UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >4th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 4th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided

Q. No

 Questions

981

ഹയര്‍സെക്കണ്ടറി മേഖലയില്‍ തസ്തികകള്‍ സൃഷ്ടിക്കുന്നതിന് നടപടി

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

() ഹയര്‍ സെക്കണ്ടറി മേഖലയില്‍ ക്ളാര്‍ക്ക്, പ്യൂണ്‍ എന്നീ തസ്തികകള്‍ ഇല്ലാത്തതു മൂലമുള്ള ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അടിയന്തിരമായി പ്രസ്തുത തസ്തികകള്‍ സൃഷ്ടിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(ബി) ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പല്‍മാര്‍ക്ക് ക്ളാസ്സുകള്‍ കൂടി എടുക്കേണ്ടിവരുന്നതുമൂലം ഭരണപരമായ കാര്യങ്ങളില്‍ പ്രയാസമനുഭവിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) എങ്കില്‍ ഇവരെ അദ്ധ്യാപന ജോലിയില്‍ നിന്ന് ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ?

982

ഹയര്‍ സെക്കണ്ടറി ജില്ലാതല ഓഫീസുകള്‍ ആരംഭിക്കുന്നതിന് നടപടി

ശ്രീ. ജോസഫ് വാഴക്കന്‍

() നൂറ് ദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തിയിരുന്ന ഹയര്‍ സെക്കണ്ടറി ജില്ലാതല ഓഫീസുകള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ ഇപ്പോള്‍ ഏതു ഘട്ടത്തിലുണ് എന്ന് വ്യക്തമാക്കുമോ;

(ബി) മുന്‍വര്‍ഷങ്ങളില്‍ നടന്നതുപോലെ ഹയര്‍ സെക്കണ്ടറി കലോത്സവം പ്രത്യേകം നടത്താന്‍ നടപടി സ്വീകരിക്കുമോ;

(സി) ഹയര്‍ സെക്കണ്ടറിക്ക് പ്രത്യേക പി.ടി.. ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

983

ഹയര്‍സെക്കണ്ടറി സ്കൂളുകളില്‍ ഓഫീസ് സ്റാഫിനെ നിയമിക്കുവാന്‍ നടപടി

ശ്രീമതി ഇ. എസ്. ബിജിമോള്‍

() ഹയര്‍സെക്കണ്ടറി സ്കൂളുകളിലെ പ്രിന്‍സിപ്പല്‍മാരെ

അദ്ധ്യാപനത്തില്‍ നിന്നും ഒഴിവാക്കുന്നതിനുള്ള നടപടി ഏതു ഘട്ടത്തിലാണ്; ഇത് എന്നത്തേക്ക് പൂര്‍ത്തീകരിക്കുവാന്‍ കഴിയും;

(ബി) ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ ഓഫീസ് സ്റാഫിനെ നിയമിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

984

ഹയര്‍സെക്കണ്ടറി സ്കൂള്‍ ജീവനക്കാര്‍ക്ക് ശമ്പളം

ശ്രിമതി.കെ.എസ്.സലീഖ

() ഹയര്‍ സെക്കന്ററിമേഖലയില്‍ ഈ വര്‍ഷം അധികബാച്ച് അനുവദിച്ച 550 സ്കൂളുകളിലും 2010-11-ല്‍ മലബാര്‍ മേഖലയില്‍ അനുവദിച്ച 178 സ്കൂളുകളിലുമായി എത്ര ഹയര്‍സെക്കണ്ടറി അദ്ധ്യാപകരാണ് ശമ്പളമില്ലാതെ ജോലിചെയ്യുന്നത് ;

(ബി) ഇവര്‍ക്ക് ശമ്പളം നല്‍കുവാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ .

(സി) പ്രസ്തുത ഹയര്‍സെക്കണ്ടറി സ്കൂളുകളില്‍ എത്ര ലാബ് അസിസ്റന്റ് തസ്തികകളാണ് അനുവദിച്ചത് ;

(ഡി) ഇവര്‍ക്ക് ശമ്പളം നല്‍കുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവരുന്നുവെന്ന് വ്യക്തമാക്കുമോ ;

() കഴിഞ്ഞ 21 വര്‍ഷമായി ക്ളാര്‍ക്ക്, പ്യൂണ്‍ തസ്തിക സംസ്ഥാനത്തെഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ അനുവദിച്ചിട്ടില്ലായെന്നുള്ള വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ ; ഇത് പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

985

കൊടുവള്ളിയില്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂള്‍

ശ്രീ.പി.റ്റി..റഹീം

() ഏരിയ ഇന്‍സെന്റീവ് പദ്ധതിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(ബി) ഈ പദ്ധതി അനുസരിച്ച് എത്ര അപേക്ഷകള്‍ പരിഗണനയിലുണ്ട് ;

(സി) താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ കൊടുവള്ളി ശംസുല്‍ ഉലമാ മെമ്മോറിയല്‍ റിയസ്വാലീഹീന്‍ കമ്മിറ്റി, പെണ്‍കുട്ടികള്‍ക്കുള്ള ഹയര്‍ സെക്കന്ററി സ്കൂളിന് അപേക്ഷ നല്‍കിയിട്ടുണ്ടോ ; എങ്കില്‍ ഇത് സംബന്ധിച്ച നടപടികള്‍ ഏതുവരെയായി എന്ന് വിശദമാക്കാമോ ;

(ഡി) പ്രസ്തുത സ്കൂള്‍ അനുവദിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ ?

986

തേവര്‍വട്ടം എച്ച്.എസ്-ല്‍ പ്ളസ്ടു അനുവദിക്കാന്‍ നടപടി

ശ്രീ..എം.ആരിഫ്

() പ്ളസ്ടു സ്കൂളുകള്‍ ഇല്ലാത്ത പഞ്ചായത്തുകളില്‍ ആയത് അനുവദിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ .

(ബി) ഒരു പ്ളസ്ടു വിദ്യാലയം പോലുമില്ലാത്ത അരൂര്‍ മണ്ഡലത്തിലെ തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്തിലെ തേവര്‍വട്ടം എച്ച്.എസ്-ല്‍ ഹൈസക്കൂള്‍ കുട്ടികളുടെ അഭാവം നിമിത്തം ക്ളാസ്സ് മുറികള്‍ ഒഴിഞ്ഞുകിടക്കുന്നത് പ്രയോജനപ്പെടുത്തി ഈ സ്കൂളില്‍ പ്ളസ്ടു അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ;

(സി) തേവര്‍വട്ടം എച്ച്.എസ്ള് ല്‍ പ്ളസ്ടു അനുവദിക്കണമെന്ന അരൂര്‍ എം.എല്‍..യുടെ നിവേദനം അനുഭാവപൂര്‍വ്വം പരിഗണിക്കുമോ ?

987

സിസ്റര്‍ കെ. എക്സ്. എല്‍സമ്മക്ക് ശമ്പളം നല്‍കാന്‍ നടപടി

ശ്രീ. പി. സി. വിഷ്ണുനാഥ്

() ആലപ്പുഴ ജില്ലയില്‍ കായംകുളം സബ് ജില്ല വിദ്യാഭ്യാസ ആഫീസിന്റെ അധികാരപരിധിയില്‍പ്പെടുന്ന ചാരുമൂട് സെന്റ് മേരീസ് സ്ക്കൂളിലെ അദ്ധ്യാപികയായ കെ. എക്സ്. എല്‍സമ്മക്ക് 3.11.2009 മുതല്‍ ശമ്പളം ലഭിക്കാത്തത് എന്ത്കൊണ്ടെന്ന് വ്യക്തമാക്കുമോ ;

(ബി) പ്രസ്തുത അദ്ധ്യാപികയുടെ ട്രന്‍സ്ഫര്‍ അംഗീകരിച്ച് ശമ്പളം ലഭിക്കുന്നതിന് എന്ത് നടപടികള്‍ സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കുമോ ;

(സി) രണ്ട് വര്‍ഷത്തിലധികമായി ശമ്പളം ലഭിക്കാത്ത പ്രസ്തുത അദ്ധ്യാപികയ്ക്ക് മുന്‍ സര്‍വ്വീസ് കൂടി പരിഗണിച്ച് ശമ്പളം ഉടന്‍ നല്‍കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ ?

988

ഹയര്‍ സെക്കന്ററി കോമേഴ്സ് അദ്ധ്യാപകനിയമനം

ശ്രീ. വി. റ്റി. ബല്‍റാം

() ഹയര്‍ സെക്കന്ററി വകുപ്പില്‍ കൊമേഴ്സ് വിഭാഗത്തില്‍ സീനിയര്‍/ജൂനിയര്‍ അദ്ധ്യാപകരുടെ എത്ര ഒഴിവുകള്‍ വീതം നിലവിലുണ്ടെന്ന് അറിയിക്കുമോ;

(ബി) പ്രസ്തുത അദ്ധ്യാപകരെ നിയമിക്കുന്നതിനുള്ള റാങ്ക് ലിസ്റ് നിലവിലുണ്ടോ;

(സി) ഇല്ലെങ്കില്‍ ഈ ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യുവാന്‍ നടപടി സ്വീകരിക്കുമോ?

989

ഹയര്‍ സെക്കന്ററി കമ്പ്യൂട്ടര്‍ സയന്‍സ് അദ്ധ്യാപക തസ്തികയുടെ സ്പെഷ്യല്‍ റൂള്‍സ് ഭേദഗതി ചെയ്യാന്‍ നടപടി

ശ്രീ. മോന്‍സ് ജോസഫ്

() ഹയര്‍ സെക്കന്‍ഡറി വിഭാഗതതില്‍ കമ്പ്യൂട്ടര്‍ സയന്‍സ് അദ്ധ്യാപകരെ പ്രൊമോഷന്‍ വഴി നിയമിക്കുന്നതിന് സ്പെഷ്യല്‍ റൂള്‍സ് 3(2), 5(37) എന്നിവയനുസരിച്ച് ജൂനിയര്‍ എച്ച്.എസ്.എസ്.ടി.മാരെയും എച്ച്.എസ്..മാരെയും, യോഗ്യതയുള്ള പ്രൈമറി അദ്ധ്യാപകരെയും പരിഗണിക്കുമോ;

(ബി) എച്ച്.എസ്..മാര്‍ക്ക് പി.ജി.ഡി.സി.. ഉണ്ടെങ്കില്‍ എച്ച്.എസ്.എസ്.ടി. ആകാമെന്ന നിലവിലുള്ള വ്യവസ്ഥയ്ക്കുപുറമേ "യോഗ്യതയുള്ളവരുടെ അഭാവത്തില്‍ എം.ടെക്., എം.സി.., എം.എസ്.സി. (കമ്പ്യൂട്ടര്‍ സയന്‍സ്) എന്നീ യോഗ്യതകളുള്ള പ്രൈമറി സ്കൂള്‍ അദ്ധ്യാപകര്‍ക്ക് എച്ച്.എസ്.എസ്.ടി. ആകാം'' എന്നുകൂടി ചേര്‍ത്ത് സ്പെഷ്യല്‍ റൂള്‍സില്‍ ഭേദഗതി വരുത്തുവാന്‍ നടപടി സ്വീകരിക്കുമോ;

(സി) സ്പെഷ്യല്‍ റൂള്‍സ് ഭേദഗതി സംബന്ധിച്ച് ശ്രീ. വി. റ്റി. തോമസ് നല്‍കിയിരിക്കുന്ന 70282/2011/റ്റി/ജി..ഡി എന്ന നമ്പര്‍ ഫയലിന്മേല്‍ എന്തു നടപടി സ്വീകരിച്ചുവെന്നു വ്യക്തമാക്കുമോ?

990

കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്തിലെ പഴഞ്ഞി ഗവ. ഹൈസ്ക്കൂളില്‍ പ്ളസ്-ടു അനുവദിക്കുന്നതിന് നടപടി

ശ്രീ.ബാബു.എം.പാലിശ്ശേരി

() കുന്നംകുളം നിയോജക മണ്ഡലത്തിലെ കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്തില്‍ പ്ളസ്-ടു പഠന സൌകര്യം ഇല്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്തിലെ പഴഞ്ഞി ഗവ. ഹൈസ്ക്കൂളിനോടനുബന്ധിച്ച് പ്ളസ്-ടു കോഴ്സുകള്‍ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(സി) എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ?

