UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >16th KLA >2nd Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

SIXTEENTH   KLA - 2nd SESSION
 
12.10.2026 UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

റേഷൻ വാങ്ങാത്ത റേഷൻ കാർഡുകൾ അസാധുവാക്കുന്ന നടപടി

251  ശ്രീ. സി. അജയപ്രസാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തുടർച്ചയായി ആറു മാസം റേഷൻ വാങ്ങാത്തവരുടെ റേഷൻ കാർഡുകൾ അസാധുവാക്കുവാനുള്ള കേന്ദ്ര സർക്കാർ തീരുമാനം സംബന്ധിച്ച് സർക്കാരിന്റെ നിലപാട് എന്താണെന്ന് വിശദമാക്കാമോ;

(ബി)  ഇ.കെ.വൈ.സി. പൂർത്തിയാക്കുന്നതിനും മുഴുവൻ റേഷൻ കാർഡുടമകളും ഭക്ഷ്യ ധാന്യങ്ങൾ വാങ്ങുന്നതിനും എന്തെല്ലാം പ്രചാരണ പ്രവർത്തനങ്ങളും നടപടികളുമാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ?

സമുദ്ധി ജനകീയ ഹോട്ടലുകൾ

252  ശ്രീ. കെ. കെ. വത്സരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സാധാരണക്കാരുടെയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെയും ആശ്രയമായിരുന്ന സമൃദ്ധി ജനകീയ ഹോട്ടലുകൾക്ക് സപ്ലൈകോ നൽകിവന്നിരുന്ന സബ്സിഡിയുള്ള അരി കഴിഞ്ഞ നാലുമാസമായി ലഭിക്കാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത്തരം സാഹചര്യത്തിൽ സമൃദ്ധി ജനകീയ ഹോട്ടലുകൾ അടച്ചുപൂട്ടലിന്റെ വക്കിലാവുകയും സ്ഥാപനം നടത്തിവരുന്ന സാധാരണക്കാരായ വനിതകൾ കടക്കെണിയിൽപെടുന്നതുമായ സ്ഥിതിവിശേഷം സംജാതമാകുന്നതിനാൽ സബ്സിഡി പുനരാരംഭിക്കുന്നതിന് നടപടികൾ സ്വീകരിക്കുമോ;

(ബി)  സമൃദ്ധി ജനകീയ ഹോട്ടലുകൾ ഓരോ ഊണ് നൽകുമ്പോഴും കുടുംബശ്രീ മുഖേന പത്തു രൂപ വീതം സർക്കാർ നൽകി വന്നിരുന്നത് നിലവിൽ ലഭ്യമാകുന്നില്ലായെന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ; എങ്കിൽ അത് വീണ്ടും ലഭ്യമാക്കുന്നതിന് നടപടികൾ സ്വീകരിക്കുമോ;

(സി)  സമൃദ്ധി ജനകീയ ഹോട്ടലുകൾ നവീകരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത്; വിശദീകരിക്കാമോ?

പള്ളിക്കൽ സപ്ലൈകോ മാവേലി സ്റ്റോർ സുപ്പർമാർക്കറ്റ് അപ്ഗ്രേഡേഷന്‍

253  ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് നിലവിലുള്ള എത്ര മാവേലി സ്റ്റോറുകൾ സൂപ്പർമാർക്കറ്റ് ആയി അപ്ഗ്രേഡ് ചെയ്യുന്ന പ്രവൃത്തികൾ നടത്തിവരുന്നെന്ന് വ്യക്തമാക്കാമോ;

(ബി)  പള്ളിക്കൽ ഗ്രാമപഞ്ചായത്തിലെ സപ്ലൈകോ മാവേലി സ്റ്റോർ സൂപ്പർമാർക്കറ്റ് ആയി അപ്ഗ്രേഡ് ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?

പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്താന്‍ സ്വീകരിച്ച നടപടി

254  ശ്രീ. തോമസ് ഉണ്ണിയാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ സ്വീകരിച്ച് വരുന്ന നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;

(ബി)   വിലക്കയറ്റം നിയന്ത്രിക്കുന്നതിന് പുതിയ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വിശദമാക്കാമോ;

(സി)  പൊതുവിതരണ സംവിധാനങ്ങളിലൂടെ കുടുംബശ്രീ ഉത്പന്നങ്ങൾ വിറ്റഴിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?

മഞ്ചേശ്വരം സപ്ലൈ ഓഫീസിന് പുതിയ കെട്ടിടം

255  ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മഞ്ചേശ്വരം സപ്ലൈ ഓഫീസിൽ ജീവനക്കാർക്ക് സൗകര്യപ്രദമായ ടോയ് ലറ്റ് സംവിധാനം പോലും ഇല്ലാതെ വർഷങ്ങളായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ച് വരുന്നതു ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  മഞ്ചേശ്വരം സപ്ലൈ ഓഫീസിന് പുതിയ കെട്ടിടം പണിയാൻ പദ്ധതിയുണ്ടോ; ഉണ്ടെങ്കിൽ ആയതിന് സ്ഥലം കണ്ടെത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;

(സി)  സ്വന്തമായി കെട്ടിടം പണിയുന്നതിന് മുൻപ് താൽക്കാലികമായെങ്കിലും പ്രസ്തുത ഓഫീസ് മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റുന്നത് പരിഗണനയിൽ ഉണ്ടോ എന്ന് വ്യക്തമാക്കാമോ?

