UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >4th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 4th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

41

സംസ്ഥാന സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത പാര്‍ലമെന്റ് അംഗങ്ങളുടെ യോഗം

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

ശ്രീ.കെ.ബാലന്‍

ശ്രീജി. സുധാകരന്‍

ഡോ. കെ.ടി. ജലീല്‍

()പാര്‍ലമെന്റിന്റെ ബഡ്ജറ്റ് സമ്മേളനത്തിന് മുന്നോടിയായി സംസ്ഥാന സര്‍ക്കാര്‍ കേരളത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങളുടെ യോഗം വിളിച്ചു ചേര്‍ക്കുകയുണ്ടായോ;

(ബി) പ്രസ്തുത യോഗത്തില്‍ പങ്കെടുക്കാതിരുന്ന എം.പി.മാര്‍ ആരൊക്കെയാണെന്ന് വെളിപ്പെടുത്താമോ;

(സി) പ്രസ്തുത യോഗത്തില്‍ ഏതെല്ലാം പ്രശ്നങ്ങള്‍ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരണമെന്ന് നിര്‍ദ്ദേശിക്കപ്പെടുകയുണ്ടായി?

42

കേന്ദ്ര ഗവണ്‍മെന്റിനു സമര്‍പ്പിച്ചിട്ടുള്ള പദ്ധതികള്‍

ഡോ. കെ. ടി. ജലീല്‍

() സംസ്ഥാനത്തെ മന്ത്രിമാരുടെ സംഘം എത്ര തവണ ഡല്‍ഹി സന്ദര്‍ശിച്ച് കേന്ദ്രമന്ത്രിമാര്‍ക്ക് പദ്ധതികള്‍ സമര്‍പ്പിക്കുകയുണ്ടായി;

(ബി) കേന്ദ്ര മന്ത്രിമാര്‍ക്ക് സമര്‍പ്പിച്ച നിവേദനങ്ങളിലെ ആവശ്യങ്ങളും അതിനോടുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ ഇതിനകമുള്ള പ്രതികരണങ്ങളും വിശദമാക്കാമോ;

(സി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഏതെല്ലാം ആവശ്യങ്ങള്‍ ഉന്നയിച്ച് കേന്ദ്ര ഗവണ്‍മെന്റിന് നിവേദനങ്ങള്‍ നല്‍കിയിരുന്നു; പ്രസ്തുത ആവശ്യങ്ങള്‍ ഓരോന്നും എന്തായിരുന്നു; ഈ നിവേദനങ്ങളിന്മേല്‍ അന്തിമവും അനുകൂലവും ആയ മറുപടി ലഭിക്കുകയുണ്ടായവ എത്ര; ഏതൊക്കെയാണ് ?

43

മന്ത്രിമാരുടെ ന്യൂഡല്‍ഹി സന്ദര്‍ശനം

ശ്രീ. മുല്ലക്കര രത്നാകരന്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഔദ്യോഗികാവശ്യത്തിനായി എത്ര മന്ത്രിമാര്‍ ന്യൂഡല്‍ഹിയില്‍ സന്ദര്‍ശനം നടത്തിയെന്നു വ്യക്തമാക്കുമോ;

(ബി) ഓരോ മന്ത്രിയും എത്ര തവണ വീതം യാത്ര നടത്തിയെന്നു വ്യക്തമാക്കുമോ;

(സി) ഇതുമൂലം സംസ്ഥാനഖജനാവില്‍ നിന്നുണ്ടായ ചെലവ് എത്രയെന്നു വ്യക്തമാക്കുമോ;

(ഡി) സന്ദര്‍ശനം മൂലം സംസ്ഥാനത്തിന് പുതുതായി ലഭ്യമാക്കിയ പദ്ധതികളുടെ വിശദാംശം വെളിപ്പെടുത്തുമോ?

44

മന്ത്രിമാരുടെ വിദേശയാത്രകള്‍

ശ്രീ. കെ. കെ. ജയചന്ദ്രന്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഏതെല്ലാം മന്ത്രിമാര്‍, എത്ര തവണ, ഏതെല്ലാം വിദേശരാജ്യങ്ങളിലേയ്ക്കു യാത്ര നടത്തുകയുണ്ടായി;

(ബി) ഇതില്‍ ഔദ്യോഗികമല്ലാത്ത യാത്രകള്‍ ഏതൊക്കെയായിരുന്നു;

(സി) ഔദ്യോഗികവിദേശയാത്രകള്‍ക്കുവേണ്ടി ഓരോ മന്ത്രിക്കും എത്ര തുക വീതം ചെലവായിട്ടുണ്ടെന്നു വ്യക്തമാക്കുമോ;

(ഡി) കേന്ദ്രസര്‍ക്കാരിന്റെ മുന്‍കൂട്ടിയുള്ള അനുമതി ഇല്ലാതെ ഏതെങ്കിലും മന്ത്രി വിദേശപര്യടനം നടത്തിയിട്ടുണ്ടോ; എങ്കില്‍ ആരൊക്കെയെന്ന് അറിയിക്കുമോ?

