STARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >4th Session>Starred Q & A

KERALA LEGISLATURE - STARRED QUESTIONS AND ANSWERS

THIRTEENTH   KLA - 4th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

*151

നാഷണല്‍ കൌണ്ടര്‍ ടെററിസം സെന്റര്‍

ശ്രീ. കെ. കെ. ജയചന്ദ്രന്‍

,, കോടിയേരി ബാലകൃഷ്ണന്‍

,, എം. ഹംസ

,, കെ. കുഞ്ഞമ്മത് മാസ്റര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

() തീവ്രവാദവിരുദ്ധ പ്രവര്‍ത്തനങ്ങളെ ചെറുക്കാനെന്ന പേരില്‍ നാഷണല്‍ കൌണ്ടര്‍ ടെററിസം സെന്റര്‍ സ്ഥാപിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നെടുത്തുകൊണ്ടുള്ള നിയമ ഭേദഗതികളോടെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇത് നടപ്പിലാക്കുന്നതെന്ന കാര്യം അറിയുമോ;

(സി) ഇത് നടപ്പിലാക്കുന്നതുവഴി, സംസ്ഥാനങ്ങളുടെ ഏതെല്ലാം അധികാരങ്ങളിലാണ് കേന്ദ്ര സര്‍ക്കാര്‍ കടന്നു കയറുന്നതെന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ഡി) ഫെഡറല്‍ സംവിധാനത്തിലധിഷ്ഠിതമായി മാത്രം ഇത്തരം നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ തയ്യാറാകുമോ ?

*152

വികലാംഗര്‍ക്ക് നിയമനം

ശ്രീ. റ്റി. യു. കുരുവിള

,, മോന്‍സ് ജോസഫ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

() വികലാംഗര്‍ക്ക് വിവിധ തസ്തികകളില്‍ നിയമനം ലഭിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കാമോ ;

(ബി) പ്രസ്തുത വിഭാഗങ്ങള്‍ക്ക് എത്ര ശതമാനം സംവരണമാണ് നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് വ്യക്തമാക്കാമോ ;

(സി) വികലാംഗരുടെ നിയമനത്തിനായി പ്രത്യേക വിജ്ഞാപനം പുറപ്പെടുവിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോയെന്ന് വിശദമാക്കാമോ ?

*153

ഭക്ഷ്യ സുരക്ഷാ പദ്ധതി

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

,, സി. മോയിന്‍കുട്ടി

,, പി. കെ. ബഷീര്‍

,, എന്‍. ഷംസുദ്ദീന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

() കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ വിശദാംശം സംസ്ഥാനം പരിശോധനാ വിധേയമാക്കിയിട്ടുണ്ടോ;

(ബി) എങ്കില്‍ അത് സംബന്ധിച്ച വിവരം വെളിപ്പെടുത്തുമോ;

(സി) സാര്‍വ്വത്രികമായ പൊതുവിതരണ സംവിധാനം നിലനില്‍ക്കുന്ന സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ പദ്ധതികൊണ്ട് ലഭിക്കാവുന്ന നേട്ടങ്ങളെക്കുറിച്ച് വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദവിവരം വെളിപ്പെടുത്തുമോ;

(ഡി) സംസ്ഥാനം നടപ്പാക്കിവരുന്ന ഒരു രൂപയ്ക്ക് ഒരുകിലോ അരി പദ്ധതി ഭക്ഷ്യസുരക്ഷാ പദ്ധതിയുമായി യോജിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

() ഇത്തരം ക്ഷേമപദ്ധതികളുടെ പൂര്‍ണ്ണ പ്രയോജനം അര്‍ഹതപ്പെട്ടവര്‍ക്കെല്ലം ലഭിക്കുന്നുണ്ടെന്നും, ഈ ആനുകൂല്യം ഇടത്തട്ടുകാര്‍ തട്ടിയെടുക്കുന്നില്ലെന്നും ഉറപ്പുവരുത്താന്‍ എന്തൊക്കെ സംവിധാനങ്ങളാണ് നിലവിലുള്ളതെന്ന് വെളിപ്പെടുത്തുമോ?

*154

ട്രഷറികളില്‍ ഇ.ബാങ്കിംഗ് സംവിധാനം

ശ്രീ. സണ്ണി ജോസഫ്

,, ബെന്നി ബെഹനാന്‍

,, കെ. അച്ചുതന്‍

,, ഹൈബി ഈഡന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും വനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ട്രഷറികളില്‍ ഇ-ബാങ്കിംഗ് സംവിധാനം ഏര്‍പ്പെടുത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) എങ്കില്‍ ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;

(സി) ഇത് എന്ന് മുതല്‍ പ്രാവര്‍ത്തികമാക്കാനാണ് ഉദ്ദേശിക്കുന്നത് ?

