UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >4th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 4th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

914

2011-12 ബഡ്ജറ്റില്‍ വിദ്യാഭ്യാസ വകുപ്പില്‍ വിവിധ ഹെഡുകളിലായി വകയിരുത്തിയ തുക

ശ്രീ. ആര്‍. രാജേഷ്

2011-12 ബജറ്റില്‍ വിദ്യാഭ്യാസ വകുപ്പില്‍ വിവിധ ഹെഡുകളിലായി വകയിരുത്തിയ തുക എത്രയാണ്; വിശദമായ വിവരം ലഭ്യമാക്കുമോ; 29.02.2012 വരെ ചെലവഴിച്ച തുകയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

915

പാഠപുസ്തക വിതരണം

ശ്രീ. എന്‍. ഷംസുദ്ദീന്‍

() വരുന്ന അദ്ധ്യയനവര്‍ഷത്തിലെ പാഠപുസ്തകങ്ങള്‍ സമയബന്ധിതമായി വിതരണം ചെയ്യുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നത് ;

(ബി) എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൌജന്യമായി പാഠപുസ്തകങ്ങള്‍ നല്‍കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ?

916

പാഠപുസ്തകങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിന് നടപടി

ശ്രീ. എം. ഉമ്മര്‍

() ഒന്ന് മുതല്‍ പന്ത്രണ്ട് വരെ ക്ളാസ്സുകളിലെ പാഠപുസ്തകങ്ങള്‍ പരിഷ്കരിക്കുന്ന കാര്യം പരിഗണനയിലുണ്ടോ ;

(ബി) നിലവിലുള്ള പാഠപുസ്തകങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്ന കാര്യം ആലോചിച്ചിട്ടുണ്ടോ ;

(സി) അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും പൊതു സമൂഹത്തിന്റെയും നിര്‍ദ്ദേശങ്ങള്‍ ഇക്കാര്യത്തില്‍ പരിഗണിക്കുമോ ;

(ഡി) പാഠപുസ്തകങ്ങളുടെ ഉള്ളടക്കം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി എന്തെല്ലാം നടപടികളാണ് ഉദ്ദേശിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ ?

917

പനമ്പിള്ളി ഗോവിന്ദമേനോനെക്കുറിച്ച് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ നടപടി

ശ്രീ. സി. പി. മുഹമ്മദ്

() പാഠ്യപദ്ധതിയും പുസ്തകങ്ങളും തയ്യാറാക്കുന്നതില്‍ എസ്.സി..ആര്‍.ടി.യുടെ ഭാഗത്ത് നിന്നുള്ള തെറ്റായ പ്രവണത അവസാനിപ്പിക്കുവാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കുമോ;

(ബി) വിപ്ളവകരമായ സമരങ്ങള്‍ക്കും നിയമനിര്‍മ്മാണങ്ങള്‍ക്കും നേതൃത്വം നല്‍കിയിട്ടുള്ള പനമ്പിള്ളി ഗോവിന്ദമേനോന് പാഠ്യപദ്ധതികളിലൊന്നിലുംതന്നെ അര്‍ഹമായ പ്രാധാന്യം നല്‍കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) ഇതു പരിഹരിക്കുവാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കുമോ?

918

കരിക്കുലം കമ്മറ്റിയുടെ രൂപീകരണം

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

() സര്‍ക്കാര്‍ കരിക്കുലം കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടോ; കമ്മറ്റിയില്‍ എത്ര അംഗങ്ങള്‍ ആണുള്ളത്; ഇവര്‍ ആരൊക്കെയാണെന്ന് വ്യക്തമാക്കാമോ;

(ബി) കരിക്കുലം കമ്മറ്റിയില്‍ നിന്നും ആരെങ്കിലും രാജിവെച്ചിട്ടുണ്ടോ; എങ്കില്‍ ആരാണ്; രാജിവയ്ക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമാക്കുമോ;

(സി) കരിക്കുലം കമ്മറ്റി പുന:സംഘടിപ്പിക്കുന്നതിന് മുന്‍പ് കമ്മറ്റിയിലെ അംഗങ്ങള്‍ എത്രയായിരുന്നു;

(ഡി) കരിക്കുലം കമ്മറ്റിയെ വര്‍ഗ്ഗീയവല്‍ക്കരിച്ചതായിട്ടുള്ള പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ?

919

പാഠപുസ്തക വിതരണത്തിന് നടപടി

ശ്രീ. പി. . മാധവന്‍

,, ബെന്നി ബെഹനാന്‍

,, . സി. ബാലകൃഷ്ണന്‍

,, ഷാഫി പറമ്പില്‍

() സംസ്ഥാനത്തെ സ്കൂളുകളില്‍ പാഠപുസ്തക വിതരണത്തിന് എന്തെല്ലാം പുതിയ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ;

(ബി) അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടോ;

(സി) പാഠപുസ്തക വിതരണം എന്നേയ്ക്ക് പൂര്‍ത്തീകരിക്കാനാകുമെന്ന് അറിയിക്കാമോ;

(ഡി) ഏതെല്ലാം വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കാണ് സൌജന്യമായി പാഠപുസ്തകം വിതരണം ചെയ്യുന്നതെന്ന് വ്യക്തമാക്കുമോ ?

920

സംസ്ഥാന സ്കൂള്‍ പാഠ്യ പദ്ധതി ചട്ടക്കൂട്

ശ്രീ.ജോസഫ് വാഴക്കന്‍

,, കെ. ശിവദാസന്‍ നായര്‍

,, .റ്റി. ജോര്‍ജ്

,, ലൂഡി ലൂയിസ്

() സംസ്ഥാന സ്കൂള്‍ പാഠ്യപദ്ധതി ചട്ടക്കൂട് പരിശോധിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ;

(ബി) ഇതിനായി ആരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത് ;

(സി) എന്തെല്ലാം കാര്യങ്ങളാണ് പരിശോധനാനവിഷയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് ?

921

അന്താരാഷ്ട്ര നിലവാരത്തിലുള്ള പാഠ്യപദ്ധതി

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

() ജനീവ ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ ബാക്കലറേറ്റിന്റെ അടിസ്ഥാനത്തില്‍ വിദ്യാലയങ്ങളില്‍ അന്താരാഷ്ട്ര നിലവാരമുള്ള പാഠ്യപദ്ധതി നടപ്പിലാക്കാനുള്ള സി.ബി.എസ്.. നിര്‍ദ്ദേശം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കുമോ;

(സി) പദ്ധതി നടപ്പിലാക്കുമ്പോള്‍ വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്ന മലബാര്‍ മേഖലയ്ക്ക് മുന്‍ഗണന നല്‍കുമോ?

922

കായിക വിദ്യാഭ്യാസത്തോടൊപ്പം യോഗ, കൌണ്‍സലിംഗ്

ശ്രീ. കെ. ശിവദാസന്‍ നായര്‍

'' വി.ഡി. സതീശന്‍

'' ബെന്നി ബെഹനാന്‍

() സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പാഠ്യേതര പ്രവര്‍ത്തനമായി വിദ്യാര്‍ത്ഥികള്‍ക്ക് കായിക വിദ്യാഭ്യാസത്തോടൊപ്പം യോഗ, കൌണ്‍സലിംഗ് എന്നിവ കൂടി ഉള്‍പ്പെടുത്തി വിദ്യാര്‍ത്ഥികളുടെ മനോവീര്യം വര്‍ദ്ധിപ്പിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ ഇതിനായി ഒരു സിലബസ് നിശ്ചയിച്ച് ദിവസവും ഒരു പീരീഡ് അനുവദിക്കുമോ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

923

കരിക്കുലം കമ്മറ്റിയില്‍ സംസ്കൃത അദ്ധ്യാപക പ്രാതിനിധ്യം

ശ്രീ. സി. പി. മുഹമ്മദ്

() സംസ്ഥാന കരിക്കുലം കമ്മിറ്റിയില്‍ സംസ്കൃത അദ്ധ്യാപകര്‍ക്ക് പ്രാതിനിധ്യമില്ല എന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ സംസ്കൃത അദ്ധ്യാപക പ്രതിനിധികളെക്കൂടി കരിക്കുലം കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുമോ ?

924

വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലെ നിയമനം

ശ്രീ. കെ. കെ. നാരായണന്‍

() വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഏതെല്ലാം സ്ഥാപന

ങ്ങളില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം താത്ക്കാലിക നിയമനങ്ങള്‍ നടത്തിയിട്ടുണ്ട്;

(ബി) പി.എസ്.സി. വഴി അല്ലാത്ത ഏതെങ്കിലും നിലയിലുള്ള

നിയമനം ഏതെങ്കിലും സ്ഥാപനത്തില്‍ നടത്തിയിട്ടുണ്ടെങ്കില്‍ അവ ഏതെല്ലാം; ഏതെല്ലാം തസ്തികകളില്‍ എത്ര പേരെ വീതം എത്ര കാലത്തേക്ക് നിയമിച്ചിട്ടുണ്ട് എന്ന് വെളിപ്പെടുത്തുമോ;

(സി) ഇപ്രകാരം ഓരോ സ്ഥാപനത്തിലും നിയോഗിക്കപ്പെട്ടവരുടെ പേരും മേല്‍വിലാസവും തസ്തികകളുടെ എണ്ണവും വെളിപ്പെടുത്തുമോ ?

925

എസ്.എസ്.. ഫണ്ട് ചെലവഴിക്കാത്തതിനു നടപടി

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, ഹൈബി ഈഡന്‍

,, വര്‍ക്കല കഹാര്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

() മുന്‍സര്‍ക്കാരിന്റെ കാലത്ത് എസ്.എസ്.. ഫണ്ട് ചെലവഴിക്കാത്തതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;

(ബി) ഇതിനെക്കുറിച്ച് അന്വേഷിക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(സി) ഏതുതരത്തിലുള്ള അന്വേഷണമാണ് നടത്താന്‍ ഉദ്ദേശിക്കുന്നതെന്നു വ്യക്തമാക്കുമോ?

