UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >4th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 4th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

2201

പഞ്ചായത്തുകളില്‍ ഗ്രീന്‍ ടെക്നോളജി സെന്റര്‍

ശ്രീ. ജി. സുധാകരന്‍

() ഗ്രാമപഞ്ചായത്തുകളിലെ അക്കൌണ്ടിംഗ് സമ്പ്രദായത്തില്‍ മാറ്റങ്ങള്‍ വരുത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ;

(ബി) പഞ്ചായത്തുകളില്‍ ‘ഗ്രീന്‍ ടെക്നോളജി സെന്ററുകള്‍’ ആരംഭിക്കുന്നതിന്റെ ലക്ഷ്യം എന്താണ്; അമ്പലപ്പുഴ മണ്ഡലത്തിലെ ഏതെല്ലാം പഞ്ചായത്തുകളെയാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്;

(സി) അമ്പലപ്പുഴ മണ്ഡലത്തില്‍ പാലിയേറ്റീവ് കെയര്‍ പ്രോഗ്രാം നടപ്പാക്കിയിട്ടുള്ള ഗ്രാമപഞ്ചായത്തുകള്‍ ഏതെല്ലാം; ശേഷിക്കുന്ന പഞ്ചായത്തുകളില്‍ കൂടി ഈ പദ്ധതി വ്യാപിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ;

2202

സാങ്കേതിക ഉപദേശക സമിതിയുടെ പുന:സംഘടന

ശ്രീ. സി. കൃഷ്ണന്‍

() ഈ ഈ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിനുശേഷം സംസ്ഥാനതലസാങ്കേതിക ഉപദേശക സമിതി പുന:സംഘടിപ്പിച്ചിട്ടുണ്ടോ ; ഇല്ലെങ്കില്‍ എന്തുകൊണ്ട് ;

(ബി) ഇവയുടെ അഭാവത്തില്‍ കോര്‍പ്പറേഷനുകളുടെയും ജില്ലാ പഞ്ചായത്തുകളുടെയും പദ്ധതി അംഗീകാരത്തിന് ഉപദേശം നല്‍കുന്ന ചുമതല ആര്‍ക്കാണ് നല്‍കിയിരിക്കുന്നത് ?

2203

പൊതു ശ്മശാനം നിര്‍മ്മിക്കാന്‍ നടപടി

ശ്രീമതി ജമീലാ പ്രകാശം

() ഈ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിനുശേഷം പഞ്ചായത്തുകളില്‍ പൊതു ശ്മശാനം നിര്‍മ്മിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വ്യക്തമാക്കാമോ;

(ബി) പഞ്ചായത്തുകളിലും പട്ടികജാതി മത്സ്യത്തൊഴിലാളി സങ്കേതങ്ങളിലും പൊതുശ്മശാനം നിര്‍മ്മിക്കുന്നതിന് ഒരു പദ്ധതി തയ്യാറാക്കി കേന്ദ്ര ഗവണ്‍മെന്റിന്റെ ധനസഹായത്തിന് സമര്‍പ്പിക്കുന്നതിനും കേന്ദ്ര ഗവണ്‍മെന്റിന്റെ ധനസഹായത്തോടുകൂടി അത് നടപ്പിലാക്കുന്നതിനും നടപടി സ്വീകരിക്കുമോ?

2204

അധികാരവികേന്ദ്രീകരണം ഫലപ്രദമാക്കുന്നതിനുള്ള നടപടി

ശ്രീ. കെ. വി. വിജയദാസ്

() പദ്ധതിവിഹിതം 40% വരെ പഞ്ചായത്തുകള്‍ക്ക് കൈമാറിയിട്ടും ഇപ്പോഴും സര്‍ക്കാര്‍ നിര്‍ബന്ധിക്കുന്ന പദ്ധതികള്‍ ഏറ്റെടുക്കുന്നതിനാല്‍ അധികാര വികേന്ദ്രീകരണ പ്രക്രിയ തന്നെ ഇല്ലാതാവുന്ന നടപടിയായി സര്‍ക്കാരിന് ബോദ്ധ്യപ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ഇത്തരത്തിലുള്ള സര്‍ക്കാര്‍ നിര്‍ബന്ധിത പ്രോജക്ടുകളുടെ ആധിക്യം ഇല്ലാതാക്കാന്‍ നടപടി സ്വീകരിക്കുമോ;

(സി) പ്രസ്തുത സാഹചര്യത്തില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

2205

വഴിയോര കുടിവെള്ള ടാപ്പുകള്

ശ്രീ. കെ. രാധാകൃഷ്ണന്‍

() സംസ്ഥാനത്ത് വഴിയോര കുടിവെള്ള ടാപ്പുകള്‍ നിര്‍ത്തലാക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടോ;

(ബി) എങ്കില്‍ അതിനുള്ള കാരണങ്ങള്‍ വിശദമാക്കാമോ;

(സി) ഇത് സംബന്ധിച്ച് തദ്ദേശ ഭരണ ഏകോപന സമിതിയുടെ ശുപാര്‍ശകളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ;

(ഡി) സ്വന്തമായി വാട്ടര്‍ കണക്ഷനോ, കുടിവെള്ളം ലഭിക്കുവാന്‍ മറ്റ് മാര്‍ഗ്ഗങ്ങളോ ഇല്ലാത്ത സാധാരണക്കാര്‍ക്ക് പ്രയോജനകരമായ വഴിയോര കുടിവെള്ള ടാപ്പുകള്‍ നിലനിര്‍ത്തുവാന്‍ നടപടികള്‍ സ്വീകരിക്കുമോ ?

