UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >16th KLA >2nd Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

SIXTEENTH   KLA - 2nd SESSION
 
27.10.2026 UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

താനൂര്‍ നിയോജക മണ്ഡലത്തിലെ സബ്‌സ്റ്റേഷനുള്ള സ്ഥലം ഏറ്റെടുക്കൽ

2348  ശ്രീ. പി. കെ. നവാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  താനൂർ നിയോജകമണ്ഡലത്തിലെ താനൂർ 33 കെ.വി. സബ്‌സ്റ്റേഷൻ പദ്ധതിക്കായുള്ള സ്ഥലമേറ്റെടുപ്പ് നടപടികൾ ഏത് ഘട്ടത്തിലാണെന്ന് വിശദീകരിക്കാമോ;

(ബി)  താനൂർ നിയോജകമണ്ഡലത്തിലെ പൊന്മുണ്ടം 110 കെ.വി. സബ്‌സ്റ്റേഷൻ പദ്ധതിക്കായുള്ള സ്ഥലമേറ്റെടുപ്പ് നടപടികൾ വിശദീകരിക്കാമോ;

(സി)  താനൂർ നിയോജകമണ്ഡലത്തിൽ ഉൾപ്പെടെ മലപ്പുറം ജില്ലയിലെ വിവിധ കെ.എസ്.ഇ.ബി. ഓഫീസുകളിൽ താൽക്കാലികമായും കരാറടിസ്ഥാനത്തിലും സേവനം ചെയ്യുന്ന ജീവനക്കാരുടെ വിവരങ്ങൾ, അവർ ജോലി ചെയ്യുന്ന ഓഫീസ്, തസ്തിക എന്നിവയുടെ അടിസ്ഥാനത്തിൽ ലഭ്യമാക്കാമോ?

മാർമല ജലവൈദ്യുത പദ്ധതി

2349  ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മാർമല ജലവൈദ്യുത പദ്ധതിക്ക് നെഗോഷിയേറ്റഡ് പർച്ചേസ് പ്രകാരം സ്ഥലം ഏറ്റെടുക്കുന്നതിന് സ്വീകരിച്ച നടപടികളും പദ്ധതിയുടെ ഇപ്പോഴത്തെ അവസ്ഥയും വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?

പരപ്പനങ്ങാടി സദ്ദാം ബീച്ച് ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കല്‍

2350  ശ്രീ. പി .എം. എ. സമീർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ പരപ്പനങ്ങാടി സദ്ദാം ബീച്ച് റോഡ് വളവിൽ അപകടകരമായി സ്ഥിതിചെയ്യുന്ന ട്രാൻസ്ഫോർമർ തൊട്ടടുത്ത സുരക്ഷിത സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടികൾ എന്തെല്ലാമെന്ന് വിശദമാക്കാമോ;

(ബി)  ഈ വിഷയത്തിൽ ബന്ധപ്പെട്ട ജനപ്രതിനിധികൾ നൽകിയ നിവേദനത്തിൽ സ്വീകരിച്ച നടപടികൾ എന്തെല്ലാമാണ്; വിശദമാക്കാമോ;

(സി)  ഇത്തരത്തിൽ അപകടകരമായ ട്രാൻസ്ഫോർമറുകളും വൈദ്യുത ലൈനുകളും മാറ്റി സ്ഥാപിക്കുന്നതിന് കെ.എസ്.ഇ .ബി. മുൻഗണന നൽകാറുണ്ടോ; വിശദമാക്കാമോ;

(ഡി)  പരപ്പനങ്ങാടി സദ്ദാം ബീച്ചിൽ ഏത് സമയത്തും ഗുരുതരമായ അപകടമുണ്ടാകുന്ന വിധത്തിൽ സ്ഥിതി ചെയ്യുന്ന ഈ ട്രാൻസ്ഫോർമർ തൊട്ടടുത്ത സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി സ്ഥാപിക്കുന്ന പ്രവർത്തി എന്നത്തേയ്ക്ക് പൂർത്തീകരിക്കാൻ ആകുമെന്ന് വിശദമാക്കാമോ?

വെഞ്ചാലി 220 കെ.വി. സബ്സ്റ്റേഷൻ നിർമ്മാണം

2351  ശ്രീ. പി .എം. എ. സമീർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ നിർദ്ദിഷ്ട 220 കെ.വി. വെഞ്ചാലി സബ് സ്റ്റേഷൻ നിർമ്മാണ പ്രവർത്തിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ ഇനം തിരിച്ചു വിശദമാക്കാമോ;

(ബി)  ഈ പദ്ധതിയുടെ ഡി.പി.ആർ. തയ്യാറാക്കിയിട്ടുണ്ടോ; ഉണ്ടെങ്കിൽ ഡി.പി.ആർ. പകർപ്പ് സഹിതം വിശദമാക്കാമോ;

(സി)  ഈ പദ്ധതിയുടെ നിർമ്മാണ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള എന്തെങ്കിലും നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;

(ഡി)  ഈ പദ്ധതി നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കാമോ?

അഡ്വാൻസ്‌ഡ് മീറ്ററിംഗ് ഇൻഫ്രാസ്ട്രക്ചർ (എ.എം.ഐ) സ്മാർട്ട് മീറ്റർ പദ്ധതി

2352  ശ്രീ. വി. എസ്. ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കേന്ദ്ര സർക്കാർ ഊർജമേഖലയുടെ സമഗ്ര പരിഷ്‌കരണം ലക്ഷ്യമിട്ട് രാജ്യവ്യാപകമായി നടപ്പാക്കിവരുന്ന റീവാംപ്ഡ് ഡിസ്ട്രിബ്യൂഷൻ സെക്ടർ സ്കീം (ആർ.ഡി.എസ്.എസ്)-ന്റെ ഭാഗമായി കേരളത്തിൽ ഇതുവരെ നടപ്പാക്കിയതും നിലവിൽ പുരോഗമിക്കുന്നതുമായ പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ;

(ബി)  പ്രസ്തുത സ്‌കീമിന്റെ ഭാഗമായി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് (കെ.എസ്.ഇ.ബി.എൽ) നടപ്പാക്കിവരുന്ന എ.എം.ഐ സ്മാർട്ട് മീറ്റർ പദ്ധതിയുടെ നിലവിലെ പുരോഗതി വിശദമാക്കാമോ; സർക്കാർ ഉപഭോക്താക്കൾ, എച്ച്.റ്റി ഉപഭോക്താക്കൾ, ഫീഡറുകൾ, വിതരണ ട്രാൻസ്‌ഫോർമറുകൾ എന്നിവയ്ക്കുള്ള മീറ്ററുകൾ ഉൾപ്പെടെ എ.എം.ഐ സ്മാർട്ട് മീറ്റർ പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ സ്ഥാപിക്കാൻ ലക്ഷ്യമിട്ടിട്ടുള്ള ഏകദേശം 3 ലക്ഷം സ്മാർട്ട് മീറ്ററുകളിൽ ഇതുവരെ എത്രയെണ്ണമാണ് കമ്മീഷൻ ചെയ്തിട്ടുള്ളതെന്ന കണക്ക് ഇനംതിരിച്ച് ലഭ്യമാക്കാമോ;

(സി)  എ.എം.ഐ സ്മാർട്ട് മീറ്റർ പദ്ധതിയിലെ ഡാറ്റാ ആശയവിനിമയത്തിനായി റേഡിയോ ഫ്രീക്വൻസി (ആർ.എഫ്), സെല്ലുലാർ സാങ്കേതികവിദ്യകളാണോ അതോ ഇവ രണ്ടിന്റെയും സംയോജനമാണോ ഉപയോഗിക്കുന്നത്; ഓരോ വിഭാഗം മീറ്ററിനും ഉപയോഗിക്കുന്ന സാങ്കേതികവിദ്യ ഏതെന്ന് വ്യക്തമാക്കാമോ;

(ഡി)  എ.എം.ഐ സ്മാർട്ട് മീറ്ററുകളിൽനിന്നുള്ള ഡാറ്റാ ആശയവിനിമയത്തിലും കൈമാറ്റത്തിലും കെ.എസ്.ഇ.ബി.എൽ-ന്റെ പങ്കാളിത്തമുള്ള കെ-ഫോണിന്റെ പങ്ക് എന്താണ്; ഈ പദ്ധതിക്കായി കെ-ഫോണിന്റെ ഒപ്റ്റിക്കൽ ഫൈബർ ശൃംഖല, ഡാറ്റാ സെന്റർ അല്ലെങ്കിൽ മറ്റ് സേവനങ്ങൾ ഉപയോഗിക്കുന്നുണ്ടോ; എങ്കിൽ വിശദമാക്കാമോ;

(ഇ)  എ.എം.ഐ സ്മാർട്ട് മീറ്റർ പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ലക്ഷ്യമിട്ട 50 ലക്ഷം മീറ്ററുകളുടെ ടെൻഡർ നടപടികൾ പൂർത്തിയായിട്ടുണ്ടോ; എങ്കിൽ ഒന്നാം ഘട്ടത്തിലെ പ്രവർത്തനഗുണമേന്മ, സാങ്കേതിക പ്രകടനം, ഡാറ്റാ സുരക്ഷ, ഉപഭോക്തൃസേവനം എന്നിവ വിലയിരുത്തി തൃപ്തികരമാണെന്ന് ഉറപ്പുവരുത്തുന്നതുവരെ രണ്ടാം ഘട്ട ഓർഡർ നടപടികൾ മരവിപ്പിക്കാൻ കെ.എസ്.ഇ.ബി.എൽ -ന് നിർദേശം നൽകുമോ; വിശദമാക്കാമോ?

വൈദ്യുതി പ്രതിസന്ധിയും സൗരോർജ്ജ പദ്ധതികളുടെ പുരോഗതിയും

2353  ശ്രീ. രാജീവ് ചന്ദ്രശേഖർ
ശ്രീ. ബി. ബി. ഗോപകുമാർ
ശ്രീ. വി. മുരളീധരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ നിലവിലെ പ്രതിദിന വൈദ്യുതി ആവശ്യകതയും ക്ഷാമവും എത്രയെന്ന് വിശദമാക്കാമോ; ഇത് പരിഹരിക്കാൻ കെ.എസ്.ഇ.ബി. പുറത്തുനിന്നും അധിക തുകയ്ക്ക് വൈദ്യുതി വാങ്ങുന്നതിനായി പ്രതിമാസം എത്ര രൂപ ചെലവഴിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)  വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനായി കേന്ദ്രസർക്കാർ നടപ്പിലാക്കിയ പി.എം.സൂര്യഘർ സൗജന്യ ബിജിലി യോജന വഴി സംസ്ഥാനത്ത് ഇതുവരെ എത്ര വീടുകളിൽ റൂഫ്‌ടോപ്പ് സോളാർ സംവിധാനം സ്ഥാപിച്ചിട്ടുണ്ടെന്ന് ജില്ലാ അടിസ്ഥാനത്തിൽ വ്യക്തമാക്കാമോ;

(സി)  വീടുകളിലും സ്ഥാപനങ്ങളിലും സോളാർപാനലുകൾ സ്ഥാപിക്കുന്നതിനായി ലഭിച്ച അപേക്ഷകളിൽ എത്രയെണ്ണമാണ് തീർപ്പാക്കാനുള്ളത്; വീടുകളിൽ കണക്ഷൻ നൽകുന്നതിലുണ്ടാകുന്ന കാലതാമസവും മറ്റ് തടസ്സങ്ങളും സോളാർ പദ്ധതികളുടെ പുരോഗതിയെ ബാധിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;

(ഡി)  കേന്ദ്ര പിന്തുണ പരമാവധി പ്രയോജനപ്പെടുത്തി സൗരോർജ്ജ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനും സാധാരണക്കാർക്ക് തടസ്സമില്ലാതെ സോളാർ കണക്ഷൻ ലഭ്യമാക്കുന്നതിനും കെ.എസ്.ഇ.ബി സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?

പൊതുകെട്ടിടങ്ങളിൽ സൗരോർജ പാനലുകൾ സ്ഥാപിക്കുന്ന പദ്ധതി

2354  ശ്രീ. കെ. രാജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സർക്കാർ ഓഫീസുകൾ, സർക്കാർ വിദ്യാലയങ്ങൾ, ആശുപത്രികൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കെട്ടിടങ്ങൾ തുടങ്ങിയ പൊതുകെട്ടിടങ്ങളുടെ മേൽക്കൂരകളിൽ സൗരോർജ പാനലുകൾ സ്ഥാപിക്കുന്നതിന് നിലവിൽ എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കിവരുന്നതെന്ന് വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത പദ്ധതികൾ പ്രകാരം ഒല്ലൂർ നിയമസഭാ മണ്ഡലത്തിലെ പൊതുകെട്ടിടങ്ങളിൽ സൗരോർജ പാനലുകൾ സ്ഥാപിച്ചിട്ടുള്ള സ്ഥാപനങ്ങൾ ഏതെല്ലാമാണെന്നും ഇത്തരത്തിൽ സൗരോർജ പാനലുകൾ സ്ഥാപിക്കുന്നതിന് കണ്ടെത്തിയിട്ടുള്ളതും അനുമതി ലഭിച്ചിട്ടുള്ളതുമായ സ്ഥാപനങ്ങൾ ഏതെല്ലാമാണെന്നും വ്യക്തമാക്കാമോ;

(സി)  കൂടുതൽ പൊതുകെട്ടിടങ്ങളിൽ സൗരോർജ പാനലുകൾ സ്ഥാപിച്ച് വൈദ്യുതി ചെലവ് കുറയ്ക്കുന്നതിനും മിച്ചവൈദ്യുതി ഗ്രിഡിലേക്ക് നൽകുന്നതിനും ലക്ഷ്യമിട്ട് ഒല്ലൂർ മണ്ഡലത്തിൽ പ്രത്യേക പദ്ധതി നടപ്പിലാക്കാൻ സർക്കാർ നടപടി സ്വീകരിക്കുമോ; എങ്കിൽ വിശദാംശങ്ങൾ ലഭ്യമാക്കാമോ?

ഇ.വി. ചാർജിങ് സ്റ്റേഷനുകൾ

2355  ശ്രീ. കുറുക്കോളി മൊയ്തീന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് കെ.എസ്.ഇ.ബി സ്ഥാപിച്ചിട്ടുള്ള ഇ.വി. ചാർജിങ് സ്റ്റേഷനുകളുടെ എണ്ണവും അവയിൽ നിലവിൽ പ്രവർത്തിക്കുന്നവയുടെ എണ്ണവും ജില്ല തിരിച്ച് ലഭ്യമാക്കാമോ;

(ബി)  സംസ്ഥാനത്ത് അനർട്ട് സ്ഥാപിച്ചിട്ടുള്ള ഇ.വി. ചാർജിങ് സ്റ്റേഷനുകളുടെ എണ്ണവും അവയിൽ നിലവിൽ പ്രവർത്തിക്കുന്നവയുടെ എണ്ണവും ജില്ല തിരിച്ച് പ്രത്യേകം ലഭ്യമാക്കാമോ;

(സി)  സംസ്ഥാനത്ത് കെ.എസ്.ഇ.ബി., അനർട്ട് എന്നിവ കൂടാതെ സർക്കാർ ഏജൻസികൾ ഇ.വി. ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിൽ അവയുടെ വിശദവിവരം ജില്ലതിരിച്ച് ലഭ്യമാക്കാമോ;

(ഡി)  സർക്കാര്‍ ഏജൻസികൾ സ്ഥാപിച്ചിട്ടുള്ള ഇ.വി. ചാർജിങ് സ്റ്റേഷനുകളില്‍ പ്രവർത്തിക്കാത്തവയുണ്ടെങ്കിൽ അവ പ്രവർത്തന സജ്ജമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;

(ഇ)  കെ.എസ്.ഇ.ബി, അനർട്ട് തുടങ്ങിയ ഏജൻസികൾ കമ്മീഷൻ വ്യവസ്ഥയിലോ ലാഭവിഹിതം പങ്കുവെക്കുന്ന വ്യവസ്ഥയിലോ സ്വകാര്യ വ്യക്തികൾക്ക് ഇ.വി. ചാർജിങ് സ്റ്റേഷനുകൾ ആരംഭിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ടോ എന്നും അനുമതി നൽകിയിട്ടില്ലെങ്കിൽ ഇലക്ട്രിക് വാഹനങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ അനുമതി ലഭ്യമാക്കുമോ എന്നും വ്യക്തമാക്കാമോ?

പുനരുപയോഗ ഊർജ്ജസ്രോതസ്സുകളുടെ ഉപയോഗം

2356  ശ്രീ. റെജി ചെറിയാൻ
ശ്രീ. അപു ജോൺ ജോസഫ്
ശ്രീ. വിനു ജോബ് കുഴിമണ്ണിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തിന്റെ ദീർഘകാല ഊർജ്ജ ആവശ്യങ്ങൾ കണക്കിലെടുത്ത് രൂപപ്പെടുത്തിയിട്ടുള്ള പുനരുപയോഗ ഊർജ്ജസ്രോതസുകൾ അടിസ്ഥാനപ്പെടുത്തിയുള്ള പദ്ധതികളുടെ പ്രവർത്തനം വിശദമാക്കാമോ;

(ബി)  വൻതോതിലുള്ള സൗരോർജ്ജ - കാറ്റാടി ഊർജ്ജ പദ്ധതികൾ നടപ്പാക്കുന്നതിൽ കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന പരിമിതികൾ വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;

(സി)  വൈദ്യുതോല്പാദനത്തിനായി സംസ്ഥാനത്ത് എത്ര പമ്പ്ഡ് സ്റ്റോറേജ് പദ്ധതികൾ നിലവിലുണ്ടെന്നും ഇവയിൽനിന്നുള്ള ഉത്പാദനം എത്രയെന്നും അറിയിക്കാമോ; ഇത്തരം കൂടുതൽ പദ്ധതികൾ ആലോചനയിലുണ്ടോ; വിശദമാക്കാമോ;

(ഡി)  ഫ്ലോട്ടിംഗ് സോളാർ പദ്ധതികളിലൂടെയുള്ള വൈദ്യുതി ഉൽപ്പാദനശേഷി കണക്കാക്കിയിട്ടുണ്ടോ; വൈദ്യുതി വകുപ്പിന് കീഴിൽ എത്ര ഫ്ലോട്ടിംഗ് സോളാർ പദ്ധതികളുണ്ടെന്നും പുതിയവ തുടങ്ങാൻ ഉദ്ദേശിക്കുന്നുണ്ടോയെന്നും അറിയിക്കാമോ?

അരുവിക്കര മണ്ഡലത്തിലെ ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍

2357  ശ്രീ. ജി. സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  അരുവിക്കര നിയോജകമണ്ഡലത്തില്‍ ‍നിലവില്‍ സ്ഥാപിച്ചിട്ടുളള ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ എവിടെയെല്ലാമെന്ന് വ്യക്തമാക്കുമോ;

(ബി)  പുതിയതായി ഇത്തരം സ്റ്റേഷനുകള്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന സ്ഥലങ്ങള്‍ ഏതെല്ലാമെന്ന് അറിയിക്കുമോ;

(സി)  പുതിയതായി ആരംഭിക്കുന്ന സ്ഥലങ്ങളില്‍ അത്യാധുനിക ഹൈപവര്‍ ഫാസ്റ്റ് ചാര്‍ജറുകള്‍ (120KW) സ്ഥാപിക്കുന്നതിനും നിലവിലുളളവ ഈ സംവിധാനത്തിലേക്ക് മാറ്റുന്നതിനും നടപടി സ്വീകരിക്കുമോ?

