UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >4th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 4th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

1931

കോസ്റല്‍ ഷിപ്പിംഗ് പദ്ധതി

ശ്രീ. കെ. അച്ചുതന്‍

,, എം. പി. വിന്‍സെന്റ്

,, വി. റ്റി. ബല്‍റാം

,, പി. സി. വിഷ്ണുനാഥ്

() കോസ്റല്‍ ഷിപ്പിംഗ് പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് ശ്രീ. സാം പിത്രോദയുമായി ചര്‍ച്ച നടത്തിയിരുന്നുവോ ; എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ ;

(ബി) പ്രസ്തുതപദ്ധതി നടപ്പാക്കുന്നതിനായി വിദഗ്ധരുടെ ഉപദേശപ്രകാരം നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(സി) കോസ്റ്റല്‍ ഷിപ്പിംഗ് പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുവാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വെളിപ്പെടുത്തുമോ ?

1932

കണ്ണൂര്‍ വിമാനത്താവളനിര്‍മ്മാണം

ശ്രീ. . പി. ജയരാജന്‍

() കണ്ണൂര്‍ വിമാനത്താവളനിര്‍മ്മാണത്തിനായി കഴിഞ്ഞ ഗവണ്മെന്റിന്റെ കാലയളവില്‍ എത്ര ഭൂമി ഏറ്റെടുക്കുകയുണ്ടായെന്നു വ്യക്തമാക്കുമോ;

(ബി) ഈ ഗവണ്മെന്റ് അധികാരത്തില്‍ വന്നതിനുശേഷം ഏറ്റെടുക്കുവാന്‍വേണ്ടി നോട്ടിഫൈ ചെയ്ത ഭൂമിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി) എന്നാണു നോട്ടിഫൈ ചെയ്തതെന്നു വ്യക്തമാക്കുമോ;

(ഡി) ഈ ഗവണ്മെന്റ് അധികാരത്തില്‍ വന്നതിനുശേഷം നോട്ടിഫൈ ചെയ്തതിന്റെ അടിസ്ഥാനത്തില്‍ എത്ര ഭൂമി വിമാനത്താവളനിര്‍മ്മാണത്തിനായി ഏറ്റെടുത്തുവെന്നു വ്യക്തമാക്കുമോ?

1933

കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരിവില്പന

ശ്രീ. . പി. ജയരാജന്‍

() കണ്ണൂര്‍ വിമാനത്താവളനിര്‍മ്മാണത്തിന് പൊതുവിപണിയില്‍ നിന്നും ഓഹരിവില്പനയിലൂടെ എന്തുതുക സമാഹരിക്കുവാനാണ് ലക്ഷ്യമിട്ടിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി) കഴിഞ്ഞ ഗവണ്‍മെന്റിന്റെ കാലത്ത് ഒരാള്‍ക്ക് ഓഹരി പങ്കാളിത്തത്തിനായി എടുക്കേണ്ട ഏറ്റവും കുറഞ്ഞ ഓഹരികളുടെ എണ്ണവും തുകയും എത്രയായാണ് നിജപ്പെടുത്തിയിരുന്നതെന്നു വ്യക്തമാക്കുമോ;

(സി) ഇപ്പോള്‍ ഇത് ഏതു രീതിയിലാണ് മാറ്റം വരുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ഡി) 2011 മാര്‍ച്ച് 31 വരെ എത്ര ഓഹരിമൂലധനം സ്വരൂപിക്കുകയുണ്ടായെന്ന് വ്യക്തമാക്കുമോ;

() നാളിതുവരെ സ്വരൂപിച്ച ഓഹരിമൂലധനം എത്രയെന്ന് വ്യക്തമാക്കുമോ;

(എഫ്) എത്ര ഓഹരി ഉടമകള്‍ക്ക് ഷെയര്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

1934

കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മ്മാണത്തിന് പാരിസ്ഥിതികാനുമതി

ശ്രീ. ബെന്നി ബെഹനാന്‍

,, സി. പി. മുഹമ്മദ്

,, അന്‍വര്‍ സാദത്ത്

,, കെ. ശിവദാസന്‍ നായര്‍

() കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മ്മാണത്തിന് പാരിസ്ഥിതികാനുമതി ലഭ്യമാക്കുവാനായി ആദ്യഘട്ടത്തില്‍ ആവശ്യമായ നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;

(ബി) പാരിസ്ഥിതികപഠനത്തിന്റെ ടേംസ് ഓഫ് റഫറന്‍സിന് അംഗീകാരം നേടിയെടുക്കുവാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(സി) പാരിസ്ഥിതികാഘാതപഠനം നടത്തുന്നത് ഏത് ഏജന്‍സിയാണ്; ഇതിന് എത്രനാളത്തെ പഠനമാണ് ആവശ്യമായിട്ടുള്ളത്;

(ഡി) പാരിസ്ഥിതികാഘാതപഠനം ത്വരിതപ്പെടുത്തുവാന്‍ നടപടി സ്വീകരിക്കുമോ?

