UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >4th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 4th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

1606

കര്‍ഷകര്‍ക്കുള്ള സഹായപദ്ധതികള്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

() സംസ്ഥാനത്ത് കര്‍ഷകരെ സഹായിക്കുന്നതിനുള്ള എന്തൊക്കെ പദ്ധതികളാണ് നിലവിലുള്ളത്;

(ബി) പ്രസ്തുതപദ്ധതികള്‍ മുഖേന ഈ സാമ്പത്തികവര്‍ഷം കര്‍ഷകര്‍ക്ക് നല്‍കിയിട്ടുള്ള ആനുകൂല്യങ്ങളുടെ ജില്ലതിരിച്ചുള്ള കണക്ക് വിശദമാക്കാമോ?

1607

ജൈവകൃഷിയിലൂന്നിയ കാര്‍ഷികനയം

ശ്രീ. ഹൈബി ഈഡന്‍

,, .റ്റി.ജോര്‍ജ്

,, വര്‍ക്കല കഹാര്‍

,, സി. പി. മുഹമ്മദ്

() ജൈവകൃഷിയിലൂന്നിയ കാര്‍ഷികനയം രൂപീകരിക്കാന്‍ ആലോചനയുണ്ടോ ;

(ബി) എങ്കില്‍ നയം രൂപീകരിക്കുന്നതിന് ഉന്നതതല സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടോ ;

(സി) പ്രസ്തുതനയം എന്നുമുതല്‍ പ്രാബല്യത്തില്‍ വരുത്താനാണ് ഉദ്ദേശിക്കുന്നതെന്നറിയിക്കുമോ ?

1608

ജൈവകൃഷി വ്യാപിപ്പിക്കുന്നതിന് നടപടി

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

() വയനാട് ജില്ലയില്‍ ജൈവകൃഷി വ്യാപിപ്പിക്കുന്നതിന് കൃഷിവകുപ്പ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ ;

(ബി) ജൈവകാര്‍ഷികരീതി അവലംബിക്കുന്ന കര്‍ഷകര്‍ക്ക് ഇന്‍സന്റീവും, ഉല്‍പ്പാദനോപാധികള്‍ക്ക് സബ്സിഡിയും നല്‍കിയിട്ടുണ്ടോ ; ഉണ്ടെങ്കില്‍ 2008-09, 2009-10, 2010-11 എന്നീ വര്‍ഷങ്ങളിലെ ഇനം തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ ;

(സി) 2009-10 സാമ്പത്തികവര്‍ഷം പ്രസ്തുത ആനുകൂല്യം വിതരണം ചെയ്യാതിരുന്നതിന്റെ കാരണം വ്യക്തമാക്കുമോ ;

(ഡി) ഇതു സംബന്ധിച്ച് വയനാട് ഓര്‍ഗാനിക് അഗ്രികള്‍ച്ചറല്‍ കണ്‍സോര്‍ഷ്യത്തിന്റെ പരാതി ലഭിച്ചിട്ടുണ്ടോ ; ഉണ്ടെങ്കില്‍ ആയതിന്മേല്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചെന്ന് വ്യക്തമാക്കുമോ ?

1609

വൈക്കം നിയോജകമണ്ഡലത്തിലെ കൃഷിക്കാര്‍ക്കുള്ള സഹായം

ശ്രീ. കെ. അജിത്

() വൈക്കം നിയോജകമണ്ഡലത്തിലെ കാര്‍ഷികമേഖലയില്‍ കഴിഞ്ഞവര്‍ഷം കൃഷിക്കാര്‍ ഉപയോഗിച്ച വൈദ്യുതിയുടെ തുക അടയ്ക്കാത്തതിന്റെ പേരില്‍ ഈ വര്‍ഷം കണക്ഷന്‍ ലഭിക്കാന്‍ കഴിയാതിരുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) കുടിശ്ശികത്തുകയടച്ച് വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമോ;

(സി) കൃഷിയിറക്കുന്ന സമയത്തുണ്ടാകുന്ന ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിന് വൈദ്യുതിവകുപ്പുമായി ചേര്‍ന്ന് ഒരു സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തുമോ;

(ഡി) ഈ വിഷയവുമായി ബന്ധപ്പെട്ട് തടസ്സപ്പെട്ട പമ്പിംഗ് ലേലം എന്നു നടത്തുമെന്നു വ്യക്തമാക്കുമോ;

() കര്‍ഷകര്‍ക്ക് വൈദ്യുതിയോടൊപ്പം വിത്തും വളവും സൌജന്യമായി നല്‍കുന്ന പദ്ധതി തുടരുമോ?

1610

നെന്മാറ കൃഷിവിജ്ഞാനകേന്ദ്രം

ശ്രീ. വി. ചെന്താമരാക്ഷന്‍

() നെന്മാറ മണ്ഡലത്തില്‍ കൃഷിവിജ്ഞാനകേന്ദ്രം തുടങ്ങുന്നതിനുള്ള സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ടോ;

(ബി) പ്രസ്തുതസ്ഥാപനം തുടങ്ങുന്നതിന് ആവശ്യമായ എന്തെല്ലാം വിവരങ്ങളാണ് സര്‍ക്കാര്‍ ശേഖരിച്ചിട്ടുള്ളത്;

(സി) നെന്മാറ മണ്ഡലത്തിലെ കൃഷിവിജ്ഞാനകേന്ദ്രം എന്ന് തുടങ്ങാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?

1611

ദേശീയതൊഴിലുറപ്പുപദ്ധതിയെ കാര്‍ഷികമേഖലയില്‍ ഉപയോഗപ്പെടുത്തുന്നതിന് നടപടി

ശ്രീ. ചിറ്റയം ഗോപകുമാര്‍

() ദേശീയതൊഴിലുറപ്പുപദ്ധതിയെ കേരളത്തില്‍ പൂര്‍ണ്ണമായും കാര്‍ഷികമേഖലയില്‍ ഉപയോഗപ്പെടുത്തുന്നതിന് കൃഷിവകുപ്പിന്റെ മതിയായ ഇടപെടല്‍ ഉണ്ടാകുമോ;

(ബി) ഇതു സംബന്ധിച്ച് പ്രാദേശികാടിസ്ഥാനത്തില്‍ കാര്‍ഷികസര്‍വ്വേ നടത്തുന്നതിന് തീരുമാനമുണ്ടാകുമോ ;

(സി) കൃഷിയും അനുബന്ധവകുപ്പുകളുമായി ബന്ധപ്പെട്ട് തരിശുഭൂമികളില്‍ കൃഷി നടപ്പാക്കുന്നതിനുള്ള പാക്കേജ് തൊഴിലുറപ്പുപദ്ധതിയുമായി സഹകരിച്ച് സാദ്ധ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

1612

ഡ്രിപ്പ് ഇറിഗേഷന്‍ വ്യാപകമാക്കുന്നതിന് നടപടി

ശ്രീമതി ഗീതാ ഗോപി

() ഡ്രിപ്പ് ഇറിഗേഷനിലൂടെ വിവിധതരം വിളകളുടെ ഉത്പാദനക്ഷമത 20% മുതല്‍ 90% വരെ വര്‍ദ്ധിപ്പിക്കാമെന്നു തെളിയിക്കുന്ന പഠനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഡ്രിപ്പ് ഇറിഗേഷന്‍ വ്യാപകമാക്കുന്നതിന് നിലവില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കുമോ?

1613

കല്ലട ഇറിഗേഷന്‍ പദ്ധതി

ശ്രീ. ജി. എസ്. ജയലാല്‍

() കല്ലട ഇറിഗേഷന്‍ പദ്ധതിയുടെ ജലസേചനസൌകര്യവും, കാര്‍ഷികപൂരോഗതിയും ലക്ഷ്യമാക്കി കൃഷിവകുപ്പില്‍ നിലവില്‍ എത്ര ജീവനക്കാര്‍ ഏതൊക്കെ തസ്തികകളില്‍ ജോലി നോക്കുന്നുവെന്ന് അറിയിക്കുമോ ;

(ബി) പ്രസ്തുതപദ്ധതിയിന്‍കീഴില്‍ കെ..റ്റി.സി.ഡി.പി പദ്ധതിയില്‍ ജീവനക്കാരെ നിയമിച്ചിട്ടുണ്ടോ ; എങ്കില്‍ എത്ര ഓഫീസുകളില്‍, ഏതൊക്കെ തസ്തികകളില്‍, എത്ര ജീവനക്കാര്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തമാക്കുമോ;

(സി) പ്രസ്തുത ഇറിഗേഷന്‍ പദ്ധതിമൂലം എത്ര ഹെക്ടര്‍ സ്ഥലത്ത് ജലസേചനം നടത്തിയിരുന്നുവെന്നും, എത്രത്തോളം ഉല്പാദനവര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്നും കണക്കാക്കിയിട്ടുണ്ടോ ; വിശദാംശം ലഭ്യമാക്കാമോ ;

(ഡി) കല്ലട ഇറിഗേഷന്‍ പദ്ധതിപ്രവര്‍ത്തനമവസാനിപ്പിക്കാന്‍ നീക്കം നടക്കുന്നതായി കൃഷി വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് വിശദീകരിക്കാമോ ?

