Q.
No |
Questions
|
1404
|
നെല്ലിയാമ്പതി
പഞ്ചായത്തില്‍ ആദിവാസി
കുടുംബങ്ങള്‍ക്ക് വീടും
സ്ഥലവും
ശ്രീ.
വി. ചെന്താമരാക്ഷന്‍
(എ)
നെല്ലിയാമ്പതി
പഞ്ചായത്തില്‍ എത്ര ആദിവാസി
കുടുംബങ്ങളാണ് താമസിക്കുന്നത്
എന്ന് വ്യക്തമാക്കുമോ;
(ബി)
ഇതില്‍ എത്ര
കുടുംബങ്ങള്‍ക്കാണ് സ്വന്തമായി
വീടും സ്ഥലവും ഇല്ലാത്തത്;
(സി)
ഇവര്‍ക്ക്
വീടും സ്ഥലവും നല്‍കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
നെല്ലിയാമ്പതിയിലെ
മുഴുവന്‍ ആദിവാസി വിഭാഗക്കാര്‍ക്കും
ഭൂമി പതിച്ച് നല്‍കാന്‍
ആലോചിക്കുന്നുണ്ടോ;
|
1405 |
തിരുവനന്തപുരം
ജില്ലയിലെ പട്ടികവര്‍ഗ്ഗക്കാരുടെ
വിശദാംശങ്ങള്‍
ശ്രീമതിജമീലാ
പ്രകാശം
(എ)
തിരുവനന്തപുരം
ജില്ലയില്‍ പട്ടികവര്‍ഗ്ഗ
ജനവിഭാഗത്തില്‍പ്പെട്ടവരുടെ
ജനസംഖ്യ എത്രയാണെന്ന വിവരം
ലഭ്യമാണോ;
(ബി)
എങ്കില്‍
അവര്‍ ഏതൊക്കെ വില്ലേജുകളിലാണ്
അധിവസിക്കുന്നതെന്നും അവരുടെ
ക്ഷേമത്തെ ലക്ഷ്യമാക്കി
ലാക്കാക്കി നടപ്പു സാമ്പത്തിക
വര്‍ഷത്തില്‍ നടപ്പിലാക്കിയ
പദ്ധതികളുടെ വിശദാംശങ്ങളും
ലഭ്യമാക്കുമോ?
|
1406 |
മടത്തറയില്‍
ട്രൈബല്‍ ഹോസ്റല്‍
ശ്രീ.
മുല്ലക്കര
രത്നാകരന്‍
ചടയമംഗലം
നിയോജകമണ്ഡലത്തിലെ ചിതറ
പഞ്ചായത്തിലെ മടത്തറയില്‍
ഒരു ട്രൈബല്‍ ഹോസ്റല്‍
ആരംഭിക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ ?
|
1407 |
കാസര്‍ഗോഡ്
എം.ആര്‍.എസ്.ല്‍
പെണ്‍കുട്ടികള്‍ക്കായി
പുതിയ
ഹോസ്റല്‍
ശ്രീ.
കെ. കുഞ്ഞിരാമന്‍
(ഉദുമ)
(എ)
കാസര്‍ഗോഡ്
പരവനടുക്കത്ത് സ്ഥിതി ചെയ്യുന്ന
എം.ആര്‍.എസ്.ല്‍
പെണ്‍കുട്ടികള്‍ക്കായി പുതിയ
ഹോസ്റല്‍ കെട്ടിടം
നിര്‍മ്മിക്കുന്നതിന് തുക
അനുവദിച്ചിട്ടുണ്ടോ ;
(ബി)
എങ്കില്‍
ഇതു സംബന്ധിച്ച വിശദാംശങ്ങള്‍
അറിയിക്കുമോ ?
|
1408 |
ചാലക്കുടി
മണ്ഡലത്തിലെ ആദിവാസികള്‍
ശ്രീ.
