UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >16th KLA >1st Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

SIXTEENTH   KLA - 1st SESSION
 
30.06.2026 UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 

ചാത്തന്നൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡും ബസ്സുകളുടെ സമയക്രമീകരണവും

1328  ശ്രീ. ബി. ബി. ഗോപകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പുതിയ ദേശീയപാതയുടെ നിർമ്മാണം പൂർത്തിയായ സാഹചര്യത്തിൽ ചാത്തന്നൂർ വഴി സർവീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ സമയക്രമം ശാസ്ത്രീയമായി പുനഃക്രമീകരിക്കുന്നതിന് മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിക്കുമോ;

(ബി)  യാത്രക്കാരുടെ സൗകര്യവും റോഡ് സുരക്ഷയും ഉറപ്പാക്കുന്നതിനായി ചാത്തന്നൂർ കേന്ദ്രീകരിച്ച് ബസുകളുടെ സമയക്രമം ഏകോപിപ്പിക്കുന്നതിനും നിലവിലുള്ള പ്രൈവറ്റ് ബസ് സ്റ്റാൻഡ് പ്രവർത്തനക്ഷമമാക്കുന്നതിനും നടപടി സ്വീകരിക്കാമോ;

(സി)  ചാത്തന്നൂർ ജംഗ്ഷനിലെ വർദ്ധിച്ചുവരുന്ന ഗതാഗതക്കുരുക്കും യാത്രക്കാരുടെ ബുദ്ധിമുട്ടുകളും പരിഗണിച്ച് ഒരു ആധുനിക പ്രൈവറ്റ് ബസ് സ്റ്റാൻഡ് സ്ഥാപിക്കേണ്ടതിന്റെ ആവശ്യക ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;എങ്കിൽ വിശദമാക്കാമോ ?

ഒറ്റത്തവണ കുടിശ്ശിക തീര്‍പ്പാക്കല്‍ പദ്ധതി

1329  ശ്രീ. ടി. പി. അഷ്റഫ് അലി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മോട്ടോര്‍ വാഹന വകുപ്പില്‍ ഒറ്റത്തവണ കുടിശ്ശിക തീര്‍പ്പാക്കല്‍ പദ്ധതി ആംരഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

(ബി)  ഉണ്ടെങ്കില്‍ പ്രസ്തുത പദ്ധതി എത്രയും പെട്ടെന്ന് ആരംഭിക്കാൻ നടപടി സ്വീകരിക്കുമോ;

(സി)  ഇല്ലെങ്കില്‍ കുടിശ്ശികക്കാർക്ക് വലിയ ആശ്വാസവും സര്‍ക്കാരിന് കുടിശ്ശിക തുക ലഭിക്കാനുളള മാര്‍ഗ്ഗവുമായ ഒറ്റത്തവണ കുടിശ്ശിക തീര്‍പ്പാക്കല്‍ പദ്ധതി ആരംഭിക്കാനുള്ള നടപടി സ്വീകരിക്കാമോ?

യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനായി മൊബിലിറ്റി ഹബ്ബുകള്‍

1330  ശ്രീ. വി. മുരളീധരൻ
ശ്രീ. രാജീവ് ചന്ദ്രശേഖർ
ശ്രീ. ബി. ബി. ഗോപകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് മുനിസിപ്പൽ കോർപ്പറേഷനുകളിൽ യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിനായി മൊബിലിറ്റി ഹബ്ബുകൾ സ്ഥാപിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ച് പഠനം നടത്തിയിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ;

(ബി)  സംസ്ഥാനത്ത് നിലവിലുള്ള മൊബിലിറ്റി ഹബ്ബുകളുടെ പ്രവർത്തനം വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;

(സി)  ഐ.ടി. വ്യവസായ മേഖലയായ കഴക്കൂട്ടത്ത് തൊഴിൽ തേടി എത്തിയിട്ടുള്ള മറ്റു ജില്ലകളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും ഉൾപ്പെടെയുള്ളവരുടെ യാത്രാസൗകര്യം കണക്കിലെടുത്ത് സ്വകാര്യ, കെ.എസ്.ആര്‍.ടി.സി., ദീർഘദൂര സർവീസുകൾ ഉൾപ്പെടുത്തിക്കൊണ്ട് ഒരു മൊബിലിറ്റി ഹബ്ബ് കഴക്കൂട്ടത്ത് സ്ഥാപിക്കുന്ന കാര്യം പരിശോധിക്കുമോ; വിശദാംശങ്ങൾ ലഭ്യമാക്കുമോ?

സമുദ്ര ബസ് സർവീസ്

1331  ശ്രീ. കുറുക്കോളി മൊയ്തീന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മത്സ്യത്തൊഴിലാളി സ്ത്രീകൾക്ക് വേണ്ടി കെ.എസ്.ആർ.ടി.സി യും ഫിഷറീസ് വകുപ്പും സംയുക്തമായി തീരദേശ ജില്ലകളിൽ നടത്തുന്ന സമുദ്ര ബസ് സർവീസ് നിലവിൽ ഏതൊക്കെ ജില്ലകളിൽ ഉണ്ടെന്ന് വിശദമാക്കാമോ ;

(ബി)  മലപ്പുറം ജില്ലയിൽ സമുദ്ര ബസ് സർവീസ് ആരംഭിക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടെങ്കിൽ വിശദാംശങ്ങൾ അറിയിക്കാമോ ?

(സി)  മലപ്പുറം ജില്ലയിൽ സമുദ്ര ബസ് സർവീസ് ആരംഭിക്കുന്നതിന് നടപടികൾ ഇതുവരെയും സ്വീകരിച്ചിട്ടില്ലായെങ്കിൽ അത് നടപ്പിലാക്കുന്നതിനായി നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ;

(ഡി)  മലപ്പുറം ജില്ലയിലെ തീരദേശ പ്രദേശങ്ങളിൽ ഒന്നായ തിരൂരിൽ സമുദ്ര ബസ് സർവീസ് ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ ?

അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ നിയമനം

1332  ശ്രീ. യു. ആര്‍. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഗതാഗത വകുപ്പില്‍ നിലവില്‍ എത്ര അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ തസ്തികകളിലാണ് ഒഴിവുള്ളത് ;

(ബി)  പ്രസ്തുത ഒഴിവുകള്‍ പി. എസ്. സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ;

(സി)  കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിലവിലുള്ള അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ റാങ്ക് ലിസ്റ്റില്‍ നിന്നും എത്ര പേരെ നിയമിച്ചിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ?

പാറശ്ശാല മണ്ഡലത്തിലെ കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസുകള്‍‍

1333  ശ്രീ. സി. കെ. ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  2019 ജനുവരി 1 മുതല്‍ നാളിതുവരെ പാറശ്ശാല നിയോജക മണ്ഡലത്തില്‍ സര്‍വീസ് നടത്തിയിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് സര്‍വ്വീസുകളില്‍ എത്രയെണ്ണം നിര്‍ത്തലാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; ഡിപ്പോ, റൂട്ട്, സര്‍വ്വീസ് എന്നിവ തിരിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ബി)  പ്രസ്തുത കാലയളവില്‍ നിര്‍ത്തലാക്കിയ സര്‍വീസുകളില്‍ എത്രയെണ്ണം പുനരാരംഭിച്ചിട്ടുണ്ടെന്നും എത്ര സര്‍വീസുകള്‍ ഇനിയും പുനരാരംഭിക്കാനുണ്ടെന്നും ഡിപ്പോ, റൂട്ട് എന്നിവ തിരിച്ചുള്ള വിശദാംശങ്ങള്‍ നല്‍കുമോ; പുനരാരംഭിക്കാൻ ശേഷിക്കുന്ന സര്‍വീസുകളുടെ കാര്യത്തില്‍ സ്വീകരിച്ചിട്ടുള്ളതും സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതുമായ നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;

(സി)  സര്‍വീസുകള്‍ നിര്‍ത്തലാക്കിയതുമൂലം പാറശ്ശാല നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ പൊതുജനങ്ങള്‍ക്ക് നേരിടേണ്ടി വരുന്ന യാത്രാക്ലേശം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ റൂട്ടുകളില്‍ സര്‍വീസുകള്‍ പുനഃസ്ഥാപിക്കുന്നതിനുമായി സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ അറിയിക്കുമോ;

(ഡി)  2019 ജനുവരി 1 മുതല്‍ നാളിതുവരെ വെള്ളറട, പാറശ്ശാല, കാട്ടാക്കട, നെയ്യാറ്റിന്‍കര എന്നീ കെ.എസ്.ആര്‍.ടി.സി. ഡിപ്പോകളില്‍ നിന്ന് സര്‍വീസ് നടത്തിയിരുന്ന അന്തര്‍സംസ്ഥാന ബസ് സര്‍വീസുകളില്‍ എത്രയെണ്ണം നിര്‍ത്തലാക്കിയിട്ടുണ്ടെന്നും അവയില്‍ എത്രയെണ്ണം പുനരാരംഭിച്ചിട്ടുണ്ടെന്നും എത്ര സര്‍വീസുകള്‍ ഇനിയും പുനരാരംഭിക്കാനുണ്ടെന്നും ഡിപ്പോ, റൂട്ട് എന്നിവ തിരിച്ചുള്ള വിശദാംശങ്ങള്‍ നല്‍കുമോ; നിര്‍ത്തലാക്കിയ അന്തര്‍സംസ്ഥാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്നും അറിയിക്കാമോ?

കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ കെ.എസ്.ആർ.ടി.സി. സർവീസുകള്‍

1334  ശ്രീ. ഗോവിന്ദൻ പള്ളിക്കാപ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിൽ പുതിയ കെ.എസ്.ആർ.ടി.സി ബസ് സർവീസുകള്‍ ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(ബി)  2020 ന് ശേഷം കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിൽ എതെങ്കിലും കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ നിര്‍ത്തലാക്കിയിട്ടുണ്ടോ; ഉണ്ടെങ്കിൽ ആയത് പുന:സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കുമോ?

കെ.എസ്.ആര്‍.ടി.സി. ബസുകളിലെ സൗജന്യയാത്ര

1335  ശ്രീ. കെ. യു. ജനീഷ് കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  2026 ജൂണ്‍ 15 ന് സ്ത്രീകള്‍ക്ക് സൗജന്യയാത്ര നിലവില്‍ വന്നതിനുശേഷം തൃശ്ശൂര്‍ നോര്‍ത്ത്-ചാലക്കുടി റൂട്ടില്‍ സർവീസ് നടത്തിയ പുതുക്കാട് ഡിപ്പോയിലെ RAK 582 കെ. എസ്. ആര്‍. ടി. സി. ഓര്‍ഡിനറി ബസില്‍ യാത്ര ചെയ്ത മൂന്ന് യുവതികളില്‍ നിന്ന് ടിക്കറ്റ് നമ്പര്‍ T 2282857610157പ്രകാരം എത്ര രൂപ ഈടാക്കിയെന്ന് വ്യക്തമാക്കാമോ; തുക ഈടാക്കിയ ബില്ലിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;

(ബി)  സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നിലവില്‍ വന്നതിനുശേഷം ഏത് സാഹചര്യത്തിലാണ് തുക പ്രസ്തുത യുവതികളില്‍ നിന്ന് ഈടാക്കിയതെന്ന് വിശദമാക്കാമോ;

(സി)  സംസ്ഥാനത്തിന്റെ പല ഭാഗത്തും ഇത്തരത്തില്‍ സൗജന്യ യാത്ര ലഭിച്ചിട്ടില്ലെന്ന പരാതികള്‍ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കാന്‍ എന്ത് നടപടി സ്വീകരിക്കുമെന്ന് വിശദമാക്കാമോ?

വാഹനങ്ങളിലെ രൂപമാറ്റം

1336  ശ്രീ. കെ. എന്‍. ബാലഗോപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം വാഹനങ്ങളുടെ രൂപമാറ്റത്തിന് നാളിതുവരെ പിഴയിനത്തില്‍ എത്ര തുക ഈടാക്കിയിട്ടുണ്ട്,വിശദമാക്കാമോ;

(ബി)  വാഹനങ്ങളില്‍ രൂപമാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട് മോട്ടോര്‍ വാഹന നിയമത്തിലെ വ്യവസ്ഥ എന്താണ്; ഇതു സംബന്ധിച്ച് ഗതാഗത കമ്മീഷണര്‍ എന്തെങ്കിലും ശിപാര്‍ശ സമര്‍പ്പിച്ചിട്ടുണ്ടോ; വിശദമാക്കാമോ;

(സി)  വാഹനങ്ങളില്‍ രൂപമാറ്റം വരുത്തുന്നതിന് അനുമതി നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് പ്രത്യേക അധികാരമുണ്ടോ;വ്യക്തമാക്കാമോ?

വാഹന ഫിറ്റ്നസ് പരിശോധന

1337  ശ്രീ. അൻവർ സാദത്ത്
ശ്രീ. നീലകണ്ഠൻ
ശ്രീ. സന്ദീപ് വാര്യർ
ശ്രീ. ടി .ഒ. മോഹനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വാഹന ഫിറ്റ്നസ് പരിശോധിക്കുന്നതിനായി ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിംഗ് സ്റ്റേഷനുകൾ ആരംഭിക്കുമോ; വ്യക്തമാക്കുമോ;

(ബി)  ഡ്രൈവിംഗ് ലൈസൻസ് പരീക്ഷ സുതാര്യവും ആധുനികവുമാക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കുമോ;

(സി)  റോഡിലെ വാഹനങ്ങളുടെ കണക്കെടുപ്പിന് സെൻസസ് നടത്താൻ പദ്ധതിയുണ്ടോ; വിശദമാക്കുമോ?

പൊതുഗതാഗത സംവിധാനം

1338  ശ്രീ. എം. വിന്‍സെന്റ്
ശ്രീമതി കെ. കെ. രമ
ശ്രീ. വി. ടി. സൂരജ്
ശ്രീമതി വിദ്യാ ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പൊതുഗതാഗത സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി)  മുൻ സർക്കാരിന്റെകാലത്ത് കെ.എസ്.ആർ.ടി.സി.നഷ്ടത്തിലാണെന്നുള്ള ആക്ഷേപം ശ്രദ്ധയിയൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ നഷ്ടത്തിലാകാനുള്ള കാരണങ്ങൾ എന്തെല്ലാമാണെന്ന് അവലോകനം നടത്തുമോ; വ്യക്തമാക്കുമോ;

(സി)  നിലവിലുള്ള സർവീസുകൾ ലാഭകരമാക്കുന്നതിനും കൂടുതൽ സർവീസുകൾ ആരംഭിക്കുന്നതിനും ഷെഡ്യൂളുകൾ പുനഃക്രമീകരിക്കുന്നതിനും നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ?

വട്ടപ്പാറ, പോത്തൻകോട്, വെമ്പായം ജംഗ്ഷനുകളിലെ റോഡ് സുരക്ഷ

1339  ശ്രീ. ജി. ആര്‍. അനില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കേരള റോഡ് സേഫ്റ്റി അതോറിറ്റി (കെ.ആർ.എസ്.എ) 28.05.2025 ന് കൂടിയ 49-ാമത് യോഗത്തില്‍ നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ വട്ടപ്പാറ, പോത്തൻകോട്, വെമ്പായം ജംഗ്ഷനുകളിൽ റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനായി 2 കോടി രൂപ എന്ന പരിധിയ്ക്ക് വിധേയമായി തുക അനുവദിക്കുന്നതിന് തീരുമാനമെടുത്തിരുന്നോ; എങ്കിൽ പ്രസ്തുത യോഗനടപടിക്കുറിപ്പിന്റെ പകർപ്പ് ലഭ്യമാക്കാമോ;

(ബി)  പ്രസ്തുത പ്രവൃത്തിയുടെ എസ്റ്റിമേറ്റ് പൊതുമരാമത്ത് റോഡ്സ് വിഭാഗം നൽകിയിരുന്നോ; വ്യക്തമാക്കാമോ;

(സി)  ഭരണാനുമതി നൽകുന്നതിന് വകുപ്പ് സ്വീകരിച്ച തുടർനടപടികളെ സംബന്ധിച്ച് വിശദമാക്കാമോ?

വാഹനാപകടങ്ങള്‍ നിയന്ത്രിക്കുന്നതിന് നടപടികള്‍

1340  ശ്രീ. പാറക്കൽ അബ്‌ദുല്ല : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഓരോ വർഷവും വാഹനാപകടങ്ങളില്‍ ഒട്ടേറെ ജീവനുകൾ നഷ്ടപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  വാഹന സാന്ദ്രത, ലഹരി ഉപയോഗിച്ചുള്ള ഡ്രൈവിംഗ്, മതിയായ പരിശീലനം ഇല്ലാത്ത ഡ്രൈവർമാർ എന്നിവയൊക്കെ വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സാഹചര്യം പരിശോധിച്ചിട്ടുണ്ടോ; എങ്കിൽ വ്യക്തമാക്കാമോ;

(സി)  വാഹനാപകടങ്ങൾ നിയന്ത്രിക്കുന്നതിനും യാത്രകൾ സുരക്ഷിതമാക്കുന്നതിനും എന്തൊക്കെ നടപടികൾ കൈക്കൊള്ളും; വിശദമാക്കാമോ?

