ചങ്ങനാശ്ശേരി
മണ്ഡലത്തിലെ
ലഹരി
വിമുക്ത
പ്രവര്‍ത്തനം
2445 ശ്രീ.
വിനു
ജോബ്
കുഴിമണ്ണിൽ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ്
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) ചങ്ങനാശ്ശേരി
നിയോജകമണ്ഡലത്തിൽ
ലഹരിവസ്തുക്കളുടെ
ഉപയോഗവും
വിപണനവും
തടയുന്നതിനായി
എക്സൈസ്
വകുപ്പിന്റെ
നേതൃത്വത്തിൽ
ശക്തമായ
ബോധവൽക്കരണവും
പരിശോധനകളും
ഊർജ്ജിതമാക്കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി) സ്കൂൾ-കോളേജ്
പരിസരങ്ങളിലും
മറ്റ്
പൊതുസ്ഥലങ്ങളിലും
ലഹരി
മാഫിയകളുടെ
പ്രവർത്തനങ്ങൾ
തടയുന്നതിനായി
എക്സൈസ്
എൻഫോഴ്സ്മെന്റ്
വിഭാഗം
എന്തൊക്കെ
പ്രത്യേക
നിരീക്ഷണങ്ങളാണ്
നടത്തിവരുന്നത്
എന്ന്
വിശദമാക്കാമോ;
(സി) മണ്ഡലത്തിലെ
അനധികൃത
മദ്യവ്യാപാരം,
ലഹരി
ഉൽപ്പന്നങ്ങളുടെ
കടത്ത്
എന്നിവ
കണ്ടെത്തുന്നതിനും
പൊതുജനങ്ങൾക്ക്
വിവരം
നൽകുന്നതിനായും
ഹെൽപ്പ്ലൈൻ
പോലുള്ള
എന്തൊക്കെ
നൂതന
സാങ്കേതിക
സംവിധാനങ്ങളാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കാമോ;
(ഡി) ചങ്ങനാശ്ശേരിയിലെ
എക്സൈസ്
ഓഫീസുകൾക്കും
റെയ്ഞ്ച്
പരിധിയിലെ
പരിശോധനാ
യൂണിറ്റുകൾക്കും
ആവശ്യമായ
കെട്ടിടങ്ങൾ
അടക്കമുള്ള
അടിസ്ഥാന
സൗകര്യങ്ങളുടെ
ലഭ്യതക്കുറവും
നിലവിലുള്ള
ജീവനക്കാരുടെ
ക്ഷാമവും
വകുപ്പിന്റെ
പ്രവർത്തനങ്ങളെ
ബാധിക്കുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കില്‍,
ആയതിനുള്ള
എന്തൊക്കെ
പരിഹാര
മാര്‍ഗ്ഗങ്ങളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
രേഖാമൂലം
അറിയിക്കാമോ;
(ഇ) എക്സൈസ്
വകുപ്പിന്റെ
പ്രവർത്തനക്ഷമത
വർദ്ധിപ്പിക്കുന്നതിനും,
പരിശോധനകൾ
കൂടുതൽ
ആധുനികവൽക്കരിക്കുന്നതിനുമായി
നടപ്പുവർഷം
(2026)
അനുവദിച്ച
ഫണ്ടുകളുടെയും
പദ്ധതികളുടെയും
പൂർണ്ണ
വിവരങ്ങൾ
കണക്കുകൾ
സഹിതം
രേഖാമൂലം
ലഭ്യമാക്കാമോ?
കള്ള്
ചെത്തുതൊഴിലാളികൾ
ഉള്‍പ്പെടെ
പരമ്പരാഗത
തൊഴിലാളികള്ക്കുണ്ടാക്കുന്ന
പ്രതിസന്ധി
2446 ശ്രീ.
നാട്ടകം
സുരേഷ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ്
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) കഴിഞ്ഞ
സര്‍ക്കാരിന്റെ
കാലത്തുണ്ടായ
ബാറുകളുടെ
വ്യാപനം
നിമിത്തം
പരമ്പരാഗത
കള്ള്
ഷാപ്പുകളിലെ
കച്ചവടത്തിൽ
വൻ
ഇടിവ്
സംഭവിച്ചതായും
ചെത്തുതൊഴിലാളികൾ
ഉൾപ്പെടെയുള്ള
പരമ്പരാഗത
തൊഴിലാളികൾ
കടുത്ത
തൊഴിൽ-സാമ്പത്തിക
പ്രതിസന്ധി
നേരിടുന്നതായും
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ
ഇതുസംബന്ധിച്ച്
എന്തെങ്കിലും
പഠനം
നടത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി) പരമ്പരാഗത
കള്ള്
വ്യവസായ
മേഖലയെ
സംരക്ഷിക്കുന്നതിനും
ചെത്തുതൊഴിലാളികളുടെ
തൊഴിലും
വേതനവും
ഉറപ്പുവരുത്തുന്നതിനും
സ്വീകരിച്ചിട്ടുള്ള
നടപടികൾ
എന്തെല്ലാമാണെന്നും
ഇതിനായി
എന്തെങ്കിലും
പ്രത്യേക
സാമ്പത്തിക
പാക്കേജോ
ആശ്വാസ
പദ്ധതികളോ
പരിഗണനയിലുണ്ടോയെന്നും
വ്യക്തമാക്കാമോ;
(സി) ബാറുകൾക്ക്
അനുവദിച്ചിട്ടുള്ള
ഔദ്യോഗിക
പ്രവർത്തന
സമയം
ഏതാണെന്നും
പ്രസ്തുത
സമയക്രമം
ലംഘിച്ച്
പ്രവർത്തിക്കുന്നത്
തടയാൻ
എന്തെല്ലാം
കർശന
പരിശോധനകളാണ്
നടത്തുന്നതെന്നും
വ്യക്തമാക്കാമോ;
(ഡി) കള്ള്
ഷാപ്പുകളുടെ
നിലവിലെ
പ്രവർത്തന
സമയത്തിൽ
മാറ്റം
വരുത്തണമെന്നോ
അല്ലെങ്കിൽ
ബാറുകളുടെ
പ്രവർത്തന
സമയത്തിൽ
പുനഃക്രമീകരണം
വരുത്തണമെന്നോ
ഉള്ള
ആവശ്യങ്ങളോ
നിർദ്ദേശങ്ങളോ
പരിഗണനയിലുണ്ടോ;
ഉണ്ടെങ്കിൽ
വിശദാംശം
ലഭ്യമാക്കാമോ?
കള്ള്
ചെത്ത്
വ്യവസായം
ശക്തിപ്പെടുത്താന്‍
നടപടി
2447 ശ്രീ.
കെ.
ബിനിമോൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ്
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) കേരളത്തിലെ
പരമ്പരാഗത
തൊഴിൽ
മേഖലയായ
കള്ള്
ചെത്ത്
വ്യവസായ
തൊഴിലാളികൾ
അനുഭവിക്കുന്ന
പ്രശ്നങ്ങൾ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി) പ്രസ്തുത
വ്യവസായം
നിലനിർത്തുന്നതിനും
പുനരുദ്ധരിക്കുന്നതിനും
സ്വീകരിച്ച
നടപടികൾ
എന്തൊക്കെയെന്ന്
വ്യക്തമാക്കാമോ;
(സി) പ്രസ്തുത
വ്യവസായത്തെ
ടൂറിസം
മേഖലയുമായി
ബന്ധപ്പെടുത്തി
ശക്തിപ്പെടുത്താനുള്ള
നടപടികൾ
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
ലഹരിവിരുദ്ധ
പ്രവർത്തനങ്ങളും
ബോധവൽക്കരണവും
2448 ശ്രീ.
ടി. പി.
അഷ്റഫലി
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ്
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) സംസ്ഥാനത്ത്
വർദ്ധിച്ചുവരുന്ന
മയക്കുമരുന്ന്
ഉപയോഗം
തടയാൻ
എക്സൈസ്
വകുപ്പ്
സ്വീകരിക്കുന്ന
ഏറ്റവും
പുതിയ
പ്രതിരോധ
മാർഗ്ഗങ്ങൾ
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി) സ്കൂളുകളും
കോളേജുകളും
കേന്ദ്രീകരിച്ച്
നടത്തുന്ന
ലഹരിമുക്ത
ക്യാമ്പസ്
പദ്ധതികൾ
എത്രത്തോളം
വിജയകരമാണെന്ന്
വ്യക്തമാക്കാമോ;
ആയത്
കൂടുതൽ
ശക്തമാക്കാൻ
എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി) എം.ഡി.എം.എ.
പോലുള്ള
സിന്തറ്റിക്
മയക്കുമരുന്നുകൾ
കണ്ടുപിടിക്കുന്നതിനായി
എക്സൈസ്
ഉദ്യോഗസ്ഥർക്ക്
നൽകുന്ന
ആധുനിക
പരിശീലനങ്ങളും
സാങ്കേതികവിദ്യകളും
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
മിനിസ്റ്റീരിയൽ
ജോലികൾ
നിര്‍വ്വഹിക്കുന്നതിന്
ക്ലർക്ക്
തസ്തികൾ
2449 ശ്രീ.
പി. കെ.
നവാസ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ്
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) എക്സൈസ്
വകുപ്പിലെ
മിനിസ്റ്റീരിയൽ
ജോലികൾ
നിർവഹിക്കുന്നതിനു
ക്ലർക്ക്
തസ്തികകൾ
നിലവിലുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി) എക്സൈസ്
പ്രിവന്റീവ്
ഓഫീസർമാർ
നിലവിൽ
മിനിസ്റ്റീരിയൽ
ജോലികൾ
ചെയ്യുന്ന
കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(സി) പ്രിവന്റീവ്
ഓഫീസർമാർക്ക്
തങ്ങളുടെ
ജോലികള്‍
കാര്യക്ഷമമായി
നിര്‍വ്വഹിക്കുന്നതിന്
വകുപ്പിൽ
പ്രത്യേക
മിനിസ്റ്റീരിയൽ
വിഭാഗം
രൂപീകരിക്കുമോ?
മദ്യനയത്തില്‍
വരുത്തിയ
മാറ്റങ്ങള്‍
2450 ശ്രീ.
പി.
മമ്മിക്കുട്ടി
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ്
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) നിലവിലെ
മദ്യനയത്തില്‍
മുന്‍
സര്‍ക്കാരിന്റെ
കാലയളവിലെ
മദ്യനയത്തെ
അപേക്ഷിച്ച്
വരുത്തിയ
മാറ്റങ്ങള്‍
എന്തൊക്കെയാണ്;
വിശദമാക്കാമോ;
(ബി) കഴിഞ്ഞ
അഞ്ചുവര്‍ഷത്തിനിടെ
(2021-2026) എത്ര
മയക്കുമരുന്നു
കേസുകള്‍
എക്സൈസ്
വകുപ്പ്
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
എണ്ണം
തിരിച്ച്
ലഭ്യമാക്കാമോ
;
മയക്കുമരുന്നുകളുടെ
ഇനവും
വിശദമാക്കാമോ;
(സി) ലഹരി
മരുന്ന്
വിതരണത്തിന്റെ
ഉറവിടങ്ങളെയും
പ്രധാന
വിതരണ
ശൃംഖലകളെയും
കണ്ടെത്താന്‍
എക്സൈസ്
വകുപ്പ്
എത്ര
അന്വേഷണങ്ങൾ
നടത്തിയിട്ടുണ്ട്;
കണ്ടെത്തിയവ
എത്രയാണ്;
വിശദമാക്കാമോ?
ബാറുകൾക്കും
മദ്യവിൽപ്പന
സ്ഥാപനങ്ങൾക്കും
ലൈസൻസ്
2451 ശ്രീ.
എൻ.
ശക്തൻ
ശ്രീ.
സി. വി.
ശാന്തകുമാർ
ശ്രീ.
എം. ആർ.
ബൈജു
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ്
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) ബാറുകൾക്കും
മദ്യവിൽപ്പനശാലകൾക്കും
ലൈസൻസ്
അനുവദിക്കുന്നതിനുള്ള
മാനദണ്ഡങ്ങൾ
എന്തെല്ലാമാണ്;
വിശദമാക്കാമോ;
(ബി) മദ്യവിൽപ്പനശാലകളുടെ
പ്രവർത്തനസമയം,
ലൈസൻസ്
വ്യവസ്ഥകൾ,
ഉപഭോക്താക്കളുടെ
നിയമപരമായ
പ്രായപരിധി
എന്നിവ
പാലിക്കുന്നുണ്ടെന്ന്
ഉറപ്പാക്കുന്നതിന്
എക്സൈസ്
വകുപ്പ്
സ്വീകരിച്ചിട്ടുള്ള
നടപടികൾ
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(സി) കഴിഞ്ഞ
മൂന്ന്
വർഷകാലയളവിൽ
ബാറുകളിലെയും
മദ്യവിൽപ്പനശാലകളിലെയും
നിയമലംഘനങ്ങൾ
കണ്ടെത്തിയിട്ടുണ്ടോ;
ഇതുമായി
ബന്ധപ്പെട്ട്
സ്വീകരിച്ച
തുടർനടപടികൾ
വിശദമാക്കാമോ?
2016-26
കാലയളവില്‍
എക്സൈസ്
വകുപ്പ്
രജിസ്റ്റര്‍
ചെയ്ത
മയക്കുമരുന്ന്
കേസുകള്‍
2452 ശ്രീമതി
കെ. കെ.
രമ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ്
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) 2016
മുതൽ 2026
വരെയുള്ള
സർക്കാരുകളുടെ
കാലയളവിൽ
എക്സൈസ്
വകുപ്പിന്
കീഴിൽ
രജിസ്റ്റർ
ചെയ്തിട്ടുള്ള
മയക്കുമരുന്ന്
കേസുകളുടെ
എണ്ണം
എത്രയാണെന്ന്
വർഷം
തിരിച്ചുള്ള
കണക്ക്
ലഭ്യമാക്കുമോ;
(ബി) ഈ
കാലയളവിൽ
ആകെ
പിടികൂടിയ
മയക്കുമരുന്നുകളുടെയും
മറ്റു
സിന്തറ്റിക്
ഡ്രഗ്ഗുകളുടെയും
അളവുകൾ
എത്രയാണെന്ന്
വർഷം
തിരിച്ചുള്ള
കണക്ക്
ലഭ്യമാക്കുമോ;
(സി) ഇക്കാലയളവിൽ
പ്രസ്തുത
കേസുകളുടെ
അടിസ്ഥാനത്തില്‍
എത്ര
കേസുകളിലാണ്
പ്രതികൾ
ശിക്ഷിക്കപ്പെട്ടിട്ടുള്ളതെന്ന്
വർഷം
തിരിച്ചുള്ള
കണക്ക്
ലഭ്യമാക്കുമോ;
(ഡി) പ്രസ്തുത
കേസുകളില്‍
മയക്കുമരുന്നുകളുടെ
ഉറവിടം
കണ്ടെത്തിയിട്ടുള്ളത്
ഏത്ര
കേസുകളിലാണെന്ന്
വർഷം
തിരിച്ചുള്ള
കണക്ക്
ലഭ്യമാക്കുമോ?
