UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >4th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 4th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

2160

ഗ്രാമപഞ്ചായത്തുകളുടെ പ്ളാന്‍ ഫണ്ട് വിനിയോഗം

ശ്രീ. സണ്ണി ജോസഫ്

() ഗ്രാമപഞ്ചായത്തുകളുടെ പ്ളാന്‍ ഫണ്ട് വിനിയോഗത്തിലെ മേഖല നിര്‍ണ്ണയത്തിലെ അശാസ്ത്രീയതയും അപ്രായോഗികതയും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ അത്തരം അപാകതകള്‍ പരിഹരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ ?

2161

പന്ത്രണ്ടാം ധനകാര്യ കമ്മീഷന്‍ വഴി പഞ്ചായത്തുകള്‍ക്ക് ലഭ്യമാകേണ്ട തുക

ശ്രീ. ബി. സത്യന്‍

() പന്ത്രണ്ടാം ധനകാര്യ കമ്മീഷന്‍ വഴി പഞ്ചായത്തുകള്‍ക്ക് ലഭ്യമാകേണ്ട രണ്ടാം ഘട്ടം തുക അനുവദിക്കപ്പെട്ടിട്ടില്ലായെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇതു മൂലം പഞ്ചായത്തുകള്‍ നടപ്പിലാക്കേണ്ട വികസന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) ഈ തുക ലഭ്യമാക്കുവാന്‍ നടപടികള്‍ സ്വീകരിക്കാമോ ?

2162

തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി നിര്‍വ്വഹണത്തിന് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി

ശ്രീ.കെ.ടി.ജലീല്‍

() തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി നിര്‍വ്വഹണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് കഴിഞ്ഞ സര്‍ക്കാരിന്റെ

കാലത്തുണ്ടായിരുന്നതു പോലെ കോ-ഓര്‍ഡിനേഷന്‍ കമ്മറ്റികള്‍ രൂപീകരിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ പ്രസ്തുത കമ്മറ്റിയുടെ അധ്യക്ഷന്‍, അംഗങ്ങള്‍ എന്നിവര്‍ ആരാണെന്ന് വ്യക്തമാക്കുമോ;

(സി) പ്രസ്തുത കമ്മിറ്റി എത്ര തവണ യോഗം ചേര്‍ന്നിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(ഡി) പദ്ധതി നിര്‍വ്വഹണം വിലയിരുത്തുന്നതിനായി മേഖലാ, ജില്ലാതല യോഗങ്ങള്‍ ചേര്‍ന്നിട്ടുണ്ടോ;

() എങ്കില്‍ എവിടെയെല്ലാം; എത്ര തവണ; വ്യക്തമാക്കാമോ?

2163

ത്രിതല പഞ്ചായത്തുകളില്‍ 2011-12 സാമ്പത്തിക വര്‍ഷം പദ്ധതി തുക ചെലവഴിച്ചത്

ശ്രീ. കെ. രാധാകൃഷ്ണന്‍

() സംസ്ഥാനത്ത് ത്രിതല പഞ്ചായത്തുകളില്‍ 2011-12 സാമ്പത്തിക വര്‍ഷം ഇതേവരെ പദ്ധതിതുകയുടെ എത്ര ശതമാനം ചെലവഴിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ;

(ബി) സാമ്പത്തിക വര്‍ഷം അവസാനിക്കുവാന്‍ ഒരുമാസം മാത്രം അവശേഷിക്കെ പദ്ധതി തുകയുടെ പകുതിപോലും ഇതേവരെ ചെലവഴിച്ചിട്ടില്ലെന്ന വസ്തുത പരിശോധിച്ചിട്ടുണ്ടോ ;

(സി) എങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(ഡി) ഈ കാലഘട്ടത്തില്‍ പദ്ധതി തുക വിനിയോഗത്തില്‍ ഇത്രയും കുറവ് സംഭവിക്കാനുള്ള കാരണങ്ങള്‍ വിശദമാക്കുമോ ?

2164

ലോക്കല്‍ ഗവണ്‍മെന്റ് സര്‍വ്വീസസ് ഡെലിവറി പ്രോജക്ടിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍

ശ്രീ. ടി. എന്‍. പ്രതാപന്‍

,, കെ. ശിവദാസന്‍ നായര്‍

,, ഹൈബി ഈഡന്‍

,, പി. . മാധവന്‍

() കേരള ലോക്കല്‍ ഗവണ്‍മെന്റ് സര്‍വ്വീസസ് ഡെലിവറി പ്രോജക്ടിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ എന്തെല്ലാം ;

(ബി) ഈ പ്രോജക്ടിന്റെ സവിശേഷതകളും ഘടകങ്ങളും എന്തെല്ലാം ;

(സി) വികേന്ദ്രീകൃതാസൂത്രണം വ്യവസ്ഥാപിതമാക്കുന്നതിന് എന്തെല്ലാം കാര്യങ്ങള്‍ക്കാണ് ഈ പ്രോജക്ടില്‍ ഊന്നല്‍ നല്‍കിയിട്ടുള്ളത് ?

