UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >16th KLA >2nd Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

SIXTEENTH   KLA - 2nd SESSION
 
12.10.2026 UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

കോഴിക്കോട് നഗരത്തിലെ ദേവസ്വം ക്ഷേത്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം

143  ശ്രീ. ഫൈസൽ ബാബു : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കോഴിക്കോട് നഗരത്തിലെ ദേവസ്വം ക്ഷേത്രങ്ങളിൽ ഭക്തജനങ്ങളുടെ വർദ്ധിച്ചുവരുന്ന തിരക്ക് പരിഗണിച്ച് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ബി)  കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ ദേവസ്വം ക്ഷേത്രങ്ങളിൽ കുടിവെള്ളം, ശുചിമുറി, വിശ്രമകേന്ദ്രം, വാഹന പാർക്കിംഗ്, നടപ്പാത തുടങ്ങിയ സൗകര്യങ്ങളുടെ അപര്യാപ്തത സംബന്ധിച്ച് ഏതെങ്കിലും പഠനം നടത്തിയിട്ടുണ്ടോ;

(സി)  പ്രസ്തുത ക്ഷേത്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി നിലവിൽ പരിഗണനയിലുള്ള പദ്ധതികൾ ഏതൊക്കെയാണ്;ഓരോ പദ്ധതിയ്ക്കും അനുവദിച്ചിട്ടുള്ള തുക,നിലവിലെ പുരോഗതി, നിർവഹണ ഏജൻസി എന്നിവയുടെ വിശദാംശങ്ങൾ ലഭ്യമാക്കാമോ;

(ഡി)  പ്രസ്തുത പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

ദേവസ്വം ക്ഷേത്രങ്ങളിലെ ഭക്തജനങ്ങളുടെ സുരക്ഷ

144  ശ്രീ. ഫൈസൽ ബാബു : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കോഴിക്കോട് ജില്ലയിലെ ദേവസ്വം ക്ഷേത്രങ്ങളിൽ ഉത്സവകാലത്തും മറ്റ് പ്രധാന ചടങ്ങുകളിലും ഉണ്ടാകുന്ന ജനത്തിരക്ക് പരിഗണിച്ച് ഭക്തജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടോ;

(ബി)  പ്രധാന ദേവസ്വം ക്ഷേത്രങ്ങളിൽ അഗ്നിസുരക്ഷാ സംവിധാനം, CCTV, അടിയന്തര പുറപ്പെടൽ സംവിധാനം, പ്രാഥമിക ചികിത്സാ സൗകര്യം എന്നിവ നിലവിലുണ്ടോ; പ്രസ്തുത സുരക്ഷാ സംവിധാനങ്ങളുടെ പരിശോധന എത്ര ഇടവേളകളിൽ നടത്തിവരുന്നു; വിശദമാക്കുമോ;

(സി)  ഉത്സവകാലത്ത് ദേവസ്വം വകുപ്പ്, പോലീസ്, ഫയർ ആൻഡ് റെസ്ക്യൂ, ആരോഗ്യവകുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ ഏകോപനത്തിനായി പ്രത്യേക സംവിധാനം നിലവിലുണ്ടോ; വിശദമാക്കുമോ?

മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ ക്ഷേത്ര ജീവനക്കാര്‍

145  ശ്രീ. പി. എ. മുഹമ്മദ് റിയാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ എത്ര തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നുണ്ടെന്ന് അറിയിക്കുമോ;

(ബി)  ശമ്പള പരിഷ്കരണം, ഇ.എസ്.ഐ., പി.എഫ്. ആനുകൂല്യങ്ങള്‍ എന്നിവ ക്ഷേത്ര ജീവനക്കാര്‍ക്ക് കൃത്യമായി ലഭിക്കുന്നുണ്ടോ എന്നത് പരിശോധിച്ചിട്ടുണ്ടോ;

(സി)  ശാന്തിക്കാര്‍, കഴകക്കാര്‍ ഉള്‍പ്പെടെയുള്ള ക്ഷേത്ര ജീവനക്കാരുടെ ക്ഷേമത്തിനായി എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളത്; പുതിയ പദ്ധതികള്‍ പരിഗണനയില്‍ ഉണ്ടോ; വിശദമാക്കുമോ?

ശബരിമല തീര്‍ത്ഥാടനം സുഗമമാക്കാന്‍ സ്വീകരിക്കുന്ന നടപടികള്‍

146  ശ്രീ. തോമസ് ഉണ്ണിയാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ശബരിമല തീർത്ഥാടനം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ, തീർത്ഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിൽ സ്വീകരിച്ചു വരുന്ന നടപടികൾ വ്യക്തമാക്കുമോ;

(ബി)  ശബരിമല തീര്‍ത്ഥാടനം ഏറ്റവും മികച്ച നിലയില്‍ നടത്തുന്നതിന് തടസ്സമായി നില്‍ക്കുന്ന പ്രശ്നങ്ങളെ യുദ്ധകാലാടിസ്ഥാനത്തില്‍ നീക്കുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(സി)  അരവണ ക്ഷാമം ഉള്‍പ്പെടെ കഴിഞ്ഞ കാലങ്ങളില്‍ ഉണ്ടായ പോരായ്മകള്‍ പരിഹരിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന്‌ വ്യക്തമാക്കുമോ;

ശബരിമല സ്വർണ്ണക്കൊള്ള

147  ശ്രീ. വി. ടി. ബൽറാം
ശ്രീമതി വിദ്യാ ബാലകൃഷ്ണൻ
ശ്രീ. മുഹമ്മദ് ഷിയാസ്
ശ്രീ. ദീപക് ജോയ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് എത്രത്തോളം സ്വർണ്ണമാണ് നഷ്ടപ്പെട്ടിട്ടുള്ളതെന്ന് കണ്ടെത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;

(ബി)  ഏതൊക്കെ കാലയളവില്‍ എത്ര പ്രാവശ്യമായിട്ടാണ് സ്വർണ്ണം നഷ്ടപ്പെട്ടിട്ടുള്ളതെന്ന് കണ്ടെത്തിയിട്ടുണ്ടോ; നഷ്ടപ്പെട്ട സ്വർണ്ണം ദേവസ്വത്തിന് തിരികെ ലഭിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(സി)  ശബരിമലയിൽ ആകെയുള്ള സ്വർണ്ണം, വെള്ളി തുടങ്ങിയവയുടെ കൃത്യമായ കണക്ക് ദേവസ്വം ബോർഡിന്റെ കെെവശമുണ്ടോയെന്ന് വ്യക്തമാക്കുമോ;

(ഡി)  ഭക്തർ സമർപ്പിക്കുന്ന സ്വർണ്ണം, വെള്ളി തുടങ്ങിയവയ്ക്ക് പ്രത്യേക സ്റ്റോക്ക് രജിസ്റ്റർ നിലവിലുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?

ശബരിമല സീസണില്‍ അരവണ പായസം യഥേഷ്ടം ലഭ്യമാക്കാന്‍ നടപടി

148  ശ്രീ. യു. ആര്‍. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ശബരിമലയില്‍ പ്രസാദമായി നല്‍കുന്ന അരവണ പായസത്തിന് മണ്ഡലം മകരവിളക്ക് സീസണിന് മുമ്പു തന്നെ ലഭ്യത കുറവുണ്ടായിട്ടുണ്ടോ; എങ്കില്‍ കാരണം വ്യക്തമാക്കുമോ;

(ബി)  കഴിഞ്ഞ വര്‍ഷം മണ്ഡലകാല മകരവിളക്ക് സീസണില്‍ എത്രലക്ഷം പാക്ക് അരവണപ്പായസം ആണ് ഭക്തര്‍ വാങ്ങിയത്; ഇതിന്റെ വിലയായി ദേവസ്വത്തിന് എത്ര കോടി രൂപ വരുമാനമായി ലഭിച്ചു; വിശദമാക്കുമോ;

(സി)  ഈ വര്‍ഷം എത്ര ലക്ഷം പാക്ക് അരവണ പായസം മണ്ഡലകാല മകരവിളക്ക് ശബരിമല സീസണില്‍ ആവശ്യമായി വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അറിയിക്കുമോ;

(ഡി)  അയ്യപ്പഭക്തര്‍ക്ക് യഥേഷ്ടം അരവണപ്പായസം ലഭ്യമാക്കാന്‍ ചെയ്ത മുന്നൊരുക്കങ്ങള്‍ എന്തൊക്കെയാണ്; വിശദാംശം ലഭ്യമാക്കുമോ?

ശബരിമല തീര്‍ത്ഥാടനം സ്വീകരിച്ച നടപടികള്‍

149  ശ്രീ. കെ. യു. ജനീഷ് കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  2026 ലെ ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ;

(ബി)  ശബരിമല തീര്‍ത്ഥാടകര്‍ പ്രധാനമായും ഉപയോഗിക്കുന്ന മണ്ണാറകുളഞ്ഞി-പമ്പ,എരുമേലി-പമ്പ തുടങ്ങിയ റോഡുകളുടെയും അനുബന്ധ റോഡുകളുടെയും അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടോ; ഇല്ലെങ്കിൽ പ്രസ്തുത റോഡുകളുടെ അറ്റകുറ്റപ്പണികള്‍ എന്നത്തേക്ക് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?

ചിറങ്ങരയില്‍ ശബരിമല ഇടത്താവള നിർമ്മാണം

150  ശ്രീ. സനീഷ്‌കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ചാലക്കുടി മണ്ഡലത്തിലെ ചിറങ്ങരയിലെ ശബരിമല ഇടത്താവളത്തിന്റെ നിര്‍മ്മാണം എത്ര ശതമാനം പൂര്‍ത്തീകരിച്ചുവെന്നും എന്നത്തേക്ക് പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്നും വ്യക്തമാക്കുമോ; ശേഷിക്കുന്ന പ്രവൃത്തികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

(ബി)  പ്രസ്തുത നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിലച്ചിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയത് പുനരാരംഭിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ?

പില്‍ഗ്രിം അമിനിറ്റി സെന്റര്‍

151  ശ്രീ. കെ. എന്‍. ബാലഗോപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ പില്‍ഗ്രിം അമിനിറ്റി സെന്റര്‍ നിര്‍മ്മാണത്തിനായി കഴിഞ്ഞ സര്‍ക്കാര്‍ എത്ര തുകയുടെ ഭരണാനുമതി നല്‍കിയിരുന്നു; വ്യക്തമാക്കുമോ;

(ബി)  പൊതുമരാമത്ത് വകുപ്പ് തയ്യാര്‍ ചെയ്ത പ്രസ്തുത പദ്ധതിയുടെ പ്ലാനിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നിന്നും ആവശ്യമായ അംഗീകാരം നല്‍കുന്നതിനും പ്രവൃത്തിയുടെ തുടര്‍ നടപടികള്‍ വേഗത്തിലാക്കുന്നതിനും നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?

പാറശ്ശാല നിയോജകമണ്ഡലത്തിലെ ദേവസ്വം ഭൂമികളുടെ സംരക്ഷണം

152  ശ്രീ. സി. കെ. ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പാറശ്ശാല നിയോജകമണ്ഡലത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലും നിയന്ത്രണത്തിലുമുള്ള ക്ഷേത്രങ്ങളുടെ ഭൂമികള്‍ സംരക്ഷിക്കുന്നതിനായി നിലവില്‍ സ്വീകരിച്ചു വരുന്ന നടപടികള്‍ എന്തെല്ലാമാണെന്ന് ക്ഷേത്രം തിരിച്ച് വിശദമാക്കുമോ;

(ബി)  പ്രസ്തുത ക്ഷേത്രങ്ങളുടെ അധീനതയിലുണ്ടായിരുന്ന ഭൂമിയില്‍ അന്യാധീനപ്പെട്ടതായി ബോര്‍ഡിന്റെ രേഖകളില്‍ കണ്ടെത്തിയിട്ടുള്ള ഭൂമിയുടെ വിസ്തീര്‍ണ്ണം, ക്ഷേത്രം തിരിച്ച് സര്‍വേ നമ്പര്‍ ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ സഹിതം ലഭ്യമാക്കുമോ;

(സി)  അന്യാധീനപ്പെട്ടതായി കണ്ടെത്തിയിട്ടുള്ള ദേവസ്വം ഭൂമികള്‍ തിരിച്ചുപിടിക്കുന്നതിനായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് റവന്യു, തദ്ദേശസ്വയംഭരണം ഉള്‍പ്പെടെയുള്ള ബന്ധപ്പെട്ട വകുപ്പുകളുമായി ചേര്‍ന്ന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ;

(ഡി)  അന്യാധീനപ്പെട്ട ദേവസ്വം ഭൂമികള്‍ വീണ്ടെടുക്കുന്നതിനായി നിലവില്‍ കോടതികളില്‍ കേസുകള്‍, റവന്യു നടപടികള്‍, മറ്റ് നിയമനടപടികള്‍ എന്നിവ നിലവിലുണ്ടെങ്കില്‍ അവയുടെ ക്ഷേത്രം തിരിച്ചുള്ള വിശദാംശങ്ങളും, ഭൂമി സംരക്ഷിക്കുന്നതിനും ഭാവിയില്‍ അന്യാധീനപ്പെടുന്നത് തടയുന്നതിനുമായി സ്വീകരിച്ചുവരുന്ന നടപടികളും വ്യക്തമാക്കുമോ?

അരുവിക്കര ഭഗവതി ക്ഷേത്രത്തിലെ സദ്യാലയം നിര്‍മ്മാണ പ്രവൃത്തി

153  ശ്രീ. ജി. സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  അരുവിക്കര നിയോജക മണ്ഡലത്തിലുള്‍പ്പെടുന്ന അതിപുരാതന ക്ഷേത്രങ്ങളിലൊന്നായ അരുവിക്കര ഭഗവതി ക്ഷേത്രത്തിലെ സദ്യാലയം നിര്‍മ്മാണ പ്രവൃത്തി പാതിവഴിയില്‍ നിലച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)  കര്‍ക്കിടക വാവുബലി കേന്ദ്രവും ടൂറിസം സെന്ററുമായ ഇവിടെ തീര്‍ത്ഥാടകര്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ എത്രയും വേഗം പണികള്‍ പുനരാരംഭിച്ച് പൂര്‍ത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?

തിരൂർ നിയോജക മണ്ഡലത്തിലെ ക്ഷേത്രങ്ങളുടെ വികസനം

154  ശ്രീ. കുറുക്കോളി മൊയ്തീന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തിരൂർ നിയോജക മണ്ഡലത്തിലെ ക്ഷേത്രങ്ങളുടെ വികസനത്തിനും പുനരുദ്ധാരണത്തിനും മറ്റു പ്രവർത്തനങ്ങൾക്കും മലബാർ ദേവസ്വം ബോർഡ് 2016 മുതൽ 2026 വരെ ചിലവഴിച്ച തുക എത്രയാണെന്നും അവ എന്തിനൊക്കെയാണെന്നും ക്ഷേത്രം തിരിച്ച് വിശദമാക്കുമോ;

(ബി)  മലബാർ മേഖലയിൽ ബലിതർപ്പണ ചടങ്ങിന്റെ പ്രധാന കേന്ദ്രമായ തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തിൽ ബലിതർപ്പണ കടവും അനുബന്ധ സൗകര്യങ്ങളും നവീകരിക്കുന്നതിനും വികസിപ്പിക്കുന്നതിനും 2021 -26 കാലഘട്ടത്തിൽ സർക്കാർ പദ്ധതികൾ ആവിഷ്കരിക്കുകയോ തുക വകയിരുത്തുകയോ ചെയ്തിട്ടുണ്ടോ; എങ്കിൽ അതിന്റെ വിവരം ലഭ്യമാക്കുമോ;

(സി)  മലബാർ മേഖലയിൽ ബലി തർപ്പണ ചടങ്ങിന്റെ പ്രധാന കേന്ദ്രമായ തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തിൽ ബലിതർപ്പണ കടവും അനുബന്ധ സൗകര്യങ്ങളും നവീകരിക്കുന്നതിനും വികസിപ്പിക്കുന്നതിനും പദ്ധതികൾ ആവിഷ്കരിക്കുമോ എന്ന് വ്യക്തമാക്കുമോ?

കൂടല്‍മാണിക്യം ക്ഷേത്രം

155  ശ്രീ. തോമസ് ഉണ്ണിയാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കൂടല്‍മാണിക്യം ക്ഷേത്രം ഉള്‍പ്പെടെയുള്ള നാലമ്പല തീര്‍ത്ഥാടനത്തിന് കൂടുതല്‍ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;

(ബി)  കഴിഞ്ഞ ബഡ്ജറ്റ് പ്രസംഗത്തില്‍ പ്രസ്തുത തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ അനുവദിച്ച 10 കോടി രൂപ ഉപയോഗിച്ച് ഏറ്റവും വേഗം അടിസ്ഥാന സൗകര്യമുള്‍പ്പെടെ ഒരുക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?

നാലമ്പല തീര്‍ത്ഥാടനം

156  ശ്രീ. തോമസ് ഉണ്ണിയാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് അവതരിപ്പിച്ച ആദ്യ ബജറ്റ് പ്രസംഗത്തില്‍ കൂടല്‍മാണിക്യ ക്ഷേത്രം ഉള്‍പ്പെടെയുള്ള നാലമ്പല തീര്‍ത്ഥാടനം സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ 10 കോടി രൂപ പ്രഖ്യാപിച്ചിരുന്നോ; എങ്കില്‍ പ്രസ്തുത തുകയുടെ വിനിയോഗം വേഗത്തിലാക്കാന്‍ സ്വീകരിച്ചു വരുന്ന നടപടികള്‍ വ്യക്തമാക്കുമോ;

(ബി)  പ്രസ്തുത പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ?

