UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >16th KLA >2nd Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

SIXTEENTH   KLA - 2nd SESSION
 
26.10.2026 UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തിലെ ക്ഷേത്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനവും നവീകരണവും

1931  ശ്രീ. വിനു ജോബ് കുഴിമണ്ണിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തിന്റെ പരിധിയിലുള്ള വിവിധ ദേവസ്വം ബോർഡുകളുടെ കീഴിലുള്ള ക്ഷേത്രങ്ങളിൽ കഴിഞ്ഞ 10 വർഷത്തിനിടയിൽ (2016 മുതൽ 2026 വരെ) നടപ്പിലാക്കാൻ അനുമതി നൽകിയതും പൂർത്തീകരിച്ചതുമായ പ്രധാന പദ്ധതികൾ ഏതെല്ലാമാണെന്നും നിലവിലുള്ള പദ്ധതികളുടെ പുരോഗതിയുടെ വിശദാംശം എന്തെല്ലാമാണെന്നും വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത ദേവസ്വം പദ്ധതികളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും തരത്തിലുള്ള തടസ്സങ്ങളോ ഫണ്ട് ലഭ്യതക്കുറവോ ഉദ്യോഗസ്ഥതല അലംഭാവമോ റിപ്പോർട്ട് ചെയ്തിട്ടുണ്ടോ; എങ്കിൽ ഏതെല്ലാം ക്ഷേത്രങ്ങളിലെ പ്രവൃത്തികളിലാണ് ഇത്തരം പ്രതിസന്ധികൾ നേരിട്ടതെന്ന് വ്യക്തമാക്കാമോ;

(സി)  ദേവസ്വം നിർമ്മാണ പ്രവൃത്തികളിൽ നേരിട്ട തടസ്സങ്ങളും കാലതാമസങ്ങളും പരിഹരിക്കുന്നതിനായി ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം എന്തൊക്കെ പ്രത്യേക നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

(ഡി)  ചങ്ങനാശ്ശേരി മണ്ഡലത്തിലെ ക്ഷേത്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനവും നവീകരണവും ലക്ഷ്യമിട്ട് ദേവസ്വം വകുപ്പിന്റെ കീഴിൽ പുതുതായി എന്തെങ്കിലും പദ്ധതികൾ ഈ സർക്കാർ വന്നതിനുശേഷം പ്രഖ്യാപിച്ചിട്ടുണ്ടോ; ഇതുമായി ബന്ധപ്പെട്ട് പുതിയ പ്രൊപ്പോസലുകൾ സർക്കാരിന് ലഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;

(ഇ)  ദേവസ്വം പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനും ക്ഷേത്രങ്ങളിലെ വികസന പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനുമായി നടപ്പുവർഷം സ്വീകരിച്ചിട്ടുള്ള നിരീക്ഷണ സംവിധാനങ്ങളുടെയും അനുവദിച്ച ഫണ്ടുകളുടെയും വിശദാംശം രേഖാമൂലം ലഭ്യമാക്കാമോ?

ദേവസ്വം ഇടപാടുകള്‍ ഡിജിറ്റലാക്കാന്‍ പദ്ധതി

1932  ശ്രീ. വി. ടി. ബൽറാം
ശ്രീമതി വിദ്യാ ബാലകൃഷ്ണൻ
ശ്രീ. മുഹമ്മദ് ഷിയാസ്
ശ്രീ. ദീപക് ജോയ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തീര്‍ത്ഥാടനകാലത്ത് ശബരിമലയില്‍ ദേവസ്വം ബോര്‍ഡിന്റെ എല്ലാ ഇടപാടുകളും ഡിജിറ്റല്‍ പേയ്‌മെന്റ് വഴി മാത്രമാക്കാന്‍ പദ്ധതിയുണ്ടോയെന്ന് വ്യക്തമാക്കാമോ;

(ബി)  കിറ്റ്ഫ്രയുടെ (കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്) സഹായത്തോടെ ദേവസ്വം ബോർഡിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും ബന്ധിപ്പിച്ച് നടപ്പാക്കുന്ന ഡിജിറ്റൈസേഷൻ പ്രവർത്തനങ്ങളെക്കുറിച്ച് വിശദമാക്കാമോ;

(സി)  ഓഫീസുകളിലെ ഫയൽ നീക്കം, ക്ഷേത്രങ്ങളിലെയും ഓഫീസുകളിലെയും സാമ്പത്തിക ക്രയവിക്രയം, ഭക്തജനങ്ങൾക്കുള്ള വിവിധ സേവനങ്ങൾ തുടങ്ങി എല്ലാ ഇടപാടുകളും ഡിജിറ്റലാക്കാൻ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?

ക്ഷേത്രങ്ങളിലെ വരുമാന വർദ്ധനയ്ക്കായി പദ്ധതികൾ

1933  ശ്രീ. എം. വിന്‍സെന്റ്
ശ്രീ. ടോണി ചമ്മണി
ശ്രീ. വി. എസ്. ജോയി
ശ്രീ. കെ. നീലകണ്ഠൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ദേവസ്വം ബോർഡുകൾ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടോ ; എങ്കിൽ വരുമാന വർദ്ധനയ്ക്കായി പദ്ധതികൾ രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)  മലബാർ ദേവസ്വം ബോർഡിന് കീഴിലെ എല്ലാ ക്ഷേത്രങ്ങളിലെയും വരുമാനം ഏകീകരിച്ച് ഉപയോഗിക്കാനാകുന്ന 'ഫണ്ട് പൂളിംഗ്' സംവിധാനം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ;

(സി)  കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള പ്രധാന ക്ഷേത്രങ്ങളിലെല്ലാം വഴിപാട് വരുമാനം കൂട്ടുന്നതിനായി ഓൺലൈൻ സംവിധാനം വിപുലമാക്കുമോയെന്ന് വ്യക്തമാക്കാമോ?

വടശ്ശേരിക്കരയിൽ ശബരിമല തീർത്ഥാടന പിൽഗ്രിം സെന്റർ

1934  ശ്രീ. പഴകുളം മധു : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ശബരിമല തീർത്ഥാടന തിരക്ക് നിയന്ത്രിച്ച് സുഗമമാക്കാനും തീർഥാടകർക്ക് വിരിവെക്കാനും വിശ്രമിക്കാനും ഉപകാരപ്പെടുന്നവിധത്തില്‍ വടശ്ശേരിക്കരയിൽ പിൽഗ്രിം സെന്റർ തുറക്കാൻ നടപടി സ്വീകരിക്കാമോ; വ്യക്തമാക്കാമോ;

ശബരിമലക്ഷേത്രത്തിലെ സ്വർണ്ണക്കിരീടം

1935  ശ്രീ. ബി. ബി. ഗോപകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ശബരിമല ക്ഷേത്രത്തിലേക്ക് തമിഴ്‌നാട് സ്വദേശിയായ ഭക്തൻ സമർപ്പിച്ച 55.75 പവൻ തൂക്കമുള്ള സ്വർണക്കിരീടം മോഷണം പോയതായി കണ്ടെത്തിയിട്ടുണ്ടോ; പ്രസ്തുത കിരീടത്തിന് പകരം വ്യാജ കിരീടം സ്ഥാപിച്ചതായി കണ്ടെത്തിയിട്ടുണ്ടോ; ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയിട്ടുണ്ടെങ്കിൽ അതിന്റെ വിശദാംശം ലഭ്യമാക്കുമോ;

(ബി)  ശബരിമലയിൽ ലേലത്തിലൂടെ കടകൾ ഏറ്റെടുത്ത് നടത്തുന്ന എല്ലാ ലൈസൻസികളും തങ്ങളുടെ കടകൾക്ക് മുന്നിൽ ലൈസൻസിയുടെ പേരും ഫോൺ നമ്പറും വ്യക്തമായി പ്രദർശിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(സി)  ശബരിമലയിലെ അപ്പം, അരവണ എന്നിവയുടെ നിർമാണത്തിന് ഹലാൽ മുദ്രയുള്ള ശർക്കരയുടെ ഉപയോഗം ഒഴിവാക്കാൻ തീരുമാനമെടുത്തിട്ടുണ്ടോ; എങ്കിൽ പകരം ശർക്കര എവിടെനിന്ന് സംഭരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്; ഇതുസംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ?

മണ്ഡലകാല ഒരുക്കങ്ങൾ

1936  ഡോ. മാത്യു കുഴൽനാടൻ
ശ്രീ. കെ. എം. അഭിജിത്ത്
ശ്രീമതി കെ. കെ. രമ
ശ്രീ. രമേഷ് പിഷാരടി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)   ഈ വർഷത്തെ ശബരിമല മണ്ഡല- മകരവിളക്ക് തീർത്ഥാടനത്തിന് മുന്നോടിയായി എന്തെല്ലാം മുന്നൊരുക്കങ്ങളാണ് സ്വീകരിക്കുന്നതെന്ന് വിശദമാക്കുമോ;

(ബി)  ശബരിമല തീർത്ഥാടകരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യം കണക്കിലെടുത്ത് സന്നിധാനം, പമ്പ, നിലയ്ക്കൽ, എരുമേലി എന്നിവിടങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ, ശുദ്ധജലം, ശുചീകരണം, താമസം, ഗതാഗതം, ആരോഗ്യസംവിധാനം, സുരക്ഷ തുടങ്ങിയ മേഖലകളിലെ ഒരുക്കങ്ങൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(സി)  കഴിഞ്ഞ തീർത്ഥാടനകാലത്തെ അനുഭവങ്ങളും നേരിട്ട പ്രശ്നങ്ങളും വിലയിരുത്തി ഇത്തവണ കൂടുതൽ കാര്യക്ഷമമായ സംവിധാനങ്ങൾ ഒരുക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?

ശബരിമലയിലേക്കുള്ള മിൽമ നെയ്യ്

1937  ശ്രീ. സേനാപതി വേണു
ശ്രീ. വി. ടി. സൂരജ്
ശ്രീ. എം. എം. നസീർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ശബരിമലയിലേക്ക് മിൽമ തിരുവനന്തപുരം മേഖല യൂണിയൻ വിതരണം ചെയ്ത നെയ്യ്, വഴിമധ്യേ മാറ്റി ഗുണനിലവാരം കുറഞ്ഞ നെയ്യ് എത്തിച്ചുവെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;

(ബി)  നെയ്യ് ഇടപാടിൽ സാമ്പത്തിക നഷ്ടമുണ്ടായെന്ന് കണ്ടെത്തിയിട്ടുണ്ടോ; എങ്കിൽ എത്ര രൂപ നഷ്ടമുണ്ടായിട്ടുണ്ട്; വ്യകതമാക്കാമോ;

(സി)  നെയ്യിന്റെ ഗുണനിലവാരം പരിശോധിക്കേണ്ട ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ മിൽമയുടെ ജീവനക്കാർക്കൊപ്പം ക്രമക്കേടിന് കൂട്ടുനിന്നു എന്ന ആരോപണത്തെക്കുറിച്ച് അന്വേഷിച്ച്‌ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?

ശബരിമലയിൽ അപ്പം,അരവണ എന്നിവയുടെ കണക്കിലെ ക്രമക്കേട്

1938  ശ്രീ. എൻ. ശക്തൻ
ശ്രീ. സി. വി. ശാന്തകുമാർ
ശ്രീ. എം. ആർ. ബൈജു : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ശബരിമലയിൽ അപ്പം, അരവണ എന്നിവ ഉപയോഗശൂന്യമായി എന്ന് കാണിച്ച് കണക്കിൽ ക്രമക്കേട് നടത്തിയതായി കണ്ടെത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;

(ബി)  എങ്കിൽ പ്രസ്തുത ക്രമക്കേടിന്റെ ഭാഗമായി എത്ര രൂപയുടെ ക്രമക്കേട് നടത്തിയതായി കണ്ടെത്തിയിട്ടുണ്ടെന്ന് അറിയിക്കാമോ;

(സി)  പ്രസ്തുത ക്രമക്കേട്‌ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ നിയമനങ്ങൾ

1939  ശ്രീ. പഴകുളം മധു : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തിരുവിതാംകൂർ ദേവസ്വം ബോർഡ് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടത്തിയിട്ടുള്ള നിയമനങ്ങളിൽ വലിയ അഴിമതിയും നിയമ വിരുദ്ധ പ്രവർത്തനങ്ങളും നടന്നതായുള്ള ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;

(ബി)  പ്രസ്തുത സാഹചര്യത്തിൽ കഴിഞ്ഞ 10 വർഷം തിരുവിതാംകൂർ ദേവസ്വം ബോർഡിൽ സ്ഥിരമായും താൽക്കാലികമായും ജോലി ലഭിച്ചവരുടെ ലിസ്റ്റ് ജില്ല തിരിച്ചു ലഭ്യമാക്കാമോ?

വെട്ടിക്കവല മഹാദേവക്ഷേത്രത്തിലെ നിർമ്മാണ പ്രവർത്തനങ്ങൾ

1940  ശ്രീ. ജ്യോതികുമാർ ചാമക്കാല : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വെട്ടിക്കവല മഹാദേവക്ഷേത്രത്തിന്റെ ശബരിമല ഇടത്താവളത്തിൽ എന്തെല്ലാം സൗകര്യങ്ങളാണ് ഈ വർഷം പുതുതായി ഒരുക്കുന്നത്; ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ എന്ന് പൂർത്തിയാകുമെന്ന് വ്യക്തമാക്കുമോ?

കൊട്ടാരക്കര ശ്രീമഹാഗണപതി ക്ഷേത്ര വികസനം

1941  ശ്രീ. കെ. എന്‍. ബാലഗോപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കൊട്ടാരക്കര മണികണ്ഠേശ്വരം ശ്രീമഹാഗണപതി ക്ഷേത്ര വികസനത്തിനായി തയ്യാറാക്കിയ മാസ്റ്റർപ്ലാനിന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അനുമതി നൽകിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;

(ബി)  മാസ്റ്റര്‍ പ്ലാനില്‍ അനുമതി ലഭ്യമായ പ്രധാന പ്രവൃത്തികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;

(സി)  പ്രസ്തുത പ്രവൃത്തികള്‍ നടപ്പിലാക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ?

വർക്കല ശ്രീ ജനാർദ്ദന സ്വാമി ക്ഷേത്രം

1942  ശ്രീ. വി. ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വർക്കല ശ്രീ ജനാർദ്ദന സ്വാമി ക്ഷേത്രത്തിലെ അടിസ്ഥാന വികസനങ്ങൾക്കായി സ്വീകരിച്ചിട്ടുള്ള പദ്ധതികൾ വിശദമാക്കാമോ;

(ബി)  പ്രസ്തുത പദ്ധതികളുടെ പുരോഗതി വിശദമാക്കാമോ?

ആരോഗ്യ വകുപ്പില്‍ അനുവദിച്ച പുതിയ തസ്തികകള്‍

1943  ശ്രീ. പി. കെ. നവാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കഴിഞ്ഞ സർക്കാരിന്റെ കാലത്ത് എത്ര ഡോക്‌ടർ, പാരാമെഡിക്കൽ സ്റ്റാഫ് തസ്‌തിക സൃഷ്ടിച്ചുവെന്നും അവ ഏതല്ലാം സ്ഥാപനങ്ങൾക്കാണ് അനുവദിച്ചതെന്നും ജില്ല തിരിച്ച് വിശദമാക്കുമോ;

(ബി)  അത്തരത്തില്‍ അനുവദിച്ച തസ്തികകളില്‍ താനൂര്‍ നിയോജകമണ്ഡലത്തില്‍ എത്ര തസ്തിക ഏതൊക്കെ സ്ഥാപനങ്ങളില്‍ അനുവദിച്ചുവെന്നതിന്റെ വിശദാംശങ്ങള്‍ നല്‍കുമോ?

24×7 സ്പെഷ്യാലിറ്റി ചികിത്സാ സേവനം

1944  ശ്രീ. വിഷ്ണു മോഹൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ ജനറൽ ആശുപത്രികളിലും ജില്ലാ ആശുപത്രികളിലും 24x7 സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ആരംഭിക്കുന്നതിനായുള്ള പദ്ധതികളുടെ നിലവിലെ പുരോഗതി വ്യക്തമാക്കുമോ;

(ബി)  ജനറൽ ആശുപത്രികളിലും ജില്ലാ ആശുപത്രികളിലും 24x7 സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ആരംഭിക്കുന്നതിനായി പുതിയ തസ്തികകൾ സൃഷ്ടിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;

(സി)  സർക്കാർ ആശുപത്രികളിൽ അവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുന്നതിനും സ്റ്റോക്ക് തീർന്നുപോകുന്നത് ഒഴിവാക്കുന്നതിനുമായി റിയൽ-ടൈം ഡ്രഗ് സ്റ്റോക്ക് മോണിറ്ററിംഗ് സംവിധാനം നിലവിലുണ്ടോയെന്ന് വ്യക്തമാക്കുമോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ;

(ഡി)  കെ.എ .എസ്.പി –പി.എം.ജെ.എ.വൈ. പദ്ധതി പ്രകാരം സംസ്ഥാനത്ത് എംപാനൽ ചെയ്തിട്ടുള്ള സ്വകാര്യ ആശുപത്രികൾക്ക് മുൻ സർക്കാർ നൽകാനുള്ള റീഇംബേഴ്സ്മെന്റ് കുടിശ്ശിക തുക എത്രയെന്ന് വ്യക്തമാക്കുമോ?

ആരോഗ്യരംഗത്തെ സ്വകാര്യ നിക്ഷേപം

1945  ശ്രീ. ടി. പി. അഷ്റഫലി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ആരോഗ്യ രംഗത്ത് സ്വകാര്യ നിക്ഷേപം കൂടിവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)  അതിന്റെ മേന്മകളും ഭവിഷ്യത്തുകളും എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;

(സി)  ആരോഗ്യ രംഗം ഇത് മൂലം അമിത വാണിജ്യവൽക്കരണത്തിലേക്ക് വഴിമാറുന്നില്ല എന്ന് ഉറപ്പാക്കാൻ എന്തെല്ലാം നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്നത് എന്ന് വ്യക്തമാക്കാമോ;

(ഡി)  സ്വകാര്യ ആശുപത്രികളിൽ അനാവശ്യ ലാബ് ടെസ്റ്റുകളും സ്കാനിംഗുകളും ശസ്ത്രക്രിയകളും നടത്തി രോഗികളെ ചൂഷണം ചെയ്യുന്നത് തടയാൻ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരമുള്ള മെഡിക്കൽ ഓഡിറ്റിംഗ് ശക്തമാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ?

സർക്കാർ ആശുപത്രികളിലെ ആംബുലൻസുകളിലെ തകരാറുകൾ പരിഹരിക്കുന്നതിന് നടപടി

1946  ശ്രീ. കെ. ബിനിമോൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സർക്കാർ ആശുപത്രികളിലെ ആംബുലൻസുകൾക്ക് തകരാറു സംഭവിച്ചാൽ പരിഹരിക്കുന്നതിന് കാലതാമസം വരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  സാങ്കേതിക അനുമതി ലഭിക്കുന്നതിന് വളരെയധികം കാലതാമസം വരുന്നതുമൂലം ആംബുലൻസുകൾ യഥാസമയം നന്നാക്കുവാൻ കഴിയാതെ വരുന്നതു ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(സി)  ഇങ്ങനെ ആംബുലൻസുകളുടെ തകരാർ പരിഹരിക്കുന്നത്തിലുണ്ടാകുന്ന കാലതാമസം മൂലം അതിലെ മറ്റ് യന്ത്ര സംവിധാനങ്ങൾക്കും തകരാർ സംഭവിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിക്കുന്നുണ്ടോ;

(ഡി)  ആംബുലൻസുകൾക്ക് സാങ്കേതിക അനുമതി നൽകുന്നതിനും എച്ച്.എം.സി (ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി) ഫണ്ടിൽ നിന്നും തുക മുൻകൂറായി അനുവദിക്കുന്നതിനും ആയത് സർക്കാർ അനുവദിക്കുന്ന മുറയ്ക്ക് എച്ച്എംസിയിലേക്ക് തിരികെ നൽകുന്നതിനും ഉണ്ടാകുന്ന ഈ കാലതാമസം ഒഴിവാക്കാവുക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുമോ?

ഓട്ടിസം, സെറിബ്രൽ പാൾസി തുടങ്ങിയ വൈകല്യങ്ങൾ കണ്ടെത്താൻ സംവിധാനം

1947  ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  നവജാത ശിശുക്കളിലും ഓട്ടിസം, സെറിബ്രൽ പാൾസി തുടങ്ങിയ വികസന വൈകല്യങ്ങൾ നേരത്തെ കണ്ടെത്തുന്നതിനായി സംസ്ഥാനത്ത് ഏതെങ്കിലും സ്ക്രീനിംഗ് സംവിധാനം നിലവിലുണ്ടോ;

(ബി)  ഉണ്ടെങ്കിൽ പ്രസ്തുത സ്ക്രീനിംഗിന്റെ ഭാഗമായി ഏതൊക്കെ പരിശോധനകളാണ് നടത്തിവരുന്നത്; എത്ര പ്രായം മുതൽ ഇത്തരം പരിശോധനകൾ നടത്തുന്നു; വിശദീകരിക്കുമോ;

(സി)  ഇത്തരം വികസന വൈകല്യങ്ങൾ നേരത്തെ കണ്ടെത്തുന്നതിനുള്ള സ്ക്രീനിംഗ് രേഖപ്പെടുത്തുന്നതിനായി വാക്സിനേഷൻ കാർഡിൽ പ്രത്യേക കോളം ഉൾപ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ;

(ഡി)  ഇത്തരം പരിശോധനകൾ നടത്തുന്നതിനാവശ്യമായ സൗകര്യങ്ങൾ സർക്കാർ ആരോഗ്യ സംവിധാനത്തിൽ ഒരുക്കുന്നതിനും എല്ലാ സർക്കാർ ആശുപത്രികളിലും ലഭ്യമാക്കുന്നതിനും നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?

പ്രിവന്റീവ് ആൻഡ് പ്രഡിക്റ്റീവ് ഹെൽത്ത് കെയർ സംവിധാനം നടപ്പിലാക്കുന്നത്

1948  ശ്രീ. ടി. പി. അഷ്റഫലി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കേരളത്തിൽ വയോജന ജനസംഖ്യയും ജീവിതശൈലീ രോഗങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ, രോഗം വന്നതിനുശേഷമുള്ള ചികിത്സയ്ക്കു പകരം രോഗസാധ്യത നേരത്തെ കണ്ടെത്തുകയും തുടർച്ചയായി നിരീക്ഷിക്കുകയും ചെയ്യുന്ന പ്രിവന്റീവ് ആൻഡ് പ്രഡിക്റ്റീവ് ഹെൽത്ത് കെയർ സംവിധാനത്തിലേക്ക് ആരോഗ്യ സംവിധാനത്തെ മാറ്റുന്ന കാര്യം പരിഗണനയിലുണ്ടോ;

(ബി)  ഉണ്ടെങ്കില്‍ പ്രിവന്റീവ് ആൻഡ് പ്രഡിക്റ്റീവ് ഹെൽത്ത് കെയർ സംവിധാനത്തിലേക്ക് ആരോഗ്യ സംവിധാനത്തെ മാറ്റുന്നതിനായി ആവിഷ്കരിച്ചിട്ടുളള പദ്ധതിയുടെ വിവരം ലഭ്യമാക്കാമോ?

നന്നമ്പ്ര പഞ്ചായത്ത്‌ കുടുംബാരോഗ്യകേന്ദ്രത്തിനു പുതിയ കെട്ടിടം

1949  ശ്രീ. പി .എം. എ. സമീർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ നന്നമ്പ്ര പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടം ഉപയോഗയോഗ്യമല്ലാത്തതിനാൽ പൊളിച്ചു മാറ്റേണ്ടി വന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ ഈ കെട്ടിടത്തിന് പകരം കെട്ടിടം നിർമ്മിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ;

(ബി)  നന്നമ്പ്ര കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടം നിർമ്മിക്കുന്നതിന് ആരോഗ്യവകുപ്പിന്റെ ഫണ്ട് വകയിരുത്തുകയോ ഭരണാനുമതി ലഭ്യമാക്കുകയോ ചെയ്തിട്ടുണ്ടോ; വിശദമാക്കാമോ;

(സി)  കെട്ടിട നിർമ്മാണത്തിന് തുക വകയിരുത്തി ഭരണാനുമതി ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ?

സാധാരണക്കാർക്കുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതി

1950  ശ്രീ. കെ. കെ. വത്സരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ചികിത്സാ ചെലവ് വർദ്ധിച്ചുവരുന്ന സാഹചര്യം പരിഗണിച്ച് സംസ്ഥാനത്തെ മുഴുവൻ പേർക്കും അല്ലെങ്കിൽ സാമ്പത്തികമോ സാമൂഹ്യപരമോ പിന്നോക്കാവസ്ഥയിൽ നിൽക്കുന്നവർക്ക് ഏതെങ്കിലും തരത്തിലുള്ള ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കിൽ പ്രസ്തുത പദ്ധതിയുടെ വിശദവിവരം ലഭ്യമാക്കാമോ;

(ബി)  സാധാരണ തൊഴിലാളികളുടെ ചികിത്സാ ചെലവ് വഹിക്കുന്നതിന് നിലവിൽ ഏതൊക്കെ സർക്കാർ ഇൻഷുറൻസ് പദ്ധതികളാണ് ഉള്ളതെന്ന് വിശദമാക്കാമോ;

(സി)  വിവിധ ക്ഷേമനിധി ബോർഡുകളിൽ അംഗമായിരിക്കുന്നവർക്ക് നിർബന്ധമായും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ചേരണമെന്ന വ്യവസ്ഥ നടപ്പിലാക്കുവാൻ ആവശ്യമായ നിർദ്ദേശങ്ങൾ നൽകുമോയെന്ന് വ്യക്തമാക്കാമോ?

