UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >16th KLA >2nd Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

SIXTEENTH   KLA - 2nd SESSION
 
27.10.2026 UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

പൗരത്വ നിയമ ഭേദഗതി പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകള്‍

2173  ശ്രീ. ടി. പി. അഷ്റഫലി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കേരളത്തില്‍ പൗരത്വ നിയമ ഭേദഗതി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഇതുവരെ പിന്‍വലിച്ച കേസുകളുടെ എണ്ണം, അന്വേഷണ ഘട്ടത്തിലുളള കേസുകളുടെ എണ്ണം, കോടതിയുടെ പരിഗണനയിലുളള കേസുകളുടെ എണ്ണം എന്നിവയുടെ വിശദ വിവരം ലഭ്യമാക്കാമോ?

തൊഴിൽ തട്ടിപ്പുകാരെ കർശനമായി നിയന്ത്രിക്കുന്നതിനുള്ള നിയമങ്ങൾ രൂപീകരിക്കുവാൻ നടപടി

2174  ശ്രീ. മനോജ് മൂത്തേടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വിദേശ രാജ്യങ്ങളിലേക്ക് തൊഴിലും പഠനവും വാഗ്ദാനം ചെയ്ത് തൊഴിലന്വേഷകരിൽ നിന്നും ലക്ഷങ്ങൾ വാങ്ങി തട്ടിപ്പ് നടത്തുന്ന വ്യക്തികളും ഏജൻസികളും സംസ്ഥാനത്ത് വർധിക്കുന്നതും ഇത്തരം തട്ടിപ്പിന് ഇരയായവർ പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കുമ്പോൾ സാമ്പത്തിക ക്രമക്കേടിൽ ഉടൻ നടപടികൾ സ്വീകരിക്കുവാൻ പോലീസ് വൈമുഖ്യം കാണിക്കുന്നതായുള്ള ആക്ഷേപവും ശ്രദ്ധയിൽപെട്ടിട്ടുണ്ടോ; ഇത്തരം തൊഴിൽ തട്ടിപ്പുകാരെ കർശനമായി നിയന്ത്രിക്കുന്നതിനുള്ള നിയമങ്ങൾ രൂപീകരിക്കുവാൻ നടപടി സ്വീകരിക്കുമോ?

കേസ് പിന്‍വലിക്കല്‍

2175  ശ്രീ. ടി. പി. അഷ്റഫലി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  2016-21, 2021-26 സര്‍ക്കാരുകളുടെ കാലയളവില്‍ പിന്‍വലിച്ച കേസുകളുടെ എണ്ണം വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത കാലയളവില്‍ പിന്‍വലിച്ച രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണം പാര്‍ട്ടി അടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ;

(സി)  പ്രസ്തുത കാലയളവില്‍ രാഷ്ട്രീയ സംഘര്‍ഷത്തില്‍ മരണപ്പെട്ട ആരുടെയെങ്കിലും കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം അനുവദിച്ചിട്ടുണ്ടോ;

(ഡി)  എങ്കില്‍ ധനസഹായം അനുവദിച്ചവരുടെ പേരും രാഷ്ട്രീയ പാശ്ചാത്തലവും രാഷ്ട്രീയ സംഘര്‍ഷമുണ്ടായ പാര്‍ട്ടികളുടെ വിവരങ്ങളും ലഭ്യമാക്കാമോ?

അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ലഹരിക്കടത്ത് തടയുന്നത്

2176  ശ്രീമതി ഫാത്തിമ തഹിലിയ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തേക്ക് അന്യസംസ്ഥാനങ്ങളിൽനിന്ന് ചരക്ക് ലോറികൾ, ട്രെയിനുകൾ, മറ്റു പ്രത്യേകം തയ്യാറാക്കിയ വാഹനങ്ങൾ എന്നിവ മുഖേന ലഹരിവസ്തുക്കൾ കടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇത് തടയുന്നതിനായി ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ചെക്ക്പോസ്റ്റുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ സ്വീകരിച്ചിട്ടുള്ള മുൻകരുതലുകളെപ്പറ്റി വിശദമാക്കാമോ;

(ബി)  അന്യസംസ്ഥാനങ്ങളിലെ പോലീസ് ഫോഴ്സുമായി ചേർന്ന് ഇത്തരം സംഘങ്ങളെ കണ്ടെത്തുന്നതിനും വിതരണ ശൃംഖല തകർക്കുന്നതിനുമുള്ള പദ്ധതികളെപ്പറ്റി വ്യക്തമാക്കാമോ?

ആദിശേഖർ. എ. എസ്.ന്റെ മരണം

2177  ശ്രീ. ജി. സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  അരുവിക്കര നിയോജകമണ്ഡലത്തിലെ പൂവച്ചൽ ഗ്രാമപഞ്ചായത്തിൽ പുളിങ്കോട് അരുണോദയത്തിൽ ആദിശേഖർ. എ. എസ്. എന്ന 15 വയസ്സുകാരൻ കൊല്ലപ്പെട്ട കേസിൽ തിരുവനന്തപുരം അഡീഷണൽ ജില്ലാ സെഷൻസ് കോടതി - IV (SC 216/2024) പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചിട്ടും ബഹു. സുപ്രീം കോടതി പ്രതിക്ക് ജാമ്യം അനുവദിച്ച സാഹചര്യത്തിൽ, കേസിന്റെ പ്രത്യേക പ്രാധാന്യം കണക്കിലെടുത്ത് വിധിക്കെതിരെ അപ്പീൽ നൽകാൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;

(ബി)  പ്രസ്തുത കേസിൽ ഹൈക്കോടതിയിൽ നടക്കുന്ന അപ്പീൽ വാദത്തിനായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ നടപടി സ്വീകരിക്കുമോ?

സംസ്ഥാനത്തെ മയക്കുമരുന്ന് കേസുകളും കാലിക്കടവ് എം.ഡി.എം.എ. കേസിലെ ഫോറൻസിക് പരിശോധനയും

2178  ശ്രീ. സജി ചെറിയാന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് 2016 മുതല്‍ 2026 മെയ് 5 വരെയുള്ള കാലയളവില്‍ മയക്കു മരുന്നിന്റെ ഉപയോഗം, വില്പന എന്നിവയുമായി ബന്ധപ്പെട്ട് എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തു എന്നതിന്റെ വര്‍ഷം തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കാമോ;

(ബി)  നിലവിലുള്ള സര്‍ക്കാര്‍ അധികാരത്തിൽ വന്നതിനുശേഷം പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്; വ്യക്തമാക്കാമോ;

(സി)  2026 ഓഗസ്റ്റ് 9-ന് കാസർഗോഡ് കാലിക്കടവ് ഭാഗത്തുനിന്ന് 139.29 ഗ്രാം എം.ഡി.എം.എ.യുമായി പിടിയിലായ മുഹമ്മദ് ഹുസൈന്റെയും സംഘത്തിന്റെയും മൊബൈല്‍ ഫോണുകള്‍, ലാപ് ടോപ്പുകള്‍ എന്നിവ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടോ; ഇല്ലെങ്കിൽ അതിന്റെ കാരണം വ്യക്തമാക്കാമോ?

പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യുന്ന പരാതികള്‍ തീർപ്പാക്കുന്നത്

2179  ശ്രീ. സജി ചെറിയാന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യുന്ന പരാതികൾ, പരാതിക്കാര്‍ അറിയാതെയും അത് തീർപ്പാക്കാതെയും ക്ലോസ് ചെയ്തതായി ബന്ധപ്പെട്ട പരാതിക്കാർക്ക് സന്ദേശങ്ങൾ ലഭിക്കുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  രജിസ്റ്റർ ചെയ്യുന്ന പരാതികൾ പരാതിക്കാരനെ ബോധ്യപ്പെടുത്തി തീർപ്പാക്കുന്നതിന് പോലീസിന് കർശന നിർദ്ദേശം നൽകുന്ന കാര്യം പരിഗണിക്കുമോ; വിശദമാക്കാമോ?

റിപ്പോർട്ടർ ചാനലിൽ നടത്തിയ പോലീസ് പരിശോധന

2180  ശ്രീ. കെ. യു. ജനീഷ് കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  റിപ്പോർട്ടർ ചാനലിൽ പോലീസ് നടത്തിയ പരിശോധന ഭാരതീയ നാഗരിക് സുരക്ഷാ സംഹിത പ്രകാരമുള്ള നിർബന്ധിത നടപടിക്രമങ്ങൾ പാലിച്ചാണോ നടത്തിയത്; വ്യക്തമാക്കാമോ;

(ബി)  റിപ്പോർട്ടർ ചാനലിന്റെ ന്യൂസ് റൂമിൽ പോലീസ് നടത്തിയ പരിശോധനയ്ക്കു മുമ്പ് തിരച്ചിലിന്റെ കാരണങ്ങളും നിയമപരമായ അടിസ്ഥാനവും രേഖപ്പെടുത്തിയിരുന്നോ; പ്രസ്തുത രേഖ കേസ് ഡയറിയിൽ ഉൾപ്പെടുത്തിയിരുന്നോ; പരിശോധനാ ഉത്തരവ് നിയമാനുസൃതമായി മജിസ്‌ട്രേറ്റിന് കൈമാറിയിരുന്നോ; പരിശോധനയ്ക്ക് ഉത്തരവിട്ട ഉദ്യോഗസ്ഥൻ ആരായിരുന്നു; വിശദമാക്കാമോ;

(സി)  പരിശോധനയിൽ രണ്ട് അല്ലെങ്കിൽ അതിലധികം സ്വതന്ത്രരും മാന്യരുമായ പ്രദേശവാസികളെ സാക്ഷികളായി ഉൾപ്പെടുത്തിയിരുന്നോ; അവർ ആരൊക്കെയായിരുന്നു; അവരുടെ പേരും വിലാസവും രേഖപ്പെടുത്തിയിരുന്നോ; സേർച്ച്/സീഷർ ലിസ്റ്റ് തയ്യാറാക്കി സാക്ഷികളെക്കൊണ്ട് ഒപ്പുവെപ്പിച്ചിരുന്നോ; പ്രസ്തുത ലിസ്റ്റിന്റെ പകർപ്പ് സ്ഥാപനത്തിന്റെ ചുമതലക്കാരന് നൽകിയിരുന്നോ; വിശദമാക്കാമോ;

(ഡി)  പരിശോധനയ്ക്കിടെ പിടിച്ചെടുത്ത വസ്തുക്കളുടെയും മാധ്യമപ്രവർത്തകരുടെ മൊബൈൽ ഫോണുകളുടെയും വിശദമായ സീഷർ ലിസ്റ്റ് തയ്യാറാക്കിയിരുന്നോ; ഓരോന്നും ഏത് സ്ഥലത്തുനിന്നാണ് പിടിച്ചെടുത്തതെന്ന് രേഖപ്പെടുത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ;

(ഇ)  റിപ്പോർട്ടർ ചാനലിന്റെ ന്യൂസ് റൂമിൽ പോലീസ് നടത്തിയ പരിശോധനയിൽ നിയമപരമായ നടപടിക്രമങ്ങളിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് സർക്കാർ പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ?

കേരള സർവകലാശാല ഹോസ്റ്റൽ വിദ്യാർത്ഥികൾക്ക് നേരെയുള്ള ലാത്തിച്ചാര്‍ജ്ജ്

2181  ശ്രീ. സി. കെ. ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  2026 സെപ്റ്റംബർ 30-ന് തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ കേരള സർവകലാശാലാ ഹോസ്റ്റൽ വിദ്യാർത്ഥികൾക്ക് നേരെ തീപ്പന്തം എറിഞ്ഞ് ആക്രമണം നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഹോസ്റ്റലിലെ അന്തേവാസികളായ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ലാത്തിച്ചാർജ് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  വിവിധ മാധ്യമങ്ങളിൽ ഈ ലാത്തിച്ചാർജുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പ്രചരിച്ചതിനെത്തുടർന്ന് സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തിയിട്ടുണ്ടോ; എങ്കിൽ സംഭവത്തിൽ കുറ്റക്കാരായ എത്ര പൊലീസുകാർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഇല്ലെങ്കിൽ എന്തുകൊണ്ടാണെന്നും വ്യക്തമാക്കാമോ;

(സി)  സംസ്ഥാനത്തെ പ്രമുഖ വിദ്യാർഥി സംഘടനയുടെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ കന്റോൺമെന്റ് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ഫോണിൽ വിളിക്കുകയും ഫോൺ സംഭാഷണത്തിൽ ആഭ്യന്തരമന്ത്രിയെ പരാമർശിക്കുകയും ചെയ്തതായി പറയപ്പെടുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇക്കാര്യത്തിൽ പ്രസ്തുത ഉദ്യോഗസ്ഥനെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വിശദമാക്കാമോ?

പോലീസ് അടിയന്തര പ്രതികരണ സംവിധാനവും കേസുകളുടെ ഡാഷ്‌ബോർഡ് രുപീകരണവും

2182  ശ്രീ. വിഷ്ണു മോഹൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാന പോലീസിന്റെ അടിയന്തര പ്രതികരണ സംവിധാനത്തിലൂടെ ലഭിക്കുന്ന വിവരങ്ങൾക്കും ഫോൺ കോളുകൾക്കും പോലീസ് പ്രതികരിക്കുന്ന ശരാശരി സമയം ജില്ലാടിസ്ഥാനത്തിൽ നിരീക്ഷിക്കുന്നുണ്ടോ; എങ്കിൽ ആയതിന്റെ പ്രതികരണ സമയം നിരീക്ഷിക്കുന്നതിനും വിലയിരുത്തുന്നതിനുമായി പ്രത്യേക സംവിധാനം നിലവിലുണ്ടോ; എങ്കിൽ പ്രസ്തുത വിഷയത്തിൽ പോലീസിന്റെ ശരാശരി പ്രതികരണ സമയം ജില്ല തിരിച്ച് വ്യക്തമാക്കുമോ;

(ബി)  ഓരോ പോലീസ് സ്റ്റേഷനിലും രജിസ്റ്റർ ചെയ്ത കേസുകൾ, അന്വേഷണം പൂര്‍ത്തിയാക്കിയ കേസുകള്‍, കുറ്റപത്രം സമർപ്പിച്ച കേസുകൾ, വിചാരണ പൂർത്തിയായി ശിക്ഷ ലഭിച്ച കേസുകൾ എന്നിവയുടെ വിവരങ്ങൾ ജില്ല/പോലീസ് സ്റ്റേഷൻ അടിസ്ഥാനത്തിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായി സുതാര്യമായ ഡാഷ്‌ബോർഡ് സംവിധാനം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; പ്രസ്തുത വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കി ജനകീയ ഓഡിറ്റിന് വിധേയമാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?

സാങ്കേതികവിദ്യയുടെ ദുരുപയോഗം

2183  ശ്രീ. ജി. ആര്‍. അനില്‍
ശ്രീ. ഗോവിന്ദൻ പള്ളിക്കാപ്പിൽ
ശ്രീ. മുഹമ്മദ് മുഹസിന്‍
ശ്രീ. സി. അജയപ്രസാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മോർഫിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് സഹപാഠികളുടെയും അധ്യാപികമാരുടെയും ചിത്രങ്ങളിൽ അശ്ലീലധ്വനിയുള്ള മാറ്റങ്ങൾ വരുത്തിയതിന് സംസ്ഥാനത്ത് രണ്ടു വിദ്യാർഥികൾ പിടിയിലായ സംഭവം ഗൗരവമായി കാണുന്നുണ്ടോ; വിശദമാക്കാമോ;

(ബി)  പുതുതലമുറയിൽ ഒരു ചെറുവിഭാഗമെങ്കിലും ഇത്തരം മനോവൈകൃതങ്ങളുടെയും ലൈംഗിക അരാജകത്വത്തിന്റെയും അടിമകളാണെന്നത് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;

(സി)  സാങ്കേതികവിദ്യയുടെ ഇത്തരം ദുരുപയോഗം തടയുന്നതിന് നിയമപാലനസംവിധാനങ്ങളുടെ ജാഗ്രതയും സത്വരനടപടികളും ഉറപ്പുവരുത്താൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;

(ഡി)  എറണാകുളത്തെ കോളേജിലെ വിദ്യാർഥിനികളുടെയും അധ്യാപികമാരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് ക്ലോസ്ഡ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ച സംഭവത്തിൽ സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് സംഘമായി പ്രവർത്തിച്ചിരുന്നതായി തെളിവ് ലഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ?

കേരള പോലീസിന്റെ നിലവിലെ സംവിധാനവും അംഗബലവും

2184  ശ്രീ. ജി. സുധാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ലോക്കൽ പോലീസ്, വിജിലൻസ്, ക്രൈംബ്രാഞ്ച് എന്നിവയ്ക്ക് പുറമേ പോലീസിലുണ്ടായിരുന്ന റിസർവ് പോലീസ് ബറ്റാലിയനുകൾ നിലവിലുണ്ടോ; ഉണ്ടെങ്കിൽ ആകെ എത്ര ബറ്റാലിയനുകളാണ് ഉള്ളതെന്ന് അറിയിക്കാമോ;

(ബി)  നിലവിൽ റിസർവ് പോലീസ് ബറ്റാലിയൻ സംവിധാനമില്ലെങ്കിൽ ആയത് പുനഃസംഘടിപ്പിക്കാൻ നടപടി സ്വീകരിക്കുമോ;

(സി)  റിസർവ് പോലീസ് ബറ്റാലിയൻ ജീവനക്കാർക്ക് പ്രത്യേക പരിശീലനങ്ങൾ നൽകിവരുന്നുണ്ടോ;

(ഡി)  സംസ്ഥാനത്ത് നിലവിലുള്ള ആകെ പോലീസ് ജീവനക്കാരുടെ എണ്ണം എത്രയെന്നും സേനയുടെ അംഗബലം ചുരുങ്ങിയത് ഒരു ലക്ഷമാക്കി ഉയ‍ർത്താൻ നടപടികൾ സ്വീകരിക്കുമോയെന്നും വ്യക്തമാക്കാമോ;

(ഇ)  ക്രിമിനൽ പശ്ചാത്തലമുള്ള പോലീസുകാരെ കണ്ടെത്തി സർവീസിൽ നിന്ന് പുറത്താക്കാൻ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ;

(എഫ്)  പ്രതികളെ പോലീസ് കായികമായി ഉപദ്രവിക്കുന്ന നടപടികൾ അവസാനിപ്പിക്കുമോ?

