UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >16th KLA >2nd Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

SIXTEENTH   KLA - 2nd SESSION
 
14.10.2026 UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

ജലവിഭവ വകുപ്പിന്റെ കോട്ടക്കല്‍ മണ്ഡലത്തിലെ പദ്ധതികൾ

855  പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ജലവിഭവ വകുപ്പ് മേജർ, മൈനർ വിഭാഗങ്ങളിൽ ഉൾപ്പെടുത്തി കോട്ടക്കൽ മണ്ഡലത്തില്‍ നടപ്പിലാക്കുന്നതിനായി സമര്‍പ്പിച്ചിട്ടുള്ള വിവിധ പ്രൊപ്പോസലുകളില്‍ ഇനി എത്ര എണ്ണത്തിനാണ് ഭരണാനുമതി ലഭിക്കുവാനുള്ളത്; അവ ഏതെല്ലാം; വിശദമാക്കാമോ; പ്രസ്തുത പ്രൊപ്പോസലുകളിൽ ഏതെല്ലാമാണ് ഭരണാനുമതി ലഭിക്കുന്നതിനായി സമർപ്പിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ;

(ബി)  കോട്ടക്കല്‍ മണ്ഡലത്തില്‍ നിന്നും വി.സി.ബി നിർമ്മാണം, തോട് നവീകരണം, പാർശ്വഭിത്തി സംരക്ഷണം എന്നിവയ്ക്ക് വേണ്ടി സമർപ്പിച്ചിട്ടുള്ള വിവിധ പ്രൊപ്പോസലുകളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ?

താനൂരിലെ ഇറിഗേഷന്‍ പദ്ധതികള്‍

856  ശ്രീ. പി. കെ. നവാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കോസ്റ്റല്‍ ഇറോഷന്‍ സ്റ്റഡി വിഭാഗം മലപ്പുറം ജില്ലയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളും സേവന കാര്യങ്ങളും എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;

(ബി)  ജലസേചന വിഭാഗം പ്ലാൻ /നോൺ പ്ലാൻ ഫണ്ട് വകയിരുത്തി താനൂർ പൂരപ്പുഴയിലെ മാലിദ്വീപിനോടടുത്തുള്ള ശ്‌മശാനവും മറ്റും സംരക്ഷിക്കുന്നതിനുള്ള പ്രൊപ്പോസൽ നൽകാൻ ആവശ്യപ്പെട്ട് ഇൻലൻഡ് നാവിഗേഷൻ & കുട്ടനാട് പാക്കേജ് ചീഫ് എഞ്ചിനിയർക്ക് ലഭിച്ച കത്തിൽ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ് എന്ന് വിശദമാക്കാമോ;

(സി)  ഇത്തരത്തിൽ പദ്ധതി തയ്യാറാക്കി മുൻഗണന നൽകുമ്പോൾ ബന്ധപ്പെട്ട എം.എൽ.എ. മാരെ അറിയിക്കുന്ന കാര്യം പരിഗണിക്കാമോ?

താനൂരിൽ ഫ്ലോട്ടിംഗ് ഹൗസ്

857  ശ്രീ. പി. കെ. നവാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  താനൂര്‍ നിയോജകമണ്ഡലത്തിലെ പൂരപ്പുഴയില്‍ ഫ്ലോട്ടിംഗ് ഹൗസ് നിര്‍മ്മിക്കുന്നതിനുള്ള അനുമതിക്ക് എന്തെല്ലാം നടപടിക്രമങ്ങളാണ് പാലിക്കേണ്ടത് എന്ന് വിശദമാക്കാമോ;

(ബി)  ഇത്തരത്തിലുള്ള ഫ്ലോട്ടിംഗ് ഹൗസുകള്‍ ഏതെല്ലാം സ്ഥലങ്ങളിലാണ് ഉള്ളത് എന്ന് വ്യക്തമാക്കാമോ;

(സി)  ഫ്ലോട്ടിംഗ് ഹൗസ് സ്ഥാപിക്കുന്നതിന് ഏതെല്ലാം വകുപ്പിന്റെ എന്‍.ഒ.സി., ലൈസന്‍സ് എന്നിവ ആവശ്യമാണ് എന്ന് വ്യക്തമാക്കാമോ;

(ഡി)  താനൂര്‍ നിയോജകമണ്ഡലത്തില്‍ ഏതെല്ലാം ജലാശയങ്ങളിലാണ് ടൂറിസം മേഖലയിലെ കയാക്കിംഗ്/പെഡല്‍ ബോട്ട്, ഹൗസ് ബോട്ട്, പാസഞ്ചെഴ്സ് ബോട്ട് എന്നിവ ഉപയോഗിക്കുന്നതിന് അനുമതി നല്‍കിയിട്ടുള്ളത് എന്നും ഈ മേഖലയില്‍ സര്‍വീസ് നടത്തുന്നതിലേക്കായി ലഭിച്ച അപേക്ഷകളുടെയും അതില്‍ അനുമതി നല്‍കിയവയുടെയും വിശദാംശം ലഭ്യമാക്കാമോ?

ഉമയനല്ലൂർ പാടശേഖരത്തിൽ ജലസേചന സൗകര്യം മെച്ചപ്പെടുത്താൻ നടപടി

858  ശ്രീ. വിഷ്ണു മോഹൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പ്രകൃതിയെ മാത്രം ആശ്രയിച്ച് ഇപ്പോള്‍ ഒരുപ്പൂ കൃഷി നടത്തുന്ന സംസ്ഥാനത്തെ പ്രധാന ഒറ്റ പാടശേഖരങ്ങളില്‍ ഒന്നായ ഉമയനല്ലൂർ പാടശേഖരത്തിൽ ജലസേചന മാർഗ്ഗങ്ങൾ മെച്ചപ്പെടുത്തിയാൽ കൃഷി രീതികള്‍ മെച്ചപ്പെടുത്താന്‍ സാധിക്കുമെന്ന വിഷയത്തില്‍ പ്രത്യേക പഠനം നടത്തുവാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത പാടശേഖരത്തെ ഒരുപ്പൂ കൃഷിയില്‍ നിന്നും അടുത്തവര്‍ഷം ഇരുപ്പൂ കൃഷിയിലേക്ക് മാറ്റുന്നതിനായി പ്രത്യേക പദ്ധതിക്കുള്ള തുക വകയിരുത്താൻ നടപടി സ്വീകരിക്കുമോ?

തിരൂരിലെ ജലസ്രോതസ്സുകളുടെ സംരക്ഷണം

859  ശ്രീ. കുറുക്കോളി മൊയ്തീന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തിരൂർ നിയോജക മണ്ഡലത്തിൽ നദികളുടെ തീരശോഷണം തടയുന്നതിനും നദികളുടെ സംരക്ഷണത്തിനും ജലവിഭവ വകുപ്പ് സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമാണ് എന്ന് വ്യക്തമാക്കാമോ;

(ബി)  തിരൂർ നിയോജക മണ്ഡലത്തിൽ വിവിധ കാരണങ്ങൾ കൊണ്ട് ഉപയോഗിക്കാൻ കഴിയാത്ത ജലസ്രോതസ്സുകൾ പുനരുജ്ജീവിപ്പിക്കുന്നതിന് ജലവിഭവ വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍, ഏതെല്ലാം ജലസ്രോതസ്സുകളെയാണ് അതിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്ന് അറിയിക്കാമോ;

(സി)  തിരൂർ നിയോജക മണ്ഡലത്തിൽ ചോലകൾ,തോടുകൾ, മറ്റു ജലസ്രോതസ്സുകൾ തുടങ്ങിയവയുടെ സംരക്ഷണത്തിനായി സ്വീകരിച്ചിരിക്കുന്ന പദ്ധതികൾ എന്തെല്ലാമാണ് എന്നറിയിക്കാമോ?

നദികളിലേയും ഡാമുകളിലേയും മണലും എക്കലും നീക്കം ചെയ്യാന്‍ നടപടി

860  ശ്രീ. തോമസ് ഉണ്ണിയാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  നദികളിലേയും തോടുകളിലേയും മണലും എക്കലും നീക്കം ചെയ്യാതായിട്ട് ഏകദേശം 35 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുകയാണെന്നും തന്മൂലം ഒന്നോ രണ്ടോ മഴയില്‍ തന്നെ നാടും നഗരവും വെള്ളപ്പൊക്കത്തിലാകുന്നുവെന്നുമുള്ള ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതു തടയാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ;

(ബി)  നദികളിലേയും ഡാമുകളിലേയും മണല്‍ നീക്കം ചെയ്യുന്നതിന് അടിയന്തര പ്രാധാന്യത്തോട് കൂടി നടപടികള്‍ സ്വീകരിക്കുമോ; എങ്കില്‍, ഏതൊക്കെ പ്രദേശങ്ങളിലെ മണല്‍ ആണ് ആദ്യം നീക്കം ചെയ്യേണ്ടത് എന്നത് സംബന്ധിച്ച് എന്തെങ്കിലും പഠനങ്ങള്‍ നടത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?

വാമനപുരം ഇറിഗേഷൻ പ്രൊജക്ടുമായി ബന്ധപ്പെട്ടു നീതിന്യായ വകുപ്പിന് ഭൂമി കൈമാറ്റം

861  ശ്രീ. ജി. ആര്‍. അനില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നെടുമങ്ങാട് നിയോജക മണ്ഡലത്തിൽ പത്താംകല്ലിലുള്ള വാമനപുരം ഇറിഗേഷൻ പ്രോജക്ടിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ നിന്നും ഉടമസ്ഥാവകാശം നിലനിർത്തിക്കൊണ്ട് നീതിന്യായ വകുപ്പിന് 75 സെന്റ് ഭൂമി വിട്ടുനൽകാൻ 09.02.2026-ലെ സ.ഉ.(സാധാ)നം. 136/2026/WRD ഉത്തരവ് പുറപ്പെടുവിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രസ്തുത ഭൂമി നീതിന്യായ വകുപ്പിന് കൈമാറി നൽകിയിട്ടുണ്ടോ; വ്യക്തമാക്കാമോ;

(ബി)  ഇല്ലെങ്കിൽ ഉത്തരവ് പുറപ്പെടുവിച്ചിട്ടും പ്രസ്തുത ഭൂമി കൈമാറ്റം വൈകുന്നതിനുള്ള കാരണങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;

(സി)  പ്രസ്തുത ഭൂമി നീതിന്യായ വകുപ്പിന് ഇനി എന്ന് കൈമാറാൻ സാധിക്കുമെന്ന് വ്യക്തമാക്കാമോ; ഇതുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കാൻ എന്തെല്ലാം ഘട്ടങ്ങളാണ് നിലവിൽ സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?

തോട്ടപ്പള്ളിയിൽ പുതിയ സ്പിൽവേയുടെ നിർമ്മാണം

862  ശ്രീ. ജി. സുധാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തോട്ടപ്പള്ളിയിൽ പുതിയ സ്പിൽവേ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് നാളിതുവരെ പൂർത്തിയാക്കിയിട്ടുള്ള നടപടിക്രമങ്ങൾ വിശദീകരിക്കാമോ;

(ബി)  തോട്ടപ്പള്ളിയിൽ പുതിയ സ്പിൽവേയുടെ നിർമ്മാണപ്രവർത്തനം എന്ന് ആരംഭിക്കാൻ കഴിയുമെന്നാണ് കരുതുന്നത്;

(സി)  തോട്ടപ്പള്ളിയിൽ പുതിയ സ്പിൽവേയുടെ നിർമ്മാണം ആരംഭിച്ചാൽ എത്ര വർഷം കൊണ്ട് പൂർത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്;

(ഡി)  നിർമ്മാണം ആരംഭിച്ചിട്ടില്ലായെങ്കിൽ അത് ജീവനക്കാരുടെ വീഴ്ച മൂലമാണെന്ന് കരുതുന്നുണ്ടോ; എങ്കിൽ വീഴ്ച വരുത്തിയ ജീവനക്കാർക്കെതിരെ നടപടികൾ സ്വീകരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ?

അമ്പലപ്പുഴ മണ്ഡലത്തിലെ തീരപ്രദേശങ്ങൾ കടലാക്രമണത്തിൽ നിന്നും സംരക്ഷിക്കുവാൻ നടപടി

863  ശ്രീ. ജി. സുധാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  അമ്പലപ്പുഴ മണ്ഡലത്തിൽ എല്ലാ വർഷവും കടൽക്ഷോഭത്തിലൂടെ അല്ലെങ്കില്‍ കടലാക്രമണത്തിലൂടെ തീരപ്രദേശ വാസികൾക്ക് ഭവനം പൂർണ്ണമായും ഭാഗികമായും നഷ്ടപ്പെടുന്ന ആവർത്തിച്ചുള്ള സാഹചര്യം പരിഹരിക്കാൻ ജല വിഭവ വകുപ്പ് 2026 ജൂൺ മാസത്തിന് ശേഷം എന്തെങ്കിലും പുതിയ പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;

(ബി)  അമ്പലപ്പുഴ മണ്ഡലത്തിൽ എല്ലാ വർഷവും കടൽക്ഷോഭത്തിലൂടെ അല്ലെങ്കില്‍ കടലാക്രമണത്തിലൂടെ തീരപ്രദേശ വാസികൾക്ക് ഭവനം പൂർണ്ണമായും ഭാഗികമായും നഷ്ടപ്പെടുന്ന ആവർത്തിച്ചുള്ള സാഹചര്യം പരിഹരിക്കാൻ ജല വിഭവ വകുപ്പ് കാലങ്ങളായി തുടർന്നുവരുന്ന പദ്ധതികൾ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;

(സി)  കടൽ ഭിത്തി നിർമ്മാണത്തിൻെറ പേരിൽ 2021 ജൂൺ മുതൽ 2026 മാർച്ച് വരെ അമ്പലപ്പുഴ മണ്ഡലത്തിൽ എത്ര തുക ജലവിഭവ വകുപ്പിലൂടെ ചെലവഴിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;

(ഡി)  തോട്ടപ്പള്ളി സ്പിൽവേയുടെ പൊഴിമുഖത്തെ ആഴം കൂട്ടിയതിന്റെ പേരിൽ 2021 ജൂൺ മുതൽ 2026 മാർച്ച് വരെ എത്ര തുക ജലവിഭവ വകുപ്പിലൂടെ ചെലവഴിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?

ആറന്മുള മണ്ഡലത്തിലെ ഇറിഗേഷൻ വകുപ്പിന്റെ പ്രവൃത്തികൾ

864  ശ്രീ. അബിൻ വർക്കി കോടിയാട്ട് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ആറന്മുള നിയോജക മണ്ഡലത്തിൽ ഇറിഗേഷൻ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ ഉൾപ്പെട്ടിട്ടുള്ള ഏതെങ്കിലും പ്രവൃത്തികൾ നിലവിലുണ്ടോ;

(ബി)  ഉണ്ടെങ്കിൽ പ്രവൃത്തികളുടെ പേര്, തുക, നിലവിലെ സ്ഥിതി എന്നിവ തരംതിരിച്ച് ലഭ്യമാക്കാമോ?

മഞ്ചേശ്വരം കഞ്ചിക്കട്ട റെഗുലേറ്ററര്‍ കം ബ്രിഡ്ജ്

865  ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മഞ്ചേശ്വരം നിയോജകമണ്ഡലത്തിലെ കുമ്പള പുഴയ്ക്ക് കുറുകെ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന 'കഞ്ചിക്കട്ട റെഗുലേറ്ററര്‍ കം ബ്രിഡ്ജ്' പദ്ധതി നിർവ്വഹണം നിലവിൽ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;

(ബി)  പ്രസ്തുത പദ്ധതിക്ക് നിലവിൽ സാങ്കേതിക അനുമതി ലഭ്യമായിട്ടുണ്ടോ; സാങ്കേതിക അനുമതി ലഭ്യമാക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങൾ നിലവിലുണ്ടോ; വ്യക്തമാക്കുമോ;

(സി)  പ്രസ്തുത തടയണ/പാലത്തിലൂടെയുള്ള സഞ്ചാരം നിരോധിച്ച് മൂന്ന് വർഷത്തോളമായിട്ടും പുതിയ പാലത്തിന്റെ പ്രവൃത്തി ആരംഭിക്കാത്തത് മൂലം പൊതുജനങ്ങൾക്കുണ്ടാകുന്ന യാത്രാബുദ്ധിമുട്ടും കൃഷിയ്ക്കും മറ്റും വെള്ളം ലഭിക്കാത്ത സാഹചര്യവും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ഡി)  പ്രസ്തുത പദ്ധതിയുടെ സാങ്കേതികവും ഭരണപരവുമായ എല്ലാ തടസ്സങ്ങളും അടിയന്തരമായി പരിഹരിച്ച് എത്രയും വേഗം ടെൻഡർ നടപടികൾ പൂർത്തിയാക്കി പ്രവൃത്തി ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

തിരൂരങ്ങാടി ന്യൂകട്ട് റെഗുലേറ്റർ, ന്യൂകട്ട് വാട്ടർ സ്റ്റോറേജ് പദ്ധതികളുടെ വിവരങ്ങൾ

866  ശ്രീ. പി .എം. എ. സമീർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ ന്യൂ കട്ട് വാട്ടർ സ്റ്റോറേജ് പദ്ധതി, ന്യൂ കട്ട് റെഗുലേറ്റർ നിർമ്മാണം എന്നിവയുടെ നിലവിലെ അവസ്ഥ സംബന്ധിച്ചുള്ള വിശദവിവരങ്ങൾ ലഭ്യമാക്കാമോ;

(ബി)  ന്യൂ കട്ട് റെഗുലേറ്ററിലെ ചോർച്ച കാരണം മലപ്പുറം ജില്ലയുടെ ഒരറ്റമായ വണ്ടൂർ മുതൽ മറ്റേ അറ്റമായ പരപ്പനങ്ങാടി വരെയുള്ള ശുദ്ധ ജലം കടലുണ്ടിപ്പുഴ വഴി ന്യൂ കട്ട് പുഴയിലൂടെ അറബിക്കടലിൽ എത്തി ഉപയോഗയോഗ്യമല്ലാതാവുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ന്യൂ കട്ട് റെഗുലേറ്റർ നിർമ്മാണം പൂർത്തീകരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ;

(സി)  പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ പാലത്തിങ്ങൽ മുതൽ ന്യൂ കട്ട് റെഗുലേറ്റർ വരെ ന്യൂ കട്ട് പുഴയുടെ സൈഡ് കെട്ടി ആഴം കൂട്ടി വെള്ളം ശേഖരിക്കുന്നതിനുള്ള ന്യൂ കട്ട് വാട്ടർ സ്റ്റോറേജ് പദ്ധതി നടപ്പിലാക്കുകയാണെങ്കിൽ വള്ളിക്കുന്ന്, തിരൂരങ്ങാടി, താനൂർ എന്നീ നിയോജകമണ്ഡലങ്ങളില്‍ കുടിവെള്ളം, കൃഷി എന്നിവയ്ക്കാവശ്യമായ ജലം പൂർണ്ണമായും ലഭ്യമാക്കാനാകും എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഈ പദ്ധതിയുടെ പൂർത്തീകരണത്തിന് സ്വീകരിച്ച നടപടികൾ എന്തെല്ലാമാണ് വിശദമാക്കാമോ;

(ഡി)  ന്യൂ കട്ട് റെഗുലേറ്റർ നിർമ്മാണം എന്ന പ്രവൃത്തിയുടെ ഫയൽ ഇപ്പോൾ ഏത് ഓഫീസിലാണെന്നും പ്രസ്‌തുത ഫയലിൽ സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്നും പ്രസ്‌തുത പ്രവൃർത്തിയുടെ നിർമ്മാണം ആരംഭിക്കുന്നതിന് ഇനി പൂർത്തീകരിക്കാനുള്ള നടപടികൾ എന്തെല്ലാമാണെന്നും ഫയൽ നമ്പർ സഹിതം വിശദമാക്കാമോ?

ജൽ ജീവൻ മിഷൻ വഴിയുള്ള കുടിവെള്ള കണക്ഷൻ

867  ശ്രീമതി ഉമ തോമസ്
ശ്രീ. സേനാപതി വേണു
ശ്രീ. വി. ടി. സൂരജ്
ശ്രീ. എം. എം. നസീർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് ജൽ ജീവൻ മിഷൻ (ജെ.ജെ.എം) ആരംഭിച്ചതിനുശേഷം ഇതുവരെ എത്ര ഗ്രാമീണ കുടുംബങ്ങൾക്ക് പൈപ്പ് വഴി കുടിവെള്ള കണക്ഷൻ നൽകിയിട്ടുണ്ട്; ജില്ല തിരിച്ച് വിവരം ലഭ്യമാക്കാമോ;

(ബി)  ജൽ ജീവൻ മിഷൻ പ്രകാരം കേരളത്തിന് കഴിഞ്ഞ അഞ്ച് വർഷം അനുവദിച്ച കേന്ദ്ര-സംസ്ഥാന വിഹിതം എത്രയാണെന്നത് വർഷം തിരിച്ച് നൽകാമോ; അനുവദിച്ച തുകയിൽ ഇതുവരെ ചെലവഴിച്ച തുക എത്രയാണെന്നത് വർഷം, ജില്ല എന്നിവ തിരിച്ച് വിശദാംശങ്ങൾ ലഭ്യമാക്കാമോ;

(സി)  ജൽ ജീവൻ മിഷൻ ലക്ഷ്യമിട്ടിരുന്ന 100 ശതമാനം ഗ്രാമീണ കുടുംബങ്ങൾക്കും കുടിവെള്ള കണക്ഷൻ നൽകുന്ന ലക്ഷ്യം കൈവരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?

