UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >16th KLA >2nd Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

SIXTEENTH   KLA - 2nd SESSION
 
13.10.2026 UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

ലഹരിമുക്തരാകുന്ന യുവാക്കൾക്കായി മാനസിക-സ്വഭാവ സംസ്കരണ പദ്ധതികൾ

345  ശ്രീ. എം. എ. റസാഖ് മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ലഹരിയിൽ നിന്ന് മോചിതരാകുന്ന യുവാക്കളിൽ വീണ്ടും ആ ശീലം ഉണ്ടാകാതിരിക്കാൻ(റിലാപ്സ്) കൃത്യമായ ഫോളോ-അപ്പ് സംവിധാനം ലഭ്യമാണോ; വ്യക്തമാക്കാമോ;

(ബി)  ഇവരിൽ ദീർഘകാല സ്വഭാവ സംസ്കരണവും മാനസിക പരിവർത്തനവും സാധ്യമാക്കുന്നതിനായി പ്രത്യേക പദ്ധതികൾ വിഭാവനം ചെയ്തിട്ടുണ്ടോ;

(സി)  പ്രസ്തുത ലക്ഷ്യത്തിനായി ആരോഗ്യ വകുപ്പുമായി ചേർന്ന് മാനസികാരോഗ്യ വിദഗ്ദ്ധർ, സോഷ്യൽ വർക്കർമാർ എന്നിവരെ ഉൾപ്പെടുത്തി ക്ലിനിക്കൽ സൈക്കോളജി അടിസ്ഥാനമാക്കിയുള്ള എന്തെങ്കിലും നടപടികൾ സ്വീകരിച്ചിട്ടുണ്ടോ;

(ഡി)  ഇത്തരം മാനസിക-സ്വഭാവ സംസ്കരണ പദ്ധതികൾ സംസ്ഥാനമൊട്ടാകെ വിപുലീകരിക്കുന്നതിന് എന്തെല്ലാം അടിയന്തര നടപടികളാണ് സ്വീകരിക്കുന്നതെന്ന് വിശദമാക്കാമോ?

മുൻ സര്‍ക്കാരുകളുടെ കാലത്തുണ്ടായ കസ്റ്റഡി മര്‍ദ്ദനങ്ങളും കസ്റ്റഡി മരണങ്ങളും

346  ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കഴിഞ്ഞ രണ്ട് സര്‍ക്കാരുകളുടെ കാലയളവിൽ സംസ്ഥാനത്തുണ്ടായ കസ്റ്റഡി മര്‍ദ്ദനങ്ങള്‍, കസ്റ്റഡി മരണങ്ങള്‍ എന്നിവ സംബന്ധിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കാമോ;

(ബി)  കസ്റ്റഡി മര്‍ദ്ദനങ്ങളും കസ്റ്റഡി മരണങ്ങളും ഒഴിവാക്കുന്നതിന് നിലവിലെ സര്‍ക്കാര്‍ ആഭ്യന്തര വകുപ്പിന് പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ; വ്യക്തമാക്കാമോ;

(സി)  കഴിഞ്ഞ രണ്ട് സര്‍ക്കാരുകളുടെ കാലയളവിൽ പോലീസിന്റെ വീഴ്ചകള്‍ കാരണം സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിനും പോലീസിനും പ്രതിച്ഛായ നഷ്ടപ്പെട്ടുവെന്നുള്ള ആരോപണം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ പ്രതിച്ഛായ വീണ്ടെടുക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?

ഗുണ്ടാ ആക്രമണങ്ങള്‍

347  ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കഴിഞ്ഞ സർക്കാരിന്റെ കാലയളവിൽ സംസ്ഥാനത്ത് ഗുണ്ടാ ആക്രമണങ്ങളില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം കണക്കുകൾ സഹിതം ലഭ്യമാക്കാമോ;

(ബി)  കഴിഞ്ഞ രണ്ട് സര്‍ക്കാരിന്റെയും കാലയളവിൽ ഗുണ്ടാ ആക്രമണങ്ങള്‍ തടയുന്നതില്‍ പോലീസ് പരാജയപ്പെട്ടതായുള്ള ആരോപണം വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ, വ്യക്തമാക്കുമോ?

ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ വ്യാപനം

348  ശ്രീ. പാറക്കൽ അബ്‌ദുല്ല : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഓപ്പറേഷൻ തൂഫാൻ പദ്ധതിയിലൂടെ എത്ര ലഹരി വിരുദ്ധകേസുകൾ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും എത്ര പേരെ അറസ്റ്റു ചെയ്തെന്നും വ്യക്തമാക്കാമോ;

(ബി)  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുള്ള ലഹരി മാഫിയകളുടെ പ്രവർത്തനം തടയുന്നതിന് ഈ സർക്കാർ സ്വീകരിച്ച നടപടികളും പുതുതായി നടപ്പിലാക്കാന്‍ ആവിഷ്കരിച്ചിട്ടുള്ള പദ്ധതികളും വിശദമാക്കാമോ?

ഓപ്പറേഷന്‍ തൂഫാൻ പദ്ധതിക്കുള്ള അന്യസംസ്ഥാന പിന്തുണ

349  ശ്രീ. നജീബ് കാന്തപുരം
ശ്രീ. എ. കെ. എം. അഷ്റഫ്
ശ്രീ. മഞ്ഞളാംകുഴി അലി
പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ലഹരിക്കെതിരെയുള്ള കേരള സർക്കാരിന്റെ ഓപ്പറേഷന്‍ തൂഫാൻ പദ്ധതിക്ക് മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പിന്തുണ നേടുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;

(ബി)  അന്യസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് ലഹരിപദാർത്ഥങ്ങൾ കടത്തുന്നത് തടയാൻ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നത്; വിശദമാക്കാമോ;

(സി)  കർണാടകയിലെ ബംഗളൂരുവിൽ കഴിയുന്ന മലയാളി വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉപയോഗം വർധിക്കുന്നതായ ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ പ്രസ്തുത വിഷയത്തിൽ കർണാടക സർക്കാരിന്റെ സത്വര നടപടി ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?

കാസര്‍ഗോഡ് കാലിക്കടവ് മയക്കുമരുന്ന് കേസ് അന്വേഷണം

350  ശ്രീ. കെ. എന്‍. ബാലഗോപാല്‍
ശ്രീ. കാരായി രാജൻ
ശ്രീ. എം. വിജിന്‍
ശ്രീ. കെ. വി. സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കാസർഗോഡ് കാലിക്കടവിൽ രാജ്യാന്തര മയക്കുമരുന്ന് റാക്കറ്റിൽപ്പെട്ട പ്രതികളെ പിടികൂടിയ കേസിൽ തൊണ്ടിമുതലായ മൊബൈൽ ഫോണുകൾ കോടതിയിൽ ഹാജരാക്കുന്നതിൽ കാലതാമസം നേരിട്ടിട്ടുണ്ടോ; എങ്കിൽ വ്യക്തമാക്കാമോ;

(ബി)  കസ്റ്റഡിയിലെടുത്ത മുഴുവൻ ഫോണുകളും കോടതിയിൽ ഹാജരാക്കാതിരുന്നതും എഫ്.ഐ.ആറിലും റിമാൻഡ് റിപ്പോർട്ടിലും ഫോണുകളുടെ ഐ.എം.ഇ.ഐ. നമ്പർ രേഖപ്പെടുത്താതിരുന്നതും സംബന്ധിച്ച് പരിശോധിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;

(സി)  കേസിലെ പ്രതികൾക്ക് ഉന്നതരുമായുള്ള ബന്ധം തെളിയിക്കുന്ന ഫോണിലെ നിർണായക വിവരങ്ങളും ദൃശ്യങ്ങളും പോലീസ് ഇടപെട്ട് നശിപ്പിച്ചുവെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ പ്രസ്തുത വിഷയത്തിൽ എന്ത് അന്വേഷണമാണ് നടത്തിയിട്ടുള്ളതെന്ന് അറിയിക്കുമോ;

(ഡി)  നശിപ്പിക്കപ്പെട്ട ഡിജിറ്റൽ തെളിവുകൾ വീണ്ടെടുക്കുന്നതിനായി പ്രസ്തുത ഫോണുകൾ അടിയന്തരമായി ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടോ; കേസ് അന്വേഷണത്തിലോ നടപടിക്രമങ്ങളിലോ ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയിട്ടുണ്ടോ; എങ്കിൽ പ്രസ്തുത ഉദ്യോഗസ്ഥർക്കെതിരെ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിയ്ക്കുന്നത്; വ്യക്തമാക്കാമോ?

ഓപ്പറേഷൻ തൂഫാൻ

351  ശ്രീ. ദീപക് ജോയ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഓപ്പറേഷൻ തൂഫാൻ ദൗത്യവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി എന്തെല്ലാം പുതിയ പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ;

(ബി)  പ്രസ്തുത ദൗത്യം മുഖേന ഇതുവരെ പിടിച്ചെടുത്തിട്ടുള്ള ലഹരിവസ്തുക്കളുടെ മൂല്യം കണക്കാക്കിയിട്ടുണ്ടോ; വ്യക്തമാക്കാമോ;

(സി)  ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് ഇതുവരെ എത്ര വ്യക്തികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും എത്ര കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും വ്യക്തമാക്കാമോ; പ്രസ്തുത കേസുകൾ മാത്രം പരിഗണിക്കുന്നതിനായി പ്രത്യേക കോടതി സ്ഥാപിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?

അകലാട് സ്വദേശിക്കെതിരെയുള്ള പരാതികളിലെ അന്വേഷണ പുരോഗതി

352  ശ്രീ. എന്‍. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ശ്രീ. സനോജ് ശിവജി ഗായക്‌‌വാദ്, അകലാട് സ്വദേശി സുനീർ നൂറു (S/o അലി, വട്ടംപറമ്പിൽ ഹൗസ്) എന്നിവര്‍ക്കെതിരെ എം.എൽ.എ. മുഖേന ആഭ്യന്തര വകുപ്പ് മന്ത്രിക്ക് സമർപ്പിച്ച നിവേദനത്തിൽ (കത്ത് നമ്പർ: 3801/2026/മിനിസ്റ്റർ ഹോം, കയർ, വിജിലൻസ്) ഇതുവരെ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;

(ബി)  മേൽപ്പറ‍ഞ്ഞ സുനീർ നൂറു എന്നയാൾക്കെതിരെ കാപ്പ നിയമപ്രകാരം നടപടി സ്വീകരിച്ചിട്ടുണ്ടോ; ടിയാനെതിരെ പുതിയതായി വഞ്ചനാ കേസുകളോ പരാതികളോ ലഭിച്ചിട്ടുണ്ടോ; എങ്കിൽ പ്രസ്തുത പരാതികളിൽ സ്വീകരിച്ച നടപടികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;

(സി)  പ്രസ്തുത വ്യക്തിക്കെതിരെയുള്ള പരാതികളിൽ സമയബന്ധിതമായി നടപടി എടുക്കുന്നതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ?

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ്സുകള്‍

353  ശ്രീ. രാജീവ് ചന്ദ്രശേഖർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ചുമത്തിയ കേസുകൾ പിൻവലിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായിട്ടുണ്ടോ;

(ബി)  നിലവിൽ എത്ര കേസുകൾ പിൻവലിക്കപ്പെട്ടിട്ടുണ്ട് എന്ന് ജില്ല തിരിച്ച് കണക്ക് ലഭ്യമാക്കാമോ;

(സി)  ടി കേസുകളില്‍ പിൻവലിക്കാൻ ബാക്കിയുള്ള കേസുകൾ എത്ര; ജില്ല തിരിച്ച് കണക്ക് നൽകുമോ?

സി എം ആർ എൽ- എക്സാലോജിക് ഇടപാട്

354  ശ്രീ. രാജീവ് ചന്ദ്രശേഖർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സി.എം.ആർ.എൽ.-എക്സാലോജിക് ഇടപാടുകളുമായി ബന്ധപ്പെട്ട് കേന്ദ്ര അന്വേഷണ ഏജൻസി സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ കത്തിന്മേലുള്ള നടപടിക്രമങ്ങൾ വിശദീകരിക്കാമോ;

(ബി)  പ്രസ്തുത വിഷയത്തിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിട്ടുണ്ടോ; എങ്കിൽ വിശദാംശങ്ങൾ ലഭ്യമാക്കാമോ;

(സി)  മേൽപ്പറഞ്ഞ കത്തിന്റെയോ വിവരങ്ങളുടെയോ അടിസ്ഥാനത്തിൽ ഇതുവരെ ആരുടെയെങ്കിലും അറസ്റ്റ് രേഖപ്പെടുത്തുകയോ നടപടികൾ സ്വീകരിക്കുകയോ ചെയ്തിട്ടുണ്ടോ; വ്യക്തമാക്കാമോ?

ഓപ്പറേഷൻ തൂഫാൻ 2.0

355  ശ്രീ. അപു ജോൺ ജോസഫ്
ശ്രീ. ഷിബു തെക്കുംപുറം
ശ്രീ. വിനു ജോബ് കുഴിമണ്ണിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഒന്നാം ഘട്ടത്തിനുള്ള ലക്ഷ്യപ്രാപ്തി സംബന്ധിച്ച് അവലോകനം നടത്തിയിട്ടുണ്ടോ; എങ്കിൽ പ്രധാന കണ്ടെത്തലുകൾ അറിയിക്കാമോ;

(ബി)   ജനപങ്കാളിത്തം വർധിപ്പിക്കുന്നതിനും ഗ്രാമകേന്ദ്രീകൃത ലഹരി നിർവ്യാപന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ട് പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ;

(സി)  പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ലഹരിയിൽ നിന്ന് മുക്തി നേടുന്നവരുടെ പുനരധിവാസത്തിന് മുൻഗണന നൽകുമോ; വ്യക്തമാക്കാമോ;

(ഡി)  അന്തര്‍ സംസ്ഥാന, അന്തർദേശീയ ബന്ധമുള്ള മയക്കുമരുന്ന് കേസുകളുടെ അന്വേഷണത്തിനായി പുതിയ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കാമോ?

എച്ച്.എം.എല്‍ എസ്റ്റേറ്റിലെ വാച്ചറായിരുന്ന മഞ്ജുഷയുടെ ആത്മഹത്യ

356  ശ്രീ. കെ. കെ. രാമചന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പുതുക്കാട് നിയോജക മണ്ഡലത്തിലെ വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ പാലാപ്പിള്ളി-കുണ്ടായി എച്ച്.എം.എല്‍ എസ്റ്റേറ്റിലെ വാച്ചറായി ജോലി ചെയ്തിരുന്ന മഞ്ജുഷയുടെ ആത്മഹത്യ തൊഴിലിടത്തിലെ ഓഫീസര്‍മാരുടെ പീ‍ഡനം മൂലമാണ് എന്ന ആക്ഷേപം സംബന്ധിച്ച വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;

(ബി)  നിരാലംബയും, രോഗിയുമായ മഞ്ജുഷയെ ആത്മഹത്യയിലേയ്ക്ക് തള്ളിവിട്ടതായി ആരോപിക്കപ്പെട്ടിട്ടുള്ള എസ്റ്റേറ്റ് കമ്പനി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുന്നതിനും നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവരുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;

(സി)  പ്രസ്തുത പരാതിയിന്മേൽ നാളിതുവരെ സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തൊക്കെയെന്ന് വിശദമാക്കാമോ?

ഓപ്പറേഷൻ തൂഫാൻ കേസുകളും ലഹരിവിരുദ്ധ പ്രവർത്തനങ്ങളും

357  ശ്രീ. ഐ. സി. ബാലകൃഷ്ണന്‍
ശ്രീ. ആര്യാടന്‍ ഷൗക്കത്ത്
ശ്രീ. എഫ്. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഓപ്പറേഷന്‍ തൂഫാൻ ദൗത്യത്തിലൂടെ ഇതുവരെ എത്ര കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; പ്രസ്തുത കേസുകളുടെ തുടര്‍നടപടികളില്‍ വീഴ്ച ഉണ്ടാകാതിരിക്കാനും പ്രതികള്‍ നിയമനടപടികളിൽനിന്ന് രക്ഷപ്പെടാതിരിക്കാനും എന്തെല്ലാം ഇടപെടലുകളാണ് നടത്തുന്നത്; വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത ദൗത്യത്തിന്റെ ഭാഗമായി കണ്ടെത്തിയ ലഹരിയ്ക്ക് അടിമപ്പെട്ട വ്യക്തികൾക്ക് ലഹരിമുക്തി നേടുന്നതിനാവശ്യമായ ചികിത്സാ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; അതിനായി പ്രത്യേകം ഡി-അഡിക്ഷന്‍ സെന്ററുകള്‍ രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;

(സി)  വിദ്യാലയങ്ങളെയും വിദ്യാർഥികളെയും കേന്ദ്രീകരിച്ചുള്ള ലഹരിവിപണനം തടയുന്നതിനായി ഓപ്പറേഷൻ തൂഫാൻ പദ്ധതി കൂടുതൽ ശാക്തീകരിക്കാനും വിപുലപ്പെടുത്താനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?

ഡെന്റൽ കോളേജ് വിദ്യാർഥിയായിരുന്ന നിധിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസ്

358  പ്രൊഫ. സി. രവീന്ദ്രനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥിയായിരുന്ന നിധിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ആഭ്യന്തര വകുപ്പിന് വീഴ്ച സംഭവിച്ചതായി ബഹു. ഹൈക്കോടതി നിരീക്ഷിച്ചിരുന്നോ;

(ബി)  കേസിലെ മുഖ്യപ്രതി ഡോ. എം. കെ. റാമിനെ അറസ്റ്റ് ചെയ്തത് നടപടിക്രമങ്ങളും ബഹു. സുപ്രീംകോടതി നിർദേശിച്ചിട്ടുള്ള മാനദണ്ഡങ്ങളും പാലിക്കാതെയായിരുന്നു എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;

(സി)  പോലീസിന്റെ ഭാഗത്തുണ്ടായ വീഴ്ചകൾ മൂലമാണ് പ്രതിക്ക് ജാമ്യം ലഭിക്കുന്ന സാഹചര്യം ഉണ്ടായെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ?

ക്രമസമാധാനനില മെച്ചപ്പെടുത്തുന്നതിന് നടപടി

359  ശ്രീ. ഐ. സി. ബാലകൃഷ്ണന്‍
ശ്രീ. ആര്യാടന്‍ ഷൗക്കത്ത്
ശ്രീ. എഫ്. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ ക്രമസമാധാനനില മെച്ചപ്പെടുത്തുന്നതിനായി സ്വീകരിച്ച പ്രധാന നടപടികൾ എന്തൊക്കെയാണ്; വിശദമാക്കാമോ;

(ബി)  സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷ ഉറപ്പാക്കാൻ പോലീസ് സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുമോ; രാത്രികാല പോലീസ് പട്രോളിംഗ് കൂടുതൽ ശക്തിപ്പെടുത്താൻ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ;

(സി)  ആവർത്തിച്ച് കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ സ്ഥിരമായി നിരീക്ഷിക്കുന്നതിനും അവർക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുന്നതിനും പ്രത്യേക സംവിധാനം നിലവിലുണ്ടോ; വിശദമാക്കാമോ?

ഓപ്പറേഷൻ തൂഫാൻ ലഹരിവിരുദ്ധ ഡ്രൈവും എൻഫോഴ്സ്മെന്റ് നടപടികളും

360  ശ്രീ. മുഹമ്മദ് ഷിയാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ലഹരിക്കടത്തും വിതരണവും തടയുന്നതിനായി സംസ്ഥാന വ്യാപകമായി പോലീസ് നടപ്പിലാക്കിവരുന്ന ഓപ്പറേഷൻ തൂഫാൻ എന്ന പ്രത്യേക പരിശോധനയിലൂടെ എൻ.ഡി.പി.എസ് ആക്റ്റിന് കീഴിൽ നാളിതുവരെ സംസ്ഥാനത്തൊട്ടാകെ എത്ര കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും എത്ര പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും സംബന്ധിച്ച, ജില്ല തിരിച്ചുള്ള കണക്കുകൾ ലഭ്യമാക്കാമോ;

(ബി)  പ്രസ്തുത ഓപ്പറേഷന്റെ ഭാഗമായി രജിസ്റ്റർ ചെയ്ത കേസുകളിൽ എത്ര പേരെ കോടതി മുഖേന ശിക്ഷിക്കാൻ സാധിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; പ്രസ്തുത ഓപ്പറേഷനുമായി ബന്ധപ്പെട്ട് ശിക്ഷാ നിരക്ക് വർദ്ധിപ്പിക്കുന്നതിനും പ്രതികൾക്ക് കർശന ശിക്ഷ ഉറപ്പാക്കുന്നതിനും എന്തെല്ലാം നിയമ/അന്വേഷണ നടപടികളാണ് പോലീസ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ;

(സി)  സംസ്ഥാനത്തേക്ക് വൻതോതിൽ ലഹരിമരുന്ന് എത്തിക്കുന്ന പ്രധാന സ്രോതസ്സുകൾ (മേജർ സോഴ്സസ് / കിങ്പിൻസ്) എവിടെയാണെന്ന് അന്വേഷണ ഏജൻസികൾക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ടോ; അതിനുള്ള തുടർ നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കുമോ;

(ഡി)  മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ലഹരിക്കടത്ത് തടയുന്നതിനായി അന്യസംസ്ഥാന പോലീസ് സേനകളെയും കേന്ദ്ര ഏജൻസികളെയും ഏകോപിപ്പിച്ച് ഓപ്പറേഷൻ തൂഫാൻ -ന്റെ ഭാഗമായി സംയുക്ത ഓപ്പറേഷനുകൾ നിലവിൽ നടത്തുന്നുണ്ടോ; വ്യക്തമാക്കാമോ;

(ഇ)  കൊറിയർ-പാഴ്സൽ സർവീസുകൾ ഡാർക്ക്‌വെബ് തുടങ്ങിയ ആധുനിക മാർഗ്ഗങ്ങൾ ദുരുപയോഗം ചെയ്ത് നടത്തപ്പെടുന്ന ലഹരിക്കടത്തും ഉത്പാദനവും വിൽപനയും തടയുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള അത്യാധുനിക നിരീക്ഷണ -പ്രതിരോധ സംവിധാനങ്ങൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ?

