Q.
No |
Questions
|
849
|
നോക്കുകൂലി
നിര്‍മ്മാര്‍ജ്ജനം
ചെയ്യുന്നതിന്
നടപടി
ഡോ.
എന്‍.
ജയരാജ്
ശ്രീ.
പി. സി.
ജോര്‍ജ്
ശ്രീ.
റോഷി
അഗസ്റിന്‍
(എ)
നോക്കുകൂലി
നിര്‍മ്മാര്‍ജ്ജനം
ചെയ്യുന്നതിന്
ഫലപ്രദമായ
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
;
(ബി)
ഏതെല്ലാം
ജില്ലകളെയാണ്
നോക്കുകൂലിവിമുക്തജില്ലകളായി
പ്രഖ്യാപിച്ചിട്ടുള്ളത്
;
(സി)
മറ്റ്
ജില്ലകളെക്കൂടി
നോക്കുകൂലിവിമുക്തജില്ലകളായി
പ്രഖ്യാപിക്കുന്നതിന്
സത്വരനടപടി
സ്വീകരിക്കുമോ
? |
850 |
നഗരങ്ങളെയും
നോക്കുകൂലിവിമുക്തമാക്കുവാന്‍
നടപടി
ശ്രീ.
റ്റി.
എന്‍.
പ്രതാപന്‍
ശ്രീ.വര്‍ക്കല
കഹാര്‍
ശ്രീ.എ.
റ്റി.
ജോര്‍ജ്
ശ്രീ.പി.
എ. മാധവന്‍
(എ)
സംസ്ഥാനത്തെ
നോക്കുകൂലിവിമുക്തമാക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാം
;
(ബി)
എവിടെയൊക്കെയാണ്
ഇത്
നടപ്പിലാക്കിയിട്ടുള്ളത്
; എല്ലാ
നഗരങ്ങളെയും
നോക്കുകൂലിവിമുക്തമാക്കുവാന്‍
നടപടി
സ്വീകരിക്കുമോ
? |
851 |
ആരോഗ്യ
ഇന്‍ഷ്വറന്‍സ്
പദ്ധതി
ഫലപ്രദമായി
നടപ്പാക്കാന്‍
നടപടി
ശ്രീ.
റോഷി
അഗസ്റിന്‍
ഡോ.
എന്‍.
ജയരാജ്
ശ്രീ.
പി. സി.
ജോര്‍ജ്
(എ)
സമഗ്ര
ആരോഗ്യ
ഇന്‍ഷ്വറന്‍സ്
പദ്ധതി
സംസ്ഥാനത്ത്
ഫലപ്രദമായി
നടപ്പാക്കുന്നുണ്ടോ;
(ബി)
പ്രസ്തുതപദ്ധതിയുടെ
സുഗമമായ
നടത്തിപ്പിന്
ഏതെങ്കിലും
തരത്തില്‍
തടസ്സം
നേരിടുന്നുണ്ടോ;
എങ്കില്‍
ആയത്
പരിഹരിക്കാന്‍
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചു;
(സി)
നിലവില്‍
പ്രസ്തുതപദ്ധതിയിലൂടെ
ലഭിക്കുന്ന
ആനുകൂല്യങ്ങള്‍
എന്തെല്ലാമാണ്;
(ഡി)
ഈ
പദ്ധതിയില്‍
കേന്ദ്ര-സംസ്ഥാനവിഹിതങ്ങള്‍
എത്ര
വീതമാണ്;
(ഇ)
സംസ്ഥാനത്തെ
അര്‍ഹരായവര്‍ക്കെല്ലാം
ഈ
പദ്ധതിയുടെ
പ്രയോജനം
ലഭിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ? |
852 |
സ്വകാര്യ
ആശുപത്രികളിലെ
നേഴ്സുമാര്‍ക്ക്
മിനിമം
വേതനം
ശ്രീ.
പി. കെ.
ഗുരുദാസന്‍
ശ്രീ.സാജു
പോള്‍
ശ്രീമതി
കെ.എസ്.
സലീഖ
ശ്രീ.
പി. ശ്രീരാമകൃഷ്ണന്‍
(എ)
സംസ്ഥാനത്ത്
സ്വകാര്യ
ആശുപത്രികളിലെ
നേഴ്സുമാര്‍ക്ക്
മിനിമം
വേതനം
അനുവദിച്ചുകൊണ്ട്
സര്‍ക്കാര്‍
ഉത്തരവ്
പുറപ്പെടുവിച്ചത്
എപ്പോഴാണ്;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
സ്വകാര്യ
ആശുപത്രികളിലെ
നേഴ്സുമാര്‍
ഇപ്പോള്‍
സമരത്തിലായിരിക്കുന്നതിന്റെ
കാരണം
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
തൊഴില്‍
വകുപ്പ്
സ്വകാര്യ
ആശുപത്രികളില്‍
നടത്തിയ
പരിശോധനയില്‍
എന്തെല്ലാം
തൊഴില്‍
നിയമങ്ങളുടെ
ലംഘനങ്ങളാണ്
നടക്കുന്നതെന്ന്
വ്യക്തമായിട്ടുണ്ടോ:
വിശദമാക്കാമോ;
(ഡി)
എങ്കില്‍
നിയമലംഘകര്‍ക്കെതിരെ
എന്തു
നടപടികളാണ്
കൈക്കൊണ്ടിരിക്കുന്നത്;
തൊഴില്‍
വകുപ്പ്
ഇക്കാര്യത്തില്‍
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്;
(ഇ)
മിനിമം
വേതനം
കാലികമായി
പുതുക്കുന്നതിനുള്ള
നടപടി
സ്വീകരിക്കാമോ? |
853 |
സ്വകാര്യമേഖലയില്‍
ജോലി
ചെയ്യുന്ന
നഴ്സുമാര്‍ക്ക്
മിനിമം
വേജസ്
ശ്രീ.
