UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >16th KLA >2nd Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

SIXTEENTH   KLA - 2nd SESSION
 
28.10.2026 UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

നൂറുദിന കർമ്മപരിപാടി – കശുവണ്ടി വ്യവസായത്തിന്റെ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള സമഗ്ര പാക്കേജ്

2591  ശ്രീമതി ഉമ തോമസ്
ശ്രീ. സേനാപതി വേണു
ശ്രീ. വി. ടി. സൂരജ്
ശ്രീ. എം. എം. നസീർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ കശുവണ്ടി വ്യവസായം നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനും കശുവണ്ടി തൊഴിലാളികളുടെ തൊഴിലും വരുമാനവും സംരക്ഷിക്കുന്നതിനുമായി നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി സമഗ്ര പാക്കേജ് തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;

(ബി)  പ്രസ്തുത പാക്കേജിൽ ഉൾപ്പെടുത്താൻ ഉദ്ദേശിക്കുന്ന പ്രധാന പദ്ധതികൾ ഏതെല്ലാമാണെന്നും അവ നടപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടോയെന്നും വിശദമാക്കുമോ;

(സി)  പ്രതിസന്ധി നേരിടുന്ന കശുവണ്ടി ഫാക്ടറികളെ സഹായിക്കുന്നതിനും അടച്ചുപൂട്ടിയ ഫാക്ടറികൾ പുനരാരംഭിക്കുന്നതിനും സർക്കാർ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കുമോ;

(ഡി)  കശുവണ്ടി തൊഴിലാളികൾക്ക് തൊഴിൽദിനങ്ങൾ ഉറപ്പാക്കുന്നതിനും മുടങ്ങിക്കിടക്കുന്ന ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനും കശുവണ്ടി വ്യവസായത്തെ ലാഭകരമാക്കുന്നതിനും പ്രത്യേക പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കുമോ;

(ഇ)  കശുവണ്ടി സംസ്കരണത്തിനാവശ്യമായ അസംസ്കൃത കശുവണ്ടിയുടെ ലഭ്യത ഉറപ്പാക്കുന്നതിനും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും ആഭ്യന്തര കശുവണ്ടി ഉൽപ്പാദനം വർധിപ്പിക്കുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കുമോ?

വ്യാവസായിക പരിശീലന വകുപ്പിലെ നിയമനങ്ങൾ

2592  ഡോ. മാത്യു കുഴൽനാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വ്യാവസായിക പരിശീലന വകുപ്പിൽ 2016 ജൂൺ മാസം മുതൽ 2026 ഏപ്രിൽ മാസം വരെ പ്രിൻസിപ്പാൾ ക്ലാസ് 1, പ്രിൻസിപ്പാൾ ക്ലാസ് 2, സീനിയർ സൂപ്രണ്ട്, ഗ്രൂപ്പ് ഇൻസ്ട്രക്ടർ, ജൂനിയർ സൂപ്രണ്ട് എന്നീ തസ്തികകളിൽ ഉണ്ടായ ഒഴിവുകൾ ഓരോന്നും ഒഴിവ് നിലവിൽ വന്ന തീയതി, ഒഴിവ് നികത്തിയ തീയതി, പ്രമോഷൻ നൽകാൻ കാലതാമസം ഉണ്ടായിട്ടുണ്ടെങ്കിൽ അതിന്റെ കാരണം എന്നീ വിവരങ്ങൾ ലഭ്യമാക്കാമോ;

(ബി)  വ്യാവസായിക പരിശീലന വകുപ്പിൽ 2016 ജൂൺ മാസം മുതൽ 2026 ഏപ്രിൽ മാസം വരെ ഗ്രൂപ്പ് ഇൻസ്ട്രക്ടർ ഹയർ ഗ്രേഡ്, ജൂനിയർ സൂപ്രണ്ട് ഹയർ ഗ്രേഡ് തസ്തികകളിൽ ഉണ്ടായ ഒഴിവുകൾ ഓരോന്നും ഒഴിവ് നിലവിൽ വന്ന തീയതി, ഒഴിവ് പ്രൊമോഷൻ നൽകി നികത്തിയ തീയതി, ഒഴിവ് നികത്തിയ തീയതി, പ്രമോഷൻ നൽകാൻ കാലതാമസം ഉണ്ടായിട്ടുണ്ടെങ്കിൽ അതിന്റെ കാരണം എന്നീ വിവരങ്ങൾ ലഭ്യമാക്കാമോ;

(സി)  വ്യവസായിക പരിശീലന വകുപ്പിൽ 2016 ജൂൺ മാസം മുതൽ 2026 ഏപ്രിൽ മാസം വരെ സീനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ ഉണ്ടായ ഒഴിവുകൾ ഓരോന്നും ഒഴിവ് നിലവിൽ വന്ന തീയതി, ഒഴിവ് പ്രൊമോഷൻ നൽകി നികത്തിയ തീയതി, ഒഴിവ് നികത്തിയ തീയതി, പ്രമോഷൻ നൽകാൻ കാലതാമസം ഉണ്ടായിട്ടുണ്ടെങ്കിൽ അതിന്റെ കാരണം എന്നീ വിവരങ്ങൾ ലഭ്യമാക്കാമോ;

(ഡി)  നിലവിൽ സീനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ എത്ര ഒഴിവുകൾ ഉണ്ടെന്നും അവസാനമായി സീനിയർ ഇൻസ്ട്രക്ടർ തസ്തികയിലേക്ക് പ്രമോഷൻ നൽകിയ തീയതിയുടെയും വിവരങ്ങൾ ലഭ്യമാക്കാമോ;

(ഇ)  പ്രമോഷന് അർഹതയുണ്ടായിട്ടും ഒരു വർഷത്തിൽക്കൂടുതൽ കാലയളവിന് ശേഷമാണ് പ്രമോഷൻ ലഭിക്കുന്നത് എങ്കിൽ ടി കാലയളവിലെ ആനുകൂല്യങ്ങൾ ഉദ്യോഗസ്ഥന് ലഭിക്കുന്നതിന് നിയമതടസ്സങ്ങൾ ഉണ്ടോ; എങ്കിൽ വ്യാവസായിക പരിശീലന വകുപ്പിലെ സാങ്കേതിക വിഭാഗം ജീവനക്കാരുടെ പ്രമോഷൻ സമയബന്ധിതമായി അനുവദിക്കുന്നത് സർക്കാർ പരിഗണിക്കുമോ; വ്യക്തമാക്കുമോ?

പള്ളിക്കത്തോട് ഐ.റ്റി.ഐ.-യുടെ സ്ഥലം പ്രദേശവാസികൾക്ക് വഴിക്ക് വിട്ടുനൽകാൻ നടപടി

2593  ശ്രീ. റോണി. കെ. ബേബി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ പള്ളിക്കത്തോട് ഐ.റ്റി.ഐ.-യ്ക്ക് കീഴിലുള്ള സ്ഥലത്തുകൂടി പ്രദേശവാസികൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ വഴി അനുവദിക്കണമെന്ന ആവശ്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഈ വിഷയത്തിൽ ഇതേ വരെ സ്വീകരിച്ച നടപടികൾ വിശദമാക്കുമോ;

(ബി)  നിലവിൽ പ്രസ്തുത വഴിയുടെ ഏകദേശം മുക്കാൽ ഭാഗത്തോളവും പഞ്ചായത്തിന് കൈമാറിയിട്ടും നാട്ടുകാർ ഉപയോഗിക്കുന്ന ബാക്കി വഴിയുടെ ഉടമസ്ഥാവകാശം പഞ്ചായത്തിന് കൈമാറാത്തത് എന്തുകൊണ്ടാണ്;

(സി)  പ്രസ്തുത വഴിയുമായി ബന്ധപ്പെട്ട ഭൂമി അളന്ന് തിരിച്ച് കൈമാറാത്തതിനെത്തുടർന്ന് പള്ളിക്കത്തോട് ഐ.റ്റി.ഐ.-യിലെ പുതുതായി നിർമ്മിച്ച വനിതാ ഹോസ്റ്റലിന് ചുറ്റുമതിൽ നിർമ്മിക്കാൻ കഴിയാത്തതിനാൽ പ്രസ്തുത ഹോസ്റ്റൽ തുറന്ന് പ്രവർത്തിപ്പിക്കുവാൻ കഴിഞ്ഞിട്ടില്ല എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;

(ഡി)  ടി വിഷയം പരിഹരിക്കുന്നതിനായി ഐ.റ്റി.ഐ.-യുടെ കൈവശമുള്ള ഏകദേശം 10 സെന്റോളം സ്ഥലം വഴിക്കായി വിട്ടു നൽകി ബാക്കി ഭൂമി അളന്നു തിരിച്ച് ചുറ്റുമതിൽ കെട്ടി വനിതാ ഹോസ്റ്റലും സ്റ്റാഫ്‌ കോർട്ടേഴ്‌സും അടിയന്തരമായി തുറന്നു കൊടുക്കുന്നതിനു നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?

വ്യാവസായിക പരിശീലന വകുപ്പിന്റെ ശാക്തീകരണം

2594  ശ്രീ. മുഹമ്മദ് മുഹസിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തു വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴിൽ എത്ര ഐ.റ്റി.ഐ. കൾ പ്രവർത്തിക്കുന്നുണ്ടെന്നും അവ ഓരോന്നിലും ഏതൊക്കെ ട്രേഡുകളിലായി എത്ര പേർക്ക് പരിശീലനം നൽകുന്നുണ്ടെന്നും ലഭ്യമാക്കാമോ;

(ബി)  പ്രസ്തുത പരിശീലനം കഴിയുന്നവർക്ക് നിലവിൽ ലഭ്യമായിട്ടുള്ള ഉന്നത പഠന സൗകര്യങ്ങളും തൊഴിൽ സാധ്യതകളും വ്യക്തമാക്കാമോ;

(സി)  ഐ.റ്റി.ഐ. പഠനത്തിൽ മികച്ചവിജയം കൈവരിക്കുന്നവർക്ക് ക്യാമ്പസ് സെലക്‌ഷൻ ലഭിക്കുന്നതിന് നിലവിലുള്ള സൗകര്യങ്ങൾ എന്തൊക്കെയാണെന്നും കഴിഞ്ഞ അധ്യയന വർക്ഷം എത്രപേർക്ക് ക്യാമ്പസ് സെലക്ഷൻ വഴി ഏതൊക്കെ സ്ഥാപനത്തിൽ ജോലി ലഭിച്ചു എന്നും വ്യക്തമാക്കാമോ;

(ഡി)  വ്യാവസായിക പരിശീലന വകുപ്പിനെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പുമായി ഏകോപിപ്പിച്ച് ടെക്‌നിക്കൽ സ്കൂൾ, ഐ.റ്റി.ഐ., പോളിടെക്‌നിക്ക്, എഞ്ചിനീയറിംഗ് കോളേജ് എന്നിവ ബന്ധപ്പെടുത്തി തുടർപഠന സാധ്യത വർധിപ്പിക്കുന്നതിനുള്ള ഒരു ഏകീകൃത വിദ്യാഭ്യാസ പാത തയാറാക്കുന്നത് പരിഗണിക്കുമോ; വിശദമാക്കാമോ?

ഐ.റ്റി.ഐ. കോഴ്സുകൾ

2595  ശ്രീ. എം. എം. നസീർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഐ.റ്റി.ഐ.-കളിൽ നവീന സാങ്കേതികവിദ്യ അധിഷ്ഠിതമായിട്ടുള്ള കോഴ്സുകൾ ആരംഭിക്കുന്നതിനെക്കുറിച്ച് ആലോചനയുണ്ടോ;

(ബി)  നിലവിലുള്ള കോഴ്സുകളിലെ കോമ്പിനേഷനുകൾ മാറ്റം വരുത്തുന്നതിനെക്കുറിച്ച് പരിശോധിക്കുമോ;

(സി)  വിദ്യാര്‍ത്ഥികളുടെ കുറവുകളുള്ള ബാച്ചുകൾ മറ്റ് ഐ.റ്റി.ഐ.-കളിലേക്ക് പുനർ ക്രമീകരിക്കുന്നതിനെക്കുറിച്ചും അധികബാച്ചുകൾ ഏതെങ്കിലും ഐ.റ്റി.ഐ.-കളിൽ പുതുതായി അനുവദിക്കുവാനും തീരുമാനം കൈക്കൊള്ളുമോയെന്ന് വ്യക്തമാക്കുമോ?

കോടോത്ത് സർക്കാർ ഐ.ടി.ഐ

2596  ശ്രീ. ഗോവിന്ദൻ പള്ളിക്കാപ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കോടോത്ത് സർക്കാർ ഐ.ടി.ഐയിലെ നിലവിലുള്ള ട്രേഡുകളും കോഴ്‌സുകളും ഏതൊക്കെയാണ്;

(ബി)  പ്രസ്തുത സ്ഥാപനത്തിന് കെട്ടിടം നിർമിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; നിലവിലെ സ്ഥിതി എന്താണന്ന് വ്യക്തമാക്കാമോ;

(സി)  ഭൗതിക സൗകര്യങ്ങൾ ഒരുക്കുന്ന മുറയ്ക്ക് കൂടുതൽ കോഴ്‌സുകൾ അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ?

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം

2597  ശ്രീ. സന്ദീപ് വാര്യർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ 2016-17 മുതൽ 2025-26 വരെയുള്ള കാലയളവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികളുടെ എണ്ണം എത്രയെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ;

(ബി)  പ്രസ്തുത കാലയളവിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ എത്ര പേർക്ക് നിയമനം ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(സി)  ഓരോ വർഷവും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന റിപ്പോർട്ട് ചെയ്ത ഒഴിവുകളുടെ എണ്ണം എത്രയാണ്; രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികളിൽ എത്ര ശതമാനം പേർക്ക് തൊഴിൽ ലഭിച്ചിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ?