കൂടല്‍മാണിക്യം ദേവസ്വത്തിന് കൂടുതല്‍ ഫണ്ട് അനുവദിക്കുന്നതിന് നടപടി

157  ശ്രീ. തോമസ് ഉണ്ണിയാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പതിനായിരക്കണക്കിന് ഭക്തജനങ്ങള്‍ എത്തുന്ന കൂടല്‍മാണിക്യം ദേവസ്വത്തിന് സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ കൂടുതല്‍ ഫണ്ട് അനുവദിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;

(ബി)  കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ പ്രത്യേക പ്രാധാന്യം പരിഗണിച്ച് അടിസ്ഥാന സൗകര്യ വികസനം ഉള്‍പ്പെടെ അടിയന്തരമായി നടപ്പാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?

മാടായിക്കാവ് ക്ഷേത്രകലാ അക്കാഡമി

158  ശ്രീ. എം. വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മാടായിക്കാവ് ക്ഷേത്രകലാ അക്കാഡമിക്ക് ആസ്ഥാന മന്ദിരം നിര്‍മ്മിക്കുന്നതിനായി സ്ഥലം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളുടെ വിശദാംശം അറിയിക്കുമോ?

ഗൂരുവായൂര്‍ ക്ഷേത്ര വികസനം

159  ശ്രീ. എന്‍. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഗുരുവായൂര്‍ ക്ഷേത്ര വികസനവുമായി ബന്ധപ്പെട്ട് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നത് വരെ ഭൂമി ഏറ്റെടുക്കരുതെന്നുഗൂള്ള ഭൂ ഉടമകളുടെയും കച്ചവടക്കാരുടെയും ആവശ്യം പരിഗണിക്കുമോ;

(ബി)  പ്രസ്തുത ആവശ്യം നിലനില്‍ക്കെ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ തുടരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ?

മട്ടന്നൂര്‍ മഹാദേവ ക്ഷേത്ര പുനരുദ്ധാരണ പ്രവൃത്തികള്‍ക്ക് ഫണ്ട്

160  ശ്രീ. വി. കെ. സനോജ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മട്ടന്നൂര്‍ മഹാദേവ ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവൃത്തികള്‍ക്ക് ഫണ്ട് അനുവദിച്ചിട്ടുണ്ടോ; വിശദമാക്കുമോ?

കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (കെ.എം.എസ്.സി .എൽ.)-ന് ടെന്നീസ് ക്ലബ്ബിൽ അംഗത്വം

161  ശ്രീ. എം. എം. നസീർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ പൊതുപണം ഉപയോഗിച്ച് തിരുവനന്തപുരം ടെന്നീസ് ക്ലബ്ബിൽ കോർപ്പറേറ്റ് അംഗത്വം നേടിയിരുന്നോ; വിശദാംശം ലഭ്യമാക്കാമോ;

(ബി)  പ്രസ്തുത അംഗത്വത്തിനും അനുബന്ധ ചെലവുകൾക്കുമായി എത്ര രൂപ ചെലവഴിച്ചെന്നു വെളിപ്പെടുത്തുമോ; ഇപ്പോഴും അംഗത്വം തുടരുന്നുണ്ടോ; വിശദമാക്കുമോ;

(സി)  കോർപ്പറേറ്റ് അംഗത്വം നേടിയ സാഹചര്യം, അംഗത്വത്തിനും അനുബന്ധ ചെലവുകൾക്കുമായി നടത്തിയ പണമിടപാടുകളുടെ വിശദാംശങ്ങൾ, തീരുമാനമെടുത്ത ഉദ്യോഗസ്ഥർ എന്നിവ സംബന്ധിച്ച വിശദ വിവരങ്ങൾ വ്യക്തമാക്കുമോ?

സർക്കാർ ആശുപത്രി കെട്ടിടങ്ങളുടെ തകർച്ച

162  ശ്രീമതി ഉഷ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് മെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികളിൽ സമീപകാലത്ത് നിർമ്മിച്ച കെട്ടിടങ്ങൾ തകരുന്നതിന്റെ കാരണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ തീരുമാനിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;

(ബി)  എങ്കിൽ പ്രസ്തുത അന്വേഷണത്തിനായി വിദഗ്ധ സമിതി രൂപീകരിച്ചിരുന്നോ എന്നും സമിതിയിലെ അംഗങ്ങൾ ആരെല്ലാമാണ് എന്നും സമിതിയുടെ പരിഗണനാ വിഷയങ്ങൾ എന്തെല്ലാമാണ് എന്നും വിശദമാക്കുമോ;

(സി)  പല കെട്ടിടങ്ങൾക്കും ഘടനാപരമായ തകരാറുകൾ സംഭവിച്ചതിനാൽ കെട്ടിടങ്ങൾ ചോർന്നൊലിച്ചു മെഡിക്കൽ ഉപകരണങ്ങൾക്കും കിടക്കകൾക്കും നാശനഷ്ടം സംഭവിച്ചെന്ന് റിപ്പോർട്ട് ലഭിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?

കെ.എം.എസ്.സി.എൽ- ലെ ബ്ലീച്ചിങ് പൗഡർ പർച്ചേസ്

163  ശ്രീമതി വിദ്യാ ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മുൻ സർക്കാരിന്റെ കാലത്ത് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് സ്റ്റോർ പർച്ചേസ് ചട്ടങ്ങൾക്ക് വിരുദ്ധമായി ടെൻഡർ വിളിക്കുന്നതിന് മാസങ്ങൾക്കു മുമ്പ് വിവാദ ഉത്തരേന്ത്യൻ കമ്പനിക്ക് 7.32 കോടി രൂപയുടെ ബ്ലീച്ചിങ് പൗഡറിന്റെ ഓർഡർ നൽകിയിരുന്നോ; വ്യക്തമാക്കുമോ;

(ബി)  പ്രസ്തുത കമ്പനി മാത്രമാണ് ടെൻഡറിൽ പങ്കെടുത്തതെന്നും 2026 മാർച്ച് 13 ന് ഏക ബിഡ് ലഭിക്കുന്നതിന് മുൻപ് 2026 ജനുവരി 31 ന് ചേർന്ന ഡയറക്ടർ ബോർഡ് പ്രസ്തുത ബിഡ് അംഗീകരിച്ചു എന്നുമുള്ള ആക്ഷേപത്തെക്കുറിച്ച് വിശദമാക്കുമോ;

(സി)  സ്റ്റോർ പർച്ചേസ് ചട്ടങ്ങൾ പ്രകാരം ആദ്യ ടെൻഡറിൽ ഒരു കമ്പനി മാത്രമേ പങ്കെടുത്തിട്ടുള്ളൂ എങ്കിൽ അത് റദ്ദാക്കി വീണ്ടും ടെൻഡർ വിളിക്കണമെന്ന നടപടിക്രമം പാലിച്ചിരുന്നോ; വിശദമാക്കുമോ;

(ഡി)  മഴക്കാലത്തിന് മുമ്പ് അടിയന്തരമായി ബ്ലീച്ചിങ് പൗഡർ സംഭരിക്കണമെന്ന കാരണത്താൽ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വന്ന് രണ്ട് ദിവസത്തിനു ശേഷം മെയ് 6 ന് പ്രസ്തുത കമ്പനിക്ക് 15.59 ലക്ഷം കിലോയുടെ ഓർഡർ നൽകിയത് ക്രമപ്രകാരം ആയിരുന്നോ; വിശദമാക്കുമോ?

സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്നുക്ഷാമം

164  ശ്രീ. സജി ചെറിയാന്‍
ശ്രീ. എ. പ്രഭാകരന്‍
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. യു. ആര്‍. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സർക്കാർ ആശുപത്രികളിൽ അവശ്യ മരുന്നുകൾക്കടക്കം ക്ഷാമം നേരിടുന്നുവെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കാൻ സ്വീകരിച്ച നടപടികൾ വ്യക്തമാക്കുമോ;

(ബി)  മരുന്ന് ക്ഷാമം പൊതുജനങ്ങളില്‍ നിന്നും മറച്ചുവയ്ക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഇടപെട്ടതായ ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;

(സി)  മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കുന്ന കെ.എം.എസ്.സി.എല്‍. (കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ്)-ന്റെ ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗം നിര്‍ത്തലാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;

(ഡി)  ഗുണനിലവാര പരിശോധനയുടെ ചുമതല ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിന് മാത്രമായി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;

(ഇ)  സ്വകാര്യ മെഡിക്കല്‍ ഷോപ്പുകളിലെ മരുന്ന് ഉള്‍പ്പെടെ യഥാസമയം പരിശോധന നടത്താനുള്ള ഉദ്യോഗസ്ഥരും ഉപകരണങ്ങളും പ്രസ്തുത വകുപ്പില്‍ നിലവില്‍ ലഭ്യമാണോയെന്ന് വ്യക്തമാക്കുമോ;

(എഫ്)  യഥാസമയം ഗുണനിലവാര പരിശോധന നടത്താന്‍ കഴിയാതെ വരുന്നത് മരുന്ന് ക്ഷാമത്തിന് ഇടവരുത്തുമെന്ന വസ്തുത പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?

കൊരട്ടിയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള പരിശീലന കേന്ദ്രം

165  ശ്രീ. സനീഷ്‌കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കൊരട്ടി ഗാന്ധിഗ്രാം ത്വക്ക് രോഗാശുപത്രി കോമ്പൗണ്ടിലെ‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായുള്ള പരിശീലന കേന്ദ്രത്തില്‍ അവശേഷിക്കുന്ന നിര്‍മ്മാണ പ്രവൃത്തികള്‍ എന്തൊക്കെയാണെന്നും ഇത് എന്ന് പൂര്‍ത്തീകരിക്കുമെന്നും വിശദമാക്കുമോ;

(ബി)  നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിന് എത്ര തുകയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയിട്ടുള്ളതെന്നും ആയതിന് അംഗീകാരം നല്‍കിയിട്ടുണ്ടോയെന്നും അറിയിക്കുമോ;

(സി)  പരിശീലന കേന്ദ്രത്തിന്റെ നടത്തിപ്പിന് എത്ര തസ്തികകള്‍ ആവശ്യമായിട്ടുണ്ടെന്നും ഏതൊക്കെയാണെന്നും എപ്രകാരമാണ് നിയമിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും വിശദമാക്കുമോ?

മരുന്നുകളുടെ ലഭ്യതയും ആരോഗ്യ ഇൻഷുറൻസും

166  ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (KASP) പ്രകാരം ആശുപത്രികൾക്ക് ലഭിക്കേണ്ട തുക കുടിശ്ശിക ഉള്ളത് എത്ര കോടി രൂപയാണ്; ഇത് തിരികെ നൽകി ഇൻഷുറൻസ് സേവനങ്ങൾ സുഗമമാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;

(ബി)  സർക്കാർ ആശുപത്രികളിൽ ജീവൻ രക്ഷാ മരുന്നുകളും ശസ്ത്രക്രിയ ഉപകരണങ്ങളും സൗജന്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആരോഗ്യ വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള നിരീക്ഷണ സംവിധാനങ്ങൾ എന്തൊക്കെയാണ്;

(സി)  സംസ്ഥാനത്ത് കഴിഞ്ഞ വർഷങ്ങളിൽ ജലജന്യ-വാഹക പകർച്ചവ്യാധികൾ തടയുന്നതിനായി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് നടപ്പിലാക്കിയ പ്രതിരോധ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ?

സര്‍ക്കാര്‍ ആശുപത്രികളില്‍ വിതരണം ചെയ്യുന്ന മരുന്നിന്റെ ഗുണനിലവാരം

167  ശ്രീ. റെജി ചെറിയാൻ
ശ്രീ. വർഗ്ഗീസ് മാമ്മൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികള്‍ക്ക് സൗജന്യമായി നല്‍കുന്ന മരുന്നുകള്‍ മികച്ച നിലവാരത്തിലുള്ളവയാണെന്ന് ഉറപ്പുവരുത്തുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ വിശദമാക്കുമോ;

(ബി)  ഗവണ്‍മെന്റ് ആശുപത്രികളിലേക്കും കാരുണ്യ ഫാര്‍മസികളിലേക്കും ഒരു വര്‍ഷം എത്ര ഇനം മരുന്നുകള്‍ ആവശ്യമുണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്; എല്ലാ ഇനം മരുന്നുകളും കഴിഞ്ഞ സാമ്പത്തിക വര്‍ഷം സംഭരിച്ച് ലഭ്യമാക്കിയിരുന്നോ; വ്യക്തമാക്കുമോ;

(സി)  മരുന്ന് സംഭരണത്തിനുള്ള ടെന്‍ഡര്‍ നടപടികളില്‍ ഇടനിലക്കാരുടെ സാന്നിധ്യവും തന്മൂലം മരുന്നുകളുടെ വില അധികരിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ടെന്‍ഡര്‍ നടപടികളില്‍ നിന്ന് ഇടനിലക്കാരെ ഒഴിവാക്കുന്നതിന് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ വിശദമാക്കുമോ;

(ഡി)  സൗജന്യമായി നല്‍കുന്ന മരുന്നിന്റെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിനായി ജനറിക് മരുന്നുകള്‍ക്കു പകരം ബ്രാന്‍ഡഡ് ജനറിക് മരുന്നുകള്‍ വാങ്ങുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യ വകുപ്പില്‍ ഉണ്ടായിട്ടുള്ള വീഴ്ചകള്‍

168  ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യ വകുപ്പില്‍ വീഴ്ചകള്‍ ഉണ്ടായിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്താണ് കണ്ടെത്തിയിട്ടുള്ളത്; വ്യക്തമാക്കുമോ;

(ബി)  കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഉണ്ടായതായി പറയപ്പെടുന്ന ശസ്ത്രക്രിയാപിഴവുകള്‍, ചികിത്സാ പിഴവുകള്‍, തുടങ്ങിയവയുമായി ബന്ധപ്പെട്ട് എത്ര കേസുകളിലാണ് ആരോഗ്യ വകുപ്പ് അന്വേഷണം നടത്തുന്നത്; ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിയ്ക്കാതിരിക്കുന്നതിന് എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്;

(സി)  ആരോഗ്യ വകുപ്പിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയിട്ടുള്ള ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വേട്ടയാടപ്പെട്ടുവെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ അത്തരം നടപടികള്‍ പുനഃപരിശോധിക്കുന്നതിന് ആലോചിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;

(ഡി)  കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യ വകുപ്പിന് മുഖച്ഛായ നഷ്ടപ്പെട്ടുപോയെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയത് വീണ്ടെടുക്കുന്നതിന് എന്തെല്ലാം നടപടികളാണ് ഈ സര്‍ക്കാര്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടുള്ളത്; വ്യക്തമാക്കുമോ?

അപൂർവ്വ രോഗങ്ങളുടെ ചികിത്സ

169  ശ്രീ. മുഹമ്മദ് മുഹസിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഇന്റർനാഷണൽ ക്ലാസിഫിക്കേഷൻ ഓഫ് ഡിസീസസ് (ICD) ലിസ്റ്റിൽ ഉൾപ്പെട്ട ഏതൊക്കെ രോഗങ്ങൾ കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും എത്ര രോഗികൾ നിലവിൽ ഈ വിഭാഗങ്ങളിൽ ചികിത്സയിലുണ്ടെന്നും വിശദമാക്കുമോ;

(ബി)  പ്രസ്തുത രോഗികളെ സഹായിക്കുന്നതിന് സംസ്ഥാനത്ത് നിലവിലുള്ള പദ്ധതികൾ ഏതൊക്കെയാണെന്നും ഏതൊക്കെ ആശുപത്രികളെയാണ് സെന്റർ ഓഫ് എക്സലന്‍സ് പട്ടികയിൽ ഉൾപെടുത്തിയിട്ടുള്ളതെന്നും വിശദമാക്കുമോ?

സംസ്ഥാനത്ത് വ്യക്കരോഗികളുടെ വര്‍ദ്ധനവ്

170  ശ്രീ. സജി ചെറിയാന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് വ്യക്കരോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; കഴിഞ്ഞ 10 വര്‍ഷങ്ങളിലെ രോഗികളുടെ എണ്ണം, വര്‍ദ്ധനവിന്റെ നിരക്ക് എന്നിവ വര്‍ഷം തിരിച്ച് വിശദമാക്കുമോ;

(ബി)  വ്യക്കരോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനുള്ള കാരണങ്ങള്‍ കണ്ടെത്തുന്നതിനും നിയന്ത്രിക്കുന്നതിനും ശാസ്ത്രീയമായ പഠനങ്ങള്‍ നടത്തി പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ;

(സി)  കൂടുതല്‍ ഡയാലിസിസ് കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(ഡി)  ഡയാലിസിസ് രോഗികള്‍ക്ക് നല്‍കി വരുന്ന പെന്‍ഷന്‍ തുക 2000/- രൂപയായി വര്‍ദ്ധിപ്പിക്കുന്ന വിഷയം പരിഗണനയിലുണ്ടോ; വ്യക്തമാക്കുമോ?