വനിതാ പൊലീസുകാരുടെ നിയമനം

2185  ശ്രീ. പഴകുളം മധു : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കേരള പൊലീസിലെ സായുധ ബറ്റാലിയനുകളിൽ നിലവിൽ എത്ര വനിതാ പൊലീസുകാരാണ് ജോലി ചെയ്യുന്നതെന്നുള്ള ബറ്റാലിയൻ തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;

(ബി)  കേരള പൊലീസിലെ സായുധ ബറ്റാലിയനുകളിൽ വനിതാ പൊലീസുകാരെ കൂടി ഉൾപ്പെടുത്തുന്നതിനും വനിതാ പ്രാതിനിധ്യം 33 ശതമാനമായി ഉയർത്തുന്നതിനും സർക്കാർ സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;

(സി)  വനിതാ പൊലീസുകാർക്ക് സ്വന്തം വീടുകൾക്കടുത്തുള്ള ബറ്റാലിയനുകളിൽ നിയമനം ലഭിക്കുന്നതിനും കുടുംബങ്ങളിൽനിന്ന് അകന്നുനിൽക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കുന്നതിനും എന്തെല്ലാം നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ?

ഡൽഹി വിദ്യാർത്ഥി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടത്തിയ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട കേസുകൾ

2186  ശ്രീ. കെ. രാജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഡൽഹിയിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനങ്ങളുമായി ബന്ധപ്പെട്ട് ജനപ്രതിനിധികൾ, വിദ്യാർത്ഥി-യുവജന പ്രവർത്തകർ, സാംസ്കാരിക പ്രവർത്തകർ, പൊതുപ്രവർത്തകർ തുടങ്ങിയവർക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  പ്രസ്തുത പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ആകെ എത്ര കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ജില്ല, പോലീസ് സ്റ്റേഷൻ, കേസ് നമ്പർ, ചുമത്തിയ വകുപ്പുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ വിശദാംശം ലഭ്യമാക്കാമോ;

(സി)  പ്രസ്തുത കേസുകളിൽ അന്വേഷണം പൂർത്തിയാക്കിയവ, അന്വേഷണം നടന്നുകൊണ്ടിരിക്കുന്നവ, കുറ്റപത്രം സമർപ്പിച്ചവ, കോടതിയുടെ പരിഗണനയിലുള്ളവ എന്നിവയുടെ എണ്ണം പ്രത്യേകം വ്യക്തമാക്കാമോ;

(ഡി)  ജനാധിപത്യപരമായ പ്രതിഷേധങ്ങളിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുന്നതിനായി ലഭിച്ചിട്ടുള്ള അപേക്ഷകൾ/ശിപാർശകൾ എത്രയാണ്; അവയിൽ എത്ര കേസുകൾ പിൻവലിക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?

വനിതാ പോലീസ് സ്റ്റേഷനുകൾ

2187  ശ്രീ. മുഹമ്മദ് മുഹസിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് നിലവിൽ എത്ര വനിതാ പോലീസ് സ്റ്റേഷനുകൾ പ്രവർത്തിക്കുന്നുണ്ടെന്നും അവ എവിടെയൊക്കെയാണെന്നും അറിയിക്കാമോ; പ്രസ്തുത സ്റ്റേഷനുകളിൽ ഏതൊക്കെ തസ്തികയിലായി എത്രപേരെ നിയമിച്ചിട്ടുണ്ടെന്നു അറിയിക്കാമോ;

(ബി)  സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ തടയുന്നതിനായി നിലവിലുള്ള സംവിധാനങ്ങൾ എന്തൊക്കെയാണെന്ന് അറിയിക്കാമോ;

(സി)  പുതിയ വനിതാ പോലീസ് സ്റ്റേഷനുകൾ സ്ഥാപിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; എങ്കിൽ എവിടെയൊക്കെയാണെന്നു അറിയിക്കാമോ?

പോലീസ് സേനയിലെ ഒഴിവുകൾ

2188  ശ്രീ. മുഹമ്മദ് മുഹസിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ പോലീസ് സേനയിൽ നിലവിലുള്ള അംഗബലം, അനുവദിച്ചിട്ടുള്ള തസ്തികകൾ, നിലവിലുള്ള ഒഴിവുകൾ, വിവിധ സ്ഥലങ്ങളിലേക്ക് ഡെപ്യൂട്ടേഷനിൽ പോയവർ എന്നിവയുടെ ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;

(ബി)  കഴിഞ്ഞ അഞ്ച് വർഷത്തിൽ ക്രിമിനൽ കേസുകളിലും വിജിലൻസ് കേസുകളിലും പ്രതിയായവരും ശിക്ഷിക്കപ്പെട്ടതുമായ പോലീസ് ഉദ്യോഗസ്ഥരുടെ ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ?

പോലീസ് ജനസൗഹൃദ പദ്ധതികൾ

2189  ശ്രീ. സി. അജയപ്രസാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ആഭ്യന്തര വകുപ്പ് പുതുതായി ആരംഭിച്ച മൈ പോലീസ് സ്റ്റേഷൻ എന്ന പദ്ധതി സംബന്ധിച്ച വിശദാംശം അറിയിക്കാമോ;

(ബി)  സംസ്ഥാനത്ത് ജനമൈത്രി പോലീസ് പദ്ധതി നിലവിൽ തുടരുന്നുണ്ടോ എന്ന് വ്യക്തമാക്കാമോ?

പോലിസ് സേനയെ നവീകരിക്കാൻ നടപടി

2190  ശ്രീ. തോമസ് ഉണ്ണിയാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പോലീസ് സേനയെ നവീകരിക്കാന്‍ സ്വീകരിച്ചു വരുന്ന നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;

(ബി)  പോലീസ് സേനയിലെ അംഗങ്ങളുടെ കുറവ് പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ;

(സി)  ഇന്ത്യയിലെ ഏറ്റവും മാതൃകാ പോലീസ് സേനയായി കേരളാ പോലീസിനെ മാറ്റാന്‍ ജന സൗഹൃദ പോലീസ് നയം നടപ്പാക്കാന്‍ നടപടികള്‍ ഉണ്ടാകുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ?

പോലീസ് സേവനങ്ങളുടെ ഡിജിറ്റൈസേഷന്‍

2191  ശ്രീ. അപു ജോൺ ജോസഫ്
ശ്രീ. ഷിബു തെക്കുംപുറം
ശ്രീ. വിനു ജോബ് കുഴിമണ്ണിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാന പോലീസ് നൽകിവരുന്ന സേവനങ്ങൾ ഡിജിറ്റൈസ് ചെയ്യുന്നതിന് ഈ സർക്കാർ സ്വീകരിക്കുന്ന നടപടികൾ വ്യക്തമാക്കാമോ;

(ബി)  രേഖകൾ സൂക്ഷിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള ബുദ്ധിമുട്ടും ചെലവും കുറയ്ക്കുന്നതിനൊപ്പം സേവനങ്ങൾ വേഗത്തിൽ ജനങ്ങളിലേക്കെത്തിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന പോലീസിൽ കടലാസ് രഹിത ഡിജിറ്റൽ സംവിധാനങ്ങൾ ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ;

(സി)  പരാതി, മൊഴി, എഫ്.ഐ.ആർ., കുറ്റപത്രം എന്നിവ കടലാസ് രഹിതമാക്കാൻ നടപടികൾ സ്വീകരിക്കുമോയെന്ന് വിശദമാക്കാമോ;

(ഡി)  നിലവിലുള്ള രേഖകൾ പ്രസ്തുത പദ്ധതിയുടെ ഭാഗമായി ഡിജിറ്റൈസ് ചെയ്യുന്നത് പരിഗണിക്കുമോ; വ്യക്തമാക്കാമോ?

കുന്ദമംഗലം മണ്ഡലത്തിലെ പോലീസ് സ്റ്റേഷനുകളുടെ അടിസ്ഥാന സൗകര്യ വികസനവും പോലീസ്‌ സംവിധാനം ശക്തിപ്പെടുത്തലും

2192  ശ്രീ. എം. എ. റസാഖ് മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കുന്ദമംഗലം നിയോജകമണ്ഡലത്തിലെ മാവൂർ പോലീസ് സ്റ്റേഷന് കീഴിലുള്ള സ്ഥലം ഉപയോഗപ്പെടുത്തി പോലീസ് ഉദ്യോഗസ്ഥർക്കായി ക്വാർട്ടേഴ്സ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ നിവേദനം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഉദ്യോഗസ്ഥർ നേരിടുന്ന താമസസൗകര്യവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് എന്തെങ്കിലും നടപടികൾ ഇതുവരെ സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;

(ബി)  പന്തീരങ്കാവ് പോലീസ് സ്റ്റേഷന്റെ നവീകരണാർത്ഥം പുതിയ സ്ഥലം ഏറ്റെടുക്കല്‍, പുതിയ കെട്ടിടം നിർമ്മാണം എന്നിവയുമായി ബന്ധപ്പെട്ട് വകുപ്പുതലത്തിൽ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ; പ്രസ്തുത പ്രവൃത്തിയുടെ നിലവിലെ പുരോഗതി എന്തെന്ന് വ്യക്തമാക്കാമോ;

(സി)  കുന്ദമംഗലം നിയോജകമണ്ഡലത്തിൽ പൂവാട്ടുപറമ്പ് കേന്ദ്രീകരിച്ച് പുതിയ ഒരു പോലീസ് സ്റ്റേഷൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ നിവേദനം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഈ വിഷയം വകുപ്പ് പരിശോധിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;

(ഡി)  കുന്ദമംഗലം നിയോജകമണ്ഡലത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ വാഹനങ്ങളുടെ അപര്യാപ്തത ഔദ്യോഗിക പ്രവർത്തനങ്ങളെയും പട്രോളിങ്ങിനെയും ഗുരുതരമായി ബാധിക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കുന്നതിന് പുതിയ വാഹനങ്ങൾ അനുവദിക്കുന്നത് ഉൾപ്പെടെയുള്ള അടിയന്തര ഇടപെടലുകൾ നടത്തുവാൻ എന്തെങ്കിലും നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടോയെന്ന് വിശദമാക്കാമോ?

പോലീസ് സേനയിലെ ട്രാൻസ്ഫർ

2193  ശ്രീ. എം. വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  നിലവിലെ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് എത്ര ഉത്തരവുകൾ പുറത്തിറങ്ങിയിട്ടുണ്ട്; പോലീസ് ജില്ല തിരിച്ച് ഉത്തരവുകളുടെ എണ്ണം വ്യക്തമാക്കാമോ;

(ബി)  മേൽ ഉത്തരവുകളിലായി ആകെ എത്ര പോലീസ് ഉദ്യോഗസ്ഥരെ ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്; പോലീസ് ജില്ല തിരിച്ച് ട്രാൻസ്ഫർ ആയ ഉദ്യോഗസ്ഥരുടെ എണ്ണം വ്യക്തമാക്കാമോ;

(സി)  ഒരേ യൂണിറ്റിൽ മൂന്നുവർഷം പൂർത്തിയാക്കാത്ത എത്ര ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിട്ടുണ്ട്; ആയതിന്റെ പോലീസ് ജില്ല തിരിച്ച് എണ്ണം അറിയിക്കാമോ; വിരമിക്കാന്‍ ഒരു വർഷം മാത്രം ബാക്കിയുള്ള എത്ര പോലീസ് ഉദ്യോഗസ്ഥരെ ജനറൽ ട്രാൻസ്ഫറിന്റെ ഭാഗമായി അല്ലാതെ സ്ഥലം മാറ്റിയിട്ടുണ്ട്; ആയതിന്റെ പോലീസ് ജില്ല തിരിച്ച് കണക്ക് വ്യക്തമാക്കാമോ;

(ഡി)  നിലവിലെ സർക്കാർ വന്നതിന് ശേഷം ഒന്നിലധികം ട്രാൻസ്ഫർ ചെയ്യപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം വ്യക്തമാക്കാമോ; ട്രാൻസ്ഫർ ചെയ്യപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് ഓപ്ഷൻ വാങ്ങിയിട്ടുണ്ടോ; ഓപ്ഷൻ വാങ്ങിയ ഉദ്യോഗസ്ഥരെ ഓപ്ഷനു പുറത്ത് ട്രാൻസ്ഫർ ചെയ്തിട്ടുണ്ടോ?

പോലീസ് സേനയ്ക്ക് ബാധകമായ ട്രാൻസ്ഫർ ചട്ടങ്ങൾ

2194  ശ്രീ. എം. വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പോലീസ് ഉദ്യോഗസ്ഥരുടെ ട്രാൻസ്ഫറിന് ബാധകമായ പോലീസ് ആക്ടിലെയും പോലീസ് സ്റ്റാന്റിംഗ് ഓർഡേർസ്(പി.എസ്.ഒ)- ലെയും വകുപ്പുകൾ ഏതൊക്കെയാണ്; മൂന്നു വർഷത്തിൽ താഴെ ഒരു സ്റ്റേഷനിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ ട്രാൻസ്ഫർ സംബന്ധിച്ച് മാർഗ നിർദ്ദേശങ്ങൾ അടങ്ങിയ ഡിപ്പാർട്ട്മെന്റ് സർക്കുലറുകൾ ഏതൊക്കെയാണ്; ആയവയുടെ പകർപ്പ് ലഭ്യമാക്കാമോ;

(ബി)  മൂന്നു വർഷത്തിൽ താഴെ ഒരേ പോലീസ് സ്റ്റേഷനിൽ ജോലി ചെയ്തു വന്ന ഉദ്യോഗസ്ഥരുടെ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട പ്രസ്തുത സർക്കാർ നിർദ്ദേശങ്ങൾ പൂർണ്ണമായി പാലിക്കപ്പെട്ടിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണം വ്യക്തമാക്കാമോ;

(സി)  ജനറൽ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട് നടപടി ക്രമങ്ങളും മാനദണ്ഡങ്ങളും മാർഗ നിർദ്ദേശങ്ങളും സംബന്ധിച്ച സർക്കാർ/ഡിപ്പാർട്ട്മെന്റ് ഉത്തരവുകൾ, സർക്കുലറുകൾ ഏതൊക്കെയെന്ന് വ്യക്തമാക്കാമോ; ആയവയുടെ പകർപ്പ് ലഭ്യമാക്കാമോ;

(ഡി)  മേൽ സർക്കുലർ/ഉത്തരവുകൾ മേൽപ്പറഞ്ഞ ട്രാൻസ്ഫറുകളിൽ പൂർണ്ണമായി പാലിക്കപ്പെട്ടിട്ടുണ്ടോ; ഉത്തരവുകളിലെ ഏതെങ്കിലും നിർദ്ദേശം പാലിച്ചിട്ടില്ല എങ്കിൽ ഏതൊക്കെ ഉത്തരവിലെ ഏതൊക്കെ നിർദ്ദേശങ്ങൾ പാലിച്ചില്ല എന്നും ആയതിന്റെ കാരണം എന്തെന്നും വ്യക്തമാക്കാമോ?

കോഴിക്കോട് ജില്ലയില്‍ പോലീസ് സ്റ്റേഷനുകൾക്ക് സ്വന്തമായി പുതിയ കെട്ടിടങ്ങൾ

2195  ശ്രീ. പി. എ. മുഹമ്മദ് റിയാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കോഴിക്കോട് ജില്ലയിൽ വാടകക്കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന പൊലീസ് സ്റ്റേഷനുകളുടെ വിവരങ്ങൾ നിയോജകമണ്ഡലാടിസ്ഥാനത്തിൽ ലഭ്യമാക്കാമോ;

(ബി)  പ്രസ്തുത പൊലീസ് സ്റ്റേഷനുകൾക്ക് സ്വന്തം കെട്ടിടം നിർമ്മിക്കുന്നതിന് സ്വീകരിച്ചിട്ടുള്ളതും സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതുമായ നടപടികൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;

(സി)  ബേപ്പൂര്‍ നിയോജകമണ്ഡലത്തിലെ ഏതെല്ലാം പോലീസ് സ്റ്റേഷനുകള്‍ ഭിന്നശേഷി സൗഹൃദമാക്കിയിട്ടുണ്ടെന്നും മറ്റുള്ളവ ഭിന്നശേഷി സൗഹൃദമാക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്നും വ്യക്തമാക്കാമോ?

പോലീസ് അതിക്രമം

2196  ശ്രീ. വി. ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം പോലീസ് അതിക്രമങ്ങൾ സംബന്ധിച്ച് എത്ര പരാതികൾ ലഭിച്ചിട്ടുണ്ട്; വിശദമാക്കാമോ;

(ബി)  ഇതിന്റെ അടിസ്ഥാനത്തിൽ എത്ര പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കാമോ?

സി.പി.ഒ., ഡബ്ല്യു.സി.പി.ഒ. തസ്തികകളിൽ നിയമനം

2197  ശ്രീ. പി. പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ പോലീസ് സേനയിലെ സി.പി.ഒ., ഡബ്ല്യു.സി.പി.ഒ. തസ്തികകളിൽ എത്ര ഒഴിവുകൾ നിലവിലുണ്ടെന്നും ഒഴിവുകൾ നികത്തുന്നതിന് സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്നും വ്യക്തമാക്കാമോ;

(ബി)  പോലീസ് സ്റ്റേഷനുകളിൽ പോലീസ് ഉദ്യോഗസ്ഥർക്കുള്ള വിശ്രമമുറികൾ മെച്ചപ്പെടുത്തുന്നതിനായി പ്രത്യേക പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ടോ; വ്യക്തമാക്കാമോ?

തുണ പോര്‍ട്ടല്‍

2198  ശ്രീ. പി. പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തുണ (THUNA) പോര്‍ട്ടല്‍ വഴി പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്ന പോലീസ് സേവനങ്ങള്‍ ഏതൊക്കെയാണെന്നും തുണ പോര്‍ട്ടല്‍ മുഖേന ഇതുവരെ എത്ര പരാതികള്‍ ലഭ്യമായിട്ടുണ്ടെന്നും ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ?

വിദ്യാർഥികൾക്കെതിരായ പോലീസ് അതിക്രമങ്ങൾ

2199  ശ്രീ. ടി. എം. ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് വിദ്യാർഥി സമരങ്ങളുമായി ബന്ധപ്പെട്ട് ചില പോലീസ് ഉദ്യോഗസ്ഥർ പക്ഷപാതപരമായ സമീപനം സ്വീകരിക്കുന്നുവെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;

(ബി)  വിദ്യാർത്ഥി സമരങ്ങളുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാർത്ഥികൾ താമസിക്കുന്ന ഹോസ്റ്റലുകളിലും കയറി വിദ്യാർഥികൾക്കെതിരെ അതിക്രമം നടത്തുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനും അവരെ ക്രമസമാധാന ചുമതലകളിൽനിന്ന് മാറ്റിനിർത്തുന്നതിനുമുള്ള നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?