2165

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഓഡിറ്റിംഗ്

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

,, എന്‍. . നെല്ലിക്കുന്ന്

,, പി. കെ. ബഷീര്‍

,, അബ്ദുറഹിമാന്‍ രണ്ടത്താണി

() സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ആഡിറ്റിംഗിന് ശേഷം കണ്ടെത്തിയിട്ടുള്ള അക്കൌണ്ടിംഗിലെ ന്യൂനതകള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ;

(ബി) തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ പ്രൊഫഷന്‍ ടാക്സ്, പ്രോപ്പര്‍ട്ടി ടാക്സ്എന്നിവ സംബന്ധിച്ച ഡി.സി.ബി സ്റേറ്റ്മെന്റുകളില്‍ വൈരുദ്ധ്യം കണ്ടെത്തിയതായ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അതു പരിഹരിക്കാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയെന്ന് വിശദമാക്കുമോ;

(സി) സിനിമാ തിയേറ്ററുകളില്‍ നിന്നുള്ളതുള്‍പ്പെടെയുളള വിനോദനികുതി കളക്ഷനിലുള്ള അപാകതകളും, കളക്ട് ചെയ്യുന്ന നികുതി അക്കൌണ്ട് ചെയ്യുന്നതിലെ അപാകതകളും മുഖേന സ്ഥാപനങ്ങളുടെ വരുമാനത്തില്‍ കുറവ് ഉണ്ടാകുന്നതായും വെട്ടിപ്പിന് വഴിവെയ്ക്കുന്നതായുമുള്ള റിപ്പോര്‍ട്ടുകള്‍ പരിശോധനാവിധേയമാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദവിവരം നല്‍കാമോ;

(ഡി) പരസ്യനികുതി ഇനത്തില്‍ നിയമപ്രകാരം പിരിവ് നടത്താത്തത് അഴിമതിക്ക് വഴിവയ്ക്കുന്നതായും നിയന്ത്രണമില്ലാതെ പരസ്യബോര്‍ഡുകളും പോസ്ററുകളും വലിയഹോര്‍ഡിംഗുകളും വഴിവക്കിലുടനീളം വച്ച് പൊതു സ്ഥലങ്ങള്‍ വൃത്തിഹീനമാക്കുന്നതിനു പുറമെ അപകടങ്ങള്‍ക്കും ഇടയാക്കുന്ന കാര്യം ശ്രദ്ധയില്‍ വന്നിട്ടുണ്ടോ; അടിയന്തിര പരിഹാര നടപടി സ്വീകരിക്കുമോ?

2166

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി

ശ്രീ.അബ്ദുറഹിമാന്‍ രണ്ടത്താണി

() സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ഘട്ടത്തിലെത്തി നില്‍ക്കുമ്പോഴും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ പദ്ധതി തുകയില്‍ പകുതിയും ചെലവഴിക്കാനായില്ലെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) 2011-12 വര്‍ഷത്തേക്ക് പഞ്ചായത്തുകള്‍ക്ക് അനുവദിച്ച പദ്ധതി തുകയും ഇതിനകം ചെലവഴിച്ച തുകയും എത്രയെന്ന് വ്യക്തമാക്കുമോ;

(സി) സാമൂഹ്യ സുരക്ഷാ മിഷന്റെ ചികിത്സാ സഹായ പദ്ധതികള്‍ക്ക് പണം നല്‍കാന്‍ പഞ്ചായത്തുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കുമോ;

(ഡി) തൃശ്ശൂരിലെ കിലയെ കല്‍പ്പിത സര്‍വ്വകലാശാലയാക്കാന്‍ കോര്‍പ്പസ് ഫണ്ട് രൂപീകരണത്തിന് പണമനുവദിക്കാന്‍ ത്രിതല പഞ്ചായത്തുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടോ;

() എങ്കില്‍ ത്രിതല പഞ്ചായത്തുകള്‍ക്ക് ഇതിനായി നിശ്ചയിച്ച സംഖ്യകളുടെ പരിധി എത്രയെന്ന് വ്യക്തമാക്കുമോ; വിശദാംശങ്ങള്‍ അറിയിക്കുമോ?

2167

ബഡ്ജറ്റ് അവതരണത്തിലെ കാലതാമസം

ശ്രീ.കെ. കുഞ്ഞമ്മത് മാസ്റര്‍

() സംസ്ഥാന വാര്‍ഷിക ബജറ്റ് വൈകുന്നതു മൂലം തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ ബജറ്റ് അവതരിപ്പിക്കുന്നതില്‍ കാലതാമസം നേരിടുമെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളിലും പദ്ധതി നടത്തിപ്പിലും ഉണ്ടാകാനിടയുള്ള പ്രയാസങ്ങള്‍ ലഘൂകരിക്കാന്‍ എന്ത് നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്?

2168

.എം.എസ് ഭവന നിര്‍മ്മാണ പദ്ധതിയില്‍പ്പെടുത്തി വീടുകള്‍


ശ്രീ.കെ.കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)

കാസര്‍ഗോഡ് ജില്ലയില്‍ ഇ.എം.എസ് ഭവന നിര്‍മ്മാണ പദ്ധതിയില്‍പ്പെടുത്തി എത്ര വീടുകള്‍ ആണ് നാളിതുവരെയായി നിര്‍മ്മിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?

2169

.എം.എസ്. ഭവന നിര്‍മ്മാണ പദ്ധതി

ശ്രീ. ബാബു എം. പാലിശ്ശേരി

() സംസ്ഥാനത്ത് സ്വന്തമായി വീടില്ലാത്ത എത്ര കുടുംബങ്ങള്‍ ഉണ്ട്; ഇതില്‍ വീട് വയ്ക്കാന്‍ സ്ഥലമില്ലാത്തവര്‍ എത്ര;

(ബി) മുന്‍സര്‍ക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ ഇ.എം.എസ്. ഭവന നിര്‍മ്മാണ പദ്ധതി പ്രകാരം എത്ര പേര്‍ക്ക് ധനസഹായം നല്‍കിയിട്ടുണ്ട്;

(സി) ഈ പദ്ധതി പ്രകാരം ഇപ്പോഴും ഗുണഭോക്താക്കളെ കണ്ടെത്തി ധനസഹായം നല്‍കുന്നുണ്ടോ;

(ഡി) ഇല്ലെങ്കില്‍ ഭവനരഹിതര്‍ക്ക് വീടുവച്ചുനല്‍കുന്നതിന് ഏതു പദ്ധതി പ്രകാരമാണ് ധനസഹായം നല്‍കുന്നത്; വിശദാംശം ലഭ്യമാക്കുമോ ?

