Q.
No |
Questions
|
1
|
ജന
സമ്പര്‍ക്ക
പരിപാടികള്‍ക്ക്
സോഷ്യല്‍
ആഡിറ്റ്
ശ്രീ.ബെന്നി
ബെഹനാന്‍
ശ്രീ.പാലോട്
രവി
ശ്രീ.എം.
എ. വാഹീദ്
(എ)
മുഖ്യമന്ത്രിയുടെ
നേത്യത്വത്തില്‍
നടത്തുന്ന
ജനസമ്പര്‍ക്ക
പരിപാടികള്‍ക്ക്
സോഷ്യല്‍
ആഡിറ്റ്ഏര്‍പ്പെടുത്തുന്നകാര്യം
പരിഗണിക്കുമോ;
(ബി)
ജനസമ്പര്‍ക്ക
പരിപാടിയില്‍
തീര്‍പ്പ്
കല്‍പ്പിക്കാത്ത
പരാതികള്‍
പിന്നീട്
പരിഹരിക്കുന്നതിന്
എന്തെല്ലാം
സംവിധാനമാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളത്;
(സി)
ലഭിക്കുന്ന
പരാതികളിലെ
തുടര്‍
നടപടികള്‍ക്ക്
ഉദ്യോഗസ്ഥ
സംഘത്തെ
ചുമതലപ്പെടുത്തുന്ന
കാര്യം
ആലോചിക്കുമോ? |
2 |
ജനസമ്പര്‍ക്ക
പരിപാടി
ശ്രീ.കെ.
സുരേഷ്
കുറുപ്പ്
(എ)
ജനസമ്പര്‍ക്ക
പരിപാടിയുടെ
ഭാഗമായി
ലഭിച്ച
മൊത്തം
അപേക്ഷകള്‍
എത്രയെന്ന്
ജില്ല
തിരിച്ച്
വ്യക്തമാക്കാമോ
;
(ബി)
അപേക്ഷ
നല്‍കിയ
എല്ലാവര്‍ക്കും
ദുരിതാശ്വാസ
നിധിയില്‍
നിന്നും
സഹായം
അനുവദിച്ചിട്ടുണ്ടോ;
എങ്കില്‍
മുഖ്യന്ത്രിയ്ക്ക്
നല്‍കപ്പെട്ട
അപേക്ഷകളില്‍
അനുവദിക്കപ്പെട്ട
സഹായം
മൊത്തം
എത്ര
തുകയുടേതായിരുന്നു;
ഉത്തരവായ
തുക പൂര്‍ണ്ണമായും
ഹര്‍ജിക്കാര്‍ക്ക്
ലഭ്യമാക്കിയിട്ടുണ്ടോ;
(സി)
ഹര്‍ജിക്കാരില്‍
അര്‍ഹതപ്പെട്ടവരെ
കണ്ടെത്തുന്നതിന്
അവലംബിച്ച
മാനദണ്ഡം
എന്തായിരുന്നു;
(ഡി)
ജനസമ്പര്‍ക്ക
പരിപാടി
സംഘടിപ്പിക്കുന്നതിന്
ഓരോ
ജില്ലയിലും
വിവിധ
വകുപ്പുകള്‍
വഴി
മൊത്തം
ചെലവായ
തുക
സംബന്ധിച്ച
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ
? |
3 |
മുഖ്യമന്ത്രിയുടെ
ജനസമ്പര്‍ക്ക
പരിപാടി
ശ്രീ.
എ. കെ.
ബാലന്‍
(എ)
മുഖ്യമന്ത്രിയുടെ
ജനസമ്പര്‍ക്ക
പരിപാടിയില്‍
ആകെ എത്ര
അപേക്ഷകളാണ്
(പരാതി/നിവേദനം
ഉള്‍പ്പെടെ)
സ്വീകരിച്ചത്;
അവയില്‍
എത്ര
പരാതികള്‍ക്ക്
പരിഹാരം
കണ്ടു; ജില്ല
തിരിച്ചുള്ള
കണക്ക്
നല്‍കാമോ;
(ബി)
പ്രസ്തുത
പരിപാടിയില്‍
ലഭിച്ച
അപേക്ഷളില്‍
എത്രയെണ്ണം
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ
നിധിയില്‍
നിന്നുള്ള
ധന
സഹായത്തിന്
വേണ്ടിയായിരുന്നു;
എത്രപേര്‍ക്ക്
ദുരിതാശ്വാസ
നിധിയില്‍
നിന്നുള്ള
ധനസഹായം
അനവദിച്ചു
; ഇതിനായി
എത്ര തുക
അനുവദിച്ചു;
ജില്ല
തിരിച്ചുള്ള
കണക്ക്
നല്‍കുമോ;
(സി)
പ്രസ്തുത
പരിപാടി
സംഘടിപ്പിക്കുന്നതിനായി
ഇതിനകം
എത്ര തുക
ചെലവായി;
ജില്ല
തിരിച്ചുള്ള
കണക്ക്
നല്‍കുമോ
? |
4 |
മുഖ്യമന്ത്രിയുടെ
ജനസമ്പര്‍ക്ക
പരിപാടിയുടെ
ജില്ലാതല
വിശദാംശം
ശ്രീ.
കെ. രാധാകൃഷ്ണന്‍
(എ)
മുഖ്യമന്ത്രിയുടെ
ജനസമ്പര്‍ക്ക
പരിപാടികളില്‍
ഓരോ
ജില്ലയില്‍
നിന്നും
ലഭിച്ച
പരാതികളുടെ
എണ്ണം
വകുപ്പ്
തിരിച്ച്
വ്യക്തമാക്കുമോ
;
(ബി)
ഇവയില്‍
എത്ര
പരാതികള്‍
തീര്‍പ്പാക്കിയെന്നും
തീര്‍പ്പാക്കാന്‍
അവശേഷിക്കുന്ന
പരാതികള്‍
എത്രയുണ്ടെന്നും
വിശദമാക്കാമോ
;
(സി)
ഓരോ
ജില്ലയിലും
ജനസമ്പര്‍ക്ക
പരിപാടിക്കായി
ചെലവഴിച്ച
തുകയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ
? |
5 |
മുഖ്യമന്ത്രിയുടെ
ജനസമ്പര്‍ക്ക
പരിപാടിയുടെ
ചെലവ്
ശ്രീ.
കെ.വി.