ഹോസ്പിറ്റൽ ഡെവലപ്‌മെന്റ് സൊസൈറ്റികളിലെ സാമ്പത്തിക ക്രമക്കേടുകൾ

1951  ശ്രീ. എം. ആർ. ബൈജു : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഹോസ്പിറ്റൽ ഡെവലപ്‌മെന്റ് സൊസൈറ്റി കമ്മിറ്റിയിൽ 45 ലക്ഷം രൂപയുടെ അപഹരണവും ക്രമക്കേടും നടന്നതായുള്ള ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; തൃശ്ശൂർ മെഡിക്കൽ കോളേജിലെ ഹോസ്പിറ്റൽ ഡെവലപ്‌മെന്റ് സൊസൈറ്റിയിൽ 1.10 കോടി രൂപയുടെ ക്രമക്കേട് നടന്നതായുള്ള ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;

(ബി)  പ്രസ്തുത ക്രമക്കേടുകൾ സംബന്ധിച്ച് അന്വേഷണം നടത്തിയിട്ടുണ്ടോ; എങ്കിൽ അന്വേഷണത്തിൽ കണ്ടെത്തിയ കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയിക്കാമോ; പ്രസ്തുത ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണ്; വ്യക്തമാക്കാമോ;

(സി)  മെഡിക്കൽ കോളേജുകളിലെയും മറ്റ് സർക്കാർ ആശുപത്രികളിലെയും ഹോസ്പിറ്റൽ ഡെവലപ്‌മെന്റ് സൊസൈറ്റികളിലെ സാമ്പത്തിക ക്രമക്കേടുകളും അഴിമതിയും കണ്ടെത്തുന്നതിനും തടയുന്നതിനുമായി നിലവിൽ എന്തെല്ലാം പരിശോധനാ/ഓഡിറ്റ് സംവിധാനങ്ങളാണ് നിലവിലുള്ളതെന്ന് വിശദമാക്കാമോ;

(ഡി)  ഹോസ്പിറ്റൽ ഡെവലപ്‌മെന്റ് സൊസൈറ്റികളിൽ സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തുന്ന സാഹചര്യത്തിൽ ഉത്തരവാദികളായവർക്കെതിരെ കർശന നടപടി ഉറപ്പാക്കുന്നതിനായി എന്തെങ്കിലും പുതിയ നടപടികൾ സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?

കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ മരുന്നു വാങ്ങൽ

1952  ശ്രീ. എ. ഡി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് ഏകദേശം നാല് കോടി രൂപയുടെ മരുന്നുകൾ അനാവശ്യമായി വാങ്ങിക്കൂട്ടിയതിനെ തുടർന്ന് അവ കാലാവധി കഴിഞ്ഞ് ഉപയോഗശൂന്യമായി കിടക്കുന്നതായുള്ള ആരോപണം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; പ്രസ്തുത മരുന്നുകൾ കാലാവധി കഴിഞ്ഞ് ഉപയോഗശൂന്യമായ സാഹചര്യത്തിൽ അവ നിർമാർജനം ചെയ്യുന്നതിനായി നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ അതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;

(ബി)  ആവശ്യകത കൃത്യമായി വിലയിരുത്താതെയാണ് പ്രസ്തുത മരുന്നുകൾ വാങ്ങിയതെന്ന് കണ്ടെത്തിയിട്ടുണ്ടോ; എങ്കിൽ മരുന്നുകൾ വാങ്ങുന്നതിനുള്ള നടപടി സ്വീകരിച്ച ഉദ്യോഗസ്ഥർ ആരൊക്കെയാണെന്ന് വ്യക്തമാക്കാമോ;

(സി)  മരുന്നുകൾ കാലാവധി കഴിഞ്ഞ് ഉപയോഗശൂന്യമായതിലൂടെ സർക്കാരിനുണ്ടായ സാമ്പത്തിക നഷ്ടം എത്രയാണെന്ന് കണക്കാക്കിയിട്ടുണ്ടോ; പ്രസ്തുത വിഷയത്തിൽ വിശദമായ അന്വേഷണം നടത്തിയിട്ടുണ്ടോ; എങ്കിൽ അന്വേഷണത്തിൽ കണ്ടെത്തിയ ക്രമക്കേടുകൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?

ഡാറ്റാ മാനേജ്‌മെന്റ് & ബയോ സ്റ്റാറ്റിസ്റ്റിക്സ് സെൽ

1953  ശ്രീ. വി. ടി. ബൽറാം : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റിലും വകുപ്പിന് കീഴിലുള്ള മെഡിക്കൽ കോളേജുകളിലും ഒരു ഡാറ്റാ മാനേജ്‌മെന്റ് & ബയോ സ്റ്റാറ്റിസ്റ്റിക്സ് സെൽ സ്ഥാപിക്കുന്നതിനുള്ള പ്രൊപ്പോസൽ ലഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത പ്രൊപ്പോസലിന്മേൽ സ്വീകരിച്ച നടപടി എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ?

സ്വകാര്യ ആശുപത്രികളിലെ ചികിത്സ ചെലവ് നിയന്ത്രിക്കുന്നതിന് നടപടി

1954  ശ്രീ. വി. മുരളീധരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ രോഗികളുടെ തിരക്കും ചികിത്സാസൗകര്യങ്ങളുടെ അപര്യാപ്തതയും കാരണം ജനങ്ങൾ സ്വകാര്യ ആശുപത്രികളെ സമീപിക്കുന്നതും സ്വകാര്യ ആശുപത്രികൾ ചികിത്സയുടെ പേരിൽ രോഗികളെ സാമ്പത്തികമായി ചൂഷണം ചെയ്യുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ്, മരുന്നുകളുടെ വില, പരിശോധനാനിരക്കുകൾ എന്നിവ നിയന്ത്രിക്കുന്നതിനായും അമിത ചൂഷണം തടയുന്നതിനുമായി ഇവയുടെ നിരക്കുകൾ ഏകീകരിക്കുന്നതിനും ഇവ ആശുപത്രികളിൽ പരസ്യമായി പ്രദർശിപ്പിക്കുന്നതിനും ഉള്ള നിയമനിർമാണം നടത്തുന്നതിനും സർക്കാർ എന്ത് നടപടിയാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;

(സി)  മെഡിക്കൽ ഇൻഷുറൻസ് പദ്ധതികളിൽ അംഗങ്ങളായ രോഗികളിൽ നിന്നും സ്വകാര്യ ആശുപത്രികൾ, സാധാരണ രോഗത്തിനുളള ചികിത്സകൾക്ക് പോലും അനാവശ്യ ചികിത്സാ ചെലവുകൾ ഉൾപ്പെടുത്തി വൻ തുക ഈടാക്കുന്നുവെന്ന ആരോപണം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇക്കാര്യത്തിൽ എന്ത് നിയമനടപടി സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കാമോ?

കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡിലെ ക്രമക്കേടുകൾ

1955  ശ്രീ. വി. മുരളീധരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ വിവിധ ആശുപത്രികളിലെ ഉപയോഗത്തിനായി വാങ്ങിയ ചികിത്സാ ഉപകരണങ്ങളിൽ പലതും ഉപയോഗിക്കാതെ കൂട്ടിയിട്ടിരിക്കുന്നുവെന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇവ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് മുഖേന വിതരണം ചെയ്തിട്ടുള്ളവയാണോയെന്ന് അറിയിക്കാമോ; എങ്കിൽ ഇവയുടെ ആവശ്യകത സംബന്ധിച്ച് വ്യക്തമായ വിശകലനം നടത്താതെ ഉപകരണങ്ങൾ വാങ്ങി ക്രമക്കേട് നടത്തിയതിന് ഉത്തരവാദികളായവർക്കെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ;

(ബി)  തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഇൻ ഹൗസ് ഡ്രഗ്സ് ബാങ്ക് വാങ്ങിയ വിലയുമായി താരതമ്യം ചെയ്യുമ്പോൾ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് വളരെ കൂടിയ വിലയ്ക്കാണ് മരുന്നുകൾ വാങ്ങിയതെന്ന ആരോപണത്തിന്മേൽ അന്വേഷണം നടന്നിട്ടുണ്ടോ; എങ്കിൽ ഇത് സംബന്ധിച്ച് സ്വീകരിച്ച നടപടികളുടെ വിശദാംശം ലഭ്യമാക്കാമോ;

(സി)  പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് ക്രമക്കേട് നടത്തിയെന്ന് കണ്ടെത്തിയവർ ഇപ്പോഴും പ്രസ്തുത സ്ഥാപനത്തിൽ ജോലി നോക്കുന്നുണ്ടോയെന്നും ഇവർക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്നും അറിയിക്കാമോ;

(ഡി)  പ്രസ്തുത സ്ഥാപനം കാലാവധി കഴിഞ്ഞ മരുന്നുകൾ വാങ്ങി ക്രമക്കേട് നടത്തിയെന്ന ആരോപണത്തിന്മേൽ 2026 ഓഗസ്റ്റ് മാസം സർക്കാർ പ്രഖ്യാപിച്ച അന്വേഷണ നടപടികൾ ഏത് ഘട്ടം വരെയായെന്ന് അറിയിക്കാമോ; വിശദാംശം നൽകുമോ;

(ഇ)  പ്രസ്തുത സ്ഥാപനത്തിൽ നിരന്തരമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ക്രമക്കേടുകൾ ആവർത്തിക്കാതിരിക്കുവാൻ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുളളതെന്ന് വ്യക്തമാക്കാമോ?

ഫുഡ് അലർജി ടെസ്റ്റ് ലാബുകൾ

1956  ശ്രീ. പി. കെ. നവാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഫുഡ് അലർജിയുമായി ബന്ധപ്പെട്ട് ശിശു രോഗ വിഭാഗത്തില്‍ എത്തുന്ന കുട്ടികളുടെ രോഗ നിര്‍ണ്ണയത്തിനും തുടര്‍ ചികില്‍സക്കും സര്‍ക്കാര്‍ മേഖലയില്‍ ലഭ്യമാവുന്ന സേവനങ്ങള്‍ എന്തല്ലാമാണെന്ന് വിശദമാക്കാമോ;

(ബി)  ഭക്ഷണപദാര്‍ത്ഥങ്ങളോടുള്ള അലര്‍ജി നിര്‍ണയിക്കാന്‍ സഹായിക്കുന്ന പരിശോധന ഫുഡ് സെന്‍സിറ്റിവിറ്റി ബ്ലഡ് ടെസ്റ്റ് ഏതെല്ലാം സര്‍ക്കാര്‍ സ്ഥാപനങ്ങളിലാണ് നിലവിലുള്ളത് വ്യക്തമാക്കാമോ;

(സി)  ഭക്ഷണപദാര്‍ത്ഥങ്ങളോടുള്ള അലര്‍ജി നിര്‍ണയിക്കാന്‍ സഹായിക്കുന്ന ഇത്തരത്തിലുള്ള ഫുഡ് പാനല്‍ അലര്‍ജി ടെസ്റ്റിന് സ്വകാര്യ ലാബുകളില്‍ മറ്റും ഈടാക്കുന്ന ഫീസ് എത്രയാണെന്ന് വ്യക്തമാക്കാമോ;

(ഡി)  ഫുഡ് അലര്‍ജിയും മറ്റുമായി ചികിത്സയിലുള്ള രോഗിക്ക് പ്രത്യേക ചികിത്സിക്കായി സര്‍ക്കാര്‍ സ്ഥാപനത്തില്‍ പ്രത്യേക വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ടോ; ഇത്തരം സ്ഥാപനങ്ങള്‍ ജില്ല തിരിച്ചു വ്യക്തമാക്കാമോ?

നഴ്സിങ് വിദ്യാർത്ഥികളുടെ സ്റ്റൈപൻഡ് വർധന

1957  ശ്രീ. ബി. ബി. ഗോപകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സർക്കാർ നഴ്സിങ് കോളേജുകളിൽ പി.ജി. നഴ്സിങ് (എം.എസ്‌.സി.നഴ്സിങ്) വിദ്യാർത്ഥികളുടെ പ്രതിമാസ സ്റ്റൈപൻഡ് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികളിൽനിന്നോ വിദ്യാർത്ഥി സംഘടനകളിൽനിന്നോ നിവേദനങ്ങൾ ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ അവയുടെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ എന്തെല്ലാമാണ്; നിലവിലെ സ്ഥിതി വിശദമാക്കുമോ;

(ബി)  പ്രസ്തുത വിദ്യാർത്ഥികളുടെ സ്റ്റൈപൻഡ് 01-02-2016 മുതൽ പ്രതിമാസം 14,000 രൂപയിൽനിന്ന് 17,500 രൂപയായി വർധിപ്പിച്ചതിനുശേഷം വീണ്ടും വർധന അനുവദിച്ചിട്ടില്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; കഴിഞ്ഞ പത്തുവർഷത്തിനിടെ ജീവിതച്ചെലവിലുണ്ടായ വർധനയും സമാന കോഴ്‌സുകളിലെ വിദ്യാർത്ഥികൾക്ക് അനുവദിക്കുന്ന സ്റ്റൈപൻഡും പരിഗണിച്ച് നിലവിലെ സ്റ്റൈപൻഡ് നിരക്ക് പുനഃപരിശോധിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;

(സി)  രണ്ടുവർഷത്തെ പി.ജി. നഴ്സിങ് കോഴ്‌സ് പൂർത്തിയാക്കിയശേഷം ഒരു വർഷത്തെ നിർബന്ധിത അധ്യാപനസേവനം അനുഷ്ഠിക്കുന്നവർക്ക് 2025-ൽ സ്റ്റൈപൻഡ് വർധിപ്പിച്ചിട്ടുണ്ടെങ്കിൽ പ്രസ്തുത വർധനയുടെ നിരക്കും പ്രാബല്യ തീയതിയും വർധന അനുവദിച്ചതിന്റെ മാനദണ്ഡങ്ങളും എന്തെല്ലാമാണെന്ന് അറിയിക്കാമോ;

(ഡി)  നിർബന്ധിത അധ്യാപനസേവനം അനുഷ്ഠിക്കുന്നവർക്കും പഠനകാലയളവിലുള്ള എം.എസ്‌.സി. നഴ്സിങ് വിദ്യാർത്ഥികൾക്കും അനുവദിക്കുന്ന പ്രതിഫലത്തിലെ വ്യത്യാസം സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;

(ഇ)  സർക്കാർ നഴ്സിങ് കോളേജുകളിലെ എം.എസ്‌സി. നഴ്സിങ് വിദ്യാർത്ഥികളുടെ സ്റ്റൈപൻഡ് വർധിപ്പിക്കുന്നതിനുള്ള നിർദേശം പരിഗണനയിലുണ്ടോയെന്നും പ്രസ്തുത വിഷയത്തിൽ ധനകാര്യവകുപ്പ്, ബന്ധപ്പെട്ട മറ്റ് വകുപ്പുകൾ എന്നിവയുടെ അഭിപ്രായം തേടിയിട്ടുണ്ടോയെന്നും അറിയിക്കാമോ; ഇതുമായി ബന്ധപ്പെട്ട ഫയൽ നടപടി നിലവിൽ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ; സ്റ്റൈപൻഡ് വർധന സംബന്ധിച്ച് ഇതുവരെ എടുത്തിട്ടുള്ള തീരുമാനങ്ങളുടെ വിശദാംശങ്ങൾ ലഭ്യമാക്കുമോ;

(എഫ്)  പ്രസ്തുത വിദ്യാർത്ഥികളുടെ സ്റ്റൈപൻഡ് കാലാനുസൃതമായി പരിഷ്കരിക്കുന്നതിനും വർധിപ്പിച്ച സ്റ്റൈപൻഡ് അനുവദിക്കുന്നതിനും നടപടി സ്വീകരിക്കുമോ; ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കുന്നതിന് സമയബന്ധിതമായ നടപടി സ്വീകരിക്കുമോ?

ആരോഗ്യ ഇൻഷുറൻസ് പദ്ധതികളുടെ ഇ-കാർഡുകൾ ലഭ്യമാക്കുവാൻ സംവിധാനം

1958  ശ്രീ. ബി. ബി. ഗോപകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് കാസ്പ്, ആയുഷ്മാൻ ഭാരത് തുടങ്ങിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതികളുടെ ഇ-കാർഡുകൾ നിലവിൽ പ്രധാനമായും എംപാനൽ ചെയ്യപ്പെട്ട ആശുപത്രികളിലെ കിയോസ്കുകൾ വഴിയാണോ ലഭ്യമാക്കുന്നത്; എങ്കില്‍ ആശുപത്രികളിൽ എത്തുന്നതിന് മുമ്പ് തന്നെ ഗുണഭോക്താക്കൾക്ക് പ്രസ്തുത കാർഡുകൾ ലഭ്യമാക്കുന്നതിനുള്ള സംവിധാനം നിലവിലുണ്ടോയെന്ന് വ്യക്തമാക്കാമോ;

(ബി)  അടിയന്തര ചികിത്സയ്ക്കായി കേരളത്തിന് പുറത്തുള്ള ആശുപത്രികളിലെത്തുന്ന ഗുണഭോക്താക്കൾക്ക് വ്യക്തിഗത ആരോഗ്യ ഇൻഷുറൻസ് കാർഡ് സമയബന്ധിതമായി ലഭ്യമാക്കാൻ കഴിയാത്തതുമൂലം ചികിത്സാ ആനുകൂല്യങ്ങൾ ലഭിക്കുന്നതിൽ കാലതാമസം നേരിടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഈ സാഹചര്യം പരിഹരിക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കാമോ;

(സി)  ഗ്രാമപ്രദേശങ്ങളിലെ ആയുഷ്മാൻ ആരോഗ്യ മന്ദിറുകൾ മുഖേന നിലവിലുള്ള മാനദണ്ഡങ്ങൾക്ക് വിധേയമായി ഗുണഭോക്താക്കൾക്ക് മുൻകൂറായി വ്യക്തിഗത ആരോഗ്യ ഇൻഷുറൻസ് കാർഡുകൾ ലഭ്യമാക്കുന്നതിനും ഇൻഷുറൻസ് അർഹത ഉറപ്പാക്കുന്നതിനും വികേന്ദ്രീകൃത സംവിധാനം ഏർപ്പെടുത്താൻ നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?

പുനലൂർ താലൂക്ക് ആശുപത്രി വികസനം

1959  ശ്രീ. സി. അജയപ്രസാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പുനലൂർ താലൂക്ക് ആശുപത്രിയിൽ മുഴുവൻ സമയവും പാവപ്പെട്ട രോഗികൾക്ക് ഡോക്ടർമാരുടെ സേവനം ലഭിക്കുന്നതിന് നിലവിൽ സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;

(ബി)  പുനലൂർ താലൂക്ക് ആശുപത്രിയിൽ മുഴുവൻ സമയവും ഡോക്ടർമാരുടെയും അനുബന്ധ സ്റ്റാഫുകളുടെയും സേവനം ലഭ്യമാക്കുന്നതിന് സർക്കാർ അടിയന്തിരമായി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ക്രമീകരണങ്ങളുടെ വിശദാംശം ലഭ്യമാക്കാമോ;

(സി)  പുനലൂർ താലൂക്ക് ആശുപത്രി ജനറൽ ആശുപത്രിയായി ഉയർത്തണമെന്ന് ആവശ്യപ്പെട്ടുള്ള സ്ഥലം എം.എൽ.എ.-യുടെ നിവേദനം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ, ആയത് പരിഗണിച്ച് നടപടികൾ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?

സ്വാഭാവിക മരണങ്ങളിൽ രാത്രികാല പോസ്റ്റ്‌മോർട്ടം

1960  ശ്രീ. എം. റഹ്മത്തുളള : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വീടുകളിൽ വെച്ചുണ്ടാകുന്ന സ്വാഭാവിക മരണങ്ങളിൽ, മരണം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിനായി രാത്രികാലങ്ങളിൽ മൃതദേഹം ആശുപത്രികളിൽ എത്തിക്കുമ്പോൾ അവ നിർബന്ധമായും 'മെഡിക്കോ-ലീഗൽ കേസ്' (എം.എൽ.സി) ആയി കണക്കാക്കി പോലീസിലേക്ക് ഇൻഫർമേഷൻ നൽകുന്ന രീതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  യാതൊരുവിധ ദുരൂഹതകളോ സംശയങ്ങളോ ഇല്ലാത്ത സ്വാഭാവിക മരണങ്ങളിൽ പോലും, ഇത്തരത്തിൽ പോലീസിൽ വിവരം അറിയിക്കുന്നതിലൂടെ മൃതദേഹം ഇൻക്വസ്റ്റ്, പോസ്റ്റ്‌മോർട്ടം തുടങ്ങിയ നിയമപരമായ സങ്കീർണ്ണതകളിലേക്ക് പോകുന്നതും മരണപ്പെട്ടവരുടെ ബന്ധുക്കൾക്ക് വലിയ മാനസിക വിഷമതയും കാലതാമസവും സൃഷ്ടിക്കുന്നതും സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(സി)  സ്വാഭാവിക മരണമാണെന്ന് പ്രാഥമികമായി ബോധ്യപ്പെടുന്ന സാഹചര്യങ്ങളിൽ, അനാവശ്യമായി പോസ്റ്റ്‌മോർട്ടം നടപടികളിലേക്ക് കടക്കാതെ ഡോക്ടർമാർക്ക് മരണകാരണം സ്ഥിരീകരിക്കുന്ന സർട്ടിഫിക്കറ്റ് (മെഡിക്കൽ സർട്ടിഫിക്കറ്റ് ഓഫ് കോസ്‌ ഓഫ് ഡെത്ത് - എം.സി.സി.ഡി ) നൽകുന്നതിന് വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ (എസ്.ഒ.പി) പുറപ്പെടുവിക്കാൻ സർക്കാർ തയ്യാറാകുമോ;

(ഡി)  ഇത്തരത്തിൽ അനാവശ്യമായ നിയമക്കുരുക്കുകൾ ഒഴിവാക്കുന്നതിനായി ബന്ധപ്പെട്ട ചട്ടങ്ങളിലും നടപടിക്രമങ്ങളിലും അടിയന്തരമായി കാലാനുസൃതമായ മാറ്റങ്ങൾ വരുത്താൻ സർക്കാർ തയ്യാറാകുമോ; എങ്കിൽ ഇതു സംബന്ധിച്ച വിശദാംശം നൽകുമോ?

തൃശ്ശൂർ ജില്ലയിലെ സർക്കാർ ആശുപത്രികളിൽ അവശ്യ മരുന്നുകളുടെ ലഭ്യതക്കുറവ്

1961  ശ്രീ. കെ. രാജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തൃശ്ശൂർ ജില്ലയിലെ സർക്കാർ ആശുപത്രികളിൽ അവശ്യ മരുന്നുകളുടെ ലഭ്യതക്കുറവ് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ സർക്കാർ ആശുപത്രികളിൽ ആവശ്യമായ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;

(ബി)  2026 സെപ്റ്റംബർ മാസത്തിൽ തൃശ്ശൂർ ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ലഭ്യമല്ലാതിരുന്ന അവശ്യ മരുന്നുകളുടെ എണ്ണം എത്രയായിരുന്നു; മരുന്നുകളുടെ പേര്, ആശുപത്രി/ജില്ല എന്നിവ തിരിച്ചുള്ള വിശദാംശങ്ങൾ ലഭ്യമാക്കുമോ;

(സി)  തൃശ്ശൂർ ജില്ലയിലെ സർക്കാർ ആശുപത്രികളിൽ മരുന്ന് വിതരണക്കാരിൽ കുടിശ്ശിക നിലനിൽക്കുന്നതിനാൽ ഏതെങ്കിലും കമ്പനികൾ സർക്കാർ ആശുപത്രികളിലേക്കുള്ള മരുന്ന് വിതരണം നിർത്തിവച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ നിലവിൽ നൽകാനുള്ള കുടിശ്ശിക തുക എത്രയാണ്;

(ഡി)  മരുന്നുകൾ ലഭ്യമല്ലാത്ത സാഹചര്യത്തിൽ രോഗികൾക്ക് പുറത്തുനിന്ന് മരുന്നുകൾ വാങ്ങേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി സ്വീകരിച്ച നടപടികൾ എന്തൊക്കെയാണ്?

ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകളുടെ സേവനം

1962  ശ്രീ. കെ. കെ. രാമചന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പഠനപരിമിതികളുളള കുട്ടികളുടെ ഐ.ക്യു ടെസ്റ്റ് നടത്തുന്നതിന് വളരെ പരിമിതമായ സൗകര്യങ്ങള്‍ മാത്രമാണ് സര്‍ക്കാര്‍ മേഖലയില്‍ നിലവിലുളളതെന്നും ഇതുമൂലം രക്ഷിതാക്കള്‍ വലിയ ബുദ്ധിമുട്ട് അനുഭവിക്കുന്നുവെന്നുമുള്ള കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ബി)  സാമൂഹികാരോഗ്യ കേന്ദ്രം മുതല്‍ ജില്ലാ ആശുപത്രിയുള്‍പ്പടെയുളള സര്‍ക്കാര്‍ ആശുപത്രികളില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകളുടെ സേവനം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(സി)  തൃശൂര്‍ ജില്ലാ ആശുപത്രി, തൃശൂര്‍ മെന്റല്‍ ഹോസ്പിറ്റല്‍, വിവിധ താലൂക്ക് ആശുപത്രികള്‍ എന്നിവയില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ സേവനം ഉറപ്പുവരുത്തുന്നതിന് ആവശ്യമായ സത്വര നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കുമോ?

ബയോമെഡിക്കൽ മാലിന്യങ്ങളുടെ ശാസ്ത്രീയ സംസ്കരണം

1963  ശ്രീ. ദീപക് ജോയ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ബയോമെഡിക്കൽ മാലിന്യങ്ങൾ ഉൾപ്പെടെയുള്ള ആരോഗ്യപരിചരണ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധനകളും നിരീക്ഷണവും ശക്തിപ്പെടുത്തുമോയെന്ന് വ്യക്തമാക്കാമോ;

(ബി)  ആശുപത്രി മാലിന്യങ്ങൾ സംസ്കരിക്കുന്നത് പരിശോധിക്കാൻ എന്തെങ്കിലും സംവിധാനം നിലവിലുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ?

