UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >4th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 4th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

1901

ഹൈജിനിക് ഫിഷ് മാര്‍ക്കറ്റുകള്‍

ശ്രീ. സി.കെ. സദാശിവന്‍

() പുതുതായി ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ഹൈജിനിക് ഫിഷ് മാര്‍ക്കറ്റുകള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കാമോ;

(ബി) ഇവയില്‍ പണി പൂര്‍ത്തിയായി പ്രവര്‍ത്തനം ആരംഭിച്ചത് ഏതൊക്കെയാണെന്നു വ്യക്തമാക്കുമോ ?

1902

കടലില്‍ കൊലചെയ്യപ്പെട്ടിട്ടുള്ളവരുടെ വിശദാംശം

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കേരളതീരത്ത് കേരളത്തിന്റെ അധികാരപരിധിയിലുള്ള സമുദ്രാതിര്‍ത്തിയിലും രാജ്യത്തിന്റെ അധികാരപരിധിയിലുള്ള സമുദ്രാതിര്‍ത്തിയിലും കടലില്‍ എത്ര പേര്‍ കൊലചെയ്യപ്പെട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ ;

(ബി) ഈ ഓരോ സംഭവങ്ങളുടെയും, മരണപ്പെട്ടയാളുകളുടെയും വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ ;

(സി) ഇതുമായി ബന്ധപ്പെട്ട് എത്ര കേസ്സുകള്‍ ഏതെല്ലാം പോലീസ് സ്റേഷനുകളില്‍ ഏതെല്ലാം ക്രൈം നമ്പറുകളില്‍ രജിസ്റര്‍ ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ ;

(ഡി) പ്രസ്തുത ക്രൈം നമ്പറുകളുടെ എഫ്..ആറിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ ?

1903

മത്സ്യബന്ധനത്തിന് മണ്ണെണ്ണ സബ്സിഡി

ശ്രീ. ജി. സുധാകരന്‍

() മത്സ്യത്തൊഴിലാളികളുടെ മത്സ്യബന്ധനബോട്ടുകള്‍ക്ക് സബ്സിഡി നിരക്കില്‍ മണ്ണെണ്ണ നല്‍കുന്നുണ്ടോ ; ഇതിന്റെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള മാനദണ്ഡം എന്താണ്;

(ബി) മത്സ്യബന്ധനത്തിന് മത്സ്യത്തൊഴിലാളികള്‍ക്ക് മണ്ണെണ്ണ വിതരണം ചെയ്യുന്നതിന് പ്രത്യേകകേന്ദ്രങ്ങള്‍ നിശ്ചയിച്ചിട്ടുണ്ടോ ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ ;

(സി) മത്സ്യബന്ധനാവശ്യത്തിനുള്ള മണ്ണെണ്ണ കരിഞ്ചന്തയില്‍ വില്ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ലൈസന്‍സ് ഇല്ലാത്ത മണ്ണെണ്ണവില്പനകേന്ദ്രങ്ങള്‍ തീരപ്രദേശത്ത് പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഡി) കരിഞ്ചന്തയില്‍ മണ്ണെണ്ണ വില്‍ക്കുന്നവര്‍ക്ക് എവിടെ നിന്നാണ് മണ്ണെണ്ണ ലഭിക്കുന്നതെന്ന് പരിശോധിച്ചിട്ടുണ്ടോ ; എങ്കില്‍ വിശദാംശം നല്‍കുമോ ;

() കരിഞ്ചന്തക്കാര്‍ക്കെതിരെ ഏതെങ്കിലും തരത്തിലുള്ള കേസുകള്‍ എടുത്തിട്ടുണ്ടോ ; വിശദവിവരങ്ങള്‍ ലഭ്യമാക്കുമോ ?