മഞ്ചേശ്വരം താലൂക്കിലെ ഓപ്പറേഷൻ തൂഫാൻ

2200  ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മഞ്ചേശ്വരം താലൂക്കിന്റെ പരിധിയിൽ ലഹരിമരുന്ന് വ്യാപനത്തിനെതിരെ ആഭ്യന്തര വകുപ്പും എക്സൈസ് വകുപ്പും സംയുക്തമായി നടപ്പിലാക്കിവരുന്ന ഓപ്പറേഷൻ തൂഫാൻ മുഖേന സ്വീകരിച്ചിട്ടുള്ള പ്രവർത്തനങ്ങൾ എന്തെല്ലാമെന്ന് വിശദമാക്കാമോ;

(ബി)  പ്രസ്തുത താലൂക്ക് പരിധിയിലുള്ള പൊലീസ് സ്റ്റേഷനുകളിൽ ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് ഇതുവരെ എത്ര എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഓരോ കേസിലും എത്ര പ്രതികള്‍ ഉൾപ്പെട്ടിട്ടുണ്ടെന്നും വ്യക്തമാക്കാമോ; പിടിച്ചെടുത്ത തൊണ്ടിമുതലുകളുടെ വിവരങ്ങൾ (ഇനം,അളവ്/മൂല്യം) എന്നിവ സെക്ഷൻ/സ്റ്റേഷൻ തിരിച്ച് ലഭ്യമാക്കാമോ;

(സി)  താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ ലഹരിപദാർത്ഥങ്ങളുടെ വിൽപ്പനയും ഉപയോഗവും വ്യാപകമായി തുടരുന്നത് തടയുന്നതിനായി തുടർന്നും എന്തെല്ലാം അടിയന്തര നടപടികളാണ് ആഭ്യന്തര വകുപ്പ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?

മഞ്ചേശ്വരം താലൂക്കിലെ ഓപ്പറേഷൻ തൂഫാൻ

2201  ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മഞ്ചേശ്വരം താലൂക്കിന്റെ പരിധിയിൽ ലഹരിമരുന്ന് വ്യാപനത്തിനെതിരെ ആഭ്യന്തര വകുപ്പും എക്സൈസ് വകുപ്പും സംയുക്തമായി നടപ്പിലാക്കിവരുന്ന ഓപ്പറേഷൻ തൂഫാൻ വഴിയുള്ള പ്രവർത്തനങ്ങൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;

(ബി)  പ്രസ്തുത താലൂക്ക് പരിധിയിലുള്ള പോലീസ് സ്റ്റേഷനുകളിൽ ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് ഇതുവരെ എത്ര എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്; ഓരോ കേസ്സിലും എത്ര പ്രതികളെ ഉൾപ്പെടുത്തിയിട്ടുണ്ട്; പിടിച്ചെടുത്ത തൊണ്ടി മുതലുകളുടെ വിവരങ്ങൾ (ഇനം, അളവ്/മൂല്യം) എന്നിവ സ്റ്റേഷൻ തിരിച്ച് ലഭ്യമാക്കുമോ;​

(സി)  താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ ലഹരി പദാർത്ഥങ്ങളുടെ വിൽപ്പനയും ഉപയോഗവും തടയുന്നതിനായി അടിയന്തര നടപടികള്‍ എന്തെല്ലാമാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ;​

(ഡി)  ഓപ്പറേഷൻ തൂഫാന്റെ കാര്യക്ഷമമായ നടത്തിപ്പിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളെക്കൂടി പങ്കാളികളാക്കിക്കൊണ്ട് എന്തെങ്കിലും കർമ്മപദ്ധതികൾ ആലോചിച്ചിട്ടുണ്ടോ; എങ്കിൽ വിശദവിവരം ലഭ്യമാക്കുമോ?

പോലീസ് ഉദ്യോഗസ്ഥരുടെ ട്രാന്‍സ്ഫര്‍

2202  ശ്രീ. കെ. കെ. രാമചന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വിരമിക്കാൻ ഒരു വർഷം മാത്രം ബാക്കിയുള്ള എത്ര പോലീസ് ഉദ്യോഗസ്ഥരെ ജനറൽ ട്രാൻസ്ഫറിന്റെ ഭാഗമായി അല്ലാതെ സ്ഥലം മാറ്റിയിട്ടുണ്ട്; ആയതിന്റെ പോലീസ് ജില്ല തിരിച്ച് കണക്ക് വ്യക്തമാക്കാമോ;

(ബി)  പുതിയ സർക്കാർ വന്നതിന് ശേഷം ഒന്നിലധികം ട്രാൻസ്ഫർ ചെയ്യപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം വ്യക്തമാക്കാമോ; ട്രാൻസ്ഫർ ചെയ്യപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് ഓപ്ഷൻ വാങ്ങിയിട്ടുണ്ടോ; ഓപ്ഷൻ വാങ്ങിയ ഉദ്യോഗസ്ഥരെ ഓപ്ഷന് പുറത്ത് ട്രാൻസ്ഫർ ചെയ്തിട്ടുണ്ടോ; വിശദമാക്കാമോ;

(സി)  ഒരു സ്റ്റേഷനിൽ മൂന്ന് വർഷത്തിൽ താഴെ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ ട്രാൻസ്ഫർ സംബന്ധിച്ച് മാർഗ്ഗനിർദ്ദേശങ്ങൾ അടങ്ങിയ ഡിപ്പാർട്ട്മെന്റ് സർക്കുലറുകൾ ഏതൊക്കെയാണ്; ആയവയുടെ പകർപ്പ് ലഭ്യമാക്കാമോ;

(ഡി)  ജനറൽ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട് നടപടി ക്രമങ്ങളും മാനദണ്ഡങ്ങളും മാർഗ നിർദ്ദേശങ്ങളും സംബന്ധിച്ച സർക്കാർ/ഡിപ്പാർട്ട്മെന്റ് ഉത്തരവുകൾ, സർക്കുലറുകൾ ഏതൊക്കെയെന്ന് വ്യക്തമാക്കാമോ; ആയവയുടെ പകർപ്പ് ലഭ്യമാക്കാമോ;

(ഇ)  മേൽ സർക്കുലർ/ഉത്തരവുകൾ മേൽപ്പറഞ്ഞ ട്രാൻസ്ഫറുകളിൽ പൂർണ്ണമായി പാലിക്കപ്പെട്ടിട്ടുണ്ടോ; ഉത്തരവുകളിലെ ഏതെങ്കിലും നിർദ്ദേശം പാലിച്ചിട്ടില്ല എങ്കിൽ ഏതൊക്കെ ഉത്തരവിലെ ഏതൊക്കെ നിർദ്ദേശങ്ങൾ പാലിച്ചില്ല എന്നും ആയതിന്റെ കാരണം എന്തെന്നും വ്യക്തമാക്കാമോ?

വിദ്യാർത്ഥി പ്രതിഷേധങ്ങൾക്കിടയിലെ പോലീസ് നടപടികളും രജിസ്റ്റർ ചെയ്ത കേസുകളും

2203  ശ്രീ. കെ. യു. ജനീഷ് കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് സമീപകാലത്ത് വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ പോലീസ് ബലപ്രയോഗം, ലാത്തിച്ചാർജ്, കസ്റ്റഡിയിലെടുക്കൽ തുടങ്ങിയ സംഭവങ്ങൾ ഉണ്ടായതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; പ്രസ്തുത സംഭവങ്ങളിൽ ഉൾപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുടെ പേരിൽ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ ലഭ്യമാക്കാമോ; പ്രസ്തുത സംഭവങ്ങൾ നടന്ന സ്ഥലങ്ങൾ, ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകൾ, രജിസ്റ്റർ ചെയ്ത കേസുകൾ എന്നിവയുടെ വിശദാംശങ്ങൾ ലഭ്യമാക്കാമോ;

(ബി)  വിദ്യാർത്ഥികൾക്കെതിരെ അനാവശ്യമായോ നിയമവിരുദ്ധമായോ ബലപ്രയോഗം നടത്തിയതായി പരാതികൾ ലഭിച്ചിട്ടുള്ള പോലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണം, സസ്പെൻഷൻ, മറ്റ് അച്ചടക്ക നടപടികൾ എന്നിവ സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ ഓരോ കേസിലെയും നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;

(സി)  വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ വിദ്യാർത്ഥിനികളെ പുരുഷ പോലീസ് ഉദ്യോഗസ്ഥർ കൈകാര്യം ചെയ്തതായോ മർദ്ദിച്ചതായോ ഉള്ള പരാതികൾ ലഭിച്ചിട്ടുണ്ടോ; എങ്കിൽ അത്തരം സംഭവങ്ങളിൽ സ്വീകരിച്ച തുടർനടപടി വ്യക്തമാക്കാമോ;

(ഡി)  പോലീസ് ബലപ്രയോഗത്തിനിടെ പരിക്കേറ്റ വിദ്യാർത്ഥികൾക്ക് അടിയന്തരമായി മെഡിക്കൽ പരിശോധനയും ചികിത്സയും ലഭ്യമാക്കുന്നതിന് പോലീസ് വകുപ്പിന് പ്രത്യേക നിർദ്ദേശങ്ങളോ പ്രോട്ടോക്കോളുകളോ നിലവിലുണ്ടോ; പ്രസ്തുത സംഭവങ്ങളിൽ അത് പാലിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;

(ഇ)  പ്രതിഷേധങ്ങൾ നിയന്ത്രിക്കുന്നതിനിടെയുണ്ടായ പോലീസ് നടപടികളിൽ ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥികൾ, ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട വിദ്യാർത്ഥികൾ, സർക്കാർ ആശുപത്രികളിൽ ചികിത്സയ്ക്കായി എത്തിച്ച വിദ്യാർത്ഥികൾ എന്നിവരുടെ എണ്ണം സംബന്ധിച്ച ജില്ല തിരിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കാമോ;

(എഫ്)  2026 ജൂൺ ഒന്ന് മുതൽ സർക്കാരിനെതിരെ സമരങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികളുടെ ഭാവി നശിപ്പിക്കുന്ന രീതിയിൽ ജാമ്യമില്ലാ വകുപ്പുകളും ഗുരുതരമായ വകുപ്പുകളും ചുമത്തി എത്ര കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്; പ്രസ്തുത കേസുകളുടെ പോലീസ് സ്റ്റേഷൻ തിരിച്ചുള്ള വിശദാംശങ്ങളും എഫ്.ഐ.ആർ. ന്റെ പകർപ്പും ചുമത്തിയിരിക്കുന്ന വകുപ്പുകളും എത്ര പേരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന വിശദാംശവും ലഭ്യമാക്കാമോ?

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയുള്ള നടപടി

2204  ശ്രീമതി ഒ. എസ്. അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി കോളേജിനുള്ളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അതിക്രമം നടത്തിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; അവര്‍ക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ടോ; എത്ര പേർ ആണ് ഈ കേസിൽ പ്രതികളായി ഉള്ളത്; ഇതിൽ എത്ര പേരെ പോലീസ് അറസ്റ്റ് ചെയ്തു; വിശദമാക്കാമോ;

(ബി)  2026 സെപ്റ്റംബർ 30 ന് കേരള സർവകലാശാല ഹോസ്റ്റൽ വിദ്യാർത്ഥികൾക്ക് നേരെ യൂത്ത് കോൺഗ്രസുകാർ തീപ്പന്തം എറിഞ്ഞ് ആക്രമം നടത്തുകയും തുടർന്ന് പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്തതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത സംഭവത്തിൽ എത്ര യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് എതിരെ പോലീസ് കേസ് എടുത്തുവെന്ന് വ്യക്തമാക്കാമോ;

(സി)  പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ആരൊക്കെയാണ് പ്രതികൾ; ഏതൊക്കെ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്; എത്ര പേരെ അറസ്റ്റ് ചെയ്തു; ഇവർക്കെതിരെ പൊതുമുതൽ നശിപ്പിക്കൽ നിയമപ്രകാരം കേസ് എടുത്തിട്ടുണ്ടോ; വിശദമാക്കാമോ;

(ഡി)  പ്രസ്തുത സംഭവുമായി ബന്ധപ്പെട്ട് സബ് ഇൻസ്പെക്ടർക്കെതിരെ വകുപ്പുതല അനേഷണത്തിന് തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കാമോ?

സഹ്യോഗ് പോർട്ടൽ ഉപയോഗിക്കുന്നത്

2205  ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കേന്ദ്രസർക്കാരിന്റെ സഹ്യോഗ് പോർട്ടൽ കേരള പൊലീസും സംസ്ഥാന സർക്കാരിന്റെ മറ്റ് ഏജൻസികളും ഏതൊക്കെ ആവശ്യങ്ങൾക്കാണ് ഉപയോഗിച്ചുവരുന്നതെന്ന് വിശദമാക്കാമോ;

(ബി)  കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഐ.ടി. ഇലക്ട്രോണിക്സ് മന്ത്രാലയവും ചേർന്ന് രൂപം നൽകിയിട്ടുള്ള സഹ്യോഗ് പോർട്ടൽ ഉപയോഗിച്ച് നിയമനടപടികൾ സ്വീകരിക്കുന്നതിന് കേരള പോലീസിന്റെ ഏതെല്ലാം വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർക്കാണ് അനുമതി നൽകിയിട്ടുള്ളതെന്ന് വിശദമാക്കാമോ;

(സി)  പ്രസ്തുത പോർട്ടൽ മുഖേന ഏതൊക്കെ തരത്തിലുള്ള പരാതികളിലാണ് സമൂഹമാധ്യമങ്ങളിലെ കണ്ടെന്റുകള്‍ക്ക് എതിരെ നിയമനടപടികൾ സ്വീകരിച്ചുവരുന്നതെന്ന് വിശദമാക്കാമോ;

(ഡി)  ഈ സർക്കാർ അധികാരമേറ്റതിനുശേഷം ഫേസ്ബുക്, ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങളിൽ നിന്നും മുഖ്യമന്ത്രിയുടെയോ മന്ത്രിമാരുടെയോ ചിത്രങ്ങൾ അടങ്ങിയ ന്യൂസ് കാർഡുകളോ ഫോട്ടോകളോ വീഡിയോകളോ നീക്കംചെയ്യുന്നതിന് പ്രസ്തുത പോർട്ടൽ വഴി കേരള പോലീസ് സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;

(ഇ)  ഈ സർക്കാർ അധികാരമേറ്റതിനുശേഷം ഫേസ്ബുക്, ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങളിൽ നിന്നും കണ്ടെന്റുകൾ നീക്കംചെയ്യുന്നതിന് കേരള പോലീസ് എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും എത്ര പരാതികളിലാണ് നടപടികൾ സ്വീകരിച്ചതെന്നും നീക്കം ചെയ്ത പോസ്റ്റുകളുടെ സ്വഭാവം എന്താണെന്നും വിശദമാക്കാമോ?

പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം

2206  ശ്രീ. എ. പ്രഭാകരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പുതിയ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് എത്ര ഉത്തരവുകൾ പുറത്തിറക്കിയിട്ടുണ്ട്; പോലീസ് ജില്ല തിരിച്ച് ഉത്തരവുകളുടെ എണ്ണം വ്യക്തമാക്കാമോ;

(ബി)  മേൽ ഉത്തരവുകളിലായി ആകെ എത്ര പോലീസ് ഉദ്യോഗസ്ഥരെ ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്; പോലീസ് ജില്ല തിരിച്ച് ട്രാൻസ്ഫർ ആയ ഉദ്യോഗസ്ഥരുടെ എണ്ണം വ്യക്തമാക്കാമോ;

(സി)  ഒരേ യൂണിറ്റിൽ മൂന്നുവർഷം പൂർത്തിയാക്കാത്ത എത്ര ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിട്ടുണ്ട്; ആയതിന്റെ പോലീസ് ജില്ല തിരിച്ച് എണ്ണം ലഭ്യമാക്കാമോ;

(ഡി)  ഒരേ പോലീസ് സ്റ്റേഷനിൽ മൂന്നു വർഷത്തിൽ താഴെ ജോലി ചെയ്തുവരുന്ന ഉദ്യോഗസ്ഥരുടെ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട് നിലവിലുള്ള സർക്കുലർ നിർദ്ദേശങ്ങൾ പൂർണ്ണമായി പാലിക്കപ്പെട്ടിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണം വ്യക്തമാക്കാമോ?

സേനകളിലെ വനിതാപ്രാതിനിധ്യം

2207  ശ്രീ. പാറക്കൽ അബ്‌ദുല്ല : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ദേശീയ ശരാശരി അനുസരിച്ച് സേനകളിലെ വനിതാപ്രാതിനിധ്യം പതിനഞ്ച് ശതമാനമാണെന്നിരിക്കെ കേരളത്തിലത് എട്ട് ശതമാനം മാത്രമാണെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  അറുപതിനായിരത്തിനടുത്തുള്ള സേനാംഗങ്ങളിൽ സ്ത്രീകളുടെ എണ്ണം അയ്യായിരം മാത്രമാണെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇക്കാര്യം പരിശോധിച്ച് നടപടികൾ സ്വീകരിക്കുമോ;

(സി)  പോലീസ് സ്റ്റേഷനുകളിൽ സ്ത്രീകൾക്കായി പ്രത്യേക ശൗചാലയങ്ങളും വിശ്രമ മുറികളും ഉറപ്പാക്കാൻ നടപടി സ്വീകരിക്കുമോ; എങ്കിൽ വിശദാംശം ലഭ്യമാക്കാമോ?

