ഡിജിറ്റൽ
സർവേ
വില്ലേജുകളിലെ
തരംമാറ്റ
അപേക്ഷകൾ
3059 ശ്രീ.
കെ.
ബിനിമോൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
റവന്യൂ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) ഡിജിറ്റൽ
സർവേ
നടപ്പിലാക്കിയ
വില്ലേജുകളിൽ
തരംമാറ്റത്തിനായി
സമർപ്പിച്ച
അപേക്ഷകളിൽ
ആർ.ഡി.ഒ.
ഉത്തരവായവ,
ആവശ്യമായ
മോഡ്യൂൾ
ഇല്ലാത്തതിനാൽ
വില്ലേജ്/സർവ്വേ
ഓഫീസുകളിലേക്ക്
ഫോർവേഡ്
ചെയ്യാൻ
കഴിയാത്തതുമൂലം
പൊതുജനങ്ങൾക്ക്
ബുദ്ധിമുട്ട്
നേരിടുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി) ഉണ്ടെങ്കിൽ
ആയത്
പരിഹരിക്കുന്നതിനുള്ള
നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി) ഇല്ലെങ്കിൽ
വിവിധ
വില്ലേജുകളിൽ
കെട്ടിക്കിടക്കുന്ന
നൂറുകണക്കിന്
അപേക്ഷകൾ
തീർപ്പാക്കുന്നതിനുള്ള
നടപടികൾ
സ്വീകരിക്കുമോ;
വിശദമാക്കുമോ?
കാഞ്ഞിരപ്പള്ളി
റവന്യൂ
കം
ഡിസാസ്റ്റർ
മാനേജ്മെന്റ്
കോംപ്ലക്സ്
നിർമ്മാണം
3060 ശ്രീ.
റോണി.
കെ.
ബേബി
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
റവന്യൂ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) 2024-2025
-ലെ
ബജറ്റിൽ
ഉൾപ്പെടുത്തി
30.06.2025-ലെ സ.ഉ
(സാധാ)
നം. 2266/2025/റവ.
ഉത്തരവ്
പ്രകാരം
ഭരണാനുമതി
ലഭിച്ച
കാഞ്ഞിരപ്പള്ളി
നിയോജകമണ്ഡലത്തിലെ
റവന്യൂ
കം
ഡിസാസ്റ്റർ
മാനേജ്മെന്റ്
കോംപ്ലക്സ്
നിർമ്മാണം
എന്ന
പ്രവൃത്തിയുടെ
നിലവിലെ
പുരോഗതി
വിശദമാക്കുമോ;
(ബി) പ്രസ്തുത
പ്രവൃത്തിക്ക്
ഭരണാനുമതി
ലഭിച്ച്
ഒരു
വർഷത്തിന്
ശേഷവും
പ്രവൃത്തിയിൽ
കാര്യമായ
പുരോഗതി
ഉണ്ടായിട്ടില്ല
എന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(സി) പ്രസ്തുത
പ്രവൃത്തിയുമായി
ബന്ധപ്പെട്ട
സ്ഥലത്ത്
നിലവിലുള്ള
കെട്ടിടം
പൊളിച്ചുനീക്കുന്നതിൽ
കാലതാമസം
ഉണ്ടായിട്ടുള്ളതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ആയത്
പരിഹരിക്കുവാൻ
സ്വീകരിച്ച
നടപടികൾ
വിശദമാക്കുമോ;
(ഡി) പ്രസ്തുത
കോംപ്ലക്സ്
നിർമ്മാണം
എന്ന്
ആരംഭിക്കുവാൻ
കഴിയുമെന്ന്
വിശദമാക്കുമോ?
കേരളത്തിലെ
നദികളുടെ
ആഴം
കുറയുന്നത്
3061 ശ്രീ.
കെ.
ബിനിമോൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
റവന്യൂ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) കേരളത്തിലെ
നദികളുടെ
ആഴം
കുറയുന്നത്
മൂലം
വെള്ളപ്പൊക്കം
വർധിച്ചു
വരുന്നതായി
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
(ബി) നദികളിൽ
മണൽ
നിറയുന്നത്
മൂലം
നദികളുടെ
ആഴം
കുറഞ്ഞു
വരുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(സി) എങ്കിൽ
പ്രസ്തുത
നദികളിൽ
നിന്നും
നിയന്ത്രിത
അളവിൽ
മണൽ
വാരുന്നതിനു
അനുവാദം
കൊടുക്കുമോ;
(ഡി) മണൽ
വാരുന്നതിനു
അനുവാദം
നൽകിയാൽ
നിലച്ചു
പോയ
നിരവധി
തൊഴിൽ
അവസരങ്ങൾ
സൃഷ്ടിക്കുവാൻ
കഴിയുമെന്നിരിക്കെ
ആയതിന്
എന്തെങ്കിലും
പദ്ധതിയുണ്ടോ?
കൊല്ലം
ജില്ലയിലെ
മുണ്ടയ്ക്കൽ,
വടക്കേവിള
വില്ലേജുകളിലെ
ഭൂമിയുടെ
ന്യായവില
പുനഃനിർണ്ണയം
3062 ശ്രീ.
വിഷ്ണു
മോഹൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
റവന്യൂ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) കൊല്ലം
താലൂക്കിൽ
ഉൾപ്പെട്ട
മുണ്ടയ്ക്കൽ,
വടക്കേവിള
വില്ലേജുകളിൽ
നിലവിൽ
നിശ്ചയിച്ചിട്ടുള്ള
ഭൂമിയുടെ
ന്യായവിലയിൽ
അപാകതകളുണ്ടെന്ന
പരാതികൾ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ,
ഇതുസംബന്ധിച്ച
വിശദാംശം
ലഭ്യമാക്കാമോ;
(ബി) പ്രസ്തുത
വില്ലേജുകളിലെ
ഭൂമിയുടെ
ന്യായവില
നിർണയത്തിലെ
അപാകതകൾ
പരിശോധിച്ച്
പരിഹരിക്കുന്നതിനും
ന്യായവില
പുനർനിർണയിക്കുന്നതിനുമായി
പ്രത്യേക
പരിശോധനകൾ
നടത്തി
ആവശ്യമായ
നടപടികൾ
സ്വീകരിക്കുമോ;
വിശദമാക്കാമോ;
(സി) ഭൂമിയുടെ
യഥാർഥ
സ്വഭാവം,
റോഡ്
സൗകര്യങ്ങൾ,
പ്രദേശത്തിന്റെ
വികസന
സാധ്യതകൾ,
വിപണിയിലെ
വിലവ്യതിയാനങ്ങൾ
എന്നിവ
പരിഗണിച്ച്
ഭൂമിയുടെ
ന്യായവില
ശാസ്ത്രീയമായി
പുനർനിർണയിക്കുന്നതിനായി
ഒരു
വിദഗ്ധ
സമിതിയെ
ചുമതലപ്പെടുത്തുന്നതിന്
നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
കോട്ടക്കൽ
മിനി
സിവിൽ
സ്റ്റേഷൻ
നിർമ്മാണം
3063 പ്രൊഫ.
ആബിദ്
ഹുസൈന്
തങ്ങള്‍
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
റവന്യൂ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) കോട്ടക്കല്‍
മണ്ഡലത്തിലെ
കോട്ടക്കല്‍
കേന്ദ്രീകരിച്ച്
മിനി
സിവില്‍
സ്റ്റേഷന്
നിർമ്മിക്കുന്നതിന്
ബജറ്റിൽ
20
ശതമാനം
തുക
വകയിരുത്തിയതിന്റെ
അടിസ്ഥാനത്തില്‍
വകുപ്പ്
സ്വീകരിച്ച
നടപടികളുടെ
വിശദാംശം
ലഭ്യമാക്കാമോ;
(ബി) സിവില്‍
സ്റ്റേഷന്
നിര്‍മ്മാണത്തിന്
ആവശ്യമായ
ഭൂമി
ലഭ്യമായിട്ടുണ്ടോ;
ഭൂമി
ലഭ്യമാക്കുന്നതിൽ
വകുപ്പ്
നാളിതുവരെ
സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ;
പ്രസ്തുത
വിഷയത്തിന്മേല്
മലപ്പുറം
ജില്ലാ
കളക്ടറേറ്റും
ലാന്‍ഡ്
റവന്യൂ
കമ്മീഷണറേറ്റും
സ്വീകരിച്ച
നടപടികളുടെ
വിശദാംശം
ലഭ്യമാക്കാമോ;
(സി) രജിസ്ട്രേഷൻ
വകുപ്പിന്റെ
കൈവശമുള്ള
ഭൂമിയിൽ
കോട്ടക്കല്‍
സബ്
ട്രഷറി
ഉള്‍പ്പടെയുള്ള
ഓഫീസുകള്‍
പ്രവര്‍ത്തിക്കുന്ന
വിധം,
കോട്ടക്കല്‍
കേന്ദ്രീകരിച്ച്
സിവില്‍
സ്റ്റേഷന്
നിർമ്മിക്കുന്നതിന്
ഉപയോഗാനുമതി
ലഭിക്കുന്നതിനുള്ള
അടിയന്തര
നടപടി
സ്വീകരിക്കാമോ;
വിശദമാക്കാമോ?
കേരളത്തിലെ
വില്ലേജുകളുടെ
വിഭജനവും
വില്ലേജ്
ഓഫീസുകളിലെ
സ്റ്റാഫ്
ക്രമം
പരിഷ്കരിക്കുന്നതും
3064 ശ്രീ.
ടി. കെ.
ഗോവിന്ദൻ
മാസ്റ്റർ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
റവന്യൂ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) വില്ലേജ്
ഓഫീസുകളിൽ
വർഷങ്ങൾക്കു
മുമ്പുള്ള
പഴയ
സ്റ്റാഫ്
പാറ്റേൺ
അനുസരിച്ചാണ്
ഇപ്പോഴും
ജീവനക്കാർ
പ്രവർത്തിക്കുന്നതെന്നും
പല
വില്ലേജുകളിലും
അമിതമായ
ജോലിഭാരം
മൂലവും
ജീവനക്കാരുടെ
കുറവു
മൂലവും
പൊതുജനങ്ങൾക്ക്
കൃത്യസമയത്ത്
സേവനങ്ങൾ
ലഭ്യമാക്കാൻ
കഴിയുന്നില്ല
എന്നതും
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി) പൊതുജനങ്ങൾക്ക്
റവന്യൂ
സേവനങ്ങൾ
തടസ്സമില്ലാതെ
വേഗത്തിൽ
ലഭ്യമാക്കുന്നതിനായി,
കൂടുതൽ
ജനസാന്ദ്രതയുള്ളതും
ഭൂവിസ്തൃതിയുള്ളതുമായ
വലിയ
വില്ലേജുകൾ
വിഭജിച്ച്
പുതിയ
വില്ലേജുകൾ
രൂപീകരിക്കുന്നതിന്
നയപരമായ
തീരുമാനമോ
നടപടികളോ
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങൾ
വ്യക്തമാക്കാമോ;
(സി) തളിപ്പറമ്പ്
മണ്ഡലത്തിലെ
പരിയാരം
വില്ലേജ്
(ചെറുപരിയാരം)
1970-കളിൽ
തിരുവട്ടൂർ,
പരിയാരം
എന്നീ
രണ്ട്
വില്ലേജുകളായിട്ടാണ്
പ്രവർത്തിച്ചിരുന്നത്
എന്നും
പിന്നീട്
ഇവ
കൂട്ടിച്ചേർത്ത്
ഒറ്റ
വില്ലേജ്
ആക്കിയതാണെന്നും
നിലവിൽ
ജനസംഖ്യാ
വർദ്ധനവും
ഭൂമിശാസ്ത്രപരമായ
വിസ്തൃതിയും
കാരണം
ഇവിടെ
കടുത്ത
സേവന
തടസ്സങ്ങളും
അമിത
ജോലിഭാരവും
അനുഭവപ്പെടുന്നുവെന്നുമുള്ള
കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ഡി) പരിയാരം
വില്ലേജിന്റെ
പ്രത്യേക
സാഹചര്യം
കണക്കിലെടുത്ത്,
ജനങ്ങൾക്ക്
സൗകര്യപ്രദമായ
രീതിയിൽ
തിരുവട്ടൂർ
കേന്ദ്രീകരിച്ച്
വില്ലേജ്
വിഭജനം
നടത്തുന്ന
കാര്യം
പരിഗണനയിലുണ്ടോ;
എങ്കിൽ
ഇതിനായി
കൈക്കൊണ്ട
നടപടികൾ
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ഇ) കാലാനുസൃതമായ
മാറ്റങ്ങൾക്ക്
അനുസൃതമായി
കേരളത്തിലെ
വില്ലേജ്
ഓഫീസുകളിലെ
സ്റ്റാഫ്
പാറ്റേൺ
പുനഃസംഘടിപ്പിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ?
അണ്ടൂർക്കോണം
വില്ലേജിലെ
പാർട്ടി
ഓഫീസിന്റെ
ഭൂമി
3065 ശ്രീ.
എം.
വിന്‍സെന്റ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
റവന്യൂ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) തിരുവനന്തപുരം
ജില്ലയിലെ
അണ്ടൂർക്കോണം
വില്ലേജിലെ
കൊയ്ത്തൂർക്കോണം
ജംഗ്ഷനിൽ
സി.പി.എം.
ബ്രാഞ്ച്
കമ്മറ്റി
ഓഫീസിന്
എത്ര
വിസ്തൃതി
ഭൂമി
ഉണ്ടായിരുന്നു;
വിശദമാക്കാമോ;
(ബി) ഇതിൽ
നിന്ന്
എത്ര
വിസ്തൃതി
ഭൂമി
പോത്തൻകോട്-
മംഗലപുരം
റോഡ്
വികസനത്തിന്റെ
ഭാഗമായി
സർക്കാർ
ഏറ്റെടുത്തു;
നഷ്ടപരിഹാരമായി
എത്ര
തുക സി.പി.എം.
കൈപ്പറ്റി;
വിശദാംശം
ലഭ്യമാക്കാമോ;
(സി) സർക്കാർ,
ഭൂമി
ഏറ്റെടുത്തതിന്
ശേഷം
എത്ര
വിസ്തൃതി
ഭൂമിക്ക്
സി.പി.എം.-ന്
കൈവശാവകാശമുണ്ട്;
വ്യക്തമാക്കാമോ;
(ഡി) ഭൂമി
കൈയ്യേറി
പുതിയ
പാർട്ടി
ഓഫീസ്
നിർമ്മിച്ചതുമായി
ബന്ധപ്പെട്ട്
പ്രദേശവാസിയായ
ശ്രീ.
പ്രവീൺ
നൽകിയ
പരാതിയിൽ
കൈക്കൊണ്ട
നടപടി
എന്താണെന്ന്
വിശദമാക്കാമോ?
റവന്യൂ
വകുപ്പിലെ
ജീവനക്കാരുടെ
സ്ഥലംമാറ്റവും
പൊതുജനസേവനവും
3066 ശ്രീ.
കെ.
രാജന്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
റവന്യൂ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) ഈ
സർക്കാർ
അധികാരത്തിൽ
വന്നതിനുശേഷം
തൃശ്ശൂർ
ജില്ലയിൽ
റവന്യൂ
വകുപ്പിൽ
വിവിധ
തസ്തികകളിലുള്ള
എത്ര
ജീവനക്കാരെ
സ്ഥലംമാറ്റിയിട്ടുണ്ട്;
തസ്തിക
തിരിച്ച്
സ്ഥലംമാറ്റ
ഉത്തരവുകളുടെ
തീയതി,
സ്ഥലംമാറ്റത്തിന്റെ
സ്വഭാവം
എന്നിവ
സഹിതമുള്ള
കണക്ക്
ലഭ്യമാക്കാമോ;
(ബി) പ്രസ്തുത
കാലയളവിൽ
തൃശ്ശൂർ
ജില്ലയിൽ
ഒന്നിലധികം
തവണ
സ്ഥലംമാറ്റപ്പെട്ട
റവന്യൂ
വകുപ്പിലെ
ജീവനക്കാർ
എത്രപേരുണ്ട്;
ബന്ധപ്പെട്ട
തസ്തികയും
സ്ഥലംമാറ്റങ്ങളുടെ
എണ്ണവും
അടിസ്ഥാനമാക്കിയുള്ള
വിശദാംശങ്ങൾ
ലഭ്യമാക്കാമോ;
(സി) ജില്ലയിലെ
കൂട്ട
സ്ഥലംമാറ്റങ്ങൾ
റവന്യൂ
ഓഫീസുകളുടെ
പ്രവർത്തനത്തെയും
പൊതുജനങ്ങൾക്ക്
സമയബന്ധിതമായി
സേവനങ്ങൾ
ലഭ്യമാക്കുന്നതിനെയും
പ്രതികൂലമായി
ബാധിച്ചിട്ടുണ്ടോ;
ഇത്
സംബന്ധിച്ച
പരാതികളോ
റിപ്പോർട്ടുകളോ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ
സ്വീകരിച്ച
നടപടികൾ
എന്തെല്ലാമാണ്;
(ഡി) പ്രസ്തുത
കാലയളവിൽ
തൃശ്ശൂർ
ജില്ലയിൽ
റവന്യൂ
വകുപ്പിലെ
ജീവനക്കാരുടെ
സ്ഥലംമാറ്റത്തിനായി
ലഭിച്ച
അപേക്ഷകളുടെ
എണ്ണം
എത്രയാണ്;
ഇതിൽ
എത്ര
അപേക്ഷകൾ
പരിഗണിച്ച്
സ്ഥലംമാറ്റ
ഉത്തരവുകൾ
പുറപ്പെടുവിച്ചിട്ടുണ്ട്;
നിരസിച്ചതും
തീരുമാനമെടുക്കാതെ
ശേഷിക്കുന്നതുമായ
അപേക്ഷകളുടെ
എണ്ണം
എത്രയാണ്;
(ഇ) റവന്യൂ
ഓഫീസുകളുടെ
പ്രവർത്തനത്തുടർച്ച
ഉറപ്പാക്കുന്നതിനും
പൊതുജനങ്ങൾക്ക്
സമയബന്ധിതമായി
സേവനങ്ങൾ
ലഭ്യമാക്കുന്നതിനും,
ജീവനക്കാരുടെ
സ്ഥലംമാറ്റം
സുതാര്യമായ
മാനദണ്ഡങ്ങൾക്കനുസരിച്ചും
ഭരണപരമായ
ആവശ്യങ്ങൾ
പരിഗണിച്ചും
നടപ്പാക്കുന്നതിന്
നടപടി
സ്വീകരിക്കുമോ?
കുന്ദമംഗലം
നിയോജകമണ്ഡലത്തിലെ
റവന്യൂ
ഭൂമി
3067 ശ്രീ.
എം. എ.
റസാഖ്
മാസ്റ്റർ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
റവന്യൂ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) കുന്ദമംഗലം
നിയോജകമണ്ഡലത്തിന്റെ
പരിധിയിൽ
വരുന്ന
വിവിധ
പഞ്ചായത്തുകളിൽ
റവന്യൂ
വകുപ്പിന്റെ
ഉടമസ്ഥതയിലോ
നിയന്ത്രണത്തിലോ
നിലവിൽ
എത്രയേക്കർ
ഭൂമിയുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി) സർക്കാർ
ആവശ്യങ്ങൾക്കും
പൊതുപദ്ധതികൾക്കും
വിനിയോഗിക്കുന്നതിലേക്കായി
പ്രസ്തുത
ഭൂമിയുടെ
പഞ്ചായത്ത്
തിരിച്ചുള്ള
കൃത്യമായ
കണക്കുകൾ
വകുപ്പ്
ശേഖരിച്ചിട്ടുണ്ടോ;
എങ്കിൽ
വിശദാംശം
ലഭ്യമാക്കാമോ;
(സി) മണ്ഡലത്തിൽ
പുറമ്പോക്ക്
ഭൂമി
ഉൾപ്പെടെയുള്ള
സർക്കാർ
ഭൂമിയിലെ
കയ്യേറ്റം
ഒഴിപ്പിക്കുന്നതിനും
അർഹരായ
ഭൂരഹിതർക്ക്
വിതരണം
ചെയ്യുന്നതിനോ
അല്ലെങ്കിൽ
പൊതു
ആവശ്യങ്ങൾക്കായി
ഇവ
സംരക്ഷിക്കുന്നതിനോ
ആയി
വകുപ്പ്
എന്തെല്ലാം
കർമ്മപദ്ധതികളാണ്
നടപ്പിലാക്കുന്നത്;
വിശദമാക്കാമോ?
മഞ്ചേശ്വരം
നിയോജകമണ്ഡലത്തിലെ
ഗ്രൂപ്പ്
വില്ലേജുകള്‍
3068 ശ്രീ.
എ. കെ. എം.
