UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >16th KLA >2nd Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

SIXTEENTH   KLA - 2nd SESSION
 
16.10.2026 UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

കേരഗ്രാമം പദ്ധതി

1418  പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കേരകൃഷിയും അനുബന്ധ വ്യവസായങ്ങളും മികച്ച രീതിയില്‍ നടക്കുന്ന വളാഞ്ചേരി നഗരസഭയിൽ കേരഗ്രാമം പദ്ധതി ആരംഭിക്കുന്നതിനായി സമര്‍പ്പിച്ച പ്രൊപ്പോസലിന്മേൽ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ; 2026-27 വാർഷിക പദ്ധതിയിൽ വളാഞ്ചേരി നഗരസഭയെ കേരഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്താൻ നടപടി സ്വീകരിക്കുമോ?

കാർഷിക ഉൽപ്പന്നങ്ങൾ

1419  ശ്രീ. ഫൈസൽ ബാബു : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കർഷകർ ഉൽപ്പാദിപ്പിക്കുന്ന കാർഷിക ഉൽപ്പന്നങ്ങൾക്ക് ന്യായമായ വില ഉറപ്പാക്കുന്നതിനും ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കുന്നതിനുമായി നിലവിൽ നടപ്പാക്കിവരുന്ന പദ്ധതികൾ ഏതൊക്കെയാണ്; കർഷകരിൽ നിന്ന് നേരിട്ട് ഉൽപ്പന്നങ്ങൾ ശേഖരിച്ച് വിപണനം ചെയ്യുന്ന സംവിധാനം കൂടുതൽ ശക്തിപ്പെടുത്താൻ നടപടി സ്വീകരിക്കുമോ?

വെയ‍ർഹൗസിങ് കോർപ്പറേഷനിലെ എം.ഡി നിയമനം

1420  ശ്രീ. എ. സി. മൊയ്തീന്‍
ശ്രീ. ജി. സ്റ്റീഫന്‍
ശ്രീ. കെ. യു. ജനീഷ് കുമാര്‍
ശ്രീ. സി. കെ. ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കൃഷി വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിൽ എം.ഡിമാരെ നിയമിക്കുമ്പോൾ, ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിൽ പ്രാവീണ്യവും യോഗ്യതയുമുള്ളവരെ നിയമിക്കണമെന്ന് നിയമസഭാ സമിതിയുടെ നിർദ്ദേശം നിലവിലുണ്ടോ;

(ബി)  വെയർഹൗസിങ് കോർപ്പറേഷൻ എം.ഡി. സ്ഥാനത്തേക്ക് യോഗ്യതയുള്ളവരെ മാത്രമേ നിയമിക്കാവൂ എന്ന ഹൈക്കോടതി നിർദേശത്തെത്തുടർന്ന്, മുൻപ് ആ പദവിയിലിരുന്ന വ്യക്തിക്ക് സ്ഥാനം നഷ്ടമായ സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ പ്രസ്തുത സാഹചര്യം വ്യക്തമാക്കാമോ;

(സി)  നിയമസഭാ സമിതിയുടെ ശിപാർശയും ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ നിർദേശവും മറികടന്ന് നിലവിൽ വെയർഹൗസിങ് കോർപ്പറേഷനിൽ പിൻവാതിൽ നിയമനം നടന്നതായി ആരോപിക്കപ്പെടുന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ വ്യക്തമാക്കാമോ;

(ഡി)  കോടതി നിർദേശങ്ങളും നിയമസഭാ സമിതി ശിപാർശകളും കർശനമായി പാലിച്ചുകൊണ്ട് മാത്രം പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് നിയമനങ്ങൾ നടത്താൻ തയ്യാറാകുമോയെന്ന് വ്യക്തമാക്കാമോ?

കുട്ടനാട്ടില്‍ പുഞ്ചകൃഷിക്കാവശ്യമായ സൗകര്യം

1421  ശ്രീ. റെജി ചെറിയാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കുട്ടനാട്ടില്‍ പുഞ്ചകൃഷിയിറക്കേണ്ട സമയത്ത് കര്‍ഷകര്‍ക്ക് എന്തെല്ലാം തരത്തിലുള്ള സൗകര്യങ്ങളാണ് കൃഷിവകുപ്പ് ഒരുക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി)  പുഞ്ചകൃഷിയ്ക്ക് ആവശ്യമായ കുമ്മായം/നീറ്റുകക്ക, വളം, വിത്ത് എന്നിവ ലഭ്യമാകാതെ കുട്ടനാട്ടിലെ കര്‍ഷകര്‍ ബുദ്ധിമുട്ടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത സാധനങ്ങള്‍ ലഭ്യമാക്കാന്‍ എന്തെല്ലാം നടപടിയാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വിശദമാക്കുമോ;

(സി)  നിലവില്‍ സഹകരണസംഘം വഴി നല്കുന്ന നീറ്റുകക്കയും ഡൊളമൈറ്റും തീരെ നിലവാരം കുറഞ്ഞതാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ നേരിട്ട് വാങ്ങുന്നതിനും സബ്സിഡി ലഭ്യമാക്കുന്നതിനും നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?

കോള്‍ പാടശേഖരങ്ങളിൽ കുമ്മായം ലഭ്യമാക്കാൻ നടപടി

1422  പ്രൊഫ. സി. രവീന്ദ്രനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കോള്‍ പാടശേഖരങ്ങളിലെ മണ്ണിലെ അമ്ലത കുറയ്ക്കുന്നതിനും ഉല്‍പ്പാദനക്ഷമത നിലനിര്‍ത്തുന്നതിനും ആവശ്യമായ കുമ്മായം കര്‍ഷകര്‍ക്ക് സമയബന്ധിതമായി ലഭ്യമാക്കുന്നതില്‍ വീഴ്ച സംഭവിക്കുന്നതായ പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)  മണലൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിലവില്‍ കുമ്മായത്തിന്റെ ആവശ്യകത എത്രയാണെന്നും കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നതിന് ലഭ്യമാക്കിയ അളവ് എത്രയാണെന്നും വ്യക്തമാക്കാമോ;

(സി)  കുമ്മായം ലഭിക്കുന്നതില്‍ കാലതാമസമോ കുറവോ ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന്റെ കാരണങ്ങള്‍ പരിശോധിച്ചിട്ടുണ്ടോ;

(ഡി)  മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തില്‍ ആവശ്യമായ അളവില്‍ ഗുണമേന്മയുള്ള കുമ്മായം കര്‍ഷകര്‍ക്ക് സമയബന്ധിതമായി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(ഇ)  നെല്‍കൃഷി കര്‍ഷകര്‍ക്കാവശ്യമായ കുമ്മായ വിതരണത്തിനുള്ള അധിക തുക അനുവദിക്കുന്ന കാര്യം പരിഗണിക്കുമോ; വിശദമാക്കുമോ?

കാര്‍ഷിക സൗരോർജ്ജ പദ്ധതി

1423  പ്രൊഫ. സി. രവീന്ദ്രനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കാര്‍ഷിക ആവശ്യങ്ങള്‍ക്ക് സൗജന്യ വൈദ്യുതി നല്‍കുന്നതിനായി ഓരോ വര്‍ഷവും ഗണ്യമായ തുക ചെലവഴിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)  എങ്കില്‍ പ്രസ്തുത പദ്ധതിക്കായി കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ ചെലവഴിച്ച തുക എത്രയാണെന്ന് വ്യക്തമാക്കാമോ;

(സി)  കാര്‍ഷിക പമ്പിംഗ് സംവിധാനങ്ങളില്‍ സൗരോര്‍ജ്ജം പ്രയോജനപ്പെടുത്തുന്നതിനുള്ള സാധ്യത പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;

(ഡി)  കോള്‍ മേഖലയിലെ പാടശേഖര സമിതികളുടെ ഉടമസ്ഥതയിലുള്ളതോ നിയന്ത്രണത്തിലുള്ളതോ ആയ പമ്പ് സെറ്റുകള്‍ ഘട്ടം ഘട്ടമായി സോളാര്‍ എനര്‍ജിയിലേക്ക് മാറ്റുന്നതിനുള്ള പൈലറ്റ് പദ്ധതി നടപ്പാക്കാന്‍ നടപടി സ്വീകരിക്കുമോ;

(ഇ)  സൗരോര്‍ജ്ജ പമ്പിംഗ് സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിന് കേന്ദ്ര-സംസ്ഥാന പദ്ധതികള്‍, കര്‍ഷക കൂട്ടായ്മകള്‍, പാടശേഖര സമിതികള്‍ എന്നിവയുടെ സഹകരണത്തോടെ ധനസഹായം ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;

(എഫ്)  ഇതിലൂടെ കാര്‍ഷിക വൈദ്യുതി ചെലവ് കുറയ്ക്കുന്നതിനോടൊപ്പം പുനരുപയോഗ ഊര്‍ജ്ജത്തിന്റെ ഉപയോഗം വര്‍ധിപ്പിക്കുന്നതിനായി സംസ്ഥാനതലത്തില്‍ ഒരു സമഗ്ര കാര്‍ഷിക സൗരോര്‍ജ്ജ പദ്ധതി തയ്യാറാക്കുന്നത് പരിഗണിക്കുമോ; വ്യക്തമാക്കാമോ?

മണലൂര്‍ കോള്‍കൃഷിയുടെ ജലനിയന്ത്രണവും സംരക്ഷണവും

1424  പ്രൊഫ. സി. രവീന്ദ്രനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മണലൂര്‍ നിയമസഭാ മണ്ഡലത്തിലെ കോള്‍ കൃഷിയുടെ ജലനിയന്ത്രണത്തിനും സംരക്ഷണത്തിനും നിര്‍ണ്ണായകമായ കെ.എല്‍.ഡി.സി. ഹൈലെവല്‍ കനാല്‍ സംവിധാനം നിലവില്‍ പൂര്‍ണ്ണമായും വികസിപ്പിക്കപ്പെടാതെയും ചില ഭാഗങ്ങളില്‍ അപൂര്‍ണ്ണമായും കിടക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)  ഹൈലെവല്‍ കനാലിന്റെ നിലവിലെ സ്ഥിതിയും അപാകതകളും സംബന്ധിച്ച് സമഗ്രമായ സാങ്കേതിക പരിശോധന നടത്തിയിട്ടുണ്ടോ;

(സി)  കനാലിന്റെ പുനരുദ്ധാരണം, നവീകരണം, ശേഷി വര്‍ധിപ്പിക്കല്‍ എന്നിവ ഉള്‍പ്പെടുത്തി ഒരു സമഗ്ര മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(ഡി)  മാസ്റ്റര്‍ പ്ലാനിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ ഡി.പി.ആര്‍. തയ്യാറാക്കി ഭരണാനുമതിയും ആവശ്യമായ സാമ്പത്തിക സഹായവും അനുവദിച്ച് പദ്ധതി ഘട്ടം ഘട്ടമായി നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(ഇ)  ഒൻപതിനായിരം ഏക്കറോളം വരുന്ന കോള്‍നെല്‍കൃഷിയുടെ ജലനിയന്ത്രണവും സംരക്ഷണവും ഉറപ്പാക്കുന്നതിനായി പ്രസ്തുത പദ്ധതിക്ക് മുന്‍ഗണന നല്‍കുമോ; വ്യക്തമാക്കാമോ?