1904

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്കുള്ള പെന്‍ഷന്‍ തുക

ശ്രീ. കെ. കെ. നാരായണന്‍

() സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്കുള്ള പെന്‍ഷന്‍ തുക കുടിശ്ശികയില്ലാതെ കൃത്യമായി വിതരണം ചെയ്യാറുണ്ടോ;

(ബി) ഇല്ലെങ്കില്‍ എത്ര മാസത്തെ തുക കുടിശ്ശികയുണ്ടെന്ന് വ്യക്തമാക്കാമോ;

(സി) കുടിശ്ശികവിതരണത്തിന് എന്തു തുക വേണ്ടിവരുമെന്ന് വ്യക്തമാക്കാമോ;

(ഡി) ഇതില്‍ ക്ഷേമനിധി ബോര്‍ഡിന് നല്‍കാന്‍ ബാക്കിയുള്ള തുകയെത്രയെന്ന് വ്യക്തമാക്കുമോ?

1905

മരണമടഞ്ഞ നന്ദനന്റെ പേരില്‍ ജപ്തിനോട്ടീസ്

ശ്രീ. കെ. കെ. നാരായണന്‍

() കടബാദ്ധ്യതമൂലം ആത്മഹത്യ ചെയ്ത നായരമ്പലം പുത്തന്‍കടപ്പുറം മാലവീട്ടില്‍ നന്ദനന് മരണശേഷം വീണ്ടും ജപ്തിനോട്ടീസ് വന്ന സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇതിന്മേല്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;

(സി) മത്സ്യത്തൊഴിലാളികള്‍ക്ക് അനുവദിച്ച കടാശ്വാസത്തിന്റെ ഭാഗമായി തുക കൈപ്പറ്റിയ ബാങ്കുകള്‍ വീണ്ടും ജപ്തിനോട്ടീസ് അയയ്ക്കുന്നുവെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) ഇതിനെതിരെ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കാമോ?

1906

വിഴിഞ്ഞം അന്താരാഷ്ട്രതുറമുഖനിര്‍മ്മാണത്തിന്റെ പരിസ്ഥിതിപഠനം

ശ്രീ. പാലോട് രവി

,, വി.ഡി.സതീശന്‍

,, എം.പി.വിന്‍സെന്റ്

,, ലൂഡി ലൂയിസ്

() വിഴിഞ്ഞം അന്താരാഷ്ട്രതുറമുഖനിര്‍മ്മാണത്തിന്റെ പരിസ്ഥിതിപഠനം ആരംഭിച്ചിട്ടുണ്ടോ ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ ;

(ബി) വിഴിഞ്ഞം തുറമുഖനിര്‍മ്മാണത്തിന്റെ മുന്നോടിയായുള്ള പരിസ്ഥിതിപഠനം എന്നത്തേക്ക് പൂര്‍ത്തിയാക്കുവാന്‍ സാധിക്കുമെന്ന് വ്യക്തമാക്കുമോ ;

(സി) ഏത് ഏജന്‍സിയാണ് പരിസ്ഥിതിപഠനം നടത്തുന്നത് ; പഠനസംഘത്തെ സംസ്ഥാനസര്‍ക്കാരിന്റെ വിദഗ്ധര്‍ സഹായിക്കുന്നുണ്ടോ ; ഇതിനു വേണ്ടിവരുന്ന ചെലവ് എത്രയാണ്; വ്യക്തമാക്കുമോ ;

(ഡി) പരിസ്ഥിതിപഠനറിപ്പോര്‍ട്ടിന് അംഗീകാരം നല്‍കേണ്ടത് ഏത് ഏജന്‍സിയാണ് ; ഇത് അടിയന്തിരമായി ലഭ്യമാക്കുവന്‍ നടപടി സ്വികരിക്കുമോ ?

1907

വിഴിഞ്ഞം തുറമുഖപദ്ധതി

ശ്രീ. എം. . ബേബി

() വിഴിഞ്ഞം തുറമുഖപദ്ധതിയുടെ ആധുനികീകരണത്തിനായി നാഷണല്‍ ഫിഷറീസ് ഡവലപ്മെന്റ് ബോര്‍ഡിന് സമര്‍പ്പിച്ച പദ്ധതിരേഖ അനുസരിച്ച് ഫണ്ട് ലഭ്യമാക്കുന്നതിന് എന്തെങ്കിലും സാങ്കേതികതടസ്സമുണ്ടോ ; വ്യക്തമാക്കാമോ ;