926

എസ്.എസ്.. ഫണ്ട് വിനിയോഗം

ശ്രീ. എം. ഹംസ

() സര്‍ക്കാര്‍ സ്കൂളുകളില്‍ അടിസ്ഥാനസൌകര്യങ്ങള്‍ ലഭ്യമാക്കുന്നതിനായി എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കുന്നത്;

(ബി) അതിനായി ഏതെല്ലാം ഫണ്ടുകളാണ് ഉപയോഗിക്കുന്നത്; ഏതെല്ലാം സംവിധാനങ്ങള്‍ വഴിയാണ് പ്രസ്തുതഫണ്ട് ചെലവഴിക്കുന്നത്;

(സി) 2010-11 അദ്ധ്യയനവര്‍ഷത്തില്‍ എത്ര രൂപയാണ് സംസ്ഥാനത്ത് സര്‍വ്വശിക്ഷാ അഭിയാന്‍ പദ്ധതിയ്ക്കായി അനുവദിച്ചത്; അതില്‍ എത്ര തുക ചെലവഴിച്ചിട്ടുണ്ട്;

(ഡി) 2011-12 അദ്ധ്യയനവര്‍ഷത്തില്‍ എത്ര രൂപയുടെ എസ്.എസ്.. ഫണ്ട് അനുവദിച്ചു; അതില്‍ എത്ര തുക ചെലവഴിച്ചു;

() ചെലവഴിക്കാത്ത സംഖ്യ ഉണ്ടോ; എങ്കില്‍ എത്ര; ചെലവഴിക്കാത്തതിനുള്ള കാരണം വിശദീകരിക്കുമോ;

(എഫ്) എസ്.എസ്.. ഫണ്ട് വിനിയോഗം സംബന്ധിച്ച മാനദണ്ഡങ്ങള്‍ എന്തെല്ലാമാണ്;

(ജി) പ്രാദേശിക ആവശ്യങ്ങള്‍ക്കനുസൃതമായി ഫണ്ട് ചെലവഴിക്കുന്നതിന് ആവശ്യമായ മാനദണ്ഡം ഉണ്ടാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?

927

എസ്.എസ്.. പദ്ധതി നടത്തിപ്പ്

ശ്രീ. . കെ. ബാലന്‍

() എസ്.എസ്.. പദ്ധതി പ്രകാരം എത്ര കോടി രൂപ 2011-12 സാമ്പത്തിക വര്‍ഷം അനുവദിച്ചു; ഇതില്‍ എത്ര രൂപ ചെലവാക്കി; വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ഭാഗമായി ഇതില്‍ എത്ര കോടി രൂപ വകയിരുത്തി; ഈ തുക ചെലവഴിച്ചിട്ടുണ്ടോ; എങ്കില്‍ വിശദവിവരങ്ങള്‍ ലഭ്യമാക്കുമോ;

(ബി) എസ്.എസ്.. പ്രോജക്ട് ഓഫീസര്‍, പ്രോഗ്രാം ഓഫീസര്‍ എന്നിവരുടെ യോഗ്യത എന്താണ്; നിലവില്‍ പ്രസ്തുത തസ്തികയില്‍ നിയമിച്ചവര്‍ക്ക് ഈ യോഗ്യത ഉണ്ടോ; ഇല്ലെങ്കില്‍ ഇവരെ ഈ തസ്തികകളില്‍ നിന്നും ഒഴിവാക്കുമോ;

(സി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം എസ്.എസ്.. പദ്ധതിയില്‍ നിന്നും എത്ര പേരെ ഒഴിവാക്കിയിട്ടുണ്ട്; ഇതില്‍ കാലാവധി കഴിഞ്ഞവര്‍ എത്ര; കാലാവധി കഴിയുംമുമ്പേ ഒഴിവാക്കിയവര്‍ എത്ര;

(ഡി) എസ്.എസ്.. പദ്ധതിയില്‍ ബി.പി.. മാരുടെ എത്ര ഒഴിവുണ്ട്; ഒഴിവ് നികത്താന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; ഒഴിവുള്ളപ്പോള്‍ ആരെയെങ്കിലും പിരിച്ചുവിട്ടിട്ടുണ്ടോ;

() ആവശ്യത്തിന് ട്രെയിനര്‍മാര്‍ ഇപ്പോള്‍ നിലവിലുണ്ടോ; ഇല്ലെങ്കില്‍ അദ്ധ്യാപക പരിശീലനം കാര്യക്ഷമമാക്കാന്‍ എന്ത് നടപടി സ്വീകരിക്കും ?

928

അദ്ധ്യാപകര്‍ക്കെതിരെയുള്ള വിജിലന്‍സ് അന്വേഷണം

ശ്രീ.ഹൈബി ഈഡന്‍

() എസ്.എസ്..ഫണ്ടില്‍ തിരിമറി നടത്തിയ കേസില്‍ സര്‍ക്കാര്‍ അന്ധവിദ്യാലയത്തിലെ എത്ര ഹെഡ്മാസ്റര്‍മാര്‍ക്കെതിരെയാണ് വിജിലന്‍സ് അന്വേഷണം നടന്നുവരുന്നത് ;

(ബി) ഇത്തരത്തില്‍ അന്വേഷണം നേരിടുന്ന ഹെഡ്മാസ്റര്‍മാരെ മാറ്റി നിര്‍ത്തി അന്വേഷണം നടത്തുന്നതിന് ഗവണ്‍മെന്റ് നടപടി സ്വീകരിക്കുമോ ;

(സി) പ്രസ്തുത ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്യാതിരിക്കുന്നതിന്റെ കാരണമെന്തന്ന് വ്യക്തമാക്കുമോ ?

929

സര്‍വ്വശിക്ഷാ അഭിയാന്‍ പദ്ധതിക്കായുള്ള കേന്ദ്രവിഹിതം

ശ്രീ. ജി. സുധാകരന്‍

,, കെ. കുഞ്ഞമ്മത് മാസ്റര്‍

ശ്രീമതി പി. അയിഷാ പോറ്റി

,, കെ. കെ. ലതിക

() സര്‍വ്വശിക്ഷാ അഭിയാന് അടുത്തവര്‍ഷത്തേയ്ക്കുള്ള കേന്ദ്രവിഹിതത്തില്‍ കുറവുവരുത്തിയിട്ടുണ്ടോ; എങ്കില്‍ എന്തുകൊണ്ടാണെന്നറിയിക്കുമോ;

(ബി) ഈ വര്‍ഷത്തെ ഫണ്ട് വിനിയോഗത്തില്‍ അപാകതകള്‍ സംഭവിച്ചിട്ടുണ്ടോ; ഫണ്ട് പൂര്‍ണ്ണമായി വിനിയോഗിക്കപ്പെടാത്ത സാഹചര്യം ഉണ്ടായിട്ടുണ്ടോ;

(സി) തന്നാണ്ടിലേയ്ക്ക് അനുവദിച്ച തുകയും ചെലവായ തുകയും സംബന്ധിച്ചു വിശദമാക്കുമോ;

(ഡി) സംസ്ഥാനത്ത് പ്രാഥമികവിദ്യാഭ്യാസമേഖലയുടെ നിലവാരം സംബന്ധിച്ചു പരിശോധിച്ചിട്ടുണ്ടോ?

930

കാസര്‍ഗോഡ് ജില്ലയിലെ എസ്.എസ്..യുടെ പ്രവര്‍ത്തനം

ശ്രീ.കെ.കുഞ്ഞിരാമന്‍(ഉദുമ)

() കാസര്‍ഗോഡ് ജില്ലയിലെ എസ്.എസ്..യുടെ പ്രവര്‍ത്തനത്തിനായി 2011-12 വര്‍ഷത്തേക്ക് എത്ര തുക അനുവദിച്ചിട്ടുണ്ടെന്നും ഏതെല്ലാം പ്രവര്‍ത്തനങ്ങള്‍ക്കാണ് തുക

ചെലവഴിക്കുന്നതെന്നും വിശദമാക്കാമോ;

(ബി) ഇതുവരെ ഓരോ വിഭാഗത്തിലുമായി എത്ര തുക ചെലവഴിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ അറിയിക്കുമോ?

931

അണ്‍എയിഡഡ് സ്കൂള്‍ ജീവനക്കാരുടെ സേവന-വേതനം

ശ്രീ. . കെ. ബാലന്‍

,, വി. ശിവന്‍കുട്ടി

,, . പ്രദീപ് കുമാര്‍

,, കെ. കുഞ്ഞിരാമന്‍(ഉദുമ)

() സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന അണ്‍എയിഡഡ് സ്കുളുകളില്‍ പണിയെടുക്കുന്ന അദ്ധ്യാപക/

അനദ്ധ്യാപക ജീവനക്കാരുടെ സേവന-വേതനം സംബന്ധിച്ച് എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ നിലവിലുണ്ടോ; വിശദമാക്കാമോ; എങ്കില്‍ ഇത് നടപ്പില്‍ വരുത്തുന്നുണ്ടോ എന്ന് പരിശോധിക്കാറുണ്ടോ ;

(ബി) ഇല്ലെങ്കില്‍ ഇതു സംബന്ധിച്ച് പുതുതായി നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ ഉദ്ദേശമുണ്ടോ ;

(സി) അണ്‍എയിഡഡ് സ്കൂളുകളെ സംബന്ധിച്ച പൂര്‍ണ്ണ സ്ഥിതി വിവരക്കണക്കുകള്‍ ജില്ലാടിസ്ഥാനത്തില്‍ ലഭ്യമാണോ; എങ്കില്‍ ആയത് ലഭ്യമാക്കാമോ ?