പനി - പകര്‍ച്ചവ്യാധി മരണം

171  ശ്രീ. യു. ആര്‍. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വിവിധതരം പനികളും പകര്‍ച്ചവ്യാധികളും ബാധിച്ച് എത്ര പേര്‍ ചികിത്സ തേടിയിട്ടുണ്ട്; സര്‍ക്കാര്‍ ആശുപത്രി, സ്വകാര്യ ആശുപത്രി എന്നിവയുടെ കണക്ക് പ്രത്യേകം ലഭ്യമാക്കുമോ;

(ബി)  ഈ സര്‍ക്കാരിന്റെ കാലത്ത് ഇതേവരെ എത്രപേര്‍ പനിയും പകര്‍ച്ചവ്യാധികളും ബാധിച്ച് മരണപ്പെട്ടിട്ടുണ്ട്; സര്‍ക്കാര്‍ ആശുപത്രിയിലെയും സ്വകാര്യ ആശുപത്രിയിലേയും കണക്ക് പ്രത്യേകം ലഭ്യമാക്കുമോ;

(സി)  പനിയും പകര്‍ച്ചവ്യാധിയും പടര്‍ന്നുപിടിക്കുവാനുണ്ടായ സാഹചര്യം എന്താണെന്ന് വിലയിരുത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയത് വിശദമാക്കുമോ?

മരുന്നുവിതരണം

172  ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കെ.എം.എസ്.സി.എല്‍-നെ ഒഴിവാക്കി ക്യാൻസര്‍, ജീവിതശൈലി രോഗങ്ങള്‍ എന്നിവക്കുളള മരുന്നുവിതരണം സ്വകാര്യ കമ്പനികള്‍ക്ക് നല്‍കാന്‍ ആലോചനയുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കുമോ;

(ബി)  സ്വകാര്യകമ്പനികളില്‍ നിന്ന് ഉയര്‍ന്ന വിലയില്‍ മരുന്നുവാങ്ങിയാല്‍ ഇത് നിര്‍ധന രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാകുമെന്ന വിഷയം പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ ഇതിനെ എങ്ങിനെ പരിഹരിക്കാനാണ് ആലോചിക്കുന്നതെന്ന് വിശദമാക്കുമോ;

(സി)  സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ വൈദ്യുതിനിയന്ത്രണത്തിന്റെ ഭാഗമായി വൈദ്യുതി ഇല്ലാതെ ആശുപത്രികളില്‍ ശസ്ത്രക്രിയ മുടങ്ങുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കുമോ;

(ഡി)  സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സക്കെത്തുന്ന രോഗികള്‍ക്ക് ആവശ്യത്തിനുളള മരുന്നുകള്‍ സൗജന്യമായി സര്‍ക്കാര്‍ ആശുപത്രികളിലെ ഫാര്‍മസികളില്‍ നിന്നു ലഭ്യമാക്കുന്നുണ്ടോ; വിശദമാക്കുമോ;

(ഇ)  മിക്ക മരുന്നുകളും സ്വകാര്യ ഫാര്‍മസികളില്‍നിന്നാണ് രോഗികള്‍ വാങ്ങുന്നത് എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദമാക്കുമോ ;ചെറിയ മരുന്നുകള്‍ മുതല്‍ ജീവന്‍രക്ഷാ ജീവിതശൈലി മരുന്നുകള്‍ക്കും സപ്ലിമെന്റുകള്‍ക്കും വാക്സിനുകള്‍ക്കും വരെ സര്‍ക്കാര്‍ ആശുപത്രികളില്‍ വലിയ ക്ഷാമം നേരിടുന്നുണ്ടോ; വിശദമാക്കുമോ;

(എഫ്)  വടക്കന്‍ പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ ഫ്രീസര്‍ തകരാറിലായതിനെ തുടര്‍ന്ന് മൃതദേഹം അഴുകിയതായി സെപ്തംബര്‍ 25,26 തീയതികളിലെ മാധ്യമ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത സംഭവത്തില്‍ ഔദ്യോഗിക അന്വേഷണം നടത്തിയിട്ടുണ്ടോ; സംഭവത്തില്‍ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്ന് വിശദമാക്കുമോ?

പുതുക്കാട് താലൂക്ക് ആശുപത്രിയുടെ പ്രവർത്തനങ്ങൾ

173  ശ്രീ. കെ. കെ. രാമചന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ നിലവില്‍ ഒഴിവുള്ള സിവില്‍ സ‍ർജന്‍, കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസർമാർ, അസിസ്റ്റന്റ് സർജന്‍, ജൂനിയർ കണ്‍സള്‍ട്ടന്റ് സർജന്‍ തുടങ്ങിയ തസ്തികകളില്‍ സ്ഥിര നിയമനം നടത്തുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ;

(ബി)  ദേശീയപാത 544 നോട് ചേർന്ന് സ്ഥിതിചെയ്യുന്ന പ്രസ്തുത താലൂക്ക് ആശുപത്രിയില്‍ ട്രോമ കെയർ സംവിധാനം അനുവദിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

ചികിത്സാപിഴവ്

174  ശ്രീ. വി. ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  നിലവിലെ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ചികിത്സാപിഴവ് സംഭവിച്ചതുമായി ബന്ധപ്പെട്ട് എത്ര പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; ആയതിന്മേൽ എത്ര അന്വേഷണങ്ങൾ നടന്നുവരുന്നുണ്ടെന്ന് വിശദമാക്കുമോ?

കോവിഡ് കാലത്തെ വിവിധ മെഡിക്കൽ ഉപകരണങ്ങളുടെ പർച്ചേസ്

175  ശ്രീ. വി. ടി. ബൽറാം
ശ്രീമതി വിദ്യാ ബാലകൃഷ്ണൻ
ശ്രീ. മുഹമ്മദ് ഷിയാസ്
ശ്രീ. ദീപക് ജോയ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കോവിഡ് മഹാമാരിയുടെ കാലയളവിൽ കെ.എം.എസ്.സി.എൽ. മുഖേന വാങ്ങിയ വിവിധ മെഡിക്കൽ ഉപകരണങ്ങളും മറ്റ് ആരോഗ്യപരിചരണ സാമഗ്രികളും സംസ്ഥാനത്തെ വിവിധ സർക്കാർ ആശുപത്രികളിലും ആരോഗ്യ സ്ഥാപനങ്ങളിലും ആവശ്യാനുസരണം ഉപയോഗിക്കാതെ, പെട്ടികൾ പോലും തുറക്കാത്ത നിലയിൽ സൂക്ഷിച്ചിരിക്കുന്നതായുള്ള റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)  എങ്കിൽ, കോവിഡ് കാലയളവിൽ ഇത്തരത്തിൽ വാങ്ങിയ മെഡിക്കൽ ഉപകരണങ്ങളുടെയും മറ്റ് ആരോഗ്യപരിചരണ സാമഗ്രികളുടെയും എണ്ണം, ഇനം, ചെലവഴിച്ച തുക എന്നിവ സംബന്ധിച്ച വിശദാംശം ലഭ്യമാണോ; വ്യക്തമാക്കുമോ;

(സി)  പ്രസ്തുത ഉപകരണങ്ങളും സാമഗ്രികളും ആവശ്യാനുസരണം ഉപയോഗിക്കപ്പെടാത്തതിന്റെ കാരണങ്ങൾ സംബന്ധിച്ച് പരിശോധന നടത്തിയിട്ടുണ്ടോ; പരിശോധനയിൽ കണ്ടെത്തിയ പ്രധാന കാര്യങ്ങൾ എന്തൊക്കെയാണ്; വിശദമാക്കുമോ;

(ഡി)  പൊതുധനം ചെലവഴിച്ച് വാങ്ങിയ ഉപകരണങ്ങൾ ഉപയോഗിക്കാതെ കിടക്കുന്നതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ എന്തെങ്കിലും നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ അതിന്റെ കാരണങ്ങൾ എന്താണെന്ന് വ്യക്തമാക്കുമോ;

(ഇ)  നിലവിൽ ഉപയോഗിക്കാതെ കിടക്കുന്ന മെഡിക്കൽ ഉപകരണങ്ങളും മറ്റ് ആരോഗ്യപരിചരണസാമഗ്രികളും അടിയന്തരമായി പ്രയോജനപ്പെടുത്തുന്നതിനും പൊതുധനത്തിന്റെ പാഴ്ച്ചെലവ് ഒഴിവാക്കുന്നതിനും സ്വീകരിച്ചിട്ടുള്ളതും സ്വീകരിക്കാനുദ്ദേശിക്കുന്നതുമായ നടപടികൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ?

ഹാപ്പിനസ് ആൻഡ് വെൽനെസ് സെന്ററുകൾ

176  ശ്രീ. സേനാപതി വേണു
ശ്രീ. വി. ടി. സൂരജ്
ശ്രീ. റോണി. കെ. ബേബി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് “ഹാപ്പിനസ് ആൻഡ് വെൽനെസ് സെന്ററുകൾ” എന്ന് മാറ്റിയിട്ടുണ്ടോ; ഈ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ, ചികിത്സാ സംവിധാനങ്ങൾ, രോഗികളുടെ പുനരധിവാസം എന്നിവ മെച്ചപ്പെടുത്തുന്നതിനായി പുതിയ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ;

(ബി)  പ്രസ്തുത സ്ഥാപനങ്ങളിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പുതിയ വികസന പ്രവർത്തനങ്ങൾ ഏതെല്ലാമാണ്; വിശദാംശം ലഭ്യമാക്കുമോ;

(സി)  രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ, പുനരധിവാസം, മാനസിക-സാമൂഹിക പിന്തുണ എന്നിവ ഉറപ്പാക്കുന്നതിനായി നിലവിലുള്ള സംവിധാനങ്ങളിൽ എന്തെല്ലാം മാറ്റങ്ങൾ വരുത്താൻ ഉദ്ദേശിക്കുന്നുണ്ട്; വിശദമാക്കുമോ;

(ഡി)  ഹാപ്പിനസ് ആൻഡ് വെൽനെസ് സെന്ററുകളിലെ കെട്ടിടങ്ങൾ, ചികിത്സാ സൗകര്യങ്ങൾ, ജീവനക്കാരുടെ ലഭ്യത, വിനോദ-പുനരധിവാസ സൗകര്യങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?

ആരോഗ്യവകുപ്പിൽ സൃഷ്ടിച്ച തസ്തികകൾ

177  ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഈ സർക്കാർ അധികാരം ഏൽക്കുമ്പോൾ ആരോഗ്യവകുപ്പിന് കീഴിൽ വിവിധ വിഭാഗങ്ങളിലായി ആകെ ഉണ്ടായിരുന്ന ജീവനക്കാരുടെ എണ്ണം എത്രയാണ്;

(ബി)  ഇതിൽ ഓരോ തസ്തികയിലും ഉണ്ടായിരുന്ന ജീവനക്കാരുടെ എണ്ണം സ്ഥിര ജീവനക്കാര്‍, ദിവസവേതനം, താൽക്കാലികം/കരാര്‍, എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് മുഖേന എന്നിങ്ങനെ തരം തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;

(സി)  2016-21, 2021-26 സര്‍ക്കാരുകളുടെ കാലത്ത് ആരോഗ്യ വകുപ്പിൽ സൃഷ്ടിച്ചിട്ടുള്ള സ്ഥിരം തസ്തികകളുടെ എണ്ണം എത്രയാണ്; തസ്തിക തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ?

മരുന്ന് വാങ്ങുന്നതിനായി ചെലവഴിച്ച തുക

178  ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  2016-17 മുതൽ 2025-26 വരെ ഓരോ സാമ്പത്തിക വർഷത്തിലും മരുന്ന് വാങ്ങുന്നതിനായി ആരോഗ്യ വകുപ്പ് ചെലവഴിച്ച തുകയുടെ വർഷം തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;

(ബി)  പ്രസ്തുത കാലയളവില്‍ മരുന്നു വാങ്ങിയ ഇനത്തില്‍ വിവിധ സ്ഥാപനങ്ങള്‍ക്ക് നല്‍കാനുള്ള ആകെ കുടിശ്ശിക തുക എത്രയാണ്; ഇനം തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;

(സി)  പ്രസ്തുത കാലയളവില്‍ ശസ്ത്രക്രിയാ ഉപകരണങ്ങളും മറ്റു ചികിത്സാ സംവിധാനങ്ങളും വാങ്ങുന്നതിനായി ചെലവാക്കിയ ആകെ തുകയുടെ വർഷം തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ; ഈയിനത്തില്‍ വിവിധ സ്ഥാപനങ്ങള്‍ക്കായി നല്‍കാനുള്ള ആകെ കുടിശ്ശിക തുകയുടെ ഇനം തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ?

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ

179  ശ്രീ. എഫ്. രാജ
ശ്രീ. എൻ. ശക്തൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമാണ്; വിശദാംശം ലഭ്യമാക്കുമോ;

(ബി)  പകർച്ചവ്യാധികളുടെ നേരത്തെയുള്ള കണ്ടെത്തലിനും നിരീക്ഷണത്തിനുമായി നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള സംവിധാനങ്ങൾ എന്തെല്ലാമാണ്; വിശദമാക്കുമോ;

(സി)  പകർച്ചവ്യാധി വ്യാപനം ഉണ്ടായാൽ ദ്രുതഗതിയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സംസ്ഥാന, ജില്ലാ തലങ്ങളിൽ പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;

(ഡി)  രോഗനിർണയം, ചികിത്സ, ഐസൊലേഷൻ, ക്വാറന്റൈൻ, മരുന്നുകളുടെ ലഭ്യത എന്നിവ ഉറപ്പാക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമാണ്; വിശദമാക്കുമോ;

(ഇ)  പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യപ്രവർത്തകർക്ക് പരിശീലനം, പൊതുജന ബോധവൽക്കരണം, വിവിധ വകുപ്പുകളുടെ ഏകോപനം എന്നിവയ്ക്കായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വ്യക്തമാക്കുമോ;

(എഫ്)  പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി പുതിയ പദ്ധതികളോ മാർഗനിർദേശങ്ങളോ ആവിഷ്കരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?

“പ്രതീക്ഷാ ഹോസ്പിറ്റൽസ്”എന്ന പേരിൽ പദ്ധതി

180  ശ്രീ. സി. വി. ശാന്തകുമാർ
ശ്രീ. എം. ആർ. ബൈജു : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് 24×7 അടിസ്ഥാനത്തിൽ 20 സ്പെഷ്യാലിറ്റി ആശുപത്രികൾ നടപ്പിലാക്കുന്നതിനായി “പ്രതീക്ഷാ ഹോസ്പിറ്റൽസ്” എന്ന പേരിൽ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)  പ്രസ്തുത പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് എത്ര ആശുപത്രികളിലാണ് 24×7 സ്പെഷ്യാലിറ്റി സേവനങ്ങൾ നടപ്പിലാക്കാൻ തീരുമാനിച്ചിട്ടുള്ളത്; ആശുപത്രികളുടെ ജില്ല തിരിച്ചുള്ള വിശദാംശങ്ങൾ ലഭ്യമാക്കുമോ;

(സി)  പ്രസ്തുത ആശുപത്രികളിൽ 24×7 സ്പെഷ്യാലിറ്റി സേവനങ്ങൾ ആരംഭിക്കുന്നതിനാവശ്യമായ ഡോക്ടർമാർ, മറ്റ് ജീവനക്കാർ എന്നിവരുടെ ലഭ്യത ഉറപ്പാക്കുന്നതിനും നിയമനത്തിനുമായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വ്യക്തമാക്കുമോ;

(ഡി)  പദ്ധതിയുടെ ഭാഗമായി ആശുപത്രികളിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ, ഉപകരണങ്ങൾ, മരുന്നുകൾ, ലബോറട്ടറി, ഡയഗ്നോസ്റ്റിക് സംവിധാനങ്ങൾ, അടിയന്തര സേവനങ്ങൾ എന്നിവ ഏർപ്പെടുത്തുന്നതിനായി എന്തെല്ലാം ക്രമീകരണങ്ങളാണ് നടത്തിയിട്ടുള്ളതെന്ന് വിശദമാക്കുമോ?

വൈപ്പിന്‍ മണ്ഡലത്തിലെ ആരോഗ്യ പരിരക്ഷാ പദ്ധതികള്‍

181  ശ്രീ. ടോണി ചമ്മണി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വൈപ്പിന്‍ മണ്ഡലത്തിലെ വിവിധ ആശുപത്രികളുടെയും ആരോഗ്യ സ്ഥാപനങ്ങളുടെയും വികസനത്തിനായി മുന്‍ സർക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികള്‍ ഏതൊക്കെയാണെന്നും ഓരോ പദ്ധതിയ്ക്കും അനുവദിച്ച തുക, നിലവിലെ നിർവഹണ സ്ഥിതി, പൂർത്തീകരണ സമയപരിധി എന്നിവ എന്താണെന്നും വ്യക്തമാക്കുമോ;

(ബി)  വൈപ്പിന്‍ മണ്ഡലത്തിലെ തീരദേശ മേഖലകളില്‍ താമസിക്കുന്ന ജനങ്ങള്‍ നേരിടുന്ന പ്രത്യേക ആരോഗ്യ പ്രശ്നങ്ങള്‍ പഠിക്കുന്നതിനും ആവശ്യമായ പ്രത്യേക ആരോഗ്യ പരിരക്ഷാ പദ്ധതികള്‍ നടപ്പാക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്റെ വിവരങ്ങള്‍ ലഭ്യമാക്കുമോ?