തലശ്ശേരി മുനിസിപ്പാലിറ്റിക്ക് കീഴിലുള്ള ജലവിതരണ പദ്ധതി

868  ശ്രീ. കാരായി രാജൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തലശ്ശേരി നിയോജക മണ്ഡലത്തിലെ തലശ്ശേരി മുനിസിപ്പാലിറ്റിക്ക് കീഴിലുള്ള ജലവിതരണ പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് ഇനി എന്തൊക്കെ നടപടികള്‍ ആണ് ഉള്ളതെന്നും ആയതിന് വേണ്ടി ഇതുവരെ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്നും വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് ഭരണാനുമതി ലഭ്യമാക്കുന്നതിനുള്ള എന്തെങ്കിലും പ്രൊപ്പോസല്‍ പരിഗണനയില്‍ ഉണ്ടോ; എങ്കിൽ ആയത് എന്താെക്കെയാണെന്നും പദ്ധതിക്ക് അടിയന്തരമായി ഭരണാനുമതി ലഭ്യമാക്കുന്നതിന് നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?

വാടാനപ്പള്ളി പഞ്ചായത്തിലെ തീരദേശ സംരക്ഷണ പദ്ധതി

869  പ്രൊഫ. സി. രവീന്ദ്രനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മണലൂര്‍ നിയമസഭാ മണ്ഡലത്തിലെ തീരദേശ പഞ്ചായത്തായ വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ രൂക്ഷമായ കടലേറ്റം ഉണ്ടായിട്ടുള്ളതായും ഇതുമൂലം തീരദേശ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി നേരിടുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന് അറിയിക്കാമോ;

(ബി)  കടലേറ്റം തടയുന്നതിനായി പ്രസ്തുത പ്രദേശത്ത് നിലവില്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ; ഇതുവരെ ചെലവഴിച്ച തുക എത്രയാണെന്ന് അറിയിക്കാമോ;

(സി)  വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ തീരദേശ പ്രദേശത്തെ സംരക്ഷിക്കുന്നതിനായി ശാസ്ത്രീയമായ സാങ്കേതിക പഠനം നടത്തി സ്ഥിരതയുള്ള തീരസംരക്ഷണ പദ്ധതി തയ്യാറാക്കുന്നതിനും ആവശ്യമായ ഭരണാനുമതിയും സാമ്പത്തിക അനുമതിയും നല്‍കി പദ്ധതി നടപ്പിലാക്കുന്നതിനും നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?

അർബർ വാട്ടർ മാനേജ്മെന്റ് പ്ലാൻ

870  ശ്രീ. ഫൈസൽ ബാബു : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  നഗരപ്രദേശങ്ങളിൽ മഴക്കാലത്ത് ഉണ്ടാകുന്ന വെള്ളക്കെട്ടും വേനൽക്കാലത്തെ ജലക്ഷാമവും ഒരേസമയം പരിഹരിക്കുന്നതിനായി നഗരങ്ങളിലെ തോടുകൾ, കുളങ്ങൾ, കനാലുകൾ, പ്രകൃതിദത്ത ജലസംഭരണ മേഖലകൾ എന്നിവ സംരക്ഷിക്കുകയും മഴവെള്ളം ശാസ്ത്രീയമായി സംഭരിച്ച് ഭൂഗർഭജല പുനർനിർമ്മാണത്തിന് ഉപയോഗിക്കുകയും ചെയ്യുന്ന അർബർ വാട്ടർ മാനേജ്മെന്റ് പ്ലാൻ എല്ലാ കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും ഘട്ടംഘട്ടമായി നടപ്പാക്കാൻ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?

ജൽ ജീവൻ മിഷൻ പദ്ധതിയുടെ പുരോഗതി

871  ശ്രീ. പി. കെ. ഫിറോസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ജൽ ജീവൻ മിഷൻ പദ്ധതിയിലൂടെ ഗ്രാമീണ മേഖലകളിലെ വീടുകളിൽ കുടിവെള്ളം എത്തിക്കുന്നതിൽ കൈവരിച്ച പുരോഗതി എന്തൊക്കെയാണെന്നും ഇനി പൂർത്തീകരിക്കാനുള്ള പ്രവൃത്തികൾ ജില്ല തിരിച്ചും വ്യക്തമാക്കാമോ;

(ബി)  പദ്ധതിയുടെ ഭാഗമായി പൈപ്പ് സ്ഥാപിക്കുന്നതിനായി വെട്ടിപ്പൊളിച്ച റോഡുകൾ സമയബന്ധിതമായി പുനഃസ്ഥാപിക്കുന്നതിന് ജലവിഭവ വകുപ്പ് ഉൾപ്പെടെയുള്ള ബന്ധപ്പെട്ട വകുപ്പുകൾ തമ്മിലുള്ള ഏകോപനം കൂടുതൽ കാര്യക്ഷമമാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;

(സി)  പദ്ധതിയുടെ ഭാഗമായി ശേഷിക്കുന്ന പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനും പൊതുജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരമാവധി കുറയ്ക്കുന്നതിനുമായി സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തൊക്കെയെന്ന് വ്യക്തമാക്കാമോ?

സുസ്ഥിര തീരദേശ സംരക്ഷണ-കാലാവസ്ഥാ പ്രതിരോധ പദ്ധതി

872  ശ്രീ. വർഗ്ഗീസ് മാമ്മൻ
ശ്രീ. റെജി ചെറിയാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തീരമേഖലയില്‍ കടലാക്രമണം, തീരശോഷണം, കാലാവസ്ഥാ വ്യതിയാനം എന്നിവ മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിനായി ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്കിന്റെ സഹായത്തോടെ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന കേരള സുസ്ഥിര തീരദേശ സംരക്ഷണ-കാലാവസ്ഥാ പ്രതിരോധ പദ്ധതിയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ;

(ബി)  പ്രസ്തുത പദ്ധതിക്കായി നിര്‍ദ്ദേശിച്ചിട്ടുള്ള ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക് വായ്പ തുക, സംസ്ഥാന വിഹിതം, പദ്ധതി അടങ്കല്‍, വായ്പ അംഗീകരിക്കുന്നതിനും ലഭ്യമാക്കുന്നതിനുമുള്ള നിലവിലെ നടപടിക്രമങ്ങള്‍ എന്നിവ ലഭ്യമാക്കാമോ; ഇവയ്ക്ക് ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്കിന്റെ അന്തിമ അനുമതി ലഭിച്ചിട്ടുണ്ടോയെന്നും വ്യക്തമാക്കാമോ;

(സി)  ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്കിന്റെ സഹായത്തോടെ നടപ്പിലാക്കുന്നതിനായി തീരദേശ സംരക്ഷണ പ്രവൃത്തികള്‍ക്ക് മുന്‍ഗണന നല്‍കിയിട്ടുള്ള സ്ഥലങ്ങള്‍/ഹോട്ട്‌സ്‌പോട്ടുകള്‍ ഏതൊക്കെയാണെന്നും ഓരോ സ്ഥലത്തും നിര്‍ദ്ദേശിച്ചിട്ടുള്ള കടല്‍ഭിത്തി, ഗ്രോയിന്‍, ഓഫ്‌ഷോര്‍ ബ്രേക്ക്‌വാട്ടര്‍, ബീച്ച് നറിഷ്‌മെന്റ് പ്രവൃത്തികളുടെ സ്വഭാവവും ഏകദേശ ചെലവും എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(ഡി)  പ്രസ്തുത പദ്ധതി കാലതാമസം കൂടാതെ നടപ്പിലാക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയാണെന്നും പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട്, സാങ്കേതിക പഠനങ്ങള്‍, പരിസ്ഥിതി-സാമൂഹിക ആഘാത പഠനങ്ങള്‍ എന്നിവയുടെ നിലവിലെ സ്ഥിതിയും ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക് വായ്പയുടെ അന്തിമ അനുമതി ലഭിക്കുന്നതിനും പ്രവൃത്തികള്‍ ആരംഭിക്കുന്നതിനുമുള്ള പ്രതീക്ഷിത സമയക്രമവും വ്യക്തമാക്കാമോ?

ഒറ്റപ്പാലം മണ്ഡലത്തിലെ കുളങ്ങളുടെ നവീകരണം

873  ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഒറ്റപ്പാലം മണ്ഡലത്തിലെ കുളങ്ങളുടെ നവീകരണത്തിനായി ഫണ്ട് അനുവദിച്ചിട്ടുളള ഏതെങ്കിലും പദ്ധതികള്‍ നിലവിലുണ്ടോ; ഉണ്ടെങ്കില്‍ അവ ഏതെല്ലാമാണെന്നുള്ള വിശദവിവരങ്ങള്‍ ലഭ്യമാക്കാമോ?

ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തിലെ പുളിമാത്ത്-നഗരൂര്‍-കരവാരം ശുദ്ധജല വിതരണ പദ്ധതി

874  ശ്രീമതി ഒ. എസ്. അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തിലെ പുളിമാത്ത്-നഗരൂര്‍-കരവാരം ശുദ്ധജല വിതരണ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയിട്ടുളള പ്രവൃത്തികള്‍ എന്തെല്ലാമാണ്; ഇനി എന്തെല്ലാം പ്രവൃത്തികളാണ് അവശേഷിക്കുന്നതെന്ന് അറിയിക്കാമോ;

(ബി)  പൂര്‍ത്തീകരണത്തിനായി എത്ര സമയം വേണ്ടിവരും എന്നാണ് വിലയിരുത്തിയിരിക്കുന്നതെന്ന് വ്യക്തമാക്കാമോ;

(സി)  പ്രസ്തുത പദ്ധതിയുടെ ഭാഗമായി എത്ര പേര്‍ക്കാണ് ഗാര്‍ഹിക കണക്ഷനുകള്‍ നല്‍കാന്‍ സാധിച്ചിട്ടുളളതെന്നും എത്ര കണക്ഷനുകളാണ് ഇനി അവശേഷിക്കുന്നതെന്നും ഉള്ള വിവരം ലഭ്യമാക്കാമോ;

(ഡി)  ഇത് നല്‍കുന്നതിനായി എന്തെല്ലാം ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുളളതെന്ന് വിശദമാക്കാമോ?

തെന്നല മറക്കപ്പാടം കാപ്പ് ജലസേചന പദ്ധതി

875  ശ്രീ. പി .എം. എ. സമീർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ തെന്നല പഞ്ചായത്തിലുൾപ്പെട്ട മറക്കപ്പാടം കാപ്പ് ജലസേചന പദ്ധതിയുടെ നിലവിലെ സ്‌ഥിതി വിശദമാക്കാമോ;

(ബി)  പ്രസ്‌തുത പദ്ധതിയുടെ സാങ്കേതിക അനുമതി, ടെൻഡർ നടപടികൾ എന്നിവ പൂർത്തീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;

(സി)  പ്രസ്‌തുത പദ്ധതിയുടെ ഭരണാനുമതിയുടെ പകർപ്പ്, സാങ്കേതിക അനുമതിയുടെ പകർപ്പ് എന്നിവ ലഭ്യമാക്കാമോ;

(ഡി)  പ്രസ്‌തുത പദ്ധതിയുടെ ടെൻഡർ നടപടികൾ പൂർത്തീകരിക്കുന്നതിൽ വന്ന കാലതാമസം സംബന്ധിച്ച വിശദവിവരങ്ങൾ ലഭ്യമാക്കാമോ;

(ഇ)  പ്രസ്‌തുത പദ്ധതിയുടെ എസ്റ്റിമേറ്റ് അടക്കമുള്ള ഡിപിആർ തയ്യാറാക്കിയ സമയത്ത് പ്രവൃർത്തി നടത്തുന്നതിനുള്ള നീളം, വീതി, ആഴം എന്നിവ കണക്കാക്കിയിട്ടുണ്ടെങ്കില്‍ പ്രസ്തുത അളവുകള്‍ സഹിതം വിശദമാക്കാമോ;

(എഫ്)  ഒരു പ്രവൃർത്തി നടത്തുന്നതിനുള്ള അളവുകൾ തയ്യാറാക്കി അനുമതി ലഭ്യമാക്കിയതിനു ശേഷം പ്രസ്‌തുത അളവിനുള്ളിൽ വരാത്ത പ്രദേശത്തെ കയ്യേറ്റം ഒഴിപ്പിക്കണമെന്ന ഒരു വ്യക്തിയുടെ പരാതി പ്രകാരം പദ്ധതിയുടെ തുടർ പ്രവൃർത്തികൾ നിർത്തിവയ്ക്കേണ്ട സാഹചര്യം ഉണ്ടോ; വിശദവിവരങ്ങൾ ലഭ്യമാക്കാമോ;

(ജി)  പ്രസ്‌തുത പദ്ധതി പൂർത്തീകരിക്കുന്നതിന് എന്തെല്ലാം തുടർനടപടികളാണ് ആവശ്യമുള്ളത്; എന്നേക്ക് പൂർത്തീകരിക്കാൻ കഴിയും; വിശദമാക്കാമോ?

പുതുക്കാട് ഉപ്പുഴി ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി

876  ശ്രീ. കെ. കെ. രാമചന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പുതുക്കാട് മണ്ഡലത്തിലെ വരന്തരപ്പിള്ളി, മറ്റത്തൂർ ഗ്രാമപഞ്ചായത്തുകളിലെ ഇഞ്ചക്കുണ്ട് മേഖലയിലെ കർഷകർക്ക് ഏറെ പ്രയോജനകരമായ ഉപ്പുഴി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി പൂർത്തീകരിക്കുന്നതിനായുള്ള രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ നിലവിൽ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;

(ബി)  പദ്ധതി വേഗത്തിൽ പൂർത്തിയാക്കുന്നതിന് ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?

പാലക്കാട് ജില്ലയിൽ നടപ്പിലാക്കിവരുന്ന മൈക്രോ ഇറിഗേഷൻ പദ്ധതികൾ

877  ശ്രീ. സുമേഷ് അച്ചുതൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പാലക്കാട് ജില്ലയിൽ സർക്കാർ തലത്തിൽ എത്ര മൈക്രോ ഇറിഗേഷൻ പദ്ധതികളാണ് നടപ്പിലാക്കുന്നത്; അവയുടെ വിശദാംശം വ്യക്തമാക്കാമോ; പ്രസ്തുത പദ്ധതികളിൽ ഏതെല്ലാം പദ്ധതികളാണ് പൂർത്തിയായിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത പദ്ധതികളിൽ ഏതെല്ലാം വിളകളാണ് ഉൾപ്പെടുത്തിയിട്ടുള്ളതെന്നും ഓരോ വിളയ്ക്കും പ്രതിദിനം എത്ര ലിറ്റർ വെള്ളം നൽകാനാണ് ഉദ്ദേശിക്കുന്നതെന്നും പൂർത്തിയായ പദ്ധതികളിൽ ഉദ്ദേശിച്ച അളവിൽ ജലലഭ്യത ഉറപ്പാക്കാൻ സാധിക്കുന്നുണ്ടോ എന്നും വ്യക്തമാക്കാമോ;

(സി)  പ്രസ്തുത പദ്ധതികളിൽ വൈദ്യുതി സൗജന്യമായി നൽകുന്നുണ്ടോ; സൗജന്യമായിട്ടല്ലെങ്കിൽ അതിനുള്ള തുക ഈടാക്കുന്നത് എങ്ങനെയെന്നും പൂർത്തിയായ പദ്ധതികളിൽ ഇതുവരെ ഉപയോഗിച്ച വൈദ്യുതിയുടെ അളവും വ്യക്തമാക്കാമോ;

(ഡി)  പ്രസ്തുത പദ്ധതികളിൽ സോളാർ വൈദ്യുതി ഉപയോഗപ്പെടുത്തുന്നുണ്ടോ എന്ന് വ്യക്തമാക്കാമോ;

(ഇ)  പാലക്കാട് മൂലത്തറ ഡാം ആർ.ബി. കനാൽ ദീർഘിപ്പിക്കുന്ന പദ്ധതി മൈക്രോ ഇറിഗേഷൻ പദ്ധതിയുമായി ബന്ധിപ്പിച്ചാണോ നടപ്പിലാക്കുന്നത്; വ്യക്തമാക്കാമോ?

കണ്ണൂര്‍ നിയോജക മണ്ഡലത്തിലെ കാനാമ്പുഴ പുനരുജ്ജീവന പദ്ധതി

878  ശ്രീ. ടി .ഒ. മോഹനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കണ്ണൂർ നിയോജകമണ്ഡലത്തിലെ കാനാമ്പുഴ പുനരുജ്ജീവന പദ്ധതിയുടെ നിലവിലെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കാമോ;

(ബി)  ഇതിനായി എത്ര തുക ചെലവായെന്ന് വ്യക്തമാക്കാമോ;

(സി)  എന്തായിരുന്നു പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളെന്നും പ്രസ്തുത ലക്ഷ്യം കൈവരിച്ചിട്ടുണ്ടോയെന്നും വ്യക്തമാക്കാമോ;

(ഡി)  പദ്ധതി സംബന്ധിച്ച് എന്തെങ്കിലും പരാതികൾ സർക്കാരിനോ മറ്റ് വകുപ്പുകൾക്കോ ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ അവയുടെ വിശദാംശവും നിലവിലെ സ്ഥിതിയും വ്യക്തമാക്കാമോ?

മഞ്ചേരി മണ്ഡലത്തിലെ കുടിവെള്ള പദ്ധതികളുടെ പുരോഗതിയും ജലസ്രോതസ്സുകളുടെ സംരക്ഷണവും

879  ശ്രീ. എം. റഹ്മത്തുളള : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മഞ്ചേരി മണ്ഡലത്തിലെ മഞ്ചേരി നഗരസഭ, തൃക്കലങ്ങോട്, പാണ്ടിക്കാട്, എടപ്പറ്റ, ആനക്കയം എന്നീ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി ജലവിഭവ വകുപ്പ് സ്വീകരിച്ചിട്ടുള്ള അടിയന്തര നടപടികൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;

(ബി)  മണ്ഡലത്തിൽ നിലവിൽ നടപ്പിലാക്കിവരുന്ന ജൽ ജീവൻ മിഷൻ/ അമൃത് കുടിവെള്ള പദ്ധതികളുടെ നിലവിലെ പുരോഗതികൾ പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കാമോ; പദ്ധതി പൂർത്തീകരണത്തിനു നേരിടുന്ന തടസ്സങ്ങൾ പരിഹരിക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കാമോ;

(സി)  കടലുണ്ടി പുഴയെ ആശ്രയിച്ച് മഞ്ചേരി മണ്ഡലത്തിൽ പ്രവർത്തിക്കുന്ന വിവിധ കുടിവെള്ള പദ്ധതികൾക്ക് വേനൽക്കാലത്ത് ജലലഭ്യത ഉറപ്പുവരുത്തുന്നതിനായി പുതിയ തടയണകൾ/റഗുലേറ്ററുകൾ നിർമ്മിക്കുന്നതിനും നിലവിലുള്ളവയുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുന്നതിനും എന്തെല്ലാം പദ്ധതികളാണ് പരിഗണനയിലുള്ളതെന്ന് വ്യക്തമാക്കാമോ;

(ഡി)  മഞ്ചേരി മണ്ഡലത്തിലെ പഴക്കമുള്ള കുടിവെള്ള വിതരണ പൈപ്പ് ലൈനുകൾ മാറ്റിസ്ഥാപിക്കുന്നതിനും വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റുകളുടെ ശേഷി വർദ്ധിപ്പിക്കുന്നതിനുമായി പുതിയ ഭരണാനുമതി നൽകിയിട്ടുണ്ടോ; എങ്കിൽ പ്രസ്തുത പ്രവൃത്തികളുടെ വിശദാംശം ലഭ്യമാക്കാമോ?

