UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >16th KLA >2nd Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

SIXTEENTH   KLA - 2nd SESSION
 
29.10.2026 UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

ന്യൂനപക്ഷ ക്ഷേമ വകുപ്പ് പദ്ധതികളും നടത്തിപ്പും

2951  ശ്രീ. പി .എം. എ. സമീർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ തിരൂരങ്ങാടി നിയോജകമണ്ഡലത്തിൽ നിലവിൽ ഏതെങ്കിലും പദ്ധതികൾ നടക്കുന്നുണ്ടോ; ഇല്ലെങ്കിൽ പ്രസ്തുത മണ്ഡലത്തിൽ പുതിയ പദ്ധതികൾ നടപ്പിലാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;

(ബി)  സംസ്ഥാനത്ത് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖേന എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കാൻ സാധിക്കുന്നത്; ഇത് സംബന്ധിച്ച ഉത്തരകളുടെയും മാർഗ്ഗരേഖകളുടെയും നിബന്ധനകളുടെയും വിശദവിവരങ്ങൾ പകർപ്പുകൾ സഹിതം വിശദമാക്കാമോ;

(സി)  സംസ്ഥാനത്ത് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖേന നടപ്പിലാക്കുന്ന പദ്ധതികൾക്ക് അപേക്ഷ സമർപ്പിക്കുന്നത് സംബന്ധിച്ച വിശദാംശങ്ങൾ ലഭ്യമാക്കാമോ?

ന്യൂനപക്ഷ പരിശീലന കേന്ദ്രങ്ങൾ

2952  ശ്രീ. പി. കെ. ഫിറോസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  നിലവിലുള്ള സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം പുതുതായി ന്യൂനപക്ഷ പരിശീലന കേന്ദ്രങ്ങൾ ആരംഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ എവിടെയെല്ലാമാണെന്ന് വ്യക്തമാക്കാമോ;

(ബി)  നിലവിലുള്ള ന്യൂനപക്ഷ പരിശീലന കേന്ദ്രങ്ങൾക്ക് പുറമേ പുതിയ കേന്ദ്രങ്ങൾ ആരംഭിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ?

ന്യൂനപക്ഷ പി.ജി. വിദ്യാർത്ഥികളുടെ ലംപ്സം ഗ്രാന്റ് തുക

2953  ശ്രീ. ജി. സുധാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട പോസ്റ്റ് ഗ്രാജ്യൂവേറ്റ് വിദ്യാർത്ഥികൾക്ക് നിലവിൽ നൽകിവരുന്ന ലംപ്സം ഗ്രാന്റ് തുക ഇരട്ടിയാക്കാൻ നടപടി സ്വീകരിക്കുമോ?

പട്ടാമ്പി മണ്ഡലത്തിൽ ന്യുനപക്ഷ വിദ്യാർത്ഥികൾക്കുള്ള ധനസഹായം

2954  ശ്രീ. മുഹമ്മദ് മുഹസിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പട്ടാമ്പി നിയോജകമണ്ഡലത്തിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് വിവിധ സ്കോളർഷിപ്പ് പദ്ധതികൾ മുഖേന എത്ര രൂപ അനുവദിച്ചിട്ടുണ്ടെന്ന് വർഷം തിരിച്ചും പദ്ധതി തിരിച്ചും അറിയിക്കാമോ;

(ബി)  ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിച്ചിട്ടും സഹായം ലഭിക്കാത്ത വിദ്യാർത്ഥികളുടെ എണ്ണം പ്രസ്തുത മണ്ഡലത്തിൽ എത്രയാണെന്നും പ്രസ്തുത അപേക്ഷകൾ തീർപ്പാക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമാണെന്നും അറിയിക്കാമോ;

(സി)  ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ് മറ്റ് പ്രൊഫഷണൽ കോഴ്‌സുകൾ എന്നിവയ്ക്കുള്ള പരിശീലനത്തിനായി പട്ടാമ്പി മണ്ഡലത്തിൽ പ്രത്യേക പരിശീലന കേന്ദ്രം ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?

ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി

2955  ശ്രീ. മനോജ് മൂത്തേടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗത്തിന് വേണ്ടിയുള്ള ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി പ്രകാരം വീടുകളുടെ അറ്റകുറ്റപ്പണികൾക്കായി ഒരു ഗുണഭോക്താവിന് അമ്പതിനായിരം രൂപ മാത്രമാണ് സാമ്പത്തിക സഹായമായി നൽകുന്നത് എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;

(ബി)   പ്രസ്തുത പദ്ധതിയിലേക്ക് ഗുണഭോക്താക്കളെ ആകർഷിക്കുന്നതിനായി സർക്കാർ വിഹിതം വർധിപ്പിക്കുന്നതിനും അർഹരായ ഗുണഭോക്താക്കളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനും നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?

ബേപ്പൂർ മണ്ഡലത്തിലെ ന്യൂനപക്ഷക്ഷേമ പദ്ധതികൾ

2956  ശ്രീ. പി. എ. മുഹമ്മദ് റിയാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ വിവിധ പദ്ധതികൾക്കായി ബേപ്പൂർ നിയോജകമണ്ഡലത്തിൽ അനുവദിച്ച തുകയുടെ വിശദ വിവരങ്ങള്‍ ലഭ്യമാക്കാമോ?

ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ

2957  ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ന്യൂനപക്ഷ ക്ഷേമ പദ്ധതികൾക്കായി കേന്ദ്രത്തിൽ നിന്നും ഓരോ വർഷവും ലഭിച്ച തുക എത്ര; അതിൽ ചെലവഴിച്ച തുക എത്ര; ചെലവഴിക്കാതെ ബാക്കിയായ തുക എത്ര; വിശദാംശം ലഭ്യമാക്കുമോ;

(ബി)  യഥാസമയം വിനിയോഗ സർട്ടിഫിക്കറ്റ് നൽകാത്തത് കാരണം ഏതെങ്കിലും പദ്ധതികൾക്ക് കേന്ദ്ര സഹായം ലഭിക്കാത്ത സാഹചര്യം ഉണ്ടായിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;

(സി)  നിലവിൽ കേന്ദ്രസഹായത്തോടെ നടപ്പിലാക്കിവരുന്ന ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ ഏതെല്ലാം; അതിൽ സംസ്ഥാനത്തിന്റെ വിഹിതം ഓരോന്നിലും എത്ര വീതമാണ്; വിശദാംശം ലഭ്യമാക്കുമോ?

ചങ്ങനാശ്ശേരി മണ്ഡലത്തിലെ ന്യൂനപക്ഷക്ഷേമ പദ്ധതികൾ

2958  ശ്രീ. വിനു ജോബ് കുഴിമണ്ണിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖേന നൽകിവരുന്ന സ്കോളർഷിപ്പുകൾക്ക് കഴിഞ്ഞ അധ്യയന വർഷത്തിൽ എത്ര അപേക്ഷകർ അർഹരായിട്ടുണ്ടെന്നും പ്രസ്തുത തുക പൂർണ്ണമായും വിതരണം ചെയ്തു കഴിഞ്ഞിട്ടുണ്ടോയെന്നും വ്യക്തമാക്കാമോ;

(ബി)  ചങ്ങനാശ്ശേരിയിൽ വകുപ്പിനു കീഴിൽ പുതുതായി പ്രവർത്തനം ആരംഭിച്ച പി.എസ്.സി. കോച്ചിംഗ് സെന്ററിൽ നിലവിൽ പ്രവേശനം നേടിയിട്ടുള്ള വിദ്യാർത്ഥികളുടെ എണ്ണം എത്രയാണെന്നും ഈ സ്ഥാപനത്തിന്റെ സുഗമമായ നടത്തിപ്പിനും അടിസ്ഥാന സൗകര്യങ്ങൾ (ലൈബ്രറി, ഡിജിറ്റൽ സംവിധാനങ്ങൾ മുതലായവ) ഒരുക്കുന്നതിനും സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തൊക്കെയാണെന്നും വ്യക്തമാക്കാമോ;

(സി)  ന്യൂനപക്ഷ വികസന കോർപ്പറേഷൻ വഴി ചങ്ങനാശ്ശേരി മണ്ഡലത്തിലെ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വനിതകൾക്കും യുവാക്കൾക്കും സ്വയംതൊഴിൽ കണ്ടെത്താനും സംരംഭങ്ങൾ ആരംഭിക്കുന്നതിനുമായി കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ നൽകിയിട്ടുള്ള കുറഞ്ഞ പലിശ നിരക്കിലുള്ള വായ്പകളുടെയും ധനസഹായങ്ങളുടെയും വിവരം ലഭ്യമാക്കാമോ;

(ഡി)  മണ്ഡലത്തിലെ മദ്രസകൾ ഉൾപ്പെടെയുള്ള മറ്റ് ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും നവീകരണത്തിനുമായി വകുപ്പിൽ നിന്ന് ഗ്രാന്റുകൾ ലഭ്യമാക്കുന്നതിനുള്ള പദ്ധതികളുടെ നിലവിലെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കാമോ;

(ഇ)  ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ചങ്ങനാശ്ശേരി മണ്ഡലത്തിലെ ന്യൂനപക്ഷ ക്ഷേമ പ്രവർത്തനങ്ങൾക്കായി അനുവദിച്ചിട്ടുള്ള പുതിയ പദ്ധതികളുടെയും വകയിരുത്തിയ ഫണ്ടിന്റെയും പൂർണ്ണ വിവരങ്ങൾ രേഖാമൂലം നൽകാമോ?

വിദ്യാർത്ഥികൾക്കുള്ള ന്യൂനപക്ഷ സ്‌കോളർഷിപ്പ് -കുടിശ്ശിക

2959  ശ്രീ. സജീവ് ജോസഫ്
ശ്രീ. റോയി. കെ. പൗലോസ്
ശ്രീ. പഴകുളം മധു
ശ്രീ. റോണി. കെ. ബേബി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്കായി കേന്ദ്ര സർക്കാർ അനുവദിച്ചുവരുന്ന വിവിധ സ്‌കോളർഷിപ്പുകളുടെ ഇനം, അർഹതാ മാനദണ്ഡങ്ങൾ, ഗുണഭോക്താക്കളുടെ എണ്ണം, അനുവദിച്ച തുക എന്നിവ സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ; പ്രസ്തുത സ്‌കോളർഷിപ്പുകളുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിൽ നിന്ന് സംസ്ഥാനത്തിന് ലഭിക്കാനുള്ള കുടിശ്ശിക തുകയുടെ വിശദാംശം വ്യക്തമാക്കുമോ;

(ബി)  കുടിശ്ശിക ലഭിക്കാത്തതിനെത്തുടർന്ന് സ്‌കോളർഷിപ്പ് വിതരണം തടസ്സപ്പെട്ടിട്ടുണ്ടോ; എങ്കിൽ അതു ബാധിക്കപ്പെട്ട വിദ്യാർത്ഥികളുടെ എണ്ണം, കുടിശ്ശിക തീർപ്പാക്കുന്നതിനായി സ്വീകരിച്ച നടപടികൾ എന്നിവ വിശദീകരിക്കുമോ;

(സി)  കേന്ദ്ര സർക്കാരിൽ നിന്നുള്ള കുടിശ്ശിക ലഭിക്കുന്നതുവരെ അർഹരായ വിദ്യാർത്ഥികൾക്ക് സംസ്ഥാന സർക്കാർ താൽക്കാലിക ധനസഹായം നൽകുന്നതിനോ സംസ്ഥാന വിഹിതം വർധിപ്പിക്കുന്നതിനോ തീരുമാനിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?

പുതുതായി അഞ്ച് ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങൾ

2960  ശ്രീ. വി. ടി. ബൽറാം
ശ്രീമതി വിദ്യാ ബാലകൃഷ്ണൻ
ശ്രീ. മുഹമ്മദ് ഷിയാസ്
ശ്രീ. ദീപക് ജോയ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് നിലവിൽ പ്രവർത്തിച്ചുവരുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളുടെ എണ്ണം, അവ സ്ഥിതിചെയ്യുന്ന ജില്ലകൾ, അവിടെ നടപ്പാക്കിവരുന്ന പരിശീലന പരിപാടികൾ എന്നിവ സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;

(ബി)  സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പുതുതായി അഞ്ച് ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ പ്രസ്തുത കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനായി പരിഗണിച്ചിട്ടുള്ള ജില്ലകളും സ്ഥലങ്ങളും ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ;

(സി)  പ്രസ്തുത കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ, ജീവനക്കാരുടെ വിന്യാസം, പരിശീലന സംവിധാനങ്ങൾ, പ്രതീക്ഷിക്കുന്ന സാമ്പത്തിക ബാധ്യത എന്നിവ സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;

(ഡി)  ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട യുവജനങ്ങൾക്ക് തൊഴിൽപരിശീലനം, മത്സരപരീക്ഷാ പരിശീലനം, നൈപുണ്യ വികസനം എന്നിവയിൽ കൂടുതൽ അവസരങ്ങൾ ലഭ്യമാക്കുന്നതിന് പ്രസ്തുത കേന്ദ്രങ്ങൾ എങ്ങനെ സഹായകരമാകുമെന്ന് വ്യക്തമാക്കുമോ;

(ഇ)  പുതുതായി ആരംഭിക്കാനുദ്ദേശിക്കുന്ന അഞ്ച് ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളുടെ പ്രവർത്തനം എപ്പോൾ മുതലാണ് ആരംഭിക്കുന്നതെന്ന് വ്യക്തമാക്കുമോ?

പ്രധാന്‍ മന്ത്രി ജന്‍ വികാസ് കാര്യക്രം പദ്ധതി

2961  ശ്രീമതി ഉമ തോമസ്
ശ്രീ. സേനാപതി വേണു
ശ്രീ. വി. ടി. സൂരജ്
ശ്രീ. എം. എം. നസീർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പ്രധാന്‍ മന്ത്രി ജന്‍ വികാസ് കാര്യക്രം (പിഎംജെവികെ) പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് നിലവിൽ നടപ്പാക്കിവരുന്ന പദ്ധതികളുടെ എണ്ണം, അവ സ്ഥിതിചെയ്യുന്ന ജില്ലകൾ, പദ്ധതികളുടെ സ്വഭാവം, നിലവിലെ പുരോഗതി എന്നിവ സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;

(ബി)  പ്രസ്തുത പദ്ധതിയുടെ ഭാഗമായി കേരളത്തിൽ പുതുതായി പദ്ധതികൾ അനുവദിക്കുന്നതിനോ ആരംഭിക്കുന്നതിനോ സർക്കാർ തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ പരിഗണനയിലുള്ള ജില്ലകളും പദ്ധതികളും ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ;

(സി)  ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട ജനങ്ങൾക്ക് വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, നൈപുണ്യ വികസനം, തൊഴിൽ, അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകളിൽ കൂടുതൽ അവസരങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നതിന് പി.എം.ജെ.വി.കെ. പദ്ധതി എത്രത്തോളം സഹായകരമാകുമെന്ന് വിശദീകരിക്കുമോ;

(ഡി)   പി.എം.ജെ.വി.കെ. പദ്ധതിയുടെ ഭാഗമായി കേരളത്തിൽ പുതുതായി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളുടെ പ്രവർത്തനം ഏത് സമയപരിധിക്കുള്ളിൽ ആരംഭിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

സംരക്ഷിതാധ്യാപകരുടെ നിയമനം

2962  പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് എയ്‌ഡഡ് സ്‌കൂളുകളിൽ കെ.ഇ.ആര്‍. അധ്യായം 21 റൂൾ 7(2) പ്രകാരം 1:1 അനുപാതം പാലിച്ച് സംരക്ഷിതാധ്യാപകർക്കായി ഒഴിവ് നിക്കിവയ്ക്കാത്തതിന്റെ പേരിൽ 2022-23 വർഷം മുതൽ അധിക തസ്‌തികകളിൽ നിയമിതരായ എത്ര അദ്ധ്യാപകർക്കും അനധ്യാപകർക്കും നിയമനാംഗീകാരം ലഭിക്കാനുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)  സംസ്ഥാനത്ത് ജോലി സംരക്ഷണത്തിന് അർഹതയുള്ള എത്ര സംരക്ഷിതാധ്യാപകർ/അനധ്യാപകർ ഡിപ്ലോയ്മെന്റ്/പുനർ വിന്യാസം ലഭിക്കാതെ നിൽക്കുന്നുണ്ട് എന്നതിന്റെ വിശദാംശം ലഭ്യമാക്കുമോ;

(സി)  സംസ്ഥാനത്ത് സംരക്ഷിതാധ്യാപകരെ നിയമിക്കുന്നതിനായി എയ്‌ഡഡ് സ്‌കൂൾ മാനേജർമാർ റിപ്പോര്‍ട്ട് ചെയ്ത [കെ.ഇ.ആര്‍. അദ്ധ്യായം 21 ചട്ടം 7(1), 7(2), 7(3), 7(4) എന്നിവ പ്രകാരം] അധ്യാപക ഒഴിവുകളില്‍ സംരക്ഷിതാധ്യാപകർ ലഭ്യമല്ലാത്തതു മൂലം ദിവസവേതന വ്യവസ്ഥയിൽ നിയമനം നടത്തുവാൻ വിദ്യാഭ്യാസ ഉപഡയറക്ടർമാർ അനുമതി നൽകിയ എത്ര ഒഴിവുകളുണ്ട്; ചട്ടം 7(1), 7(2), 7(3), 7(4) എന്നിങ്ങനെ തരം തിരിച്ച് വ്യക്തമാക്കാമോ;

(ഡി)  എയ്‌ഡഡ് സ്‌കൂളുകളിൽ ആര്‍.പി.ഡബ്ല്യൂ.ഡി. റോസ്റ്റർ ഡാറ്റ തയ്യാറാക്കി ഏഴ് കാറ്റഗറികളിലായി ഭിന്നശേഷി സംവരണ വ്യവസ്ഥ നടപ്പിലാക്കി വരുന്നതുമായി ബന്ധപ്പെട്ട് കാറ്റഗറി I മുതൽ VI വരെയുള്ള (III അനധ്യാപക തസ്‌തിക ഒഴികെ) അധ്യാപക തസ്‌തികകളിൽ സ്പെഷ്യൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുമ്പാകെയും ജില്ലാസമിതികൾ മുമ്പാകെയും പൂർണ്ണയോഗ്യത നേടിയ എത്ര ഉദ്യോഗാർത്ഥികൾ നിലവിലുണ്ട് എന്ന വിശദാംശം കാറ്റഗറി തിരിച്ച് വ്യക്തമാക്കുമോ;

(ഇ)  സംസ്ഥാനത്ത് ഭിന്നശേഷി സംവരണ വ്യവസ്ഥ പാലിക്കുന്നതിനായി സ്കൂ‌ൾ മാനേജർമാർ നീക്കിവെച്ച ഒഴിവുകളിൽ ഇനിയും നികത്താത്ത ഒഴിവുകൾ കാറ്റഗറി തിരിച്ച് വ്യക്തമാക്കുമോ;

(എഫ്)  ഭിന്നശേഷി സംവരണം പാലിച്ച് റോസ്റ്റർ പ്രകാരമുള്ള ഒഴിവുകൾ നീക്കിവെക്കാത്തതിനാൽ റഗുലറൈസ് ചെയ്യാത്ത നിയമനങ്ങൾ കാറ്റഗറി തിരിച്ച് വ്യക്തമാക്കുമോ?

പൊതുവിദ്യാലയങ്ങളിലെ അധ്യാപകരുടെ അധിക ചുമതലകൾ

2963  ശ്രീ. എ. ഡി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പൊതുവിദ്യാലയങ്ങളിലെ അധ്യാപകർക്ക് അധ്യാപന-അക്കാദമിക പ്രവർത്തനങ്ങൾക്കു പുറമെ വിവിധ ഭരണപരവും മറ്റ് അനുബന്ധ ചുമതലകളും ഏൽപ്പിക്കുന്നതിനാൽ കുട്ടികളുടെ പഠനകാര്യങ്ങളിൽ ആവശ്യമായ പൂർണ്ണ ശ്രദ്ധയും സമയവും നൽകാൻ കഴിയാത്ത സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  അധ്യാപകർക്ക് നിലവിൽ ഏൽപ്പിച്ചിട്ടുള്ള അധ്യാപനേതര ചുമതലകൾ സംബന്ധിച്ച് വിശദമായ അവലോകനം നടത്തുമോ; അക്കാദമിക ചുമതലകൾക്ക് തടസ്സമാകുന്ന അനാവശ്യ അധ്യാപനേതര ചുമതലകൾ ഒഴിവാക്കുന്നതിനോ പരിമിതപ്പെടുത്തുന്നതിനോ നടപടി സ്വീകരിക്കുമോ;

(സി)  അധ്യാപകരുടെ പ്രധാന ഉത്തരവാദിത്തം അധ്യാപനവും വിദ്യാർത്ഥികളുടെ അക്കാദമിക നിലവാരം ഉയർത്തലുമാക്കി ഉറപ്പുവരുത്തുന്നതിന് വ്യക്തമായ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുമോ?