വിജയദാസ്
(എ)
മുഖ്യമന്ത്രിയുടെ
ജനസമ്പര്‍ക്ക
പരിപാടി
എത്ര
ജില്ലകളില്‍
സംഘടിപ്പിച്ചു
എന്ന്
വ്യക്തമാക്കുമോ;
ഏതെങ്കിലും
ജില്ലയില്‍
നടത്താന്‍
കഴിയാതെ
വന്നിട്ടുണ്ടോ;എങ്കില്‍
അതിന്റെ
കാരണം
വ്യക്തമാക്കുമോ;
(ബി)
ജനസമ്പര്‍ക്ക
പരിപാടി
സംഘടിപ്പിക്കുന്നതിന്
വേണ്ടി
മാത്രം
ഖജനാവില്‍
നിന്നും
എത്ര തുക
ചെലവഴിച്ചു
എന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
പരിപാടിയിലൂടെ
എത്ര
തുകയുടെ
ആനുകൂല്യം
ജനങ്ങള്‍ക്ക്
നല്‍കി; ജില്ലതിരിച്ചുള്ള
കണക്ക്
വ്യക്തമാക്കുമോ;
(ഡി)
വ്യാജ
അപേക്ഷകള്‍
നല്‍കി
നിരവധിയാളുകള്‍
അനര്‍ഹമായ
ആനുകൂല്യം
തട്ടിയെടുത്തതായുള്ള
പത്ര
വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ആയത്
പരിഹരിക്കുവാന്‍
എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കുവാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ? |
6 |
ജനസമ്പര്‍ക്ക
പരിപാടിയില്‍
ലഭിച്ച
പരാതികള്‍
ശ്രീ.കെ.ദാസന്‍
(എ)
മുഖ്യമന്ത്രിയുടെ
ജനസമ്പര്‍ക്ക
പരിപാടിയില്‍
ഇതുവരെ
ഓരോ
ജില്ലയിലും
ലഭിച്ചിട്ടുള്ള
പരാതികള്‍
എത്ര
എന്ന്
വ്യക്തമാക്കുമോ;
ജില്ല
തിരിച്ച്
എണ്ണം
വ്യക്തമാക്കുമോ;
(ബി)
ഓരോ
ജില്ലയിലും
ജനസമ്പര്‍ക്ക
പരിപാടി
നടത്തുന്നതിന്
വന്നിട്ടുള്ള
ചെലവ്
എത്രയെന്ന്
ജില്ല
തിരിച്ച്
വ്യക്തമാക്കാമോ;
(സി)
ജനസമ്പര്‍ക്ക
പരിപാടിയില്‍
ഓരോ
ജില്ലയിലും
എത്ര
പരാതികള്‍
തീര്‍പ്പ്
കല്‍പ്പിച്ചു
എന്നും
എത്ര
പേര്‍ക്ക്
ആനുകൂല്യം
നല്‍കി
എന്നും
ജില്ല
തിരിച്ച്
വ്യക്തമാക്കുമോ? |
7 |
മുഖ്യമന്ത്രിയുടെ
ജനസമ്പര്‍ക്ക
പരിപാടി
നടപ്പാക്കിയ
ജില്ലകള്‍
ശ്രീ.
ജെയിംസ്
മാത്യു
(എ)
മുഖ്യമന്ത്രി
നടത്തിയ
ജനസമ്പര്‍ക്ക
പരിപാടി
ഇതുവരെ
ഏതെല്ലാം
ജില്ലകളില്‍
നടന്നിട്ടുണ്ട്;
(ബി)
ഇതിലെല്ലാം
കൂടി
എത്ര
പരാതികള്‍
ലഭിച്ചിട്ടുണ്ട്;
ജില്ല
തിരിച്ചുള്ള
കണക്ക്
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
പരാതികളില്‍
എത്രയെണ്ണം
തീര്‍പ്പാക്കിയിട്ടുണ്ട്;
ജില്ല
തിരിച്ചുള്ള
കണക്ക്
ലഭ്യമാക്കാമോ
?
|
8 |
ജനസമ്പര്‍ക്ക
പരിപാടിയിലെ
തീരുമാനങ്ങളുടെ
നിയമസാധുത
ശ്രീ.
സി. കൃഷ്ണന്‍
(എ)
ജനസമ്പര്‍ക്ക
പരിപാടിയില്‍
ലഭിക്കുന്ന
പരാതികളില്‍
തീരുമാനം
എടുക്കുന്നത്
നിയമ
വ്യവസ്ഥകള്‍ക്കും
ചട്ടങ്ങള്‍ക്കും
അനുസൃതമായിട്ടാണോ;
(ബി)
ഏതെങ്കിലും
കേസുകളില്‍
നിയമാനുസൃതമല്ലാതെ
തീരുമാനം
എടുക്കേണ്ടതായി
വന്നിട്ടുണ്ടോ;
എങ്കില്‍
ഏതെല്ലാം
ജില്ലകളില്‍
ഏതെല്ലാം
പരാതികളുടെ
കാര്യത്തിലാണെന്ന്
വ്യക്തമാക്കാമോ? |
9 |
ജനസമ്പര്‍ക്ക
പരിപാടിയില്‍
അനുവദിച്ച
ചികിത്സാ
ധനസഹായം
ശ്രീമതി
കെ. എസ്.
സലീഖ
(എ)
ജനസമ്പര്‍ക്ക
പരിപാടിയുമായി
ബന്ധപ്പെട്ട്
ഓരോ
ജില്ലയിലും
പന്തലിടാന്‍
ചെലവഴിച്ച
തുക
എത്രയെന്ന്
വ്യക്തമാക്കുമോ;
(ബി)
ജനസമ്പര്‍ക്ക
പരിപാടിയുമായി
ബന്ധപ്പെട്ട
ഈ
തരത്തിലുള്ള
അധികചെലവ്
ഒഴിവാക്കാന്‍
നടപടി
സ്വീകരിക്കുമോ;
വിശദാംശം
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
പരിപാടിയുമായി
ബന്ധപ്പെട്ട്
സംസ്ഥാനത്ത്
ചികിത്സാ
ദൂരിതാശ്വാസ
നിധിയില്‍
നിന്ന്
എത്ര തുക
ചെലവഴിച്ചു
എന്ന്
ജില്ല
തിരിച്ച്
വ്യക്തമാക്കുമോ;
(ഡി)
നിലവില്‍
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ
നിധിയില്‍
അവശേഷിക്കുന്ന
തുക
എത്രയെന്ന്
വ്യക്തമാക്കുമോ
? |
10 |
മുഖ്യമന്ത്രിയുടെ
ജനസമ്പര്‍ക്ക
പരിപാടിയുടെ
വിശദാംശങ്ങള്‍
ശ്രീ.
