UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >4th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 4th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

161

തളിപ്പറമ്പ് ഫയര്‍സ്റേഷന്‍ കെട്ടിടം

ശ്രീ. ജെയിംസ് മാത്യൂ

() തളിപ്പറമ്പ് ഫയര്‍ സ്റേഷന്‍ കെട്ടിടത്തിന്റെ പ്രതിമാസ വാടകയെത്രയാണ്;

(ബി) എത്ര വര്‍ഷമായി ഫയര്‍ സ്റേഷന്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നു;

(സി) ജലവിഭവ വകുപ്പിന്റെ കീഴില്‍ ഒഴിഞ്ഞുകിടക്കുന്ന തളിപ്പറമ്പ് ഏഴാം മൈലിലെ കെട്ടിടങ്ങളിലേയ്ക്ക് ഫയര്‍ സ്റേഷന്‍ മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടിയുടെ പുരോഗതി അറിയിക്കുമോ;

(ഡി) ഇക്കാര്യം പരിശോധിച്ച് അടിയന്തിര നടപടി സ്വീകരിക്കുമോ;

() ഇതിലേയ്ക്കായി വകുപ്പാധികാരികളുടെ അടിയന്തിര യോഗം വിളിച്ചുചേര്‍ക്കുമോ ?

162

പേരാമ്പ്ര-ഫയര്‍ സ്റേഷന് വാഹനങ്ങള്‍ അനുവദിക്കുന്നതിന് നടപടി

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

() പേരാമ്പ്ര ഫയര്‍ & റസ്ക്യൂ സ്റേഷനില്‍ എത്ര മൊബൈല്‍ ടാങ്ക് യൂണിറ്റുകള്‍, ആബുലന്‍സ്, ജീപ്പ് എന്നിവ ഉണ്ട് എന്ന് വ്യക്തമാക്കുമോ ;

(ബി) പ്രസ്തുത സ്റേഷനില്‍ ആവശ്യമായ മൊബൈല്‍ ടാങ്ക് യുണിറ്റുകള്‍ ഇല്ലാത്തതുമൂലം ഫയര്‍ ഫോഴ്സിന്റെ പ്രവര്‍ത്തനം കാര്യക്ഷമമായി നടക്കുന്നില്ല എന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) ഇത് പരിഹരിക്കുന്നതിന് കൂടുതല്‍ മൊബൈല്‍ ടാങ്ക് യൂണിറ്റ്, ആബുലന്‍സ്, ജീപ്പ് എന്നിവ അനുവദിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ ?

163

അഗ്നിശമന സേനയ്ക്കായി പാന്തര്‍ വാഹനം

ശ്രീ. എളമരം കരീം

() സംസ്ഥാനത്തെ അഗ്നിശമന സേനയ്ക്കായി 'പാന്തര്‍' വാഹനം വാങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) പാന്തര്‍ വാഹനം ഉപയോഗിച്ച് ഞൊടിയിടയ്ക്കുള്ളില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിക്കുമെന്നുള്ള വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) തലസ്ഥാനത്തെ ആര്യശാലയിലുണ്ടായ തീപിടുത്തത്തില്‍ രക്ഷകനായത് ഈ വാഹനമാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

164

നെയ്യാറ്റിന്‍കര ഫയര്‍സ്റേഷന് ഉപകരണങ്ങള്‍ നല്‍കുവാനുള്ള നടപടി

ശ്രീ. ആര്‍. സെല്‍വരാജ്

() നെയ്യാറ്റിന്‍കര ഫയര്‍ സ്റേഷനില്‍ അടിയന്തിര ഘട്ടങ്ങള്‍ നേരിടാന്‍ ഉപയോഗിക്കേണ്ട ഉപകരണങ്ങള്‍ ഇല്ലാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഈ ഫയര്‍സ്റേഷന് അടിയന്തിരമായി നല്‍കേണ്ട ഉപകരണങ്ങള്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ നല്കിയ ഉപകരണങ്ങളുടെ ലിസ്റ് ലഭ്യമാക്കുമോ;

(സി) ദേശീയപാത 47-നോട് ചേര്‍ന്ന് താലൂക്ക് ആസ്ഥാനത്ത് സ്ഥിതിചെയ്യുന്ന നെയ്യാറ്റിന്‍കര ഫയര്‍സ്റേഷന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ?

165

നാദാപുരം ഫയര്‍സ്റേഷന്‍ വഴി നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങള്‍

ശ്രീ. .കെ. വിജയന്‍

നാദാപുരം മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്ന ഫയര്‍ സ്റേഷനില്‍ നിന്ന് 2011 ജനുവരി മുതല്‍ ഡിസംബര്‍ വരെ എത്ര രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കുമോ?

166

സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സില്‍

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

() സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സിലിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വ്യക്തമാക്കുമോ :

(ബി) കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലെ കൌണ്‍സിലിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കുമോ ;

(സി) കൌണ്‍സിലിന്റെ നടപ്പുസാമ്പത്തികവര്‍ഷത്തെ പ്രവര്‍ത്തനപരിപാടികളുടെ വിശദാംശം ലഭ്യമാക്കുമോ ?