*155

സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍

ശ്രീമതി പി. അയിഷാ പോറ്റി

ശ്രീ. കോലിയക്കോട് എന്‍.കൃഷ്ണന്‍ നായര്‍

,, വി. ചെന്താമരാക്ഷന്‍

ശ്രീമതി കെ. കെ. ലതിക

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

() കേരളത്തില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ലൈംഗികാക്രമണങ്ങള്‍, ബലാത്സംഗം എന്നിവയിലുണ്ടായിരിക്കുന്ന വര്‍ദ്ധന മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് എത്ര ശതമാനമാണ്;

(സി) സ്ത്രീകളുടെ സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ക്കൊന്നിനും പരിഹാരം കണ്ടെത്താന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് സര്‍ക്കാര്‍ പരിശോധിച്ചിട്ടുണ്ടോ; ഇത്തരം ആക്രമങ്ങളെ പ്രതിരോധിക്കുന്നതിനായി നിവിലുള്ള സംവിധാനങ്ങളെ സജ്ജമാക്കാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ഡി) ട്രെയിനിലും വാഹനങ്ങളിലും മറ്റും യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ തയ്യാറാകുമോ?

*156

തദ്ദേശസ്വയംഭരണ വകുപ്പിന്റെ വിഭജനം

പ്രൊഫ. സി. രവീന്ദ്രനാഥ്

ഡോ. ടി. എം. തോമസ് ഐസക്ക്

ശ്രീ. എം. ചന്ദ്രന്‍

,, കെ.കെ.നാരായണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

() തദ്ദേശസ്വയംഭരണ വകുപ്പിനെ മൂന്നായി വിഭജിച്ചതു വഴി വകുപ്പിന്റെ ഏകീകൃത സ്വഭാവം നഷ്ടപ്പെട്ടതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പദ്ധതി പ്രവര്‍ത്തനങ്ങളാകെ നിലയ്ക്കാനിടയാക്കിയിട്ടുണ്ടോ; എങ്കില്‍ വിഭജനത്തിന്റെ സാഹചര്യം എന്തായിരുന്നു;

(ബി) വകുപ്പ് മൂന്നായി വിഭജിച്ചതിനുശേഷമുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സ്ഥിതി വിശേഷത്തിന്റെ അടിസ്ഥാനത്തില്‍ പഴയ നില പുന:സ്ഥാപിക്കാന്‍ തയ്യാറാകുമോ;

(സി) വിഭജിച്ചതിനുശേഷം വകുപ്പുകളുടെ ഏകോപനത്തിനായി രൂപീകരിച്ച മന്ത്രിസഭാ ഉപസമിതി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ; ഇതിനകം എത്ര യോഗങ്ങള്‍ ചേരുകയുണ്ടായി;

(ഡി) വകുപ്പിന് പൊതുസര്‍വ്വീസ് എന്ന ആശയം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ?

*157

ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കിയതിലെ ക്രമക്കേടുകള്‍

ശ്രീ. സി.കൃഷ്ണന്‍

,, കെ. രാധാകൃഷ്ണന്‍

,, സാജു പോള്‍

,, ബി. സത്യന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() 21 ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കിയതിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് സി.ബി..യെക്കൊണ്ട് അന്വേഷിപ്പിക്കണം എന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഹോട്ടലുകള്‍ക്ക് സ്റാര്‍ പദവി നല്‍കിയതും ബാര്‍ ലൈസന്‍സ് നല്‍കിയതും സംബന്ധിച്ച് ശ്രദ്ധയില്‍പ്പെട്ട ആക്ഷേപങ്ങള്‍ എന്തൊക്കെയാണ്;

(സി) ആക്ഷേപങ്ങള്‍ സംബന്ധിച്ച് സര്‍ക്കാര്‍ അന്വേഷണം നടത്തിയിട്ടുണ്ടോ; സ്റാര്‍ പദവി നല്‍കിയതിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് അന്വേഷണം നടത്തിയ സി.ബി..യെക്കൊണ്ട് തന്നെ ബാര്‍ ലൈസന്‍സ് നല്‍കിയതിലെ ക്രമക്കേടുകള്‍ സംബന്ധിച്ചും അന്വേഷിപ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിന് തയ്യാറാകുമോ; വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ?

*158

കെട്ടിട നിര്‍മ്മാണ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിന് നടപടി

ശ്രീ. ജോസഫ് വാഴക്കന്‍

,, കെ. മുരളീധരന്‍

'' വി.ഡി. സതീശന്‍

'' .സി. ബാലകൃഷ്ണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() കെട്ടിട നിര്‍മ്മാണ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് കൈക്കൊള്ളാനുദ്ദേശിക്കുന്നത്;

(ബി) ആയതിനായി നൂതന പരീക്ഷണങ്ങള്‍ നടത്താന്‍ നടപടി സ്വീകരിക്കുമോ;

(സി) പ്രസ്തുത ലക്ഷ്യം കൈവരിക്കുന്നതിന് ടെക്നോളജി ഇന്നോവേഷന്‍ ഫണ്ട് രൂപീകരിക്കുന്ന കാര്യം പരിഗണിക്കുമോ?

