UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >16th KLA >2nd Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

SIXTEENTH   KLA - 2nd SESSION
 
15.10.2026 UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

താനൂർ മണ്ഡലത്തിലെ ടൂറിസം പദ്ധതികള്‍

1346  ശ്രീ. പി. കെ. നവാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പൊതുഗതാഗത സംവിധാനവുമായി ബന്ധപ്പെടുത്തി മലപ്പുറം ജില്ലയിലെ ടൂറിസം സ്ഥലങ്ങളെ കണക്ട് ചെയ്ത് പദ്ധതി ആവിഷ്കരിക്കുന്ന കാര്യം പരിഗണിക്കുമോ;

(ബി)  താനൂർ മണ്ഡലത്തിലെ ടൂറിസം സ്ഥലങ്ങളെ കണക്റ്റ് ചെയ്ത് 'വൺ ഡേ ഇൻ താനൂർ' എന്ന പേരില്‍ ഒരു പദ്ധതി ആവിഷ്കരിക്കുന്നതിനും മാർക്കറ്റ് ചെയ്യുന്നതിനും ഡി.റ്റി.പി.സി. രൂപരേഖ തയ്യാറാക്കുന്ന കാര്യം പരിഗണിക്കുമോ;

(സി)  താനൂരിലെ പൈതൃക സമ്പത്തുകളായ കേരളാധീശ്വരപുരം ശ്രീകൃഷ്ണ ക്ഷേത്രം, താനൂർ വലിയ കുളങ്ങര പള്ളി, താനാളൂർ നരസിംഹ ക്ഷേത്രം, ശ്രീ. തൃക്കൈക്കാട്ട് മഠം എന്നീ പൈതൃകങ്ങളെ സംരക്ഷിക്കുന്നതിനും അവിടെയെത്തുന്ന ടൂറിസ്‌റ്റുകൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുമുള്ള പിൽഗ്രിം ടൂറിസം പദ്ധതി താനൂരിൽ നടപ്പിലാക്കുന്ന കാര്യം പരിഗണിക്കുമോ?

ബേക്കല്‍ കോട്ടയില്‍ അഡോപ്റ്റ് എ ഹെറിറ്റെജ്‌ പദ്ധതി

1347  ശ്രീ. നീലകണ്ഠൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  'അഡോപ്റ്റ് എ ഹെറിറ്റെജ്‌ 2.0' പദ്ധതി ഉദുമ മണ്ഡലത്തിലെ ബേക്കല്‍ കോട്ടയില്‍ നടപ്പാക്കാന്‍ ഏതെങ്കിലും സ്ഥാപനം മുന്നോട്ടു വന്നിട്ടുണ്ടോ;

(ബി)  പ്രസ്‌തുത പദ്ധതിയുമായി ബന്ധപ്പെട്ട് ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ;

(സി)  ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്ക് ബേക്കല്‍ കോട്ടയ്ക്കകത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഏതെങ്കിലും വിധത്തില്‍ തടസ്സമാകുന്ന റവന്യൂ തര്‍ക്കങ്ങള്‍ നിലവിലുണ്ടോ; വിശദമാക്കാമോ?

ആറന്മുള നിയോജക മണ്ഡലത്തിലെ ടൂറിസം പദ്ധതികൾ

1348  ശ്രീ. അബിൻ വർക്കി കോടിയാട്ട് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ആറന്മുള നിയോജക മണ്ഡലത്തിൽ നിലവിൽ ടൂറിസം വകുപ്പിന്റെ നിർമ്മാണത്തിലിരിക്കുന്നതോ തുക അനുവദിച്ചതോ ആയ ഏതെങ്കിലും പ്രവൃർത്തികൾ നിലവിലുണ്ടോ എന്ന് വ്യക്തമാക്കാമോ;

(ബി)  ഉണ്ടെങ്കിൾ അവയുടെ നിലവിലെ പുരോഗതി തരംതിരിച്ച് വ്യക്തമാക്കാമോ?

ആലപ്പുഴ-അമ്പലപ്പുഴ സമഗ്രമായ നൂതന തീരദേശ ടൂറിസം പദ്ധതി

1349  ശ്രീ. ജി. സുധാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ നിയോജകമണ്ഡലത്തിലെ മത്സ്യതൊഴിലാളികൾ വള്ളം അടുപ്പിക്കാത്ത തീരദേശവും ആലപ്പുഴ നിയോജകമണ്ഡലത്തിലെ ആലപ്പുഴ ബീച്ച് ഉൾപ്പെടെയുള്ള തീരപ്രദേശങ്ങളും സംയോജിപ്പിച്ച് സമഗ്രമായ നൂതന തീരദേശ ടൂറിസം പദ്ധതി നടപ്പാക്കുമോ; വിശമാക്കാമോ;

(ബി)  പ്രസ്തുത പ്രദേശങ്ങളെ ഏകീകൃത ടൂറിസം സർക്യൂട്ടായി വികസിപ്പിക്കുന്നതിനുള്ള സമഗ്ര മാസ്റ്റർപ്ലാൻ തയ്യാറാക്കുമോ;

(സി)  വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി പാരച്ച്യൂട്ട് /സ്കൈഡൈവിംഗ്, ബീച്ച് സൈഡ് മോട്ടോർ റൈഡിംഗ്, നാടൻ മത്സ്യബന്ധന വള്ളങ്ങളിൽ കടൽ യാത്ര തുടങ്ങിയ സാഹസിക വിനോദസൗകര്യങ്ങൾ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(ഡി)  പദ്ധതിയുടെ ഭാഗമായി അടിസ്ഥാന സൗകര്യങ്ങൾ, സുരക്ഷാ സംവിധാനങ്ങൾ, ലൈഫ് ഗാർഡുകൾ, പാർക്കിംഗ്, ശുചിത്വം, ലൈറ്റിംഗ് എന്നിവ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് പ്രത്യേക പദ്ധതി തയ്യാറാക്കുമോ;

(ഇ)  പ്രസ്തുത പദ്ധതിക്ക് ആവശ്യമായ സാങ്കേതിക പഠനം നടത്തി വിശദമായ പദ്ധതി റിപ്പോർട്ട് (ഡി.പി.ആര്‍.) തയ്യാറാക്കി ഘട്ടംഘട്ടമായി പദ്ധതി നടപ്പാക്കുന്നതിന് സമയബന്ധിത നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?

ആലപ്പുഴ ജില്ലയിലെ വിനോദസഞ്ചാരികളുടെ വരവും പരാതികളും

1350  ശ്രീ. ജി. സുധാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  2021 ജനുവരി 1 മുതൽ 2025 ഡിസംബർ 31 വരെയുള്ള അഞ്ച് വർഷക്കാലയളവിൽ ആലപ്പുഴ ജില്ലയിൽ വിനോദസഞ്ചാരികളായി എത്തിയവരുടെ എണ്ണം വർഷംതിരിച്ച് ആഭ്യന്തര, വിദേശ വിനോദസഞ്ചാരികൾ എന്നിങ്ങനെ തരംതിരിച്ച് ലഭ്യമാക്കുമോ;

(ബി)  ഈ കാലയളവിൽ വിനോദസഞ്ചാരികൾ നൽകിയ പരാതികൾ, തട്ടിപ്പ്, അമിത നിരക്ക് ഈടാക്കൽ, സുരക്ഷാ പ്രശ്നങ്ങൾ, താമസ-യാത്രാ സൗകര്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവ സംബന്ധിച്ച് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം വർഷംതിരിച്ച് ലഭ്യമാക്കുമോ;

(സി)  രജിസ്റ്റർ ചെയ്ത കേസുകളിൽ അന്വേഷണം പൂർത്തിയാക്കിയവ, കുറ്റപത്രം സമർപ്പിച്ചവ, തീർപ്പാക്കിയവ എന്നിവയുടെ വിശദാംശങ്ങൾ വർഷംതിരിച്ച് ലഭ്യമാക്കുമോ;

(ഡി)  വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അവരുടെ പരാതികൾക്ക് അടിയന്തര പരിഹാരം നൽകുന്നതിനുമായി 2021 മുതൽ 2025 വരെ സർക്കാർ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?

പുനലൂർ മണ്ഡലത്തിലെ ടൂറിസം പദ്ധതികൾ

1351  ശ്രീ. സി. അജയപ്രസാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പുനലൂർ നിയോജക മണ്ഡലത്തിലെ തെന്മല ഇക്കോ ടൂറിസം മേഖലയിൽ ബയോ ഡൈവേഴ്സിറ്റി ടൂറിസം സർക്യൂട്ട് സംബന്ധിച്ച വികസന പ്രവർത്തനങ്ങളുടെ ഫയൽ ടൂറിസം വകുപ്പ് അംഗീകാരത്തിനായി സർക്കാരിലേക്ക് സമർപ്പിച്ചിട്ടുണ്ടോയെന്നും ഉണ്ടെങ്കിൽ പ്രസ്തുത ഫയൽ സംബന്ധിച്ച നിലവിലെ സ്ഥിതി എന്താണെന്നും ഫയൽ നമ്പർ സഹിതം അറിയിക്കാമോ;

(ബി)  തെന്മല ഇക്കോ ടൂറിസം മേഖലയിൽ ടൂറിസം വകുപ്പും തെന്മല ഇക്കോ ടൂറിസം പ്രൊമോഷൻ കൗൺസിലും സംയുക്തമായി നടത്താനുദ്ദേശിക്കുന്ന വികസന പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ ലഭ്യമാക്കാമോ;

(സി)  പുനലൂർ മണ്ഡലത്തിലുൾപ്പെട്ട മലമേൽപ്പാറ ടൂറിസവുമായി ബന്ധപ്പെട്ട വികസന പ്രവർത്തനങ്ങൾക്ക് ടൂറിസം വകുപ്പിന്റെ പരിഗണനയും സഹായവും ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് സ്ഥലം എം.എൽ.എ നൽകിയ നിവേദനം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ പ്രസ്തുത നിവേദനത്തിന്മേൽ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;

(ഡി)  പുനലൂർ മണ്ഡലത്തിലെ മലമേൽപ്പാറ ടൂറിസം സെന്ററിൽ നിലവിൽ എന്തെല്ലാം വികസന പ്രവർത്തനങ്ങൾ നടന്നുവരുന്നുവെന്നും പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതിയും വ്യക്തമാക്കാമോ?