മൾട്ടിപ്പിൾ സ്‍ക്ലീറോസിസ്

1964  ശ്രീ. കെ. പ്രേമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് മൾട്ടിപ്പിൾ സ്‍ക്ലീറോസിസ് ബാധിച്ച രോഗികളുടെ ഔദ്യോഗിക വിവരശേഖരണവും കൃത്യമായ കണക്കുകളും ലഭ്യമാണോ; എങ്കിൽ രോഗാവസ്ഥയുടെ സ്വഭാവം തിരിച്ചുള്ള ജില്ല തിരിച്ചുള്ള വിശദാംശങ്ങൾ ലഭ്യമാക്കാമോ;

(ബി)  സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജുകളിലും ജില്ലാ ജനറൽ ആശുപത്രികളിലും മൾട്ടിപ്പിൾ സ്‍ക്ലീറോസിസ് ബാധിതർക്ക് ഭിന്നശേഷി സർട്ടിഫിക്കറ്റ് കൃത്യസമയത്ത് ലഭ്യമാക്കാനുള്ള സമിതികൾ പ്രവർത്തിക്കുന്നുണ്ടോ; രോഗതീവ്രത അളക്കുന്നതിനായി ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട എക്സ്‌പാൻഡഡ് ഡിസബിലിറ്റി സ്റ്റാറ്റസ് സ്കെയിൽ (EDSS Score) കൂടി മാനദണ്ഡമായി പരിഗണിക്കാൻ നടപടി സ്വീകരിക്കുമോ;

(സി)  കേന്ദ്ര ഭിന്നശേഷി അവകാശ നിയമപ്രകാരം മൾട്ടിപ്പിൾ സ്‍ക്ലീറോസിസ് രോഗികൾക്ക് ഭിന്നശേഷി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിൽ പ്രായോഗിക തടസ്സങ്ങൾ നേരിടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇവ പരിഹരിക്കാൻ കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കുമോ;

(ഡി)  ഈ രോഗം പ്രധാനമായും യുവാക്കളെയും മധ്യവയസ്കരെയും ബാധിക്കുന്നതിനാൽ, ഇവർക്ക് സർക്കാർ മേഖലയിലെ ഭിന്നശേഷി സംവരണവും അനുയോജ്യമായ തൊഴിലവസരങ്ങളും ഉറപ്പാക്കാൻ നടപടി സ്വീകരിക്കുമോ;

(ഇ)  മൾട്ടിപ്പിൾ സ്‍ക്ലീറോസിസ് തുടർചികിത്സ ആവശ്യമായ രോഗമായതിനാൽ സർക്കാർ ഇവർക്കായി നടപ്പിലാക്കിവരുന്ന ആശ്വാസ പദ്ധതികൾ ഏതൊക്കെയാണ്; വിശദമാക്കാമോ;

(എഫ്)  സർക്കാർ ആശുപത്രികളിൽ നിലവിൽ ലഭ്യമാകുന്ന മരുന്നുകൾക്ക് പുറമെ, പ്രോഗ്രസീവ് മൾട്ടിപ്പിൾ സ്‍ക്ലീറോസിസ് തടയുന്നതിന് ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ഡിസീസ് മോഡിഫയിംഗ് തെറാപ്പികൾ ന്യായമായ നിരക്കിലോ സൗജന്യമായോ ലഭ്യമാക്കാൻ എന്തെങ്കിലും നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ;

(ജി)  രോഗനിർണ്ണയത്തിലെ കാലതാമസം മൂലം സ്ഥിരമായ വൈകല്യം ഉണ്ടാകുന്നത് തടയുന്നതിനായി പ്രൈമറി, സെക്കൻഡറി തലങ്ങളിലെ ഡോക്ടർമാർക്കും നേത്രരോഗ വിദഗ്ദ്ധർക്കും രോഗലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയുന്നതിനായുള്ള പരിശീലനമോ ബോധവൽക്കരണമോ നൽകിയിട്ടുണ്ടോ; എങ്കിൽ വിശദാംശം വ്യക്തമാക്കാമോ; മൾട്ടിപ്പിൾ സ്‍ക്ലീറോസിസ് ബാധിതർക്ക് ന്യൂറോളജി, ഫിസിയോതെറാപ്പി, ക്ലിനിക്കൽ സൈക്കോളജി, പുനരധിവാസം എന്നിവ ഒരുകുടക്കീഴിൽ ലഭ്യമാക്കുന്നതിനായി മെഡിക്കൽ കോളേജുകളിൽ പ്രത്യേക മൾട്ടി-ഡിസിപ്ലിനറി മൾട്ടിപ്പിൾ സ്‍ക്ലീറോസിസ് ക്ലിനിക്കുകൾ ആരംഭിക്കാൻ പദ്ധതിയുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?

കെ.എസ്.ഡി.പി.യിലെ മരുന്നുല്പാദനം

1965  ശ്രീ. പി. എ. മുഹമ്മദ് റിയാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാന സര്‍ക്കാരിന്റെ പൊതുമേഖലാ മരുന്നുല്പാദന സ്ഥാപനമായ കെ.എസ്.ഡി.പി. യില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നിലവിലുണ്ടായിരുന്ന എത്ര തൊഴിലാളികളെ പിരിച്ചുവിടുകയുണ്ടായി;

(ബി)  ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കെ.എസ്.ഡി.പി. യിലെ മരുന്നുല്പാദനം കുറഞ്ഞിട്ടുണ്ടോ; ആയതിന്റെ കാരണം വ്യക്തമാക്കാമോ?

അനാവശ്യമായുളള ഹൃദ്രോഗ ശസ്ത്രക്രിയകള്‍

1966  ശ്രീ. കെ. പ്രേമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ സര്‍ക്കാര്‍/സ്വകാര്യ ആശുപത്രികളില്‍ അനാവശ്യമായി ആഞ്ചിയോപ്ലാസ്റ്റി ശസ്ത്രക്രിയകള്‍ നടത്തുന്നു എന്ന രീതിയില്‍ എത്ര പരാതികള്‍ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്; എങ്കിൽ, അവയില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ;

(ബി)  സംസ്ഥാനത്ത് നടക്കുന്ന ആഞ്ചിയോപ്ലാസ്റ്റി ശസ്ത്രക്രിയകളെക്കുറിച്ച് ആരോഗ്യ വകുപ്പ് മുഖേനയോ വിദഗ്ധ സമിതികള്‍ വഴിയോ എന്തെങ്കിലും ശാസ്ത്രീയ പഠനങ്ങളോ ഓഡിറ്റിംഗോ നടത്തിയിട്ടുണ്ടോ; എങ്കില്‍ അതിന്റെ കണ്ടെത്തലുകള്‍ എന്തെല്ലാമാണ്; വ്യക്തമാക്കുമോ;

(സി)  അനാവശ്യ ശസ്ത്രക്രിയകള്‍ നടക്കുന്നുവെന്ന രീതിയിലുളള പ്രചാരണങ്ങള്‍ ഹൃദ്രോഗികളില്‍ അനാവശ്യഭീതി ഉണ്ടാക്കുന്നതിനും അടിയന്തര സാഹചര്യങ്ങളില്‍പ്പോലും ജീവന്‍രക്ഷാ ചികിത്സകള്‍ വേണ്ടെന്നുവയ്ക്കുന്നതിനും ഇടയാക്കുമെന്ന ആശങ്ക സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ?

മഞ്ചേരി മണ്ഡലത്തിലെ ആരോഗ്യ സ്ഥാപനങ്ങളുടെ കെട്ടിട നിർമ്മാണം

1967  ശ്രീ. എം. റഹ്മത്തുളള : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഫണ്ടിൽ ഉൾപ്പെടുത്തി (2023-24) മഞ്ചേരി നിയോജകമണ്ഡലത്തിലെ ഏതെല്ലാം ആരോഗ്യ സ്ഥാപനങ്ങളുടെ കെട്ടിട നിർമ്മാണത്തിനാണ് ഫണ്ട് അനുവദിച്ചിട്ടുള്ളതെന്നും ഓരോ സ്ഥാപനത്തിനും വകയിരുത്തിയ തുക എത്രയാണെന്നും നിലവിലുള്ള പുരോഗതി സംബന്ധിച്ച വിവരങ്ങളും ലഭ്യമാക്കാമോ;

(ബി)  ഫണ്ട് അനുവദിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും പ്രസ്തുത പ്രവൃത്തികളിൽ പലതും പ്രാരംഭ ഘട്ടത്തിൽ തന്നെ തുടരാൻ കാരണമെന്താണെന്ന് വ്യക്തമാക്കാമോ;

(സി)  സമയബന്ധിതമായി നിർമ്മാണം പൂർത്തിയാക്കാത്തതുമൂലം പദ്ധതികൾക്കുള്ള ഫണ്ട് ലാപ്സാകാൻ സാധ്യതയുണ്ടെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഫണ്ട് നഷ്ടപ്പെടാതിരിക്കാനും പണികൾ വേഗത്തില്‍ പൂർത്തിയാക്കാനും അടിയന്തരമായി സ്വീകരിക്കുന്ന നടപടികൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ?

സി.എച്ച്.സി., പി.എച്ച്.സി. എന്നിവിടങ്ങളിൽ ഡയാലിസിസ്

1968  ശ്രീ. വി. പി. സജീന്ദ്രൻ
ശ്രീ. മനോജ് മൂത്തേടൻ
ശ്രീ. സുമേഷ് അച്ചുതൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് ഡയാലിസിസ് സൗകര്യം നിലവിൽ ഏതെല്ലാം വിഭാഗത്തിലുള്ള ആശുപത്രികളിൽ ഉണ്ടെന്ന് വ്യക്തമാക്കാമോ; ഡയാലിസിസ് ചെയ്യുന്നതിന് മുൻകൂട്ടി ബുക്ക് ചെയ്ത് കാത്തിരിക്കേണ്ട സാഹചര്യമുണ്ടോയെന്ന് വിശദമാക്കാമോ;

(ബി)  കിഡ്‌നി രോഗബാധിതരുടെ എണ്ണം വളരെ കൂടി വരുന്ന സാഹചര്യത്തിൽ ഡയാലിസിസ് സൗകര്യം കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, പ്രൈമറി ഹെൽത്ത് സെന്റർ എന്നിവിടങ്ങളിലും ഏർപ്പെടുത്തുന്ന കാര്യം അനുഭാവപൂർവം പരിഗണിക്കുമോ; വിശദമാക്കുമോ?

അനധികൃതമായി വാങ്ങിയ മെഡിക്കൽ ഉപകരണങ്ങൾ

1969  ശ്രീ. സനീഷ്‌കുമാര്‍ ജോസഫ്
ശ്രീ. കെ. ജയന്ത്
ശ്രീമതി ഉഷ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ 12 മെഡിക്കൽ കോളേജുകളിലെ ആവശ്യത്തിനായി 30 കോടി രൂപ മുടക്കി വാങ്ങിയ വെന്റിലേറ്റർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കൃത്യമായ പരിചരണം ഇല്ലാത്തതിനാലും കാലപ്പഴക്കത്താലും നശിച്ചതായി വിദഗ്‌ധ സമിതി കണ്ടെത്തിയിട്ടുണ്ടോ; വിശദമാക്കാമോ;

(ബി)  കഴിഞ്ഞ 10 വർഷക്കാലമായി മെഡിക്കൽ കോളേജുകളിലും മറ്റു സർക്കാർ ആശുപത്രികളിലും നിരവധി ഉപകരണങ്ങൾ വാങ്ങിക്കൂട്ടിയതായി കണ്ടെത്തിയിട്ടുണ്ടോ; പെട്ടിപോലും പൊട്ടിക്കാതെ ഇത്തരത്തിൽ കോടിക്കണക്കിന് രൂപയ്ക്കുള്ള ഉപകരണങ്ങൾ നശിക്കാൻ ഇടയായതിന്റെ കാരണങ്ങളെക്കുറിച്ച്‌ സമഗ്രമായ അന്വേഷണം നടത്തുമോ; വ്യക്തമാക്കാമോ;

(സി)  ഇങ്ങനെ മെഡിക്കൽ ഉപകരണങ്ങൾ അനധികൃതമായി വാങ്ങി സർക്കാരിന് വൻ നഷ്ടം ഉണ്ടാവാൻ കാരണക്കാരായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?

സ്വകാര്യ ആശുപത്രികളിലെ അമിത ചികിത്സാ ചെലവ്

1970  ശ്രീ. സി. ആര്‍. മഹേഷ്
ശ്രീ. കെ. പി. നൗഷാദ് അലി
ശ്രീ. കെ. പ്രവീൺ കുമാർ
ശ്രീ. സിറിയക് തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സ്വകാര്യ ആശുപത്രികള്‍ കേരളത്തിന്റെ ആരോഗ്യരംഗത്ത് നിര്‍ണായക സാന്നിധ്യമാണെങ്കിലും പല ആശുപത്രികളും രോഗികളെ ചൂഷണം ചെയ്യുന്ന പ്രവണത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;

(ബി)  സ്വകാര്യ ആശുപത്രികളിലെ അമിത ചികിത്സാ ചെലവ് നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കുമോ; ചികിത്സാ ചെലവ് കുറയ്ക്കുന്നതിനും ചികിത്സയുടെ നിലവാരം, സുതാര്യത, രോഗികളുടെ സുരക്ഷ, സേവനങ്ങളുടെ ലഭ്യത എന്നിവ മെച്ചപ്പെടുത്താനും‍ സ്വകാര്യ ആശുപത്രി മേഖലയുമായി കൂടിയോലോചിച്ച് പദ്ധതികള്‍ ആവിഷ്ക്കരിക്കുമോ; വ്യക്തമാക്കുമോ;

(സി)  ചികിത്സാ ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് പദ്ധതികള്‍ സ്വകാര്യ ആശുപത്രികളിലേക്ക് വ്യാപിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ;

(ഡി)  സ്വകാര്യ ആശുപത്രികള്‍ക്കുള്ള മരുന്നുകള്‍ സര്‍ക്കാര്‍ സ്ഥാപനമായ കെ.എം.എസ്.സി.എല്‍. വാങ്ങി നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കുമോ; വ്യക്തമാക്കുമോ?

കാലഹരണപ്പെട്ട മരുന്നുകളുടെ സംഭരണം മൂലമുള്ള സാമ്പത്തിക നഷ്ടം

1971  ശ്രീ. സനീഷ്‌കുമാര്‍ ജോസഫ്
ശ്രീ. കെ. ജയന്ത്
ശ്രീമതി ഉഷ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ അനാവശ്യമായി മരുന്നുകളും ഉപകരണങ്ങളും വാങ്ങിക്കൂട്ടി എന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ

(ബി)  കാലഹരണപ്പെട്ട മരുന്നുകളുടെ ആകെ അളവും മൂല്യവും എത്രയെന്നും മരുന്നുകൾ സംഭരിക്കാനും കാലഹരണപ്പെടാനും ഇടയായ കാരണങ്ങളും സാഹചര്യങ്ങളും കണ്ടെത്താൻ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമോ എന്നും വിശദമാക്കുമോ;

(സി)  കാലഹരണപ്പെട്ട മരുന്നുകൾ ശാസ്ത്രീയമായി നശിപ്പിക്കുന്നതിനായി ഈ കാലയളവിൽ ചെലവഴിച്ച തുക എത്രയെന്നും കാലഹരണപ്പെട്ട മരുന്നുകളുടെ സംഭരണം മൂലമുള്ള ഇത്തരം പാഴ് ചെലവ് ആവർത്തിക്കാതിരിക്കാൻ ഉള്ള നടപടികൾ സ്വീകരിക്കുമോയെന്നും വിശദമാക്കുമോ?

കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിലെ സാമ്പത്തിക ക്രമക്കേടുകൾ

1972  ശ്രീ. വി. ടി. ബൽറാം
ശ്രീമതി വിദ്യാ ബാലകൃഷ്ണൻ
ശ്രീ. മുഹമ്മദ് ഷിയാസ്
ശ്രീ. ദീപക് ജോയ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിലെ സാമ്പത്തിക ക്രമക്കേടുകൾ സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്താൻ തീരുമാനിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;

(ബി)  2022-23, 2023-24, 2024-25 സാമ്പത്തിക വർഷങ്ങളിലെ ഓഡിറ്റ് റിപ്പോർട്ടുകളിൽ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയിരുന്നോ; വിശദമാക്കുമോ;

(സി)  പേവാർഡുകൾ അറ്റകുറ്റപ്പണിക്കെന്ന പേരിൽ ദീർഘകാലം അടച്ചിടുകയും അഞ്ചു കോടിയോളം രൂപയുടെ സാമ്പത്തിക ക്രമക്കേട് സംസ്ഥാന വ്യാപകമായി നടന്നുവെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ടോ; വിശദമാക്കുമോ?

ജനകീയാരോഗ്യകേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം

1973  ശ്രീ. സേനാപതി വേണു
ശ്രീ. വി. ടി. സൂരജ്
ശ്രീ. എം. എം. നസീർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ക്കും സ്വന്തമായി കെട്ടിടം ഉറപ്പാക്കാനും ഇത്തരം കേന്ദ്രങ്ങള്‍ വഴി 100 ഇനം മരുന്നുകള്‍‍ സൗജന്യമായി ലഭ്യമാക്കാനും തീരുമാനിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ ;

(ബി)  എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും ഡോക്ടര്‍, നഴ്സ്, ഫാര്‍മിസിസ്റ്റ് ഒഴിവുകള്‍ അടിയന്തരമായി നികത്താനാവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ;

(സി)  രോഗങ്ങള്‍ പ്രാരംഭഘട്ടത്തില്‍ തന്നെ കണ്ടെത്തി പ്രതിരോധിക്കുന്നതിനായി ആരംഭിച്ച 'ഹൃദയരാഗം' ക്യാംപെയ്ന്‍ കൂടുതല്‍ സ്ഥലങ്ങളിലേയ്ക്ക് വ്യാപിക്കുമോ; വിശദമാക്കുമോ?

സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്ക്

1974  ശ്രീ. വി. പി. സജീന്ദ്രൻ
ശ്രീ. സുമേഷ് അച്ചുതൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സ്വകാര്യ ആശുപത്രികൾ സ്വന്തമായി ചികിത്സാ നിരക്ക് പ്രഖ്യാപിക്കുന്നതിന് പകരം സർക്കാർ തന്നെ നിശ്ചയിക്കുന്ന വ്യവസ്ഥകൾ നടപ്പിലാക്കാൻ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ;

(ബി)  സ്വകാര്യ ആശുപത്രികൾ സ്വയം ചികിത്സാനിരക്ക് പ്രഖ്യാപിക്കുന്നത് കൊണ്ട് രോഗികൾക്ക് നേട്ടമില്ലാത്തതിനാൽ ആശുപത്രികളുടെ ചികിത്സാ സൗകര്യങ്ങൾ അടിസ്ഥാനമാക്കി നിരക്ക് നിർണ്ണയിക്കാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;

(സി)  ചില ആശുപത്രികളിൽ കിടക്കകൾ കൂടുതലാണെങ്കിലും ആധുനിക സൗകര്യങ്ങൾ ഇല്ലാത്തതിനാല്‍ ചികിത്സാ, പരിശോധനാ സംവിധാനങ്ങളിലെ സൗകര്യങ്ങൾ തുടങ്ങിയ കാര്യങ്ങൾ വിലയിരുത്തിയ ശേഷം ചികിത്സാ നിരക്ക് നിർണ്ണയിക്കാനുള്ള സംവിധാനം ഒരുക്കുമോയെന്നും ഇതിനായി വിവിധ സ്ലാബുകൾ നിശ്ചയിക്കുമോയെന്നും വിശദമാക്കാമോ?

കെ.എം.എസ്.സി.എൽ ന്റെ കടം

1975  ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കെ.എം.എസ്.സി.എൽ വിവിധ മരുന്നുകളും ചികിത്സാ സംവിധാനങ്ങളും വാങ്ങിയ ഇനത്തിൽ നിലവിലുള്ള ആകെ കടം എത്ര രൂപയാണെന്ന് വ്യക്തമാക്കാമോ;

(ബി)  2016-ലെ സർക്കാർ അധികാരമേൽക്കുമ്പോൾ കെ.എം.എസ്.സി.എൽ ന്റെ കടം എത്ര രൂപയായിരുന്നുവെന്ന് വ്യക്തമാക്കാമോ;

(സി)  2016 മുതൽ ഈ സർക്കാർ അധികാരമേൽക്കുന്നത് വരെയുള്ള കാലയളവിലെ കെ.എം.എസ്.സി.എൽ ന്റെ ഒരോ വർഷത്തെയും കടം എത്ര വീതമാണെന്ന് വ്യക്തമാക്കാമോ?

കേരള കെയർ പാലിയേറ്റീവ് കെയർ ഗ്രിഡ്

1976  ഡോ. മാത്യു കുഴൽനാടൻ
ശ്രീ. കെ. എം. അഭിജിത്ത്
ശ്രീമതി കെ. കെ. രമ
ശ്രീ. രമേഷ് പിഷാരടി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ആരോഗ്യ വകുപ്പും നാഷണൽ ഹെൽത്ത് മിഷനും ചേർന്ന് നടപ്പിലാക്കുന്ന കേരള കെയർ പാലിയേറ്റീവ് കെയർ ഗ്രിഡ് പദ്ധതിയുടെ വിശദാംശം ലഭ്യമാക്കാമോ;

(ബി)  പ്രസ്തുത പദ്ധതിക്കായി സ്വകാര്യ ഐ.ടി. സേവന ദാതാവിനെ തിരഞ്ഞെടുത്ത നടപടിക്രമങ്ങൾ എന്തെല്ലാമാണെന്നും ഇതിനായി ടെൻഡർ നടപടികൾ സ്വീകരിച്ചിട്ടുണ്ടോയെന്നുമുള്ള വിശദാംശം ലഭ്യമാക്കാമോ;

(സി)  കേരള കെയർ പാലിയേറ്റീവ് കെയർ ഗ്രിഡ് പദ്ധതിയിലൂടെ ശേഖരിക്കുന്ന ഡാറ്റ സ്വകാര്യ ഐ.ടി. കമ്പനിക്ക് ലഭിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ;

(ഡി)  ഈ പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാർ എന്തെങ്കിലും സ്വതന്ത്ര ഓഡിറ്റ് നടത്തിയിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ?

സന്തോഷത്തോടെ പഠിക്കാം ക്യാംപെയ്ൻ

1977  ശ്രീ. സജീവ് ജോസഫ്
ശ്രീ. റോയി. കെ. പൗലോസ്
ശ്രീ. റോണി. കെ. ബേബി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വിദ്യാർത്ഥികളുടെ മാനസികാരോഗ്യ സംരക്ഷണത്തിനും സന്തോഷകരമായ പഠനാന്തരീക്ഷം ഒരുക്കുന്നതിനുമായി സന്തോഷത്തോടെ പഠിക്കാം എന്ന പേരിൽ സംസ്ഥാനവ്യാപക ബോധവൽക്കരണ ക്യാംപെയ്ൻ സംഘടിപ്പിക്കുമോ; വ്യക്തമാക്കാമോ;

(ബി)  പഠനസമ്മർദ്ദം, പരീക്ഷാഭയം, ഉത്കണ്ഠ, ഒറ്റപ്പെടൽ തുടങ്ങിയ വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികളെ നേരത്തെ തിരിച്ചറിഞ്ഞ് കൗൺസിലിംഗും മാനസികാരോഗ്യ പിന്തുണയും തുടർപരിചരണവും ലഭ്യമാക്കുന്നതിനാണോ ഈ ക്യാംപെയ്ൻ സംഘടിപ്പിക്കുന്നതെന്ന് വ്യക്തമാക്കാമോ;

(സി)  സൈക്യാട്രിസ്റ്റുകൾ, ക്ലിനിക്കൽ സൈക്കോളജിസ്റ്റുകൾ, മാനസികാരോഗ്യ വിദഗ്ധർ, കൗൺസിലർമാർ തുടങ്ങിയവരുടെ സേവനം ഈ ക്യാംപെയ്നിൽ പ്രയോജനപ്പെടുത്തുമോ; വിശദമാക്കാമോ?

ബി.പി.എൽ. വിഭാഗത്തിന് സൗജന്യ ഹൃദയാഘാത പരിശോധന

1978  ശ്രീ. സജീവ് ജോസഫ്
ശ്രീ. റോയി. കെ. പൗലോസ്
ശ്രീ. റോണി. കെ. ബേബി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഹൃദയാഘാതം വേഗത്തിൽ തിരിച്ചറിയാൻ സഹായിക്കുന്ന ട്രോപ് ടി പരിശോധന, സംസ്ഥാനത്തെ ബി.പി.എൽ. വിഭാഗത്തിന് സൗജന്യമാക്കാൻ തീരുമാനിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;

(ബി)  സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ജില്ല, ജനറൽ ആശുപത്രികളിലും ഈ പദ്ധതി ആരംഭിക്കാൻ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ;

(സി)  എല്ലാവർക്കും ഫലപ്രദമായ ഹൃദയാഘാത ചികിത്സ ഉറപ്പാക്കുകയാണോ വകുപ്പിന്റെ ലക്ഷ്യമെന്ന് വ്യക്തമാക്കാമോ?

കുന്ദമംഗലം മണ്ഡലത്തിൽ ആർദ്രം മിഷൻ

1979  ശ്രീ. എം. എ. റസാഖ് മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ആർദ്രം മിഷൻ വഴി കുന്ദമംഗലം മണ്ഡലത്തിലെ ഏതൊക്കെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെയാണ് കുടുംബ ആരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തുവാൻ ലക്ഷ്യമിട്ടിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

(ബി)  ഇവയിൽ കുടുംബ ആരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തുന്നതിൽ ഇനി ശേഷിക്കുന്ന സ്ഥാപനങ്ങൾ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;

(സി)  ശേഷിക്കുന്ന സ്ഥാപനങ്ങളുടെ നവീകരണത്തിനായി ഇതുവരെ എത്ര തുകയാണ് അനുവദിച്ചിട്ടുള്ളതെന്നും അവയുടെ നിർമ്മാണ പുരോഗതി ഏത് ഘട്ടത്തിലാണെന്നും വിശദമാക്കാമോ;

(ഡി)  പ്രസ്തുത നവീകരണ പ്രവൃത്തികൾ എപ്പോൾ പൂർത്തീകരിച്ച് കുടുംബ ആരോഗ്യ കേന്ദ്രങ്ങളായി പ്രവർത്തനസജ്ജമാക്കാൻ കഴിയുമെന്ന് വ്യക്തമാക്കാമോ?