അഷ്റഫ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
റവന്യൂ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) മഞ്ചേശ്വരം
നിയോജകമണ്ഡലത്തിൽ
ഏതൊക്കെ
വില്ലേജുകളാണ്
നിലവിൽ
ഗ്രൂപ്പ്
വില്ലേജുകളായി
പ്രവർത്തിച്ചു
വരുന്നത്;
ഇതിന്റെ
വിശദാംശം
തരംതിരിച്ച്
ലഭ്യമാക്കുമോ;
(ബി) സംസ്ഥാനത്തെ
ഗ്രൂപ്പ്
വില്ലേജുകൾ
ഏതൊക്കെ
എന്ന്
ജില്ല
തിരിച്ച്
വില്ലേജിന്റെ
പേരും
എത്ര
വില്ലേജുകൾ
വീതം
ഉണ്ടെന്നുമുള്ള
വിശദമായ
വിവരങ്ങൾ
നൽകാമോ;
(സി)
മഞ്ചേശ്വരം
നിയോജകമണ്ഡലത്തിൽ
പ്രസ്തുത
വില്ലേജുകൾ
ഗ്രൂപ്പ്
വില്ലേജുകളായി
തുടരുന്നതു
മൂലം
സേവനങ്ങൾ
ലഭ്യമാകുന്നതിൽ
പൊതുജനങ്ങൾ
നേരിടുന്ന
ബുദ്ധിമുട്ടുകളും
പ്രയാസങ്ങളും
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ഡി) പ്രസ്തുത
മണ്ഡലത്തിൽ
ഉയർന്ന
ജനസാന്ദ്രതയുള്ളതും
വിസ്തൃതിയേറിയതുമായ
പ്രധാന
ഗ്രൂപ്പ്
വില്ലേജുകളെ
വിഭജിച്ച്
സ്വതന്ത്ര
വില്ലേജുകളായി
രൂപീകരിക്കുന്നതിന്
അടിയന്തര
നടപടി
സ്വീകരിക്കുമോ;
എങ്കിൽ
ഏതൊക്കെ
വില്ലേജുകളെയാണ്
ഇതിനായി
പരിഗണിക്കുന്നത്?
ഭൂനികുതി
3069 ശ്രീമതി
കെ. കെ.
രമ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
റവന്യൂ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) 2016-
2026
കാലയളവില്‍
ഭൂനികുതിയുടെയും
മറ്റു
ഭുമിസംബന്ധമായ
ഇടപാട്
ഫീസുകളുടെയും
ഇനത്തില്‍
സംസ്ഥാനത്തിന്റെ
ആകെ
വരുമാനം
എത്രയാണ്;
വര്‍ഷവും
ഇനവും
തിരിച്ചുളള
കണക്ക്
ലഭ്യമാക്കാമോ;
(ബി) ഭൂനികുതിയും
മറ്റു
ഭുമിസംബന്ധമായ
ഇടപാടുകളുടെ
ഫീസുകളുടെയും
വര്‍ദ്ധനവ്
പ്രാബല്യത്തില്‍
വന്നത്
എന്നു
മുതലാണ്;
(സി) ഫീസുകളുടെ
വര്‍ദ്ധനവ്
പ്രാബല്യത്തില്‍
വന്നതിനു
ശേഷം
ടി
ഫീസിനങ്ങളിലുള്ള
വരുമാന
വര്‍ദ്ധനവ്
എത്രയായിരുന്നു;
വര്‍ഷവും
ഇനവും
തിരിച്ചുളള
കണക്ക്
ലഭ്യമാക്കാമോ?
അട്ടപ്പാടി
ട്രൈബല്‍
താലൂക്കിലെ
ആദിവാസികള്‍ക്ക്
വിതരണം
ചെയ്തു
പട്ടയങ്ങള്‍
3070 ശ്രീമതി
കെ. കെ.
രമ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
റവന്യൂ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) 2016-
2026
കാലയളവില്‍
അട്ടപ്പാടി
ട്രൈബല്‍
താലൂക്കിലെ
6
വില്ലേജുകളില്‍
(അഗളി,
പുതൂര്‍,
ഷോളയൂര്‍,
കോട്ടത്തറ,
കല്ലമല,
പാടവയല്‍
) ആകെ
എത്ര
പട്ടയങ്ങളാണ്
വിതരണം
ചെയ്തതെന്ന്
അറിയിക്കുമോ;
(ബി) ഇതില്‍
എത്രയെണ്ണമാണ്
ആദിവാസി
വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക്
വിതരണം
ചെയ്തതെന്ന്
അറിയിക്കുമോ;
(സി) ഇപ്രകാരം
പട്ടയം
ലഭിച്ച
ആളുകളുടെ
പേരും
ഭൂമിയുടെ
അളവും
ഓരോരുത്തര്‍ക്കും
ലഭിച്ച
ഭൂമിയുടെ
സര്‍വ്വേ
നമ്പരും
ലഭ്യമാക്കുമോ?
റവന്യൂ
വകുപ്പിൽ
സൂപ്പർന്യൂമററി
തസ്തികകളിൽ
നിയമിക്കപ്പെട്ട
കായികതാരങ്ങള്‍
3071 ശ്രീ.
കെ.
രാജന്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
റവന്യൂ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) റവന്യൂ
വകുപ്പിൽ
സൂപ്പർന്യൂമററി
തസ്തികകളിൽ
നിയമിക്കപ്പെട്ട
ശേഷം
നിലവിൽ
സജീവമായി
കായിക
പരിശീലനത്തിലും
മത്സരങ്ങളിലും
പങ്കെടുക്കുന്ന
ജീവനക്കാർ
എത്ര
പേരുണ്ട്;
ജില്ല
തിരിച്ചുള്ള
കണക്ക്
ലഭ്യമാക്കുമോ;
അവരിൽ
വില്ലേജ്
ഓഫീസുകളിൽ
നിയമിക്കപ്പട്ടവരുടെ
പേരുവിവരങ്ങളും
അവർ
ജോലി
ചെയ്യുന്ന
വില്ലേജ്
ഓഫീസുകളുടെ
വിവരങ്ങളും
വിശദമാക്കാമോ;
(ബി) പ്രസ്തുത
ജീവനക്കാർക്ക്
കായിക
പരിശീലനം
തടസ്സമില്ലാതെ
തുടരുന്നതിനും
കായികരംഗത്തെ
മികവ്
വർധിപ്പിക്കുന്നതിനുമായി
സർക്കാർ
എന്തെല്ലാം
സൗകര്യങ്ങളും
ഇളവുകളും
അനുവദിച്ചുവരുന്നുവെന്ന്
വിശദമാക്കാമോ;
(സി) കായിക
പരിശീലനത്തിനായി
പൂർവാഹ്നത്തിലോ
അപരാഹ്നത്തിലോ
മാത്രം
ജോലിക്ക്
ഹാജരാകാൻ
അനുവദിക്കുന്ന
സംവിധാനം
വില്ലേജ്
ഓഫീസുകളിലെ
പൊതുജനസേവനത്തെയും
ദൈനംദിന
പ്രവർത്തനങ്ങളെയും
ബാധിക്കുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ
ഇത്
പരിഹരിക്കുന്നതിന്
സ്വീകരിച്ച
നടപടികൾ
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(ഡി) പ്രസ്തുത
ജീവനക്കാർക്ക്
കായിക
പരിശീലനം
തടസ്സമില്ലാതെ
തുടരുന്നതിനും
കായികരംഗത്തെ
മികവ്
വർധിപ്പിക്കുന്നതിനുമായി
അവർക്ക്
സൗകര്യപ്രദമായ
ഓഫീസിൽ
ജോലി
ചെയ്യുന്നതിനുള്ള
അവസരം
നൽകുന്നതിനുള്ള
നടപടി
സ്വീകരിക്കുമോ;
(ഇ) റവന്യൂ
വകുപ്പിലെ
മേൽപ്പറഞ്ഞ
ജീവനക്കാരുടെ
സേവനം
പൂർണമായി
പ്രയോജനപ്പെടുത്തി
കായികരംഗത്ത്
മികച്ച
നേട്ടങ്ങൾ
കൈവരിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ?
തൃശ്ശൂർ
ജില്ലയിലെ
റവന്യൂ
ഉദ്യോഗസ്ഥരുടെ
സ്ഥലംമാറ്റവും
വില്ലേജ്
ഓഫീസുകളിലെയും
മറ്റു
റവന്യൂ
ഓഫീസുകളിലെയും
സേവനലഭ്യതയും
3072 ശ്രീ.
കെ.
രാജന്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
റവന്യൂ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) ഈ
സർക്കാർ
അധികാരത്തിൽ
വന്നതിനു
ശേഷം
റവന്യൂ
വകുപ്പിൽ
തൃശ്ശൂർ
ജില്ലയില്‍
നടത്തിയ
സ്ഥലംമാറ്റങ്ങൾ
പൊതുജനങ്ങൾക്ക്
സമയബന്ധിതമായി
സേവനം
ലഭിക്കുന്നതിനെ
തടസപ്പെടുത്തിയതിനോടൊപ്പം
ജീവനക്കാരുടെ
സർവീസ്
സംബന്ധമായ
നടപടികളെയും
പ്രതികൂലമായി
ബാധിച്ചിട്ടുള്ളതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
പ്രസ്തുത
കാലയളവിൽ
അർഹതപ്പെട്ട
സ്ഥാനകയറ്റം
ലഭിക്കാതെ
പോയ
ജീവനക്കാരുടെ
വിശദ
വിവരങ്ങൾ
ലഭ്യമാക്കുമോ;
ഇത്തരം
സംഭവങ്ങള്‍
ആവർത്തിക്കാതിരിക്കുവാൻ
ശ്രദ്ധിക്കുമോ;
(ബി) തൃശ്ശൂർ
ജില്ലയിൽ
നിലവിൽ
വില്ലേജ്
ഓഫീസർ
തസ്തികയിൽ
ആളില്ലാത്തതിനാൽ
അധിക
ചുമതലയിൽ
പ്രവർത്തിക്കുന്ന
വില്ലേജ്
ഓഫീസുകൾ
എത്രയാണ്;
താലൂക്ക്
തിരിച്ചുള്ള
കണക്ക്
ലഭ്യമാക്കുമോ;
ഇത്തരം
സാഹചര്യങ്ങളിൽ
പൊതുജനങ്ങൾക്ക്
സമയബന്ധിതമായി
സേവനം
ഉറപ്പാക്കുന്നതിനായി
മറ്റ്
വില്ലേജ്
ഓഫീസർമാർക്ക്
അധിക
ചുമതല
നൽകുന്നതിന്
പകരം
ഹെഡ്
ക്ലാർക്ക്
(HC)/റവന്യൂ
ഇൻസ്പെക്ടർ
(RI)
തസ്തികയിലുള്ള
ജീവനക്കാർക്ക്
അധിക
ചുമതല
നൽകുന്ന
കാര്യം
പരിഗണിക്കുമോ;
(സി) ഈ
സർക്കാർ
അധികാരത്തിൽ
വന്നതിനുശേഷം
റവന്യൂ
വകുപ്പിൽ
തൃശ്ശൂർ
ജില്ലയിലെ
എത്ര
ഭിന്നശേഷിക്കാരായ
ജീവനക്കാരെ
സ്ഥലംമാറ്റിയിട്ടുണ്ട്;
തസ്തിക
തിരിച്ചും
സ്ഥലംമാറ്റ
ഉത്തരവിന്റെ
തീയതി
തിരിച്ചുമുള്ള
കണക്ക്
ലഭ്യമാക്കാമോ;
(ഡി) സൂപ്പർന്യൂമററി
തസ്തികകളിൽ
നിയമിച്ച
ജീവനക്കാരുടെ
പ്രൊബേഷൻ
പ്രഖ്യാപിക്കാത്ത
വിഷയം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
തൃശ്ശൂർ
ജില്ലയിൽ
എത്ര
ജീവനക്കാരെ
നിയമിച്ചിട്ടുണ്ടെന്നും
എത്ര
പേരുടെ
പ്രൊബേഷൻ
പ്രഖ്യാപിച്ചുവെന്നും
ബാക്കിയുള്ളവരുടെ
കാര്യത്തിൽ
സ്വീകരിച്ച
നടപടിയും
വ്യക്തമാക്കാമോ;
ഇതു
സംബന്ധിച്ച
അവ്യക്തത
പരിഹരിച്ച്
അർഹമായ
സർവീസ്
ആനുകൂല്യങ്ങൾ
ലഭ്യമാക്കുന്നതിന്
നടപടി
സ്വീകരിക്കുമോ;
ടി
വിഷയത്തിൽ
തൃശ്ശൂർ
ജില്ലാ
കളക്ടർ
ലാൻഡ്
റവന്യൂ
കമ്മീഷണർക്ക്
നൽകിയ
കത്തിന്മേൽ
സ്വീകരിച്ച
തുടർനടപടികൾ
എന്തെല്ലാമാണ്;
(ഇ) ഭിന്നശേഷിക്കാരായ
ജീവനക്കാരുടെ
സ്ഥലംമാറ്റം
തീരുമാനിക്കുമ്പോൾ
ഭിന്നശേഷിയുടെ
സ്വഭാവം,
മെഡിക്കൽ
ആവശ്യങ്ങൾ,
യാത്രാക്ലേശം,
നിലവിലുള്ള
സർക്കാർ
ഉത്തരവുകൾ
എന്നിവ
പരിഗണിക്കുന്നതിന്
വ്യക്തമായ
മാനദണ്ഡങ്ങൾ
പാലിക്കുന്നുണ്ടോ;
ഇത്തരം
ജീവനക്കാരുടെ
അവകാശങ്ങൾ
സംരക്ഷിക്കുന്നതിനും
അർഹമായ
പരിഗണന
ഉറപ്പാക്കുന്നതിനും
നടപടി
സ്വീകരിക്കുമോ;
ഇതുമായി
ബന്ധപ്പെട്ട്
പുറപ്പെടുവിച്ചിട്ടുള്ള
ഉത്തരവുകളും
നിർദേശങ്ങളും
വിശദമാക്കാമോ;
പ്രസ്തുത
ജീവനക്കാരുടെ
സ്ഥലംമാറ്റവുമായി
ബന്ധപ്പെട്ട്
സർക്കാരിനും
റവന്യൂ
അധികാരികൾക്കും
ഭിന്നശേഷി
കമ്മീഷണർക്കും
എത്ര
പരാതികൾ
ലഭിച്ചിട്ടുണ്ട്;
പരാതികളുടെ
എണ്ണം,
വിഷയം,
നിലവിലെ
സ്ഥിതി
എന്നിവ
വ്യക്തമാക്കാമോ?
കൊച്ചി-ബംഗളൂരു
വ്യവസായ
ഇടനാഴി
3073 ശ്രീ.
വി. കെ.
സനോജ്
ശ്രീ.
എ.
പ്രഭാകരന്
ശ്രീ.
പി. പി.
സുമോദ്
ശ്രീ.
പി. കെ.
പ്രവീൺ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
റവന്യൂ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) വികസന
ആവശ്യങ്ങൾക്കായി
ഭൂമി
ഏറ്റെടുക്കുന്നതിന്
കേരളത്തിൽ
പൊതുവെ
കണ്ടുവരുന്ന
പ്രയാസങ്ങൾ
എന്തൊക്കെയാണ്;
(ബി) കണ്ണൂരിലും
പാലക്കാടുമായി
കിൻഫ്ര
വഴി
ഭൂമി
ഏറ്റെടുക്കുന്നത്
കേരളത്തിന്റെ
ഭാവി
വികസനത്തിന്
കുതിപ്പേകുന്ന
കൊച്ചി-ബംഗളൂരു
വ്യവസായ
ഇടനാഴിക്കാണെന്ന
(Kochi-Bengaluru Industrial Corridor)
യാഥാർത്ഥ്യം
സുധാപിള്ളയുടെ
നേതൃത്വത്തിലുള്ള
അവലോകന
സമിതി
ബോധപൂർവ്വം
മറച്ചുവെച്ചതായി
പറയപ്പെടുന്ന
ആരോപണം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(സി) വൻകിട
വ്യവസായ
പദ്ധതികൾക്ക്
അംഗീകാരം
ലഭിക്കാൻ
വിശാലമായ
അടിസ്ഥാന
സൗകര്യങ്ങളും
വലിയ
താേതിൽ
ഭൂമിയും
മുൻകൂട്ടി
സജ്ജമാക്കേണ്ടതുണ്ടെന്നിരിക്കെ,
ഭൂമി
ഏറ്റെടുത്ത്
ചുരുങ്ങിയ
വർഷങ്ങൾക്കുള്ളിൽ
തന്നെ
പദ്ധതികൾ
തുടങ്ങിയില്ല
എന്ന
വിമർശനം
അടിസ്ഥാന
സൗകര്യ
വികസന
രംഗത്തെ
പ്രായോഗിക
ബുദ്ധിമുട്ടുകൾ
മനസ്സിലാക്കാത്തതുകൊണ്ടാണോ;
വിശദമാക്കാമോ?
ഭൂമി
സംബന്ധമായ
അപേക്ഷകളിലെ
കാലതാമസം
ഒഴിവാക്കല്‍
3074 ശ്രീ.
ദീപക്
ജോയ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
റവന്യൂ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) പട്ടയവിതരണം,
തരംമാറ്റം,
പോക്കുവരവ്,
ഭൂമി
സംബന്ധമായ
സർട്ടിഫിക്കറ്റുകൾ
എന്നിവയ്ക്കുള്ള
അപേക്ഷകളിൽ
ഉണ്ടാകുന്ന
കാലതാമസം
ഒഴിവാക്കി
നിശ്ചിത
സമയപരിധിക്കുള്ളിൽ
സേവനങ്ങൾ
ലഭ്യമാക്കാൻ
നടപടി
സ്വീകരിക്കുമോ?
ഭൂമി
തരം
മാറ്റുന്നത്
3075 ശ്രീ.
എം.
വിജിന്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
റവന്യൂ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) ഭൂമി
തരം
മാറ്റുന്നതിനായുള്ള
അസംഖ്യം
അപേക്ഷകൾ
തീർപ്പാക്കാനുള്ളത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ടി
അപേക്ഷകൾ
തീർപ്പാക്കുന്നതിനായി
സ്പെഷ്യൽ
ഡ്രൈവ്
സംഘടിപ്പിക്കുമോ,
വിശദമാക്കാമോ;
(ബി) കല്ല്യാശ്ശേരി
നിയോജകമണ്ഡല
പരിധിയിൽ
വരുന്ന
വില്ലേജുകളിൽ
നിന്നും
ഭൂമി
തരം
മാറ്റുന്നതിനായി
സമർപ്പിക്കപ്പെട്ട
എത്ര
അപേക്ഷകൾ
ഇനിയും
തീർപ്പാക്കാൻ
ശേഷിക്കുന്നുണ്ട്;
ടി
അപേക്ഷകൾ
എന്നത്തേക്ക്
തീർപ്പാക്കാനാവും
എന്നാണ്
വിലയിരുത്തിയിട്ടുള്ളത്;
വിശദമാക്കാമോ?
കേരള
ലാന്‍ഡ്
ടാക്സ്
ആക്റ്റ്
3076 ശ്രീ.
കെ.
പ്രേംകുമാര്‍
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
റവന്യൂ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) നികുതി
കെട്ടാത്ത
ഭൂമിയുടെ
രജിസ്റ്റേർഡ്
കൈവശക്കാർക്കോ,
അയാളുടെ
നിയമാനുസരണ
പ്രതിനിധികൾക്കോ
കേരള
ലാന്‍ഡ്
ടാക്സ്
ആക്റ്റ്
പ്രകാരം
കരം
നിശ്ചയിച്ച്
നൽകുന്നതിനും
നി. കെ (നികുതി
കെട്ടാത്തത്
) എന്ന
ഇനത്തിൽ
നിന്നും
മാറ്റി
നൽകുന്നതിനും
അനുമതി
നൽകി
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കിൽ
പകർപ്പ്
ലഭ്യമാക്കാമോ;
(ബി) ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടെങ്കിൽ
ഇത്തരം
ഭൂമിയുടെ
കൈവശക്കാർക്ക്
നികുതി
അടയ്ക്കുവാനുള്ള
സൗകര്യം
ചെയ്ത്
വരുന്നുണ്ടോ;
ഇല്ലെങ്കിൽ
എന്തുകൊണ്ട്;വ്യക്തമാക്കുമോ;
(സി) ഉത്തരവ്
ഉണ്ടെങ്കിൽ
ഇത്തരം
ഭൂമിയുടെ
(നി.കെ)
നികുതി
അടയ്ക്കുവാനും,
ക്രയവിക്രയം
ചെയ്യുവാനുമുള്ള
മാർഗ്ഗം
എന്താണ്;വ്യക്തമാക്കുമോ;
(ഡി) ഒറ്റപ്പാലം
താലൂക്കിൽ
ഇത്തരത്തിൽ
നികുതി
അടയ്ക്കുവാൻ
സാധിക്കാത്ത
എത്ര
അപേക്ഷകൾ
ഉണ്ട്;
മേൽപ്പറഞ്ഞ
ഉത്തരവു
പ്രകാരം
ഭൂവുടമകൾക്ക്
നികുതി
അടയ്ക്കുവാനുള്ള
സൗകര്യം
ചെയ്യുന്നതിന്
അടിയന്തര
നടപടി
സ്വീകരിക്കുമോ;
വിശദവിവരങ്ങൾ
ലഭ്യമാക്കാമോ?
റവന്യൂ
സേവനങ്ങൾക്ക്
ഒറ്റവാതിൽ
സംവിധാനം
നടപ്പാക്കുന്നതിനുള്ള
പദ്ധതി
3077 ശ്രീ.
വി. പി.
സജീന്ദ്രൻ
ശ്രീ.
ജ്യോതികുമാർ
ചാമക്കാല
ശ്രീ.