991

ഹയര്‍ സെക്കന്ററി അദ്ധ്യാപകരുടെ സ്ഥലംമാറ്റം

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

() ഹയര്‍ സെക്കന്ററി അദ്ധ്യാപകരുടെ സ്ഥലം മാറ്റം സംബന്ധിച്ച് മാനദണ്ഡം നിലവിലുണ്ടോ; എങ്കില്‍ വിശദവിവരം ലഭ്യമാക്കുമോ;

(ബി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കംപാഷനേറ്റ് ഗ്രൌണ്ടില്‍ എത്ര അദ്ധ്യാപകര്‍ക്ക് സ്ഥലം മാറ്റം നല്‍കിയിട്ടുണ്ട്; അവരുടെ വിഷയം തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;

(സി) കംപാഷനേറ്റ് ഗ്രൌണ്ടില്‍ സ്ഥലം മാറ്റം നല്‍കുന്നതിനുള്ള വ്യവസ്ഥകള്‍ അറിയിക്കാമോ?

992

കണ്ണൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ നവീകരണം

ശ്രീ. . പി. അബ്ദുള്ളക്കുട്ടി

() കണ്ണൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂളില്‍ ക്ളാസ്സ് മുറികളുടെ അപര്യാപ്തതമൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) 20-ല്‍ കൂടുതല്‍ മുറികളോടുകൂടിയ ഹൈസ്കൂള്‍ ബ്ളോക്കിന്റെ നിര്‍മ്മാണത്തിന് ഗവണ്‍മെന്റ് അടിയന്തിര നടപടി സ്വീകരിക്കുമോ ?

993

കോട്ടുകാല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പുതിയ കോഴ്സുകള്‍

ശ്രീമതി ജമീലാ പ്രകാശം

() കോട്ടുകാല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ എന്തൊക്കെ കോഴ്സുകളാണ് അനുവദിക്കപ്പെട്ടിട്ടുള്ളത്; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;

(ബി) പ്രസ്തുത സ്കൂളില്‍ പുതിയ കോഴ്സുകള്‍ അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ?

994

മങ്കട മണ്ഡലത്തിലെ ഗവ. ഹയര്‍ സെക്കണ്ടറി സ്ക്കൂളുകള്‍ക്ക് കെട്ടിടങ്ങള്‍

ശ്രീ.റ്റി..അഹമ്മദ് കബീര്‍

മങ്കട മണ്ഡലത്തിലെ അഞ്ച് ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളുകള്‍ക്കും കെട്ടിട സൌകര്യമില്ലാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത സ്കൂളുകള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനു നടപടികള്‍ സ്വീകരിക്കുമോ?

995

നേമം മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

ശ്രീ. വി. ശിവന്‍കുട്ടി

നേമം നിയോജകമണ്ഡലത്തിലെ സര്‍ക്കാര്‍/ എയ്ഡഡ്/അണ്‍എയ്ഡഡ് സ്കൂളുകള്‍, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ വിശദാംശങ്ങള്‍ ടെലിഫോണ്‍ നമ്പറുകള്‍ സഹിതം ലഭ്യമാക്കാമോ ?

996

ശ്രീ. പി. കെ. സുലൈമാന്റെ പെന്‍ഷന്‍ ആനുകൂല്യം

ശ്രീ. പി. . മാധവന്‍

() വടുതല എല്‍.എഫ്.എല്‍.പി. സ്കൂളില്‍ നിന്നും റിട്ടയര്‍ ചെയ്ത അദ്ധ്യാപകന്‍ ശ്രീ. പി. കെ. സുലൈമാന്റെ പെന്‍ഷന്‍ ആനുകൂല്യം ലഭിക്കുന്നതിനായുള്ള അപേക്ഷ ഇപ്പോള്‍ ഏതു ഘട്ടത്തിലാണ്;

(ബി) ഇതുസംബന്ധിച്ച് കോടതിയില്‍ കേസ് നിലവിലുണ്ടോ;

(സി) എങ്കില്‍ കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ;

(ഡി) നിലവില്‍ കേസ്സുകള്‍ ഇല്ലെങ്കില്‍ അദ്ദേഹത്തിന്റെ അപേക്ഷയിന്മേല്‍ സത്വരനടപടികള്‍ സ്വീകരിക്കുമോ?

997

ശ്രീമതി എലിസബത്ത് ഉമ്മന്റെ പരാതിയിന്മേല്‍ നടപടി

ശ്രീ.റ്റി.എന്‍.പ്രതാപന്‍

() സംസ്ഥാനത്തെ സ്കൂളുകളില്‍ ഡിവിഷന്‍ കുറവ് മൂലം അദ്ധ്യാപകര്‍ക്ക് ഉണ്ടായ റിവേര്‍ഷന്‍ പരിഹരിക്കുന്നതിനായി 8.11.96-ലെ 377/96/പൊ.വി.28.11.1996 ലെ 3860/96/പൊ.വിവ.വ എന്നി നമ്പര്‍ ഉത്തരവുകള്‍ പ്രകാരവുമുള്ള സ്റാറ്റസ്കോയുടെ ആനുകൂല്യം എല്ലാ

അദ്ധ്യാപകര്‍ക്കും ലഭിച്ചിട്ടുണ്ടോ ;

(ബി) പ്രസ്തുത ആനുകൂല്യം ലഭിയ്ക്കാത്തത് സംബന്ധിച്ച് പരാതികള്‍ ലഭിച്ചിട്ടുണ്ടോ ;

(സി) എങ്കില്‍ പത്തനംതിട്ട ജില്ലയിലെ തിരുവല്ല മുണ്ടിയപ്പള്ളി സി.എം.എസ്.ഹൈസ്ക്കൂളിലെ ഹിന്ദി അദ്ധ്യാപികയായ ശ്രീമതി എലിസബത്ത് ഉമ്മന്റെ പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ ; എങ്കില്‍ ആ പരാതി എപ്രകാരമാണ് തീര്‍പ്പാക്കിതെന്ന് വ്യക്തമാക്കുമോ ;;

(ഡി) മാവേലിക്കര ബിഷപ്പ് ഹോഡ്ജ് ഹയര്‍ സെക്കണ്ടറി സ്കൂളിലും മുണ്ടക്കയം സി.എം.എസ്.ഹൈസക്കൂളിലും ജോലി നോക്കിയിരുന്ന എല്ലാ അദ്ധ്യാപകര്‍ക്കും മേല്‍ സര്‍ക്കാര്‍ ഉത്തരവിന്‍പ്രകാരംമുള്ള ആനുകൂല്യം നല്‍കിയിട്ടുണ്ടോ ; ഇല്ലെങ്കില്‍ കാരണം വിശദമാക്കാമോ ?

998

ഗ്രന്ഥശാലാ സംഘത്തിന് സര്‍ക്കാര്‍ ഗ്രാന്റ്

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

,, പി. ശ്രീരാമകൃഷ്ണന്‍

,, സുരേഷ് കുറുപ്പ്

,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

() ഗ്രന്ഥശാലാ സംഘത്തിന് ഈ വര്‍ഷം സര്‍ക്കാര്‍ ഗ്രാന്റ് അനുവദിക്കാത്തതിനാല്‍ സംഘത്തിനുണ്ടായിട്ടുള്ള പ്രതി സന്ധി വിലയിരുത്തിയിട്ടുണ്ടോ;

(ബി) ആറായിരത്തോളം വരുന്ന ഗ്രാമീണ ഗ്രന്ഥശാലകളുടെ പ്രവര്‍ത്തനത്തെ ഇത് എപ്രകാരം ബാധിച്ചിട്ടുണ്ട് എന്ന് പരിശോധിച്ചിട്ടുണ്ടോ;

(സി) പുതിയ പുസ്തകങ്ങളുടെ വാങ്ങലും ജില്ലാതലത്തിലുള്ള പുസ്തകപ്രദര്‍ശനങ്ങളും ഇതുമൂലം തടസ്സപ്പെട്ടിട്ടുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ?

999

പി.പി.പി. സംവിധാനത്തില്‍ പോളിടെക്നിക്കുകള്‍

ശ്രീ.സി.കെ.സദാശിവന്‍

,, വി. ചെന്താമരാക്ഷന്‍

,, ബി.ഡി.ദേവസ്സി

,, സി. കൃഷ്ണന്‍

() ..സി.ടി..യുടെ നിര്‍ദ്ദേശമനുസരിച്ച് സംസ്ഥാനത്ത് പി.പി.പി. സംവിധാനത്തില്‍ പോളിടെക്നിക്കുകള്‍ സ്ഥാപിക്കാന്‍ ഉദ്ദേശമുണ്ടോ;

(ബി) ഇത്തരത്തില്‍ എത്ര സ്ഥാപനങ്ങള്‍ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്;

(സി) ഏതുതരം സ്ഥാപനങ്ങളെയാണ് ഈ സംരംഭത്തില്‍ പങ്കാളികളാക്കുന്നത്; ഇതു സംബന്ധിച്ച് എന്തെങ്കിലും മാനദണ്ഡങ്ങള്‍ രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ഡി) പ്രസ്തുത സംരംഭത്തിലേര്‍പ്പെടാന്‍ ഇതിനകം മുന്നോട്ടു വന്നിട്ടുള്ള സ്ഥാപനങ്ങള്‍ ഏതൊക്കെയാണ്?

1000

പോളിടെക്നിക്കുകളില്‍ പാര്‍ട്ട്ടൈം ഡിപ്ളോമ കോഴ്സുകള്‍

ഡോ. കെ. ടി. ജലീല്‍

() സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പോളിടെക്നിക്കുകളില്‍ പാര്‍ട്ട്ടൈം ഡിപ്ളോമ കോഴ്സുകള്‍ നടത്തുന്നുണ്ടോ ;

(ബി) ഏതെല്ലാം പോളിടെക്നിക്കുകളിലാണ് ഇപ്പോള്‍ പാര്‍ട്ട്ടൈം ഡിപ്ളോമ കോഴ്സുകള്‍ നിലവിലുള്ളത് ?

1001

സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ട്രേഡ്സ്മാന്‍ തസ്തികയിലെ ഒഴിവുകള്‍

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

() സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ട്രേഡ്സ്മാന്‍ തസ്തികയിലെ ഒഴിവുകള്‍ തിട്ടപ്പെടുത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്ര;

(ബി) ട്രേഡ്സ്മാന്‍ തസ്തികയിലേയ്ക്ക് പി.എസ്.സി. തയ്യാറാക്കിയ റാങ്ക് ലിസ്റില്‍നിന്നും ഇതിനകം എത്ര പേരെ നിയമിക്കുകയുണ്ടായി ;എത്രപേരെ അഡ്വൈസ് ചെയ്തതായി അറിയിപ്പ് ലഭിച്ചിട്ടുണ്ട് ;

(സി) വകുപ്പിലെ മറ്റേതെങ്കിലും വിഭാഗത്തിന് പ്രമോഷന്‍ നല്‍കുന്നതിനായി എത്ര ട്രേഡ്സ്മാന്‍ തസ്തികകള്‍ ഒഴിച്ചിട്ടിട്ടുണ്ട്; ഇത് ഏത് വ്യവസ്ഥ പ്രകാരമാണെന്ന് വെളിപ്പെടുത്തുമോ ?

1002

ടി.എച്ച്.എസ്.എല്‍.സി. പരീക്ഷ

ശ്രീ. . പ്രദീപ്കുമാര്‍

() ടി.എച്ച്.എസ്.എല്‍.സി. പരീക്ഷക്ക് ഈ അദ്ധ്യയന വര്‍ഷം മുതല്‍ എസ്.എസ്.എല്‍.സി. യുടെ ചോദ്യപേപ്പര്‍ ഉപയോഗിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ;

(ബി) ഇതുമൂലം വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകുന്ന വിഷമതകള്‍ ശ്രദ്ധയില്‍പ്പെടുത്തിക്കൊണ്ടുള്ള എന്തെങ്കിലും നിവേദനം ലഭിച്ചിട്ടുണ്ടോ;

(സി) എങ്കില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ ?