എറണാകുളം ജനറല്‍ ആശുപത്രിയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളില്‍ നിന്നും ലഭിക്കാനുള്ള കുടിശ്ശിക

182  ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  എറണാകുളം ജനറല്‍ ആശുപത്രിയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളില്‍ നിന്നും ലഭിക്കാനുള്ള കുടിശ്ശിക തുക എത്രയാണെന്ന് കണക്കാക്കിയിട്ടുണ്ടോ; ഇത് തീര്‍പ്പാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ അറിയിക്കാമോ; വിശദാംശം നല്‍കാമോ?

ക്യാന്‍സര്‍ രോഗികളായ ബി.പി.എല്‍ കുടുംബങ്ങളിലെ അംഗങ്ങൾക്കുള്ള ധനസഹായം

183  ശ്രീ. ടി. പി. അഷ്റഫലി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ക്യാന്‍സര്‍ രോഗികളായ ബി.പി.എല്‍ കുടുംബങ്ങളിലെ അംഗങ്ങള്‍ക്കുളള ധനസഹായത്തിന് അപേക്ഷ സമര്‍പ്പിച്ചവരുടെ ജില്ലാ അടിസ്ഥാനത്തിലുളള കണക്ക് വ്യക്തമാക്കുമോ;

(ബി)  പ്രസ്തുത പദ്ധതി പ്രകാരം ഓരോ ജില്ലയിലും ധനസഹായം അനുവദിച്ച രോഗികളുടെ കണക്ക് ലഭ്യമാക്കുമോ;

(സി)  ക്യാന്‍സര്‍ രോഗികളായ ബി.പി.എല്‍ കുടുംബങ്ങളിലെ അംഗങ്ങള്‍ക്കുളള ധനസഹായത്തിന് വേണ്ടി ആകെ നീക്കി വെക്കപ്പെട്ട തുകയുടെ കണക്ക് ലഭ്യമാക്കുമോ;

(ഡി)  നിലവിലെ അവസ്ഥ പരിഗണിച്ച് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള മുഴുവന്‍ രോഗികള്‍ക്കും നിലവിൽ നൽകി വരുന്ന ധനസഹായ തുക വർദ്ധിപ്പിച്ചു നൽകാൻ നടപടി സ്വീകരിക്കുമോ?

ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി

184  ശ്രീ. എം. വിന്‍സെന്റ്
ശ്രീ. ടോണി ചമ്മണി
ശ്രീ. വി. എസ്. ജോയി
ശ്രീ. നീലകണ്ഠൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ മുഴുവൻ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ ചികിത്സാ പരിരക്ഷ ഉറപ്പാക്കുന്ന ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ ഡി.പി.ആർ. തയ്യാറാക്കുന്നതിനായി സമിതിയെ നിയോഗിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ;

(ബി)  ഡി.പി.ആർ.സമർപ്പിക്കുന്നതിനുള്ള കാലപരിധി, പദ്ധതി ഏത് രീതിയിൽ നടപ്പാക്കുവാനാണ് ഉദ്ദേശിക്കുന്നത് എന്നിവ സംബന്ധിച്ച വിശദാംശം നൽകുമോ;

(സി)  സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി നിലവിലുള്ള മെഡിസെപ്പ് ഇൻഷുറൻസ് പദ്ധതിക്ക് ഒട്ടേറെ പോരായ്മകൾ ഉള്ളതിനാൽ അവരെയും ഈ ഇൻഷുറൻസിന്റെ പരിധിയിൽ ഉൾപ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ; വിശദമാക്കുമോ?

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി

185  ശ്രീ. സി. കെ. ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് നടപ്പിലാക്കി വരുന്ന കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി, കാരുണ്യ ബെനവലന്റ് പദ്ധതി, ആര്‍.ബി.എസ്.കെ, ആരോഗ്യ കിരണം, ഹ‍ൃദ്യം, ആവാസ്, അമ്മയും കുഞ്ഞും, സുകൃതം, സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള മെഡിസെപ്പ് തുടങ്ങിയ ആരോഗ്യ സുരക്ഷാ പദ്ധതികളുടെ ഭാഗമായി വിവിധ ആശുപത്രികള്‍ക്കും ചികിത്സാ സ്ഥാപനങ്ങള്‍ക്കും നിലവില്‍ നല്‍കാനുള്ള കുടിശ്ശിക തുക എത്രയാണെന്ന് പദ്ധതി തിരിച്ച് ലഭ്യമാക്കുമോ;

(ബി)  പ്രസ്തുത പദ്ധതികളില്‍ എംപാനല്‍ ചെയ്ത ആശുപത്രികള്‍ക്ക് കുടിശ്ശിക തുക ലഭ്യമാക്കുന്നതില്‍ കാലതാമസം ഉണ്ടായിട്ടുണ്ടോ, ഇതുമൂലം ഗുണഭോക്താക്കള്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതില്‍ എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;

(സി)  കുടിശ്ശിക തീര്‍പ്പാക്കുന്നതിനായി നിലവില്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;

(ഡി)  വിവിധ പദ്ധതികളിലായി കുടിശ്ശികയുള്ള തുക ഘട്ടംഘട്ടമായി അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ഇ)  എംപാനല്‍ ചെയ്ത ആശുപത്രികളില്‍ പ്രസ്തുത പദ്ധതികളുടെ ഗുണഭോക്താക്കള്‍ക്ക് ചികിത്സ തുടര്‍ന്നും തടസ്സമില്ലാതെ ലഭ്യമാക്കുന്നതിനും നിലവിലുള്ള കുടിശ്ശിക സമയബന്ധിതമായി തീര്‍പ്പാക്കുന്നതിനും സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ; കുടിശ്ശിക പൂര്‍ണ്ണമായും തീര്‍പ്പാക്കുന്നതിന് പ്രതീക്ഷിക്കുന്ന സമയക്രമം വ്യക്തമാക്കുമോ?

മഞ്ചേരി മെഡിക്കൽ കോളേജ് ക്രിട്ടിക്കൽ കെയർ ബ്ലോക്ക് നിർമ്മാണം

186  ശ്രീ. എം. റഹ്മത്തുളള : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മഞ്ചേരി ഗവ. മെഡിക്കൽ കോളേജിൽ നാഷണൽ ഹെൽത്ത് മിഷന്റെ (NHM - PM ABHIM) കീഴിൽ നിർമ്മിക്കുന്ന അത്യാധുനിക ക്രിട്ടിക്കൽ കെയർ ബ്ലോക്കിന്റെ നിർമ്മാണ പുരോഗതി വ്യക്തമാക്കുമോ;

(ബി)  പ്രസ്തുത പദ്ധതിക്കായി വകയിരുത്തിയിട്ടുള്ള തുക എത്രയാണെന്നും പദ്ധതിയുടെ മേൽനോട്ട ചുമതലയും നിർമ്മാണ ചുമതലയും ഏതെല്ലാം ഏജൻസികൾക്കാണെന്നും വ്യക്തമാക്കുമോ;

(സി)  24 സെന്റിൽ 45,000 ചതുരശ്ര അടി വിസ്തൃതിയിൽ നിർമ്മിക്കുന്ന 4 നില കെട്ടിടത്തിന്റെ സിവിൽ, ഇലക്ട്രിക്കൽ, ഫയർ സുരക്ഷാ പ്രവൃത്തികൾ ഉൾപ്പെടെ പൂർത്തിയാക്കാൻ നിർദ്ദേശിച്ചിട്ടുള്ള സമയപരിധി എന്നാണെന്നും പെൻഡിംഗ് ജോലികൾ പൂർത്തീകരിച്ച് എന്നത്തേക്ക് നാടിനു സമർപ്പിക്കാൻ സാധിക്കുമെന്നും വെളിപ്പെടുത്തുമോ;

(ഡി)  പ്രസ്തുത കെട്ടിടത്തിന്റെ ചുറ്റുമതിൽ, ലാൻഡ്‌‌സ്‌കേപ്പിംഗ്, ഫർണിച്ചർ എന്നിവ ലഭ്യമാക്കുന്നതിനായി അധിക ഫണ്ട് വകയിരുത്താൻ നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?

കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ ട്രോമാ കെയർ

187  പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ ട്രോമാ കെയർ സംവിധാനം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട പ്രൊപ്പോസൽ ലഭ്യമായിട്ടുണ്ടോ; ആയതിന്മേൽ സ്വീകരിച്ച നടപടികളുടെ വിശദാശം ലഭ്യമാക്കുമോ;

(ബി)  തൃശ്ശൂര്‍ - കോഴിക്കോട് ദേശീയപാതയുടെ സമീപത്ത് സ്ഥിതി ചെയ്യുന്നതിനാലും കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ, പ്രധാന സംസ്ഥാന / ജില്ലാ റോഡുകൾ കടന്നു പോകുന്ന പ്രദേശമായതിനാലും അടിയന്തര ചികിത്സതേടി നിരവധി രോഗികൾ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ നിത്യേന എത്തുന്നത് കണക്കിലെടുത്ത് ട്രോമ കെയർ സജ്ജീകരണങ്ങൾ ആശുപത്രിയിൽ ഒരുക്കുന്നതിന് നടപടി സ്വീകരിക്കുമോ?

പാലാ ജനറൽ ആശുപത്രി

188  ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പാലാ നിയോജകമണ്ഡലത്തിലെ ജനറൽ ആശുപത്രിയുടെ പടിഞ്ഞാറുവശത്തുള്ള സംരക്ഷണഭിത്തി തകർന്നുകിടക്കുന്നതും ലിഫ്റ്റ് കേടായിക്കിടക്കുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ പ്രസ്തുത കാര്യങ്ങൾ സമയബന്ധിതമായി പരിഹരിച്ച് രോഗികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനായി നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?

ചിറയിൻകീഴ് താലൂക്ക് ആശുപത്രി വികസന പ്രവ‍‍ൃത്തികൾ

189  ശ്രീമതി രമ്യ ഹരിദാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ചിറയിൻകീഴ് താലൂക്ക് ആശുപത്രിയുടെ വികസനത്തിനായി നിലവിലുള്ള പദ്ധതിയുടെ പുരോഗതി വിശദമാക്കുമോ;

(ബി)  പദ്ധതിയുടെ ആകെ അടങ്കൽ തുക, ഇതുവരെ ചെലവഴിച്ച തുക എന്നിവ എത്രയാണ്; വിശദമാക്കുമോ;

(സി)  പദ്ധതിയില്‍ ശേഷിക്കുന്ന പ്രവൃത്തികൾ ഏതൊക്കെയാണെന്നും പദ്ധതി പൂർത്തീകരിച്ച് ജനങ്ങൾക്ക് കൈമാറുന്നതിന് സമയപരിധി നിശ്ചയിച്ചിട്ടുണ്ടോയെന്നും വിശദമാക്കുമോ?

ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തിലെ സർക്കാർ ആശുപത്രികളിലെ അടിസ്ഥാന സൗകര്യ വികസനം

190  ശ്രീ. വിനു ജോബ് കുഴിമണ്ണിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തിൽ ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള ആശുപത്രികളുടെ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട് എന്തൊക്കെ പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളതെന്നും ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ രാത്രി സമയങ്ങളിൽ ഡ്യൂട്ടിക്ക് ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തത് ഗുരുതരമായ പ്രതിസന്ധികൾ സൃഷ്ടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോയെന്നും വ്യക്തമാക്കുമോ; പ്രസ്തുത വിഷയത്തിൽ ആരോഗ്യ വകുപ്പ് ഇതുവരെ സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(ബി)  ജനറൽ ആശുപത്രിയിൽ പുതിയതായി നിർമ്മിച്ച ഓർത്തോ ബ്ലോക്ക്, നേത്രവിഭാഗം തിയേറ്റർ, ഡയാലിസിസ് യൂണിറ്റ് എന്നിവയുടെയെല്ലാം നിലവിലെ സ്ഥിതി എന്താണെന്നും ഈ പദ്ധതികൾ വൈകിപ്പിക്കുന്നതിനും സംവിധാനങ്ങൾ പ്രവർത്തനക്ഷമമാക്കാത്തതിനും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കും ഏജൻസികൾക്കുമെതിരെ എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും വ്യക്തമാക്കുമോ;

(സി)  ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിൽ ആവശ്യമായ എല്ലാ സൗകര്യങ്ങളോടും കൂടിയ മോർച്ചറി ഉണ്ടായിരുന്നിട്ടും സർജന്റെ അഭാവം മൂലം പോസ്റ്റ്മോർട്ടം പരിശോധനകൾ നിലച്ചിരിക്കുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; പ്രത്യേക തസ്തിക സൃഷ്ടിക്കുന്നതിൽ തടസ്സമുണ്ടെങ്കിൽ മറ്റൊരു ഡോക്ടർക്ക് പ്രത്യേക ചുമതല നൽകി പോസ്റ്റ്മോർട്ടം സേവനം പുനരാരംഭിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമോ;

(ഡി)  കുറിച്ചി സർക്കാർ ഹോമിയോ ആശുപത്രിയിലെ ഒഴിവുകൾ നികത്തൽ, പുതിയ തസ്തികകൾ അനുവദിക്കൽ, കുടിവെള്ള പ്രശ്നം, ചുറ്റുമതിൽ നിർമ്മാണം, ശമ്പള കുടിശ്ശികയും ഫണ്ടും അനുവദിക്കൽ, എം.ഒ.യു. ഒപ്പുവെക്കൽ, മൂന്ന് നില ഐ.പി കെട്ടിട നിർമ്മാണവും ഭൂമി തർക്കവും പരിഹരിക്കൽ എന്നിവയ്ക്കായി സ്വീകരിച്ചിട്ടുള്ള നടപടികളുടെ പുരോഗതിയും ഫണ്ട് വിവരങ്ങളും കണക്കുകൾ സഹിതം ലഭ്യമാക്കുമോ;

(ഇ)  കുറിച്ചി ഹോമിയോ ആശുപത്രിയുടെയും ജനറൽ ആശുപത്രിയുടെയും പൂർത്തിയാകാതെ കിടക്കുന്ന പ്രവൃത്തികളും പരാതികളും പരിഹരിക്കുന്നതിനും ഡോക്ടർമാരുടെ ലഭ്യത ഉറപ്പാക്കുന്നതിനുമായി അനുവദിച്ചിട്ടുള്ള ഫണ്ടിന്റെ കണക്കുകൾ സഹിതം പ്രസ്തുത വിഷയത്തിൽ സ്വീകരിച്ചിട്ടുള്ള തുടർനടപടികളുടെ വിശദാംശം ലഭ്യമാക്കുമോ;

(എഫ്)  എം.സി. റോഡിലെ അപകടങ്ങൾ കണക്കിലെടുത്ത് ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിൽ അത്യാധുനിക സജ്ജീകരണങ്ങളോടെയുള്ള ട്രോമ കെയർ സെന്റർ സ്ഥാപിക്കാൻ പദ്ധതിയുണ്ടോയെന്ന് വ്യക്തമാക്കുമോ?

സര്‍ക്കാര്‍ തലത്തില്‍ ജില്ലാ, താലൂക്ക് ആശുപത്രികളിൽ നേഴ്സിംഗ് കോളേജ് ആരംഭിക്കുന്നതിന് നടപടി

191  ശ്രീ. ആര്യാടന്‍ ഷൗക്കത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സ്വദേശത്തും വിദേശത്തും ഏറെ ജോലി സാദ്ധ്യതയുള്ള നഴ്സിംഗ് പഠനത്തിനായി സംസ്ഥാനത്ത് നിന്നുള്ള വിദ്യാർത്ഥികൾ അന്യസംസ്ഥാനങ്ങളിലേക്ക് വലിയ തുക മുടക്കി പഠനത്തിനായി പോകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;

(ബി)  കേരളത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ജില്ലാ, താലൂക്ക് ആശുപത്രികളിൽ നേഴ്സിംഗ് കോളേജ് തുടങ്ങുവാന്‍ പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കുമോ; വിശദമാക്കുമോ;

(സി)  നിലമ്പൂര്‍ ജില്ലാ ആശുപത്രിയോടനുബന്ധിച്ച് ഒരു സര്‍ക്കാര്‍ നേഴ്സിംഗ് കോളേജ് ആരംഭിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കുമോ?

താനൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ പ്രവര്‍ത്തനം

192  ശ്രീ. പി. കെ. നവാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തീരദേശ മണ്ഡലമായ താനൂർ നിയോജകമണ്ഡലത്തിൽ കിടത്തിച്ചികിത്സയുള്ള സർക്കാർ സ്ഥാപനങ്ങളൊന്നുമില്ല എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  താനൂർ സി.എച്ച്.സി. താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയായി ഉയർത്തിയപ്പോൾ, നേരത്തെയുണ്ടായിരുന്ന കിടത്തിച്ചികിത്സ പൂർണ്ണമായും നിർത്തിവെച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കാൻ സർക്കാർ തലത്തിൽ സ്വീകരിച്ച നടപടികൾ വിശദമാക്കുമോ;

(സി)  താനൂർ താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിക്ക് ഭരണാനുമതിക്കായി നൽകിയ ഡി.പി.ആറിന് എന്ന് ഭരണാനുമതി നൽകാനാവുമെന്ന് വ്യക്തമാക്കാമോ; ഇപ്പോൾ നിർമ്മാണപ്രവർത്തനങ്ങൾ നടന്നുവരുന്ന പദ്ധതി എന്ന് പൂർത്തീകരിക്കാനാവുമെന്ന് വിശദമാക്കുമോ;

(ഡി)  ഇത്രത്തോളം അടിസ്ഥാനസൗകര്യ വികസനം നടക്കുന്ന പ്രസ്തുത ആശുപത്രിയിൽ രോഗികൾക്ക് പ്രയോജനകരമാകുന്ന നിലയില്‍ സ്റ്റാഫ് സ്ട്രെങ്ത് വർദ്ധിപ്പിക്കുന്നതിനുള്ള എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കുമോ?

സർക്കാർ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കാൻ നടപടി

193  ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മലപ്പുറം ജില്ലയിലെ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ നിലവിൽ എത്ര ഡോക്ടർമാരുടെ ഒഴിവുകളുണ്ടെന്നുള്ള വിവരം ലഭ്യമാക്കുമോ;

(ബി)  വള്ളിക്കുന്ന് നിയോജകമണ്ഡലത്തിലെ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടർമാരുടെ ഒഴിവുകൾ നികത്താൻ നടപടി സ്വീകരിക്കുന്നുണ്ടോ; വിശദമാക്കുമോ?

കോതമംഗലം നിയോജകമണ്ഡലത്തിലെ താലൂക്ക് ആശുപത്രി

194  ശ്രീ. ഷിബു തെക്കുംപുറം : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  എറണാകുളം ജില്ലയിൽ ഏറ്റവും കൂടുതൽ ആദിവാസി സമൂഹം അധിവസിക്കുന്ന കോതമംഗലം നിയോജകമണ്ഡലത്തിലെ താലൂക്ക് ആശുപത്രിയിൽ ഒരു പോലീസ് സർജ്ജന്റെ സേവനം ലഭ്യമാക്കുന്നതിന് നടപടികൾ സ്വീകരിക്കുമോ?

ചേന്ദമംഗലൂര്‍ ആരോഗ്യ സബ് സെന്റര്‍

195  ശ്രീ. സി. കെ. കാസിം : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കോഴിക്കോട് ജില്ലയിലെ മുക്കം മുന്‍സിപ്പാലിറ്റിയിലെ മുക്കം ആരോഗ്യ കേന്ദ്രത്തിന്റെ ഭാഗമായ സബ്സെന്റര്‍ ചേന്ദമംഗലൂര്‍ ചേനാംകുന്നത്ത് കഴിഞ്ഞ കുറച്ച് കാലമായി ജനങ്ങള്‍ക്ക് ഒരു ചികിത്സയും നല്‍കാതെ അടച്ചിട്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത ആരോഗ്യ സബ് സെന്റര്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ?

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സ്ഥിരം തസ്തികകള്‍

196  ശ്രീ. കെ. എന്‍. ബാലഗോപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ വിഭാഗത്തില്‍ ഏതെല്ലാം സ്ഥിരം തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നുണ്ടെന്ന് വിശദമാക്കുമോ;

(ബി)  കഴിഞ്ഞ സര്‍ക്കാര്‍ പ്രസ്തുത ആശുപത്രിയിലേക്ക് ഡോക്ടര്‍മാരുടെ വിഭാഗത്തില്‍ എത്ര പുതിയ തസ്തികകള്‍ സൃഷ്ടിച്ചിരുന്നു; ഏതെല്ലാമാണെന്ന് വിശദമാക്കുമോ;

(സി)  പ്രസ്തുത തസ്തികകളില്‍ ഡോക്ടര്‍മാര്‍ നിലവില്‍ സേവനം അനുഷ്ടിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ;

(ഡി)  ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സ്ഥിരം തസ്തികകളില്‍ അവരുടെ സേവനം ഉറപ്പു വരുത്തുവാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വിശദമാക്കുമോ?

പുതുപ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ കിടത്തി ചികിത്സ

197  ശ്രീ. സി. കെ. കാസിം : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കോഴിക്കോട് ജില്ലയിലെ പുതുപ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ (എഫ്.എച്ച്.സി) കിടത്തി ചികിത്സ തുടങ്ങാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ;

(ബി)   മലയോര മേഖലയിലെ ജനങ്ങള്‍ക്ക് അടിയന്തര ചികിത്സ ലഭിക്കുവാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിനെ ആശ്രയിക്കേണ്ടി വരുന്നതില്‍ നിന്നും ഒരു പരിധിവരെ ജനങ്ങള്‍ക്ക് സഹായകമാകുന്ന കിടത്തി ചികിത്സ നൽകാനുള്ള നടപടി സ്വീകരിക്കുമോ;

(സി)  കോഴിക്കോട് കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിലെ 11-ാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ സബ് സെന്റര്‍, എൻ.ഐ.എ ആയുഷ് പ്രൈമറി ഹെല്‍ത്ത് സെന്ററായി മാറ്റാനുള്ള എന്തെങ്കിലും പ്രൊപ്പോസല്‍ നിലവിലുണ്ടോ; ഇല്ലെങ്കില്‍ അതിനുള്ള നടപടി സ്വീകരിക്കുമോ?

മഞ്ചേശ്വരം നിയോജകമണ്ഡലത്തിലെ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളുടെ ഉന്നമനം

198  ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മഞ്ചേശ്വരം നിയോജകമണ്ഡലത്തിലെ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളുടെ ഭൗതികസാഹചര്യങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തുന്നതിനായി നിലവിൽ ഏതെല്ലാം പദ്ധതികളാണ് നടപ്പിലാക്കിവരുന്നതെന്നുള്ള വിശദാംശം ലഭ്യമാക്കുമോ;

(ബി)  മണ്ഡലത്തിലെ ഏതെല്ലാം ആരോഗ്യ കേന്ദ്രങ്ങളുടെ ഉന്നമനത്തിനാണ് നിലവിൽ തുക അനുവദിച്ചിട്ടുള്ളതെന്നും തുക അനുവദിച്ച വകുപ്പ്/ഫണ്ട് എന്നിവ തിരിച്ചുള്ള വിവരങ്ങളും ലഭ്യമാക്കുമോ;

(സി)  മണ്ഡലത്തിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ നിലവിൽ നടന്നുവരുന്ന വികസന-നിർമ്മാണ പ്രവൃത്തികളുടെ പുരോഗതി സ്ഥാപനം തിരിച്ച് വ്യക്തമാക്കുമോ;

(ഡി)  മഞ്ചേശ്വരം മണ്ഡലത്തിലെ ആരോഗ്യ മേഖലയുടെ സമഗ്ര വികസനത്തിനായി ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പുതിയ പദ്ധതികൾ ഏതെങ്കിലും ആവിഷ്കരിച്ചിട്ടുണ്ടോ; എങ്കിൽ ഏതൊക്കെ പുതിയ പദ്ധതികളാണ് നിലവിൽ പരിഗണനയിലുള്ളതെന്ന് വ്യക്തമാക്കുമോ?

എറിയാട് ഗ്രാമപഞ്ചായത്തിലെ മാടവന കുടുംബ ആരോഗ്യ കേന്ദ്രത്തിലെ കിടത്തി ചികിത്സ

199  ശ്രീ. കെ. കെ. വത്സരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  എറിയാട് ബ്ലോക്ക് പഞ്ചായത്ത് നിലവിലുണ്ടായിരുന്ന സമയത്ത് മാടവന കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രസവ ചികിത്സ ഉൾപ്പെടെയുള്ള കിടത്തിച്ചികിത്സ ലഭ്യമായിരുന്നത് നിലവിൽ നിർത്തിവെച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ; എങ്കിൽ, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലെ രോഗികളുടെ അമിതമായ തിരക്കും, ഉയർന്ന ജനസാന്ദ്രതയുള്ള എറിയാട്, എടവിലങ്ങ്, മുമ്പ് നിലവിലുണ്ടായിരുന്ന മേത്തല ഗ്രാമപഞ്ചായത്ത് എന്നീ തീരദേശ മേഖലകളിലെ ജനങ്ങളുടെ ആവശ്യകതയും പരിഗണിച്ച്, മാടവന കുടുംബാരോഗ്യ കേന്ദ്രത്തിൽ കിടത്തിച്ചികിത്സ പുനരാരംഭിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ;

(ബി)  സ്വകാര്യ ആശുപത്രികളിൽ വർദ്ധിച്ചുവരുന്ന ചികിത്സാച്ചെലവ് നിയന്ത്രിക്കുന്നതിനും അനാവശ്യ പരിശോധനകൾ നടപ്പാക്കുന്നത് തടയുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കുമോ;

(സി)  ഒരേ മരുന്നുകൾക്ക് വിവിധ കമ്പനികൾ വ്യത്യസ്ത വില ഈടാക്കുന്ന സാഹചര്യത്തിൽ ഡോക്ടർമാർ മരുന്നുകളുടെ ബ്രാൻഡ് പേരുകൾക്ക് പകരം ജനറിക് പേരുകൾ എഴുതുന്നത് നിർബന്ധമാക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ;

(ഡി)  കൈപ്പമംഗലം നിയോജകമണ്ഡലത്തിൽ കിടത്തിച്ചികിത്സ നിലവിലുണ്ടായിരുന്ന പെരിഞ്ഞനം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നിലവിൽ പ്രസ്തുത ചികിത്സ കുറച്ചു കൊണ്ടുവരുന്ന സാഹചര്യത്തിൽ പെരിഞ്ഞനം സി.എച്ച്.സി.യിൽ കിടത്തിച്ചികിത്സ പൂർണ്ണതോതിൽ പുനരാരംഭിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ഇ)  കഴിഞ്ഞ രണ്ടു വർഷത്തിൽ പെരിഞ്ഞനം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്ര പേരെയാണ് കിടത്തിച്ചികിത്സയ്ക്ക് വിധേയരാക്കിയതെന്ന് വ്യക്തമാക്കുമോ; ഇതുസംബന്ധിച്ച കണക്കുകൾ ലഭ്യമാക്കുമോ?

ആറ്റിങ്ങല്‍ വലിയകുന്ന് താലൂക്ക് ആശുപത്രിയിലെ ഒ.പി.- മെറ്റേണിറ്റി ബ്ലോക്കുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനം

200  ശ്രീമതി ഒ. എസ്. അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ആറ്റിങ്ങല്‍ വലിയകുന്ന് താലൂക്ക് ആശുപത്രിയിലെ ഒ.പി. മെറ്റേണിറ്റി ബ്ലോക്കുകളുടെ രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനത്തിന് തുക അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ?

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം

201  ശ്രീ. സി. ആര്‍. മഹേഷ്
ശ്രീ. കെ. പി. നൗഷാദ് അലി
ശ്രീ. കെ. പ്രവീൺ കുമാർ
ശ്രീ. സിറിയക് തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം ഏർപ്പെടുത്താൻ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)  രാവിലെ എട്ട് മണി മുതൽ രാത്രി എട്ട് മണി വരെ ഡോക്ടർമാരുടെ സ്റ്റേ ഡ്യൂട്ടിയും തുടർന്ന് ആവശ്യമുള്ളപ്പോൾ സേവനം ലഭ്യമാക്കുന്ന ഓൺ കോൾ സംവിധാനവുമാണോ തുടക്കത്തിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കുമോ;

(സി)  കാഷ്വാലിറ്റി, തീവ്രപരിചരണം എന്നീ വിഭാഗങ്ങൾ ശക്തിപ്പെടുത്താൻ കൂടുതൽ മെഡിക്കൽ ഓഫീസർമാരുടെ സേവനം ഉറപ്പാക്കുമോ; ട്രയേജ് സംവിധാനം നടപ്പാക്കാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?

നെന്മാറ സി.എച്ച്.സി.യിലെ മെയിന്റനന്‍സ് പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച്

202  ശ്രീ. കെ. പ്രേമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  നെന്മാറ സി.എച്ച്.സി.യിലെ ഐസൊലേഷൻ വാർഡിന്റെ അടിയന്തര സിവില്‍, ഇലക്ട്രിക്കൽ മെയിന്റനന്‍സ് പ്രവൃത്തികൾ നടത്തുന്നതിനായി കിഫ്ബിയുമായി ബന്ധപ്പെട്ട് എന്തെല്ലാം നടപടികളാണ് വകുപ്പ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി)  പ്രസ്തുത പ്രവൃത്തികൾക്ക് കിഫ്ബിയുടെ സാങ്കേതികാനുമതി അടിയന്തരമായി ലഭ്യമാക്കുന്നതിന് നിർവ്വഹണ ഏജൻസിയായ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;ഇതിനായി എസ്റ്റിമേറ്റ് കിഫ്ബിക്ക് സമര്‍പ്പിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(സി)  മെയിന്റനന്‍സിനായി തയ്യാറാക്കിയ എസ്റ്റിമേറ്റിന് കിഫ്ബിയിൽ നിന്ന് അനുമതി ലഭ്യമാക്കി പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും വാർഡ് പൂർണ്ണതോതിൽ പ്രവർത്തനസജ്ജമാക്കുന്നതിനും സ്വീകരിച്ചിട്ടുള്ള തുടർനടപടികൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ?

തലശ്ശേരി നിയോജക മണ്ഡലത്തില്‍ പുതുതായി നിര്‍മ്മിക്കുന്ന അമ്മയും കുഞ്ഞും ഹോസ്പിറ്റല്‍

203  ശ്രീ. കാരായി രാജൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തലശ്ശേരി നിയോജകമണ്ഡലത്തിൽ പുതുതായി നിർമ്മിക്കുന്ന അമ്മയും കുഞ്ഞും ആശുപത്രിയിലേക്ക് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ അനുവദിക്കുന്നത് സംബന്ധിച്ച് ഇതുവരെ സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(ബി)  ആശുപത്രിയിലേക്ക് മതിയായ ഉപകരണങ്ങൾ അനുവദിക്കുന്നത് സംബന്ധിച്ച് പുതിയ പ്രൊപ്പോസല്‍ പരിഗണനയിലുണ്ടോ; ഉണ്ടെങ്കിൽ അതിന്മേൽ ഇതുവരെ സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കുമോ?

നെന്മാറ മണ്ഡലത്തിലെ ആരോഗ്യ കേന്ദ്രങ്ങളിലെ പ്രവര്‍ത്തനങ്ങള്‍

204  ശ്രീ. കെ. പ്രേമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  നെന്മാറ മണ്ഡലത്തിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങളില്‍ നടപ്പിലാക്കുന്ന നിര്‍മ്മാണ/നവീകരണ പ്രവൃത്തികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ബി)  പ്രസ്തുത പ്രവൃത്തികള്‍ക്ക് ഭരണാനുമതി, സാങ്കേതികാനുമതി എന്നിവ ലഭിച്ച തീയതികളും ഓരോന്നിനും അനുവദിച്ച തുകയും പഞ്ചായത്ത് തിരിച്ചു വ്യക്തമാക്കുമോ;

(സി)  കൊല്ലങ്കോട് തേക്കിന്‍ചിറ സബ് സെന്ററിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ നിലവില്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ?

തലശ്ശേരി നിയോജകമണ്ഡലത്തിലെ അമ്മയും കുഞ്ഞും ആശുപത്രി

205  ശ്രീ. കാരായി രാജൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തലശ്ശേരി നിയോജകമണ്ഡലത്തിൽ പുതുതായി നിർമ്മിക്കുന്ന അമ്മയും കുഞ്ഞും ആശുപത്രിയിലേക്ക് ആവശ്യമായ ജീവനക്കാരുടെ തസ്തികകൾ സൃഷ്ടിക്കുന്നതിനായി ഇതുവരെ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി)  ആശുപത്രിയിലേക്ക് ആവശ്യമായ ഏതൊക്കെ തസ്തികകളാണ് സൃഷ്ടിക്കുന്നതെന്നും അവയുടെ എണ്ണം വിഭാഗം തിരിച്ച് എത്രയെന്നും വ്യക്തമാക്കുമോ;

(സി)  തലശ്ശേരിയിൽ പുതുതായി നിർമ്മിക്കുന്ന അമ്മയും കുഞ്ഞും ആശുപത്രിയിലേക്ക് പുതിയ തസ്തികകൾ അനുവദിക്കുന്നതിന് ഇനി എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുള്ളതെന്ന് വ്യക്തമാക്കുമോ?

മരുന്നുകളുടെ ജനറിക് നാമം

206  ശ്രീ. സജി ചെറിയാന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് ഗവ. ആശുപത്രികളിലെയും മെഡിക്കല്‍ കോളേജുകളിലെയും ഡോക്ടര്‍മാര്‍ മരുന്ന് കുറിപ്പടികളില്‍ മരുന്നുകളുടെ ജനറിക് നാമം രേഖപ്പെടുത്തുന്നതില്‍ വൈമുഖ്യം കാണിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)  ജനറിക് നാമം രേഖപ്പെടുത്താതെയുള്ള മരുന്ന് കുറിപ്പടികള്‍ ഒഴിവാക്കുന്നതിന് ഡോക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്ന കാര്യം പരിഗണിക്കുമോ;

(സി)  സ്വകാര്യ മരുന്ന് കമ്പനികള്‍ക്കും മെഡിക്കല്‍ ഷോപ്പുകള്‍ക്കും സ്വാധീനപ്പെടുന്ന ഡോക്ടര്‍മാര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്ന കാര്യം പരിഗണിക്കുമോ?