കെ. ശിവദാസന്‍
നായര്‍
ശ്രീ.
കെ. അച്ചുതന്‍
ശ്രീ.
സി. പി.
മുഹമ്മദ്
ശ്രീ.
ലൂഡി
ലൂയിസ്
(എ)
സ്വകാര്യമേഖലയില്‍
ജോലി
ചെയ്യുന്ന
നഴ്സുമാര്‍ക്ക്
മിനിമം
വേജസ്
നിശ്ചയിക്കുന്നതിനും
നടപ്പാക്കുന്നതിനും
നടപടി
സ്വീകരിക്കുമോ;
(ബി)
മിനിമം
വേജസ്
നടപ്പാക്കാത്ത
ആശുപത്രി
മാനേജുമെന്റുകള്‍ക്കെതിരെ
എന്ത്
നടപടിയാണ്
സ്വീകരിക്കുന്നത്;
(സി)
സ്വകാര്യമേഖലയിലെ
നഴ്സുമാര്‍ക്ക്
സംസ്ഥാനത്തിന്
അകത്തും
പുറത്തും
തൊഴില്‍സമ്മര്‍ദ്ദങ്ങള്‍
ഉണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഇത്
പരിഹരിക്കുന്നതിന്
എന്തൊക്കെ
നടപടികളാണ്
കൈക്കൊള്ളുന്നതെന്ന്
വിശദമാക്കുമോ
? |
854 |
മിനിമം
വേജസ്
ഉറപ്പുവരുത്തുന്നതിന്
ക്രമീകരണങ്ങള്‍
ശ്രീ.
റോഷി
അഗസ്റിന്‍
ശ്രീ.
പി. സി.
ജോര്‍ജ്
ഡോ.
എന്‍.
ജയരാജ്
(എ)
സംസ്ഥാനത്തെ
സ്വകാര്യ
ആശുപത്രികളിലെ
നഴ്സുമാരും
ഇതരജീവനക്കാരും
അഭിമുഖീകരിക്കുന്ന
തൊഴില്‍പ്രശ്നങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഈ
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന്
എന്തെല്ലാം
നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളത്;
(ബി)
മിനിമം
വേജസ്
എല്ലാ
മേഖലകളിലും
ഉറപ്പുവരുത്തുന്നതിന്
എന്തെല്ലാം
ക്രമീകരണങ്ങളാണ്
ചെയ്തിട്ടുള്ളത്;
വ്യക്തമാക്കുമോ
? |
855 |
സ്വകാര്യ
ആശുപത്രികളിലെ
നഴ്സുമാരുടെ
സമരം
ശ്രീ.
കോടിയേരി
ബാലകൃഷ്ണന്‍
(എ)
സംസ്ഥാനത്ത്
സ്വകാര്യമേഖലയില്‍
എത്ര
നഴ്സുമാര്‍
തൊഴിലെടുക്കുന്നുണ്ടെന്നു
വെളിപ്പെടുത്തുമോ;
(ബി)
ഈ
മേഖലയില്‍
സേവനവേതനവ്യവസ്ഥകള്‍ക്കുവേണ്ടി
നഴ്സുമാര്‍
സമരരംഗത്തിറങ്ങിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഏതെല്ലാം
സ്വകാര്യ
ആശുപത്രികളിലാണ്
നഴ്സുമാര്‍
സമരരംഗത്തു
വന്നതെന്നു
വ്യക്തമാക്കുമോ;
(സി)
സ്വകാര്യമേഖലയിലെ
നഴ്സുമാരുടെ
സേവനവേതനവ്യവസ്ഥകള്‍
സംബന്ധിച്ച്
എന്തെങ്കിലും
തീരുമാനങ്ങള്‍
കൈക്കൊണ്ടിട്ടുണ്ടോ;
എങ്കില്‍
വിശദാംശം
വെളിപ്പെടുത്തുമോ;
(ഡി)
ഏതൊക്കെ
ആശുപത്രികളില്‍
നടക്കുന്ന
സമരങ്ങള്‍
ഒത്തുതീര്‍ക്കുന്നതിനാണ്
സര്‍ക്കാര്‍
മദ്ധ്യസ്ഥത
വഹിച്ചതെന്നു
വെളിപ്പെടുത്തുമോ;
(ഇ)
മദ്ധ്യസ്ഥതയുടെ
ഭാഗമായി
എന്തെല്ലാം
തീരുമാനങ്ങളാണ്
എടുത്തിട്ടുള്ളതെന്നു
വ്യക്തമാക്കുമോ?
|
856 |
മിനിമം
വേതനം
നടപ്പാക്കാത്ത
സ്വകാര്യ
ആശുപത്രികള്‍ക്കെതിരെ
പ്രോസിക്യൂഷന്‍
നടപടി
ശ്രീ.