ഏകജാലക രജിസ്ട്രി സംവിധാനം ആരംഭിക്കുന്നതിനുള്ള നടപടി

2598  ശ്രീ. വി. മുരളീധരൻ
ശ്രീ. രാജീവ് ചന്ദ്രശേഖർ
ശ്രീ. ബി. ബി. ഗോപകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കേരള അക്കാദമി ഓഫ് സെൽഫ് എംപ്ലോയ്മെന്റിന്റെ നേതൃത്വത്തിൽ നടത്തിയ പഠനമനുസരിച്ച് ഐടിഐ, പോളിടെക്നിക് പഠനം കഴിഞ്ഞ് പുറത്തിറങ്ങുന്ന അറുപത് ശതമാനത്തിലധികം വിദ്യാർഥികൾക്കും തൊഴിൽ മേഖല ആവശ്യപ്പെടുന്ന നിപുണത ഇല്ല എന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; പ്രസ്തുത പഠന റിപ്പോർട്ട് സർക്കാർ അംഗീകരിച്ചിട്ടുണ്ടോ; എങ്കിൽ ഇതിന്മേൽ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ;

(ബി)  മാറിവരുന്ന തൊഴിൽ മേഖലയ്ക്ക് അനുസരിച്ച് ഐ.റ്റി.ഐ. -കളിലെയും പോളിടെക്നിക്കുകളിലെയും കോഴ്സുകൾ പരിഷ്കരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടോ; പരമ്പരാഗതമായ കോഴ്സുകൾ പഠിക്കുന്ന കുട്ടികൾക്ക് തൊഴിൽ ലഭിക്കാതിരിക്കുന്ന സാഹചര്യത്തിൽ നവീനമായ തൊഴിൽമേഖലയിൽ സാധ്യത കൂടിയ പുതിയ കോഴ്സുകൾ ആരംഭിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ അത് സംബന്ധിച്ച നടപടികൾ വ്യക്തമാക്കാമോ;

(സി)  കേരളത്തിൽ അസാപ്പ്, ഡി.ഡി.യു.-ജി.കെ.വൈ., കെ-ഡിസ്ക് തുടങ്ങിയവ വഴി തൊഴിൽ പരിശീലനം നേടിയ യുവജനങ്ങളുടെ വിവരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ഒരു ഏകജാലക രജിസ്ട്രി സംവിധാനം സർക്കാരിൽ ലഭ്യമല്ല എന്നുള്ള അവസ്ഥ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഈ പ്രശ്നം പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികൾ വ്യക്തമാക്കാമോ?

ബേപ്പൂർ മണ്ഡലത്തിൽ അസാപ്പ് സ്കിൽ ഡെവലപ്‌മെന്റ് സെന്റർ

2599  ശ്രീ. പി. എ. മുഹമ്മദ് റിയാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ബേപ്പൂര്‍ നിയോജക മണ്ഡലത്തിലെ വിദ്യാര്‍ത്ഥികളുടെയും യുവജനങ്ങളുടെയും നൈപുണ്യ വികസനം ലക്ഷ്യമിട്ട് അസാപ്പ് (അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം) കേരളയുടെ ഒരു സ്ഥിരം സ്റ്റഡി സെന്റര്‍/സ്കില്‍ ഡെവലപ്പ്മെന്റ് സെന്റര്‍ സ്ഥാപിക്കുവാന്‍ നടപടി സ്വീകരിക്കുമോ; എങ്കിൽ ഇതിന് വേണ്ടി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?

നൈപുണ്യ വികസന കേന്ദ്രങ്ങള്‍

2600  ശ്രീ. മനോജ് മൂത്തേടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് തൊഴിൽരഹിതർക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് പുറമേ ആധുനിക തൊഴിൽ സാധ്യതകളെ മുന്നിൽക്കണ്ടുകൊണ്ടുള്ള നൈപുണ്യശേഷി വികസിപ്പിക്കുന്നതിന് കൂടുതൽ പരിശീലനം നൽകി ഗ്രാമീണ മേഖലകളിൽ തൊഴിൽ നൽകുന്നതിന് വേണ്ടി തദ്ദേശ സ്വയംഭരണസ്ഥാപന തലത്തിൽ നൈപുണ്യ വികസന കേന്ദ്രങ്ങൾ ആരംഭിക്കുവാൻ നടപടി സ്വീകരിക്കുമോ?

ക്രാഫ്റ്റ് ഇൻസ്ട്രക്ടർ ട്രെയിനിംഗിനുള്ള ദിനബത്ത

2601  ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വ്യാവസായിക പരിശീലന വകുപ്പിന് കീഴിൽ നിർബന്ധിത ക്രാഫ്റ്റ് ഇൻസ്ട്രക്ടർ ട്രെയിനിംഗ് സ്കീം പ്രകാരമുള്ള പരിശീലനം സംസ്ഥാനത്തിനകത്തും പുറത്തുമായി പൂർത്തിയാക്കിയ ജീവനക്കാർക്ക് കെ.എസ്.ആർ പാർട്ട് 2 റൂൾ 59 (റൂളിംഗ് നമ്പർ 2)എന്നിവ അനുസരിച്ച് ദിനബത്ത ലഭിക്കാൻ അർഹതയുണ്ടെന്ന് ബഹു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലും (ഒ.എ നമ്പർ22/2023) ബഹു. ഹൈക്കോടതിയും (ഒ.പി/കെ.എ.ടി നമ്പർ 533/2025) വ്യക്തമാക്കിയിട്ടുള്ളത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;

(ബി)  ഡിഡിഒ/കൺട്രോളിംഗ് ഓഫീസർമാരുടെ ഭാഗത്തുനിന്നുണ്ടായ സാങ്കേതിക പിഴവുകളോ വീഴ്ചകളോ കാരണം ദിനബത്ത തടഞ്ഞുവെക്കാൻ കഴിയില്ലെന്നും അർഹതപ്പെട്ട ദിനബത്ത ജീവനക്കാർക്ക് നൽകാൻ സർക്കാരിന് ബാധ്യതയുണ്ടെന്നുമുള്ള ബഹു. കോടതികളുടെ നിരീക്ഷണം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(സി)  ഇന്‍‍‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് (ഐ.ടി.ഐ) അധ്യാപക സംഘടനയായ ഇന്‍‍‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഡിപ്പാര്‍ട്ട്മെന്റ് ഇന്‍സ്ട്രക്ടേഴ്സ് ഓര്‍ഗനൈസേഷന്‍ (ഐ.ടി.ഡി.ഐ.ഒ.) നടത്തിയ കോടതി വ്യവഹാരങ്ങൾക്ക് ശേഷവും ഉത്തരവുകൾ വ്യക്തിഗത കേസ് എന്ന നിലയിൽ മാത്രം നടപ്പിലാക്കി ജി.ഒ. (ആർ.ടി.)നമ്പർ 976/2025/LBR ആയി മുൻ സർക്കാർ ഉത്തരവിറക്കിയതിലൂടെ സമാന സാഹചര്യത്തിലുള്ള 180-ൽ അധികം വരുന്ന മറ്റു ജീവനക്കാർക്ക് ഈ ആനുകൂല്യം നിഷേധിക്കപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ഡി)  കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഡ്രോയിങ് & ഡിസ്ബേർസിംഗ് ഓഫീസർമാരുടെ വീഴ്ച കാരണം അർഹതപ്പെട്ട ആനുകൂല്യം നഷ്ടപ്പെട്ട സമാന സാഹചര്യമുള്ള മുഴുവൻ സി.ഐ.ടി.എസ് പരിശീലനം പൂർത്തിയാക്കിയ ജീവനക്കാർക്കും കെ.എസ്.ആർ ചട്ടങ്ങൾക്കനുസൃതമായി ദിനബത്ത അനുവദിക്കുന്നതിനായി ജി.ഒ (ആർ.ടി)നമ്പർ 976/2025/LBR തിരുത്തി പുതിയ സർക്കാർ ഉത്തരവ് പുറപ്പെടുവിക്കാൻ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?

യുവജനങ്ങളുടെ നൈപുണ്യവികസനവും തൊഴിൽ ലഭ്യതയും

2602  ശ്രീ. കെ. രാജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ യുവാക്കളുടെ തൊഴിൽക്ഷമത വർധിപ്പിക്കുന്നതിനും തൊഴിൽവിപണിയുടെ ആവശ്യത്തിനനുസരിച്ചുള്ള നൈപുണ്യ പരിശീലനം നൽകുന്നതിനുമായി സർക്കാർ നടപ്പിലാക്കിവരുന്ന പദ്ധതികൾ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;

(ബി)  ഒല്ലൂർ നിയോജകമണ്ഡലത്തിൽ പ്രസ്തുത പദ്ധതികളുടെ ഭാഗമായി നടപ്പിലാക്കുന്ന പരിശീലന പരിപാടികൾ, പരിശീലന കേന്ദ്രങ്ങൾ, പരിശീലനം പൂർത്തിയാക്കിയവരുടെ എണ്ണം, തൊഴിൽ ലഭിച്ചവരുടെ എണ്ണം എന്നിവയുടെ വിശദാംശങ്ങൾ ലഭ്യമാണോ;

(സി)  ആർട്ടിഫിഷ്യൽ ഇന്റലിജൻസ്(എ.ഐ), വിവരസാങ്കേതികവിദ്യ, ഇലക്ട്രിക്കൽ–ഇലക്ട്രോണിക്സ്, ഓട്ടോമൊബൈൽ, ടൂറിസം തുടങ്ങിയ മേഖലകളിൽ യുവാക്കൾക്ക് തൊഴിൽനൈപുണ്യം നേടുന്നതിനായി പ്രത്യേക പരിശീലന പരിപാടികൾ നടപ്പിലാക്കുന്നുണ്ടോ;

(ഡി)  ഒല്ലൂർ നിയോജകമണ്ഡലത്തിലെ ഐ.ടി.ഐ., പോളിടെക്നിക്, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിച്ച് തൊഴിലധിഷ്ഠിത നൈപുണ്യ പരിശീലനവും വ്യവസായ സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പ് സൗകര്യവും, പരിശീലനം പൂർത്തിയാക്കുന്നവർക്കായി തൊഴിൽദാതാക്കളുമായി ബന്ധിപ്പിക്കുന്ന പ്ലേസ്‌മെന്റ് സംവിധാനവും സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള പിന്തുണയും നൽകാൻ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?

നൈപുണ്യ പരിശീലന കേന്ദ്രങ്ങളുടെ വികസനവും തൊഴിൽ അധിഷ്ഠിത പരിശീലനവും

2603  ശ്രീ. കെ. രാജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് നൈപുണ്യ പരിശീലനം നൽകുന്ന സർക്കാർ സ്ഥാപനങ്ങളുടെയും അംഗീകൃത പരിശീലന കേന്ദ്രങ്ങളുടെയും ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാണോ; ഇവിടങ്ങളിൽ നിലവിൽ നൽകിവരുന്ന പ്രധാന പരിശീലന കോഴ്സുകൾ ഏതെല്ലാമാണ്; വ്യക്തമാക്കാമോ;

(ബി)  വ്യവസായ സ്ഥാപനങ്ങളുടെയും തൊഴിൽദാതാക്കളുടെയും ആവശ്യങ്ങൾ വിലയിരുത്തി പുതിയ തൊഴിൽമേഖലകൾക്ക് അനുയോജ്യമായ പരിശീലന കോഴ്സുകൾ ആരംഭിക്കുന്നതിന് സംവിധാനം നിലവിലുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;

(സി)  ഒല്ലൂർ നിയോജകമണ്ഡലത്തിലെ ഐ.ടി.ഐ., പോളിടെക്നിക്, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിച്ച് ആധുനിക സാങ്കേതികവിദ്യകൾ, ഡിജിറ്റൽ സേവനങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് , ഇലക്ട്രിക്കൽ–ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകളിൽ ഹ്രസ്വകാല തൊഴിൽ അധിഷ്ഠിത പരിശീലന കോഴ്സുകൾ ആരംഭിക്കുന്നതിന് വകുപ്പ് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ;

(ഡി)  ഒല്ലൂർ നിയോജകമണ്ഡലത്തിലെ തൊഴിൽരഹിതരായ യുവാക്കൾക്ക് പ്രാദേശിക തൊഴിൽ സാധ്യതകൾക്കനുസരിച്ച് പരിശീലനം നൽകുന്നതിനും സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കാൻ സഹായിക്കുന്നതിനുമായി പ്രത്യേക നൈപുണ്യ വികസന പദ്ധതി നടപ്പിലാക്കുമോ; വ്യക്തമാക്കാമോ?

യുവജനങ്ങളുടെ നൈപുണ്യവികസനവും തൊഴിൽ ഉറപ്പാക്കലും

2604  ശ്രീ. ദീപക് ജോയ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ യുവജനങ്ങളുടെ തൊഴിൽക്ഷമത വർധിപ്പിക്കുന്നതിനും മാറിവരുന്ന തൊഴിൽവിപണിയുടെ ആവശ്യങ്ങൾക്കനുസൃതമായി നൈപുണ്യപരിശീലനം നൽകുന്നതിനും പരിശീലനം പൂർത്തിയാക്കുന്നവർക്ക് തൊഴിൽ ഉറപ്പാക്കുന്നതിനും സർക്കാർ സമഗ്ര പദ്ധതി നടപ്പിലാക്കുമോ; വ്യക്തമാക്കാമോ?