ആലത്തൂര്‍ താലൂക്ക് ആശുപത്രിയിലെ ലേബര്‍ റൂം, ഓപ്പറേഷന്‍ തീയേറ്റര്‍ നവീകരിക്കല്‍

207  ശ്രീ. ടി. എം. ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ആലത്തൂര്‍ താലൂക്ക് ആശുപത്രിയിലെ ലേബര്‍ റൂം, ഓപ്പറേഷന്‍ തീയേറ്റര്‍ എന്നിവ നവീകരിക്കുന്ന പ്രവൃത്തിയുടെ നിലവിലെ പുരോഗതി വിശദമാക്കുമോ?

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ മരുന്നുകളുടെയും ഉപകരണങ്ങളുടെയും കുറവ് പരിഹരിക്കാൻ നടപടി

208  ശ്രീ. എം. വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ മരുന്നുകളുടെയും ഉപകരണങ്ങളുടെയും ലഭ്യതക്കുറവ് സംബന്ധിച്ച് പരിശോധനകൾ നടത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ; പ്രസ്തുത മെഡിക്കൽ കോളേജിലെ മരുന്നുകളുടെയും ഉപകരണങ്ങളുടെയും ക്ഷാമം പരിഹരിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കുമോ?

കോന്നി നിയോജകമണ്ഡലത്തിലെ ആരോഗ്യസ്ഥാപനങ്ങളുടെ നിര്‍മ്മാണ പ്രവൃത്തികള്‍

209  ശ്രീ. കെ. യു. ജനീഷ് കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കോന്നി നിയോജകമണ്ഡലത്തിൽ പുരോഗമിക്കുന്ന വിവിധ ആരോഗ്യ സ്ഥാപനങ്ങളുടെ നിർമ്മാണ പുരോഗതി വ്യക്തമാക്കുമോ?

കുളത്തൂപ്പുഴ സി.എച്ച്.സിക്കും തെന്മല എഫ്.എച്ച്.സിക്കും ആംബുലൻസ്.

210  ശ്രീ. സി. അജയപ്രസാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പുനലൂർ നിയോജക മണ്ഡലത്തിലെ 2026 - 27 വർഷത്തെ നിയോജക മണ്ഡല ആസ്തി വികസന ഫണ്ടിൽ നിന്നുള്ള തുക വിനിയോഗിച്ച് കൊല്ലം ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർവ്വഹണ ചുമതലയിൽ കുളത്തൂപ്പുഴ സി.എച്ച്.സി. ക്കും തെന്മല എഫ്.എച്ച്.സി. ക്കും ഓരോ ആംബുലൻസ് വാങ്ങി നൽകുന്ന പ്രവൃത്തിയുടെ പുരോഗതി അറിയിക്കാമോ;

(ബി)  നടപടി ക്രമങ്ങൾ പൂർത്തിയാക്കി ആശുപത്രികൾക്ക് ആംബുലൻസ് എന്ന് വാങ്ങി നല്കാൻ കഴിയുമെന്ന് വ്യക്തമാക്കുമോ?

നിലമ്പൂര്‍ ജില്ലാ ആശുപത്രിക്ക് ആവശ്യമായ സ്റ്റാഫ് പാറ്റേൺ

211  ശ്രീ. ആര്യാടന്‍ ഷൗക്കത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പതിനാറായിരത്തില്‍പ്പരം ആദിവാസികളുടെയും നിരവധി മലയോര ഗ്രാമങ്ങളുടെയും ആശ്രയമായ നിലമ്പൂര്‍ ജില്ലാ ആശുപത്രി ആയതിനാവശ്യമായ സ്റ്റാഫ് പാറ്റേണിലല്ല പ്രവര്‍ത്തിക്കുന്നതെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയത് പരിഹരിക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമോ;

(ബി)  പ്രസ്തുത ആശുപത്രിയില്‍ 24 മണിക്കൂറും സ്പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമോ?

ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തിലെ സചിവോത്തമപുരം സി.എച്ച്.സി.

212  ശ്രീ. വിനു ജോബ് കുഴിമണ്ണിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തിലെ സചിവോത്തമപുരം സി.എച്ച്.സി.-യിൽ (മന്ദിരം ആശുപത്രി) നേരത്തെ ഉണ്ടായിരുന്ന കിടത്തിച്ചികിത്സാ വാർഡുകൾ പൊളിച്ചു മാറ്റിയതിനെത്തുടർന്ന് കഴിഞ്ഞ മൂന്ന് വർഷമായി കിടത്തിച്ചികിത്സ മുടങ്ങിയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)  പുതിയ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് ഇടയിലുള്ള ആശങ്കകളും, പരാതികളും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;

(സി)  പ്രസ്തുത ആശുപത്രിയിൽ 24 മണിക്കൂറും ഡോക്ടർമാരുടെ സേവനവും കാഷ്വാലിറ്റി/ട്രോമാകെയർ സംവിധാനങ്ങളും ലഭ്യമാക്കുന്നതിന് എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ഡി)  പുതിയ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് എൻ.എച്ച്.എം. കൺസൾട്ടന്റുമാരുടെ റിപ്പോർട്ടിലുള്ള വൈരുദ്ധ്യങ്ങളും സ്ഥലപരിമിതി സംബന്ധിച്ചുള്ള പരാതികളും പരിശോധിച്ച്, കിടത്തിച്ചികിത്സ സുഗമമാക്കുന്നതിന് അനുയോജ്യമായ മാറ്റങ്ങൾ വരുത്താൻ ഉദ്ദേശിക്കുന്നുണ്ടോ എന്ന് വിശദമാക്കുമോ;

(ഇ)  സചിവോത്തമപുരം സി.എച്ച്.സി.-യെ താലൂക്ക് ആശുപത്രിയായി ഗ്രേഡ് ഉയർത്തുന്നതിനുള്ള സാധ്യതകളും മണ്ഡലത്തിലെ പൊതുജനങ്ങളുടെ ദീർഘകാലമായുള്ള ആരോഗ്യപരമായ ആവശ്യങ്ങൾ സമയബന്ധിതമായി പരിഹരിക്കാൻ സ്വീകരിച്ചിട്ടുള്ള തുടർനടപടികളുടെ പൂർണ്ണ വിവരങ്ങളും കണക്കുകളും ലഭ്യമാക്കുമോ;

(എഫ്)  15-ാം ധനകാര്യ കമ്മീഷന്റെ ഭാഗമായി മണ്ഡലത്തിലെ വിവിധ പി.എച്ച്.സി.-കൾക്ക് ഗ്രാന്റുകൾ ലഭ്യമായിട്ടുണ്ടെങ്കിൽ നിലവിലെ പ്രവർത്തികളുടെ പുരോഗതി എന്താണെന്നും വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്മ കാരണം കാലതാമസം നേരിടുന്നത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ എന്നും വ്യക്തമാക്കുമോ;

(ജി)  പ്രസ്തുത പ്രവൃത്തികളിലെ തടസ്സങ്ങൾ നീക്കുന്നതിനും വകുപ്പുകൾ തമ്മിലുള്ള ഏകോപനം ശക്തമാക്കുന്നതിനും അവ സമയബന്ധിതമായി തീർക്കുന്നതിനും വകുപ്പിന്റെ ഭാഗത്തു നിന്ന് സ്വീകരിച്ചിട്ടുള്ള തുടർനടപടികളുടെ പൂർണ്ണ വിവരങ്ങൾ കണക്കുകൾ സഹിതം ലഭ്യമാക്കുമോ?

ഒല്ലൂർ നിയോജക മണ്ഡലത്തിലെ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിൽ ജീവനക്കാരുടെ കുറവ്

213  ശ്രീ. കെ. രാജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഒല്ലൂർ നിയോജക മണ്ഡലത്തിലെ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിൽ വിവിധ വിഭാഗങ്ങളിലായി അനുവദിച്ചിട്ടുള്ള തസ്തികകളിൽ നിലവിൽ എത്ര ഒഴിവുകൾ ഉണ്ട്; ജീവനക്കാരുടെ കുറവ് പ്രസ്തുത സ്ഥാപനങ്ങളുടെ പ്രവർത്തനത്തെയും രോഗികൾക്ക് ലഭിക്കുന്ന സേവനങ്ങളെയും ബാധിക്കുന്ന സാഹചര്യം നിലവിലുണ്ടോ; വ്യക്തമാക്കുമോ;

(ബി)  ഒല്ലൂർ നിയോജക മണ്ഡലത്തിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ ഡോക്ടർമാർ, നഴ്സുമാർ, ഫാർമസിസ്റ്റുകൾ, ലാബ് ടെക്നീഷ്യൻമാർ, മറ്റ് പാരാമെഡിക്കൽ ജീവനക്കാർ, ശുചീകരണ ജീവനക്കാർ തുടങ്ങിയ വിഭാഗങ്ങളിൽ അനുവദിച്ചിട്ടുള്ള തസ്തികകള്‍, നിലവിൽ ജോലി ചെയ്യുന്ന ജീവനക്കാര്‍, ഒഴിഞ്ഞുകിടക്കുന്ന തസ്തികകള്‍ എന്നിവ തസ്തിക തിരിച്ച് ലഭ്യമാക്കുമോ;

(സി)  നിലവിലുള്ള ഒഴിവുകളിൽ കേരള പബ്ലിക് സർവീസ് കമ്മീഷൻ മുഖേന നിയമനം നടത്തേണ്ടവ, സ്ഥാനക്കയറ്റം മുഖേന നികത്തേണ്ടവ എന്നിവയുടെ എണ്ണം വ്യക്തമാക്കുമോ;

(ഡി)  പി.എസ്.സി. മുഖേന നികത്തേണ്ട ഒഴിവുകളിൽ എത്ര എണ്ണം പി.എസ്.സി.യ്ക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും എത്ര എണ്ണം റിപ്പോർട്ട് ചെയ്യാനുണ്ടെന്നും വ്യക്തമാക്കുമോ?

കുന്നമംഗലം മണ്ഡലത്തിലെ വിവിധ സർക്കാർ ആശുപത്രികളിലെ ഒഴിവുകൾ നികത്തൽ

214  ശ്രീ. എം. എ. റസാഖ് മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കുന്നമംഗലം മണ്ഡലത്തിലെ വിവിധ സർക്കാർ ആശുപത്രികളിൽ ഡോക്ടർമാർ, അസിസ്റ്റന്റ്/പാരാമെഡിക്കൽ ജീവനക്കാർ എന്നിവരുടെ തസ്തികകൾ ഒഴിവുള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  പ്രസ്തുത ആരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും നിലവിൽ ഒഴിവുള്ള ഡോക്ടർമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും തസ്തികകൾ ഏതൊക്കെയാണെന്ന് തസ്തിക തിരിച്ച് വ്യക്തമാക്കുമോ;

(സി)  പ്രസ്തുത ഒഴിവുകൾ നികത്തുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;

(ഡി)  പ്രസ്തുത തസ്തികകളിൽ സ്ഥിരനിയമനമോ താത്കാലിക നിയമനമോ നടത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ?

തൃക്കാക്കര മണ്ഡലത്തിൽ കിടത്തി ചികിത്സാ സൗകര്യമുള്ള സർക്കാർ താലൂക്ക് ആശുപത്രി സ്ഥാപിക്കുന്നതിനുള്ള നടപടി

215  ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തൃക്കാക്കര മണ്ഡലത്തിൽ നിലവിൽ സർക്കാർ സംവിധാനത്തിൽ കിടത്തി ചികിത്സാ സൗകര്യമുള്ള ആശുപത്രി ഇല്ലാത്തതിനാൽ സാധാരണക്കാരായ രോഗികൾക്ക് കിടത്തി ചികിത്സയ്ക്കായി മറ്റ് പ്രദേശങ്ങളിലെ ആശുപത്രികളെ ആശ്രയിക്കേണ്ട സാഹചര്യമുണ്ടെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  ഇൻഫോപാർക്ക്, സ്മാർട്ട് സിറ്റി, കിൻഫ്ര തുടങ്ങിയ സ്ഥാപനങ്ങളും നിരവധി ഫ്ലാറ്റ് സമുച്ചയങ്ങളുമുള്ള തൃക്കാക്കര മണ്ഡലത്തിൽ ഒരു സർക്കാർ താലൂക്ക് ആശുപത്രി സ്ഥാപിച്ച് കിടത്തി ചികിത്സ ഉൾപ്പെടെയുള്ള ആധുനിക ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?

താനൂര്‍ താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനം

216  ശ്രീ. പി. കെ. നവാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  താനൂര്‍ സി.എച്ച്.സി. താലൂക്ക് ആശുപത്രിയായി ഉയര്‍ത്തുന്നതിന് തസ്തികകള്‍ സൃഷ്ടിക്കുന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പിന് നല്‍കിയ കത്തിന്‍മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;

(ബി)  താനൂര്‍ താലൂക്ക് ആശുപത്രിയില്‍ കിടത്തി ചികില്‍സ ആരംഭിക്കുന്നത് സംബന്ധിച്ചും ഡോക്ടര്‍മാരുടെ പുന:ക്രമീകരണം സംബന്ധിച്ചും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ സര്‍ക്കാരിന് നല്‍കിയ കത്തിന്‍മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;

(സി)  ജില്ലയില്‍ ഐ പി ഉളള സ്ഥാപനങ്ങള്‍ എത്രയാണെന്നും ഐ പി ഇല്ലാത്ത ആരോഗ്യ സ്ഥാപനങ്ങള്‍ എത്രയാണെന്നും വിശദമാക്കുമോ; ഓരോ സ്ഥാപനങ്ങളുടെയും സ്റ്റാഫുകളുടെ എണ്ണം തിരിച്ച് വിശദമാക്കുമോ;

(ഡി)  താനൂര്‍ താലൂക്കാശുപത്രിയിലെ നിലവിലുളള ഡോക്ടര്‍മാരുടെയും മറ്റു ജീവനക്കാരുടേയും വിവരങ്ങള്‍ ലഭ്യമാക്കുമോ?

തിരുവല്ല താലൂക്ക് ആശുപത്രിയിലെ വിവിധ കെട്ടിടങ്ങളുടെ നിർമ്മാണ പുരോഗതി

217  ശ്രീ. വർഗ്ഗീസ് മാമ്മൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തിരുവല്ല താലൂക്ക് ആശുപത്രിയില്‍ 2015 ജനുവരി മുതല്‍ പുതിയ കെട്ടിടങ്ങള്‍/അടിസ്ഥാന സൗകര്യവികസനം എന്നിവയ്ക്കായി ഭരണാനുമതി ലഭിച്ചിട്ടുള്ളവയുടെ പട്ടികയും അവയുടെ നിലവിലെ സ്ഥിതിയും അറിയിക്കാമോ;

(ബി)  തിരുവല്ല താലൂക്ക് ആശുപത്രിയിലെ ജില്ലാ പ്രാരംഭ ഇടപെടല്‍ കേന്ദ്രത്തിന്റെ കെട്ടിടത്തിന്റെ നിര്‍മ്മാണ പുരോഗതി അറിയിക്കാമോ; നിർമ്മാണം ആരംഭിക്കാനായില്ലെങ്കില്‍ എന്താണ് കാരണമെന്ന് വ്യക്തമാക്കുമോ?

കോതമംഗലം താലൂക്ക് ആശുപത്രിയില്‍ നടപ്പിലാക്കിയ പ്രവൃത്തികൾ

218  ശ്രീ. ഷിബു തെക്കുംപുറം : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മുൻ സർക്കാരിന്റെ കാലത്ത് കോതമംഗലം താലൂക്ക് ആശുപത്രിയിൽ ആരോഗ്യവകുപ്പ് നടപ്പിലാക്കിയ പ്രവൃത്തികൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(ബി)  ഓരോ പ്രവൃത്തിക്കും അനുവദിച്ച തുകയും അവയുടെ നിലവിലെ സ്ഥിതിയും വ്യക്തമാക്കുമോ;

(സി)  നിലവിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ?

കുന്നംകുളം താലൂക്ക് ആശുപത്രിയിലെ കിഫ്ബി ഫണ്ട് വിനിയോഗം

219  ശ്രീ. എ. സി. മൊയ്തീന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കുന്നംകുളം ഗവ. താലൂക്ക് ആശുപത്രിയില്‍ കിഫ്ബി ഫണ്ട് വിനിയോഗിച്ച് നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിലവിലെ നിര്‍മ്മാണ പുരോഗതി വ്യക്തമാക്കുമോ;

(ബി)  പ്രസ്തുത കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് ആശുപത്രി പ്രവര്‍ത്തനം എന്നത്തേയ്ക്ക് ആരംഭിക്കാനാകുമെന്ന് വിശദമാക്കുമോ;

(സി)  പുതിയ കെട്ടിടം പൂര്‍ത്തിയാകുന്ന മുറയ്ക്ക് അവിടെ വിവിധ വിഭാഗങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തിന് ആവശ്യമായ ഡോക്ടര്‍മാര്‍, നഴ്‌സുമാർ, പാരമെഡിക്കല്‍ ജീവനക്കാർ എന്നിവരെ നിയമിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ?