എസ്.എസ്.എൽ.സി. എഴുത്ത് പരീക്ഷയ്ക്ക് മിനിമം മാർക്ക്.

2964  ശ്രീ. പാറക്കൽ അബ്‌ദുല്ല : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പത്ത് വർഷത്തിനിടെ 17.36 ലക്ഷം വിദ്യാർത്ഥികള്‍ എസ്.എസ്.എൽ.സി. എഴുത്തു പരീക്ഷയിൽ മിനിമം മാർക്ക് നേടാതെ ജയിച്ചു എന്ന റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാംശങ്ങൾ നല്‍കാമോ;

(ബി)  എഴുത്ത് പരീക്ഷയിൽ മിനിമം മാർക്കില്ലാതെ നിരന്തര മൂല്യനിർണ്ണയത്തിന്റെ (ഇന്റേണൽ മാർക്ക്) സഹായത്തോടെ പരീക്ഷ പാസാകുന്ന സാഹചര്യം നിലവിലുണ്ടോ;

(സി)  എങ്കിൽ മിനിമം മാർക്ക് നിർബന്ധമാക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിൽ ഉണ്ടോ; വിശദാംശങ്ങൾ നല്‍കാമോ;

(ഡി)  മിനിമം മാർക്ക് നിർബന്ധമാക്കിയാൽ വിജയ ശതമാനത്തിൽ വലിയ കുറവ് ഉണ്ടാകാൻ സാധ്യതയുണ്ടോ; വിശദാംശങ്ങൾ നല്‍കാമോ?

സര്‍വ്വീസ് ആനൂകൂല്യം അനുവദിക്കാൻ നടപടി

2965  ശ്രീ. പി. കെ. നവാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  2016-17 അധ്യയന വർഷം മുതൽ 2019-20 അധ്യയന വർഷം വരെ എയ്ഡഡ് സ്കൂളുകളിൽ അധികതസ്തികകളിലും പുതിയ സ്‌കൂളുമായി ബന്ധപ്പെട്ടും മറ്റും ജോലിയിൽ പ്രവേശിച്ച അധ്യാപകർക്ക് 06/02/2021 ലെ സ.ഉ. (അച്ചടി) 4/2021 പൊ.വി.വ. പ്രകാരം നിയമന അംഗീകാരം നൽകിയപ്പോൾ മറ്റെല്ലാ സർവീസ് ആനുകൂല്യങ്ങളും അനുവദിക്കുകയും ജോലി ചെയ്ത കാലയളവിലെ സാമ്പത്തിക ആനുകൂല്യം(ശമ്പളം) നൽകാതിരിക്കുകയും ചെയ്തതിന്റെ കാരണം വ്യക്തമാക്കാമോ;

(ബി)  ഇപ്രകാരം കേരളത്തിൽ നോഷണലായി നിയമന അംഗീകാരം ലഭിച്ച എത്ര അധ്യാപകർ ഉണ്ടെന്ന് തസ്തികയും ജില്ലയും തിരിച്ച് വിശദമാക്കാമോ;

(സി)  ഈ അധ്യാപകർക്ക് ശമ്പള ആനുകൂല്യം നൽകുന്നതിന് ഏതെങ്കിലും കോടതി ഉത്തരവ് തടസ്സമാകുന്നുണ്ടോ; ഉണ്ടെങ്കിൽ ഉത്തരവിന്റെ പകർപ്പ് നൽകാമോ;

(ഡി)  മാനേജ്മെന്റ് നൽകിയ നിയമന പ്രൊപ്പോസലില്‍ നിശ്ചിത സമയത്തിനുള്ളിൽ നടപടി സ്വീകരിക്കാത്തതുമൂലം അധ്യാപകര്‍ ജോലി ചെയ്ത കാലയളവിലെ ശമ്പളം നൽകാത്തതിന്റെ കാരണം വ്യക്തമാക്കാമോ; ഈ അധ്യാപകർക്ക് ശമ്പളം നൽകുന്നതിനുള്ള എന്തെങ്കിലും നടപടികൾ ഈ സർക്കാരിന്റെ ഭാഗത്തുനിന്നും ആരംഭിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?

ബദല്‍ സ്‌കൂള്‍ -ഏക അധ്യാപക വിദ്യാലയം

2966  ശ്രീ. പി. കെ. നവാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് ഏതെല്ലാം സ്ഥലങ്ങളില്‍ ബദല്‍ സ്‌കൂള്‍ -ഏക അധ്യാപക വിദ്യാലയം ആരംഭിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;

(ബി)  അതില്‍ ഏതെല്ലാം സര്‍ക്കാര്‍ പ്രൈമറി സ്‌കൂളാക്കി അപ്‌ഗ്രേഡ് ചെയ്തതെന്ന് വ്യക്തമാക്കാമോ; അവയില്‍ നിര്‍ത്തലാക്കിയവയുടെ വിവരങ്ങള്‍ ലഭ്യമാക്കാമോ; ഇത്തരം സ്ഥാപനം ആരംഭിക്കുന്നത് സംബന്ധിച്ചുളള സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പ് (G.o(ms)9/99/Gedn)Dated 07.01.1999) ലഭ്യമാക്കാമോ;

(സി)  താനൂര്‍ തീരദേശ മേഖലയിലെ ഒട്ടുംപുറം മുതല്‍ ആല്‍ബസാര്‍ വരെയുള്ള പ്രദേശത്ത് താമസിക്കുന്ന കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് നേരത്തെയുണ്ടായിരുന്നതായ ബദല്‍ സ്‌കൂള്‍ -ഏക അധ്യാപക വിദ്യാലയം അടച്ച് പൂട്ടിയതിനാല്‍ തീരമേഖലയിലെ കുട്ടികള്‍ക്ക് പഠനത്തിന് ഏറെ പ്രയാസമുണ്ടാവുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ?

അധ്യാപക നിയമനങ്ങൾ സംബന്ധിച്ചുള്ള അനശ്‌ചിതത്വം

2967  ശ്രീ. പി. കെ. പ്രവീൺ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് എയ്ഡഡ് വിദ്യാലയങ്ങളിൽ അധ്യാപക തസ്തികകളിലെ ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് നിയമന അംഗീകാരങ്ങളിൽ അനിശ്ചിതത്വം നിലനിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദീകരിക്കുമോ;

(ബി)  ആയത് പരിഹരിക്കുന്നതിന് നിയമനിർമ്മാണം നടത്തുന്ന കാര്യം പരിശോധിക്കുമോ; വിശദമാക്കുമോ?

സ്കൂൾ കായിക മിത്രം പദ്ധതി

2968  ശ്രീ. ചാണ്ടി ഉമ്മന്‍
ശ്രീ. സുധീർഷാ പാലോട്
ശ്രീ. രാജൻ. ജെ. പല്ലൻ
ശ്രീ. കെ. ബിനിമോൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളുടെ കായികക്ഷമത ഉറപ്പുവരുത്തുന്നതിനും കായിക അഭിരുചി വളർത്തുന്നതിനുമായി പ്രൈമറി, സെക്കൻഡറി, ഹയർ സെക്കൻഡറി തലങ്ങളിൽ കായിക ഉപകരണങ്ങൾ വിതരണം ചെയ്യുന്ന സ്കൂൾ കായിക മിത്രം പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;

(ബി)  പദ്ധതിയുടെ ഭാഗമായി കായിക ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനായി സ്വീകരിച്ചിട്ടുള്ള മാനദണ്ഡങ്ങൾ എന്തെല്ലാമാണെന്നും പ്രൈമറി, സെക്കൻഡറി, ഹയർ സെക്കൻഡറി തലങ്ങളിൽ വിദ്യാർത്ഥികളുടെ പ്രായത്തിനും കായിക അഭിരുചിക്കും അനുയോജ്യമായ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോയെന്നും വ്യക്തമാക്കാമോ;

(സി)  വിദ്യാർത്ഥികളുടെ കായികക്ഷമതയും വിവിധ കായിക ഇനങ്ങളിലുള്ള അഭിരുചിയും കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനും പദ്ധതിയുടെ പ്രയോജനം എല്ലാ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെയും അർഹരായ വിദ്യാർത്ഥികൾക്ക് ഉറപ്പാക്കുന്നതിനും വിതരണം ചെയ്യുന്ന കായിക ഉപകരണങ്ങളുടെ ഫലപ്രദമായ ഉപയോഗം നിരീക്ഷിക്കുന്നതിനും നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?

സി എം കിഡ്സ് സ്കോളര്‍ഷിപ്പ്

2969  ശ്രീ. ടി. പി. അഷ്റഫലി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  2025-26 അധ്യയന വർഷത്തിൽ കേരളത്തിൽ സി എം കിഡ്സ് സ്കോളര്‍ഷിപ്പ് (എല്‍ പി, യു പി) പരീക്ഷയ്ക്ക് വേണ്ടി ആകെ എത്ര കുട്ടികളാണ് അപേക്ഷിച്ചത്; അപേക്ഷിച്ചവരിൽ എത്ര കുട്ടികളാണ് പരീക്ഷ എഴുതിയത്; വ്യക്തമാക്കാമോ;

(ബി)  പരീക്ഷയെഴുതിയവരിൽ എത്ര കുട്ടികൾ സ്കോളർഷിപ്പിന് അർഹത നേടിയിട്ടുണ്ട്; ജില്ല തിരിച്ചുള്ള എണ്ണം ലഭ്യമാക്കാമോ;

(സി)  2025-26 അധ്യയന വർഷത്തിലെ സി എം കിഡ്സ് സ്കോളര്‍ഷിപ്പ് (എല്‍ പി, യു പി) പരീക്ഷയുടെ കട്ട് ഓഫ് മാര്‍ക്ക് (ജനറൽ /ഒ.ബി.സി./എസ്.സി./എസ്.റ്റി./പി.ഡബ്ല്യു.ഡി. ) തരം തിരിച്ച് ലഭ്യമാക്കാമോ;

(ഡി)  2025-26 അധ്യയന വർഷത്തിൽ സി എം കിഡ്സ് സ്കോളര്‍ഷിപ്പ് (എല്‍ പി, യു പി) പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ ഓരോ ജില്ലയിലെയും ആദ്യ 15 വിദ്യാർത്ഥികളുടെ പേരും മാര്‍ക്കും സ്കൂളിന്റെ പേരും ലഭ്യമാക്കുമോ;

(ഇ)  2025-26 അധ്യയന വർഷം ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ സി എം കിഡ്സ് സ്കോളര്‍ഷിപ്പ് (എല്‍ പി, യു പി) പരീക്ഷയ്ക്കിരുത്തിയ ഓരോ ജില്ലയിലെയും 20 സ്കൂളുകളുടെയും സി എം കിഡ്സ് സ്കോളര്‍ഷിപ്പിന് (എല്‍ പി, യു പി) ഏറ്റവും കൂടുതല്‍ യോഗ്യത നേടിയ 20 സ്കൂളുകളുടെയും ലിസ്റ്റ് ലഭ്യമാക്കുമോ?

പരപ്പനങ്ങാടി സ്പെഷ്യൽ സ്കൂൾ ടീച്ചേഴ്സ് ട്രെയിനിങ് സെന്ററിൽ ജോലി ചെയ്തിരുന്നവരുടെ ശമ്പള കുടിശ്ശിക

2970  ശ്രീ. പി .എം. എ. സമീർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പരപ്പനങ്ങാടി സ്പെഷ്യൽ സ്കൂൾ ടീച്ചേഴ്സ് ട്രെയിനിങ് സെന്ററിൽ മുൻ സര്‍ക്കാരിന്റെ കാലയളവില്‍ ജോലി ചെയ്തിരുന്ന ജീവനക്കാർക്ക് അവരുടെ ശമ്പള കുടിശ്ശിക പൂർണമായും നൽകിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ഓരോരുത്തര്‍ക്കും നല്‍കാനുള്ള തുക സംബന്ധിച്ച വിശദവിവരങ്ങൾ ലഭ്യമാക്കാമോ;

(ബി)  ഇവരുടെ ശമ്പളം അടക്കമുള്ള ആനുകൂല്യങ്ങൾ പൂർണമായും നൽകുന്നതിന് എന്തെങ്കിലും തടസ്സങ്ങൾ നിലവിൽ ഉണ്ടോ; വിശദ വിവരങ്ങൾ ലഭ്യമാക്കാമോ;

(സി)  ഇവർക്ക് ശമ്പള കുടിശ്ശികയും മറ്റും വന്നതിനുള്ള കാരണങ്ങൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?

അധ്യാപികക്കെതിരെ വിജിലന്‍സ് പരിശോധന

2971  ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  24/11/2025-ന് ബഹു. വിദ്യാഭ്യാസ മന്ത്രിക്ക് പി.എസ്.എന്‍.എം.ജി.എച്ച്.എസ്.എസ്. പേരൂർക്കടയിലെ (01035) വിദ്യാർത്ഥികൾ നേരിട്ട് നൽകിയ പരാതിയിൽ 24/11/2025-ന് തന്നെ ഡി.ജി.ഇ.ഓഫീസിലെ വിജിലൻസ് വിഭാഗം അന്വേഷണം നടത്തി സമർപ്പിച്ച റിപ്പോർട്ടിന്മേൽ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി)  പ്രസ്‌തുത സ്‌കൂൾ പ്രിൻസിപ്പൽ ആശാറാണി ആർ.എസ്. എന്ന അധ്യാപികക്കെതിരെ വിദ്യാർത്ഥികളും പി.ടി.എ.യും നല്‍കിയ നിരവധി പരാതികളിന്മേൽ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്നും ആയതിന്റെ ഫയൽ നമ്പർ ഉള്‍പ്പെടെ വ്യക്തമാക്കുമോ;

(സി)  നിലവിലെ പ്രിൻസിപ്പലായ പ്രസ്തുത അധ്യാപിക പി.എസ്.എന്‍.എം.ജി.എച്ച്.എസ്.സ്കൂ‌ളിൽ (0135) പ്രിൻസിപ്പലായി എത്ര കാലമായി സേവനം അനുഷ്‌ഠിക്കുന്നുവെന്നും ടിയാൾ ഈ സ്കൂളിൽ ഹയർ സെക്കൻഡറി അധ്യാപികയായി ജോലി ചെയ്തിട്ടുണ്ടോയെന്നും വ്യക്തമാക്കുമോ; ഉണ്ടെങ്കിൽ പ്രസ്തുത കാലയളവ് സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;

(ഡി)  പ്രസ്തുത അധ്യാപിക മുൻപ് പ്രിൻസിപ്പലായി ജോലി ചെയ്തിരുന്ന കോഴിക്കോട് ജില്ലയിലെ ഗവൺമെന്റ് അച്യുതൻ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്നും തിരുവനന്തപുരം ജില്ലയിലെ വെള്ളനാട് ജി.കെ.എസ്.ഗവൺമെന്റ് വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്‌കൂളിൽ നിന്നും ടിയാളിന് അച്ചടക്ക നടപടിയുടെ ഭാഗമായി സ്ഥലംമാറ്റം നൽകിയിട്ടുണ്ടോയെന്നും എങ്കില്‍ കാരണം എന്താണെന്നും വ്യക്തമാക്കുമോ; ടിയാൾ അച്ചടക്ക നടപടിക്കുശേഷം തിരികെ ജോലിയിൽ പ്രവേശിച്ചപ്പോൾ പൊതുവിദ്യാഭ്യാസ ഡയറക്‌ടറേറ്റിൽ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;

(ഇ)  പി.എസ്.എന്‍.എം.ജി.എച്ച്.എസ്.എസ്. പേരൂര്‍ക്കട(01035)യ്ക്ക് 2021 വർഷത്തിൽ പട്ടികജാതി വകുപ്പില്‍ നിന്നും എസ്.ടി. വിദ്യാര്‍ത്ഥികൾക്ക് പഠനാവശ്യത്തിനായി നല്‍കിയ ലാപ്‍ടോപുകൾ 2025-26ൽ അഡ്മിഷൻ ലഭിച്ച എസ്.ടി. വിദ്യാർത്ഥിനി നിരന്തരം ആവശ്യപ്പെട്ടിട്ടും പ്രിൻസിപ്പൽ പഠനാവശ്യത്തിനായി നല്‍കുന്നില്ലായെന്ന പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത ലാപ്‍ടോപ് അനുവദിച്ച് നല്‍കാത്ത പ്രിൻസിപ്പലിനെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?

കുട്ടികളിലെ മൊബൈൽ ഫോൺ ഉപയോഗം

2972  ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കേരളത്തിലെ സ്കൂളുകളിൽ ഹോംവർക്ക്, പഠനപ്രവർത്തനങ്ങൾ എന്നിവ മൊബൈൽ ഫോൺ മുഖേന കുട്ടികള്‍ക്ക് നൽകിവരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  എങ്കില്‍ ഇത്തരം പ്രവർത്തനങ്ങൾ കുട്ടികളിലെ മൊബൈൽ ഫോൺ ഉപയോഗം അമിതമാക്കുന്നതിനും പഠനത്തെ പ്രതികൂലമായി ബാധിക്കുന്നതിനും ഇടയാക്കുന്നതായി വിലയിരുത്തിയിട്ടുണ്ടോ;

(സി)  സ്കൂൾ പഠനപ്രവർത്തനങ്ങൾക്കായി മൊബൈൽ ഫോൺ അമിതമായി ഉപയോഗിക്കുന്നത് നിയന്ത്രിക്കുന്നതിനും ഹോംവർക്ക് ഉൾപ്പെടെയുള്ള പഠനപ്രവർത്തനങ്ങൾ മൊബൈൽ ഫോൺ ഉപയോഗം പരമാവധി കുറച്ച് നടപ്പിലാക്കുന്നതിനും നടപടി സ്വീകരിക്കുമോ?

സ്കൂൾ പാചക തൊഴിലാളികളുടെ ക്ഷേമവും വേതന വർദ്ധനവും

2973  ശ്രീ. ടി. കെ. ഗോവിന്ദൻ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സ്കൂളുകളിൽ ഉച്ചഭക്ഷണം തയ്യാറാക്കുന്ന പാചക തൊഴിലാളികൾ നിലവിൽ അനുഭവിക്കുന്ന കുറഞ്ഞ വരുമാനവും സാമ്പത്തിക പ്രതിസന്ധിയും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  സ്കൂൾ അവധി ദിവസങ്ങളിലും വേനലവധിക്കാലത്തും പാചക തൊഴിലാളികൾക്ക് യാതൊരുവിധ വരുമാനവും ലഭിക്കാത്ത സാഹചര്യം നിലനിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇവർക്ക് ഈ കാലയളവിൽ ആശ്വാസധനമോ പ്രത്യേക വേതനമോ ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമോ;

(സി)  മറ്റ് വരുമാന മാർഗ്ഗങ്ങളൊന്നുമില്ലാത്ത പ്രസ്തുത തൊഴിലാളികൾക്കായി ക്ഷേമനിധി ബോർഡ് രൂപീകരിക്കുന്നതിനോ നിലവിലുള്ള ഏതെങ്കിലും ക്ഷേമനിധിയിൽ ഉൾപ്പെടുത്തി ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനോ നടപടി സ്വീകരിക്കുമോ;

(ഡി)  സ്കൂൾ പാചക തൊഴിലാളികളുടെ തൊഴിൽ സുരക്ഷിതത്വം, വേതന വർദ്ധനവ്, മറ്റ് സാമൂഹ്യ സുരക്ഷാ നടപടികൾ എന്നിവ ഉറപ്പുവരുത്തുന്നതിനായി നിലവിൽ എന്തെല്ലാം കാര്യങ്ങളാണ് പരിഗണനയിലുള്ളത്; വ്യക്തമാക്കുമോ?