പമ്പ് ഹൗസുകളില്‍ തടസ്സമില്ലാതെ വെെദ്യുതി ലഭിക്കാൻ നടപടി

2358  ശ്രീ. കെ. പ്രേമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കാർഷികാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന പമ്പ് ഹൗസുകളില്‍ വര്‍ഷം മുഴുവന്‍ സ്ഥിരമായി വെെദ്യുതി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(ബി)  പ്രസ്തുത പമ്പ് ഹൗസുകളില്‍ സ്ഥിരം വെെദ്യുതി ലഭ്യത ഉറപ്പുവരുത്തുന്നതിന് സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

(സി)  എങ്കില്‍ പമ്പ് ഹൗസുകളോട് അനുബന്ധിച്ച് സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിച്ച് വെെദ്യുതി ലഭ്യമാക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കാമോ?

വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള പദ്ധതി

2359  ശ്രീ. വി. ടി. ബൽറാം
ശ്രീമതി വിദ്യാ ബാലകൃഷ്ണൻ
ശ്രീ. മുഹമ്മദ് ഷിയാസ്
ശ്രീ. ദീപക് ജോയ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  നാഷണൽ തെർമൽ പവർ കോർപ്പറേഷനുമായി ചേർന്ന് കേരളത്തിന്റെ ഭാവി ഊര്‍ജ്ജ ആവശ്യം നിറവേറ്റാൻ പദ്ധതികൾക്ക് ധാരണയായോ; വിശദമാക്കുമോ;

(ബി)  കായംകുളത്ത് 2000 മെഗാവാട്ട് അവർ ശേഷിയുള്ള ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം, 27 മെഗാവാട്ട് ശേഷിയുള്ള സൗരോർജ പദ്ധതി എന്നിവ സ്ഥാപിക്കുന്നതിനും നിലവിലുള്ള പദ്ധതികൾ വേഗത്തിലാക്കുന്നതിനും ധാരണയായോ; വ്യക്തമാക്കുമോ;

(സി)  എൻ.ടി.പി.സി.-യുടെ വിവിധ വൈദ്യുത നിലയങ്ങളിൽനിന്ന് കുറഞ്ഞ നിരക്കിൽ ദീർഘകാലത്തേക്ക് വൈദ്യുതി ലഭ്യമാക്കുന്നതിനും സംസ്ഥാനത്തിനായി പ്രത്യേക താപ വൈദ്യുത നിലയം സ്ഥാപിക്കുന്നതിനും എൻ.ടി.പി.സി.-യോട് ആവശ്യപ്പെടുമോ; വിശദമാക്കുമോ?

സംസ്ഥാനത്ത് ആകെ ഉത്പാദിപ്പിച്ച സൗരോർജ്ജം

2360  ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  2016 മുതൽ 2026 വരെയുള്ള സർക്കാരുകളുടെ കാലയളവിൽ സംസ്ഥാനത്ത് ആകെ ഉൽപ്പാദിപ്പിച്ച സൗരോർജത്തിന്റെ അളവ് എത്രയാണ്; വർഷം തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;

(ബി)  ഇതിൽ വൈദ്യുതി ഗ്രിഡിലേക്ക് കൈമാറിയ സൗരോർജത്തിന്റെ അളവ് എത്രയാണ്; വർഷം തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;

(സി)  സൗരോർജം ഗ്രിഡിലേക്ക് സ്വീകരിക്കുന്നതിന് ആവശ്യമായ ട്രാൻസ്‌ഫോർമർ ശേഷിയുടെ അപര്യാപ്തത മൂലം പുതിയ കണക്ഷനുകൾക്ക് അനുമതി നൽകാൻ കഴിയാതെ എത്ര കിലോവാട്ട് ശേഷിയിലുള്ള അപേക്ഷകളാണ് നിലവിൽ തീർപ്പാക്കാതെ മാറ്റിവെച്ചിരിക്കുന്നത്; വ്യക്തമാക്കുമോ;

(ഡി)  സംസ്ഥാനത്ത് പ്രതിദിനം ശരാശരി എത്ര അളവ് ജലവൈദ്യുതിയാണ് ഉൽപ്പാദിപ്പിക്കാൻ കഴിയുന്നതെന്ന് വ്യക്തമാക്കുമോ?

പെരിന്തൽമണ്ണ മണ്ഡലത്തിലെ കെ.എസ്.ഇ.ബി പ്രവൃത്തികൾ

2361  ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പെരിന്തൽമണ്ണ നിയോജകമണ്ഡലത്തിലെ വിവിധ കെ.എസ്.ഇ.ബി. സെക്ഷനുകൾക്ക് കീഴിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പ്രവൃത്തികളുടെ സെക്ഷൻ തിരിച്ചുള്ള തുക ഉൾപ്പെടെയുള്ള വിശദാംശം ലഭ്യമാക്കുമോ;

(ബി)  കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ ഓരോ സെക്ഷന് കീഴിലും പൂർത്തീകരിച്ച പദ്ധതികളുടെ സെക്ഷൻ തിരിച്ചുള്ള തുക ഉൾപ്പെടെയുള്ള വിശദാംശം ലഭ്യമാക്കുമോ;

(സി)  നിയോജകമണ്ഡലത്തിലെ ഓരോ സെക്ഷന് കീഴിലും ഭരണാനുമതിയോ സാങ്കേതികാനുമതിയോ ലഭ്യമായ പ്രവൃത്തികളുടെ സെക്ഷൻ തിരിച്ചുള്ള തുക ഉൾപ്പെടെയുള്ള വിശദാംശം ലഭ്യമാക്കുമോ;

(ഡി)  മണ്ഡലത്തിലെ വിവിധ സെക്ഷനുകൾക്ക് കീഴിൽ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭ്യമായി ടെൻഡർ നടപടികൾ സ്വീകരിക്കേണ്ട പ്രവൃത്തികളുടെ സെക്ഷൻ തിരിച്ചുള്ള വിശദാംശം ലഭ്യമാക്കുമോ?

നേമം മണ്ഡലത്തിലെ വോൾട്ടേജ് ക്ഷാമവും വൈദ്യുതി ശൃംഖലയുടെ നവീകരണവും

2362  ശ്രീ. രാജീവ് ചന്ദ്രശേഖർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  നേമം മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ രൂക്ഷമായ വോൾട്ടേജ് വ്യതിയാനവും അടിക്കടിയുള്ള വൈദ്യുതി തടസ്സങ്ങളും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  ഗ്രിഡ് സോളാർ സ്ഥാപിക്കുന്നവർക്ക് നെറ്റ് മീറ്റർ നൽകാൻ കാലതാമസം വരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; നെറ്റ് മീറ്റർ ക്ഷാമത്തിന്റെ കാരണം എന്താണ് എന്നത് വ്യക്തമാക്കുമോ; പ്രതിസന്ധി പരിഹരിക്കാൻ ഏതെങ്കിലും തരത്തിലുള്ള പദ്ധതികൾ പരിഗണനയിൽ ഉണ്ടോ; വിശദമാക്കാമോ;

(സി)  നെറ്റ് മീറ്റർ പ്രതിസന്ധി കാരണം എത്ര കെ.വി.വൈദ്യുതി ഉത്പാദനമാണ് പുരപ്പുറ സോളാർ പദ്ധതി പ്രകാരം മുടങ്ങിക്കിടക്കുന്നത് എന്ന് വ്യക്തമാക്കാമോ;

(ഡി)  വൈദ്യുതി വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനായി നിലവിലുള്ള ട്രാൻസ്ഫോർമറുകളുടെ ശേഷി വർദ്ധിപ്പിക്കുന്നതിനും പുതിയ ട്രാൻസ്ഫോർമറുകൾ സ്ഥാപിക്കുന്നതിനും തുക വകയിരുത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദമാക്കാമോ?

ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (ബി.ഇ.എസ്.എസ്.)പദ്ധതി

2363  ശ്രീ. ഉല്ലാസ് കോവൂർ
ശ്രീ. വിഷ്ണു മോഹൻ
ശ്രീ. വി. കുഞ്ഞികൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് പീക്ക് അവറുകളിലെ വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിനും പുനരുപയോഗ ഊർജത്തെ വൈദ്യുതി ശൃംഖലയുമായി സംയോജിപ്പിക്കുന്നതിനുമായി ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (ബി.ഇ.എസ്.എസ്.) പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ, പ്രസ്തുത പദ്ധതിയുടെ നിലവിലെ പുരോഗതി എന്താണെന്ന് വ്യക്തമാക്കുമോ;

(ബി)  സംസ്ഥാനത്ത് ഈ പദ്ധതി പ്രകാരം ഏതൊക്കെ പ്രദേശങ്ങളിലാണ്/സബ്‌സ്റ്റേഷനുകളിലാണ് ബി.ഇ.എസ്.എസ്. യൂണിറ്റുകൾ സ്ഥാപിക്കാൻ ലക്ഷ്യമിട്ടിട്ടുള്ളത്; പ്രസ്തുത യൂണിറ്റുകളുടെ ആകെ വൈദ്യുതി സംഭരണശേഷി എത്രയാണെന്ന് അറിയിക്കാമോ;

(സി)  പ്രസ്തുത പദ്ധതി പൂർത്തിയാകുന്നതോടെ വൈദ്യുതി വാങ്ങുന്നതിനുള്ള ചെലവ് കുറയ്ക്കുന്നതിനും ഗ്രിഡിന്റെ സുസ്ഥിരത ഉറപ്പാക്കുന്നതിനും കെ.എസ്.ഇ.ബി.-യ്ക്ക് എത്രത്തോളം നേട്ടമുണ്ടാക്കാൻ കഴിയുമെന്നാണ് വിലയിരുത്തിയിട്ടുള്ളത്; പദ്ധതി യാഥാർഥ്യമാക്കാൻ ഉദ്ദേശിക്കുന്ന സമയക്രമം വ്യക്തമാക്കാമോ?

കെ.എസ്.ഇ.ബി. യുടെ പ്രസരണ-വിതരണ നഷ്ടം

2364  ശ്രീ. കെ. എം. അഭിജിത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  2023-24, 2024-25 സാമ്പത്തിക വർഷങ്ങളിൽ കേരളത്തിലെ ആകെ സാങ്കേതികവും വാണിജ്യപരവുമായ പ്രസരണ-വിതരണ നഷ്ടം എത്ര ശതമാനം വീതമായിരുന്നു; പ്രസരണനഷ്ടം, വിതരണനഷ്ടം,മൊത്തം ട്രാന്‍സ്മിഷന്‍ & ഡിസ്ട്രിബ്യൂഷൻ (റ്റി & ഡി) നഷ്ടം, അഗ്രഗേറ്റ് ടെക്നിക്കല്‍ ആന്റ് കൊമേഴ്സ്യൽ (എ.ടി & സി) നഷ്ടം എന്നിവ പ്രത്യേകം വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത ഓരോ സാമ്പത്തിക വർഷവും സംസ്ഥാനത്തെ ആഭ്യന്തര വൈദ്യുതോൽപ്പാദനവും മറ്റു സംസ്ഥാനങ്ങളിൽനിന്നും വാങ്ങിയ വൈദ്യുതിയും ചേർന്ന് ആകെ ലഭ്യമാക്കിയ വൈദ്യുതിയും അതിന്റെ റ്റി&ഡി നഷ്ടവും എത്ര ശതമാനവും എത്ര മില്യണ്‍ യൂണിറ്റും ആയിരുന്നു; ആഭ്യന്തര ഉൽപ്പാദനം, വൈദ്യുതി വാങ്ങൽ, ഗ്രിഡിലേക്ക് ലഭിച്ച ആകെ വൈദ്യുതി, ഉപഭോക്താക്കൾക്ക് വിതരണം ചെയ്ത വൈദ്യുതി, അതിന്റെ റ്റി & ഡി നഷ്ടം എന്നിവയും തരം തിരിച്ചു കണക്ക് ലഭ്യമാക്കുമോ;

(സി)  കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ 2006 -ലെ മീറ്ററിംഗ് ചട്ടങ്ങൾ/മാനദണ്ഡങ്ങൾ പ്രകാരം വിവിധ സ്ട്രാറ്റജിക് ബിസിനസ് യൂണിറ്റുകൾ അല്ലെങ്കിൽ പ്രസരണ-വിതരണ വിഭാഗങ്ങൾ തമ്മിലുള്ള വൈദ്യുതി കൈമാറ്റം രേഖപ്പെടുത്തുന്നതിനും നഷ്ടം കൃത്യമായി നിർണയിക്കുന്നതിനുമായി ആവശ്യമായ ഓഡിറ്റ് മീറ്ററുകൾ എല്ലാ പ്രസക്തമായ സബ്‌സ്റ്റേഷനുകളിലും സ്ഥാപിച്ചിട്ടുണ്ടോ;

(ഡി)  ട്രാൻസ്മിഷൻ സ്ട്രാറ്റജിക് ബിസിനസ് യൂണിറ്റും ഡിസ്ട്രിബ്യൂഷൻ സ്ട്രാറ്റജിക് ബിസിനസ് യൂണിറ്റും തമ്മിലുള്ള ഇന്റർഫേസ് പോയിന്റുകൾ നിർണയിച്ച് എനര്‍ജി കണ്‍സര്‍വേഷന്‍ ആക്റ്റ്, 2001 പ്രകാരമുള്ള ഊർജ്ജ ഓഡിറ്റിനായി ആവശ്യമായ ഇന്റർഫേസ് മീറ്ററുകൾ സ്ഥാപിച്ചിട്ടുണ്ടോ; എങ്കിൽ അവയുടെ എണ്ണം, സ്ഥാനം, വോൾട്ടേജ് തലങ്ങൾ എന്നിവ വ്യക്തമാക്കാമോ;

(ഇ)  ഇന്റർഫേസ് മീറ്ററുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിൽ 110 കെ.വി.-യ്ക്കും അതിനു മുകളിലുമുള്ള സബ്‌സ്റ്റേഷനുകളിൽനിന്ന് 2023-24, 2024-25 സാമ്പത്തിക വർഷങ്ങളിൽ വിതരണ മേഖലയിലേക്ക് കൈമാറിയ വൈദ്യുതിയുടെ അളവ് സംബന്ധിച്ച കണക്ക് സബ്‌സ്റ്റേഷൻ തിരിച്ചും വോൾട്ടേജ് തലം തിരിച്ചും മില്യണ്‍ യൂണിറ്റില്‍ ലഭ്യമാക്കാമോ;

(എഫ്)  ഇപ്രകാരം സ്ഥാപിച്ചിട്ടുള്ള എല്ലാ ഇന്റർഫേസ്/ഓഡിറ്റ് മീറ്ററുകളും നിലവിൽ പ്രവർത്തനക്ഷമവും കൃത്യതാപരിശോധനയ്ക്ക് വിധേയവുമാണോ; പ്രവർത്തനരഹിതമോ തകരാറിലോ കാലിബ്രേഷൻ/പരിശോധന കാലാവധി കഴിഞ്ഞതോ ആയ മീറ്ററുകളുടെ എണ്ണം, സ്ഥാനം, പരിഹാരനടപടികൾ എന്നിവ ലഭ്യമാക്കാമോ;

(ജി)  പ്രസരണ-വിതരണ നഷ്ടനിരക്കുകൾ കണക്കാക്കാൻ ഇന്റർഫേസ്/ഓഡിറ്റ് മീറ്ററുകളിൽനിന്ന് ലഭിക്കുന്ന വിവരങ്ങളാണോ പ്രധാനമായും ഉപയോഗിക്കുന്നത്; അല്ലെങ്കിൽ ഡാറ്റാ ഉറവിടങ്ങൾ, കണക്കുകൂട്ടൽ രീതി, അനുമാനങ്ങൾ എന്നിവയുടെ വിശദാംശം ലഭ്യമാക്കുമോ?

പടിഞ്ഞാറെകല്ലടയിൽ പുതിയ ഇലക്ട്രിക്കൽ സബ് ഓഫീസ്

2365  ശ്രീ. ഉല്ലാസ് കോവൂർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  നിലവിൽ പടിഞ്ഞാറെകല്ലട പ്രദേശം ഏത് ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിലാണ് വരുന്നതെന്നും നിലവിലെ ഓഫീസിൽ നിന്നും പടിഞ്ഞാറെകല്ലട പഞ്ചായത്തിലെ വിവിധ വാർഡുകളിലേക്കുള്ള ദൂരക്കൂടുതൽ കാരണം ഉപഭോക്താക്കൾ നേരിടുന്ന പ്രയാസങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോയെന്നും വ്യക്തമാക്കാമോ;

(ബി)  എങ്കിൽ പടിഞ്ഞാറെകല്ലട ഗ്രാമപഞ്ചായത്തിലെ ഉപഭോക്താക്കൾക്ക് വേഗത്തിൽ സേവനം ലഭിക്കുന്നതിനായി ഒരു പുതിയ ഇലക്ട്രിക്കൽ സബ് ഓഫീസ് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ;

(സി)  പടിഞ്ഞാറെകല്ലടയിൽ പുതിയ ഇലക്ട്രിക്കൽ സബ് ഓഫീസ് സ്ഥാപിക്കുന്നതിനായി കെ.എസ്.ഇ.ബി.എന്തെങ്കിലും പഠനമോ സർവേയോ നടത്തിയിട്ടുണ്ടോ; എങ്കിൽ അതിന്റെ നിലവിലെ സ്ഥിതി എന്താണ്; വിശദമാക്കാമോ?

വൈദ്യുതിദുര്‍വിനിയോഗം തടയാൻ നടപടി

2366  ശ്രീ. ജി. സുധാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ വൈദ്യുതി ഉല്പാദനത്തിൽ കാലാവസ്ഥാവ്യതിയാനമനുസരിച്ച് ഏറ്റക്കുറച്ചിലുകൾ വരുകയും ഇതര സംസ്ഥാനങ്ങളിൽ നിന്നും വൈദ്യുതി വിലയ്ക്ക് വാങ്ങേണ്ടിവരുകയും ചെയ്യുന്ന സാഹചര്യത്തിൽ സംസ്ഥാനത്തിനുള്ളിൽ വൈദ്യുതിയുടെ ദുർവിനിയോഗം തടയാൻ എന്തെല്ലാം നടപടികൾ സ്വീകരിച്ചുവരുന്നു;

(ബി)  ഏതെല്ലാം തരത്തിലുള്ള വൈദ്യുതി ദുർവിനിയോഗങ്ങളാണ് കണ്ടെത്തിയിട്ടുള്ളതെന്നും അവ തടയാൻ സ്വീകരിച്ച നടപടികൾ എന്തെല്ലാമെന്നും വ്യക്തമാക്കുമോ;

(സി)  കടകളിലും വ്യാപാരസ്ഥാപനങ്ങളിലും തെരുവുകളിലും മറ്റ് സ്ഥാപനങ്ങളിലും വൈദ്യുതി വിളക്കുകളുടെ പ്രളയം സൃഷ്ടിച്ച് ആവശ്യത്തിന് വേണ്ടതിനും രണ്ടും മൂന്നും ഇരട്ടി പ്രകാശം സൃഷ്ടിക്കുന്ന നടപടികൾ KSEB ഉദ്യോഗസ്ഥർ പരിശോധിച്ച് തടയുന്നില്ലായെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ?