പുരുഷന്‍
കടലുണ്ടി
(എ)
മുഖ്യമന്ത്രിയുടെ
ജനസമ്പര്‍ക്ക
പരിപാടിയുടെ
ഭാഗമായി
സംസ്ഥാനത്ത്
ഏതെല്ലാം
ജില്ലകളില്‍
പരിപാടി
സംഘടിപ്പിക്കുകയുണ്ടായി;
(ബി)
മുഖ്യമന്ത്രി,
മന്ത്രിമാര്‍
ഉദ്യോഗസ്ഥന്മാര്‍
എന്നിവര്‍
പങ്കെടുക്കുന്നതിനായും,
സ്റേജ്,
ഡെക്കറേഷന്‍,
വാഹനം
യാത്രാചെലവ്
തുടങ്ങിപരിപാടിയുമായി
ബന്ധപ്പെട്ട്
ഖജനാവില്‍
നിന്നും
എന്ത്
തുക വീതം
ഓരോ
പരിപാടിക്കും
ചെലവഴിക്കുകയുണ്ടായി;
ജില്ലാടിസ്ഥാനത്തില്‍
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(സി)
പ്രസ്തുത
പരിപാടിയുടെ
പരസ്യയിനത്തില്‍
മൊത്തം
എന്ത്
തുക
ചെലവഴിക്കുകയുണ്ടായി;
(ഡി)
പ്രസ്തുത
പരിപാടിയുമായി
ബന്ധപ്പെട്ട്
ഓരോ
വകുപ്പില്‍
നിന്നും
ചെലവായ
മൊത്തം
തുക എത്ര
വീതമാണ്
എന്ന്
അറിയിക്കുമോ;
(ഇ)
സര്‍ക്കാരിന്റെ
നിലവിലുളള
സംവിധാനം
വഴി
സാധാരണഗതിയില്‍
നടന്നുവന്നിരുന്നതല്ലാത്ത
ഏതെങ്കിലും
കാര്യങ്ങള്‍
സമ്പര്‍ക്ക
പരിപാടിയുടെ
ഭാഗമായി
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദാംശം
നല്‍കുമോ? |
11 |
പൊതുജനസമ്പര്‍ക്ക
പരിപാടി
ശ്രീ.
വി. ശശി
(എ)
മുഖ്യമന്ത്രിയുടെ
പൊതുജനസമ്പര്‍ക്കപരിപാടിയുമായി
ബന്ധപ്പെട്ട്
തിരുവനന്തപുരം
ജില്ലയില്‍
നിന്ന്
എത്ര
അപേക്ഷകള്‍
ലഭിച്ചുവെന്ന്
വ്യക്തമാക്കുമോ
;
(ബി)
പ്രസ്തുത
അപേക്ഷകളില്‍
തീര്‍പ്പായവയുടെ
എണ്ണം
വകുപ്പ്
തിരിച്ച്
ലഭ്യമാക്കുമോ
;
(സി)
എത്ര
തുകയുടെ
സാമ്പത്തികാനുകൂല്യമാണ്
ജനസമ്പര്‍ക്കപരിപാടിയുമായി
ബന്ധപ്പെട്ട്
പ്രഖ്യാപിച്ചിട്ടുള്ളത്;
അതില്‍
വിതരണം
ചെയ്യപ്പെട്ട
തുക എത്ര
എന്ന്
വ്യക്തമാക്കുമോ
;
(ഡി)
പ്രസ്തുത
പരിപാടിയുടെ
പ്രചരണത്തിനും
നടത്തിപ്പിനും
ചെലവായ
തുക
എത്രയെന്ന്
വ്യക്തമാക്കുമോ
? |
12 |
ആലപ്പുഴ
ജില്ലയിലെ
ജനസമ്പര്‍ക്ക
പരിപാടി
ശ്രീ.
ജി. സുധാകരന്‍
(എ)
ആലപ്പുഴ
ജില്ലയില്‍
നടത്തിയ
ജനസമ്പര്‍ക്ക
പരിപാടിയില്‍
എത്ര
അപേക്ഷകള്‍
ലഭിച്ചു ;
ഏതെല്ലാം
തരത്തിലുള്ള
അപേക്ഷകളാണ്
പരിഗണിച്ചത്
;
(ബി)
എത്ര
അപേക്ഷകളില്‍
തീര്‍പ്പുകല്പിച്ചു
എന്നും
എത്ര രൂപ
വിവിധ
ആനുകൂല്യങ്ങളായി
നല്‍കി
എന്നും
അറിയിക്കുമോ
;
(സി)
മുഖ്യമന്ത്രി
നിര്‍ദ്ദേശിച്ച
ആനുകൂല്യങ്ങള്‍
പലര്‍ക്കും
ഇതുവരെ
ലഭ്യമായിട്ടില്ല
എന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഡി)
പ്രസ്തുത
പരിപാടി
സംഘടിപ്പിക്കുന്നതിന്
എന്ത്
തുക
ചെലവായി
എന്നറിയിക്കുമോ
? |
13 |
കാസര്‍ഗോഡ്
ജില്ലയിലെ
ജനസമ്പര്‍ക്ക
പരിപാടി
ശ്രീ.കെ.
കുഞ്ഞിരാമന്‍(ഉദുമ)
(എ)
കാസര്‍ഗോഡ്
ജില്ലയില്‍
നടത്തിയ
ജനസമ്പര്‍ക്ക
പരിപാടിയില്‍
എത്ര
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ട്;
(ബി)
ഇതില്‍
ചികിത്സാ
സഹായത്തിനായി
ലഭിച്ച
എത്ര
അപേക്ഷകളുണ്ട്;
ഇതിനായി
എത്ര തുക
അനുവദിച്ചിട്ടുണ്ടെന്ന്
മണ്ഡലം
തിരിച്ചുള്ള
വിശദാംശം
നല്‍കുമോ;
(സി)
ചികിത്സാ
സഹായത്തിനല്ലാതെയുള്ള
എത്ര
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ട്;
അവയില്‍
എത്ര
എണ്ണത്തിന്
തീര്‍പ്പ്
കല്‍പ്പിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഡി)
പ്രസ്തുത
പരിപാടി
സംഘടിപ്പിക്കുന്നതിന്
എത്ര തുക
ചെലവായിട്ടുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കാമോ
? |
14 |
സര്‍വ്വീസ്
സംഘടനകള്‍
സംഘടിപ്പിക്കുന്ന
യോഗങ്ങളില്‍
ഉന്നത
ഉദ്യോഗസ്ഥര്‍
പങ്കെടുക്കുന്ന
നടപടി
ശ്രീ.എസ്.
രാജേന്ദ്രന്‍
(എ)
ജനസമ്പര്‍ക്ക
പരിപാടിയുടെ
ഭാഗമായി
എന്‍.ജി.ഒ.
അസോസിയേഷന്‍
സ്ഥാപിച്ച
സഹായ
കൌണ്ടര്‍
ഉദ്ഘാടനയോഗത്തില്‍
എ.ഡി.എം.
അടക്കമുള്ള
ഉന്നത
ഉദ്യോഗസ്ഥര്‍
പങ്കെടുത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സര്‍വ്വീസ്
സംഘടനകള്‍
സംഘടിപ്പിക്കുന്ന
യോഗങ്ങളില്‍
ഉന്നത
ഉദ്യോഗസ്ഥര്‍
പങ്കെടുക്കുന്നതിന്
ഏതെങ്കിലും
തരത്തിലുള്ള
നിയമപരമായ
തടസ്സങ്ങളുണ്ടോ? |
15 |
ജനസമ്പര്‍ക്ക
പരിപാടിയില്‍
ലഭിച്ച
പരാതികളുടെ
തീര്‍പ്പാക്കല്‍
ശ്രീ.