പാചക തൊഴിലാളികളുടെ നിയമനവും വേതനവും

2974  ശ്രീ. ടി. പി. അഷ്റഫലി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പൊതുവിദ്യാലയങ്ങളില്‍ പാചക തൊഴിലാളി നിയമനത്തിനുളള നിലവിലുളള മാനദണ്ഡം എന്താണെന്ന് വ്യക്തമാക്കാമോ;

(ബി)  പാചക തൊഴിലാളികളുടെ നിലവിലുളള സേവന വേതന വ്യവസ്ഥകളും മിനിമം വേതനം ഉറപ്പാക്കുന്നുണ്ടോ എന്നും വ്യക്തമാക്കാമോ;

(സി)  പാചക തൊഴിലാളികളുടെ ശമ്പളം നിലവില്‍ കുടിശ്ശികയുണ്ടോ; ഉണ്ടെങ്കില്‍ എത്ര മാസത്തെ ശമ്പളമാണ് കുടിശ്ശികയുളളതെന്നും ആയത് കൊടുത്തു തീര്‍ക്കാന്‍ സ്വീകരിക്കുന്ന നടപടികളെ കുറിച്ചും വ്യക്തമാക്കാമോ;

(ഡി)  പാചക തൊഴിലാളികളുടെ സര്‍വ്വീസ് കാലയളവിന് പ്രായ പരിധി നിശ്ചയിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;

(ഇ)  വിദ്യാര്‍ത്ഥികള്‍ക്കുളള ഭക്ഷണം തയ്യാറാക്കുന്നവരായതിനാല്‍ പാചക തൊഴിലാളികളുടെ വിരമിക്കല്‍ പ്രായം പരമാവധി 70 വയസ്സാക്കി നിശ്ചയിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

ഖാദർ കമ്മിറ്റി റിപ്പോർട്ട്

2975  ശ്രീ. ഗോവിന്ദൻ പള്ളിക്കാപ്പിൽ
ശ്രീ. കെ. കെ. വത്സരാജ്
ശ്രീ. മുഹമ്മദ് മുഹസിന്‍
ശ്രീ. പി. പ്രസാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പൊതുവിദ്യാഭ്യാസ മേഖലയിൽ സമഗ്രപരിഷ്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി മുൻ സർക്കാർ കൊണ്ടുവന്ന ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ;

(ബി)  പ്രൈമറി തലം മുതൽ ഹയർ സെക്കൻഡറി തലം വരെയുള്ള സ്കൂൾ സംവിധാനത്തിൽ എന്തെല്ലാം മാറ്റങ്ങൾ കൊണ്ടുവരാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി)  അധ്യാപക നിയമനത്തിനുള്ള യോഗ്യത മാനദണ്ഡങ്ങൾ പൂർണമായും പരിഷ്കരിക്കുന്നതിന് ഇതിലൂടെ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ;

(ഡി)  അധ്യാപകർക്കുള്ള പുതുക്കിയ യോഗ്യതാ മാനദണ്ഡങ്ങൾ നിലവിൽ വരുമ്പോൾ നിലവിലെ അധ്യാപകർ പുതുക്കിയ മാനദണ്ഡപ്രകാരമുള്ള യോഗ്യതകൾ നേടേണ്ട സാഹചര്യം നിലവിലുണ്ടോ; വ്യക്തമാക്കുമോ;

(ഇ)  ഈ വിഷയത്തിൽ അധ്യാപക സംഘടനകളുടെയും പൊതുജനങ്ങളുടെയും അഭിപ്രായങ്ങൾ സ്വരൂപിക്കുന്നതിന് വേണ്ടി സമഗ്ര ചർച്ച നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ?

ഭിന്നശേഷി അധ്യാപക നിയമനം

2976  ശ്രീ. എം. എം. നസീർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  1998 മുതലുള്ള എയ്ഡഡ് സ്കൂളുകളിലെ പോസ്റ്റുകളെ അടിസ്ഥാനമാക്കി നിയമിച്ച ഭിന്നശേഷി അധ്യാപകര്‍ക്ക് നിയമനം ലഭിച്ച് കഴിഞ്ഞ് തൊട്ടടുത്ത മാസങ്ങളിൽ തന്നെ വിദ്യാര്‍ത്ഥികളുടെ കുറവ് മൂലം തസ്തിക നഷ്ടപ്പെട്ട് പുറത്ത് പോകേണ്ടി വരികയും ഇത്തരത്തില്‍ നിയമനം ലഭിച്ചവര്‍ക്ക് എംപ്ലോയ്മെന്റ് എക്ചേഞ്ചിലെ രജിസ്ടേഷൻ റദ്ദ് ആവുകയും ചെയ്യുന്നതിനാല്‍ പുറത്താകുന്ന ഭിന്നശേഷി അധ്യാപകരെ വേക്കൻസി ഉള്ള മറ്റ് എയ്ഡഡ് സ്കൂളുകളിലേക്ക് മാറ്റി നിയമിക്കുവാൻ സാധിക്കുമോയെന്ന് വ്യക്തമാക്കാമോ?

ഡയറ്റുകളിലെ സ്ഥിരം ജീവനക്കാരുടെ ശമ്പള വിതരണം

2977  ശ്രീമതി ഗീതാ ഗോപി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രങ്ങളില്‍ (DIET) സേവനമനുഷ്ഠിക്കുന്ന സ്ഥിരം ജീവനക്കാരായ അക്കാദമിക ഫാക്കല്‍റ്റികള്‍ക്കും മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ക്കും കഴിഞ്ഞ മൂന്ന് മാസമായി ശമ്പളം ലഭിക്കുന്നില്ലെന്ന വിവരം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  സമീപകാലത്തായി ഇവരുടെ ശമ്പളം ഇടയ്ക്കിടെ മുടങ്ങുന്ന സ്ഥിതിയുണ്ടാകുന്നത് കേന്ദ്ര-സംസ്ഥാന ഫണ്ട് വിഹിതം അനുവദിക്കുന്നതിലെ കാലതാമസം മൂലമാണോയെന്ന് വ്യക്തമാക്കാമോ;

(സി)  നിലവിലുള്ള മൂന്ന് മാസത്തെ ശമ്പള കുടിശ്ശിക ജീവനക്കാർക്ക് അടിയന്തരമായി ലഭ്യമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ;

(ഡി)  പൊതുവിദ്യാഭ്യാസ രംഗത്ത് നിര്‍ണായക പങ്ക് വഹിക്കുന്ന ഡയറ്റുകളിലെ സ്ഥിരം ജീവനക്കാര്‍ക്ക് തടസ്സമില്ലാതെ കൃത്യസമയത്ത് ശമ്പളം ഉറപ്പാക്കുന്നതിന് ശാശ്വതമായ എന്തെങ്കിലും സംവിധാനം ഏർപ്പെടുത്തുമോ; വ്യക്തമാക്കുമോ?

സ്കൂൾ മൈതാനങ്ങൾ പൊതുജനങ്ങൾക്ക് തുറന്നുനൽകൽ

2978  ശ്രീ. മനോജ് മൂത്തേടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മൈതാനങ്ങൾ പൊതുജനങ്ങൾക്ക് കായികവിനോദങ്ങൾക്കും മാനസിക ഉല്ലാസത്തിനുമായി ഉപയോഗിക്കുന്നതിന് പല സ്ഥലങ്ങളിലും സ്കൂൾ അധികൃതർ അനുമതി നൽകുന്നില്ലെന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി പൊതുജനങ്ങളുടെ കായിക പങ്കാളിത്തവും മാനസിക ഉല്ലാസവും പ്രോത്സാഹിപ്പിക്കുന്നതിനായി ഗവൺമെൻറ് സ്കൂളുകളുടെയും സർക്കാരിന്റെ പൂർണ്ണ സഹായത്തോടുകൂടി പ്രവർത്തിക്കുന്ന എയ്ഡഡ് സ്കൂളുകളുടെയും മൈതാനങ്ങൾ പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

സി.എം. കിഡ‍് യു.പി. സ്കോളര്‍ഷിപ്പ് പരീക്ഷ

2979  ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  2025-26 അധ്യയന വർഷത്തിൽ കേരളത്തിൽ ആകെ എത്ര കുട്ടികളാണ് സി.എം. കിഡ‍് യു.പി. സ്കോളര്‍ഷിപ്പ് പരീക്ഷയ്ക്ക് അപേക്ഷിച്ചിരുന്നത്; ഇതില്‍ പരീക്ഷ എഴുതിയ കുട്ടികളുടെയും സ്കോളർഷിപ്പിന് അർഹത നേടിയ കുട്ടികളുടെയും ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;

(ബി)  2025-26 അധ്യയന വർഷത്തിലെ സി.എം. കിഡ‍് യു.പി. സ്കോളര്‍ഷിപ്പ് പരീക്ഷയുടെ കട്ട് ഓഫ് മാര്‍ക്കുകള്‍ ജനറൽ, ഒ.ബി.സി., എസ്.സി., എസ്.ടി. എന്നിങ്ങനെ തരം തിരിച്ച് ലഭ്യമാക്കുമോ;

(സി)  2025-26 അധ്യയന വർഷത്തിൽ നടന്ന സി.എം. കിഡ‍് യു.പി. സ്കോളര്‍ഷിപ്പ് പരീക്ഷയില്‍ റദ്ദാക്കിയ ചോദ്യങ്ങളുടെ മാര്‍ക്ക് എല്ലാ കുട്ടികൾക്കും നൽകിയാണോ അതോ റദ്ദാക്കിയ ചോദ്യങ്ങൾ ഒഴിവാക്കിയുള്ള ആകെ മാർക്കിന്റെ അടിസ്ഥാനത്തിലാണോ കട്ട് ഓഫ് നിർണ്ണയിക്കുന്നതെന്ന് വ്യക്തമാക്കുമോ?

ഏരിയ ഇന്റന്‍സീവ് പ്രോഗ്രാം

2980  ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. നജീബ് കാന്തപുരം
ശ്രീ. ഫൈസൽ ബാബു
ശ്രീ. എം. റഹ്മത്തുളള : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് ഏരിയ ഇന്റന്‍സീവ് പ്രോഗ്രാം അനുസരിച്ച് സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)  പ്രസ്തുത സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുമോയെന്ന് വ്യക്തമാക്കാമോ;

(സി)  പ്രസ്തുത വിദ്യാലയങ്ങളില്‍ ഇനിയും അംഗീകാരം ലഭിക്കാത്ത മുഴുവന്‍ അധ്യാപകര്‍ക്കും നിയമനാംഗീകാരം നല്‍കുന്ന കാര്യം പരിഗണനയിലുണ്ടോ എന്ന് വ്യക്തമാക്കുമോ?

പരീക്ഷാഭവൻ സേവനങ്ങൾ

2981  ശ്രീ. മഞ്ഞളാംകുഴി അലി
ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. നജീബ് കാന്തപുരം
ശ്രീ. കുറുക്കോളി മൊയ്തീന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പരീക്ഷാഭവനിൽ നിന്നും വിവിധ സേവനങ്ങൾ ലഭിക്കുന്നതിൽ കാലതാമസമുണ്ടാകുന്നതായ ആക്ഷേപം പരിശോധിച്ചിട്ടുണ്ടോ;

(ബി)  പരീക്ഷാഭവനിൽ ലഭിക്കുന്ന അപേക്ഷകളിൽ തീരുമാനം എടുക്കുന്നതിന് സമയപരിധി നിശ്ചയിച്ചിട്ടുണ്ടോ;

(സി)  പ്രസ്തുത ഓഫീസിൽ നിന്നും മെച്ചപ്പെട്ട സേവനം ഉറപ്പാക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?

ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ സ്കൂളുകളില്‍ പുതിയ കെട്ടിട നിര്‍മ്മാണം

2982  ശ്രീ. എന്‍. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ പ്രൈമറി, ഹൈസ്കൂള്‍, ഹയര്‍സെക്കണ്ടറി വിഭാഗങ്ങളിലായി ഏതൊക്കെ സ്കൂളുകളില്‍ പുതിയ കെട്ടിട നിര്‍മ്മാണം നടക്കുന്നുണ്ടെന്നും ആയതിന്റെ ഫണ്ട്, പുരോഗതി എന്നിവ സംബന്ധിച്ച വിശദാംശവും ലഭ്യമാക്കാമോ;

(ബി)  ഗുരുവായൂര്‍ മണ്ഡലത്തില്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ പ്രൈമറി, ഹൈസ്കൂള്‍, ഹയര്‍സെക്കണ്ടറി വിഭാഗങ്ങളില്‍ ആവശ്യത്തിന് ക്ലാസ്സ്മുറികള്‍ ഇല്ലാത്ത സ്കൂളുകളുടെ വിശദാംശം ലഭ്യമാക്കാമോ?

പൊതുവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉറപ്പ് വരുത്താന്‍ നടപടി

2983  ശ്രീ. തോമസ് ഉണ്ണിയാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പൊതുവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ത്താന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കാമോ;

(ബി)  ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് പ്രത്യേക പ്രാധാന്യം നല്‍കുമോ; വിദേശ രാജ്യങ്ങളില്‍ തൊഴില്‍ തേടി പോകുന്നവര്‍ക്ക് അന്തര്‍ദേശീയ ഭാഷ എന്ന നിലയില്‍ ഇംഗ്ലീഷിന്റെ പ്രാധാന്യം കണക്കിലെടുത്ത് മൂന്നാം ക്ലാസ്സ് മുതല്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് നിര്‍ബന്ധമാക്കാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ;

(സി)  ചരിത്ര വസ്തുതകളെ വളച്ചൊടിക്കാനും വക്രീകരിക്കാനും ശ്രമിക്കുന്നതായി പറയപ്പെടുന്ന നടപടികളെ നേരിടാന്‍ എന്തൊക്കെ നടപടികള്‍ പാഠ്യക്രമങ്ങളില്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ?

ഒറ്റപ്പാലം മണ്ഡലത്തിലെ സ്ക്കുളുകളുടെ വികസനം

2984  ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഒറ്റപ്പാലം മണ്ഡലത്തിലെ സർക്കാർ, എയ്ഡഡ് സ്ക്കൂളുകളിൽ അടിസ്ഥാന സൗകര്യ വികസനത്തിനായി കഴിഞ്ഞ 5 വർഷം അനുവദിച്ച തുക എത്രയെന്ന് സ്ക്കൂൾ തിരിച്ച് വ്യക്തമാക്കാമോ?

സ്കൂള്‍ കായികമേള

2985  ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  നടപ്പ് അധ്യയന വര്‍ഷത്തെ സ്കൂള്‍ കായികമേളയുടെ നീന്തല്‍ മത്സരങ്ങള്‍ നടക്കുന്നതിനിടെ താത്കാലിക മേല്‍ക്കൂരയുടെ ഷീറ്റുകള്‍ തകര്‍ന്നുവീണ് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പരിക്കേറ്റ സംഭവം ആരുടെ സുരക്ഷാവീഴ്ച മൂലമെന്നും പ്രധാനവേദികള്‍ നിര്‍മ്മിക്കുമ്പോള്‍ പി.ഡബ്ല്യു.‍ഡി ഉദ്യോഗസ്ഥർ ഫിറ്റ്നസ് പരിശോധിക്കുന്ന രീതി നിലവിലുണ്ടോയെന്നും വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ട് എത്ര വിദ്യാര്‍ഥികള്‍ക്കാണ് പരിക്കേറ്റതെന്നും പ്രസ്തുത പരിപാടിയിൽ കാലാവസ്ഥ മുന്നറിയിപ്പ് പരിഗണനയ്ക്കെടുത്തിരുന്നോ എന്നതും സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കാമോ;

(സി)  സംസ്ഥാന സ്കൂള്‍ കായികമേളയുടെ വേദികള്‍ എവിടെനിന്ന് എവിടേക്കാണ് മാറ്റിയതെന്നും കഴിഞ്ഞ വർഷം നടന്ന സംസ്ഥാന സ്കൂള്‍ കായികമേളയുടെ സമാപനത്തില്‍ 2026 -ലെ മേളയുടെ വേദി എവിടെ നിശ്ചയിച്ചാണ് പ്രഖ്യാപനം ഉണ്ടായതെന്നും വേദിമാറ്റാനിടയായ കാരണവും വ്യക്തമാക്കാമോ?

വിദ്യാർത്ഥികളുടെ മാനസികാരോഗ്യം-കൗണ്‍സിലിംഗ്-ലഹരി വിരുദ്ധ ബോധവൽക്കരണ പദ്ധതികള്‍

2986  ശ്രീ. പി. പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വിദ്യാർത്ഥികളുടെ മാനസികാരോഗ്യം, കൗണ്‍സിലിംഗ്, ലഹരി വിരുദ്ധ ബോധവൽക്കരണം എന്നിവയ്ക്കായി സ്കൂൾ തലത്തിൽ എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കുന്നതെന്ന് വ്യക്തമാക്കാമോ?

സ്കൂൾ ഓഫ് എക്സലൻസ് അവാർഡുകൾ

2987  ശ്രീ. സനീഷ്‌കുമാര്‍ ജോസഫ്
ശ്രീ. കെ. ജയന്ത്
ശ്രീമതി ഉഷ വിജയൻ
ശ്രീ. ടി .ഒ. മോഹനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പൊതുവിദ്യാലയങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി സ്കൂൾ ഓഫ് എക്സലൻസ് അവാർഡുകൾ ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;

(ബി)  പ്രസ്തുത അവാർഡുകൾക്കായി വിദ്യാലയങ്ങളെ തെരഞ്ഞെടുക്കുന്നതിന് സ്വീകരിച്ചിട്ടുള്ള മാനദണ്ഡങ്ങൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(സി)  അക്കാദമിക മികവ്, വിദ്യാർത്ഥികളുടെ പഠനനിലവാരം, പഠനാനുബന്ധ പ്രവർത്തനങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ അവാർഡ് നിർണയത്തിൽ പരിഗണിക്കുന്നുണ്ടോ; വ്യക്തമാക്കുമോ;

(ഡി)  ഗ്രാമീണ മേഖലയിലെയും പിന്നാക്ക പ്രദേശങ്ങളിലെയും സർക്കാർ വിദ്യാലയങ്ങൾക്ക് പ്രസ്തുത പദ്ധതിയുടെ പ്രയോജനം ഉറപ്പാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ഇ)  അവാർഡുകൾ ലഭിക്കുന്ന വിദ്യാലയങ്ങളുടെ മികവുകൾ മറ്റ് പൊതുവിദ്യാലയങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനും പൊതുവിദ്യാഭ്യാസ മേഖലയുടെ സമഗ്ര പുരോഗതി ഉറപ്പാക്കുന്നതിനും നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?

സീ-മാറ്റ് നിയമനം

2988  ശ്രീ. വി. ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണല്‍ മാനേജ്‍മെന്റ് ആന്റ് ട്രെയിനിംഗ് (സീ-മാറ്റ്) എന്ന സ്ഥാപനത്തില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ദിവസ വേതനാടിസ്ഥാനത്തില്‍ എത്ര നിയമനം നടത്തിയിട്ടുണ്ടെന്ന് വിശദമാക്കാമോ;

(ബി)  അത്തരത്തില്‍ നിയമനം നടത്തിയിട്ടുണ്ടെങ്കില്‍ ഏതെല്ലാം തസ്തികകളിലാണെന്ന് വിശദമാക്കാമോ;

(സി)  നിയമിതരായവരുടെ പേരും മേല്‍വിലാസവും വ്യക്തമാക്കാമോ;

(ഡി)  നിയമിക്കപ്പെട്ടവരില്‍ ജോലിയില്‍ പ്രവേശിച്ചവര്‍ രാജിവച്ച് പോയിട്ടുണ്ടോ; ഉണ്ടെങ്കില്‍ അവരുടെ പേരും മേല്‍ വിലാസവും ലഭ്യമാക്കാമോ?

സ്കൂളുകളില്‍ കമ്പ്യൂട്ടറും, അനുബന്ധ ഉപകരണങ്ങളും അനുവദിക്കല്‍

2989  ശ്രീ. കെ. കെ. രാമചന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  എം.എല്‍.എ. എസ്.ഡി.എഫ്, ആസ്തി വികസന ഫണ്ട് എന്നിവ ഉപയോഗപ്പെടുത്തി വിദ്യാലയങ്ങളില്‍ കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും അനുവദിയ്ക്കുന്നതിന് പ്രൊപ്പോസല്‍ സമര്‍പ്പിച്ചിട്ടും ഉപകരണങ്ങള്‍ ലഭ്യമാക്കാന്‍ സാധിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)  കെല്‍ട്രോണ്‍ ടെണ്ടര്‍ എടുത്ത തുകയ്ക്ക് കമ്പ്യൂട്ടര്‍, അനുബന്ധ ഉപകരണങ്ങള്‍ എന്നിവ സ്കൂളുകളില്‍ ലഭ്യമാക്കാത്ത വിഷയത്തില്‍ ആയത് വിതരണം ചെയ്യുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ;

(സി)  നിര്‍വ്വഹണ ഉദ്യാഗസ്ഥര്‍ക്ക് ക്വട്ടേഷന്‍ മുഖാന്തിരം ഉപകരണങ്ങള്‍ വാങ്ങുന്നതിന് അനുമതി നല്‍കുമോ; വിശദമാക്കുമോ?