932

ഇംഗ്ളീഷ് ഭാഷ പഠനം മെച്ചപ്പെടുത്താന്‍ നടപടി

ശ്രീ. എം. പി. വിന്‍സെന്റ്

() സംസ്ഥാനത്തെ ഹൈസ്കൂളുകളില്‍ ഇംഗ്ളീഷ് ഭാഷാ ബിരുദമില്ലാത്തവര്‍ ഇംഗ്ളീഷ് ഭാഷ പഠിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ഇതുമൂലം ഇംഗ്ളീഷ് ഭാഷയില്‍ വിദ്യാര്‍ത്ഥികളുടെ നിലവാരം കുറയുന്നു എന്നകാര്യം പരിശോധിച്ചിട്ടുണ്ടോ;

(സി) വിദേശരാജ്യങ്ങളിലെ തൊഴിലവസരങ്ങളും ഇംഗ്ളീഷ് ഭാഷയ്ക്കുള്ള പ്രാധാന്യവും കണക്കിലെടുത്ത് ഇംഗ്ളീഷ് പഠിപ്പിക്കുന്നതിന് ഇംഗ്ളീഷ് ഭാഷാ അദ്ധ്യാപകരെ ചുമതലപ്പെടുത്തുന്നകാര്യം പരിഗണിക്കുമോ;

(ഡി) ഇതിനായി ഇംഗ്ളീഷ് ഭാഷാ അദ്ധ്യാപകരെ കൂടുതലായി നിയമിക്കാന്‍ നടപടി സ്വീകരിക്കുമോ ?

933

ജില്ലാന്തര സ്ഥലമാറ്റം ലഭിച്ചവരുടെ സീനിയോറിറ്റി

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() ജില്ലാന്തര സ്ഥലംമാറ്റം ലഭിക്കുന്ന സര്‍ക്കാര്‍ സ്കൂള്‍ അദ്ധ്യാപകര്‍ പുതിയ ജില്ലകളില്‍ ഏറ്റവും ജൂനിയറായി മാറുന്ന നിലവിലെ സാഹചര്യം പരിശോധിച്ചിട്ടുണ്ടോ ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ ;

(ബി) പ്രൈമറി സ്കൂള്‍ ഹെഡ്മാസ്റര്‍മാര്‍ മറ്റൊരു ജില്ലയിലേക്ക് സ്ഥലംമാറ്റപ്പെട്ടാല്‍ പുതിയ ജില്ലയില്‍ അവര്‍ പ്രൈമറി അദ്ധ്യാപകരായി ജോലി നോക്കണമെന്ന സാഹചര്യം നിലവിലുണ്ടോ ;

(സി) മറ്റു വകുപ്പുകളിലൊന്നിലും തന്നെ ജില്ലാന്തര സ്ഥലമാറ്റം ലഭിച്ചവരുടെ സീനിയോറിറ്റി നഷ്ടപ്പെടുന്നില്ല എന്ന സാഹചര്യം പരിശോധിച്ചിട്ടുണ്ടോ ;

(ഡി) കെ..ആര്‍., കെ.എസ്.ആര്‍ എന്നിവയില്‍ ജില്ലാന്തരസ്ഥലം മാറ്റം ലഭിക്കുന്ന അദ്ധ്യാപകരെ ജൂനിയറായി പരിഗണിക്കണമെന്ന നിബന്ധനയുണ്ടോ ; ഇല്ലെങ്കില്‍ ജില്ലാന്തര സ്ഥലംമാറ്റം ലഭിച്ച അദ്ധ്യാപകര്‍ക്ക് മുന്‍ജില്ലകളിലെ സീനിയോറിറ്റി പരിഗണിച്ച് പ്രമോഷന്‍ ഉറപ്പുവരുത്തുമോ ;

() ഇതിനായി G.O. (MS) 285/1965 എന്ന സര്‍ക്കാര്‍ ഉത്തരവ് ആവശ്യമെങ്കില്‍ പുന:പരിശോധിക്കുമോ?

T934

മലയാളം ഒന്നാംഭാഷയാക്കികൊണ്ടുള്ള ഉത്തരവ്

ശ്രീ. പി.ശ്രീരാമകൃഷ്ണന്‍

() മലയാളം ഒന്നാംഭാഷയാക്കക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും നടപ്പിലാക്കി എന്ന് ഉറപ്പ് വരുത്തിയിട്ടുണ്ടോ ;

(ബി) ഇതിനായി ഏതെങ്കിലും പരിശോധനകള്‍ നടന്നിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കാമോ ?

935

മലയാളം ഒന്നാം ഭാഷയാക്കിക്കൊണ്ടുള്ള ഉത്തരവ്

ശ്രീ..കെ.വിജയന്‍

() മലയാളം ഒന്നാം ഭാഷയാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടും പല സ്ക്കൂളുകളിലും അത് നടപ്പാക്കിയിട്ടില്ല എന്ന വിവരം ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ടോ;

(ബി) പ്രസ്തുത ഉത്തരവ് നടപ്പിലാക്കുന്നതില്‍ എന്തെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുകള്‍ നിലവിലുണ്ടോ;

(സി) എങ്കില്‍ അവ എന്തൊക്കെയാണെന്നും അത് പരിഹരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ എന്തെല്ലാമാണെന്നും വ്യക്തമാക്കുമോ;

(ഡി) ഉത്തരവ് അടിയന്തിരമായി നടപ്പിലാക്കാനുള്ള നടപടി സ്വീകരി ക്കുമോ?

936

ഡിഫറന്റലി ഏബിള്‍ഡ് ആയ കുട്ടികളുടെ വിദ്യാലയം

ശ്രീ. എം. ഹംസ

() സംസ്ഥാനത്ത് ബുദ്ധിമാന്ദ്യമുള്ള കുട്ടികളെ പഠിപ്പിക്കുന്ന എത്ര സ്ഥാപനങ്ങളാണ് നിലവിലുള്ളത്; ഏതെല്ലാമെന്നു വ്യക്തമാക്കുമോ;

(ബി) പ്രസ്തുതസ്ഥാപനങ്ങളില്‍ ആകെ എത്ര വിദ്യാര്‍ത്ഥികളാണു പഠിക്കുന്നത്;

(സി) ഡിഫറന്റലി ഏബിള്‍ഡ് ആയ കുട്ടികളുടെ വിദ്യാലയത്തില്‍ നിലവില്‍ അദ്ധ്യാപക-വിദ്യാര്‍ത്ഥി അനുപാതം എത്രയാണ്;

(ഡി) ഡിഫറന്റലി ഏബിള്‍ഡ് ആയ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നതിനുള്ള അദ്ധ്യാപകര്‍ക്കുള്ള ട്രെയിനിംഗ് കോഴ്സ് സംസ്ഥാനത്ത് ഏതെല്ലാം സ്ഥാപനങ്ങളില്‍ നിലവിലുണ്ട്;

() ഇതിനായി ഏതു കോഴ്സാണ് ഇപ്പോള്‍ ഉള്ളത്; വിശദാംശം ലഭ്യമാക്കുമോ;

(എഫ്) ഒറ്റപ്പാലം ബധിര-മൂകവിദ്യാലയത്തില്‍ ബി.എഡ്. കോഴ്സ് (എസ്..എം.ആര്‍.) ആരംഭിക്കുന്നതിന് 2010-11, 2011-12 വര്‍ഷങ്ങളിലെ ബഡ്ജറ്റുകളില്‍ തുക വകയിരുത്തിയിരുന്നുവോ; എങ്കില്‍ എത്ര രൂപയാണു വകയിരുത്തിയതെന്നും, അതില്‍ എത്ര രൂപ ചെലവഴിച്ചുവെന്നും, എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നുമുള്ള വിശദാംശം ലഭ്യമാക്കുമോ?

937

അന്ധരായ പാര്‍ട്ട് ടൈം ഉപകരണ സംഗീതം അദ്ധ്യാപകരുടെ സര്‍വ്വീസ് ആനുകൂല്യങ്ങള്‍

ശ്രീ.പി.സി.വിഷ്ണുനാഥ്

() നിലവില്‍ പാര്‍ട്ട്ടൈം ഭാഷാ അദ്ധ്യാപകര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സര്‍വ്വീസ് ആനുകൂല്യങ്ങളെല്ലാം അന്ധരായ പാര്‍ട്ട്ടൈം ഉപകരണ സംഗീത അദ്ധ്യാപകര്‍ക്ക് ലഭിക്കുന്നില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ ;

(ബി) എങ്കില്‍ പ്രസ്തുത ആനുകൂല്യങ്ങള്‍ എന്തൊക്കെയാണെന്നും ആയത് പരിഹരിക്കുവാന്‍ എന്തൊക്കെ നടപടികള്‍ ഈ സര്‍ക്കാര്‍ സ്വികരിക്കുമെന്നും വ്യക്തമാക്കുമോ ;

(സി) വികലാംഗനായ കോട്ടയം ഒളശ്ശഅന്ധവിദ്യാലയത്തിലെ പാര്‍ട്ട്ടൈം ഉപകരണസംഗീതം അദ്ധ്യാപകനായ ശ്രീമാന്‍.റ്റി.ജി.വിജയന്‍,പ്രമോഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച പരാതിയിന്മേല്‍ (ഫയല്‍ നം.39000/ആര്‍2/പൊ.വി.വ തീയതി 25.9.2009) നാളിതുവരെ എന്ത് നടപടികള്‍ സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ ?

938

വിദ്യാഭ്യാസ അവകാശ നിയമം

ശ്രീ. പി. ഉബൈദുള്ള

() വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി അടുത്ത അദ്ധ്യയനവര്‍ഷം എന്തെല്ലാം പരിഷ്കാരങ്ങളാണ് പൊതുവിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കുന്നതെന്ന് വിശദീകരിക്കാമോ ;

(ബി) ഒന്നാം ക്ളാസ്സില്‍ ചേര്‍ക്കുന്നതിനായി കുട്ടികളുടെ പ്രായപരിധി എത്രയെന്ന് തീരുമാനിച്ചിട്ടുണ്ടോ ;

(സി) 5-ാം തരം എല്‍.പി.യിലേക്കും, 8-ാം തരം യു.പി.യിലേക്കും ഈ വര്‍ഷംതന്നെ മാറ്റുവാന്‍ തീരുമാനിച്ചിട്ടുണ്ടോ ;

(ഡി) 150 കുട്ടികളില്‍ കൂടുതലുള്ള വിദ്യാലയങ്ങളില്‍ ഹെഡ്മാസ്ററെ ക്ളാസ്സ് ചാര്‍ജ്ജില്‍ നിന്ന് ഒഴിവാക്കുന്നതിനും പകരം നിയമനം നടത്തുന്നതിനും ഉത്തരവായിട്ടുണ്ടോ;

() ഇതുമൂലം എത്ര അധിക പോസ്റുകള്‍ സൃഷ്ടിക്കപ്പെടുമെന്ന് വ്യക്തമാക്കാമോ ?