കർഷക പെൻഷൻ

1425  ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് കർഷക പെൻഷൻ ലഭിക്കുന്നവരുടെ എണ്ണം എത്രയാണെന്ന് വിശദമാക്കുമോ; നിലവിൽ കർഷക പെൻഷൻ കുടിശ്ശിക ഉണ്ടോ; കർഷക പെൻഷന് അപേക്ഷ സമർപ്പിച്ചിട്ടും അംഗീകാരം ലഭിക്കാൻ കാലതാമസം നേരിടുന്നുണ്ടോ; വിശദമാക്കാമോ;

(ബി)  ഡിജിറ്റല്‍ സർവ്വേ കഴിഞ്ഞ പല സ്ഥലങ്ങളിലും കർഷക്കുളള നികുതി അടക്കാൻ സാധിക്കാത്തതുമൂലം വിള ഇൻഷുറൻസ് ചെയ്യാന്‍ സാധിക്കുന്നില്ല എന്ന വിവരം ശ്രദ്ധയിൽപെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ പരിഹരിക്കാൻ സ്വീകരിച്ച നടപടി വിശദമാക്കാമോ;

(സി)  പഴയ നികുതി റസീപ്റ്റ് ഉപയോഗിച്ച് വിള ഇൻഷുറൻസ് ചെയ്യാന്‍ സാധിക്കുമോ; വിശദമാക്കാമോ;

(ഡി)  നെല്‍കൃഷിയുടെ ഏരിയ വര്‍ദ്ധിപ്പിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് വകുപ്പ് നടപ്പിലാക്കി വരുന്നത് വിശദമാക്കാമോ;

(ഇ)  സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് വർഷത്തില്‍ കൃഷി ചെയ്ത ഭൂമിയുടെ വിസ്തൃതി എത്ര; വിശദമാക്കാമോ?

കാര്‍ഷിക യന്ത്രോപകരണങ്ങളുടെ അറ്റകുറ്റപണികള്‍

1426  ശ്രീ. സജി ചെറിയാന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കൃഷി വകുപ്പ് മുഖേനയോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മറ്റ് ഏജന്‍സികള്‍ എന്നിവ മുഖേനയോ വാങ്ങിയ കാര്‍ഷിക യന്ത്രോപകരണങ്ങളുടെ കണക്ക് വകുപ്പിന്റെ അധീനതയില്‍ സൂക്ഷിക്കുന്നുണ്ടോ;

(ബി)  പ്രസ്തുത യന്ത്രോപകരണങ്ങള്‍ അറ്റകുറ്റപണി നടത്തുന്നതിന് നിലവിലുള്ള സൗകര്യങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(സി)  കോടിക്കണക്കിന് രൂപ മൂല്യം വരുന്ന ഉപകരണങ്ങള്‍ തകരാറിലായിട്ട് അറ്റകുറ്റപണികള്‍ നടത്തുവാന്‍ മതിയായ സംവിധാനങ്ങളില്ലാതെ വിവിധ ഓഫീസ് പരിസരങ്ങളില്‍ കൂട്ടിയിട്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)  കാര്‍ഷിക യന്ത്രങ്ങള്‍ അറ്റകുറ്റപണികള്‍ നടത്തുന്നതിന് നിയോജകമണ്ഡലാടിസ്ഥാനത്തിലോ താലൂക്ക് തലത്തിലോ "അഗ്രോ സര്‍വീസ് ക്ലിനിക്കുകള്‍" ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?

കല്ല്യാശ്ശേരി മണ്ഡലത്തിൽ സ്മാര്‍ട്ട് കൃഷിഭവനുകൾ

1427  ശ്രീ. എം. വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  നെല്‍കൃഷി വികസനം, പച്ചക്കറി കൃഷി വികസനം എന്നീ പദ്ധതികളിലൂടെ കല്ല്യാശ്ശേരി മണ്ഡലത്തിലെ എത്ര കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമായിട്ടുണ്ടെന്ന് അറിയിയ്ക്കാമോ;

(ബി)  കല്ല്യാശ്ശേരി മണ്ഡലത്തിലെ കൃഷിഭവനുകളെ സ്മാര്‍ട്ട് കൃഷിഭവനുകളാക്കാന്‍ പദ്ധതിയുണ്ടോ; നിയോജകമണ്ഡലത്തിലെ ഏതൊക്കെ കൃഷി ഭവനുകളെയാണ് ഇതിനായി തെരഞ്ഞെടുത്തിട്ടുള്ളതെന്ന് വിശദമാക്കാമോ?

നെല്ല് -തേങ്ങ ഉത്പ്പാദനം

1428  ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  2016 മുതല്‍ 2026 വരെയുള്ള കാലയളവില്‍ നെല്ല്, തേങ്ങ എന്നിവയുടെ ഉത്പ്പാദനം എത്ര വീതമായിരുന്നുവെന്ന് വര്‍ഷം തിരിച്ചുള്ള വിശദാംശം ലഭ്യമാക്കുമോ;

(ബി)  പ്രസ്തുത കാലയളവില്‍ ഇവ കൃഷി ചെയ്തിരുന്ന കൃഷിഭൂമിയുടെ വിസ്തീര്‍ണ്ണം എത്ര വീതമായിരുന്നുവെന്ന് വര്‍ഷം തിരിച്ചുള്ള വിശദാംശം ലഭ്യമാക്കുമോ;

(സി)  ഈ കാലയളവില്‍ പ്രസ്തുത കൃഷികള്‍ക്കായി ചെലവഴിച്ചിട്ടുള്ള തുക എത്രയാണെന്ന് വര്‍ഷം, ഇനം എന്നിവ തിരിച്ച് വിശദാംശം ലഭ്യമാക്കുമോ?

കൃഷി വകുപ്പ് നടപ്പിലാക്കി വരുന്ന പദ്ധതികൾ

1429  ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വടകര മണ്ഡലത്തിൽ കൃഷി വകുപ്പ് നിലവിൽ നടപ്പിലാക്കി വരുന്ന പ്രധാന പദ്ധതികൾ ഏതെല്ലാമാണെന്നും അവയുടെ ഗുണഭോക്താക്കളുടെ എണ്ണം എത്രയാണെന്നും വ്യക്തമാക്കാമോ;

(ബി)  വടകര നിയമസഭാ മണ്ഡലത്തിലെ കാർഷിക മേഖലയുടെ സമഗ്ര വികസനത്തിനും കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനുമായി കൃഷി വകുപ്പ് നടപ്പിലാക്കി വരുന്ന പദ്ധതികൾ എന്തെല്ലാമാണ്; വ്യക്തമാക്കാമോ;

(സി)  മണ്ഡലത്തിലെ നെൽകൃഷി, തെങ്ങ്, പച്ചക്കറി, വാഴ തുടങ്ങിയ പ്രധാന കാർഷിക മേഖലകളുടെ വികസനത്തിനായി പ്രത്യേക പദ്ധതികളോ ധനസഹായമോ അനുവദിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?

കൃഷി വകുപ്പിന്റെ കീഴിലുളള വിവിധ സ്കീമുകള്‍

1430  ശ്രീ. ടി. പി. അഷ്റഫലി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കൃഷി വകുപ്പിന്റെ കീഴിലുളള വിവിധ സ്കീമുകളെ കുറിച്ച് വിശദമാക്കാമോ;

(ബി)  പ്രകൃതി ദുരന്തങ്ങള്‍ കാരണമോ, വന്യ മൃഗങ്ങളുടെ ആക്രമണം കാരണമോ കൃഷി നാശം വന്നവര്‍ക്കുളള നഷ്ടപരിഹാരം വൈകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)  ഉണ്ടെങ്കില്‍ കര്‍ഷകര്‍ക്ക് ആശ്വാസമായി ഇത്തരം നഷ്ടപരിഹാര തുക അനുവദിക്കുന്നതിന് സത്വര നടപടി സ്വീകരിക്കുമോ?

1995-ലെ കാർഷിക തൊഴിൽ ദാന പദ്ധതിയുടെ ഗുണഭോക്താക്കൾക്കുള്ള പെൻഷൻ

1431  ശ്രീ. ടി. കെ. ഗോവിന്ദൻ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  1995-ൽ നടപ്പിലാക്കിയ കാർഷിക മേഖലയിലെ തൊഴിൽ പദ്ധതിയിൽ അംഗങ്ങളായിട്ടുള്ള ഗുണഭോക്താക്കൾക്ക് പ്രതിമാസ പെൻഷൻ കൃത്യമായി വിതരണം ചെയ്യുന്നുണ്ടോ; നിലവിൽ എത്ര മാസത്തെ പെൻഷൻ കുടിശ്ശികയുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)  കണ്ണൂർ ജില്ലയിലെ കുറുമാത്തൂർ അംശത്തിലെ എം. ശോഭന (അംഗത്വ നം. 88219) ഉൾപ്പെടെയുള്ള ഗുണഭോക്താക്കൾക്ക് കഴിഞ്ഞ മൂന്ന് വർഷത്തോളമായി പെൻഷൻ കുടിശ്ശികയാണെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇതിന്മേൽ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(സി)  ഗുണഭോക്താക്കളുടെ അംഗത്വ കാർഡുകൾ കണ്ണൂർ ജില്ലാ കൃഷി ഓഫീസിൽ കെട്ടിക്കിടക്കുന്നത് കാരണം പെൻഷൻ ആനുകൂല്യങ്ങൾ തടസ്സപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; 2024 സെപ്റ്റംബറിൽ കൃഷി മന്ത്രിയുടെ ഉത്തരവുണ്ടായിട്ടും ജില്ലാ കൃഷി ഓഫീസിൽ നിന്നും ഈ കാർഡുകൾ തിരികെ വാങ്ങി നൽകാൻ നടപടി സ്വീകരിക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ;

(ഡി)  പ്രസ്തുത വിഷയം പരിഹരിച്ച് പെൻഷൻ കുടിശ്ശിക വിതരണം ചെയ്യുന്നതിനും തടഞ്ഞുവെച്ചിട്ടുള്ള അംഗത്വ കാർഡുകൾ അടിയന്തരമായി ഗുണഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുമോ; വിശദമാക്കുമോ?

പച്ചക്കറി ഉത്പ്പാദനം സ്വയംപര്യാപ്തമാകാന്‍ കര്‍മ്മ പദ്ധതി

1432  ശ്രീ. തോമസ് ഉണ്ണിയാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തിനാവശ്യമായ പച്ചക്കറി ഉത്പ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ ത്രിതല പഞ്ചായത്തുകളെയും സ്കൂള്‍-കോളേജ് സ്ഥാപനങ്ങളെയും യുവജന ക്ലബുകളെയും സഹകരിപ്പിച്ച് വിപുലമായ പദ്ധതി നടപ്പാക്കാന്‍ നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;

(ബി)  ഇങ്ങനെ ഉത്പ്പാദിപ്പിക്കുന്ന പച്ചക്കറികള്‍ വി.എഫ്.പി.സി.കെ.യുടെ നേതൃത്വത്തില്‍ ഓരോ പഞ്ചായത്തിലും രണ്ടോ നാലോ സ്ഥിരം കച്ചവട കേന്ദ്രം വഴി വിപണനം നടത്തുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;

(സി)  പച്ചക്കറി ഉത്പ്പാദകര്‍ക്ക് പലിശരഹിത വായ്പകള്‍ നല്കുന്നതിന് നടപടി ഉണ്ടാകുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?