സ്കൂളുകളിലെ ഉച്ചഭക്ഷണം

2990  ശ്രീ. ടി. എം. ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സ്കൂളുകളില്‍ നല്‍കിയിരുന്ന ഉച്ചഭക്ഷണ മെനുവില്‍ മാറ്റം വരുത്തിയിരുന്നോ;

(ബി)  വിദ്യാര്‍ത്ഥികള്‍ക്ക് പോഷകാഹാര ലഭ്യത ഉറപ്പ് വരുത്തുവാന്‍ മുന്‍ സര്‍ക്കാര്‍ വിദഗ്ധ സമിതിയുടെ നിര്‍ദ്ദേശപ്രകാരം മെനുവില്‍ ഉള്‍പ്പെടുത്തിയിരുന്ന എഗ് ഫ്രൈഡ്റൈസ്, വെജിറ്റബിള്‍ ബിരിയാണി, ലമൺ റെെസ് തുടങ്ങിയ വിഭവങ്ങള്‍ നിലവിലെ മെനുവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വിശദമാക്കാമോ;

(സി)  സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് 2026 ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളിലെ വിഹിതം സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ;

(ഡി)  പൊതുവിപണിയില്‍ വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിലും സ്കൂളുകളിലെ ഉച്ചഭക്ഷണത്തിന് അനുവദിച്ചിട്ടുള്ള തുകയില്‍ വര്‍ധനവ് വരുത്തിയിട്ടില്ലാത്തതിനാല്‍ വിദ്യാലയങ്ങളിലെ ഉച്ച ഭക്ഷണവിതരണത്തിന് അധികാരികള്‍ ബുദ്ധിമുട്ടുന്ന സാഹചര്യമാണ് നിലവിലുള്ളത് എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിന് പരിഹാരനടപടികള്‍ സ്വീകരിക്കുമോ?

പാലത്തുവയല്‍ ഗവ. യു.പി. സ്കൂളിന് കെട്ടിടം നിര്‍മ്മിക്കുന്ന പ്രവൃത്തി

2991  ശ്രീ. വി. കെ. സനോജ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മട്ടന്നൂര്‍ നിയോജകമണ്ഡലത്തിലെ കോളയാട് ഗ്രാമപഞ്ചായത്തില്‍ വനമേഖലയില്‍ സ്ഥിതി ചെയ്യുന്ന പാലത്തുവയല്‍ ഗവ. യു.പി. സ്കൂളിന് കെട്ടിടം നിര്‍മ്മിക്കുന്ന പ്രവൃത്തിക്ക് തുക വകയിരുത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?

പി. എം. ശ്രീ. പദ്ധതി

2992  ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പി. എം. ശ്രീ. പദ്ധതി നടപ്പിലാക്കുന്നതിനെ കുറിച്ച് പഠിക്കുന്നതിന് രൂപം നൽകിയ മന്ത്രിസഭാ ഉപസമിതി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ ആയതിന്റെ പകർപ്പ് ലഭ്യമാക്കാമോ;

(ബി)  മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട്ട് വൈകുന്നത് എന്തുകൊണ്ടാണ്; പി. എം. ശ്രീ. പദ്ധതി നടപ്പിലാക്കണമോ വേണ്ടയോ എന്നതിൽ സർക്കാരിന് വ്യക്തതയുണ്ടോ;

(സി)  പി. എം. ശ്രീ. പദ്ധതി നടപ്പിലാക്കുന്നതിന് സ്കൂളുകൾ തെരഞ്ഞെടുക്കുന്നത് ഉൾപ്പെടെയുള്ള യാതൊരു നടപടികളും കേരളം ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നും, സംസ്ഥാനങ്ങൾക്ക് പദ്ധതിയിൽ നിന്നും പിന്മാറാവുന്നതാണെന്നും കേന്ദ്രസർക്കാർ പാർലമെന്റിൽ കേരളത്തിൽ നിന്നുമുള്ള എം.പി. മാരുടെ ചോദ്യത്തിന് മറുപടി നൽകിയതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇല്ലെങ്കിൽ പ്രസ്തുത മറുപടി ശേഖരിച്ച് മന്ത്രിസഭാ ഉപസമിതിയുടെ പരിഗണനയ്ക്ക് നൽകാനുള്ള നടപടി സ്വീകരിക്കുമോ;

(ഡി)  പി. എം. ശ്രീ. പദ്ധതി നടപ്പിലാക്കിയില്ലെങ്കിൽ മറ്റു കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ഫണ്ട് തടഞ്ഞുവെക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ, പ്രസ്തുത കത്തിന്റെ പകർപ്പ് ലഭ്യമാക്കാമോ?

സ്കൂളുകളുടെ അക്കാദമിക മികവ് ഉറപ്പാക്കൽ

2993  ശ്രീ. ടി. ജെ. വിനോദ്
ശ്രീ. എ. ഡി. തോമസ്
ശ്രീമതി രമ്യ ഹരിദാസ്
ശ്രീ. സന്ദീപ് വാര്യർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ സ്‌കൂളുകളിൽ ഓരോ ക്ലാസിലെയും കുട്ടികൾ ആർജിക്കേണ്ട അക്കാദമിക മികവും നൈപുണികളും കൃത്യമായി നിർവചിച്ച് ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടോ;വിശദമാക്കാമോ;

(ബി)  കുട്ടികളുടെ പഠനനിലവാരം വിലയിരുത്തുന്നതിനും പഠനത്തിൽ പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്തി ആവശ്യമായ പിന്തുണ നൽകുന്നതിനും നിലവിൽ എന്തെങ്കിലും പദ്ധതി ഉണ്ടോ; വിശദമാക്കുമോ;

(സി)  സ്കൂളുകളുടെ അക്കാദമിക പ്രവർത്തനങ്ങൾ നിരന്തരം നിരീക്ഷിക്കുന്നതിനും വിലയിരുത്തുന്നതിനുമായി എന്തെല്ലാം സംവിധാനങ്ങളാണ് ഏർപ്പെടുത്തുന്നത്; അധ്യാപകരുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും പഠനബോധന പ്രക്രിയ കൂടുതൽ ഫലപ്രദമാക്കുന്നതിനും ആവിഷ്‌ക്കരിക്കാനുദ്ദേശിക്കുന്ന പദ്ധതികൾ എന്തെല്ലാമാണ് എന്ന് വ്യക്തമാക്കാമോ?

​പൊതുവിദ്യാഭ്യാസ മേഖലയിൽ ഫയൽ അദാലത്ത്

2994  ശ്രീ. എം. റഹ്മത്തുളള : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം പൊതുവിദ്യാഭ്യാസ മേഖലയിൽ ദീർഘകാലമായി പരിഗണിക്കപ്പെടാതെ നിലനിൽക്കുന്ന നിയമനാംഗീകാര, സേവന-വേതന വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; ഇനിയും എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ;

(ബി)  നിയമനാംഗീകാരം, സേവന-വേതന വ്യവസ്ഥകൾ എന്നിവ സംബന്ധിച്ച വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ജില്ലാ, സംസ്ഥാന തലത്തിൽ ഫയൽ അദാലത്തുകൾ സംഘടിപ്പിച്ചിട്ടുണ്ടോ; അദാലത്തുകളിൽ ഫയൽ തീർപ്പു കൽപ്പിക്കുന്നതിനു പകരം യാന്ത്രികമായി മടക്കുന്ന സാഹചര്യം ഉണ്ടോ എന്ന് പരിശോധിച്ചിട്ടുണ്ടോ; എങ്കിൽ അതൊഴിവാക്കാൻ ബന്ധപ്പെട്ടവർക്ക് കർശന നിർദേശം നൽകുമോ;

(സി)  നിയമനാംഗീകാര, സേവന-വേതന പ്രശ്നങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്നതിന് ഒരു പൊതുമാർഗ്ഗ നിർദ്ദേശം രൂപീകരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം നൽകുമോ?

ആറന്മുള നിയോജക മണ്ഡലത്തിലെ പ്രവൃത്തികൾ

2995  ശ്രീ. അബിൻ വർക്കി കോടിയാട്ട് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ആറന്മുള നിയോജക മണ്ഡലത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ ഉൾപ്പെട്ടിട്ടുള്ള ഏതെങ്കിലും പ്രവൃത്തികൾ നിലവിലുണ്ടോ;

(ബി)  ഉണ്ടെങ്കില്‍ പ്രവൃത്തികളുടെ പേര്, തുക, നിലവിലെ സ്ഥിതി എന്നിവ തരംതിരിച്ച് ലഭ്യമാക്കാമോ?

വിദ്യാഭ്യാസ മേഖലയിലെ സാങ്കേതികവിദ്യാധിഷ്ഠിത പഠന പദ്ധതികൾ

2996  ശ്രീ. പി. കെ. ഫിറോസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ലോവർ പ്രൈമറി, അപ്പർ പ്രൈമറി തലങ്ങളിൽ സാങ്കേതിക വിദ്യാധിഷ്ഠിത പഠനം ലക്ഷ്യമാക്കി സർക്കാർ എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളത്?

സമഗ്ര ശിക്ഷാ കേരളം പദ്ധതിപ്രകാരം സംസ്ഥാനത്തിന് ലഭിക്കാനുള്ള തുക

2997  ശ്രീ. കെ. രാജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സമഗ്ര ശിക്ഷാ കേരളം പദ്ധതിപ്രകാരം നടപ്പു സാമ്പത്തിക വർഷം ഉൾപ്പെടെ സംസ്ഥാനത്തിന് കേന്ദ്രത്തില്‍ നിന്നും ലഭിക്കാനുള്ള കുടിശ്ശിക തുക എത്രയാണെന്ന് വ്യക്തമാക്കാമോ;

(ബി)  നടപ്പു സാമ്പത്തിക വർഷം ഉൾപ്പെടെ സംസ്ഥാനത്തിന് കേന്ദ്രത്തില്‍ നിന്നും ലഭിക്കാനുള്ള കുടിശ്ശിക തുകയിൽ The Right of Children to Free and Compulsory Education Act, 2009 പ്രകാരമുള്ള ഇനങ്ങളിൽ ലഭിക്കാനുള്ള തുക എത്രയെന്ന് വിശദമാക്കാമോ;

(സി)  സമഗ്ര ശിക്ഷാ കേരളം പദ്ധതിപ്രകാരം നടപ്പുസാമ്പത്തികവര്‍ഷം ഉൾപ്പെടെ കഴിഞ്ഞ അഞ്ചുവർഷങ്ങളിൽ കേരളത്തിന് ഏതെങ്കിലും കാരണത്താൽ തുക അനുവദിക്കാനാകില്ലെന്ന് രേഖാമൂലമോ അല്ലാതെയോ കേന്ദ്ര സർക്കാരോ ബന്ധപ്പെട്ട ഏജൻസികളോ സംസ്ഥാനത്തെ അറിയിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ ഇത് സംബന്ധിച്ച വിശദാംശങ്ങൾ ലഭ്യമാക്കാമോ;

(ഡി)  സമഗ്ര ശിക്ഷാ കേരളം പദ്ധതിപ്രകാരം നടപ്പുസാമ്പത്തിക വർഷം ഉൾപ്പെടെ കഴിഞ്ഞ അഞ്ചുവർഷങ്ങളിൽ ഓരോ വർഷവും കേരളത്തിന് അനുവദിച്ചതോ ലഭിച്ചതോ ആയ തുകയിൽ കേന്ദ്ര വിഹിതം/സംസ്ഥാന വിഹിതം എന്നിവ എത്രവീതമായിരുന്നു?

ഡിജിറ്റല്‍ സ്‍ക്വയര്‍ പദ്ധതി

2998  ശ്രീ. മഞ്ഞളാംകുഴി അലി
ശ്രീ. പി. കെ. നവാസ്
ശ്രീ. കല്ലട്ര മാഹിൻ
ശ്രീ. എം. റഹ്മത്തുളള : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  യു.പി. പഠനം കഴിയുമ്പോഴേക്കും വിദ്യാര്‍ത്ഥികളെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരരാക്കുന്നതിന് ഡിജിറ്റല്‍സ്‍ക്വയര്‍ എന്ന പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ;

(ബി)  ഡിജിറ്റല്‍ സ്‍ക്വയര്‍ പദ്ധതി ഘട്ടം ഘട്ടമായി എല്ലാ സ്കൂളുകളിലേക്കും വ്യാപിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ;

(സി)  പ്രസ്തുത പദ്ധതി ആരുടെ മേല്‍നോട്ടത്തിലാണ് നടപ്പിലാക്കി വരുന്നതെന്ന് വ്യക്തമാക്കുമോ;

(ഡി)  പൊതുവിദ്യാലയങ്ങളിലെ കളിപ്പെട്ടി, ഇ@വിദ്യ എന്നീ പരിപാടികള്‍ ഇതുമായി സംയോജിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ?

ഡിജിറ്റല്‍ സ്ക്വയര്‍ പദ്ധതി

2999  ശ്രീ. എന്‍. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് വിദ്യാഭ്യാസ വകുപ്പ് ഡിജിറ്റല്‍ സ്ക്വയര്‍ എന്ന പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;

(ബി)  ഡിജിറ്റല്‍ സ്ക്വയര്‍ പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് സ്കൂളുകള്‍ക്ക് സര്‍ക്കാരില്‍ നിന്നും ഏതൊക്കെ തരത്തിലുളള സഹായമാണ് ലഭ്യമാക്കുന്നതെന്ന് വിശദമാക്കാമോ;

(സി)  വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന ലിറ്റില്‍ കൈറ്റ്സ് എന്ന പദ്ധതി പ്രൈമറി ക്ലാസുകളില്‍ നടപ്പിലാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?

വിദ്യാഭ്യാസ രംഗത്ത് നടപ്പിലാക്കിയ പദ്ധതികള്‍

3000  ശ്രീ. കെ. എന്‍. ബാലഗോപാല്‍
ശ്രീ. എ. പ്രഭാകരന്‍
പ്രൊഫ. സി. രവീന്ദ്രനാഥ്
ശ്രീ. ജി. സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയില്‍ വിദ്യാര്‍ത്ഥികളുടെ ഗവേഷണാത്മക-തൊഴില്‍ പഠനത്തിന് പ്രാധാന്യം നല്‍കി സമഗ്ര ശിക്ഷാ കേരളം (എസ്.എസ്.കെ.) മുഖേന നടപ്പിലാക്കിയിരുന്ന പദ്ധതികള്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പൂര്‍ണ്ണമായും സ്തംഭിച്ചു എന്ന് പറയപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)  കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുമായി (കുസാറ്റ്) ചേർന്ന് വിഭാവനം ചെയ്ത സ്ട്രീം ഇക്കോ സിസ്റ്റം, ഇന്റഗ്രേറ്റഡ് ലാബ്, ക്രിയേറ്റീവ് കോർണർ തുടങ്ങിയ പദ്ധതികളുടെ നിലവിലെ അവസ്ഥ എന്താണെന്ന് വ്യക്തമാക്കാമോ;

(സി)  17 കോടിയോളം രൂപ ചിലവഴിച്ച് സംസ്ഥാനത്തെ 86 സ്ട്രീം ഹബ്ബുകളിലും 686 സ്കൂളുകളിലുമായി സജ്ജീകരിച്ചിരുന്ന ലാബുകളിലെ വിലപിടിപ്പുള്ള ഉപകരണങ്ങൾ ഉപയോഗശൂന്യമായി നശിക്കുകയാണെന്ന മാധ്യമ വാർത്തകൾ പരിഗണിച്ച് സർക്കാർ എന്ത് അടിയന്തര നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കാമോ;

(ഡി)  തൊഴിൽ പരിശീലനത്തിനും കലാനൈപുണ്യത്തിനുമായി 14 ജില്ലകളിലായി ഒരു സ്കൂളിന് 5.5 ലക്ഷം രൂപ ചിലവിട്ട് 600 സ്കൂളുകളിൽ സ്ഥാപിച്ച ക്രിയേറ്റീവ് കോർണറുകളുടെ നിലവിലെ പ്രവർത്തനക്ഷമത പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;

(ഇ)  കുട്ടികൾക്ക് സാങ്കേതിക-ഗവേഷണ മേഖലകളിൽ വലിയ നേട്ടമുണ്ടാക്കാൻ കഴിഞ്ഞിരുന്ന പദ്ധതികൾ നിർജീവമാകുന്നത് പൊതുവിദ്യാഭ്യാസ മേഖലയുടെ പദ്ധതികളുടെ തകർച്ചയ്ക്ക് കാരണമാകുമെന്നതിനാൽ പ്രസ്തുത പദ്ധതികള്‍ അടിയന്തരമായി പുനരുജ്ജീവിപ്പിച്ച് കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകാൻ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?

പുസ്തകവായനയ്ക്ക് ഗ്രേസ് മാര്‍ക്ക്

3001  ശ്രീ. കെ. കെ. രാമചന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കുട്ടികളിലെ വായനാശീലത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി പുസ്തകവായനയ്ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കുന്നതുള്‍പ്പടെയുളള നടപടികള്‍ ആവിഷ്കരിച്ച് നടപ്പാക്കുന്നതിന് ആലോചിക്കുന്നുണ്ടോ;

(ബി)  ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

സ്കൂൾ വിക്കിത്തോൺ പദ്ധതി

3002  ശ്രീ. സജീവ് ജോസഫ്
ശ്രീ. റോയി. കെ. പൗലോസ്
ശ്രീ. പഴകുളം മധു
ശ്രീ. റോണി. കെ. ബേബി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളുടെ സമഗ്ര വിവരങ്ങൾ പൊതുസഞ്ചയത്തിൽ ലഭ്യമാക്കുന്നതിനായി സ്കൂൾ വിക്കിത്തോൺ പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ; പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ എത്ര പൊതുവിദ്യാലയങ്ങളുടെ വിവരങ്ങളാണ് ഇതുവരെ ഡിജിറ്റൽ രൂപത്തിൽ ശേഖരിച്ച് പ്രസിദ്ധീകരിച്ചിട്ടുള്ളതെന്ന് ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ; വിശദാംശം നൽകാമോ;

(സി)  വിദ്യാലയങ്ങളുടെ ചരിത്രം, ഭൗതിക സൗകര്യങ്ങൾ, അക്കാദമിക് നേട്ടങ്ങൾ, കലാ-കായിക പ്രവർത്തനങ്ങൾ തുടങ്ങിയ വിവരങ്ങൾ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;

(ഡി)  പ്രസ്തുത പദ്ധതിയുടെ ഭാഗമായി വിവരങ്ങൾ ശേഖരിക്കുന്നതിനും പുതുക്കുന്നതിനും അധ്യാപകർ, വിദ്യാർത്ഥികൾ, പി.ടി.എ., പൂർവവിദ്യാർത്ഥികൾ എന്നിവരുടെ പങ്കാളിത്തം ഉറപ്പാക്കിയിട്ടുണ്ടോ; വ്യക്തമാക്കാമോ;

(ഇ)  പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾക്കായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്നും എല്ലാ പൊതുവിദ്യാലയങ്ങളുടെയും വിവരങ്ങൾ കൃത്യമായും കാലികമായും പൊതുസഞ്ചയത്തിൽ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്നും വ്യക്തമാക്കാമോ?

വർക്കല മണ്ഡലത്തിലെ സ്കൂൾ കെട്ടിട നിർമ്മാണവും ഭൗതിക സൗകര്യ വികസനവും

3003  ശ്രീ. വി. ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  2016-21, 2021-26 സർക്കാരുകളുടെ കാലയളവിൽ വർക്കല നിയോജകമണ്ഡലത്തിൽ എത്ര സ്കൂളുകള്‍ക്ക് പുതിയ കെട്ടിടങ്ങൾ നിർമ്മിച്ചു നൽകിയിട്ടുണ്ടെന്ന് വിശദമാക്കാമോ;

(ബി)  പ്രസ്തുത കെട്ടിട നിർമ്മാണങ്ങൾക്കായി അനുവദിച്ചിട്ടുള്ള ഫണ്ടുകള്‍ എത്രയെന്നും സ്കൂളുകള്‍ ഏതെല്ലാമെന്നും വിശദമാക്കാമോ;

(സി)  മേൽപ്പറഞ്ഞ കാലയളവില്‍ സ്കൂളുകളുടെ ഭൗതിക സാഹചര്യം വര്‍ദ്ധിപ്പിക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ആയതിനായി എത്ര രൂപ ചെലവഴിച്ചിട്ടുണ്ടെന്നും വിശദമാക്കാമോ?