*159

സ്വകാര്യമേഖലയിലെ മെഡിക്കല്‍ കോളേജുകള്‍ക്ക് പോസ്റ്മോര്‍ട്ടം ചെയ്യാനുള്ള അനുമതി

ശ്രീ. പി. തിലോത്തമന്‍

,, മുല്ലക്കര രത്നാകരന്‍

,, കെ. അജിത്

,, വി. ശശി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

() സ്വകാര്യ മേഖലയിലെ മെഡിക്കല്‍കോളേജുകള്‍ക്ക് പോസ്റ്മോര്‍ട്ടം ചെയ്യാനുള്ള അനുമതി നല്‍കിയിട്ടുണ്ടോ ; എങ്കില്‍ ഏതെല്ലാം മെഡിക്കല്‍ കോളേജുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ;

(ബി) ഈ ഓരോ മെഡിക്കല്‍ കോളേജിന്റെയും പരിധിയില്‍ വരുന്ന പോലീസ് സ്റേഷനുകള്‍ ഏതെല്ലാമാണെന്ന് വെളിപ്പെടുത്തുമോ ;

(സി) ഈ മെഡിക്കല്‍ കോളേജുകളില്‍ പ്രതിവര്‍ഷം എത്ര പോസ്റ്മോര്‍ട്ടം വീതം ഇപ്പോള്‍ നടക്കുന്നുണ്ട് ;

(ഡി) സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ക്ക് പോസ്റുമോര്‍ട്ടം നടത്താനുള്ള അനുമതി നല്‍കുന്നത് റിപ്പോര്‍ട്ടുകള്‍ കെട്ടിച്ചമയ്ക്കാന്‍ ഇടയാക്കുമെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ?

*160

മത്സ്യത്തൊഴിലാളി ഭവന നിര്‍മ്മാണ പദ്ധതി

ശ്രീ. എസ്. ശര്‍മ്മ

,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

,, കെ. ദാസന്‍

,, കെ. വി. അബ്ദുള്‍ ഖാദര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ദേശീയ മത്സ്യത്തൊഴിലാളി ഭവന നിര്‍മ്മാണ പദ്ധതി നടപ്പിലാക്കുന്നുണ്ടോ;

(ബി) ഇതിനായി ഈ വര്‍ഷം (2011-12) സംസ്ഥാനത്ത് അപേക്ഷ ക്ഷണിക്കുകയുണ്ടായോ; ഗുണഭോക്താക്കളെ തെരഞ്ഞെടുത്തിട്ടുണ്ടോ; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(സി) സംസ്ഥാന കേന്ദ്ര കൃഷി വകുപ്പിലേക്ക് സംസ്ഥാനം ഇക്കാര്യത്തില്‍ പ്രപ്പോസല്‍ സമര്‍പ്പിച്ചിട്ടുണ്ടോ ; എങ്കില്‍ എപ്പോള്‍; ഇല്ലെങ്കില്‍ കാരണം വെളിപ്പെടുത്തുമോ;

(ഡി) ഭവനമില്ലാത്ത എത്ര മത്സ്യത്തൊഴിലാളികള്‍ ഉണ്ടെന്ന് വ്യക്തമാക്കുമോ?

T*161

തമിഴ്നാട്ടില്‍ കഴിയുന്ന മലയാളികളുടെ സുരക്ഷിതത്വം

ശ്രീ. ജെയിംസ് മാത്യൂ

,, എം. . ബേബി

'' എം. ചന്ദ്രന്‍

'' കെ. കുഞ്ഞമ്മത് മാസ്റര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

() മുല്ലപ്പെരിയാര്‍ പ്രശ്നവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടില്‍ കഴിയുന്ന മലയാളികളുടെ ജീവനും സ്വത്തിനും ഭീഷണി നേരിട്ട വിവരം മനസ്സിലാക്കിയിട്ടുണ്ടോ;

(ബി) അവര്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കാന്‍ എന്തു നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കാമോ;

(സി) ഇക്കാര്യത്തില്‍ കേന്ദ്രം ഫലപ്രദമായ എന്തെങ്കിലും ഇടപെടലുകള്‍ നടത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;

(ഡി) നാശനഷ്ടങ്ങള്‍ നേരിട്ടവര്‍ക്ക് എന്തെങ്കിലും നഷ്ടപരിഹാരം കേരള സര്‍ക്കാരോ, കേന്ദ്രസര്‍ക്കാരോ, തമിഴ്നാട് സര്‍ക്കാരോ നല്‍കിയോ; വിശദവിവരങ്ങള്‍ ലഭ്യമാക്കുമോ?