1935

കണ്ണൂര്‍ എയര്‍പോര്‍ട്ട്

ശ്രീ. വര്‍ക്കല കഹാര്‍

,, ജോസഫ് വാഴക്കന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, വി.റ്റി. ബല്‍റാം

() കണ്ണൂര്‍ എയര്‍പോര്‍ട്ടിന്റെ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ;

(ബി) എയര്‍പോര്‍ട്ട് അതോറിറ്റിയെ ഡി.പി.ആര്‍. തയ്യാറാക്കുവാന്‍ ചുമതലപ്പെടുത്തിയത് എന്നാണ്; അവര്‍ ഡി.പി.ആര്‍. തയ്യാറാക്കി നല്‍കിയിട്ടുണ്ടോ;

(സി) കണ്ണൂര്‍ എയര്‍പോര്‍ട്ട് നിര്‍മ്മാണം എന്നത്തേയ്ക്ക് ആരംഭിക്കുവാന്‍ കഴിയുമെന്നാണ് കരുതുന്നതെന്ന് വ്യക്തമാക്കുമോ ?

1936

കണ്ണൂര്‍ വിമാനത്താവളം നിര്‍മ്മിക്കുന്നതിനായി ഭൂമികൈമാറ്റം

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, അന്‍വര്‍ സാദത്ത്

,, ഹൈബി ഈഡന്‍

() കണ്ണൂര്‍ വിമാനത്താവളം നിര്‍മ്മിക്കുന്നതിനായി രൂപീകരിച്ച കമ്പനിക്ക് ഭൂമി കൈമാറിയിട്ടുണ്ടോ ;

(ബി) എങ്കില്‍ എത്ര ഏക്കര്‍ ഭൂമി കൈമാറുവാനാണ് നിശ്ചയിച്ചിട്ടുള്ളത്; കൈമാറ്റനടപടികള്‍ എന്നത്തേയ്ക്ക് പൂര്‍ത്തീകരിക്കാനാകുമെന്ന് വെളിപ്പെടുത്തുമോ ;

(സി) എയര്‍പോര്‍ട്ടിന്റെ റണ്‍വേയുടെ നീളം നിശ്ചയിച്ചിട്ടുണ്ടോ ; എങ്കില്‍ കമ്പനിയ്ക്ക് നല്‍കുന്ന ഭൂമിയില്‍ റണ്‍വേ നിര്‍മ്മാണം നടത്തുവാനാകുമെന്ന് വിലയിരുത്തിയിട്ടുണ്ടോ ; എങ്കില്‍ ഇത് സംബന്ധിച്ച് വിശദാംശം വെളിപ്പെടുത്തുമോ ?

1937

ബാര്‍ ലൈസന്‍സ് അനുവദിക്കുന്നതു സംബന്ധിച്ച്

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഏതൊക്കെ ഹോട്ടലുകള്‍ക്കാണ് ബാര്‍ ലൈസന്‍സ് നല്‍കിയിട്ടുള്ളതെന്നും, ഏതൊക്കെ തീയതികളിലാണെന്നും വിശദമാക്കാമോ;

(ബി) സംസ്ഥാനത്ത് പുതുതായി ബാര്‍ ലൈസന്‍സ് അനുവദിക്കേണ്ടതില്ലെന്നും, മദ്യത്തിന്റെ ഉദ്പാദനവും വിപണനവും ഉപയോഗവും കുറയ്ക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്നതും ഈ സര്‍ക്കാരിന്റെ നയമാണോ;

(സി) എങ്കില്‍ എന്നാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊണ്ടതെന്ന് വെളിപ്പെടുത്താമോ;

(ഡി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എത്ര ബാറുകള്‍ അനുവദിക്കുന്നതിന് കോടതിനിര്‍ദ്ദേശം ഉണ്ടായെന്ന് വെളിപ്പെടുത്താമോ; ഇവ ഏതൊക്കെയെന്ന് വിശദമാക്കാമോ;

() സംസ്ഥാനത്ത് ബാറുകള്‍ അനുവദിക്കണമെന്ന കോടതിനിര്‍ദ്ദേശങ്ങള്‍ക്കെതിരെ മേല്‍ക്കോടതികളില്‍ അപ്പീല്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ജി) എങ്കില്‍ ഇതിനകം എത്ര കേസുകളില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ?