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി

3004  ശ്രീ. എ. സി. മൊയ്തീന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ സർക്കാർ വിഹിതം കുടിശികയായത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;

(ബി)  മുൻ സർക്കാരിന്റെ കാലത്തെ ഉച്ചഭക്ഷണ മെനുവിൽ മാറ്റം വരുത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ;

(സി)  കുട്ടികൾക്ക് പോഷകാഹാര ലഭ്യത ഉറപ്പുവരുത്തുന്നതിനായി തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരമുള്ള മെനു നടപ്പാക്കാൻ നടപടി സ്വീകരിക്കുമോ;

(ഡി)  പദ്ധതിയുടെ ഫണ്ട് വിതരണം ബാങ്ക് വഴിയായിരുന്നത് ട്രഷറി മുഖേനയാക്കിയിട്ടുണ്ടോ; ഇതുമൂലം തുക മാറുന്നതിന് ബുദ്ധിമുട്ടുണ്ടാകുന്നുവെന്ന പരാതികൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇക്കാര്യത്തിൽ ആവശ്യമായ നടപടി സ്വീകരിക്കുമോ?

അക്വാഫിറ്റ് പദ്ധതി

3005  ശ്രീമതി ഉമ തോമസ്
ശ്രീ. സേനാപതി വേണു
ശ്രീ. വി. ടി. സൂരജ്
ശ്രീ. എം. എം. നസീർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സ്കൂൾ കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകുന്നതിനുള്ള അക്വാഫിറ്റ് പദ്ധതിയുടെ ലക്ഷ്യങ്ങളും നടത്തിപ്പുരീതിയും എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(ബി)  പ്രസ്തുത പദ്ധതി സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിന് വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ടോ; സ്കൂളുകളെയും നീന്തൽ പരിശീലന കേന്ദ്രങ്ങളെയും പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് എന്തെല്ലാം ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്; വിശദമാക്കാമോ;

(സി)  കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകുന്നതിനായി യോഗ്യതയുള്ള പരിശീലകരെ നിയോഗിക്കുന്നതിനും സുരക്ഷാ ഉപകരണങ്ങൾ, നീന്തൽക്കുളങ്ങൾ, അനുയോജ്യമായ ജലാശയങ്ങൾ എന്നിവ ഉറപ്പാക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ഡി)  നീന്തൽ പരിശീലനത്തിനിടെ അപകടങ്ങൾ ഒഴിവാക്കുന്നതിനും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും രക്ഷാപ്രവർത്തന സംവിധാനങ്ങൾ, അടിയന്തര വൈദ്യസഹായം എന്നിവ ഏർപ്പെടുത്തുന്നതിന് നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടോ; വ്യക്തമാക്കാമോ;

(ഇ)  അക്വാഫിറ്റ് പദ്ധതി കൂടുതൽ സ്കൂൾ കുട്ടികളിലേക്ക് വ്യാപിപ്പിച്ച് നീന്തൽ നൈപുണ്യം വളർത്തുന്നതിനും മുങ്ങിമരണങ്ങൾ തടയുന്നതിനുമായി സമഗ്ര പദ്ധതി നടപ്പാക്കാൻ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?

എസ്.എസ്.കെ. പദ്ധതിയുടെ കേന്ദ്രവിഹിതം

3006  ശ്രീ. എം. വിന്‍സെന്റ്
ശ്രീ. ടോണി ചമ്മണി
ശ്രീ. വി. എസ്. ജോയി
ശ്രീ. കെ. നീലകണ്ഠൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സമഗ്ര ശിക്ഷാ കേരളം (എസ്.എസ്.കെ.)പദ്ധതിയുടെ ഭാഗമായി കേരളത്തിന് കേന്ദ്രത്തില്‍ നിന്നും ലഭിക്കാനുള്ള കുടിശ്ശിക തുക എത്രയാണെന്നു വിശദമാക്കുമോ; പി.എം. ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകളുടെ പേരിൽ കേരളത്തിന് അർഹമായ എസ്.എസ്.കെ. കേന്ദ്രവിഹിതം തടഞ്ഞുവയ്ക്കുന്നത് കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിലെ ഫെഡറൽ തത്വങ്ങൾക്കും വിദ്യാഭ്യാസത്തിനുള്ള കുട്ടികളുടെ അവകാശം ഉറപ്പാക്കുന്ന നിയമവ്യവസ്ഥകൾക്കും വിരുദ്ധമാണെന്ന് സർക്കാർ കരുതുന്നുണ്ടോ; വിശദമാക്കാമോ;

(ബി)  കേന്ദ്രവിഹിതം ലഭിക്കുന്നതിലെ കാലതാമസം പൊതുവിദ്യാലയങ്ങളിലെ അധ്യാപകരുടെ വേതനം, വിദ്യാർഥികൾക്കുള്ള സൗജന്യ പാഠപുസ്തകങ്ങള്‍, യൂണിഫോമുകള്‍, പഠനപിന്തുണാ പ്രവർത്തനങ്ങൾ, ഭിന്നശേഷി വിദ്യാർഥികൾക്കുള്ള സഹായങ്ങൾ എന്നിവയെ ബാധിച്ചിട്ടുണ്ടോ; വിശദാംശങ്ങൾ നൽകുമോ;

(സി)  സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയെ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്ന കേന്ദ്ര സർക്കാരിന്റെ ഫണ്ട് തടഞ്ഞുവയ്ക്കൽ ഒഴിവാക്കി കുടിശ്ശിക മുഴുവൻ അടിയന്തരമായി ലഭ്യമാക്കുന്നതിനും വിദ്യാഭ്യാസ പദ്ധതികൾ തടസ്സമില്ലാതെ നടപ്പാക്കുന്നതിനും സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കുമോ?

കേരളത്തിലെ സാമൂഹിക ദാർശനിക ചിന്തകരുടെ സംഭാവനകൾ സിലബസിൽ ഉൾപ്പെടുത്താൻ നടപടി

3007  ശ്രീ. വി. മുരളീധരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കേരളത്തിന്റെ സാമൂഹിക ദാർശനിക ചിന്തകൾക്ക് വളരെയധികം പ്രേരണ നൽകിയിട്ടുള്ള ആദിശങ്കരാചാര്യർ, ശ്രീനാരായണ ഗുരുദേവൻ, ശ്രീചട്ടമ്പിസ്വാമികൾ, മഹാത്മ അയ്യങ്കാളി, ശ്രീവൈകുണ്ഠസ്വാമികൾ എന്നിവരുടെ ജീവചരിത്രവും കൃതികളും അവർ സമൂഹത്തിന് നൽകിയ സംഭാവനയും സംബന്ധിച്ച പാഠഭാഗങ്ങൾ കേരള സംസ്ഥാന സിലബസിൽ ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  ഇത്തരത്തിലുള്ള പാഠഭാഗങ്ങൾ നിലവിൽ കേരളസിലബസിൽ ഉൾപ്പെടുത്തി വിദ്യാർത്ഥികളെ പഠിപ്പിക്കുന്നുണ്ടോ;

(സി)  എങ്കിൽ ഏതൊക്കെ ക്ലാസുകളിലെ പാഠഭാഗങ്ങളിലാണ് ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ഡി)  ശ്രീനാരായണഗുരു രചിച്ച ദൈവദശകം കേരള സിലബസിലെ ഏതെങ്കിലും പാഠഭാഗങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ടോ; ഇല്ലെങ്കിൽ അതിനുള്ള നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കുമോ?

ഗണിത-ഭാഷാ ശേഷികള്‍ മെച്ചപ്പെടുത്താന്‍ നടപടി

3008  ശ്രീമതി ഫാത്തിമ തഹിലിയ
പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍
ശ്രീ. മഞ്ഞളാംകുഴി അലി
ശ്രീ. പാറക്കൽ അബ്‌ദുല്ല : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  അടിസ്ഥാന ഗണിതശേഷിയിലും മലയാളം, ഇംഗ്ലീഷ് ഭാഷാ വിജ്ഞാനത്തിലും പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി പ്രത്യേക പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;

(ബി)  ഭാഷാ ഗണിതശേഷികള്‍ മെച്ചപ്പെടുത്താത്ത കുട്ടികള്‍ക്ക് ഏഴാം ക്ലാസില്‍ നിന്നും പ്രൊമോഷന്‍ നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചിട്ടുണ്ടോ;

(സി)  പാഠ്യപദ്ധതിയുടെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് കുട്ടികളുടെ പഠന പിന്നാക്ക അവസ്ഥ മനസ്സിലാക്കാനും ഫലപ്രദമായ ബോധനരീതി നടപ്പിലാക്കാനും എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ?

ഹെഡ്‍മാസ്റ്റര്‍മാരെ ക്ലാസ് ചാര്‍ജ്ജില്‍ നിന്ന് ഒഴിവാക്കാനും ‍‍ഡിവിഷന്‍ ഫാള്‍ മൂലം അധികമാവുന്ന അധ്യാപകരെ പുനര്‍വിന്യസിക്കാനും നടപടി

3009  ശ്രീമതി ഗീതാ ഗോപി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് 60-ല്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളുള്ള എല്ലാ സര്‍ക്കാര്‍ എല്‍.പി. സ്കൂളുകളിലും ഹെഡ്‍മാസ്റ്റര്‍മാരെ ക്ലാസ് ചാര്‍ജ്ജില്‍ നിന്ന് ഒഴിവാക്കുന്ന കാര്യം പരിഗണനയിലുണ്ടോയെന്ന് വ്യക്തമാക്കുമോ;

(ബി)  ഇംപ്ലിമെന്റ് ചാര്‍ജ്ജുള്ള സ്കൂളുകളില്‍ ഹെഡ്‍മാസ്റ്റര്‍മാരെ സഹായിക്കുന്നതിനായി ഓരോ സ്കൂളിലും എല്‍.പി.എസ്.റ്റി. തസ്തിക അനുവദിച്ച് നിയമനം നടത്തുന്നതിന് സര്‍ക്കാര്‍ തലത്തില്‍ തീരുമാനം ആയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;

(സി)  ബി.ആര്‍.സി., എസ്.എസ്.കെ. എന്നിവിടങ്ങളിലെ താല്‍ക്കാലിക നിയമനങ്ങള്‍ ഒഴിവാക്കി ഡിവിഷന്‍ ഫാള്‍ മൂലം അധികമാകുന്ന അധ്യാപകരെ വിന്യസിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയതിനുള്ള കാരണം വ്യക്തമാക്കുമോ;

(ഡി)  2027, 2028 അധ്യയന വര്‍ഷങ്ങളില്‍ വിരമിക്കുന്ന സര്‍ക്കാര്‍ ഗവണ്‍മെന്റ് എല്‍.പി. സ്കൂള്‍ അധ്യാപകരുടെ എണ്ണം ജില്ല തിരിച്ച് വ്യക്തമാക്കുമോ;

(ഇ)  സര്‍ക്കാര്‍ എല്‍.പി. സ്കൂളുകളില്‍ എയ്ഡഡ് അധ്യാപകരെ പുനര്‍വിന്യസിച്ചത് മൂലം പി.എസ്.സി. റാങ്ക് ലിസ്റ്റില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം ലഭിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(എഫ്)  ഇത്തരത്തില്‍ എത്ര എയ്ഡഡ് അധ്യാപകരെയാണ് എല്‍.പി. സ്കൂളുകളില്‍ പുനര്‍വിന്യസിച്ചിട്ടുള്ളതെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ; വിശദാംശം നല്‍കുമോ?

യു.പി. സ്കൂളുകളിലെ ഓഫീസ് അറ്റൻഡന്റ് തസ്തികകൾ

3010  ശ്രീ. കെ. രാജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് സർക്കാർ-എയ്ഡഡ് യു.പി. സ്കൂളുകളിൽ നിലവിൽ അനുവദിച്ചിട്ടുള്ള ഓഫീസ് അറ്റൻഡന്റ് തസ്തികകളുടെ എണ്ണം എത്രയാണ്; ജില്ല തിരിച്ച് കണക്ക് ലഭ്യമാണോ;

(ബി)  ഓഫീസ് അറ്റൻഡന്റ് തസ്തികകൾ അനുവദിക്കുന്നതിന് നിലവിലുള്ള മാനദണ്ഡങ്ങൾ എന്തെല്ലാമാണ്; ഈ മാനദണ്ഡങ്ങൾ പ്രകാരം തസ്തികകളുടെ കുറവ് നേരിടുന്ന സ്കൂളുകൾ എത്രയെന്ന് പരിശോധിച്ചിട്ടുണ്ടോ;

(സി)  സംസ്ഥാനത്തെ യു.പി. സ്കൂളുകളിൽ ഓഫീസ് അറ്റൻഡന്റ് തസ്തികകളിൽ നിലവിലുള്ള ഒഴിവുകൾ എത്രയാണ്; വിരമിക്കൽ, സ്ഥാനക്കയറ്റം തുടങ്ങിയ കാരണങ്ങളാൽ ഉണ്ടാകുന്ന ഒഴിവുകൾ സമയബന്ധിതമായി നികത്തുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമാണ്;

(ഡി)  ഓഫീസ് അറ്റൻഡന്റ് തസ്തികകൾ ഇല്ലാത്തതോ ആവശ്യത്തിന് തസ്തികകൾ അനുവദിച്ചിട്ടില്ലാത്തതോ ആയ സ്കൂളുകളിൽ നിലവിലുള്ള ജോലിഭാരം പരിഗണിച്ച് പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

സ്കൂളുകൾ അപ്ഗ്രേഡ് ചെയ്യുന്നതിനുള്ള നടപടി

3011  ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കഴിഞ്ഞ സർക്കാരിന്റെ കാലത്ത് എത്ര പ്രൈമറി സ്കൂളുകളാണ് അപ്ഗ്രേഡ് ചെയ്തിട്ടുള്ളത്; പട്ടിക ലഭ്യമാക്കുമോ;

(ബി)  ഈ സർക്കാരിന്റെ കാലത്ത് സ്കൂളുകൾ അപ്‌ഗ്രേഡ് ചെയ്യുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ;

(സി)  ഹൈസ്കൂളുകളോ ഹയർ സെക്കണ്ടറി സ്കൂളുകളോ നിലവിൽ ഇല്ലാത്ത പ്രദേശങ്ങളിലെ സ്കൂളുകൾ അപ്‌ഗ്രേഡ് ചെയ്യുന്ന കാര്യം പരിഗണിക്കുമോ; വിശദമാക്കുമോ?

തെന്നടി ഗവ. എൽ.പി.എസ്. നിർമ്മാണപ്രവൃത്തികളുടെ കുടിശ്ശിക തീർപ്പാക്കൽ

3012  ശ്രീ. റെജി ചെറിയാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കുട്ടനാട് തെന്നടി ഗവ. എല്‍.പി.എസ്.-ല്‍ നടത്തിയ നിര്‍മ്മാണ പ്രവൃത്തികള്‍ക്കുള്ള തുക കരാറുകാരന് ലഭ്യമായിട്ടില്ലെന്നുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)  ഇതുമായി ബന്ധപ്പെട്ട് എത്ര തുകയാണ് കരാറുകാരന് ഇനി ലഭിക്കാനുള്ളതെന്നും പ്രസ്തുത തുക ലഭ്യമാക്കുന്നതിൽ കാലതാമസം നേരിട്ടതിന്റെ കാരണങ്ങൾ എന്തൊക്കെയാണെന്നും തുക എന്നത്തേക്ക് ലഭ്യമാക്കുമെന്നും വ്യക്തമാക്കാമോ;

(സി)  പ്രസ്തുത കരാർ തുക ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട ഫയൽ നിലവിൽ ഏത് ഓഫീസിലാണ് ഉള്ളതെന്നും പ്രസ്തുത ഫയൽ നമ്പർ എത്രയാണെന്നും കരാറുകാരന് ലഭിക്കാനുള്ള ബാക്കി തുക അടിയന്തരമായി അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്നും വ്യക്തമാക്കാമോ?

ഹയർ സെക്കണ്ടറി വിദ്യാഭ്യാസ മേഖലയിലെ സീറ്റ് ക്ഷാമം

3013  ശ്രീ. പി. കെ. ഫിറോസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഹയർ സെക്കണ്ടറി വിദ്യാഭ്യാസ മേഖലയിൽ സീറ്റ് ക്ഷാമം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  എങ്കില്‍ സീറ്റ് ക്ഷാമം പരിഹരിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ?

സ‍ര്‍വീസ് സീനിയോറിറ്റി ഉള്ള ജൂനിയ‍ര്‍ അധ്യാപകരുടെ പ്രൊമോഷനും സ്ഥലം മാറ്റവും

3014  ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ബോട്ടണി, സുവോളജി പോലുള്ള ശാസ്ത്രവിഷയങ്ങളിലും ഭാഷാ വിഷയങ്ങളിലും സീനിയര്‍ തസ്തികകൾ കുറവായതിനാൽ വര്‍ഷങ്ങളായി സ‍ര്‍വീസ് സീനിയോറിറ്റി ഉള്ള ജൂനിയ‍ര്‍ അധ്യാപകര്‍ക്ക് പ്രിൻസിപ്പൽ പ്രൊമോഷനും മാതൃജില്ലകളിലേയ്ക്ക് സ്ഥലംമാറ്റവും ലഭിക്കാത്ത കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ;

(ബി)  ഹയ‍ര്‍ സെക്കണ്ടറി, വൊക്കേഷണൽ ഹയര്‍ സെക്കണ്ടറി മേഖലയിൽ 5 വര്‍ഷം സേവനം പൂര്‍ത്തിയാക്കുന്ന എച്ച്.എസ്.എസ്.ടി. ജൂനിയര്‍, നോൺ വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ ജനറല്‍ ഫൗണ്ടേഷന്‍ കോഴ്സ് (NVTGFC) അധ്യാപകര്‍ക്ക് പ്രൊമേഷനും സ്ഥലം മാറ്റത്തിനും പരിഗണിക്കുന്നതിനായി സീനിയര്‍ തസ്തികയുടെ സ്റ്റാറ്റസ് അനുവദിക്കാൻ തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ?

ഹയര്‍ സെക്കണ്ടറി കമ്പ്യൂട്ടര്‍ അധ്യാപകര്‍ക്ക് ബി.എ‍ഡ്. യോഗ്യത

3015  ശ്രീ. അപു ജോൺ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഹയര്‍ സെക്കണ്ടറി കമ്പ്യൂട്ടര്‍ അധ്യാപക നിയമനത്തിന് കമ്പ്യൂട്ടര്‍ വിഷയത്തില്‍ ബി.എ‍‍ഡ്. അവശ്യ യോഗ്യതയായി നിശ്ചയിച്ചിട്ടുണ്ടോ; വിശദമാക്കാമോ;

(ബി)  സംസ്ഥാനത്ത് കമ്പ്യൂട്ടര്‍ വിഷയത്തില്‍ ബി.എഡ്. കോഴ്സ് ഇല്ലെന്ന വിവരം ശ്രദ്ധയിപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;

(സി)  ഹയര്‍ സെക്കണ്ടറി കമ്പ്യൂട്ടര്‍ അധ്യാപകര്‍ക്ക് പ്രിന്‍സിപ്പല്‍ തസ്തികയിലേക്കുള്ള പ്രമോഷന് ബി.എഡ്. (കമ്പ്യൂട്ടര്‍) യോഗ്യത നിര്‍ബന്ധമാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;

(ഡി)  ഹയര്‍ സെക്കണ്ടറി കമ്പ്യൂട്ടര്‍ അധ്യാപക നിയമനത്തിന് ബി.എഡ്.(കമ്പ്യൂട്ടര്‍) അവശ്യ യോഗ്യതയല്ലാത്തതും സംസ്ഥാനത്ത് ബി.എഡ്.(കമ്പ്യൂട്ടര്‍) കോഴ്സ് പഠിക്കാന്‍ സാഹചര്യമില്ലാത്തതും പരിഗണിച്ച് ഹയര്‍ സെക്കണ്ടറി കമ്പ്യൂട്ടര്‍ അധ്യാപകര്‍ക്ക് പ്രിന്‍സിപ്പല്‍ നിയമനത്തിനായി ബി.എഡ്.(കമ്പ്യൂട്ടര്‍) യോഗ്യത നിര്‍ബന്ധമാക്കിയിട്ടുള്ളത് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?