കാർഷിക മേഖലയിലെ പദ്ധതികൾ

1433  ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കാർഷിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി കേന്ദ്രസർക്കാരും കേരളസർക്കാരും നടപ്പിലാക്കുന്ന പദ്ധതികളുടെ പേര്, ഉദ്ദേശ്യം, നിർവഹണ ഏജൻസി എന്നിവ ഉൾപ്പെടെയുള്ള വിശദാംശം ലഭ്യമാക്കുമോ;

(ബി)  കഴിഞ്ഞ സർക്കാരിന്റെ കാലത്ത് രാഷ്‌ട്രീയ കൃഷി വികാസ് യോജന (ആര്‍.കെ.വി.വൈ.) പദ്ധതിയിൽ ഉൾപ്പെടുത്തി എന്തൊക്കെ പദ്ധതികളാണ് നടപ്പിലാക്കിയതെന്നും എത്ര തുക ചെലവഴിച്ചുവെന്നും ജില്ല തിരിച്ചുള്ള കണക്കുകൾ ലഭ്യമാക്കുമോ;

(സി)  മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ പുഞ്ചപ്പാടത്ത് രാമഞ്ചിറ തോടിൽ തടയണ നിർമ്മിക്കുന്നതും മണ്ണ് നീക്കുന്നതും ഉൾപ്പെടെയുള്ള പ്രവൃർത്തികൾ നടത്തണമെന്നുള്ള നിർദേശത്തിൻമേൽ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ;

(ഡി)  പഴം, പച്ചക്കറി ഉൾപ്പെടെയുള്ള പ്രാദേശിക കാർഷിക വിളകളെ കയറ്റി അയക്കുന്നതിനും സ്വദേശ വിപണിയിൽ സജീവമാക്കുന്നതിനും നിലവിൽ എന്തൊക്കെ പദ്ധതികളാണുള്ളതെന്നും പുതിയ പദ്ധതികൾ ആരംഭിക്കുമോയെന്നും വ്യക്തമാക്കുമോ;

(ഇ)  കാർഷിക വിളകളിൽ നിന്നും മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്നതിനും വിപണനം ചെയ്യുന്നതിനും കർഷകരെ സഹായിക്കുന്നതിനായി എന്തൊക്കെ പദ്ധതികളാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കുമോ?

കൃഷി വകുപ്പില്‍ നടപ്പിലാക്കിയ പദ്ധതികള്‍

1434  ശ്രീ. വി. ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം കൃഷി വകുപ്പ് മുഖേന വിവിധ പദ്ധതികൾ നടപ്പിലാക്കുന്നതിനായി എത്ര രൂപയാണ് അനുവദിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

(ബി)  ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം കേന്ദ്രാവിഷ്കൃത പദ്ധതികൾ നേടിയെടുക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും എത്ര രൂപയുടെ കേന്ദ്രഫണ്ടാണ് വിനിയോഗിച്ചതെന്നും വ്യക്തമാക്കുമോ?

നഗരൂരിലെ കൃഷിഭവന് പുതിയ മന്ദിരം

1435  ശ്രീമതി ഒ. എസ്. അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ നഗരൂരിലെ കൃഷിഭവന് വേണ്ടിയുള്ള പുതിയ മന്ദിരത്തിന്റെ നിർമ്മാണം ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത പ്രവൃത്തി പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് വകുപ്പ് സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കുമോ?

കൃഷി സഖി പദ്ധതി

1436  ശ്രീ. എൻ. ശക്തൻ
ശ്രീ. സി. വി. ശാന്തകുമാർ
ശ്രീ. എം. ആർ. ബൈജു : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് കൃഷി മേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനായി കൃഷി സഖി പദ്ധതി ആരംഭിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ ;

(ബി)  കൃഷി സഖി പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ എന്തെല്ലാമാണെന്നും ഇത് ഏത് രീതിയിലാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതെന്നും വിശദമാക്കാമോ;

(സി)  പ്രസ്തുത പദ്ധതി കൃഷിഭവനുകൾ കേന്ദ്രീകരിച്ചാണോ നടപ്പിലാക്കുന്നതെന്ന് വ്യക്തമാക്കാമോ;

(ഡി)  പ്രസ്തുത പദ്ധതിയുടെ ഭാഗമായി വനിതാ കർഷകർക്ക് എന്തെല്ലാം സഹായങ്ങളാണ് ലഭ്യമാക്കുന്നതെന്ന് വ്യക്തമാക്കാമോ?

കോതമംഗലം നിയോജകമണ്ഡലത്തിലെ കൃഷി വകുപ്പിന്റെ പദ്ധതികള്‍

1437  ശ്രീ. ഷിബു തെക്കുംപുറം : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കോതമംഗലം നിയോജകമണ്ഡലത്തിൽ ഈ സർക്കാർ അധികാരത്തിൽ വന്നശേഷം കൃഷി വകുപ്പ് മുഖേന പുതിയ പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;

(ബി)  പ്രസ്തുത നിയോജകമണ്ഡലത്തിൽ നടപ്പാക്കി വരുന്ന പ്രധാന പദ്ധതികൾ ഏതെല്ലാമാണെന്ന് വിശദമാക്കാമോ?

ജൈവകൃഷി പ്രോത്സാഹനം

1438  ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനും കൂടുതൽ കർഷകരെ ജൈവകൃഷിയിലേക്ക് ആകർഷിക്കുന്നതിനുമായി നിലവിൽ നടപ്പിലാക്കിവരുന്ന പദ്ധതികൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ;

(ബി)  ജൈവകൃഷിയിലേക്ക് മാറുന്ന കർഷകർക്ക് സാമ്പത്തിക സഹായം ജൈവവളം വിത്ത് പരിശീലനം വിപണന സൗകര്യം എന്നിവ ഉറപ്പാക്കുന്നതിനായി കൂടുതൽ ഫലപ്രദമായ നടപടികൾ സ്വീകരിക്കുമോ;

(സി)  ജൈവകൃഷിയിലൂടെ ഉൽപ്പാദിപ്പിക്കുന്ന കാർഷിക ഉൽപ്പന്നങ്ങൾക്ക് ന്യായമായ വിലയും സ്ഥിരമായ വിപണിയും ഉറപ്പാക്കുന്നതിനായി പ്രത്യേക വിപണന സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടോ;

(ഡി)  പ്രസ്തുത ഉൽപ്പന്നങ്ങൾക്ക് സർട്ടിഫിക്കേഷൻ ബ്രാൻഡിംഗ് വിപണനം എന്നിവ ലളിതമാക്കി കൂടുതൽ വരുമാനം ഉറപ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?

ബേപ്പൂര്‍ നിയോജകമണ്ഡലത്തിലെ പൊക്കാളി കൃഷി

1439  ശ്രീ. പി. എ. മുഹമ്മദ് റിയാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ബേപ്പൂര്‍ നിയോജകമണ്ഡലത്തില്‍ കടലുണ്ടി, ബേപ്പൂര്‍, ചെറുവണ്ണൂര്‍, നല്ലളം, ഫറോക്ക് പ്രദേശങ്ങളില്‍ പൊക്കാളി കൃഷി നടപ്പിലാക്കി വരുന്നത് എത്ര വിസ്തൃതിയിലാണ് എന്ന് അറിയിക്കാമോ;

(ബി)  പ്രസ്തുത കര്‍ഷകര്‍ക്ക് വിത്ത്, നിലം ഒരുക്കല്‍, സബ്സിഡി, യന്ത്രവത്കരണം എന്നീ ഇനങ്ങളില്‍ സഹായം അനുവദിക്കുന്നുണ്ടോ; വ്യക്തമാക്കുമോ;

(സി)  കടലുണ്ടി പുഴയോര കൃഷിയിടങ്ങളില്‍ ഉപ്പുവെള്ളം കയറി കൃഷിനാശം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; ഉണ്ടെങ്കില്‍ ബയോ അക്വാബണ്ട്, താല്കാലിക ബണ്ട് എന്നിവയുടെ നിര്‍മ്മാണത്തിന് തുക അനുവദിക്കുന്നത് പരിഗണനയിലുണ്ടോ;

(ഡി)  പൊക്കാളി നെല്ലിനോടൊപ്പം സംയോജിത മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് മണ്ഡലത്തില്‍ പ്രത്യേക പദ്ധതി നടപ്പിലാക്കുമോ?

കുന്ദമംഗലത്തെ കാർഷിക മേഖലയുടെ വികസനവും സബ്‌സിഡി ആനുകൂല്യങ്ങളും

1440  ശ്രീ. എം. എ. റസാഖ് മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കുന്ദമംഗലം നിയോജകമണ്ഡലത്തിൽ നെല്ല്, തെങ്ങ്, പച്ചക്കറി കൃഷി മേഖലകളിൽ കർഷകർ നേരിടുന്ന പ്രധാന വെല്ലുവിളികളും പ്രയാസങ്ങളും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  മണ്ഡലത്തിലെ കർഷകർക്കായി അനുവദിച്ചിട്ടുള്ള കാർഷിക സബ്‌സിഡികളും ആനുകൂല്യങ്ങളും സമയബന്ധിതമായി വിതരണം ചെയ്യുന്നതിന് സ്വീകരിച്ച നടപടികൾ വ്യക്തമാക്കാമോ;

(സി)  കൃഷിഭവനുകൾ മുഖേന കൃഷി പ്രോത്സാഹനത്തിനായി നൽകിവരുന്ന മൂല്യവർദ്ധിത ഉല്പാദന പദ്ധതികളും വിപണന സൗകര്യങ്ങളും വിപുലീകരിക്കാൻ നടപടി സ്വീകരിക്കുമോ?

വിഷരഹിതവും സുരക്ഷിതമായി ഭക്ഷിക്കാവുന്നതുമായ പച്ചക്കറികളും പഴവർഗങ്ങളും

1441  ശ്രീ. ജി. സുധാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വിഷരഹിതവും സുരക്ഷിതമായി ഭക്ഷിക്കാവുന്നതുമായ പച്ചക്കറികളും പഴവർഗങ്ങളും സംസ്ഥാനത്ത് ഉൽപ്പാദിപ്പിക്കുകയും വിപണനം ചെയ്യുകയും ചെയ്യുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ കഴിഞ്ഞ അഞ്ച് വർഷക്കാലയളവിൽ ആവിഷ്കരിച്ച് നടപ്പാക്കിയിട്ടുള്ള പുതിയ പദ്ധതികളും പരിപാടികളും ഏതെല്ലാമാണെന്ന് വിശദീകരിക്കാമോ;

(ബി)  പ്രസ്തുത പദ്ധതികളുടെ പേര് ആരംഭിച്ച വർഷം പ്രധാന ലക്ഷ്യങ്ങൾ, നടപ്പാക്കുന്ന ഏജൻസികൾ എന്നിവയുടെ വിശദാംശങ്ങൾ ജില്ല തിരിച്ച് ലഭ്യമാക്കുമോ;

(സി)  വിഷാംശ അവശിഷ്ട പരിശോധന, ജൈവകൃഷി, ഗുഡ് അഗ്രിക്കൾച്ചറൽ പ്രാക്ടീസസ്, സുരക്ഷിത പച്ചക്കറി–പഴ ഉൽപ്പാദനം എന്നിവയ്ക്കായി കഴിഞ്ഞ അഞ്ച് വർഷം അനുവദിച്ചതും ചെലവഴിച്ചതുമായ തുകയുടെ വർഷം തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;

(ഡി)  കർഷക ക്ലസ്റ്ററുകൾ കൃഷിക്കൂട്ടങ്ങൾ സ്വയംസഹായ സംഘങ്ങൾ തുടങ്ങിയവ മുഖേന വിഷരഹിത പച്ചക്കറി–പഴ ഉൽപ്പാദനം വർധിപ്പിക്കുന്നതിന് സ്വീകരിച്ച നടപടികളും അതിലൂടെ ഉൽപ്പാദിപ്പിച്ച ഉൽപ്പന്നങ്ങളുടെ അളവും വിപണന സംവിധാനവും വിശദീകരിക്കാമോ;

(ഇ)  വിപണിയിലെത്തുന്ന പച്ചക്കറികളിലും പഴവർഗങ്ങളിലും കീടനാശിനി അവശിഷ്ട പരിശോധന നടത്തുന്നതിനായി കഴിഞ്ഞ അഞ്ച് വർഷം നടത്തിയ പരിശോധനകളുടെ എണ്ണം കണ്ടെത്തിയ നിയമലംഘനങ്ങൾ സ്വീകരിച്ച തുടർനടപടികൾ എന്നിവ വർഷംതിരിച്ച് വ്യക്തമാക്കാമോ?

