UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >16th KLA >2nd Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

SIXTEENTH   KLA - 2nd SESSION
 
14.10.2026 UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയുള്ള നിയമനം

789  ശ്രീ. വിഷ്ണു മോഹൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി താൽക്കാലിക/സ്ഥിര നിയമനങ്ങൾ ലഭിക്കുന്നതിനായുള്ള ഉദ്യോഗാർത്ഥികളുടെ അപ്പർ ഏജ് ലിമിറ്റ് വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ വർഷങ്ങളായി പേര് രജിസ്റ്റർ ചെയ്ത് കാത്തിരുന്നിട്ടും പ്രായപരിധി കഴിഞ്ഞതുകൊണ്ട് മാത്രം ജോലി ലഭിക്കാതെ പോകുന്ന ഉദ്യോഗാർത്ഥികളുടെ സാഹചര്യം കണക്കിലെടുത്ത് അർഹരായവർക്ക് ഇളവ് നൽകുന്നതിനായി കേരള സ്റ്റേറ്റ് ആന്റ് സബോർഡിനേറ്റ് സർവീസ് റൂൾസിൽ ആവശ്യമായ ഭേദഗതി വരുത്തുന്നത് പരിശോധിക്കുമോ; വ്യക്തമാക്കാമോ;

(സി)  നിലവിൽ സംസ്ഥാനത്തെ വിവിധ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ സീനിയോറിറ്റിയോടെ പേര് രജിസ്റ്റർ ചെയ്ത് തൊഴിലിനായി കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികളുടെ വ്യക്തമായ തസ്തിക തിരിച്ചുള്ള വിവരങ്ങളും പ്രായപരിധി തികയാറായവരുടെ കണക്കുകളും ശേഖരിച്ച് പ്രസ്തുത വിഷയം മുൻഗണനാടിസ്ഥാനത്തിൽ പരിശോധിച്ച് തീരുമാനമെടുക്കുമോ; വ്യക്തമാക്കാമോ;

(ഡി)  തൊഴിൽരഹിതരായ ഉദ്യോഗാർത്ഥികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനും രജിസ്ട്രേഷൻ മുൻഗണന കൃത്യമായി പാലിക്കാനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നത്; വിശദമാക്കുമോ?

കുറ്റ്യാടി മണ്ഡലത്തിൽ തൊഴിൽസാധ്യതയുടെ വർദ്ധനവ്

790  ശ്രീ. പാറക്കൽ അബ്‌ദുല്ല : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കുറ്റ്യാടി നിയോജക മണ്ഡലത്തിലെ പ്രദേശങ്ങളിൽ നിന്നും എംപ്ലോയ്മെമെന്റ് എക്സ്ചെയ്ഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലന്വേഷകരുടെ എണ്ണം എത്രയാണെന്നുള്ള കണക്കുകൾ അറിയിക്കാമോ;

(ബി)  യുവജനങ്ങൾക്ക് തൊഴിൽ സാധ്യത വർദ്ധിപ്പിക്കുന്നതിനായി ഈ സർക്കാർ പുതിയ പദ്ധതികൾ ആവിഷ്കരിക്കുമോ; പദ്ധതികൾ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;

(സി)  കുറ്റ്യാടി നിയോജക മണ്ഡലത്തിൽ കൂടുതൽ തൊഴിൽ മേളകളും നൈപുണ്യ വികസനകേന്ദ്രങ്ങളും ആരംഭിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?

പരമ്പരാഗത മേഖലകളിലെ തൊഴിലാളികൾക്കായുള്ള നൈപുണ്യ പുനരധിവാസ പദ്ധതികൾ

791  ശ്രീ. എം. എ. റസാഖ് മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പുതിയ സാങ്കേതികവിദ്യകളുടെ വരവോടെ പരമ്പരാഗത തൊഴിൽ മേഖലകളിൽ തൊഴിൽ നഷ്ടപ്പെടുന്നവർക്കായി പ്രത്യേക സ്കിൽ അപ്‌ഗ്രഡേഷൻ (റീ സ്കില്ലിംഗ്/ അപ് സ്കില്ലിംഗ്) പദ്ധതികൾ നടപ്പിലാക്കുന്നുണ്ടോ;

(ബി)  പ്രവാസം അവസാനിപ്പിച്ച് തിരിച്ചെത്തിയവർക്കും സ്ത്രീകൾക്കുമായി പ്രാദേശികമായി സ്വയംതൊഴിൽ കണ്ടെത്തുന്നതിന് സഹായിക്കുന്ന നൈപുണ്യ പരിശീലനങ്ങൾ നൽകിവരുന്നുണ്ടോ എന്ന് വ്യക്തമാക്കാമോ;

(സി)  സംസ്ഥാനത്തെ നൈപുണ്യ വികസന സ്ഥാപനങ്ങളിൽ നിന്നും പരിശീലനം പൂർത്തിയാക്കുന്നവർക്ക് അന്താരാഷ്ട്രതലത്തിൽ തൊഴിലവസരങ്ങൾ ലഭ്യമാക്കാൻ കെയിസ് (കേരള അക്കാദമി ഫോർ സ്‌കിൽസ് എക് സ്‌ലെൻസ് ) നടപ്പിലാക്കുന്ന വിദേശ തൊഴിൽ പരിശീലന പദ്ധതികളുടെ വിശദാംശങ്ങൾ ലഭ്യമാക്കുമോ;

(ഡി)  കുന്ദമംഗലം മണ്ഡലത്തിലെ ഗവ. ഐ.ടി.ഐ.-കളുടെ ഭൗതിക സൂചകങ്ങൾ ഉയർത്തുന്നതിനും പുതിയ ട്രേഡുകൾ അനുവദിക്കുന്നതിനും സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?

കൈപ്പമംഗലം നിയോജകമണ്ഡലത്തില്‍ സൗജന്യ നൈപുണി പരിശീലനങ്ങൾ

792  ശ്രീ. കെ. കെ. വത്സരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കൈപ്പമംഗലം നിയോജകമണ്ഡലത്തിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിൽ തൊഴിലില്ലാത്ത ചെറുപ്പക്കാർക്കും വീട്ടമ്മമാർക്കും ഭിന്നശേഷിക്കാർക്കും വിവിധ നൈപുണി പരിശീലനങ്ങൾ സൗജന്യമായി നടത്തുവാൻ പദ്ധതികൾ ആവിഷ്കരിക്കുമോ;

(ബി)  ഇത്തരം നൈപുണി പദ്ധതികൾ ആവിഷ്കരിക്കുമ്പോൾ കൂടുതൽ വിജയകരമായി തീരുന്നതിന് എം.എൽ.എ.യുമായും ഗ്രാമ, ബ്ലോക്ക്, ജില്ലാ, പഞ്ചായത്തുമായും ബന്ധപ്പെടുത്തി ആവിഷ്കരിക്കാൻ തയ്യാറാകുമോ;

(സി)  നിലവിൽ നടന്നുവരുന്ന നൈപുണി പരിശീലനങ്ങളുടെ വിശദവിവരങ്ങൾ ലഭ്യമാക്കാമോ?

തൊഴിൽ ലഭ്യത ഉറപ്പുവരുത്തുവാൻ ഫിനിഷിംഗ് സ്കൂളുകൾ

793  ശ്രീ. വി. മുരളീധരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വിവിധ സ്ഥാപനങ്ങളിൽ നിന്ന് തൊഴിൽ പരിശീലനം കഴിഞ്ഞ് പുറത്തിറങ്ങുന്ന വിദ്യാർത്ഥികളെ ജോലി നേടുന്നതിന് പ്രാപ്തരാക്കുന്നതിനായി ഫിനിഷിംഗ് സ്കൂൾ പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ; ഇല്ലെങ്കിൽ അതിനുള്ള നടപടികൾ സ്വീകരിക്കുമോ; വിശദമാക്കുമോ;

(ബി)  ടെക്നോപാർക്ക് മുതലായ ഐ.ടി. പാർക്കുകൾ, വിവിധ വ്യവസായ പാർക്കുകൾ എന്നിവിടങ്ങളിലെ സ്ഥാപനങ്ങളിൽ തൊഴിൽ നേടുന്നതിന് ആവശ്യാധിഷ്ഠിത തൊഴിൽ പരിശീലനം നൽകുന്നതിന് എന്ത് പദ്ധതികളാണ് സർക്കാർ നടപ്പിലാക്കി വരുന്നത്; വിശദമാക്കുമോ?

പത്തനംതിട്ട ജില്ലാ നൈപുണ്യവികസന കേന്ദ്രത്തിന്റെ പ്രവര്‍ത്തനം

794  ശ്രീ. കെ. യു. ജനീഷ് കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ നൈപുണ്യവികസനകേന്ദ്രത്തിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

മഞ്ചേശ്വരം നിയോജകമണ്ഡലത്തിലെ പൈവളികയിൽ പുതിയ ഗവൺമെന്റ് ഐ.ടി.ഐ.

795  ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മഞ്ചേശ്വരം നിയോജകമണ്ഡലത്തിലെ പൈവളികയിൽ പുതിയ ഗവൺമെന്റ് ഐ.ടി.ഐ. ആരംഭിക്കുന്നതിന് സർക്കാർ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നത് എന്ന് വ്യക്തമാക്കുമോ;

(ബി)  പ്രസ്തുത പ്രദേശത്തെ സാങ്കേതിക-വിദ്യാഭ്യാസപരമായ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനായി അടുത്ത അധ്യയനവർഷത്തിൽ തന്നെ പൈവളികയിൽ പുതിയ ഐ.ടി.ഐ. ആരംഭിക്കുന്നതിന് നടപടികൾ സ്വീകരിക്കുമോ;

(സി)  ഇത് സംബന്ധിച്ച് വിശദമായ പ്രൊപ്പോസൽ ലഭ്യമായിട്ടുണ്ടോ; ഉണ്ടെങ്കിൽ അതിന്മേൽ സ്വീകരിച്ച നടപടികൾ വിശദമാക്കുമോ; പ്രസ്തുത ഫയൽ വിവരങ്ങൾ ഫയൽ നമ്പർ ഉൾപ്പെടെ ലഭ്യമാക്കുമോ?

പയ്യന്നൂർ ഗവ:ഐടിഐയ്ക്ക് പുതിയ കെട്ടിട നിർമ്മാണം

796  ശ്രീ. കാരായി രാജൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തലശ്ശേരി നിയോജക മണ്ഡലത്തില്‍ പയ്യന്നൂർ ഗവ: ഐ.ടി.ഐ.യ്ക്ക് പുതിയ കെട്ടിടം നിർമിക്കുന്നതിന് നിലവിലനുവദിച്ച 6.25 കോടി രൂപ തികയാത്തതിന്റെ അടിസ്ഥാനത്തില്‍ 3 കോടി രൂപ അധികതുകയുടെ ട്രെയിനിംഗ് ഡയറക്ടർക്ക് സമർപ്പിച്ച പ്രൊപ്പോസലിന് ഭരണാനുമതി ലഭ്യമാക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുമോ;

(ബി)  പയ്യന്നൂർ ഗവ: ഐ.ടി.ഐ.യ്ക്കുള്ള പുതിയ കെട്ടിടനിർമ്മാണം അടിയന്തരമായി പൂർത്തീകരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാമോ?