മലബാര്‍ പ്രദേശത്തെ പ്ലസ് വണ്‍ സീറ്റുകള്‍

3016  ശ്രീമതി ഫാത്തിമ തഹിലിയ
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മലബാര്‍ പ്രദേശത്തു നിന്നും എസ്.എസ്.എല്‍.സി. പരീക്ഷ പാസ്സാകുന്ന മുഴുവൻ കുട്ടികള്‍ക്കും പ്ലസ് വണ്‍ കോഴ്സുകള്‍ക്കു ചേരുന്നതിനാവശ്യമായ സീറ്റുകള്‍ ലഭ്യമാണോ എന്നു പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)  സംസ്ഥാനത്തിന്റെ മറ്റേതെങ്കിലും ഭാഗങ്ങളില്‍ പ്ലസ് വണ്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നതായി കണ്ടെത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;

(സി)  മലബാര്‍ പ്രദേശത്ത് നിന്നും എസ്.എസ്.എല്‍.സി പാസ്സാകുന്നവര്‍ക്കെല്ലാം അവരവര്‍ പഠിച്ച മേഖലയില്‍ തന്നെ പ്ലസ് വണ്‍ കോഴ്സിന് ചേരുന്നതിനാവശ്യമായ സീറ്റുകള്‍ അനുവദിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ?

സര്‍ക്കാര്‍ എയ്ഡഡ് ഹൈസ്കൂളുകളില്‍ ഹയർ സെക്കണ്ടറി കോഴ്സ് അനുവദിക്കുവാന്‍ നടപടി

3017  ശ്രീ. തോമസ് ഉണ്ണിയാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  നിലവില്‍ ഹയർ സെക്കണ്ടറി കോഴ്സ് ഇല്ലാത്ത സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ ഹയർ സെക്കണ്ടറി കോഴ്സ് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;

(ബി)  ഹയർ സെക്കണ്ടറി അഡ്‍മിഷന് സീറ്റ് തികയാതെ വരുമ്പോള്‍ അഡീഷണല്‍ സീറ്റും അഡീഷണല്‍ ബാച്ചും അനുവദിക്കുന്നതിന് പകരം ഹയർ സെക്കണ്ടറി കോഴ്‍സില്ലാത്ത ഹൈസ്കൂളുകളില്‍ ആയത് അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?

സര്‍ക്കാര്‍ സ്കൂളുകളിലെ അധ്യാപക ഒഴിവുകള്‍

3018  ശ്രീ. പി. പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സര്‍ക്കാര്‍ സ്കൂളുകളിലെ അധ്യാപക ഒഴിവുകള്‍ സമയബന്ധിതമായി നികത്തുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;

(ബി)  സര്‍ക്കാര്‍ എല്‍ പി & യു പി സ്കൂള്‍ വിഭാഗങ്ങളില്‍ എത്ര അധ്യാപക ഒഴിവുകളാണ് നിലവിലുള്ളതെന്ന് ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ?

പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ എണ്ണത്തിൽ കുറവ്

3019  ശ്രീ. എം. വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പൊതുവിദ്യാലയങ്ങളിൽ മുൻ വർഷത്തെ അപേക്ഷിച്ച് ഈ വർഷം കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ടായതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിനുള്ള കാരണം വ്യക്തമാക്കാമോ; പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികളുടെ എണ്ണം ജില്ലാടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ;

(ബി)  കൂടുതല്‍ വിദ്യാർത്ഥികളെ പൊതുവിദ്യാലയങ്ങളിലേക്ക് എത്തിക്കാനായി പൊതുവിദ്യാലയങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ പദ്ധതികളുണ്ടോ; വിശദമാക്കാമോ?

സര്‍ക്കാര്‍ അധ്യാപകരുടെ എ ഐ ഡിജിറ്റല്‍ ടെക്നോളജി പരിശീലനം

3020  ശ്രീ. പി. പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സര്‍ക്കാര്‍ അധ്യാപകരുടെ എ ഐ ഡിജിറ്റല്‍ ടെക്നോളജി പരിശീലനം കുടുതല്‍ ശക്തിപ്പെടുത്തുന്നതിന് എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?

തിരുവനന്തപുരം ജില്ലയിലെ ഹൈസ്കൂള്‍ ടീച്ചര്‍ ഹിന്ദി തസ്തികയിലെ ഒഴിവുകള്‍

3021  ശ്രീ. വി. ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തിരുവനന്തപുരം ജില്ലയിലെ ഹൈസ്കൂള്‍ ടീച്ചര്‍ ഹിന്ദി തസ്തികയില്‍ എത്ര ഒഴിവുകളാണ് നിലവിലുള്ളതെന്ന് വിശദമാക്കാമോ;

(ബി)  2027, 2028, 2029 വര്‍ഷങ്ങളില്‍ എത്ര ഹൈസ്കൂള്‍ ഹിന്ദി അധ്യാപകര്‍ വിരമിക്കുമെന്ന് വ്യക്തമാക്കാമോ;

(സി)  2026-27 അധ്യയന വര്‍ഷത്തിലെ അധ്യാപക തസ്തിക നിര്‍ണ്ണയം പൂര്‍ത്തിയായിട്ടുണ്ടോ; എങ്കില്‍ തിരുവനന്തപുരം ജില്ലയില്‍ ഹൈസ്കൂള്‍ ടീച്ചര്‍ ഹിന്ദി തസ്തികയില്‍ എത്ര പുതിയ തസ്തികകള്‍ നിലവില്‍ വന്നിട്ടുണ്ടെന്ന് വിശദമാക്കാമോ;

(ഡി)  എന്നുവരെ നിലവില്‍ വന്ന തസ്തികകളാണ് (ഹിന്ദി HSA) പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്ന് അറിയിക്കാമോ?

സബ്‍ജില്ലാതല-ജില്ലാതല സ്കൂൾ കലോത്സവം, ശാസ്ത്രോത്സവം വിധികർത്താക്കൾ

3022  ശ്രീ. കുറുക്കോളി മൊയ്തീന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാന സ്കൂൾ കലോത്സവം, സ്കൂൾ ശാസ്ത്രോത്സവം തുടങ്ങിയവയിൽ സബ്‍ജില്ലാതലത്തിലും ജില്ലാതലത്തിലും വിധികർത്താക്കളെ നിർണയിക്കുന്നതിൽ സ്വീകരിക്കേണ്ട മാനദണ്ഡവും നടപടിക്രമവും എന്തെല്ലാമാണ് എന്ന് വിശദമാക്കാമോ;

(ബി)  സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ സബ്‍ജില്ലാതലത്തിലും ജില്ലാതലത്തിലും ശാസ്ത്രമേള, സാമൂഹികശാസ്ത്രമേള, ഗണിതശാസ്ത്രമേള, പ്രവൃത്തി പരിചയമേള, ഐ.ടി മേള തുടങ്ങിയവയുടെ വിധികർത്താക്കൾക്ക് നിഷ്കർഷിച്ചിരിക്കുന്ന യോഗ്യത പ്രത്യേകം വ്യക്തമാക്കാമോ;

(സി)  സംസ്ഥാന സ്കൂൾ കലോത്സവം, സ്കൂൾ ശാസ്ത്രോത്സവം തുടങ്ങിയവയിൽ സബ്‍ജില്ലാതലത്തിലും ജില്ലാതലത്തിലും വിധികർത്താക്കളെ നിർണയിക്കുന്നതിലും നിയമിക്കുന്നതിലും വിധികർത്താക്കളുടെ അയോഗ്യത, വിധി നിർണയത്തിലെ അപാകതകൾ തുടങ്ങിയവയിലും ഉത്തരവാദിത്തം ആർക്കാണ് എന്ന് വ്യക്തമാക്കാമോ;

(ഡി)  സംസ്ഥാന സ്കൂൾ കലോത്സവം, സ്കൂൾ ശാസ്ത്രോത്സവം തുടങ്ങിയവയിൽ സബ്‍ജില്ലാതലത്തിലും ജില്ലാതലത്തിലും വിധി നിർണയത്തിലെ അഴിമതി ഒഴിവാക്കുന്നതിനും രഹസ്യ സ്വഭാവം നിലനിർത്തുന്നതിനും നിഷ്പക്ഷവും നീതിപൂർവ്വകവും ആയ മത്സര വിലയിരുത്തലിനും വേണ്ടി വിധികർത്താക്കളുടെ പാനൽ തയ്യാറാക്കുന്നതിനും അവരെ നിയമിക്കുന്നതിനും ഉള്ള ഉത്തരവാദിത്തം വിദ്യാഭ്യാസ ഓഫീസർമാർക്ക് മാത്രം നൽകുന്നതിനുള്ള നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കാമോ?

സംസ്ഥാന സ്കൂൾ ഗെയിംസ്

3023  ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. കാരായി രാജൻ
ശ്രീ. യു. ആര്‍. പ്രദീപ്
ശ്രീ. എം. വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഇക്കൊല്ലത്തെ സംസ്ഥാന സ്കൂൾ ഗെയിംസിന്റെ സംഘാടനത്തിൽ വലിയ പാളിച്ചകൾ ഉണ്ടായി എന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  ഗെയിംസിൽ പങ്കെടുക്കാൻ എത്തിയവർക്ക് ഭക്ഷണവും വെള്ളവും താമസ-വാഹന സൗകര്യവും മറ്റും ഒരുക്കുന്നതിൽ വീഴ്ചയുണ്ടായതായ പരാതികളിൽ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കാമോ;

(സി)  നീന്തൽ, വാട്ടർപോളോ മത്സരങ്ങൾ നടന്ന തൃശ്ശൂർ അക്വാട്ടിക് കോംപ്ലക്സിലെ ഗ്യാലറിയിലെ ഷീറ്റുകൾ ഇളകി വീണ് എത്ര പേർക്കാണ് പരിക്കേറ്റതെന്നും മത്സര വേദിയിൽ വേണ്ടത്ര സുരക്ഷ ഒരുക്കുന്നതില്‍ പരാജയപ്പെട്ട ഉദ്യോഗസ്ഥർക്കും കരാറുകാർക്കുമെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്നും വ്യക്തമാക്കാമോ?

സ്കൂൾ കായികമേള സംഘാടനവും സുരക്ഷാ നടപടികളും

3024  ശ്രീ. എം. എസ്. അരുണ്‍ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഏഷ്യയിലെ ഏറ്റവും വലിയ കായിക മേളയായി ഒളിമ്പിക്സ് മാത‍ൃകയില്‍ സ്കുള്‍ കായിക മേള (സ്കൂള്‍ ഒളിമ്പിക്സ്) നടത്തിയിരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)  ഈ വർഷത്തെ സ്കൂള്‍ കായികമേളയുടെ ഭാഗമായി നടന്ന നീന്തല്‍ മത്സരവേദിയിലെ പന്തല്‍ തകർന്നുവീണ സംഭവത്തിൽ കുറ്റക്കാര്‍ക്കെതിരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്ന് വിശദമാക്കാമോ;

(സി)  സ്കുള്‍ കായിക മേളകള്‍ വീഴ്ച കൂടാതെ സംഘടിപ്പിക്കുവാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?

സ്കൂൾ കായികമേള കുറ്റമറ്റതാക്കാൻ നടപടി

3025  ശ്രീ. വർഗീസ് മാമ്മൻ
ശ്രീ. റെജി ചെറിയാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സ്കൂൾ കായികമേളയുടെ വിവിധ തലങ്ങളിലെ നടത്തിപ്പ് കാര്യക്ഷമവും കുറ്റമറ്റതുമാക്കാന്‍ ഈ സർക്കാർ സ്വീകരിച്ചിട്ടുള്ള നടപടികൾ അറിയിക്കാമോ;

(ബി)  ഇതര സംസ്ഥാനങ്ങളിൽ നിന്നടക്കം കുട്ടികളെ പ്രായം കുറച്ചു കാട്ടി കായികമേളയിൽ പങ്കെടുപ്പിക്കുന്ന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഈ വർഷം സ്വീകരിച്ച മുൻകരുതലുകൾ എന്തൊക്കെയെന്ന് വ്യക്തമാക്കാമോ; ഇതിന്റെ ഭാഗമായി ആധാർ വാലിഡേഷൻ നിർബന്ധമാക്കിയിട്ടുണ്ടോ;

(സി)  വ്യാജ ജനനസർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ആധാർ നേടിയവരെ ഈ വിധം കണ്ടെത്താനാവില്ലെന്നിരിക്കെ ഇത്തരം പരാതികളിൽ വൈദ്യ പരിശോധന നടത്തുന്നുണ്ടോ; വ്യക്തമാക്കാമോ;

(ഡി)  പ്രായത്തട്ടിപ്പിന് സഹായമേകുന്ന സ്കൂൾ അധികൃതർക്കും കായികാധ്യാപകർക്കുമെതിരെ എന്തൊക്കെ നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ?

സംസ്ഥാന സ്കൂള്‍ ഒളിംപിക്സ്

3026  ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മികച്ച രീതിയില്‍ സംഘടിപ്പിച്ചു വന്നിരുന്ന സംസ്ഥാന സ്കൂള്‍ ഒളിംപിക്സിന്റെ സംഘടന രീതി ഈ വര്‍ഷം പൂര്‍ണ്ണമായും മാറ്റിയിരുന്നോ; എങ്കിൽ എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ;

(ബി)  തൃശ്ശൂര്‍ ജില്ലയില്‍ നടത്തിയ ഇനങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ ഗുരുതരമായ സംഘടനാ പിഴവുകള്‍ സംഭവിച്ചിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ;

(സി)  പ്രസ്തുത ഇനങ്ങളില്‍ പങ്കെടുക്കാനെത്തിയ വിദ്യാര്‍ത്ഥിനികള്‍ക്ക് മുന്‍ വര്‍ഷങ്ങളില്‍ സ്കൂള്‍ ഒളിംപ്ക്സില്‍ ഒരുക്കുന്നതിന് സമാനമായി ഭക്ഷണവും താമസവും ഒരുക്കിയിരുന്നോ; ഇല്ലെങ്കിൽ എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ;

(ഡി)  മത്സര വേദിയില്‍ അപകടം സംഭവിച്ചത് ഉള്‍പ്പെടെ ഗുരുതരമായ സംഘാടന പിഴവുകള്‍ ഉണ്ടായിട്ടുണ്ടോ; എങ്കിൽ അത് പരിശോധിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?

സര്‍ക്കാര്‍ സ്കൂളുകളില്‍ എ.ഐ റോബോട്ടിക്സ് കോഡിംഗ് പഠനം

3027  ശ്രീ. പി. പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സര്‍ക്കാര്‍ സ്കൂളുകളില്‍ എ.ഐ, റോബോട്ടിക്സ്, കോഡിംഗ് എന്നിവയുടെ പഠനം വ്യാപിപ്പിക്കുന്നതിനായി നടപ്പാക്കുന്ന പദ്ധതികള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ?

വി.എച്ച്.എം.എച്ച്. എസ്.എസ്. മൊറയൂര്‍-ലെ മാനേജര്‍ സമര്‍പ്പിച്ച നിവേദനം

3028  ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മലപ്പുറം മൊറയൂര്‍ വി.എച്ച്.എം.എച്ച്.എസ്.എസ്.ലെ പ്രധാന അധ്യാപകനെ തല്‍സ്ഥാനത്ത് നിന്നും മാറ്റി പകരം മറ്റൊരു പ്രധാന അധ്യാപകനെ നിയമിക്കണമെന്നും മറ്റുമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് സ്കൂള്‍ മാനേജര്‍ ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയ്ക്ക് സമര്‍പ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കുമോ;

(ബി)  പ്രസ്തുത നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഫയല്‍ നം. കെ3/96/2026 തീയതി 01.09.2026 പ്രകാരം സര്‍ക്കാരിലേയ്ക്ക് സമര്‍പ്പിയ്ക്കുവാന്‍ ആവശ്യപ്പെട്ട റിപ്പോര്‍ട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ; ഇല്ലെങ്കില്‍ കാലതാമസത്തിന് കാരണമെന്താണെന്ന് വിശദമാക്കാമോ;

(സി)  പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അടിയന്തരമായി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ നിര്‍ദ്ദേശം പാലിക്കുന്നതില്‍ ഉണ്ടായിട്ടുള്ള കാലതാമസം ഗൗരവമായി കാണുന്നുണ്ടോ; എങ്കില്‍ സമയബന്ധിതമായി നിവേദനത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുന്നതിന് നടപടി സ്വീകരിക്കുമോ?

നിലമ്പൂര്‍ ഗവ. മാനവേദന്‍ വി.എച്ച്.എസ്.എസ്. കൊമേഴ്സ് വിഭാഗത്തിനായി പുതിയ രണ്ട് കോഴ്സുകള്‍

3029  ശ്രീ. ആര്യാടന്‍ ഷൗക്കത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  നിലമ്പൂർ നിയോജകമണ്ഡലത്തിലെ ഗവൺമെന്റ് മാനവേദന്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ വി.എച്ച്.എസ്.ഇ. കൊമേഴ്സ് വിഭാഗത്തിലേക്ക് പുതിയ രണ്ട് കോഴ്സുകള്‍ അനുവദിക്കുകയോ മറ്റേതെങ്കിലും സ്കൂളുകളില്‍ വിദ്യാർത്ഥികളില്ലാതെ ഒഴിഞ്ഞുകിടക്കുന്ന കൊമേഴ്സ് വിഭാഗത്തിലെ കോഴ്സുകള്‍ ഈ സ്കൂളിലേക്ക് മാറ്റി നല്‍കുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?

പോത്തുകൽ പഞ്ചായത്തിലെ മുണ്ടേരി ഗവൺമെന്റ് ഹൈസ്കൂളിന് ഹയർസെക്കൻഡറി അനുവദിക്കൽ

3030  ശ്രീ. ആര്യാടന്‍ ഷൗക്കത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  നിലമ്പൂർ നിയോജകമണ്ഡലത്തിലെ പോത്തുകൽ പഞ്ചായത്തിലെ ആദിവാസി, പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികളുടെ പ്രധാന ആശ്രയമായ മുണ്ടേരി ഗവൺമെന്റ് ഹൈസ്കൂളിൽ ഹ്യൂമാനിറ്റീസ്, കൊമേഴ്സ് ബാച്ചുകൾ ഉൾപ്പെടെയുള്ള ഹയർ സെക്കൻഡറി വിഭാഗം അനുവദിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ?

അഞ്ചൽ ഈസ്റ്റ് ജി.എച്ച്.എസ്.എസ്.-ന് ബസ് അനുവദിക്കൽ

3031  ശ്രീ. സി. അജയപ്രസാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പുനലൂർ നിയോജകമണ്ഡലത്തിൽ 2024–25 വർഷത്തെ പ്രത്യേക വികസന ഫണ്ടിൽ നിന്നും തുക വിനിയോഗിച്ച് അഞ്ചൽ ഈസ്റ്റ് ജി.എച്ച്.എസ്.എസ്.-ന് ബസ് വാങ്ങി നൽകുന്നതിനായി കൊല്ലം വിദ്യാഭ്യാസ ഉപഡയറക്ടറെ ചുമതലപ്പെടുത്തി അനുവദിച്ച പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത സ്കൂളിന് അടിയന്തരമായി ബസ് വാങ്ങിനൽകുന്നതിന് നടപടി സ്വീകരിക്കുമോയെന്നും ബസ് എന്ന് വാങ്ങി നൽകാൻ കഴിയുമെന്നും അറിയിക്കാമോ?