റോഡ് സുരക്ഷയ്ക്കും അപകടങ്ങള്‍ കുറയ്ക്കുന്നതിനും നടപടികള്‍

1341  ശ്രീ. ആര്യാടന്‍ ഷൗക്കത്ത്
ശ്രീ. സുധീർഷാ പാലോട്
ശ്രീ. എം. ആർ. ബൈജു : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  റോഡു സുരക്ഷ ഉറപ്പാക്കുന്നതിനും ട്രാഫിക് നിയമപാലനം കാര്യക്ഷമമാക്കുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

(ബി)  എ.ഐ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി റോഡപകടങ്ങള്‍ അതിവേഗം സുരക്ഷാകേന്ദ്രങ്ങളില്‍ അറിയിക്കുന്നതിനും ദ്രുതഗതിയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ലഭ്യമാക്കുന്നതിനുമുള്ള സാധ്യതകള്‍ പരിശോധിക്കുമോ;

(സി)  കാല്‍നടയാത്രക്കാര്‍ക്കും സൈക്കിള്‍ സവാരിക്കാര്‍ക്കും സുരക്ഷിതമായ പാതകള്‍ ഒരുക്കുന്നതിനും ഫുട്പാത്തുകള്‍ കാല്‍നടയാത്രക്കാര്‍ക്ക് സുരക്ഷിതമായി ഉപയോഗിക്കാന്‍ കഴിയുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും നടപടികള്‍ സ്വീകരിക്കുമോ?

ഗ്രാമീണ സര്‍വീസുകളുടെ ലഭ്യതക്കുറവ്

1342  ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പാലാ നിയോജകമണ്ഡലത്തിലെ വിവിധ ഗ്രാമപ്രദേശങ്ങളില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഇല്ലാത്തതുമൂലം ജനങ്ങള്‍ ബുദ്ധിമുട്ടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)  എങ്കില്‍ കൂടുതല്‍ കര്‍ഷകരും മറ്റും തിങ്ങി പാര്‍ക്കുന്ന ഗ്രാമപ്രദേശങ്ങളില്‍ ഗ്രാമീണ സര്‍വീസുകള്‍ ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?

കെ.എസ്.ആർ.ടി.സി.യിലെ സ്ത്രീകളുടെ സൗജന്യ യാത്ര പദ്ധതി

1343  ശ്രീ. കെ. രാജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കേരളത്തിൽ നിലവിൽ കെ.എസ്.ആർ.ടി.സി. ആകെ എത്ര സർവീസുകളാണ് നടത്തുന്നതെന്നും അവയിൽ എത്ര ഓർഡിനറി സർവീസുകളാണുള്ളതെന്നും വ്യക്തമാക്കാമോ;

(ബി)  2026 ജൂൺ 10-ന് സർവീസ് നടത്തിയ ഓർഡിനറി ബസുകളുടെ എണ്ണം ജില്ല അടിസ്ഥാനത്തിൽ ലഭ്യമാക്കാമോ;

(സി)  നിലവിലുള്ള ഓർഡിനറി സർവീസുകൾ കുറയ്ക്കാൻ ഉദ്ദേശിക്കുന്നുണ്ടോ;

(ഡി)  2026 ജൂൺ 15 മുതൽ സ്ത്രീകളുടെ സൗജന്യ യാത്ര പദ്ധതി എത്ര ബസുകളിലാണ് ലഭ്യമാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?

കെ.എസ്.ആർ.ടി.സി. ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര പദ്ധതി

1344  ശ്രീ. കെ. കെ. വത്സരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കെ.എസ്.ആർ.ടി.സി.യ്ക്ക് ഓരോ ജില്ലയിലുമുള്ള ആകെ ഡിപ്പോകളുടെ എണ്ണവും ഓരോ ഡിപ്പോയിൽ നിന്നും 2025 മെയ് 31 മുതൽ 2026 മെയ് 31 വരെ ഓപ്പറേറ്റ് ചെയ്തുകൊണ്ടിരിക്കുന്ന ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, ടൗൺ ടു ടൗൺ, ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ്, പ്രീമിയം സൂപ്പർ ഫാസ്റ്റ്, എക്സ്പ്രസ്, ഡീലക്സ്, എ.സി. ഡീലക്സ്, എ.സി. ജൻറം, എ.സി. സ്ലീപ്പർ തുടങ്ങി എല്ലാ വിഭാഗങ്ങളിലുമുള്ള സർവീസുകളുടെ വിവരങ്ങളും ഡിപ്പോ തിരിച്ച് ലഭ്യമാക്കാമോ;

(ബി)  പ്രസ്തുത സർവീസുകളുടെ കാര്യത്തിൽ നിലവിൽ എന്തെല്ലാം മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളതെന്ന് വിശദമാക്കാമോ;

(സി)  സർക്കാർ കെ.എസ്.ആർ.ടി.സി. ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ചതിനുശേഷം ചില ഡിപ്പോകളിലെ ഓർഡിനറി, ടൗൺ ടു ടൗൺ സർവീസ് ബസുകളുടെ വെള്ളനിറം മാറ്റി ചുവപ്പ് നിറമാക്കി ഫാസ്റ്റ് പാസഞ്ചർ സർവീസുകളാക്കി മാറ്റുന്നതായുളള ആക്ഷേപം ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;

(ഡി)  സൗജന്യ യാത്രാപദ്ധതി ആരംഭിച്ചപ്പോൾ പ്രസ്തുത ആനുകൂല്യം കേരളത്തിലെ എല്ലാ ജില്ലകളിലെയും ജനങ്ങൾക്ക് തുല്യമായി ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;

(ഇ)  സൗജന്യ യാത്രാപദ്ധതിയുടെ സാമ്പത്തിക ബാധ്യതയും സാമൂഹിക ഫലങ്ങളും സംബന്ധിച്ച് കെ.എസ്.ആർ.ടി.സി.യോ ഗതാഗത വകുപ്പോ പഠന റിപ്പോർട്ടുകൾ തയ്യാറാക്കിയിട്ടുണ്ടോ; എങ്കിൽ അവയുടെ പകർപ്പ് ലഭ്യമാക്കാമോ?

കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ശമ്പളം,പെൻഷൻ കുടിശ്ശിക

1345  ശ്രീ. രാജീവ് ചന്ദ്രശേഖർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ശമ്പളം,പെൻഷൻ എന്നിവയിൽ നിലവിൽ കുടിശ്ശിക നൽകാനുണ്ടോ; ഉണ്ടെങ്കിൽ കുടിശ്ശിക വിവരം മാസം തിരിച്ച് ലഭ്യമാക്കുമോ;

(ബി)  സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതിയുടെ ക്രമീകരണങ്ങളെ കുറിച്ച് വിശദീകരിക്കാമോ; നിലവിൽ കെഎസ്ആർടിസി ബസ്സുകളില്‍ യാത്രചെയ്യുന്ന വനിതാ യാത്രക്കാരുടെ കണക്ക് ശേഖരിച്ചിട്ടുണ്ടോ;വിശദമാക്കാമോ?

പുനലൂർ കെ.എസ്.ആർ.ടി.സി. ഡിപ്പോയുടെ പ്രവർത്തനം

1346  ശ്രീ. സി. അജയപ്രസാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പുനലൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് നിലവിൽ വിവിധ വിഭാഗങ്ങളിലായി എത്ര ഷെഡ്യൂളുകളാണ് ഓപ്പറേറ്റ് ചെയ്യുന്നതിന് അനുമതി ലഭിച്ചിട്ടുള്ളതെന്ന് പട്ടിക തിരിച്ച് അറിയിക്കാമോ;

(ബി)  പ്രസ്തുത ഷെഡ്യൂളുകൾ പൂർണമായി ഓപ്പറേറ്റ് ചെയ്യുന്നതിന് ആകെ എത്ര ബസുകളാണ് ആവശ്യമായിട്ടുള്ളതെന്നും നിലവിൽ ലഭ്യമായ ബസുകളുടെ എണ്ണം എത്രയാണെന്നും വ്യക്തമാക്കാമോ;

(സി)  അനുമതി നൽകിയിട്ടുള്ള ഷെഡ്യൂളുകൾ ഓപ്പറേറ്റ് ചെയ്യുന്നതിന് ഏതെല്ലാം വിഭാഗങ്ങളിൽ എത്ര ജീവനക്കാർ ആവശ്യമായിട്ടുണ്ടെന്നും നിലവിലുള്ള ജീവനക്കാരുടെ എണ്ണം എത്രയാണെന്നും അറിയിക്കാമോ?