ചാത്തന്നൂർ നിയോജകമണ്ഡലത്തിലെ സമഗ്ര ടൂറിസം വികസനം

1352  ശ്രീ. ബി. ബി. ഗോപകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ചാത്തന്നൂർ നിയോജകമണ്ഡലത്തിലെ പരവൂർ–പൊഴിക്കര ഉൾപ്പെടെയുള്ള പ്രകൃതിദത്തവും സാംസ്കാരികവുമായ ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് സമഗ്രമായ ഒരു ടൂറിസം സർക്യൂട്ട് രൂപീകരിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; പ്രസ്തുത പദ്ധതിയുടെ നിലവിലെ പുരോഗതി വ്യക്തമാക്കുമോ;

(ബി)  പ്രസ്‌തുത നിയോജകമണ്ഡലത്തിലെ പരവൂർ കായലിന്റെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി ബോട്ടിംഗ്, വാക്ക് വേ, സൈക്കിൾ ട്രാക്ക്, വിശ്രമകേന്ദ്രങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;

(സി)  ചാത്തന്നൂർ നിയോജകമണ്ഡലവുമായി ബന്ധപ്പെട്ട് ടൂറിസം വകുപ്പിൽ നിലവിൽ ഭരണാനുമതി ലഭിച്ചിട്ടും പ്രവൃത്തി ആരംഭിക്കാത്തതോ പൂർത്തീകരിക്കാത്തതോ ആയ പദ്ധതികൾ എത്രയാണെന്നും അവയുടെ നിലവിലെ സ്ഥിതി എന്താണെന്നും വ്യക്തമാക്കുമോ;

(ഡി)  പ്രസ്‌തുത നിയോജകമണ്ഡലത്തിലെ ചരിത്ര-സാംസ്കാരിക പ്രാധാന്യമുള്ള കേന്ദ്രങ്ങൾ സംരക്ഷിക്കുന്നതിനും അവയെ ടൂറിസം ഭൂപടത്തിൽ ഉൾപ്പെടുത്തുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ഇ)  ചാത്തന്നൂർ നിയോജകമണ്ഡലത്തിലെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തി പ്രാദേശിക യുവാക്കൾക്ക് തൊഴിലും സ്വയംതൊഴിൽ അവസരങ്ങളും ലഭ്യമാക്കുന്നതിനായി ടൂറിസം വകുപ്പ് പ്രത്യേക പദ്ധതികൾ നടപ്പാക്കുന്നുണ്ടോ?

കാഞ്ഞങ്ങാട് ടൗൺ സ്‌ക്വയർ

1353  ശ്രീ. ഗോവിന്ദൻ പള്ളിക്കാപ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കാഞ്ഞങ്ങാട് മണ്ഡലത്തിൽ വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട് എന്തൊക്കെ പദ്ധതികളാണ് നടപ്പിലാക്കുന്നതെന്ന് വിശദമാക്കാമോ;

(ബി)  കാഞ്ഞങ്ങാട് ടൗൺ സ്‌ക്വയർ നിർമ്മാണവുമായി ബന്ധപ്പെട്ട നടപടികൾ വിശദമാക്കാമോ; പ്രസ്തുത പദ്ധതി പൂർത്തീകരിക്കുന്നതിൽ കാലതാമസം നേരിട്ടുന്നത് എന്തു കൊണ്ടാണെന്ന് വ്യക്തമാക്കാമോ?

ജലാശയങ്ങളെ കോര്‍ത്തിണക്കിക്കൊണ്ടുളള ടൂറിസം പദ്ധതികൾ

1354  ശ്രീ. പഴകുളം മധു : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കേരളത്തിലെ പ്രധാന ജലാശയങ്ങളെ കോർത്തിണക്കി പരിസ്ഥിതി സൗഹൃദമായ ടൂറിസം സർക്യൂട്ട് വികസിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(ബി)  ജലാശയ ടൂറിസം വികസിപ്പിക്കുമ്പോൾ പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാൻ എന്ത് നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കാമോ;

(സി)  നദീതീരങ്ങളെയും അണക്കെട്ടുകളെയും കേന്ദ്രീകരിച്ച് പുതിയ ടൂറിസം പദ്ധതികൾ നടപ്പിലാക്കുന്ന വിഷയം പരിഗണനയിലുണ്ടോയെന്ന് വ്യക്തമാക്കാമോ?

തിരുവമ്പാടി ടൂറിസം സര്‍ക്യൂട്ട് സാധ്യത പഠനം

1355  ശ്രീ. സി. കെ. കാസിം : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി ടൂറിസം സര്‍ക്യൂട്ടിനെപ്പറ്റി പഠിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ബി)  ഇല്ലെങ്കില്‍ സാധ്യത പഠനത്തിന് നിര്‍ദ്ദേശം നല്‍കുമോ; സാധ്യത പഠനത്തിന് ആവശ്യമായ തുക അനുവദിക്കുമോ?

ഒറ്റപ്പാലം നിയോജകമണ്ഡലത്തിലെ വിനോദസഞ്ചാര വികസന പ്രവർത്തനങ്ങൾ

1356  ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഒറ്റപ്പാലം നിയോജകമണ്ഡലത്തിൽ വിനോദസഞ്ചാര വകുപ്പ് നിർവഹിച്ചുവരുന്ന വികസന പ്രവർത്തനങ്ങൾ ഏതൊക്കെയാണെന്ന് വിശദമാക്കാമോ; പ്രസ്തുത പ്രവൃത്തികളുടെ നിർമ്മാണ പുരോഗതി വിശദമാക്കാമോ?

വര്‍ക്കല മൈതാനം അണ്ടര്‍പാസ്സേജ് സൗന്ദര്യവത്ക്കരണത്തിനു അനുവദിച്ച ഫണ്ട്

1357  ശ്രീ. വി. ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വര്‍ക്കല മൈതാനം അണ്ടര്‍ പാസ്സേജ് സൗന്ദര്യവത്ക്കരണത്തിന് വിനോദസഞ്ചാര വകുപ്പ് എത്ര രൂപയുടെ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;

(ബി)  ആയതിനുള്ള തുക നിര്‍വ്വഹണ ഏജന്‍സിയായ പൊതുമരാമത്ത് വകുപ്പിന് നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയതിനുള്ള കാരണം വിശദമാക്കാമോ?

കോഴിക്കോട് ജില്ലയുടെ സമഗ്ര ടൂറിസം വികസനം

1358  ശ്രീ. ഫൈസൽ ബാബു : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കോഴിക്കോട് ജില്ലയുടെ കടൽത്തീരം, ചരിത്ര-പൈതൃക കേന്ദ്രങ്ങൾ, ഭക്ഷണ വൈവിധ്യം, പ്രകൃതി വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവയെ ഏകോപിപ്പിച്ചുകൊണ്ട് ഒരു സമഗ്ര ടൂറിസം ഹബ്ബായി വികസിപ്പിക്കുന്നതിനായി സർക്കാർ നടപ്പിലാക്കിവരുന്ന പദ്ധതികൾ ഏതൊക്കെയാണെന്നും അവയുടെ നിലവിലെ പുരോഗതി എന്താണെന്നും വിശദമാക്കാമോ; ജില്ലയിൽ കൂടുതൽ ആഭ്യന്തര-വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി പുതിയ ടൂറിസം സർക്യൂട്ടുകളും അടിസ്ഥാന സൗകര്യ വികസന പദ്ധതികളും പരിഗണിക്കുമോ; വിശദമാക്കാമോ?

അരുവിപ്പുറം, തെക്കന്‍ കുരിശുമല തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ വികസനം

1359  ശ്രീ. സി. കെ. ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പാറശ്ശാല നിയോജകമണ്ഡലത്തിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങളായ അരുവിപ്പുറം, തെക്കന്‍ കുരിശുമല എന്നിവയുടെ അടിസ്ഥാന സൗകര്യ വികസനം, സൗന്ദര്യവല്‍ക്കരണം, ടൂറിസം വികസനം എന്നിവ ലക്ഷ്യമിട്ട് സമഗ്രമായ പദ്ധതികള്‍ക്ക് രൂപം നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)  പ്രസ്തുത കേന്ദ്രങ്ങളുടെ വികസനത്തിനായി വകുപ്പ് മുഖേന നിലവില്‍ പദ്ധതികള്‍ പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(സി)  തീര്‍ത്ഥാടകരുടെയും വിനോദസഞ്ചാരികളുടെയും സൗകര്യാര്‍ത്ഥം റോഡ്, പാര്‍ക്കിംഗ്, ശുചിമുറി, കുടിവെള്ളം, വിശ്രമകേന്ദ്രം, ലൈറ്റിംഗ്, സൗന്ദര്യവല്‍ക്കരണം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

ചിമ്മിനി ഇക്കോ ടൂറിസം പദ്ധതി

1360  ശ്രീ. കെ. കെ. രാമചന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ചിമ്മിനി ഇക്കോ ടൂറിസം പദ്ധതിക്കായി വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിന് വിനോദ സഞ്ചാര വകുപ്പ് അനുവദിച്ച ടൂറിസം ഡെസ്റ്റിനേഷന്‍ ചലഞ്ച് ഫണ്ടിന്റെ ഭരണാനുമതിയുടെ കാലാവധി ദീര്‍ഘിപ്പിച്ചു നല്‍കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ബി)  ഇതിനായി സമര്‍പ്പിച്ചിട്ടുള്ള അപേക്ഷ പരിഗണിച്ച് സത്വര നടപടി സ്വീകരിക്കുമോ?

വടക്കഞ്ചേരി ശിവരാമപാര്‍ക്ക് നവീകരണ പ്രവൃത്തി

1361  ശ്രീ. പി. പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തരൂർ നിയോജകമണ്ഡലത്തിലെ വടക്കഞ്ചേരി ശിവരാമപാർക്ക് നവീകരണ പ്രവൃത്തി നിലവിൽ ഏത് ഘട്ടത്തിലാണെന്നും എന്ന് പൂർത്തിയാക്കാൻ കഴിയുമെന്നും വ്യക്തമാക്കാമോ?

വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പദ്ധതി

1362  ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സ്വദേശികളും വിദേശികളുമായ സഞ്ചാരികളെ ആകർഷിക്കാൻ എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ചു നടപ്പിലാക്കിവരുന്നത്; 2021 മുതൽ 2026 വരെയുള്ള കാലയളവിൽ വിനോദസഞ്ചാര മേഖലയിൽ നിന്നുള്ള വരുമാനം എത്രയെന്ന് വിശദമാക്കാമോ;

(ബി)  റെസ്പോൺസിബിൾ ടൂറിസം പദ്ധതികളിലൂടെ പ്രാദേശിക ജനങ്ങൾക്ക് ലഭിച്ച തൊഴിലവസരങ്ങൾ എത്രയെന്ന് വിശദമാക്കാമോ;

(സി)  ടൂറിസം കേന്ദ്രങ്ങളിലെ അനധികൃത കയ്യേറ്റങ്ങളും നിർമാണങ്ങളും പരിശോധിക്കാൻ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?

ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തിലെ ടൂറിസം വികസന പദ്ധതികൾ

1363  ശ്രീ. വിനു ജോബ് കുഴിമണ്ണിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തിലെ ചരിത്രപ്രസിദ്ധമായ ജലമേളകളെയും വള്ളംകളികളെയും അടുത്ത വർഷത്തെ ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഔദ്യോഗിക മത്സരപ്പട്ടികയിൽ ഉൾപ്പെടുത്തുന്നത് പരിഗണനയിലുണ്ടോ എന്ന് വ്യക്തമാക്കാമോ;

(ബി)  ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തിൽ ടൂറിസം വികസനത്തിനായി ഏതൊക്കെ പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളത്; ഇതിനായി അനുവദിച്ച തുകയും കൈവരിച്ച പുരോഗതിയും എത്രയെന്ന് വിശദമാക്കാമോ;

(സി)  ചങ്ങനാശ്ശേരി, കുട്ടനാട്, ആലപ്പുഴ, കോട്ടയം എന്നീ പ്രദേശങ്ങളെ തമ്മിൽ കോർത്തിണക്കിക്കൊണ്ട് സംയോജിത ടൂറിസം വികസനം സാധ്യമാക്കുന്ന ഏതെങ്കിലും പുതിയ സർക്യൂട്ടുകളോ പദ്ധതികളോ ആലോചനയിലുണ്ടോ; എങ്കിൽ വ്യക്തമാക്കാമോ;

(ഡി)  അപ്പർ കുട്ടനാടിന്റെയും സമീപത്തെ കായൽപരപ്പുകളുടെയും ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് പുതിയ ടൂറിസം കേന്ദ്രങ്ങളോ പദ്ധതികളോ വികസിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ?

സാഹസിക ടൂറിസം

1364  ശ്രീ. സജീവ് ജോസഫ്
ശ്രീ. റോയി. കെ. പൗലോസ്
ശ്രീ. പഴകുളം മധു
ശ്രീ. റോണി. കെ. ബേബി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് നിലവിലുള്ള സാഹസിക ടൂറിസം കേന്ദ്രങ്ങൾ എവിടെയൊക്കെയാണ് നിലവിലുള്ളത്; ട്രെക്കിംഗ്, വാട്ടർ സ്പോർട്സ്, പാരാഗ്ലൈഡിംഗ് തുടങ്ങിയ സാഹസിക ടൂറിസം പ്രവർത്തനങ്ങൾക്ക് സുരക്ഷാ മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ടോ; വിശദമാക്കാമോ;

(ബി)  മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ പരാതികൾ ലഭിച്ചിട്ടുണ്ടോ; പ്രസ്തുത പരാതികളിന്മേൽ സ്വീകരിച്ച നടപടികളുടെ വിശദാംശം ലഭ്യമാക്കാമോ;

(സി)  സാഹസിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി ടൂറിസം വകുപ്പിന് കീഴിൽ പദ്ധതികൾ നിലവിലുണ്ടോ; വിശദമാക്കാമോ?

സാഹസിക വിനോദസഞ്ചാര പ്രവർത്തനങ്ങളുടെ സുരക്ഷയും നിയന്ത്രണവും

1365  ശ്രീ. അൻവർ സാദത്ത്
ശ്രീ. നാട്ടകം സുരേഷ്
ശ്രീ. സെബാസ്റ്റ്യൻ. എം. ജെ
ശ്രീ. അബിൻ വർക്കി കോടിയാട്ട് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് സാഹസിക വിനോദസഞ്ചാര പ്രവർത്തനങ്ങൾ നടത്തുന്ന സ്ഥാപനങ്ങൾക്ക് അനുമതി നൽകുന്നതിനും രജിസ്ട്രേഷൻ നടത്തുന്നതിനും നിലവിലുള്ള സംവിധാനങ്ങൾ എന്തൊക്കെയാണ്; വിശദാംശം നൽകുമോ;

(ബി)  സാഹസിക വിനോദസഞ്ചാര പ്രവർത്തനങ്ങൾ നടത്തുന്ന സ്ഥാപനങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങൾ, ജീവനക്കാരുടെ പരിശീലനം, യോഗ്യത എന്നിവ പരിശോധിക്കുന്ന സംവിധാനം നിലവിലുണ്ടോ; വ്യകതമാക്കാമോ;

(സി)  ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്ന സ്ഥാപനങ്ങൾക്ക് നിർബന്ധിത അപകട ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തിയിട്ടുണ്ടോ; ഇല്ലെങ്കിൽ ഏർപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ;

(ഡി)  സാഹസിക വിനോദസഞ്ചാരത്തിന് ഉപയോഗിക്കുന്ന ബോട്ടുകൾ, സുരക്ഷാ ജാക്കറ്റുകൾ, ഹെൽമെറ്റുകൾ, കയറുകൾ, സുരക്ഷാ ബെൽറ്റുകൾ തുടങ്ങിയ ഉപകരണങ്ങളുടെ സുരക്ഷയും പ്രവർത്തനക്ഷമതയും പരിശോധിക്കുന്നതിന് സംവിധാനങ്ങൾ നിലവിലുണ്ടോ; വിശദമാക്കാമോ?

ടൂറിസം കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യ വികസനം

1366  ശ്രീ. സി. ആര്‍. മഹേഷ്
ശ്രീ. കെ. പി. നൗഷാദ് അലി
ശ്രീ. കെ. പ്രവീൺ കുമാർ
ശ്രീ. സിറിയക് തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ കുടിവെള്ളം, ശുചിമുറി, പാർക്കിംഗ്, താമസസൗകര്യം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുവാൻ പദ്ധതികൾ ആവിഷ്കരിക്കുമോ; വിശദമാക്കാമോ;

(ബി)  പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ മാലിന്യസംസ്‌കരണവും ശുചിത്വവും ഉറപ്പാക്കുന്നതിനായി പ്രത്യേക സംവിധാനം നിലവിലുണ്ടോ; വിശദമാക്കാമോ;

(സി)  ഇല്ലെങ്കിൽ ടൂറിസം കേന്ദ്രങ്ങളിലെ തദ്ദേശസ്ഥാപനങ്ങളുമായി ചേർന്ന് സ്ഥിരം സംവിധാനം ഏർപ്പെടുത്തുന്നത് പരിഗണിക്കുമോ; വ്യക്തമാക്കാമോ?

ആഭ്യന്തര-വിദേശ വിനോദസഞ്ചാരികൾ

1367  ശ്രീ. വി. എസ്. ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ സംസ്ഥാനത്തെത്തിയ ആഭ്യന്തര, വിദേശ വിനോദസഞ്ചാരികളുടെ എണ്ണം എത്രയാണ്; സംസ്ഥാനത്ത് ആഭ്യന്തര, വിദേശ വിനോദസഞ്ചാരികൾ ഏറ്റവും കൂടുതൽ സന്ദർശിച്ചിട്ടുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഏതെല്ലാമാണെന്ന് വിശദമാക്കാമോ;

(ബി)  സംസ്ഥാനത്തെ ടൂറിസം പ്രചരിപ്പിക്കുന്നതിനായി കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ ദേശീയ, അന്തർദേശീയ തലങ്ങളിൽ ചെലവഴിച്ച തുക സാമ്പത്തിക വർഷം തിരിച്ച് വ്യക്തമാക്കാമോ; കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാൻ പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ടോ എന്ന് വിശദമാക്കാമോ;

(സി)  സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ആഭ്യന്തര, വിദേശ വിനോദസഞ്ചാരികൾക്കെതിരെ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?

ടൂറിസം പദ്ധതികളുടെ ഫണ്ട് വിനിയോഗം

1368  ശ്രീ. കെ. ബിനിമോൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കഴിഞ്ഞ പത്ത് വർഷത്തിൽ ടൂറിസം വകുപ്പിന് അനുവദിച്ച ബജറ്റ് തുകയുടെ വർഷം തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ; അതിൽ എത്ര തുക ചെലവഴിച്ചുവെന്ന് വിശദമാക്കുമോ; വിനിയോഗിക്കാതെ ശേഷിച്ച തുകയുടെ വിശദാംശങ്ങളും ആയതിന്റെ കാരണവും വിശദമാക്കാമോ;

(ബി)  കഴിഞ്ഞ പത്ത് വർഷത്തിൽ ആരംഭിച്ചതും നാളിതുവരെ പൂർത്തിയാക്കാത്തതുമായ ടൂറിസം പദ്ധതികൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ; അനുവദിച്ച തുകയുടെയും ചെലവിന്റേയും പദ്ധതി തിരിച്ചുള്ള വിശദാംശം ലഭ്യമാക്കാമോ?

കുട്ടനാട്ടിലെ ടൂറിസം പദ്ധതികള്‍

1369  ശ്രീ. റെജി ചെറിയാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കുട്ടനാട് നിയോജകമണ്ഡല പരിധിയിൽ ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേന്ദ്രങ്ങൾ ഏതെല്ലാമാണ്; വിശദമാക്കാമോ;

(ബി)  കുട്ടനാട്ടിൽ കൂടുതൽ ടൂറിസം പദ്ധതികൾ ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ;

(സി)  പുതിയ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിനുള്ള ശിപാർശകൾ സമർപ്പിക്കേണ്ട നടപടിക്രമം വിശദമാക്കാമോ;

(ഡി)  ഏറെ ടൂറിസ്റ്റുകള്‍ എത്തുന്ന കുട്ടനാട്ടില്‍ പുതിയ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ?

തരൂര്‍ വാവുമല ടൂറിസം പദ്ധതി

1370  ശ്രീ. പി. പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  2024-25 വര്‍ഷത്തെ ബജറ്റില്‍ ഇരുപത് ശതമാനം ടോക്കണ്‍ പ്രൊവിഷനില്‍ ഒരു കോടി അമ്പത് ലക്ഷം രൂപ വകയിരുത്തിയ തരൂര്‍ നിയോജകമണ്ഡലത്തിലെ വാവുമല ടൂറിസം പദ്ധതി പ്രവൃത്തി എന്ന് ആരംഭിക്കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?

വടക്കാഞ്ചേരി മണ്ഡലത്തില്‍ ടൂറിസം പദ്ധതികള്‍

1371  ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വടക്കാഞ്ചേരി മണ്ഡലത്തിൽ ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ നിലവിലെ പുരോഗതി വിശദമാക്കാമോ;

(ബി)  പ്രസ്തുത പദ്ധതികള്‍ കാലതാമസം കൂടാതെ പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ?