വി. ശശി
(എ)
ജനസമ്പര്‍ക്ക
പരിപാടി
സംഘടിപ്പിക്കുന്നതിന്
ഇതുവരെ
ചെലവഴിച്ച
തുക
ജില്ലതിരിച്ച്
വ്യക്തമാക്കുമോ
;
(ബി)
ഓരോ
ജില്ലയിലും
ഏതൊക്കെ
വകുപ്പുകളുമായി
ബന്ധപ്പെട്ട
എത്ര
അപേക്ഷകള്‍
വീതം
ലഭിച്ചു
എന്നും
സാമ്പത്തിക
സഹായം
അഭ്യര്‍ത്ഥിച്ച്
എത്ര
അപേക്ഷകള്‍
ലഭിച്ചു
എന്നും
എത്ര തുക
വിതരണം
ചെയ്തു
എന്നും
അറിയിക്കുമോ
;
(സി)
ഇത്തരം
അപേക്ഷകള്‍
സമയബന്ധിതമായി
തീര്‍പ്പാക്കാന്‍
സംസ്ഥാന-ജില്ലാ-പഞ്ചായത്ത്
തല
ഉദ്യോഗസ്ഥ/ജനകീയ
സംവിധാനങ്ങള്‍
ഫലപ്രദമായി
പ്രയോജനപ്പെടുത്താന്‍
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
;
(ഡി)
ജനസമ്പര്‍ക്ക
പരിപാടിയിലെ
അപേക്ഷകള്‍
എല്ലാം
തീര്‍പ്പാക്കിയാല്‍
വീണ്ടും
ജനസമ്പര്‍ക്ക
പരിപാടികള്‍
സംഘടിപ്പിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ
; എങ്കില്‍
ജനങ്ങളുടെ
ആവശ്യങ്ങള്‍
ജനസമ്പര്‍ക്ക
പരിപാടിയിലെ
പോലെ
ത്വരിതഗതിയില്‍
പരിഹരിക്കപ്പെടാന്‍
എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ
? |
16 |
ജനസമ്പര്‍ക്കപരിപാടിയില്‍
ധനസഹായമായി
അനുവദിച്ച
തുക
ശ്രീ.
ജെയിംസ്
മാത്യു
(എ)
ജനസമ്പര്‍ക്കപരിപാടികളിലൊട്ടാകെ
ചികിത്സാധനസഹായത്തിനായി
എത്ര
അപേക്ഷകള്‍
സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്;
(ബി)
അതില്‍
എത്രപേര്‍ക്ക്
ധനസഹായം
അനുവദിച്ചിട്ടുണ്ട്;
ഇതിനായി
എത്ര
തുകയാണ്
അനുവദിച്ചത്;
(സി)
എത്രപേര്‍ക്കാണ്
പരിപാടിയില്‍
വെച്ചുതന്നെ
തുക
അനുവദിച്ചിട്ടുള്ളത്;
(ഡി)
ധനസഹായമായി
അനുവദിച്ച
മുഴുവന്‍
തുകയും
കൊടുത്തുതീര്‍ത്തിട്ടുണ്ടോ;
എങ്കില്‍
കൊടുത്ത
തുകയുടെയും
പ്രഖ്യാപിച്ച
തുകയുടെയും
ജില്ലതിരിച്ചുള്ള
കണക്കു
ലഭ്യമാക്കുമോ? |
17 |
ജനസമ്പര്‍ക്കപരിപാടിയുടെ
സംഘാടനച്ചെലവ്
ശ്രീ.
ജെയിംസ്
മാത്യു
(എ)
ജനസമ്പര്‍ക്കപരിപാടിയുടെ
നടത്തിപ്പിനായി
സംസ്ഥാനത്താകെ
എത്ര തുക
ചെലവഴിച്ചിട്ടുണ്ട്;
ജില്ലതിരിച്ചുള്ള
കണക്ക്
അറിയിക്കുമോ;
(ബി)
ജനസമ്പര്‍ക്കപരിപാടിയുടെ
പ്രചാരണത്തിനായി
ചെലവഴിച്ച
തുകയെത്ര;
(സി)
മുഖ്യമന്ത്രിയുടെ
ദിനചര്യ
സംബന്ധിച്ച
കാര്‍ട്ടൂണ്‍
ജനസമ്പര്‍ക്കപരിപാടിയില്‍
പ്രദര്‍ശിപ്പിച്ചിട്ടുണ്ടോ;
എങ്കില്‍
ആയതു
തയ്യാറാക്കിയത്
ആരാണ്; ഇതിനായി
എത്ര രൂപ
ചെലവഴിച്ചിട്ടുണ്ട്? |
18 |
ജനസമ്പര്‍ക്ക
പരിപാടിയിലൂടെ
വിതരണം
ചെയ്ത
വ്യക്തിഗത
ആനുകൂല്യങ്ങള്‍
ശ്രീ.
മുല്ലക്കര
രത്നാകരന്‍
(എ)
സംസ്ഥാനത്ത്
വിവിധ
ജില്ലകളിലായി
നടത്തിയ
ജനസമ്പര്‍ക്ക
പരിപാടിയിലൂടെ
വ്യക്തിഗത
ആനുകൂല്യമായി
എത്ര തുക
വിതരണം
നടത്തിയെന്ന്
വ്യക്തമാക്കാമോ
;
(ബി)
ഏറ്റവുമധികം
തുക
വിതരണം
ചെയ്ത
ജില്ല
ഏതെന്നും
എത്ര തുക
നല്‍കിയെന്നും
വ്യക്തമാക്കുമോ
? |
19 |
ജനസമ്പര്‍ക്ക
പരിപാടിയുടെ
ഭാഗമായി
നല്‍കിയ ആനൂകൂല്യങ്ങള്‍
ശ്രീ.
സി. കൃഷ്ണന്‍
(എ)
ജനസമ്പര്‍ക്ക
പരിപാടിയുടെ
ഭാഗമായി
സര്‍ക്കാര്‍
ആനുകൂല്യങ്ങള്‍
ബന്ധപ്പെട്ട
വകുപ്പുകള്‍
വഴിയുള്ള
പരിശോധനകള്‍ക്ക്
ശേഷമാണോ
വിതരണം
ചെയ്യുന്നത്;
(ബി)
എങ്കില്‍
നേരിട്ട്
തീരുമാനം
എടുത്ത്
ആനുകൂല്യങ്ങള്‍
നല്‍കിയ
കേസുകളില്‍
പരിശോധനകള്‍
നടത്തിയത്
എപ്രകാരമാണെന്ന്
വെളിപ്പെടുത്താമോ;
(സി)
ജനസമ്പര്‍ക്ക
പരിപാടി
തീരുമാനിച്ചതിനു
ശേഷം, സര്‍ക്കാരിന്റേയും
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടേയും
കീഴില്‍
നല്‍കി
കൊണ്ടിരുന്ന
ആനുകൂല്യങ്ങള്‍
യഥാസമയം
നല്‍കി
വരുന്നുണ്ടോ? |
20 |
മുഖ്യമന്ത്രിക്കും
മന്ത്രിമാര്‍ക്കും
ലഭിച്ച പരാതികളുടെ
വിശദാംശങ്ങള്‍
ശ്രീ.
