UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >4th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 4th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

121

പോലീസ് സേനയുടെ അംഗബലം

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() സംസ്ഥാനപോലീസ് സേനയില്‍ എല്ലാ വിഭാഗത്തിലുമായി ഇപ്പോള്‍ എത്ര ഉദ്യോഗസ്ഥരുണ്ട്;

(ബി) ഒരു ലക്ഷംജനങ്ങള്‍ക്ക് ഇപ്പോള്‍ എത്ര പോലിസുകാരാണ് സംസ്ഥാനത്തുള്ളത്;

(സി) ഈ തോത് വര്‍ദ്ധിപ്പിക്കുന്നകാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ; എങ്കില്‍ ഒരു ലക്ഷംജനങ്ങള്‍ക്ക് എത്ര പോലീസുകാരെ നിയമിക്കാനാണ് ഉദ്ദേശിക്കുന്നത്;

(ഡി) ഇതുവഴി സേനയുടെ അംഗബലത്തില്‍ സംസ്ഥാനത്ത് കാര്യമായ വര്‍ദ്ധനവ് ഉണ്ടാകുമോ; എങ്കില്‍ ഇത് എത്രയായി ഉയര്‍ത്താനാണ് ഉദ്ദേശിക്കുന്നത്; വിശദാംശം നല്‍കുമോ ?

122

സംസ്ഥാനത്തെ പോലീസിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് നടപടി

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

() സംസ്ഥാനത്തെ പോലീസിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ ;

(ബി) സംസ്ഥാനത്ത് പോലീസ് പരാതി അതോറിറ്റി ശക്തിപ്പെടുത്തുന്ന കാര്യത്തില്‍ ഉള്ള നയം വ്യക്തമാക്കുമോ ;

(സി) പോലീസ് പരാതി അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ആവശ്യമായ മാതൃകാചട്ടങ്ങള്‍ രൂപീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ?

123

കാന്റീന്‍ സൌകര്യം സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും നടപ്പിലാക്കുവാന്‍ നടപടി

ശ്രീ. റ്റി. യു. കുരുവിള

ശ്രീമോന്‍സ് ജോസഫ്

() സംസ്ഥാന പോലീസ് സേനാംഗങ്ങള്‍ക്ക് തുടക്കം കുറിച്ചതുപോലെ കാന്റീന്‍ സൌകര്യം സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) പോലീസ് സേനാംഗങ്ങള്‍ക്ക് വേണ്ടി ആരംഭിച്ച കാന്റീന്‍ സൌകര്യത്തിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

(സി) പ്രസ്തുത കാന്റീന്‍ സൌകര്യം എല്ലാ ജില്ലാ താലൂക്ക് കേന്ദ്രങ്ങളിലും നടപ്പില്‍ വരുത്തുമോ;

(ഡി) സംസ്ഥാന പോലീസ് സേനാംഗങ്ങളുടെ പരിശീലന കാലയളവില്‍ അവര്‍ക്ക് പൂര്‍ണ്ണമായ ശമ്പളം നല്‍കുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ?

124

പോലീസ് ക്യാന്റീനിന്റെ പ്രാരംഭ ചെലവുകള്‍

ശ്രീ.കെ. സുരേഷ്കുറുപ്പ്

() സംസ്ഥാനത്ത് പട്ടാള ക്യാന്റീന്‍ മാതൃകയില്‍ ആരംഭിച്ച പോലീസ് ക്യാന്റീനിന്റെ പ്രാരംഭ ചെലവുകള്‍ക്കുള്ള തുക എങ്ങനെയാണ് കണ്ടെത്തിയതെന്ന് വ്യക്തമാക്കാമോ; ഇതിന് ഗവണ്‍മെന്റിന്റെ സഹായം ലഭിച്ചിട്ടുണ്ടോ ; ഇതിനായി പോലീസ് ഉദ്യോഗസ്ഥരില്‍ നിന്നും തുക പിരിക്കുന്നുണ്ടോ;

(ബി) ഇതില്‍ അംഗത്വ ഫീസ് ഈടാക്കുന്നുണ്ടോ;

(സി) മറ്റ് സംസ്ഥാനങ്ങളില്‍ പോലീസ് ക്യാന്റീനുകള്‍ തുടങ്ങുന്നതിനുള്ള ചെലവ് ബന്ധപ്പെട്ട സര്‍ക്കാര്‍ തന്നെയാണ് വഹിക്കുന്നതെന്ന കാര്യം ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത രീതി സംസ്ഥാനത്ത് നടപ്പാക്കാന്‍ കഴിയാത്തതെന്തു കൊണ്ടാണെന്ന് വ്യക്തമാക്കാമോ?