ബി. ഡി. ദേവസ്സി
(എ)
ചാലക്കുടി
മണ്ഡലത്തില്‍ ആദിവാസി
വിഭാഗത്തില്‍പ്പെട്ട
യുവജനങ്ങള്‍ക്ക് തൊഴില്‍
പരിശീലനത്തിനായി പ്രത്യേക
കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍
നടപടി സ്വീകരിക്കുമോ;
(ബി)
ചാലക്കുടി
മണ്ഡലത്തിലെ പൊരിങ്ങല്‍കുത്ത്
സര്‍ക്കാര്‍ ട്രൈബല്‍ സ്കൂളില്‍
കുട്ടികള്‍ക്കായി ഹോസ്റല്‍
തുടങ്ങുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
അതിരപ്പിള്ളി
പഞ്ചായത്തിലെ ആദിവാസികോളനികളില്‍
നടപ്പാക്കിയിട്ടുള്ള സൌരോര്‍ജ്ജ
പദ്ധതികള്‍ മിക്കതും ഫലപ്രദമല്ല
എന്ന പരാതിയുടെ അടിസ്ഥാനത്തില്‍
അവിടെ വൈദ്യുതി ലൈന്‍ വലിച്ച്
വൈദ്യുതി എത്തിക്കാനുള്ള
നടപടി സ്വീകരിക്കുമോ?
|
1409 |
മാരാംകോട്
“ക്രാഫ്റ്റ് സെന്റര്‍”
ശ്രീ.
ബി. ഡി. ദേവസ്സി
(എ)
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട്, കോടശ്ശേരി
പഞ്ചായത്തിലെ മാരാംകോട്
ട്രൈബല്‍ കോളിനിയിലേയ്ക്ക്
അനുവദിച്ച “ക്രാഫ്റ്റ്
സെന്റര്‍” ഇതുവരെ പ്രവര്‍ത്തനം
ആരംഭിക്കാത്ത കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ക്രാഫ്റ്റ് സെന്റര്‍
പ്രവര്‍ത്തനമാരംഭിക്കുന്നതിന്
അടിയന്തിര നടപടികള്‍
സ്വീകരിക്കുമോ?
|
1410 |
ചിറ്റാരിപ്പറമ്പ്
ഗ്രാമപഞ്ചായത്തിലെ പട്ടികവര്‍ഗ്ഗ
കോളനിയിലേക്കുള്ള
റോഡിന്റെ ശോച്യാവസ്ഥ
ശ്രീ.
ഇ. പി. ജയരാജന്‍
(എ)
മട്ടന്നൂര്‍
നിയോജകമണ്ഡലത്തിലെ ചിറ്റാരിപ്പറമ്പ്
ഗ്രാമപഞ്ചായത്തിലെ ആറാം
വാര്‍ഡില്‍ പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട ജനങ്ങള്‍
തിങ്ങിപ്പാര്‍ക്കുന്ന
കോളനിയിലേക്കുള്ള റോഡിന്റെ
ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട്
നിവേദനം ലഭിച്ചിട്ടുണ്ടോ
;
(ബി)
പ്രസ്തുത
നിവേദനത്തിന്മേല്‍ കൈക്കൊണ്ട
നടപടികള്‍ വിശദീകരിക്കുമോ
?
|
1411 |
ചിറ്റാരിപ്പറമ്പ്
ഗ്രാമപഞ്ചായത്തിലെ
4-ാംവാര്‍ഡിലെ
കോളനിയിലേക്കുള്ള
റോഡ് പുനരുദ്ധാരണം
ശ്രീ.
ഇ. പി. ജയരാജന്‍
(എ)
മട്ടന്നൂര്‍
നിയോജകമണ്ഡലത്തിലെ ചിറ്റാരിപ്പറമ്പ്
ഗ്രാമപഞ്ചായത്തിലെ പ്രാക്തന
ഗോത്രവര്‍ഗ്ഗജനവിഭാഗങ്ങള്‍
തിങ്ങിപ്പാര്‍ക്കുന്ന 4-ാം
വാര്‍ഡിലെ കോളനിയിലേക്കുള്ള
റോഡിന്റെ പുനരുദ്ധാരണ
പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട്
ലഭ്യമാക്കുവാന്‍ നടപടി
സ്വീകരിക്കണമെന്നാവശ്യപ്പെട്ട്
നിവേദനം ലഭിച്ചിരുന്നുവോ ;
(ബി)
പ്രസ്തുത
നിവേദനത്തിന്മേല്‍ കൈക്കൊണ്ട
നടപടികള്‍ വിശദീകരിക്കുമോ
;
|
1412 |
പോലീസ്
പീഡനത്തെ തുടര്‍ന്നുള്ള
മരണത്തിന്
നഷ്ടപരിഹാരം
നല്‍കാന്‍ നടപടി
ശ്രീ.