പാറശ്ശാല നിയോജകമണ്ഡലത്തിലെ വിദ്യാലയങ്ങളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ്

2208  ശ്രീ. സി. കെ. ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പാറശ്ശാല നിയോജകമണ്ഡലത്തിലെ വിവിധ വിദ്യാലയങ്ങളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്.പി.സി) യൂണിറ്റുകള്‍ ആരംഭിക്കുന്നതിനായി നാളിതുവരെ എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നും പ്രസ്തുത അപേക്ഷകള്‍ ലഭിച്ച വിദ്യാലയങ്ങളുടെ പേരും തദ്ദേശസ്ഥാപനാടിസ്ഥാനത്തിലുളള വിശദാംശവും ലഭ്യമാക്കുമോ;

(ബി)  ലഭിച്ച അപേക്ഷകളില്‍ എത്ര വിദ്യാലയങ്ങള്‍ക്ക് സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റുകള്‍ ആരംഭിക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്; അനുമതി ലഭിച്ച വിദ്യാലയങ്ങളുടെ പേരുവിവരങ്ങളും യൂണിറ്റുകള്‍ ആരംഭിച്ചിട്ടുണ്ടെങ്കില്‍ അവയുടെ നിലവിലെ പ്രവര്‍ത്തനസ്ഥിതിയും വ്യക്തമാക്കുമോ;

(സി)  നാളിതുവരെ അനുമതി ലഭിക്കാത്ത അപേക്ഷകള്‍ എത്രയാണെന്നും അവയ്ക്ക് അനുമതി നല്‍കാത്തതിന്റെ കാരണങ്ങള്‍ എന്തെല്ലാമാണെന്നും വ്യക്തമാക്കുമോ;

(ഡി)  സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റുകള്‍ അനുവദിക്കുന്നതിനുളള നിലവിലെ മാനദണ്ഡങ്ങള്‍ പാലിക്കുന്നതും അപേക്ഷ സമര്‍പ്പിച്ചിട്ടുളളതുമായ എല്ലാ അര്‍ഹമായ വിദ്യാലയങ്ങളിലും യൂണിറ്റുകള്‍ ആരംഭിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ; ഇതിനായി പരിഗണിക്കുന്ന സമയക്രമം വ്യക്തമാക്കുമോ?

കൂടുതല്‍ സ്കൂളുകളില്‍ എസ്.പി.സി. അനുവദിക്കുന്നതിന് നടപടി

2209  പ്രൊഫ. സി. രവീന്ദ്രനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് കൂടുതല്‍ സ്കൂളുകളില്‍ എസ്.പി.സി അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

യു.ഡി.എഫ് പ്രവർത്തകർക്കെതിരെ രാഷ്ട്രീയ പ്രേരിതമായി എടുത്തിട്ടുള്ള കേസുകൾ

2210  ശ്രീ. കുറുക്കോളി മൊയ്തീന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  2016 മെയ് 1 മുതൽ 2026 മാർച്ച് 31 വരെ കേരളത്തിൽ യു.ഡി.എഫ് പ്രവർത്തകർക്കെതിരെ രാഷ്ട്രീയ പ്രേരിതമായി കേസുകള്‍ എടുത്തിട്ടുണ്ടോ; എങ്കില്‍ എടുത്തിട്ടുള്ള കേസുകളുടെ എണ്ണം ജില്ലതിരിച്ച് ലഭ്യമാക്കാമോ;

(ബി)  പ്രസ്തുത കേസുകൾ പിൻവലിക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കാമോ;

(സി)  രാഷ്ട്രീയ വിരോധം കൊണ്ടുമാത്രം കേസുകൾ എടുത്തിട്ടുണ്ടെങ്കില്‍ പ്രസ്തുത കേസുകൾ എടുത്ത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കാമോ?

സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ

2211  ശ്രീ. പി. കെ. ഫിറോസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് 2024, 2025 വർഷങ്ങളിൽ സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളുടെ രജിസ്റ്റർ ചെയ്ത കേസുകളുടെ ജില്ല തിരിച്ചുള്ള കണക്കുകൾ ലഭ്യമാക്കാമോ;

(ബി)  പ്രസ്തുത വർഷങ്ങളിൽ ജില്ല തിരിച്ചും വിഭാഗം തിരിച്ചും രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം—ബലാത്സംഗം, ഗാർഹിക പീഡനം, സ്ത്രീകൾക്കെതിരെയുള്ള ലൈംഗികാതിക്രമം, സ്ത്രീധനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ, സ്ത്രീകൾക്കെതിരെയുള്ള സൈബർ കുറ്റകൃത്യങ്ങൾ, കാണാതായ സ്ത്രീകളെ സംബന്ധിച്ച കേസുകൾ, സ്ത്രീകൾക്കെതിരെയുള്ള മറ്റ് കുറ്റകൃത്യങ്ങൾ എന്നിങ്ങനെ ലഭ്യമാക്കാമോ;

(സി)  പ്രസ്തുത കേസുകളിൽ 2024, 2025 വർഷങ്ങളിൽ ജില്ല തിരിച്ചും കുറ്റകൃത്യങ്ങളുടെ വിഭാഗം തിരിച്ചും കുറ്റപത്രം സമർപ്പിച്ചവയുടെയും അന്വേഷണം പൂർത്തിയാക്കിയവയുടെയും എണ്ണം ലഭ്യമാക്കാമോ;

(ഡി)  പ്രസ്തുത കേസുകളിൽ ശിക്ഷ ലഭിച്ച കേസുകളുടെ എണ്ണം ജില്ല തിരിച്ചും കുറ്റകൃത്യങ്ങളുടെ വിഭാഗം തിരിച്ചും വ്യക്തമാക്കാമോ;

(ഇ)  സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിനും ഇത്തരം കേസുകളിൽ അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കി കുറ്റവാളികൾക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനുമായി സർക്കാർ സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ?

പാലക്കാട് ജില്ലയിലെ പോക്സോ കേസ് വർദ്ധന

2212  ശ്രീ. സുമേഷ് അച്ചുതൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പാലക്കാട് ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളുടെ പരിധിയിൽ കഴിഞ്ഞ അഞ്ചു വർഷക്കാലയളവിൽ പോക്സോ കേസുകളുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ടോ; വിശദമാക്കാമോ;

(ബി)  പ്രസ്തുത വിഷയത്തിൽ അന്വേഷണം നടത്തുന്നതിനായി എ.ഐ.ജി. യുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നോ; പോലീസ് ഉദ്യോഗസ്ഥരെ കൂടാതെ മറ്റാരൊക്കെയാണ് അംഗങ്ങളെന്ന് വ്യക്തമാക്കാമോ;

(സി)  ഏതെല്ലാം വിഷയങ്ങളെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് പ്രസ്തുത സംഘത്തോട് ആവശ്യപ്പെട്ടിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?

ലയണൽ മെസ്സി അടങ്ങുന്ന അർജന്റീനിയൻ ടീമിന്റെ കേരള പര്യടനം

2213  ശ്രീ. പാറക്കൽ അബ്‌ദുല്ല : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ലയണൽ മെസ്സി അടങ്ങുന്ന അർജന്റീനിയൻ ടീമിനെ കേരളത്തിൽ കൊണ്ടു വരാനെന്ന പേരിൽ നടന്നിട്ടുള്ള സംഭവങ്ങളിൽ ആരംഭിച്ചിട്ടുള്ള എസ്.ഐ.ടി. അന്വേഷണം ഇപ്പോൾ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;

(ബി)  ഏതെങ്കിലും പ്രത്യേക ഏജൻസിയെ അന്വേഷണം ഏൽപ്പിക്കുന്ന കാര്യം സർക്കാരിന്റെ പരിഗണയിലുണ്ടോ; എങ്കിൽ വിശദാംശം നല്കാമോ;

(സി)  ഈ വിഷയത്തിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കുന്നതിന് അനുമതി നൽകിയിട്ടുണ്ടോ; എങ്കില്‍ ആരൊക്കെ അന്വേഷണ പരിധിയിൽ വരുമെന്നും ആർക്കൊക്കെയെതിരെ കേസെടുക്കേണ്ടി വരുമെന്നും വ്യക്തമാക്കുമോ?

ഓപ്പറേഷൻ തൂഫാൻ - ദ നാർക്കോട്ടിക് ഹണ്ട്

2214  ശ്രീ. പാറക്കൽ അബ്‌ദുല്ല : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഓപ്പറേഷൻ തൂഫാൻ-ദ നാർക്കോട്ടിക് ഹണ്ട് എന്ന സമാനതകളില്ലാത്ത ലഹരി വിരുദ്ധ പോരാട്ടത്തിന്റെ ഒന്നാം ഘട്ടത്തിൽ പ്രധാനമായും കൈക്കൊണ്ട നടപടികൾ എന്തൊക്കെയാണെന്ന് വിവരിക്കാമോ;

(ബി)  ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോൾ പ്രധാനമായും എന്തൊക്കെ പ്രവർത്തനങ്ങളാണ് ഇനി നടത്താൻ ഉദ്ദേശിക്കുന്നത്; വിശദാംശം ലഭ്യമാക്കാമോ?

അഗളി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരായ നടപടി

2215  ശ്രീ. ഐ. സി. ബാലകൃഷ്ണന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  അട്ടപ്പാടി അഗളി പോലീസ് സ്റ്റേഷനിലെ മുൻ ഡി.വൈ.എസ്.പി. മുരളീധരൻ, മുൻ എസ്.എച്ച്.ഒ. സലീം എന്നിവർക്കെതിരെ ഡി.ജി.പി.ക്ക് ലഭിച്ച പരാതിയിന്മേൽ സ്വീകരിച്ച തുടർനടപടികളുടെ വിശദാംശം ലഭ്യമാക്കാമോ;

(ബി)  ഡി.ജി.പി.ക്ക് ലഭിച്ച പരാതിയിന്മേൽ പാലക്കാട് എസ്.പി, മലപ്പുറം എസ്.പി, തൃശൂർ ഡി.ഐ.ജി, തൃശൂർ സി.ആർ.പി.എഫ് കമാൻഡന്റ് എന്നിവർ സമർപ്പിച്ച റിപ്പോർട്ടും അനുബന്ധ രേഖകളും ലഭ്യമാക്കാമോ;

(സി)  പോലീസ് ഉദ്യോഗസ്ഥരുടെ പേരിൽ ആഭ്യന്തരവകുപ്പ് എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും അതിന്റെ ഉത്തരവിന്റെ പകർപ്പും ലഭ്യമാക്കാമോ?

മട്ടന്നൂരില്‍ ട്രാഫിക് പോലീസ് സ്റ്റേഷന്‍

2216  ശ്രീ. വി. കെ. സനോജ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മട്ടന്നൂർ നഗരത്തിൽ വർദ്ധിച്ചുവരുന്ന ഗതാഗത തിരക്ക് കണക്കിലെടുത്ത്, മട്ടന്നൂരിൽ പുതിയ ട്രാഫിക് പോലീസ് സ്റ്റേഷൻ ആരംഭിക്കുന്നത് പരിഗണിക്കാമോ;

(ബി)  മട്ടന്നൂർ നഗരത്തിലെ ഗതാഗത തിരക്ക് നിയന്ത്രിക്കുന്നതിനായി മട്ടന്നൂർ പോലീസ് സ്റ്റേഷനിൽ കൂടുതൽ പോലീസുകാരെയും ഹോംഗാർഡുകളെയും നിയോഗിക്കുന്നതിന് നടപടികൾ സ്വീകരിക്കാമോ?

ഈരാറ്റുപേട്ട ട്രാഫിക് എന്‍ഫോഴ്സ്മെന്റ് യൂണിറ്റ്

2217  ശ്രീ. സെബാസ്റ്റ്യൻ. എം. ജെ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഈരാറ്റുപേട്ട കേന്ദ്രമായി പുതുതായി അനുവദിച്ച ട്രാഫിക് എന്‍ഫോഴ്സ്മെന്റ് യൂണിറ്റിന്റെ സ്ഥിതി വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത പ്രവൃത്തിക്കായി വകുപ്പ് ഡിപിആര്‍ സമർപ്പിച്ചിട്ടുണ്ടോ; എങ്കിൽ ആയത് അംഗീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;

(സി)  പ്രസ്തുത യൂണിറ്റ് എന്നത്തേയ്ക്ക് പ്രവർത്തന സജ്ജമാകുമെന്ന് വ്യക്തമാക്കാമോ?

ഓൺലൈൻ സാമ്പത്തിക തട്ടിപ്പ്

2218  ശ്രീ. വിഷ്ണു മോഹൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് നടന്നയുടൻ ബാങ്ക് അക്കൗണ്ടുകളിലെ തുക മരവിപ്പിക്കുന്നതിനും നഷ്ടപ്പെട്ട തുക വീണ്ടെടുക്കുന്നതിനുമായി നിലവിലുള്ള സംവിധാനങ്ങൾ കാര്യക്ഷമമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?

ഓൺലൈൻ/ഐ.ടി. തട്ടിപ്പുകൾ

2219  ശ്രീ. മുഹമ്മദ് ഷിയാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഓൺലൈൻ/ഐ.ടി. തട്ടിപ്പുകൾ സംബന്ധിച്ച് എത്ര കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്; വർഷം, ജില്ല എന്നിവ തിരിച്ച് കണക്ക് ലഭ്യമാക്കുമോ;

(ബി)  ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ വഴി കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സംസ്ഥാനത്ത് നഷ്ടപ്പെട്ട തുക എത്രയാണ്; ഇതിൽ എത്ര തുക തിരിച്ചുപിടിക്കാൻ കഴിഞ്ഞിട്ടുണ്ട്; വിശദമാക്കാമോ;

(സി)  യുപിഐ, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ് എന്നിവ ഉപയോഗിച്ചുള്ള തട്ടിപ്പുകൾ എത്ര വീതം റിപ്പോർട്ട് ചെയ്തിട്ടുണ്ട്; വിശദാംശം ലഭ്യമാക്കാമോ?

സഹ്യോഗ് പോര്‍ട്ടല്‍

2220  ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കേന്ദ്ര സർക്കാരിന്റെ സഹ്യോഗ് പോർട്ടൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ;

(ബി)  കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഐ.ടി. ഇലക്ടോണിക്സ് മന്ത്രാലയവും ചേർന്ന് രൂപം നൽകിയിട്ടുള്ള സഹ്യോഗ് പോർട്ടൽ ഉപയോഗിക്കുന്നതിന് സംസ്ഥാന സർക്കാരിന് കീഴിലുള്ള ഏതെല്ലാം വകുപ്പുകൾക്കും ഏജൻസികൾക്കുമാണ് അനുമതി നൽകിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

(സി)  സംസ്ഥാന സർക്കാരിന് കീഴിലുള്ള ഏതെല്ലാം വകുപ്പുകളും ഏജൻസികളുമാണ് പ്രസ്തുത പോർട്ടൽ മുഖേന സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കാമോ;

(ഡി)  നിലവിലുള്ള സർക്കാർ അധികാരമേറ്റതിനുശേഷം ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽനിന്ന് മുഖ്യമന്ത്രിയുടെയോ മന്ത്രിമാരുടെയോ ചിത്രങ്ങൾ ഉൾപ്പെട്ട ന്യൂസ് കാർഡുകൾ, ഫോട്ടോകൾ, വീഡിയോകൾ എന്നിവ നീക്കംചെയ്യുന്നതിനായി പ്രസ്തുത പോർട്ടൽ മുഖേന സംസ്ഥാന സർക്കാരിന് കീഴിലുള്ള വകുപ്പുകളും ഏജൻസികളും സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമെന്ന് വിശദമാക്കാമോ?

സൈബർ കുറ്റകൃത്യങ്ങളും പ്രതിരോധ നടപടികളും

2221  ശ്രീ. എം. റഹ്മത്തുളള : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് സൈബർ കുറ്റകൃത്യങ്ങളും സാമ്പത്തിക തട്ടിപ്പുകളും വർധിച്ചുവരുന്ന സാഹചര്യത്തിൽ, ഇവ ഫലപ്രദമായി അന്വേഷിക്കുന്നതിനായി സൈബർ പൊലീസ് സംവിധാനവും സാങ്കേതികസൗകര്യങ്ങളും ശക്തിപ്പെടുത്താൻ സർക്കാർ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;

(ബി)  വ്യാജ സമൂഹമാധ്യമ അക്കൗണ്ടുകൾ വഴി വ്യക്തികളെ അപകീർത്തിപ്പെടുത്തൽ, ഭീഷണിപ്പെടുത്തൽ, വ്യക്തിവിവരങ്ങൾ ചോർത്തൽ, ദുരുപയോഗംചെയ്യൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ തടയുന്നതിനും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനും നിലവിൽ എന്തെല്ലാം നിരീക്ഷണ-നിയമനടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വിശദമാക്കാമോ;

(സി)  ഓൺലൈൻ സാമ്പത്തിക തട്ടിപ്പിലൂടെ പണം നഷ്ടപ്പെടുന്നവർക്ക് തുക അടിയന്തരമായി തിരികെ ലഭ്യമാക്കുന്നതിനായി 1930 ഹെൽപ്പ് ലൈൻ, ദേശീയ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ എന്നിവ വഴി എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്നും ഇതിലൂടെ ഇതുവരെ എത്ര തുക തിരിച്ചുപിടിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും വ്യക്തമാക്കാമോ?

സൈബർ സുരക്ഷ

2222  ശ്രീ. ഷിബു തെക്കുംപുറം
ശ്രീ. അപു ജോൺ ജോസഫ്
ശ്രീ. വിനു ജോബ് കുഴിമണ്ണിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് സൈബർ സുരക്ഷയ്ക്കായി വകുപ്പ് ഒരുക്കിയിട്ടുള്ള സംവിധാനങ്ങൾ വിശദമാക്കാമോ;

(ബി)  കേരള പോലീസിന്റെ സൈബർ ഡോമിന്റെ പ്രവർത്തനം വ്യക്തമാക്കാമോ;

(സി)  സൈബർ സുരക്ഷാ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ക്വാണ്ടം കമ്പ്യൂട്ടിങ്, റോബോട്ടിക്സ് മേഖലകളിൽ പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്താൻ ഈ രംഗത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിക്കാൻ പദ്ധതിയുണ്ടോ; വ്യക്തമാക്കാമോ?