45

മന്ത്രിമാരുടെ വിദേശ പര്യടനം

ശ്രീ. മുല്ലക്കര രത്നാകരന്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം എത്ര സംസ്ഥാന മന്ത്രിമാര്‍ വിദേശ പര്യടനം നടത്തിയെന്ന് വ്യക്തമാക്കുമോ;

(ബി) ഏറ്റവുമധികം തവണ വിദേശ യാത്ര നടത്തിയ മന്ത്രി ആരെന്ന് വ്യക്തമാക്കുമോ ?

46

മന്ത്രിമാരുടെ ഔദ്യോഗിക വസതികളിലെ അറ്റകുറ്റപ്പണികളുടെ വിശദാംശം

ശ്രീ. കെ.കെ. ജയചന്ദ്രന്‍

() നിലവിലുള്ള മന്ത്രിമാരുടെ ഔദ്യോഗിക വസതികളില്‍ അറ്റകുറ്റപ്പണികള്‍ക്കും സാധനസാമഗ്രികള്‍ വാങ്ങുന്നതിനും ഇതിനകം എന്തുതുക വീതം ചെലവായിട്ടുണ്ട്;

(ബി) ഓരോ മന്ത്രിമാരുടെയും വസതികള്‍ക്കുവേണ്ടി എല്ലാ ഇനങ്ങളിലുമായി ഇതിനകം ചെലവായ തുക എത്രവീതമാണ്;

(സി) ഓരോ മന്ത്രിയുടെയും ഔദ്യോഗിക വസതിയില്‍ എന്തെല്ലാം പുതിയ സൌകര്യങ്ങളാണ് നിര്‍ദ്ദേശിച്ചിരുന്നത്; അധിക സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് ചെലവഴിച്ച തുകയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ?

 
47

പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയുടെ അറ്റകുറ്റപ്പണികള്‍

ശ്രീ. പി. ഉബൈദുള്ള

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതി മോടിപിടിപ്പിക്കുന്നതിനും അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും എന്തു തുക ചെലവഴിച്ചു എന്ന് വ്യക്തമാക്കുമോ;

(ബി) ടെലഫോണ്‍, അതിഥി സല്‍ക്കാരം, യാത്രാബത്ത എന്നീ ഇനങ്ങളില്‍ ചെലവായ തുക വെളിപ്പെടുത്തുമോ ?

48

ടൂറിസം വകുപ്പുവഴി വാങ്ങിയ വാഹനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍

ശ്രീ.കെ. സുരേഷ് കുറുപ്പ്

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഇതേവരെ മന്ത്രിമാരുടെ ആവശ്യാര്‍ത്ഥം പുതുതായി എത്ര വാഹനങ്ങള്‍ വാങ്ങുകയുണ്ടായി; ഇതില്‍ ടൂറിസം വകുപ്പുവഴിമാത്രം വാങ്ങിയ വാഹനങ്ങള്‍ ഏതൊക്കെയാണ്; ഓരോന്നിനും എന്ത് തുക ചെലവ് വന്നു? ഏതെല്ലാം മന്ത്രിമാര്‍ക്ക് ഏതെല്ലാം വാഹനങ്ങളാണ് വാങ്ങിയത് ;

(ബി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ടൂറിസം വകുപ്പില്‍ എത്ര വാഹനങ്ങള്‍ ഉണ്ടായിരുന്നു; മുന്‍ മന്ത്രിസഭയിലെ അംഗങ്ങള്‍ ഉപയോഗിച്ചിരുന്ന വാഹനങ്ങള്‍ ഓരോന്നും ഇപ്പോള്‍ ആരെല്ലാമാണ് ഉപയോഗിച്ചുവരുന്നത്;

(സി) മന്ത്രിമാരുടെയും ഓഫീസിന്റെയും ആവശ്യാര്‍ത്ഥം ഓരോ മന്ത്രിയും എത്ര വാഹനം വീതം, ഏതെല്ലാം വാഹനങ്ങളാണ് ഉപയോഗിച്ചുവരുന്നത് ?

49

മന്ത്രിമാര്‍ക്ക് വാങ്ങിയ വാഹനങ്ങള്‍

ശ്രീ. വി. ശിവന്‍കുട്ടി

() ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം വിവിധ വകുപ്പുകള്‍ക്കായി എത്ര വാഹനങ്ങള്‍ പുതുതായി വാങ്ങി ;

(ബി) അവയില്‍ ഏതെല്ലാം മന്ത്രിമാരുടെ വാഹനങ്ങള്‍ ഉള്‍പ്പെടുന്നു ;

(സി) ഇതില്‍ ഓരോ മന്ത്രിക്കും വാങ്ങിയ വാഹനവും അതിന്റെ വിലയും വ്യക്തമാക്കുമോ ;

(ഡി) സംസ്ഥാനത്തെ മന്ത്രിമാര്‍ക്ക് വാങ്ങിയ വാഹനങ്ങളുടെ ആകെ വില എത്രയാണ് ?

50

ക്രൈസ്തവ സഭകള്‍ തമ്മിലുള്ള തര്‍ക്കം

ശ്രീ. പുരുഷന്‍ കടലുണ്ടി

() ക്രൈസ്തവ സഭകള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ എന്തെങ്കിലും നടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ;

(ബി) ഏതെല്ലാം സഭകള്‍ തമ്മില്‍ എന്തെല്ലാം വിഷയങ്ങളിലാണ് ഇപ്പോഴും തര്‍ക്കം നിലനില്‍ക്കുന്നതെന്ന് വ്യക്തമാക്കാമോ;

(സി) അഡ്വക്കേറ്റ് ജനറല്‍ ഇക്കാര്യത്തില്‍ നിയമ ഉപദേശം നല്‍കിയിട്ടുണ്ടോ; എങ്കില്‍ ആയത് എന്താണെന്ന് വ്യക്തമാക്കുമോ?

