UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >4th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 4th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

886

അനര്‍ഹമായി നേടുന്ന ബി.പി.എല്‍. റേഷന്‍കാര്‍ഡുകള്‍  നേടുന്ന കാര്യം

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

 ശ്രീ. ബെന്നി ബെഹനാന്‍

ശ്രീ.ടി.ജോര്‍ജ്

ശ്രീ. ഹൈബി ഈഡന്‍

() വ്യാജ സത്യവാങ്മൂലങ്ങളും അസത്യ പ്രസ്താവനകളും നല്‍കി പലരും അനര്‍ഹമായി ബി.പി.എല്‍. റേഷന്‍കാര്‍ഡ് നേടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ഇത്തരം കാര്‍ഡുകള്‍ റദ്ദാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

(സി) ഇതിനായി എന്തെല്ലാം നടപടികളാണ് എടുത്തിട്ടുള്ളതെന്നറിയിക്കാമോ?

887

ബി. പി. എല്‍. റേഷന്‍ കാര്‍ഡ് ലഭിച്ചിട്ടുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്

ശ്രീ. വി. ശിവന്‍കുട്ടി

ബി.പി.എല്‍. വിഭാഗത്തിലുള്ള റേഷന്‍ കാര്‍ഡ് നിലവില്‍ കൈവശം വച്ചിരുന്നവരും, ആയത് ഇപ്പോള്‍ മടക്കി കൊടുത്തവരും, നാളിതുവരെ മടക്കി സര്‍ക്കാരിലേക്ക് സമര്‍പ്പിക്കാത്തവരും ആയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വിശദമായ പട്ടിക ലഭ്യമാക്കുമോ ?

888

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനധികൃതമായി ലഭിച്ച ബി.പി.എല്‍. കാര്‍ഡുകള്‍

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() സംസ്ഥാനത്ത് അനധികൃതമായി സര്‍ക്കാര്‍ ജീവനക്കാര്‍ ബി.പി.എല്‍. കാര്‍ഡുകള്‍ കരസ്ഥമാക്കിയ സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ എത്ര പേര്‍ ഇപ്രകാരം ബി.പി.എല്‍. കാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(സി) ഇതില്‍ എത്രപേര്‍ ബി.പി.എല്‍. കാര്‍ഡുകള്‍ തിരിച്ചേല്‍പിക്കുകയുണ്ടായിയെന്ന് വ്യക്തമാക്കുമോ;

(ഡി) ഇനി എത്രപേര്‍ കൂടി ഇത്തരം കാര്‍ഡുകള്‍ തിരിച്ചേല്‍പിക്കാനുണ്ടെന്ന് വ്യക്തമാക്കുമോ;

() കാര്‍ഡുകള്‍ തിരിച്ചേല്‍പിക്കാതെ അനധികൃതമായി അവ കൈവശം വയ്ക്കുന്ന ജീവനക്കാരുടെ കാര്യത്തില്‍ എന്തു നടപടി സ്വീകരിക്കാനാണുദ്ദേശിക്കുന്നത്; വിശദമാക്കുമോ?

889

ബി.പി.എല്‍. പട്ടികയില്‍ ഉള്‍പ്പെട്ട സര്‍ക്കാര്‍ ജീവനക്കാര്

ശ്രീ. . കെ. വിജയന്‍

() നാദാപുരം മണ്ഡലത്തില്‍ എത്ര കേന്ദ്ര - സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ ബി.പി.എല്‍. കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കുമോ;

(ബി) എത്ര പേര്‍ എ.പി.എല്‍. റേഷന്‍ കാര്‍ഡിലേക്ക് മാറിയിട്ടുണ്ട്; ഇനിയും മാറാത്തവര്‍ക്കെതിരെ എന്തു നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ ?