1614

വി.എഫ്.പി.സി.കെ.യുടെ പ്രവര്‍ത്തനപുരോഗതി

ശ്രീ. ജെയിംസ് മാത്യു

() വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട്സ് പ്രൊമോഷന്‍ കൌണ്‍സില്‍ ഓഫ് കേരളയുടെ നിലവിലുള്ള പ്രവര്‍ത്തനപുരോഗതി വിശദമാക്കുമോ;

(ബി) ഈ വര്‍ഷം പുതുതായി ഏറ്റെടുക്കാനുദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്;

(സി) വി.എഫ്.പി.സി.കെ.യുടെ മുന്‍കാലപ്രവര്‍ത്തനങ്ങളില്‍ കൃത്രിമം നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടന്നുവന്നിരുന്ന അന്വേഷണത്തിന്റെ അവസ്ഥയെന്താണ്;

(ഡി) ആര്‍ക്കെങ്കിലുമെതിരെ നടപടികള്‍ സ്വീകരിച്ചിരുന്നോ; വിശദാംശം ലഭ്യമാക്കുമോ;

() നടപടിയുടെ ഭാഗമായി വി.എഫ്.പി.സി.കെ.യില്‍ നിന്ന് ആരെയെങ്കിലും ഒഴിവാക്കിയിരുന്നോ; വിശദാംശം ലഭ്യമാക്കുമോ;

(എഫ്) ആരോപണവിധേയനായിട്ടുള്ള ഏതെങ്കിലും ഉദ്യോഗസ്ഥനെ വി.എഫ്.പി.സി.കെ.യുടെ ചുമതലയില്‍ വീണ്ടും നിയമിക്കാനുദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ?

1615

നടുക്കര പൈനാപ്പിള്‍ ഫാക്ടറി

ശ്രീ. ജോസഫ് വാഴക്കന്‍

() യൂറോപ്യന്‍ യൂണിയന്റെ സാമ്പത്തികസഹായത്താല്‍ പൈനാപ്പിള്‍ സംസ്ക്കരിച്ച് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിന് മൂവാറ്റുപുഴയ്ക്കടുത്ത് നടുക്കരയില്‍ സ്ഥാപിച്ചിട്ടുള്ള കമ്പനിയുടെ പ്രവര്‍ത്തനം കര്‍ഷകര്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ പുനരുദ്ധരിക്കുന്നതിനുവേണ്ട സത്വരനടപടി സ്വീകരിക്കുമോ;

(ബി) പ്രസ്തുതകമ്പനിയില്‍ പൈനാപ്പിള്‍ കര്‍ഷകരല്ലാത്ത 604 ആളുകളെ നിയമവിരുദ്ധമായി ചേര്‍ത്ത നടപടി അന്വേഷിക്കുവാനും യഥാര്‍ത്ഥ പൈനാപ്പിള്‍ കര്‍ഷകര്‍ക്ക് ഓഹരി ലഭ്യമാക്കുവാനും വേണ്ട നടപടി സ്വീകരിക്കുമോ ?

1616

ഞവരക്കൃഷിയുടെ സ്ഥലവിസ്തൃതി

ശ്രീമതി ഗീതാ ഗോപി

() സംസ്ഥാനത്ത് ഞവരക്കൃഷിയുടെ സ്ഥലവിസ്തൃതി എത്രയെന്ന് വ്യക്തമാക്കാമോ ;

(ബി) ഞവരയുടെ ഔഷധഗുണം സംബന്ധിച്ച് എന്തെങ്കിലും പഠനങ്ങള്‍ കേരളകാര്‍ഷികസര്‍വ്വകലാശാല നടത്തിയിട്ടുണ്ടോ ; എങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ;

(സി) ഞവരക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ ?

1617

അന്തകവിത്തുകളെ തടയുന്നതിനുള്ള നടപടി

ശ്രീമതി ഗീതാ ഗോപി

() ജനിതകമാറ്റം വരുത്തിയ അന്തകവിത്തുകള്‍ കേരളത്തിന്റെ മണ്ണില്‍ വില്‍ക്കാന്‍ അനുവദിക്കില്ലെന്ന മുന്‍സര്‍ക്കാരിന്റെ നിലപാടില്‍ മാറ്റം വരുത്തുന്നതിനുള്ള നീക്കം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ജനിതകമാറ്റം വരുത്തിയ അന്തകവിത്തുകളെ തടയുന്നതിനായി നാടന്‍ വിത്തുകളെ സംരക്ഷിക്കുന്നതിനുവേണ്ടി സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?

1618

മലബാര്‍ കയ്പ്പാട് ഫാര്‍മേഴ്സ് സൊസൈറ്റി

ശ്രീ. റ്റി. വി. രാജേഷ്

() കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി നിയോജകമണ്ഡലത്തിലെ മലബാര്‍ കയ്പ്പാട് ഫാര്‍മേഴ്സ് സൊസൈറ്റിക്ക് സഹായം ലഭ്യമാക്കണമെന്ന നിവേദനത്തില്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(ബി) ധനസഹായം എന്നത്തേക്ക് ലഭ്യമാക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?

1619

സംസ്ഥാനത്തെ കൃഷിവകുപ്പിലെ കൃഷി അസിസ്റന്റുമാരുടെ വിശദാംശം

ശ്രീ. പി. തിലോത്തമന്‍

() സംസ്ഥാനത്തെ കൃഷിവകുപ്പിലെ കൃഷി അസിസ്റന്റുമാരുടെ എണ്ണം എത്രയാണെന്ന് അറിയിക്കുമോ; കൃഷി അസിസ്റന്റുമാരുടെ സീനിയോറിറ്റി ലിസ്റ് തയ്യാറാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ കൃഷി അസിസ്റന്റുമാരുടെ സീനിയോറിറ്റി ലിസ്റ് സംസ്ഥാനതലത്തില്‍ തയ്യാറാക്കുന്നതിനുള്ള തടസ്സം എന്താണെന്ന് വ്യക്തമാക്കുമോ;

(ബി) കൃഷിവകുപ്പിലെ കൃഷി അസിസ്റന്റുമാരുടെ സീനിയോറിറ്റി ലിസ്റ് അടിയന്തിരമായി തയ്യാറാക്കാന്‍ നടപടി സ്വീകരിക്കുമോ;

(സി) കൃഷിവകുപ്പിലെ ടെക്നിക്കല്‍ സ്റാഫുകള്‍ ആവശ്യമായ പല ഓഫീസുകളിലും അവരുടെ സേവനം ലഭിക്കുന്നില്ലെന്നും, ട്രാക്ടര്‍ പോലുള്ള യന്ത്രസംവിധാനങ്ങള്‍ ഇല്ലാത്ത കൃഷി ഓഫീസുകളില്‍ ചിലയിടങ്ങളില്‍ അത്തരം ജീവനക്കാരെ നിയമിച്ചിട്ടുണ്ടെന്നുമുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കുവാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?

1620

കൃഷി ഓഫിസര്‍മാരുടെയും അഗ്രിക്കള്‍ച്ചര്‍ അസിസ്റന്റുമാരുടെയും ഒഴിവുകള്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

കാസര്‍ഗോഡ് ജില്ലയില്‍ കൃഷിവകുപ്പില്‍ എത്ര കൃഷി ഓഫീസര്‍മാരുടെയും അഗ്രിക്കള്‍ച്ചര്‍ അസിസ്റന്റുമാരുടെയും ഒഴിവുകള്‍ ഉണ്ടെന്ന് വ്യക്തമാക്കുമോ; എങ്കില്‍ ഇവ നികത്താന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കാമോ?

1621

സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ ഡവലപ്മെന്റ് കോര്‍പ്പറേഷന്റെ വാര്‍ഷികവിറ്റുവരവ്

ശ്രീ. മുല്ലക്കര രത്നാകരന്‍

() സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ ഡവലപ്മെന്റ് കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ എത്ര പച്ചക്കറി ഔട്ട്ലെറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്; ജില്ലതിരിച്ചുള്ള കണക്ക് വ്യക്തമാക്കുമോ;

(ബി) 2006-2011 കാലയളവിലെ വാര്‍ഷികവിറ്റുവരവ് വര്‍ഷംതിരിച്ച് ലഭ്യമാക്കുമോ ?

