സർക്കാർ-എയ്ഡഡ്
സ്കൂളുകളിലെ കായിക അധ്യാപകർ നേരിടുന്ന
വിവിധ പ്രശ്നങ്ങൾ
1293 ശ്രീമതി
രമ്യ ഹരിദാസ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് കായികം,
യുവജനകാര്യം, രജിസ്ട്രേഷൻ,
മ്യൂസിയം, പുരാവസ്തു & പുരാരേഖ
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) സർക്കാർ-എയ്ഡഡ്
സ്കൂളുകളിലെ കായിക അധ്യാപകർ വിവിധ
പ്രശ്നങ്ങൾ നേരിടുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ആയത്
വിശദമാക്കാമോ;
(ബി) കഴിഞ്ഞ
സർക്കാരിന്റെ കാലത്ത് നിരവധി സമരങ്ങൾ
നടത്തിയ കായികാധ്യാപകരുടെ പ്രശ്നങ്ങൾ
പരിഹരിക്കുന്നതിനായി ഉന്നതതല കമ്മിറ്റി
രൂപീകരിച്ച് പഠനം നടത്താൻ സർക്കാർ ശ്രമം
നടത്തുമോ; ആയത് വിശദമാക്കാമോ?
പുനലൂർ
നിയോജകമണ്ഡലത്തിലെ കായിക പദ്ധതികള്‍
1295 ശ്രീ.
സി. അജയപ്രസാദ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് കായികം,
യുവജനകാര്യം, രജിസ്ട്രേഷൻ,
മ്യൂസിയം, പുരാവസ്തു & പുരാരേഖ
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) പുനലൂർ
നിയോജകമണ്ഡലത്തിൽ കഴിഞ്ഞ സർക്കാരിന്റെ
കാലത്ത് 'പഞ്ചായത്തിൽ ഒരു കളിക്കളം'
പദ്ധതി പ്രകാരം ഏതെല്ലാം
കളിസ്ഥലങ്ങൾക്ക് തുക
അനുവദിച്ചിട്ടുണ്ടെന്നും ആയതിന്റെ
നിലവിലെ സ്ഥിതി എന്തെന്നും അറിയിക്കാമോ;
(ബി) കായിക
മേഖലയുടെ വികസനത്തിനായി
നിയോജകമണ്ഡലാടിസ്ഥാനത്തിൽ പുതിയ
പദ്ധതികൾ നടപ്പിലാക്കാൻ
ഉദ്ദേശിക്കുന്നുണ്ടോയെന്നും എങ്കിൽ
ആയതിന്റെ വിശദാംശങ്ങൾ എന്തെല്ലാമെന്നും
വ്യക്തമാക്കാമോ?
ദേശീയ
സിവിൽ സർവ്വീസ് വോളിബോൾ കായികമേള
1296 ശ്രീ.
വിനു ജോബ് കുഴിമണ്ണിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് കായികം,
യുവജനകാര്യം, രജിസ്ട്രേഷൻ,
മ്യൂസിയം, പുരാവസ്തു & പുരാരേഖ
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) മുൻ
സർക്കാരിന്റെ കാലത്ത് തിരുവനന്തപുരത്ത്
വെച്ച് നടത്തിയ ദേശീയ സിവിൽ സർവ്വീസ്
വോളിബോൾ കായികമേളയിൽ എത്ര സംസ്ഥാനങ്ങളിൽ
നിന്നുമുള്ള കായിക താരങ്ങൾ പങ്കെടുത്തു
എന്നതിന്റെ വിശദാംശങ്ങൾ ലഭ്യമാക്കാമോ;
(ബി) പ്രസ്തുത
കായികമേളയ്ക്ക് സ്‌പോൺസർഷിപ്പ് ഇനത്തിൽ
ലഭ്യമായ തുകയുടെ കണക്കുകൾ ലഭ്യമാക്കാമോ;
(സി) പ്രസ്തുത
കായികമേളയ്ക്ക് സംസ്ഥാന സർക്കാരും
കേന്ദ്ര സർക്കാരും എത്ര തുക വീതം
ധനസഹായ൦ നൽകി എന്നതിന്റെ കണക്കുകൾ
ലഭ്യമാക്കാമോ;
(ഡി) കായികമേളയുടെ
നടത്തിപ്പിനായി എത്ര കമ്മിറ്റികൾ,
സബ്കമ്മിറ്റികൾ രൂപീകരിച്ചിരുന്നു
എന്നത് വിശദമാക്കാമോ;
(ഇ) പ്രസ്തുത
കമ്മിറ്റികളുടെയും മെമ്പർമാരുടെയും
വിവരങ്ങൾ ലഭ്യമാക്കാമോ;
(എഫ്) പ്രസ്തുത
കായികമേളയുടെ നടത്തിപ്പിനായി ഏതെങ്കിലും
ട്രഷറിയിൽ അക്കൗണ്ട് തുറന്നിരുന്നോ;
എങ്കിൽ ആയതിന്റെ കണക്കുകൾ ലഭ്യമാക്കാമോ;
(ജി) കായികമേളയുടെ
ഭാഗമായി ഏതെങ്കിലും ഉദ്യോഗസ്ഥരുടെ പേരിൽ
ബാങ്ക് അക്കൗണ്ട് തുടങ്ങി പ്രസ്തുത
അക്കൗണ്ടിൽ തുക ക്രെഡിറ്റ്
ചെയ്തിട്ടുണ്ടെങ്കിൽ ആയതിന്റെ കണക്കുകൾ
ലഭ്യമാക്കാമോ?
പുതുക്കാട്
മണ്ഡലത്തിലെ ഗ്രൗണ്ട് നിര്‍മ്മാണം
1297 ശ്രീ.
കെ. കെ. രാമചന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് കായികം,
യുവജനകാര്യം, രജിസ്ട്രേഷൻ,
മ്യൂസിയം, പുരാവസ്തു & പുരാരേഖ
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) പുതുക്കാട്
മണ്ഡലത്തില്‍ വിവിധ ഫണ്ടുകള്‍
ഉപയോഗപ്പെടുത്തി നിര്‍മ്മാണത്തിന്
നടപടികള്‍ സ്വീകരിച്ചിട്ടുള്ള നന്തിക്കര
ജി.വി.എച്ച്.എസ് ഗ്രൗണ്ട്, തൃക്കൂര്‍
സര്‍വ്വോദയ സ്കൂള്‍ ഗ്രൗണ്ട്, വല്ലച്ചിറ
ഗ്രാമപഞ്ചായത്ത് ഗ്രൗണ്ട് എന്നിവയുടെ
നിര്‍മ്മാണ നടപടികള്‍ ഏത് ഘട്ടത്തിലാണ്
എന്ന് വ്യക്തമാക്കാമോ;
(ബി) നന്തിക്കര
ജി.വി.എച്ച്.എസ് ഗ്രൗണ്ട് നിര്‍മ്മാണം
വളരെ മന്ദഗതിയിലാണ് എന്നതും തൃക്കൂര്‍
സ്കൂള്‍ ഗ്രൗണ്ട്, വല്ലച്ചിറ പഞ്ചായത്ത്
ഗ്രൗണ്ട് എന്നിവയുടെ നിര്‍മ്മാണം ഇനിയും
ആരംഭിക്കാത്തതും കായിക വകുപ്പിന്റെ
ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(സി) സ്പോര്‍ട്സ്
കേരള ഫൗണ്ടേഷന്‍ മുഖേന നടത്തുന്ന
പ്രസ്തുത ഗ്രൗണ്ട് നിര്‍മ്മാണ
പ്രവൃത്തികള്‍ കാര്യക്ഷമമാക്കുന്നതിനും,
പൂര്‍ത്തീകരിക്കുന്നതിനും ആവശ്യമായ
നടപടികള്‍ കായിക വകുപ്പ് സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
നെന്മാറ
നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കി
വരുന്ന പദ്ധതികള്‍
1298 ശ്രീ.