എക്സൈസ്
ക്രൈംബ്രാഞ്ച്
ശക്തിപ്പെടുത്തൽ
2453 ശ്രീ.
വി. പി.
സജീന്ദ്രൻ
ശ്രീ.
സുമേഷ്
അച്ചുതൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ്
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) സംസ്ഥാനത്ത്
ലഹരിമരുന്ന്
കടത്ത്,
വ്യാജമദ്യം,
അബ്കാരി
കുറ്റകൃത്യങ്ങൾ,
അന്തർസംസ്ഥാന
ലഹരിക്കടത്ത്
എന്നിവ
ഫലപ്രദമായി
തടയുന്നതിനും
ഇത്തരം
കേസുകളുടെ
അന്വേഷണം
കാര്യക്ഷമമാക്കുന്നതിനും
എക്സൈസ്
വകുപ്പിലെ
ക്രൈംബ്രാഞ്ച്
സംവിധാനം
ശക്തിപ്പെടുത്തുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടികൾ
എന്തെല്ലാമാണ്;
വിശദമാക്കാമോ;
എക്സൈസ്
വകുപ്പിലെ
ക്രൈംബ്രാഞ്ചിന്റെ
നിലവിലെ
പ്രവർത്തനരീതിയും
അന്വേഷണ
ചുമതലകളും
വിശദമാക്കാമോ;
(ബി) ലഹരിമരുന്ന്
കടത്ത്,
സംഘടിത
ലഹരിക്കുറ്റകൃത്യങ്ങൾ,
ആവർത്തിച്ചുള്ള
അബ്കാരി
കുറ്റകൃത്യങ്ങൾ
എന്നിവ
കണ്ടെത്തുന്നതിനും
അന്വേഷിക്കുന്നതിനും
പ്രത്യേക
സംവിധാനം
നിലവിലുണ്ടോ;
സൈബർ
സാങ്കേതികവിദ്യയും
ആധുനിക
അന്വേഷണ
രീതികളും
ഉപയോഗിച്ച്
ക്രൈംബ്രാഞ്ചിന്റെ
പ്രവർത്തനം
നവീകരിക്കുന്നതിന്
നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ;
(സി) വിവിധ
ജില്ലകളിലെ
എക്സൈസ്
ഓഫീസുകളും
മറ്റ്
അന്വേഷണ
ഏജൻസികളും
തമ്മിലുള്ള
ഏകോപനം
മെച്ചപ്പെടുത്തുന്നതിന്
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചുവരുന്നത്;
ക്രൈംബ്രാഞ്ചിന്റെ
പ്രവർത്തനം
കൂടുതൽ
കാര്യക്ഷമമാക്കുന്നതിനായി
ഉദ്യോഗസ്ഥർക്ക്
പ്രത്യേക
പരിശീലനം
നൽകുന്നതിനും
ആവശ്യമായ
സാങ്കേതിക
സൗകര്യങ്ങൾ
ഉറപ്പാക്കുന്നതിനും
സ്വീകരിച്ചിട്ടുള്ള
നടപടികൾ
വിശദമാക്കാമോ?
ഓപ്പറേഷന്
ഗ്രീന്‍
ലീഫ്
2454 ശ്രീ.
ചാണ്ടി
ഉമ്മന്‍
ശ്രീ.
സുധീർഷാ
പാലോട്
ശ്രീ.
രാജൻ.
ജെ.
പല്ലൻ
ശ്രീ.
കെ.
ബിനിമോൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ്
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) കഞ്ചാവ്
കൃഷിക്കെതിരെ
തയ്യാറാക്കിയ
ഓപ്പറേഷന്
ഗ്രീന്‍
ലീഫ്
പദ്ധതിയെക്കുറിച്ച്
വിശദമാക്കുമോ;
(ബി) കഞ്ചാവ്
കൃഷി
കണ്ടെത്തി
നശിപ്പിക്കാന്‍
നവംബര്‍
5 വരെ
സംസ്ഥാനമാകെ
സ്പെഷ്യല്‍
ഡ്രെെവ്
സംഘടിപ്പിക്കുമോ;
വ്യക്തമാക്കാമോ;
(സി) വിവിധ
ജില്ലകളിലെ
വനമേഖലയില്‍
കഞ്ചാവ്
കൃഷി
വാണിജ്യാടിസ്ഥാനത്തില്‍
നടക്കുന്നുണ്ടെന്നുള്ള
വിവരം
ലഭിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
മദ്യനയം
രൂപീകരിക്കാൻ
നടപടി
2455 ശ്രീ.
സജീവ്
ജോസഫ്
ശ്രീ.
റോയി.
കെ.
പൗലോസ്
ശ്രീ.
പഴകുളം
മധു
ശ്രീ.
റോണി.
കെ.
ബേബി
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ്
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) മുന്‍
സര്‍ക്കാരിന്റെ
മദ്യനയം
മൂലം
സംസ്ഥാനത്തെ
മദ്യ
ഉപഭോഗം
ക്രമാതീതമായി
വർധിച്ചുവെന്ന
ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ
മദ്യ
ഉപഭോഗം
കുറയ്ക്കാനുതകുന്ന
ഫലപ്രദമായ
മദ്യനയം
രൂപീകരിക്കാൻ
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി) മദ്യം
ഉള്‍പ്പെടെയുള്ള
ലഹരി
വസ്തുക്കളുടെ
ഉപഭോഗത്തിനെതിരായ
വ്യാപകമായ
പ്രചരണത്തിലൂടെ
മദ്യ
ഉപഭോഗം
കുറയ്ക്കാനായി
സര്‍ക്കാരിന്റെ
ഭാഗത്തുനിന്ന്
ശ്രമമുണ്ടാകുമോ;
വ്യക്തമാക്കുമോ;
(സി) വ്യാജമദ്യ
ലഭ്യത
ഇല്ലാതാക്കാനായി
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ?
എക്സൈസ്
വകുപ്പിന്റെ
റിലാക്സ്
പദ്ധതി
2456 ശ്രീ.
എം. എ.
റസാഖ്
മാസ്റ്റർ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ്
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) എക്സൈസ്
വകുപ്പിന്റെ
കീഴിൽ
ലഹരി
വിമുക്ത
പ്രവർത്തനങ്ങൾക്കായി
ഈയിടെ
ആവിഷ്കരിച്ച്
നടപ്പിലാക്കിയ
റിലാക്സ്
പദ്ധതിയുടെ
പ്രധാന
ലക്ഷ്യങ്ങളും
വിശദാംശങ്ങളും
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി) പ്രസ്തുത
പദ്ധതിയുടെ
ഭാഗമായി
കുന്ദമംഗലം
നിയോജകമണ്ഡലത്തിൽ
ഇതുവരെ
നടപ്പിലാക്കിയ
പ്രവർത്തനങ്ങളുടെ
പുരോഗതി
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(സി) ലഹരിയിൽ
നിന്ന്
മോചിതരാകുന്ന
വ്യക്തികൾക്ക്
കൗൺസിലിംഗും
പുനരധിവാസവും
ഉറപ്പാക്കുന്നതിനും
പ്രസ്തുത
പദ്ധതി
കൂടുതൽ
വ്യാപിപ്പിക്കുന്നതിനും
വകുപ്പ്
എന്തെല്ലാം
തുടർനടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കാമോ?
പീപ്പിൾസ്
ഐ
മൊബൈൽ
ആപ്പ്
2457 ശ്രീ.
സനീഷ്കുമാര്
ജോസഫ്
ശ്രീ.
കെ.
ജയന്ത്
ശ്രീമതി
ഉഷ
വിജയൻ
ശ്രീ.
ടി .ഒ.
മോഹനൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ്
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) ലഹരിവസ്തുക്കളുടെ
വിൽപ്പനയും
ഉപയോഗവും
സംബന്ധിച്ച
നിയമവിരുദ്ധ
പ്രവർത്തനങ്ങൾ
പൊതുജനങ്ങൾക്ക്
റിപ്പോർട്ട്
ചെയ്യുന്നതിനും
എക്സൈസ്
വകുപ്പിന്റെ
പ്രവർത്തനം
കൂടുതൽ
ജനകീയവും
കാര്യക്ഷമവുമാക്കുന്നതിനും
ലക്ഷ്യമിട്ട്
നടപ്പാക്കാൻ
ഉദ്ദേശിക്കുന്ന
പീപ്പിൾസ്
ഐ
മൊബൈൽ
ആപ്പിന്റെ
പ്രധാന
ലക്ഷ്യങ്ങളും
പ്രവർത്തനരീതിയും
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി) ലഹരിവസ്തുക്കളുടെ
വിൽപ്പന,
വിതരണം,
ഉപയോഗം
എന്നിവ
സംബന്ധിച്ച
പരാതികളും
വിവരങ്ങളും
പൊതുജനങ്ങൾക്ക്
പ്രസ്തുത
ആപ്പിലൂടെ
അറിയിക്കുന്നതിന്
സൗകര്യമുണ്ടോ;
എങ്കില്‍
പ്രസ്തുത
പരാതികളില്‍
സമയബന്ധിതമായി
അന്വേഷണം
നടത്തി
തുടർനടപടികൾ
സ്വീകരിക്കുന്നതിന്
എന്തെല്ലാം
സംവിധാനങ്ങളാണ്
ഏർപ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി) പരാതിക്കാരുടെ
വ്യക്തിവിവരങ്ങളുടെ
രഹസ്യസ്വഭാവം
ഉറപ്പാക്കുന്നതിനും
പരാതികൾ
ദുരുപയോഗം
ചെയ്യുന്നത്
തടയുന്നതിനും
എന്തെല്ലാം
സുരക്ഷാ
സംവിധാനങ്ങളാണ്
ഏർപ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ഡി) പ്രസ്തുത
ആപ്പിനെക്കുറിച്ച്
പൊതുജനങ്ങളിൽ
അവബോധം
സൃഷ്ടിക്കുന്നതിനും
വിദ്യാലയങ്ങൾ,
കോളേജുകൾ,
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങൾ
എന്നിവയുടെ
സഹകരണത്തോടെ
ലഹരിവിരുദ്ധ
പ്രവർത്തനങ്ങൾ
ശക്തിപ്പെടുത്തുന്നതിനും
നടപടി
സ്വീകരിക്കുമോ?
ഡ്രഗ്
ഫ്രീ
ക്യാംപസ്
2458 ശ്രീ.
സി. ആര്.
മഹേഷ്
ശ്രീ.
കെ. പി.
നൗഷാദ്
അലി
ശ്രീ.
കെ.
പ്രവീൺ
കുമാർ
ശ്രീ.
സിറിയക്
തോമസ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ്
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) സര്‍ക്കാരിന്റെ
നൂറ്ദിന
കര്‍മ്മപരിപാടിയുടെ
ഭാഗമായി
എക്സൈസ്
വകുപ്പ്
നടപ്പാക്കുന്ന
'മയങ്ങില്ല
കേരളം'
ക്യാംപെയിനിന്റെ
ഭാഗമായി
ഉന്നതവിദ്യാഭ്യാസ
വകുപ്പുമായി
ചേര്‍ന്ന്
സംസ്ഥാനത്തെ
30
കോളേജുകളെ
ആദ്യഘട്ടമായി
ഡ്രഗ്
ഫ്രീ
ക്യാംപസുകളായി
പ്രഖ്യാപിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി) കോളേജുകളിലെ
ലഹരി
വിരുദ്ധ
ക്ലബ്ബുകളുടെ
പ്രവര്‍ത്തനം
വിലയിരുത്തിയാണോ
കോളേജുകളെ
ഡ്രഗ്ഫ്രീ
ക്യാംപസുകളായി
പ്രഖ്യാപിച്ചതെന്ന്
വ്യക്തമാക്കുമോ?
എസ്.എ.ഐ.എല്‍-
എസ്.സി.എല്‍-ലെ
തൊഴിലാളികള്‍ക്ക്
അന്യത്ര
സേവന
വ്യവസ്ഥയില്‍
നിയമനം
2459 ശ്രീ.
പി. എ.
മുഹമ്മദ്
റിയാസ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ്
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) പ്രവര്‍ത്തനം
നിലച്ച
സ്റ്റീൽ
അതോറിറ്റി
ഓഫ്
ഇന്ത്യ
ലിമിറ്റഡ്
-സ്റ്റീൽ
കോംപ്ലക്സ്
ലിമിറ്റഡ്
-ലെ
തൊഴിലാളികള്‍ക്ക്
അന്യത്ര
സേവന
വ്യവസ്ഥയില്‍
ബിവറേജസ്
കോര്‍പ്പറേഷനില്‍
നല്‍കിയിരുന്ന
നിയമന
കാലാവധി
ദീര്‍ഘിപ്പിച്ചു
നല്‍കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടാണെന്ന്
അറിയിക്കാമോ?
പേരാമ്പ്ര
ബസ്
സ്റ്റാൻഡ്
പരിസരത്തെ
ബിവറേജ്
ഔട്ട്-ലെറ്റിന്റെ
പ്രവർത്തനം
2460 ശ്രീമതി
ഫാത്തിമ
തഹിലിയ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ്
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) പേരാമ്പ്ര
ബസ്
സ്റ്റാന്റിന്
സമീപം
പ്രവർത്തിക്കുന്ന
ബിവറേജ്
ഔട്ട്-ലൈറ്റിന്റെ
പരിസരത്ത്,
മദ്യപരുടെ
അശ്ലീലച്ചുവയുള്ള
പെരുമാറ്റം
കാരണം
ബസ്
കാത്തു
നിൽക്കുന്ന
സ്ത്രീകൾക്കും
കുട്ടികൾക്കും
ബുദ്ധിമുട്ടുകൾ
നേരിടുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി) ബസ്
സ്റ്റാൻഡ്
പരിസരത്ത്
പ്രവർത്തിക്കുന്ന
ബിവറേജ്
ഔട്ട്-ലെറ്റുകളുടെ
പരിസരത്ത്
ഇത്തരം
പ്രവർത്തികൾ
തടയുന്നതിനായി
സ്വീകരിച്ചിട്ടുള്ള
മുൻകരുതലുകൾ
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(സി) പൊതുജനങ്ങളുടെ
സുരക്ഷയും
സൗകര്യവും
പരിഗണിച്ച്
ബസ്
സ്റ്റാൻഡ്
പരിസരത്ത്
നിന്ന്
ബിവറേജ്
ഔട്ട്
ലെറ്റുകള്‍
മാറ്റുന്നതിന്
എന്തെങ്കിലും
പദ്ധതികൾ
രൂപീകരിച്ചിട്ടുണ്ടോ;
വിശദാംശം
ലഭ്യമാക്കാമോ?