125

എഴുകോണ്‍ പോലീസ് സ്റേഷന്‍

ശ്രീമതി പി. അയിഷാ പോറ്റി

() എഴുകോണ്‍ പോലീസ് സ്റേഷന്‍ എത്ര വര്‍ഷമായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു വരുന്നു;

(ബി) എഴുകോണ്‍ പോലീസ് സ്റേഷന് കെട്ടിടം നിര്‍മ്മിക്കുമെന്ന 2011-ലെ ബഡ്ജറ്റ് പ്രഖ്യാപനത്തെ തുടര്‍ന്ന് കൈക്കൊണ്ട നടപടികള്‍ വ്യക്തമാക്കുമോ;

(സി) എഴുകോണ്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ ആഫീസിനും പോലീസ് സ്റേഷനുമായി കെട്ടിടം നിര്‍മ്മിക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ ?

126

മങ്കട മണ്ഡലത്തിലെ പോലീസ് സ്റേഷനുകളുടെ പുന:ക്രമീകരണം

ശ്രീ. റ്റി..അഹമ്മദ് കബീര്‍

() മങ്കട മണ്ഡലത്തിലെ പോലിസ് സ്റേഷനുകളുടെ അധികാര പരിധി പുന:ക്രമീകരിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ പ്രസ്തുത വിഷയത്തില്‍ ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കുമോ?

127

തോട്ടപ്പള്ളി തീരദേശ പോലീസ് സ്റേഷന്‍

ശ്രീ. ജി. സുധാകരന്‍

() അമ്പലപ്പുഴ നിയോജകമണ്ഡലത്തിലെ തോട്ടപ്പള്ളിയില്‍ സ്ഥാപിക്കുന്ന തീരദേശ പോലീസ് സ്റേഷന്‍ കെട്ടിടം പണി പൂര്‍ത്തിയായി കിടക്കുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) തീരദേശ പോലീസ് സ്റേഷന്‍ എന്ന് ഉദ്ഘാടനം ചെയ്യാനാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കുമോ;

(സി) ഈ സ്റേഷനിലേക്ക് ആവശ്യമായ പോലീസ് ഉദ്യോഗസ്ഥരെ നിശ്ചയിച്ചിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ;

(ഡി) തീരദേശ പോലീസ് സ്റേഷന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് എന്തെങ്കിലും തടസ്സം ഉണ്ടോ; എങ്കില്‍ എന്താണെന്ന് വ്യക്തമാക്കുമോ?

128

പെരുവണ്ണാമൂഴി പോലീസ് സ്റേഷന് കെട്ടിടം

ശ്രീ.കെ. കുഞ്ഞമ്മത് മാസ്റര്‍

() പെരുവണ്ണാമൂഴി പോലീസ് സ്റേഷന് സ്വന്തമായി കെട്ടിടമുണ്ടാക്കുന്നതിനുള്ള നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്;

(ബി) കെട്ടിടമുണ്ടാക്കുന്നതിന് ഭൂമി ജലസേചന വകുപ്പില്‍ നിന്നും ലഭിച്ചിട്ടുണ്ടോ;

(സി) കെട്ടിടമുണ്ടാക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങള്‍ നിലവിലുണ്ടോ എന്നുള്ള വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ?

129

വാളകം ആസ്ഥാനമാക്കി പോലീസ് സ്റേഷന്‍ നിര്‍മ്മാണം

ശ്രീമതി പി. അയിഷാ പോറ്റി

() കൊട്ടാരക്കര നിയോജക മണ്ഡലത്തില്‍പ്പെടുന്ന വാളകം അസ്ഥാനമാക്കി പോലീസ് സ്റേഷന്‍ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഏതുഘട്ടത്തിലാണ് ;

(ബി) വാളകത്ത് പോലീസ് സ്റേഷന്‍ ആരംഭിക്കുന്നതിനായി വകുപ്പ് തലത്തിലുള്ള സ്ഥലപരിശോധന പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ടു നല്‍കിയിട്ടുണ്ടെങ്കില്‍ ആയതിന്റെ വിശദാംശം വെളിപ്പെടുത്തുമോ ;

(സി) വാളകത്ത് പോലീസ് സ്റേഷന്‍ ആരംഭിക്കുന്നതിനായി ഉമ്മന്നൂര്‍ ഗ്രാമപഞ്ചായത്ത് സൌജന്യമായി ഭൂമിയും അടിസ്ഥാനസൌകര്യങ്ങളും ലഭ്യമാക്കാമെന്ന പഞ്ചായത്ത് സമിതി തീരുമാനം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) വാളകത്ത് പോലീസ് സ്റേഷന്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കുമോ ?