കണ്ണൂര്‍ മുണ്ടേരി കടവ് പക്ഷി സങ്കേതം

1372  ശ്രീ. ടി .ഒ. മോഹനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കണ്ണൂര്‍ മണ്ഡലത്തിലെ പ്രധാന പക്ഷി സങ്കേതമായ മുണ്ടേരിക്കടവില്‍ ആരംഭിച്ച മുണ്ടേരിക്കടവ് ഇക്കോ ടൂറിസം പ്രൊജക്ടിന്റെ പ്രവര്‍ത്തനങ്ങളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത പദ്ധതിയ്ക്ക് എത്ര തുകയാണ് വകയിരുത്തിയിട്ടുള്ളതെന്നും ഏതൊക്കെ പ്രവര്‍ത്തങ്ങളാണ് പദ്ധതിയുടെ ഭാഗമായി നടത്താന്‍ നിശ്ചയിച്ചിട്ടുള്ളതെന്നും വിശദമാക്കുമോ?

മടവൂർപാറ ടൂറിസം പദ്ധതി

1373  ശ്രീ. വി. മുരളീധരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സാഹസിക ടൂറിസം പദ്ധതിക്ക് വളരെ അനുയോജ്യമായ മടവൂർപാറയിലെ ടൂറിസം സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികൾ വ്യക്തമാക്കാമോ;

(ബി)  മടവൂർപാറയിലെ ടൂറിസം പദ്ധതികൾക്കായി സർക്കാർ ഏറ്റെടുത്ത ഭൂമിയിൽ യാതൊരു വികസന പരിപാടികളും നടപ്പിലാക്കിയിട്ടില്ല എന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; അവിടെ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;

(സി)  മടവൂർപാറയിലെ വികസനത്തിനായി ടൂറിസം വകുപ്പ് സമർപ്പിച്ചുവെന്ന് പറയപ്പെടുന്ന ഏഴു കോടി രൂപയുടെ പദ്ധതിയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നും പദ്ധതി എന്നത്തേക്ക് നടപ്പിലാക്കാൻ സാധിക്കുമെന്നും വ്യക്തമാക്കാമോ;

(ഡി)   മടവൂർപാറയിൽ സ്ഥാപിച്ചിട്ടുള്ള കുട്ടികളുടെ പാർക്കും മുളകൊണ്ട് നിർമ്മിച്ച പാലവും കാലപ്പഴക്കം മൂലം ജീർണിച്ച അവസ്ഥയിലായത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതിന് പരിഹാരം കാണുവാൻ എന്ത് നടപടികളാണ് സ്വീകരിക്കുവാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?

മലയോര-സാഹസിക ടൂറിസം കേന്ദ്രങ്ങളിൽ സഞ്ചാരികളുടെ സുരക്ഷ

1374  ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മലയോര മേഖലകളിൽ പ്രവർത്തിക്കുന്ന സാഹസിക ടൂറിസം കേന്ദ്രങ്ങളിൽ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള രജിസ്ട്രേഷനും സുരക്ഷാ പെർമിറ്റുകളും നിർബന്ധമാക്കാൻ കൈക്കൊണ്ട നടപടികൾ എന്തൊക്കെയാണ്;

(ബി)  വന്യജീവി സങ്കേതങ്ങൾക്കും കാടുകൾക്കും സമീപമുള്ള ടൂറിസം കേന്ദ്രങ്ങളിൽ വനം വകുപ്പുമായുള്ള ഏകോപനത്തിലൂടെ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാൻ നിലവിലുള്ള സംവിധാനങ്ങൾ എന്തൊക്കെയാണ്?

ഇക്കോ ടൂറിസം കേന്ദ്രങ്ങളുടെ വികസനം

1375  ശ്രീ. പഴകുളം മധു : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കേരളത്തിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങളുടെ വികസനത്തിനും സംരക്ഷണത്തിനുമായി സ്വീകരിച്ചുവരുന്ന നടപടികൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;

(ബി)  ഇക്കോ ടൂറിസം കേന്ദ്രങ്ങളിലൂടെ പ്രാദേശിക ജനങ്ങൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ എന്തൊക്കെ പദ്ധതികൾ നടപ്പിലാക്കാൻ കഴിയുമെന്ന് വിശദമാക്കാമോ;

(സി)  ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെത്തുന്ന സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാൻ എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;

(ഡി)  വന്യജീവി സാന്നിധ്യമുള്ള ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ മനുഷ്യ-വന്യജീവി സംഘർഷം ഒഴിവാക്കാൻ എന്ത് നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കാമോ?

കുന്ദമംഗലം മണ്ഡലത്തിൽ ടൂറിസം സർക്യൂട്ട്

1376  ശ്രീ. എം. എ. റസാഖ് മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കുന്ദമംഗലം നിയോജകമണ്ഡലത്തിലെ മാമ്പുഴ അഥവാ കല്ലായിപ്പുഴ കേന്ദ്രീകരിച്ച് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ടൂറിസം പദ്ധതികളുടെ ഭാഗമായി ബഹുമാനപ്പെട്ട മന്ത്രി നടത്തിയ സ്ഥലം സന്ദർശനത്തിന്റെ തുടർച്ചയായി സ്വീകരിച്ച നടപടികൾ വ്യക്തമാക്കാമോ;

(ബി)  മാമ്പുഴ അഥവാ കല്ലായിപ്പുഴയുടെ സ്വാഭാവിക ഭംഗിയും പരിസ്ഥിതി സൗഹൃദ അന്തരീക്ഷവും നിലനിർത്തിക്കൊണ്ട് ഇക്കോ-ടൂറിസം, വാട്ടർ കനാൽ/ടൂറിസം സർക്യൂട്ട് എന്നിവ യാഥാർത്ഥ്യമാക്കുന്നതിന് ഏതെങ്കിലും പ്രത്യേക പ്രൊപ്പോസൽ തയാറാക്കിയിട്ടുണ്ടോ;

(സി)  പ്രസ്തുത മേഖലയിൽ ജലഗതാഗതവും വിനോദസഞ്ചാരവും സമന്വയിപ്പിച്ചുകൊണ്ട് എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കാൻ ആലോചിക്കുന്നത് എന്ന് വിശദമാക്കാമോ;

(ഡി)  പ്രസ്തുത പദ്ധതിക്ക് പുറമേ കുന്ദമംഗലം നിയോജകമണ്ഡലത്തിലെ മറ്റ് സാധ്യതയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളെയും ചാലിയാർ ടൂറിസം, പൊൻപറക്കുന്ന്, ഊർക്കടവ് മുതൽ ആരംഭിച്ചു വരുന്ന കടലുണ്ടി പക്ഷി സങ്കേതം കോർത്തിണക്കി ഒരു പ്രത്യേക 'ടൂറിസം സർക്യൂട്ട്' ആവിഷ്കരിക്കാൻ നടപടി സ്വീകരിക്കുമോ?

വള്ളിക്കുന്നിൽ ഇക്കോ ടൂറിസം പദ്ധതി

1377  ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് ഇക്കോ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി നടപ്പിലാക്കിവരുന്ന പദ്ധതികൾ ഏതൊക്കെയാണെന്ന് വിശദമാക്കാമോ;

(ബി)  കടലുണ്ടി-വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസർവിലെ ജൈവവൈവിധ്യം സംരക്ഷിച്ചുകൊണ്ട് പുതിയ ഇക്കോ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ;

(സി)  വള്ളിക്കുന്ന് നിയോജകമണ്ഡലത്തിലെ വൈവിധ്യമാർന്ന പ്രകൃതിസമ്പത്തിനെക്കുറിച്ചും തീരദേശ ടൂറിസം സാധ്യതകളെക്കുറിച്ചും ടൂറിസം വകുപ്പ് പഠനം നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ;

(ഡി)  നിരവധി ടൂറിസം സാധ്യതകളുള്ള വള്ളിക്കുന്ന് നിയോജകമണ്ഡലത്തിനായി പ്രത്യേക ടൂറിസം പാക്കേജ് പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ?

കേരളത്തിന്റെ വിനോദസഞ്ചാര മേഖല ശക്തിപ്പെടുത്താൻ നടപടികള്‍

1378  ശ്രീ. തോമസ് ഉണ്ണിയാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഭാവി കേരളത്തിന്റെ ഏറ്റവും വലിയ വരുമാനസ്രോതസ്സാകാൻ പോകുന്ന വിനോദസഞ്ചാര മേഖലയുടെ പുത്തൻ ഉണർവിനായി എന്തെല്ലാം പുതിയ പദ്ധതികളാണ് നടപ്പിലാക്കാൻ പോകുന്നതെന്ന് വ്യക്തമാക്കുമോ;

(ബി)  കേരളത്തിന്റെ ടൂറിസം സാധ്യതകൾ മറ്റ് സംസ്ഥാനങ്ങളിലും വിദേശത്തും പരിചയപ്പെടുത്തുന്നതിനായി പ്രത്യേക പദ്ധതികൾ നടപ്പിലാക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;

(സി)  കേരളത്തിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കാൻ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വ്യക്തമാക്കുമോ?

അതിരപ്പിള്ളിയിലെ യാത്രിനിവാസ് നിര്‍മ്മാണ പുരോഗതി

1379  ശ്രീ. സനീഷ്‌കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  അതിരപ്പിള്ളിയിലെ യാത്രി നിവാസ് നിര്‍മ്മാണത്തില്‍ വേണ്ടത്ര പുരോഗതിയില്ലാ എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)  പ്രസ്തുത പ്രവൃത്തി ആരംഭിച്ചത് എന്നാണെന്നും നിലവില്‍ എത്ര ശതമാനം പൂര്‍ത്തീകരിച്ചുവെന്നും അറിയിക്കുമോ;

(സി)  ആയതിന്റെ നിര്‍മ്മാണം എന്നത്തേക്ക് പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്ന് അറിയിക്കാമോ?

വെണ്ടുരുത്തി പഴയ പാലം ഫു‍ഡ് സ്ട്രീറ്റ് ആക്കുന്ന പദ്ധതി

1380  ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  എറണാകുളം മണ്ഡലത്തിലെ വെണ്ടുരുത്തി പഴയ പാലം നവീകരിച്ച് ഫു‍ഡ് സ്ട്രീറ്റ് ആക്കുന്ന പദ്ധതിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത പദ്ധതിക്കായുള്ള വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ടോ; ഇതിനായി വകയിരുത്തിയിട്ടുള്ള തുക എത്രയാണെന്ന് അറിയിക്കുമോ;

(സി)  പ്രസ്തുത പദ്ധതി എപ്പോൾ പൂർത്തിയാക്കാൻ സാധിക്കുമെന്ന് വിശദമാക്കാമോ?

