബപെന്‍ഷന് അര്‍ഹതയുണ്ടോ;

(ഡി) ഇല്ലെങ്കില്‍ മുന്‍ സര്‍ക്കാരിന്റെ കാലയളവില്‍ പ്രായപൂര്‍ത്തിയായ ആണ്‍മക്കള്‍ക്ക് പുന്നപ്ര-വയലാര്‍ സമരസേനാനി കുടുംബപെന്‍ഷന്‍ നല്‍കിയിട്ടുണ്ടോ;

() ഉണ്ടെങ്കില്‍ ആര്‍ക്കെല്ലാമാണെന്ന് അറിയിക്കാമോ;

(എഫ്) നിയമവിരുദ്ധമായി പെന്‍ഷന്‍ അനുവദിച്ചിട്ടുണ്ടെങ്കില്‍ ഇതില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;

(ജി) ആര്‍ക്കെല്ലാം എതിരെയാണ് ഇത്തരത്തില്‍ നടപടികള്‍ സ്വീകരിച്ചതെന്ന് അറിയിക്കാമോ;

(എച്ച്) നിയമവിരുദ്ധമായി പെന്‍ഷന്‍ നല്‍കിയത് ആരുടെ ഉത്തരവ് പ്രകാരമാണെന്ന് അറിയിക്കാമോ?

1717

സര്‍ക്കാര്‍ ജീവനക്കാരുടെ അപകട ഇന്‍ഷുറന്‍സ് പദ്ധതി

ശ്രീ. സി. ദിവാകരന്‍

() സര്‍ക്കാര്‍ ജീവനക്കാരുടെ അപകട ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിച്ചത് എന്ന് മുതലാണ്;

(ബി) സര്‍ക്കാര്‍ ജീവനക്കാര്‍ എത്ര രൂപയാണ് പ്രീമിയം ഇനത്തില്‍ അടയ്ക്കേണ്ടത്;

(സി) പ്രീമിയം തുക വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്ര; വര്‍ദ്ധിപ്പിക്കാനുള്ള സാഹചര്യം എന്ത്; ഏത് ഇന്‍ഷുറന്‍സ് കമ്പനിയെയാണ് പ്രസ്തുത സ്കീം നടപ്പിലാക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്;

(ഡി) നാളിതുവരെ എത്രപേര്‍ക്ക് ആയതിന്റെ പ്രയോജനം ലഭിച്ചിട്ടുണ്ടെന്ന് വര്‍ഷം തിരിച്ച് വ്യക്തമാക്കാമോ?

1718

വൈക്കം മുഹമ്മദ് ബഷീര്‍, തിക്കോടിയന്‍ സ്മാരകങ്ങള്‍

ശ്രീ. . പ്രദീപ്കുമാര്‍

() യശ:ശരീരരായ വൈക്കം മുഹമ്മദ് ബഷീര്‍, തിക്കോടിയന്‍ എന്നിവര്‍ക്ക് കോഴിക്കോട് നഗരത്തില്‍ സ്മാരകങ്ങള്‍ നിര്‍മ്മിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ;

(ബി) എങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

1719

മങ്കട രവിവര്‍മ്മയ്ക്ക് സ്മാരകം

ശ്രീ.റ്റി..അഹമ്മദ് കബീര്‍

പ്രശസ്ത സിനിമാ ഛായാഗ്രാഹകന്‍, അന്തരിച്ച മങ്കട

രവിവര്‍മ്മക്ക് ഒരു സ്മാരകം പണിയുന്ന കാര്യം പരിഗണനയിലുണ്ടോ; എങ്കില്‍ അദ്ദേഹത്തിന്റെ ജന്മനാടായ മങ്കടയില്‍ സ്മാരകം പണിയുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

T1720

ഒടുവില്‍ ഉണ്ണികൃഷ്ണന് സ്മാരകം

ശ്രീ. കെ. വി. വിജയദാസ്

() പാലക്കാട് ജില്ലയിലെ കേരളശ്ശേരിക്കാരനായ ചലച്ചിത്ര നടന്‍ ഒടുവില്‍ ഉണ്ണികൃഷ്ണന് അനുയോജ്യമായ ഒരു സ്മാരകം നിര്‍മ്മിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

(ബി) ഇക്കാര്യത്തില്‍ ഒടുവില്‍ ഉണ്ണികൃഷ്ണന്റെ പേരിലുള്ള സാംസ്കാരിക സമിതി സ്ഥലവും മറ്റ് അടിസ്ഥാനസൌകര്യങ്ങളും നല്‍കിയാല്‍ സര്‍ക്കാര്‍ തലത്തില്‍ ഒരു സാംസ്കാരിക കേന്ദ്രം നിര്‍മ്മിക്കുന്ന കാര്യത്തിന് നടപടി സ്വീകരിക്കുമോ?

BACK
 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.