ഇ-മൊബിലിറ്റി നയം

1347  ശ്രീ. വി. ജോയി
ശ്രീമതി ഒ. എസ്. അംബിക
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗവും കാര്‍ബണ്‍ പുറന്തള്ളലും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ മുന്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ സമഗ്രമായ ഇ-മൊബിലിറ്റി നയത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍ വിശദമാക്കാമോ;

(ബി)  പൊതു ഗതാഗത സംവിധാനത്തെ പരിസ്ഥിതി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് (കെ-സ്വിഫ്റ്റ് ) മുഖേന നിരത്തിലിറക്കിയ ഇലക്ട്രിക് ബസുകളുുടെ പ്രവര്‍ത്തന വിജയം എപ്രകാരമായിരുന്നു എന്ന് വ്യക്തമാക്കാമോ;

(സി)  സംസ്ഥാനത്ത് സ്വകാര്യ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ തലത്തില്‍ ഏര്‍പ്പെടുത്തിയ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനങ്ങള്‍ വിശദമാക്കാമോ;

(ഡി)  ഹരിത ഗതാഗതത്തിലേക്കുള്ള മാറ്റം സംസ്ഥാനത്തിന്റെ ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുന്നതിലും സാമ്പത്തിക ബാധ്യത കുറയ്ക്കുന്നതിലും എത്രത്തോളം സഹായകമായിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?

ആറ്റിങ്ങല്‍, കിളിമാനൂര്‍ ഡിപ്പോകളില്‍ നിന്നുള്ള ഓര്‍ഡിനറി ബസുകള്‍

1348  ശ്രീമതി ഒ. എസ്. അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ആറ്റിങ്ങല്‍, കിളിമാനൂര്‍ കെ.എസ്.ആര്‍.ടി.സി. ഡിപ്പോകളില്‍ നിന്ന് എത്ര ഓര്‍ഡിനറി ബസുകളാണ് സര്‍വീസ് നടത്തുന്നതെന്ന് റൂട്ട് അടിസ്ഥാനത്തില്‍ വിശദമാക്കുമോ?

തൃശൂര്‍-ഗുരുവായൂര്‍ കെ.എസ്.ആര്‍.ടി.സി. ഓര്‍ഡിനറി ബസുകള്‍

1349  ശ്രീ. എന്‍. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തൃശൂരില്‍ നിന്ന് ഗുരുവായൂരിലേക്കും ഗുരുവായൂരില്‍ നിന്ന് തൃശൂരിലേക്കും നിലവില്‍ എത്ര കെ.എസ്.ആര്‍.ടി.സി. ഓര്‍ഡിനറി ബസുകളാണ് സര്‍വീസ് നടത്തുന്നതെന്ന് വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത റൂട്ടില്‍ ഓര്‍ഡിനറിയല്ലാത്ത എത്ര കെ.എസ്.ആര്‍.ടി.സി. ബസുകളാണ് സര്‍വീസ് നടത്തുന്നതെന്ന് വ്യക്തമാക്കാമോ?

ചെങ്ങന്നൂര്‍ കെ. എസ്. ആര്‍. ടി. സി. ബസ് ടെര്‍മിനല്‍ നിര്‍മ്മാണം

1350  ശ്രീ. സജി ചെറിയാന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ചെങ്ങന്നൂര്‍ കെ എസ് ആര്‍ ടി സി ബസ് ടെര്‍മിനല്‍ നിര്‍മ്മാണത്തിന് ഏതെല്ലാം ഇനത്തില്‍ എത്ര രൂപ വകയിരുത്തിയിട്ടുണ്ടെന്ന് വിശദീകരിക്കുമോ;

(ബി)  പ്രസ്തുത ഫണ്ട് വിനിയോഗിച്ച് ബസ് ടെര്‍മിനല്‍ നിര്‍മ്മാണം ഏത് ഘട്ടം വരെയായി എന്ന് വ്യക്തമാക്കുമോ ;

(സി)  ബസ് ടെര്‍മിനല്‍ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വിശദമാക്കുമോ?

കെ.എസ്.ആര്‍.ടി.സി. ബസുകളിലെ സൗജന്യ യാത്ര

1351  ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തെരെഞ്ഞെടുപ്പ് വേളയില്‍ ഇന്ദിരാഗ്യാരന്റിയില്‍ പ്രഖ്യാപിച്ചിരുന്ന, 'സ്ത്രീകള്‍ക്ക് കെ . എസ് .ആർ . ടി .സി . ബസ്സുകളില്‍ സൗജന്യയാത്ര'എന്നത് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോൾ സൗജന്യയാത്ര ഓര്‍ഡിനറി ബസ്സുകളില്‍ മാത്രമായി ചുരുക്കിയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ ;വിശദമാക്കാമോ?

(ബി)  2021 മുതല്‍ 2026 ഏപ്രില്‍ വരെ കെ.എസ്.ആര്‍.ടി.സി. ഓര്‍ഡിനറി ബസുകൾ, സൂപ്പര്‍ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍, സിറ്റി ഫാസ്റ്റ്, ടൗണ്‍ ടു ടൗണ്‍, പോയിന്റ് ടു പോയിന്റ്, ലിമിറ്റഡ് സ്റ്റോപ്പ്, ഓര്‍ഡിനറി, സൂപ്പര്‍ എക്സ്പ്രസ്, സൂപ്പര്‍ ഡീലക്സ്, രാജധാനി, വേണാട്, മലബാര്‍, മിന്നല്‍, ലോഫ്ലോര്‍ എ.സി., ഗരുഡ, ഗരുഡമഹാരാജ, സ്വിഫ്റ്റ് ഡീലക്സ് എയര്‍ബസ്, ഗജരാജ്, മിനി/ഷോര്‍ട്ട് വീല്‍ബേസ് തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ ബസുകളുടെ എണ്ണം ജില്ലതിരിച്ച് വിശദമാക്കാമോ;

(സി)  ഷൊർണൂർ നിയോജക മണ്ഡലത്തില്‍ ഓടുന്ന കെ.എസ്.ആര്‍.ടി.സി. ഓര്‍ഡിനറി ബസുകളുടെ എണ്ണം എത്രയെന്ന് വിശദമാക്കാമോ; ഗ്രാമീണ പ്രദേശമായ ഷൊർണൂർ മണ്ഡലത്തിലെ സ്ത്രീകള്‍ക്ക് സൗജന്യയാത്രപദ്ധതിയുടെ ഗുണഫലം ലഭിക്കുന്നതിനായി പുതുതായി ഓര്‍ഡിനറി ബസുകൾ അനുവദിക്കുമോയെന്ന് വിശദമാക്കാമോ;

(ഡി)  വാഹന മോഡിഫിക്കേഷൻ വന്നതിനു ശേഷം 2026 മെയ് മുതല്‍ മോട്ടോര്‍ വാഹന വകുപ്പ് വാഹന പരിശോധനയിലൂടെ പിഴ ചുമത്തിയിട്ടുണ്ടോ; ഏതെല്ലാം തരത്തിലുള്ള രൂപാന്തരങ്ങള്‍ക്കാണ് പിഴ ചുമത്തിയത്; പിഴയിലൂടെ ലഭിച്ച തുക എത്രയാണ്;വിശദമാക്കാമോ;

(ഇ)  സിറ്റികളില്‍ ഓടുന്ന ഓര്‍ഡിനറി ബസുകൾ തരംമാറ്റി സ്റ്റിക്കര്‍ പതിച്ചിട്ടുണ്ടോ; എങ്കിൽ എത്ര ബസുകളില്‍ തരംമാറ്റി സ്റ്റിക്കര്‍ പതിച്ചിട്ടുണ്ട്; വിശദമാക്കാമോ?

കെ.എസ്.ആര്‍.ടി.സി. ഓര്‍ഡിനറി ബസുകളുടെ എണ്ണം

1352  ശ്രീ. യു. ആര്‍. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  2026 ജൂൺ മാസം ഒന്നാം തീയതി എത്ര കെ.എസ്.ആര്‍.ടി.സി. ബസുകളാണ് സർവീസ് നടത്തിയിരുന്നത്; ഇതിൽ എക്സ്പ്രസ്, സൂപ്പർ ഫാസ്റ്റ്, ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചർ, ഓർഡിനറി എന്നീ ബസുകളുടെ എണ്ണം പ്രത്യേകം വ്യക്തമാക്കാമോ;

(ബി)  2026 ജൂൺ മാസം 16-ാം തീയതി മുതൽ എത്ര കെ.എസ്.ആര്‍.ടി.സി. ബസുകൾ ആണ് സർവീസ് നടത്തുന്നത്, ഇതിൽ എക്സ്പ്രസ്, സൂപ്പർ ഫാസ്റ്റ്, ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചർ, ഓർഡിനറി എന്നിവയുടെ എണ്ണം പ്രത്യേകം വ്യക്തമാക്കാമോ;

(സി)  2026 ജൂൺ ഒന്നാം തീയതിയുമായി താരതമ്യം ചെയ്ത് ജൂൺ 16-ാം തീയതിയിൽ ഓർഡിനറി ബസുകളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ടോ, എങ്കിൽ കാരണം വ്യക്തമാക്കാമോ?