2170

സാഫല്യം ഭവന നിര്‍മ്മാണ പദ്ധതി

ശ്രീ..പി.ജയരാജന്‍

() 2011-2012 സാമ്പത്തികവര്‍ഷം ഇ.എം.എസ്. ഭവനനിര്‍മ്മാണ പദ്ധതിയിലൂടെ ദുര്‍ബലജനവിഭാഗങ്ങള്‍ക്ക് പാര്‍പ്പിടനിര്‍മ്മാണത്തിനായി സഹകരണ ബാങ്കുകളില്‍ നിന്നും എത്ര തുകവായ്പയെടുത്തിട്ടുണ്ടെന്ന്

വ്യക്തമാക്കുമോ ;

(ബി) 2011-2012 ലെ പുതുക്കിയ ബഡ്ജറ്റ് പ്രകാരം അവതരിപ്പിച്ച സാഫല്യം ഭവന നിര്‍മ്മാണ പദ്ധതിയില്‍ എത്ര തുകയാണ് പദ്ധതിയ്ക്കായി നീക്കിവച്ചതെന്ന് വ്യക്തമാക്കുമോ ;

(സി) ഈ പദ്ധതി പ്രകാരം എത്ര വീടുകള്‍ക്ക് ഭരണാനുമതി നല്‍കിയെന്ന് വ്യക്തമാക്കുമോ ;

(ഡി) എത്ര വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തികരിച്ചുവെന്ന് വ്യക്തമാക്കുമോ ;

() സാഫല്യം ഭവന നിര്‍മ്മാണപദ്ധതി പ്രകാരം എത്ര തുക നടപ്പ് സാമ്പത്തിക വര്‍ഷം ചെലവഴിച്ചുവെന്ന് വ്യക്തമാക്കുമോ ;

2171

. എം. എസ്. ഭവന നിര്‍മ്മാണ പദ്ധതി

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

() . എം. എസ്. ഭവന നിര്‍മ്മാണ പദ്ധതിപ്രകാരം പെരുമ്പടവം ബ്ളോക്കിലും, പൊന്നാനി മുനിസിപ്പാലിറ്റിയിലും ആയി എത്ര ഗുണഭോക്താക്കള്‍ ലിസ്റിലുണ്ട്;

(ബി) ഇവരില്‍ കരാര്‍ വെച്ചവര്‍ എത്ര; പൂര്‍ത്തിയാക്കിയവര്‍ എത്ര;

(സി) ഓരോന്നും, തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ച് വിശദമാക്കുമോ?

2172

പുതുക്കിയ ഇ.എം.എസ്. സമ്പൂര്‍ണണ ഭവനനിര്‍മ്മാണ പദ്ധതി

ശ്രീ. ബി. സത്യന്‍

() തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടപ്പാക്കുന്ന ഇ.എം. എസ്. സമ്പൂര്‍ണ്ണ ഭവന നിര്‍മ്മാണ പദ്ധതികള്‍ക്ക് പുതുക്കി നിശ്ചയിച്ച ധനസഹായം എത്ര വീതമെന്ന് പൊതുവിഭാഗം, എസ്.സി, എസ്.ടി എന്നിങ്ങനെ ഇനം തിരിച്ച് വ്യക്തമാക്കുമോ;

(ബി) ഇതു സംബന്ധിച്ച ഉത്തരവിന്റെ കോപ്പി ലഭ്യമാക്കുമോ?

2173

.എം.എസ്. ഭവനപദ്ധതി

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

() .എം.എസ്. ഭവന പദ്ധതിപ്രകാരം സംസ്ഥാനത്ത് എത്രപേര്‍ ഗുണഭോക്തൃലിസ്റിലുണ്ട് ;

(ബി) ഇതില്‍ എത്രപേര്‍ക്ക് ഇതുവരെ വീട് അനുവദിച്ചിട്ടുണ്ട് ;

(സി) 2011 മെയ് മുതല്‍ 2012 മാര്‍ച്ച് 1 വരെ എത്രപേര്‍ കരാര്‍ വച്ചിട്ടുണ്ട് ;

(ഡി) പ്രസ്തുത പദ്ധതി തുടരാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നുണ്ടോ ;

() 2012 മാര്‍ച്ച് 31 വരെ കരാര്‍വച്ച് പണി തുടങ്ങുന്നവര്‍ക്ക് ഇവ പൂര്‍ത്തിയാക്കാന്‍ സമയം അനുവദിക്കുമോ ?

2174

രാജീവ്ഗാന്ധി ആവാസ് യോജന

ശ്രീ. വി. പി. സജീന്ദ്രന്‍

,, വര്‍ക്കല കഹാര്‍

,, ഷാഫി പറമ്പില്‍

,, പാലോട് രവി
() രാജീവ്ഗാന്ധി ആവാസ് യോജനയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;

(ബി) ഈ പദ്ധതി നടപ്പാക്കുന്നതിന് ഏതെല്ലാം ഏജന്‍സികളാണ് സഹായം നല്‍കുന്നത്; വിശദമാക്കുമോ;

(സി) ഇതിന്റെ പൈലറ്റ് പദ്ധതിക്ക് തുടക്കമിട്ടിട്ടുണ്ടോ; വിശദമാക്കുമോ ?