ഇടുക്കി സർക്കാർ മെഡിക്കൽ കോളേജിൽ അനുവദിച്ചിട്ടുള്ള തസ്തികകൾ

1980  ശ്രീ. റോയി. കെ. പൗലോസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഇടുക്കി സർക്കാർ മെഡിക്കൽ കോളേജിൽ മെഡിക്കൽ അധ്യാപക വിഭാഗം, നഴ്സിംഗ് വിഭാഗം, പാരാമെഡിക്കൽ വിഭാഗം, മിനിസ്റ്റീരിയൽ വിഭാഗം, മറ്റ് ജീവനക്കാർ എന്നിവ ഉൾപ്പെടെ അനുവദിച്ചിട്ടുള്ള തസ്തികകളുടെ എണ്ണം എത്രയാണെന്ന് തസ്തിക തിരിച്ച് അറിയിക്കാമോ;

(ബി)  2026 ഒക്ടോബർ 1 ലെ കണക്കുപ്രകാരം ഓരോ വിഭാഗത്തിലും നിലവിൽ ജോലി ചെയ്തുവരുന്ന ജീവനക്കാരുടെ എണ്ണം എത്രയാണെന്ന് അറിയിക്കാമോ;

(സി)  ഓരോ വിഭാഗത്തിലും നിലവിലുള്ള ഒഴിവുകളുടെ എണ്ണം എത്രയാണെന്ന് തസ്തിക തിരിച്ചുള്ള വിശദാംശം ലഭ്യമാക്കുമോ;

(ഡി)  ഇടുക്കി മെഡിക്കൽ കോളേജിന്റെ നിലവിലുള്ള രോഗികളുടെ എണ്ണം, എം.ബി.ബി.എസ്. ഉൾപ്പെടെയുള്ള മെഡിക്കൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ എന്നിവ കണക്കിലെടുത്ത് ആവശ്യമായ ജീവനക്കാരുടെ എണ്ണവും നിലവിലുള്ള ജീവനക്കാരുടെ എണ്ണവും തമ്മിൽ വലിയ കുറവ് നിലനിൽക്കുന്ന വിഭാഗങ്ങൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ;

(ഇ)  നിലവിലുള്ള ഒഴിവുകൾ നികത്തുന്നതിനും ആവശ്യമായ അധിക തസ്തികകൾ അനുവദിക്കുന്നതിനുമായി സ്വീകരിച്ചുവരുന്ന നടപടികൾ എന്തൊക്കെയാണെന്ന് അറിയിക്കാമോ;

(എഫ്)  എല്ലാ ഒഴിവുകളും അടിയന്തരമായി നികത്തുന്നതിനും ആവശ്യമായ അധിക തസ്തികകൾ അനുവദിക്കുന്നതിനും നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ;

(ജി)  ഇടുക്കി സർക്കാർ മെഡിക്കൽ കോളേജിൽ പ്രിൻസിപ്പൽ തസ്തികയിൽ സ്ഥിരം നിയമനം നടത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?

ഉപയോഗശൂന്യമായ ഉപകരണങ്ങള്‍

1981  ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. കുറുക്കോളി മൊയ്തീന്‍
ശ്രീ. പി .എം. എ. സമീർ
ശ്രീ. ടി. പി. അഷ്റഫലി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മെഡിക്കല്‍ കോളേജുകളിലെ ആവശ്യത്തിനായി വാങ്ങിയ 30 കോടിയോളം രൂപയുടെ ഉപകരണങ്ങള്‍ ഉപയോഗശൂന്യമായതായി കണ്ടെത്തിയിട്ടുണ്ടോ;

(ബി)  ഇത് സംബന്ധിച്ച് എന്തെങ്കിലും അന്വേഷണം നടത്തിയിരുന്നോ;

(സി)  നശിച്ച ഉപകരണങ്ങളില്‍ ഇരുന്നൂറോളം വെന്റിലേറ്ററുകൾ ഉള്‍പ്പെട്ടിരുന്നോ;

(ഡി)  പ്രസ്തുത ഉപകരണങ്ങള്‍ ഏത് കാലഘട്ടത്തിൽ വാങ്ങിയതാണ്; വിശദമാക്കുമോ?

ആലത്തൂര്‍ താലൂക്ക് ആശുപത്രി

1982  ശ്രീ. പി. പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ ഇന്റൻസീവ് കെയർ യൂണിറ്റുകളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ ജീവന്‍രക്ഷാ മരുന്നുകള്‍, ഇന്‍ജക്ഷനുകള്‍, ആന്റിബയോട്ടിക്കുകള്‍, മറ്റ് അവശ്യ മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയുടെ ലഭ്യത ഉറപ്പാക്കുന്നതിന് നിലവിലുള്ള സംവിധാനം എന്താണെന്ന് വ്യക്തമാക്കാമോ;

(ബി)  ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് ബെഡുകളുടെയും മെഷീനുകളുടെയും എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനും കൂടുതല്‍ രോഗികള്‍ക്ക് സേവനം ലഭ്യമാക്കുന്നതിനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?

ഐ.സി.യു. കിടക്കകളുടെയും വെന്റിലേറ്റര്‍ സൗകര്യങ്ങളുടെയും എണ്ണം വര്‍ദ്ധിപ്പിക്കാൻ നടപടി

1983  ശ്രീ. പി. പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പാലക്കാട്, തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ നിലവില്‍ അനുവദിച്ചിട്ടുള്ള ഐ.സി.യു. കിടക്കകളുടെ എണ്ണം, പ്രവര്‍ത്തനക്ഷമമായ ഐ.സി.യു. കിടക്കകളുടെ എണ്ണം എന്നിവ ആശുപത്രി അടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ;

(ബി)  പാലക്കാട് മെഡിക്കല്‍ കോളേജില്‍ ഐ.സി.യു. കിടക്കകളുടെയും വെന്റിലേറ്റര്‍ സൗകര്യങ്ങളുടെയും എണ്ണം വര്‍ദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാല്‍ ആയതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുകളുടെ ലഭ്യത

1984  ശ്രീ. സജി ചെറിയാന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സര്‍ക്കാര്‍ ആശുപത്രികളില്‍ ഗുരുതര രോഗം ബാധിച്ചവര്‍ക്ക് ജീവന്‍ നിലനിര്‍ത്തുന്നതിന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സ്ഥിരമായും സൗജന്യമായും നല്‍കിവന്നിരുന്ന വിലകൂടിയ വാക്സിനുകള്‍, മരുന്നുകള്‍ എന്നിവയുടെ ലഭ്യതയില്‍ നിലവില്‍ കുറവ് വന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)  പ്രസ്തുത വിഭാഗത്തില്‍പ്പെട്ട മരുന്ന് ലഭ്യമായ മെഡിക്കല്‍ കോളേജുകളില്‍ അതാത് ജില്ലയിലുള്ള രോഗികള്‍ക്ക് മാത്രമേ ഈ മരുന്ന് നല്‍കാവൂ എന്ന നിബന്ധന ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;

(സി)  പത്ത് വയസ്സ് മുതല്‍ ക്രോൺ‍സ് ഡീസീസ് ബാധിതയായ ആലപ്പുഴ ജില്ലയില്‍ മാന്നാര്‍ പഞ്ചായത്തില്‍ ചെമ്പകമഠത്തില്‍ വീട്ടിലെ സുമിമോള്‍ക്ക് ഇൻഫ്ലിക്സിമാബ് 200 മില്ലിഗ്രാം എന്ന ഇഞ്ചക്ഷന്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും നാളിതുവരെ സൗജന്യമായി നല്‍കി വന്നിരുന്നത് നിലവിൽ നിഷേധിക്കപ്പെട്ട വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; കാരണം വ്യക്തമാക്കാമോ;

(ഡി)  പ്രസ്തുത വാക്സിന്‍ നല്‍കുമ്പോള്‍ ഗ്യാസ്‍ട്രോ എൻട്രോളജി സ്പെഷ്യലിസ്റ്റ് ഡോക്ടറുടെ സ്ഥിരം സേവനവും സാന്നിധ്യവും ആവശ്യമാണ് എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഇ)  ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ഇന്‍ഫ്ലിക‍്സിമാബ് 200 മില്ലിഗ്രാം വാക്സിന്‍ നിലവില്‍ ലഭ്യമാണോയെന്ന് അറിയിക്കാമോ; പ്രസ്തുത മെഡിക്കല്‍ കോളേജില്‍ ഗ്യാസ്‍ട്രോ എൻട്രോളജിസ്റ്റ് സ്ഥിരം സേവനം ലഭ്യമാണോയെന്ന് അറിയിക്കാമോ;

(എഫ്)  നിര്‍ധനരായ രോഗികള്‍ക്ക് സൗജന്യമായി നല്‍കിവന്നിരുന്ന ജീവന്‍രക്ഷാ മരുന്നുകളുടെ ലഭ്യതയിലും സമയബന്ധിതമായ വിതരണത്തിലും തടസ്സം സൃഷ്ടിക്കുന്ന നടപടികള്‍ സ്വീകരിക്കുന്നവര്‍ക്കെതിരെ എന്ത് നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ;

(ജി)  രോഗികള്‍ക്ക് വാക്സിന്‍ നിഷേധിക്കപ്പെടുന്ന വിഷയം അതീവ ഗൗരവത്തോടെ പരിഗണിച്ച് പരിഹാരനടപടികള്‍ സ്വീകരിക്കുമോ?

വാമനപുരം നിയോജകമണ്ഡലത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെയും കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളുടെയും പ്രവര്‍ത്തനം

1985  ശ്രീ. സുധീർഷാ പാലോട് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വാമനപുരം നിയോജകമണ്ഡലത്തിലെ സർക്കാർ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളിലും ആവശ്യത്തിന് ഡോക്ടർമാരെയും മറ്റ് ജീവനക്കാരെയും നിയമിക്കുകയും ആവശ്യമായ മരുന്നുകൾ വർഷം മുഴുവൻ ലഭ്യമാക്കുകയും ചെയ്യുന്നതിനായി സർക്കാർ പ്രത്യേക പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ അടിയന്തരമായി നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ;

(ബി)  കല്ലറ-തറട്ട പി.എച്ച്.സി.-യെ എഫ്.എച്ച്.സി. ആയി ഉയർത്തിയിട്ടും പഴയ സ്റ്റാഫ് പാറ്റേൺ തന്നെയാണ് തുടരുന്നത് എന്ന സാഹചര്യം പരിഗണിച്ച്, എഫ്.എച്ച്.സി.-യുടെ പ്രവർത്തനത്തിന് ആവശ്യമായ പുതിയ തസ്തികകൾ സൃഷ്ടിച്ച് സ്റ്റാഫ് പാറ്റേൺ പരിഷ്കരിക്കാൻ സർക്കാർ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?

തിരൂരങ്ങാടി നെടുവ സി.എച്ച്.സി.-യിൽ ഐ.പി സംവിധാനം

1986  ശ്രീ. പി .എം. എ. സമീർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തിരൂരങ്ങാടി നിയോജകമണ്ഡലത്തിലെ നെടുവ സി.എച്ച്.സി.-യിൽ ഐ.പി. ആരംഭിക്കുന്നതിന് നൽകിയിരുന്ന നിവേദനങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇവയിൽ സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;

(ബി)  ഈ ആശുപത്രിയിൽ മുൻപ് നിരവധി പ്രസവങ്ങളും അതിനുള്ള അഡ്മിഷനും ഐ.പി.യും ഉണ്ടായിരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; പിന്നീട് ഇവ നിർത്തിവെച്ചതിന്റെ കാരണങ്ങൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;

(സി)  പാവപ്പെട്ട മത്സ്യത്തൊഴിലാളികൾ ആശ്രയിക്കുന്ന തീരദേശ മേഖലയിലെ ഈ ആശുപത്രിയിൽ എന്ന് ഐ.പി. സംവിധാനം ആരംഭിക്കാൻ കഴിയുമെന്ന് വ്യക്തമാക്കാമോ?

പെരുമണ്ണ-ക്ലാരി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിട നിർമ്മാണം

1987  ശ്രീ. പി .എം. എ. സമീർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തിരൂരങ്ങാടി നിയോജകമണ്ഡലത്തിലെ പെരുമണ്ണ-ക്ലാരി കുടുംബാരോഗ്യ കേന്ദ്രത്തിന് കെട്ടിടം നിർമ്മിക്കുന്നതിന് മുൻപ് ആറ് കോടി രൂപ അനുവദിച്ചിരുന്നതും ഈ പ്രവൃത്തി ആരംഭിക്കുന്നതിനുള്ള അനുമതി ലഭ്യമാക്കുന്നതിന് മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് 2026 സെപ്റ്റംബർ 9-ന് പ്രൊപ്പോസൽ സമർപ്പിച്ചിരുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ ഈ ഫയലിൽ സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;

(ബി)  ഈ പ്രവൃത്തി ആരംഭിക്കുന്നതിന് എന്തെങ്കിലും തടസങ്ങൾ ഉണ്ടോയെന്നും ഇല്ലെങ്കിൽ പ്രവൃത്തി വൈകുന്നതിനുള്ള കാരണങ്ങൾ എന്തൊക്കെയാണെന്നും വിശദമാക്കാമോ;

(സി)  പ്രവൃത്തിയുടെ ഫയൽ ഇപ്പോൾ ഏത് ഓഫീസിലാണെന്നും പ്രവൃത്തി ആരംഭിക്കുന്നതിന് ഈ ഫയലിൽ ഇനി എന്തെല്ലാം നടപടികളാണ് പൂർത്തീകരിക്കാനുള്ളതെന്നും ഫയൽ നമ്പർ സഹിതം വിശദമാക്കാമോ;

(ഡി)  പ്രസ്തുത പ്രവൃത്തി എന്നത്തേക്ക് ആരംഭിക്കാനാകുമെന്ന് വിശദമാക്കാമോ?

പെരിഞ്ഞനം കുറ്റിലക്കടവ് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ തസ്തികകൾ

1988  ശ്രീ. കെ. കെ. വത്സരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പെരിഞ്ഞനം കുറ്റിലക്കടവ് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ സ്റ്റാഫ് പാറ്റേൺ കുടുംബ ആരോഗ്യ കേന്ദ്രത്തിന് സമാനമായി നിലനിൽക്കുന്ന സാഹചര്യം പരിഷ്കരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;

(ബി)  കൈപ്പമംഗലം നിയോജകമണ്ഡലത്തിലെ പെരിഞ്ഞനം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ഡോക്ടർമാരുടെ അഭാവം മൂലം കിടത്തിച്ചികിത്സ വേണ്ട രീതിയിൽ നടക്കാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോയെന്നും ഇത് പരിഹരിക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കാമോ;

(സി)  കൈപ്പമംഗലം നിയോജകമണ്ഡലത്തിലെ കിടത്തിച്ചികിത്സയുള്ള ഏക ആശുപത്രിയിലെ ഏക ഡെന്റൽ ഡോക്ടറെ വർക്ക് അറേഞ്ച്‌മെന്റ് എന്ന പേരിൽ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിനിയമിച്ചിട്ടുള്ളത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഈ പ്രശ്നം പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;

(ഡി)  കൈപ്പമംഗലം നിയോജകമണ്ഡലത്തിലെ കിടത്തി ചികിത്സ യുള്ള ഏക സർക്കാർ ആശുപത്രിയായ പെരിഞ്ഞനം കമ്മ്യൂണിറ്റി ഹെൽത്ത് സെൻററിൽ കഴിഞ്ഞ ഒരു വർഷക്കാലം കിടത്തി ചികിത്സ ലഭിച്ച രോഗികളുടെ എണ്ണം എത്രയെന്ന് വ്യക്തമാക്കാമോ; എന്തുകൊണ്ടാണ് കിടത്തി ചികിത്സകരുടെ എണ്ണം ഇത്രയധികം കുറയുന്നതെന്ന വിവരം വ്യക്തമാക്കാമോ?

ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെ ക്ഷാമം

1989  ശ്രീ. ഉല്ലാസ് കോവൂർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കൊല്ലം ജില്ലയിലെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ നിലവിലുള്ള ഡോക്ടർ തസ്തികകളുടെ എണ്ണവും നിലവിൽ എത്ര ഡോക്ടർമാർ ജോലി ചെയ്യുന്നുണ്ടെന്നുമുള്ള കണക്ക് ലഭ്യമാക്കാമോ;

(ബി)  ഈ ആശുപത്രിയിലെ നിലവിലെ ഡോക്ടർമാരുടെ ക്ഷാമം രോഗികളുടെ ചികിത്സയെ പ്രതികൂലമായി ബാധിക്കുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് പരിഹരിക്കുന്നതിനായി അടിയന്തരമായി പുതിയ ഡോക്ടർമാരെ നിയമിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

(സി)  ഒ.പി വിഭാഗങ്ങളും കിടത്തിച്ചികിത്സാ സൗകര്യങ്ങളും വർദ്ധിച്ചുവരുന്ന ഈ ആശുപത്രിയിൽ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ കുറവ് പരിഹരിക്കാൻ എന്തെല്ലാം പദ്ധതികളാണുള്ളതെന്ന് വിശദമാക്കാമോ?

കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലെ ജീവനക്കാരുടെ കുറവ്

1990  പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കോട്ടക്കൽ നിയോജകമണ്ഡലത്തിലെ സർക്കാർ ആരോഗ്യസ്ഥാപനങ്ങളിൽ വിവിധ വിഭാഗങ്ങളിലായി അനുവദിച്ചിട്ടുള്ള തസ്തികകളിൽ നിലവിൽ എത്ര ഒഴിവുകളുണ്ടെന്ന് വ്യക്തമാക്കുമോ; ജീവനക്കാരുടെ കുറവ് സ്ഥാപനങ്ങളുടെ പ്രവർത്തനത്തെയും രോഗികൾക്കുള്ള സേവനങ്ങളെയും ബാധിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ;

(ബി)  2011-ൽ താലൂക്ക് ആശുപത്രിയായി ഉയർത്തിയെങ്കിലും മതിയായ ജീവനക്കാരുടെ അഭാവം കാരണം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം പൂർണ്ണതോതിൽ ലഭ്യമാകുന്നില്ല എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(സി)  ദിവസേന ആയിരത്തോളം രോഗികൾ എത്തുന്നതും ദേശീയപാതയോരത്ത് സ്ഥിതിചെയ്യുന്നതുമായ പ്രസ്തുത ആശുപത്രിയിൽ ഒഴിവുകൾ നികത്തുന്നതിനോടൊപ്പം 24 മണിക്കൂർ സേവനം ഉറപ്പാക്കുന്നതിന് വിവിധ വിഭാഗങ്ങളിൽ അധിക തസ്തികകൾ അനുവദിക്കാൻ നടപടി സ്വീകരിക്കുമോ;

(ഡി)  കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രധാന വിഭാഗങ്ങളിൽ സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനം മുഴുവൻ സമയവും ലഭ്യമാക്കുന്നതിനും അത്യാഹിത വിഭാഗത്തിൽ 24 മണിക്കൂറും ആവശ്യത്തിന് ഡോക്ടർമാരുടെയും നഴ്സിംഗ് ജീവനക്കാരുടെയും സേവനം ഉറപ്പാക്കുന്നതിനും ക്രമീകരണങ്ങൾ ഏർപ്പെടുത്തുമോ?

ആലുവ ജില്ലാ ആശുപത്രിയ്ക്ക് സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക്

1991  ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ആലുവ ജില്ലാ ആശുപത്രിയ്ക്ക് സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക് പണിയുന്നതിനായി സമര്‍പ്പിച്ചിട്ടുള്ള പ്രൊപ്പോസലിന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കാമോ;

(ബി)  2011-ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ജില്ലാ ആശുപത്രിയായി ഉയര്‍ത്തിയ ആലുവ ആശുപത്രി ആര്‍ദ്രം പദ്ധതിയില്‍ താലൂക്ക് ആശുപത്രിയായി തെറ്റായി രേഖപ്പെടുത്തിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)  ആര്‍ദ്രം പദ്ധതിയില്‍ ആലുവ ആശുപത്രിയെ താലൂക്ക് ആശുപത്രിയായി തെറ്റായി രേഖപ്പെടുത്തിയത് തിരുത്തുന്നതിനുള്ള നടപടി സ്വീകരിക്കാനുള്ള പ്രൊപ്പോസലില്‍ തീരുമാനമായിട്ടുണ്ടോ?

കാഞ്ഞങ്ങാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ തസ്തികകൾ

1992  ശ്രീ. ഗോവിന്ദൻ പള്ളിക്കാപ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കാഞ്ഞങ്ങാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ആകെ അനുവദിച്ച തസ്തികകളുടെ എണ്ണം വിഭാഗം തിരിച്ച് വിശദമാക്കാമോ;

(ബി)  കാഞ്ഞങ്ങാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി പൂർണ്ണസജ്ജമായി പ്രവർത്തിക്കുന്നതിന് ആകെ എത്ര തസ്തികകളാണ് വേണ്ടിവരുന്നതെന്ന് വ്യക്തമാക്കാമോ;

(സി)  കാഞ്ഞങ്ങാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ?

വിതുര താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം

1993  ശ്രീ. ജി. സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  അരുവിക്കര നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെടുന്ന വിതുര താലൂക്ക് ആശുപത്രിയിലെ ഓപ്പറേഷന്‍ തിയേറ്ററും ലേബര്‍ റൂമും പ്രവര്‍ത്തനക്ഷമമാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ; ഇതുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ക്കായി അനുവദിച്ച തുകയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

പഴയങ്ങാടി താലൂക്ക് ആശുപത്രിയിലെ ഒഴിവ്

1994  ശ്രീ. എം. വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കല്യാശ്ശേരി മണ്ഡലത്തിലെ പഴയങ്ങാടി താലൂക്ക് ആശുപത്രിയിൽ വിവിധ ഡിപ്പാർട്ട്മെന്റുകളിലായി ഡോക്ടർമാരുടെയും മറ്റ് ജീവനക്കാരുടെയും എത്ര അംഗീകൃത തസ്തികകളാണുള്ളതെന്ന് തസ്തിക തിരിച്ച് വിശദാംശം ലഭ്യമാക്കാമോ;

(ബി)  ഈ തസ്തികകളിൽ നിലവിൽ എത്ര പേർ സേവനമനുഷ്ഠിക്കുന്നുണ്ടെന്ന് തസ്തികയും വിഭാഗവും തിരിച്ച് വിശദാംശം ലഭ്യമാക്കാമോ; ഒഴിവുള്ള തസ്തികകളിൽ നിയമനം നടത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?

പത്തനാപുരം താലൂക്ക് ആശുപത്രിയുടെ നിർമ്മാണ പ്രവർത്തനം

1995  ശ്രീ. ജ്യോതികുമാർ ചാമക്കാല : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പത്തനാപുരം താലൂക്ക് ആശുപത്രിയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട ഇന്‍സ്റ്റിറ്റ്യൂഷണല്‍ ഇംപ്ലിമെന്റേഷന്‍ കമ്മിറ്റി എന്നായിരുന്നു രൂപീകരിക്കേണ്ടിയിരുന്നതെന്നും എന്നാണ് രൂപീകരിച്ചതെന്നും വ്യക്തമാക്കുമോ;

(ബി)  കമ്മിറ്റിയുടെ അനുമതിയില്ലാതെ അടിസ്ഥാന ഡിപിആർ(ഡീറ്റൈൽഡ് പ്രോജക്ട് റിപ്പോർട്ട്)-ൽ എന്തെല്ലാം വ്യതിയാനങ്ങൾ ഉണ്ടായിട്ടുണ്ട്; ഇതിന് ആരാണ് ശുപാർശ ചെയ്തത്; ആയത് നിയമപ്രകാരമാണോ; വിശദമാക്കുമോ?

സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്ന് ക്ഷാമം

1996  ശ്രീ. ടി. എം. ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സര്‍ക്കാര്‍ ആശുപത്രികളില്‍ ഏതൊക്കെ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ക്കാണ് കുറവ് നേരിട്ടത്; ഇത് പരിഹരിക്കുവാന്‍ എന്തെല്ലാം നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചത്; വിശദമാക്കാമോ;

(ബി)  മരുന്ന് ക്ഷാമം പോലെ സാധാരണക്കാരെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങള്‍ ആരോഗ്യ വകുപ്പിന്റെ ഭാഗത്തു നിന്നും ഭാവിയില്‍ ഉണ്ടാകാതിരിക്കുവാന്‍ എന്തൊക്കെ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത് എന്ന വിവരം വിശദമാക്കാമോ?

വള്ളിക്കുന്ന് മണ്ഡലത്തിൽ കിടത്തി ചികിത്സ ആരംഭിക്കുന്നതിനുള്ള നടപടി

1997  ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വള്ളിക്കുന്ന് മണ്ഡലത്തിലെ സർക്കാർ അലോപ്പതി ആരോഗ്യകേന്ദ്രങ്ങളിൽ കിടത്തിച്ചികിത്സാ സൗകര്യമില്ല എന്നുള്ള കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ, പ്രസ്തുത ആശുപത്രികളിൽ കിടത്തിച്ചികിത്സ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ;

(ബി)  വള്ളിക്കുന്ന് നിയോജകമണ്ഡലത്തിലെ രണ്ട് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രങ്ങളിലും സ്റ്റാൻഡേർഡൈസേഷൻ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചുള്ള കിടത്തിച്ചികിത്സ ലഭ്യമല്ലാത്ത കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(സി)  കോഴിക്കോട് യൂണിവേഴ്സിറ്റി, കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലെ ജീവനക്കാർക്കും മണ്ഡലത്തിലെ ജനങ്ങൾക്കും ഉപകാരപ്രദമായ രീതിയിൽ രണ്ട് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രങ്ങളിലും കിടത്തിച്ചികിത്സ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?