കെ.എസ്.ആര്‍.ടി.സി. ഡിപ്പോകള്‍

1353  ശ്രീ. എം. എസ്. അരുണ്‍ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് കെ.എസ്.ആർ. ടി .സി .യുടെ എത്ര ഡിപ്പോകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പ്രസ്‌തുത ഡിപ്പോകളിൽ എത്ര ഓര്‍ഡിനറി, ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ് തുടങ്ങിയ ബസുകള്‍ ഉണ്ടെന്നും വ്യക്തമാക്കുമോ;

(ബി)  കെ.എസ്.ആര്‍.ടി.സി.യിൽ ഓര്‍ഡിനറി വിഭാഗത്തില്‍പ്പെട്ട എത്ര ബസുകള്‍ നിലവിലുണ്ടെന്ന് അറിയിക്കുമോ;

(സി)  മാവേലിക്കര കെ.എസ്.ആര്‍.ടി.സി. ഡിപ്പോയുടെ കവാടം നിര്‍മ്മിക്കുവാന്‍ എം.എല്‍.എ. നിയോജകമണ്ഡലം ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി തുക അനുവദിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)  പ്രസ്തുത പ്രവൃത്തിയുടെ തുക പൊതുമരാമത്ത് കെട്ടിടവിഭാഗത്തിന് ഡെപ്പോസിറ്റ് ചെയ്യുന്നതിന് ഗതാഗത വകുപ്പ് സ്വീകരിച്ച നടപടികള്‍ അറിയിക്കാമോ?

സീറാേ ടിക്കറ്റ് പ്രകാരം യാത്ര ചെയ്യുന്നവര്‍ക്ക് അപകട ഇന്‍ഷുറന്‍സ്

1354  ശ്രീ. യു. ആര്‍. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് നിലവില്‍ എത്ര കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകളാണ് സര്‍വ്വീസ് നടത്തുന്നതെന്ന് അറിയിക്കുമോ;

(ബി)  കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകളില്‍ സ്സ്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുമ്പാേള്‍ ലഭിക്കുന്ന സീറാേ ടിക്കറ്റ് പ്രകാരം യാത്ര ചെയ്യുന്നവര്‍ക്ക് അപകട ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നതിന് അര്‍ഹതയുണ്ടാേ ;

(സി)  പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് സ്പഷ്ടീകരണം നല്‍കുന്നതിന് നടപടി സ്വീകരിക്കുമാേ; നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ?

പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്രാ പദ്ധതി

1355  ശ്രീ. കെ. യു. ജനീഷ് കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്രാ പദ്ധതി ബഹു.മുഖ്യമന്ത്രി പ്രഖ്യാപിക്കുന്ന ദിവസം കേരളത്തില്‍ ഓര്‍ഡിനറി ബസിന്റെ സ്റ്റാറ്റസ് ഉള്ള എത്ര ബസുകൾ സർവീസ് നടത്തുന്നുണ്ടായിരുന്നു; ബസുകളുടെ എണ്ണവും വിവിധ ഡിപ്പോ തിരിച്ചുള്ള കണക്കും ലഭ്യമാക്കുമോ;

(ബി)  പ്രസ്തുത ദിവസം സർവീസ് നടത്തിയ സിറ്റി ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ്, എക്സ്പ്രസ്സ് ബസുകളുടെ വിവിധ ഡിപ്പോ തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;

(സി)  2026 ജൂണ്‍ 15-ന് പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്രാ പദ്ധതി നടപ്പിലായ ദിവസം കേരളത്തില്‍ ഓര്‍ഡിനറി സ്റ്റാറ്റസ് ഉള്ള എത്ര ബസുകൾ സർവീസ് നടത്തിയിരുന്നു; വിവിധ ഡിപ്പോ തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;

(ഡി)  പ്രസ്തുത ദിവസം സർവീസ് നടത്തിയ സിറ്റി ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ്, എക്സ്പ്രസ്സ് ബസുകളുടെ വിവിധ ഡിപ്പോ തിരിച്ചുള്ള കണക്കുകൾ ലഭ്യമാക്കുമോ;

(ഇ)  2026 ജൂൺ 14-ന് എത്ര ഓർഡിനറി ബസുകൾ അപ്ഗ്രേഡ് ചെയ്ത് ഇതര സർവീസുകളാക്കി മാറ്റിയിട്ടുണ്ട്; ഇത്തരത്തിൽ ബസുകൾ അപ്ഗ്രേഡ് ചെയ്യുന്നതിനുള്ള ഉത്തരവ് ഇറക്കിയ ഉദ്യോഗസ്ഥൻ ആര്; ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കാമോ?

കെ.എസ്.ആര്‍.ടി.സി. ഓര്‍ഡിനറി സര്‍വ്വീസുകള്‍

1356  ശ്രീ. വി. കെ. സനോജ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് 2026 ജൂണ്‍ 10 ന് എത്ര ഓര്‍ഡിനറി സര്‍വ്വീസുകളാണ് കെ.എസ്.ആര്‍.ടി.സി. സര്‍വ്വീസ് നടത്തിയതെന്ന വിവരം ഡിപ്പോ തിരിച്ച് ലഭ്യമാക്കാമോ;

(ബി)  2026 ജൂണ്‍ 10 ന് ശേഷം എത്ര ബസ്സുകള്‍ സിറ്റി ഫാസ്റ്റായി മാറ്റിയിട്ടുണ്ട് എന്ന വിവരം ഡിപ്പോ തിരിച്ച് ലഭ്യമാക്കാമോ;

(സി)  എല്ലാ ജില്ലകളിലും തുല്യമായി ഓര്‍ഡിനറി ബസ്സുകള്‍ അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ;

(ഡി)  യാത്രാ സൗജന്യം ഉള്ളവര്‍ക്ക് അപകട ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാണോ; ഇല്ലെങ്കില്‍ അത് ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?

പൊതുഗതാഗത സംവിധാനത്തിന്റെ ശാക്തീകരണം

1357  ശ്രീ. തോമസ് ഉണ്ണിയാടൻ
ശ്രീ. വർഗ്ഗീസ് മാമ്മൻ
ശ്രീ. റെജി ചെറിയാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പൊതുഗതാഗത ശൃംഖലയെ ശക്തിപ്പെടുത്തുന്നതില്‍ സമൂഹ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികൾ എന്തൊക്കെയെന്ന് അറിയിക്കാമോ;

(ബി)  കെ.എസ്.ആർ.ടി.സി.ക്ക് ബസ് സംഭാവന ചെയ്യാൻ താല്പര്യമുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും അതിനുള്ള സൗകര്യം ഏർപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;

(സി)   ഗ്രാമപ്രദേശങ്ങളിലേക്ക് സർവീസ് നടത്തുന്ന ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര സ്ത്രീകൾക്ക് അവകാശമാക്കുകയെന്നതിന് പുറമേ ഗ്രാമീണ സമ്പദ് വ്യവസ്ഥയ്ക്ക് ഉണര്‍വേകുകയെന്നതും പ്രിയദർശിനി പദ്ധതിയുടെ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നുണ്ടോ;

(ഡി)  പൊതുഗതാഗത രംഗം നേരിടുന്ന വെല്ലുവിളികളെ ഏറ്റെടുക്കാനാവും വിധം കെഎസ്ആർടിസിയെ ഏതെല്ലാം വിധത്തിൽ ശാക്തീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ; കെഎസ്ആർടിസിയുടെ ടിക്കറ്റേതര വരുമാനം വർദ്ധിപ്പിക്കുന്നതിനായി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പരിഷ്കാരങ്ങൾ എന്തൊക്കെയെന്ന് വിശദീകരിക്കുമോ?