പൊലീസ് സേനയെ രാഷ്ട്രീയ താൽപ്പര്യങ്ങൾക്ക് കീഴ്പ്പെടുത്താനുള്ള നീക്കം

361  ശ്രീ. കെ. രാജന്‍
ശ്രീ. പി. പ്രസാദ്
ശ്രീ. കെ. കെ. വത്സരാജ്
ശ്രീമതി ഗീതാ ഗോപി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പൊലീസ് സംഘടനകളെ ഏകപക്ഷീയമായി പുനഃസംഘടിപ്പിക്കാനും അതുവഴി സേനയെ പൂർണമായി രാഷ്ട്രീയ താൽപ്പര്യങ്ങൾക്ക് കീഴ്പ്പെടുത്താനുമുള്ള സർക്കാരിന്റെ നീക്കം ജനാധിപത്യവിരുദ്ധമാണ് എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;

(ബി)  ഡൽഹി ജന്തർമന്തർ പ്രക്ഷോഭത്തിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച വിദ്യാർഥികൾക്കെതിരെ കേരള പൊലീസ്‌ രജിസ്‌റ്റർ ചെയ്‌ത കേസ്‌ പിൻവലിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ;

(സി)  കണ്ണൂർ അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജ് ആത്മഹത്യചെയ്ത സംഭവത്തിൽ ഡോ. എം.കെ. റാമിനെ അറസ്റ്റ് ചെയ്ത നടപടിയിൽ ഡി.വൈ.എസ്.പി.ക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടും നടപടിയെടുക്കാത്തതെന്തുകൊണ്ടാണെന്ന ഹൈക്കോടതിയുടെ രൂക്ഷവിമർശനം പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;

(ഡി)  കാപ്പാ കേസിലെ പ്രതിയായിരുന്നിട്ടുകൂടി ഒരാൾക്ക് തിരുവനന്തപുരം നഗരസഭ കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്യാൻ ജയിലിൽ സൗകര്യമൊരുക്കി കൊടുത്തത് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ?

ഓപ്പറേഷൻ തൂഫാൻ - ബോധവൽക്കരണ പരിപാടി

362  ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് വളരെയധികം ജനശ്രദ്ധ നേടിവരുന്ന ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി സ്കൂളുകളിലും കോളേജുകളിലും കുട്ടികൾക്ക് പോലീസ്, എക്സൈസ്, ഹെൽത്ത് എന്നിവിടങ്ങളിൽ ഉള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ബോധവൽക്കരണ പരിപാടി നടത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടോ;

(ബി)  ഇല്ലെങ്കിൽ ഈ പദ്ധതിയുടെ ഭാഗമാക്കി സ്കൂളുകളിലും കോളേജുകളിലും മറ്റും ബോധവൽക്കരണ പരിപാടി നടത്തുവാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;

മയ്യനാട് പഞ്ചായത്ത് കേന്ദ്രീകരിച്ച് പുതിയ പോലീസ് സ്റ്റേഷൻ

363  ശ്രീ. വിഷ്ണു മോഹൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് കുറ്റകൃത്യങ്ങളുടെ വ്യാപ്തിയും ജനസംഖ്യാപരമായ വർദ്ധനവും കണക്കിലെടുത്ത് പുതിയ പോലീസ് സ്റ്റേഷനുകൾ ആരംഭിക്കുന്നതിനും നിലവിലുള്ള സ്റ്റേഷനുകൾ വിഭജിക്കുന്നതിനും ഉള്ള നടപടികള്‍ സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ; വിശദമാക്കാമോ;

(ബി)  ഇരവിപുരം മണ്ഡലത്തിലെ ജനസാന്ദ്രതയേറിയ തീരദേശ മേഖലകളിലും വികസിച്ചുവരുന്ന നഗര വാർഡുകളിലും ജനങ്ങൾക്ക് വേഗത്തിൽ പോലീസ് സേവനം ലഭ്യമാക്കാൻ മയ്യനാട് പഞ്ചായത്ത് കേന്ദ്രീകരിച്ച് പുതിയ സ്റ്റേഷനോ ഔട്ട്‌പോസ്റ്റോ അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ടോ?

പി.എസ്.സി. പരീക്ഷ ക്രമക്കേടുകളിലെ എസ്.ഐ.ടി. അന്വേഷണം

364  ശ്രീ. കുറുക്കോളി മൊയ്തീന്‍
ശ്രീ. കല്ലട്ര മാഹിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പി.എസ്.സി. പരീക്ഷകളിലെ ക്രമക്കേടുകളെ സംബന്ധിച്ച് സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം (എസ്.ഐ.ടി.) അന്വേഷണം നടത്തുന്നുണ്ടോ; എങ്കില്‍ അന്വേഷണം നിലവില്‍ ഏതു ഘട്ടത്തിലാണ്; വിശദമാക്കുമോ;

(ബി)  ഇതു സംബന്ധിച്ച് ലഭിച്ച പരാതികളിന്മേൽ എല്ലാം അന്വേഷണം നടത്തിയിട്ടുണ്ടോ;വ്യക്തമാക്കുമോ;

(സി)  പ്ലാനിംഗ് ബോര്‍ഡ് ചീഫ് തസ്തികയ്ക്കായുള്ള പി.എസ്.സി. പരീക്ഷയില്‍ നടന്ന ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഒന്നാം റാങ്ക് ലഭിച്ച വ്യക്തി ഉത്തരം എഴുതാതിരുന്ന ചോദ്യങ്ങള്‍ മൂല്യനിര്‍ണ്ണയത്തില്‍നിന്നും ഒഴിവാക്കിയതായി കണ്ടെത്തിയിട്ടുണ്ടോ; വിശദമാക്കുമോ;

(ഡി)  പി.എസ്.സി. പരീക്ഷ ക്രമക്കേടുകള്‍ തടയുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിയ്ക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ?

തൂഫാൻ പദ്ധതി

365  ശ്രീ. മുഹമ്മദ് മുഹസിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തൂഫാൻ പദ്ധതി പ്രകാരം സംസ്ഥാനത്തു നാളിതുവരെ എത്ര കേസുകൾ എടുത്തിട്ടുണ്ടെന്നും അവർക്കെതിരെ എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അറിയിക്കാമോ;

(ബി)  പ്രസ്തുത പദ്ധതി പ്രകാരം വിദ്യാർത്ഥികളിൽ ബോധവത്കരണം നടത്തുന്നതിന് സ്വീകരിച്ചിട്ടുള്ള പദ്ധതികൾ എന്തൊക്കെയാണെന്ന് അറിയിക്കാമോ?

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകള്‍

366  ശ്രീ. പി. കെ. നവാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് നടത്തിയ സമരത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് എടുത്തിട്ടുള്ള കേസുകളുടെ എണ്ണം ജില്ല തിരിച്ചു വ്യക്തമാക്കാമോ;

(ബി)  അത്തരത്തിലുള്ള കേസുകൾ പിൻവലിക്കാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?

ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തിൽ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുവാൻ നടപടി

367  ശ്രീ. വിനു ജോബ് കുഴിമണ്ണിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തിലെ പായിപ്പാട് ഗ്രാമപഞ്ചായത്തിൽ വളരെയധികം അതിഥി തൊഴിലാളികൾ കേന്ദ്രീകരിച്ച് വസിക്കുന്നത് കണക്കിലെടുത്ത് ക്രമസമാധാനം ഉറപ്പുവരുത്തുന്നതിലേക്കായി പ്രസ്തുത സ്ഥലത്ത് ഒരു പോലീസ് എയ്ഡ് പോസ്റ്റ് അടിയന്തരമായി സ്ഥാപിക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം വ്യക്തമാക്കുമോ;

(ബി)  എം.സി. റോഡിൽ ചങ്ങനാശ്ശേരി ഭാഗത്ത് അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനും പോലീസ് ഏർപ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങൾ, സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തൊക്കെയെന്ന് വിശദമാക്കാമോ;

(സി)  പ്രസ്തുത നിയോജക മണ്ഡലത്തിൽ നിലവിലുള്ള പോലീസ് സ്റ്റേഷനുകളുടെയും ഔട്ട്‌പോസ്റ്റുകളുടെയും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും കെട്ടിടങ്ങൾ നവീകരിക്കുന്നതിനും ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനുമായി വകുപ്പ് എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;

(ഡി)  പോലീസ് വകുപ്പിന്റെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിനും രാത്രികാല പട്രോളിംഗ് അടക്കമുള്ള സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കുന്നതിനുമായി നടപ്പുവർഷം ആവിഷ്കരിച്ചിട്ടുള്ള പ്രത്യേക പദ്ധതികൾ എന്തൊക്കെയെന്ന് വ്യക്തമാക്കാമോ;

(ഇ)  പ്രസ്തുത മണ്ഡലത്തിലെ ക്രമസമാധാന പാലനത്തിനും റോഡ് സുരക്ഷാ പ്രവർത്തനങ്ങൾക്കുമായി നടപ്പുവർഷം അനുവദിച്ച ഫണ്ടുകളുടെയും പദ്ധതികളുടെയും പൂർണ്ണ വിവരങ്ങൾ ബന്ധപ്പെട്ട കണക്കുകൾ സഹിതം രേഖാമൂലം ലഭ്യമാക്കാമോ?

മങ്കട പോലീസ് സ്റ്റേഷന് കെട്ടിടം നിര്‍മ്മിയ്ക്കുന്നതിനുള്ള നടപടികള്‍

368  ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സ്വന്തമായി കെട്ടിടമില്ലാത്ത എത്ര പോലീസ് സ്റ്റേഷനുകളാണ് സംസ്ഥാനത്ത് നിലവിലുള്ളത്, ജില്ല തിരിച്ചുള്ള വിശദാംശം ലഭ്യമാക്കുമോ,

(ബി)  സ്വന്തമായി കെട്ടിടമില്ലാത്ത മങ്കട പോലീസ് സ്റ്റേഷന് കെട്ടിട നിർമ്മാണത്തിനായി സ്ഥലം കണ്ടെത്തുന്നതിനുള്ള നടപടികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;

(സി)  പ്രസ്തുത പോലീസ് സ്റ്റേഷനായി മങ്കട വില്ലേജിൽ കടന്നമണ്ണ അംശം ദേശത്ത് വെറ്ററിനറി ഡിസ്പെൻസറി സ്ഥിതി ചെയ്യുന്ന മൃഗസംരക്ഷണ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം വിട്ടു കിട്ടുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; പ്രസ്തുത സ്ഥലം വിട്ടു കിട്ടാന്‍ സാധ്യതയില്ലെന്ന് അറിയിച്ചിട്ടുണ്ടോ; എങ്കിൽ മറ്റൊരു സ്ഥലം കണ്ടെത്താൻ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;

(ഡി)  മങ്കട പോലീസ് സ്റ്റേഷന് കെട്ടിടം നിർമ്മിക്കുന്നതിന് സ്ഥലം കണ്ടെത്തുന്നതിന് വകുപ്പിന്റെ ഭാഗത്തുനിന്ന് കാലതാമസം ഉണ്ടായിട്ടുണ്ടോ; എങ്കില്‍ സമയബന്ധിതമായി സ്ഥലം കണ്ടെത്തി നിർമ്മാണ പ്രവർത്തനം ആരംഭിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?

ഓപ്പറേഷൻ തൂഫാൻ

369  ശ്രീ. ജി. സുധാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മയക്കുമരുന്ന്, ലഹരി വസ്തുക്കൾ എന്നിവയുടെ വിതരണക്കാരെയും പ്രധാന കണ്ണികളെയും കണ്ടെത്തുന്നതിൽ പോലീസ് നേരിടുന്ന തടസ്സങ്ങൾ എന്തെല്ലാമാണ്; അവ പരിഹരിക്കാൻ സ്വീകരിക്കുന്ന അടിയന്തര നടപടികൾ എന്തൊക്കെയെന്ന് വിശദമാക്കാമോ?

ഓപ്പറേഷൻ തൂഫാൻ

370  ശ്രീ. ജി. സുധാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഓപ്പറേഷൻ തൂഫാൻ വഴി കണ്ടെത്തിയ ലഹരി പദാർത്ഥങ്ങൾ എവിടെയാണ് സൂക്ഷിക്കുന്നത്;വ്യക്തമാക്കുമോ;

(ബി)  ഈ സാധനങ്ങൾ വീണ്ടും ലഹരി വിതരണക്കാരുടെ കൈയിൽ എത്താതിരിക്കാൻ എന്തെല്ലാം സുരക്ഷാ നടപടികളാണ് സ്വീകരിച്ച് വരുന്നത്; വിശദമാക്കുമോ?

ഗുണ്ടാ സംഘങ്ങളുടെ പ്രവര്‍ത്തനം തടയാന്‍ നടപടി

371  ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. സി. കെ. കാസിം
ശ്രീ. എം. എ. റസാഖ് മാസ്റ്റർ
ശ്രീ. ഫൈസൽ ബാബു : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ ഗുണ്ടകള്‍ക്കും സ്ഥിരം കുറ്റവാളികള്‍ക്കുമെതിരെയുളള ഓപ്പറേഷന്‍ ഗ്രിപ് പദ്ധതി വിപുലീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;

(ബി)  ഇവരുടെ സംരക്ഷകരിലേക്കും സ്പോണ്‍സര്‍മാരിലേക്കും അന്വേഷണം നടത്താന്‍ ആലോചനയുണ്ടോ;

(സി)  ഗുണ്ടാ മാഫിയ സംഘത്തലവന്‍മാരുടെ ജന്മദിനം, വിവാഹ വാര്‍ഷികം എന്നിവ വിപുലമായി ആഘോഷിക്കുന്നതും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതും തടയാന്‍ നടപടി സ്വീകരിക്കുമോ;

(ഡി)  ഗുണ്ടാ ക്രിമിനല്‍ സംഘങ്ങളുടെ പ്രവര്‍ത്തനത്തില്‍ നിരീക്ഷണം ശക്തമാക്കി ഇവരുടെ പ്രവര്‍ത്തനം തടയാന്‍ സ്വീകരിക്കുന്ന നടപടികള്‍ വിശദമാക്കുമോ?

അര്‍ജന്റീന ഫുട്ബോള്‍ ടീമിന്റെ സന്ദര്‍ശനത്തിലെ സാമ്പത്തിക ക്രമക്കേടുകള്‍

372  ശ്രീ. ടി. വി. ഇബ്രാഹിം
പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  അര്‍ജന്റീന ഫുട്ബോൾ താരം ലയണല്‍ മെസ്സിയെയും ടീമിനേയും കേരളത്തില്‍ എത്തിക്കുന്നതിനായി നടത്തിയ സാമ്പത്തിക ക്രമക്കേടുകളെ സംബന്ധിച്ച് അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടോ;

(ബി)  മെസ്സിയെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് സ്പോണ്‍സര്‍മാരെ തെരഞ്ഞെടുത്തതു മുതല്‍ ഒപ്പുവച്ച മുഴുവന്‍ കരാറുകളും പരിശോധിക്കാന്‍ അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടിട്ടുണ്ടോ; വിശദാംശം നൽകാമോ;

(സി)  സാമ്പത്തിക ഇടപാടുകളും ഫണ്ടിന്റെ സ്രോതസ്സും അന്വേഷണ വിധേയമാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദമാക്കാമോ?

ഓപ്പറേഷന്‍ തൂഫാന്‍

373  ശ്രീ. പഴകുളം മധു : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ആരംഭിച്ച ഓപ്പറേഷൻ തൂഫാൻ പദ്ധതിയിലൂടെ ഇതുവരെ എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്നും പദ്ധതി കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്നും വിശദമാക്കാമോ;

(ബി)  ലഹരിക്കെതിരായ പ്രവര്‍ത്തനങ്ങള്‍ വിദ്യാലയങ്ങളിലും കലാലയങ്ങളിലും വ്യാപിപ്പിക്കുന്നത് സംബന്ധിച്ച് വകുപ്പ് നടപ്പിലാക്കിയ പദ്ധതികൾ വിശദമാക്കാമോ;

(സി)  ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് നടപ്പിലാക്കുന്ന പ്രവർത്തനങ്ങൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?

പുത്തൂർ കേന്ദ്രീകരിച്ച് പുതിയ പോലീസ് സ്റ്റേഷൻ

374  ശ്രീ. കെ. രാജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഒല്ലൂർ നിയോജക മണ്ഡലത്തിലെ പുത്തൂർ സുവോളജിക്കൽ പാർക്ക് ആരംഭിച്ചതിനെ തുടർന്ന് വലിയ തോതിൽ സന്ദർശകരും വാഹനങ്ങളും എത്തിച്ചേരുന്ന സാഹചര്യത്തിൽ, സുവോളജിക്കൽ പാർക്ക് ഉൾപ്പെടുന്ന പുത്തൂർ പ്രദേശം നിലവിൽ ഒല്ലൂർ പോലീസ് സ്റ്റേഷന്റെ അധികാരപരിധിയിലായതിനാലും ഒല്ലൂർ പോലീസ് സ്റ്റേഷന്റെ അധികാരപരിധിയിൽ പുത്തൂർ ഉൾപ്പെടെ വിപുലമായ പ്രദേശങ്ങൾ ഉൾപ്പെടുന്നതിനാലും, നിലവിലെ പോലീസ് സംവിധാനത്തിന്റെ ജോലിഭാരം വർധിച്ചിട്ടുള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  ഒല്ലൂർ പോലീസ് സ്റ്റേഷന്റെ നിലവിലെ അധികാരപരിധിയിൽ ഉൾപ്പെടുന്ന പ്രദേശങ്ങൾ, ജനസംഖ്യ, പോലീസ് സ്റ്റേഷനിൽ നിലവിലുള്ള അംഗബലം, അനുവദിച്ചിട്ടുള്ള തസ്തികകൾ, നിലവിലുള്ള ഒഴിവുകൾ എന്നിവയുടെ വിശദാംശം ലഭ്യമാക്കാമോ;

(സി)  പുത്തൂർ സുവോളജിക്കൽ പാർക്കിലെത്തുന്ന സന്ദർശകരുടെയും വാഹനങ്ങളുടെയും വർധിച്ചുവരുന്ന എണ്ണം, പ്രദേശത്തെ ജനവാസ മേഖല, മലയോര-ആദിവാസി മേഖലകൾ എന്നിവ കണക്കിലെടുത്ത് പുത്തൂർ കേന്ദ്രീകരിച്ച് പ്രത്യേക പോലീസ് സ്റ്റേഷൻ അനുവദിക്കേണ്ടതിന്റെ ആവശ്യകത പരിശോധിച്ചിട്ടുണ്ടോ;

(ഡി)  പുത്തൂർ കേന്ദ്രീകരിച്ച് പുതിയ പോലീസ് സ്റ്റേഷൻ അനുവദിക്കുന്നതിനുള്ള നിർദ്ദേശം നിലവിൽ സർക്കാരിന്റെ പരിഗണനയിലുണ്ടോ; ഉണ്ടെങ്കിൽ ഫയൽ നമ്പർ, നിലവിലെ പരിഗണനാ ഘട്ടം, അനുവദിക്കേണ്ട തസ്തികകളുടെ എണ്ണം എന്നിവ വ്യക്തമാക്കാമോ?

പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള നടപടി

375  ശ്രീ. യു. ആര്‍. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  2021–2026 വരെയുള്ള കാലയളവിൽ അഴിമതി, കൈക്കൂലി വാങ്ങൽ, മറ്റ് തരത്തിലുള്ള കുറ്റകൃത്യങ്ങൾ എന്നിവയിൽ ഏർപ്പെട്ട എത്ര പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്; തസ്തിക തിരിച്ച് ഇതിന്റെ വിശദാംശങ്ങൾ വ്യക്തമാക്കാമോ;

(ബി)  കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട എത്ര പോലീസ് ഉദ്യോഗസ്ഥരെ അച്ചടക്ക നടപടിക്രമങ്ങൾ പൂർത്തിയാക്കി സർവീസിൽനിന്ന് പിരിച്ചുവിട്ടിട്ടുണ്ട്; തസ്തിക തിരിച്ച് വിശദാംശങ്ങൾ വ്യക്തമാക്കാമോ?