പാലോട് റെയ്‌ഞ്ചിലെ ജണ്ട നിർമ്മാണ ക്രമക്കേട്

797  ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ജണ്ട നിർമ്മാണത്തിലെ ക്രമക്കേട് - പ്രോസിക്യൂഷൻ ചെയ്യാനുള്ള അപേക്ഷയിൽ ഒളിച്ചുകളി എന്ന തലക്കെട്ടിൽ 2026 സെപ്റ്റംബർ 16-ന് പ്രമുഖ ദിനപത്രത്തിൽ വന്ന വാർത്ത സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  ബഹു. തിരുവനന്തപുരം വിജിലൻസ് കോടതി മുമ്പാകെ നിലവിലുള്ള സി.ആർ.എൽ. എം. പി. നം. 750/2025 നമ്പർ വ്യവഹാരവുമായി ബന്ധപ്പെട്ട് പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് ബോധ്യപ്പെട്ടതിനാൽ കുറ്റാരോപിതരായ ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാനായി അനുമതി വാങ്ങി നൽകാൻ 28/02/2026-ന് ബഹു. കോടതി ഉത്തരവായതും പരാതിക്കാരൻ പ്രോസിക്യൂഷൻ അനുമതിക്കായി 21/04/2026-ന് അപേക്ഷ സമർപ്പിച്ചതും സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(സി)  1988-ലെ പ്രിവൻഷൻ ഓഫ് കറപ്ഷൻ ആക്ടിലെ സെക്ഷൻ 19(സി) (i) പ്രകാരം പ്രോസിക്യൂഷൻ അനുമതിക്കായി ലഭിച്ച അപേക്ഷയിൽ നിയമാനുസൃത സമയപരിധിക്കുള്ളിൽ തീരുമാനമെടുക്കുന്നതിന് സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്നും, ഇതിൽ കാലതാമസം നേരിട്ടിട്ടുണ്ടെങ്കിൽ ചുമതലകൾ നിർവ്വഹിക്കുന്നതിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമോ എന്നും വ്യക്തമാക്കാമോ;

(ഡി)  മേൽപ്പറഞ്ഞ വിഷയം പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കുമോ?

ഡ്യൂട്ടിക്കിടെ മരിച്ച വനം വകുപ്പ് ജീവനക്കാരുടെ ആനുകൂല്യങ്ങൾ

798  ശ്രീ. മുഹമ്മദ് മുഹസിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് വന സംരക്ഷണ ജോലികൾക്കിടെ നാളിതുവരെ എത്ര വനം വകുപ്പ് ജീവനക്കാരാണ് മരണപ്പെട്ടിട്ടുള്ളതെന്ന് അറിയിക്കാമോ;

(ബി)  ഇത്തരത്തിൽ ജീവൻ നഷ്ടപ്പെട്ട ജീവനക്കാരുടെ കുടുംബങ്ങൾക്ക് എന്ത് സഹായമാണ് സർക്കാർ നിലവിൽ നൽകുന്നതെന്ന് അറിയിക്കാമോ;

(സി)  മേൽപ്പറഞ്ഞ തരത്തിൽ ജീവൻ നഷ്ട്ടപ്പെട്ട വനം വകുപ്പ് ജീവനക്കാരെ സ്മരിക്കുന്നതിനും ആദരവ് നൽകുന്നതിനും നിലവിലുള്ള സംവിധാനങ്ങൾ എന്തെല്ലാമാണെന്ന് അറിയിക്കാമോ?

വനം വകുപ്പിലെ ആര്‍. ആര്‍. ടി. കളുടെ പ്രവർത്തനം

799  ശ്രീ. മുഹമ്മദ് മുഹസിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തു വനം വകുപ്പിന്റെ കീഴിൽ നിലവില്‍ എത്ര ആര്‍. ആര്‍. ടി. (റാപിഡ് റെസ്പോൺസ് ടീം) കൾ രൂപീകരിച്ചിട്ടുണ്ടെന്നും അവ എവിടെയൊക്കെയാണെന്നും അറിയിക്കാമോ;

(ബി)  പ്രസ്തുത ആര്‍. ആര്‍. ടി. കളില്‍ ഓരോന്നിലും ഏതൊക്കെ തസ്തികയിൽ എത്ര ജീവനക്കാരെ നിയമിച്ചിട്ടുണ്ടെന്നും അവർക്കു എന്തെല്ലാം സുരക്ഷാ സൗകര്യങ്ങളാണ് നല്കിയിട്ടുള്ളതെന്നും അറിയിക്കാമോ;

(സി)  ആര്‍. ആര്‍. ടി. കളിലേക്ക് പ്രത്യേക തസ്തിക അനുവദിക്കാതെ വകുപ്പിൽ നിലവിലുള്ള ജീവനക്കാരെ വിന്യസിക്കുന്നതായ പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ അത് മൂലം ബീറ്റ് ജോലികൾ ചെയ്യുന്ന ജീവനക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായി ആര്‍. ആര്‍. ടി. കളിൽ പ്രത്യേക തസ്തിക സൃഷ്ടിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?

പീരുമേട് മണ്ഡലത്തിലെ സത്രം എയർസ്ട്രിപ്പിന്റെ വികസനം

800  ശ്രീ. സിറിയക് തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പീരുമേട് മണ്ഡലത്തിലെ സത്രം എയർസ്ട്രിപ്പിന്റെ വികസനത്തിന്റെ ഭാഗമായി റോഡ് നിർമ്മാണത്തിനാവശ്യമായ സ്ഥലം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ നിലവിലുള്ള പുരോഗതി അറിയിക്കാമോ;

(ബി)  പ്രസ്തുത റോഡ് നിർമ്മാണത്തിനാവശ്യമായ സ്ഥലം ലഭ്യമാക്കി ഉത്തരവ് നൽകിയിട്ടുണ്ടോ; ഇല്ലെങ്കിൽ നിലവിലുള്ള തടസ്സങ്ങൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?

പത്തനാപുരം മണ്ഡലത്തിലെ മനുഷ്യ വന്യജീവി സംഘർഷം.

801  ശ്രീ. ജ്യോതികുമാർ ചാമക്കാല : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം പത്തനാപുരം നിയോജകമണ്ഡലത്തിലെ മനുഷ്യ-വന്യജീവി സംഘർഷം ഒഴിവാക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ;

(ബി)  പത്തനാപുരം നിയോജക മണ്ഡലത്തിൽ വനം വകുപ്പിന്റെ നേതൃത്വത്തിൽ എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത് ?

പരിസ്ഥിതിലോല കരട് വിജ്ഞാപനം മലയോര ജനതയ്ക്ക് ഉണ്ടാക്കിയിട്ടുളള ആശങ്കകള്‍

802  ശ്രീ. തോമസ് ഉണ്ണിയാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  നിര്‍ദ്ദിഷ്ട പരിസ്ഥിതിലോല കരട് വിജ്ഞാപനം വനമേഖലയോട് ചേര്‍ന്ന് ജീവിക്കുന്ന മലയോര ജനതയ്ക്ക് ഉണ്ടാക്കിയിട്ടുളള ആശങ്കകള്‍ പരിഹരിക്കാന്‍ സ്വീകരിച്ചിട്ടുളള നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;

(ബി)  ജനവാസ-തോട്ട മേഖലകളെയും തോട്ടങ്ങളെയും ഒഴിവാക്കി ഇത് നടപ്പാക്കുന്നതിലുളള പ്രശ്നങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;

(സി)  ജനങ്ങളുടെ ആശങ്ക പൂര്‍ണ്ണമായും അകറ്റി വനമേഖലയെ മാത്രം പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ച് വരുന്നത് എന്ന് വ്യക്തമാക്കാമോ?

വന്യജീവികളെ മാറ്റിപ്പാര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട നയം

803  ശ്രീ. കെ. പ്രേമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ വിവിധ വനമേഖലകളിൽനിന്ന് കടുവ ഉൾപ്പെടെയുള്ള വന്യജീവികളെ മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു നയം രൂപീകരിക്കാൻ സർക്കാർ ആലോചിക്കുന്നുണ്ടോ; എങ്കിൽ ഇതുമായി ബന്ധപ്പെട്ട് എന്തെല്ലാം തുടർനടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വിശദമാക്കാമോ;

(ബി)  സംസ്ഥാനത്ത് നിലവിൽ എത്ര കടുവകളുണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്; ഇവയുടെ ജില്ല തിരിച്ചുള്ള കഴിഞ്ഞ അഞ്ച് വർഷത്തെ കണക്കുകളും ഓരോ വർഷവും കടുവകളുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന വിവരവും ലഭ്യമാക്കാമോ;

(സി)  വന്യജീവി സംരക്ഷണ നിയമപ്രകാരം വന്യജീവികളെ പിടികൂടി മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള നിയമവ്യവസ്ഥകളും നടപടിക്രമങ്ങളും എന്തെല്ലാമാണ്; സാങ്കേതികമായി ഇത് പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുമോ; വിശദമാക്കാമോ;

(ഡി)  വന്യജീവികളെ മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുന്ന വിഷയത്തിൽ കേന്ദ്ര സർക്കാരുമായോ ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുമായോ ചർച്ചകൾ നടത്തിയിട്ടുണ്ടോ; എങ്കിൽ ഇതുമായി ബന്ധപ്പെട്ട പുരോഗതിയും മറ്റ് സംസ്ഥാനങ്ങളുടെ നിലപാടും വ്യക്തമാക്കാമോ?

ലാന്റ്സ്കേപ്പ് ലെവല്‍ ആക്ഷന്‍ പ്ലാന്‍ ഫോര്‍ ഹ്യൂമന്‍ അനിമല്‍ കോ-എക്സിസ്റ്റന്‍സ് പദ്ധതി

804  ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന 'ലാന്റ്സ്കേപ്പ് ലെവല്‍ ആക്ഷന്‍ പ്ലാന്‍ ഫോര്‍ ഹ്യൂമന്‍ അനിമല്‍ കോ-എക്സിസ്റ്റന്‍സ്' എന്ന പദ്ധതിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(ബി)  ഈ പദ്ധതി ഉദ്ഘാടനം ചെയ്യുമ്പോള്‍ പൂര്‍ണ്ണമായ പദ്ധതിരേഖ തയ്യാറായിരുന്നോ; നിലവില്‍ പൂര്‍ണ്ണമായ പദ്ധതിരേഖ തയ്യാറായിട്ടുണ്ടോ; ഇനിയും തയ്യാറായിട്ടില്ലെങ്കില്‍ കരട് പദ്ധതിരേഖയുടെ പകര്‍പ്പ് ലഭ്യമാക്കാമോ; വിശദമാക്കുമോ;

(സി)  പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തിയിട്ടുളള കണ്‍സള്‍ട്ടേഷനുകളുടെ വിശദാംശം പങ്കെടുത്തവരുടെ പേര് വിവരങ്ങളും ലഭ്യമാക്കുമോ;

(ഡി)  പദ്ധതിയുടെ ആകെ ചെലവ് എത്രയാണ്; ബഡ്ജറ്റ് ഇതര ഫണ്ട് ഉള്‍പ്പെടുന്നുണ്ടോ; പദ്ധതിക്ക് വിദേശ ധനസഹായം ഉണ്ടോ; പദ്ധതിചെലവിന്റെ സ്രോതസുകള്‍ വിശദമാക്കുമോ?

ചാലിയം തടി ഡിപ്പോ

805  ശ്രീ. പി. എ. മുഹമ്മദ് റിയാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മൊത്തക്കച്ചവടത്തിനുപുറമെ ഏറ്റവും കൂടുതൽ ചില്ലറവിൽപ്പനയും നടത്തിയിരുന്ന ചാലിയത്തെ തടി ഡിപ്പോയില്‍ ആവശ്യമായ തടി എത്തിക്കാത്തതുമൂലം ഡിപ്പോ തകര്‍ച്ചയുടെ വക്കില്‍ എത്തിയിട്ടുളളത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;

(ബി)  ഉണ്ടെങ്കില്‍ തടി എത്തിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ?