കെ. പ്രേമൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് കായികം,
യുവജനകാര്യം, രജിസ്ട്രേഷൻ,
മ്യൂസിയം, പുരാവസ്തു & പുരാരേഖ
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) കായിക
വകുപ്പ് മുഖേന നെന്മാറ നിയോജക
മണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന
പദ്ധതികളുടെ വിശദവിവരം ലഭ്യമാക്കുമോ;
(ബി) പ്രസ്തുത
പദ്ധതികളില്‍ ഓരോ പ്രവൃത്തിക്കും
അനുവദിച്ച തുക എത്രയെന്ന്
വ്യക്തമാക്കുമോ; ഉത്തരവുകളുടെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി) പ്രസ്തുത
പ്രവൃത്തികളുടെ നിലവിലെ പുരോഗതി വിവരം
ലഭ്യമാക്കുമോ?
ഒരു
പഞ്ചായത്ത് ഒരു കളിക്കളം പദ്ധതി
1299 ശ്രീ.
എന്‍. കെ. അക്ബര്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് കായികം,
യുവജനകാര്യം, രജിസ്ട്രേഷൻ,
മ്യൂസിയം, പുരാവസ്തു & പുരാരേഖ
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) കഴിഞ്ഞ
സർക്കാരിന്റെ കാലത്ത് ആരംഭിച്ച ഒരു
പഞ്ചായത്ത് ഒരു കളിക്കളം പദ്ധതി
തുടരുന്നതിന് സർക്കാർ
ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
(ബി) പ്രസ്തുത
പദ്ധതിയില്‍ ഗുരുവായൂര്‍ മണ്ഡലത്തില്‍
അനുവദിച്ച പദ്ധതിയുടെ നിലവിലെ അവസ്ഥ
വ്യക്തമാക്കാമോ?
സംസ്ഥാനത്തെ
കായിക സ്റ്റേഡിയങ്ങളും പരിശീലന
കേന്ദ്രങ്ങളും
1300 ശ്രീ.
പി. മമ്മിക്കുട്ടി :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് കായികം,
യുവജനകാര്യം, രജിസ്ട്രേഷൻ,
മ്യൂസിയം, പുരാവസ്തു & പുരാരേഖ
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍ നിന്ന് മെസ്സിമാരെ
വാര്‍ത്തെടുക്കുകയാണ് ലക്ഷ്യമെന്ന
ബഹു.മന്ത്രിയുടെ പ്രസ്താവന
സാക്ഷാത്കരിക്കുന്നതിനായി എന്തെല്ലാം
പുതിയ പദ്ധതികളാണ് സര്‍ക്കാര്‍
ആലോചിക്കുന്നതെന്ന് വിശദമാക്കാമോ;
(ബി) നിലവില്‍
സംസ്ഥാനത്തെ സ്റ്റേഡിയങ്ങളുടെയും
പരിശീലന കേന്ദ്രങ്ങളുടെയും ജില്ല
തിരിച്ചുള്ള കണക്ക് വ്യക്തമാക്കാമോ;
(സി) സംസ്ഥാനത്ത്
കായിക ഹോസ്റ്റലുകള്‍ ഉണ്ടോ; എങ്കില്‍
ഏതൊക്കെ ജില്ലയിലാണെന്ന്
വ്യക്തമാക്കാമോ;
(ഡി) ഗ്രാമീണ
മേഖലയില്‍ കായിക പ്രതിഭകളെ
കണ്ടെത്തുന്നതിന് എന്തെല്ലാം പുതിയ
പദ്ധതികള്‍ സര്‍ക്കാര്‍
ആലോചിക്കുന്നുണ്ട്; വിശദമാക്കാമോ;
(ഇ) മുൻ
സര്‍ക്കാര്‍ തുടങ്ങിവച്ച ഒരു
പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതി
നിലവിലെ സര്‍ക്കാര്‍ തുടരുമോ;
വിശദമാക്കാമോ; ഷൊര്‍ണ്ണൂര്‍ മണ്ഡലത്തിലെ
എത്ര കളി സ്ഥലങ്ങള്‍ പ്രസ്തുത
പദ്ധതിയില്‍ ഉള്‍പ്പെട്ടു; അവയുടെ
നിലവിലെ സ്ഥിതി വ്യക്തമാക്കാമോ?
തലശ്ശേരി
മണ്ഡലത്തില്‍ കായിക വകുപ്പ്
നടപ്പിലാക്കുന്ന പദ്ധതികള്‍
1301 ശ്രീ.
കാരായി രാജൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് കായികം,
യുവജനകാര്യം, രജിസ്ട്രേഷൻ,
മ്യൂസിയം, പുരാവസ്തു & പുരാരേഖ
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) കായിക
മേഖലയുടെ അഭിവൃദ്ധിക്കായി തലശ്ശേരി
മണ്ഡലത്തില്‍ കായിക വകുപ്പ്
നടപ്പിലാക്കുന്ന പദ്ധതികളില്‍ ഇനിയും
പൂര്‍ത്തിയാകാത്ത പദ്ധതികള്‍
ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ;
(ബി) പ്രസ്തുത
പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതിന്
നാളിതുവരെ സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്നും ആയത്
പൂര്‍ത്തീകരിക്കാന്‍ ഇനി എന്തൊക്കെ
നടപടികള്‍ ആണ് ഉള്ളതെന്നും
വ്യക്തമാക്കാമോ?
ഒരു
പഞ്ചായത്ത് ഒരു കളിക്കളം പദ്ധതി
1302 ശ്രീ.