കോഴിക്കോട് ജില്ലയിലെ നൈപുണ്യ പരിശീലന കേന്ദ്രങ്ങൾ

2605  ശ്രീ. സി. കെ. കാസിം : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കോഴിക്കോട് ജില്ലയിൽ തൊഴിലില്ലാത്ത ചെറുപ്പക്കാർക്കും വീട്ടമ്മമാർക്കും, ഭിന്നശേഷിക്കാർക്കുമായി എത്ര നൈപുണ്യ പരിശീലന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി)  നൈപുണ്യ പരിശീലനങ്ങൾ പൂർണ്ണമായും സൗജന്യമായി നൽകാൻ സർക്കാർ പദ്ധതികൾ ആവിഷ്‌കരിക്കുമോ;

(സി)  തിരുവമ്പാടി നിയോജക മണ്ഡ‌ലത്തിൽ രണ്ട് സൗജന്യ നൈപുണ്യ പരിശീലനകേന്ദ്രങ്ങൾ തുടങ്ങുന്ന കാര്യം സർക്കാർ പരിഗണിക്കുമോ?

നെെപുണ്യ പരിശീലന കേന്ദ്രങ്ങള്‍

2606  ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് സര്‍ക്കാര്‍ നിയന്ത്രത്തിലുള്ളതും സര്‍ക്കാര്‍ സഹായം ലഭിക്കുന്നതുമായ നെെപുണ്യ പരിശീലന കേന്ദ്രങ്ങള്‍ ഏതൊക്കെയാണ്; വിശദമാക്കാമോ; അവയില്‍ എത്ര എണ്ണമാണ് നിലവില്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്; വിശദമാക്കാമോ;

(ബി)  ഷൊര്‍ണ്ണൂര്‍ മണ്ഡലത്തില്‍ നെെപുണ്യ-തൊഴില്‍ പരിശീലനത്തിനായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ഏതൊക്കെയാണ്; വിശദമാക്കാമോ;

(സി)  വിദേശത്തേക്ക് തൊഴില്‍ തേടിപ്പോകുന്ന യുവാക്കള്‍ക്ക് ഭാഷപരിശീലനം, സാങ്കേതിക പരിശീലനം, തൊഴില്‍ സംബന്ധമായ നിയമ ബോധവല്‍ക്കരണം എന്നിവ നല്‍കാന്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ എന്താണ്; വിശദമാക്കാമോ?

ചാത്തമംഗലം ഗവൺമെന്റ് ഐ.ടി.ഐ. പുതിയ കെട്ടിട നിർമ്മാണവും നൈപുണ്യ വികസന പദ്ധതികളും

2607  ശ്രീ. എം. എ. റസാഖ് മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കുന്ദമംഗലം നിയോജകമണ്ഡലത്തിലെ ചാത്തമംഗലം ഗവൺമെന്റ് ഐ.ടി.ഐ.ക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് നൽകിയ നിവേദനം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ പ്രസ്തുത പദ്ധതിയുടെ നിലവിലെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കാമോ;

(ബി)  ചാത്തമംഗലം ഐ.ടി.ഐ.യുടെ അടിസ്ഥാന സൗകര്യ വികസനത്തിനും പുതിയ കെട്ടിട നിർമ്മാണത്തിനുമായി ഭരണാനുമതിയും ഫണ്ടും ലഭ്യമാക്കുന്നതിന് ഇതുവരെ എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;

(സി)  കുന്ദമംഗലം നിയോജകമണ്ഡലത്തിലെ യുവജനങ്ങളുടെ തൊഴിൽ സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനായി നൈപുണ്യ വികസന കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് വകുപ്പ് നിലവിൽ നടപ്പിലാക്കുന്ന പുതിയ പദ്ധതികൾ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ?

ഡ്രോണ്‍ റിസര്‍ച്ച് സെന്റര്‍

2608  ശ്രീ. കെ. എന്‍. ബാലഗോപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കൊട്ടാരക്കരയിൽ ഡ്രോൺ റിസർച്ച് സെന്റർ സ്ഥാപിക്കുന്നതിനായി 2025-26 ലെ വിശദമായ ബജറ്റ് എസ്റ്റിമേറ്റുകളുടെ അനുബന്ധം II-ൽ ഇരുപത് ശതമാനം തുക വകയിരുത്തിയിരുന്നോ; വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത ഡ്രോണ്‍ റിസര്‍ച്ച് സെന്റര്‍ സ്ഥാപിക്കുന്നതിനായി സ്ഥലം ലഭ്യമാക്കുന്നതിന് നെെപുണ്യ വികസന വകുപ്പ് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;

(സി)  സ്ഥലം ലഭ്യമാക്കുന്നതിനായി നെെപുണ്യ വകുപ്പില്‍നിന്നും നിര്‍ദ്ദിഷ്ട ഫോറത്തിലുള്ള അര്‍ത്ഥനാപത്രം നല്‍കിയിട്ടുണ്ടോ; ഇല്ലാത്തപക്ഷം അടിയന്തരമായി അര്‍ത്ഥനാപത്രം നല്‍കാന്‍ നടപടികള്‍ സ്വീകരിക്കുമോ?

വനഭൂമിയോട് ചേർന്ന് താമസിക്കുന്നവരുടെ പുരയിട കൈമാറ്റ നടപടിക്രമങ്ങൾ

2609  ശ്രീ. മനോജ് മൂത്തേടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കേരളത്തിൽ വനാതിർത്തിയോട് ചേർന്ന് താമസിക്കുന്നവരുടെ പുരയിടങ്ങളും കൃഷിയിടങ്ങളും കുടുംബപരമായ ആവശ്യങ്ങൾക്ക് വേണ്ടി സ്ഥലം വിൽക്കുന്നതിനായി അളന്നു തിരിക്കുന്നതിനും തിട്ടപ്പെടുത്തുന്നതിനും വനംവകുപ്പുദ്യോഗസ്ഥർ അനാവശ്യമായി തടസ്സം നിൽക്കുന്ന സാഹചര്യത്തിൽ വനഭൂമിയോട് ചേർന്ന് താമസിക്കുന്നവരുടെ പുരയിടം അളന്ന് തിട്ടപ്പെടുത്തുന്നതിനും കൈമാറ്റം ചെയ്യുന്നതിനും ഉള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുവാനും ഉദ്യോഗസ്ഥരുടെ നിയമപരമല്ലാത്ത അനാവശ്യമായ ഇടപെടലുകൾ ഇല്ലാതാക്കുവാനും നടപടി സ്വീകരിക്കുമോ?

വനം വകുപ്പ് ജണ്ട നിർമ്മാണം

2610  ശ്രീ. മുഹമ്മദ് മുഹസിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് വനഭൂമി സംരക്ഷിക്കുന്നതിനായി നിലവിലുള്ള സംവിധാനങ്ങൾ എന്തെല്ലാമാണെന്നും, ആയതിനു ചുമതലപ്പെട്ട ഉദ്യോഗസ്ഥർ ആരൊക്കെയാണെന്നും അറിയിക്കാമോ;

(ബി)  തിരുവനന്തപുരം വനം ഡിവിഷനിലെ പാലോട് റേഞ്ചിൽ ജണ്ട നിർമ്മാണവുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടുണ്ടോ; എങ്കിൽ പ്രസ്തുത പരാതിയുടെ വിശദവിവരങ്ങളും അതിൽ സ്വീകരിച്ച നടപടികളും നിലവിലെ സ്ഥിതിയും വ്യക്തമാക്കാമോ;

(സി)  പ്രസ്തുത വിഷയത്തിൽ കുറ്റാരോപിതർക്കെതിരെ സ്വീകരിച്ച നടപടികൾ എന്തെല്ലാമാണ്; സർക്കാരിനുണ്ടായ നഷ്ടം കണക്കാക്കിയിട്ടുണ്ടോ; എങ്കിൽ നഷ്ടം നികത്തുന്നതിന് സ്വീകരിച്ച നടപടികൾ അറിയിക്കാമോ?

പാലോട് റെയിഞ്ചിലെ ജണ്ട നിർമ്മാണ അഴിമതി

2611  ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തിരുവനന്തപുരം വനം ഡിവിഷനിലെ പാലോട് റേഞ്ചിൽ 2019-20, 2020-21 സാമ്പത്തിക വർഷങ്ങളിൽ നടന്ന ജണ്ട നിർമ്മാണ അഴിമതിയുമായി ബന്ധപ്പെട്ട് 15/03/2025-ൽ കോട്ടയം വനം വിജിലൻസ് വിഭാഗം കൺസർവേറ്റർ സമർപ്പിച്ച റിപ്പോർട്ട് പ്രകാരം ആകെ എത്ര രൂപയുടെ സാമ്പത്തിക നഷ്ടമാണ് തിട്ടപ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത റിപ്പോർട്ടിൽ അനധികൃതമായി സർക്കാർ വനഭൂമി സ്വകാര്യ വ്യക്തികൾക്ക് നൽകിയിട്ടുണ്ടോ; എങ്കിൽ പ്രസ്തുത ക്രമക്കേട് മൂലം സർക്കാരിനുണ്ടായ നഷ്ടം തിട്ടപ്പെടുത്തിയിട്ടുണ്ടോ എന്ന് അറിയിക്കാമോ; ഉണ്ടെങ്കിൽ തുക എത്രയാണെന്നും, ഇല്ലെങ്കിൽ നഷ്ടം തിട്ടപ്പെടുത്താത്തതിനുള്ള കാരണം എന്താണെന്നും വ്യക്തമാക്കാമോ;

(സി)  സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതിയോട് അനുബന്ധിച്ച് പാലോട് റേഞ്ചിൽ വനഭൂമിയുമായി അതിർത്തി പങ്കിടുന്ന സ്ഥലം കൈമാറ്റം ചെയ്യുന്നതിനുള്ള എൻ.ഒ.സി.-യ്ക്കായി എത്ര അപേക്ഷകൾ ലഭിച്ചിട്ടുണ്ടെന്നും അതിൽ എത്ര വ്യക്തികൾക്ക് അനുമതി നൽകിയിട്ടുണ്ടെന്നും വ്യക്തമാക്കാമോ;

(ഡി)  വനഭൂമിയുടെ അതിർത്തിയിലെ ജണ്ടകൾ യഥാസ്ഥലത്ത് നിർമ്മിക്കാത്തതിനാൽ പാലോട് റേഞ്ചിൽ എൻ.ഒ.സി. നൽകാൻ കഴിയാത്ത സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ പ്രസ്തുത വിഷയത്തിന് ശാശ്വതമായ പരിഹാരം കാണാൻ നടപടി സ്വീകരിക്കുമോ?

വന്യജീവി ആക്രമണത്തില്‍ നിന്നും സംരക്ഷിക്കുവാനുള്ള സമഗ്രമായ പദ്ധതികള്‍

2612  ശ്രീ. സി. കെ. കാസിം : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തിരുവമ്പാടി മണ്ഡലത്തിലെ വനാതിർത്തി പങ്കിടുന്ന മുഴുവൻ ജനവാസ മേഖലയെയും വന്യജീവി ആക്രമണത്തില്‍ നിന്നും കൃഷി നശിപ്പിക്കുന്നതില്‍ നിന്നും സംരക്ഷിക്കുവാന്‍ സമഗ്രമായ പദ്ധതികള്‍ ആവിഷ്ക്കരിക്കുമോ;

(ബി)  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് സംയുക്ത പദ്ധതികള്‍ നടപ്പിലാക്കാന്‍ വേണ്ട നടപടി സ്വീകരിക്കുമോ;

(സി)  സോളാർ ഫെന്‍സിംഗ് ഇല്ലാത്ത വനാതിർത്തികളില്‍ ഫെന്‍സിംഗ് അനുവദിക്കാനുള്ള നടപടി സ്വീകരിക്കുമോ?

പാറശ്ശാല നിയോജകമണ്ഡലത്തിൽ പ്രവർത്തിക്കുന്ന വനസംരക്ഷണ സമിതികളും ഇക്കോ-ഡെവലപ്‌മെന്റ് കമ്മിറ്റികളും

2613  ശ്രീ. സി. കെ. ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പാറശാല നിയമസഭാ മണ്ഡലത്തിൽ നിലവിൽ പ്രവർത്തിക്കുന്ന വനസംരക്ഷണ സമിതികളുടെയും ഇക്കോ-ഡെവലപ്‌മെന്റ് കമ്മിറ്റികളുടെയും പേരുവിവരങ്ങൾ പഞ്ചായത്ത് തിരിച്ച് ലഭ്യമാക്കാമോ;

(ബി)  പ്രസ്തുത സമിതികളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ആകെ അംഗങ്ങളുടെ എണ്ണവും ഇതിൽ പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട അംഗങ്ങളുടെ പ്രാതിനിധ്യവും സംബന്ധിച്ച വിവരങ്ങൾ വ്യക്തമാക്കാമോ;

(സി)  കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഈ സമിതികൾ മുഖേന നടപ്പിലാക്കിയ വനവൽക്കരണം, കാട്ടുതീ പ്രതിരോധം, നബാർഡ്/മറ്റ് ഏജന്‍സികളുടെ ഫണ്ട് ഉപയോഗിച്ചുള്ള വന വികസനപദ്ധതികൾ എന്നിവയുടെ വിശദാംശം ലഭ്യമാക്കാമോ;

(ഡി)  വനസമ്പത്തിന്റെ സംരക്ഷണം, വനവിഭവങ്ങളുടെ ശരിയായ വിനിയോഗം, പ്രദേശവാസികളുടെ ഉപജീവനമാർഗ്ഗം ഉറപ്പാക്കൽ എന്നിവയിൽ ഈ സമിതികളുടെ പ്രവർത്തനം എത്രത്തോളം സഹായകരമായിട്ടുണ്ട് എന്നത് സംബന്ധിച്ച് വകുപ്പ് വിലയിരുത്തൽ നടത്തിയിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കാമോ?