(ബി) ഈ തടസ്സം നീക്കുന്നത് സംബന്ധിച്ച് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പില്‍ നിന്നും ഏതെങ്കിലും കത്ത് ലഭിച്ചിട്ടുണ്ടോ ;

(സി) എങ്കില്‍ എന്നു ലഭിച്ചുവെന്നും കത്ത് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടോ എന്നും വ്യക്തമാക്കാമോ ;

(ഡി) ഇല്ലെങ്കില്‍ എന്തുകൊണ്ട് ; ഇത് സംബന്ധിച്ച് എന്തെങ്കിലും നടപടി സ്വീകരിക്കുമോ ; വ്യക്തമാക്കാമോ ?

1908

വിഴിഞ്ഞം തുറമുഖപദ്ധതിയുടെ പ്രവര്‍ത്തനപുരോഗതി

ശ്രീമതി ജമീലാ പ്രകാശം

() നിര്‍ദ്ദിഷ്ട വിഴിഞ്ഞം തുറമുഖപദ്ധതിയുടെ പ്രവര്‍ത്തനപുരോഗതി സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;

(ബി) പ്രസ്തുതപദ്ധതിക്കും അനുബന്ധ ആവശ്യങ്ങള്‍ക്കുംവേണ്ടി ഇതിനകം എത്ര സ്ഥലമാണ് അക്വയര്‍ ചെയ്തിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

(സി) ഇനി എത്ര സ്ഥലമാണ് അക്വയര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;

(ഡി) ഇതിനകം അക്വയര്‍ ചെയ്ത സ്ഥലത്തിന്റെയും ഇനി അക്വയര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെയും വിശദാംശങ്ങളും, അവയുടെ സര്‍വ്വേ നമ്പരുകളും വ്യക്തമാക്കാമോ?

1909

വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് നിയമനങ്ങള്

ഡോ. ടി. എം. തോമസ് ഐസക്

() വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡിലേയ്ക്ക് പുതിയ നിയമനത്തിനായി ഇന്റര്‍വൂ നടത്തിയിരുന്നോ;

(ബി) ഇത് കമ്പനി ഓഫീസില്‍ വച്ചായിരുന്നോ നടത്തിയത്;

(സി) അല്ലെങ്കില്‍ എവിടെവെച്ചായിരുന്നു;

(ഡി) ഏതെല്ലാം തസ്തികയില്‍ എത്രപേരെ സെലക്ട് ചെയ്തിട്ടുണ്ടെന്നും, നിയമനവ്യവസ്ഥകള്‍ എന്തെല്ലാമാണെന്നും വെളിപ്പെടുത്തുമോ;

() പദ്ധതിക്കുവേണ്ടി ഭൂമി ഏറ്റെടുത്തതിന്റെ ഭാഗമായി ഭൂമി നഷ്ടപ്പെട്ട ആര്‍ക്കെങ്കിലും നിയമനം നല്‍കിയിട്ടുണ്ടോ ?

1910

വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡിലെ നിയമനങ്ങള്

ഡോ. ടി. എം. തോമസ് ഐസക്

() വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡിലെ നിയമനങ്ങള്‍ക്ക് മുന്‍കാലങ്ങളില്‍ തദ്ദേശീയര്‍ക്ക് പ്രത്യേകപരിഗണന നല്‍കിയിരുന്നോ ;

(ബി) ഇപ്പോള്‍ പരിഗണന നല്‍കുന്നുണ്ടോ ;

(സി) ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ ;

(ഡി) ഈ ഗവണ്‍മെന്റ് അധികാരത്തില്‍ വരുമ്പോള്‍ തദ്ദേശീയരായ എത്രപേര്‍ ഇവിടെ ജോലിനോക്കുന്നുണ്ടായിരുന്നു ; വ്യക്തമാക്കാമോ ;

() ഇപ്പോള്‍ ഇവിടെ തദ്ദേശീയരായ എത്രപേരുണ്ട് ; വ്യക്തമാക്കാമോ ?