2206

ദേശീയ തൊഴിലുറപ്പു പദ്ധതിയില്‍പ്പെടുത്തി കുട്ടനാട് താലൂക്കിലെ പ്രദേശങ്ങളില്‍ ഫിര്‍മ്മയ്ക്ക് പോളവാരുന്നതിന് അനുമതി

ശ്രീ. തോമസ് ചാണ്ടി

() ദേശീയ തൊഴിലുറപ്പു പദ്ധതിയില്‍പ്പെടുത്തി കുട്ടനാട് താലൂക്കിലെ ഏതെല്ലാം പ്രദേശങ്ങളില്‍നിന്നും പോള വാരി നീക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി) കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി ഫിര്‍മ്മയ്ക്ക് പോളവാരുന്നതിന് ഗ്രാമപഞ്ചായത്തുകള്‍ അനുമതി നല്‍കിയിട്ടുണ്ടോ;

(സി) ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പോളവാരിയ പ്രദേശങ്ങളില്‍നിന്നും ഫിര്‍മയും പോളവാരിയിട്ടുണ്ടോ; എങ്കില്‍ കാരണം

വ്യക്തമാക്കുമോ;

(ഡി) ദേശീയ തൊഴിലുപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുട്ടനാട്ടിലെ പഞ്ചായത്തുകള്‍ 2011-12 സാമ്പത്തികവര്‍ഷം എത്ര തുക വിനിയോഗിച്ചുവെന്ന് വ്യക്തമാക്കുമോ?

2207

ബി.പി.എല്‍. പട്ടികയില്‍ കയറിക്കൂടിയ അനര്‍ഹരെ കണ്ടെത്താന്‍ നടപടി

ശ്രീ. എം. പി. അബ്ദുസ്സമദ് സമദാനി

'' പി. ഉബൈദുള്ള

'' വി. എം. ഉമ്മര്‍ മാസ്റര്‍

'' എം. ഉമ്മര്‍

() ദാരിദ്യ്രരേഖയ്ക്ക് താഴെയുള്ളവരുടെ ബി.പി.എല്‍. പട്ടികയില്‍ കയറിക്കൂടിയ അനര്‍ഹരെ കണ്ടെത്തുന്നതിനും ഒഴിവാക്കുന്നതിനും സ്വീകരിച്ച നടപടികളുടെ വിശദവിവരം വെളിപ്പെടുത്തുമോ;

(ബി) രാഷ്ട്രീയ പരിഗണനയുടെ അടിസ്ഥാനത്തില്‍ എന്‍.ആര്‍.. കുടുംബങ്ങളെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കുടുംബങ്ങളെയും ബി.പി.എല്‍. പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു എന്ന ആരോപണത്തെക്കുറിപ്പ് അന്വേഷിച്ചിട്ടുണ്ടോ;

(സി) അര്‍ഹരായ നിരവധിപേരെ ഒഴിവാക്കിയത് സംബന്ധിച്ച പുനപ്പരിശോധനാനടപടികളുടെ ഇപ്പോഴത്തെ സ്ഥിതി വ്യക്തമാക്കുമോ;

(ഡി) കൂടുതല്‍ പാവപ്പെട്ടവരെ ലിസ്റില്‍ ഉള്‍പ്പെടുത്തത്തക്കവിധത്തില്‍ നിലവിലെ മാനദണ്ഡത്തില്‍ മാറ്റം വരുത്താന്‍ നടപടി സ്വീകരിക്കുമോ?

2208

താമരശ്ശേരി ഗ്രാമപഞ്ചായത്തും ബിവറേജസ് കോര്‍പ്പറേഷനും തമ്മില്‍ നടന്ന കേസ്

ശ്രീ. പി. റ്റി. . റഹീം

() താമരശ്ശേരി ഗ്രാമപഞ്ചായത്തും ബിവറേജസ് കോര്‍പ്പറേഷനും തമ്മില്‍ നടന്ന കേസ്സില്‍ ബഹു. കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പ്രസ്തുത വിധിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് 2012 ഏപ്രില്‍ 1 മുതല്‍ പഞ്ചായത്ത് ലൈസന്‍സ് ഇല്ലാത്ത ബാറുകള്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) വിധിയുടെ പകര്‍പ്പ് ലഭ്യമാക്കുമോ;

(ഡി) പ്രസ്തുത വിധിയെ മറികടക്കുന്നതിനും നിലവിലുള്ള ബാറുകളെയും ഭാവിയില്‍ പഞ്ച നക്ഷത്ര ബാറുകളേയും സംരക്ഷിക്കുന്നതിനും നിയമനിര്‍മ്മാണം നടത്താന്‍ തീരുമാനിച്ചിട്ടുണ്ടോ;

() വ്യാപാര സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനും നല്‍കാതിരിക്കുന്നതിനും പഞ്ചായത്തുകള്‍ക്കുള്ള അധികാരം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ?

2209

പ്ളാസ്റിക് വേസ്റിന്റെ റീസൈക്ളിംഗ് സംവിധാന

ശ്രീ. സി. മോയിന്‍കുട്ടി

,, മഞ്ഞളാംകുഴി അലി

,, പി. ബി. അബ്ദുള്‍ റസാക്

,, കെ. മുഹമ്മദുണ്ണി ഹാജി

() സംസ്ഥാനത്തൊട്ടാകെ ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കുന്ന പ്ളാസ്റിക് മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് നിലവിലുള്ള സംവിധാനങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ ;

(ബി) ഈ വിപത്തിനെ നേരിടാന്‍ പുതിയ പദ്ധതികളെന്തെങ്കിലും നടപ്പാക്കാനുദ്ദേശിക്കുന്നുണ്ടോ ; എങ്കില്‍ വിശദവിവരം നല്‍കാമോ ;

(സി) വിവിധതരം മാലിന്യങ്ങള്‍ വഴിവക്കിലും, ജലാശയങ്ങളിലും കൊണ്ടുതള്ളാന്‍ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്നത് പ്ളാസ്റിക് ക്യാരിബാഗുകളും, ചാക്കുകളുമാണെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഡി) എങ്കില്‍ ഇവയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്ന കാര്യത്തില്‍ പ്രായോഗികമായ പുതിയ പദ്ധതികള്‍ പരിഗണനയിലുണ്ടോ ;

() പ്ളാസ്റിക് വേസ്റിന്റെ റീസൈക്ളിംഗിനും, പുനരുപയോഗത്തിനും ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനത്തെക്കുറിച്ച് വ്യക്തമാക്കുമോ ?