51

സഭാതര്‍ക്കങ്ങള്‍ തീര്‍ക്കാന്‍ സ്റാറ്റ്യൂട്ടറി സംവിധാനം

ശ്രീ.പി.റ്റി..റഹീം

() യാക്കോബായ, ഓര്‍ത്തഡോക്സ് വിഭാഗങ്ങള്‍ തര്‍ക്കങ്ങള്‍ വര്‍ഷങ്ങളായി നിയമയുദ്ധത്തിലാണെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പ്രസ്തുത വിഷയങ്ങള്‍ ക്രമസമാധാന പ്രശ്നം സൃഷ്ടിച്ചിട്ടുണ്ടോ;

(സി) ദേവസ്വം ബോര്‍ഡുകളുടേയും വഖഫ് ബോര്‍ഡുകളുടേയും മാതൃകയില്‍ ക്രിസ്ത്യന്‍ വിഭാഗങ്ങളിലെ ചര്‍ച്ചുകളുടേയും മറ്റും തര്‍ക്കങ്ങള്‍ തീര്‍ക്കുന്നതിന് ഒരു സ്റാറ്റ്യൂട്ടറി സംവിധാനം ഉണ്ടാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ?

52

അഖിലേന്ത്യാ സര്‍വ്വീസ് ഉദ്യൊഗസ്ഥരുടെ വിശദാംശം

ഡോ. കെ. ടി. ജലീല്‍

() കേരളത്തിലെ അഖിലേന്ത്യാ സര്‍വ്വീസ് ഉദ്യോഗസ്ഥന്മാരുടെ പേരും, അവരുടെ റിട്ടയര്‍മെന്റ് തീയതിയും വ്യക്തമാക്കാമോ;

(ബി) ഇതില്‍ ദീര്‍ഘകാല അവധിയിലായ ഉദ്യോഗസ്ഥര്‍ ആരൊക്കെയെന്ന് അറിയിക്കുമോ;

(സി) ഇവരില്‍ കേന്ദ്ര ഡെപ്യൂട്ടേഷനിലോ, അന്തര്‍ സംസ്ഥാന ഡെപ്യൂട്ടേഷനിലോ പ്രവര്‍ത്തിക്കുന്നവര്‍ ആരൊക്കെയാണ് എന്ന് വ്യക്തമാക്കുമോ?

53

സന്നദ്ധ സംഘടനകള്‍ക്ക് വിദേശ സഹായം

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

() സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ക്ക് വിദേശത്തുനിന്നും സാമ്പത്തിക സഹായം സ്വീകരിക്കുന്നതിന് നിയന്ത്രണങ്ങളോ നിബന്ധനകളോ ഏര്‍പ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ അവയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(ബി) കോഴിക്കോട് ജില്ലയില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിദേശ സഹായം സ്വീകരിച്ച സന്നദ്ധ സംഘടനകള്‍ ഏതെല്ലാം; സ്വീകരിച്ച സംഖ്യയും സംഘടനകളുടെ പേരു വിവരവും വ്യക്തമാക്കുമോ?

54

സ്റുഡന്‍സ് പോലീസ് സംവിധാനം

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

ശ്രീവര്‍ക്കല കഹാര്‍

ശ്രീപാലോട് രവി

() സ്റുഡന്‍സ് പോലീസ് സംവിധാനം വിപുലമാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;

(ബി) ഇതിലെ അംഗങ്ങള്‍ക്ക് പോലീസ് സേനയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വെയിറ്റേജ് നല്‍കുന്ന കാര്യം പരിഗണിക്കുമോ;

(സി) മികച്ച സ്റുഡന്‍സ് പോലീസിന് അവാര്‍ഡ് നല്‍കുന്ന കാര്യത്തെക്കുറിച്ച് ആലോചിക്കുമോ?

55

ജനമൈത്രി പോലീസ് സംവിധാനം

ശ്രീ.വി.പി. സജീന്ദ്രന്‍

ശ്രീവി.ഡി. സതീശന്‍

ശ്രീഎം.. വാഹീദ്

ശ്രീവി.റ്റി. ബല്‍റാം

() സംസ്ഥാനത്ത് ജനമൈത്രിപോലീസ് സംവിധാനം വ്യാപകമാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാം;

(ബി) എത്ര പോലീസ് സ്റേഷനുകളില്‍ ഈ സംവിധാനം ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ട്;

(സി) ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ?

56

ജനമൈത്രി പോലീസ്

ശ്രീമതി ഗീതാ ഗോപി

() ജനമൈത്രി പോലീസ് സംവിധാനം സംസ്ഥാനത്തെ എത്ര പോലീസ് സ്റേഷനില്‍ നടപ്പിലാക്കി എന്ന് വ്യക്തമാക്കാമോ;

(ബി) പ്രസ്തുത സംവിധാനം എല്ലാ പോലീസ് സ്റേഷനുകളിലേക്കും വ്യാപിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ?