പൊലിമ പുതുക്കാട് പദ്ധതി

1442  ശ്രീ. കെ. കെ. രാമചന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പുതുക്കാട് മണ്ഡലത്തിലെ എട്ട് ഗ്രാമപഞ്ചായത്തുകളിലെ നാല്‍പ്പതിനായിരത്തോളം വനിതകളെ പച്ചക്കറി കൃഷിയിലും പൂക്കൃഷിയിലും പങ്കാളികളാക്കിക്കൊണ്ട് കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ മുഖേന സഹകരണം, കൃഷി, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളുടെ സഹകരണത്തോടെ ആവിഷ്ക്കരിച്ച് നടപ്പാക്കിയിട്ടുള്ള "പൊലിമ പുതുക്കാട് "പദ്ധതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)  പ്രസ്തുത പദ്ധതിയ്ക്ക് വകുപ്പിന്റെ പ്രത്യേക ധനസഹായങ്ങളും വിത്ത്, തൈകള്‍, വളം എന്നിവ അനുവദിക്കുന്നതിനും നടപടി സ്വീകരിക്കുമോ;

(സി)  കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ വഴി സംസ്ഥാനത്തെ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലും "പൊലിമ പുതുക്കാട് " മാതൃകയില്‍ കാർഷിക മുന്നേറ്റത്തിനായി പദ്ധതി ആവിഷ്ക്കരിച്ച് നടപ്പാക്കുമോ; വിശദമാക്കുമോ?

ഇടനിലക്കാരുടെ ചൂഷണം തടയലും കർഷകർക്കുള്ള ന്യായവില ലഭ്യതയും

1443  ശ്രീ. ടി. എം. ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  രാഷ്ട്രീയ കൃഷി വികാസ് യോജന പ്രകാരം ആലത്തൂർ സ്റ്റേറ്റ് സീഡ് ഫാമിലെ പ്രവൃത്തികൾക്കായി 2024-25 സാമ്പത്തിക വർഷത്തിൽ 1.6 കോടി രൂപ അനുവദിച്ചിരുന്നോ; എങ്കിൽ ഏതൊക്കെ പ്രവൃത്തികൾക്കാണ് പ്രസ്തുത തുക അനുവദിച്ചതെന്നും ഇവയുടെ നിലവിലെ പുരോഗതി എന്താണെന്നും വ്യക്തമാക്കാമോ;

(ബി)  നെൽകൃഷിയുടെ രണ്ടാംവിള ആരംഭിക്കുന്ന സാഹചര്യത്തിൽ നെൽകർഷകർക്ക് സഹായകരമായ വിധത്തിൽ കൃഷിവകുപ്പ് സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;

(സി)  യുവതലമുറയെ കാർഷിക മേഖലയിലേക്ക് ആകർഷിക്കുന്നതിനായി നിലവിലെ സർക്കാർ ഏതെങ്കിലും പ്രത്യേക പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നുണ്ടോ; എങ്കിൽ പ്രസ്തുത പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ;

(ഡി)  ഇടനിലക്കാരുടെ കൊള്ളലാഭവും ചൂഷണവും അവസാനിപ്പിച്ച് കാർഷിക വിഭവങ്ങളുടെ മൂല്യം കർഷകർക്ക് തന്നെ ലഭിക്കുന്നതിന് ഈ സർക്കാര്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുവാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?

നെല്‍കൃഷി മേഖലയിലെ പ്രതിസന്ധി

1444  ശ്രീ. വി. കെ. സനോജ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)   നെല്‍കൃഷി മേഖലയിലെ പ്രതിസന്ധി വിലയിരുത്തിയിട്ടുണ്ടോ;

(ബി)  നെല്ലിന്റെ ഗുണനിലവാരം നിര്‍ണ്ണയിച്ച് വില തിട്ടപ്പെടുത്തുന്നതില്‍ മില്ലുടമകള്‍ സ്വീകരിക്കുന്ന തെറ്റായ നടപടികള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഇടപെടുമോയെന്ന് വിശദമാക്കാമോ;

(സി)  നെല്ലിന്റെ താങ്ങുവില വർദ്ധിപ്പിക്കാൻ തയ്യാറാകുമോയെന്ന് വ്യക്തമാക്കാമോ?

റബ്ബര്‍ കൃഷി ഫലപ്രദമായി നടത്തുന്നതിന് സൗകര്യം ഒരുക്കാന്‍ നടപടി

1445  ശ്രീ. തോമസ് ഉണ്ണിയാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് റബ്ബർ കൃഷി ഫലപ്രദമായി നടത്തുന്നതിന് കർഷകർക്ക് മതിയായ താങ്ങുവിലയും മറ്റ് അനുബന്ധ സൗകര്യങ്ങളും ലഭ്യമാക്കുവാനുള്ള പദ്ധതി ആവിഷ്കരിക്കാൻ തയ്യാറാകുമോ; എങ്കിൽ ഇതിന്റെ വിശദാംശം ലഭ്യമാക്കാമോ;

(ബി)  റബ്ബര്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ പഠിക്കുന്നതിനും പരിഹരിക്കുന്നതിനും സമിതിയെ നിയോഗിക്കുവാൻ നടപടികള്‍ സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ;

(സി)  സ്വാഭാവിക റബ്ബറിന്റെ ഉല്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനായി സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലും പുതിയ കമ്പനികള്‍ ആരംഭിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കാമോ?

വെള്ളപ്പൊക്കവും വിളനാശവും

1446  ശ്രീ. എം. എ. റസാഖ് മാസ്റ്റർ
ശ്രീ. സി. കെ. കാസിം
ശ്രീ. കുറുക്കോളി മൊയ്തീന്‍
ശ്രീ. പാറക്കൽ അബ്‌ദുല്ല : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  എല്ലാ വർഷവും മൺസൂൺ കാലത്ത് ആവർത്തിച്ചുണ്ടാകുന്ന വെള്ളപ്പൊക്കവും വിളനാശവും മൂലം ദുരിതത്തിലാകുന്ന കർഷകർക്ക് ശാശ്വതമായ സംരക്ഷണം ഉറപ്പാക്കാൻ എന്തെങ്കിലും ദീർഘകാല പദ്ധതി വിഭാവനം ചെയ്തിട്ടുണ്ടോ; വ്യക്തമാക്കാമോ;

(ബി)  വെള്ളപ്പൊക്കത്തെയും പ്രകൃതിദുരന്തങ്ങളെയും അതിജീവിക്കാൻ കഴിയുന്ന പ്രത്യേക വിത്തിനങ്ങളും കാർഷിക രീതികളും പ്രോത്സാഹിപ്പിക്കുന്നതിന് കൃഷിവകുപ്പ് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നത്; വ്യക്തമാക്കുമോ;

(സി)  കൃഷിയിടങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും പ്രകൃതിദത്ത നീരൊഴുക്ക് സുഗമമാക്കുന്നതിനുമായി ഡ്രെയിനേജ് സംവിധാനങ്ങൾ നവീകരിക്കുന്നതിന് പ്രത്യേക മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിട്ടുണ്ടോ;

(ഡി)  ഉണ്ടെങ്കിൽ, പ്രസ്തുത മാസ്റ്റർ പ്ലാനിന്റെ വിശദാംശങ്ങളും അത് നടപ്പിലാക്കുന്നതിനായി നിശ്ചയിച്ചിട്ടുള്ള സമയപരിധിയും വ്യക്തമാക്കുമോ?

ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍ പ്രവര്‍ത്തനങ്ങള്‍

1447  ശ്രീ. എന്‍. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍ (എഫ്.പി.ഒ.) പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന തലത്തില്‍ ഊർജ്ജിതമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് വ്യക്തമാക്കുമോ?

പഴം-പച്ചക്കറി ഉൽപ്പാദനം

1448  ശ്രീ. അൻവർ സാദത്ത്
ശ്രീ. നാട്ടകം സുരേഷ്
ശ്രീ. സെബാസ്റ്റ്യൻ. എം. ജെ
ശ്രീ. അബിൻ വർക്കി കോടിയാട്ട് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തരിശുനിലങ്ങൾ കണ്ടെത്തി കൃഷിയോഗ്യമാക്കുന്നതിനുള്ള ഏതെങ്കിലും പദ്ധതി നിലവിലുണ്ടോ; വ്യക്തമാക്കാമോ;

(ബി)  കേരളത്തിലെ പഴം-പച്ചക്കറി ഉല്പാദനം വർധിപ്പിക്കുന്നതിനും ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി)  സർക്കാരിൽനിന്നും എന്തെല്ലാം ആനുകൂല്യങ്ങളാണ് കർഷകർക്ക് ലഭിക്കുന്നത്‌ എന്ന് വ്യക്തമാക്കാമോ; ആയത് സമയബന്ധിതമായി ലഭ്യമാക്കാൻ എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ?

ഓണച്ചന്തകളിലേക്ക് സംഭരിച്ച കാർഷിക ഉല്പന്നങ്ങളുടെ വില

1449  ശ്രീ. വി. പി. സജീന്ദ്രൻ
ശ്രീ. മനോജ് മൂത്തേടൻ
ശ്രീ. ജ്യോതികുമാർ ചാമക്കാല
ശ്രീ. സുമേഷ് അച്ചുതൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മുൻവർഷങ്ങളിൽ നിന്ന് വിഭിന്നമായി ഓണച്ചന്തകളിലേക്ക് സംഭരിച്ച കാർഷിക ഉല്പന്നങ്ങളുടെ വില ഇപ്രാവശ്യം ഓണത്തിന് മുമ്പ് തന്നെ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിൽ ലഭ്യമാക്കാൻ നടപടി സ്വീകരിച്ചിരുന്നോ; വിശദമാക്കുമോ;

(ബി)   മുൻവർഷങ്ങളിൽ ഓണച്ചന്തകളുടെ പ്രവർത്തനം പൂർത്തിയായി ദിവസങ്ങൾക്ക് ശേഷമാണ് കർഷകർക്ക് തുക ലഭ്യമായിരുന്നത് എന്നത് സംബന്ധിച്ച പരാതി ഉണ്ടായിരുന്നോ; വ്യക്തമാക്കാമോ;

(സി)  ഇത്തവണ ഓൺലൈൻ ഇടപാടിലൂടെ മാത്രം പണം കർഷകർക്ക് നൽകിയതിലൂടെ സുതാര്യത ഉറപ്പാക്കാൻ സാധിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?