സുമേഷ്
അച്ചുതൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
റവന്യൂ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) റവന്യൂ
സേവനങ്ങൾ
കൂടുതൽ
വേഗത്തിലാക്കുന്നതിനും
സാങ്കേതിക
നവീകരണം
നടപ്പാക്കുന്നതിനുമായി
ഒറ്റവാതിൽ
പദ്ധതി
പ്രഖ്യാപിച്ചിട്ടുണ്ടോ;
പദ്ധതിയുടെ
നിലവിലെ
പുരോഗതി,
ജനങ്ങൾക്ക്
ലഭിച്ച
പ്രയോജനം
എന്നിവ
വ്യക്തമാക്കുമോ;
(ബി) ഒറ്റവാതിൽ
സംവിധാനം
വഴി
പോക്കുവരവ്,
ഭൂനികുതി,
കൈവശാവകാശ
സർട്ടിഫിക്കറ്റ്,
വരുമാന
സർട്ടിഫിക്കറ്റ്,
ഭൂമി
തരംമാറ്റം
തുടങ്ങിയ
സേവനങ്ങൾ
ലഭ്യമാക്കുന്നതിനുള്ള
നടപടികൾ
പൂർത്തിയായിട്ടുണ്ടോ;
വിശദമാക്കുമോ;
(സി) പദ്ധതി
നടപ്പാക്കുന്നതിൽ
സാങ്കേതിക
തടസ്സങ്ങളോ
ഭരണപരമായ
കാലതാമസമോ
ഉണ്ടായിട്ടുണ്ടോ;
എങ്കിൽ
അവ
പരിഹരിക്കുന്നതിന്
സ്വീകരിച്ച
നടപടികൾ
വിശദമാക്കാമോ;
(ഡി) സേവനങ്ങൾ
ലഭിക്കുന്നതിനുള്ള
കാലതാമസം
കുറയ്ക്കുന്നതിനും
അപേക്ഷകളുടെ
പുരോഗതി
ഓൺലൈനായി
അറിയുന്നതിനും
പൊതുജനങ്ങൾക്ക്
സമയബന്ധിത
സേവനം
ഉറപ്പാക്കുന്നതിനും
സ്വീകരിച്ച
നടപടികൾ
എന്തെല്ലാമാണ്;
വിശദമാക്കുമോ?
വില്ലേജ്
ഓഫീസുകളുടെ
പ്രവര്‍ത്തനം
3078 ശ്രീ.
എ. സി.
മൊയ്തീന്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
റവന്യൂ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) വില്ലേജ്
ഓഫീസുകൾ
വഴിയുള്ള
സേവനങ്ങൾ
പൂർണ്ണമായും
സ്മാർട്ട്
ആക്കുന്നതിനായി
ആരംഭിച്ച
അടിസ്ഥാന
സൗകര്യ
വികസന
പദ്ധതികളുടെ
നിലവിലെ
നിർവഹണ
പുരോഗതി
വിശദമാക്കുമോ;
(ബി) വില്ലേജ്
ഓഫീസുകളുടെ
നിർമ്മാണ
പ്രവൃത്തികൾക്കും
കമ്പ്യൂട്ടർവൽക്കരണത്തിനും
ഫണ്ട്
അനുവദിക്കുന്നതിൽ
സമീപകാലത്ത്
നിയന്ത്രണങ്ങൾ
ഏർപ്പെടുത്തിയിട്ടുണ്ടോ
എന്ന്
വ്യക്തമാക്കുമോ;
(സി) സെർവർ
തകരാറുകൾ
മൂലം ഇ-ഡിസ്ട്രിക്ട്,
മറ്റ്
റവന്യു
ഓൺലൈൻ
പോർട്ടലുകൾ
എന്നിവയുടെ
പ്രവർത്തനം
ഇടയ്ക്കിടെ
തടസ്സപ്പെടുന്നത്
പരിഹരിക്കാൻ
സ്വീകരിച്ച
ശാശ്വത
നടപടികൾ
വ്യക്തമാക്കുമോ;
(ഡി) വില്ലേജ്
ഓഫീസുകളുടെ
പ്രവർത്തനം
കൂടുതൽ
ജനകീയമാക്കുന്നതിനായി
കഴിഞ്ഞ
സർക്കാർ
രൂപീകരിച്ച
വില്ലേജ്തല
ജനകീയ
സമിതികളുടെ
പ്രവർത്തനങ്ങൾ
നിലവിൽ
കാര്യക്ഷമമായി
നടക്കുന്നുണ്ടെന്ന്
ഉറപ്പുവരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ?
കിഫ്ബിക്കായി
റവന്യൂ
വകുപ്പ്
ഏറ്റെടുക്കുന്ന
3,829
ഏക്കർ
ഭൂമിയുടെ
ഇടപാടുകൾ
3079 ശ്രീ.
സജീവ്
ജോസഫ്
ശ്രീ.
റോയി.
കെ.
പൗലോസ്
ശ്രീ.
പഴകുളം
മധു
ശ്രീ.
റോണി.
കെ.
ബേബി
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
റവന്യൂ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) കിഫ്ബിക്കായി
റവന്യൂ
വകുപ്പ്
കണ്ണൂർ
ജില്ലയിൽ
ഏറ്റെടുക്കുന്നതിനായി
കണ്ടെത്തിയതോ
ഏറ്റെടുക്കൽ
നടപടികൾ
സ്വീകരിച്ചതോ
ആയ 3,829
ഏക്കർ
ഭൂമിയുടെ
നിലവിലെ
ഉടമസ്ഥാവകാശം,
ഭൂമി
വാങ്ങിയ
വ്യക്തികൾ,
സ്ഥാപനങ്ങൾ
എന്നിവയുടെ
വിവരങ്ങൾ
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി) പ്രസ്തുത
ഭൂമി
വാങ്ങിയതിൽ
ബിനാമി
ഇടപാടുകൾ
നടന്നിട്ടുണ്ടെന്നോ
യഥാർഥ
ഉടമസ്ഥരെ
മറച്ചുവെച്ച്
മറ്റുള്ളവരുടെ
പേരിൽ
ഭൂമി
വാങ്ങിയിട്ടുണ്ടെന്നോ
ഉള്ള
പരാതികൾ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ
സ്വീകരിച്ച
നടപടികൾ
എന്തെല്ലാമാണ്;
വ്യക്തമാക്കാമോ;
(സി) മുൻ
സർക്കാരിന്റെ
കാലത്ത്
പ്രസ്തുത
ഭൂമിയുടെ
ഉടമസ്ഥാവകാശ
കൈമാറ്റങ്ങൾ,
ഭൂമി
വാങ്ങിയവരുടെ
സാമ്പത്തിക
സ്രോതസ്സുകൾ,
ഇടപാടുകളുടെ
കാലയളവ്
എന്നിവ
സംബന്ധിച്ച്
പരിശോധന
നടത്തിയിട്ടുണ്ടോ;
ഭൂമി
ഏറ്റെടുക്കൽ
പ്രഖ്യാപനത്തിന്
മുമ്പും
ശേഷവും
നടന്ന
കൈമാറ്റങ്ങൾ
റവന്യൂ
വകുപ്പ്
അന്വേഷിക്കുമോ;
(ഡി) പ്രസ്തുത
ഭൂമിയുടെ
യഥാർഥ
വിപണിവിലയും
സർക്കാർ
നിശ്ചയിച്ച
ന്യായവിലയും
തമ്മിലുള്ള
വ്യത്യാസം
ദുരുപയോഗം
ചെയ്ത്
അനധികൃത
സാമ്പത്തിക
നേട്ടം
കൈവരിച്ചിട്ടുണ്ടോ
എന്ന്
അന്വേഷിച്ചിട്ടുണ്ടോ;
ബിനാമി
ഇടപാടുകളോ
ഭൂമി
വാങ്ങലുമായി
ബന്ധപ്പെട്ട
ക്രമക്കേടുകളോ
കണ്ടെത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ഇ) പ്രസ്തുത
ഭൂമി
വാങ്ങിയവരിൽ
ബിനാമി
ഉടമസ്ഥതയുണ്ടെന്ന്
സംശയിക്കുന്നവരുടെ
ഇടപാടുകൾ
അന്വേഷിക്കുന്നതിനും
യഥാർഥ
ഗുണഭോക്താക്കളെ
കണ്ടെത്തുന്നതിനും
ഭൂമി
ഏറ്റെടുക്കൽ
നടപടികളിലെ
ക്രമക്കേടുകൾ
തടയുന്നതിനും
വിജിലൻസ്
ഉൾപ്പെടെയുള്ള
അന്വേഷണ
ഏജൻസികളുടെ
പരിശോധനയ്ക്ക്
ശിപാർശ
ചെയ്യുമോ;
വ്യക്തമാക്കുമോ?
വില്ലേജ്
ഓഫീസുകളിലെ
ഡിജിറ്റൽ
സർവേ,
ഭൂമിയുടെ
സ്കെച്ച്
ലഭ്യത,
ആധാരം
രജിസ്ട്രേഷൻ
എന്നിവയിലെ
കാലതാമസം
3080 ശ്രീ.
വി. പി.
സജീന്ദ്രൻ
ശ്രീ.
ജ്യോതികുമാർ
ചാമക്കാല
ശ്രീ.
സുമേഷ്
അച്ചുതൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
റവന്യൂ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) ഡിജിറ്റൽ
സർവേ
പൂർത്തിയാക്കിയ
വില്ലേജുകളിൽ
ഭൂമിയുടെ
സ്കെച്ച്
ലഭ്യമാക്കുന്നതിലുണ്ടാകുന്ന
കാലതാമസം
ആധാരം
രജിസ്ട്രേഷൻ
ഉൾപ്പെടെയുള്ള
ഭൂമി
ഇടപാടുകളെ
ബാധിക്കുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി) ഡിജിറ്റൽ
സർവേ
പൂർത്തിയാക്കിയ
വില്ലേജുകളിൽ
ഭൂമിയുടെ
സ്കെച്ച്
ലഭിക്കാത്തതുമായി
ബന്ധപ്പെട്ട്
പരാതികൾ
ലഭിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
സ്കെച്ച്
ലഭിക്കാത്തതിനാൽ
ഭൂമി
കൈമാറ്റം,
ആധാരം
രജിസ്ട്രേഷൻ,
പോക്കുവരവ്
എന്നിവ
തടസ്സപ്പെട്ട
സംഭവങ്ങൾ
ഉണ്ടായിട്ടുണ്ടോ;
വിശദമാക്കുമോ;
(സി) എങ്കിൽ
ഇത്തരം
പ്രശ്നങ്ങൾ
പരിഹരിക്കുന്നതിന്
വില്ലേജ്
ഓഫീസുകൾക്കും
സർവേ
വകുപ്പിനും
പ്രത്യേക
നിർദേശങ്ങൾ
നൽകിയിട്ടുണ്ടോ;
വ്യക്തമാക്കുമോ?
റവന്യൂ
വകുപ്പ്
മുഖേന
വായ്പ
നല്കി
നടപ്പാക്കിയ
ഹൗസിംഗ്
പ്രോജക്ടുകള്‍
3081 ശ്രീ.
കെ. കെ.
രാമചന്ദ്രന്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
റവന്യൂ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
ദുര്‍ബല
വിഭാഗങ്ങള്‍ക്കും
ഇടത്തരക്കാര്‍ക്കും
മറ്റുള്ളവര്‍ക്കുമായി
റവന്യൂ
വകുപ്പ്
മുഖേന
വായ്പ
നല്കി
നടപ്പാക്കിയ
ഹൗസിംഗ്
പ്രോജക്ടുകള്‍
ഏതെല്ലാമാണ്
എന്നും
അവയില്‍
തിരിച്ചടവ്
സര്‍ക്കാര്‍
ഉത്തരവു
മുഖേന
എഴുതി
തള്ളാത്ത
ഏതെങ്കിലും
പദ്ധതികള്‍
നിലവിലുണ്ടോ
എന്നും
അറിയിക്കുമോ;
(ബി) അത്തരം
പദ്ധതികള്‍
നിലവില്‍
ഉണ്ടെങ്കില്‍
അവ
ഏതെല്ലാമാണ്
എന്ന്
വിശദമാക്കാമോ?
ജലാശയങ്ങളുടെ
ഭാഗങ്ങൾ
കൈയേറിയുള്ള
നിർമ്മാണ
പ്രവർത്തനങ്ങൾ
3082 ശ്രീ.
എൻ.
ശക്തൻ
ശ്രീ.
സി. വി.
ശാന്തകുമാർ
ശ്രീ.
എം. ആർ.
ബൈജു
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
റവന്യൂ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) ജലാശയങ്ങളോട്
ചേർന്നുള്ള
സർക്കാർ
ഭൂമിയും
പുറമ്പോക്ക്
ഭൂമിയും
ജലാശയങ്ങളുടെ
ഭാഗങ്ങളും
കയ്യേറി
സ്വകാര്യ
വ്യക്തികളോ
സ്ഥാപനങ്ങളോ
നിർമ്മാണപ്രവർത്തനങ്ങൾ
നടത്തിയിട്ടുണ്ടെങ്കിൽ,
അവ
കണ്ടെത്തി
നിയമാനുസൃത
നടപടി
സ്വീകരിക്കുന്നതിന്
സംവിധാനമുണ്ടോ;
വിശദമാക്കാമോ;
(ബി) കയ്യേറ്റം
സ്ഥിരീകരിച്ച
പ്രദേശങ്ങളിൽ
ഭൂമി
തിരിച്ചുപിടിക്കുന്നതിനും
അനധികൃത
നിർമ്മാണങ്ങൾ
നീക്കം
ചെയ്യുന്നതിനും
ഉത്തരവാദികൾക്കെതിരെ
നിയമനടപടി
സ്വീകരിക്കുന്നതിനും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം
ലഭ്യമാക്കാമോ;
(സി) ഭാവിയിൽ
കയ്യേറ്റങ്ങൾ
ആവർത്തിക്കാതിരിക്കുന്നതിനായി
നദികളുടെയും
കായലുകളുടെയും
അതിരുകൾ
ശാസ്ത്രീയമായി
നിർണയിച്ച്
രേഖപ്പെടുത്തുന്നതിനും
ഉപഗ്രഹസാങ്കേതികവിദ്യ
ഉൾപ്പെടെയുള്ള
സംവിധാനങ്ങൾ
ഉപയോഗിച്ച്
നിരീക്ഷണം
ശക്തിപ്പെടുത്തുന്നതിനും
നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
സർക്കാർ
ഭൂമിയിലെ
കയ്യേറ്റങ്ങൾ
3083 ശ്രീ.
എം.
വിന്‍സെന്റ്
ശ്രീ.
ടോണി
ചമ്മണി
ശ്രീ.
വി. എസ്.
ജോയി
ശ്രീ.
കെ.
നീലകണ്ഠൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
റവന്യൂ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) സർക്കാർ
ഭൂമിയിലെ
കയ്യേറ്റങ്ങൾ
തടയുന്നതിനും
അനധികൃതമായി
കൈവശപ്പെടുത്തിയ
സർക്കാർ
ഭൂമി
തിരിച്ചുപിടിക്കുന്നതിനും
റവന്യു
വകുപ്പ്
സ്വീകരിച്ചുവരുന്ന
നടപടികൾ
വിശദമാക്കാമോ;
സർക്കാർ
ഭൂമി
കയ്യേറിയിട്ടുള്ളതായി
കണ്ടെത്തിയ
കേസുകളിൽ
തുടർനടപടികൾ
സ്വീകരിക്കുന്നതിന്
നിലവിലുള്ള
സംവിധാനങ്ങൾ
എന്തെല്ലാമാണ്;
(ബി) സർക്കാർ
ഭൂമി
കയ്യേറ്റങ്ങൾ
കണ്ടെത്തുന്നതിനും
അവ
ഒഴിപ്പിക്കുന്നതിനും
ജില്ലാ
ഭരണകൂടങ്ങൾക്കും
റവന്യു
ഉദ്യോഗസ്ഥർക്കും
നിർദേശം
നൽകിയിട്ടുണ്ടോ;
കയ്യേറ്റം
ഒഴിപ്പിക്കുന്നതുമായി
ബന്ധപ്പെട്ട്
ലഭിക്കുന്ന
പരാതികളിൽ
സമയബന്ധിതമായി
അന്വേഷണം
നടത്തി
നടപടി
സ്വീകരിക്കുന്നതിന്
സംവിധാനം
ഏർപ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(സി) സർക്കാർ
ഭൂമി
അനധികൃതമായി
കൈവശം
വച്ചിരിക്കുന്നവരിൽനിന്ന്
ഭൂമി
തിരിച്ചുപിടിക്കുന്നതിനും
ഇത്തരം
കയ്യേറ്റങ്ങൾ
ആവർത്തിക്കുന്നത്
തടയുന്നതിനും
സ്വീകരിച്ചിട്ടുള്ള
നടപടികൾ
വിശദമാക്കുമോ;
(ഡി) സർക്കാർ
ഭൂമി
സംരക്ഷിക്കുന്നതിനും
കയ്യേറ്റങ്ങൾ
കണ്ടെത്തി
ഭൂമി
തിരിച്ചുപിടിക്കുന്നതിനുമുള്ള
നടപടികൾ
കൂടുതൽ
കാര്യക്ഷമമാക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
ആറ്റിങ്ങല്‍
നിയോജകമണ്ഡലത്തിലെ
പുറമ്പോക്ക്
ഭൂമി
3084 ശ്രീമതി
ഒ. എസ്.
അംബിക
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
റവന്യൂ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) ആറ്റിങ്ങല്‍
നിയോജകമണ്ഡലത്തില്‍
സര്‍ക്കാര്‍
പുറമ്പോക്ക്
ഭൂമിയുടെ
വിശദാംശം
വില്ലേജ്
അടിസ്ഥാനത്തില്‍
സര്‍വ്വേ
നമ്പര്‍
വിസ്തൃതി
ഉള്‍പ്പെടെ
ലഭ്യമാക്കുമോ?
കടല്‍
പുറംപോക്ക്
ഭൂമി
3085 ശ്രീ.
എന്‍.
കെ.
അക്ബര്‍
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
റവന്യൂ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) ഗുരുവായൂര്‍
മണ്ഡലത്തിലെ
കടല്‍
പുറംപോക്ക്
ഭൂമിയുടെ
സര്‍വ്വേ
നടപടികളുടെ
പുരോഗതി
വിശദമാക്കാമോ;
(ബി) ഗുരുവായൂര്‍
മണ്ഡലത്തിലെ
കടല്പുറംപോക്കില്
പട്ടയം
നല്കുന്ന
നടപടികളുടെ
പുരോഗതി
വിശദമാക്കാമോ;
നിലവില്‍
പുറംപോക്കില്‍
താമസിക്കുന്നവരുടെ
വിവരം
ശേഖരിച്ചിട്ടുണ്ടോ;
വിശദവിവരങ്ങള്‍
ലഭ്യമാക്കാമോ;
(സി) പ്രസ്തുത
കടല്പുറംപോക്കില്
നിന്ന്
ചാവക്കാട്
ബീച്ച്
വികസനത്തിനായി
ജില്ലാ
കളക്ടര്‍
ടൂറിസം
വകുപ്പിന്
എത്ര
സെന്റ്
സ്ഥലം
കൈമാറി
ഉത്തരവായിട്ടുണ്ട്;
ആയത്
കൈമാറി
നല്‍കിയിട്ടുണ്ടോ;
വിശദവിവരങ്ങള്‍
ലഭ്യമാക്കാമോ?
മണത്തല
വില്ലേജിലെ
ബീച്ച്
വികസനം
3086 ശ്രീ.
എന്‍.
കെ.
അക്ബര്‍
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
റവന്യൂ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) ഗുരുവായൂര്‍
മണ്ഡലത്തില്‍
മണത്തല
വില്ലേജില്‍
സര്‍വ്വേ
പൂര്‍ത്തീകരിച്ച
കടല്‍
പുറംപോക്ക്
ഭൂമി
ബീച്ച്
വികസനത്തിനായി
നല്‍കുന്നതിന്
പ്രൊപ്പോസല്‍
ലഭിച്ചിട്ടുണ്ടോ;
ആയതില്‍
സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ;
(ബി) പ്രസ്തുത
കടല്‍
പുറംപോക്ക്
ഭൂമി
അനധികൃതമായി
കൈയ്യേറിയവരുടെ
വിവരങ്ങള്‍
ലഭ്യമാണോ;
വിശദമാക്കാമോ;
(സി) പ്രസ്തുത
കടല്‍
പുറംപോക്ക്
അണ്‍സര്‍വ്വേ
ഭൂമിയില്‍
ആര്‍ക്കെങ്കിലും
പട്ടയം
അനുവദിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
അവരുടെ
വിശദവിവരങ്ങള്‍
അനുവദിച്ച
ഭൂമിയുടെ
അളവ്
സഹിതം
ലഭ്യമാക്കാമോ?
സര്‍ക്കാര്‍
പുറമ്പോക്കില്‍
നിന്നും
പാറ
ഖനനം
ചെയ്യുന്നത്
3087 ശ്രീ.
വി.