ജില്ലാ ജനറല്‍ ആശുപത്രികളില്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താൻ നടപടി

1998  ശ്രീ. തോമസ് ഉണ്ണിയാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ ജില്ലാ ജനറല്‍ ആശുപത്രികളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;

(ബി)  സര്‍ക്കാര്‍ അശുപത്രികളില്‍ സ്ഥാപിക്കുന്ന സ്കാനിംഗ് മെഷീനുകള്‍, മറ്റ് ലാബ് മെഷീനുകള്‍ എന്നിവ വേഗം കേടാകുന്ന സാഹചര്യം പരിശോധിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ;

(സി)  ഇക്കാര്യങ്ങളില്‍ ആശുപത്രി വികസന സമിതികള്‍ ജാഗ്രത പാലിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?

വെളളറട സാമൂഹികാരോഗ്യ കേന്ദ്രത്തിലെ അടിസ്ഥാന സൗകര്യ വികസനങ്ങള്‍

1999  ശ്രീ. സി. കെ. ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പാറശാല നിയോജകമണ്ഡലത്തിലെ വെള്ളറട സാമൂഹികാരോഗ്യ കേന്ദ്രത്തിലെ നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങൾ, കെട്ടിടങ്ങളുടെ അവസ്ഥ, ചികിത്സാ സൗകര്യങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിനും ആശുപത്രി നവീകരിക്കുന്നതിനുമായി സർക്കാർ സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ; ഇതിനായി പ്രത്യേക പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; എങ്കിൽ, പദ്ധതിയുടെ അടങ്കൽ തുക, അനുവദിച്ച തുക, ഫണ്ടിന്റെ ഉറവിടം, പ്രധാന ഘടകങ്ങൾ, ഭരണാനുമതിയുടെ വിശദാംശം, പ്രവൃത്തികളുടെ നിലവിലെ സ്ഥിതി എന്നിവ വ്യക്തമാക്കാമോ;

(ബി)  വെള്ളറട സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കൂടുതൽ കിടക്കകൾ അനുവദിക്കുന്നതിനും ലബോറട്ടറി, ഫാർമസി, രോഗനിർണയം, അടിയന്തര ചികിത്സ തുടങ്ങിയ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ആധുനിക മെഡിക്കൽ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനും പുതിയ ചികിത്സാ വിഭാഗങ്ങൾ ആരംഭിക്കുന്നതിനും സർക്കാർ നിർദ്ദേശങ്ങൾ പരിഗണിച്ചിട്ടുണ്ടോ; ഇതുസംബന്ധിച്ച് പദ്ധതിയോ പ്രൊപ്പോസലോ നിലവിലുണ്ടെങ്കിൽ, അതിന്റെ വിശദാംശം, ബന്ധപ്പെട്ട ഫയൽ നമ്പർ, അനുവദിച്ച തുക, നിലവിലെ നടപടിക്രമ ഘട്ടം എന്നിവ വ്യക്തമാക്കാമോ;

(സി)  വെള്ളറട സാമൂഹികാരോഗ്യ കേന്ദ്രത്തിലെ നിലവിലുള്ള ജീവനക്കാരുടെ എണ്ണം, അനുവദിക്കപ്പെട്ട തസ്തികകൾ, ഒഴിഞ്ഞുകിടക്കുന്ന തസ്തികകൾ എന്നിവയുടെ അടിസ്ഥാനത്തിൽ സ്റ്റാഫ് പാറ്റേൺ പരിഷ്കരിക്കുന്നതിനുള്ള പ്രൊപ്പോസൽ ആരോഗ്യ വകുപ്പിന്റെയോ സർക്കാരിന്റെയോ പരിഗണനയിലുണ്ടോ; എങ്കിൽ, പ്രൊപ്പോസൽ സമർപ്പിച്ച അധികാരി, സമർപ്പിച്ച തീയതി, ബന്ധപ്പെട്ട ഫയൽ നമ്പർ, നിർദ്ദേശിച്ചിട്ടുള്ള അധിക തസ്തികകൾ, നിലവിലെ സ്ഥിതി, ഇതുവരെ സ്വീകരിച്ച തീരുമാനങ്ങൾ എന്നിവയുടെ വിശദാംശം ലഭ്യമാക്കാമോ; പ്രൊപ്പോസൽ നിലവിലില്ലെങ്കിൽ, സ്റ്റാഫ് പാറ്റേൺ പരിഷ്കരിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്നും വ്യക്തമാക്കാമോ;

(ഡി)  വെള്ളറട സാമൂഹികാരോഗ്യ കേന്ദ്രത്തിലെ രോഗികളുടെ എണ്ണം, ചികിത്സാ ആവശ്യകത, പ്രദേശത്തെ ജനസംഖ്യ എന്നിവ പരിഗണിച്ച് കൂടുതൽ ഡോക്ടർമാരെയും സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെയും നഴ്സുമാരെയും പാരാമെഡിക്കൽ ജീവനക്കാരെയും അനുവദിക്കുന്നതിനും നിലവിലുള്ള ഒഴിവുകൾ നികത്തുന്നതിനും സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇതുമായി ബന്ധപ്പെട്ട പ്രൊപ്പോസലുകളോ ശിപാർശകളോ സർക്കാരിന്റെയോ ആരോഗ്യ വകുപ്പിന്റെയോ പരിഗണനയിലുണ്ടെങ്കിൽ, അവയുടെ വിശദാംശം, ബന്ധപ്പെട്ട ഫയൽ നമ്പറുകൾ, അനുവദിച്ച തസ്തികകളുടെ എണ്ണം, നിയമന നടപടികളുടെ നിലവിലെ സ്ഥിതി എന്നിവ വ്യക്തമാക്കാമോ;

(ഇ)  വെള്ളറട സാമൂഹികാരോഗ്യ കേന്ദ്രത്തെ കൂടുതൽ മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളുള്ള ആരോഗ്യകേന്ദ്രമായി വികസിപ്പിക്കുന്നതിന് സമഗ്ര വികസന പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; എങ്കിൽ, പദ്ധതിയുടെ അടങ്കൽ തുക, അനുവദിച്ച തുക, ഫണ്ടിന്റെ ഉറവിടം, അടിസ്ഥാന സൗകര്യ വികസനം, ചികിത്സാ സൗകര്യങ്ങളുടെ വിപുലീകരണം, ജീവനക്കാരുടെ ലഭ്യത മെച്ചപ്പെടുത്തൽ എന്നിവ സംബന്ധിച്ച പ്രധാന നിർദ്ദേശങ്ങൾ, ബന്ധപ്പെട്ട ഫയൽ നമ്പറുകൾ, പദ്ധതി നടപ്പാക്കുന്നതിനുള്ള സമയക്രമം എന്നിവ വ്യക്തമാക്കാമോ; പദ്ധതി തയ്യാറാക്കിയിട്ടില്ലെങ്കിൽ, ഇതിനായി സർക്കാർ സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ?

കണ്ണൂര്‍ ജില്ലയിലെ കിടത്തി ചികിത്സയുള്ള ആരോഗ്യകേന്ദ്രങ്ങള്‍

2000  ശ്രീ. കെ. വി. സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കണ്ണൂർ ജില്ലയിൽ കിടത്തിച്ചികിത്സയുള്ള ഗവൺമെന്റ് ആരോഗ്യകേന്ദ്രങ്ങൾ ഏതൊക്കെയാണെന്ന് മണ്ഡലങ്ങളുടെ അടിസ്ഥാനത്തിൽ ലഭ്യമാക്കാമോ;

(ബി)  പുതുതായി കിടത്തിച്ചികിത്സ ആരംഭിക്കാനുദ്ദേശിക്കുന്ന കേന്ദ്രങ്ങൾ ഉണ്ടോ; വിശദാംശം ലഭ്യമാക്കാമോ;

(സി)  എല്ലാ നിയോജകമണ്ഡലത്തിലും കിടത്തിച്ചികിത്സയുള്ള ഒരു കേന്ദ്രം നിലവിലുണ്ടോ; ഇല്ലെങ്കിൽ ആയതു ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ?

ജീവിതശൈലി രോഗങ്ങള്‍ക്ക് വിതരണം ചെയ്യുന്ന മരുന്നുകള്‍

2001  ശ്രീ. കെ. വി. സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സർക്കാർ ആരോഗ്യകേന്ദ്രങ്ങളില്‍ ജീവിതശൈലിരോഗങ്ങള്‍ക്ക് വിതരണം ചെയ്യുന്ന മരുന്നുകള്‍ ഏതൊക്കെയാണെന്ന് ലിസ്റ്റ് ചെയ്തിട്ടുണ്ടോ; അറിയിക്കാമോ;

(ബി)  പ്രസ്തുത ലിസ്റ്റിലുള്ള മരുന്നുകള്‍ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ മുതല്‍ എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും നിലവില്‍ വിതരണം ചെയ്യാന്‍ സാധിക്കുന്നുണ്ടോയെന്ന് വിശദമാക്കാമോ?

കണ്ണൂർ ജില്ലാ ആശുപത്രി വികസനം

2002  ശ്രീ. ടി .ഒ. മോഹനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കണ്ണൂർ ജില്ലാ ആശുപത്രിയിൽ സൂപ്പർ സ്പെഷ്യാലിറ്റി കെട്ടിടം നിർമ്മിച്ചുവെങ്കിലും ആവശ്യമായ ഡോക്ടർമാരെയും മറ്റ് ജീവനക്കാരെയും നിയമിക്കാത്തത് ആയതിന്റെ പ്രവർത്തനത്തെ ബാധിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ആയത് പരിഹരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ;

(ബി)  പ്രസ്തുത ആശുപത്രിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ട്രോമ കെയർ സംവിധാനം സജ്ജമാക്കുന്നതിന് ആവശ്യമായ ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കുന്നതിന് നടപടികൾ സ്വീകരിക്കുമോ?

പെരുമ്പാവൂർ താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി നവീകണം

2003  ശ്രീ. മനോജ് മൂത്തേടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)   പെരുമ്പാവൂർ താലൂക്ക് ഗവൺമെൻറ് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിലെ കാലപ്പഴക്കം ചെന്ന കെട്ടിടങ്ങളും മതിയായ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ അഭാവവും ജീവനക്കാരുടെ കുറവും പരിഹരിക്കുന്നതിന് ആശുപത്രിക്ക് പുതിയ കെട്ടിടങ്ങൾ നിർമ്മിച്ച് ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തി മതിയായ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെയും ഇതര ജീവനക്കാരെയും നിയമിച്ച് പൊതുജനങ്ങൾക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തി ആസ്പത്രി നവീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

പെരുമ്പാവൂരിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ ഇ.എസ് .ഐ ആശുപത്രി

2004  ശ്രീ. മനോജ് മൂത്തേടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഇ.എസ്.ഐ പരിധിയിൽ വരുന്ന ഒരു ലക്ഷത്തിലധികം തൊഴിലാളികൾക്കായി ഒരു ഇ.എസ്.ഐ ക്ലിനിക് മാത്രമുള്ള പെരുമ്പാവൂരില്‍ ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ ഇ.എസ്.ഐ ആശുപത്രി സ്ഥാപിക്കുവാൻ നടപടി സ്വീകരിക്കുമോ?

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ കാഷ്വാലിറ്റി ബ്ലോക്ക് നിർമ്മാണം

2005  ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ കാഷ്വാലിറ്റി ബ്ലോക്ക് നിർമ്മിക്കുന്നതിന് കിഫ്ബിയിൽ ഉൾപ്പെടുത്തി അനുവദിച്ച 12 കോടി രൂപയുടെ പ്രവൃത്തികൾ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;

(ബി)  ഈ പദ്ധതികൾ എപ്പോൾ പൂർത്തിയാക്കാൻ കഴിയുമെന്ന് വ്യക്തമാക്കാമോ?

നിലമ്പൂര്‍ ജില്ലാ ആശുപത്രിയുടെ സമഗ്രവികസനം

2006  ശ്രീ. ആര്യാടന്‍ ഷൗക്കത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  നിലമ്പൂര്‍ ജില്ലാ ആശുപത്രിയുടെ വികസന വിപുലീകരണത്തിനായി നിലമ്പൂര്‍ ഗവണ്മെന്റ് യു പി സ്കൂളിന്റെ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)  പ്രസ്തുത സ്ഥലം ഏറ്റെടുക്കുന്ന പ്രവൃത്തി ഊര്‍ജ്ജിതമാക്കുന്നതിനും ജില്ലാ ആശുപത്രിയുടെ സമഗ്രവികസനം സാധ്യമാക്കുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കുമോ?

എടക്കര ആയൂര്‍വ്വേദ ആശുപത്രിയുടെ കെട്ടിടനിര്‍മ്മാണം

2007  ശ്രീ. ആര്യാടന്‍ ഷൗക്കത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  നിലമ്പൂർ നിയോജക മണ്ഡലത്തിൽ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന എടക്കര ആയൂര്‍വ്വേദ ആശുപത്രിയുടെ കെട്ടിടനിര്‍മ്മാണം പൂര്‍ത്തീകരിക്കുവാന്‍ National Ayush Mission (NAM)-ല്‍ നിന്നും ആവശ്യമായ തുക വകയിരുത്തുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമോ?

കൂത്തുപറമ്പ് നിയോജകമണ്ഡലത്തിലെ ആരോഗ്യ കേന്ദ്രങ്ങളുടെ നിർമ്മാണത്തിലെ അപാകതകൾ

2008  ശ്രീ. പി. കെ. പ്രവീൺ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കൂത്തുപറമ്പ് നിയോജകമണ്ഡലത്തിൽ പാട്യം ഗ്രാമപഞ്ചായത്തിലെ ചെറുവാഞ്ചേരി സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും പാനൂർ നഗരസഭയിലെ മേക്കുന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും നിർമ്മാണത്തിലെ അപാകതകൾ കാരണം പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കാത്ത സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ, വിശദാംശം ലഭ്യമാക്കാമോ;

(ബി)  നിർവ്വഹണ ഏജൻസികളുടെ നിരുത്തരവാദപരമായ സമീപനം കാരണം പൊതുജനങ്ങൾക്ക് ലഭ്യമാകേണ്ട സൗകര്യങ്ങൾ സമയബന്ധിതമായി ലഭ്യമല്ലാത്ത സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ, വിശദാംശം ലഭ്യമാക്കാമോ;

(സി)  പ്രസ്തുത ആരോഗ്യകേന്ദ്രങ്ങളുടെ നിർമ്മാണത്തിലെ അപാകതകൾ ശാശ്വതമായി പരിഹരിക്കുന്നതിന് സർക്കാർ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വ്യക്തമാക്കാമോ;

(ഡി)  പ്രസ്തുത ആരോഗ്യകേന്ദ്രങ്ങൾ വഴിയുള്ള സേവനങ്ങൾ പൊതുജനങ്ങൾക്ക് സമയബന്ധിതമായി ലഭ്യമാക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വ്യക്തമാക്കാമോ?

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗിയെ പുഴുവരിച്ച സംഭവം

2009  ശ്രീ. കെ. യു. ജനീഷ് കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗിയെ പുഴുവരിച്ച സംഭവത്തില്‍ ആര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചതെന്ന് അറിയിക്കുമോ;

(ബി)  നടപടി സ്വീകരിക്കപ്പെട്ടയാള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനോ ഉദ്യോഗസ്ഥയോ ആണോ;

(സി)  ഓരോ ഡിപ്പാര്‍ട്ട്മെന്റിന്റെയും ചുമതല ഒരു യൂണിറ്റിന് ആണെന്നിരിക്കെ പ്രസ്തുത യൂണിറ്റിലുളള ആര്‍ക്കൊക്കെ എതിരെയാണ് നടപടി സ്വീകരിച്ചിട്ടുളളത് എന്ന് വ്യക്തമാക്കാമോ?

തലശ്ശേരി ജനറല്‍ ഹോസ്പ്പിറ്റല്‍ മാറ്റി സ്ഥാപിക്കുവാൻ നടപടി

2010  ശ്രീ. കാരായി രാജൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തലശ്ശേരി നിയോജക മണ്ഡലത്തിലെ തലശ്ശേരി ജനറല്‍ ആശുപത്രി, തലശ്ശേരി കണ്ടിക്കല്‍ എന്ന പ്രദേശത്തേക്ക് മാറ്റി സ്ഥാപിക്കുന്നതിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള ഫണ്ട് നബാര്‍ഡ്, അര്‍ബന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്മെന്റ് ഫണ്ട് എന്നിവ മുഖാന്തിരം കണ്ടെത്തുന്നതിനുവേണ്ടി വിശദ പദ്ധതിരേഖ (DPR)സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ആരോഗ്യവകുപ്പ് ഡയറക്ടറോട് നിര്‍ദ്ദേശിച്ചിരുന്നതിന്റെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് ലഭ്യമായിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്ന് ലഭ്യമാകുമെന്ന് വ്യക്തമാക്കാമോ;

(ബി)  ഈ പ്രവൃത്തി അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിന് സര്‍ക്കാര്‍ എന്തെല്ലാം കാര്യങ്ങളാണ് ഇതുവരെ ചെയ്തിട്ടുള്ളതെന്നും ആയത് പൂര്‍ത്തീകരിക്കാന്‍ ഇനി എന്തൊക്കെ നടപടികള്‍ ആണ് ശേഷിക്കുന്നതെന്നും വ്യക്തമാക്കാമോ?

മലബാര്‍ കാന്‍സര്‍ സെന്ററിന്റെ അടിസ്ഥാന സൗകര്യ വികസനം

2011  ശ്രീ. കാരായി രാജൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തലശ്ശേരി നിയോജക മണ്ഡലത്തിലെ മലബാര്‍ കാന്‍സര്‍ സെന്ററിന്റെ അടിസ്ഥാന സൗകര്യ വികസനം, തസ്തിക സൃഷ്ടിക്കല്‍, പ്രമോഷന്‍, ഉപകരണങ്ങള്‍ വാങ്ങല്‍ തുടങ്ങി വിവിധ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് എത്ര ഫയലുകള്‍ പരിഗണനയിലുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത ഫയലുകള്‍ ഓരോന്നും ഏത് ആവശ്യവുമായി ബന്ധപ്പെട്ടതാണെന്നും അവയുടെ നിലവിലുള്ള സ്ഥിതി എന്താണെന്നും ഫയല്‍ തിരിച്ച് വിശദാംശം ലഭ്യമാക്കാമോ;

(സി)  പ്രസ്തുത ഫയലുകളില്‍ അടിയന്തരമായി തീരുമാനമെടുക്കാന്‍ നടപടി സ്വീകരിക്കുമോ?

കൊട്ടാരക്കര താലൂക്ക് ആശുപത്രി വികസനം

2012  ശ്രീ. കെ. എന്‍. ബാലഗോപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ വികസനത്തിനായി കഴിഞ്ഞ സർക്കാർ എത്ര സെന്റ് സ്വകാര്യ ഭൂമിയാണ് ഏറ്റെടുത്തു നൽകിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

(ബി)  താലൂക്ക് ആശിപത്രിയില്‍ കിഫ്ബി സഹായത്താല്‍ എത്ര കോടി രൂപയുടെ നിര്‍മ്മാണ പ്രവൃത്തികളാണ് നടന്നു വരുന്നതെന്ന് വ്യക്തമാക്കാമോ;

(സി)  പ്രസ്തുത നിര്‍മ്മാണ പ്രവൃത്തികളില്‍ പൂര്‍ത്തീകരിക്കാനുള്ള പ്രവൃത്തികള്‍ ഏതെല്ലാമാണെന്നും പ്രസ്തുത പ്രവൃത്തികള്‍ എന്ന് പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും വ്യക്തമാക്കാമോ?

ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‍സ് തസ്തികയിലെ ഒഴിവുകള്‍

2013  ശ്രീ. റെജി ചെറിയാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‍സിന്റെ എത്ര തസ്തികകള്‍ ഒഴിഞ്ഞ് കിടക്കുന്നുണ്ടെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ; ഒഴിവുള്ള തസ്തികകള്‍ പി.എസ്.സി. യിലേക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; എങ്കില്‍ അവസാനമായി റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകളുടെ എണ്ണവും തീയതിയും ജില്ല തിരിച്ച് വിശദമാക്കാമോ;

(ബി)  പ്രസ്തുത തസ്തികയുടെ പ്രമോഷന്‍ തസ്തികകയായ പബ്ലിക് ഹെല്‍ത്ത് നഴ്‍സ് തസ്തിക ഒഴിഞ്ഞുകിടക്കുന്നുണ്ടോ; എങ്കില്‍ ജില്ല തിരിച്ച് എണ്ണം വ്യക്തമാക്കുമോ;

(സി)  പബ്ലിക് ഹെല്‍ത്ത് നഴ്‍സ് പ്രമോഷനായുള്ള ലിസ്റ്റ് എല്ലാ ജില്ലാ മെഡിക്കൽ ഓഫീസുകളിൽ നിന്നും ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ എത്തിയിട്ടുണ്ടോ; എങ്കില്‍ പ്രമോഷന്‍ നടപടി എപ്പോള്‍ പൂര്‍ത്തിയാകുമെന്നും വിശദമാക്കാമോ?

ഡദന്താരോഗ്യ ബോധവത്കരണം

2014  ശ്രീ. ഗോവിന്ദൻ പള്ളിക്കാപ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കേരള ഡന്റൽ കൗൺസിൽ പഠന റിപ്പോർട്ട് പ്രകാരം സംസ്ഥാനത്ത് എത്ര ശതമാനം പേർക്കാണ് ദന്തരോഗമുള്ളതെന്ന് വ്യക്തമാക്കാമോ;

(ബി)  ദന്താരോഗ്യ ബോധവത്കരണത്തിന് ഫീൽഡ് തല ബോധവത്കരണത്തിനായി ആശുപത്രികളിലെ സീനിയർ ഡന്റൽ ഹൈജീനിസ്റ്റുകളെ ഡന്റൽ ഹൈജീൻ ഓഫീസർമാരാക്കാനുള്ള ശിപാർശയിൽ സ്വീകരിച്ച നടപടികൾ വ്യക്തമാക്കാമോ;

(സി)  സർക്കാർ ആശുപത്രികളിലെ ഡന്റൽ ഹൈജീനിസ്റ്റുകളുടെ തൊഴിൽ സ്വഭാവം ഡന്റൽ കൗൺസിൽ ചട്ടങ്ങൾ പാലിച്ച് പുനർ നിർണ്ണയിക്കണമെന്ന അപേക്ഷകളിൽ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?

സിവില്‍ സര്‍ജന്‍മാര്‍

2015  ശ്രീ. വി. ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ആരോഗ്യവകുപ്പില്‍ നിലവില്‍ എത്ര സിവില്‍ സര്‍ജന്‍മാര്‍ സേവനം അനുഷ്ഠിക്കുന്നുണ്ടെന്ന് വിശദമാക്കാമോ; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;

(ബി)  സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലിയില്‍ പ്രവേശിക്കുന്നതിന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് സിവില്‍ സര്‍ജനെ കൂടാതെ മറ്റ് മെഡിക്കല്‍ ഓഫീസര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ടോയെന്ന് വിശദമാക്കാമോ?

കുന്നംകുളം മണ്ഡലത്തിലെ സര്‍ക്കാര്‍ ആശുപത്രികളിലെ ഒഴിവുകള്‍

2016  ശ്രീ. എ. സി. മൊയ്തീന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കുന്നംകുളം മണ്ഡലത്തിലെ സര്‍ക്കാര്‍ ആശുപത്രികളിലെ ഒഴിവുകള്‍ തസ്തികകള്‍ തിരിച്ച് വിശദമാക്കാമോ;

(ബി)  ഒഴിവുകള്‍ നികത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;

(സി)  നാഷണൽ ഹെൽത്ത് മിഷൻ (എൻ എച്ച് എം) വഴി നിയമിച്ചവരെ പിരിച്ചുവിടുന്നത് ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ?

പാലക്കാട് ജില്ലയിലെ സ്റ്റാഫ് നഴ്സ് ഗ്രേഡ് II ഒഴിവുകൾ

2017  ശ്രീ. ടി. എം. ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ആരോഗ്യ വകുപ്പിൽ പാലക്കാട് ജില്ലയിലെ വിവിധ ആശുപത്രികളിലെയും ആരോഗ്യ കേന്ദ്രങ്ങളിലെയും സ്റ്റാഫ് നഴ്സ് ഗ്രേഡ് II (കാറ്റഗറി നമ്പർ 066/2023) തസ്തികയിലെ ഒഴിവുകൾ യഥാസമയം കേരള പബ്ലിക് സർവീസ് കമ്മീഷന് റിപ്പോർട്ട് ചെയ്തിട്ടുണ്ടോ;

(ബി)  ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് II തസ്തികയിലെ ഒഴിവുകൾ ഏറ്റവും ഒടുവിൽ കേരള പബ്ലിക് സർവീസ് കമ്മീഷന് റിപ്പോർട്ട് ചെയ്തത് എന്നാണെന്നും എത്ര ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തതെന്നും വ്യക്തമാക്കാമോ;

(സി)  നിലവിൽ ഈ തസ്തികയിൽ ആകെ എത്ര ഒഴിവുകളാണ് ഉള്ളതെന്നും അതിൽ എത്ര ഒഴിവുകൾ ഇതുവരെ കേരള പബ്ലിക് സർവീസ് കമ്മീഷന് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും വ്യക്തമാക്കാമോ; ശേഷിക്കുന്ന ഒഴിവുകൾ അടിയന്തരമായി പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ;

(ഡി)  2028 ജനുവരി മാസം വരെ വിരമിക്കൽ, സ്ഥാനക്കയറ്റം, മറ്റ് കാരണങ്ങൾ എന്നിവയാൽ ഈ തസ്തികയിൽ എത്ര ഒഴിവുകൾ കൂടി ഉണ്ടാകുവാൻ സാധ്യതയുണ്ടെന്ന വിവരം ലഭ്യമാക്കാമോ?