എം. എസ്. അരുണ്‍ കുമാർ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് കായികം,
യുവജനകാര്യം, രജിസ്ട്രേഷൻ,
മ്യൂസിയം, പുരാവസ്തു & പുരാരേഖ
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) ഒരു
പഞ്ചായത്ത് ഒരു കളിക്കളം പദ്ധതിയില്‍
ഉള്‍പ്പെടുത്തി മാവേലിക്കര മണ്ഡലത്തില്‍
അനുവദിച്ച പ്രവൃത്തികളുടെ വിശദാംശം
ലഭ്യമാക്കുമോ;
(ബി) പ്രസ്തുത
പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വിവരം
വ്യക്തമാക്കുമോ?
കായിക
വകുപ്പിന്റെ പദ്ധതികള്‍
1303 ശ്രീ.
ജി. സ്റ്റീഫന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് കായികം,
യുവജനകാര്യം, രജിസ്ട്രേഷൻ,
മ്യൂസിയം, പുരാവസ്തു & പുരാരേഖ
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) മുന്‍
സര്‍ക്കാരിന്റെ കാലത്ത് കായിക വകുപ്പ്
നടപ്പിലാക്കിയ വിവിധ പദ്ധതികളും
അവയ്ക്കായി ചെലവഴിച്ച തുകയും
എത്രയാണെന്ന് വര്‍ഷം തിരിച്ച്
വ്യക്തമാക്കാമോ;
(ബി) ഈ
കാലയളവില്‍ ദേശീയ അന്തര്‍ദേശീയ
തലങ്ങളില്‍ കായിക താരങ്ങള്‍ കൈവരിച്ച
നേട്ടങ്ങള്‍ എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ?
പഞ്ചായത്ത്
ഒരു കളിസ്ഥലം പദ്ധതി പ്രകാരം
നിര്‍മ്മിച്ച ഗ്രൗണ്ടുകൾ
1304 ശ്രീ.
യു. ആര്‍. പ്രദീപ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് കായികം,
യുവജനകാര്യം, രജിസ്ട്രേഷൻ,
മ്യൂസിയം, പുരാവസ്തു & പുരാരേഖ
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) കഴിഞ്ഞ
പത്ത് വര്‍ഷത്തെ ഭരണകാലത്തിനിടയില്‍ ഒരു
പഞ്ചായത്ത് ഒരു കളിസ്ഥലം പദ്ധതി പ്രകാരം
എത്ര ഗ്രൗണ്ടുകള്‍ നിര്‍മ്മിക്കുവാന്‍
ഉത്തരവായിട്ടുണ്ട്; ഇതിനായി എത്ര തുക
അനുവദിച്ചിട്ടുണ്ട്; പ്രത്യേകം
വ്യക്തമാക്കാമോ;
(ബി) ഇതില്‍
എത്ര ഗ്രൗണ്ടുകളുടെ നിര്‍മ്മാണം
പൂര്‍ത്തീകരിച്ചുവെന്നും ശേഷിക്കുന്നവ
എത്രയെന്നും വ്യക്തമാക്കാമോ;
(സി) യുവതി-യുവാക്കളുടെ
കായിക വിനോദത്തിന് ഉപകാരപ്രദമായ
പ്രസ്തുത പദ്ധതി തുടര്‍ന്ന് കൊണ്ട്
പോകുവാന്‍ ഉദ്ദേശമുണ്ടോ; എങ്കില്‍
വിശദാംശം വ്യക്തമാക്കാമോ?
ഒരു
പഞ്ചായത്ത് ഒരു കളിക്കളം പദ്ധതി
1305 ശ്രീ.
ഗോവിന്ദൻ പള്ളിക്കാപ്പിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് കായികം,
യുവജനകാര്യം, രജിസ്ട്രേഷൻ,
മ്യൂസിയം, പുരാവസ്തു & പുരാരേഖ
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) കാഞ്ഞങ്ങാട്
നിയോജക മണ്ഡലത്തിൽ ഏതൊക്കെ
പഞ്ചായത്തുകളിലാണ് ഒരു പഞ്ചായത്ത് ഒരു
കളിക്കളം പദ്ധതി നടപ്പിലാക്കാൻ
ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
(ബി) പദ്ധതി
നടപ്പിലാക്കാൻ കാലതാമസം നേരിടുന്നുണ്ടോ;
പദ്ധതി എന്ന് പൂർത്തിയാക്കാൻ
കഴിയുമെന്ന് വ്യക്തമാക്കാമോ?
കൊച്ചി
നിയോജകമണ്ഡലത്തിലെ കായിക അടിസ്ഥാന
സൗകര്യ വികസനം
1306 ശ്രീ.
മുഹമ്മദ് ഷിയാസ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് കായികം,
യുവജനകാര്യം, രജിസ്ട്രേഷൻ,
മ്യൂസിയം, പുരാവസ്തു & പുരാരേഖ
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) കൊച്ചി
നഗരത്തിലോ എറണാകുളം ജില്ലയിലോ
പൊതുജനങ്ങൾക്ക് സൗജന്യമായി പ്രാപ്യമായ
രീതിയിൽ അന്താരാഷ്ട്ര നിലവാരമുള്ള ഒരു
പൊതു നീന്തൽ പരിശീലന കുളം നിലവിലില്ല
എന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
തീരദേശ മേഖലയിലെ കുട്ടികൾക്ക് മികച്ച
പരിശീലനം നൽകുന്നതിനായി ഒരു ആധുനിക
നീന്തൽ പരിശീലന കേന്ദ്രം കൊച്ചിയിൽ
സ്ഥാപിക്കാൻ അടിയന്തിര നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
(ബി) കൊച്ചിയിൽ
പൊതുജനങ്ങൾക്ക് ലഭ്യമായ വലിയ
മൈതാനങ്ങളുടെ കുറവ് പരിഹരിക്കുന്നതിനായി
അത്‌ലറ്റിക് ഫെഡറേഷൻ, കൊച്ചി നഗരസഭ,
പി.ഡബ്ല്യു.ഡി. എന്നിവ അംഗീകരിച്ച
സാർവത്രിക മാനദണ്ഡങ്ങൾ പ്രകാരമുള്ള
'ട്രാക്ക് ആൻഡ് ഫീൽഡ്' സംവിധാനങ്ങൾ
ഫോർട്ട് കൊച്ചിയിലെ 8 ഏക്കർ വരുന്ന വേളി
മൈതാനത്ത് സ്ഥാപിക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ;
(സി) കൊച്ചിയിലെ
ചരിത്രപ്രസിദ്ധമായ ഫോർട്ട് കൊച്ചി പരേഡ്
ഗ്രൗണ്ടിന്റെ മഹത്തായ പൈതൃകം
പൂർണ്ണമായും നിലനിർത്തിക്കൊണ്ട്
അവിടുത്തെ പരമ്പരാഗത കായിക സംസ്കാരം
പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു ആധുനിക
ഫുട്ബോൾ മൈതാനം നിർമ്മിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി) കൊച്ചി
മണ്ഡലത്തിലെ കായലുകളിലും കനാലുകളിലും
വള്ളംകളി, വഞ്ചിതുഴയൽ എന്നിവയിൽ
യുവാക്കൾക്ക് ശാസ്ത്രീയമായ പരിശീലനം
നൽകുന്നതിനായി കുറഞ്ഞ ചെലവിൽ പ്രത്യേക
റോയിംഗ് ട്രാക്കുകൾ സജ്ജമാക്കാൻ കായിക
വകുപ്പ് പദ്ധതി തയ്യാറാക്കുമോ?