വനം വകുപ്പിന്റെ വിനോദസഞ്ചാരപദ്ധതികൾ

2614  ശ്രീ. വർഗീസ് മാമ്മൻ
ശ്രീ. റെജി ചെറിയാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വനം വകുപ്പിന് കീഴിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള പ്രധാന സൗകര്യങ്ങൾ എന്തൊക്കെയെന്ന് വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത വിനോദസഞ്ചാര കേന്ദ്രങ്ങളിൽ താമസിച്ച് ജോലി ചെയ്യാൻ കഴിയുംവിധം 'വർക്കേഷൻ' സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടോ; എങ്കിൽ എവിടെയൊക്കെ; പദ്ധതിയുടെ നടത്തിപ്പ് ഏത് ഏജൻസിയെയാണ് ഏൽപ്പിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ;

(സി)  വനം വകുപ്പിന് കീഴിലുള്ള ടൂറിസം കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ക്ക് താമസത്തിനായി പരിസ്ഥിതിയ്ക്കിണങ്ങും വിധം 'പോഡ് സ്റ്റേ' ഏർപ്പെടുത്താൻ ഉദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;

(ഡി)  പരിസ്ഥിതി വിദ്യാഭ്യാസത്തിന്റെയും പ്രാദേശിക പ്രകൃതി വ്യാഖ്യാനത്തിന്റെയും നിലവാരം ഉയർത്താൻ ലക്ഷ്യമിട്ട് ടൂറിസം ഗൈഡുകൾക്ക് പരിശീലനം നൽകാൻ വനം വകുപ്പ് സ്വീകരിച്ചുവരുന്ന നടപടികൾ വിശദമാക്കാമോ?

നെല്ലിയാമ്പതിയിലെ കെ.എഫ്.ഡി.സി.യുടെ ഇക്കോ ടൂറിസം വികസന പദ്ധതികൾ

2615  ശ്രീ. കെ. പ്രേമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ നെല്ലിയാമ്പതിയിൽ കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷന്റെ(കെ.എഫ്.ഡി.സി.) കീഴിൽ നിലവിൽ നടപ്പിലാക്കിവരുന്ന ഇക്കോ ടൂറിസം പദ്ധതികളും പ്രവർത്തനങ്ങളും ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;

(ബി)  നെല്ലിയാമ്പതിയിലെ കെ.എഫ്.ഡി.സി.യുടെ അധീനതയിലുള്ള കോട്ടേജുകൾ, ഡോർമിറ്ററികൾ, മറ്റ് താമസസൗകര്യങ്ങൾ എന്നിവ സഞ്ചാരികളെ കൂടുതൽ ആകർഷിക്കുന്നതിനായി പ്രീമിയം നിലവാരത്തിലേക്ക് ഉയർത്തുന്നതിന് എന്തെങ്കിലും പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;

(സി)  നിലവിലെ കെട്ടിടങ്ങളുടെ നവീകരണം, അടിസ്ഥാന സൗകര്യ വികസനം, പ്രകൃതിസൗഹൃദ ട്രെക്കിംഗ് പാതകൾ, അഡ്വഞ്ചർ ടൂറിസം സാധ്യതകൾ എന്നിവ വർദ്ധിപ്പിക്കുന്നതിനായി കെ.എഫ്.ഡി.സി. പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?

വനാതിര്‍ത്തികളിലെ അനുമതിയില്ലാത്ത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

2616  ശ്രീ. കാരായി രാജൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ആനത്താരകള്‍ തടസ്സപ്പെടുത്തിക്കൊണ്ട് വനാതിര്‍ത്തികളില്‍ അനുമതിയില്ലാതെ നിര്‍മ്മിച്ചിട്ടുള്ള കോണ്‍ക്രീറ്റ് മതിലുകള്‍, കെട്ടിടങ്ങള്‍, വേലികള്‍ എന്നിവ പൊളിക്കുന്നതിന് ഇടുക്കി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും ജില്ലാ കളക്ടറും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ;

(ബി)  മൂന്നാര്‍, പീരുമേട്, ഉടുമ്പന്‍ചോല തോട്ടം മേഖലകളില്‍ വൈകിട്ട് ആറു മണി മുതല്‍ രാവിലെ ആറു മണി വരെ സഞ്ചാര നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;

(സി)  മേല്‍ ഉത്തരവുകള്‍ക്കെതിരായ ജനകീയ പ്രതിഷേധം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യത്തില്‍ എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്?

വനം വകുപ്പിന്റെ കർമ്മപദ്ധതി

2617  പ്രൊഫ. സി. രവീന്ദ്രനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  15.09.2026-ല്‍ മനുഷ്യ വന്യജീവി സംഘര്‍ഷം ചര്‍ച്ച ചെയ്യുന്നതിന് കര്‍ഷക സംഘടനാ നേതാക്കളുമായി മന്ത്രിതലത്തില്‍ ചേര്‍ന്ന യോഗത്തില്‍ വനം വകുപ്പ് ഒരു കര്‍മ്മപദ്ധതി അവതരിപ്പിച്ചിരുന്നോ;

(ബി)  ഇതുപ്രകാരം കേരളത്തില്‍ മനുഷ്യ വന്യജീവി സംഘര്‍ഷം ലഘൂകരണത്തിനായി സംസ്ഥാനത്തെ 14 ലാന്‍ഡ്സ്കേപ്പുകള്‍ ആയി തിരിച്ചിട്ടുണ്ടോ, എങ്കില്‍ 14 ലാന്‍ഡ്‌സ്കേപ്പുകള്‍ ഏതൊക്കെയാണ്;

(സി)  ഈ പ്രദേശത്ത് കാര്‍ഷികമേഖലയില്‍ ഇപ്പോള്‍ ഉളള സാധാരണ ജനജീവിതത്തിന് തടസം വരുത്തുന്നവിധം നിയന്ത്രണങ്ങള്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ഡി)  ഈ പദ്ധതിക്കായി എത്ര തുകയാണ് ചെലവ് പ്രതീക്ഷിക്കുന്നത്; പ്രസ്തുത പദ്ധതിക്ക് വിദേശ സഹായം ഉണ്ടോ; എങ്കില്‍ വിശദാംശം നല്‍കാമോ;

(ഇ)  പദ്ധതി പ്രകാരം വനം വകുപ്പിന്റെ കീഴില്‍ ആരംഭിക്കാനിരിക്കുന്ന ഹോം സ്റ്റേകള്‍ക്ക് ഇപ്പോള്‍ നിലനില്ക്കുന്ന വ്യവസ്ഥകള്‍ ബാധകം ആണോ; വിശദമാക്കുമോ?

പരിസ്ഥിതി പുനഃസ്ഥാപന നയം

2618  പ്രൊഫ. സി. രവീന്ദ്രനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മുന്‍ സര്‍ക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ പരിസ്ഥിതി പുനഃസ്ഥാപന നയപ്രകാരം വിദേശ വൃക്ഷങ്ങള്‍ നീക്കം ചെയ്യുന്ന നടപടികള്‍ ഇപ്പോള്‍ മന്ദഗതിയിലാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)  വന്യജീവികള്‍ക്ക് കാട്ടില്‍ത്തന്നെ ഭക്ഷണം ഉറപ്പാക്കാന്‍ മുന്‍ സര്‍ക്കാര്‍ ആരംഭിച്ച 'വിത്തൂട്ട് ' പദ്ധതിയുടെയും കര്‍ഷകര്‍ക്ക് വരുമാനം ഉറപ്പാക്കുന്ന 'ട്രീ ബാങ്കിംഗ് ' സ്കീമിന്റെയും ഇന്നത്തെ അവസ്ഥ എന്താണെന്ന് വിശദമാക്കാമോ;

(സി)  കഴിഞ്ഞ അഞ്ച് മാസത്തെ ഭരണകാലയളവില്‍ വനവിസ്തൃതി വര്‍ദ്ധിപ്പിക്കാനോ വന്യജീവികള്‍ നാട്ടിലിറങ്ങുന്നത് തടയാനോ പുതിയ എന്തെങ്കിലും പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുണ്ടോ;

(ഡി)  ഇതുമായി ബന്ധപ്പെട്ട് ഈ സര്‍ക്കാരിന്റെ നൂറുദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന പദ്ധതികളുടെ വിശദാംശങ്ങളും പുരോഗതിയും വിശദമാക്കാമോ?

വനവിഭവങ്ങളുടെ സംരക്ഷണം

2619  ശ്രീ. എൻ. ശക്തൻ
ശ്രീ. സി. വി. ശാന്തകുമാർ
ശ്രീ. എം. ആർ. ബൈജു : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ചന്ദനം ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വനവിഭവങ്ങളുടെ സംരക്ഷണത്തിന് എന്തൊക്കെ മുൻകരുതലുകളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കുമോ;

(ബി)  വനം വകുപ്പിലെ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ അനധികൃത മരംമുറി നടക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടോ; വിശദമാക്കാമോ; ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമോ;

(സി)  പൊതുജനങ്ങൾക്ക് വീട് നിർമ്മിക്കുന്നതിന് ആവശ്യമായ തടി വനം വകുപ്പ് ഡിപ്പോകൾ വഴി വിൽപ്പന നടത്തുന്നുണ്ടോ; അതിന്റെ നടപടിക്രമങ്ങൾ വിശദമാക്കാമോ?

സുസ്ഥിര വനസംരക്ഷണവും വന്യജീവി ആവാസവ്യവസ്ഥയുടെ സംരക്ഷണവും

2620  ശ്രീ. ജി. ആര്‍. അനില്‍
ശ്രീ. കെ. കെ. വത്സരാജ്
ശ്രീമതി ഗീതാ ഗോപി
ശ്രീ. പി. പ്രസാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും തുടർച്ചയായ പ്രകൃതി ദുരന്തങ്ങൾക്കിടയാക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് സുസ്ഥിര വനസംരക്ഷണം ഉറപ്പാക്കുന്ന പ്രവർത്തനങ്ങളുടെ പുരോഗതി വിശദമാക്കുമോ;

(ബി)  ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച് നിലവിലുള്ള കാടിന്റെ അതിർത്തി നിർണയം പൂർത്തീകരിച്ച് ഡിജിറ്റലൈസ് ചെയ്യുന്ന പ്രവർത്തനങ്ങളുടെ പുരോഗതി വിശദമാക്കുമോ;

(സി)  ഉൾവനങ്ങളിൽ അധിനിവേശ സസ്യങ്ങളുടെ സാന്നിധ്യം വന്യജീവികളുടെ ആവാസ വ്യവസ്ഥയെ ഗൗരവമായി ബാധിക്കുന്ന സാഹചര്യത്തിൽ ആവാസ വ്യവസ്ഥ സുസ്ഥിരമായി നിലനിർത്തി വന്യജീവികൾ കാടിറങ്ങുന്ന സാഹചര്യം ഒഴിവാക്കുന്നതിനു വേണ്ടി സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമെന്ന് വിശദമാക്കുമോ;

(ഡി)  പൊതു ആവശ്യങ്ങൾക്കായി വനമേഖല ഇനം മാറ്റി ഉപയോഗിക്കുന്നതിലൂടെ വനവിസ്തൃതിയിൽ ഉണ്ടാകുന്ന അനുപാതിക കുറവ് പരിഹരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമെന്ന് വിശദമാക്കുമോ?

പാട്ടത്തിന് നൽകിയിട്ടുള്ള വനഭൂമിയുടെ കരാർ ലംഘനം

2621  ശ്രീ. വിഷ്ണു മോഹൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് വിവിധ പൊതുമേഖലാ സ്ഥാപനങ്ങൾക്കും സ്വകാര്യ വ്യക്തികള്‍ക്കും പാട്ടത്തിന് നല്‍കിയിട്ടുള്ള വനഭൂമിയുടെ ഉപയോഗം പാട്ടക്കരാറിലെ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ ആണോ തുടരുന്നതെന്ന കാര്യം ഉറപ്പുവരുത്തിയിട്ടുണ്ടോ; പാട്ടക്കരാറിലെ വ്യവസ്ഥകള്‍ ലംഘിച്ചിട്ടുള്ള സ്ഥാപനങ്ങൾക്കും സ്വകാര്യ വ്യക്തികള്‍ക്കും എതിരെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;

(ബി)  പാട്ടക്കാലാവധി കഴിഞ്ഞിട്ടും ഭൂമി കൈവശം വയ്ക്കല്‍, കരാറിൽ അനുവദിച്ചിട്ടുള്ളതിലധികമുള്ള ഭൂമിയുടെ ഉപയോഗം തുടങ്ങിയ കരാര്‍ ലംഘനം നടത്തിയവര്‍ക്കെതിരെ 1980-ലെ വന (സംരക്ഷണ) നിയമ പ്രകാരം നടപടി സ്വീകരിച്ച് പ്രസ്തുത പാട്ടഭൂമി തിരികെ ഏറ്റെടുക്കുന്നതിനും വനഭൂമിയുടെ സംരക്ഷണവും സർക്കാരിന്റെ നിയമാനുസൃത അവകാശങ്ങളും ഉറപ്പാക്കുന്നതിനും നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ?

സംരക്ഷിത വനമേഖലയിലെ ആവാസ വ്യവസ്ഥ

2622  ശ്രീ. ഷിബു തെക്കുംപുറം : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കേരളത്തിലെ സംരക്ഷിത വനമേഖലയിലെ ആവാസവ്യവസ്ഥയ്ക്ക് ഹാനികരമാകുന്ന വൈദേശിക വൃക്ഷങ്ങൾ ആയ യൂക്കാലിപ്റ്റസ്, സെന്ന, അക്കേഷ്യ, വാറ്റിൽ സസ്യങ്ങളുടെ പ്ലാന്റേഷനുകൾ സംരക്ഷിത വനമേഖലയിൽ നിലവിലുണ്ടോ; വ്യക്തമാക്കുമോ;

(ബി)  ഉണ്ടെങ്കിൽ സംരക്ഷിത വനമേഖലയിൽ നിന്നും പ്രസ്തുത സസ്യങ്ങൾ നിർമാർജ്ജനം ചെയ്ത് പുൽമേടുകളും സ്വാഭാവിക വനങ്ങളുമായി പ്രസ്തുത സ്ഥലം പരിവർത്തനം ചെയ്യുന്നതിനുള്ള കർമ്മപദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കാമോ?