സ്കൂള്‍ കെട്ടിടത്തിനുവേണ്ടി ഭൂമി കൈമാറ്റം

3032  ശ്രീ. സജി ചെറിയാന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സര്‍ക്കാര്‍ സ്കൂളിന്റെ ഉടമസ്ഥതയിലുള്ള ഭൂമി പുതിയ സ്കൂള്‍ കെട്ടിട നിര്‍മ്മാണത്തിന് അപര്യാപ്തമാണെന്ന് ബോധ്യപ്പെട്ടാല്‍ സ്വകാര്യ വ്യക്തികള്‍/സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള കൂടുതല്‍ അളവിലും മൂല്യത്തിലുമുള്ള സമാന കാറ്റഗറിയില്‍ ഉള്‍പ്പെട്ട സൗകര്യപ്രദമായ ഭൂമി പരസ്പര കൈമാറ്റത്തിലൂടെ നല്‍കുവാന്‍ സന്നദ്ധത അറിയിച്ചാല്‍, സര്‍ക്കാര്‍ ഭൂമി വിട്ടൊഴിഞ്ഞ് പകരം ഭൂമി സ്വീകരിക്കുവാന്‍ നിലവില്‍ ചട്ടങ്ങള്‍ അനുവദിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാമോ;

(ബി)  ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തില്‍ മുളക്കുഴ പഞ്ചായത്തില്‍ അരീക്കര ഈസ്റ്റ് ജി.എല്‍.പി.എസ്. സ്കൂളിന്റെ നിലവിലെ കെട്ടിടം വര്‍ഷങ്ങള്‍ക്ക് മുമ്പ് നിലം പതിച്ചതിനാല്‍ വര്‍ഷങ്ങളായി സ്കൂള്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നതായും സ്ഥല പരിമിതി ഉള്ളതിനാല്‍ സര്‍ക്കാര്‍ അനുവദിച്ച 1 കോടി രൂപയ്ക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ കഴിയാത്ത സ്ഥിതി നിലനില്‍ക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)  സ്കൂള്‍ കോമ്പൗണ്ടിനോട് ചേര്‍ന്നു കിടക്കുന്ന അരീക്കര പറയരുകാല ദേവസ്വം വക 30 സെന്റ് ഭൂമി സ്കൂളിന് വിട്ടു നല്‍കാമെന്നും അതിനു പകരം സ്കൂള്‍ വക 15 സെന്റ് ഭൂമി ദേവസ്വത്തിന് നല്‍കണമെന്ന വ്യവസ്ഥയോടെ ഫയല്‍ സര്‍ക്കാര്‍ അനുമതിയ്ക്കായി സമര്‍പ്പിച്ചിട്ടുള്ളതിന്മേല്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;

(ഡി)  സര്‍ക്കാര്‍ സ്കൂള്‍ പ്രവര്‍ത്തനം നിലച്ചു പോകുന്ന സാഹചര്യം പരിഗണിച്ച് ടി വിഷയത്തില്‍ പ്രത്യേക അനുമതി നല്‍കുന്ന കാര്യം പരിശോധിക്കുമോ?

സർവ്വീസ് ആനുകൂല്യങ്ങൾ നല്കാന്‍ നടപടി

3033  ശ്രീ. തോമസ് ഉണ്ണിയാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പത്തനംതിട്ട ജില്ലയിൽ അടൂർ എ.ഇ.ഒ. യുടെ കീഴിൽ വരുന്ന, പുനലൂർ കത്തോലിക്ക കോർപ്പറേറ്റ് മാനേജ്‍മെന്റിന് കീഴിലുള്ള എന്‍ ഡി എം യു പി എസിലെ എല്‍ ജി ഹിന്ദി പാർട്ട് ടൈം ടീച്ച‍ർ ശ്രീമതി രാജി രാജുവിന്റെ വാർഷിക ഇംക്രിമെന്റ്, പ്രൊബേഷൻ ഡിക്ലറേഷൻ, സർവ്വീസ് റഗുലറൈസേഷൻ, അഞ്ച് വർഷം തികയുമ്പോൾ ലഭിക്കേണ്ട ഫുൾ ടൈം ബെനഫിറ്റ് എന്നിവ നല്കാത്തതിന്റെ കാരണങ്ങൾ വ്യക്തമാക്കുമോ;

(ബി)  എയ്ഡഡ് സ്കൂളിലെ ജീവനക്കാരുടെ സർവ്വീസ് സംബന്ധമായ വിഷയങ്ങളിൽ കടുത്ത നീതി നിഷേധം ഉണ്ടാകുന്നത് തടയാൻ എന്തൊക്കെ നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;

(സി)  ഇത് സംബന്ധിച്ച് കോർപ്പറേറ്റ് മാനേജ്‍മെന്റ് അടൂർ എ ഇ ഒ യ്ക്ക് നല്കിയ കത്തിന്റെ പകർപ്പ് ലഭ്യമാക്കുമോ?

എയ്ഡഡ് സ്കൂൾ അധ്യാപകരുടെ നിയമന അംഗീകാരം

3034  ശ്രീ. പി. പ്രസാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  2021 മുതൽ സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ അധിക തസ്തികകളിൽ നിയമാനുസൃതമായി നിയമനം ലഭിച്ച എത്ര അധ്യാപകർക്ക് ഇതുവരെ നിയമന അംഗീകാരം ലഭിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ ഉപജില്ല/റവന്യു ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;

(ബി)  യോഗ്യതയും തസ്തിക നിർണ്ണയവും പൂർത്തിയായിട്ടും പ്രസ്തുത അധ്യാപകരുടെ നിയമന അംഗീകാരം വൈകുന്നതിനുള്ള സാങ്കേതികവും ഭരണപരവുമായ കാരണങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;

(സി)  കഴിഞ്ഞ അഞ്ചു വർഷത്തോളമായി യാതൊരുവിധ വേതനവുമോ സാമ്പത്തിക ആനുകൂല്യങ്ങളോ ലഭിക്കാതെ ജോലി ചെയ്യുന്ന ടി അധ്യാപകരുടെ ശമ്പള കുടിശ്ശിക അടിയന്തരമായി നൽകുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

(ഡി)  ഇവർക്ക് വേതനം ലഭ്യമാക്കുന്നതിന് ധനകാര്യ വകുപ്പിന്റെ പണലഭ്യതയോ അനുമതിയോ തടസ്സമായിട്ടുണ്ടോ; വ്യക്തമാക്കാമോ;

(ഇ)  എയ്ഡഡ് അധ്യാപകരുടെ കടുത്ത സാമ്പത്തിക-മാനസിക പ്രതിസന്ധി പരിഹരിക്കുന്നതിനായി അടിയന്തരമായി പൊതുവിദ്യാഭ്യാസ വകുപ്പ്, ധനകാര്യ വകുപ്പ് എന്നിവരടങ്ങുന്ന ഒരു ഉന്നതതല യോഗം വിളിച്ച് ചേർക്കാൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?

നിർദ്ദേശങ്ങൾ പാലിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെയുള്ള നടപടി

3035  ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സർക്കാരിൽ നിന്നും വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ നിന്നും നൽകുന്ന വ്യക്തവും ചട്ടപ്രകാരവുമുള്ള ഉത്തരവുകൾ നടപ്പിലാക്കാതെ വീണ്ടും സ്പഷ്ടീകരണം ആവശ്യപ്പെട്ടു എ.ഇ.ഒ., ഡി.ഇ.ഒ., ഡി.ഡി.ഇ., ആര്‍.ഡി.ഡി. തലങ്ങളിൽ കാലതാമസം ഉണ്ടാകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇപ്രകാരം കാലതാമസം ഉണ്ടാക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ വകുപ്പ് തല നടപടി സ്വീകരിക്കുവാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;

(ബി)  തൃശ്ശൂർ ജില്ലയിലെ കൂരിക്കുഴി എ.എം.യു.പി.എസ്. ലെ എൽ. പി. എസ്. ടി.ആയ ജിനി പോളിനെ എച്ച്.ടി.വി. തസ്തികയിൽ നിന്നും മാറ്റി എൽ.പി.എസ്.ടി. തസ്തികയിൽ മുൻകാല പ്രാബല്യത്തോടെ കൂടി നിയമനം നൽകി ശമ്പളവും മറ്റു അനുകൂല്യങ്ങളും നൽകണമെന്ന് പൊതു വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടറുടെ 11.10.2026 തീയതിയിലെ no.15766/E3/DGE നമ്പര്‍ ഉത്തരവ് വലപ്പാട് ഉപജില്ല വിദ്യാഭ്യാസ ഓഫീസർക്ക് നൽകിയിട്ടും നടപ്പിലാക്കാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദാംശം നൽകാമോ;

(സി)  പ്രസ്തുത ഉത്തരവ് അടിയന്തരമായി നടപ്പിലാക്കുവാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇതിൽ കാലതാമസം വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമോ;വിശദമാക്കാമോ?

സംസ്ഥാനത്തെ സർക്കാർ എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണവും അധ്യാപക നിയമന അംഗീകാരവും

3036  ശ്രീ. എം. റഹ്മത്തുളള : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ സർക്കാർ എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി സംവരണ ബാക്ക് ലോഗ് തസ്തികകൾ നികത്തുന്നത് സംബന്ധിച്ച അവ്യക്തതകൾ കാരണം സംസ്ഥാനത്തെ നിരവധി എയ്ഡഡ് വിദ്യാലയങ്ങളിൽ അധ്യാപകരുടെ നിയമന അംഗീകാരം തടഞ്ഞുവെച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  ഭിന്നശേഷി സംവരണം പൂർണ്ണമായും നടപ്പിലാക്കാൻ മാനേജ്‌മെന്റുകൾ തയ്യാറായിട്ടും സാങ്കേതിക തടസ്സങ്ങൾ ഉന്നയിച്ച് മറ്റ് റെഗുലർ തസ്തികകളിൽ നിയമിക്കപ്പെട്ട അധ്യാപകരുടെ അപ്രൂവൽ തടഞ്ഞുവയ്ക്കുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കുന്നത് സംബന്ധിച്ച നയം വ്യക്തമാക്കാമോ;

(സി)  ഭിന്നശേഷി വിഭാഗക്കാർക്കുള്ള അർഹമായ സംവരണം പൂർണ്ണമായി സംരക്ഷിക്കുന്നതോടൊപ്പം തന്നെ വർഷങ്ങളായി വേതനമില്ലാതെ ജോലി ചെയ്യുന്ന അധ്യാപകരുടെ നിയമന അംഗീകാരം തടസ്സമില്ലാതെ ലഭ്യമാക്കാൻ സർക്കാരിന് എന്തെങ്കിലും പ്രത്യേക നയപരമായ തീരുമാനമോ നിർദ്ദേശമോ നിലവിലുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കുമോ;

(ഡി)  സ്കൂളുകളിൽ ഭിന്നശേഷി സംവരണ തസ്തികകൾ നികത്തുന്നതിന് മാനേജ്‌മെന്റുകൾക്ക് കൃത്യമായ സമയപരിധി നിശ്ചയിച്ചു നൽകി നിലവിൽ സേവനമനുഷ്ഠിക്കുന്ന മറ്റ് അധ്യാപകരുടെ അപ്രൂവൽ അടിയന്തരമായി നൽകുന്ന തരത്തിൽ പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കാൻ സർക്കാർ തയ്യാറാകുമോ?

ഡയറ്റില്‍ ജോലി ചെയ്യുന്ന അക്കാദമിക് ഫക്കല്‍റ്റികളുടെയും മിനിസ്റ്റീരിയല്‍ ജീവനക്കാരുടെയും ശമ്പളവിതരണം

3037  ശ്രീ. ജി. സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രങ്ങളില്‍ (DIET) ജോലി ചെയ്യുന്ന അക്കാദമിക് ഫക്കല്‍റ്റികളുടെയും മിനിസ്റ്റീരിയല്‍ ജീവനക്കാരുടെയും ശമ്പളം മുടങ്ങിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)  ഉണ്ടെങ്കില്‍ ശമ്പളം മുടങ്ങാനുള്ള കാരണവും ശമ്പളം മുടക്കമില്ലാതെ നല്കുന്നതിന് സ്വീകരിച്ച നടപടിയും വ്യക്തമാക്കുമോ?

ഡയറ്റുകളിലെ സ്ഥിരം ജീവനക്കാരുടെ ശമ്പള വിതരണം

3038  ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രങ്ങളില്‍ (DIET) സേവനമനുഷ്ഠിക്കുന്ന സ്ഥിരം ജീവനക്കാരായ അക്കാദമിക ഫാക്കല്‍റ്റികള്‍ക്കും മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ക്കും കഴിഞ്ഞ മൂന്ന് മാസമായി ശമ്പളം ലഭിക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ;

(ബി)  ഇവരുടെ ശമ്പളം ഇടയ്ക്കിടെ മുടങ്ങുന്ന സ്ഥിതിയുണ്ടാകുന്നത് കേന്ദ്ര-സംസ്ഥാന ഫണ്ട് വിഹിതം അനുവദിക്കുന്നതിലെ കാലതാമസം മൂലമാണോയെന്ന് വ്യക്തമാക്കാമോ;

(സി)  നിലവിലുള്ള മൂന്ന് മാസത്തെ ശമ്പള കുടിശ്ശിക ജീവനക്കാര്‍ക്ക് അടിയന്തരമായി ലഭ്യമാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ;

(ഡി)  പൊതുവിദ്യാഭ്യാസ രംഗത്ത് നിര്‍ണായക പങ്ക് വഹിക്കുന്ന ഡയറ്റുകളിലെ സ്ഥിരം ജീവനക്കാര്‍ക്ക് തടസ്സമില്ലാതെ കൃത്യസമയത്ത് ശമ്പളം ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ?

എയ്ഡഡ് സ്കൂളുകളിലെ അധ്യാപകരുടെ ശമ്പള ആനുകൂല്യം

3039  ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  2016-17 മുതല്‍ 2019-20 അധ്യയന വര്‍ഷം വരെ എയ്ഡഡ് സ്കൂളുകളില്‍ അധിക തസ്തികകളിലും ന്യൂ സ്കൂളുമായി ബന്ധപ്പെട്ടും മറ്റും ജോലിയില്‍ പ്രവേശിച്ച അധ്യാപകര്‍ക്ക് 06.02.2021-ലെ സ.ഉ.(അച്ചടി)4/2021/പൊ.വി.വ. പ്രകാരം നിയമന അംഗീകാരം നല്‍കി മറ്റെല്ലാ സര്‍വീസ് ആനുകൂല്യങ്ങളും അനുവദിച്ചെങ്കിലും ജോലി ചെയ്ത കാലയളവിലെ ശമ്പളം നല്‍കാനുണ്ടോ;

(ബി)  ഇപ്രകാരം കേരളത്തില്‍ നോഷണലായി നിയമന അംഗീകാരം ലഭിച്ച എത്ര അധ്യാപകര്‍ ഉണ്ടെന്ന് തസ്തികയും ജില്ലയും തിരിച്ച് വിശദമാക്കാമോ;

(സി)  ഈ അധ്യാപകര്‍ക്ക് ശമ്പള ആനുകൂല്യം നല്‍കുന്നതിന് ഏതെങ്കിലും കോടതി ഉത്തരവ് തടസ്സമുണ്ടോ; എങ്കില്‍ പ്രസ്തുത ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;

(ഡി)  ഈ അധ്യാപകര്‍ക്ക് ശമ്പള ആനുകൂല്യം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?

സ്ഥലം മാറ്റം

3040  ശ്രീ. എ. പ്രഭാകരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഭരണപരമായ യാതൊരുവിധ കാരണങ്ങളോ പരാതികളോ ഇല്ലാതെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരെയും പ്രഥമ അധ്യാപകരെയും വിദൂര ജില്ലകളിലേക്ക് സ്ഥലംമാറ്റുന്നതായ സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  പാലക്കാട് ജില്ലയിലെ ഒരു ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറെ വ്യക്തമായ കാരണങ്ങളില്ലാതെ കോട്ടയം ജില്ലയിലെ സ്കൂളിലേക്ക് മാറ്റിയ ഉത്തരവ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ മരവിപ്പിക്കാനിടയായ സാഹചര്യം പരിശോധിച്ചിട്ടുണ്ടോ;

(സി)  അധ്യാപക സംഘടനാ പ്രവർത്തനത്തിന്റെ പേരിൽ ഉദ്യോഗസ്ഥർക്കെതിരെ രാഷ്ട്രീയ പ്രേരിതമായി സ്ഥലംമാറ്റ നടപടികൾ സ്വീകരിക്കുന്നുവെന്ന പരാതിയിൽ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്;

(ഡി)  അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവുകൾ മാനിച്ചുകൊണ്ട് മാനദണ്ഡങ്ങൾ പാലിച്ച് മാത്രം സ്ഥലംമാറ്റങ്ങൾ നടപ്പിലാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന് നിർദ്ദേശം നൽകുമോ?

എയ്ഡഡ് സ്കൂളുകളിലെ അധ്യാപകർക്ക് നിയമനാംഗീകാരം

3041  ശ്രീ. സി. ആര്‍. മഹേഷ്
ശ്രീ. കെ. പി. നൗഷാദ് അലി
ശ്രീ. കെ. പ്രവീൺ കുമാർ
ശ്രീ. സിറിയക് തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  എയ്ഡഡ് സ്കൂളുകളിൽ 2022–23 അധ്യയന വർഷം മുതൽ ജോലി ചെയ്തുവരുന്ന ഏകദേശം 1,600 അധ്യാപകർക്ക് ഇതുവരെ നിയമനാംഗീകാരം ലഭിക്കാത്തതും ശമ്പളമില്ലാതെ ജോലി ചെയ്തു വരുന്നതുമായ സാഹചര്യവും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;

(ബി)  എങ്കിൽ ഇവർക്ക് അടിയന്തരമായി നിയമനാംഗീകാരം നൽകുന്നതിനും ശമ്പള കുടിശ്ശിക അനുവദിക്കുന്നതിനും നടപടി സ്വീകരിക്കാമോ; വ്യക്തമാക്കുമോ ?

ഹയര്‍ സെക്കണ്ടറി സ്കൂളുകളിലെ അനധ്യാപക തസ്തിക

3042  ശ്രീ. അപു ജോൺ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ ഹയര്‍ സെക്കണ്ടറി സ്കൂളുകളിലെ അനധ്യാപക തസ്തികകള്‍ ഏതൊക്കെയെന്നറിയിക്കാമോ;

(ബി)  ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ അനധ്യാപക തസ്തികകള്‍ അവസാനമായി സൃഷ്ടിച്ചത് എന്നാണെന്നറിയിക്കാമോ;

(സി)  കഴിഞ്ഞ 25 വര്‍ഷമായി ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ അനധ്യാപക തസ്തിക സൃഷ്ടിച്ചിട്ടില്ലെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ തസ്തിക സൃഷ്ടിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; അറിയിക്കാമോ?

എയ്ഡഡ് സ്കൂൾ അദ്ധ്യാപക നിയമനം കാലതാമസം കൂടാതെ അംഗീകരിച്ച് നൽകാന്‍ നടപടി

3043  ശ്രീ. തോമസ് ഉണ്ണിയാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  എയ്ഡഡ് സ്കൂളിൽ അദ്ധ്യാപകരായി കയറുന്ന പലർക്കും വർഷങ്ങൾ കഴിഞ്ഞാലും നിയമനം അംഗീകരിച്ച് നൽകാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയത് പരിഹരിക്കുവാൻ എന്തൊക്കെ നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;

(ബി)  എയ്ഡഡ് സ്കൂള്‍ അദ്ധ്യാപകരുടെ നിയമന അംഗീകാരം നൽകുന്നതിന് അപേക്ഷ സമർപ്പിച്ച് രണ്ട് മാസത്തിനകത്ത് നൽകുന്നതിന് നടപടി സ്വീകരിക്കുമോ;

(സി)  എയ്ഡഡ് സ്കൂൾ നിയമനങ്ങൾ അനാവശ്യമായി വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ;

(ഡി)  എയ്ഡഡ് സ്കൂൾ ജീവനക്കാരുടെ നിയമന അംഗീകാരം സംബന്ധിച്ച് ഓരോ എ.ഇ.ഒ., ഡി.ഇ.ഒ. ഓഫീസുകളിലും ഉള്ള ഫയലുകൾ സംബന്ധിച്ച വിവരങ്ങൾ ഓഫീസ് ക്രമത്തിൽ ലഭ്യമാക്കുമോ;

(ഇ)  അംഗപരിമിതരുടെ നിയമന പ്രശ്നം പരിഹരിക്കുന്നതിന് ആ സീറ്റുകൾ ഒഴിച്ചിട്ട് മറ്റ് നിയമനങ്ങൾ അടിയന്തിരമായി അംഗീകരിച്ച് നല്കാന്‍ അടിയന്തിര നടപടികള്‍ ഉണ്ടാകുമോ?