കുറ്റ്യാടിപ്പുഴ സംരക്ഷണം

880  ശ്രീ. പാറക്കൽ അബ്‌ദുല്ല : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കുറ്റ്യാടി നിയോജകമണ്ഡലത്തിലൂടെ കടന്നുപോകുന്ന കുറ്റ്യാടിപ്പുഴയുടെ ഭാഗങ്ങളിൽ പാർശ്വഭിത്തി കെട്ടി സുരക്ഷിതമാക്കുന്നതിനായുള്ള പ്രവൃത്തികളുടെ നിലവിലെ പുരോഗതി വിശദമാക്കുമോ;

(ബി)  പ്രസ്തുത പ്രവൃത്തി ഏത് തീയതിയിൽ പൂർത്തിയാക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

(സി)  നിലവിൽ പ്രസ്തുത പ്രവൃത്തിയുടെ പൂർത്തീകരണത്തിൽ തടസ്സം നേരിടുന്നുണ്ടോ; ഉണ്ടെങ്കിൽ വ്യക്തമാക്കാമോ; പരിഹാരം എന്താണെന്ന് വിശദമാക്കാമോ?

പ്രളയം തടയുന്നതിനുള്ള നടപടികൾ

881  ശ്രീ. പഴകുളം മധു : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ആവർത്തിച്ച് ഉണ്ടാകുന്ന പ്രളയങ്ങൾ തടയുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;

(ബി)  പ്രളയസാധ്യത കുറയ്ക്കുന്നതിനായി നിലവിൽ നടപ്പാക്കിവരുന്ന പദ്ധതികൾ ഏതൊക്കെയാണെന്ന് അറിയിക്കാമോ;

(സി)  പ്രളയനിയന്ത്രണത്തിനായി അണക്കെട്ടുകൾ, നദീതടങ്ങൾ, കനാലുകൾ, നഗരങ്ങളിലെ ഡ്രെയിനേജ് സംവിധാനങ്ങൾ എന്നിവ ശക്തിപ്പെടുത്തുന്നതിനും മുന്നറിയിപ്പ് സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനും കൂടുതൽ കേന്ദ്രസഹായം ആവശ്യപ്പെടുമോ; വ്യക്തമാക്കാമോ?

ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ വെള്ളം കയറുന്നത് തടയുന്നതിനുള്ള നടപടികള്‍

882  ശ്രീ. നാട്ടകം സുരേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വേമ്പനാട്ടു കായലിലും മീനച്ചിലാറിലും കൊടൂരാറിലും മറ്റ് തോടുകളിലും എക്കലും മണ്ണും അടിഞ്ഞ് അവയുടെ ആഴം കുറഞ്ഞതായി ശാസ്ത്രീയ പഠനങ്ങളിൽ കണ്ടെത്തിയിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)  എക്കലും മണ്ണും അടിഞ്ഞ് കായലിന്റെയും ആറുകളുടെും തോടുകളുടെയും ആഴം കുറഞ്ഞതു നിമിത്തം നേരിയ മഴ പെയ്താല്‍ തന്നെ ഏറ്റുമാനൂര്‍ നിയോജകമണ്ഡലത്തിലെ പടിഞ്ഞാറന്‍ പ്രദേശത്തെ ജനവാസമേഖലകളില്‍ വെള്ളം കയറുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)  ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് അടിയന്തരനടപടി സ്വീകരിക്കുമോ; എങ്കില്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ എന്തൊക്കെയാണെന്ന് വിശദീകരിക്കുമോ?

അച്ചൻകോവിലാറിന്റെ ഇടതുകരയിൽ സംരക്ഷണഭിത്തി നിര്‍മ്മാണം

883  ശ്രീ. എം. എസ്. അരുണ്‍ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മാവേലിക്കര മണ്ഡലത്തിലെ തഴക്കര പഞ്ചായത്ത് ഏഴാം വാർഡിൽ കല്ലിമേൽ കല്ലുവളയം സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിക്ക് മുൻവശം അച്ചൻകോവിലാറിന്റെ ഇടതുകരയിൽ സംരക്ഷണഭിത്തി നിർമ്മിക്കുന്നതിന് ബജറ്റിൽ തുക അനുവദിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  പ്രസ്തതു പ്രവൃത്തിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതിക്ക് ജലവിഭവ വകുപ്പില്‍ നല്‍കിയ ഫയല്‍ (ഐആർ 2/304/2025) ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)  പ്രസ്‌തുത പ്രവൃത്തിയുടെ ഭരണാനുമതി ലഭ്യമാക്കി ടെന്‍ഡര്‍ ചെയ്യുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോയെന്ന് വിശദമാക്കുമോ?

തിരൂരങ്ങാടി നിയോജകമണ്ഡലത്തിലെ പുഴ സംരക്ഷണ പ്രവൃത്തികൾ

884  ശ്രീ. പി .എം. എ. സമീർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തിരൂരങ്ങാടി നിയോജകമണ്ഡലത്തിൽ പുഴയുടെ സൈഡ് സംരക്ഷണവുമായി ബന്ധപ്പെട്ട് ഏതെല്ലാം പ്രവൃത്തികളാണ് നിലവിൽ പരിഗണനയിലുള്ളതെന്ന് വിശദമാക്കാമോ;

(ബി)  ഈ പ്രവൃത്തികളിൽ ഓരോന്നിന്റെയും ഫയൽ നമ്പർ, ഫയലുകളുടെ നിലവിലെ സ്ഥിതി, നിലവിൽ ഏത് ഓഫീസിലാണ് ഫയൽ ഉള്ളത് എന്നീ വിവരങ്ങൾ വിശദമാക്കാമോ;

(സി)  തിരൂരങ്ങാടി നിയോജകമണ്ഡലത്തിൽ പുഴയുടെ സൈഡ് കെട്ടി സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് ഭരണാനുമതി ലഭ്യമാക്കിയ പ്രവൃത്തികളുടെ വിശദവിവരങ്ങൾ, ഭരണാനുമതി ഉത്തരവിന്റെ പകർപ്പ് സഹിതം ലഭ്യമാക്കാമോ;

(ഡി)  പുഴയുടെ സൈഡ് കെട്ടി സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് തിരൂരങ്ങാടി മുനിസിപ്പാലിറ്റിയിലെ വടക്കേക്കാട് ഭാഗത്തെ പ്രവൃത്തിയുടെ അവസ്ഥ എന്താണെന്ന് വിശദമാക്കാമോ?

കായലുകളിലെ മാലിന്യ നിർമ്മാർജനം

885  ശ്രീ. സി. ആര്‍. മഹേഷ്
ശ്രീ. കെ. പി. നൗഷാദ് അലി
ശ്രീ. കെ. പ്രവീൺ കുമാർ
ശ്രീ. സിറിയക് തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ പ്രധാന കായലുകളുടെ സംരക്ഷണത്തിന് കൈക്കൊണ്ടിട്ടുള്ള പദ്ധതികൾ ഏതെല്ലാമാണെന്ന് വിശദമാക്കാമോ;

(ബി)  കായലുകളിൽ മണലും ചെളിയും നിറഞ്ഞ് ആഴം കുറയുന്നത് ജലഗതാഗതത്തെയും മൽസ്യസമ്പത്തിനേയും സാരമായി ബാധിക്കുന്നുണ്ടോ; ഡ്രഡ്ജ് ചെയ്ത് കായലുകളുടെ ആഴം കൂട്ടാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;

(സി)  പുരവഞ്ചികളിൽ നിന്നുള്ള മാലിന്യങ്ങളും മറ്റു പ്ലാസ്റ്റിക് മാലിന്യങ്ങളും കായലിന്റെ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്നുണ്ടോ; നിലവിലുള്ള മാലിന്യങ്ങൾ നീക്കം ചെയ്യാനും മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?

കുയ്യാലി പുഴ സംരക്ഷണം

886  ശ്രീ. കാരായി രാജൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തലശ്ശേരി നിയോജക മണ്ഡലത്തിലെ കുയ്യാലി പുഴയുടെ സൈഡ് കെട്ടി സംരക്ഷിക്കുന്നതിനായി മേജര്‍ ഇറിഗേഷന്‍ വകുപ്പ് മൂന്ന് കോടി ഇരുപത് ലക്ഷം രൂപയുടെ പ്രൊപ്പോസല്‍ (പ്രോജക്ട് ഐ.ഡി.-ഐ.ആര്‍.ആര്‍./ഐ.എ./എഫ്.എല്‍/7466/2025) ചീഫ് എഞ്ചിനീയര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയതിന് ഭരണാനുമതി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ?

തലശ്ശേരി പൊന്ന്യം പുഴയുടെ സംരക്ഷണം

887  ശ്രീ. കാരായി രാജൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തലശ്ശേരി നിയോജക മണ്ഡലത്തിലെ കതിരൂർ ഗ്രാമപഞ്ചായത്തിലുള്ള പൊന്ന്യം പുഴയുടെ സൈഡ് കെട്ടി സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് ഇറിഗേഷന്‍ വകുപ്പ് തയ്യാറാക്കിയെങ്കിലും ഇതുവരെയും ഭരണാനുമതി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടില്ലയെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)  പ്രസ്തുത പദ്ധതിയുടെ ഭരണാനുമതിക്ക് അടിയന്തരമായി നടപടികള്‍ സ്വീകരിക്കുമോ; ആയതിന് ഇനി എന്തൊക്കെ നടപടികള്‍ ആണ് ഉള്ളതെന്ന് വ്യക്തമാക്കാമോ?

പമ്പ, അച്ചന്‍കോവില്‍ നദീ തീര സംരക്ഷണം

888  ശ്രീ. സജി ചെറിയാന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പമ്പ, അച്ചന്‍കോവില്‍ നദീ തീരങ്ങള്‍ ക്രമാതീതമായി ഇടിഞ്ഞ് ആളുകളുടെ ജീവനും സ്വത്തിനും ഭീക്ഷണിയാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)  ചെങ്ങന്നൂര്‍ നിയോജകമണ്ഡലത്തില്‍ നദീ തീര സംരക്ഷണത്തിനായി എത്ര രൂപയുടെ എസ്റ്റിമേറ്റ് ആണ് സമര്‍പ്പിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

(സി)  എത്ര പ്രവൃത്തികള്‍ക്ക് നാളിതുവരെ ഭരണാനുമതി നല്‍കിയിട്ടുണ്ട്; തുകയും പ്രവൃത്തിയുടെ വിശദാംശവും ലഭ്യമാക്കാമോ;

(ഡി)  അവശേഷിക്കുന്ന പ്രവൃത്തികള്‍ക്ക് എപ്പോള്‍ ഭരണാനുമതി നല്‍കി നടപ്പാക്കാന്‍ കഴിയും എന്ന് വ്യക്തമാക്കാമോ?

ജലസുരക്ഷക്ക് ദീർഘകാല പദ്ധതി

889  ശ്രീ. സനീഷ്‌കുമാര്‍ ജോസഫ്
ശ്രീ. കെ. ജയന്ത്
ശ്രീമതി ഉഷ വിജയൻ
ശ്രീ. ടി .ഒ. മോഹനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കാലാവസ്ഥാ വ്യതിയാനത്തിന്റെയും അടിക്കടിയുണ്ടാകുന്ന എൽനിനോ, ലാനിന പ്രതിഭാസങ്ങളുടെയും പശ്ചാത്തലത്തിൽ സംസ്ഥാനത്തിന്റെ ജലസുരക്ഷ ഉറപ്പാക്കാൻ ദീർഘകാല പദ്ധതി തയ്യാറാക്കുമോയെന്ന് വ്യക്തമാക്കാമോ;

(ബി)  ഓരോ ജില്ലയിലെയും ജല ലഭ്യതക്കനുസരിച്ചു് പ്രത്യേക ജലബജറ്റ് തയ്യാറാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ;

(സി)  കുടിവെള്ളം, കൃഷി, വ്യവസായം എന്നീ മേഖലകളിലെ ഭാവിയിലെ ജലാവശ്യകത മുന്നിൽക്കണ്ട് സംസ്ഥാനതല ജലനയം തയ്യാറാക്കുമോയെന്ന് വ്യക്തമാക്കാമോ?

അഷ്ടമുടിക്കായലിന്റെ മാലിന്യ നിർമ്മാർജനം

890  ശ്രീ. എം. എം. നസീർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  2021–26 കാലയളവിൽ അഷ്ടമുടിക്കായലിന്റെ മാലിന്യനിർമ്മാർജനത്തിനും ജലഗുണനിലവാര സംരക്ഷണത്തിനുമായി ചെലവഴിച്ച തുക എത്രയെന്ന് വർഷം, വകുപ്പ്, പദ്ധതി എന്നിവ തിരിച്ച് വ്യക്തമാക്കുമോ;

(ബി)  പ്രസ്തുത കാലയളവിൽ കായലിൽ നിന്നും നീക്കം ചെയ്ത മാലിന്യത്തിന്റെ അളവ് എത്രയെന്നും അതിന്റെ സംസ്കരണത്തിനായി സ്വീകരിച്ച നടപടികൾ എന്തൊക്കെയെന്നും വ്യക്തമാക്കുമോ;

(സി)  കായലിൽ മാലിന്യം നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകൾ, ഈടാക്കിയ പിഴ, സ്വീകരിച്ച നിയമനടപടികൾ എന്നിവയുടെ വിശദാംശം ലഭ്യമാക്കാമോ?

കോട്ടക്കല്‍ മണ്ഡലത്തിലെ സംരക്ഷണഭിത്തി നിര്‍മ്മാണവും തോടുകളുടെ നവീകരണവും

891  പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കോട്ടക്കല്‍ മണ്ഡലത്തിലെ പുഞ്ചപ്പാടം തോട്, പൈങ്കണ്ണൂര്‍ തോട് എന്നിവയുടെ സംരക്ഷണഭിത്തി നിര്‍മ്മാണവും തോടുകളുടെ നവീകരണവും നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനായുള്ള പ്രൊപ്പോസൽ ലഭ്യമായിട്ടുണ്ടോ; ആയതിന്മേല്‍ സ്വീകരിച്ച നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ;

(ബി)  പ്രസ്തുത പ്രൊപ്പോസലിന്മേല്‍ മൈനർ ഇറിഗേഷൻ സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ കാര്യാലയം, ചീഫ് എഞ്ചിനീയര്‍ (ജലസേചനം) എന്നീ ഓഫീസുകൾ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ?

കല്ലട ജലസേചന പദ്ധതിയുടെ കനാലുകളിൽ അറ്റകുറ്റപ്പണികൾ

892  ശ്രീ. ബി. ബി. ഗോപകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ചാത്തന്നൂർ നിയോജകമണ്ഡലത്തിൽ കല്ലട ജലസേചന പദ്ധതിയുടെ കനാലുകളിൽ അറ്റകുറ്റപ്പണികൾ നടത്താത്തിനാൽ ജലവിതരണം തടസ്സപ്പെടുന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  കല്ലട ജലസേചന പദ്ധതിയുടെ കനാലുകളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി കഴിഞ്ഞ മൂന്ന് വർഷം എത്ര തുക അനുവദിച്ചു; എത്ര തുക ചെലവഴിച്ചു;

(സി)  കനാലുകളുടെ കൈയേറ്റവും മാലിന്യ നിക്ഷേപവും കണ്ടെത്തിയിട്ടുണ്ടോ; കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന് സ്വീകരിച്ച നടപടികൾ എന്തൊക്കെയാണ്;

(ഡി)  കല്ലട പദ്ധതിയുടെ വെള്ളം കുടിവെള്ള ആവശ്യത്തിനായി ഉപയോഗിക്കുന്ന പ്രദേശങ്ങളിൽ വേനൽക്കാലത്ത് ജലവിതരണം ഉറപ്പാക്കാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടോ;

(ഇ)  കല്ലട ജലസേചന പദ്ധതിയുടെ കനാലുകൾ കടന്നുപോകുന്ന പ്രദേശങ്ങളിൽ കർഷകർക്ക് ആവശ്യമായ സമയത്ത് വെള്ളം ലഭിക്കുന്നില്ലെന്ന പരാതികൾ ലഭിച്ചിട്ടുണ്ടോ;

(എഫ്)  ചാത്തന്നൂർ നിയോജകമണ്ഡലത്തിൽ കല്ലട ജലസേചന പദ്ധതിയുടെ ജലവിതരണ ശൃംഖലയിൽ ഉൾപ്പെടുന്ന പ്രദേശങ്ങൾ ഏതെല്ലാമാണ്; നിലവിൽ എത്ര ഹെക്ടർ കൃഷിഭൂമിക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നുണ്ട്; കനാലുകളുടെ അറ്റകുറ്റപ്പണികൾക്കും നവീകരണത്തിനുമായി നിലവിൽ നടപ്പാക്കുന്ന പ്രവൃത്തികൾ ഏതെല്ലാമാണെന്നും അനുവദിച്ച തുക എത്രയാണെന്നും വ്യക്തമാക്കാമോ?

പ്രളയം ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതല്‍

893  ശ്രീ. എം. റഹ്മത്തുളള
ശ്രീ. പി. കെ. നവാസ്
ശ്രീ. കല്ലട്ര മാഹിൻ
ശ്രീ. സി. കെ. കാസിം : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  2018,2019 എന്നീ വര്‍ഷങ്ങളിലെ വന്‍ പ്രളയത്തിന്റെ അടിസ്ഥാനത്തില്‍ എന്തെങ്കിലും മുന്‍കരുതല്‍ സ്വീകരിച്ചിരുന്നോ; വിശദമാക്കാമോ;

(ബി)  നദികളുടെ ആവാഹശേഷി, അടിഞ്ഞുകൂടിയ മണ്ണിന്റെ അളവ് എന്നിവയെക്കുറിച്ച് എന്തെങ്കിലും റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നോ; വ്യക്തമാക്കുമോ ;

(സി)  പ്രളയം ആവര്‍ത്തിക്കാതിരിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ?

ജലവിഭവ വകുപ്പിന്റെ മാവേലിക്കര മണ്ഡലത്തിലെ വിവിധ പ്രവൃത്തികള്‍

894  ശ്രീ. എം. എസ്. അരുണ്‍ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മാവേലിക്കര മണ്ഡലത്തിലെ വള്ളികുന്നം ഗ്രാമപഞ്ചായത്തിലുള്ള കാക്കറുമ്പ് പാലം നിർമ്മാണത്തിന് ബജറ്റിൽ തുക അനുവദിച്ചിട്ടുള്ള കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  പ്രസ്തുത പ്രവൃത്തിയുടെ ഭരണാനുമതിക്കായി ഇറിഗേഷൻ വകുപ്പ് നൽകിയ എസ്റ്റിമേറ്റ് (എം13/52/2026) പരിഗണിച്ച് അനുമതി ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കാമോ;

(സി)  മാവേലിക്കര മണ്ഡലത്തില്‍ താമരക്കുളം പഞ്ചായത്തിലെ വയ്യാങ്കര ചിറയുടെ സംരക്ഷണഭിത്തി നിർമ്മാണത്തിനായി ബജറ്റില്‍ തുക അനുവദിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)  പ്രസ്തുത പ്രവൃത്തിയുടെ എസ്റ്റിമേറ്റ് ഇറിഗേഷന്‍ വകുപ്പ് നല്കിയത് (എം 13/91/2026)പരിഗണിച്ച് ഭരണാനുമതി അടിയന്തരമായി ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?

അഴിക്കോട് തോട് സംരക്ഷണ പ്രവൃത്തി

895  ശ്രീ. കെ. വി. സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ബജറ്റില്‍ അഴിക്കോട് മണ്ഡലത്തിൽ അനുവദിച്ചിട്ടുള്ള തോട് സംരക്ഷണങ്ങളുടെ പ്രവൃത്തി സംബന്ധിച്ച വിശദമായ വിവരം ലഭ്യമാക്കാമോ;

(ബി)  പ്രവൃത്തി എസ്റ്റിമേറ്റ് പൂര്‍ത്തിയാക്കിയിട്ടുണ്ടോ; വിവരം ലഭ്യമാക്കാമോ;

(സി)  പ്രവൃത്തി വേഗത്തില്‍ ആരംഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമോ?

ജലസേചന വകുപ്പിന്റെ കീഴിലുള്ള കനാൽ ബണ്ട് റോഡുകൾ

896  ശ്രീ. വി. പി. സജീന്ദ്രൻ
ശ്രീ. മനോജ് മൂത്തേടൻ
ശ്രീ. സുമേഷ് അച്ചുതൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ജലസേചന വകുപ്പിന്റെ കീഴിലുള്ള കനാൽ ബണ്ട് റോഡുകൾ ശരിയായ രീതിയിൽ ബലപ്പെടുത്തി സംരക്ഷിക്കാത്തതിനാലും കാലപ്പഴക്കത്തിനാലും സൈഡ് കെട്ട് ഇടിഞ്ഞ് വീണ് കനാലിലൂടെയുള്ള സുഗമമായ വെള്ളമൊഴുക്കിനെ തടസ്സപ്പെടുത്തുന്നതും അപകടങ്ങൾ ഉണ്ടാകുന്നതും ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;

(ബി)  ആയതിന്റെ അറ്റകുറ്റപ്പണികൾ യഥാസമയം നടത്തുന്നതിനും നീരൊഴുക്ക് സുഗമമാക്കുന്നതിനും നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;

(സി)  ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥരുടെ അനാവശ്യമായ ഇടപെടലുകൾ ഒഴിവാക്കുന്നതിനും കനാൽ സൈഡ് കെട്ടി സംരക്ഷിക്കുന്നതിനുള്ള നിയമ നടപടികൾ ലഘൂകരിക്കുവാനും കാലതാമസം കൂടാതെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി നല്‍കുവാനും ഇറിഗേഷൻ വകുപ്പ് മുഖേന നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?