വന്യമൃഗാക്രമണം മൂലം ഉണ്ടാകുന്ന കൃഷിനാശം

806  ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് വന്യമൃഗങ്ങളുടെ ആക്രമണം മൂലം ഉണ്ടാകുന്ന കൃഷിനാശവും മറ്റ് നാശനഷ്ടങ്ങളും തടയുന്നതിനായി സർക്കാർ സ്വീകരിച്ചിട്ടുള്ള മുൻകരുതൽ നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;

(ബി)  വന്യമൃഗങ്ങളുടെ ആക്രമണം മൂലം കൃഷിനാശം സംഭവിക്കുന്ന കർഷകർക്ക് നിലവിൽ സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള പരിരക്ഷാ മാർഗങ്ങളും നഷ്ടപരിഹാര സംവിധാനങ്ങളും എന്തെല്ലാമാണെന്ന് വിശദീകരിക്കാമോ;

(സി)  ഇത്തരം വന്യമൃഗാക്രമണങ്ങളിൽ കൃഷിനാശം സംഭവിക്കുന്ന കർഷകർക്ക് വനംവകുപ്പിന്റെ നേതൃത്വത്തിൽ ഏതെങ്കിലും തരത്തിലുള്ള ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ അതിന്റെ വിശദാംശങ്ങളും അർഹതാ മാനദണ്ഡങ്ങളും ആനുകൂല്യങ്ങളും വിശദീകരിക്കാമോ?

ഫോറസ്റ്റ് ഡിക്ലറേഷന്‍

807  പ്രൊഫ. സി. രവീന്ദ്രനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മണലൂർ നിയമസഭാ മണ്ഡലത്തിലെ പാവറട്ടി ഗ്രാമപഞ്ചായത്തിലെ പെരിങ്ങാട് പുഴ പ്രദേശം ഫോറസ്റ്റ് പ്രദേശമായി പ്രഖ്യാപിച്ചിട്ടുളളത് പ്രദേശവാസികളുടെ ദൈനംദിന ജീവിതത്തെയും വികസന പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)  പെരിങ്ങാട് പുഴ പ്രദേശം ഫോറസ്റ്റ് ഡിക്ലറേഷന്‍ നടത്തുന്നതിനുള്ള സാഹചര്യം എന്തായിരുന്നു; വ്യക്തമാക്കുമോ;

(സി)  നിലവിലുള്ള ഫോറസ്റ്റ് ഡിക്ലറേഷന്‍ മൂലം പ്രദേശവാസികള്‍ക്ക് ഉണ്ടാകുന്ന നിയന്ത്രണങ്ങളും പ്രയാസങ്ങളും സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ;

(ഡി)  നിയമപരവും സാങ്കേതികവുമായ പരിശോധന നടത്തി ആവശ്യമായ പക്ഷം പ്രസ്തുത പ്രദേശത്തെ ഫോറസ്റ്റ് ഡിക്ലറേഷനില്‍ നിന്ന് ഒഴിവാക്കുന്നതിനുള്ള ഡീ-നോട്ടിഫിക്കേഷന്‍ നടപടികള്‍ സ്വീകരിക്കുമോ? വിശദമാക്കുമോ?

പെരിങ്ങാട് പുഴ പ്രദേശം ഫോറസ്റ്റ് ഡിക്ലറേഷൻ

808  പ്രൊഫ. സി. രവീന്ദ്രനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പെരിങ്ങാട് പുഴ പ്രദേശം ഫോറസ്റ്റ് ഡിക്ലറേഷൻ നടത്തുന്നതിനുള്ള സാഹചര്യം എന്തായിരുന്നു;

(ബി)  നിലവിലുള്ള ഫോറസ്റ്റ് ഡിക്ലറേഷൻ മൂലം പ്രദേശവാസികൾക്ക് ഉണ്ടാകുന്ന നിയന്ത്രണങ്ങളും പ്രയാസങ്ങളും സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ;

(സി)  നിയമപരവും സാങ്കേതികവുമായ പരിശോധന നടത്തി ആവശ്യമായ പക്ഷം പ്രസ്തുത പ്രദേശത്തെ ഫോറസ്റ്റ് ഡിക്ലറേഷനിൽ നിന്ന് ഒഴിവാക്കുന്നതിനുള്ള ഡി-നോട്ടിഫിക്കേഷൻ നടപടികൾ സ്വീകരിക്കുമോ?

വനം വകുപ്പ് പ്രവര്‍ത്തനങ്ങളുടെ നിയോജകമണ്ഡലം തലത്തിലെ ഏകോപനം

809  ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വനം വകുപ്പ് പ്രവര്‍ത്തനങ്ങളെ നിയോജക മണ്ഡലം തലത്തില്‍ ഏകോപിപ്പിക്കുന്നതിന് പ്രത്യേകം സമിതികള്‍ രൂപീകരിക്കുന്നത് പരിഗണനയിലുണ്ടോ;

(ബി)  ഏതെല്ലാം ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തികൊണ്ടാണ് പ്രസ്തുത സമിതികള്‍ രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നത്?

സംസ്ഥാനത്തെ വനഭൂമി

810  ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ ആകെ വനഭൂമി വിസ്തൃതി എത്രയാണെന്നും ഇത് ഏതു വര്‍ഷത്തെ കണക്ക് പ്രകാരം തിട്ടപ്പെടുത്തിയതാണെന്നും വ്യക്തമാക്കുമോ;

(ബി)  ഏതെങ്കിലും ഔദ്യോഗിക സര്‍വെയുടെ അടിസ്ഥാനത്തിലാണോ ഈ കണക്കിലേക്ക് സംസ്ഥാനം എത്തിച്ചേര്‍ന്നിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ;

(സി)  കൈയ്യേറ്റ തര്‍ക്കങ്ങള്‍ നിലനിൽക്കുന്ന ഭൂമിയുടെ ആകെ അളവ് എത്രയാണെന്നും കയ്യേറ്റ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന ഭൂമികളുടെ വിസ്തൃതി കൂടി ഉള്‍പ്പെടുന്നതാണോ സംസ്ഥാനത്തെ ആകെ ഔദ്യോഗിക വനഭൂമി വിസ്തൃതിയെന്നും വ്യക്തമാക്കുമോ;

(ഡി)  തർക്കം ഉന്നയിക്കപ്പെട്ടിട്ടുള്ള ഭൂമികളിലെ തർക്കം തീർക്കുന്നതിനായി വനം വകുപ്പ് സ്വീകരിച്ചുവരുന്ന നടപടിക്രമങ്ങൾ എന്തൊക്കെയാണ്; വിശദമാക്കുമോ?

കോന്നി ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള സോളാര്‍ തൂക്കു ഫെന്‍സിങ്

811  ശ്രീ. കെ. യു. ജനീഷ് കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കോന്നി നിയോജകമണ്ഡലത്തില്‍ കോന്നി ഫോറസ്റ്റ് ഡിവിഷന്റെ കീഴില്‍ ഭരണാനുമതി ലഭിച്ച സോളാര്‍ തൂക്കു ഫെന്‍സിങ് പ്രവൃത്തിയുടെ നിര്‍മ്മാണ പുരോഗതി വിശദമാക്കാമോ;

(ബി)  പ്രസ്തുത പ്രവൃത്തി എന്നത്തേക്ക് പൂര്‍ത്തീകരിക്കാനാവും; വിശദമാക്കാമോ?

കോതമംഗലം നിയോജകമണ്ഡലത്തിലെ വനം-വന്യജീവി വിഷയങ്ങള്‍

812  ശ്രീ. ഷിബു തെക്കുംപുറം : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കോതമംഗലം നിയോജകമണ്ഡലത്തിലൂടെ കടന്നു പോകുന്ന ആലുവ-മൂന്നാർ പഴയ രാജപാത തുറന്നുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ട്;

(ബി)  കോതമംഗലം നിയോജകമണ്ഡലത്തിൽ വന്യജീവി ആക്രമണം തടയുന്നതിന് സർക്കാർ സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കാമോ;

(സി)  കോതമംഗലം നിയോജകമണ്ഡലത്തിലെ കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിനെയും വടാട്ടുപാറയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ബംഗ്ലാവ് കടവ് പാലം നിർമ്മിക്കുന്നതിൽ വനംവകുപ്പിന്റെ എതിർപ്പ് നിലനിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; കാരണം വിശദമാക്കാമോ?

പരിസ്ഥിതിയുടെയും വനങ്ങളുടെയും സംരക്ഷണം

813  ശ്രീ. ടി. എം. ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പരിസ്ഥിതിയുടെയും വനങ്ങളുടെയും സംരക്ഷണാര്‍ത്ഥം മുന്‍ സര്‍ക്കാര്‍ ഏതൊക്കെ പദ്ധതികള്‍ നടപ്പിലാക്കിവന്നിരുന്നു; പ്രസ്തുത പദ്ധതികള്‍ തുടരുമോ;

(ബി)  ഈ മേഖലയില്‍ ആവിഷ്കരിക്കുവാന്‍ ഉദ്ദേശിക്കുന്ന പുതിയ പദ്ധതികള്‍ സംബന്ധിച്ച് വ്യക്തമാക്കുമോ;

(സി)  വനാതിര്‍ത്തികളിലെ മനുഷ്യ-വന്യജീവി സംഘര്‍ഷം കുറയ്ക്കുന്നതിന് ഈ സര്‍ക്കാര്‍ ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?

2025-ലെ വന്യജിവി സംരക്ഷണ ബില്‍

814  ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  നിയമസഭ പാസാക്കിയ 2025-ലെ വന്യജിവി സംരക്ഷണ ഭേദഗതി ബില്ലിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത ബില്ലിന് അംഗീകാരം ലഭിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ?

മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍

815  ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന് പുതുതായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്; വിശദമാക്കാമോ;

(ബി)  ഹാങ്ങിംഗ് ഫെന്‍സിംഗ്, സോളാര്‍ ഫെന്‍സിംഗ് എന്നിവയെ ആധുനികവത്കരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ വിശദമാക്കാമോ?

വനവിസ്തൃതി നിര്‍ണ്ണയവും സംരക്ഷണവും

816  ശ്രീ. അൻവർ സാദത്ത്
ശ്രീ. നാട്ടകം സുരേഷ്
ശ്രീ. സെബാസ്റ്റ്യൻ. എം. ജെ
ശ്രീ. അബിൻ വർക്കി കോടിയാട്ട് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ വനവിസ്തൃതി വർധിപ്പിക്കുന്നതിനായി നടപ്പാക്കുന്ന പ്രധാന പദ്ധതികൾ ഏതൊക്കെയാണ്; വിശദമാക്കുമോ;

(ബി)  വനഭൂമിയുടെ കൈയേറ്റം തടയാനും കൈയ്യേറിയ വനഭൂമി തിരിച്ചുപിടിക്കുന്നതിനും സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;

(സി)  സംസ്ഥാനത്തു് വനാതിർത്തി നിർണയവും ഡിജിറ്റൽ മാപ്പിംഗ് നടപടികളും പൂർത്തിയാക്കിയിട്ടുണ്ടോ; വിശദമാക്കാമോ?

കാഞ്ഞങ്ങാട് നിയോജകമണ്ഡലത്തിലെ സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കുന്ന പദ്ധതി

817  ശ്രീ. ഗോവിന്ദൻ പള്ളിക്കാപ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കാഞ്ഞങ്ങാട് നിയോജകമണ്ഡലത്തിലെ വനാതിർത്തിയോട് ചേർന്ന സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കുന്നതിന് എത്ര അപേക്ഷകളാണ് ലഭ്യമായതെന്ന് പഞ്ചായത്ത് തിരിച്ച് കണക്ക് ലഭ്യമാക്കാമോ;

(ബി)  ആയതിൽ തീർപ്പ് കൽപ്പിച്ച് തുക ലഭ്യമാക്കിയ അപേക്ഷകളുടെ വിശദാംശങ്ങൾ ലഭ്യമാക്കാമോ;

(സി)  ഇനിയും തീർപ്പ് കൽപ്പിച്ച് മുഴുവൻ തുകയും ലഭിക്കാത്തവരുടെ വിശദാംശങ്ങൾ പഞ്ചായത്ത് തിരിച്ച് ലഭ്യമാക്കാമോ?