167

ഭൂചലനം സംബന്ധിച്ച് ഭൌമശാസ്ത്രകേന്ദ്രത്തിന്റെ പഠനറിപ്പോര്‍ട്ട്

ശ്രീ. എളമരം കരീം

() ഇടുക്കി, കോട്ടയം ജില്ലകളില്‍ ഉണ്ടായ ഭൂചലനങ്ങളെ സംബന്ധിച്ച് ഭൌമശാസ്ത്രകേന്ദ്രം പഠനം നടത്തിയിട്ടുണ്ടോ;

(ബി) എങ്കില്‍ ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് പരിശോധിക്കുകയുണ്ടായോ; പരിശോധനാഫലവും സ്വീകരിച്ച നടപടിയും സംബന്ധിച്ച് വിശദമാക്കാമോ;

(സി) തുടര്‍ച്ചയായുള്ള ഭൂചലനങ്ങളുടെ പശ്ചാത്തലത്തില്‍ പ്രമുഖമായി ഏതെല്ലാം മേഖലകളില്‍ എന്തെല്ലാം കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ?

168

പാരിസ്ഥിതികകുറ്റകൃത്യങ്ങള്‍

ശ്രീമതി കെ. കെ. ലതിക

() പാരിസ്ഥിതിക കുറ്റകൃത്യങ്ങള്‍ എന്തൊക്കെയെന്ന് നിര്‍വ്വചിച്ചിട്ടുണ്ടോ ;

(ബി) ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ ;

(സി) ഇല്ലെങ്കില്‍ പ്രസ്തുതനിര്‍വ്വചനങ്ങള്‍ ഉള്‍പ്പെടുത്തി പാരിസ്ഥിതികകുറ്റകൃത്യങ്ങള്‍ തടയുന്നതിന് സമഗ്രമായ നിയമനിര്‍മ്മാണം നടത്തുമോ ?

169

പശ്ചിമഘട്ടപരിസ്ഥിതി വിദഗ്ദ്ധസമിതി

ശ്രീമതി. കെ. കെ. ലതിക

() പശ്ചിമഘട്ടപരിസ്ഥിതി വിദഗ്ദ്ധസമിതി പരിസ്ഥിതിദുര്‍ബലപഠനം നടത്തി കേന്ദ്രസര്‍ക്കാരില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇല്ലെങ്കില്‍ കേരളത്തിലെ 42 താലൂക്കുകളിലെ കൃഷിക്കാരെ ബാധിക്കുന്ന ഈ കാര്യത്തില്‍ അടിയന്തിരമായി ഇടപെടുമോ ;

(സി) ഇക്കാര്യത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ ?

170

തസ്തിക വെട്ടിക്കുറയ്ക്കല്‍

ഡോ. ടി. എം. തോമസ് ഐസക്

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

ശ്രീറ്റി. വി. രാജേഷ്

ശ്രീവി. ചെന്താമരാക്ഷന്‍

() സംസ്ഥാനസര്‍ക്കാര്‍ സര്‍വ്വീസിലേയും പൊതുമേഖലാ സ്ഥാപനങ്ങളിലേയും തസ്തികകള്‍ വെട്ടിക്കുറയ്ക്കേണ്ടതുണ്ടെന്ന് കരുതുന്നുണ്ടോ; ഇതിനായി നിയോഗിച്ച എംപവേര്‍ഡ് കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ എന്തൊക്കെയാണ്;

(ബി) ജീവനക്കാരുടെ എണ്ണം കുറയ്ക്കാന്‍ ഇതിനകം സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;

(സി) ഏതെല്ലാം വകുപ്പുകളില്‍ എത്ര തസ്തിക വീതം വെട്ടിക്കുറയ്ക്കാനാണ് ശുപാര്‍ശ ലഭിച്ചിട്ടുള്ളത്; കണക്കാക്കപ്പെട്ട അധികതസ്തികകളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(ഡി) നിലവിലുള്ള ഒഴിവുകളില്‍ പി.എസ്.സി. ലിസ്റില്‍ നിന്നും നിയമനം നടത്താതിരിക്കുന്നതിന്റെ കാരണം വെളിപ്പെടുത്തുമോ?

171

തസ്തിക വെട്ടിക്കുറയ്ക്കല്‍

ശ്രീ. റ്റി. വി. രാജേഷ്

() സര്‍ക്കാര്‍ സര്‍വ്വീസില്‍ തസ്തിക വെട്ടിക്കുറയ്ക്കുന്നതിനായി ഉന്നതാധികാരസമിതി രൂപീകരിച്ചിട്ടുണ്ടോ;

(ബി) ഉണ്ടെങ്കില്‍ അതു സംബന്ധിച്ച ഉത്തരവിന്റെ കോപ്പി ലഭ്യമാക്കാമോ;

(സി) ഉന്നതാധികാരസമിതിയുടെ ഉദ്ദേശ്യങ്ങളും ലക്ഷ്യങ്ങളും എന്തൊക്കെയാണ്;

(ഡി) തസ്തിക വെട്ടിക്കുറയ്ക്കുന്ന സര്‍ക്കാര്‍ നടപടി കാരണം പല വകുപ്പുകളും ഒഴിവുകള്‍ പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നില്ല എന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ?