കെ. കെ.
ജയചന്ദ്രന്‍
(എ)
ഈ സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
ഇതേവരെ
മുഖ്യമന്ത്രിക്കും
മന്ത്രിമാര്‍ക്കും
ലഭിച്ച
പരാതികള്‍
എത്രയാണെന്ന്
വെളിപ്പെടുത്തുമോ;
(ബി)
അതില്‍
എത്ര
പരാതികളിന്മേല്‍
അന്തിമമായി
തീര്‍പ്പ്
കല്‍പ്പിക്കുകയുണ്ടായി
എന്ന്
വ്യക്തമാക്കുമോ;
(സി)
മുഖ്യമന്ത്രിയുടെ
പരാതി
പരിഹാര
സെല്ലിലും
ജന
സമ്പര്‍ക്ക
പരിപാടിയിലും
ലഭിച്ച
പരാതികളുടെ
എണ്ണം
എത്രയായിരുന്നു;
അവയില്‍
എത്ര
എണ്ണത്തിന്മേല്‍
അന്തിമമായി
തീര്‍പ്പ്
കല്‍പ്പിക്കുകയുണ്ടായി? |
21 |
മുഖ്യമന്ത്രിയ്ക്ക്
ലഭിച്ച
ഓണ്‍ലൈന്‍
പരാതികള്‍
ശ്രീ.
എസ്. രാജേന്ദ്രന്‍
(എ)
മുഖ്യമന്ത്രിയുടെ
ഔദ്യോഗിക
വെബ്
സൈറ്റില്‍
ഓണ്‍ലൈനായി
ഇതുവരെ
എത്ര
പരാതികള്‍
ലഭിച്ചു;
(ബി)
ലഭിച്ച
പരാതികളില്‍
അന്തിമ
തീരുമാനം
ഉണ്ടായവ
എത്രയാണ്;
ഇപ്പോഴും
പരിശോധനയില്‍
ഇരിക്കുന്നവ
എത്ര? |
22 |
നടപ്പു
സാമ്പത്തിക
വര്‍ഷത്തെ
പ്ളാന്‍
ഫണ്ട്
വിനിയോഗം
ശ്രീ.
കെ.വി.വിജയദാസ്
(എ)
നടപ്പു
സാമ്പത്തിക
വര്‍ഷത്തെ
പ്ളാന്‍
ഫണ്ട്
പൂര്‍ണ്ണമായും
വിനിയോഗിക്കുവാന്‍
കഴിഞ്ഞിട്ടുണ്ടോ;
ഇല്ലെങ്കില്‍
വകുപ്പ്
തിരിച്ച്
ആയതിന്റെ
കാരണം
വ്യക്തമാക്കുമോ;
(ബി)
ഓരോ
വകുപ്പിലേയും
പ്ളാന്‍
ഫണ്ട്
തുകയും
നാളിതുവരെയുള്ള
ചെലവു
വിവര
പട്ടികയും
നല്‍കുമോ;
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വികസന
വകുപ്പിന്റെ
വിശദമായ
പട്ടിക
നല്‍കുമോ;
(സി)
പ്ളാന്‍
ഫണ്ട്
വിനിയോഗിക്കുന്നതില്‍
വീഴ്ച
വന്നിട്ടുണ്ടോ;
എങ്കില്‍
കാരണം
വ്യക്തമാക്കുമോ? |
23 |
ബഡ്ജറ്റ്
തുക
വിനിയോഗിച്ചതിന്റെ
വിശദാംശങ്ങള്‍
ഡോ.
ടി.എം.
തോമസ്
ഐസക്
(എ)
മുഖ്യമന്ത്രി
നേരിട്ട്
കൈകാര്യം
ചെയ്തുവരുന്ന
വകുപ്പുകളുമായി
ബന്ധപ്പെട്ട
തന്നാണ്ടിലെ
ബഡ്ജറ്റ്
നിര്‍ദ്ദേശങ്ങളില്‍
ഇനിയും
നടപ്പിലാക്കിയിട്ടാല്ലത്തവ
ഏതൊക്കെയാണെന്ന്
വെളിപ്പെടുത്താമോ;
(ബി)
ബഡ്ജറ്റ്
നിര്‍ദ്ദേശപ്രകാരം
മുഖ്യമന്ത്രിയുടെ
ഓരോ
വകുപ്പിനും
വകയിരുത്തപ്പെട്ട
തുക
എത്രയായിരുന്നു;
ഇതില്‍
2012 ജനുവരി
31-ലെ
സ്ഥിതിയനുസരിച്ച്
ചെലവഴിക്കാന്‍
അവശേഷിക്കുന്ന
തുക
എത്രവീതമാണ്;
തുക
ഒട്ടും
ചെലവഴിക്കേണ്ടി
വന്നിട്ടില്ലാത്ത
ഹെഡുകള്‍
എതൊക്കെയാണ്
എന്ന്
വ്യക്തമാക്കുമോ? |
24 |
സമൂഹത്തില്‍
അവശതയനുഭവിക്കുന്ന
ജനവിഭാഗങ്ങളുടെ
ക്ഷേമപദ്ധതികള്‍
ശ്രീ.
എന്‍.എ.
നെല്ലിക്കുന്ന്
(എ)
സമൂഹത്തില്‍
അവശതയനുഭവിക്കുന്ന
വിവിധ
വിഭാഗങ്ങളില്‍പ്പെടുന്നവരും
സാമ്പത്തികമായി
പിന്നോക്കം
നില്‍ക്കുന്നവരുമായ
ജനവിഭാഗങ്ങളുടെ
ക്ഷേമത്തിനും,
അവരുടെ
ഉന്നമനത്തിനുമായി
സര്‍ക്കാരിന്റെ
കീഴിലെ
ഏതെല്ലാം
വകുപ്പുകളാണ്
ക്ഷേമപദ്ധതികള്‍
ആവിഷ്ക്കരിച്ചുനടപ്പാക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
2011 വര്‍ഷത്തില്‍
ഓരോ
വകുപ്പും
നടപ്പാക്കിയ
ക്ഷേമപദ്ധതികളെ
സംബന്ധിച്ച
വിശദ
വിവരം
നല്‍കാമോ;
(സി)
പൊതുമേഖലാ,
അര്‍ദ്ധ
സര്‍ക്കാര്‍
സ്ഥാപനങ്ങള്‍
മുഖേന
നടപ്പാക്കുന്ന
ഇത്തരം
ക്ഷേമ
പദ്ധതികളുടെ
വിശദ
വിവരം
നല്‍കാമോ;
(ഡി)
സര്‍ക്കാര്‍
ധനസഹായമുപയോഗിച്ച്
സാമൂഹ്യ
സംഘടനകളും
സന്നദ്ധ
സേവനാ, സംഘടനകളും
നടപ്പാക്കുന്ന
പദ്ധതികള്‍
ഏതെല്ലാമെന്ന്
വിശദമാക്കാമോ
? |
25 |
നൂറുദിന
കര്‍മ്മ
പദ്ധതി
ശ്രീ.