*162

പൌരാവകാശ രേഖ

ശ്രീ. പി. ഉബൈദുള്ള

,, കെ. എം. ഷാജി

,, വി. എം. ഉമ്മര്‍ മാസ്റര്‍

,, കെ. എന്‍. . ഖാദര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്തെ ഏതെല്ലാം വകുപ്പുകള്‍ പൌരാവകാശ രേഖ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടെന്നും ഇനിയും ഏതൊക്കെ വകുപ്പുകള്‍ പ്രസിദ്ധപ്പെടുത്താനുണ്ടെന്നും വെളിപ്പെടുത്തുമോ;

(ബി) പൊതുജനങ്ങളുടെ അറിവിലേയ്ക്ക് പൌരാവകാശ രേഖയുടെ കോപ്പികള്‍ എവിടെയെല്ലാം ലഭ്യമാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(സി) സര്‍ക്കാര്‍ പ്രസിദ്ധീകരണങ്ങള്‍ വില്പന നടത്തുന്ന ഏജന്‍സികള്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുകള്‍ എന്നിവ മുഖേനയും അതത് വകുപ്പ് ഓഫീസുകളിലെ പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍ മുഖേനയും പ്രിന്റിംഗ് ചാര്‍ജ് ഈടാക്കി ഇതിന്റെ കോപ്പികള്‍ വിതരണം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കുമോ;

(ഡി) ലൈബ്രറി കൌണ്‍സിലിന്റെ കീഴിലെ ലൈബ്രറികള്‍ പൌരാവകാശ രേഖകള്‍ വാങ്ങി റഫറന്‍സിന് നല്‍കണമെന്ന് നിര്‍ദ്ദേശിക്കുമോ;

() ഇതേവരെ പൌരവാകാശ രേഖ പ്രസിദ്ധപ്പെടുത്താത്ത വകുപ്പുകളോട് അവ സമയബന്ധിതമായി പ്രസിദ്ധീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കുമോ ?

*163

ഓണ്‍ലൈന്‍ വഴി സര്‍ക്കാര്‍ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും പൊതുസ്ഥലം മാറ്റം

ശ്രീ. . കെ. ബാലന്‍

,, . എം. ആരിഫ്

,, വി. ചെന്താമരാക്ഷന്‍

,, ജെയിംസ് മാത്യു

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

() സര്‍ക്കാര്‍ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും പൊതു സ്ഥലംമാറ്റം സംബന്ധിച്ച മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ വഴി എല്ലാ വകുപ്പുകളിലും സ്ഥലംമാറ്റം നടത്തുന്നതിന് നടപടി സ്വീകരിക്കുമോ;

(ബി) സ്ഥലംമാറ്റങ്ങള്‍ക്ക് അപേക്ഷ ഓണ്‍ലൈന്‍ വഴി സ്വീകരിക്കുന്നതിനും മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലുള്ള സോഫ്റ്റ്വെയറുകള്‍ വഴി പ്രോസസ് ചെയ്യുന്നതിനും സാദ്ധ്യമാണോ;

(സി) ഏതെങ്കിലും വകുപ്പില്‍ മുന്‍സര്‍ക്കാര്‍ ആധുനിക

സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇത്തരത്തില്‍ പൊതുസ്ഥലം മാറ്റം നടത്തിയിരുന്നുവോ; ഇപ്പോള്‍ പ്രസ്തുത വകുപ്പില്‍ ഈ രീതി നടപ്പിലുണ്ടോ;

(ഡി) സ്ഥലംമാറ്റങ്ങള്‍ സുതാര്യമാക്കാന്‍ ഓണ്‍ലൈന്‍

മാര്‍ഗത്തിന് സാദ്ധ്യമാകുമെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ?

*164

കേന്ദ്ര ഭവന നിര്‍മ്മാണ പദ്ധതി

ശ്രീ. എന്‍.. നെല്ലിക്കുന്ന്

,, മഞ്ഞളാംകുഴി അലി

'' സി. മമ്മൂട്ടി

'' അബ്ദുറഹിമാന്‍ രണ്ടത്താണി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() നഗരങ്ങളിലെ ദരിദ്രര്‍ക്ക് വീട് വയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ബാങ്കുകള്‍ മുഖേന നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ആയിരം കോടി രൂപയുടെ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടോ;

(ബി) ഇക്കാര്യത്തില്‍ കേന്ദ്രവുമായി ആശയവിനിമയം നടത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ കേന്ദ്ര ഗവണ്‍മെന്റുമായി ബന്ധപ്പെട്ട് ആവശ്യമായ വിവരം ശേഖരിക്കുമോ;

(സി) പ്രധാന പട്ടണങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം നേടിയെടുക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;

(ഡി) പ്രധാന നഗരങ്ങളിലെ വീടില്ലാത്ത ദരിദ്രരായ സ്ഥിര താമസക്കാരുടെ വിവരശേഖരണം നടത്തിയിട്ടുണ്ടോ;

() ഇവര്‍ക്കായി സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ ഏതെങ്കിലും പദ്ധതി നിലവിലുണ്ടോ; എങ്കില്‍ അതിന്റെ നടത്തിപ്പ് സംബന്ധിച്ച വിശദവിവരം നല്‍കാമോ?