1003

ടെക്നിക്കല്‍ സ്കൂള്‍ വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍മാര്‍ക്കുള്ള സ്പെഷ്യല്‍ റൂള്‍ ഭേദഗതി

ശ്രീ.മോന്‍സ് ജോസഫ്

,, റ്റി. യു. കുരുവിള

() ടെക്നിക്കല്‍ സ്കൂള്‍ വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍മാര്‍ക്കുള്ള സ്പെഷ്യല്‍ റൂള്‍ ഭേദഗതി നടപ്പിലാക്കിയിട്ടുണ്ടോ ; ഉണ്ടെങ്കില്‍ എന്നുമുതല്‍ നടപ്പിലാക്കിയെന്ന് വ്യക്തമാക്കാമോ ;

(ബി) വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് പോളിടെക്നിക്കിലെ സമാനതസ്തികകളില്‍ പ്രമോഷന്‍ ലഭിക്കുന്നതിന് ബി.ടെക് ഫസ്റ്ക്ളാസ്സ് നിര്‍ബന്ധമാക്കിയിട്ടുണ്ടോ ;

(സി) പ്രസ്തുത സ്പെഷ്യല്‍ റൂളിലെ ഭേദഗതിയുമായി ബന്ധപ്പെട്ട് സംഘടനകളോ വ്യക്തികളോ പരാതി നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ അവ പരിഗണിച്ചിട്ടുണ്ടോ ;

(ഡി) ടെക്നിക്കല്‍ എഡ്യൂക്കേഷന്‍ വകുപ്പിലെ എല്ലാ അദ്ധ്യാപക തസ്തികകളിലും പ്രമോഷന് ബി.ടെക്കിന് 60% മാര്‍ക്ക് എന്ന് നിജപ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ ; വിശദമാക്കുമോ ?

1004

ചേര്‍ത്തല ഗവണ്മെന്റ് നോഡല്‍ പോളിടെക്നിക്

ശ്രീ. പി. തിലോത്തമന്‍

() ചേര്‍ത്തല ഗവണ്മെന്റ് പോളിടെക്നിക്കില്‍ പുതുതായി രണ്ട് ബ്രാഞ്ചുകള്‍ ആരംഭിക്കുമെന്ന് അറിയിച്ചിരുന്നതിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ എവിടെവരെയായി എന്നു വിശദമാക്കുമോ; പുതിയ ബ്രാഞ്ചുകള്‍ അടുത്ത അദ്ധ്യയനവര്‍ഷം മുതല്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ;

(ബി) ജില്ലയിലെ നോഡല്‍ പോളിടെക്നിക് ആയ ചേര്‍ത്തല ഗവണ്മെന്റ് പോളിടെക്നിക്കില്‍ പുതുതായി അനുവദിക്കാന്‍ തീരുമാനിച്ചിട്ടുള്ള ബ്രാഞ്ചുകള്‍ക്കുവേണ്ടി ജില്ലയിലെ മറ്റേതെങ്കിലും പോളിടെക്നിക് അപേക്ഷ നല്‍കിയിട്ടുണ്ടോ; വ്യക്തമാക്കുമോ?

1005

കാഞ്ഞങ്ങാട് പോളിടെക്നിക് സ്ഥാപിക്കുന്നതിന് നടപടി

ശ്രീ. . ചന്ദ്രശേഖരന്‍

() കാഞ്ഞങ്ങാട് മണ്ഡലത്തിലെ പരപ്പ ആസ്ഥാനമായി പോളിടെക്നിക് സ്ഥാപിക്കുന്നതിന് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ പോളിടെക്നിക് സ്ഥാപിക്കുന്നതിനുള്ള നടപടി ഏതുഘട്ടത്തിലായി എന്നു വ്യക്തമാക്കുമോ?

1006

തൃക്കരിപ്പൂര്‍ ഗവണ്‍മെന്റ് പോളിടെക്നിക്കില്‍ കെട്ടിടങ്ങളുടെ പണി

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

തൃക്കരിപ്പൂര്‍ ഗവണ്‍മെന്റ് പോളിടെക്നിക്കില്‍ വര്‍ഷങ്ങളായി നിര്‍മ്മാണം നിര്‍ത്തിവച്ച കെട്ടിടങ്ങളുടെ പണി എപ്പോള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ ?

1007

ചെറുവത്തൂരില്‍ ഗവ. പോളിടെക്നിക്ക്

ശ്രീ.കെ.കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)

ചെറുവത്തൂര്‍ ജൂനിയര്‍ ടെക്നിക്കല്‍ സ്ക്കൂളിലെ സൌകര്യം ഉപയോഗിച്ച് അവിടെ ഗവ. പോളിടെക്നിക്ക്

ആരംഭിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?

1008

വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി, ഹയര്‍ സെക്കന്ററി ലയനം

ഡോ. കെ.ടി.ജലീല്‍

() വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയെ ഹയര്‍ സെക്കന്ററിയുമായി ലയിപ്പിക്കുവാന്‍ തീരുമാനമെടുത്തിട്ടുണ്ടോ ; എങ്കില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയിലെ ടീച്ചര്‍, ലാബ് ഇന്‍സ്ട്രക്ടര്‍ , ലാബ്ടെക്നിക്കല്‍ അസിസ്റന്റ് എന്നിവരുടെ ജോലി ഏത് രീതിയില്‍ സംരക്ഷിക്കപ്പെടും എന്നറിയിക്കുമോ ;

(ബി) വൊക്കേഷണല്‍ ഹയര്‍സെക്കന്ററി കോഴ്സുകള്‍ പുതിയ സ്കൂളുകളില്‍ അനുവദിക്കുന്നുണ്ടോ ;

(സി) ലാബ്ടെക്നിക്കല്‍ അസിസ്റന്റുമാര്‍ക്ക് വൊക്കേഷണല്‍ ഇന്‍സ്ട്രക്ടറായി പ്രൊമോഷന്‍ നല്‍കുന്നതിനുള്ള സീനിയോറിറ്റി ലിസ്റ് നിലവിലുണ്ടോ ; ഇല്ലെങ്കില്‍ ലിസ്റ് എന്നേക്ക് പ്രാബല്യത്തില്‍വരും ;

(ഡി) ലാബ്ടെക്നിക്കല്‍ അസിസ്റന്റ്മാര്‍ക്ക് ടെക്നിക്കല്‍ ഡിപ്പാര്‍ട്ട്മെന്റിലെ ട്രേഡ് ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് 2 ന്റെ ശമ്പളസ്കെയില്‍ നല്‍കുന്നതിന് തീരുമാനം എടുത്തിട്ടുണ്ടോ ; ഇത് സംബന്ധിച്ച് നിലവിലുള്ള ഫയലിന്റെ നമ്പര്‍ അറിയിക്കുമോ ?

1009

. . ടി. മലബാര്‍ മേഖലയില്‍ ആരംഭിക്കാന്‍ നടപടി

ശ്രീ. എന്‍. . നെല്ലിക്കുന്ന്

() കേരളത്തിന് അനുവദിച്ച ഐ..ടി. എപ്പോഴാണ് തുടങ്ങുവാനുദ്ദേശിക്കുന്നത്;

(ബി) ..ടി.യ്ക്കുവേണ്ടി എവിടെയെങ്കിലും ഭൂമി കണ്ടെത്തിയിട്ടുണ്ടോ;

(സി) മലബാര്‍ മേഖലയില്‍ ഐ..ടി. തുടങ്ങാന്‍ ഉദ്ദേശമുണ്ടോ; വ്യക്തമാക്കുമോ?

1010

സര്‍ക്കാര്‍-സ്വാശ്രയമേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

ശ്രീ. പി. ഉബൈദുള്ള

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഉന്നത വിദ്യാഭ്യാസ രംഗത്ത് എത്ര രൂപയുടെ മുതല്‍മുടക്ക് നടത്തിയെന്നും ഏതെല്ലാം പദ്ധതികള്‍ നടപ്പാക്കിയെന്നും വ്യക്തമാക്കാമോ;

(ബി) കേന്ദ്ര സര്‍ക്കാരിനു കീഴില്‍ ഏതെല്ലാം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സംസ്ഥാനത്ത് ഇതിനകം പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ടെന്നും, ഭാവിയില്‍ ഏതെല്ലാം സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും വ്യക്തമാക്കാമോ;

(സി) സര്‍ക്കാര്‍-സ്വാശ്രയ മേഖലയില്‍ കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം നല്‍കാമോ?

1011

ക്രെഡിറ്റ് & സെമസ്റര്‍ സമ്പ്രദായം

ശ്രീ. എം. . ബേബി

പ്രൊഫ.സി.രവീന്ദ്രനാഥ്

ശ്രീ.പുരുഷന്‍ കടലുണ്ടി

,, പി.റ്റി..റഹീം

() സംസ്ഥാനത്ത് വിദ്യാഭ്യാസതലത്തില്‍ നടപ്പാക്കിയ ക്രെഡിറ്റ് & സെമസ്റര്‍ സമ്പ്രദായം അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ബി) യശ്പാല്‍കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്‍ സര്‍ക്കാര്‍ നടപ്പാക്കിയ ഈ സമ്പ്രദായം നിര്‍ത്തലാക്കാനുള്ള കാരണങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ ;

(സി) സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൌണ്‍സില്‍ ഇത് സംബന്ധിച്ച് എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടോ ?

1012

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സൌകര്യങ്ങള്‍

ശ്രീ. മഞ്ഞളാംകുഴി അലി

() സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസത്തിനുള്ള സൌകര്യങ്ങളും ഉന്നത വിദ്യാഭ്യാസ നിലവാരവും സംബന്ധിച്ച് വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ;

(ബി) എങ്കില്‍, ഇപ്പോഴും ഉന്നത വിദ്യാഭ്യാസത്തിനായി ധാരാളം കുട്ടികള്‍ അയല്‍ സംസ്ഥാനങ്ങളിലേയ്ക്ക് പോകുന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ;

(സി) സംസ്ഥാനത്തുനിന്ന് ഉന്നത വിദ്യാഭ്യാസത്തിനായി അയല്‍ സംസ്ഥാനങ്ങളിലേയ്ക്ക് പോകുന്ന കുട്ടികളുടെ എണ്ണവും അയല്‍ സംസ്ഥാനത്തുനിന്ന് ഇവിടേയ്ക്ക് വരുന്ന കുട്ടികളുടെ എണ്ണവും താരതമ്യം ചെയ്യുമോ;

(ഡി) കേരളത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളിലാണ് അയല്‍ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിച്ചിരിക്കുന്നതെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

() ഉന്നത വിദ്യാഭ്യാസത്തിന് നിലവിലുള്ള സീറ്റുകളുടെ എണ്ണം സംബന്ധിച്ച വിശദാംശം വെളിപ്പെടുത്തുമോ;

(എഫ്) അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നും വിദ്യാഭ്യാസത്തിനായി കേരളത്തിലേക്ക് വിദ്യാര്‍ത്ഥികളെ വരുത്തുക എന്നത് ഈ സര്‍ക്കാരിന്റെ ലക്ഷ്യമാണോയെന്ന് വ്യക്തമാക്കുമോ;

(ജി) സംസ്ഥാനത്ത് വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനും കൂടുതല്‍ ആകര്‍ഷകമായ കോഴ്സുകള്‍ ആരംഭിക്കുന്നതിനും ഉദ്ദേശിക്കുന്നുണ്ടോ;

(എച്ച്) ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളത്തെ ഒരു അന്താരാഷ്ട്ര കേന്ദ്രമാക്കി മാറ്റിയെടുക്കുന്നതിന് എല്ലാ തലത്തിലുമുള്ള അടിസ്ഥാന സൌകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് നടപടികള്‍ സ്വീകരിക്കുമോ ?

1013

അക്കാദമിക് സിറ്റി ആരംഭിക്കാന്‍ നടപടി

ശ്രീ. കെ. എന്‍. . ഖാദര്‍

() വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ അക്കാദമിക് സിറ്റി ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) എങ്കില്‍ ആയത് കോഴിക്കോട് സര്‍വ്വകലാശാലാപരിസരത്ത് സ്ഥാപിക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(സി) കോഴിക്കോട് സര്‍വ്വകലാശാലയ്ക്ക് ആധുനിക രീതിയിലുള്ള പുതിയ അഡ്മിനിസ്ട്രേറ്റീവ് ബ്ളോക്ക് നിര്‍മ്മിക്കുവാന്‍ സര്‍ക്കാരില്‍ നിന്ന് സഹായം ആവശ്യപ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് സംബന്ധിച്ച് ഇതുവരെ സ്വീകരിച്ച നടപടി എന്തെല്ലാമാണ്; ഇക്കാര്യത്തില്‍ എത്രയുംവേഗം അനുകൂലമായ നടപടികള്‍ സ്വീകരിക്കുമോ?

1014

തുഞ്ചത്ത് രാമാനുജന്‍ മലയാളം യൂണിവേഴ്സിറ്റി

ശ്രീ.വി.ശശി

() തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്റെ നാമധേയത്തില്‍ മലയാളം യൂണിവേഴ്സിറ്റി ആരംഭിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ;

(ബി) ഇതിനായി നീക്കിവെച്ച 100 ലക്ഷം രൂപയില്‍ എത്ര തുക ഇതിനകം ചെലവഴിച്ചു?