ജോയി
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
റവന്യൂ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) സര്‍ക്കാര്‍
പുറമ്പോക്ക്
ഭൂമിയില്‍
നിന്നും
പാറ
ഖനനം
ചെയ്യുന്നതിന്
എത്ര
പേര്‍ക്ക്
ഈ സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനു
ശേഷം
അനുമതി
നല്‍കിയിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
സര്‍ക്കാര്‍
പുറമ്പോക്കില്‍
നിന്നും
പാറ
ഖനനം
ചെയ്യുന്നതിന്
അനുമതി
നല്‍കുന്നതിനുള്ള
ഇ-ടെന്‍ഡര്‍
നടപടികള്‍
ഒഴിവാക്കിയതിനുള്ള
കാരണം
വ്യക്തമാക്കാമോ;
(സി) സര്‍ക്കാര്‍
പുറമ്പോക്കില്‍
നിന്നും
പാറ
ഖനനം
ചെയ്യുന്നതിന്
ഏതെല്ലാം
ജില്ലകളില്‍
അനുമതി
നല്‍കിയിട്ടുണ്ടെന്ന്
വിശദമാക്കാമോ?
അട്ടപ്പാടി
താലൂക്കിലെ
പട്ടയവിതരണം
3088 ശ്രീ.
ഐ. സി.
ബാലകൃഷ്ണന്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
റവന്യൂ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) മുന്‍
സര്‍ക്കാരിന്റെ
കാലത്ത്
അട്ടപ്പാടി
ട്രൈബല്‍
താലൂക്കിലെ
അഗളി,
പുതൂര്‍,
ഷോളയൂര്‍,
കോട്ടത്തറ,
കല്ലമല,
പാടവയല്‍
എന്നീ
ആറ്
വില്ലേജുകളില്‍
എത്ര
പട്ടയങ്ങള്‍
വീതം
വിതരണം
ചെയ്തിട്ടുണ്ട്;
അതില്‍
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ക്ക്
എത്ര
പട്ടയങ്ങള്‍
വിതരണം
ചെയ്തിട്ടുണ്ട്;
പട്ടയങ്ങളുടെ
ലിസ്റ്റ്
ലഭ്യമാക്കുമോ;
(ബി) ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്ന
ശേഷം
പ്രസ്തുത
ആറ്
വില്ലേജുകളില്‍
ആകെ
എത്ര
പട്ടയങ്ങള്‍
വിതരണം
ചെയ്തിട്ടുണ്ട്;
ആയതിന്റെ
വില്ലേജ്
തിരിച്ചുള്ള
കണക്ക്,
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ക്ക്
എത്ര,
പൊതു
വിഭാഗത്തിന്
എത്ര
എന്നിങ്ങനെ
തരം
തിരിച്ച്
ലഭ്യമാക്കുമോ;
(സി) മുന്‍
സര്‍ക്കാരിന്റെ
കാലത്ത്
പുതൂരില്‍
പട്ടയ
വിതരണം
നടത്തിയത്
സംബന്ധിച്ച
അന്വേഷണ
റിപ്പോര്ട്ടിന്മേല്
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
റവന്യൂ
പ്രിന്‍സിപ്പല്‍
സെക്രട്ടറി
ശ്രീമതി
ടിങ്കു
ബിസ്വാളിന്റെ
ഉത്തരവ്
മറികടന്ന്
കോട്ടത്തറ
വില്ലേജ്
ഓഫീസര്‍
575
ഏക്കര്‍
ഭൂമിക്ക്
മണ്ണാര്‍ക്കാട്
മൂപ്പിൽ
നായരുടെ
അവകാശികള്‍ക്ക്
കൈവശ
അവകാശ
സര്‍ട്ടിഫിക്കറ്റ്
നല്‍കിയതില്‍
എന്ത്
നടപടി
സ്വീകരിച്ചു;
വിശദമാക്കാമോ?
ഭൂമി
പതിച്ചുനൽകലും
പട്ടയ
വിതരണവും
3089 ശ്രീ.
ടി. പി.
അഷ്റഫലി
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
റവന്യൂ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിന്
ശേഷം
എത്ര
പട്ടയങ്ങള്‍
വിതരണം
ചെയ്തിട്ടുണ്ടെന്നും
വിതരണം
ചെയ്ത
പട്ടയങ്ങളുടെ
ജില്ല
തിരിച്ചുളള
കണക്കുകളും
ലഭ്യമാക്കാമോ;
(ബി) കൊണ്ടോട്ടി
മുനിസിപ്പാലിറ്റിയിലെ
കൊളപ്പളളി
ലക്ഷം
വീട്
കോളനിയില്‍
പതിറ്റാണ്ടുകളായി
താമസിച്ച്
വരുന്ന
പതിമൂന്ന്
കുടുംബങ്ങള്‍ക്ക്
ഇത്
വരെ
പട്ടയം
ലഭിക്കാത്ത
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ
പട്ടയം
അനുവദിക്കാത്തതിന്റെ
കാരണം
വ്യക്തമാക്കാമോ;
(സി) പ്രസ്തുത
കുടുംബങ്ങള്‍ക്ക്
പട്ടയം
അനുവദിക്കാനാവശ്യമായ
അനുവാദ
പത്രിക
മുനിസിപ്പാലിറ്റിയില്‍
നിന്നും
അനുവദിച്ചിട്ടുണ്ടെന്ന
കാര്യം
പരിഗണിച്ച്
പട്ടയം
അനുവദിക്കുന്നതിന്
സത്വര
നടപടി
സ്വീകരിക്കുമോ?
പട്ടയ
വിതരണ
നടപടികൾ
3090 ശ്രീ.
വി.
മുരളീധരൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
റവന്യൂ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) കൈവശ
ഭൂമിക്ക്
പട്ടയം
ലഭിച്ചിട്ടില്ലാത്ത
പട്ടികജാതി
കുടുംബങ്ങൾക്ക്
പട്ടയം
നൽകുന്നതിന്
നയപരിപാടികൾ
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദവിവരങ്ങൾ
ലഭ്യമാക്കുമോ;
(ബി) കഴക്കൂട്ടം
നിയോജക
മണ്ഡലത്തിലെ
നൂറ്റി
എഴുപതോളം
വരുന്ന
പട്ടികജാതി
നഗറുകളിലെ
നിരവധി
കുടുംബങ്ങൾ
അവരുടെ
കൈവശഭൂമിക്ക്
പട്ടയം
ഇല്ലാത്തതിനാൽ
ഭവന
നിർമ്മാണത്തിന്
ഉൾപ്പെടെയുള്ള
സഹായം
ലഭിക്കാത്ത
അവസ്ഥയിലാണെന്ന
കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഇവർക്ക്
പട്ടയം
ലഭ്യമാക്കാൻ
നടപടി
സ്വീകരിക്കുമോ;
പ്രസ്തുത
വിഷയം
സംബന്ധിച്ച
സർക്കാരിന്റെ
കർമ്മപദ്ധതി
വ്യക്തമാക്കാമോ?
ദേവസ്വം
ഭൂമിയിലെ
പട്ടയ
വിതരണം.
3091 ശ്രീ.
ജ്യോതികുമാർ
ചാമക്കാല
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
റവന്യൂ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) പത്തനാപുരം
നിയോജകമണ്ഡലത്തിലെ
കമുകുംചേരിയിൽ
തിരുവിതാംകൂർ
ദേവസ്വം
ഭൂമിയിലെ
താമസക്കാരിൽ
കുറച്ചുപേര്‍ക്ക്
കഴിഞ്ഞ
സർക്കാരിന്റെ
അവസാനകാലത്ത്
പട്ടയം
വിതരണം
ചെയ്തിട്ടുണ്ടോ;
എങ്കിൽ
ബാക്കിയുള്ളവർക്ക്
പട്ടയം
വിതരണം
ചെയ്യുന്നതിനുള്ള
നടപടികൾ
ഏത്
ഘട്ടത്തിലായി
എന്ന്
വിശദമാക്കുമോ;
(ബി) പത്തനാപുരം
നിയോജക
മണ്ഡലത്തിൽ
കല്ലട
ഇറിഗേഷന്‍
പ്രോജക്ട്
(കെ.ഐ.പി)
പുറമ്പോക്കിൽ
താമസിക്കുന്നവർക്ക്
പട്ടയം
നൽകുന്നതിനുള്ള
നടപടികളുടെ
നിലവിലെ
സ്ഥിതി
വിശദമാക്കാമോ?
കെ.ഐ.പി.
കനാൽ
പുറമ്പോക്ക്
ഭൂമിയിലെ
പട്ടയവിതരണം
3092 ശ്രീ.
ജ്യോതികുമാർ
ചാമക്കാല
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
റവന്യൂ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) പത്തനാപുരം
നിയോജകമണ്ഡലത്തിലെ
കെ.ഐ.പി.
കനാൽ
പുറമ്പോക്ക്
ഭൂമിയിൽ
താമസിച്ചുവരുന്നവർക്ക്
പട്ടയം
നൽകുന്നതിനുള്ള
നടപടികൾ
നിലവിൽ
ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ?
പുനലൂർ
മണ്ഡലത്തിലെ
പട്ടയ
വിതരണം
3093 ശ്രീ.
സി.
അജയപ്രസാദ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
റവന്യൂ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) പുനലൂർ
മണ്ഡലത്തിൽ
കൈവശഭൂമിക്ക്
പട്ടയം
ലഭിക്കുന്നതിനായി
സാധുവായ
അപേക്ഷ
സമർപ്പിച്ചിട്ടുള്ള
കുടുംബങ്ങളുടെ
എണ്ണം
വില്ലേജുകളുടെ
അടിസ്ഥാനത്തിൽ
വിശദമാക്കാമോ;
(ബി) അർഹതയുള്ള
അപേക്ഷകർക്ക്
പട്ടയം
നൽകുന്നതിനായി
നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ;
എങ്കിൽ
പട്ടയവിതരണം
എന്ന്
നടത്താൻ
കഴിയുമെന്ന്
വ്യക്തമാക്കാമോ?
പട്ടയ
വിതരണം
3094 ശ്രീ.
ഗോവിന്ദൻ
പള്ളിക്കാപ്പിൽ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
റവന്യൂ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) 2016
-2026
കാലയളവില്‍
സംസ്ഥാനത്ത്
എത്ര
പട്ടയങ്ങൾ
വിതരണം
ചെയ്തിട്ടുണ്ടെന്ന്
ജില്ല
തിരിച്ച്
അറിയിക്കാമോ;
(ബി) ടി
കാലയളവിൽ
കാസർഗോഡ്
ജില്ലയിൽ
എത്ര
പട്ടയങ്ങൾ
വിതരണം
ചെയ്തിട്ടുണ്ടെന്ന്
പഞ്ചായത്ത്
തിരിച്ച്
വിശദമാക്കാമോ?
പട്ടയ
വിതരണം
3095 ശ്രീ.
എം.
വിജിന്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
റവന്യൂ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) കഴിഞ്ഞ
സർക്കാരിന്റെ
കാലത്ത്
സംഘടിപ്പിച്ച
പട്ടയ
വിതരണ
അസംബ്ലിയില്‍
കല്ല്യാശ്ശേരി
മണ്ഡലത്തിലെ
എല്ലാ
വില്ലേജുകളിലുമായി
എത്ര
പട്ടയങ്ങൾ
വിതരണം
ചെയ്തിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ബി) കല്ല്യാശ്ശേരി
നിയോജകമണ്ഡല
പരിധിയിൽ
വരുന്ന
വില്ലേജുകളിൽ
നിന്നും
സമർപ്പിക്കപ്പെട്ടിട്ടുള്ളതും
തീർപ്പുകൽപ്പിക്കാൻ
ശേഷിക്കുന്നതുമായ
പട്ടയ
അപേക്ഷകളുടെ
താലൂക്ക്
തിരിച്ചുള്ള
വിശദാംശം
ലഭ്യമാക്കാമോ?
പരമ്പരാഗതമായി
സാധാരണക്കാരുടെ
കൈവശം
ഇരിക്കുന്ന
ഭൂമിയ്ക്ക്
പട്ടയം
നല്കാന്
നടപടി
3096 ശ്രീ.
തോമസ്
ഉണ്ണിയാടൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
റവന്യൂ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) ജനവാസ
ഭൂമിയോട്
ചേര്‍ന്നുള്ള
പട്ടയം
ചെയ്യാത്ത
കൈവശഭൂമിയ്ക്ക്
പട്ടയം
നല്‍കുന്നതിന്
എന്തൊക്കെ
നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(ബി) ഇത്തരം
ഭൂമിയ്ക്ക്
പട്ടയം
നല്കുി
കൃഷിയ്ക്കും
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്കും
ഈ ഭൂമി
ഉപയുക്തമാക്കുമ്പോള്‍
സര്‍ക്കാരിന്
നികുതി
ലഭിക്കുമെന്നിരിക്കെ
പട്ടയം
നല്‍കുന്നതിന്
തടസ്സമായി
നില്ക്കുന്ന
നിയമങ്ങള്‍
പരിഷ്കരിക്കുവാന്‍
എന്തൊക്കെ
നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
ഒറ്റപ്പാലം-പട്ടയത്തിന്റെ
പകർപ്പ്
3097 ശ്രീ.
കെ.
പ്രേംകുമാര്‍
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
റവന്യൂ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) ഒറ്റപ്പാലം
താലൂക്കിൽ
ഭൂവുടമകൾക്ക്
പല
കാരണങ്ങളാൽ
നഷ്ടപ്പെട്ടുപോയ
പട്ടയത്തിന്റെ
പകർപ്പ്
ആവശ്യപ്പെട്ടുകൊണ്ടുള്ള
എത്ര
അപേക്ഷകൾ
നിലവിൽ
ഉണ്ട്;
(ബി) ഏത്
തീയതി
വരെയുള്ള
അപേക്ഷകളിലാണ്
പട്ടയ
പകർപ്പ്
ലഭ്യമാക്കിയിട്ടുള്ളത്;
(സി) പട്ടയ
പകർപ്പ്
ലഭിക്കുന്നതിനുള്ള
കാലതാമസം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കിൽ
അത്
പരിഹരിക്കുന്നതിനുള്ള
അടിയന്തര
നടപടി
സ്വീകരിക്കുമോ;
വിശദവിവരങ്ങൾ
ലഭ്യമാക്കാമോ?
2021
മുതല്‍
2026 വരെ
വിതരണം
ചെയ്ത
പട്ടയങ്ങളുടെ
എണ്ണം
3098 ശ്രീ.
പി.
മമ്മിക്കുട്ടി
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
റവന്യൂ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) 2021
മുതല്‍
2026 വരെ
എത്ര
പട്ടയങ്ങള്‍
വിതരണം
ചെയ്തു;
തരം
തിരിച്ച്
ജില്ലാ
അടിസ്ഥാനത്തില്‍
വിശദമാക്കാമോ;
കഴിഞ്ഞ
5 വര്‍ഷം
പട്ടയത്തിനായി
അപേക്ഷ
സമര്‍പ്പിച്ചവരുടെ
എണ്ണം
എത്രയായിരുന്നു;
വിശദമാക്കാമോ;
(ബി) ഷൊര്‍ണ്ണൂര്‍
മണ്ഡലത്തില്‍
2021 മുതല്‍
2026 വരെ
എത്ര
പട്ടയങ്ങള്‍
വിതരണം
ചെയ്തു;
ദേവസ്വം
പട്ടയം,
ലാന്റ്
ട്രൈബ്യൂണല്‍
പട്ടയം
തിരിച്ച്
എണ്ണം
ലഭ്യമാക്കാമോ;
പട്ടയത്തിനായി
കഴിഞ്ഞ
5 വര്‍ഷം
അപേക്ഷ
സമര്‍പ്പിച്ചവരുടെ
എണ്ണവും
ലഭ്യമാക്കാമോ;
(സി) പട്ടയം
ലഭിച്ചിട്ടും
പോക്കുവരവ്
നടത്താന്‍
കഴിയാത്തതോ
ഭൂനികുതി
അടക്കാന്‍
കഴിയാത്തതോ
ആയ
കേസുകള്‍
ഉണ്ടോ;
വിശദമാക്കാമോ?
പട്ടയവിതരണം
3099 ശ്രീ.
എം. എസ്.
അരുണ്‍
കുമാർ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
റവന്യൂ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) 2021
മുതല്‍
2026
സെപ്തംബര്‍
വരെ
ആലപ്പുഴ
ജില്ലയില്‍
വിതരണം
ചെയ്ത
പട്ടയങ്ങളുടെ
വിശദവിവരങ്ങള്‍
വര്‍ഷവും
താലൂക്കും
വില്ലേജും
തിരിച്ച്
ലഭ്യമാക്കുമോ;
(ബി) പട്ടയം
അനുവദിക്കുന്നതിനുള്ള
എത്ര
അപേക്ഷകള്‍
നിലവിലുണ്ടെന്ന്
ജില്ല,
താലൂക്ക്
തിരിച്ച്
വിശദമാക്കുമോ;
(സി) പ്രസ്തുത
പട്ടയങ്ങളുടെ
വിതരണത്തിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കുമോ?
പട്ടയം
ലഭ്യമാക്കല്‍
3100 ശ്രീ.
സി. കെ.
ഹരീന്ദ്രന്‍
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
റവന്യൂ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) കളളിക്കാട്,
അമ്പൂരി,
വാഴിച്ചല്‍
വില്ലേജുകളിലായുള്ള
അഞ്ചുചങ്ങല
പ്രദേശത്തെ
താമസക്കാര്‍ക്ക്
പട്ടയം
ലഭ്യമാക്കി
നല്‍കുന്നതിനായി
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
ഇവര്‍ക്ക്
എന്നത്തേക്ക്
സ്ഥിരപട്ടയം
ലഭ്യമാക്കി
നല്‍കാനാകും
എന്നുളള
വിവരം
അറിയിക്കാമോ;
(ബി) പ്രസ്തുത
പ്രദേശത്തെ
റീസര്‍വേ
നടപടികള്‍
പൂര്‍ത്തിയാക്കിയിട്ടുണ്ടെങ്കില്‍
വിശദാംശം
നല്‍കാമോ;
അഞ്ചുചങ്ങല
പ്രദേശത്ത്
ആകെ
പട്ടയം
ലഭ്യമാക്കി
നല്‍കേണ്ടവരുടെ
വിവരം
ശേഖരിച്ചിട്ടുണ്ടോ;
ഇതില്‍
താമസക്കാര്‍
എത്രയാണെന്നും
കൃഷിഭൂമി
എത്രയാണെന്നും
തരംതിരിച്ചിട്ടുണ്ടോ;
ഇതില്‍
എത്രപേര്ക്കുളള
പട്ടയ
നടപടികള്‍
നിലവില്‍
പൂര്‍ത്തിയാക്കിയിട്ടുണ്ട്;വില്ലേജ്
അടിസ്ഥാനത്തിലുളള
വിവരം
ലഭ്യമാക്കി
നല്‍കാമോ;
(സി) പ്രസ്തുത
പട്ടയം
നല്‍കുന്നതിനുളള
നടപടികള്‍
എന്നുമുതലാണ്
ആരംഭിച്ചിട്ടുളളത്;
ആയതിന്റെ
മുഴുവന്‍
രേഖകളും
റവന്യൂ
വകുപ്പില്‍
ലഭ്യമാണോ;
കൃത്യമായ
റീസര്‍വേ
രേഖകള്‍
ഇല്ലെന്ന
കാരണത്താല്‍
പട്ടയ
നടപടികള്‍
അനന്തമായി
നീണ്ടുപോകുന്നത്
പരിഹരിക്കുന്നതിനായി
എന്തൊക്കെ
നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്
എന്ന്
അറിയിക്കാമോ;
(ഡി) പ്രസ്തുത
പട്ടയ
നടപടികള്‍
പൂര്‍ത്തിയാക്കുന്നതിന്
സ്പെഷ്യല്‍
ഓഫീസറെ
നിയമിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
ഇതിലേക്കായി
ഒരു
സ്പെഷ്യല്‍
ഓഫീസറെ
നിയമിച്ച്
എത്രയും
വേഗം
അഞ്ചുചങ്ങല
പ്രദേശത്തെ
മുഴുവന്‍
ആളുകള്‍ക്കും
പട്ടയം
ലഭ്യമാക്കി
നല്‍കുന്നതിനുളള
നടപടികള്‍
സ്വീകരിക്കാമോ;
വിശദാംശം
നല്‍കാമോ?
പുറമ്പോക്ക്
ഭൂമിയിൽ
താമസിക്കുന്നവര്‍ക്ക്
പട്ടയം
അനുവദിക്കുന്നതും
പുനരധിവാസം
ഉറപ്പാക്കുന്നതും
3101 ശ്രീ.
വിനു
ജോബ്
കുഴിമണ്ണിൽ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
റവന്യൂ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) ചങ്ങനാശ്ശേരി
നഗരസഭ 16-ാം
വാർഡിൽ
വെൺപാല
പൊതുശ്മശാനത്തിന്
സമീപം
പുറമ്പോക്ക്
ഭൂമിയിൽ
വർഷങ്ങളായി
താമസിച്ചുവരുന്ന
13
കുടുംബങ്ങൾക്ക്
ഭൂമി
പതിച്ചുനൽകുന്നതുമായി
ബന്ധപ്പെട്ട്
ചങ്ങനാശ്ശേരി
തഹസിൽദാർ
ഓഫീസ്
മുഖേനയുള്ള
അപേക്ഷകൾ
ജില്ലാ
കളക്ടറുടെ
പക്കൽ
ലഭ്യമായിട്ടുണ്ടോ,
എങ്കിൽ
പ്രസ്തുത
അപേക്ഷകളിൽ
ഇതുവരെ
സ്വീകരിച്ചിട്ടുള്ള
നടപടികളുടെ
പുരോഗതി
വ്യക്തമാക്കാമോ;
(ബി) ചങ്ങനാശ്ശേരി
നിയോജകമണ്ഡലത്തിൽ
പായിപ്പാട്
പഞ്ചായത്തിൽ
എം.സി.
