Q.
No |
Questions
|
1387
|
ആദിവാസിവനാവകാശനിയമം
ശ്രീ.ഇ.
ചന്ദ്രശേഖരന്‍
(എ)
സംസ്ഥാനത്ത്
ആദിവാസി
വനാവകാശനിയമ
പ്രകാരം
ആകെ എത്ര
കുടുംബങ്ങള്‍ക്ക്
എത്ര
ഭൂമി
വീതം നല്‍കിയെന്ന്
വ്യക്തമാക്കാമോ
;
(ബി)
ഇതില്‍
ഈ സര്‍ക്കാര്‍
അധികാരത്തില്‍
വന്നശേഷം
നല്‍കിയത്
എത്രയെന്ന്
വിശദമാക്കാമോ
? |
1388 |
പട്ടികവര്‍ഗ്ഗ
അവിവാഹിത
അമ്മമാര്‍ക്ക്
സഹായ
പദ്ധതി
ശ്രീ.
കെ. കുഞ്ഞിരാമന്‍
(ഉദുമ)
(എ)
സംസ്ഥാനത്ത്
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
അവിവാഹിതരായ
അമ്മമാരെ
സഹായിക്കുന്നതിന്
എന്തെങ്കിലും
പദ്ധതി
നിലവിലുണ്ടോ;
(ബി)
പ്രസ്തുത
വിഭാഗത്തില്‍
കാസര്‍ഗോഡ്
ജില്ലയില്‍
എത്ര
പേരുണ്ട്
എന്ന്
വ്യക്തമാക്കുമോ;
(സി)
ഇതില്‍
ഭൂരിപക്ഷം
പേര്‍ക്കും
പദ്ധതിയുമായി
ബന്ധപ്പെട്ട
നിബന്ധനമൂലം
സഹായം
ലഭിക്കുന്നില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
നിബന്ധനയില്‍
ഇളവു
വരുത്തി
അവിവാഹിതരായ
എല്ലാ
അമ്മമാര്‍ക്കും
മേല്‍
പദ്ധതിയിലൂടെ
സഹായം
നല്‍കുന്ന
കാര്യം
പരിഗണിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കാമോ? |
1389 |
അവിവാഹിതരായ
ആദിവാസി
അമ്മമാരുടെ
പുനരധിവാസം
ശ്രീ.
എ. കെ.
ബാലന്‍
(എ)
അവിവാഹിതരായ
ആദിവാസി
അമ്മമാരെ
പുനരധിവസിപ്പിക്കാന്‍
എന്തെങ്കിലും
പദ്ധതികള്‍
പുതുതായി
ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍
വിശദവിവരങ്ങള്‍
നല്‍കുമോ;
അപ്രകാരം
എത്രപേരെ
പുനരധിവസിപ്പിച്ചു;
ജില്ലതിരിച്ചുള്ള
വിശദവിവരം
നല്‍കുമോ;
(ബി)
നിലവിലുണ്ടായിരുന്ന
പദ്ധതികള്‍
ഏതെല്ലാമാണ്;
ആയത്
പ്രകാരം
കഴിഞ്ഞ
സര്‍ക്കാര്‍
എത്രപേരെ
പുനരധിവസിപ്പിച്ചിട്ടുണ്ട്
എന്ന്
അിറയിക്കുമോ? |
1390 |
ആദിവാസിമേഖലയിലെ
ലൈംഗിക
ചൂഷണം
ശ്രീ.
എ. കെ.
ബാലന്‍
(എ)
ആദിവാസി
യുവതികളെ
ലൈംഗികമായി
ചൂഷണം
ചെയ്യുന്നതും
അവര്‍ക്കിടയില്‍
അവിവാഹിതരായ
അമ്മമാരുടെ
എണ്ണം
വര്‍ദ്ധിക്കുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച്
എന്തെങ്കിലും
പഠനം
ഗവണ്‍മെന്റോ
മറ്റ്
ഏതെങ്കിലും
ഏജന്‍സികളോ
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ആയതു
സംബന്ധിച്ച
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
ആദിവാസിമേഖലയിലെ
ലൈംഗിക
ചൂഷണം
തടയാന്‍
എന്ത്
നടപടിയാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ? |
1391 |
ആദിവാസികുടികളിലെ
ജീവിത
സാഹചര്യം
മെച്ചപ്പെടുത്തല്‍
ശ്രീ.