1938

ബാര്‍ ലൈസന്‍സ്

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() 2002 മുതല്‍ സംസ്ഥാനത്ത് ബാര്‍ ലൈസന്‍സ് അനുവദിക്കുന്നത് ത്രീസ്റാര്‍ മുതല്‍ക്കുള്ള ഹോട്ടലുകള്‍ക്കാണോ ;

(ബി) എങ്കില്‍ ടൂസ്റാര്‍ നിലവാരം ഇല്ലാത്ത ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) എങ്കില്‍ ഇവയുടെ കാര്യത്തില്‍ എന്തു നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ ;

(ഡി) മുന്‍സര്‍ക്കാറിന്റെ കാലത്ത് ഇത്തരം ഹോട്ടലുകളുടെ ബാര്‍ ലൈസന്‍സ് കാര്യത്തില്‍ എന്തെങ്കിലും നടപടി സ്വീകരിക്കുകയുണ്ടായോ ;

() സംസ്ഥാനത്ത് ഇപ്പോള്‍ എത്ര ബാര്‍ ഹോട്ടലുകളും എത്ര വിദേശമദ്യഷാപ്പുകളും പ്രര്‍ത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ ?

1939

ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുവാനുള്ള ചുമതല

ശ്രീ. കെ. എന്‍. . ഖാദര്‍

() ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുവാനുള്ള ചുമതല തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് നല്‍കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ അതു നടപ്പിലാക്കുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;

(സി) ഇതിനുവേണ്ടി പഞ്ചായത്ത് രാജ് നിയമം ഭേദഗതി ചെയ്യുവാന്‍ തീരുമാനിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?

1940

ലൈസന്‍സിന് അര്‍ഹതയില്ലാത്ത ബാറുകള്‍

ശ്രീ. എം. ഉമ്മര്‍

() സംസ്ഥാനത്ത് 418 ബാറുകള്‍ക്ക് നിലവിലെ ചട്ടപ്രകാരം ലൈസന്‍സിന് അര്‍ഹതയില്ലെന്ന സി. ആന്‍ഡ് എ.ജി.യുടെ കണ്ടെത്തല്‍ ഗൌരവമായി എടുത്തിട്ടുണ്ടോ ; എങ്കില്‍ ഇവയ്ക്കെതിരെ നടപടി സ്വീകരിക്കുന്ന കാര്യം പരിഗണിക്കുമോ ;

(ബി) ആരാധനാലയങ്ങള്‍, വിദ്യാലയങ്ങള്‍ എന്നിവയില്‍ നിന്നും നിശ്ചിതദൂരം പാലിക്കാത്ത ബാറുകള്‍ക്കെതിരെയുള്ള പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ പ്രസ്തുതബാറുകള്‍ അടച്ചുപൂട്ടുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ ; വ്യക്തമാക്കുമോ ?

1941

ബാര്‍ ലൈസന്‍സ് നല്കുന്നത് സംബന്ധിച്ച വ്യവസ്ഥയില്‍ മാറ്റം

ശ്രീ. സി. കെ. സദാശിവന്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ബാര്‍ ലൈസന്‍സ് നല്കുന്നത് സംബന്ധിച്ച ഏതെല്ലാം വ്യവസ്ഥകളില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്നും അതെന്താണെന്നും വിശദമാക്കുമോ ;

(ബി) ദൂരപരിധി സംബന്ധിച്ച വ്യവസ്ഥകളില്‍ എന്തെങ്കിലും മാറ്റം വരുത്തിയിട്ടുണ്ടോ ; ഏതെങ്കിലും ടൂറിസം ഡെസ്റിനേഷനില്‍ ദൂരപരിധി സംബന്ധിച്ച വ്യവസ്ഥകളില്‍ ഇളവ് നല്കിയിട്ടുണ്ടോ ; എങ്കില്‍ ഏതെല്ലാം ഡെസ്റിനേഷനുകളിലാണെന്ന് വ്യക്തമാക്കുമോ ;

(സി) മാറ്റം വരുത്തിയ വ്യവസ്ഥകള്‍ പ്രകാരം ഏതെല്ലാം ഹോട്ടലുകള്‍ ബാര്‍ ലൈസന്‍സിനുവേണ്ടി അപേക്ഷിക്കുകയുണ്ടായി ; എത്ര ഹോട്ടലുകള്‍ക്ക് ഇതിനകം ബാര്‍ ലൈസന്‍സ് നല്കുകയുണ്ടായി ; അവ ഏതൊക്കെയാണ് ; വ്യക്തമാക്കുമോ ?