172

സൂപ്പര്‍ ന്യൂമററി തസ്തികകള്‍

ഡോ. കെ.ടി.ജലീല്‍

() 2011-12 സാമ്പത്തികവര്‍ഷം വിരമിക്കാന്‍ സാധ്യതയുള്ള ജീവനക്കാരുടെ എണ്ണത്തിനനുസൃതമായി എന്‍ട്രി കേഡറിലുണ്ടാകുന്ന എല്ലാ പ്രതീക്ഷിത ഒഴിവുകളും സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് പി.എസ്.സി.യെ അറിയിച്ചിട്ടുണ്ടോ;

(ബി) ഏതെങ്കിലും വകുപ്പ് ഈ പ്രതീക്ഷിത ഒഴിവുകളില്‍ സൂപ്പര്‍ ന്യൂമററി തസ്തികകള്‍ സൃഷ്ടിക്കാതിരുന്നിട്ടുണ്ടോ; എങ്കില്‍ ഏതൊക്കെ വകുപ്പുകളിലെന്നു വ്യക്തമാക്കുമോ;

(സി) പ്രതീക്ഷിത ഒഴിവുകളില്‍ സൂപ്പര്‍ ന്യൂമററി തസ്തികകള്‍ സൃഷ്ടിച്ച് പി.എസ്.സി.യെ ഇതുവരെ അറിയിക്കാത്ത നിയമനാധികാരികള്‍ ആരൊക്കെയാണെന്നും അവര്‍ക്കെതിരെ എന്ത് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്താമോ?

173

പങ്കാളിത്തപെന്‍ഷന്‍ പദ്ധതി

ശ്രീ. പി.കെ. ഗുരുദാസന്‍

ശ്രീകെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

പ്രൊഫ. സി. രവീന്ദ്രനാഥ്

ശ്രീമതി പി. അയിഷാ പോറ്റി

() കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ പങ്കാളിത്തപെന്‍ഷന്‍ പദ്ധതി സംസ്ഥാനത്തും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ബി) പങ്കാളിത്തപെന്‍ഷന്‍ പദ്ധതി മുന്‍ സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) സംസ്ഥാനസര്‍ക്കാരിന് കേന്ദ്രസര്‍ക്കാരില്‍ നിന്നും ഏറ്റവും ഒടുവില്‍ പങ്കാളിത്തപെന്‍ഷന്‍ സംബന്ധിച്ച് ലഭിച്ച നിര്‍ദ്ദേശം എന്താണെന്ന് വിശദമാക്കുമോ ;

(ഡി) അതിന് നല്‍കിയ മറുപടി വെളിപ്പെടുത്തുമോ ?

174

പെന്‍ഷന്‍ പ്രായം

ശ്രീ. വി. ഉബൈദുള്ള

() സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെേയും എണ്ണം വ്യക്തമാക്കുമോ;

(ബി) 2012 മാര്‍ച്ചില്‍ വിരമിക്കുന്നവരുടെ കണക്കുകള്‍ വ്യക്തമാക്കുമോ;

(സി) കഴിഞ്ഞ സര്‍ക്കാര്‍ നടപ്പാക്കിയ പെന്‍ഷന്‍ തിയതി ഏകീകരണം മൂലം സര്‍ക്കാരിനു നേട്ടങ്ങള്‍ ഉണ്ടായതായി കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;

(ഡി) പെന്‍ഷന്‍ ഏകീകരണം ഒഴിവാക്കുന്നതിനും പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കുന്നതിനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ?

175

പെന്‍ഷന്‍പ്രായം ഉയര്‍ത്തല്‍

ശ്രീ. റ്റി. വി. രാജേഷ്

() സംസ്ഥാനജീവനക്കാരുടെയും അദ്ധ്യാപകരുടെയും പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നകാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ ;

(ബി) ഇത് സംബന്ധിച്ച് മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചിട്ടുണ്ടോ ; ഉണ്ടെങ്കില്‍ ഇത് സംബന്ധിച്ച് നടന്ന ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ?

176

പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കല്‍

ശ്രീ. ജി.എസ്. ജയലാല്‍

() സംസ്ഥാനസര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ ഏകീകരണം അവസാനിപ്പിക്കുവാനും തുടര്‍ന്ന് പെന്‍ഷന്‍ പ്രായം ഉയര്‍ത്തുവാനും ഗവണ്‍മെന്റ് നടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ബി) എങ്കില്‍ വിശദാംശം അറിയിക്കുമോ ?

177

പി.എസ്.സി. നിയമനനടപടികള്‍ കമ്പ്യൂട്ടര്‍വത്ക്കരിക്കാനുള്ള നടപടി

ശ്രീ.വി.ഡി.സതീശന്‍

ശ്രീലൂഡി ലൂയിസ്

ശ്രീഷാഫി പറമ്പില്‍

ശ്രീറ്റി.എന്‍.പ്രതാപന്‍

() പി.എസ്.സി. നിയമനനടപടികള്‍ കമ്പ്യൂട്ടര്‍വത്ക്കരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) ഇതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത്;

(സി) ഈ സംവിധാനം എന്നുമുതല്‍ പ്രാവര്‍ത്തികമാക്കാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്?

178

പിന്നോക്കവിഭാഗക്കാരുടെ സംവരണമാനദണ്ഡം

ശ്രീ. സി. മമ്മൂട്ടി

() പി.എസ്.സി വഴി നിയമനം ലഭിക്കുന്ന പിന്നോക്കവിഭാഗങ്ങളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള സംവരണത്തിന് നിവിലുള്ള 20 എണ്ണം എന്ന യൂണിറ്റ് മാനദണ്ഡം മാറ്റണമെന്ന ആവശ്യം ആരെങ്കിലും ഇതുവരെ ഉന്നയിച്ചിട്ടുണ്ടോ;

(ബി) ഉണ്ടെങ്കില്‍ അതു സംബന്ധിച്ച മാറ്റം പരിഗണനയിലുണ്ടോ എന്ന് വിശദമാക്കുമോ?