890

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ റേഷന്‍ കാര്‍ഡിനായി ലഭിച്ച അപേക്ഷകള്‍

ശ്രീ. ബി. സത്യന്‍

() .പി.എല്‍. റേഷന്‍ കാര്‍ഡുകള്‍ ബി.പി.എല്‍. റേഷന്‍കാര്‍ഡുകളാക്കി മാറ്റിക്കിട്ടുന്നതിന് മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ തിരുവനന്തപുരം ജില്ലയില്‍ എത്ര അപേക്ഷകളാണ് ലഭിച്ചതെന്ന് അറിയാമോ എങ്കില്‍ വ്യക്തമാക്കുമോ;

(ബി) ഇതില്‍ എത്ര അപേക്ഷകള്‍ക്ക് തീര്‍പ്പ് കല്പിച്ചിട്ടുണ്ട്; തീര്‍പ്പായതില്‍ എത്ര പേര്‍ക്ക് ബി.പി.എല്‍. കാര്‍ഡ് ലഭിച്ചുവെന്ന് വിശദമാക്കുമോ;

(സി) .പി.എല്‍. കാര്‍ഡ് ബി.പി.എല്‍. കാര്‍ഡാക്കി മാറ്റുന്നതിന് ഏതെല്ലാം കാര്യങ്ങളാണ് പരിഗണിക്കുന്നത് എന്ന് വ്യക്തമാക്കുമോ?

891

.പി.എല്‍. റേഷന്‍കാര്‍ഡ് ബി.പി.എല്‍. ആക്കി മാറ്റുന്നതിനുള്ള നടപടി

ശ്രീ. വി. ശശി

() .പി.എല്‍. റേഷന്‍കാര്‍ഡ് ലഭിച്ചിട്ടുള്ളവര്‍ക്ക് ബി.പി.എല്‍. റേഷന്‍കാര്‍ഡിലേക്ക് മാറുന്നതിനുള്ള അപേക്ഷയിന്മേല്‍ അനുകൂല നടപടിയുണ്ടാകുന്നതിന് അവലംബിക്കുന്ന മാനദണ്ഡങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;

(ബി) തിരുവനന്തപുരം ജില്ലയില്‍ ബി.പി.എല്‍. റേഷന്‍കാര്‍ഡ് ലഭിക്കുന്നതിന് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എത്ര അപേക്ഷകള്‍ ലഭിച്ചുവെന്ന് വ്യക്തമാക്കുമോ;

(സി) ഈ അപേക്ഷകളുടെ അടിസ്ഥാനത്തില്‍ എത്ര എണ്ണത്തില്‍ അനുകൂല തീരുമാനം എടുത്തുവെന്ന് വ്യക്തമാക്കുമോ?

892

റേഷന്‍കാര്‍ഡുകള്‍ ബി.പി.എല്‍.ആക്കി മാറ്റി നല്‍കുന്നതിന് നടപടി

ശ്രീ. പി. കെ. ബഷീര്‍

() പുതിയ റേഷന്‍ കാര്‍ഡുകള്‍ നല്‍കിയപ്പോള്‍ ബി.പി.എല്‍.കാര്‍ഡിന് അര്‍ഹതയുള്ള പലര്‍ക്കും എ.പി.എല്‍.കാര്‍ഡാണ് നല്‍കിയതെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) എങ്കില്‍ ഇത്തരം കാര്‍ഡുകള്‍ മാറ്റി നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ ?

893

കുട്ടനാട്ടില്‍ വിളയുന്ന നെല്ല് കുത്തുന്നതിന് നടപടി

ശ്രീ. ആര്‍. രാജേഷ്

() കുട്ടനാട്ടില്‍ വിളയുന്ന നെല്ല് കുത്താന്‍ കൊടുക്കുന്നത് സ്വകാര്യമില്ലുകള്‍ക്കാണ് എന്ന് ആക്ഷേപം ഉണ്ടായിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ സര്‍ക്കാര്‍ മില്ലുകളില്‍ നെല്ല് കുത്താന്‍ കൊടുക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ;

(സി) ഈ അരി സ്വകാര്യ മില്ലുകള്‍ സ്വന്തം ബ്രാന്‍ഡായി ഉയര്‍ന്ന വിലയ്ക്ക് വിറ്റ് ലാഭമുണ്ടാക്കുന്നതായുള്ള ആക്ഷേപം പരിശോധിക്കുമോ എന്ന് വ്യക്തമാക്കുമോ;

(ഡി) കര്‍ഷകര്‍ക്ക് നെല്ല് കുത്തി അരി നേരിട്ട് വില്‍ക്കാന്‍ സാധിക്കുന്നതരത്തിലുള്ള നടപടികള്‍ സ്വീകരിക്കുമോ?