1942

ബാര്‍ ലൈസന്‍സിനുള്ള അപേക്ഷകളുടെ വിശദാംശം

ഡോ. ടി. എം. തോമസ് ഐസക്

() സംസ്ഥാനത്ത് ബാര്‍ ലൈസന്‍സ് നല്‍കിയിട്ടുള്ള ഹോട്ടലുകളില്‍ ത്രീസ്റാറും അതിന് മുകളിലും സ്റാര്‍ നിലവാരമുള്ള ഹോട്ടലുകള്‍ എത്ര;

(ബി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം അനുവദിച്ച ബാര്‍ ലൈസന്‍സുകള്‍ ജില്ലതിരിച്ച് വിശദമാക്കാമോ;

(സി) ഇപ്പോള്‍ സര്‍ക്കാരിന്റെ പരിഗണനയിലിരിക്കുന്ന ബാര്‍ ലൈസന്‍സുകള്‍ക്കുവേണ്ടിയുള്ള അപേക്ഷകള്‍ ജില്ലതിരിച്ച് വ്യക്തമാക്കാമോ; ഇവയില്‍ യോഗ്യത ഇല്ലാത്തതായി കരുതുന്ന അപേക്ഷകള്‍ എത്ര; ഏവ?

1943

ബാര്‍ ലൈസന്‍സ് അനുവദിക്കുന്നതിനെതിരെ പ്രതിഷേധം

ശ്രീമതി ഗീതാ ഗോപി

() നാട്ടിക നിയോജകമണ്ഡലത്തിലെ പാറളം ഗ്രാമപഞ്ചായത്തിലെ കോടന്നൂര്‍ എന്ന സ്ഥലത്തെ ഒരു ഹോട്ടലിന് ബാര്‍ ലൈസന്‍സ് അനുവദിക്കുന്നതിനെതിരെ പ്രദേശവാസികള്‍ നടത്തുന്ന സമരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ പ്രസ്തുതസ്ഥലത്ത് ബാര്‍ അനുവദിക്കില്ലെന്ന് ഉറപ്പുകൊടുത്ത് സമരം അവസാനിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ?

1944

ബന്തടുക്ക എക്സൈസ് ഓഫീസ്

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

() കാസര്‍ഗോഡ് ജില്ലയിലെ ബന്തടുക്ക എക്സൈസ് ഓഫീസിന് കെട്ടിടം നിര്‍മ്മിക്കുന്നതിന് സ്ഥലം അനുവദിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;

(ബി) 2011-12 വര്‍ഷത്തെ ബഡ്ജറ്റില്‍ എക്സൈസ് ഓഫീസിന് കെട്ടിടം നിര്‍മ്മിക്കുമെന്ന പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ ഭരണാനുമതി ലഭ്യമായിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

1945

കൊട്ടാരക്കരയിലെ നിര്‍ദ്ദിഷ്ട എക്സൈസ് സമുച്ചയത്തിന്റെ നിര്‍മ്മാണം

ശ്രീമതി പി. അയിഷാ പോറ്റി

() കൊട്ടാരക്കരയിലെ നിര്‍ദ്ദിഷ്ട എക്സൈസ് സമുച്ചയത്തിന്റെ നിര്‍മ്മാണം മുടങ്ങിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പ്രസ്തുതസമുച്ചയത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് എക്സൈസ് വകുപ്പ് കക്ഷിയായി കോടതികളില്‍ കേസ് നിലവിലുണ്ടെങ്കില്‍ ആയതിന്റെ വിശദാംശം വെളിപ്പെടുത്തുമോ;

(സി) എക്സൈസ് സമുച്ചയനിര്‍മ്മാണം അടിയന്തിരമായി ആരംഭിക്കുന്നതിന് കൈക്കൊണ്ടുവരുന്ന നടപടികള്‍ വിശദമാക്കുമോ?

1946

വെള്ളറടയില്‍ എക്സൈസ് ഓഫീസ് ആരംഭിക്കണമെന്ന ആവശ്യം

ശ്രീ. . റ്റി. ജോര്‍ജ്

() പാറശ്ശാല മണ്ഡലത്തിലെ അതിര്‍ത്തിപ്രദേശങ്ങളില്‍ തമിഴ്നാട്ടില്‍ നിന്നും വ്യാജച്ചാരായം അനധികൃതമായി എത്തിച്ചേരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) പാറശ്ശാല മണ്ഡലത്തിന്റെ വടക്കുഭാഗത്തെ അതിര്‍ത്തിയിലാണ് ചെക്ക് പോസ്റുകള്‍ സ്ഥിതിചെയ്യുന്നത് എന്നുള്ളതിനാല്‍ യാതൊരുവിധ പരിശോധനകളും തമിഴ്നാട് അതിര്‍ത്തിയില്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് ചെയ്യുവാന്‍ കഴിയുന്നില്ല എന്നുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) ഈ സാഹചര്യത്തില്‍ വ്യാജച്ചാരായവ്യാപനം തടയുന്നതിന് വെള്ളറട കേന്ദ്രമാക്കി ഒരു എക്സൈസ് റെയ്ഞ്ച് ഓഫീസ് ആരംഭിക്കുന്നതിന് സന്നദ്ധമാകുമോ ; വ്യക്തമാക്കുമോ ?