57

ജി..എസ്. എനേബിള്‍ഡ് എന്‍ഫോഴ്സ്മെന്റ് പ്രോജക്ട്

ശ്രീ. എം. .ബേബി

() പോലീസ് വകുപ്പില്‍ ജി..എസ്. എനേബിള്‍ഡ് എന്‍ഫോഴ്സ്മെന്റ് ഫോര്‍ ബെറ്റര്‍ സര്‍വ്വീസ് ഡലിവറി ടു സിറ്റിസണ്‍ പ്രോജക്ട് നടപ്പിലാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ഏതുഘട്ടത്തിലാണ്; വിശദമാക്കുമോ;

(ബി) ഈ പ്രോജക്ടിനുവേണ്ടി ഇതിനകം സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;

(സി) ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങിയിട്ടുണ്ടോ; ഏതെങ്കിലും ഏജന്‍സിയെ കണ്‍സല്‍ട്ടന്റായി നിയോഗിച്ചിട്ടുണ്ടോ;

(ഡി) ഈ പദ്ധതിക്ക് എന്ത് തുക ചെലവ് പ്രതീക്ഷിക്കുന്നു ?

58

ട്രെയിനുകളില്‍ സ്ത്രീകളുടെ സുരക്ഷിത യാത്ര

ശ്രീ. .സി. ബാലകൃഷ്ണന്‍

ശ്രീകെ. അച്ചുതന്‍

ശ്രീപി. സി. വിഷ്ണുനാഥ്

ശ്രീഎം. പി. വിന്‍സെന്റ്

() ട്രെയിനുകളില്‍ യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷയ്ക്ക് പോലീസ് സാന്നിദ്ധ്യം ഉറപ്പാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;

(ബി) പ്രമുഖ റെയില്‍വേ സ്റേഷനുകളില്‍ സ്ത്രീകള്‍ക്കായി ഹെല്‍പ്പ് ഡെസ്ക്കുകള്‍ ആരംഭിക്കുന്ന കാര്യം പരിഗണിക്കുമോ;

(സി) എങ്കില്‍ ഇത്തരം ഹെല്‍പ്പ് ഡെസ്ക്കുകള്‍ വഴി യാത്രക്കിടയില്‍ സ്ത്രീകള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്കും കഷ്ടതകള്‍ക്കും എന്തെല്ലാം നിയമ സഹായങ്ങളാണ് നല്‍കാനുദ്ദേശിക്കുന്നത് ?

59

തീവണ്ടികളില്‍ വനിതായാത്രക്കാരുടെ സുരക്ഷയ്ക്കായി സ്വീകരിച്ചിട്ടുള്ള നടപടികള്‍

ശ്രീ. കെ. രാധാകൃഷ്ണന്‍

() തീവണ്ടികളില്‍ വനിതാ യാത്രക്കാരുടെ സുരക്ഷയ്ക്കായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയാണ്;

(ബി) വനിതാ യാത്രക്കാരുടെ സുരക്ഷയ്ക്ക് ആവശ്യമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പ് നല്‍കിയതിനുശേഷവും അവര്‍ക്കെതിരെ ആക്രമണങ്ങള്‍ ആവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) വനിതായാത്രക്കാര്‍ക്ക് തീവണ്ടികളില്‍ പോലീസ് സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ റെയില്‍വേയില്‍ നിന്നും അനുകൂലമല്ലാത്ത നിലപാടുകള്‍ ഉണ്ടായിട്ടുണ്ടോ;

(ഡി) എങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ?

60

പോലീസ് സ്റേഷനുകളുടെ പരിസരത്ത് കേസുകളില്‍പ്പെട്ട് കിടക്കുന്ന വാഹനങ്ങള്

ശ്രീ. കെ.എം. ഷാജി

() സംസ്ഥാനത്ത് പോലീസ് സ്റേഷന്‍ പരിസരത്ത് കിടന്ന് നശിക്കുന്ന വാഹനങ്ങള്‍ ലേലം ചെയ്യുന്നതിനാവശ്യമായ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ; എങ്കില്‍ അത് സംബന്ധിച്ച നിര്‍ദ്ദേശത്തിന്റെ ഒരു പകര്‍പ്പ് ലഭ്യമാക്കുമോ;

(ബി) വളപട്ടണം പോലീസ് സ്റേഷന്‍ പരിസരത്ത് ഇപ്പോഴും നിരവധി വാഹനങ്ങള്‍ കുന്നുകൂടി കിടപ്പുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) വളപട്ടണം സ്ക്കൂളിലെ വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തി ഇഴജന്തുക്കള്‍ക്ക് താവളമായിട്ടുള്ള ഈ വാഹനങ്ങള്‍ എത്രയുംപെട്ടെന്ന് നീക്കം ചെയ്യാന്‍ അടിയന്തിര നിര്‍ദ്ദേശം നല്‍കുമോ ?