2210

ത്രിതല പഞ്ചായത്തിലെ മുന്‍ മെമ്പര്‍മാര്‍ക്ക് പെന്‍ഷന്‍

ശ്രീ. വി.എം. ഉമ്മര്‍ മാസ്റര്‍

കേരളത്തിലെ ത്രിതല പഞ്ചായത്തിലെ മുന്‍ മെമ്പര്‍മാര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിന് അവലംബിക്കുവാന്‍ ഉദ്ദേശിക്കുന്ന മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ?

2211

ആശ്രയ പദ്ധതി

ശ്രീ. സി. പി. മുഹമ്മദ്

,, വര്‍ക്കല കഹാര്‍

,, .സി. ബാലകൃഷ്ണന്‍

,, വി. റ്റി. ബല്‍റാം

() ആശ്രയ പദ്ധതിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് അവലോകനം നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി) ഇതു നടപ്പാക്കാന്‍ വൈകുന്ന പഞ്ചായത്തുകള്‍ക്കെതിരെ നടപടികള്‍ എടുക്കുമോ;

(സി) ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ?

2212

ഇത്തിക്കരബ്ളോക്ക് പഞ്ചായത്ത് പരിധിയിലെ "മാതൃകാ അംഗന്‍വാടി''

ശ്രീ. ജി. എസ്. ജയലാല്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

() കൊല്ലം ജില്ലയിലെ ഇത്തിക്കര ബ്ളോക്ക് പഞ്ചായത്ത് പരിധിയില്‍ "മാതൃകാ അംഗന്‍വാടി'' പദ്ധതി നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നുവോ ;

(ബി) എങ്കില്‍ ഏത് അംഗന്‍വാടിയാണ് പദ്ധതി നടപ്പിലാക്കുവാന്‍ തെരഞ്ഞെടുത്തിരിക്കുന്നതെന്ന് അറിയിക്കുമോ ;

(സി) പ്രസ്തുത അംഗന്‍വാടിയില്‍ നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്ന വിവിധ പദ്ധതികള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ ?

2213

കോഴിക്കോട് ജില്ലയിലെ മാതൃകാ അംഗന്‍വാടി

ശ്രീ. .കെ. ശശീന്ദ്രന്‍

() മാതൃകാ അംഗനവാടികള്‍ സ്ഥാപിക്കാന്‍ ഉദ്ദേശിയ്ക്കുന്നുണ്ടോ;

(ബി) എങ്കില്‍ കോഴിക്കോട് ജില്ലയില്‍ ഏതെല്ലാം സ്ഥലങ്ങളിലാണ് മാതൃകാ അംഗന്‍വാടികള്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?

2214

അംഗന്‍വാടി പ്രവര്‍ത്തനം

ശ്രീ. . കെ. ബാലന്‍

() 2011 മെയ്മാസത്തിനുശേഷം ആരംഭിച്ച അംഗന്‍വാടികള്‍ എത്രയാണ് ; ജില്ല തിരിച്ചുള്ള കണക്ക് നല്‍കുമോ;

(ബി) നിലവില്‍ എത്ര അംഗന്‍വാടികള്‍ക്ക് സ്വന്തമായി കെട്ടിടമുണ്ട്; ജില്ല തിരിച്ചുള്ള കണക്കു നല്‍കുമോ ;

(സി) എത്ര അംഗന്‍വാടികളുടെ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള സൌകര്യം, കുടിവെള്ളം, വൈദ്യുതി, പാചകവാതകം എന്നിവയുണ്ടെന്ന് വ്യക്തമാക്കാമോ;

(ഡി) പട്ടികജാതി, ആദിവാസിമേഖലയില്‍ എത്ര അംഗന്‍വാടികള്‍ പ്രവര്‍ത്തിക്കുന്നു; ഈ മേഖലയില്‍ 2011 മേയ് മാസത്തിനുശേഷം എത്ര അംഗന്‍വാടികള്‍ പുതുതായി ആരംഭിച്ചു;

() ആദിവാസി, പട്ടികജാതിമേഖലയിലെ എത്ര അംഗന്‍വാടികള്‍ക്ക് സ്വന്തമായി കെട്ടിടം, പ്രഥമികാവശ്യങ്ങള്‍ നിറവേറ്റാനുള്ള സൌകര്യം, കുടിവെള്ളം, വൈദ്യുതി, പാചകവാതകം എന്നീ സൌകര്യങ്ങള്‍ ഉണ്ട്;

(എഫ്) ആദിവാസി, പട്ടികജാതിമേഖലയിലെ അംഗന്‍വാടികളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഏതെങ്കിലും സര്‍ക്കാര്‍ ഏജന്‍സി പഠനം നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(ജി) ആദിവാസി,പട്ടികജാതിമേഖലകളിലുള്ള അംഗന്‍വാടികളിലെ കുട്ടികളില്‍ പോഷകാഹാരക്കുറവ് ഉള്ളതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന്

വ്യക്തമാക്കാമോ;

(എച്ച്) അരിയുള്‍പ്പെടെയുള്ള ഭക്ഷ്യസാധനങ്ങള്‍ യഥാസമയം അംഗന്‍വാടികളില്‍ ലഭിക്കുന്നില്ലെന്ന പരാതി ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതിന്മേല്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ;

() സംസ്ഥാനത്തെ അംഗന്‍വാടികളില്‍ പട്ടികജാതി, ആദിവാസി വിഭാഗത്തില്‍പ്പെട്ട എത്രപേര്‍ ജോലി ചെയ്യുന്നുണ്ട്; തസ്തിക തിരിച്ചും ജില്ലതിരിച്ചും ഉള്ള വിവരങ്ങള്‍ ലഭ്യമാക്കുമോ?