ബി. സത്യന്‍
(എ)
കിളിമാനൂര്‍, മൊട്ടക്കുഴി
സ്വദേശിയും പട്ടിക
വര്‍ഗ്ഗത്തില്‍പ്പെട്ടതുമായ
സുധാകരന്‍ പോലീസ് പീഢനത്തെത്തുടര്‍ന്ന്
ആത്മഹത്യ ചെയ്തതുമായി
ബന്ധപ്പെട്ട് സ്ഥലം എം.എല്‍.എ.
നല്‍കിയ
പരാതിയെ തുടര്‍ന്ന് പട്ടികവര്‍ഗ്ഗ
വികസന വകുപ്പ് എന്തെല്ലാം
നടപടികളാണ് ഇതുവരെ
സ്വീകരിച്ചിട്ടുള്ളത്; വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
കേസുമായി ബന്ധപ്പെട്ട
പോലീസുദ്യോഗസ്ഥര്‍ക്കെതിരെ
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
സുധാകരന്റെ
കുടുംബത്തിന് നഷ്ടപരിഹാരമായി
എന്തെങ്കിലും നല്‍കിയിട്ടുണ്ടോ;
(ഡി)
എങ്കില്‍
പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട
സുധാകരന്റെ നിര്‍ദ്ധന
കുടുംബത്തിന് സാമ്പത്തിക
സഹായം നല്‍കാന്‍ നടപടി
സ്വീകരിക്കുമോ ?
|
1413 |
യുവജനക്ഷേമ
പദ്ധതി
ശ്രീ.
സി. ദിവാകരന്‍
യുവജനക്ഷേമത്തിനുവേണ്ടി
നടപ്പിലാക്കിയ നൂതന പദ്ധതികള്‍
ഏതെല്ലാമെന്ന് വിശദീകരിക്കാമോ;
ഈ ഇനത്തില്‍
എന്തു തുക ചെലവഴിച്ചു; എത്ര യുവതീ
യുവാക്കള്‍ക്കാണ് ഇതിന്റെ
പ്രയോജനം ലഭിച്ചതെന്ന്
വിശദീകരിക്കുമോ ?
|
1414 |
യുവജനമേള
ശ്രീമതി
ജമീലാ പ്രകാശം
(എ)
യുവജനമേളകളുടെ
നടത്തിപ്പിനായി എത്ര തുകയാണ്
നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ
ബഡ്ജറ്റില്‍ വകയിരുത്തിയിരിക്കുന്നത്;
(ബി)
വിവിധ
തലങ്ങളില്‍ മേളകള്‍
സംഘടിപ്പിക്കുന്നതിന് എത്ര
തുക വീതം ബഡ്ജറ്റ് വിഹിതമായി
നല്‍കി; ഇത്
സംബന്ധിച്ച വിശദാംശങ്ങള്‍
വ്യക്തമാക്കുമോ ?
|
1415 |
യുവജനക്ഷേമബോര്‍ഡിന്റെ
'യുവശക്തി' പദ്ധതി
ശ്രീ.
മോന്‍സ്
ജോസഫ്
(എ)
യുവജനക്ഷേമബോര്‍ഡിന്റെ
'യുവശക്തി' പദ്ധതിയുടെ
യൂത്ത് കോ-ഓര്‍ഡിനേറ്റര്‍മാരുടെ
ഓണറേറിയം വര്‍ദ്ധിപ്പിക്കാന്‍
നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ഇപ്പോള്‍
ഗ്രാമപഞ്ചായത്തുകളില്‍
പ്രവര്‍ത്തിക്കുന്ന യൂത്ത്
കോ-ഓര്‍ഡിനേറ്റര്‍മാരുടെ
ഓണറേറിയം എത്ര രൂപയാണ്;
(സി)
യൂത്ത്
കോ-ഓര്‍ഡിനേറ്റര്‍മാരുടെ
പ്രവര്‍ത്തനം എന്തൊക്കെയാണെന്നു
വ്യക്തമാക്കുമോ; ഇതിന്
കേന്ദ്രസര്‍ക്കാരിന്റെ
സാമ്പത്തികസഹായം ലഭിക്കുന്നുണ്ടോ?
|
1416 |
യൂത്ത്
കോ-ഓര്‍ഡിനേറ്റര്‍മാരുടെ
ഓണറേറിയം വര്‍ദ്ധനവ്
ശ്രീ.
