UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >16th KLA >2nd Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

SIXTEENTH   KLA - 2nd SESSION
 
14.10.2026 UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

പിന്നാക്ക വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന വിദ്യാര്‍ത്ഥികളുടെ പഠനാവശ്യത്തിന് സഹായകരമാകുന്ന ഉപകരണങ്ങൾ വാങ്ങുന്നത്

701  ശ്രീ. എന്‍. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പിന്നാക്ക വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന വിദ്യാര്‍ത്ഥികളുടെ പഠനാവശ്യത്തിന് സഹായകരമാകുന്ന ഉപകരണങ്ങൾ വാങ്ങുന്നതിനായി ധനസഹായം നല്‍കുന്ന പദ്ധതികള്‍ വകുപ്പിന് കീഴിലുണ്ടോ; വിശദമാക്കുമോ;

(ബി)  പ്രസ്തുത പദ്ധതികൾ വഴി ഗുരുവായൂര്‍ നിയോജകമണ്ഡലത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് സഹായം ലഭ്യമായിട്ടുണ്ടോ; വിശദമാക്കുമോ?

പീരുമേട് മണ്ഡലത്തില്‍ പിന്നാക്ക ക്ഷേമ വകുപ്പ് പദ്ധതികള്‍

702  ശ്രീ. സിറിയക് തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പീരുമേട് മണ്ഡലത്തില്‍ 2021-2026 കാലഘട്ടത്തില്‍ പിന്നാക്ക ക്ഷേമ വകുപ്പ് മുഖേന അനുവദിച്ച പദ്ധതികളും അവയുടെ ഇപ്പോഴത്തെ പുരോഗതി വിവരവും അറിയിക്കുമോ?

കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷൻ

703  ശ്രീ. പാറക്കൽ അബ്‌ദുല്ല : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പിന്നാക്ക വിഭാഗത്തിൽപ്പെട്ടവര്‍ക്ക് എന്തെല്ലാം സഹായങ്ങളും ആനുകൂല്യങ്ങളുമാണ് കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷൻ വഴി നൽകിവരുന്നതെന്ന് വിശദമാക്കുമോ;

(ബി)  പിന്നാക്ക വിഭാഗങ്ങളിലെ യുവജനങ്ങള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനും സംരംഭകത്വത്തിനും കുറഞ്ഞ പലിശ നിരക്കിൽ പ്രത്യേക വായ്പാപദ്ധതികള്‍ ഏര്‍പ്പെടുത്തുമോ; വ്യക്തമാക്കുമോ;

(സി)  കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷന്റെ പ്രവർത്തനം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?

പി എസ് സി വഴി നൽകുന്ന ജോലിയിലെ സംവരണം

704  ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തെ (ഇ.ഡബ്ല്യു.എസ്.) പി.എസ്.സി. റൊട്ടേഷൻ ചാർട്ടിൽ ഉൾക്കൊള്ളിക്കുമ്പോൾ ഏത് സംവരണ വിഭാഗത്തിന്റെ പൊസിഷൻ ആണ് നഷ്ടപ്പെട്ടത് എന്ന് പിന്നാക്ക ക്ഷേമ വകുപ്പ് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)  പ്രസ്തുത വിഭാഗത്തെ റൊട്ടേഷൻ ചാർട്ടിൽ ഉൾക്കൊള്ളിച്ചതിന്റെ ഭാഗമായി ഏതെങ്കിലും പിന്നാക്ക വിഭാഗത്തിന് എന്തെങ്കിലും നഷ്ടം സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(സി)  50 ആൾക്കാരെ പി.എസ്.സി. അഡ്വൈസ് ചെയ്യുമ്പോൾ ഇ.ഡബ്ല്യു.എസ് വിഭാഗത്തെ റൊട്ടേഷൻ ചാർട്ടിൽ ഉൾക്കൊള്ളിച്ചതിന് മുമ്പും ശേഷവും ഉള്ള പിന്നാക്ക വിഭാഗത്തിന്റെ പ്രാതിനിധ്യത്തിന്റെ എണ്ണം ഇനം തിരിച്ച് ലഭ്യമാണോ; ഉണ്ടെങ്കിൽ ലഭ്യമാക്കുമോ?

ആദിവാസി വയോധികര്‍ക്ക് ഓണക്കോടിയും ധനസഹായ വിതരണവും

705  ശ്രീ. പി. എ. മുഹമ്മദ് റിയാസ്
ശ്രീ. കെ. യു. ജനീഷ് കുമാര്‍
ശ്രീ. യു. ആര്‍. പ്രദീപ്
ശ്രീ. ജി. സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തിരുവോണം കഴിഞ്ഞിട്ടും സംസ്ഥാനത്തെ ആദിവാസി വയോധികര്‍ക്ക് നല്‍കേണ്ട ഓണക്കോടിയും ധനസഹായവും വിതരണം ചെയ്തിട്ടില്ല എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)  മുന്‍കാലങ്ങളില്‍ മുടങ്ങാതെ നല്‍കിവന്നിരുന്ന പ്രസ്തുത ആനുകൂല്യം ഇത്തവണ ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ക്കും കിടപ്പുരോഗികള്‍ക്കും നിഷേധിക്കപ്പെടുന്ന തരത്തില്‍ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയെന്ന ആക്ഷേപം പരിശോധിച്ചിട്ടുണ്ടോ;

(സി)  ഓണക്കോടിക്ക് പകരമായി തുക ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറാന്‍ വൈകി ഉത്തരവിറക്കിയതിലൂടെ ഗുണഭോക്താക്കളില്‍ ഭൂരിഭാഗം പേര്‍ക്കും ഓണത്തിന് മുമ്പ് പ്രസ്തുത സഹായം ലഭിച്ചില്ലെന്ന ആക്ഷേപം വാസ്തവമാണോ;

(ഡി)  ദുരിതാശ്വാസ നിധിയില്‍ നിന്നും ഇതിനായി തുക അനുവദിച്ചിട്ടും അര്‍ഹരായ കിടപ്പുരോഗികള്‍ ഉള്‍പ്പെടെയുള്ള ആദിവാസി വയോധികര്‍ക്ക് സഹായം ലഭ്യമാക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാനും കുടിശ്ശിക തുക അടിയന്തരമായി വിതരണം ചെയ്യാനും തയ്യാറാകുമോ എന്ന് വിശദമാക്കുമോ?

അംബേദ്കര്‍ സെറ്റില്‍മെന്റ് വികസന പദ്ധതി

706  ശ്രീ. കെ. പ്രേമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  അംബേദ്കര്‍ സെറ്റില്‍മെന്റ് വികസന പദ്ധതി പ്രകാരം പറമ്പിക്കുളത്തെ സുങ്കം, പൂപ്പാറ ഉന്നതികളില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് അറിയിക്കുമോ;

(ബി)  പ്രസ്തുത പദ്ധതിക്കായി തുക അനുവദിച്ചിട്ടുണ്ടോ; നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എപ്പോള്‍ ആരംഭിക്കാന്‍ സാധിക്കും എന്ന് വ്യക്തമാക്കുമോ?

പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ചേലക്കര ബ്രാഞ്ചിന്റെ പ്രവര്‍ത്തനം

707  ശ്രീ. യു. ആര്‍. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ചേലക്കര നിയോജക മണ്ഡലത്തിലെ പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ചേലക്കര ബ്രാഞ്ചിന്റെ സേവന മേഖല ഏതെല്ലാം താലൂക്കുകള്‍ ഉള്‍പ്പെട്ടതാണെന്ന് വ്യക്തമാക്കുമോ;

(ബി)  പ്രസ്തുത ആഫീസ് വഴി 2021-2026 കാലയളവില്‍ എത്രപേര്‍ക്ക് എത്ര കോടി രൂപയുടെ വായ്പ നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(സി)  ചേലക്കര നിയോജകമണ്ഡലം പിന്നാക്ക വിഭാഗക്കാര്‍ കൂടുതല്‍ അധിവസിക്കുന്ന പ്രദേശമായതുകൊണ്ട് കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് മുന്തിയ പരിഗണന നല്‍കുമോ;

(ഡി)  കൂടുതല്‍ വീട് നിര്‍മ്മാണ, സ്വയം തൊഴില്‍ വായ്പകള്‍ നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?

കോട്ടക്കൽ മണ്ഡലത്തിലെ അംബേദ്‌കർ ഗ്രാമ വികസന പദ്ധതി

708  പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കോട്ടക്കല്‍ മണ്ഡലത്തിൽ നിന്നും അംബേദ്കര്‍ ഗ്രാമ വികസന പദ്ധതിയില്‍ ഉൾപ്പെടുത്തിയ മൂര്‍ദ്ധാവ് പട്ടികജാതി നഗറിന്റെ നവീകരണ പ്രവൃത്തികളുടെ നിലവിലെ പുരോഗതി വിശദമാക്കുമോ; ഇനി എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ ശേഷിക്കുന്നുണ്ടെന്ന് വിശദമാക്കുമോ;

(ബി)  പ്രസ്തുത പദ്ധതിയുടെ മാനദണ്ഡപ്രകാരം മണ്ഡലത്തിൽ നിന്നും ഏതെല്ലാം നഗറുകളാണ് ഇനി പദ്ധതിയിൽ ഉൾപ്പെടുത്താൻ ശേഷിക്കുന്നതെന്ന് അറിയിക്കുമോ;

(സി)  2026-2027 സാമ്പത്തിക വര്‍ഷത്തില്‍ പ്രസ്തുത പദ്ധതിയിൽ ഉള്‍പ്പെടുത്തുന്നതിനായി മണ്ഡലത്തില്‍ നിന്നും പ്രൊപ്പോസല്‍ ലഭ്യമായിട്ടുണ്ടോ; ഉണ്ടെങ്കിൽ ആയതിന്മേൽ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?

പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങള്‍ക്കുള്ള വിവിധ പദ്ധതികൾ

709  ശ്രീ. കെ. രാജന്‍
ശ്രീ. ഗോവിന്ദൻ പള്ളിക്കാപ്പിൽ
ശ്രീ. സി. അജയപ്രസാദ്
ശ്രീ. മുഹമ്മദ് മുഹസിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളുടെ സമഗ്ര ഉന്നമനം ലക്ഷ്യമിട്ടുകൊണ്ട് നടപ്പിലാക്കി വരുന്ന ഉന്നതി പദ്ധതി നിർത്തലാക്കുന്നതിന് സർക്കാർ തീരുമാനിച്ചിട്ടുള്ളതായ റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)  പ്രസ്തുത വിഭാഗങ്ങളുടെ വിദ്യാഭ്യാസം, നൈപുണ്യ പരിശീലനം, ആരോഗ്യ സുരക്ഷ, പുനരധിവാസം എന്നീ പ്രവർത്തനങ്ങൾക്കായി എന്തെല്ലാം പുതിയ പദ്ധതികൾ നടപ്പിലാക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(സി)  പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപെട്ടവരെ ഒരേസമയം സംരംഭകരും തൊഴിൽദാതാക്കളുമാക്കുന്നതിനുവേണ്ടി മുൻ സർക്കാർ ആരംഭിച്ച പദ്ധതികൾ തുടരുമോ; വിശദമാക്കുമോ;

(ഡി)  കഴിഞ്ഞ 10 വർഷക്കാലത്തെ പ്രവർത്തനങ്ങളിലൂടെ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് വിദ്യാഭ്യാസ മേഖലയിലും നൈപുണ്യ പരിശീലനത്തിലും ഉണ്ടായ പുരോഗതിക്കനുസൃതമായി പുതിയ തൊഴിൽദായക പദ്ധതികൾ ആവിഷ്കരിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?

പട്ടികജാതി-പട്ടികവർഗ്ഗ ക്ഷേമ പദ്ധതികളും കുന്ദമംഗലം മണ്ഡലത്തിലെ അംബേദ്കർ ഗ്രാമ വികസന പദ്ധതിയും

710  ശ്രീ. എം. എ. റസാഖ് മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങളുടെ സമഗ്ര ക്ഷേമത്തിനായി നിലവിൽ നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളുടെയും അവയുടെ നടത്തിപ്പിന്റെയും നിലവിലെ അവസ്ഥ വ്യക്തമാക്കുമോ;

(ബി)  അംബേദ്കർ ഗ്രാമം, പഞ്ചമി ഗ്രാമം എന്നീ പദ്ധതികളിൽ ഉൾപ്പെടുത്തി കുന്ദമംഗലം നിയോജക മണ്ഡലത്തിൽ അനുമതി നൽകിയിട്ടുള്ള ഉന്നതികൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ;

(സി)  പുതിയ അംബേദ്കർ -പഞ്ചമി ഗ്രാമ പദ്ധതികൾ കുന്ദമംഗലം മണ്ഡലത്തിൽ അനുവദിക്കുന്നതിന് എന്തെല്ലാം അടിയന്തര നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?