1622

പ്ളാന്റേഷന്‍ കോര്‍പ്പറേഷന്‍

ശ്രീ. . ചന്ദ്രശേഖരന്‍

() കാസര്‍ഗോഡ് ജില്ലയില്‍ പ്ളാന്റേഷന്‍ കോര്‍പ്പറേഷന് എത്ര ഭൂമിയാണുണ്ടായിരുന്നത്;

(ബി) ഇതില്‍ പട്ടയം ലഭിച്ചതും ലഭിക്കാത്തതും എത്രയെന്ന് അറിയിക്കുമോ;

(സി) ഇതില്‍ എത്ര ഭൂമി വിവിധ ആവശ്യങ്ങള്‍ക്കായി നല്‍കിയിട്ടുണ്ടെന്നും, അവ ഏതിനൊക്കെയെന്നും വിശദമാക്കുമോ?

1623

പ്ളാന്റേഷന്‍ കോര്‍പ്പറേഷന്റെ അങ്കമാലിയിലെ എസ്റേറ്റുകള്‍

ശ്രീ. ജോസ് തെറ്റയില്‍

() അങ്കമാലി മണ്ഡലത്തിലെ അയ്യമ്പുഴ പഞ്ചായത്തില്‍ പൊതുമേഖലാസ്ഥാപനമായ പ്ളാന്റേഷന്‍ കോര്‍പ്പറേഷന്റെ കാലടി ഗ്രൂപ്പിലെ എസ്റേറ്റുകളില്‍ ക്വാര്‍ട്ടേഴ്സുകളിലെ കുടിവെള്ളപ്രശ്നം പരിഹരിക്കുന്നതിനും, അടിസ്ഥാനസൌകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും, റോഡുകള്‍ ഗതാഗതയോഗ്യമാക്കുന്നതിനുമായി അനുവദിച്ച തുകയുടെ പ്രവൃത്തികള്‍ തുടങ്ങുന്നതിലെ കാലതാമസം വിശദമാക്കാമോ ;

(ബി) ഈ പ്രവൃത്തികള്‍ എന്നത്തേക്ക് ആരംഭിക്കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ ?

1624

വെള്ളപ്പാറ ചെക്ക് പോസ്റ്

ശ്രീ. ജോസ് തെറ്റയില്‍

അങ്കമാലി നിയോജകമണ്ഡലത്തിലെ ജനങ്ങളുടെ യാത്രാക്ളേശം പരിഹരിക്കുന്നതിനായി വെള്ളപ്പാറയില്‍ ഒരു ചെക്ക് പോസ്റ് സ്ഥാപിച്ച് വെള്ളപ്പാറ റോഡ് ജനങ്ങളുടെ യാത്രാ ആവശ്യത്തിനുമാത്രമായി തുറന്നുകൊടുക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; എങ്കില്‍ സ്വീകരിക്കുവാനുദ്ദേശിക്കുന്ന നടപടികള്‍ എന്തെല്ലാമെന്നു വ്യക്തമാക്കുമോ?

1625

സോയില്‍ ഹെല്‍ത്ത് കാര്‍ഡ്

ശ്രീ. വി. ഡി. സതീശന്‍

,, എം. പി. വിന്‍സെന്റ്

,, പാലോട് രവി

,, ലൂഡി ലൂയിസ്

() സംസ്ഥാനത്ത് സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണം ചെയ്തുതുടങ്ങിയിട്ടുണ്ടോ;

(ബി) ഇതിന്റെ സവിശേഷതകള്‍ എന്തെല്ലാം;

(സി) സംസ്ഥാനത്താകെ ഇത്തരം കാര്‍ഡുകള്‍ വിതരണം ചെയ്യുവാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ടെന്നു വിശദീകരിക്കുമോ?

1626

ദേശീയ നീര്‍ത്തടവികസനപദ്ധതി

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() പതിനൊന്നാം പദ്ധതിക്കാലത്ത് ദേശീയ നീര്‍ത്തടവികസനപദ്ധതിക്കായി കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിനനുവദിച്ച തുക എത്രയാണെന്ന് വ്യക്തമാക്കുമോ;

(ബി) ഇതില്‍ എണ്‍പത് കോടിയിലേറെ രൂപ ചെലവഴിക്കാതെ പാഴായ സാഹചര്യം പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി) വിനിയോഗിക്കാത പോയ തുക കേന്ദ്രത്തില്‍ നിന്ന് വീണ്ടും അനുവദിച്ചുകിട്ടുന്നതിനുള്ള സാദ്ധ്യതകള്‍ ആരായുമോ;

(ഡി) എങ്കില്‍ എന്തൊക്കെ നടപടികള്‍ ഇതിന്റെ ഭാഗമായി കൈക്കൊള്ളുമെന്നു വ്യക്തമാക്കുമോ?

1627

നീര്‍ത്തടഗവേഷണകേന്ദ്രം

ശ്രീമതി ഗീതാ ഗോപി

() സംസ്ഥാനത്ത് നീര്‍ത്തടഗവേഷണകേന്ദ്രം ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) എങ്കില്‍ ആയത് തൃശൂര്‍ ജില്ലയില്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ?

1628

പൂതക്കുളം, മണ്ണയം വാട്ടര്‍ഷെഡ് പദ്ധതികള്‍

ശ്രീ. ജി. എസ്. ജയലാല്‍

() കൊല്ലം ജില്ലയില്‍ പൂതക്കുളം, മണ്ണയം എന്നീ വാട്ടര്‍ഷെഡ് പദ്ധതികള്‍ എന്നാണ് ആരംഭിച്ചതെന്നും, പദ്ധതിപ്രകാരം എത്ര രൂപയാണ് ചെലവഴിക്കുവാന്‍ ഉദ്ദേശിച്ചിരുന്നതെന്നും അറിയിക്കുമോ;

(ബി) പ്രസ്തുതപദ്ധതിയിലൂടെ എന്തൊക്കെ സഹായങ്ങളാണ് കര്‍ഷകര്‍ക്ക് ലഭ്യമാക്കുവാന്‍ ഗവണ്‍മെന്റ് ലക്ഷ്യമിട്ടിരിക്കുന്നത്;

(സി) നാളിതുവരെ എത്ര രൂപ ചെലവഴിക്കുവാന്‍ സാധിച്ചിട്ടുണ്ടെന്നും, ഉദ്യോഗസ്ഥതലത്തിലുള്ള വീഴ്ചമൂലം പദ്ധതി പ്രാവര്‍ത്തികമാക്കുവാന്‍ കാലതാമസം ഉണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കുമോ;

(ഡി) പ്രസ്തുതപദ്ധതി നടപ്പിലാക്കുവാനുള്ള കാലതാമസം ഒഴിവാക്കി എത്രയും പെട്ടെന്ന് പ്രവര്‍ത്തനം പൂര്‍ത്തീകരിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

1629

ചാത്തന്നൂര്‍ നിയോജകമണ്ഡലത്തിലെ വാട്ടര്‍ഷെഡ് പദ്ധതി

ശ്രീ. ജി. എസ്. ജയലാല്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ചാത്തന്നൂര്‍ നിയോജകമണ്ഡലത്തില്‍ നിന്നും വാട്ടര്‍ഷെഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുവാന്‍ പുതിയ നിര്‍ദ്ദേശങ്ങള്‍ എന്തെങ്കിലും ലഭിച്ചിരുന്നുവോ; വിശദാംശം അറിയിക്കുമോ;

(ബി) കൊല്ലം ജില്ലയില്‍ നിന്നും പ്രസ്തുതപദ്ധതിയില്‍ ഉള്‍പ്പെടുത്തുവാന്‍ 2011-12 വര്‍ഷം എത്ര നിര്‍ദ്ദേശങ്ങള്‍ ലഭിച്ചുവെന്നും, അവ എവിടെയൊക്കെയാണെന്നും അറിയിക്കുമോ; ഈ നിര്‍ദ്ദേശങ്ങളില്‍ ഗവണ്‍മെന്റ് ഏതെങ്കിലും പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം എന്ന് വ്യക്തമാക്കാമോ;

(സി) പുതിയ പദ്ധതിനിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുമ്പോള്‍ ചാത്തന്നൂര്‍ നിയോജകമണ്ഡലത്തിലെ പ്രദേശങ്ങള്‍ കൂടി പരിഗണിക്കുമോയെന്നു വ്യക്തമാക്കുമോ?

