സി.എച്ച്.എം.കെ.എം.
ഗവ: ആര്‍ട്‌സ് & സയന്‍സ് കോളേജ്
കെട്ടിട നിര്‍മ്മാണം
1239 ശ്രീ.
പി. കെ. നവാസ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത
വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) തീരദേശ
മണ്ഡലമായ താനൂരില്‍ നിലവില്‍ വാടക
കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നതും
സര്‍ക്കാര്‍ മേഖലയിലെ ഏക കോളേജുമായ
സി.എച്ച്.എം.കെ.എം. ഗവ: ആര്‍ട്‌സ് &
സയന്‍സ് കോളേജ് കെട്ടിട
നിര്‍മ്മാണത്തിന്റെ നിലവിലെ പുരോഗതി
വ്യക്തമാക്കാമോ;
(ബി) നിര്‍മ്മാണം
പുരോഗമിക്കുന്ന പ്രസ്തുത
കെട്ടിടത്തിലേയ്ക്കുളള വഴിക്കായി
അനുവദിച്ച തുക സംബന്ധിച്ച വിശദാംശങ്ങള്‍
ലഭ്യമാക്കാമോ; പ്രസ്തുത തുക എത്രയും
വേഗം ലഭ്യമാക്കി വഴിയുടെ നിര്‍മ്മാണം
എത്രയും വേഗത്തില്‍
പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ
നടപടികള്‍ സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
സി.
എച്ച്. എം. കെ. എം. ഗവ. ആര്‍ട്‌സ് &
സയന്‍സ് കോളേജില്‍ പുതിയ കോഴ്സുകള്‍
1240 ശ്രീ.
പി. കെ. നവാസ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത
വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) തീരദേശ
മണ്ഡലമായ താനൂരില്‍ സര്‍ക്കാര്‍
മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏക
കോളേജായ സി. എച്ച്. എം. കെ. എം. ഗവ.
ആര്‍ട്‌സ് & സയന്‍സ് കോളേജില്‍
ഇന്റഗ്രേറ്റഡ് അറബിക്, എം. എ. അറബിക്,
ന്യൂ ജെന്‍ കോഴ്സായ ബി. സി. എ. - എ. ഐ.
എന്നീ കോഴ്‌സുകള്‍ അനുവദിച്ചു
നല്‍കുന്നതിനാവശ്യമായ നടപടികള്‍
സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
സംസ്ഥാനത്തിന്
പുറത്തേക്ക് പോകുന്ന വിദ്യാർത്ഥികളുടെ
വിശദാംശം
1241 പ്രൊഫ.
പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത
വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) കേരളത്തിൽ
നിന്ന് കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ ബിരുദ,
ബിരുദാനന്തര, ഗവേഷണ തലങ്ങളിൽ മറ്റ്
സംസ്ഥാനങ്ങളിലേക്കോ വിദേശ
രാജ്യങ്ങളിലേക്കോ പഠനം മാറ്റിയ
വിദ്യാർത്ഥികളുടെ എണ്ണം ലഭ്യമാക്കുമോ;
ഓരോ വര്‍ഷം കഴിയുമ്പോഴും ഇപ്രകാരം
പുറത്തേക്കു പോകുന്ന വിദ്യാര്‍ത്ഥികളുടെ
എണ്ണം വർദ്ധിക്കുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി) ഇത്തരം
വിദ്യാർത്ഥി കുടിയേറ്റത്തിന്റെ പ്രധാന
കാരണങ്ങൾ എന്തൊക്കെയാണെന്ന്
വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍
കണ്ടെത്തലുകൾ എന്തൊക്കെയാണ്; ആയത്
പരിഹരിക്കുന്നതിന് സ്വീകരിക്കാൻ
ഉദ്ദേശിക്കുന്ന പദ്ധതികളുടെ വിശാദംശം
ലഭ്യമാക്കുമോ?
നാല്
വർഷ ബിരുദകോഴ്സുകൾ നടപ്പിലാക്കിയതിലെ
പോരായ്മകൾ
1242 ശ്രീ.
റോണി. കെ. ബേബി :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത
വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) ദേശീയ
വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി
ആരംഭിച്ച നാല് വർഷ ബിരുദകോഴ്സുകൾ
(എഫ്.വൈ.യു.ജി.പി.) നടപ്പിലാക്കിയതിലെ
പോരായ്മകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി) പ്രസ്തുത
കോഴ്സുകൾ നടപ്പിലാക്കിയത് മൂലം
വിദ്യാഭ്യാസ മേഖലയുടെ നിലവാരം
കുറഞ്ഞതായി വിലയിരുത്തുന്നുണ്ടോ; നിലവിൽ
പ്രതിവർഷം ലക്ഷത്തിലധികം വിദ്യാർത്ഥികൾ
സി.യു.ഇ.റ്റി. എഴുതി സംസ്ഥാനത്തിന്
പുറത്തെ സർവ്വകലാശാലകളിൽ പ്രവേശനം
നേടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഇത് ഒഴിവാക്കുന്നതിന് നടപ്പിലാക്കാൻ
ഉദ്ദേശിക്കുന്ന നടപടികൾ വിശദമാക്കുമോ;
(സി) പ്രസ്തുത
നാല് വർഷ ബിരുദകോഴ്സുകൾ
പുന:പരിശോധിക്കുന്നതിന് പദ്ധതിയുണ്ടോ;
(ഡി) സംസ്ഥാനത്തെ
വിവിധ സർവ്വകലാശാലകളുടെ കീഴിൽ പകുതിയോളം
ബിരുദ സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണെന്ന
ആക്ഷേപം പരിഹരിക്കുന്നതിന് എന്തെങ്കിലും
പുതിയ പദ്ധതികളുണ്ടോ; വിശദമാക്കാമോ?