കൃഷി വകുപ്പ് മുഖേന കര്‍ഷകര്‍ക്ക് നല്കുന്ന കര്‍ഷകക്ഷേമ പെന്‍ഷന്‍

1450  ശ്രീ. വി. ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വകുപ്പ് മുഖേന കര്‍ഷകര്‍ക്ക് നല്കുന്ന കര്‍ഷകക്ഷേമ പെന്‍ഷനു വേണ്ടി എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;

(ബി)  ആയവ അനുവദിച്ച് നല്കുന്നതില്‍ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വിശദമാക്കാമോ?

മങ്കട മണ്ഡലത്തിലെ കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരത്തുക

1451  ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മങ്കട നിയോജകമണ്ഡലത്തിന് കീഴില്‍ വരുന്ന പഞ്ചായത്തുകളില്‍ പ്രകൃതിക്ഷോഭത്തില്‍ കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരത്തുക പൂര്‍ണ്ണമായും വിതരണം ചെയ്തിട്ടുണ്ടോയെന്ന് വിശദമാക്കുമോ;

(ബി)  നഷ്ടപരിഹാരത്തുക ലഭിക്കാത്ത കര്‍ഷകര്‍ക്ക് എപ്പോള്‍ വിതരണം ചെയ്യാനാകുമെന്ന് വ്യക്തമാക്കുമോ?

കാർഷിക കടാശ്വാസ കമ്മീഷന്‍ മുഖേനയുള്ള നഷ്ടപരിഹാര തുക വിതരണം

1452  ശ്രീ. സിറിയക് തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കാർഷിക കടാശ്വാസ കമ്മീഷന്‍ മുഖേനയുള്ള നഷ്ടപരിഹാര തുക വിതരണം സംബന്ധിച്ച് നിലവിലെ സ്ഥിതി അറിയിക്കാമോ;

(ബി)  കടാശ്വാസ കമ്മീഷന്‍ ഇടുക്കി ജില്ലയില്‍ സിറ്റിങ് നടത്തി അവാർഡ് പ്രഖ്യാപിച്ചെങ്കിലും ആവശ്യമായ തുക വകയിരുത്താത്തത് മൂലം തുക വിതരണം ചെയ്യാനാകാത്ത സ്ഥിതി ഉണ്ടായിട്ടുണ്ടോ; എത്ര തുക കഴിഞ്ഞ സർക്കാരിന്റെ കാലത്തുള്ളത് കുടിശ്ശികയായി അവശേഷിക്കുന്നു എന്ന് അറിയിക്കാമോ;

(സി)  കുർഷകരുടെ ആശ്വാസത്തിനായി പ്രസ്തുത കുടിശ്ശിക സമയബന്ധിതമായി കൊടുത്തു തീർക്കാന്‍ നടപടി സ്വീകരിക്കാമോ?

കൃഷിയിടങ്ങൾക്കും വിളകൾക്കും ഉണ്ടാകുന്ന നാശനഷ്ടങ്ങൾ

1453  ശ്രീ. കുറുക്കോളി മൊയ്തീന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കാലാവസ്ഥ വ്യതിയാനം, പ്രകൃതി ദുരന്തങ്ങൾ, വന്യമൃഗ ശല്യം എന്നിവ മൂലം കൃഷിയിടങ്ങൾക്കും വിളകൾക്കും ഉണ്ടായിട്ടുള്ള നാശനഷ്ടങ്ങൾ കണക്കാക്കിയിട്ടുണ്ടോ; എങ്കിൽ അവയുടെ വിശദാംശം ലഭ്യമാക്കാമോ;

(ബി)  അത്തരത്തില്‍ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അതിന്റെ നഷ്ടപരിഹാരം കർഷകർക്ക് ലഭ്യമാക്കിയിട്ടുണ്ടോയെന്ന് അറിയിക്കാമോ; ലഭ്യമാക്കിയിട്ടില്ലെങ്കില്‍ എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ;

(സി)  പ്രസ്തുത നഷ്ടപരിഹാരം നൽകാൻ ബാക്കിയുണ്ടെങ്കിൽ അത് എന്ന് മുതലുള്ളതാണെന്നും എന്നത്തേക്ക് നൽകി തീർക്കാൻ കഴിയുമെന്നും വ്യക്തമാക്കാമോ?

ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ നെല്‍കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം

1454  ശ്രീ. നാട്ടകം സുരേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഏറ്റുമാനൂർ നിയോജകമണ്ഡലത്തിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളായ ആർപ്പുക്കര, കുമരകം, തിരുവാർപ്പ്, നീണ്ടൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ നെൽപ്പാടങ്ങൾ മുഴുവൻ കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ ബണ്ടുകൾ തകർന്ന് മടവീണ് നശിച്ചുപോയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)  എങ്കില്‍ അപ്രകാരം കനത്ത നാശനഷ്ടം നേരിട്ട നെല്‍കർഷകർക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു; വ്യക്തമാക്കാമോ?

മഴക്കെടുതിയിലുണ്ടായ കൃഷി നാശനഷ്ടം

1455  ശ്രീ. കെ. യു. ജനീഷ് കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  2026 ആഗസ്റ്റ് മാസത്തില്‍ ഉണ്ടായ കനത്ത മഴക്കെടുതിയിലും ഉരുള്‍പൊട്ടലിലും വെള്ളപ്പൊക്കത്തിലും പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കോടിക്കണക്കിന് രൂപയുടെ കൃഷി നാശനഷ്ടം ഉണ്ടായിട്ടുണ്ടോ; എങ്കിൽ നഷ്ടം സംഭവിച്ച കര്‍ഷകര്‍ക്ക് ഇതുവരെ എത്ര രൂപയുടെ സാമ്പത്തിക സഹായം വകുപ്പ് മുഖേന ലഭ്യമാക്കിയിട്ടുണ്ട്; വിശദമാക്കുമോ;

(ബി)  നഷ്ടപരിഹാരം ലഭിച്ച കര്‍ഷകരുടെ പേര് വിവരവും തുക സംബന്ധിച്ച വിശദാംശങ്ങളും പട്ടിക തിരിച്ചു നല്‍കാമോ?

ചേലക്കര മണ്ഡലത്തില്‍ പ്രകൃതിക്ഷോഭം മൂലം കൃഷിനാശം സംഭവിച്ച ക‍ർഷകർക്കുള്ള നഷ്ടപരിഹാരം

1456  ശ്രീ. യു. ആര്‍. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ചേലക്കര നിയോജകമണ്ഡലത്തില്‍ 2016 മുതല്‍ 2026 വരെയുള്ള പത്ത് വർഷക്കാലയളവില്‍ പ്രകൃതിക്ഷോഭം മൂലം കൃഷിനാശം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരമായി എത്ര രൂപ നല്‍കിയിട്ടുണ്ട്; കൃഷിഭവന്‍ തിരിച്ച് വിശദാംശം വ്യക്തമാക്കാമോ;

(ബി)  ഈ സർക്കാർ നിലവില്‍ വന്നതിനുശേഷം ചേലക്കര നിയോജകമണ്ഡലത്തില്‍ പ്രകൃതിക്ഷോഭം മൂലം കൃഷിനാശം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരമായി എത്ര രൂപ നല്‍കിയിട്ടുണ്ട്; കൃഷി ഭവന്‍ തിരിച്ച് വിശദാംശം വ്യക്തമാക്കാമോ?

വയനാട് ഉരുള്‍പൊട്ടലിലെ കൃഷിനാശം

1457  ശ്രീ. വി. കെ. സനോജ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വയനാട്ടിലെ മുണ്ടക്കെെ, ചൂരല്‍മല ഉരുള്‍പൊട്ടലില്‍ സംഭവിച്ച ആകെ കൃഷിനാശം എത്രയാണെന്ന് കണക്കാക്കിയിട്ടുണ്ടോ;

(ബി)  ആകെ എത്ര പേര്‍ക്ക് ഭൂമി പുനരുപയോഗിക്കാന്‍ സാധിക്കാത്ത രീതിയില്‍ നഷ്ടമായി എന്ന് അറിയിക്കാമോ;

(സി)  ഉരുള്‍പൊട്ടല്‍ കാരണമുണ്ടായ കൃഷിനാശത്തിന് ഓരോ കുടുംബത്തിനും നഷ്ടപരിഹാരമായി എത്ര രൂപ വീതമാണ് മുന്‍ സര്‍ക്കാര്‍ അനുവദിച്ചതെന്നും പ്രസ്തുത തുക വിതരണം ചെയ്തിട്ടുണ്ടോ എന്നും വിശദമാക്കുമോ;

(ഡി)  നഷ്ടപ്പെട്ടുപോയ കൃഷിഭൂമിക്ക് പകരം ഭൂമി ലഭ്യമാക്കുന്നതിനുളള നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?

പൂഞ്ഞാര്‍ മണ്ഡലത്തില്‍ ഉരുള്‍പൊട്ടലില്‍ ഉണ്ടായ കൃഷി നാശം

1458  ശ്രീ. സെബാസ്റ്റ്യൻ. എം. ജെ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  2026 ആഗസ്റ്റ് മാസം പൂഞ്ഞാര്‍ നിയമസഭാ മണ്ഡലത്തില്‍ ഉരുള്‍പൊട്ടലില്‍ ഉണ്ടായ കൃഷി നാശം എത്രയാണെന്ന് വിലയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;

(ബി)  എങ്കില്‍ ഏതെല്ലാം കാര്‍ഷിക വിളകള്‍ക്ക് എത്രമാത്രം നാശനഷ്ടം ഉണ്ടായെന്ന് വ്യക്തമാക്കാമോ;

(സി)  വായ്പ എടുത്ത് കൃഷിചെയ്ത കര്‍ഷകരുടെ നാശനഷ്ടം തിട്ടപ്പെടുത്തി എഴുതിത്തള്ളുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?

നിലമ്പൂര്‍ നിയോജകമണ്ഡലത്തിലെ മുണ്ടേരി സീഡ് ഫാമിൽ ഫാം ടൂറിസം

1459  ശ്രീ. ആര്യാടന്‍ ഷൗക്കത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  നിലമ്പൂര്‍ നിയോജകമണ്ഡലത്തിലെ, 1200-ല്‍ അധികം ഏക്കര്‍ ഭൂവിസ്തൃതിയുള്ള മുണ്ടേരി സീഡ് ഫാമിൻെറ ഉപയോഗിക്കാതെ കിടക്കുന്ന മുഴുവന്‍ ഭൂമിയും പ്രയോജനപ്പെടുത്തിക്കൊണ്ട് അവിടെ ഫാം ടൂറിസം പദ്ധതി ആവിഷ്കരിക്കുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

തിരുവമ്പാടി ഫാം ടൂറിസം

1460  ശ്രീ. സി. കെ. കാസിം : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മലയോര കാർഷിക മേഖലയായ തിരുവമ്പാടി നിയോജക മണ്‌ഡലത്തിലെ ഏറ്റവും പ്രധാന പ്രോജക്‌ടായ ഫാം ടൂറിസത്തിന്റെ ഭാഗമായി നൂറോളം ഫാം ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഉള്ള ഈ മേഖലയുടെ വികസനത്തിന് സ്പെഷ്യൽ പാക്കേജ് അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; ഇല്ലെങ്കിൽ അതിനുള്ള നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?