2175

ന്‍.ആര്‍.എല്‍.എം. പദ്ധതിയുടെ നോഡല്‍ ഏജന്‍സി

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

() എന്‍.ആര്‍.എല്‍.എം. പദ്ധതിയുടെ നോഡല്‍ ഏജന്‍സിയായി തിരഞ്ഞെടുത്തിരുന്ന കുടുംബശ്രീയെ അതില്‍ നിന്നും മാറ്റിയിട്ടുണ്ടോ ;

(ബി) കേന്ദ്രാവിഷ്കൃതമായ ഈ പദ്ധതിയുടെ നിര്‍വ്വഹണം കേരളത്തിലെ രീതിക്കനുസരിച്ച് നടപ്പിലാക്കാന്‍ ശ്രമിക്കുമോ ;

(സി) കുടുംബശ്രീയുടെ ഗ്രാമപഞ്ചായത്ത് തലത്തിലെ മെമ്പര്‍ സെക്രട്ടറിമാരായി അധികചുമതല വഹിക്കുന്ന ഉദ്യോഗസ്ഥരുടെ ജോലിഭാരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഡി) ഇവര്‍ക്ക് പ്രത്യേകം വേതനം ഇതിനായി നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ ?

2176

മാലിന്യനിര്‍മ്മാര്‍ജ്ജനപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് നടപടികള്‍

ശ്രീ. ജോസ് തെറ്റയില്‍

() സംസ്ഥാനത്ത് മാലിന്യനിര്‍മ്മാര്‍ജ്ജനപ്രശ്നങ്ങള്‍ രൂക്ഷമാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ഇത് പരിഹരിക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ ?

2177

പഞ്ചായത്തുകളിലെ ജൈവവൈവിദ്ധ്യ മാനേജ്മെന്റ് പാനലുകള്‍

ശ്രീ. ജോസഫ് വാഴക്കന്‍

,, ഷാഫി പറമ്പില്‍

,, ലൂഡി ലൂയിസ്

,, പി. സി. വിഷ്ണുനാഥ്

() പഞ്ചായത്തുകളില്‍ രൂപീകരിച്ചിട്ടുള്ള ജൈവവൈവിദ്ധ്യ മാനേജ്മെന്റ് പാനലുകളുടെ പൂര്‍ത്തീകരണം ഏതു ഘട്ടത്തിലാണെന്നു വ്യക്തമാക്കുമോ;

(ബി) ഇവ പൂര്‍ത്തീകരിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;

(സി) ഇതുകൊണ്ടുള്ള നേട്ടങ്ങള്‍ എന്തൊക്കെയാണെന്നു വിശദമാക്കുമോ?

2178

'ശുചിത്വ മിഷന്‍' നടപടി

ശ്രീ. പാലോട് രവി

,, എം..വാഹീദ്

,, പി.സി.വിഷ്ണുനാഥ്

() 'മാലിന്യ മുക്ത കേരളം' കര്‍മ്മ പദ്ധതി കാര്യക്ഷമമാക്കുന്നതിന് ശുചിത്വ മിഷന്‍ എന്തെല്ലാം നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്; വിശദമാക്കുമോ;

(ബി) കേരളത്തിന് 'നിര്‍മ്മല്‍ സ്റേറ്റ്' പദവി ഉറപ്പു വരുത്തുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനുദ്ദേശിക്കുന്നുണ്ട്;

(സി) ഇതിനായി സമ്പൂര്‍ണ്ണ ശുചിത്വ കാംപെയിനുകള്‍ക്കുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുമോ;

2179

മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട പുതിയ പദ്ധതികള്‍

ശ്രീ. വി. എം. ഉമ്മര്‍മാസ്റര്‍

() മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് എന്തെല്ലാം പുതിയ പദ്ധതികളാണ് ആവിഷ്കരിക്കുന്നത് എന്ന് വെളിപ്പെടുത്തുമോ ;

(ബി) സ്വന്തമായി ഭൂമി കൈവശമുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പ്ളാന്റ് സ്ഥാപിക്കുന്നതിന് ഗ്രാന്റ് ലഭ്യമാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(സി) പഞ്ചായത്തുകള്‍ക്ക് മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനായി കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ നല്‍കിയിട്ടുള്ള ധനസഹായം സംബന്ധിച്ച വിശദവിവരം നല്‍കാമോ ;

(ഡി) മാലിന്യ സംസ്കരണം ഒരു പ്രധാന വിഷയമായി മാറിയിട്ടുള്ള സാഹചര്യത്തില്‍ ഓരോ പഞ്ചായത്തിനും അനുയോജ്യമായതും, മാലിന്യം പ്രയോജനപ്രദമായവിധം പ്രോസസ് ചെയ്യാവുന്നതുമായ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കാനുള്ള നടപടികള്‍ക്ക് ആരംഭം കുറിക്കുമോ ?