കെ. അജിത്
(എ)
കേരളത്തില്‍
ആകെ എത്ര
ആദിവാസികുടികള്‍
ഉള്ളതായി
കണ്ടെത്തിയിട്ടുണ്ട്
;
(ബി)
ഈ
കുടികളിലായി
എത്ര
ആദിവാസി
വിഭാഗങ്ങളാണ്
ഉള്ളതെന്ന്
വ്യക്തമാക്കാമോ
;
(സി)
ആദിവാസികുടികളിലെ
ജീവിത
സാഹചര്യം
മെച്ചപ്പെടുത്താന്‍
ഏതെല്ലാം
നടപടികളാണ്
ഈ സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
ആവിഷ്കരിച്ചതെന്ന്
വ്യക്തമാക്കുമോ
;
(ഡി)
പാരമ്പേര്യതര
ഊര്‍ജ്ജ
പദ്ധതികള്‍
ഉപയോഗിച്ച്
ആദിവാസികുടികള്‍
വൈദ്യുതീകരിക്കുവാനുള്ള
നടപടികള്‍
സ്വീകരിക്കുമോ
;
(ഇ)
ആദിവാസികുടികളുടെ
സമീപം
മറ്റു
വിഭാഗങ്ങള്‍
ഭൂമി
കൈവശപ്പെടുത്തുന്ന
സംഭവങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
? |
1392 |
ആദിവാസികള്‍ക്ക്
നേരെയുള്ള
അതിക്രമങ്ങള്‍
ശ്രീ.
എ. കെ.
ബാലന്‍
(എ)
2011 മേയ്
മാസത്തിനുശേഷം
ആദിവാസികള്‍ക്ക്
നേരെ
നടന്ന
അതിക്രമങ്ങള്‍ക്ക്
എത്ര
കേസ്സുകള്‍
രജിസ്റര്‍
ചെയ്തിട്ടുണ്ട്;
എത്ര
പേരെ
അറസ്റു
ചെയ്തു; എത്ര
പേര്‍ക്ക്
ശിക്ഷ
ലഭിച്ചു;
ജില്ല
തിരിച്ചുള്ള
വിവരങ്ങള്‍
നല്‍കുമോ;
(ബി)
2011 മേയ്
മാസത്തിനു
ശേഷം
ആദിവാസി
സ്ത്രീകള്‍ക്ക്
നേരെ
നടന്ന
അതിക്രമങ്ങള്‍ക്ക്
എത്ര
കേസ്സുകള്‍
രജിസ്റര്‍
ചെയ്തു; എത്ര
പേരെ
അറസ്റു
ചെയ്തു; എത്ര
പേര്‍ക്ക്
ശിക്ഷ
ലഭിച്ചു;
ജില്ല
തിരിച്ചുള്ള
കണക്ക്
നല്‍കുമോ;
(സി)
2011 മേയ്
മാസത്തിനു
ശേഷം
ആദിവാസികളായ
യുവതികള്‍ക്കും
കുട്ടികള്‍ക്കും
നേരെ
ബലാല്‍സംഗമുള്‍പ്പെടെയുള്ള
എത്ര
പീഡനകേസ്സുകള്‍
രജിസ്റര്‍
ചെയ്തിട്ടുണ്ട്;
എത്ര
പേരെ
അറസ്റ്
ചെയ്തു; എത്ര
പേരെ
ശിക്ഷിച്ചു;
ജില്ല
തിരിച്ചുള്ള
കണക്ക്
ലഭ്യമാക്കുമോ? |
1393 |
പട്ടിക
ഗോത്രവര്‍ഗ്ഗ
ക്ഷേമ
പദ്ധതികള്‍
ശ്രീ.