2215

അംഗവന്‍വാടി ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കാന്‍ നടപടി

ശ്രീമതി ഇ. എസ്. ബിജിമോള്‍

() അംഗന്‍വാടി ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(ബി) സീനിയോറിട്ടിയുടെയും യോഗ്യതയുടെയും അടിസ്ഥാനത്തില്‍ വര്‍ക്കര്‍മാരെ പ്രമോഷന്‍ നല്കി സൂപ്പര്‍വൈസര്‍മാരായി നിയമിക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(സി) സൂപ്പര്‍വൈസര്‍മാരായി നിയമിക്കുന്നതിന് വര്‍ക്കര്‍മാര്‍ക്ക് ഇപ്പോള്‍ അനുവദിച്ചിട്ടുള്ള ക്വാട്ടാ വര്‍ദ്ധിപ്പിക്കുന്നതിന് നടപടി കൈക്കൊള്ളുമോ;

(ഡി) കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചതുപോലെ സംസ്ഥാന സര്‍ക്കാരും അംഗന്‍വാടി ജീവനക്കാരുടെ ഓണറേറിയം 2011 ഏപ്രില്‍ മുതല്‍ വര്‍ദ്ധിപ്പിക്കുവാന്‍ നടപടി കൈക്കൊള്ളുമോ;

() പെന്‍ഷന്‍ ആകുന്ന അംഗന്‍വാടി ജീവനക്കാര്‍ക്ക് ഇപ്പോള്‍ നല്കുന്ന ആനുകൂല്യങ്ങള്‍ എന്തൊക്കെ എന്ന് വ്യക്തമാക്കാമോ?

2216

താലോലം പദ്ധതി

പ്രൊഫ. സി. രവീന്ദ്രനാഥ്

() താലോലം പദ്ധതി പ്രകാരം ലഭിക്കേണ്ട ചികിത്സ റേഷന്‍ കാര്‍ഡില്‍ പേരില്ലാത്തതിനാല്‍ കുട്ടികള്‍ക്ക് ലഭ്യമാകാതെ പോകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ ;

(ബി) എങ്കില്‍ ഇത്തരക്കാര്‍ക്ക് വേണ്ടി മറ്റൊരു സംവിധാനം ഒരുക്കുന്നതിന് നടപടി സ്വീകരിക്കുമോ ;

(സി) കേരളത്തില്‍ മാതാപിതാക്കളുള്ള അന്യസംസ്ഥാനത്ത് താമസിക്കുന്ന കുട്ടികള്‍ക്ക് താലോലം പദ്ധതി വഴി ചികിത്സ നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ ?

2217

ആശ്വാസകിരണം പദ്ധതി

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

'' സി.പി. മുഹമ്മദ്

'' എം.. വാഹീദ്

'' പി.സി. വിഷ്ണുനാഥ്

() ആശ്വാസകിരണം പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തെല്ലാം ;

(ബി) പ്രസ്തുത പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് സ്വയംതൊഴില്‍ വായ്പ നല്‍കുന്ന കാര്യം പരിഗണനയിലുണ്ടോ ;

(സി) ഇതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട് ?

2218

സംയോജിതശിശുവികസനപദ്ധതി

ശ്രീ. . കെ. വിജയന്‍

() സംയോജിതശിശുവികസനപദ്ധതിയില്‍ പദ്ധതി ഓഫീസര്‍മാരുടെ എത്ര ഒഴിവുകളുണ്ടെന്നു വിശദമാക്കുമോ;

(ബി) ഡി.പി.സി. ചേര്‍ന്ന് ലിസ്റ് അംഗീകരിച്ചിട്ടും കാലാകാലങ്ങളായി ഈ തസ്തികയിലുള്ള ഒഴിവുകള്‍ നികത്താതിരിക്കുന്നതിനുള്ള കാരണം വ്യക്തമാക്കുമോ;

(സി) എത്രയും വേഗം അവയില്‍ നിയമനം നടത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

2219

സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍

ശ്രീ. .കെ. ശശീന്ദ്രന്‍

() സോഷ്യല്‍ സെക്യൂരിറ്റി മിഷന്റെ കീഴില്‍ മുന്‍ സര്‍ക്കാരിന്റെ കാലത്ത് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ സര്‍ക്കാര്‍ ഏജന്‍സിയായ കെ.എച്ച്.ആര്‍.ഡബ്ള്യൂ.എസ്. നെ ചുമതലപ്പെടുത്തിയിരുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ കെ.എച്ച്.ആര്‍.ഡബ്ള്യൂ.എസ്. ന് ഫണ്ട് കൈമാറാത്തതിനാല്‍ ഏതൊക്കെ പ്രവൃത്തികളാണ് നിര്‍ത്തിവച്ചിരിക്കുന്നതെന്ന് വെളിപ്പെടുത്തുമോ ;

(സി) പൂര്‍ത്തീകരിച്ച പ്രവൃത്തികളില്‍ ഏതിനൊക്കെയാണ് പണം നല്‍കാനുള്ളതെന്ന് വ്യക്തമാക്കുമോ ; അടിയന്തിരമായി പണം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ?