പഴശ്ശി ജലസേചന പദ്ധതിയുടെ പുനരുദ്ധാരണ പ്രവൃത്തികള്‍

897  ശ്രീ. വി. കെ. സനോജ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പഴശ്ശി കനാലിന്റെ കാര-തെളുപ്പ് പ്രദേശത്തെ അണ്ടര്‍ ടണല്‍ തകര്‍ന്ന് ദുരന്തമുണ്ടായതില്‍ ടണലിന്റെയും ബണ്ട് റോഡിന്റെയും പുനര്‍നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ; എത്ര കോടി രൂപയുടെ എസ്റ്റിമേറ്റ് ആണ് ഇതിനായി തയ്യാറാക്കിയിരിക്കുന്നത്; പ്രസ്തുത തുക അനുവദിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തൊക്കെ; വിശദമാക്കാമോ;

(ബി)  പഴശ്ശി ജലസേചന പദ്ധതിയുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ക്ക് നടപ്പ് സാമ്പത്തിക വര്‍ഷം എത്ര തുക വകയിരുത്തിയിട്ടുണ്ട്; വ്യക്തമാക്കുമോ;

(സി)  പഴശ്ശി ഡാം സുരക്ഷയ്ക്കായി ജീവനക്കാരെ നിയോഗിക്കുന്നത് പരിഗണനയിലുണ്ടോ?

പഴശ്ശി റിസര്‍വോയറിലെ ഇന്‍ടേക്ക് വെല്ലുകളില്‍ അടിഞ്ഞു കൂടിയ മണല്‍ നീക്കാൻ നടപടി

898  ശ്രീ. വി. കെ. സനോജ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പഴശ്ശി റിസര്‍വോയറിലെ വാട്ടര്‍ അതോറിറ്റിയുടെ ഇന്‍ടേക്ക് വെല്ലുകളില്‍ അടിഞ്ഞു കൂടിയ മണല്‍ നീക്കം ചെയ്യുന്നതിനായി ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;

(ബി)  പ്രസ്തുത പ്രവൃത്തിയുടെ നടത്തിപ്പിനായി ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ലഭ്യമാക്കാമോ?

കുന്നംകുളം വേലൂര്‍ കിടായിച്ചിറ പുനരുദ്ധാരണം

899  ശ്രീ. എ. സി. മൊയ്തീന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കുന്നംകുളം മണ്ഡലത്തിലെ വേലൂര്‍ ഗ്രാമപഞ്ചായത്തില്‍ കിടായിച്ചിറ പുനരുദ്ധാരണ പ്രവൃത്തികള്‍ക്കായി (സ.ഉ.(സാധാ) നം.32/2023/ഡബ്ലിയു.ആര്‍.ഡി.) 3 കോടി രൂപയുടെ ഭരണാനുമതി നല്‍കി കരാര്‍ വെച്ച പദ്ധതിയുടെ നിലവിലെ നിര്‍മ്മാണ പുരോഗതി വിശദമാക്കാമോ;

(ബി)  പ്രസ്തുത പദ്ധതിയുടെ റിവൈസ്ഡ് എസ്റ്റിമേറ്റ്സ് അംഗീകരിച്ചതിനുശേഷം നിര്‍മ്മാണ പ്രവൃത്തികള്‍ പുനരാരംഭിച്ച് വേഗത്തിലാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്നും പ്രവൃത്തികള്‍ എപ്പോള്‍ പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത് എന്നും വിശദമാക്കാമോ?

പാലക്കാട്-ആലത്തൂര്‍ നെല്‍കൃഷിക്ക് ജലവിതരണം

900  ശ്രീ. ടി. എം. ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  എല്‍നിനോ പ്രതിഭാസം കാരണം പാലക്കാട്-ആലത്തൂര്‍ മണ്ഡലത്തില്‍ ഉള്‍പ്പെടെ നെല്‍കൃഷിയുടെ രണ്ടാം വിളയ്ക്ക് ജില്ലയിലെ വിവിധ ജലസംഭരണികളില്‍ നിന്നുള്ള ജലവിതരണത്തെപ്പറ്റി നെല്‍കര്‍ഷകര്‍ക്കുള്ള ആശങ്ക ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)  ഇത് പരിഹരിച്ച് നെല്‍കൃഷിയുടെ രണ്ടാം വിള സുഗമമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ;

(സി)  പ്രസ്തുത വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;

(ഡി)  ഈ വര്‍ഷത്തെ നെല്‍കൃഷിയുടെ രണ്ടാം വിളയ്ക്ക് പര്യാപ്തമായ ജലം സംഭരണികളില്‍ ഉണ്ടെന്ന് ഉറപ്പുവരുത്തി നെല്‍ കര്‍ഷകര്‍ക്ക് വിളനാശം സംഭവിക്കാതിരിക്കുവാൻ നടപടി സ്വീകരിക്കുമോ?

പേരാമ്പ്ര ആവളപ്പാണ്ടിയിലെ കൃഷിയിടങ്ങളിലെ വെള്ളക്കെട്ട്

901  ശ്രീമതി ഫാത്തിമ തഹിലിയ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പേരാമ്പ്ര നിയോജകമണ്ഡലത്തിലെ വിവിധ കൃഷിയിടങ്ങളിലും പറമ്പുകളിലും മഴക്കാലത്ത് ജലനിരപ്പ് ഉയർന്ന് വെള്ളം കയറുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  കൃഷിയിടങ്ങളിലേക്ക് വെള്ളം കയറുന്നത് തടയുന്നതിനായി തോടുകൾ, കനാലുകൾ, നീർച്ചാലുകൾ എന്നിവയുടെ ആഴം കൂട്ടുന്നതിനും ശുചീകരിക്കുന്നതിനും സംരക്ഷണഭിത്തികൾ നിർമ്മിക്കുന്നതിനും ഇറിഗേഷൻ വകുപ്പ് മുഖേന പദ്ധതികൾ നടപ്പാക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;

(സി)  ആവളപ്പാണ്ടിയിലെ വെള്ളക്കെട്ടിനും കൃഷിയിടങ്ങളിലേക്ക് വെള്ളം കയറുന്നതിനും കാരണമാകുന്ന തോടുകൾ, നീർച്ചാലുകൾ, കനാലുകൾ എന്നിവയുടെ നിലവിലെ സ്ഥിതി പരിശോധിച്ചിട്ടുണ്ടോ; അവ പരിഹരിക്കുന്നതിനുള്ള നി‍ർദ്ദേശങ്ങൾ ലഭ്യമാക്കാമോ?

ചിറ്റൂർ മൂലത്തറ ഡാമിൽ നിന്നുള്ള ആർ.ബി. കനാൽ വേലന്താവളം വരെ നീട്ടുന്ന പദ്ധതി

902  ശ്രീ. സുമേഷ് അച്ചുതൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ചിറ്റൂർ നിയോജക മണ്ഡലത്തിൽ മൂലത്തറ ഡാമിൽ നിന്നുള്ള ആർ.ബി. കനാൽ വേലന്താവളം വരെ നീട്ടുന്ന പ്രവൃത്തിയ്ക്ക് ആവശ്യമായ മുഴുവൻ സ്ഥലവും അക്വയർ ചെയ്തിട്ടുണ്ടോ;

(ബി)  ഇപ്പോൾ പ്രവൃത്തി നടന്നു വരുന്ന പ്രൊജക്റ്റില്‍ ആവശ്യമായ മുഴുവൻ സ്ഥലവും അക്വയർ ചെയ്തിട്ടുണ്ടോ; ഇല്ലെങ്കിൽ ഏതെല്ലാം ചെയിനേജ്കളിൽ സ്ഥലം ഏറ്റെടുക്കാന്‍ ബാക്കിയുണ്ട്; വിശദമാക്കുമോ;

(സി)  ആവശ്യമായ മുഴുവൻ സ്ഥലവും ഏറ്റെടുക്കാതെ പ്രവൃത്തി നടന്നുവരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ഡി)  പ്രവൃത്തി പൂർത്തിയായ ഭാഗത്ത് കർഷകർക്ക് ആവശ്യത്തിന് വെള്ളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തിയിട്ടുണ്ടോ;

(ഇ)  നാളിതുവരെ പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട് എത്ര കോടി രൂപ ചെലവഴിച്ചു; വിശദാംശം നൽകുമോ?

മലമ്പുഴ പുതുശ്ശേരി ചെല്ലന്‍കാവ് മിനിഡാം നിര്‍മ്മാണം

903  ശ്രീ. എ. പ്രഭാകരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  2020-21 വര്‍ഷത്തെ ബജറ്റില്‍ നാല് കോടി രൂപ അനുവദിച്ച മലമ്പുഴ മണ്ഡലത്തിലെ പുതുശ്ശേരി പഞ്ചായത്തിലെ ചെല്ലന്‍കാവ് മിനിഡാം നിര്‍മ്മാണ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ;

(ബി)  2025 ഏപ്രിലില്‍ ഭരണാനുമതി ലഭിച്ച പ്രസ്തുത പദ്ധതിയുടെ നിര്‍മ്മാണം ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ?

മഞ്ചേരി മണ്ഡലത്തിൽ നടപ്പാക്കി വരുന്ന പാർശ്വഭിത്തി സംരക്ഷണ പ്രവർത്തികൾ

904  ശ്രീ. എം. റഹ്മത്തുളള : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മഞ്ചേരി നിയമസഭാ മണ്ഡലത്തിലെ കടലുണ്ടിപ്പുഴയുടെ തീരങ്ങളിലും പ്രധാന തോടുകളിലും പ്രകൃതിക്ഷോഭം മൂലം കരയിടിച്ചിൽ ഭീഷണി നേരിടുന്ന പ്രദേശങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  മഞ്ചേരി നഗരസഭ, പാണ്ടിക്കാട്, തൃക്കലങ്ങോട്, കീഴാറ്റൂർ, എടപ്പറ്റ എന്നീ ഗ്രാമപഞ്ചായത്തുകളിലെ പുഴകളുടെയും പ്രധാന തോടുകളുടെയും പാർശ്വഭിത്തികൾ സംരക്ഷിക്കുന്നതിന് നിലവിൽ എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കി വരുന്നതെന്ന് വ്യക്തമാക്കാമോ; തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തിരിച്ചുള്ള വിശദാംശം ലഭ്യമാക്കാമോ;

(സി)  പ്രസ്തുത മണ്ഡലത്തിൽ പാർശ്വഭിത്തി നിർമ്മാണത്തിനും പുനരുദ്ധാരണത്തിനുമായി കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളിൽ എത്ര തുക അനുവദിച്ചുവെന്നും അതിൽ എത്ര തുക ചെലവഴിച്ചുവെന്നും വ്യക്തമാക്കുമോ;

(ഡി)  തകർന്ന പാർശ്വഭിത്തികൾ പുനർനിർമ്മിക്കുന്നതിനായി സമർപ്പിച്ച നിർദ്ദേശങ്ങളിൽ അനുമതി നൽകിയിട്ടുള്ള പ്രവൃത്തികൾ ഏതൊക്കെയാണെന്നും അവയുടെ നിലവിലെ നിർമ്മാണ പുരോഗതിയും വ്യക്തമാക്കാമോ?

കല്ലടയാറിന്റെ തീരത്തെ സംരക്ഷണഭിത്തി

905  ശ്രീ. ജ്യോതികുമാർ ചാമക്കാല : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പത്തനാപുരം നിയോജകമണ്ഡലത്തിൽ നിർമ്മാണത്തിലിരിക്കുന്ന താലൂക്ക് ആശുപത്രിയുടെ കല്ലടയാറിനോട് ചേർന്ന ഭാഗത്ത് മണ്ണിടിച്ചിൽ ഉണ്ടായ കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത പ്രദേശത്ത് സംരക്ഷണഭിത്തി നിർമ്മിക്കണമെന്ന ആവശ്യം വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ സ്വീകരിച്ച നടപടി എന്താണെന്ന് വിശദമാക്കാമോ?

പുഴയോരഭിത്തി നിര്‍മ്മാണം

906  ശ്രീ. പി. കെ. പ്രവീൺ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പുഴയോരഭിത്തി നിര്‍മ്മിക്കുന്നതിന് ജലവിഭവ വകുപ്പ് മുഖേന നടപ്പിലാക്കി വരുന്ന പദ്ധതികളും അവയുടെ മാനദണ്ഡങ്ങളും വിശദമാക്കുമോ;

(ബി)  പുഴയോരഭിത്തി നിര്‍മ്മിക്കുന്നതിന് മുന്‍ഗണന ക്രമം നിശ്ചയിച്ചിട്ടുണ്ടോ, എങ്കില്‍ അവയുടെ മാനദണ്ഡങ്ങള്‍ വ്യക്തമാക്കുമോ;

(സി)  കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ പാനൂര്‍ നഗരസഭയില്‍ പെരിങ്ങത്തൂര്‍ - നാലുതെങ്ങ് തീരദേശ റോഡ്‌ ശക്തമായ കാലവര്‍ഷത്തെ തുടര്‍ന്ന് 01-08-2026-ന് പകുതിയോളം ഇടിഞ്ഞ് പുഴയെടുത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയത് പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ;

(ഡി)  അടിയന്തര സാഹചര്യം പരിഗണിച്ച് കൂടുതല്‍ അപകട സാധ്യതയുള്ള മേഖലയില്‍ പുഴയോരഭിത്തി നിര്‍മ്മിക്കുന്നതിന് വേഗത്തില്‍ ഫണ്ട് അനുവദിക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദമാക്കുമോ?

ബേപ്പൂര്‍ നിയോജകമണ്ഡലത്തില്‍ കടലാക്രമണം തടയുന്നതിനുളള പദ്ധതി

907  ശ്രീ. പി. എ. മുഹമ്മദ് റിയാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നവകേരള സദസ്സുമായി ബന്ധപ്പെട്ട് ബേപ്പൂര്‍ നിയോജകമണ്ഡലത്തില്‍ കടലുണ്ടി, കടുക്കബസാര്‍, ഗോതീശ്വരം ഭാഗങ്ങളിലെ കടലാക്രമണം തടയുന്നതിനുളള ആകെ ഏഴ് കോടി രൂപയുടെ രണ്ട് പ്രവൃത്തികളുടെ പൂര്‍ത്തീകരണം വെെകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)  ഉണ്ടെങ്കില്‍ എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുളളത്; വ്യക്തമാക്കാമോ;

(സി)  പ്രസ്തുത പ്രവൃത്തികള്‍ എപ്പോള്‍ പൂര്‍ത്തീകരിക്കും; വിശദമാക്കാമോ?

അഞ്ചുതെങ്ങ് തീരസംരക്ഷണ പദ്ധതികൾ

908  ശ്രീമതി രമ്യ ഹരിദാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  അഞ്ചുതെങ്ങ് പ്രദേശത്ത് കടൽക്ഷോഭം മൂലം വീടുകളും ഭൂമിയും നഷ്ടപ്പെടുന്ന സാഹചര്യം വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;

(ബി)  തീരസംരക്ഷണത്തിനായി നിലവിൽ അനുവദിച്ച പദ്ധതികളും തുകയും എത്രയാണ്; വിശദമാക്കാമോ;

(സി)  അതീവ അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ അടിയന്തര തീരസംരക്ഷണത്തിനായി പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കാമോ ?

താനൂരിൽ കടല്‍ സുരക്ഷാ ഭിത്തി നിര്‍മ്മാണം

909  ശ്രീ. പി. കെ. നവാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  താനൂര്‍ തീരദേശ മേഖലയിലെ കടല്‍ ക്ഷോഭം പരിഹരിക്കുന്നതിന്റെ ഭാഗമായി കടല്‍ സുരക്ഷ ഭിത്തി നിര്‍മ്മാണത്തിനായുള്ള ഫണ്ട് നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്താനുളള നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത വിഷയം സംബന്ധിച്ച് സര്‍ക്കാരില്‍ നിലവിലുള്ള IR2/336/2026-WRD എന്ന ഫയലിന്‍മേല്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ; പ്രസ്തുത പ്രപ്പോസല്‍ നബാര്‍ഡിലേക്ക് ശിപാര്‍ശ ചെയ്യുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?

ഉദുമ തൃക്കണ്ണാട് ക്ഷേത്രപരിസരത്തെ കടലാക്രമണം

910  ശ്രീ. നീലകണ്ഠൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഉദുമ നിയോജക മണ്ഡലത്തില്‍ കടല്‍ക്ഷോഭമുള്ള പ്രദേശങ്ങള്‍ ഏതൊക്കെയാണെന്ന് വിശദമാക്കാമോ;

(ബി)  ഇത് തടയുന്നതിന് എന്തെങ്കിലും പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കിയിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ;

(സി)  വടക്കേ മലബാറിലെ പാപനാശിനി എന്നറിയപ്പെടുന്ന തൃക്കണ്ണാട് ക്ഷേത്രപരിസരത്തെ കടലാക്രമണം തടയുന്നതില്‍ പ്രത്യേക പരിഗണന നല്‍കി കടല്‍ത്തീരം സംരക്ഷിക്കുന്ന വിഷയം പരിഗണിക്കുമോ; വിശദാംശം അറിയിക്കാമോ?

കാസർഗോഡ് ജില്ലയിലെ കടലാക്രമണം തടയുന്നതിന് നടപടി

911  ശ്രീ. ഗോവിന്ദൻ പള്ളിക്കാപ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കാസർഗോഡ് ജില്ലയിലെ തീരപ്രദേശ കടലാക്രമണം തടയുന്നതിന് നിലവിലെ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം സ്വീകരിച്ച നടപടികൾ എന്തൊക്കെയെന്ന് പഞ്ചായത്ത് /നഗരസഭ തിരിച്ച് വിശദമാക്കാമോ;

(ബി)  ശാസ്ത്രീയമായി കടലാക്രമണം തടയുന്നതിന് എന്തൊക്കെ നടപടികളാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?

കല്ല്യാശ്ശേരി മണ്ഡലത്തിലെ ചൂട്ടാട്-പാലക്കോട് പുലിമുട്ട് നിർമ്മാണം

912  ശ്രീ. എം. വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കല്ല്യാശ്ശേരി മണ്ഡലത്തിലെ ചൂട്ടാട്-പാലക്കോട് പുലിമുട്ട് നിർമ്മാണ പുരോഗതി വ്യക്തമാക്കാമോ; പ്രസ്തുത പദ്ധതി എന്നത്തേക്ക് പൂർത്തീകരിക്കും; വിശദമാക്കാമോ?

കല്യാശ്ശേരി നിയോജക മണ്ഡലത്തിലെ കടല്‍ഭിത്തി നിർമ്മാണ പദ്ധതികള്‍

913  ശ്രീ. എം. വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കല്യാശ്ശേരി മണ്ഡലത്തിലെ മാടായി, മാട്ടൂല്‍ പഞ്ചായത്തുകളില്‍ കടല്‍ ഭിത്തി നിർമ്മാണത്തിനായി അനുവദിച്ച 16.30 കോടി അടങ്കല്‍ വച്ച പ്രവൃത്തിയുടെ നിലവിലെ നിർമ്മാണ പുരോഗതി അറിയിക്കാമോ;

(ബി)  പദ്ധതി പൂർത്തീകരണത്തിനായി കരാറുകാരന് കാലപരിധി പുതുക്കി നിശ്ചയിച്ച് നല്‍കിയിട്ടുണ്ടോ; വ്യക്തമാക്കാമോ;

(സി)  പദ്ധതി എന്നത്തേക്ക് പൂർത്തീകരിക്കാനാവും എന്നാണ് നിലവിലുള്ള വിലയിരുത്തല്‍ എന്ന് അറിയിക്കാമോ; വിശദാംശം നല്‍കുമോ?

വാടാനപ്പള്ളിയിലെ കടലാക്രമണ ഭീഷണി

914  പ്രൊഫ. സി. രവീന്ദ്രനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിലെ തീരപ്രദേശത്ത് കടലാക്രമണം മൂലം ഉണ്ടായിട്ടുള്ള നാശനഷ്ടങ്ങൾ സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;

(ബി)  പ്രദേശത്തിന്റെ സംരക്ഷണത്തിനായി നിലവിൽ സ്വീകരിച്ചിട്ടുള്ള നടപടികൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ;

(സി)  തീരദേശ സംരക്ഷണത്തിനായി ആവശ്യമായ കടൽഭിത്തി നിർമ്മിക്കുന്നതിന് സാങ്കേതിക പരിശോധന നടത്തി പദ്ധതി തയ്യാറാക്കുന്നതിനും ആവശ്യമായ തുക അനുവദിക്കുന്നതിനും നടപടി സ്വീകരിക്കുമോ?