2180

മാലിന്യ നിര്‍മ്മാര്‍ജ്ജന സംവിധാനം

ശ്രീ. വി. ശശി

() ഫ്ളാറ്റ് നിര്‍മ്മാണത്തിനുള്ള അനുവാദം നല്‍കുമ്പോള്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനുള്ള സംവിധാനം ഉറപ്പുവരുത്തിയിരിക്കണമെന്ന വ്യവസ്ഥ നിലവിലുണ്ടോ; എങ്കിഒ ഇത് സംബന്ധിച്ച ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;

(ബി) മാലിന്യ നിര്‍മ്മാര്‍ജ്ജന വ്യവസ്ഥ ലംഘിച്ചിട്ടുള്ള ഏതെങ്കിലും ഫ്ളാറ്റുടമകളുടെ പേരില്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;

(സി) എങ്കില്‍ അത് വ്യക്തമാക്കാമോ?

2181

മാലിന്യ സംസ്ക്കരണത്തിന് പ്ളാന്റുകള്‍

ശ്രീമതി കെ. എസ്. സലീഖ

() ഏതെല്ലാം പഞ്ചായത്തുകളിലാണ് മാലിന്യ സംസ്ക്കരണത്തിന് സ്ഥിരം സംവിധാനം ഉള്ളത് ;

(ബി) മാലിന്യ സംസ്ക്കരണത്തിന് എല്ലാ പഞ്ചായത്തുകളിലും പുതിയ എതെങ്കിലും സംവിധാനം ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(സി) മാലിന്യങ്ങള്‍ സംസ്ക്കരിക്കുന്നതിന് പഞ്ചായത്തുകള്‍ക്ക് പ്ളാന്റുകള്‍ സ്ഥാപിക്കുന്നതിന് നിലവില്‍ ധനസഹായം നല്‍കുന്നുണ്ടോ ?

2182

കഠിനംകുളം ഗ്രാമപഞ്ചായത്തിലെ ഫ്ളാറ്റുകളിലെ മാലിന്യ നിര്‍മ്മാര്‍ജ്ജന സംവിധാനം

ശ്രീ.വി. ശശി

() ചിറയിന്‍കീഴ് നിയോജകമണ്ഡലത്തിലെ കഠിനംകുളം ഗ്രാമപഞ്ചായത്തിലെ നിര്‍മ്മാണം പൂര്‍ത്തിയായതും പൂര്‍ത്തിയാകാത്തതുമായ എത്ര ഫ്ളാറ്റുകള്‍ നിലവിലുണ്ട്; ഇവ എതു കമ്പനികളാണ് നിര്‍മ്മിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

(ബി) ഈ ഫ്ളാറ്റുകളെല്ലാം മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ ഏത് രീതിയിലുള്ള സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് അറിയിക്കുമോ?

2183

മാലിന്യനീക്കം നിലച്ചത് മൂലം കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് തൊഴില്‍ നഷ്ടമാകുന്ന അവസ്ഥ

ശ്രീ. മഞ്ഞളാംകുഴി അലി

() മാലിന്യനീക്കം നിലച്ചത്മുലം സംസ്ഥാനത്ത് കുടുംബശ്രീ പ്രവര്‍ത്തകരുടെ തൊഴില്‍ നഷ്ടമാകുന്ന അവസ്ഥ നിലവിലുണ്ടോ;

(ബി) കുടുംബശ്രീ പ്രവര്‍ത്തകരുടെ തൊഴില്‍ ലഭ്യത ഉറപ്പുവരുത്തുവാന്‍ സര്‍ക്കാര്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(സി) ഉറവിടങ്ങളില്‍ത്തന്നെ മാലിന്യസംസ്കരണം നടത്തുമ്പോഴും കുടുംബശ്രീ പ്രവര്‍ത്തകരുടെ സേവനം പ്രയോജനപ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ?

2184

കുടുംബശ്രീയ്ക്ക് കീഴിലുള്ള സംഘകൃഷി

ശ്രീ.വി.ഡി.സതീശന്‍

,, അന്‍വര്‍ സാദത്ത്

,, .റ്റി.ജോര്‍ജ്

() കുടുംബശ്രിയ്ക്ക് കീഴിലുള്ള സംഘകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത് ;

(ബി) സംഘകൃഷിക്ക് പലിശരഹിതവായ്പ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ ;

(സി) സംഘകൃഷി നടപ്പാക്കുന്നതില്‍ നിലവിലുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് കൃഷി വകുപ്പുമായി ചേര്‍ന്നുള്ള ഏകോനപനസംവിധാനത്തെകുറിച്ച് ആലോചിക്കുമോ ;

(ഡി) ഇതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട് ?

2185

കുടുംബശ്രീയിലൂടെ നടപ്പാക്കുന്ന ദാരിദ്യ്രനിര്‍മ്മാര്‍ജ്ജന പദ്ധതി

ശ്രീ. ജോസഫ് വാഴക്കന്‍

'' ഡൊമിനിക് പ്രസന്റേഷന്‍

'' .സി. ബാലകൃഷ്ണന്‍

'' ഷാഫി പറമ്പില്‍

() കുടുംബശ്രീയിലൂടെ നടപ്പാക്കുന്ന ദാരിദ്യ്രനിര്‍മ്മാര്‍ജ്ജന പദ്ധതിയ്ക്ക് കേന്ദ്ര അംഗീകാരം ലഭിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ;

(ബി) ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ് ;

(സി) പദ്ധതി നടത്തിപ്പിനുള്ള തുകയുടെ കേന്ദ്ര സംസ്ഥാന വിഹിതം എത്രയാണ് ; വിശദമാക്കുമോ ;

(ഡി) പദ്ധതി നടത്തിപ്പിന്റെ കാലാവധി എത്രയായിട്ടാണ് നിശ്ചയിച്ചിട്ടുള്ളത് ;

() ബ്ളോക്ക് പഞ്ചായത്തുകളെ ഈ പദ്ധതിയില്‍ പങ്കാളികളാക്കുന്ന കാര്യം പരിശോധിക്കുമോ ?

