1721

   
   
   
  UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >4th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 4th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

1721

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികളുടെ അംഗീകാരം

ശ്രീ. .എം. ആരിഫ്

തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ മൂന്ന് മന്ത്രിമാരുടെ കീഴിലായതിനെത്തുടര്‍ന്ന് ഓരോ പദ്ധതിയ്ക്കും അംഗീകാരം വാങ്ങേണ്ടത്

എപ്രകാരമാണെന്നത് സംബന്ധിച്ച് പ്രസ്തുതസ്ഥാപനങ്ങള്‍ക്ക് കൃതൃമായ അറിയിപ്പ് നല്‍കിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ?

1722

ഇറ്റാലിയന്‍ സംഘത്തിന്റെ ബോട്ട് പരിശോധനയും ഫോട്ടോ എടുക്കലും

ശ്രീ. തോമസ് ചാണ്ടി

,, . കെ. ശശീന്ദ്രന്‍

() ഇറ്റാലിയന്‍ കപ്പലില്‍നിന്നും സൈനികര്‍ വെടിവച്ച മത്സ്യബന്ധന ബോട്ട് 26-02-2012-ന് കൊച്ചിയില്‍നിന്നും കേസ് അന്വേഷിക്കുന്ന പ്രത്യേക പോലീസ് സംഘത്തിന്റെ അകമ്പടിയോടെ എത്തിയ ഇറ്റാലിയന്‍ സംഘം നീണ്ടകരയില്‍ വച്ച് പരിശോധിക്കുകയും ബോട്ടിന്റെ വിവിധ ആംഗിളുകളിലുള്ള ഫോട്ടോ എടുക്കുകയും ചെയ്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) തീരദേശ പോലീസിന്റെ കസ്റഡിയില്‍ നീണ്ടകര മത്സ്യബന്ധന തുറമുഖത്ത് സൂക്ഷിച്ചിരുന്ന സെയ്ന്റ് ആന്റണി എന്ന ബോട്ട് പരിശോധിക്കാന്‍ ഇറ്റാലിയന്‍ സംഘത്തിന് അനുമതി നല്‍കിയതാരാണ്;

(സി) ഇറ്റാലിയന്‍ സംഘത്തില്‍ ഉണ്ടായിരുന്നവരുടേയും അവരെ അനുഗമിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരുടേയും പേര് വിവരം വെളിപ്പെടുത്തുമോ ?

1723

മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തുന്നതിനുള്ള തെരച്ചില്‍ പ്രവര്‍ത്തനം

ശ്രീ. കെ. ദാസന്‍

() മനക്കോട് പുറംകടലില്‍ ചരക്കുകപ്പല്‍ ഇടിച്ചുതകര്‍ന്ന് മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തുന്നതിന് നേവി, മറൈന്‍ എന്‍ഫോഴ്സ്മെന്റ് എന്നീ സംവിധാനങ്ങള്‍ ഉപയോഗിച്ച് സംഭവം നടന്നയുടന്‍ തെരച്ചില്‍ പ്രവര്‍ത്തനം നടത്തുകയുണ്ടായോ; ഇല്ലെങ്കില്‍ അത് എന്തുകൊണ്ടായിരുന്നുവെന്ന് വ്യക്തമാക്കുമോ;

(ബി) തെരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയമായിരുന്നു എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കാന്‍ സ്വീകരിച്ച അടിയന്തിര നടപടികള്‍ എന്തെല്ലാമാണെന്ന് വിശദീകരിക്കുമോ;

(സി) മരണപ്പെട്ടവരുടെ കുടുംബ വീടുകള്‍ ഏതെല്ലാം മന്ത്രിമാര്‍ സന്ദര്‍ശിച്ചുവെന്ന് വ്യക്തമാക്കുമോ;

(ഡി) മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സമാശ്വാസം എന്ന നിലയില്‍ നല്‍കിയിട്ടുള്ള സഹായങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ. വിശദാംശങ്ങള്‍ അറിയിക്കുമോ ?

1724

തീരദേശ മേഖലാ സുരക്ഷ

ശ്രീ. ചിറ്റയം ഗോപകുമാര്‍

() കേരളത്തിലെ തീരദേശ മേഖലയിലെ മത്സ്യത്തൊഴിലാളികളില്‍ നിലവില്‍ ഉണ്ടായിട്ടുള്ള സുരക്ഷിതത്വമില്ലായ്മ സര്‍ക്കാര്‍ ഗൌരവമായി കാണുന്നുണ്ടോ ;

(ബി) അത്യാധുനിക നിരീക്ഷണ സങ്കേതങ്ങളോടെയുള്ള രാജ്യാന്തര നിലവാരമുള്ള ഒരു സുരക്ഷാനിരീക്ഷണ വിഭാഗം സംസ്ഥാനത്തെ പ്രധാന തീരദേശ മേഖലകളെയാകെ ബന്ധിപ്പിച്ചുകൊണ്ട് ആവിഷ്ക്കരിക്കുന്നതിനുള്ള ശ്രമമുണ്ടാകുമോ ?

1725

കടല്‍ നിരീക്ഷണത്തിന് നിലവിലുള്ള സംവിധാനങ്ങള്‍

ശ്രീ. വി. എസ്. സുനില്‍ കുമാര്‍

,, ജി. എസ്. ജയലാല്‍

,, വി. ശശി

,, . ചന്ദ്രശേഖരന്‍

() സംസ്ഥാനത്ത് കടല്‍ നിരീക്ഷണത്തിന് നിലവിലുള്ള സംവിധാനങ്ങള്‍ എന്തെല്ലാം ; ഈ സംവിധാനങ്ങള്‍ പര്യപ്തമാണെന്ന് കരുതുന്നുണ്ടോ ;

(ബി) കടല്‍ നിരീക്ഷണത്തിനായി പട്രോളിംഗ് നടത്തുന്നതിന് എത്ര ബോട്ടുകളുണ്ട് ; ഈ ബോട്ടുകളെല്ലാം ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമാണോ ; ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ ;

(സി) ആധുനിക രീതിയിലുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് നിരീക്ഷണ സംവിധാനം പരിഷ്ക്കരിക്കുന്നതിനുദ്ദേശിക്കുന്നുണ്ടോ ; എങ്കില്‍ വിശദമാക്കുമോ ?