2220

നേമം നിയോജകമണ്ഡലത്തിലെ ഐ.സി.ഡി.എസ്. സ്ഥാപനങ്ങള്‍

ശ്രീ. വി. ശിവന്‍കുട്ടി

() നേമം നിയോജകമണ്ഡലത്തില്‍ വിവിധ ഐ.സി.ഡി.എസ്. സ്ഥാപനങ്ങളിലെ ശിശു കേന്ദ്രങ്ങളില്‍ ഓരോന്നിലും എത്ര കുട്ടികള്‍ വീതം ഉണ്ടെന്ന് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത സ്ഥാപനങ്ങളിലെ കുട്ടികള്‍ക്ക് എന്തൊക്കെ പാഠ്യ-പാഠ്യേതര-പോഷകാഹാര സൌകര്യങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്;

(സി) ഈ സര്‍ക്കാര്‍ നിലവില്‍ വന്നതിനുശേഷം പ്രസ്തുത സൌകര്യങ്ങള്‍ക്കും ഉദ്യോഗസ്ഥരുടെ ശമ്പളത്തിനുമായി എത്ര തുകയാണ് ചെലവഴിച്ചത്?

2221

തന്റേടം ജന്‍ഡര്‍ പാര്‍ക്ക്

ശ്രീ.റ്റി.വി. രാജേഷ്

തന്റേടം ജന്‍ഡര്‍ ഫെഡ് 2012 എവിടെവെച്ചാണ് നടത്തുന്നത്; ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കാമോ?

2222

അംഗന്‍വാടികള്‍ക്ക് സ്വന്തം കെട്ടിടം നിര്‍മ്മിക്കുന്നതിന് നടപടി

ശ്രീ. റ്റി. എന്‍. പ്രതാപന്‍

,, കെ. മുരളീധരന്‍

,, വി. പി.സജീന്ദ്രന്‍

,, അന്‍വര്‍ സാദത്ത്

() അംഗന്‍വാടികള്‍ക്ക് സ്വന്തം കെട്ടിടം നിര്‍മ്മിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ;

(ബി) കെട്ടിടനിര്‍മ്മാണത്തിന് കേന്ദ്ര സര്‍ക്കാരിനോട് സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ടോ ;

(സി) കേന്ദ്ര സഹായമായി എത്ര തുക നല്‍കാമെന്ന് വാഗ്ദാനം ലഭിച്ചിട്ടുണ്ട് ?

2223

.സി.ഡി.എസ്.പ്രോജക്ട് ഓഫീസ് കെട്ടിടം

ശ്രീ. റ്റി. വി. രാജേഷ്

() കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ് കെട്ടിട നിര്‍മ്മാണത്തെ സംബന്ധിച്ച വിശദാംശം വ്യക്തമാക്കുമോ ;

(ബി) ആയതിന്റെ പ്രവൃത്തി എന്ന് ആരംഭിക്കുമെന്നും, കെട്ടിടനിര്‍മ്മാണത്തിന് തടസ്സമെന്താണ് എന്നും അറിയിക്കുമോ ?

2224

അംഗന്‍വാടികള്‍ക്ക് കെട്ടിടം നിര്‍മ്മിച്ചുകൊടുക്കുന്നതിനുള്ള പദ്ധതി

ശ്രീമതി ഗീതാ ഗോപി

() നാട്ടിക നിയോജകമണ്ഡലത്തില്‍ ആകെ എത്ര അംഗന്‍വാടികളാണുള്ളതെന്നും, അവ ഏതെല്ലാമെന്നും വ്യക്തമാക്കുമോ;

(ബി) ഇതില്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അംഗന്‍വാടികള്‍ ഏതെല്ലാമെന്നു വ്യക്തമാക്കുമോ;

(സി) വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അംഗന്‍വാടികള്‍ക്ക് സ്വന്തമായി സ്ഥലം വാങ്ങി കെട്ടിടം നിര്‍മ്മിച്ചുകൊടുക്കുന്നതിനായി എന്തെങ്കിലും പദ്ധതികള്‍ നിലവിലുണ്ടോ?

2225

അനാഥാലയങ്ങളില്‍ സ്വയംതൊഴില്‍ പരിശീലന പരിപാടി

ശ്രീ. സാജു പോള്‍

() എറണാകുളം ജില്ലയില്‍ ആകെ എത്ര അനാഥാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്;

(ബി) ഇതില്‍ എത്രയെണ്ണം പെരുമ്പാവൂര്‍ മണ്ഡലത്തില്‍ ഉണ്ട്;

(സി) ഇവയുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നുണ്ടോ;

(ഡി) അനാഥാലയങ്ങളില്‍ വളരുന്ന കുട്ടികള്‍ക്ക് മാത്രമായി സ്വയംതൊഴില്‍ പരിശീലനം ആരംഭിക്കുന്ന പരിപാടി പരിഗണനയിലുണ്ടോ?

2226

കൂട്ടിലങ്ങാടി പഞ്ചായത്തില്‍ വികലാംഗര്‍ക്കും, മന്ദബുദ്ധികളായ കുട്ടികള്‍ക്കുമായി പഠനകേന്ദ്രം

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

() മങ്കട മണ്ഡലത്തിലെ കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്തില്‍ നിരവധി വികലാംഗരും, മന്ദബുദ്ധികളുമായ കുട്ടികളുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) എങ്കില്‍ കൂട്ടിലങ്ങാടി പഞ്ചായത്തില്‍ വികലാംഗരും , മന്ദബുദ്ധികളുമായ കുട്ടികള്‍ക്കായി ഒരു പഠനകേന്ദ്രം ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