1947

കുട്ടനാട്ട് എക്സൈസ് ഓഫീസ് കെട്ടിടനിര്‍മ്മാണം

ശ്രീ. തോമസ് ചാണ്ടി

() ബഡ്ജറ്റില്‍ തുക അനുവദിച്ച കുട്ടനാട് എക്സൈസ് ഓഫീസ് കെട്ടിടനിര്‍മ്മാണത്തിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദമാക്കിയ റിപ്പോര്‍ട്ടു ലഭ്യമാക്കുമോ ;

(ബി) പ്രസ്തുതകെട്ടിടനിര്‍മ്മാണം അടിയന്തിരമായി ടെണ്ടര്‍ ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ ?

1948

ബാലുശ്ശേരിയിലെ എക്സൈസ് റേഞ്ച് ആഫീസ് കെട്ടിടം

ശ്രീ. പുരുഷന്‍ കടലുണ്ടി

() ബാലുശ്ശേരിയിലെ എക്സൈസ് റേഞ്ച് ഓഫീസിന് കെട്ടിടം നിര്‍മ്മിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

(ബി) ഇതിനുവേണ്ടി കോക്കല്ലൂര്‍ വില്ലേജിലെ പുറമ്പോക്കുഭൂമി അനുവദിക്കുന്നതു സംബന്ധിച്ച നടപടിയുടെ പുരോഗതി അറിയിക്കുമോ?

1949

മദ്യവിരുദ്ധബോധവല്‍ക്കരണപരിപാടി

ശ്രീ. കെ. അച്ചുതന്‍

,, അന്‍വര്‍ സാദത്ത്

,, .പി. അബ്ദുള്ളക്കുട്ടി

,, .സി. ബാലകൃഷ്ണന്‍

() മദ്യവിരുദ്ധബോധവല്‍ക്കരണപരിപാടികളുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ എന്ത് നടപടി സ്വീകരിക്കാനുദ്ദേശിക്കുന്നുവെന്ന് വെളിപ്പെടുത്താമോ;

(ബി) മദ്യവിരുദ്ധബോധവല്‍ക്കരണ-പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് പൊതുജനങ്ങളുടെ ഭാഗത്തുനിന്ന് പൂര്‍ണ്ണമായ പിന്തുണ ലഭിക്കുന്നതായി കരുതുന്നുണ്ടോ; എങ്കില്‍ ഇതു സംബന്ധിച്ച് ഒരു വിലയിരുത്തല്‍ നടത്തുവാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ;

(സി) ബോധവല്‍ക്കരണ-പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിതര ഏജന്‍സികളുടെ സഹായം എക്സൈസ് വകുപ്പിന് ലഭിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ;

(ഡി) മദ്യവിരുദ്ധബോധവല്‍ക്കരണപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ഈ സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ?

1950

മദ്യവിപത്തിനെതിരെ ബോധവല്‍ക്കരണം

ശ്രീ. വി. ശശി

() മദ്യവിപത്തിനെതിരെ എന്തെല്ലാം ബോധവല്‍ക്കരണപരിപാടികളാണ് നടപ്പാക്കുന്നത് ; വ്യക്തമാക്കുമോ ;

(ബി) ഇതിനായി എത്ര ലക്ഷം രൂപ ബജറ്റില്‍ വകകൊള്ളിച്ചുവെന്നും എത്ര രൂപ ചെലവഴിച്ചുവെന്നും വ്യക്തമാക്കുമോ ?

1951

വര്‍ദ്ധിച്ചുവരുന്ന മദ്യാസക്തിയും ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങളും

ശ്രീ. ബി. ഡി. ദേവസ്സി

() ചാലക്കുടി മണ്ഡലത്തില്‍പ്പെട്ട ആദിവാസി കോളനികളില്‍ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വ്യാപകമായ ഉപയോഗവും അനധികൃതവില്പനയും മൂലം കോളനികളിലെ സമാധാനാന്തരീക്ഷം തകര്‍ക്കപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ഇതു തടയുന്നതിനും, കോളനികളിലെ സമാധാനാന്തരീക്ഷം നിലനിര്‍ത്തുന്നതിനും നടപടി സ്വീകരിക്കുമോ ;

(സി) സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന മദ്യാസക്തിക്കെതിരായി ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങള്‍ അടക്കമുള്ള ഫലപ്രദമായ നടപടികള്‍ സര്‍ക്കാര്‍ നടപ്പാക്കുമോ ?