'സുഭിക്ഷ ഹോട്ടല്‍' പദ്ധതി

256  ശ്രീ. എ. സി. മൊയ്തീന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സാധാരണക്കാര്‍ക്ക് ആശ്വാസമാകുന്ന വിധം തൃശൂര്‍ ജില്ലയില്‍ കുന്നംകുളത്ത് പ്രവൃത്തിച്ചുവരുന്ന 'സുഭിക്ഷ ഹോട്ടല്‍' പദ്ധതി തുടര്‍ന്ന് കൊണ്ടു പോകുന്നതിന് സര്‍ക്കാര്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചുവരുന്നത്;

(ബി)  നിരവധി പേര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഗുണനിലവാരമുള്ള ഭക്ഷണം നല്‍കുന്ന സുഭിക്ഷ ഹോട്ടലിന് തുടര്‍ന്നും സബ്സിഡി ലഭ്യമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(സി)  സുഭിക്ഷ ഹോട്ടലുകളുടെ പ്രവര്‍ത്തനം സുഗമമായി മുന്നോട്ടുകൊണ്ടുപോകുന്നതിന് എന്തെല്ലാം പുതിയ പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളത്?

തളിപ്പറമ്പിൽ ബി.പി.എൽ./എ.എ.വൈ. റേഷൻ കാർഡുടമകളിൽ നിന്ന് പിഴ ഈടാക്കുന്ന നടപടി

257  ശ്രീ. ടി. കെ. ഗോവിന്ദൻ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ ഐ.ടി.ആർ ഫയൽ ചെയ്തുവെന്ന ആദായ നികുതി വകുപ്പ് വെബ്സൈറ്റിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബി.പി.എൽ. (BPL), എ.എ.വൈ. (AAY) കാർഡുടമകളെ താലൂക്ക് സപ്ലൈ ഓഫീസിലേക്ക് വിളിച്ചു വരുത്തുകയും അവർ ഇതുവരെ വാങ്ങിയ മുഴുവൻ ധാന്യങ്ങളുടെയും പൊതുവിപണി വില പിഴയായി ഈടാക്കുകയും ചെയ്യുന്നുണ്ടെന്നുമുള്ള കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  മുൻ സർക്കാരിന്റെ കാലത്തുണ്ടായ സാങ്കേതിക പിഴവുകളോ വിജ്ഞാപന വൈകല്യങ്ങളോ മൂലമാണ് ഈ രീതിയിൽ കാർഡ് മാറ്റം വരാതിരുന്നതെന്നും നിർധനരായ കാർഡുടമകൾക്കാണ് ഈ വലിയ തുക പിഴയായി നല്‍കുന്നതിന് നോട്ടീസ് ലഭിച്ചിട്ടുള്ളതെന്നും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(സി)  നിർധനരായ കാർഡുടമകളിൽ നിന്ന് വൻതുക പിഴയായി ഈടാക്കുന്ന നടപടി ഒഴിവാക്കുന്നതിനും ആശ്വാസകരമായ തീരുമാനം എടുക്കുന്നതിനും അടിയന്തരമായി എന്തെല്ലാം നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?

സ്മാർട്ട് പി.ഡി.എസ് പദ്ധതിയും മുൻഗണനാ റേഷൻ കാർഡ് മാനദണ്ഡങ്ങളും

258  ശ്രീ. ഉല്ലാസ് കോവൂർ
ശ്രീ. വിഷ്ണു മോഹൻ
ശ്രീ. വി. കുഞ്ഞികൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് സ്മാർട്ട് പി.ഡി.എസ്. പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് ചെയ്തു വരുന്ന നടപടികൾ എന്തെല്ലാമാണ്; ഇതിന്റെ നിലവിലെ പുരോഗതി എന്താണെന്ന് വ്യക്തമാക്കാമോ;

(ബി)  സ്മാർട്ട് പി.ഡി.എസ്. പദ്ധതി നടപ്പാക്കുമ്പോൾ നിലവിലുള്ള മുൻഗണനാ റേഷൻ കാർഡുകളുടെ അർഹതാ മാനദണ്ഡങ്ങളിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്താൻ ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ അതിന്റെ വിശദാംശങ്ങൾ ലഭ്യമാക്കുമോ;

(സി)  അർഹരായവർക്ക് ലഭിക്കേണ്ട മുൻഗണനാ കാർഡുകൾ അർഹതയില്ലാത്തവർ കൈവശം വെച്ചിട്ടുണ്ടെങ്കിൽ അവ കണ്ടെത്തി ഒഴിവാക്കുന്നതിനും പുതിയതായി അർഹരായവർക്ക് കാർഡ് ലഭ്യമാക്കുന്നതിനും സ്മാർട്ട് സംവിധാനത്തിലൂടെ എന്തൊക്കെ സുതാര്യമായ പരിശോധനകളാണ് നടപ്പിലാക്കുന്നതെന്ന് വ്യക്തമാക്കാമോ;

(ഡി)  സാങ്കേതിക കാരണങ്ങളാൽ മുൻഗണനാ പട്ടികയിൽ നിന്നും അർഹരായവർ പുറത്താകുന്നത് ഒഴിവാക്കാൻ ഏർപ്പെടുത്തിയിട്ടുള്ള സുരക്ഷാ മുൻകരുതലുകൾ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ?

റേഷൻ കാർഡ് തരംമാറ്റം

259  ശ്രീ. വിഷ്ണു മോഹൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മുൻഗണനാ റേഷൻ കാർഡ് പട്ടികയിൽനിന്ന് അർഹരായ നിർധന കുടുംബങ്ങൾ പുറത്തുപോയിട്ടുണ്ടെന്ന പരാതികൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)  റേഷൻ കാർഡ് തരംമാറ്റുന്നതിനായി മുൻ സർക്കാരിന്റെ കാലത്ത് താലൂക്ക് സപ്ലൈ ഓഫീസുകളിൽ അപേക്ഷ സമർപ്പിച്ചിട്ടും നാളിതുവരെ തീർപ്പാക്കാതെ കെട്ടിക്കിടക്കുന്ന അപേക്ഷകളുടെ എണ്ണം എത്രയാണ്; പ്രസ്തുത അപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കുന്നതിനായി നിലവിലെ സർക്കാർ സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമാണ്; വിശദമാക്കുമോ?