1015

കോഴിക്കോട് സര്‍വ്വകലാശാലയില്‍ സമരം ചെയ്ത ജീവനക്കാരുടെ പേരില്‍ അച്ചടക്ക നടപടി

ശ്രീ.പി.കെ.ഗുരുദാസന്‍

() കോഴിക്കോട് സര്‍വ്വകലാശാലയില്‍ സമരം ചെയ്ത ജീവനക്കാരുടെ പേരില്‍ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ആരുടെയെല്ലാം പേരില്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ;

(സി) അച്ചടക്ക നടപടിക്കുള്ള കാരണം വിശദമാക്കാമോ; സര്‍വ്വകലാശാല കാമ്പസില്‍ പ്രതിഷേധ പ്രകടനം നടത്താനുള്ള ജീവനക്കാരുടെ അവകാശം നിരോധിച്ചു കൊണ്ട് വൈസ്-ചാന്‍സലര്‍ ഉത്തരവിറക്കിയിട്ടുണ്ടോ;

(ഡി) ജീവനക്കാരുടെ വാഹനങ്ങള്‍ കാമ്പസില്‍ കയറുന്നത് നിരോധിച്ച് ഉത്തരവ് ഇറക്കിയിട്ടുണ്ടോ; കാരണം വ്യക്തമാക്കാമോ;

() വനിതകള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ പേരില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റര്‍ ചെയ്തിട്ടുണ്ടോ;

(എഫ്) വൈസ് ചാന്‍സലറുടെ അമിതാധികാര പ്രയോഗം തടയുന്നതിന് നടപടി സ്വീകരിക്കുമോ;

(ജി) മേല്‍ പ്രസ്താവിച്ച നടപടികളുടെ ഭാഗമായി സര്‍വ്വകലാശാലയുടെ സുഗമമായ പ്രവര്‍ത്തനത്തിന് വിഘാതം വന്നിട്ടു പരിശോധിച്ചിട്ടുണ്ടോ?

1016

കോഴിക്കോട് സര്‍വ്വകലാശാലയില്‍ ചെയറുകള്‍ക്കായി ഭൂമി അനുവദിക്കുന്നതിനുള്ള മാനദണ്ഡം

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

() കോഴിക്കോട് സര്‍വ്വകലാശാലയില്‍ വിവിധ ചെയറുകള്‍ക്കായി എത്ര സെന്റ് ഭൂമി വീതം അനുവദിച്ചിട്ടുണ്ട് ; വിശദമാക്കാമോ ;

(ബി) സി. എച്ച്. മുഹമ്മദ് കോയ ചെയറിനായി 10 ഏക്കര്‍ ഭൂമി വിട്ടു നല്‍കാന്‍ സര്‍വ്വകലാശാല തീരുമാനിച്ചിട്ടുണ്ടോ ;

(സി) എങ്കില്‍ അതിന്റെ മാനദണ്ഡങ്ങളും കീഴ്വഴക്കങ്ങളും വിശദമാക്കാമോ ?

1017

കോഴിക്കോട് സര്‍വ്വകലാശാലയില്‍ സി.എച്ച്. ചെയറിന് ഭൂമി

ശ്രീ. എസ്. ശര്‍മ്മ

() കോഴിക്കോട് സര്‍വ്വകലാശാലയില്‍ സി.എച്ച്.ചെയറിന് ഭൂമി ആവശ്യപ്പെട്ടുകൊണ്ട് അപേക്ഷ ലഭിച്ചിട്ടുണ്ടോ; എങ്കില്‍ എത്ര ഏക്കര്‍ ഭൂമിയാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത അപേക്ഷ സര്‍വ്വകലാശാലാ സിന്‍ഡിക്കേറ്റ് പരിഗണിക്കുകയുണ്ടായോ; എങ്കില്‍ സിന്‍ഡിക്കേറ്റ് എന്ത് തീരുമാനമാണ് കൈക്കൊണ്ടിട്ടുള്ളതെന്ന് അറിയിക്കുമോ;

(സി) സര്‍വ്വകലാശാലയില്‍ ഇത്തരത്തിലുള്ള എത്ര ചെയറുകള്‍ നിലവിലുണ്ട്; ഓരോന്നിന്റേയും പേര് വ്യക്തമാക്കുമോ;

(ഡി) നിലവിലുള്ള ചെയറുകള്‍ക്ക് എത്ര സെന്റ് ഭൂമി വീതമാണ് അനുവദിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

() ഇത്തരം ചെയറുകള്‍ക്ക് എത്ര സെന്റ് ഭൂമിവരെ നല്‍കാമെന്നാണ് സര്‍വ്വകലാശാലാ ചട്ടം അനുശാസിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

1018

കേരളത്തില്‍ അറബിക് സര്‍വ്വകലാശാല

ശ്രീമതി ജമീലാ പ്രകാശം

() കേരളത്തില്‍ എത്ര വിദ്യാലയങ്ങളിലും കലാലയങ്ങളിലുമാണ് ഇപ്പോള്‍ അറബിക് പഠിപ്പിക്കുന്നത്; അവയുടെ പേരു വിവരങ്ങള്‍ വ്യക്തമാക്കുമോ;

(ബി) കേരളത്തില്‍ അറബിക് സര്‍വ്വകലാശാല ആരംഭിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം ലഭിച്ചിട്ടുണ്ടോ;

(സി) എങ്കില്‍ ആ നിവേദനത്തിന്മേല്‍ എന്ത് നടപടി സ്വികരിച്ചുവെന്ന് വ്യക്തമാക്കുമോ ?

1019

അന്യ സംസ്ഥാന യൂണിവേഴ്സിറ്റികളുടെ കോഴ്സുകള്‍

ശ്രീ.കെ.ദാസന്‍

() അന്യ സംസ്ഥാന യൂണിവേഴ്സിറ്റികളായ മധുരൈ കാമരാജ്, അണ്ണാമലൈ, മദ്രാസ് യൂണിവേഴ്സിറ്റികളുടെ ഹിന്ദി പി.ജി. ഹിന്ദി, കറസ്പോണ്ടന്‍സ് കോഴ്സുകള്‍ കേരളത്തില്‍ ഏതെങ്കിലും യൂണിവേഴ്സിറ്റി അംഗീകരിച്ചിട്ടുണ്ടോ; അംഗീകരിച്ചിട്ടുണ്ടെങ്കില്‍ ആയത് കേരളത്തിലെ സര്‍വകലാശാലകള്‍ നല്‍കുന്ന പി.ജി. കോഴ്സിനു തുല്യമാണോ;

(ബി) പ്രസ്തുത യൂണിവേഴ്സിറ്റികളുടെ പി.ജി. കോഴ്സുകള്‍ പി.എസ്.സി നിയമനത്തിന് അംഗീകരിച്ചതാണോ?

1020

കണ്ണൂര്‍ സര്‍വ്വകലാശാല ബിടെക്ക് പരീക്ഷാഫലം

ശ്രീ. എന്‍. . നെല്ലിക്കൂന്ന്

() കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ ബിടെക്കിന്റെ സെമസ്റരറുകളിലെ ബിടെക്ക് പരീക്ഷാഫലം വൈകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) അഞ്ചാം സെമസ്റര്‍, എട്ടാം സെമസ്റര്‍ പരീക്ഷാഫലങ്ങള്‍ വൈകി പ്രസിദ്ധീകരിച്ചതിന്റെ കാരണം വ്യക്തമാക്കാമോ;

(സി) മറ്റു സര്‍വ്വകലാശാലകളില്‍ സപ്ളിമെന്ററി പരീക്ഷയ്ക്കു തീയതി പ്രഖ്യാപിച്ചിട്ടും കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ പല സെമസ്റര്‍ പരീക്ഷയുടെയും ഫലപ്രഖ്യാപനമാകാത്തതിന്റെ കാരണമെന്താണെന്ന് വ്യക്തമാക്കാമോ?

1021

അമ്പലപ്പുഴ ഗവണ്‍മെന്റ് കോളേജ്

ശ്രീ. ജി. സുധാകരന്‍

() അമ്പലപ്പുഴ ഗവണ്‍മെന്റ് കോളേജ് കെട്ടിടം നിര്‍മ്മിക്കുന്നതിന് ഭരണാനുമതി നല്‍കിയത് എന്നാണ്; കെട്ടിടം പണി ആരംഭിക്കാത്തതിന് കാരണമെന്തെന്ന് വ്യക്തമാക്കുമോ;

(ബി) അടുത്ത അദ്ധ്യയനവര്‍ഷത്തില്‍ കോളേജില്‍ പുതിയ ബാച്ച് ആരംഭിക്കുന്നതിനുമുമ്പ് കോളേജ് കെട്ടിടം പണി പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കുമോ;

(സി) അടുത്ത അദ്ധ്യായന വര്‍ഷത്തിനുമുമ്പ് കെട്ടിടം പണി പൂര്‍ത്തിയാക്കാന്‍ കഴിയാത്തസാഹചര്യമുണ്ടായാല്‍ തടസ്സം കൂടാതെ ക്ളാസ്സുകള്‍ നടത്താന്‍ എന്ത് നടപടി സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത് ?

1022

സയന്‍സ് ഡിഗ്രി കോഴ്സ് നടത്തുന്ന സര്‍ക്കാര്‍ കോളേജുകളിലെ ലാബ് അസിസ്റന്റ് തസ്തിക

ശ്രീ. വി. ശശി

() കേരള യൂണിവേഴ്സിറ്റിയോട് അഫിലിയേറ്റ് ചെയ്ത സയന്‍സ് ഡിഗ്രി കോഴ്സ് നടത്തുന്ന എത്ര സര്‍ക്കാര്‍ കോളേജുകളില്‍ ലാബ് അസിസ്റന്റിന്റെ തസ്തിക സൃഷ്ടിച്ചിട്ടില്ലായെന്ന് വ്യക്തമാക്കാമോ;

(ബി) ലാബ് അസിസ്റന്റിന്റെ തസ്തിക സൃഷ്ടിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഏതെല്ലാം കോളേജുകളാണ് പ്രൊപ്പോസല്‍ സമര്‍പ്പിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(സി) ആറ്റിങ്ങല്‍ ഗവണ്‍മെന്റ് കോളേജില്‍ കെമിസ്ട്രി ലാബ് അസിസ്റന്റ് തസ്തിക എന്നത്തേക്ക് സൃഷ്ടിക്കാനാകുമെന്ന് അറിയിക്കുമോ?

1023

പരിയാരം മെഡിക്കല്‍ കോളേജ് പ്രവേശനത്തിലെ ക്രമക്കേടുകള്‍

ശ്രീ. സി. മോയിന്‍കുട്ടി

,, എന്‍. ഷംസുദ്ദീന്‍

,, അബ്ദുറഹിമാന്‍ രണ്ടത്താണി

,, എം. ഉമ്മര്‍

() പരിയാരം മെഡിക്കല്‍ കോളേജ് പ്രവേശനത്തിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കാന്‍ ഉന്നതതല സമിതിയെ നിയോഗിച്ചിട്ടുണ്ടോ ;

(ബി) എങ്കില്‍ ഉന്നതതല സമിതി അതിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടോ ; വിശദവിവരം വെളിപ്പെടുത്തുമോ ;

(സി) പരിയാരം മെഡിക്കല്‍ കോളേജില്‍ പി.ജി. പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാരും കോളേജ് മാനേജ്മെന്റുമായി ധാരണാപത്രം ഒപ്പ് വച്ചിരുന്നോ ; എങ്കില്‍ അതിലെ വ്യവസ്ഥകള്‍ എന്തെല്ലാമായിരുന്നു ;

(ഡി) സംസ്ഥാനത്തെ മറ്റേതെങ്കിലും സ്വാശ്രയ മെഡിക്കല്‍ കോളേജില്‍ ഇത്തരത്തിലുള്ള ക്രമക്കേടുകള്‍ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടോ ; വ്യക്തമാക്കുമോ ?

1024

കോളേജ് ക്ളസ്റര്‍ യൂണിവേഴ്സിറ്റി

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

() ..ടി.യുടെ മാതൃകയില്‍ അക്കാദമിക് ഭരണ സ്വയംഭരണത്തോടെ കോളേജ് ക്ളസ്റര്‍ യൂണിവേഴ്സിറ്റി രൂപീകരിക്കണമെന്ന യു.ജി.സി. ശുപാര്‍ശ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ശുപാര്‍ശ നടപ്പിലാക്കുന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കുമോ;

(സി) യു.ജി.സി. ശുപാര്‍ശ നടപ്പിലാക്കുന്നതിനായി സംസ്ഥാനം നിയമനിര്‍മ്മാണം നടത്തേണ്ടതുണ്ടോ;

(ഡി) എങ്കില്‍ ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ?