894

അനധികൃതമായി കടത്തിയ റേഷന്‍ സാധനങ്ങള്‍

ശ്രീ. സി. ദിവാകരന്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം റേഷനരി അനധികൃതമായി കടത്തുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) അനധികൃതമായി റേഷന്‍ സാധനങ്ങള്‍ കടത്തിയതിന് എത്ര കേസുകളാണ് രജിസ്റര്‍ ചെയ്തിട്ടുള്ളത്;

(സി) എത്ര കിലോ റേഷന്‍ സാധനങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(ഡി) റേഷന്‍ സാധനങ്ങള്‍ കടത്തിയവര്‍ക്ക് എതിരെ എടുത്ത നടപടി യുടെ വിശദാംശം അറിയിക്കുമോ ?

895

പൊതുവിതരണ കന്ദ്രങ്ങള്‍ ആരംഭിക്കല്‍

ശ്രീ. പുരുഷന്‍ കടലുണ്ടി

() പുതുതായി പൊതുവിതരണ കേന്ദ്രം അനുവദിക്കുന്നതിനുള്ള നിബന്ധനകള്‍ എന്തൊക്കെയാണ്;

(ബി) 100 ല്‍ അധികം കാര്‍ഡ് ഉടമകള്‍ ചേര്‍ന്ന് അപേക്ഷിക്കുകയും കേന്ദ്രത്തിന് കെട്ടിട സൌകര്യം ലഭ്യമാക്കുകയും കേന്ദ്രത്തിന്റെ നടത്തിപ്പിന് ആരെങ്കിലും തയ്യാറാവുകയും ചെയ്താല്‍ പുതിയ പൊതുവിതരണ കേന്ദ്രം അനുവദിക്കുമോ; വിശദമാക്കുമോ?

896

മാവേലി സ്റോര്‍ ആരംഭിക്കാന്‍ നടപടി

ശ്രീ. എം. വി. ശ്രേയാംസ്കുമാര്‍

() കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ നിലവിലുള്ള സിവില്‍ സപ്ളൈസ് വകുപ്പ് സംരംഭങ്ങളുടെ വിശദാംശം ലഭ്യമാക്കുമോ;

(ബി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം പ്രസ്തുത വകുപ്പു വഴി കല്‍പ്പറ്റ മണ്ഡലത്തില്‍ പുതിയതായി ആരംഭിച്ച സംരംഭങ്ങളുടെ വിശദാംശം ലഭ്യമാക്കുമോ;

(സി) കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ കോട്ടത്തറ ഗ്രാമപഞ്ചായത്ത് വെണ്ണിയോട് എന്ന സ്ഥലത്ത് ഒരു മാവേലി സ്റോര്‍ അനുവദിക്കണമെന്ന ആവശ്യത്തിന്മേല്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദമാക്കുമോ;

(ഡി) പ്രസ്തുത മാവേലി സ്റോര്‍ എന്ന് ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ ?

897

തൃശ്ശൂര്‍ താലൂക്ക് സപ്ളൈ ഓഫീസില്‍ പുതിയ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിലെ കാലതാമസം

ശ്രീമതി ഗീതാ ഗോപി

() തൃശൂര്‍ താലൂക്ക് സപ്ളൈ ഓഫീസിന്റെ പരിധിയില്‍ നിലവില്‍ എത്ര റേഷന്‍ കടകളും എത്ര റേഷന്‍ കാര്‍ഡുകളുമുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി) അപേക്ഷ നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും തൃശൂര്‍ താലൂക്ക് സപ്ളൈ ഓഫീസില്‍ പുതിയ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യാന്‍ സാധിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) ഇതിനുള്ള പരിഹാരമായി തൃശൂര്‍ താലൂക്ക് സപ്ളൈ ഓഫീസിനെ രണ്ട് സിറ്റി റേഷനിംഗ് ഓഫീസുകളാക്കി വിഭജിക്കുന്നതിനുള്ള നിര്‍ദ്ദേശം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ ?

898

സിവില്‍ സപ്ളൈസ് കോര്‍പ്പറേഷന്‍ വഴി ലഭ്യമാക്കുന്ന സാധനങ്ങളുടെ ഗുണനിലവാരം

ശ്രീ. എം. ഉമ്മര്‍

() സിവില്‍സപ്ളൈസ് കോര്‍പ്പറേഷന്‍ വഴി ലഭ്യമാക്കുന്ന സാധനങ്ങളുടെ വില പൊതുമാര്‍ക്കറ്റിലേതിനെക്കാള്‍ കുറവാണെന്ന് ഉറപ്പു വരുത്താറുണ്ടോയെന്ന് വ്യക്തമാക്കുമോ;

(ബി) ഇവയുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് ഏന്തെല്ലാം മാര്‍ഗ്ഗങ്ങളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി) കാലപ്പഴക്കംമൂലം സാധനങ്ങള്‍ പാഴായിപ്പോകാറുണ്ടോയെന്ന് വ്യക്തമാക്കുമോ?