വാടാനപ്പള്ളി തീരപ്രദേശത്ത്‌ കടല്‍ഭിത്തി നിർമ്മാണം

915  പ്രൊഫ. സി. രവീന്ദ്രനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാ‍ർഡിലെ തീരപ്രദേശം കടലാക്രമണ ഭീഷണി നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;

(ബി)  പ്രദേശത്തിന്റെ സംരക്ഷണത്തിനായി നിലവി‍ല്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തോക്കെയാണ്; വിശദമാക്കാമോ;

(സി)  തീരദേശ സംരക്ഷണത്തിന് ആവശ്യമായ കടല്‍ഭിത്തി നിർമ്മിക്കുന്നതിന് സാങ്കേതിക പരിശോധന നടത്തി പദ്ധതി തയ്യാറാക്കുന്നതിനും ആവശ്യമായ തുക അനുവദിക്കുന്നതിനും നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?

മുതലപ്പൊഴിയിലെ അപകടങ്ങൾ

916  ശ്രീ. ടി. ജെ. വിനോദ്
ശ്രീ. എ. ഡി. തോമസ്
ശ്രീമതി രമ്യ ഹരിദാസ്
ശ്രീ. സന്ദീപ് വാര്യർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തിരുവനന്തപുരം മുതലപ്പൊഴിയിൽ നിരന്തരം മത്സ്യബന്ധന യാനങ്ങൾക്ക് അപകടങ്ങൾ ഉണ്ടാകുന്നതും മത്സ്യത്തൊഴിലാളികൾക്ക് ജീവൻ നഷ്ടപ്പെടുന്നതും പരിക്കേൽക്കുന്നതും ഉപകരണങ്ങൾ നശിക്കുന്നതും ശ്രദ്ധയിൽപെട്ടിട്ടുണ്ടോ; വിശദമാക്കാമോ;

(ബി)  കഴിഞ്ഞ 10 വർഷമായി മുതലപ്പൊഴിയിൽ ഉണ്ടായ അപകടങ്ങളെക്കുറിച്ചും മരണങ്ങളെക്കുറിച്ചും നാശനഷ്ടങ്ങളെക്കുറിച്ചുമുള്ള വിശദാംശം ലഭ്യമാക്കാമോ;

(സി)  നിരന്തരം ഇങ്ങനെ അപകടങ്ങൾ ഉണ്ടാവാനുള്ള കരണങ്ങളെക്കുറിച്ചു് എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ; അപകടങ്ങളെ ചെറുക്കുന്നതിനായി പുലിമുട്ട് നിർമ്മിക്കുന്നത് അടക്കമുള്ള പരിഹാര മാർഗ്ഗങ്ങൾ അടിയന്തരമായി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേയിൽ നിന്നും ഉണ്ടാകുന്ന മലവെള്ളപ്പാച്ചിൽ

917  ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേയിൽ നിന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ ജനങ്ങൾക്കുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി 11.9.2026 ന് മലപ്പുറം ജില്ലാ കലക്ടറേറ്റിൽ നടത്തിയ യോഗത്തെ തുടർന്ന് ഇറിഗേഷൻ വകുപ്പ് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചത്; അറിയിക്കാമോ;

(ബി)  കോഴിക്കോട് വിമാനത്താവളത്തിന്റെ സി.ഇ.ആർ(കോർപ്പറേറ്റ് എൻവിയോൺമെന്റൽ റെസ്പോൺസിബിലിറ്റി) ഫണ്ടിൽ നിന്നും 3.5 കോടി രൂപ ചെലവഴിച്ചു ഡ്രൈനേജ് നിർമ്മിക്കാൻ ഇറിഗേഷൻ വകുപ്പ് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;

(സി)  പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് കൊണ്ടോട്ടി മുൻസിപ്പാലിറ്റി പ്രദേശങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി നടത്തിയ സംയുക്ത പരിശോധനയെ തുടർന്ന് ഇറിഗേഷൻ വകുപ്പ് സ്വീകരിച്ച നടപടികൾ അറിയിക്കാമോ;

(ഡി)  വിമാനത്താവളത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള എസ് വളവ് നികത്തുന്നതുമായി ബന്ധപ്പെട്ട് സംയുക്ത പരിശോധന നടത്തിയതിനുശേഷം ഇറിഗേഷൻ വകുപ്പ് സ്വീകരിച്ച തുടർനടപടികൾ എന്തൊക്കെയാണെന്ന് അറിയിക്കാമോ?

ഫോർട്ട് കൊച്ചി - മട്ടാഞ്ചേരി ബോട്ട് റൂട്ടിലെ ഡ്രെഡ്ജിംഗ്

918  ശ്രീ. മുഹമ്മദ് ഷിയാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഫോർട്ട് കൊച്ചി - മട്ടാഞ്ചേരി ബോട്ട് റൂട്ടിൽ അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്യുന്നതിനായുള്ള മേജർ ഇറിഗേഷൻ വകുപ്പിന്റെ 'റീച്ച് III' പ്രവൃത്തി ജൂലൈ, ആഗസ്റ്റ് മാസങ്ങളിലും പൂർത്തിയാകാതെ മുടങ്ങിക്കിടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  ഡ്രെഡ്ജിംഗ് കൃത്യസമയത്ത് പൂർത്തിയാക്കാത്തത് മൂലം ജലഗതാഗത വകുപ്പിന്റെ ബോട്ട് സർവീസുകൾ നിർത്തിവെച്ചിരിക്കുന്ന സാഹചര്യം പരിഹരിക്കുന്നതിനും കരാർ വ്യവസ്ഥകൾ പാലിക്കാത്ത കരാറുകാരനെതിരെയും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(സി)  പ്രസ്തുത 'റീച്ച് III' ഡ്രെഡ്ജിംഗ് പ്രവൃത്തി എന്ന് പൂർത്തിയാക്കി സാധാരണക്കാരായ യാത്രക്കാർക്ക് പ്രയോജനപ്പെടുന്ന രീതിയിൽ ബോട്ട് ഗതാഗതം പുനരാരംഭിക്കാൻ കഴിയുമെന്ന് വ്യക്തമാക്കാമോ;

(ഡി)  ഫോർട്ട് കൊച്ചി ബീച്ച് പരിസരത്ത് സ്ഥാപിച്ചിട്ടുള്ള പ്രീ-ഫാബ്രിക്കേറ്റഡ് ശൗചാലയങ്ങൾക്ക് വാട്ടർ അതോറിറ്റിയുടെ കുടിവെള്ള കണക്ഷൻ ലഭ്യമാക്കി അവ പൂർണ്ണതോതിൽ പ്രവർത്തനസജ്ജമാക്കാൻ കഴിഞ്ഞിട്ടുണ്ടോ; ഇല്ലെങ്കിൽ അതിനുള്ള തടസ്സങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ?

നെയ്യാർ ഇടതുകര കനാല്‍

919  ശ്രീ. സി. കെ. ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  നെയ്യാർ ഇടതുകര കനാലിൽ കൃത്യമായ ഇടവേളകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്താത്തതിനാൽ കനാലിനുള്ളിൽ വൃക്ഷങ്ങളും സസ്യങ്ങളും വളരുകയും മാലിന്യങ്ങൾ അടിഞ്ഞുകൂടുകയും ചെയ്തതുമൂലം ജലത്തിന്റെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുന്നതായും പ്രസ്തുത കനാലിലെ വെള്ളം വണ്ടിച്ചിറ ഉൾപ്പെടെയുള്ള കുടിവെള്ള പദ്ധതികൾക്കായി ഉപയോഗിക്കുന്നതിനാൽ ജലസ്രോതസ്സിന്റെ സംരക്ഷണം ഏറെ പ്രാധാന്യമർഹിക്കുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;

(ബി)  നെയ്യാർ ഇടതുകര കനാലിൽ ആവശ്യമായ രീതിയിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി കനാലിലെ ജലത്തിന്റെ സുഗമമായ ഒഴുക്ക് ഉറപ്പാക്കുന്നതിനും കുടിവെള്ള പദ്ധതികൾക്കായി ഉപയോഗിക്കുന്ന ജലത്തിന്റെ ഗുണനിലവാരം സംരക്ഷിക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;

(സി)  നെയ്യാർ ഇടതുകര കനാലിന്റെ വിവിധ ഭാഗങ്ങളിൽ കാലാന്തരത്തിൽ പാർശ്വഭിത്തികൾക്ക് വിള്ളൽ സംഭവിച്ചതിനെ തുടർന്ന് കനാലിൽ വെള്ളം തുറന്നുവിടുന്ന സമയത്ത് ചോർച്ചയുണ്ടായി കനാലിന്റെ ഇരുവശങ്ങളിലുമുള്ള വീടുകളിലേക്കും റോഡുകളിലേക്കും വെള്ളം ഒഴുകിയെത്തുന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;

(ഡി)  പ്രസ്തുത കനാലിന്റെ പാർശ്വഭിത്തികളിലെ വിള്ളലുകളും മറ്റ് തകരാറുകളും ശാസ്ത്രീയമായി പരിശോധിച്ച് അടിയന്തരമായി അറ്റകുറ്റപ്പണികൾ നടത്തി ചോർച്ച ഒഴിവാക്കുന്നതിനും സമീപവാസികളുടെ വീടുകൾക്കും റോഡുകൾക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനും നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ;

(ഇ)  നെയ്യാർ ഇടതുകര കനാലിന്റെ ഭാഗമായ ആര്യങ്കോട് ഗ്രാമപഞ്ചായത്തിലെ തൊട്ടിപ്പാലം നിരവധി വിനോദസഞ്ചാരികൾ എത്തിച്ചേരുന്ന പ്രദേശമായതിനാൽ, പാലത്തിന്റെ നിലവിലുള്ള ചോർച്ച പരിഹരിക്കുന്നതിനും ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തി കൂടുതൽ സുരക്ഷിതവും ആകർഷകവുമായ രീതിയിൽ മോടിപിടിപ്പിക്കുന്നതിനും പ്രത്യേക പദ്ധതി തയ്യാറാക്കി നടപ്പാക്കാൻ നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?

കാട്ടാമ്പള്ളി പുനരുദ്ധാരണ പ്രവൃത്തി

920  ശ്രീ. കെ. വി. സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ജലവിഭവ വകുപ്പിന്റെ കീഴിൽ വരുന്ന കാട്ടാമ്പള്ളി പുനരുദ്ധാരണ പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;

(ബി)  പ്രവൃത്തികൾ മുഴുവനായും പൂർത്തീകരിച്ചിട്ടുണ്ടോ; ഇനി എന്തൊക്കെ പ്രവൃത്തികളാണ് പൂർത്തിയാക്കാനുള്ളതെന്ന് വിശദമാക്കാമോ;

(സി)  സിവിൽ പ്രവൃത്തികൾ ആരംഭിച്ചിട്ടുണ്ടോ; പുതുക്കിയ ഡി.പി.ആർ. പരിശോധന പൂർത്തിയായിട്ടുണ്ടോ; പ്രവൃത്തി ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കുമോ?

കുന്നംകുളം കരിച്ചാല്‍ക്കടവ് റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നിര്‍മ്മാണ പുരോഗതി

921  ശ്രീ. എ. സി. മൊയ്തീന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കുന്നംകുളം മണ്ഡലത്തിലെ കാട്ടകമ്പാല്‍ ഗ്രാമപഞ്ചായത്തിലെ നൂറടിത്തോട്ടില്‍ നിര്‍മ്മിക്കുന്ന കരിച്ചാല്‍ക്കടവ് റെഗുലേറ്റര്‍ കം ബ്രിഡ്ജ് (RCB)ന്റെ നിര്‍മ്മാണ പുരോഗതിയും നിലവിലെ സ്ഥിതയും വിശദമാക്കാമോ;

(ബി)  പ്രസ്തുത പദ്ധതിയില്‍ പ്രധാന പാലത്തിന്റെ പ്രവൃത്തികള്‍ പൂര്‍ത്തിയായിട്ടുണ്ടെങ്കിലും അപ്രോച്ച് റോഡ്, പാര്‍ശ്വഭിത്തികള്‍, ഫൈബര്‍ റീഇന്‍ഫോഴ്സ്ഡ് പ്ലാസ്റ്റിക് (FRP) ഷട്ടറുകള്‍ സ്ഥാപിക്കല്‍ തുടങ്ങിയവ പൂര്‍ത്തിയാക്കുന്നതിനായി സമര്‍പ്പിച്ചിട്ടുള്ള റിവൈസ്ഡ് എസ്റ്റിമേറ്റിന്റെ നിലവിലെ പുരോഗതി വ്യക്തമാക്കാമോ;

(സി)  മഴക്കാലവും വെള്ളപ്പൊക്കവും സൃഷ്ടിക്കുന്ന പ്രയാസങ്ങളും അധിക പ്രവൃത്തികളും പരിഗണിച്ച് പുതുക്കിയ എസ്റ്റിമേറ്റിന് അടിയന്തരമായി അനുമതി ലഭ്യമാക്കി പദ്ധതി വേഗത്തില്‍ പൂര്‍ത്തീകരിച്ച് നാടിന് സമര്‍പ്പിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വിശദമാക്കാമോ?

ചെല്ലാനത്തെ പുറംബണ്ട് നിർമ്മാണവും ഡ്രെയിനേജ്-മത്സ്യകൃഷി നിയന്ത്രണ പദ്ധതികളും

922  ശ്രീ. മുഹമ്മദ് ഷിയാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കട്ടകടവ് ഔട്ടർ ബണ്ടിന്റെ നിർമ്മാണത്തിനായി ജലസേചന വകുപ്പ് അനുവദിച്ച 83 ലക്ഷം രൂപ വിനിയോഗിച്ചുള്ള പ്രവൃത്തികളുടെ നിലവിലെ പുരോഗതി എന്താണെന്നും ഇത് എന്ന് പൂർത്തിയാക്കാൻ സാധിക്കുമെന്നും വ്യക്തമാക്കാമോ;

(ബി)  ഓപ്പറേഷൻ വാഹിനി പദ്ധതിയിൽ ഉൾപ്പെടുത്തി മറുവകാട് പുറംബണ്ടിനായി അനുവദിച്ച ₹45 ലക്ഷം രൂപയുടെ ടെൻഡർ നടപടികൾ പൂർത്തിയായി പ്രവൃത്തി ആരംഭിച്ചിട്ടുണ്ടോ; വിശദാംശം നൽകാമോ;

(സി)  തെക്കേ ചെല്ലാനം 14, 15 വാർഡുകളിലെ രൂക്ഷമായ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി പ്രവർത്തനരഹിതമായ 'പെട്ടിയും പറയും' സംവിധാനം അറ്റകുറ്റപ്പണി നടത്തുന്നതിനും പൊഴിച്ചാൽ ശുചീകരണത്തിനുമായി മൈനർ ഇറിഗേഷൻ വിഭാഗം തയ്യാറാക്കിവരുന്ന എസ്റ്റിമേറ്റിന്റെ തൽസ്ഥിതി എന്താണെന്ന് അറിയിക്കാമോ?

കൊച്ചി മണ്ഡലത്തിലെ കായലുകളിലെയും തോടുകളിലെയും എക്കലും ചെളിയും നീക്കം ചെയ്യുന്ന നടപടി

923  ശ്രീ. മുഹമ്മദ് ഷിയാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കുമ്പളങ്ങി കല്ലഞ്ചേരി കായലിൽ ഇടക്കൊച്ചി-അരൂർ പാലം മുതൽ പെരുമ്പടപ്പ്-കുമ്പളങ്ങി പാലം വരെയും, പെരുമ്പടപ്പ്-കുമ്പളങ്ങി പാലം മുതൽ കണ്ണമാലി വരെയുമുള്ള ഭാഗങ്ങളിലെ എക്കലും ചെളിയും നീക്കം ചെയ്യുന്നതിനായി തയ്യാറാക്കിയ യഥാക്രമം ₹960 ലക്ഷം, ₹500 ലക്ഷം രൂപയുടെ എസ്റ്റിമേറ്റുകളിൽ (ഐ ആർ ആർ /ഐ എ /ഇ എസ് ടി /4018/2022_5_1_1, ഐആർആർ/ഐഎ/ഇ എസ് ടി /4020/2022_5_1_1) സ്വീകരിച്ചിട്ടുള്ള തുടർനടപടികൾ വ്യക്തമാക്കാമോ; ഡ്രെഡ്ജ് ചെയ്യുന്ന എക്കൽ ദേശീയപാതാ അതോറിറ്റിയുടെ പ്രവൃത്തികൾക്ക് ഉപയോഗപ്പെടുത്തുന്നത് സംബന്ധിച്ച തീരുമാനം ഏത് ഘട്ടത്തിലാണ്; ഇതിൽ അന്തിമ അനുമതി ലഭ്യമായിട്ടുണ്ടോ; എങ്കിൽ വിശദീകരിക്കാമോ;

(ബി)  ചെല്ലാനം പഞ്ചായത്തിലെ കളത്തറ-കരി-കണ്ണമാലി കനാലിലെ എക്കൽ നീക്കം ചെയ്യുന്നതിനായി സമർപ്പിച്ച പ്രൊപ്പോസലിന് (ഐആർആർ/ഐഎ/ഇഎസ് ടി /6969/2025_5_1_1) ബജറ്റ് വിഹിതമില്ലാത്തതിനാൽ പുതുക്കിയ പ്രൊപ്പോസൽ സമർപ്പിക്കാൻ സൂപ്രണ്ടിംഗ് എഞ്ചിനീയർക്ക് നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ പുതിയ എസ്റ്റിമേറ്റ് ലഭ്യമായിട്ടുണ്ടോ; ലഭ്യമായിട്ടുണ്ടെങ്കിൽ അതിൽ ഉൾപ്പെടുത്തിയിട്ടുള്ള തുക എത്രയാണെന്നും ഭരണാനുമതി എപ്പോൾ നൽകാൻ സാധിക്കുമെന്നും വ്യക്തമാക്കാമോ;

(സി)  ചെല്ലാനം പഞ്ചായത്തിലെ മുതലപ്പാലം മുതൽ കണ്ണമാലി ബീച്ച് വരെയുള്ള തോടിന്റെ സ്ഥലപരിശോധന നടത്തി എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു എന്ന് മുൻപ് അറിയിച്ചിരുന്നതിൽ, നിലവിൽ സ്ഥലപരിശോധന പൂർത്തിയാക്കി എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടോ; പ്രസ്തുത പ്രവൃത്തിയുടെ ടെൻഡർ നടപടികൾ എന്ന് ആരംഭിക്കാൻ സാധിക്കുമെന്നും വ്യക്തമാക്കാമോ?

മഞ്ചേശ്വരം നിയോജകമണ്ഡലത്തിലെ ഷിറിയ റിവർ ട്രെയിനിങ് പ്രവൃർത്തി

924  ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മഞ്ചേശ്വരം നിയോജകമണ്ഡലത്തിലെ ഷിറിയ റിവർ ട്രെയിനിങ് പ്രവൃത്തി, പുലിമുട്ട് നിർമ്മാണം എന്നിവ നടപ്പിലാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി)  പ്രസ്തുത പ്രവൃത്തിക്ക് നിലവിൽ കോസ്റ്റൽ റെഗുലേഷൻ സോൺ (CRZ) അനുമതി ലഭ്യമാക്കിയിട്ടുണ്ടോ;

(സി)  പ്രസ്തുത പദ്ധതിക്ക് പുതുതായി ധനാനുമതി നൽകുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നത്; വ്യക്തമാക്കാമോ;

(ഡി)  മത്സ്യത്തൊഴിലാളികൾക്ക് അത്യന്താപേക്ഷിതമായ പ്രസ്തുത പ്രവൃത്തി എത്രയും വേഗം ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ?