ധനസഹായ പദ്ധതികളുടെ കുടിശ്ശിക വിതരണം

711  ശ്രീ. എം. റഹ്മത്തുളള : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പട്ടികജാതി വികസന വകുപ്പ് മുഖേന പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഗുണഭോക്താക്കൾക്ക് നൽകി വരുന്ന ഭവനനിർമ്മാണം, ഭവന പുനരുദ്ധാരണം, വിവാഹ ധനസഹായം, പഠനമുറി നിർമ്മാണം, ചികിത്സാ ധനസഹായം എന്നീ പദ്ധതികളിൽ വിതരണം ചെയ്യാനുള്ള കഴിഞ്ഞ സർക്കാരിന്റെ കാലത്തെ കുടിശ്ശിക നിലനിൽക്കുന്നുണ്ടോ; വ്യക്തമാക്കുമോ;

(ബി)  പ്രസ്തുത ഇനങ്ങളിൽ നിലവിൽ എത്ര ഗുണഭോക്താക്കൾക്ക് എത്ര തുക കുടിശ്ശികയായി നൽകാനുണ്ടെന്ന് ജില്ല തിരിച്ച് വിശദമാക്കുമോ;

(സി)  വിദേശപഠനം, ഉന്നതവിദ്യാഭ്യാസം, ഇ-ഗ്രാന്റ്സ് എന്നിവയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട സ്കോളർഷിപ്പുകളും സ്റ്റൈപ്പന്റുകളും വൈകുന്നത് അവരുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ വിദ്യാഭ്യാസ ആനുകൂല്യങ്ങളിലെ കുടിശ്ശിക എത്രയെന്ന് വ്യക്തമാക്കുമോ;

(ഡി)  പദ്ധതി ധനസഹായങ്ങൾ യഥാസമയം ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് എത്താതിരിക്കാനുള്ള പ്രധാന കാരണങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;

(ഇ)  പ്രസ്തുത കുടിശ്ശിക തുക പൂർണ്ണമായും തീർപ്പാക്കി ഗുണഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിന് എന്തെല്ലാം അടിയന്തര നടപടികളാണ് സ്വീകരിച്ചുവരുന്നത്; ഇതിനായി പ്രത്യേക ഫണ്ട് അനുവദിച്ചിട്ടുണ്ടോ; സമയബന്ധിതമായി വിതരണം പൂർത്തിയാക്കാൻ പ്രത്യേക കലണ്ടർ തയ്യാറാക്കുമോ; വിശദമാക്കുമോ?

പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മുഖേനയുള്ള പദ്ധതികള്‍

712  ശ്രീ. പി. കെ. പ്രവീൺ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കൂത്തുപറമ്പ് നിയോജക മണ്ഡലത്തില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മുഖേന നടപ്പിലാക്കി വരുന്ന പദ്ധതികളും അവയുടെ നിലവിലുള്ള പുരോഗതിയും വിശദമാക്കുമോ;

(ബി)  പ്രസ്തുത പദ്ധതികളുടെ പൂര്‍ത്തീകരണത്തിന് എന്തെങ്കിലും തടസ്സം നിലവിലുണ്ടോ; വിശദമാക്കുമോ; ഇല്ലെങ്കില്‍ എന്നത്തേക്ക് പൂര്‍ത്തീകരിക്കാനാവുമെന്ന് വ്യക്തമാക്കുമോ?

സ്വയംപര്യാപ്ത /അംബേദ്ക്കർ ഗ്രാമം പദ്ധതി

713  ശ്രീ. ഗോവിന്ദൻ പള്ളിക്കാപ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം കാസർഗോഡ് ജില്ലയിൽ പട്ടികജാതി പട്ടികവർഗ വകുപ്പ് സ്വയംപര്യാപ്ത /അംബേദ്ക്കർ ഗ്രാമം പദ്ധതി നടപ്പിലാക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ എവിടെയൊക്കെ എന്ന് പഞ്ചായത്ത് തിരിച്ച് വിശദമാക്കുമോ?

ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ്

714  ശ്രീ. ജ്യോതികുമാർ ചാമക്കാല : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പത്തനാപുരം നിയോജകമണ്ഡലത്തിലെ പിറവന്തൂരിൽ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് ആരംഭിക്കാനുള്ള നടപടികൾ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;

(ബി)  ഓഫീസ് ആരംഭിക്കുന്ന പക്ഷം അതിന്റെ പരിധിയിൽ ഏതൊക്കെ പ്രദേശങ്ങളാണ് ഉൾപ്പെടുകയെന്ന് വ്യക്തമാക്കുമോ?

സ്ഥിതി വിവരകണക്ക്

715  ശ്രീ. എ. സി. മൊയ്തീന്‍
ശ്രീ. കെ. വി. സുമേഷ്
ശ്രീ. എം. എസ്. അരുണ്‍ കുമാർ
ശ്രീമതി ഒ. എസ്. അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസപരമായ സ്ഥിതി വിവരകണക്ക് അവസാനമായി സര്‍വ്വേ നടത്തിയത് ഏത് വര്‍ഷമാണ്;

(ബി)   സര്‍വ്വേ റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ നടപ്പാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(സി)   പ്രസ്തുത വിഭാഗങ്ങള്‍ ഇപ്പോഴും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പുതിയതായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കും എന്ന് വ്യക്തമാക്കുമോ?

പട്ടികജാതി പട്ടികവര്‍ഗ്ഗ ജനവിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് നടപടി

716  ശ്രീ. തോമസ് ഉണ്ണിയാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പട്ടികജാതി പട്ടികവര്‍ഗ്ഗ ജനവിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനും അവരുടെ ഉന്നമനം കൂടുതല്‍ വേഗത്തിലും സുതാര്യമായും നടപ്പാക്കുന്നതിനുമായി ക്ഷേമപദ്ധതികള്‍ കാലോചിതമായി പരിഷ്കരിക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;

(ബി)  സാമൂഹ്യമായി പിന്നാക്കം നില്കുന്ന ഇത്തരം ജനവിഭാഗങ്ങളുടെ വിവിധ ആനുകൂല്യങ്ങള്‍ താമസം കൂടാതെ ലഭ്യമാക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?

ആദിവാസി മേഖലയിലെ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാൻ നടപടികൾ

717  ശ്രീ. പഴകുളം മധു : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ആദിവാസി മേഖലയിൽ താമസിക്കുന്നവരുടെ അടിയന്തര ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മുഖേന ഒരുക്കിയിട്ടുള്ള സംവിധാനങ്ങൾ എന്തൊക്കെയാണെന്ന് വിശദമാക്കുമോ;

(ബി)  ഇത്തരം പ്രദേശങ്ങളിൽ നിന്ന് രോഗികളെ അടിയന്തരമായി ആശുപത്രികളിലെത്തിക്കുന്നതിനായി മതിയായ ആംബുലൻസ് സേവനം നിലവിലുണ്ടോ;

(സി)  അടിയന്തര ആരോഗ്യസേവനങ്ങൾക്കായി കൂടുതൽ ആംബുലൻസുകൾ, മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ, ടെലിമെഡിസിൻ സൗകര്യങ്ങൾ എന്നിവ ഏർപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ?

അംബേദ്കര്‍ സ്വാശ്രയ ഗ്രാമ വികസന പദ്ധതി

718  ശ്രീ. റെജി ചെറിയാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  അംബേദ്കര്‍ സ്വാശ്രയ ഗ്രാമ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു നിയോജകമണ്ഡലത്തില്‍ നിന്നും വര്‍ഷത്തില്‍ എത്ര ഉന്നതികള്‍ തെരഞ്ഞെടുക്കുമെന്നും പരമാവധി എത്ര തുക അനുവദിക്കുമെന്നും വ്യക്തമാക്കുമോ;

(ബി)  ഉന്നതി തെരഞ്ഞെടുക്കുന്നതിന് സ്വീകരിക്കുന്ന മാനദണ്ഡം വിശദമാക്കുമോ;

(സി)  കുട്ടനാട് നിയോജക മണ്ഡലത്തില്‍ 2026-27 വര്‍ഷത്തേക്ക് ടി പദ്ധതിയിലുള്‍പ്പെടുത്താന്‍ ഏതെല്ലാം ഉന്നതികള്‍ ശിപാര്‍ശ ചെയ്തിട്ടുണ്ട്; ശിപാര്‍ശ ചെയ്യപ്പെട്ട് കഴിഞ്ഞാൽ എന്തെല്ലാം നടപടിക്രമങ്ങള്‍ പാലിച്ചാണ് പദ്ധതി നടപ്പില്‍ വരുത്തുന്നതെന്ന് വിശദമാക്കുമോ?

പട്ടികജാതി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായുള്ള നൂതന വിദ്യാഭ്യാസ പദ്ധതികൾ

719  ശ്രീ. ജി. സുധാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  2021-2026 കാലയളവിൽ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളിൽപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിയും പഠന സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിനായി പ്രസ്തുത കാലയളവിലെ സർക്കാർ നൂതനമായ എന്തെങ്കിലും പദ്ധതി ആവിഷ്ക്കരിച്ച് നടപ്പാക്കിയിരുന്നോ;വ്യക്തമാക്കുമോ;

(ബി)  എങ്കില്‍ നൂതനമായ അത്തരം വിദ്യാഭ്യാസ പദ്ധതികളുടെ പേര്, ആരംഭിച്ച വർഷം, ലക്ഷ്യം എന്നിവ വ്യക്തമാക്കാമോ;

(സി)  പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികളിലെ ഡിജിറ്റൽ പഠന സൗകര്യങ്ങളുടെ കുറവ് പരിഹരിക്കുന്നതിനായി ലാപ്‍ടോപ്, ടാബ്‍ലറ്റ്, ഡിജിറ്റൽ പഠന സാമഗ്രികൾ, ഇൻറർനെറ്റ്/ഓൺലൈൻ പഠന സൗകര്യങ്ങൾ എന്നിവ നൽകുന്നതിനായി 2021 മുതൽ 2026 മാർച്ച് വരെ ആരംഭിച്ച പുതിയ പദ്ധതികൾ എന്തെല്ലാമാണെന്നും അവ ലക്ഷ്യം കൈവരിച്ചിരുന്നോയെന്നും വ്യക്തമാക്കുമോ?

പീരുമേട് മണ്ഡലത്തിലെ പട്ടികജാതി വകുപ്പ് പദ്ധതികള്‍

720  ശ്രീ. സിറിയക് തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പീരുമേട് മണ്ഡലത്തില്‍ 2021-2026 കാലഘട്ടത്തില്‍ പട്ടികജാതി,പട്ടികവർഗ്ഗ വികസന വകുപ്പ്, പിന്നാക്കക്ഷേമ വകുപ്പ് എന്നിവ മുഖേന അനുവദിച്ച പദ്ധതികളും അവയുടെ നിലവിലെ പുരോഗതി വിവരവും അറിയിക്കുമോ?

അംബേദ്ക്കര്‍ ഉന്നതിയില്‍ അംബേദ്ക്കര്‍ ഗ്രാമം വികസന പദ്ധതി

721  ശ്രീമതി ഒ. എസ്. അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തിലെ ചെറുന്നിയൂര്‍ വടശ്ശേരിക്കോണം അംബേദ്ക്കര്‍ ഉന്നതിയില്‍ അംബേദ്ക്കര്‍ ഗ്രാമം വികസന പദ്ധതിയുടെ ഭാഗമായി നാളിതുവരെ സ്വീകരിച്ചിട്ടുളള നടപടികള്‍ വിശദമാക്കുമോ?

പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന പദ്ധതികള്‍

722  ശ്രീ. കെ. പ്രേമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  2021-26 കാലയളവില്‍ നെന്മാറ നിയോജക മണ്ഡലത്തില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വികസനത്തിനുവേണ്ടി നടപ്പിലാക്കിയ പദ്ധതികള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കുമോ;

(ബി)  ഓരോ പദ്ധതിയുടെയും അടങ്കല്‍ തുകയും പദ്ധതിയുടെ നിലവിലെ പുരോഗതിയും വിശദമാക്കുമോ?

അംബേദ്കര്‍ ഗ്രാമം പദ്ധതി- മാവേലിക്കര

723  ശ്രീ. എം. എസ്. അരുണ്‍ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉൾപ്പെടുത്തി മാവേലിക്കര മണ്ഡലത്തിൽ അനുവദിച്ച പ്രവൃത്തികളുടെ വിശദവിവരം ലഭ്യമാക്കുമോ;

(ബി)  പ്രസ്തുത പ്രവൃത്തികളുടെ തൽസ്ഥിതി വിവരം ലഭ്യമാക്കുമോ;

(സി)  പ്രസ്തുത പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുവാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?

ആറ്റിങ്ങല്‍ നിയോജകമണ്ഡലത്തിലെ കരവാരം കണ്ണാട്ടുകോണം ഉന്നതിയില്‍ അംബേദ്കര്‍ ഗ്രാമ സമഗ്ര വികസന പദ്ധതി

724  ശ്രീമതി ഒ. എസ്. അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ആറ്റിങ്ങല്‍ നിയോജകമണ്ഡലത്തിലെ കരവാരം കണ്ണാട്ടുകോണം ഉന്നതിയില്‍ അംബേദ്കര്‍ ഗ്രാമ സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി നാളിതുവരെ സ്വീകരിച്ചിട്ടുളള നടപടികള്‍ വിശദമാക്കുമോ?

കോന്നിയിലെ അംബേദ്കര്‍ ഗ്രാമം ഉന്നതികളുടെ പ്രവൃത്തികളുടെ നിര്‍മ്മാണ പുരോഗതി

725  ശ്രീ. കെ. യു. ജനീഷ് കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കോന്നി നിയോജകമണ്ഡലത്തില്‍ ഭരണാനുമതി ലഭിച്ച പട്ടികജാതി പട്ടികവര്‍ഗ്ഗ അംബേദ്കര്‍ ഗ്രാമം ഉന്നതികളിലെ പ്രവൃത്തികളുടെ നിര്‍മ്മാണ പുരോഗതി വിശദമാക്കുമോ;

(ബി)  ആവണിപ്പാറ ഉന്നതി അംബേദ്കര്‍ ഗ്രാമം പദ്ധതിയുടെയും ആവണിപ്പാറ പാലം നിര്‍മ്മാണ പ്രവൃത്തിയുടെയും പുരോഗതി വിശദമാക്കുമോ?