179

പി.എസ്.സി. പരീക്ഷകള്‍ക്ക് ജില്ലാ വെയ്റ്റേജ്

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

() പി.എസ്.സി. പരീക്ഷകള്‍ക്ക് അതത് ജില്ലകളില്‍ പരീക്ഷ എഴുതുന്നവര്‍ക്ക് വെയ്റ്റേജ് നല്‍കുന്നതിനുള്ള ശുപാര്‍ശയിന്മേല്‍ പി.എസ്.സി. സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;

(ബി) ഇതിനെതിരെ ഏതെങ്കിലും കോടതിവിധിയുണ്ടായിട്ടുണ്ടോ; എങ്കില്‍ വിധിയുടെ പകര്‍പ്പ് ലഭ്യമാക്കുമോ; ഇതിനെതിരെ അപ്പീല്‍ നല്‍കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ;

(സി) ഒന്നില്‍ക്കൂടുതല്‍ ജില്ലകളില്‍ പരിക്ഷ എഴുതുന്നവരെ കണ്ടുപിടിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ?

180

പി.എസ്.സി. നിയമനങ്ങളില്‍ പ്ളസ്-ടു അടിസ്ഥാനയോഗ്യത

ശ്രീ.സി. മമ്മൂട്ടി

() പത്താം ക്ളാസ്സ് വിജയം അടിസ്ഥാനയോഗ്യത നിശ്ചയിച്ചിട്ടുള്ള എല്‍.ഡി. ക്ളാര്‍ക്ക് തുടങ്ങിയ ഏതൊക്കെ തസ്തികയിലുള്ള നിയമനങ്ങള്‍ക്കാണ് ഇപ്പോള്‍ പ്ളസ്-ടു വിദ്യാഭ്യാസയോഗ്യത വേണമെന്ന് പി.എസ്.സി. നിശ്ചയിച്ചിട്ടുള്ളത്;

(ബി) പ്രസ്തുത ഉത്തരവ് നിലവില്‍വന്നതോടെ സാമൂഹ്യപരമായും, വിദ്യാഭ്യാസപരമായും ഏറ്റവും പിന്നിലുള്ള ദുര്‍ബ്ബലവിഭാഗങ്ങളായ മത്സ്യത്തൊഴിലാളികള്‍, മലയോരമേഖലയിലെ ആദിവാസിസമൂഹം ഉള്‍പ്പെടെയുള്ള പട്ടികജാതി-പട്ടികവര്‍ഗ്ഗവിഭാഗക്കാര്‍ തുടങ്ങി പിന്നോക്കസമുദായാംഗങ്ങള്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അര്‍ഹമായ തൊഴില്‍ അവസരങ്ങള്‍ നഷ്ടപ്പെടുമെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) ഉണ്ടെങ്കില്‍ അതു പരിഹരിക്കുന്നതിനായി വിദ്യാഭ്യാസയോഗ്യത സംബന്ധിച്ച ഉത്തരവ് പുന:പരിശോധിക്കുമോ; ഇല്ലെങ്കില്‍ ഈ പ്രശ്നം പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ?

181

വിവിധ തസ്തികകളിലെ യോഗ്യതാമാറ്റവും ആശ്രിതനിയമനവും

പ്രൊഫ. സി. രവീന്ദ്രനാഥ്

() യഥാസമയം ആശ്രിതനിയമനത്തിന് വേണ്ടി അപേക്ഷ നല്‍കിയിട്ടും നടപടി എടുക്കുന്നതിന് കാലതാമസം നേരിട്ടതിന്റെ ഭാഗമായി വിദ്യാഭ്യാസയോഗ്യത ഇല്ലാ എന്ന കാരണത്താല്‍ ക്ളാര്‍ക്ക് തസ്തികയിലേയ്ക്ക് നിയമനം ലഭിക്കാതെ പോയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ഉണ്ടെങ്കില്‍ എത്ര പേര്‍ക്കാണ് എന്ന് വ്യക്തമാക്കാമോ ;

(സി) ഇത്തരം ഉദ്യോഗാര്‍ത്ഥികള്‍ക്ക് ക്ളാര്‍ക്ക് തസ്തികയില്‍ നിയമനം നല്‍കി ആവശ്യമായ വിദ്യാഭ്യാസയോഗ്യത കൈവരിക്കുന്നതിന് നിശ്ചിത സമയം നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ ;

(ഡി) എങ്കില്‍ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ?

182

യോഗ്യതാമാനദണ്ഡത്തിലെ മാറ്റം

ശ്രീ. എം. . വാഹീദ്

ശ്രീഎം. പി. വിന്‍സെന്റ്

ശ്രീസണ്ണി ജോസഫ്

ശ്രീഡൊമിനിക് പ്രസന്റേഷന്‍

() വിവിധ തസ്തികകളുടെ യോഗ്യതാമാനദണ്ഡത്തിലെ മാറ്റം നിലവിലുള്ള നിയമനങ്ങളെ ബാധിക്കാതിരിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(ബി) പുതുക്കിയ സംവിധാനംമൂലം ഉദ്യോഗാര്‍ത്ഥികള്‍ക്കുണ്ടായ ആശങ്ക ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) ഇത് പരിഹരിക്കുവാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണ് ?