അന്‍വര്‍
സാദത്ത്
,,
കെ. അച്ചുതന്‍
,,
ഷാഫി
പറമ്പില്‍
,,
പാലോട്
രവി
(എ)
പട്ടികഗോത്രവര്‍ഗ്ഗക്കാരുടെ
ക്ഷേമത്തിന്
ഏതെല്ലാം
വികസനപദ്ധതികള്‍ക്കാണ്
ഊന്നല്‍
നല്‍കിയിട്ടുള്ളത്;
(ബി)
വീടുകള്‍
നിര്‍മ്മിക്കല്‍,
കോളനികളുടെ
വൈദ്യൂതീകരണം,
കുടിവെള്ള
ലഭ്യത, കുടുംബങ്ങളുടെ
പുനരധിവാസം
എന്നിവയ്ക്ക്
മുന്‍ഗണന
നല്‍കുമോ;
(സി)
റീസെറ്റില്‍മെന്റ്
പ്രദേശങ്ങളില്‍
അടിസ്ഥാന
സൌകര്യങ്ങള്‍
ലഭ്യമാക്കുന്നതിനുള്ള
പദ്ധതികള്‍
തയ്യാറാക്കുമോ?
|
1394 |
പട്ടികവര്‍ഗ്ഗക്കാര്‍ക്ക്
തിരിച്ചറിയല്‍
കാര്‍ഡ്
ശ്രീ.
തേറമ്പില്‍
രാമകൃഷ്ണന്‍
''
വര്‍ക്കല
കഹാര്‍
''
സി.പി.
മുഹമ്മദ്
''
എ.പി.
അബ്ദുള്ളക്കുട്ടി
(എ)
സംസ്ഥാനത്തെ
പട്ടികവര്‍ഗ്ഗക്കാര്‍ക്ക്
തിരിച്ചറിയല്‍
കാര്‍ഡുകള്‍
നല്‍കാനുള്ള
പദ്ധതിക്ക്
രൂപം നല്‍കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതി
കൊണ്ടുള്ള
പ്രയോജനങ്ങള്‍
എന്തെല്ലാമാണ്;
ഇത്
നടപ്പാക്കുന്നതിന്
കൈക്കൊണ്ടിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണ്? |
1395 |
പട്ടികവര്‍ഗ്ഗക്കാര്‍ക്ക്
തിരിച്ചറിയല്‍
കാര്‍ഡ്
ശ്രീ.
സി. ദിവാകരന്‍
(എ)
പട്ടികവര്‍ഗ്ഗക്കാര്‍ക്ക്
തിരിച്ചറിയല്‍
കാര്‍ഡ്
നല്‍കുന്നതിനുള്ള
എന്തെങ്കിലും
സംവിധാനം
നിലവിലുണ്ടോ;
(ബി)
എങ്കില്‍
ഏത് ഏജന്‍സി
വഴിയാണ്
ആയത്
നടപ്പിലാക്കുന്നത്
? |
1396 |
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്ക്
പ്രൊഫഷണല്‍
ഡിഗ്രി
കോഴ്സുകളിലേക്ക്
സഹായ
പദ്ധതി
ശ്രീ.
എ. കെ.
ബാലന്‍
(എ)
2006-07 മുതല്‍
2010-11 വരെ
എത്ര
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്ക്
എഞ്ചിനീയറിംഗ്,
മെഡിസിന്‍
തുടങ്ങിയ
പ്രൊഫഷണല്‍
ഡിഗ്രി
കോഴ്സുകളിലേക്ക്
പ്രവേശനം
ലഭിച്ചു;
ആയതില്‍
എത്ര
പേര്‍
പഠനം
പൂര്‍ത്തിയാക്കി;
ഇവര്‍ക്കായി
എന്തെല്ലാം
സഹായപദ്ധതികളാണ്
ആവിഷ്കരിച്ചത്;
(ബി)
2011-12 -ല്‍
എത്ര
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്ക്
എഞ്ചിനീയറിംഗ്,
മെഡിസിന്‍
തുടങ്ങിയ
പ്രൊഫഷണല്‍
ഡിഗ്രി
കോഴ്സുകളിലേക്ക്
പ്രവേശനം
ലഭിച്ചു;
ഇവര്‍ക്കായി
എന്തെങ്കിലും
പുതിയ
സഹായ
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ
? |
1397 |
പട്ടികവര്‍ഗ്ഗക്കാരുടെ
ലോണുകള്‍
എഴുതി
തള്ളാന്‍
നടപടി
ശ്രീ.