130

കൊപ്പം പോലീസ് സ്റേഷന്‍

ശ്രീ. സി. പി. മുഹമ്മദ്

സംസ്ഥാനത്തെ വലിയ പോലീസ് സ്റേഷനുകളിലൊന്നായ പട്ടാമ്പി പോലീസ് സ്റേഷന്‍ വിഭജിച്ച് കൊപ്പം ആസ്ഥാനമാക്കി പുതിയൊരു പോലീസ് സ്റേഷന്‍ ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

131

ഉപ്പളയില്‍ പുതിയ പോലീസ് സ്റേഷന്‍

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

() മഞ്ചേശ്വരം നിയോജകമണ്ഡലത്തിലെ ഉപ്പളയില്‍ പോലീസ് സ്റേഷന്‍ അനുവദിക്കണമെന്ന ആവശ്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടു ണ്ടേണ്ടാ ;

(ബി) ഉപ്പളയില്‍ പോലീസ് സ്റേഷന്‍ അനുവദിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കി നടപടി സ്വീകരിക്കുമോ ?

132

ചെറുവത്തൂര്‍ പോലീസ് സ്റേഷന്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

ചെറുവത്തൂര്‍ കേന്ദ്രീകരിച്ച് പുതിയ പോലീസ് സ്റേഷന്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ ?

133

മയ്യില്‍ പോലീസ് സ്റേഷന് കെട്ടിടം

ശ്രീ. ജെയിംസ് മാത്യു

() മയ്യില്‍ പോലീസ് സ്റേഷന്‍ കെട്ടിടത്തിന് എത്ര രൂപയാണ് പ്രതിമാസ വാടക നല്കുന്നത്;

(ബി) മയ്യില്‍ സ്റേഷന് കെട്ടിടം പണിയുന്നതിലേക്കായി കയരളം അംശംദേശം റി..49/11-ല്‍പ്പെട്ട 72 സെന്റ് സ്ഥലം ലഭ്യമാക്കുന്നതിനായി നല്കിയ നിവേദനത്തില്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കുമോ;

(സി) പ്രസ്തുത സ്ഥലത്ത് പോലീസ് സ്റേഷന് കെട്ടിടം പണിയുന്നതിലേയ്ക്കായി നിലവിലുള്ള തടസ്സം അറിയിക്കുമോ; തടസ്സം പരിഹരിച്ച് അടിയന്തിരമായി കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

134

കൊയിലാണ്ടി പോലീസ് സ്റേഷന്‍ വിഭജിച്ച് പുതിയ പോലീസ് സ്റേഷന്‍ രൂപീകരണം

ശ്രീ. കെ. ദാസന്‍

() കൊയിലാണ്ടി പോലീസ് സ്റേഷന്‍ വിഭജിച്ച് ടൂറിസ്റ് കേന്ദ്രമായ കാപ്പാട് കൂടി ഉള്‍പ്പെടുത്തി പൂക്കാട് കേന്ദ്രമായി പുതിയ പോലീസ് സ്റേഷന്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമോ ;

(ബി) ഈ ആവശ്യം ഉന്നയിച്ച് ഏതെങ്കിലും നിവേദനം സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടോ ; എങ്കില്‍ അതിന്മേല്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചത് എന്ന് വ്യക്തമാക്കുമോ ?

135

നെയ്യാറ്റിന്‍കര പോലീസ് സ്റേഷന്റെയും പോലീസ് ക്വാര്‍ട്ടേഴ്സുകളുടെയും നിര്‍മ്മാണം

ശ്രീ.ആര്‍. സെല്‍വരാജ്

() നെയ്യാറ്റിന്‍ക്കര മണ്ഡലത്തില്‍പ്പെട്ട നെയ്യാറ്റിന്‍കര പോലീസ് സ്റേഷനും 22 പുതിയ പോലീസ് ക്വാര്‍ട്ടേഴ്സുകള്‍ പണിയുന്നതിനുള്ള നടപടികള്‍ ഏത് ഘട്ടം വരെയായിയെന്ന് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത കെട്ടിടങ്ങളുടെ പണി ആരംഭിച്ചുവോ; എങ്കില്‍ ആരെയാണ് നിര്‍മ്മാണ ചുമതല ഏല്‍പ്പിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുമോ;കെട്ടിടത്തിന്റെ പണി എന്ന് തുടങ്ങുമെന്ന് വ്യക്തമാക്കുമോ;

(സി) പ്രസ്തുത കെട്ടിടങ്ങള്‍ പണിയുന്നതിനുള്ള ഭരണാനുമതി എന്നാണ് പുറപ്പെടുവിച്ചതെന്നും കെട്ടിടത്തിന്റെ പണി ആരംഭിക്കുന്നതിന് ചുമതലപ്പെടുത്തിയ വിഭാഗം നാളിതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്നും വ്യക്തമാക്കുമോ;

(ഡി) പ്രസ്തുത കെട്ടിടങ്ങളുടെ നിര്‍മ്മാണം വകുപ്പ് വൈകിപ്പിച്ചതിന്റെ കാരണം പരിശോധിച്ചിട്ടുണ്ടോ?