സംസ്ഥാനത്തെ മൊത്തം വനങ്ങളെ സംബന്ധിച്ച വിവരങ്ങള്‍

818  ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ ആകെ വനവിസ്തൃതി എത്രയാണ്; ഇതുസംബന്ധിച്ച കണക്ക് ലഭ്യമാക്കാമോ;

(ബി)  സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് മാസത്തിനിടെ വന്യമൃഗങ്ങളുടെ ആക്രമണം മൂലം എത്ര പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്; ഇതുസംബന്ധിച്ച കണക്കുകൾ ലഭ്യമാക്കാമോ; വന്യമൃഗശല്യം തടയുന്നതിനായി എന്തെല്ലാം മുൻകരുതലുകളാണ് കൈക്കൊണ്ടിട്ടുള്ളതെന്ന് വിശദമാക്കാമോ;

(സി)  വനം വകുപ്പില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് വന്യജീവി ആക്രമണം നേരിടാന്‍ പ്രത്യേകം സുരക്ഷാ സംവിധാനങ്ങളും പരിശീലനവും ഏര്‍പ്പെടുത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ;

(ഡി)  ഷൊർണ്ണൂർ അസംബ്ലി മണ്ഡലത്തിൽ ആകെ എത്ര വിസ്തൃതിയിൽ വനഭൂമിയുണ്ടെന്ന് വിശദമാക്കാമോ?

സര്‍ക്കാര്‍ പുറമ്പോക്കില്‍ നില്‍ക്കുന്ന പാഴ്മരങ്ങള്‍

819  ശ്രീ. സജി ചെറിയാന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സർക്കാർ പുറമ്പോക്കിൽ നിൽക്കുന്ന പാഴ്മരങ്ങൾ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിൽ അവ മുറിച്ചുമാറ്റുന്നതിന് വനംവകുപ്പ് നിശ്ചയിക്കുന്ന വില തടസ്സമാകുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത പ്രദേശങ്ങളിലെ ഇത്തരം മരങ്ങളുടെ വില പുനര്‍-നിശ്ചയിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദമാക്കാമോ;

(സി)  സാധാരണ പാഴ്മരങ്ങള്‍ക്ക് വനം വകുപ്പ് വില നിശ്ചയിക്കുമ്പോള്‍ നാട്ടിലെ പ്രസ്തുത വിഭാഗത്തില്‍പ്പെട്ട മരങ്ങള്‍ക്കുളള വില നിലവാരം കൂടി പരിഗണിക്കുമോയെന്ന് വിശദമാക്കാമോ;

(ഡി)  ചെങ്ങന്നൂർ നിയോജകമണ്ഡലത്തിലെ അങ്ങാടിക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ കോമ്പൗണ്ടിൽ കിടന്നിരുന്ന മരത്തടികൾ നീക്കം ചെയ്യാത്തതിന്റെ കാരണം വ്യക്തമാക്കാമോ?

സാമൂഹ്യ വനവൽക്കരണവും വനസംരക്ഷണ പരിപാടികളും

820  ശ്രീ. വിഷ്ണു മോഹൻ
ശ്രീ. ഉല്ലാസ് കോവൂർ
ശ്രീ. വി. കുഞ്ഞികൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സാമൂഹ്യ വനവത്കരണത്തിനും വനസംരക്ഷണത്തിനുമായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദീകരിക്കാമോ;

(ബി)  നഗരപ്രദേശങ്ങളിലെ അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനും ഹരിത ഇടങ്ങൾ (ഗ്രീൻ സ്പേസസ് ) വർദ്ധിപ്പിക്കുന്നതിനുമായി സാമൂഹ്യ വനവത്കരണ വിഭാഗത്തിന്റെ നേതൃത്വത്തിൽ മിയാവാക്കി മാതൃകയിലോ നഗര വനങ്ങളായോ(അർബൻ ഫോറസ്റ്റ്സ്) പദ്ധതികൾ നടപ്പിലാക്കുന്നുണ്ടോ; വിശദമാക്കാമോ ;

(സി)  തീരദേശ സംരക്ഷണത്തിന്റെ ഭാഗമായി സാമൂഹ്യ വനവത്കരണ വിഭാഗം കണ്ടൽക്കാടുകൾ വെച്ചുപിടിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി നടപടികൾ സ്വീകരിക്കുന്നുണ്ടോ; വ്യക്തമാക്കാമോ?

ആലപ്പുഴ ജില്ലയിൽ സാമൂഹ്യ വനവത്കരണ പദ്ധതി

821  ശ്രീ. ജി. സുധാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  2021-22 മുതൽ 2025-26 വരെയുള്ള സാമ്പത്തികവർഷ കാലയളവിൽ ആലപ്പുഴ ജില്ലയിൽ സാമൂഹ്യ വനവത്കരണ പദ്ധതി മുഖേന നടപ്പിലാക്കിയ പദ്ധതികളെ , പദ്ധതിയുടെ പേര്, നടപ്പാക്കിയ വർഷം, പദ്ധതി ആരംഭിച്ച സ്ഥലം, ബന്ധപ്പെട്ട തദ്ദേശസ്ഥാപനം, പദ്ധതി ലക്ഷ്യം എന്നിങ്ങനെ ഇനം തിരിച്ച് വിശദാംശം നൽകാമോ;

(ബി)  2021-22 മുതൽ 2025-26 വരെ ആലപ്പുഴ ജില്ലയിലെ സാമൂഹ്യ വനവത്കരണത്തിന് അനുവദിച്ച മൊത്തം തുകയും ചെലവഴിച്ച തുകയും ലാപ്സായ തുകയും എത്രയെന്ന് വർഷംതിരിച്ച് വ്യക്തമാക്കാമോ;

(സി)  സാമൂഹ്യ വനവത്കരണ പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യുന്ന തൈകൾ ഗുണമേന്മ ഉറപ്പുവരുത്തുന്നതിനുള്ള ചുമതല ആര്‍ക്കാണെന്ന് വ്യക്തമാക്കാമോ;

(ഡി)  പ്രസ്തുത പദ്ധതി യഥാർത്ഥ ലക്ഷ്യം നേടാതെ എല്ലാ വർഷവും ജൂൺ 5 ന് വൃക്ഷതൈ വിതരണം ചെയ്യുന്ന രീതിയിൽ ചുരുങ്ങുകയും ആയതിലേയ്ക്ക് ക്രമാതീതമായി തുക ചെലവഴിക്കപ്പെടുകയും ചെയ്യുന്നുവെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ടോ;

(ഇ)  2021-26 കാലയളവിൽ സ്കൂൾ കെട്ടിടങ്ങൾ പുതിയതായി നിർമ്മിച്ചതിൻെറ ഭാഗമായി ആലപ്പുഴ ജില്ലയിൽ നശിപ്പിക്കപ്പെട്ട വൃക്ഷങ്ങളുടെ കണക്ക് ലഭ്യമാണോ; എങ്കിൽ വൃക്ഷങ്ങളുടെ എണ്ണം നൽകാമോ;

(എഫ്)  കടലാക്രമണം തടയാൻ വച്ച് പിടിപ്പിക്കുന്ന കണ്ടൽ കാടുകൾ ആലപ്പുഴ ജില്ലയിൽ എത്രമീറ്റർ വച്ചുപിടിപ്പിച്ചിട്ടുണ്ടെന്നും എന്ത് വളർച്ചയായിയെന്നും അവയില്‍ ഇപ്പോൾ കടപ്പുറത്ത് അവശേഷിക്കുന്നവ എത്രയെണ്ണമെന്നും ഇതുപോലെ കണ്ടൽ കാടുകൾ അമ്പലപ്പുഴ മണ്ഡലത്തിലേത് എവിടെയെന്നും വിശദമാക്കാമോ?

തിരുവനന്തപുരം വന ഡിവിഷനിലെ ജണ്ട നിർമ്മാണ അഴിമതി

822  ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  2019-21 കാലയളവിൽ തിരുവനന്തപുരം വനം ഡിവിഷനിലെ പാലോട് റെയിഞ്ചിൽ ഗുണനിലവാരമില്ലാത്ത ജണ്ടകൾ നിർമ്മിച്ചതിലൂടെ സർക്കാരിന് മൂന്നു കോടിയോളം രൂപയുടെ നഷ്ടമുണ്ടായതുമായി ബന്ധപ്പെട്ട് 12/04/2022, 06/06/2022, 15/03/2025, 22/03/2025 എന്നീ തിയതികളിലെ അന്വേഷണ റിപ്പോർട്ടുകൾ വനം വകുപ്പ് സർക്കാരിൽ സമർപ്പിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ പകർപ്പ് ലഭ്യമാക്കാമോ;

(ബി)  പ്രസ്തുത ജണ്ട നിർമ്മാണത്തിലെ വീഴ്ച കാരണം എത്ര ഹെക്ടർ വനഭൂമി സർക്കാരിന് നഷ്ടമായി എന്നത് സംബന്ധിച്ച് ഏതെങ്കിലും ഏജൻസി അന്വേഷണം നടത്തിയിട്ടുണ്ടോ; എങ്കിൽ അന്വേഷണത്തിലെ കണ്ടെത്തലുകൾ വ്യക്തമാക്കാമോ;

(സി)  ജണ്ട നിർമാണത്തിന്റെ മറവിൽ, ഹെക്ടർ കണക്കിന് വനഭൂമി അനധികൃതമായി നാട്ടുകാർക്ക് വിട്ടു നൽകിയിട്ടുണ്ടോ; എങ്കിൽ പ്രസ്തുത ക്രമക്കേട് മൂലം സർക്കാരിനുണ്ടായ നഷ്ടം തിട്ടപ്പെടുത്തുന്നതിന് മൂന്നാമത് ഒരു നിഷ്പക്ഷ ഏജൻസിയെക്കൊണ്ട് അന്വേഷണം നടത്തുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?

വനാതിർത്തിയിലെ കുടുംബങ്ങളുടെ പുനരധിവാസം

823  ശ്രീ. സനീഷ്‌കുമാര്‍ ജോസഫ്
ശ്രീ. കെ. ജയന്ത്
ശ്രീമതി ഉഷ വിജയൻ
ശ്രീ. ടി .ഒ. മോഹനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് വന്യജീവി സംഘർഷവും പ്രകൃതിദുരന്ത സാധ്യതയുമുള്ള മേഖലകളിൽനിന്ന് 2950 കുടുംബങ്ങളെ സംരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി പാർപ്പിക്കാൻ പദ്ധതിയുണ്ടോ; വ്യക്തമാക്കുമോ;

(ബി)  ആദിവാസി ഉന്നതികളിലും വനാതിർത്തിയിലെ ജനവാസ കേന്ദ്രങ്ങളിലും ഉള്ള കുടുംബങ്ങളെയാണോ ഘട്ടംഘട്ടമായി പുനരധിവസിപ്പിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി)  ആദിവാസി കുടുംബങ്ങളുടെ പരമ്പരാഗത ജീവിതരീതിയും അവകാശങ്ങളും സംരക്ഷിച്ചാണോ പുനരധിവാസം എന്നും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്ന സമഗ്ര പദ്ധതിയാണോ ഇതെന്നും വിശദമാക്കുമോ?