എം .ആർ .എസ്., ഹോസ്റ്റല്‍ സംബന്ധിച്ച വിശദാംശങ്ങള്‍

726  ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മുന്‍ സർക്കാരിന്റെ കാലത്ത് എത്ര പട്ടികവർഗ്ഗ കുടുംബങ്ങള്‍ക്ക് ഭൂമി പതിച്ചു നല്‍കിയിട്ടുണ്ടെന്നും പ്രസ്തുത ഭൂമിക്ക് പട്ടയവിതരണം പൂർത്തിയായോയെന്നും ടി ഭൂമി അളന്നു തിട്ടപ്പെടുത്തി പട്ടയം നല്‍കുന്നതിന് താലൂക്കുകളില്‍ പ്രത്യേകം ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ടോയെന്നും വ്യക്തമാക്കുമോ;

(ബി)  പട്ടികവർഗ്ഗ വികസന വകുപ്പിനു കീഴിലുള്ള എം.ആർ.എസ്സുകളില്‍ ജോലിചെയ്യുന്ന മാനേജർമാരുടെ ജോലി സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയിട്ടുണ്ടോ; വ്യക്തമാക്കുമോ;

(സി)  പട്ടികവർഗ്ഗ വികസന വകുപ്പിനു കീഴില്‍ പ്രവർത്തിക്കുന്ന എം.ആർ.എസ്സുകള്‍, ഹോസ്റ്റലുകള്‍ എന്നിവയിലെ ആകെ ജീവനക്കാർ എത്ര; അവയില്‍ താല്‍ക്കാലികം, സ്ഥിരം ഇവ തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;

(ഡി)  ഓരോ സ്ഥാപനത്തിലും 20 കുട്ടികള്‍ക്ക് ഒരു കുക്ക് എന്ന മുന്‍ സ‍ർക്കാരിന്റെ ഉത്തരവ് പ്രകാരം എല്ലാ സ്ഥാപനങ്ങളിലും സ്ഥിരം ജീവനക്കാരെ നിയമിക്കാന്‍ സാധിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;

(ഇ)  പട്ടികജാതി-പട്ടികവർഗ്ഗ വികസന വകുപ്പുകളുടെ കീഴില്‍ പ്രവർത്തിക്കുന്ന എം.ആര്‍.എസ്-കള്‍, ഹോസ്റ്റലുകള്‍ എന്നിവിടങ്ങളിലെ എല്ലാ ജീവനക്കാർക്കും പഞ്ചിംഗ് ബാധകമാണോ; വ്യക്തമാക്കുമോ;

(എഫ്)  ഷൊർണ്ണൂർ നിയോജകമണ്ഡലത്തില്‍ പട്ടികജാതി വികസന വകുപ്പിനുകീഴില്‍ പോസ്റ്റുമെട്രിക് ഹോസ്റ്റല്‍ ആരംഭിക്കാന്‍ ആലോചനയുണ്ടോ; വ്യക്തമാക്കുമോ?

ആദിവാസി വിഭാഗങ്ങളുടെ ഉന്നമനം

727  ശ്രീ. കെ. എന്‍. ബാലഗോപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ആദിവാസി വിഭാഗങ്ങളുടെ ഉന്നമനത്തിനായി ചെയ്ത കാര്യങ്ങൾ എന്തൊക്കെയെന്ന് വിശദമാക്കുമോ;

(ബി)  ആദിവാസി ഊരുകളിൽ ഗർഭിണികളുടെയും കുട്ടികളുടെയും ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകുന്നതിനായി ആരോഗ്യ പ്രവർത്തകരുടെ സേവനം മെച്ചപ്പെടുത്തുന്നതിന് സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;

(സി)  ആരോഗ്യ പ്രവർത്തകരെ സ്ഥലം മാറ്റിയതിനെ തുടർന്ന് ആദിവാസി മേഖലയിൽ ആരോഗ്യ പ്രവർത്തകരുടെ അഭാവം മൂലം എന്തെങ്കിലും അപകടങ്ങൾ ഉണ്ടായതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ വ്യക്തമാക്കുമോ;

(ഡി)  ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം അട്ടപ്പാടി ആദിവാസി മേഖലയിൽ നവജാത ശിശുക്കളുടെ മരണം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്ര മരണം സംഭവിച്ചുവെന്നും ഇത്തരം മരണങ്ങൾ തടയുന്നതിന് സ്വീകരിച്ച നടപടികൾ എന്തൊക്കെയന്നും വിശദമാക്കാമോ?

പീരുമേട് നിയോജകമണ്ഡലത്തില്‍ പ്രീ എക്സാമിനേഷന്‍ ട്രെയിനിങ്ങ് സെന്റര്‍

728  ശ്രീ. സിറിയക് തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച തൊഴില്‍ കരസ്ഥമാക്കാനായി കരിയര്‍ ഡവലപ്‌മെന്റ് സെന്റര്‍ കം പ്രീ എക്‌സാമിനേഷന്‍ ട്രെയിനിങ് സെന്റര്‍ പീരുമേട് മണ്ഡലത്തില്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമോ;

(ബി)  വകുപ്പിന്റെ കീഴില്‍ വെര്‍ച്വല്‍ പ്രീ എക്‌സാമിനേഷന്‍ ട്രെയിനിങ് സെന്റര്‍ എന്ന പദ്ധതി നിലവിലുണ്ടോ; ആയത് സ്ഥാപിക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യം എന്തൊക്കെയാണെന്ന് വിശദമാക്കുമോ;

(സി)  സൗകര്യം ലഭ്യമാക്കിയാല്‍ പീരുമേട് മണ്ഡലത്തില്‍ വെര്‍ച്വല്‍ പ്രീ എക്‌സാമിനേഷന്‍ ട്രെയിനിങ് സെന്റര്‍ ആരംഭിക്കുന്നതിന് അനുവാദം നൽകുമോ?

പാറശാല നിയോജകമണ്ഡലത്തിലെ അമ്പൂരി ഗ്രാമപഞ്ചായത്തിലെ ഗോത്രവർഗ്ഗ ഉന്നതികളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍

729  ശ്രീ. സി. കെ. ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പാറശാല നിയോജകമണ്ഡലത്തിലെ അമ്പൂരി ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടിലധികം വരുന്ന ഗോത്രവർഗ്ഗ ഉന്നതികള്‍ ഉൾപ്പെടുന്ന ജനവാസ മേഖലകൾ പരിസ്ഥിതിലോല പ്രദേശങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; പ്രസ്തുത പ്രദേശങ്ങളുടെ വിശദാംശങ്ങൾ, ഉന്നതിയുടെ പേര്, അവിടെയുള്ള കുടുംബങ്ങളുടെ എണ്ണം, ജനസംഖ്യ, ഗോത്രവർഗ്ഗ വിഭാഗം എന്നിവ തരം തിരിച്ച് ലഭ്യമാക്കുമോ;

(ബി)  പ്രസ്തുത ഗോത്രവർഗ്ഗ ജനവാസ മേഖലകളെ പരിസ്ഥിതിലോല പ്രദേശങ്ങളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിനായി പട്ടികവർഗ്ഗ വികസന വകുപ്പ് മുഖേന സംസ്ഥാന സർക്കാരിനും കേന്ദ്ര സർക്കാരിനും ബന്ധപ്പെട്ട മറ്റ് അധികാരസ്ഥാപനങ്ങൾക്കും നിവേദനങ്ങൾ/ശിപാർശകൾ നൽകിയിട്ടുണ്ടോ; ഉണ്ടെങ്കിൽ സ്വീകരിച്ച നടപടികളുടെ നിലവിലെ പുരോഗതി എന്താണെന്ന് വ്യക്തമാക്കുമോ;

(സി)  പ്രസ്തുത ജനവാസ മേഖലകൾ പരിസ്ഥിതിലോല പ്രദേശങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടതു മൂലം അവിടുത്തെ ഗോത്രവർഗ്ഗ ജനങ്ങളുടെ താമസം, ഭവനനിർമ്മാണം, അടിസ്ഥാന സൗകര്യ വികസനം, ഉപജീവനമാർഗ്ഗങ്ങൾ, കൃഷി തുടങ്ങിയവയെ ബാധിക്കുന്ന സാഹചര്യം പരിശോധിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ കണ്ടെത്തലുകൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(ഡി)  അമ്പൂരി ഗ്രാമപഞ്ചായത്തിലെ പ്രസ്തുത ഗോത്രവർഗ്ഗ ഉന്നതികളുടെ സമഗ്ര വികസനത്തിനും നവീകരണത്തിനുമായി പട്ടികവർഗ്ഗ വികസന വകുപ്പ് നിലവിൽ ആവിഷ്കരിച്ചിട്ടുള്ള പദ്ധതികൾ എന്തെല്ലാമാണെന്ന് ഉന്നതിയുടെ പേര് തിരിച്ച് വ്യക്തമാക്കുമോ; പ്രസ്തുത പദ്ധതികളുടെ ഭാഗമായി റോഡ്, കുടിവെള്ളം, വൈദ്യുതി, ഭവനം, ഡ്രെയിനേജ്, കമ്മ്യൂണിറ്റി ഹാൾ, അങ്കണവാടി, വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, പൊതുസൗകര്യങ്ങൾ തുടങ്ങിയ മേഖലകളിൽ ഏതൊക്കെ പ്രവൃത്തികള്‍ക്ക് ഭരണാനുമതിയും സാമ്പത്തികാനുമതിയും നല്‍കിയിട്ടുണ്ടെന്ന് ഇനം തിരിച്ച് വ്യക്തമാക്കുമോ;

(ഇ)  ഓരോ പ്രവൃത്തിക്കും അനുവദിച്ച തുക, ഭരണാനുമതി ലഭിച്ച തീയതി, നിർവ്വഹണ ഏജൻസി, നിലവിലെ പ്രവൃത്തി പുരോഗതി, ചെലവഴിച്ച തുക എന്നിവ ഉന്നതിയും പ്രവൃത്തിയും തിരിച്ച് വിശദമായി ലഭ്യമാക്കുമോ; ഭരണാനുമതി ലഭിച്ചിട്ടും ഇതുവരെ ആരംഭിക്കാത്ത പ്രവൃത്തികൾ ഏതൊക്കെയാണെന്നും അവ ആരംഭിക്കുന്നതിനുള്ള കാലപരിധി എന്താണെന്നും വ്യക്തമാക്കുമോ; പൂർത്തീകരണം പുരോഗമിക്കുന്ന പ്രവൃത്തികളുടെ പ്രതീക്ഷിക്കുന്ന പൂർത്തീകരണതീയതി ഓരോന്നിനും പ്രത്യേകം അറിയിക്കുമോ;

(എഫ്)  പ്രസ്തുത ഗോത്രവർഗ്ഗ ഉന്നതികളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി നിലവിൽ ആവിഷ്കരിച്ചിട്ടുള്ള പദ്ധതികൾക്കു പുറമെ കൂടുതൽ പദ്ധതികൾ ആവിഷ്കരിക്കുന്നതിനും ആവശ്യമായ അധിക തുക അനുവദിക്കുന്നതിനും നടപടി സ്വീകരിക്കുമോ; കൂടാതെ പരിസ്ഥിതിലോല പ്രദേശ പട്ടികയുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കുന്നതിനും അവിടുത്തെ ഗോത്രവർഗ്ഗ ജനങ്ങളുടെ ജീവിതവും ഉപജീവനവും സംരക്ഷിക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കുമോ?

അംബേദ്കര്‍‍ ഗ്രാമം പദ്ധതി വിപുലീകരണം

730  ശ്രീ. കെ. വി. സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  അംബേദ്കര്‍ ഗ്രാമം പദ്ധതി വിപുലീകരണത്തിനുള്ള പദ്ധതി വകുപ്പിന്റെ പരിഗണനയിലുണ്ടോ; വിശദമാക്കുമോ;

(ബി)  പദ്ധതിക്ക് അനുവദിക്കുന്ന തുക പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് മതിയായതല്ല എന്നുള്ള പരാതികള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;

(സി)  പ്രസ്തുത തുക വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ?

പട്ടികജാതി പട്ടികവർഗ്ഗ വികസനം

731  ശ്രീ. ഷിബു തെക്കുംപുറം : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കോതമംഗലം നിയോജകമണ്ഡലത്തിൽ പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പിന്റെ കീഴിൽ നേര്യമംഗലത്ത് പെൺകുട്ടികൾക്കായി പണി തീർത്തിട്ടുള്ള ഹോസ്റ്റല്‍ ശോചനീയാവസ്ഥയിലാണ് എന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയത് പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)  2016-2026 കാലയളവിൽ കോതമംഗലം നിയോജക മണ്ഡലത്തിൽ പട്ടികജാതി പട്ടികവർഗ്ഗ വികസനത്തിനുവേണ്ടി നടപ്പിലാക്കിയ പദ്ധതികള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കുമോ;

(സി)  പ്രസ്തുത പദ്ധതിയിൽ കിഫ്ബി വഴി നടപ്പിലാക്കി വരുന്ന പദ്ധതികൾ ഏതൊക്കെയാണെന്നും ഓരോ പ്രവൃത്തിക്കും ഭരണാനുമതി ലഭിച്ചിട്ടുള്ള തുക എത്രയാണെന്നും വിശദമാക്കുമോ;

(ഡി)  പ്രസ്തുത പദ്ധതികൾ നടപ്പിലാക്കുന്നതിൽ ഏതെങ്കിലും തരത്തിലുള്ള തടസ്സങ്ങൾ ഉണ്ടോ; വിശദമാക്കുമോ?