136

കൊട്ടാരക്കരയില്‍ റൂറല്‍ എസ്.പി. ആഫീസിന് കെട്ടിട നിര്‍മ്മാണം

ശ്രീമതി പി. അയിഷാ പോറ്റി

() കൊട്ടാരക്കരയിലെ റൂറല്‍ എസ്.പി. ആഫീസിന് കെട്ടിടം ഉണ്ടാക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ഏതു ഘട്ടത്തിലാണ് ;

(ബി) പ്രസ്തുത റൂറല്‍ എസ്.പി. ആഫീസിന് കെട്ടിടം നിര്‍മ്മിക്കുന്നതിനായി കൊട്ടാരക്കര വില്ലേജില്‍ ബ്ളോക്ക് നമ്പര്‍ 23 ലെ ട. ചീ.222/11, 222/16, 222/22, 222/23 നമ്പരില്‍പ്പെട്ട 3 ഏക്കര്‍ സ്ഥലം ജലവിഭവ വകുപ്പില്‍ നിന്നും കൈമാറ്റം ചെയ്തു കിട്ടുന്നതിനുള്ള നടപടിക്രമങ്ങള്‍ ഇപ്പോള്‍ ഏതു ഘട്ടത്തിലാണ് ?

137

ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള പോലീസ് ഉദ്യോഗസ്ഥര്

ശ്രീമതി ഗീതാ ഗോപി

() സംസ്ഥാനത്ത് ക്രിമിനല്‍ കേസ്സുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള എത്ര പോലീസ് ഉദ്യോഗസ്ഥരുണ്ട് ;

(ബി) ഇവര്‍ ആരൊക്കെയാണെന്നും ഏതൊക്കെ തസ്തികയിലുള്ളവരാണെന്നും ഇവരുടെ കേസ്സുകളുടെ വിശദാംശങ്ങളും വ്യക്തമാക്കുമോ ?

138

പോലീസ് മര്‍ദ്ദനമേറ്റ് മരിച്ചവര്‍

ശ്രീമതി കെ.എസ്. സലീഖ

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പോലീസ് മര്‍ദ്ദനമേറ്റ് മരിച്ചവരുടെ എണ്ണം എത്രയെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ;

(ബി) പോലീന്റെ മാനസിക പീഡനംമൂലം

ആത്മഹത്യ ചെയ്തവര്‍ എത്രയെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ;

(സി) പോലീസിനെ കണ്ട് ഭയപ്പെട്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചവര്‍ എത്രയെന്ന് വ്യക്തമാക്കുമോ;

(ഡി) ഇപ്രകാരം മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ എന്തൊക്കെ സഹായം അനുവദിച്ചുവെന്ന് വ്യക്തമാക്കുമോ;

() ഇപ്രകാരം പീഡിപ്പിക്കുന്ന പോലീസ് ഉദ്യോഗസ്ഥനുനേരെ സ്വീകരിച്ച നടപടി എന്തെല്ലാമാണെന്നും എത്ര പോലീസ് ഉദ്യോഗസ്ഥര്‍ നടപടിക്ക് വിധേയമായെന്നും അവര്‍ ആരൊക്കെയെന്നും വിശദമാക്കുമോ?

139

ക്രിമിനല്‍ സ്വഭാവമുള്ള പോലീസ് ഉദ്യോഗസ്ഥര്‍

ശ്രീ. എം. . ബേബി

() ക്രിമിനല്‍ സ്വഭാവമുള്ള പോലീസുകാരെ സംബന്ധിച്ച ഹൈക്കോടതി വിധിയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ ;

(ബി) ക്രിമിനല്‍ കേസില്‍പ്പെട്ട പോലീസ് ഉദ്യോഗസ്ഥരുടെ ലിസ്റ് പുനഃപരിശോധിച്ച് സമര്‍പ്പിക്കുവാന്‍ കോടതി ആവശ്യപ്പെടുകയുണ്ടായോ ;

(സി) പുനഃപ്പരിശോധന നടന്നിട്ടുണ്ടോ ; അത് സമര്‍പ്പിക്കുകയുണ്ടായോ;

(ഡി) പുനഃപ്പരിശോധനയുടെ അടിസ്ഥാനത്തില്‍ ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ട പോലീസുകാരില്‍ ഇപ്പോഴും സര്‍വ്വീസില്‍ തുടരുന്നവരെത്ര;

() ഇവരില്‍ എത്ര പോലീസുകാരുടെ പേരിലുള്ള കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ സമ്മതപത്രം നല്‍കിയിട്ടുണ്ട് ?