ജനവാസ
മേഖലയിലെ
ബീവറേജ്
ഔട്ട്ലെറ്റുകൾ
മാറ്റാന്‍
നടപടി
2461 ശ്രീ.
ടി. വി.
ഇബ്രാഹിം
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ്
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) സർക്കാർ
ബീവറേജ്
ഔട്ട്ലെറ്റുകൾ
ജനവാസ
മേഖലയിൽ
പ്രവർത്തിക്കുമ്പോൾ
പ്രദേശവാസികൾക്ക്
ഉണ്ടാകുന്ന
ബുദ്ധിമുട്ടുകൾ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇത്
പരിഹരിക്കാന്‍
നടപടി
സ്വീകരിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ;
(ബി) പ്രസ്തുത
ഔട്ട്ലെറ്റുകള്
ജനസാന്ദ്രതയുള്ള
മേഖലയിൽ
സ്ഥാപിക്കുമ്പോൾ
എന്തെല്ലാം
മാനദണ്ഡങ്ങളാണ്
പാലിക്കേണ്ടതെന്ന്
വ്യക്തമാക്കാമോ;
(സി)
ബീവറേജസ്
കോർപ്പറേഷന്റെ
മലപ്പുറം
ജില്ലയിലെ
വള്ളിക്കുന്ന്
ഗ്രാമപഞ്ചായത്തിലെ
കൂട്ടുമുച്ചി
ബീവറേജ്
ഔട്ട്ലെറ്റ്
സ്ഥാപിക്കുമ്പോൾ
പ്രസ്തുത
മാനദണ്ഡങ്ങൾ
പാലിച്ചിട്ടുണ്ടോയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ഡി) പ്രസ്തുത
ഔട്ട്ലെറ്റ്
മാറ്റിസ്ഥാപിക്കണമെന്നുള്ള
നിർദ്ദേശത്തിന്മേൽ
എന്ത്
നടപടിയാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ?
കാക്കനാട്
സിവിൽ
സ്റ്റേഷൻ
ആസ്ഥാനമായി
തൃക്കാക്കര
എക്സൈസ്
റേഞ്ച്
2462 ശ്രീമതി
ഉമ
തോമസ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ്
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) തൃക്കാക്കര
മണ്ഡലത്തിലെ
ലഹരിവസ്തുക്കളുടെ
ഉപയോഗവും
വിൽപ്പനയും
തടയുന്നതിനും
എൻഫോഴ്സ്മെന്റ്
പ്രവർത്തനങ്ങൾ
കൂടുതൽ
കാര്യക്ഷമമാക്കുന്നതിനും
കാക്കനാട്
ആസ്ഥാനമായി
എക്സൈസ്
റേഞ്ച്
രൂപീകരിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ?
ജനമൈത്രി
എക്സൈസ്
സ്റ്റേഷന്
2463 ശ്രീ.
ജി.
സ്റ്റീഫന്‍
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ്
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) അരുവിക്കര
നിയോജകമണ്ഡലത്തിലെ
വനമേഖലകളും
നിരവധി
ആദിവാസി
ഉന്നതികളും
ഉള്‍പ്പെടുന്ന
വിസ്തൃതിയേറിയ
ആറ്
ഗ്രാമപഞ്ചായത്തുകള്‍
അടങ്ങുന്ന
ആര്യനാട്
റേഞ്ച്
ഓഫീസ്
പരിധിയില്‍
വര്‍ദ്ധിച്ചുവരുന്ന
ലഹരി
വ്യാപനം
തടയുന്നതിന്
പര്യാപ്തമായ
രീതിയില്‍
കുറ്റിച്ചല്‍
പഞ്ചായത്തിലെ
കോട്ടൂര്‍
കേന്ദ്രമാക്കി
ഒരു
ജനമൈത്രി
എക്സൈസ്
സ്റ്റേഷന്
ആരംഭിക്കുന്നതിന്
ആലോചിക്കുന്നുണ്ടോ;
എങ്കില്‍,
വിശദാംശം
ലഭ്യമാക്കാമോ?
എക്സൈസ്
സമുച്ചയ
നിർമ്മാണത്തിനായി
റവന്യൂ
ഭൂമി
2464 ശ്രീ.
കെ. എന്‍.
ബാലഗോപാല്‍
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ്
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) കൊട്ടാരക്കരയിൽ
എക്സൈസ്
സമുച്ചയ
നിർമ്മാണത്തിനായി
കഴിഞ്ഞ
സർക്കാർ
എത്ര
സെന്റ്
റവന്യൂ
ഭൂമി
ലഭ്യമാക്കിയിരുന്നു;
(ബി)
പ്രസ്തുത
സ്ഥലത്ത്
എക്സൈസ്
സമുച്ചയ
നിർമ്മാണത്തിനായി
പൊതുമരാമത്ത്
വകുപ്പ്
തയ്യാറാക്കിയ
പ്ലാനും
എസ്റ്റിമേറ്റും
എക്സൈസ്
വകുപ്പ്
അംഗീകരിച്ചു
നല്‍കിയിരുന്നോ;
(സി) എക്സൈസ്
സമുച്ചയ
നിർമ്മാണത്തിനായി
എക്സൈസ്
വകുപ്പ്
എന്തെല്ലാം
തുടർ
നടപടികൾ
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
മാവേലിക്കര
എക്സൈസ്
കോംപ്ലക്സിന്റെ
നിര്‍മ്മാണം
2465 ശ്രീ.
എം. എസ്.
അരുണ്‍
കുമാർ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ്
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
2.71 കോടി
രൂപ
വിനിയോഗിച്ച്
മാവേലിക്കര
എക്സൈസ്
കോംപ്ലക്സിന്റെ
ഒന്നാഘട്ട
നിര്‍മ്മാണം
പൂര്‍ത്തീകരിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ?
കുന്നിക്കോട്
എക്സൈസ്
ഓഫീസ്
2466 ശ്രീ.
ജ്യോതികുമാർ
ചാമക്കാല
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ്
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) പത്തനാപുരം
നിയോജകമണ്ഡലത്തിലെ
കുന്നിക്കോട്
എക്സൈസ്
ഓഫീസിന്
സ്വന്തമായി
കെട്ടിടം
എന്ന്
നിലവിൽ
വരുമെന്ന്
വ്യക്തമാക്കുമോ;
കെട്ടിടനിർമ്മാണം
ഉടൻ
ആരംഭിക്കുമോ;
വ്യക്തമാക്കുമോ?
വിമുക്തി
പദ്ധതി
2467 ശ്രീ.
വി. കെ.
സനോജ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ്
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) നടപ്പ്
സാമ്പത്തിക
വര്‍ഷം
വിമുക്തി
പദ്ധതിക്കായി
എത്ര
തുക
വകയിരുത്തിയിട്ടുണ്ടെന്നും
ഏതൊക്കെ
പ്രവര്‍ത്തനങ്ങള്‍ക്ക്
എത്ര
തുക
വീതം
വകയിരുത്തിയിട്ടുണ്ടെന്നും
വിശദമാക്കാമോ;
(ബി) മട്ടന്നൂര്‍
മണ്ഡലത്തില്‍
എന്തൊക്കെ
പ്രവര്‍ത്തനങ്ങളാണ്
വിമുക്തി
പദ്ധതിയുടെ
ഭാഗമായി
നടന്നു
വരുന്നത്;
വിശദമാക്കാമോ;
(സി) പ്രസ്തുത
പദ്ധതി
ശക്തിപ്പെടുത്താനായി
എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചുവരുന്നത്;
വിശദമാക്കാമോ?
വിമുക്തി
പദ്ധതി
2468 ശ്രീ.
വി. പി.
സജീന്ദ്രൻ
ശ്രീ.
ജ്യോതികുമാർ
ചാമക്കാല
ശ്രീ.
സുമേഷ്
അച്ചുതൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ്
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) വിമുക്തി
പദ്ധതിയുടെ
ഭാഗമായി
സ്കൂൾ,
കോളേജ്
വിദ്യാർഥികൾക്കിടയിൽ
നടത്തുന്ന
ബോധവത്കരണ
പരിപാടികളുടെ
ഫലപ്രാപ്തി
വിലയിരുത്തിയിട്ടുണ്ടോ;
വിമുക്തി
കേന്ദ്രങ്ങളിൽ
ചികിത്സ
തേടുന്നവർക്ക്
വിദഗ്ധ
ഡോക്ടർമാരുടെയും
മനഃശാസ്ത്ര
വിദഗ്ധരുടെയും
സേവനം
ഉറപ്പാക്കാൻ
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി) ലഹരിവിമുക്ത
ചികിത്സ
പൂർത്തിയാക്കിയവർക്ക്
തുടർ
കൗൺസലിങ്ങും
തൊഴിൽ
പരിശീലനവും
കുടുംബ
പിന്തുണയും
ലഭ്യമാക്കാൻ
പ്രത്യേക
പദ്ധതികൾ
ആവിഷ്കരിക്കുമോ;
വിശദമാക്കാമോ?
സമാശ്വാസ
തൊഴില്‍ദാന
പദ്ധതി
പ്രകാരം
നിയമനം
2469 ശ്രീ.
എം. എസ്.
അരുണ്‍
കുമാർ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ്
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) സമാശ്വാസ
തൊഴില്‍ദാനപദ്ധതി
പ്രകാരം
നിയമനം
ലഭിക്കുന്നതിനായി
എക്സൈസ്
വകുപ്പില്‍
ജോലിയിലിരിക്ക
മരണപ്പട്ട
ജയറാം
ബി.ബി.യുടെ
മകന്
ജഗന്
ബി.ജയറാം
നല്കിയ
അപേക്ഷയിന്മേല്
സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ;
(ബി) പ്രസ്തുത
അപേക്ഷ
ലഭിച്ച
തീയതി,
അപേക്ഷ
നിലവില്‍
ഏത്
ഘട്ടത്തിലാണ്
എന്നീ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി) അപേക്ഷകന്
തൊഴില്‍ദാനപദ്ധതി
പ്രകാരം
നിയമനം
നല്കി
സര്‍ക്കാര്‍
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ആയതിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ?
സഹകരണ
ഫണ്ട്
ഉപയോഗിച്ചുള്ള
തിരഞ്ഞെടുപ്പ്
പ്രചാരണം
2470 ശ്രീ.
ടി. കെ.
ഗോവിന്ദൻ
മാസ്റ്റർ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ്
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) സഹകരണ
സ്ഥാപനങ്ങളുടെ
ഫണ്ട്
ഉപയോഗിച്ച്
രാഷ്ട്രീയ
പാർട്ടികളുടെ
പത്രങ്ങൾക്കും
മാധ്യമങ്ങൾക്കും
പരസ്യങ്ങൾ
നൽകിവരുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി) തിരഞ്ഞെടുപ്പ്
പെരുമാറ്റച്ചട്ടങ്ങൾ
നിലവിലിരിക്കെ
ചില
സഹകരണ
സ്ഥാപനങ്ങൾ
സ്ഥാനാർത്ഥികളുടെ
പ്രചാരണാർത്ഥം
പരസ്യങ്ങൾ
നൽകിയിട്ടുള്ളത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ
ഏതൊക്കെ
സ്ഥാപനങ്ങളാണ്
ഇത്തരത്തിൽ
പരസ്യം
നൽകിയിട്ടുള്ളത്
എന്ന്
വ്യക്തമാക്കാമോ;
(സി) തിരഞ്ഞെടുപ്പ്
സമയത്ത്
രാഷ്ട്രീയ
പാർട്ടികളുടെ
മുഖപത്രങ്ങൾക്കും
മാധ്യമങ്ങൾക്കും
സഹകരണ
സ്ഥാപനങ്ങളുടെ
ഫണ്ടിൽ
നിന്നും
പരസ്യങ്ങൾ
നൽകുന്നത്
തിരഞ്ഞെടുപ്പ്
ചട്ടങ്ങളുടെയും
മാതൃകാ
പെരുമാറ്റച്ചട്ടത്തിന്റെയും
നഗ്നമായ
ലംഘനമാണോ
എന്ന്
വ്യക്തമാക്കാമോ;
(ഡി) സ്ഥാനാർത്ഥികളുടെ
തിരഞ്ഞെടുപ്പ്
പ്രചാരണത്തിന്
സഹകരണ
ഫണ്ട്
ഉപയോഗിക്കുന്നത്
നിയമപരമായി
ശരിയാണോ;
അല്ലെങ്കിൽ
ഇത്തരത്തിലുള്ള
ഫണ്ട്
ദുർവിനിയോഗം
തടയുന്നതിന്
നിലവിൽ
എന്തെങ്കിലും
വ്യവസ്ഥകളുണ്ടോ;
(ഇ) തിരഞ്ഞെടുപ്പ്
ചട്ടങ്ങൾ
ലംഘിച്ച്
സഹകരണ
സ്ഥാപനങ്ങളെ
രാഷ്ട്രീയ
പ്രചാരണത്തിന്
ഉപയോഗിച്ച
സംഭവങ്ങളിൽ
എന്തെങ്കിലും
അന്വേഷണം
നടത്തിയിട്ടുണ്ടോ;
കുറ്റക്കാർക്കെതിരെ
കർശനമായ
എന്ത്
നിയമനടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന്
വ്യക്തമാക്കാമോ?
ഒല്ലൂർ
നിയോജകമണ്ഡലത്തിലെ
സഹകരണസംഘങ്ങളിലെ
വായ്പാ
കുടിശ്ശിക
2471 ശ്രീ.
കെ.