പാലക്കാട് ജില്ലാ ആശുപത്രിയിലെ ഒഴിവുകള്‍

2018  ശ്രീ. കെ. പ്രേമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പാലക്കാട് ജില്ലാ ആശുപത്രിയില്‍ സൂപ്രണ്ട് ഉള്‍പ്പെടെയുളള വിവിധ തസ്തികകള്‍ നിലവില്‍ ഒഴിഞ്ഞുകിടക്കുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)  പ്രസ്തുത ആശുപത്രിയില്‍ നിലവില്‍ ഏതെല്ലാം വിഭാഗങ്ങളിലായി ഏതെല്ലാം തസ്തികകളിലാണ് ഒഴിവുകള്‍ ഉളളതെന്ന് തസ്തിക തിരിച്ച് വ്യക്തമാക്കാമോ;

(സി)  മെഡിക്കല്‍ ഓഫീസര്‍മാര്‍, വിവിധ സ്പെഷ്യാലിറ്റി കണ്‍സള്‍ട്ടന്റുമാര്‍ എന്നീ തസ്തികകളിലെ ഒഴിവുകള്‍മൂലം ആശുപത്രിയുടെ ദെെനംദിന പ്രവര്‍ത്തനങ്ങളെയും രോഗികളുടെ ചികിത്സയെയും പ്രതികൂലമായി ബാധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)  സൂപ്രണ്ട് ഉള്‍പ്പെടെയുളള ഒഴിഞ്ഞുകിടക്കുന്ന മുഴുവന്‍ തസ്തികകളിലും അടിയന്തരമായി നിയമനം നടത്തുന്നതിന് നടപടി സ്വീകരിക്കുമോ?

അഴീക്കോട് മണ്ഡലത്തിലെ ആരോഗ്യ കേന്ദ്രങ്ങളിലെ ജീവനക്കാരുടെ ഒഴിവുകൾ

2019  ശ്രീ. കെ. വി. സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  അഴീക്കോട് നിയോജകമണ്ഡലത്തിൽ ഉൾപ്പെടുന്ന ആരോഗ്യകേന്ദ്രങ്ങളിൽ നിലവിലെ ജീവനക്കാരുടെ ആകെ എണ്ണം എത്രയാണെന്നും ഏതെങ്കിലും കേന്ദ്രങ്ങളിൽ തസ്തികകളുടെ കുറവുള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോയെന്നും ആരോഗ്യകേന്ദ്രങ്ങൾ അടിസ്ഥാനമാക്കി വിശദമായ വിവരം ലഭ്യമാക്കാമോ;

(ബി)  കുറവുളള ജീവനക്കാരുടെ ഒഴിവിലേക്ക് നിയമനം വേഗത്തിലാക്കുന്നതിന് നടപടികൾ സ്വീകരിക്കുന്നുണ്ടോ; വിശദമാക്കാമോ;

(സി)  ഓരോ ആരോഗ്യകേന്ദ്രത്തിലും അനുവദിച്ചിട്ടുള്ള ഡോക്ടർമാരുടെ എണ്ണവും പരിശോധനാ സമയങ്ങളും വിശദമായി ലഭ്യമാക്കാമോ?

ഭക്ഷ്യവിഷബാധയും മിന്നൽ പരിശോധനയും

2020  ശ്രീ. സജി ചെറിയാന്‍
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ. എം. വിജിന്‍
ശ്രീ. എം. എസ്. അരുണ്‍ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഭക്ഷണശാലകളിൽ നിന്നുണ്ടാകുന്ന ഭക്ഷ്യ വിഷബാധ മൂലം മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  സംസ്ഥാനത്തെ ഹോട്ടലുകളിലും ഭക്ഷ്യവിതരണ കേന്ദ്രങ്ങളിലും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കൃത്യമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നുണ്ടോ; വിശദമാക്കാമോ;

(സി)  മിക്ക ഹോട്ടലുകളിലും അവിടെ പാചകം ചെയ്യാത്ത ഭക്ഷണം പുറമെ നിന്ന് കൊണ്ടുവരുന്നതാണെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇപ്രകാരം ഭക്ഷണം തയ്യാറാക്കുന്ന സ്ഥലങ്ങൾ ഭക്ഷ്യസുരക്ഷാ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമാണോ പ്രവർത്തിക്കുന്നതെന്ന് ഉറപ്പുവരുത്താൻ നടപടി സ്വീകരിക്കുമോ;

(ഡി)  ഭക്ഷ്യവിഷബാധ ഉണ്ടാകുമ്പോൾ മാത്രം തീവ്ര പരിശോധന നടത്തുന്ന രീതിക്ക് പകരം കൃത്യമായ ഇടവേളകളിൽ നോട്ടീസ് പരിശോധനയും മിന്നൽ പരിശോധനയും നടത്തി കർശന തുടർനടപടി സ്വീകരിക്കാൻ സംവിധാനമൊരുക്കുമോ;

(ഇ)  ഇതര സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവരുന്ന കോഴി ഇറച്ചി ഉൾപ്പെടെയുള്ള മാംസാഹാരങ്ങൾ മതിയായ ശീതീകരണ സംവിധാനത്തിലാണോ കൊണ്ടുവരുന്നത് എന്ന് പരിശോധിക്കാൻ എന്ത് സംവിധാനമാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കാമോ?

ഫറോക്ക് താലൂക്കാശുപത്രിയിൽ 100 ബെഡ് സൗകര്യം

2021  ശ്രീ. പി. എ. മുഹമ്മദ് റിയാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ഫറോക്ക് താലൂക്കാശുപത്രി 100 ബെഡ് സൗകര്യത്തോടെ പ്രവര്‍ത്തിക്കുന്നതിനാവശ്യമായ എന്തെല്ലാം തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്നറിയിക്കാമോ?

വിദേശ നിക്ഷേപമുള്ള സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്ക്

2022  ശ്രീ. സജി ചെറിയാന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് വിദേശ നിക്ഷേപമുള്ള സ്വകാര്യ ആശുപത്രികള്‍ ഉണ്ടോ എന്ന് വ്യക്തമാക്കുമോ;

(ബി)  വിദേശ നിക്ഷേപമുള്ള ആശുപത്രികളിലെ ചികിത്സാ നിരക്ക് നിശ്ചയിച്ച് നല്‍കിയിട്ടുണ്ടോ എന്ന് വിശദീകരിക്കുമോ;

(സി)  സ്വകാര്യ ആശുപത്രികളിലെ ചികിത്സ നിരക്ക് ഏകീകരിച്ച് നല്‍കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുമോ?

മാവേലിക്കര ജില്ലാ ആശുപത്രിയുടെ വികസന പ്രവർത്തനം

2023  ശ്രീ. എം. എസ്. അരുണ്‍ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മാവേലിക്കര ജില്ലാ ആശുപത്രിയിൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 132 കോടി രൂപ അനുവദിച്ച പ്രവൃത്തി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ:

(ബി)  പ്രസ്തുത പദ്ധതിയുടെ ഭാഗമായി ആശുപത്രി ഉപകരണങ്ങള്‍ വാങ്ങുന്നതിന് കിഫ്ബിയും കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡും സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;

(സി)  മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ഫോറന്‍സിക് സര്‍ജനെ നിയമിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?

ആശുപത്രികളിലെ സ്റ്റാഫ് പാറ്റേൺ പരിഷ്കരണം

2024  ശ്രീ. തോമസ് ഉണ്ണിയാടൻ
ശ്രീ. റെജി ചെറിയാൻ
ശ്രീ. വർഗ്ഗീസ് മാമ്മൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വിവിധ സർക്കാർ ആശുപത്രികളിലെ നിലവിലെ സ്റ്റാഫ് പാറ്റേൺ നിശ്ചയിച്ചതെന്നാണെന്ന് വ്യക്തമാക്കാമോ; ജനസംഖ്യാ വർദ്ധനവിന് ആനുപാതികമായി സ്റ്റാഫ് പാറ്റേൺ പരിഷ്കരിക്കുന്നതിന് നടപടി സ്വീകരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)  എങ്കിൽ സ്റ്റാഫ് പാറ്റേൺ പരിഷ്കരണ നടപടികൾ ഇപ്പോൾ ഏതു ഘട്ടത്തിലാണെന്നറിയിക്കാമോ;

(സി)  ആശുപത്രികളിലെ അടിസ്ഥാനസൗകര്യവികസനത്തിന് ആനുപാതികമായ ഗുണഫലം ജനങ്ങൾക്ക് ലഭ്യമാക്കുംവിധം സ്റ്റാഫ് പാറ്റേൺ പരിഷ്കരണം നടപ്പിലാക്കാൻ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ;

(ഡി)  ആർദ്രം മിഷന്റെ ഭാഗമായി ജനറൽ ആശുപത്രികളായും മെഡിക്കൽ കോളേജുകളായും ഉയർത്തപ്പെട്ട ആശുപത്രികളിൽ ബെഡ് കപ്പാസിറ്റി ഉയർത്തുന്നതിനാവശ്യമായ തസ്തികകൾ സൃഷ്ടിക്കാൻ നടപടി സ്വീകരിക്കുമോ;

(ഇ)  സ്പെഷ്യാലിറ്റി സേവനങ്ങൾ താലൂക്ക് തല ആശുപത്രികളിലേക്ക് വ്യാപിപ്പിക്കാൻ നടപടി സ്വീകരിക്കുമോയെന്ന് അറിയിക്കാമോ?

കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് പാറ്റേൺ

2025  ശ്രീ. പി. കെ. പ്രവീൺ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തത് കാരണം പ്രയാസം നേരിടുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)  കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ സ്റ്റാഫ് പാറ്റേൺ അനുസരിച്ചുള്ള ജീവനക്കാരെ അടിയന്തരമായി നിയമിക്കുന്നതിന് സർക്കാർ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വ്യക്തമാക്കാമോ;

(സി)  പൊതുജനങ്ങൾക്ക് അത്യാധുനിക രീതിയിലുള്ള ആശുപത്രി സേവനങ്ങൾ സമയബന്ധിതമായി ലഭ്യമാക്കുന്നതിന് സർക്കാർ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കാമോ?

കോഴിക്കോട് ജില്ലയിലെ ആയുർവേദ ഡിസ്പെൻസറികളിൽ ഫാർമസിസ്റ്റ് തസ്തിക

2026  ശ്രീ. എം. എ. റസാഖ് മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കോഴിക്കോട് ജില്ലയിലെ മൂന്ന് ആയുർവേദ ഡിസ്പെൻസറികളിൽ ഫാർമസിസ്റ്റ് തസ്തിക നിലവിലില്ലാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  കുന്നമംഗലം മണ്ഡലത്തിലെ പെരുവയൽ പഞ്ചായത്ത് ആയുർവേദ ഡിസ്പെൻസറിയിൽ ഫാർമസിസ്റ്റ് തസ്തിക നിലവിലില്ലാത്തത് വലിയ പ്രയാസം സൃഷ്ടിക്കുന്നത് ശ്രദ്ധയിപ്പെട്ടിട്ടുണ്ടോ;

(സി)  ഇതുമായി ബന്ധപ്പെട്ട് സമർപ്പിച്ച നിവേദനം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ഡി)  പ്രസ്തുത തസ്തിക സൃഷ്ടിക്കുന്നതിന് എന്ത് നടപടികളാണ് വകുപ്പ് സ്വീകരിച്ചു വരുന്നതെന്ന് വ്യക്തമാക്കാമോ?

കുതിച്ചുയരുന്ന ആരോഗ്യച്ചെലവിനു നിയന്ത്രണം

2027  ശ്രീ. പി. എ. മുഹമ്മദ് റിയാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കേരളത്തില്‍ ആരോഗ്യച്ചെലവ് കുതിച്ചുയരുമ്പോള്‍ അതു താങ്ങാനാകാതെ ആളുകള്‍ ജീവനൊടുക്കുന്ന പ്രവണത വര്‍ദ്ധിച്ചുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)  ഉണ്ടെങ്കില്‍ ആയത് നിയന്ത്രിക്കുവാന്‍ ഈ സര്‍ക്കാര്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?

ദേവികുളം മണ്ഡലത്തിൽ ആരോഗ്യ വികസന പദ്ധതികൾ

2028  ശ്രീ. എഫ്. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  2020-21 സാമ്പത്തിക വർഷം മുതൽ നാളിതുവരെ ദേവികുളം നിയോജകമണ്ഡലത്തിൽ ആരോഗ്യ വകുപ്പും നാഷണൽ ഹെൽത്ത് മിഷനും നടപ്പിലാക്കിയ വിവിധ വികസന പ്രവർത്തനങ്ങളുടെ വിശദാംശം ലഭ്യമാക്കാമോ;

(ബി)  ഓരോ പ്രവൃത്തിക്കും ഭരണാനുമതി ലഭിച്ച തീയതി, അനുവദിച്ച തുക മുതലായ വിവരങ്ങൾ ലഭ്യമാക്കാമോ?

റീജിയണൽ ക്യാൻസർ സെന്റർ പെൻഷൻ സ്കീം (REPS)

2029  ശ്രീ. ജി. ആര്‍. അനില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  നാളിതുവരെ തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലെ എത്ര ജീവനക്കാർ REPS പെൻഷൻ പദ്ധതിയിൽ അംഗങ്ങളായിട്ടുണ്ട്; ഇപ്രകാരം അംഗങ്ങളായ ജീവനക്കാരുടെ പേരുവിവരങ്ങളും വർഷം തിരിച്ചുള്ള കണക്കുകളും ലഭ്യമാക്കാമോ;

(ബി)  REPS പെൻഷൻ പദ്ധതിയിൽ അംഗമായശേഷം ജോലി രാജിവെക്കുകയോ മറ്റ് കേന്ദ്ര–സംസ്ഥാന സർക്കാർ സർവീസുകളിലേക്കോ സ്ഥാപനങ്ങളിലേക്കോ മാറുകയോ ചെയ്ത ജീവനക്കാർ എത്ര പേരുണ്ടെന്നും അവരുടെ പേരുവിവരം, സർവീസ് വിട്ട തീയതി, ഇത്തരത്തിൽ സർവീസ് വിട്ട ജീവനക്കാർ REPS വിഹിതം കൃത്യമായി അടച്ചിരുന്നോ എന്നും കുടിശ്ശികയുള്ളവരുടെ വിവരങ്ങളും വ്യക്തമാക്കുമോ;

(സി)  REPS പദ്ധതിയിൽ അംഗമായിരുന്ന ജീവനക്കാർ രാജിവെക്കുകയോ മറ്റ് സർവീസുകളിലേക്ക് മാറുകയോ ചെയ്യുന്ന പക്ഷം അവർ അടച്ച പെൻഷൻ വിഹിതവും അതിനുള്ള പലിശയും തിരികെ നൽകുന്നതിന് നിലവിൽ വ്യവസ്ഥയുണ്ടോ; ഉണ്ടെങ്കിൽ നാളിതുവരെ എത്ര ജീവനക്കാർക്ക് ഇത്തരത്തിൽ തുക തിരികെ നൽകിയിട്ടുണ്ടെന്നും ജീവനക്കാരുടെ പേര്, തിരികെ നൽകിയ തുക എന്നീ വിശദാംശങ്ങൾ ലഭ്യമാക്കാമോ; വിഹിതം തിരികെ ലഭിക്കുന്നതിനായി സമർപ്പിച്ച അപേക്ഷകളിൽ തുക നൽകാൻ കഴിയാത്തവയുണ്ടെങ്കിൽ അത്തരം ജീവനക്കാരുടെ പേരുവിവരവും തുക തിരികെ നൽകാൻ സാധിക്കാത്തതിന്റെ കാരണങ്ങളും വ്യക്തമാക്കുമോ;

(ഡി)  ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും അർഹരായ ജീവനക്കാർക്ക് അവരുടെ വിഹിതവും ബാധകമായ പലിശയും ലഭ്യമാക്കുന്നതിനും സർക്കാർ സ്വീകരിച്ചിട്ടുള്ള നടപടികൾ വ്യക്തമാക്കുമോ; ഇതിനായി സമയബന്ധിതമായ നടപടികൾ സർക്കാർ സ്വീകരിക്കുമോ; വിശദമാക്കുമോ?

കരുവേലിപ്പടി, ഫോർട്ട് കൊച്ചി ആശുപത്രികളിലെ അടിസ്ഥാന സൗകര്യ വികസനം

2030  ശ്രീ. മുഹമ്മദ് ഷിയാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പ്രതിദിനം 900 മുതൽ 1000 വരെ രോഗികൾ ഒ.പി. വിഭാഗത്തിൽ എത്തുന്ന കരുവേലിപ്പടി മഹാരാജാസ് താലൂക്ക് ആശുപത്രിയിൽ നിലവിൽ നാല് സി.എം.ഒ. തസ്തികകൾ മാത്രമാണുള്ളതെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇവിടുത്തെ രോഗീബാഹുല്യം പരിഗണിച്ച് ആശുപത്രിയിലേക്ക് രണ്ട് സി.എം.ഒ, രണ്ട് അസിസ്റ്റന്റ് സർജൻ എന്നീ തസ്തികകൾ കൂടി അധികമായി അനുവദിക്കാൻ നടപടി സ്വീകരിക്കുമോ;

(ബി)  കരുവേലിപ്പടി ആശുപത്രിയിൽ പുതിയ പോസ്റ്റ്‌മോർട്ടം റൂം സജ്ജമായി വരുന്ന പശ്ചാത്തലത്തിൽ പോസ്റ്റ്‌മോർട്ടം നടപടികൾ തടസ്സമില്ലാതെ നടത്തുന്നതിനായി ഒരു 'ഫോറൻസിക് സർജൻ' തസ്തിക പുതുതായി സൃഷ്ടിക്കുന്നതിന് ഭരണാനുമതി നൽകുമോ;

(സി)  കരുവേലിപ്പടി ആശുപത്രിയിൽ പുതിയൊരു ഡീ-അഡിക്ഷൻ സെന്റർ ആരംഭിക്കുന്നതിനായി സമർപ്പിച്ചിട്ടുള്ള പ്രൊപ്പോസലിന്റെ നിലവിലെ സ്ഥിതി എന്താണെന്നും ഇതിന്റെ പ്രവർത്തനങ്ങൾക്കായി ഒരു മനോരോഗവിദഗ്ധന്റെ തസ്തിക അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ എന്നും വ്യക്തമാക്കുമോ;

(ഡി)  കരുവേലിപ്പടി മഹാരാജാസ് താലൂക്ക് ആശുപത്രി, ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ രാത്രി സമയങ്ങളിൽ ആംബുലൻസ് ഓടിക്കുന്നതിന് ഡ്രൈവർമാർ ഇല്ലാത്തതുമൂലം അടിയന്തര ഘട്ടങ്ങളിൽ രോഗികളെ മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്യുന്നതിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനും, രാത്രികാലങ്ങളിൽ ആംബുലൻസ് ഡ്രൈവർമാരുടെ സേവനം ഉറപ്പാക്കുന്നതിനും സർക്കാർ എന്ത് നടപടിയാണ് സ്വീകരിക്കുക; വ്യക്തമാക്കാമോ;

(ഇ)  ഫോർട്ട് കൊച്ചി താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രിയിൽ അനുവദിക്കപ്പെട്ട രണ്ട് ജൂനിയർ കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ് തസ്തികകളിൽ ഒരെണ്ണം ഒഴിഞ്ഞുകിടക്കുന്നതും സ്ഥിരം ഇ.എൻ.ടി. ഡോക്ടർ തസ്തിക ഇല്ലാതിരുന്നിട്ടും എൻ.എച്ച്.എം. സർജൻ വഴി ഒ.പി.യും സർജറിയും നടക്കുന്നതിനാൽ സേവനം ശാശ്വതമാക്കാൻ ഒരു ജൂനിയർ കൺസൾട്ടന്റ്, ഒരു കൺസൾട്ടന്റ് ഇ.എൻ.ടി. തസ്തികകൾ അനുവദിക്കേണ്ടതിന്റെ ആവശ്യകതയും അറ്റൻഡർ ഗ്രേഡ്-2 വിഭാഗത്തിൽ 18-ൽ 10 തസ്തികകളും ഒഴിഞ്ഞുകിടക്കുന്നത് മൂലം ശുചീകരണ പ്രവർത്തനങ്ങൾ പ്രതിസന്ധിയിലാകുന്നതും സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഗൈനക്കോളജിസ്റ്റ്, അറ്റൻഡർ ഒഴിവുകൾ അടിയന്തരമായി നികത്തുന്നതിനും പുതിയ ഇ.എൻ.ടി. തസ്തികകൾ സൃഷ്ടിക്കുന്നതിനും സർക്കാർ എന്ത് നടപടിയാണ് സ്വീകരിക്കുകയെന്ന് വ്യക്തമാക്കാമോ?

പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെ കുറവ്

2031  ശ്രീമതി ഫാത്തിമ തഹിലിയ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ രോഗികളുടെ വർധിച്ചുവരുന്ന തിരക്ക് പരിഗണിച്ച് ആവശ്യമായ അധിക ഡോക്ടർമാരെ നിയമിക്കുന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;

(ബി)  പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ നിലവിൽ അനുവദിച്ചിട്ടുള്ളതും ജോലി ചെയ്യുന്നതുമായ ഡോക്ടർമാരുടെ തസ്തികകൾ ഏതൊക്കയാണെന്ന് വ്യക്തമാക്കാമോ;

(സി)  പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ഗൈനക്കോളജി, ഓഫ്താൽമോളജി, ഓർത്തോപീഡിക്സ് തുടങ്ങിയ വിഭാഗങ്ങളിൽ ആവശ്യത്തിന് ഡോക്ടർമാരുടെ സേവനം ഉറപ്പാക്കുന്നതിന് സ്വീകരിച്ച നടപടികളുടെ വിശദാംശം ലഭ്യമാക്കാമോ?

സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ അധിക ഫീസ്

2032  ശ്രീ. വിഷ്ണു മോഹൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ എം.ബി.ബി.എസ്. കോഴ്‌സിന്റെ നിശ്ചിത നാലര വർഷത്തെ (54 മാസം) അക്കാദമിക് കാലയളവിന് പുറമെ അധിക വർഷം കണക്കാക്കി വിദ്യാർത്ഥികളിൽ നിന്ന് അധിക ഫീസ് ഈടാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ അത്തരം അധിക ഫീസ് ഈടാക്കുന്നത് തടയുന്നതിനും വിദ്യാർത്ഥികളിൽ നിന്ന് നിശ്ചിത കാലയളവിലേക്കുള്ള ഫീസ് മാത്രമേ ഈടാക്കുന്നുള്ളൂവെന്ന് ഉറപ്പാക്കുന്നതിനും നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?

സ്വാശ്രയ മെഡിക്കല്‍-ഡെന്റല്‍ കോളേജുകളിലെ ഫീസ് നിര്‍ണ്ണയം

2033  ശ്രീ. വി. ജോയി
ശ്രീ. പി. മമ്മിക്കുട്ടി
പ്രൊഫ. സി. രവീന്ദ്രനാഥ്
ശ്രീമതി ഒ. എസ്. അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  2026–27 അധ്യയനവർഷത്തെ പ്രവേശനനടപടികൾ ആരംഭിക്കുന്നതിനുമുമ്പ് സ്വാശ്രയ മെഡിക്കൽ–ഡെന്റൽ കോളേജുകളിലെ ഫീസ് നിർണ്ണയിക്കുന്നതിനാവശ്യമായ കമ്മിറ്റികൾ പ്രവർത്തനക്ഷമമാക്കിയിരുന്നോ; ഇല്ലെങ്കിൽ കാലതാമസത്തിന്റെ കാരണം വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത കമ്മിറ്റികള്‍ പുനഃസംഘടിപ്പിക്കുന്നതിനുമുമ്പ് ആരോഗ്യവകുപ്പുമായി കൂടിയാലോചന നടത്തിയിരുന്നോയെന്നും കമ്മിറ്റി രൂപീകരണത്തില്‍ ആരോഗ്യ വകുപ്പ് എതിര്‍പ്പോ, ഭേദഗതി നിര്‍ദ്ദേശങ്ങളോ ഉന്നയിച്ചിട്ടുണ്ടോയെന്നും അതില്‍ സ്വീകരിച്ച തുടര്‍നടപടികളും വ്യക്തമാക്കാമോ;

(സി)  2026-27 അധ്യയനവര്‍ഷത്തെ അന്തിമ ഫീസ് നിശ്ചയിക്കാത്ത കാരണത്താല്‍ മുന്‍വര്‍ഷത്തെ ഫീസ് താല്‍ക്കാലികമായി അടച്ച് പ്രവേശനം നേടുന്ന സ്ഥിതി ഉണ്ടായിട്ടുണ്ടോ; ഉണ്ടെങ്കില്‍ പിന്നീട് നിശ്ചയിക്കുന്ന ഫീസ് തുക അടയ്ക്കേണ്ടിവരുന്നത് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പ്രയാസം സൃഷ്ടിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)  ഫീസ് നിര്‍ണ്ണയത്തിലെ കാലതാമസം ഒഴിവാക്കുന്നതിനും ബന്ധപ്പെട്ട വകുപ്പുകള്‍ തമ്മിലുളള ഏകോപനം കാര്യക്ഷമമാക്കുന്നതിനും എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും 2026-27 ലെ ഫീസ് ഇപ്പോള്‍ അടച്ചതില്‍ കൂടുതല്‍ അടയ്ക്കാതിരിക്കുന്നതിനുളള നടപടി സ്വീകരിക്കുമോയെന്നും വ്യക്തമാക്കുമോ?