സോളാർ പാനലുകളുടെ വ്യാപനവും ട്രാൻസ്ഫോർമർ കപ്പാസിറ്റി സംബന്ധമായ പരാതികളും

2367  ശ്രീ. ടി. കെ. ഗോവിന്ദൻ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സോളാർ പാനലുകൾ വ്യാപകമായി സ്ഥാപിക്കുന്നതുമൂലം ​ട്രാൻസ്ഫോർമറുകളുടെ കപ്പാസിറ്റിയിൽ അപര്യാപ്തതയുണ്ടാകുന്നതായി ഉപഭോക്താക്കളിൽ നിന്നും ജനപ്രതിനിധികളിൽ നിന്നും നിവേദനങ്ങൾ ലഭിച്ചിട്ടുണ്ടോ; എങ്കിൽ ഏതെല്ലാം പ്രദേശങ്ങളിൽ നിന്നാണ് നിവേദനങ്ങൾ ലഭിച്ചത് എന്നതിന്റെ വിവരങ്ങളും അവയിന്മേൽ സ്വീകരിച്ചിട്ടുള്ള നടപടികളുടെ പുരോഗതിയും വിശദമാക്കാമോ?

തേവലക്കര, ചിറ്റുമല എന്നിവിടങ്ങളിൽ പുതിയ ഇലക്ട്രിക് സബ്‌സ്റ്റേഷനുകൾ

2368  ശ്രീ. ഉല്ലാസ് കോവൂർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തേവലക്കര, ചിറ്റുമല എന്നിവിടങ്ങളിൽ പുതിയ വൈദ്യുത സബ്‌സ്റ്റേഷനുകൾ നിർമ്മിക്കുന്നതിനുള്ള പ്രവൃത്തികളുടെ നിലവിലുള്ള പുരോഗതി എന്താണെന്ന് വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത സബ്‌സ്റ്റേഷനുകൾ എന്നത്തേക്ക് പൂർത്തീകരിച്ച് കമ്മീഷൻ ചെയ്യാൻ സാധിക്കുമെന്ന് വ്യക്തമാക്കാമോ?

വൈദ്യുതി മേഖലയിലെ മലപ്പുറം പാക്കേജിന്റെ നിലവിലെ സ്ഥിതി

2369  ശ്രീ. പി. കെ. നവാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മലപ്പുറം പാക്കേജിൽ ഉൾപ്പെട്ടിട്ടുള്ള പദ്ധതികളുടെ നിലവിലെ സ്ഥിതി വിശദമാക്കുമോ;

(ബി)  പദ്ധതികളുടെ ഭാഗമായി നടപ്പിലാക്കേണ്ട പല പ്രവൃത്തികളും ടെൻഡർ നടപടികളിലെ സാങ്കേതിക തടസ്സങ്ങൾ ഉൾപ്പെടെയുള്ള കാരണങ്ങളാൽ വൈകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; പ്രസ്തുത കാലതാമസം പരിഹരിക്കുന്നതിന് സർക്കാർതലത്തിൽ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ;

(സി)  ഇത്തരം വികസന പദ്ധതികൾക്കാവശ്യമായ സെൻട്രലൈസ്ഡ് പർച്ചേസ് നടപടികളിൽ നിലവിൽ തടസ്സങ്ങളുണ്ടോ; അവ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?

RDSS പദ്ധതിയും സ്മാർട്ട് മീറ്റർ സ്ഥാപിക്കലും.

2370  ശ്രീ. ബി. ബി. ഗോപകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  റീവാമ്പ്ഡ് ഡിസ്ട്രിബ്യൂഷന്‍ സെക്ടര്‍ സ്കീം (ആര്‍.ഡി.എസ്.എസ്)-ന്റെ ഭാഗമായി സംസ്ഥാനത്ത് ഇതുവരെ നടപ്പാക്കിയതും പുരോഗമിക്കുന്നതുമായ പദ്ധതികൾ ഏതെല്ലാമാണെന്നും അവയുടെ നിലവിലെ പുരോഗതി എന്താണെന്നും വ്യക്തമാക്കുമോ;

(ബി)  ആര്‍.ഡി.എസ്.എസ്.-ന്റെ ഭാഗമായി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് നടപ്പാക്കുന്ന അഡ്വാന്‍സ്ഡ് മീറ്ററിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ (എ.എം.ഐ) സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ സ്ഥാപിക്കാൻ ലക്ഷ്യമിട്ട ഏകദേശം 3 ലക്ഷം മീറ്ററുകളിൽ ഇതുവരെ എത്രത്തോളം മീറ്ററുകൾ സ്ഥാപിക്കുകയും കമ്മീഷൻ ചെയ്യുകയും ചെയ്തിട്ടുണ്ട്;

(സി)  പ്രസ്തുത പദ്ധതിയിൽ സ്മാർട്ട് മീറ്ററുകളിൽ നിന്നുള്ള ഡാറ്റാ ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന സാങ്കേതികവിദ്യ ഏതാണെന്നും റേഡിയോ ഫ്രീക്വൻസി, സെല്ലുലാര്‍ സാങ്കേതികവിദ്യകൾ ഏതെങ്കിലും രീതിയിൽ സംയോജിപ്പിച്ചിട്ടുണ്ടോയെന്നും വ്യക്തമാക്കുമോ; പദ്ധതിയിൽ കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് (KFON)-ന്റെ ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയോ ഡാറ്റാ സെന്ററോ മറ്റ് സേവനങ്ങളോ ഉപയോഗിക്കുന്നുണ്ടെങ്കിൽ വിശദാംശം ലഭ്യമാക്കുമോ;

(ഡി)  സ്മാർട്ട് മീറ്ററുകൾ, ആശയവിനിമയ ശൃംഖല, ഹെഡ് എന്‍ഡ് സിസ്റ്റം (എച്ച്.ഇ.എസ്), മീറ്റര്‍ ഡാറ്റാ മാനേജ്മെന്റ് സിസ്റ്റം (എം.ഡി.എം.എസ്), ബില്ലിംഗ് സംവിധാനം എന്നിവയുടെ ഏകോപനത്തിനും സംയോജനത്തിനുമായി അഡ്വാന്‍സ്ഡ് മീറ്ററിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ സര്‍വീസ് പ്രൊവൈഡര്‍ (എ.എം.ഐ.എസ്.പി) മാതൃകയിൽ ഏതെങ്കിലും ഏജൻസിയെ ചുമതലപ്പെടുത്തിയിട്ടുണ്ടോ; എങ്കിൽ ഏജൻസിയുടെ പേരും ചുമതലകളും കരാർ വ്യവസ്ഥകളും വ്യക്തമാക്കുമോ;

(ഇ)  ഒന്നാം ഘട്ടത്തിലെ സ്മാർട്ട് മീറ്റർ പദ്ധതിയുടെ സാങ്കേതിക പ്രകടനം, ഡാറ്റാ സുരക്ഷ, പ്രവർത്തനഗുണമേന്മ, ഉപഭോക്തൃസേവനം എന്നിവ വിലയിരുത്തുന്നതിനും ബന്ധപ്പെട്ട കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ആവശ്യമായ തിരുത്തൽ നടപടികൾ സ്വീകരിക്കുന്നതിനും സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടോ; ഒന്നാം ഘട്ടത്തിന്റെ പ്രവർത്തനഫലം വിലയിരുത്തി തൃപ്തികരമാണെന്ന് ഉറപ്പുവരുത്തിയശേഷം മാത്രം രണ്ടാം ഘട്ടത്തിലേക്കുള്ള തുടർനടപടികൾ സ്വീകരിക്കാൻ നിർദേശം നൽകുമോ;

(എഫ്)  റീവാമ്പ്ഡ് ഡിസ്ട്രിബ്യൂഷന്‍ സെക്ടര്‍ സ്കീമിന്റെ ഭാഗമായി എ.എം.ഐ പദ്ധതികൾ നടപ്പാക്കുന്നതിൽ സാങ്കേതിക ഉപദേശവും സഹായവും ലഭ്യമാക്കുന്നതിനായി പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍ (പി.എഫ്.സി), റൂറല്‍ ഇലക്ട്രിഫിക്കേഷന്‍ കോര്‍പറേഷന്‍ (ആര്‍.ഇ.സി) എന്നിവിടങ്ങളിലെ വിദഗ്ധരുടെ സേവനം കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് തേടിയിട്ടുണ്ടോ; എങ്കിൽ അതിന്റെ അടിസ്ഥാനത്തിൽ ലഭിച്ച നിർദേശങ്ങളും അവ നടപ്പാക്കുന്നതിനായി സ്വീകരിച്ച നടപടികളും വ്യക്തമാക്കുമോ?

കെ.എസ്.ഇ.ബി.യിലെ താൽക്കാലിക/കരാർ നിയമനരീതി

2371  ശ്രീ. എം. റഹ്മത്തുളള : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിൽ സെക്ഷൻ ഓഫീസുകൾ, സബ്‌സ്റ്റേഷനുകൾ, മറ്റ് ഓഫീസുകൾ എന്നിവിടങ്ങളിലേക്ക് താൽക്കാലിക ജീവനക്കാരെയും ഡ്രൈവർമാരെയും നിയമിക്കുന്നതിന് നിലവിൽ ലേലം/ക്വട്ടേഷൻ സമ്പ്രദായമാണോ പിന്തുടരുന്നതെന്ന് വ്യക്തമാക്കുമോ;

(ബി)  ഏറ്റവും കുറഞ്ഞ തുകയ്ക്ക് ലേലം പിടിക്കുന്ന കരാറുകാർക്ക് പ്രവൃത്തി ഏൽപ്പിക്കുന്നതിലൂടെ തൊഴിലാളികൾക്ക് സർക്കാരും ലേബർ കമ്മീഷണറും നിശ്ചയിച്ചിട്ടുള്ള മിനിമം വേതനം പോലും ലഭിക്കുന്നില്ലെന്നും വ്യാപകമായ വേതനചൂഷണം നടക്കുന്നുണ്ടെന്നുമുള്ള വിവരം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;

(സി)  കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇത്തരത്തിൽ ക്വട്ടേഷൻ അടിസ്ഥാനത്തിൽ നിയമിക്കപ്പെട്ട കരാർ ജീവനക്കാർക്ക് ലഭിക്കുന്ന ശരാശരി പ്രതിദിന വേതനം എത്രയാണെന്നും കരാറുകാർ ഈടാക്കുന്ന വിഹിതം എത്രയാണെന്നും കണക്കാക്കിയിട്ടുണ്ടോ; എങ്കിൽ, വിശദാംശം ലഭ്യമാക്കുമോ;

(ഡി)  ഇത്തരത്തിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഇ.എസ്.ഐ., പി.എഫ്., അപകട ഇൻഷുറൻസ് തുടങ്ങിയ ആനുകൂല്യങ്ങൾ കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ നിലവിൽ കെ.എസ്.ഇ.ബി.യിൽ എന്തെല്ലാം സംവിധാനങ്ങളാണുള്ളത്; വിശദാംശം ലഭ്യമാക്കുമോ;

(ഇ)  താൽക്കാലിക ജീവനക്കാരെ ചൂഷണത്തിന് ഇടയാക്കുന്ന ക്വട്ടേഷൻ/ലേല സമ്പ്രദായം അവസാനിപ്പിച്ച്, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയോ മിനിമം വേതനവും തൊഴിൽസുരക്ഷയും ഉറപ്പാക്കുന്ന സുതാര്യമായ വ്യവസ്ഥകൾ പ്രകാരമോ നിയമനം നടത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ; ഇതിനായി എന്തെങ്കിലും നിർദേശം സർക്കാരിന്റെ പരിഗണനയിലുണ്ടോ; വ്യക്തമാക്കുമോ?

ഗാര്‍ഹിക സോളാർ പ്ലാന്റുകളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന അധിക വൈദ്യുതിയുടെ സാമ്പത്തിക കൈമാറ്റം

2372  ശ്രീ. പി. കെ. നവാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഗാര്‍ഹിക സോളാർ പ്ലാന്റുകളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന അധിക വൈദ്യുതിയുടെ തുക ഉപഭോക്താവിന് കൈമാറ്റം ചെയ്യുന്നതിന് വന്നിട്ടുള്ള കാലതാമസം സംബന്ധിച്ച് വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ബി)  പുതിയ റെഗുലേഷൻ പ്രകാരമാണോ 'റെഗുലേഷൻ 2020' പ്രകാരമാണോ തുക കണക്കാക്കി നൽകേണ്ടത് എന്ന കാര്യത്തിൽ നിയമപരമായ വ്യക്തത വകുത്തിയിട്ടുണ്ടോ എന്ന് അറിയിക്കുമോ;

(സി)  ഗാർഹിക സോളാർ ഉപഭോക്താക്കൾ ഉപയോഗത്തിന് ശേഷം ഗ്രിഡിലേക്ക് നൽകുന്ന അധിക വൈദ്യുതിക്ക് (എക്സസ് ബാങ്ക്ഡ് എനര്‍ജി) കെ.എസ്.ഇ.ബി. എത്ര രൂപയാണ് യൂണിറ്റിന് നല്‍കുന്നത്; ഈ തുക വര്‍ദ്ധിപ്പിക്കുന്നതിന് ആലോചിക്കുന്നുണ്ടോ?

കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ കെ.എസ്.ഇ.ബി. നടപ്പാക്കുന്ന പദ്ധതികൾ

2373  ശ്രീ. ഫൈസൽ ബാബു : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ ജനവാസ മേഖലകളിലും വ്യാപാരസ്ഥാപനങ്ങളിലും വർധിച്ചുവരുന്ന വൈദ്യുതി ആവശ്യകത കണക്കിലെടുത്ത്, കുറഞ്ഞ വോൾട്ടേജ്, അമിതഭാരം, വൈദ്യുതി തടസ്സങ്ങൾ എന്നിവ പരിഹരിക്കുന്നതിനായി പുതിയ ട്രാൻസ്ഫോർമറുകൾ സ്ഥാപിക്കുന്നതിനും നിലവിലുള്ളവയുടെ ശേഷി വർധിപ്പിക്കുന്നതിനും ഭൂഗർഭ കേബിളുകൾ ഉൾപ്പെടെയുള്ള വിതരണശൃംഖല നവീകരിക്കുന്നതിനും കെ.എസ്.ഇ.ബി. നടപ്പാക്കുന്ന പദ്ധതികൾ എന്തെല്ലാമാണ്; ഓരോ പ്രവൃത്തിക്കും അനുവദിച്ച തുകയും പൂർത്തീകരണ സമയപരിധിയും വ്യക്തമാക്കുമോ?

ആണവ വൈദ്യുതിനിലയങ്ങള്‍ സ്ഥാപിക്കാന്‍ നടപടി

2374  ശ്രീ. ഫൈസൽ ബാബു
ശ്രീ. പി. കെ. ഫിറോസ്
ശ്രീ. എം. റഹ്മത്തുളള
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനായി ആണവനിലയങ്ങള്‍ സ്ഥാപിക്കുന്നതിനുളള സാധ്യത പരിശോധിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)  എങ്കിൽ ആണവനിലയങ്ങള്‍ സ്ഥാപിക്കുന്നതിന് പരിഗണനയിലുളള പ്രദേശങ്ങള്‍ ഏതെല്ലാമാണ്;

(സി)  വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനായി സോളാര്‍, കാറ്റ്, എന്നിവയില്‍ നിന്നുമുളള വൈദ്യുതി ഉല്‍പാദനം വര്‍ദ്ധിപ്പിക്കാനുളള നടപടി സ്വീകരിക്കുമോ;

(ഡി)  ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?

വൈദ്യുത അപകടങ്ങളിൽപ്പെടുന്നവർക്കുള്ള ഇൻഷുറൻസ്

2375  ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. കുറുക്കോളി മൊയ്തീന്‍
ശ്രീ. എ. കെ. എം. അഷ്റഫ്
ശ്രീ. പി. കെ. ഫിറോസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് വൈദ്യുത അപകടങ്ങളിൽ ജീവഹാനിയോ മറ്റ് പരിക്കുകളോ സംഭവിക്കുന്ന ജീവനക്കാർക്കും പൊതുജനങ്ങൾക്കും നിലവിൽ എന്തെല്ലാം സഹായങ്ങളാണ് നൽകിവരുന്നത്;

(ബി)  വന്യമൃഗങ്ങളെ തടയുന്നതിനായി സ്ഥാപിക്കുന്ന വൈദ്യുത വേലികളിൽ നിന്നും പൊട്ടിവീഴുന്ന വൈദ്യുത ലൈനുകളിൽ നിന്നും വൈദ്യുതാഘാതമേൽക്കുന്ന സംഭവങ്ങൾ വർധിച്ചുവരുന്നതായി കണ്ടെത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;

(സി)  വൈദ്യുത അപകടങ്ങളിൽപ്പെടുന്ന തൊഴിലാളികൾക്കും പൊതുജനങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തണമെന്ന ആവശ്യം സർക്കാരിന്റെ പരിഗണനയിലുണ്ടോ; വിശദമാക്കുമോ?

വൈദ്യുതി ക്ഷാമം പരിഹരിക്കാനുള്ള നടപടി

2376  ശ്രീ. എം. എ. റസാഖ് മാസ്റ്റർ
ശ്രീ. പാറക്കൽ അബ്‌ദുല്ല
ശ്രീ. സി. കെ. കാസിം
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ നിലവിലെ ആഭ്യന്തര വൈദ്യുതി ഉൽപാദനത്തിന്റെ സ്ഥിതിയും (ഹൈഡൽ/സോളാർ/വിൻഡ്) പ്രതിദിന ഉൽപാദന ശേഷിയും എത്രയാണെന്ന വിവരം ലഭ്യമാക്കാമോ;

(ബി)  ആഭ്യന്തര ഉൽപാദനം വർദ്ധിപ്പിക്കുന്നതിനായി നിലവിൽ നിർമ്മാണത്തിലുള്ളതോ പുതിയതായി ആരംഭിക്കാൻ ഉദ്ദേശിക്കുന്നതോ ആയ ജലവൈദ്യുത-സൗരോർജ്ജ പദ്ധതികൾ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;

(സി)  വേനൽക്കാലത്ത് കേന്ദ്ര പൂളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വൈദ്യുതി എത്തിക്കുന്നതിനായി ഒപ്പുവെച്ചിട്ടുള്ള കരാറുകളുടെ വിശദാംശവും അതിനായി പ്രതീക്ഷിക്കുന്ന സാമ്പത്തിക ബാധ്യതയും വിശദമാക്കാമോ?

കുറഞ്ഞ നിരക്കിലെ വൈദ്യുതി വാങ്ങൽ കരാർ

2377  ശ്രീ. വി. കെ. സനോജ്
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ. പി. പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കുറഞ്ഞ നിരക്കിൽ വൈദ്യുതി വാങ്ങുന്നതിനായി 2015-ൽ ഒപ്പുവച്ച ദീർഘകാല കരാർ സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ;

(ബി)  റെഗുലേറ്ററി കമ്മീഷന്റെ മുൻകൂർ അനുമതി വേണമെന്ന വ്യവസ്ഥ പാലിച്ചാണോ കരാർ ഒപ്പുവച്ചത്; ഇത് ക്രമപ്പെടുത്തുന്നതിന് എപ്പോഴാണ് നടപടി സ്വീകരിച്ചത്;

(സി)  ഇക്കാര്യത്തിൽ റെഗുലേറ്ററി കമ്മീഷൻ സ്വീകരിച്ച നടപടികൾ വ്യക്തമാക്കാമോ;

(ഡി)  ദീർഘകാല കരാർ റദ്ദാക്കിയ കമ്മീഷന്റെ നടപടിയുമായി ബന്ധപ്പെട്ട് ബഹു. സുപ്രീം കോടതിയിലുള്ള കേസിന്റെ നിലവിലെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കാമോ?