140

ജില്ലാ റിസര്‍വ് വിഭാഗത്തിന്റെ തടഞ്ഞുവെച്ച പ്രമോഷന്‍

ശ്രീ. എന്‍. ഷംസുദ്ദീന്‍

() കേരളാ പോലീസില്‍ ജില്ലാ റിസര്‍വ് വിഭാഗത്തിന്റെ ഇന്റഗ്രേഷന്റെ ഭാഗമായി പ്രൊമോഷന്‍ തടഞ്ഞുവെച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ തടഞ്ഞുവെച്ച പ്രൊമോഷന്‍ ഏതെങ്കിലും ജില്ലകളില്‍ കൊടുക്കുവാന്‍ ഉത്തരവായിട്ടുണ്ടോ;

(സി) തൃശ്ശൂര്‍ റേഞ്ചില്‍ രണ്ടുവര്‍ഷം മുന്‍പ് തയ്യാറാക്കിയ പ്രൊമോഷന്‍ ലിസ്റില്‍ നിന്നും നിലവിലുള്ള ഒഴിവുകളില്‍ നിയമനം നടത്തുവാന്‍ സാധിക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ; എങ്കില്‍ ഇവര്‍ക്ക് പ്രൊമോഷന്‍ നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ ?

141

ആശ്രിത നിയമനകാലതാമസം ഒഴിവാക്കാന്‍ നടപടി

ശ്രീ. സണ്ണി ജോസഫ്

() സംസ്ഥാനത്തെ പോലീസ് സേനയില്‍ വിവിധ തസ്തികകളിലായി എത്ര പേര്‍ സേവനം ചെയ്യുന്നുണ്ട് ;

(ബി) സേനയ്ക്ക് ആവശ്യമായ അംഗബലം നിലവിലുണ്ടോ; ഇല്ലെങ്കില്‍ ഇത് പരിഹരിക്കുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ എന്തെല്ലാം;

(സി) ജോലിയിലിരിക്കെ മരണപ്പെടുന്ന പോലീസ് സേനാംഗങ്ങളുടെ ആശ്രിതര്‍ക്ക് ജോലി നല്‍കുന്നതില്‍ നിലനില്‍ക്കുന്ന കാലതാമസം ഒഴിവാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ ?

142

പോലീസ് സേനാംഗങ്ങളുടെ യോഗം

ശ്രീ. എം.. ബേബി

() തിരുവനന്തപുരത്ത് എന്‍.ജി.. അസോസിയേഷന്‍ ഹാളില്‍ നടന്ന പോലീസ് സേനയിലുള്ളവരുടെ യോഗം സംബന്ധിച്ച അന്വേഷണം ഇപ്പോള്‍ ഏത് ഘട്ടത്തിലാണ് ;

(ബി) പ്രസ്തുത യോഗത്തില്‍ പോലീസ് സേനയിലുള്ള എത്രപേര്‍ പങ്കെടുക്കുകയുണ്ടായി ; അവര്‍ ആരൊക്കെയായിരുന്നു ;

(സി) ആശാസ്യമല്ലെന്നു സര്‍ക്കാര്‍ കരുതുന്ന പ്രസ്തുത യോഗത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ എന്ത് നടപടി സ്വീകരിച്ചു; വ്യക്തമാക്കുമോ?

143

കോടതികളുടെ അനുമതിയോടെ,കേസ് പിന്‍വലിക്കുന്നതിന് സമ്മതപത്രം

ശ്രീ. എം. ചന്ദ്രന്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഇതേവരെ ബന്ധപ്പെട്ട കോടതികളുടെ അനുമതിയോടെ കേസ് പിന്‍വലിക്കുന്നതിന് എത്ര കേസുകളില്‍ സമ്മതപത്രം നല്കിയിട്ടുണ്ട്;

(ബി) ഇതില്‍ വിജിലന്‍സ് കേസുകള്‍ എത്രയെന്നും അവ ഏതൊക്കെയെന്നും വിശദമാക്കാമോ;

(സി) കേസുകള്‍ പിന്‍വലിക്കുന്നതിനായി ഇപ്പോള്‍ സര്‍ക്കാരിന്റെ പരിഗണനയിലിരിക്കുന്ന അപേക്ഷകള്‍ എത്ര; അതിന് വിജിലന്‍സ് കേസുകള്‍ പിന്‍വലിക്കാനായുള്ള അപേക്ഷകള്‍ എത്ര?