183

വികലാംഗര്‍ക്കായി സ്പെഷ്യല്‍ റിക്രൂട്ട്മെന്റ്

ശ്രീ. സി.മമ്മൂട്ടി

() പി.എസ്.സി. മുഖേനയുള്ള നിയമനങ്ങളില്‍ വികലാംഗര്‍ക്ക് പ്രത്യേക റിക്രൂട്ട്മെന്റ് നടത്തുന്നതു സംബന്ധിച്ച് ഈ സര്‍ക്കാര്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ അതു വ്യക്തമാക്കുമോ;

(ബി) ഇപ്പോള്‍ നിലവിലുള്ള വികലാംഗര്‍ക്കായുള്ള പി.എസ്.സി. ലിസ്റില്‍ നിന്നും ബാക്ക്ലോഗ് നിയമനം നടത്താന്‍ നടപടി സ്വീകരിക്കുമോ;

(സി) ഇതുമൂലം സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് വഴിയുള്ള നിയമനത്തിന് ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കാന്‍ കഴിയുമെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

184

നരേന്ദ്രന്‍ പാക്കേജ് വഴിയുള്ള പ്രത്യേക റിക്രൂട്ട്മെന്റ്

ശ്രീ. പി. റ്റി. . റഹീം

() നരേന്ദ്രന്‍ പാക്കേജ് പ്രകാരം പി.എസ്.സി. ലിസ്റില്‍ ഏതെങ്കിലും സംവരണസമുദായത്തില്‍ ഉദ്യോഗാര്‍ത്ഥി ഇല്ലെങ്കില്‍ എത്ര പ്രാവശ്യം പ്രത്യേക റിക്രൂട്ട്മെന്റിന് പരസ്യം ചെയ്യണമെന്നാണ് വ്യവസ്ഥയുള്ളത്;

(ബി) പട്ടികജാതിക്കാരെ പ്രത്യേക റിക്രൂട്ട്മെന്റ് വഴിയും ലഭിച്ചിട്ടില്ലെങ്കില്‍, ഒഴിവുള്ള തസ്തികകള്‍ മറ്റു പിന്നോക്കവിഭാഗക്കാര്‍ക്ക് നല്‍കാന്‍ കഴിയുന്ന വിധത്തില്‍ ചട്ടത്തില്‍ ഭേദഗതി വരുത്താന്‍ തയ്യാറാകുമോ;

(സി) ജൂനിയര്‍ ഹയര്‍ സെക്കന്ററി അറബിക് അദ്ധ്യാപക തസ്തികയില്‍ പട്ടികജാതിക്കാര്‍ ഇല്ലാത്ത സാഹചര്യത്തില്‍ നിലവിലുള്ള ലിസ്റിലുള്ളവരെ നിയമിക്കാന്‍ കഴിയുംവിധം നരേന്ദ്രന്‍ പാക്കേജില്‍ ഭേദഗതി വരുത്താന്‍ നടപടി സ്വീകരിക്കുമോ?

185

ഹയര്‍ സെക്കണ്ടറി (കൊമേഴ്സ്) അദ്ധ്യാപകനിയമനം സംബന്ധിച്ച്

ശ്രീ. എം. . വാഹീദ്

() ഹയര്‍ സെക്കണ്ടറി (കൊമേഴ്സ്) അദ്ധ്യാപകരുടെ നിയമനത്തിന് പി.എസ്.സി. അപേക്ഷ ക്ഷണിച്ചിട്ടുണ്ടോ; എങ്കില്‍ എന്നാണ് അപേക്ഷ ക്ഷണിച്ചത്;

(ബി) ഈ നിയമനത്തിനുള്ള പരീക്ഷ നടത്തുന്നതിനുള്ള കാലതാമസം എന്താണെന്ന് വ്യക്തമാക്കുമോ;

(സി) ഉടന്‍ പരീക്ഷ നടത്തുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുമോ ?

186

കൊല്ലം ജില്ലയിലെ എച്ച്.എസ്.. (ഇംഗ്ളീഷ്) നിയമനങ്ങള്

ശ്രീ. പി. കെ. ഗുരുദാസന്‍

കൊല്ലം ജില്ലയില്‍ 28-1-2010-ന് പ്രസിദ്ധീകരിച്ച എച്ച്.എസ്.. ഇംഗ്ളീഷ് (കാറ്റഗറി നമ്പര്‍ 83/06) റാങ്ക് ലിസ്റില്‍ നിന്നും നാളിതുവരെ എത്ര നിയമനങ്ങള്‍ നടത്തിയിട്ടുണ്ട്?

187

പാലക്കാട് ജില്ലയിലെ പി.എസ്.സി. നിയമനങ്ങള്‍

ശ്രീ. വി. ചെന്താമരാക്ഷന്‍

() പി.എസ്.സി. റാങ്ക് ലിസ്റുകളുടെ കാലാവധി ഏപ്രില്‍ 30 വരെ ദീര്‍ഘിപ്പിച്ചതില്‍ പാലക്കാട് ജില്ലയിലെ ഏതെല്ലാം ലിസ്റുകളാണ് ഉള്‍പ്പെട്ടിട്ടുള്ളത്;

(ബി) ലിസ്റുകളുടെ കാലാവധി ദീര്‍ഘിപ്പിച്ചതിനുശേഷം ജില്ലയില്‍ എത്രപേര്‍ക്ക് നിയമനം കൊടുത്തിട്ടുണ്ട്; വിശദാംശം വ്യക്തമാക്കുമോ ?