61

ഫിംഗര്‍ പ്രിന്റ് ബ്യൂറോകള്‍

ശ്രീ. വി. എസ്. സുനില്‍ കുമാര്‍

ശ്രീമതി ഇ. എസ്. ബിജി മോള്‍

ശ്രീ. പി. തിലോത്തമന്‍

ശ്രീ കെ. അജിത്

() സംസ്ഥാന പോലീസില്‍ എത്ര ഫിംഗര്‍ പ്രിന്റ് ബ്യൂറോകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട് ;

(ബി) പ്രസ്തുത ബ്യൂറോകള്‍ ആധുനികവല്‍ക്കരിക്കുന്നതിന് എന്തെല്ലാം പദ്ധതികള്‍ നടപ്പാക്കി വരുന്നുണ്ടെന്ന് വ്യക്തമാക്കുമോ ?

62

പ്രതിഷേധിക്കാനുള്ള സ്വാതന്ത്യ്രം

ശ്രീ. .പി.ജയരാജന്‍

ശ്രീ.പ്രദീപ്കുമാര്‍

ശ്രീഎം.ഹംസ

ശ്രീസാജു പോള്‍

() പ്രതിഷേധിക്കാനുള്ള സ്വാതന്ത്യ്രം ഭരണഘടന ഉറപ്പാക്കുന്നുണ്ടെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ഉയര്‍ന്നുവരുന്ന ജനങ്ങളുടെ പ്രതിഷേധ സമരങ്ങളെ സംസ്ഥാനത്ത് മര്‍ദ്ദന മുറകളിലൂടെ പോലീസ് നേരിടുന്നത് അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ;

(സി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വിദ്യാര്‍ത്ഥികളും യുവജനങ്ങളും നടത്തിയ സമരങ്ങള്‍ക്ക് നേരെ പോലീസ് ലാത്തിച്ചാര്‍ജ്ജും വെടിവെയ്പും നടത്തുകയുണ്ടായോ; എങ്കില്‍ ഏതെല്ലാം ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടുള്ള സമരങ്ങള്‍ക്ക് നേരെയാണ് ഇതുണ്ടായത്;

(ഡി) ഏതെല്ലാം സമരങ്ങള്‍ക്ക് നേരെ പോലീസ് ഗ്രനേഡും കണ്ണീര്‍ വാതകവും, ജലപീരങ്കിയും ഉപയോഗിക്കുകയുണ്ടായി; ഇതിന്റെ ഫലമായി എത്രപേര്‍ക്ക് പരിക്കേല്ക്കുകയുണ്ടായി?

63

പൊതുമുതല്‍ നശീകരണത്തിനെതിരെ നടപടി

ശ്രീ. മഞ്ഞളാംകുഴി അലി

ശ്രീഎന്‍. ഷംസുദ്ദീന്‍

ശ്രീഎം. ഉമ്മര്‍

ശ്രീകെ. മുഹമ്മദുണ്ണി ഹാജി

() പൊതുമുതല്‍ നശീകരണത്തിനെതിരെ സംസ്ഥാനം സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കുമോ;

(ബി) ഇക്കാര്യത്തില്‍ നിലനില്‍ക്കുന്ന നിയമവ്യവസ്ഥകള്‍ ഫലപ്രദമാണെന്ന് കരുതുന്നുണ്ടോ; ഇല്ലെങ്കില്‍ നിയമവ്യവസ്ഥകള്‍ കൂടുതല്‍ കര്‍ക്കശമാക്കാനും നിയമ നടത്തിപ്പ് ഊര്‍ജ്ജിതമാക്കാനും ഉദ്ദേശിക്കുന്നുണ്ടോ;

(സി) പൊതുമുതലിന്റെ കാര്യത്തിലെന്നപോലെ സ്വകാര്യ സ്വത്തുകള്‍ നശിപ്പിക്കുന്നതിനെതിരെ ശക്തമായ നിയമവ്യവസ്ഥകളുടെ പിന്‍ബലത്തോടെ സംരക്ഷണം നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ഡി) പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട കോടതി വിധി ഉണ്ടോ;

(എഫ്) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പൊതുമുതല്‍ നശീകരണത്തിനെതിരെ സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദമാക്കുമോ?

64

ടോട്ടല്‍ ഫോര്‍ യൂ തട്ടിപ്പ് കേസ്

ശ്രീ. വി.പി.സജീന്ദ്രന്‍

() ടോട്ടല്‍ ഫോര്‍ യൂ തട്ടിപ്പ് കേസിലെ പ്രതിയായ ശബരീനാഥില്‍ നിന്നും സ്ഥാവരജംഗമവസ്തുക്കള്‍ പിടിച്ചെടുത്തി ട്ടുണ്ടോ;

(ബി) പ്രതിയുടെ കാറുകള്‍ ലേലം ചെയ്ത വകയില്‍ തുക ലഭിച്ചിട്ടുണ്ടോ;

(സി) ഇങ്ങനെ ലഭിച്ച തുകയില്‍ നിന്നും ആസ്തികളില്‍ നിന്നും നിക്ഷേപകര്‍ക്ക് തുക മടക്കി നല്‍കുവാന്‍ തീരുമാനം കൈക്കൊള്ളുമോ?