നെയ്യാറിലെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍

824  ശ്രീ. സി. കെ. ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പാറശാല നിയോജക മണ്ഡലത്തിൽ നെയ്യാർ വന്യജീവി സങ്കേതത്തിന്റെ ഭാഗമായ നെയ്യാർ ഡാം പ്രദേശം സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായതിനാൽ, നെയ്യാർ ഡാമിലെ ലയൺ സഫാരി പാർക്കിന്റെ പ്രവർത്തനം പുനരാരംഭിക്കുന്നതിന് നിലവിൽ നിലനിൽക്കുന്ന നിയമപരവും സാങ്കേതികവുമായ തടസ്സങ്ങൾ എന്തെല്ലാമാണെന്ന് വിശദീകരിക്കാമോ;

(ബി)  മുൻപ് ലയൺ സഫാരി പാർക്കിന്റെ പ്രവർത്തനാനുമതി റദ്ദാക്കുന്നതിന് കാരണമായ കേന്ദ്ര മൃഗശാല അതോറിറ്റിയുടെ വ്യവസ്ഥകൾ, പാർക്കിന്റെ നിലവിലുള്ള വിസ്തീർണ്ണ പരിമിതി, നെയ്യാർ ഡാം റിസർവോയറിലെ ദ്വീപിന്റെ ഭൂമിശാസ്ത്രപരമായ പരിമിതി എന്നിവ പരിഹരിക്കുന്നതിനായി സംസ്ഥാന സർക്കാർ തലത്തിൽ ഇതുവരെ സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്ന് അറിയിക്കാമോ;

(സി)  കേന്ദ്ര മൃഗശാല അതോറിറ്റി ഉൾപ്പെടെയുള്ള ബന്ധപ്പെട്ട കേന്ദ്ര ഏജൻസികളുമായി ആവശ്യമായ ആശയവിനിമയം നടത്തി, നിലവിലുള്ള നിയമങ്ങളും വന്യജീവി സംരക്ഷണ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് നെയ്യാർ ലയൺ സഫാരി പാർക്ക് വീണ്ടും തുറന്ന് പ്രവർത്തിപ്പിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ അതിന്റെ വിശദാംശങ്ങൾ ലഭ്യമാക്കാമോ;

(ഡി)  നെയ്യാറിലെ മാൻ പാർക്കും ചീങ്കണ്ണി പാർക്കും നിലവിലുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തി കൂടുതൽ ആകർഷകവും സുരക്ഷിതവും ശാസ്ത്രീയവുമായ രീതിയിൽ നവീകരിക്കുന്നതിനായി ഏതെങ്കിലും പദ്ധതി, പദ്ധതി രേഖ, സർക്കാർ ഉത്തരവ്, ഭരണാനുമതി എന്നിവ നിലവിലുണ്ടോ; ഉണ്ടെങ്കിൽ അതിന്റെ വിശദാംശങ്ങൾ ലഭ്യമാക്കാമോ;

(ഇ)  നെയ്യാർ ഡാം റിസർവോയർ പ്രദേശത്ത് വനംവകുപ്പിന്റെ നിയന്ത്രണത്തിലുള്ള 5D തിയേറ്റർ ഉൾപ്പെടെയുള്ള വിനോദസഞ്ചാര സൗകര്യങ്ങൾ നിലവിൽ ഏത് നിലയിലാണ് പ്രവർത്തിക്കുന്നത് എന്നും അവ നവീകരിക്കുന്നതിനോ പുനഃസംഘടിപ്പിക്കുന്നതിനോ പുതിയ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനോ സർക്കാർതലത്തിൽ പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ടോ എന്നും വ്യക്തമാക്കാമോ;

(എഫ്)  നെയ്യാർ ഡാം റിസർവോയർ, വന്യജീവി സങ്കേതം, ലയൺ സഫാരി പാർക്ക്, മാൻ പാർക്ക്, ചീങ്കണ്ണി പാർക്ക് തുടങ്ങിയ വിവിധ കേന്ദ്രങ്ങളിലായി വനംവകുപ്പിന്റെ നിയന്ത്രണത്തിലുള്ള ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്ററുകൾ, സന്ദർശക വിവരകേന്ദ്രങ്ങൾ, വിശ്രമസൗകര്യങ്ങൾ, ശുചിത്വ സംവിധാനങ്ങൾ, കുടിവെള്ള സൗകര്യങ്ങൾ, ടിക്കറ്റിംഗ് സംവിധാനങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ കൂടുതൽ ജനങ്ങൾക്ക് പ്രയോജനപ്രദമാകുന്ന രീതിയിൽ നവീകരിക്കുന്നതിനുള്ള പദ്ധതി സർക്കാർ പരിഗണിച്ചിട്ടുണ്ടോ;

(ജി)  നെയ്യാർ മേഖലയിലെ നിലവിലുള്ള വിനോദസഞ്ചാര സാധ്യതകൾ ഏകോപിപ്പിച്ച്, വന്യജീവി സംരക്ഷണത്തിനും പരിസ്ഥിതി സംരക്ഷണത്തിനും പ്രാധാന്യം നൽകിക്കൊണ്ട് നെയ്യാറിനെ സമഗ്രമായ വന്യജീവി-ഇക്കോ ടൂറിസം കേന്ദ്രമായി വികസിപ്പിക്കുന്നതിനുള്ള മാസ്റ്റർ പ്ലാൻ/സമഗ്ര പദ്ധതി തയ്യാറാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; മേൽപ്പറഞ്ഞ പ്രവർത്തനങ്ങൾക്കായി ഇതുവരെ പുറപ്പെടുവിച്ചിട്ടുള്ള സർക്കാർ ഉത്തരവുകൾ, ഭരണാനുമതികൾ, പദ്ധതി രേഖകൾ, അനുവദിച്ചിട്ടുള്ള തുക, നിർവഹണ ഏജൻസി, നിലവിലെ പ്രവർത്തന പുരോഗതി എന്നിവയുടെ വിശദാംശങ്ങൾ ലഭ്യമാക്കുമോ; കൂടാതെ അവ സമയബന്ധിതമായി പൂർത്തീകരിച്ച് നെയ്യാറിലെ വിനോദസഞ്ചാര സൗകര്യങ്ങൾ കൂടുതൽ ജനോപകാരപ്രദമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ?

വനപാലകർക്ക് ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍

825  ശ്രീ. സജീവ് ജോസഫ്
ശ്രീ. റോയി. കെ. പൗലോസ്
ശ്രീ. പഴകുളം മധു
ശ്രീ. റോണി. കെ. ബേബി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തു് വനപാലകർക്ക് ആവശ്യമായ സുരക്ഷാ ഉപകരണങ്ങളും ആധുനിക ആശയവിനിമയ സംവിധാനങ്ങളും ലഭ്യമാക്കിയിട്ടുണ്ടോ; വന്യജീവി നിരീക്ഷണത്തിനായി ഡ്രോൺ, ക്യാമറ ട്രാപ്പ്, എ.ഐ. അധിഷ്ഠിത സംവിധാനങ്ങൾ എന്നിവ കൂടുതൽ വ്യാപിപ്പിക്കുമോ; വിശദമാക്കാമോ;

(ബി)  വനപാലകരുടെ ജോലിഭാരം കുറയ്ക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും എന്തെല്ലാം സംവിധാനങ്ങളാണ് നിലവിലുള്ളത്; വിശദമാക്കാമോ;

(സി)  വനമേഖലകളിലെ റോഡുകൾ, വാഹനങ്ങൾ, വാച്ച് ടവറുകൾ, സ്ട്രീറ്റ് ലൈറ്റുകൾ, വാർത്താവിനിമയ മാർഗ്ഗങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?

കൃഷിയിടങ്ങള്‍ നശിപ്പിക്കുന്ന കാട്ടുപന്നികളെ തുരത്താന്‍ നടപടികള്‍

826  ശ്രീ. തോമസ് ഉണ്ണിയാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ എല്ലാ പ്രദേശങ്ങളിലും കൃഷിയ്ക്കും ജനങ്ങളുടെ ജീവനും ഭീഷണിയായി പെരുകുന്ന കാട്ടുപന്നികളെ ഫലപ്രദമായി തടയാന്‍ ഈ സര്‍ക്കാര്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചുവരുന്നത് എന്ന് വ്യക്തമാക്കുമോ;

(ബി)  ഗ്രാമസഭകളുടെയും യുവജനസാംസ്കാരിക സംഘടനകളുടെയും സഹകരണത്തോടെ കാട്ടുപന്നികളെ പിടിക്കുന്നതിനും ഫലപ്രദമായി ഇവയുടെ അതിക്രമം തടയുന്നതിനും കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ;

(സി)  കാട്ടുപന്നികളുടെ ആക്രമണത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും കൃഷിനാശം ഉണ്ടായവര്‍ക്കും മതിയായ നഷ്ടപരിഹാരം നല്‍കാന്‍ നടപടി സ്വീകരിക്കുമോ?

പുനലൂർ മണ്ഡലത്തിലെ റോസ് മലയിലെയും കട്ടിളപ്പാറയിലെയും സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി.

827  ശ്രീ. സി. അജയപ്രസാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പുനലൂർ മണ്ഡലത്തിലെ കുളത്തൂപ്പുഴ ഗ്രാമപ്പഞ്ചായത്തിലുൾപ്പെട്ട റോസ് മല, കട്ടിളപ്പാറ എന്നീ പ്രദേശങ്ങളിൽ നടപ്പിലാക്കിയ നവകിരണം സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയുടെ നിബന്ധനകൾ സംബന്ധിച്ച വിശദാംശങ്ങൾ ലഭ്യമാക്കുമോ;

(ബി)  പ്രസ്തുത പദ്ധതി പ്രകാരം റോസ് മലയിലും കട്ടിളപ്പാറയിലും ഒഴിഞ്ഞു പോയ മുഴുവൻ കുടുംബങ്ങൾക്കും നൽകേണ്ട നഷ്ടപരിഹാര തുക നല്കിയിട്ടുണ്ടോയെന്നും ആർക്കെങ്കിലും ഇനിയും നഷ്ടപരിഹാര തുക നല്കാനുണ്ടെങ്കിൽ ആയത് നൽകാത്തതിന്റെ കാരണങ്ങളെന്തെന്നും വ്യക്തമാക്കാമോ;

(സി)  പുനലൂർ മണ്ഡലത്തിലെ റോസ് മലയിലും കട്ടിളപ്പാറയിലും പ്രസ്തുത പദ്ധതി പ്രകാരം എത്ര കുടുംബങ്ങൾ നിലവിൽ ഒഴിഞ്ഞു പോയിട്ടുണ്ടെന്നും രണ്ട് സ്ഥലങ്ങളിലുമായി ഇനി എത്ര കുടുംബങ്ങൾ ഒഴിഞ്ഞുപോകാനുണ്ടെന്നും അതിൽ പട്ടയമില്ലാത്തവർ എത്രയെന്നും സ്ഥിര താമസമില്ലാതെ പട്ടയ ഭൂമി മാത്രം സ്വന്തമായുള്ളവരെത്രയെന്നും പ്രത്യേകം പ്രത്യേകം അറിയിക്കാമോ;

(ഡി)  റോസ് മലയിലും കട്ടിളപ്പാറയിലും പട്ടയ ഭൂമിയിലല്ലാതെ നിലവിൽ താമസിക്കുന്ന കുടുംബങ്ങളുടെ പുനരധിവാസം സംബന്ധിച്ചും സ്ഥിരതാമസമില്ലാതെ പട്ടയഭൂമി മാത്രമുള്ളവരെ ഒഴിപ്പിക്കുന്നത് സംബന്ധിച്ചും സർക്കാർ നിലപാട് എന്താണെന്ന് വ്യക്തമാക്കുമോ;

(ഇ)  നവകിരണം സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി പ്രകാരം ഇനിയും റോസ് മലയിലും കട്ടിളപ്പാറയിലും നിന്ന് ഒഴിഞ്ഞു പോകാത്ത കുടുംബങ്ങളെ ഒഴിപ്പിക്കുന്നത് സംബന്ധിച്ച് വനം വകുപ്പിന്റെ നിലപാട് എന്താണെന്നും പ്രസ്തുത പദ്ധതി തുടരുമോയെന്നും വ്യക്തമാക്കുമോ?