188

പി.എസ്.സി.യുടെ പ്രവര്‍ത്തനനവീകരണം

ശ്രീ. എം. ഹംസ

() സംസ്ഥാനത്ത് 2006 ജൂണ്‍ 1 മുതല്‍ 2011 മാര്‍ച്ച് 31 വരെ വിവിധ ജില്ലാ ഓഫീസുകള്‍ വഴിയും, പി.എസ്.സി. ആസ്ഥാന ഓഫീസ് വഴിയും എത്ര പേര്‍ക്ക് നിയമന ശുപാര്‍ശ നല്‍കി എന്നതിന്റെ കണക്ക് പ്രസിദ്ധീകരിക്കാമോ;

(ബി) 2006-2011 കാലഘട്ടത്തില്‍ പി.എസ്.സി.യില്‍ എന്തെല്ലാം നവീകരണപ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തിയത്; വിശദാംശം ലഭ്യമാക്കാമോ;

(സി) പി.എസ്.സി. പരീക്ഷാനടത്തിപ്പ് സംവിധാനം കാലാനുസൃതമായി പരിഷ്കരിക്കുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് വിശദീകരിക്കാമോ ?

189

പി.എസ്.സി.യുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കല്

ശ്രീ. എം. ഹംസ

() പബ്ളിക്ക് സര്‍വ്വീസ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യവും വേഗത്തിലും ആക്കുന്നതിനായി 2006 ജൂണ്‍ മുതല്‍ 2012 ജനുവരി വരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു; വിശദാംശം ലഭ്യമാക്കാമോ;

(ബി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒഴിവുകള്‍ സമയബന്ധിതമായി നികത്തുന്നില്ല എന്ന ആക്ഷേപം ശ്രദ്ധയിലുണ്ടോ; ഉണ്ടെങ്കില്‍ അതു പരിഹരിക്കുന്നതിനായി എന്തെല്ലാം നവീകരണനടപടികള്‍ സ്വീകരിക്കുവാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;

(സി) പി.എസ്.സി. പരീക്ഷകളുടെയും ഇന്റര്‍വ്യൂകളുടെയും കലണ്ടര്‍ മുന്‍കൂട്ടി പ്രസിദ്ധീകരിക്കുന്ന കാര്യം സര്‍ക്കാര്‍ ശ്രദ്ധിക്കുമോ; വിശദാംശം ലഭ്യമാക്കുമോ;

190

ഡി.പി.സി കൂടുന്നതിലെ കാലതാമസം

ശ്രീ. കെ.വി. വിജയദാസ്

() സംസ്ഥാനത്ത് അപ്രഖ്യാപിതനിയമനനിരോധനം ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) വിവിധ വകുപ്പുകളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഒഴിവുകള്‍ യഥാസമയം പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്നുള്ള വിവരം ശ്രദ്ധയില്‍ ഉണ്ടെങ്കില്‍ വിശദീകരിക്കുമോ;

(സി) വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഡി.പി.സി കൂടുന്നതില്‍ കാലതാമസം നേരിടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) ഉണ്ടെങ്കില്‍ കാലതാമസം വരുത്തിയ അധികാരികള്‍ക്കെതിരെ നടപടി സ്വീകരിക്കുമോ;

() ഡി.പി.സി. കുടുന്നതിലെ കാലതാമസം ഒഴിവാക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

191

പോലീസ് സ്റേഷനുകളിലെ ഒഴിവുകള്‍

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

() കാസര്‍ഗോഡ് ജില്ലയിലെ കുമ്പള, മഞ്ചേശ്വരം, ബദിയടുക്ക പോലീസ് സ്റേഷനുകളില്‍ നിലവില്‍ ഏതെല്ലാം തസ്തികകളില്‍ എത്ര ഒഴിവുകള്‍ ഉണ്ടെന്ന് വ്യക്തമാക്കുമോ;

(ബി) അതിര്‍ത്തിപ്രദേശത്തെ പ്രസ്തുത പോലീസ് സ്റേഷനുകളിലെ ഒഴിവുകള്‍ നികത്തുന്നതിന് അടിയന്തിരനടപടി സ്വീകരിക്കുമോ ?

192

കെട്ടിടനികുതിയില്‍ ഇളവ്

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

() സൈനികര്‍ക്ക് കെട്ടിടനികുതി ഇളവ് നല്‍കുന്ന പദ്ധതിയില്‍ ബി.എസ്.എഫ്, മറ്റ് അര്‍ദ്ധസൈനികവിഭാഗങ്ങള്‍ എന്നിവരെക്കൂടി ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നിവേദനം ലഭിച്ചിട്ടുണ്ടോ;

(ബി) ഈ ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിച്ച് ബി.എസ്.എഫ്, പാരാമിലിറ്ററി വിഭാഗങ്ങളിലെ സൈനികരെ കെട്ടിടനികുതി നല്‍കുന്നതില്‍ നിന്നും ഒഴിവാക്കി ഉത്തരവു പുറപ്പെടുവിക്കുമോ?

193

സംസ്ഥാനത്ത് റോഡപകടങ്ങളില്‍ മരണപ്പെട്ടവര്‍

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() സംസ്ഥാനത്ത് 2011-ല്‍ റോഡപകടങ്ങള്‍മൂലം എത്ര പേര്‍ മരണപ്പെടുകയുണ്ടായി;

(ബി) സംസ്ഥാനത്ത് വര്‍ഷംതോറും റോഡപകടങ്ങളുടെയും അതുവഴി മരണപ്പെടുന്നവരുടെയും എണ്ണം ഗണ്യമായി വര്‍ദ്ധിച്ചുവരുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) എങ്കില്‍ ഇതിന് പരിഹാരമായി സര്‍ക്കാര്‍ തലത്തില്‍ എന്തൊക്കെ നടപടികള്‍ കൈക്കൊള്ളാനാണ് ഉദ്ദേശിക്കുന്നത്;

(ഡി) ഇതിനകം എന്തെങ്കിലും നടപടികള്‍ കൈക്കൊള്ളുകയുണ്ടായോ; എങ്കില്‍ വിശദമാക്കുമോ?