939

വിദ്യാഭ്യാസ അവകാശ നിയമപ്രകാരമുള്ള ആനുകൂല്യങ്ങള്‍

ശ്രീ. വി. എസ്. സുനില്‍കുമാര്‍

() വിദ്യാഭ്യാസ അവകാശ നിയമപ്രകാരം സ്കൂള്‍ കൂട്ടികള്‍ക്ക് യൂണിഫോം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ നിന്ന് എയ്ഡഡ് സ്കൂളുകളെ ഒഴിവാക്കിയിട്ടുണ്ടോ;

(ബി) രാജ്യത്തെ എല്ലാ കുട്ടികള്‍ക്കും യൂണിഫോം, യാത്രാ സൌകര്യം എന്നിവ ഒരുക്കണമെന്ന നിയമം ഫലപ്രദമായി നടപ്പിലാക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(സി) സര്‍ക്കാര്‍ സ്കൂളുകളിലെ പെണ്‍കുട്ടികള്‍, പട്ടികവിഭാഗ വിദ്യാര്‍ത്ഥികള്‍, ബി.പി.എല്‍.ആണ്‍കുട്ടികള്‍ എന്നിവര്‍ക്ക് മാത്രമായി രണ്ട് ജോഡി യൂണിഫോം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് പകരം ഈ ആനുകൂല്യങ്ങള്‍ എട്ടാം സ്റാന്‍ഡേര്‍ഡ് വരെയുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ ?

940

വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുമ്പോള്‍ അദ്ധ്യാപകരുടെ പുനര്‍വിന്യാസം

ശ്രീ. പി.സി.ജോര്‍ജ്

ഡോ. എന്‍.ജയരാജ്

ശ്രീ. റോഷി അഗസ്റിന്‍


() വിദ്യാഭ്യാസ അവകാശ നിയമം സംസ്ഥാനത്ത് നടപ്പിലാക്കുമ്പോള്‍ അഞ്ചാം ക്ളാസ്സ് ലോവര്‍ പ്രൈമറി വിഭാഗത്തിലേക്ക് മാറുന്നതു മൂലം എല്‍.പി. വിഭാഗത്തില്‍ എത്ര അദ്ധ്യാപക തസ്തികകള്‍ അധികമായി ഉണ്ടാകും;

(ബി) ഇപ്രകാരം അധികമായി ഉണ്ടാകുന്ന തസ്തികകളിലേക്ക് യു.പി. വിഭാഗത്തില്‍ ജോലി ചെയ്തു വരുന്ന, റ്റി.റ്റി.സി യോഗ്യതയുള്ള അദ്ധ്യാപകരെ പുനര്‍വിന്യസിക്കാന്‍ ഉദ്ദേശിക്കുന്നുവോ; വ്യക്തമാക്കുമോ;

(സി) എട്ടാം ക്ളാസ്സ് യു.പി. വിഭാഗത്തിലേക്ക് മാറ്റുന്നതോടെ ഹൈസ്ക്കൂള്‍ വിഭാഗത്തിലുണ്ടാകുന്ന അധികഅദ്ധ്യാപകരെ എപ്രകാരം ക്രമീകരിക്കാനാണ് ഉദ്ദേശിക്കുന്നത്;

(ഡി) പ്രസ്തുത നിയമം നടപ്പാകുമ്പോള്‍ അദ്ധ്യാപക, വിദ്യാര്‍ത്ഥി അനുപാതത്തില്‍ ഉണ്ടാകുന്ന മാറ്റം മൂലം ഉളവാകുന്ന അധിക ഡിവിഷനുകള്‍ക്ക് ആവശ്യമായ കെട്ടിട, അനുബന്ധ സൌകര്യങ്ങള്‍ എപ്രകാരം ഏര്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ?

941

വിദ്യാഭ്യാസ അവകാശ നിയമം

ശ്രീ. സി. മമ്മൂട്ടി

,, പി. ഉബൈദുള്ള

,, കെ. മുഹമ്മദുണ്ണി ഹാജി

,, കെ. എം. ഷാജി

() വിദ്യാഭ്യാസ അവകാശ നിയമം സംസ്ഥാനത്ത് നടപ്പാക്കുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ്;

(ബി) എട്ടാം ക്ളാസ്സുവരെ എല്ലാ കുട്ടികള്‍ക്കും പ്രൊമോഷന്‍ നല്‍കുന്ന ചോദ്യത്തില്‍ തീരുമാനം കൈക്കൊണ്ടിട്ടുണ്ടോ;

(സി) ഇതിന്റെ ഭാഗമായി പാഠപുസ്തകങ്ങള്‍ അവധിക്കാലത്ത് വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ഡി) എങ്കില്‍ എട്ടാം ക്ളാസ്സുവരെയുള്ള പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായിട്ടുണ്ടോ;

() അവയുടെ വിതരണത്തിന് ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനം വിശദമാക്കുമോ ?

942

വിദ്യാഭ്യാസ അവകാശ നിയമം

ശ്രീ. .. അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

() കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച വിദ്യാഭ്യാസ അവകാശനിയമം സംസ്ഥാനത്ത് നടപ്പാക്കുന്നതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ;

(ബി) ഇതിനായി ഏതൊക്കെ ഉത്തരവുകളാണ് പുറപ്പെടുവിച്ചിട്ടുള്ളത ; പകര്‍പ്പുകള്‍ ലഭ്യമാക്കുമോ ;

(സി) വിദ്യാഭ്യാസ അവകാശ നിയമം സംസ്ഥാനത്ത് കാര്യക്ഷമമായി നടപ്പിലാക്കുന്നതിനായി എന്തൊക്കെ തുടര്‍നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

943

വിദ്യാഭ്യാസ അവകാശ നിയമം

ശ്രീ. എം. ചന്ദ്രന്‍

() കേന്ദ്ര ഗവണ്‍മെന്റിന്റെ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ഒന്നാം ക്ളാസ്സ് പ്രവേശനത്തിന് 6 വയസ്സ് നിശ്ചയിച്ചിട്ടുള്ള സാഹചര്യത്തില്‍ 6 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് എല്‍.കെ.ജി.യും യു.കെ.ജിയും നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) എങ്കില്‍ സര്‍ക്കാര്‍, എയ്ഡഡ് മേഖലയിലെ എല്ലാ സ്കൂളുകളിലും ഇതു നടപ്പിലാക്കുമോ;

(സി) ഇതിനായി ഫീസ് ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാമോ ?

944

രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

() രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ പദ്ധതി പ്രകാരം രണ്ടാംഘട്ടമായി 2010-11 വര്‍ഷം എത്ര ഹൈസ്ക്കൂളുകള്‍ ആരംഭിക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളത് ; വിശദാംശങ്ങള്‍ അറിയിക്കാമോ ;

(ബി) ഇത്തരത്തില്‍ അനുവദിക്കപ്പെട്ട സ്കൂളുകള്‍ തുടങ്ങാന്‍ സാധിച്ചിട്ടുണ്ടോ ; ഇല്ലെങ്കില്‍ കാരണമെന്താണെന്ന് വിശദമാക്കാമോ ;

(സി) തടസ്സങ്ങള്‍ നീക്കി അനുവദിക്കപ്പെട്ട സ്കൂളുകള്‍ എന്നത്തേയ്ക്ക് തുടങ്ങാനാവും എന്ന് അറിയിക്കാമോ ;

(ഡി) ഇതില്‍ കാസര്‍ഗോഡ് ജില്ലയിലെ കുറ്റിക്കോല്‍ എന്ന സ്ഥലത്ത് പ്രത്യേകമായി അനുവദിച്ച ഹൈസ്ക്കൂള്‍ എപ്രകാരം തുടങ്ങാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ ?

945

രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ (ആര്‍.എം.എസ്..) പദ്ധതി

ശ്രീ..കെ.ബാലന്‍

() രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ പദ്ധതി സംസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍ എന്ന് മുതലാണ് പദ്ധതി ആരംഭിച്ചത്; കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിട്ടുണ്ടോ; എങ്കില്‍ എത്ര തുകയാണ് ലഭിച്ചത്; ഇതില്‍ എത്ര തുക ചെലവഴിച്ചിട്ടുണ്ട്; വിശദ വിവരം ലഭ്യമാക്കുമോ;

(ബി) പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിനായി സംസ്ഥാന- ജില്ല പ്രോജക്ട് ഓഫീസര്‍മാരെ നിയമിച്ചിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം ജില്ലകളില്‍ ആരെയെല്ലാമാണ് നിയമിച്ചിട്ടുള്ളത്; ഇതിനായുള്ള തസ്തികകള്‍ എന്നാണ്

സൃഷ്ടിച്ചത്; സംസ്ഥാന ജില്ലാ പ്രോജക്ട് ഓഫീസുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ;

(സി) പ്രസ്തുത പദ്ധതി പ്രകാരം നിയമിക്കപ്പെടുന്ന സംസ്ഥാന-ജില്ലാ പ്രോജക്ട് ഓഫീസര്‍മാരുടെ യോഗ്യതകള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ; ഈ യോഗ്യതയുള്ളവരെയാണോ പ്രസ്തുത തസ്തികയില്‍ നിയമിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?