144

സംസ്ഥാനത്ത് ഗ്രാമ ന്യായാലയങ്ങള്‍

ശ്രീ.കെ. ശിവദാസന്‍ നായര്‍

ശ്രീഎം.. വാഹീദ്

ശ്രീഎം.പി. വിന്‍സെന്റ്

() സംസ്ഥാനത്ത് ഗ്രാമ ന്യായാലയങ്ങള്‍ സ്ഥാപിക്കുന്നതിന് തീരുമാനമെടുത്തിട്ടുണ്ടോ;

(ബി) ഇത് സ്ഥാപിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ക്ക് ഹൈക്കോടതി അംഗീകാരം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;

(സി) ഇവയുടെ ഉദ്ദേശ ലക്ഷ്യങ്ങളും പ്രവര്‍ത്തന രീതിയും എന്തൊക്കെയാണ്?

145

സംസ്ഥാനത്തെ കുടുംബകോടതികളിലെ വിവാഹവേര്‍പെടുത്തല്‍ കേസ്സുകള്‍

ശ്രീ. മുല്ലക്കര രത്നാകരന്‍

() സംസ്ഥാനത്തെ കുടുംബകോടതികളില്‍ വിവാഹവേര്‍പെടുത്തല്‍ കേസ്സുകള്‍ ഗണ്യമായി വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ എല്ലാ താലൂക്കുകളിലും കുടുംബകോടതികള്‍ സ്ഥാപിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമോ;

(ബി) 2011 ജനുവരി മുതല്‍ 2012 ജനുവരി വരെ കുടുംബകോടതികളില്‍ എത്ര കേസ്സുകളാണ് ഫയല്‍ ചെയ്തത്; ജില്ല തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കുമോ?

146

കുടുംബകോടതികള്‍

ശ്രീ. എം. ഹംസ

() സംസ്ഥാനത്ത് ഏതെല്ലാം സ്ഥലങ്ങളിലാണ് ആണ് കുടുംബകോടതികള്‍ ആരംഭിക്കുവാന്‍ തീരുമാനിച്ചിട്ടുള്ളത്;

(ബി) ഒറ്റപ്പാലത്ത് കുടുംബകോടതി സ്ഥാപിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ?

147

തിരൂര്‍ നിയോജക മണ്ഡലത്തിലെ കോടതികള്‍

ശ്രീ. സി. മമ്മൂട്ടി

() തിരൂര്‍ നിയോജകമണ്ഡലത്തിലേക്ക് നിര്‍ദ്ദേശിക്കപ്പെട്ട അഡീഷണല്‍ ജില്ലാ കോടതി, കുടുംബ കോടതി തുടങ്ങിയ കോടതികള്‍ ആരംഭിക്കുന്നത് സംബന്ധിച്ച് എന്തൊക്കെ നടപടികള്‍ പൂര്‍ത്തിയായി എന്ന് വിശദമാക്കുമോ;

(ബി) ഇവയുടെപ്രവര്‍ത്തനം ആരംഭിക്കാനുള്ള കാലതാമസം ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കുമോ?

148

ജയിലുകളില്‍ ഫോണ്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച്

ശ്രീ. സി. ദിവാകരന്‍

() ജയിലുകളില്‍ ഫോണ്‍ ഉപയോഗിക്കുന്നത് സംബന്ധിച്ചുണ്ടായ കേസുകളില്‍ എത്ര ജയില്‍ ജീവനക്കാര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചിട്ടുള്ളത് ;

(ബി) കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും തീവ്രവാദബന്ധമുള്ള രാജ്യാന്തര കോളുകള്‍പോലും വിളിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ്?

149

ആറ്റിങ്ങലില്‍ കുടുംബകോടതി

ശ്രീ. ബി. സത്യന്‍

() ആറ്റിങ്ങലില്‍ കുടുംബകോടതി ആരംഭിക്കുന്നതിന് ഗവണ്‍മെന്റ് തീരുമാനമെടുക്കുകയും ബഹു. ഹൈക്കോടതിയുടെ അനുമതിയ്ക്കായി തീരുമാനം സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ടോ ; വ്യക്തമാക്കാമോ ;

(ബി) കുടുംബകോടതി നടത്തിപ്പിന് എന്തൊക്കെ സൌകര്യങ്ങള്‍ ഒരുക്കണമെന്ന് ബഹു. ഹൈക്കോടരി നിഷ്കര്‍ഷിച്ചിട്ടുണ്ടോ ; വിശദമാക്കാമോ ?

150

തടവുകാരന്‍ ജില്ലാ കോടതിയില്‍ എത്തിയ സംഭവം

ശ്രീ. കെ. സുരേഷ് കുറുപ്പ്

() പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് പരാതിപ്പെട്ടിയുമായി തടവുകാരന്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ കോടതിയില്‍ എത്തിയ സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ എന്തൊക്കെയാണെന്നു വിശദമാക്കുമോ; ഇല്ലെങ്കില്‍ അതിനുള്ള കാരണം വ്യക്തമാക്കുമോ?