1025

എഞ്ചിനീയറിംഗ് കോഴ്സുകളുടെ പ്രവേശനത്തിന്  മാനദണ്ഡങ്ങള്‍

ശ്രീ. റ്റി. വി. രാജേഷ്

,, ആര്‍. രാജേഷ്

,, ബി. സത്യന്‍

,, കെ. വി. അബ്ദുള്‍ ഖാദര്‍

() സംസ്ഥാനത്ത് എഞ്ചിനീയറിംഗ് കോഴ്സുകളുടെ പ്രവേശനത്തിന് മാനദണ്ഡങ്ങള്‍ ആയിട്ടുണ്ടോ;

(ബി) ഇത് സംബന്ധിച്ച് ആക്ഷേപങ്ങളോ പരാതികളോ ഉയര്‍ന്നിട്ടുണ്ടോ;

(സി) പ്രസ്തുത വിഷയം കോടതിയുടെ പരിഗണനയ്ക്ക് വരികയോ ഇത് സംബന്ധിച്ച് കോടതി പരാമര്‍ശങ്ങള്‍ ഉണ്ടാകുകയോ ചെയ്തിട്ടുണ്ടോ;

(ഡി) ഇക്കാര്യത്തില്‍ പ്രൊഫഷണല്‍ കോളേജ് മാനേജുമെന്റ് സംഘടനകളുമായി ചര്‍ച്ച നടത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ?

1026

സ്വകാര്യ സ്വാശ്രയ എന്‍ജിനീയറിംഗ് കോളേജുകളിലെ വിദ്യാഭ്യാസനിലവാരം

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

,, റ്റി. വി. രാജേഷ്

,, . പ്രദീപ് കുമാര്‍

,, കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

() സംസ്ഥാനത്തെ സ്വകാര്യ സ്വാശ്രയ എന്‍ജിനീയറിംഗ് കോളേജുകളിലെ വിദ്യാഭ്യാസനിലവാരം വിലയിരുത്തുകയുണ്ടായോ; എങ്കില്‍ വിലയിരുത്തലുകള്‍ വിശദമാക്കുമോ;

(ബി) സര്‍ക്കാര്‍ നിയോഗിച്ച രാമചന്ദ്രന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലെ ഇതു സംബന്ധമായ നിഗമനങ്ങള്‍ വിശദമാക്കുമോ;

(സി) കോളേജ് മാനേജ്മെന്റുകള്‍ വ്യവസ്ഥാപിതമായ സേവന-വേതന വ്യവസ്ഥകളില്‍ അദ്ധ്യാപകരെയും മറ്റു ജീവനക്കാരെയും കോളേജുകളില്‍ നിയമിക്കുന്നില്ലെന്ന ആക്ഷേപം പരിഗണിച്ചിട്ടുണ്ടോ; ..സി.ടി..യുടെ എന്തെല്ലാം വ്യവസ്ഥകളാണ് സ്വകാര്യ എന്‍ജിനീയറിംഗ് കോളേജുകള്‍ പൊതുവില്‍ പാലിക്കാതിരിക്കുന്നതെന്നു പരിശോധിച്ചിട്ടുണ്ടോ;

(ഡി) ഏതെങ്കിലും സ്വാശ്രയകോളേജുകളിലെ പരീക്ഷയില്‍ കോപ്പിയടി നടന്നതായി ശ്രദ്ധയില്‍പ്പെടുകയുണ്ടായോ?

1027

പ്രൊഫഷണല്‍ കോഴ്സുകളിലേക്ക് എന്‍ട്രന്‍സ് പരീക്ഷ

ശ്രീ. മുല്ലക്കര രത്നാകരന്‍

സംസ്ഥാനത്ത് പ്രൊഫഷണല്‍ കോഴ്സുകളിലേക്ക് അഡ്മിഷനുവേണ്ടി നടത്തിവരുന്ന എന്‍ട്രന്‍സ് പരീക്ഷാ സമ്പ്രദായം അവസാനിപ്പിക്കുന്നതിന് തീരുമാനമെടുത്തിട്ടുണ്ടോ ?

1028

.എച്ച്.ആര്‍.ഡി.യില്‍ അസിസ്റന്റ് നിയമനം

ശ്രീ. ജെയിംസ് മാത്യു

() .എച്ച്.ആര്‍.ഡി യില്‍ അസിസ്റന്റ് നിയമനത്തിനായി എഴുത്തുപരീക്ഷയും ഇന്റര്‍ വ്യൂവും നടത്തിയതുപ്രകാരം റാങ്കു ലിസ്റ് തയ്യാറാക്കിയിട്ടുണ്ടോ;

(ബി) എത്ര ഒഴിവിലേക്കാണ് നിയമന നടപടികള്‍ സ്വീകരിച്ചത്;

(സി) എത്ര പേര്‍ക്ക് നാളിതുവരെ നിയമനം നല്‍കിയിട്ടുണ്ട് ;

(ഡി) നിയമനം നല്‍കിയിട്ടില്ലായെങ്കില്‍ എന്തുകൊണ്ടാണെന്ന് അറിയിക്കാമോ ;

() നിലവില്‍ അസിസ്റന്റുമാരുടെ എത്ര ഒഴിവുകള്‍ ഉണ്ടെന്ന് വ്യക്തമാക്കാമോ ;

(എഫ്) പ്രസ്തുത ഒഴിവുകളിലേക്കുള്ള നിയമനം എന്നത്തേക്കു നടക്കുമെന്ന് അറിയിക്കാമോ ?

1029

.എച്ച്.ആര്‍.ഡി, എഞ്ചിനീയറിംഗ്/അപ്ളൈഡ് സയന്‍സ് കോളേജുകളിലെ ടെക്നിക്കല്‍ സ്റാഫ് സേവനവേതനങ്ങള്‍


ശ്രീ. പി. സി. വിഷ്ണുനാഥ്

() .എച്ച്.ആര്‍.ഡി എഞ്ചിനീയറിംഗ് കോളേജുകളിലും അപ്ളൈഡ് സയന്‍സ് കോളേജുകളിലും ജോലി ചെയ്തുവരുന്ന സമാനതസ്തികകളില്‍പ്പെട്ട ജീവനക്കാരുടെ സേവനവേതനങ്ങള്‍ തമ്മിലുള്ള വ്യത്യസ്തത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കുവാന്‍ എന്ത് നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;

(ബി) 19.10.2011 ലെ ഇ.1/8291/2006/എച്ച്.ആര്‍.ഡി ഉത്തരവ് പ്രകാരം ഗസ്റ് അദ്ധ്യാപകര്‍ക്ക് നല്‍കിയ പുതുക്കിയ നിരക്കിലെ വേതനം 1.10.2011 മുതല്‍ ഐ.എച്ച.ആര്‍.ഡി.യുടെ തന്നെ പരിധിയില്‍ വരുന്ന എഞ്ചിനീയറിംഗ് കോളേജുകളിലെ ടെക്നിക്കല്‍ തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ക്കും ലഭിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; ഇല്ലെങ്കില്‍ കാരണം വിശദമാക്കുമോ?

1030

പട്ടുവം ഐ.എച്ച്.ആര്‍.ഡി. കോളേജിന് സ്വന്തം കെട്ടിടം

ശ്രീ. റ്റി. വി. രാജേഷ്

() കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി നിയോജകമണ്ഡലത്തിലെ പട്ടുവം ഐ.എച്ച്.ആര്‍.ഡി. കോളേജിന് കെട്ടിട നിര്‍മ്മാണത്തിന് എത്ര ലക്ഷം രൂപയുടെ ഭരണാനുമതിയാണ് നല്‍കിയിട്ടുള്ളത് എന്നും എപ്പോഴാണ് ഭരണാനുമതി നല്കിയതെന്നും അറിയിക്കുമോ;

(ബി) പുതുക്കിയ ഷെഡ്യുള്‍ ഓഫ് റേറ്റ് അനുസരിച്ച് എത്ര ലക്ഷം രൂപയുടെ റിവൈസ്ഡ് എസ്റിമേറ്റാണ് പൊതുമരാമത്ത് വകുപ്പ് നല്‍കിയിട്ടുള്ളത്; ആയതിന് പുതുക്കിയ ഭരണാനുമതി നല്‍കിയിട്ടുണ്ടോ; എങ്കില്‍ ഇതിന് താമസം നേരിടുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ;

(സി) പുതുക്കിയ ഭരണാനുമതിയോടെ കെട്ടിടനിര്‍മ്മാണ പ്രവൃത്തി എന്നത്തേക്ക് ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ;

(ഡി) കോളേജിന് സ്വന്തമായി കെട്ടിടമില്ലാത്തതിനാല്‍ കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ അഫിലിയേഷന്‍ പോലും റദ്ദായേക്കാവുന്ന സാഹചര്യത്തില്‍ അടിയന്തിരമായി കോളേജിന് പുതിയ കെട്ടിടം നിര്‍മ്മിക്കാനാവശ്യമായ നടപടി സ്വീകരിക്കുമോ?

1031

സിവില്‍ സര്‍വ്വീസ് അക്കാദമിയുടെ സബ് സെന്ററുകള്‍

ശ്രീ. . പ്രദീപ്കുമാര്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സിവില്‍ സര്‍വ്വീസ് അക്കാദമിയുടെ എത്ര സബ് സെന്ററുകള്‍ എവിടെയെല്ലാം ആരംഭിച്ചുവെന്ന് വിശദമാക്കുമോ;

(ബി) അപ്രകാരം അനുവദിച്ച എത്ര സബ് സെന്ററുകളില്‍ ക്ളാസ്സുകള്‍ ആരംഭിച്ചുവെന്നും പ്രസ്തുത സെന്ററുകള്‍ക്കായി എത്ര തുക അനുവദിച്ചെന്നും വിശദമാക്കുമോ;

(സി) പുതുതായി സബ് സെന്ററുകള്‍ ആരംഭിക്കുന്നതിന് ഉദ്ദേശിക്കുന്നുവെങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

1032

കോഴിക്കോട് നഗരത്തില്‍ 'സിവില്‍ സര്‍വ്വീസ് അക്കാദമി'

ശ്രീ. . പ്രദീപ് കുമാര്‍

() കോഴിക്കോട് നഗരത്തില്‍ 'സിവില്‍ സര്‍വ്വീസ് അക്കാദമി' ആരംഭിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നു വിശദമാക്കുമോ;

(ബി) ഇവിടെ എന്നുമുതല്‍ ക്ളാസ്സുകള്‍ ആരംഭിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് അറിയിക്കുമോ;

(സി) ഈ സ്ഥാപനത്തിനായി ബഡ്ജറ്റില്‍ എത്ര തുക അനുവദിച്ചിരുന്നുവെന്നും, എത്ര തുക ചെലവഴിച്ചുവെന്നും വ്യക്തമാക്കുമോ?

1033

പ്രത്യേക നിയമസഭാസമിതി റിപ്പോര്‍ട്ട്

ശ്രീ. റ്റി. എന്‍. പ്രതാപന്‍

,, ഷാഫി പറമ്പില്‍

,, . സി. ബാലകൃഷ്ണന്‍

() പ്രതിപക്ഷനേതാവിനെതിരായി ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിനായി രൂപീകരിച്ച പ്രത്യേക നിയമസഭാസമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ;

(ബി) സമിതിയുടെ പ്രധാനനിഗമനങ്ങള്‍ എന്തെല്ലാമാണ്;

(സി) സമിതിയുടെ നിഗമനങ്ങളിന്മേല്‍ ബന്ധപ്പെട്ട വകുപ്പുകളില്‍ എന്തൊക്കെ നടപടികളാണ് എടുക്കുവാന്‍ ഉദ്ദേശിക്കുന്നത്;

(ഡി) ഇതിനെക്കുറിച്ച് വിശദമായ ഒരു അന്വേഷണത്തിനു തയ്യാറാകുമോ; വിശദമാക്കുമോ?