946

ആര്‍. എം. എസ്. . പദ്ധതി

ശ്രീ. എം. ഉമ്മര്‍

() സംസ്ഥാനത്ത് ആര്‍. എം. എസ്. . പദ്ധതി നടപ്പിലാക്കുന്നതിന് സംസ്ഥാന-ജില്ലാതലത്തില്‍ രൂപീകരിച്ചിട്ടുള്ള സമിതിയുടെ പ്രവര്‍ത്തനം വിശദമാക്കാമോ ;

(ബി) ആര്‍.എം.എസ്..യുടെ ഭാഗമായി അദ്ധ്യാപകര്‍ക്ക് തത്സമയ പിന്തുണയും പരിശീലനങ്ങളും നടത്തുന്നുണ്ടോ ;

(സി) പദ്ധതി ആരംഭിച്ച ശേഷം വര്‍ഷംതോറും എത്രതുക ചെലവഴിച്ചുവെന്ന് വ്യക്തമാക്കാമോ ;

(ഡി) ആര്‍.എം.എസ്..യുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടോ; വിശദമാക്കുമോ ?

947

രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ (ആര്‍.എം.എസ്..)

ശ്രീ.കെ. മുഹമ്മദുണ്ണി ഹാജി

() രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ പദ്ധതി പ്രകാരം സംസ്ഥാനത്ത് എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കുമോ;

(ബി) ഈ പദ്ധതി പ്രകാരം ഏതെങ്കിലും സ്കൂളുകള്‍ അപ്ഗ്രേഡ് ചെയ്യുന്നതിനോ, പുതുതായി സ്കുളുകള്‍ ആരംഭിക്കുന്നതിനോ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ ഏതെല്ലാം സ്കൂളുകളാണെന്ന് വ്യക്തമാക്കുമോ;

(സി) സ്കുളുകളുടെ പശ്ചാത്തല വികസനത്തിന് പദ്ധതിയില്‍ പണം വകയിരുത്തുമോ; എങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ?

948

ബ്ളോക്ക് റിസോഴ്സ് സെന്റര്‍ പദ്ധതി പ്രകാരമുള്ള ഫിസിയോതെറാപ്പി സേവനം

ശ്രീ. തോമസ് ചാണ്ടി

,, .കെ.ശശീന്ദ്രന്‍

() സംസ്ഥാനത്തെ സ്ക്കൂളുകളില്‍ ബി.ആര്‍.സി. പദ്ധതി പ്രകാരം നടപ്പാക്കുന്ന ഫിസിയോ തെറാപ്പി സേവനം സ്ഥിരമായി ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(ബി) ബി.ആര്‍.സി. പദ്ധതി പ്രകാരം സേവനം നടത്തുന്ന ഫിസിയോതെറാപ്പിസ്റുകളുടെ വേതനം വര്‍ദ്ധിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(സി) ഇവരുടെ സേവനം ഫണ്ടിന്റെ അപര്യാപ്തതമൂലം നിര്‍ത്തലാക്കുവാന്‍ ശുപാര്‍ശയുണ്ടോ; വിശദമാക്കുമോ;

(ഡി) പാവപ്പെട്ട കുട്ടികള്‍ക്ക് സാമ്പത്തിക ബാദ്ധ്യതയില്ലാതെ ലഭിക്കുന്ന പ്രസ്തുത സേവനം സ്ഥിരമായി ലഭ്യമാക്കുന്നതിനായി സി.ആര്‍.സി. പദ്ധതി പ്രകാരം ജോലി ചെയ്യുന്ന ഫിസിയോ തെറാപ്പിസ്റുകള്‍ക്ക് ജോലി സ്ഥിരതയും ശമ്പള വ്യവസ്ഥയും നടപ്പിലാക്കുമോ; വിശദാംശം നല്‍കുമോ;

() കായിക താരങ്ങള്‍ക്ക് സ്പോര്‍ട്സ് ഫിസിയോതെറാപ്പിസ്റുകളുടെ സേവനം ലഭ്യമാക്കുന്നതിനായി സ്പോര്‍ട്സ് സ്ക്കൂളുകളിലും ഫിസിക്കല്‍

എഡ്യുക്കേഷന്‍ കോളേജുകളിലും സ്പോര്‍ട്സ് ഫിസിയോ തെറാപ്പിസ്റ് തസ്തിക സൃഷ്ടിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

949

പാര്‍ലമെന്ററി ലിറ്ററസി ക്ളബ്ബ്

ശ്രീ.കെ.ശിവദാസന്‍ നായര്‍

,, പാലോട് രവി

,, .സി.ബാലകൃഷ്ണന്‍

,, എം.പി. വിന്‍സെന്റ്

() സ്ക്കൂളുകളിലെ പാര്‍ലമെന്ററി ലിറ്ററസി ക്ളബ് പദ്ധതിയുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ എന്തെല്ലാം;

(ബി) ഈ പദ്ധതിക്ക് നേതൃത്വം നല്‍കുന്നത് ആരാണ്;

(സി) ആദ്യ ഘട്ടത്തില്‍ എത്ര സ്ക്കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്?

950

വിദ്യാധനം ലോണ്‍ സ്കീം

ശ്രീ.വി.ശശി

() കെ.എസ്.എഫ്..യുടെ സഹായത്തോടെ 2011-12 വര്‍ഷത്തില്‍ എത്ര പേര്‍ക്ക് വിദ്യാധനം ലോണ്‍ സ്കീം പ്രകാരം വായ്പ നല്‍കി;

(ബി) എത്ര കോടി രൂപ വായ്പയായി അനുവദിച്ചുവെന്ന് വ്യക്തമാക്കാമോ?

951

ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അടിസ്ഥാന വികസന നിധി

ശ്രീമതി കെ. കെ. ലതിക

() ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അടിസ്ഥാന സൌകര്യ വികസനത്തിന് നല്‍കുന്ന കേന്ദ്ര സഹായത്തിന് 2011-12 വര്‍ഷത്തില്‍ എത്ര സ്ഥാപനങ്ങള്‍ അപേക്ഷ നല്‍കിയെന്നും ഗ്രാന്റ്-ഇന്‍-എയ്ഡ് കമ്മിറ്റി എത്രയെണ്ണത്തിന് ശുപാര്‍ശ നല്‍കിയെന്നും വ്യക്തമാക്കുമോ;

(ബി) സംസ്ഥാനത്തെ എത്ര സ്ഥാപനങ്ങള്‍ക്ക് പ്രസ്തുത ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും സ്ഥാപനങ്ങളുടെ പേരുവിവരവും വ്യക്തമാക്കുമോ;

(സി) ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ കൂടുതലായി പഠിക്കുന്ന സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്കും പ്രസ്തുത ഫണ്ട് ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ ?

952

ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഭൌതിക സാഹചര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന പദ്ധതി

ശ്രീ. പി. റ്റി. . റഹീം

() കേന്ദ്ര സര്‍ക്കാര്‍ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഭൌതിക സാഹചര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന പദ്ധതിയില്‍ ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എത്ര സ്ഥാപനങ്ങള്‍ക്ക് ശുപാര്‍ശ നല്‍കിയിട്ടുണ്ട്;

(ബി) ശുപാര്‍ശ നല്‍കിയത് എന്നാണെന്ന് വ്യക്തമാക്കാമോ;

(സി) ഇതു സംബന്ധിച്ച് അപേക്ഷ ക്ഷണിച്ചിരുന്നുവോ;

(ഡി) എങ്കില്‍ സ്ഥാപനങ്ങളുടെ പേരും സ്ഥലവും ലഭ്യമാക്കുമോ?

953

മദ്രസാ നവീകരണ പദ്ധതി

ശ്രീ.പി.റ്റി..റഹീം

() മദ്രസാ നവികരണ പദ്ധതി ഏത് വര്‍ഷമാണ് ആരംഭിച്ചത് ;

(ബി) ഈ പദ്ധതി ആരംഭിച്ചശേഷം ഓരോ വര്‍ഷത്തേക്കും കേന്ദ്രത്തില്‍ നിന്ന് ലഭ്യമായ സംഖ്യ എത്ര വീതമാണ് ;

(സി) ഓരോ വര്‍ഷവും അപേക്ഷ നല്‍കിയ മദ്രസകളുടെ എണ്ണവും അനുവദിച്ച മദ്രസകളുടെ എണ്ണവും എത്ര വീതമാണ് ;

(ഡി) 2011-12 വര്‍ഷം എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട് ;

() ഇതിനായുള്ള ഗ്രാന്റ് ഇന്‍ എയ്ഡ് കമ്മിറ്റി എത്രപ്രാവശ്യം രൂപീകരിക്കുകയും പുനസംഘടിപ്പിക്കുകയും ചെയ്തു. ;

(എഫ്) ഓരോ കമ്മിറ്റിയിലുമുണ്ടായിരുന്ന അംഗങ്ങള്‍ ആരൊക്കെയായിരുന്നു ;

(ജി) ഓരോ കമ്മിറ്റിയുടെയും കാലാവധി എത്രയൊക്കെയായിരുന്നു;

(എച്ച്) ഓരോ കമ്മിറ്റിയും എത്ര പ്രാവശ്യം വിതം യോഗം ചേര്‍ന്നു ;

() പൊതു വിദ്യാഭ്യാസ വകുപ്പില്‍ മദ്രസാ നവീകരണ പദ്ധതി നടപ്പാക്കുന്ന ഉദ്യോഗസ്ഥന്‍ ആരാണ് ;

(ജെ) അദ്ദേഹത്തിന്റെ വിദ്യാഭ്യാസ യോഗ്യത എന്താണ് ;

(കെ) വിദ്യാഭ്യാസ വകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥനെ പദ്ധതി നടത്തിപ്പിനുവേണ്ടി പ്രത്യേകമായി നിയമിക്കുമോ ;

(എല്‍) മദ്രസകള്‍ക്ക് ലഭ്യമാക്കിയ പണം യഥാവിധി ഉപയോഗിക്കുന്നകാര്യം മോണിറ്ററിംഗ് നടത്തുന്നുണ്ടോ ?