ട്രെെബല്‍ സ്കൂള്‍

3044  ശ്രീ. സി. കെ. ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ പ്രവർത്തിച്ചുവരുന്ന ട്രൈബൽ സ്കൂളുകൾ എത്രയാണെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ; പ്രസ്തുത സ്കൂളുകളുടെ പേര്, സ്ഥലം, നിലവിലുള്ള വിദ്യാർത്ഥികളുടെ എണ്ണം, അനുവദിച്ചിട്ടുള്ള അധ്യാപക തസ്തികകൾ, സേവനത്തിലുള്ള അധ്യാപകരുടെ എണ്ണം, ഒഴിഞ്ഞുകിടക്കുന്ന അധ്യാപക തസ്തികകൾ എന്നിവ സ്കൂൾ അടിസ്ഥാനത്തിൽ ലഭ്യമാക്കാമോ;

(ബി)  പ്രസ്തുത ജില്ലകളിലായി നിലവില്‍ എത്ര ട്രെെബല്‍ സ്കൂളുകളിലാണ് ഹെഡ്‌മാസ്റ്റര്‍ തസ്തിക ഒഴിഞ്ഞുകിടക്കുന്നതെന്ന് സ്കൂള്‍ തിരിച്ച് വ്യക്തമാക്കാമോ; ഹെഡ്‌മാസ്റ്റര്‍ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നതിനാല്‍ പ്രസ്തുത സ്കൂളുകളുടെ ദെെനംദിന അക്കാദമിക്, ഭരണപരമായ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന സാഹചര്യം പരിശോധിച്ചിട്ടുണ്ടോ;

(സി)  പ്രസ്തുത സ്കൂളുകളിൽ ഒഴിഞ്ഞുകിടക്കുന്ന ഹെഡ്മാസ്റ്റർ തസ്തികകളിലേക്കും മറ്റ് അധ്യാപക തസ്തികകളിലേക്കും നിയമനം നടത്തുന്നതിന് നിലവിൽ സ്വീകരിച്ചു വരുന്ന നടപടികൾ എന്തെല്ലാമാണെന്നും നിയമനം പൂർത്തിയാക്കുന്നതിന് സമയപരിധി നിശ്ചയിച്ചിട്ടുണ്ടോ എന്നും വ്യക്തമാക്കാമോ;

(ഡി)  അധ്യാപക തസ്തികകളിലെ ഒഴിവുകള്‍ അടിയന്തരമായി നികത്തി, ട്രെെബല്‍ മേഖലകളിലെ വിദ്യാര്‍ഥികള്‍ക്ക് ഗുണമേന്മയുളള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനും സ്കൂളുകളുടെ അക്കാദമിക്, ഭരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കുമോ?

പരപ്പനങ്ങാടി സ്പെഷ്യൽ സ്കൂൾ ടീച്ചർ എജുക്കേഷൻ ട്രെയിനിങ് സെന്റർ

3045  ശ്രീ. പി .എം. എ. സമീർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തിരൂരങ്ങാടി നിയോജകമണ്ഡലത്തിലെ പരപ്പനങ്ങാടി സ്പെഷ്യൽ സ്കൂൾ ടീച്ചേഴ്സ് ട്രെയിനിങ് സെന്ററിന് സ്വന്തമായി സ്ഥലവും കെട്ടിടവും ലഭ്യമാക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;

(ബി)  പ്രസ്തുത പരിശീലന കേന്ദ്രത്തിന് കെട്ടിടം നിർമിക്കുന്നതിനാവശ്യമായ സ്ഥലം എവിടെയാണ് കണ്ടെത്തിയിട്ടുള്ളത്; വിശദാംശങ്ങൾ ലഭ്യമാക്കാമോ?

ഹയ‍ര്‍ സെക്കണ്ടറി സ്കൂളുകളിലെ ഒഴിവുകൾ

3046  ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ വിവിധ ഹയ‍ര്‍ സെക്കണ്ടറി സ്കൂളുകളിൽ ക്ലര്‍ക്കുമാരുടെയും ഓഫീസ് അറ്റൻഡന്റുമാരുടെയും തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നുണ്ടോ; വിശദാംശം നൽകാമോ;

(ബി)  ഇപ്രകാരം ഒഴിവുള്ള തസ്തികകളിൽ നിയമനം നടത്തുന്നതിന്റെ പുരോഗതി വ്യക്തമാക്കാമോ?

ആലപ്പുഴയിൽ വിദ്യാഭ്യാസ കെട്ടിട സമുച്ചയം

3047  ശ്രീ. ജി. സുധാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ആലപ്പുഴ നഗരത്തിൽ ഗവൺമെൻറ് ഗേൾസ് എച്ച്.എസ്.എസ്.-ന്റെ വടക്കുവശത്തുള്ള വിദ്യാഭ്യാസ വകുപ്പിന്റെ സ്ഥലത്ത് എല്ലാ പ്രധാന വിദ്യാഭ്യാസ ഓഫീസുകളും പ്രവർത്തിക്കുന്നതിനാവശ്യമായ സൗകര്യങ്ങളോടും ഓഡിറ്റോറിയത്തോടും കൂടിയ ഒരു വിദ്യാഭ്യാസ കെട്ടിടസമുച്ചയം നിർമ്മിക്കാൻ വകുപ്പ് നടപടി സ്വീകരിക്കുമോ; പ്രസ്തുത പദ്ധതിക്ക് ഫണ്ട് അനുവദിക്കുമോ; വ്യക്തമാക്കാമോ?

സ്കൂളുകളില്‍ പുതിയ പ്രീ പ്രൈമറി സെക്ഷന്‍

3048  ശ്രീ. ടി. പി. അഷ്റഫലി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സർക്കാർ സ്കൂളുകളിൽ പുതിയ പ്രീ പ്രൈമറി സെക്ഷനുകൾ ആരംഭിക്കുന്നതിനുളള നിശ്ചിത മാനദണ്ഡങ്ങൾ വ്യക്തമാക്കാമോ;

(ബി)  സർക്കാർ സ്കൂളുകളിൽ പുതിയ പ്രീ പ്രൈമറി സെക്ഷനുകൾക്ക് അംഗീകാരം നൽകുന്ന കാര്യം പരിഗണനയിലുണ്ടോ; വ്യക്തമാക്കാമോ;

(സി)  സ്വകാര്യ സ്കൂളുകളുടെ കടന്നുകയറ്റം തടയുന്നതിനും കുട്ടികൾക്ക് സർക്കാർ സ്കൂളുകളിൽ പ്രീ പ്രൈമറി വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനുമായി, കുട്ടികളിൽനിന്ന് പ്രതിമാസ ഫീസ് ഈടാക്കിയും പി.ടി.എ. ഫണ്ട് വിനിയോഗിച്ചും സർക്കാർ എൽ.പി. സ്കൂളുകളിൽ പ്രീ പ്രൈമറി സെക്ഷനുകൾ നടത്തിവരുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ഡി)  രക്ഷിതാക്കൾക്കും പി.ടി.എ. കമ്മിറ്റികൾക്കും ബാധ്യതയാകുന്ന രീതിയിൽ സർക്കാർ സ്കൂളുകളിൽ പ്രീ പ്രൈമറി സെക്ഷനുകൾ നടത്തേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി പുതിയ പ്രീ പ്രൈമറി സെക്ഷനുകൾക്ക് അംഗീകാരം നൽകുന്ന കാര്യം സർക്കാർ പരിഗണിക്കുമോ?

ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രങ്ങൾ

3049  ശ്രീ. സജി ചെറിയാന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പൊതുവിദ്യാഭ്യാസ മേഖലയിൽ ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രങ്ങൾ (DIETs) വഹിക്കുന്ന പങ്ക് വിശദമാക്കാമോ;

(ബി)  ഡയറ്റിലെ ജീവനക്കാരുടെ ആകെ എണ്ണം എത്ര;

(സി)  ഇവരുടെ ശമ്പള ഇനത്തിൽ നിലവിൽ കുടിശ്ശികയുണ്ടോ; ഉണ്ടെങ്കിൽ എതു മാസം മുതൽ കുടിശ്ശികയുണ്ടെന്നും കുടിശ്ശിക വരുന്നതിന് കാരണമെന്തെന്നും വ്യക്തമാക്കുമോ;

(ഡി)  പ്രസ്തുത ജീവനക്കാർക്ക് ശമ്പളം കുടിശ്ശികയാവുന്നതിനാൽ ജീവനക്കാരുടെ സാമ്പത്തിക സുരക്ഷിതത്വം, കുടുംബജീവിതം, മാനസികാരോഗ്യം എന്നിവയെയും കാര്യക്ഷമതയെയയും പ്രതികൂലമായി ബാധിക്കുന്ന കാര്യം ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ;

(ഇ)  ശമ്പള കുടിശ്ശിക അടിയന്തരമായി അനുവദിക്കുന്നതിനും വിഷയത്തിന്റെ ശാശ്വത പരിഹാരത്തിനും നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?

പട്ടാമ്പി മണ്ഡലത്തിലെ സ്കൂളുകളുടെ വികസനം

3050  ശ്രീ. മുഹമ്മദ് മുഹസിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പട്ടാമ്പി നിയോജകമണ്ഡലത്തിലെ സർക്കാർ എയ്ഡഡ് സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഏതൊക്കെ സ്കൂളുകൾക്ക് എത്ര തുക വീതം അനുവദിച്ചിട്ടുണ്ടെന്ന് ഉത്തരവ് നമ്പർ, തീയതി എന്നിവ സഹിതം അറിയിക്കാമോ;

(ബി)  പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി അറിയിക്കാമോ?

ആലുവ മണ്ഡലത്തിലെ സ്കൂളുകളുടെ നിര്‍മ്മാണ പ്രവ‍ൃത്തികള്‍

3051  ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി ആലുവ നിയോജകമണ്ഡലത്തിലെ സ്കൂളുകളുടെ നിർമ്മാണപ്രവൃത്തികൾ ആരംഭിക്കുന്നതിനുള്ള പ്രൊപ്പോസലുകൾ ലഭിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത പ്രവൃത്തികള്‍ക്ക് ഭരണാനുമതി നൽകിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതിന്റെ വിവരം ലഭ്യമാക്കാമോ?

കാഞ്ഞങ്ങാട് മണ്ഡലത്തിലെ സ്കൂളുകള്‍ക്ക് വാഹനം അനുവദിക്കല്‍

3052  ശ്രീ. ഗോവിന്ദൻ പള്ളിക്കാപ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിൽ 2016 മുതൽ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി എത്ര സ്കൂളുകൾക്ക് വാഹനങ്ങൾ അനുവദിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;

(ബി)  ഏതൊക്കെ വിദ്യാലയങ്ങൾക്ക് വാഹനങ്ങൾ കൈമാറിയിട്ടുണ്ടെന്ന് അറിയിക്കാമോ;

(സി)  ഏതൊക്കെ വിദ്യാലയങ്ങൾക്കാണ് ഇനിയും വാഹനം കൈമാറാനുള്ളത് ,വാഹനങ്ങൾ കൈമാറാനുള്ള കാലതാമസത്തിന്റെ കാരണം വിശദമാക്കാമോ?

അരുവിക്കര മണ്ഡലത്തിലെ സർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥികളുടെ എണ്ണം

3053  ശ്രീ. ജി. സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  അരുവിക്കര നിയോജകമണ്ഡലത്തിലുള്‍പ്പെടുന്ന പഞ്ചായത്തുകളിലെ മുഴുവന്‍ സര്‍ക്കാര്‍ സ്കൂളുകളിലെയും ഈ അദ്ധ്യയന വര്‍ഷത്തെ കണക്ക് പ്രകാരമുള്ള ആകെ കുട്ടികളുടെ എണ്ണവും പ്രീ-പ്രൈമറി കുട്ടികളുടെ എണ്ണവും തരം തിരിച്ച് സ്കൂള്‍ അടിസ്ഥാനത്തില്‍ അറിയിക്കുമോ?

ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം

3054  ശ്രീ. ടി. എം. ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ 14 ജില്ലകളിലെയും ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രങ്ങളില്‍ (ഡയറ്റ്) സേവനമനുഷ്ഠിക്കുന്ന സ്ഥിരം ജീവനക്കാരായ അക്കാദമിക ഫാക്കല്‍റ്റികള്‍ക്കും മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ക്കും കഴിഞ്ഞ മൂന്ന് മാസമായി ശമ്പളം ലഭിക്കുന്നില്ലെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)  സമീപകാലത്തായി ഇവരുടെ ശമ്പളം ഇടയ്ക്കിടെ മുടങ്ങുന്ന സ്ഥിതിയുണ്ടാകുന്നത് കേന്ദ്ര-സംസ്ഥാന ഫണ്ട് വിഹിതം അനുവദിക്കുന്നതിലെ കാലതാമസം മൂലമാണോ എന്ന് വ്യക്തമാക്കുമോ;

(സി)  നിലവിലുള്ള മൂന്ന് മാസത്തെ ശമ്പള കുടിശ്ശിക ജീവനക്കാര്‍ക്ക് അടിയന്തരമായി ലഭ്യമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്; വ്യക്തമാക്കുമോ;

(ഡി)  പൊതുവിദ്യാഭ്യാസ രംഗത്ത് നിര്‍ണ്ണായക പങ്കുവഹിക്കുന്ന ഡയറ്റുകളിലെ സ്ഥിരം ജീവനക്കാര്‍ക്ക് ഇനി മുതല്‍ തടസ്സമില്ലാതെയും കൃത്യസമയത്തും ശമ്പളം ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നടപടികളെന്തൊക്കെയെന്ന് വിശദമാക്കാമോ?

വൈദ്യുതി ലൈനുകൾ മാറ്റിസ്ഥാപിക്കുന്നത്

3055  ശ്രീ. വി. കെ. സനോജ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ സർക്കാർ സ്കൂൾ കെട്ടിടങ്ങൾക്ക് സമീപത്തുകൂടി അപകടകരമായ വിധത്തിൽ കടന്നുപോകുന്ന വൈദ്യുതി ലൈനുകൾ മാറ്റിസ്ഥാപിക്കുന്നതിന് വകുപ്പ് കൈക്കൊണ്ടിട്ടുള്ള നടപടികൾ വ്യക്തമാക്കാമോ;

(ബി)  ഇത്തരത്തില്‍ വൈദ്യുതി ലൈനുകൾ മാറ്റി സ്ഥാപിക്കുന്നതിന് കെ.എസ്.ഇ.ബി.-ക്ക് നല്‍കേണ്ട ഫീ എങ്ങനെയാണ് കണ്ടെത്തുന്നത്; ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ചെലവ് വഹിക്കുന്നത് പരിഗണിക്കാമോ;

(സി)  വൈദ്യുതി ലൈൻ മാറ്റി സ്ഥാപിക്കാത്തതിനാല്‍ പുതിയ സ്കൂള്‍ കെട്ടിടങ്ങള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ?

ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തിലെ സ്കൂളുകളുടെ സൗകര്യങ്ങൾ

3056  ശ്രീ. വിനു ജോബ് കുഴിമണ്ണിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സ്കൂളുകൾ പ്രളയകാലത്ത് ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിച്ചുമൂലം നഷ്ടപ്പെട്ട ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും, സ്മാർട്ട് ക്ലാസ്‌റൂമുകൾ സജ്ജീകരിക്കുന്നതിനും, അനുബന്ധ ഇലക്ട്രിക് ഉപകരണങ്ങൾ വാങ്ങുന്നതിനുമായി നിലവിൽ ഏതെങ്കിലും പ്രത്യേക ഫണ്ടുകൾ അനുവദിച്ചിട്ടുണ്ടോ; മണ്ഡലത്തിൽ വകുപ്പിന്റെ നിലവിൽ പെൻഡിങ് ആയിട്ടുള്ള നിർമ്മാണ പ്രവർത്തനങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;

(ബി)  മണ്ഡലത്തിലെ സ്കൂളുകളിൽ പ്രിൻസിപ്പൽ, പ്രധാന അധ്യാപകര്‍ തുടങ്ങിയ ഭരണാധികാര തസ്തികകളും അധ്യാപക-അനധ്യാപക തസ്തികകളും കൃത്യമായി അനുവദിച്ചിട്ടുണ്ടോ; ഏതെങ്കിലും സ്കൂളുകളിൽ നിലവിൽ സ്ഥിരം പ്രിൻസിപ്പലിന്റെയോ ഹെഡ്മാസ്റ്ററുടെയോ ചുമതല ഇല്ലാതെയോ, അധ്യാപകരുടെ കുറവോ ഉള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(സി)  പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്കൂളുകളിൽ സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി എന്നിവയുടെ ആധുനികവൽക്കരണത്തിനും വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടർ പഠന ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനും സി.എസ്.ആർ.(കോർപ്പറേറ്റ് സോഷ്യൽ റെസ്പോണ്‍സിബിലിറ്റി ഫണ്ട്) പങ്കാളിത്തമോ മറ്റ് പ്രത്യേക പദ്ധതികളോ നടപ്പിലാക്കുന്നുണ്ടോയെന്ന് വിശദമാക്കാമോ;

(ഡി)  സ്കൂളുകളുടെയും വിദ്യാർത്ഥികളുടെയും സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കുന്നതിനും, പഴക്കം ചെന്ന സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് ഉറപ്പാക്കുന്നതിനും മണ്ഡല അടിസ്ഥാനത്തിൽ സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;

(ഇ)  പൊതുവിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി മണ്ഡലത്തിലെ സ്കൂളുകളുടെ നിലവാരം ഉയർത്തുന്നതിനും ഉച്ചഭക്ഷണം പദ്ധതിയുടെ സുഗമമായ നടത്തിപ്പിനുമായി പുതിയതായി എന്തൊക്കെ പദ്ധതികളാണ് വകുപ്പ് ആവിഷ്കരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?

സ്‌കൂൾ പാചക തൊഴിലാളികളുടെ വേതനം

3057  ശ്രീ. ചാണ്ടി ഉമ്മന്‍
ശ്രീ. സുധീർഷാ പാലോട്
ശ്രീ. രാജൻ. ജെ. പല്ലൻ
ശ്രീ. കെ. ബിനിമോൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സ്‌കൂൾ പാചക തൊഴിലാളികൾക്ക് നിലവിൽ ലഭിക്കുന്ന വേതനം എത്രയാണെന്നും ടി വേതനം അവസാനമായി വര്‍ദ്ധിപ്പിച്ചത് എത്ര രൂപയില്‍ നിന്നാണെന്നും വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ എന്തെല്ലാമാണെന്നും വ്യക്തമാക്കുമോ;

(ബി)  വേതനത്തിൽ കേന്ദ്ര സർക്കാരിന്റെ വിഹിതം എത്രയാണ്; സംസ്ഥാനത്തിന് കേന്ദ്രത്തിൽനിന്ന് ലഭിക്കാനുള്ള കുടിശ്ശിക തുക എത്രയാണ്; വിശദമാക്കുമോ;

(സി)  കേന്ദ്ര സർക്കാർ വേതനം വർദ്ധിപ്പിക്കാത്തതുമൂലം സംസ്ഥാനത്തിനുണ്ടായ അധിക സാമ്പത്തിക ബാധ്യത എത്രയാണ്; വിശദാംശങ്ങൾ നൽകുമോ;

(ഡി)  കേന്ദ്ര കുടിശ്ശിക ലഭ്യമാക്കുന്നതിനും വേതനം വർദ്ധിപ്പിക്കുന്നതിനും പാചക തൊഴിലാളികളുടെ തൊഴിൽ-സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനും സ്വീകരിക്കുന്ന നടപടികൾ എന്തൊക്കെയാണ്; വിശദമാക്കുമോ?

സ്പെഷ്യൽ എജ്യൂക്കേറ്റർമാരുടെ സ്ഥിര നിയമനം

3058  ശ്രീ. എം. ആർ. ബൈജു : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ സ്പെഷ്യൽ എജ്യൂക്കേറ്റർമാരുടെ സ്ഥിര നിയമനം നടത്തുന്നതിന് ബഹു. സുപ്രീം കോടതിയുടെ നിർദേശം നടപ്പിലാക്കുമോ; ആയതിനായി പൂർത്തീകരിച്ച നടപടികൾ എന്തെല്ലാം;

(ബി)  നിലവിൽ ജോലി ചെയ്യുന്ന സ്പെഷ്യൽ എഡ്യൂക്കേറ്റർമാരെ സ്ക്രീനിംഗ് ചെയ്യുന്ന നടപടികൾ എത്രത്തോളം പൂര്‍ത്തിയായിട്ടുണ്ട്; പൊതു വിദ്യാലയങ്ങളിൽ എത്ര സ്പെഷ്യൽ എഡ്യൂക്കേറ്റർ പോസ്റ്റുകൾ ഇത് വരെ ക്രിയേറ്റ് ചെയ്തിട്ടുണ്ട്;

(സി)  സ്പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ ശമ്പളം അടിയന്തിരമായി വർധിപ്പിക്കാൻ ഈ സർക്കാർ നടപടി സ്വീകരിക്കുമോ;

(ഡി)  ബഹു. സുപ്രീംകോടതി 2025-ൽ പുറപ്പെടുവിച്ച വിധി അനുസരിച്ച് രാജ്യത്തെ മുഴുവൻ പൊതുവിദ്യാലയങ്ങളിലും സ്പെഷ്യൽ എഡ്യൂക്കേറ്റർ തസ്തിക രൂപീകരിച്ച് അവരെ സ്ഥിരപ്പെടുത്താനായി ആരംഭിച്ച സ്ക്രീനിങ് കമ്മറ്റിയുടെ പ്രവർത്തനം ഏത് വരെയായി?

 

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.