കോടിയേരി
ബാലകൃഷ്ണന്‍
(എ)
സ്വകാര്യ
ആശുപത്രികളിലെ
നഴ്സുമാര്‍ക്ക്
മിനിമം
വേതനം
നല്‍കണമെന്ന
സര്‍ക്കാര്‍
ഉത്തരവ്
എന്നാണ്
പുറപ്പെടുവിച്ചത്;
ആയതിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
ഈ സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
ജീവനക്കാര്‍ക്ക്
മിനിമം
വേതനം
നല്‍കുന്നുണ്ടോയെന്ന്
എത്ര
സ്വകാര്യ
ആശുപത്രികളിലാണ്
പരിശോധന
നടത്തിയിട്ടുള്ളതെന്ന്
വെളിപ്പെടുത്താമോ
;
(സി)
മിനിമം
വേതനം
നല്‍കാത്ത
ആശുപത്രികള്‍ക്കെതിരെ
പ്രോസിക്യൂഷന്‍
നടപടികള്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
ഇതിനകം
എത്ര
സ്വകാര്യ
ആശുപത്രി
മാനേജ്മെന്റുകള്‍ക്കെതിരെ
പ്രോസിക്യൂഷന്‍
നടപടികളാരംഭിച്ചിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ
? |
857 |
ആശുപത്രിസമരം
അവസാനിപ്പിക്കുന്നതിന്
നടപടി
ശ്രീമതി
ഗീതാ
ഗോപി
(എ)
സേവന-വേതനവ്യവസ്ഥകള്‍
പുന:ക്രമീകരിക്കണമെന്നാവശ്യപ്പെട്ട്
സംസ്ഥാനത്ത്
ഏതൊക്കെ
ആശുപത്രികളിലാണ്
നേഴ്സുമാര്‍
സമരം
നടത്തിയത്;
(ബി)
ഇതില്‍
ഏതെല്ലാം
ആശുപത്രികളില്‍
സമരം
ഒത്തുതീര്‍പ്പായി
;
(സി)
ഇപ്പോഴും
സമരം
തുടരുന്ന
ആശുപത്രികളില്‍
സമരം
അവസാനിപ്പിക്കുന്നതിന്
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ? |
858 |
പാരാമെഡിക്കല്‍
ജീവനക്കാരുടെ
സേവനവ്യവസ്ഥകള്‍
ശ്രീ.
ഇ.പി.
ജയരാജന്‍
(എ)
സംസ്ഥാനത്തെ
സ്വകാര്യ
ആശുപത്രികളില്‍
നേഴ്സുമാരടക്കം
എത്ര
പാരാമെഡിക്കല്‍
ജീവനക്കാര്‍
ഉണ്ടെന്നാണു
കണക്കാക്കിയിട്ടുള്ളത്
;
(ബി)
ഇവര്‍ക്ക്
മിനിമം
വേതനം
ലഭ്യമാക്കുവാനും
മെഡിക്കല്‍
ലീവ്, പ്രസവാവധി
എന്നിവയടക്കമുള്ള
സേവനവ്യവസ്ഥകള്‍
നിശ്ചയിച്ചുനല്കുവാനും
സ്ഥാപനങ്ങളെ
നിര്‍ബ്ബന്ധിതമാക്കുന്നതിന്
എന്തെങ്കിലും
നിയമം
നിലവിലുണ്ടോ
;
(സി)
നിരവധി
സ്വകാര്യ
ആശുപത്രികളില്‍
മിനിമം
വേതനം
ആവശ്യപ്പെട്ട്
നേഴ്സുമാര്‍
നടത്തിയ
സമരത്തെത്തുടര്‍ന്നുണ്ടായ
ഒത്തുതീര്‍പ്പുചര്‍ച്ചകളില്‍
കൈക്കൊണ്ട
തീരുമാനങ്ങള്‍
എന്താണെന്നു
വ്യക്തമാക്കുമോ
? |
859 |
ക്ഷേമനിധിനിക്ഷേപം
കുറഞ്ഞ
പലിശയ്ക്ക്
ബാങ്കുകളില്‍
നിക്ഷേപിച്ചതിനാലുള്ള
നഷ്ടം
ശ്രീ.
എം. എ.
വാഹീദ്
ശ്രീ.എം.
പി. വിന്‍സെന്റ്
ശ്രീ.പി.
സി. വിഷ്ണുനാഥ്
ശ്രീ.ലൂഡി
ലൂയിസ്
(എ)
മുന്‍സര്‍ക്കാരിന്റെ
കാലത്ത്
ചുമട്ടുതൊഴിലാളി
ക്ഷേമനിധി
ബോര്‍ഡിന്റെ
നിക്ഷേപം
കുറഞ്ഞ
പലിശയിനത്തില്‍
ബാങ്കുകളില്‍
നിക്ഷേപിച്ചതുവഴി
കോടികളുടെ
നഷ്ടം
വരുത്തിയതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതു
പരിഹരിക്കുവാന്‍
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
നിക്ഷേപങ്ങള്‍
കുറഞ്ഞ
പലിശയ്ക്ക്
ബാങ്കുകളില്‍
നിക്ഷേപിക്കുന്ന
ഉദ്യോഗസ്ഥര്‍ക്കെതിരെ
കര്‍ശനനടപടി
സ്വീകരിക്കുമോ
? |
860 |
സ്വകാര്യസ്ഥാപനങ്ങളിലെ
ജീവനക്കാരുടെ
ശമ്പളവിതരണം
ശ്രീ.
ഇ.കെ.
വിജയന്‍
(എ)
സ്വകാര്യസ്ഥാപനങ്ങളിലെ
ജീവനക്കാരുടെ
ശമ്പളം
ബാങ്കുവഴി
നല്‍കാനുള്ള
സര്‍ക്കാരിന്റെ
തീരുമാനം
ഏതൊക്കെ
മേഖലകളില്‍
നടപ്പാക്കി
എന്നു
വ്യക്തമാക്കാമോ;
(ബി)
ജീവനക്കാര്‍ക്ക്
നല്‍കാത്ത
ശമ്പളം
അവര്‍ക്കു
നല്‍കി
എന്ന്
സ്വകാര്യസ്ഥാപനങ്ങള്‍
രേഖകളുണ്ടാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ഇത്
പരിഹരിക്കാന്‍
എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചു
എന്ന്
വ്യക്തമാക്കാമോ? |
861 |
സ്വാവലംബന്‍
കോണ്‍ട്രിബ്യൂട്ടറി
പെന്‍ഷന്‍
സ്കീം
ശ്രീ.