പവര്‍കട്ടും വൈദ്യുതി നിയന്ത്രണവും പൂര്‍ണ്ണമായി ഒഴിവാക്കുന്നതിനുള്ള കര്‍മ്മപദ്ധതികള്‍

2378  ശ്രീ. വി. കെ. സനോജ്
ശ്രീ. കാരായി രാജൻ
ശ്രീ. പി. കെ. പ്രവീൺ
ശ്രീ. എന്‍. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)   മുൻ സർക്കാർ ദീർഘവീക്ഷണത്തോടെയുള്ള ആസൂത്രണത്തിലൂടെ വൈദ്യുതി പ്രതിസന്ധി ഒഴിവാക്കിയ സ്ഥാനത്ത്, ഇപ്പോൾ കൈമാറ്റ വ്യവസ്ഥയിലൂടെ ലഭിക്കുന്ന അധിക വൈദ്യുതിയെ മാത്രം ആശ്രയിച്ച് മുന്നോട്ടുപോകുന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ വിശദമാക്കുമോ;

(ബി)  ഉപയോഗത്തില്‍ അസാധാരണ വര്‍ധനവ് ഉണ്ടായില്ലെങ്കില്‍ മാത്രമേ നിയന്ത്രണം ഒഴിവാക്കാന്‍ സാധിക്കൂ എന്ന കെ.എസ്.ഇ.ബി.യുടെ അറിയിപ്പ് സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയെയാണ് സൂചിപ്പിക്കുന്നതെന്ന് വിലയിരുത്തിയിട്ടുണ്ടോ;

(സി)  ജനങ്ങളെയും വ്യവസായ മേഖലയെയും ആശങ്കയിലാക്കുന്ന തരത്തില്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുന്ന രീതി മാറ്റാന്‍ തയ്യാറാകുമോ;

(ഡി)  പവര്‍കട്ടും വൈദ്യുതി നിയന്ത്രണവും പൂര്‍ണ്ണമായി ഒഴിവാക്കുന്നതിന് ആവശ്യമായ വൈദ്യുതി കണ്ടെത്താന്‍ സ്വീകരിച്ചിട്ടുള്ള കര്‍മ്മപദ്ധതികള്‍ വിശദമാക്കുമോ?

സബ്സ്റ്റേഷനുകൾക്കും വൈദ്യുതി അടിസ്ഥാന സൗകര്യങ്ങൾക്കുമായി ഉപകരണങ്ങൾ വാങ്ങുന്നതിനു കമ്മിറ്റി

2379  ശ്രീ. സി. കെ. കാസിം : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കെ.എസ്.ഇ.ബി.എൽ. സബ്സ്റ്റേഷനുകൾക്കും മറ്റ് വൈദ്യുതി അടിസ്ഥാന സൗകര്യങ്ങൾക്കുമായി ഉപകരണങ്ങൾ വാങ്ങുന്നതിന് ഇപ്പോൾ ഏതെങ്കിലും കമ്മിറ്റികൾ നിലവിലുണ്ടോ;

(ബി)  ഭൂമി വാങ്ങാനും മറ്റ് ഓരോ പദ്ധതികൾക്കും പ്രത്യേക സർക്കാർ ഉത്തരവ് ഇറക്കുന്നതില്‍ നിന്ന് ഒഴിവാക്കി പൊതു ഉത്തരവ് പുറപ്പെടുവിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; ഇല്ലെങ്കിൽ ഇക്കാര്യം പരിഗണിക്കുമോ?

ഗുരുവായൂര്‍ മണ്ഡലത്തിലെ ട്രാന്‍സ്ഫോര്‍മറുകളുടെ ക്ഷമത വര്‍ദ്ധിപ്പിക്കുന്ന നടപടി

2380  ശ്രീ. എന്‍. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഗുരുവായൂര്‍ മണ്ഡലത്തിലെ വൈദ്യുതി സെക്ഷനുകളില്‍ കപ്പാസിറ്റിക്കുറവുള്ള ട്രാന്‍സ്ഫോര്‍മറുകളുടെ ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;

(ബി)  പ്രസ്തുത മണ്ഡലത്തില്‍ വൈദ്യുതി വിതരണ വികസനത്തിനായി ഏതൊക്കെ പ്രധാന പദ്ധതികളാണ് നിര്‍ദ്ദേശിച്ചിട്ടുള്ളതെന്നും ആയതില്‍ ഏതൊക്കെ പദ്ധതികള്‍ക്ക് അംഗീകാരം നല്കിയെന്നും അവയുടെ നിലവിലെ അവസ്ഥയും വിശദമാക്കാമോ;

(സി)  ഇനിയും അംഗീകാരം ലഭിക്കേണ്ട ഗുരുവായൂര്‍ മണ്ഡലത്തിലെ പദ്ധതികള്‍ ഏതൊക്കെയെന്ന് വിശദമാക്കാമോ?

കാഞ്ഞങ്ങാട് മിനി വൈദ്യുതി ഭവൻ

2381  ശ്രീ. ഗോവിന്ദൻ പള്ളിക്കാപ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കാഞ്ഞങ്ങാട് മിനി വൈദ്യുതി ഭവൻ നിർമ്മാണം ഏത് ഘട്ടത്തിലാണെന്നും എപ്പോൾ പൂർത്തിയാക്കാൻ കഴിയുമെന്നും വ്യക്തമാക്കാമോ?

കെ.എസ്.ഇ.ബി.-യിലെ പൊതുസ്ഥലംമാറ്റം

2382  ശ്രീ. കാരായി രാജൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിൽ പൊതുസ്ഥലംമാറ്റം നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ചാണ് നടത്തുന്നതെന്ന് ഉറപ്പുവരുത്താൻ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

(ബി)  കെ.എസ്.ഇ.ബി.-യിൽ ജനറൽ ട്രാൻസ്ഫർ ഓൺലൈൻ മുഖേന മാത്രമാണോ നടത്തുന്നത്; അല്ലെങ്കിൽ, അത് ഏതൊക്കെ സാഹചര്യത്തിലാണെന്ന് വ്യക്തമാക്കാമോ;

(സി)  കെ.എസ്.ഇ.ബി.-യിൽ ജീവനക്കാർക്ക് അഡ്മിനിസ്ട്രേറ്റീവ് പ്രൊട്ടക്ഷൻ അനുവദിക്കുന്നത് എന്ത് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കുമോ?

ചേലക്കര മണ്ഡലത്തില്‍ കപ്പാസിറ്റി കൂടിയ ട്രാന്‍സ് ഫോര്‍മര്‍ സ്ഥാപിക്കുവാൻ നടപടി

2383  ശ്രീ. യു. ആര്‍. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ചേലക്കര നിയോജകമണ്ഡലത്തിലെ വിവിധ കെ.എസ്.ഇ.ബി. സെക്ഷന്‍ ഓഫീസുകളുടെ പരിധിക്കുള്ളില്‍ എത്ര ട്രാന്‍സ്ഫോര്‍മറുകള്‍ ഉണ്ടെന്ന് സെക്ഷന്‍ ഓഫീസ് അടിസ്ഥാനത്തില്‍ വ്യക്തമാക്കാമോ;

(ബി)  വീടുകളില്‍ സോളാര്‍ വൈദ്യുതി പാനല്‍ സ്ഥാപിക്കുവാനുള്ള അപേക്ഷകരുടെ വര്‍ദ്ധിച്ചുവരുന്ന എണ്ണം കണക്കിലെടുത്ത് മേല്‍പ്പറഞ്ഞ ട്രാന്‍സ്‍ഫോര്‍മറുകളില്‍ കപ്പാസിറ്റി കുറഞ്ഞവ മാറ്റി പകരം കപ്പാസിറ്റി കൂടിയത് സ്ഥാപിക്കുന്നതിന് എന്തെങ്കിലും നടപടി ഇതിനകം സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം വ്യക്തമാക്കാമോ?

സര്‍ക്കാര്‍ സ്കൂള്‍ കെട്ടിടങ്ങള്‍ക്ക് സമീപത്തെ വൈദ്യുതി ലൈനുകള്‍ മാറ്റി സ്ഥാപിക്കല്‍

2384  ശ്രീ. വി. കെ. സനോജ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സര്‍ക്കാര്‍ സ്കൂള്‍ കെട്ടിടങ്ങള്‍ക്ക് സമീപത്തുകൂടി കടന്നു പോകുന്ന വൈദ്യുതി ലൈനുകള്‍ മാറ്റി സ്ഥാപിക്കുന്നതിനുള്ള ചെലവ് ഒഴിവാക്കി നൽകുന്ന കാര്യം പരിഗണിക്കാമോ;

(ബി)  സര്‍ക്കാര്‍ സ്കൂള്‍ കെട്ടിടങ്ങള്‍ക്ക് സമീപത്തുകൂടി കടന്നു പോകുന്ന വൈദ്യുതി ലൈനുകള്‍ മാറ്റി സ്ഥാപിക്കുന്നതിനായുള്ള എത്ര അപേക്ഷകള്‍ കെ.എസ്.ഇ.ബി-യുടെ പരിഗണനയിലുണ്ട്; വിശദമാക്കാമോ?

എളനാട് ആസ്ഥാനമായി കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസ്

2385  ശ്രീ. യു. ആര്‍. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ചേലക്കര മണ്ഡലത്തിലെ ചേലക്കര സെക്ഷന്‍, പഴയന്നൂര്‍ സെക്ഷന്‍ എന്നീ ഓഫീസുകൾക്കുകീഴില്‍ എത്ര ഗാര്‍ഹിക, കാര്‍ഷിക, വ്യവസായ കണക്ഷനുകള്‍ നിലവിലുണ്ട്; സെക്ഷന്‍ ഓഫീസ് തിരിച്ച് ഓരോന്നും പ്രത്യേകം വ്യക്തമാക്കാമോ;

(ബി)  സേവന മേഖലയുടെ വലിപ്പംകൊണ്ടും കണക്ഷനുകളുടെ എണ്ണക്കൂടുതലുകൊണ്ടും വര്‍ദ്ധിച്ച ജോലിഭാരം അനുഭവപ്പെടുന്ന ചേലക്കര സെക്ഷന്‍ ആഫീസും പഴയന്നൂര്‍ സെക്ഷന്‍ ഓഫീസും വിഭജിച്ച് എളനാട് ആസ്ഥാനമായി പുതിയ സെക്ഷന്‍ ഓഫീസ് ആരംഭിക്കുന്നതിന് എന്തെങ്കിലും നടപടി കെ.എസ്.ഇ.ബി ഇതിനകം സ്വീകരിച്ചിട്ടുണ്ടോ;

(സി)  ഇല്ലെങ്കില്‍ എളനാട് ആസ്ഥാനമായി കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസ് ആരംഭിക്കുന്നതിന് മുന്തിയ പരിഗണന നല്കി നടപടി സ്വീകരിക്കുമോ?

വൈദ്യുതി ബോര്‍ഡിനെ ലാഭത്തിലാക്കാന്‍ നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങള്‍

2386  ശ്രീ. എം. എസ്. അരുണ്‍ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വൈദ്യുതി ബോര്‍ഡിനെ ലാഭത്തിലാക്കാന്‍ നടപ്പിലാക്കിയ പ്രവര്‍ത്തനത്തിന്റെ ഫലമായി 2021-22, 2022-23, 2023-24, 2024-25, 2025-26 സാമ്പത്തിക വര്‍ഷങ്ങളില്‍ എത്ര തുകയുടെ ലാഭം കൈവരിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)  സംസ്ഥാനത്ത് പവര്‍കട്ടും ലോഡ് ഷെഡ്ഡിംഗും ഇല്ലാതാക്കാനായി വൈദ്യുതി മേഖലയിലെ പദ്ധതി നിര്‍വഹണത്തിനായി 2021 മെയ് മുതല്‍ നാളിതുവരെ ചെലവഴിച്ച തുകയുടെ വിശദാംശങ്ങള്‍ വര്‍ഷം തിരിച്ച് ലഭ്യമാക്കുമോ;

(സി)  വൈദ്യുതി മേഖലയിലെ പദ്ധതി നിര്‍വഹണത്തിനായി 2021- മുതല്‍ 2026 മാര്‍ച്ച് വരെ ചെലവഴിച്ച തുകയുടെ വിശദാംശങ്ങള്‍ വര്‍ഷം തിരിച്ച് വ്യക്തമാക്കാമോ?

കെ.എസ്.ഇ.ബി. ഇലക്ട്രിസിറ്റി വര്‍ക്കര്‍ നിയമനം

2387  ശ്രീ. പി. പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കെ.എസ്.ഇ.ബി. ഇലക്ട്രിസിറ്റി വര്‍ക്കര്‍ തസ്തികയുടെ നിശ്ചിത യോഗ്യതയായ രണ്ടു വര്‍ഷത്തെ ഇലക്ട്രീഷ്യന്‍/വയര്‍മാന്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റില്ലാത്തവര്‍ മറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് അപേക്ഷിക്കുന്നത് തടയുന്നതിനും അര്‍ഹരായ ഐ.ടി.ഐ. ഉദ്യോഗാര്‍ത്ഥികളുടെ തൊഴിലവകാശം സംരക്ഷിക്കുന്നതിനുമായി പ്രസ്തുത തസ്തികയുടെ യോഗ്യത സംബന്ധിച്ച സ്പെഷ്യല്‍ റൂളില്‍ ഭേദഗതി വരുത്തുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?

വേളാമാനൂര്‍ സബ്ബ് സ്റ്റേഷന്‍

2388  ശ്രീ. വി. ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വർക്കല മണ്ഡലത്തിലെ പരിപ്പള്ളി–വേളമാനൂർ സബ്‌സ്റ്റേഷനിൽ ദിനംപ്രതി നിരവധി തവണ വൈദ്യുതി തടസ്സപ്പെടുന്നതിനാൽ വ്യവസായികളും പൊതുജനങ്ങളും ബുദ്ധിമുട്ട് അനുഭവിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;

(ബി)  പ്രസ്തുത സബ്‌സ്റ്റേഷന്റെ പ്രവർത്തനശേഷി വർധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?

ബേപ്പൂര്‍ നിയോജകമണ്ഡലത്തിൽ നിന്നും ലഭിച്ച വൈദ്യുതി വകുപ്പുമായി ബന്ധപ്പെട്ട ശിപാർശകൾ

2389  ശ്രീ. പി. എ. മുഹമ്മദ് റിയാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വെദ്യുതി വകുപ്പിന്റെ മന്ത്രി ജില്ലകൾ തിരിച്ച് നിയോജകമണ്ഡലാടിസ്ഥാനത്തിൽ വിളിച്ചുചേർത്ത യോഗങ്ങളിൽ ബേപ്പൂർ മണ്ഡലത്തിൽനിന്ന് വീണ്ടും ലഭിച്ച നിർദ്ദേശങ്ങൾ/ശിപാർശകളിന്മേൽ സ്വീകരിച്ച തുടർനടപടികൾ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ?

സംസ്ഥാനത്തിന്റെ വൈദ്യുതി ആവശ്യകത

2390  ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് നിലവിലെ വൈദ്യുതി ആവശ്യകതയിൽ എത്ര മെഗാവാട്ടാണ് ആഭ്യന്തര ഉൽപ്പാദനത്തിലൂടെ ലഭിക്കുന്നത്; പുറത്തുനിന്നും വാങ്ങുന്നത് എത്ര മെഗാവാട്ടാണ്‌; വിശദമാക്കാമോ;

(ബി)  സോളാർ വഴി ഉൽപ്പാദിപ്പിക്കുന്ന അധിക വൈദ്യുതി കെ.എസ്.ഇ.ബി. യുടെ ഗ്രിഡിലേയ്ക്ക് നൽകുന്ന ഉപഭോക്താക്കൾക്ക് നിലവിൽ ബാധകമായ നിരക്ക് എത്രയാണ്; തുക നൽകുന്നതിൽ കുടിശ്ശികയുണ്ടോ; വിശദമാക്കാമോ;

(സി)  ഷൊർണ്ണൂർ മണ്ഡലത്തിൽ അനങ്ങടി പഞ്ചായത്തിൽ മുൻ സർക്കാറിന്റെ കാലത്ത് 12 കോടി രൂപ വകയിരുത്തി ആരംഭിച്ച 110 കെ.വി. സബ്സ്റ്റേഷൻ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ; എത്ര സമയത്തിനുള്ളില്‍ കമ്മീഷൻ ചെയ്യാൻ കഴിയും എന്ന് വ്യക്തമാക്കാമോ; ഏതെല്ലാം ഗ്രാമപഞ്ചായത്തുകൾക്കും മുനിസിപ്പാലിറ്റിക്കുമാണ് സബ്സ്റ്റേഷൻ പ്രയോജനപ്പെടുക; വിശദമാക്കാമോ?

കാഞ്ഞങ്ങാട് മണ്ഡലത്തിൽ പുതിയ സബ്‌സ്റ്റേഷൻ

2391  ശ്രീ. ഗോവിന്ദൻ പള്ളിക്കാപ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കാഞ്ഞങ്ങാട് മണ്ഡലത്തിൽ പുതിയ സബ്‌സ്റ്റേഷൻ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;

(ബി)  ഉണ്ടെങ്കിൽ, അത് എവിടെയാണെന്നും അതിന്റെ പ്രവൃത്തി ഏത് ഘട്ടത്തിലാണെന്നും വിശദമാക്കുമോ?

പവർ കട്ട്

2392  ശ്രീ. ടി. എം. ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് നടന്നു വരുന്ന പവർ കട്ട് എല്ലാ വിഭാഗം ജനങ്ങളെയും ബാധിച്ചിട്ടുണ്ടെന്ന വസ്തുത സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  സംസ്ഥാനത്തിന് പുറത്തു നിന്നും അധിക വൈദ്യുതി വാങ്ങുന്നത് കൂടിയ നിരക്കിലാണോ?

(സി)  എങ്കില്‍ പ്രസ്തുത അധിക ബാധ്യത ജനങ്ങളെ ബാധിക്കാതിരിക്കുവാൻ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്?

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി

2393  ശ്രീമതി ഒ. എസ്. അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണമായത് ഏതു കരാര്‍ റദ്ദാക്കിയതിനെത്തുടര്‍ന്നാണ്; കരാര്‍ റദ്ദാക്കിയത് എന്നാണ്; കാര്‍ റദ്ദാക്കുന്നതിനുള്ള അധികാരം ആര്‍ക്കാണ്;

(ബി)  രാജ്യത്ത് വൈദ്യുതി വില നിര്‍ണ്ണയിക്കുന്നത് ആരാണ്; വ്യക്തമാക്കാമോ;

(സി)  റെഗുലേറ്ററി കമ്മീഷനെ നിയമിക്കുന്നത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്നും പ്രസ്തുത നിയമം എന്നാണ് നിലവില്‍ വന്നതെന്നും വ്യക്തമാക്കാമോ;

(ഡി)  വൈദ്യുതിക്ഷാമം പരിഹരിക്കുന്നതിനായി സ്വകാര്യ ഉത്പാദകരില്‍ നിന്ന് വൈദ്യുതി വാങ്ങുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?