1726

ലാബ്ടെക്നീഷ്യന്‍മാരുടെ സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റേഷന്‍

ശ്രീ. തോമസ് ചാണ്ടി

() പ്രൈവറ്റായി പഠിച്ച ലാബ്ടെക്നീഷ്യന്‍മാരുടെ സര്‍ട്ടിഫിക്കറ്റുകള്‍ അറ്റസ്റ് ചെയ്യുന്നതിന് ആര് കൌണ്ടര്‍സൈന്‍ ചെയ്യണമെന്നാണ് ആഭ്യന്തര (അറ്റസ്റേഷന്‍) വകുപ്പ് നിഷ്കര്‍ഷിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി) ആലപ്പുഴ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പ്രസ്തുത സര്‍ട്ടിഫിക്കറ്റുകള്‍ കൌണ്ടര്‍സൈന്‍ ചെയ്തു നല്‍കാത്ത വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) എങ്കില്‍ പ്രസ്തുത സര്‍ട്ടിഫിക്കറ്റുകള്‍ കൌണ്ടര്‍സൈന്‍ ചെയ്യുന്നതിന് നിര്‍ദ്ദേശം നല്കി ഉത്തരവു പുറപ്പെടുവിക്കുമോ ;

(ഡി) ഡി.എം.ഒ യെ കൂടാതെ പ്രസ്തുത സര്‍ട്ടിഫിക്കറ്റുകള്‍ കൌണ്ടര്‍ സൈന്‍ ചെയ്യുന്നതിന് ആര്‍ക്കാണ് അധികാരമുള്ളതെന്ന് അറിയിക്കുമോ ?

1727

കേരള സര്‍വ്വകലാശാല അസിസ്റന്റ് നിയമനത്തിലെ ക്രമക്കേട്

ശ്രീ. എം. പി. അബ്ദുസ്സമദ് സമദാനി

,, റ്റി. . അഹമ്മദ് കബീര്‍

,, പി. ബി. അബ്ദുള്‍ റസാക്

,, എം. ഉമ്മര്‍

() കേരള സര്‍വ്വകലാശാലയുടെ അസിസ്റന്റ് നിയമനത്തിലെ ക്രമക്കേടുകളെയും അഴിമതിയേയും, സ്വജനപക്ഷപാതത്തേയും സംബന്ധിച്ച ലോകായുക്ത വിധിമൂലമുളവായ നിയമ, ക്രമസമാധാന പ്രശ്നങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ബി) മുന്‍ സര്‍ക്കാരിന്റെ കാലത്ത് പി. എസ്. സി. മുഖേന വിവിധ തസ്തികകളിലേക്ക് നടത്തേണ്ട നിയമനങ്ങളില്‍ ഉണ്ടായ തട്ടിപ്പ്, ആള്‍മാറാട്ടം, മറ്റ് ക്രമക്കേടുകള്‍ എന്നീ ആസൂത്രിത നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിലുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങള്‍ പരിശോധിച്ചിട്ടുണ്ടോ;

(സി) ക്രമക്കേടിനും, അഴിമതിക്കുമെതിരെ വിധി പ്രസ്താവിച്ച ലോകായുക്ത പോലീസ് സംരക്ഷണം ആവശ്യപ്പെടാന്‍ ഇടയാക്കിയ സാഹചര്യം പരിശോധിച്ചിട്ടുണ്ടോ;

(ഡി) എങ്കില്‍ നിയമവാഴ്ചയെ തടസ്സപ്പെടുത്താനും, നീതിന്യായ സ്ഥാപനങ്ങളെ ഭീഷണിപ്പെടുത്തി വരുതിയില്‍ നിര്‍ത്താനുമുള്ള സംഘടിത ശ്രമത്തിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമോ?

1728

ക്യാമ്പ് ഫോളോവര്‍മാര്‍

ശ്രീമതി പി. അയിഷാ പോറ്റി

() പോലീസ് ക്യാമ്പുകളിലെ ക്യാമ്പ് ഫോളോവര്‍മാരുടെ എണ്ണം എത്രയാണ്;

(ബി) ക്യാമ്പ് ഫോളോവര്‍മാരെ ക്യാമ്പ് ഇതര ഡ്യൂട്ടിക്ക് നിയോഗിക്കുമെങ്കില്‍ ആയതിന്റെ വിശദാംശം വെളിപ്പെടുത്തുമോ;

(സി) ക്യാമ്പ് ഫോളോവര്‍മാരെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വീടുകളില്‍ വീട്ട് ജോലിക്ക് സമാനമായ പ്രവൃത്തികള്‍ക്ക് നിയോഗിച്ചിട്ടുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) പ്രസ്തുത പ്രവര്‍ത്തികളില്‍നിന്നും ക്യാമ്പ് ഫോളോവര്‍മാരെ ഒഴിവാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കും എന്ന് വിശദമാക്കുമോ ?

1729

സെക്യൂര്‍മന്ത്ര

ശ്രീ..കെ. വിജയന്‍

() ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി സംസ്ഥാന പോലീസ് എത്ര പോലീസ് ജില്ലകളില്‍ വിരലടയാള പരിശോധന സോഫ്റ്റ് വെയര്‍ (സെക്യുര്‍മന്ത്ര) സ്ഥാപിച്ചിട്ടുണ്ട് ;

(ബി) ഇതിനായി ചെലവഴിച്ച തുകയുടെ കണക്ക് എത്രയാണെന്ന് വ്യക്തമാക്കുമോ ;

(സി) ഇതുവരെയായി എത്ര വിരലടയാള പരിശോധന നടത്തിയിട്ടുണ്ട് ; ഇത് പ്രവര്‍ത്തനക്ഷമമല്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ ; എങ്കില്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു ?