ബി .പി .എൽ., അന്ത്യോദയ അന്ന യോജന റേഷൻ കാർഡുകളിലേക്ക് അർഹരായവരെ ഉൾപ്പെടുത്തുവാൻ നടപടി

260  ശ്രീ. കെ. കെ. വത്സരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  അർഹരായ കുടുംബങ്ങളെ ബി .പി .എൽ ., അന്ത്യോദയ അന്ന യോജന റേഷൻ കാർഡുകളിലേക്ക് മാറ്റുന്ന നടപടികൾ പുനരാരംഭിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കാമോ;

(ബി)  സ്വന്തമായി വീടില്ലാത്തവരും എന്നാൽ വാടകയ്ക്ക് താമസിക്കുന്നവരും പുതിയ റേഷൻ കാർഡ് എടുക്കാൻ ശ്രമിക്കുമ്പോൾ വാടക വീടിന്റെ വീട്ടുനമ്പർ ഉപയോഗിച്ച് മുൻ ഉടമസ്ഥർ റേഷൻ കാർഡ് എടുത്തത് മൂലം വാടക വീട്ടുകാർക്ക് പുതിയ റേഷൻ കാർഡ് കിട്ടാത്ത സാഹചര്യം പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് വ്യക്തമാക്കാമോ;

(സി)  നിരാലംബരും കടത്തിണ്ണകളിലും തോട്ടരികിലും റോഡരികിലും താമസിക്കുന്നവരും കൂടാതെ പത്തുവർഷത്തിലേറെയായി അന്യസംസ്ഥാനങ്ങളിൽ നിന്നും ഇവിടെ സ്ഥിരമായി താമസിച്ച് മക്കളെ ഇവിടത്തെ സ്കൂളുകളിൽ പഠിപ്പിക്കുകയും ചെയ്യുന്ന നിരവധി അതിഥി തൊഴിലാളി കുടുംബങ്ങള്‍ക്കും റേഷൻ കാർഡ് ലഭിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?

ഭക്ഷ്യധാന്യ വിലവര്‍ദ്ധനയും പി. ആർ. എസ്‌. ലോണ്‍ ജാമ്യ വ്യവസ്ഥകളും

261  ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഓണക്കാലത്ത് സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ ചെലവഴിച്ച തുക എത്രയെന്ന് വിശദമാക്കാമോ; പ്രസ്തുത സൗജന്യ ഭക്ഷ്യ കിറ്റില്‍ ഉള്‍പ്പെടുത്തിയ ഓരോ ഇനത്തിന്റെയും അളവും വിലയും വിശദമാക്കാമോ;

(ബി)  സംസ്ഥാനത്ത് എത്ര റേഷന്‍കാര്‍ഡുകള്‍ ഉണ്ടെന്ന് ഇനം തിരിച്ച് വിശദമാക്കാമോ; അനര്‍ഹമായി മുന്‍ഗണനാ റേഷന്‍കാര്‍ഡുകള്‍ കൈവശം വെച്ചതായി കണ്ടെത്തിയ കേസുകള്‍ എത്രയെന്ന് വിശദമാക്കാമോ;

(സി)  പൊതുവിതരണ സംവിധാനത്തിലൂടെ നല്‍കുന്ന ഭക്ഷ്യധാന്യങ്ങള്‍ക്ക് വിലവര്‍ദ്ധന ഉണ്ടായിട്ടുണ്ടോ; എങ്കില്‍ ഏതൊക്കെ സാധനങ്ങള്‍ക്കാണ് വിലവര്‍ദ്ധിച്ചിട്ടുളളത്; വിശദമാക്കാമോ;

(ഡി)  മുൻ സാമ്പത്തിക വർഷത്തെ നെല്ല് സംഭരണത്തിന്റെ മുഴുവന്‍ തുകയും കര്‍ഷകര്‍ക്ക് അനുവദിച്ചുകഴിഞ്ഞോ; വിശദമാക്കാമോ;

(ഇ)  സിവില്‍ സപ്ലൈസ് സംഭരിച്ച നെല്ലിന്റെ തുക പി. ആർ. എസ്‌. ലോണ്‍ ആയി നല്‍കുമ്പോള്‍ എഴുപത് വയസ്സ് തികഞ്ഞ കര്‍ഷകര്‍ ജാമ്യം നല്‍കേണ്ട ആവശ്യമുണ്ടോ; എങ്കിൽ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമാണോ ഇപ്രകാരം തീരുമാനിച്ചത്; വിശദമാക്കാമോ;

(എഫ്)  കനറാ ബാങ്ക് പ്രസ്തുത ജാമ്യം ആവശ്യപ്പെടാത്തപ്പോഴും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രസ്തുത ജാമ്യ വ്യവസ്ഥ പറഞ്ഞ് കര്‍ഷകനെ ബുദ്ധിമുട്ടിക്കുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; സര്‍ക്കാരുമായി ബാങ്കുകൾ കരാർ ഒപ്പുവയ്ക്കുമ്പോൾ ഉണ്ടാകുന്ന നിബന്ധനകൾ ഒരുപോലെയല്ല പാലിക്കപ്പെടുന്നത് എന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ?