പെരുമ്പാവൂരിന്റെ ടൂറിസം സാധ്യതകളെ പ്രയോജനപ്പെടുത്തുന്ന പദ്ധതി

1381  ശ്രീ. മനോജ് മൂത്തേടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പെരുമ്പാവൂരിലെ ആയിരക്കണക്കിന് വിനോദസഞ്ചാരികൾ വന്നു പോകുന്ന പാണംകുഴി വിനോദസഞ്ചാര കേന്ദ്രം, പാണിയേലി പോര്, കല്ലിൽ ഗുഹാക്ഷേത്രം, നഗര മധ്യത്തിൽ 100 ഏക്കറിൽ അധികം വിസ്തൃതിയിൽ സ്ഥിതി ചെയ്യുന്ന ഇരിങ്ങോൾ കാവ്, ക്രൈസ്തവ തീർത്ഥാടന കേന്ദ്രമായ മലയാറ്റൂർ, പ്രകൃതി രമണീയമായ ഒക്കൽ തുരുത്ത്, ശ്രീ ശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടി, 9 ആനകളെ പരിശീലനം നടത്തുന്നതിന് സൗകര്യമുള്ള കോടനാട് അഭയാരണ്യം, പെരിയാറിന്റെ തീരത്തുള്ള സ്ഥലങ്ങൾ എന്നീ പ്രകൃതിദത്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളെ കൂട്ടി ബന്ധിപ്പിച്ചുകൊണ്ട് ഒരു സമഗ്ര ടൂറിസ്റ്റ് കോറിഡോർ നിര്‍മ്മിക്കുന്ന കാര്യം പരിഗണിക്കുമോ; വിശദമാക്കാമോ;

(ബി)  ടൂറിസം രംഗത്ത് ഏറെ സാധ്യതകൾ ഉള്ള പെരുമ്പാവൂരിന്റെ മൊത്തത്തിലുള്ള വികസനത്തിന് ആക്കം കൂട്ടുന്നതിനും സർക്കാരിന് അധിക വരുമാന മാർഗ്ഗമാകുന്നതിനും ഉതകുന്ന പ്രസ്‌തുത പദ്ധതിയുടെ സാധ്യതാ പഠനം നടത്താനും പ്രൊപ്പോസൽ തയ്യാറാക്കാനും നടപടി സ്വീകരിക്കുമോ?

മലബാർ ട്രാവൽ മാർട്ട്

1382  ശ്രീ. പാറക്കൽ അബ്‌ദുല്ല : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മലബാറിന്റെ ടൂറിസം വികസനം മുന്നിൽ കണ്ട് 'മലബാർ ട്രാവൽ മാർട്ട്' സംഘടിപ്പിക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലുണ്ടോ;

(ബി)  നിലവിൽ രണ്ട് വർഷത്തിലൊരിക്കൽ കേരള ട്രാവൽ മാർട്ട് നടക്കുന്ന സാഹചര്യത്തിൽ ഏത് സമയത്തായിരിക്കും മലബാർ ട്രാവൽ മാർട്ട് നടത്താനാകുക എന്നത് വ്യക്തമാക്കുമോ;

(സി)  മലബാറിന് മാത്രമായുള്ള ഒരു ടൂറിസം പദ്ധതിയായിരിക്കുമോ ഇത്; വിശദമാക്കുമോ?

പോത്തുണ്ടി ടൂറിസം വികസന പദ്ധതി

1383  ശ്രീ. കെ. പ്രേമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  നെന്മാറ നിയോജക മണ്ഡലത്തിലെ പോത്തുണ്ടി ടൂറിസം വികസന പദ്ധതിക്കായി ബജറ്റില്‍ എത്ര തുക വകയിരുത്തിയിട്ടുണ്ടെന്നും ഏത് സാമ്പത്തിക വർഷത്തെ ബജറ്റിലാണ് പ്രസ്തുത തുക ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും വിശദമാക്കാമോ;

(ബി)  പ്രസ്തുത പദ്ധതിക്ക് ഭരണാനുമതി ലഭ്യമാക്കുന്നതിനായി ഇതുവരെ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്നും ഭരണാനുമതി ലഭ്യമാക്കുന്നതില്‍ കാലതാമസം നേരിടുന്നതിന്റെ കാരണം എന്താണന്നും വ്യക്തമാക്കാമോ;

(സി)  ഇറിഗേഷന്‍ വകുപ്പുമായി ഏകോപിച്ച് ഭരണാനുമതി സംബന്ധിച്ച തടസ്സങ്ങള്‍ വേഗത്തില്‍ പരിഹരിക്കുന്നതിനും വികസന പ്രവർത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കുന്നതിനും എന്തെല്ലാം അടിയന്തര തുടർനടിപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?

കോന്നി നിയോജകമണ്ഡലത്തിലെ ടൂറിസം പദ്ധതികള്‍

1384  ശ്രീ. കെ. യു. ജനീഷ് കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കോന്നി നിയോജകമണ്ഡലത്തില്‍ ഭരണാനുമതി ലഭിച്ച ഗുരു നിത്യ ചെെതന്യയതി സാംസ്കാരിക കേന്ദ്രം, കൂടല്‍ രാക്ഷസന്‍ പാറ ടൂറിസം പദ്ധതി എന്നിവയുടെ നിര്‍മ്മാണ പുരോഗതി വിശദമാക്കാമോ?

പുളിമാത്ത് കടലുകാണിപാറ ടൂറിസം പദ്ധതി

1385  ശ്രീമതി ഒ. എസ്. അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ആറ്റിങ്ങല്‍ നിയോജകമണ്ഡലത്തിലെ പുളിമാത്ത് കടലുകാണിപാറ ടൂറിസം പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി നടപ്പിലാക്കാന്‍ കഴിഞ്ഞ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ?

അരുവിക്കര ഉഴമലയ്ക്കലില്‍ സോഫ്റ്റ് അഡ്വഞ്ചറസ് പാര്‍ക്ക്

1386  ശ്രീ. ജി. സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  അരുവിക്കര നിയോജകമണ്ഡലത്തിലെ ഉഴമലയ്ക്കല്‍ ഗ്രാമപഞ്ചായത്തില്‍ പ്രാദേശിക ടൂറിസം വികസനത്തിന്റെ ഭാഗമായി സോഫ്റ്റ് അഡ്വഞ്ചറസ് പാര്‍ക്ക് സ്ഥാപിക്കുന്നതിന് ആലോചിക്കുന്നുണ്ടോ; എങ്കിൽ ആയത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കാമോ?

മാവേലിക്കര നിയോജകമണ്ഡലത്തിൽ നടപ്പാക്കുന്ന പദ്ധതികൾ

1387  ശ്രീ. എം. എസ്. അരുണ്‍ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മാവേലിക്കര നിയോജകമണ്ഡലത്തിൽ വിനോദസഞ്ചാര വകുപ്പ് നടപ്പാക്കുന്ന പദ്ധതികളുടെ വിശദവിവരം ലഭ്യമാക്കാമോ;

(ബി)  മാവേലിക്കര നിയോജകമണ്ഡലത്തിലെ വള്ളിക്കുന്നംചിറ ടൂറിസം പദ്ധതിക്കായി ബജറ്റിൽ അനുവദിച്ച തുകയും പ്രവൃത്തിയുടെ തൽസ്ഥിതിയും വിശദമാക്കുമോ;

(സി)  പ്രസ്തുത പ്രവൃത്തിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് തുക വകയിരുത്തുന്നത് പരിഗണിക്കുമോയെന്ന് വിശദമാക്കാമോ?

വാഗമണ്‍ ടൂറിസം പദ്ധതിയുടെ പുരോഗതി

1388  ശ്രീ. സിറിയക് തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പീരുമേട് നിയോജകമണ്ഡലത്തിലെ വാഗമണ്‍ ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് ഇതുവരെ ചെയ്തിട്ടുള്ള നിർമ്മാണപ്രവൃത്തികളുടെ വിശദാംശം ലഭ്യമാക്കാമോ;

(ബി)  മൂന്ന് കോടി രൂപയോളം ചെലവഴിച്ച് ഭൂരിഭാഗവും പൂർത്തിയാക്കിയ പ്രസ്തുത പദ്ധതി പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാനുള്ള തടസ്സം എന്താണെന്ന് അറിയിക്കാമോ;

(സി)  പ്രസ്തുത പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് 2025 അവസാനഘട്ടത്തിൽ സംരംഭകരിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചെങ്കിലും തുടർ നടപടികള്‍ സ്വീകരിക്കാതെ മുടങ്ങികിടക്കുന്ന സാഹചര്യം കണക്കിലെടുത്ത് പദ്ധതി മുന്നോട്ട് കൊണ്ടുപോകാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുമോ; വ്യക്തമാക്കാമോ?

ചൊക്ലി മോന്താല്‍ പാത്തിക്കല്‍ തീരദേശ നടപ്പാത നിര്‍മ്മാണം

1389  ശ്രീ. കാരായി രാജൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  2025-26 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റില്‍ വിശദമായ ബഡ്ജറ്റ് എസ്റ്റിമേറ്റുകളുടെ അനുബന്ധം II (മരാമത്ത് പണികളുടെ വിശദ വിവരങ്ങള്‍) വാല്യം II-ല്‍ (ഭരണാനുമതിയില്ലാത്ത മരാമത്ത് പണികള്‍) 4 കോടി രൂപ നീക്കിവെച്ചിട്ടുള്ള ചൊക്ലി ഗ്രാമപഞ്ചായത്തിലെ മോന്താല്‍ പാത്തിക്കല്‍ തീരദേശ നടപ്പാത പദ്ധതി നടപ്പിലാക്കുന്നതിനായി ടൂറിസം വകുപ്പ് ഇതുവരെ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് ഇനി എന്തൊക്കെ നടപടികളാണ് സ്വീകരിക്കാനുള്ളതെന്ന് വ്യക്തമാക്കാമോ?

മംഗലം ഡാം ടൂറിസം പദ്ധതി

1390  ശ്രീ. ടി. എം. ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മുൻവർഷം സംസ്ഥാനത്ത് എത്തിയ വിദേശ വിനോദസഞ്ചാരികളുടെ എണ്ണം എത്രയാണ്; ഇതിലൂടെ സംസ്ഥാനത്തിന് ലഭിച്ച വരുമാനം കണക്കാക്കിയിട്ടുണ്ടോ;

(ബി)  വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് വർധനവോ കുറവോ ഉണ്ടായിട്ടുണ്ടോ; കുറവുണ്ടായിട്ടുണ്ടെങ്കിൽ അതിന്റെ കാരണങ്ങൾ പരിശോധിച്ചിട്ടുണ്ടോ;

(സി)  മംഗലം ഡാം ടൂറിസം പദ്ധതിയുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നതിനുള്ള പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കുമോ?

പെരുവണ്ണാമൂഴി ടൂറിസം പദ്ധതി

1391  ശ്രീമതി ഫാത്തിമ തഹിലിയ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പെരുവണ്ണാമൂഴി ടൂറിസത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് വികസന പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ടോ; നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ?