രാജന്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ്
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) ഒല്ലൂർ
നിയോജകമണ്ഡലത്തിലെ
സഹകരണ
ബാങ്കുകളിലും
സഹകരണ
സംഘങ്ങളിലുമായി
നിലവിൽ
വായ്പാ
കുടിശ്ശികയുള്ള
അക്കൗണ്ടുകളുടെ
എണ്ണവും
കുടിശ്ശിക
തുകയും
എത്രയാണെന്ന്
സ്ഥാപനാടിസ്ഥാനത്തിൽ
വ്യക്തമാക്കാമോ;
(ബി) പ്രസ്തുത
സ്ഥാപനങ്ങളിൽ
ആശ്വാസ്
2026
ഒറ്റത്തവണ
തീർപ്പാക്കൽ
പദ്ധതി
പ്രകാരം
കുടിശ്ശിക
തീർപ്പാക്കുന്നതിനായി
ലഭിച്ച
അപേക്ഷകളുടെ
എണ്ണം
എത്രയാണ്;
ഇതിൽ
എത്ര
അപേക്ഷകൾ
തീർപ്പാക്കിയിട്ടുണ്ട്;
എത്ര
തുക
പിരിച്ചെടുത്തിട്ടുണ്ട്;
അനുവദിച്ച
പലിശ,
പിഴപ്പലിശ
ഇളവുകൾ
എന്നിവ
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(സി) പദ്ധതിയുടെ
ആനുകൂല്യം
ലഭിക്കാതെ
കുടിശ്ശിക
തുടരുന്ന
വായ്പക്കാരുടെ
എണ്ണം
എത്രയാണ്;
അർഹരായ
വായ്പക്കാർക്ക്
പദ്ധതിയുടെ
ആനുകൂല്യം
ലഭ്യമാക്കുന്നതിനും
സാമ്പത്തിക
ബുദ്ധിമുട്ട്
നേരിടുന്നവർക്ക്
കുടിശ്ശിക
തീർപ്പാക്കുന്നതിന്
കൂടുതൽ
ഇളവുകൾ
അനുവദിക്കുന്നതിനും
നടപടി
സ്വീകരിക്കുമോ?
സഹകരണ
ബാങ്കുകളിലെ
നിക്ഷേപങ്ങളുടെ
സുരക്ഷ
2472 ശ്രീ.
മുഹമ്മദ്
മുഹസിന്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ്
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) സാമ്പത്തിക
പ്രതിസന്ധിയിലായ
സഹകരണ
ബാങ്കുകളിൽ
നിക്ഷേപിച്ച
പണം
നിക്ഷേപകർക്ക്
തിരികെ
ലഭ്യമാക്കാൻ
സ്വീകരിച്ച
നടപടികൾ
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(ബി) നിക്ഷേപകരുടെ
പരാതികൾ
സമയബന്ധിതമായി
പരിഹരിക്കുന്നതിന്
എന്തൊക്കെ
സംവിധാനങ്ങളാണ്
ഒരുക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
ഇത്തരത്തിലുള്ള
സർക്കാർ
ഇടപെടലിലൂടെ
എത്ര
നിക്ഷേപകർക്ക്
എത്ര
തുക
തിരികെ
നൽകിയെന്ന്
ജില്ല,
വർഷം
എന്നിവ
തിരിച്ചുള്ള
വിശദാംശം
ലഭ്യമാക്കാമോ;
(സി) സഹകരണ
സംഘങ്ങളിൽ
നിലവിലുള്ള
ഓഡിറ്റ്
സംവിധാനം
കൂടുതൽ
ശക്തിപ്പെടുത്തുന്ന
കാര്യം
പരിഗണനയിലുണ്ടോ;
വിശദാംശം
ലഭ്യമാക്കാമോ?
കോഴിക്കോട്
സൗത്ത്
മണ്ഡലത്തിൽ
ആശ്വാസ്
പദ്ധതി
2473 ശ്രീ.
ഫൈസൽ
ബാബു
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ്
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) കോഴിക്കോട്
സൗത്ത്
മണ്ഡലത്തിലെ
സഹകരണ
ബാങ്കുകളിൽ
നിന്ന്
വായ്പയെടുത്ത്
രോഗം,
മരണങ്ങൾ,
തൊഴിൽനഷ്ടം
തുടങ്ങിയ
കാരണങ്ങളാൽ
തിരിച്ചടവ്
മുടങ്ങിയ
സാധാരണക്കാർക്ക്
ആശ്വാസം
നൽകുന്നതിനായി
നിലവിലുള്ള
ആശ്വാസ്
2026
കുടിശ്ശിക
നിവാരണ
പദ്ധതി
പ്രകാരം
ലഭ്യമാക്കിയ
പലിശയിളവുകളുടെയും
പിഴപ്പലിശ
ഇളവുകളുടെയും
വിശദാംശം
ലഭ്യമാക്കാമോ;
(ബി) പ്രസ്തുത
മണ്ഡലത്തിലെ
എത്ര
വായ്പക്കാർക്ക്
ഇതിന്റെ
പ്രയോജനം
ലഭിച്ചിട്ടുണ്ട്;
അർഹരായ
കൂടുതൽ
വായ്പക്കാരെ
ഉൾപ്പെടുത്തുന്നതിനും
സാമ്പത്തികമായി
പിന്നാക്കം
നിൽക്കുന്ന
കുടുംബങ്ങൾക്ക്
പ്രത്യേക
ഇളവുകൾ
അനുവദിക്കുന്നതിനും
നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
കേരളത്തിൽ
പ്രവർത്തിക്കുന്ന
മൾട്ടി
സ്റ്റേറ്റ്
സഹകരണ
സംഘങ്ങൾ
2474 ശ്രീ.
സുമേഷ്
അച്ചുതൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ്
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) കേരളത്തിൽ
നിലവിൽ
എത്ര
മൾട്ടി
സ്റ്റേറ്റ്
സഹകരണ
സംഘങ്ങൾ/ബാങ്കുകൾ
പ്രവർത്തിക്കുന്നുണ്ട്;
ഇതിൽ
എത്രയെണ്ണം
സാമ്പത്തിക
പ്രതിസന്ധിയിലോ
ക്രമക്കേടുകളിലോ
ഉൾപ്പെട്ടിട്ടുണ്ട്
എന്നതിന്റെ
ജില്ല
തിരിച്ചുള്ള
കണക്കുകൾ
ലഭ്യമാക്കാമോ;
(ബി) മൾട്ടി
സ്റ്റേറ്റ്
സഹകരണ
സംഘങ്ങളുടെ
കേന്ദ്ര
നിയമത്തിലെ
പഴുതുകൾ
കാരണം
നിക്ഷേപകരുടെ
പണം
നഷ്ടപ്പെടുന്നു
എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
സാധാരണക്കാരുടെ
പരാതികൾ
സമയബന്ധിതമായി
പരിഹരിക്കാനും
നഷ്ടപ്പെട്ട
തുക
തിരിച്ചുപിടിച്ചു
നൽകാനും
നിലവിലുള്ള
നിയമപരമായ
പരിമിതികൾ
എന്തൊക്കെയാണ്;
വിശദമാക്കാമോ;
(സി) മറ്റ്
സംസ്ഥാനങ്ങളിൽ
രജിസ്റ്റർ
ചെയ്യുന്ന
ഇത്തരം
സ്ഥാപനങ്ങൾ
കേരളത്തിൽ
ശാഖകൾ
തുറന്ന്
നിക്ഷേപങ്ങൾ
സ്വീകരിക്കുമ്പോൾ
സംസ്ഥാന
സർക്കാരിന്റെ
മുൻകൂർ
അനുമതിയോ
രജിസ്ട്രേഷനോ
നിർബന്ധമാക്കുന്ന
രീതിയിൽ
നിയമനിർമ്മാണം
നടത്താൻ
കേന്ദ്ര
സർക്കാരിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ?
സഹകരണ
സമ്പത്ത്
ഉപയോഗിച്ച്
സംരംഭങ്ങൾ
2475 ശ്രീ.
തോമസ്
ഉണ്ണിയാടൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ്
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) സഹകരണ
സ്ഥാപനങ്ങള്‍
സ്വരൂപിക്കുന്ന
സമ്പത്ത്
ഉപയോഗിച്ച്
ഉന്നത
വിദ്യാഭ്യാസ
സ്ഥാപനങ്ങളും
വലിയ
വ്യവസായ
സംരംഭങ്ങളും
ആരംഭിക്കാന്‍
നടപടികള്‍
ഉണ്ടാകുമോ;
വിശദാംശം
ലഭ്യമാക്കുമോ?
നാഷണല്‍
കോ-ഓപ്പറേറ്റീവ്
ഡെവലപ്മെന്റ്
കോര്പ്പറേഷന്
വ്യവസ്ഥകളുടെ
ഭേദഗതി
2476 ശ്രീ.
എ. സി.
മൊയ്തീന്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ്
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) നാഷണല്‍
കോ-ഓപ്പറേറ്റീവ്
ഡെവലപ്മെന്റ്
കോര്പ്പറേഷന്
വ്യവസ്ഥകള്‍
ഭേദഗതി
ചെയ്യാനുള്ള
കേന്ദ്ര
സര്‍ക്കാരിന്റെ
നീക്കത്തെ
സംബന്ധിച്ച
വിഷയം
പരിശോധിച്ചിട്ടുണ്ടോ;
(ബി) പ്രസ്തുത
ഭേദഗതി
സംസ്ഥാന
സഹകരണ
മേഖലയെ
ദോഷകരമായി
ബാധിക്കുന്ന
സാഹചര്യം
ഉണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി) ഉണ്ടെെങ്കില്‍
പ്രസ്തുത
വിഷയം
പരിഹരിക്കുവാന്‍
എന്തെങ്കിലും
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
മൾട്ടി
സ്റ്റേറ്റ്
സഹകരണ
സംഘങ്ങളുടെ
സാമ്പത്തിക
ഇടപാടുകൾ
2477 ശ്രീ.
വി. പി.
സജീന്ദ്രൻ
ശ്രീ.
മനോജ്
മൂത്തേടൻ
ശ്രീ.
ജ്യോതികുമാർ
ചാമക്കാല
ശ്രീ.
സുമേഷ്
അച്ചുതൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ്
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) മറ്റ്
സംസ്ഥാനങ്ങളിൽ
രജിസ്റ്റർ
ചെയ്ത്
കേരളത്തിൽ
പ്രവർത്തിക്കുന്ന
മൾട്ടി
സ്റ്റേറ്റ്
സഹകരണ
സംഘങ്ങളുടെ
സാമ്പത്തിക
ഇടപാടുകൾ,
നിക്ഷേപങ്ങളുടെ
സുരക്ഷ,
അംഗങ്ങളുടെ
അവകാശങ്ങൾ
എന്നിവ
ഉറപ്പാക്കുന്നതിന്
കേരള
സർക്കാരിന്
ഫലപ്രദമായ
മേൽനോട്ട
സംവിധാനമോ
പ്രത്യേക
നിയമമോ
ഇല്ലാത്തത്
സാധാരണക്കാരായ
നിക്ഷേപകർക്ക്
വലിയ
തോതിൽ
നഷ്ടം
വരുത്തുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി) എങ്കിൽ
ഇവയെ
നിയന്ത്രിക്കുന്നതിനും
കേരള
സഹകരണ
രജിസ്ട്രാറുടെ
പരിധിയിൽ
കൊണ്ടുവരുന്നതിനും
സമഗ്രമായ
നിയമമോ
നിയമഭേദഗതിയോ
കൊണ്ടുവരാൻ
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(സി) നിക്ഷേപകരുടെ
താൽപ്പര്യങ്ങൾ
സംരക്ഷിക്കുന്നതിനായി
കേരള
സഹകരണ
സംഘം
നിയമത്തിൽ
(കേരള
കോ-ഓപ്പറേറ്റീവ്
സൊസൈറ്റീസ്
ആക്ട്)
ആവശ്യമായ
ഭേദഗതികൾ
വരുത്തിയോ
അല്ലെങ്കിൽ
ഒരു
പ്രത്യേക
സംസ്ഥാന
നിയമം
കൊണ്ടുവന്നോ
മൾട്ടി
സ്റ്റേറ്റ്
സൊസൈറ്റികളുടെ
പ്രവർത്തനങ്ങളെ
കർശനമായി
നിയന്ത്രിക്കാനും
ഓഡിറ്റ്
ചെയ്യാനും
അടിയന്തരമായി
തയ്യാറാകുമോ;
വ്യക്തമാക്കുമോ;
(ഡി) ഇത്തരം
സംഘങ്ങളിൽ
നടക്കുന്ന
സാമ്പത്തിക
ക്രമക്കേടുകളെക്കുറിച്ചും
നിക്ഷേപ
തട്ടിപ്പുകളെക്കുറിച്ചും
അന്വേഷിക്കുന്നതിനും
കുറ്റക്കാർക്കെതിരെ
കർശന
നടപടി
സ്വീകരിക്കുന്നതിനും
സഹകരണ
വകുപ്പിന്റെയും
പോലീസിന്റെയും
നേതൃത്വത്തിൽ
പ്രത്യേക
വിജിലൻസ്
സംവിധാനം
ഏർപ്പെടുത്താൻ
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ?
അംഗ
സമാശ്വാസ
നിധിയുടെ
പ്രവർത്തനം
2478 ശ്രീമതി
ഉമ
തോമസ്
ശ്രീ.
സേനാപതി
വേണു
ശ്രീ.
വി. ടി.
സൂരജ്
ശ്രീ.
എം. എം.