ജലാശയങ്ങളുടെ സംരക്ഷണ പ്രവൃത്തികള്‍

925  ശ്രീ. കെ. കെ. രാമചന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഓരോ പഞ്ചായത്തിലേയും ഓരോ ജലാശയങ്ങള്‍ വര്‍ഷം തോറും നവീകരിച്ച് സംരക്ഷണ പ്രവൃത്തികള്‍ നടത്തുന്നതിനായുള്ള പദ്ധതി നിലവിലുണ്ടോ;

(ബി)  പ്രസ്തുത പദ്ധതി ഫലപ്രദമായി നടപ്പാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

ഭൂഗർഭജലനിരപ്പ് സംരക്ഷിക്കാൻ നടപടി

926  ശ്രീ. വി. ടി. ബൽറാം
ശ്രീമതി വിദ്യാ ബാലകൃഷ്ണൻ
ശ്രീ. മുഹമ്മദ് ഷിയാസ്
ശ്രീ. ദീപക് ജോയ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ ഭൂഗർഭജലനിരപ്പ് സംരക്ഷിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി)  അമിതമായ ഭൂഗർഭജല ചൂഷണം നിയന്ത്രിക്കാൻ നിലവിലുള്ള നിയമങ്ങൾ കർശനമായി നടപ്പാക്കുമോ; വിശദമാക്കുമോ;

(സി)  മഴവെള്ള സംഭരണം നിർബന്ധമാക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ പദ്ധതികൾ ആവിഷ്കരിക്കുമോയെന്ന് വ്യക്തമാക്കുമോ?

എറണാകുളം നഗരത്തിലെ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകള്‍

927  ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ എത്ര സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകൾ (എസ്‍.ടി.പി.) എറണാകുളം നഗരത്തിൽ ആരംഭിച്ചുവെന്നും അതിൽ എത്ര എണ്ണം കമ്മീഷൻ ചെയ്തുവെന്നും ഏതൊക്കെ ഫണ്ട് ഉപയോഗിച്ചാണ് അവയുടെ നിർമ്മാണം നടത്തുന്നത് എന്നും വിശദമാക്കാമോ;

(ബി)  പ്രസ്‌തുത പ്ലാന്റുകള്‍ ടെൻഡർ ചെയ്തപ്പോൾ അംഗീകരിച്ച ഡിസൈന്‍ അനുസരിച്ച് ട്രീറ്റ്മെന്റ് ക്വാളിറ്റിയും ക്വാണ്ടിറ്റിയും എത്രയാണ് എന്ന് വിശദമാക്കാമോ;

(സി)  ഇവയില്‍ എത്ര സെപ്റ്റേജ് ട്രീറ്റ്മെന്റ് സിസ്റ്റം ഉണ്ടെന്നും അവ പി.സി.ബി ക്വാളിറ്റി അനുസരിച്ച് എത്ര അളവ് മാലിന്യം ട്രീറ്റ് ചെയ്തു പുറം തള്ളുന്നു എന്നും അറിയിക്കാമോ;

(ഡി)  ഈ പദ്ധതിയില്‍ സാധാരണ പൈപ്പ് ലൈന്‍ വരുന്നത് എത്ര ആഴത്തിലാണ്, മാന്‍ ഹോള്‍ ഡിസൈന്‍ അളവുകള്‍ എത്രയാണ് എന്ന് അറിയിക്കാമോ; കൊച്ചി പോലുള്ള വെള്ളക്കെട്ട് ഉള്ള സ്ഥലങ്ങളില്‍ ഈ അളവുകളില്‍ തന്നെ നിര്‍മ്മാണം നടത്തിയാല്‍ പണി പൂർത്തി ആകുമ്പോൾ അവ പൂർണ്ണ വിജയം ആകുമെന്ന് വിലയിരുത്തിയിട്ടുണ്ടോ;

(ഇ)  പദ്ധതി വര്‍ക്കുകള്‍ ഒരു ടെക്നിക്കല്‍ ഓഡിറ്റിംഗിന് വിധേയമാക്കിയിട്ടുണ്ടോ; ഈ പ്രവര്‍ത്തികളില്‍ നേരിട്ട് പങ്കെടുക്കാത്ത ഒരു ഏജന്‍സിയെ ഉപയോഗിച്ച് ടെക്നിക്കല്‍ ഓഡിറ്റിംഗ് നടത്തുന്നതിന് എന്തെങ്കിലും തടസ്സം ഉണ്ടോ; വിശദമാക്കാമോ?

ചിറയിൻകീഴ് നിയോജക മണ്ഡലത്തിലെ കുടിവെള്ള പ്രശ്നം

928  ശ്രീമതി രമ്യ ഹരിദാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ചിറയിൻകീഴ് മണ്ഡലത്തിലെ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങൾ കണ്ടെത്തി പുതിയ കുഴൽക്കിണറുകൾ അല്ലെങ്കില്‍ കുടിവെള്ള പദ്ധതികൾ അനുവദിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;

(ബി)  ചിറയിൻകീഴ് മണ്ഡലത്തിൽ നിലവിൽ നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതികൾ വിശദമാക്കാമോ?

തൃശൂർ പീച്ചി സെക്ഷനു കീഴിലുള്ള 36 എം.എൽ.ഡി. ജലശുദ്ധീകരണശാലയുടെ നവീകരണം

929  ശ്രീ. കെ. രാജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തൃശൂർ പീച്ചി സെക്ഷനു കീഴിലുള്ള 36 എം.എൽ.ഡി. ജലശുദ്ധീകരണശാലയുടെ കെട്ടിടത്തിന് ഏകദേശം 50 വർഷം പഴക്കമുള്ളതും നിലവിൽ അതീവ ശോചനീയവും അപകടകരവുമായ അവസ്ഥയിലാണെന്നുമുള്ള വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  പ്രസ്തുത കെട്ടിടത്തിന്റെ അപകടാവസ്ഥ പരിഗണിച്ച് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്ന് അറിയിക്കാമോ;

(സി)  തൃശ്ശൂർ ജില്ലയിലെ കുടിവെള്ളം വിതരണം ചെയ്യുന്ന പ്രധാന ജലശുദ്ധീകരണ പ്ലാന്റിന്റെ നിലവിലെ നവീകരണ പ്രവൃത്തികൾ ഏതു ഘട്ടത്തിലാണെന്ന് വിശദമാക്കാമോ?

ചങ്ങനാശ്ശേരി മണ്ഡലത്തിലെ കുടിവെള്ള പദ്ധതികൾ

930  ശ്രീ. വിനു ജോബ് കുഴിമണ്ണിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ചങ്ങനാശ്ശേരി മണ്ഡലത്തിലെ പെരുന്ന-മുക്കാട്ടുപടി റോഡിൽ പൈപ്പ് മാറ്റുന്നതിന് കിഫ്ബിയിൽ നിന്ന് കെ.ആർ.എഫ്.ബി.ക്ക് ധനാനുമതി ലഭിക്കാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വാട്ടർ അതോറിറ്റി മാനേജിങ് ഡയറക്ടറും കിഫ്ബി, കെ.ആർ.എഫ്.ബി. അധികൃതരും തമ്മിൽ പ്രസ്തുത പദ്ധതിയുടെ തടസ്സങ്ങൾ ഒഴിവാക്കുന്നതിന് ചർച്ച നടത്തിയിട്ടുണ്ടോ; എങ്കിൽ എന്തെല്ലാം തീരുമാനങ്ങളാണ് എടുത്തതെന്നും പ്രസ്തുത പ്രവൃത്തി എന്നത്തേക്ക് പൂർത്തിയാക്കാൻ സാധിക്കുമെന്നും വ്യക്തമാക്കാമോ;

(ബി)  ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിൽ ആവണി ജംഗ്ഷനിൽ അമൃത് കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിന് എച്ച്.ഡി.ഡി.-ക്ക് പകരം ഓപ്പൺ ട്രെഞ്ച് വഴി പൈപ്പ് ക്രോസ് ചെയ്യുന്നതിനുള്ള സാങ്കേതിക തടസ്സം പരിഹരിക്കാൻ കെ.എസ്.ടി.പി. അധികൃതരുമായി ചർച്ച നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ ഇതിന്റെ പുരോഗതി വ്യക്തമാക്കാമോ; പ്രസ്തുത റോഡിൽ ഓപ്പൺ ട്രെഞ്ചിലൂടെ പൈപ്പ് ക്രോസ് ചെയ്യുന്ന വിഷയത്തിൽ എടുത്ത തീരുമാനങ്ങൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ; പ്രസ്‌തുത പ്രവൃത്തി കാരണം ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തിലെ ജനങ്ങൾക്ക് കുടിവെള്ളം എത്തിക്കുന്നതിൽ തടസ്സം നേരിടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(സി)  കടമാഞ്ചിറയിൽ പൈപ്പ് ഇടുന്നതിനായി കുഴിച്ച റോഡിന്റെ പ്രശ്നബാധിതമായ ഭാഗങ്ങൾ പൂർവസ്ഥിതിയിലാക്കാൻ കഴിഞ്ഞിട്ടുണ്ടോ; ചൂളപ്പടി-രേവതിപ്പടി റോഡിൽ പൈപ്പ് സ്ഥാപിക്കാൻ പാറ പൊട്ടിച്ചിട്ടിരിക്കുന്നത് മൂലം ഉണ്ടാകുന്ന ഗതാഗതതടസ്സം പരിഹരിക്കുന്നതിനായി കൈക്കൊണ്ട നടപടികൾ വിശദമാക്കാമോ; പൊതുജനങ്ങളുടെ യാത്രാബുദ്ധിമുട്ട് പരിഹരിക്കാൻ അടിയന്തരമായി എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കാമോ;

(ഡി)  മണ്ഡലത്തിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി മോർക്കുളങ്ങരയിൽ നിർമ്മിക്കുന്ന 22 എം.എൽ.ഡി. ജലശുദ്ധീകരണശാല പദ്ധതിയുടെ ഭാഗമായ ഉന്നതതല സംഭരണികളുടെയും അനുബന്ധ വിതരണ മെയിനുകളുടെയും പ്രവൃത്തികൾ പലതവണ ടെൻഡർ ചെയ്തിട്ടും ആരും ഏറ്റെടുക്കാത്ത സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഈ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ എന്തെല്ലാം അടിയന്തര നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കാമോ;

(ഇ)  ചങ്ങനാശ്ശേരി നഗരസഭയിലും പരിസര പ്രദേശങ്ങളിലും പതിറ്റാണ്ടുകൾ പഴക്കമുള്ള പൈപ്പുകൾ തുടർച്ചയായി പൊട്ടി കുടിവെള്ള വിതരണം തടസ്സപ്പെടുന്നത് പരിഹരിക്കാൻ അമൃത്/സ്റ്റേറ്റ് പ്ലാൻ പദ്ധതികളിൽ ഉൾപ്പെടുത്തി ഇവ പൂർണ്ണമായി ഡി ഐ പൈപ്പുകളാക്കി മാറ്റാൻ നടപടി സ്വീകരിക്കുമോ; ചെറുകരക്കുന്നിൽ നിന്നും പട്ടത്തിമുക്ക് ഭാഗത്തേക്ക് പോകുന്ന 400 എം.എം. പൈപ്പ് മാറ്റി പുതിയ ഡി.ഐ. പൈപ്പ് സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ;

(എഫ്)  മാടപ്പള്ളി പഞ്ചായത്തിലെ കുടിവെള്ളലഭ്യത ഉറപ്പാക്കുന്നതിനായി നെടുങ്ങാടപ്പള്ളിയിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന 4.5 എം എൽ ഡി ജലശുദ്ധീകരണശാലയുടെ പ്രവൃത്തി പലതവണ ടെൻഡർ ചെയ്തിട്ടും കരാറുകാർ ഏറ്റെടുക്കാത്തതിന്റെ കാരണം പരിശോധിച്ചിട്ടുണ്ടോ; മാടപ്പള്ളിയിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് (ഡബ്ലിയു.റ്റി.പി.) നിർമ്മാണം എന്ന് പുനരാരംഭിക്കാൻ സാധിക്കുമെന്നും വ്യക്തമാക്കാമോ;

(ജി)  തൃക്കൊടിത്താനം പഞ്ചായത്തിലെ കൊക്കോട്ടുചിറ, പായിപ്പാട് പഞ്ചായത്തിലെ കണ്ണനാട്ടുകുളം എന്നീ സ്രോതസ്സുകളിലെ മാലിന്യങ്ങൾ നീക്കം ചെയ്ത് പ്രഷർ ഫിൽറ്ററുകൾ സ്ഥാപിച്ച് കുടിവെള്ള വിതരണം നടത്താനുള്ള നടപടി സ്വീകരിക്കുമോ?

എറണാകുളം ചേരാനല്ലൂര്‍ പഞ്ചായത്തിലെ ചിറ്റൂർ ഓവർ ഹെഡ് വാട്ടർ ടാങ്ക് നിർമ്മാണം

931  ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മുന്‍ സര്‍ക്കാരിന്റെ കാലത്ത് നവകേരള സദസ്സില്‍ ഉയര്‍ന്നുവന്ന വികസന പദ്ധതികളി‍ല്‍ ഉള്‍പ്പെടുത്തി എറണാകുളം നിയോജക മണ്ഡലത്തില്‍ ചേരാനല്ലൂര്‍ പഞ്ചായത്തിലെ ചിറ്റൂർ ഓവർ ഹെഡ് വാട്ടർ ടാങ്ക് നിർമ്മാണം നടത്തുന്നതിന് 6 കോടി രൂപ അനുവദിച്ചിരുന്നതിന്റെ നടപടി ക്രമങ്ങളുടെ നിലവിലെ സ്ഥിതി എന്താണെന്ന് അറിയിക്കാമോ;

(ബി)  പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിന് നിലവില്‍ എന്തെങ്കിലും തടസ്സങ്ങളുണ്ടോ; എങ്കിൽ അവ പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;

(സി)  പ്രസ്തുത പദ്ധതി എന്നത്തേക്ക് പൂർത്തിയാക്കാൻ കഴിയും എന്ന് അറിയിക്കുമോ; വിശദാംശം നൽകാമോ?

പാലാ കരിമ്പിൻകയം കുടിവെള്ള പദ്ധതി

932  ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പാലാ നിയോജകമണ്ഡലത്തിലെ കരിമ്പിൻകയം കുടിവെള്ള പദ്ധതിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ; പ്രസ്തുത പദ്ധതി പൂർത്തിയാകുന്നതോടെ ഏതെല്ലാം പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കപ്പെടുമെന്ന് കൂടി വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?

ഉദുമ ചെമ്മനാട് പഞ്ചായത്തില്‍ കിഫ്ബി കുടിവെള്ള പദ്ധതി

933  ശ്രീ. നീലകണ്ഠൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കാസർഗോഡ് ജില്ലയില്‍ ഉദുമ നിയോജക മണ്ഡലത്തിലെ ചെമ്മനാട് പഞ്ചായത്തില്‍ കിഫ്ബി കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണ പുരോഗതി ഏതു ഘട്ടത്തില്‍ ആണെന്ന് വിശദമാക്കാമോ;

(ബി)  ഈ പദ്ധതിയില്‍ പൂര്‍ത്തിയാക്കാനുള്ള പ്രവൃത്തികള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ;

(സി)  പ്രസ്തുത പദ്ധതി എന്നത്തേക്ക് യാഥാർത്ഥ്യമാക്കാനാകും എന്ന് അറിയിക്കാമോ?

നിലമ്പൂർ നിയോജകമണ്ഡലത്തിൽ ജല്‍ ജീവന്‍ മിഷനില്‍ ഉള്‍പ്പെടുത്തിയ പദ്ധതികൾ

934  ശ്രീ. ആര്യാടന്‍ ഷൗക്കത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  നിലമ്പൂർ നിയോജകമണ്ഡലത്തിലെ ചുങ്കത്തറ, പോത്തുകല്ല്, എടക്കര, വഴിക്കടവ് എന്നീ നാല് ഗ്രാമപഞ്ചായത്തുകളില്‍ കുടിവെള്ളം എത്തിക്കുന്നതിനു വേണ്ടി ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ കിണര്‍, പമ്പിംഗ് ലൈന്‍ എന്നീ പ്രവൃത്തികള്‍ ഇതിനുമുമ്പ് ആറ് തവണ ടെണ്ടര്‍ ചെയ്തുവെങ്കിലും പലകാരണങ്ങളാല്‍ നടപടികള്‍ പൂര്‍ത്തീകരിക്കുവാൻ സാധിക്കാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  നിലവിൽ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച പ്രസ്തുത പ്രവൃത്തി ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി എഗ്രിമെന്റ് വയ്ക്കുന്നതിലേക്കുള്ള പ്രത്യേക അനുമതി നല്‍കുവാന്‍ നടപടികൾ സ്വീകരിക്കുമോ?

ഭൂഗർഭജല സംരക്ഷണം

935  ശ്രീ. ഫൈസൽ ബാബു : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കാലാവസ്ഥാ വ്യതിയാനവും ഭൂഗർഭജലനിരപ്പിലെ വ്യതിയാനങ്ങളും കണക്കിലെടുത്ത് കേരളത്തിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും ലഭിക്കുന്ന മഴവെള്ളത്തിന്റെ പരമാവധി ഭാഗം റെയിന്‍ വാട്ടര്‍ ഹാര്‍വസ്റ്റിംഗ്, ഗ്രൗണ്ട് വാട്ടര്‍ റീചാര്‍ജ്ജ് സംവിധാനങ്ങളിലൂടെ ഭൂഗർഭജലമായി സംഭരിക്കുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് സംസ്ഥാനതല കുടിവെള്ള സുരക്ഷാ പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ?

ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ ജലജീവന്‍ മിഷന്‍ പദ്ധതിയുടെ പുരോഗതി

936  ശ്രീ. തോമസ് ഉണ്ണിയാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ ജലജീവന്‍ മിഷന്‍ പദ്ധതിയുടെ പുരോഗതി വ്യക്തമാക്കാമോ;

(ബി)  പ്രസ്‌തുത പദ്ധതി പൂര്‍ത്തീകരിക്കാന്‍ ഇനിയും എത്ര സമയം എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്;

(സി)  നിലവിലെ പദ്ധതിയിലൂടെ ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും കുടിവെള്ളം ലഭ്യമാക്കാന്‍ കഴിയുമോ; ഇല്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് എന്നത്തേക്ക് ഇത് നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് വ്യക്തമാക്കുമോ?

കൂത്തുപറമ്പ് മണ്ഡലത്തിലെ ജലവിഭവ വകുപ്പിന്റെ പദ്ധതികള്‍

937  ശ്രീ. പി. കെ. പ്രവീൺ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കൂത്തുപറമ്പ് നിയോജക മണ്ഡലത്തില്‍ ജലവിഭവ വകുപ്പ് മുഖേന നടപ്പിലാക്കി വരുന്ന പദ്ധതികളും അവയുടെ നിലവിലെ പുരോഗതിയും തദ്ദേശ സ്ഥാപന അടിസ്ഥാനത്തില്‍ വ്യക്തമാക്കുമോ;

(ബി)  പ്രസ്തുത പദ്ധതികളുടെ പൂര്‍ത്തീകരണത്തിന് തടസ്സങ്ങള്‍ എന്തെങ്കിലും നിലവിലുണ്ടോ; വ്യക്തമാക്കുമോ; ഇല്ലെങ്കില്‍ എന്നത്തേക്ക് പൂര്‍ത്തീകരിക്കാനാവുമെന്ന് വ്യക്തമാക്കുമോ?

ഞെക്കാട് വാട്ടര്‍ ട്രീറ്റ്മെന്റ് ഓവര്‍ ഹെഡ് പ്ലാന്റ് പ്രോജക്ട്

938  ശ്രീമതി ഒ. എസ്. അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വാട്ടര്‍ പ്രോജക്ടിന്റെ ഭാഗമായി ഞെക്കാട് സ്ഥാപിക്കുന്ന വാട്ടര്‍ ട്രീറ്റ്മെന്റ് ഓവര്‍ ഹെഡ് പ്ലാന്റിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പൂര്‍ത്തീകരിച്ച പ്രവൃര്‍ത്തികള്‍ ഏതെല്ലാമാണെന്ന് വിശദമാക്കുമോ;

(ബി)  ഇനി ഏതെല്ലാം പ്രവൃര്‍ത്തികളാണ് അവശേഷിക്കുന്നത്;

(സി)  പദ്ധതിയുടെ ഭാഗമായി വാമനപുരം നദിയില്‍ കുടിവെളള കിണര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കേണ്ടതുണ്ടോ; ഇതിനായി സ്വീകരിച്ചിട്ടുളള നടപടികള്‍ വിശദമാക്കുമോ?

ഒറ്റപ്പാലം മണ്ഡലത്തിലെ കുടിവെളള പദ്ധതികളുടെ നിലവിലെ സ്ഥിതി

939  ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഒറ്റപ്പാലം മണ്ഡലത്തില്‍ ജല്‍ ജീവന്‍ മിഷന്‍ മുഖേന നടപ്പിലാക്കി വരുന്ന കുടിവെളള പദ്ധതികളുടെ നിലവിലുളള സ്ഥിതി പഞ്ചായത്ത് തിരിച്ച് വിശദമാക്കാമോ?