1952

ചാരായത്തൊഴിലിലേര്‍പ്പെട്ടിരുന്നവരും ചാരായനിരോധനത്തോടെ തൊഴില്‍ നഷ്ടപ്പെട്ടവരുമായ ആള്‍ക്കാരുടെ വിശദാംശം

ശ്രീ. പി. തിലോത്തമന്‍

() ചാരായത്തൊഴിലിലേര്‍പ്പെട്ടിരുന്നവരും, ചാരായനിരോധനത്തോടെ തൊഴില്‍ നഷ്ടപ്പെട്ടവരുമായ എത്രപേര്‍ക്ക് മുന്‍സര്‍ക്കാരിന്റെ കാലത്ത് തൊഴില്‍ നല്‍കി എന്ന് വ്യക്തമാക്കാമോ ; ഈ ഇനത്തില്‍ എത്രപേര്‍ക്ക് ഈ സര്‍ക്കാരിന്റെ കാലത്ത് ജോലി നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ;

(ബി) ചാരായനിരോധനത്തെത്തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ടവരില്‍ ഇനിയും ജോലി ലഭിക്കാന്‍ അര്‍ഹതയുള്ളവര്‍ എത്രപേരുണ്ടെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ ;

(സി) ചാരായത്തൊഴിലാളികളില്‍ ജോലിക്കിടയില്‍ മരണമടഞ്ഞവരുടെ ആശ്രിതരില്‍ എത്രപേര്‍ക്ക് ഇതിനോടകം ജോലിനല്‍കിയിട്ടുണ്ടെന്നും, ഈ ഇനത്തില്‍ എത്ര അപേക്ഷകളിന്മേല്‍ ഇനിയും നടപടിയെടുക്കാനുണ്ടെന്നും വ്യക്തമാക്കാമോ ; ഇപ്രകാരം ഇനിയും അവശേഷിക്കുന്ന അപേക്ഷകളിന്മേല്‍ അടിയന്തിരനടപടി സ്വീകരിക്കാനും, ജോലി ലഭിക്കാന്‍ അര്‍ഹതയുള്ളവര്‍ക്ക് എത്രയും വേഗം ജോലി നല്‍കാനും നടപടി സ്വീകരിക്കുമോ ; വ്യക്തമാക്കാമോ ?

1953

കള്ളുഷാപ്പുതൊഴിലാളികളുടെ പുനരധിവാസം

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

() കുറ്റിപ്പുറം മദ്യദുരന്തത്തിനുശേഷം പൊന്നാനി താലുക്കിലെ കള്ളുഷാപ്പുകള്‍ അടച്ചുപൂട്ടിയതിനാല്‍ ഷാപ്പുതൊഴിലാളികളുടെ കുടുംബങ്ങള്‍ കഷ്ടതയനുഭവിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ആവശ്യമായ പരിശോധനാസംവിധാനത്തോടെ ഇവ തുറക്കുന്നതിന് നടപടി സ്വീകരിക്കുമോ ;

(സി) ഇനി ഇവ തുറക്കാന്‍ കഴിയില്ല എങ്കില്‍ തൊഴിലാളികള്‍ക്ക് സംരക്ഷണവും ബദല്‍ തൊഴില്‍മാര്‍ഗ്ഗങ്ങളും ഏര്‍പ്പെടുത്താന്‍ ശ്രമിക്കുമോ ;

(ഡി) എങ്കില്‍ എന്തു നടപടി എടുക്കുമെന്ന് വ്യക്തമാക്കുമോ ?

1954

ആശുപത്രികള്‍ക്കുമുമ്പില്‍ പ്രവര്‍ത്തിക്കുന്ന വിദേശമദ്യഷാപ്പുകള്‍

ശ്രീ. വി. ചെന്താമരാക്ഷന്‍

() സംസ്ഥാനത്തെ വിവിധ ആശുപത്രികള്‍ക്കുമുമ്പില്‍ പ്രവര്‍ത്തിക്കുന്ന എത്ര വിദേശമദ്യഷാപ്പുകളാണ് മാറ്റി സ്ഥാപിച്ചത് എന്ന് വ്യക്തമാക്കുമോ;

(ബി) നെന്മാറ മണ്ഡലത്തിലെ കൊല്ലങ്കോട് ടൌണിലെ

ആശുപത്രിക്കുമുമ്പില്‍ പ്രവര്‍ത്തിക്കുന്ന വിദേശമദ്യഷാപ്പ് മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കുമോ;

(സി) പ്രസ്തുതവിദേശമദ്യഷാപ്പ് മാറ്റുന്നതിന് നിലവില്‍ എന്തെങ്കിലും തടസ്സം ഉണ്ടോ; എങ്കില്‍ എന്താണെന്ന് വ്യക്തമാക്കുമോ?