899

സപ്ളൈക്കോയിലെ ജീവനക്കാരുടെ പ്രമോഷന്‍

ശ്രീ. മോന്‍സ് ജോസഫ്

ശ്രീ. റ്റി.യു. കുരുവിള

() സപ്ളൈക്കോയിലെ അസിസ്റന്റ് സെയില്‍സ്മാന്‍ തസ്തികയിലുള്ള ജീവനക്കാരെ സീനിയോരിറ്റിയുടെ അടിസ്ഥാനത്തില്‍ പ്രമോഷന്‍ നല്‍കി ജൂനിയര്‍ അസിസ്റന്റുമാരായി നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഏതുവരെയായെന്ന് വിശദമാക്കുമോ;

(ബി) സപ്ളൈക്കോയിലെ നിലവിലുള്ള ഡെപ്യൂട്ടേഷന്‍ സമ്പ്രദായം അവസാനിപ്പിക്കുന്നതിന് ബിഫുകുമാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുവാന്‍ തീരുമാനിച്ചിട്ടണ്ടോയെന്ന് വിശദമാക്കുമോ;

(സി) സപ്ളൈക്കോയിലെ എ.എസ്.എന്‍.മാരുടെയും എല്‍.ഡി. ക്ളര്‍ക്കുമാരുടെയും യോഗ്യത ഒന്നായിരിക്കെ എ.എസ്.എന്‍.മാര്‍ക്ക് എല്‍.ഡി. ക്ളര്‍ക്കിന്റെ ശമ്പള സ്കെയില്‍ നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ;

(ഡി) സപ്ളൈക്കോ മെഡിക്കല്‍ സ്റോറുകളില്‍ നിലവിലുള്ള ഫാര്‍മസിസ്റ് ഒഴിവുകള്‍ നികത്തുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വിശദമാക്കുമോ?

900

സപ്ളൈക്കോ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിത്യോപയോഗ സാധനങ്ങളുടെ അപര്യാപ്ത

ശ്രീ. രാജു എബ്രഹാം

() നിത്യോപയോഗ സാധനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനായി ആരംഭിച്ച മാവേലിസ്റോര്‍, സപ്ളൈകോ സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ലാഭം മാര്‍ക്കറ്റുകള്‍ തുടങ്ങിയവയില്‍ നിത്യോപയോഗ സാധനങ്ങളുടെ അപര്യാപ്തത അനുഭവപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇത്തരം സ്ഥാപനങ്ങളിലേക്ക് നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാക്കുന്നതില്‍ എന്ത് സംവിധാനമാണ് നിലവിലുള്ളത്; എന്തുകൊണ്ടാണ് ഇത്തരത്തില്‍ അവശ്യസാധനങ്ങളുടെ ദൌര്‍ലഭ്യം ഉണ്ടായത് എന്ന് വിശദമാക്കുമോ;

(സി) അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിന് എന്തൊക്കെ നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?

901

സപ്ളൈകോയിലെ നിയമനം

ശ്രീ. ആര്‍. സെല്‍വരാജ്

() സപ്ളൈകോയിലെ ഉയര്‍ന്ന തസ്തികകളില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയിലാണോ നിയമനം നടത്തുന്നത് എന്ന് വെളിപ്പെടുത്താമോ;

(ബി) ഇത് നിര്‍ത്തലാക്കുന്നതിനും നേരിട്ട് നിയമനം നടത്തുന്നതിനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ;

(സി) എങ്കില്‍ എന്തുകൊണ്ടെന്ന് വ്യക്തമാക്കാമോ?

902

പാചകവാതക സിലിണ്ടര്‍ ഭൌര്‍ലഭ്യം

ശ്രീ. കെ. സുരേഷ് കുറുപ്പ്

() പാചക വാതക സിലിണ്ടര്‍ ബുക്ക് ചെയ്ത് 21 ദിവസത്തിനകം ലഭ്യമാക്കണമെന്ന വ്യവസ്ഥ പല ഗ്യാസ് ഏജന്‍സികളും പാലിക്കുന്നില്ല എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ഇതിനെതിരെ എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ;

(സി) ജില്ലാ കലക്ടര്‍ രൂപീകരിച്ച മോണിറ്ററിംഗ് സമിതികള്‍ സിലിണ്ടര്‍ പൂഴ്ത്തി വെയ്പ്പിനെതിരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ ;

(ഡി) മോണറ്ററിംഗ് സമിതിയുടെ ഇടപെടല്‍ കാര്യക്ഷമമാക്കുന്നതിന് ഇനിയും എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്നറിയിക്കുമോ ?