നസീർ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ്
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) സഹകരണ
സംഘങ്ങളിലെ
അംഗങ്ങൾക്ക്
ഗുരുതരമായ
രോഗങ്ങൾക്കും
മറ്റ്
അവശതകൾക്കും
സാമ്പത്തിക
സഹായം
ലഭ്യമാക്കുന്നതിനായി
നടപ്പാക്കിവരുന്ന
അംഗ
സമാശ്വാസ
നിധിയുടെ
പ്രവർത്തനം
കൂടുതൽ
കാര്യക്ഷമമാക്കുന്നതിന്
സ്വീകരിച്ച
നടപടികൾ
വ്യക്തമാക്കുമോ;
അർഹരായ
എല്ലാ
അംഗങ്ങൾക്കും
സമയബന്ധിതമായി
സഹായം
ലഭ്യമാക്കാൻ
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി) അംഗ
സമാശ്വാസ
നിധിയിലൂടെ
അർബുദം,
വൃക്കരോഗം,
ഹൃദ്രോഗം
തുടങ്ങിയ
ഗുരുതര
രോഗങ്ങൾ
ബാധിച്ച
സഹകരണ
സംഘങ്ങളിലെ
അംഗങ്ങൾക്ക്
ചികിത്സാ
സഹായം
ലഭ്യമാക്കുന്നതിനുള്ള
നിലവിലെ
വ്യവസ്ഥകൾ
എന്തെല്ലാമാണ്;
സാമ്പത്തികമായി
പിന്നാക്കം
നിൽക്കുന്ന
അംഗങ്ങൾക്ക്
മുൻഗണന
നൽകുന്നുണ്ടോ;
വ്യക്തമാക്കാമോ;
(സി) അംഗ
സമാശ്വാസ
നിധിയിൽനിന്നുള്ള
സഹായത്തിനായി
അപേക്ഷിക്കുന്ന
സഹകാരികൾ
നേരിടുന്ന
നടപടിക്രമപരമായ
ബുദ്ധിമുട്ടുകൾ
കുറയ്ക്കുന്നതിനും
അപേക്ഷകളിൽ
വേഗത്തിൽ
തീരുമാനമെടുക്കുന്നതിനും
നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ഡി) ഗുരുതര
രോഗങ്ങൾ
ബാധിച്ച്
ദീർഘകാല
ചികിത്സ
ആവശ്യമായി
വരുന്ന
സഹകരണ
സംഘങ്ങളിലെ
അംഗങ്ങൾക്കും
സാമ്പത്തിക
പ്രതിസന്ധി
നേരിടുന്ന
കുടുംബങ്ങൾക്കും
അംഗ
സമാശ്വാസ
നിധിയിലൂടെ
കൂടുതൽ
ഫലപ്രദമായ
സഹായം
ലഭ്യമാക്കുന്നതിനായി
എന്തെല്ലാം
നടപടികൾ
സ്വീകരിച്ചിട്ടുണ്ട്;
വ്യക്തമാക്കാമോ;
(ഇ) അംഗ
സമാശ്വാസ
നിധിയിൽ
നിന്നുള്ള
ധനസഹായം
അനുവദിക്കുന്നതിലും
വിതരണം
ചെയ്യുന്നതിലും
കാലതാമസം
ഒഴിവാക്കുന്നതിനായി
അപേക്ഷകളുടെ
പരിശോധനയും
അംഗീകാര
നടപടികളും
കാര്യക്ഷമമാക്കാൻ
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
സഹകരണ
മേഖലയിലെ
കൂടുതൽ
അംഗങ്ങൾക്ക്
അംഗ
സമാശ്വാസ
നിധിയുടെ
പ്രയോജനം
ലഭ്യമാക്കുന്നതിനും
കാലാനുസൃതമായി
സഹായവ്യവസ്ഥകൾ
പരിഷ്കരിക്കുന്നതിനും
നടപടികൾ
സ്വീകരിക്കുമോ?
സഹകരണ
വകുപ്പ്
മുഖേനയുള്ള
സമാശ്വാസ
പദ്ധതികൾ
2479 ശ്രീ.
പി. കെ.
പ്രവീൺ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ്
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) സഹകരണ
വകുപ്പ്
മുഖേന
നടപ്പിലാക്കിവരുന്ന
സമാശ്വാസ
പദ്ധതികൾ
ഏതൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി) വായ്പയെടുത്തതിന്
ശേഷം
മരണപ്പെട്ടവരുടെയും
ഗുരുതര
രോഗങ്ങൾ
കൊണ്ട്
കഷ്ടപ്പെടുന്നവരുടെയും
കാര്യത്തിൽ
പ്രത്യേക
ഇളവ്
അനുവദിക്കുന്ന
കാര്യം
പരിശോധിക്കുമോ;
വിശദമാക്കുമോ?
സഹകരണ
മേഖലയിലെ
പരിശോധനാ
സംവിധാനങ്ങൾ
ശക്തിപ്പെടുത്താൻ
നടപടി
2480 ശ്രീ.
സജീവ്
ജോസഫ്
ശ്രീ.
റോയി.
കെ.
പൗലോസ്
ശ്രീ.
പഴകുളം
മധു
ശ്രീ.
റോണി.
കെ.
ബേബി
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ്
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) സഹകരണ
സ്ഥാപനങ്ങളിൽ
അഴിമതി,
സാമ്പത്തിക
ക്രമക്കേട്,
പണാപഹരണം
എന്നിവ
തടയുന്നതിനായി
സമഗ്രമായ
ഭരണപരിഷ്കാരങ്ങൾ
നടപ്പിലാക്കാൻ
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി) സഹകരണ
സ്ഥാപനങ്ങളിലെ
സാമ്പത്തിക
ഇടപാടുകൾ,
വായ്പാ
വിതരണം,
നിക്ഷേപങ്ങളുടെ
വിനിയോഗം
എന്നിവയിൽ
സുതാര്യതയും
ഉത്തരവാദിത്വവും
ഉറപ്പാക്കുന്നതിന്
നിലവിലുള്ള
പരിശോധനാ
സംവിധാനങ്ങൾ
ശക്തിപ്പെടുത്താൻ
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി) സഹകരണ
സ്ഥാപനങ്ങളിലെ
ക്രമക്കേടുകൾ
യഥാസമയം
കണ്ടെത്തുന്നതിനും
ഉത്തരവാദികളായവർക്കെതിരെ
നിയമനടപടി
സ്വീകരിക്കുന്നതിനും
നിലവിലുള്ള
ഓഡിറ്റ്,
വിജിലൻസ്
പരിശോധനാ
സംവിധാനങ്ങളിൽ
മാറ്റങ്ങൾ
വരുത്താൻ
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ?
നിക്ഷേപ
തുക
സമയബന്ധിതമായി
തിരികെ
നൽകുവാൻ
നടപടി
2481 ഡോ.
മാത്യു
കുഴൽനാടൻ
ശ്രീ.
കെ. എം.
അഭിജിത്ത്
ശ്രീമതി
കെ. കെ.
രമ
ശ്രീ.
രമേഷ്
പിഷാരടി
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ്
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) സഹകരണ
ബാങ്കുകളിൽ
നിക്ഷേപിച്ച
പണം
കാലാവധി
പൂർത്തിയായിട്ടും
തിരികെ
ലഭിക്കാത്തതുമായി
ബന്ധപ്പെട്ട
പരാതികൾ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി) സാമ്പത്തിക
പ്രതിസന്ധിയിലായ
സഹകരണ
സ്ഥാപനങ്ങളിലെ
നിക്ഷേപകരുടെ
താൽപര്യം
സംരക്ഷിക്കുന്നതിന്
പ്രത്യേക
സംവിധാനം
ഏർപ്പെടുത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(സി) നിക്ഷേപകർക്ക്
പണം
തിരികെ
ലഭിക്കുന്നതിന്
നിലവിലുള്ള
നിയമപരമായ
പരിരക്ഷകൾ
ഫലപ്രദമായി
നടപ്പാക്കുന്നുണ്ടോ
എന്ന്
പരിശോധിക്കുമോ;
നിക്ഷേപകരുടെ
വിശ്വാസം
കാത്തുസൂക്ഷിച്ച്
സഹകരണ
മേഖലയെ
ശക്തിപ്പെടുത്താൻ
നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
സഹകരണ
മേഖലയിൽ
ആരംഭിച്ച
വികസന
പദ്ധതികള്‍
2482 പ്രൊഫ.
സി.
രവീന്ദ്രനാഥ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ്
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) മുൻ
സർക്കാരിന്റെ
കാലത്ത്
സഹകരണ
മേഖലയിൽ
ആരംഭിച്ച
വികസന
പദ്ധതികളുടെ
തുടർച്ച
ഉറപ്പാക്കുന്നതിലും
പുതിയവ
ആവിഷ്കരിക്കുന്നതിലും
കഴിഞ്ഞ
അഞ്ച്
മാസമായി
നിലവിലെ
സർക്കാർ
പരാജയപ്പെട്ടുവെന്ന
ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി) പുതിയ
പദ്ധതികൾ
ആവിഷ്കരിക്കുന്നതിന്
പകരം
മുൻ
സർക്കാർ
പ്രഖ്യാപിച്ച
നൂറുദിന
കർമ്മപരിപാടികളിൽ
ഏതൊക്കെ
പദ്ധതികളാണ്
നിലവിലെ
സര്‍ക്കാര്‍
തുടർന്നുവരുന്നതെന്ന്
വിശദമാക്കാമോ;
(സി) നിലവിലെ
സർക്കാർ
അധികാരത്തിൽ
വന്നശേഷം
സഹകരണ
മേഖലയുടെ
ഉന്നമനത്തിനായി
രൂപം
നൽകിയ
പുതിയ
പദ്ധതികൾ
ഏതെല്ലാമാണെന്ന്
വിശദമാക്കാമോ;
(ഡി) നൂറുദിന
പരിപാടിയിൽ
ഉൾപ്പെടുത്തി
മുൻ
സർക്കാർ
പൂർത്തീകരണ
ഘട്ടത്തിലെത്തിച്ച
പദ്ധതികളിൽ
നിലവിൽ
ഏതെല്ലാം
പൂർത്തിയായെന്നും
ബാക്കിയുള്ളവയുടെ
പുരോഗതി
എന്താണെന്നും
വ്യക്തമാക്കാമോ?
വിശ്വാസ്
സമഗ്ര
പാക്കേജ്
2483 ശ്രീ.
ഐ. സി.
ബാലകൃഷ്ണന്
ശ്രീ.
ആര്യാടന്
ഷൗക്കത്ത്
ശ്രീ.
എഫ്.
രാജ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ്
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
വിശ്വാസ്
സമഗ്ര
പാക്കേജ്
നടപ്പിലാക്കുന്നതിന്റെ
പ്രധാന
ലക്ഷ്യങ്ങൾ
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
സാമ്പത്തിക
പ്രതിസന്ധി
നേരിടുന്ന
സഹകരണ
സംഘങ്ങളെ
പുനരുജ്ജീവിപ്പിക്കുന്നതിനും
അവയുടെ
സാമ്പത്തിക
ഭദ്രത
ഉറപ്പാക്കുന്നതിനും
പ്രസ്തുത
പാക്കേജിൽ
ഉൾപ്പെടുത്തിയിട്ടുള്ള
നടപടികൾ
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി) സഹകരണ
സംഘങ്ങളിലെ
ഫണ്ട്
വകമാറ്റൽ,
സാമ്പത്തിക
തട്ടിപ്പ്,
നിക്ഷേപകരുടെ
പണം
ദുരുപയോഗം
ചെയ്യൽ
തുടങ്ങിയ
ക്രമക്കേടുകൾ
തടയുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നിരീക്ഷണ
പരിശോധനാ
സംവിധാനങ്ങൾ
എന്തെല്ലാമാണെന്ന്
അറിയിക്കുമോ;
(സി) ക്രമക്കേടുകൾ
നടത്തുന്ന
ഭരണസമിതി
അംഗങ്ങൾക്കും
ഉത്തരവാദപ്പെട്ട
ഉദ്യോഗസ്ഥർക്കുമെതിരെ
നിയമനടപടികൾ
സ്വീകരിക്കുന്നതിനും
തെറ്റായ
ഓഡിറ്റ്
റിപ്പോർട്ടുകൾ
തയ്യാറാക്കുന്ന
ഓഡിറ്റർമാർക്കെതിരെ
നടപടി
ഉറപ്പാക്കുന്നതിനും
നിലവിലുള്ള
വ്യവസ്ഥകൾ
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ഡി) സഹകരണ
സംഘങ്ങളിലെ
സാമ്പത്തിക
ക്രമക്കേടുകൾ
നേരത്തേ
കണ്ടെത്തുന്നതിനും
നിക്ഷേപകരുടെ
താൽപര്യങ്ങൾ
സംരക്ഷിക്കുന്നതിനും
ഓഡിറ്റ്
സംവിധാനം
കൂടുതൽ
സുതാര്യവും
ഉത്തരവാദിത്തപൂർണവുമാക്കുന്നതിനും
വിശ്വാസ്
സമഗ്ര
പാക്കേജിലൂടെ
സ്വീകരിച്ചിട്ടുള്ള
തുടർനടപടികൾ
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
മലപ്പുറം
ജില്ല
സഹകരണ
ബാങ്ക്
ലയനം
2484 ശ്രീ.
വി. കെ.
സനോജ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ്
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) കേരള
ബാങ്ക്
രൂപീകരണം
പുനഃപരിശോധിക്കാന്‍
സര്‍ക്കാര്‍
ആലോചിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(ബി) മലപ്പുറം
ജില്ല
സഹകരണ
ബാങ്ക്
കേരള
ബാങ്കില്‍
ലയിപ്പിച്ചതുമായി
ബന്ധപ്പെട്ട്
സുപ്രീം
കോടതിയില്‍
നിലവിലുള്ള
കേസില്‍
സര്‍ക്കാരിന്റെ
നിലവിലെ
ഔദ്യോഗിക
നിലപാട്
എന്താണെന്ന്
വ്യക്തമാക്കാമോ;
ഈ
കേസില്‍
സര്‍ക്കാര്‍
സുപ്രീം
കോടതിയില്‍
നല്കിയ
സത്യവാങ്മൂലത്തിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി) സഹകരണ
മേഖലയുടെ
ആധുനികവല്‍ക്കരണത്തിനും
ഉയര്‍ച്ചയ്ക്കും
കേരള
ബാങ്ക്
നല്കിയ
സംഭാവനകള്‍
എന്തൊക്കെയാണ്?
കേരളം
ബാങ്ക്
മുഖേന
നല്കുന്ന
വായ്പാപദ്ധതികള്‍
2485 ശ്രീ.
പി. പി.
സുമോദ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ്
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) ചെറുകുിട
വ്യാപാരികള്‍ക്കും
എം.എസ്.എം.ഇ.
സംരഭകര്‍ക്കും
കേരള
ബാങ്ക്
മുഖേന
നല്കുന്ന
വായ്പാപദ്ധതികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
കേരളബാങ്കിന്റെ
പദ്ധതികള്‍
2486 ശ്രീ.
കെ. വി.
സുമേഷ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ്
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) കേരളബാങ്കിന്റെ
ആഭിമുഖ്യത്തിലുള്ള
പുതിയ
സ്കീമുകള്‍
ഏതൊക്കെയാണെന്ന്
അറിയിക്കാമോ;
(ബി) കാര്‍ഷിക
രംഗം
പ്രോത്സാഹിപ്പിക്കുന്നതിനായി
എന്തൊക്കെ
പദ്ധതികള്‍,
ലോണ്‍
സഹായങ്ങള്‍
എന്നിവയാണ്
കേരളബാങ്ക്
ആവിഷ്കരിക്കാന്‍
ഉദ്ദേശിക്കുന്നത്
എന്നറിയിക്കാമോ;
(സി) സംരംഭകരെ
സഹായിക്കുന്നതിനും
പ്രോത്സാഹിപ്പിക്കുന്നതിനുമായി
എന്തൊക്കെ
പദ്ധതികള്‍,
സ്കീമുകള്‍
എന്നിവയാണ്
കേരളബാങ്ക്
നല്‍കുന്നത്
എന്ന്
വിശദമാക്കാമോ?