ഇക്കോ റെസ്റ്റോറേഷൻ പദ്ധതി

828  ശ്രീ. സി. അജയപ്രസാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  അക്കേഷ്യ, മാഞ്ചിയം, യൂക്കാലിപ്‌റ്റസ്‌ തുടങ്ങിയ വിദേശ സസ്യങ്ങളെ വനമേഖലയിൽ നിന്നും നീക്കം ചെയ്യുന്നതിന് വനം വകുപ്പ് ആവിഷ്‌ക്കരിച്ച ഇക്കോ റെസ്റ്റോറേഷൻ പദ്ധതി പ്രകാരം പുനലൂർ മണ്ഡലത്തില്‍ എത്ര ഹെക്ടർ വനഭൂമിയില്‍ നിന്നും വിദേശ സസ്യങ്ങളെ നീക്കം ചെയ്യാൻ പദ്ധതിയുണ്ടെന്ന് വിശദമാക്കാമോ;

(ബി)  2025-26 സാമ്പത്തിക വർഷം വരെ എത്ര ഹെക്ടർ പ്ലാന്റേഷനുകൾ ആയിരുന്നു വർക്കിങ് പ്ലാനുകൾ പ്രകാരം പുനലൂർ മണ്ഡലത്തിൽ ഇക്കോ റെസ്റ്റോറേഷൻ നടത്തേണ്ടിയിരുന്നതെന്നും പ്രസ്തുത സാമ്പത്തിക വർഷം വരെ എത്ര ഹെക്ടർ വന പ്രദേശത്ത് പുനലൂർ മണ്ഡലത്തിൽ ഇക്കോ റെസ്റ്റോറേഷൻ നടത്തിയിട്ടുണ്ടെന്നും അറിയിക്കാമോ;

(സി)  പുനലൂർ മണ്ഡലത്തിൽ വർക്കിങ് പ്ലാനിൽ നിഷ്‌കർഷിച്ചിട്ടുള്ള ഏരിയയില്‍ പൂർണമായും ഇക്കോ റെസ്റ്റോറേഷൻ നടത്താതിരുന്നിട്ടുണ്ടെങ്കിൽ ആയതിന്റെ കാരണം വിശദമാക്കാമോ?

സര്‍പ്പ വോളണ്ടിയര്‍മാര്‍ക്കുളള ഇന്‍ഷുറന്‍സ്

829  ശ്രീ. സി. കെ. കാസിം : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വനം വകുപ്പിന് കീഴിലുളള സര്‍പ്പ വോളണ്ടിയര്‍മാര്‍ക്ക് നിലവില്‍ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;

(ബി)  ഇല്ലെങ്കിൽ, ഇൻഷുറൻസ് നൽകുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?

വന്യജീവികള്‍ വരുത്തുന്ന കൃഷിനാശങ്ങള്‍ക്ക് നഷ്ടപരിഹാരം

830  ശ്രീ. സി. കെ. കാസിം : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വന്യജീവികള്‍ മൂലം കൃഷിനാശം ഉണ്ടാകുന്നതിനും വളര്‍ത്തുമൃഗങ്ങള്‍ കൊല്ലപ്പെടുന്നതിനുമുള്ള നഷ്ടപരിഹാരം നല്‍കുന്നതിന് നിലവില്‍ എത്ര കാലതാമസം നേരിടുന്നുണ്ട്; കാലതാമസമില്ലാതെ സമയബന്ധിതമായി നഷ്ടപരിഹാരം ലഭിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ?

വന്യജീവി ആക്രമണങ്ങളും പരിഹാരങ്ങളും

831  ശ്രീ. ടി. പി. അഷ്റഫലി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വന്യജീവി ആക്രമണങ്ങളിൽ ജീവഹാനി സംഭവിച്ചവർക്കും പരിക്കേറ്റവർക്കും നൽകുന്ന നഷ്ടപരിഹാരത്തുക വർദ്ധിപ്പിക്കുന്നതിനും ആയത് വേഗത്തിലും സമയബന്ധിതമായും വിതരണം ചെയ്യുന്നതിനും എന്തെല്ലാം നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുളളതെന്ന് വ്യക്തമാക്കാമോ;

(ബി)  നിലവിലുള്ള സർക്കാർ അധികാരമേറ്റ ശേഷം വനാതിർത്തികളിൽ വന്യമൃഗങ്ങൾ ഇറങ്ങുന്നത് തടയുന്നതിനായി സോളാർ ഫെൻസിംഗ്, കിടങ്ങുകൾ, ക്രാഷ് ഗാർഡ് സ്റ്റീൽ ഫെൻസിംഗ് എന്നിവ സ്ഥാപിക്കുന്നതിന് ഇതുവരെ എത്ര തുക അനുവദിച്ചിട്ടുണ്ടെന്നും ആയതിന്റെ നിർമ്മാണ പുരോഗതി എന്താണെന്നും വ്യക്തമാക്കാമോ;

(സി)  ജനവാസ മേഖലകളിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ പിടികൂടുന്നതിനും നിരീക്ഷിക്കുന്നതിനുമായി ദ്രുതകർമ്മ സേനകളുടെ (ആർ.ആർ.ടി) പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ എന്തൊക്കെ പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളത്?

നിലമ്പൂർ നിയോജക മണ്ഡലത്തില്‍ വന്യമൃഗാക്രമണത്തിനെതിരെ സംരക്ഷണ പദ്ധതികള്‍

832  ശ്രീ. ആര്യാടന്‍ ഷൗക്കത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  നിലമ്പൂർ നിയോജക മണ്ഡലത്തിൽ മുഴുവന്‍ ജനവാസ മേഖലയെയും വന്യമൃഗാക്രമണത്തില്‍ നിന്നും സംരക്ഷിക്കുന്ന രീതിയിലുള്ള സമഗ്രമായ പദ്ധതികള്‍ ആവിഷ്കരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ;

(ബി)  ഇതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് സംയോജിത പദ്ധതികള്‍ രൂപീകരിക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമോ?

മനുഷ്യ-വന്യജീവി സംഘർഷവും സുരക്ഷയും

833  ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ മലയോര, വനമേഖലകളിൽ വന്യജീവി ആക്രമണം മൂലം ജീവഹാനിയും കൃഷിനാശവും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇത് പ്രതിരോധിക്കാൻ നടപ്പിലാക്കിവരുന്ന ഹാംഗിംഗ് ഫെൻസിംഗ്, സൗരവേലികൾ, കിടങ്ങുകൾ എന്നിവയുടെ നിലവിലെ കാര്യക്ഷമത എത്രത്തോളമാണെന്ന് വ്യക്തമാക്കാമോ;

(ബി)  വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങൾക്കും പരിക്കേൽക്കുന്നവര്‍ക്കും കൃഷിനാശം സംഭവിക്കുന്ന കർഷകർക്കും നഷ്ടപരിഹാര തുക നൽകുന്നതില്‍ കുടിശ്ശികയുണ്ടോ; വ്യക്തമാക്കാമോ;

(സി)  വന്യജീവി ആക്രമണങ്ങൾ സംബന്ധിച്ച് പെട്ടെന്ന് മുന്നറിയിപ്പ് നൽകുന്നതിനായി റേഡിയോ കോളറിംഗ്, എ.ഐ. അധിഷ്ഠിത ക്യാമറകൾ, ഡ്രോൺ നിരീക്ഷണം തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകൾ എത്ര വനമേഖലകളിൽ പൂർണ്ണമായി സജ്ജമാക്കിയിട്ടുണ്ട്; വ്യക്തമാക്കാമോ?

വന്യജീവി ആക്രമണവും പരിഹാരവും

834  ശ്രീ. പാറക്കൽ അബ്‌ദുല്ല : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വന്യജീവി ആക്രമണം മൂലമുണ്ടാകുന്ന ജീവഹാനിക്കും കൃഷിനാശത്തിനുമുള്ള നഷ്ടപരിഹാരത്തുക വർദ്ധിപ്പിക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലുണ്ടോ; ഉണ്ടെങ്കിൽ വിശദാംശങ്ങൾ നൽകുമോ;

(ബി)  വന്യജീവി പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി വനം വകുപ്പിന് പുറമെ കൃഷി, റവന്യൂ വകുപ്പുകളുടെ സംയോജിത ഇടപെടൽ ആവശ്യമാണെന്ന് കരുതുന്നുണ്ടോ; എങ്കിൽ ആയതിനായി എന്തൊക്കെ നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്നുള്ള വിശദാംശങ്ങൾ നൽകുമോ;

(സി)  നിലവിലുള്ള സർക്കാർ അധികാരമേറ്റ ശേഷം വന്യജീവി ആക്രമണം തടയുന്നതിനായി ഇതുവരെ സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?

ഒല്ലൂർ നിയോജക മണ്ഡലത്തിലെ കാട്ടാനശല്യം പരിഹരിക്കുന്നതിനുള്ള നടപടികൾ

835  ശ്രീ. കെ. രാജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഒല്ലൂർ നിയോജക മണ്ഡലത്തിലെ മാന്നാമംഗലം ഫോറസ്റ്റ് ഡിവിഷൻ, പട്ടിക്കാട് ഫോറസ്റ്റ് റേഞ്ച്, പീച്ചി വൈൽഡ്‌ലൈഫ് വിഭാഗങ്ങളുടെ പരിധിയിലുള്ള പ്രദേശങ്ങളിൽ രൂക്ഷമായ കാട്ടാനശല്യം നിലനിൽക്കുന്നതായും കാട്ടാനശല്യം നേരിടുന്ന പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന റാപ്പിഡ് റെസ്പോൺസ് ടീമുകളിൽ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തതായും സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;

(ബി)  വനമേഖലയിൽ നിന്ന് ജനവാസ മേഖലകളിലേക്ക് കാട്ടാനകൾ കടന്നുവരുന്നതും കൃഷിയിടങ്ങളിലും നാട്ടുവഴികളിലും വീടുകളുടെ പരിസരങ്ങളിലും കാട്ടാനകളുടെ സാന്നിധ്യം ഉണ്ടാകുന്നതും മൂലം ജനങ്ങളുടെ ജീവനും സ്വത്തിനും നേരിടുന്ന ഭീഷണി പരിഹരിക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമാണ്; വിശദമാക്കാമോ;

(സി)  നിലവിലുള്ള ഫെൻസിങ് സംവിധാനങ്ങൾ പൂർണമായി പ്രവർത്തനക്ഷമമാക്കുന്നതിനും തകരാറിലായ ഫെൻസിങ് പുനഃസ്ഥാപിക്കുന്നതിനും ആവശ്യമായ ഫണ്ടും സാങ്കേതിക സഹായവും ലഭ്യമാക്കുന്നതിനും, സ്വകാര്യ ഭൂമികളിൽ ഫെൻസിങ് സ്ഥാപിക്കാൻ തയ്യാറാകുന്ന വ്യക്തികൾക്കും കൂട്ടായ്മകൾക്കും സബ്സിഡി ഉൾപ്പെടെയുള്ള സഹായം നൽകുന്നതിനുമായി സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമാണ്; വിശദമാക്കാമോ;

(ഡി)  ഒല്ലൂർ മണ്ഡലത്തിലെ മനുഷ്യ–വന്യജീവി സംഘർഷം പരിഹരിക്കുന്നതിനായി വനം, റവന്യൂ, തദ്ദേശസ്വയംഭരണം, ദുരന്തനിവാരണം തുടങ്ങിയ ബന്ധപ്പെട്ട വകുപ്പുകളെ ഏകോപിപ്പിച്ച് സമഗ്രമായ ഫെൻസിങ് മാസ്റ്റർ പ്ലാനും ദീർഘകാല പ്രതിരോധ പദ്ധതിയും തയ്യാറാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;

(ഇ)  റാപ്പിഡ് റെസ്പോൺസ് ടീമുകളുടെ അംഗബലം വർധിപ്പിക്കുന്നതിനും ആവശ്യമായ വാഹനങ്ങൾ, ആശയവിനിമയ സംവിധാനങ്ങൾ, സുരക്ഷാ ഉപകരണങ്ങൾ എന്നിവ ലഭ്യമാക്കുന്നതിനും നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;

(എഫ്)  പ്രദേശവാസികളുടെ പങ്കാളിത്തത്തോടെ പ്രാദേശിക റെസ്പോൺസ് ടീമുകൾ രൂപീകരിച്ച് ആവശ്യമായ പരിശീലനവും ഉപകരണങ്ങളും നൽകുന്നതിനുള്ള സാധ്യത പരിശോധിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ അതിനായി സ്വീകരിച്ച നടപടികൾ എന്തെല്ലാമാണ്?