1034

സംസ്ഥാനത്ത് പുതുതായി അനുവദിച്ച ലോ കോളേജുകള്‍

ശ്രീ. . . അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

() സംസ്ഥാനത്ത് ഇപ്പോള്‍ എത്ര ലോ കോളേജുകളാണ് സര്‍ക്കാര്‍/എയ്ഡഡ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നതെന്ന വിശദവിവരം ജില്ലതിരിച്ച് നല്‍കുമോ;

(ബി) ഈ സര്‍ക്കാര്‍ അധികാരമേറ്റെടുത്തശേഷം പുതുതായി എത്ര ലോ കോളേജുകള്‍ക്കാണ് അനുവാദം നല്‍കിയത്;

(സി) പുതുതായി അനുവാദം നല്‍കിയ കോളേജുകള്‍ ഏതൊക്കെയാണെന്നും ഏതൊക്കെ കോഴ്സുകളാണ് നടത്തുകയെന്നും എത്ര സീറ്റുകള്‍ വീതമാണുള്ളതെന്നും എയ്ഡഡ്-സര്‍ക്കാര്‍-അണ്‍എയ്ഡഡ് മേഖല തിരിച്ച് വ്യക്തമാക്കുമോ?

1035

കാസര്‍ഗോഡ് ലോ കോളേജ്

ശ്രീ. എന്‍. . നെല്ലിക്കുന്ന്

() കാസര്‍ഗോഡ് ലോ കോളേജ് സ്ഥാപിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

(ബി) എങ്കില്‍ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഏതുഘട്ടത്തിലെന്ന് വിശദീകരിക്കുമോ;

(സി) ലോ കോളേജിനായി എത്ര ഏക്കര്‍ സ്ഥലം ഏറ്റെടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ?

1036

സ്വകാര്യ സ്വാശ്രയ മെഡിക്കല്‍, എഞ്ചിനിയറിംഗ് കോളേജുകളിലെ പ്രവേശനം

ശ്രീ. എം. . ബേബി

() 2011-ല്‍ സ്വകാര്യ സ്വാശ്രയ മെഡിക്കല്‍, എഞ്ചിനീയറിംഗ് കോളേജുകളിലെ പ്രവേശനം സംബന്ധിച്ച് സര്‍ക്കാര്‍ മാനേജ്മെന്റ് അസോസിയേഷനുമായി ഏര്‍പ്പെട്ടിട്ടുള്ള കരാറുകളില്‍ ന്യൂനപക്ഷപദവി ഇല്ലാത്ത കോളേജുകള്‍ക്ക് 2010-ലെ വ്യവസ്ഥകളില്‍ നിന്നും വ്യത്യസ്തമായി പുതിയ സംവരണം എന്തെങ്കിലും ഏര്‍പ്പെടുത്തയിട്ടുണ്ടോ ;

(ബി) മെഡിക്കല്‍, എഞ്ചിനീയറിംഗ് കോളേജുകളില്‍ സംവരണ തത്ത്വം പാലിച്ചുകൊണ്ട് പൊതുഅലോട്ട്മെന്റ് നടത്താവുന്ന സീറ്റുകളുടെ എണ്ണത്തില്‍ ന്യൂനപക്ഷ പദവി ഇല്ലാത്ത കോളേജുകളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഈ പുതിയ സംവരണം മൂലം കുറവു വന്നിട്ടുണ്ടോ ;

(സി) ഇങ്ങനെ സംവരണം ഏര്‍പ്പെടുത്തുകവഴി എസ്.സി., എസ്.ടി, ഈഴവ, മുസ്ളീം, ക്രസ്ത്യന്‍ എല്‍.സി., പിന്നോക്ക ഹിന്ദി/ക്രസ്ത്യന്‍, കുടുംബി എന്നീ സംവരണ വിഭാഗങ്ങള്‍ക്കും ജനറല്‍ മെറിറ്റ് വിദ്യാര്‍ത്ഥികള്‍ക്കും എത്ര സീറ്റുകളുടെ കുറവ് 2010-ലെ സംവരണ വ്യവസ്ഥയുമായി താരതമ്യം ചെയ്യുമ്പോള്‍ വരുന്നുണ്ട് ?

1037

സ്വാശ്രയ മേഖലയിലെ ലോ കോളേജുകള്‍ തുടങ്ങിയതിനുള്ള മാനദണ്ഡങ്ങള്‍

ശ്രീ. വി. ശിവന്‍കുട്ടി

() സ്വാശ്രയ മേഖലയില്‍ ലോ കോളേജുകള്‍ തുടങ്ങിയതിന് സ്വീകരിച്ച മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്നു വ്യക്തമാക്കുമോ ;

(ബി) പുതുതായി ഏതൊക്കെ സര്‍വ്വകലാശാലകള്‍ക്കു കീഴിലാണ് സ്വാശ്രയ ലോ കോളേജുകള്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്നത് ?

1038

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം

ശ്രീ. കെ. അജിത്

() കേരളത്തിലെ സ്വാശ്രയ വിദ്യാഭ്യാസരംഗത്ത് എത്ര മെഡിക്കല്‍ കോളേജുകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് വ്യക്തമാക്കുമോ;

(ബി) സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനകാര്യത്തില്‍ സര്‍ക്കാരുമായി കരാറില്‍ ഏര്‍പ്പെടാത്ത കോളേജുകള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കുമോ;

(സി) സര്‍ക്കാരുമായി കരാറില്‍ ഏര്‍പ്പെടാത്ത മെഡിക്കല്‍ കോളേജില്‍ പൊതുപ്രവേശന പരീക്ഷാ ലിസ്റില്‍നിന്നും വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നുണ്ടോ;

(ഡി) സര്‍ക്കാരുമായി കരാറില്‍ ഏര്‍പ്പെട്ട മെഡിക്കല്‍ കോളേജുകളിലും കരാറില്‍ ഏര്‍പ്പെട്ടിട്ടില്ലാത്ത മെഡിക്കല്‍ കോളേജുകളിലും ഈടാക്കുന്ന ഫീസ് നിരക്ക് എത്രയെന്ന് വ്യക്തമാക്കുമോ;

() അടുത്ത വര്‍ഷത്തെ പ്രവേശന കാര്യത്തില്‍ മെഡിക്കല്‍ കോളേജുകളുമായി കരാര്‍ ഉണ്ടാക്കിയിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കുമോ ?

1039

പ്രൈവറ്റ് കോളേജ് അദ്ധ്യാപകരുടെ യു. ജി. സി. സ്കെയില്‍ അനുസരിച്ച് പുന:ക്രമീകരിച്ച പെന്‍ഷന്‍

പ്രൊഫ. സി. രവീന്ദ്രനാഥ്

() 2006 ല്‍ വിരമിച്ച പ്രൈവറ്റ് കോളേജ് അദ്ധ്യാപകരുടെ യു.ജി.സി. സ്കെയില്‍ അനുസരിച്ചുള്ള പെന്‍ഷന്‍ പുനക്രമീകരണം നടന്നിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ആയതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;

(സി) സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ; പുന:ക്രമീകരിച്ച പെന്‍ഷന്‍ എന്നു മുതല്‍ ലഭ്യമാകുമെന്ന് അറിയിക്കുമോ?

1040

സ്വാശ്രയ ആര്‍ട്സ് & സയന്‍സ് കോളേജുകള്‍

ശ്രീമതി കെ. കെ. ലതിക

സ്വകാര്യ സ്വാശ്രയ ആര്‍ട്സ് & സയന്‍സ് കോളേജുകള്‍ തുടങ്ങുന്നതിനും നിലവിലുള്ളവയില്‍ പുതിയ കോഴ്സുകള്‍ തുടങ്ങുന്നതിനും എന്തെങ്കിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ ?

1041

എയ്ഡഡ് കോളേജ് ജീവനക്കാര്‍ക്ക് സമാശ്വാസ തൊഴില്‍ദാന പദ്ധതി

ശ്രീ. എന്‍.. നെല്ലിക്കുന്ന്

'' പി.ബി. അബ്ദുള്‍ റസാക്

() എയ്ഡഡ് കോളേജ് ജീവനക്കാരെ സമാശ്വാസ തൊഴില്‍ദാന പദ്ധതിയിന്‍ കീഴില്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) എയ്ഡഡ് മേഖലയില്‍ പ്രസ്തുത പദ്ധതിയുടെ പ്രയോജനം ഏതൊക്കെ സ്ഥാപനങ്ങളില്‍ ഇപ്പോള്‍ ലഭിക്കുന്നുണ്ട്; എന്നുമുതലാണ് പ്രസ്തുത പദ്ധതി നടപ്പാക്കിയത് എന്ന് വിശദമാക്കുമോ;

(സി) എയ്ഡഡ് കോളേജ് ജീവനക്കാരെ എന്നുമുതലാണ് പ്രസ്തുത പദ്ധതിയിന്‍കീഴില്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നത്;

(ഡി) സര്‍ക്കാര്‍ മേഖലയില്‍ ആശ്രിത നിയമനപദ്ധതി ഇപ്പോള്‍ നടപ്പാക്കുന്ന രീതിയില്‍തന്നെയാണോ ഈ പദ്ധതി എയ്ഡഡ് കോളേജുകളിലും നടപ്പാക്കുന്നത് എന്ന് വിശദമാക്കുമോ; അല്ലെങ്കില്‍ എന്തൊക്കെ മാറ്റങ്ങളാണ് പരിഗണനയിലുള്ളതെന്ന് വെളിപ്പെടുത്താമോ?

1042

ക്രെഡിറ്റ് & സെമസ്റര്‍ സമ്പ്രദായം

ശ്രീ. പി. സി. വിഷ്ണുനാഥ്

() ക്രെഡിറ്റ് & സെമസ്റര്‍ സമ്പ്രദായം നടപ്പിലാക്കുന്നതിന്റെ ഭാഗമായി കേരള യൂണിവേഴ്സിറ്റി 2010-ല്‍ പുറത്തിറക്കിയ റൂള്‍സ് & റെഗുലേഷന്‍സില്‍ ഭാഷാ വിഷയങ്ങളില്‍ അദ്ധ്യാപക-വിദ്യാര്‍ത്ഥി അനുപാതം 1:50 ആക്കണമെന്ന് നിഷ്കര്‍ഷിച്ചിട്ടുണ്ടോ ;

(ബി) എങ്കില്‍ പ്രസ്തുത അനുപാതം കേരളത്തിലെ സര്‍ക്കാര്‍ കോളേജുകളില്‍ നടപ്പിലാക്കുവാന്‍ കഴിഞ്ഞിട്ടുണ്ടോ ;

(സി) ഇല്ലെങ്കില്‍ 2012-13 അദ്ധ്യയന വര്‍ഷത്തില്‍ തന്നെ ഇതു പ്രാബല്യത്തില്‍ വരുത്തുവാന്‍ നടപടി സ്വീകരിക്കുമോ ?

1043

വിദ്യാഭ്യാസ വായ്പാ പലിശ

ശ്രീ. ബി. ഡി. ദേവസ്സി

() സംസ്ഥാനത്ത് 2009 നു മുന്‍പ് വിദ്യാഭ്യാസ വായ്പ എടുത്തവര്‍ക്ക് 15 മുതല്‍ 17% വരെ പലിശ നല്‍കേണ്ടിവരുന്നതുമൂലം കൃത്യമായി തിരിച്ചടയ്ക്കാന്‍ കഴിയാതെ വിഷമാവസ്ഥയിലായത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) 2009-നു മുമ്പ് വിദ്യാഭ്യാസ വായ്പയെടുത്തവര്‍ക്കും പലിശയിളവു നല്‍കുകയോ, വിദ്യാഭ്യാസ വായ്പയുടെ പലിശ സംസ്ഥാന സര്‍ക്കാര്‍ അടയ്ക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിച്ച് ഇവരെ സഹായിക്കാന്‍ നടപടി സ്വീകരിക്കുകയോ ചെയ്യുമോ ?

1044

വിദ്യാഭ്യാസ വായ്പ നല്‍കുന്നതിലെ നിയന്ത്രണം

ശ്രീ. എന്‍. എ നെല്ലിക്കുന്ന്

,, എം.പി. അബ്ദുസ്സമദ് സമദാനി

,, കെ.എന്‍.എ ഖാദര്‍

,, വി. എം. ഉമ്മര്‍ മാസ്റര്‍

() മെരിറ്റ് ക്വാട്ടയില്‍ അഡ്ഡമിഷന്‍ ലഭിക്കുന്ന കുട്ടികള്‍ക്കു മാത്രമായി വിദ്യാഭ്യാസ വായ്പ പരിമിതപ്പെടുത്തിക്കൊണ്ട് ഇന്ത്യന്‍ ബാങ്കേഴ്സ് അസോസിയേഷന്‍ മാതൃകാ വിദ്യാഭ്യാസ പദ്ധതി തയ്യാറാക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ സ്വാശ്രയ കോഴ്സുകളില്‍ ചേരാന്‍ നിര്‍ബന്ധിതരാകുന്ന മിടുക്കരായ കുട്ടികളുടെ ഉന്നതപഠനത്തെ സാരമായി ബാധിക്കുന്ന ഈ നീക്കത്തിനെതിരെ അടിയന്തിര നടപടി സ്വീകരിക്കുമോ;

(സി) ഒരേ കോഴ്സിന് വ്യത്യസ്ത ഫീസ് നിരക്കുകള്‍ പ്രാബല്യത്തിലുള്ള സാഹചര്യത്തില്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സ്റാന്റേര്‍ഡ് ഫീസ് നിരക്ക് കണക്കിലെടുത്തു മാത്രമേ വായ്പ അനുവദിക്കൂ എന്ന ബാങ്കുകളുടെ നിലപാട് മൂലമുള്ള പ്രശ്നം പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ;

(ഡി) സംസ്ഥാനത്തെ ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരത്തെ ദോഷകരമായി ബാധിക്കുന്ന ഈ പ്രശ്നത്തില്‍ അടിയന്തിരമായി ഇടപെടുമോ?