പട്ടികജാതി -പട്ടികവർഗ്ഗ മേഖലയില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍

732  ശ്രീ. കെ. വി. സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പട്ടികജാതി-പട്ടികവർഗ്ഗ മേഖലയില്‍ വകുപ്പ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താമോ;

(ബി)  വിദ്യാര്‍ത്ഥി-ഗവേഷക രംഗത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനം നല്‍കുന്ന പ്രവര്‍ത്തനം ആവിഷ്കരിക്കുമോ; വ്യക്തമാക്കുമോ?

മട്ടന്നൂരിലെ അംബേദ്കര്‍ ഗ്രാമം പദ്ധതി

733  ശ്രീ. വി. കെ. സനോജ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മട്ടന്നൂര്‍ മണ്ഡലത്തിലെ അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടന്നു വരുന്നതും പൂര്‍ത്തിയായതുമായ പ്രവൃത്തികളുടെ വിശദാംശം ലഭ്യമാക്കുമോ;

(ബി)  മട്ടന്നൂര്‍ മണ്ഡലത്തിലെ അംബേദ്കര്‍ സെറ്റില്‍മെന്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടന്നു വരുന്നതും പൂര്‍ത്തിയായതുമായ പ്രവൃത്തികളുടെ വിശദാംശം ലഭ്യമാക്കുമോ?

ആലത്തൂര്‍ അംബേദ്കര്‍ ഗ്രാമം പദ്ധതി

734  ശ്രീ. ടി. എം. ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ആലത്തൂര്‍ മണ്ഡലത്തില്‍ പട്ടികജാതി വികസന വകുപ്പിന് കീഴില്‍ അംബേദ്കര്‍ ഗ്രാമം പദ്ധതി പ്രകാരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്ന പഴയകുളം ഗ്രാമം, എടക്കാട് നായാടി നഗര്‍ ഗ്രാമം എന്നിവിടങ്ങളിലെ നിലവിലെ സ്ഥിതി വിശദമാക്കുമോ;

(ബി)  മേൽപ്പറഞ്ഞ രണ്ട് പദ്ധതികൾ എന്ന് പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?

പട്ടികജാതി വിഭാഗത്തിന്റെ വികസനം

735  ശ്രീമതി ഉമ തോമസ്
ശ്രീ. സേനാപതി വേണു
ശ്രീ. വി. ടി. സൂരജ്
ശ്രീ. എം. എം. നസീർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പട്ടികജാതി ഉന്നതികളിൽ കുടിവെള്ളം, റോഡ്, വൈദ്യുതി, ശുചിമുറി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ;

(ബി)  പട്ടികജാതി വിഭാഗത്തിലെ വിദ്യാർത്ഥികൾക്കുള്ള വിവിധ സ്കോളർഷിപ്പുകൾ സമയബന്ധിതമായി വിതരണം ചെയ്യാൻ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ;

(സി)  പട്ടികജാതി യുവാക്കൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിനായി ആവിഷ്കരിക്കുന്ന നൈപുണ്യ വികസന പദ്ധതികൾ കൂടുതൽ ശക്തിപ്പെടുത്താൻ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?

പട്ടികജാതി കുടുംബങ്ങളുടെ സാമൂഹിക സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ നടപടി

736  ശ്രീ. ഐ. സി. ബാലകൃഷ്ണന്‍
ശ്രീ. ആര്യാടന്‍ ഷൗക്കത്ത്
ശ്രീ. എഫ്. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ പട്ടികജാതി കുടുംബങ്ങളുടെ സാമൂഹിക സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനായി നടപ്പാക്കുന്ന പ്രധാന പദ്ധതികൾ ഏതൊക്കെയാണ്; വിശദമാക്കുമോ;

(ബി)  പട്ടികജാതി വിഭാഗത്തിനായി അനുവദിച്ച പദ്ധതിത്തുക പൂർണമായി ചെലവഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി)  പട്ടികജാതി ക്ഷേമപദ്ധതികളിലെ ആനുകൂല്യങ്ങൾ അർഹരായ എല്ലാവർക്കും സമയബന്ധിതമായി ലഭിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?

ചങ്ങനാശ്ശേരി മണ്ഡലത്തിലെ പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്കവിഭാഗ ക്ഷേമ പ്രവർത്തനങ്ങൾ

737  ശ്രീ. വിനു ജോബ് കുഴിമണ്ണിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തിൽ പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്കവിഭാഗ ക്ഷേമത്തിനും ഉന്നമനത്തിനുമായി എന്തെങ്കിലും പദ്ധതികൾ നിലവിൽ ഉണ്ടോ; വിശദാംശം ലഭ്യമാക്കുമോ;

(ബി)  മണ്ഡലത്തിലെ പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക വിഭാഗക്കാരുടെ പാര്‍പ്പിടം, വിദ്യാഭ്യാസം, അടിസ്ഥാന ജീവനോപാധികള്‍ തുടങ്ങിയ മേഖലകള്‍ക്ക് പ്രാധാന്യം നൽകുന്നതിന് എന്തെങ്കിലും പദ്ധതികൾ നടപ്പിലാക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;

(സി)  മണ്ഡലത്തിലെ പട്ടികജാതി ഉന്നതികളിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി നിലവിൽ പദ്ധതികൾ എന്തെങ്കിലും വിഭാവനം ചെയ്തിട്ടുണ്ടോ; വ്യക്തമാക്കുമോ; ഇല്ലെങ്കിൽ ഈ സർക്കാർ അധികാരത്തിൽ വന്നശേഷം എന്തൊക്കെ പുതിയ പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളതെന്ന വിശദാംശം ലഭ്യമാക്കുമോ;

(ഡി)  മണ്ഡലത്തിലെ ഭവനരഹിതരായ പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്കവിഭാഗക്കാരുടെ പാര്‍പ്പിട പ്രശ്നം പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന വിശദാംശം ലഭ്യമാക്കുമോ;

(ഇ)  മണ്ഡലത്തിൽ പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്കവിഭാഗക്കാർക്ക് 'ടി-ഗ്രാന്റ്സ്' വഴി ചികിത്സാസഹായം നൽകിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ; മണ്ഡലത്തിൽ നിലവിൽ ധനസഹായത്തിന് അപേക്ഷിച്ച എത്ര പേരുടെ അപേക്ഷകളാണ് പരിഗണിക്കാൻ ഉള്ളതെന്ന് വ്യക്തമാക്കുമോ;

(എഫ്)  മണ്ഡലത്തിലെ ഉന്നതികളിലുളള പട്ടികജാതി പട്ടികവര്‍ഗ്ഗക്കാരുടെ ചികിത്സാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?

2019-ലെ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട നിലമ്പൂരിലെ ആദിവാസി ഉന്നതികളിലെ കുടുംബങ്ങള്‍ക്ക് വീട് അനുവദിക്കുന്നത്

738  ശ്രീ. ആര്യാടന്‍ ഷൗക്കത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  2019-ലെ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട നിലമ്പൂരിലെ ആദിവാസി ഉന്നതികളായ വാണിയമ്പുഴ, തണ്ടങ്കല്ല്, പുലിമുണ്ട, മുണ്ടക്കടവ് എന്നീ പ്രദേശങ്ങളിലെ ആദിവാസി കുടുംബങ്ങളിലെ ഭൂരിപക്ഷം പേര്‍ക്കും സര്‍ക്കാര്‍ സ്ഥലം അനുവദിച്ചുവെങ്കിലും വീട് അനുവദിച്ചു നൽകാത്തതുമൂലം ഇപ്പോഴും പ്ലാസ്റ്റിക് ഷീറ്റുകളില്‍ കഴിയുന്നുവെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത കുടുംബങ്ങള്‍ക്ക് വീട് അനുവദിക്കുവാന്‍ വേണ്ട അടിയന്തര നടപടികള്‍ സ്വീകരിക്കുമോ?

പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമം

739  ശ്രീ. പാറക്കൽ അബ്‌ദുല്ല : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കുറ്റ്യാടി നിയോജകമണ്ഡലത്തിൽ നിലവിൽ ഭവനരഹിതരായ എത്ര പട്ടികജാതി കുടുംബങ്ങളുണ്ടെന്ന് വ്യക്തമാക്കുമോ; ഉണ്ടെങ്കിൽ അവർക്ക് ഭവനം ഉറപ്പാക്കുമോ; വിശദമാക്കുമോ;

(ബി)  പട്ടികവർഗ്ഗവിഭാഗത്തിൽ ഉൾപ്പെടുന്ന എത്ര കുടുംബങ്ങൾ കുറ്റ്യാടി നിയോജകമണ്ഡലത്തിലുണ്ടെന്ന് വ്യക്തമാക്കുമോ; ഉണ്ടെങ്കിൽ അവർക്ക് പാർപ്പിട സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടോ;

(സി)  പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന പഞ്ചമി ഗ്രാമം പദ്ധതിയിൽ കുറ്റ്യാടി നിയോജക മണ്ഡലത്തിലെ ഏതൊക്കെ പഞ്ചായത്തുകളെ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഇതിലൂടെ എന്തൊക്കെ പ്രവൃത്തികൾ പൂർത്തിയാക്കുന്നതിനാണ് ഉദ്ദേശിക്കുന്നതെന്നും വിശദമാക്കുമോ?

ഭവനരഹിതരും ഭൂരഹിതരുമായ പട്ടികജാതി പട്ടിക വര്‍ഗ്ഗവിഭാഗങ്ങള്‍

740  ശ്രീ. എം. എ. റസാഖ് മാസ്റ്റർ
ശ്രീമതി ഫാത്തിമ തഹിലിയ
ശ്രീ. പി. കെ. ഫിറോസ്
പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഭവനരഹിതരും ഭൂരഹിതരുമായ പട്ടികജാതി പട്ടികവര്‍ഗ്ഗവിഭാഗങ്ങളുടെ വിവരം ശേഖരിച്ചിട്ടുണ്ടോ; വിശദാംശം നല്‍‍കുമോ;

(ബി)  ഭവനരഹിതരായ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിൽപ്പെട്ടവര്‍ക്ക് പ്രത്യേക ഭവന പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ;

(സി)  പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് നല്‍കി വരുന്ന സേവനങ്ങള്‍ കൂടുതല്‍ സുതാര്യവും സമയബന്ധിതവുമാക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് വ്യക്തമാക്കുമോ?

ഒല്ലൂർ മണ്ഡലത്തിലെ പട്ടികജാതി കുടുംബങ്ങൾക്ക് ഭവനസഹായം

741  ശ്രീ. കെ. രാജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഒല്ലൂർ നിയോജകമണ്ഡലത്തിൽ ഭവനരഹിതരും വാസയോഗ്യമായ വീടില്ലാത്തവരുമായ എത്ര പട്ടികജാതി കുടുംബങ്ങൾ നിലവിലുണ്ടെന്ന പഞ്ചായത്ത് തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;

(ബി)  ഭവനസഹായത്തിന് അപേക്ഷിച്ചിട്ടും സാമ്പത്തിക സഹായം ലഭിക്കാത്ത കുടുംബങ്ങൾ നിലവിലുണ്ടോ; ഉണ്ടെങ്കിൽ അവർക്കുള്ള സഹായം അനുവദിക്കുന്നതിനായി സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;

(സി)  ഭവനസഹായത്തിന് അപേക്ഷിച്ചിട്ടും സാമ്പത്തിക സഹായം ലഭിക്കാത്ത കുടുംബങ്ങളുടെ പഞ്ചായത്ത് തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ; വിശദമാക്കുമോ;

(ഡി)  അർഹരായ മുഴുവൻ പട്ടികജാതി കുടുംബങ്ങൾക്കും ഭവനസഹായം ലഭ്യമാക്കുന്നതിനും പൂർത്തിയാകാത്ത വീടുകളുടെ നിർമ്മാണം സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനും നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?

ഭവന പദ്ധതി

742  ശ്രീ. ദീപക് ജോയ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് ഈ വർഷം എത്ര ഭവനങ്ങൾ നിർമ്മിച്ചു നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്നും സ്ഥലം വാങ്ങി വീട് വച്ച് നൽകാനാണോ ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കുമോ;

(ബി)  സംസ്ഥാനത്ത് പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങളിൽ എത്രപേർക്കാണ് സ്വന്തമായി സ്ഥലവും ഭവനവും ഇല്ലാത്തതായി കണ്ടെത്തിയിട്ടുള്ളത്; ഇവർക്ക് എത്ര വർഷത്തിനുള്ളിൽ സ്വന്തമായി സ്ഥലവും ഭവനവും നൽകുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കുമോ?

ലാന്‍‍ഡ് ബാങ്ക് പദ്ധതി

743  ശ്രീ. കെ. പ്രേമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ലാന്‍‍ഡ് ബാങ്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പറമ്പികുളം മേഖലയിലെ മുതലമട ചെമ്മണാംപതിയില്‍ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് അനുവദിക്കാന്‍ നിശ്ചയിച്ചിരുന്ന 26 ഏക്കറോളം ഭൂമി വിതരണം ചെയ്യുന്നതിന് കാലതാമസമുണ്ടാകുന്നു എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ കാരണം വ്യക്തമാക്കാമോ;

(ബി)  ഗുണഭോക്താക്കള്‍ക്ക് സ്ഥലം വിലയ്ക്ക് വാങ്ങി നല്‍കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് സ്വീകരിച്ചിട്ടുള്ള തുടര്‍നടപടികള്‍ എന്തെല്ലാമാണ് എന്ന് വിശദമാക്കുമോ?