കിളിമാനൂര്‍ പോലീസ് സ്റ്റേഷനിലെ തസ്തികകള്‍

376  ശ്രീമതി ഒ. എസ്. അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കിളിമാനൂർ പോലീസ് സ്റ്റേഷനിൽ അനുവദിക്കപ്പെട്ടിട്ടുള്ള തസ്തികകൾ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;

(ബി)  ഇതിൽ എത്ര തസ്തികകളാണ് നിലവിൽ ഒഴിഞ്ഞുകിടക്കുന്നതെന്ന് വ്യക്തമാക്കാമോ;

(സി)  പ്രസ്തുത ഒഴിവുകൾ നികത്തുന്നതിനായി വകുപ്പ് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ?

ആഭ്യന്തരവകുപ്പിന് കീഴിലുള്ള ചെമ്മാട് ടൗണിലെ ഭൂമി

377  ശ്രീ. പി .എം. എ. സമീർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ ചെമ്മാട് ടൗണിൽ ആഭ്യന്തരവകുപ്പിന് കീഴിലുള്ളതും ഉപയോഗയോഗ്യമല്ലാതെ കിടക്കുന്നതുമായ ഭൂമി പോലീസ് കോംപ്ലക്സ് നിർമ്മിക്കുന്നതിനോ ഉപയോഗയോഗ്യമാക്കുന്നതിനോ ആവശ്യമായ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;

(ബി)  ഇത് സംബന്ധിച്ച പ്രൊപ്പോസൽ ഫയലിൽ സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്നും ഈ ഫയൽ ഇപ്പോൾ ഏത് ഓഫീസിലാണെന്നും ഫയൽ നമ്പർ സഹിതം വിശദമാക്കാമോ;

(സി)  പ്രസ്തുത ഭൂമി ഏത് വിധത്തിൽ ഉപയോഗപ്പെടുത്തുന്നതിനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;

(ഡി)  പ്രസ്തുത ഭൂമി കാടുപിടിച്ച് കിടക്കുന്നതു കൊണ്ട് പ്രദേശവാസികളും മറ്റും പ്രയാസപ്പെടുന്നു എന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ?

കെ.എ.പി. നാലാം ബറ്റാലിയന്‍ ഒഴിവുകള്‍

378  ശ്രീ. എം. വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കെ.എ.പി. നാലാം ബറ്റാലിയനില്‍ നിലവില്‍ എത്ര ഒഴിവുകളുണ്ടെന്ന് വിശദമാക്കാമോ; കാറ്റഗറി തിരിച്ച് വിവരങ്ങള്‍ ലഭ്യമാക്കുമോ;

(ബി)  പ്രസ്തുത ഒഴിവുകള്‍ സമയബന്ധിതമായി കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷനില്‍ റിപ്പോര്‍ട്ട് ചെയ്യാനുളള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ആയത് സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

ശിവസൂര്യയെ കണ്ടെത്തുന്നതിനുള്ള നടപടി

379  ശ്രീ. പി. കെ. പ്രവീൺ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ പാനൂര്‍ നഗരസഭയില്‍ ജിഗീഷ്. എ, ശിവപ്രിയം, പാറേമ്മല്‍, പുളിയനമ്പ്രം-പോസ്റ്റ്‌, കരിയാട് എന്നയാളുടെ മകന്‍ 17 വയസ്സുള്ള ശിവസൂര്യ എന്ന വിദ്യാര്‍ഥിയെ 2026 ആഗസ്റ്റ്‌ 8 മുതല്‍ കാണാതായത് സംബന്ധിച്ച അന്വേഷണ പുരോഗതി വിശദമാക്കുമോ;

(ബി)  ശിവസൂര്യയെ കണ്ടെത്തുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കുമോ?

ഫോർട്ട് കൊച്ചിയിലെ ലഹരിവിരുദ്ധ/ പ്രതിരോധ പ്രവർത്തനങ്ങൾ

380  ശ്രീ. മുഹമ്മദ് ഷിയാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഫോർട്ട് കൊച്ചി ബീച്ച്, ക്വീൻസ് വാക്ക്‌വേ പരിസരങ്ങളിൽ മയക്കുമരുന്ന് വില്പനയും ഉപയോഗവും തടയുന്നതിന് പോലീസ് സ്വീകരിച്ചിട്ടുള്ള കർശന നടപടികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത പ്രദേശങ്ങളിൽ ലൈസൻസ് ദുരുപയോഗം ചെയ്ത് പ്രവർത്തിക്കുന്ന അനധികൃത വഴിയോരക്കടകൾ പെട്ടിക്കടകൾ എന്നിവയ്ക്കെതിരെ പോലീസും ബന്ധപ്പെട്ട അധികാരികളും ചേർന്ന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

(സി)  ഈ മേഖലകളിലെ ലഹരിവിരുദ്ധ/പ്രതിരോധ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനായി സബ് കളക്ടറെ സ്പെഷ്യൽ ഓഫീസറായി ചുമതലപ്പെടുത്തി ആഴ്ചതോറും അവലോകനം നടത്താൻ തീരുമാനിച്ചിരുന്നതിൽ എന്തെങ്കിലും തുടർനടപടികൾ ഉണ്ടായിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?

പോലീസ് സേനയുടെ കാര്യക്ഷമത ഉയർത്താൻ നടപടി

381  ശ്രീ. റെജി ചെറിയാൻ
ശ്രീ. വർഗ്ഗീസ് മാമ്മൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ പോലീസ് സേനയുടെ കാര്യക്ഷമത ഉയർത്താൻ ഈ സർക്കാർ സ്വീകരിച്ചുവരുന്ന നടപടികൾ അറിയിക്കാമോ;

(ബി)  വിശ്രമമില്ലാതെയുള്ള ജോലിഭാരം പോലീസ് ഉദ്യോഗസ്ഥർക്ക് മാനസിക സംഘർഷത്തിന് കാരണമാകുന്നുവെന്ന് വിലയിരുത്തിയിട്ടുണ്ടോ; ഇതുമൂലം കഴിഞ്ഞ 8 വർഷത്തിനിടെ 130 ഉദ്യോഗസ്ഥർ ആത്മഹത്യ ചെയ്യാനിടയായ സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് പരിഹരിക്കുന്നതിന് നിലവിലെ സർക്കാർ സ്വീകരിച്ച നടപടികൾ വ്യക്തമാക്കാമോ;

(സി)  എസ്.എച്ച്.ഒ. മാർ മുതൽ സി.പി.ഒ. വരെയുള്ളവർക്ക് ആഴ്ചയിലൊരിക്കൽ നിർബന്ധിത അവധി പ്രഖ്യാപിച്ചിട്ടുണ്ടോ; ഇത് പൊതുജനങ്ങളോടുള്ള പോലീസിന്റെ ഇടപെടലിൽ എന്തെല്ലാം ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്; വിശദമാക്കാമോ;

(ഡി)  കൂടുതൽ സഹാനുഭൂതിയോടെ പൊതുസമൂഹത്തിൽ ഇടപെടലുകൾ നടത്താൻ പോലീസിനെ പ്രാപ്തരാക്കും വിധം പരിശീലന പരിപാടികൾക്ക് രൂപം നൽകാൻ തയ്യാറാകുമോ; വിശദമാക്കാമോ?

പെരിമ്പിലാവ് പോലീസ് സ്റ്റേഷന്‍ രൂപീകരണം

382  ശ്രീ. എ. സി. മൊയ്തീന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കുന്നംകുളം പോലീസ് സ്റ്റേഷൻ പരിധിയിൽ കേസുകളുടെയും പരാതികളുടെയും എണ്ണം വർദ്ധിച്ചതുമൂലം അനുഭവപ്പെടുന്ന അമിത ജോലിഭാരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  തൃശൂര്‍ ജില്ലയുടെ ഭാഗവും, മലപ്പുറം, പാലക്കാട് ജില്ലകളുമായി അതിര്‍ത്തി പങ്കിടുന്നതുമായ പെരിമ്പിലാവ് കേന്ദ്രീകരിച്ച് കടവല്ലൂര്‍, കാട്ടകമ്പാല്‍, പോര്‍കുളം പഞ്ചായത്തുകള്‍ ഉള്‍പ്പെടുത്തി പുതിയ പോലീസ് സ്റ്റേഷന്‍ സ്ഥാപിക്കുന്നതിനുള്ള ശിപാര്‍ശയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;

(സി)  മൂന്ന് ജില്ലകളുടെ സംഗമ /അതിര്‍ത്തി പ്രദേശം എന്ന പ്രാധാന്യവും ജനങ്ങളുടെ സുരക്ഷയും ക്രമസമാധാനപാലനവും കണക്കിലെടുത്ത് പെരുമ്പിലാവില്‍ പുതിയ പോലീസ് സ്റ്റേഷന്‍ അനുവദിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?

ജനമെെത്രി പോലീസ് പദ്ധതി

383  ശ്രീ. പി. പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ജനമൈത്രി പോലീസ് പദ്ധതി കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?

അടിവാരം പോലീസ് എയിഡ് പോസ്റ്റ് പോലീസ് സ്റ്റേഷനായി ഉയര്‍ത്തുന്നതിന്

384  ശ്രീ. സി. കെ. കാസിം : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കോഴിക്കോട് ജില്ലയിലെ പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ അടിവാരം പോലീസ് എയ്ഡ് പോസ്റ്റ്, പോലീസ് സ്റ്റേഷനായി ഉയര്‍ത്തുന്നതിന് തീരുമാനമായിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനുള്ള നടപടി സ്വീകരിക്കുമോ;

(ബി)  പ്രസ്തുത എയ്ഡ് പോസ്റ്റ് പോലീസ് സ്റ്റേഷനായി ഉയര്‍ത്തുന്നത് പരിഗണിക്കാമെന്ന് 01.07.2026 തീയതിയിൽ ബഹു. ആഭ്യന്തര മന്ത്രി നിയമസഭയില്‍ സബ്മിഷന് മറുപടി നല്‍കിയതിന്മേൽ തുടര്‍നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ തുടര്‍നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?

പാനൂരിലെ പോലീസ് കൺട്രോൾ റൂമുകളുടെ പ്രവർത്തനം

385  ശ്രീ. പി. കെ. പ്രവീൺ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കൂത്തുപറമ്പ് നിയോജകമണ്ഡലത്തിലെ പാനൂർ മേഖലയിൽ വർഷങ്ങളായി പ്രവർത്തിച്ചിരുന്ന പോലീസ് കൺട്രോൾ റൂമുകളുടെ പ്രവർത്തനം അവസാനിപ്പിച്ച് കണ്ണൂരിലേക്ക് മാറ്റിയിട്ടുള്ള കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇതുസംബന്ധിച്ച വിശദാംശം വ്യക്തമാക്കാമോ;

(ബി)  നിയന്ത്രണ സംവിധാനം കണ്ണൂരിലേക്ക് മാറ്റിയതോടെ പാനൂർ, തലശേരി മേഖലകളിൽ അടിയന്തര സാഹചര്യങ്ങളിൽ പോലീസ് സമയബന്ധിതമായി സ്ഥലത്തെത്തുന്നതിന് കാലതാമസം ഉണ്ടാകുമെന്ന ആശങ്ക പരിശോധിക്കുമോ; വ്യക്തമാക്കാമോ;

(സി)  രാഷ്ട്രീയ സംഘർഷസാധ്യതയുള്ള മേഖലകളിൽ കൺട്രോൾ റൂം വാഹനങ്ങളുടെ നിരന്തര സാന്നിധ്യം ക്രമസമാധാനപാലനത്തിൽ നിർണായകമായതിനാൽ പൊലീസ് കൺട്രോൾ റൂമുകളുടെ പ്രവർത്തനം നേരത്തെയുണ്ടായിരുന്ന രീതിയിൽ തുടരുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം നൽകാമോ?

മാധ്യമ സ്ഥാപനത്തില്‍ പോലീസ് റെയ്ഡ്

386  ശ്രീ. കെ. എന്‍. ബാലഗോപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കളമശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്രമുഖ മാധ്യമ സ്ഥാപനത്തില്‍ അവരുടെ വാര്‍ത്താസംപ്രേക്ഷണത്തിന് തടസ്സം വരുത്തുന്ന വിധത്തിൽ പോലീസ് റെയ്ഡ് നടത്തിയിരുന്നോ; വ്യക്തമാക്കുമോ;

(ബി)  ആഭ്യന്തരവകുപ്പ് മന്ത്രി വിദേശയാത്രയിലായിരുന്ന അവസരത്തില്‍ വകുപ്പിന്റെ ചുമതല ആര്‍ക്കാണ് കെെമാറിയിരുന്നത്; വ്യക്തമാക്കാമോ;

(സി)  പ്രസ്തുത ചാനല്‍ സംപ്രേഷണം ചെയ്ത ഏതെങ്കിലും വാര്‍ത്തയുടെ വിശദാംശങ്ങള്‍ തേടുന്നതിനായിരുന്നോ റെയ്ഡ് നടത്തിയത്, എങ്കില്‍ ഏത് വാര്‍ത്തയുടെ വിവരങ്ങള്‍ ആണ് തേടിയത്;

(ഡി)  പ്രസ്തുത റെയ്ഡിനെക്കുറിച്ചുളള വിവരങ്ങള്‍ ആഭ്യന്തരവകുപ്പ് മന്ത്രിക്ക് ലഭിച്ചിരുന്നോ; വ്യക്തമാക്കാമോ;

(ഇ)  പ്രസ്തുത റെയ്ഡിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥന്‍ വാര്‍ത്താവിഭാഗം എഡിറ്ററുടെ കസേരയില്‍ കയറിയിരുന്ന് നടപടികള്‍ നിയന്ത്രിക്കുകയായിരുന്നു എന്ന ആക്ഷേപം പരിശോധിച്ചിട്ടുണ്ടോ; ആയത് ശരിയായ നടപടിയായി സര്‍ക്കാര്‍ കരുതുന്നുണ്ടോ; വ്യക്തമാക്കുമോ;

(എഫ്)  പ്രസ്തുത റെയ്ഡിന്റെ ഭാഗമായി കളമശ്ശേരിയിലെ പ്രസ്തുത മാധ്യമസ്ഥാപനത്തിന്റെ ഓഫീസില്‍ നിന്നും എന്തെല്ലാം സാധനങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ടെന്നും ആയതില്‍ വാര്‍ത്തകള്‍ സംബന്ധിച്ചും പിടിച്ചെടുത്ത സാധനങ്ങൾ സംബന്ധിച്ചുമുളള വിവരം ലഭ്യമാക്കാമോ?

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മാര്‍ഗതടസം സൃഷ്ടിച്ച സംഭവം

387  ശ്രീ. എ. പ്രഭാകരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  2026 വർഷത്തെ ശ്രീനാരായണഗുരു ജയന്തി ദിവസം തിരുവനന്തപുരം ജില്ലയില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ പോയ ബഹു. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നോട്ട് പോകാന്‍ സാധിക്കാത്ത തരത്തില്‍ മുന്‍കൂട്ടി പ്രഖ്യാപിക്കാതെ മാര്‍ഗതടസ്സം സൃഷ്ടിച്ച സംഭവത്തിൽ പോലീസ് സ്വമേധയാ കേസ് എടുത്തിരുന്നോ; വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത സംഭവത്തില്‍ ഉള്‍പ്പെട്ട ഒരു വ്യക്തിയെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ ബലം പ്രയോഗിച്ച് ഒഴിവാക്കിയിരുന്നോ; വ്യക്തമാക്കാമോ;

(സി)  പ്രസ്തുത കേസിന്റെ അന്വേഷണം നിലവിൽ ഏത് ഘട്ടത്തിലെന്ന് വ്യക്തമാക്കാമോ; കേസിന്റെ എഫ്.ഐ.ആറിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(ഡി)  പ്രസ്തുത വ്യക്തി മുന്‍പ് ഏതൊക്കെ കേസുകളില്‍ ഉള്‍പ്പെട്ടിരുന്നു വ്യക്തമാക്കാമോ; പ്രസ്തുത കേസുകളുടെ വിശദവിവരങ്ങള്‍ ലഭ്യമാക്കുമോ?

എം.ഡി.എം.എ. കേസിന്റെ നിലവിലെ അന്വേഷണപുരോഗതി

388  ശ്രീ. കെ. എന്‍. ബാലഗോപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കാസര്‍ഗോഡ് ചന്തേര പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കാലിക്കടവില്‍വച്ച് 139.29 ഗ്രാം എം.ഡി.എം.എ.യുമായി മൂന്ന് പേര്‍ പിടിയിലായ കേസിന്റെ നിലവിലെ അന്വേഷണ പുരോഗതി എന്താണ്; ഇതുവരെ എത്ര പേരെ അറസ്റ്റ് ചെയ്തു; വിശദമാക്കാമോ;

(ബി)  ഇവരുടെ വീടുകളില്‍ റെയ്ഡ് നടത്തിയിരുന്നോയെന്ന് വ്യക്തമാക്കാമോ;

(സി)  എന്‍.ഡി.പി.എസ്. നിയമപ്രകാരം എം.ഡി.എം.എ. യുടെ കൊമേഴ്സ്യല്‍ ക്വാണ്ടിറ്റി 10 ഗ്രാം ആയിരിക്കെ, 139.29 ഗ്രാം പിടികൂടിയ ഈ കേസിന്റെ അന്തര്‍സംസ്ഥാന-അന്തര്‍ദേശീയ ബന്ധങ്ങള്‍ കണക്കിലെടുത്ത് കൂടുതല്‍ ശക്തമായ അന്വേഷണം ഏര്‍പ്പെടുത്തുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ; അന്വേഷണത്തിന്റെ പുരോഗതി അറിയിക്കാമോ;

(ഡി)  കേസിലെ സാമ്പത്തിക സ്രോതസ്സ് (ഫിനാൻഷ്യൽ ട്രെയിൽ), ഹവാല ഇടപാടുകള്‍, അന്തര്‍-സംസ്ഥാന ശൃംഖല, ഡാര്‍ക്ക് വെബ് ബന്ധം എന്നിവയെക്കുറിച്ച് അന്വേഷിക്കാന്‍ പോലീസിന് സാങ്കേതിക പരിമിതികളുണ്ടോ; ഉണ്ടെങ്കില്‍ വിദഗ്ധ ഏജന്‍സികളുടെ സഹായം തേടിയിട്ടുണ്ടോ;

(ഇ)  പ്രതികളില്‍ ഒരാള്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ കോ-ഓര്‍ഡിനേറ്റര്‍ എന്ന് സ്വയം അവകാശപ്പെടുന്നു എന്ന പ്രചാരണത്തിന്റെ നിജസ്ഥിതി എന്താണ്;

(എഫ്)  കേസ് അന്വേഷണം അട്ടിമറിക്കപ്പെടുന്നു എന്ന ആക്ഷേപത്തില്‍ സര്‍ക്കാരിന്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കുമോ?

പോലീസ് ഉദ്യോഗസ്ഥരുടെ സസ്പെന്‍ഷൻ

389  ശ്രീ. കാരായി രാജൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ അംഗരക്ഷകരായി ഡ്യൂട്ടി ചെയ്തിരുന്ന പോലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിട്ടുണ്ടോ;

(ബി)  ഇവര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവായിട്ടുണ്ടോ; എങ്കില്‍ അന്വേഷണം ഏത് ഘട്ടത്തിലാണ്; വിശദമാക്കാമോ;

(സി)  ബഹു. സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുള്ള സമയപരിധി പിന്നിട്ടശേഷവും ഇവര്‍ സസ്പെന്‍ഷനില്‍ തുടരുന്ന സാഹചര്യം വിലയിരുത്തിയിട്ടുണ്ടോ;

(ഡി)  ഇവരെ സര്‍വീസില്‍ പുന:പ്രവേശിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?