കെ. സുരേഷ്
കുറുപ്പ്
(എ)
കേന്ദ്രസര്‍ക്കാരിന്റെ
സ്വാവലംബന്‍
കോണ്‍ട്രിബ്യൂട്ടറി
പെന്‍ഷന്‍
സ്കീം
പ്രകാരം
സംസ്ഥാനത്തെ
അസംഘടിതതൊഴില്‍മേഖലയിലെ
എത്രപേര്‍ക്ക്
പെന്‍ഷന്‍
ലഭ്യമാക്കിയിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ;
(ബി)
ഈ
സ്കീമില്‍
നിന്നും
പെന്‍ഷനര്‍ഹതയുള്ളവരെ
കണ്ടെത്തുന്ന
നടപടികള്‍
വിശദമാക്കാമോ;
(സി)
ഏത്
ഏജന്‍സി
വഴിയാണ്
ഈ സ്കീം
നടപ്പിലാക്കിവരുന്നതെന്ന്
വ്യക്തമാക്കുമോ
? |
862 |
സെക്യൂരിറ്റി
ഏജന്‍സികളെ
നിയന്ത്രിക്കാന്‍
നിയമം
ശ്രീ.
ഇ. കെ.
വിജയന്‍
(എ)
സെക്യൂരിറ്റി
സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനം
നിരീക്ഷിക്കാനോ,
നിയന്തിക്കാനോ
നിയമമില്ലെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
സെക്യൂരിറ്റി
ഏജന്‍സികളെ
നിയന്ത്രിക്കാന്‍
നിയമം
കൊണ്ടുവരുന്നതിനുള്ള
നടപടി
സ്വീകരിക്കുമോ? |
863 |
തൊഴില്‍
വകുപ്പിന്റെ
ക്ഷേമപെന്‍ഷനുകള്‍
ശ്രീ.
ഇ. പി.
ജയരാജന്‍
(എ)
തൊഴില്‍
വകുപ്പുമുഖേന
നല്‍കിവരുന്ന
ക്ഷേമപെന്‍ഷനുകള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
ഓരോ
ക്ഷേമപെന്‍ഷന്‍
പദ്ധതിയിലും
പെന്‍ഷന്‍
ആനുകൂല്യം
ലഭിക്കുന്ന
ഗുണഭോക്താക്കളുടെ
എണ്ണം
എത്രയാണ്;
(സി)
ഓരോ
ക്ഷേമപെന്‍ഷന്‍
പദ്ധതിയിലും
എത്ര
മാസത്തെ
പെന്‍ഷന്‍
കുടിശ്ശികയുണ്ട്;
(ഡി)
ഓരോ
ക്ഷേമപെന്‍ഷന്‍
കുടിശ്ശികയും
വിതരണം
ചെയ്യുന്നതിന്
എത്ര തുക
വേണ്ടിവരുമെന്ന്
വ്യക്തമാക്കുമോ? |
864 |
സ്കില്‍
ട്രെയിനിംഗ്
അക്കാഡമി
ശ്രീ.
പാലോട്
രവി
ശ്രീ.
വര്‍ക്കല
കഹാര്‍
ശ്രീ.ഷാഫി
പറമ്പില്‍
ശ്രീ.
സി.പി.
മുഹമ്മദ്
(എ)
സംസ്ഥാനത്ത്
സ്കില്‍
ട്രെയിനിംഗ്
അക്കാഡമി
ആരംഭിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(സി)
ഏതെല്ലാം
ഏജന്‍സികളുടെ
സഹകരണത്തോടെയാണ്
അക്കാദമി
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നത്? |
865 |
സ്കില്‍ഡ്
വര്‍ക്ക്
ഫോഴ്സ്
സൃഷ്ടിക്കാന്‍
പദ്ധതി
ശ്രീ.
എളമരം
കരീം
(എ)
നാഷണല്‍
സ്കില്‍
ഡവലപ്പ്മെന്റ്
കൌണ്‍സില്‍
2022 ആകുമ്പോഴേക്കും
നിശ്ചിതകോടി
സ്കില്‍ഡ്
വര്‍ക്ക്
ഫോഴ്സ്
സൃഷ്ടിക്കാന്‍
പദ്ധതിയിട്ടിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഈ
പദ്ധതിപ്രകാരം
സംസ്ഥാനഗവണ്‍മെന്റ്
എപ്പോഴാണ്
പ്രപ്പോസല്‍
സമര്‍പ്പിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ
; എന്തു
സഹായം
ഇതിനകം
നേടിയെടുക്കാന്‍
സാധ്യമായിട്ടുണ്ട്
;
(സി)
ഒരു
വര്‍ഷത്തില്‍
എത്ര
സ്കില്‍ഡ്
വര്‍ക്കേഴ്സിനെ
സൃഷ്ടിക്കാനാണുദ്ദേശിക്കുന്നതെന്നറിയിക്കുമോ
? |
866 |
എംപ്ളോയ്മെന്റ്
എക്സ്ചേഞ്ചുകളുടെ
ഘടനയില്‍
മാറ്റം
ശ്രീ.