1045

യു.ജി.സി. യോഗ്യതയുള്ള അദ്ധ്യാപകരുടെ ശമ്പള വര്‍ദ്ധനവ്

ശ്രീ. കെ. രാജു

() 1.1.1996-നും അതിനുശേഷവും സംസ്ഥാനത്തെ കോളേജുകളില്‍ നിയമനം ലഭിച്ച യു.ജി.സി. യോഗ്യതയുള്ള അദ്ധ്യാപകര്‍ക്ക് അടിസ്ഥാന ശമ്പളം ഉയര്‍ത്തി നല്‍കിയ ഉത്തരവ് ഏതെന്ന് വ്യക്തമാക്കുമോ; ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(ബി) പ്രസ്തുത ഉത്തരവ് പ്രകാരം അടിസ്ഥാന ശമ്പളം 2060 രൂപയില്‍ നിന്നും 8000 രൂപയായി ഉയര്‍ത്തി ലഭിക്കേണ്ട കൊല്ലം പുനലൂര്‍ ശ്രീനാരായണ കോളേജിലെ അദ്ധ്യാപകരായ ശ്രീ. ബൈജു എസ്., ശ്രീ. അനില്‍കുമാര്‍ എസ്. എന്നിവര്‍ക്കെതിരെ സര്‍ക്കാര്‍ കേസ് നടത്താനുണ്ടായ സാഹചര്യം എന്തെന്ന് വ്യക്തമാക്കുമോ;

(സി) 231 പേരുടെ നിയമനത്തിന് ആധാരമായ ഉത്തരവ് ഇവര്‍ക്ക് ബാധകമല്ലാത്തത് എന്തുകൊണ്ടെന്ന് വ്യക്തമാക്കുമോ;

(ഡി) പ്രസ്തുത കേസ് തീര്‍പ്പാക്കുവാന്‍ എന്തു നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

1046

എയ്ഡഡ് കോളേജുകളിലെ ഗസ്റ് അദ്ധ്യാപകരുടെ ശമ്പളം

ശ്രീ. കെ.കുഞ്ഞമ്മത് മാസ്റര്‍

() പല കോളേജുകളിലും ജോലി ചെയ്യുന്ന ഗസ്റ് അദ്ധ്യാപകര്‍ക്ക് മാസങ്ങളായി ശമ്പളം ലഭിക്കുന്നില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ പ്രസ്തുത വിഷയം സംബന്ധിച്ച് എന്തെങ്കിലും നടപടികള്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(സി) ഗസ്റ് അദ്ധ്യാപകര്‍ക്ക് കൃത്യമായി ശമ്പളം നല്‍കാന്‍ നടപടികള്‍ സ്വീകരിക്കുമോ?

1047

സര്‍ക്കാര്‍ / എയ്ഡഡ് മേഖലയില്‍ ആര്‍ട്സ് & സയന്‍സ് കോളേജുകള്‍

ശ്രീ. സി. കൃഷ്ണന്‍

() കേരളത്തില്‍ സര്‍ക്കാര്‍ / എയ്ഡഡ് മേഖലയില്‍ ആര്‍ട്സ് & സയന്‍സ് കോളേജുകള്‍ ഇല്ലാത്ത നിയോജക മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്ന് വിശദമാക്കാമോ;

(ബി) സര്‍ക്കാര്‍ / എയ്ഡഡ് മേഖലയില്‍ ആര്‍ട്സ് & സയന്‍സ് കോളേജുകള്‍ ഇല്ലാത്ത മണ്ഡലങ്ങളില്‍ കോളേജുകള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ?

1048

സര്‍ക്കാര്‍ കോളേജുകളില്‍ മലയാളം ബിരുദബിരുദാനന്തരകോഴ്സുകള്‍

ശ്രീ. പാലോട് രവി

() എത്ര സര്‍ക്കാര്‍ കോളേജുകളിലാണ് മലയാളത്തിന് ബിരുദബിരുദാനന്തര കോഴ്സുകള്‍ പഠിക്കുവാന്‍ നിലവില്‍ സാഹചര്യമുള്ളത്;

(ബി) പ്രസ്തുത കോഴ്സുകള്‍ തുടങ്ങുന്നതിനുള്ള എത്ര പ്രൊപ്പോസലുകള്‍ ലഭിച്ചിട്ടുണ്ട്;

(സി) അതനുസരിച്ച് എവിടെയെല്ലാം കോഴ്സുകള്‍ ആരംഭിച്ചിട്ടുണ്ട്;

(ഡി) മറ്റ് പ്രൊപ്പോസലുകളിന്മേല്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു;

() 2012-13 അദ്ധ്യയനവര്‍ഷം എത്ര സര്‍ക്കാര്‍ കോളേജുകളില്‍ മലയാളം ബിരുദബിരുദാനന്തര കോഴ്സുകള്‍ ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ട്; ആയതിനുള്ള നടപടികള്‍ വ്യക്തമാക്കുമോ?

1049

പട്ടാമ്പി ശ്രീ നീലകണ്ഠ സംസ്കൃത കോളേജ് സയന്‍സ് ബ്ളോക്ക് നിര്‍മ്മാണം

ശ്രീ.സി.പി. മുഹമ്മദ്

പട്ടാമ്പി ശ്രീ നീലകണ്ഠ സംസ്കൃത കോളേജിന് സയന്‍സ് ബ്ളോക്ക് നിര്‍മ്മിക്കുന്നതിന് ആവശ്യമായ ഭരണാനുമതി നല്‍കുവാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?

1050

ചാലക്കുടി പി.എം.ജി. കോളേജില്‍ പുതിയ കോഴ്സുകള്‍ അനുവദിക്കാന്‍ നടപടി

ശ്രീ.ബി.ഡി. ദേവസ്സി

() ചാലക്കുടി പി.എം.ജി. കോളേജില്‍ പുതിയ കോഴ്സുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ ഏതെല്ലാം കോഴ്സുകളാണ് പുതുതായി

അനുവദിക്കുക എന്നറിയിക്കാമോ;

(സി) കൊരട്ടി പോളിടെക്നിക്കില്‍ പുതുതായി ഏതെങ്കിലും കോഴ്സുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ;

(ഡി) എങ്കില്‍ ഏതെല്ലാം കോഴ്സുകളാണ് പുതുതായി അനുവദിക്കുക എന്ന് അറിയിക്കാമോ?

1051

എസ്.ഡി. കോളേജില്‍ മലയാളം എം.. കോഴ്സ് ആരംഭിക്കുന്നതിന് നടപടി

ശ്രീ. ആര്‍. രാജേഷ്

() ആലപ്പുഴ എസ്.ഡി കോളേജില്‍ മലയാളം എം.. കോഴ്സ് ഇനിയും അനുവദിച്ചിട്ടില്ലാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) 1995-ല്‍ വിശ്വസാഹിത്യകാരന്‍ തകഴി ശിവശങ്കരപ്പിള്ള അന്നത്തെ മുഖ്യമന്ത്രിയ്ക്ക് ഇതു സംബന്ധിച്ച് കത്തയച്ച വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) എസ്.ഡി. കോളേജില്‍ എം.. മലയാളം കോഴ്സ് ആരംഭിക്കുവാനുള്ള അടിയന്തര നടപടി സ്വീകരിക്കുമോ ?

1052

മുതുവല്ലൂര്‍ കോളേജ് ഓഫ് അപ്ളൈഡ് സയന്‍സിലെ കോഴ്സുകള്‍

ശ്രീ.കെ.മുഹമ്മദുണ്ണി ഹാജി

() മലപ്പുറം ജില്ലയിലെ മുതുവല്ലൂര്‍ ഐ.എച്ച്.ആര്‍.ഡി.കോളേജ് ഓഫ് അപ്ളൈഡ് സയന്‍സില്‍ കോഴിക്കോട് സര്‍വ്വകലാശാലയുടെ അംഗീകാരത്തോടെ ഏതെല്ലാം കോഴ്സുകള്‍ ആരംഭിച്ചിട്ടുണ്ട് ;

(ബി) പുതിയ ഏതെങ്കിലും കോഴ്സുകള്‍ക്ക് അനുമതി ലഭിച്ചിട്ടും തുടങ്ങാതിരിക്കുന്നുണ്ടോ ; എങ്കില്‍ കാരണം വ്യക്തമാക്കുമോ ;

(സി) പ്രസ്തുത സ്ഥാപനത്തിനാവശ്യമായ കെട്ടിടം, ലൈബ്രറി, ആഡിറ്റോറിയം, ഗ്രൌണ്ട്, കുടിവെള്ള സൌകര്യം എന്നിവ ഏര്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ ?

1053

ആറ്റിങ്ങല്‍ ഗവണ്‍മെന്റ് കോളേജിലെ കോഴ്സുകള്‍

ശ്രീ. ബി. സത്യന്‍

() ആറ്റിങ്ങല്‍ ഗവണ്‍മെന്റ് കോളേജില്‍ പുതിയതായി സയന്‍സ് ബ്ളോക്കും മറ്റ് സൌകര്യങ്ങളും നിലവില്‍വരുന്ന സാഹചര്യത്തില്‍ പുതിയതായി ഏതെല്ലാം കോഴ്സുകള്‍ തുടങ്ങുവാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ;

(ബി) ആറ്റിങ്ങല്‍ ഗവണ്‍മെന്റ് കോളേജില്‍ നിലവില്‍ ഏതെല്ലാം കോഴ്സുകളാണുള്ളത്; അവസാനമായി കോഴ്സുകള്‍ അനുവദിച്ചത് ഏത് വര്‍ഷമാണ്; ഏതൊക്കെ കോഴ്സുകളാണ് അന്ന് അനുവദിച്ചത്; വിശദമാക്കുമോ ?

1054

ശ്രീകൃഷ്ണപുരം എഞ്ചിനീയറിംഗ് കോളേജിന്റെ വികസന പ്രവര്‍ത്തനങ്ങള്‍

ശ്രീ.എം.ഹംസ

() ശ്രീകൃഷ്ണപുരം സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജിന്റെ വികസനത്തിനായി പതിനൊന്നാം പഞ്ചവല്‍സര പദ്ധതിയില്‍ എത്ര തുക വകയിരുത്തിയിരുന്നു;

(ബി) പ്രസ്തുത എഞ്ചിനീയറിംഗ് കോളേജില്‍ എന്തെല്ലാം വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് തുക വകയിരുത്തിയിട്ടുള്ളത്; അതില്‍ എത്ര തുക വീതം എന്തിനെല്ലാം ചെലവഴിച്ചു എന്ന് വ്യക്തമാക്കാമോ;

(സി) പ്രസ്തുത എഞ്ചിനീയറിംഗ് കോളേജിന്റെ വികസനത്തിനായി ആര്‍..ഡി.എഫ്. സ്കീം പ്രകാരം നബാര്‍ഡില്‍ നിന്നും എത്ര തുക ധനസഹായമായി ലഭ്യമാക്കി;വിശദാംശം നല്‍കാമോ; പ്രസ്തുത പ്രോജക്ട് നബാര്‍ഡ് അംഗീകരിച്ചുവോ; അതിന്റെ കാലിക സ്ഥിതി വ്യക്തമാക്കാമോ;

(ഡി) പദ്ധതി കാലയളവില്‍ എന്തെല്ലാം വികസന പ്രവര്‍ത്തന ങ്ങളാണ് കോളേജില്‍ നടപ്പിലാക്കിയതെന്ന് വിശദീകരിക്കാമോ;

() 2011 ജൂണ്‍ 1 മുതല്‍ 2012 ഫെബ്രുവരി 29 വരെ എന്തെല്ലാം വികസന പ്രവര്‍ത്തനങ്ങളാണ് കോളേജില്‍ നടപ്പിലാക്കിയതെന്ന് വ്യക്തമാക്കാമോ?