കായിക
മേഖലയിലെ പുതിയ പദ്ധതികള്‍
1307 ശ്രീ.
കെ. വി. സുമേഷ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് കായികം,
യുവജനകാര്യം, രജിസ്ട്രേഷൻ,
മ്യൂസിയം, പുരാവസ്തു & പുരാരേഖ
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) കായിക
മേഖലയെ മെച്ചപ്പെടുത്തുന്നതിനായി
എന്താെക്കെ പദ്ധതികളാണ് സര്‍ക്കാര്‍
നടപ്പിലാക്കാന്‍ പാേകുന്നതെന്ന്
വിശദമാക്കാമാേ;
(ബി) മറ്റ്
സ്പോർട്സ് ഓർഗനൈസേഷനുകളുമായി ചേർന്ന്
എന്തെങ്കിലും പദ്ധതികള്‍
നടപ്പിലാക്കാന്‍ വകുപ്പ്
ആലാേചിക്കുന്നുണ്ടാേ; വിശദമാക്കാമാേ?
കായിക
വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികള്‍
1308 ശ്രീ.
കെ. പ്രേംകുമാര്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് കായികം,
യുവജനകാര്യം, രജിസ്ട്രേഷൻ,
മ്യൂസിയം, പുരാവസ്തു & പുരാരേഖ
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) സംസ്ഥാനത്ത്
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പുതുതായി
ആരംഭിച്ച കായിക അക്കാദമികള്‍ ഏതെല്ലാം;
അവയുടെ പ്രവര്‍ത്തന പുരാേഗതി
വിശദമാക്കാമാേ;
(ബി) ഗ്രാാമീണ
മേഖലകളില്‍ കായിക പ്രതിഭകളെ
കണ്ടെത്തുന്നതിനും
പരിശീലിപ്പിക്കുന്നതിനുമായി കായിക
വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികള്‍
ഏതെല്ലാമാണ്; അവയുടെ ജില്ല തിരിച്ചുള്ള
വിശദാംശം ലഭ്യമാക്കാമാേ?
പട്ടാമ്പി
മണ്ഡലത്തിലെ കായിക വകുപ്പ് പ്രവൃത്തികൾ
1309 ശ്രീ.
മുഹമ്മദ് മുഹസിന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് കായികം,
യുവജനകാര്യം, രജിസ്ട്രേഷൻ,
മ്യൂസിയം, പുരാവസ്തു & പുരാരേഖ
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) പട്ടാമ്പി
മണ്ഡലത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തിൽ
ഭരണാനുമതി ലഭിച്ച കായികവകുപ്പ്
പ്രവൃത്തികള്‍ ഏതൊക്കെയാണെന്നും അവ
ഓരോന്നിന്റെയും നിലവിലെ സ്ഥിതിയും
അറിയിക്കാമോ?
കായികമേഖലയുടെ
സമഗ്രവികസനത്തിന് നടപടി
1310 ശ്രീ.
വി. പി. സജീന്ദ്രൻ
ശ്രീ.
സേനാപതി വേണു
ശ്രീ.
അബിൻ വർക്കി കോടിയാട്ട്
ശ്രീ.
സി. വി. ശാന്തകുമാർ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് കായികം,
യുവജനകാര്യം, രജിസ്ട്രേഷൻ,
മ്യൂസിയം, പുരാവസ്തു & പുരാരേഖ
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) സംസ്ഥാനത്തിന്റെ
കായികമേഖലയുടെ സമഗ്രവികസനത്തിനും
കളിസ്ഥലങ്ങളുടെ ശരിയായ വിനിയോഗത്തിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുന്നത്;വ്യക്തമാക്കാമോ;
(ബി) സ്‌കൂൾ,സാമൂഹിക
തലങ്ങളിൽ താഴേത്തട്ടിലുള്ള
കായികപ്രതിഭകളെ കണ്ടെത്തുന്നതിനും
പ്രോത്സാഹിപ്പിക്കുന്നതിനും എന്തെല്ലാം
പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത് എന്ന്
വ്യക്തമാക്കാമോ;
(സി) ദേശീയ
- അന്തർദേശീയ തലങ്ങളിൽ മികച്ച പ്രകടനം
കാഴ്ച വയ്ക്കാൻ കായികതാരങ്ങളെ
പ്രാപ്തരാക്കുന്നതിന് മികച്ച പരിശീലനവും
പിന്തുണയും ഉറപ്പാക്കാൻ നടപടികൾ
സ്വീകരിക്കുമോ;വ്യക്തമാക്കാമോ?
മഞ്ചേരി
പയ്യനാട് സ്റ്റേഡിയം ആന്റ് സ്പോർട്സ്
കോംപ്ലക്സ് വികസനം
1311 ശ്രീ.
എം. റഹ്മത്തുളള :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് കായികം,
യുവജനകാര്യം, രജിസ്ട്രേഷൻ,
മ്യൂസിയം, പുരാവസ്തു & പുരാരേഖ
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) മലപ്പുറം
ജില്ലയിലെ മഞ്ചേരി പയ്യനാട് സ്റ്റേഡിയം
ആന്റ് സ്പോർട്സ് കോംപ്ലക്സിൽ നിലവിൽ
ലഭ്യമായിട്ടുള്ള കായിക സൗകര്യങ്ങൾ
എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
(ബി) പ്രസ്തുത
സ്റ്റേഡിയം കോംപ്ലക്സിനെ അന്താരാഷ്ട്ര
നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി
നിലവിൽ എന്തെങ്കിലും പദ്ധതികൾ
ആവിഷ്കരിച്ചിട്ടുണ്ടോ;എങ്കിൽ ആയതിന്റെ
വിശദാംശം ലഭ്യമാക്കാമോ;
(സി) സ്പോർട്സ്
കോംപ്ലക്സിൽ സിന്തറ്റിക് ട്രാക്ക്,
ഇൻഡോർ സ്റ്റേഡിയം, ലൈറ്റിംഗ് സൗകര്യങ്ങൾ
എന്നീ വികസന പ്രവർത്തനങ്ങൾക്കായി നടപ്പു
സാമ്പത്തിക വർഷം ഫണ്ട് അനുവദിക്കുമോ;
(ഡി) പയ്യനാട്
സ്റ്റേഡിയത്തിൽ കൂടുതൽ ദേശീയ-അന്തർദേശീയ
മത്സരങ്ങൾ നടത്തുന്നതിനും യുവ കായിക
പ്രതിഭകൾക്ക് മികച്ച പരിശീലനം
നൽകുന്നതിനുമായി കായിക വകുപ്പ്
എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു
വരുന്നത്?