മന്ത്രിമാരുടെ യാത്രകള്‍ക്കായി അനുവദിക്കപ്പെട്ട വാഹനങ്ങള്‍

1392  ശ്രീ. എം. എസ്. അരുണ്‍ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള മന്ത്രിമാരുടെ യാത്രകള്‍ക്കായി അനുവദിക്കപ്പെട്ടതും ഉപയോഗിച്ചതും ഉപയോഗിക്കുന്നതുമായ വാഹനങ്ങളുടെ വിശദവിവരം ലഭ്യമാക്കുമോ;

(ബി)  പ്രസ്തുത വാഹനങ്ങളുടെ ഉടമസ്ഥത തെളിയിക്കുന്ന രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(സി)  ഏതെല്ലാം മന്ത്രിമാര്‍ സ്വകാര്യവാഹനങ്ങള്‍ ഉപയോഗിച്ചുവെന്നും പ്രസ്തുത വാഹനങ്ങള്‍ക്ക് വാടക, ഇന്ധനം, തുടങ്ങിയ ഇനങ്ങളില്‍ സര്‍ക്കാര്‍ ചെലവഴിച്ച തുക എത്രയെന്നും വിശദമാക്കുമോ?

മഞ്ചേശ്വരം നിയോജകമണ്ഡലത്തിലെ ടൂറിസം വികസന പദ്ധതികളുടെ നിർവ്വഹണ പുരോഗതി

1393  ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മഞ്ചേശ്വരം നിയോജകമണ്ഡലത്തിൽ ടൂറിസം വകുപ്പിന് കീഴിൽ നിലവിൽ നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ; ഓരോ പദ്ധതിയും നിലവിൽ നിർവ്വഹണത്തിന്റെ ഏത് ഘട്ടത്തിലാണുള്ളതെന്ന് വിശദമാക്കാമോ;

(ബി)  പ്രസ്തുത ടൂറിസം പദ്ധതികളിൽ ഏതെങ്കിലും നടപ്പിലാക്കുന്നതിന് സ്ഥലം ഏറ്റെടുപ്പ്, സാങ്കേതിക അനുമതികൾ അല്ലെങ്കിൽ മറ്റ് തരത്തിലുള്ള തടസ്സങ്ങൾ നേരിടുന്നുണ്ടോ; എങ്കിൽ അവ ഏതൊക്കെ പദ്ധതികളെയാണ് ബാധിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

(സി)  ഇത്തരത്തിൽ തടസ്സങ്ങൾ നേരിടുന്ന പദ്ധതികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി വകുപ്പ് നിലവിൽ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; തടസ്സങ്ങൾ പരിഹരിച്ച് പ്രസ്‌തുത പദ്ധതികളുടെ പ്രവൃത്തി എപ്പോൾ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്;

(ഡി)  ഉത്തര മലബാറിലെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി മഞ്ചേശ്വരം നിയോജകമണ്ഡലത്തിൽ പുതുതായി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതോ പ്രൊപ്പോസൽ ഘട്ടത്തിലുള്ളതോ ആയ പദ്ധതികളുടെ വിശദവിവരങ്ങൾ ലഭ്യമാക്കാമോ;

(ഇ)  മഞ്ചേശ്വരം മണ്ഡലത്തിലെ വലിയ സാധ്യതയുള്ള ബീച്ച് ടൂറിസം പദ്ധതികൾ പ്രോത്സാഹിപ്പിക്കുന്നതിനും, ചരിത്രപ്രസിദ്ധമായ ആരിക്കാടി കോട്ട, പരിസ്ഥിതി ടൂറിസം കേന്ദ്രമായ പൊസഡിഗുംബെ എന്നിവയുടെ വികസനത്തിനും സംരക്ഷണത്തിനുമായി ടൂറിസം വകുപ്പ് നിലവിൽ സ്വീകരിച്ചിട്ടുള്ള നടപടികളും ഭാവി പദ്ധതികളും എന്തൊക്കെയാണെന്ന് വിശദമാക്കുമോ?

കലശകല ഇക്കോ ടൂറിസം കേന്ദ്രത്തില്‍ ഓഡിറ്റോറിയവും സ്റ്റേജും നിര്‍മ്മാണം

1394  ശ്രീ. എ. സി. മൊയ്തീന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കലശകല ഇക്കോ ടൂറിസം കേന്ദ്രത്തില്‍ ഓഡിറ്റോറിയവും സ്റ്റേജും നിര്‍മ്മിക്കുന്നതിനായി 2025-26-ലെ സംസ്ഥാന ബജറ്റില്‍ വകയിരുത്തിയ 150 ലക്ഷം രൂപ വിനിയോഗിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് കെട്ടിട വിഭാഗം സമര്‍പ്പിച്ച ഡിസൈന്‍ അംഗീകരിക്കുന്നതിനുള്ള നടപടികള്‍ എന്തൊക്കെയാണെണ് വിശദമാക്കാമോ;

(ബി)  ഡിസൈന്‍ അംഗീകാരവുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സങ്ങള്‍ വേഗത്തില്‍ നീക്കി നിര്‍മ്മാണ പ്രവൃത്തികളുടെ ടെന്‍ഡര്‍ നടപടികളിലേക്ക് കടക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ എന്ന് വിശദമാക്കാമോ?

കുന്നംകുളം മണ്ഡലത്തിലെ കലശകല ഇക്കോടൂറിസം പദ്ധതി

1395  ശ്രീ. എ. സി. മൊയ്തീന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കുന്നംകുളം മണ്ഡലത്തിലെ കലശകല ഇക്കോടൂറിസം പദ്ധതിക്കായി വിനോദസഞ്ചാര വകുപ്പ് അധികമായി ഏറ്റെടുത്ത ഭുമി പൂര്‍ണ്ണമായി പ്രയോജനപ്പെടുത്തിക്കൊണ്ട് പുതിയ വികസന തുടര്‍ പദ്ധതികള്‍ വിഭാവനം ചെയ്തിട്ടുണ്ടോ?

തിരുവനന്തപുരം നെല്ലിക്കുഴി പാലം നിർമ്മാണത്തിലെ അപാകത

1396  ശ്രീ. വി. മുരളീധരൻ
ശ്രീ. രാജീവ് ചന്ദ്രശേഖർ
ശ്രീ. ബി. ബി. ഗോപകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തിരുവനന്തപുരം നഗരത്തിലൂടെ ഒഴുകുന്ന ആമയിഴഞ്ചാൻ തോടിന് കുറുകെ 4.96 കോടി രൂപ ചെലവിട്ട് ടൂറിസം വകുപ്പ് നിർമ്മിച്ച നെല്ലിക്കുഴി പാലം ഏഴ് വർഷത്തിലധികമായി യാതൊരു പ്രയോജനവും ഇല്ലാത്ത ഒരു നിർമ്മിതി ആയി തുടരുന്നു എന്ന ആരോപണം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ പ്രസ്‌തുത പാലം നിർമ്മിക്കാൻ ഇടയായ സാഹചര്യം വ്യക്തമാക്കാമോ;

(ബി)  പ്രസ്‌തുത പാലത്തിന്റെ ഇരുവശങ്ങളിലും നിലവിൽ അപ്രോച്ച് റോഡുകൾ ഇല്ലെന്നിരിക്കെ എന്തിനാണ് പാലം നിർമ്മിച്ചതെന്ന് വ്യക്തമാക്കാമോ; 10 മീറ്റർ ഉയരത്തിൽ തോടിന് കുറുകെ നിർമ്മിച്ചിരിക്കുന്ന പാലത്തിൽ ഏതു തരത്തിലുള്ള അപ്രോച്ച് റോഡാണ് ഡിസൈൻ ചെയ്യുക എന്ന് വ്യക്തമാക്കാമോ;

(സി)  യാതൊരു തരത്തിലുള്ള പഠനങ്ങളും പരിശോധനകളും ഇല്ലാതെയാണോ നെല്ലിക്കുഴി പാലം നിർമ്മിച്ചത്; എങ്കിൽ അതിനുണ്ടായ സാഹചര്യവും അതിന് ഉത്തരവാദികളായവരെയും കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാരെന്ന് തെളിഞ്ഞാൽ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?

ടൂറിസം കേന്ദ്രങ്ങൾ സ്ത്രീ സൗഹൃദമാക്കുന്നതിനുള്ള പദ്ധതികള്‍

1397  ശ്രീ. ദീപക് ജോയ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളെ കൂടുതൽ സ്ത്രീസൗഹൃദവും സുരക്ഷിതവുമാക്കുന്നതിനായി ആവിഷ്കരിക്കുന്ന പുതിയ പദ്ധതികൾ ഏതെല്ലാം; വ്യക്തമാക്കാമോ?

ചിറയിൻകീഴ് പ്രേംനസീർ സ്മാരക നിർമ്മാണവുമായി ബന്ധപ്പെട്ട പദ്ധതികളുടെ പുരോഗതി

1398  ശ്രീമതി രമ്യ ഹരിദാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ചിറയിൻകീഴ് പ്രേംനസീർ സ്മാരക നിർമ്മാണവുമായി ബന്ധപ്പെട്ട് ആകെ എത്ര രൂപയുടെ പദ്ധതിക്കാണ് അംഗീകാരം ലഭിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;

(ബി)  ഇതുവരെ എത്ര രൂപ ചെലവഴിച്ചിട്ടുണ്ടെന്നും ഇനി പൂർത്തീകരിക്കാനുള്ള പ്രവൃത്തികൾ ഏതൊക്കെയാണെന്നും വിശദമാക്കാമോ;

(സി)  പ്രസ്തുത പദ്ധതി പൂർണ്ണമായി പൂർത്തീകരിക്കുന്നതിനായി സമയപരിധി നിശ്ചയിച്ചിട്ടുണ്ടോ; വിശദമാക്കാമോ?

വാഗ്ഭടാനന്ദ സാംസ്ക്കാരിക കേന്ദ്ര നിര്‍മ്മാണം

1399  ശ്രീ. പി. കെ. പ്രവീൺ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കേരളത്തിന്റെ നവോത്ഥാന നായകനായ വാഗ്ഭാടാനന്ദന്റെ ജന്മദേശമായ പാട്യത്ത് വാഗ്ഭടാനന്ദ സാംസ്ക്കാരിക കേന്ദ്രം നിര്‍മ്മിക്കുന്നതിനാവശ്യമായ ഡിസൈന്‍, കണ്‍സെപ്റ്റ് നോട്ട് എന്നിവ തയ്യാറാക്കുന്നതിന് വാസ്തുവിദ്യാ ഗുരുകുലത്തെയും, എസ്.പി.വി. ആയി കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോര്‍പറേഷനെയും പി.എം.സി. ആയി കേരള സ്റ്റേറ്റ് കോസ്റ്റല്‍ ഏരിയ ഡെവലപ്മെന്റ് കോര്‍പറേഷനെയും ചുമതലപ്പെടുത്തിക്കൊണ്ട് ഉത്തരവായെങ്കിലും തുടര്‍നടപടികളൊന്നും സ്വീകരിക്കാന്‍ സാധിക്കാത്ത കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)  പ്രസ്തുത സാംസ്ക്കാരിക കേന്ദ്രത്തിന്റെ നിര്‍മ്മാണത്തിന് എന്തെങ്കിലും തടസ്സങ്ങള്‍ നിലവിലുണ്ടോ; ഇല്ലെങ്കില്‍ നിര്‍മ്മാണം എപ്പോള്‍ ആരംഭിക്കാനാവുമെന്ന് വ്യക്തമാക്കുമോ?