2227

കോമ്പോസിറ്റ് റീജിയണല്‍ സെന്റര്‍

ശ്രീ. പി. ഉബൈദുള്ള

() വികലാംഗരുടെ പരിശീലനത്തിനും പുനരധിവാസത്തിനും പ്രാധാന്യം നല്‍കുന്ന കേന്ദ്രസ്ഥാപനമായ കോമ്പോസിറ്റ് റീജിയണല്‍ സെന്റര്‍ കേരളത്തില്‍ സ്ഥാപിക്കാന്‍ തീരുമാനമായിട്ടുണ്ടോ;

(ബി) എങ്കില്‍ കേരളത്തില്‍ എവിടെയാണ് പ്രസ്തുത കേന്ദ്രം സ്ഥാപിക്കുന്നതെന്നും നാളിതുവരെ എന്തെല്ലാം നടപടികള്‍ ഇതിനായി സ്വീകരിച്ചു എന്നും വ്യക്തമാക്കുമോ;

(സി) കേന്ദ്രസാമൂഹ്യക്ഷേമമന്ത്രാലയം ഇതിനായി എന്തൊക്കെ അനുവദിച്ചു നല്‍കിയിട്ടുണ്ട്;

(ഡി) കേന്ദ്രസ്ഥാപനമായ പ്രസ്തുത വികലാംഗക്ഷേമ ഇന്‍സ്റിറ്റ്യൂട്ടിന്റെ ലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങളും വിശദീകരിക്കാമോ?

2228

കോക്ളിയര്‍ ഇംപ്ളാന്റേഷന്‍ പദ്ധതി സഹായം

ശ്രീ. കെ. കെ. ജയചന്ദ്രന്‍

() ജന്മനാ ബധിരരും മൂകരുമായ കുട്ടികളെ കോക്ളിയര്‍ ഇംപ്ളാന്‍ഷേന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള മാനദണ്ഡങ്ങള്‍ വ്യക്തമാക്കാമോ;

(ബി) മൂന്നു വയസ്സില്‍ താഴെ പ്രായമുള്ളപ്പോള്‍ അപേക്ഷ നല്‍കിയിട്ടുള്ളതും എന്നാല്‍ പദ്ധതി നടപ്പിലാക്കാന്‍ വൈകിയതിനാല്‍ ഇപ്പോള്‍ മൂന്ന് വയസ് കഴിഞ്ഞതുമായ കുട്ടികളെ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തുമോ;

(സി) ജോയിസ് മനിയ ജോസഫ്, മണ്ണൂര്‍ വീട്, കാരിത്തോട്കര എന്ന കുട്ടിയുടെ അപേക്ഷയിന്മേല്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ;

(ഡി) മൂന്നു വയസ്സിനു താഴെ പ്രായമുള്ളപ്പോള്‍ അപേക്ഷ സമര്‍പ്പിച്ചിരുന്ന ഈ കുട്ടിയെ കോക്ളിയര്‍ ഇംപ്ളാന്റഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചികിത്സ ലഭ്യമാക്കുമോ?

2229

കോക്ളിയര്‍ ഇംപ്ളാന്റേഷന്‍ പദ്ധതി

ശ്രീ. ജോസ് തെറ്റയില്‍

കോക്ളിയര്‍ ഇംപ്ളാന്റേഷന്‍ പദ്ധതിയിലേക്ക് ലഭ്യമായ അപേക്ഷകളിന്‍മേല്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ?

2230

വികലാംഗര്‍ക്കായി പ്രത്യേക യാത്രാസൌകര്യങ്ങള്‍

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

() വിദേശ രാജ്യങ്ങളിലെ വികലാംഗര്‍ക്കായുള്ള ബ്ളൂ ബാഡ്ജ് സ്കീമിന്റെ മാതൃകയില്‍ സംസ്ഥാനത്ത് പദ്ധതി നിലവിലുണ്ടോ;

(ബി) ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;

(സി) വികലാംഗര്‍ക്കായി പാര്‍ക്കിംഗ് കാര്യത്തിലെ ഇളവ് ഉള്‍പ്പെടെ പ്രത്യേക യാത്രാസൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കുമോ?

2231

വനിതാക്ഷേമ വകുപ്പ്

ശ്രീമതി കെ. കെ. ലതിക

() സംസ്ഥാനത്ത് സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായി വനിതാക്ഷേമ വകുപ്പ് രൂപീകരിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ;

(ബി) എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

2232

വനിതാ വികസന കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്

ശ്രീ. എം.വി.ശ്രേയാംസ് കുമാര്‍

() സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;

(ബി) പ്രസ്തുത കോര്‍പ്പറേഷന്‍ നടപ്പാക്കിയ ഫ്ളാഗ്ഷിപ്പ് പരിപാടികള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ; ആയതിന്റെ

നേട്ടങ്ങള്‍ എന്തെല്ലാമെന്ന് വിലയിരുത്തിയിട്ടുണ്ടോ;

(സി) വനിതാ വികസന കോര്‍പ്പറേഷന്‍ പുതുതായി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ?

2233

വനിതാ വികസന കോര്‍പ്പറേഷന്റെ കര്‍മ്മ പരിപാടികള്‍

ശ്രീ. ഹൈബി ഈഡന്‍

,, വി. പി. സജീന്ദ്രന്‍

,, കെ. അച്ചുതന്‍

,, വി. റ്റി. ബല്‍റാം

() വനിതകളുടെ ക്ഷേമത്തിനായി കേരള വനിതാ വികസന കോര്‍പ്പറേഷന്‍ എന്തെല്ലാം കര്‍മ്മ പദ്ധതികളാണ് തയ്യാറാക്കിയിട്ടുള്ളത് ;

(ബി) പ്രസ്തുത പദ്ധതികളില്‍ വിദ്യാഭ്യാസം, സാമ്പത്തികം, തൊഴില്‍, ആരോഗ്യം എന്നീ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കുമോ ;

(സി) വനിതകള്‍ക്ക് വേണ്ടി ഒരു സര്‍വ്വീസ് ഓറിയന്റഡ് പോര്‍ട്ടല്‍ ആരംഭിക്കുന്നകാര്യം പരിഗണിക്കുമോ ?