വി. ശശി
(എ)
പട്ടികവര്‍ഗ്ഗക്കാരുടെ
ലോണുകള്‍
എഴുതി
തള്ളുമെന്ന
ബഡ്ജറ്റ്
പ്രഖ്യാപനത്തിന്റെ
അടിസ്ഥാനത്തില്‍
എത്ര
തുകയുടെ
ലോണുകള്‍
എഴുതിതള്ളിയെന്ന്
വ്യക്തമാക്കാമോ
;
(ബി)
ഏതെല്ലാം
ട്രൈബല്‍
ഏരിയകളില്‍
ഈ
സാമ്പത്തിക
വര്‍ഷം
കമ്മ്യൂണിറ്റി
ഹാളുകളുടെ
പ്രവൃത്തികള്‍
ആരംഭിക്കുകയോ
പൂര്‍ത്തീകരിക്കുകയോ
ചെയ്തിട്ടുണ്ട്
എന്ന്
വ്യക്തമാക്കാമോ
? |
1398 |
ആദിവാസികള്‍ക്ക്
ഭൂമി നല്‍കുന്ന
പദ്ധതി
ശ്രീ.
ഇ. ചന്ദ്രശേഖരന്‍
(എ)
വയനാട്ടിലെ
ഭൂരഹിതരായ
ആദിവാസികള്‍ക്ക്
സ്വകാര്യ
വ്യക്തികളില്‍
നിന്നും
ഭൂമി
വിലയ്ക്ക്
വാങ്ങി
നല്‍കുന്ന
പദ്ധതിയുടെ
ഇപ്പോഴത്തെ
സ്ഥിതി
വിശദമാക്കുമോ
;
(ബി)
പ്രസ്തുത
പദ്ധതി
എപ്പോള്‍
പൂര്‍ത്തീകരിക്കുമെന്ന്
അറിയിക്കുമോ
? |
1399 |
ആദിവാസി
ഭവനനിര്‍മ്മാണ
പദ്ധതി
ശ്രീ.
എം. വി.
ശ്രേയാംസ്
കുമാര്‍
(എ)
വയനാട്
ജില്ലയിലെ
വൈത്തിരി
താലൂക്കിലെ
ഭവനരഹിതരായ
പട്ടികവര്‍ഗ്ഗ
കുടുംബങ്ങളുടെ
പഞ്ചായത്തുതല
വിശദാംശം
ലഭ്യമാക്കുമോ;
(ബി)
കഴിഞ്ഞ
മൂന്ന്
വര്‍ഷങ്ങളില്‍
വൈത്തിരി
താലൂക്കില്‍
പട്ടികവര്‍ഗ്ഗ
വിഭാഗത്തിന്റെ
ഭവനനിര്‍മ്മാണത്തിനായി
വകയിരുത്തിയ
തുക, ചെലവഴിച്ച
തുക
എന്നിവ
എത്രയെന്ന്
പഞ്ചായത്തു
തിരിച്ചുള്ള
വിശദാംശം
വെളിപ്പെടുത്തുമോ;
(സി)
ജില്ലയിലെ
ആദിവാസി
ഭവന നിര്‍മ്മാണ
പദ്ധതികളുടെ
പ്രവര്‍ത്തന
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ? |
1400 |
ഇടുക്കി
പെരിഞ്ചാന്‍കുട്ടിയില്‍
ആദിവാസി
കുടുംബങ്ങളെ
കുടിയൊഴിപ്പിക്കല്‍
ശ്രീ.
പി. കെ.
ഗുരുദാസന്‍
,,
ആര്‍.
രാജേഷ്
,,
രാജു
എബ്രഹാം
,,
ബി. സത്യന്‍
(എ)
ഇടുക്കി
ജില്ലയിലെ
പെരിഞ്ചാന്‍കുട്ടിയില്‍
ആദിവാസി
കുടുംബങ്ങളെ
കുടിയൊഴിപ്പിച്ച
സംഭവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കുടിയൊഴിപ്പിക്കപ്പെട്ട
ആദിവാസി
കുടുംബങ്ങള്‍ക്ക്
പകരം
യാതൊരു
സംവിധാനവും
ഏര്‍പ്പെടുത്തിയിട്ടില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ആദിവാസി
സ്ത്രീകളേയും
കുട്ടികളേയും
മര്‍ദ്ദിച്ചും
കൃഷി
ദേഹണ്ഡങ്ങള്‍
നശിപ്പിച്ചും
വീട്ടുപകരണങ്ങള്‍
കൊള്ളയടിച്ചുമാണ്
കുടിയൊഴിപ്പിക്കല്‍
നടപ്പാക്കിയത്
എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത്
സംബന്ധിച്ച്
അന്വേഷണം
നടത്തിയിട്ടുണ്ടോ;
(ഡി)
എങ്കില്‍
എത്ര
കുടുംബങ്ങളെ
കുടി
ഒഴിപ്പിച്ചിട്ടുണ്ടെന്നും
റിമാന്റ്
ചെയ്യപ്പെട്ട
ആദിവാസികള്‍
എത്രയെന്നും
വെളിപ്പെടുത്തുമോ? |
1401 |
കാഞ്ഞിരപ്പുഴ
പഞ്ചായത്തില്‍
സ്വന്തമായി
വീടില്ലാത്ത
പട്ടികവര്‍ഗ്ഗക്കാര്‍
ശ്രീ.കെ.