റോഡ്
പുറമ്പോക്കിൽ
പതിറ്റാണ്ടുകളായി
വസിച്ചുവരുന്ന
നിർദ്ധന
കുടുംബങ്ങൾക്ക്
പട്ടയം
അനുവദിക്കുന്നതുമായി
ബന്ധപ്പെട്ട്,
പ്രസ്തുത
ഭൂമി
പ്രത്യേക
ആവശ്യത്തിനായി
ഏറ്റെടുത്തതാണെന്നും
കേരള
ഭൂപതിവ്
ചട്ടം
സെക്ഷൻ
11 - (2) (IX)
പ്രകാരവും
പി.ഡബ്ല്യു.ഡി.
സർക്കുലർ
പ്രകാരവും
റോഡ്
വികസനത്തിന്
തടസ്സമാകുമെന്ന
കാരണത്താൽ
പട്ടയം
നൽകാൻ
തടസ്സമുണ്ടെന്നും
ചൂണ്ടിക്കാട്ടി
തഹസിൽദാർക്കും
എക്സിക്യൂട്ടീവ്
എൻജിനീയർക്കും
റിപ്പോർട്ടുകൾ
ലഭ്യമായിട്ടുള്ള
സാഹചര്യത്തിൽ,
ഈ
നിയമതടസ്സങ്ങൾ
പരിഹരിച്ച്
ടി
കുടുംബങ്ങളുടെ
കൈവശാവകാശം
ക്രമവൽക്കരിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികൾ
വിശദമാക്കാമോ;
(സി) കടുത്ത
പ്രകൃതിക്ഷോഭ
ഭീഷണി
നേരിടുന്ന
പൂവംകര
പ്രദേശത്തെ
കുടുംബങ്ങൾക്ക്
വീടുകൾ
ഉയർത്തി
നിർമ്മിക്കുന്നതിനോ
സുരക്ഷിത
മാർഗ്ഗങ്ങൾ
സ്വീകരിക്കുന്നതിനോ
ഉള്ള
സാമ്പത്തിക
സഹായങ്ങളും
മറ്റ്
സർക്കാർ
ആനുകൂല്യങ്ങളും
ലഭ്യമാക്കാൻ
എന്തെങ്കിലും
പ്രത്യേക
അടിയന്തര
പദ്ധതികൾ
നിലവിലുണ്ടോ;
(ഡി) ദീർഘകാലമായി
ഈ
പ്രദേശങ്ങളിൽ
സ്ഥിരതാമസമാക്കിയിട്ടും
തദ്ദേശ
സ്വയംഭരണ
സ്ഥാപനങ്ങളിൽ
നിന്നോ
സർക്കാരിൽ
നിന്നോ
യാതൊരുവിധ
ആനുകൂല്യങ്ങളും
ലഭിക്കാത്തതായി
പറയപ്പെടുന്ന
ജനവിഭാഗങ്ങൾ
ടി
ഭൂമിയിൽ
നിന്നും
ഒഴിപ്പിക്കപ്പെടുമോ
എന്ന
ഭീതിയിലാണെന്ന
കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ഇ) ഫാത്തിമപുരത്തെയും
വെൺപാലയിലെയും
പൂവംകരയിലെയും
പുറമ്പോക്കുകളിൽ
വർഷങ്ങളായി
താമസിക്കുന്ന
കുടുംബങ്ങളുടെ
ജീവനും
സ്വത്തിനും
സുരക്ഷിതത്വം
ഉറപ്പാക്കാനും
പട്ടയം
അനുവദിക്കുന്നതിൽ
നിലവിലുള്ള
സാങ്കേതിക
തടസ്സങ്ങളും
സർവ്വേ
നടപടികളിലെ
താമസവും
പരിഹരിച്ച്
അടിയന്തരമായി
ഭൂമി
കൈവശാവകാശം
ക്രമവൽക്കരിക്കുന്നതിനും
സ്വീകരിച്ചിട്ടുള്ള
തുടർനടപടികൾ
വിശദമാക്കാമോ?
പട്ടയ
മിഷൻ
പ്രവർത്തനങ്ങൾ
3102 ശ്രീ.
എ. സി.
മൊയ്തീന്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
റവന്യൂ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) ഭൂരഹിതർക്ക്
ഭൂമി
ലഭ്യമാക്കുന്നതിനായി
മുൻ
സർക്കാർ
രൂപീകരിച്ച
പട്ടയ
മിഷൻ
പ്രവർത്തനങ്ങൾ
നിലവിൽ
ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ;
(ബി) അർഹരായ
ഗുണഭോക്താക്കൾക്ക്
ഡിജിറ്റൽ
സംവിധാനത്തിലൂടെ
ഇ-പട്ടയം
നൽകുന്നതിനുള്ള
നടപടിക്രമങ്ങളിൽ
ഈയിടെയായി
കാലതാമസം
നേരിടുന്നതിനുള്ള
കാരണങ്ങൾ
വ്യക്തമാക്കുമോ;
(സി) ലാൻഡ്
ട്രിബ്യൂണലുകൾ
വഴിയുള്ള
ക്രയസർട്ടിഫിക്കറ്റ്
വിതരണത്തിലെ
കുടിശ്ശിക
തീർപ്പാക്കാൻ
മുൻപ്
സജ്ജമാക്കിയ
ഡാഷ്ബോർഡ്
സംവിധാനത്തിന്റെ
പ്രവർത്തനം
നിലവിൽ
കാര്യക്ഷമമാണോ
എന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ഡി) പട്ടയ
വിതരണത്തിലെ
നിയമക്കുരുക്കുകൾ
പരിഹരിക്കുന്നതിനായി
ജനപ്രതിനിധികളെ
കൂടി
ഉൾപ്പെടുത്തി
മുൻപ്
നടത്തിവന്നിരുന്ന
പട്ടയ
അസംബ്ലികൾ
തുടരുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ
എന്ന്
വ്യക്തമാക്കുമോ?
സംസ്ഥാനത്തെ
ഭൂപതിവ്
കമ്മിറ്റികൾ
3103 ശ്രീ.
സേവ്യര്‍
ചിറ്റിലപ്പിള്ളി
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
റവന്യൂ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) സംസ്ഥാനത്ത്
ഭൂപതിവ്
കമ്മിറ്റികൾ
രൂപീകരിച്ച്
ഉത്തരവായിട്ടുണ്ടോ;
(ബി) തലപ്പിള്ളി
താലൂക്ക്
ഭൂപതിവ്
കമ്മിറ്റി
രൂപീകരിച്ച്
ഉത്തരവായിട്ടുണ്ടോ;
പ്രസ്തുത
ഉത്തരവിന്റെ
പകർപ്പ്
ലഭ്യമാക്കാമോ;
(സി) ഭൂപതിവ്
കമ്മിറ്റികൾ
രൂപീകരിച്ച്
പട്ടയങ്ങൾ
അനുവദിക്കുന്നതിനുള്ള
നടപടികൾ
ത്വരിതപ്പെടുത്തുമോ?
വാഗമണ്ണിൽ
അനധികൃതമായി
നൽകിയ
പട്ടയം
3104 ശ്രീ.
സേനാപതി
വേണു
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
റവന്യൂ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) വാഗമണ്ണിൽ
അപൂർവ്വ
ജൈവവൈവിധ്യങ്ങളാൽ
സമ്പന്നമായ
എഴുപത്
ഏക്കർ
മലനിരകൾ
2021 മുതൽ
റവന്യൂ
ഉദ്യോഗസ്ഥർ
സ്വകാര്യ
വ്യക്തികൾക്ക്
പതിച്ചു
നൽകിയിരുന്നോ;
വ്യക്തമാക്കുമോ;
(ബി) ഇതര
ജില്ലകളിൽ
നിന്നുള്ളവരുടെ
പേരുകളിൽ
വാഗമൺ
വിലാസം
രേഖപ്പെടുത്തിയാണ്
പ്രസ്തുത
പട്ടയവിതരണം
നടത്തിയതെന്നും
പട്ടയം
നൽകുമ്പോൾ
പാലിക്കേണ്ട
മാനദണ്ഡങ്ങൾ
ലംഘിച്ചാണ്
ഇവിടെ
പുൽമേടുകൾക്ക്
പട്ടയ
വിതരണം
നൽകിയതെന്നുമുള്ള
പരാതിയെക്കുറിച്ച്
അന്വേഷിക്കുമോ;
വിശദമാക്കുമോ;
(സി) പട്ടയം
നൽകിയ
സ്ഥലങ്ങളിൽ
ഇതുവരെ
ഒരു
തരത്തിലുമുള്ള
കൃഷിയും
ചെയ്തിട്ടില്ല
എന്നും
പട്ടയത്തിനുള്ള
അപേക്ഷകൾ
പരിഗണിക്കാൻ
ലാൻഡ്
അസൈൻമെൻറ്
കമ്മിറ്റി
ചേർന്നിട്ടില്ല
എന്നുമുള്ള
ആക്ഷേപത്തെക്കുറിച്ചും
അന്വേഷിക്കുമോ;
വ്യക്തമാക്കുമോ?
തളിപ്പറമ്പിലെ
കെ.വി.
കോംപ്ലക്സിലുണ്ടായ
അഗ്നിബാധ
3105 ശ്രീ.
ടി. കെ.
ഗോവിന്ദൻ
മാസ്റ്റർ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
റവന്യൂ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) കണ്ണൂർ
ജില്ലയിലെ
തളിപ്പറമ്പ്
പട്ടണത്തിൽ
2025
സെപ്റ്റംബറിലുണ്ടായ
വൻ
അഗ്നിബാധയിൽ
കെ.വി.
കോംപ്ലക്സിലെ
സ്ഥാപനങ്ങൾക്ക്
കോടിക്കണക്കിന്
രൂപയുടെ
നാശനഷ്ടം
സംഭവിച്ചതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി) പ്രസ്തുത
അപകടത്തിൽ
എത്ര
സംരംഭകർക്കാണ്/വ്യാപാരികൾക്കാണ്
നഷ്ടം
സംഭവിച്ചതെന്നും
ഇത്
സംബന്ധിച്ച്
ബന്ധപ്പെട്ട
ഉദ്യോഗസ്ഥർ
കണക്കാക്കിയ
ആകെ
നഷ്ടം
എത്രയാണെന്നും
വ്യക്തമാക്കാമോ;
(സി) പ്രസ്തുത
അപകടത്തോടനുബന്ധിച്ച്
ദുരിതബാധിതരായ
വ്യാപാരികൾ
സർക്കാരിലേക്ക്
സമർപ്പിച്ച
ധനസഹായ
അപേക്ഷകളിൽ
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ഡി) അപകടം
നടന്ന്
ഒരു
വർഷത്തോളമായിട്ടും
ദുരിതത്തിലായ
വ്യാപാരികൾക്ക്
സാമ്പത്തിക
സഹായമോ
നഷ്ടപരിഹാരമോ
അനുവദിച്ചിട്ടുണ്ടോ;
ഇല്ലെങ്കിൽ
അതിനുള്ള
കാരണമെന്തെന്നും
അടിയന്തരമായി
ധനസഹായം
ലഭ്യമാക്കാൻ
എന്തെല്ലാം
നടപടികൾ
സ്വീകരിക്കുമെന്നും
വിശദമാക്കാമോ?
നിലമ്പൂർ
പ്രളയംമൂലം
പുഴ
രണ്ടായി
തിരിഞ്ഞത്
3106 ശ്രീ.
ആര്യാടന്
ഷൗക്കത്ത്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
റവന്യൂ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) നിലമ്പൂർ
നിയോജകമണ്ഡലത്തിലെ
ചുങ്കത്തറ
ഗ്രാമപഞ്ചായത്തിലെ
കൊന്നാംപൊട്ടി
കൂട്ടപാടി
പ്രദേശത്ത്
2019-ലെ
പ്രളയത്തിന്റെ
ഫലമായി
പുഴ
രണ്ടായി
തിരിഞ്ഞ്
ജനവാസ
മേഖലയിലേക്ക്
ഒഴുകുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി) എങ്കിൽ
പ്രദേശ
വാസികളുടെ
ജീവനും
സ്വത്തും
സംരക്ഷിക്കുന്നതിനായി,
ദുരന്തനിവാരണ
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയോ
റിവര്‍
മാനേജ്മെന്റ്
ഫണ്ട്
ലഭ്യമാക്കിയോ
പുഴ
പൂര്‍വ്വസ്ഥിതിയില്‍
ആക്കുന്നതിനുള്ള
പ്രവൃത്തികൾ
എത്രയുംവേഗം
നടപ്പിലാക്കുവാൻ
നടപടി
സ്വീകരിക്കുമോ?
പാരീസ്
റോഡ്
ദുരന്തനിവാരണ
പദ്ധതിയിൽ
ഉൾപ്പെടുത്തി
പുനരുദ്ധരിക്കുന്നത്
3107 പ്രൊഫ.
സി.
രവീന്ദ്രനാഥ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
റവന്യൂ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) മണലൂർ
നിയോജകമണ്ഡലത്തിലെ
കണ്ടാണശ്ശേരി
ഗ്രാമപഞ്ചായത്തിലെ
പാരീസ്
റോഡ്
മഴക്കെടുതിയിൽ
പൂർണ്ണമായും
തകർന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി) ഏകദേശം
രണ്ട്
കിലോമീറ്റർ
ദൈർഘ്യമുള്ള
പ്രസ്തുത
റോഡ്
തകർന്നതിനെത്തുടർന്ന്
പ്രദേശവാസികളും
യാത്രക്കാരും
നേരിടുന്ന
ഗതാഗതപ്രശ്നങ്ങൾ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(സി) പ്രസ്തുത
റോഡിന്റെ
പുനരുദ്ധാരണ
പ്രവർത്തനങ്ങൾ
ദുരന്തനിവാരണ
വകുപ്പിന്റെ
കീഴിൽ
ഉൾപ്പെടുത്തി
നടപ്പിലാക്കുന്നതിന്
നടപടി
സ്വീകരിക്കുമോ;ആയത്
സമയബന്ധിതമായി
പൂർത്തീകരിക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികൾ
എന്തെല്ലാമാണ്?
ഇടിമിന്നല്‍
മൂലമുളള
അപകടങ്ങള്‍
3108 ശ്രീ.
എം. എ.
റസാഖ്
മാസ്റ്റർ
പ്രൊഫ.
ആബിദ്
ഹുസൈന്
തങ്ങള്‍
ശ്രീ.
ടി. പി.
അഷ്റഫലി
ശ്രീ.
സി. കെ.
കാസിം
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
റവന്യൂ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) സംസ്ഥാനത്ത്
ഇടിമിന്നൽ
മൂലമുള്ള
അപകടങ്ങൾ
വർധിച്ചുവരുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി) ഇടിമിന്നലിനെ
പ്രതിരോധിക്കുന്നതിനും
ദുരന്തലഘൂകരണത്തിനുമായി
പ്രത്യേക
പദ്ധതികൾ
ആവിഷ്കരിക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം
ലഭ്യമാക്കാമോ;
(സി) ഇടിമിന്നലിനെക്കുറിച്ച്
പഠിക്കുന്നതിനും
മാര്‍ഗ്ഗ
നിര്‍ദ്ദേശങ്ങള്‍
നല്കുന്നതിനുമായി
ദുരന്തനിവാരണ
അതോറിറ്റിയുടെ
കീഴിൽ
എന്തെല്ലാം
പ്രവർത്തനങ്ങളാണ്
നടന്നുവരുന്നത്;
വിശദമാക്കാമോ?
കാലവര്‍ഷക്കെടുതിയില്‍
ഉണ്ടായ
നാശനഷ്ടങ്ങള്‍
3109 ശ്രീ.
സി. കെ.
കാസിം
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
റവന്യൂ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്ന
ശേഷം
കോഴിക്കോട്
ജില്ലയില്‍
കാലവര്‍ഷക്കെടുതിയിലും
വെളളപ്പൊക്കത്തിലും
ഉണ്ടായ
നാശനഷ്ടം
കണക്കാക്കിയിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കാമോ;
(ബി) വീടുകളും
ജീവനോപാധികളും
നഷ്ടമായവര്‍ക്കും
കൃഷിനാശം
സംഭവിച്ചവര്‍ക്കും
നല്കിയ
നഷ്ടപരിഹാരത്തിന്റെ
വിശദാംശം
നല്‍കാമോ;
(സി) തിരുവമ്പാടി
നിയോജകമണ്ഡലത്തില്‍
എത്ര
പേര്‍ക്കാണ്
ധനസഹായം
നല്‍കിയത്
എന്ന്
വ്യക്തമാക്കാമോ;
(ഡി) നഷ്ടപരിഹാരം
നല്കാന്
ബാക്കിയുണ്ടെങ്കില്‍
എപ്പോള്‍
നല്കാന്
സാധിക്കുമെന്നും
അവരുടെ
വിവരങ്ങളും
വ്യക്തമാക്കാമോ?
2026-ലെ
മഴക്കെടുതി,
വെള്ളപ്പൊക്കം,
ഉരുൾ
പൊട്ടൽ-
നാശനഷ്ടവും
ധനസഹായവും
3110 ശ്രീ.
പി. പി.
സുമോദ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
റവന്യൂ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) സംസ്ഥാനത്തെ
2026
വർഷത്തിലെ
മഴക്കെടുതി,
വെള്ളപ്പൊക്കം,
ഉരുൾ
പൊട്ടൽ
എന്നിവ
മൂലം
വീടുകൾക്കും
കൃഷിഭൂമിക്കും
നാശനഷ്ടം
സംഭവിച്ചവർക്ക്
നഷ്ടപരിഹാരമായി
ധനസഹായം
നൽകിയിട്ടുണ്ടോ;
വ്യക്തമാക്കാമോ?
നദികളിൽ
ശാസ്ത്രീയമായി
മണൽ
ഖനനം
നടത്തുന്നതിന്
അനുമതി
3111 ശ്രീ.
കെ. വി.
സുമേഷ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
റവന്യൂ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) നദികളിലെ
പ്രളയജല
നിർഗ്ഗമനം
സുഗമമാക്കുന്നതിന്റെ
ഭാഗമായി
മുൻപ്
നടത്തിയ
സാൻഡ്
ഓഡിറ്റിംഗ്
റിപ്പോർട്ടുകളിന്മേൽ
തുടർനടപടികൾ
സ്വീകരിക്കുന്നത്
വൈകുകയാണോ
എന്ന്
വ്യക്തമാക്കുമോ;
(ബി) ശാസ്ത്രീയമായി
മണൽ
ഖനനം
നടത്തുന്നതിന്
അനുമതി
ലഭ്യമായ
കടവുകളിൽ
ഇതിനായുള്ള
പ്രവർത്തനങ്ങൾ
ആരംഭിക്കുന്നതില്‍
നിലവിൽ
നേരിടുന്ന
സാങ്കേതിക
തടസ്സങ്ങൾ
എന്തെല്ലാമെന്ന്
വിശദീകരിക്കുമോ;
(സി) അനധികൃത
മണൽ
ഖനനവും
പ്രകൃതിചൂഷണവും
തടയുന്നതിനായി
മുൻപ്
സജ്ജമാക്കിയ
ഓൺലൈൻ
അലർട്ട്
സംവിധാനത്തിന്റെ
പ്രവർത്തനത്തിൽ
ഈയിടെയായി
പോരായ്മകൾ
ഉള്ളതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ഡി) നദീതീര
സംരക്ഷണ
നിയമപ്രകാരമുള്ള
നടപടികൾ
കർശനമാക്കുന്നതിനും
നിയമലംഘനങ്ങൾ
തടയുന്നതിനും
കൈക്കൊണ്ടിട്ടുള്ള
നടപടികൾ
എന്തെല്ലാമെന്ന്
വിശദമാക്കുമോ?
മലപ്പുറം
ജില്ലയിലെ
റിവർ
മാനേജ്മെന്റ്
ഫണ്ടും
പദ്ധതികളും
3112 ശ്രീ.
എം.
റഹ്മത്തുളള
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
റവന്യൂ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) മലപ്പുറം
ജില്ലയിൽ
റിവർ
മാനേജ്മെന്റ്
ഫണ്ടിൽ
നിലവിൽ
എത്ര
തുക
ബാക്കിയുണ്ട്;
വിശദാംശം
ലഭ്യമാക്കുമോ;
(ബി) കഴിഞ്ഞ
മൂന്ന്
സാമ്പത്തിക
വർഷങ്ങളിൽ
പ്രസ്തുത
ഫണ്ടിൽനിന്ന്
മലപ്പുറം
ജില്ലയിൽ
ഏതെല്ലാം
പ്രവൃത്തികൾക്കാണ്
തുക
അനുവദിച്ചിട്ടുള്ളത്;
അനുവദിച്ച
തുകയിൽ
എത്ര
തുക
വിനിയോഗിച്ചിട്ടുണ്ട്;
നിയോജകമണ്ഡലാടിസ്ഥാനത്തിൽ
വിശദമാക്കാമോ;
(സി) റിവർ
മാനേജ്മെന്റ്
ഫണ്ട്
ഉപയോഗിച്ച്
നടപ്പിലാക്കുന്നതിനായി
മലപ്പുറം
ജില്ലാ
ഭരണകൂടം
ഏതെല്ലാം
പുതിയ
പ്രൊപ്പോസലുകളാണ്
സർക്കാരിന്റെ
ഉന്നതാധികാര
സമിതിയുടെ
അംഗീകാരത്തിനായി
സമർപ്പിച്ചിട്ടുള്ളത്;
ഇത്
സംബന്ധിച്ച്
എം.എൽ.എമാരുടെ
ശിപാർശ
തേടിയിരുന്നോ;
ഇല്ലെങ്കിൽ
അതിന്റെ
കാരണം
വ്യക്തമാക്കാമോ;
(ഡി) പ്രസ്തുത
പ്രൊപ്പോസലുകളിൽ
ഏതെല്ലാം
പദ്ധതികൾക്കാണ്
ഭരണാനുമതി
നൽകിയിട്ടുള്ളത്;
അംഗീകാരം
ലഭിക്കാത്ത
പ്രൊപ്പോസലുകളുടെ
നിലവിലെ
സ്ഥിതി
വിശദമാക്കാമോ?