1911

വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡിലെ നിയമനങ്ങള്

ശ്രീ. എം. . ബേബി

() ഈ ഗവണ്‍മെന്റ് അധികാരത്തില്‍ വരുമ്പോള്‍ വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡില്‍ എത്ര ജീവനക്കാരുണ്ടായിരുന്നു ;

(ബി) ഇവിടെ നിന്ന് ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ടോ ;

(സി) എങ്കില്‍ എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ ;

(ഡി) ഇവിടെ പുതിയ നിയമനങ്ങള്‍ നടന്നിട്ടുണ്ടോ ;

() എങ്കില്‍ ഏതെല്ലാം തസ്തികകളില്‍ ഏതെല്ലാം ശമ്പളസ്കെയിലില്‍ എത്ര പേരെ നിയമിച്ചു ; വ്യക്തമാക്കാമോ ;

(എഫ്) നിയമനം സംബന്ധിച്ച് ഇവിടെ ഉണ്ടായിരുന്ന വ്യവസ്ഥകളെന്തൊക്കെയെന്ന് വ്യക്തമാക്കാമോ ;

(ജി) ഈ വ്യവസ്ഥകള്‍ പാലിച്ചുകൊണ്ടാണോ പുതിയ നിയമനങ്ങള്‍ നടന്നത് ; വ്യക്തമാക്കാമോ ?

1912

വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് ഓഫീസ് പ്രവര്‍ത്തനം

ശ്രീമതി കെ. എസ്. സലീഖ

() വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് ഓഫീസ് ആവശ്യത്തിനായി കെട്ടിടങ്ങള്‍ വാടകയ്ക്കെടുത്തിട്ടുണ്ടോ ;

(ബി) എങ്കില്‍ മാസവാടക എത്ര ; കെട്ടിടം മോടി വരുത്തിയിട്ടുണ്ടെങ്കില്‍ അതിന്റെ ചെലവെത്ര ; വ്യക്തമാക്കാമോ ;

(സി) വിഴിഞ്ഞം തുറമുഖപദ്ധതിക്കായി ഏറ്റെടുത്ത ഭൂമിയില്‍ കെട്ടിടങ്ങള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ടോ ;

(ഡി) എങ്കില്‍ എന്തുകൊണ്ട് ഈ കെട്ടിടങ്ങള്‍ ഓഫീസിനായി ഉപയോഗിച്ചില്ല ; വ്യക്തമാക്കാമോ ?

1913

വിഴിഞ്ഞം അന്താരാഷ്ട്രതുറമുഖപദ്ധതി

ഡോ. ടി. എം. തോമസ് ഐസക്

() ഈ ഗവണ്‍മെന്റ് അധികാരത്തില്‍ വരുന്ന സമയത്ത് വിഴിഞ്ഞം അന്താരാഷ്ട്രതുറമുഖപദ്ധതിയുമായി ബന്ധപ്പെട്ട് ഭൂമിയേറ്റെടുക്കല്‍, വൈദ്യുതി, ശുദ്ധജലം എന്നിവ ലഭ്യമാക്കല്‍, റെയില്‍വേ ലൈന്‍ നിര്‍മ്മാണം തുടങ്ങിയവയ്ക്കാവശ്യമായ നടപടികള്‍ ഏത് ഘട്ടത്തിലായിരുന്നുവെന്ന് വ്യക്തമാക്കുമോ;

(ബി) ഇപ്പോള്‍ ഈ പ്രവൃത്തികള്‍ ഏത് ഘട്ടത്തിലാണ് എന്ന് വ്യക്തമാക്കുമോ?

1914

തുറമുഖവകുപ്പിന്റെ സ്ഥലം സ്വകാര്യവ്യക്തികള്‍ക്ക് പാട്ടത്തിന് നല്‍കുന്നത്

ശ്രീ. . പ്രദീപ് കുമാര്‍

() തുറമുഖവകുപ്പിന്റെ അധീനതയിലുള്ള സ്ഥലം സ്വകാര്യവ്യക്തികള്‍ക്ക് പാട്ടത്തിനു നല്‍കുന്നതിനുമുമ്പ് ജില്ലാ കളക്ടര്‍ അടങ്ങുന്ന സമിതിയുടെ അംഗീകാരം വേണമെന്നു നിര്‍ദ്ദേശിച്ചുകൊണ്ടുള്ള ഉത്തരവ് നിലവിലുണ്ടോ;