ഒല്ലൂരിലെ വൈദ്യരത്നം ആയുർവേദ കോളേജ്

2034  ശ്രീ. കെ. രാജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഒല്ലൂരിലെ വൈദ്യരത്നം ആയുർവേദ കോളേജിൽ നാഷണൽ കമ്മീഷൻ ഫോർ ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ നിർദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പ്രകാരമുള്ള സർക്കാർ അനുവദിച്ച അദ്ധ്യാപക തസ്തികകളുടെ എണ്ണത്തിൽ കുറവുള്ളത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  അധ്യാപക തസ്തികകളുടെ കുറവ് മൂലം 2026-27 അധ്യയന വർഷത്തേക്കുള്ള പ്രവേശനാനുമതി നൽകുന്ന വേളയിൽ കോളേജിലെ വിദ്യാർത്ഥി പ്രവേശനശേഷിയിൽ 9 സീറ്റുകളുടെ കുറവ് വരുത്തിയിട്ടുള്ളതും ഈ കുറവ് അടിയന്തരമായി പരിഹരിക്കാത്തപക്ഷം കോളേജിന്റെ തുടർ അംഗീകാരത്തെയും വിദ്യാർത്ഥികളുടെ പഠനത്തെയും അത് പ്രതികൂലമായി ബാധിക്കാനിടയുള്ളതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(സി)  നാഷണൽ കമ്മീഷൻ ഫോർ ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ നടത്തിയ പരിശോധനയിൽ കോളേജിലെ പാരാമെഡിക്കൽ ജീവനക്കാരുടെ കുറവും ആവശ്യമായ ലബോറട്ടറി ഉപകരണങ്ങളുടെ അപര്യാപ്തതയും ചൂണ്ടിക്കാണിച്ചിട്ടുണ്ടോ; എങ്കിൽ, ഈ കുറവുകളുടെ വിശദാംശം എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;

(ഡി)  അധ്യാപക, പാരാമെഡിക്കൽ ജീവനക്കാരുടെ കുറവും ലബോറട്ടറി ഉപകരണങ്ങളുടെ അപര്യാപ്തതയും പരിഹരിക്കുന്നതിനായി സർക്കാർ ഇതുവരെ സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;

(ഇ)  നാഷണൽ കമ്മീഷൻ ഫോർ ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ നിഷ്കർഷിച്ചിട്ടുള്ള മാനദണ്ഡങ്ങൾക്കനുസൃതമായി ആവശ്യമായ അധ്യാപക, പാരാമെഡിക്കൽ ജീവനക്കാരുടെ തസ്തികകൾ അടിയന്തരമായി നികത്തുന്നതിനും ആവശ്യമായ ലബോറട്ടറി ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനും സർക്കാർ പ്രത്യേക നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ;

(എഫ്)  മേൽപ്പറഞ്ഞ കുറവുകൾ സമയബന്ധിതമായി പരിഹരിച്ച്, 2026-27 അധ്യയന വർഷത്തിൽ കുറച്ച 9 സീറ്റുകൾ പുനഃസ്ഥാപിക്കുന്നതിനും കോളേജിന്റെ അംഗീകാരം നിലനിർത്തി വിദ്യാർത്ഥികളുടെ പഠനം തടസ്സമില്ലാതെ തുടരുന്നതിനും സർക്കാർ സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ; ഈ നടപടികൾ പൂർത്തീകരിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയപരിധി എത്രയാണെന്ന് വിശദമാക്കാമോ?

ഫോറൻസിക് മെഡിസിൻ വിഭാഗത്തിലെ അധ്യാപക ഒഴിവുകൾ

2035  ശ്രീ. വിഷ്ണു മോഹൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വിവിധ സർക്കാർ മെഡിക്കൽ കോളേജുകളിലെ ഫോറൻസിക് മെഡിസിൻ വിഭാഗത്തിൽ പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിൽ എത്ര വീതം ഒഴിഞ്ഞുകിടക്കുന്നുണ്ട് ; വിശദാംശം വ്യക്തമാക്കാമോ;

നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേൺഷിപ്പ്

2036  ശ്രീ. കെ. ബിനിമോൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേൺഷിപ്പ് നിർബന്ധമാക്കിയിട്ടുള്ളത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  സർക്കാർ ആശുപത്രികളിൽ നിശ്ചിത കാലത്തേക്ക് ഇന്റേൺഷിപ്പ് നിലവിൽ അനുവദിക്കുന്നുണ്ടോയെന്ന് വിശദമാക്കാമോ;

(സി)  ഇല്ലെങ്കിൽ ഇന്റേൺഷിപ് അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

2017-ലെ സ്വാശ്രയ മെഡിക്കൽ വിദ്യാഭ്യാസ നിയമപ്രകാരമുള്ള റീഫണ്ട് നടപടികൾ

2037  ശ്രീ. ടി. കെ. ഗോവിന്ദൻ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  2017 മുതൽ സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ കീം സ്പെഷ്യൽ ബി.പി.എൽ. സംവരണത്തിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ കൃത്യമായ വിവരങ്ങൾ സർക്കാരിന്റെ പക്കലുണ്ടോ; എം.ബി.ബി.എസ്. കോഴ്സിന്റെ ഫീസ് റീഫണ്ട് നൽകിയതിൽ ബി.പി.എൽ. വിദ്യാർത്ഥികളെ ഒഴിവാക്കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;

(ബി)  2017 മുതൽ സ്വാശ്രയ മെഡിക്കൽ കോളേജുകൾ ഗവൺമെന്റിലേക്കും എഫ്.ആർ.സി.(ഫീ റഗുലേറ്ററി കമ്മിറ്റി )ഫണ്ടിലേക്കും നൽകേണ്ട തുക കോർപ്പസ് ഫണ്ടിൽ ശേഖരിച്ചിട്ടുണ്ടോ; ഏതെല്ലാം കോളേജുകളാണ് ഈ തുക ഒടുക്കാൻ തയ്യാറായതെന്നും ഏതെല്ലാം കോളേജുകളാണ് കുടിശ്ശിക വരുത്തിയതെന്നും വ്യക്തമാക്കാമോ;

(സി)  കോളേജുകളിൽ നിന്ന് കോർപ്പസ് ഫണ്ടിലേക്ക് ഇത്തരത്തിൽ ലഭിക്കേണ്ട ആകെ തുക എത്രയാണെന്നും ഇതിൽ നിന്ന് രക്ഷിതാക്കൾക്ക് തിരികെ നൽകാൻ സർക്കാരിന്റെ കൈവശം നിലവിലുള്ള തുക എത്രയാണെന്നും അറിയിക്കാമോ ;

(ഡി)  ഉപയോഗിക്കാതെ കിടക്കുന്ന ഈ ഫണ്ടിൽ നിന്നും അർഹരായ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും തുക തിരികെ നൽകുന്നതിനായി നിലവിൽ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ?

മരുന്ന്/അനുബന്ധ സാമഗ്രികളുടെ സംഭരണം, ഇൻഷുറൻസ് പദ്ധതികൾ എന്നിവക്ക് വേണ്ടിയുള്ള ഫണ്ട് വിനിയോഗം

2038  ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികൾക്ക് 2024–25, 2025–26 സാമ്പത്തിക വർഷങ്ങളിൽ കെ.എം.എസ്.സി.എല്‍. വാർഷിക ഇൻഡന്റിലൂടെ എത്ര തുക വീതമാണ് വകയിരുത്തിയിരുന്നത് എന്ന് മെഡിക്കൽ കോളേജ് തിരിച്ച് വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത സാമ്പത്തിക വർഷങ്ങളിൽ വാർഷിക ഇൻഡന്റിന് പുറമെ വിവിധ രോഗീക്ഷേമ/ഇൻഷുറൻസ് പദ്ധതികൾക്കായി (കാസ്പ്, മെഡിസെപ്, ആരോഗ്യകിരണം മുതലായവ) ഓരോ മെഡിക്കൽ കോളേജും കെ.എം.എസ്.സി.എല്‍. കാരുണ്യ ഫാർമസി, എച്ച്.ഡി.എസ്. ഫാർമസി, എച്ച്.എല്‍.എല്‍. ലൈഫ് കെയർ എന്നിവയിൽ നിന്നും മരുന്നുകൾ, സർജിക്കൽസ്, കൺസ്യൂമബിൾസ്, കാത്ത് ലാബ് അനുബന്ധ സാമഗ്രികൾ (സ്റ്റെന്റ്, ബലൂണ്‍ ഉൾപ്പെടെ) എത്ര തുകയ്ക്ക് വാങ്ങിയിട്ടുണ്ടെന്ന് സ്ഥാപനം തിരിച്ച് വ്യക്തമാക്കാമോ;

(സി)  ഈ കാലയളവിൽ വിവിധ രോഗീക്ഷേമ/ഇൻഷുറൻസ് പദ്ധതികൾക്കായി ഓരോ മെഡിക്കൽ കോളേജ് ആശുപത്രിയും വാർഷിക ഇൻഡന്റ് വഴിയല്ലാതെയുള്ള വാങ്ങലുകൾക്കായി ആകെ ചെലവഴിച്ച തുക എത്രയെന്ന് സാമ്പത്തിക വർഷവും ആശുപത്രിയും തിരിച്ച് ലഭ്യമാക്കാമോ;

(ഡി)  വിവിധ രോഗീക്ഷേമ/ഇൻഷുറൻസ് പദ്ധതികൾക്കായി ഇത്തരത്തിൽ പുറത്തുനിന്നും വാങ്ങുന്ന ഇനങ്ങളുടെ വിവരങ്ങൾ കെ.എം.എസ്.സി.എല്‍.-ന്റെ ഡ്രഗ് ഡിസ്ട്രിബ്യൂഷൻ മാനേജ്‌മെന്റ് സിസ്റ്റം സോഫ്റ്റ്‌വെയറിലോ അല്ലെങ്കിൽ മറ്റ് അംഗീകൃത സോഫ്റ്റ്‌വെയറുകളിലോ കൃത്യമായി സ്റ്റോക്ക് എൻട്രി നടത്താറുണ്ടോ? എങ്കിൽ അതിന്റെ വിശദാംശങ്ങൾ വ്യക്തമാക്കാമോ;

(ഇ)  കെ.എം.എസ്.സി.എല്‍. വാർഷിക ഇൻഡന്റ്ൽ വകയിരുത്തിയ തുകയേക്കാൾ ഉയർന്ന തുകയ്ക്ക് മെഡിക്കൽ കോളേജ് ആശുപത്രികൾ സ്വന്തം നിലയിൽ പുറത്തുനിന്ന് മരുന്നുകളും സർജിക്കൽ അനുബന്ധ സാമഗ്രികളും വാങ്ങുന്നത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് നിയന്ത്രിക്കുന്നതിനും ധനവിനിയോഗത്തിൽ സുതാര്യത ഉറപ്പാക്കുന്നതിനും എന്തെങ്കിലും നടപടികൾ സ്വീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ?

2026-27 ലെ എം.ബി.ബിഎസ് കോഴ്സ് പ്രവേശനം

2039  ശ്രീ. കുറുക്കോളി മൊയ്തീന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  2026–27 അധ്യയനവർഷത്തിൽ കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകളിൽ നിലവിൽ എം.ബി.ബി.എസ്.-ന് പ്രവേശനം ലഭിച്ചിട്ടുള്ള പൊതു വിഭാഗത്തിലെയും സംവരണ വിഭാഗത്തിലെയും അവസാന വിദ്യാർത്ഥിയുടെ നീറ്റ് -യു.ജി. പരീക്ഷയിലെ റാങ്ക് നില എത്രയാണ് എന്ന് പ്രത്യേകം വ്യക്തമാക്കാമോ;

(ബി)  2026–27 അധ്യയനവർഷത്തിൽ സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ പ്രവേശനം ലഭിക്കാൻ അവസരം ഉണ്ടായിട്ടും ഗവൺമെൻന്റ് മെഡിക്കൽ കോളേജുകളിൽ പ്രവേശനം ലഭിക്കാത്തതിനാൽ എം.ബി.ബി.എസ് കോഴ്സിന് പ്രവേശനം നേടാത്ത വിദ്യാർഥികളുടെ എണ്ണം ജില്ലതിരിച്ച് ലഭ്യമാക്കാമോ;

(സി)  സംസ്ഥാനത്ത് നീറ്റ് -യു.ജി. പരീക്ഷയിൽ ഉയർന്ന റാങ്ക് നേടിയിട്ടും സർക്കാർ മെഡിക്കൽ കോളേജുകളിൽ എം.ബി.ബി.എസ്. പ്രവേശനം ലഭിക്കാത്തതിനാൽ സ്വകാര്യ മെഡിക്കൽ കോളേജുകളിലെ ഉയർന്ന ഫീസ് താങ്ങാൻ കഴിയാതെ മെഡിക്കൽ വിദ്യാഭ്യാസം എന്ന സ്വപ്നം ഉപേക്ഷിക്കേണ്ടിവരുന്ന വിദ്യാർഥികളുടെ പ്രശ്നം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ഡി)  2026–27 അധ്യയനവർഷത്തിൽ സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിലെ എം.ബി.ബി.എസ്. സീറ്റുകളുടെ ആകെ എണ്ണം എത്രയാണ് എന്നും സ്വകാര്യ മെഡിക്കൽ കോളേജുകളിലെ ആകെ എം.ബി.ബി.എസ്. സീറ്റ് എത്രയാണെന്നും പ്രത്യേകം അറിയിക്കാമോ;

(ഇ)  2026–27 അധ്യയനവർഷത്തിൽ നീറ്റ് റാങ്കിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് സർക്കാർ സീറ്റിലേക്ക് അർഹത നേടിയിട്ടും പ്രവേശനം നേടാത്ത വിദ്യാർഥികളുടെ എണ്ണം എത്രയാണ് എന്ന് ജില്ലതിരിച്ച് അറിയിക്കാമോ;

(എഫ്)  സർക്കാർ മെഡിക്കൽ കോളേജുകളിൽ പ്രവേശനം ലഭിക്കാത്തതുംഎന്നാൽ നീറ്റ് -യു.ജി. റാങ്ക് ലിസ്റ്റിൽ ഉയർന്ന റാങ്ക് നേടിയിട്ടുള്ളതുമായ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് സ്വാശ്രയ കോളേജുകളിൽ എം.ബി.ബി.എസ്. പഠനം നടത്തുന്നതിന് പ്രത്യേക സാമ്പത്തിക സഹായപദ്ധതി, സ്കോളർഷിപ്പ്, പലിശരഹിത വിദ്യാഭ്യാസ വായ്പ എന്നിവ ഏർപ്പെടുത്താൻ സർക്കാർ നടപടി സ്വീകരിക്കുമോ എന്ന് അറിയിക്കാമോ;

(ജി)  സർക്കാർ മെഡിക്കൽ കോളേജുകളിൽ അധിക എം.ബി.ബി.എസ്. സീറ്റുകൾ അനുവദിക്കുന്നതിനും നിലവിലുള്ള അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തി കൂടുതൽ വിദ്യാർഥികൾക്ക് പ്രവേശനസൗകര്യം ഒരുക്കുന്നതിനും നടപടി സ്വീകരിക്കുമോ?

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പരിശോധനാ ലാബുകൾ ഒരു കെട്ടിടത്തിലേക്ക് മാറ്റുവാൻ നടപടി

2040  ശ്രീ. വി. മുരളീധരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിവിധ പരിശോധന ലാബുകൾ പല സ്ഥലങ്ങളിലായി സ്ഥാപിച്ചിട്ടുള്ളതിനാൽ രോഗികളും കൂട്ടിരിപ്പുകാരും വളരെയധികം ബുദ്ധിമുട്ടുന്നുവെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  പരിശോധനാ ലാബുകൾ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഏറ്റവും സൗകര്യപ്രദമായ രീതിയിൽ ഒരു കെട്ടിടത്തിലേക്ക് മാറ്റുന്ന കാര്യം സർക്കാരിന്റെ പരിഗണനയിൽ ഉണ്ടോ; ഇതിനായി എന്ത് നടപടിയാണ് സ്വീകരിക്കുവാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?

അന്താരാഷ്ട്ര ആയുർവേദ ഗവേഷണ സ്ഥാപനം

2041  ശ്രീ. സേനാപതി വേണു : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  അന്താരാഷ്ട്ര ആയുർവേദ ഗവേഷണ സ്ഥാപനത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് 2016 ഏപ്രിൽ 1 മുതൽ 2026 മാർച്ച് 31 വരെ ഭൂമി ഏറ്റെടുക്കുന്നതിനായി ചെലവഴിച്ച ആകെ തുക എത്രയാണ്; ഏറ്റെടുത്ത ഭൂമിയുടെ വിസ്തീർണ്ണം, ഭൂമി ഏറ്റെടുത്ത വർഷം, ഏറ്റെടുക്കലുമായി ബന്ധപ്പെട്ട മറ്റ് ചെലവുകൾ എന്നിവയുടെ വിശദാംശം ലഭ്യമാക്കാമോ;

(ബി)  അന്താരാഷ്ട്ര ആയുർവേദ ഗവേഷണ സ്ഥാപനത്തിന്റെ കെട്ടിടങ്ങളും അനുബന്ധ അടിസ്ഥാന സൗകര്യങ്ങളും നിർമ്മിക്കുന്നതിനായി അനുവദിച്ച തുക, ഭരണാനുമതി തുക, കരാർ തുക, ഇതുവരെ ചെലവഴിച്ച തുക എന്നിവയുടെ വിശദാംശം നൽകാമോ;

(സി)  സ്ഥാപനത്തിൽ വിഭാവനം ചെയ്തിട്ടുള്ള മാനുസ്ക്രിപ്റ്റ് യൂണിറ്റ്, റിസർച്ച് യൂണിറ്റ്, മെഡിസിനൽ നഴ്സറി എന്നിവയിൽ ഓരോന്നും നിലവിൽ പൂർണ്ണമായി പ്രവർത്തനക്ഷമമാണോയെന്ന് വ്യക്തമാക്കാമോ; പ്രവർത്തനക്ഷമമാണെങ്കിൽ, നിലവിലെ പ്രവർത്തനങ്ങൾ, ജീവനക്കാരുടെ എണ്ണം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ എന്തൊക്കെയാണെന്നും പ്രവർത്തനക്ഷമമല്ലെങ്കിൽ, അതിന്റെ കാരണം എന്താണെന്നും പ്രവർത്തനക്ഷമമാക്കുന്നതിനായി സർക്കാർ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്നും വ്യക്തമാക്കാമോ;

(ഡി)  പ്രസ്തുത സ്ഥാപനവുമായി ബന്ധപ്പെട്ട പദ്ധതി പ്രഖ്യാപനം, തറക്കല്ലിടൽ, ഉദ്ഘാടനം, സമീപകാല ഉദ്ഘാടനം, മറ്റ് ഔദ്യോഗിക ചടങ്ങുകൾ/പരിപാടികൾ എന്നിവയ്ക്കായി 2016 ഏപ്രിൽ 1 മുതൽ 2026 മാർച്ച് 31 വരെ ചെലവഴിച്ച തുക എത്രയാണെന്ന് വ്യക്തമാക്കാമോ;

(ഇ)  പ്രസ്തുത പരിപാടികളുടെ തീയതി, പരിപാടിയുടെ സ്വഭാവം, ചെലവഴിച്ച തുക, ഇവന്റ് മാനേജ്മെന്റ് ഏജൻസി/കരാറുകാരന്റെ പേര്, ഫണ്ട് അനുവദിച്ച വകുപ്പ്/സ്ഥാപനം, ചെലവിന്റെ പ്രധാന ഇനങ്ങൾ എന്നിവയുടെ വിശദാംശം പ്രത്യേകമായി നൽകാമോ?

നാഷണൽ ആയുഷ് മിഷൻ പരിധിയിലെ നിർമ്മാണങ്ങൾ

2042  ശ്രീ. ദീപക് ജോയ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  നാഷണൽ ആയുഷ് മിഷൻ പരിധിയിൽ 2016 ഏപ്രിൽ 1 മുതൽ 2026 മാർച്ച് 31 വരെ നിർമ്മാണം ആരംഭിച്ചിട്ടുള്ള കെട്ടിടങ്ങളിൽ നിർമ്മാണം പൂർത്തിയാകാത്തവ, നിർമ്മാണം പൂർത്തിയായിട്ടും ഉപയോഗിക്കാതെയോ പ്രവർത്തനക്ഷമമാക്കാത്തതോ ആയി കിടക്കുന്നവ, ഭാഗികമായി മാത്രം ഉപയോഗിക്കുന്നവ എന്നിവയുടെ വിശദാംശങ്ങൾ നൽകാമോ;

(ബി)  ഓരോ കെട്ടിടത്തിന്റെയും പേര്, ഉദ്ദേശ്യം, അനുവദിച്ച തുക, കരാർ തുക, ഇതുവരെ ചെലവഴിച്ച തുക, നിർമ്മാണ പുരോഗതി, നിലവിലെ ഉപയോഗസ്ഥിതി, പ്രവർത്തനക്ഷമമാക്കാത്തതിന്റെ കാരണം എന്നിവ വ്യകതമാക്കാമോ;

(സി)  മേൽപ്പറഞ്ഞവയുടെ ഭൂമി, കെട്ടിടങ്ങൾ, ഉപകരണങ്ങൾ, വിവിധ യൂണിറ്റുകൾ എന്നിവയ്ക്കായി സർക്കാർ ഇതുവരെ ചെലവഴിച്ച ആകെ തുക എത്രയാണ്; ഇതിൽ എത്ര ശതമാനം ആസ്തികളും സൗകര്യങ്ങളും നിലവിൽ പൂർണ്ണമായി ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് വ്യക്തമാക്കാമോ;

(ഡി)  സ്ഥാപനത്തിലെ പ്രവർത്തനരഹിതമായ/ഉപയോഗിക്കാത്ത കെട്ടിടങ്ങളും ഉപകരണങ്ങളും പ്രവർത്തനക്ഷമമാക്കുന്നതിനും മാനുസ്ക്രിപ്റ്റ് യൂണിറ്റ്, റിസര്‍ച്ച് യൂണിറ്റ്, മെ‍ഡിക്കല്‍ നഴ്സറി തുടങ്ങിയവ പൂർണ്ണമായി പ്രവർത്തിപ്പിക്കുന്നതിനും സമയബന്ധിത പ്രവർത്തനപദ്ധതി സർക്കാർ തയ്യാറാക്കിയിട്ടുണ്ടോ; ഉണ്ടെങ്കിൽ അതിന്റെ വിശദാംശങ്ങൾ വ്യക്തമാക്കാമോ;

(ഇ)  സ്ഥാപനത്തിനായി ഇതിനകം ചെലവഴിച്ച പൊതുഫണ്ടിന്റെ പരമാവധി പ്രയോജനം ഉറപ്പാക്കുന്നതിനും നിലവിലുള്ള ആസ്തികൾ പൂർണ്ണമായി ഉപയോഗപ്പെടുത്തുന്നതിനുമായി പ്രവർത്തനക്ഷമത/വിനിയോഗ വിലയിരുത്തൽ നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ അതിന്റെ കണ്ടെത്തലുകളും തുടർനടപടികളും വ്യക്തമാക്കാമോ?

ഔഷധി നൽകിയ പരസ്യങ്ങൾ

2043  ശ്രീ. രാജൻ. ജെ. പല്ലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഔഷധി കഴിഞ്ഞ പത്ത് വർഷക്കാലയളവിൽ ഓരോ വർഷവും ഏകദേശം എട്ട് കോടി രൂപ വീതം ഒരു പ്രത്യേക പത്രത്തിനും ചാനലിനും പരസ്യ ഇനത്തിൽ നൽകിയതായി വാർത്തകൾ വന്നിട്ടുള്ളത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  പ്രസ്തുത കാലയളവിൽ ഒരു പ്രത്യേക പത്രത്തിനും ചാനലിനും ഇത്രയും വലിയ തുക പരസ്യ ഇനത്തിൽ അനുവദിച്ചതിന് സ്വീകരിച്ച മാനദണ്ഡങ്ങളും നടപടിക്രമങ്ങളും എന്തൊക്കെയായിരുന്നുവെന്ന് വ്യക്തമാക്കുമോ;

(സി)  പ്രസ്തുത പരസ്യങ്ങൾ അനുവദിച്ചത് നിലവിലുള്ള ചട്ടങ്ങളും നടപടിക്രമങ്ങളും മറികടന്നാണോ എന്ന് പരിശോധിച്ചിട്ടുണ്ടോ; എങ്കിൽ പരിശോധനയിൽ കണ്ടെത്തിയ കാര്യങ്ങൾ എന്തൊക്കെയാണ്; വിശദമാക്കുമോ?

ദേശീയ ആയുഷ് മിഷനും ദേശീയ ആരോഗ്യ മിഷനും നൽകിയ പരസ്യങ്ങൾ

2044  ശ്രീ. ടോണി ചമ്മണി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ദേശീയ ആയുഷ് മിഷനും ദേശീയ ആരോഗ്യ മിഷനും ഒരു പ്രത്യേക പത്രസ്ഥാപനത്തിന് എല്ലാ മാസവും പരസ്യ ഇനത്തിൽ തുക അനുവദിക്കുന്നതായി വാർത്തകൾ വന്നിട്ടുള്ളത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; പ്രസ്തുത സ്ഥാപനത്തിന് ഇത്തരത്തിൽ പരസ്യങ്ങൾ അനുവദിക്കുന്നതിന് സ്വീകരിച്ച മാനദണ്ഡങ്ങളും നടപടിക്രമങ്ങളും എന്തൊക്കെയാണ്; ഇതുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;

(ബി)  നിലവിലുള്ള ചട്ടങ്ങളും നടപടിക്രമങ്ങളും പാലിച്ചുകൊണ്ടാണോ ദേശീയ ആയുഷ് മിഷനും ദേശീയ ആരോഗ്യ മിഷനും പ്രസ്തുത പരസ്യങ്ങൾ അനുവദിച്ചിട്ടുള്ളത്; അല്ലെങ്കിൽ ചട്ടവിരുദ്ധമായി പരസ്യങ്ങൾ അനുവദിച്ചതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർ ആരൊക്കെയാണെന്ന് കണ്ടെത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ;

(സി)  സർക്കാർ ഫണ്ട് ഇത്തരത്തിൽ വിനിയോഗിച്ചതിൽ ക്രമക്കേടോ അനാവശ്യ ചെലവോ നടന്നിട്ടുണ്ടോ എന്ന് അന്വേഷിച്ചിട്ടുണ്ടോ; എങ്കിൽ അന്വേഷണത്തിൽ കണ്ടെത്തിയ കാര്യങ്ങൾ എന്തൊക്കെയാണ്;

(ഡി)  ചട്ടവിരുദ്ധമായി പരസ്യങ്ങൾ അനുവദിച്ചതുമായി ബന്ധപ്പെട്ട് ഏതെങ്കിലും അന്വേഷണം നടത്തിയിട്ടുണ്ടോ; എങ്കിൽ അന്വേഷണത്തിന്റെ നിലവിലെ സ്ഥിതിയും കണ്ടെത്തലുകളും വിശദമാക്കാമോ; സർക്കാർ ഫണ്ട് അനാവശ്യമായി ചെലവഴിച്ചതായി കണ്ടെത്തുന്ന പക്ഷം അതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?