954

സി.ബി.എസ്.. സ്കൂളുകള്‍ക്ക് അനുമതി

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം സംസ്ഥാനത്ത് എത്ര സി.ബി.എസ്.. സ്ക്കൂളുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ;

(ബി) സംസ്ഥാനത്ത് സി.ബി.എസ്.. സ്കൂളുകള്‍ക്ക് അംഗീകാരവും എന്‍..സി.യും അനുവദിക്കുന്നതിന് നിഷ്ക്കര്‍ഷിച്ച മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്ന് വെളിപ്പെടുത്തുമോ;

(സി) ഇതിലേയ്ക്കായി പുറപ്പെടുവിച്ച ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ;

(ഡി) അംഗീകാരത്തിനും, എന്‍..സി.ക്കുമായി എത്ര അപേക്ഷകള്‍ ഏതൊക്കെ സ്ക്കൂളുകളില്‍നിന്നും ലഭിച്ചിട്ടുണ്ടെന്നും അവയുടെ ജില്ല തിരിച്ചുള്ള വിശദാംശവും വെളിപ്പെടുത്തുമോ ?

955

എന്‍..സി. ലഭിച്ച സി.ബി.എസ്.. സ്ക്കൂളുകള്‍

ശ്രീ. സി. ദിവാകരന്‍

() 2011-12-ല്‍ എത്ര സി.ബി.എസ്.. സ്കൂളുകള്‍ക്കാണ് എന്‍..സി. നല്‍കിയിട്ടുള്ളത്;

(ബി) പ്രസ്തുത സ്കൂളുകള്‍ ഏതെല്ലാമെന്നതിന്റെ ജില്ല തിരിച്ചുള്ള പട്ടിക നല്‍കാമോ ?

956

സി.ബി.എസ്.ഇ സ്കൂളുകള്‍ക്ക് എന്‍..സി.

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍നായര്‍

() സി.ബി.എസ്.. സ്കൂളുകള്‍ക്ക് എന്‍..സി. നല്‍കുന്നത് സംബന്ധിച്ച ഏതെങ്കിലും വ്യവസ്ഥകള്‍ ഇപ്പോള്‍ ഒഴിവാക്കിയിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം;

(ബി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ എന്‍..സി. ലഭിക്കുന്നതിനായി എത്ര അപേക്ഷകള്‍ നിലവിലുണ്ടായിരുന്നു;

(സി) ഈ സര്‍ക്കാര്‍ എത്ര സി.ബി.എസ്.. സ്കൂളുകള്‍ക്ക് എന്‍..സി. നല്‍കി; ഏതെല്ലാം വ്യവസ്ഥകളില്‍ ഇളവുകള്‍ നല്‍കിക്കൊണ്ടാണ് എന്‍..സി. നല്‍കിയത്; വ്യക്തമാക്കാമോ ?

957

പുതുതായി അനുവദിച്ച സ്ക്കൂളുകള്‍

ശ്രീ.കെ. അജിത്

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം പുതുതായി എത്ര സ്വാശ്രയ സ്കൂളുകളും എയ്ഡഡ് സ്കൂളുകളും അനുവദിച്ചിട്ടുണ്ട് എന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ;

(ബി) ഇത്തരം സ്കൂളുകള്‍ അനുവദിക്കുമ്പോള്‍ അതാതിടങ്ങളിലെ നിയമസഭാ പ്രതിനിധികളുടെ അഭിപ്രായം ആരായാറുണ്ടോ;

(സി) സ്കൂളുകള്‍ അനുവദിക്കുമ്പോള്‍ സര്‍ക്കാര്‍ നിഷ്ക്കര്‍ഷിക്കുന്ന നിബന്ധനകള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ;

(ഡി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം വൈക്കം നിയോജക മണ്ഡലത്തില്‍ സ്കൂളുകള്‍ അനുവദിച്ചിട്ടുണ്ടോ?

958

ലാഭകരമല്ലാത്ത സ്ക്കൂളുകള്‍

ശ്രീ. സി. ദിവാകരന്‍

,, ജി. എസ്. ജയലാല്‍

,, ചിറ്റയം ഗോപകുമാര്‍

,, കെ. രാജൂ

() സംസ്ഥാനത്ത് ലാഭകരമല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ക്കൂളുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിച്ചിട്ടുണ്ടോ ;

(ബി) 2009-10, 2010-11 എന്നീ വര്‍ഷങ്ങളില്‍ ഇത്തരത്തിലുള്ള എത്ര സ്ക്കൂളുകള്‍ ഉണ്ടായിരുന്നുവെന്ന് ജില്ല തിരിച്ച് വെളിപ്പെടുത്തുമോ;

(സി) ലാഭകരമല്ലെന്ന് പ്രഖ്യാപിച്ചിട്ടുള്ള സ്ക്കൂളുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ എന്തെല്ലാം സഹായങ്ങളാണ് നല്‍കിവരുന്നത്;

(ഡി) സ്ക്കൂളുകളെ ലാഭനഷ്ടകണക്കുകളുടെ അടിസ്ഥാനത്തില്‍ വേര്‍തിരിച്ച് അടച്ചുപൂട്ടുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇത്തരം സ്ക്കൂളുകളെ ഫലപ്രദമായി നിലനിര്‍ത്തുന്നതിന് എന്തെല്ലാം പദ്ധതികളാണുള്ളതെന്ന് വിശദമാക്കുമോ ?

959

സോളിഡ് വേസ്റ് മാനേജ്മെന്റ് സ്ക്കൂള്‍ കരിക്കുലത്തിന്റെ ഭാഗമാക്കാനുള്ള നടപടികള്‍

ശ്രീ.ബി.സത്യന്‍

() സോളിഡ് വേസ്റ് മാനേജ്മെന്റ് സ്ക്കൂള്‍ കരിക്കുലത്തിന്റെ ഭാഗമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(ബി) എന്‍.സി..ആര്‍.ടി. ഇതിനായി കരിക്കുലം തയ്യാറാക്കി യിട്ടുള്ളതായി അറിയുമോ ;

960

സ്കൂള്‍ വാഹനങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടി

ശ്രീ. റ്റി. വി. രാജേഷ്

() സംസ്ഥാനത്ത് സ്കൂള്‍ കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങള്‍ നിരന്തരമായി അപകടത്തില്‍പ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(ബി) ഇത് പരിശോധിക്കാന്‍ എന്തൊക്കെ സംവിധാനങ്ങളാണ് ഉപയോഗിക്കുന്നതെന്ന് വ്യക്തമാക്കുമോ?

961

തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ല രൂപീകരണം

ശ്രീ. ജെയിംസ് മാത്യൂ

() തളിപ്പറമ്പ് ആസ്ഥാനമായി വിദ്യാഭ്യാസ ജില്ല രൂപീകരിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) നിലവില്‍ കണ്ണൂര്‍ റവന്യൂ ജില്ലയില്‍ എത്ര വിദ്യാഭ്യാസ ജില്ലകളാണ് ഉള്ളത്; ഓരോ വിദ്യാഭ്യാസ ജില്ലയിലും ഉള്‍പ്പെടുന്ന സ്കൂളുകളുടെ എണ്ണം അറിയിക്കാമോ;

(സി) സ്കൂളുകളുടെ എണ്ണത്തില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ ജില്ല ഏതാണ് ;

(ഡി) തളിപ്പറമ്പ് കേന്ദ്രമായി, കണ്ണൂര്‍ വിദ്യാഭ്യാസ ജില്ല വിഭജിച്ച്, പുതിയ വിദ്യാഭ്യാസ ജില്ല രൂപീകരിക്കുന്നതിന് നിലവിലുള്ള തടസ്സങ്ങള്‍ എന്തൊക്കെയാണ്;

() തടസ്സങ്ങള്‍ നീക്കി തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ല രൂപീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

962

മുഹമ്മ എസ്.എന്‍.വി. സ്ക്കൂളിന്റെ വികസനം

ശ്രീ. പി. തിലോത്തമന്‍

() നിരവധി വര്‍ഷത്തെ സേവന പാരമ്പര്യമുള്ള പല എയ്ഡഡ് സ്ക്കൂളുകളിലും പ്രാഥമിക സൌകര്യങ്ങളുടെ പോലും അഭാവം നിലനില്‍ക്കുന്നു എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എല്‍.പി.,യു.പി., ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ പെടുന്ന ഇത്തരം സ്ക്കൂളുകളുടെ നവീകരണത്തിനും പഠന സൌകര്യം മെച്ചപ്പെടുത്തുന്നതിനും എന്തെങ്കിലും നടപടികള്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(സി) അടിസ്ഥാന സൌകര്യവും പഠന സൌകര്യവും മെച്ചപ്പെടുത്തുന്നതില്‍ അലംഭാവം കാണിക്കുന്ന മാനേജ്മെന്റുകളില്‍ നിന്നും അവര്‍ അനുവദിക്കുന്നപക്ഷം സ്ക്കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയോ ഇല്ലെങ്കില്‍ പ്രത്യേക പാക്കേജുകളും സഹായവും നല്‍കി ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനോ നടപടി സ്വീകരിക്കുമോ;

(ഡി) മുഹമ്മ എസ്.എന്‍.വി. യു.പി. സ്ക്കൂളിന്റെ പഠന സൌകര്യങ്ങള്‍ മെച്ചപ്പെടുത്താനും, കെട്ടിടങ്ങള്‍, സ്ക്കൂള്‍ ഗ്രൌണ്ട്, കമ്പ്യൂട്ടര്‍ സൌകര്യങ്ങള്‍ തുടങ്ങിയ അടിസ്ഥാന സൌകര്യങ്ങള്‍ സൃഷ്ടിക്കുന്നതിനും അടിയന്തിര സഹായം ലഭ്യമാക്കുമോ?