സൈബർ തട്ടിപ്പുകളും ഓണ്‍ലൈന്‍ സാമ്പത്തിക കുറ്റകൃത്യങ്ങളും

2223  ശ്രീ. ടി. എം. ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സൈബർ തട്ടിപ്പുകളും ഓണ്‍ലൈന്‍ സാമ്പത്തിക കുറ്റകൃത്യങ്ങളും വർധിച്ചുവരുന്ന നിലവിലെ സാമൂഹിക സാഹചര്യത്തിൽ അവ തടയുന്നതിനും നഷ്ടപ്പെട്ട പണം പരാതിക്കാർക്ക് തിരിച്ച് നൽകുന്നതിനും കേരള പോലീസിന്റെ സൈബർ വിഭാഗത്തിൽ എന്തൊക്കെ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിട്ടുളളതെന്ന് വിശദമാക്കാമോ;

(ബി)  സൈബർ പോലീസിന്റെ പ്രവർത്തന മികവ് വർധിപ്പിക്കുന്നതിനായി ഭാവിയില്‍ എന്തൊക്കെ പദ്ധതികളാണ് നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

സൈ-ഹണ്ട് പദ്ധതി

2224  ശ്രീ. സി. ആര്‍. മഹേഷ്
ശ്രീ. കെ. പി. നൗഷാദ് അലി
ശ്രീ. കെ. പ്രവീൺ കുമാർ
ശ്രീ. സിറിയക് തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഓപ്പറേഷൻ സൈ-ഹണ്ട് പദ്ധതിയുടെ ഭാഗമായി സൈബർ തട്ടിപ്പ് സംഘങ്ങൾ ഉപയോഗിക്കുന്ന മ്യൂൾ ബാങ്ക് അക്കൗണ്ടുകൾ കണ്ടെത്തുന്നതിനും അത്തരം അക്കൗണ്ടുകൾ നിർജീവമാക്കുന്നതിനും പോലീസ് വകുപ്പ് സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;

(ബി)  സംസ്ഥാനത്ത് സൈബർ തട്ടിപ്പുകൾക്കായി ഉപയോഗിക്കുന്ന മ്യൂൾ ബാങ്ക് അക്കൗണ്ടുകൾ കണ്ടെത്തുന്നതിനായി ബാങ്കുകൾ, സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം, മറ്റ് ബന്ധപ്പെട്ട ഏജൻസികൾ എന്നിവയുമായി ഏകോപിത സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടോ; വിശദാംശം നൽകുമോ;

(സി)  പ്രസ്തുത പദ്ധതിയുടെ ഭാഗമായി കണ്ടെത്തിയ മ്യൂൾ ബാങ്ക് അക്കൗണ്ടുകളുടെ എണ്ണം, മരവിപ്പിച്ച അക്കൗണ്ടുകളുടെ എണ്ണം, തടഞ്ഞുവെച്ച തുക എന്നിവ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാണോ; വ്യക്തമാക്കാമോ;

(ഡി)  മ്യൂൾ ബാങ്ക് അക്കൗണ്ടുകൾ വഴി പണം കൈമാറുന്ന സൈബർ തട്ടിപ്പ് സംഘങ്ങളിലെ മുഖ്യപ്രതികളെ കണ്ടെത്തുന്നതിനും അവർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനും പ്രത്യേക അന്വേഷണ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടോയെന്ന് വിശദമാക്കാമോ;

(ഇ)  പൊതുജനങ്ങളെ മ്യൂൾ ബാങ്ക് അക്കൗണ്ടുകളുടെ ദുരുപയോഗത്തെക്കുറിച്ച് ബോധവൽക്കരിക്കുന്നതിനും പണം ലഭിക്കുന്നതിനായി സ്വന്തം ബാങ്ക് അക്കൗണ്ടുകൾ മറ്റുള്ളവർക്ക് കൈമാറുന്ന പ്രവണത തടയുന്നതിനും സൈ-ഹണ്ട് പദ്ധതിയുടെ ഭാഗമായി പ്രചാരണപരിപാടികൾ നടപ്പാക്കുമോ; വ്യക്തമാക്കാമോ?

മൈ പോലീസ് സ്റ്റേഷൻ പദ്ധതി

2225  ശ്രീ. പഴകുളം മധു : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളെ കേന്ദ്രീകരിച്ച് നടപ്പാക്കുന്ന മൈ പൊലീസ് സ്റ്റേഷൻ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിലൂടെ പൊലീസ് സ്റ്റേഷനുകളിൽ പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;

(സി)  മേൽപ്പറഞ്ഞ പദ്ധതിയുടെ ഭാഗമായി പൊലീസ് സ്റ്റേഷനുകളിൽ എത്തുന്ന സ്ത്രീകൾ, കുട്ടികൾ, മുതിർന്ന പൗരന്മാർ, പട്ടികജാതി–പട്ടികവർഗ വിഭാഗങ്ങൾ എന്നിവർക്ക് മാന്യവും വിവേചനരഹിതവുമായ പരിഗണന ഉറപ്പാക്കാൻ പ്രത്യേക മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;

(ഡി)  പൊലീസ് കസ്റ്റഡിയിലെ മർദനം, കസ്റ്റഡി മരണം, നിയമവിരുദ്ധ കസ്റ്റഡി, മോശം പെരുമാറ്റം തുടങ്ങിയവ തടയുന്നതിന് പ്രസ്തുത പദ്ധതിയുടെ ഭാഗമായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നത്; വ്യക്തമാക്കാമോ?

കൊടുവള്ളി പോലീസ് സ്റ്റേഷന്റെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് നടപടി

2226  ശ്രീ. പി. കെ. ഫിറോസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കൊടുവള്ളി പോലീസ് സ്റ്റേഷനിലെ സ്ഥലപരിമിതി പരിഹരിച്ച് ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കും മെച്ചപ്പെട്ട സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനായി സ്റ്റേഷൻ കെട്ടിടത്തിന്റെ രണ്ടാം നില വിപുലീകരിക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  പ്രസ്തുത കെട്ടിടത്തിന്റെ രണ്ടാം നില വിപുലീകരിക്കുന്നതിനായി കേരള പോലീസ് ഹൗസിംഗ് ആൻഡ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ തയ്യാറാക്കിയ പ്ലാനും എസ്റ്റിമേറ്റും സംബന്ധിച്ച് സ്വീകരിച്ചുവരുന്ന നടപടികൾ എന്തൊക്കെയാണെന്ന് അറിയിക്കാമോ; പ്രസ്തുത പദ്ധതിക്ക് ആവശ്യമായ അനുമതിയും ഫണ്ടും ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(സി)  കൊടുവള്ളി പോലീസ് സ്റ്റേഷനിൽ നിലവിലുള്ള ഒരു ഔദ്യോഗിക വാഹനം ഉപയോഗിച്ച് ക്രമസമാധാനപാലനവും ദൈനംദിന പട്രോളിംഗും നിർവഹിക്കുന്ന സാഹചര്യത്തിൽ വാഹനത്തിന്റെ ഉപയോഗക്ഷമതയും സ്റ്റേഷന്റെ അധിക വാഹന ആവശ്യകതയും പരിശോധിച്ചിട്ടുണ്ടോ;

(ഡി)  പ്രസ്തുത പോലീസ് സ്റ്റേഷന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി കെട്ടിടവിപുലീകരണ പദ്ധതി സമയബന്ധിതമായി നടപ്പാക്കുന്നതിനും നിലവിലുള്ള വാഹനത്തിന്റെ അറ്റകുറ്റപ്പണികൾ ഉറപ്പാക്കുന്നതിനും ആവശ്യകതയ്ക്കനുസരിച്ച് ഒരു അധിക ഔദ്യോഗിക വാഹനം അനുവദിക്കുന്നതിനും നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?

പോലീസ് സ്റ്റേഷനുകളിലേക്ക് ആധുനിക വാഹനങ്ങൾ വാങ്ങുന്നത്

2227  ശ്രീ. ഉല്ലാസ് കോവൂർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ഔദ്യോഗിക വാഹനങ്ങളുടെ ദൗർലഭ്യം നേരിടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;

(ബി)  അത്യാഹിതങ്ങൾ നടക്കുമ്പോഴും ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴും സമയബന്ധിതമായി സ്ഥലത്തെത്തുന്നതിനും പട്രോളിംഗിനും വാഹനങ്ങളുടെ കുറവ് തടസ്സമാകുന്നത് പരിഹരിക്കാൻ എന്തെല്ലാം അടിയന്തര നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വ്യക്തമാക്കാമോ;

(സി)  കാലാവധി പൂർത്തിയായതും ഉപയോഗശൂന്യവുമായ എത്ര വാഹനങ്ങളാണ് നിലവിൽ പോലീസ് സ്റ്റേഷനുകളിലുള്ളത്; ഇവ മാറ്റുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(ഡി)  സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിനായി പുതിയ ആധുനിക വാഹനങ്ങൾ വാങ്ങാൻ പദ്ധതിയുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?

പോലീസ് സ്റ്റേഷനുകൾക്ക് സ്വന്തം കെട്ടിട നിർമ്മാണം

2228  ശ്രീ. വി. മുരളീധരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകൾ വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നതെന്നും അവയിൽ പലതും വളരെ ശോചനീയമായ അവസ്ഥയിലും ആവശ്യത്തിനുള്ള സ്ഥലസൗകര്യം ഇല്ലാതെയും ആണെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  സമയബന്ധിതമായി എല്ലാ പോലീസ് സ്റ്റേഷനുകൾക്കും സ്വന്തമായ കെട്ടിടം നിർമ്മിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; സ്വീകരിച്ച നടപടികൾ വ്യക്തമാക്കാമോ;

(സി)  പോലീസ് സേനയുടെ ആധുനികവൽകരണത്തിനായുളള കേന്ദ്രസർക്കാരിന്റെ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കിയിട്ടുണ്ടോ; പ്രസ്തുത പദ്ധതി പ്രകാരം കഴിഞ്ഞ അഞ്ച് വർഷക്കാലം ലഭിച്ച തുകയും അവയുടെ ചെലവ് വിവരങ്ങളും വാർഷിക അടിസ്ഥാനത്തിൽ വ്യക്തമാക്കാമോ;

(ഡി)  പ്രസ്തുത പദ്ധതി പ്രകാരം പോലീസ് സ്റ്റേഷനുകൾക്ക് സ്വന്തമായി കെട്ടിടം നിർമ്മിക്കുന്നതിനും അവിടെ മറ്റു സൗകര്യങ്ങൾ ഒരുക്കുന്നതിനും സാമ്പത്തിക സഹായം ലഭ്യമാണോ; വിശദാംശം ലഭ്യമാക്കാമോ;

(ഇ)  വളരെ ശോചനീയമായ അവസ്ഥയിലുള്ള വാടകകെട്ടിട്ടത്തിൽ പ്രവർത്തിക്കുന്ന കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ ശ്രീകാര്യം പോലീസ് സ്റ്റേഷന് സ്വന്തമായി കെട്ടിടം നിർമ്മിക്കുന്നതിനുള്ള നടപടികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ?

ആളൂര്‍ പോലീസ് സ്റ്റേഷൻ കെട്ടിടനിർമാണം

2229  ശ്രീ. തോമസ് ഉണ്ണിയാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ ആളൂര്‍ പോലീസ് സ്റ്റേഷന് കെട്ടിടം നിര്‍മ്മിക്കാന്‍ ഗ്രാമപഞ്ചായത്ത് അനുവദിച്ച സ്ഥലത്ത് കെട്ടിടം നിര്‍മ്മിക്കുന്നതിന് സ്വീകരിച്ച് വരുന്ന നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;

(ബി)  പ്രസ്തുത സ്ഥലത്ത് പോലീസ് സ്റ്റേഷന്‍ കെട്ടിടം നിര്‍മ്മിക്കുന്നതില്‍ എന്തെല്ലാം തടസ്സങ്ങളാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കുമോ;

(സി)  പ്രസ്തുത പോലീസ് സ്റ്റേഷന്റെ നിര്‍മ്മാണം ആധുനിക രീതിയില്‍ നടത്തുന്നതിന് നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?

കുട്ടനാട് പുളിങ്കുന്ന് പോലീസ്‍‍ സ്റ്റേഷനിലെ സൗകര്യങ്ങള്‍

2230  ശ്രീ. റെജി ചെറിയാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കുട്ടനാട് പുളിങ്കുന്ന് പോലീസ് സ്റ്റേഷനിൽ വിശ്രമമുറി ഇല്ലാത്തത് വനിതാ ജീവനക്കാർ ഉൾപ്പെടെയുള്ളവർക്ക് ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  പ്രസ്തുത പ്രശ്നം പരിഹരിക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;

(സി)  നിലവിലുള്ള പോലീസ് സ്റ്റേഷൻ കെട്ടിടത്തിന് ഒരു നില കൂടി നിർമിക്കാൻ തീരുമാനമെടുത്തിട്ടുണ്ടോ; ഉണ്ടെങ്കിൽ ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ?

മാരായമുട്ടം പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം

2231  ശ്രീ. സി. കെ. ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മാരായമുട്ടം പോലീസ് സ്റ്റേഷൻ നിലവിൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്നതും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത നേരിടുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; പ്രസ്തുത പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം നിർമിക്കുന്നതിനായി അനുയോജ്യമായ സ്ഥലം കണ്ടെത്തിയിട്ടുണ്ടോ; എങ്കിൽ പ്രസ്തുത സ്ഥലത്തിന്റെ വിശദാംശങ്ങളും ഇതുമായി ബന്ധപ്പെട്ട തുടര്‍നടപടികളുടെ നിലവിലെ സ്ഥിതിയും വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത സ്റ്റേഷന് പുതിയ കെട്ടിടം നിർമിക്കുന്നതിനായി അനുയോജ്യമായ സ്ഥലം കണ്ടെത്തിയിട്ടില്ലെങ്കിൽ അനുയോജ്യമായ സ്ഥലം വിലയ്ക്കു വാങ്ങി ആഭ്യന്തര വകുപ്പിന്റെ പേരിൽ ഏറ്റെടുക്കുന്നതിനും പ്രസ്തുത സ്ഥലത്ത് പുതിയ കെട്ടിടം നിർമിക്കുന്നതിനും നടപടി സ്വീകരിക്കുന്നുണ്ടോ; എങ്കിൽ ഇതുമായി ബന്ധപ്പെട്ട നടപടികൾ നിലവിൽ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;

(സി)  മാരായമുട്ടത്ത് പ്രവർത്തനരഹിതമായി കിടക്കുന്ന ഓയിൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള ഭൂമി പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം നിർമിക്കുന്നതിനായി ഏറ്റെടുക്കുന്നതിന് നിയമപരമായ തടസ്സങ്ങളുണ്ടോ; പ്രസ്തുത ഭൂമിയുടെ വിസ്തീർണം, ഉടമസ്ഥാവകാശം, നിലവിലെ നിയമപരമായ സ്ഥിതി, ഭൂമിയുടെ മേലുള്ള ബാധ്യതകൾ എന്നിവയുടെ വിശദാംശം ലഭ്യമാണോ;

(ഡി)  പ്രസ്തുത സൊസൈറ്റിയുടെ ബാധ്യതകൾ തീർപ്പാക്കി ഭൂമി ആഭ്യന്തര വകുപ്പിന് കെെമാറുന്നതിനും പോലീസ് സ്റ്റേഷന്‍ നിര്‍മ്മാണത്തിനായി ഏറ്റെടുക്കുന്നതിനും സ്വീകരിക്കേണ്ട നിയമപരവും ഭരണപരവുമായ നടപടികൾ എന്തെല്ലാമാണെന്ന് സര്‍ക്കാര്‍ പരിശോധിച്ചിട്ടുണ്ടോ; എങ്കിൽ ഇതു സംബന്ധിച്ച നടപടികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ; സൊസെെറ്റിയുടെ ഭൂമി ഏറ്റെടുക്കുന്നതിന് തടസ്സങ്ങളില്ലെങ്കിൽ ആവശ്യമായ നടപടികള്‍ ഏകോപിപ്പിച്ച് ഭൂമി ആഭ്യന്തര വകുപ്പിന് ലഭ്യമാക്കുന്നതിനും പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കുമോ?

ഗുരുവായൂര്‍ പോലീസ്‍ സ്റ്റേഷന്‍ നിര്‍മ്മാണം

2232  ശ്രീ. എന്‍. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഗുരുവായൂര്‍ പോലീസ്‍ സ്റ്റേഷനു വേണ്ടി സ്ഥലം ലഭ്യമായിട്ടുണ്ടോ; സ്ഥലം ലഭ്യമാക്കാന്‍ സ്വീകരിച്ച സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;

(ബി)  ഗുരുവായൂര്‍ പോലീസ്‍ സ്റ്റേഷന്‍ പരിധിയില്‍ പോലീസ് സ്റ്റേഷന് വേണ്ടി ആരെങ്കിലും ഇരുപത് സെന്റ് സ്ഥലം സൗജന്യമായി നല്കാമെന്ന് അറിയിച്ചിട്ടുണ്ടോ; വിശദമാക്കാമോ;

(സി)  പ്രസ്തുത പോലീസ്‍ സ്റ്റേഷന് വേണ്ടി സൗജന്യമായി ലഭിച്ച സ്ഥലം ഏറ്റെടുക്കാത്തതിന്റെ കാരണം വിശദമാക്കാമോ?

പോലീസ് ഇൻക്വസ്റ്റ് നടപടികളിലെ കാലതാമസം

2233  ശ്രീ. സജി ചെറിയാന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് അസ്വാഭാവിക മരണങ്ങൾ, ആത്മഹത്യകൾ,മറ്റ് സാഹചര്യങ്ങളിൽ മരണപ്പെട്ടതിനുശേഷം ആശുപത്രികളിലെത്തിച്ച് മരണം സ്ഥിരീകരിക്കല്‍ തുടങ്ങിയ സാഹചര്യങ്ങളില്‍ പോലീസ് ഇൻക്വസ്റ്റ് നടപടികൾ വൈകുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  ഇത്തരം കേസുകളിൽ ബന്ധുക്കൾ നേരിട്ട് പോലീസ് സ്റ്റേഷനിൽ ഹാജരായി മൊഴി നൽകണമെന്ന വ്യവസ്ഥ, മരണംമൂലം ദുഃഖിതരായിരിക്കുന്ന കുടുംബാംഗങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നടപടിയാണെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(സി)  പ്രസ്തുത സാഹചര്യങ്ങളില്‍ പോലീസ് നേരിട്ട് വീടുകളിലെത്തി മൊഴി രേഖപ്പെടുത്തുന്ന രീതി നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?