903

മാലിന്യത്തില്‍ നിന്ന് പാചകവാതകം ഉല്പാദിപ്പിക്കുന്നതിന് നടപടി

ശ്രീ. കെ. ശിവദാസന്‍ നായര്‍

ശ്രീ.ജോസഫ് വാഴക്കന്‍

ശ്രീ. .റ്റി. ജോര്‍ജ്

ശ്രീ. എം.പി. വിന്‍സെന്റ്

() മാലിന്യത്തില്‍ നിന്നും പാചക വാതകം ഉല്പാദിപ്പിച്ച് മിതമായ നിരക്കില്‍ വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം നല്‍കുമോ;

(ബി) ഇത് പഠിക്കുന്നതിനായി ആരെയെങ്കിലും ചുമതലപ്പെടുത്തുമോ;

(സി) പാചക വാതകം ഉല്പാദിപ്പിച്ച് വിതരണം ചെയ്യുന്നതിന് കേന്ദ്ര സഹായം ലഭ്യമാക്കുമോ?

904

ഒരേ തരത്തിലുള്ള ആഹാര സാധനങ്ങളുടെ വില ഏകീകരണം

ശ്രീ. എസ്. രാജേന്ദ്രന്‍

() മധുരമില്ലാത്ത ചായയുടെ വില ഹോട്ടലുകളിലെ വില വിവരപട്ടികയില്‍ പ്രദര്‍ശിപ്പിക്കുന്നത് സംബന്ധിച്ച് ഏതെങ്കിലും ഉത്തരവ് നിലവിലുണ്ടോ ;

(ബി) ഒരേ തരത്തിലുള്ള ആഹാര സാധനങ്ങളുടെ വില ഏകീകരിക്കുന്നത് സംബന്ധിച്ച് ഏതെങ്കിലും ഉത്തരവ് നിലവിലുണ്ടോ ;

(സി) ഈ ഉത്തരവുകള്‍ നടപ്പിലാക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ ?

905

ഹോട്ടലുകളിലെ ആഹാരപദാര്‍ത്ഥങ്ങളുടെ ഗുണമേന്മ

ശ്രീമതി പി. അയിഷാ പോറ്റി

ശ്രീ. . എം. ആരിഫ്

ശ്രീ. പുരുഷന്‍ കടലുണ്ടി

ശ്രീ റ്റി. വി. രാജേഷ്

() ആഹാര ഗുണനിരീക്ഷണ ലബോറട്ടറി നടത്തിയ സാമ്പിള്‍ പരിശോധനയില്‍, വിവിധ ഹോട്ടലുകളില്‍ നിന്നും ശേഖരിച്ച സാമ്പിളുകളില്‍ 66.7% ഭക്ഷ്യയോഗ്യമായവ അല്ലായിരുന്നുവെന്ന റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) എങ്കില്‍ ഇക്കാര്യത്തില്‍ ഗുണമേന്മ ഉറപ്പാക്കാനായി എന്തൊക്കെ നടപടികളാണ് കൈക്കൊണ്ടിട്ടുള്ളതെന്ന് വ്യക്തമാക്കാമോ ;

(സി) തിരുവനന്തപുരത്തും കോട്ടയത്തും നവംബര്‍ മാസത്തില്‍ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ നക്ഷത്ര പദവിയുള്ള ഹോട്ടലുകളിലുള്‍പ്പെടെ പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ആഹാര പദാര്‍ത്ഥങ്ങളാണ് നല്‍കിയിരുന്നതെന്ന് വെളിവായത് ഗൌരവമായി കണ്ടിട്ടുണ്ടോ ;

(ഡി) ഇക്കാര്യത്തില്‍ എന്തു തുടര്‍നടപടികളാണ് സ്വീകരിച്ചത് ; ഈ ഹോട്ടലുകള്‍ക്കെതിരെ എന്തു നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത് ;

() ഇപ്പോള്‍ ഇത്തരം റെയ്ഡുകള്‍ നടക്കുന്നില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ?