വാഴോട്ടുകോണം കൗണ്‍സിലര്‍ക്കെതിരയുളള ക്രിമിനല്‍ കേസുകള്‍

390  ശ്രീ. ടി. എം. ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തിരുവനന്തപുരം കോര്‍പ്പറേഷനിലെ വാഴോട്ടുകോണം വാർഡിന്റെ നിലവിലെ കൗൺസിലറായ വ്യക്തിക്കെതിരെ എത്ര ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത വ്യക്തിക്കെതിരെ 2007 -ലെ ദി കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്റ്റ് പ്രകാരം തടങ്കല്‍ ഉത്തരവ് പുറപ്പെടുവിച്ചത് എന്നാണെന്നും എത്ര കാലയളവിലേയ്ക്കുളള തടങ്കലാണ് ഉത്തരവായിട്ടുളളതെന്നും വ്യക്തമാക്കാമോ;

(സി)  കേരള മുനിസിപ്പാലിറ്റി നിയമം 1994 പ്രകാരം തുടര്‍ച്ചയായി മൂന്ന് സാധാരണ യോഗങ്ങളില്‍ ഹാജരാകാതിരുന്നാൽ കൗണ്‍സിലറുടെ അംഗത്വം നഷ്ടപ്പെടുമെന്നിരിക്കെ ജയിലില്‍ കഴിയുന്ന കൗണ്‍സിലര്‍ക്ക് 6 മാസത്തെ അവധി ലഭിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;

(ഡി)  ജയിലില്‍ കഴിയുന്ന കൗണ്‍സിലര്‍ക്ക് എസ്‌കോര്‍ട്ട് പരോള്‍ നിഷേധിച്ചുകൊണ്ടും കോര്‍പ്പറേഷനില്‍ അവധിക്ക് അപേക്ഷിക്കാന്‍ നിര്‍ദ്ദേശിച്ചുകൊണ്ടും ആഭ്യന്തര വകുപ്പിന്റെ 2026 ജൂലെെ 2-ാം തീയതിയിലെ കത്ത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;

(ഇ)  ഏത് തലത്തില്‍ കെെക്കൊണ്ട തീരുമാനപ്രകാരമാണ് അപ്രകാരം നിര്‍ദേശം നല്‍കിയതെന്നുള്ള വിവരവും പ്രസ്തുത കത്തിന്റെ പകര്‍പ്പും ലഭ്യമാക്കാമോ?

കുന്നംകുളം പോലീസ് സ്റ്റേഷനിലെ അന്യായമായ പോലീസ് മർദ്ദനം

391  ശ്രീ. സനീഷ്‌കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തൃശൂർ കുന്നംകുളം പോലീസ് സ്റ്റേഷനിൽ വെച്ച് 2023 ഏപ്രിൽ മാസത്തിൽ അന്നത്തെ പ്രതിപക്ഷ യുവജന സംഘടനാ പ്രസിഡന്റിനെ അകാരണമായി മർദ്ദിച്ചുവെന്ന ആക്ഷേപം സംബന്ധിച്ച് പ്രസ്തുത സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ ആയിരുന്ന നുഹ്മാൻ സി.പി.ഒ മാരായ ശശീന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവർക്കെതിരെ സ്വീകരിച്ചിട്ടുള്ള വകുപ്പുതല ശിക്ഷാ നടപടികൾ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;

(ബി)  പ്രസ്തുത ഉദ്യോഗസ്ഥർക്കെതിരെ അവരുടെ സർവീസ് കാലയളവിൽ ഉണ്ടായിട്ടുള്ള പരാതികൾ അച്ചടക്ക നടപടികൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ വിശദമാക്കാമോ;

(സി)  നിലവിൽ പ്രസ്തുത ഉദ്യോഗസ്ഥർ ജോലിയിൽ തിരികെ പ്രവേശിച്ചിട്ടുണ്ടോ; വിശദമാക്കാമോ;

(ഡി)  നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ സർവീസിൽ നിന്നും പിരിച്ചുവിടുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുന്നതിനും മാതൃകാപരമായി ശിക്ഷിക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?

പോലീസ് വകുപ്പിലെ ഒഴിവുകള്‍

392  ശ്രീ. വി. ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പോലീസ് വകുപ്പില്‍ പ്രൊമോഷന്‍, ബൈട്രാന്‍സ്ഫര്‍ എന്നീ മാര്‍ഗ്ഗങ്ങളിലൂടെ നികത്തേണ്ട തസ്തികകളില്‍ നിലവിൽ എത്ര ഒഴിവുകളുണ്ടെന്ന് വിശദമാക്കാമോ;

(ബി)  പ്രൊമോഷന്‍, ബൈട്രാന്‍സ്ഫര്‍ എന്നിവ മുഖേനയുളള നിയമനങ്ങള്‍ നടത്താത്തതിനാല്‍ എന്‍ട്രി കേഡര്‍ തസ്തികകളില്‍ ഒഴിവുകള്‍ നിലവില്‍ വരുന്നില്ലായെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ?

സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്

393  പ്രൊഫ. സി. രവീന്ദ്രനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് ഈ അധ്യയന വർഷം കൂടുതൽ സ്കൂളുകളിൽ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് അനുവദിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;

(ബി)  ഉണ്ടെങ്കില്‍ അനുവദിച്ച സ്കൂളുകളുടെ പട്ടിക ഉത്തരവ് സഹിതം ലഭ്യമാക്കാമോ?

സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ

394  ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അക്രമങ്ങളും പോക്സോ കേസുകളും വർധിച്ചുവരുന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇത്തരം കേസുകളിൽ കൃത്യസമയത്ത് കുറ്റപത്രം സമർപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സ്വീകരിച്ച നടപടികൾ എന്തെല്ലാമാണ്;

(ബി)  സൈബർ ഇടങ്ങളിൽ സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ നടക്കുന്ന അധിക്ഷേപങ്ങളും ആക്രമണങ്ങളും തടയാൻ സൈബർ പൊലീസ് സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;

(സി)  നിർഭയ, പിങ്ക് പൊലീസ് പദ്ധതികളുടെ നിലവിലെ പ്രവർത്തനക്ഷമതയും അവയുടെ സേവനങ്ങൾ കൂടുതൽ വിപുലീകരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോയെന്നും വ്യക്തമാക്കാമോ?

കുട്ടികള്‍ക്കെതിയുളള ഓണ്‍ലെെന്‍ അതിക്രമങ്ങള്‍

395  ശ്രീ. പി. പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കുട്ടികൾക്കെതിരെയുള്ള ഓൺലൈൻ അതിക്രമങ്ങൾ കണ്ടെത്താൻ ആവിഷ്കരിച്ച ഓപ്പറേഷൻ പി-ഹണ്ട് മുഖേന എത്ര കേസുകള്‍ എടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; ഇത് സംബന്ധിച്ച് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?

ഓപ്പറേഷൻ തൂഫാൻ - രജിസ്റ്റർ ചെയ്ത കേസുകൾ

396  ശ്രീ. എം. റഹ്മത്തുളള : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ലഹരി മരുന്ന് മാഫിയകൾക്കെതിരെ സംസ്ഥാന പോലീസ് വിഭാവനം ചെയ്തു നടപ്പിലാക്കിവരുന്ന ഓപ്പറേഷൻ തൂഫാൻ പ്രത്യേക ഡ്രൈവിലൂടെ ഇതുവരെ രജിസ്റ്റർ ചെയ്ത കേസുകളുടെയും അറസ്റ്റിലായ പ്രതികളുടെയും പിടിച്ചെടുത്ത ലഹരി വസ്തുക്കളുടെയും ക്രോഡീകരിച്ച വിവരങ്ങൾ ലഭ്യമാക്കാമോ;

(ബി)  പ്രസ്തുത ഓപ്പറേഷന്റെ ഭാഗമായി പിടിക്കപ്പെടുന്ന കേസുകളിൽ കുറ്റപത്രം കൃത്യസമയത്ത് സമർപ്പിക്കുന്നുണ്ടെന്നും പ്രതികൾക്ക് എളുപ്പത്തിൽ ജാമ്യം ലഭിക്കുന്നില്ലെന്നും ഉറപ്പാക്കാൻ എന്തെല്ലാം പ്രത്യേക നിയമ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ;

(സി)  സംസ്ഥാനത്തോ അയൽ സംസ്ഥാനങ്ങളിലോ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വൻകിട ലഹരി ശൃംഖലകളുടെയും സാമ്പത്തിക ഉറവിടങ്ങളുടെയും വേരറുക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ് (ഇ.ഡി ), നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) തുടങ്ങിയ കേന്ദ്ര ഏജൻസികളുമായി ചേർന്ന് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടോ;

(ഡി)  പിടിച്ചെടുക്കുന്ന രാസലഹരികളുടെയും (എം.ഡി.എം.എ ഉൾപ്പെടെ) മറ്റ് മയക്കുമരുന്നുകളുടെയും ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ ഫോറൻസിക് ലാബുകളിൽ നിന്ന് സമയബന്ധിതമായി ലഭ്യമാക്കാൻ എന്തെല്ലാം സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളതെന്ന് വിശദമാക്കാമോ;

(ഇ)  ഓപ്പറേഷൻ തൂഫാൻ റെയ്ഡുകൾക്ക് അനുബന്ധമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുമായി ചേർന്ന് ലഹരിക്ക്‌ അടിമകളായവരെ പുനരധിവസിപ്പിക്കുന്നതിനും ലഹരിമുക്ത കേന്ദ്രങ്ങളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനും എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അനധികൃത പണമിടപാട്

397  ശ്രീ. എ. പ്രഭാകരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നതിന് കോടിക്കണക്കിനു രൂപയുടെ കുഴല്‍പ്പണം കൊണ്ടുവന്നു എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ എവിടെയൊക്കെ ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് അറിയിക്കാമോ;

(ബി)  കൊണ്ടുവന്ന കുഴല്‍പ്പണം കൊള്ളയടിക്കപ്പെട്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; എങ്കില്‍ ഇതിന്റെ ഭാഗമായി എത്ര രൂപ കണ്ടെടുത്തിട്ടുണ്ട്; ഇതു സംബന്ധിച്ച് പോലീസ് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കാമോ?

പി എസ് സി യിലെ പരീക്ഷാ ക്രമക്കേട്

398  ശ്രീ. വി. ടി. സൂരജ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ആസൂത്രണ ബോർഡിലെ ഉന്നത തസ്തികയിലേക്കുള്ള പരീക്ഷയിലെ ക്രമക്കേടിൽ പി എസ് സി ഉദ്യോഗസ്ഥർക്കെതിരെ പ്രത്യേക അന്വേഷണസംഘം കേസെടുത്തിട്ടുണ്ടോ; വ്യക്തമാക്കുമോ;

(ബി)  ഇടത് സർവീസ് സംഘടനയിൽപ്പെട്ടയാൾക്ക് ജോലി ലഭിക്കാൻ പരീക്ഷാനടപടിക്രമങ്ങളിൽ ഗുരുതര ക്രമക്കേട് നടന്നുവെന്ന ആരോപണം സ്ഥിരീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(സി)  അഴിമതി നിരോധനം, പൊതു സേവകരുടെ വിശ്വാസവഞ്ചന എന്നീ വകുപ്പുകൾ പ്രകാരമാണോ കേസ് എടുത്തിരിക്കുന്നത് എന്ന് വ്യക്തമാക്കുമോ?

കേരള സർവകലാശാലയിലെ ലാത്തിച്ചാർജ് - കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി

399  ശ്രീ. എ. പ്രഭാകരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കേരള സർവ്വകലാശാല കായിക ദിനാചരണ ചടങ്ങിനിടെ സമാധാനപരമായി പ്രകടനം നടത്തിയ വിദ്യാർഥികൾക്കെതിരെ യാതൊരു പ്രകോപനവുമില്ലാതെ ലാത്തിച്ചാർജ് നടത്തിയതായ സംഭവത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമോ;

(ബി)  ലാത്തിച്ചാർജിൽ ഗുരുതരമായി പരിക്കേറ്റ വൈഷ്ണവി ഷാജി എന്ന വിദ്യാർഥി നേതാവിനെ പുരുഷ പോലീസ് മർദിച്ചുവെന്നത് സംബന്ധിച്ച് പരിശോധന നടത്തിയിട്ടുണ്ടോ; ഇത് സംബന്ധിച്ച പരിശോധനാ റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കാമോ;

(സി)  ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിനിക്ക് യഥാസമയം ചികിത്സ ലഭ്യമാക്കുന്നതിൽ പോലീസിന്റെ ഭാഗത്തുണ്ടായ വീഴ്ചയിൽ സ്വീകരിച്ച നടപടി വ്യക്തമാക്കാമോ?

ദേശീയപാതയില്‍ വര്‍ദ്ധിച്ചുവരുന്ന വാഹനാപകടങ്ങള്‍

400  ശ്രീ. ടി. പി. അഷ്റഫലി
ശ്രീ. സി. കെ. കാസിം
ശ്രീമതി ഫാത്തിമ തഹിലിയ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ദേശീയപാതയില്‍ വാഹനാപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്നത് സര്‍ക്കാര്‍ പരിശോധിച്ചിട്ടുണ്ടോ;

(ബി)  അപകടമേഖലകള്‍ ഏതെല്ലാമാണെന്ന് കണ്ടെത്തിയിട്ടുണ്ടോ; വിശദമാക്കാമോ;

(സി)  തെരുവ് വിളക്കുകള്‍ കത്താത്തതുമൂലം റോഡ് കുറുകെ കടക്കുന്നവര്‍ അപകടത്തില്‍പ്പെടുന്നതായി ആഭ്യന്തര വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)  വര്‍ദ്ധിച്ചുവരുന്ന റോഡപകടങ്ങള്‍ നിയന്ത്രിക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കാമോ?

വളാഞ്ചേരിയിൽ പോലീസ് ട്രാഫിക് യുണിറ്റ്

401  പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വളാഞ്ചേരി ടൗണിലെ രൂക്ഷമായ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനായി പോലീസ് ട്രാഫിക് യുണിറ്റ് അനുവദിക്കണമെന്നത് സംബന്ധിച്ച് നൽകിയ പ്രൊപ്പോസലിന്മേൽ സ്വീകരിച്ച നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ;

(ബി)  മലപ്പുറം ജില്ലയിലെ നിരവധി വിദ്യാഭ്യാസ/സ്വകാര്യ/വ്യവസായ സ്ഥാപനങ്ങളും ആശുപത്രികളും സ്ഥിതി ചെയ്യുന്ന വളാഞ്ചേരി ടൗണിൽ ഉണ്ടാകുന്ന ഗതാഗത കുരുക്ക് പ്രദേശവാസികളെയും വിദ്യാർത്ഥികളെയും യാത്രികരെയും സാരമായി ബാധിക്കുന്നത് കണക്കിലെടുത്ത് പ്രസ്തുത ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന് വളാഞ്ചേരിയിൽ പോലീസ് ട്രാഫിക് യുണിറ്റ് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

തളിപ്പറമ്പ് മണ്ഡലത്തിലെ ട്രാഫിക് പരിഷ്കരണവും റോഡ് സുരക്ഷയും

402  ശ്രീ. ടി. കെ. ഗോവിന്ദൻ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തളിപ്പറമ്പ് ടൗണിലും മണ്ഡലത്തിലെ പ്രധാന ദേശീയപാത/സംസ്ഥാനപാത/മറ്റു റോഡുകൾ എന്നിവിടങ്ങളിലും അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും അപകടങ്ങൾ കുറയ്ക്കാനും പോലീസും മോട്ടോർ വാഹന വകുപ്പും സംയുക്തമായി സ്വീകരിച്ചു വരുന്ന നടപടികൾ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;

(ബി)  തളിപ്പറമ്പ് ടൗൺ കേന്ദ്രീകരിച്ച് ട്രാഫിക് സിഗ്നൽ സംവിധാനങ്ങൾ, ജംഗ്ഷൻ വികസനം, പാർക്കിംഗ് നിയന്ത്രണങ്ങൾ എന്നിവ നടപ്പിലാക്കാൻ പ്രത്യേക ട്രാഫിക് മാനേജ്‌മെന്റ് പ്ലാൻ തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;

(സി)  തളിപ്പറമ്പ് മണ്ഡലത്തിലെ പ്രധാന ജംഗ്ഷനുകളിലും അതിർത്തി പ്രദേശങ്ങളിലും കുറ്റകൃത്യങ്ങൾ തടയുന്നതിനും ഗതാഗത നിരീക്ഷണത്തിനുമായി സി.സി.ടി.വി/സർവൈലൻസ് ക്യാമറകൾ സ്ഥാപിക്കുന്നത് സംബന്ധിച്ച നിലവിലെ പുരോഗതി വ്യക്തമാക്കാമോ;

(ഡി)   മണ്ഡലത്തിലെ വിവിധ പോലീസ് സ്റ്റേഷൻ അതിർത്തികളിൽ സുരക്ഷ ശക്തമാക്കുന്നതിനായി കൂടുതൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കുന്നതിനും സർവൈലൻസ് നെറ്റ്‌വർക്ക് ആധുനീകരിക്കുന്നതിനും തുക വകയിരുത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?

ട്രാഫിക് സിഗ്നലുകള്‍ പരിഷ്കരിക്കുന്നതിനുള്ള നടപടികള്‍

403  ശ്രീ. കെ. വി. സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് ട്രാഫിക് സിഗ്നലുകള്‍ പരിഷ്കരിക്കുന്നതിനുള്ള നടപടികള്‍ ആവിഷ്കരിക്കുന്നുണ്ടോ; വിശദമാക്കാമോ;

(ബി)  കണ്ണൂര്‍ ജില്ലയില്‍ ട്രാഫിക് സിഗ്നലുകള്‍ പരിഷ്കരിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; പുതിയ ട്രാഫിക് സിഗ്നലുകൾ സ്ഥാപിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ?

തൃശൂര്‍ ആളൂര്‍ ഭാഗത്ത് പോലീസ് വാഹനം ഇടിച്ചുണ്ടായ അപകടം

404  ശ്രീ. കെ. കെ. രാമചന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തൃശൂര്‍ ജില്ലയിലെ ആളൂര്‍ കദളിച്ചിറ ഭാഗത്ത് വച്ച് 15.06.2026 തീയതിയില്‍ ആളൂര്‍ പിണിക്കപ്പറമ്പില്‍ വീട്ടില്‍ രാജു മകന്‍ ജൂവിന്‍, ആനത്തടം തയ്യില്‍ വീട്ടില്‍ പ്രദീപ് മകന്‍ അനന്തു എന്നീ വിദ്യര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ഇലക്ട്രിക് സ്കൂട്ടറിലേക്ക് തെറ്റായ ദിശയില്‍ അമിത വേഗതയില്‍ വന്ന പോലീസ് വാഹനം ( KL 01 BW 6036) ഇടിച്ചു കയറി കുട്ടികള്‍ക്ക് ഗുരുതരമായ പരിക്കുപറ്റുകയും ജൂവിന്‍ പിന്നീട് മരണപ്പെടുകയുമുണ്ടായത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ :വിശദമാക്കാമോ;

(ബി)  പ്രസ്തുത സംഭവത്തില്‍ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചകൾ സംബന്ധിച്ച് അന്വേഷണം നടത്തുകയും കുറ്റക്കാര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ടോ; വ്യക്തമാക്കാമോ;

(സി)  പ്രസ്തുത വിഷയത്തിന്മേൽ സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമെന്ന് വിശദമാക്കാമോ?

പുതുക്കാട് ആമ്പല്ലൂര്‍ ഭാഗത്തുവച്ചുണ്ടായ അപകടം

405  ശ്രീ. കെ. കെ. രാമചന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പുതുക്കാട് നിയോജക മണ്ഡലത്തിലെ ആമ്പല്ലൂര്‍, ഭരതയില്‍ ഇഞ്ചോടി വീട്ടില്‍ പ്രസന്നയുടെ മകന്‍ അമല്‍കൃഷ്ണ സുഹൃത്തുക്കളായ അഭിലാഷ്, വിഷ്ണു എന്നിവർ ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ പിന്നില്‍ നിന്ന് പോലീസ് ജീപ്പിടിച്ചു വീഴ്ത്തിയതായുള്ള പരാതിയിന്മേല്‍ നാളിതുവരെ സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തൊക്കെയെന്ന് വിശദമാക്കുമോ;

(ബി)  പ്രസ്തുത പരാതിയിന്മേൽ അടിയന്തരമായി അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?

സെെബര്‍ ഡോം മുഖേന നടപ്പിലാക്കുന്ന പദ്ധതികള്‍

406  ശ്രീ. പി. പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സൈബർ സുരക്ഷ ഉറപ്പാക്കുന്നതിനും കുറ്റകൃത്യങ്ങളും വർദ്ധിച്ചുവരുന്ന സൈബർ സാമ്പത്തിക തട്ടിപ്പുകളും തടയുന്നതിനുമായി സൈബർഡോം മുഖേന നടപ്പിലാക്കിവരുന്ന പദ്ധതികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ?

സൈബര്‍ ക്രൈം

407  ശ്രീ. കെ. യു. ജനീഷ് കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തുകയും കോന്നി എം.എൽ.എയെ അപകീർത്തിപ്പെടുത്തുകയും ചെയ്ത സംഭവവുമായി ബന്ധപ്പെട്ട്, 2026 ജൂൺ 10-ന് അഡ്വ. കെ. യു. ജനീഷ് കുമാർ എം.എൽ.എ തിരുവനന്തപുരം സൈബർ പോലീസിൽ നൽകിയ പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടോ; പ്രസ്തുത പരാതിയുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ പേര് വ്യക്തമാക്കാമോ;

(ബി)  സാമൂഹ്യമാധ്യമത്തിലൂടെ അസഭ്യം പറഞ്ഞ സംഭവത്തിൽ പത്തനംതിട്ട സൈബർ പോലീസ് മുൻപാകെ 2026 ആഗസ്റ്റ് 2-ന് അഡ്വ. കെ. യു. ജനീഷ് കുമാർ എം.എൽ.എ നൽകിയ പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടോ; പ്രസ്തുത പരാതിയുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ പേര് വ്യക്തമാക്കാമോ; ഈ കേസിന്റെ തുടർനടപടി വ്യക്തമാക്കാമോ;

(സി)   പ്രസ്തത കേസുകളിൽ ഇതുവരെ പോലീസ് സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?