വിദ്യാഭ്യാസ ഫാം ടൂറിസം പദ്ധതി

1461  ശ്രീ. മനോജ് മൂത്തേടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ കൃഷി വകുപ്പിന്റെ കീഴിലുള്ള കാർഷിക ഫാമുകളിൽ പുതിയ തലമുറയ്ക്ക് കൃഷിയുമായി ബന്ധപ്പെട്ട അറിവിന്റെ പാഠങ്ങൾ പകർന്നു കൊടുക്കുന്ന ഒരു കേന്ദ്രമാക്കി മാറ്റുവാൻ നടപടി സ്വീകരിക്കുമോയെന്ന് വിശദമാക്കാമോ;

(ബി)  കാർഷിക രംഗത്ത് യുവജനതയെ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാനത്തെ കാർഷിക ഫാമുകളിൽ വിദ്യാഭ്യാസ ഫാം ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിന് കൃഷിവകുപ്പിന് നിർദ്ദേശം നൽകുമോയെന്ന് വ്യക്തമാക്കാമോ?

കാർഷിക ഇൻഷുറൻസ് പദ്ധതി

1462  ശ്രീ. പഴകുളം മധു : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് കർഷകർക്ക് ലഭിക്കുന്ന കാർഷിക ഇൻഷുറൻസ് പരിരക്ഷ കൂടുതൽ ഫലപ്രദമാക്കുന്നതിനും പ്രകൃതിക്ഷോഭം, വന്യജീവി ആക്രമണം തുടങ്ങിയ കാരണങ്ങളാൽ കൃഷിനാശം സംഭവിക്കുന്ന കർഷകർക്ക് സമയബന്ധിതമായി ഇൻഷുറൻസ് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനും സ്വീകരിച്ച നടപടികൾ എന്തെല്ലാം; വിശദമാക്കുമോ;

(ബി)  സംസ്ഥാനത്ത് നിലവിൽ നടപ്പാക്കിവരുന്ന കാർഷിക ഇൻഷുറൻസ് പദ്ധതികൾ ഏതൊക്കെയാണ്; വ്യക്തമാക്കുമോ;

(സി)  കാർഷിക ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുന്ന വിളകൾ ഏതൊക്കെയാണ്; വ്യക്തമാക്കാമോ;

(ഡി)  കൃഷിനാശം സംഭവിച്ചാൽ നഷ്ടപരിഹാരം കണക്കാക്കുന്ന നിലവിലെ മാനദണ്ഡങ്ങൾ പരിഷ്കരിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?

വിള ഇൻഷുറൻസ് പദ്ധതി

1463  ശ്രീ. സി. കെ. ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് നിലവിൽ നടപ്പിലാക്കി വരുന്ന വിള ഇൻഷുറൻസ് പദ്ധതിയുടെ വിശദാംശം വ്യക്തമാക്കാമോ; പ്രസ്തുത പദ്ധതിയുടെ ഭാഗമായി നിലവിൽ ഇൻഷുറൻസ് പരിരക്ഷയിൽ ഉൾപ്പെടുത്തിയിട്ടുള്ള വിളകൾ ഏതെല്ലാമാണെന്നും ഓരോ വിളയ്ക്കും ലഭിക്കുന്ന ഇൻഷുറൻസ് പരിരക്ഷയുടെ വിശദാംശവും വ്യക്തമാക്കാമോ;

(ബി)  2021-22 മുതൽ 2025-26 വരെയുള്ള കാലയളവിൽ പാറശ്ശാല നിയോജക മണ്ഡലത്തിലെ വിവിധ ഗ്രാമപഞ്ചായത്തുകളിൽ നിന്നും സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതിയിൽ അംഗങ്ങളായ കർഷകരുടെ എണ്ണം വർഷം തിരിച്ച്, പഞ്ചായത്ത് അടിസ്ഥാനത്തിൽ ലഭ്യമാക്കാമോ;

(സി)  പദ്ധതിയിൽ ഉൾപ്പെട്ട വിവിധ വിളകൾക്ക് കർഷകർ അടയ്ക്കേണ്ട രജിസ്ട്രേഷൻ ഫീസ്, പ്രീമിയം നിരക്ക് എന്നിവ എത്രയാണെന്നും ഓരോ ഇനത്തിലും സർക്കാർ വഹിക്കുന്ന പ്രീമിയം സബ്സിഡിയുടെ നിരക്കും ശതമാനവും എത്രയാണെന്നും വിളയിനം തിരിച്ചുള്ള വിശദാംശം ലഭ്യമാക്കാമോ;

(ഡി)  കാലാവസ്ഥാ വ്യതിയാനം, പ്രളയം, വരൾച്ച, ശക്തമായ മഴ, കാറ്റ്, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, കീട-രോഗബാധ തുടങ്ങിയ കാരണങ്ങളാൽ ഉണ്ടാകുന്ന വിളനാശം കൃത്യമായി വിലയിരുത്തുന്നതിനും നഷ്ടപരിഹാരം നിർണ്ണയിക്കുന്നതിനുമായി നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള സംവിധാനങ്ങളും മാനദണ്ഡങ്ങളും എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;

(ഇ)  കഴിഞ്ഞ മൂന്ന് വർഷത്തെ കാലയളവിൽ സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതിയുടെ ഭാഗമായി പാറശ്ശാല നിയോജക മണ്ഡലത്തിൽ നിന്നും ലഭിച്ച ക്ലെയിം അപേക്ഷകളുടെ എണ്ണം വർഷം തിരിച്ച്, പഞ്ചായത്ത് അടിസ്ഥാനത്തിൽ എത്രയാണെന്നും അതിൽ തീർപ്പാക്കിയ ക്ലെയിമുകളുടെ എണ്ണവും അനുവദിച്ച നഷ്ടപരിഹാര തുകയും തീർപ്പാക്കാതെ നിലവിൽ പരിഗണനയിലുള്ള ക്ലെയിമുകളുടെ എണ്ണവും അനുവദിക്കാനുള്ള തുകയും വർഷം തിരിച്ച് വ്യക്തമാക്കാമോ;

(എഫ്)  ക്ലെയിം അപേക്ഷകൾ സമയബന്ധിതമായി പരിശോധിച്ച് അർഹരായ കർഷകർക്ക് നഷ്ടപരിഹാരം വേഗത്തിൽ ലഭ്യമാക്കുന്നതിനായി നിലവിൽ സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?

രാസവളങ്ങളുടെ വില വർദ്ധനവ്

1464  ശ്രീ. യു. ആര്‍. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  രാസവളങ്ങളുടെ വില ക്രമാതീതമായി വർദ്ധിക്കുന്നത് കാർഷിക മേഖലയിലുണ്ടാക്കുന്ന പ്രതിസന്ധി വിലയിരുത്തിയിട്ടുണ്ടോ;

(ബി)  എങ്കില്‍ കുറഞ്ഞ വിലയ്ക്ക് കർഷകർക്ക് വളം ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ; ഇതിനായി പുതിയ സബ്സിഡി പദ്ധതികള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ;

(സി)  'അഗ്രിസാറ്റ് ' വഴി രാസവളത്തിന് ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കണമെന്ന നിർദ്ദേശം പിന്‍വലിക്കാന്‍ ഇടപെടുമോ; വ്യക്തമാക്കുമോ;

(ഡി)  ഗുണമേന്മയുള്ള വിത്തുകള്‍ ലഭ്യമാക്കാനും വിത്ത് സബ്സിഡി വര്‍ദ്ധിപ്പിക്കാനും നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?

കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിപണി വില

1465  ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കാർഷിക ഉൽപ്പന്നങ്ങൾക്ക് കര്‍ഷകര്‍ക്ക് ന്യായമായ വില ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി നിലവിൽ നടപ്പിലാക്കിവരുന്ന പദ്ധതികളും സംവിധാനങ്ങളും ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ;

(ബി)  വിപണി വിലയിലുണ്ടാകുന്ന വലിയ ഏറ്റക്കുറച്ചിലുകളിൽ നിന്ന് കർഷകരെ സംരക്ഷിക്കുന്നതിനായി കൂടുതൽ ഫലപ്രദമായ വിലസ്ഥിരതാ സംവിധാനം ഏർപ്പെടുത്താൻ നടപടി സ്വീകരിക്കുമോ;

(സി)  കാര്‍ഷിക ഉൽപ്പന്നങ്ങൾക്ക് ഉൽപ്പാദനച്ചെലവിന് ആനുപാതികമായ വില ലഭിക്കാത്ത സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇടനിലക്കാരുടെ ഇടപെടൽ കുറച്ച് കർഷകരിൽ നിന്ന് നേരിട്ട് ഉൽപ്പന്നങ്ങൾ സംഭരിച്ച് വിപണനം ചെയ്യുന്നതിനും മെച്ചപ്പെട്ട വില ഉറപ്പാക്കുന്നതിനും നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?

കോള്‍ മേഖലയിലെ നെല്‍കൃഷി

1466  പ്രൊഫ. സി. രവീന്ദ്രനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ നെല്‍കര്‍ഷകര്‍ക്ക് പ്രത്യേകിച്ച് കോള്‍ മേഖലയിലെ കര്‍ഷകര്‍ക്ക് കൃഷിക്കാലത്തിന് മുമ്പായി ഗുണമേന്മയുള്ളതും അനുയോജ്യവുമായ നെല്‍വിത്ത് ആവശ്യമായ അളവില്‍ ലഭ്യമാക്കുന്നതിന് നിലവില്‍ സ്വീകരിച്ചു വരുന്ന നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;

(ബി)  കോള്‍ മേഖലയിലെ കൃഷിക്ക് അനുയോജ്യമായ നെല്‍വിത്തിനങ്ങള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ;

(സി)  നിലവിലെ കൃഷിവര്‍ഷത്തില്‍ കര്‍ഷകരുടെ ആവശ്യത്തിനനുസരിച്ചുള്ള അളവില്‍ വിത്ത് ലഭ്യമാണോ എന്ന് വ്യക്തമാക്കുമോ;

(ഡി)  ഗുണമേന്മ ഉറപ്പുവരുത്തുന്നതിനായി വിത്തിന്റെ ശാസ്ത്രീയ പരിശോധനയും സര്‍ട്ടിഫിക്കേഷനും നടത്താറുണ്ടോ;

(ഇ)  മണലൂര്‍ ഉള്‍പ്പെടെയുള്ള കോള്‍ മേഖലകളിലെ കര്‍ഷകര്‍ക്ക് കൃഷിയിറക്കുന്നതിന് മുമ്പ് ആവശ്യമായ അളവില്‍ ഗുണമേന്മയുള്ള നെല്‍വിത്ത് സമയബന്ധിതമായി ലഭ്യമാക്കുന്നതിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുമോ?