ജനവാസ മേഖലയിലെ കണ്ടൽക്കാടുകൾ

2623  ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കണ്ടൽക്കാടുകളെ കൃത്യമായ മാനദണ്ഡ പ്രകാരം വനമായി പ്രഖ്യാപിച്ചത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ്; അതിന്റെ മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്ന്; വിശദമാക്കാമോ;

(ബി)  ജനവാസ മേഖലയിലെ കണ്ടൽക്കാടുകളെ വനമായി പ്രഖ്യാപിക്കുമ്പോൾ പ്രദേശവാസികൾക്ക് ഉണ്ടാകുന്ന വിപത്തുകളെക്കുറിച്ചും ദോഷഫലങ്ങളെക്കുറിച്ചും പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ

(സി)  പ്രസ്തുത വിഷയം പരിശോധിക്കുന്നതിനായി സർക്കാർ വിദഗ്ധ സമിതിയെ നിയോഗിക്കുമോ; വ്യക്തമാക്കാമോ?

വനഭൂമി കേസുകൾ

2624  ശ്രീ. പി. പ്രസാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കക്ഷികൾക്കു അനുകൂല വിധിയായ വനഭൂമി കേസുകളിൽ പ്രസ്തുത വനഭൂമി സമയബന്ധിതമായി വിട്ടുനൽകാൻ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വിശദമാക്കാമോ;

(ബി)  1971-ലെ നിക്ഷിപ്ത വനനിയമം മൂലം സർക്കാരിൽ നിക്ഷിപ്തമാക്കിയ ഭൂമിയില്‍, കേസുകളിലെ അന്തിമ വിധി പ്രകാരമോ സർക്കാർ ഉത്തരവ് മൂലമോ എത്ര ഭൂമി ഇതുവരെ കക്ഷികൾക്ക് തിരിച്ചുനൽകിയിട്ടുണ്ട്;

(സി)  കക്ഷികൾക്ക് അനുകൂല വിധിയായ നിക്ഷിപ്ത വനഭൂമി കേസുകളില്‍ സ്ഥലം വിട്ടുകൊടുക്കാൻ ബാക്കിയുള്ളവ എത്രയെന്ന് വിശദമാക്കാമോ?

പറമ്പിക്കുളം–ആളിയാർ പദ്ധതിയുടെ ഭാഗമായി തമിഴ്‌നാടിന്റെ കൈവശമുള്ള വനഭൂമി

2625  ശ്രീ. വിഷ്ണു മോഹൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പറമ്പിക്കുളം–ആളിയാർ പദ്ധതിയുടെ ഭാഗമായി തമിഴ്‌നാട് സര്‍ക്കാരിന് കേരള സര്‍ക്കാര്‍ നല്‍കിയ വനഭൂമിയില്‍ പ്രസ്തുത പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി ഇനിയും ആവശ്യമില്ലാത്ത വനഭൂമി കരാറിലെ വ്യവസ്ഥകൾ പ്രകാരം തിരികെ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ; വിശദമാക്കുമോ;

(ബി)  ഇക്കാര്യത്തിൽ ആവശ്യമായ പരിശോധനയും അതിർത്തി നിർണയവും പൂർത്തിയാക്കി വനഭൂമി ഔദ്യോഗികമായി തിരികെ ലഭ്യമാക്കുന്നതിന് തമിഴ്‌നാട് സർക്കാരുമായി ചേര്‍ന്ന് സർക്കാർ സ്വീകരിച്ചു വരുന്ന തുടർനടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കുമോ?

വനഭൂമി തിരിച്ചുപിടിക്കല്‍

2626  പ്രൊഫ. സി. രവീന്ദ്രനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പാട്ടക്കാലാവധി കഴിഞ്ഞിട്ടും വിവിധ ജില്ലകളിലായി ആയിരക്കണക്കിന് ഹെക്ടര്‍ ഭൂമി തിരിച്ചുപിടിക്കാന്‍ വനംവകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;

(ബി)  പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ഉൾപ്പെടെ പാട്ടത്തിന് നൽകിയ വനഭൂമി തിരിച്ചുപിടിക്കുന്നതുമായി ബന്ധപ്പെട്ട് നിലവിൽ കോടതി വ്യവഹാരങ്ങൾ ഉണ്ടോ; വിശദമാക്കാമോ;

(സി)  വ്യവസ്ഥകള്‍ പാലിക്കാത്ത ഭൂമി തിരിച്ചുപിടിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?

മഞ്ചേശ്വരം മണ്ഡലത്തിലെ വനം വകുപ്പ് ഭൂമിയുടെ വിനിയോഗവും വികസന പദ്ധതികളും

2627  ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മഞ്ചേശ്വരം നിയോജകമണ്ഡലത്തിൽ വനം വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ വില്ലേജ്, സർവേ നമ്പർ, വിസ്തീർണ്ണം/എക്സ്റ്റന്റ് എന്നിവ തരംതിരിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കാമോ; പ്രസ്തുത ഭൂമി എപ്രകാരമാണ് വനം വകുപ്പ് ആർജ്ജിച്ചതെന്ന് വ്യക്തമാക്കാമോ;

(ബി)  മേൽ ഭൂമിയുടെ നിലവിലെ സ്ഥിതിയും ഇതിൽ തരിശായി കിടക്കുന്ന ഭൂമിയുടെ വിസ്തൃതിയും നിലവിലുള്ള പ്ലാന്റേഷനുകൾ ഏതെല്ലാമാണെന്നും അറിയിക്കാമോ; ഇതിൽ ഏതെങ്കിലും ഭാഗം ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ സേവന മേഖലകൾക്ക് ഇതുവരെ കൈമാറിയിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദമാക്കാമോ;

(സി)  പ്രസ്തുത വനഭൂമിയിൽ പൊതുജനസേവനത്തിനായി മറ്റ് സർക്കാർ വകുപ്പുകൾക്ക് സ്ഥാപനങ്ങൾ ആരംഭിക്കുന്നതിന് അനുമതി നൽകാൻ സാധിക്കുമോ; ഇതിന് എന്തെങ്കിലും സാങ്കേതിക/നിയമ തടസ്സങ്ങളുണ്ടോയെന്ന് വിശദമാക്കാമോ;

(ഡി)  മഞ്ചേശ്വരം പഞ്ചായത്തിൽ വനം വകുപ്പ് അതിർത്തി തിരിച്ച് ജണ്ട നിർമ്മിച്ചതുമൂലം പ്രദേശവാസികളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെട്ട വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ സഞ്ചാരപാതയ്ക്ക് തടസ്സമായി നിൽക്കുന്ന പ്രസ്തുത ജണ്ടകൾ മാറ്റി സ്ഥാപിച്ച് യാത്രാസൗകര്യം പുനഃസ്ഥാപിക്കാൻ നടപടി സ്വീകരിക്കുമോ;

(ഇ)  മണ്ഡലത്തിലെ ആരിക്കാടി വില്ലേജിലുള്ള വനം വകുപ്പ് ഭൂമിയിൽ പാകമായ കാറ്റാടി മരങ്ങൾ മുറിച്ചു മാറ്റുന്നതിന് വകുപ്പ് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; ഇത് എന്നത്തേക്ക് മുറിച്ചു മാറ്റാൻ സാധിക്കുമെന്ന് വ്യക്തമാക്കുമോ;

(എഫ്)  ആരിക്കാടി പ്ലാന്റേഷനിൽ മരങ്ങൾ മുറിച്ചു മാറ്റുന്ന മുറയ്ക്ക് പ്രസ്തുത ഭൂമിയിൽ പുതിയ ഏതെങ്കിലും പദ്ധതികൾ നടപ്പിലാക്കാൻ വനം വകുപ്പ് ആലോചിക്കുന്നുണ്ടോ; എങ്കിൽ വിശദമാക്കാമോ?

സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി

2628  ശ്രീ. സി. അജയപ്രസാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പുനലൂർ മണ്ഡലത്തിലെ കുളത്തൂപ്പുഴ പഞ്ചായത്തിലുൾപ്പെട്ട ഡാലീകരിക്കം ചതുപ്പിൽ എത്ര കുടുംബങ്ങളാണ് വനം വകുപ്പിന്റെ സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയിൽ സന്നദ്ധത പ്രകടിപ്പിച്ചതെന്നും അവരിൽ എത്ര കുടുംബങ്ങളെ ഒഴിപ്പിച്ചിട്ടുണ്ടെന്നും അറിയിക്കാമോ;

(ബി)  ഒഴിയാൻ സന്നദ്ധത പ്രകടിപ്പിച്ച എത്ര കുടുംബങ്ങളെ ഇനി ഒഴിപ്പിക്കാനുണ്ടെന്നും അവരെ ഒഴിപ്പിക്കാതെ തുടരുന്നതിന്റെ കാരണമെന്തെന്നും വ്യക്തമാക്കാമോ?

ചേലക്കര പഞ്ചയാത്ത് കളപ്പാറ-മലമ്പാടം റോഡ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ക്ലിയറന്‍സ്

2629  ശ്രീ. യു. ആര്‍. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ചേലക്കര നിയോജക മണ്ഡലം ആസ്തി വികസന സ്കീം 2024-25-ല്‍ നിന്നും തുക അനുവദിച്ച് നിര്‍മ്മിക്കുന്നതും വനപ്രദേശത്തു കൂടി കടന്നു പോകുന്നതുമായ ചേലക്കര ഗ്രാമപഞ്ചായത്തിലെ കളപ്പാറ-മലമ്പാടം റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി വനം വകുപ്പിന്റെ അനുമതി ലഭിക്കുന്നതിന് ആവശ്യമായി വരുന്ന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ആഫീസില്‍ തീരുമാനമെടുക്കുന്നതിന് പെന്റിംഗ് ഉള്ള ഫയലില്‍ സമയബന്ധിതമായ നടപടി സ്വീകരിച്ച് ക്ലിയറന്‍സ് നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?

ലാന്റ്സ്കേപ്പ് ലെവൽ ആക്ഷൻ പ്ലാൻ ഫോർ ഹ്യൂമൻ-ആനിമൽ കോ-എക്സിസ്റ്റൻസ് പദ്ധതി

2630  ശ്രീ. കെ. യു. ജനീഷ് കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് നടപ്പാക്കുന്ന ലാന്റ്സ്കേപ്പ് ലെവൽ ആക്ഷൻ പ്ലാൻ ഫോർ ഹ്യൂമൻ-ആനിമൽ കോ-എക്സിസ്റ്റൻസ് പദ്ധതിയുടെ ലക്ഷ്യങ്ങൾ, ഘടകങ്ങൾ, നിർവഹണ കാലയളവ് എന്നിവ ഉൾപ്പെടുന്ന പൂർണ്ണ പദ്ധതി രേഖ തയ്യാറാക്കിയിട്ടുണ്ടോ; ഉണ്ടെങ്കിൽ അതിന്റെ പകർപ്പ് ലഭ്യമാക്കുമോ;

(ബി)  സംസ്ഥാനത്ത് നടപ്പാക്കുന്ന ലാന്റ്സ്കേപ്പ് ലെവൽ ആക്ഷൻ പ്ലാൻ ഫോർ ഹ്യൂമൻ-ആനിമൽ കോ-എക്സിസ്റ്റൻസ് പദ്ധതിയുടെ ചെലവ് വഹിക്കുന്നതിനായി സംസ്ഥാന ബജറ്റിൽ ഏത് ശീർഷകത്തിൽ എത്ര തുക വകയിരുത്തിയിട്ടുണ്ട്; മറ്റ് ഫണ്ടുകൾ ലഭ്യമാണോ; വിശദമാക്കാമോ;

(സി)  പദ്ധതിക്ക് കേന്ദ്രസർക്കാരിൽ നിന്ന് ധനസഹായം ലഭിക്കുന്നുണ്ടോ; വിദേശ ഏജൻസികളിൽ നിന്ന് ധനസഹായം ലഭിക്കുന്നുണ്ടെങ്കിൽ ഏത് ഏജൻസിയിൽ നിന്ന് എത്ര തുകയാണ് ലഭിക്കുന്നത്/പ്രതീക്ഷിക്കുന്നത്; വ്യക്തമാക്കാമോ;

(ഡി)  പ്രസ്തുത പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത സമയത്ത് നിലവിലുണ്ടായിരുന്ന പദ്ധതിരേഖയുടെയോ കരടുരേഖയുടെയോ പകർപ്പ് ലഭ്യമാക്കുമോ;

(ഇ)  പദ്ധതിയുടെ രൂപീകരണവുമായി ബന്ധപ്പെട്ട് നടത്തിയ യോഗങ്ങൾ, വിദഗ്ധ ചർച്ചകൾ, തീയതി, സ്ഥലം എന്നിവയുടെ വിശദാംശം ലഭ്യമാക്കുമോ?

വന്യജീവി ആക്രമണത്തിന് ഇരയാകുന്നവർക്കുള്ള നഷ്ടപരിഹാരതുക

2631  ശ്രീ. സി. കെ. കാസിം : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഈ സർക്കാർ അധികാരമേറ്റശേഷം വന്യജീവി ആക്രമണത്തിന് ഇരയാകുന്നവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും നഷ്ടപരിഹാരതുക വർദ്ധിപ്പിക്കുന്നതിന് എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?