കെ.എസ്.ആർ.ടി.സി.യിലെ ഷെഡ്യൂളുകളുടെ എണ്ണം

1358  ശ്രീ. മുഹമ്മദ് മുഹസിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)   കെ.എസ്.ആർ.ടി.സി. നിലവിൽ എത്ര ഷെഡ്യൂളുകളാണ് പ്രവർത്തിക്കുന്നത് ;ഡിപ്പോ തിരിച്ചുള്ള വിവരങ്ങൾ അറിയിക്കാമോ;

(ബി)  പ്രസ്തുത ഷെഡ്യൂളുകളിൽ സംസ്ഥാനത്തിന് പുറത്തേക്കു സർവീസ് നടത്തുന്നവ ഏതൊക്കെയാണെന്ന് അറിയിക്കാമോ;

(സി)  കെ.എസ്.ആർ.ടി.സി. ഓർഡിനറി സർവീസുകൾ നിലവിൽ എത്രയുണ്ടെന്ന് ഡിപ്പോ തിരിച്ചുള്ള വിവരങ്ങൾ അറിയിക്കാമോ?

കെ.എസ്.ആര്‍.ടി.സി. ഓര്‍ഡിനറി ബസുകള്‍

1359  ശ്രീ. കെ. വി. സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കേരളത്തില്‍ ആകെയുള്ള കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ എത്ര ശതമാനമാണ് നിലവിലുള്ള ഓര്‍ഡിനറി ബസുകള്‍ എന്ന് വ്യക്തമാക്കാമോ ;

(ബി)  കണ്ണൂര്‍ ജില്ലയില്‍ ആകെയുള്ള കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ എത്ര ശതമാനമാണ് ഓര്‍ഡിനറി ബസുകള്‍; ആയതിന്റെ എണ്ണം അറിയിക്കാമോ;

(സി)  കണ്ണൂര്‍ ജില്ലയില്‍ നിലവിലുള്ള ഓര്‍ഡിനറി ബസുകളുടെ റൂട്ട് മാപ്പ്, സമയം എന്നിവയും ലഭ്യമാക്കാമോ?

പുതുക്കാട് കെ.എസ്.ആര്‍.ടി.സി സ്റ്റാന്റ്

1360  ശ്രീ. കെ. കെ. രാമചന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ദേശീയപാത 544നോട് ചേര്‍ന്നതും പുതുക്കാട് കെ.എസ്.ആര്‍.ടി.സി സ്റ്റാന്റ് സ്ഥിതി ചെയ്യുന്നതുമായ ഒരേക്കറിലധികം വരുന്ന സ്ഥലത്ത് അനുയോജ്യമായ വാണിജ്യ വിശ്രമ സമുച്ചയവും, കെ.എസ്.ആർ.ടി.സി യ്ക്ക് പുതിയ ആധുനിക സ്റ്റാന്റും നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(ബി)  പുതുക്കാട് കെ.എസ്.ആർ.ടി.സി സ്റ്റാന്റ് നവീകരിക്കുന്നതിനായും പ്രീഫാബ്രിക്കേഷന്‍ നിര്‍മ്മിതിയ്ക്കായും സമര്‍പ്പിച്ചിട്ടുള്ള വിശദമായ എസ്റ്റിമേറ്റിന് അനുമതി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ?

കെ. എസ്. ആർ. ടി .സിയുടെ മൂലധനച്ചെലവും വരുമാനവും

1361  ശ്രീ. കെ. യു. ജനീഷ് കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  2026 ജൂണ്‍ 15 മുതല്‍ ജൂണ്‍ 19 വരെയുള്ള നാല് ദിവസങ്ങളിൽ കെ .എസ്.ആർ.ടീ.സി.ക്ക് ഇന്ധനം,ലോണ്‍ തിരിച്ചടവ്, സ്പെയര്‍ പാര്‍ട്ട്സ് തുടങ്ങിയ മൂലധന ചെലവുകളുടെ ഇനത്തില്‍ എത്ര രൂപ ചെലവായി ;

(ബി)  2026 ജൂണ്‍ 15 മുതല്‍ ജൂണ്‍ 19 വരെയുള്ള നാല് ദിവസങ്ങളില്‍ കെ .എസ്.ആർ.ടി.സി. ക്ക് എത്ര രൂപ വരുമാനം ലഭിച്ചു?

മഞ്ചേരി ബസ് സ്റ്റേഷനിൽ കെ.എസ്.ആർ.ടി.സി സ്റ്റേഷൻ മാസ്റ്റർ ഓഫീസ്

1362  ശ്രീ. എം. റഹ്മത്തുളള : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മഞ്ചേരി നഗരസഭ നിർമ്മിച്ച് പൊതുജനങ്ങൾക്കായി തുറന്നുനൽകിയ ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ബസ് ടെർമിനലിൽ (ഐ.ജി.ബി.ടി)നിന്നും നിലവിൽ നിരവധി കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് നടത്തുന്നുണ്ടെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  പ്രസ്തുത ബസ് ടെർമിനലിൽ കെ.എസ്.ആർ.ടി.സി ജീവനക്കാർക്കും യാത്രക്കാർക്കും ഔദ്യോഗിക വിവരങ്ങൾ അറിയുന്നതിനും, ബസ് സർവീസുകൾ കൃത്യമായി നിയന്ത്രിക്കുന്നതിനും ഒരു സ്റ്റേഷൻ മാസ്റ്റർ ഓഫീസ് നിലവിലില്ല എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(സി)  മലപ്പുറം ജില്ലയിലെ പ്രധാന ഗതാഗത ഹബ്ബുകളിലൊന്നായ മഞ്ചേരിയിലെ ഐ.ജി.ബി.ടി ബസ് ടെർമിനലിൽ ഒരു കെ.എസ്.ആർ.ടി.സി സ്റ്റേഷൻ മാസ്റ്റർ ഓഫീസ് അനുവദിച്ച് അടിയന്തരമായി പ്രവർത്തനം ആരംഭിക്കുന്നതിന് നടപടികൾ സ്വീകരിക്കുമോ?

പൊന്നാനി കെ.എസ്.ആര്‍.ടി.സി ഡിപ്പോ പ്രവർത്തനം

1363  ശ്രീ. കെ. പി. നൗഷാദ് അലി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പൊന്നാനി കെ.എസ്.ആര്‍.ടി.സി ഡിപ്പോയിൽ പ്രതിദിനം നടത്തിവരുന്ന സർവീസുകൾ എത്ര; വ്യക്തമാക്കാമോ;

(ബി)  ഉപയോഗത്തിലുള്ള ബസുകളുടെ എണ്ണം എത്ര; നിലവിൽ എത്ര ബസുകളുടെ കുറവാണ് ഡിപ്പോയിലുള്ളത് ;വിശദമാക്കാമോ;

(സി)  പൊന്നാനി ഡിപ്പോയിൽ സേവനമനുഷ്ഠിച്ചു വരുന്ന ജീവനക്കാരുടെ തസ്തിക തിരിച്ചുള്ള വിവരം ലഭ്യമാക്കുമോ?

കുട്ടനാട് എടത്വാ കെഎസ്ആർടിസി ഡിപ്പോയിലെ ശോച്യാവസ്ഥ

1364  ശ്രീ. റെജി ചെറിയാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കുട്ടനാട് നിയോജകമണ്ഡലത്തിലെ എടത്വാ കെഎസ്ആർടിസി ഡിപ്പോ കെട്ടിടത്തിന്റെ ചോർച്ച പരിഹരിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കുമോ;

(ബി)  പ്രസ്തുത ഡിപ്പോയുടെ മുൻഭാഗത്തെ വെള്ളക്കെട്ട് മൂലമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(സി)  എടത്വാ കെഎസ്ആർടിസി ഡിപ്പോ ഓഫീസിലെ ജീവനക്കാരുടെ കുറവ് നികത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

നിലമ്പൂർ മണ്ഡലത്തിലെ കെഎസ്ആർടിസി സബ് ഡിപ്പോയുടെ നിർമ്മാണം

1365  ശ്രീ. ആര്യാടന്‍ ഷൗക്കത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  2014-ൽ ആരംഭിച്ച നിലമ്പൂർ നിയോജകമണ്ഡലത്തിലെ ഇന്റർസ്റ്റേറ്റ് ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്സ് ഉൾപ്പെടെയുള്ള കെഎസ്ആർടിസി സബ് ഡിപ്പോയുടെ നിർമ്മാണ പ്രവൃത്തി 80 ശതമാനത്തിലധികം പൂർത്തീകരിച്ചുവെങ്കിലും 2016 മുതൽ ശേഷിക്കുന്ന പ്രവൃത്തികൾ പൂർത്തീകരിക്കാതെ നിലച്ചുപോയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  കർണാടക, തമിഴ്‌നാട് , കേരളം എന്നീ മൂന്ന് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന അന്തർസംസ്ഥാന സർവീസുകൾ നിരവധിയുള്ള നിലമ്പൂർ കെഎസ്ആർടിസി സബ് ഡിപ്പോയുടെ നിർമ്മാണ പ്രവൃത്തികൾ അടിയന്തരമായി പൂർത്തീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