*165

പെട്രോള്‍, ഡീസല്‍, രാസവള വിലനിയന്ത്രണം നീക്കിയതുമൂലമുള്ള പ്രത്യാഘാതങ്ങള്‍

ശ്രീ. കെ.കെ. നാരായണന്‍

,, കെ. രാധാകൃഷ്ണന്‍

'' സി.കെ. സദാശിവന്‍

,, കെ. കുഞ്ഞിരാമന്‍ (ഉദുമ)

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

() രാസവളങ്ങളുടെയും ഡീസലിന്റെയും വിലനിയന്ത്രണം നീക്കുന്നതിന് കേന്ദ്ര സാമ്പത്തിക ഉപദേശക സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നതും കേന്ദ്രം ആ നിലക്ക് കാര്യങ്ങള്‍ നീക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) പെട്രോളിന്റെയും യൂറിയയുടെയും വില നിയന്ത്രണം എടുത്തു കളഞ്ഞതും വളത്തിന്റേതുള്‍പ്പെടെ സബ്സിഡി നിര്‍ത്തലാക്കിയതും വഴി, സംസ്ഥാനത്തെ ജനങ്ങള്‍ എത്തിച്ചേര്‍ന്നിരിക്കുന്നതായി പറയപ്പെടുന്ന ദുരിതാവസ്ഥ ഇനിയും മൂര്‍ഛിക്കുമെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) എങ്കില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ ഈ നിലപാടുകള്‍ക്കെതിരെ ശക്തമായ സമ്മര്‍ദ്ദം ചെലുത്താന്‍ തയ്യാറാകുമോ ;

(ഡി) കേന്ദ്ര ഗവണ്‍മെന്റ് സ്വികരിച്ചുവരുന്ന വിലനിയന്ത്രണം എടുത്തു കളയല്‍ നടപടി മൂലം സംസ്ഥാനത്തിന്റെ സമ്പദ്ഘടനയില്‍ എന്തെല്ലാം നിലയിലുള്ള പ്രത്യാഘാതങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്ന് പരിശോധിച്ചിട്ടുണ്ടോ ?

*166

സംസ്ഥാനത്ത് അന്യസംസ്ഥാന ലോട്ടറി ടിക്കറ്റുകളുടെ വില്പന

ശ്രീ. എസ്. രാജേന്ദ്രന്‍

,, കെ. വി. അബ്ദുള്‍ ഖാദര്‍

,, സാജു പോള്‍

,, ആര്‍. രാജേഷ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് അന്യസംസ്ഥാന ലോട്ടറി ടിക്കറ്റുകള്‍ വില്പന നടത്തി വരുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; അന്യസംസ്ഥാന ലോട്ടറി മാഫിയ വീണ്ടും സജീവമായിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ ;

(ബി) നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വച്ച് പോലീസ് പിടിച്ചെടുത്ത അന്യസംസ്ഥാന വ്യാജ ലോട്ടറി ടിക്കറ്റുകള്‍ എത്രയായിരുന്നു; അതിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണ്;

(സി) ഇവ മുന്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പ്രമോട്ടര്‍ ലൈസന്‍സ് സമ്പാദിച്ച ആനന്ദ് വടിവേലു എന്നയാളുടേതായിരുന്നുവോ;

(ഡി) ഈ ലോട്ടറി ടിക്കറ്റുകള്‍ എവിടെ അച്ചടിച്ചതായിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ടോ; ലോട്ടറി ടിക്കറ്റ് കടത്ത് സംഘത്തിലെ പ്രധാനികളെയെല്ലാം പോലീസ് അറസ്റു ചെയ്യാതിരുന്നത് എന്തുകൊണ്ടാണ്;

() ഇതു സംബന്ധമായ കൂടുതല്‍ അന്വേഷണത്തിന് തയ്യാറാകുമോ?

*167

പോലീസ് സ്റേഷനുകളില്‍ വയോജന ബ്യൂറോ

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, വി.ഡി.സതീശന്‍

,, എം.പി. വിന്‍സെന്റ്

,, വര്‍ക്കല കഹാര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

() പ്രായാധിക്യത്താല്‍ വലയുന്നവരുടേയും ആലംബമറ്റ വൃദ്ധജനങ്ങളുടേയും സുരക്ഷ മുന്‍നിര്‍ത്തി എന്തെല്ലാം കര്‍മ്മ പരിപാടികളാണ് ആഭ്യന്തര വകുപ്പ് കൈക്കൊള്ളാനുദ്ദേശിക്കുന്നത്;

(ബി) ഇതിനായി പോലീസ് സ്റേഷനുകളില്‍ വയോജന ബ്യൂറോ തുടങ്ങുന്ന കാര്യം പരിശോധിക്കുമോ;

(സി) ബ്യൂറോയുടെ പ്രവര്‍ത്തന രീതി എങ്ങനെയാണ് വിഭാവനം ചെയ്തിരിക്കുന്നതെന്ന് വിശദമാക്കുമോ?

*168

പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ സമീപനരേഖ

ശ്രീ. വി. ശിവന്‍കുട്ടി

ഡോ. ടി.എം. തോമസ് ഐസക്

പ്രൊഫ. സി. രവീന്ദ്രനാഥ്

ശ്രീ.കെ.വി. വിജയദാസ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

() പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ സമീപനരേഖ സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങള്‍ പരിഗണിക്കാത്തതാണെന്ന വിമര്‍ശനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പദ്ധതിയുടെ സമീപനരേഖയില്‍ മേഖലാ മുന്‍ഗണന നല്‍കിയിട്ടുണ്ടോ ; ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്ന് വെളിപ്പെടുത്താമോ;

(സി) പദ്ധതി തയ്യാറാക്കല്‍ പ്രക്രിയ ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; പദ്ധതിയോടുള്ള സര്‍ക്കാരിന്റെ സമീപനത്തിലും ഊന്നലുകളിലും മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ?