2186

ചാത്തന്നൂര്‍ നിയോജകമണ്ഡലത്തിലെ ഗ്രാമപഞ്ചായത്തുകളില്‍ റോഡ് നിര്‍മ്മാണം

ശ്രീ. ജി. എസ്. ജയലാല്‍

() ചാത്തന്നൂര്‍ നിയോജകമണ്ഡലത്തിലെ ഗ്രാമപഞ്ചായത്തുകളില്‍ റോഡ് നിര്‍മ്മാണത്തിന് എഗ്രിമെന്റ് വയ്ക്കുകയും, എന്നാല്‍ കരാര്‍ കാലാവധി അവസാനിച്ചിട്ടും നിര്‍മ്മാണം പൂര്‍ത്തീകരിക്കാത്തതുമായ എത്ര റോഡുകള്‍ ഉണ്ടെന്നും, അവ ഏതൊക്കെ ഗ്രാമപഞ്ചായത്തുകളിലാണെന്നും റോഡുകളുടെ പേരു സഹിതം അറിയിക്കുമോ ;

(ബി) പ്രസ്തുത റോഡുകളില്‍ ഏതൊക്കെ പ്രവര്‍ത്തനങ്ങള്‍ക്കാണ് കരാര്‍ കാലാവധി നീട്ടിനല്‍കിയിട്ടുള്ളത് ; തീയതി സഹിതം വെളിപ്പെടുത്തുമോ ;

(സി) കരാര്‍ കാലാവധി നീട്ടിനല്‍കിയിട്ടും പണിപൂര്‍ത്തീകരിക്കാത്ത കരാറുകാര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നുവോ ; എങ്കില്‍ പ്രസ്തുത നോട്ടീസിന്റെ പകര്‍പ്പും അനുബന്ധ രേഖകളും ലഭ്യമാക്കുമോ ;

(ഡി) കരാറുകാര്‍ വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് ബോദ്ധ്യം വന്നശേഷവും ബന്ധപ്പെട്ടവര്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ ;

() കരാര്‍ വ്യവസ്ഥകള്‍ പൂര്‍ണ്ണമായും ലംഘിക്കുകയും, റോഡ് നിര്‍മ്മാണം ഉപേക്ഷിക്കപ്പെട്ട നിലയില്‍ ആകുകയും ചെയ്തിരിക്കുന്ന ഘട്ടത്തില്‍ ഉദ്യോഗസ്ഥ തലത്തില്‍ യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തില്‍ നിയമം അനുശാസിക്കുന്ന ഇതര നടപടികള്‍ സ്വീകരിക്കുവാന്‍ ഗവണ്‍മെന്റ് സന്നദ്ധമാകുമോ ?

2187

ആമ്പല്ലൂര്‍ പഞ്ചായത്തിലെ റോഡ് വീതികൂട്ടുന്നതിനായി സ്ഥലം വിട്ടുകൊടുത്ത കുടുംബങ്ങള്‍ക്ക് വീട്ടുനമ്പര്‍ നല്‍കാന്‍ നടപടി

പ്രൊഫ. സി. രവീന്ദ്രനാഥ്

() പുതുക്കാട് മണ്ഡലത്തിലെ ആമ്പല്ലൂര്‍ പഞ്ചായത്തിലെ റോഡ് വീതികൂട്ടുന്നതിനായി സ്ഥലം വിട്ടുകൊടുത്ത 8 ചാമക്കാല കുടുംബക്കാര്‍ക്ക് വീട്ടുനമ്പര്‍ നല്‍കുന്ന നടപടികള്‍ പൂര്‍ത്തീകരിച്ചോയെന്നു വ്യക്തമാക്കുമോ;

(ബി) ഇവര്‍ക്കു വീട്ടുനമ്പര്‍ എന്നു നല്‍കാനാകുമെന്നു വിശദമാക്കുമോ?

2188

ഗ്രാമപഞ്ചായത്ത് ഓഫീസുകളിലെ അസി. എഞ്ചിനീയര്‍, ഓവര്‍സീയര്‍ തസ്തികകള്‍

ശ്രീ. വി.എം. ഉമ്മര്‍മാസ്റര്‍

ഗ്രാമപഞ്ചായത്ത് ഓഫീസുകളിലെ അസിസ്റന്റ് എഞ്ചിനീയര്‍, ഓവര്‍സീയര്‍ എന്നിവയുടെ എത്ര ഒഴിവുകളാണ് ഇപ്പോള്‍ നിലവിലുള്ളതെന്ന് വ്യക്തമാക്കുമോ ; ഇത് നികത്തുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ ?

2189

ാര്‍ട്ട്ടൈം കണ്ടിജന്റ് ജീവനക്കാരായി നിയമിക്കുവാനുള്ള മാനദണ്ഡങ്ങള്‍

ശ്രീ. റ്റി. വി. രാജേഷ്

() പഞ്ചായത്തുകളുടെ കീഴില്‍ ശിശുമന്ദിരം, സാംസ്കാരിക നിലയം എന്നിവിടങ്ങളില്‍ നഴ്സറി ടീച്ചര്‍, ആയ, ലൈബ്രേറിയന്‍ എന്നീ തസ്തികയില്‍ ജോലി ചെയ്യുന്ന എത്ര പേരെ പാര്‍ട്ട് ടൈം കണ്ടിജന്റ് ജീവനക്കാരായി നിയമിച്ച് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്; ഇവരെ പാര്‍ട്ട്ടൈം കണ്ടിജന്റ് ജീവനക്കാരായി നിയമിക്കുവാന്‍ എന്തൊക്കെ മാനദണ്ഡങ്ങള്‍ ആണ് സ്വീകരിച്ചിട്ടുള്ളത്;