1630

കൊട്ടാരക്കര നിയോജകമണ്ഡലത്തിലെ വാട്ടര്‍ഷെഡ് പ്രവര്‍ത്തനം

ശ്രീമതി പി. അയിഷാ പോറ്റി

() കൊട്ടാരക്കര നിയോജകമണ്ഡലത്തിന്റെ പരിധിയിലുള്ള പഞ്ചായത്തുകളില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന വാട്ടര്‍ഷെഡ് പ്രവര്‍ത്തനങ്ങളുടെ നിലവിലുള്ള സ്ഥിതി പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കുമോ ;

(ബി) ഉമ്മന്നൂര്‍ ഗ്രാമപ്പഞ്ചായത്തില്‍പ്പെട്ട തേവന്നൂര്‍ വാട്ടര്‍ഷെഡിന്റെ പ്രവര്‍ത്തനങ്ങള്‍ ഏതു ഘട്ടത്തിലാണ് ;

(സി) പ്രസ്തുതപദ്ധതിയുടെ എത്ര ശതമാനം പ്രവൃത്തി പൂര്‍ത്തീകരിച്ചു ;

(ഡി) പ്രസ്തുതപ്രവൃത്തിയുമായി ബന്ധപ്പെട്ട് വിജിലന്‍സ് കേസ് നിലവിലുണ്ടോ ;

() വിജിലന്‍സ് കേസിനു നിദാനമായ സാഹചര്യം എന്താണ് ; കേസിന്റെ ഇപ്പോഴത്തെ അവസ്ഥ വെളിപ്പെടുത്തുമോ ?

1631

വെയര്‍ഹൌസിംഗ് കോര്‍പ്പറേഷന് പുതിയ ഗോഡൌണുകള്‍

ശ്രീ. റ്റി. യു. കുരുവിള

,, മോന്‍സ് ജോസഫ്

സംസ്ഥാനത്തെ വെയര്‍ഹൌസിംഗ് കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ; പുതുതായി ഗോഡൌണുകള്‍ നിര്‍മ്മിക്കുന്ന കാര്യം പരിഗണനയില്‍ ഉണ്ടോ; എങ്കില്‍ എവിടെയെല്ലാമെന്ന് വ്യക്തമാക്കാമോ ?

1632

കാര്‍ഷികഗവേഷണകേന്ദ്രങ്ങള്‍

ശ്രീ. . പ്രദീപ് കുമാര്‍

() കാര്‍ഷികസര്‍വ്വകലാശാലയുടെ ഗവേഷണകേന്ദ്രങ്ങളും, കൃഷിവിജ്ഞാനകേന്ദ്രങ്ങളും, കാര്‍ഷികകോളേജുകളും എവിടെയെല്ലാമാണ് പ്രവര്‍ത്തിക്കുന്നതെന്ന് ജില്ലാ അടിസ്ഥാനത്തില്‍ വ്യക്തമാക്കുമോ ;

(ബി) പ്രസ്തുതസ്ഥാപനങ്ങളുടെ സേവനങ്ങള്‍ ഏതുവിധത്തിലാണ് കര്‍ഷകര്‍ക്ക് നല്‍കുന്നതെന്ന് വിശദമാക്കുമോ ?

1633

കോഴിക്കോട് ജില്ലയിലെ കാര്‍ഷികസര്‍വ്വകലാശാലാകേന്ദ്രങ്ങള്‍

ശ്രീ. . പ്രദീപ് കുമാര്‍

() കോഴിക്കോട് ജില്ലയില്‍ കാര്‍ഷികസര്‍വ്വകലാശാലയുടെ ഗവേഷണകേന്ദ്രം, കാര്‍ഷികകോളേജ്, കൃഷിവിജ്ഞാനകേന്ദ്രം എന്നിവ പ്രവര്‍ത്തിക്കുന്നുണ്ടോ ;

(ബി) ഇല്ലെങ്കില്‍ ഈ സ്ഥാപനങ്ങള്‍ കോഴിക്കോട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

1634

മലപ്പുറം കാര്‍ഷികസര്‍വ്വകലാശാലാ ഗവേഷണകേന്ദ്രത്തോടനുബന്ധിച്ച് അക്കാദമിക് സെന്റര്‍

ശ്രീ. പി. ഉബൈദുള്ള

() മലപ്പുറം മണ്ഡലത്തിലെ ആനക്കയം കാര്‍ഷികസര്‍വ്വകലാശാലാ ഗവേഷണകേന്ദ്രത്തോടനുബന്ധിച്ച് അക്കാദമിക് സെന്റര്‍ ആരംഭിക്കുന്ന കാര്യം ഇപ്പോള്‍ ഏതുഘട്ടത്തിലാണ്;

(ബി) സര്‍വ്വകലാശാലയും സര്‍ക്കാരും ഇതു സംബന്ധിച്ച് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്നു വ്യക്തമാക്കുമോ;

(സി) അടുത്ത അദ്ധ്യയനവര്‍ഷം പഠനമാരംഭിക്കത്തക്കതരത്തില്‍ അക്കാദമിക് കേന്ദ്രം യാഥാര്‍ത്ഥ്യമാക്കാന്‍ സത്വരനടപടികള്‍ സ്വീകരിക്കുമോ;

(ഡി) കാര്‍ഷികപഠനത്തിനും ഗവേഷണത്തിനും കൂടുതല്‍ പ്രോത്സാഹനം നല്‍കി ഈ കേന്ദ്രത്തെ 'സെന്റര്‍ ഓഫ് എക്സലന്‍സ്' ആക്കിമാറ്റുമോ?

1635

കേരള കാര്‍ഷികസര്‍വ്വകലാശാലയിലെ ഫാം തൊഴിലാളി

ശ്രീമതി ഇ. എസ്. ബിജിമോള്‍

() കേരള കാര്‍ഷികസര്‍വ്വകലാശാലയിലെ ഫാം തൊഴിലാളികള്‍ക്ക് ക്ളാസ് ഫോര്‍ തസ്തികയിലേയ്ക്ക് പ്രമോഷന്‍ നല്‍കുന്നതിനുള്ള നടപടി ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;

(ബി) വെള്ളാനിക്കര-മണ്ണുത്തി ഫാമുകളിലെ തൊഴിലാളികളുടെ ഒഴിവുകള്‍ നികത്തുന്നതിന് നടപടി സ്വീകരിക്കുമോ;

(സി) കേരള കാര്‍ഷികസര്‍വ്വകലാശാല പ്ളാന്റേഷന്‍ തൊഴിലാളികളെ സ്ഥിരം തൊഴിലാളികള്‍ ആയി നിയമിക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(ഡി) കേരള കാര്‍ഷികസര്‍വ്വകലാശാലയിലെ ഹെഡ്ക്വാര്‍ട്ടേഴ്സില്‍ ജോലിനോക്കുന്ന കാഷ്വല്‍ തൊഴിലാളികളുടെയും, ഓടക്കാലിയില്‍ ജോലിചെയ്യുന്ന കാഷ്വല്‍ തൊഴിലാളികളുടെയും സീനിയോരിറ്റി ലിസ്റ് പ്രസിദ്ധീകരിക്കുവാന്‍ നടപടി കൈക്കൊള്ളുമോ ?

1636

വ്യാവസായികമേഖലയിലെ പശുക്കളുടെ പാലില്‍ ഘനലോഹങ്ങളുടെ അംശം

ശ്രീ. പി. ഉബൈദുള്ള

() കേരള വെറ്ററിനറി സര്‍വ്വകലാശാലയുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ വ്യാവസായിക മേഖലയില്‍ വളര്‍ത്തുന്ന പശുക്കളുടെ പാലില്‍ ഘനലോഹങ്ങളുടെ അംശമുണ്ടെന്ന കണ്ടെത്തലുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) എങ്കില്‍ പഠനത്തിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(സി) ഇതിന്റെ അടിസ്ഥാനത്തില്‍ എന്തെല്ലാം മുന്‍കരുതലുകളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വെളിപ്പെടുത്തുമോ ;

(ഡി) പാലിന്റെ ഗുണമേന്മ ഉറപ്പുവരുത്താനും മനുഷ്യശരീരത്തെ ദോഷകരമായി ബാധിക്കുന്ന ഘടകങ്ങള്‍ കണ്ടെത്താനും കൂടുതല്‍ ഗവേഷണങ്ങള്‍ പ്രോത്സാഹിപ്പിക്കുമോ ?