1730

ഇക്കണോമിക്കല്‍ & എസ്സന്‍ഷ്യാലിറ്റി സട്ടിഫിക്കറ്റ് നല്‍കുവാനുള്ള അധികാരം നല്‍കാന്‍ നടപടി

ശ്രീ. പി. കെ. ബഷീര്‍

() പോലീസിലെ സാങ്കേതിക യോഗ്യതയുള്ള എസ്.., സി.., ഡി.വൈ.എസ്.പി., എസ്.പി. എന്നിവര്‍ക്കും മെക്കാനിക്, ഇലക്ട്രിഷ്യന്‍ എന്നിവര്‍ക്കും പുതിയ തരത്തിലുള്ള വാഹനങ്ങളുടെ റിപ്പയര്‍ & മെയിന്റനന്‍സ് സംബന്ധിച്ച് അതാത് കമ്പനിയില്‍നിന്ന് നേരിട്ട് റിഫ്രഷ്മെന്റ് ക്ളാസ്സുകള്‍ നടത്തുന്നതിന് നടപടി സ്വീകരിക്കുമോ;

(ബി) പോലീസ് വാഹനങ്ങളുടെ റിപ്പയറിംഗുമായി ബന്ധപ്പെട്ട് എസ്..(എം.റ്റി.)-യ്ക്ക് 2000/- രൂപ വരെയും എം.റ്റി.-യ്ക്ക് 5000/- രൂപ വരെയും, ഡി.വൈ.എസ്.പി. (എം.റ്റി.)യ്ക്ക് 10000/- രൂപ വരെയും എസ്.പി.(എം.റ്റി.)-യ്ക്ക് അതിനുമുകളിലുള്ള തുകയ്ക്കും റിപ്പയറിംഗ് ലേബര്‍ ചാര്‍ജിനത്തില്‍ (സ്പെയര്‍ പാര്‍ട്സ് ഒഴികെ) അനുവദിക്കാനുള്ള അധികാരം നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;

(സി) ഇക്കണോമിക്കല്‍ ആന്റ് എസ്സന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള അധികാരം എസ്.പി. (എം.റ്റി)-യ്ക്കുകൂടി നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ?

1731

മാറാട് കൂട്ടക്കൊലയെ സംബന്ധിച്ച് സി.ബി.. അന്വേഷണം

ശ്രീ.എളമരം കരീം

() 2003 മേയ് രണ്ടിന് മാറാട് നടന്ന കൂട്ടക്കൊലയെ സംബന്ധിച്ച് അന്വേഷിച്ച ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍, അക്രമത്തിന് പിന്നിലെ ഗൂഡാലോചന സംബന്ധിച്ച് അന്വേഷിക്കാന്‍, സി.ബി.ഐ അന്വേഷണം വേണമെന്ന് ശുപാര്‍ശ ചെയ്തിരുന്നുവോ;

(ബി) സി.ബി.ഐ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരുന്നുവോ;

(സി) ഈ കാര്യത്തില്‍ സി.ബി.ഐ എന്ത് നിലപാടാണ് സ്വീകരിച്ചത്;

(ഡി) സി.ബി.ഐ അന്വേഷണത്തിന് വീണ്ടും ആവശ്യപ്പെടാന്‍ സംസ്ഥാന സര്‍ക്കാര്‍ സന്നദ്ധമാവുമോ ?

1732

മാറാട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണം

ശ്രീ. എളമരം കരീം

() മാറാട് കൂട്ടക്കൊലക്ക് പിന്നിലെ ഗൂഡാലോചനയും, സാമ്പത്തിക സ്രോതസ്സും അന്വേഷിക്കാന്‍, സര്‍ക്കാര്‍ ക്രൈം ബ്രാഞ്ചിനെ ചുമതലപ്പെടുത്തിയിരുന്നോ;

(ബി) ആരായിരുന്നു ഈ അന്വേഷണത്തിന്റെ ചുമതലക്കാര്‍;

(സി) അന്വേഷണം പൂര്‍ത്തിയായിട്ടുണ്ടോ;

(ഡി) ചുമതലയില്‍ നിന്നും ആരെയെങ്കിലും ഒഴിവാക്കിയിട്ടുണ്ടോ;

() ക്രൈം ബ്രാഞ്ച് പ്രസ്തുത അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ എഫ്..ആര്‍ സമര്‍പ്പിച്ചിട്ടുണ്ടോ;

(എഫ്) എങ്കില്‍ ഈ എഫ്..ആറില്‍ ആരെയൊക്കെയാണ് പ്രതിചേര്‍ത്തിട്ടുള്ളത് ?

1733

സമരങ്ങളുടെയും ഹര്‍ത്താലിന്റെയും പേരില്‍ പൊതുമുതല്‍നശീകരണം

ശ്രീ. പി. ഉബൈദുള്ള

() വിദ്യാര്‍ത്ഥിസമരങ്ങളുടെയും മറ്റു രാഷ്ട്രീയസമരങ്ങളുടെയും ഹര്‍ത്താലിന്റെയും പേരില്‍ പൊതുമുതല്‍ നശിപ്പിക്കപ്പെടുന്നതു സംബന്ധിച്ച ഹൈക്കോടതിവിധി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) വിധിയുടെ അടിസ്ഥാനത്തില്‍ പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്കെതിരെ എന്തെല്ലാം നടപടികളാണു സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്; വിശദാംശം നല്‍കുമോ;

(സി) പൊതുമുതലിനുണ്ടാകുന്ന നഷ്ടത്തിനു തുല്യമായ തുക പ്രതികളില്‍ നിന്നും ഈടാക്കാന്‍ നടപടി സ്വീകരിക്കുമോ;

(ഡി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷമുണ്ടായ സമരങ്ങളില്‍ പൊതുമുതല്‍ നശിപ്പിക്കപ്പെടുകയും, അവര്‍ക്കെതിരെ കേസ്സെടുത്ത് നഷ്ടപരിഹാരം ഈടാക്കുകയും ചെയ്തിട്ടുണ്ടോ; വിശദാംശം നല്‍കുമോ;

() ഏതെല്ലാം കേസ്സുകളില്‍ എന്തു തുക നഷ്ടപരിഹാരമായി ഈടാക്കിയെന്നു വെളിപ്പെടുത്തുമോ;

(എഫ്) പൊതുമുതല്‍ നശിപ്പിക്കുന്ന സമരക്കാരെ നേരിടാനും നഷ്ടപരിഹാരം ഈടാക്കാനും കര്‍ശനനടപടികള്‍ സ്വീകരിക്കുമോ?

1734

കാസര്‍ഗോഡ് ജനറല്‍ ആശുപത്രി മോര്‍ച്ചറി അടിച്ച് തകര്‍ത്ത സംഭവം

ശ്രീ. കെ. കുഞ്ഞിരാമന്‍(ഉദുമ)

() കാസര്‍ഗോഡ് ജനറല്‍ ആശുപത്രി മോര്‍ച്ചറി അടിച്ച് തകര്‍ത്ത സംഭവം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ഇത് സംബന്ധിച്ച് കേസ് രജിസ്റര്‍ ചെയ്തിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കുമോ;

(സി) ആരൊക്കെയാണ് പ്രതികള്‍ ഇവരെ അറസ്റ് ചെയ്തിട്ടുണ്ടോ;

(ഡി) ഇവരുടെ പേരില്‍ മറ്റേതെങ്കിലും കേസ് നിലവിലുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കുമോ?