വ്യാജ ലോണ്‍ ആപ്പ് കേന്ദ്രം നടത്തി കോടികള്‍ തട്ടിച്ച സംഭവം

408  ശ്രീ. കെ. യു. ജനീഷ് കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തിരുവനന്തപുരം കേന്ദ്രീകരിച്ച് വ്യാജ ലോണ്‍ ആപ്പ് കേന്ദ്രം നടത്തി കോടികള്‍ തട്ടിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യത്തില്‍ നാളിതുവരെ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;

(ബി)  വിവിധ തരത്തിലുള്ള ഡിജിറ്റല്‍ തട്ടിപ്പുകള്‍ തടയാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നത്; ഇക്കാര്യത്തില്‍ കേന്ദ്ര ഏജന്‍സികളുടെ കൂടി സഹായത്തോടെ നടപടി സ്വീകരിക്കുമോ?

എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസ് നിര്‍മ്മാണം

409  ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  എറണാകുളം സിറ്റി പോലീസ് കമ്മീഷണർ ഓഫീസ് നിർമ്മാണം ഏത് ഘട്ടത്തിൽ എത്തിയെന്ന് അറിയിക്കുമോ;

(ബി)  ഭരണാനുമതി ലഭിച്ച തുക എത്രയാണ്; ഇതില്‍ എത്ര തുകയുടെ പ്രവ്യത്തികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്;വിശദമാക്കാമോ;

(സി)  പൂർത്തിയാക്കിയ പ്രവർത്തികളുടെ ബില്ലുകൾ മുഴുവൻ മാറി നൽകിയിട്ടുണ്ടോ; ഇനിയും മാറി നൽകാനുള്ള ബിൽ തുക എത്രയാണ്;

(ഡി)  ഈ പ്രവ്യത്തി എന്നത്തേക്ക് പൂർത്തീകരിക്കാൻ കഴിയുമെന്ന് അറിയിക്കാമോ; വിശദാംശങ്ങൾ നൽകുമോ?

നിലമ്പൂര്‍ എടക്കര പോലീസ് സ്റ്റേഷൻെറ കെട്ടിടനിര്‍മ്മാണ പ്രവൃത്തികള്‍

410  ശ്രീ. ആര്യാടന്‍ ഷൗക്കത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  എടക്കര പോലീസ് സ്റ്റേഷൻെറ കെട്ടിടനിര്‍മ്മാണ പ്രവൃത്തികള്‍ നിർവഹിക്കുന്നതിലേക്കായി ബഡ്ജറ്റില്‍ തുക വകയിരുത്തിയിട്ടുള്ള സാഹചര്യത്തിൽ, പ്രസ്തുത പ്രവൃത്തികൾ അടിയന്തരമായി ആരംഭിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?

മാപ്പിള ബേ തീരദേശ പോലീസ് സ്റ്റേഷൻ

411  ശ്രീ. ടി .ഒ. മോഹനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മാപ്പിള ബേ തീരദേശ പോലീസ് സ്റ്റേഷന്റെ പ്രവർത്തനം ആരംഭിക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ; പ്രസ്തുത പോലീസ് സ്റ്റേഷൻ എപ്പോൾ പ്രവർത്തനം ആരംഭിക്കാൻ സാധിക്കുമെന്ന് വ്യക്തമാക്കാമോ?

മലപ്പുറം ജില്ലയിലെ പോലീസ് സ്റ്റേഷനുകൾക്ക് സ്വന്തമായി പുതിയ കെട്ടിടങ്ങൾ

412  ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മലപ്പുറം ജില്ലയിൽ എത്ര പോലീസ് സ്റ്റേഷനുകളാണ് സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്നതെന്ന് അറിയിക്കാമോ;

(ബി)  വാടക കെട്ടിടത്തിലും അടിസ്ഥാന സൗകര്യമില്ലാത്ത കെട്ടിടങ്ങളിലും പ്രവർത്തിക്കുന്ന പോലീസ് സ്റ്റേഷനുകളെ സ്വന്തം കെട്ടിടങ്ങളിലേക്ക് മാറ്റുന്ന നടപടികൾ സ്വീകരിക്കുന്നുണ്ടോ; വിശദമാക്കാമോ;

(സി)  മൈ പോലീസ് സ്റ്റേഷൻ പദ്ധതിയിൽ എല്ലാ പോലീസ് സ്റ്റേഷനുകളും സ്വന്തം കെട്ടിടങ്ങളിലേക്ക് മാറ്റുക എന്നതു കൂടി ഉൾക്കൊള്ളിക്കാൻ ആലോചിക്കുന്നുണ്ടോ;

(ഡി)  പോലീസ് സ്റ്റേഷനുകളുടെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്ന് വിശദമാക്കാമോ;

(ഇ)  18 വർഷമായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കരിപ്പൂർ പോലീസ് സ്റ്റേഷൻ പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്ന നടപടികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ?

ചാവക്കാട് പോലീസ് സ്റ്റേഷന്‍ കെട്ടിട നിര്‍മ്മാണം

413  ശ്രീ. എന്‍. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാന ബജറ്റിൽ 20 ശതമാനം തുക വകയിരുത്തിയ ചാവക്കാട് പോലീസ് സ്റ്റേഷൻ കെട്ടിട നിർമ്മാണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകൾ (പൊതുമരാമത്ത് , പോലീസ് വകുപ്പ് തുടങ്ങിയ) ഇതുവരെ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;

(ബി)  പ്രസ്തുത പ്രവൃത്തിക്ക് ഭരണാനുമതി നൽകുന്നതിന് എന്തെങ്കിലും സാങ്കേതിക തടസ്സങ്ങൾ നിലവിലുണ്ടോ; എങ്കിൽ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;

(സി)  പ്രസ്തുത പ്രവൃത്തിക്ക് പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയ എസ്റ്റിമേറ്റ് അടങ്ങിയ ഫയൽ ആഭ്യന്തര വകുപ്പിന് ലഭിച്ചിട്ടുണ്ടോ; എങ്കിൽ പ്രസ്തുത ഫയലില്‍ ആഭ്യന്തര വകുപ്പ് ഇതുവരെ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?

മാവേലിക്കര സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫീസ് നവീകരണം

414  ശ്രീ. എം. എസ്. അരുണ്‍ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മാവേലിക്കര സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫീസിന്റെ ചുറ്റുമതില്‍ തകര്‍ന്നു കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ടി ചുറ്റുമതില്‍ നിര്‍മ്മിക്കുന്നതിനും ടി ഓഫീസ് നവീകരിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോയെന്ന് വിശദമാക്കുമോ?

മൈ പോലീസ് സ്റ്റേഷൻ

415  ശ്രീ. ടി. ജെ. വിനോദ്
ശ്രീ. എ. ഡി. തോമസ്
ശ്രീമതി രമ്യ ഹരിദാസ്
ശ്രീ. സന്ദീപ് വാര്യർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ പോലീസ് സംവിധാനത്തിന് പുതിയ മുഖം നൽകുന്ന മൈ പോലീസ് സ്റ്റേഷൻ പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോയെന്ന് വിശദമാക്കുമോ;

(ബി)  പരാതിക്കാർക്ക് ആത്മവിശ്വാസത്തോടെ കടന്നുചെല്ലാൻ കഴിയുന്ന സേവന കേന്ദ്രങ്ങളാക്കി പോലീസ് സ്റ്റേഷനുകളെ മാറ്റുക എന്നതാണോ പ്രസ്തുത പദ്ധതിയുടെ ലക്ഷ്യമെന്ന് വ്യക്തമാക്കാമോ;

(സി)  പരാതികളുമായി എത്തുന്നവർക്കായി പ്രത്യേക പരാതി ഹെൽപ്പ് ഡെസ്കിന് പുറമേ വനിതകൾ, കുട്ടികൾ, മുതിർന്ന പൗരന്മാർ, ട്രാൻസ്ജെൻഡർമാർ, ഭിന്നശേഷിക്കാർ എന്നിവർക്കായി പ്രത്യേക ഹെൽപ്പ് ലൈൻ നടപ്പാക്കുമോയെന്ന് വിശദമാക്കുമോ?

പോലീസ് സ്റ്റേഷനുകളിലെ എസ്.എച്ച്.ഒ ചുമതല

416  ഡോ. മാത്യു കുഴൽനാടൻ
ശ്രീ. കെ. എം. അഭിജിത്ത്
ശ്രീമതി കെ. കെ. രമ
ശ്രീ. രമേഷ് പിഷാരടി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പോലീസ് സ്റ്റേഷനുകളിലെ എസ്.എച്ച്.ഒ. ചുമതലയില്‍ പുനഃക്രമീകരണം നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ എല്ലാ സ്റ്റേഷനുകളെയും ഉള്‍പ്പെടുന്ന രീതിയിലാണോ പുനഃക്രമീകരണം ഉദ്ദേശിക്കുന്നത്; വ്യക്തമാക്കാമോ;

(ബി)  പോലീസ് സേനയിലെ പുനഃക്രമീകരണത്തിന്റെ ഭാഗമായി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫീസ് സംവിധാനം പുനഃസ്ഥാപിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നല്കാമോ;

(സി)  പോലീസ് സേനയിലെ പുനഃക്രമീകരണം സേനയുടെ പ്രവര്‍ത്തനത്തില്‍ ഏതെല്ലാം വിധത്തിലാണ് ഗുണം ചെയ്യുക എന്ന് വിശദമാക്കാമോ?

പോലീസ് സ്റ്റേഷനുകളിലെ നിരീക്ഷണ ക്യാമറകള്‍

417  ശ്രീ. കെ. യു. ജനീഷ് കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ ഏതെല്ലാം പോലീസ് സ്റ്റേഷനുകളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്;

(ബി)  ഇതിൽ ഏതെല്ലാം സ്റ്റേഷനുകളിലെ നിരീക്ഷണ ക്യാമറകളാണ് പ്രവർത്തനക്ഷമമല്ലാത്തതായിട്ടുള്ളത്; അവ കൂടി പ്രവര്‍ത്തനക്ഷമമാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ;

(സി)  വിവരാവകാശനിയമം അനുശാസിക്കുന്ന പ്രകാരമുള്ള വിവരങ്ങള്‍ എല്ലാ പോലീസ് സ്റ്റേഷനുകളിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?

കോതമംഗലം മണ്ഡലത്തിലെ പോലീസ് സ്റ്റേഷൻ സ്റ്റാഫ് സ്ട്രെങ്ത്

418  ശ്രീ. ഷിബു തെക്കുംപുറം : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കോതമംഗലം നിയോജകമണ്ഡലത്തിലെ പോലീസ് സ്റ്റേഷനുകളിൽ സാംക്ഷൻഡ് കേഡർ സ്ട്രെങ്ത് എത്രയാണെന്നും നിലവിൽ എത്ര ഒഴിവുകളുണ്ടെന്നും വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത ഒഴിവുകൾ നികത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാമോ;

(സി)  കോതമംഗലം നിയോജകമണ്ഡലത്തിലെ കുട്ടമ്പുഴ പോലീസ് സ്റ്റേഷനിലെ നിലവിലുള്ള ഒഴിവുകൾ നികത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാമോ;

(ഡി)  കോതമംഗലം പോലീസ് സ്റ്റേഷൻ പുതുക്കിപ്പണിയുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാമോ;

(ഇ)  വിനോദസഞ്ചാര കേന്ദ്രമായ ഭൂതത്താൻകെട്ടിൽ നിലവിലുണ്ടായിരുന്ന പോലീസ് ഔട്ട്‌പോസ്റ്റ് പുനഃസ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കാമോ?

നിലമ്പൂര്‍ പോലീസ് ഡിവിഷനില്‍ പുതിയ ട്രാഫിക് പോലീസ് സ്റ്റേഷന്‍

419  ശ്രീ. ആര്യാടന്‍ ഷൗക്കത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മലപ്പുറം ജില്ലയിലെ നിലമ്പൂർ പോലീസ് ഡിവിഷനിൽ മാത്രം ട്രാഫിക് പോലീസ് സ്റ്റേഷൻ സംവിധാനം നിലവിലില്ലാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയത് അനുവദിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ?

വര്‍ക്കല അയിരൂര്‍ പോലീസ് സ്റ്റേഷന്‍ കെട്ടിട നിര്‍മ്മാണം

420  ശ്രീ. വി. ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വർക്കല താലൂക്കിലെ അയിരൂർ പോലീസ് സ്റ്റേഷൻ കെട്ടിട നിർമ്മാണത്തിനായി എത്ര രൂപയുടെ ഫണ്ടാണ് വകയിരുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത കെട്ടിട നിർമ്മാണത്തിന് നിലവിൽ തടസ്സങ്ങളുണ്ടോ; ഉണ്ടെങ്കിൽ അവ ഒഴിവാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കാമോ?

സംസ്ഥാനത്തെ മോഷണക്കേസുകൾ

421  ശ്രീ. വി. ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സംസ്ഥാനത്ത് എത്ര മോഷണക്കേസുകൾ ഉണ്ടായിട്ടുണ്ട്; വിശദമാക്കാമോ;

(ബി)  പ്രസ്തുത മോഷണക്കേസുകളിൽ ഭവനങ്ങൾ, വാണിജ്യകേന്ദ്രങ്ങൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിൽ നടന്ന മോഷണങ്ങളെത്രയെന്ന് പ്രത്യേകം തരംതിരിച്ച് വിശദമാക്കാമോ;

(സി)  പ്രസ്തുത കേസുകളിൽ എത്ര മോഷ്ടാക്കളെ അറസ്റ്റു ചെയ്തിട്ടുണ്ടെന്ന് വിശദമാക്കാമോ?

കടത്തനാട് ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിലെ നിക്ഷേപ പ്രശ്നം

422  ശ്രീ. എ. പ്രഭാകരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കോഴിക്കോട് കടത്തനാട് ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിൽ നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതിനെ തുടർന്ന് തിരുവള്ളൂർ സ്വദേശി ഇബ്രാഹിം ഹാജി ആത്മഹത്യ ചെയ്യാനിടയായ സംഭവത്തിൽ ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണത്തിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത കേസിൽ ആരെയൊക്കെയാണ് പ്രതി ചേർത്തിട്ടുള്ളതെന്നും ആരെയൊക്കെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും വിശദമാക്കാമോ;

(സി)  പരേതനായ ഇബ്രാഹിം ഹാജിയുടെ നിക്ഷേപത്തുക അദ്ദേഹത്തിന്റെ അവകാശികൾക്ക് തിരികെ നൽകിയിട്ടുണ്ടോ;

(ഡി)  പ്രസ്തുത സ്ഥാപനത്തിൽ എത്ര നിക്ഷേപകർക്ക് പണം നഷ്ടമായിട്ടുണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്; സമാനമായ തുക തിരികെ ലഭിക്കാനുള്ള മറ്റ് നിക്ഷേപകർക്ക് തുക ലഭ്യമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?

മെഡിക്കല്‍ കോളേജില്‍ കട്ടിലില്‍ നിന്നും വീണ രോഗി മരണപ്പെട്ട സംഭവം

423  ശ്രീ. കാരായി രാജൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  അടുത്തകാലത്ത് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗി കട്ടിലില്‍ നിന്നും വീണ് മരണപ്പെട്ട സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത കേസില്‍ ആരെയൊക്ക പ്രതിചേർത്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത വിഷയത്തിൽ വകുപ്പുതല അന്വേഷണം നടത്തിയിരുന്നോ; എങ്കില്‍ ഉത്തരവാദികള്‍ക്കെതിരെ സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തൊക്കെയെന്ന് വ്യക്തമാക്കാമോ;

(സി)  സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ രോഗികള്‍ക്ക് നല്‍കപ്പെടുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ വ്യക്തമാക്കുന്ന ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ?

പെരുമ്പാവൂർ പോലീസ് പ്ലാറ്റൂണിന്റെ അടിസ്ഥാന സൗകര്യങ്ങൾ

424  ശ്രീ. മനോജ് മൂത്തേടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി പെരുമ്പാവൂരിൽ പുതിയ പോലീസ് പ്ലറ്റൂൺ അനുവദിച്ചിട്ടുണ്ടെങ്കിലും പ്രസ്തുത പ്ലറ്റൂണിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ അപര്യാപ്തമാണെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;

(ബി)  പ്രസ്തുത പോലീസ് പ്ലറ്റൂണിന് ആവശ്യമായ ഓഫീസ് സൗകര്യങ്ങളും ഭൗതിക സാഹചര്യങ്ങളും അനുവദിക്കാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?

കൗമാരക്കാരിലെ കുറ്റകൃത്യങ്ങളും പ്രതിരോധ നടപടികളും

425  ശ്രീ. ജി. ആര്‍. അനില്‍
ശ്രീ. മുഹമ്മദ് മുഹസിന്‍
ശ്രീ. ഗോവിന്ദൻ പള്ളിക്കാപ്പിൽ
ശ്രീ. സി. അജയപ്രസാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് പതിമൂന്നുവയസ്സുകാരി ഉറ്റബന്ധുവായ വയോധികനെ കൊലപ്പെടുത്താൻ മൂന്ന് സുഹൃത്തുക്കളെ ഏർപ്പെടുത്തിയെന്ന അത്യപൂർവ സംഭവം നടന്നതായുള്ള റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;

(ബി)  വർധിച്ചുവരുന്ന ലഹരി ഉപയോഗം, മദ്യാസക്തി, ആക്രമണപ്രവണത, ആത്മഹത്യാശ്രമങ്ങൾ, റാഗിങ്, ലൈംഗികാതിക്രമങ്ങൾ തുടങ്ങിയ സാമൂഹിക പ്രശ്നങ്ങൾക്ക് മാനസികാരോഗ്യപ്രശ്നങ്ങൾ, കുടുംബബന്ധങ്ങളിലെ തകരാർ, ഏകാന്തത, അമിതമായ ഡിജിറ്റൽ ജീവിതശൈലി, പരീക്ഷാസമ്മർദം തുടങ്ങിയ ഘടകങ്ങൾ കാരണമാകുന്നുണ്ടോ എന്നത് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;

(സി)  സ്കൂളുകളിലും കോളേജുകളിലും പ്രവർത്തിക്കുന്ന എൻ.സി.സി., സ്റ്റുഡന്റ് പോലീസ് കേഡറ്റ്, സ്കൗട്ട്-ഗൈഡ്, എൻ.എസ്.എസ്. തുടങ്ങിയ സംവിധാനങ്ങളെ ഏകോപിപ്പിച്ച് വിദ്യാർഥികൾ നേതൃത്വം നൽകുന്ന ഒരു ജനകീയ സാമൂഹികാരോഗ്യ പ്രസ്ഥാനം രൂപീകരിക്കുന്നതിന് ആഭ്യന്തര വകുപ്പ് മുൻകൈയെടുക്കുമോ; വിശദമാക്കാമോ;

(ഡി)  പുതിയകാല സാമൂഹിക സാഹചര്യങ്ങളിൽ ബാല്യം, കൗമാരം എന്നിവയുടെ പ്രായപരിധി പുനർനിർണ്ണയിക്കുന്നതിനും പ്രസ്തുത വിഭാഗങ്ങൾ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട പരിഹാര നയസമീപനങ്ങളിലും മാറ്റം അനിവാര്യമാണെന്നത് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ?

ലഹരി മരുന്നിന്റെ വിപണനവും ഉപയോഗവും പൂര്‍ണ്ണമായും തടയുന്നനുള്ള നടപടികള്‍

426  ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ഈ സര്‍ക്കാരിന്റെ കാലത്ത് പിടിച്ചെടുത്ത ലഹരി മരുന്നിന്റെ കണക്കും എടുത്തിട്ടുള്ള കേസുകളുടെ എണ്ണവും അറസ്റ്റ് ചെയ്തിട്ടുള്ള പ്രതികളുടെ എണ്ണവും സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;

(ബി)  ഓപ്പറേഷന്‍ തൂഫാന്‍ പോലുള്ള പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കാത്തതാണ് കഴിഞ്ഞ പത്ത് വര്‍ഷക്കാലയളവില്‍ സംസ്ഥാനത്ത് ലഹരി മരുന്ന് വ്യാപനം ഉണ്ടായതിനുള്ള കാരണങ്ങളില്‍ പ്രധാനപ്പെട്ടത് എന്നത് വിലയിരുത്തിയിട്ടുണ്ടോ; കഴിഞ്ഞ പത്ത് വര്‍ഷക്കാലയളവില്‍ ആഭ്യന്തര വകുപ്പ് പിടിച്ചെടുത്ത ലഹരി മരുന്നിന്റെ കണക്ക് വര്‍ഷം തിരിച്ച് ലഭ്യമാക്കുമോ;

(സി)  സംസ്ഥാനത്ത് ലഹരി മരുന്നിന്റെ വിപണനവും ഉപയോഗവും പൂര്‍ണ്ണമായും തടയുന്ന തരത്തില്‍ കര്‍ശന നടപടികള്‍ തുടരുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

തളിപ്പറമ്പ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ക്രൈം നമ്പർ 592/2002 കേസിന്റെ അന്വേഷണ പുരോഗതി.