1637

ഭക്ഷ്യ സുരക്ഷാ ഗുണനിലവാര അതോറിറ്റി (എഫ്.എസ്.എസ്...)യുടെ പരിശോധനാ ഫലത്തിലെ കണ്ടെത്തലുകള്‍

ശ്രീ. വി.എം. ഉമ്മര്‍ മാസ്റര്‍

,, മഞ്ഞളാംകുഴി അലി

,, കെ.എന്‍.. ഖാദര്‍

,, പി.കെ.ബഷീര്‍

() സംസ്ഥാനത്ത് വിതരണം ചെയ്യപ്പെടുന്ന പാല്‍ ഗുണനിലവാരമില്ലാത്തതും മായം കലര്‍ന്നതുമാണെന്ന ഭക്ഷ്യ സുരക്ഷാ ഗുണനിലവാര അതോറിറ്റിയുടെ പരിശോധനാ ഫലത്തിലെ കണ്ടെത്തലുകള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പ്രസ്തുത പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ഗവണ്‍മെന്റ് വിളിച്ച അടിയന്തിര യോഗത്തില്‍ സംസ്ഥാനം പങ്കെടുത്തിട്ടുണ്ടോ; എങ്കില്‍ യോഗത്തില്‍ എന്തെങ്കിലും തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടുണ്ടോ; വിശദ വിവരം നല്‍കാമോ;

(സി) പാലിന്റെ ഗുണനിലവാരം ഉയര്‍ത്താനും, മായം ചേര്‍ക്കുന്നതു കണ്ടെത്തി തടയാനും സംസ്ഥാനം സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ;

(ഡി) സംസ്ഥാന പരിശോധനാ വിഭാഗത്തിന്റെ പ്രവര്‍ത്തന ഫലമായി 2011-ല്‍ ഇതുമായി ബന്ധപ്പെട്ടു സ്വീകരിച്ച നടപടികളുടെ വിശദവിവരം നല്‍കാമോ?

1638

മില്‍മയുടെ വികസനം

ശ്രീ. കെ. രാജു

() 'മില്‍മ'യുടെ വികസനത്തിനായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്നു വ്യക്തമാക്കുമോ;

(ബി) സംസ്ഥാനത്ത് എത്ര ലക്ഷം ക്ഷീരകര്‍ഷകര്‍ ഉണ്ടെന്നാണു കണക്കാക്കപ്പെട്ടിട്ടുള്ളത്;

(സി) സംസ്ഥാനത്ത് ഉത്പാദിപ്പിക്കപ്പെടുന്ന പാലില്‍ 'മില്‍മ' എത്ര പാല്‍ ശേഖരിക്കുന്നുണ്ടെന്നു വ്യക്തമാക്കുമോ;

(ഡി) കര്‍ഷകര്‍ക്കു മില്‍മ നല്‍കുന്ന വില വ്യക്തമാക്കുമോ?

1639

തൊഴിലുറപ്പു പദ്ധതിയില്‍ ക്ഷീരകര്‍ഷകരെ ഉള്‍പ്പെടുത്തുന്നതിന് നടപടി

ശ്രീ. സി. ദിവാകരന്‍

തൊഴിലുറപ്പു പദ്ധതിയില്‍ ക്ഷീര കര്‍ഷകരെ ഉള്‍പ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ ഏത് മാസം മുതലാണ് ഉള്‍പ്പെടുത്തിയത്; എത്ര പേര്‍ ഈ പദ്ധതിയില്‍ അംഗങ്ങളായിട്ടുണ്ട് ?

1640

ലൈവ്സ്റോക്ക് ഇന്‍സ്പെക്ടര്‍ നിയമനം

ശ്രീ. ജെയിംസ് മാത്യു

() ലൈവ് സ്റോക്ക് ഇന്‍സ്പെക്ടര്‍മാരുടെ റാങ്ക് ലിസ്റ് എല്ലാ ജില്ലകളിലും നിലവില്‍ വന്നെങ്കിലും നിയമനങ്ങള്‍ നടക്കുന്നില്ലെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; സംസ്ഥാനത്ത് ആകെയുള്ള എല്‍..മാരുടെ ഒഴിവുകള്‍ ജില്ല തരിച്ച് അറിയിക്കുമോ ;

(ബി) പഞ്ചായത്തുകളില്‍ നിയമിക്കുന്നതിനായി 360 എല്‍..മാരുടെ തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ ; ഇതു സംബന്ധിച്ച ഫയലിന്റെ നിലവിലുള്ള സ്ഥിതിയെന്താണ്; ഇക്കാര്യത്തില്‍ അടിയന്തിര നടപടി സ്വീകരിച്ച് എല്‍..മാരുടെ നിയമനം ത്വരിതപ്പെടുത്തുമോ ?

1641

ലൈവ്സ്റോക്ക് ഇന്‍സ്പെക്ടര്‍മാരുടെ നിയമനനടപടി

ശ്രീ. . കെ. വിജയന്‍

() മൃഗസംരക്ഷണവകുപ്പില്‍ ലൈവ്സ്റോക്ക് ഇന്‍സ്പെക്ടര്‍മാരുടെ നിലവിലുള്ള പി.എസ്.സി. റാങ്ക് ലിസ്റില്‍ നിന്നും എ.ഡി.സി.പി.യിലേയ്ക്ക് ഏതൊക്കെ ജില്ലകളില്‍ നിന്ന് എത്രവീതം ലൈവ്സ്റോക്ക് ഇന്‍സ്പെക്ടര്‍മാരെ നിയമിച്ചിട്ടുണ്ടെന്നു വ്യക്തമാക്കുമോ;

(ബി) കോഴിക്കോട് ജില്ലയില്‍ നിലവിലുള്ള റാങ്ക് ലിസ്റില്‍ നിന്ന് എ.ഡി.സി.പി.യിലേയ്ക്ക് ലൈവ്സ്റോക്ക് ഇന്‍സ്പെക്ടര്‍ നിയമനം നടത്തുന്നതിന് എന്തെങ്കിലും തടസ്സങ്ങള്‍ നിലവിലുണ്ടോ;

(സി) ഇല്ലെങ്കില്‍ എത്രയും പെട്ടെന്ന് നിയമനം നടത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

1642

കെ.എല്‍.ഡി. ബോര്‍ഡിലെ സി.. തസ്തികയെ സംബന്ധിച്ച്

ശ്രീ.എന്‍..നെല്ലിക്കുന്ന്

() കേരള ലൈവ്സ്റോക്ക് ഡെവലപ്മെന്റ് ബോര്‍ഡില്‍, ബോര്‍ഡ് ഓഫീസില്‍ ഉള്‍പ്പെടെ എത്ര സി..മാരുടെ തസ്തികകള്‍ നിലവിലുണ്ട്;

(ബി) ബോര്‍ഡ് ഓഫീസില്‍ എത്ര സി..മാര്‍ നിലവിലുണ്ട്; ഏതൊക്കെ തസ്തികകളിലെ ഉദ്യോഗസ്ഥര്‍ക്കാണ്

സി..മാരെ അനുവദിച്ചിട്ടുള്ളത്;

(സി) ഇവിടത്തെ സി..മാര്‍ക്ക് അടിസ്ഥാന ശമ്പളത്തിന് പുറമേ ഏതൊക്കെ അലവന്‍സുകളാണ് നല്‍കി വരുന്നത്;

(ഡി) പ്രസ്തുത സ്ഥാപനത്തില്‍ ഇതേ തസ്തികയില്‍ മറ്റ് വിവിധ വകുപ്പുകളിലേതു പോലെ പീരിയോഡിക്കല്‍ ട്രാന്‍സ്ഫര്‍ ബാധകമാണോ;

() എങ്കില്‍ സി..മാരുടെ ട്രാന്‍സ്ഫര്‍ ഏറ്റവും ഒടുവില്‍ നടത്തിയതെന്നാണ് എന്ന് വ്യക്തമാക്കുമോ?

1643

മൃഗസംരക്ഷണ വകുപ്പിലെ നിയമനം

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

കാസര്‍ഗോഡ് ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പില്‍ വിവിധ തസ്തികകളിലായി എത്ര ഒഴിവുകള്‍ ഉണ്ടെന്നും ഇവ എപ്പോള്‍ നികത്താന്‍ കഴിയുമെന്നും വ്യക്തമാക്കുമോ?