194

ദുരന്തനിവാരണസേന

ശ്രീമതി ഗീതാ ഗോപി

() സംസ്ഥാനത്ത് അടിക്കടിയുണ്ടാകുന്ന ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ദുരന്തനിവാരണസേന രൂപീകരിക്കുന്നതിന് സര്‍ക്കാര്‍ മുന്‍കയ്യെടുക്കുമോ ;

(ബി) എങ്കില്‍ ഇതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

195

ദുരിതാശ്വാസനിധിയില്‍നിന്ന് സഹായം അനുവദിക്കുന്നതിലെ മാനദണ്ഡം

ശ്രീ. കെ. കെ. നാരായണന്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ ഉണ്ടായിരുന്ന തുക എത്രയായിരുന്നു;

(ബി) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയുടെ ഭാഗമായി ഓരോ ജില്ലയിലും എത്രപേര്‍ക്ക് എന്ത് തുക നല്കുകയുണ്ടായി;

(സി) സര്‍ക്കാരിന്റെ സ്ഥിരം സംവിധാനംവഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും ഇതിനകം മൊത്തം എന്തു തുക എത്രപേര്‍ക്ക് നല്കുകയുണ്ടായി;

(ഡി) മുഖ്യമന്ത്രിക്കു ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിച്ച് ദുരിതാശ്വാസനിധിയില്‍നിന്നും സഹായം അനുവദിക്കുന്നതിന് എന്തെങ്കിലും മാനദണ്ഡം അനുവര്‍ത്തിക്കുന്നുണ്ടോ; വിശദമാക്കുമോ;

() ദുരിതാശ്വാസനിധിയില്‍ എന്തെല്ലാം നിലയിലാണ് പണം വരുന്നതെന്ന് വ്യക്തമാക്കാമോ;

(എഫ്) ഇപ്പോള്‍ ദുരിതാശ്വാസനിധിയില്‍ എന്തു തുക നീക്കിയിരിപ്പുണ്ട്;

(ജി) മുഖ്യമന്ത്രി ഉത്തരവിട്ടതുവഴി ദുരിതാശ്വാസനിധിയില്‍നിന്ന് തുക അനുവദിച്ച എത്ര പേര്‍ക്ക്, മൊത്തം എന്തു തുക ഇനിയും ലഭിക്കാനായി ബാക്കിയുണ്ട്?

196

ദുരിതാശ്വാസനിധിയില്‍ നിന്ന് സഹായം

ശ്രീ. വി. ശിവന്‍കുട്ടി

() മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും സഹായം അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ വിശദമായി വ്യക്തമാക്കുമോ ;

(ബി) ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് നാളിതുവരെ എത്ര തുകയാണ് ദുരിതാശ്വാസമായി നല്‍കിയത്;

(സി) നേമം നിയോജകമണ്ഡലത്തില്‍പ്പെട്ട എത്ര പേര്‍ക്ക് എത്ര തുക വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് നല്‍കിയിട്ടുണ്ടെന്നും, അവര്‍ ആരൊക്കെയാണെന്നും, അവര്‍ ഓരോരുത്തര്‍ക്കും ലഭിച്ച തുക എത്ര വീതമെന്നും വ്യക്തമാക്കുമോ ?

197

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നും ധനസഹായം

ശ്രീ. . . അസീസ്

() ഈ സര്‍ക്കാര്‍ അധികാരമേറ്റെടുത്തശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നും എത്ര രൂപ അനുവദിച്ചു എന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ;

(ബി) മുഖ്യമന്ത്രിയുടെ ദിരിതാശ്വാസനിധിയില്‍നിന്നും ഇപ്പോള്‍ തുക അനുവദിക്കുന്നത് ഏത് മന്ത്രിയാണ്;

(സി) മുഖ്യമന്ത്രിയുടെ ദുരിതാശ്വാനിധിയില്‍നിന്നും മറ്റൊരു മന്ത്രി ധനസഹായം അനുവദിച്ചുവരുന്നതിനുള്ള സാഹചര്യം എന്തെന്ന് വ്യക്തമാക്കുമോ ?

198

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും ധനസഹായം

ശ്രീ. പി.തിലോത്തമന്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും എത്ര രൂപ ധനസഹായം നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; ചേര്‍ത്തല മണ്ഡലത്തില്‍ ഈ കാലയളവില്‍ വിതരണം ചെയ്യപ്പെട്ട തുക എത്രയാണെന്നു പറയാമോ;

(ബി) ചികിത്സാസഹായത്തിത് അപേക്ഷ സമര്‍പ്പിക്കുകയും തുക അനുവദിച്ച് ഉത്തരവാകുകയും ചെയ്ത കേസുകളില്‍ രോഗി മരണപ്പെട്ടാല്‍ അവകാശികള്‍ക്ക് പണം ലഭിക്കുവാന്‍ ബുദ്ധിമുട്ടുനേരിടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഈ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുവാന്‍ എന്തു നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ;

(സി) ചികിത്സാസഹായത്തിന് അപേക്ഷ നല്‍കുകയും പണം കൈപ്പറ്റുന്നതിനുമുമ്പ് രോഗി/അപേക്ഷകന്‍ മരണമടയുകയും ചെയ്യുന്ന കേസുകളില്‍ ഏറ്റവുമടുത്ത ബന്ധുവിന്റെ തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍കാര്‍ഡ് എന്നിവ മാത്രം പരിഗണിച്ച് തുക വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കുമോ ?