ലൈഫ് ഭവന പദ്ധതി-പട്ടികജാതി കുടുംബങ്ങള്‍

744  ശ്രീ. യു. ആര്‍. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് 2016 മുതല്‍ 2026 വരെയുള്ള കാലത്ത് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട എത്ര കുടുംബങ്ങള്‍ക്ക് ലൈഫ് ഭവന പദ്ധതി പ്രകാരം വീടുകള്‍ അനുവദിച്ച് നല്‍കിയിട്ടുണ്ട്;

(ബി)  സംസ്ഥാനത്ത് നിലവില്‍ ഭവനരഹിതരായ എത്ര പട്ടികജാതി കുടുംബങ്ങള്‍ ഉണ്ട് ;

(സി)  ലൈഫ് ഭവന പദ്ധതി ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെട്ട ശേഷിക്കുന്ന കുടുംബങ്ങള്‍ക്കും കൂടി വീട് ലഭ്യമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത്; വിശദാംശം ലഭ്യമാക്കുമോ?

ഭൂരഹിത -ഭവനരഹിത പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി പദ്ധതി

745  ശ്രീ. അപു ജോൺ ജോസഫ്
ശ്രീ. വിനു ജോബ് കുഴിമണ്ണിൽ
ശ്രീ. ഷിബു തെക്കുംപുറം : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ ഭവന രഹിതരായ മുഴുവന്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്കും വാസയോഗ്യമായ ഭവനം നിര്‍മ്മിക്കുന്നതിനായി പുതിയ പദ്ധതി ആവിഷ്ക്കരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)  ലൈഫ് മിഷന്‍ പോലെ നിലവിലുള്ള ഭവന പദ്ധതികള്‍ പ്രസ്തുത വിഭാഗങ്ങളുടെ ഭവന സാക്ഷാത്ക്കാരത്തിന് ഫലപ്രദമല്ലെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; നിലവിലെ പദ്ധതികളുടെ പോരായ്മകള്‍ കൂടി കണക്കിലെടുത്ത് പുതിയ പദ്ധതി രൂപീകരിക്കാന്‍ ശ്രദ്ധ ചെലുത്തുമോ; വ്യക്തമാക്കുമോ;

(സി)  സംസ്ഥാനത്തെ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട മുഴുവന്‍ ഭൂരഹിതര്‍ക്കും ഭൂമി വിതരണം ചെയ്യുന്നതിനുള്ള ന‌‌ടപടികള്‍ സ്വീകരിക്കുമോ; ഇതിനായി നിയമ നിര്‍മാണം ആവശ്യമുണ്ടെന്ന് കരുതുന്നുണ്ടോ; എങ്കില്‍ നിയമനിര്‍മാണത്തിന് തയാറാകുമോ?

സേഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയുള്ള ഭവന നിര്‍മ്മാണം

746  ശ്രീ. കെ. കെ. രാമചന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പുതുക്കാട് മണ്ഡലത്തില്‍പ്പെട്ട പുതുക്കാട് പഞ്ചായത്ത് വെങ്ങാലൂര്‍ വില്ലേജിലെ ഇരിങ്ങാലക്കുടക്കാരന്‍ വീട്ടില്‍ ശ്രീ. ഐ.എം.മോഹനന് സേഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭവന നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിനായുള്ള ധനസഹായം അനുവദിക്കുന്നതിനായി സമര്‍പ്പിച്ചിട്ടുള്ള അപേക്ഷ പരിഗണനയിലുണ്ടോ;

(ബി)  പ്രസ്തുത അപേക്ഷയില്‍ നടപടികള്‍ ഏത് ഘട്ടത്തിലാണെന്നറിയിക്കുമോ;

(സി)  പ്രസ്തുത അപേക്ഷയില്‍ അനുകൂലമായ സത്വര നടപടി സ്വീകരിക്കുമോ?

പട്ടികജാതി - പട്ടികവർഗ്ഗ വിഭാഗങ്ങളുടെ ഭവന പദ്ധതി

747  ശ്രീ. എഫ്. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പട്ടികജാതി - പട്ടികവർഗ്ഗ വിഭാഗത്തിലെ കുടുംബങ്ങൾക്ക് ഭവനനിർമാണത്തിനും ഭവന പുനരുദ്ധാരണത്തിനുമായി കഴിഞ്ഞ അഞ്ച് വർഷം അനുവദിച്ച തുകയും ഗുണഭോക്താക്കളുടെ എണ്ണവും ജില്ല തിരിച്ചു് ലഭ്യമാക്കുമോ;

(ബി)  പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഭൂരഹിത കുടുംബങ്ങൾക്ക് ഭൂമി വാങ്ങുന്നതിനുള്ള ധനസഹായ പദ്ധതി നിലവിലുണ്ടോ; കഴിഞ്ഞ അഞ്ച് വർഷത്തെ ഗുണഭോക്താക്കളുടെ എണ്ണം എത്രയാണെന്നും അനുവദിച്ച തുക എത്രയാണെന്നും വിശദമാക്കുമോ?

അരുവിക്കര മണ്ഡലത്തിലെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ നിര്‍മ്മാണം

748  ശ്രീ. ജി. സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  അരുവിക്കര നിയോജക മണ്ഡലത്തിലെ കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്തില്‍ പാങ്കാവ് എന്ന സ്ഥലത്ത് കിഫ്ബി ഫണ്ടുപയോഗിച്ച് സ്ഥാപിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിന് നിലവില്‍ പുതുക്കി അനുവദിച്ച ഭരണാനുമതി തുക എത്രയാണെന്നും ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന്റെ നടപടികള്‍ സംബന്ധിച്ച വിശദാംശങ്ങളും ലഭ്യമാക്കുമോ?

വീരന്‍കുടി, അരയക്കാപ്പ് ഉന്നതികളിലെ കുടുംബങ്ങളുടെ ദുരവസ്ഥ

749  ശ്രീ. സനീഷ്‌കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വീരന്‍കുടി, അരയക്കാപ്പ് ഉന്നതികളിലെ നാല്‍പതോളം കുടുംബങ്ങള്‍ കോടശ്ശേരി ഗ്രാമപഞ്ചായത്തിലെ മാരാങ്കോട് കുടില്‍കെട്ടി താമസിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)  വൈദ്യുതിയും കുടിവെള്ളവും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളില്ലാതെ കഴിയുന്ന ഇവരുടെ ദുരവസ്ഥ എപ്രകാരം പരിഹരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അറിയിക്കുമോ; വിശദമാക്കുമോ;

(സി)  ഇവരെ പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കുമോ?

ചാലക്കുടി അതിരപ്പിള്ളി വെട്ടിവിട്ടക്കാട് ആദിവാസി ഉന്നതിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍

750  ശ്രീ. സനീഷ്‌കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ചാലക്കുടി നിയോജകമണ്ഡലത്തിലെ അതിരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ വെട്ടിവിട്ടക്കാട് ആദിവാസി ഉന്നതി നിവാസികള്‍ക്ക് പുറംലോകവുമായി ബന്ധപ്പെടുന്നതിന് വഴി സൗകര്യമില്ലാത്തത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ബി)  ചെങ്കുത്തായ കയറ്റങ്ങളും ഇറക്കങ്ങളുമുള്ള ചെറിയ നടപ്പാതയിലൂടെ കിലോമീറ്ററുകളോളം ചുമന്നാണ് രോഗികളെ ഉന്നതിയില്‍ നിന്നും മലക്കപ്പാറയില്‍ എത്തിക്കുന്നതെന്ന വിവരം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(സി)  വന്യമൃഗശല്യവും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും മൂലം പ്രസ്തുത ഉന്നതിയിലെ കുടുംബങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയത് പരിഹരിയ്ക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികൾ വ്യക്തമാക്കുമോ?

അംബേദ്കര്‍ ഗ്രാമം പദ്ധതി

751  ശ്രീ. എ. പ്രഭാകരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മലമ്പുഴ മണ്ഡലത്തിലെ ഏതെല്ലാം പട്ടികജാതി നഗറുകളുടെ നവീകരണമാണ് നടന്നു വരുന്നത് എന്ന് അറിയിക്കുമോ;

(ബി)  ഓരോ നഗറുകള്‍ക്കും അനുവദിച്ച തുക, പ്രവൃത്തിയുടെ നിലവിലെ സ്ഥിതി എന്നിവയുടെ വിശദാംശം ലഭ്യമാക്കുമോ?

ദുര്‍ബല പുനരധിവാസ പദ്ധതി വീടുകളുടെ നിര്‍മ്മാണം

752  ശ്രീ. പി. പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തരൂര്‍ നിയോജകമണ്ഡലത്തിലെ പീച്ചംകോട് പട്ടികജാതി നഗറില്‍ ദുര്‍ബല പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച വീടുകളുടെ നിര്‍മ്മാണം ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ?

പട്ടികജാതി-പട്ടികവർഗ്ഗ ഉന്നതികളിലെ അടിസ്ഥാന സൗകര്യങ്ങൾ

753  ശ്രീ. കെ. ബിനിമോൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പട്ടികജാതി - പട്ടികവർഗ്ഗ ഉന്നതികളിൽ കുടിവെള്ളം, റോഡ്, വൈദ്യുതി, ഡ്രെയിനേജ്, ഇന്റർനെറ്റ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി കഴിഞ്ഞ അഞ്ച് വർഷം നടപ്പാക്കിയ പദ്ധതികൾ ഏതൊക്കെയാണെന്ന് വിശദമാക്കുമോ;

(ബി)  ഇവയ്ക്ക് അനുവദിച്ച തുക, ചെലവഴിച്ച തുക എന്നിവയുടെ വിശദാംശങ്ങൾ സാമ്പത്തികവർഷം തിരിച്ച് നൽകുമോ;

(സി)  പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾക്ക് വിവാഹ ധനസഹായം നൽകുന്ന പദ്ധതിയിൽ കഴിഞ്ഞ അഞ്ച് വർഷം എത്ര പേർക്ക് ധനസഹായം നൽകിയെന്നും എത്ര തുക നല്കിയെന്നുമുള്ള വിവരങ്ങൾ ജില്ല തിരിച്ചു് ലഭ്യമാക്കുമോ?

പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗക്കാർക്കെതിരായ അതിക്രമങ്ങൾ

754  ശ്രീ. വി. പി. സജീന്ദ്രൻ
ശ്രീ. മനോജ് മൂത്തേടൻ
ശ്രീ. സുമേഷ് അച്ചുതൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗക്കാർക്കെതിരായ അക്രമങ്ങളും അതിക്രമങ്ങളും തടയുന്നതിനായി പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തൊക്കെയാണ്; വിശദമാക്കുമോ;

(ബി)  ഇതുമായി ബന്ധപ്പെട്ട നിലവിലുള്ള നിയമങ്ങൾ കാലോചിതമായി പരിഷ്കരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ;

(സി)  ഇത്തരം കേസുകളിൽ നിയമപരമായ സഹായവും നഷ്ടപരിഹാരവും നൽകുന്നതിന് നിലവിലുള്ള സംവിധാനങ്ങൾ എന്തൊക്കെയാണ്; വിശദമാക്കുമോ?

വിദ്യാഭ്യാസം, ഇ-ഗ്രാന്റ്സ്, ഉന്നതപഠനം

755  ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കുള്ള ഇ-ഗ്രാന്റ്സ് വിതരണത്തിൽ നേരിടുന്ന കാലതാമസം ഒഴിവാക്കാൻ എന്തൊക്കെ നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്;

(ബി)  വിദേശ സർവ്വകലാശാലകളിൽ ഉന്നതപഠനത്തിന് അവസരം ലഭിക്കുന്ന പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് ലഭിക്കുന്നതിൽ നിലവിൽ നേരിടുന്ന തടസ്സങ്ങൾ പരിഹരിക്കപ്പെട്ടിട്ടുണ്ടോ;

(സി)  മോഡൽ റെസിഡൻഷ്യൽ സ്കൂളുകൾ (എം.ആർ.എസ്), ആശ്രമസ്കൂളുകൾ എന്നിവിടങ്ങളിൽ നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മകളും അധ്യാപകരുടെ ഒഴിവുകളും പരിഹരിക്കാൻ കൈക്കൊണ്ട നടപടികൾ വിശദമാക്കുമോ?

കട്ടേല മോഡൽ റസിഡൻഷ്യൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഹ്യുമാനിറ്റീസ് ബാച്ച് അനുവദിക്കുന്നത്

756  ശ്രീ. വി. മുരളീധരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പട്ടികവർഗ്ഗ വികസന വകുപ്പിന്റെ മേൽനോട്ടത്തിലുള്ള കട്ടേല മോഡൽ റസിഡൻഷ്യൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഹ്യൂമാനിറ്റീസ് വിഷയം ഇല്ലാത്തതുകൊണ്ട് പട്ടിക വർഗ്ഗ വിഭാഗം വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസ മേഖലയിൽ തുടർ പഠനത്തിന് സാധിക്കുന്നില്ല എന്ന വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  കട്ടേല മോഡൽ റസിഡൻഷ്യൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഹ്യൂമാനിറ്റീസ് ബാച്ച് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(സി)  പ്രസ്തുത സ്കൂളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് കായിക വിനോദങ്ങളിൽ ഏർപ്പെടുന്നതിനുളള സൗകര്യം ലഭ്യമല്ല എന്നതിനാൽ ഇതിനുള്ള സൗകര്യം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?