മലമ്പുഴ പഞ്ചായത്തിലെ ജല്‍ ജീവന്‍ മിഷന്‍ പദ്ധതി

940  ശ്രീ. എ. പ്രഭാകരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ജല്‍ ജീവന്‍ മിഷന്‍ പദ്ധതി പ്രകാരം മലമ്പുഴ പഞ്ചായത്തിലെ കവ, ആനക്കല്‍, തെക്കേ മലമ്പുഴ എന്നീ പ്രദേശങ്ങളിലേക്ക് കുടിവെള്ള കണക്ഷന്‍ എത്തിക്കുന്ന പ്രവൃര്‍ത്തിയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ;

(ബി)  മലമ്പുഴയിലേക്കും സമീപ പ്രദേശങ്ങളിലേക്കും ജലവിതരണം നടത്തുന്നതിനായി മലമ്പുഴയില്‍ 3 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ജലസംഭരണി നിര്‍മ്മിക്കുന്നതിന് സ്വീകരിച്ച് വരുന്ന നടപടികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?

കോതമംഗലം ആവോലിച്ചാല്‍ കുടിവെള്ള പദ്ധതി

941  ശ്രീ. ഷിബു തെക്കുംപുറം : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കോതമംഗലം നിയോജകമണ്ഡലത്തിലെ ആവോലിച്ചാൽ കുടിവെള്ള പദ്ധതിയുടെ നിർമ്മാണ പുരോഗതി വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത പദ്ധതി എന്നത്തേക്ക് പ്രവർത്തന സജ്ജമാക്കാൻ കഴിയുമെന്ന് വ്യക്തമാക്കാമോ?

പുതുക്കാട് മാട്ടുമലയില്‍ വാട്ടര്‍ ടാങ്ക് നിർമാണം

942  ശ്രീ. കെ. കെ. രാമചന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ജലജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി പുതുക്കാട് മണ്ഡലത്തിലെ മാട്ടുമലയില്‍ വാട്ടര്‍ ടാങ്ക് നിര്‍മ്മിക്കുന്നതിന് സ്ഥലം ലഭ്യമാക്കുന്നതിനും പദ്ധതി നടപ്പാക്കുന്നതിനും എന്തെങ്കിലും തടസ്സങ്ങള്‍ നിലനില്‍ക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ;

(ബി)  തടസ്സങ്ങള്‍ എന്താണെന്നും അവ പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്നും വ്യക്തമാക്കാമോ;

(സി)  പദ്ധതിയുടെ കാലാവധി അവസാനിക്കുന്നതിന് മുന്‍പായി തടസ്സങ്ങള്‍ നീക്കി നിര്‍മ്മാണ പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കുന്നതിനാവശ്യമായ സത്വര നടപടികള്‍ സ്വീകരിക്കുമോ?

കൊണ്ടോട്ടി മണ്ഡലത്തിലെ കുടിവെളള പദ്ധതികള്‍

943  ശ്രീ. ടി. പി. അഷ്റഫലി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ജൽ ജീവൻ മിഷൻ പദ്ധതിയിലൂടെ ഇതുവരെ കൊണ്ടോട്ടി മണ്ഡലത്തില്‍ എത്ര വീടുകളിൽ കുടിവെള്ള കണക്ഷൻ നൽകാൻ സാധിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; പ്രസ്‌തുത പദ്ധതി പൂർത്തീകരണത്തിൽ കൊണ്ടോട്ടി മണ്ഡലം കൈവരിച്ച പുരോഗതി വ്യക്തമാക്കാമോ;

(ബി)  ജലവിഭവ വകുപ്പിന് കീഴിൽ കൊണ്ടോട്ടി മണ്ഡലത്തിൽ അനുമതി ലഭിച്ച കുടിവെള്ള/നദീസംരക്ഷണ പദ്ധതികളുടെ നിലവിലെ ഭരണാനുമതിയുടെയും നിർമ്മാണത്തിന്റെയും പുരോഗതി വ്യക്തമാക്കാമോ;

(സി)  വേനൽക്കാലത്ത് കടുത്ത കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന കൊണ്ടോട്ടി മണ്ഡലത്തിലെ ഉയർന്ന പ്രദേശങ്ങളിലേക്ക് പുതിയ കുടിവെള്ള പദ്ധതികൾ വിഭാവനം ചെയ്യന്നുണ്ടോയെന്ന് വ്യക്തമാക്കാമോ;

(ഡി)  നിലവിലുള്ള പദ്ധതികളുടെ നവീകരണത്തിനായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കാമോ?

പാലാ നിയോജകമണ്ഡലത്തിലെ കുടിവെള്ളക്ഷാമം

944  ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പാലാ നിയോജകമണ്ഡലത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി പുതിയതായി എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ; പ്രസ്തുത പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ?

ശുദ്ധജല വിതരണ പദ്ധതികളുടെ തടസ്സങ്ങളും ജലഗുണനിലവാരവും

945  ശ്രീ. ഉല്ലാസ് കോവൂർ
ശ്രീ. വിഷ്ണു മോഹൻ
ശ്രീ. വി. കുഞ്ഞികൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ വിവിധ കുടിവെള്ള പദ്ധതികളുടെ പമ്പ് ഹൗസുകളിലും പ്ലാന്റുകളിലും ആവശ്യത്തിന് വൈദ്യുതി ലഭ്യമല്ലാത്തത് കാരണം ജലവിതരണം തടസ്സപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;

(ബി)  ജല അതോറിറ്റിയുടെ പൈപ്പുകളിലൂടെ വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാരം കൃത്യമായ ഇടവേളകളിൽ പരിശോധിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാമോ;

(സി)  ജൽ ജീവൻ മിഷൻ പദ്ധതിക്കായി കുഴിച്ച റോഡുകളുടെ പുനരുദ്ധാരണത്തിനായി തുക അനുവദിച്ചിട്ടുണ്ടോ; എങ്കിൽ ഏതൊക്കെ ജില്ലകളിലാണ് പ്രസ്തുത പ്രവൃത്തികൾ പൂർത്തിയായിട്ടുള്ളതെന്ന് വിശദമാക്കാമോ?

കുടിവെള്ള ലഭ്യതയും ജൽ ജീവൻ മിഷനും

946  ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് ജൽ ജീവൻ മിഷൻ പദ്ധതി വഴി ഇതുവരെ എത്ര ഗാർഹിക കുടിവെള്ള കണക്ഷനുകൾ പൂർത്തീകരിച്ചിട്ടുണ്ട്; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകേണ്ട വിഹിതവും റോഡ് പുനരുദ്ധാരണ തുകയും സംബന്ധിച്ച തർക്കങ്ങൾ കാരണം പദ്ധതി നിന്നുപോയ മേഖലകളിൽ പണികൾ പുനരാരംഭിക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചത്;

(ബി)  വേനൽക്കാലത്ത് കഠിനമായ കുടിവെള്ളക്ഷാമം നേരിടുന്ന തീരദേശ, മലയോര, ആദിവാസി മേഖലകളിൽ കുടിവെള്ളം തടസ്സമില്ലാതെ എത്തിക്കാൻ വാട്ടർ അതോറിറ്റി എന്തെല്ലാം പ്രത്യേക സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്;

(സി)  കേരള വാട്ടർ അതോറിറ്റി നടപ്പിലാക്കുന്ന ശുദ്ധജല വിതരണ പദ്ധതികളിൽ അടിക്കടി ഉണ്ടാകുന്ന പൈപ്പ് പൊട്ടലും അതുവഴിയുള്ള കുടിവെള്ള പാഴാകലും തടയുന്നതിന് പഴക്കമുള്ള പ്രധാന വിതരണ പൈപ്പുകൾ മാറ്റാൻ എന്തെങ്കിലും പ്രത്യേക മാസ്റ്റർപ്ലാൻ തയ്യാറാക്കുന്നതിന് പദ്ധതിയുണ്ടോ?

കുന്ദമംഗലം നിയോജകമണ്ഡലത്തിലെ കുടിവെള്ള പദ്ധതികൾ

947  ശ്രീ. എം. എ. റസാഖ് മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കുന്ദമംഗലം നിയോജകമണ്ഡലത്തിൽ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി നിലവിൽ നടപ്പിലാക്കിവരുന്ന കുടിവെള്ള പദ്ധതികൾ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;

(ബി)  ജലജീവൻ മിഷൻ പദ്ധതി പ്രകാരം കുന്ദമംഗലം മണ്ഡലത്തിൽ എത്ര ഗാർഹിക കുടിവെള്ള കണക്ഷനുകൾ നൽകിയിട്ടുണ്ടെന്നും ഇനി നൽകാൻ അവശേഷിക്കുന്നവ എത്രയാണെന്നും വ്യക്തമാക്കാമോ;

(സി)  പൈപ്പ് ലൈൻ ഇടുന്നതിനായി വെട്ടിപ്പൊളിച്ച റോഡുകൾ പുനരുദ്ധരിക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികൾ വ്യക്തമാക്കാമോ?

പുനലൂർ മണ്ഡലത്തിലെ വിവിധ കുടിവെള്ള പദ്ധതികൾ

948  ശ്രീ. സി. അജയപ്രസാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പുനലൂർ നിയോജകമണ്ഡലത്തിലുൾപ്പെട്ട പുനലൂർ നഗരസഭയ്ക്കും ഗ്രാമപഞ്ചായത്തുകൾക്കും കുടിവെള്ളമെത്തിക്കുന്നതിന് നിലവിലുള്ള കുടിവെള്ള പദ്ധതികൾ ഏതെല്ലാമാണെന്നും പ്രസ്തുത പദ്ധതികൾ ഏതെല്ലാം പ്രദേശങ്ങൾക്ക് പ്രയോജനപ്പെടുന്നുണ്ടെന്നും വ്യക്തമാക്കാമോ;

(ബി)  പുനലൂർ മണ്ഡലത്തിൽ നിലവിൽ ആരംഭിച്ചതും എന്നാൽ നിർമ്മാണം പൂർത്തിയാകാത്തതുമായ കുടിവെള്ള പദ്ധതികൾ ഏതെല്ലാമാണെന്നും പ്രസ്തുത പദ്ധതികളുടെ നിലവിലെ സ്ഥിതി എന്താണെന്നും വിശദമാക്കാമോ;

(സി)  പുനലൂർ മണ്ഡലത്തിൽ ജൽജീവൻ മിഷൻ പദ്ധതിപ്രകാരം ഇനി പൂർത്തിയാക്കാനുള്ള പ്രവൃത്തികളുടെ നിലവിലെ സ്ഥിതി എന്താണെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തിരിച്ച് വ്യക്തമാക്കാമോ?

തിരുവനന്തപുരം നഗരത്തിലെ കുടിവെള്ള ലഭ്യത

949  ശ്രീ. വി. മുരളീധരൻ
ശ്രീ. രാജീവ് ചന്ദ്രശേഖർ
ശ്രീ. ബി. ബി. ഗോപകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തിരുവനന്തപുരം നഗരത്തിൽ വിശിഷ്യാ പ്രാന്ത പ്രദേശങ്ങളിൽ അനുദിനം വർദ്ധിച്ചുവരുന്ന കുടിവെള്ളക്ഷാമം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; കുടിവെള്ള ലഭ്യത സംബന്ധമായ തൽസ്ഥിതി റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;

(ബി)  തിരുവനന്തപുരം നഗരത്തിൽ ആവശ്യമായ കുടിവെള്ളത്തിന്റെ 40% മാത്രമേ വിതരണത്തിനായി ലഭ്യമായിട്ടുള്ളൂ എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;

(സി)  ജില്ലയിലെ ജലദൗർലഭ്യം പരിഹരിക്കുന്നതിനും ജലലഭ്യത ഉറപ്പുവരുത്തുന്നതിനുമായി പേപ്പാറ ഡാമിന്റെ സംഭരണശേഷി ഉയർത്തുന്നതിന് കേരള വാട്ടർ അതോറിറ്റി സമർപ്പിച്ച പദ്ധതിയുടെ നിലവിലെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കാമോ;

(ഡി)  കഴക്കൂട്ടം മേഖലയിലെ കുടിവെള്ള ലഭ്യത ഉറപ്പ് വരുത്തുന്നതിനും കുടിവെള്ള വിതരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും വേണ്ടി അരുവിക്കരയിൽ അധികമായി ആരംഭിക്കുവാൻ ശിപാർശ ചെയ്തിരുന്ന ജലശുദ്ധീകരണ പ്ലാന്റിന്റെ നിലവിലെ അവസ്ഥ എന്താണെന്ന് വ്യക്തമാക്കാമോ?

കഴക്കൂട്ടം മേഖലയിൽ ജലലഭ്യത ഉറപ്പാക്കുന്നതിന് ബദൽ മാർഗ്ഗങ്ങൾ

950  ശ്രീ. വി. മുരളീധരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കേരളത്തിന്റെ പ്രധാന ഐ.ടി വ്യവസായ മേഖലയും മികച്ച തൊഴിൽ മേഖലയും കൂടിയായ കഴക്കൂട്ടം മേഖലയിൽ വളരെ നാളുകളായി അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന ജലദൗർലഭ്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  ടെക്നോപാർക്കിലെയും പുതിയ ഐ.ടി പാർക്കുകളിലെയും ജലദൗർലഭ്യം മൂലം പല ഐ.ടി കമ്പനികളും പ്രവർത്തനം നിർത്തുവാൻ നിർബന്ധിതരാകുന്നു എന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇതുമൂലം സാമ്പത്തിക, തൊഴിൽ മേഖലകളിൽ സംസ്ഥാനം നേരിടാൻ പോകുന്ന വെല്ലുവിളികൾക്ക് എന്ത് പരിഹാരമാർഗമാണ് മുന്നോട്ടുവയ്ക്കുന്നത് എന്ന് വിശദീകരിക്കാമോ;

(സി)  കുടിവെള്ള ലഭ്യത ഉറപ്പുവരുത്തുന്നതിന് പ്രാദേശികമായി ലഭ്യമായ ജലസ്രോതസ്സുകളായ കുളങ്ങളും കിണറുകളും പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ച് സർക്കാർ നയം രൂപീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ സ്വീകരിച്ച നടപടികൾ വ്യക്തമാക്കാമോ?

ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ വിവിധ കുടിവെള്ള പദ്ധതികൾ

951  ശ്രീ. തോമസ് ഉണ്ണിയാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ വിവിധ കുടിവെള്ള പദ്ധതികൾ പൂർത്തിയാക്കുന്നതിൽ വലിയ കാലതാമസം നേരിടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ അത് പരിഹരിക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് വ്യക്തമാക്കാമോ;

(ബി)  പ്രസ്‌തുത കുടിവെള്ള പദ്ധതികളുടെ കാലതാമസം ഒഴിവാക്കുന്നതിനും സാങ്കേതിക പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിക്കുകയെന്ന് വ്യക്തമാക്കാമോ;

(സി)  പ്രസ്‌തുത കുടിവെള്ള പദ്ധതികൾ എപ്പോൾ പൂർത്തിയാക്കാൻ കഴിയുമെന്ന് വ്യക്തമാക്കാമോ?

കുട്ടനാട് കുടിവെള്ള പദ്ധതി രണ്ടാം ഘട്ടം

952  ശ്രീ. റെജി ചെറിയാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കിഫ്ബി Tranche 24-WRD-025-29 കോഡ് ആയി തയ്യാറാക്കി സര്‍ക്കാരിലേക്ക് സമര്‍പ്പിച്ച 'കുട്ടനാട് കുടിവെള്ള പദ്ധതി രണ്ടാം ഘട്ടം' എന്ന പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമം ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;

(ബി)  ശുദ്ധജലക്ഷാമം ഏറ്റവും കൂടുതലായി അനുഭവിക്കുന്ന കുട്ടനാടന്‍ ജനതയ്ക്ക് ആശ്വാസമാകുന്ന പ്രസ്‌തുത പദ്ധതി നടപ്പിലാക്കാന്‍ ഇനി എന്തെല്ലാം നടപടിയാണ് അവശേഷിക്കുന്നതെന്ന് വിശദമാക്കാമോ?

തിരുവമ്പാടി മണ്ഡലത്തിലെ ജലജീവന്‍ മിഷന്‍ പദ്ധതി

953  ശ്രീ. സി. കെ. കാസിം : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തിരുവമ്പാടി മണ്ഡലത്തില്‍ ജലജീവന്‍ മിഷന്‍ കുടിവെള്ള പദ്ധതിയുടെ ഭാഗമായി പല റോഡുകളും വെട്ടിപ്പൊളിച്ച് പൈപ്പുകള്‍ ഇടുന്ന നടപടി ഇഴഞ്ഞു നീങ്ങുകയാണെന്ന ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത പദ്ധതി പൂര്‍ത്തിയാക്കി ഗുണഭോക്താക്കള്‍ക്ക് ഏപ്പോള്‍ കുടിവെള്ളം ലഭ്യമാക്കുവാന്‍ സാധിക്കുമെന്നും അതിനായി എന്തെല്ലാം നടപടികളാണ് കൈകൊണ്ടിട്ടുള്ളതെന്നും അറിയിക്കാമോ;

(ബി)  അടിയന്തരമായി പദ്ധതി പൂര്‍ത്തീകരിക്കാനും കുടിവെള്ളം ലഭ്യമാക്കുവാനും ആവശ്യമായ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ;

(സി)  ഗതാഗതം സുഗമമാക്കുന്നതിന് പദ്ധതിയുടെ ഭാഗമായി വെട്ടിപ്പൊളിച്ച റോഡുകള്‍ പൂര്‍വ്വസ്ഥിതിയിലാക്കുന്നതിനുള്ള എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ?

ഇടക്കൊച്ചി, പള്ളുരുത്തി, മരട്, ഉദയംപേരൂർ മേഖലകളിലെ കുടിവെള്ള ക്ഷാമം

954  ശ്രീ. ദീപക് ജോയ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഇടക്കൊച്ചി, പള്ളുരുത്തി, മരട്, ഉദയംപേരൂർ മേഖലകളിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരത്തിനായി എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്; വ്യക്തമാക്കുമോ;

(ബി)  പ്രസ്തുത മേഖലകളിലെ കാലപ്പഴക്കം ചെന്ന പൈപ്പുകൾ മാറ്റിസ്ഥാപിക്കുന്നതിനായി കേരള വാട്ടർ അതോറിറ്റി ഏതെങ്കിലും പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?

ജല്‍ജീവന്‍ മിഷന്‍ പ്രവൃത്തികള്‍

955  ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ജല്‍ ജീവന്‍ മിഷന്‍ പ്രകാരം മുന്‍ സര്‍ക്കാരിന്റെ കാലത്ത് എത്ര കുടുംബങ്ങള്‍ക്ക് കുടിവെള്ള കണക്ഷന്‍ നല്‍കി; കണക്ക് ലഭ്യമാക്കാമോ; ഇനി എത്ര കുടുംബങ്ങള്‍ക്ക് കണക്ഷന്‍ നല്‍കാനുണ്ട്; എപ്പോള്‍ പൂര്‍ത്തിയാകും; വിശദമാക്കാമോ;

(ബി)  കേരള വാട്ടര്‍ അതോറിറ്റിയുടെ കീഴില്‍ എത്ര കുടിവെള്ള പദ്ധതികളാണ് പ്രവര്‍ത്തിക്കുന്നത് വിശദമാക്കാമോ; ഇതില്‍ പ്രവര്‍ത്തിക്കുന്നവ, പ്രവര്‍ത്തനരഹിതമായവ ഇനം തിരിച്ച് വ്യക്തമാക്കാമോ;

(സി)  ഷൊര്‍ണ്ണൂര്‍ മണ്ഡലത്തിലെ ജല്‍ജീവന്‍ മിഷന്‍ പ്രവൃത്തികള്‍ മുഴുവന്‍ പൂര്‍ത്തിയായോ; വിശദമാക്കാമോ; കണക്ഷന്‍ നല്‍കിയത് അനുസരിച്ച് എല്ലാവര്‍ക്കും കുടിവെള്ളം നല്‍കാന്‍ സൗകര്യം പര്യാപ്തമാണോ; വിശദമാക്കാമോ:

(ഡി)  സംസ്ഥാനത്തെ ജലാശയങ്ങളിലെ മലിനീകരണം തടയാന്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ; ജലമലിനീകരണം നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെയും വ്യക്തികള്‍ക്കെതിരെയും നടപടികള്‍ എടുത്തിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്ര; കണക്ക് വിശദമാക്കാമോ?

ഗുരുവായൂര്‍ മണ്ഡലത്തിലെ ജലവിഭവ വകുപ്പിന്റെ പദ്ധതികൾ

956  ശ്രീ. എന്‍. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ജലവിഭവ വകുപ്പിന് കീഴില്‍ ഗുരുവായൂര്‍ മണ്ഡലത്തില്‍ നടപ്പാക്കുന്ന പദ്ധതി ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;

(ബി)  ഈ പദ്ധതികളുടെ നിലവിലെ സ്ഥിതിയും പൂര്‍ത്തീകരണത്തിനുള്ള സമയവും വ്യക്തമാക്കാമോ?