*169

നദീസംയോജനവും പരിസ്ഥിതിയും

ശ്രീ. ജി.എസ്. ജയലാല്‍

,, സി. ദിവാകരന്‍

'' ചിറ്റയം ഗോപകുമാര്‍

'' .കെ. വിജയന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

() നദീ സംയോജനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിലുണ്ടായിരുന്ന കേസ്സിന്റെ നടത്തിപ്പില്‍ കേരള സര്‍ക്കാര്‍ ഗുരുതരമായ വീഴ്ച വരുത്തിയിട്ടുള്ളതായിട്ടുള്ള ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) 2011 ജനുവരിയില്‍ കേരളത്തിനുവേണ്ടി സുപ്രീം കോടതിയില്‍ ഹാജരായവര്‍ ആരെല്ലാം ; ഈ കേസ്സിന്റെ അന്തിമ വാദത്തില്‍ ഹാജരായവര്‍ ആരൊക്കെ ;

(സി) പടിഞ്ഞാറോട്ടൊഴുകി കടലില്‍ പതിക്കുന്ന എത്ര നദികള്‍ സംസ്ഥാനത്തുണ്ട് ; നദീ സംയോജനത്തിലൂടെ ഈ നദികളുടെ ദിശയില്‍ എന്തെങ്കിലും മാറ്റം വരാന്‍ സാദ്ധ്യതയുണ്ടോ ;

(ഡി) നദീ സംയോജനം നടപ്പായാല്‍ പ്രസ്തുത പ്രദേശങ്ങളുടെ പാരിസ്ഥിതിക സന്തുലിതാവസ്ഥയും ആവാസ വ്യവസ്ഥയും തകരാന്‍ സാദ്ധ്യതയുണ്ടോ ; ഇതു സംബന്ധിച്ച ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിന്റെ പഠന റിപ്പോര്‍ട്ട് എന്താണെന്ന് വിശദമാക്കുമോ ?

*170

സംസ്ഥാനത്തെ പോലീസ് സ്റേഷനുകളില്‍ സൈബര്‍ സെല്ലുകള്‍

ശ്രീ. വി. ഡി. സതീശന്‍

,, പാലോട് രവി

,, . റ്റി. ജോര്‍ജ്

,, . സി. ബാലകൃഷ്ണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്തെ പോലീസ് സ്റേഷനുകളില്‍ സൈബര്‍ സെല്ലുകള്‍ സ്ഥാപിക്കുന്നതിന് എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്;

(ബി) സൈബര്‍ സെല്ലിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;

(സി) പ്രസ്തുത സെല്ലുകള്‍ സ്ഥാപിക്കുന്നതിന് എന്തെല്ലാം കേന്ദ്ര സഹായങ്ങളാണ് ലഭ്യമാകുന്നത് ?

*171

മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ്

ശ്രീ. കെ. ശിവദാസന്‍ നായര്‍

,, വി. റ്റി. ബല്‍റാം

,, ഡൊമിനിക് പ്രസന്റേഷന്‍

,, വര്‍ക്കല കഹാര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

() മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് മേഖലയില്‍ തട്ടിപ്പ് നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഇത് തടയുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത് ;

(ബി) ഇക്കാര്യത്തില്‍ ഒരു ഏകീകൃത നിയമം നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കുമോ ;

(സി) എം.എല്‍.എം. ന്യായമായി നടത്തുന്നതിന് എന്തൊക്കെ നിയന്ത്രണങ്ങളാണ് ഉദ്ദേശിക്കുന്നത് ?

*172

അനധികൃത സ്പിരിറ്റ് കടത്ത്

ശ്രീ. കെ. ദാസന്‍

,, ജി. സുധാകരന്‍

,, ബി.ഡി.ദേവസ്സി

,, എം. ഹംസ

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്തേക്ക് അനധികൃതമായി സ്പിരിറ്റ് കടത്തുന്നവരെ നിരീക്ഷിക്കുന്നതിനും കണ്ടെത്തുന്നതിനുമുള്ള സംവിധാനങ്ങള്‍ പരാജയപ്പെട്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എക്സൈസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടുകൂടിയാണ് കേരളത്തിലേക്ക് സ്പിരിറ്റ് എത്തുന്നതെന്ന ആക്ഷേപം പരിശോധിച്ചിട്ടുണ്ടോ;

(സി) ഇത്തരം നിരീക്ഷണ സംവിധാനങ്ങളിലും, സ്പിരിറ്റ് മാഫിയകളുമായി ബന്ധമുള്ളവരെ നിയോഗിച്ചിരിക്കുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ?