(ഡി) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും അനുവദിക്കുന്ന പണം രോഗിക്ക് ലഭിക്കുന്നതിന് കാലവിളംബം നേരിടുന്നത് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമോ ?

199

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് കുമാരി ജാബിറയ്ക്ക് ധനസഹായം

ശ്രീ. . പി. ജയരാജന്‍

() അപകടങ്ങള്‍, പ്രകൃതിദുരന്തങ്ങള്‍ എന്നിവയില്‍പ്പെട്ട് മരണമടയുന്നവരുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നും പരമാവധി എത്ര തുകയാണ് ധനസഹായമായി നല്‍കുന്നതെന്നു വ്യക്തമാക്കുമോ ;

(ബി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കണ്ണൂര്‍ ജില്ലയില്‍ എത്ര പേര്‍ക്ക് ഈ വിധത്തില്‍ ധനസഹായം നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ;

(സി) 30.11.2011-ന് മാലൂര്‍-ശിവപുരം റോഡില്‍ പാലുകാച്ചിപ്പാറ എന്ന സ്ഥലത്ത് സ്വകാര്യബസ്സപകടത്തില്‍ മരണപ്പെട്ട ശിവപുരം, വെള്ളിലോട് ശ്രീ. ഉമ്മറിന്റെ മകള്‍ ജാബിറ എന്ന സ്കൂള്‍ വിദ്യാര്‍ത്ഥിനിയുടെ കുടുംബത്തിന് ധനസഹായം നല്‍കണമെന്നാവശ്യപ്പെട്ട് നിവേദനം ഗവണ്‍മെന്റിന് ലഭിക്കുകയുണ്ടായോ;

(ഡി) അപകടത്തില്‍ മരണപ്പെട്ട ജാബിറ എന്ന സ്ക്കൂള്‍ വിദ്യാര്‍ത്ഥിനിയുടെ കുടുംബത്തിന് ധനസഹായം നല്‍കുവാന്‍ കൈക്കൊണ്ട നടപടികള്‍ വിശദീകരിക്കുമോ ; ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ലഭ്യമാക്കുമോ ?

200

ദുരിതാശ്വാസനിധിയില്‍ നിന്നും കുമാരി അനഘയ്ക്ക് ധനസഹായം

ശ്രീ. .പി.ജയരാജന്‍

() 30.11.2011-ന് കണ്ണൂരില്‍ മായൂര്‍-ശിവപുരം റോഡില്‍ പാലുകാച്ചിപ്പാറ എന്ന സ്ഥലത്ത് സ്വകാര്യബസ്സ് അപകടത്തില്‍പ്പെട്ട് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന കുമാരി അനഘ എന്ന കുട്ടിയുടെ ചികിത്സാച്ചെലവുകള്‍ നിര്‍ധനകുടുംബത്തിനു താങ്ങുവാന്‍ കഴിയുന്നതല്ലെന്നും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും കുട്ടിയുടെ ചികിത്സയ്ക്കാവശ്യമായ തുക ലഭ്യമാക്കണമെന്നുമാവശ്യപ്പെട്ട് ഗവണ്‍മെന്റിനു നിവേദനം ലഭിയ്ക്കുകയുണ്ടായോ;

(ബി) പ്രസ്തുതനിവേദനപ്രകാരം കുമാരി അനഘയുടെ ചികിത്സയ്ക്ക് എത്ര തുക അനുവദിച്ചുവെന്നു വ്യക്തമാക്കുമോ;

(സി) കുമാരി അനഘയ്ക്കു തുക അനുവദിച്ചുകൊണ്ടുള്ള ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ?

201

കായംകുളം നിയോജകമണ്ഡലത്തില്‍ ദുരിതാശ്വാസനിധിയില്‍ നിന്ന് ലഭിച്ച സഹായം

ശ്രീ. സി. കെ. സദാശിവന്‍

() കായംകുളം നിയോജകമണ്ഡലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും ഈ സര്‍ക്കാര്‍ എത്ര പേര്‍ക്ക് ധനസഹായം അനുവദിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ;

(ബി) ധനസഹായം അനുവദിച്ചതില്‍ എത്ര പേര്‍ക്ക് തുക വിതരണം ചെയ്തിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ ;

(സി) ധനസഹായവിതരണത്തിനുള്ള കാലതാമസം ഒഴിവാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ;

(ഡി) ഒരിക്കല്‍ ധനസഹായം ലഭ്യമായ രോഗിക്ക് വീണ്ടും ധനസഹായത്തിനായി അപേക്ഷിക്കുന്നതിനുള്ള സമയ പരിധി എത്രയാണെന്ന് വ്യക്തമാക്കാമോ ?

202

വീട് കത്തി നഷ്ടം സംഭവിക്കുന്നവര്‍ക്ക് സഹായം

ശ്രീ. . എം. ആരിഫ്

() വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട് നിമിത്തമോ മറ്റു കാരണങ്ങളാലോ വീട് കത്തി നഷ്ടം സംഭവിക്കുന്നവരെ സഹായിക്കുവാന്‍ ഒരു പദ്ധതിയും നിലവില്‍ ഇല്ല എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇവര്‍ക്ക് എന്തെങ്കിലും സഹായം നല്‍കുന്നതിന് പദ്ധതികള്‍ ആവിഷ്ക്കരിക്കുമോ?

BACK

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.