അബ്ദുറഹിമാന്‍
രണ്ടത്താണി
(എ)
എംപ്ളോയ്മെന്റ്
എക്സ്ചേഞ്ചുകളുടെ
പേരിലും
ഘടനയിലും
മാറ്റം
വരുത്തുന്ന
പദ്ധതിക്ക്
രൂപം നല്‍കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
; എങ്കില്‍
ഇതിന്റെ
ഭാഗമായി
ഏതെങ്കിലും
ഏജന്‍സിയുമായി
ധാരണാപത്രം
ഒപ്പുവെക്കുകയുണ്ടായോ
;
(ബി)
എങ്കില്‍
ഏത് എജന്‍സിയുമായാണ്
ധാരണാപത്രം
ഒപ്പുവെച്ചത്
;
(സി)
എന്തൊക്കെ
മാറ്റങ്ങളാണ്
എംപ്ളോയ്മെന്റ്
എക്സ്ചേഞ്ചുകളുമായി
ബന്ധപ്പെട്ട്
നടപ്പില്‍
വരുത്താന്‍
ഉദ്ദേശിക്കുന്നത്
; വിശദാംശങ്ങള്‍
നല്‍കുമോ
? |
867 |
ആറ്റിങ്ങല്‍,
കിളിമാനൂര്‍
എംപ്ളോയ്മെന്റ്
എക്സ്ചേഞ്ചുകളിലൂടെയുള്ള
നിയമനം
ശ്രീ.
ബി. സത്യന്‍
ആറ്റിങ്ങല്‍,
കിളിമാനൂര്‍
എന്നീ
എംപ്ളോയ്മെന്റ്
എക്സ്ചേഞ്ചുകളില്‍
പേര്
രജിസ്റര്‍
ചെയ്തിട്ടുള്ള
ഉദ്യോഗാര്‍ത്ഥികളില്‍
വിധവ-വികലാംഗ-പട്ടികജാതിവിഭാഗങ്ങളില്‍പ്പെട്ടവരില്‍
സീനിയോറിറ്റി
പ്രകാരം
ഏത്
തീയതിവരെ
രജിസ്റര്‍
ചെയ്തവരെയാണ്
വിവിധ
തൊഴിലവസരങ്ങള്‍ക്കായി
ഇതുവരെ
പരിഗണിച്ചിട്ടുള്ളത്
; വിശദമാക്കുമോ
? |
868 |
എംപ്ളോയ്മെന്റ്
എക്സ്ചേഞ്ച്
നിയമനം
ശ്രീമതി
കെ.എസ്.
സലീഖ
(എ)
എംപ്ളോയ്മെന്റ്
എക്സ്ചേഞ്ചില്‍
പേര്
രജിസ്റര്‍
ചെയ്തിട്ടുള്ള
സ്ത്രീകളുടെയും
പുരുഷന്‍മാരുടെയും
എണ്ണം
ജില്ലതിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഈ സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
എത്രപേര്‍ക്ക്
എംപ്ളോയ്മെന്റ്
എക്സ്ചേഞ്ച്
മുഖേന
ജോലി നല്‍കിയെന്നതിന്റെ
ജില്ലതിരിച്ചുള്ള
കണക്ക്
നല്‍കാമോ? |
869 |
ചാത്തന്നൂര്‍
ഗവണ്‍മെന്റ്
ഐ.ടി.ഐ.യില്‍
പുതിയ
കോഴ്സുകളും
തസ്തികകളും
അനുവദിക്കണമെന്ന
നിവേദനം
ശ്രീ.
ജി. എസ്.
ജയലാല്‍
(എ)
ചാത്തന്നൂര്‍
ഗവണ്‍മെന്റ്
ഐ.ടി.ഐ.യില്‍
പുതിയ
കോഴ്സുകളും
അതിലേയ്ക്കുള്ള
തസ്തികകളും
അനുവദിക്കണമെന്ന്
ആവശ്യപ്പെട്ടുള്ള
നിവേദനം
ലഭിച്ചിട്ടുണ്ടോ
;
(ബി)
എങ്കില്‍
2012-13 ട്രെയിനിംഗ്
വര്‍ഷംതന്നെ
പുതിയ
കോഴ്സുകള്‍
ആരംഭിക്കുവാന്‍
നടപടി
സ്വീകരിക്കുമോ
; വിശദാംശം
നല്‍കുമോ
? |
870 |
മാടായി
ഐ.ടി.ഐ.യ്ക്ക്
കെട്ടിടനിര്‍മ്മാണം
ശ്രീ.
റ്റി.വി.രാജേഷ്
(എ)
മാടായി
ഐ.ടി.ഐ.യ്ക്കുവേണ്ടി
റവന്യു
വകുപ്പ്
നല്‍കിയ
സ്ഥലത്ത്
കെട്ടിടം
നിര്‍മ്മിക്കാന്‍
ഇതുവരെ
എത്ര
ലക്ഷം
രൂപ
ചെലവഴിച്ചു
;
(ബി)
കെട്ടിടംപണി
പൂര്‍ത്തിയാക്കാത്തതിനാല്‍
മാടായി ഐ.ടി.ഐ.വിദ്യാര്‍ത്ഥികളും
അദ്ധ്യാപകരും
അനുഭവിക്കുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ
;
(സി)
ഐ.ടി.ഐ.
കെട്ടിടത്തിന്റെ
നിര്‍മ്മാണം
പുനരാരംഭിക്കാന്‍
എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ഡി)
ഐ.ടി.ഐ.
കെട്ടിടത്തിന്റെ
നിര്‍മ്മാണം
എന്ന്
പുനരാരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ
? |
871 |
ന്യൂനപക്ഷ
ഐ.ടി.ഐ.കള്‍
ശ്രീ.
പി. റ്റി.
എ. റഹീം
(എ)
സംസ്ഥാനത്ത്
ഏതെല്ലാം~
സ്ഥലങ്ങളിലാണ്
ന്യൂനപക്ഷ
ഐ.ടി.ഐ.കള്‍
സ്ഥാപിക്കാന്‍
തീരുമാനിച്ചിട്ടുള്ളത്
;
(ബി)
ഇതിനായി
കേന്ദ്രസര്‍ക്കാര്‍
എന്തു
സഹായമാണ്
വാഗ്ദാനം
ചെയ്തത് ;
(സി)
എത്ര
പണം ഈ
ഇനത്തില്‍
ലഭിച്ചിട്ടുണ്ട്
; പ്രസ്തുത
ഐ.ടി.ഐ.കള്‍
എന്നത്തേക്ക്
ആരംഭിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ
? |
872 |
അന്തമാര്‍
ടിമ്പര്‍
ഇന്‍ഡസ്ട്രീസിലെ
തൊഴിലാളിസമരം
ശ്രീ.