*173

സംസ്ഥാന വ്യവഹാര നയം

ശ്രീ.എം.. വാഹീദ്

'' റ്റി.എന്‍. പ്രതാപന്‍

'' സണ്ണി ജോസഫ്

'' തേറമ്പില്‍ രാമകൃഷ്ണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാന വ്യവഹാര നയം നടപ്പിലാക്കിയിട്ടുണ്ടോ; ഇത് നടപ്പിലാക്കുക വഴി 13-ാം ധനകാര്യ കമ്മീഷന്‍ അവാര്‍ഡായി എത്ര തുക ലഭിക്കും

(ബി) വ്യവഹാര നയം നടപ്പിലാക്കുന്നതിലൂടെ ലക്ഷ്യമിടുന്നത് എന്താണ്;

(സി) വ്യവഹാര നയം നടപ്പിലാക്കുന്നതിനുള്ള ചുമതല ഏതു വകുപ്പിനാണ്;

(ഡി) സംസ്ഥാന വ്യവഹാര നയം നടപ്പിലാക്കുന്ന നടപടികള്‍ ഏത് ഘട്ടത്തിലാണ്;

() വിവിധ വകുപ്പുകളിലെ വ്യവഹാരങ്ങള്‍ ഫലപ്രദമായി നടത്തുന്നതിന് എന്ത് സംവിധാനമാണ് വ്യവഹാര നയത്തില്‍ വിവക്ഷിച്ചിരിക്കുന്നത്;

(എഫ്) വിവിധ വകുപ്പുകളിലെ കോടതി വ്യവഹാരങ്ങളും അദാലത്ത് കേസുകളും ഫലപ്രദമായി നടത്തുന്നതിന് നിയമ നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചിട്ടുണ്ടോ ഇല്ലെങ്കില്‍ ഉടന്‍ നിയമിക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(ജി) സംസ്ഥാന വ്യവഹാര നയം പൂര്‍ണ്ണമായി നടപ്പിലാക്കുവാനും അതുവഴി വ്യവഹാരങ്ങള്‍ക്കായുള്ള ഭീമമായ ചെലവ് കുറയ്ക്കുവാനുള്ള അടിയന്തിര നടപടി സ്വീകരിക്കുമോ?

*174

ഹൌസിംഗ് റഗുലേറ്ററി സംവിധാനം

ശ്രീ. ഹൈബി ഈഡന്‍

,, ലൂഡി ലൂയിസ്

,, എം. പി. വിന്‍സെന്റ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ഫ്ളാറ്റ് മേഖലയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനും വീട്ടുടമസ്ഥരുടെ ആവലാതികള്‍ പരിഹരിക്കുന്നതിനും എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത് ;

(ബി) ഇതിനായി ഹൌസിംഗ് റെഗുലേറ്ററി സംവിധാനം രൂപീകരിക്കുന്ന കാര്യം പരിഗണനയിലുണ്ടോ ;

(സി) എങ്കില്‍ ഇതിന്റെ രൂപീകരണത്തിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ ?

*175

അഗ്നിശമന സേനയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനുള്ള നടപടികള്‍

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, ജോസഫ് വാഴക്കന്‍

,, . സി. ബാലകൃഷ്ണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

() അഗ്നിശമന സേനയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാം ;

(ബി) കൂടുതല്‍ ഫയര്‍ ആന്റ് റസ്ക്യൂ സ്റേഷനുകള്‍ അനുവദിക്കുന്ന കാര്യം പരിഗണിക്കുമോ ; വിശദമാക്കുമോ ;

(സി) അഗ്നിശമന സേനാ വിഭാഗത്തില്‍ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് വിംഗ് രൂപീകരിക്കുന്ന കാര്യം ആലോചിക്കുമോ ?

*176

ദുര്‍ബലവിഭാഗങ്ങള്‍ക്ക് ഭവന നിര്‍മ്മാണ പദ്ധതി

ശ്രീ. വര്‍ക്കല കഹാര്‍

,, പാലോട് രവി

,, ഷാഫി പറമ്പില്‍

,, എം.പി.വിന്‍സെന്റ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവന നിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ദുര്‍ബല വിഭാഗങ്ങള്‍ക്കും താഴ്ന്ന വരുമാനക്കാര്‍ക്കും ഭവനനിര്‍മ്മാണത്തിന് എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിക്കാനുദ്ദേശിക്കുന്നത് ;

(ബി) പ്രസ്തുത വിഭാഗങ്ങള്‍ക്ക് വേണ്ടി ധനസഹായം ലഭ്യമാക്കുന്നതിന് പ്രത്യേക ഫണ്ട് രൂപികരിക്കുന്ന കാര്യം പരിഗണിക്കുമോ ;

(സി) പ്രസ്തുത വിഭാഗത്തിലുള്ളവരുടെ വായ്പതിരിച്ചടവാവശ്യങ്ങള്‍ക്കുണ്ടാകുന്ന പ്രയാസങ്ങള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുമോ ?