കാഞ്ഞങ്ങാട്
മണ്ഡലത്തിലെ
ഭൂമി
തരംമാറ്റ
അപേക്ഷകൾ
3113 ശ്രീ.
ഗോവിന്ദൻ
പള്ളിക്കാപ്പിൽ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
റവന്യൂ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) 2021-ന്
ശേഷം
കാഞ്ഞങ്ങാട്
നിയോജകമണ്ഡലത്തിൽ
ഡാറ്റാ
ബാങ്കിൽ
ഉൾപ്പെട്ട
ഭൂമി
തരംമാറ്റുന്നതിനായി
എത്ര
അപേക്ഷകൾ
ലഭിച്ചിട്ടുണ്ട്;
അവയിൽ
എത്ര
അപേക്ഷകളിൽ
തീർപ്പുകൽപ്പിച്ചിട്ടുണ്ടെന്ന്
പഞ്ചായത്ത്
തിരിച്ചുള്ള
വിവരം
ലഭ്യമാക്കാമോ;
(ബി) തീർപ്പുകൽപ്പിക്കാൻ
ബാക്കിയുള്ള
അപേക്ഷകളുടെ
നിലവിലെ
സ്ഥിതി
പഞ്ചായത്ത്
തിരിച്ച്
വ്യക്തമാക്കാമോ;
(സി) പ്രസ്തുത
അപേക്ഷകളിൽ
തീർപ്പുകൽപ്പിക്കാൻ
കാലതാമസം
നേരിടുന്നുണ്ടോ;
വിശദമാക്കാമോ?
ഭൂമി
തരംമാറ്റുന്നതിനായി
നേരിടുന്ന
ബുദ്ധിമുട്ടുകൾ
3114 ശ്രീ.
പി. എ.
മുഹമ്മദ്
റിയാസ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
റവന്യൂ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) ഡാറ്റാ
ബാങ്ക്
നിർണയത്തിലെ
അപാകതകൾ
കാരണം
ഭൂമി
തരംമാറ്റുന്നതിനായി
സ്ഥലം
ഉടമകള്‍
നേരിടുന്ന
ബുദ്ധിമുട്ടുകൾ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി) പ്രസ്തുത
അപാകതകൾ
പരിഹരിക്കുന്നതിന്
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കാമോ?
മുഖ്യ
തിരഞ്ഞെടുപ്പ്
ഓഫീസറുടെ
കാര്യാലയത്തിന്
ആസ്ഥാന
മന്ദിരം
3115 ശ്രീ.
സിറിയക്
തോമസ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
റവന്യൂ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) മുഖ്യ
തിരഞ്ഞെടുപ്പ്
ഓഫീസറുടെ
കാര്യാലയത്തിനായി
തിരുവനന്തപുരം
ജില്ലാ
കളക്ടർ
സ്ഥലം
കണ്ടെത്തിയിട്ടുണ്ടോ;
വിശദാംശം
ലഭ്യമാക്കാമോ;
(ബി) ടി
കാര്യാലയത്തിന്
തിരുവനന്തപുരം
തഹസീൽദാർ
ജില്ലാ
കളക്ടർക്ക്
05.01.2022 ലെ
കത്ത്
പ്രകാരം
പട്ടം
വില്ലേജ്
പരിധിയിലെ
49
സെന്റ്
പുറമ്പോക്ക്
സ്ഥലം
അനുവദിക്കുന്നതിനുള്ള
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
കത്തിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി) പ്രസ്തുത
സ്ഥലത്തിന്
പട്ടം
വില്ലേജ്
ഓഫീസർ
സമർപ്പിച്ച
21.12.22ലെ 884/22
നമ്പരായ
റിപ്പോർട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
ടി
വില്ലേജ്
ഓഫീസറുടെ
റിപ്പോർട്ടിന്റെ
അടിസ്ഥാനത്തിൽ
സ്വീകരിച്ച
നടപടികൾ
വിശദമാക്കാമോ?
നേമം
മണ്ഡലത്തിലെ
റോഡ്,
പാലം
നിർമ്മാണത്തിനായുള്ള
ഭൂമി
ഏറ്റെടുക്കൽ
3116 ശ്രീ.
രാജീവ്
ചന്ദ്രശേഖർ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
റവന്യൂ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) നേമം
നിയോജക
മണ്ഡലത്തിൽ
പാലങ്ങളുടെയും
റോഡുകളുടെയും
നിർമ്മാണത്തിനായി
ഭൂമി
ഏറ്റെടുക്കുന്ന
നടപടിക്രമങ്ങളുടെ
നിലവിലെ
സ്ഥിതി
വ്യക്തമാക്കുമോ;
(ബി) പ്രസ്തുത
പ്രവൃത്തികൾക്കായി
റവന്യൂ
വകുപ്പ്
മുഖേന
ഭൂമി
ഏറ്റെടുത്ത്
പൊതുമരാമത്ത്
വകുപ്പിന്
കൈമാറുന്നതിൽ
ഉണ്ടായിട്ടുള്ള
പുരോഗതിയും
നേരിട്ട
കാലതാമസവും
വിശദീകരിക്കുമോ;
(സി) പ്രസ്തുത
പദ്ധതികൾക്കായി
ഭൂമി
ഏറ്റെടുക്കൽ
നടപടികൾ
സമയബന്ധിതമായി
പൂർത്തിയാക്കുന്നതിന്
എന്തെല്ലാം
അടിയന്തര
നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ആതവനാട്
മലയിൽ
ഭാഗത്ത്
ഉന്നതതല
ജലസംഭരണിയുടെ
നിർമ്മാണം
3117 പ്രൊഫ.
ആബിദ്
ഹുസൈന്
തങ്ങള്‍
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
റവന്യൂ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) ജൽജീവന്‍
മിഷന്റെ
ഭാഗമായി
കോട്ടക്കൽ
നഗരസഭ,
ആതവനാട്,
മാറാക്കര
പഞ്ചായത്തുകള്‍
എന്നിവയ്ക്ക്
ഉപയുക്തമാകുന്ന
തരത്തിൽ
40 ലക്ഷം
ലിറ്റർ
സംഭരണ
ശേഷിയുള്ള
ഉന്നതതല
ജല
സംഭരണി
നിർമ്മിക്കുന്നതിന്
വാട്ടർ
അതോറിറ്റി
ഫീസിബിൾ
ആണെന്ന്
കണ്ടെത്തിയ
ആതവനാട്
വില്ലേജിലെ
2/2-6,2/2-7
എന്നീ
സർവ്വേ
നമ്പറുകളിൽ
ഉൾപ്പെട്ട
60
സെന്റ്
ഭൂമി
ഏറ്റെടുത്ത്
നൽകുന്നത്
സംബന്ധിച്ച
ഫയലിന്റെ
(REV-B 2/126/2025/REV)
നിലവിലെ
സ്ഥിതി
അറിയിക്കുമോ;
(ബി) പ്രസ്തുത
ഭൂമി
ഏറ്റെടുക്കുന്നത്
സംബന്ധിച്ച്,
ഫണ്ട്
ലഭ്യത
വ്യക്തമാക്കിക്കൊണ്ടുള്ള
തദ്ദേശസ്വയംഭരണ
വകുപ്പിൽ
നിന്നുള്ള
ഭരണാനുമതിയും
റിപ്പോർട്ടും
റവന്യു
വകുപ്പിൽ
ലഭ്യമായിട്ടുണ്ടോ;
ആയതിന്മേൽ
സ്വീകരിച്ച
നടപടികളുടെ
വിശദാംശം
ലഭ്യമാക്കുമോ?
മഞ്ചേശ്വരം
മൊഗ്രാൽ
ഗവൺമെന്റ്
യുനാനി
ആശുപത്രി
നിർമ്മാണത്തിനായി
ഭൂമി
കൈമാറ്റം
3118 ശ്രീ.
എ. കെ. എം.
അഷ്റഫ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
റവന്യൂ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) മഞ്ചേശ്വരം
നിയോജകമണ്ഡലത്തിലെ
മൊഗ്രാൽ
ഗവൺമെന്റ്
യുനാനി
ആശുപത്രി
നിർമ്മാണത്തിനായി
ഭൂമി
കൈമാറ്റം
ചെയ്യുന്ന
നടപടികൾ
നിലവിൽ
ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി) പ്രസ്തുത
ഭൂമി
കൈമാറ്റവുമായി
ബന്ധപ്പെട്ട
ഫയൽ
നിലവിൽ
ഏത്
ഓഫീസിലാണ്
ഉള്ളത്;
ഫയൽ
നമ്പർ
സഹിതമുള്ള
വിശദവിവരങ്ങള്‍
ലഭ്യമാക്കുമോ;
(സി) പ്രസ്തുത
ആശുപത്രിനിർമ്മാണത്തിനായി
ഭൂമി
എന്ന്
കൈമാറാൻ
സാധിക്കുമെന്നും
ആയതിനായുള്ള
നടപടികൾ
വേഗത്തിലാക്കാൻ
അടിയന്തര
ഇടപെടൽ
നടത്തുമോയെന്നും
വ്യക്തമാക്കുമോ?
കെ.ആർ.എഫ്.ബി.
റോഡ്കളുടെ
സ്ഥലമേറ്റെടുപ്പ്
3119 ശ്രീ.
ഫൈസൽ
ബാബു
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
റവന്യൂ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) കോഴിക്കോട്
സൗത്ത്
നിയോജക
മണ്ഡലത്തിലെ
കെ.ആർ.എഫ്.ബി.
റോഡിനു
വേണ്ടി
കല്ലിടൽ
പൂർത്തീകരിച്ച
കോതി
പാലം
ചക്കും
കടവ്
പന്നിയങ്കര
മേൽപ്പാലം
റോഡ്,
മങ്കാവ്
പൊക്കുന്ന്
പന്തീരാങ്കാവ്
റോഡ്,
കല്ലുത്താൻ
കടവ്
മീഞ്ചന്ത
റോഡ്,
പന്നിയങ്കര
പന്തീരാങ്കാവ്
റോഡ്
എന്നിവയുടെ
സ്ഥലം
ഏറ്റെടുപ്പ്
നടപടികൾ
അടിയന്തിരമായി
പൂർത്തീകരിക്കുമോ;
വിശദമാക്കാമോ?
എസ്.എൻ.
ജംഗ്ഷൻ–പൂത്തോട്ട
റോഡ്
വികസനം
സംബന്ധിച്ച്
3120 ശ്രീ.
ദീപക്
ജോയ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
റവന്യൂ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) തൃപ്പൂണിത്തുറ
എസ്.എൻ.
ജംഗ്ഷൻ–പൂത്തോട്ട
റോഡ്
വികസന
പദ്ധതിയുടെ
നിലവിലെ
സ്ഥിതി
എന്താണ്;
ഭൂമിയേറ്റെടുക്കൽ,
നഷ്ടപരിഹാര
വിതരണം,
നിർമ്മാണം
എന്നിവ
പൂർത്തിയാക്കാൻ
സ്വീകരിച്ചുവരുന്ന
നടപടികൾ
എന്തൊക്കെയാണ്?
നെന്മാറ
മണ്ഡലത്തിലെ
നിർദ്ദിഷ്ട
കാർഷിക
കോളേജിനായുള്ള
സ്ഥലമേറ്റെടുക്കൽ
3121 ശ്രീ.
കെ.
പ്രേമൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
റവന്യൂ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) നെന്മാറ
മണ്ഡലത്തിലെ
നിർദ്ദിഷ്ട
കാർഷിക
കോളേജിനായുള്ള
സ്ഥലമേറ്റെടുക്കൽ
നടപടികൾ
നിലവിൽ
ഏത്
ഘട്ടത്തിലാണ്
എന്ന്
വ്യക്തമാക്കുമോ;
(ബി) പ്രസ്തുത
ആവശ്യത്തിനായി
എത്ര
ഏക്കർ
ഭൂമിയാണ്
കണ്ടെത്തിയിട്ടുള്ളത്;
സർവ്വേ
നടപടികളും
മൂല്യനിർണ്ണയവും
പൂർത്തിയായിട്ടുണ്ടോ;
(സി) പ്രസ്തുത
സ്ഥലമേറ്റെടുക്കൽ
നടപടികൾ
വേഗത്തിൽ
പൂർത്തീകരിക്കുന്നതിന്
ആവശ്യമായ
നടപടികൾ
സ്വീകരിക്കുമോ;
(ഡി) പ്രസ്തുത
സ്ഥലമേറ്റെടുക്കൽ
നടപടികൾ
എന്നത്തേക്ക്
പൂർത്തീകരിക്കാൻ
കഴിയുമെന്ന്
വ്യക്തമാക്കുമോ?
കൊടുവായൂർ
ബൈപ്പാസ്
നിർമ്മാണം
3122 ശ്രീ.
കെ.
പ്രേമൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
റവന്യൂ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) പാലക്കാട്
ജില്ലയിലെ
കൊടുവായൂർ
ബൈപ്പാസ്
നിർമ്മാണവുമായി
ബന്ധപ്പെട്ട്
റവന്യൂ
വകുപ്പ്
മുഖേന
നടന്നുവരുന്ന
ഭൂമി
ഏറ്റെടുക്കൽ
നടപടികൾ
ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി) പ്രസ്തുത
ബൈപ്പാസ്
പദ്ധതിക്കായി
ആകെ
എത്ര
ഭൂമിയാണ്
ഏറ്റെടുക്കേണ്ടത്;
ഇതിൽ
ഇതുവരെ
എത്ര
ഭൂമി
ഏറ്റെടുത്തിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(സി) സ്ഥലം
വിട്ടുനൽകിയ
ഭൂവുടമകൾക്ക്
നഷ്ടപരിഹാരം
വിതരണം
ചെയ്യുന്നതുമായി
ബന്ധപ്പെട്ട്
ഇതുവരെ
ഉണ്ടായിട്ടുള്ള
പുരോഗതി
വ്യക്തമാക്കുമോ;
(ഡി) പ്രസ്തുത
പദ്ധതിക്കായുള്ള
ഭൂമി
ഏറ്റെടുക്കൽ
നടപടികൾ
അടിയന്തരമായി
പൂർത്തീകരിക്കുന്നതിനായി
വകുപ്പ്
തലത്തിൽ
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വ്യക്തമാക്കാമോ;
(ഇ) ഭൂമി
ഏറ്റെടുക്കൽ
നടപടികൾ
എന്നത്തേക്ക്
പൂർത്തീകരിക്കാൻ
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
തില്ലങ്കരി
വില്ലേജില്‍
സ്ഥാപിക്കുന്ന
അന്താരാഷ്ട്ര
യോഗ
റിസര്‍ച്ച്
സെന്ററിനായി
ഭൂമി
ഏറ്റെടുക്കുന്ന
പ്രവൃത്തി
3123 ശ്രീ.
വി. കെ.
സനോജ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
റവന്യൂ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) മട്ടന്നൂര്‍
മണ്ഡലത്തിലെ
തില്ലങ്കരി
വില്ലേജില്‍
സ്ഥാപിക്കുന്ന
അന്താരാഷ്ട്ര
യോഗ
റിസര്‍ച്ച്
സെന്ററിനായി
ഭൂമി
ഏറ്റെടുക്കുന്ന
പ്രവൃത്തിയുടെ
വിശദാംശം
ലഭ്യമാക്കാമോ?
കിഫ്ബി
പദ്ധതികൾക്കുള്ള
ഭൂമി
ഏറ്റെടുക്കൽ
3124 ശ്രീ.
കെ. എന്‍.
ബാലഗോപാല്‍
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
റവന്യൂ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) കിഫ്ബി
പദ്ധതികൾക്കുള്ള
ഭൂമി
ഏറ്റെടുക്കൽ
നിയമപ്രകാരമുള്ള
നടപടികൾ
പാലിച്ചുകൊണ്ടാണോ
നടത്തിയിരുന്നത്;
വ്യക്തമാക്കാമോ;
(ബി) ദേശീയപാത
66-ന്റെ
വികസനം
ഉൾപ്പെടെ
വൻകിട
പദ്ധതികൾക്ക്
കിഫ്ബി
സ്ഥലം
ഏറ്റെടുത്തിട്ടുണ്ടോ;
വിശദമാക്കാമോ?
മഞ്ചേശ്വരം
മണ്ഡലത്തിലെ
തലപ്പാടിയിൽ
റെസ്റ്റ്
സ്റ്റോപ്പ്
പദ്ധതി
3125 ശ്രീ.
എ. കെ. എം.
അഷ്റഫ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
റവന്യൂ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) തലപ്പാടി
റെസ്റ്റ്
സ്റ്റോപ്പ്
പദ്ധതിക്കായി
കൈമാറ്റം
ചെയ്ത
ഭൂമി
സർക്കാർ
ഉടമസ്ഥതയിലുള്ളതാണെങ്കിൽ
അത്
ഓവർസീസ്
കേരളൈറ്റ്സ്
ഇൻവെസ്റ്റ്മെന്റ്
ആൻഡ്
ഹോൾഡിംഗ്
ലിമിറ്റഡിനോ
റെസ്റ്റ്
സ്റ്റോപ്പ്
പ്രൈവറ്റ്
ലിമിറ്റഡിനോ
കൈമാറിയിട്ടുണ്ടോ;
കൈമാറ്റം
പൂർത്തിയായിട്ടില്ലെങ്കിൽ
നിലവിലെ
നടപടികളുടെ
സ്ഥിതി
എന്താണ്;
വിശദമാക്കാമോ;
(ബി) സർക്കാർ
ഭൂമി
കൈമാറുന്നതിനോ
ദീർഘകാല
പാട്ടത്തിന്
നൽകുന്നതിനോ
ഉപയോഗാവകാശം
അനുവദിക്കുന്നതിനോ
അടിസ്ഥാനമായ
സർക്കാർ
ഉത്തരവ്,
നിയമവ്യവസ്ഥ,
ചട്ടം,
നയം
എന്നിവ
ഏതൊക്കെയാണ്;
വ്യക്തമാക്കാമോ;
(സി) പ്രസ്തുത
ഭൂമി
വാണിജ്യസ്വഭാവമുള്ള
ഭക്ഷണശാലകൾ,
ഇന്ധനനിലയം,
റീട്ടെയിൽ
കടകൾ,
ക്ലിനിക്,
മറ്റ്
സേവനസ്ഥാപനങ്ങൾ
എന്നിവ
ഉൾപ്പെടുന്ന
പദ്ധതിക്കായി
ഉപയോഗിക്കുന്നതിന്
ഭൂമിയുടെ
അടിസ്ഥാന
ഉപയോഗവിഭാഗത്തിൽ
മാറ്റം
വരുത്തേണ്ടതുണ്ടോ;
ഇത്തരം
നിർമ്മാണ
പ്രവർത്തനങ്ങൾക്ക്
ഏതൊക്കെ
അനുമതികൾ
ആണ്
വേണ്ടതെന്നും
പ്രസ്തുത
സ്ഥാപനങ്ങളിൽ
നിന്നും
അനുമതികൾ
ലഭിച്ചിട്ടുണ്ടോയെന്നും
വ്യക്തമാക്കാമോ;
എങ്കില്‍
അവയുടെ
പകർപ്പ്
ലഭ്യമാക്കാമോ;
(ഡി) ഭൂമി
കൈമാറ്റം
നടന്നിട്ടുണ്ടെങ്കിൽ
കൈമാറ്റത്തിന്റെ
സ്വഭാവം,
കാലാവധി,
പാട്ടത്തുക
അല്ലെങ്കിൽ
മറ്റ്
സാമ്പത്തിക
വ്യവസ്ഥകൾ,
ഭൂമിയുടെ
മൂല്യനിർണയം
എന്നിവ
എന്തൊക്കെയാണ്;
വ്യക്തമാക്കുമോ;
(ഇ) സർക്കാർ
ഭൂമി
കൈമാറുന്നതിന്
മുമ്പ്
റവന്യൂ
വകുപ്പ്,
ജില്ലാ
കളക്ടർ,
തഹസിൽദാർ,
വില്ലേജ്
ഓഫീസർ
തുടങ്ങിയ
അധികാരികളുടെ
പരിശോധനയും
റിപ്പോർട്ടുകളും
ലഭിച്ചിട്ടുണ്ടോ;
അവയുടെ
പകർപ്പുകൾ
ലഭ്യമാക്കാമോ;
(എഫ്) ഭൂമി
കൈമാറ്റത്തിനോ
ഉപയോഗത്തിനോ
സർക്കാർ
പ്രത്യേക
ഇളവുകൾ
അനുവദിച്ചിട്ടുണ്ടെങ്കിൽ
അവയുടെ
വിശദാംശവും
ആയതിന്
സ്വീകരിച്ച
മാനദണ്ഡങ്ങളും
വ്യക്തമാക്കാമോ;
(ജി) പ്രസ്തുത
ഭൂമി,
പദ്ധതിക്കായി
അനുവദിക്കുന്നതിലൂടെ
സർക്കാരിന്
ലഭിക്കുന്ന
സാമ്പത്തിക
നേട്ടം
എന്താണ്;
ഭൂമി
പാട്ടത്തിനോ
മറ്റേതെങ്കിലും
വ്യവസ്ഥയിലോ
നൽകിയിട്ടുണ്ടെങ്കിൽ
സർക്കാരിന്
ലഭിക്കേണ്ട
തുക
എത്രയാണ്;
വ്യക്തമാക്കാമോ?