നഷ്ടത്തിൽ
പ്രവർത്തിക്കുന്ന
സഹകരണ
ബാങ്കുകളുടെ
പുനരുജ്ജീവനം
2487 ശ്രീ.
മനോജ്
മൂത്തേടൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ്
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) നിക്ഷേപ
തട്ടിപ്പ്
മൂലവും
മറ്റു
പല
കാരണങ്ങൾ
കൊണ്ടും
നഷ്ടത്തിൽ
പ്രവർത്തിക്കുന്ന
സഹകരണ
ബാങ്കുകളെ
പുനർജീവിപ്പിക്കുന്നതിനും
നിക്ഷേപ
തട്ടിപ്പ്
മൂലം
സാമ്പത്തിക
നഷ്ടം
അനുഭവിക്കുന്ന
സഹകരണ
ബാങ്കുകളിലെ
നിക്ഷേപകരെ
സഹായിക്കുന്നതിനും
നടപടി
സ്വീകരിക്കുമോ?
സഹകരണ
സംഘങ്ങളിലെ
നിക്ഷേപകരുടെ
പണം
തിരികെ
നൽകുവാൻ
നടപടി
2488 ശ്രീ.
വി.
മുരളീധരൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ്
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) സഹകരണ
ബാങ്കുകളിലെ
അഴിമതികൾ
സംബന്ധിച്ച്
ഏതൊക്കെ
ഏജൻസികളാണ്
അന്വേഷണം
നടത്തുന്നത്
എന്ന്
വ്യക്തമാക്കാമോ;
(ബി) അഴിമതികളിലൂടെ
നിക്ഷേപകരുടെ
പണം
നഷ്ടപ്പെട്ടുവെന്ന
പരാതി
ലഭിച്ച
എത്ര
സഹകരണ
സംഘങ്ങൾ
ഉണ്ടെന്നും
സഹകരണ
സംഘങ്ങളെ
സംബന്ധിച്ച
വിശദാംശവും
ലഭ്യമാക്കാമോ;
(സി) ഈടായി
നൽകുന്ന
വസ്തുക്കളുടെ
വ്യാജ
ആധാരങ്ങൾ
ചമയ്ക്കൽ,
ബിനാമി
പേരിൽ
വായ്പ
നൽകൽ,
ഈടായി
നൽകുന്ന
വസ്തുക്കളുടെ
മൂല്യം
കൃത്രിമമായി
ഉയർത്തി
വൻ
വായ്പകൾ
നൽകുക
എന്നിവ
തടയുവാൻ
എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന്
വ്യക്തമാക്കാമോ;
(ഡി) നിലവിൽ
അഴിമതി
കേസുകളിൽ,
പിടിച്ചെടുത്ത
സ്വത്തുവകകൾ
ലേലം
ചെയ്തു
നിക്ഷേപകർക്ക്
പണം
നൽകുവാൻ
എന്ത്
നിയമ
നടപടികളാണ്
കൈകൊണ്ടിട്ടുള്ളത്
വ്യക്തമാക്കാമോ;
(ഇ) പണം
നഷ്ടപ്പെട്ട
നിക്ഷേപകർക്ക്
അവരുടെ
നിക്ഷേപം
പൂർണമായും
എന്ന്
തിരിച്ചു
നൽകാൻ
സാധിക്കുമെന്ന്
വ്യക്തമാക്കാമോ;
ഇതിനായി
എന്ത്
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന്
വ്യക്തമാക്കാമോ?
കോഴിക്കോട്
തിരുവമ്പാടിയിലെ
ആശ്വാസ്
പദ്ധതി
2489 ശ്രീ.
സി. കെ.
കാസിം
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ്
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) ആശ്വാസ്
2026
പദ്ധതി
പ്രകാരം
കോഴിക്കോട്
ജില്ലയിലെ
തിരുവമ്പാടി
മേഖലയിലെ
എത്ര
വായ്പ
അക്കൗണ്ടുകൾ
തീർപ്പാക്കിയിട്ടുണ്ടെന്നും
ഏതെല്ലാമാണെന്നും
വ്യക്തമാക്കാമോ?
സഹകരണ
ബാങ്കിംഗ്
മേഖലയില്‍
ത്രിതല
സംവിധാനം
2490 ശ്രീ.
റെജി
ചെറിയാൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ്
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) കേരള
ബാങ്ക്
രൂപീകരണം
പുനഃപരിശോധിക്കാന്‍
സര്‍ക്കാര്‍
തലത്തില്‍
തീരുമാനമായിട്ടുണ്ടോ;
എങ്കില്‍,
സഹകരണ
ബാങ്കിംഗ്
സംവിധാനം
പഴയ
ത്രിതല
സംവിധാനത്തിലേക്ക്
മാറ്റാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം
ലഭ്യമാക്കാമോ;
(ബി) ത്രിതല
സംവിധാനം
വീണ്ടും
നിലവില്‍
വന്നാല്‍
നിലവിലുള്ള
കേരള
ബാങ്ക്
ജീവനക്കാരെ
ഏത്
രീതിയില്‍
ക്രമീകരിക്കാനാണ്
തീരുമാനിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി) നിക്ഷേപകരുടെ
ആശങ്ക
പരിഹരിക്കാന്‍
ഏതെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വ്യക്തമാക്കാമോ?
സഹകരണ
മേഖലയിൽ
ത്രിതല
സംവിധാനം
2491 ശ്രീമതി
ഒ. എസ്.
അംബിക
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ്
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) സഹകരണ
മേഖലയെ
നിലവിലുള്ള
ദ്വിതല
സംവിധാനത്തില്‍
നിന്ന്
ത്രിതല
സംവിധാനം
ആക്കി
മാറ്റുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ;
(ബി) ജില്ലാ
സഹകരണ
ബാങ്കുകള്‍
പുന:സംഘടിപ്പിക്കുന്നത്
പരിഗണനയിലുണ്ടോ;
വിശദമാക്കാമോ?
സഹകാരികൾക്ക്
മടക്കി
നൽകാനുള്ള
തുകകൾ
2492 ശ്രീ.
ജ്യോതികുമാർ
ചാമക്കാല
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ്
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) ഭരണസമിതികളുടെ
കെടുകാര്യസ്ഥത
മൂലം
നഷ്ടത്തിൽ
ആയെന്ന്
പറയപ്പെടുന്ന
സഹകരണ
സ്ഥാപനങ്ങളിൽ
നിന്നും
സഹകാരികൾക്ക്
മടക്കി
നൽകാനുള്ള
തുകകൾ
നൽകാൻ
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വ്യക്തമാക്കാമോ?
സഹകരണ
ബാങ്കുകൾക്കുള്ള
പ്രത്യേക
രക്ഷാ
പാക്കേജുകള്‍
2493 ശ്രീ.
ജി.
സ്റ്റീഫന്‍
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ്
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) സാമ്പത്തിക
പ്രതിസന്ധി
നേരിടുന്ന
സഹകരണ
ബാങ്കുകളും
സൊസൈറ്റികളും
പുനരുജ്ജീവിപ്പിക്കുന്നതിനും
ഈ
സ്ഥാപനങ്ങള്‍
അനുഭവിക്കുന്ന
കടുത്ത
ബുദ്ധിമുട്ടുകള്‍
തരണം
ചെയ്യുന്നതിനും
പ്രത്യേക
രക്ഷാ
പാക്കേജുകള്‍
എന്തെങ്കിലും
നടപ്പിലാക്കുന്നതിന്
ആലോചിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശം
അറിയിക്കുമോ?
ചേലക്കര
നിയോജകമണ്ഡലത്തിലെ
ജപ്തി
റിക്കവറി
നടപടികളുടെ
വിവരം
2494 ശ്രീ.
യു. ആര്.
പ്രദീപ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ്
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) ചേലക്കര
നിയോജകമണ്ഡലത്തിലെ
വിവിധ
സഹകരണ
സംഘങ്ങളില്‍
നിന്നും
വായ്പ
എടുത്ത
എത്ര
പേര്
ജപ്തി,
റിക്കവറി
നടപടികള്‍
നേരിടുന്നുണ്ട്;
സഹകരണ
സംഘം
തിരിച്ച്
വ്യക്തമാക്കാമോ;
(ബി) ഇതില്‍
എത്ര
പേര്
ആശ്വാസ്
പദ്ധതി
പ്രകാരമുള്ള
വണ്‍
ടൈം
സെറ്റില്‍മെന്റ്
പ്രയോജനപ്പെടുത്തി
വായ്പ
തിരിച്ചടച്ചിട്ടുണ്ട്;
സഹകരണ
സംഘം
തിരിച്ച്
എണ്ണം
വ്യക്തമാക്കാമോ?
സഹകരണ
സംഘങ്ങളിലെ
ഓഡിറ്റ്
ഉദ്യോഗസ്ഥരുടെ
യോഗ്യത
2495 ശ്രീ.
കെ.
പ്രേംകുമാര്‍
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ്
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) കേരള
സഹകരണ
നിയമം
വകുപ്പ്
68(3)
ചട്ടം 64(എ)
1, 2
പ്രകാരം
ഡിഗ്രി
യോഗ്യതയുള്ളവര്‍ക്ക്
മാത്രമേ
സഹകരണ
സംഘങ്ങളിലെ
ഓഡിറ്റ്
ചെയ്യാന്‍
സാധിക്കുകയുള്ളൂവെന്നിരിക്കെ
ഡിഗ്രി
ഇല്ലാത്ത
ആളുകള്‍
നിലവില്‍
ഓഡിറ്റ്
ചെയ്യുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
നിയമപരമല്ലാത്ത
ഓഡിറ്റ്
റിപ്പോര്‍ട്ടുകള്‍
വകുപ്പ്
അംഗീകരിക്കുന്നുണ്ടോയെന്നും
ഡിഗ്രി
ഇല്ലാത്ത
ആളുകളെ
ഓഡിറ്റില്‍
നിന്നും
മറ്റ്
വിഭാഗങ്ങളിലേക്ക്
മാറ്റുന്നതിനുള്ള
നടപടി
സ്വീകരിക്കുന്നുണ്ടോയെന്നുമുള്ള
വിശദാംശം
ലഭ്യമാക്കുമോ?
പ്രാഥമിക
കാര്‍ഷിക
വായ്പാ
സഹകരണസംഘങ്ങളെ
ശക്തിപ്പെടുത്തുന്നതിനുള്ള
നടപടികള്‍
2496 ശ്രീ.
പി. പി.
സുമോദ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ്
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) പ്രാഥമിക
കാര്‍ഷിക
വായ്പാ
സഹകരണസംഘങ്ങളെ
കൂടുതല്‍
ശക്തിപ്പെടുത്തുന്നതിനായി
എന്തെങ്കിലും
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍
അവ
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
എന്‍.സി.ഡി.സി.
ധനസഹായം
വാങ്ങുന്ന
സംഘങ്ങളുടെ
സ്ഥിതി
വിവരകണക്കുകള്‍
2497 ശ്രീ.
എ. സി.
മൊയ്തീന്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ്
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) എന്‍.സി.ഡി.സി.
ധനസഹായം
വാങ്ങുന്ന
സംഘങ്ങളുടെ
സ്ഥിതി
വിവരകണക്കുകള്‍
ശേഖരിക്കുവാന്‍
കേന്ദ്രസര്‍ക്കാര്‍
ഉദ്ദേശിക്കുന്നു
എന്ന്
പറയപ്പെടുന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇതില്‍
സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
ബേപ്പൂര്‍
മണ്ഡലത്തിലുള്ള
സഹകരണ
സ്ഥാപനങ്ങള്‍
2498 ശ്രീ.
പി. എ.
മുഹമ്മദ്
റിയാസ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ്
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) ബേപ്പൂര്‍
നിയോജകമണ്ഡലത്തില്‍
പ്രവര്‍ത്തിച്ചുവരുന്ന
സഹകരണ
സൂപ്പര്‍
മാര്‍ക്കറ്റുകള്‍,
മെഡിക്കല്‍
സ്റ്റോറുകള്‍,
സപ്ലൈകോ
ഔട്ട്ലെറ്റുകള്,
മാവേലി
സ്റ്റോറുകള്‍
ഉള്‍പ്പെടെയുള്ള
സ്ഥാപനങ്ങളുടെ
വിശദാംശം
ലഭ്യമാക്കാമോ;
(ബി) വിലക്കയറ്റം
നിയന്ത്രിക്കുവാന്‍
നീതി
മെഡിക്കല്‍
സ്റ്റോറുകള്‍,
സൂപ്പര്‍
മാര്‍ക്കറ്റുകള്‍
ഉള്‍പ്പെടെ
വകുപ്പിന്
കീഴില്‍
കൂടുതല്‍
സ്ഥാപനങ്ങള്‍
ആരംഭിക്കുവാന്‍
നടപടി
സ്വീകരിക്കുമോ?
കേപ്പിന്റെ
പ്രവർത്തനം
2499 ശ്രീ.
ജി.
സുധാകരൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ്
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) സഹകരണ
വകുപ്പിന്റെ
കീഴിൽ
പ്രവർത്തിക്കുന്ന
കേപ്പിന്റെ
നേതൃത്വത്തിലുള്ള
പ്രൊഫഷണൽ
കോളേജ്,
ആശുപത്രി
എന്നിവയുടെ
നല്ലനടത്തിപ്പിന്
ഭരണപരമായും
സാമ്പത്തികപരമായും
ആസൂത്രണപരമായും
എന്തെല്ലാം
കാര്യങ്ങളാണ്
ചെയ്തുവരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി) കേപ്പിന്റെ
ഘടനാപരമായ
നേതൃത്വവും
അതിന്റെ
പ്രവർത്തനങ്ങളും
പരിശോധന
വിഷയമാക്കാറുണ്ടോ;
എങ്കില്‍,
അവയില്‍
കണ്ടെത്തിയ
ന്യൂനതകൾ
വ്യക്തമാക്കാമോ;
(സി) കേപ്പിന്റെ
നേതൃത്വത്തിലുള്ള
പ്രൊഫഷണൽ
സ്ഥാപനങ്ങളിൽ
പ്രൊഫഷണലുകൾ
അല്ലാത്ത
ഉദ്യോഗസ്ഥരെ
നിയമിക്കുന്ന
രീതി
പ്രോത്സാഹിപ്പിക്കാറുണ്ടോ;
വ്യക്തമാക്കാമോ;
(ഡി) കേപ്പിന്റെയും
അനുബന്ധ
സ്ഥാപനങ്ങളുടെയും
വാർഷിക
വരുമാനത്തിലധികരിച്ചുള്ള
ചെലവ്
പരിഹരിക്കാൻ
എന്ത്
നയമാണ്
സ്വീകരിച്ചിട്ടുള്ളത്;
വ്യക്തമാക്കാമോ;
(ഇ) കേപ്പിന്റെ
നാളിതുവരെയുള്ള
പ്രവർത്തനങ്ങളെപ്പറ്റി
ഒരു
ധവളപത്രം
ഇറക്കാൻ
തയ്യാറാകുമോ;
വ്യക്തമാക്കാമോ?