(ബി) ഉണ്ടെങ്കില്‍ ആയതിന്റെ പകര്‍പ്പ് ഹാജരാക്കുമോ;

(സി) പ്രസ്തുത ഉത്തരവ് പ്രാബല്യത്തില്‍ വന്നതിനുശേഷം കോഴിക്കോട് ജില്ലയില്‍ സ്വകാര്യവ്യക്തികള്‍ക്ക് പാട്ടത്തിന് സ്ഥലം അനുവദിച്ചിട്ടുണ്ടെങ്കില്‍ ആയതിന് ജില്ലാ കളക്ടര്‍ അടങ്ങുന്ന സമിതിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;

(ഡി) അംഗീകാരം ലഭിക്കാതെ സ്ഥലം അനുവദിച്ചിട്ടുണ്ടെങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

1915

തുറമുഖവകുപ്പിന്റെ സ്ഥലം പാട്ടത്തിന് നല്‍കുന്ന നടപടി

ശ്രീ. . പ്രദീപ് കുമാര്‍

() കോഴിക്കോട് ജില്ലയില്‍ തുറമുഖവകുപ്പിന്റെ അധീനതയില്‍ എത്ര സ്ഥലങ്ങളുണ്ടെന്ന് അളവും, സര്‍വ്വേനമ്പരും, സ്ഥലപ്പേരും സഹിതം വിശദമാക്കുമോ ;

(ബി) ഇതില്‍ എത്ര സ്ഥലങ്ങള്‍ നിലവില്‍ സ്വകാര്യവ്യക്തികള്‍ക്ക് പാട്ടത്തിനു നല്‍കിയിട്ടുണ്ടെന്ന് വിശദമാക്കുമോ ;

(സി) ഓരോ വ്യക്തികള്‍ക്കും സ്ഥലം പാട്ടത്തിനു നല്‍കുമ്പോള്‍ സ്വീകരിച്ച നടപടികള്‍, അപേക്ഷ ലഭിച്ച തീയതി, ഫയല്‍ നമ്പര്‍, പാട്ടത്തുക, പാട്ടത്തുക കണക്കാക്കിയ മാനദണ്ഡം, കാലാവധി, അപേക്ഷകരുടെ പേരും മേല്‍വിലാസവും എന്നിവ വിശദമാക്കുമോ ;

(ഡി) എത്ര വ്യക്തികള്‍ 5 വര്‍ഷത്തിലധികം സ്ഥലം കൈവശം വച്ചിട്ടുണ്ടെന്ന് പേര്, മേല്‍വിലാസം എന്നിവ സഹിതം വിശദമാക്കുമോ ?

1916

 തുറമുഖവകുപ്പിന്റെ അധീനതയിലുള്ള സ്ഥലങ്ങള്‍

ശ്രീ. . പ്രദീപ് കുമാര്‍

() തുറമുഖവകുപ്പിന്റെ അധീനതയിലുള്ള സ്ഥലങ്ങള്‍ സ്വകാര്യവ്യക്തികള്‍ക്ക് പാട്ടത്തിനു നല്‍കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവുകള്‍ ലഭ്യമാക്കുമോ;

(ബി) പാട്ടക്കാലാവധി കഴിഞ്ഞിട്ടും സ്ഥലം സ്വകാര്യവ്യക്തികള്‍ കൈവശം വെക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

1917

തീരദേശങ്ങള്‍ സ്വകാര്യവ്യക്തികള്‍ കയ്യേറിയത് സംബന്ധിച്ചുള്ള പഠനറിപ്പോര്‍ട്ട്

ശ്രീ. . പ്രദീപ് കുമാര്‍

() കേരളത്തിലെ തുറമുഖവകുപ്പിനുകീഴിലുള്ള തീരപ്രദേശങ്ങള്‍ സ്വകാര്യവ്യക്തികള്‍ കയ്യേറിയതു സംബന്ധിച്ചു പഠിച്ച് സര്‍ക്കാരിനു റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് തുറമുഖവകുപ്പ് സെക്രട്ടറിയായിരുന്ന എല്‍. രാധാകൃഷ്ണന്റെ നേത്യത്വത്തില്‍ ഉള്ള കമ്മിറ്റിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നുവോ;

(ബി) പ്രസ്തുതറിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ ആയതിന്റെ പകര്‍പ്പ് ഹാജരാക്കുമോ;

(സി) പ്രസ്തുതറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?