1735

പൊതുമുതല്‍ നശിപ്പിക്കല്‍ നിരോധന നിയമം

ശ്രീ..കെ. വിജയന്‍

() സംസ്ഥാനത്ത് പൊതുമുതല്‍ നശിപ്പിക്കല്‍ നിരോധന നിയമപ്രകാരം എത്ര കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ. ;

(ബി) ഇത്തരം കേസുകള്‍ സമയബന്ധിതമായി തീര്‍പ്പാക്കുന്നതിന് പ്രത്യേക കോടതികള്‍ രൂപവല്‍ക്കരിച്ചിട്ടുണ്ടോ;

(സി) എങ്കില്‍ ഏതൊക്കെ ജില്ലകളില്‍ എന്ന് വ്യക്തമാക്കാമോ ?

1736

കോഴിക്കോട് ഗവണ്‍മെന്റ് കോളേജിന് നേരെയുണ്ടായ ആക്രമണം

ശ്രീ. മഞ്ഞളാംകുഴി അലി

() കോഴിക്കോട് ഗവണ്‍മെന്റ് കോളേജിന് നേരെയുണ്ടായ ആക്രമണത്തെത്തുടര്‍ന്ന് കോളേജിനുണ്ടായ നഷ്ടം നല്‍കുന്നത് സംബന്ധിച്ച ഡബ്ള്യു.(സി)4018/2010 നമ്പര്‍ കേസില്‍ ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് പുറപ്പെടുവിച്ച വിധിയുടെ വിശദവിവരം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ ;

(ബി) പ്രസ്തുത കേസിന്റെ വിധിയനുസരിച്ചുള്ള നഷ്ടപരിഹാരം കോടതി നിര്‍ദ്ദേശപ്രകാരം ബന്ധപ്പെട്ടവരില്‍ നിന്നും ഈടാക്കി പരാതിക്കാര്‍ക്ക് നല്കിയിട്ടുണ്ടോ ; ഇല്ലെങ്കില്‍ ഇക്കാര്യത്തില്‍ ഇതേവരെ സ്വീകരിച്ച നടപടികളുടെ വിശദവിവരം നല്കാമോ ;

(സി) ഇക്കാര്യത്തില്‍ നഷ്ടപരിഹാരം എത്രയും വേഗം പരാതിക്കാര്‍ക്ക് നല്കാന്‍ വേണ്ട നടപടി സ്വീകരിച്ച് കോടതി വിധിയുടെ നടത്തിപ്പ് പൂര്‍ത്തിയാക്കാന്‍ അടിയന്തിര നിര്‍ദ്ദേശം നല്കുമോ ?

1737

തീവണ്ടിയില്‍ വനിതകളുടെ സുരക്ഷയ്ക്ക് പോലീസ്

ശ്രീമതി ഗീതാ ഗോപി

() തീവണ്ടിയില്‍ യാത്രചെയ്യുന്ന വനിതകളുടെ സുരക്ഷയ്ക്ക് എത്ര പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ; ഇതില്‍ എത്ര വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ ഉണ്ടെന്ന് അറിയിക്കുമോ ;

(ബി) റെയില്‍വേ സ്റേഷനുകളില്‍ സ്ത്രീകള്‍ക്കായി ഹെല്‍പ് ഡെസ്കുകള്‍ ആരംഭിക്കുന്ന കാര്യം പരിഗണിക്കുമോ ?

1738

.എസ്.. തസ്തികയില്‍ ജോലി നോക്കി വരവെ മരണമടഞ്ഞവര്‍ക്കുള്ള ആശ്രിത നിയമനം

ശ്രീ. . പി. ജയരാജന്‍

() പോലീസ് വകുപ്പില്‍ എ.എസ്.. തസ്തികയില്‍ ജോലി നോക്കി വരവെ മരണടഞ്ഞ സി. ബാലകൃഷ്ണന്റെ (2782) അവകാശിയായ ശ്രീ. എം. ശ്രീനെജ് ആശ്രിതനിയമനത്തിന് അപേക്ഷ നല്‍കിയിട്ടുണ്ടോ;

(ബി) എന്നാണ് അപേക്ഷ സമര്‍പ്പിച്ചതെന്ന് വ്യക്തമാക്കുമോ;

(സി) ഏത് തസ്തികയിലേയ്ക്കാണ് അപേക്ഷസമര്‍പ്പിച്ചതെന്ന് വ്യക്തമാക്കുമോ;

(ഡി) ശ്രി. ശ്രീനെജിന്റെ അപേക്ഷ പ്രകാരം അദ്ദേഹത്തിന് നിയമനം നല്‍കുന്നതിനു മുന്നോടിയായി ശാരീരിക പരിശോധനയും മറ്റും നടത്തിയിട്ട് ഒരു വര്‍ഷത്തിലധികമായിട്ടും അദ്ദേഹത്തിന് നിയമനം നല്‍കുന്നതിനുള്ള നടപടികള്‍ വൈകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;

() അദ്ദേഹത്തിന് എത്രയംവേഗം നിയമനം നല്‍കുന്നതിന് അടിയന്തിര നടപടി കൈക്കൊള്ളുമോ; എങ്കില്‍ വ്യക്തമാക്കുമോ ?

1739

എസ്.ആസ്റിന്‍ ദേവരാജിന്റെ ഭാര്യ എസ്.രാജമ്മ സമര്‍പ്പിച്ച പരാതി

ശ്രീമതി.ജമീലാ പ്രകാശം

() നെയ്യാറ്റിന്‍കര താലൂക്കില്‍ പൊഴിയൂര്‍ പോലീസ് സ്റേഷന്‍ അതിര്‍ത്തിയില്‍പ്പെട്ട മണലിവിള വീട്ടില്‍ പരേതനായ എസ്. ആസ്റിന്‍ ദേവരാജിന്റെ ഭാര്യ എസ്.രാജമ്മ 26.9.2011 ല്‍ ബഹു.മുഖ്യമന്ത്രിക്ക് ഒരു പരാതി സമര്‍പ്പിച്ചിട്ടുണ്ടോ ;

(ബി) എങ്കില്‍ ആ രാതിയുടെ പകര്‍പ്പ് മേശപ്പുറത്ത് വയ്ക്കാമോ ;

(സി) പ്രസ്തുത പരാതിയിന്മേല്‍ എന്ത് നടപടി സ്വീകരിച്ചു എന്ന് വിശദമാക്കാമോ ?