മഞ്ചേശ്വരം മണ്ഡലത്തിലെ കെ.എസ്.ഇ.ബി. വികസന പ്രവർത്തികള്‍

2394  ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മഞ്ചേശ്വരം മണ്ഡലത്തിൽ കെ.എസ്.ഇ.ബി./വൈദ്യുതി വകുപ്പിന്റെ കീഴിൽ നിലവിൽ നടന്നു വരുന്നതും നിർദ്ദിഷ്ട ഘട്ടങ്ങളിലുള്ളതുമായ പദ്ധതികളുടെയും വികസന പ്രവൃത്തികളുടെയും വിശദവിവരങ്ങളും പുരോഗതിയും സെക്ഷൻ തിരിച്ച് ലഭ്യമാക്കുമോ;​

(ബി)  പ്രസ്തുത മണ്ഡലത്തിൽ കെ.എസ്.ഇ.ബി.യുടെ ഏതെങ്കിലും പ്രവൃത്തികൾ തടസ്സപ്പെടുകയോ മുടങ്ങിപ്പോവുകയോ ചെയ്തിട്ടുണ്ടോ; എങ്കിൽ ഏതൊക്കെ പ്രവൃത്തികളാണ് മുടങ്ങിയിട്ടുള്ളതെന്നും അതിനുള്ള വ്യക്തമായ കാരണങ്ങൾ എന്തൊക്കെയാണെന്നും വിശദമാക്കാമോ;​

(സി)  മണ്ഡലത്തിലെ വൈദ്യുതി മേഖലയുടെ സമഗ്ര വികസനം ഉറപ്പുവരുത്താനും ഉപഭോക്താക്കൾക്ക് തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കാനും നിലവിൽ നടന്നുകൊണ്ടിരിക്കുന്നതും മുടങ്ങിപ്പോയതുമായ ഓരോ പ്രവൃത്തികളും എപ്പോൾ പൂർത്തീകരിക്കാൻ കഴിയുമെന്ന് വ്യക്തമാക്കുമോ;

(ഡി)  പ്രസ്തുത പ്രവൃത്തികളെല്ലാം തന്നെ സമയബന്ധിതമായി പൂർത്തീകരിച്ച് ജനങ്ങൾക്ക് ലഭ്യമാക്കാൻ എന്തെല്ലാം അടിയന്തര നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ?

വൈദ്യുത ലൈനിലേക്ക് ചാഞ്ഞ് കിടക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനുള്ള നടപടിക്രമം

2395  ശ്രീ. കെ. വി. സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  റോഡിലേക്ക് ചാഞ്ഞ് കിടക്കുന്ന മരങ്ങള്‍ മുറിച്ച് മാറ്റാന്‍ വൈദ്യുത ലൈന്‍ കമ്പികള്‍ തടസ്സമായിരിക്കെ അപ്രകാരമുള്ള ലൈന്‍ അഴിച്ചു മരം മുറിച്ച് മാറ്റുന്നതിന് എന്തൊക്കെയാണ് നടപടി ക്രമങ്ങളെന്ന് വിശദമാക്കാമോ;

(ബി)  അപേക്ഷ നല്‍കുന്നത് എങ്ങനെയാണെന്നും എവിടെയാണെന്നും വ്യക്തമാക്കാമോ;

(സി)  അപേക്ഷ ലഭിച്ച് വൈദ്യുതി വകുപ്പ് തുടര്‍നടപടി സ്വീകരിക്കുന്നതിന് സമയ പരിധി നിശ്ചയിച്ചിട്ടുണ്ടോ; വിശദമാക്കാമോ;

(ഡി)  മരം മുറിച്ച് മാറ്റുന്നതിന് ഫീസ് ഒടുക്കേണ്ടതുണ്ടോ; ആയതിന്റെ വിശദാംശം നല്‍കാമോ;

(ഇ)  എച്ച് .ടി.ലൈൻ അഴിച്ചു മാറ്റുന്നതിനും ഇതേ നടപടി ക്രമമാണോ അല്ലെങ്കില്‍ ആയത് വിശദമാക്കാമോ?

സ്മാർട്ട് മീറ്ററിങ്

2396  ശ്രീ. കെ. പ്രേമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ സ്മാർട്ട് മീറ്ററിങ് നടപ്പിലാക്കുന്നതിനായി കെ.എസ്.ഇ.ബി.എൽ. നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ, ആകെ എത്ര സർക്കാർ ഓഫീസുകളാണ് ഈ പദ്ധതിയുടെ പരിധിയിൽ വരുന്നത്; വ്യക്തമാക്കുമോ;

(ബി)  ഇതിൽ നിലവിൽ എത്ര സംസ്ഥാന സർക്കാർ ഓഫീസുകളിൽ സ്മാർട്ട് മീറ്ററുകൾ സ്ഥാപിച്ചുകഴിഞ്ഞുവെന്ന വിവരം ജില്ല തിരിച്ച് ലഭ്യമാക്കുമോ;

(സി)  ഈ പദ്ധതിയിൽ കേന്ദ്ര സർക്കാർ ഓഫീസുകളെയോ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളെയോ ഉൾപ്പെടുത്തിയിട്ടുണ്ടോ; എങ്കിൽ, അത്തരം എത്ര സ്ഥാപനങ്ങളാണ് പദ്ധതിയുടെ പരിധിയിൽ വരുന്നത്; വിശദാംശം നല്‍കാമോ?

ചങ്ങനാശ്ശേരി മണ്ഡലത്തിലെ വൈദ്യുതി ക്ഷാമവും സോളാർ പ്ലാന്റുകൾ സ്ഥാപിക്കുന്നതിൽ സ്വീകരിച്ച നടപടികളും

2397  ശ്രീ. വിനു ജോബ് കുഴിമണ്ണിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ചങ്ങനാശ്ശേരി മണ്ഡലത്തിൽ ആവശ്യത്തിന് വൈദ്യുതി ലഭ്യമല്ലാത്തതും നിരന്തരമായ വോൾട്ടേജ് തടസ്സങ്ങളും മൂലം ഗാർഹിക-വ്യാപാരി ഉപഭോക്താക്കൾ കടുത്ത പ്രതിസന്ധി നേരിടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  പ്രസ്തുത മണ്ഡലത്തിൽ വീടുകളിലും സ്ഥാപനങ്ങളിലും സോളാർ പ്ലാന്റുകൾ സ്ഥാപിക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് ഉൽപ്പാദിപ്പിക്കുന്ന അധിക വൈദ്യുതി സൂക്ഷിച്ചു വെക്കുന്നതിനുള്ള ഉചിതമായ സംവിധാനങ്ങളുടെ കുറവുമൂലം തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(സി)  സോളാർ ഊർജം സംഭരിക്കുന്നതിനുള്ള സാങ്കേതികവും അടിസ്ഥാനപരവുമായ സൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കുന്നതിനും ഗ്രിഡ് കണക്റ്റിവിറ്റിയുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീക്കുന്നതിനും എന്തെങ്കിലും മാർഗ്ഗങ്ങൾ ഇതുവരെ നിർദ്ദേശിക്കുകയോ നടപ്പിലാക്കുകയോ ചെയ്തിട്ടുണ്ടോ;

(ഡി)  മണ്ഡലത്തിലെ വൈദ്യുതി വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനും സോളാർ പദ്ധതികൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പ്രഖ്യാപിക്കുകയും എന്നാൽ പാതിവഴിയിൽ നിലച്ചുപോയതുമായ പദ്ധതികൾ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;

(ഇ)  ഈ സർക്കാർ അധികാരത്തിൽ വന്ന ഈ നാല് മാസത്തിനുള്ളിൽ ചങ്ങനാശ്ശേരിയിലെ വൈദ്യുതി ക്ഷാമത്തിന് ശാശ്വത പരിഹാരം കാണുന്നതിനും സോളാർ സ്റ്റോറേജ് പ്രതിസന്ധികൾ പരിഹരിക്കുന്നതിനുമായി സ്വീകരിച്ച അടിയന്തര നടപടികളുടെയും പദ്ധതികളുടെയും പൂർണ്ണ വിവരങ്ങൾ നൽകാമോ?

കെ.എസ്.ഇ.ബി.യുടെ ദീർഘകാല വൈദ്യുതി കരാർ

2398  പ്രൊഫ. സി. രവീന്ദ്രനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കെ.എസ്.ഇ.ബി.യുടെ ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകളുമായി ബന്ധപ്പെട്ട ബിഡ്ഡിംഗ് നടപടികളിൽ കേന്ദ്ര മാർഗനിർദ്ദേശങ്ങളിൽ നിന്നുള്ള വ്യതിയാനങ്ങൾ ചൂണ്ടിക്കാട്ടി, OP No.13/2015-ൽ 30.08.2016-ന് കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചിരുന്നോ; എങ്കിൽ പ്രസ്തുത ഉത്തരവ് പുറപ്പെടുവിച്ച സമയത്തെ കമ്മീഷൻ ചെയർമാൻ ആരായിരുന്നുവെന്നും അദ്ദേഹത്തെ ചെയർമാനായി നിയമിച്ചത് ഏത് സർക്കാരിന്റെ കാലത്താണെന്നും നിയമന തീയതി സഹിതം വ്യക്തമാക്കുമോ;

(ബി)  പ്രസ്തുത ഉത്തരവിൽ, കേന്ദ്രസർക്കാരിന്റെ ബിഡ്ഡിംഗ് മാർഗനിർദ്ദേശങ്ങളിൽ നിന്നുള്ള എന്തെല്ലാം വ്യതിയാനങ്ങളാണ് കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ കണ്ടെത്തിയതെന്ന് വ്യക്തമാക്കുമോ;

(സി)  പ്രസ്തുത ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകൾക്ക് റെഗുലേറ്ററി കമ്മീഷന്റെ അന്തിമ അംഗീകാരം ലഭിക്കാത്ത സാഹചര്യത്തിൽ, കെ.എസ്.ഇ.ബി. ചെയർമാനും മാനേജിംഗ് ഡയറക്ടറുമായിരുന്ന ഡോ. ബി. അശോക്, ഐ.എ.എസ്. പ്രസ്തുത കരാറുകളുടെ നിയമസാധുതയോ തുടർനടപടികളോ സംബന്ധിച്ച് സർക്കാരിനോ കെ.എസ്.ഇ.ബി. ഡയറക്ടർ ബോർഡിനോ കത്ത്/റിപ്പോർട്ട്/ ഫയൽ സമർപ്പിച്ചിരുന്നോ; എങ്കിൽ അദ്ദേഹം രേഖപ്പെടുത്തിയ നിലപാട് എന്തായിരുന്നുവെന്ന് വ്യക്തമാക്കുമോ?

വടക്കാഞ്ചേരി മണ്ഡലത്തിലെ വൈദ്യുതി മേഖലയുടെ സമഗ്ര വികസനത്തിനായുളള പ്രൊപ്പോസലുകള്‍

2399  ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വടക്കാഞ്ചേരി മണ്ഡലത്തിലെ വൈദ്യുതി മേഖലയുടെ സമഗ്ര വികസനത്തിനായുളള പ്രൊപ്പോസലുകള്‍ ഉള്‍പ്പെടുന്ന നിവേദനം പരിഗണനയിലുണ്ടോ;

(ബി)  വൈദ്യുതി രംഗത്തിന്റെ നവീകരണത്തിനായി എന്തെല്ലാം പ്രവൃത്തികള്‍ നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്;

(സി)  വടക്കാഞ്ചേരി മണ്ഡലത്തില്‍ വൈദ്യുതി രംഗത്ത് പുരോഗമിക്കുന്ന വിവിധ പ്രവൃത്തികളും അവയുടെ നിലവിലെ പുരോഗതിയും വിശദമാക്കാമോ?

കാസർഗോഡ് ജില്ലയിലെ ബി.ഇ.എസ്.എസ് നിലയങ്ങൾ

2400  ശ്രീ. നീലകണ്ഠൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കാസർഗോഡ് ജില്ലയിൽ മയിലാട്ടിയിലും മുള്ളേരിയയിലും സ്ഥാപിക്കുന്ന ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം നിലയത്തിന്റെ നിലവിലെ നിർമാണ പുരോഗതി വിശദമാക്കാമോ;

(ബി)  പ്രസ്തുത നിലയങ്ങൾ എന്ന് പൂർണതോതിൽ കമ്മീഷൻ ചെയ്യാനാകും എന്ന് വ്യക്തമാക്കാമോ;

(സി)  മയിലാട്ടിയിലെ പ്രസ്തുത നിലയത്തിലേക്ക് വിദേശത്തു നിന്ന് എത്തേണ്ട ബാറ്ററി സ്റ്റോറേജ് കണ്ടെയ്നറുകൾ എത്താൻ വൈകുന്നതാണ് പ്രവൃത്തി നീണ്ടുപോകാൻ കാരണമെന്ന റിപ്പോർട്ടുകളിൽ വാസ്തവമുണ്ടോ; എങ്കിൽ എത്ര ബാറ്ററി സ്റ്റോറേജുകളാണ് ഇവിടെ ആവശ്യമുള്ളത്; വിശദമാക്കുമോ;

(ഡി)  കാസർകോട് ജില്ലയ്ക്ക് ഈ നിലയങ്ങൾ കമ്മിഷൻ ചെയ്താൽ ഉണ്ടാകുന്ന പ്രയോജനങ്ങൾ വിശദീകരിക്കാമോ; കാസർകോട് ജില്ലയിൽ കൂടുതൽ ബി.ഇ.എസ്.എസ് നിലയങ്ങൾക്ക് പദ്ധതിയുണ്ടോ; എങ്കിൽ വിശദമാക്കാമോ;

(ഇ)  മയിലാട്ടിയിൽ ബി.ഇ.എസ്.എസ് സ്ഥാപിക്കാൻ എത്ര സ്ഥലമാണ് കൈമാറിയതെന്നും ഇത് എത്ര കാലത്തേക്കുള്ള കരാറാണെന്നും വ്യക്തമാക്കാമോ;

(എഫ്)  മയിലാട്ടി നിലയത്തിൽ ദിവസവും എത്ര മെഗാവാട്ട് വൈദ്യുതി സംഭരിക്കാനാകുമെന്നും കെ.എസ്.ഇ.ബി.എല്ലിന് ഇതുമൂലം ഉണ്ടാകുന്ന നേട്ടങ്ങളും കരാർ കമ്പനിയുമായി ഇതു സംബന്ധിച്ച് ഉണ്ടാക്കിയ പ്രധാന വ്യവസ്ഥകളും വിശദമാക്കാമോ;

(ജി)  ഒരു ബി.ഇ.എസ്.എസ് നിലയം എത്ര വർഷം പ്രവർത്തിപ്പിക്കാനാകുമെന്നും ഇതിന്റെ നിർമാണച്ചെലവും അനുബന്ധ സംവിധാനങ്ങളും വിശദീകരിക്കാമോ?

വലിയകുന്നു 33 കെ.വി.സബ് സ്റ്റേഷൻ നിർമ്മാണം

2401  പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കോട്ടക്കൽ മണ്ഡലത്തിൽ രൂക്ഷമായ വോൾട്ടേജ് ക്ഷാമം അനുഭവിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ആയത് പരിഹരിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നത്; വിശദമാക്കാമോ;

(ബി)  മലപ്പുറം ജില്ലയിലെ വോൾട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനായി വിഭാവനം ചെയ്തിട്ടുള്ള മലപ്പുറം സ്‌പെഷ്യൽ പാക്കേജിൽ ഉൾപ്പെടുത്തി കോട്ടക്കൽ മണ്ഡലത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിച്ചിട്ടുള്ള വിവിധ പദ്ധതികളുടെ പുരോഗതി വിശദമാക്കുമോ;

(സി)  രൂക്ഷമായ വോൾട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനായി വലിയകുന്നു 33 കെ.വി. സബ്‌സ്റ്റേഷൻ സ്ഥാപിക്കുന്നതിനുള്ള നടപടികൾ ഏതു ഘട്ടത്തിലാണെന്ന് അറിയിക്കുമോ?

കുറ്റിപ്പുറം കിൻഫ്രാ പാർക്ക് 33 കെ.വി. സബ് സ്റ്റേഷൻ നിർമ്മാണം

2402  പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കുറ്റിപ്പുറം കിൻഫ്ര പാർക്കിൽ വോൾട്ടേജ് ക്ഷാമവും ഇടയ്ക്കിടെ ഉണ്ടാകുന്ന പവർകട്ടും പാർക്കിലെ വ്യവസായ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  എങ്കിൽ കിൻഫ്ര പാർക്കിലെ വ്യവസായ സ്ഥാപനങ്ങൾക്ക് തടസ്സമില്ലാത്ത വൈദ്യുതി ലഭ്യത ഉറപ്പാക്കാൻ കുറ്റിപ്പുറം കിൻഫ്രാ പാർക്ക് കേന്ദ്രികരിച്ച് ഒരു 33 കെ.വി. സബ് സ്റ്റേഷൻ സ്ഥാപിക്കുന്നത് പരിഗണയിലുണ്ടോ; ഇത് സംബന്ധിച്ച് നടത്തിയ സാധ്യതാ പഠന റിപ്പോർട്ടിന്മേൽ മലപ്പുറം ട്രാൻസ്മിഷൻ സർക്കിൾ ഓഫിസിൽ സ്വികരിച്ച നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ?

പുത്തൂര്‍ 33 കെ. വി. യൂണിറ്റൈസ്ഡ് സബ്സ്റ്റേഷന്‍

2403  പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കോട്ടക്കല്‍ നഗരത്തിലെ വൈദ്യുതി പ്രസരണ ശൃംഖല മെച്ചപ്പെടുത്തുന്നതിനായി ആര്‍.ഡി.എസ്.എസ്. രണ്ടാംഘട്ട പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ള പുത്തൂര്‍ 33 കെ.വി. യൂണിറ്റൈസ്ഡ് സബ്സ്റ്റേഷന്‍ എന്ന പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വിശദമാക്കുമോ; പുത്തൂര്‍ 33 കെ.വി. സബ്സ്റ്റേഷന്‍ നിര്‍മ്മിക്കുന്നതിന് ആവശ്യമായ സ്ഥലം ലഭ്യമാക്കുന്നതിന് വകുപ്പ് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ;

(ബി)  കോട്ടക്കല്‍ മണ്ഡലത്തിലെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിന് ദ്യുതി 2.0, ആര്‍.ഡി.എസ്.എസ്. എന്നീ പദ്ധതികളിൽ ഉള്‍പ്പെടുത്തിയിട്ടുള്ള കുറ്റിപ്പുറം, വളാഞ്ചേരി, കോട്ടക്കല്‍ സെക്ഷനുകളിലെ പ്രവൃത്തികളുടെ നിര്‍മ്മാണ പുരോഗതി വിശദമാക്കുമോ?

വൈദ്യുതി ചാർജിലെ ഇളവുകൾ

2404  ശ്രീ. കെ. വി. സുമേഷ്
ശ്രീ. എന്‍. കെ. അക്ബര്‍
ശ്രീ. പി. പി. സുമോദ്
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ജീവൻരക്ഷാ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും ക്യാൻസർ രോഗികൾക്കും എൻഡോസൾഫാൻ ദുരന്തബാധിതർക്കും മുൻ സർക്കാർ അനുവദിച്ചുവന്നിരുന്ന വൈദ്യുതി ചാർജ് ഇളവുകൾ തുടർന്നും നൽകുന്നതിൽ നിലവിൽ കാലതാമസം നേരിടുന്നുണ്ടോയെന്ന് വിശദമാക്കാമോ;

(ബി)  1,000 വാട്ട് വരെ കണക്റ്റഡ് ലോഡുള്ള ബി.പി.എൽ. കുടുംബങ്ങൾക്ക് 250 മീറ്റർ വരെ ഓവർഹെഡ് ലൈൻ വലിച്ച് സൗജന്യ വൈദ്യുതി കണക്ഷൻ നൽകുന്ന മുൻ സർക്കാരിന്റെ പദ്ധതി ഇപ്പോഴും തുടരുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ;

(സി)  ഈ സർക്കാരിന്റെ കഴിഞ്ഞ അഞ്ചുമാസത്തെ ഭരണകാലയളവിൽ നിരാലംബരായ ഇത്തരം ഉപഭോക്താക്കൾക്കായി പുതിയ ആശ്വാസ നടപടികൾ ഏതെങ്കിലും പ്രഖ്യാപിച്ചിട്ടുണ്ടോ;

(ഡി)  പ്രതിമാസം 30 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് പൂർണമായും സൗജന്യമായി വൈദ്യുതി നൽകുന്ന പദ്ധതിയുടെ നിലവിലെ പുരോഗതി വിശദമാക്കുമോ?