കോടിയേരി
ബാലകൃഷ്ണന്‍
(എ)
തലശ്ശേരി
അസംബ്ളി
മണ്ഡലത്തിലെ
അന്തമാര്‍
ടിമ്പര്‍
ഇന്‍ഡസ്ട്രീസ്
തുറന്നുപ്രവര്‍ത്തിപ്പിക്കണമെന്നും,
തൊഴിലാളികള്‍ക്ക്
സൌജന്യറേഷനും
താത്ക്കാലികാശ്വാസവും
നല്‍കണമെന്നും
ആവശ്യപ്പെട്ട്
നിവേദനം
ലഭിച്ചിട്ടുണ്ടോ
;
(ബി)
എങ്കില്‍
ഇതിന്മേല്‍
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചതെന്നും,
ഇനി
എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കാനിരിക്കുന്നതെന്നും
വെളിപ്പെടുത്തുമോ
? |
873 |
സ്വകാര്യാശുപത്രികളിലെ
സേവന-വേതനവ്യവസ്ഥകള്‍
ശ്രീ.
മുല്ലക്കര
രത്നാകരന്‍
(എ)സ്വകാര്യാശുപത്രികളിലെ
മെഡിക്കല്‍-പാരാമെഡിക്കല്‍
വിഭാഗം
ജീവനക്കാരുടെ
സേവന-വേതനവ്യവസ്ഥകള്‍
പരിഷ്കരിച്ച്
ഉത്തരവ്
ഇറക്കുമോ;
(ബി)
സര്‍ക്കാര്‍നിര്‍ദ്ദേശപ്രകാരം
സേവന-വേതനവ്യവസ്ഥകള്‍
പാലിക്കാത്ത
സ്വകാര്യാശുപത്രികളുടെ
പ്രവര്‍ത്തനം
അവസാനിപ്പിക്കുന്നതിനുള്ള
നിയമനടപടികള്‍
സ്വീകരിക്കുമോ;
(സി)
സ്വകാര്യാശുപത്രികളിലെ
നഴ്സുമാരുടെ
ശമ്പളം
ഏറ്റവും
അവസാനമായി
സര്‍ക്കാര്‍
നിശ്ചയിച്ചതെന്നാണ്? |
874 |
കേന്ദ്ര
ഭക്ഷ്യ
ഗുണനിലവാര
നിയമം
ശ്രീ.
എന്‍.
എ. നെല്ലിക്കുന്ന്
(എ)
കേന്ദ്ര
ഭക്ഷ്യ
ഗുണനിലവാര
നിയമം
കേരളത്തില്‍
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
പ്രസ്തുത
നിയമം
നടപ്പിലാക്കുന്നത്
വൈകാന്‍
കാരണമെന്താണെന്ന്
വ്യക്തമാക്കുമോ;
(സി)
കേരളത്തില്‍
നിന്ന്
വിദേശത്തേക്ക്
കയറ്റി
അയയ്ക്കുന്ന
ഭക്ഷ്യ
വസ്തുക്കള്‍
തിരസ്ക്കരിക്കപ്പെടുന്ന
സ്ഥിതി
ഉണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഫുഡ്
സേഫ്റ്റി
കമ്മീഷണര്‍
സംസ്ഥാനത്ത്
നിയമിക്കപ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ? |
875 |
ഭക്ഷ്യസുരക്ഷാ
നിയമം
നടപ്പാക്കുമ്പോള്‍
ഉണ്ടാകുന്ന
ബുദ്ധിമുട്ടുകള്
ശ്രീ.
വി.ഡി.
സതീശന്‍
ശ്രീ.ഷാഫി
പറമ്പില്‍
ശ്രീ.കെ.
ശിവദാസന്‍
നായര്‍
ശ്രീ.
സണ്ണി
ജോസഫ്
(എ)
ഭക്ഷ്യസുരക്ഷാ
നിയമം
സംസ്ഥാനത്ത്
നടപ്പാക്കുമ്പോള്‍
ഉണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
എന്തെല്ലാമാണ്
;
(ബി)
ഇത്തരം
ബുദ്ധിമുട്ടുകള്‍
കേന്ദ്ര
ഗവണ്‍മെന്റിന്റെ
ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടോ
;
(സി)
ഭക്ഷ്യസുരക്ഷാ
നിയമം
നടപ്പാക്കുമ്പോള്‍
സംസ്ഥാനത്തിന്
അനുയോജ്യമായ
ഇളവുകളും
വ്യവസ്ഥകളിലെ
മാറ്റങ്ങളും
അനുവദിക്കുവാന്‍
കേന്ദ്രത്തോട്
ആവശ്യപ്പെട്ടിട്ടുണ്ടോയെന്നറിയിക്കുമോ
? |
876 |
എഫ്.സി.ഐ.
ഗോഡൌണുകളില്‍
നിന്നുള്ള
ഭക്ഷ്യധാന്യ
വിതരണം
ശ്രീ.
എസ്. രാജേന്ദ്രന്‍
(എ)
സംസ്ഥാനത്തെ
എഫ്.സി.ഐ.
ഗോഡൌണുകളില്‍
നിന്ന്
വിതരണം
ചെയ്യേണ്ട
ഭക്ഷ്യധാന്യങ്ങള്‍
കൃത്യമായി
വിതരണം
ചെയ്യാറുണ്ടെന്ന്
ഉറപ്പുവരുത്താന്‍
എന്ത്
നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ
;
(ബി)
ഏതെങ്കിലും
എഫ്.സി.ഐ.