വി. വിജയദാസ്
(എ)
പാലക്കാട്
കാഞ്ഞിരപ്പുഴ
പഞ്ചായത്തില്‍
സ്വന്തമായി
വീടില്ലാത്ത
പട്ടികവര്‍ഗ്ഗക്കാര്‍
ഉണ്ടെന്നുള്ള
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ
;
(ബി)
അവര്‍ക്ക്
സമയബന്ധിതമായി
വീട്
വച്ച്
നല്‍കുന്നതിനുള്ള
നടപടി
സ്വീകരിച്ചിട്ടുണ്ടോ
;
(സി)
എങ്കില്‍
സ്വീകരിച്ച
നടപടികളുടെ
വിശദവിവരം
നല്‍കുമോ
;
(ഡി)
ഇക്കാര്യത്തില്‍
കാലതാമസം
നേരിട്ടിട്ടുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ
;
(ഇ)ഉണ്ടെങ്കില്‍
വീഴ്ചവരുത്തിയവര്‍ക്കെതിരെ
എന്തെല്ലാം
നടപടിയാണ്
സ്വീകരിക്കാന്‍
ഉദ്ദേശിയ്ക്കുന്നതെന്ന്
വ്യക്തമാക്കുമോ
? |
1402 |
പറമ്പിക്കുളത്തെ
ആദിവാസി
കുടുംബങ്ങള്‍
ശ്രീ.
വി.ചെന്താമരാക്ഷന്‍
(എ)
പറമ്പിക്കുളത്തെ
എത്ര
ആദിവാസി
കുടുംബങ്ങള്‍ക്കാണ്
സ്വന്തമായി
ഭൂമി
ഉള്ളത്
എന്ന്
വ്യക്തമാക്കുമോ
;
(ബി)
ഇനി
എത്ര
കുടുംബങ്ങള്‍ക്കാണ്
ഭൂമി നല്‍കാനുള്ളത്
എന്ന്
വ്യക്തമാക്കുമോ
;
(സി)
ആയത്
എന്ന്
നല്‍കുമെന്നും,
അതിനായി
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്നും
വിശദമാക്കുമോ
? |
1403 |
വയനാട്
ജില്ലയിലെ
ആദിവാസി
വിദ്യാര്‍ത്ഥികളുടെ
കൊഴിഞ്ഞുപോക്ക്
ശ്രീ.
എം. വി.
ശ്രേയാംസ്
കുമാര്‍
(എ)
വയനാട്
ജില്ലയിലെ
സ്കൂളുകളില്‍
നിന്നും
ആദിവാസി
വിദ്യാര്‍ത്ഥികളുടെ
കൊഴിഞ്ഞുപോക്ക്
നിയന്ത്രിക്കുന്നതിന്
എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ജില്ലയിലെ
ആദിവാസി
വിദ്യാര്‍ത്ഥികളുടെ
കൊഴിഞ്ഞുപോക്കിന്റെ
ആണ്‍-പെണ്‍
അനുപാതം
എത്രയെന്ന്
വെളിപ്പെടുത്തുമോ;
(സി)
ജില്ലയിലെ
ആദിവാസി
വിഭാഗത്തിലെ
പെണ്‍കുട്ടികള്‍ക്കായി
മുട്ടില്‍
ഗ്രാമപഞ്ചായത്തില്‍
പ്രീമെട്രിക്
ട്രൈബല്‍
ഹോസ്റല്‍
ആരംഭിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ? |