പുതിയ ജലവൈദ്യുത പദ്ധതികള്‍

2405  ശ്രീ. തോമസ് ഉണ്ണിയാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തിന്റെ വര്‍ദ്ധിച്ച് വരുന്ന വൈദ്യുതി ആവശ്യം നിറവേറ്റാന്‍ പുതിയ ജലവൈദ്യുത പദ്ധതികള്‍ ആരംഭിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കാമോ;

(ബി)  ചെറുകിട വൈദ്യുതി നിലയങ്ങളുടെ നിര്‍മ്മാണം സാദ്ധ്യമായ എല്ലാ സ്ഥലങ്ങളിലും അവ ആരംഭിക്കുന്നതിന് നടപടി ഉണ്ടാകുമോ; വിശദാംശം ലഭ്യമാക്കാമോ?

ഉഡുപ്പി–കരിന്തളം 400 കെ.വി. വൈദ്യുതി ലൈനും സബ്‌സ്റ്റേഷൻ നിർമാണവും

2406  ശ്രീ. ഗോവിന്ദൻ പള്ളിക്കാപ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഉഡുപ്പി–കരിന്തളം 400 കെ.വി. വൈദ്യുതി ലൈനും സബ്‌സ്റ്റേഷനും സ്ഥാപിക്കുന്നതിനുള്ള നടപടികൾ നിലവിൽ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;

(ബി)  പ്രസ്തുത പദ്ധതിക്കായി ആകെ ചെലവായ തുക എത്രയാണെന്നും ചെലവിന്റെ ഇനം തിരിച്ചുള്ള വിശദാംശം ലഭ്യമാക്കുമോ?

കല്ലിക്കണ്ടി 110 കെ വി സബ്സ്റ്റേഷൻ

2407  ശ്രീ. പി. കെ. പ്രവീൺ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കൂത്തുപറമ്പ് നിയോജകമണ്ഡലത്തിലെ കല്ലിക്കണ്ടി 110 കെ.വി.സബ്സ്റ്റേഷന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട നിലവിലുള്ള പുരോഗതി വിശദമാക്കുമോ;

(ബി)  പ്രസ്തുത സബ്സ്റ്റേഷൻ യാഥാർത്ഥ്യമാക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് വ്യക്തമാക്കുമോ?

വൈദ്യുതി പ്രതിസന്ധി പരിഹരിയ്ക്കാന്‍ എൻ.റ്റി.പി.സി.യുമായി ചേർന്ന് പുതിയ പദ്ധതി

2408  ശ്രീ. പാറക്കൽ അബ്‌ദുല്ല : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വൈദ്യുതി പ്രതിസന്ധി പരിഹരിക്കുവാൻ നാഷണൽ തെർമൽ പവർ കോർപ്പറേഷനുമായി (എൻ.റ്റി.പി.സി.) ചേർന്ന് പുതിയ പദ്ധതികൾക്ക് രൂപം നല്കാൻ തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)  എൻ.റ്റി.പി.സി. അധികൃതരുമായി ചർച്ച നടത്തിയിട്ടുണ്ടോ; എങ്കിൽ ചര്‍ച്ചയിൽ ഇത് കൂടാതെ എന്തൊക്കെ കാര്യങ്ങളില്‍ ധാരണയായിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(സി)  കുറഞ്ഞ നിരക്കിന് ദീർഘകാലത്തേക്ക് വൈദ്യുതി ലഭ്യമാക്കാനും പുതിയ പദ്ധതികൾ ആരംഭിക്കാനും തീരുമാനമുണ്ടോ; വിശദമാക്കുമോ?

വൈദ്യുതി പ്രസരണത്തിന് ലോഹ കമ്പികൾക്ക് പകരം കേബിളുകൾ

2409  ശ്രീ. കുറുക്കോളി മൊയ്തീന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വൈദ്യുതി പ്രസരണത്തിന് ലോഹ കമ്പികൾ സമ്പൂർണ്ണമായി നീക്കം ചെയ്ത് കേബിളുകൾ സ്ഥാപിക്കുന്നതിന് കെ.എസ്.ഇ.ബി ക്ക് പദ്ധതിയുണ്ടോ എന്ന് അറിയിക്കാമോ;

(ബി)  എങ്കില്‍ പ്രസ്തുത പദ്ധതി പൂർത്തിയാക്കുന്നതിന് എത്രകാലം വേണ്ടിവരുമെന്ന് അറിയിക്കാമോ;

(സി)  നിലവിൽ എത്രമാത്രം ദൂരം വീതമാണ് ലോഹ കമ്പികളും യു.ജി കേബിളുകളും എ.ബി.കേബിളുകളും ഉപയോഗിച്ച് വൈദ്യുതി വിതരണം നടത്തുന്നതെന്ന് പ്രത്യേകം അറിയിക്കാമോ;

(ഡി)  കെ.എസ്.ഇ.ബി വൈദ്യുതി പ്രസരണത്തിന് ഉപയോഗിക്കുന്ന ലോഹ കമ്പികൾ, കേബിൾ ലൈനുകൾ ആക്കി മാറ്റുമ്പോൾ സ്ട്രീറ്റ് ലൈറ്റുകൾക്ക് കണക്ഷൻ ലഭ്യമാക്കുന്നത് എപ്രകാരമാണ് എന്ന് വിശദമാക്കാമോ?

റൂഫ്‌ടോപ്പ് സോളാർ വൈദ്യുതി ഉൽപ്പാദനം പ്രോത്സാഹിപ്പിക്കല്‍

2410  ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഉപഭോക്താക്കൾ സ്വന്തം ചെലവിൽ സ്ഥാപിക്കുന്ന റൂഫ്‌ടോപ്പ് സോളാർ വൈദ്യുതി സംവിധാനങ്ങളിൽ നിന്ന് ഗ്രിഡിലേക്ക് നൽകുന്ന അധിക വൈദ്യുതിക്ക് ലഭിക്കുന്ന നിരക്ക് താരതമ്യേന കുറവാണെന്നത് സോളാർ വൈദ്യുതി ഉൽപ്പാദനത്തിലേക്ക് കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിന് തടസ്സമായി മാറുന്നുണ്ടോ;

(ബി)  എങ്കില്‍ ഗാർഹിക റൂഫ്‌ടോപ്പ് സോളാർ പദ്ധതികളിൽ നിക്ഷേപിക്കുന്ന ഉപഭോക്താക്കൾക്ക് ന്യായമായ സാമ്പത്തിക പ്രതിഫലം ഉറപ്പാക്കുന്നതിനും സോളാർ വൈദ്യുതി ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനുമായി, ഗ്രിഡിലേക്ക് നൽകുന്ന അധിക വൈദ്യുതിയ്ക്ക് നൽകിവരുന്ന നിരക്ക് വർധിപ്പിക്കുന്നതിന് കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷനുമായി ആലോചിച്ച് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;

(സി)  ഗാർഹിക റൂഫ്‌ടോപ്പ് സോളാർ വൈദ്യുതി ഉൽപ്പാദനം വർധിപ്പിക്കുന്നതിനായി കൂടുതൽ ആകർഷകമായ നെറ്റ് മീറ്ററിംഗ്/വൈദ്യുതി വാങ്ങൽ സംവിധാനം, സബ്സിഡി, മറ്റ് പ്രോത്സാഹന പദ്ധതികൾ എന്നിവ ഏർപ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ?

സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം

2411  ശ്രീമതി ഒ. എസ്. അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് 2025 ജൂണ്‍ മാസം ഏറ്റവും കൂടിയ വൈദ്യുതി ഉപഭോഗം ഏത് ദിവസമായിരുന്നു; ഉപഭോഗം എത്രയായിരുന്നു; വ്യക്തമാക്കുമോ;

(ബി)  സംസ്ഥാനത്ത് 2026 ജൂണ്‍ മാസം ഏറ്റവും കൂടിയ വൈദ്യുത ഉപഭോഗം ഏത് ദിവസമായിരുന്നു; ഉപഭോഗം എത്രയായിരുന്നു; വ്യക്തമാക്കുമോ;

(സി)  സംസ്ഥാനത്ത് 2025 ജൂണ്‍ മാസം സോളാര്‍ പ്ലാന്റുകളുടെ സഹായത്തോടെ എത്ര യൂണിറ്റ് വൈദ്യുതിയാണ് ഉത്പാദിപ്പിച്ചത്; വ്യക്തമാക്കുമോ;

(ഡി)  സംസ്ഥാനത്ത് 2026 ജൂണ്‍ മാസം സോളാര്‍ പ്ലാന്റുകളുടെ സഹായത്തോടെ എത്ര യൂണിറ്റ് വൈദ്യുതിയാണ് ഉത്പാദിപ്പിച്ചത്; വ്യക്തമാക്കുമോ?

പുരപ്പുറ സോളാർ പദ്ധതി

2412  ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് നടപ്പിലാക്കിവരുന്ന പുരപ്പുറ സോളാർ പദ്ധതി കൂടുതൽ വ്യാപിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ നൽകുന്ന സബ്സിഡിക്ക് പുറമെ സംസ്ഥാന സർക്കാരിന്റെ സബ്സിഡി കൂടി ഉപഭോക്താക്കൾക്ക് നൽകാൻ തീരുമാനിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ ഇതുസംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ?

നെറ്റ് മീറ്റർ ലഭ്യത കുറവ് പരിഹരിക്കാൻ നടപടി

2413  പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സോളാർ പ്ലാന്റുകളിൽ നിന്നുമുള്ള വൈദ്യുതി ഗ്രിഡിലേക്ക് നൽകാൻ ഉപയുക്തമായ സിംഗിൾ ഫേസ്, ത്രീ ഫേസ് നെറ്റ് മീറ്ററുകൾ ആവശ്യാനുസരണം ലഭ്യമാക്കുന്നതിനുള്ള നടപടികൾ ഏതു ഘട്ടത്തിലാണെന്ന് അറിയിക്കുമോ;

(ബി)  കെ.എസ്.ഇ.ബിയിൽ നിന്ന് മീറ്റർ ലഭിക്കാൻ കാലതാമസം നേരിടുന്ന സാഹചര്യത്തിൽ, ഉപഭോക്താക്കൾക്ക് അംഗീകൃത കമ്പനികളുടെ ടെസ്റ്റ് ചെയ്ത മീറ്ററുകൾ വിപണിയിൽ നിന്ന് നേരിട്ട് വാങ്ങി സ്ഥാപിക്കാൻ നിലവിൽ അനുമതിയുണ്ടോ?

പുരപ്പുറ സോളാര്‍ പദ്ധതി വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി

2414  ശ്രീ. തോമസ് ഉണ്ണിയാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് പുരപ്പുറ സോളാര്‍ പദ്ധതി വ്യാപിപ്പിക്കാന്‍ ഈ സര്‍ക്കാര്‍ സ്വീകരിച്ചു വരുന്ന നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;

(ബി)  പുരപ്പുറ സോളാര്‍ പദ്ധതിക്ക് നല്‍കുന്നതുപോലെ വ്യവസായ സംരംഭകര്‍ക്കും സബ്സിഡിയോടുകൂടി സോളാര്‍ പദ്ധതി നടപ്പാക്കാന്‍ നടപടികള്‍ ഉണ്ടാകുമോ; വിശദാംശം ലഭ്യമാക്കുമോ?

സൗരോർജ്ജ നയം

2415  ശ്രീ. വിഷ്ണു മോഹൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സോളാർ ഉത്പാദകർ ഗ്രിഡിലേക്ക് നൽകുന്ന വൈദ്യുതിയുടെ നിരക്കിലും സെല്ലിംഗ് വ്യവസ്ഥകളിലും ഉപഭോക്താക്കൾക്ക് നഷ്ടം വരാത്ത വിധം സുസ്ഥിരമായ ഒരു സോളാർ നയം നടപ്പിലാക്കാൻ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;

(ബി)  സംസ്ഥാനത്ത് സൗരോർജ്ജ ഉത്പാദനം വൻതോതിൽ വർദ്ധിപ്പിക്കുന്നതിനും കെ.എസ്.ഇ.ബി.യുടെ വലിയ നിക്ഷേപ ഭാരം കുറയ്ക്കുന്നതിനുമായി ജനകീയ പങ്കാളിത്തത്തോടെയുള്ള പുതിയ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;

(സി)  ഉയർന്ന ട്രാൻസ്ഫോർമർ ശേഷിയില്ലെന്ന കാരണം പറഞ്ഞ് പല പ്രദേശങ്ങളിലും പുതിയ സോളാർ കണക്ഷനുകൾ ലഭിക്കുന്നതിന് തടസ്സം നേരിടുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയത് പരിഹരിക്കുന്നതിനായി ഗ്രിഡ് ആധുനികവത്ക്കരിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ?

സോളാര്‍ കണക്ഷന്‍

2416  ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പാലക്കാട് ജില്ലയിൽ ഗാർഹിക സോളാർ കണക്ഷൻ എടുത്തിട്ടുള്ളവരുടെ എണ്ണം കെ.എസ്.ഇ.ബി. സെക്ഷൻ ഓഫീസുകൾ തിരിച്ച് വിശദമാക്കാമോ;

(ബി)  സോളാർ കണക്ഷന് അപേക്ഷിക്കുമ്പോൾ ഉപഭോക്താക്കൾ അടയ്ക്കേണ്ട രജിസ്ട്രേഷൻ ഫീസും ഡെപ്പോസിറ്റ് തുകയും എത്രയാണ്; ഈ തുക ഉപഭോക്താക്കൾക്ക് തിരികെ ലഭിക്കുമോ; ഉണ്ടെങ്കിൽ ഏത് തീയതി വരെയുള്ള തുകയാണ് നൽകിക്കഴിഞ്ഞതെന്ന് കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസുകൾ തിരിച്ച് വിശദമാക്കാമോ?

ഗാർഹിക ആവശ്യങ്ങൾക്കായി സോളാർ പാനലുകൾ സ്ഥാപിക്കുന്നത്

2417  ശ്രീ. കെ. വി. സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഗാർഹിക ആവശ്യങ്ങൾക്കായി സോളാർ പാനലുകൾ സ്ഥാപിക്കുന്നതിന് കെ.എസ്.ഇ.ബി.എൽ.-ൽ അപേക്ഷ സമർപ്പിക്കേണ്ട നടപടിക്രമങ്ങൾ എന്തെല്ലാമാണെന്ന് അറിയിക്കുമോ;

(ബി)  ഏതെല്ലാം സാഹചര്യങ്ങളിലാണ് അപേക്ഷ നിരസിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി)  Storage full (Transfomer) ആണെന്നും ഇനി അനുവദിക്കാന്‍ പാടില്ല എന്നും സൂചിപ്പിച്ച് അപേക്ഷ റിജക്റ്റ് ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;

(ഡി)  110 കെ.വി. സബ്‌സ്റ്റേഷന്റെ പരിധിയിൽ വരുന്ന ട്രാൻസ്‌ഫോർമറിൽ എത്ര ഗാർഹിക സോളാർ കണക്ഷനുകൾക്കുള്ള അപേക്ഷകളാണ് പരിഗണിക്കാനാകുന്നതെന്ന് വ്യക്തമാക്കുമോ?

പി.എം സൂര്യഘർ പദ്ധതി

2418  ശ്രീ. എ. പ്രഭാകരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഈ സർക്കാർ അധികാരമേറ്റ ശേഷം പി.എം സൂര്യഘർ പദ്ധതി പ്രകാരം എത്ര സൗരോർജ്ജ യൂണിറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്;

(ബി)  സൗരോർജ്ജ യൂണിറ്റ് സ്ഥാപിച്ച എത്ര ഉപയോക്താക്കൾക്ക് കെ.എസ്.ഇ.ബി മീറ്റർ നൽകാനുണ്ട്; എത്രകാലമായി മീറ്റർ ക്ഷാമം നിലവിലുണ്ട്; ഇത് പരിഹരിക്കാൻ നടപടി സ്വീകരിക്കുമോ;

(സി)  ട്രാൻസ്ഫോർമർ ശേഷി ഇല്ലാത്തതിന് കാരണം പുതിയ യൂണിറ്റുകൾ സ്ഥാപിക്കാൻ കഴിയാത്ത സാഹചര്യം നിലവിലുണ്ടോ; ഉണ്ടെങ്കിൽ അത് പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ?

പെരുമണ്ണ ക്ലാരിയിൽ ഷോപ്പ് കത്തിനശിച്ചതിനുള്ള നഷ്ടപരിഹാരം

2419  ശ്രീ. പി .എം. എ. സമീർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ പെരുമണ്ണ ക്ലാരി പഞ്ചായത്തിൽ എടരിക്കോട് കെ.എസ് .ഇ .ബി. സെക്ഷന് കീഴിൽ ചോലമാട്ടുപുറം റോഡ് ഭാഗത്ത് വൈദ്യുതി ലൈനിൽ ഓവർലോഡ് വന്നതിനാൽ ഒരു ഷോപ്പ് പൂർണമായും കത്തി നശിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;

(ബി)  ഈ അപകടത്തിൽ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് നൽകിയ അപേക്ഷയിൽ എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കാമോ;

(സി)  കെ.എസ് .ഇ .ബി.യുടെ ഭാഗത്ത് നിന്നും സംഭവിച്ച ഈ അപകടത്തിൽ ഇവരുടെ പരാതി പ്രകാരം നഷ്ടപരിഹാരം ലഭ്യമാക്കിയിട്ടുണ്ടോ; ഉണ്ടെങ്കിൽ എത്ര തുകയാണെന്നും എന്നാണ് ലഭ്യമാക്കിയത് എന്നും വിശദമാക്കാമോ;

(ഡി)  നഷ്ടപരിഹാരം നൽകിയിട്ടില്ലെങ്കിൽ, ഇന്നേവരെ നഷ്ടപരിഹാരം ലഭ്യമാക്കാത്തതിന്റെ കാരണങ്ങൾ വിശദമാക്കാമോ;

(ഇ)  ഇവരുടെ നഷ്ടപരിഹാരം എത്രയാണെന്ന് കണക്കാക്കിയിട്ടുണ്ടോ എന്നും ആയത് എന്നേക്ക് ലഭ്യമാക്കും എന്നും വിശദമാക്കാമോ?