കൊണ്ടോട്ടി താലൂക്കിലെ റേഷന്‍ കടയുടെ റദ്ദ് ചെയ്ത ലൈസന്‍സ് പുന:സ്ഥാപിക്കല്‍

262  ശ്രീ. ടി. പി. അഷ്റഫലി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിലെ 32/34 -ാം നമ്പര്‍ റേഷന്‍ കടയുടെ ലൈസന്‍സിയായിരുന്ന ശ്രീമതി ഖദീജയുടെ റദ്ദാക്കിയ ലൈസന്‍സ് പുന:സ്ഥാപിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)  ഉണ്ടെങ്കില്‍ ഇതില്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;

(സി)  ശ്രീമതി ഖദീജ എന്നവരുടെ റദ്ദാക്കിയ റേഷന്‍ കടയുടെ ലൈസന്‍സ് പുന:സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

സൗജന്യ ഓണക്കിറ്റ് വിതരണം

263  ശ്രീ. ജി. ആര്‍. അനില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  2026-ലെ ഓണക്കാലത്ത് മഞ്ഞക്കാർഡ് ഉടമകളും വിവിധ ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികളും ഉൾപ്പെടെ ആകെ എത്ര ഗുണഭോക്താക്കൾക്കാണ് സൗജന്യ ഓണക്കിറ്റിന് അർഹത ഉണ്ടായിരുന്നത്; വിഭാഗം തിരിച്ചുള്ള കണക്ക് വ്യക്തമാക്കാമോ;

(ബി)  ഇതിൽ മഞ്ഞക്കാർഡ് ഉടമകൾക്കും ക്ഷേമ സ്ഥാപനങ്ങൾക്കും വെവ്വേറെ എത്ര പേർക്ക് കിറ്റുകൾ ലഭ്യമായിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(സി)  അർഹരായ ഗുണഭോക്താക്കളിൽ ആർക്കെങ്കിലും കിറ്റ് ലഭിക്കാതെ പോയിട്ടുണ്ടോ; എങ്കിൽ എത്ര പേർക്ക് ലഭിച്ചില്ലായെന്നും ആയതിന്റെ കാരണങ്ങളും വിശദമാക്കാമോ?

കുട്ടനാട് നിയോജക മണ്ഡലത്തിലെ കെ-സ്റ്റോറുകള്‍

264  ശ്രീ. റെജി ചെറിയാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കുട്ടനാട് നിയോജക മണ്ഡലത്തിലുള്‍പ്പെടുന്ന പതിമൂന്ന് ഗ്രാമപഞ്ചായത്തുകളുടെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന അംഗീകൃത റേഷന്‍ ലൈസന്‍സികളുടെ എണ്ണം എത്രയെന്നും ഇതില്‍ എത്രയെണ്ണത്തിനോടനുബന്ധിച്ച് കെ-സ്റ്റോറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും വ്യക്തമാക്കാമോ;

(ബി)  പ്രദേശത്ത് കൂടുതല്‍ കെ-സ്റ്റോറുകള്‍ അനുവദിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ എവിടെയെല്ലാമാണ് പുതിയതായി കെ-സ്റ്റോറുകള്‍ അനുവദിച്ചിട്ടുള്ളതെന്നും അനുവദിക്കുന്നതിന് സ്വീകരിക്കുന്ന മാനദണ്ഡം എന്തെന്നും വിശദമാക്കാമോ?

ഭക്ഷ്യധാന്യ തിരിമറി, സ്റ്റോക്ക് കുറവ് എന്നിവ സംബന്ധിച്ച കേസുകൾ

265  ശ്രീ. ജി. ആര്‍. അനില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  നിലവിലെ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം റേഷൻ ഭക്ഷ്യധാന്യങ്ങളുടെ തിരിമറി, സ്റ്റോക്കിലെ കുറവ്, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവ സംബന്ധിച്ച് എത്ര സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്; വ്യക്തമാക്കാമോ;

(ബി)  ഇത്തരം കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള ഭക്ഷ്യധാന്യങ്ങളുടെ ആകെ സാമ്പത്തിക മൂല്യം എത്രയെന്ന് വ്യക്തമാക്കാമോ;​

(സി)  ഇതിൽ എത്ര കേസുകളിൽ വകുപ്പുതല അന്വേഷണവും എത്ര കേസുകളിൽ ക്രിമിനൽ നടപടികളും നടന്നുവരുന്നുണ്ടെന്നും ഇതിനോടകം ഉദ്യോഗസ്ഥരുടെയോ മറ്റ് വ്യക്തികളുടെയോ പേരിൽ കേസുകളോ അന്വേഷണ നടപടികളോ ഉണ്ടെങ്കിൽ പ്രസ്തുത വിവരവും വ്യക്തമാക്കാമോ?

റേഷന്‍ അരിയുടെ കരിഞ്ചന്ത തടയുവാൻ നടപടി

266  ശ്രീ. കുറുക്കോളി മൊയ്തീന്‍
ശ്രീ. എം. എ. റസാഖ് മാസ്റ്റർ
ശ്രീ. കല്ലട്ര മാഹിൻ
ശ്രീ. ഫൈസൽ ബാബു : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ കുറഞ്ഞ നിരക്കില്‍ റേഷന്‍ അരി സംഭരിച്ച് ബ്രാന്‍ഡഡ് അരിയായി വന്‍ വിലയ്ക്ക് വിറ്റു വരുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടോ;

(ബി)  ഇത്തരം സംഭരണ കേന്ദ്രങ്ങളില്‍ പരിശോധന ശക്തമാക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;

(സി)  റേഷന്‍ അരിയുടെ കരിഞ്ചന്ത തടയുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ?

പാലക്കാട് ജില്ലയിലെ സുഭിക്ഷ ഹോട്ടലുകളുടെ പ്രവര്‍ത്തനം

267  ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പാലക്കാട് ജില്ലയില്‍ നിലവില്‍ എത്ര 'സുഭിക്ഷ ഹോട്ടലുകള്‍' പ്രവര്‍ത്തിച്ചുവരുന്നുണ്ട്; അവ ഏതെല്ലാമെന്ന് വിശദമാക്കാമോ?