1955

സമാന്തരബാറുകള്‍

ശ്രീ. എന്‍. . നെല്ലിക്കുന്ന്

() സംസ്ഥാനത്ത് പല നഗരങ്ങളിലും സമാന്തരബാറുകള്‍ ഉയര്‍ന്നുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സമാന്തരബാറുകളുടെ എണ്ണം എത്രയാണെന്ന് കണ്ടെത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;

(ബി) വ്യാജമദ്യത്തിന്റെ വില്‍പ്പന തടയാന്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ;

(സി) വ്യാജവാറ്റ് സംബന്ധിച്ച് പോലീസിനും എക്സൈസിനും നല്‍കുന്ന വിവരം ചോര്‍ന്നുപോകില്ലെന്ന് ഉറപ്പുവരുത്താന്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ?

1956

സര്‍ക്കാരിന്റെ മദ്യനയം

ശ്രീ. പി. കെ.ഗുരുദാസന്‍

,, കെ. ടി. ജലീല്‍

,, കെ. കെ. ജയചന്ദ്രന്‍

,, സി. കൃഷ്ണന്‍

() സര്‍ക്കാരിന്റെ പൊതുനയത്തിനു വിരുദ്ധമായി സംസ്ഥാനത്ത് എവിടെയെങ്കിലും ബാര്‍ ലൈസന്‍സ് നല്‍കിയിട്ടുണ്ടോ; എങ്കില്‍ എവിടെ;

(ബി) തൃപ്പൂണിത്തുറയിലെ ഏതെങ്കിലും ത്രീസ്റാര്‍ ഹോട്ടലിന് പുതുതായി ബാര്‍ ലൈസന്‍സ് നല്‍കിയിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം തീയതികളിലെ ഉത്തരവുപ്രകാരമാണെന്ന് വെളിപ്പെടുത്തുമോ;

(സി) ബാര്‍ ലൈസന്‍സിന് ഇപ്പോഴത്തെ എക്സൈസ് വകുപ്പുമന്ത്രിയുടെ പരിഗണനയ്ക്കുവന്ന എത്ര അപേക്ഷകള്‍ നിരസിക്കപ്പെട്ടിട്ടുണ്ട്; അനുവദിച്ചവ എത്ര; ഏതൊക്കെ; ഇപ്പോള്‍ ബാര്‍ ലൈസന്‍സിനുവേണ്ടിയുള്ള എത്ര അപേക്ഷകള്‍ പരിഗണനയിലിരിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ ?

1957

വ്യാജമദ്യനിയന്ത്രണം

ശ്രീ. ചിറ്റയം ഗോപകുമാര്‍

പ്രഖ്യാപിതമദ്യനയത്തില്‍ വരുത്തിയിട്ടുള്ള മാറ്റങ്ങളില്‍ വ്യാജമദ്യനിയന്ത്രണം കര്‍ശനമാക്കുന്നതിന് എന്തെല്ലാം പുതിയ പരിപാടികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ?

1958

നികുതി വെട്ടിച്ച് വിദേശമദ്യം വിറ്റഴിക്കുന്നത് തടയാന്‍ നടപടി

ശ്രീ. ജോസ് തെറ്റയില്‍

() സംസ്ഥാനത്ത് നികുതി വെട്ടിച്ച് വിദേശമദ്യം വിറ്റഴിക്കുന്നത് തടയാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ ?

1959

എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനം

ശ്രീ. കെ. മുരളീധരന്‍

'' വി. പി. സജീന്ദ്രന്‍

'' തേറമ്പില്‍ രാമകൃഷ്ണന്‍

() മയക്കുമരുന്നുകള്‍ക്കെതിരെ എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനം ശക്തമാക്കുവാന്‍ ഈ സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ;

(ബി) ശക്തമായ എന്‍ഫോഴ്സ്മെന്റിന്റെ ഫലമായി വ്യാജമദ്യത്തിന്റെ വിതരണം തടയുവാന്‍ കഴിഞ്ഞുവെന്ന് സര്‍ക്കാര്‍ കരുതുന്നുണ്ടോ;

(സി) എക്സൈസ് വകുപ്പില്‍ എന്‍ഫോഴ്സ്മെന്റിന്റെ ചുമതല ഏതൊക്കെ ഉദ്യോഗസ്ഥന്‍മാര്‍ക്കാണ് നല്‍കിയിട്ടുള്ളത്; ഇവരുടെ പ്രവര്‍ത്തനം കാലാകാലങ്ങളില്‍ വിലയിരുത്തുന്നുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