110 കെ.വി. സബ്‌സ്റ്റേഷൻ സ്ഥാപിക്കൽ

2420  ശ്രീ. സി. കെ. ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഒറ്റശേഖരമംഗലം കേന്ദ്രമാക്കി 110 കെ.വി. സബ്‌സ്റ്റേഷൻ സ്ഥാപിക്കുന്നതിനുള്ള പദ്ധതി സർക്കാരിന്റെയും കെ.എസ്.ഇ.ബി.-യുടെയും പരിഗണനയിലുണ്ടോ; പ്രസ്തുത പദ്ധതിയുടെ നിലവിലെ പുരോഗതി, ആകെ എസ്റ്റിമേറ്റ് തുക, ഭരണാനുമതി, സാങ്കേതികാനുമതി എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ ലഭ്യമാക്കുമോ;

(ബി)  പ്രസ്തുത സബ്‌സ്റ്റേഷൻ സ്ഥാപിക്കുന്നതിനാവശ്യമായ ഭൂമി കണ്ടെത്തുന്നതിനും ഏറ്റെടുക്കുന്നതിനും നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ, ഭൂമിയുടെ വിസ്തീർണം, ഉടമസ്ഥാവകാശം, ഭൂമി ഏറ്റെടുക്കൽ നടപടികളുടെ നിലവിലെ സ്ഥിതി എന്നിവ വ്യക്തമാക്കുമോ;

(സി)  പ്രസ്തുത പദ്ധതിയുടെ നിർമാണം ആരംഭിക്കുന്നതിനും സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനും സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമാണ്; പദ്ധതി പൂർത്തീകരിക്കാൻ ഉദ്ദേശിക്കുന്ന സമയക്രമം വ്യക്തമാക്കുമോ?

സബ്സ്റ്റേഷൻ നിർമ്മാണം.

2421  ശ്രീ. ജ്യോതികുമാർ ചാമക്കാല : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പത്തനാപുരം പുനലൂർ എന്നീ നിയോജക മണ്ഡലങ്ങളിലെ വോൾട്ടേജ് ക്ഷാമം പരിഹരിക്കാൻ കുരിയോട്ടുമല വ്യവസായ പാർക്കിനോട് ചേർന്ന് ഹൈ ടെന്‍ഷന്‍ ലൈൻ കടന്നുപോകുന്ന പ്രദേശത്തിന് അടുത്ത് സബ്സ്റ്റേഷൻ ആരംഭിക്കുവാൻ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?

വടക്കാഞ്ചേരി മണ്ഡലത്തിലെ സബ്‌സ്റ്റേഷനുകളുടെ നിർമാണ പുരോഗതി

2422  ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ചൂലിശ്ശേരി സബ്‌സ്റ്റേഷൻ, മെഡിക്കൽ കോളേജ് സബ്‌സ്റ്റേഷൻ എന്നിവയുൾപ്പെടെ വടക്കാഞ്ചേരി മണ്ഡലത്തിൽ നിർമാണം പുരോഗമിക്കുന്ന സബ്‌സ്റ്റേഷനുകളുടെ നിലവിലെ നിർമാണ പുരോഗതി വിശദമാക്കുമോ?

ഹൈഡൽ ടൂറിസം.

2423  ശ്രീ. ജ്യോതികുമാർ ചാമക്കാല : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഹൈഡൽ ടൂറിസം പദ്ധതിക്ക് പത്തനാപുരം നിയോജക മണ്ഡലത്തിൽ ഉള്ള അനന്തമായ സാധ്യതകൾ പ്രയോജനപ്പെടുത്താൻ എന്തൊക്കെ നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ?

തിരുവനന്തപുരം സോളാർ സിറ്റി പദ്ധതി

2424  ശ്രീ. സുധീർഷാ പാലോട് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കേരള സർക്കാർ സ്ഥാപനമായ അനർട്ടിന്റെ (എ.എൻ.ഇ.ആർ.ടി ) ഏകോപന/നടപ്പാക്കൽ മേൽനോട്ടത്തിൽ ആരംഭിച്ച തിരുവനന്തപുരം സോളാർ സിറ്റി പദ്ധതിയുടെ നിലവിലെ സ്ഥിതിയും ഇതുവരെ കൈവരിച്ച പുരോഗതിയും വ്യക്തമാക്കാമോ;

(ബി)  തിരുവനന്തപുരം സോളാർ സിറ്റി പദ്ധതിയുടെ ആകെ അടങ്കൽ തുക എത്രയാണ്; പദ്ധതിക്ക് സംസ്ഥാന സർക്കാർ, കേന്ദ്ര സർക്കാർ, തിരുവനന്തപുരം സ്മാർട്ട് സിറ്റി ലിമിറ്റഡ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, മറ്റ് ഏജൻസികൾ എന്നിവയിൽനിന്ന് ലഭ്യമാക്കിയതോ ലഭ്യമാക്കാൻ തീരുമാനിച്ചതോ ആയ ധനസഹായത്തിന്റെ ഉറവിടവും തുകയും ഇനം തിരിച്ച് ലഭ്യമാക്കാമോ;

(സി)  മേൽപ്പറഞ്ഞ പദ്ധതിക്ക് കേന്ദ്ര സർക്കാർ സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ, ഏത് കേന്ദ്രപദ്ധതിയിലൂടെയാണ് ധനസഹായം ലഭിച്ചത്; എത്ര തുകയാണ് ലഭിച്ചത്; എത്ര തുക ഇതുവരെ വിനിയോഗിച്ചു എന്നിവ വ്യക്തമാക്കാമോ;

(ഡി)  തിരുവനന്തപുരം സോളാർ സിറ്റി പദ്ധതിക്കായി ഇതുവരെ ചെലവഴിച്ച തുക എത്രയാണ്; വർഷം തിരിച്ചും ധനസ്രോതസ്സു തിരിച്ചും കണക്ക് ലഭ്യമാക്കാമോ;

(ഇ)  തിരുവനന്തപുരം സോളാർ സിറ്റി പദ്ധതിയുടെ ഭാഗമായി പൊതുകെട്ടിടങ്ങളിലെ റൂഫ്‌ടോപ്പ് സോളാർ പദ്ധതി പ്രകാരം എത്ര സർക്കാർ/പൊതുമേഖലാ കെട്ടിടങ്ങളിലാണ് സോളാർ പ്ലാന്റുകൾ സ്ഥാപിക്കാന്‍ വിഭാവനം ചെയ്തിരുന്നത്; ഓരോ കെട്ടിടത്തിനുമുള്ള ആകെ ലക്ഷ്യസ്ഥാപിതശേഷി എത്ര കിലോവാട്ട് -പീക്ക്/മെഗാവാട്ട് പീക്ക് ആയിരുന്നു; ഇതുവരെ എത്ര സർക്കാർ/പൊതുമേഖലാ കെട്ടിടങ്ങളിൽ റൂഫ്‌ടോപ്പ് സോളാർ പ്ലാന്റുകൾ സ്ഥാപിച്ച് കമ്മീഷൻ ചെയ്തിട്ടുണ്ട്; അവയുടെ ആകെ സ്ഥാപിതശേഷി എത്ര കിലോവാട്ട് -പീക്ക്/മെഗാവാട്ട് പീക്ക് ആണ്; ഇതിനായി ചെലവഴിച്ച തുക എത്രയാണ്; വിശദമാക്കാമോ?

അനെർട്ടിലെ പദ്ധതികളിന്മേലുള്ള വിജിലൻസ് അന്വേഷണം

2425  ശ്രീ. സുമേഷ് അച്ചുതൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  അനെർട്ടിന്റെ വിവിധ പദ്ധതികളും പ്രവർത്തനങ്ങളും സംബന്ധിച്ച് ഏതെങ്കിലും വിജിലൻസ് അന്വേഷണങ്ങൾ നിലവിലുണ്ടോ;

(ബി)  ഇത്തരത്തിൽ എത്ര വിജിലൻസ് അന്വേഷണങ്ങൾ ഏതെല്ലാം വിഷയങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്നുണ്ട് എന്ന് വിശദമാക്കാമോ;

(സി)  എങ്കിൽ പ്രസ്തുത അന്വേഷണങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ള ഉത്തരവുകളുടേയും നിർദ്ദേശങ്ങളുടേയും പകർപ്പുകൾ ലഭ്യമാക്കാമോ;

(ഡി)  പ്രസ്തുത അന്വേഷണങ്ങളുടെ നിലവിലെ പുരോഗതി വിശദമാക്കാമോ;

(ഇ)  പ്രസ്തുത അന്വേഷണങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ വകുപ്പ് എന്ത് നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ?

അനെർട്ട് വാങ്ങിയ ഇലക്ട്രിക്ക് കാറുകൾ

2426  ശ്രീ. വി. ടി. സൂരജ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സർക്കാർ വകുപ്പുകൾക്ക് ലീസ് വ്യവസ്ഥയിൽ നൽകാനായി അനെർട്ട് എത്ര ഇലക്ട്രിക്ക് കാറുകൾ ആകെ എത്ര വിലക്ക് വാങ്ങുകയുണ്ടായി; ഇതിനായി നൽകിയ പർച്ചേസ് ഓർഡറുകളുടേയും പേയ്മെന്റ് ഓർഡറുകളുടേയും പകർപ്പ് ലഭ്യമാക്കാമോ;

(ബി)  ഈ കാറുകൾ ഏതെല്ലാം സർക്കാർ വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കുമാണ് ലീസിന് നൽകിയിരിക്കുന്നത് എന്നും ലീസ് വ്യവസ്ഥകൾ എന്തെല്ലാമാണെന്നും നിലവിൽ ലീസ് പുതുക്കിയിട്ടുണ്ടോയെന്നും വിശദമാക്കാമോ;

(സി)  ഇപ്രകാരം കാറുകൾ വാങ്ങാൻ അനെർട്ടിനും, അനെർട്ട് വാങ്ങിയ കാറുകൾ ലീസ് വ്യവസ്ഥയിൽ സ്വീകരിക്കാൻ സർക്കാർ വകുപ്പുമേധാവികൾക്കും സർക്കാരിന്റെ അനുമതി ഉണ്ടായിരുന്നോ; എങ്കിൽ പ്രസ്തുത ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കാമോ;

(ഡി)  ഇക്കാര്യത്തിനായി അനെർട്ട് മേധാവി പുറപ്പെടുവിച്ച സർക്കുലറിന് ആധാരമാക്കിയത് പ്രസ്തുത പദ്ധതിയുമായി ബന്ധമില്ലാത്ത സർക്കാർ ഉത്തരവുകളാണെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ഇ)  ഇക്കാര്യത്തിൽ സാമ്പത്തിക ക്രമക്കേട് നടന്നു എന്നും വകുപ്പുമേധാവികളെ തെറ്റിദ്ധരിപ്പിച്ചുവെന്നും കരുതുന്നുണ്ടോ;

(എഫ്)  എങ്കിൽ ഇക്കാര്യത്തിൽ ഒരു വിജിലൻസ് അന്വേഷണം നടത്താനും കുറ്റക്കാർക്കെതിരെ മാതൃകാപരമായ ശിക്ഷാനടപടി സ്വീകരിക്കാനും സാമ്പത്തിക നഷ്ടം തിരിച്ചു പിടിക്കാനും തയ്യാറാകുമോയെന്ന് വ്യക്തമാക്കുമോ?

എം.എല്‍.എ.യുടെ പേഴ്സണല്‍ അസിസ്റ്റന്റ്

2427  ശ്രീ. ജി. സുധാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  എം.എല്‍.എ.യുടെ പേഴ്സണല്‍ അസിസ്റ്റന്റ് ആയി അന്യത്രസേവന വ്യവസ്ഥയില്‍ അനുവദിക്കുന്ന ജീവനക്കാരുടെ എണ്ണം നിലവിലെ ഒന്ന് എന്നതില്‍ നിന്നും വർദ്ധിപ്പിക്കാൻ തയ്യാറാകുമോ;

(ബി)  എം.എല്‍.എ.യുടെ അഡീഷണല്‍ സ്റ്റാഫ് ആയി അനുവദിക്കുന്ന ജീവനക്കാരുടെ എണ്ണം നിലവിലെ രണ്ട് എന്നതില്‍ നിന്നും വർദ്ധിപ്പിക്കാൻ തയ്യാറാകുമോ;

(സി)  എം.എല്‍.എ.യുടെ പേഴ്സണല്‍ അസിസ്റ്റന്റിന് നല്‍കി വരുന്ന സ്പെഷ്യല്‍ അലവന്‍സ് വർദ്ധിപ്പിക്കാൻ തയ്യാറാകുമോ;

(ഡി)  എം.എല്‍.എ.യുടെ അഡീഷണല്‍ സ്റ്റാഫിന്റെ പ്രതിമാസ ഓണറേറിയം 20,000/- രൂപയെന്നത് വളരെ ചെറിയ തുകയാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അത് വര്‍ദ്ധിപ്പിക്കാന്‍ തയ്യാറാകുമോ?

നിയമസഭാംഗങ്ങളുടെ അഡീഷണൽ സ്റ്റാഫിന്റെ വേതന പരിഷ്കരണം

2428  ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  നിയമസഭാ അംഗങ്ങളുടെ അഡീഷണല്‍ സ്റ്റാഫുകളായി നിയമിക്കപ്പെടുന്നവര്‍ക്ക് നിലവില്‍ എന്തെല്ലാം ആനുകൂല്യങ്ങള്‍ക്കാണ് അര്‍ഹതയുള്ളത്; ഇവര്‍ക്ക് പ്രതിമാസം പരമാവധി ലഭിയ്ക്കുന്ന തുക എത്ര ആണ്; ഏറ്റവും ഒടുവില്‍ ഇത് എന്നാണ് പരിഷ്കരിച്ചിട്ടുള്ളത്; വ്യക്തമാക്കുമോ;

(ബി)  പ്രസ്തുത അഡീഷണൽ സ്റ്റാഫുകൾക്ക് ദിവസവേതന ജീവനക്കാർക്ക് ലഭിക്കുന്ന പ്രതിമാസ വരുമാനം പോലും ലഭിക്കുന്നില്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇവരുടെ വേതനം കാലോചിതമായി പരിഷ്കരിക്കുന്നതിനും മറ്റ് ആനുകൂല്യങ്ങൾ അനുവദിക്കുന്നതിനും നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?

ഇ.എഫ്.എൽ. നിയമപ്രകാരം നിക്ഷിപ്തമാക്കപ്പെട്ട ഭൂമി

2429  ശ്രീ. പി. പ്രസാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഇ.എഫ്.എൽ. നിയമപ്രകാരം ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം ഉത്തരവുകൾ എന്തെങ്കിലും പുറപ്പെടുവിച്ചിട്ടുണ്ടോ;

(ബി)  നാളിതുവരെ സർക്കാരിന് സമർപ്പിച്ച എത്ര ഇ.എഫ്.എൽ. പ്രൊപ്പോസലുകളിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ ബാക്കിയുണ്ട്; ഇ.എഫ്.എൽ. പ്രൊപ്പോസലുകൾ വിജ്ഞാപനം ചെയ്യേണ്ടതില്ല എന്ന് അറിയിച്ച് കസ്റ്റോഡിയന്റെ ഓഫീസിൽ നിന്നോ സർക്കാരിൽ നിന്നോ തിരിച്ചയച്ചിട്ടുണ്ടോ;

(സി)  ഇ.എഫ്.എൽ. നിയമപ്രകാരം നിക്ഷിപ്തമാക്കപ്പെട്ട ഭൂമിയിൽ നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിക്കുന്നതിനു കാലതാമസം വരുത്തുന്നതിന്റെ കാരണങ്ങൾ വ്യക്തമാക്കുമോ;

(ഡി)  വെസ്റ്റഡ് ഫോറസ്റ്റ് (VF) ആയി നിക്ഷിപ്തമാക്കിയ എത്ര ഭൂമി, കേസുകളിലെ അന്തിമ വിധി പ്രകാരവും സർക്കാർ ഉത്തരവ് മൂലവും നാളിതുവരെ തിരിച്ചു നൽകിയിട്ടുണ്ട്; കക്ഷികൾക്കു അനുകൂല വിധിയായ നിക്ഷിപ്തമാക്കിയ എത്ര VF ഭൂമി കേസുകളിലെ സ്ഥലം വിട്ടുകൊടുക്കാൻ ബാക്കിയുണ്ട്;

(ഇ)  എത്ര ഇ.എഫ്.എൽ. പ്രൊപ്പോസലുകൾ ഇനിയും വിജ്ഞാപനം ചെയ്യാനുണ്ട്; അവ വിജ്ഞാപനം ചെയ്യുമോ?

(എഫ്)  ഇ.എഫ്.എൽ. ആയി നിക്ഷിപ്തമാക്കിയ എത്ര ഭൂമി, കേസുകളിലെ അന്തിമ വിധി പ്രകാരവും സർക്കാർ ഉത്തരവ് മൂലവും ഒഴിവാക്കി എന്‍.ഒ.സി. നൽകിയിട്ടുണ്ട്; കക്ഷികൾക്കു അനുകൂല വിധിയായ നിക്ഷിപ്തമാക്കിയ എത്ര EFL ഭൂമി കേസുകളിലെ സ്ഥലം വിട്ടുകൊടുക്കാൻ ബാക്കിയുണ്ട്; വിശദമാക്കുമോ?

കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച പഠനം

2430  ശ്രീ. മുഹമ്മദ് മുഹസിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

(ബി)  സമീപകാലത്തുണ്ടായ പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ പരിസ്ഥിതി സംരക്ഷണത്തിന് പ്രത്യേക പരിപാടികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കുമോ; വിശദമാക്കാമോ;

(സി)  സംസ്ഥാനത്തെ പരിസ്ഥിതി ദുർബല പ്രദേശങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ടോ; എങ്കിൽ ആയതിന്റെ പകർപ്പ് ലഭ്യമാക്കാമോ; പ്രസ്തുത പ്രദേശങ്ങളിൽ എന്തൊക്കെ നിർമ്മാണ, പരിവർത്തന പ്രവർത്തനങ്ങൾക്കാണ് അനുമതി നൽകുന്നതെന്ന് വ്യക്തമാക്കാമോ?

പുനലൂർ മണ്ഡലത്തിലെ പരിസ്ഥിതി ലോല മേഖലകൾ

2431  ശ്രീ. സി. അജയപ്രസാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പുനലൂർ നിയോജക മണ്ഡലത്തിലെ ഏതെല്ലാം വില്ലേജുകളാണ് നിലവിൽ പരിസ്ഥിതി ലോല മേഖലയിലുൾപ്പെടുത്തി കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തിട്ടുള്ളതെന്ന് അതിർത്തികൾ വ്യക്തമാക്കി അറിയിക്കാമോ;

(ബി)  പുനലൂർ മണ്ഡലത്തിലെ ജനവാസ മേഖലകളും കൃഷിയിടങ്ങളും തോട്ടം മേഖലയും പരിസ്ഥിതി ലോല മേഖലയിൽ നിന്നൊഴിവാക്കി സംരക്ഷിത വന പ്രദേശങ്ങൾ മാത്രം പരിസ്ഥിതി ലോല മേഖലയിൽ ഉൾപ്പെടുത്താൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ;

(സി)  നിലവിൽ കേന്ദ്ര സർക്കാർ പരിസ്ഥിതി ലോല മേഖലയായി ഉൾപ്പെടുത്തി വിജ്ഞാപനം ചെയ്തിട്ടുള്ള പുനലൂർ മണ്ഡലത്തിലുൾപ്പെട്ട വില്ലേജുകളിലെ ജനങ്ങൾക്ക് അവരുടെ വസ്തുവിന്റെ സർവ്വേ നമ്പർ നൽകി തങ്ങളുടെ ഭൂമി ഇ.എസ്.എ യിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കാൻ നിലവിൽ എന്തെങ്കിലും സംവിധാനമുണ്ടോയെന്നും ഉണ്ടെങ്കിൽ എങ്ങനെയെന്നും വിശദമാക്കാമോ?