ഒരു
പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതി
1312 ശ്രീ.
സി. കെ. ഹരീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് കായികം,
യുവജനകാര്യം, രജിസ്ട്രേഷൻ,
മ്യൂസിയം, പുരാവസ്തു & പുരാരേഖ
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) ഗ്രാമീണ
കളിസ്ഥലങ്ങള്‍ വികസിപ്പിക്കുന്നതിനായി
കായികവകുപ്പ് നടപ്പിലാക്കിയ ഒരു
പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതിയുടെ
ഭാഗമായി പാറശ്ശാല മണ്ഡലത്തില്‍
നടപ്പാക്കിയ പദ്ധതികളുടെയും
പ്രവൃത്തികളുടെയും വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി) പ്രസ്തുത
പദ്ധതികളുടെ പുരോഗതി അറിയിക്കാമോ;ഇനിയും
പൂര്‍ത്തിയാകാനുള്ള പ്രവൃത്തികള്‍
സമയബന്ധിതമായി തീര്‍ക്കാന്‍ എന്ത്
നടപടിയാണ്
സ്വീകരിക്കുന്നത്;വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
കാര്യവട്ടം
ഗ്രീൻഫീൽഡ് സ്റ്റേഡിയം
1313 ശ്രീ.
വി. മുരളീധരൻ
ശ്രീ.
രാജീവ് ചന്ദ്രശേഖർ
ശ്രീ.
ബി. ബി. ഗോപകുമാർ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് കായികം,
യുവജനകാര്യം, രജിസ്ട്രേഷൻ,
മ്യൂസിയം, പുരാവസ്തു & പുരാരേഖ
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) തിരുവനന്തപുരം
കാര്യവട്ടത്തെ ഗ്രീൻഫീൽഡ്
സ്റ്റേഡിയത്തിന്റെ നിർമ്മാണത്തിനായി
സർക്കാർ നേരിട്ട് ഫണ്ട്
അനുവദിച്ചിട്ടുണ്ടോ;സ്റ്റേഡിയത്തിന്റെ
ഉടമസ്ഥാവകാശം ആർക്കാണ്;വിശദാംശങ്ങൾ
ലഭ്യമാക്കുമോ;
(ബി) സ്റ്റേഡിയം
നിർമ്മാണത്തിനും മറ്റ് അനുബന്ധ
സൗകര്യങ്ങൾക്കുമായി എത്ര ഭൂമിയാണ്
സർക്കാർ അനുവദിച്ചിട്ടുള്ളത്;ഈ
സ്റ്റേഡിയത്തിന്റെ നടത്തിപ്പ് ചുമതല
ആരെയാണ് ഏൽപ്പിച്ചിരിക്കുന്നത്;വിശദാംശം
ലഭ്യമാക്കുമോ;
(സി) ഈ
സ്റ്റേഡിയത്തിന്റെ വരവ് ചെലവ് കണക്കുകൾ
ഓഡിറ്റ് ചെയ്യാറുണ്ടോ;എങ്കിൽ 2016-17
മുതൽ 2025-26 വരെയുള്ള സാമ്പത്തിക
വർഷാടിസ്ഥാനത്തിലുള്ള വരവ് -ചെലവ്
കണക്കുകളുടെ വിശദാംശം ലഭ്യമാക്കുമോ;
(ഡി) ഈ
സ്റ്റേഡിയം നിർമ്മിച്ചതിലൂടെ
സർക്കാരിനും സംസ്ഥാനത്തെ കായിക
മേഖലയ്ക്കും എന്ത് നേട്ടമാണ്
ഉണ്ടായിട്ടുള്ളതെന്ന്
വിലയിരുത്തിയിട്ടുണ്ടോ;വ്യക്തമാക്കാമോ?
ഒ.പി.ഒ.പി
പദ്ധതി വഴി പഞ്ചായത്തുകളിലെ സ്റ്റേഡിയം
നിർമ്മാണം
1314 ശ്രീ.
ആര്യാടന്‍ ഷൗക്കത്ത് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് കായികം,
യുവജനകാര്യം, രജിസ്ട്രേഷൻ,
മ്യൂസിയം, പുരാവസ്തു & പുരാരേഖ
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) ഒ.പി.ഒ.പി
(വൺ പഞ്ചായത്ത് വൺ പ്ലേ-ഗ്രൗണ്ട്)
പദ്ധതിയില്‍ ഉള്‍പ്പെടുത്തി വഴിക്കടവ്
ഗ്രാമപഞ്ചായത്തിലും,അമരമ്പലം
ഗ്രാമപഞ്ചായത്തിലും സ്റ്റേഡിയം
നിര്‍മ്മാണത്തിനായി തുക
അനുവദിച്ചുവെങ്കിലും പ്രവൃത്തിയുടെ
കാലതാമസം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;പ്രവൃത്തി
എപ്പോള്‍ തുടങ്ങുമെന്ന് വിശദമാക്കാമോ;
(ബി) ഈ
പദ്ധതി നിലമ്പൂർ നിയോജകമണ്ഡലത്തിലെ
മറ്റ് പഞ്ചായത്തുകളിൽ കൂടി
നടപ്പിലാക്കുന്നത്
ആലോചനയിലുണ്ടോ;വിശദമാക്കാമോ?
വര്‍ക്കലയില്‍
നിര്‍മ്മിക്കുന്ന മൈതാനങ്ങള്‍
1315 ശ്രീ.
വി. ജോയി :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് കായികം,
യുവജനകാര്യം, രജിസ്ട്രേഷൻ,
മ്യൂസിയം, പുരാവസ്തു & പുരാരേഖ
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) വര്‍ക്കലയില്‍
കായികവകുപ്പിന്റെ മേല്‍നോട്ടത്തില്‍
നിര്‍മ്മിച്ചുവരുന്ന മൈതാനങ്ങള്‍
ഏതെല്ലാമെന്ന് വ്യക്തമാക്കാമോ; ഓരോ
പ്രവൃത്തിക്കും അനുവദിച്ചിട്ടുള്ള ഫണ്ട്
എത്രയെന്നും, പ്രവര്‍ത്തിയുടെ
പുരോഗതിയും വിശദമാക്കാമോ?
കരകുളം
നീന്തൽകുളം നവീകരണത്തിലെ അപാകത
1316 ശ്രീ.