963

പരീക്ഷാഹാളുകളില്‍ കുടിവെള്ളം ലഭ്യമാക്കുന്നതിന് നടപടി

ശ്രീ. ബാബു എം. പാലിശ്ശേരി

() സംസ്ഥാനത്ത് എസ്.എസ്.എല്‍.സി., പ്ളസ് ടു പരീക്ഷകള്‍ നടക്കുന്ന ഹാളുകളില്‍ കുടിവെള്ളം ലഭ്യമാക്കുന്നതിന് സ്കൂള്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ നടപടി സ്വീകരിക്കുമോ;

(ബി) എങ്കില്‍ അതിന്റെ വിശദാംശം വ്യക്തമാക്കുമോ ?

964

പെണ്‍കുട്ടികള്‍ക്ക് സൌജന്യയൂണിഫോം

ശ്രീമതി കെ. എസ്. സലീഖ

() അടുത്ത അദ്ധ്യയനവര്‍ഷം മുതല്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ പഠിക്കുന്ന 8-ാം ക്ളാസ്സ് വരെയുള്ള പെണ്‍കുട്ടികള്‍ക്ക് സൌജന്യയൂണിഫോം നല്‍കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ എത്ര കുട്ടികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും;

(ബി) ഏതൊക്കെ വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്കുകൂടി യൂണിഫോം വിതരണം ചെയ്യുവാന്‍ ഉദ്ദേശിക്കുന്നു;

(സി) ആയതിനു പ്രതീക്ഷിക്കുന്ന ചെലവ് എത്ര കോടി രൂപയാണ്; ഒരു കുട്ടിക്ക് ചെലവാകുമെന്നു പ്രതീക്ഷിക്കുന്ന തുക എത്ര;

(ഡി) പ്രസ്തുതതുക എപ്രകാരം സമാഹരിക്കുവാനാണ് ഉദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ;

() എയ്ഡഡ് സ്കൂളുകളിലെ കുട്ടികള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?

965

ബി.പി.എല്‍. വിഭാഗത്തിലുള്ള കുട്ടികള്‍ക്ക് കൂടി സൌജന്യ യൂണിഫോം

ഡോ. എന്‍. ജയരാജ്

ശ്രീ.പി.സി. ജോര്‍ജ്

'' റോഷി അഗസ്റിന്‍

() സംസ്ഥാനത്ത് സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ 8-ാം തരംവരെ പഠിക്കുന്ന കുട്ടികളില്‍ എസ്.സി., എസ്.റ്റി., ബി.പി.എല്‍. വിഭാഗത്തില്‍പ്പെടുന്നവരുടെ എണ്ണം എത്ര വീതമെന്ന് അറിയിക്കുമോ;

(ബി) പ്രസ്തുത സ്കൂളുകളിലെ പഠിക്കുന്ന എസ്.സി., എസ്.റ്റി. വിഭാഗത്തില്‍പ്പെടുന്ന കുട്ടികള്‍ക്ക് സൌജന്യ യൂണിഫോം വിതരണത്തിന് പ്രതിവര്‍ഷം എത്ര തുക ചെലവഴിക്കുന്നുവെന്ന് വ്യക്തമാക്കുമോ;

(സി) ബി.പി.എല്‍. വിഭാഗത്തിലുള്ള കുട്ടികള്‍ക്കുകൂടി സൌജന്യ യൂണിഫോം വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ?

966

സര്‍ക്കാര്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൌജന്യ യൂണിഫോം

ശ്രീ. സണ്ണി ജോസഫ്

,, കെ. അച്ചുതന്‍

,, വി. റ്റി. ബല്‍റാം

,, ലൂഡി ലൂയിസ്

() സര്‍ക്കാര്‍ സ്കൂളുകളിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൌജന്യ യൂണിഫോം നല്‍കാനുള്ള പദ്ധതിയ്ക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കാമോ;

(ബി) ഇതിനായി എന്തെല്ലാം നടപടികള്‍ ഇതുവരെ സ്വീകരിച്ചിട്ടുണ്ട്;

(സി) അടുത്ത അദ്ധ്യയന വര്‍ഷത്തില്‍ ഈ പദ്ധതി പ്രാവര്‍ത്തികമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമോ ?

967

സ്റുഡന്റ് പോലീസ് പദ്ധതി

ശ്രീമതി ഗീതാ ഗോപി

() സംസ്ഥാനത്ത് എത്ര സ്കൂളുകളില്‍ സ്റുഡന്റ് പോലീസ് പദ്ധതി ആരംഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ ;

(ബി) തൃശ്ശൂര്‍ ജില്ലയിലെ ഏതെല്ലാം സ്കൂളുകളിലാണ് ഈ പദ്ധതി ഇപ്പോള്‍ നടപ്പാക്കുന്നത് ;

(സി) സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഈ പദ്ധതി നടപ്പാക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ ?

968

ഹയര്‍ സെക്കണ്ടറി ജില്ലാതല ഓഫീസ്

ശ്രീമതി ഗീതാ ഗോപി

() നൂറ് ദിന കര്‍മ്മപരിപാടിയിലെ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഹയര്‍ സെക്കണ്ടറിക്കായി ജില്ലാതല ഓഫീസുകള്‍ സ്ഥാപിച്ചിട്ടുണ്ടോ ;

(ബി) ഇല്ലെങ്കില്‍ എല്ലാ ജില്ലകളിലും ഓഫീസുകള്‍ ആരംഭിക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ ;

(സി) എല്ലാ ജില്ലകളിലും ജില്ലാതല ഓഫീസ് ആരംഭിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ ?

969

അദ്ധ്യാപകബാങ്ക് രൂപീകരണം

ഡോ.ടി.എം.തോമസ് ഐസക്

ശ്രീ.കെ. കെ.ജയചന്ദ്രന്‍

,, പി.റ്റി..റഹീം

ഡോ.കെ.ടി.ജലീല്‍

() വിദ്യാഭ്യാസ പാക്കേജിന്റെ ഭാഗമായി പ്രഖ്യാപിച്ച അദ്ധ്യാപക ബാങ്ക് രൂപീകരിക്കപ്പെട്ടിട്ടുണ്ടോ ; ഇത് എന്നത്തേക്ക് നിലവില്‍ വരുത്തുവാനാണ് തീരുമാനിച്ചിരുന്നത് ;

(ബി) ഇതിനുതടസ്സമായി നില്ക്കുന്ന എന്തെങ്കിലും ഘടകം ഉണ്ടോ ; വിശദമാക്കാമോ ;

(സി) വിദ്യാര്‍ത്ഥി-അദ്ധ്യാപക അനുപാതം പുന:ക്രമീകരിക്കുമ്പോള്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ച അദ്ധ്യാപകരുടെ ഒഴിവുകളെത്രയായിരുന്നു ; അദ്ധ്യാപകബാങ്കില്‍ ഇപ്പോള്‍ എത്രപേരുണ്ട് ;

(ഡി) പുനക്രമീകരിക്കപ്പെട്ട അനുപാതത്തിലുള്ള തസ്തികകളിലേക്കുകൂടി അനുമതി ഇല്ലാതെ മാനേജര്‍മാര്‍ക്ക് നിയമനം നടത്താനുള്ള അവസ്ഥയുണ്ടാക്കുന്നതിന്റെ ഭാഗമായിട്ടാണ് അദ്ധ്യാപക ബാങ്ക് നിലവില്‍ വരാതിരിക്കുന്നതെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ ; ഇപ്രകാരം നിയമിക്കപ്പെടുന്നവര്‍ വീണ്ടും സംരക്ഷിത അദ്ധ്യാപകരായി മാറുമോ ?

970

അദ്ധ്യാപക ബാങ്ക് രൂപീകരണം

ശ്രീ. തോമസ് ചാണ്ടി

,, .കെ. ശശീന്ദ്രന്‍

() സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാഭ്യാസ പാക്കേജിന്റെ ഭാഗമായ 'അദ്ധ്യാപക ബാങ്ക്' രൂപീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ രൂപീകരിയ്ക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ;

(ബി) അദ്ധ്യാപക ബാങ്കിന്റെ പേരില്‍ അദ്ധ്യാപക നിയമനത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് പുതിയ നിയമനങ്ങള്‍ നടത്തി സാമ്പത്തികലാഭം ഉണ്ടാക്കാന്‍ സ്വകാര്യസ്കൂള്‍ മാനേജര്‍മാര്‍ക്ക് സഹായകരമാകുമെന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) അദ്ധ്യാപക ബാങ്ക് രൂപീകരണം നടക്കാതായതോടെ പുന:ക്രമീകരിക്കപ്പെട്ട അനുപാതത്തില്‍ തസ്തികയുടെ അനുമതിക്ക് കാത്തിരിയ്ക്കാതെ തന്നെ മാനേജര്‍മാര്‍ നിയമനങ്ങള്‍ നടത്തി വരുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യത്തില്‍ എന്തു നടപി സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ?