പരിസ്ഥിതി ലോല മേഖല കരട് വിജ്ഞാപനം

2432  ശ്രീ. ജി. സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പരിസ്ഥിതി ലോല മേഖല സംബന്ധിച്ച പുതിയ കരട് വിജ്ഞാപനം വന്നതോടെ പശ്ചിമഘട്ട പരിസ്ഥിതി ലോല മേഖലയില്‍ ഉള്‍പ്പെട്ടിരുന്ന വിതുര, മണ്ണൂര്‍ക്കര എന്നീ വില്ലേജുകളിലെ ജനവാസ മേഖലകളുടെ നിലവിലെ സ്ഥിതി സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമാക്കുമോ; കരട് വിജ്ഞാപനം പ്രസ്തുത വില്ലേജുകളിലെ ജനജീവിതത്തെ എങ്ങനെ ബാധിക്കുമെന്ന് വിശദമാക്കുമോ?

പരിസ്ഥിതിലോല പ്രദേശങ്ങളുടെ വിസ്തൃതി

2433  ശ്രീ. കെ. കെ. രാമചന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പരിസ്ഥിതിലോല പ്രദേശങ്ങളെ സംബന്ധിച്ച് സർക്കാർ പ്രസിദ്ധീകരിച്ചിട്ടുള്ള ജി.ഐ.എസ്.(ജീയോഗ്രാഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം) മാപ്പിൽ വനമേഖലയുടെ വിസ്തൃതി നേരത്തേതിനേക്കാൾ വർദ്ധിച്ചതായി കാണിച്ചിട്ടുണ്ടോ;

(ബി)  ഉണ്ടെങ്കിൽ അവ ഏതെല്ലാം വില്ലേജുകളിലാണെന്നും, എത്ര വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നും അറിയിക്കാമോ;

(സി)  പുതുക്കാട് മണ്ഡലത്തിൽപ്പെട്ട ഏതെല്ലാം വില്ലേജുകളിലെ പ്രദേശങ്ങളാണ് പ്രസ്തുത മാപ്പിലും, പരിസ്ഥിതിലോല പ്രദേശങ്ങളുടെ ലിസ്റ്റിലും ഉൾപ്പെട്ടിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?

പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട പരിസ്ഥിതി ലോല മേഖല

2434  ശ്രീ. കെ. യു. ജനീഷ് കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പശ്ചിമഘട്ട പരിസ്ഥിതി ലോല പ്രദേശങ്ങൾ (ഇ.എസ്.എ) സംബന്ധിച്ച് കേന്ദ്രം പുറപ്പെടുവിച്ച പുതിയ കരട് വിജ്ഞാപനത്തിൽ കേരളത്തിലെ എത്ര വില്ലേജുകളാണ് ഉൾപ്പെട്ടിട്ടുള്ളത്; വില്ലേജുകളുടെ താലൂക്ക്/ജില്ല തിരിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കുമോ; കരട് വിജ്ഞാപനത്തിന്മേൽ കേരളം സർക്കാർ സമർപ്പിച്ചിട്ടുള്ള അന്തിമ നിർദ്ദേശങ്ങളും ഭേദഗതികളും എന്തൊക്കെയാണ്;

(ബി)  ജനവാസ മേഖലകൾ, കൃഷിഭൂമി, തോട്ടം മേഖലകൾ എന്നിവയെ ഇഎസ്എ പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കണമെന്ന മുൻ സർക്കാരിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചിട്ടുണ്ടോ; ഇതിനായി സ്വീകരിച്ച നടപടികൾ വ്യക്തമാക്കാമോ; മുൻ സർക്കാർ നടത്തിയ റീ-ഗ്രൗണ്ട് ട്രൂത്തിംഗ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഒഴിവാക്കാൻ നിർദ്ദേശിച്ച ജനവാസ മേഖലകളുടെ വിസ്തൃതി എത്രയാണ്;

(സി)  ഇഎസ്എ വിജ്ഞാപനം അന്തിമമായാൽ മലയോര മേഖലയിലെ കർഷകർ, ചെറുകിട വ്യാപാരികൾ, നിർമ്മാണ മേഖല എന്നിവർക്ക് ഉണ്ടാകാനിടയുള്ള നിയന്ത്രണങ്ങൾ എന്തൊക്കെയാണ്; പ്രസ്തുത നിയന്ത്രണങ്ങൾ മലയോര മേഖലയുടെ വികസനത്തെ എങ്ങനെയെല്ലാം ബാധിക്കുമെന്നാണ് വിലയിരുത്തുന്നത്;

(ഡി)  ഇഎസ്എ വിജ്ഞാപനവുമായി ബന്ധപ്പെട്ട് മലയോര മേഖലയിലെ ജനങ്ങൾക്കും കർഷക സംഘടനകൾക്കുമുള്ള ആശങ്കകൾ പരിഹരിക്കാൻ തദ്ദേശ സ്വയംഭരണ-ജില്ലാ തലങ്ങളിൽ പ്രത്യേക പരാതി പരിഹാര സെല്ലുകൾ രൂപീകരിച്ചിട്ടുണ്ടോ; നിർദ്ദിഷ്ട മേഖലകളിലെ തദ്ദേശ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും അഭിപ്രായങ്ങൾ ശേഖരിച്ചിട്ടുണ്ടെങ്കിൽ വിശദാംശം ലഭ്യമാക്കാമോ;

(ഇ)  സംരക്ഷിത വനമേഖലകൾക്ക് ചുറ്റും ഒരു കിലോമീറ്റർ ബഫർ സോൺ (ഇക്കോ സെൻസിറ്റീവ് സോൺ) നിർബന്ധമാക്കിയ വിധിയുമായി ബന്ധപ്പെട്ട് ഇ.എസ്.എ വിജ്ഞാപനം വരുന്നതോടെ ഉണ്ടാകുന്ന നിയമപരമായ വൈരുദ്ധ്യങ്ങൾ പരിഹരിക്കാൻ എന്തൊക്കെ ഇടപെടലുകളാണ് നടത്തുന്നത്;

(എഫ്)  സംസ്ഥാന സർക്കാർ നൽകിയ മറുപടിയിൽ സി എച്ച് ആർ (കാർഡമം ഹിൽ റിസർവ്) സംബന്ധിച്ച് വിശദീകരണത്തിൽ ടി പ്രദേശം മുൻപ് റിസർവ് വനമാണ് എന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടോ?

പരിസ്ഥിതി ലോല പ്രദേശങ്ങള്‍

2435  ശ്രീ. ടി. എം. ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ ജനവാസ മേഖലകളും കൃഷിയിടങ്ങളും പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി കരട് വിജ്ഞാപനമിറക്കിയ കേന്ദ്ര സർക്കാരിന്റെ നടപടികളെ സംസ്ഥാന സർക്കാർ ഗൗരവമായി കാണുന്നുണ്ടോ;

(ബി)  കേന്ദ്ര സർക്കാരിന്റെ ഈ വിജ്ഞാപനത്തിനെതിരെ സംസ്ഥാന സർക്കാർ ഇതുവരെ സ്വീകരിച്ച നടപടികൾ എന്തെല്ലാം;

(സി)  പരിസ്ഥിതിലോല പ്രദേശങ്ങളുടെ അന്തിമ വിജ്ഞാപനം കേന്ദ്ര സർക്കാർ പുറപ്പെടുവിക്കുകയും അതിൽ കേരളത്തിലെ ജനവാസമേഖലകളും കൃഷിയിടങ്ങളും ഉൾപ്പെടുകയും ചെയ്താൽ അത് ജനജീവിതത്തെ ഏതു തരത്തിൽ ബാധിക്കുമെന്നത് സംബന്ധിച്ച് എന്തെങ്കിലും പഠനങ്ങൾ നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ;

(ഡി)  പ്രസ്തുത പ്രശ്നം എങ്ങനെ പരിഹരിക്കുവാനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ?

കഡസ്ട്രല്‍ ഭൂപടം

2436  ശ്രീമതി ഉമ തോമസ്
ശ്രീ. സേനാപതി വേണു
ശ്രീ. വി. ടി. സൂരജ്
ശ്രീ. എം. എം. നസീർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട കഡസ്ട്രല്‍ ഭൂപടം തയ്യാറാക്കിയിട്ടുണ്ടോ; എങ്കിൽ ഇ.എസ്.എ. മേഖലയുടെ വിസ്തീര്‍ണ്ണം, അതിരുകൾ എന്നിവ ലളിതമായി മനസ്സിലാക്കാൻ കഴിയുന്ന വിധത്തിലാണോ ഭൂപടം തയ്യാറാക്കിയിട്ടുള്ളത് എന്ന് വിശദമാക്കുമോ;

(ബി)  പ്രസ്തുത ഭൂപടം പൊതുജനങ്ങൾക്ക് പരിശോധിക്കുവാൻ കഴിയുന്ന വിധത്തിൽ പ്രസിദ്ധീകരിക്കുമോ; പ്രസ്തുത ഭൂപടത്തിൽ നിന്നും ഉടമകൾക്ക് അവരുടെ ഭൂമി പരിസ്ഥിതിലോല മേഖലയിൽ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് മനസ്സിലാക്കാൻ കഴിയുമോ എന്ന് വ്യക്തമാക്കുമോ;

(സി)  കാർഡമം ഹില്‍ റിസര്‍വ്വും ജനവാസ, തോട്ടം മേഖലകളും ഒഴിവാക്കിയുള്ള പുതിയ ഇ.എസ്എ. നിർദ്ദേശം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചാൽ ഇതുമായി ബന്ധപ്പെട്ട എല്ലാ ആശങ്കകൾക്കും പരിഹാരമാകുമോ; വിശദമാക്കുമോ?

പരിസ്ഥിതിലോല മേഖല സംബന്ധിച്ച ഏഴാമത് കരട് വിജ്ഞാപനം

2437  ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പരിസ്ഥിതി ലോല മേഖല സംബന്ധിച്ച് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ഏഴാമത് കരട് വിജ്ഞാപനത്തിന്മേൽ കേന്ദ്ര സർക്കാരിന് സംസ്ഥാന സർക്കാർ നിർദ്ദേശം സമർപ്പിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;

(ബി)  കരട് വിജ്ഞാപനത്തിലെ പട്ടികയിൽ നിന്ന് ഏതെങ്കിലും പ്രദേശങ്ങളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് സംബന്ധിച്ച് പഠനം നടത്തിയിരുന്നോ; വിശദമാക്കാമോ;

(സി)  ഏഴാമത് കരട് വിജ്ഞാപനത്തിന്മേൽ സംസ്ഥാന സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ച റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കാമോ?

പരിസ്ഥിതിലോല മേഖല സംബന്ധിച്ച ഏഴാമത് കരട് വിജ്ഞാപനം

2438  ശ്രീ. കെ. എന്‍. ബാലഗോപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പരിസ്ഥിതിലോല മേഖല സംബന്ധിച്ച് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ഏഴാമത് കരട് വിജ്ഞാപനത്തിന്മേൽ കേന്ദ്രസർക്കാരിന് സംസ്ഥാന സർക്കാർ നിർദ്ദേശം സമർപ്പിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;

(ബി)  കരട് വിജ്ഞാപനത്തിലെ പട്ടികയിൽ നിന്ന് ഏതെങ്കിലും പ്രദേശങ്ങളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് സംബന്ധിച്ച് പഠനം നടത്തിയിരുന്നോ; വിശദമാക്കാമോ;

(സി)  ഏഴാമത് കരട് വിജ്ഞാപനത്തിന്മേൽ സംസ്ഥാന സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ച റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കാമോ?

പരിസ്ഥിതി ലോല മേഖല കരട് വിജ്ഞാപനവും നിലവിലെ സ്ഥിതിയും

2439  ശ്രീ. കെ. യു. ജനീഷ് കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പശ്ചിമഘട്ട പ്രദേശങ്ങളിലെ പരിസ്ഥിതി ലോല പ്രദേശങ്ങൾ (ഇ.എസ്.എ) സംബന്ധിച്ച് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ഏറ്റവും പുതിയ കരട് വിജ്ഞാപനത്തിൽ ഉൾപ്പെട്ട ജനവാസ മേഖലകൾ, കൃഷിഭൂമി, തോട്ടം മേഖലകൾ എന്നിവയെ മുൻ സർക്കാർ നടത്തിയ റീ-ഗ്രൗണ്ട് ട്രൂത്തിംഗ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഇഎസ്എ (ESA) പരിധിയിൽ നിന്നും പൂർണ്ണമായും ഒഴിവാക്കണമെന്ന ആവശ്യം സംബന്ധിച്ച് നിർദ്ദിഷ്ട മേഖലകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും അഭിപ്രായങ്ങൾ ശേഖരിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ ഇതിന്റെ വിശദാംശം നൽകുമോ?

ആവാസ വ്യവസ്ഥകളുടെ പദ്ധതിരേഖ

2440  ശ്രീ. സനീഷ്‌കുമാര്‍ ജോസഫ്
ശ്രീ. കെ. ജയന്ത്
ശ്രീമതി ഉഷ വിജയൻ
ശ്രീ. ടി .ഒ. മോഹനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിന്റെ 'ആവാസ വ്യവസ്ഥകളുടെ റെഡ് ലിസ്റ്റ് വിലയിരുത്തലും കേരളത്തിലെ സവിശേഷ ആവാസ വ്യവസ്ഥകളുടെ ആഗോള വര്‍ഗീകരണവും' പദ്ധതിയെക്കുറിച്ച് വിശദമാക്കാമോ;

(ബി)  പശ്ചിമഘട്ടത്തിലെ ഉയര്‍ന്ന പ്രദേശങ്ങള്‍, നദീതടങ്ങള്‍, തീരദേശ മേഖലകള്‍, തണ്ണീര്‍ത്തടങ്ങള്‍ എന്നിവ വരെയുള്ള വിവിധ ആവാസ വ്യവസ്ഥകളാണോ പഠനവിധേയമാക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി)  ഗൂഗിള്‍ എര്‍ത്ത് എന്‍ജിന്‍, സെന്റിനല്‍ ഉപഗ്രഹചിത്രങ്ങള്‍, സ്ഥിതിവിവര വിശകലനം എന്നിവ ഉപയോഗിച്ചാണോ പഠനം നടത്തുന്നതെന്ന് വിശദമാക്കാമോ?

തീരദേശ പരിപാലന അതോറിറ്റിയില്‍ സമർപ്പിച്ച അപേക്ഷകൾ

2441  ശ്രീ. എം. വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കല്ല്യാശ്ശേരി മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ നിന്നും വീട്/കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് എത്ര അപേക്ഷകളാണ് സംസ്ഥാന തീരദേശ പരിപാലന അതോറിറ്റിയിൽ തീർപ്പാക്കാൻ ശേഷിക്കുന്നത്; അപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കാൻ നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ?

വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിന്റെ സി.ആര്‍.ഇസഡ്. പരിധി കുറയ്ക്കുന്നതിനുള്ള നടപടി

2442  ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ സി.ആര്‍.ഇസഡ്.(തീരദേശ നിയന്ത്രണ മേഖല)പരിധി ചട്ടം പ്രകാരം വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെട്ടിട്ടുള്ളത്;

(ബി)  വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിന്റെ നഗരസ്വഭാവം പരിഗണിച്ച് തീരദേശ നിയന്ത്രണ മേഖല പരിധി കുറയ്ക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(സി)  കൂടിയ ജനസാന്ദ്രതയുള്ള വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ തീരദേശ നിയന്ത്രണ മേഖല പരിധി കാരണം ജനങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കാൻ എന്തെങ്കിലും നടപടി സ്വീകരിക്കുമോ;

(ഡി)  കാലാകാലങ്ങളിൽ തീരദേശ നിയന്ത്രണ മേഖല പരിധി കുറക്കുന്നതിന് കേന്ദ്രസർക്കാരിനോട് അഭിപ്രായം അറിയിക്കാൻ കേരള സർക്കാർ വിദഗ്ധ സമിതിയെ നിയോഗിക്കുമോ; വിശദമാക്കാമോ?

പശ്ചിമഘട്ട പരിസ്ഥിതിലോല പ്രദേശം

2443  ശ്രീ. എ. സി. മൊയ്തീന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പശ്ചിമഘട്ട പരിസ്ഥിതിമേഖല (ESA) സംബന്ധിച്ച് കേന്ദ്ര പരിസ്ഥിതി, വനം കാലാവസ്ഥ വ്യതിയാന മന്ത്രാലയം ഒടുവില്‍ പുറപ്പെടുവിച്ച കരട് വിജ്ഞാപനത്തില്‍ കേരളത്തിലെ ഏതൊക്കെ വില്ലേജുകളെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത് വ്യക്തമാക്കാമോ;

(ബി)  സംസ്ഥാനത്തെ ജനസാന്ദ്രതയേറിയ ജനവാസ മേഖലകള്‍, കൃഷിഭൂമികള്‍, തോട്ടങ്ങള്‍ എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കി റിസര്‍വ് വനങ്ങളും സംരക്ഷിത വന മേഖലകളും മാത്രമായി പരിസ്ഥിതിലോല പ്രദേശം (ഇ.എസ്.എ.) നിജപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് നല്കിയ പുതുക്കിയ ശിപാര്‍ശയുടെ നിലവിലെ സ്ഥിതി എന്താണെന്ന് വിശദമാക്കാമോ?

കൊച്ചി നിയോജകമണ്ഡലത്തിലെ സി.ആര്‍.ഇസഡ്. നിയന്ത്രണങ്ങള്‍

2444  ശ്രീ. മുഹമ്മദ് ഷിയാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വൈദ്യുതി, പരിസ്ഥിതി - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കൊച്ചി നിയോജകമണ്ഡലത്തിലെ ചെല്ലാനം, കുമ്പളങ്ങി, ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി തുടങ്ങിയ ഉയർന്ന ജനസാന്ദ്രതയുള്ള തീരദേശ/കായലോര മേഖലകളിൽ തീരദേശ പരിപാലന നിയമങ്ങളിലെ (സി.ആര്‍.ഇസഡ്.) കർശന വ്യവസ്ഥകൾ മൂലം സാധാരണക്കാരുടെ ചെറുകിട ഭവന നിർമ്മാണങ്ങൾക്കും പുനരുദ്ധാരണങ്ങൾക്കും തടസ്സങ്ങൾ നേരിടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  സംസ്ഥാനത്ത് തീരദേശ പരിപാലന പ്ലാൻ നടപ്പിലാക്കുന്നതിലും, കേരള തീരദേശ പരിപാലന അതോറിറ്റി വഴിയുള്ള ക്ലിയറൻസുകൾ തീർപ്പാക്കുന്നതിലും ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കി അപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കാൻ സ്വീകരിച്ചിട്ടുള്ള അടിയന്തര നടപടികൾ വിശദമാക്കാമോ;

(സി)  കൊച്ചി പോലുള്ള ഉയർന്ന ജനസാന്ദ്രതയുള്ള മേഖലകളിലെ പരമ്പരാഗത നിവാസികളുടെ പാർപ്പിട ആവശ്യങ്ങൾക്കും ചെറുകിട വ്യവ്യസായങ്ങൾക്കും സി.ആര്‍.ഇസഡ്. മാനദണ്ഡങ്ങളിൽ ഇളവുകൾ ലഭ്യമാക്കുന്നതിനായി കേന്ദ്ര സർക്കാരിന് ശിപാർശകൾ സമർപ്പിച്ചിട്ടുണ്ടോ; എങ്കിൽ അതിന്മേൽ കേന്ദ്ര സർക്കാരിൽ നിന്ന് എന്തെങ്കിലും മറുപടിയോ തുടർനടപടികളോ ലഭ്യമായിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ?

 

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.