2234

ഗാര്‍ഹിക പീഡനം

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

() സംസ്ഥാനത്ത് ഗാര്‍ഹിക പീഡനങ്ങളില്‍ നിന്ന് സ്ത്രീകളെ സംരക്ഷിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചുവരുന്നത്;

(ബി) ഇത്തരത്തില്‍പ്പെട്ടവരെ സഹായിക്കുന്നതിനായി ആരംഭിച്ചിട്ടുള്ള സര്‍വ്വീസ് പ്രൊവൈസിംഗ് സെന്ററുകള്‍ക്ക് ഒരു വര്‍ഷത്തേക്ക് എത്ര തുകയാണ് നല്‍കുന്നത്;

(സി) പ്രസ്തുത തുക കൊണ്ട് മേല്‍ സെന്ററുകള്‍ നടത്തികൊണ്ടുപോകുന്നതിനുള്ള സാമ്പത്തിക ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) എങ്കില്‍ തുക വര്‍ദ്ധിപ്പിച്ചുകൊടുക്കുന്ന കാര്യം പരിഗണിക്കുമോ; വിശദാംശങ്ങള്‍ അറിയിക്കാമോ?

2235

പീഡനത്തിന് ഇരയായ സ്ത്രീകളുടെ പുനരധിവാസം

ശ്രീ. വി. ഡി. സതീശന്‍

,, എം. . വാഹീദ്

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, കെ. അച്ചുതന്‍


() പീഡനത്തിനിരയായ സ്ത്രീകളെ പുനരധിവസിപ്പിക്കാന്‍ എന്തെല്ലാം പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്;

(ബി) പദ്ധതിയുടെ നടത്തിപ്പിന് കേന്ദ്ര സര്‍ക്കാര്‍ എന്തെല്ലാം സഹായങ്ങളാണ് നല്‍കുന്നത്;

(സി) കേന്ദ്ര സഹായം ലഭ്യമാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ?

2236

അവശത അനുഭവിക്കുന്നവര്‍ക്കായി പുതിയ പദ്ധതി

ഡോ. എന്‍. ജയരാജ്

ശ്രീ. റോഷി അഗസ്റിന്‍

'' പി.സി. ജോര്‍ജ്

() സമൂഹത്തിലെ അവശത അനുഭവിക്കുന്നവര്‍ക്കായി സാമൂഹ്യക്ഷേമ വകുപ്പ് പുതിയ പദ്ധതികള്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) എങ്കില്‍ എന്തെല്ലാം പുതിയ പദ്ധതികളാണ് നടപ്പാക്കാനുദ്ദേശിക്കുന്നത്;

(സി) നിലവില്‍ രോഗികളായവര്‍ക്ക് എന്തെല്ലാം സഹായമാണ് നല്‍കി വരുന്നത്; വ്യക്തമാക്കുമോ?

2237

അവശത അനുഭവിക്കുന്നവര്‍ക്കായി ധനസമാഹരണം

ശ്രീ. ജോസ് തെറ്റയില്‍

() സംസ്ഥാനത്ത് അവശതയനുഭവിക്കുന്ന വിവിധ ജനവിഭാഗങ്ങള്‍ക്ക് ആശ്വാസമേകുന്നതിനായി 100 കോടി രൂപ സമാഹരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ ആയതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;

(ബി) പ്രസ്തുത പദ്ധതിപ്രകാരം നടപ്പിലാക്കാനുദ്ദേശിക്കുന്ന ആശ്വാസപദ്ധതികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ?

2238

വിദ്യാലയ പരിസരങ്ങളില്‍ ലഹരിപദാര്‍ത്ഥ വില്പന നിരോധിക്കണമെന്ന നിര്‍ദ്ദേശം

ശ്രീമതി.പി.അയിഷാ പോറ്റി

() വിദ്യാലയ പരിസരങ്ങളില്‍ ലഹരിപദാര്‍ത്ഥ വില്‍പ്പന നിരോധിക്കണമെന്ന നിര്‍ദ്ദേശം തദ്ദേശ വകുപ്പില്‍ നിന്നും തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടോ ;

(ബി) കൊല്ലം ജില്ലയില്‍ പ്രസ്തുത നിര്‍ദ്ദേശം നടപ്പിലാക്കിയിട്ടുള്ള ഗ്രാമപഞ്ചായത്തുകളുടെ വിവരം വെളിപ്പെടുത്താമോ ;

(സി) മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലും പ്രസ്തുത നിര്‍ദ്ദേശം പ്രാബല്യത്തില്‍ വരുത്തുന്നതിന് സഹായകമായി എന്തെല്ലാം നടപടികള്‍ കൈക്കൊള്ളും ?