ഗോഡൌണില്‍
വിതരണം
ചെയ്യാതെ
ഭക്ഷ്യധാന്യം
കെട്ടിക്കിടക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
കഴകൂട്ടം
എഫ്.സി.ഐ.
ഗോഡൌണില്‍
നിന്നുള്ള
ഭക്ഷ്യധാന്യ
വിതരണം
ഒരു
മാസമായി
നിലച്ചിരിക്കുകയാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഡി)
ഇതുമൂലം
തിരുവനന്തപുരം
ജില്ലയിലെ
റേഷന്‍
കടകള്‍
ഭക്ഷ്യധാന്യ
സ്റ്റോക്ക്
ഇല്ലാതെ
അടച്ചിട്ടിരിക്കുകയാണെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഇ)
ഇത്
പരിഹരിക്കുന്നതിന്
എന്ത്
നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ
? |
877 |
ഫുഡ്
കോര്‍പ്പറേഷന്‍
ഓഫ്
ഇന്ത്യയുടെ
കഴകൂട്ടം
ഗോഡൌണിലെ
വെയ്ബ്രിഡ്ജ്
ശ്രീ.
കോലിയക്കോട്
എന്‍. കൃഷ്ണന്‍
നായര്‍
(എ)
ഫുഡ്
കോര്‍പ്പറേഷന്‍
ഓഫ്
ഇന്ത്യയുടെ
കഴക്കൂട്ടം
ഗോഡൌണിലെ
വെയ്ബ്രിഡ്ജ്
ഇടയ്ക്കിടെ
തകരാറിലാകുന്നത്
സംബന്ധിച്ച്
എന്തെങ്കിലും
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
അടിയ്ക്കടി
വരുന്ന ഈ
തകരാറ്
പരിഹരിക്കുന്നതിന്
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്
എന്ന്
വ്യക്തമാക്കുമോ
? |
878 |
ബി.പി.എല്‍.
ലിസ്റില്‍
ഉള്‍പ്പെട്ട
ഉദ്യോഗസ്ഥര്‍
ശ്രീ.
വര്‍ക്കല
കഹാര്‍
ശ്രീ.ജോസഫ്
വാഴക്കന്‍
ശ്രീ.
പി. എ.
മാധവന്‍
ശ്രീ.
സി. പി.
മുഹമ്മദ്
(എ)
ബി.പി.എല്‍
പുതുക്കിയ
ലിസ്റില്‍
അനര്‍ഹരായ
പല
ഉദ്യോഗസ്ഥരും
ഉള്‍പ്പെട്ട്
റേഷന്‍
കാര്‍ഡുകള്‍
വാങ്ങിയിട്ടുണ്ടെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇങ്ങനെ
ബി.പി.എല്‍.
കാര്‍ഡുകള്‍
വാങ്ങിയ
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി
സ്വീകരിക്കുമോ;
(സി)
ഇതിനായി
സ്വീകരിച്ച
നടപടികള്‍
വിശദീകരിക്കുമോ
? |
879 |
ബി.പി.എല്‍.
റേഷന്‍
കാര്‍ഡുകള്‍
ശ്രീ.
ജി.എസ്.ജയലാല്‍
(എ)
സംസ്ഥാനത്തൊട്ടാകെ
എത്ര ബി.പി.എല്‍.
റേഷന്‍കാര്‍ഡുകളാണ്
നിലവിലുള്ളത്;
(ബി)
പ്രസ്തുത
റേഷന്‍കാര്‍ഡുകളില്‍
അര്‍ഹത
ഇല്ലാത്തതായി
കണ്ടെത്തിയിട്ടുള്ളത്
എത്ര
എണ്ണമാണ്;
(സി)
പുതുതായി
ബി.പി.എല്‍.
റേഷന്‍
കാര്‍ഡുകള്‍
നല്‍കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം
ലഭ്യമാക്കുമോ?
|
880 |
എ.
പി. എല്‍.
- ബി. പി.
എല്‍.
പട്ടിക
പരിശോധിക്കുന്നതിന്
നടപടി
ശ്രീ.
റ്റി.
എന്‍.
പ്രതാപന്‍
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്‍
ശ്രീ.പാലോട്
രവി
ശ്രീ.വി.
പി. സജീന്ദ്രന്‍
(എ)
സംസ്ഥാനത്തെ
എ.പി.എല്‍.
- ബി. പി.എല്‍.
പട്ടിക
കര്‍ശനമായി
പരിശോധിക്കുന്നതിന്
എന്തെല്ലാം
നടപടികള്‍
എടുത്തിട്ടണ്ട്
;
(ബി)
ബി.പി.എല്‍.
പട്ടികയില്‍
കടന്നുകൂടിയ
അനര്‍ഹരെ
സംബന്ധിച്ച
പരാതികള്‍
സമര്‍പ്പിക്കാന്‍
അവസരം
നല്‍കുമോ
;
(സി)
അനര്‍ഹരായവരെ
ബി.പി.എല്‍.
പട്ടികയില്‍
നിന്ന്
നീക്കം
ചെയ്യുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ
? |
881 |
ഇരട്ട
റേഷന്‍
കാര്‍ഡുകള്‍
ശ്രീമതി
കെ. കെ.
ലതിക
(എ)
സംസ്ഥാനത്ത്
ഇരട്ട
റേഷന്‍
കാര്‍ഡുകള്‍
ഉള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
ഇരട്ട
റേഷന്‍
കാര്‍ഡുകള്‍
ഇല്ലാതാക്കുവാന്‍
എന്തെല്ലാം
നടപടികള്‍
സ്വീകരിക്കുമെന്നു
വ്യക്തമാക്കുമോ? |
882 |
അര്‍ഹരായ
മുഴുവന്‍
പേര്‍ക്കും
ബി. പി.