(ബി)  സുഭിക്ഷ ഹോട്ടലുകള്‍ക്ക് ലഭിക്കേണ്ട സബ്സിഡി തുക കൃത്യമായി നല്‍കി വരുന്നുണ്ടോ; ഇല്ലെങ്കില്‍ അതിനുള്ള നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

റേഷൻ വിതരണം സുഗമമാക്കാൻ നടപടി

268  ശ്രീ. സജീവ് ജോസഫ്
ശ്രീ. റോയി. കെ. പൗലോസ്
ശ്രീ. പഴകുളം മധു : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  റേഷൻ കടകളിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനും റേഷൻ വിതരണവുമായി ബന്ധപ്പെട്ട പരാതികളിൽ അന്വേഷണം നടത്തുന്നതിനും എന്തെല്ലാം ക്രമീകരണങ്ങളാണ് ഏർപ്പെടുത്താനുദ്ദേശിക്കുന്നത് എന്ന് വിശദമാക്കാമോ;

(ബി)  റേഷൻ കടകളിലെ തൂക്കക്കുറവ് തടയാൻ ഇലക്ട്രോണിക് തൂക്ക ഉപകരണങ്ങളുടെ ഉപയോഗം നിർബന്ധമാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ; ഭക്ഷ്യധാന്യങ്ങളുടെ സംഭരണം മുതൽ റേഷൻ കടകളിലെ വിതരണം വരെ പൂർണ്ണമായും ട്രാക്ക് ചെയ്യാനുള്ള സംവിധാനം നിലവിലുണ്ടോ; ഇല്ലെങ്കിൽ ആയത് നടപ്പാക്കാനുള്ള നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ;

(സി)  റേഷൻ കടകളിലും സപ്ലൈകോ ഔട്ട്‌ലെറ്റുകളിലും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ എന്തെല്ലാം സംവിധാനങ്ങളാണ് നിലവിൽ ഉള്ളത് എന്ന് വ്യക്തമാക്കാമോ?

ഓപ്പണ്‍ മാര്‍ക്കറ്റ് സെയില്‍സ് സ്കീം വഴി വിതരണം ചെയ്യുന്ന അരിയുടെ ഗുണമേന്മ

269  ശ്രീ. ജി. സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഓപ്പണ്‍ മാര്‍ക്കറ്റ് സെയില്‍സ് സ്കീമില്‍ ഉള്‍പ്പെടുത്തി റേഷന്‍ കടകള്‍ വഴി വിതരണം നടത്തിക്കൊണ്ടിരിക്കുന്ന അരിയുടെ ഗുണമേന്മ സംബന്ധിച്ച പരാതികൾ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)  ഇത്തരത്തില്‍ വിതരണം നടത്തുന്ന അരിയുടെ ഗുണമേന്മ വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ?

സ്മാര്‍ട്ട് പി.ഡി.എസ്.

270  ശ്രീ. ജി. സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍ സ്മാര്‍ട്ട് പി.ഡി.എസ്. നടപ്പിലാക്കുമ്പോള്‍ കേന്ദ്ര അരിവിഹിതം കുറയാന്‍ സാധ്യതയുണ്ടെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കാന്‍ എന്തെല്ലാം മുന്നൊരുക്കങ്ങളാണ് നടത്തുന്നതെന്ന് വിശദമാക്കുമോ?

വിലക്കയറ്റം തടയാൻ നടപടി

271  ശ്രീ. യു. ആര്‍. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് 2025 ജൂലായ്, ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളെ അപേക്ഷിച്ച് 2026 ലെ ഇതേ മാസങ്ങളില്‍ അരി, പലവ്യഞ്ജനങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവയ്ക്ക് 30 ശതമാനം മുതല്‍ 60 ശതമാനം വരെ വില വർധിച്ച സാഹചര്യം വിലയിരുത്തിയിട്ടുണ്ടോ;

(ബി)  വിലക്കയറ്റം തുടരുന്നത് കണക്കിലെടുത്ത് സാധനങ്ങളുടെ കരിച്ചന്തയും പൂഴ്ത്തിവെപ്പും തടയുന്നതിന് കടകളും ഗോഡൗണുകളും കേന്ദ്രീകരിച്ച് റെയിഡുകള്‍ നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്ര വ്യാപാരികള്‍ക്കെതിരെ നടപടി എടുത്തിട്ടുണ്ട്;

(സി)  വിലക്കയറ്റം തുടരുന്ന സാഹചര്യത്തില്‍ മാവേലി സ്റ്റോറില്‍ സബ്സിഡി സാധനങ്ങള്‍ യഥേഷ്ടം ലഭിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതിന്റെ വിശദാംശം ലഭ്യമാക്കാമോ?