65

ഇറ്റാലിയന്‍ കപ്പലില്‍ നിന്നുള്ള വെടിവെയ്പ്

ശ്രീ. എം. ഉമ്മര്‍

() ഇറ്റാലിയന്‍ കപ്പലില്‍ നിന്നുള്ള വെടിവെപ്പിനെ തുടര്‍ന്ന് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മീന്‍ പിടുത്ത ബോട്ടുകള്‍ക്ക് പ്രത്യേക സംരക്ഷണം ഏര്‍പ്പെടുത്തുമോ;

(ബി) കപ്പല്‍ മാര്‍ഗ്ഗങ്ങളിലൂടെ ബോട്ടുകള്‍ എത്താതിരിക്കുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ മത്സ്യബന്ധനബോട്ടുകള്‍ക്ക് നല്‍കുന്ന കാര്യം ആലോചിക്കുമോ;

(സി) ഇത്തരത്തിലുള്ള ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ എന്തെല്ലാം മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് വിശദമാക്കാമോ?

66

മത്സ്യത്തൊഴിലാളികള്‍ക്കുനേരെ ഇറ്റാലിയന്‍ കപ്പലില്‍ നിന്നുള്ള വെടിവെയ്പ്

ശ്രീ. സി. ദിവാകരന്‍

ശ്രീചിറ്റയം ഗോപകുമാര്‍

ശ്രീമതി ഗീതാ ഗോപി

ശ്രീ. പി. തിലോത്തമന്‍

() മത്സ്യത്തൊഴിലാളികള്‍ക്കുനേരെ ഇറ്റാലിയന്‍ കപ്പലില്‍ നിന്നും വെടിവെച്ചതിനെത്തുടര്‍ന്ന് എത്ര മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ടുവെന്നും ഇവരുടെ കുടുംബങ്ങള്‍ക്ക് ഇതുവരെ എന്തെല്ലാം സഹായങ്ങള്‍ എത്തിച്ചുകൊടുത്തിട്ടുണ്ടെന്നും വ്യക്തമാക്കുമോ;

(ബി) പ്രസ്തുതവെടിവെയ്പുമായി ബന്ധപ്പെട്ട് എത്ര കേസ്സുകള്‍ രജിസ്റര്‍ ചെയ്തുവെന്നും ഏതെല്ലാം വകുപ്പുകള്‍ പ്രകാരമാണ് കേസ്സെടുത്തിട്ടുള്ളതെന്നും വെളിപ്പെടുത്തുമോ;

(സി) പ്രസ്തുത കേസന്വേഷണത്തിനായി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുണ്ടോ; എങ്കില്‍ ഈ സംഘത്തിന്റെ അന്വേഷണപുരോഗതി വിശദമാക്കുമോ;

(ഡി) പ്രസ്തുത കേസ്സുമായി ബന്ധപ്പെട്ട് ഇറ്റാലിയന്‍ അധികൃതരുമായി എത്ര പ്രാവശ്യം ചര്‍ച്ച നടത്തിയിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ?

67

തീരക്കടലിലെ വെടിവയ്പ്

ശ്രീ. ബാബു. എം. പാലിശ്ശേരി

() കേരള തീരക്കടലില്‍ 2 മത്സ്യത്തൊഴിലാളികളെ യാതൊരു പ്രകോപനവും ഇല്ലാതെ വെടിവച്ചുകൊന്ന കേസ്സില്‍ ആരെയെങ്കിലും അറസ്റ് ചെയ്തിട്ടുണ്ടോ;

(ബി) എങ്കില്‍ എത്രപേരെ; എപ്രകാരമുള്ള കുറ്റം ആണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്;

(സി) പ്രതികള്‍ ഇറ്റാലിയന്‍ കപ്പലിലെ ജീവനക്കാരായതുകൊണ്ടാണ് അറസ്റിന് കാലതാമസം നേരിട്ടത് എന്ന ആക്ഷേപം നിലനില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇല്ലെങ്കില്‍ പ്രതികള്‍ കണ്‍മുന്നില്‍ ഉണ്ടായിട്ടും അറസ്റ് രേഖപ്പെടുത്താന്‍ 4 ദിവസം വൈകിയത് എന്തുകൊണ്ടാണ്;

(ഡി) വിശദാംശം വ്യക്തമാക്കുമോ?

68

മത്സ്യത്തൊഴിലാളികളെ വെടിവെച്ച് കൊലപ്പെടുത്തിയ കേസ്

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

() നീണ്ടകരയില്‍നിന്നും കടലില്‍ പോയ മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ കപ്പലില്‍ നിന്നും വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ ഇതുവരെ സ്വീകരിച്ച നടപടികളെന്തെല്ലാമാണെന്ന് വിശദമാക്കുമോ;

(ബി) മരണപ്പെട്ടവര്‍ക്ക് എന്തെങ്കിലും സഹായധനം പ്രഖ്യാപിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(സി) മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് തൊഴില്‍ നല്‍കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ?

69

വാളകം കൃഷ്ണകുമാര്‍ വധശ്രമകേസ്സ്

ശ്രീ. ബാബു എം. പാലിശ്ശേരി

() വാളകം കൃഷ്ണകുമാര്‍ വധശ്രമകേസ്സ് അന്വേഷണം

സി.ബി.ഐ യ്ക്ക് വിട്ടുകൊടുത്തിട്ടുണ്ടോ;

(ബി) എന്നാണ് ഈ കേസ്സിന്റെ അന്വേഷണം സി.ബി.ഐ യ്ക്ക് വിട്ടുകൊടുത്തിട്ടുളളത്;

(സി) അന്വേഷണം ഏതു ഘട്ടത്തിലാണ്; വിശദാംശം വ്യക്തമാക്കുമോ; ഇതുമായി ബന്ധപ്പെട്ട ഗവണ്‍മെന്റ് നോട്ടിഫിക്കേഷന്റെ ഒരു പകര്‍പ്പ് മേശപ്പുറത്ത് വയ്ക്കാമോ?