പഠനമുറിയ്ക്കുള്ള ധനസഹായം

757  ശ്രീ. പി. കെ. ഫിറോസ്
ശ്രീ. എ. കെ. എം. അഷ്റഫ്
പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി പഠനമുറി നിര്‍മ്മിക്കുന്നതിനുളള ധനസഹായം ഏതു ക്ലാസ്സുവരെയുളളവര്‍ക്കാണ് നല്‍കിവരുന്നതെന്നും അതിന് നിശ്ചയിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്നും വ്യക്തമാക്കുമോ;

(ബി)  നിലവില്‍ നല്‍കിവരുന്ന ധനസഹായം വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദമാക്കുമോ?

മെന്റര്‍ അധ്യാപകരുടെ നിയമനം

758  ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. പി. കെ. പ്രവീൺ
ശ്രീ. പി. പി. സുമോദ്
ശ്രീ. ടി. എം. ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഗോത്ര വിഭാഗത്തിൽപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി നിയമിച്ചിരുന്ന മെന്റര്‍ അധ്യാപകരെ ജോലിയില്‍ തുടരാന്‍ അനുവദിക്കാത്തത് സംബന്ധിച്ച് ഹെെക്കോടതി സര്‍ക്കാരിന് നോട്ടീസ് അയച്ചതായി പറയപ്പെടുന്ന വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)   പ്രസ്തുത വിഷയത്തില്‍ കോടതി നല്‍കിയ ഇടക്കാല ഉത്തരവ് ലംഘിച്ചതിലൂടെ കോടതിയലക്ഷ്യ നടപടികള്‍ക്ക് സര്‍ക്കാര്‍ വിധേയമാകേണ്ടിവന്നുവെന്ന് പറയപ്പെടുന്നതായ ആക്ഷേപം വസ്തുതാപരമാണോ;

(സി)  ഗോത്ര വിഭാഗത്തിൽപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ മാതൃഭാഷയില്‍ പഠിക്കാനും കൊഴിഞ്ഞുപോക്ക് ഗണ്യമായി കുറയ്ക്കാനും സഹായകമായിരുന്ന ഗോത്രബന്ധു പദ്ധതിയില്‍ നിന്നും വര്‍ഷങ്ങളായി ജോലി ചെയ്തുവന്നിരുന്ന മെന്റര്‍ അധ്യാപകരെ പിരിച്ചുവിട്ടത് പ്രസ്തുത മേഖലയിലെ വിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിക്കുമെന്ന കാര്യം വിലയിരുത്തിയിട്ടുണ്ടോ;

(ഡി)  നിലവിലുളള അധ്യാപകരെ പിരിച്ചുവിട്ട് പുതിയ അധ്യാപകരെ നിയമിക്കാനായി തയ്യാറാക്കിയ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് കോടതി തടഞ്ഞ സാഹചര്യത്തില്‍,പിരിച്ചുവിടപ്പെട്ട ഗോത്രവിഭാഗം മെന്റര്‍ അധ്യാപകരെ അടിയന്തരമായി ജോലിയില്‍ തിരിച്ചെടുക്കാന്‍ തയ്യാറാകുമോ എന്ന് വ്യക്തമാക്കുമോ?

പട്ടികജാതി-പട്ടികവർഗ്ഗ വിദ്യാർത്ഥികള്‍ക്ക് വിദേശപഠനത്തിനുള്ള ധനസഹായം

759  ശ്രീ. പഴകുളം മധു : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് വിദേശപഠനത്തിന് അനുവദിക്കുന്ന ധനസഹായത്തിന്റെ മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;

(ബി)  ഈ സര്‍ക്കാര്‍ അധികാരത്തിൽ വന്നശേഷം പ്രസ്തുത പദ്ധതി പ്രകാരം എത്ര വിദ്യാർത്ഥികൾക്ക് ധനസഹായം അനുവദിച്ചിട്ടുണ്ടെന്നുള്ള ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;

(സി)  വിദേശപഠനത്തിനായി അനുവദിച്ച ധനസഹായത്തിന്റെ ആകെ തുക എത്രയാണെന്നും ഇതിൽ പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങൾക്കായി പ്രത്യേകം അനുവദിച്ച തുക എത്രയാണെന്നും വ്യക്തമാക്കുമോ?

വിദേശത്ത് ഉന്നതപഠനത്തിനായി ധനസഹായം

760  ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കഴിഞ്ഞ 10 വര്‍ഷത്തിനുളളില്‍ പാലക്കാട് ജില്ലയില്‍നിന്നും വിദേശത്ത് ഉന്നതപഠനത്തിനായി പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട എത്ര കുട്ടികള്‍ക്ക് ധനസഹായം ലഭിച്ചിട്ടുണ്ട്; അവ ഏതൊക്കെ ഗ്രാന്റ് പ്രകാരമാണെന്നും എത്ര തുകയാണ് ലഭിച്ചതെന്നും മണ്ഡലം തിരിച്ച് വിശദമാക്കുമോ?

മെഷീന്‍ പ്രിസിഷനിസ്റ്റ് കോഴ്സ്

761  ശ്രീ. പി. പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പട്ടികജാതി വകുപ്പിന് കീഴിലുളള വടക്കഞ്ചേരി കമ്മ്യൂണിറ്റി കോളേജില്‍ മെഷീന്‍ പ്രിസിഷനിസ്റ്റ്(പ്രിസിഷൻ മെഷിനിസ്റ്റ്) കോഴ്സിന്റെ പുതിയ ബാച്ച് എന്ന് ആരംഭിക്കുവാന്‍ കഴിയും; വ്യക്തമാക്കുമോ?

സ്കോളർഷിപ്പ് വിതരണത്തിലെ കാലതാമസം

762  ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്കും വിദ്യാർത്ഥിനികൾക്കും വിവിധ പഠനങ്ങൾക്കായി നൽകിവരുന്ന സ്കോളർഷിപ്പുകൾ മുടങ്ങിക്കിടക്കുന്നുവെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ കുടിശ്ശികയായിട്ടുള്ള സ്കോളർഷിപ്പ് തുകകൾ സമയബന്ധിതമായി വിതരണം ചെയ്ത് വിദ്യാർത്ഥികളുടെ പഠനം മുടങ്ങാതിരിക്കുന്നതിനായി നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?

പട്ടികജാതി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ ആനുകൂല്യങ്ങള്‍

763  ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  2016-2026 വരെയുള്ള കാലയളവില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ വിവിധ ആനുകൂല്യങ്ങള്‍ എത്ര രൂപയാണ് കുടിശികയായി വിതരണം ചെയ്യാനുണ്ടായിരുന്നതെന്ന് വര്‍ഷം തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;

(ബി)  ഇപ്രകാരം കുടിശിക വരാനിടയായതിനുള്ള കാരണങ്ങൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(സി)  പ്രസ്തുത കാലയളവില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി നീക്കി വച്ചിരുന്ന തുക പിന്നീട് വെട്ടിക്കുറയ്ക്കുന്ന സാഹചര്യമുണ്ടായതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)  എങ്കില്‍ ആകെ എത്ര രൂപയാണ് ഇക്കാലയളവില്‍ വെട്ടിക്കുറച്ചതെന്നും ഓരോ സാമ്പത്തിക വര്‍ഷവും ഓരോ ഇനങ്ങളിലും കുറച്ച തുകകളുടെ വര്‍ഷം തിരിച്ചുള്ള കണക്കും ലഭ്യമാക്കുമോ?

മാടായി ഐ.ടി.ഐ.യ്ക്കായി പുതിയ ട്രേഡുകള്‍

764  ശ്രീ. എം. വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കല്ല്യാശ്ശേരി മണ്ഡലത്തിലെ വെങ്ങരയില്‍ പ്രവർത്തിച്ചു വരുന്ന മാടായി ഐ.ടി.ഐ-യില്‍ പുതിയ ട്രേഡുകള്‍ ആരംഭിക്കുന്നതിനുള്ള നടപടികളുടെ പുരോഗതി വ്യക്തമാക്കുമോ?

മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍ സ്ഥാപിക്കുന്നത്

765  ശ്രീ. ടി. പി. അഷ്റഫലി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കൊണ്ടോട്ടി നെടിയിരുപ്പ് പട്ടിക ജാതി ഉന്നതിയില്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍ ആരംഭിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇക്കാര്യം സര്‍ക്കാര്‍ പരിഗണനയിലുണ്ടോ എന്നത് വ്യക്തമാക്കുമോ;

(ബി)  മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍ ആരംഭിക്കുന്നതിനാവശ്യമായ സ്ഥല സൗകര്യമുളള അവസ്ഥ പരിഗണിച്ച് നെടിയിരുപ്പ് ഉന്നതിയില്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍ ആരംഭിക്കുന്നതിന് സത്വര നടപടി സ്വീകരിക്കുമോ?

നിലമ്പൂരില്‍ ആദിവാസി വിദ്യാർത്ഥികൾക്ക് കോളേജ് തലത്തിൽ ഹോസ്റ്റല്‍ സൗകര്യം ലഭ്യമാക്കുന്നത്

766  ശ്രീ. ആര്യാടന്‍ ഷൗക്കത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മലപ്പുറം ജില്ലയില്‍ ഏറ്റവുമധികം ആദിവാസികള്‍ അധിവസിക്കുന്ന നിലമ്പൂരില്‍ കോളേജ് വിദ്യാഭ്യാസത്തിനായി ഹോസ്റ്റല്‍ സൗകര്യം ലഭ്യമല്ലാത്തതുമൂലം പഠനം ഉപേക്ഷിച്ചു പോകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; കുട്ടികളുടെ തുടർപഠനം ഉറപ്പാക്കുന്നതിനായി കോളേജ് തലത്തിൽ ഹോസ്റ്റല്‍ സൗകര്യം ലഭ്യമാക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമോ?

ഭക്ഷണവിതരണം തടസ്സപ്പെട്ടത്

767  ശ്രീ. വി. കെ. സനോജ്
ശ്രീ. എ. പ്രഭാകരന്‍
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ. എം. വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  2026 ഓഗസ്റ്റില്‍ നിലമ്പൂര്‍ ഗവ. ഐ.ടി.ഐ.ഹോസ്റ്റലില്‍ എസ്.സി./എസ്.ടി. വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണവിതരണം മുടങ്ങിയതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകള്‍ വ്യക്തമാക്കുമോ;

(ബി)  ഫണ്ട് അനുവദിക്കുന്നതില്‍ ധനകാര്യ വകുപ്പിനുണ്ടായ കാലതാമസത്തിന്റെ നാള്‍വഴികളും ഈ പ്രതിസന്ധിക്ക് കാരണമായ സാമ്പത്തിക-ഭരണപരമായ വീഴ്ചകളും വ്യക്തമാക്കുമോ;

(സി)  2026-27 സാമ്പത്തിക വര്‍ഷം ഹോസ്റ്റലിലെ ഭക്ഷണത്തിനായി ആവശ്യപ്പെട്ട തുക, അനുവദിച്ച തുക,വിതരണം ചെയ്ത തുക,കുടിശ്ശിക എന്നിവയുടെ കൃത്യമായ കണക്കുകള്‍ ലഭ്യമാക്കുമോ;

(ഡി)  പ്രസ്തുത പ്രതിസന്ധിയെത്തുടര്‍ന്ന് ഹോസ്റ്റല്‍ എത്ര ദിവസം അടച്ചിടേണ്ടിവന്നുവെന്നും ഇത് എത്ര വിദ്യാര്‍ത്ഥികളുടെ പഠനത്തെ ബാധിച്ചുവെന്നും വ്യക്തമാക്കുമോ;

(ഇ)  വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തം വീടുകളിലേക്കും ഊരുകളിലേക്കും മടങ്ങേണ്ടി വന്നതിനാല്‍ അവരുടെ പഠനം മുടങ്ങാതിരിക്കാന്‍ സ്വീകരിച്ച അടിയന്തര നടപടികള്‍ എന്തെല്ലാമായിരുന്നുവെന്ന് വ്യക്തമാക്കുമോ;

(എഫ്)  ഭക്ഷണവിതരണം തടസ്സപ്പെട്ട കാലയളവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏര്‍പ്പെടുത്തിയ ബദല്‍ ഭക്ഷണ സൗകര്യങ്ങളുടെയോ വിതരണം ചെയ്ത അലവന്‍സിന്റെയോ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

സര്‍ക്കാര്‍ ഹോസ്റ്റല്‍ സൗകര്യങ്ങള്‍

768  ശ്രീ. പി. എ. മുഹമ്മദ് റിയാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കോഴിക്കോട് ജില്ലയിലെ സര്‍ക്കാര്‍ പ്രീമെട്രിക്, പോസ്റ്റ്മെട്രിക് ഹോസ്റ്റലുകളുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാന്‍ തീരുമാനിച്ചിട്ടുളളതെന്ന് വ്യക്തമാക്കുമോ;

(ബി)  പട്ടികജാതി/പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് ലംപ്സം ഗ്രാന്റ്, സ്കോളര്‍ഷിപ്പ്, സ്റ്റെെപെന്‍ഡ് എന്നിവ വിതരണം ചെയ്യുന്നതില്‍ കുടിശികയുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;

(സി)  വിദേശ പഠനത്തിനുളള 10 ലക്ഷം രൂപ വരെയുളള വായ്പാപദ്ധതി എത്ര പേര്‍ക്ക് അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

പ്രീ-മെട്രിക് ഹോസ്റ്റല്‍ നിര്‍മ്മാണം

769  ശ്രീ. കെ. വി. സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  അഴീക്കോട് മണ്ഡലത്തില്‍ ബജറ്റില്‍ അനുവദിച്ചിട്ടുള്ള പ്രീ-മെട്രിക് ഹോസ്റ്റല്‍ നിര്‍മ്മാണത്തിന്റെ പ്രവൃത്തി പുരോഗതി അറിയിക്കുമോ;

(ബി)  പൊതുമരാമത്ത് വകുപ്പ് പുതുക്കിയ എസ്റ്റിമേറ്റ് സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ വിശദാംശം നല്‍കുമോ;

(സി)  പ്രവൃത്തി ആരംഭിക്കുന്നതിന് തടസങ്ങള്‍ ഉണ്ടോയെന്ന് അറിയിക്കുമോ?