സപ്ലൈകോയുടെ പ്രവര്‍ത്തനങ്ങള്‍

272  ശ്രീ. ജി. ആര്‍. അനില്‍
ശ്രീ. കെ. രാജന്‍
ശ്രീ. മുഹമ്മദ് മുഹസിന്‍
ശ്രീ. കെ. കെ. വത്സരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  2026 ഓഗസ്റ്റ് 1 മുതൽ 26 വരെയുള്ള തീയതികളിൽ സപ്ലൈകോയുടെ വില്പനശാലകളിൽ നിന്നും സബ്സിഡി, നോൺ സബ്സിഡി ഇനങ്ങളിൽ എത്ര രൂപയുടെ വിറ്റു വരവ് ഉണ്ടായെന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)  2026 ഓഗസ്റ്റ് 1 മുതൽ 26 വരെയുള്ള തീയതികളിൽ എത്ര കാർഡുടമകൾക്ക് സബ്സിഡിയുടെ പ്രയോജനം ലഭിച്ചുവെന്ന് പരിശോധിച്ചിട്ടുണ്ടോ; ഇക്കാലയളവിൽ റേഷൻകടകൾ വഴി മഞ്ഞ, പിങ്ക്, നീല, വെള്ള കാർഡ് ഉടമകളിൽ എത്ര ശതമാനം തങ്ങളുടെ റേഷൻ വിഹിതം കൈപ്പറ്റിയെന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(സി)  പൊതു വിപണിയിൽ വില പിടിച്ചുനിർത്തുന്നതിന് സപ്ലൈകോ നടത്തിയ തുടര്‍ച്ചയായ ഇടപെടലുകളുടെ പ്രയോജനം വലിയ തോതിൽ മുന്‍ സര്‍ക്കാരിന്റെ കാലത്ത് ജനങ്ങൾക്ക് ലഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ?

ഓണക്കാല വിപണി ഇടപെടല്‍

273  ശ്രീ. വർഗ്ഗീസ് മാമ്മൻ
ശ്രീ. റെജി ചെറിയാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പൊതുവിപണിയിലെ അവശ്യസാധനങ്ങളുടെ വില നിയന്ത്രണത്തിനായി ഓണക്കാലത്ത് നിലവിലെ സര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍ അറിയിക്കാമോ;

(ബി)  പ്രസ്തുത ഇടപെടലുകളുടെ ഫലപ്രാപ്തി വിലയിരുത്തിയിട്ടുണ്ടോ; വിശദീകരിക്കാമോ;

(സി)  ഓണക്കാലത്ത് സപ്ലൈകോ ഔട്ട്‍ലെറ്റുകൾ വഴി സബ്സിഡി-സബ്സിഡിയേതര ഇനങ്ങളുടെ വിപണനത്തില്‍ മുന്‍വര്‍ഷങ്ങളില്‍ നിന്ന് എന്തൊക്കെ മാറ്റങ്ങളാണ് ഈ വര്‍ഷം നടപ്പിലാക്കിയതെന്ന് വ്യക്തമാക്കാമോ; ഇതില്‍ സബ്സിഡി ഇനത്തില്‍ ചെലവായ തുകയെത്രയെന്ന് അറിയിക്കാമോ;

(ഡി)  ആസന്നമായ ഉത്സവ-പുതുവത്സര കാലത്തും പ്രസ്തുത ഇടപെടലുകള്‍ തുടരുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?

കാട്ടാക്കട മണ്ഡലത്തിലെ സിവില്‍ സപ്ലൈസ് ഔട്ട്‍ലെറ്റുകള്‍

274  ശ്രീ. എം. ആർ. ബൈജു : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കാട്ടാക്കട നിയോജകമണ്ഡലത്തില്‍ സിവില്‍ സപ്ലൈസ് ഔട്ട്‍ലെറ്റുകളില്‍ തിരക്ക് വര്‍ദ്ധിച്ചുവരുന്നതിന്റെ അടിസ്ഥാനത്തില്‍ സപ്ലൈക്കോയുടെ കൂടുതല്‍ ഔട്ട്‍ലെറ്റുകള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ?

വൈപ്പിന്‍ മണ്ഡലത്തിലെ സപ്ലൈകോ ഔട്ട്‍ലെറ്റുകള്‍

275  ശ്രീ. ടോണി ചമ്മണി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വൈപ്പിന്‍ മണ്ഡലത്തിലെ ജനസംഖ്യയും പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും പരിഗണിച്ച് കൂടുതല്‍ സപ്ലൈകോ ഔട്ട്‍ലെറ്റുകള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിവരങ്ങള്‍ ലഭ്യമാക്കാമോ;

(ബി)  മണ്ഡലത്തിലെ ഓരോ പ്രദേശത്തെയും റേഷന്‍ കാർഡ് കുടുംബങ്ങളുടെ എണ്ണം, റേഷന്‍കടകളുടെ എണ്ണം, സപ്ലൈകോ വില്‍പ്പനശാലകളുടെ ലഭ്യത, ജനസംഖ്യ എന്നിവ അടിസ്ഥാനമാക്കി ഭക്ഷ്യവിതരണ സംവിധാനത്തിന്റെ സമഗ്രമായ മാപ്പിംഗ് നടത്തിയിട്ടുണ്ടോ; നടത്തിയിട്ടില്ലെങ്കില്‍ അത്തരമൊരു പഠനം നടത്തി ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുറപ്പാക്കാന്‍ നടപടി സ്വീകരിക്കുമോ?

സപ്ലെെകോ ഓണക്കാല വിറ്റുവരവ്

276  ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഓണം വിപണിയിലെ വിറ്റുവരവ് കണക്കാക്കാന്‍ സപ്ലെെകോ എത്ര ദിവസമാണ് കണക്കിലെടുക്കുന്നതെന്നും 2025, 2026 വര്‍ഷങ്ങളിലെ ഏത് ദിവസം മുതല്‍ ഏത് ദിവസം വരെയുള്ള ദിനങ്ങളാണ് സപ്ലെെകോ ഓണം വിപണിയായി കണക്കാക്കിയിട്ടുള്ളതെന്നും വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത വര്‍ഷങ്ങളിലെ ഓണം വിപണിയില്‍ ഓരോ വര്‍ഷവും ആകെ എത്ര ഉപഭോക്താക്കളാണ് സാധനങ്ങള്‍ വാങ്ങാനായി സപ്ലെെകോയില്‍ എത്തിയതെന്ന് വ്യക്തമാക്കാമോ;

(സി)  പ്രസ്തുത വര്‍ഷങ്ങളിലെ ഓണം വിപണിയില്‍ ഓരോ വര്‍ഷവും സബ്സിഡി സാധനങ്ങളുടെ വില്പനയിലൂടെയുള്ള ആകെ വിറ്റുവരവ് എത്രയാണെന്ന് വ്യക്തമാക്കാമോ;

(ഡി)  സപ്ലെെകോയുടെ 2025, 2026 വര്‍ഷങ്ങളില്‍ ജൂലെെ, ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളിലെ ഓരോ ദിവസത്തെയും ആകെ വിറ്റുവരവ് സംബന്ധിച്ച വിവരം സബ്സിഡി-നോണ്‍സബ്സിഡി ഇനങ്ങളിലായി പട്ടിക തിരിച്ച് ലഭ്യമാക്കാമോ?