*177

പന്ത്രണ്ടാം പഞ്ചവത്സരപദ്ധതി സംബന്ധിച്ച സമീപനരേഖ

ശ്രീ. എം. ഉമ്മര്‍

,, പി. കെ. ബഷീര്‍

,, എന്‍. ഷംസുദ്ദീന്‍

,, കെ. മുഹമ്മദുണ്ണി ഹാജി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്തിന്റെ പന്ത്രണ്ടാം പഞ്ചവത്സരപദ്ധതി സംബന്ധിച്ച സമീപനരേഖയ്ക്കു രൂപം നല്‍കിയിട്ടുണ്ടോ; എങ്കില്‍ ഏതൊക്കെ മേഖലകളുടെ വികസനമാണ് പ്രധാനമായും ലക്ഷ്യമിടുന്നതെന്നു വ്യക്തമാക്കുമോ;

(ബി) ഇതിനായി ഏതൊക്കെ മേഖലകളിലെ വിദഗ്ദ്ധരുമായി ആശയവിനിമയം നടത്തിയിട്ടുണ്ടെന്നു വിശദമാക്കുമോ;

(സി) കൃഷി, വ്യവസായം തുടങ്ങിയ അടിസ്ഥാനമേഖലകളുടെ വികസനത്തിന് പ്രസ്തുതപദ്ധതിയില്‍ എത്രത്തോളം പ്രാധാന്യമാണു നല്‍കാന്‍ ഉദ്ദേശിക്കുന്നതെന്നു വ്യക്തമാക്കുമോ;

(ഡി) ദാരിദ്യ്രനിര്‍മ്മാര്‍ജ്ജനം, പരിസ്ഥിതിസംരക്ഷണം, ശുചിത്വം എന്നീ വിഷയങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

() സമീപനരേഖയെ സംബന്ധിച്ച വിപുലമായ പൊതുചര്‍ച്ചയ്ക്ക് ഇനി അവസരം നല്‍കുന്ന കാര്യം പരിഗണനയിലുണ്ടോ?

*178

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള കമ്പനിയുടെ ഷെയര്‍

ശ്രീ. കെ. മുരളീധരന്‍

'' കെ. അച്ചുതന്‍

'' ഡൊമിനിക് പ്രസന്റേഷന്‍

'' ജോസഫ് വാഴക്കന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള കമ്പനിയില്‍ പൊതുജനങ്ങള്‍ക്ക് ഷെയര്‍ നല്‍കുവാന്‍ നിശ്ചയിച്ചിട്ടുണ്ടോ; എങ്കില്‍ മിനിമം ഷെയര്‍ എത്രയാണ്;

(ബി) മുന്‍സര്‍ക്കാര്‍ വിമാനത്താവള കമ്പനിയുടെ ഷെയര്‍ പൊതുജനങ്ങള്‍ക്ക് നല്‍കുവാന്‍ നിശ്ചയിച്ചിരുന്നുവോ; എങ്കില്‍ കുറഞ്ഞ തുക എത്രയായിരിന്നു;

(സി) വിമാനത്താവള ഓഹരിയുടെ വില്പന ആരംഭിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്ന് ആരംഭിക്കും;

(ഡി) ഏതെങ്കിലും പൊതുമേഖലാ സ്ഥാപനങ്ങള്‍ പ്രസ്തുത വിമാനത്താവള നിര്‍മ്മാണത്തില്‍ പണം മുടക്കുവാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;

() കണ്ണൂര്‍ വിമാനത്താവള നിര്‍മ്മാണത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ മുതല്‍മുടക്ക് എത്രയാണെന്ന് വെളിപ്പെടുത്തുമോ?

T*179

കേരളത്തിന് സുരക്ഷ തമിഴ്നാടിന് ജലം

ശ്രീമതി കെ. എസ്. സലീഖ

ശ്രീ. . കെ. ബാലന്‍

'' രാജു എബ്രഹാം

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

() മുല്ലപ്പെരിയാര്‍ പ്രശ്നം പരിഹരിക്കുന്നതിന് പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് ഇതുവരെയുണ്ടായ ഇടപെടലുകള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;

(ബി) കേരളത്തിനു സുരക്ഷ തമിഴ്നാടിന് ജലം എന്ന കേരളത്തിന്റെ വിശാലമായ കാഴ്ചപ്പാടിനോട് കേന്ദ്രത്തിന്റെ അഭിപ്രായം എന്താണ്;

(സി) പ്രശ്നം പരിഹരിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഇതിനകം എന്തെങ്കിലും നിര്‍ദ്ദേശം മുന്നോട്ടു വച്ചിട്ടുണ്ടോ; എങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?

*180

സദാചാരപോലീസ്

ശ്രീമതി ജമീലാ പ്രകാശം

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

() "സദാചാരപോലീസ്'' എന്ന പേരില്‍ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നടത്തിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ബി) ഇതു സംബന്ധിച്ച് എത്ര പരാതികളാണു സര്‍ക്കാരിനു ലഭിച്ചിട്ടുള്ളത്;

(സി) പ്രസ്തുതപരാതികളിന്മേല്‍ രജിസ്റര്‍ ചെയ്ത കേസ്സുകളുടെ വിശദാംശങ്ങളും അന്വേഷണപുരോഗതിയും എന്തെന്നു വ്യക്തമാക്കുമോ?

BACK

Home 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.