ജനമൈത്രി ബീറ്റ് സംവിധാനം

2234  ശ്രീ. അൻവർ സാദത്ത്
ശ്രീ. നാട്ടകം സുരേഷ്
ശ്രീ. സെബാസ്റ്റ്യൻ. എം. ജെ
ശ്രീ. അബിൻ വർക്കി കോടിയാട്ട് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് ജനമൈത്രി ബീറ്റ് സംവിധാനം കൂടുതൽ കാര്യക്ഷമവും സജീവവുമാക്കി പുനരുജ്ജീവിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;

(ബി)  ജനമൈത്രി ബീറ്റ് സംവിധാനം വഴി പൊതുജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്നതിനും അവരുടെ പരാതികളും പ്രാദേശിക സുരക്ഷാ പ്രശ്നങ്ങളും സമയബന്ധിതമായി പരിഹരിക്കുന്നതിനും സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;

(സി)  ജനമൈത്രി ബീറ്റ് ഉദ്യോഗസ്ഥരുടെ പ്രവർത്തനം വിലയിരുത്തുന്നതിനും അവരുടെ സേവനം കാര്യക്ഷമമാക്കുന്നതിനും ആവശ്യമായ പരിശീലനവും മേൽനോട്ട സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;

(ഡി)  ജനമൈത്രി ബീറ്റ് സംവിധാനം മുഖേന സ്ത്രീകൾ, കുട്ടികൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ എന്നിവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും പ്രത്യേക നടപടികൾ സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;

(ഇ)  സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷൻ പരിധികളിലും ജനമൈത്രി ബീറ്റ് സംവിധാനം സജീവമാക്കുന്നതിനും പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ കുറ്റകൃത്യങ്ങൾ തടയുന്നതിനും പരാതിപരിഹാര സംവിധാനം ശക്തിപ്പെടുത്തുന്നതിനും സമയബന്ധിതമായ പദ്ധതി നടപ്പിലാക്കുമോയെന്ന് വ്യക്തമാക്കാമോ?

മൂഴിയാര്‍ പോലീസ് സ്റ്റേഷന്‍ നിര്‍മ്മാണം

2235  ശ്രീ. കെ. യു. ജനീഷ് കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പത്തനംതിട്ട ജില്ലയിലെ മൂഴിയാർ പോലീസ് സ്റ്റേഷന്റെ നിർമാണ പുരോഗതിയുടെ വിശദാംശം ലഭ്യമാക്കാമോ?

പോലീസ് സ്റ്റേഷന്റെ ഗുണനിലവാരം ഉയർത്തുന്നതിനുള്ള പരിശോധന

2236  ശ്രീ. കെ. എന്‍. ബാലഗോപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കേന്ദ്ര സർക്കാരിന്റെ വികസിത് ഭാരത് പദ്ധതി പ്രകാരം പോലീസ് സ്റ്റേഷന്റെ ഗുണനിലവാരം ഉയർത്തുന്നതിനുള്ള പരിശോധനയും ചുമതലയും ഉയർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥരിലേക്ക് മാറ്റി നിശ്ചയിച്ചിട്ടുണ്ടോ;

(ബി)  ഇത്തരം നടപടികള്‍ പ്രാദേശിക ആവശ്യങ്ങൾക്കും ഘടകങ്ങൾക്കും മുൻഗണന നൽകി പരിഗണിക്കപ്പെടേണ്ട പോലീസ് സ്റ്റേഷനുകളുടെ അധികാരത്തിലേക്കുള്ള കടന്നുകയറ്റമായി കാണുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ?

കരമന പോലീസ് സ്റ്റേഷന് സ്വന്തമായി കെട്ടിടം

2237  ശ്രീ. രാജീവ് ചന്ദ്രശേഖർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കരമന പോലീസ് സ്റ്റേഷൻ നിലവിൽ പരിമിതമായ സൗകര്യങ്ങളുള്ള വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നതെന്ന വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  കരമന പോലീസ് സ്റ്റേഷന് സ്വന്തമായി കെട്ടിടം നിർമ്മിക്കുന്നതിനായി ബജറ്റിൽ വകയിരുത്തിയ രണ്ടുകോടി രൂപയിൽ നടപ്പു സാമ്പത്തിക വർഷം അനുവദിച്ച 40 ലക്ഷം രൂപയുടെ വിനിയോഗം സംബന്ധിച്ച വിശദാംശവും പോലീസ് സ്റ്റേഷന് ആവശ്യമായ സ്ഥലം കണ്ടെത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന വിവരവും ലഭ്യമാക്കാമോ;

(സി)  പ്രസ്തുത പദ്ധതിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ?

മൈനാഗപ്പള്ളിയിൽ പുതിയ പോലീസ് സ്റ്റേഷൻ

2238  ശ്രീ. ഉല്ലാസ് കോവൂർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കൊല്ലം ജില്ലയിലെ മൈനാഗപ്പള്ളി പ്രദേശം നിലവിൽ ഏത് പോലീസ് സ്റ്റേഷന്റെ പരിധിയിലാണ് ഉൾപ്പെടുന്നതെന്നും പ്രസ്തുത പോലീസ് സ്റ്റേഷനിൽനിന്ന് മൈനാഗപ്പള്ളിയിലേക്കുള്ള ദൂരക്കൂടുതലും ക്രമസമാധാന പരിപാലനത്തിലുണ്ടാകുന്ന പ്രായോഗിക ബുദ്ധിമുട്ടുകളും സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോയെന്നും വ്യക്തമാക്കാമോ;

(ബി)  കരുനാഗപ്പള്ളി താലൂക്കിൽ ഉൾപ്പെടുന്ന മൈനാഗപ്പള്ളിയിൽ ജനങ്ങളുടെ സുരക്ഷയും ക്രമസമാധാന പാലനവും ഉറപ്പുവരുത്തുന്നതിനായി പുതിയ പോലീസ് സ്റ്റേഷൻ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?

മൺട്രോതുരുത്തിൽ പോലീസ് എയ്‌ഡ്‌ പോസ്റ്റ്

2239  ശ്രീ. ഉല്ലാസ് കോവൂർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കൊല്ലം ജില്ലയിലെ പ്രശസ്തമായ ടൂറിസം കേന്ദ്രവും ഉൾനാടൻ ദ്വീപുകളിലൊന്നുമായ മൺട്രോതുരുത്തിൽ വർദ്ധിച്ചുവരുന്ന ടൂറിസ്റ്റുകളുടെയും പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ഒരു പോലീസ് എയ്‌ഡ്‌ പോസ്റ്റ് സ്ഥാപിക്കുന്ന കാര്യം പരിശോധിക്കുമോ; വ്യകതമാക്കാമോ;

(ബി)  മൺട്രോതുരുത്തിലെ ടൂറിസം മേഖലയുടെ സുരക്ഷ മുൻനിർത്തി പുതിയ പോലീസ് എയ്‌ഡ്‌ പോസ്റ്റ് അനുവദിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ; എങ്കിൽ ഇതിനായുള്ള പ്രാരംഭ നടപടികൾ എപ്പോഴേക്ക് ആരംഭിക്കാൻ കഴിയുമെന്ന് വ്യക്തമാക്കാമോ?

മാധ്യമപ്രവർത്തകൻ കെ. എം. ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട കേസ്

2240  ശ്രീ. കുറുക്കോളി മൊയ്തീന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മാധ്യമപ്രവർത്തകൻ കെ. എം. ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ 2019 മുതൽ 2026 വരെ സർക്കാർ സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമാണ് ; വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ മുൻ സർക്കാർ നിയമിച്ചിട്ടുണ്ടോ; വിശദമാക്കാമോ;

(സി)  പ്രസ്തുത കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചിട്ടില്ലെങ്കിൽ നിയമിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ?

വൈറ്റിലയിൽ പുതിയ പോലീസ് സ്റ്റേഷൻ

2241  ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കൊച്ചി നഗരത്തിലെ പ്രധാന കേന്ദ്രമായ വൈറ്റിലയിലും പരിസരപ്രദേശങ്ങളിലും വർധിച്ചുവരുന്ന ജനവാസം, വാഹനത്തിരക്ക്, കുറ്റകൃത്യങ്ങൾ, ക്രമസമാധാന പ്രശ്നങ്ങൾ എന്നിവ കണക്കിലെടുത്ത് വൈറ്റില കേന്ദ്രമാക്കി പുതിയ പോലീസ് സ്റ്റേഷൻ സ്ഥാപിക്കുന്ന കാര്യം പരിഗണനയിലുണ്ടോ?

ആവിക്കൽതോട് മാലിന്യസംസ്കരണ പ്ലാന്റിനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകൾ

2242  ശ്രീ. ഫൈസൽ ബാബു : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കോഴിക്കോട് ആവിക്കൽതോട് മാലിന്യസംസ്കരണ പ്ലാന്റിനെതിരായി പ്രദേശവാസികൾ നടത്തിയ പ്രതിഷേധങ്ങളുടെ ഭാഗമായി പ്രതിഷേധക്കാർക്കെതിരെ എത്ര കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രസ്തുത കേസുകളിൽ പ്രതിചേർക്കപ്പെട്ടവരുടെ എണ്ണം എത്രയാണെന്നും കേസുകളുടെ നിലവിലെ അന്വേഷണനിലയും തുടർനടപടികളും എന്തൊക്കെയാണെന്നും വ്യക്തമാക്കാമോ;

(ബി)  പ്രതിഷേധവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുമോയെന്ന് വിശദമാക്കാമോ?

വാളകത്തെ പോലീസ് എയ്ഡ്പോസ്റ്റിന്റെ അടിസ്ഥാന സൗകര്യ വികസനം

2243  ശ്രീ. കെ. എന്‍. ബാലഗോപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കൊട്ടാരക്കര നിയോജകമണ്ഡലത്തിലെ വാളകത്ത് ഉമ്മന്നൂർ പഞ്ചായത്തിന്റെ അധീനതയിലുള്ള ഭൂമി ആഭ്യന്തര വകുപ്പിന് കൈമാറിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;

(ബി)  വാളകം പോലീസ് എയ്ഡ് പോസ്റ്റിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി 2026-27-ലെ വാർഷിക ബജറ്റിൽ എത്ര തുക വകയിരുത്തിയിട്ടുണ്ട്; പ്രസ്തുത തുക വിനിയോഗിക്കുന്നതിനായി സ്വീകരിച്ച തുടർനടപടികൾ വ്യക്തമാക്കാമോ?

കുണ്ടംകുഴി പോലീസ് ക്വാർട്ടേഴ്സ് നിർമ്മാണവും അടിസ്ഥാന സൗകര്യങ്ങളും

2244  ശ്രീ. നീലകണ്ഠൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഉദുമ നിയോജകമണ്ഡലത്തിലെ കുണ്ടംകുഴിയിൽ നിർമ്മിച്ചിട്ടുള്ള പോലീസ് ക്വാർട്ടേഴ്സിന്റെ നിർമ്മാണം പൂർത്തിയായത് എപ്പോഴാണെന്നും നിർമാണച്ചെലവ് എത്രയാണെന്നും വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത പോലീസ് ക്വാർട്ടേഴ്സിൽ എത്ര കുടുംബങ്ങൾക്ക് താമസിക്കാനുള്ള സൗകര്യമാണുള്ളത്; നിലവിൽ എത്ര കുടുംബങ്ങൾ അവിടെ താമസിച്ചുവരുന്നു; വ്യക്തമാക്കാമോ;

(സി)  പ്രസ്തുത പോലീസ് ക്വാർട്ടേഴ്സിലെ മുറികൾ ഒഴിഞ്ഞുകിടക്കുന്നതിന്റെ കാരണം എന്തെല്ലാമാണ്; അടിസ്ഥാനസൗകര്യങ്ങളുടെ എന്തൊക്കെ കുറവുകളാണ് അവിടെയുള്ളതെന്നും അവ പരിഹരിക്കാൻ നടപടി സ്വീകരിക്കുമോയെന്നും വ്യക്തമാക്കാമോ?

നര്‍ക്കോട്ടിക് സംവിധാനം ക്രമപ്പെടുത്താന്‍ നടപടി

2245  പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍
ശ്രീ. ടി. പി. അഷ്റഫലി
ശ്രീ. സി. കെ. കാസിം
ശ്രീ. പി .എം. എ. സമീർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ലഹരി കേസുകൾ അന്വേഷിക്കുന്ന നിലവിലെ നർക്കോട്ടിക് സംവിധാനം പര്യാപ്തമല്ലെന്ന് വകുപ്പ് വിലയിരുത്തിയിട്ടുണ്ടോ;

(ബി)  നിലവിലെ സംവിധാനം ശക്തിപ്പെടുത്താന്‍ തീരുമാനം എടുത്തിട്ടുണ്ടോയെന്ന് വിശദമാക്കുമോ;

(സി)  ലഹരി കേസുകളിൽ അന്വേഷണം നടത്തി ഉറവിടം കണ്ടെത്താൻ കഴിയുന്നുണ്ടോ; ഇല്ലെങ്കിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമോ?

ലഹരി വിമുക്ത കൗൺസിലിംഗ് ലഭ്യത

2246  ശ്രീ. എം. എ. റസാഖ് മാസ്റ്റർ
ശ്രീ. പി. കെ. നവാസ്
ശ്രീമതി ഫാത്തിമ തഹിലിയ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് നടപ്പിലാക്കി വരുന്ന ഓപ്പറേഷൻ തൂഫാൻ ഉൾപ്പെടെയുള്ള ലഹരി വിരുദ്ധ റെയ്ഡുകളിലൂടെ പിടിക്കപ്പെടുന്നവരിലും ലഹരിക്ക് അടിമപ്പെട്ടവരിലും പുതിയ തലമുറയുടെ അതിപ്രസരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  ലഹരിക്ക് അടിപ്പെട്ടവരെ സമൂഹത്തിലേക്ക് ഉത്തമ പൗരന്മാരായി തിരികെ കൊണ്ടുവരുന്നതിനായി നിലവിൽ സർക്കാർ തലത്തിൽ പ്രവർത്തിക്കുന്ന ഡി-അഡിക്ഷൻ (De-addiction) കൗൺസിലിംഗ് കേന്ദ്രങ്ങളുടെ എണ്ണം പര്യാപ്തമാണോ എന്ന് വ്യക്തമാക്കാമോ;

(സി)  നിലവിലുള്ള ഡി-അഡിക്ഷൻ കൗൺസിലിംഗ് കേന്ദ്രങ്ങൾക്ക് പുറമേ ഓരോ മണ്ഡലം അടിസ്ഥാനത്തിലോ ബ്ലോക്ക് അടിസ്ഥാനത്തിലോ ഡി-അഡിക്ഷൻ സെന്ററുകൾ തുടങ്ങാനുള്ള കാര്യം പരിഗണനയിലുണ്ടോ;

(ഡി)  അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സൗജന്യ പുനരധിവാസ കേന്ദ്രങ്ങൾ ഇത്തരത്തിൽ ആരംഭിക്കുന്നതിന് എന്തെങ്കിലും നടപടികൾ സ്വീകരിക്കുമോ എന്ന് വ്യക്തമാക്കാമോ?

സർവൈലൻസ് ക്യാമറകൾ സ്ഥാപിക്കുന്നതിനുള്ള ടെണ്ടർ

2247  ശ്രീ. സജി ചെറിയാന്‍
ശ്രീ. എ. പ്രഭാകരന്‍
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ. ടി. എം. ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാന നിയമസഭാ, ലോകസഭ തെരഞ്ഞെടുപ്പ് വേളകളിൽ പോളിംഗ് ബൂത്തുകളിൽ സർവൈലൻസ് ക്യാമറകൾ സ്ഥാപിക്കുന്നതിനുള്ള ടെണ്ടർ ഒരു പ്രത്യേക കമ്പനിക്ക് ലഭിക്കുന്ന തരത്തിൽ ടെണ്ടർ ഡോക്യുമെന്റുകൾ തയ്യാറാക്കുന്നുവെന്നും അതിലൂടെ സർക്കാരിന് ഭീമമായ നഷ്ടം ഉണ്ടാകുന്നു എന്നുമുള്ള പരാതി ആഭ്യന്തര, വിജിലൻസ് വകുപ്പുകളുടെ അഡീഷണൽ ചീഫ് സെക്രട്ടറിക്ക് 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ലഭിച്ചിരുന്നോയെന്ന് വ്യക്തമാക്കാമോ;

(ബി)  മേൽപ്പറഞ്ഞ പരാതിയെ തുടർന്ന് ടെണ്ടർ വ്യവസ്ഥകളിൽ മാറ്റം വരുത്തിയിരുന്നോ; എങ്കിൽ അതുവഴി എത്ര തുക കുറയ്ക്കാൻ കഴിഞ്ഞുവെന്നുള്ള വിശദാംശം ലഭ്യമാക്കാമോ;

(സി)  കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ ഇതിനായി ചെലവഴിക്കപ്പെട്ട തുക, 2024-ലെ ലോകസഭ തെരഞ്ഞെടുപ്പിലേതിനെക്കാൾ കുറവായിരുന്നോയെന്ന് വ്യക്തമാക്കാമോ;

(ഡി)  മേല്‍ പരാതിയിന്മേലുള്ള പരിശോധനയിൽ എന്ത് കണ്ടെത്തലാണുണ്ടായതെന്ന് വ്യക്തമാക്കാമോ; ഒരു പ്രത്യേക കമ്പനിക്ക് നേട്ടം ഉണ്ടാക്കാനായി അധിക വിലയ്ക്ക് ക്യാമറ വാങ്ങാൻ കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?

തൂഫാൻ പദ്ധതിയുടെ നിലവിലെ പ്രവർത്തനങ്ങൾ

2248  ശ്രീ. ടി. എം. ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി നടപ്പിലാക്കിയ തൂഫാൻ പദ്ധതിയുടെ നിലവിലെ പ്രവർത്തനങ്ങൾ വിശദമാക്കാമോ;

(ബി)  നാല് മാസക്കാലമായി നടപ്പിലാക്കിവരുന്ന പ്രസ്തുത പദ്ധതി കൊണ്ട് പൊതു സമൂഹത്തിന് എന്തെങ്കിലും നേട്ടങ്ങൾ ഉണ്ടായിട്ടുള്ളതായി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ?

പോളിംഗ് ബൂത്തുകളിലെ സര്‍വെെലന്‍സ് ക്യാമറകള്‍

2249  ശ്രീ. കാരായി രാജൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പോളിങ് ബൂത്തുകളിൽ സർവൈലൻസ് ക്യാമറകൾ സ്ഥാപിക്കുന്നതിനുള്ള ടെൻഡർ നടപടികളിലെ ക്രമക്കേടുകൾ സംബന്ധിച്ച പരാതിയിൽ സർക്കാർ അന്വേഷണം നടത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ;

(ബി)  അന്വേഷണ റിപ്പോര്‍ട്ട് പ്രകാരം 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ക്യാമറകൾ സ്ഥാപിക്കുന്നതിന് എത്ര രൂപ ചെലവായിട്ടുണ്ട്; വിശദമാക്കാമോ;

(സി)  പ്രസ്തുത റിപ്പോർട്ട് പ്രകാരം 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പോളിങ് ബൂത്തുകളിൽ സർവൈലൻസ് ക്യാമറകൾ സ്ഥാപിക്കുന്നതിന് എത്ര രൂപ ചെലവായിട്ടുണ്ട്; വിശദാംശം ലഭ്യമാക്കാമോ;

(ഡി)  ഇതുസംബന്ധിച്ച ചെലവുകളിലെ അന്തരം സർക്കാർ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടോ; എങ്കിൽ സ്വീകരിച്ച നടപടികൾ എന്തെല്ലാമാണ്?