ഫുഡ് പാർക്കുകൾ

1467  ശ്രീ. എന്‍. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കാർഷികോൽപ്പന്നങ്ങളുടെ സംഭരണം, സംസ്‌കരണം, മൂല്യവർദ്ധിത ഉല്പന്ന നിർമ്മാണം, വിപണനം എന്നിവയ്ക്കായി കൃഷിവകുപ്പിന് കീഴിൽ നിലവിൽ എത്ര ഫുഡ് പാർക്കുകളാണ് പ്രവർത്തിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി)  പ്രസ്തുത ഫുഡ് പാർക്കുകൾ എവിടെയാണ് സ്ഥിതി ചെയ്യുന്നതെന്ന് വ്യക്തമാക്കാമോ;

(സി)  സംസ്ഥാനത്ത് പുതിയ ഫുഡ് പാർക്കുകൾ ആരംഭിക്കുന്നത് പരിഗണനയിലുണ്ടോ; എങ്കിൽ തൃശ്ശൂർ ജില്ലയിൽ ഏതൊക്കെ സ്ഥലങ്ങളിലാണ് ഇവ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?

താനൂർ കാർഷിക പുനരുദ്ധാരണ പദ്ധതി

1468  ശ്രീ. പി. കെ. നവാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കെ.എൽ.ഡി.സി.(കേരള ലാൻഡ് ഡെവലപ്മെന്റ് കോർപറേഷൻ) മുഖേന നബാർഡ് പദ്ധതി പ്രകാരം താനൂർ മണ്ഡലത്തിലെ ഒഴുർ വില്ലേജിൽ മണലിപ്പുഴ കാർഷിക പുനരുദ്ധാരണ പദ്ധതി നബാർഡ് പ്രയോറിറ്റി ലിസ്റ്റിൽ ഉൾപ്പെടുത്തി അംഗീകാരം നൽകുന്ന കാര്യം പരിഗണിക്കുമോ;

(ബി)  കെ.എൽ.ഡി.സി. മുഖേന പൊതു കുളങ്ങൾ സംരക്ഷിക്കുന്നതിന് വകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?

ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തിലെ കർഷകർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടി

1469  ശ്രീ. വിനു ജോബ് കുഴിമണ്ണിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തിലെ നെൽകർഷകർക്ക് കക്ക, കുമ്മായം, വളം, വിത്ത് എന്നിവ ലഭ്യമല്ലാത്തതും സബ്സിഡി വൈകുന്നതും കൃഷിസ്ഥലങ്ങളിൽ പോള നിറഞ്ഞ് കൃഷി തടസ്സപ്പെടുന്ന സാഹചര്യവും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇവ പരിഹരിക്കാൻ സ്വീകരിച്ച അടിയന്തര നടപടികൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;

(ബി)  ഈ സർക്കാർ നിലവിൽ വന്നതിനുശേഷം ചങ്ങനാശ്ശേരി മണ്ഡലത്തിൽ കൃഷിവകുപ്പ് പ്രഖ്യാപിച്ച പുതിയ പദ്ധതികൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ;

(സി)  മണ്ഡലത്തിൽ വകുപ്പ് മുഖേന ഇതുവരെ നടപ്പിലാക്കിയ പ്രവർത്തനങ്ങളും ഇനി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ഭാവി പദ്ധതികളും വ്യക്തമാക്കാമോ;

(ഡി)  മണ്ഡലത്തിലെ പുഞ്ചപ്പാടങ്ങളിലെ നെൽകൃഷിയും മറ്റ് കൃഷികളും സംരക്ഷിക്കുന്നതിനായി വകുപ്പിന്റെ നേതൃത്വത്തിൽ ജലസേചനം, തദ്ദേശസ്വയംഭരണം എന്നീ വകുപ്പുകൾ ഏകോപിപ്പിച്ചുകൊണ്ട് എന്തെങ്കിലും പദ്ധതികൾ രൂപീകരിച്ചിട്ടുണ്ടോ; എങ്കിൽ അവയുടെ വിവരങ്ങൾ ലഭ്യമാക്കാമോ;

(ഇ)  മണ്ഡലത്തിലെ കൃഷി ഓഫീസർമാരുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ കൃഷി അവലോകനം ചെയ്യുന്നതിനായി പ്രതിമാസ യോഗങ്ങൾ ചേരാറുണ്ടോ; കർഷകർക്ക് സർക്കാരിൽ നിന്നും ലഭിക്കേണ്ട ആനുകൂല്യങ്ങളും സഹായങ്ങളും കൃത്യമായി ലഭ്യമാക്കാൻ ഇത്തരം യോഗങ്ങളിൽ തീരുമാനങ്ങൾ കൈക്കൊള്ളാറുണ്ടോ;

(എഫ്)  മണ്ഡലത്തിലെ പാടശേഖര സമിതി ഭാരവാഹികളുമായും കർഷകരുമായും കൃഷിവകുപ്പ് ഉദ്യോഗസ്ഥർ കൃത്യമായ ഇടവേളകളിൽ യോഗങ്ങൾ സംഘടിപ്പിക്കാറുണ്ടോ; കർഷകരുടെ പ്രശ്നങ്ങളും സർക്കാരിൽ നിന്നുള്ള പദ്ധതി വിവരങ്ങളും അവരുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിന് മണ്ഡലത്തിൽ നിലവിലുള്ള സംവിധാനങ്ങൾ എന്തൊക്കെയാണ്;

(ജി)  മണ്ഡലത്തിലെ ഈ വർഷത്തെ കൃഷി തടസ്സമില്ലാതെ ആരംഭിക്കുന്നതിന് അത്യാവശ്യമായ കക്ക വിതരണം ചെയ്യുന്ന ഏജൻസിക്ക് അടിയന്തരമായി കക്ക പെർമിറ്റ് അനുവദിച്ചു നൽകുന്നതിനും, കൃഷി ഇറക്കുന്നതിനുമായി പാടശേഖര സമിതിക്ക് ആവശ്യമായ സാങ്കേതിക-സാമ്പത്തിക ആനുകൂല്യങ്ങൾ സമയബന്ധിതമായി ലഭ്യമാക്കുന്നതിനും എന്തൊക്കെ അടിയന്തര നടപടികളാണ് സ്വീകരിക്കുന്നതെന്ന് വിശദമാക്കാമോ?

മട്ടുപ്പാവ് കൃഷി പ്രോത്സാഹിപ്പിക്കാൻ പദ്ധതി

1470  ശ്രീ. വി. മുരളീധരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഭൂമി ലഭ്യത കുറഞ്ഞ മേഖലകളിൽ മട്ടുപ്പാവ് കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് എന്തൊക്കെ പദ്ധതികളാണ് കൃഷി വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നത്;

(ബി)  കൃഷിഭൂമി താരതമ്യേന കുറഞ്ഞ തിരുവനന്തപുരം കോർപ്പറേഷൻ മേഖലയിൽ മട്ടുപ്പാവ് കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളത്;

(സി)  തിരുവനന്തപുരം കോർപ്പറേഷൻ മേഖലയിൽ ഓരോ കൃഷിഭവന്റെ പരിധിയിലും കൃഷി വകുപ്പിന്റെ സഹായത്തോടെ എത്ര വീടുകളിൽ മട്ടുപ്പാവ് കൃഷി നടപ്പിലാക്കി വരുന്നു എന്ന് വ്യക്തമാക്കാമോ;

(ഡി)  ഇവർക്ക് എന്തെല്ലാം സഹായങ്ങളാണ് കൃഷി വകുപ്പ് നൽകി വരുന്നത് എന്ന് വ്യക്തമാക്കാമോ?

ഒറ്റപ്പാലം മണ്ഡലത്തിലെ ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട ഫയലുകള്‍

1471  ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഒറ്റപ്പാലം നിയോജക മണ്ഡലത്തില്‍ ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട് തീര്‍പ്പാക്കാനുള്ള എത്ര ഫയലുകള്‍ കൃഷിഭവനുകളില്‍ ഉണ്ടെന്ന് പഞ്ചായത്ത്/മുനിസിപ്പാലിറ്റി തിരിച്ച് വിശദാംശം ലഭ്യമാക്കാമോ;

(ബി)  ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട അപേക്ഷകള്‍ സമര്‍പ്പിച്ചിട്ടും തീര്‍പ്പാക്കാത്ത ഫയലുകള്‍ ഏത് തീയതി മുതല്‍ ഉണ്ടെന്നുള്ളത് കൃഷി ഭവനുകള്‍ തിരിച്ചുള്ള വിശദാംശം ലഭ്യമാക്കാമോ?

അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് പദ്ധതി

1472  ശ്രീ. വി. മുരളീധരൻ
ശ്രീ. രാജീവ് ചന്ദ്രശേഖർ
ശ്രീ. ബി. ബി. ഗോപകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  രാജ്യത്തുടനീളം കാർഷികോല്പാദനം പ്രോത്സാഹിപ്പിക്കുന്നതിനും കർഷകരെ സഹായിക്കുന്നതിനുമായി കേന്ദ്രസർക്കാർ ആവിഷ്കരിച്ച അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് പദ്ധതി സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  കാർഷിക ഉല്പന്നങ്ങളുടെ സംഭരണത്തിനും വിപണനത്തിനുമായി കോൾഡ് സ്റ്റോറേജുകൾ, വെയർഹൗസുകൾ എന്നിവ നിർമ്മിക്കുന്നതിനായി ഫണ്ട് അനുവദിക്കുന്ന പ്രസ്തുത പദ്ധതി പ്രയോജനപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാർ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(സി)  ഈ പദ്ധതിയിലൂടെ സംസ്ഥാനത്ത് എത്ര കർഷകർക്ക് പ്രയോജനം ലഭിച്ചുവെന്ന് വിശദമാക്കാമോ;

(ഡി)  കാർഷികോല്പാദനം കുറഞ്ഞ നൂറ് ജില്ലകളിൽ ഉല്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ ആവിഷ്കരിച്ച പി.എം. ധൻ ധാന്യ യോജന പദ്ധതിയിലേക്ക് സംസ്ഥാനത്തുനിന്നും ഏതെങ്കിലും ജില്ലയെ പരിഗണിക്കുന്നതിനായി ശിപാർശ സമർപ്പിച്ചിരുന്നോവെന്ന് വ്യക്തമാക്കാമോ?