427  ശ്രീ. ടി. കെ. ഗോവിന്ദൻ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തളിപ്പറമ്പ് കൂവോടുള്ള മുൻ നാവികസേനാ ഉദ്യോഗസ്ഥൻ വി. രാമകൃഷ്ണന്റെ വീട്ടിൽ നിന്നും 02-09-2002-ൽ 45 പവനിലേറെ സ്വർണം കവർച്ച ചെയ്യപ്പെട്ട സംഭവത്തിൽ തളിപ്പറമ്പ് പോലീസ് സ്റ്റേഷനിൽ ക്രൈം നമ്പർ. 592/2002 ആയി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടോ; വ്യക്തമാക്കാമോ;

(ബി)  2002-ൽ നടന്ന പ്രസ്തുത കവർച്ചാ കേസിൽ നാളിതുവരെ കുറ്റവാളികളെ കണ്ടെത്താനോ നഷ്ടപ്പെട്ട സ്വർണം വീണ്ടെടുക്കാനോ സാധിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ; പ്രസ്തുത അന്വേഷണത്തിന്റെ നിലവിലെ അവസ്ഥ എന്താണെന്ന് വിശദമാക്കാമോ;

(സി)  മുൻ രാഷ്ട്രപതി, മുൻ പ്രധാനമന്ത്രി എന്നിവരുടെ വി.വി.ഐ.പി വിമാനങ്ങളുടെ ഗ്രൗണ്ട് ക്രൂവിൽ സേവനമനുഷ്ഠിച്ച മുതിർന്ന പൗരനായ ഒരു വിമുക്തഭടന്റെ പരാതിയിൽ, കേസ് അന്വേഷണം പൂർത്തിയാക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ?

(ഡി)  സംഭവം നടന്ന് 24 വർഷങ്ങൾ കഴിഞ്ഞിട്ടും അന്വേഷണം പൂർത്തിയായിട്ടില്ലാത്ത സാഹചര്യത്തിൽ, പ്രസ്തുത കേസ് ക്രൈം ബ്രാഞ്ചിനോ പ്രത്യേക അന്വേഷണ സംഘത്തിനോ (സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം) കൈമാറാൻ അടിയന്തര നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?

ലഹരി വ്യാപനം തടയുന്നതിനുള്ള നടപടി

428  ശ്രീ. ജി. ആര്‍. അനില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് ലഹരിമരുന്ന് വ്യാപനം തടയുന്നതിനായി ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയിലൂടെ ഇതുവരെ എത്ര കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്; എത്ര പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്; ജില്ലാടിസ്ഥാനത്തിൽ വിശദമാക്കാമോ;

(ബി)  പ്രസ്തുത പദ്ധതിയുടെ ഭാഗമായി ഇതുവരെ പിടിച്ചെടുത്ത എം.ഡി.എം.എ, കഞ്ചാവ്, മറ്റ് രാസലഹരി വസ്തുക്കൾ എന്നിവയുടെ അളവും വിപണി മൂല്യവും എത്രയാണെന്ന് വ്യക്തമാക്കാമോ;

(സി)  സ്കൂൾ/കോളേജ് അധ്യാപകർ, ഡോക്ടർമാർ, മറ്റ് സർക്കാർ/എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിവർ ലഹരിവസ്തുക്കളുടെ കടത്ത്, വിതരണം എന്നിവയുമായി ബന്ധപ്പെട്ട് പ്രതികളായ എത്ര കേസുകൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(ഡി)  പ്രസ്തുത കേസുകളിൽ അധ്യാപകർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിച്ചിട്ടുള്ള നടപടികൾ ഏതെല്ലാമാണെന്ന് വിശദമാക്കാമോ;

(ഇ)  ലഹരിക്കേസുകളിലെ പ്രതികളുടെ അനധികൃത സ്വത്തുക്കളും കുറ്റകൃത്യങ്ങൾക്ക് ഉപയോഗിച്ച വാഹനങ്ങളും കണ്ടുകെട്ടുന്നതിനും വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചുള്ള ലഹരിവസ്തുക്കളുടെ വിൽപ്പന തടയുന്നതിനും സ്വീകരിച്ചിട്ടുള്ള നടപടികൾ വ്യക്തമാക്കാമോ?

ഓപ്പറേഷന്‍ തൂഫാന്‍ 2.0

429  ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. എം. റഹ്മത്തുളള
ശ്രീ. ടി. പി. അഷ്റഫലി
ശ്രീ. പി. കെ. നവാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഓപ്പറേഷന്‍ തൂഫാന്‍ രണ്ടാം ഘട്ടത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ കൂടി പങ്കെടുപ്പിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;

(ബി)  ഓപ്പറേഷന്‍ തൂഫാന്‍ 2.0 ന്റെ ഭാഗമായി ജാഗ്രതാ സമിതികള്‍ രൂപീകരിക്കാന്‍ ആലോചിക്കുന്നുണ്ടോ;വ്യക്തമാക്കുമോ;

(സി)  ലഹരി ഉപയോഗത്തിന്റെ ഹോട്ട് സ്പോട്ടുകള്‍ കണ്ടെത്തുന്നതിനും ലഹരിക്ക് അടിമപ്പെട്ടവര്‍ക്ക് കൗണ്‍സിലിംഗ് ഏര്‍പ്പെടുത്തുന്നതിനും സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കാമോ?

ഓപ്പറേഷൻ തൂഫാന്‍

430  ശ്രീ. തോമസ് ഉണ്ണിയാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സർക്കാർ നടപ്പാക്കിയ ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ വിശദാംശം ലഭ്യമാക്കാമോ;

(ബി)  ത്രിതല പഞ്ചായത്തുകളെയും സാംസ്കാരിക സംഘടനകളെയും സഹകരിപ്പിച്ച് ഈ പദ്ധതി കൂടുതല്‍ ജനകീയമാക്കുന്നതിന് എന്തെല്ലാം പുതിയ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ?

ഓപ്പറേഷന്‍ ഡി ഹണ്ട്

431  ശ്രീ. വി. കെ. സനോജ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മുന്‍ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി ആകെ എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്; ജില്ല തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കാമോ;

(ബി)  പ്രസ്തുത പദ്ധതിയുടെ ഭാഗമായി നടന്ന ഏറ്റവും വലിയ 10 ഓപ്പറേഷനുകളുടെ വിശദാംശം ലഭ്യമാക്കാമോ; ടി പദ്ധതിയിലൂടെ ആകെ ശിക്ഷിക്കപ്പെട്ടവര്‍ എത്രയാണ്; വിശദമാക്കാമോ?

കഴിഞ്ഞ സർക്കാരിന്റെ കാലയളവിലെ നിർമ്മാണപ്രവൃത്തികള്‍

432  ശ്രീ. കെ. എന്‍. ബാലഗോപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കൊട്ടാരക്കരയിലെ പോലീസ് ഡിസ്ട്രിക്ട് ട്രെയിനിംഗ് സെന്റർ, വനിതാ സെല്‍ എന്നിവയുടെ നിർമ്മാണത്തിനായി കഴിഞ്ഞ സർക്കാരിന്റെ കാലയളവില്‍ യഥാക്രമം എത്ര തുക വീതമാണ് ഭരണാനുമതി നല്‍കിയിരുന്നതെന്ന് വിശദമാക്കാമോ;

(ബി)  പ്രസ്തുത നിർമ്മാണ പ്രവൃത്തി നിലവില്‍ ഏതൊക്കെ ഘട്ടങ്ങളിലാണെന്നത് സംബന്ധിച്ച വിവരം ലഭ്യമാക്കാമോ;

(സി)  പ്രസ്തുത നിർമ്മാണ പ്രവൃത്തികള്‍ എന്നത്തേക്ക് പൂ‍ർത്തീകരിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്നത് വ്യക്തമാക്കാമോ?

പോക്സോ കോടതികളുടെ പ്രവര്‍ത്തനം

433  ശ്രീ. കെ. യു. ജനീഷ് കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് പൂർണ്ണമായൂം പോക്സോ കേസുകള്‍ മാത്രം കൈകാര്യം ചെയ്യുന്ന എത്ര കോടതികള്‍ നിലവിലുണ്ടെന്നും ആയതില്‍ താത്ക്കാലിക കോടതികള്‍ എത്രയെന്നും തരംതിരിച്ച് വ്യക്തമാക്കാമോ;

(ബി)  സംസ്ഥാനത്തെ പോക്സോ കേസുകളിൽ തീരുമാനമാകാതെയുള്ള കേസുകൾ സംബന്ധിച്ച് പ്രസ്തുത കേസുകൾ രജിസ്റ്റർ ചെയ്ത വർഷം തിരിച്ച് വിശദാംശങ്ങൾ ലഭ്യമാക്കുമോ;

(സി)  പ്രസ്തുത പോക്സോ കേസുകള്‍ തീര്‍പ്പാക്കാന്‍ സ്വീകരിച്ചു വരുന്ന പ്രധാന നടപടികൾ വിശദമാക്കുമോ;

(ഡി)  പ്രസ്തുത താത്കാലിക പോക്സോ കോടതികള്‍ സ്ഥിരം കോടതികളായി പരിവര്‍ത്തനം ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ?

പ്രവേശന പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസുകൾ

434  ശ്രീ. വി. കെ. സനോജ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പ്രവേശന പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് രാജ്യത്താകമാനം രജിസ്റ്റർ ചെയ്ത കേസുകൾ അതതു സംസ്ഥാനങ്ങൾക്ക് പിന്‍വലിക്കാവുന്നതാണ് എന്ന സുപ്രീം കോടതി നിർദേശത്തെ തുടർന്ന് സംസ്ഥാനത്ത് എത്ര കേസുകൾ പിൻവലിക്കുന്നതിന് സർക്കാർ ഉത്തരവായിട്ടുണ്ട്; പ്രസ്തുത കേസുകളിൽ എത്ര പേരാണ് പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്; വിശദമാക്കാമോ;

(ബി)  ഇതില്‍ എത്ര കേസുകള്‍ പിന്‍വലിക്കുന്നതിന് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്; എത്ര കേസുകള്‍ പിന്‍വലിക്കുന്നതിന് കോടതി അനുമതി നല്‍കിയിട്ടുണ്ട്; വ്യക്തമാക്കാമോ?

(സി)  പ്രതിഷേധസമരവുമായി ബന്ധപ്പെട്ട് ഗുരുതര സ്വഭാവമുള്ള എത്ര കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്; കുട്ടികളുടെ ഭാവി കണക്കിലെടുത്ത്, അവ കോടതിയുടെ അനുമതിയോടെ പിൻവലിക്കുന്ന കാര്യം പരിഗണിക്കുമോ?

സംസ്ഥാനത്തെ ജയിലുകളുടെ സുരക്ഷ

435  ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  2026 ഓഗസ്റ്റ് 24-ന് ആലുവ സബ് ജയിലിൽനിന്ന് മോഷണക്കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന അസം സ്വദേശിയായ പ്രതി രക്ഷപ്പെട്ട സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; സംഭവവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;

(ബി)  അതീവ സുരക്ഷാ മേഖലയായ ജയിലിൽനിന്ന് ഒരു പ്രതി യാതൊരു തടസ്സവുമില്ലാതെ രക്ഷപ്പെടാനിടയായത് ജയില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അനാസ്ഥയാണെന്ന് വിലയിരുത്തുന്നുണ്ടോ;

(സി)   പ്രസ്തുത സംഭവുമായി ബന്ധപ്പെട്ട് എത്ര ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്; അവരുടെ പേരും തസ്തികയും ഉള്‍പ്പെടെ വിശദമാക്കുമോ;

(ഡി)  സംസ്ഥാനത്തെ ജയിലുകളുടെ സുരക്ഷ സംബന്ധിച്ച പൊതുജനങ്ങളുടെ ആശങ്കകൾ അകറ്റുന്നതിനായി സർക്കാർ സ്വീകരിച്ചുവരുന്ന നടപടികൾ എന്തെല്ലാമാണ്?

അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിധിൻ രാജിന്റെ ആത്മഹത്യ

436  ശ്രീ. വി. കെ. സനോജ്
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ. എന്‍. കെ. അക്ബര്‍
ശ്രീ. കെ. യു. ജനീഷ് കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിധിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതിയെ അറസ്റ്റ് ചെയ്യുന്നതിൽ ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  സുപ്രീംകോടതിയുടെ അറസ്റ്റ് മാർഗനിർദേശങ്ങൾ പാലിക്കാതെ പ്രതിയെ ഹാജരാക്കി, തലശ്ശേരി പ്രത്യേക കോടതിയിൽ നിന്ന് ജാമ്യം ലഭിക്കാൻ പോലീസ് ഒത്തുകളിച്ചുവെന്ന് ഹൈക്കോടതി വിമര്‍ശിച്ചിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത വിമർശനം ഗൗരവത്തോടെ കാണുന്നുണ്ടോ;

(സി)  പ്രതിയിൽ നിന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി. പാരിതോഷികം കൈപ്പറ്റിയെന്നും പോലീസ് തലപ്പത്ത് ഗൂഢാലോചന നടന്നുവെന്ന് സംശയിക്കണമെന്നും ഹൈക്കോടതി പരാമര്‍ശിച്ചിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത പരാമർശത്തിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കാമോ;

(ഡി)  പ്രതിക്ക് ജാമ്യം ലഭിക്കാനിടയായ സാഹചര്യവും ഉന്നത ഉദ്യോഗസ്ഥർ ഗൂഢാലോചനയില്‍ ഏർപ്പെട്ടതായി പറയപ്പെടുന്നതും സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്താൻ തയ്യാറാകുമോ; വിശദാംശം വ്യക്തമാക്കുമോ?

എക്സാ ലോജിക് - സി എം ആർ എൽ സാമ്പത്തിക ഇടപാട് സംബന്ധിച്ച കേസുകൾ

437  ശ്രീ. വി. മുരളീധരൻ
ശ്രീ. രാജീവ് ചന്ദ്രശേഖർ
ശ്രീ. ബി. ബി. ഗോപകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മുൻ മുഖ്യമന്ത്രിയുടെ വാടകവീട്ടിൽ റെയ്ഡിനെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ഒരു സംഘം ആളുകൾ ആക്രമിച്ച സംഭവത്തിൽ ഇന്റലിജൻസ് വീഴ്ചയുണ്ടായിട്ടുണ്ടോ; ഉണ്ടെങ്കിൽ അക്കാര്യത്തിൽ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കാമോ;

(ബി)  സി.എം.ആർ.എൽ. - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;

(സി)  ലളിതകുമാരി കേസിലെ സുപ്രീം കോടതി വിധിപ്രകാരം പ്രഥമദൃഷ്ട്യാ ജാമ്യമില്ലാക്കുറ്റം വെളിപ്പെടുന്നുണ്ടെങ്കിൽ സി.ആർ.പി.സി സെക്ഷൻ 154 പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യൽ നിയമപരമായി നിർബന്ധമാണ് എന്നിരിക്കെ നടപടി പാലിക്കപ്പെട്ടിട്ടുണ്ടോയെന്ന് വിശദമാക്കാമോ;

(ഡി)  ഈ വിഷയത്തിലെ വിജിലൻസിന്റെ പ്രാഥമിക അന്വേഷണം എത്ര ദിവസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് അറിയിക്കാമോ;

(ഇ)  വിദേശ ഹവാല ഇടപാടുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള പ്രസ്തുത കേസ് സി.ബി.ഐക്ക് കൈമാറാൻ തയ്യാറാകുമോയെന്ന് വ്യക്തമാക്കാമോ?

ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട കേസുകൾ

438  ശ്രീ. വി. മുരളീധരൻ
ശ്രീ. രാജീവ് ചന്ദ്രശേഖർ
ശ്രീ. ബി. ബി. ഗോപകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് പ്രക്ഷോഭകർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകളിൽ ഗുരുതര ക്രിമിനൽ സ്വഭാവം ഇല്ലാത്ത വകുപ്പുകൾ പ്രകാരമുള്ള കേസുകൾ പിൻവലിക്കുന്നതിന് 26.02.2021 തീയതിയിലെ സ.ഉ.(കൈയെഴുത്ത്) നം. 70/2021/ആഭ്യന്തരം ഉത്തരവ് പ്രകാരം സർക്കാർ അനുമതി നൽകിയിരുന്നതിന്റെ അടിസ്ഥാനത്തിൽ നാളിതുവരെ എത്ര കേസുകൾ പിൻവലിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ;

(ബി)  പ്രസ്തുത ഉത്തരവിൽ പറയുന്ന ഗുരുതര ക്രിമിനൽ സ്വഭാവം എന്ന നിർവചനത്തിൽ ഏതൊക്കെ വകുപ്പുകൾ ഉൾപ്പെടുന്നുവെന്ന് വ്യക്തമാക്കുമോ;

(സി)  പ്രസ്തുത വിഷയത്തിൽ നിലവിൽ അവശേഷിക്കുന്ന കേസുകൾ പിൻവലിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?

ഓപ്പറേഷൻ തൂഫാൻ പ്രവർത്തനങ്ങളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം

439  ശ്രീമതി ഫാത്തിമ തഹിലിയ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഓപ്പറേഷൻ തൂഫാൻ പ്രവർത്തനങ്ങളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ കൂടി പങ്കാളികളാക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ;

(ബി)  എങ്കിൽ പ്രസ്തുത സ്ഥാപനങ്ങൾക്ക് നൽകുന്ന ചുമതലകളും ഉത്തരവാദിത്തങ്ങളും വ്യക്തമാക്കാമോ;

(സി)  പദ്ധതിയുടെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ആവശ്യമായ സാമ്പത്തികവും സാങ്കേതികവുമായ സഹായം സ‍‍ർക്കാർ തലത്തിൽ ലഭ്യമാക്കുന്ന വിഷയം പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ?

ലോകായുക്ത ഉപലോകായുക്ത യോഗം വിളിച്ചു ചേര്‍ക്കുന്നത്

440  ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സ്വതന്ത്രമായും നീതിപൂര്‍വ്വമായും പ്രവര്‍ത്തിക്കേണ്ട ലോകായുക്ത, ഉപലോകായുക്ത എന്നിവയുടെ യോഗം വിളിച്ചു ചേര്‍ക്കപ്പെട്ടത് സര്‍ക്കാര്‍ അറിവോടെയാണോ; വിശദമാക്കാമോ;

(ബി)  മുഖ്യമന്ത്രിയും മന്ത്രിമാരും നിയമസഭാ സാമാജികരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന പൊതുസേവകര്‍ക്ക് എതിരെയുള്ള അഴിമതി, സ്വജനപക്ഷപാതം, അധികാര ദുര്‍വിനിയോഗം തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കേണ്ട ചുമതലയുള്ള ലോകായുക്ത, ഉപലോകായുക്ത എന്നിവരുടെ യോഗം വിളിച്ചു ചേര്‍ത്തതിന്റെ ഉദ്ദേശ്യമെന്തെന്നും പ്രസ്തുത യോഗം സര്‍ക്കാര്‍ തീരുമാനപ്രകാരമാണോ വിളിച്ചു ചേര്‍ത്തതെന്നും യോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ട വിഷയങ്ങൾ എന്തൊക്കെയെന്നും വിശദമാക്കാമോ;

പുനര്‍ജനി

441  ശ്രീ. എ. പ്രഭാകരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  2018ലെ പ്രളയത്തെ തുടര്‍ന്ന് പറവൂര്‍ മണ്ഡലത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 'പുനര്‍ജനി' എന്ന പേരില്‍ മണപ്പാട്ട് ഫൗണ്ടേഷന്‍ വഴി വിദേശത്തുനിന്നും ധനസമാഹരണത്തിന് അന്നത്തെ എം.എല്‍.എ.യുടെ യാത്രയുടെ വിമാന ടിക്കറ്റടക്കമുള്ള ചെലവുകൾ വഹിച്ചത് ആരാണ് എന്നു വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടോ;

(ബി)  പ്രളയത്തെ തുടർന്ന് പറവൂര്‍ മണ്ഡലത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുനര്‍ജനി എന്ന പേരിൽ വന്‍തുക കൈമാറി സുതാര്യത ഇല്ലാത്ത ഇടപാടുകള്‍ നടത്തി എന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ടോ; കുറ്റാരോപിതന്റെ അക്കൗണ്ടില്‍ പണം വന്നില്ലെന്നത് അഴിമതി നിരോധന നിയമ പ്രകാരമുള്ള കേസ് അവസാനിപ്പിക്കുന്നതിന് മതിയായ കാരണം ആണോയെന്ന് വ്യക്തമാക്കാമോ?