കൊച്ചി നിയോജകമണ്ഡലത്തിലെ പോലീസ് സ്റ്റേഷനുകളിൽ പുതിയ വാഹനങ്ങൾ അനുവദിക്കലും ഫോർട്ട് കൊച്ചി - മട്ടാഞ്ചേരി പൈതൃക കേന്ദ്രങ്ങൾക്ക് എസ്.ഐ.എസ്.എഫ്. സുരക്ഷ ഏർപ്പെടുത്തലും

2250  ശ്രീ. മുഹമ്മദ് ഷിയാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കൊച്ചി നിയോജകമണ്ഡലത്തിലെ പോലീസ് സ്റ്റേഷനുകളിൽ നിലവിൽ ഉപയോഗിക്കുന്ന ഭൂരിഭാഗം പോലീസ് വാഹനങ്ങളും വളരെ പഴക്കം ചെന്നതും അടിക്കടി കേടുപാടുകൾ സംഭവിക്കുന്നതുമാണെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; പ്രവർത്തനക്ഷമമായ വാഹനങ്ങളുടെ കുറവ് മൂലം ക്രമസമാധാനപാലനത്തിനും പട്രോളിംഗിനും തടസ്സം നേരിടുന്നത് പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത പോലീസ് സ്റ്റേഷനുകളുടെ കാര്യക്ഷമമായ പ്രവർത്തനത്തിനും സുഗമമായ പട്രോളിംഗിനുമായി കൂടുതൽ പുതിയ പോലീസ് വാഹനങ്ങൾ അടിയന്തരമായി അനുവദിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിക്കുമോ; എങ്കിൽ അതിന്റെ വിശദാംശം വ്യക്തമാക്കാമോ;

(സി)  കൊച്ചി നിയോജകമണ്ഡലത്തിലെ ജൂത സിനഗോഗുകൾ (മട്ടാഞ്ചേരി പരദേശി സിനഗോഗ്, കടവുംഭാഗം, തെക്കുംഭാഗം സിനഗോഗുകൾ), ഡച്ച് പാലസ്, സെന്റ് ഫ്രാൻസിസ് ചർച്ച്, സാന്റാക്രൂസ് കത്തീഡ്രൽ ബസിലിക്ക തുടങ്ങിയ പൈതൃക കേന്ദ്രങ്ങൾക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണ ഭീഷണികൾ നിലനിൽക്കുന്നതും അടുത്തിടെ ഉണ്ടായ തീവെപ്പ് ആക്രമണശ്രമവും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ഡി)  പ്രസ്തുത ചരിത്രസ്മാരകങ്ങളുടെയും സന്ദർശകരുടെയും സമഗ്ര സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രത്യേക സുരക്ഷാ സേനയായ സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിനെ (SISF) മുഴുവൻ സമയ കാവലിനായി വിന്യസിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമോ; എങ്കിൽ വിശദാംശം വ്യക്തമാക്കാമോ?

വിജിലന്‍സ് നടപടി

2251  ശ്രീ. സജി ചെറിയാന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ചെങ്ങന്നൂർ നിയോജകമണ്ഡലത്തിലെ ബുധനൂർ ഗ്രാമപഞ്ചായത്തിൽ അസിസ്റ്റന്റ് എൻജിനീയറായിരുന്ന മാർട്ടിൻ ആന്റണി 2014-ൽ കോട്ടയം നഗരസഭയിൽ സേവനമനുഷ്ഠിച്ചിരുന്ന കാലയളവിൽ, കോട്ടയം വിജിലൻസ് യൂണിറ്റിലെ ഡിവൈ.എസ്.പി. എസ്. സുരേഷ് കുമാറും വിജിലൻസ് ഗ്രേഡ് എ.എസ്.ഐ. പി.ജി. സുധാകരനും ചേർന്ന് ബലപ്രയോഗത്തിലൂടെ ടിയാന്റെ കൈകളിൽ ഫിനോൾഫ്ത്തലീൻ പൊടി പുരട്ടി കൃത്രിമ തെളിവ് സൃഷ്ടിച്ച് അഴിമതിക്കേസ് രജിസ്റ്റർ ചെയ്തുവെന്ന ആരോപണം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; പ്രസ്തുത കേസിൽ ബഹു. കോട്ടയം വിജിലൻസ് കോടതി ടിയാനെ ശിക്ഷിച്ചതിനെത്തുടർന്ന് ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;

(ബി)  ഇത് സംബന്ധിച്ച കുറ്റക്കാർ ആയ വിജിലൻസ് ഉദ്യോഗസ്ഥർക്ക് എതിരെ നടപടി ആവശ്യപ്പെട്ട് ബഹുമാനപ്പെട്ട കേരളം മുഖ്യമന്ത്രിക്ക് സി.എം.ഒ പോർട്ടൽ വഴി ജി 2260800089 നമ്പർ പരാതി സമർപ്പിച്ചിട്ടുള്ളതും ബഹു. ആഭ്യന്തര മന്ത്രിക്ക് പരാതി സമർപ്പിക്കുകയും, വിജിലൻസ് ഡയറക്ടറോട് ആഭ്യന്തര മന്ത്രി അന്വേഷണ റിപ്പോർട്ട് തേടിയതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; നിലവിൽ ഇത് സംബന്ധിച്ച് സ്വീകരിച്ച നടപടികളും, അന്വേഷണം ഏത് ഘട്ടത്തിൽ ആണെന്നും വ്യക്തമാക്കാമോ;

(സി)  സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കി കുറ്റക്കാർക്ക് എതിരെ നടപടി സ്വീകരിക്കുമോ?

മേയര്‍ കെയര്‍ പദ്ധതി

2252  ശ്രീ. കാരായി രാജൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തിരുവനന്തപുരം കോർപ്പറേഷന്റെ മേയര്‍ കെയര്‍ പദ്ധതിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചുകൊണ്ട് വിജിലന്‍സിന് പരാതി ലഭിച്ചിട്ടുണ്ടോ; എങ്കിൽ പ്രസ്തുത പരാതിയിൻമേൽ വിജിലൻസ് സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്ന് അറിയിക്കാമോ;

(ബി)  സര്‍ക്കാര്‍ അനുമതിയില്ലാതെ ഫണ്ട് സമാഹരിക്കുന്നതിന് നഗരസഭയ്ക്ക് അധികാരമുണ്ടോ; മേയർ കെയർ പദ്ധതിയുമായി ബന്ധപ്പെട്ട് മേയറുടെ നടപടിയില്‍ ഏതെങ്കിലും തരത്തിലുള്ള അന്വേഷണം നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ;

(സി)  നഗരസഭാ ഭരണസമിതിക്ക് നേതൃത്വം നല്‍കുന്ന കക്ഷിക്കെതിരെ അനധികൃത ഫണ്ട് സമാഹരണം, പദവി ദുരുപയോഗം എന്നിവയുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ ഉയര്‍ന്നിട്ടുണ്ടോ; എങ്കിൽ അത് വിജിലൻസ് അന്വേഷണത്തിന് വിധേയമാക്കുമോ; വ്യക്തമാക്കാമോ?

നേമത്ത് ഫയർ ആൻഡ് റെസ്‍ക്യു സർവ്വീസസ് സ്റ്റേഷൻ സ്ഥാപിക്കുന്നത്

2253  ശ്രീ. രാജീവ് ചന്ദ്രശേഖർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  നേമത്തും സമീപപ്രദേശങ്ങളിലും ഉണ്ടാകുന്ന തീപിടുത്തവും മറ്റ് അത്യാഹിതങ്ങളും നേരിടുന്നതിന് ഒരു ഫയർ ആൻഡ് റെസ്‍ക്യു സർവ്വീസസ് സ്റ്റേഷൻ സ്ഥാപിക്കണമെന്ന ആവശ്യം ലഭ്യമായിട്ടുണ്ടോ എന്ന് അറിയിക്കാമോ;

(ബി)  പ്രസ്തുത ആവശ്യം നടപ്പിലാക്കാൻ വേണ്ട നടപടികൾ പരിശോധിക്കുമോ;

(സി)  പ്രസ്തുത ആവശ്യത്തിൽ നിലവിൽ എന്തെങ്കിലും നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ അത് വിശദമാക്കുമോ?

മുക്കം ഫയർ സ്റ്റേഷന്റെ ആധുനികവത്കരണം

2254  ശ്രീ. സി. കെ. കാസിം : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മലയോര കുടിയേറ്റ മേഖലയിലെ മുക്കം ഫയർ സ്റ്റേഷനിൽ ആധുനിക ഉപകരണങ്ങൾ നൽകുന്ന കാര്യം പരിഗണിക്കുമോ?

ഫയര്‍ ആന്‍ഡ് റസ്ക്യൂ സ്റ്റേഷന്‍

2255  ശ്രീ. എം. എസ്. അരുണ്‍ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മാവേലിക്കര മണ്ഡലത്തില്‍ ചാരുമൂട് കേന്ദ്രമാക്കി ഫയര്‍ ആന്‍ഡ് റസ്ക്യൂ സ്റ്റേഷന്‍ സ്ഥാപിക്കുന്നത് പരിഗണനയില്‍ ഉണ്ടോയെന്ന് വ്യക്തമാക്കുമോ;

(ബി)  പ്രസ്തുത ഫയര്‍ സ്റ്റേഷന്‍ സ്ഥാപിക്കണം എന്നാവശ്യപ്പെട്ട് മാവേലിക്കര എം.എല്‍.എ. നല്‍കിയ കത്ത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)  സംസ്ഥാനത്ത് ഫയര്‍ ആന്‍ഡ് റസ്ക്യൂ സ്റ്റേഷന്‍ സ്ഥാപിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ വിശദമാക്കുമോ;

(ഡി)  സംസ്ഥാനത്ത് ഫയര്‍ ആന്‍ഡ് റസ്ക്യൂ സ്റ്റേഷന്‍ സ്ഥാപിച്ചിട്ടില്ലാത്ത താലൂക്കുകള്‍ ഉണ്ടോയെന്നും അവ ഏതൊക്കെയെന്നും അറിയിക്കുമോ?

ഫയർഫോഴ്സിന് അത്യാധുനിക ഉപകരണങ്ങൾ

2256  ശ്രീ. മുഹമ്മദ് ഷിയാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഫോർട്ട് കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ കോടർ ഹൗസിൽ അടുത്തിടെയുണ്ടായ വൻ തീപിടുത്തത്തിൽ രക്ഷാപ്രവർത്തനത്തിനെത്തിയ ഫയർഫോഴ്സ് സംഘത്തിന് ഉയർന്ന നിലകളിലേക്ക് ആവശ്യത്തിന് വെള്ളം പമ്പ് ചെയ്യുന്നതിനും തീയണയ്ക്കുന്നതിനുമുള്ള അത്യാധുനിക ഉപകരണങ്ങളുടെ അഭാവം മൂലം പ്രതിസന്ധി നേരിട്ടത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി തുടങ്ങിയ മേഖലകളിൽ ഉയർന്ന നിലകളോടുകൂടിയ നിരവധി ചരിത്രസ്മാരകങ്ങളും പുരാതന കെട്ടിടങ്ങളും ഇടതൂർന്ന പൈതൃക വീഥികളും നിലനിൽക്കുന്ന സാഹചര്യത്തിൽ, ഇത്തരം അടിയന്തര ഘട്ടങ്ങൾ കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ പ്രാദേശിക അഗ്നിശമന സേനാ യൂണിറ്റുകൾക്ക് നിലവിൽ മതിയായ ഉപകരണങ്ങളും ഭൗതികസൗകര്യങ്ങളും ലഭ്യമാണോയെന്ന് വിലയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ;

(സി)  ഭാവിയിൽ ഇത്തരം പൈതൃക നിർമിതികൾക്കുണ്ടാകുന്ന തീപിടുത്തങ്ങളും വൻ ദുരന്തങ്ങളും ഫലപ്രദമായി പ്രതിരോധിക്കുന്നതിനായി, ഇടുങ്ങിയ റോഡുകളിലും പ്രവർത്തിപ്പിക്കാൻ കഴിയുന്നതും ഉയർന്ന നിലകളിലേക്ക് ശക്തിയോടെ വെള്ളം പമ്പ് ചെയ്യാൻ ശേഷിയുള്ളതുമായ ആധുനിക യന്ത്രസാമഗ്രികളും (ഹൈഡ്രോളിക് പ്ലാറ്റ്‌ഫോം/സ്കൈലിഫ്റ്റ്, പ്രഷർ പമ്പുകൾ മുതലായവ) പശ്ചിമ കൊച്ചിയിലെ ഫയർ സ്റ്റേഷനുകൾക്ക് അനുവദിക്കുന്നതിനായി പ്രൊപ്പോസലുകൾ നിലവിലുണ്ടോ; ഇത് അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?

തിരൂരങ്ങാടി ഫയർ സ്റ്റേഷൻ നിർമ്മാണം

2257  ശ്രീ. പി .എം. എ. സമീർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  നിർദിഷ്ട തിരൂരങ്ങാടി ഫയർ സ്റ്റേഷന്റെ നിർമ്മാണ പുരോഗതി വിശദമാക്കാമോ;

(ബി)  ചെമ്മാട് ടൗൺ, കോഴിച്ചെന ആർ.ആർ.ആർ.എഫ്. ക്യാമ്പ് എന്നിവിടങ്ങളിലെ ആഭ്യന്തര വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലോ, കോഴിച്ചെന കണ്ടംചിറ പറമ്പിലെ പി.ഡബ്ല്യു.ഡി. ഭൂമിയിലോ ഫയർ സ്റ്റേഷൻ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ;

(സി)  തിരൂരങ്ങാടി ഫയർ സ്റ്റേഷൻ നിർമ്മാണവുമായി ബന്ധപ്പെട്ട ഫയൽ ഇപ്പോൾ ഏത് ഓഫീസിലാണ് ഉള്ളതെന്ന് ഫയൽ നമ്പർ സഹിതം വിശദമാക്കാമോ?

കൊഴിഞ്ഞാമ്പാറ - നാട്ടുകൽ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ നിർമ്മാണവും തസ്തിക സൃഷ്ടിക്കലും

2258  ശ്രീ. സുമേഷ് അച്ചുതൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ചിറ്റൂർ നിയോജകമണ്ഡലത്തിലെ കൊഴിഞ്ഞാമ്പാറ-നാട്ടുകൽ കേന്ദ്രമായി പുതിയ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ സ്ഥാപിക്കുന്നതിന് 2011-16 കാലയളവിലെ സർക്കാർ ആരംഭിച്ച പ്രാരംഭ നടപടികൾക്ക് ശേഷം കഴിഞ്ഞ പത്തുവർഷകാലയളവിലെ സർക്കാരുകൾ സ്വീകരിച്ച തുടർ നടപടികൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത സ്റ്റേഷൻ നിർമ്മിക്കുന്നതിനാവശ്യമായ സ്ഥലം അഗ്നിശമന സേനയുടെ പേരിൽ കൈമാറിയിട്ടുണ്ടോ; ഉണ്ടെങ്കിൽ സ്ഥലം കൈമാറിയത് ആരാണെന്നും സ്ഥലത്തിന്റെ വിസ്തീർണ്ണം എത്രയാണെന്നും സൗജന്യമായാണോ സ്ഥലം കൈമാറിയതെന്നും ഉൾപ്പെടെയുള്ള വിശദാംശങ്ങൾ ലഭ്യമാക്കാമോ;

(സി)  പുതിയ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനുകളിലേക്ക് മറ്റ് സ്റ്റേഷനുകളിൽനിന്ന് ഉദ്യോഗസ്ഥരെ വർക്കിംഗ് അറേഞ്ച്മെന്റ് വ്യവസ്ഥയിൽ നിയമിക്കുന്നത് നിലവിലുള്ള സ്റ്റേഷനുകളുടെ പ്രവർത്തനത്തെയും ജീവനക്കാരെയും പ്രതികൂലമായി ബാധിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;

(ഡി)   പുതിയതായി അനുവദിച്ച/അനുവദിക്കുന്ന സ്റ്റേഷനുകളിലെ പ്രതിസന്ധി ഒഴിവാക്കുന്നതിനായി താൽക്കാലിക ക്രമീകരണങ്ങൾക്ക് പകരം അടിയന്തരമായി പുതിയ സ്ഥിരം തസ്തികകൾ സൃഷ്ടിക്കുന്നതിന് നടപടികൾ സ്വീകരിക്കുമോ എന്ന് വ്യക്തമാക്കാമോ?

ഗുരുവായൂര്‍ ഫയര്‍ സ്റ്റേഷന്‍ കെട്ടിടത്തിന്റെ അപകടാവസ്ഥ

2259  ശ്രീ. എന്‍. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഗുരുവായൂര്‍ ഫയര്‍ സ്റ്റേഷൻ പ്രവർത്തിക്കുന്ന നിലവിലെ കെട്ടിടം അപകടാവസ്ഥയിലാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;

(ബി)  പ്രസ്തുത ഫയര്‍ സ്റ്റേഷന് വേണ്ടി ഗുരുവായൂര്‍ ദേവസ്വം നിര്‍മ്മിച്ച കെട്ടിടത്തിലേക്ക് ഫയര്‍ സ്റ്റേഷൻ മാറാത്തത് എന്തുകൊണ്ടാണെന്ന് വിശദമാക്കാമോ; പുതിയ കെട്ടിടത്തിലേയ്ക്ക് എന്നത്തേയ്ക്ക് മാറാന്‍ കഴിയുമെന്ന് വിശദമാക്കാമോ;

(സി)  ഗുരുവായൂര്‍ ഫയര്‍ സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്ന നിലവിലെ കെട്ടിടത്തിന്റെ അപകടാവസ്ഥ സംബന്ധിച്ചും പണി പൂര്‍ത്തീകരിച്ച പുതിയ കെട്ടിടത്തിലേക്ക് അടിയന്തരമായി മാറുന്നതിനും ഗുരുവായൂര്‍ എം.എല്‍.എ. നല്കിയ കത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?