പി. ഉബൈദുള്ള
(എ)
സര്‍ക്കാരിന്റെ
നൂറുദിന
കര്‍മ്മ
പദ്ധതികളുടെ
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍
വിശദാംശം
നല്‍കുമോ;
(ബി)
ഇതിനകം
എത്ര
പദ്ധതികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും
പൂര്‍ത്തീകരിക്കാത്തവ
ഏതെല്ലാമാണെന്നും
വ്യക്തമാക്കുമോ;
(സി)
ഇതേ
മാതൃകയില്‍
ഒരു വര്‍ഷത്തെ
കര്‍മ്മ
പരിപാടികള്‍
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍
വിശദാംശം
നല്‍കുമോ;
(ഡി)
ഏതെല്ലാം
മേഖലകള്‍ക്കാണ്
ഈ
പദ്ധതിയില്‍
പ്രാമുഖ്യം
നല്‍കുന്നതെന്ന്
വ്യക്തമാക്കുമോ
? |
26 |
ഒരു
വര്‍ഷ
കര്‍മ്മപരിപാടിയുടെ
രൂപരേഖ
ശ്രീ.
പുരുഷന്‍
കടലുണ്ടി
(എ)
സര്‍ക്കാര്‍
പ്രഖ്യാപിച്ച
ഒരു വര്‍ഷ
കര്‍മ്മപരിപാടിയുടെ
അന്തിമ
രൂപരേഖ
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
ബഡ്ജറ്റിലെ
പദ്ധതികള്‍ക്കും
പരിപാടികള്‍ക്കും
പുറമേയുള്ള
കര്‍മ്മ
പദ്ധതികള്‍ക്ക്
ഖജനാവില്‍
നിന്നും
പണച്ചെലവ്
പ്രതീക്ഷിക്കുന്നുണ്ടോ;
എങ്കില്‍
എത്ര;
(സി)
അത്
കണ്ടെത്തുന്നത്
ഏതെല്ലാം
വഴികളിലൂടെയാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
ബഡ്ജറ്റിലെ
നിര്‍ദ്ദേശങ്ങള്‍ക്കപ്പുറത്ത്
പണച്ചെലവ്
ഇല്ലാത്ത
പരിപാടികളാണോ
ഈ കര്‍മ്മപദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്
എന്ന്
വ്യക്തമാക്കുമോ
? |
27 |
നിലം
നികത്തി
വീട്
വയ്ക്കുന്നതിന്
ധനസഹായം
എന്ന
വാഗ്ദാനം
ശ്രീ.
പി. ശ്രീരാമകൃഷ്ണന്‍
(എ)
കുട്ടനാട്ടില്‍
നിലം
നികത്തി
വീട്
വയ്ക്കുന്നതിന്
ധനസഹായം
പദ്ധതി
നിലവിലുണ്ടോ
;
(ബി)
ഇപ്രകാരമൊരു
പദ്ധതിയില്‍
നിന്ന്
ധനസഹായം
ലഭ്യമാക്കാമെന്ന
വാഗ്ദാനത്തോടെ
മുഖ്യമന്ത്രിയുടെ
ജനസമ്പര്‍ക്കപരിപാടിയോടനുബന്ധിച്ച്
ഒരാള്‍ 250
രൂപയുടെ
ഫോറം
വിതരണം
നടത്തിയെന്ന
പത്രവാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
എങ്കില്‍
ഇത്
സംബന്ധിച്ച്
എന്തെങ്കിലും
നടപടി
സ്വീകരിച്ചിട്ടുണ്ടോ
? |
28 |
സ്റേറ്റ്
ഇന്നോവേഷന്‍
കൌണ്‍സില്‍
ശ്രീ.
എളമരം
കരീം
(എ)
സ്റേറ്റ്
ഇന്നോവേഷന്‍
കൌണ്‍സില്‍
രൂപീകരിക്കാന്‍
കേന്ദ്ര
സര്‍ക്കാര്‍
നിര്‍ദ്ദേശിച്ചിട്ടുണ്ടോ
;
(ബി)
എങ്കില്‍
സംസ്ഥാന
സര്‍ക്കാര്‍
ഇക്കാര്യത്തില്‍
ഇതിനകം
സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണ്
എന്ന്
വ്യക്തമാക്കുമോ
;
(സി)
കൌണ്‍സിലിന്റെ
ലക്ഷ്യവും
പരിപാടികളും
സംബന്ധിച്ച്
വിശദമാക്കാമോ
? |
29 |
ഉത്തരവുകള്‍
എം.എല്‍.എ.മാരെ
അറിയിക്കുന്നതിന്
സംവിധാനം
ശ്രീ.
എ. പ്രദീപ്കുമാര്‍
(എ)
നിയോജക
മണ്ഡലങ്ങളില്‍
നടപ്പിലാക്കുന്ന
വികസന
പദ്ധതികള്‍
സംബന്ധിച്ച
നടപടിക്രമങ്ങളും
ബന്ധപ്പെട്ട
ഉത്തരവുകളും
യഥാസമയം
എം.എല്‍.എ.
മാരെ
അറിയിക്കുന്നത്
സംബന്ധിച്ച്
പൊതുഭരണ (ഏകോപന)
വകുപ്പ്
(നമ്പര്‍.77369/സി.ഡി.എന്‍.4/11/പൊ.ഭ.വ.
തീയതി
21.11.11) പുറപ്പെടുവിച്ച
ഉത്തരവ്
പ്രകാരം
കോഴിക്കോട്
നോര്‍ത്ത്
നിയോജക
മണ്ഡലവുമായി
ബന്ധപ്പെട്ട
നടപടിക്രമങ്ങളും
ഉത്തരവുകളും
ലഭ്യമാക്കിയിട്ടുണ്ടോ;
(ബി)
ബന്ധപ്പെട്ട
ഉത്തരവുകളും
നടപടിക്രമങ്ങളും
അടിയന്തിരമായി
ലഭിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ
? |
30 |
നിയോജക
മണ്ഡലതലത്തില്‍
എം.എല്‍.എ.മാര്‍
ചെയര്‍മാന്‍മാരായ
സമിതികള്‍
ശ്രീ.