1918

തുറമുഖവകുപ്പിന്റെ അധീനതയിലുള്ള സ്ഥലം കൈയേറിയ സംഭവം

ശ്രീ. . പ്രദീപ് കുമാര്‍

() തുറമുഖവകുപ്പിന്റെ അധീനതയിലുള്ള സ്ഥലങ്ങള്‍ സ്വകാര്യവ്യക്തികള്‍ കൈയേറി കൈവശം വെയ്ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ആയതിന്റെ വിശദാംശങ്ങളും, കൈയേറ്റം ഒഴിപ്പിക്കുന്നതിന് സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങളും ലഭ്യമാക്കുമോ?

1919

ചേറ്റുവ തുറമുഖനിര്‍മ്മാണം

ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്‍

() ചേറ്റുവ തുറമുഖനിര്‍മ്മാണത്തിന്റെ ഇപ്പോഴത്തെ സ്ഥിതിയെന്താണ് ; പുലിമുട്ടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായോ ;

(ബി) കേന്ദ്രസര്‍ക്കാര്‍ ചേറ്റുവ തുറമുഖനിര്‍മ്മാണത്തിന് നല്‍കേണ്ട ഫണ്ട് നല്‍കിയിട്ടുണ്ടോ ;

(സി) ഫണ്ടില്ലാത്തതിനാല്‍ നിര്‍മ്മാണം മുടങ്ങുന്ന അവസ്ഥയുണ്ടായിട്ടുണ്ടോ ;

(ഡി) നിര്‍മ്മാണം എന്നത്തേയ്ക്ക് പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്നാണ് കരുതുന്നത് ?

1920

ആറ്റിങ്ങല്‍ മണ്ഡലത്തില്‍ കോസ്റല്‍ ഏര്യയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍

ശ്രീ. ബി. സത്യന്‍

() ആറ്റിങ്ങല്‍ മണ്ഡലത്തിലുള്‍പ്പെട്ട വക്കം, ചെറുന്നിയൂര്‍, മണമ്പൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ കോസ്റല്‍ ഏര്യയുമായി ബന്ധപ്പെട്ട വികസനപ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തുന്നതില്‍ നിലവില്‍ തടസ്സങ്ങള്‍ എന്തെങ്കിലുമുണ്ടോ ; വ്യക്തമാക്കാമോ ;

(ബി) നിലവില്‍ തീരദേശറോഡുനവീകരണത്തിന് തുറമുഖവകുപ്പ് തയ്യാറാക്കിയിട്ടുള്ള പദ്ധതിയില്‍ പ്രസ്തുതപഞ്ചായത്തുകളെ പരിഗണിക്കുന്നതിന് നടപടി സ്വീകരിക്കുമോ ; വ്യക്തമാക്കുമോ ;

(സി) പ്രസ്തുതപഞ്ചായത്തുകളിലെ മത്സ്യത്തൊഴിലാളികളെക്കൂടി ഭവനനിര്‍മ്മാണപദ്ധതിയില്‍ ഉള്‍പ്പെടുത്താനുള്ള നടപടി സ്വീകരിക്കുമോ ?

1921

തീരദേശ ടൂറിസ്റ് റോഡ്

ശ്രീ. . പി. അബ്ദുള്ളക്കുട്ടി

കണ്ണൂര്‍ അറയ്ക്കല്‍ മ്യൂസിയം മുതല്‍ മുഴുപ്പിലങ്ങാട് ബീച്ചുവരെ നീളുന്ന ഒരു തീരദേശ ടൂറിസ്റ് റോഡിന്റെ നിര്‍മ്മാണത്തിന് നടപടി സ്വീകരിക്കുമോ?