പത്തനംതിട്ട ജില്ലയിൽ സപ്ലൈകോ അസിസ്റ്റൻ്റ് സെയിൽസ്‍മാന്‍ തസ്തികയിലെ ഒഴിവുകൾ

277  ശ്രീ. സേനാപതി വേണു : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പത്തനംതിട്ട ജില്ലയിൽ സപ്ലൈകോ അസിസ്റ്റൻ്റ് സെയിൽസ്‍മാന്‍ തസ്തികയിൽ എത്ര ഒഴിവുകളുണ്ട്; എത്ര ഒഴിവുകൾ പി.എസ്.സി.യ്ക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്;

(ബി)  റാന്നി, തിരുവല്ല, പറക്കോട് ഡിപ്പോകളിൽ അനുവദിക്കപ്പെട്ട അസിസ്റ്റന്റ് സെയിൽസ്‌മാൻ തസ്തികകളുടെ എണ്ണം എത്രയാണ്;

(സി)  പത്തനംതിട്ടയിലെ ഏതെങ്കിലും സപ്ലൈകോ ഔട്ട്‍ലെറ്റില്‍ അസിസ്റ്റന്റ് സെയിൽസ്‍മാന്‍ തസ്തിക ഒഴിഞ്ഞുകിടപ്പുണ്ടോ; ഒന്നിലധികം ഔട്ട്‍ലെറ്റുകളുടെ ചുമതല ഒരാൾക്ക് നൽകിയിട്ടുണ്ടോ;

(ഡി)  പത്തനംതിട്ടയിലെ അസിസ്റ്റന്റ് സെയിൽസ്‌മാൻ തസ്തികയിലെ എല്ലാ ഒഴിവുകളും അടിയന്തരമായി റിപ്പോർട്ട് ചെയ്യുവാൻ നടപടി സ്വീകരിക്കുമോ?

സംഭരിച്ച നെല്ലിന്റെ കുടിശ്ശിക തുക വിതരണം.

278  ശ്രീ. പി. പ്രസാദ്
ശ്രീ. ജി. ആര്‍. അനില്‍
ശ്രീ. കെ. കെ. വത്സരാജ്
ശ്രീമതി ഗീതാ ഗോപി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വിവിധ ജില്ലകളിലെ നെൽകർഷകർ, കഴിഞ്ഞ സീസണിലെ കൃഷി വിളവെടുപ്പ് കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും സംഭരിച്ച നെല്ലിന്റെ തുക ലഭിക്കാതെ പ്രതിസന്ധിയിലാണെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;

(ബി)  സംഭരിച്ച നെല്ലിന്റെ കുടിശ്ശിക തുക ഓണത്തിന് മുമ്പ് വിതരണം ചെയ്യുമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നെങ്കിലും വളരെ കുറച്ച് കർഷകർക്ക് മാത്രമാണ് പ്രസ്തുത തുക ലഭിച്ചതെന്ന വസ്തുത ഗൗരവമായി കാണുന്നുണ്ടോ; വിശദമാക്കാമോ;

(സി)  സംഭരിച്ച നെല്ലിന്റെ വില വിതരണം വൈകുന്നതിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥതയും ധനകാര്യ, കാർഷിക വികസന കർഷക ക്ഷേമ വകുപ്പുകളുടെ അലംഭാവവുമാണെന്ന ആരോപണം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;

(ഡി)  സംഭരിച്ച നെല്ലിന്റെ കുടിശ്ശിക തുക കർഷകർക്ക് വിതരണം ചെയ്യുന്നതിനും അടുത്ത കൃഷിയിറക്കുന്നതിന് ആവശ്യമായ സാമ്പത്തിക സഹായം ഉറപ്പാക്കുന്നതിനും അടിയന്തര നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ?

പാലക്കാട് ജില്ലയില്‍ ഒന്നാം വിള നെല്ല് സംഭരണം

279  ശ്രീ. എ. പ്രഭാകരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പാലക്കാട് ജില്ലയില്‍ ഒന്നാം വിള നെല്‍കൃഷിയുടെ കൊയ്ത്ത് പല സ്ഥലങ്ങളിലും ആരംഭിച്ച് കഴിഞ്ഞ സാഹചര്യത്തില്‍ ഒന്നാം വിള നെല്ല് സംഭരിക്കുന്നതിന് സിവില്‍ സപ്ലൈസ് വകുപ്പ് എന്തെല്ലാം നടപടികളാണ് ഇതിനകം സ്വീകരിച്ചിട്ടുള്ളത് എന്ന് വിശദമാക്കാമോ;

(ബി)  നെല്ല് സംഭരണത്തിനായി മില്ലുകളുമായി ധാരണയിലെത്തിയിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ;

(സി)  ഒന്നാം വിള നെല്ല് സംഭരണത്തിന്റെ തുക എപ്രകാരം കൃഷിക്കാ‍ർക്ക് ലഭ്യമാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്; വിശദവിവരം അറിയിക്കാമോ?