മരുതിമലയുടെ
റവന്യൂ
രേഖ
3126 ശ്രീ.
കെ. എന്‍.
ബാലഗോപാല്‍
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
റവന്യൂ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) കൊല്ലം
ജില്ലയിൽ
വെളിയം
ഗ്രാമപഞ്ചായത്തിൽപ്പെടുന്ന
മുട്ടറ
മരുതിമലയുടെ
റവന്യൂ
രേഖകൾ
പ്രകാരമുള്ള
വിസ്തൃതി
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ബി) പ്രസ്തുത
പ്രദേശം
പൂർണ്ണമായും
ഇക്കോടൂറിസം
പദ്ധതിക്കായി
വെളിയം
ഗ്രാമപഞ്ചായത്തിന്
പാട്ടത്തിന്
നൽകിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(സി) മുട്ടറ
മരുതിമല
പ്രദേശത്ത്
സ്വകാര്യ
വ്യക്തികളുടെ
വസ്തു
റവന്യൂ
രേഖകളിൽ
ഉൾപ്പെട്ടിട്ടുണ്ടോ;
വിശദാംശം
ലഭ്യമാക്കാമോ?
ലാൻഡ്
അസൈൻമെന്റ്
(റെഗുലറൈസേഷൻ
ഓഫ്
കോൺട്രാവെൻഷൻസ്)
റൂൾസ്
3127 ശ്രീ.
കെ. വി.
സുമേഷ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
റവന്യൂ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) പട്ടയ
വ്യവസ്ഥകൾ
ലംഘിച്ച്
നടത്തിയ
നിർമ്മാണങ്ങളും
കൃഷിയേതര
ആവശ്യങ്ങളും
ക്രമവൽക്കരിക്കുന്നതിനായി
കൊണ്ടു
വന്ന
ലാൻഡ്
അസൈൻമെന്റ്
(റെഗുലറൈസേഷൻ
ഓഫ്
കോൺട്രാവെൻഷൻസ്)
റൂൾസ്
പ്രകാരം
ഇതിനകം
ആകെ
എത്ര
അപേക്ഷകൾ
ലഭിച്ചിട്ടുണ്ട്;
(ബി) ടി
അപേക്ഷകളിൽ
നടപടി
സ്വീകരിക്കുന്നതിൽ
കാലതാമസം
വരുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(സി) ഇടുക്കി
ജില്ലയിൽ
ഇത്തരത്തിൽ
എത്ര
അപേക്ഷകൾ
ലഭിച്ചിട്ടുണ്ട്;
അതിൽ
തീർപ്പാക്കാനുള്ളവ
എത്ര;
മടക്കിയവ
എത്ര;
(ഡി) പ്രസ്തുത
ചട്ടങ്ങൾ
പ്രകാരം
പൊതു
ഇടങ്ങൾ
ക്രമീകരിക്കുന്നതിന്
എത്ര
അപേക്ഷകളാണ്
ലഭിച്ചിട്ടുള്ളത്;
എത്ര
അപേക്ഷകളിൽ
അനുമതി
നൽകി;
വിശദമാക്കാമോ?
പാട്ടക്കുടിശ്ശിക
സംബന്ധിച്ച്
3128 ശ്രീ.
കെ. വി.
സുമേഷ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
റവന്യൂ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നശേഷം
സർക്കാർ
ഭൂമി
പാട്ടത്തിനെടുത്ത്
പാട്ടത്തുക
കുടിശ്ശിക
വരുത്തിയ
സ്ഥാപനങ്ങളില്‍
നിന്നും
കുടിശ്ശിക
പിരിച്ചെടുക്കാന്‍
സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ;
(ബി) തിരുവനന്തപുരം
ജില്ലയിൽ
സർക്കാർ
പാട്ടത്തിനെടുത്ത്
പാട്ടത്തുക
കുടിശ്ശിക
വരുത്തിയത്
സംബന്ധിച്ച്
ലഭിച്ച
പരാതിയിൽ
ലോകായുക്ത
സർക്കാരിന്
നൽകിയ
ശിപാർശകൾ
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(സി) ലോകായുക്തയുടെ
ശിപാർശകൾ
നടപ്പിലാക്കാൻ
സ്വീകരിച്ച
നടപടികൾ
വിശദമാക്കാമോ;
(ഡി) പാട്ടക്കുടിശ്ശിക
സംബന്ധിച്ച്
കോടതിയുടെ
പരിഗണനയിലിരിക്കുന്ന
പരാതികളിലെ
സ്റ്റേ
ഒഴിവാക്കാൻ
നടപടി
സ്വീകരിക്കുമോ?
വരൾച്ച
മുന്നൊരുക്കങ്ങൾ
3129 ശ്രീ.
എം.
വിജിന്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
റവന്യൂ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) ഈ
വർഷം
സംസ്ഥാനം
അതിരൂക്ഷമായ
വരൾച്ചയെ
അഭിമുഖീകരിക്കേണ്ടി
വരും
എന്ന
വാർത്തകൾ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി) എങ്കിൽ
വരൾച്ച
പ്രതിരോധ
പ്രവർത്തനങ്ങൾക്കായി
നയരൂപീകരണം
നടത്തിയിട്ടുണ്ടോ;
വിശദാംശം
നൽകാമോ;
(സി) വരൾച്ച
പ്രതിരോധ
പ്രവർത്തനങ്ങളുടെ
ഭാഗമായി
സംസ്ഥാനത്തെ
പൊതു/സ്വകാര്യ
കുളങ്ങളുടെ
പരിപാലനത്തിനായി
പദ്ധതികളുണ്ടോ;
വിശദമാക്കാമോ?
വള്ളിക്കുന്ന്
നിയോജക
മണ്ഡലത്തിൽ
വെള്ളപ്പൊക്ക
ദുരിതാശ്വാസ
ഫണ്ട്
ഉപയോഗിച്ച്
നടക്കുന്ന
പ്രവൃത്തികൾ
3130 ശ്രീ.
ടി. വി.
ഇബ്രാഹിം
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
റവന്യൂ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) വള്ളിക്കുന്ന്
നിയോജകമണ്ഡലത്തിൽ
വെള്ളപ്പൊക്ക
ദുരിതാശ്വാസ
ഫണ്ട്
ഉപയോഗിച്ച്
എന്തൊക്കെ
പ്രവൃത്തികളാണ്
നടക്കുന്നത്;
വിശദാംശം
ലഭ്യമാക്കാമോ;
(ബി) വള്ളിക്കുന്ന്
ഗ്രാമപഞ്ചായത്തില്‍
വെള്ളപ്പൊക്കം
കാരണം
കടലെടുത്ത
പരപ്പാൽ
ബീച്ചിന്റെ
പുനരുദ്ധാരണത്തിന്
വെള്ളപ്പൊക്ക
ദുരിതാശ്വാസ
ഫണ്ട്
ഉപയോഗിച്ച്
എന്തെങ്കിലും
നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി) വെള്ളപ്പൊക്ക
ദുരിതാശ്വാസ
ഫണ്ട്
ഉപയോഗിച്ച്
ഒരു
സാമ്പത്തിക
വർഷം
എന്തൊക്കെ
പ്രവൃത്തികളാണ്
നടക്കുന്നത്;
എത്ര
തുകയുടെ
പ്രവൃത്തികളാണ്
നടക്കുന്നത്;
ഫണ്ട്
ലഭ്യമാകാനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണ്;
ഇനം
തിരിച്ച്
വിശദാംശം
ലഭ്യമാക്കാമോ?
കുന്ദമംഗലം
മണ്ഡലത്തിലെ
സ്മാർട്ട്
വില്ലേജ്
ഓഫീസുകളും
അടിസ്ഥാന
സൗകര്യ
വികസനവും
3131 ശ്രീ.
എം. എ.
റസാഖ്
മാസ്റ്റർ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
റവന്യൂ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) കുന്ദമംഗലം
നിയോജകമണ്ഡലത്തിന്റെ
പരിധിയിലുള്ള
ഏതൊക്കെ
വില്ലേജ്
ഓഫീസുകളാണ്
സ്മാർട്ട്
വില്ലേജ്
ഓഫീസുകളായി
പ്രവർത്തനക്ഷമമായിട്ടുള്ളതെന്ന്
വില്ലേജുകളുടെ
പേര്
സഹിതം
വ്യക്തമാക്കാമോ;
(ബി) മണ്ഡലത്തിൽ
ഇതുവരെ
സ്മാർട്ട്
വില്ലേജ്
ഓഫീസുകളായി
മാറാത്ത
മറ്റ്
വില്ലേജ്
ഓഫീസുകൾ
കൂടി
ആധുനിക
സൗകര്യങ്ങളോടെ
സ്മാർട്ട്
വില്ലേജുകളാക്കി
മാറ്റുന്നതിന്
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നും
അതിനായി
പുതിയ
പദ്ധതികൾ
ആവിഷ്കരിച്ചിട്ടുണ്ടോയെന്നും
വ്യക്തമാക്കാമോ;
(സി) പൊതുജനങ്ങൾക്കും
ഉദ്യോഗസ്ഥർക്കും
ഒരുപോലെ
പ്രയോജനപ്പെടുന്ന
വിധത്തിൽ
മണ്ഡലത്തിലെ
മുഴുവൻ
വില്ലേജ്
ഓഫീസുകളിലെയും
അടിസ്ഥാന
സൗകര്യങ്ങൾ
(കെട്ടിട
സൗകര്യം,
ഡിജിറ്റൽ
സംവിധാനങ്ങൾ,
ഫർണിച്ചറുകൾ
മുതലായവ)
വികസിപ്പിക്കുന്നതിനും
മെച്ചപ്പെടുത്തുന്നതിനും
വകുപ്പ്
തലത്തിൽ
നടപ്പിലാക്കുന്ന
സമഗ്രമായ
പദ്ധതികളുടെ
വിശദാംശം
നൽകാമോ?
തിരൂർ
സിവിൽ
സ്റ്റേഷൻ
കെട്ടിടത്തിന്റെ
ശോചനീയാവസ്ഥ
3132 ശ്രീ.
കുറുക്കോളി
മൊയ്തീന്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
റവന്യൂ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) തിരൂർ
മിനി
സിവിൽ
സ്റ്റേഷൻ
കെട്ടിടങ്ങൾ
നിർമിച്ച
വർഷം,
കെട്ടിടത്തിന്റെ
കാലപ്പഴക്കം,
നിലവിൽ
അവിടെ
പ്രവർത്തിക്കുന്ന
സർക്കാർ
ഓഫീസുകൾ
എന്നിവയുടെ
വിശദാംശം
ലഭ്യമാക്കുമോ;
(ബി) തിരൂർ
മിനി
സിവിൽ
സ്റ്റേഷനിലെ
കെട്ടിടങ്ങളുടെ
മേൽക്കൂര,
ചുമരുകൾ,
സീലിങ്,
വൈദ്യുതീകരണം,
ശുചിമുറികൾ,
കുടിവെള്ളം,
മാലിന്യസംസ്കരണം,
വാഹന
പാർക്കിങ്
എന്നിവയുടെ
നിലവിലെ
സ്ഥിതി
തൃപ്തികരമാണോ
എന്ന്
വ്യക്തമാക്കാമോ;
(സി) തിരൂർ
മിനി
സിവിൽ
സ്റ്റേഷനിലെ
കെട്ടിടങ്ങളുടെ
അറ്റകുറ്റപ്പണികൾക്കും
നവീകരണത്തിനുമായി
കഴിഞ്ഞ
പത്ത്
വർഷത്തിനിടെ
അനുവദിച്ച
തുക,
ചെലവഴിച്ച
തുക,
നടപ്പാക്കിയ
പ്രവൃത്തികൾ
എന്നിവയുടെ
വിശദാംശം
ലഭ്യമാക്കുമോ;
(ഡി) തിരൂർ
മിനി
സിവിൽ
സ്റ്റേഷനിലെ
കെട്ടിടങ്ങളുടെ
ശോചനീയാവസ്ഥ
പരിഹരിക്കുന്നതിനായി
പുതിയ
കെട്ടിടം
അനുവദിക്കുന്നതിനുള്ള
നടപടി
സ്വീകരിക്കുമോ?
കൊളവല്ലൂർ
വില്ലേജ്
ഓഫീസ്
പുനർനിർമ്മാണം
3133 ശ്രീ.
പി. കെ.
പ്രവീൺ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
റവന്യൂ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) കൂത്തുപറമ്പ്
നിയോജകമണ്ഡലത്തിലെ
കൊളവല്ലൂർ
വില്ലേജ്
ഓഫീസ്
കെട്ടിടം
പുതുക്കിപ്പണിയുന്നതിന്
ഫണ്ട്
അനുവദിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി) സ്ഥലപരിമിതിയും
ശോച്യാവസ്ഥയും
നേരിടുന്ന
കൊളവല്ലൂർ
വില്ലേജ്
ഓഫീസ്
കെട്ടിടം
പുനർനിർമിക്കുന്നതിന്
നിലവിലുള്ള
തടസ്സങ്ങൾ
എന്തൊക്കെയാണെന്ന്
വിശദീകരിക്കുമോ;
(സി) പ്രസ്തുത
വില്ലേജ്
ഓഫീസ്
കെട്ടിടനിർമ്മാണം
എപ്പോൾ
ആരംഭിക്കാൻ
സാധിക്കുമെന്ന്
വ്യക്തമാക്കുമോ?
മലമ്പുഴ
-II
വില്ലേജ്
ഓഫീസിന്റെ
പുതിയ
കെട്ടിടത്തിന്റെ
നിര്‍മ്മാണം
3134 ശ്രീ.
എ.
പ്രഭാകരന്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
റവന്യൂ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) സ്മാര്‍ട്ട്
വില്ലേജ്
ഓഫീസ്
പദ്ധതിയിലുള്‍പ്പെടുത്തി
തുക
വകയിരുത്തിയ
മലമ്പുഴ
മണ്ഡലത്തിലെ
മലമ്പുഴ
-II
വില്ലേജ്
ഓഫീസിന്റെ
പുതിയ
കെട്ടിടത്തിന്റെ
നിര്‍മ്മാണം
ആരംഭിക്കാത്തതിന്റെ
കാരണം
അറിയിക്കാമോ;
(ബി) നിലവിലുള്ള
സാങ്കേതിക
തടസ്സങ്ങള്‍
നീക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ;
(സി) പുതിയ
കെട്ടിടത്തിന്റെ
നിര്‍മ്മാണം
എന്ന്
ആരംഭിക്കാന്‍
സാധിക്കും
എന്ന്
അറിയിക്കാമോ?
വില്ലേജ്
ഓഫീസുകളുടെ
എണ്ണം
3135 ശ്രീ.
ടി. എം.
ശശി
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
റവന്യൂ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) പാലക്കാട്
ജില്ലയിലെ
ആലത്തൂര്‍
നിയോജക
മണ്ഡലത്തില്‍
എത്ര
വില്ലേജ്
ഓഫീസുകള്‍
ഉണ്ട്;
അവ
ഏതെല്ലാം;
(ബി) ഇതില്‍
ഏതൊക്കെയാണ്
സ്മാര്‍ട്ട്
വില്ലേജ്
ഓഫീസുകള്‍
എന്ന്
വ്യക്തമാക്കാമോ;
(സി) ശേഷിക്കുന്ന
വില്ലേജ്
ഓഫീസുകള്‍
കൂടി
സ്മാര്‍ട്ട്
വില്ലേജ്
ഓഫീസുകള്‍
ആക്കുന്നതിന്
നടപടി
സ്വീകരിക്കുമോ?
റവന്യൂ
വകുപ്പിലെ
ക്ലാർക്ക്/വി.എ.
തസ്തികയിലെ
സീനിയോറിറ്റി
ലിസ്റ്റ്
3136 ശ്രീ.
എ. ഡി.
തോമസ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
റവന്യൂ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) റവന്യൂ
വകുപ്പിലെ
ക്ലാർക്ക്
/വി.എ.
തസ്തികയിൽ
അന്തിമ
സീനിയോറിറ്റി
ലിസ്റ്റ്
പ്രസിദ്ധീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി) ഇതുമായി
ബന്ധപ്പെട്ട്
ആക്ഷേപം
ഉന്നയിച്ചവരുടെ
പരാതികള്‍
തീർപ്പാക്കിയിട്ടുണ്ടോ;
വിശദാംശം
ലഭ്യമാക്കാമോ;
(സി) ആലപ്പുഴ
റവന്യൂ
ഡിവിഷണൽ
ഓഫീസറുടെ
02.07.2026 ലെ RDOALP
/1060/2026/A 1
നമ്പർ
റിപ്പോർട്ടിന്റെ
അടിസ്ഥാനത്തിൽ
പ്രസ്തുത
സീനിയോറിറ്റി
ലിസ്റ്റിൽ
ഉൾപ്പെടാത്ത
ആളെ
ഉൾപ്പെടുത്തണം
എന്ന്
ആവശ്യപ്പെട്ടുകൊണ്ട്
ആലപ്പുഴ
ജില്ലാ
കളക്ടർ
ലാൻഡ്
റെവന്യു
കമ്മീഷണർക്ക്
ലഭ്യമാക്കിയ
07.07.2026 ലെ DCALP
5850/2026-A 3
നമ്പർ
റിപ്പോർട്ടിന്മേൽ
സ്വീകരിച്ച
നടപടി
എന്താണെന്ന്
വിശദമാക്കാമോ;
(ഡി) സീനിയോറിറ്റി
ലിസ്റ്റിൽ
പ്രസ്തുത
ജീവനക്കാരനെ
ഉൾപ്പെടുത്താത്തതിന്റെ
കാരണം
എന്താണെന്നു
വ്യക്തമാക്കാമോ?
തോന്നൂർക്കര
വില്ലേജിലെ
ഫെയർവാല്ല്യൂ
കുറച്ചുനല്‍കാന്‍
നടപടി
3137 ശ്രീ.
യു. ആര്.
പ്രദീപ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
റവന്യൂ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) ചേലക്കര
നിയോജകമണ്ഡലത്തിലെ
തലപ്പിള്ളി
താലൂക്ക്,
തോന്നൂർക്കര
വില്ലേജിലെ
നെൽപ്പാടം
അടക്കമുള്ള
ഭൂമിക്ക്
ഉയർന്ന
ഫെയർവാല്ല്യു
ആണ്
നിശ്ചയിച്ചതെന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി) ചികിത്സ,
കല്ല്യാണം
എന്നീ
ആവശ്യങ്ങൾക്ക്
വേണ്ടി
ഭൂമി
വില്പന
നടത്തുന്ന
ജനങ്ങള്‍,
ഉയർന്ന
ഫെയർവാല്ല്യു
കാരണം
നേരിടുന്ന
ബുദ്ധിമുട്ട്
കണക്കിലെടുത്ത്
ഫെയർവാല്ല്യു
ന്യായമായ
വിധത്തില്‍
നിശ്ചയിച്ചു
നല്‍കുന്നതിനായി
തലപ്പിള്ളി
തഹസിൽദാരുടെ
നേതൃത്വത്തിൽ
അദാലത്ത്
നടത്തി
പ്രശ്നപരിഹാരത്തിന്
നടപടി
സ്വീകരിക്കുമോ;
എങ്കിൽ
അതിന്റെ
വിശദാംശം
നല്‍കുമോ?
ഭൂമി
തരം
മാറ്റുന്നതിനുള്ള
അപേക്ഷകളില്‍
നടപടി
സ്വീകരിക്കുന്നതിലെ
കാലതാമസം
3138 ശ്രീ.
കെ. എന്‍.
ബാലഗോപാല്‍
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
റവന്യൂ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) എറണാകുളം
കണയന്നൂര്‍
താലൂക്കില്‍
ഭൂമി
തരം
മാറ്റുന്നതിനുള്ള
എത്ര
അപേക്ഷകള്‍
തീര്‍പ്പാക്കാനുണ്ട്;
ഇവ
പരിശോധിച്ച്
തീര്‍പ്പാക്കുന്നതിന്
പ്രത്യേക
സംവിധാനം
ഏര്‍പ്പെടുത്തുമോ;
വ്യക്തമാക്കുമോ?
ഡിജിറ്റല്‍
സര്‍വ്വേ
3139 ശ്രീ.
പി. കെ.