പി. ശ്രീരാമകൃഷ്ണന്‍
(എ)
യുവജനക്ഷേമ
വകുപ്പിനു കീഴിലെ യൂത്ത്
കോ-ഓര്‍ഡിനേറ്റര്‍മാരുടെ
ഓണറേറിയം വളരെ തുച്ഛമാണെന്നുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
എങ്കില്‍
ആയത് വര്‍ദ്ധിപ്പിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ ?
|
1417 |
അളഗപ്പ
നഗര്‍ പഞ്ചായത്തിന് യുവശക്തിക്ക്
അനുവദിച്ച തുക
പ്രൊഫ.
സി. രവീന്ദ്രനാഥ്
(എ)
പുതുക്കാട്
മണ്ഡലത്തിലെ അളഗപ്പനഗര്‍
പഞ്ചായത്തിന് യുവജനക്ഷേമ
പദ്ധതിയായ യുവശക്തിക്ക്
ബോര്‍ഡ് അനുവദിച്ചിട്ടുള്ള
5 ലക്ഷം
രൂപ ഇത് വരെ ലഭ്യമായില്ല എന്ന
വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അനുവദിച്ച തുക ലഭ്യമാക്കാന്‍
അടിയന്തിര നടപടി സ്വീകരിക്കുമോ;
(സി)
പ്രസ്തുത
തുക എന്ന് പഞ്ചായത്തിന്
നല്‍കാന്‍ സാധിക്കും എന്ന്
വ്യക്തമാക്കാമോ?
|
1418 |
യുവജനക്ഷേമ
ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍
ശ്രീമതി
കെ. കെ. ലതിക
യുവജനക്ഷേമ
ബോര്‍ഡിന്റെ കീഴില്‍ യുവതികള്‍ക്കു
വേണ്ടി എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ്
നടത്തിവരുന്നത് എന്ന്
വ്യക്തമാക്കുമോ;
|
1419 |
യുവജന
ക്ഷേമത്തിനായി കര്‍മ്മപരിപാടി
ശ്രീ.
ബെന്നി
ബെഹനാന്‍
,, വി.
ഡി. സതീശന്‍
,, എം.
എ. വാഹീദ്
,, എ.
റ്റി. ജോര്‍ജ്
(എ)
സംസ്ഥാനത്തെ
യുവാക്കളുടെ ക്ഷേമത്തിനായി
എന്തെല്ലാം കര്‍മ്മപരിപാടികളാണ്
ആസൂത്രണം ചെയ്തിരിക്കുന്നത്;
(ബി)
യുവജനക്ഷേമത്തിനായി
ഒരു യുവജന നയം കൊണ്ടുവരുവാന്‍
നടപടി സ്വീകരിക്കുമോ;
(സി)
ഇതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ
?
|
1420 |
യുവജനക്ഷേമബോര്‍ഡിന്റെ
പ്രവര്‍ത്തനം
ശ്രീ.
സി. പി. മുഹമ്മദ്
,, തേറമ്പില്‍
രാമകൃഷ്ണന്‍
,, ഐ.
സി. ബാലകൃഷ്ണന്‍
,, വി.
പി. സജീന്ദ്രന്‍
(എ)
സംസ്ഥാന
യുവജനക്ഷേമ ബോര്‍ഡിന്റെ
പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള നടപടികള്‍
എന്തെല്ലാമാണ്;
(ബി)
ഇതിനായി
സംസ്ഥാനതലത്തില്‍ യുവജന
കേന്ദ്രം തുടങ്ങുന്ന കാര്യം
ആലോചിക്കുമോ;
(സി)
ജില്ലാതലങ്ങളില്‍
യുവജന ഹോസ്റലുകള്‍ ആരംഭിക്കുമോ;
(ഡി)
യുവജനങ്ങളുടെ
തൊഴിലധിഷ്ഠിത പരിശീലനത്തിനായി
യുവജന പരിശീലന കേന്ദ്രങ്ങള്‍
സ്ഥാപിക്കുന്ന കാര്യം
പരിഗണിക്കുമോ?
|
1421 |
യുവജന
കമ്മീഷന്‍
ശ്രീ.