1644

സംസ്ഥാനത്തെ കന്നുകാലി കാനേഷുമാരിയുടെ പ്രവര്‍ത്തനങ്ങള്‍

ശ്രീ. എം.പി. അബ്ദുസ്സമദ്സമദാനി

,, കെ. മുഹമ്മദുണ്ണി ഹാജി

,, കെ. എം. ഷാജി

,, എം. ഉമ്മര്‍


() സംസ്ഥാനത്തെ കന്നുകാലി കാനേഷുമാരിയുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ടോ;

(ബി) എങ്കില്‍ വിശദവിവരം വെളിപ്പെടുത്താമോ;

(സി) കഴിഞ്ഞ കാനേഷുമാരിയിലെ വിവരങ്ങളും അവസാന കാനേഷുമാരിയിലെ വിവരങ്ങളും വിശകലനം ചെയ്തിട്ടുണ്ടോ;

(ഡി) സംസ്ഥാനത്ത് പശുക്കളുടെ എണ്ണം കുറഞ്ഞുവരുന്നതായി കാനേഷുമാരിയിലെ വിവരങ്ങള്‍ വെളിപ്പെടുത്തുന്നുണ്ടോ;

() പശുവളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിന് നിലവിലുള്ള പദ്ധതികളെന്തെല്ലാമെന്നും ഈ പദ്ധതികള്‍ക്കുവേണ്ടി കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം എത്ര തുക ചെലവഴിച്ചു എന്നും വെളിപ്പെടുത്തുമോ ?

1645

പാല്‍, മുട്ട എന്നിവയുടെ ഉത്പാദനത്തില്‍ സ്വയംപര്യാപ്തത

ശ്രീ. കെ. ശിവദാസന്‍ നായര്‍

,, സണ്ണി ജോസഫ്

,, എം. പി. വിന്‍സെന്റ്

,, . സി. ബാലകൃഷ്ണന്‍

() സംസ്ഥാനത്ത് പാല്‍, മുട്ട എന്നിവയുടെ ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്;

(ബി) ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ധനസഹായം ലഭ്യമാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;

(സി) ധനസഹായം ലഭ്യമായിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം?

1646

ആടുകളില്‍ കൃത്രിമബീജസങ്കലനം

ശ്രീ. . കെ. വിജയന്‍

() സംസ്ഥാനത്ത് ഏതൊക്കെ ജില്ലകളില്‍ ആടുകളില്‍ കൃത്രിമബീജസങ്കലനം നടത്തുന്നുണ്ടെന്നു വ്യക്തമാക്കുമോ;

(ബി) ഇതിനായി പ്രത്യേകപരിശീലനം ലഭിച്ച എത്ര വെറ്ററിനറി സര്‍ജന്മാരും, ലൈവ്സ്റോക്ക് ഇന്‍സ്പെക്ടര്‍മാരുമുണ്ടെന്നുള്ളതിന്റെ ജില്ലതിരിച്ചുള്ള വിവരം ലഭ്യമാക്കുമോ;

(സി) കോഴിക്കോട് ജില്ലയില്‍ ഈ പദ്ധതി അടിയന്തിരമായി നടപ്പിലാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

1647

പശുക്കളിലെ കൃത്രിമ ബീജദാനം

ശ്രീ. .കെ.വിജയന്‍

() സംസ്ഥാനത്ത് നിലവില്‍ ഏതൊക്കെ ബീജങ്ങളാണ് പശുക്കളില്‍ കൃത്രിമ ബീജദാനത്തിനായി ഉപയോഗിക്കുന്നത്;

(ബി) ബീജത്തിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ എന്തൊക്കെ സംവിധാനങ്ങളാണ് നിലവിലുള്ളത്;

(സി) കെ.എല്‍.ഡി ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളേയും, ബീജത്തിന്റെ ഗുണനിലവാരത്തേയും മോണിറ്റര്‍ ചെയ്യാന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;

(ഡി) അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള കൃത്രിമ ബീജം സംസ്ഥാനത്ത് വിതരണം ചെയ്യുന്നത് സര്‍ക്കാരിന്റെ അനുമതിയോടെയാണോ;

() ഗുണനിലവാരം കുറഞ്ഞ ബീജം ഉരുക്കളില്‍ കുത്തി വെയ്ക്കുന്നത് സംസ്ഥാനത്തിന്റെ ബ്രീഡിംഗ് പോളിസിയെ പ്രതികൂലമായി ബാധിക്കുമോ എന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ?

1648

ചാലക്കുടി മണ്ഡലത്തിലെ മൃഗസംരക്ഷണ വകുപ്പിന്റെ പദ്ധതികള്‍

ശ്രീ. ബി.ഡി. ദേവസ്സി

() ചാലക്കുടി മണ്ഡലത്തിലെ കാഞ്ഞിരപ്പിള്ളിയില്‍ പോത്തിറച്ചി സംസ്കരണ ഫാക്ടറി സ്ഥാപിക്കുന്ന തിനുള്ള നടപടികള്‍ ഏതു ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;

(ബി) ചാലക്കുടിയിലെ വെറ്റിനറി ഹോസ്പിറ്റല്‍ അപ്ഗ്രേഡ് ചെയ്ത് വെറ്റിനറി പോളിക്ളിനിക്കായി ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ;

(സി)50 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ചാലക്കുടി മൃഗാശുപത്രിക്കായി ക്ളിനിക്കല്‍ ലബോറട്ടറി, ഓപ്പറേഷന്‍ തീയറ്റര്‍, ഡോക്ടര്‍മാര്‍ക്കുള്ള മുറികള്‍, കൃഷിക്കാ ര്‍ക്കായി കോണ്‍ഫറന്‍സ് ഹാള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

1649

കേരള സ്റേറ്റ് പൌള്‍ട്രി ഡയലപ്മെന്റ് കോര്‍പ്പറേഷന്റെ പുതിയ ഓഫീസുകള്‍ തുറക്കാന്‍ നടപടി

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

() കേരള സ്റേറ്റ് പൌള്‍ട്രി ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ ഓഫീസുകള്‍ ഏതൊക്കെ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി) വടക്കന്‍ ജില്ലകളില്‍ കൂടുതല്‍ ഓഫീസുകള്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

1650

താറാവു കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് നടപടി

ശ്രീ. തോമസ് ചാണ്ടി

() താറാവുകൃഷി പ്രോത്സാഹിപ്പിക്കുന്നതിനും എല്ലാ ജില്ലകളിലും വ്യാപിപ്പിക്കുന്നതിനുമായി കെംസ്ഫെഡിനെ നോഡല്‍ ഏജന്‍സിയായി നിയമിക്കണമെന്ന അപേക്ഷയിന്മേല്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് വിശദമാക്കാക്കുമോ;

(ബി) കുട്ടനാടന്‍ താറാവുകളുടെ മുട്ടയും മാംസവും എല്ലാ ജില്ലകളിലും വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ;

(സി) താറാവുകര്‍ഷകര്‍ക്കുള്ള ലോണുകളും ഗ്രാന്റുകളും കെംസ്ഫെഡ് മുഖാന്തിരം ലഭ്യമാക്കുമോ ;

(ഡി) താറാവുകള്‍ക്ക് ഇന്‍ഷ്വറന്‍സ് സംവിധാനം പുന:സ്ഥാപിക്കുമോ;

() താറാവുകള്‍ക്ക് വിങ്ങ്ബാന്റ് അല്ലെങ്കില്‍ ലഗ് ബാന്റ് സംവിധാനം ഏര്‍പ്പെടുത്തി ഇന്‍ഷ്വറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ ?

1651

വെറ്ററിനറി സര്‍ജന്മാരുടെ ഒഴിവുകള്‍ നികത്താന്‍ നടപടി

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

() കോഴിക്കോട് ജില്ലയില്‍ എത്ര വെറ്ററിനറി സര്‍ജന്മാരുടെ ഒഴിവുകള്‍ നിലവിലുണ്ട് എന്നും ഏതൊക്കെ പഞ്ചായത്തുകളിലാണെന്നും വ്യക്തമാക്കുമോ;

(ബി) നിറവ് സമഗ്ര കാര്‍ഷിക മൃഗസംരക്ഷണ പദ്ധതി നടപ്പിലാക്കുന്ന പഞ്ചായത്തുകളില്‍ വെറ്ററിനറി ഡോക്ടര്‍മാരുടെ അഭാവം പദ്ധതി നടപ്പിലാക്കുന്നതിന് പ്രയാസമുണ്ടാക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) ഇത് പരിഹരിക്കുന്നതിന് എന്തു നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത് ?