പെരുമ്പാവൂര്‍ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്റ് കെട്ടിടം

1366  ശ്രീ. മനോജ് മൂത്തേടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പെരുമ്പാവൂര്‍ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്റ് കെട്ടിടം അതിന്റെ കാലപ്പഴക്കം മൂലം വളരെ ജീര്‍ണ്ണാവസ്ഥയിലായതിനാൽ പുതിയ കെട്ടിടം നിർമിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(ബി)  പെരുമ്പാവൂര്‍ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ ഒഴിവുള്ള ഡ്രൈവര്‍, കണ്ടക്ടര്‍ തസ്തികകളിലേക്ക് ജീവനക്കാരെ നിയമിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

ബേപ്പൂര്‍ നിയാേജക മണ്ഡലത്തിലെ കെഎസ്ആർടിസി സര്‍വ്വീസുകള്‍

1367  ശ്രീ. പി. എ. മുഹമ്മദ് റിയാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ബേപ്പൂര്‍ നിയാേജക മണ്ഡലത്തില്‍ നിലവില്‍ കെഎസ്ആർടിസി എത്ര സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്; വിശദ വിവരങ്ങള്‍ ലഭ്യമാക്കാമോ;

(ബി)  തീരദേശ മേഖലയെ കാേഴിക്കാേട് ടൗണുമായി ബന്ധിപ്പിച്ച് കൂടുതല്‍ സര്‍വ്വീസുകള്‍ ആരംഭിക്കുമാേ?

ഈരാറ്റുപേട്ട ഡിപ്പോയില്‍ നിന്നും റദ്ദ് ചെയ്ത സര്‍വ്വീസുകളുടെ പുന:സ്ഥാപിക്കൽ

1368  ശ്രീ. സെബാസ്റ്റ്യൻ. എം. ജെ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഈരാറ്റുപേട്ട ഡിപ്പോയില്‍ നിന്നുളള ഈരാറ്റുപേട്ട - തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ്, ചൊവ്വൂര്‍ - ആലപ്പുഴ ഫാസ്റ്റ് പാസഞ്ചര്‍, ഈരാറ്റുപേട്ട - തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചര്‍, ഈരാറ്റുപേട്ട - ഉപ്പുതറ L.S. ഓര്‍ഡിനറി, ഈരാറ്റുപേട്ട - വാര്യാനിക്കാട് - മുണ്ടക്കയം - ഓര്‍ഡിനറി സര്‍വ്വീസുകള്‍ പുന:സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ;

(ബി)  ലാഭത്തിലുള്ള പ്രസ്തുത സര്‍വ്വീസുകള്‍ റദ്ദ് ചെയ്യുവാന്‍ ഉണ്ടായ കാരണം വ്യക്തമാക്കാമോ?

കൊച്ചി മേഖലകളിലെ യാത്രാക്ലേശം പരിഹരിക്കൽ

1369  ശ്രീ. മുഹമ്മദ് ഷിയാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കൊച്ചി മണ്ഡലത്തിലെ തീരദേശവാസികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി ചെല്ലാനത്തെയും ഫോർട്ട്കൊച്ചിയെയും ബന്ധിപ്പിച്ചുകൊണ്ട് നേരിട്ടുള്ള പുതിയ ബസ് സർവീസുകൾ ആരംഭിക്കാൻ കെ.എസ്.ആർ.ടി.സി അടിയന്തര നടപടി സ്വീകരിക്കുമോ;

(ബി)  ചെല്ലാനം - കുമ്പളങ്ങി - എറണാകുളം സിറ്റി വഴി കാക്കനാട് റൂട്ടിലും, കൂടാതെ ഫോർട്ട്കൊച്ചി - എറണാകുളം റൂട്ടിലും പുതിയ കെ.എസ്.ആർ.ടി.സി പ്രിയദർശിനി ബസ് സർവീസുകൾ അടിയന്തരമായി ആരംഭിക്കാൻ നടപടി സ്വീകരിക്കുമോ?

ഇലക്ട്രിക് ബസ്സുകൾ പ്രോത്സാഹിപ്പിക്കുന്നതിന് നടപടി

1370  ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് ഇലക്ട്രിക്ക് ബസ്സുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഗതാഗത വകുപ്പ് സ്വീകരിച്ച നടപടികൾ എന്തെല്ലാമാണ്; നിലവിൽ സർവ്വീസ് നടത്തുന്ന ഇലക്ട്രിക് ബസ്സുകളുടെ എണ്ണം എത്രയാണ് ;

(ബി)  കെ. എസ്. ആർ. ടി. സി ഡിപ്പോകളിൽ നിലവിലുള്ള ഡ്രൈവർ, കണ്ടക്ടർ ഒഴിവുകളുടെ എണ്ണം എത്രയാണ്, ഇവ നികത്തുന്നതിനായി സ്വീകരിച്ച നടപടികൾ എന്തൊക്കെയാണ്?

കൈപ്പമംഗലം മണ്ഡലത്തിലെ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകൾ

1371  ശ്രീ. കെ. കെ. വത്സരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)   കൈപ്പമംഗലം നിയോജകമണ്ഡലത്തിൽ എത്ര കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസുകളാണ് ദിവസേന സർവീസ് നടത്തുന്നത്;

(ബി)  സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും വേണ്ടി പ്രഖ്യാപിച്ചിട്ടുള്ള സൗജന്യ യാത്രാ പദ്ധതിയിൽ ഉൾപ്പെടുന്ന കെ.എസ്.ആർ.ടി.സി ബസുകളുടെ വിവരങ്ങൾ നൽകാമോ;

(സി)  കൊടുങ്ങല്ലൂർ ഡിപ്പോയിൽ നിന്ന് എത്ര ഓർഡിനറി ബസുകളാണ് തൃശ്ശൂർ ജില്ലയിൽ സർവീസ് നടത്തുന്നത്;

(ഡി)  ഏറ്റവും കൂടുതൽ ഓർഡിനറി ബസുകൾ സർവീസ് നടത്തുന്ന ജില്ലയും ഏറ്റവും കുറവ് ഓർഡിനറി ബസുകൾ സർവീസ് നടത്തുന്ന ജില്ലയും ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ; ഓരോ ജില്ലയിലും സർവീസ് നടത്തുന്ന ഓർഡിനറി ബസുകളുടെ എണ്ണം ജില്ല അടിസ്ഥാനത്തിൽ നൽകാമോ?

കൊച്ചുവേളിയിൽ ബസ് ഡിപ്പോ

1372  ശ്രീ. വി. മുരളീധരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തിരുവനന്തപുരം കൊച്ചുവേളി നോർത്ത് റെയിൽവേ സ്റ്റേഷനിൽ എത്തുന്ന യാത്രക്കാർ നേരിടുന്ന ബസ് യാത്രാസൗകര്യത്തിന്റെ അപര്യാപ്തത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;എങ്കിൽ ഇത് പരിഹരിക്കാൻ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുളളതെന്ന് വിശദീകരിക്കാമോ;

(ബി)  റെയിൽവേ സ്റ്റേഷന്റെ നവീകരണം നടന്നു വരികയും കൂടുതൽ ട്രെയിൻ സർവീസുകൾ അവിടെനിന്ന് ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ കൊച്ചുവേളിയിൽ ഒരു ബസ് ഡിപ്പോ ആരംഭിക്കുന്നതിന് നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?

ഗതാഗത വകുപ്പ് മുഖേന മാനന്തവാടി മണ്ഡലത്തില്‍ നടപ്പിലാക്കിയ പദ്ധതികൾ

1373  ശ്രീമതി ഉഷ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കഴിഞ്ഞ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഗതാഗത വകുപ്പ് മുഖേന മാനന്തവാടി മണ്ഡലത്തില്‍ നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ; അതിനായി ചെലവഴിച്ച തുകകള്‍ എത്രയെന്നും വിശദമാക്കാമോ?

നിയമ ലംഘനങ്ങള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് ഈടാക്കുന്ന പിഴകള്‍

1374  ശ്രീ. എന്‍. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  2026 മെയ് 19 മുതല്‍ ജൂണ്‍ 18 വരെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ എത്ര വാഹനങ്ങള്‍ക്ക് നിയമ ലംഘനങ്ങളുടെ പേരില്‍ പിഴ ഈടാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി)  ഇവയില്‍ എ.ഐ. ക്യാമറ, ഉദ്യോഗസ്ഥരുടെ ഫോണുകളിലെ ക്യാമറ ഫോട്ടോ എന്നിവ മുഖേനയും ഉദ്യോഗസ്ഥര്‍ നേരിട്ടും പിഴ ഈടാക്കിയത് എത്രയെന്ന് ഇനം തിരിച്ചുള്ള എണ്ണം വ്യക്തമാക്കാമോ;

(സി)  ഏതെല്ലാം കുറ്റങ്ങള്‍ക്കാണ് ഇത്തരത്തില്‍ പിഴ ഈടാക്കിയതെന്നും അവ ഓരോന്നിന്റെയും എണ്ണവും ഇനം തിരിച്ച് വ്യക്തമാക്കാമോ?