വര്‍ക്കല
കഹാര്‍
,, വി.
റ്റി. ബല്‍റാം
,, ജോസഫ്
വാഴക്കന്‍
,, സണ്ണി
ജോസഫ്
(എ)
യുവജനങ്ങളുടെ
ക്ഷേമത്തിനായി എന്തെല്ലാം
പദ്ധതികളാണ് നടപ്പിലാക്കാനുദ്ദേശിക്കുന്നത്;
(ബി)
ഇവര്‍ക്കുവേണ്ടി
ഒരു യുവജനകമ്മീഷന്‍ സ്ഥാപിക്കുന്ന
കാര്യം ആലോചിക്കുമോ;
(സി)
ഇതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടെന്നു
വ്യക്തമാക്കുമോ?
|
1422 |
നേപ്പിയര്‍
മ്യൂസിയത്തിന് സമീപത്തെ
പുല്‍ത്തകിടി
ശ്രീ.
എ. കെ. ശശീന്ദ്രന്‍
,, തോമസ്
ചാണ്ടി
(എ)
തിരുവനന്തപുരത്ത്
നേപ്പിയര്‍ മ്യൂസിയത്തിന്
സമീപത്ത് സന്ദര്‍ശകര്‍
ധാരാളമായി എത്തി വിശ്രമിക്കുന്ന
പുല്‍ത്തകിടി കരിഞ്ഞുണങ്ങിയിട്ടുള്ള
കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പുല്‍ത്തകിടി വൃത്തിയാക്കി
സൂക്ഷിക്കാനും വെള്ളം
നനയ്ക്കാനുമുള്ള ജീവനക്കാരുടെ
മേല്‍നോട്ട ചുമതല ആര്‍ക്കാണെന്ന്
വ്യക്തമാക്കാമോ; മേല്‍നോട്ട
ചുമതലയുടെ അപാകതയാണ്
പുല്‍ത്തകിടിയുടെ ഇപ്പോഴത്തെ
അവസ്ഥയ്ക്ക് കാരണമെന്ന്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതു
പരിഹരിക്കുന്നതിനായി എന്തു
നടപടികളാണ് സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
പുല്‍ത്തകിടിയും
പരിസരവും നനയ്ക്കുന്നതിനാവശ്യമായ
ജലം സംഭരിക്കുന്നതിനായുള്ള
ജലസംഭരണിയുടെ നിര്‍മ്മാണ
പുരോഗതി വ്യക്തമാക്കുമോ;
(ഡി)
ജലസംഭരണിയുടെ
നിര്‍മ്മാണം എന്നത്തേയ്ക്ക്
പൂര്‍ത്തിയാകുമെന്ന്
വെളിപ്പെടുത്താമോ?
|
1423 |
മ്യൂസിയങ്ങളും
മൃഗശാലകളും നവീകരിക്കുന്നതിന്
കര്‍മ്മ
പദ്ധതി
ശ്രീ.
വി. ഡി. സതീശന്‍
,, ബെന്നി
ബെഹനാന്‍
,, അന്‍വര്‍
സാദത്ത്
,, എ.
റ്റി. ജോര്‍ജ്
(എ)
സംസ്ഥാനത്തെ
മ്യൂസിയങ്ങളും മൃഗശാലകളും
നവീകരിക്കുന്നതിന് എന്തെല്ലാം
കര്‍മ്മ പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളത്;
(ബി)
നിലവിലുള്ള
ടിക്കറ്റ് കൌണ്ടറുകള്‍
നവീകരിച്ച് ഓട്ടോമാറ്റിക്
ടിക്കറ്റ് കിയോസ്ക്കുകള്‍
സ്ഥാപിക്കുന്ന കാര്യം
പരിഗണിക്കുമോ;
(സി)
ഇതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
|