1922

ഹാര്‍ബര്‍ എഞ്ചിനീയറിംഗ് റോഡുകള്‍

ശ്രീമതി കെ. കെ. ലതിക

() ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് കുറ്റ്യാടി മണ്ഡലത്തില്‍ നടപ്പാക്കിവരുന്നതും ഇനി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതുമായ റോഡുനിര്‍മ്മാണപ്രവൃത്തികള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കാമോ;

(ബി) എന്തു തുകയുടെ പ്രവൃത്തികള്‍ ആണ് പ്രസ്തുത പദ്ധതികള്‍ക്ക് വകയിരുത്തിയിരിക്കുന്നത് എന്ന് വ്യക്തമാക്കുമോ?

1923

കല്ല്യാശ്ശേരിയിലെ ഫിഷറീസ് റോഡുകള്‍

ശ്രീ. റ്റി. വി. രാജേഷ്

() കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി നിയോജകമണ്ഡലത്തില്‍ എത്ര ഫിഷറീസ് റോഡുകള്‍ നിലവിലുണ്ട് ; വിശദാംശം നല്‍കാമോ ;

(ബി) അവയില്‍ ഏതൊക്കെ റോഡുകളുടെ നവീകരണപ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്;

(സി) കല്ല്യാശ്ശേരി മണ്ഡലത്തിലെ ഏതൊക്കെ ഫിഷറീസ് റോഡുകള്‍ക്കാണ് പ്രാഥമികലിസ്റില്‍ ഉള്‍പ്പെടുത്തി അംഗീകാരം നല്‍കിയിരുന്നത് ; അവയില്‍ ഭരണാനുമതി ലഭിച്ച പ്രവൃത്തികള്‍ ഏതൊക്കെ ; മറ്റ് റോഡുകള്‍ക്കുകൂടി ഭരണാനുമതി നല്‍കാനാവശ്യമായ നടപടി സ്വീകരിക്കുമോ ?

1924

തീരദേശറോഡ് പദ്ധതിപ്രകാരം ഫണ്ട് അനുവദിക്കുന്നതിന്റെ മാനദണ്ഡം

ശ്രീമതി ഗീതാ ഗോപി

ഫിഷറീസ് വകുപ്പ് തീരദേശറോഡ് പദ്ധതിപ്രകാരം ഫണ്ട് അനുവദിക്കുന്നതിന്റെ മാനദണ്ഡം എന്താണെന്ന് വ്യക്തമാക്കാമോ; ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ?

1925

തയ്യില്‍-മുഴുപ്പിലങ്ങാട് തീരദേശറോഡ്

ശ്രീ. . പി. അബ്ദുള്ളക്കുട്ടി

കണ്ണൂര്‍ നിയോജകമണ്ഡലത്തിലെ എടക്കാട് ഗ്രാമപഞ്ചായത്തിലെ തയ്യില്‍ നിന്നും മുഴുപ്പിലങ്ങാട് വരെ പോകുന്ന പന്ത്രണ്ട് കിലോമീറ്ററോളം വരുന്ന തീരദേശറോഡില്‍ രണ്ടോ മൂന്നോ പാലങ്ങള്‍ കൂടി നിര്‍മ്മിച്ച്, കട്ടുറോഡുകളെ വീതികൂട്ടി ബന്ധിപ്പിച്ച് തയ്യില്‍-മുഴുപ്പിലങ്ങാട് തീരദേശറോഡ് യാഥാര്‍ത്ഥ്യമാക്കുന്നതിന് ഗവണ്‍മെന്റ് സത്വരനടപടി സ്വീകരിക്കുമോ?

1926

പൊന്നാനിയില്‍ പ്രവര്‍ത്തനമാരംഭിച്ച ഫിഷിംഗ് ഹാര്‍ബര്

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

() പൊന്നാനിയില്‍ പ്രവര്‍ത്തനമാരംഭിച്ച ഫിഷിംഗ് ഹാര്‍ബറിനോടനുബന്ധിച്ച്, മല്‍സ്യസംസ്ക്കരണത്തിനും, കയറ്റുമതിക്കും ആവശ്യമായ അനുബന്ധ സൌകര്യങ്ങള്‍ ഇല്ലാത്തതുമൂലം തൊഴിലാളികള്‍ പ്രയാസപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെകൂടി സഹകരണത്തോടെ ഇവ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ?