70

വാളകം ആക്രമണം

ശ്രീ. പി. കെ. ഗുരുദാസന്‍

() വാളകം ആക്രമണത്തിനിരയായ അദ്ധ്യാപകന്‍ ശ്രീ. കൃഷ്ണകുമാറിന്റെ വീട്ടില്‍ നടന്ന മോഷണത്തെക്കുറിച്ചുള്ള അന്വേഷണം പൂര്‍ത്തിയായോ;

(ബി) പ്രസ്തുത കേസ്സിലെ പ്രതികളെ പിടികൂടിയോ;

(സി) വീട്ടില്‍ നിന്നും മോഷണം പോയ സാധനങ്ങള്‍ കണ്ടെത്തിയോ;

(ഡി) മോഷണം പോയ സാധനങ്ങളുടെ കൂട്ടത്തില്‍ ശ്രീ. കൃഷ്ണകുമാര്‍ നടത്തിവന്ന കേസ്സുകളെ സംബന്ധിച്ച രേഖകളുണ്ടോ; വിശദാംശം നല്‍കുമോ?

71

വാളകം കേസ് അന്വേഷണം സി.ബി. ഐയ്ക്ക് വിട്ട നടപടി

ശ്രീ. എം.. ബേബി

() വാളകത്തെ അദ്ധ്യാപകനെ ആക്രമിച്ച സംഭവത്തിന്റെ അന്വേഷണം സി.ബി..യ്ക്ക് വിട്ടുകൊണ്ട് ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ച നോട്ടിഫിക്കേഷന്റെ പകര്‍പ്പ് മേശപ്പുറത്ത് വയ്ക്കാമോ;

(ബി) കേന്ദ്രഗവണ്‍മെന്റില്‍ നിന്നും ഇതിനകം എന്തെങ്കിലും മറുപടി ലഭിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം വെളിപ്പെടുത്താമോ;

(സി) 28.09.2011-ല്‍ പോലീസ് രജിസ്റര്‍ ചെയ്ത എഫ്..ആറിന്റെ കോപ്പി മേശപ്പുറത്ത് വയ്ക്കാമോ?

72

വാളകം അക്രമണം

ശ്രീമതി പി. അയിഷാ പോറ്റി

() വാളകത്തെ സ്കൂള്‍ അദ്ധ്യാപകന്‍ ശ്രീ. കൃഷ്ണകുമാര്‍ ആക്രമിക്കപ്പെട്ട സംഭവത്തിന്റെ അന്വേഷണം സി.ബി.ഐ ക്ക് വിട്ടുകൊണ്ട് ഉത്തരവുണ്ടായതെന്നാണ്;

(ബി) നാളിതുവരെയും പ്രസ്തുത കേസിന്റെ അന്വേഷണം

സി.ബി.ഐ ഏറ്റെടുക്കാത്തതിന്റെ കാരണം എന്താണ്;

(സി) ശ്രീ. കൃഷ്ണകുമാര്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ സി. ബി. ഐ അന്വേഷണം ഉറപ്പുവരുത്തുന്നതിന് സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു?

73

വാളകം സംഭവം

ശ്രീ. കെ. സുരേഷ് കുറുപ്പ്

() വാളകത്ത് അദ്ധ്യാപകന്‍ ശ്രീ. കൃഷ്ണകുമാറിനെ അപായപ്പെടുത്താന്‍ നടന്ന ശ്രമം സംബന്ധിച്ച് കേസ്സ് ഇപ്പോള്‍ ഏത് ഏജന്‍സിയാണ് അന്വേഷിക്കുന്നതെന്നും, അന്വേഷണം ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്നും വ്യക്തമാക്കുമോ;

(ബി) പോലീസീന്റെ അന്വേഷണത്തില്‍ വെളിവാക്കപ്പെട്ട വസ്തുതകള്‍ എന്തൊക്കെയായിരുന്നു; പ്രസ്തുത സംഭവത്തിനുത്തരവാദികളായി കരുതപ്പെടുന്നവര്‍ ആരൊക്കെയായിരുന്നു; വ്യക്തമാക്കാമോ?

74

സംസ്ഥാനത്ത് നടന്ന കൊലപാതകങ്ങള്‍

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സംസ്ഥാനത്ത് എത്ര കൊലപാതകങ്ങള്‍ നടന്നിട്ടുണ്ടെന്ന് ജില്ല തിരിച്ച് വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(ബി) ഇതില്‍ രാഷ്ട്രീയകൊലപാതകങ്ങള്‍ എത്രയാണെന്ന് വെളിപ്പെടുത്തുമോ;

(സി) ഏതെല്ലാം രാഷ്ട്രീയകക്ഷിയില്‍പ്പെട്ടവരാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമാക്കുമോ;

(ഡി) ഇതില്‍ ഏതെല്ലാം രാഷ്ട്രീയകക്ഷികളുമായി ബന്ധമുള്ളവരാണ് പ്രതികളെന്ന് വിശദമാക്കുമോ?