1740

ആര്യനാട് പോലിസ് സ്റേഷന്‍ പരിധിയിലുള്ള ഗോപിയുടെ ദുരൂഹ സാഹചര്യത്തിലുള്ള മരണത്തെപ്പറ്റിയുള്ള അന്വേഷണം

ശ്രീ. വി. പി. സജീന്ദ്രന്‍

() ആര്യനാട് പോലീസ് സ്റേഷന്‍ പരിധിയില്‍ ആര്യനാട് വില്ലേജില്‍ പഴയതെരുവ് മുറിയില്‍ വാലൈക്കോണം ഷിജി ഭവനിലെ എ. എസ്. ഗോപിയുടെ ദുരുഹസാഹചര്യത്തിലുള്ള മരണത്തെപ്പറ്റിയുള്ള അന്വേഷണപുരോഗതി വിശദമാക്കാമോ;

(ബി) ഈ കേസ് അന്വേഷണത്തില്‍ മരണമടഞ്ഞ വ്യക്തിയുടെ ബന്ധുക്കള്‍ക്ക് പരാതിയുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് ക്രൈം ബ്രാഞ്ചിനെ ഏല്‍പ്പിക്കുമോ?

1741

കഥകളി നടന്‍ ചിറക്കര മാധവന്‍കുട്ടിയുടെ തിരോധാനം

ശ്രീ.ജി. എസ്.ജയലാല്‍

() പ്രശസ്തകഥകളിനടന്‍ ചിറക്കര മാധവന്‍കുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് നാളിതുവരെ നടത്തിയ അന്വേഷണ പുരോഗതി എന്തൊക്കെയാണെന്ന് അറിയിക്കുമോ ;

(ബി) ക്രൈം ബ്രാഞ്ച് മുഖേനയുള്ള അന്വേഷണത്തിന് ഏത് ഉദ്യോഗസ്ഥനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത് ; ഈ ഉദ്യോഗസ്ഥന്‍ ഏതൊക്കെ തലത്തില്‍ അന്വേഷണം നടത്തിയെന്നും, അന്വേഷണ നിഗമനം എന്താണെന്നും വ്യക്തമാക്കുമോ ;

(സി) അന്വേഷണത്തില്‍ വീഴ്ചയോ, അപാകതയോ ഉള്ളതായി ബോദ്ധ്യപ്പെട്ടിട്ടുണ്ടോ ; എങ്കില്‍ ആയത് പരിഹരിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

1742

ആദിവാസി യുവതിയെ പീഡിപ്പിച്ച സംഭവം

ശ്രീ. ബി. ഡി. ദേവസ്സി

() ചാലക്കുടി മണ്ഡലത്തില്‍പ്പെട്ട കോടശ്ശേരി പഞ്ചായത്തിലെ ഊമയും ബധിരയും ബുദ്ധിമാന്ദ്യവുമുള്ള സുജാത മലയന്‍ എന്ന ആദിവാസി യുവതിയെ നിരന്തരമായി പീഡിപ്പിക്കുകയും, അവിവാഹിതയായ അവര്‍ക്ക് 3 കുട്ടികള്‍ ജനിയ്ക്കാനിടയാവുകയും ചെയ്ത വിഷയത്തില്‍ കോടശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് നല്‍കിയ പരാതിപ്രകാരം കുറ്റക്കാര്‍ക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ബി) ഇവരുടെ സംരക്ഷണത്തിനായി സാമ്പത്തിക സഹായം അടക്കമുള്ള എന്തെങ്കിലും സഹായ നടപടികള്‍ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടോ എന്നറിയിക്കുമോ?

1743

രാഷ്ട്രീയ കൊലപാതകങ്ങള്‍

ശ്രീ. സി. പി. മുഹമ്മദ്

()കഴിഞ്ഞ സര്‍ക്കാരിന്റെ (2006-2011) കാലത്ത് കേരളത്തില്‍ എത്ര രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നൂ; ഈ രഷ്ട്രീയകൊലപാതകങ്ങളില്‍ ഏതെല്ലാം രാഷ്ട്രീയപാര്‍ട്ടികള്‍ തമ്മിലാണെന്ന് വെളിപ്പെടുത്താമോ;

(ബി) ഇതേ കാലയളവില്‍ കേരളത്തില്‍ എത്ര കളവുകള്‍, ഭവനഭേദനങ്ങള്‍, കവര്‍ച്ച, സ്ത്രീപീഡനകേസ്സുകള്‍ എന്നിവ രജിസ്റര്‍ ചെയ്തിട്ടുണ്ട്; ഈ കേസ്സുകളില്‍ ഉള്‍പ്പെട്ട എത്രപേരെ അറസ്റുചെയ്യാന്‍ ബാക്കിയുണ്ട്;

(സി) ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം മേല്‍പറഞ്ഞ ഇനങ്ങളില്‍ എത്ര കേസ്സുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്?

1744

സ്ത്രീപീഡനകേസ്

ശ്രീ. മുല്ലക്കര രത്നാകരന്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിന്ശേഷം ഏറ്റവുമധികം സ്ത്രീപീഡനകേസ്സുകള്‍ രജിസ്റര്‍ ചെയ്ത ജില്ല ഏതെന്ന് വ്യക്തമാക്കുമോ ;

(ബി) ജില്ലകള്‍ തിരിച്ചുള്ള കണക്കുകള്‍ വ്യക്തമാക്കാമോ ?

1745

വള്ളിക്കുന്നം സ്ക്കൂളില്‍ വിദ്യാര്‍ത്ഥികളെ ആക്രമിച്ച സംഭവം

ശ്രീ. ആര്‍. രാജേഷ്

() മാവേലിക്കര മണ്ഡലത്തിലെ വള്ളിക്കുന്നം സ്ക്കൂളില്‍ വിദ്യാര്‍ത്ഥികളെ ആക്രമിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) കേസിലെ പ്രതികള്‍ ആരൊക്കെയാണ് ; ആരെയെല്ലാം അറസ്റു ചെയ്തിട്ടുണ്ട് ;

(സി) ഏതെല്ലാം വകുപ്പനുസരിച്ചാണ് കേസ് ചാര്‍ജ് ചെയ്തിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ?