1927

പുതിയാപ്പ ഹാര്‍ബറില്‍ ആധുനിക മത്സ്യമാര്‍ക്കറ്റ്

ശ്രീ. . കെ. ശശീന്ദ്രന്‍

() ദേശീയ ഫിഷറീസ് ഡെവലപ്പ്മെന്റ് ബോര്‍ഡിന്റെ സഹായത്തോടെ കേരള കോസ്റല്‍ ഏരിയ ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ സംസ്ഥാനത്ത് ആധുനിക മത്സ്യമാര്‍ക്കറ്റ് സ്ഥാപിക്കാനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വെളിപ്പെടുത്തുമോ ;

(ബി) കോഴിക്കോട് ജില്ലയിലെ എലത്തൂര്‍ നിയോജകമണ്ഡലത്തിലെ പുതിയാപ്പ ഹാര്‍ബറില്‍ ആധുനിക മത്സ്യമാര്‍ക്കറ്റ് സ്ഥാപിക്കണമെന്ന നിവേദനം ലഭിച്ചിട്ടുണ്ടോ ;

(സി) എങ്കില്‍ ഇക്കാര്യത്തില്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് വെളിപ്പെടുത്തുമോ ?

1928

ചാത്തന്നൂര്‍ മണ്ഡലത്തിലെ സൌത്ത് പരവൂര്‍ മിനി ഫിഷിംഗ് ഹാര്‍ബറിന്റെ നിര്‍മ്മാണം

ശ്രീ. ജി. എസ്. ജയലാല്‍

() ചാത്തന്നൂര്‍ മണ്ഡലത്തിലെ സൌത്ത് പരവൂര്‍ മിനി ഫിഷിംഗ് ഹാര്‍ബറിന്റെ നിര്‍മ്മാണത്തിലേയ്ക്ക് നാളിതുവരെ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്നു വിശദമാക്കുമോ ;

(ബി) പ്രസ്തുതവികസനപ്രവര്‍ത്തനം നടപ്പിലാക്കുന്നതില്‍ ഗുരുതരമായ കാലതാമസവും വീഴ്ചയും വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) എങ്കില്‍ ഇന്‍വെസ്റിഗേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് എത്രയും പെട്ടെന്ന് ഭരണാനുമതി നല്‍കുവാന്‍ ശ്രദ്ധിക്കുമോ ?

1929

വള്ളിക്കുന്ന് മണ്ഡലത്തില്‍ മിനി ഹാര്‍ബര്‍

ശ്രീ. കെ. എന്‍. . ഖാദര്‍

വള്ളിക്കുന്ന് മണ്ഡലത്തിലെ കടലുണ്ടി നഗരപ്രദേശത്തോ, വള്ളിക്കുന്ന് മണ്ഡലത്തിലെ അനുയോജ്യമായ തീരപ്രദേശത്തോ മത്സ്യബന്ധനത്തിന് സഹായകമായ ഒരു മിനി ഹാര്‍ബര്‍ സ്ഥാപിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയതിന് നടപടി സ്വീകരിക്കുമോ?

1930

കണ്ണൂരിലെ മാപ്പിള ബേ ഫിഷിംഗ് ഹാര്‍ബര്‍

ശ്രീ. . പി. അബ്ദുള്ളക്കുട്ടി

കണ്ണൂരിലെ മാപ്പിള ബേ ഫിഷിംഗ് ഹാര്‍ബറിലെ സൌന്ദര്യമത്സ്യപ്രജനന-വ്യാപനസെന്റര്‍ അത്യാധുനിക സംവിധാനത്തോടുകൂടി വിപുലമാക്കുകയും അതോടൊപ്പം പ്രസ്തുതസെന്ററിന് സ്വന്തമായി ഒരു കെട്ടിടം പണിയുവാനും അടിയന്തിരനടപടി സ്വീകരിക്കുമോ?

BACK
 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.