തലശ്ശേരി ഫയര്‍ സ്റ്റേഷന്‍ നിര്‍മ്മാണം

2260  ശ്രീ. കാരായി രാജൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തലശ്ശേരി നിയോജക മണ്ഡലത്തിലെ തലശ്ശേരി ഫയര്‍ സ്റ്റേഷന് സ്വന്തമായി പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത് പരിഗണനയില്‍ ഉണ്ടോ; ഉണ്ടെങ്കില്‍ ആയതിനു വേണ്ടി എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ പോകുന്നതെന്ന് വ്യക്തമാക്കാമോ?

മാന്നാര്‍ ടൗണില്‍ ഫയര്‍ സ്റ്റേഷന്‍

2261  ശ്രീ. സജി ചെറിയാന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് അഗ്നിബാധ, മറ്റ് അപകടങ്ങള്‍ എന്നിവ ഉണ്ടാകുമ്പോള്‍ ഫയര്‍ എന്‍ജിനുകള്‍ തല്‍ക്ഷണം സ്ഥലത്ത് എത്താന്‍ വൈകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;

(ബി)  ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തിലെ മാന്നാര്‍ ടൗണിലെ ജനവാസവും വ്യവസായ/കച്ചവട മേഖലയിലെ അപകട സാധ്യതയും കണക്കിലെടുത്ത് അവിടെ ഒരു ഫയര്‍ സ്റ്റേഷന്‍ അനുവദിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ടോ; എങ്കിൽ അതിനുള്ള നടപടികള്‍ സ്വീകരിക്കുമോയെന്ന് വിശദമാക്കാമോ?

നെല്ലിയാമ്പതിയില്‍ പുതിയ ഫയര്‍ സ്റ്റേഷന്‍

2262  ശ്രീ. കെ. പ്രേമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  നെല്ലിയാമ്പതിയില്‍ അപകടങ്ങളോ പ്രകൃതിദുരന്തങ്ങളോ ഉണ്ടായാല്‍ രക്ഷാപ്രവര്‍ത്തനത്തിന് നിലവില്‍ ഏതെല്ലാം ഫയര്‍ സ്റ്റേഷനുകളെയാണ് ആശ്രയിക്കുന്നത്; വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത ഫയര്‍ സ്റ്റേഷനുകളില്‍നിന്ന് നെല്ലിയാമ്പതിയിലേക്കുളള ദൂരവും അവിടെ എത്തിച്ചേരാന്‍ എടുക്കുന്ന സമയവും എത്രയെന്ന് വ്യക്തമാക്കാമോ;

(സി)  നെല്ലിയാമ്പതിയിലെ ദുര്‍ഘടമായ ഭൂപ്രകൃതിയും ഫയര്‍ സ്റ്റേഷനില്‍ നിന്നുളള ദൂരക്കൂടുതലും അടിയന്തര സാഹചര്യങ്ങളില്‍ രക്ഷാപ്രവര്‍ത്തനം വൈകുന്നതിന് കാരണമാകാറുണ്ടോ;

(ഡി)  മേൽപ്പറഞ്ഞ പ്രകാരം രക്ഷാപ്രവര്‍ത്തനം വെെകുന്നത് ഒഴിവാക്കാന്‍ നെല്ലിയാമ്പതിയില്‍ പുതിയ ഫയര്‍ സ്റ്റേഷന്‍ തുടങ്ങാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?

ഉപ്പള അഗ്നിരക്ഷാ നിലയത്തിന്റെ കെട്ടിട നിർമ്മാണം

2263  ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ​ഉപ്പള അഗ്നിരക്ഷാ നിലയത്തിൽ നിലവിലുള്ള കെട്ടിട സൗകര്യങ്ങൾ അപര്യാപ്തമായതിനാല്‍ പൂർണ്ണതോതിലുള്ള കെട്ടിട സൗകര്യം സജ്ജമാകാത്ത വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  പ്രസ്തുത നിലയത്തിന്റെ രണ്ടാം ഘട്ട കെട്ടിട നിർമ്മാണത്തിനായി നൽകിയ പ്രൊപ്പോസലിൽ ഇതുവരെ സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമാണ്; വ്യക്തമാക്കാമോ;

(സി)  പ്രസ്തുത പ്രൊപ്പോസൽ അടിയന്തരമായി പരിഗണിച്ച് ഭരണാനുമതിയും ഫണ്ടും അനുവദിക്കാൻ തയ്യാറാകുമോ?

തേഞ്ഞിപ്പലം ഫയർ സ്റ്റേഷൻ

2264  ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  2026-27 ബജറ്റിൽ പ്രഖ്യാപിച്ച തേഞ്ഞിപ്പാലം ഫയർ സ്റ്റേഷൻ സ്ഥാപിക്കുന്നതിനായി സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?

ജയിലുകളിൽ വെൽഫെയർ ഓഫീസർ തസ്തിക

2265  ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കേരളത്തിലെ വിവിധ ജയിലുകളിൽ വെൽഫെയർ ഓഫീസർ തസ്തികകളിൽ ജീവനക്കാരുടെ അഭാവം നേരിടുന്നുണ്ടോ; വിശദമാക്കുമോ

(ബി)  പതിനേഴ് സ്പെഷ്യൽ സബ് ജയിലുകളിലും തൃക്കാക്കര ബോർസ്റ്റൽ സ്കൂളിലും പൂജപ്പുര വനിതാ ഓപ്പൺ ജയിലിലും വെൽഫെയർ ഓഫീസർ തസ്തികകളുടെ അനുവദിക്കപ്പെട്ട എണ്ണവും നിലവിൽ ജോലി ചെയ്യുന്നവരുടെ എണ്ണവും അറിയിക്കുമോ;

(സി)  ജയിലുകളിൽ പുതിയ വെൽഫെയർ ഓഫീസർ തസ്തികകൾ സൃഷ്ടിക്കാൻ നിർദ്ദേശിക്കുന്ന ഫയലിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ;

(ഡി)  ആയിരത്തിലധികം തടവുകാരുള്ള തിരുവനന്തപുരം, വിയ്യൂർ, കണ്ണൂർ എന്നീ മൂന്ന് തിരക്കേറിയ സെൻട്രൽ ജയിലുകളിൽ ഓരോന്നിലും രണ്ട് വെൽഫെയർ ഓഫീസർമാർ മാത്രമേയുള്ളൂ എന്നതിനാൽ, നിലവിലുള്ള ഒഴിവുകൾ നികത്തുന്നതും അധിക തസ്തികകൾ സൃഷ്ടിക്കുന്നതും ഉൾപ്പെടെ എന്ത് പരിഹാര നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ;

(ഇ)  തസ്തികകൾ പിൻവലിച്ച സ്പെഷ്യൽ സബ് ജയിലുകളിലേക്ക് വെൽഫെയർ ഓഫീസർ തസ്തികകൾ പുനഃസ്ഥാപിക്കുമോ; വ്യക്തമാക്കാമോ?

കേന്ദ്രസർക്കാരിന്റെ സഹായത്തോടെ ജയിലുകൾ നിർമിക്കുന്ന പദ്ധതി

2266  ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ ജയിലുകള്‍ നിര്‍മ്മിയ്ക്കുന്നതിനോ നവീകരിക്കുന്നതിനോ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ എന്തെല്ലാം വ്യവസ്ഥകളാണ് കേന്ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്; വ്യക്തമാക്കുമോ?

സെൻട്രൽ പൊലീസ് കാന്റീൻ സംവിധാനത്തിൽ ജയിൽ വകുപ്പ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തുന്നത്

2267  ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സെൻട്രൽ പൊലീസ് കാന്റീൻ സംവിധാനത്തിൽനിന്ന് ഒഴിവാക്കപ്പെട്ട ജയിൽ വകുപ്പ് ഉദ്യോഗസ്ഥരെ പ്രസ്തുത സംവിധാനത്തിൽ ഉൾപ്പെടുത്തുന്നതിന് സർക്കാർ ഇതുവരെ സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;

(ബി)  ഇതിന്റെ അനുമതിക്കായി സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന് കത്ത് അയച്ചിട്ടുണ്ടോ; എങ്കിൽ എപ്പോഴാണ് കത്തയച്ചതെന്ന് വ്യക്തമാക്കാമോ; അതിന്റെ പകർപ്പും ഇതുസംബന്ധിച്ച വിശദവിവരങ്ങളും ലഭ്യമാക്കാമോ?

ജയില്‍ മ്യൂസിയം

2268  ശ്രീ. കെ. വി. സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് നിലവിൽ ജയിൽ മ്യൂസിയം പ്രവർത്തിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;

(ബി)  പുതുതായി ജയിൽ മ്യൂസിയം നിർമ്മിക്കാൻ വകുപ്പ് ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;

(സി)  മ്യൂസിയത്തില്‍ എന്തൊക്കെ ഉള്‍ക്കൊളളിക്കാനാണ് വകുപ്പ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?

ജയിൽ വകുപ്പിലെ വീഡിയോ കോൺഫറൻസിംഗ് സംവിധാനം

2269  ശ്രീ. ടി. ജെ. വിനോദ്
ശ്രീ. എ. ഡി. തോമസ്
ശ്രീമതി രമ്യ ഹരിദാസ്
ശ്രീ. സന്ദീപ് വാര്യർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ ജയിലുകളിൽ നിലവിലുള്ള വീഡിയോ കോൺഫറൻസിങ് സംവിധാനത്തിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി നവീകരണ നടപടികൾ സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;

(ബി)  തടവുകാരെ കോടതികളിൽ ഹാജരാക്കുന്നതിനും വിചാരണനടപടികൾ വേഗത്തിലാക്കുന്നതിനും പോർട്ടബിൾ വീഡിയോ കോൺഫറൻസിങ് സംവിധാനം ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വിശദമാക്കാമോ;

(സി)  നിലവിലുള്ള വീഡിയോ കോൺഫറൻസിങ് സംവിധാനത്തിലെ സാങ്കേതിക പരിമിതികൾ പരിഹരിച്ച് തടസ്സമില്ലാത്തതും സുരക്ഷിതവുമായ ആശയവിനിമയം ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ;

(ഡി)  സംസ്ഥാനത്തെ എല്ലാ ജയിലുകളിലും ആവശ്യമായ സാങ്കേതികസൗകര്യങ്ങളും ഉപകരണങ്ങളും ലഭ്യമാക്കി വീഡിയോ കോൺഫറൻസിങ് സംവിധാനം വ്യാപിപ്പിക്കാൻ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ;

(ഇ)  പ്രസ്തുത നവീകരണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കി തടവുകാരുടെ കോടതി ഹാജർ നടപടികൾ കൂടുതൽ സുഗമമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?

ജയിലുകളിലെ അത്യാധുനിക സുരക്ഷാ-പരിശോധനാ സംവിധാനങ്ങൾ

2270  ശ്രീ. എൻ. ശക്തൻ
ശ്രീ. സി. വി. ശാന്തകുമാർ
ശ്രീ. എം. ആർ. ബൈജു : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  'ഓപ്പറേഷൻ തൂഫാൻ' ഉൾപ്പെടെയുള്ള കർശന പരിശോധനകളിലൂടെയും മറ്റ് കേസുകളിലും അറസ്റ്റിലാകുന്ന പ്രതികൾ, ശരീരത്തിന്റെ സ്വകാര്യ ഭാഗങ്ങളിൽ ഒളിപ്പിച്ച് ജയിലുകൾക്കുള്ളിലേക്ക് മയക്കുമരുന്ന് കടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  ജയിലുകൾക്കുള്ളിലേക്ക് ലഹരിവസ്തുക്കളും മറ്റ് നിരോധിത സാധനങ്ങളും കടത്തുന്നത് തടയുന്നതിനായി നിലവിൽ ജയിലുകളിൽ ഏർപ്പെടുത്തിയിട്ടുള്ള സുരക്ഷാ-പരിശോധനാ സംവിധാനങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;

(സി)  ശരീരത്തിനുള്ളിൽ ഒളിപ്പിച്ചുകടത്തുന്ന ലഹരിവസ്തുക്കൾ കണ്ടെത്തുന്നതിനായി സംസ്ഥാനത്തെ സെൻട്രൽ, ജില്ലാ ജയിലുകളിൽ ഫുൾ ബോഡി സ്കാനറുകൾ ഉൾപ്പെടെയുള്ള അത്യാധുനിക സാങ്കേതിക പരിശോധനാ സംവിധാനങ്ങൾ ഏർപ്പെടുത്താൻ എന്തെങ്കിലും അടിയന്തര നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?

തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ക്ക് ജയിലില്‍ ഒരുക്കിയ സത്യപ്രതിജ്ഞാ ചടങ്ങ്

2271  ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ക്ക് ജയിലില്‍ സത്യപ്രതിജ്ഞാ ചടങ്ങ് ഒരുക്കിയ നടപടി സര്‍ക്കാരിന്റെ ആലോചനയോടെയാണോ; വിശദമാക്കാമോ;

പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ഡി.ജെ. പാര്‍ട്ടി

2272  ശ്രീ. കാരായി രാജൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ഡി.ജെ. പാര്‍ട്ടി നടന്ന അവസരത്തില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായ സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ സംഭവത്തിന്റെയും സ്വീകരിച്ച നടപടികളുടെയും വിശദാംശങ്ങള്‍ നല്‍കുമോ;

(ബി)  മേൽപ്പറഞ്ഞ സംഭവം ജയില്‍ വകുപ്പിലെ അച്ചടക്കലംഘനമായി വിലയിരുത്തുന്നുണ്ടോ; ഇതുസംബന്ധിച്ച് ആഭ്യന്തര വകുപ്പിനോ ജയില്‍ മേധാവിക്കോ പരാതി ലഭിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;

(സി)  സംഭവത്തിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥരെ തിരിച്ചറിഞ്ഞിട്ടുണ്ടോ; അവർക്കെതിരെ വകുപ്പുതല അന്വേഷണമോ അച്ചടക്ക നടപടികളോ സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കാമോ;

(ഡി)  പ്രസ്തുത സംഘർഷത്തിൽ എത്രപേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും എത്രപേർ ചികിത്സ തേടിയിട്ടുണ്ടെന്നും വ്യക്തമാക്കാമോ; സംഭവവുമായി ബന്ധപ്പെട്ട് പോലീസിന് പരാതി ലഭിച്ചിട്ടുണ്ടോ; എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ അതിന്മേൽ സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?

ചകിരിയുടെ ലഭ്യതക്കുറവ്

2273  ശ്രീ. വി. ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കയര്‍ പിരിക്കുന്നതിന് ആവശ്യമായ ചകിരിയുടെ ലഭ്യതക്കുറവ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)  സംഘങ്ങള്‍ക്ക് ആവശ്യമായ ചകിരി, കയര്‍ഫെഡ് വിതരണം ചെയ്യുന്നതിന് തടസ്സങ്ങള്‍ എന്തെങ്കിലും നിലവിലുണ്ടോ; വ്യക്തമാക്കാമോ;

(സി)  കയര്‍ മേഖലയില്‍ തൊഴിലാളികളുടെ വേതനം കുറവായതിനാല്‍ പ്രസ്തുത മേഖലയില്‍ തൊഴിലാളികളുടെ വരവ് കുറയുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)  കയര്‍ സഹകരണ സംഘങ്ങള്‍ക്ക് പ്രവര്‍ത്തന മൂലധനം നൽകുന്നതിനുളള നടപടികള്‍ സ്വീകരിക്കുമോ?

കയർ മേഖലയുടെ പുനരുദ്ധാരണം

2274  ശ്രീ. കെ. ബിനിമോൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  നിലവിലെ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം കയർ മേഖലയുടെ പുനരുദ്ധാരണത്തിന് സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?

കയർ മേഖലയെ ശക്തിപ്പെടുത്തൽ

2275  ശ്രീ. ദീപക് ജോയ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ കയർ മേഖലയെ പുനരുജ്ജീവിപ്പിക്കാൻ ഈ സർക്കാർ അധികാരമേറ്റതിന് ശേഷം സ്വീകരിച്ച നടപടികൾ എന്തെല്ലാമാണ്;

(ബി)  കയറിന്റെയും കയർ ഉൽപ്പന്നങ്ങളുടെയും വിൽപ്പന വർധിപ്പിക്കുന്നതിനായി വിപണികളിൽ വിലക്കിഴിവ് നൽകുന്നുണ്ടോ;

(സി)  ഈ സർക്കാർ അധികാരമേറ്റതിന് ശേഷം കയർ തൊഴിലാളികൾക്ക് നൽകിയ ആനുകൂല്യങ്ങൾ എന്തെല്ലാമാണ്?

കയർ ഭൂവസ്ത്രം ഉപയോഗിച്ച് മണ്ണിടിച്ചിലും ഉരുൾപൊട്ടലും തടയുന്നതിന് പദ്ധതി

2276  ശ്രീ. സെബാസ്റ്റ്യൻ. എം. ജെ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കയര്‍ ഭൂവസ്ത്രം ഉപയോഗിച്ച് പരിസ്ഥിതിലോല മേഖലയിലെ മണ്ണിടിച്ചിലുള്ള പ്രദേശങ്ങള്‍ സംരക്ഷിക്കുന്നതിനായി വകുപ്പ് പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; എങ്കില്‍ ഇത് ശാസ്ത്രീയമായി പരിശോധിച്ച് ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളിൽ ഉപയോഗിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?

കയര്‍ വ്യവസായം സംരക്ഷിക്കുന്നതിന് പദ്ധതികൾ

2277  ശ്രീ. എം. എസ്. അരുണ്‍ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കയര്‍ വ്യവസായം സംരക്ഷിക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി)  കയര്‍ വ്യവസായം സംരക്ഷിക്കുന്നതിന് 2021-26 കാലയളവില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ സാമ്പത്തിക സഹായത്തിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

ബേപ്പൂരിലെ കയർ ഫാക്ടറികളുടെ ആധുനികവത്കരണം

2278  ശ്രീ. പി. എ. മുഹമ്മദ് റിയാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കയര്‍ തൊഴിലാളികളുടെ കൂലി പരിഷ്കരിക്കണമെന്ന ആവശ്യം പരിഗണനയിലുണ്ടോ; ഉണ്ടെങ്കില്‍ ഇതു സംബന്ധിച്ച എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്നറിയിക്കാമോ;

(ബി)  കയര്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ ഉറപ്പാക്കുന്നതിനും അസംസ്കൃത വസ്തുവിന്റെ ലഭ്യത ഉറപ്പുവരുത്തുന്നതിനും എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ;

(സി)  ബേപ്പൂരില്‍ കയര്‍ ഫാക്ടറികളുടെ ആധുനികവത്കരണത്തിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിക്കാമോ?

 

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.