മയ്യനാട് സി. കേശവൻ മെമ്മോറിയൽ കുടുംബാരോഗ്യ കേന്ദ്രം

220  ശ്രീ. വിഷ്ണു മോഹൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മയ്യനാട് സി. കേശവൻ മെമ്മോറിയൽ കുടുംബാരോഗ്യ കേന്ദ്രം സ്ഥിതി ചെയ്യുന്ന പ്രദേശത്തിന്റെ പ്രത്യേകതയും രോഗികളുടെ വർദ്ധനവും അതിന് കീഴിലുള്ള അഞ്ച് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകൾ ഉൾപ്പെടുന്ന പ്രദേശത്തെ വർധിച്ചുവരുന്ന ജനസംഖ്യയും പരിഗണിച്ച്, പ്രസ്തുത സ്ഥാപനത്തെ കൂടുതൽ സൗകര്യങ്ങളും കിടക്കകളുമുള്ള 24×7 കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തുന്നതിന് പ്രത്യേക പദ്ധതി തയ്യാറാക്കാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?

പുളിങ്കുന്ന് താലൂക്ക് ആശുപത്രി

221  ശ്രീ. റെജി ചെറിയാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പുളിങ്കുന്ന് താലൂക്കാശുപത്രിയെ ജില്ലാ ആശുപത്രി പദവിയിലേക്കുയര്‍ത്തുവാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;

(ബി)  പുളിങ്കുന്ന് താലൂക്കാശുപത്രിയ്ക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള നടപടിക്രമം ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;

(സി)  ഇതിനായി എത്ര രൂപ അനുവദിച്ചിട്ടുണ്ടെന്നും ഏത് ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചതെന്നും നിര്‍വ്വഹണ ഏജന്‍സി ഏതെന്നും നിര്‍മ്മാണ പ്രവര്‍ത്തനം എന്ന് ആരംഭിക്കുമെന്നുമുള്ള വിശദവിവരം ലഭ്യമാക്കുമോ?

അമ്പലപ്പാറ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററില്‍ ഡിജിറ്റല്‍ എക്സ്റേ വാങ്ങിയതിന് ചെലവായ തുക

222  ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഒറ്റപ്പാലം നിയോജക മണ്ഡലം എം.എല്‍.എ. ആസ്തി വികസന ഫണ്ടില്‍ നിന്നും (2020-21) അമ്പലപ്പാറ സി.എച്ച്.സി. യില്‍ ഡിജിറ്റല്‍ എക്സ്റേ വാങ്ങിയതിന് ചെലവായ തുക കരാര്‍ കമ്പനിക്ക് കൈമാറിക്കൊണ്ട് Health-M1/334/2025 നമ്പര്‍ ഫയലില്‍ ഉത്തരവായിട്ടുണ്ടോ;

(ബി)  പ്രസ്തുത എക്സ്റേ മെഷീന്റെ തുക കരാര്‍ കമ്പനിക്ക് ലഭിക്കാത്തത് കാരണം മെഷീന്‍ ഓഫ് ചെയ്ത് ഇട്ടിരിക്കുന്നത് വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)  ഫണ്ട് കമ്പനിക്ക് മാറി കൊടുക്കുന്നതിന് പകരം ആരോഗ്യ വകുപ്പ് സെക്രട്ടറി മെഷീന്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് ചോദിച്ച് ഫയല്‍ മടക്കിയതായ ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ കാരണം വ്യക്തമാക്കാമോ;

(ഡി)  എം.എല്‍.എ. ഫണ്ടില്‍ നിന്നും തുക വകയിരുത്തി ആശുപത്രികളിലേക്ക് മെഷീനുകള്‍ വാങ്ങി നല്‍കിയാല്‍ അതിന്റെ തുക മെഷീന്‍ നല്‍കുന്ന കമ്പനികള്‍ക്ക് നല്‍കുന്നതിലുള്ള ഇത്തരം കാലതാമസം ഒഴിവാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ;

(ഇ)  അമ്പലപ്പാറ സി.എച്ച്.സി.യിലേക്ക് എക്സ്റേ വാങ്ങിയതിന്റെ തുക എന്നത്തേക്ക് കമ്പനിക്ക് നല്‍കാന്‍ കഴിയും; വിശദവിവരങ്ങള്‍ ലഭ്യമാക്കുമോ?

തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതിനുള്ള നടപടികള്‍

223  ശ്രീ. കാരായി രാജൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തലശ്ശേരി നിയോജക മണ്ഡലത്തിലെ തലശ്ശേരി ജനറല്‍ ആശുപത്രിയെ ദിനംപ്രതി ആശ്രയിക്കുന്നവരുടെ എണ്ണം കൂടിക്കൂടി വരുന്നതിനാലും ആശുപത്രിയില്‍ നിലവിലുള്ള സ്റ്റാഫുകളുടെ എണ്ണം മതിയാകാത്ത സാഹചര്യം നിലവിലുള്ളതിനാലും പ്രസ്തുത ആശുപത്രിയിൽ പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?

നൂറനാട് ലെപ്രസി സാനിറ്റോറിയത്തില്‍ ഡയാലിസിസ് സെന്റര്‍

224  ശ്രീ. എം. എസ്. അരുണ്‍ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  നൂറനാട് ലെപ്രസി സാനിറ്റോറിയത്തില്‍ ഡയാലിസിസ് സെന്റര്‍ ആരംഭിക്കുവാന്‍ എം.എല്‍.എ. ഫണ്ട് അനുവദിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)  പ്രസ്തുത പദ്ധതിക്ക് ആരോഗ്യവകുപ്പ് അനുമതി നല്കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;

(സി)  പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

അരുവിക്കര നിയോജക മണ്ഡലത്തിലെ ആരോഗ്യസ്ഥാപനങ്ങളുടെ പുതിയ കെട്ടിട നിര്‍മ്മാണത്തിനുള്ള ഭരണാനുമതി

225  ശ്രീ. ജി. സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ അഡ്മിനിസ്ട്രേറ്റീവ് സാംഗ്ഷന്‍ കമ്മിറ്റി 11.03.2026-ല്‍ ചേര്‍ന്ന യോഗത്തില്‍ അംഗീകരിച്ച അരുവിക്കര നിയോജക മണ്ഡലത്തിലുള്‍പ്പെടുന്ന ആര്യനാട് സി.എച്ച്.സി., വീരണകാവ് എഫ്.എച്ച്.സി. എന്നീ ആരോഗ്യസ്ഥാപനങ്ങളുടെ പുതിയ കെട്ടിട നിര്‍മ്മാണത്തിനുള്ള ഭരണാനുമതി നാളിതുവരെ ലഭ്യമാകാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)  അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതമൂലം വളരെയധികം ബുദ്ധിമുട്ടനുഭവിക്കുന്ന ഈ രണ്ട് ആരോഗ്യസ്ഥാപനങ്ങള്‍ക്കും പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള ഭരണാനുമതി കാലതാമസം കൂടാതെ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?

മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയുടെ നിര്‍മ്മാണം

226  ശ്രീ. വി. കെ. സനോജ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മട്ടന്നൂര്‍ മള്‍ട്ടിസ്പെഷ്യാലിറ്റി ആശുപത്രിയുടെ നിര്‍മ്മാണ പുരോഗതി വിശദമാക്കുമോ;

(ബി)  പ്രസ്തുത ആശുപത്രിയിലേക്ക് ആവശ്യമായി വരുന്ന തസ്തികകള്‍ സൃഷ്ടിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?

പേരാമ്പ്ര താലൂക്ക് ആശുപത്രിയുടെ നവീകരണം

227  ശ്രീമതി ഫാത്തിമ തഹിലിയ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര താലൂക്ക് ആശുപത്രിയുടെ നിലവിലെ അടിസ്ഥാന സൗകര്യങ്ങൾ, കെട്ടിടങ്ങളുടെ അവസ്ഥ, ചികിത്സാ സൗകര്യങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;

(ബി)  ആശുപത്രിയുടെ നവീകരണത്തിനായി നിലവിൽ ഏതെങ്കിലും പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; ഉണ്ടെങ്കിൽ പദ്ധതിയുടെ അടങ്കൽ തുക, അനുവദിച്ച തുക, പദ്ധതിയുടെ പ്രധാന ഘടകങ്ങൾ എന്നിവയുടെ വിശദാംശം ലഭ്യമാക്കുമോ;

(സി)  ആശുപത്രിയിൽ കൂടുതൽ കിടക്കകൾ, പുതിയ ചികിത്സാ വിഭാഗങ്ങൾ, ആധുനിക മെഡിക്കൽ ഉപകരണങ്ങൾ, ലാബ്, അടിയന്തര ചികിത്സാ സൗകര്യങ്ങൾ എന്നിവ ഏർപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ പരിഗണനയിലുണ്ടോ;

(ഡി)  പേരാമ്പ്ര താലൂക്ക് ആശുപത്രിയെ കൂടുതൽ മികച്ച താലൂക്ക്തല ചികിത്സാ കേന്ദ്രമായി വികസിപ്പിക്കുന്നതിനായി ആശുപത്രിയിലെ രോഗികളുടെ എണ്ണം, ചികിത്സാ ആവശ്യകത എന്നിവ പരിഗണിച്ച് കൂടുതൽ സ്പെഷ്യലിസ്റ്റ് തസ്തികകൾ അനുവദിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?

തിരുവനന്തപുരം നഗരസഭയിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരുടെ നിയമനം

228  ശ്രീ. എം. ആർ. ബൈജു : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തിരുവനന്തപുരം നഗരസഭയിലെ പി എസ് സി വഴി നിയമിതരായവരും വർഷങ്ങളോളം സർവീസ് ഉള്ളവരുമായ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരെ നാഷണൽ ഹെൽത്ത് മിഷന്റെ തിരുവനന്തപുരം ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജരുടെ കീഴിൽ നിയമിക്കാൻ തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)  കരാർ അടിസ്ഥാനത്തിലും ദിവസവേതന വ്യവസ്ഥയിലും ജോലിക്ക് ആളെ നിയമിക്കുന്ന നാഷണൽ ഹെൽത്ത് മിഷനിൽ, ആരോഗ്യ വകുപ്പിലേക്കും മുനിസിപ്പൽ കോമൺ സർവീസിലേക്കുമുള്ള പി എസ് സി യുടെ റാങ്ക് ലിസ്റ്റിൽ നിന്നും നിയമിതരാകുന്ന സ്ഥിരം സർക്കാർ ജീവനക്കാരെ എന്ത് മാനദണ്ഡപ്രകാരമാണ് നിയമിക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(സി)  പ്രസ്തുത ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരെ, നിലവിൽ നാഷണൽ ഹെൽത്ത് മിഷനിൽ താൽക്കാലികമായി ജോലിചെയ്യുന്ന ജീവനക്കാരുടെ ജോലി സൂപ്പർവൈസ് ചെയ്യുന്നതിനാണോ നിയമിക്കാൻ ഉദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ?

കാസർഗോഡ് ജില്ലയിൽ ആരോഗ്യ മേഖലയിലെ ഒഴിവുകൾ

229  ശ്രീ. ഗോവിന്ദൻ പള്ളിക്കാപ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കാസർഗോഡ് ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ഈ സർക്കാർ നിലവിൽ വന്ന ശേഷം പി.എസ്.സി. വഴിയും കരാർ/ദിവസവേതന അടിസ്ഥാനത്തിലും നിയമിച്ചവരുടെ തസ്തിക, എണ്ണം സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കുമോ;

(ബി)  ഓരോ തസ്തികയിലും നിയമനം നേടിയിട്ടും വ്യത്യസ്ത കാരണങ്ങളാൽ ജോലിയിൽ തുടരാത്തവരുടെ എണ്ണം വ്യക്തമാക്കുമോ;

(സി)  കാസർഗോഡ് ജില്ലയിലെ സർക്കാർ ആശുപത്രികളിൽ വിവിധ തസ്തികകളിലായി നിലവിലുള്ള ഒഴിവുകൾ വിശദമാക്കുമോ?

കാസർഗോഡ് ജില്ലാ ആശുപത്രിയിൽ ഫോറൻസിക് സർജൻ നിയമനം

230  ശ്രീ. ഗോവിന്ദൻ പള്ളിക്കാപ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കാസർഗോഡ് ജില്ലാ ആശുപത്രിയിൽ ഫോറൻസിക് സർജനെ നിയമിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ?

മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ഫോറന്‍‍സിക് സര്‍ജന്റെ നിയമനം

231  ശ്രീ. എം. എസ്. അരുണ്‍ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ഫോറന്‍സിക് സര്‍ജനെ നിയമിക്കുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ഫോറന്‍സിക് സര്‍ജനെ നിയമിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ?

കെ.എം.എസ് .സി.എൽ. അധികമായി വാങ്ങിയ ഐ.വി. ഫ്ലൂയിഡ്, ഇൻസുലിൻ

232  ഡോ. മാത്യു കുഴൽനാടൻ
ശ്രീ. കെ. എം. അഭിജിത്ത്
ശ്രീമതി കെ. കെ. രമ
ശ്രീ. രമേഷ് പിഷാരടി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കഴിഞ്ഞ സർക്കാരിന്റെ കാലത്തെ അവസാന രണ്ടു വർഷങ്ങളിൽ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ എട്ടു കോടി രൂപയുടെ ഐ.വി. ഫ്ലൂയിഡ് അധികമായി വാങ്ങിയെന്ന ആക്ഷേപം ശ്രദ്ധയിൽപെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;

(ബി)  വാർഷിക കരാർ അനുസരിച്ച് മതിയായ ഐ.വി. ഫ്ലൂയിഡ് വാങ്ങിയതിനാൽ അധികമായി വാങ്ങിയവ ഉപയോഗിക്കേണ്ടി വന്നില്ലെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;

(സി)  കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അമിതമായി ഇൻസുലിൻ വാങ്ങിയതിന്റെ ഫലമായി വെയർഹൗസുകളിലെ ഫ്രീസറുകളിൽ ഇവ സൂക്ഷിക്കാനാകാതെ ഉപയോഗശൂന്യമായെന്ന ആക്ഷേപത്തെക്കുറിച്ച് അന്വേഷണം നടത്തുമോയെന്ന് വ്യക്തമാക്കുമോ?

പാലക്കാട് താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിട നിർമ്മാണം

233  ശ്രീ. എ. പ്രഭാകരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  നബാർഡ് ആർ.ഐ.ഡി.എഫ്. ഫണ്ട് വിനിയോഗിച്ച് മലമ്പുഴ മണ്ഡലത്തിലെ എലപ്പുള്ളി പഞ്ചായത്തിൽ നിർമ്മിക്കുന്ന പാലക്കാട് താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണ പുരോഗതി സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കുമോ;

(ബി)  ആകെ എത്ര തുകയാണ് ഈ പ്രവൃത്തിക്കായി അനുവദിച്ചിട്ടുള്ളതെന്നും ഈ പ്രവൃത്തി പൂർത്തിയാകുമ്പോൾ എന്തെല്ലാം അധിക സൗകര്യങ്ങളാണ് ലഭ്യമാകുന്നതെന്നും വ്യക്തമാക്കുമോ?

വര്‍ക്കല മണ്ഡലത്തില്‍ ആരോഗ്യ മേഖലയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

234  ശ്രീ. വി. ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വര്‍ക്കല മണ്ഡലത്തില്‍ മുന്‍ സര്‍ക്കാരിന്റെ കാലയളവില്‍ (2016-21, 2021-26) ആരോഗ്യ മേഖലയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി (അലോപ്പതി, ആയുര്‍വ്വേദം, ഹോമിയോ, പ്രകൃതി ചികിത്സാ കേന്ദ്രം) അനുവദിച്ച ഫണ്ട് എത്രയെന്ന് വിശദമാക്കുമോ;

(ബി)  ഓരോ നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെയും പുരോഗതി വിശദമാക്കുമോ?

കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് പാറ്റേണ്‍

235  ശ്രീ. ടി. പി. അഷ്റഫലി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ താലൂക്ക് ആശുപത്രികളിലെ മാനദണ്ഡപ്രകാരമുളള സ്റ്റാഫ് പാറ്റേണ്‍ വിവരം ലഭ്യമാക്കുമോ;

(ബി)  സ്റ്റാഫ് പാറ്റേണ്‍ കാലാനുസൃതമായി പരിഷ്ക്കരിക്കരിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അക്കാര്യം പരിഗണിക്കുമോ;

(സി)  കൊണ്ടോട്ടി താലൂക്ക് ആശുപത്രിയില്‍ നിലവിലുളള സ്റ്റാഫ് പാറ്റേണ്‍ വ്യക്തമാക്കുമോ;

(ഡി)  ദിവസവും ആയിരത്തിലധികം ഒ.പി യുളള കൊണ്ടോട്ടി താലൂക്ക് ആശുപത്രിയില്‍ സ്റ്റാഫ് പാറ്റേണ്‍ പ്രകാരമുളള ജീവനക്കാരെ നിയമിക്കുന്നതിന് സത്വര നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?

മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ ഒഴിവുകളും സീനിയർ റസിഡന്റുമാരുടെ സേവനവും

236  ശ്രീ. എം. റഹ്മത്തുളള : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മലപ്പുറം ജില്ലയിലെ മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജിൽ വിവിധ വകുപ്പുകളിൽ ഡോക്ടർമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും കുറവുമൂലം രോഗീപരിചരണം പലപ്പോഴും തടസ്സപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  എങ്കിൽ നിലവിലുള്ള സ്റ്റാഫ് പാറ്റേൺ അനുസരിച്ച് പ്രസ്തുത മെഡിക്കൽ കോളേജിൽ അനുവദിച്ച തസ്തികകളും ഒഴിവുള്ള തസ്തികകളും സംബന്ധിച്ച വകുപ്പ് തിരിച്ചുള്ള വിശദമായ വിവരങ്ങൾ ലഭ്യമാക്കുമോ;

(സി)  ഡോക്ടർമാരുടെ കുറവുമൂലം നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനായി, സൂപ്പർ സ്‌പെഷ്യാലിറ്റി ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളിൽ സീനിയർ റെസിഡന്റ് ഡോക്ടർമാരെ നിയമിക്കുന്നതിനോ അവരുടെ സേവനം കാര്യക്ഷമമായി ഉപയോഗപ്പെടുത്തുന്നതിനോ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;

(ഡി)  രോഗി അനുപാതം അനുസരിച്ച് സീനിയർ റെസിഡന്റ് ഡോക്ടർമാരെ നിയമിക്കുമോയെന്ന് വ്യക്തമാക്കാമോ; വിശദാംശങ്ങൾ നൽകുമോ;

(ഇ)  വിദഗ്ദ്ധചികിത്സ ഉറപ്പാക്കുന്നതിനായി, ഒഴിവുള്ള സ്ഥിരം തസ്തികകളിൽ പി.എസ്.സി. വഴിയോ താൽക്കാലിക വ്യവസ്ഥയിലോ അടിയന്തരമായി ഡോക്ടർമാരെയും പാരാമെഡിക്കൽ ജീവനക്കാരെയും നിയമിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് വ്യക്തമാക്കുമോ?

കെ. കരുണാകരൻ മെമ്മോറിയൽ ഗവൺമെൻറ് മെഡിക്കൽ കോളേജ്

237  ശ്രീ. എം. ആർ. ബൈജു : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തിരുവനന്തപുരത്തെ കെ. കരുണാകരൻ മെമ്മോറിയൽ ഗവൺമെൻറ് മെഡിക്കൽ കോളേജിൽ അടുത്ത അധ്യയന വർഷം 100 എം ബി ബി എസ് സീറ്റിൽ പ്രവേശനം അനുവദിക്കാൻ അനുമതി ലഭിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;

(ബി)  കോടികൾ മുടക്കി 10 വർഷം മുമ്പ് കെട്ടിടങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടും മുൻ സർക്കാരിന്റെ കാലത്ത് മെഡിക്കൽ കോളേജിന്റെ പ്രവർത്തനം ആരംഭിക്കാൻ കഴിയാതിരുന്നത് മുൻ സർക്കാരിന്റെ അനാസ്ഥ ആയിരുന്നോ എന്നത് വിശദമാക്കുമോ?

എയിംസിനായി സ്ഥലം കണ്ടെത്തുന്നതിന് സ്വീകരിച്ച നടപടി

238  ശ്രീ. വി. മുരളീധരൻ
ശ്രീ. രാജീവ് ചന്ദ്രശേഖർ
ശ്രീ. ബി. ബി. ഗോപകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് എയിംസ് അനുവദിക്കുന്നതിനായി ലഭ്യമാക്കേണ്ട ഭൂമി സംബന്ധിച്ച് കേന്ദ്രസർക്കാർ നിഷ്കർഷിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പ്രകാരമുള്ള, 200 ഏക്കർ വിസ്തൃതിയുള്ളതും നാലുവരി റോഡ് കണക്ടിവിറ്റിയുള്ളതും തടസ്സമില്ലാത്ത ജലവിതരണ സംവിധാനം, വൻകിട ആശുപത്രികൾക്ക് പര്യാപ്തമായ രീതിയിലുള്ള വൈദ്യുതി കണക്ഷൻ എന്നിവ ലഭ്യമായതുമായ ഭൂമി കണ്ടെത്തി കേന്ദ്രസർക്കാരിനെ അറിയിച്ചിട്ടുണ്ടോ;

(ബി)  ഉണ്ടെങ്കിൽ അങ്ങനെയുള്ള ഏതൊക്കെ സ്ഥലങ്ങളാണ് കേന്ദ്രസർക്കാരിലേയ്ക്ക് ശിപാർശ ചെയ്തിട്ടുള്ളത്; വ്യക്തമാക്കുമോ?

എറണാകുളം ഗവ. മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്

239  ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ നിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടനം ചെയ്ത സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് പൂർണ്ണമായും പ്രവർത്തനസജ്ജമാകാതെ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  ആവശ്യമായ ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ, മറ്റ് ജീവനക്കാർ എന്നിവരുടെ തസ്തികകൾ സൃഷ്ടിച്ച് പ്രസ്തുത ബ്ലോക്കിലെ മുഴുവൻ ചികിത്സാ വിഭാഗങ്ങളും പ്രവർത്തനസജ്ജമാക്കുന്നതിന് സമയബന്ധിതമായി നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?

തിരുവല്ല നിയോജകമണ്ഡലത്തില്‍ പുതിയ നഴ്സിങ് കോളേജ്

240  ശ്രീ. വർഗ്ഗീസ് മാമ്മൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തിരുവല്ല നിയോജകമണ്ഡലത്തിൽ പുതിയ നഴ്സിങ് കോളേജ് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കാമോയെന്ന് വ്യക്തമാക്കാമോ?

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ സ്ഥാപിക്കുന്നതിനുള്ള നടപടികൾ

241  ശ്രീ. വി. മുരളീധരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കേന്ദ്രസർക്കാർ 2026- 27 ബജറ്റിൽ പ്രഖ്യാപിച്ച മൂന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയിൽ ഒരെണ്ണം കേരളത്തിന് ലഭിക്കുന്നതിലേയ്ക്കായി എന്തെങ്കിലും നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ സ്വീകരിച്ച നടപടി വ്യക്തമാക്കാമോ;

(ബി)  ആയുർവേദ ചികിത്സയുടെയും പഠന ഗവേഷണത്തിന്റെയും കാര്യത്തിൽ മികച്ച പാരമ്പര്യം പുലർത്തുന്ന കേരളത്തിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമോ; അതിനായി സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ വ്യക്തമാക്കാമോ;

(സി)  ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾക്കും ചികിത്സ തേടി വരുന്ന രോഗികൾക്കും സൗകര്യപ്രദമായി എത്തിച്ചേരുന്നതിനായി എയർപോർട്ട്, റെയിൽവേ, നാഷണൽ ഹൈവേ എന്നിവയുടെ സാമീപ്യമുള്ള പ്രദേശം തെരഞ്ഞെടുക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; ഏതൊക്കെ പ്രദേശങ്ങളാണ് ഇതിനായി പരിഗണിക്കുന്നത്?

കീഴ്വായ്പൂര്‍ ആയുർവേദ ഡിസ്പെന്‍സറി ആയൂർവേദ ആശുപത്രിയാക്കി ഉയർത്തുന്നതിനുള്ള നടപടി

242  ശ്രീ. വർഗ്ഗീസ് മാമ്മൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മല്ലപ്പള്ളി കീഴ്വായ്പൂര്‍ ആയുർവേദ ഡിസ്പൻസറി ആയൂർവേദ ആശുപത്രിയാക്കി ഉയർത്തുന്നതിനുള്ള നടപടി ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;

(ബി)  ആവശ്യമായ തസ്തികകള്‍ സൃഷ്ടിച്ച് കിടത്തി ചികിത്സയുള്ള ആശുപത്രിയാക്കി മാറ്റുന്നതിന് പ്രത്യേക പരിഗണന നൽകാമോ; വിശദമാക്കാമോ?

അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തിന്റെ നിര്‍മ്മാണം

243  ശ്രീ. വി. കെ. സനോജ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കണ്ണൂര്‍ ജില്ലയിലെ പടിയൂര്‍ കല്ല്യാട് ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മിക്കുന്ന അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തിന്റെ നിര്‍മ്മാണ പുരോഗതി വിശദമാക്കുമോ; പ്രസ്തുത ഗവേഷണ സ്ഥാപനം പ്രവര്‍ത്തനസജ്ജമാക്കുന്നതിന് ഇനി എന്തൊക്കെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്; ആയതിനുള്ള ഫണ്ട് വകയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)  പ്രസ്തുത ആയൂര്‍വേദ ഗവേഷണ കേന്ദ്രത്തിന് ഏതൊക്കെ തസ്തികകളാണ് മുന്‍ സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ചിട്ടുള്ളത്; വിശദമാക്കുമോ?

വൈദ്യഭൂഷണം രാഘവന്‍ തിരുമുല്‍പ്പാട് സ്മാരക ആയുഷ് ആശുപത്രി കെട്ടിട നിര്‍മ്മാണം

244  ശ്രീ. സനീഷ്‌കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ചാലക്കുടി മണ്ഡലത്തിലെ പത്മഭൂഷൺ വൈദ്യഭൂഷണം രാഘവന്‍ തിരുമുല്‍പ്പാട് സ്മാരക ആയുഷ് ആശുപത്രി കെട്ടിടനിര്‍മ്മാണം നിലവില്‍ ഏതു ഘട്ടത്തിലാണെന്ന് അറിയിക്കുമോ;

(ബി)  പ്രസ്തുത നിര്‍മ്മാണം എത്ര ശതമാനം പൂര്‍ത്തീകരിച്ചുവെന്നും അവശേഷിക്കുന്ന പ്രവൃത്തികള്‍ എന്തൊക്കെയാണെന്നും വിശദമാക്കുമോ;

(സി)  ആശുപത്രിയുടെ പ്രവര്‍ത്തനം എന്നത്തേക്ക് ആരംഭിക്കുവാന്‍ കഴിയുമെന്നും ഇതിനാവശ്യമായ റഗുലര്‍ തസ്തികകള്‍ സൃഷ്ടിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികളും വിശദമാക്കുമോ?

കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ്( കെ.എം.എസ്.സി.എൽ.) വെയർഹൗസുകളുടെ അടിസ്ഥാന സൗകര്യമില്ലായ്മ

245  ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് വിതരണത്തിന് എത്തിക്കുന്ന മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കുവാൻ എന്തൊക്കെ നടപടികളാണ് ആരോഗ്യവകുപ്പ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കാമോ;

(ബി)  കെ.എം.എസ്.സി.എൽ., തിരൂർ വെയർഹൗസിന്റെ അടിസ്ഥാന സൗകര്യമില്ലായ്മയും കെട്ടിടത്തിന്റെ കാലപ്പഴക്കവും പരിഹരിക്കാൻ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?

കാര്യക്ഷമമായ മരുന്നു സംഭരണം

246  ശ്രീ. അൻവർ സാദത്ത്
ശ്രീ. നാട്ടകം സുരേഷ്
ശ്രീ. സെബാസ്റ്റ്യൻ. എം. ജെ
ശ്രീ. അബിൻ വർക്കി കോടിയാട്ട് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സർക്കാർ ആശുപത്രികളിലേക്കും കാരുണ്യ ഫാർമസികളിലേക്കും മരുന്ന് സംഭരിക്കാനുള്ള നടപടികളിൽ നിന്ന് ഇടനിലക്കാരെ ഒഴിവാക്കി നിർമ്മാതാക്കളെ നേരിട്ട് പങ്കെടുപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)  ഇതോടെ ക്യാൻസർ മരുന്നുകൾ ഉൾപ്പെടെയുള്ള എല്ലാ മരുന്നുകളും കുറഞ്ഞത് 20% വരെ വിലക്കുറവിൽ സംഭരിക്കാൻ സാധിക്കുമോ; വ്യക്തമാക്കുമോ;

(സി)   പരിശോധനയിൽ ഏതെങ്കിലും മരുന്നിന് ഗുണമേന്മയില്ലെന്ന് കണ്ടെത്തിയാൽ പ്രസ്തുത കമ്പനിയെ വിലക്ക് പട്ടികയിൽ ഉൾപ്പെടുത്താൻ നടപടി സ്വീകരിക്കുമോ; മരുന്നുകളുടെ ഗുണനിലവാര പരിശോധനക്ക് കൂടുതൽ ക്രമീകരണങ്ങൾ ഒരുക്കുമോ; വിശദമാക്കുമോ?

ഭക്ഷ്യവിഷബാധ സംഭവങ്ങൾ

247  ശ്രീ. ആര്യാടന്‍ ഷൗക്കത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത ഭക്ഷ്യവിഷബാധ സംഭവങ്ങൾ എത്ര; ജില്ല തിരിച്ചുള്ള കണക്ക് നൽകാമോ; ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളിൽ എത്ര കേസുകളിൽ ഭക്ഷ്യസാമ്പിളുകൾ ശേഖരിച്ച് ലാബ് പരിശോധന നടത്തിയിട്ടുണ്ട്; വ്യക്തമാക്കാമോ;

(ബി)  സംസ്ഥാനത്തെ ഭക്ഷ്യപരിശോധനാ ലാബുകളിൽ നിലവിൽ എത്ര സാമ്പിളുകൾ പരിശോധനയ്ക്കായി കെട്ടിക്കിടക്കുന്നുണ്ട്; പരിശോധനാ ഫലം ലഭിക്കാൻ ശരാശരി എത്ര ദിവസം എടുക്കുന്നുണ്ടെന്ന് വ്യക്തമാക്കാമോ;

(സി)  മത്സ്യത്തിലെ ഫോർമാലിൻ ഉൾപ്പെടെയുള്ള രാസവസ്തുക്കളുടെ സാന്നിധ്യം പരിശോധിക്കുന്നതിനായി കഴിഞ്ഞ അഞ്ച് വർഷം എത്ര പരിശോധനകൾ നടത്തി; പരിശോധനയിൽ കണ്ടെത്തിയ കേസുകളിൽ തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?

ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള നടപടികൾ

248  ശ്രീ. ആര്യാടന്‍ ഷൗക്കത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  രോഗം വന്നു മരണപ്പെടുന്നവരിൽ എഴുപത് ശതമാനവും ജീവിതശൈലീ രോഗങ്ങള്‍ കാരണമാണെന്ന് വിവിധ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)  ജീവിതശൈലീ രോഗങ്ങള്‍ക്ക് ഹേതുവാകുന്ന മായംകലര്‍ന്ന എണ്ണയും വിഷലിപ്തമായ ചേരുവകളും ചേര്‍ത്തുണ്ടാക്കുന്ന ലഘുഭക്ഷണങ്ങളുടെ വ്യാപകമായ ഉപഭോഗം നിയന്ത്രിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമോ?

പ്ലാസ്റ്റിക്ക് കവറുകളിലും പാത്രങ്ങളിലും ഭക്ഷ്യ വസ്തുക്കൾ സൂക്ഷിക്കുന്നതും വിൽക്കുന്നതും

249  ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കടകളിൽ ചൂടുള്ള ഭക്ഷണ പദാർത്ഥങ്ങൾ പ്ലാസ്റ്റിക് കവറുകളിലും പാത്രങ്ങളിലും സൂക്ഷിക്കുന്നതും വിൽക്കുന്നതും ഭക്ഷ്യ സുരക്ഷാ നിയമങ്ങളുടെ ലംഘനങ്ങളുടെ പരിധിയിൽ വരുന്നതിനാൽ ഇവ തടയുന്നതിന് സർക്കാർ തലത്തിൽ എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വ്യക്തമാക്കാമോ;

(ബി)  ഭക്ഷ്യ വസ്തുക്കൾ സൂക്ഷിക്കുന്നതിന് അനുയോജ്യമല്ലാത്ത പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് പൊതുജനാരോഗ്യത്തിലുണ്ടാക്കുന്ന ദൂഷ്യവശങ്ങളെ കുറിച്ച് ബോധവത്കരണം നടത്തുന്നതിനും വ്യാപാരികൾക്ക് സുരക്ഷിതമായ ബദൽ മാർഗ്ഗങ്ങൾ ഉറപ്പാക്കുന്നതിനും സർക്കാർ എന്തൊക്കെ പദ്ധതികളാണ് നടപ്പിലാക്കുന്നത്; വ്യക്തമാക്കാമോ?

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവരുന്ന ഭഷ്യവസ്തുക്കളുടെ പരിശോധന

250  ശ്രീ. സനീഷ്‌കുമാര്‍ ജോസഫ്
ശ്രീ. കെ. ജയന്ത്
ശ്രീമതി ഉഷ വിജയൻ
ശ്രീ. ടി .ഒ. മോഹനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവരുന്ന ഭക്ഷ്യവസ്തുക്കളുടെ പരിശോധന ചെക്ക് പോസ്റ്റുകളിൽ നടത്താറുണ്ടോ; ഇതിനായി പ്രത്യേകം ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കാറുണ്ടോ; വിശദമാക്കുമോ;

(ബി)  പഴം, പച്ചക്കറി എന്നിവയിലെ കീടനാശിനിയുടെ സാന്നിധ്യം പരിശോധിക്കുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പിനുള്ള സംവിധാനങ്ങൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;

(സി)  നിയമലംഘനങ്ങൾ കണ്ടെത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കാമോ?

 

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.