വന്യജീവി ശല്ല്യംമൂലമുളള കൃഷിനാശം

2632  ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഒറ്റപ്പാലം മണ്ഡലത്തില്‍ വന്യജീവി ശല്യം മൂലം കൃഷിനാശം സംഭവിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ബി)  പ്രസ്തുത പ്രദേശങ്ങളില്‍ വന്യജീവി ശല്യം തടയുന്നതിനും കര്‍ഷകരുടെ കൃഷി സംരക്ഷിക്കുന്നതിനും വനംവകുപ്പ് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ?

ഫോറസ്റ്റ് എൻ.ഒ.സി. വിതരണ നടപടികൾ ലളിതവും സമയബന്ധിതവുമാക്കല്‍

2633  ശ്രീ. പി. കെ. ഫിറോസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വനാതിർത്തിയോട് ചേർന്നുള്ള ഭൂമിയിൽ വീട് നിർമ്മാണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി ഫോറസ്റ്റ് എൻ.ഒ.സി. ലഭ്യമാക്കുന്നതിന് നിലവിലുള്ള മാനദണ്ഡങ്ങളും നടപടിക്രമങ്ങളും എന്തൊക്കെയെന്നും അപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തൊക്കെയെന്നും വ്യക്തമാക്കാമോ;

(ബി)  ഫോറസ്റ്റ് എൻ.ഒ.സി.യുടെ കാലാവധി ആറുമാസമായി നിശ്ചയിച്ചിട്ടുള്ള സാഹചര്യത്തിൽ കാലാവധി അവസാനിക്കുന്നതിനെത്തുടർന്ന് വീണ്ടും അപേക്ഷിക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കുന്നതിനും അനുമതിയുടെ കാലാവധി നീട്ടിനൽകുന്നതിനോ ആവശ്യമായ സാഹചര്യങ്ങളിൽ പുതുക്കുന്നതിനോ നിലവിലുള്ള വ്യവസ്ഥകളിൽ ഇളവ് അനുവദിക്കുന്നതിനോ സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ടോ;

(സി)  മലയോര മേഖലയിലെ കർഷകർക്കും സാധാരണക്കാർക്കും നിയമാനുസൃതമായ നിർമ്മാണ പ്രവർത്തനങ്ങൾക്കും മറ്റാവശ്യങ്ങൾക്കും വേണ്ട അനുമതികൾ എളുപ്പത്തിലും സമയബന്ധിതമായും ലഭ്യമാക്കുന്നതിനായി ഫോറസ്റ്റ് എൻ.ഒ.സി.യുടെ നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനും അപേക്ഷകളുടെ പുരോഗതി ഓൺലൈനായി അറിയുന്നതിനും അനാവശ്യമായ കാലതാമസം ഒഴിവാക്കുന്നതിനും സ്വീകരിച്ചിട്ടുള്ളതും ആവിഷ്കരിക്കുന്നതുമായ നടപടികൾ എന്തൊക്കെയെന്ന് വ്യക്തമാക്കാമോ?

വന സംരക്ഷണ ജോലിചെയ്യുന്ന ജീവനക്കാരുടെ വിഷയങ്ങൾ

2634  ശ്രീ. മുഹമ്മദ് മുഹസിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വനം വകുപ്പിൽ വനസംരക്ഷണ ജോലി ചെയ്യുന്ന ജീവനക്കാർക്ക് തുടർച്ചയായി ഉൾക്കാടുകളിലടക്കം ജോലി ചെയ്യുന്നതിന് ആനുപാതികമായി കോമ്പൻസേറ്ററി ഓഫ് അനുവദിക്കണമെന്ന ആവശ്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; നിലവിലെ 15 ദിവസത്തെ പരിധിയിൽ മാറ്റം വരുത്തി ജോലിചെയ്യുന്നതിന് ആനുപാതികമായി അനുവദിക്കണമെന്ന ആവശ്യം നടപ്പിലാക്കുമോ; വിശദമാക്കാമോ;

(ബി)  മറയൂർ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ വനിതകളടക്കമുള്ള വനംവകുപ്പ് ജീവനക്കാർക്ക് അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയുള്ള കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ശുചിമുറികളും രാത്രികാലങ്ങളിൽ സുരക്ഷിതമായി താമസിക്കുന്നതിനുള്ള മുറികളും നിർമ്മിക്കാൻ നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ;

(സി)  വനം വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരുടെ കുറവും ഉൾവനങ്ങളിൽ ജോലി ചെയ്യുന്ന വനിതാ ജീവനക്കാർ നേരിടുന്ന ബുദ്ധിമുട്ടുകളും പരിഗണിച്ച് ശാസ്ത്രീയമായ ഷിഫ്റ്റ് സമ്പ്രദായം നടപ്പിലാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; പോലീസ് മാതൃകയിൽ വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തിക സൃഷ്ടിച്ച് നിയമനം നടത്തുന്നതിനും നടപടികൾ സ്വീകരിക്കുമോ; ജീവനക്കാരുടെ സ്ഥലംമാറ്റം സർക്കാർ നിർദ്ദേശിച്ചിട്ടുള്ള 3/2017 പൊതുസ്ഥലംമാറ്റ മാനദണ്ഡങ്ങൾ പ്രകാരം ഓൺലൈനായി നടത്തുന്നതിന് നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ?

ദേശീയോദ്യാനങ്ങളിലെയും വന്യജീവി സങ്കേതങ്ങളിലെയും ടിക്കറ്റ് വരുമാനം

2635  ശ്രീ. പി. പ്രസാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ ദേശീയ ഉദ്യാനങ്ങൾ, വന്യജീവി സങ്കേതങ്ങൾ എന്നിവിടങ്ങളിൽനിന്ന് കഴിഞ്ഞ സാമ്പത്തിക വർഷം ലഭിച്ച ആകെ ടിക്കറ്റ് വരുമാനം എത്രയാണെന്ന് വ്യക്തമാക്കാമോ;

(ബി)  ഓരോ ദേശീയ ഉദ്യാനത്തിൽനിന്നും വന്യജീവി സങ്കേതത്തിൽനിന്നും ലഭിച്ച ടിക്കറ്റ് വരുമാനത്തിന്റെ പ്രത്യേകം വിശദാംശം ലഭ്യമാക്കാമോ;

(സി)  സന്ദർശകരുടെ എണ്ണം സ്വദേശികൾ/വിദേശികൾ തിരിച്ചുള്ള വിശദാംശം ലഭ്യമാക്കാമോ?

വന്യമൃഗങ്ങളെയും വന്യപക്ഷികളെയും വേട്ടയാടൽ കേസുകളും നിയന്ത്രണ നടപടികളും

2636  ശ്രീ. കുറുക്കോളി മൊയ്തീന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  2016 ഏപ്രിൽ 1 മുതൽ 2026 മെയ് 31 വരെ കേരളത്തിൽ വന്യമൃഗങ്ങളെയും വന്യപക്ഷികളെയും വേട്ടയാടിയതിന്റെ പേരിൽ വനംവകുപ്പ് രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകൾ, കേസുകളിൽ ഉൾപ്പെട്ട മൃഗങ്ങളുടെയും പക്ഷികളുടെയും ഇനം തുടങ്ങിയവയുടെ വിവരം വർഷം തിരിച്ച്, ജില്ല തിരിച്ച് പ്രത്യേകം ലഭ്യമാക്കാമോ;

(ബി)  പ്രസ്തുത കാലയളവിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ അറസ്റ്റ് ചെയ്ത പ്രതികൾ, കുറ്റപത്രം സമർപ്പിച്ചവ, പ്രതികൾ ശിക്ഷിക്കപ്പെട്ടവ, വിചാരണയിലും അന്വേഷണത്തിലുമുള്ളവ, കോടതികൾ വിധിച്ച ശിക്ഷയും പിഴയും, പിടിച്ചെടുത്ത വന്യജീവി അവശിഷ്ടങ്ങൾ എന്നിവയുടെ വിവരങ്ങളും, ദേശീയോദ്യാനങ്ങൾ, വന്യജീവി സങ്കേതങ്ങൾ, സംരക്ഷിത വനങ്ങൾ, കമ്മ്യൂണിറ്റി റിസർവുകൾ, സ്വകാര്യ ഭൂമി, ജനവാസ മേഖലകൾ എന്നിങ്ങനെ സ്ഥലവിഭാഗം തിരിച്ചുള്ള കണക്കുകളും വ്യക്തമാക്കാമോ;

(സി)  വന്യമൃഗങ്ങളെയും വന്യപക്ഷികളെയും വേട്ടയാടുന്നതിന് നിലവിലുള്ള നിയമപ്രകാരം അനുമതി നൽകാൻ വ്യവസ്ഥയുണ്ടോയെന്നും വ്യവസ്ഥയുണ്ടെങ്കിൽ ഏത് ഇനങ്ങളെ, ഏതെല്ലാം സാഹചര്യങ്ങളിൽ, ഏത് അധികാരിയുടെ അനുമതിയോടെ വേട്ടയാടാൻ അനുവദിക്കുമെന്ന് വ്യക്തമാക്കാമോ;

(ഡി)  2016 ഏപ്രിൽ 1 മുതൽ 2026 മെയ് 31 വരെ കേരളത്തിൽ വന്യമൃഗങ്ങളെയോ വന്യപക്ഷികളെയോ വേട്ടയാടുന്നതിന് ഔദ്യോഗികമായി നൽകിയിട്ടുള്ള അനുമതികളുടെ ഇനം, അനുമതിയുടെ ഉദ്ദേശ്യം, അനുമതി നൽകിയ അധികാരി തുടങ്ങിയ വിവരങ്ങൾ ജില്ലതിരിച്ച് ലഭ്യമാക്കാമോ;

(ഇ)  വന്യമൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കുന്നതിനോ മനുഷ്യജീവനും കൃഷിക്കും സ്വത്തിനും ഭീഷണിയാകുന്ന മൃഗങ്ങളെ കൈകാര്യം ചെയ്യുന്നതിനോ, അവയെ പിടികൂടുന്നതിനോ, മയക്കുവെടിവയ്ക്കുന്നതിനോ കൊല്ലുന്നതിനോ പ്രത്യേക ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ടെങ്കിൽ അത്തരം ഉത്തരവുകളുടെ എണ്ണം, മൃഗങ്ങളുടെ ഇനം, നിയമപരമായ അടിസ്ഥാനം എന്നിവ വ്യക്തമാക്കുമോ;

(എഫ്)  അനധികൃത വേട്ടയാടൽ തടയാൻ വനം വകുപ്പ് സ്വീകരിച്ച നടപടികൾ, പ്രത്യേക സ്ക്വാഡുകൾ, പിടിച്ചെടുത്ത ആയുധങ്ങൾ, വാഹനങ്ങൾ, കെണികൾ എന്നിവയുടെ വിവരങ്ങൾ ലഭ്യമാക്കാമോ?

പാമ്പ് കടിയേറ്റ് ചികിത്സയിൽ കഴിയുന്നവർ

2637  ശ്രീ. എം. വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പാമ്പ് കടിയേറ്റ് ചികിത്സയിൽ കഴിയുന്നവർക്കും മരണപ്പെടുന്നവർക്കുമുള്ള ധനസഹായം സമയ ബന്ധിതമായി വിതരണം ചെയ്യാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;

(ബി)  കണ്ണൂർ ജില്ലയിൽ നിന്നുള്ള എത്ര ധനസഹായ അപേക്ഷകൾ തീർപ്പാക്കാൻ ശേഷിക്കുന്നുണ്ട്; വിശദാംശം ലഭ്യമാക്കാമോ?

വനം വകുപ്പില്‍ നിലവിലുള്ള ഒഴിവുകള്‍

2638  ശ്രീ. വി. കെ. സനോജ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വനം വകുപ്പില്‍ നിലവിലുള്ള ഒഴിവുകള്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ ലഭ്യമാക്കുമോ; ഒഴിവുകള്‍ പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനായി സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്; വനം വകുപ്പിലെ ഒഴിവുകള്‍ നികത്തുന്നതിനായി ഈ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കാമോ?

നാട്ടാനകളുടെ സംരക്ഷണവും കൈമാറ്റത്തിനുള്ള മാനദണ്ഡങ്ങളും

2639  ശ്രീമതി ഫാത്തിമ തഹിലിയ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  നാട്ടാനകളെ കൈവശം വയ്ക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പ്രത്യേക മാനദണ്ഡങ്ങൾ നിലവിലുണ്ടോ; വ്യക്തമാക്കാമോ;

(ബി)  നാട്ടാനകളുടെ സംരക്ഷണം, പരിചരണം, പരിശീലനം എന്നിവ കാര്യക്ഷമമാക്കുന്നതിനും നാട്ടാനകളുടെ എണ്ണം ക്രമാനുഗതമായി വർദ്ധിപ്പിക്കുന്നതിനും നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളുടെ വിശദാംശം നൽകാമോ;

(സി)  നാട്ടാനകളെ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നതിനും സംസ്ഥാനാന്തര കൈമാറ്റത്തിനും നിലവിൽ നിബന്ധനകൾ ഏർപ്പെടുത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ?