മോട്ടോര്‍ വാഹന വകുപ്പിലെ നിയമനങ്ങൾ

1375  ശ്രീ. ടി. പി. അഷ്റഫ് അലി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മോട്ടോര്‍ വാഹന വകുപ്പില്‍ ജീവനക്കാരുടെ അഭാവമുളള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)   നിലവിൽ ഏതെല്ലാം തസ്തികകളിലാണ് ജീവനക്കാരുടെ അഭാവമുളളതെന്നും എത്ര തസ്തികകളാണ്‌ ഒഴിഞ്ഞ് കിടക്കുന്നതെന്നും വ്യക്തമാക്കാമോ;

(സി)  നിലവിലുള്ള പി.എസ്.സി റാങ്ക് ലിസ്റ്റിൽ നിന്നും ഒഴിവുള്ള തസ്തികകൾ നികത്താനുള്ള നടപടികൾ സ്വീകരിക്കുമോ?

വാഹനങ്ങളുടെ രൂപാന്തരം

1376  ശ്രീ. വി. ജോയി
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ. എം. വിജിന്‍
ശ്രീ. എന്‍. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  നിലവിലെ സർക്കാർ അധികാരത്തിൽ എത്തിയാല്‍ വാഹനങ്ങളുടെ രൂപാന്തരം അനുവദിക്കുമെന്ന് വാഗ്ദാനം നൽകിയിരുന്നോ; എങ്കിൽ വാഹനങ്ങളിൽ ഏതെല്ലാം തരത്തിലുള്ള രൂപാന്തരങ്ങള്‍ക്കാണ് അനുമതി നൽകാൻ ഉദ്ദേശിക്കുന്നതെന്നും അതിന്റെ വിശദാംശങ്ങളും വ്യക്തമാക്കാമോ;

(ബി)  ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എന്തെങ്കിലും ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ; എങ്കിൽ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;

(സി)  വാഹന രൂപാന്തരവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍, കോടതികള്‍ എന്നിവ പുറപ്പെടുവിച്ചിട്ടുള്ള മാർഗനിർദേശങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നതിന് സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?

വാഹനങ്ങളില്‍ വരുത്താവുന്ന മാറ്റങ്ങള്‍

1377  ശ്രീ. വി. ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മോട്ടോര്‍ വാഹന വകുപ്പിന്റെ നിയമപ്രകാരം വാഹനങ്ങളില്‍ വരുത്താവുന്ന മാറ്റങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;

(ബി)  നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വാഹനങ്ങളില്‍ വരുത്താവുന്ന പുതിയ മാറ്റങ്ങള്‍ സംബന്ധിച്ച ഉത്തരവുകള്‍ എന്തെങ്കിലും പുറപ്പെടുവിച്ചിട്ടുണ്ടോ;

(സി)  നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വാഹനങ്ങളില്‍ മാറ്റം വരുത്തിയതിന് എത്ര രൂപ പിഴ ചുമത്തിയിട്ടുണ്ടെന്നും, ആയതുപ്രകാരം എത്ര രൂപ പിഴ ലഭിച്ചിട്ടുണ്ടെന്നും വിശദമാക്കാമോ?

വാഹന രൂപമാറ്റം വരുത്തുന്നതിനുള്ള പിഴ

1378  ശ്രീ. കെ. യു. ജനീഷ് കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  2026 മെയ് 4 മുതൽ ജൂൺ 19-ാം തീയതി വരെ വാഹന രൂപമാറ്റം നടത്തി എന്നതിന്റെ പേരിൽ സംസ്ഥാനത്ത് എത്ര വാഹനങ്ങൾക്ക് പിഴ ചുമത്തി; ലഭിച്ച പിഴ തുക എത്രയാണ്;

(ബി)  1988-ലെ മോട്ടോർ വാഹന നിയമത്തിൽ ഭേദഗതി വരുത്താൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ടോ;

(സി)  വാഹനങ്ങളുടെ ഘടനയിൽ മാറ്റം (സ്‌ട്രക്‌ചറൽ അൾട്ടറേഷൻ)വരുത്താവുന്ന രീതിയില്‍ മാറ്റം വരുത്തുന്നതിന് പിഴ ചുമത്തില്ല എന്ന ബഹു.മുഖ്യമന്ത്രിയുടെ പ്രഖ്യാപനം എന്നു മുതൽ നടപ്പിലാക്കി തുടങ്ങും ;വ്യക്തമാക്കാമോ ?

എൻഫോഴ്സ്മെൻറ് സ്ക്വാഡുകളുടെ 24 മണിക്കൂർ പരിശോധന

1379  ശ്രീ. സനീഷ്‌കുമാര്‍ ജോസഫ്
ശ്രീ. രമേഷ് പിഷാരടി
ശ്രീ. സുമേഷ് അച്ചുതൻ
ശ്രീ. രാജൻ. ജെ. പല്ലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ എല്ലാ മോട്ടോർ വാഹന ചെക്ക് പോസ്റ്റുകളും നിർത്തലാക്കി പകരം എൻഫോഴ്സ്മെൻറ് സ്ക്വാഡുകളുടെ 24 മണിക്കൂർ പരിശോധന നടപ്പാക്കാൻ പദ്ധതിയുണ്ടോ; വിശദമാക്കുമോ;

(ബി)  സംസ്ഥാനത്ത് റോഡ് സുരക്ഷാ ബോധവൽക്കരണം നടത്താൻ പദ്ധതിയുണ്ടോ; വ്യക്തമാക്കുമോ;

(സി)  സംസ്ഥാനത്തെ ആർ.ടി ഓഫീസുകളിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പരിഷ്കാരങ്ങൾ എന്തൊക്കെയെന്ന് വിശദമാക്കുമോ?

വാഹനങ്ങളുടെ രൂപാന്തരം

1380  ശ്രീ. എൻ. ശക്തൻ
ശ്രീ. ഐ. സി. ബാലകൃഷ്ണന്‍
ശ്രീ. ജ്യോതികുമാർ ചാമക്കാല : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വാഹനങ്ങളുടെ മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പ് സ്വീകരിച്ചിട്ടുള്ള തീരുമാനങ്ങളും നടപടികളും എന്തെല്ലാമാണെന്ന് വിശദമാക്കാമോ;

(ബി)  സുരക്ഷാമാനദണ്ഡങ്ങളും ട്രാഫിക് നിയമങ്ങളും ലംഘിക്കുന്നതും പരിസ്ഥിതി സൗഹൃദമല്ലാത്തതുമായ വാഹന മോഡിഫിക്കേഷനുകൾ കണ്ടെത്തുന്നതിനും തടയുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?

തൃക്കാക്കര മണ്ഡലത്തിലെ ആറാട്ടുകടവ്, തുതിയൂർ എന്നിവിടങ്ങളില്‍ ബോട്ട് സർവീസുകൾ പുനസ്ഥാപിക്കാന്‍ നടപടി

1381  ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തൃക്കാക്കര നിയോജക മണ്ഡലത്തിലെ ആറാട്ടുകടവ്, തുതിയൂർ ബോട്ട് ജെട്ടികളിൽ നിന്ന് നിലവിൽ യാത്രാ ബോട്ട് സർവീസുകൾ ഇല്ലാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  കൊച്ചി വാട്ടർ മെട്രോ സർവീസ് ആരംഭിച്ചതിനെ തുടർന്ന് ഈ ജെട്ടികളിലൂടെ സർവീസ് നടത്തിയിരുന്ന സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ബോട്ട് സർവീസുകൾ നിർത്തലാക്കിയിട്ടുണ്ടോ;

(സി)  ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനായി കൊച്ചി വാട്ടർ മെട്രോ സർവീസിന് ആറാട്ടുകടവ്, തുതിയൂർ ജെട്ടികളിൽ സ്റ്റോപ്പ് അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; ഇല്ലെങ്കിൽ, പ്രസ്തുത ജെട്ടികളിൽ വാട്ടർ മെട്രോ സ്റ്റോപ്പ് അനുവദിക്കുന്നതിനോ മറ്റ് അനുയോജ്യമായ ജലഗതാഗത സർവീസുകൾ പുനഃസ്ഥാപിക്കുന്നതിനോ നടപടി സ്വീകരിക്കുമോ?


                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.