പട്ടികജാതി പ്രൊമോട്ടർമാരുടെ നിയമനം

770  ശ്രീ. വി. മുരളീധരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പട്ടികജാതി വിഭാഗങ്ങൾക്കുള്ള വികസന പദ്ധതികൾ അവരിലേക്ക് എത്തിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന പ്രൊമോട്ടർമാരെ കോർപ്പറേഷൻ മേഖലയിൽ വിന്യസിക്കുന്നതിന് നയം രൂപീകരിച്ചിട്ടുണ്ടോ; പ്രൊമോട്ടർമാരുടെ നിയമനം സംബന്ധിച്ച മാർഗരേഖ വ്യക്തമാക്കുമോ;

(ബി)  കോർപ്പറേഷൻ മേഖലയിൽ നിലവിൽ 20 വാർഡുകൾക്ക് ഒരു പട്ടികജാതി പ്രൊമോട്ടർ എന്ന നിലയിൽ വിന്യസിച്ചിരിക്കുന്നത് പ്രായോഗികമാണോ;പട്ടികജാതി വിഭാഗക്കാര്‍ ധാരാളമുള്ള തിരുവനന്തപുരം പോലെയുള്ള കോർപ്പറേഷനുകളിൽ ഇത് അപര്യാപ്തമാണെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ആയത് പരിഹരിക്കാൻ അടിയന്തരമായി നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ;

(സി)  പട്ടികജാതി പ്രൊമോട്ടർമാരുടെ ഒഴിവുകൾ നികത്താത്തതു മൂലം പദ്ധതി നടത്തിപ്പിൽ വളരെയധികം പ്രയാസങ്ങൾ നേരിടുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ അടിയന്തരമായി പ്രൊമോട്ടർമാരെ നിയമിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കുമോ?

മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളിലെ അധ്യാപക നിയമനം

771  ശ്രീ. യു. ആര്‍. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് നിലവില്‍ പട്ടികജാതി വകുപ്പിനു കീഴില്‍ എത്ര റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ ഉണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)  പ്രസ്തുത സ്കൂളുകളിലായി എത്ര ടീച്ചര്‍ തസ്തികയുണ്ടെന്നും ഇതില്‍ സ്ഥിരം ടീച്ചര്‍ തസ്തികകളുടെയും താല്‍കാലിക തസ്തികകളുടെയും വിവരങ്ങള്‍ പ്രത്യേകം ലഭ്യമാക്കുമോ;

(സി)  ചില സ്കൂളുകളില്‍ ടീച്ചര്‍മാരുടെ തസ്തിക താല്‍കാലിക തസ്തികയായി തുടരുവാന്‍ കാരണമെന്താണെന്നും അവ സ്ഥിരം തസ്തികയാക്കി ഡെപ്യൂട്ടേഷന്‍ നിയമനം നടത്താന്‍ നടപടി സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്നും വ്യക്തമാക്കുമോ; വിശദാംശം ലഭ്യമാക്കുമോ?

കാപ്പുകാട്-ആമല ഉന്നതി റോഡ് നിര്‍മ്മാണം

772  ശ്രീ. ജി. സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  അരുവിക്കര നിയോജക മണ്ഡലത്തിലെ കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്തില്‍ പട്ടികവര്‍ഗ്ഗ വകുപ്പ് ഫണ്ടുപയോഗിച്ച് നടപ്പിലാക്കുന്ന കാപ്പുകാട്-ആമല ഉന്നതി റോഡിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നാളിതുവരെ ആരംഭിച്ചിട്ടില്ല എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ കാലതാമസം കൂടാതെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

കരിന്തളം ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂൾ

773  ശ്രീ. ഗോവിന്ദൻ പള്ളിക്കാപ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കരിന്തളം ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂൾ കെട്ടിട നിർമാണത്തിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ;

(ബി)  കെട്ടിട നിർമ്മാണ പുരോഗതിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ?

ചേലക്കര -വെങ്ങാനൂര്‍ ലക്ഷം വീട് നഗറിലേയ്ക്കുള്ള വഴി

774  ശ്രീ. യു. ആര്‍. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ചേലക്കര നിയോജക മണ്ഡലത്തിലെ പട്ടികജാതി വകുപ്പിനു കീഴിലുള്ള വെങ്ങാനെല്ലൂര്‍ പ്രീമെട്രിക് ഹോസ്റ്റലിന്റെ മതിലിനോട് ചേര്‍ന്ന് പട്ടികജാതി വിഭാഗക്കാര്‍ താമസിക്കുന്ന ലക്ഷം വീട് നഗറിലേക്കുള്ള വഴി, ആംബുലന്‍സ് അടക്കമുള്ള ചെറിയ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ പറ്റുന്ന തരത്തില്‍, പ്രീ മെട്രിക് ഹോസ്റ്റലിന്റെ കാലപഴക്കം ചെന്ന മതില്‍ പൊളിച്ചു മാറ്റി വീതി കൂട്ടുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എം.എല്‍.എ. പട്ടികജാതി വകുപ്പിനു നല്‍കിയ കത്തില്‍ എന്തെങ്കിലും തീരുമാനമെടുത്തിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ വിശദാംശം വ്യക്തമാക്കുമോ?

പുനലൂർ മണ്ഡലത്തിലെ അംബേദ്‌കർ ഗ്രാമം പദ്ധതി

775  ശ്രീ. സി. അജയപ്രസാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പുനലൂർ നിയോജക മണ്ഡലത്തിലുൾപ്പെട്ട ഏതെല്ലാം ഗ്രാമ പഞ്ചായത്തുകളിലെ ഏതെല്ലാം പട്ടികജാതി നഗറുകളിൽ നാളിതുവരെ അബേദ്കർ ഗ്രാമം പദ്ധതി അനുവദിച്ചിട്ടുണ്ടെന്നും ആയത് പ്രകാരമുള്ള വികസന പ്രവർത്തനങ്ങൾ ഏതെല്ലാം ഗ്രാമ പഞ്ചായത്തുകളിലെ ഏതെല്ലാം പട്ടിക ജാതി നഗറുകളിൽ നടന്നു വരുന്നു എന്നും അറിയിക്കുമോ;

(ബി)  പുനലൂർ മണ്ഡലത്തിൽ അബേദ്കർ ഗ്രാമം പദ്ധതി പ്രകാരം പട്ടിക ജാതി നഗറുകളിൽ നടന്നുവരുന്ന വികസന പ്രവർത്തനങ്ങളുടെ നിലവിലെ സ്ഥിതി പട്ടിക ജാതി നഗറുകളുടെ അടിസ്ഥാനത്തിൽ വിശദമാക്കുമോ?

പട്ടികജാതി പട്ടികവർഗ്ഗ മറ്റ് പിന്നാക്കവിഭാഗങ്ങളുടെ ക്ഷേമ പദ്ധതികള്‍

776  ശ്രീ. ജി. സുധാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  2021–2026 വരെയുള്ള കാലയളവിൽ പട്ടികജാതി,പട്ടികവർഗ്ഗ മറ്റ് പിന്നാക്കവിഭാഗങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ പുരോഗതിക്കായി വിവിധ ധനസഹായ പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ടോ; വ്യക്തമാക്കുമോ;

(ബി)  പ്രസ്തുത കാലയളവിൽ ഓരോ വിഭാഗത്തിനുമായി നടപ്പിലാക്കിയ ധനസഹായം, വിദ്യാഭ്യാസം, ഭവനം, വിവാഹം, തൊഴിൽ, സ്വയംതൊഴിൽ, സംരംഭകത്വം, ചികിത്സ, സാമൂഹ്യസുരക്ഷ തുടങ്ങിയ പദ്ധതികളുടെ പേര്, ആരംഭിച്ച വർഷം, പദ്ധതിയുടെ ലക്ഷ്യം എന്നിവ വർഷം തിരിച്ച് ലഭ്യമാക്കുമോ;

(സി)  ഓരോ പദ്ധതിക്കും ഓരോ സാമ്പത്തിക വർഷവും അനുവദിച്ച തുക, ലഭ്യമായ തുക, ചെലവഴിച്ച തുക, ചെലവഴിക്കാതെ ശേഷിച്ച തുക എന്നിവ ലഭ്യമാക്കുമോ;

(ഡി)  ഓരോ പദ്ധതിയിലൂടെയും പട്ടികജാതി, പട്ടികവർഗ്ഗ, മറ്റ് പിന്നാക്കവിഭാഗം എന്നിങ്ങനെ വേർതിരിച്ച് എത്ര ഗുണഭോക്താക്കൾക്ക് ധനസഹായം ലഭിച്ചുവെന്നും ഗുണഭോക്താക്കൾക്ക് ലഭിച്ച ശരാശരി/ആകെ ധനസഹായ തുക എത്രയെന്നും വ്യക്തമാക്കുമോ;

(ഇ)  പ്രസ്തുത പദ്ധതികളുടെ ഗുണഭോക്താക്കളുടെ സാമൂഹിക-സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടോ എന്ന് വിലയിരുത്തുന്നതിനായി പദ്ധതി അവലോകനം/ഇംപാക്ട് സ്റ്റഡി നടത്തിയിട്ടുണ്ടോ; എങ്കിൽ അതിന്റെ പ്രധാന കണ്ടെത്തലുകളും തുടർനടപടികളും വിശദമാക്കുമോ;

(എഫ്)  ഓരോ പദ്ധതിക്കും ഓരോ സാമ്പത്തിക വർഷവും ലാപ്സായ തുക എത്രയെന്ന് വ്യക്തമാക്കുമോ?

വര്‍ക്കല മണ്ഡലത്തില്‍ അംബേദ്ക്കര്‍ സ്വയം പര്യാപ്ത ഗ്രാമം പദ്ധതി

777  ശ്രീ. വി. ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വര്‍ക്കല മണ്ഡലത്തില്‍ അംബേദ്ക്കര്‍ സ്വയംപര്യാപ്ത ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പ്രവൃത്തികളുടെ പുരോഗതി വിശദമാക്കുമോ;

(ബി)  ടി പ്രവൃത്തികളില്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുള്ളവ എത്രയെണ്ണമുണ്ടെന്ന് വിശദമാക്കുമോ;

(സി)  നാവായികുളം,കടമ്പാട്ടുക്കോണം,കുന്നിക്കോട് ഉന്നതികള്‍ക്ക് വകുപ്പുതല ഭരണാനുമതി നല്കുന്നതിന് കാലതാമസമുണ്ടായി എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ കാരണം വിശദമാക്കുമോ;

(ഡി)  മടവൂര്‍, കാരോട്ടുക്കോണം, മണ്ണടിക്കോണം ഉന്നതികള്‍ക്ക് വകു ഭരണാനുമതി നല്കുന്നതിന് കാലതാമസമുണ്ടായി എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ കാരണം വിശദമാക്കുമോ;

അപ്പോളോ നഗറിലെ ഭവന പുനരുദ്ധാരണ പദ്ധതി

778  ശ്രീ. ജി. ആര്‍. അനില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  അണ്ടൂർക്കോണം പഞ്ചായത്തിലെ അപ്പോളോ ഉന്നതിയിൽ പട്ടികജാതി വികസന വകുപ്പിന്റെ പ്രത്യേക ഫണ്ട് വിനിയോഗിച്ച് 117 വീടുകളുടെ പുനരുദ്ധാരണത്തിനായി കേരള നിർമ്മിതി കേന്ദ്രം മുഖേന നടപ്പിലാക്കുന്ന പദ്ധതിയുടെ നിലവിലെ പുരോഗതി വ്യക്തമാക്കുമോ;കഴിഞ്ഞ നിയമസഭാ സമ്മേളനത്തിന് ശേഷം നടന്ന നിർമ്മാണ പ്രവർത്തനങ്ങളുടെ വിശദാംശം ലഭ്യമാക്കുമോ;

(ബി)  പ്രസ്തുത പദ്ധതിയിൽ ഉൾപ്പെട്ട 117 വീടുകളിൽ 25 വീടുകളുടെ പുനരുദ്ധാരണ പ്രവർത്തികൾ മാത്രമാണ് ഇതുവരെ പൂർത്തിയായത് എന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;ബാക്കി വീടുകളുടെ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് തടസ്സമായി നിൽക്കുന്നത് ഫണ്ട് ലഭ്യതക്കുറവാണോ; ഇതിലെ സാമ്പത്തിക പ്രതിസന്ധിയും കാരണങ്ങളും വ്യക്തമാക്കുമോ;

(സി)  പ്രസ്തുത നിർമ്മാണ പ്രവൃത്തികൾ അടിയന്തരമായി പൂർത്തീകരിക്കുന്നതിന് സർക്കാരും വകുപ്പും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നത്;പദ്ധതിക്കായി കൂടുതൽ ഫണ്ട് അനുവദിക്കുന്ന കാര്യത്തിൽ എന്തെങ്കിലും തീരുമാനമെടുത്തിട്ടുണ്ടോ;

(ഡി)  തിരുവനന്തപുരം ജില്ലയിൽ ഏറ്റവും കൂടുതൽ പട്ടികജാതി വിഭാഗങ്ങൾ അധിവസിക്കുന്ന നഗർ ആയതിനാൽ പ്രദേശവാസികൾ നേരിടുന്ന സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് (STP), മാലിന്യശുചീകരണം, കുടിവെള്ളക്ഷാമം എന്നീ രൂക്ഷമായ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇവ പരിഹരിക്കുന്നതിനായി പ്രത്യേക പദ്ധതികളോ തുകയോ നീക്കിവെയ്ക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ?