കേപ്പിന്റെ
പ്രവർത്തനങ്ങൾ
2500 ശ്രീ.
ജി.
സുധാകരൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ്
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) സഹകരണ
വകുപ്പിന്റെ
നേതൃത്വത്തിലുള്ള
സി.എ.പി.ഇ.യുടെ
(കോ-ഓപ്പറേറ്റീവ്
അക്കാദമി
ഓഫ്
പ്രൊഫഷണൽ
എജ്യുക്കേഷൻ)
കീഴിൽ
എത്ര
സ്ഥാപനങ്ങളാണുള്ളതെന്ന്
അറിയിക്കാമോ;
ഓരോ
സ്ഥാപനത്തെക്കുറിച്ചുള്ള
ലഘുവിവരണം
ലഭ്യമാക്കാമോ;
(ബി) പ്രസ്തുത
സ്ഥാപനങ്ങളിൽ
പഠിക്കുന്ന
വിദ്യാർത്ഥികളുടെയും
റിസർച്ച്
സ്കോളേഴ്സിന്റെയും
എണ്ണമെത്രയാണെന്ന്
അറിയിക്കാമോ;
(സി) സർക്കാർ
കൂടുതൽ
നിക്ഷേപം
നടത്തി
സി.എ.പി.ഇ.യെ
ഒരു
ദേശീയ
പ്രൊഫഷണൽ
വിദ്യാ
കേന്ദ്രമാക്കി
മാറ്റാൻ
പദ്ധതികൾ
ആവിഷ്കരിക്കുമോ;
(ഡി) കേപ്പില്‍
നിന്നും
പഠിച്ചിറങ്ങിയ
വിദ്യാർത്ഥികളെയും
ഗവേഷകരെയും
ഓരോ
വർഷവും
വിളിച്ചുചേർത്ത്
ഉന്നത
നിലവാരത്തിലുള്ള
ഒരു
കോൺവെക്കേഷൻ
ചടങ്ങ്
നടത്താൻ
സ്ഥിരം
പദ്ധതി
തയ്യാറാക്കുമോ;
അതിനായി
ഗവൺമെന്റും
മുഖ്യമന്ത്രിയും
സഹകരണമന്ത്രിയും
ഭാരവാഹികളായി
ഒരു
സ്ഥിരം
കോൺവെക്കേഷൻ
അധികാരസമിതി
രൂപീകരിക്കുമോ?
കേപ്പിന്റെ
വരവ്
ചെലവ്
കണക്കുകൾ
2501 ശ്രീ.
ജി.
സുധാകരൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ്
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) കേപ്പ്
സ്ഥാപനങ്ങളിൽ
നിന്ന്
കഴിഞ്ഞ
20 വർഷത്തെ
വാർഷിക
വരുമാനമെത്രയാണെന്ന്
അറിയിക്കാമോ;
(ബി) കേപ്പ്
സ്ഥാപനങ്ങളുടെ
വാർഷിക
ചെലവെത്രയാണെന്ന്
അറിയിക്കാമോ;
(സി) കേപ്പ്
സ്ഥാപനങ്ങളുടെ
വാർഷിക
വരുമാനം-ചെലവുകൾ
തമ്മിലുള്ള
അന്തരമായ
ഡെഫിസിറ്റ്/കമ്മി
തുക
എങ്ങനെയാണ്
നികത്തിവരുന്നത്;
അതിനായി
ഓരോ
വർഷവും
നൽകിയ
ഗ്രാന്റുകള്‍
ഏതൊക്കെയാണ്;
വ്യക്തമാക്കാമോ;
(ഡി) കേപ്പിന്
കീഴിൽ
കൂടുതൽ
പ്രൊഫഷണൽ
സ്ഥാപനങ്ങൾ
തുടങ്ങാൻ
ഉദ്ദേശമുണ്ടോ;
എങ്കില്‍
വിശദമാക്കാമോ?
രോഗബാധിതരായ
ബി.പി.എൽ
വിഭാഗത്തിൽപ്പെട്ടവരുടെ
വായ്പ
എഴുതിത്തള്ളാന്‍
നടപടി
2502 ശ്രീ.
കെ.
ബിനിമോൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ്
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) സഹകരണ
സംഘങ്ങളിൽ
നിന്നും
വായ്പ
എടുത്തതിനുശേഷം
മാരക
രോഗങ്ങൾ
പിടിപെട്ട്
തൊഴിൽ
ചെയ്യാൻ
സാധിക്കാത്ത
ബി.പി.എൽ.
കാരുടെ
വായ്പ
എഴുതിത്തള്ളുവാൻ
നടപടി
സ്വീകരിക്കുമോ;
(ബി) പ്രത്യേകിച്ച്
നിർധനരായ
വിധവകളുടെ
വായ്പകൾ
എഴുതിത്തള്ളുവാൻ
നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
സഹകരണ
സംഘങ്ങളിലെ
വായ്പ
കുടിശിക
തീർപ്പാക്കൽ
2503 ശ്രീ.
സി.
അജയപ്രസാദ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ്
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) സഹകരണ
സംഘങ്ങളിൽ
നിന്നെടുത്ത
വായ്പകളുടെ
പലിശയിൽ
ഇളവ്
നല്കാന്
രൂപീകരിച്ചിട്ടുള്ള
വിവിധ
തലത്തിലുള്ള
കമ്മിറ്റികൾ
ഏതെല്ലാമാണെന്നും
ഓരോ
തലത്തിലുമുള്ള
കമ്മിറ്റികളുടെ
ഘടന
എങ്ങനെയാണെന്നും
ഓരോ
തലത്തിലെ
കമ്മിറ്റികൾക്കും
എത്ര
രൂപ
വരെ
പലിശയിൽ
ഇളവ്
നല്കാന്
അധികാരമുണ്ടെന്നും
വ്യക്തമാക്കാമോ;
(ബി) ആശ്വാസ്
(ഒറ്റത്തവണ
തീർപ്പാക്കൽ)
പദ്ധതിയുടെ
നടത്തിപ്പിൽ
ഉദ്യോഗസ്ഥരുടെ
ഭാഗത്ത്
നിന്നുണ്ടായതായി
പറയപ്പെടുന്ന
വീഴ്ച
എന്താണെന്നും
പ്രസ്തുത
ഉദ്യോഗസ്ഥർക്കെതിരെ
വകുപ്പ്
തലത്തിൽ
കൈക്കൊള്ളാൻ
തീരുമാനിച്ചിട്ടുള്ള
നടപടികൾ
എന്താണെന്നും
വിശദമാക്കാമോ?
ചേലക്കര
നിയോജകമണ്ഡലത്തിലെ
റിസ്ക്
ഫണ്ട്
അപേക്ഷകൾ
2504 ശ്രീ.
യു. ആര്.
പ്രദീപ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ്
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) ചേലക്കര
നിയോജകമണ്ഡലത്തില്‍
ഉള്‍പ്പെട്ട
വിവിധ
സഹകരണ
സംഘങ്ങളില്‍
ആയി
എത്ര
അപേക്ഷകളാണ്
റിസ്ക്
ഫണ്ട്
ബോര്‍ഡില്‍
ഇനിയും
തീര്‍പ്പുകല്പിക്കാനുള്ളത്;
വ്യക്തമാക്കാമോ;
(ബി) ചേലക്കര
നിയോജകമണ്ഡലത്തിലെ
സഹകരണ
സംഘങ്ങള്‍
കേന്ദ്രീകരിച്ച്
അപേക്ഷകരുടെ
പേരുവിവരം
ലഭ്യമാക്കാമോ;
(സി) പ്രസ്തുത
അപേക്ഷകളില്‍
സമയബന്ധിതമായി
തീരുമാനമെടുത്ത്
അപേക്ഷകര്‍ക്ക്
ആശ്വാസം
നല്‍കുന്നതിന്
പരിഗണന
നല്‍കുമോ;
എങ്കില്‍
വിശദാംശം
വ്യക്തമാക്കാമോ?
കാസർഗോഡ്
ജില്ലയിൽ
റിസ്ക്
ഫണ്ട്
ആനുകൂല്യം
2505 ശ്രീ.
ഗോവിന്ദൻ
പള്ളിക്കാപ്പിൽ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ്
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) നിലവിലെ
സര്‍ക്കാര്‍
അധികാരത്തിൽ
വന്നതിന്
ശേഷം
കാസർഗോഡ്
ജില്ലയിൽ
റിസ്ക്
ഫണ്ട്
ആനൂകൂല്യം
ലഭ്യമാക്കുന്നതിനായി
എത്ര
അപേക്ഷകളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(ബി) പ്രസ്തുത
അപേക്ഷകളില്‍
എത്രയെണ്ണം
തീർപ്പാക്കിയിട്ടുണ്ട്
എന്ന്
അറിയിക്കാമോ;
(സി) 2016
മുതൽ 2026
വരെ
എത്ര
പേർക്കാണ്
കാസർഗോഡ്
ജില്ലയിൽ
റിസ്ക്
ഫണ്ട്
ആനുകൂല്യം
ലഭിച്ചിട്ടുള്ളതെന്ന്
നിയോജക
മണ്ഡലം
തിരിച്ച്
കണക്കുകൾ
ലഭ്യമാക്കാമോ?
റിസ്ക്
ഫണ്ട്
മുഖേനയുള്ള
ധനസഹായം
2506 ശ്രീ.
വി.
ജോയി
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ്
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
2016-21, 2021-26
കാലയളവില്‍
റിസ്ക്
ഫണ്ടില്‍
ഉള്‍പ്പെടുത്തി
എത്ര
രൂപയുടെ
ധനസഹായം
സഹകാരികള്‍ക്കും
ആശ്രിതര്‍ക്കുമായി
അനുവദിച്ച്
നല്‍കിയിട്ടുണ്ടെന്ന്
വിശദമാക്കാമോ?
സഹകരണ
മേഖലയിലെ
കമ്മീഷൻ
ജീവനക്കാരുടെ
സാമ്പത്തിക
ആനുകൂല്യങ്ങൾ
2507 ശ്രീ.
ടി. കെ.
ഗോവിന്ദൻ
മാസ്റ്റർ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ്
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) സഹകരണ
സ്ഥാപനങ്ങളിൽ
ദിനനിക്ഷേപ
പിരിവുകാർ,
അപ്രൈസർമാർ
എന്നിവരടങ്ങുന്ന
കമ്മീഷൻ
ജീവനക്കാർ
അനുഭവിക്കുന്ന
വിവിധ
വിഷമതകളും
ആനുകൂല്യ
ലഭ്യതക്കുറവും
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി) 2015-ലെ
സർക്കാർ
ഉത്തരവ്
പ്രകാരം
10 വർഷം
സർവീസുള്ള
കമ്മീഷൻ
ജീവനക്കാർക്ക്
നൽകിവരുന്ന
4,000/- രൂപ
സ്ഥിരവേതനവും,
പി.എഫ്.
വിഹിതം
കണക്കാക്കുന്നതിനുള്ള
5,000/- രൂപ
ശമ്പള
പരിധിയും
കാലോചിതമായി
വർദ്ധിപ്പിക്കുന്ന
കാര്യം
പരിഗണനയിലുണ്ടോ;
വ്യക്തമാക്കാമോ;
(സി) കമ്മീഷൻ
ജീവനക്കാർക്ക്
പെൻഷൻ
ലഭിക്കുന്നതിന്
പെൻഷൻ
ബോർഡിൽ
4 ലക്ഷം
രൂപ
അടവുണ്ടായിരിക്കണം
എന്ന
നിബന്ധന
മൂലം
ഭൂരിഭാഗം
പേർക്കും
പെൻഷൻ
നിഷേധിക്കപ്പെടുന്ന
സാഹചര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
പെൻഷൻ
ഫണ്ടിലെ
ഈ
തുകയുടെ
പരിധി
ഒഴിവാക്കാനോ
ബാക്കി
തുക
സ്ഥാപനങ്ങൾ
അടയ്ക്കാൻ
നിർദ്ദേശം
നൽകാനോ
നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ;
(ഡി) കമ്മീഷൻ
ജീവനക്കാർക്ക്
ഗ്രാറ്റുവിറ്റി,
ലീവ്
ആനുകൂല്യങ്ങൾ
എന്നിവ
ലഭ്യമാക്കുന്നതിനും
പ്യൂൺ/വാച്ച്മാൻ
പ്രൊമോഷൻ
റേഷ്യോ
4:1
എന്നതിൽ
നിന്ന്
2:1 ആയി
ഉയർത്തുന്നതിനും
നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ;
(ഇ) സാമൂഹ്യസുരക്ഷാ
പെൻഷൻ
വീടുകളിലെത്തിച്ച്
നൽകുന്ന
ജീവനക്കാരുടെ
ഇൻസെന്റീവ്
25
രൂപയിൽ
നിന്ന്
40
രൂപയായി
പുനഃസ്ഥാപിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
സഹകരണ
വകുപ്പിലെ
സ്ഥലംമാറ്റം
2508 ശ്രീ.
പി.
മമ്മിക്കുട്ടി
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ്
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) ബഹു.
കേരള
അഡ്മിനിസ്ട്രേറ്റീവ്
ട്രിബ്യൂണലിന്റെ
21/08/2026-ലെ OA/1610/2026
വിധിക്ക്
ശേഷം
സഹകരണ
വകുപ്പില്‍
സ്ഥലംമാറ്റം
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഓണ്‍ലൈന്‍
വഴിയാണോ
ഓഫ്ലൈന്
വഴിയാണോ
സ്ഥലംമാറ്റം
നടത്തിയിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ബി) ബഹു.
കേരള
അഡ്മിനിസ്ട്രേറ്റീവ്
ട്രിബ്യൂണലിന്റെ
21/08/2026-ലെ OA/1610/2026
വിധിക്ക്
ശേഷം
കോടതിവിധി
ലംഘിച്ച്
സ്ഥലംമാറ്റം
നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ?
കേരള
സംസ്ഥാന
സഹകരണ
സര്‍വീസ്
പരീക്ഷ
ബോര്‍ഡ്
2509 ശ്രീ.