906

ധാന്യപൊടികളില്‍ ഹാനികരമായ അളവില്‍ രാസവസ്തുക്കള്‍

ശ്രീമതി. കെ. എസ്. സലീഖ

() കേരളത്തില്‍ വില്ക്കുന്ന ധാന്യപൊടികളില്‍ ഹാനികരമായ അളവില്‍ രാസവസ്തുക്കള്‍ ചേര്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ ;

(ബി) ധാന്യപ്പൊടികള്‍ കേടുകൂടാതെ ദീര്‍ഘകാലം സൂക്ഷിക്കുവാന്‍ ഉല്‍പ്പാദകര്‍ ചേര്‍ക്കുന്നത് ആന്തരിക രക്തസ്രാവത്തിന് പോലും കാരണമാകുന്ന രാസസംയുക്തങ്ങളായ ബന്‍സോയിക് ആസിഡും, ബ്ളീച്ചിംഗ് പൌഡറുമാണെന്ന് ആരോഗ്യ വകുപ്പ് കണ്ടെത്തിയിട്ടുണ്ടോ ;

(സി) എങ്കില്‍ ഇത്തരക്കാര്‍ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കുമോ ;

(ഡി) ഇപ്രകാരം ജനങ്ങളുടെ ആരോഗ്യത്തിന് മാരകാംവിധം ഭീഷണി ഉയര്‍ത്തുന്ന, ഹാനികരമായ രാസവസ്തുക്കള്‍ ചേര്‍ക്കുന്ന ഉല്‍പ്പാദകരെ പിടികൂടി നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ; വിശദാംശം ലഭ്യമാക്കുമോ ?

907

ഭക്ഷ്യം, തൊഴില്‍ വകുപ്പുകളിലെ ബഡ്ജറ്റ് വിഹിതം

ഡോ. കെ. ടി. ജലീല്‍

() ഭക്ഷ്യം, തൊഴില്‍ വകുപ്പുമന്ത്രിയുടെ കീഴിലുള്ള വകുപ്പുകളില്‍ ഓരോന്നിലും കഴിഞ്ഞ ബഡ്ജറ്റില്‍ ഏതെല്ലാം ഹെഡ് ഓഫ് അക്കൌണ്ടുകളിലായി ഈ സാമ്പത്തിക വര്‍ഷത്തേക്ക് എന്ത് തുക വീതമാണ് വകയിരുത്തിയിരുന്നത്;;

(ബി) ബ്ഡജറ്റില്‍ വകയിരുത്തിയ തുകയില്‍ ഈ ഓരോ ഹെഡ് ഓഫ് അക്കൌണ്ടുകളിലുമായി ഇതിനകം ചെലവഴിച്ച തുകയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(സി) ഈ ഓരോ ഹെഡുകളില്‍ ഇതേവരെ തുകയൊന്നും ചെലവഴിക്കേണ്ടിവന്നിട്ടില്ലാത്തവ ഏതൊക്കെയാണെന്ന് വിശദമാക്കുമോ?

908

ആര്‍..ആര്‍. പദ്ധതി

ശ്രീ. കെ.വി. വിജയദാസ്

ആര്‍..ആര്‍. പദ്ധതി നടപ്പിലാക്കിയതിന്റെ ഭാഗമായി ജനങ്ങള്‍ക്കുണ്ടായിട്ടുള്ള ബുദ്ധിമുട്ട് പരിഹരിക്കുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

909

നേമം നിയോജകമണ്ഡലത്തിലെ ഭൂമിയ്ക്ക് ന്യായവില

ശ്രീ. വി. ശിവന്‍കുട്ടി

() നേമം നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ ഉള്ള ഭൂമിയ്ക്ക് ന്യായവില നിശ്ചയിച്ച് ഉത്തരവായിട്ടുണ്ടോ ;

(ബി) എങ്കില്‍ ആയതിന്റെ പ്രദേശം തിരിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(സി) ഇല്ലെങ്കില്‍ ആയത് എന്നത്തേയ്ക്ക് തീരുമാനിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

910

നെയ്യാറ്റിന്‍കര താലൂക്കില്‍പ്പെടുന്ന അമരവിള സബ്രജിസ്ട്രാര്‍ ഓഫീസ് മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടി

ശ്രീ. ആര്‍. സെല്‍വരാജ്

() നെയ്യാറ്റിന്‍കര താലൂക്കില്‍പ്പെടുന്ന അമരവിള സബ് രജിസ്ട്രാര്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നത് തകര്‍ന്ന് വീഴാറായ വാടക കെട്ടിടത്തിലാണെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഏതൊക്കെ വില്ലേജുകളാണ് പ്രസ്തുത രജിസ്ട്രാര്‍ ഓഫീസിന്റെ അധികാരപരിധിയില്‍ വരുന്നതെന്ന് വ്യക്തമാക്കുമോ;

(സി) പ്രസ്തുത ഓഫീസിന്റെ പരിധിയില്‍ വരുന്ന ചെങ്കല്‍ വില്ലേജില്‍ ഗ്രാമ പഞ്ചായത്ത് വക വാടകരഹിത കോണ്‍ക്രീറ്റ് കെട്ടിടത്തിലേയ്ക്ക് ഓഫീസ് മാറ്റി സ്ഥാപിക്കുന്നതിനുള്ള നിവേദനം ലഭ്യമായിട്ടുണ്ടോ;

(ഡി) ജീവനക്കാര്‍ക്കും, മാന്യഇടപാടുകാര്‍ക്കും വളരെ സൌകര്യപ്രദമായതും, ദേശീയപാത 47 ഉദിയന്‍കുളങ്ങര, ചെങ്കല്‍ വില്ലേജില്‍പ്പെട്ടതുമായ പഞ്ചായത്ത് വക വാടക രഹിത കെട്ടിടത്തിലേക്ക് മാറ്റുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?

911

ബാലുശ്ശേരി സബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിട നിര്‍മ്മാണം

ശ്രീ. പുരുഷന്‍ കടലുണ്ടി

() ബാലുശ്ശേരി സബ് രജിസ്ട്രാര്‍ ഓഫീസിന് പ്രതിവര്‍ഷം എത്ര രൂപ വാടകയിനത്തില്‍ നല്‍കിവരുന്നുണ്ട്;

(ബി) പ്രസ്തുത ഓഫീസിന് സര്‍ക്കാര്‍ വക കെട്ടിടം നിര്‍മ്മിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ;

(സി) എങ്കില്‍ ഇപ്പോള്‍ എന്തെല്ലാം തടസ്സങ്ങളാണുള്ളതെന്ന് വ്യക്തമാക്കുമോ?

912

മയ്യില്‍ കേന്ദ്രീകരിച്ച് ഒരു സബ് രജിസ്ട്രാര ഓഫീസ്

ശ്രീ. ജെയിംസ് മാത്യു

() മയ്യില്‍ കേന്ദ്രീകരിച്ച് ഒരു സബ് രജിസ്ട്രാര്‍ ഓഫീസ് ആരംഭിക്കുന്നത് സംബന്ധിച്ച് സ്വീകരിച്ചിട്ടുള്ള നടപടിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ബി) എസ്.ആര്‍.. ആരംഭിക്കുന്നതിനായി വകുപ്പില്‍ നിന്നുംനിര്‍ദ്ദേശം ലഭിച്ചതനുസരിച്ച് കെട്ടിട സൌകര്യം ഒരുക്കിയെങ്കിലും തുടര്‍നടപടി സ്വീകരിച്ചില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) എസ്.ആര്‍.. ആരംഭിക്കുന്നതിന് നിലവിലുള്ള സാങ്കേതിക തടസ്സം എന്താണെന്ന് വ്യക്തമാക്കുമോ;

(ഡി) തടസ്സം ഒഴിവാക്കി അടിയന്തിരമായി എസ്. ആര്‍.. ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

913

ചേമഞ്ചേരി സബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിടം

ശ്രീ. കെ. ദാസന്‍

() കൊയിലാണ്ടി നിയോജകമണ്ഡലത്തിലെ ചേമഞ്ചേരി സബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിടം ക്വിറ്റ് ഇന്ത്യ മൂവ്മെന്റുമായി ബന്ധപ്പെട്ട് ചരിത്ര പ്രാധാന്യമുള്ളതാണ് എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പ്രസ്തുത കെട്ടിടം ചരിത്ര പൈതൃക സ്മാരകം എന്ന നിലയില്‍ പുതുക്കി പണിയാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വിശദമാക്കുമോ; നടപടി സ്വീകരിച്ചിട്ടില്ലെങ്കില്‍ കെട്ടിടം പുതുക്കി പണിയുവാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ?

BACK
 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.