കെ. എന്‍.
എ. ഖാദര്‍
(എ)
നിയോജകമണ്ഡലതലത്തില്‍
എം.എല്‍.എ.മാര്‍
ചെയര്‍മാന്‍മാരായി
ഉദ്യോഗസ്ഥന്‍മാരും
ജനപ്രതിനിധികളും
അടങ്ങുന്ന
സമിതികള്‍
ഏതെല്ലാം
വകുപ്പുകളില്‍
രൂപീകരിച്ചിട്ടുണ്ട്;
(ബി)
പ്രസ്തുത
സമിതികളുടെ
കാര്യക്ഷമമായ
പ്രവര്‍ത്തനം
ഉറപ്പുവരുത്തുവാന്‍
നടപടികള്‍
സ്വീകരിക്കുമോ? |
31 |
സര്‍ക്കാര്‍,
അര്‍ദ്ധ
സര്‍ക്കാര്‍,
പൊതുമേഖലാ
സ്ഥാപനങ്ങളുടെ
ഡയറക്ടറി
ശ്രീ.എന്‍.എ.
നെല്ലിക്കുന്ന്
(എ)
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
സര്‍ക്കാര്‍,
അര്‍ദ്ധ
സര്‍ക്കാര്‍,
പൊതുമേഖലാ
സ്ഥാപനങ്ങളുടെയെല്ലാം
മേല്‍വിലാസവും
ടെലിഫോണ്‍
നമ്പരും
ഉള്‍പ്പെടുന്ന
ഡയറക്ടറി
പ്രസിദ്ധപ്പെടുത്താറുണ്ടോ;
(ബി)
ജില്ലാടിസ്ഥാനത്തില്‍
അത്തരം
ഡയറക്ടറി
തയ്യാറാക്കി
പ്രസിദ്ധപ്പെടുത്താറുണ്ടോ;
(സി)
ഇത്തരത്തിലുള്ള
ഡയറക്ടറിയുടെ
അഭാവം
ജനപ്രതിനിധികള്‍ക്കും,
ഉദ്യോഗസ്ഥര്‍ക്കും
പൊതുജനങ്ങള്‍ക്കും
ബുദ്ധിമുട്ടുണ്ടാക്കുന്നു
എന്നത്
പരിഗണിച്ച്
ഇത്തരം
ഡയറക്ടറികള്‍
തയ്യാറാക്കി
പ്രസിദ്ധപ്പെടുത്തുന്നതിനും
കാലാകാലങ്ങളില്‍
പരിഷ്കരിക്കുന്നതിനും
നിര്‍ദ്ദേശം
നല്‍കുമോ? |
32 |
ഐ.ഐ.എഫ്.സി.എല്ലിന്റെ
ദീര്‍ഘകാല
സാമ്പത്തിക
സഹായം
ശ്രീ.
എം.ചന്ദ്രന്‍
(എ)
ഭാരത
സര്‍ക്കാരിന്റെ
ഇന്‍ഫ്രാസ്ട്രക്ചര്‍
ഫിനാന്‍സ്
കമ്പനി
ലിമിറ്റഡ്(ഐ.ഐ.എഫ്.സി.എല്‍)-ന്റെ
ലോങ് ടേം
ഫിനാന്‍ഷ്യല്‍
അസിസ്റന്‍സോടു
കൂടി
സംസ്ഥാനത്ത്
ഇപ്പോള്‍
ഏതെങ്കിലും
പദ്ധതി
പ്രവര്‍ത്തിക്കുന്നുണ്ടോ;
എങ്കില്‍
ഏവ;
(ബി)
ലോങ്
ടേം
ഫിനാന്‍ഷ്യല്‍
അസിസ്റന്‍സിന്
വേണ്ടി
ഏതെങ്കിലും
ഇന്‍ഫ്രാസ്ട്രക്ച്ചര്‍
പദ്ധതി
കേരള സര്‍ക്കാര്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍
ഏത്
പദ്ധതിയാണെന്നും
എന്തു
തുക
സഹായത്തിനായി
അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കാമോ? |
33 |
യു.എന്‍.ഡി.പിയുടെ
ഭരണ
സുതാര്യതാ
പഠനം
ശ്രീ.
ബെന്നി
ബെഹനാന്‍
ശ്രീവി.
റ്റി.
ബല്‍റാം
ശ്രീഎ.പി.
അബ്ദുളളക്കുട്ടി
ശ്രീ
കെ. അച്ചുതന്‍
(എ)
സംസ്ഥാനത്തിന്റെ
ഭരണസുതാര്യത
പഠന
വിധേയമാക്കുവാന്‍
ഉദ്ദേശിക്കുന്നതായി
ഐക്യരാഷ്ട്രസഭയുടെ
ഏജന്‍സിയായ
യു.എന്‍.ഡി.പി
സംസ്ഥാനത്തെ
അറിയിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഏതെല്ലാം
കാര്യങ്ങളാണ്
പഠന
വിധേയമാക്കാന്‍
ഉദ്ദേശിക്കുന്നതായി
അറിയിച്ചിട്ടുളളത്;
(സി)
എന്തെല്ലാം
കാരണങ്ങള്‍
കൊണ്ടാണ്
യു.എന്‍.ഡി.പി
ഇങ്ങനെ
ഒരു
തീരുമാനത്തിലെത്തിയത്
എന്ന്
വിശദീകരിച്ചിട്ടുണ്ടോ;
(ഡി)
പഠനത്തിനായി
സംസ്ഥാനം
സന്ദര്‍ശിക്കുന്ന
കാര്യം
അറിയിച്ചിട്ടുണ്ടോ;
വിശദമാക്കുമോ? |
34 |
ഫയല്‍
നീക്കങ്ങള്‍
പൊതുജനങ്ങള്‍
അറിയുന്നതിന്
സ്വികരിച്ചിട്ടുള്ള
നടപടി
ശ്രീ.
ജോസഫ്
വാഴക്കന്‍
ശ്രീവര്‍ക്കല
കഹാര്‍
ശ്രീ
ഹൈബി
ഈഡന്‍
ശ്രീഎ.റ്റി.
ജോര്‍ജ്
(എ)
സര്‍ക്കാരിന്റെ
ഫയല്‍
നീക്കങ്ങള്‍
പൊതുജനങ്ങള്‍ക്ക്
അറിയുവാന്‍
എന്തെല്ലാം
സംവിധാനങ്ങള്‍
ഒരുക്കിയിട്ടുണ്ട്
;
(ബി)
എല്ലാ
വകുപ്പുകളിലും
ഈ
സംവിധാനം
ഏര്‍പ്പെടുത്തുന്ന
കാര്യം
പരിഗണിക്കുമോ
;
(സി)
ഇതിനായി
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്? |
35 |
വിവരാവകാശ
നിയമപ്രകാരം
മറുപടി
ലഭ്യമാക്കിയതിലെ
അപാകത
ശ്രീ.ആര്‍.