നവാസ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
റവന്യൂ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) ഡിജിറ്റല്‍
സര്‍വ്വേ
പൂര്‍ത്തീകരിച്ചതിന്
ശേഷം
ഭൂമി
കൈവശക്കാരില്‍
ചിലര്‍ക്ക്
നികുതി
അടക്കാനാവാത്ത
സാഹചര്യമുളളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി) എങ്കിൽ
അത്തരം
പ്രശ്നങ്ങള്‍
പരിഹരിക്കാന്‍
താലൂക്ക്
തലത്തിലോ
വില്ലേജ്
തലത്തിലോ
അദാലത്തുകള്‍
സംഘടിപ്പിക്കുന്ന
കാര്യം
പരിഗണിക്കുമോ;
(സി) താനൂര്‍
മണ്ഡലത്തിലെ
നിറമരുതൂര്‍,
പൊന്മുണ്ടം
എന്നീ
വില്ലേജുകളിൽ
ഇത്തരം
കേസുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുള്ള
സാഹചര്യത്തിൽ
ടി
വിഷയം
പ്രത്യേകമായി
പരിഗണിച്ച്
പരിഹരിക്കുന്നതിനായി
നിര്‍ദേശം
നല്‍കുമോ?
കുട്ടനാട്ടില്‍
ഡിജിറ്റല്‍
സര്‍വ്വേ
കഴിഞ്ഞയിടത്ത്
നേരിടുന്ന
തടസ്സങ്ങള്‍
3140 ശ്രീ.
റെജി
ചെറിയാൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
റവന്യൂ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) കുട്ടനാട്
താലൂക്കില്‍
ഡിജിറ്റല്‍
സര്‍വ്വേ
പൂര്‍ത്തിയായ
സ്ഥലങ്ങളില്‍
ഭൂമിയുടെ
തരം
മാറ്റുന്നതിനും
ഭൂനികുതി
അടയ്ക്കുന്നതിനും
നേരിടുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി) ഏതെല്ലാം
വില്ലേജുകളിലാണ്
ഭൂവുടമകള്‍
ടി
പ്രശ്നം
നേരിടുന്നതെന്നും
ഇത്
പരിഹരിക്കാന്‍
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നും
വ്യക്തമാക്കാമോ;
(സി) പ്രസ്തുത
വിഷയം
മൂലം
ഔദ്യോഗികമായ
പല
ആവശ്യങ്ങളും
ഭൂവുടമകള്‍ക്ക്
നിഷേധിക്കപ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി) അദാലത്തുകള്‍
സംഘടിപ്പിച്ച്
സമയബന്ധിതമായി
ടി
പ്രശ്നങ്ങള്‍ക്ക്
ശാശ്വത
പരിഹാരം
കാണുവാൻ
നടപടി
സ്വീകരിക്കാമോ?
ഡിജിറ്റല്‍
സര്‍വ്വേ
3141 ശ്രീ.
പി.
മമ്മിക്കുട്ടി
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
റവന്യൂ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) ഡിജിറ്റല്‍
സര്‍വ്വേ
പൂര്‍ത്തീകരിച്ചിട്ടും
രേഖകളില്‍
പിഴവുകള്‍
കണ്ടെത്തിയത്
തിരുത്തുന്നതിനുളള
നടപടിക്രമം
വിശദമാക്കാമോ;
(ബി) ഷൊര്‍ണ്ണൂര്‍
മണ്ഡലത്തില്‍
ഡിജിറ്റല്‍
സര്‍വ്വേ
ആരംഭിച്ച
വില്ലേജുകളുണ്ടോ;
വിശദമാക്കാമോ;
ഡിജിറ്റല്‍
സര്‍വ്വേ
പൂര്‍ത്തീകരിച്ച
വില്ലേജുകള്‍
ഏതെല്ലാം;
വ്യക്തമാക്കാമോ;
(സി) ഡിജിറ്റല്‍
സര്‍വ്വേക്കായി
താല്‍ക്കാലികമായി
നിയമിച്ച
ജീവനക്കാര്‍
ഇപ്പോഴും
തുടരുന്നുണ്ടോ;
എങ്കില്‍
എത്രപേര്‍
ഉണ്ടെന്ന്
വിശദമാക്കാമോ;
ഡിജിറ്റല്‍
സര്‍വ്വേക്കായി
ആകെ
എത്ര
താല്‍ക്കാലിക
ജീവനക്കാരെയാണ്
നിയമിച്ചിരുന്നതെന്ന്
വ്യക്തമാക്കാമോ?
എന്റെ
ഭൂമി
പദ്ധതി
3142 ശ്രീ.
കെ.
പ്രേമൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
റവന്യൂ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) എന്റെ
ഭൂമി
പദ്ധതിയുടെ
ഭാഗമായി
നെന്മാറ
നിയോജകമണ്ഡലത്തിൽ
ഏതൊക്കെ
വില്ലേജുകളിലാണ്
ഡിജിറ്റൽ
റീസർവേ
നടപടികൾ
ആരംഭിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി) പ്രസ്തുത
വില്ലേജുകളിൽ
ഡിജിറ്റൽ
സർവേയുടെ
പുരോഗതി
നിലവിൽ
ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(സി) മണ്ഡലത്തിലെ
ഡിജിറ്റൽ
സർവ്വേ
നടപടികൾ
പൂർണ്ണമായും
എന്നത്തേക്ക്
പൂർത്തീകരിക്കാനാണ്
ലക്ഷ്യമിട്ടിട്ടുള്ളത്;
വ്യക്തമാക്കാമോ?
തിരുവനന്തപുരം
ജില്ലയിലെ
ഭൂമി
തരം
മാറ്റം
അപേക്ഷ
3143 ശ്രീ.
വി.
ജോയി
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
റവന്യൂ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) തിരുവനന്തപുരം
ജില്ലയില്‍
ഭൂമി
തരം
മാറ്റുന്നതിനായി
എത്ര
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(ബി) സര്‍ക്കാരിന്റെ
നൂറുദിന
പരിപാടിയില്‍
ഉള്‍പ്പെടുത്തി
തിരുവനന്തപുരം
ജില്ലയില്‍
എത്ര
ഭൂമി
തരം
മാറ്റം
അപേക്ഷകള്‍
തീര്‍പ്പാക്കിയിട്ടുണ്ടെന്ന്
വിശദമാക്കാമോ?
രേഖകളുടെ
ഡിജിറ്റലൈസെഷനിലെ
അപാകതകൾ
3144 ശ്രീ.
എം. ആർ.
ബൈജു
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
റവന്യൂ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) സംസ്ഥാനത്ത്
ഭൂരേഖകളുടെ
ഡിജിറ്റലൈസെഷൻ
ഏതു
ഘട്ടത്തിലാണെന്നതിന്റെ
വിശദാംശങ്ങൾ
നൽകാമോ;
(ബി) വില്ലേജ്
ഓഫീസിൽ
നേരിട്ട്
നികുതി
ഒടുക്കിയിരുന്നവര്ക്ക്
ഡിജിറ്റലൈസേഷന്
ശേഷം
വ്യാപകമായി
ഓൺലൈനിൽ
ഭൂനികുതി
അടക്കാൻ
കഴിയാത്ത
സാഹചര്യം
ഉള്ളതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ
ഇത്
അടിയന്തരമായി
പരിഹരിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ;
(സി) തിരുവനന്തപുരം
ജില്ലയിലെ
പല
വില്ലേജ്
ഓഫീസുകളിലും
ബി. ടി.
ആര് (ബേസിക്
ടാക്സ്
രജിസ്റ്റർ)
ഉൾപ്പെടെയുള്ള
രേഖകൾ
ലഭ്യമല്ലാത്തതിനാല്‍,
ഡിജിറ്റലൈസേഷൻ
നടത്തിയപ്പോൾ
ഒഴിവാക്കപ്പെട്ട
ഭൂമി
രേഖകളിൽ
ചേർക്കാൻ
കാലതാമസം
വന്നിട്ടുള്ളത്
പരിഹരിക്കാൻ
നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ;
(ഡി) കാട്ടാക്കട
താലൂക്കിൽ
എത്ര
പരാതികൾ
ഇത്തരത്തിൽ
റവന്യു
അധികൃതർ
മുമ്പാകെ
തീര്‍പ്പാക്കാത്തതായി
ഉണ്ട്
എന്ന്
വ്യക്തമാക്കാമോ?
സർവെ
ഉപകരണങ്ങൾ
വാങ്ങിയതിലെ
ക്രമക്കേട്
3145 ശ്രീ.
വി. ടി.
ബൽറാം
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
റവന്യൂ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) കേരളത്തിലെ
1550
വില്ലേജുകളിൽ
ഡിജിറ്റൽ
സർവെ
നടത്തുന്നതിനായി
2021 നവംബർ
1-ന്,
സർവേയും
ഭൂരേഖയും
വകുപ്പ്
ആരംഭിച്ച
പദ്ധതിയുടെ
ഭാഗമായി
399.44 കോടി
രൂപ
ചെലവിൽ
സർവെ
ഉപകരണങ്ങൾ
വാങ്ങിയതിൽ
ക്രമക്കേട്
ആരോപിക്കപ്പെട്ടതും
ഇതുസംബന്ധിച്ച്
വിജിലൻസ്
ആൻഡ്
ആന്റി
കറപ്ഷൻസ്
ബ്യൂറോ
സമർപ്പിച്ച
CPSP-2445/2023 SIU-II (വെരിഫിക്കേഷൻ
നമ്പർ: 62)
നമ്പർ
അന്വേഷണ
റിപ്പോർട്ടും
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
റിപ്പോർട്ടിന്റെ
പകർപ്പ്
ലഭ്യമാക്കാമോ;
വിശദാംശം
വ്യക്തമാക്കുമോ;
(ബി) സാങ്കേതിക
പരിജ്ഞാനമുള്ള
ഉദ്യോഗസ്ഥരെ
ഉൾപ്പെടുത്തി
തുടരന്വേഷണം
നടത്തണമെന്ന
വിജിലൻസിന്റെ
ശിപാർശയിന്മേൽ
തുടർനടപടികൾ
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
ഇല്ലെങ്കിൽ
തുടരന്വേഷണം
നടത്തുന്നതിന്
നടപടി
സ്വീകരിക്കുമോ?
ഡിജിറ്റൽ
സർവേയ്ക്കുശേഷം
സ്വഭാവ
വ്യതിയാനം
സംഭവിച്ച
ഭൂമി
3146 ശ്രീ.
കുറുക്കോളി
മൊയ്തീന്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
റവന്യൂ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) കരമടച്ച്
കൈവശം
വെച്ചിരിക്കുന്ന
ഭൂമിയുടെ
തരത്തിൽ
ഡിജിറ്റൽ
സർവേയ്ക്കുശേഷം
വ്യതിയാനം
ഉണ്ടായിട്ടുള്ളത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി) റവന്യൂ
രേഖകളിൽ
പുരയിടമായിരുന്നതും
പുരയിടമായി
കരം
അടച്ച്
കൈവശം
വെച്ചിരുന്നതുമായ
ഭൂമി
ഡിജിറ്റൽ
സർവേയ്ക്കുശേഷം
നിലമായി
രേഖപ്പെടുത്തിയതുമൂലം
പ്രസ്തുത
ഭൂമിയിൽ
കെട്ടിടങ്ങൾ
നിർമിച്ചവരും
കെട്ടിടനിർമാണത്തിനായി
ഭൂമി
വാങ്ങിയവരും
നേരിടുന്ന
പ്രതിസന്ധി
പരിഹരിക്കുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടികൾ
എന്തെല്ലാമാണ്;
വ്യക്തമാക്കാമോ;
(സി) റവന്യൂ
രേഖകളിൽ
പുരയിടമായിരുന്നതും
പുരയിടമായി
കരം
അടച്ച്
കൈവശം
വെച്ചിരുന്നതും
പുരയിടത്തിന്റെ
ന്യായവില
കണക്കാക്കി
പ്രമാണം
ചെയ്തതുമായ
ഭൂമി
ഡിജിറ്റൽ
സർവേയ്ക്കുശേഷം
നിലമായി
രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ,
പ്രസ്തുത
ഭൂമിയുടെ
തരം
മാറ്റുന്നതിനായി
ഭൂവുടമ
തരംമാറ്റ
ഫീസ്
അടയ്ക്കേണ്ടതുണ്ടോ;
വ്യക്തമാക്കാമോ;
(ഡി) റവന്യൂ
രേഖകളിൽ
പുരയിടമായിരുന്നതും
പുരയിടമായി
കരം
അടച്ച്
കൈവശം
വെച്ചിരുന്നതുമായ
ഭൂമി
ഡിജിറ്റൽ
സർവേയ്ക്കുശേഷം
നിലമായി
രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ,
അത്തരം
ഭൂമിയുടെ
സ്വഭാവവ്യതിയാനത്തിന്
നിലവിലുള്ള
സാധാരണ
നടപടിക്രമങ്ങളിൽ
ഇളവ്
അനുവദിച്ച്
സർക്കാർ
ഉത്തരവിലൂടെ
ഭൂമിയുടെ
സ്വഭാവം
തിരുത്തി
നൽകുന്നതിന്
നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ;
(ഇ) കേരളത്തിൽ
ഡിജിറ്റൽ
സർവേ
പൂർത്തിയാക്കിയ
വില്ലേജുകളിൽ
സർവേയ്ക്കുശേഷം
റവന്യൂ
രേഖകളിൽ
പുരയിടമായി
രേഖപ്പെടുത്തിയിരുന്നതും
പുരയിടമായി
കരം
അടച്ച്
കൈവശം
വെച്ചിരുന്നതുമായ
ഭൂമി
നിലമായി
മാറിയ
കേസുകളുടെയും
രേഖകളിൽ
നിലമായി
രേഖപ്പെടുത്തിയിരുന്നതും
നിലമായി
കരം
അടച്ച്
കൈവശം
വെച്ചിരുന്നതുമായ
ഭൂമി
പുരയിടമായി
മാറിയ
കേസുകളുടെയും
എണ്ണം
വില്ലേജ്
അടിസ്ഥാനത്തിൽ
പ്രത്യേകം
ലഭ്യമാക്കാമോ?
ഭൂമിയുടെ
ഡിജിറ്റല്‍
സര്‍വേ
നടപടികളുടെ
പുരോഗതി
3147 ശ്രീ.
സജി
ചെറിയാന്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
റവന്യൂ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) സംസ്ഥാനത്ത്
നടപ്പാക്കി
വരുന്ന
ഭൂമിയുടെ
ഡിജിറ്റല്‍
സര്‍വ്വേ
ജോലികളില്‍
ഏര്‍പ്പെട്ടിട്ടുള്ള
സ്ഥിരം
ജീവനക്കാര്‍,
താല്കാലിക/കരാര്‍
ജീവനക്കാര്‍
എന്നിവരുടെ
എണ്ണം
വ്യക്തമാക്കാമോ;
(ബി) ഈ
സര്‍ക്കാര്‍
നിലവില്‍
വന്നപ്പോള്‍
പ്രസ്തുത
ജോലികളില്‍
ഏര്‍പ്പെട്ടിരുന്ന
താല്‍ക്കാലിക/കരാര്‍
ജീവനക്കാരെ
കൂട്ടത്തോടെ
പിരിച്ചു
വിടുന്ന
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ടി
നടപടിക്ക്
കാരണം
എന്താണെന്നും
ഏര്‍പ്പെടുത്തിയ
ബദല്‍
സംവിധാനം
എന്താണെന്നും
വ്യക്തമാക്കാമോ;
(സി) ടി
പിരിച്ചു
വിടല്‍
ഡിജിറ്റലൈസേഷന്
നടപടികളെ
എപ്രകാരം
ബാധിച്ചുവെന്ന്
വ്യക്തമാക്കുമോ?
എന്റെ
ഭൂമി
ഡിജിറ്റൽ
റീസർവ്വെ
പദ്ധതി
3148 ശ്രീ.
കെ. വി.
സുമേഷ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
റവന്യൂ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) ഭൂമിയുടെ
വിവരങ്ങൾ
സുതാര്യമാക്കുന്നതിനായി
മുൻ
സർക്കാർ
ആരംഭിച്ച
എന്റെ
ഭൂമി
ഡിജിറ്റൽ
റീസർവ്വെ
പദ്ധതിയുടെ
പ്രവർത്തനങ്ങൾ
നിലവിൽ
മന്ദഗതിയിലായെന്ന
ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി) സമയബന്ധിതമായി
പൂർത്തിയാക്കാൻ
ലക്ഷ്യമിട്ടിരുന്ന
പ്രസ്തുത
പദ്ധതിയുടെ
തുടർപ്രവർത്തനങ്ങൾക്ക്
നിലവിൽ
നേരിടുന്ന
സാങ്കേതികവും
ഭരണപരവുമായ
തടസ്സങ്ങൾ
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(സി) പദ്ധതിക്ക്
ആവശ്യമായ
നൂതന
ഉപകരണങ്ങളുടെ
(CORS, RTK
തുടങ്ങിയവ)
അറ്റകുറ്റപ്പണികളും
ലഭ്യതാ
പരിശോധനകളും
നടത്തുന്നതിൽ
സമീപകാലത്ത്
വീഴ്ചകൾ
സംഭവിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി) ഡിജിറ്റൽ
സർവ്വെ
പൂർത്തിയായ
പ്രദേശങ്ങളിൽ
റവന്യൂ,
രജിസ്ട്രേഷൻ,
സർവ്വേ
വകുപ്പുകളുടെ
സേവനങ്ങൾ
സംയോജിപ്പിച്ചുള്ള
പോർട്ടലിന്റെ
പ്രവർത്തനം
കാര്യക്ഷമമാക്കാൻ
ഈ
സർക്കാർ
സ്വീകരിച്ച
അടിയന്തര
നടപടികൾ
വിശദമാക്കുമോ?
കേരളത്തിലെ
മിച്ചഭൂമി
3149 ശ്രീ.
ജി.
സുധാകരൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
റവന്യൂ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) കേരളത്തിൽ
ഇപ്പോൾ
മിച്ചഭൂമിയുണ്ടോ;
എങ്കിൽ
എവിടെല്ലാമാണ്;
(ബി) മിച്ചഭൂമി
ഭൂരഹിതര്‍ക്ക്
വിതരണം
ചെയ്യാൻ
നടപടികൾ
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
റോഡ്
നിർമ്മാണത്തിനായി
ഭൂമി
വിട്ടുനൽകുന്നത്
സംബന്ധിച്ച
നടപടിക്രമങ്ങൾ
ലഘൂകരിക്കൽ
3150 ശ്രീ.
ടി. കെ.
ഗോവിന്ദൻ
മാസ്റ്റർ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
റവന്യൂ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) തളിപ്പറമ്പ്
നിയോജക
മണ്ഡലത്തിലേതുൾപ്പെടെ
വിവിധ
ഗ്രാമപഞ്ചായത്തുകളിൽ
പുതിയ
റോഡുകളുടെ
നിർമ്മാണത്തിനായി
സ്വകാര്യ
വ്യക്തികൾ
സൗജന്യമായി
ഭൂമി
വിട്ടുനൽകുന്നുണ്ടെങ്കിലും
പ്രസ്തുത
ഭൂമി
രജിസ്റ്റർ
ചെയ്തു
നൽകണമെന്ന്
പഞ്ചായത്ത്
സെക്രട്ടറിമാർ
നിർബന്ധം
പിടിക്കുന്നതിനെ
തുടർന്ന്
റോഡ്
നിർമ്മാണം
മുടങ്ങിക്കിടക്കുന്ന
സാഹചര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി) മുൻകാലങ്ങളിൽ
സമ്മതപത്രത്തോടുകൂടിയോ
വില്ലേജ്
ഓഫീസർ
കൗണ്ടർ
സൈൻ
ചെയ്ത
റിലിംഗ്വിഷ്മെന്റ്
ഫോം
വഴിയോ
വിട്ടു
കിട്ടുന്ന
ഭൂമി
പഞ്ചായത്ത്
ഭരണസമിതി
തീരുമാനിച്ച്
ആസ്തി
രജിസ്റ്ററിൽ
ഉൾപ്പെടുത്തി
റോഡ്
നിർമ്മാണം
നടത്തിയിരുന്ന
രീതി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(സി) റിലിംഗ്വിഷ്മെന്റ്
നിയമപ്രകാരം
ആർ.ഡി.ഒ.
തലത്തിലുള്ള
നടപടിക്രമങ്ങളോ
ആധാരം
രജിസ്റ്റർ
ചെയ്യലോ
ഏർപ്പെടുത്തുമ്പോൾ
ഉണ്ടാകുന്ന
സാങ്കേതിക
സങ്കീർണ്ണതകളും
സാമ്പത്തിക
ബാധ്യതകളും
കാരണം
സ്ഥലമുടമകൾ
രജിസ്ട്രേഷന്
തയ്യാറാകാത്ത
സാഹചര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ഡി) തദ്ദേശ
സ്ഥാപനങ്ങളിൽ
ചെറിയ
റോഡുകൾ
ഏറ്റെടുക്കുന്നതിലെ
പ്രസ്തുത
പ്രതിസന്ധി
പരിഹരിക്കുന്നതിനായി
സ്വമേധയാ
സ്ഥലം
വിട്ടുനൽകുന്നവരുടെ
കാര്യത്തിൽ
സങ്കീർണ്ണമായ
നടപടിക്രമങ്ങൾ
ഒഴിവാക്കി
പ്രത്യേക
ഇളവുകൾ
അനുവദിക്കുന്നതിനോ
നടപടികൾ
ലഘൂകരിക്കുന്നതിനോ
ആവശ്യമായ
നിർദ്ദേശങ്ങൾ/മാർഗ്ഗരേഖ
പുറപ്പെടുവിക്കുമോ;
വിശദാംശം
ലഭ്യമാക്കാമോ?
|