151

അഗ്നിശമന സേനയുടെ ആധുനികവല്‍ക്കരണം

ശ്രീമതി പി. അയിഷാ പോറ്റി

() അഗ്നിശമന സേനയുടെ ആധുനികവല്‍ക്കരണത്തിന് 2011-12 ബഡ്ജറ്റില്‍ എത്ര കോടി രൂപ വകയിരുത്തിയിരുന്നു;

(ബി) പ്രസ്തുത തുക ചെലവഴിച്ച് നടത്തിയിട്ടുള്ള ആധുനികവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ;

(സി) പ്രസ്തുത പ്രവര്‍ത്തനങ്ങള്‍ക്കായി നാളിതുവരെ ചെലവഴിച്ച തുക എത്രയാണ്;

(ഡി) കൊട്ടാരക്കരയിലെ അഗ്നിശമന രക്ഷാകേന്ദ്രത്തിലെ

അപര്യാപ്തതകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

() പ്രസ്തുത തുക ചെലവഴിച്ച് കൊട്ടാരക്കര അഗ്നിശമന രക്ഷാകേന്ദ്രത്തില്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട് ?

152

പുതിയ ഫയര്‍ സ്റേഷനുകള്‍

ശ്രീ. എം. ഉമ്മര്‍

() സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടാകുന്ന അഗ്നിബാധകളുടെയും അപകടങ്ങളുടെയും പശ്ചാത്തലത്തില്‍ കൂടുതല്‍ ഫയര്‍ & റസ്ക്യു സ്റേഷനുകള്‍ ആരംഭിക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ഏതെല്ലാം സ്ഥലങ്ങളിലാണ് അടുത്തവര്‍ഷം പുതിയ ഫയര്‍സ്റേഷനുകള്‍ ആരംഭിക്കാനുദ്ദേശിക്കുന്നത് ;

(സി) പുതിയ സ്റേഷനുകള്‍ സ്ഥാപിക്കുന്ന മുറയ്ക്ക് ആവശ്യമായ തസ്തികകളും സൃഷ്ടിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ?

153

എലത്തൂരില്‍ ഫയര്‍ റെസ്ക്യൂ സ്റേഷന്‍ അനുവദിക്കല്‍

ശ്രീ. .കെ. ശശീന്ദ്രന്‍

() കോഴിക്കോട് ജില്ലയില്‍ എലത്തൂര്‍ നിയോജകമണ്ഡലത്തില്‍ ഫയര്‍ ആന്റ് റെസ്ക്യൂ സ്റേഷന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് നിവേദനം ലഭിച്ചിട്ടുണ്ടോ ;

(ബി) ഉണ്ടെങ്കില്‍ ഇക്കാര്യത്തില്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് വെളിപ്പെടുത്തുമോ ;

(സി) ജില്ലയുടെ വിസ്തൃതിയും ജനസാന്ദ്രതയും പരിഗണിച്ച് ഫയര്‍ ആന്റ് റെസ്ക്യൂ സ്റേഷന്‍ എലത്തൂര്‍ മണ്ഡലത്തില്‍ സ്ഥാപിക്കുന്ന കാര്യം പരിഗണിക്കുമോ ?

154

മങ്കട മണ്ഡലത്തില്‍ ഫയര്‍ സ്റേഷന്‍

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

() മങ്കട മണ്ഡലത്തില്‍ നാളിതുവരെയായി ഒരു ഫയര്‍ സ്റേഷന്‍ ഇല്ലാത്തകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ പ്രസ്തുത ഫയര്‍ സ്റേഷന്‍ കുറുവ പഞ്ചായത്തിലെ പടപ്പറമ്പില്‍ സ്ഥാപിക്കുന്നകാര്യം പരിഗണിക്കുമോ?

155

കൊയിലാണ്ടിയില്‍ ഫയര്‍ സ്റേഷന്‍

ശ്രീ. കെ. ദാസന്‍

() കൊയിലാണ്ടിയില്‍ ഫയര്‍ സ്റേഷന്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ ;

(ബി) ഉണ്ടെങ്കില്‍ എന്തെല്ലാം നടപടികളാണ് ഇതു വരെ സ്വീകരിച്ചത് എന്ന് വ്യക്തമാക്കാമോ ?