ജി. ആര്‍. അനില്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് കായികം,
യുവജനകാര്യം, രജിസ്ട്രേഷൻ,
മ്യൂസിയം, പുരാവസ്തു & പുരാരേഖ
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) നെടുമങ്ങാട്
നിയോജകമണ്ഡലത്തിലെ കരകുളം
ഗ്രാമപഞ്ചായത്തിലെ കരകുളം
നീന്തൽകുളത്തിന്റെ നവീകരണത്തിന്
ബഡ്ജറ്റ് ഫണ്ടിൽ നിന്നും ഒരു കോടി
രൂപയുടെ ഭരണാനുമതി നൽകിയ വർക്കിന്റെ
നിർമ്മാണ പുരോഗതി സംബന്ധിച്ച്
വിശദീകരിക്കാമോ;
(ബി) ഈ
വർക്കിന്റെ നിർമ്മാണ വേളയിൽ മെയിൻ
പൂളിൽനിന്നും ബേബി പൂളിലേക്കുള്ള വെള്ളം
ലീക്ക് ചെയ്യുന്നത് സർക്കാരിന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;നാളിതുവരെ
പ്രശ്നം പരിഹരിക്കുന്നതിന് സ്വീകരിച്ച
നടപടി വ്യക്തമാക്കുമോ;
(സി) ഇതോടൊപ്പമുള്ള
പമ്പിന്റെ പ്രവർത്തനം തുടങ്ങാൻ
കഴിഞ്ഞിട്ടുണ്ടോ വ്യക്തമാക്കുമോ;
(ഡി) ഡിഫെക്ട്സ്
ലയബിലിറ്റി പിരീഡിലുളള (ഡി.എൽ.പി)
വർക്കായതിനാൽ അപാകതകൾ പരിഹരിക്കുന്നതിന്
ആവശ്യമായ അടിയന്തിര നടപടികൾ
സ്വീകരിക്കാമോ;വ്യക്തമാക്കുമോ?
തളിപ്പറമ്പ്
മണ്ഡലത്തിൽ സഫാരി പാർക്ക് നിർമ്മാണം
1317 ശ്രീ.
ടി. കെ. ഗോവിന്ദൻ മാസ്റ്റർ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് കായികം,
യുവജനകാര്യം, രജിസ്ട്രേഷൻ,
മ്യൂസിയം, പുരാവസ്തു & പുരാരേഖ
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) തളിപ്പറമ്പ്
മണ്ഡലത്തിൽ പ്ലാന്റേഷൻ കോർപ്പറേഷന്റെ
അധീനതയിലുള്ള നാട്ടുകാണിയിലെ ഭൂമിയിൽ
നിർമ്മിക്കുന്ന നിർദിഷ്ട സൂ-സഫാരി
പാർക്കിന്റെ പ്രവർത്തനങ്ങൾ ഏത്
ഘട്ടത്തിൽ ആണെന്ന് വ്യക്തമാക്കാമോ;
(ബി) പ്രസ്തുത
പാർക്ക് നിർമ്മാണത്തിന്റെ പ്രോജക്റ്റ്
റിപ്പോർട്ട് തയ്യാറായെങ്കിൽ ആയതിന്
അംഗീകാരം ലഭ്യമായോ എന്നും അടങ്കൽ തുക
എത്ര ആണെന്നും വ്യക്തമാക്കാമോ;
(സി) പ്രസ്തുത
പ്രോജക്ടിന് നിലവിൽ എത്ര തുക
വകയിരുത്തിയിട്ടുണ്ടെന്നും
പ്രോജക്ടിന്റെ ക്യാമ്പ് ഓഫീസ് ഇപ്പോൾ
എവിടെ പ്രവർത്തിക്കുന്നുവെന്നും
വ്യക്തമാക്കാമോ;
(ഡി) ക്യാമ്പ്
ഓഫീസ് വാടക കെട്ടിടത്തിലാണെങ്കിൽ
നാളിതുവരെയുള്ള വാടക
ഒടുക്കിയിട്ടുണ്ടോ;വ്യക്തമാക്കാമോ?
വാഴക്കാട്
സബ് രജിസ്ട്രാര്‍ ഓഫീസിന്റെ വാടക
1318 ശ്രീ.
ടി. പി. അഷ്റഫ് അലി :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് കായികം,
യുവജനകാര്യം, രജിസ്ട്രേഷൻ,
മ്യൂസിയം, പുരാവസ്തു & പുരാരേഖ
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) വാടക
കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരുന്ന
കൊണ്ടോട്ടി മണ്ഡലത്തിലെ വാഴക്കാട് സബ്
രജിസ്ട്രാര്‍ ഓഫീസിന്റെ വാടക മൂന്ന്
വര്‍ഷത്തിലധികമായി കുടിശ്ശികയുളള കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി) വാടക
ഇനത്തില്‍ പ്രസ്തുത കുടിശ്ശിക വരാനുളള
കാരണം വ്യക്തമാക്കാമോ;
(സി) പ്രസ്തുത
കുുടിശ്ശിക തീര്‍പ്പാക്കി നല്‍കാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ;വ്യക്തമാക്കാമോ?
വെള്ളറട
സബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിട
നിര്‍മ്മാണം
1319 ശ്രീ.
സി. കെ. ഹരീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് കായികം,
യുവജനകാര്യം, രജിസ്ട്രേഷൻ,
മ്യൂസിയം, പുരാവസ്തു & പുരാരേഖ
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) വെള്ളറട
ഗ്രാമ പഞ്ചായത്തില്‍ പുതിയ സബ്
രജിസ്ട്രാര്‍ ഓഫീസ് മന്ദിരം
നിര്‍മ്മിക്കുന്നതിനായി ഗ്രാമ
പഞ്ചായത്ത് സ്ഥലം രജിസ്ട്രേഷന്‍
വകുപ്പിന് കെെമാറി
നല്‍കിയിട്ടുണ്ടോ;എങ്കില്‍ സ്ഥലത്തിന്റെ
വിസ്തീര്‍ണ്ണം,സർവേ നമ്പര്‍
കെെമാറ്റവുമായി ബന്ധപ്പെട്ട ഫയല്‍
നമ്പര്‍ എന്നിവ ലഭ്യമാക്കാമോ;
(ബി) പ്രസ്തുത
മന്ദിര നിര്‍മ്മാണവുമായി ബന്ധപ്പെട്ട്
രജിസ്ട്രേഷന്‍ വകുപ്പ് നാളിതുവരെ
സ്വീകരിച്ചിട്ടുള്ള നടപടികള്‍
എന്തൊക്കെയാണെന്നും നിലവില്‍ പദ്ധതി ഏത്
ഘട്ടത്തിലാണെന്നും വ്യക്തമാക്കാമോ;
(സി) മന്ദിര
നിര്‍മ്മാണത്തിനാവശ്യമായ
ഭരണാനുമതി,സാങ്കേതികാനുമതി,എസ്റ്റിമേറ്റ്
അംഗീകാരം എന്നിവ
ലഭ്യമാക്കിയിട്ടുണ്ടോ;എങ്കില്‍
ബന്ധപ്പെട്ട ഫയല്‍ നമ്പറുകളും അനുമതി
വിവരങ്ങളും നല്‍കാമോ;
(ഡി) പ്രസ്തുത
സബ് രജിസ്ട്രാര്‍ ഓഫീസ് മന്ദിരത്തിന്റെ
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കുന്നതിനുള്ള സമയക്രമം
എന്താണെന്നും ഇതിനായി സംസ്ഥാന ബജറ്റിലോ
പ്ലാന്‍ ഫണ്ടിലോ തുക
വകയിരുത്തിയിട്ടുണ്ടോ എന്നും
വ്യക്തമാക്കാമോ?