സർക്കാർ ജീവനക്കാർക്കെതിരെയുള്ള വിജിലൻസ് കേസുകൾ

442  ശ്രീ. മുഹമ്മദ് മുഹസിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  നിലവിലെ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം എത്ര സർക്കാർ ജീവനക്കാർക്കെതിരെ വിജിലൻസ് കേസുകൾ എടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; അവരുടെ പേര് ജില്ല തിരിച്ചു ലഭ്യമാക്കാമോ;

(ബി)  പ്രസ്തുത ജീവനക്കാർക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?

വിജിലൻസ് മാന്വൽ പരിഷ്കരണം

443  ശ്രീ. എൻ. ശക്തൻ
ശ്രീ. സി. വി. ശാന്തകുമാർ
ശ്രീ. എം. ആർ. ബൈജു : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കേസന്വേഷണത്തിലും ഉദ്യോഗസ്ഥ നിയമനങ്ങളിലും അടക്കം സംസ്ഥാനത്തെ വിജിലൻസ് വകുപ്പിൽ എന്തെല്ലാം മാറ്റങ്ങളാണ് വരുത്തുവാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;

(ബി)   സംസ്ഥാനത്ത് ഇരുപത്തിനാല് വർഷത്തിനുശേഷം പരിഷ്കരിക്കുന്ന വിജിലൻസ് മാന്വലിൽ എന്തെല്ലാം പുതിയ മാറ്റങ്ങളാണ് നിർദ്ദേശിച്ചിരിക്കുന്നതെന്ന് വിശദമാക്കുമോ;

(സി)  വിജിലൻസിൽ പരാതി നൽകാനും അതിന്റെ പുരോഗതി അറിയാനും പൊതുജനങ്ങൾക്കായി മൊബൈൽ ആപ്ലിക്കേഷൻ സജ്ജമാക്കിയിട്ടുണ്ടോ; എങ്കിൽ വിശദവിവരങ്ങൾ ലഭ്യമാക്കാമോ?

എന്‍.ഡി.പി.എസ്. ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകളുടെ വിവരങ്ങള്‍

444  ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് 2025 ജനുവരി മാസം മുതല്‍ 2026 സെപ്റ്റംബര്‍ മാസം വരെയുള്ള കാലയളവിൽ എന്‍.ഡി.പി.എസ്. ആക്ട് പ്രകാരം ആകെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ മാസം തിരിച്ചുള്ള എണ്ണം പട്ടികയായി ലഭ്യമാക്കാമോ;

(ബി)  സംസ്ഥാനത്ത് 2021 ജനുവരി മാസം മുതല്‍ 2026 ഏപ്രില്‍ മാസം വരെ എന്‍.ഡി.പി.എസ്. ആക്ട് പ്രകാരം ആകെ രജിസ്റ്റര്‍ ചെയ്ത കേസുകളിലായി പിടിച്ചെടുത്ത ലഹരി വസ്തുക്കളുടെ ഇനവും അളവും എത്രയെന്ന് പട്ടിക തിരിച്ച് വിവരം ലഭ്യമാക്കാമോ;

(സി)  സംസ്ഥാനത്ത് 2026 മെയ് മാസം മുതല്‍ നാളിതുവരെ എന്‍.ഡി.പി.എസ്. ആക്ട് പ്രകാരം ആകെ രജിസ്റ്റര്‍ ചെയ്ത കേസുകളിലായി പിടിച്ചെടുത്ത ലഹരി വസ്തുക്കളുടെ ഇനവും അളവും എത്രയെന്ന് പട്ടിക തിരിച്ച് വിവരം ലഭ്യമാക്കാമോ?

പരപ്പ -ബിരിക്കുളം ഫയർ സ്റ്റേഷൻ

445  ശ്രീ. ഗോവിന്ദൻ പള്ളിക്കാപ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിൽ പരപ്പ -ബിരിക്കുളം ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ ആയത് സംബന്ധിച്ച് വിശദാംശങ്ങൾ ലഭ്യമാക്കാമോ?

മാവേലിക്കര ഫയര്‍ സ്റ്റേഷന്‍ കെട്ടിട നിര്‍മ്മാണം

446  ശ്രീ. എം. എസ്. അരുണ്‍ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മാവേലിക്കര ഫയര്‍ സ്റ്റേഷന്‍ നിര്‍മ്മാണത്തിന് ബജറ്റില്‍ തുക അനുവദിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത നിര്‍മ്മാണത്തിന്റെ ഭരണാനുമതിയ്ക്ക് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ;

(ബി)  മാവേലിക്കരയിൽ പോലീസ് ക്വാര്‍ട്ടേഴ്സ് നിര്‍മ്മിക്കുന്നതിന് ആവശ്യമായ തുക അനുവദിക്കുമോ; വ്യക്തമാക്കുമോ;

(സി)  മാവേലിക്കര പോലീസ് ക്വാര്‍ട്ടേഴ്സിലെ ചുറ്റുമതില്‍ തകര്‍ന്നു കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത ചുറ്റുമതില്‍ നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ;അതിനാവശ്യമായ തുക അനുവദിക്കുമോ; വ്യക്തമാക്കുമോ?

വിദ്യാര്‍ത്ഥികള്‍ക്കായി നീന്തല്‍ പരിശീലന പദ്ധതികള്‍

447  ശ്രീ. പി. പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കേരളത്തില്‍ മുങ്ങിമരണങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ജലാശയങ്ങളിലെ അപകടങ്ങള്‍ കുറയ്ക്കുന്നതിനായി ഫയര്‍ & റെസ്ക്യു വകുപ്പ് മുഖാന്തരം നീന്തല്‍ പരിശീലന പദ്ധതികള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ആവിഷ്കരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?

അഗ്നിസുരക്ഷാ വിഭാഗത്തിന്റെ നവീകരണം

448  ശ്രീ. എൻ. ശക്തൻ
ശ്രീ. സി. വി. ശാന്തകുമാർ
ശ്രീ. എം. ആർ. ബൈജു : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വർദ്ധിച്ചുവരുന്ന നഗരവൽക്കരണവും ഉയരം കൂടിയ കെട്ടിടങ്ങളുടെ എണ്ണവും കണക്കിലെടുത്ത് ഫയർ ആൻഡ് റെസ്ക്യൂ വകുപ്പിനെ ആധുനികവത്കരിക്കുന്നതിനും കൂടുതൽ ശക്തിപ്പെടുത്തുന്നതിനും എന്തെല്ലാം കർമ്മപദ്ധതികളാണ് ആവിഷ്കരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ;

(ബി)  ഉയരം കൂടിയ കെട്ടിടങ്ങളിലെ തീപിടിത്തം നിയന്ത്രിക്കുന്നതിനും രക്ഷാപ്രവർത്തനം നടത്തുന്നതിനും ആവശ്യമായ ഹൈഡ്രോളിക് പ്ലാറ്റ്‌‌ഫോമുകളും ഏരിയൽ ലാഡറുകളും അഗ്നിസുരക്ഷാ വിഭാഗത്തിന്റെ പക്കൽ നിലവിലുണ്ടോയെന്ന് വ്യക്തമാക്കാമോ;

(സി)  കാലപ്പഴക്കം ചെന്ന ഫയർ എഞ്ചിനുകളും മറ്റ് രക്ഷാപ്രവർത്തന ഉപകരണങ്ങളും മാറ്റി ആധുനിക ഉപകരണങ്ങൾ ലഭ്യമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?

കൊണ്ടോട്ടി മണ്ഡലത്തില്‍ ഫയര്‍ സ്റ്റേഷന്‍ ആരംഭിക്കുവാൻ നടപടി

449  ശ്രീ. ടി. പി. അഷ്റഫലി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കൊണ്ടോട്ടി നിയോജക മണ്ഡലത്തില്‍ ഫയര്‍ സ്റ്റേഷന്‍ സ്ഥാപിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)  പ്രസ്തുത നിയോജക മണ്ഡലത്തില്‍ ഫയര്‍ സ്റ്റേഷന്‍ ആരംഭിക്കുന്ന വിഷയം പരിഗണനയിലുണ്ടോ; പ്രസ്തുത വിഷയത്തില്‍ നാളിതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;

(സി)  കോഴിക്കോട് വിമാനത്താവളം, ദേശീയ പാത 66, ദേശീയ പാത 966 എന്നിവ കടന്നുപോകുന്ന കൊണ്ടോട്ടി നിയോജക മണ്ഡലത്തില്‍ കൊണ്ടോട്ടി ആസ്ഥാനമാക്കി ഫയര്‍ സ്റ്റേഷന്‍ ആരംഭിക്കുന്ന വിഷയം അടിയന്തിരമായി പരിഗണിക്കുമോ; വിശദമാക്കുമോ?

വളാഞ്ചേരിയിൽ ഫയർ സ്റ്റേഷൻ

450  പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  2026-27 സാമ്പത്തിക വർഷത്തെ ബജറ്റിന്റെ മറുപടി പ്രസംഗത്തിൽ കോട്ടക്കൽ മണ്ഡലത്തിലെ വളാഞ്ചേരിയിൽ ഫയർ സ്റ്റേഷൻ അനുവദിച്ചതിന്റെയും അനുബന്ധ പ്രവർത്തനങ്ങൾക്കായി 5 കോടി രൂപ വകയിരുത്തിയതിന്റെയും അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികളുടെ വിശദാംശം ലഭ്യമാക്കാമോ; ഇത് സംബന്ധിച്ച ഫയലിന്റെ നിലവിലെ സ്ഥിതി അറിയിക്കാമോ;

(ബി)  വളാഞ്ചേരിയിൽ ഫയർ സ്റ്റേഷൻ ആരംഭിക്കേണ്ടതിന്റെ അനിവാര്യത കണക്കിലെടുത്ത് പ്രസ്തുത പ്രവൃത്തിക്ക് ഭരണാനുമതി ലഭ്യമാക്കുവാൻ അടിയന്തര നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?

ചാലക്കുടി ഫയര്‍ & റെസ്ക്യൂ സ്റ്റേഷന് പുതിയ കെട്ടിടം

451  ശ്രീ. സനീഷ്‌കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ചാലക്കുടി ഫയര്‍ & റെസ്ക്യൂ സ്റ്റേഷന് സ്വന്തമായി കെട്ടിടമില്ലാത്തത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ബി)  നിലവിൽ ഫയർ & റെസ്ക്യൂ സ്റ്റേഷൻ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ സ്ഥലപരിമിതിയും അസൗകര്യങ്ങളും വിലയിരുത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;

(സി)  ഫയർ & റെസ്ക്യൂ സ്റ്റേഷന് വേണ്ടി ചാലക്കുടി നഗരത്തിൽ കണ്ടെത്തിയ സ്ഥലത്ത് ആധുനിക സൗകര്യങ്ങളോടെയുള്ള പുതിയ കെട്ടിടം നിർമ്മിക്കുന്നത് പരിഗണനയിലുണ്ടോയെന്ന് വ്യക്തമാക്കാമോ?

തെന്മലയിൽ പുതിയ അഗ്നിരക്ഷാ നിലയം

452  ശ്രീ. സി. അജയപ്രസാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പുനലൂർ നിയോജക മണ്ഡലത്തിലെ തെന്മല പ്രദേശം കേന്ദ്രീകരിച്ച് പുതിയ അഗ്നിരക്ഷാ നിലയം ആരംഭിക്കണമെന്നും തത്കാലം ആയത് സാധ്യമല്ലെങ്കിൽ പുനലൂർ അഗ്നിരക്ഷാ നിലയത്തിന്റെ ഒരു സബ് ഓഫീസ് തെന്മലയിൽ അടിയന്തരമായി ആരംഭിക്കണമെന്നും ആവശ്യപ്പെട്ട് സ്ഥലം എം.എൽ.എ നൽകിയ നിവേദനം (ഫയൽ നം. എഫ്2/152/2026 ആഭ്യന്തരം) സംബന്ധിച്ച് സ്വീകരിച്ച നടപടികളും ആയതിന്റെ നിലവിലെ സ്ഥിതിയും വിശദമാക്കാമോ;

(ബി)  തെന്മലയിൽ ഏറ്റവും അനിവാര്യമായിട്ടുള്ള അഗ്നിരക്ഷാ നിലയം എത്രയും വേഗത്തിൽ ആരംഭിക്കുന്നതിന് മുൻഗണന നൽകി പരിഗണിക്കുമോ; വ്യക്തമാക്കാമോ?

തളിപ്പറമ്പ് ഫയർ സ്റ്റേഷന്റെ രണ്ടാം ഘട്ട നിർമ്മാണം

453  ശ്രീ. ടി. കെ. ഗോവിന്ദൻ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തളിപ്പറമ്പ് നിയോജകമണ്ഡലത്തിലെ തളിപ്പറമ്പ് ഫയർ സ്റ്റേഷൻ കെട്ടിടത്തിന്റെ ഒന്നാം ഘട്ട നിർമ്മാണം പൂർത്തിയായെങ്കിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള ഗാരേജ് ഉൾപ്പെടെയുള്ള അനുബന്ധ സൗകര്യങ്ങൾ ലഭ്യമല്ലാത്തതിനാൽ പൂർണ്ണമായ തോതിൽ പ്രവർത്തനം ആരംഭിക്കാൻ സാധിച്ചിട്ടില്ല എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;

(ബി)  പ്രസ്തുത ഫയർ സ്റ്റേഷന് അനുബന്ധ സൗകര്യങ്ങൾ ഒരുക്കുന്നതിനായി രണ്ടാം ഘട്ടത്തിൽ ആവശ്യമായ ഫണ്ട് അനുവദിക്കുന്നതിന് നിലവിൽ സ്വീകരിച്ചു വരുന്ന നടപടികൾ എന്തൊക്കെയെന്ന് വ്യക്തമാക്കാമോ;

(സി)  രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്കായുള്ള എസ്റ്റിമേറ്റ് പൊതുമരാമത്ത് (പി.ഡബ്ല്യു.ഡി) വകുപ്പ് തയ്യാറാക്കി സമർപ്പിച്ചിട്ടുണ്ടോ; എങ്കിൽ എസ്റ്റിമേറ്റ് തുക എത്രയെന്നും ആയതിന്റെ നിലവിലെ സ്ഥിതി എന്തെന്നും വ്യക്തമാക്കുമോ;

(ഡി)  പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട ഫയൽ നിലവിൽ ഏത് വകുപ്പിൽ/ഓഫീസിൽ ആണ് പെൻഡിംഗ് ആയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

(ഇ)  നിർദ്ദിഷ്ട രണ്ടാം ഘട്ട വികസനത്തിന് എന്ന് ഭരണാനുമതി നൽകി തുക അനുവദിക്കാൻ സാധിക്കുമെന്ന് വ്യക്തമാക്കുമോ?

ആലത്തൂര്‍ ഫയര്‍ സ്റ്റേഷന് സ്വന്തമായി കെട്ടിടം

454  ശ്രീ. ടി. എം. ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ആലത്തൂര്‍ നിയോജക മണ്ഡലത്തില്‍ ഫയര്‍ സ്റ്റേഷന് സ്വന്തമായി കെട്ടിടം ഇല്ല എന്ന വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)  ആലത്തൂര്‍ ഫയര്‍ സ്റ്റേഷന് സ്വന്തമായി കെട്ടിടം നിര്‍മ്മിച്ചു നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോയെന്ന് അറിയിക്കാമോ;

(സി)  ആലത്തൂര്‍ നിയോജക മണ്ഡലത്തില്‍ ഫയര്‍ സ്റ്റേഷന് സ്വന്തം കെട്ടിടം നിര്‍മ്മിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പില്‍ നിന്നും എസ്റ്റിമേറ്റ് ലഭിച്ചിട്ടുണ്ടോ; എങ്കില്‍ അതിന്മേല്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;

(ഡി)  എസ്റ്റിമേറ്റില്‍ ഭരണാനുമതി പുറപ്പെടുവിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ സ്വീകരിക്കുമോ; വിശദമാക്കാമോ?

പഴയന്നൂര്‍ ആസ്ഥാനമായി ഫയര്‍ ആന്റ് റസ്ക്യൂ സ്റ്റേഷന്‍

455  ശ്രീ. യു. ആര്‍. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ചേലക്കര നിയോജകമണ്ഡലത്തിലെ പഴയന്നൂർ ആസ്ഥാനമായി പുതിയ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ആരംഭിക്കണമെന്നാവശ്യപ്പെട്ട് എം.എൽ.എ. നൽകിയ കത്തിൽ ഇതുവരെ സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത മണ്ഡലത്തിലൂടെ ഒഴുകുന്ന ഭാരതപ്പുഴയിലും ഗായത്രിപ്പുഴയിലും ഉണ്ടാകുന്ന മുങ്ങിമരണങ്ങളും വനമേഖലയോട് ചേർന്ന ജനവാസ കേന്ദ്രങ്ങളിലെ തീപിടുത്തങ്ങളും കണക്കിലെടുത്ത് പഴയന്നൂരിൽ പുതിയ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ആരംഭിക്കുന്നതിന് മുൻഗണന നൽകുമോ; വിശദമാക്കാമോ?

തകഴി ഫയര്‍സ്റ്റേഷന്‍ കെട്ടിട നിര്‍മ്മാണം

456  ശ്രീ. റെജി ചെറിയാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തകഴി ഫയര്‍ സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലെ അസൗകര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;

(ബി)  പുതിയ കെട്ടിടം നിർമ്മിക്കുന്നതിനുള്ള നടപടിക്രമങ്ങൾ നിലവിൽ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ; കെട്ടിട നിര്‍മ്മാണത്തിനായി പൊതുമരാമത്ത് വകുപ്പ് പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കി സമർപ്പിച്ചിട്ടുണ്ടോ; എങ്കിൽ എസ്റ്റിമേറ്റ് തുക എത്രയാണെന്ന് വ്യക്തമാക്കാമോ;

(സി)  തുടർച്ചയായി ഉണ്ടാകുന്ന വെള്ളപ്പൊക്കവും മറ്റ് പ്രകൃതിക്ഷോഭങ്ങളും കാരണം ബുദ്ധിമുട്ടുന്ന കുട്ടനാട്ടിലെ ജനങ്ങൾക്ക് ആശ്വാസകരമാകുന്ന പ്രസ്തുത ഫയർ സ്റ്റേഷന് എത്രയും വേഗം പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

കോഴിക്കോട് ബീച്ച് പ്രദേശത്തെ ഫയർ ആൻഡ് റെസ്ക്യൂ സർവീസ് ആധുനികവൽക്കരണം

457  ശ്രീ. ഫൈസൽ ബാബു : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കോഴിക്കോട് ബീച്ച് പ്രദേശത്ത് വർധിച്ചുവരുന്ന ജനത്തിരക്കും വിനോദസഞ്ചാര സാന്നിധ്യവും പരിഗണിച്ച് അഗ്നിരക്ഷാ സേവനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് കോഴിക്കോട് ബീച്ച് ഫയർ സ്റ്റേഷൻ ആധുനിക സൗകര്യങ്ങളോടെ ശക്തിപ്പെടുത്തുന്നതിനോ പുതിയ ഫയർ സ്റ്റേഷൻ സ്ഥാപിക്കുന്നതിനോ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;

(ബി)  കോഴിക്കോട് ബീച്ചിലും സമീപ പ്രദേശങ്ങളിലും അടിയന്തര സാഹചര്യങ്ങളിൽ നിലവിലുള്ള ഫയർ സ്റ്റേഷനുകളിൽനിന്ന് എത്തിച്ചേരുന്നതിനുള്ള സമയവും സൗകര്യങ്ങളും സംബന്ധിച്ച് എന്തെങ്കിലും വിലയിരുത്തൽ നടത്തിയിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ;

(സി)  ബീച്ച് പ്രദേശത്തിന്റെ പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ച് ഫയർ ആൻഡ് റെസ്ക്യൂ സർവീസസിന് ആവശ്യമായ അധിക വാഹനങ്ങൾ, ഉപകരണങ്ങൾ, ജീവനക്കാർ എന്നിവ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ; ഇതിനായി കോഴിക്കോട് ജില്ലയിൽ പ്രത്യേക അടിസ്ഥാനസൗകര്യ വികസന പദ്ധതി തയ്യാറാക്കുന്നതിന് നടപടി സ്വീകരിക്കുമോ?

ഉപ്പള അഗ്നിരക്ഷാ നിലയത്തിന്റെ രണ്ടാം ഘട്ട കെട്ടിട നിർമ്മാണം

458  ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഉപ്പള അഗ്നിരക്ഷാ നിലയത്തിന്റെ രണ്ടാം ഘട്ട കെട്ടിട നിർമ്മാണത്തിനായി എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;

(ബി)  പ്രസ്തുത കെട്ടിട നിർമ്മാണത്തിന് ഈ വർഷം ഫണ്ട് അനുവദിക്കുന്നതിന് നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?