ഉന്നതികളുടെയും ആദിവാസി ഊരുകളുടെയും സമഗ്ര വികസനത്തിനായുള്ള പദ്ധതികള്‍

779  ശ്രീ. എ. സി. മൊയ്തീന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഉന്നതികളുടെയും ആദിവാസി ഊരുകളുടെയും സമഗ്രവികസനത്തിനായി എന്തെല്ലാം പദ്ധതികള്‍ക്കാണ് രൂപം നല്കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി)  എങ്കില്‍ ഇതിലേക്കായി എത്ര കോടി രൂപയാണ് നീക്കി വെച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(സി)  ഊരുകളുടെ സമഗ്ര വികസനത്തിനായി കഴിഞ്ഞ സര്‍ക്കാര്‍ നീക്കിവെച്ച തുക എത്രയാണെന്നും നിലവില്‍ എത്ര തുകയാണ് നീക്കിവെച്ചിട്ടുള്ളതെന്നും വ്യക്തമാക്കുമോ;

(ഡി)  പ്രസ്തുത തുകയില്‍ കുറവ് വന്നിട്ടുണ്ടെങ്കില്‍ എന്താണ് കാരണമെന്ന് വ്യക്തമാക്കുമോ?

അംബേദ്കര്‍ ഗ്രാമം പ്രവൃത്തി

780  ശ്രീ. പി. പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തരൂര്‍ നിയോജകമണ്ഡലത്തിലെ പാട്ടോല അംബേദ്കര്‍ ഗ്രാമം പ്രവൃത്തി നിലവില്‍ എത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ?

വടക്കഞ്ചേരി ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്

781  ശ്രീ. പി. പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പട്ടികജാതി വകുപ്പിന് കീഴിലുളള വടക്കഞ്ചേരി ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് നിലവിലെ വാടക കെട്ടിടത്തില്‍നിന്നും കമ്മ്യൂണിറ്റി കോളേജ് കെട്ടിടത്തിലേക്ക് മാറ്റുന്ന പ്രവൃത്തി നിലവില്‍ ഏതുഘട്ടത്തിലാണെന്നും സ്ഥാപനം പുതിയ സര്‍ക്കാര്‍ കെട്ടിടത്തിലേക്ക് എന്ന് മാറ്റിസ്ഥാപിക്കുമെന്നും വ്യക്തമാക്കുമോ?

പീച്ചങ്കോട് കാവശ്ശേരി അംബേദ്കര്‍ നഗര്‍ പ്രവൃത്തി

782  ശ്രീ. പി. പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തരൂര്‍ നിയോജകമണ്ഡലത്തില്‍ ദുര്‍ബല പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പീച്ചങ്കോട് കാവശ്ശേരി അംബേദ്കര്‍ നഗര്‍ പ്രവൃത്തി നിലവില്‍ ഏതു ഘട്ടത്തിലാണെന്നും പ്രവൃത്തി എന്ന് പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്നും വ്യക്തമാക്കുമോ?

ആദിവാസികളുടെ ഭുപ്രശ്നം

783  ശ്രീ. എ. സി. മൊയ്തീന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ആദിവാസികളുടെ ഭുപ്രശ്ന പരിഹാരത്തിന് എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി)  നിലവില്‍ എത്ര ആദിവാസി കുടുംബങ്ങളാണ് ഭൂരഹിതരായി ഉള്ളതെന്ന് കണക്കാക്കിയിട്ടുണ്ടോ; ആയതിന്റെ ജില്ല തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കുമോ?

ഗോത്രവർഗ്ഗ വിഭാഗക്കാരുടെ ഉന്നമനം

784  ശ്രീ. എൻ. ശക്തൻ
ശ്രീ. സി. വി. ശാന്തകുമാർ
ശ്രീ. എം. ആർ. ബൈജു : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മുൻ സർക്കാരിന്റെ കാലത്ത് ഉന്നതി എന്ന് പേരുമാറ്റിയതല്ലാതെ പ്രദേശത്തെ അടിസ്ഥാന സൗകര്യങ്ങളിൽ മാറ്റം കൊണ്ടുവരാൻ കഴിയാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; സംസ്ഥാനത്തെ ഗോത്ര വിഭാഗക്കാർ ഒരുമിച്ച് താമസിക്കുന്ന സ്ഥലങ്ങളുടെ പേര് വീണ്ടും ഊര് എന്നാക്കാൻ തീരുമാനിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;

(ബി)  ഉന്നതി എന്ന് പേര് മാറ്റിയതിനെതിരെ വിവിധ ഗോത്ര വിഭാഗക്കാർ പരാതി നൽകിയിരുന്നോ;ഊര് എന്നത് തങ്ങളുടെ പാരമ്പര്യത്തിന്റെയും സംസ്ക്കാരത്തിന്റെയും അവിഭാജ്യ ഘടകമാണെന്ന് ഊരു മൂപ്പന്മാർ നിലപാട് സ്വീകരിച്ചിരുന്നോ; വിശദമാക്കുമോ;

(സി)  പട്ടികജാതി -പട്ടികവർഗ്ഗ വിഭാഗക്കാർക്കായി വിഭാവനം ചെയ്യുന്ന പഞ്ചമി ഗ്രാമം പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ?

ആലത്തൂര്‍ പട്ടികവര്‍ഗ്ഗ ഉന്നതികള്‍

785  ശ്രീ. ടി. എം. ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ആലത്തൂര്‍ നിയോജകമണ്ഡലത്തില്‍ എത്ര പട്ടികവര്‍ഗ്ഗ ഉന്നതികള്‍ ഉണ്ടെന്നും അവയില്‍ ഓരോന്നിലും എത്ര കുടുംബങ്ങള്‍ വീതം താമസിക്കുന്നുണ്ടെന്നുമുള്ള വിവരം പഞ്ചായത്ത് തിരിച്ച് നല്‍കുമോ;

(ബി)  കിഴക്കഞ്ചേരി പഞ്ചായത്തിലെ കവിളുപ്പാറ ഉന്നതിയില്‍ നടന്നുവരുന്ന അംബേദ്കര്‍ സെറ്റില്‍മെന്റ് വികസന പദ്ധതിയുടെ ഭാഗമായുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ നിലവിലെ സ്ഥിതി വിശദമാക്കുമോ;

(സി)   പ്രസ്തുത പദ്ധതി എന്ന് പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?

മണ്ണന്തലയിലെ അംബേദ്കർ ഭവൻ

786  ശ്രീ. വി. മുരളീധരൻ
ശ്രീ. രാജീവ് ചന്ദ്രശേഖർ
ശ്രീ. ബി. ബി. ഗോപകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തിരുവനന്തപുരം മണ്ണന്തലയിൽ പട്ടികജാതി വികസന വകുപ്പിന് എത്ര ഭൂമിയാണ് സ്വന്തമായിട്ടുള്ളത്; പ്രസ്തുത ഭൂമി മതിൽകെട്ടി സംരക്ഷിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ അതിനുള്ള നടപടികൾ ഉടനെ സ്വീകരിക്കുമോ;

(ബി)  പട്ടികജാതി വികസന വകുപ്പിന് കീഴിൽ മണ്ണന്തലയിൽ സ്ഥാപിതമായിട്ടുള്ള അംബേദ്കർ ഭവൻ എന്ത് ഉദ്ദേശ്യലക്ഷ്യത്തോടുകൂടിയാണ് നിർമ്മിച്ചത്;പ്രസ്തുത കെട്ടിടം നിർമ്മിക്കുന്നതിനായി എത്ര തുകയാണ് ചെലവഴിച്ചിട്ടുള്ളത്;

(സി)  അംബേദ്കർ ഭവനിൽ നിലവിൽ എന്തൊക്കെ പ്രവർത്തനങ്ങളാണ് നടക്കുന്നത്; വിപുലമായ സൗകര്യങ്ങളുളള, പട്ടികജാതി വിഭാഗത്തിന് ഉപയോഗപ്രദമാകേണ്ട പ്രസ്തുത കെട്ടിടത്തിൽ പല മുറികളും നിലവിൽ ഉപയോഗശൂന്യമായി പൂട്ടിയിട്ടിരിക്കുകയാണ് എന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ഡി)  പ്രസ്തുത കെട്ടിടവും അതിനു സമീപത്തുള്ള കളിക്കളവും കുളവും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ പട്ടികജാതി വിഭാഗത്തിന്റെ പുരോഗമന പ്രവർത്തനങ്ങൾക്ക് ഉതകുന്ന തരത്തിലാക്കുന്നതിന് പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുമോ; എങ്കിൽ ഇതു സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ?

നെടുമങ്ങാട് മണ്ഡലത്തിലെ അംബേദ്കർ ഗ്രാമം പദ്ധതി

787  ശ്രീ. ജി. ആര്‍. അനില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  നെടുമങ്ങാട് നിയോജകമണ്ഡലത്തിൽ അംബേദ്കർ ഗ്രാമ വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള മാതാവീട്, ചെട്ടിയാർമുക്ക്, മാഞ്ഞാംകോട് IHDP, ചാമവിള ഗ്രാമം, മാവുവിള, അഞ്ചേക്കർ തോപ്പിനകം എന്നീ ആറ് ഉന്നതികളുടെ നിലവിലെ ഭൗതികവും സാമ്പത്തികവുമായ പുരോഗതി കഴിഞ്ഞ നിയമസഭാ സമ്മേളനത്തിനുശേഷം എത്രയായെന്ന് വ്യക്തമാക്കുമോ;

(ബി)  പ്രസ്തുത പദ്ധതികൾക്ക് ആവശ്യത്തിന് ഫണ്ട് സമയബന്ധിതമായി ലഭ്യമാകുന്നില്ല എന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഫണ്ട് ലഭ്യത ഉറപ്പുവരുത്തി നിർമ്മാണ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് വ്യക്തമാക്കുമോ;

(സി)  പ്രസ്തുത പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള മാവുവിള,അഞ്ചേക്കർ തോപ്പിനകം ഉൾപ്പെടെയുള്ള ഗ്രാമങ്ങളിൽ ഏതൊക്കെ പ്രവർത്തികൾക്കാണ് ഇനിയും ഭരണാനുമതി/സാങ്കേതികാനുമതി ലഭിക്കാനുള്ളതെന്നും ഏതെല്ലാം പ്രവർത്തികളാണ് ടെൻഡർ നടപടികളിലേക്ക് കടക്കാനുള്ളതെന്നും ആയതിന്റെ നിർവ്വഹണ ഏജൻസികളെ സംബന്ധിച്ചും വ്യക്തമാക്കുമോ;

(ഡി)  പദ്ധതിയിൽ ഉൾപ്പെട്ട പല ഉന്നതികളിലും പ്രവൃത്തികൾ പൂർണ്ണമായി ആരംഭിക്കുന്നതിനും പൂർത്തീകരിക്കുന്നതിനും നേരിടുന്ന തടസ്സങ്ങളും വൈകുന്നതിനുള്ള കാരണങ്ങളും എന്തൊക്കെയാണെന്ന് വിശദമാക്കുമോ;

(ഇ)  നെടുമങ്ങാട് മണ്ഡലത്തിലെ അംബേദ്കർ ഗ്രാമ വികസന പദ്ധതിയിലുൾപ്പെട്ട എല്ലാ പ്രവർത്തികളും നിർദ്ദിഷ്ട സമയത്തിനുള്ളിൽ പൂർത്തീകരിച്ച് നൽകുന്നതിനായി എന്തൊക്കെ പ്രത്യേക നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

പട്ടികജാതി-പട്ടികവ‍ർഗ്ഗ പിന്നാക്ക വിഭാഗ ജനങ്ങളുടെ

788  ശ്രീമതി ഫാത്തിമ തഹിലിയ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ്ഗ - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഈ സർക്കാർ അധികാരത്തിൽ വന്നശേഷം പട്ടികജാതി/പട്ടികവർഗ്ഗ /പിന്നാക്കവിഭാഗം ജനങ്ങളുടെ വികസനത്തിനായി പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;

(ബി)  പേരാമ്പ്ര നിയോജകമണ്ഡലത്തിലെ പട്ടികജാതി/പട്ടികവ‍ർഗ്ഗ/പിന്നാക്കവിഭാഗ പ്രദേശങ്ങളിലെ ജനങ്ങളുടെ സമഗ്രവികസനത്തിനായി തയ്യാറാക്കിയിട്ടുള്ളതും നടപ്പിലാക്കിയിട്ടുള്ളതുമായ പദ്ധതികളുടെ വിവരങ്ങൾ വ്യക്തമാക്കുമോ?

 

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.