പൊക്കാളി ലാൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി

1473  ശ്രീ. മുഹമ്മദ് ഷിയാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കൊച്ചി മണ്ഡലത്തിലെ ചെല്ലാനം മേഖലയിലുള്ള പതിമൂന്ന് പാടശേഖരങ്ങളിൽ നിലവിൽ ആറ് എണ്ണത്തിൽ മാത്രമാണ് പൊക്കാളി കൃഷി നടക്കുന്നതെന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ശേഷിക്കുന്ന പാടശേഖരങ്ങളിൽക്കൂടി പൊക്കാളി കൃഷി പുനരാരംഭിക്കുന്നതിനും കർഷകരെ തിരികെ കൃഷിയിലേക്ക് ആകർഷിക്കുന്നതിനുമായി എന്തെല്ലാം കർമ്മപദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി)  പൊക്കാളി കൃഷി അവലോകനത്തിനായി എറണാകുളം ജില്ലാ കളക്ടർ ചെയർപേഴ്സണും പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർ കൺവീനറുമായിട്ടുള്ള പൊക്കാളി ലാൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി കഴിഞ്ഞ മൂന്ന് മാസങ്ങളിലായി ചേർന്ന യോഗങ്ങളിൽ കൊച്ചി മണ്ഡലത്തിലെ കൃഷി ഉന്നമനത്തിനായി കൈക്കൊണ്ട പ്രധാന തീരുമാനങ്ങളും അവയുടെ നടപ്പാക്കൽ പുരോഗതിയും വ്യക്തമാക്കാമോ;

(സി)  കുമ്പളങ്ങി, ചെല്ലാനം പഞ്ചായത്തുകളിൽ ഒരു നെല്ലും ഒരു മീനും പദ്ധതിയുടെ ഭാഗമായി പാടങ്ങൾ ഉണക്കി കൃഷിയോഗ്യമാക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള നിലവിലെ തീയതി (ഏപ്രിൽ 15) കൃഷിയിറക്കാൻ കാലതാമസം വരുത്തുന്നുവെന്ന കർഷകരുടെ പരാതി പരിഗണിച്ച് വരും സീസണിൽ പ്രസ്തുത തീയതി ഏപ്രിൽ ആദ്യവാരത്തിലേക്ക് പുനഃക്രമീകരിക്കുന്നത് പൊക്കാളി ലാൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ പുനഃപരിശോധനയ്ക്ക് സമർപ്പിക്കാൻ തയ്യാറാകുമോ;

(ഡി)  ചെല്ലാനം, കുമ്പളങ്ങി ഗ്രാമപഞ്ചായത്തുകളിലെ സമഗ്ര കാർഷിക പുരോഗതി ലക്ഷ്യമിട്ട് പുറപ്പെടുവിച്ച സുസ്ഥിര കാർഷിക ഗ്രാമം പദ്ധതിക്ക് [സ.ഉ.(എം.എസ്.) നം. 110/2012/കൃഷി] ഫണ്ട് അനുവദിച്ചിട്ടില്ലെന്ന വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ പ്രസ്തുത ഉത്തരവ് നടപ്പിലാക്കുന്നതിന് ഫണ്ട് ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമോ;

(ഇ)  കൊച്ചി മണ്ഡലത്തിൽ പൊക്കാളി കൃഷി ചെയ്യുന്ന കർഷകർക്ക് കൃത്യസമയത്ത് ഗുണമേന്മയുള്ള പൊക്കാളി വിത്തുകൾ, ആവശ്യമായ സബ്‌‌സിഡികൾ, കാർഷിക യന്ത്രസാമഗ്രികൾ എന്നിവ കൃഷിഭവനുകൾ മുഖേന ലഭ്യമാക്കുന്നതിന് എന്തെല്ലാം ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?

കാർഷിക മേഖലയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്

1474  ശ്രീ. ദീപക് ജോയ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കാർഷികമേഖലയുടെ ഉൽപ്പാദനക്ഷമതയും കർഷകരുടെ വരുമാനവും വർധിപ്പിക്കുന്നതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നതിന് സ്വീകരിച്ചുവരുന്ന നടപടികൾ എന്തൊക്കെയാണെന്ന് വിശദമാക്കുമോ?

കൊച്ചി മണ്ഡലത്തിലെ കുമ്പളങ്ങി ചെല്ലാനം പഞ്ചായത്തുകളിൽ കേരഗ്രാമം പദ്ധതി

1475  ശ്രീ. മുഹമ്മദ് ഷിയാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കൊച്ചി നിയോജക മണ്ഡലത്തിലെ പ്രധാന പരമ്പരാഗത തെങ്ങുകൃഷി മേഖലകളായ കുമ്പളങ്ങി ചെല്ലാനം ഗ്രാമപഞ്ചായത്തുകളിൽ നിലവിൽ കൃഷിവകുപ്പിന്റെ കേരഗ്രാമം പദ്ധതി അനുവദിച്ചിട്ടില്ലെന്ന വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  തീരദേശ-കായലോര മേഖലകളിലെ തെങ്ങുകളുടെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനായി 2025–26 സാമ്പത്തിക വർഷത്തിലെ കോക്കനട്ട് ഡെവലപ്‌മെന്റ് സ്കീമിൽ ഉൾപ്പെടുത്തി പ്രസ്തുത പഞ്ചായത്തുകളിലേക്ക് പുതിയതായി കേരഗ്രാമം പദ്ധതി അനുവദിക്കാൻ നടപടി സ്വീകരിക്കുമോ;

(സി)  കുമ്പളങ്ങി, ചെല്ലാനം പഞ്ചായത്തുകളിൽ കേരഗ്രാമം പദ്ധതി നടപ്പിലാക്കുന്നതിനായി കൃഷിഭവനുകൾ മുഖേന പ്രത്യേക പ്രൊപ്പോസലുകൾ സമർപ്പിച്ചിട്ടുണ്ടോ; എങ്കിൽ ഇതിന്മേൽ ഭരണാനുമതി എപ്പോൾ നൽകാൻ സാധിക്കുമെന്ന് വ്യക്തമാക്കാമോ;

(ഡി)  കുമ്പളങ്ങി, ചെല്ലാനം മേഖലകളിൽ കേരകൃഷി നേരിടുന്ന രോഗ-കീട ബാധകൾ പരിഹരിക്കുന്നതിന് സംയോജിത കീട-രോഗ നിയന്ത്രണ സംവിധാനങ്ങളും ശാസ്ത്രീയ വളപ്രയോഗവും ഉറപ്പാക്കാൻ നടപടി സ്വീകരിക്കുമോ;

(ഇ)  ഉപ്പുരസമുള്ള മണ്ണിലും മികച്ച വിളവ് തരുന്ന ഗുണമേന്മയുള്ള തെങ്ങിൻ തൈകൾ, ഇടവിള കൃഷി പ്രോത്സാഹനം, തെങ്ങുകയറ്റ യന്ത്രങ്ങൾ എന്നിവയ്ക്ക് പ്രത്യേക സബ്‌സിഡി ലഭ്യമാക്കാൻ കൃഷിവകുപ്പ് പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;

(എഫ്)  കേരഗ്രാമം പദ്ധതി നടപ്പിലാക്കുന്ന മുറയ്ക്ക്, നാളികേരത്തിന്റെ ശാസ്ത്രീയ സംഭരണം, സംസ്‌കരണം, വിപണനം എന്നിവ ഉറപ്പാക്കാൻ കൃഷിവകുപ്പ് പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ടോ;

(ജി)  വിനോദസഞ്ചാര പ്രാധാന്യമുള്ള കുമ്പളങ്ങി, ചെല്ലാനം പ്രദേശങ്ങളിൽ കേരകർഷക കൂട്ടായ്മകൾ വഴി നാളികേര മൂല്യവർദ്ധിത ഉല്പന്ന യൂണിറ്റുകൾ ആരംഭിക്കുന്നതിനും വിലയിടിവിൽ നിന്ന് കർഷകർക്ക് ന്യായവില ഉറപ്പാക്കുന്നതിനും എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?

കർഷക കേന്ദ്രീകൃത സേവനങ്ങളും വിജ്ഞാനവ്യാപനവും

1476  ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കാർഷിക സർവകലാശാലയ്ക്ക് കീഴിലുള്ള കൃഷി വിജ്ഞാൻ കേന്ദ്രങ്ങൾ (കെ.വി.കെ.) വഴി കർഷകർക്ക് നൽകുന്ന പരിശീലനങ്ങളും സേവനങ്ങളും എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;

(ബി)  മണ്ണ് പരിശോധന, കീടനിയന്ത്രണം, ജൈവകൃഷി എന്നിവയിൽ കർഷകർക്ക് സഹായം നൽകുന്നതിനായി സർവകലാശാല ആരംഭിച്ച ഡിജിറ്റൽ/മൊബൈൽ ആപ്ലിക്കേഷനുകൾ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(സി)  ഹൈടെക് കൃഷി, ഹൈഡ്രോപോണിക്സ്, വെർട്ടിക്കൽ ഫാമിംഗ് എന്നിവയിൽ പ്രത്യേക പരിശീലന പദ്ധതികൾ നടപ്പിലാക്കുന്നുണ്ടോ; വ്യക്തമാക്കുമോ?

സ്റ്റേറ്റ് വെയർഹൗസിങ് കോർപ്പറേഷനിലെ പിന്‍വാതില്‍ നിയമനം

1477  ശ്രീ. കാരായി രാജൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കൃഷിവകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് വെയർഹൗസിങ് കോർപ്പറേഷന്റെ ഉന്നത തസ്തികകളിൽ ചട്ടങ്ങളും മാനദണ്ഡങ്ങളും ലംഘിച്ച് നിയമനങ്ങൾ നടത്തിയതായി പരാതികൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  കേരള അഗ്രോ മെഷീനറി കോർപ്പറേഷനിലെ (കാംകോ) ജൂനിയർ ഉദ്യോഗസ്ഥനെ കേരള സ്റ്റേറ്റ് വെയർഹൗസിങ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടറായി നിയമിക്കാനിടയായ സാഹചര്യം വ്യക്തമാക്കാമോ;

(സി)  മതിയായ യോഗ്യതകളോ മാനദണ്ഡങ്ങളോ പരിഗണിക്കാതെ രാഷ്ട്രീയ സ്വാധീനത്താൽ മാത്രമാണ് പ്രസ്തുത വ്യക്തിക്ക് എം.ഡി. തസ്തികയിലേക്ക് നിയമനം നൽകിയതെന്ന ആരോപണങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ഡി)  എങ്കിൽ ചട്ടവിരുദ്ധമായി നടത്തിയ ഈ നിയമനം അടിയന്തരമായി റദ്ദ് ചെയ്യാനുള്ള നടപടി സ്വീകരിക്കുമോ?

അരുവിക്കര മണ്ഡലത്തിലെ മണ്ണ് പര്യവേക്ഷണ-മണ്ണ് സംരക്ഷണ പദ്ധതികള്‍

1478  ശ്രീ. ജി. സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  അരുവിക്കര നിയോജക മണ്ഡലത്തില്‍ വകുപ്പ് മുഖേന നടപ്പിലാക്കുന്ന വെള്ളം കൊള്ളി നീര്‍ത്തട പദ്ധതി, കുരുന്തറക്കോണം-ചപ്പാത്ത് തോട് പുനരുജ്ജീവന പദ്ധതി എന്നിവയുടെ നാളിതുവരെയുള്ള പ്രവൃത്തി പുരോഗതി അറിയിക്കാമോ;

(ബി)  മണ്ഡലത്തില്‍ പുതിയതായി വകുപ്പ് മുഖേന നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ?

തരിശുഭൂമി കൃഷിയോഗ്യമാക്കുന്നതിനുള്ള പദ്ധതികൾ

1479  ശ്രീ. എൻ. ശക്തൻ
ശ്രീ. സി. വി. ശാന്തകുമാർ
ശ്രീ. എം. ആർ. ബൈജു : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് കൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി മുഴുവൻ തരിശുഭൂമിയും കണ്ടെത്തുന്നതിന് എന്തെങ്കിലും നടപടികൾ ആരംഭിച്ചിട്ടുണ്ടോ; ഇതിനായി മാപ്പിങ് നടത്താൻ തീരുമാനിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;

(ബി)  തരിശുഭൂമി കൃഷിയോഗ്യമാക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം എന്നിവ ഏകോപിപ്പിച്ചുകൊണ്ടുള്ള സമഗ്രമായ കർമ്മപദ്ധതി നടപ്പിലാക്കുമോ; വിശദമാക്കുമോ;

(സി)  തരിശുഭൂമി കൃഷിയോഗ്യമാക്കുന്നതിന് മുന്നിട്ടിറങ്ങുന്ന വ്യക്തികൾ, സംഘടനകൾ എന്നിവർക്ക് പ്രോത്സാഹന സമ്മാനങ്ങൾ നല്കാൻ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?

 

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.