75

വര്‍ഗ്ഗീയസംഘര്‍ഷങ്ങള്‍

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എത്ര വര്‍ഗ്ഗീയസംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നു വെളിപ്പെടുത്തുമോ;

(ബി) വര്‍ഗ്ഗീയസംഘട്ടനങ്ങളുമായി ബന്ധപ്പെട്ട് ആകെ എത്ര കേസ്സുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ടെന്ന് ജില്ലതിരിച്ച് വിശദമാക്കുമോ?

76

ഭവനഭേദനക്കേസ്സുകള്‍

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എത്ര ഭവനഭേദനക്കേസ്സുകള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ;

(ബി) ഈ കാലയളവില്‍ എത്ര ക്ഷേത്രങ്ങളിലും, ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യസ്ഥാപനങ്ങളിലും, കച്ചവടസ്ഥാപനങ്ങളിലും കവര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്ന് വിശദമാക്കാമോ;

(സി) ഈ കാലഘട്ടത്തില്‍ എത്ര വീടുകളിലും, ക്ഷേത്രങ്ങളിലും, കച്ചവടസ്ഥാപനങ്ങളിലും, ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യസ്ഥാപനങ്ങളിലും മോഷണം നടന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്; വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ?

77

പോലീസ് കസ്റഡിയിലെ മര്‍ദ്ദനം

ശ്രീ. എസ്. രാജേന്ദ്രന്‍

() പോലീസ് കസ്റഡിയില്‍ മര്‍ദ്ദനം ഇല്ലെന്ന് വരുത്താന്‍ തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് വ്യാജരേഖയുണ്ടാക്കിയതായി ഏതെങ്കിലും തരത്തിലുള്ള പരാതി ലഭിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ അതിന്മേല്‍ എന്ത് നടപടിയെടുത്തുവെന്ന് വിശദമാക്കാമോ?

78

റിപ്പബ്ളിക് ദിനച്ചടങ്ങില്‍ ഹരിദ്വാര്‍ സ്വദേശി അതിക്രമിച്ചുകയറിയ സംഭവം

ശ്രീ. പി. റ്റി. . റഹീം

() 2012 ജനുവരി 26-ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റേഡിയത്തില്‍ റിപ്പബ്ളിക് ദിന പരേഡില്‍ സല്യൂട്ട് സ്വീകരിച്ചത് ആരായിരുന്നു;

(ബി) ഡയസ്സിലേയ്ക്കും, പത്രക്കാരുടെ ഇടയിലേയ്ക്കും പാസ്സില്ലാതെ കടന്നുകയറിയ ഹരിദ്വാര്‍ സ്വദേശി കൈലാഷ് നാഥ് എന്നയാളെ പോലീസ് കസ്റഡിയില്‍ എടുത്തിരുന്നുവോ;

(സി) ജന്മനാട്ടില്‍ നിന്നും പ്രസ്തുതവ്യക്തിയെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് അന്വേഷിച്ചിരുന്നുവോ;

(ഡി) പ്രസ്തുതവ്യക്തിയെ അടിയന്തിരമായി വിട്ടയയ്ക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയത് ആരാണ്;

() പ്രസ്തുതവ്യക്തി ചടങ്ങില്‍ കടന്നുകയറിയതിന്റെ ലക്ഷ്യം എന്തായിരുന്നു; വ്യക്തമാക്കുമോ?

79

രാഷ്ട്രീയപാര്‍ട്ടിപ്രവര്‍ത്തകരുടെ പേരില്‍ രജിസ്റര്‍ ചെയ്തിട്ടുള്ള കേസ്സുകള്‍

ശ്രീ. . കെ. വിജയന്‍

() നാദാപുരം മണ്ഡലത്തിലെ കുറ്റ്യാടി-നാദാപുരം സര്‍ക്കിള്‍ പരിധിയില്‍ 2007 ജനുവരി മുതല്‍ 2012 ജനുവരി വരെയുള്ള കാലയളവില്‍ വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ പ്രവര്‍ത്തകരുടെ പേരില്‍ രജിസ്റര്‍ ചെയ്തിട്ടുള്ള കേസ്സുകളുടെ എണ്ണം എത്രയെന്നു വ്യക്തമാക്കുമോ;

(ബി) ഇതില്‍ എത്ര പേര്‍ക്കു ശിക്ഷ ലഭിച്ചിട്ടുണ്ടെന്നു വ്യക്തമാക്കുമോ?

80

ആര്‍.എസ്.എസ്. ആക്രമണങ്ങള്‍

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഇതുവരെ സംസ്ഥാനത്ത് ആര്‍.എസ്.എസ്. എന്ന സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരുടെ നേതൃത്വത്തില്‍ നടന്ന ആക്രമണങ്ങള്‍ സംബന്ധിച്ച് എത്ര കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്;

(ബി) ആര്‍.എസ്.എസ്. ആക്രമണങ്ങള്‍ ഏറെയും ഏത് രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ ആയിരുന്നു;

(സി) ഏതെല്ലാം കേസുകളില്‍ എത്ര പ്രതികളെ ഇനിയും അറസ്റ് ചെയ്യാന്‍ ബാക്കിയുണ്ട്?

BACK

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.