971

അദ്ധ്യാപകര്‍ക്ക് പരിശീലന കാലയളവില്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ നടപടി

ശ്രീ. ആര്‍. രാജേഷ്

() സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് മുഖേന പൊതുവിദ്യാഭ്യാസ വകുപ്പില്‍ നിയമനം ലഭിച്ച അണ്‍ ട്രയില്‍ഡ് എല്‍.പി.എസ്../യു.പി.എസ്.. മാര്‍ക്ക് ടി.ടി.സി./ബി.എഡ് യോഗ്യത നേടുന്നതിനുള്ള പരിശീലന കാലയളവില്‍ വേതനവും ആനുകൂല്യങ്ങളും നല്‍കുന്നില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) വേതനവും ആനുകൂല്യങ്ങളും നല്‍കാതിരിക്കാന്‍ എന്തെങ്കിലും സര്‍ക്കാര്‍ ഉത്തരവുകള്‍ നിലവിലുണ്ടോ;

(സി) പ്രസ്തുത അദ്ധ്യാപകര്‍ക്ക് പരിശീലന കാലയളവില്‍ വേതനവും ആനുകൂല്യങ്ങളും നല്‍കുന്നത് സംബന്ധിച്ച് 7.3.1984 തീയതികളിലെ ജി.. (എം.എസ്) 42/84 ഉത്തരവ് നിലവിലുണ്ടോ;

(ഡി) ഉണ്ടെങ്കില്‍ പരിശീലനം പൂര്‍ത്തിയായവര്‍ക്കും പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുമായ മേല്‍ വിവരിച്ച അദ്ധ്യാപകര്‍ക്ക് വേതനവും ആനുകൂല്യവും നല്‍കാതിരിക്കുന്നതിനുള്ള കാരണം വ്യക്തമാക്കുമോ;

() പ്രസ്തുത ആനുകൂല്യങ്ങള്‍ അനുവദിക്കുന്നതിന് ഈ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദീകരിക്കുമോ;

972

എല്‍.പി.എസ്.. റാങ്ക് ലിസ്റ്

ശ്രീമതി കെ. കെ. ലതിക

() കോഴിക്കോട് ജില്ലയില്‍ എല്‍. പി. എസ്. . തസ്തികയില്‍ എത്ര ഒഴിവുകള്‍ നിലവിലുണ്ടെന്നും അതില്‍ എത്രയെണ്ണം പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്തുവെന്നും വ്യക്തമാക്കുമോ;

(ബി) റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകളില്‍ എത്രയെണ്ണത്തില്‍ നിയമനം നടത്താനുണ്ടെന്ന് വ്യക്തമാക്കുമോ;

(സി) ജില്ലയിലെ ഈ തസ്തികയിലെ പ്രതീക്ഷിത ഒഴിവുകള്‍ ഉള്‍പ്പെടെ പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിന് നടപടികള്‍ സ്വീകരിക്കുമോ;

(ഡി) പ്രസ്തുത തസ്തികയിലെ ഒഴിവുകള്‍ പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കാലതാമസം വരുത്തിയതായ പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

973

പാലക്കാട് ജില്ലയിലെ സ്കൂളുകള്‍ അപ്ഗ്രേഡ് ചെയ്യുന്നതിന് നടപടി

ശ്രീ. വി. ചെന്താമരാക്ഷന്‍

() പാലക്കാട് ജില്ലയിലെ എത്ര യു.പി.സ്കൂളുകളാണ് ഹൈസ്ക്കൂള്‍ ആയി ഉയര്‍ത്തിയിട്ടുള്ളത്:

(ബി) ഈ വര്‍ഷം എത്ര യു.പി. സ്ക്കൂളുകളാണ് ഹൈസ്കൂളുകളായി ഉയര്‍ത്തുവാന്‍ തീരുമാനിച്ചിട്ടുള്ളത്:

(സി) കൊല്ലങ്കോട് ഉപജില്ലയിലെ എത്ര സ്കൂളുകളാണ് ഇനി ഹൈസ്കൂളുകളായി ഉയര്‍ത്താനുള്ളത്; അതില്‍ എത്ര എണ്ണം ഈ വര്‍ഷത്തെലിസ്റിലുണ്ടെന്ന് വ്യക്തമാക്കുമോ ?

974

പരുമല ദേവസ്വം ബോര്‍ഡ് ഹൈസ്ക്കൂള്‍ ഹെഡ്മാസ്ററുടെ നിയമനം

ശ്രീ. പി. സി. വിഷ്ണുനാഥ്

() പരുമല ദേവസ്വം ബോര്‍ഡ് ഹൈസ്കൂള്‍ ഹെഡ്മാസ്ററുടെ നിയമനം അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച അപേക്ഷയിന്മേല്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി 16-12-2010-ലെ എ.3/65127/2010 നമ്പര്‍ ഉത്തരവില്‍ നിയമസഭ അംഗീകരിയ്ക്കാവുന്നതല്ലായെന്നും 22.10.2011-ലെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഇ.റ്റി. 3/837/11 ഉത്തരവില്‍ പ്രസ്തുത നിയമനം അംഗീകരിച്ച് നല്‍കണമെന്നുമുള്ള വ്യത്യസ്ഥ ഉത്തരവുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ആയത് പരിശോധിച്ച് പ്രസ്തുത നിയമനം അംഗീകരിച്ച് ലഭിക്കേണ്ട സര്‍വ്വീസ് ആനുകൂല്യങ്ങള്‍ അദ്ദേഹത്തിന് നല്‍കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ; ഇല്ലെങ്കില്‍ കാരണം വിശദമാക്കുമോ ?

975

കോഴിക്കോട് ജില്ലയിലെ എല്‍.പി.എസ്. . മലയാളം നിയമനം

ശ്രീ. . കെ. വിജയന്‍

() കോഴിക്കോട് ജില്ലയിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ ഈ അദ്ധ്യയനവര്‍ഷം ലോവര്‍ പ്രൈമറി സ്കൂള്‍ അസിസ്റന്റ്, ഹെഡ്മാസ്റ്റര്‍ എന്നീ വിഭാഗത്തില്‍ നിന്നും എത്രപേര്‍ റിട്ടയര്‍ ചെയ്യുന്നുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി) ഉപജില്ല തിരിച്ച് സ്കൂളിന്റെ പേര്, ഹെഡ്മാസ്റര്‍, ''എല്‍.പി.എസ്..' എന്നിവയുടെ എണ്ണം ഉള്‍പ്പെടുന്ന പട്ടിക നല്‍കുമോ;

(സി) നിലവിലുള്ള എല്‍.പി.എസ്.. മലയാളം റാങ്ക് ലിസ്റില്‍ നിന്നും അടുത്ത അദ്ധ്യയനവര്‍ഷാരംഭം നിയമനം നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

976

ബയോളജി അദ്ധ്യാപന നിലവാരം ഉയര്‍ത്തുവാന്‍ നടപടി

ശ്രീമതി. .എസ്. ബിജിമോള്‍

() അഞ്ച് ഡിവിഷനില്‍ താഴെയുള്ള ഹൈസ്കൂളുകളില്‍ ജീവശാസ്ത്ര വിഷയം പഠിപ്പിക്കുവാന്‍ നിലവില്‍ തസ്തിക അനുവദിച്ചിട്ടുണ്ടോ;

(ബി) ഇത്തരം ഹൈസ്കൂളുകളില്‍ ഏതുവിഭാഗം അദ്ധ്യാപകരാണ് ജീവശാസ്ത്ര വിഷയത്തില്‍ അദ്ധ്യാപനം നടത്തുന്നത്;

(സി) ബയോളജി അദ്ധ്യാപന നിലവാരം ഉയര്‍ത്തുവാന്‍ എല്ലാ ഹൈസ്കൂളുകളിലും നാച്ചുറല്‍ സയന്‍സില്‍ ഡിഗ്രിയും ബി.എഡും ഉള്ളവരെ നിയമിക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(ഡി) സ്കൂള്‍ ഹെല്‍ത്ത് പ്രോഗ്രാം അനുസരിച്ച് എത്ര സര്‍ക്കാര്‍ ഹൈസ്കൂളുകളില്‍ നേഴ്സുമാരെ നിയമിച്ചിട്ടുണ്ട്; ഇവരുടെ ജോലി എന്താണ് ; ഇവര്‍ക്ക് വേതനം നല്‍കുന്നത് ആരാണ് ?

977

പ്രീ-പ്രൈമറി വിഭാഗം ജീവനക്കാര്‍ക്ക് ഓണക്കാലത്ത് അനുവദിച്ച വര്‍ദ്ധിപ്പിച്ച ആനുകൂല്യം നല്‍കുന്നതിന് നടപടി

ശ്രീ. കെ. വി. വിജയദാസ്

() പ്രീ-പ്രൈമറി വിഭാഗം ജീവനക്കാര്‍ക്ക് ഓണക്കാലത്ത് അനുവദിച്ച വര്‍ദ്ധിപ്പിച്ച ആനുകൂല്യം വിതരണം ചെയ്തിട്ടില്ലെന്നുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) 31-03-2012-ന് മുമ്പ് പ്രസ്തുത തുക വിതരണം ചെയ്തില്ലെങ്കില്‍ ആയത് ജീവനക്കാര്‍ക്ക് നഷ്ടമാകും എന്നുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) എങ്കില്‍ ഇക്കാര്യത്തില്‍ അടിയന്തിരമായി നടപടി

സ്വീകരിക്കുമോ ?

978

എറണാകുളം ഡയറ്റിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ളോക്കിന്റെ നിര്‍മ്മാണം

ശ്രീ.സാജു പോള്‍

() പെരുമ്പാവൂര്‍ കുറുപ്പംപടിയിലുള്ള എറണാകുളം ഡയറ്റിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ളോക്കിന്റെ നിര്‍മ്മാണം സ്തംഭിച്ചിരിക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പ്രസ്തുത കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുവാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ;

(സി) ഡയറ്റിന്റെ വിപുലീകരണത്തിന് പദ്ധതി തയ്യാറാക്കി നടപ്പാക്കുവാന്‍ തയ്യാറാകുമോ?

979

കൊടക്കാട് മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ ഹയര്‍ സെക്കണ്ടറി കോഴ്സ് അനുവദിക്കാന്‍ നടപടി

ശ്രീ. കെ. കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)

കൊടക്കാട് ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്കുളില്‍ ഹയര്‍ സെക്കണ്ടറി കോഴ്സ് ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ ; എങ്കില്‍ വിശദാംകങ്ങള്‍ വ്യക്തമാക്കാമോ ?

980

ചാലക്കുടി ഐ.ആര്‍.എം.എല്‍.പി. സ്കൂള്‍ മുനിസിപ്പാലിറ്റി ഏറ്റെടുക്കുന്നതിനുള്ള അപേക്ഷ

ശ്രീ. ബി. ഡി. ദേവസ്സി

() ചാലക്കുടി ഐ.ആര്‍.എം.എല്‍.പി. സ്കൂള്‍ ചാലക്കുടി മുനിസിപ്പാലിറ്റി ഏറ്റെടുക്കുന്നത് സംബന്ധിച്ച അപേക്ഷ പരിഗണനയിലുണ്ടൊ ;

(ബി) ഇക്കാര്യത്തില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ ?

BACK

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.