(ബി) കല്ല്യാശ്ശേരി നിയോജക മണ്ഡലത്തില്‍പ്പെട്ട ചെറുതാഴം ഗ്രാമപഞ്ചായത്തിലെ ശിശുമന്ദിരത്തില്‍ നഴ്സറി ടീച്ചറായ ശ്രീമതി. എന്‍. വി. ഗീതയെ പാര്‍ട്ട്ടൈം കണ്ടിജന്റ് ജീവനക്കാരിയായി നിയമിക്കണമെന്നത് സംബന്ധിച്ച ഫയലില്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(സി) ശ്രീമതി എന്‍. വി. ഗീതയെ പാര്‍ട്ട്ടൈം കണ്ടിജന്റ് ജീവനക്കാരിയായി നിയമിക്കാനാവശ്യമായ നടപടി സ്വീകരിക്കുമോ ?

2190

ഉദ്യോസ്ഥന്മാരുടെ സ്ഥലംമാറ്റത്തിനായി ക്യൂ സമ്പ്രദായം

പ്രൊഫ. സി. രവീന്ദ്രനാഥ്

പഞ്ചായത്ത് വകുപ്പിലെ ഉദ്യോഗസ്ഥന്മാരുടെ സ്ഥലംമാറ്റത്തിനായി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച ക്യൂ സമ്പ്രദായം നിലനില്‍ക്കുന്നുണ്ടോയെന്നു വിശദമാക്കുമോ?

2191

പാര്‍ട്ട് ടൈം കണ്ടിജന്റ് ജീവനക്കാരായി സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് നിവേദനം

ശ്രീ. . കെ. ശശീന്ദ്രന്‍

() കോഴിക്കോട് ജില്ലയില്‍ ചേളന്നൂര്‍ ഗ്രാമപഞ്ചായത്തിലെ ലൈബ്രേറിയന്‍, ശിശു മന്ദിരത്തിലെ ടീച്ചര്‍മാര്‍, ആയമാര്‍ എന്നിവര്‍ പാര്‍ട്ട് ടൈം കണ്ടിജന്റ് ജീവനക്കാരായി സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് നിവേദനം സമര്‍പ്പിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ ഇക്കാര്യത്തില്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ?

2192

സേനാപതി ഗ്രാമപഞ്ചായത്തില്‍ അനുവദിച്ചിട്ടുള്ള തസ്തികകള്‍

ശ്രീ. കെ. കെ. ജയചന്ദ്രന്‍

() സേനാപതി ഗ്രാമപഞ്ചായത്തില്‍ അനുവദിച്ചിട്ടുള്ള തസ്തികകള്‍ ഏതൊക്കെയാണ്;

(ബി) ഇവിടെ നിലവില്‍ എത്ര ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട് എന്ന് വ്യക്തമാക്കുമോ;

(സി) പ്രസ്തുത പഞ്ചായത്തില്‍ സെക്രട്ടറി, അക്കൌണ്ടന്റ്, ഹെഡ് ക്ളാര്‍ക്ക് എന്നിവരെ അടിയന്തിരമായി നിയമിക്കണം എന്നാവശ്യപ്പെട്ട് നിവേദനം ലഭിച്ചിരുന്നുവോ;

(ഡി) പ്രസ്തുത നിവേദനത്തിന്മേല്‍ ഇതുവരെ സ്വീകരിച്ചിട്ടുള്ള നടപടികള്‍ സംബന്ധിച്ച വിശദാംശം നല്‍കുമോ;

() സെക്രട്ടറി, അക്കൌണ്ടന്റ്, ഹെഡ് ക്ളാര്‍ക്ക് എന്നിവരുടെ അഭാവത്തില്‍ പഞ്ചായത്തിലെ പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിന് തടസ്സം നേരിടുന്നതിനാല്‍ ഇവിടെ അടിയന്തിരമായി ജീവനക്കാരെ നിയമിച്ച് ഉത്തരവാകുമോ?

2193

സംസ്ഥാനത്ത് പുതിയ ഗ്രാമപഞ്ചായത്തുകള്‍ രൂപീകരിക്കുന്നതിനു നടപടി

ശ്രീ. വി. എം. ഉമ്മര്‍ മാസ്റര്‍

() സംസ്ഥാനത്ത് പുതിയ ഗ്രാമപഞ്ചായത്തുകള്‍ രൂപീകരിക്കുന്നതിന് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടോ;

(ബി) എങ്കില്‍ എന്ത് മാനദണ്ഡമനുസരിച്ചാണ് പുതിയ പഞ്ചായത്തുകള്‍ രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

2194

പുതിയ പഞ്ചായത്തുകള്‍ രൂപീകരിക്കുന്നതിന് നടപടി

ശ്രീ. മുല്ലക്കര രത്നാകരന്‍

() സംസ്ഥാനത്ത് പുതിയ പഞ്ചായത്തുകള്‍ രൂപീകരിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടോ ;

(ബി) വില്ലേജുകള്‍ അടിസ്ഥാനമാക്കി പഞ്ചായത്തുകളെ പുന:ക്രമീകരിക്കുന്ന കാര്യം പരിഗണിക്കുന്നുണ്ടോ ?