കിഫ്ബി സഹായത്തോടെ നിർമ്മിക്കുന്നതിന് പദ്ധതിയിട്ട സാംസ്കാരിക കേന്ദ്രങ്ങൾ

1400  ശ്രീ. റോണി. കെ. ബേബി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മുൻ സ‍ർക്കാരിന്റെ കാലത്ത് കിഫ്ബി ധനസഹായത്തോടെ ഓരോ ജില്ലയിലും സാംസ്കാരിക കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനുള്ള പദ്ധതിയിൽ ഉൾപ്പെടുത്തി വിഭാവനം ചെയ്ത 14 ജില്ലകളിലെയും സാംസ്കാരിക കേന്ദ്രങ്ങളുടെ ലിസ്റ്റ് ലഭ്യമാക്കുമോ;

(ബി)  പ്രസ്തുത പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്ന എത്ര സാംസ്കാരിക കേന്ദ്രങ്ങളുടെ നി‍ർമ്മാണം പൂ‍ർത്തീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ;

(സി)  പ്രസ്തുത സാംസ്കാരിക കേന്ദ്രങ്ങൾ വഴി എന്ത് സാംസ്കാരിക പദ്ധതികൾ നടപ്പിലാക്കുന്നതിനാണ് വിഭാവനം ചെയ്തിരുന്നത്; നിലവിൽ നി‍ർമ്മാണം പൂർത്തിയായ സാംസ്കാരിക കേന്ദ്രങ്ങളിൽ എന്ത് സാംസ്കാരിക പദ്ധതികളാണ് നടന്നുവരുന്നത്; വിശദമാക്കുമോ;

(ഡി)  കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിൽ മേൽ പദ്ധതിയിൽ ഉൾപ്പെടുത്തി സാംസ്കാരിക കേന്ദ്രം നി‍ർമ്മിക്കുന്നതിനായി ഏറ്റെടുത്തിരിക്കുന്ന ഭൂമിയിൽ സാംസ്കാരിക കേന്ദ്രനിർമ്മാണം വൈകുന്നതിന് കാരണം വിശദമാക്കുമോ; പ്രസ്തുത പദ്ധതി എന്ന് പൂർത്തിയാക്കാൻ കഴിയുമെന്ന് അറിയിക്കുമോ; വിശദമാക്കുമോ?

സാംസ്കാരിക വകുപ്പിന് കീഴിലെ സ്ഥാപനങ്ങളെ നവീകരിക്കാന്‍ നടപടി

1401  ശ്രീ. തോമസ് ഉണ്ണിയാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വിദ്യാഭ്യാസത്തിലും സാമൂഹിക ചുറ്റുപാടിലും വളരെ മുന്നിൽ നിൽക്കുന്ന കേരളത്തിന്റെ സാംസ്കാരിക പെരുമ കൂടുതൽ ഉയരങ്ങളിൽ എത്തിക്കാൻ സാംസ്കാരിക സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള ഒരു പദ്ധതി തയ്യാറാക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ;

(ബി)  വിവിധ സാംസ്കാരിക സ്ഥാപനങ്ങൾക്ക് തനത് ഫണ്ട് വർദ്ധിപ്പിക്കാൻ കഴിയുന്ന രീതിയിൽ കൃത്യമായ ഇടവേളകളിൽ വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ച് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാൻ നടപടികൾ സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ?

പൈതൃക ഗ്രാമം പദ്ധതി

1402  ശ്രീ. വർഗ്ഗീസ് മാമ്മൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തിരുവല്ല നിയോജകമണ്ഡലത്തിൽ സാംസ്കാരിക വകുപ്പ് മുഖേന നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതും ഭരണാനുമതി ലഭിച്ചതുമായ പദ്ധതികൾ വിശദമാക്കാമോ;

(ബി)  സാംസ്കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ പൈതൃകഗ്രാമം പദ്ധതി ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ; ഈ പദ്ധതിക്ക് ആവശ്യമായ സ്ഥലസൗകര്യം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയിക്കാമോ?

പി. കൃഷ്ണപിളള സാംസ്കാരിക സമുച്ചയ നിര്‍മ്മാണം

1403  ശ്രീ. എം. എസ്. അരുണ്‍ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ജില്ലകളിൽ സാംസ്കാരിക കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി നൂറനാട് ലെപ്രസി സാനിറ്റോറിയത്തിന് സമീപം പി. കൃഷ്ണപിള്ള സാംസ്കാരിക സമുച്ചയം നിർമ്മിക്കാൻ മുൻ സർക്കാർ തുക വകയിരുത്തിയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത സാംസ്കാരിക സമുച്ചയം നിര്‍മ്മിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?

കണ്ണപുരം കലാഗ്രാമം പദ്ധതി

1404  ശ്രീ. എം. വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കണ്ണൂർ ജില്ലയിലെ കല്ല്യാശ്ശേരി നിയോജകമണ്ഡലത്തിലെ കണ്ണപുരം കലാഗ്രാമം പദ്ധതിക്ക് 12.01.2026-ലെ സർക്കാർ ഉത്തരവ് (സാധാ) നം. 23/2026/സാം.കാ.വ. പ്രകാരം ഭരണാനുമതി ലഭ്യമായിട്ടും ഫണ്ട് റിലീസ് ചെയ്യുന്നതിനുള്ള നടപടികൾ വൈകുന്നതിന്റെ കാരണം വ്യക്തമാക്കാമോ; ഫണ്ട് റിലീസ് ചെയ്യുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?

ഫെസ്റ്റിവൽ കേരളം

1405  ശ്രീ. എൻ. ശക്തൻ
ശ്രീ. സി. വി. ശാന്തകുമാർ
ശ്രീ. എം. ആർ. ബൈജു : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കേരളപ്പിറവിയുടെ എഴുപതാം വാർഷികത്തോടനുബന്ധിച്ച് ഫെസ്റ്റിവൽ കേരളം എന്ന പേരിൽ രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ ആഘോഷങ്ങൾ സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;

(ബി)  പ്രസ്തുത ആഘോഷത്തിന്റെ ഭാഗമായി രാജ്യത്തെ ഏതൊക്കെ നഗരങ്ങളിൽ എന്തൊക്കെ പരിപാടികളാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ;

(സി)  കേരളത്തിന്റെ വിനോദസഞ്ചാര മേഖലയിലെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന രീതിയിൽ എന്തൊക്കെ കാര്യങ്ങളാണ് ഫെസ്റ്റിവൽ കേരളത്തിന്റെ ഭാഗമായി നടപ്പാക്കുന്നതെന്ന് വിശദമാക്കാമോ?

സാംസ്കാരിക വകുപ്പിന്റെ കീഴിലുള്ള പ്രധാനപ്പെട്ട സ്ഥാപനങ്ങൾ

1406  ശ്രീ. സനീഷ്‌കുമാര്‍ ജോസഫ്
ശ്രീ. കെ. ജയന്ത്
ശ്രീമതി ഉഷ വിജയൻ
ശ്രീ. ടി .ഒ. മോഹനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കേരളത്തിലെ സാംസ്കാരിക കാര്യവകുപ്പിന്റെ കീഴിലുള്ള പ്രധാനപ്പെട്ട സ്ഥാപനങ്ങൾ ഏതൊക്കെയാണ്; അവയുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;

(ബി)  സംസ്ഥാനത്തെ സാംസ്കാരിക സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ആധുനികവൽക്കരിക്കുന്നതിനും നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;

(സി)  സാംസ്കാരിക സ്ഥാപനങ്ങളെ കൂടുതൽ ജനകീയമാക്കുന്നതിനും കുട്ടികളെയും യുവജനങ്ങളെയും കലാരംഗത്തേക്ക് ആകർഷിക്കുന്നതിനും പ്രചോദനം നൽകുന്ന കർമ്മപദ്ധതികൾ ആവിഷ്കരിക്കുമോ?

കലാകാരന്മാർക്കും സാംസ്കാരിക പ്രവർത്തകർക്കും നൽകിവരുന്ന ആനുകൂല്യങ്ങൾ

1407  ശ്രീ. ചാണ്ടി ഉമ്മന്‍
ശ്രീ. സുധീർഷാ പാലോട്
ശ്രീ. രാജൻ. ജെ. പല്ലൻ
ശ്രീ. കെ. ബിനിമോൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കേരളത്തിലെ കലാകാരന്മാർക്കും സാംസ്കാരിക പ്രവർത്തകർക്കും നൽകിവരുന്ന പെൻഷൻ, ക്ഷേമപദ്ധതികൾ എന്നിവയുടെ വിശദാംശം ലഭ്യമാക്കാമോ; അർഹരായ എല്ലാവർക്കും ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് എന്തെങ്കിലും സംവിധാനം നിലവിലുണ്ടോ; വിശദമാക്കാമോ;

(ബി)  സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കലാകാരന്മാർക്ക് ചികിത്സാ സഹായവും അടിയന്തര ധനസഹായവും നൽകുന്നതിനുള്ള സർക്കാർ പദ്ധതികൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ;

(സി)  നാടൻ കലാരൂപങ്ങൾ, അനുഷ്ഠാന കലകൾ, പരമ്പരാഗത കലകൾ എന്നിവയിൽ പ്രവർത്തിക്കുന്ന കലാകാരന്മാരുടെ ഉപജീവനം സംരക്ഷിക്കുന്നതിനായി നിലവിൽ ഏതെങ്കിലും പദ്ധതികൾ നടപ്പാക്കിയിട്ടുണ്ടോ; ഇല്ലെങ്കിൽ അതിനുള്ള നടപടി സ്വീകരിക്കുമോ?

കലാകാരന്മാരുടെ ക്ഷേമനിധി ആനുകൂല്യങ്ങൾ

1408  ശ്രീ. ഐ. സി. ബാലകൃഷ്ണന്‍
ശ്രീ. ആര്യാടന്‍ ഷൗക്കത്ത്
ശ്രീ. എഫ്. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കലാകാരന്മാരുടെ ക്ഷേമനിധിയിൽ അംഗത്വം നേടിയിട്ടുള്ളവരുടെ എണ്ണം എത്രയാണെന്നും ക്ഷേമനിധിയിൽനിന്നുള്ള എന്തെല്ലാം ആനുകൂല്യങ്ങളാണ് നൽകിവരുന്നതെന്നും വ്യക്തമാക്കുമോ;

(ബി)  മുൻ സർക്കാരിന്റെ കാലത്ത് ക്ഷേമനിധി പെൻഷൻ, മറ്റ് ആനുകൂല്യങ്ങൾ എന്നിവയിൽ കുടിശ്ശിക വരുത്തിയിരുന്നോ; വിശദമാക്കുമോ;

(സി)  കലാകാരന്മാർക്കുള്ള ആനുകൂല്യങ്ങളും സഹായങ്ങളും കുടിശ്ശികയില്ലാതെ നൽകുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?