1960

കഞ്ചാവുവില്പന

ശ്രീ. ബാബു എം.പാലിശ്ശേരി

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കഞ്ചാവുവില്പനയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് എത്ര കേസ്സുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്;

(ബി) കഞ്ചാവിന്റെയും അതുപോലുള്ള ലഹരിവസ്തുക്കളുടെയും വില്പനയും ഉപയോഗവും വര്‍ദ്ധിച്ചുവരുന്നതായി മാധ്യമങ്ങളില്‍ വാര്‍ത്തവരുന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) ഉണ്ടെങ്കില്‍ വ്യാപകമായ തോതില്‍ റെയ്ഡുകള്‍ നടത്താന്‍ ഗവണ്‍മെന്റ് നടപടി സ്വീകരിക്കുമോ; സ്വീകരിക്കുമെങ്കില്‍ വിശദാംശം ലഭ്യമാക്കുമോ ?

1961

സംസ്ഥാനത്തെ കള്ളുത്പാദനം

ശ്രീ. . . അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

() സംസ്ഥാനത്ത് പ്രതിദിനം എത്ര ലിറ്റര്‍ കള്ളുത്പാദനമാണ് ഉള്ളതെന്ന് ജില്ലതിരിച്ച് വ്യക്തമാക്കുമോ ;

(ബി) മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കള്ള് സംസ്ഥാനത്തേക്ക് കൊണ്ടുവരുന്നുണ്ടോ ; എങ്കില്‍ എവിടെ നിന്നാണെന്നും ഒരു വര്‍ഷം എത്ര ലിറ്റര്‍ കള്ള് കൊണ്ടുവരുന്നുണ്ടെന്നും വ്യക്തമാക്കുമോ ;

(സി) സംസ്ഥാനത്ത് എത്ര കള്ളുഷാപ്പുകളാണ് പ്രവര്‍ത്തിക്കുന്നതെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ ;

(ഡി) സംസ്ഥാനത്ത് ഉല്‍പ്പാദിപ്പിക്കുന്ന കള്ളിന്റെ അളവും കള്ളുഷാപ്പുകള്‍വഴി വിതരണം ചെയ്യുന്ന കള്ളിന്റെ അളവും തമ്മിലുള്ള അനുപാതം വ്യക്തമാക്കുമോ ?

1962

എക്സൈസ് ഗാര്‍ഡ്

ശ്രീ. കെ. കെ. ജയചന്ദ്രന്‍

() എക്സൈസ് ഗാര്‍ഡ് എന്ന തസ്തികയുടെ പേര് കാലോചിതമായി പരിഷ്ക്കരിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

(ബി) എക്സൈസ് ഗാര്‍ഡ് എന്ന തസ്തിക എക്സൈസ് ഓഫീസര്‍ എന്നാക്കി പരിഷ്ക്കരിച്ചു നല്‍കുമോ;

(സി) ഔദ്യോഗിക ആവശ്യത്തിനായി വാഹനം ഇല്ലാത്ത എക്സൈസ് ഓഫീസുകളുടെ പേര് വിവരങ്ങള്‍ ജില്ലതിരിച്ച് വ്യക്തമാക്കുമോ;

(ഡി) വാഹനങ്ങള്‍ ഇല്ലാത്ത ഓഫീസുകള്‍ക്ക് അടിയന്തിരമായി വാഹനം അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

1963

ബിവറേജസ് കോര്‍പ്പറേഷന്‍ വഴി വിറ്റഴിച്ച മദ്യത്തിന്റെ കണക്ക്

ശ്രീ. മുല്ലക്കര രത്നാകരന്‍

() സംസ്ഥാനത്ത് 2010 ജനുവരി 1 മുതല്‍ 2010 ഡിസംബര്‍ 31 വരെ ബിവറേജസ് കോര്‍പ്പറേഷന്‍ വഴി എത്ര രൂപയുടെ മദ്യം വിറ്റഴിച്ചുവെന്ന് വ്യക്തമാക്കാമോ;

(ബി) 2011 ജനുവരി 1 മുതല്‍ 2011 ഡിസംബര്‍ 31 വരെ എന്തു തുകയ്ക്കുള്ള മദ്യമാണ് ബിവറേജസ് വഴി വിറ്റഴിച്ചതെന്നും വ്യക്തമാക്കാമോ;

(സി) സംസ്ഥാനത്ത് വിറ്റഴിക്കുന്ന ഇന്ത്യന്‍ നിര്‍മ്മിതവിദേശമദ്യത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിന് എക്സൈസ് വകുപ്പിന് എന്തെങ്കിലും സംവിധാനം ഉണ്ടോ; എങ്കില്‍ എന്തു സംവിധാനമാണെന്ന് വ്യക്തമാക്കാമോ?

BACK
 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.