1746

ശ്രീമതി മിറയാമ്മ കമ്പംമേട് കന്റോണ്‍മെന്റ് പോലീസ് സ്റേഷനില്‍ നല്‍കിയ പരാതി

ശ്രീ. കെ. കെ. ജയചന്ദ്രന്‍

() മകന്റെ മരണത്തിലെ ദൂരൂഹത നീക്കണം എന്നാവശ്യപ്പെട്ട് ശ്രീമതി.മറിയാമ്മ, കാട്ടുപറമ്പില്‍, കമ്പംമേട് കന്റോണ്‍മെന്റ് പോലീസ് സ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടോ ;

(ബി) പ്രസ്തുത പരാതിയിന്മേല്‍ കന്റോണ്‍മെന്റ് പോലീസ് സ്വീകരിച്ച നടപടി വ്യക്തമാക്കുമോ ;

(സി) ഈ ആവശ്യം ഉന്നയിച്ച് പരാതിക്കാരി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നോ ;

(ഡി) ഈ നിവേദനത്തിന്മേല്‍ മുഖ്യന്ത്രിയുടെ ഓഫീസ് സ്വീകരിച്ച നടപടി എന്തെന്ന് വ്യക്തമാക്കാമോ ?

1747

ഗാര്‍ഹിക പീഡന നിരോധനം സംബന്ധിച്ച് പ്രത്യേക കോടതികള്‍

ശ്രീ.എം.. വാഹീദ്

ഗാര്‍ഹിക പീഡന നിരോധനം സംബന്ധിച്ച കേസ്സുകള്‍ കൈകാര്യം ചെയ്യുന്നതിന് ജില്ലകള്‍തോറും പ്രത്യേക കോടതികള്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമോ ?

1748

ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍മാരുടെ അഴിമതി

ശ്രീ. സി. ദിവാകരന്‍

() സംസ്ഥാനത്തെ എത്ര ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍മാര്‍ അഴിമതി കുറ്റത്തിന്റെ പേരില്‍ ഏതെല്ലാം തരത്തിലുള്ള കുറ്റവിചാരണ നേരിടുന്നു;

(ബി) സി.ബി., ഒന്നാം പ്രതിയായി കുറ്റപത്രം നല്‍കിയ ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ ഇപ്പോള്‍ സര്‍വ്വീസില്‍ തുടരുന്നുണ്ടോ;

(സി) എങ്കില്‍ അച്ചടക്കനടപടി സ്വീകരിക്കാതിരിക്കുന്നതിനുള്ള കാരണം അറിയിക്കുമോ;

1749

ഡ്രൈവര്‍മാരുടെ മദ്യപാനശീലം

ശ്രീ. എം. പി. അബ്ദുസ്സമദ് സമദാനി

,, പി. ബി. അബ്ദുള്‍ റസാക്

,, റ്റി. . അഹമ്മദ് കബീര്‍

,, എം. ഉമ്മര്‍

() ഡ്രൈവര്‍മാരുടെ മദ്യപാനശീലം വാഹനാപകടങ്ങള്‍ക്ക് എത്രത്തോളം കാരണമാകുന്നു എന്നത് സംബന്ധിച്ച് സംസ്ഥാന ഗവണ്‍മെന്റിന്റെ ഏതെങ്കിലും ഏജന്‍സി പഠനം നടത്തിയിട്ടുണ്ടോ ; എങ്കില്‍ അതുസംബന്ധിച്ച വിശദവിവരം നല്‍കാമോ ;

(ബി) ഇക്കാര്യത്തില്‍ സ്വകാര്യ ഏജന്‍സികളോ, സന്നദ്ധസംഘടനകളോ ഏതെങ്കിലും തരത്തിലുള്ള പഠനം നടത്തിയതായി സര്‍ക്കാരിനറിവുണ്ടോ ;

(സി) മദ്യപിച്ച് വാഹനമോടിക്കുന്നതു മുഖേനയുള്ള അപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഡി) വാഹനാപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ ഡ്രൈവര്‍മാരുടെ രക്ത പരിശോധന നടത്താറുണ്ടോ ; ഇല്ലെങ്കില്‍ അപകടത്തില്‍പ്പെടുന്ന വാഹങ്ങളുടെ ഡ്രൈവര്‍മാരുടെ രക്ത പരിശോധന നിര്‍ബന്ധിതമാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ ;

() 2010 വര്‍ഷത്തില്‍ സംസ്ഥാനത്ത് എത്ര ഗുരുതര വാഹനാപകടങ്ങള്‍ ഉണ്ടായി; ഇതില്‍ എത്രയെണ്ണത്തില്‍ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട് ?

1750

പോലീസ് വകുപ്പിന് ലഭ്യമാക്കിയ ഉപരണങ്ങളുടെ കണക്കും, ചെലവഴിച്ച തുകയും

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

,, പി. ഉബൈദുള്ള

() ട്രാഫിക് അപകടങ്ങള്‍ നിയന്ത്രിക്കുന്നതിനായി 2009-10, 2010-11 എന്നീ വര്‍ഷങ്ങളില്‍ എന്തൊക്കെ ഉപകരണങ്ങള്‍ പോലീസ് വകുപ്പിന് ലഭ്യമാക്കിയിട്ടുണ്ട്;

(ബി) ഈ കാലയളവില്‍ വാങ്ങിയ ബ്രീത്ത് അനലൈസര്‍, ഇന്റര്‍സെപ്റ്റര്‍ സംവിധാനങ്ങള്‍, ട്രാഫിക് പോയിന്റുകളിലെ ക്യാമറ എന്നിവയുടെ കണക്കും, ചെലവഴിച്ച തുകയും വെളിപ്പെടുത്തുമോ;

(സി) ഇവ ഏതൊക്കെ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലാണ് പ്രവര്‍ത്തിപ്പിക്കുന്നത് എന്ന് വ്യക്തമാക്കുമോ;

(ഡി) ഈ ഉപകരണങ്ങളുടെ സഹായത്താല്‍ ഈ കാലയളവില്‍ ഓരോ ജില്ലയിലും കണ്ടെത്തിയ കുറ്റകൃത്യങ്ങളുടെ കണക്ക് ലഭ്യമാക്കുമോ;

() ട്രാഫിക് പോയിന്റുകളില്‍ സ്ഥാപിച്ചിട്ടുളള ക്യാമറകളില്‍ എത്രയെണ്ണം പ്രവര്‍ത്തിക്കുന്നുണ്ട്; പ്രവര്‍ത്തനരഹിതമായവ എത്രയെണ്ണം?