ചാലക്കുടിയിൽ കലാഭവൻ മണി സ്മാരകത്തിന്റെ നിർമ്മാണം

1409  ശ്രീ. സനീഷ്‌കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ചാലക്കുടിയിൽ കലാഭവൻ മണി സ്മാരകത്തിന്റെ നിർമ്മാണം നാളിതുവരെ ആരംഭിച്ചിട്ടില്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  സ്മാരകത്തിന്റെ നിർമ്മാണം എപ്പോൾ ആരംഭിക്കാൻ കഴിയുമെന്നും അത് പൂർത്തീകരിക്കുന്നതിന് സമയക്രമം നിശ്ചയിച്ചിട്ടുണ്ടോയെന്നും വ്യക്തമാക്കാമോ?

പൂവച്ചൽ ഖാദർ സ്മാരക പാർക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ

1410  ശ്രീ. ജി. സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  അരുവിക്കര നിയോജകമണ്ഡലത്തിലെ പൂവച്ചൽ ഗ്രാമപഞ്ചായത്തിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന പൂവച്ചൽ ഖാദർ സ്മാരക പാർക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നിലവിൽ മുടങ്ങിക്കിടക്കുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; പ്രസ്തുത നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ?

പുലയനാർ കോട്ട സാംസ്കാരിക കേന്ദ്രം

1411  ശ്രീ. വി. മുരളീധരൻ
ശ്രീ. രാജീവ് ചന്ദ്രശേഖർ
ശ്രീ. ബി. ബി. ഗോപകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  നൂറ്റാണ്ടുകൾക്ക് മുൻപ് തിരുവനന്തപുരത്തെ പുലയനാർ കോട്ട കേന്ദ്രീകരിച്ച് പുലയ രാജവംശം നിലനിന്നിരുന്നതായും അതിനാൽ പുലയനാർക്കോട്ട കേന്ദ്രീകരിച്ച് ഒരു സാംസ്കാരിക കേന്ദ്രം സ്ഥാപിക്കണമെന്നുമുള്ള പൊതുജനങ്ങളുടെ ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)  പുലയ രാജവംശത്തിന്റെ കാലഘട്ടത്തെ ഓർമിപ്പിക്കുന്ന ചരിത്ര സ്മൃതികൾ സംരക്ഷിക്കുന്നതിനും മഹാത്മാ അയ്യങ്കാളിയുടെ സംഭാവനകൾ വരും തലമുറയെ ഓർമ്മപ്പെടുത്തുന്നതിനും പുലയനാർ കോട്ട സാംസ്കാരിക കേന്ദ്രത്തോടൊപ്പം അയ്യങ്കാളി മ്യൂസിയവും സ്ഥാപിക്കുവാൻ നടപടി സ്വീകരിക്കുമോ;

(സി)  ഒരുവാതിൽകോട്ട, ആനയറ, ആക്കുളം തുടങ്ങിയ മേഖലകളിൽ വ്യാപിച്ചുകിടക്കുന്ന പുലയ രാജവംശത്തിന്റെ അധീനപ്രദേശം എന്നറിയപ്പെടുന്ന പ്രദേശത്ത് വിവിധ സർക്കാർ, അർദ്ധസർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവ സ്ഥാപിതമായിട്ടും ആ പ്രദേശത്തിന്റെ പേര് അന്വർത്ഥമാകുന്ന തരത്തിൽ ഈ പ്രദേശത്തിന്റെ സാംസ്കാരിക തനിമ നിലനിർത്താൻ സർക്കാർ പദ്ധതികൾ ഇല്ല എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇതിന് പരിഹാര നടപടികൾ സ്വീകരിക്കുമോ; വിശദമാക്കുമോ?

മടിക്കൈ സുബ്രഹ്മണ്യൻ തിരുമുമ്പ് സാംസ്കാരിക സമുച്ചയ നിർമ്മാണം

1412  ശ്രീ. ഗോവിന്ദൻ പള്ളിക്കാപ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കാഞ്ഞങ്ങാട് മണ്ഡലത്തിൽ മടിക്കൈ സുബ്രഹ്മണ്യൻ തിരുമുമ്പ് സാംസ്കാരിക സമുച്ചയത്തിന്റെ നിർമ്മാണം പൂർത്തിയായിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;

(ബി)  എങ്കിൽ സ്ഥാപനത്തിന്റെ തുടർനടത്തിപ്പ് സംബന്ധിച്ച കാര്യങ്ങൾ വിശദമാക്കുമോ?

ചേറ്റുവയില്‍ രാമു കാര്യാട്ട് സ്മാരക സിനിമ തിയേറ്റര്‍

1413  ശ്രീ. എന്‍. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഗുരുവായൂര്‍ നിയോജകമണ്ഡലത്തിലെ ചേറ്റുവയില്‍ രാമു കാര്യാട്ട് സ്മാരക സിനിമ തിയേറ്ററിനായി റവന്യൂ ഭൂമി ട്രാന്‍സ്ഫര്‍ ചെയ്ത് ലഭിയ്ക്കുന്നതിനായി സാംസ്കാരിക വകുപ്പ് അപേക്ഷ നല്‍കിയിട്ടുണ്ടോ; ഭൂമി ലഭ്യമായിട്ടുണ്ടോ; വിശദമാക്കാമോ;

(ബി)  സംസ്ഥാനത്ത് സിനിമ തിയേറ്റര്‍ നിര്‍മ്മാണത്തിനായി കഴിഞ്ഞ 5 വര്‍ഷക്കാലയളവില്‍ റവന്യൂ ഭൂമി സാംസ്കാരിക വകുപ്പിന് ട്രാന്‍സ്‌ഫര്‍ ചെയ്ത് ലഭിച്ചിട്ടുണ്ടോ; എങ്കിൽ ആയതിന്റെ വിശദവിവരങ്ങള്‍ ലഭ്യമാക്കാമോ;

(സി)  ബജറ്റില്‍ 20% വകയിരുത്തിയ ഗുരുവായൂര്‍ മണ്ഡലത്തിലെ ചേറ്റുവ രാമു കാര്യാട്ട് സിനിമ തിയേറ്റര്‍ നിര്‍മ്മാണത്തിന് ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?

കതിരൂർ പയ്യമ്പള്ളി ചന്തു സ്മാരകത്തിന്റെ നിർമ്മാണം

1414  ശ്രീ. കാരായി രാജൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തലശ്ശേരി നിയോജകമണ്ഡലത്തിലെ കതിരൂർ പയ്യമ്പള്ളി ചന്തു സ്മാരകത്തിന്റെ നിർമ്മാണത്തിന് ഭരണാനുമതി ലഭ്യമാക്കുന്നതിനായി സാംസ്കാരിക വകുപ്പ് ഇതുവരെ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത പദ്ധതിക്ക് അടിയന്തരമായി ഭരണാനുമതി ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ?

കെ.എസ്.എഫ്.ഡി.സി. തീയറ്റർ സമുച്ചയ നിര്‍മ്മാണം

1415  ശ്രീ. കെ. കെ. രാമചന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്ന ആമ്പല്ലൂര്‍ കെ.എസ്.എഫ്.ഡി.സി.(കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍) തീയറ്റർ സമുച്ചയ നിര്‍മ്മാണം നിലച്ചിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)  പ്രസ്തുത തീയറ്റര്‍ നിര്‍മ്മാണത്തിലുണ്ടായിട്ടുള്ള വലിയ കാലതാമസം സംബന്ധിച്ച് അന്വേഷണം നടത്തുന്നതിനും, നിര്‍മ്മാണം പൂര്‍ത്തിയാക്കി തീയ്യറ്റര്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;

(സി)  പ്രസ്തുത തീയറ്റര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ?

സിനിമാ മേഖലയ്ക്ക് വ്യവസായ പദവി

1416  ശ്രീ. സജീവ് ജോസഫ്
ശ്രീ. റോയി. കെ. പൗലോസ്
ശ്രീ. പഴകുളം മധു
ശ്രീ. റോണി. കെ. ബേബി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സിനിമയുടെ കലാ-സാംസ്കാരിക മൂല്യങ്ങളുടെ സംരക്ഷണത്തിനൊപ്പം വിപണന സാധ്യതകൾക്കും പ്രാധാന്യം നൽകിക്കൊണ്ടാണോ സിനിമാ മേഖലയ്ക്ക് വ്യവസായ പദവി നൽകാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;

(ബി)  വ്യവസായ പദവിക്കൊപ്പം ചലച്ചിത്ര മേഖലയിലെ ധനസമാഹരണത്തിനായി ബാങ്ക് വായ്പ ഉൾപ്പെടെയുള്ള ധനസഹായം ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ; വിശദമാക്കുമോ;

(സി)  സിനിമാ മേഖലയിലെ സ്ത്രീകളുടെ സുരക്ഷയും ജോലിയുടെ സമയക്രമവും ഉറപ്പാക്കുന്നതിനും പരാതിപരിഹാര സെൽ രൂപീകരിക്കുന്നതിനും നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?

സാംസ്കാരിക വകുപ്പ് നടപ്പിലാക്കിവരുന്ന പദ്ധതികൾ

1417  ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കലാകാരന്മാർക്ക് ധനസഹായവും ക്ഷേമപദ്ധതികളും ലഭ്യമാക്കുന്നതിനായി നിലവിലുള്ള പദ്ധതികൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ;

(ബി)  കുട്ടികളിലും യുവാക്കളിലും കലാ-സാംസ്കാരിക അഭിരുചി വളർത്തുന്നതിനായി സാംസ്കാരിക സ്ഥാപനങ്ങൾ മുഖേന നടപ്പാക്കിവരുന്ന പ്രത്യേക പരിപാടികളും പരിശീലന പദ്ധതികളും ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ;

(സി)  വടകര നിയോജകമണ്ഡലത്തിലെ സാംസ്കാരിക സ്ഥാപനങ്ങൾക്കും കലാ-സാഹിത്യ പ്രവർത്തനങ്ങൾക്കും പ്രോത്സാഹനം നൽകുന്നതിനായി വകുപ്പ് നടപ്പാക്കിവരുന്ന പദ്ധതികൾ ഏതൊക്കെയാണെന്നുള്ള വിശദാംശം ലഭ്യമാക്കാമോ?

 

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.