156

കൊല്ലങ്കോട്-നെന്മാറ ഫയര്‍സ്റേഷന്‍ അനുവദിക്കുന്നതിനുള്ള നടപടി

ശ്രീ.വി. ചെന്താമരാക്ഷന്‍

() നെന്മാറ മണ്ഡലത്തില്‍ നിലവില്‍ ഫയര്‍ സ്റേഷന്റെ സൌകര്യം ലഭിക്കുന്നത് ചിറ്റൂര്‍ ഫയര്‍ സ്റേഷനില്‍ നിന്നാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) നെന്മാറ മണ്ഡലത്തിലെ കൊല്ലങ്കോട് ട്രഷറി വളപ്പില്‍ ഫയര്‍ സ്റേഷന്‍ തുടങ്ങുന്നതിന് 50 സെന്റ് സ്ഥലം ഏറ്റെടുത്തിട്ടുണ്ടോ;

(സി) എങ്കില്‍ കൊല്ലങ്കോട് ഫയര്‍ സ്റേഷന്‍ തുടങ്ങുന്നതിനുള്ള എന്തെല്ലാം നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്;

(ഡി) ഫയര്‍ സ്റേഷന്‍ എന്ന് തുടങ്ങാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?

157

പട്ടാമ്പിയില്‍ പുതിയ ഫയര്‍ സ്റേഷന്‍

ശ്രീ.സി. പി. മുഹമ്മദ്

പട്ടാമ്പിയില്‍ ഒരു പുതിയ ഫയര്‍ സ്റേഷന്‍ സ്ഥാപിക്കുന്ന കാര്യം അടിയന്തിരമായി പരിഗണിക്കുമോ ?

158

ഒറ്റപ്പാലത്ത് ഫയര്‍ സ്റേഷന്‍ അനുവദിക്കുന്നതിനുള്ള നടപടി

ശ്രീ. എം. ഹംസ

() റവന്യൂ ഡിവിഷന്‍ ആസ്ഥാനമായ ഒറ്റപ്പാലത്ത് ഒരു ഫയര്‍ സ്റേഷന്‍ ആരംഭിക്കണമെന്ന ആവശ്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ;

(ബി) സംസ്ഥാനത്ത് ഫയര്‍ സ്റേഷന്‍ ആരംഭിക്കുന്നതിന് മുന്‍ഗണനാ പട്ടിക നിശ്ചയിച്ചിട്ടുണ്ടോ;

(സി) പ്രസ്തുത പട്ടികയില്‍ ഒറ്റപ്പാലം എത്രാം സ്ഥാനത്താണ്;

(ഡി) ഇവിടെ എന്നത്തേയ്ക്ക് ഫയര്‍ സ്റേഷന്‍ ആരംഭിക്കുവാന്‍ കഴിയും; വിശദാംശം ലഭ്യമാക്കാമോ ?

159

പരവൂര്‍ ഫയര്‍ സ്റേഷന് സ്വന്തമായി ഭൂമിയും കെട്ടിടവും നല്‍കുന്നതിനുള്ള നടപടി

ശ്രീ. ജി.എസ്. ജയലാല്‍

() ചാത്തന്നൂര്‍ നിയോജക മണ്ഡലത്തിലെ പരവൂരില്‍ പ്രവര്‍ത്തിക്കുന്ന ഫയര്‍ സ്റേഷന് സ്വന്തമായി ഭൂമിയും കെട്ടിടവും ഇല്ലായെന്ന വിവരം ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പരവൂര്‍ പോലീസ് സ്റേഷന്‍ കോമ്പൌണ്ടില്‍ നിന്നും ഫയര്‍ സ്റേഷന്‍ നിര്‍മ്മിക്കുവാന്‍ ഭൂമി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം ലഭിച്ചിട്ടുണ്ടോ;

(സി) എങ്കില്‍ പ്രസ്തുത നിവേദനം എന്നാണ് ലഭിച്ചത് എന്നും അതിന്‍മേല്‍ സ്വീകരിച്ച നടപടി എന്താണെന്നും വ്യക്തമാക്കുമോ;

(ഡി) കാലതാമസം ഒഴിവാക്കി പരവൂര്‍ ഫയര്‍ സ്റേഷന് എത്രയും പെട്ടെന്ന് ഭൂമി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ ?

160

ഉപ്പള ഫയര്‍ സ്റേഷന് സ്വന്തമായി കെട്ടിടം

ശ്രീ.പി.ബി. അബ്ദുള്‍ റസാക്

() മഞ്ചേശ്വരം നിയോജകമണ്ഡലത്തിലെ ഉപ്പള ഫയര്‍ സ്റേഷന്‍ മംഗല്‍പടി ഗ്രാമപഞ്ചായത്തിന്റെ താല്ക്കാലിക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത് എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പ്രസ്തുത ഫയര്‍ സ്റേഷന് സ്വന്തമായി കെട്ടിടം പണിയുന്നതിന് ആവശ്യമായ സ്ഥലം ഗ്രാമപഞ്ചായത്ത് നല്‍കുമെന്നത് പരിഗണിച്ച് സ്വന്തം കെട്ടിടം നിര്‍മ്മിക്കാന്‍ നടപടി സ്വീകരിക്കുമോ?

BACK

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.