എംപാനൽഡ് ഷൂട്ടർമാരുടെ സേവനം

2640  ശ്രീ. പി. കെ. ഫിറോസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ശല്യക്കാരായ കാട്ടുപന്നികളെ നിയന്ത്രിക്കുന്നതിനായി വനം വകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും പുറപ്പെടുവിച്ചിട്ടുള്ള സർക്കാർ ഉത്തരവുകളുടെ അടിസ്ഥാനത്തിൽ എംപാനൽഡ് ഷൂട്ടർമാരുടെ സേവനം വിനിയോഗിക്കുന്നതിന് നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള പ്രധാന വ്യവസ്ഥകളും നടപടിക്രമങ്ങളും വ്യക്തമാക്കാമോ;

(ബി)  കാട്ടുപന്നികളുടെ ശല്യം രൂക്ഷമായ പ്രദേശങ്ങളിൽ ആവശ്യാനുസരണം എംപാനൽഡ് ഷൂട്ടർമാരുടെ സേവനം ലഭ്യമാക്കുന്നതിന് നിലവിലുള്ള സംവിധാനത്തിൽ കൂടുതൽ കാര്യക്ഷമത ഉറപ്പാക്കേണ്ടതുണ്ടെന്ന് കരുതുന്നുണ്ടോ; ഉണ്ടെങ്കിൽ ബന്ധപ്പെട്ട വകുപ്പുകളെ ഏകോപിപ്പിച്ച് സേവനം സമയബന്ധിതമായി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(സി)  വില്ലേജ്/താലൂക്ക് തലത്തിൽ മാത്രം ഏരിയ വാലിഡിറ്റിയുള്ള ആയുധ ലൈസൻസ് കൈവശമുള്ള എംപാനൽഡ് ഷൂട്ടർമാർക്ക് ലൈസൻസ് പരിധിക്ക് പുറത്തുള്ള മറ്റ് പഞ്ചായത്തുകളിലും സേവനം വിനിയോഗിക്കുന്നതിന് നിലവിലുള്ള നിയമപരമായ വ്യവസ്ഥകൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ; ഇക്കാര്യത്തിൽ പ്രായോഗിക ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിന് വ്യക്തമായ മാർഗനിർദ്ദേശം നൽകാൻ നടപടി സ്വീകരിക്കുമോ;

(ഡി)  കാട്ടുപന്നികളുടെ ശല്യം രൂക്ഷമായ പ്രദേശങ്ങളിൽ ആവശ്യാനുസരണം ഷൂട്ടർമാരുടെ സേവനം ലഭ്യമാക്കുന്നതിനായി നിലവിലുള്ള നിയമങ്ങൾക്കും ആയുധ ലൈസൻസ് വ്യവസ്ഥകൾക്കും വിധേയമായി ജില്ലാതലത്തിൽ സേവനം വിനിയോഗിക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തുന്നതോ ഏരിയ വാലിഡിറ്റി വിപുലീകരിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുന്നതോ സർക്കാരിന്റെ പരിഗണനയിലുണ്ടോ;

(ഇ)  കാട്ടുപന്നി നിയന്ത്രണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന എംപാനൽഡ് ഷൂട്ടർമാർക്ക് നിലവിൽ അനുവദിച്ചിട്ടുള്ള വാർഷിക 100 കാട്രിഡ്ജുകൾ എന്ന പരിധി പ്രവർത്തനങ്ങളുടെ ആവശ്യകതയ്ക്ക് പര്യാപ്തമാണോയെന്ന് പരിശോധിച്ചിട്ടുണ്ടോ; ആവശ്യകതയും സുരക്ഷാ മാനദണ്ഡങ്ങളും കണക്കിലെടുത്ത് ഈ പരിധി പുനഃപരിശോധിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(എഫ്)  ആയുധ ലൈസൻസ് അനുവദിക്കുന്നതിനും പുതുക്കുന്നതിനുമുള്ള അപേക്ഷകളിൽ കാലതാമസം ഒഴിവാക്കുന്നതിന് നിലവിലുള്ള നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനോ അപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കുന്നതിന് പ്രത്യേക സംവിധാനം ഏർപ്പെടുത്തുന്നതിനോ സർക്കാർ നടപടി സ്വീകരിക്കുമോ;

(ജി)  ആയുധ ലൈസൻസ് അനുവദിക്കുന്നതിലും പുതുക്കുന്നതിലുമുള്ള കാലതാമസം കാരണം കാട്ടുപന്നി നിയന്ത്രണ പ്രവർത്തനങ്ങൾക്ക് തടസ്സം നേരിടാതിരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുടെയും ലൈസൻസ് അനുവദിക്കുന്ന അധികാരികളുടെയും ഏകോപനം ശക്തിപ്പെടുത്തുന്നതിനും എംപാനൽഡ് ഷൂട്ടർമാരുടെ സേവനം കാര്യക്ഷമമായി വിനിയോഗിക്കുന്നതിനും സർക്കാർ നടപടി സ്വീകരിക്കുമോ?

കുരങ്ങുശല്യവും വന്യജീവി ആക്രമണങ്ങളും പ്രതിരോധ നടപടികളും

2641  ശ്രീ. ടി. കെ. ഗോവിന്ദൻ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ രൂക്ഷമാകുന്ന കുരങ്ങുശല്യവും കൃഷിയിടങ്ങളിലും വീടുകളിലും കുരങ്ങുകൾ കയറി ഉണ്ടാക്കുന്ന നാശനഷ്ടങ്ങളും പരിഭ്രാന്തിയും സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇതിന്റെ വ്യാപ്തി വ്യക്തമാക്കാമോ;

(ബി)  ജനവാസ മേഖലകളിൽ ശല്യമുണ്ടാക്കുന്ന കുരങ്ങുകളെ കൂടുവെച്ച് പിടികൂടുന്നതിനായി വനംവകുപ്പ് സ്വീകരിച്ചിട്ടുള്ള നടപടികളുടെ നിലവിലെ സ്ഥിതിയും പുരോഗതിയും വ്യക്തമാക്കാമോ;

(സി)  കുരങ്ങുശല്യം മൂലം ജനങ്ങൾക്കും കർഷകർക്കും ഉണ്ടാകുന്ന നാശനഷ്ടങ്ങൾ തടയുന്നതിനായി വനംവകുപ്പ് ആവിഷ്കരിക്കാൻ ഉദ്ദേശിക്കുന്ന മറ്റ് പ്രധാന പദ്ധതികളും നടപടികളും ഏതൊക്കെയാണ്; വിശദമാക്കാമോ;

(ഡി)  കുരങ്ങുകൾക്ക് പുറമേ ആന, പുലി തുടങ്ങിയ വന്യമൃഗങ്ങൾ തുടർച്ചയായി ജനവാസ മേഖലകളിലേക്കും കൃഷിയിടങ്ങളിലേക്കും ഇറങ്ങി മനുഷ്യജീവനും സ്വത്തിനും കൃഷിക്കും കനത്ത ഭീഷണി ഉയർത്തുന്ന സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ഇ)  വന്യജീവി ആക്രമണങ്ങൾ തടയുന്നതിനായി നിലവിൽ നടപ്പിലാക്കിവരുന്ന പ്രതിരോധ സംവിധാനങ്ങൾ (സോളാർ വേലി, കിടങ്ങുകൾ, ക്രാഷ് ഗാർഡ് റോപ്പ് ഫെൻസിംഗ് തുടങ്ങിയവ) ഏതെല്ലാമാണ്; ഇവയുടെ കാര്യക്ഷമത ഉറപ്പാക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(എഫ്)  വന്യജീവി ആക്രമണങ്ങളിൽ കൃഷിനാശമോ വസ്തുവകകൾക്ക് നാശനഷ്ടമോ സംഭവിച്ചവർക്ക് നഷ്ടപരിഹാരം വേഗത്തിലും തടസ്സമില്ലാതെയും ലഭ്യമാക്കുന്നതിന് നിലവിൽ എന്തെല്ലാം ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്?

നിലമ്പൂർ നിയോജകമണ്ഡലത്തിൽ വന്യമൃഗാക്രമണത്താൽ പരിക്കുപറ്റിയവർക്ക് സമാശ്വാസം

2642  ശ്രീ. ആര്യാടന്‍ ഷൗക്കത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  നിലമ്പൂർ നിയോജകമണ്ഡലത്തിൽ വന്യമൃഗാക്രമണത്താൽ പരിക്കുപറ്റിയവർക്ക് അർഹമായ സമാശ്വാസ വിഹിതം നല്‍കുന്നതിന് നടപടികൾ സ്വീകരിക്കുമോ;

(ബി)  വന്യമൃഗശല്യമുള്ള പ്രദേശങ്ങളിലെ കര്‍ഷകര്‍ക്ക് തോക്ക് ലൈസന്‍സ് പുതുക്കി നല്‍കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുമോ?

വന്യജീവി ആക്രമണങ്ങള്‍

2643  ശ്രീ. സജി ചെറിയാന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് 2025-26 കാലയളവില്‍ വന്യജീവികളുടെ ആക്രമണങ്ങളില്‍ എത്ര പേര്‍ക്ക് ജീവഹാനി സംഭവിച്ചുവെന്ന് വിശദമാക്കാമോ;

(ബി)  വന്യജീവികള്‍ ഉള്‍ക്കാടുകളില്‍ നിന്ന് ജനവാസമേഖലകളില്‍ ഇറങ്ങുന്നതിന്റെ കാരണങ്ങളെക്കുറിച്ച് സര്‍ക്കാര്‍ എന്തെങ്കിലും പഠനം നടത്താന്‍ പദ്ധതിയുണ്ടോ എന്ന് വെളിപ്പെടുത്താമോ?

കാട്ടുപന്നികളുടെ വർധനവും കൃഷിനാശവും

2644  ശ്രീ. സജി ചെറിയാന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് കാട്ടുപന്നികളുടെ വ്യാപകമായ വളര്‍ച്ച മൂലം കര്‍ഷകര്‍ക്കുണ്ടായ കൃഷിനഷ്ടം സര്‍ക്കാര്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;

(ബി)  വനം-വന്യജീവി പരിരക്ഷയില്‍ നിന്നും കാട്ടുപന്നികളെ ഒഴിവാക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ; ഉണ്ടെങ്കിൽ എന്തെല്ലാം നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ?

ആനവേട്ടയുമായി ബന്ധപ്പെട്ട കേസുകൾ

2645  ശ്രീമതി ഒ. എസ്. അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ വനമേഖലകളിൽ ചരിഞ്ഞ കാട്ടാനകളുടെ കൊമ്പുകൾ മുറിച്ചുമാറ്റപ്പെട്ടതോ കാണാതായ നിലയിലോ കണ്ടെത്തിയ സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;

(ബി)  ഇതുമായി ബന്ധപ്പെട്ട് നിലവിൽ എത്ര കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്; എത്ര പേരെ ഇതുവരെ പിടികൂടിയിട്ടുണ്ടെന്നും വ്യക്തമാക്കാമോ;

(സി)  ഇത്തരം സംഭവങ്ങളിൽ വേട്ടസംഘങ്ങളുടെ സഹായമോ സാന്നിധ്യമോ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ, പ്രസ്തുത സംഘങ്ങൾക്കെതിരെ വനംവകുപ്പ് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നത്; വിശദമാക്കാമോ?

കാട്ടുപന്നികളുടെ ശല്യം

2646  ശ്രീ. ടി. എം. ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ജനവാസ മേഖലയിലിറങ്ങി കൃഷി നശിപ്പിക്കുകയും ജീവന് ഭീഷണിയാവുകയും ചെയ്യുന്ന കാട്ടുപന്നികളുടെ ശല്യം പ്രതിരോധിക്കുന്നത് സംബന്ധിച്ച സർക്കുലറിലെ പ്രായോഗിക തടസ്സങ്ങൾ കാരണം പല പഞ്ചായത്തുകൾക്കും നടപടിയെടുക്കാൻ കഴിയാത്ത സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ചട്ടങ്ങളിൽ ഇളവ് വരുത്താൻ സർക്കാർ തയ്യാറാകുമോ; വിശദമാക്കുമോ?

ന്യജീവി ആക്രമണങ്ങളിലെ നഷ്ടപരിഹാരം

2647  ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വന്യജീവി ആക്രമണങ്ങളിൽ കൃഷിനാശം, സ്വത്തുനാശം, ജീവഹാനി എന്നിവ സംഭവിക്കുന്നവർക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള നിലവിലെ നടപടിക്രമങ്ങൾ വിശദമാക്കാമോ;

(ബി)  2021 മുതൽ നാളിതുവരെ വടക്കാഞ്ചേരി മണ്ഡലത്തിൽ നഷ്ടപരിഹാരത്തിനായി ലഭിച്ച അപേക്ഷകൾ, അനുവദിച്ച തുക, വിതരണം ചെയ്ത തുക, തീർപ്പാക്കാതെ അവശേഷിക്കുന്ന അപേക്ഷകൾ എന്നിവയുടെ വിവരങ്ങൾ വർഷം തിരിച്ച് ലഭ്യമാക്കുമോ?

വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് കടക്കാതിരിക്കാനുള്ള സംവിധാനങ്ങള്‍

2648  ശ്രീ. ടി. എം. ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വന്യമൃഗങ്ങൾ ജനവാസമേഖലകളിലേക്ക് കടക്കുന്നത് തടയാൻ വനാതിർത്തികളിൽ സ്ഥാപിച്ചിട്ടുള്ള സോളാർ ഫെൻസിംഗ്, കിടങ്ങുകൾ, ക്രഷ് ഗാർഡ് ഫെൻസിംഗ് എന്നിവയിൽ നിലവിൽ എത്ര ശതമാനം പൂർണ സജ്ജമാണ്; വിശദമാക്കാമോ;

(ബി)  തകരാറിലായ പ്രതിരോധ സംവിധാനങ്ങൾ സമയബന്ധിതമായി അറ്റകുറ്റപ്പണി നടത്തുന്നതിൽ പോരായ്‌മകൾ സംഭവിച്ചിട്ടുണ്ടോ; വിശദമാക്കാമോ;

(സി)  വന്യജീവി സംഘർഷം നേരിടുന്നതിനുള്ള റാപ്പിഡ് റെസ്‌പോൺസ് ടീമുകളുടെ കാര്യക്ഷമത വർധിപ്പിക്കാൻ സർക്കാർ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ?