മഞ്ചേരി
സബ് രജിസ്ട്രാര്‍ ഓഫീസിന്റെ അടിസ്ഥാന
സൗകര്യ വികസനങ്ങൾ
1320 ശ്രീ.
എം. റഹ്മത്തുളള :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് കായികം,
യുവജനകാര്യം, രജിസ്ട്രേഷൻ,
മ്യൂസിയം, പുരാവസ്തു & പുരാരേഖ
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) മഞ്ചേരി
മണ്ഡലത്തിൽ മുൻ സർക്കാരിന്റെ കാലത്ത്
രജിസ്ട്രേഷൻ,മ്യൂസിയം,പുരാവസ്തു-പുരാരേഖ
വകുപ്പുകളിൽ വിവിധ പദ്ധതികൾക്കായി
അനുവദിച്ച തുകയും പ്രവൃത്തികളുടെ പേരും
അവയുടെ പുരോഗതിയും വ്യക്തമാക്കാമോ;
(ബി) മഞ്ചേരി
സബ് രജിസ്ട്രാര്‍ ഓഫീസിന്റെ ശോചനീയാവസ്ഥ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(സി) ഓഫീസിന്റെ
അടിസ്ഥാന സൗകര്യ വികസനങ്ങൾക്കായി
പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയ
എസ്റ്റിമേറ്റിന്റെ വിശാദാംശം വകുപ്പ്
ലഭ്യമാക്കുമോ;ആയതനുസരിച്ച് തുക
വകയിരുത്തുവാനും എത്രയും വേഗം ഭരണാനുമതി
നൽകുവാനും നടപടികള്‍ സ്വീകരിക്കുമോ?
എറണാകുളം
ജില്ലയിൽ രജിസ്ട്രേഷൻ വകുപ്പിന്
കീഴിലുള്ള വാടക കെട്ടിടങ്ങളിൽ
പ്രവർത്തിക്കുന്ന ഓഫീസുകള്‍
1321 ശ്രീ.
ടി. ജെ. വിനോദ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് കായികം,
യുവജനകാര്യം, രജിസ്ട്രേഷൻ,
മ്യൂസിയം, പുരാവസ്തു & പുരാരേഖ
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) എറണാകുളം
ജില്ലയിൽ രജിസ്ട്രേഷൻ വകുപ്പിന്
കീഴിലുള്ള ഏതെല്ലാം ഓഫീസുകൾ വാടക
കെട്ടിടത്തിൽ
പ്രവർത്തിക്കുന്നുണ്ട്;അവയുടെ
വിശദാംശങ്ങൾ ലഭ്യമാക്കാമോ;
(ബി) ഈ
ഓഫീസുകൾ വാടക കെട്ടിടങ്ങളിൽ
പ്രവർത്തിക്കുന്നതിനായി സർക്കാർ
പ്രതിവർഷം ചെലവഴിക്കുന്ന വാടക തുക
എത്രയാണ്;വിശദാംശങ്ങൾ ലഭ്യമാക്കാമോ;
(സി) വാടക
കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന ഈ
ഓഫീസുകൾക്ക് സ്വന്തമായി കെട്ടിടം
നിർമ്മിക്കുന്നതിനായി നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ;ഉണ്ടെങ്കില്‍
നിര്‍മ്മാണ പുരോഗതി ഉള്‍പ്പെടയുള്ള
വിശദാംശങ്ങൾ ലഭ്യമാക്കാമോ;
(ഡി) പുതിയ
കെട്ടിടങ്ങളിൽ പൊതുജനങ്ങൾക്ക് കൂടുതൽ
സൗകര്യപ്രദമായ രീതിയിൽ വിശാലമായ ഓഫീസ്
സൗകര്യം,റെക്കോർഡ് റൂം,കാത്തിരിപ്പ്
കേന്ദ്രം,പാർക്കിംഗ്,ഭിന്നശേഷി സൗഹൃദം
തുടങ്ങിയവ സംവിധാനങ്ങൾ ഉൾപ്പെടുത്താൻ
ഉദ്ദേശിക്കുന്നുണ്ടോ?
തെയ്യം
മ്യൂസിയം
1322 ശ്രീ.
എം. വിജിന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് കായികം,
യുവജനകാര്യം, രജിസ്ട്രേഷൻ,
മ്യൂസിയം, പുരാവസ്തു & പുരാരേഖ
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) കണ്ണൂര്‍
ജില്ലയിലെ കടന്നപ്പിള്ളി-പാണാപ്പുഴ
ഗ്രാമപഞ്ചായത്തിലെ ചന്തപ്പുരയില്‍
തെയ്യം മ്യൂസിയം സ്ഥാപിക്കുന്നതുമായി
ബന്ധപ്പെട്ട പ്രവര്‍ത്തികളുടെ പുരോഗതി
അറിയിക്കാമോ;ഈ പദ്ധതി എന്നത്തേക്ക്
പൂര്‍ത്തിയാക്കാനാണ് പ്ലാന്‍
ചെയ്തിരിക്കുന്നത് വിശദമാക്കാമോ?
കല്ല്യാശ്ശേരി
മണ്ഡലത്തിലെ കായിക വകുപ്പിന്റെ
പദ്ധതികള്‍
1323 ശ്രീ.
എം. വിജിന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് കായികം,
യുവജനകാര്യം, രജിസ്ട്രേഷൻ,
മ്യൂസിയം, പുരാവസ്തു & പുരാരേഖ
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) കണ്ണൂര്‍
ജില്ലയിലെ കല്ല്യാശ്ശേരി മണ്ഡലത്തില്‍
ഭരണാനുമതി ലഭ്യമായതും പ്രവൃത്തി
നടന്നുകൊണ്ടിരിക്കുന്നതുമായ കായിക
വകുപ്പിന്റെ പദ്ധതികള്‍
ഏതൊക്കെയാണ്;വിശദാംശം നല്‍കാമോ;
(ബി) ഈ
പദ്ധതികളും പ്രവൃത്തികളും എന്നത്തേക്ക്
പൂര്‍ത്തിയാക്കാനാണ് പ്ലാന്‍
ചെയ്തിരിക്കുന്നത് വ്യക്തമാക്കാമോ?
തകഴി
മ്യൂസിയം
1324 ശ്രീ.