വൈപ്പിന്‍ മണ്ഡലത്തിൽ ദീര്‍ഘകാല ജലസുരക്ഷാ മാസ്റ്റര്‍ പ്ലാന്‍

957  ശ്രീ. ടോണി ചമ്മണി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വൈപ്പിന്‍ നിയോജകമണ്ഡലത്തിന്റെ ദ്വീപ്-തീരദേശ ഭൂമിശാസ്ത്രവും ജനസംഖ്യാ വര്‍ധനയും കാലാവസ്ഥാ വ്യതിയാനവും മൂലമുണ്ടാകാനിടയുളള ജലലഭ്യതാ പ്രശ്നങ്ങൾ കണക്കിലെടുത്ത് മണ്ഡലത്തിന്റെ അടുത്ത ഇരുപത് വര്‍ഷത്തെ കുടിവെളള ആവശ്യകത വിലയിരുത്തി സമഗ്രമായ ദീര്‍ഘകാല ജലസുരക്ഷാ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ?

കുടിവെള്ള വിതരണ ശൃംഖലയുടെ കാലോചിത പരിഷ്കരണം

958  ശ്രീ. എം. വിന്‍സെന്റ്
ശ്രീ. ടോണി ചമ്മണി
ശ്രീ. വി. എസ്. ജോയി
ശ്രീ. നീലകണ്ഠൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ജല അതോറിറ്റിയുടെ കുടിവെള്ള വിതരണ ശൃംഖലയുടെ കാലപ്പഴക്കം പരിഹരിക്കാൻ എന്ത് നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത്; നിരന്തരമുണ്ടാകുന്ന കുടിവെള്ള പൈപ്പ് പൊട്ടലുകളും ചോർച്ചകളും തടയാൻ സമഗ്ര പദ്ധതി ആവിഷ്‌ക്കരിക്കുമോ; വ്യക്തമാക്കാമോ;

(ബി)  വേനൽക്കാലത്ത് രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങൾ ഏതൊക്കെയാണ് എന്ന് കണ്ടെത്തി പ്രത്യേക പദ്ധതികൾ മുൻകൂട്ടി നടപ്പാക്കുമോ; വിശദമാക്കാമോ;

(സി)  കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിന് നിലവിലുള്ള സംവിധാനങ്ങൾ എന്തെല്ലാമാണ്; അവ കൂടുതൽ കാര്യക്ഷമമാക്കാൻ നടപടി സ്വീകരിക്കുമോ?

എറണാകുളത്തെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കാൻ നടപടികള്‍

959  ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  എറണാകുളം മണ്ഡലത്തിലെ രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങള്‍ എവിടെയൊക്കെയാണെന്ന് കണക്കാക്കിയിട്ടുണ്ടോ; അതിന് കാരണം എന്താണെന്ന് കണ്ടെത്തിയിട്ടുണ്ടോ വിശദാംശം നല്‍കുമോ;

(ബി)  ഇത് പരിഹരിക്കുന്നതിന് അടിയന്തരമായി ചെയ്യേണ്ട നടപടികളും, ദീർഘകാല അടിസ്ഥാനത്തിൽ ചെയ്യേണ്ട നടപടികളും എന്തൊക്കെയാണെന്ന് കണക്കാക്കിയിട്ടുണ്ടോ; വിശദാംശം നൽകുമോ;

(സി)  എറണാകുളം നഗരത്തിലേക്ക് പുതിയ ജലസ്രോതസ്സ് എന്ന നിലയിൽ ആലുവയിൽ പുതുതായി ആരംഭിക്കുന്ന 190 എം.എൽ.ഡി പ്ലാന്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഏതുവരെയായി എന്ന് അറിയിക്കുമോ;

(ഡി)  തമ്മനം മേഖലയിൽ തകർന്ന ജലസംഭരണി ടാങ്ക് പുനർ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തികൾ എതുവരെയായി എന്ന് അറിയിക്കുമോ; വിശദാംശം നൽകുമോ?

വാട്ടര്‍ അതോറിറ്റി മുറിച്ച റോഡുകള്‍ പുനഃസ്ഥാപിക്കുന്നതിന് അടിയന്തര നടപടി

960  ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വിവിധ കുടിവെള്ള പദ്ധതികളുടെ ഭാഗമായി പൊതുമരാമത്ത്, ഗ്രാമീണ റോഡുകള്‍ മുറിച്ച് പൈപ്പ് ലൈന്‍ സ്ഥാപിച്ച ശേഷം റോഡ് റീസ്റ്റോറേഷന്‍ പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തീകരിക്കാത്തതിനാല്‍ ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)  വാട്ടര്‍ അതോറിറ്റി മുറിച്ച റോഡുകള്‍ പുനഃസ്ഥാപിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ;

(സി)  പൊതുമരാമത്ത് വകുപ്പ് ബിറ്റുമിന് അധിക നിരക്ക് നല്‍കിയതിനു സമാനമായി വാട്ടര്‍ അതോറിറ്റിയില്‍ അധിക നിരക്ക് പ്രാബല്യത്തില്‍ വരാത്തതിനാല്‍ റോഡ് പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ കരാറുകാര്‍ക്ക് കഴിയാത്ത സ്ഥിതി വിശേഷം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

കൈപ്പമംഗലം നിയോജകമണ്ഡലത്തിലെ കുടിവെള്ള വിതരണവും കുടിവെള്ളക്ഷാമവും

961  ശ്രീ. കെ. കെ. വത്സരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കൈപ്പമംഗലം നിയോജകമണ്ഡലത്തിലെ ഏതെല്ലാം പ്രദേശങ്ങളിലാണ് കേരള വാട്ടർ അതോറിറ്റിയുടെ വെള്ളം എത്താത്തത് മൂലം കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നതെന്ന് അറിയിക്കാമോ;

(ബി)  കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ കേരള വാട്ടർ അതോറിറ്റിയുടെ വെള്ളം എത്തിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കാമോ;

(സി)  കൈപ്പമംഗലം നിയോജകമണ്ഡലത്തിൽ കുടിവെള്ള വിതരണത്തിനായുള്ള പുതിയ പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്നതിനായി റോഡുകൾ പൊളിക്കുമ്പോൾ എത്ര ദിവസത്തിനകമാണ് റീസ്റ്റോറും ടാറിങ്ങും ചെയ്യേണ്ടതെന്ന് വ്യക്തമാക്കാമോ; ഇതിൽ വീഴ്ച വരുന്നതുമൂലം റോഡുകൾ തകരുകയും ജനകീയ പ്രക്ഷോഭങ്ങളുണ്ടാവുകയും ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ പരിഹരിക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;

(ഡി)  കൈപ്പമംഗലം നിയോജകമണ്ഡലത്തിലെ നാട്ടിക കുടിവെള്ള പദ്ധതിയുടെ ഭാഗമായി കുടിവെള്ള പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്നത് അനന്തമായി നീണ്ടുപോകുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?

വാമനപുരം നദി അടിസ്ഥാനമാക്കിയുള്ള കുടിവെള്ള വിതരണ പദ്ധതികൾ

962  ശ്രീ. ജി. ആര്‍. അനില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വാമനപുരം നദിയിൽ നിന്ന് കേരള വാട്ടർ അതോറിറ്റി നടപ്പിലാക്കിയിട്ടുള്ള വിവിധ കുടിവെള്ള പദ്ധതികൾ വഴി ഏതെല്ലാം ഗ്രാമപഞ്ചായത്തുകളിലാണ് നിലവിൽ കുടിവെള്ള വിതരണം നടത്തുന്നതെന്ന് വ്യക്തമാക്കാമോ; ഇത് സംബന്ധിച്ച് പ്രതിദിനം എത്ര ലിറ്റർ വെള്ളം ഉൽപ്പാദിപ്പിക്കുന്നുണ്ടെന്നും എത്ര കണക്ഷനുകൾ നൽകിയിട്ടുണ്ടെന്നുമുള്ള വിശദാംശങ്ങൾ ലഭ്യമാക്കാമോ;

(ബി)  പ്രസ്തുത പഞ്ചായത്തുകളിൽ പലയിടങ്ങളിലും ജനങ്ങൾക്ക് ആഴ്ചയിൽ ഒരു ദിവസം മാത്രമായി വെള്ളം ലഭിക്കുന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇതിനാൽ ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനും പൂർണ്ണതോതിൽ കുടിവെള്ള വിതരണം നടത്തുന്നതിനും നിലവിൽ തടസ്സമായിനിൽക്കുന്ന കാരണങ്ങൾ എന്തെല്ലാമാണെന്നും ഇവ പരിഹരിക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള ക്രമീകരണങ്ങൾ എന്തൊക്കെയാണെന്നും വ്യക്തമാക്കാമോ;

(സി)  പ്രസ്തുത പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമവും ഭാവിയിലെ വർധിച്ച ആവശ്യകതയും പരിഗണിച്ച് 24 മണിക്കൂറും ശുദ്ധജല ലഭ്യത ഉറപ്പാക്കാൻ വാമനപുരം നദി കേന്ദ്രീകരിച്ച് പുതിയ കുടിവെള്ള പദ്ധതികൾ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ ഇതിന്റെ നിലവിലെ പുരോഗതി വ്യക്തമാക്കാമോ;

(ഡി)  വേനൽക്കാലത്തും ആവശ്യത്തിന് ജലലഭ്യത ഉറപ്പുവരുത്തുന്നതിനായി വാമനപുരം നദിയിൽ അരുവിപ്പുറത്തോ സമീപ പ്രദേശങ്ങളിലോ കുടിവെള്ളാവശ്യത്തിനായി മാത്രം ജലം സംഭരിച്ചു നിർത്തുന്ന രീതിയിലുള്ള ഡാം നിർമിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; ഇതുസംബന്ധിച്ച് എന്തെങ്കിലും പഠനങ്ങളോ പരിശോധനകളോ നടത്തിയിട്ടുണ്ടെങ്കിൽ വിശദാംശങ്ങൾ ലഭ്യമാക്കാമോ?

വെള്ളനാട് കുളക്കോട് വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റ്

963  ശ്രീ. ജി. സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  അരുവിക്കര നിയോജക മണ്ഡലത്തിലെ വെള്ളനാട് ഗ്രാമപഞ്ചായത്തില്‍ കുളക്കോട് എന്ന സ്ഥലത്ത് കേരള വാട്ടര്‍ അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ള 22 സെന്റ് ഭൂമിയില്‍ വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കുന്ന നടപടി സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കുമോ; ഇത് സ്ഥാപിക്കുകയാണെങ്കില്‍ പ്രസ്തുത പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകുമെന്നതിനാല്‍ കാലതാമസം കൂടാതെ പദ്ധതി നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?

നെടുമങ്ങാട് മണ്ഡലത്തിലെ കുടിവെള്ള പദ്ധതികളുടെ പുരോഗതി

964  ശ്രീ. ജി. ആര്‍. അനില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  നെടുമങ്ങാട് മണ്ഡലത്തിലെ മുനിസിപ്പാലിറ്റിയിലും വിവിധ പഞ്ചായത്തുകളിലുമായി ഭരണാനുമതി ലഭിച്ച ജൽ ജീവൻ മിഷൻ, അർബൻ അഗ്ളോമറേഷൻ ഉൾപ്പെടെയുള്ള മുഴുവൻ കുടിവെള്ള പദ്ധതികളിലും കഴിഞ്ഞ നിയമസഭാ സമ്മേളനത്തിനു ശേഷം കൈവരിച്ച പുരോഗതി പദ്ധതി തിരിച്ച് വ്യക്തമാക്കുമോ;

(ബി)   നെടുമങ്ങാട് മണ്ഡലത്തിലെ മുനിസിപ്പാലിറ്റിയിലും വിവിധ പഞ്ചായത്തുകളിലും നിലവിൽ രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങൾ ഏതൊക്കെയാണെന്ന് വാർഡ് അടിസ്ഥാനത്തിൽ വാട്ടർ അതോറിറ്റി തരംതിരിച്ചിട്ടുണ്ടെങ്കില്‍ പ്രസ്തുത പ്രദേശങ്ങളുടെ വിവരം ലഭ്യമാക്കുമോ;

(സി)  വെമ്പായം, പോത്തൻകോട്, കരകുളം, മാണിക്കൽ തുടങ്ങിയ പഞ്ചായത്തുകളിൽ മിക്കയിടങ്ങളിലും ആഴ്ചയിൽ ഒരു ദിവസം പോലും വെള്ളം ലഭിക്കാത്തവിധം ജനങ്ങൾ നേരിടുന്ന രൂക്ഷമായ കുടിവെള്ളക്ഷാമം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ പരിഹരിക്കുന്നതിന് എന്തെല്ലാം അടിയന്തര നടപടികളാണ് സ്വീകരിച്ചത്; വിശദമാക്കാമോ;

(ഡി)  മണ്ഡലത്തിൽ ഭരണാനുമതി ലഭിച്ചിട്ടും ഇതുവരെ നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കാത്ത കുടിവെള്ള പദ്ധതികൾ ഏതെങ്കിലും ഉണ്ടെങ്കിൽ പദ്ധതിയുടെ നിർമ്മാണം ആരംഭിക്കാതിരിക്കാനുള്ള തടസ്സങ്ങളും കാരണങ്ങളും വിശദമാക്കാമോ;

(ഇ)  ​പ്രവൃത്തി ആരംഭിക്കാത്ത പദ്ധതികളുടെ നിർമ്മാണം ഉടൻ ആരംഭിക്കുന്നതിനും, വൈകുന്ന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കി പ്രദേശവാസികൾക്ക് കുടിവെള്ള വിതരണം വേഗത്തിൽ ഉറപ്പാക്കുന്നതിനും സ്വീകരിച്ചുവരുന്ന അടിയന്തര നടപടികൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?

പട്ടാമ്പി റവന്യു ടവർ നിർമ്മാണം

965  ശ്രീ. മുഹമ്മദ് മുഹസിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാന ഭവന നിർമ്മാണ ബോർഡിന് നിർമ്മാണ ചുമതല നൽകിയിരുന്ന പട്ടാമ്പി റവന്യു ടവർ നിർമ്മാണത്തിൽ KSHB സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തൊക്കെയാണെന്ന് അറിയിക്കാമോ;

(ബി)  പ്രസ്തുത പ്രവൃത്തി ആരംഭിക്കാത്തതിനുള്ള കാരണം എന്താണെന്നും അത് പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്നും അറിയിക്കാമോ?

ഗൃഹശ്രീ ഭവന പദ്ധതി

966  ശ്രീ. കെ. കെ. വത്സരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഗൃഹശ്രീ ഭവന പദ്ധതി പ്രകാരം ഹൗസിംഗ് ബോർഡ് സംസ്ഥാനത്ത് ഇതുവരെ എത്ര വീടുകളാണ് നിർമ്മിച്ച് നൽകിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

(ബി)  ഗൃഹശ്രീ പദ്ധതി പ്രകാരമുള്ള വീട് നിർമ്മാണം അനന്തമായി നീണ്ടുപോകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് പരിഹരിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കാമോ;

(സി)  ഗൃഹശ്രീ ഭവന നിർമ്മാണ പദ്ധതി പ്രകാരം സ്പോൺസർ തുക അടച്ചതിനു ശേഷം അത് റദ്ദാക്കാൻ അപേക്ഷ നൽകിയ ഉപഭോക്താക്കൾക്ക് പണം തിരികെ നൽകുന്നതിൽ കാലതാമസം നേരിടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ അത് പരിഹരിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;

(ഡി)  ഗൃഹശ്രീ പദ്ധതി പ്രകാരം കൈപ്പമംഗലം നിയോജകമണ്ഡലത്തിൽ നിന്നും ആകെ എത്ര ഉപഭോക്താക്കളാണ് അപേക്ഷ നൽകിയിട്ടുള്ളത്; ഇതിൽ എത്രപേർക്കാണ് വീട് നിർമ്മിച്ച് നൽകിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ; സ്പോൺസർ തുക അടച്ചതിനു ശേഷം അപേക്ഷ റദ്ദാക്കുന്നതിനായി എത്രപേർ അപേക്ഷ നൽകിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; അവരുടെ വിവരങ്ങൾ ലഭ്യമാക്കാമോ; അപേക്ഷ റദ്ദാക്കിയവർക്ക് പണം തിരികെ നൽകുന്നതിൽ കാലതാമസം നേരിട്ടിട്ടുണ്ടോ; എങ്കിൽ കാലതാമസത്തിന് ഇടയാക്കിയ ഉദ്യോഗസ്ഥർക്കെതിരെ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ?

കൊച്ചി മറൈന്‍ ഇക്കോ സിറ്റി പദ്ധതി

967  ശ്രീ. പി. എ. മുഹമ്മദ് റിയാസ്
പ്രൊഫ. സി. രവീന്ദ്രനാഥ്
ശ്രീ. കെ. കെ. രാമചന്ദ്രന്‍
ശ്രീ. ജി. സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാന ഭവനിര്‍മ്മാണ ബോര്‍ഡിന്റെ കൊച്ചി മറൈന്‍ ഇക്കോ സിറ്റി പദ്ധതിയില്‍ നിന്ന് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ നാഷണൽ ബിൽഡിംഗ്സ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ഇന്ത്യ ലിമിറ്റഡ് (എൻ.ബി.സി.സി. )-യെ ഒഴിവാക്കാന്‍ എടുത്ത തീരുമാനം റദ്ദാക്കിയിരുന്നോ; എങ്കിൽ റദ്ദാക്കിയതിന്റെ കാരണം വിശദമാക്കാമോ; റദ്ദാക്കിയിട്ടില്ലെങ്കില്‍ അതിന്റെ കാരണവും വിശദമാക്കാമോ;

(ബി)  മുന്‍ സര്‍ക്കാരിന്റെ കാലത്ത് പ്രസ്തുത പദ്ധതിക്കായി ഒപ്പുവച്ച ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;

(സി)  പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനത്തിന് നാളിതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാമോ;

(ഡി)  എൻ.ബി.സി.സി. ഇന്ത്യ ലിമിറ്റഡ് -നെ ഒഴിവാക്കി സ്വകാര്യ കമ്പനിയെ പി.എം.സി ചുമതല ഏല്‍പ്പിക്കാന്‍ നീക്കം നടക്കുന്നതായ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ?

കുറ്റിപ്പാലയില്‍ കേരള ഹൗസിംഗ് ബോര്‍ഡ് നിര്‍മ്മിക്കുന്ന ഫ്ലാറ്റ്

968  ശ്രീ. സി. കെ. കാസിം : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കോഴിക്കോട് ജില്ലയിലെ മുക്കം മുൻസിപ്പാലിറ്റിയിലെയും സമീപ പഞ്ചായത്തുകളിലെയും 44 കുടുംബങ്ങൾക്കായി മുക്കം കുറ്റിപ്പാലയിൽ കേരള ഹൗസിംഗ് ബോർഡ് 5.45 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ഫ്ലാറ്റിന്റെ നിർമ്മാണം നിലവിൽ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;

(ബി)  ഫ്ലാറ്റിന്റെ നിർമ്മാണം എന്നത്തേക്ക് പൂര്‍ത്തീകരിച്ച് അർഹരായ ഗുണഭോക്താക്കൾക്ക് കൈമാറാൻ സാധിക്കുമെന്ന് വ്യക്തമാക്കാമോ?

കോന്നി മെഡിക്കൽ കോളേജിൽ ഫ്ലാറ്റ് സമുച്ചയത്തിന്റെ നിര്‍മ്മാണം

969  ശ്രീ. കെ. യു. ജനീഷ് കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കോന്നി മെഡിക്കൽ കോളേജിൽ രോഗികളുടെ കൂട്ടിരിപ്പുകാർക്കായി ഹൗസിംഗ് ബോർഡ് നിർമ്മിക്കുന്ന ഭരണാനുമതി ലഭിച്ച ഫ്ലാറ്റ് സമുച്ചയത്തിന്റെ നിർമ്മാണ പ്രവൃത്തി എന്നത്തേക്ക് ആരംഭിക്കാൻ സാധിക്കുമെന്ന് വ്യക്തമാക്കാമോ?

മാട്ടുമലയിലെ പാര്‍പ്പിട സമുച്ചയം നിര്‍മ്മാണം

970  ശ്രീ. കെ. കെ. രാമചന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പുതുക്കാട് മണ്ഡലത്തിലെ പുതുക്കാട് ഗ്രാമപഞ്ചായത്തിലെ മാട്ടുമലയിലെ ഹൗസിംഗ് ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്തവര്‍ക്കായി ത്രിതല ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെ പാര്‍പ്പിട സമുച്ചയം നിര്‍മ്മിക്കുന്നതിനായുള്ള പ്രൊപ്പോസലില്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ ; വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത പാര്‍പ്പിട പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ?

 

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.