വന്യമൃഗ ആക്രമണങ്ങള്‍

2649  ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വനസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി കഴിഞ്ഞ 5 വര്‍ഷം എത്ര പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ ഉള്ളവരെ വാച്ചര്‍മാരായി നിയമിച്ചിട്ടുണ്ട്; കണക്ക് ജില്ല തിരിച്ച് വ്യക്തമാക്കാമോ;

(ബി)  വന്യമൃഗ ആക്രമണങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന ഹോട്ട്സ്പോട്ടുകള്‍ ഏതൊക്കെയാണെന്ന് വിശദമാക്കാമോ;

(സി)  വന്യമൃഗ ആക്രമണത്തില്‍പ്പെട്ടവരുടെ നഷ്ടപരിഹാര അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ ശരാശരി എത്രദിവസം എടുക്കുമെന്ന് വിശദമാക്കാമോ?

കാട്ടാന ആക്രമണം

2650  ശ്രീ. കെ. കെ. രാമചന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പുതുക്കാട് നിയോജകമണ്ഡലത്തിലെ കള്ളിച്ചിത്ര–നാടാമ്പാടം ഉന്നതിയോടു ചേർന്നുള്ള വനമേഖലയിൽ 2026 ജൂൺ 22-ന് വനത്തിൽ വച്ച് കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഊരുമൂപ്പൻ ശ്രീ. ഗോപാലന് ധനസഹായം അനുവദിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;

(ബി)  മുഖത്തും വാരിയെല്ലുകള്‍ക്കും ഗുരുതര പരുക്കുപറ്റി ശസ്ത്രക്രിയ ഉള്‍പ്പടെയുളള ചികിത്സയ്ക്കു വിധേയനായി, കിടപ്പിലായതും, നാളിതുവരേയും യാതൊരു ജോലി ചെയ്യുന്നതിനും കഴിയാത്ത അവസ്ഥയിലുളള ഗോപാലന് അര്‍ഹമായ ധനസഹായം അനുവദിയ്ക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?

മനുഷ്യ-വന്യജീവി സംഘർഷങ്ങൾ തടയുന്നതിന് ആര്‍.ആര്‍.ടി.

2651  ശ്രീ. ജി. സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തിരുവനന്തപുരം ജില്ലയിൽ ആകെ രണ്ട് റാപ്പിഡ് റെസ്പോൺസ് ടീമുകൾ (ആര്‍.ആര്‍.ടി.) മാത്രമാണ് ഉള്ളത് എന്നതിനാൽ അടിയന്തര ഘട്ടങ്ങളിൽ കൃത്യസമയത്ത് പ്രശ്ന ബാധിത സ്ഥലത്ത് എത്തിച്ചേരാൻ കഴിയാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ പട്ടികവർഗ്ഗ ഉന്നതികള്‍ കൂടുതൽ ഉള്ള കുറ്റിച്ചൽ ഗ്രാമപഞ്ചായത്തിൽ കോട്ടൂർ കേന്ദ്രമാക്കി ഒരു പുതിയ ആര്‍.ആര്‍.ടി. ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

വന്യജീവിയുടെ ആക്രമണം

2652  ശ്രീ. കെ. വി. സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം വന്യജീവിയുടെ ആക്രമണത്തില്‍ എത്രപേര്‍ കൊല്ലപ്പെട്ടു എന്നുള്ളത് ജില്ല തിരിച്ച് വിശദമാക്കാമോ;

(ബി)  മരണപ്പെട്ടവര്‍ക്ക് നല്‍കിയ നഷ്ടപരിഹാരത്തിന്റെ വിശദാംശം നല്‍കാമോ?

പുതുക്കാട് മണ്ഡലത്തിലെ വന്യജീവി ആക്രമണം

2653  ശ്രീ. കെ. കെ. രാമചന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പുതുക്കാട് മണ്ഡലത്തിൽപ്പെട്ട വരന്തരപ്പിള്ളി, മറ്റത്തൂർ ഗ്രാമപഞ്ചായത്തുകളിലെ മലയോര മേഖലകളിൽ വന്യജീവി ആക്രമണവും വന്യജീവി സാന്നിധ്യവും പതിവായി ഉണ്ടാകുന്നത് തടയാൻ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളത്; വ്യക്തമാക്കാമോ;

(ബി)  പാലപ്പിളളി-ചൊക്കന മേഖലകളില്‍ കാട്ടാനകളുടേയും പുലിയുടേയും സാന്നിധ്യവും ആക്രമണവും സ്ഥിരമായി ഉണ്ടാകുന്നത് തടയുന്നതിന് സത്വര നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ;

(സി)  കാട്ടാന ആക്രമണങ്ങളില്‍ ഗുരുതരമായി പരിക്കുപ്പറ്റി ചികിത്സയിലിരിക്കുന്ന കള്ളിച്ചിത്ര ഉന്നതിയിലെ ഊരുമൂപ്പന്‍ ഗോപാലൻ, പ്ലാന്റേഷൻ ജീവനക്കാരന്‍ ചൊക്കനചളളിയില്‍ ശശി, എന്നിവര്‍ക്ക് ധനസഹായം നല്‍കുന്നതിന് വനം വകുപ്പ് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?

കാട്ടാന ആക്രമണത്തില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കുന്നതിന് നടപടി

2654  ശ്രീ. കാരായി രാജൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് കാട്ടാന ആക്രമണം വര്‍ദ്ധിച്ചു വരുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;

(ബി)  പാലക്കാട് അട്ടപ്പാടിയില്‍ വിനോദ സഞ്ചാരിയായ സ്ത്രീ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു; വിശദമാക്കുമോ?

വന്യജീവി ആക്രമണം

2655  ശ്രീ. എ. സി. മൊയ്തീന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം വന്യജീവി ആക്രമണം മൂലം എത്ര പേരാണ് അപകടത്തിൽപ്പെട്ടതെന്ന് ജില്ല തിരിച്ച് വിശദമാക്കാമോ?

കാട്ടുപന്നികളുടെ ശല്യം

2656  ശ്രീ. സജീവ് ജോസഫ്
ശ്രീ. റോയി. കെ. പൗലോസ്
ശ്രീ. പഴകുളം മധു
ശ്രീ. റോണി. കെ. ബേബി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കാട്ടുപന്നികൾ വനമേഖലയിൽനിന്ന് ജനവാസ മേഖലകളിലേക്കും കൃഷിയിടങ്ങളിലേക്കും ഇറങ്ങുന്നത് തടയുന്നതിനായി നിലവിൽ എന്തെല്ലാം പ്രതിരോധ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്; വിശദമാക്കാമോ;

(ബി)  കാട്ടുപന്നികൾ കൃഷിയിടങ്ങളിൽ വ്യാപകമായി നാശം വരുത്തുന്ന സാഹചര്യത്തിൽ അവയുടെ എണ്ണം നിയന്ത്രിക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ; ശല്യക്കാരായ കാട്ടുപന്നികളെ കൊല്ലുന്നതിന് നിലവിലെ നിയമങ്ങൾ അനുവദിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;

(സി)  കാട്ടുപന്നി ശല്യം രൂക്ഷമായ പ്രദേശങ്ങൾ കണ്ടെത്തുന്നതിനായി വനംവകുപ്പ് പ്രത്യേക സർവേ നടത്തുമോ; വിശദമാക്കുമോ?

മനുഷ്യ–വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനുള്ള പ്രത്യേക കേന്ദ്രസഹായം

2657  ശ്രീ. സി. ആര്‍. മഹേഷ്
ശ്രീ. കെ. പി. നൗഷാദ് അലി
ശ്രീ. കെ. പ്രവീൺ കുമാർ
ശ്രീ. സിറിയക് തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് മനുഷ്യ–വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി കേന്ദ്രാവിഷ്കൃത പദ്ധതിയായ ഇന്റഗ്രേറ്റ‍ഡ് ഡെവലപ്മെന്റ് ഓഫ് വൈല്‍ഫ് ലൈഫ് ഹാബിറ്റാറ്റ്സ് -ൽ ഉൾപ്പെടുത്തി 620 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം ലഭിക്കുന്നതിനായി കേന്ദ്രസർക്കാരിന് ശുപാർശ സമർപ്പിച്ചിരുന്നോ; വിശദമാക്കുമോ;

(ബി)  മനുഷ്യ–വന്യജീവി സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പ്രസ്തുത പദ്ധതിക്ക് അടിയന്തരമായി അംഗീകാരം ലഭിക്കുന്നതിനും കേന്ദ്രവിഹിതം അനുവദിക്കുന്നതിനും വേണ്ടി സംസ്ഥാന സർക്കാർ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;

(സി)  പ്രസ്തുത പദ്ധതിക്ക് അംഗീകാരം ലഭിക്കാത്തതുമൂലം സംസ്ഥാനത്ത് മനുഷ്യ–വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്കും അടിസ്ഥാന സൗകര്യ വികസനത്തിനും ഉണ്ടായിട്ടുള്ള പ്രതിസന്ധികൾ വിലയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ?

കാട്ടുപന്നി ആക്രമണത്തിന്റെ വിവരങ്ങൾ

2658  ശ്രീ. സിറിയക് തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് കാട്ടുപന്നികളുടെ ആക്രമണവും ശല്യവും മൂലം മനുഷ്യർക്കും കൃഷിക്കും ഉണ്ടാകുന്ന നാശനഷ്ടങ്ങളുടെ കണക്ക്, 2021 മുതൽ നാളിതുവരെയുള്ളത് ജില്ല തിരിച്ച് ലഭ്യമാണോ; എങ്കിൽ വിശദാംശം നൽകാമോ;

(ബി)  2021 മുതൽ നാളിതുവരെ കാട്ടുപന്നിയുടെ ആക്രമണത്തിൽ മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും എണ്ണം എത്ര; ജില്ല തിരിച്ച് കണക്കുകൾ നൽകാമോ;

(സി)  കാട്ടുപന്നി മൂലമുള്ള കൃഷിനാശത്തിന് നിലവിൽ നൽകുന്ന നഷ്ടപരിഹാരത്തിന്റെ നിരക്ക് എത്രയാണ്; യഥാർഥ കൃഷിനാശത്തിന് ആനുപാതികമായി നഷ്ടപരിഹാരം വർദ്ധിപ്പിക്കുന്നത് പരിഗണിക്കുമോ?

വന്യജീവി ആക്രമണങ്ങൾ

2659  ശ്രീ. എഫ്. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് 2021 മുതൽ നാളിതുവരെ വന്യജീവി ആക്രമണത്തിൽ മനുഷ്യന് ജീവഹാനിയുണ്ടായ സംഭവങ്ങളുടെ എണ്ണം, വർഷം, ജില്ല എന്നിങ്ങനെ തരംതിരിച്ച് വിശദാംശം നൽകാമോ;

(ബി)  ഇക്കാലയളവിൽ വന്യജീവി ആക്രമണത്തിൽ പരിക്കേറ്റവരുടെ എണ്ണം എത്ര; ചികിത്സയ്ക്കും നഷ്ടപരിഹാരത്തിനുമായി സർക്കാർ ചെലവഴിച്ച തുക എത്ര; വിശദമാക്കാമോ;

(സി)  മനുഷ്യ–വന്യജീവി സംഘർഷം ഏറ്റവും രൂക്ഷമായ വന ഡിവിഷനുകൾ ഏതൊക്കെയാണ്; അവിടങ്ങളിൽ പ്രത്യേക പ്രതിരോധ പദ്ധതി നടപ്പാക്കിയിട്ടുണ്ടോ; വ്യക്തമാക്കുമോ?

അനധികൃതമായി ഉപയോഗിക്കപ്പെട്ട വനഭൂമി

2660  ശ്രീ. പി. പ്രസാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെയും നിയമങ്ങൾ പാലിക്കാതെയും ഇതുവരെ പതിച്ചുനൽകിയതും വനേതര പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചതുമായ വനഭൂമി സംബന്ധിച്ച സർക്കാരിന്റെ നയം എന്താണ്; വ്യക്തമാക്കാമോ;

(ബി)  ഇത്തരത്തിൽ അനധികൃതമായി ഉപയോഗിക്കപ്പെട്ട ആകെ വനഭൂമിയുടെ വിസ്തീർണം എത്രയാണ്; പ്രസ്തുത ഭൂമിയുടെ ഉപയോഗം ക്രമവൽക്കരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നത്?

സംസ്ഥാനത്തെ കാട്ടാനകളുടെ മരണനിരക്കും അസ്വാഭാവിക മരണങ്ങളും

2661  ശ്രീ. പി. പ്രസാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഇതുവരെ എത്ര കാട്ടാനകൾ ചെരിഞ്ഞു; റെയ്ഞ്ച് തിരിച്ചുള്ള മരണസംഖ്യ ലഭ്യമാക്കാമോ;

(ബി)  ഇതിൽ അസ്വഭാവിക മരണം എത്രയാണ്; അസ്വഭാവിക മരണവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികൾ എന്തൊക്കെയാണ്; വിശദമാക്കാമോ?

പെരിന്തൽമണ്ണ മണ്ഡലത്തിലെ നൈപുണ്യ വികസന കേന്ദ്രങ്ങളും പദ്ധതികളും

2662  ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പെരിന്തൽമണ്ണ മണ്ഡലത്തിലെ യുവാക്കൾക്കായി തൊഴിൽ നൈപുണ്യ പരിശീലനം നൽകുന്നതിന് കേരള അക്കാദമി ഫോർ സ്കിൽ എക്സലൻസിന്റെ (കെ.എ.എസ്.ഇ.) കീഴിൽ പുതിയ കമ്മ്യൂണിറ്റി സ്കിൽ പാർക്കോ സ്കിൽ സെന്ററുകളോ അനുവദിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ബി)  നിലവിൽ സംസ്ഥാനത്ത് നടപ്പിലാക്കുന്ന സ്കിൽ കേരള, ആക്സിലറേറ്റ് കേരള പദ്ധതികൾ വഴി യുവാക്കൾക്ക് നല്‍കിവരുന്ന പരിശീലന പരിപാടികള്‍ എന്തെല്ലാമാണെന്ന് വിശദീകരിക്കാമോ?

 

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.