ജി. സുധാകരൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് കായികം,
യുവജനകാര്യം, രജിസ്ട്രേഷൻ,
മ്യൂസിയം, പുരാവസ്തു & പുരാരേഖ
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) തകഴി
മ്യൂസിയത്തിന്റെ നിർമ്മാണ പ്രവൃത്തി
സംബന്ധിച്ച വിവരം ലഭ്യമാക്കാമോ;
(ബി) മ്യുസിയം
നിർമ്മാണത്തിൻെറ ആകെ തുക എത്രയാണെന്നും
ആയതിലേക്കായി മ്യുസിയം ഭരണ സമിതി എന്ത്
ധനസഹായമാണ്
ആവശ്യപ്പെട്ടിരിക്കുന്നതെന്നും
വ്യക്തമാക്കാമോ;
(സി) പ്രസ്തുത
നിർമ്മാണ പ്രവൃത്തിക്കായി എത്ര തുക
അനുവദിച്ചുനൽകിയെന്നും അനുവദിച്ച തുകയിൽ
നിന്ന് മുൻ സർക്കാർ തിരിച്ചുപിടിച്ച തുക
എത്രയാണെന്നും അറിയിക്കാമോ;
(ഡി) തിരിച്ചുപിടിച്ച
തുകയും മ്യൂസിയം നിർമ്മാണത്തിനാവശ്യമായ
ബാക്കി തുകയും അനുവദിച്ചുനൽകുന്നത്
സംബന്ധിച്ചുള്ള വിവരം ലഭ്യമാക്കാമോ;
(ഇ) പ്രസ്തുത
മ്യൂസിയം പൂർത്തിയാക്കുന്നതിനായി
അടിയന്തര നടപടി
സ്വീകരിക്കുമോ;വ്യക്തമാക്കാമോ?
ഹെറിറ്റേജ്
ടൂറിസം പദ്ധതി
1325 ശ്രീ.
പി. കെ. നവാസ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് കായികം,
യുവജനകാര്യം, രജിസ്ട്രേഷൻ,
മ്യൂസിയം, പുരാവസ്തു & പുരാരേഖ
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) കേരളത്തിന്റെ
ബഹുസ്വര പൈതൃകത്തിന്റെയും നവോത്ഥാന
ചരിത്രത്തിന്റെയും സുപ്രധാന അടയാളമായ
താനൂര്‍ നിയോജകമണ്ഡലത്തില്‍ സ്ഥിതി
ചെയ്യുന്ന നരിമട ബുദ്ധാശ്രമത്തെ
സംരക്ഷിക്കുന്നതിനും ഹെറിറ്റേജ് ടൂറിസം
പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനുമുളള
നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
(ബി) താനൂർ
നരിമട ബുദ്ധാശ്രമം പുരാവസ്തു വകുപ്പ്
വിശദമായി പഠിച്ച് ചരിത്രസ്മാരകമായി
പ്രഖ്യാപിക്കുമോ;വ്യക്തമാക്കാമോ;
(സി) സ്ഥലത്തിന്റെ
ചരിത്ര-പുരാവസ്തു പ്രാധാന്യം
സംബന്ധിച്ച് ശാസ്ത്രീയ സർവേയും
രേഖപ്പെടുത്തലും
നടത്തുകയും,ബുദ്ധപ്രതിമയുടെ അവശിഷ്ടങ്ങൾ
സംരക്ഷിച്ച് പ്രദർശിപ്പിക്കുന്നതിനുള്ള
സംവിധാനം ഒരുക്കുകയും പ്രദേശത്തെ
പൈതൃക-ടൂറിസം ഭൂപടത്തിൽ ഉൾപ്പെടുത്തി
വികസന പദ്ധതികൾ ആവിഷ്കരിക്കുകയും
ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍
ആവിഷ്കരിച്ച്
നടപ്പിലാക്കുമോ;വ്യക്തമാക്കാമോ?
കായിക
- യുവജനകാര്യ വകുപ്പ് നടപ്പിലാക്കി
വരുന്ന പദ്ധതികള്‍
1326 ശ്രീ.
ടി. എം. ശശി :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് കായികം,
യുവജനകാര്യം, രജിസ്ട്രേഷൻ,
മ്യൂസിയം, പുരാവസ്തു & പുരാരേഖ
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) നിയോജകമണ്ഡലങ്ങളിലെ
കായിക വികസനത്തിനായി കായിക-യുവജനകാര്യ
വകുപ്പ് നടപ്പിലാക്കി വരുന്ന പദ്ധതികള്‍
ഏതൊക്കെയാണെന്ന് വിശദമാക്കാമോ;
(ബി) ആലത്തൂര്‍
നിയോജകമണ്ഡലത്തില്‍ കഴിഞ്ഞ
വര്‍ഷങ്ങളില്‍ കായിക മേഖലയില്‍
നടപ്പിലാക്കിയ പദ്ധതികളുടെ
വിശദാംശങ്ങള്‍ നല്‍കാമോ;
(സി) കായിക
ക്ലബ്ബുകളെയും സംഘടനകളെയും
പ്രോത്സാഹിപ്പിക്കുന്നതിനായി
നടപ്പിലാക്കിവരുന്ന പദ്ധതികളുടെ
വിശദാംശങ്ങള്‍ നല്‍കാമോ;
(ഡി) യുവതലമുറയിലെ
ലഹരി ഉപയോഗം പ്രതിരോധിക്കുന്നതിനായി
യുവജനക്ഷേമ ബോര്‍ഡ് മുഖേന
നടപ്പിലാക്കിവരുന്ന പദ്ധതികൾ
ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ;അവയുടെ
വിശദാംശങ്ങള്‍ നല്‍കാമോ;
(ഇ) കഴിഞ്ഞ
അഞ്ചു വര്‍ഷക്കാലയളവില്‍
കായിക-യുവജനകാര്യ വകുപ്പ് മുഖേന
പാലക്കാട് ജില്ലയിലെ ആലത്തൂര്‍
നിയോജകമണ്ഡലത്തില്‍ കായിക മേഖലയുടെ
വികസനത്തിനായി നടപ്പിലാക്കിയ
പദ്ധതികളുടെ വിവരങ്ങളും ചെലവഴിച്ച
തുകയുടെ വിശദാംശങ്ങളും നല്‍കാമോ?
യുവജനക്ഷേമ
വകുപ്പിന്റെ പദ്ധതികള്‍
1327 ശ്രീ.
കെ. വി. സുമേഷ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് കായികം,
യുവജനകാര്യം, രജിസ്ട്രേഷൻ,
മ്യൂസിയം, പുരാവസ്തു & പുരാരേഖ
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) യുവജനങ്ങളുടെ
സർഗാത്മക ശേഷി വർദ്ധിപ്പിക്കുന്നതിനായി
യുവജനക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ
എന്തൊക്കെ പദ്ധതികളാണ്
ആലോചിക്കുന്നത്;വിശദമാക്കാമോ;
(ബി) ക്യാമ്പുകൾ
മറ്റ് സാംസ്കാരിക കൂട്ടായ്മ എന്നിവയെ
പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾ
ആവിഷ്കരിക്കുമോ;വിശദമാക്കാമോ?
|