1751

ട്രാഫിക് നിയമ ലംഘനങ്ങള്‍

ശ്രീ.പി.കെ.ബഷീര്‍

,, സി.മമ്മൂട്ടി

() വാഹനങ്ങളുടെ അമിത വേഗത, ട്രാഫിക് നിയമ ലംഘനങ്ങള്‍ എന്നിവ കണ്ടെത്തുന്നതിനും നിയന്ത്രിക്കുന്നതിനും നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനങ്ങളെക്കുറിച്ച് വിശദമാക്കുമോ;

(ബി) ഇതിനായി സംസ്ഥാനത്താകെ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഏതൊക്കെ പോയിന്റുകളിലാണ് അവ സ്ഥാപിച്ചിട്ടുള്ളതെന്ന് വ്വക്തമാക്കുമോ;

(സി) സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ക്യാമറകളുടെ തുടര്‍ച്ചയായ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനമെന്താണെന്ന് വിശദമാക്കുമോ;

(ഡി) നിയമലംഘകര്‍ക്ക് സഹായകരമായവിധം നിരീക്ഷണ

സംവിധാനം കേടുവരുത്തുന്നതായ വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

() നിരീക്ഷണ ക്യാമറകളിലൂടെ കണ്ടെത്തിയ നിയമലംഘനങ്ങള്‍ക്കെതിരെ 2011 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ പ്രതിമാസം എത്രയെണ്ണത്തില്‍ വീതം നടപടി സ്വീകരിച്ചു എന്നതിന്റെ വിശദ വിവരം വെളിപ്പെടുത്തുമോ

1752

ഹോം ഗാര്‍ഡുകളെ നിയമിക്കുന്നതിനു നടപടി

ശ്രീ. ജോസ് തെറ്റയില്‍

() അങ്കമാലി-കാലടി പ്രദേശങ്ങളിലെ വര്‍ദ്ധിച്ചുവരുന്ന ഗതാഗതക്കുരുക്ക് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇതു പരിഹരിക്കുന്നതിനായി അങ്കമാലിയിലും കാലടിയിലും ഹോം ഗാര്‍ഡുകളെ നിയമിക്കുന്നതിനു നടപടി സ്വീകരിക്കുമോ?

1753

വിജിലന്‍സ് അന്വേഷണം നേരിടുന്ന മന്ത്രിമാര്‍

ശ്രീ. സി. ദിവാകരന്‍

() സംസ്ഥാനത്ത് ഇപ്പോള്‍ അധികാരത്തിലിരിക്കുന്ന ഗവണ്‍മെന്റില്‍ മുഖ്യമന്ത്രിയടക്കം എത്ര മന്ത്രിമാര്‍ വിവിധ അന്വേഷണങ്ങളെ നേരിടുന്നവരായിട്ടുണ്ടെന്നു വെളിപ്പെടുത്തുമോ;

(ബി) വിവിധ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന ഏതെല്ലാം മന്ത്രിമാരുണ്ടെന്നു വ്യക്തമാക്കുമോ; ഇതില്‍ ജാമ്യം നേടിയവര്‍ ആരെല്ലാം?

1754

ആഭ്യന്തര സുരക്ഷയെ ബാധിക്കുന്നതായ കേസുകള്‍

ശ്രീ.. ചന്ദ്രശേഖരന്‍

() സംസ്ഥാനത്ത്, തീവ്രവാദ ബന്ധമുള്ളതും ആഭ്യന്തര സുരക്ഷയെ ബാധിക്കുന്നതുമായ കേസുകള്‍ അന്വേഷിക്കുന്നതിനുള്ള സംവിധാനം എപ്പോഴാണ് ഏര്‍പ്പെടുത്തിയതെന്ന് അറിയിക്കാമോ ;

(ബി) പ്രസ്തുത സംവിധാനത്തിന്റെ ഘടന എന്താണെന്നും എത്ര ടീമുകള്‍ ഉണ്ടെന്നും എത്ര ഉദ്യോഗസ്ഥര്‍ ഇതിലുണ്ടെന്നും എത്ര ഒഴിവുകള്‍ ഉണ്ടെന്നും അറിയിക്കാമോ ;

(സി) പ്രസ്തുത അന്വേഷണ സംഘം എത്ര കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ടെന്നും എത്ര എണ്ണത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും എത്ര എണ്ണത്തില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചുവെന്നും അറിയിക്കാമോ ;

(ഡി) കാസര്‍കോട് ജില്ലയിലെ തീരദേശമേഖലയില്‍ തീവ്രവാദപ്രവര്‍ത്തനം നടക്കുന്നുണ്ടെന്ന പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തീരദേശത്ത് പ്രത്യേക അന്വേഷണസംഘം രൂപികരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ ; ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്ന് അറിയിക്കാമോ ?

1755

തീവ്രവാദ ബന്ധം ആരോപിക്കപ്പെട്ടവരുടെ -മെയില്‍ വിവരങ്ങള്‍

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

,, എം. ചന്ദ്രന്‍

,, കെ. ടി. ജലീല്‍

,, ബാബു എം. പാലിശ്ശേരി

() തീവ്രവാദ ബന്ധം ആരോപിക്കപ്പെട്ടവരുടെ ഇ-മെയില്‍ ശേഖരിക്കുന്നതിലേയ്ക്ക് ഗൂഗിള്‍, യാഹു തുടങ്ങിയ ഇ-മെയില്‍ സേവനദാതാക്കളെ ആഭ്യന്തര വകുപ്പ് സമീപിക്കുകയുണ്ടായോ; ഗുരുതരമായ തീവ്രവാദ കേസ് എന്തായിരുന്നു എന്ന് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത പട്ടികയില്‍പ്പെട്ടവരുടെ ഇ-മെയില്‍ വിവരങ്ങള്‍ അടങ്ങിയ സി.ഡി.കള്‍ പോലീസില്‍ ലഭിച്ചത് എപ്പോഴായിരുന്നു; അവ എത്ര ജിഗാബൈറ്റ് സൈസിലുള്ളതാണ്; ഹൈടെക് സെല്ലില്‍ സി.ഡി. കളുടെ പരിശോധന പൂര്‍ത്തിയായിട്ടുണ്ടോ;

(സി) ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച തുടര്‍നടപടികള്‍ എന്തെല്ലാമാണ്;

(ഡി) ഈ വിവരങ്ങള്‍ പുറത്തുവിട്ടതിന് ഏതെങ്കിലും മാധ്യമങ്ങളുടെയോ, ഉദ്യോഗസ്ഥന്റെയോ പേരില്‍ ക്രിമിനല്‍ കേസ് എടുക്കുകയോ മറ്റ് നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടുണ്ടോ;

() പോലീസ് നിരീക്ഷണത്തിന് തയ്യാറാക്കിയ ലിസ്റില്‍പ്പെട്ടവര്‍ ഏറെയും ഏതെങ്കിലും ഒരു സമുദായത്തില്‍പ്പെട്ടവരാണോ; എങ്കില്‍ ഏത് സമുദായത്തില്‍പ്പെട്ടവരാണെന്ന് അറിയിക്കുമോ ?