നെട്ടുകാല്‍ത്തേരി തുറന്ന ജയില്‍

459  ശ്രീ. സി. കെ. ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പാറശ്ശാല മണ്ഡലത്തിലെ നെട്ടുകാൽത്തേരിയിൽ നിലവിലുള്ള തുറന്ന ജയിലിന് പുറമെ പുതിയ ജയിൽ നിർമ്മിക്കുന്നതിന് ജയിൽ വകുപ്പിന്റെ പരിഗണനയിൽ ഏതെങ്കിലും പ്രൊപ്പോസൽ നിലവിലുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കാമോ;

(ബി)  പാറശ്ശാല-കാസർഗോഡ് മലയോര ഹൈവേയുടെ സമീപത്തായി സ്ഥിതിചെയ്യുന്ന നെട്ടുകാൽത്തേരി തുറന്ന ജയിൽ പ്രദേശത്ത് ജയിൽ വകുപ്പിന്റെ ആഭിമുഖ്യത്തിൽ പെട്രോൾ പമ്പ് സ്ഥാപിക്കുന്നതിന് ഏതെങ്കിലും പ്രൊപ്പോസൽ നിലവിലുണ്ടോ; ഉണ്ടെങ്കിൽ പ്രസ്തുത പദ്ധതിയുടെ നിലവിലെ സ്ഥിതിയും വിശദാംശവും വ്യക്തമാക്കാമോ;

(സി)  നെട്ടുകാൽത്തേരി തുറന്ന ജയിലിന്റെ അധീനതയിൽ നിലവിൽ ആകെ എത്ര ഏക്കർ ഭൂമിയാണുള്ളതെന്നും പ്രസ്തുത ഭൂമിയുടെ സർവേ നമ്പർ, വിസ്തീർണ്ണം എന്നിവ ഉൾപ്പെടെയുള്ള വിശദാംശം ലഭ്യമാക്കാമോ;

(ഡി)  നെട്ടുകാൽത്തേരി തുറന്ന ജയിലിന്റെ അധീനതയിലുള്ള ഭൂമിയിൽനിന്ന് ഏതെങ്കിലും സർക്കാർ വകുപ്പുകൾക്കോ മറ്റ് പൊതു ആവശ്യങ്ങൾക്കോ വേണ്ടി ഭൂമി കൈമാറി നൽകിയിട്ടുണ്ടോ; ഉണ്ടെങ്കിൽ എത്ര ഭൂമി, ഏത് വകുപ്പിന്/ആവശ്യത്തിന്, ഏത് കാലയളവിൽ കൈമാറിയെന്നതിന്റെ വിശദാംശം ലഭ്യമാക്കാമോ?

ചാവക്കാട് സബ്-ജയില്‍ കെട്ടിട നിര്‍മ്മാണ പ്രവൃത്തി

460  ശ്രീ. എന്‍. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാന ബജറ്റില്‍ 20% തുക വകയിരുത്തിയ ചാവക്കാട് സബ് ജയില്‍ കെട്ടിട നിര്‍മ്മാണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് നാളിതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;

(ബി)  പ്രസ്തുത പ്രവൃത്തിക്ക് ഭരണാനുമതി നല്കുന്നതിനുള്ള സാങ്കേതിക തടസ്സം എന്തെന്ന് വിശദമാക്കുമോ;

(സി)  പ്രസ്തുത പ്രവൃത്തിക്ക് ഭരണാനുമതിയ്ക്കായി പൊതുമരാമത്ത് കെട്ടിടവിഭാഗം ചീഫ് എഞ്ചിനീയര്‍ ജയില്‍ വകുപ്പിലേയ്ക്ക് ഫയല്‍ എന്നാണ് നല്കിയതെന്നും പ്രസ്തുത ഫയലിന്മേല്‍ ജയില്‍ വകുപ്പ് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്നും വിശദമാക്കാമോ?

ജയില്‍ വകുപ്പിലെ ട്രാന്‍സ്‍ഫര്‍ അപേക്ഷകള്‍

461  ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  2026 ഏപ്രില്‍ 1 മുതല്‍ ജയില്‍ വകുപ്പില്‍ സ്ഥലം മാറ്റത്തിനായി ലഭിച്ച അപേക്ഷകള്‍ എത്ര എന്ന് തസ്തിക തിരിച്ച് വ്യക്തമാക്കാമോ;

(ബി)  2026 ഏപ്രില്‍ 1 മുതല്‍ നാളിതുവരെ ഭരണപരമായ സൗകര്യം പരിഗണിച്ച് സ്ഥലം മാറ്റിയിട്ടുള്ള ഉദ്യോഗസ്ഥരുടെ എണ്ണം തസ്തിക തിരിച്ച് വിശദമാക്കാമോ?

ജയിലുകളിലെ ഓവര്‍ ക്രൗഡിങ്

462  ശ്രീ. കെ. കെ. രാമചന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ ജയിലുകളിലെ ഓവര്‍ ക്രൗഡിങ് സംബന്ധിച്ചും അത് പരിഹരിച്ച് ജയിലുകളിലെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ചും പരിശോധിക്കുന്നതിന് 04.02.2025 തീയതിയില്‍ മുഖ്യമന്ത്രി തലത്തില്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കാമോ; പ്രസ്തുത യോഗത്തിന്റെ മിനിട്സ് ലഭ്യമാക്കാമോ;

(ബി)  പ്രസ്തുത തീരുമാനങ്ങളിൽ നാളിതുവരെ നടപ്പാക്കിയിട്ടുള്ളവ ഏതൊക്കെയെന്ന് വിശദീകരിക്കാമോ; പ്രസ്തുത തീരുമാനങ്ങളിൽ ഇനിയും നടപ്പാക്കാത്തവ അടിയന്തരമായി നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(സി)  സംസ്ഥാനത്തെ ജയിലുകളിലെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുവാൻ ഉദ്ദേശിക്കുന്നുവെന്ന് വിശദമാക്കുമോ?

ജയില്‍ പേരുമാറ്റം

463  ശ്രീ. ടി. ജെ. വിനോദ്
ശ്രീ. എ. ഡി. തോമസ്
ശ്രീമതി രമ്യ ഹരിദാസ്
ശ്രീ. സന്ദീപ് വാര്യർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ ജയിൽ സ്ഥാപനങ്ങളുടെ പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അവയുടെ പേര് മാറ്റാൻ ഉദ്ദേശിക്കുന്നുണ്ടോ; ജയിൽ എന്ന വാക്ക് പൂർണ്ണമായും ഒഴിവാക്കി പുതിയ പേര് നൽകാനാണോ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ;

(ബി)  പ്രിസൺ അല്ലെങ്കിൽ ജയിൽ എന്ന പേരുകള്‍ തടവുകാരുടെ തിരുത്തൽ, മാനസാന്തരം, പുനരധിവാസം എന്നീ ഉദ്ദേശ്യലക്ഷ്യങ്ങളെ പ്രതിഫലിപ്പിക്കുന്നവയല്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണോ പേരുമാറ്റത്തിന് നടപടി സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കാമോ;

(സി)  ജയിൽ, പ്രിസൺ എന്നീ പേരുകള്‍ സമൂഹത്തിൽ ഭയം സൃഷ്ടിക്കുന്നതിനും തെറ്റായ പ്രതിച്ഛായ ഉണ്ടാക്കുന്നതിനും കാരണമാകുന്നുവെന്ന് കണ്ടെത്തിയിരുന്നോ; വിശദമാക്കുമോ?

മഞ്ചേരിയിൽ പുതിയ ജില്ലാ ജയിൽ അനുവദിക്കുന്നതിനുള്ള നടപടി

464  ശ്രീ. എം. റഹ്മത്തുളള : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മഞ്ചേരി സ്പെഷ്യൽ സബ് ജയിലിൽ അനുവദനീയമായതിനേക്കാൾ കൂടുതൽ അന്തേവാസികളെ പാർപ്പിക്കുന്നത് മൂലം രൂക്ഷമായ പ്രയാസങ്ങൾ ഉണ്ടാകുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  മഞ്ചേരി സ്പെഷ്യൽ സബ് ജയിലില്‍ എത്ര സ്ത്രീ പുരുഷ അന്തേവാസികളെ പാർപ്പിക്കാനുള്ള സൗകര്യമാണുള്ളത്; മലപ്പുറം ജില്ലയിലെ ഏതൊക്കെ പൊലീസ്, ഫോറസ്റ്റ്, എക്സൈസ് ഓഫീസുകളുടെ പരിധിയിൽ നിന്നുള്ള റിമാൻഡ് പ്രതികളെയാണ് നിലവിൽ ഇവിടെ പാർപ്പിച്ചു വരുന്നത്; വ്യക്തമാക്കാമോ;

(സി)  സംസ്ഥാനത്ത് ജില്ലാ ജയിൽ ഇല്ലാത്ത ഏക ജില്ല മലപ്പുറം ആണെന്ന കാര്യവും ജില്ലയിലെ സെഷൻസ് കോടതി ഉൾപ്പെടെയുള്ള കോർട്ട് കോംപ്ലക്സ് മഞ്ചേരിയിലാണ് സ്ഥിതി ചെയ്യുന്നത് എന്ന കാര്യവും പരിഗണിച്ച് മഞ്ചേരിയിൽ ജില്ലാ ജയിൽ അനുവദിക്കുവാൻ അടിയന്തര നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?

കയർ മേഖല മെച്ചപ്പെടുത്താൻ നടപടി

465  ശ്രീ. ജി. സുധാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കയർ മേഖലയിൽ ഉയർന്നുവന്നിട്ടുള്ള വിലക്കയറ്റം, തൊഴിൽ ലഭ്യതയുടെ കുറവ് എന്നിവ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;

(ബി)  പ്രസ്തുത വിഷയം പരിഹരിക്കുന്നതിനായി സ്വീകരിക്കുന്ന നടപടികൾ എന്തൊക്കെയെന്ന് വിശദമാക്കുമോ;

(സി)  2006 -2011 കാലയളവിൽ കയർ വകുപ്പ് മുൻകാലങ്ങളിലെ പോരായ്മ പരിഹരിക്കാൻ ആവിഷ്കരിച്ച നവീന പദ്ധതികളുടെയും മാർഗ്ഗങ്ങളുടെയും വിശദവിവരങ്ങൾ പരിശോധിക്കാൻ സർക്കാർ താത്പര്യപ്പെടുമോ; വ്യക്തമാക്കുമോ;

(ഡി)  ദി ഗോള്‍ഡന്‍ യാൺ ഓഫ് ഗോഡ്സ് ഓൺ കൺട്രി - ദൈവത്തിൻെറ നാട്ടിലെ സുവർണ്ണ നാര് എന്ന ബാനറിൽ കയർ മേഖലയ്ക്ക് പുത്തൻ ഉണർവ്വ് ഉണ്ടായത് പരിഗണിച്ച് മേൽപ്പറഞ്ഞ പേര് രാജ്യത്തിനകത്തും വിദേശത്തും പ്രചരിപ്പിക്കാൻ സർക്കാർ താത്പര്യം പ്രകടിപ്പിക്കുമോ; വ്യക്തമാക്കുമോ?

മെറ്റീരിയൽ ബാങ്ക്, റിവോൾവിംഗ് ഫണ്ട് പദ്ധതികൾ

466  ശ്രീ. എ. സി. മൊയ്തീന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കയർ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ആരംഭിച്ച മെറ്റീരിയൽ ബാങ്ക്, റിവോൾവിംഗ് ഫണ്ട് എന്നീ പദ്ധതികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;

(ബി)  ഇതുവഴി കയർ മേഖലയിലെ ചകിരി ക്ഷാമം പരിഹരിക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?

കയര്‍ വ്യവസായ മേഖലയിലെ പ്രതിസന്ധികള്‍ക്ക് പരിഹാരം

467  ശ്രീ. എം. വിന്‍സെന്റ്
ശ്രീ. ടോണി ചമ്മണി
ശ്രീ. വി. എസ്. ജോയി
ശ്രീ. നീലകണ്ഠൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  അസംസ്കൃത വസ്തുക്കളായ ചകിരിയുടെയും തൊണ്ടിന്റെയും വിലവർദ്ധന മൂലവും ലഭ്യതക്കുറവ് മൂലവും കയർ വ്യവസായ മേഖല നേരിടുന്ന പ്രതിസന്ധി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ആയത് പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികൾ സ്വീകരിക്കുവാൻ സാധിക്കുമെന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;

(ബി)  അസംസ്കൃത വസ്തുക്കളുടെ അഭാവം മൂലം വിദേശ ഓര്‍ഡറുകള്‍ പലതും കയറ്റുമതി ചെയ്യാനാവാത്ത സ്ഥിതി ഉണ്ടായിട്ടുണ്ടോ; അസംസ്കൃത വസ്തുക്കളുടെ ലഭ്യതയും സംഭരണവും വിപുലപ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കുമോ;

(സി)  കയറിന്റെയും അനുബന്ധ ഉല്പന്നങ്ങളുടെയും ആഭ്യന്തര ഉല്പാദനം വർദ്ധിപ്പിക്കാൻ സര്‍ക്കാര്‍ ധനസഹായം ലഭ്യമാക്കുമോ;

(ഡി)  കയർ മേഖലയിൽ നിലവിൽ തൊഴിലാളി ക്ഷാമം നേരിടുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ?

കയർ നിർമ്മാണ തൊഴിലാളികളുടെ ക്ഷേമം

468  ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ കയർ നിർമ്മാണ തൊഴിലാളികളുടെ ക്ഷേമത്തിനായി ഏതെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;

(ബി)  കയർ നിർമ്മാണ തൊഴിലാളികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തിയിട്ടുണ്ടോ; ഇല്ലെങ്കിൽ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്താൻ നടപടി സ്വീകരിക്കുമോയെന്ന് വിശദമാക്കാമോ?

കയർ മേഖലയിലെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ നടപടി

469  ശ്രീ. ബി. ബി. ഗോപകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ കയർ മേഖലയിലെ തൊഴിലാളികൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും കയർ സഹകരണ സംഘങ്ങളുടെ പ്രവർത്തന പ്രതിസന്ധിയും പരിഹരിക്കുന്നതിനായി സ്വീകരിച്ചുവരുന്ന നടപടികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;

(ബി)  കയർ തൊഴിലാളികളുടെ തൊഴിൽദിനങ്ങളും വരുമാനവും വർധിപ്പിക്കുന്നതിനായി നിലവിൽ നടപ്പാക്കുന്ന പദ്ധതികൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ;

(സി)  പ്രവർത്തനരഹിതമായതോ സാമ്പത്തിക പ്രതിസന്ധിയിലുള്ളതോ ആയ കയർ സഹകരണ സംഘങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനായി പ്രത്യേക പദ്ധതി നടപ്പാക്കുന്നുണ്ടോ;

(ഡി)  കയർ ഉല്പന്നങ്ങൾക്ക് പുതിയ വിപണികൾ കണ്ടെത്തുന്നതിനും കയർഫെഡ് ഉല്പന്നങ്ങളുടെ വിപണനം ശക്തിപ്പെടുത്തുന്നതിനും സ്വീകരിച്ചുവരുന്ന നടപടികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;

(ഇ)  പരമ്പരാഗത കയർ തൊഴിലാളികൾക്ക് അപകട ഇൻഷുറൻസ്, ക്ഷേമനിധി ആനുകൂല്യങ്ങൾ, തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ സഹായം എന്നിവ സമയബന്ധിതമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സ്വീകരിച്ചുവരുന്ന നടപടികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;

(എഫ്)  കയർ സഹകരണ സംഘങ്ങൾക്ക് സബ്സിഡി അനുവദിക്കുന്നതിന് നിലവിലുള്ള പദ്ധതികളുടെ വിശദാംശം എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ?

പർച്ചേസ് പ്രൈസ് സ്റ്റെബിലൈസേഷൻ ഇനത്തിൽ നൽകുവാനുള്ള കുടിശ്ശിക

470  ശ്രീ. പി. പ്രസാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കേരള സ്റ്റേറ്റ് കയർ കോർപ്പറേഷൻ ആലപ്പുഴ ജില്ലയിലെ കയർ സംഘങ്ങൾക്ക് പി പി എസ് (പർച്ചേസ് പ്രൈസ് സ്റ്റെബിലൈസേഷൻ) ഇനത്തിൽ നൽകുവാനുള്ള കുടിശ്ശിക സംബന്ധിച്ച് വ്യക്തമാക്കാമോ;

(ബി)  ചേർത്തല താലൂക്കിലെ എത്ര ഗുണഭോക്താക്കൾക്കാണ് ഈ പദ്ധതി പ്രകാരം പണം നൽകുവാൻ ഉള്ളത് എന്ന് വ്യക്തമാക്കാമോ;

(സി)  ചേർത്തല താലൂക്കിൽ ആകെ എത്ര തുകയാണ് ഈ ഇനത്തിൽ നൽകുവാൻ ഉള്ളത് എന്ന് വ്യക്തമാക്കാമോ;

(ഡി)  പ്രസ്തുത തുക അടിയന്തരമായി കൊടുത്തു തീർക്കുന്നതിന് എന്തെല്ലാം നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?

ആലപ്പുഴ ജില്ലയിൽ മാർക്കറ്റ് ഡെവലപ്മെൻറ് അസിസ്റ്റൻസ് ഇനത്തിലെ കുടിശ്ശിക

471  ശ്രീ. പി. പ്രസാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മാർക്കറ്റിംഗ് ഡെവലപ്മെൻറ് അസിസ്റ്റൻസ് (എം.ഡി.എ) ഇനത്തിൽ കയർ കോർപറേഷന് സംസ്ഥാന സർക്കാർ നൽകുവാനുള്ള വിഹിതം കുടിശികയുള്ള വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  ആലപ്പുഴ ജില്ലയിൽ എത്ര രൂപയാണ് ഈ ഇനത്തിൽ സംഘങ്ങൾക്ക് നൽകുവാനുള്ളതെന്ന് വ്യക്തമാക്കാമോ;

(സി)  ചേർത്തല താലൂക്കിൽ ആകെ എത്ര സംഘങ്ങൾക്ക് എം.ഡി.എ ഇനത്തിലെ സംസ്ഥാനസർക്കാർ വിഹിതം നൽകുവാൻ ഉണ്ടെന്നും അതിനായി എത്ര തുക നൽകാനുണ്ടെന്നും വ്യക്തമാക്കാമോ;

(ഡി)  ഈ തുക അടിയന്തരമായി കൊടുത്തു തീർക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

(ഇ)  മാർക്കറ്റിംഗ് ഡെവലപ്മെൻറ് അസിസ്റ്റൻസ് ഇനത്തിൽ കയർ കോർപ്പറേഷന് ലഭിക്കുവാനുള്ള കേന്ദ്ര വിഹിതം സമയബന്ധിതമായി നേടുന്നതിന് സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?

പർച്ചേസ് പ്രൈസ് സ്റ്റെബിലൈസേഷൻ ഗ്രീവൻസ് കമ്മിറ്റി യോഗം

472  ശ്രീ. പി. പ്രസാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കയർ ഉൽപ്പന്നങ്ങളുടെ വില പുതുക്കി നിശ്ചയിക്കുന്നതിനുള്ള പർച്ചേസ് പ്രൈസ് സ്റ്റെബിലൈസേഷൻ (പി പി എസ് ) ഗ്രീവൻസ് കമ്മിറ്റി ദീർഘകാലമായി യോഗം ചേർന്നിട്ടില്ല എന്നത്‌ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  പർച്ചേസ് പ്രൈസ് സ്റ്റെബിലൈസേഷൻ ഗ്രീവൻസ് കമ്മിറ്റി യോഗം അടിയന്തരമായി വിളിച്ചു ചേർക്കുന്നതിനും കയർ ഉൽപ്പന്നങ്ങൾക്ക് പുതുക്കിയ വില നിശ്ചയിക്കുന്നതിനും എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ?

കയർപിരി തൊഴിലാളികളുടെ വേതന വർദ്ധനവും സർക്കാർ വിഹിതവും

473  ശ്രീ. പി. പ്രസാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  2025 സെപ്റ്റംബർ മാസം കയർപിരി തൊഴിലാളികളുടെ വേതനം 400 രൂപയാക്കി വർദ്ധിപ്പിച്ചിരുന്നുവെങ്കിലും വർദ്ധനവിലെ സർക്കാർ വിഹിതം നാളിതുവരെ സംഘങ്ങൾക്ക് നൽകിയിട്ടില്ല എന്ന വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  ആലപ്പുഴ ജില്ലയിൽ പ്രസ്തുത ഇനത്തിൽ ഇനിയും എത്ര രൂപ നൽകുവാൻ ഉണ്ടെന്ന് വ്യക്തമാക്കാമോ;

(സി)  ചേർത്തല താലൂക്കിൽ പ്രസ്തുത ഇനത്തിൽ ഇനിയും എത്ര രൂപ നൽകുവാൻ ഉണ്ടെന്നും എത്ര സംഘങ്ങൾക്ക് പ്രസ്തുത ഇനത്തിൽ തുക നൽകുവാൻ ഉണ്ടെന്നും തരം തിരിച്ച് വ്യക്തമാക്കാമോ;

(ഡി)  പ്രസ്‌തുത ഇനത്തിൽ നൽകുവാനുള്ള തുക സംഘങ്ങൾക്ക് നൽകുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വ്യക്തമാക്കാമോ?

 

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.