1652

അശമന്നൂര്‍ ഗ്രാമപഞ്ചായത്ത് മൃഗാശുപത്രി കെട്ടിട നവീകരണം

ശ്രീ. സാജുപോള്‍

() പെരുമ്പാവൂര്‍ മണ്ഡലത്തിലെ അശമന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ ഓടക്കാലിയിലുള്ള മൃഗാശുപത്രി കെട്ടിടം നവീകരിക്കുന്നതിനുള്ള അപേക്ഷ പരിഗണനയിലുണ്ടോ;

(ബി) എങ്കില്‍ ഇതിന്മേല്‍ എടുത്ത നടപടി വിശദീകരിക്കാമോ;

1653

കൊല്ലം ജില്ലയില്‍ പുതിയ ഐ.സി.ഡി.പി. സബ്സെന്റര്‍

ശ്രീ. കെ. രാജു

() കൊല്ലം ജില്ലയില്‍ പുതുതായി ഐ.സി.ഡി.പി. സബ്സെന്ററുകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) ആയതിന്റെ വിശദാംശങ്ങള്‍ നല്‍കുമോ ?

1654

മലബാറി ആടുകളുടെ സംരക്ഷണം

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

() പ്രത്യുല്‍പ്പാദന ക്ഷമത കൂടിയ മലബാറി ആടുകളുടെ സംരക്ഷണത്തിനും പരിപോഷണത്തിനും പുതിയ പദ്ധതികള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) ഇത്തരം ആടുകളുടെ സംരക്ഷണത്തിന് വടകരയില്‍ ഒരു കേന്ദ്രം സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

1655

മാട്ടുപ്പെട്ടി ഇന്‍ഡോസ്വിസ് പ്രോജക്ട്

ശ്രീ. എസ്. രാജേന്ദ്രന്‍

() കെ.എല്‍.ഡി. ബോര്‍ഡിന്റെ മാട്ടുപ്പെട്ടി ഇന്‍ഡോസ്വിസ് പ്രോജക്ടില്‍ നിലവില്‍ എത്ര കന്നുകാലികളുണ്ട്;പുതിയതായി വാങ്ങിയത് എത്രയെണ്ണം;

(ബി) 2006 നുശേഷം രോഗം വന്നവയെത്ര; ഇവയില്‍ എത്രയെണ്ണം ചത്തു; വര്‍ഷം തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ?

1656

ആട് ഗ്രാമപദ്ധതി

പ്രൊഫ. സി. രവീന്ദ്രനാഥ്

പുതുക്കാട് മണ്ഡലത്തിലെ അളഗപ്പ നഗര്‍ പഞ്ചായത്തില്‍ കുടുംബശ്രീയുമായി സഹകരിച്ചും കൊണ്ടുള്ള ആട് ഗ്രാമപദ്ധതി മണ്ഡലത്തിലെ മറ്റ് 8 പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കാന്‍ സാമ്പത്തിക, സാങ്കേതിക സഹായം ലഭ്യമാക്കുമോ ?

1657

കേരള വെറ്റിനറി ആന്റ് അനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റി

ഡോ. കെ.ടി. ജലീല്‍

() കേരള വെറ്റിനറി ആന്റ് അനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റിയുടെ കേന്ദ്ര ഗവ. ബഡ്ജറ്റില്‍ വകയിരുത്തിയ തുക പൂര്‍ണ്ണമായും വിനിയോഗിക്കുകയുണ്ടായോ;

(ബി) സര്‍വ്വകലാശാലയ്ക്ക് കേന്ദ്ര -സംസ്ഥാന ഗവണ്‍മെന്റുകളും നബാര്‍ഡും എന്ത് തുക വീതം ലഭ്യമാക്കാന്‍ തീരുമാനിക്കുകയുണ്ടായി; ഇതില്‍ എത്ര തുക വീതം ഇതിനകം ലഭിക്കുകയുണ്ടായി;

(സി) സര്‍വ്വകലാശാല പദ്ധതി ഇപ്പോള്‍ ഏതു ഘട്ടത്തിലാണ്;

(ഡി) അഞ്ച് വര്‍ഷത്തേക്ക് നിയോഗിക്കപ്പെട്ട വൈസ് ചാന്‍സലറെ ഒരു വര്‍ഷം തികയുന്നതിനു മുമ്പ് തന്നെ സ്ഥലം മാറ്റാനിടയായ സാഹചര്യം എന്തായിരുന്നു; വിശദമാക്കുമോ?

1658

വെറ്ററിനറി സര്‍വ്വകലാശാലയുടെ മണ്ണുത്തി ക്യാമ്പസിന് ഭൂമി അനുവദിക്കുന്നതിന് നടപടി

ശ്രീ. കെ.കെ.ജയചന്ദ്രന്‍

() വെറ്ററിനറി സര്‍വ്വകലാശാലയുടെ മണ്ണുത്തി ക്യാമ്പസിന് ഭൂമി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കേരള കാര്‍ഷിക സര്‍വ്വകലാശാലയുമായി എന്തെങ്കിലും തര്‍ക്കം നിലനില്‍ക്കുന്നുണ്ടോ; എങ്കില്‍ വിശദമാക്കാമോ;

(ബി) കാര്‍ഷിക സര്‍വ്വകലാശാലയുടെ എത്ര ഏക്കര്‍ സ്ഥലമാണ് വെറ്ററിനറി സര്‍വ്വകലാശാലയ്ക്ക് നല്‍കാന്‍ തീരുമാനിച്ചിരുന്നത്;

(സി) ഭൂമി കൈമാറ്റം സംബന്ധിച്ച് എന്തെങ്കിലും തര്‍ക്കം നിലനില്‍ക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാമോ?

1659

വെറ്റിനറി സര്‍വ്വകലാശാലാ വൈസ് ചാന്‍സലറായിലുന്ന ശ്രീ. അശോകിന്റെ സ്ഥാനചലനത്തിന്റെ കാരണം

ശ്രീ. സി. കൃഷ്ണന്‍

() വെറ്ററിനറി സര്‍വ്വകലാശാലാ വൈസ് ചാന്‍സലറായിരുന്ന ശ്രീ. അശോകിനെ നിയമിച്ച് ഒരു വര്‍ഷം തികയും മുമ്പേ തല്‍സ്ഥാനത്തു നിന്നും നീക്കാന്‍ കാരണം എന്ത് എന്ന് വിശദമാക്കുമോ;

(ബി) ശ്രീ. അശോക് വി.സി. ആയിരുന്നപ്പോള്‍ കേന്ദ്ര വിഹിതമായും നബാര്‍ഡില്‍ നിന്നും സര്‍വ്വകലാശാലയ്ക്ക് എത്ര രൂപ വീതം ലഭിച്ചിരുന്നു;

(സി) വൈസ് ചാന്‍സലറായി നിയമിതനായിട്ട് എത്രമാസം കഴിഞ്ഞാണ് അദ്ദേഹത്തിന് ശമ്പളം ലഭിച്ചത് എന്ന് വ്യക്തമാക്കാമോ?

1660

സര്‍ക്കാര്‍ ഗസറ്റ് യഥാസമയം പ്രസിദ്ധീകരിക്കുന്നതിന് നടപടി

ശ്രീ. വി. ചെന്താമരാക്ഷന്‍

() സര്‍ക്കാര്‍ ഗസറ്റ് യഥാസമയം പ്രസിദ്ധീകരിക്കുന്നില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ഗസറ്റ് യഥാസമയം പ്രസിദ്ധീകരിക്കാത്തത് കാരണം ജനങ്ങള്‍ക്ക് ഉണ്ടാവുന്ന ബുദ്ധിമുട്ട് വിലയിരുത്തിയിട്ടുണ്ടോ;

(സി) സര്‍ക്കാര്‍ ഗസറ്റ് യഥാസമയം പ്രസിദ്ധീകരിക്കുവാനുള്ള നടപടി സ്വീകരിക്കുമോ?

1661

സര്‍ക്കാര്‍ ഗസറ്റ് യഥാസമയം ലഭിക്കുന്നതിന് നടപടി

ശ്രീ. വി. ചെന്താമരാക്ഷന്‍

() താലൂക്ക് ആഫീസിലേക്കും, എം.എല്‍..മാര്‍ക്കും സര്‍ക്കാര്‍ ഗസറ്റ് യഥാസമയം ലഭിക്കുന്നില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ഇതിന് കാരണം വ്യക്തമാക്കുമോ;

(സി) പ്രസ്തുത പ്രശ്നം പരിഹരിക്കുന്നതിന് എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്?