2239

ആര്‍ഭാടവിവാഹങ്ങള്‍ക്ക് എതിരെ ബോധവത്കരണം

ശ്രീമതി ഇ. എസ്. ബിജിമോള്‍

() ആര്‍ഭാടവിവാഹങ്ങളും വിവാഹധൂര്‍ത്തും ഇന്ന് ഒരു സാമൂഹ്യ വിപത്ത് ആയി മാറിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ആര്‍ഭാടവിവാഹങ്ങള്‍ക്കും വിവാഹധൂര്‍ത്തിനും എതിരെ ബോധവത്കരണം നടത്തുവാന്‍ നടപടി സ്വീകരിക്കുമോ;

(സി) വിവാഹസല്‍ക്കാരത്തിന് മദ്യം വിളമ്പുന്നത് കുറ്റകരമായ നടപടിയായി കണക്കാക്കി ഉത്തരവ് പുറപ്പെടുവിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

2240

സാമൂഹ്യക്ഷേമ വകുപ്പിന്റെ വൊക്കേഷണല്‍ ട്രെയിനിംഗ് സെന്റര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന്റെ സാധുത

ശ്രീ. എന്‍. . നെല്ലിക്കുന്ന്

() സംസ്ഥാന ഗവണ്‍മെന്റിന്റെ കീഴില്‍ തിരുവനന്തപുരത്തും കോഴിക്കോടും സാമൂഹ്യക്ഷേമ വകുപ്പ് നടത്തുന്ന വൊക്കേഷണല്‍ ട്രെയിനിംഗ് സെന്ററുകളില്‍ രണ്ടു വര്‍ഷ പഠനത്തിനുശേഷം നല്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സര്‍ക്കാര്‍ നിയമനങ്ങള്‍ക്ക് യോഗ്യതാ പത്രമായി അംഗീകരിച്ചിട്ടുണ്ടോ ;

(ബി) ഉണ്ടെങ്കില്‍ പബ്ളിക് സര്‍വ്വീസ് കമ്മീഷന്‍ സാമൂഹ്യക്ഷേമ വകുപ്പിലെ ബൈന്റര്‍ ഗ്രേഡ് രണ്ട് തസ്തികയിലേയ്ക്കുള്ള നിയമനത്തിന് പ്രസ്തുത യോഗ്യതാ സര്‍ട്ടിഫിക്കറ്റ് അംഗീകരിച്ചിട്ടില്ല എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ ആയതിന് അടിയന്തിരമായി പരിഹാരം ഉണ്ടാക്കുമോ ;

(സി) ഇല്ലെങ്കില്‍ കഴിഞ്ഞ ഇരുപത്തിയഞ്ചിലേറെ വര്‍ഷങ്ങളായി വികലാംഗരായ നൂറു കണക്കിന് ചെറുപ്പക്കാര്‍ രണ്ടു വര്‍ഷം പഠിച്ച് നേടിയ സര്‍ട്ടിഫിക്കറ്റിന് വിലയില്ലാത്ത അവസ്ഥ സൃഷ്ടിച്ച് ഉദ്യോഗാര്‍ത്ഥികളെ വഞ്ചിച്ചതിന്റെ ഉത്തരവാദികള്‍ ആരാണെന്ന് കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കുമോ ;

(ഡി) പ്രസ്തുത കോഴ്സിന് മുന്‍കാലപ്രാബല്യത്തോടെ അംഗീകാരം നല്കി ആയതിന്റെ അടിസ്ഥാനത്തില്‍ പി.എസ്.സി.യില്‍ അപേക്ഷ നല്കി നിയമനം കാത്തിരിക്കുന്ന വികലാംഗരുടെ പ്രതീക്ഷ സഫലമാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ ?

2241

മിശ്രവിവാഹിതര്‍ക്കുള്ള ആനുകൂല്യങ്ങള്‍

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

() മിശ്രവിവാഹം പ്രോത്സാഹിപ്പിക്കുന്നതിന് സാമൂഹ്യക്ഷേമ വകുപ്പ് എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ടോ ;

(ബി) സര്‍ക്കാര്‍ സര്‍വ്വീസിലുള്ള മിശ്രവിവാഹിതര്‍ക്ക് സ്ഥലം മാറ്റം ഉള്‍പ്പെടെ എന്തെല്ലാം കാര്യങ്ങളിലാണ് പ്രത്യേകാനുകൂല്യം നല്‍കുന്നത് എന്ന് വ്യക്തമാക്കുമോ ;

(സി) മിശ്രവിവാഹിതരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ കാര്യങ്ങളില്‍ എന്തെങ്കിലും പ്രത്യേക പരിഗണന നല്‍കുന്നകാര്യം പരിഗണിക്കുമോ ?

2242

പോഷകാഹാരക്കുറവ് പൂര്‍ണ്ണമായും പരിഹരിക്കുന്നതിന് പദ്ധതി

ശ്രീ. കെ.വി. വിജയദാസ്

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സംസ്ഥാനത്ത് പോഷകാഹാരക്കുറവുമൂലം ഏതെങ്കിലും കുട്ടി മരണപ്പെട്ടതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങളും സ്ഥിതിവിവരക്കണക്കുകളും നല്‍കുമോ;

(ബി) ഗര്‍ഭിണികളിലെയും കുട്ടികളിലെയും പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനായി നിലവില്‍ എന്തെല്ലാം പദ്ധതികളാണ് സാമൂഹ്യക്ഷേമ വകുപ്പ് മുഖാന്തിരം നടത്തിവരുന്നതെന്ന് വ്യക്തമാക്കുമോ;

(സി) പോഷകാഹാരക്കുറവ് പൂര്‍ണ്ണമായും പരിഹരിക്കുന്നതിന് കേരളത്തില്‍ സാമൂഹ്യക്ഷേമ വകുപ്പ് ഒരു നയം രൂപീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ; ഇല്ലെങ്കില്‍ പ്രസ്തുത പദ്ധതിക്കായി ഒരു സമഗ്രനയം രൂപീകരിക്കുമോ?

2243

വയോജന സംരക്ഷണ നിയമം

ശ്രീ. പി. കെ. ബഷീര്‍

() വയോജനങ്ങളുടെ സംരക്ഷണത്തിന് നിലവിലുള്ള വയോജന സംരക്ഷണ നിയമം പര്യാപ്തമാണോ ;

(ബി) എങ്കില്‍ ഈ നിയമം കര്‍ശനമായി നടപ്പിലാക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ ?

 

 

BACK

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.