2195

തൃക്കരിപ്പൂര്‍ പഞ്ചായത്തില്‍ പുറമ്പോക്കില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് കൈവശാവകാശ രേഖ

ശ്രീ. കെ.കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)

തൃക്കരിപ്പൂര്‍ പഞ്ചായത്തില്‍ പഞ്ചായത്ത് പുറമ്പോക്കില്‍ താമസിക്കുന്ന എത്ര കുടുംബങ്ങള്‍ക്ക് കൈവശാവകാശരേഖ നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

2196

കായലിന്റെ നിശ്ചിത അകലത്തിനുള്ളില്‍ താമസ്സിക്കുന്നവരെ പൂനരധിവസിപ്പിക്കുന്നതിനുള്ള നടപടി

ശ്രീ. വി. ശശി

() പാര്‍വ്വതിപുത്തനാറിന്റെ സമീപത്ത് താമസ്സിക്കുന്നവര്‍ക്ക് ദേശീയ ജലപാതയുടെ ഭാഗമായി കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്‍കാന്‍ പാടില്ലായെന്ന് സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിട്ടുണ്ടോ ;

(ബി) എങ്കില്‍ ഇതുമൂലം ദുര്‍ബ്ബല ജനവിഭാഗങ്ങള്‍ക്ക് വേണ്ടി സര്‍ക്കാര്‍ നടപ്പാക്കിയ ഭവനനിര്‍മ്മാണ പദ്ധതി പ്രകാരം പണി പൂര്‍ത്തിയാക്കി താമസ്സിക്കുന്നവര്‍ക്ക് റേഷന്‍ കാര്‍ഡ് ലഭിക്കാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) സര്‍ക്കാരിന്റെ ഉത്തരവ് പ്രകാരം കായലിന്റെ നിശ്ചിത അകലത്തിനുള്ളില്‍ താമസ്സിക്കുന്നവരെ പുനരധിവസിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

2197

ചാലക്കുടി മണ്ഡലത്തിലെ മറ്റത്തൂര്‍ പഞ്ചായത്തിലെ നൂറാളം കുടുംബങ്ങളെ കൊടകര പഞ്ചായത്തില്‍ ഉള്‍പ്പെടുത്തിയതിനു നടപടി

ശ്രീ. ബി.ഡി. ദേവസ്സി

() ചാലക്കുടി മണ്ഡലത്തിലെ കൊടകര ഗ്രാമപഞ്ചായത്തിനും കൊടകര ടൌണിനും ഒരു കിലോമീറ്ററിനുള്ളില്‍ സ്ഥിതിചെയ്യുന്ന മറ്റത്തൂര്‍ പഞ്ചായത്തിന്റെ പരിധിയിലുള്ള 100 ഓളം കുടുംബങ്ങളെ കൊടകര പഞ്ചായത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള തദ്ദേശീയരുടെ അപേക്ഷയില്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

(ബി) ഭൂമിശാസ്ത്രപരമായും ഭരണപരമായും ജനങ്ങളുടെ സൌകര്യാര്‍ത്ഥം പ്രസ്തുത പ്രദേശം കൊടകര പഞ്ചായത്തിന്‍ കീഴിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ?

2198

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെ പട്ടിക ജാതിക്കാര്‍ക്കുവേണ്ടിയുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍

ശ്രീ. എം. ചന്ദ്രന്‍

() തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെ പട്ടിക ജാതിക്കാര്‍ക്കുവേണ്ടിയുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിക്കുന്ന വിവിധ ഫണ്ടുകള്‍ പല സ്ഥാപനങ്ങളും ചെലവാക്കാതെ നഷ്ടപ്പെടുത്തിക്കളയുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പട്ടികജാതിക്കാരുടെ ക്ഷേമത്തിനായി അനുവദിക്കുന്ന ഫണ്ട് സമയബന്ധിതമായി ചെലവഴിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുമോ;

(സി) സംസ്ഥാനത്ത് എത്ര തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് ഇത്തരത്തില്‍ സമയബന്ധിതമായി ഫണ്ട് ചെലവഴിക്കാതെ ലാപ്സാക്കിയിട്ടുള്ളത്;

(ഡി) ഇത്തരം സ്ഥാപനങ്ങളുടെ ജില്ലതിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ?

2199

തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് ലീസ് വ്യവസ്ഥയില്‍ ഭൂമി

ശ്രീ. പുരുഷന്‍ കടലുണ്ടി

() സംസ്ഥാനത്തെ കെ.എസ്..ഡി.സി. വക വ്യവസായ വികസന കേന്ദ്രങ്ങളില്‍ ചെറുകിട വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനുള്ള അടിസ്ഥാന സൌകര്യം എന്ന നിലയില്‍, മിനി ഇന്‍ഡസ്ട്രിയല്‍ കെട്ടിടം പണിയുന്നതിന് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് ലീസ് വ്യവസ്ഥയില്‍ ഭൂമി കൈമാറാന്‍ അധികാരമുണ്ടോ;

(ബി) എങ്കില്‍ ആയതിലേയ്ക്കായി വികസന ഫണ്ട് ഉപയോഗിക്കുന്നതില്‍ നിയമതടസ്സങ്ങളുണ്ടോ ?

2200

ജനന സര്‍ട്ടിഫിക്കറ്റിലെ പേര് തിരുത്തുന്നതിനുള്ള ഉത്തരവ്

ശ്രീ. പി. റ്റി. . റഹീം

() ജനന സര്‍ട്ടിഫിക്കറ്റിലെ പേര് തിരുത്തുന്നത് സംബന്ധിച്ച പുതിയ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ ആയതിന്റെ കോപ്പി ലഭ്യമാക്കുമോ?

BACK

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.