1662

2012 വര്‍ഷത്തിലെ സര്‍ക്കാര്‍ ഡയറി

ശ്രീ. .കെ. ശശീന്ദ്രന്‍

() 2012 വര്‍ഷത്തിലെ സര്‍ക്കാര്‍ ഡയറി ഏതൊക്കെ ഗവ:പ്രസ്സുകളിലാണ് അച്ചടിച്ചതെന്ന് വ്യക്തമാക്കുമോ ; നിലവാരം കുറഞ്ഞ പേപ്പറിലാണ് ഡയറി പ്രിന്റ് ചെയ്തിരിക്കുന്നതെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ഓരോ നിയമാസഭാംഗങ്ങള്‍ക്കും എത്ര സര്‍ക്കാര്‍ ഡയറി വീതമാണ് നല്‍കുവാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നത് ;

(സി) നിര്‍ദ്ദിഷ്ട എണ്ണം ഡയറികള്‍ ഏതൊക്കെ സാമാജികര്‍ക്കാണ് ലഭ്യമാക്കാതിരുന്നതെന്നും കൂടുതല്‍ എണ്ണം ഡയറികള്‍ ആര്‍ക്കൊക്കെ ലഭ്യമാക്കിയെന്നുമുള്ള വിശദാംശം ലഭ്യമാക്കുമോ ;

(ഡി) സര്‍ക്കാര്‍ ഡയറികളില്‍ ഇനി എത്ര എണ്ണം വിതരണം ചെയ്യാനുണ്ടെന്ന് വെളിപ്പെടുത്തുമോ ;

() 2010 സര്‍ക്കാര്‍ ഡയറി അച്ചടിച്ചതിലും വിതരണം നടത്തിയതിലും ഉണ്ടായിട്ടുള്ള ക്രമക്കേടുകളെക്കുറിച്ച് വിശദമാക്കിയ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ ശിക്ഷാ നടപടി സ്വീകരിക്കുമോ ?

1663

സര്‍ക്കാര്‍ പ്രസ്സുകളില്‍ ഓവര്‍ടൈം ജോലി

ശ്രീ. സി. ദിവാകരന്‍

() സര്‍ക്കാര്‍ പ്രസ്സുകളില്‍ ഓവര്‍ടൈം ജോലി നിലവിലുണ്ടോ ; ഓവര്‍ടൈം ജോലി ചെയ്ത വകയില്‍ ജീവനക്കാര്‍ക്ക് കുടിശ്ശിക വേതനം നല്‍കാനുണ്ടോ ;

(ബി) എങ്കില്‍ എന്ന് മുതലുള്ള കടിശ്ശികയാണ് നല്‍കാനുള്ളത് ;

(സി) കുടിശ്ശിക ഓവര്‍ടൈം തുക എത്രയുണ്ടെന്ന് വ്യക്തമാക്കാമോ ;

(ഡി) പ്രസ്തുത തുക എന്ന് നല്‍കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ ?

1664

കോഴിക്കോട് സര്‍ക്കാര്‍ പ്രസ്സിലെ മോഷണം

ശ്രീ. ഹൈബി ഈഡന്‍

() കോഴിക്കോട് സര്‍ക്കാര്‍ പ്രസ്സില്‍ 2001 മുതല്‍ അച്ചടി കഴിഞ്ഞ് സൂക്ഷിച്ചുവച്ചിരുന്ന ലക്ഷക്കണക്കിന് വിലയുള്ള പ്രിന്റിംഗ് പ്ളേറ്റുകള്‍ മോഷണം പോയിട്ടുണ്ടോ;

(ബി) ഇത് സംബന്ധിച്ച് ഫിനാന്‍സ് ഇന്‍സ്പെക്ഷന്‍ വിംഗിന്റെ അന്വേഷണം ഇപ്പോള്‍ ഏതുഘട്ടത്തിലാണ്;

(സി) അന്വേഷണം പൂര്‍ത്തിയായിട്ടുണ്ടെങ്കില്‍ അന്വേഷണ റിപ്പോര്‍ട്ട് ലഭ്യമാക്കുമോ ;

(ഡി) പ്രസ്തുത റിപ്പോര്‍ട്ടിന്മേല്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; നടപടി സ്വീകരിച്ചിട്ടില്ലെങ്കില്‍ എന്താണ് കാരണമെന്ന് വ്യക്തമാക്കുമോ ?

1665

9-ാം ശമ്പളകമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകളിന്മേല്‍ നടപടി

ശ്രീ. വി. ശശി

() 9-ാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ അച്ചടി വകുപ്പിനെ സംബന്ധിക്കുന്ന പേജ് 53ല്‍ ഖണ്ഡിക 7.65, 7.65.3() എന്നിവയിലെ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടോ ;

(ബി) അംഗീകരിച്ചിട്ടുണ്ടെങ്കില്‍ ആയത് നടപ്പാക്കാനുള്ള കാലതാമസ്സത്തിനു കാരണം വിവരിക്കാമോ ;

(സി) പ്രസ്തുത നിര്‍ദ്ദേശങ്ങള്‍ എന്നത്തേയ്ക്ക് നടപ്പാക്കുമെന്ന് വ്യക്തമാക്കാമോ ?

1666

അച്ചടി വകുപ്പില്‍ അദര്‍ഡ്യൂട്ടി നിയമനങ്ങള്‍

ശ്രീ. വി. ശിവന്‍കുട്ടി

() അച്ചടിവകുപ്പില്‍ അദര്‍ഡ്യൂട്ടി നിയമനങ്ങള്‍ നിര്‍ത്തലാക്കിയിട്ടുണ്ടോ;

(ബി) എങ്കില്‍ പ്രസ്തുത ഉത്തരവ് നടപ്പിലാക്കിയശേഷം ഏതെങ്കിലും ജീവനക്കാരന് അദര്‍ ഡ്യൂട്ടി നല്‍കിയിട്ടുണ്ടോ;

(സി) എങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

1667

ഗവണ്‍മെന്റ് പ്രസ്സുകളിലെ ഫോര്‍മാന്‍ തസ്തിക പുന:ക്രമീകരണം

ശ്രീ. വി. ശിവന്‍കുട്ടി

() തിരുവനന്തപുരം ഗവണ്‍മെന്റ് സെന്‍ട്രല്‍ പ്രസ്സില്‍ നിന്നും ബയന്റിംഗ് വിഭാഗത്തിലെ ജൂനിയര്‍ ഫോര്‍മാന്റെ തസ്തിക എറണാകുളം പ്രസ്സിലേക്ക് ഷിഫ്റ്റ് ചെയ്തിട്ടുണ്ടോ ; ഇല്ലെങ്കില്‍ ഷിഫ്റ്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ബി) കോഴിക്കോട് ഗവണ്‍മെന്റ് പ്രസ്സില്‍ നിന്ന് ഒരു ജൂനിയര്‍ ഫോര്‍മാന്റെ തസ്തികയും സ്റാമ്പ് മാനുഫാക്ചറി പ്രസ്സില്‍ നിന്നും ഒരു സീനിയര്‍ ഫോര്‍മാന്റെ തസ്തികയും പരസ്പരം ഷിഫ്റ്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടോ ?

1668

പ്രസ് സൂപ്രണ്ടിനെതിരായ അന്വേഷണങ്ങള്‍

ശ്രീ. ഹൈബി ഈഡന്‍

() സര്‍ക്കാര്‍ പ്രസ്സുകളിലെ വിവിധ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് സൂപ്രണ്ട് ശ്രീ. മണിലാലിനെതിരായി ഏതെല്ലാം തരം അന്വേഷണം നടക്കുന്നുണ്ട്;

(ബി) പ്രസ്തുത അന്വേഷണത്തിന്റെ ഭാഗമായി ഈ ഉദ്യോഗസ്ഥനെ തല്‍സ്ഥാനത്തുനിന്ന് മാറ്റി നിര്‍ത്തുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;

(സി) റാന്‍ഡം മെഷീന്‍ (ബാര്‍ കോഡ്) വാങ്ങിയതിനെ സംബന്ധിച്ച് ഏതെല്ലാം അന്വേഷണം ഇപ്പോഴും തുടരുന്നുണ്ട് ?

1669

കാക്കനാട് കെ.ബി.പി.എസ് ജീവനക്കാരുടെ പെന്‍ഷന്‍

ശ്രീ. പി. തിലോത്തമന്‍

() കാക്കനാട് കെ.ബി.പി.എസ്. ജീവനക്കാരുടെ പെന്‍ഷന്‍ സംബന്ധിച്ച് സര്‍ക്കാരിന്റെ കാലത്ത് എന്തെങ്കിലും തീരുമാനം എടുത്തിരുന്നോ എന്നു വ്യക്തമാക്കാമോ;

(ബി) പ്രസ്തുത തീരുമാനം നടപ്പിലാക്കുന്നതില്‍ എന്തെങ്കിലും തടസ്സം നിലനില്‍ക്കുന്നുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(സി) തീരുമാനം അടിയന്തിരമായി നടപ്പിലാക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

BACK

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.