സി. കെ.
ഹരീന്ദ്രന്‍
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ്
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) കേരള
സംസ്ഥാന
സഹകരണ
സര്‍വീസ്
പരീക്ഷ
ബോര്‍ഡ്
രൂപീകരിച്ചതിന്റെ
ലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്നും
ബോര്‍ഡ്
നിലവില്‍
വന്നശേഷം
സഹകരണ
സംഘങ്ങളിലെയും
ബാങ്കുകളിലെയും
നിയമനപ്രക്രിയ
സുതാര്യവും
കാര്യക്ഷമവുമാക്കുന്നതിനായി
സ്വീകരിച്ചിട്ടുളള
പ്രധാന
നടപടികള്‍
എന്തെല്ലാമാണെന്നും
വ്യക്തമാക്കുമോ;
(ബി) ബോര്‍ഡ്
രൂപീകരിച്ച
ശേഷം
നാളിതുവരെ
ബോര്‍ഡ്
മുഖേന
വിവിധ
സഹകരണ
സംഘങ്ങളിലേക്കും
ബാങ്കുകളിലേക്കും
നിയമനത്തിനായി
എത്ര
ഉദ്യോഗാര്‍ത്ഥികളെ
ശിപാര്‍ശ
ചെയ്തിട്ടുണ്ടെന്നും
അതില്‍
എത്രപേര്‍ക്ക്
യഥാര്‍ത്ഥത്തില്‍
നിയമനം
ലഭിച്ചിട്ടുണ്ടെന്നും
ജില്ല,
തസ്തിക,
വര്‍ഷം
തിരിച്ചുളള
വിശദാംശം
ലഭ്യമാക്കുമോ;
(സി) പ്രസ്തുത
ബോര്‍ഡ്
രൂപീകരിച്ച
ശേഷം
നാളിതുവരെ
ഏതെല്ലാം
തസ്തികകളിലേക്കാണ്
പരീക്ഷകള്‍
നടത്തിയിട്ടുളളതെന്നും
ഓരോ
തസ്തികയിലേക്കും
നടത്തിയ
പരീക്ഷകളുടെ
എണ്ണം,
വിജ്ഞാപനം
ചെയ്ത
ഒഴിവുകള്‍,
പരീക്ഷയില്‍
പങ്കെടുത്ത
ഉദ്യോഗാര്‍ത്ഥികള്‍,
പ്രസിദ്ധീകരിച്ച
റാങ്ക്
ലിസ്റ്റുകള്‍,
നിയമനത്തിനായി
ശിപാര്‍ശ
ചെയ്ത
ഉദ്യോഗാര്‍ത്ഥികള്‍
എന്നിവയുടെ
വിശദാംശവും
ലഭ്യമാക്കുമോ;
(ഡി) പ്രസ്തുത
ബോര്‍ഡ്
നിലവില്‍
വന്നശേഷം
നിയമനപ്രക്രിയയിലെ
കാലതാമസം
കുറയ്ക്കുന്നതിനും
സുതാര്യതയും
മെറിറ്റും
ഉറപ്പാക്കുന്നതിനും
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
തുല്യാവസരം
ലഭ്യമാക്കുന്നതിനും
കെെവരിച്ച
നേട്ടങ്ങള്‍
എന്തെല്ലാമാണെന്നും
ബോര്‍ഡിന്റെ
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തുന്നതിനായി
സര്‍ക്കാര്‍
നടത്തിയിട്ടുളള
പരിശോധനകളുടെയോ
പഠനങ്ങളുടെയോ
വിശദാംശവും
ലഭ്യമാക്കുമോ;
(ഇ) പരീക്ഷാ
ബോര്‍ഡ്
മുഖേന
നടത്തുന്ന
നിയമനങ്ങളുമായി
ബന്ധപ്പെട്ട്
നിലവിലുളള
ഒഴിവുകള്‍
സമയബന്ധിതമായി
നികത്തുന്നതിനും
പരീക്ഷാ
നടത്തിപ്പ്,
റാങ്ക്
ലിസ്റ്റ്
പ്രസിദ്ധീകരണം,
നിയമന
ശിപാര്‍ശ
എന്നിവയിലെ
കാലതാമസം
ഒഴിവാക്കുന്നതിനും
പരാതികള്‍
പരിഹരിക്കുന്നതിനും
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തെല്ലാമാണെന്നും
ബോര്‍ഡിന്റെ
പ്രവര്‍ത്തനം
കൂടുതല്‍
കാര്യക്ഷമമാക്കുന്നതിന്
ഭാവിയില്‍
എന്തെല്ലാം
നടപടികളാണ്
ഉദ്ദേശിക്കുന്നതെന്നും
വ്യക്തമാക്കുമോ?
സഹകരണ
ജീവനക്കാർക്കും
കളക്ഷൻ
ഏജന്റുമാർക്കുമുള്ള
ഇൻസെന്റീവ്
കുടിശ്ശിക
2510 ശ്രീ.
എം.
റഹ്മത്തുളള
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ്
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) ക്ഷേമപെൻഷൻ
വിതരണം
ചെയ്യുന്ന
സഹകരണ
ജീവനക്കാർക്കും
കളക്ഷൻ
ഏജന്റുമാർക്കും
കഴിഞ്ഞ
ഒന്‍പത്
മാസമായി
ഇൻസെന്റീവ്
ലഭിച്ചിട്ടില്ലെന്ന
കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ
ഇത്
സംബന്ധിച്ച
വിശദാംശം
ലഭ്യമാക്കാമോ;
(ബി) 2025
ഡിസംബർ
മുതൽ
ഇതുവരെയുള്ള
കാലയളവിലെ
ഇൻസെന്റീവ്
കുടിശ്ശിക
എത്രയാണെന്ന്
കണക്കാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എപ്പോൾ
വിതരണം
ചെയ്തുതീർക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി) പല
വാർഡുകളിലായി
സ്വന്തം
ചെലവിൽ
വാഹനങ്ങളിലും
ഓട്ടോറിക്ഷകളിലും
യാത്ര
ചെയ്ത്
പെൻഷൻ
എത്തിക്കുന്ന
ജീവനക്കാർക്ക്
തുച്ഛമായ
കമ്മീഷൻ
തുക
മാത്രമാണ്
ലഭിക്കുന്നതെന്നും
ഇൻസെന്റീവ്
വൈകുന്നത്
അവരുടെ
കുടുംബ
ബജറ്റിനെ
പ്രതികൂലമായി
ബാധിക്കുന്നുണ്ടെന്നും
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ഡി) എങ്കിൽ
പ്രസ്തുത
ഇൻസെന്റീവ്
കുടിശ്ശിക
അടിയന്തരമായി
അനുവദിക്കുവാൻ
നടപടികൾ
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
കെയര്‍
ഹോം
പുനരധിവാസ
പദ്ധതി
2511 ശ്രീ.
പി. എ.
മുഹമ്മദ്
റിയാസ്
ശ്രീ.
യു. ആര്.
പ്രദീപ്
ശ്രീ.
എം.
വിജിന്
ശ്രീ.
എം. എസ്.
അരുണ്‍
കുമാർ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ്
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) പ്രകൃതിക്ഷോഭത്തിൽ
വീട്
നഷ്ടപ്പെട്ടവരെ
പുനരധിവസിപ്പിക്കുന്നതിനായി
മുൻ
സർക്കാർ
ആവിഷ്കരിച്ച
കെയർ
ഹോം
പദ്ധതിയുടെ
രണ്ടാം
ഘട്ട
പ്രവർത്തനങ്ങൾ
നിലവിൽ
ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി) നിർമ്മാണം
അന്തിമഘട്ടത്തിലായിരുന്ന
കണ്ണൂർ,
പാലക്കാട്,
മലപ്പുറം
ജില്ലകളിലെ
ഭവന
സമുച്ചയങ്ങളുടെ
നിർമ്മാണം
പൂർത്തീകരിച്ച്
ഗുണഭോക്താക്കൾക്ക്
കൈമാറാൻ
കഴിഞ്ഞിട്ടുണ്ടോ;
ഇല്ലെങ്കിൽ
അത്
സാധിക്കാത്തതിന്റെ
കാരണം
വ്യക്തമാക്കാമോ;
(സി) ദുർബല
വിഭാഗങ്ങൾക്ക്
സഹായകരമാകുന്ന
കേരള
സഹകരണ
റിസ്ക്
ഫണ്ട്,
അംഗ
സമാശ്വാസ
നിധി
എന്നിവയിലേക്കുള്ള
ഫണ്ട്
വിതരണം
നിലവിൽ
സുഗമമായി
നടക്കുന്നുണ്ടോ;
വ്യക്തമാക്കാമോ;
(ഡി) പ്രസ്തുത
ക്ഷേമപദ്ധതികളുടെ
നടത്തിപ്പിൽ
അടുത്തിടെ
ഏതെങ്കിലും
തരത്തിലുള്ള
തടസ്സമോ
കാലതാമസമോ
ഉണ്ടായിട്ടുണ്ടോ;
എങ്കിൽ
അവ
ഒഴിവാക്കാൻ
സ്വീകരിച്ചിട്ടുള്ള
അടിയന്തര
നടപടികൾ
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
സഹകരണ
സംഘങ്ങളില്‍
പൊതു
സോഫ്റ്റ്വെയര്
2512 ശ്രീ.
കെ.
പ്രേംകുമാര്‍
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ്
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) സഹകരണ
സംഘങ്ങളില്‍
പൊതു
സോഫ്റ്റ്വെയര്
നടപ്പാക്കുന്നതിന്
കേരള
സഹകരണ
നിയമം
വകുപ്പ്
34എ
ചട്ടം
29(3)
പ്രകാരം
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചുവെന്നും
ഇത്
നടപ്പാക്കാന്‍
വരുന്ന
കാലതാമസം
പരിഹരിക്കാന്‍
സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണെന്നുമുള്ള
വിശദാംശം
ലഭ്യമാക്കാമോ?
സാമൂഹ്യ
സുരക്ഷാ
പെന്ഷന്
വിതരണത്തിനായി
കണ്‍സോര്‍ഷ്യം
2513 ശ്രീ.
എ. സി.
മൊയ്തീന്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ്
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) സാമൂഹ്യ
സുരക്ഷാ
പെന്ഷന്
വിതരണത്തില്‍
നിന്ന്
സഹകരണമേഖലയെ
ഒഴിവാക്കുവാന്‍
തീരുമാനമെടുത്തിട്ടുണ്ടോ:
(ബി) സാമൂഹ്യ
സുരക്ഷാ
പെന്ഷന്
വിതരണത്തിനായി
രൂപീകരിച്ച
കണ്‍സോര്‍ഷ്യത്തിന്റെ
കാലാവധി
എന്നാണ്
അവസാനിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി) എങ്കിൽ
കണ്‍സോര്‍ഷ്യം
രൂപീകരിക്കുവാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ?
സഹകരണ
മേഖലയിലെ
ബോര്‍ഡുകള്‍
2514 ശ്രീമതി
ഒ. എസ്.
അംബിക
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ്
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) സഹകരണ
മേഖലയിൽ
സഹകരണ
പരീക്ഷാ
ബോർഡ്,
സഹകരണ
പെൻഷൻ
ബോർഡ്,
സഹകരണ
വെൽഫെയർ
ബോർഡ്,
സഹകരണ
ഡെപ്പോസിറ്റ്
ഗ്യാരണ്ടി
ബോർഡ്,
റിസ്ക്
ഫണ്ട്
ബോർഡ്
എന്നിവ
നിലവിലുണ്ടോ;
വ്യക്തമാക്കാമോ;
(ബി) ബോർഡ്
അംഗങ്ങളെ
നിയമിക്കാത്തത്
കാരണം
വിരമിച്ച
ജീവനക്കാരുടെ
പെൻഷൻ
ആനുകൂല്യം
വിതരണം
ചെയ്യുന്നതിൽ
കാലതാമസം
നേരിട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(സി) റിസ്ക്
ഫണ്ട്
ബോർഡ്
നിലവിലില്ലാത്തതിനാൽ
അകാലമരണം
സംഭവിച്ച
സഹകാരികളുടെ
വായ്പകൾ
എഴുതി
തള്ളുന്നത്
ഉൾപ്പെടെയുള്ള
ആനുകൂല്യങ്ങൾ
പോലും
നൽകാൻ
കഴിയാത്ത
സാഹചര്യം
നിലവിലുണ്ടോ;
വിശദമാക്കാമോ?
പ്രാഥമിക
കാർഷിക
വായ്പാ
സംഘങ്ങളിൽ
ഏകീകൃത
ടി.സി.എസ്
സോഫ്റ്റ്വെയർ
2515 ശ്രീ.
എ.
പ്രഭാകരന്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ്
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) പ്രാഥമിക
കാർഷിക
വായ്പാ
സംഘങ്ങളിൽ
ഏകീകൃത
സോഫ്റ്റ്വെയർ
നടപ്പിലാക്കുന്നതിനായി
മുൻ
സർക്കാർ
ടി.സി.എസ്.
കമ്പനിയുമായി
ഉണ്ടാക്കിയ
കരാറിന്റെ
നിലവിലെ
അവസ്ഥ
വ്യക്തമാക്കാമോ;
(ബി) പ്രസ്തുത
പദ്ധതി
18 മാസം
കൊണ്ട്
പൂർത്തിയാക്കാനായിരുന്നു
മുൻ
സർക്കാർ
ലക്ഷ്യമിട്ടിരുന്നതെങ്കിലും
കഴിഞ്ഞ
അഞ്ച്
മാസമായി
ഇതിന്റെ
തുടർനടപടികൾ
പൂർണ്ണമായും
സ്തംഭിച്ചിരിക്കുകയാണെന്ന
ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(സി) പ്രസ്തുത
പദ്ധതിയുമായി
ബന്ധപ്പെട്ട്
നിലവിൽ
ഏതെല്ലാം
ഘട്ടങ്ങൾ
പൂർത്തീകരിച്ചുവെന്നും
ബാക്കി
പ്രവർത്തനങ്ങൾ
വേഗത്തിലാക്കാൻ
സ്വീകരിച്ചിട്ടുള്ള
നടപടികൾ
എന്തെല്ലാമാണെന്നും
വിശദമാക്കാമോ;
(ഡി) സഹകരണ
സംഘങ്ങളെ
ആധുനികവൽക്കരിക്കുന്ന
ഈ
സുപ്രധാന
പദ്ധതി
സമയബന്ധിതമായി
പൂർത്തിയാക്കാൻ
തയ്യാറാകുമോ;
വിശദമാക്കാമോ?
|