വനാതിർത്തി മേഖലകളില്‍ ജനസുരക്ഷക്കായി കര്‍മ്മപരിപാടികള്‍

836  ശ്രീ. മഞ്ഞളാംകുഴി അലി
ശ്രീ. ഫൈസൽ ബാബു
ശ്രീ. സി. കെ. കാസിം
ശ്രീ. പി. കെ. നവാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വനാതിര്‍ത്തിയോടു ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പുതിയ കര്‍മ്മപരിപാടികള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;

(ബി)  വന്യജീവി സംഘര്‍ഷം കുറയ്ക്കുന്നതിനും നഷ്ടപരിഹാരതുക വിതരണം കാര്യക്ഷമമാക്കുന്നതിനും പുതിയ പദ്ധതികളിൽ മുന്‍ഗണന നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;

(സി)  വന്യജീവി ആക്രമണം അതിരൂക്ഷമായി അനുഭവപ്പെടുന്ന മേഖലകളില്‍ പുതിയ സൗരോര്‍ജ്ജ വേലികള്‍ നിര്‍മ്മിക്കുന്നതിനും നിലവിലുള്ള വേലികളുടെ അറ്റകുറ്റപ്പണികൾ വേഗത്തിലാക്കുന്നതിനും നടപടി സ്വീകരിക്കുമോ; വിശദാംശം നല്‍കുമോ?

പന്നികളുടെ ആക്രമണം

837  ശ്രീ. കുറുക്കോളി മൊയ്തീന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഗ്രാമപ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും പന്നികളുടെ എണ്ണത്തിൽ ഉണ്ടാകുന്ന ക്രമാതീതമായ വർദ്ധനവ് നിയന്ത്രിക്കുന്നതിന് സർക്കാർ സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;

(ബി)  പന്നികളുടെ ആക്രമണം മൂലം മനുഷ്യർക്കുണ്ടാകുന്ന ജീവഹാനിക്കും പരിക്കിനും എപ്രകാരമാണ് നഷ്ടപരിഹാരം നൽകുന്നതെന്ന് വിശദമാക്കാമോ;

(സി)  പന്നികളുടെ ആക്രമണം മൂലമുണ്ടാകുന്ന കൃഷിനാശത്തിന് കർഷകർക്ക് എപ്രകാരമാണെ് നഷ്ടപരിഹാരം നൽകുന്നതെന്ന് വിശദമാക്കാമോ;

(ഡി)  മനുഷ്യർക്കും കൃഷിക്കും നാശമുണ്ടാക്കുന്ന പന്നികളെ കൊല്ലുന്നതിനും പിടികൂടുന്നതിനും പൊതുജനങ്ങൾക്ക് സ്വീകരിക്കാവുന്ന നടപടികൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?

മലയാറ്റൂര്‍, ചാലക്കുടി, വാഴച്ചാല്‍ ഡിവിഷനുകളിൽ സൗരോർജ്ജ തൂക്കുവേലി

838  ശ്രീ. സനീഷ്‌കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ മലയാറ്റൂര്‍, ചാലക്കുടി, വാഴച്ചാല്‍ ഡിവിഷനുകളിൽ മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനായി നബാര്‍ഡ് സഹായത്തോടെ സൗരോര്‍ജ്ജ തൂക്കുവേലി സ്ഥാപിക്കുന്ന പ്രവൃത്തിയുടെ പുരോഗതി വിശദമാക്കുമോ;

(ബി)  പ്രസ്തുത സൗരോര്‍ജ്ജ തൂക്കുവേലി ഓരോ ഡിവിഷന് കീഴിലും എത്ര ദൂരമാണ് സ്ഥാപിക്കുന്നതെന്നും നിലവില്‍ ഓരോ ഡിവിഷനിലും എത്ര ദൂരം സ്ഥാപിച്ചുവെന്നും പ്രസ്തുത പ്രവൃത്തി എന്നത്തേക്ക് പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്നും വിശദമാക്കുമോ;

വന്യജീവി ആക്രമണ പ്രതിരോധത്തിനുള്ള കേന്ദ്രസഹായം

839  ശ്രീ. പഴകുളം മധു : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ വനാതിർത്തി പ്രദേശങ്ങളിലും ആദിവാസി മേഖലകളിലും വർധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങൾ തടയുന്നതിനും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നതിനുമായി കേന്ദ്രസർക്കാരിൽനിന്ന് ആവശ്യമായ സാമ്പത്തികവും സാങ്കേതികവുമായ സഹായങ്ങൾ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ;

(ബി)  വന്യജീവി ആക്രമണം തടയുന്നതിനായി നിലവിൽ സംസ്ഥാനത്തിന് ലഭ്യമായിക്കൊണ്ടിരിക്കുന്ന കേന്ദ്രസഹായ പദ്ധതികൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ;

(സി)  ആദിവാസി മേഖലകളിൽ സൗരവേലി, പ്രതിരോധ സംവിധാനങ്ങൾ, മുന്നറിയിപ്പ് സംവിധാനങ്ങൾ എന്നിവ ശക്തിപ്പെടുത്തുന്നതിനായി കേന്ദ്രസർക്കാരിനോട് കൂടുതൽ സഹായം ആവശ്യപ്പെടുമോ; വ്യക്തമാക്കാമോ?

വന്യജീവി ആക്രമണം തടയാന്‍ നൂതന നടപടികൾ

840  ശ്രീ. ഷിബു തെക്കുംപുറം
ശ്രീ. അപു ജോൺ ജോസഫ്
ശ്രീ. വിനു ജോബ് കുഴിമണ്ണിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽനിന്ന് കർഷകരെയും കാർഷികവിളകളെയും സംരക്ഷിക്കുന്നതിനായി ഈ സർക്കാർ സ്വീകരിച്ചുവരുന്ന നൂതന നടപടികൾ എന്തൊക്കെയാണെന്ന് അറിയിക്കാമോ; ഇതിനായി വനാതിർത്തി മേഖലകളിൽ ഡ്രോൺ സ്ക്വാഡുകൾ രൂപീകരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;

(ബി)  ഡ്രോൺ നിരീക്ഷണത്തിനുപുറമേ വനാതിർത്തികളിൽ വന്യജീവികളെ നിരീക്ഷിക്കുന്നതിനും പിന്തിരിപ്പിക്കുന്നതിനുമായി എന്തെല്ലാം അധിക സുരക്ഷാ സംവിധാനങ്ങളാണ് ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;

(സി)  ഹോട്ട്സ്പോട്ടുകളായി കണ്ടെത്തിയിട്ടുള്ള പ്രദേശങ്ങളില്‍ വന്യമൃഗങ്ങളെ അകറ്റാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കിയുള്ള ദൃശ്യ-ശ്രവ്യ സംവിധാനങ്ങള്‍ ഒരുക്കാന്‍ തയ്യാറാകുമോ; വിശദമാക്കാമോ;

(ഡി)  വന്യജീവി ആക്രമങ്ങള്‍ മൂലമുണ്ടാകുന്ന ജീവഹാനിക്കും വിളനാശത്തിനുമുള്ള നഷ്ടപരിഹാരം കാലോചിതമായി പരിഷ്കരിക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?

ഒല്ലൂർ നിയോജകമണ്ഡലത്തിലെ വന്യജീവി ആക്രമണം

841  ശ്രീ. കെ. രാജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഒല്ലൂർ നിയോജകമണ്ഡലത്തിന്റെ പരിധിയിൽ പ്രവർത്തിക്കുന്ന റാപ്പിഡ് റെസ്പോൺസ് ടീമുകളിൽ നിലവിൽ എത്ര ജീവനക്കാരാണുള്ളത്; അനുവദിച്ചിട്ടുള്ളതും നിലവിലുള്ളതുമായ തസ്തികകളുടെ വിശദാംശങ്ങൾ ലഭ്യമാക്കാമോ;

(ബി)  വന്യജീവി ആക്രമണം നേരിടുന്നതിനായി ആവശ്യമായ ജീവനക്കാർ, വാഹനങ്ങൾ, ആശയവിനിമയ സംവിധാനങ്ങൾ, സുരക്ഷാ ഉപകരണങ്ങൾ എന്നിവ നിലവിൽ ലഭ്യമാണോ; കുറവുകൾ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(സി)  പ്രസ്തുത പ്രദേശങ്ങളിലെ നിലവിലുള്ള സൗരോർജ വേലികൾ, ആനപ്രതിരോധ വേലികൾ എന്നിവയുടെ പ്രവർത്തനക്ഷമത പരിശോധിച്ചിട്ടുണ്ടോ; തകരാറിലായവ പുനഃസ്ഥാപിക്കുന്നതിനും പുതിയ പ്രതിരോധ സംവിധാനങ്ങൾ സ്ഥാപിക്കുന്നതിനും ആവശ്യമായ ഫണ്ട് അനുവദിക്കുമോ?

മാവേലിക്കര മണ്ഡലത്തിലെ വന്യജീവി ശല്യം

842  ശ്രീ. എം. എസ്. അരുണ്‍ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മാവേലിക്കര മണ്ഡലത്തില്‍ കാട്ടുപന്നികള്‍ ഉള്‍പ്പെടെയുള്ള വന്യജീവികളുടെ ശല്യം രൂക്ഷമായത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)  പ്രസ്തുത വന്യജീവി ശല്യം പരിഹരിക്കുവാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?

നെന്മാറ മണ്ഡലത്തിലെ വന്യജീവി ആക്രമണം

843  ശ്രീ. കെ. പ്രേമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  നെന്മാറ മണ്ഡലത്തിൽ വന്യജീവി ആക്രമണങ്ങളിൽ മരണപ്പെട്ടവരുടെ ആശ്രിതർക്കും പരിക്കേറ്റവർക്കുമുള്ള നഷ്ടപരിഹാരത്തുക ഇനിയും എത്ര പേർക്ക് വിതരണം ചെയ്യാനുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി)  ഇവര്‍ക്കുള്ള നഷ്ടപരിഹാര തുക അടിയന്തരമായി വിതരണം ചെയ്യുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ?