ആയുഷ് വിഭാഗത്തിനായി സ്വതന്ത്ര സര്‍വ്വകലാശാല

2045  ശ്രീമതി ഗീതാ ഗോപി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ആയുഷ് വിഭാഗത്തിനായുള്ള സ്വതന്ത്ര സര്‍വകലാശാല തുടങ്ങുവാനുള്ള സര്‍ക്കാര്‍ തല നടപടികള്‍ ആരംഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ; എങ്കില്‍ അതിന്റെ നിലവിലുള്ള സ്ഥിതിയും അവയുടെ നടപടിക്രമങ്ങളും വ്യക്തമാക്കുമോ;

(ബി)  പ്രത്യേക ആയുഷ് സര്‍വകലാശാല കൊണ്ടുവരുന്നത് എതിര്‍ത്തുകൊണ്ട് ആയുര്‍വേദ സംഘടനകളുടെ ഭാഗത്തുനിന്നുണ്ടായ പ്രസ്താവനകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഈ സംഘടനകളുമായി ഏതെങ്കിലും തരത്തിലുള്ള ചര്‍ച്ചകള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ആരംഭിച്ചിട്ടുണ്ടോയെന്ന് വിശദാംശങ്ങൾ ലഭ്യമാക്കുമോ;

(സി)  കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിൽ നിന്നും ആയുഷ് വകുപ്പിനെ മാറ്റുന്നതുകൊണ്ട് ഏതുതരത്തിലുള്ള നേട്ടങ്ങളാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;

(ഡി)  കർണാടകം, ഉത്തരാഖണ്ഡ് മുതലായ സംസ്ഥാനങ്ങളിൽ സ്വതന്ത്ര ആയുഷ് സർവകലാശാലകൾ തുടങ്ങിയിട്ട് എവിടെയും എത്താത്ത സ്ഥിതിഗതികൾ മുൻപിൽ നിൽക്കെ, ഈ വിഷയത്തെ സംബന്ധിച്ച് വ്യക്തവും വസ്തുനിഷ്ഠവുമായ പഠനം സർക്കാർ തലത്തിൽ നടത്തുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ; വിശദവിവരം നല്‍കുമോ?

സര്‍ക്കാര്‍ ഹോമിയോ ആശുപത്രികളിലെ മരുന്ന് ക്ഷാമം

2046  ശ്രീ. കെ. എന്‍. ബാലഗോപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സര്‍ക്കാര്‍ ഹോമിയോ ആശുപത്രികളിലെ മരുന്ന് ക്ഷാമം പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;

(ബി)  പ്രമേഹം, രക്തസമ്മര്‍ദ്ദം, വന്ധ്യതാ ചികിത്സാ തുടങ്ങിയവയ്ക്കുള്ള മരുന്നുകള്‍ ലഭ്യമല്ലെന്ന റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അവശ്യ മരുന്നുകളുടെ ക്ഷാമമുണ്ടാവാനുള്ള കാരണം എന്താണെന്ന് വ്യക്തമാക്കാമോ;

(സി)  മരുന്ന് ക്ഷാമം പരിഹരിക്കാന്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ്; എന്നുമുതല്‍ ഈ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയും; വ്യക്തമാക്കാമോ;

(ഡി)  തിരുവനന്തപുരം ആറ്റിങ്ങല്‍ ഗവ.ഹോമിയോ ആശുപത്രിയില്‍ നാലുവയസ്സുള്ള കുട്ടിക്ക് കാലാവധി കഴിഞ്ഞ മരുന്ന് നല്കിയ സംഭവത്തില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കാമോ;

സർക്കാർ ആയുർവേദ ആശുപത്രികളിലെ പഞ്ചകർമ്മ ചികിത്സാ സേവനം

2047  ശ്രീ. പി. കെ. ഫിറോസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് കിടത്തിച്ചികിത്സാ സൗകര്യമുള്ള 133 സർക്കാർ ആയുർവേദ ആശുപത്രികളിൽ നിലവിൽ 15 സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ (പഞ്ചകർമ്മ) തസ്തികകൾ മാത്രമാണുള്ളതെന്ന് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; കിടത്തിച്ചികിത്സയിൽ പഞ്ചകർമ്മ ചികിത്സയുടെ പ്രാധാന്യം പരിഗണിച്ച് അത്തരം ആശുപത്രികളിൽ ആവശ്യാനുസരണം കുറഞ്ഞത് ഒരു പഞ്ചകർമ്മ സ്പെഷ്യലിസ്റ്റിന്റെ സേവനം ഉറപ്പാക്കുന്നതിനായി സർക്കാർ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് വ്യക്തമാക്കാമോ;

(ബി)  കേരള പബ്ലിക് സർവീസ് കമ്മീഷൻ വിജ്ഞാപനപ്രകാരം മെഡിക്കൽ ഓഫീസർ (ആയുർവേദ), സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ (പഞ്ചകർമ്മ) എന്നീ തസ്തികകൾക്ക് ഒരേ അടിസ്ഥാന ശമ്പള സ്കെയിൽ (₹55,200–1,15,300) ആണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയുർവേദ ആശുപത്രികളിലെ പഞ്ചകർമ്മ ചികിത്സാ സേവനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി നിലവിലുള്ള തസ്തികകളുടെ ലഭ്യതയും ആവശ്യകതയും സർക്കാർ വിലയിരുത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;

(സി)  ഒന്നിലധികം മെഡിക്കൽ ഓഫീസർമാരുള്ള കിടത്തിച്ചികിത്സാ സൗകര്യമുള്ള സർക്കാർ ആയുർവേദ ആശുപത്രികളിൽ സേവനാവശ്യകതയും ജീവനക്കാരുടെ ലഭ്യതയും പരിഗണിച്ച് നിലവിലുള്ള മെഡിക്കൽ ഓഫീസർ തസ്തികകളിൽ ആവശ്യമായവ, പഞ്ചകർമ്മ സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ തസ്തികകളായി പുനഃക്രമീകരിക്കുന്നതിനുള്ള സാധ്യത സർക്കാർ പരിശോധിച്ചിട്ടുണ്ടോ; അധിക സാമ്പത്തിക ബാധ്യത പരമാവധി കുറച്ചുകൊണ്ട് പഞ്ചകർമ്മ ചികിത്സാ സേവനം വ്യാപിപ്പിക്കാൻ ഇത്തരത്തിലുള്ള പുനഃക്രമീകരണം പ്രായോഗികമാണെങ്കിൽ നടപടി സ്വീകരിക്കുമോ;

(ഡി)  കോഴിക്കോട് ജില്ലയിലെ പന്നിക്കോട്ടൂർ ഗവ. ആയുർവേദ ആശുപത്രി പോലുള്ള ആശുപത്രികളിൽ പഞ്ചകർമ്മ ചികിത്സ ആവശ്യമായ രോഗികൾക്ക് നിലവിൽ പഞ്ചകർമ്മ സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസറുടെ സേവനം ലഭ്യമല്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; പ്രസ്തുത ആശുപത്രിയിലെ രോഗികളുടെ ചികിത്സാ ആവശ്യകതയും കിടത്തിച്ചികിത്സാ സൗകര്യവും പരിഗണിച്ച് പഞ്ചകർമ്മ സ്പെഷ്യലിസ്റ്റിന്റെ സേവനം ഉറപ്പാക്കുന്നതിനായി തസ്തിക അനുവദിക്കുകയോ നിലവിലുള്ള തസ്തിക പുനഃക്രമീകരിക്കുകയോ ചെയ്യുമോയെന്നും വ്യക്തമാക്കാമോ;

(ഇ)  പന്നിക്കോട്ടൂർ ഗവ. ആയുർവേദ ആശുപത്രിയിൽ മെയിൽ/ഫീമെയിൽ തെറാപ്പിസ്റ്റുകളുടെ തസ്തികകൾ അനുവദിച്ചിട്ടുണ്ടോയെന്നും ഇല്ലെങ്കിൽ ആ തസ്തികകൾ അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോയെന്നും വ്യക്തമാക്കാമോ?

തിരുവനന്തപുരം ആയുർവേദ മെഡിക്കൽ കോളേജിലെ ഒഴിവുകൾ നികത്താന്‍ നടപടി

2048  ശ്രീ. സി. അജയപ്രസാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തിരുവനന്തപുരം ആയുർവേദ മെഡിക്കൽ കോളേജിലെ വിവിധ വിഭാഗങ്ങളിൽ സ്റ്റാഫിന്റെ കുറവ് സംബന്ധിച്ച പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ ആയത് പരിഹരിക്കാൻ സ്വീകരിച്ച നടപടികൾ വ്യക്തമാക്കാമോ;

(ബി)  തിരുവനന്തപുരം ആയുർവേദ മെഡിക്കൽ കോളേജിൽ ഏതൊക്കെ തസ്തികകളിൽ എത്ര വീതം ഒഴിവുകൾ നിലവിൽ നികത്താനുണ്ടെന്ന് വ്യക്തമാക്കാമോ;

(സി)  ഒഴിവുള്ള സ്ഥിരം തസ്തികകളിൽ പി.എസ്.സി വഴിയോ താത്കാലിക വ്യവസ്ഥയിലോ അടിയന്തിരമായി ജീവനക്കാരെ നിയമിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?

ആയുർവേദ ആശുപത്രികളിൽ അഡീഷണൽ മെഡിക്കൽ ഓഫീസർ തസ്തിക

2049  ശ്രീ. ജ്യോതികുമാർ ചാമക്കാല : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഭാരതീയ ചികിത്സ വകുപ്പിൽ പത്ത്, ആറ്, നാല് കിടക്കകളുള്ള ആയുർവേദ ആശുപത്രികളിൽ അഡീഷണൽ മെഡിക്കൽ ഓഫീസർ തസ്തിക സൃഷ്ടിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; ഉണ്ടെങ്കിൽ ആയതുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമാക്കാമോ?

കോതമംഗലം മണ്ഡലത്തിലെ ആയുർവേദ ആശുപത്രികൾ

2050  ശ്രീ. ഷിബു തെക്കുംപുറം : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കോതമംഗലം നിയോജകമണ്ഡലത്തിൽ ഏതെല്ലാം പഞ്ചായത്തുകളിൽ ആയുർവേദ ആശുപത്രികൾ നിലവിലുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി)  കിടത്തിച്ചികിത്സ സൗകര്യം ഏതെല്ലാം ആയുർവേദ ആശുപത്രികളിലാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കാമോ;

(സി)  നിലവിൽ കിടത്തിച്ചികിത്സ സൗകര്യം ലഭ്യമല്ലാത്ത ആശുപത്രികളിൽ പ്രസ്തുത സൗകര്യം ലഭ്യമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാമോ?

ഹോമിയോ മെഡിക്കൽ കോളേജുകളിലെ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകൾ

2051  ശ്രീ. സന്ദീപ് വാര്യർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ ഗവൺമെന്റ് ഹോമിയോപ്പതി മെഡിക്കൽ കോളേജുകളിലെ അധ്യാപക ഒഴിവുകൾ പൂർണ്ണമായും നികത്തിയിട്ടുണ്ടോ; വിശദമാക്കാമോ;

(ബി)  ഹോമിയോ കോളേജുകളിലെ അസോസിയേറ്റ് പ്രൊഫസർ, പ്രൊഫസർ തസ്തികകളിലേക്ക് നേരിട്ടുള്ള നിയമനം നടത്തുന്നത് അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ അടുത്ത 15-20 വർഷക്കാലത്തേക്ക് ഉണ്ടാകാൻ സാധ്യതയുള്ള ഒഴിവുകളെ പ്രതികൂലമായി ബാധിക്കുമെന്നും ഇത് P.G. പഠിച്ചിറങ്ങുന്ന കുട്ടികളുടെ അവസരം നഷ്ടപ്പെടുത്തുമെന്നുമുള്ള കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ ഈ പ്രശ്‌നം പരിഹരിക്കുന്നത് സംബന്ധിച്ച തീരുമാനം അറിയിക്കാമോ;

(സി)  N.C.H-ന്റെ നിർദ്ദേശപ്രകാരം P.G.യുള്ള ഹോമിയോ കോളേജുകളിൽ പുതുതായി Research Methodology and Biostatistics Dept. തുടങ്ങുന്ന കാര്യം പരിഗണനയിലുണ്ടോ; എങ്കിൽ അതിലേക്കുള്ള അധ്യാപകരെ കമ്മ്യൂണിറ്റി മെഡിസിൻ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിലവിലുള്ള റാങ്ക് ലിസ്റ്റിൽ നിന്നും നിയമിക്കുമോ?

വ്യാജ മരുന്നുകളുടെ ഉൽപാദനവും വിതരണവും തടയാൻ നടപടി

2052  ശ്രീ. ജ്യോതികുമാർ ചാമക്കാല : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ ഉത്തരവുകൾ പൂർണ്ണമായും പാലിക്കാതെ പ്രവർത്തിക്കുന്ന മെഡിക്കൽ ഷോപ്പുകളിലെ വ്യാജ, ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ കടന്നുകയറ്റവും കച്ചവടവും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ ഉൽപാദനവും വിതരണവും അവസാനിപ്പിക്കുവാൻ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?

ഇടനിലക്കാരെ ഒഴിവാക്കി മരുന്ന് വാങ്ങൽ

2053  ശ്രീ. സനീഷ്‌കുമാര്‍ ജോസഫ്
ശ്രീ. കെ. ജയന്ത്
ശ്രീമതി ഉഷ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സർക്കാർ ആശുപത്രികൾക്ക് വേണ്ടി മരുന്നുകൾ സംഭരിക്കുന്ന കെ.എം.എസ്.സി.എൽ. ഇൻസുലിൻ, എറിത്രോപോയിറ്റിന്‍ ഇഞ്ചക്ഷൻ, റിസ്‌ഡിപ്ലാം എന്നീ മരുന്നുകൾ ഇടനിലക്കാരെ ഒഴിവാക്കി മരുന്ന് കമ്പനികളിൽ നിന്നും നേരിട്ട് സംഭരിക്കാൻ നടപടി സ്വീകരിച്ചോ; വ്യക്തമാക്കുമോ;

(ബി)  ഇപ്രകാരം കമ്പനികളിൽ നിന്ന് നേരിട്ട് മരുന്ന് സംഭരിച്ചപ്പോൾ വിലയിൽ കാര്യമായ വ്യത്യാസമുണ്ടായോ; വിശദമാക്കുമോ;

(സി)  സംസ്ഥാനത്തിന് ആവശ്യമായ മരുന്ന് വാങ്ങാൻ കെ.എം.എസ്.സി.എൽ. 2026 മാർച്ചിൽ ഒപ്പുവച്ച ഒരു വർഷം കാലാവധിയുള്ള കരാർ അവസാനിക്കുമ്പോൾ എല്ലാ മരുന്നുകളും കമ്പനികളിൽ നിന്നും നേരിട്ട് വാങ്ങുന്ന കരാറിൽ ഏർപ്പെടാൻ നടപടി സ്വീകരിക്കുമോ;വ്യക്തമാക്കുമോ?

മരുന്ന് ലഭ്യത ഉറപ്പാക്കാൻ നടപടി

2054  ശ്രീ. സി. ആര്‍. മഹേഷ്
ശ്രീ. കെ. പി. നൗഷാദ് അലി
ശ്രീ. കെ. പ്രവീൺ കുമാർ
ശ്രീ. സിറിയക് തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സർക്കാർ ആശുപത്രികളിൽ അവശ്യമരുന്നുകളുടെ ലഭ്യത ഉറപ്പാക്കാൻ ജില്ലാതല നിരീക്ഷണ സമിതി രൂപീകരിക്കാൻ പദ്ധതിയുണ്ടോ; വ്യക്തമാക്കുമോ;

(ബി)  മരുന്ന് സ്റ്റോക്കുണ്ട് എന്ന രേഖയിലെ കണക്കിനപ്പുറം രോഗിക്ക് മരുന്ന് ലഭിക്കുന്നുണ്ടോ എന്ന മാനദണ്ഡത്തിൽ ആശുപത്രി രേഖകൾക്ക് പുറമെ, ഫാർമസിയിലും സ്റ്റോറിലും നേരിട്ടു പരിശോധിച്ച് മരുന്ന് ലഭ്യത വിലയിരുത്തി ഓരോ ആഴ്ചയും സമിതി റിപ്പോർട്ട് നൽകാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ;

(സി)  ഏതെങ്കിലും മരുന്ന് അധികമായുണ്ടെങ്കിൽ ആവശ്യമുള്ള മറ്റ് ആശുപത്രിയിലേക്ക് എത്തിക്കാനും ഗുരുതരമായ മരുന്ന് ക്ഷാമം കണ്ടെത്തിയാൽ ഉടൻ ബന്ധപ്പെട്ട അധികൃതരെ അറിയിച്ച് അടിയന്തരമായി ആവശ്യമായ മരുന്നുകൾ ലഭ്യമാക്കാനും നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?

മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും വാങ്ങാനുള്ള കരാർ

2055  ഡോ. മാത്യു കുഴൽനാടൻ
ശ്രീ. കെ. എം. അഭിജിത്ത്
ശ്രീമതി കെ. കെ. രമ
ശ്രീ. രമേഷ് പിഷാരടി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും വാങ്ങാനുള്ള കരാര്‍ നടപടികള്‍ മാര്‍ച്ച് അവസാനത്തോടെ കെ.എം.എസ്.സി.എൽ. പൂര്‍ത്തിയാക്കാറുണ്ടെങ്കിലും 2026-ല്‍ കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്താണോ നടപടികള്‍ അന്തിമഘട്ടത്തില്‍ എത്തിയതെന്ന് അറിയിക്കുമോ;

(ബി)  മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും വാങ്ങാന്‍ മുന്‍ സര്‍ക്കാര്‍ പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കിയിരുന്നില്ലെന്നും മുഴുവന്‍ മരുന്നിനും കരാര്‍ നല്‍കിയിരുന്നില്ലെന്നുമുള്ള ആക്ഷേപത്തെ കുറിച്ച് വിശദമാക്കുമോ; ഇതുമൂലമാണ് ഇപ്പോഴുള്ള മരുന്ന് ക്ഷാമമെന്ന് കണ്ടെത്തിയിട്ടുണ്ടോ; വിശദമാക്കാമോ;

(സി)  അടുത്തവര്‍ഷം മുതല്‍ ഗുണമേന്മയുള്ള മരുന്നുകള്‍ മാത്രം വാങ്ങാന്‍ കെ.എം.എസ്.സി.എല്‍.-ന്റെ കരാര്‍ വ്യവസ്ഥകളില്‍ മാറ്റം വരുത്താന്‍ പദ്ധതിയുണ്ടോ; വ്യക്തമാക്കുമോ ?

പാലിലെ അഫ്ലാട്ടോക്സിൻ സാന്നിദ്ധ്യം

2056  ശ്രീ. വിഷ്ണു മോഹൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് വിതരണം ചെയ്യുന്ന പാലിൽ ക്യാൻസറിന് വരെ കാരണമാകാവുന്ന അഫ്ലാട്ടോക്സിൻ-ന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ടോ, ഇതുമായി ബന്ധപ്പെട്ട് ഭക്ഷ്യസുരക്ഷാ വകുപ്പ് അടുത്തകാലത്ത് നടത്തിയ പരിശോധനകളുടെ വിവരങ്ങൾ ലഭ്യമാക്കുമോ;

(ബി)  പൂപ്പൽ ബാധിച്ച കാലിത്തീറ്റ വഴി ഇത് കന്നുകാലികളിലേയ്ക്കും അവയുടെ പാൽ ഉപയോഗിക്കുക വഴി മനുഷ്യരിലേക്കും എത്തുന്നത് തടയാൻ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;

(സി)  അഫ്ലാട്ടോക്സിൻ-ന്റെ സാന്നിധ്യം ഉള്ള പാൽ വിതരണം ചെയ്ത നിർമ്മാതാക്കൾക്കും വിതരണക്കാർക്കും എതിരെ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ഡി)  പാലിൽ അഫ്ലാട്ടോക്സിൻ-ന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞശേഷം ഈ വിഷയത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് സ്വീകരിച്ച നടപടികൾ എന്തെല്ലാമെന്ന് വിശദമാക്കാമോ?

കണ്ണൂർ ജില്ലയിലെ ഭക്ഷ്യസുരക്ഷാ പരിശോധനാ സംവിധാനങ്ങൾ

2057  ശ്രീ. ടി. കെ. ഗോവിന്ദൻ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് പഴകിയതും മായം ചേർത്തതുമായ ഭക്ഷണം, വൃത്തിഹീനമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്ന ഹോട്ടലുകൾ/കൂൾബാറുകൾ, ഗുണനിലവാരമില്ലാത്ത കുടിവെള്ളത്തിന്റെ ഉപയോഗം എന്നിവ തടയുന്നതിനായി നടപ്പിലാക്കി വരുന്ന പ്രധാന നടപടികൾ എന്തെല്ലാമാണെന്ന് അറിയിക്കാമോ;

(ബി)  കഴിഞ്ഞ ഒരു വർഷത്തിനിടയിൽ സംസ്ഥാനത്തൊട്ടാകെയും പ്രത്യേകിച്ച് കണ്ണൂർ ജില്ലയിലും ഇത്തരം ലംഘനങ്ങൾക്കെതിരെ എത്ര കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്; ഇതിൽ എത്ര സ്ഥാപനങ്ങൾക്കെതിരെ പിഴയടക്കമുള്ള നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(സി)  ഭക്ഷ്യവസ്തുക്കളിലെ മായം കണ്ടെത്താനും ഗുണനിലവാരം ഉറപ്പുവരുത്താനുമുള്ള അത്യാധുനിക ലാബ് പരിശോധനാ സംവിധാനങ്ങൾ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നിലവിലുണ്ട്; കണ്ണൂർ ജില്ലയിൽ നിലവിൽ ഇത്തരത്തിലുള്ള ഭക്ഷ്യപരിശോധനാ ലാബ് പ്രവർത്തിക്കുന്നുണ്ടോ;

(ഡി)  കണ്ണൂർ ജില്ലയിൽ ലാബ് സൗകര്യമുണ്ടെങ്കിൽ, കഴിഞ്ഞ ഒരു വർഷത്തിനിടെ എത്ര സാമ്പിളുകൾ അവിടെ പരിശോധനയ്ക്കായി എത്തിച്ചിട്ടുണ്ട്; ഇതിൽ എത്രയെണ്ണം ഗുണനിലവാരമില്ലാത്തതാണെന്ന് കണ്ടെത്തിയിട്ടുണ്ട്; വ്യക്തമാക്കാമോ;

(ഇ)  ജില്ലകളിൽ ലാബ് സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും പരിശോധനകൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും പുതിയ പദ്ധതികൾ ഏതെല്ലാമാണെന്ന് വിശദമാക്കാമോ?

പാൽ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരവും മൊബൈൽ ഫുഡ് ടെസ്റ്റിംഗ് ലാബുകളും

2058  ശ്രീ. സന്ദീപ് വാര്യർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പാൽ, പാൽ ഉൽപ്പന്നങ്ങൾ എന്നിവയുടെ ഗുണനിലവാര പരിശോധനകളിൽ എത്ര സാമ്പിളുകൾ നിലവാരമില്ലാത്തതായി കണ്ടെത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി)  മൊബൈൽ ഫുഡ് ടെസ്റ്റിംഗ് ലാബുകൾ എത്ര ജില്ലകളിൽ പ്രവർത്തിക്കുന്നുവെന്നും ഇവ കഴിഞ്ഞ മൂന്ന് വർഷം നടത്തിയ പരിശോധനകളുടെ എണ്ണം എത്രയെന്നും വ്യക്തമാക്കാമോ;

(സി)  ഭക്ഷ്യസുരക്ഷാ നിയമലംഘനവുമായി ബന്ധപ്പെട്ട പരിശോധന നടത്തുന്നതിനുള്ള ഉദ്യോഗസ്ഥരുടെ കുറവ് പരിശോധനയെ ബാധിക്കുന്നുണ്ടോ; എങ്കില്‍ പരിശോധന ശക്തിപ്പെടുത്തുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?

ബേക്കറി ഉല്പന്നങ്ങളുടെ ഭക്ഷ്യസുരക്ഷാ പരിശോധന

2059  ശ്രീ. വി. കെ. സനോജ്
ശ്രീ. കെ. കെ. രാമചന്ദ്രന്‍
ശ്രീ. ജി. സ്റ്റീഫന്‍
ശ്രീ. കെ. പ്രേമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ബേക്കറി ഉല്പന്നങ്ങളുടെ നിര്‍മ്മാണത്തിലും വിതരണത്തിലും ഭക്ഷ്യസുരക്ഷാ നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കുന്നുവെന്ന് ഉറപ്പു വരുത്തുന്നതിന് നിലവില്‍ സംവിധാനമുണ്ടോ; വിശദമാക്കാമോ;

(ബി)  മിക്ക ബേക്കറികളും മറ്റിടങ്ങളിൽ തയ്യാറാക്കുന്ന ഉല്പന്നങ്ങളാണ് വില്‍പ്പന നടത്തുന്നതെന്നതിനാല്‍, ഇവ നിർമ്മിക്കുന്ന ഇടങ്ങളിൽ കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തുന്നതിന് നടപടി സ്വീകരിക്കുമോ;

(സി)  ബേക്കറി ഉല്പന്നങ്ങളില്‍ രാസവസ്തുക്കളും കൃത്രിമ നിറങ്ങളും നിയമവിരുദ്ധമായ അളവില്‍ ചേര്‍ക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?

 

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.