1756

-മെയില്‍, മൊബൈല്‍ തട്ടിപ്പുകള്‍

ശ്രീ. കെ. ശിവദാസന്‍ നായര്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, വി.റ്റി. ബല്‍റാം

,, .റ്റി. ജോര്‍ജ്

() വദേശത്ത് നിന്ന് പണം വാഗ്ദാനം ചെയ്തുകൊണ്ടുള്ള ഇ-മെയില്‍, മൊബൈല്‍ തട്ടിപ്പുകള്‍ നേരിടുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാം ;

(ബി) ഈ തട്ടിപ്പുകള്‍ക്കെതിരെ പരാതിപ്പെടുവാന്‍ എന്തെല്ലാം സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത് ;

(സി) പരാതികള്‍ സ്വീകരിക്കുന്നതിലേക്കായി നോഡല്‍ ഓഫീസര്‍മാരെ ചുമതലപ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ ?

1757

സൈബര്‍ ക്രൈം തടയുന്നതിന് നടപടി

ശ്രീ. മുല്ലക്കര രത്നാകരന്‍

() സംസ്ഥാനത്ത് സൈബര്‍ ക്രൈം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇതു തടയുന്നതിന് എല്ലാ ജില്ലകളിലും ഇത്തരം കേസ്സുകള്‍ കൈകാര്യം ചെയ്യുന്നതിന് പ്രത്യേകം സംവിധാനം ഏര്‍പ്പെടുത്തുമോ;

(ബി) സംസ്ഥാനത്ത് ഏറ്റവുമധികം സൈബര്‍ കേസ്സുകള്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ല ഏതെന്ന് വ്യക്തമാക്കാമോ;

(സി) സംസ്ഥാനത്ത് 2011 ല്‍ ആകെ എത്ര സൈബര്‍ കേസ്സുകള്‍ രജിസ്റര്‍ ചെയ്യപ്പെട്ടുവെന്ന് വ്യക്തമാക്കാമോ?

1758

കുറ്റകൃത്യങ്ങളേയും കുറ്റവാളികളേയും കുറിച്ചുള്ള വിവരശേഖരണം

ശ്രീ..കെ.വിജയന്‍

() സംസ്ഥാനത്തെ കുറ്റകൃത്യങ്ങളെയും കുറ്റവാളികളെയും കുറിച്ചുള്ള വിവരശേഖരണ ചുമതല സ്വകാര്യ മേഖലയ്ക്ക് കൈമാറിയിട്ടുണ്ടോ ;

(ബി) എങ്കില്‍ ഏത് കമ്പനിക്ക് : എത്ര കോടി രൂപയ്ക്ക് എന്നത് സംബന്ധിച്ച് വ്യക്തമാക്കാമോ ;

(സി) അതീവ രസഹ്യസ്വാഭാവമുള്ള രേഖകള്‍ സ്വകാര്യ കമ്പനിക്ക് കൈമാറുമ്പോള്‍ ഗുരുതരമായ സ്ഥിതിവിശേഷം സംസ്ഥാനത്ത് സംജാതമാകുമെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ ; എങ്കില്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ ?

1759

ജയിലുകളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടി

ശ്രീ. തോമസ് ഉണ്ണിയാടന്‍

,, റോഷി അഗസ്റിന്‍

,, പി. സി. ജോര്‍ജ്

ഡോ. എന്‍. ജയരാജ്

() സംസ്ഥാനത്തെ ജയിലുകള്‍ കര്‍ശന നിരീക്ഷണത്തിന് വിധേയമാക്കാന്‍ എന്തെല്ലാം സജ്ജീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത് ;

(ബി) ഇപ്രകാരം ഏര്‍പ്പെടുത്തിയിട്ടുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിന് സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തുമോയെന്ന് വ്യക്തമാക്കുമോ ;

(സി) ജയിലുകള്‍ നിരീക്ഷണ വിധേയമാക്കുന്നതിന്റെ ഭാഗമായി തുടക്കം കുറിച്ച ഒളിക്യാമറകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടി ഏതുഘട്ടം വരെയായി; ഇതിനോടകം എത്ര ജയിലുകളില്‍ ഇവ സ്ഥാപിച്ചുവെന്ന് അറിയിക്കുമോ ?

1760

എന്‍.ജി..കളുടെയും ചാരിറ്റി സംഘടനകളുടെയും പ്രവര്‍ത്തനം

ശ്രീ. വി. എം. ഉമ്മര്‍ മാസ്റര്‍

,, കെ. എന്‍. . ഖാദര്‍

,, പി. ഉബൈദുള്ള

,, കെ. എം. ഷാജി

() കൂടംകുളം ആണവ പദ്ധതിക്കെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശ സഹായം ലഭിക്കുന്നുണ്ടെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഈ പ്രസ്താവനയുടെ വെളിച്ചത്തില്‍ സംസ്ഥാനത്തിന്റെ വിവിധ വികസന പദ്ധതികള്‍ക്കെതിരെ അടിസ്ഥാനരഹിത കാരണങ്ങളുന്നയിച്ച് അവയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയിട്ടുള്ള കാര്യം പരിശോധിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ അടിയന്തിരമായി പരിശോധന നടത്തുമോ;

(സി) സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എന്‍.ജി..കളും, ചാരിറ്റി സംഘടനകളും ധനസമാഹരണം നടത്തുന്ന രീതി പരിശോധിക്കുന്നതിന് സംസ്ഥാനത്തിന്റെ കീഴില്‍ എന്തെങ്കിലും സംവിധാനമുണ്ടോ; എങ്കില്‍ അതിന്റെ പ്രവര്‍ത്തനം സംബന്ധിച്ച വിശദ വിവരം നല്‍കുമോ;

(ഡി) ഇത്തരം സ്ഥാപനങ്ങള്‍ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാറുണ്ടോ; എങ്കില്‍ നിരീക്ഷണ ഫലം സംബന്ധിച്ച കഴിഞ്ഞ അഞ്ചുവര്‍ഷത്തെ വിശദവിവരം വെളിപ്പെടുത്തുമോ ?

BACK
 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.