മനുഷ്യ വന്യജീവി സംഘർഷ ലഘൂകരണം

844  ശ്രീ. കെ. എന്‍. ബാലഗോപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മനുഷ്യ വന്യജീവി സംഘർഷ ലഘൂകരണത്തിനായി സംസ്ഥാനതല ഉപദേശക സമിതി രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ പ്രസ്തുത സമിതിയുടെ രൂപീകരണവുമായി ബന്ധപ്പെട്ട ഫയലിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;

(ബി)  സമിതിയില്‍ ഉള്‍പ്പെടുത്തിയ അംഗങ്ങള്‍ക്ക് മനുഷ്യ-വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട മേഖലയില്‍ മതിയായ പ്രാവീണ്യമില്ലെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;

(സി)  പ്രസ്തുത സമിതി അംഗങ്ങളുടെ വ്യക്തിഗത യോഗ്യതകളും മനുഷ്യ-വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട മേഖലയിലെ പ്രാവീണ്യവും എന്താണെന്നും, ഉപദേശക സമിതി അംഗങ്ങളെന്ന നിലയില്‍ അവരില്‍ നിന്ന് പ്രതീക്ഷിക്കുന്ന സംഭാവനകൾ എന്താണെന്നും വ്യക്തമാക്കാമോ?

അരുവിക്കര മണ്ഡലത്തിലെ വന്യജീവി പ്രതിരോധ പദ്ധതികൾ

845  ശ്രീ. ജി. സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  അരുവിക്കര നിയോജകമണ്ഡലത്തിലെ വന മേഖലകള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ വന്യജീവി ആക്രമണം തടയുന്നതിനായി പുതിയതായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികൾ ഏതെല്ലാമാണെന്ന് അറിയിക്കുമോ?

വന്യജീവി ആക്രമണവും നഷ്ടപരിഹാരവും

846  ശ്രീ. വി. ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വന്യജീവി ആക്രമണങ്ങളില്‍ ആകെ എത്ര പേര്‍ക്ക് നഷ്ടപരിഹാരം അനുവദിച്ചിട്ടുണ്ടെന്നും വന്യജീവി ആക്രമണത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതരായ എത്ര പേര്‍ക്ക് നഷ്ടപരിഹാരം അനുവദിച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ?

ചേലക്കര നിയോജക മണ്ഡലത്തിലെ കാട്ടാന ശല്യം

847  ശ്രീ. യു. ആര്‍. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ചേലക്കര നിയോജക മണ്ഡലത്തില്‍ എത്ര കിലോമീറ്റര്‍ ദൂരം ജനവാസ മേഖലയോട് ചേര്‍ന്ന വനാതിര്‍ത്തി പ്രദേശമുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)  ചേലക്കര നിയോജക മണ്ഡലത്തിലെ വനാതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന ജനവാസ മേഖലയില്‍ എന്നു മുതലാണ് കാട്ടാന ഇറങ്ങി കൃഷി നശിപ്പിക്കുന്ന സംഭവങ്ങള്‍ ഉണ്ടാകുന്നതായി ശ്രദ്ധയില്‍പ്പെട്ടത്; കാട്ടാന മച്ചാട് വനമേഖലയിലേക്ക് കടന്നുവരാനുണ്ടായ സാഹചര്യം എന്തായിരുന്നുവെന്ന് പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;

(സി)  കൃഷി ഇടങ്ങളിലേക്ക് കാട്ടാന ഇറങ്ങുന്നത് തടയുന്നതിനായിട്ടുള്ള സൗരവേലി നിര്‍മ്മാണം ചേലക്കര നിയോജക മണ്ഡലത്തില്‍ എത്ര കിലോമീറ്റര്‍ ദൂരം പൂര്‍ത്തീകരിച്ചിട്ടുണ്ട്; ശേഷിക്കുന്ന പ്രദേശത്ത് സൗരവേലി നിര്‍മ്മാണം എന്നത്തേക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയും; സൗരവേലി നിര്‍മ്മാണത്തിന് ഏതൊക്കെ ഫണ്ടുകളില്‍ നിന്നാണ് തുക അനുവദിച്ചിട്ടുള്ളത്; വിശദാംശം ലഭ്യമാക്കുമോ;

(ഡി)  ജനവാസ മേഖലകളുമായി ബന്ധപ്പെട്ടു കിടക്കുന്ന മാച്ചാട് വനമേഖലയില്‍ നിന്നും കാട്ടാനകളെ തുരത്തി പീച്ചി വനമേഖലയിലേക്ക് എത്തിക്കുന്നതിന് സ്പെഷ്യല്‍ ഡ്രൈവ് നടത്താം എന്ന കാര്യത്തില്‍ എന്ത് നടപടികളാണ് വനം വകുപ്പ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ?

മലമ്പുഴ മണ്ഡലത്തിലെ വന്യജീവി ആക്രമണ പ്രതിരോധ പ്രവർത്തനങ്ങൾ

848  ശ്രീ. എ. പ്രഭാകരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മലമ്പുഴ മണ്ഡലത്തിലെ വനാതിര്‍ത്തികളിലും കൃഷിയിടങ്ങളിലുമുണ്ടാകുന്ന വന്യജീവി ആക്രമണം തടയുന്നതിനായി വനം വകുപ്പ് നടത്തിവരുന്ന ഫെന്‍സിംഗ് പ്രവ‍ൃത്തികള്‍ സംബന്ധിച്ച വിശദവിവരം ലഭ്യമാക്കാമോ;

(ബി)  പ്രസ്തുത മണ്ഡലത്തിൽ നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന സൗരോര്‍ജ്ജ തൂക്കുവേലിയുടെ നിര്‍മ്മാണം ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; വിശദാംശം ലഭ്യമാക്കാമോ?

മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരണം

849  ശ്രീ. എ. പ്രഭാകരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ഏഴ് അംഗ സംസ്ഥാനതല ഉപദേശക സമിതി രൂപീകരിച്ചിട്ടുണ്ടോ;

(ബി)  പ്രസ്തുത സമിതിയില്‍ വിദഗ്ധര്‍ക്കൊപ്പം ഈ മേഖലയില്‍ പരിചയമില്ലാത്ത ചിലരെ ഉള്‍പ്പെടുത്തിയെന്നുള്ള ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഈ സമിതിയില്‍ ഉറപ്പാക്കിയിട്ടുണ്ടോ;

(ഡി)  മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന് മുന്‍ സര്‍ക്കാരിന്റെ കാലത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നിര്‍വഹിച്ച പങ്ക് വിലയിരുത്തി സമിതി പുന:സംഘടിപ്പിക്കുമോ; വിശദമാക്കുമോ?

വന്യജീവി ആക്രമണത്തിന് നഷ്ടപരിഹാരം

850  ശ്രീ. സനീഷ്‌കുമാര്‍ ജോസഫ്
ശ്രീ. കെ. ജയന്ത്
ശ്രീമതി ഉഷ വിജയൻ
ശ്രീ. ടി .ഒ. മോഹനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വന്യജീവി ആക്രമണത്തിൽ ജീവൻ നഷ്ടപ്പെടുന്നവരുടെ ആശ്രിതര്‍ക്കുള്ള നഷ്ടപരിഹാരം വർദ്ധിപ്പിക്കാൻ പദ്ധതിയുണ്ടോ; വിശദമാക്കുമോ;

(ബി)  വന്യജീവി ആക്രമണത്തിൽ കൃഷി, വളർത്തുമൃഗങ്ങൾ എന്നിവക്ക് നാശനഷ്ടം സംഭവിക്കുന്നവർക്കുള്ള നഷ്ടപരിഹാരം സമയബന്ധിതമായി വിതരണം ചെയ്യാൻ അദാലത്തുകൾ സംഘടിപ്പിക്കുമോ; വ്യക്തമാക്കുമോ;

(സി)  വനാതിർത്തി പ്രദേശത്തെ കർഷകന്റെ ഭൂമിയുമായി ബന്ധപ്പെട്ട നിരാക്ഷേപ പത്രങ്ങൾ നൽകുന്നതിലെ കാലതാമസം ഒഴിവാക്കാൻ നടപടി സ്വീകരിക്കുമോ?

മട്ടന്നൂര്‍ മണ്ഡലത്തിലെ വന്യജീവി ശല്യം

851  ശ്രീ. വി. കെ. സനോജ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മട്ടന്നൂര്‍ മണ്ഡലത്തിലെ വന്യജീവി ശല്യം തടയുന്നതിനായി സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കാമോ;

(ബി)  മട്ടന്നൂര്‍ മണ്ഡലത്തിലെ വന്യജീവി ആക്രമണത്തിന്റെ ഫലമായി കൃഷിനാശം സംഭവിച്ചവര്‍ക്കുളള ധനസഹായം ലഭ്യമാക്കുന്നതിന് ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?

മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനുള്ള കര്‍മ്മപദ്ധതി

852  ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ വനാതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങള്‍ക്ക് ശാശ്വതവും സമഗ്രവുമായ പരിഹാരം കണ്ടെത്തുന്നതിനുള്ള കര്‍മ്മപദ്ധതി തയ്യാറാക്കുന്ന പ്രവര്‍ത്തനത്തിന്റെ നിലവിലെ സ്ഥിതി വിശദമാക്കാമോ;

(ബി)  പ്രസ്തുത കര്‍മ്മപദ്ധതിയുടെ കരട് രൂപരേഖ പകര്‍പ്പ് ലഭ്യമാക്കാമോ?

വന്യജീവി ആക്രമണം ചെറുക്കല്‍

853  ശ്രീ. എൻ. ശക്തൻ
ശ്രീ. സി. വി. ശാന്തകുമാർ
ശ്രീ. എം. ആർ. ബൈജു : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട വിള നാശത്തിനടക്കം കർഷകർക്ക് നൽകുന്ന നഷ്ടപരിഹാരത്തുക ഗണ്യമായി വർദ്ധിപ്പിക്കാനും അത് സമയബന്ധിതമായി ലഭ്യമാക്കാനും നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ;

(ബി)  സംസ്ഥാനത്തെ വനാതിർത്തികളിൽ സുരക്ഷാ സംവിധാനവും മൃഗങ്ങളെ ഓടിക്കുന്നതിനു എ.ഐ. ഉപയോഗിച്ചുള്ള ദൃശ്യ-ശ്രവ്യ സംവിധാനങ്ങളും ഒരുക്കുവാൻ തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(സി)  വന്യജീവി ആക്രമണത്തെ ചെറുക്കാൻ ദ്രുതകർമ്മസേനയെ നിയോഗിക്കാൻ പദ്ധതിയുണ്ടോ; കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകുന്ന പ്രദേശങ്ങളിൽ ദ്രുതകർമ്മസേനയുടെ സാന്നിദ്ധ്യം ഉറപ്പുവരുത്തുമോ; വ്യക്തമാക്കുമോ?

വന്യമ‍ൃഗങ്ങൾ നാട്ടിലേയ്ക്ക് ഇറങ്ങുന്നത് തടയാന്‍ നടപടി

854  ശ്രീമതി ഫാത്തിമ തഹിലിയ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് വനം, വന്യജീവി - നൈപുണ്യ വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കാലാവസ്ഥാ വ്യതിയാനം മൂലം വനമേഖലകളിലെ ജല-ഭക്ഷ്യലഭ്യതയിലും വന്യമൃഗങ്ങളുടെ ആവാസവ്യവസ്ഥയിലും സഞ്ചാരരീതികളിലും ഉണ്ടാകുന്ന മാറ്റങ്ങളുടെ ഫലമായി വന്യമൃഗങ്ങൾ ജനവാസ മേഖലകളിലേക്കും കൃഷിയിടങ്ങളിലേക്കും ഇറങ്ങുന്ന സംഭവങ്ങൾ വർദ്ധിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വന്യമൃഗങ്ങൾ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നത് തടയുന്നതിനായി പദ്ധതികൾ രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;

(ബി)  പേരാമ്പ്ര നിയോജകമണ്ഡലത്തിൽ കൃഷിനാശത്തിന് കാരണമാകുന്ന വന്യമൃഗശല്യം തടയുന്നതിനായി തയ്യാറാക്കിയിട്ടുള്ള പദ്ധതികളുടെ വിവരങ്ങൾ ലഭ്യമാക്കാമോ?

 

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.