സെല്‍വരാജ്
(എ)
വിവരാവകാശ
നിയമപ്രകാരം
കായിക
അദ്ധ്യാപകരുടെ
നിയമനം
സംബന്ധിച്ച
വിവരം
ലഭിക്കുന്നതിനായി
സമര്‍പ്പിച്ച
അപേക്ഷകള്‍ക്ക്
ആയിരത്തിലധികം
വ്യത്യസ്തമായ
മറുപടികള്‍
ലഭിച്ചത്
സംബന്ധിച്ച
പത്രവാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
വിവരാവകാശ
നിയമത്തിന്റെ
അന്തസത്തയെതന്നെ
ഇല്ലായ്മ
ചെയ്യുന്ന
ഒന്നാണെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇത്തരത്തിലുള്ള
പ്രവര്‍ത്തനങ്ങള്‍
തടയുന്നതിന്
എന്തെങ്കിലും
നടപടി
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ
? |
36 |
കോഴിക്കോട്
ശാന്തിനഗര്‍
കോളനി
നിവാസികള്‍ക്ക്
പാര്‍പ്പിട
സമുച്ചയം
ശ്രീ.
എ. പ്രദീപ്
കുമാര്‍
(എ)
സര്‍ക്കാരിന്റെ
100 ദിന
കര്‍മ്മപരിപാടിയില്‍
ഉള്‍പ്പെടുത്തി
മുഖ്യമന്ത്രി
പ്രഖ്യാപിച്ച
കോഴിക്കോട്
ശാന്തിനഗര്‍
കോളനി
നിവാസികള്‍ക്കുള്ള
പാര്‍പ്പിട
സമുച്ചയ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിപ്രകാരം
എത്ര
കുടുംബങ്ങള്‍ക്കാണ്
താമസ
സൌകര്യം
നല്‍കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
താമസ
സൌകര്യം
നല്‍കുന്നത്
ഏത്
മാനദണ്ഡപ്രകാരമാണെന്ന്
വിശദമാക്കുമോ? |
37 |
കേന്ദ്രീയ
വിദ്യാലയങ്ങളിലെ
പാഠ്യവിഷയത്തില്‍
മലയാളം
ഉള്‍പ്പെടുത്താന്‍
നടപടി
ശ്രീ.
സാജു
പോള്‍
(എ)
സംസ്ഥാനത്ത്
മലയാളം
ഒന്നാം
ഭാഷയാക്കിയെങ്കിലും
സംസ്ഥാനത്തെ
കേന്ദ്രീയ
വിദ്യാലയങ്ങളിലെ
പാഠ്യവിഷയത്തില്‍
മലയാളം
ഉള്‍പ്പെടുന്നില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഈ
സ്കൂളുകളിലെ
മലയാളി
കുട്ടികള്‍ക്കെങ്കിലും
മലയാളം
പഠിക്കാന്‍
കഴിയുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുവാന്‍
സാധിക്കുമോ;
വ്യക്തമാക്കാമോ
? |
38 |
ആത്മഹത്യ
ചെയ്തവരുടെ
കണക്ക്
ശ്രീ.കോടിയേരി
ബാലകൃഷ്ണന്‍
(എ)
ഈ സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
സംസ്ഥാനത്താകെ
എത്ര
പേര്‍
ആത്മഹത്യ
ചെയ്തിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ
;
(ബി)
ഈ
കാലയളവില്‍
എത്ര
മാന്‍മിസ്സിംഗ്
കേസുകള്‍
രജിസ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ
? |
39 |
ഡല്‍ഹി
കേരള
ഹൌസ്
ക്യാന്റീനിന്റെ
പോരായ്മകള്‍
ശ്രീ.
പി. ശ്രീരാമകൃഷ്ണന്‍
(എ)
ഡല്‍ഹിയിലെ
കേരള
ഹൌസ്
ക്യാന്റീനില്‍
ഡല്‍ഹി
മുനിസിപ്പല്‍
കോര്‍പ്പറേഷനിലെ
ആരോഗ്യ
വകുപ്പ്
ഉദ്യോഗസ്ഥര്‍
പരിശോധന
നടത്തിയിട്ടുണ്ടോ;
ഇതുമായി
ബന്ധപ്പെട്ട്
എന്തെങ്കിലും
വിവരം
ലഭ്യമായിട്ടുണ്ടോ;
(ബി)
പരിശോധനയില്‍
എന്താണ്
കണ്ടെത്തിയതെന്ന്
വ്യക്തമാക്കാമോ;
(സി)
വൃത്തിഹീനവും
നിയമവിരുദ്ധവുമായാണ്
ക്യാന്റീന്‍
പ്രവര്‍ത്തിക്കുന്നതെന്ന
വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഇക്കാര്യത്തില്‍
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ഇ)
ക്യാന്റീന്‍
നടത്തിപ്പിന്റെ
ചുമതല
ആര്‍ക്കാണ്
എന്നും
ഇതു
സംബന്ധിച്ച
വ്യവസ്ഥകള്‍
എന്തൊക്കെയാണെന്നും
വ്യക്തമാക്കുമോ
? |
40 |
കേന്ദ്രറെയില്‍
ബഡ്ജറ്റിനുമുന്നോടിയായി
എം.പി.മാരുടെ
യോഗം
ശ്രീ.
തേറമ്പില്‍
രാമകൃഷ്ണന്‍
ശ്രീവി.
റ്റി.
ബല്‍റാം
ശ്രീ
വി. ഡി.
സതീശന്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
മുഖ്യമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
ബഡ്ജറ്റിനും
റെയില്‍വേ
ബഡ്ജറ്റുകള്‍ക്കു
മുന്നോടിയായി
സംസ്ഥാനത്തെ
എം.പി.മാരുടെ
യോഗം
വിളിച്ചുചേര്‍ക്കുകയുണ്ടായോ
;
(ബി)
കേന്ദ്രാവിഷ്കൃത
പദ്ധതികളേയും
തൊഴിലുറപ്പുപദ്ധതികളേയും
സംബന്ധിച്ച്
എന്തെല്ലാം
തീരുമാനങ്ങളാണ്
പ്രസ്തുത
യോഗത്തില്‍
എടുത്തിട്ടുള്ളത്
;
(സി)
മുന്‍
റെയില്‍വേ
ബഡ്ജറ്റില്‍
ഉള്‍ക്കൊള്ളിച്ചിട്ടുള്ള
പദ്ധതികളും,
പുതിയ
ട്രെയിനുകളും
സംസ്ഥാനം
സമര്‍പ്പിച്ച
പദ്ധതികളും
സംബന്ധിച്ചുള്ള
തീരുമാനങ്ങള്‍
എന്തായിരുന്നു
?
|