1055

. കെ. നായനാര്‍ മെമ്മോറിയര്‍ ഗവ: കോളേജിന് ലഭിച്ച ഫണ്ട്

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

എളേരിത്തട്ട് ഇ. കെ. നായനാര്‍ മെമ്മോറിയര്‍ ഗവണ്‍മെന്റ് കോളേജിന് യു. ജി. സി. മുഖേന ലഭിച്ച ഫണ്ട് എപ്പോള്‍ ചെലവഴിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?

1056

. കെ. നായനാര്‍ മെമ്മോറിയന്‍ ഗവ: കോളേജില്‍ ലൈബ്രറിയും ഓഡിറ്റോറിയവും

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

. കെ. നായനാര്‍ മെമ്മോറിയര്‍ ഗവണ്‍മെന്റ് കോളേജില്‍ മുന്‍ സര്‍ക്കാറിന്റെ കാലത്ത് ലൈബ്രറിയും ഓഡിറ്റോറിയവും നിര്‍മ്മിക്കുന്നതിന് ഭരണാനുമതി നല്‍കിയിരുന്നുവെങ്കിലും നാളിതുവരെ പ്രവൃത്തി ആരംഭിക്കാന്‍ കഴിയാതെ വന്നതിന്റെ കാരണം വ്യക്തമാക്കാമോ?

1057

നെടുങ്കണ്ടത്ത് എന്‍.സി.സി.യുടെ ബറ്റാലിയന്‍ ആരംഭിക്കുന്ന നടപടി

ശ്രീ. കെ. കെ. ജയചന്ദ്രന്‍

() നെടുങ്കണ്ടത്ത് എന്‍.സി.സി. യുടെ ബറ്റാലിയന്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട അപ്രൂവല്‍ ഇന്‍ പ്രിന്‍സിപ്പിള്‍ നല്‍കണം എന്നാവശ്യപ്പെട്ട് എന്‍.സി.സി ഡയറക്ടറേറ്റില്‍ നിന്നും നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടോ; എങ്കില്‍ ആയത് എന്നാണ് ലഭിച്ചതെന്ന് വ്യക്തമാക്കാമോ;

(ബി) പ്രസ്തുത കത്തിന്മേല്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ച നടപടികളുടെ വിശദവിവരം നല്‍കുമോ;

(സി) പ്രസ്തുത കത്തില്‍ ആവശ്യപ്പെട്ട പ്രകാരം അപ്രൂവല്‍ ഇന്‍ പ്രിന്‍സിപ്പിള്‍ നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ?

1058

ശിക്ഷാ വിശാരദ് കോഴ്സ് സംബന്ധിച്ച വിശദാംശം

ശ്രീ. കെ. ദാസന്‍

() തൃശൂര്‍ ജില്ലയില്‍ നായകനാലില്‍ പ്രവര്‍ത്തിക്കുന്ന ഹിന്ദി പ്രചാര വിദ്യാലയം എന്ന സ്ഥാപനം ഉത്തര്‍പ്രദേശിലെ ഹിന്ദി സാഹിത്യ സമ്മേളന്‍ എന്ന യൂണിവേഴ്സിറ്റി നല്‍കുന്ന ശിക്ഷാ വിശാരദ് ബിരുദ കോഴ്സ് പഠിപ്പിക്കാന്‍ എന്‍.സി.റ്റി.. അംഗീകാരമുള്ള സ്ഥാപനമാണോ എന്ന് വ്യക്തമാക്കാമോ; എങ്കില്‍ അംഗീകാരം നല്‍കിയിട്ടുള്ള സര്‍ക്കാര്‍ ഉത്തരവിന്റെയും എന്‍.സി.റ്റി.. ഉത്തരവിന്റെയും പകര്‍പ്പുകള്‍ ലഭ്യമാ ക്കുമോ; പ്രസ്തുത സ്ഥാപനത്തിന്റെ പ്രിന്‍സിപ്പലിന്റെ പേരും അഡ്രസ്സും നല്‍കാമോ;

(ബി) പ്രസ്തുത ശിക്ഷാ വിശാരദ് കോഴ്സ് നടത്തുന്നതിന് എന്‍.സി.റ്റി.. അംഗീകാരമുള്ളതായി സര്‍ക്കാര്‍ ഉത്തരവ് ജി..(എം.എസ്)28/10(G.Edn)തീയതി 9.2.2010 - ല്‍ പറഞ്ഞിരിക്കുന്ന കേരളത്തിലെ 3 കേന്ദ്രങ്ങളില്‍ ഏതെങ്കിലുമായി പ്രസ്തുത സ്ഥാപനത്തിന് നിയമാനുസൃത അഫിലിയേഷന്‍ ഉണ്ടോ; ഉണ്ടെങ്കില്‍ അത് സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടോ;

(സി) തൃശൂരിലുള്ള മേല്‍പ്പറഞ്ഞ സ്ഥാപനത്തിന് എന്‍.സി.റ്റി.. അംഗീകാരമുള്ളതും ശിക്ഷാ വിശാരദ് കോഴ്സ് നടത്താന്‍ എന്‍.സി.റ്റി..യും സര്‍ക്കാരും അംഗീകാരം നല്‍കിയിട്ടുള്ളതുമായ ഉപകേന്ദ്രം കോഴിക്കോട് പ്രവര്‍ത്തിച്ചിരുന്നുവോ; എങ്കില്‍ സ്ഥാപനം എവിടെയാണ് പ്രവര്‍ത്തിക്കുന്നത് എന്നും ഇപ്പോഴും പ്രവര്‍ത്തിച്ചിരുന്നത് എന്നും വ്യക്തമാക്കാമോ; പ്രസ്തുത സ്ഥാപനത്തിന്റെ പേരും വിലാസവും ഫോണ്‍ നമ്പരും ലഭ്യമാക്കാമോ;

(ഡി) 2006-07, 2007-08 വര്‍ഷങ്ങളില്‍ തൃശൂരിലെ പ്രസ്തുത സ്ഥാപനത്തിലും അതിന്റെ കോഴിക്കോട്ടെ ഉപകേന്ദ്രത്തിലും ശിക്ഷാ വിശാരദ് കോഴ്സിന് പഠിച്ചിട്ടുള്ളവരുടെ പേരും മേല്‍വിലാസവും അഡ്മിഷന്‍ നമ്പരും വര്‍ഷം തിരിച്ച് നല്‍കാമോ;

() പ്രസ്തുത സ്ഥാപനങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നതാണോ എന്ന് വ്യക്തമാക്കാമോ;

(എഫ്) ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭയുടെ അംഗീകൃത കേന്ദ്രങ്ങളെ സംബന്ധിച്ച മുഖ്യവിവരാവകാശ ഓഫീസറുടെ പേരും ഔദ്യോഗിക മേല്‍വിലാസവും വ്യക്തമാക്കാമോ ?

1059

'ശിക്ഷാ വിശാരദ്' എന്ന ബിരുദത്തിന്റെ അംഗീകാര വിശദാംശങ്ങള്‍

ശ്രീ. കെ. ദാസന്‍

() 'അലഹബാദിലെ ഹിന്ദി സാഹിത്യ സമ്മേളന്‍' എന്ന പേരിലുള്ള യൂണിവേഴ്സിറ്റി നല്‍കുന്ന 'ശിക്ഷാ വിശാരദ് എന്ന ബിരുദം കേരളത്തില്‍ യു. പി. സ്ക്കൂളിലും എയ്ഡഡ് ഹൈസ്ക്കൂളിലും ഹിന്ദി അദ്ധ്യാപക നിയമനത്തിന് ആള്‍ട്ടര്‍നേറ്റീവ് ക്വാളിഫിക്കേഷന്‍ (ബിഎഡിന് തത്തുല്യം) ആയി അംഗീകരിച്ചിട്ടുണ്ടോ ; ഉണ്ടെങ്കില്‍ ഉത്തരവ് നമ്പറും വിശദാംശവും വ്യക്തമാക്കാമോ ;

(ബി) സര്‍ക്കാര്‍ ഉത്തരവ് നമ്പര്‍ ജി..(എം.എസ്)28/10 G.Edn. തീയതി 09.02.2010 പ്രകാരം ' ഹിന്ദി, സാഹിത്യ സമ്മേളന്‍' നല്‍കുന്ന 'ശിക്ഷാ വിശാരദ്' ബിരുദം പഠിക്കുന്നതിന് എന്‍.സി.റ്റി.. അംഗീകരിച്ച കേരളത്തിലെ 3 കേന്ദ്രങ്ങള്‍ ഏതെല്ലാമാണ്; പ്രസ്തുത കേന്ദ്രങ്ങളുടെ പേര്, വിലാസം മറ്റ് വിശദാംശങ്ങള്‍ എന്നിവ ലഭ്യമാക്കുമോ ;

(സി) എന്‍.സി.റ്റി.. അംഗീകാരമുള്ള പ്രസ്തുത 3 കേന്ദ്രങ്ങള്‍ അല്ലാതെ ഈ കേന്ദ്രങ്ങളുടെ ഉപകേന്ദ്രമായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ഉണ്ടോ ; ഉണ്ടെങ്കില്‍ അത്തരം കേന്ദ്രങ്ങള്‍ ഏതെല്ലാമാണ്; എവിടെയാണ് സ്ഥിതി ചെയ്യുന്നത്, വിലാസം എന്നിവ വ്യക്തമാക്കാമോ ; ഇത്തരം ഉപകേന്ദ്രങ്ങള്‍ക്ക് എന്‍.സി.റ്റി..യുടെ അംഗീകാരമുണ്ടോ എന്ന് വിശദമാക്കാമോ ; ഉപകേന്ദ്രങ്ങളില്‍ ചേര്‍ന്ന് പഠിച്ച് കരസ്ഥമാക്കുന്ന 'ശിക്ഷാ വിശാരദ്' ബിരുദം എയ്ഡഡ് ഹിന്ദി അദ്ധ്യാപക നിയമനത്തിന് അംഗീകാരമുള്ള യോഗ്യതയായി പരിഗണിക്കുമോ ;

(ഡി) ജില്ലാ വിദ്യാഭ്യാസ ഓഫീസുകളില്‍ 'ശിക്ഷാ വിശാരദ്' ബിരുദം യോഗ്യതയുമായി നിയമനാംഗീകാരത്തിന് വരുന്ന അപേക്ഷകളില്‍ തീരുമാനമെടുക്കുന്നതിന് മുന്‍പ് 'ശിക്ഷാ വിശാരദ്' ബിരുദം എന്‍.സി.റ്റി.. അംഗീകരിച്ച കേന്ദ്രത്തില്‍ നിന്ന് തന്നെയാണോ നേടിയിട്ടുള്ളത് എന്ന് പരിശോധിക്കാറുണ്ടോ ; ഇതിനായി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ നിയമപരമായി സ്വീകരിക്കുന്ന നടപടികള്‍ എന്തെല്ലാമാണ്; സ്ഥാപനത്തിന്റെ അംഗീകാരം സംബന്ധിച്ച് എന്‍.സി.റ്റി.. അധികൃതരോട് അഭിപ്രായം തേടാറുണ്ടോ ; ഇല്ലെങ്കില്‍ കാരണമെന്താണ് എന്ന് വ്യക്തമാക്കാമോ ;

() ബിരുദ സര്‍ട്ടിഫിക്കറ്റിന്റെ കുടെ പഠിച്ച വിദ്യാലയം വെളിവാകുന്ന അഡ്മിഷന്‍ കാര്‍ഡ്, ടി.സി. മുതലായ രേഖകള്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പരിശോധിക്കാറുണ്ടോ ; വിശദമാക്കാമോ ?

1060

ശിക്ഷാ വിശാരദ് കോഴ്സുകളുടെ അംഗീകാരം

ഡോ. എന്‍. ജയരാജ്

() ഹിന്ദി സാഹിത്യ സമ്മേളന്‍ (അലഹബാദ്) നടത്തുന്ന ശിക്ഷാ വിശാരദ് കോഴ്സുകളുടെ അംഗീകാരം സംസ്ഥാനത്ത് പിന്‍വലിച്ച ഉത്തരവ് പുന:പരിശോധിക്കുന്നതിന് നടപടി സ്വീകരിക്കുമോ ;

(ബി) എങ്കില്‍ ഈ വിഷയം സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

BACK

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.