പാലക്കാട് ജില്ലയില്‍ നെല്ല് സംഭരണവില കുടിശ്ശിക

280  ശ്രീ. എ. പ്രഭാകരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് ഇക്കഴിഞ്ഞ രണ്ടാം വിള നെല്ല് സംഭരിച്ച ഇനത്തില്‍ കർഷകർക്ക് നല്‍കേണ്ട മുഴുവന്‍ തുകയും നല്‍കി കഴിഞ്ഞിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;

(ബി)  പാലക്കാട് ജില്ലയില്‍ എത്ര കൃഷിക്കാർക്കാണ് നെല്ല് സംഭരണത്തിന്റെ തുക വിതരണം ചെയ്യാന്‍ ബാക്കിയുള്ളത്; ആകെ എത്ര രൂപ വിതരണം ചെയ്യാന്‍ ബാക്കിയുണ്ട്; വിശദവിവരങ്ങള്‍ അറിയിക്കാമോ?

നെല്‍ കര്‍ഷകരില്‍ നിന്നും സപ്ലെെകോ ശേഖരിക്കുന്ന നെല്ലിന്റെ വില

281  ശ്രീ. ടി. എം. ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  നെല്‍ കര്‍ഷകരില്‍ നിന്നും സപ്ലെെകോ ശേഖരിച്ച നെല്ലിന്റെ വില പൂര്‍ണ്ണമായും കര്‍ഷകര്‍ക്ക് കൊടുത്തു തീര്‍ത്തിട്ടുണ്ടോ; ഇനി എത്ര തുകയാണ് പ്രസ്തുത ഇനത്തില്‍ നെല്‍ കര്‍ഷകര്‍ക്ക് കൊടുത്തു തീര്‍ക്കുവാനായിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

(ബി)  ഭാവിയില്‍ കര്‍ഷകരില്‍ നിന്നും ശേഖരിക്കുന്ന നെല്ലിന്റെ വില സമയബന്ധിതമായി കൊടുത്തു തീര്‍ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; ഇതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ?

കോതമംഗലത്ത് ത്രിവേണി സൂപ്പർ മാർക്കറ്റ്

282  ശ്രീ. ഷിബു തെക്കുംപുറം : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പിന്റെ കീഴിൽ പുതിയ ത്രിവേണി സൂപ്പർ മാർക്കറ്റുകൾ ആരംഭിക്കുന്നത് സർക്കാരിന്റെ പരിഗണനയിൽ ഉണ്ടോ;

(ബി)  കോതമംഗലം നിയോജകമണ്ഡലത്തിൽ ത്രിവേണി സൂപ്പർ മാർക്കറ്റ് അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ?

ഓണക്കാലത്തെ അരിവില

283  ശ്രീ. ജി. ആര്‍. അനില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  2025 ലെ ഓണക്കാലത്ത് (ഓഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 4 വരെ) റേഷൻകടകൾ വഴിയും സപ്ലൈകോ വഴിയും വിവിധയിനം കാർഡുകൾ മുഖേന എത്ര കിലോ അരി എത്ര രൂപ നിരക്കിൽ വിതരണം ചെയ്തു എന്ന് വിശദമാക്കാമോ; ആകെ എത്ര ക്വിന്റൽ അരി സംസ്ഥാനമൊട്ടാകെ വിതരണം ചെയ്തു എന്ന് വ്യക്തമാക്കാമോ;

(ബി)  2026 ഓണക്കാലത്ത് ആഗസ്റ്റ് മാസം റേഷൻകടകൾ വഴിയും സപ്ലൈകോ വഴിയും വിവിധയിനം കാർഡുകൾ മുഖേന എത്ര കിലോ അരി എത്ര രൂപ നിരക്കിൽ വിതരണം ചെയ്തെന്ന് വിശദമാക്കാമോ; ആകെ എത്ര ക്വിന്റൽ അരി സംസ്ഥാനമൊട്ടാകെ വിതരണം ചെയ്തു എന്ന് വ്യക്തമാക്കാമോ?

സംസ്ഥാനത്തെ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനുകളുടെ പ്രവർത്തനം

284  ശ്രീ. എം. റഹ്മത്തുളള : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനുകളുടെ (മുൻപത്തെ ഉപഭോക്തൃ ഫോറങ്ങൾ) പ്രവർത്തനം കഴിഞ്ഞ രണ്ടു വർഷമായി ഭാഗികമായോ പൂർണ്ണമായോ തടസ്സപ്പെട്ടിട്ടുണ്ടെന്ന വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;

(ബി)  എങ്കിൽ ഏതൊക്കെ ജില്ലകളിലാണ് നിലവിൽ പ്രസിഡന്റിന്റെയും അംഗങ്ങളുടെയും ഒഴിവുകൾ കാരണം പ്രവർത്തനം നിശ്ചലമായിരിക്കുന്നത്; ജില്ല തിരിച്ചുള്ള കണക്കുകൾ വ്യക്തമാക്കാമോ;

(സി)  ഫോറങ്ങളുടെ പ്രവർത്തനം നിശ്ചലമായതു കാരണം തീർപ്പാകാതെ കിടക്കുന്ന കേസ്സുകളുടെ നിലവിലെ എണ്ണം എത്രയെന്ന് വ്യക്തമാക്കാമോ;

(ഡി)  ഉപഭോക്തൃ ഫോറങ്ങളിലെ ഒഴിവുകൾ നികത്തുന്നതിനും പ്രവർത്തനം പുനരാരംഭിക്കുന്നതിനും എന്തെല്ലാം അടിയന്തര നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; ഒഴിവുകൾ എന്ന് നികത്താൻ സാധിക്കുമെന്ന് വ്യക്തമാക്കാമോ?

 

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.