എല്‍.
കാര്‍ഡുകള്‍
ലഭ്യമാക്കുന്നതിനുള്ള
നടപടി
ശ്രീ.
ബി. ഡി.
ദേവസ്സി
(എ)
അര്‍ഹരായ
മുഴുവന്‍
പേര്‍ക്കും
ബി. പി.
എല്‍.
കാര്‍ഡുകള്‍
നല്‍കുന്നതിന്
എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ബി)
റേഷന്‍കടകള്‍
വഴി
അവശ്യ
പലവ്യഞ്ജനങ്ങള്‍
ലഭ്യമാക്കുന്ന
പദ്ധതി
ഇപ്പോള്‍
സംസ്ഥാനത്ത്
നടപ്പാക്കിയിട്ടുണ്ടോ;
എത്ര
കടകളിലാണ്
പ്രസ്തുത
പദ്ധതി
നടപ്പാക്കിയിട്ടുള്ളത്;
പ്രസ്തുത
പദ്ധതി
പ്രകാരം
സംസ്ഥാനത്തെ
മുഴുവന്‍
റേഷന്‍
കടകളില്‍
കൂടിയും
സബ്സിഡി
നിരക്കില്‍
പലവ്യഞ്ജന
സാധനങ്ങള്‍
വിതരണം
ചെയ്യുവാന്‍
നടപടി
സ്വീകരിക്കുമോ? |
883 |
പുതുതായി
നല്‍കിയ
റേഷന്‍
കാര്‍ഡുകള്‍
ശ്രീ.
എ. എ.
അസീസ്
(എ)
സംസ്ഥാനത്ത്
ഇപ്പോള്‍
പുതിയ
റേഷന്‍
കാര്‍ഡ്
നല്‍കുന്നവരില്‍
ബി.പി.എല്‍.
കാര്‍ഡ്
നല്‍കുന്നുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ബി)
ഇല്ലെങ്കില്‍
എന്തുകൊണ്ടാണ്
നല്‍കാത്തതെന്ന്
വ്യക്തമാക്കുമോ;
(സി)
തിരുവനന്തപുരം,
കൊല്ലം
ജില്ലകളില്‍
ഈ സര്‍ക്കാര്‍
അധികാരമേറ്റെടുത്ത
ശേഷം
എത്ര
പുതിയ
റേഷന്‍
കാര്‍ഡുകള്‍
നല്‍കി
എന്ന് എ.പി.എല്‍,
ബി.പി.എല്‍
തിരിച്ച്
വ്യക്തമാക്കുമോ
? |
884 |
പൊതുജന
സമ്പര്‍ക്ക
പരിപാടിയില്‍
ലഭിച്ച ബി.പി.എല്‍.
അപേക്ഷ
ശ്രീ.
വി. ശശി
(എ)
മുഖ്യമന്ത്രിയുടെ
പൊതുജന
സമ്പര്‍ക്ക
പരിപാടിയില്‍
തിരുവനന്തപുരം
ജില്ലയില്‍
ബി.പി.എല്‍.
റേഷന്‍
കാര്‍ഡ്
ലഭിക്കാനായുള്ള
അപേക്ഷകളില്‍
എത്ര
പേര്‍ക്ക്
ബി.പി.എല്‍.
റേഷന്‍കാര്‍ഡ്
അനുവദിച്ച്
ഉത്തരവായിട്ടുണ്ട്;
(ബി)
ഇത്തരത്തില്‍
ബി.പി.എല്‍.
കാര്‍ഡ്
നല്‍കുന്നതിന്
സ്വീകരിച്ച
മാനദണ്ഡം
വ്യക്തമാക്കുമോ? |
885 |
ബി.പി.എല്‍.
കാര്‍ഡ്
അര്‍ഹമായവര്‍ക്ക്
എ.പി.എല്‍.
കാര്‍ഡ്
നല്‍കിയിട്ടുള്ള
വിവരം
പ്രൊഫ.
സി. രവീന്ദ്രനാഥ്
(എ)
ബി.പി.എല്‍.
കാര്‍ഡ്
അര്‍ഹമായവര്‍ക്ക്
എ.പി.എല്‍.
കാര്‍ഡ്
നല്‍കിയിട്ടുള്ള
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
പുതുക്കാട്
മണ്ഡലത്തില്‍
ഇത്തരത്തില്‍
എ.പി.എല്‍.
കാര്‍ഡ്
ലഭിച്ചവര്‍
ബി.പി.എല്‍
കാര്‍ഡാക്കി
മാറ്റി
നല്‍കണമെന്ന്
അപേക്ഷ
നല്‍കിയിട്ടുണ്ടോ
;
(സി)
എങ്കില്‍
അതിന്‍മേല്‍
സ്വീകരിച്ച
നടപടിയുടെ
വിവരം
വ്യക്തമാക്കാമോ
;
(ഡി)
യഥാര്‍ത്ഥത്തില്‍
ബി.പി.എല്‍
കാര്‍ഡ്
ലഭിക്കേണ്ടതിന്
പകരം എ.പി.എല്‍.
കാര്‍ഡ്
ലഭിച്ചവര്‍ക്ക്,
അതു
മാറ്റി
ബി.പി.എല്‍.
കാര്‍ഡ്
ലഭിക്കുന്നതിനായി
ജില്ലകള്‍തോറും
അദാലത്ത്
സംഘടിപ്പിക്കുന്ന
കാര്യം
പരിഗണനയിലുണ്ടോ
? |