മഞ്ചേശ്വരം
ഗോവിന്ദപൈ മെമ്മോറിയൽ ഗവ.കോളേജിലെ പുതിയ
ഡിഗ്രി കോഴ്സുകൾ
1243 ശ്രീ.
എ. കെ. എം. അഷ്റഫ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത
വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) മഞ്ചേശ്വരം
ഗോവിന്ദപൈ മെമ്മോറിയൽ ഗവ.കോളേജിൽ
ഏതൊക്കെ പുതിയ ഡിഗ്രി കോഴ്സുകൾ
തുടങ്ങുന്നതിനാണ് കണ്ണൂർ
യൂണിവേഴ്സിറ്റിക്ക് കോളേജ് അധികൃതർ
അപേക്ഷ നൽകിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി) പുതിയ
കോഴ്സുകൾ തുടങ്ങുന്നതിന്റെ ഭാഗമായി
യൂണിവേഴ്സിറ്റി അധികൃതർ പ്രസ്തുത
കോളേജിൽ സന്ദർശനം നടത്തിയിട്ടുണ്ടോ; ഇത്
സംബന്ധിച്ച് വിശദ വിവരങ്ങൾ
ലഭ്യമാക്കുമോ;
(സി) സന്ദർശനം
നടത്തിയ യൂണിവേഴ്സിറ്റി അധികൃതർ ഏതൊക്കെ
കോഴ്സുകൾ തുടങ്ങുന്നതിനാണ് ശിപാർശ
നൽകിയിട്ടുള്ളതെന്ന് വിശദമാക്കുമോ;
പ്രസ്തുത കോഴ്സുകൾ തുടങ്ങുന്നതിന്
സർക്കാറിന് സാമ്പത്തിക ബാധ്യത
വരുന്നുണ്ടോ; ഉണ്ടെങ്കിൽ വിശദ വിവരങ്ങൾ
ലഭ്യമാക്കുമോ;
(ഡി) പ്രസ്തുത
കോളേജ് അധികൃതർ അപേക്ഷ നൽകിയ ബി.എ.
ഫംഗ്ഷനല്‍ അറബിക് വിത്ത് പ്രഫഷണല്‍
ട്രാന്‍സലേഷന്‍ &
ഇന്റര്‍പ്രറ്റേഷന്‍ എന്ന കോഴ്സ്
തുടങ്ങുന്നതിന് എന്തെങ്കിലും തടസ്സങ്ങൾ
ഉണ്ടോയെന്ന് വ്യക്തമാക്കുമോ;
(ഇ) വിദേശത്ത്
ഏറെ തൊഴിൽ സാധ്യത ഉള്ള പ്രസ്തുത കോഴ്സ്
തുടങ്ങുന്നതിന് നടപടി സ്വീകരിക്കുമോ?
ഉപരി
പഠനത്തിനായി വിദ്യാർത്ഥികൾ
സംസ്ഥാനത്തിന് പുറത്തു പോകുന്ന പ്രവണത
1244 ശ്രീ.
ഉല്ലാസ് കോവൂർ
ശ്രീ.
വിഷ്ണു മോഹൻ
ശ്രീ.
വി. കുഞ്ഞികൃഷ്ണൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത
വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) ഉന്നത
വിദ്യാഭ്യാസത്തിനായി വിദ്യാർത്ഥികൾ
വിദേശ രാജ്യങ്ങളിലെയും മറ്റ്
സംസ്ഥാനങ്ങളിലെയും കോളേജുകൾ
തെരഞ്ഞെടുക്കുന്ന പ്രവണത
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ; എങ്കിൽ ഇത്
ഗൗരവത്തോടെ കാണുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ബി) ഇതിനുള്ള
കാരണത്തെക്കുറിച്ച് സമഗ്ര പഠനം
നടത്തുമോ; വ്യക്തമാക്കാമോ;
(സി) പുതിയ
തലമുറയുടെ അഭിരുചിക്കനുസൃതമായി ജോലി
സാധ്യത മുൻ നിർത്തി കോഴ്‌സുകൾ
പരിഷ്കരിക്കാൻ നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
പുനലൂർ
മണ്ഡലത്തിലെ ഉന്നത വിദ്യാഭ്യാസ
സ്ഥാപനങ്ങൾ
1245 ശ്രീ.
സി. അജയപ്രസാദ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത
വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) പുനലൂർ
മണ്ഡലത്തിൽ കോളേജ് വിദ്യാഭ്യാസ
മേഖലയിലും സാങ്കേതിക വിദ്യാഭ്യാസ
രംഗത്തും നിലവിൽ പ്രവർത്തിച്ചു വരുന്ന
കോളേജുകളിൽ സർക്കാർ, എയ്‌ഡഡ്,
ആട്ടോണമസ്, സ്വാശ്രയ കോളേജുകൾ
എന്നിങ്ങനെ വേർതിരിച്ച് വ്യക്തമാക്കാമോ;
(ബി)
പുനലൂർ മണ്ഡലത്തിലെ പാവപ്പെട്ട
വിദ്യാർത്ഥികൾക്ക് അസാപ്പിന്റെ (എ. എസ്.
എ. പി.) പഠന സൗകര്യങ്ങൾ ഏറ്റവുമടുത്ത്
ലഭിക്കുന്നതിനായി പുതിയ എ. എസ്. എ. പി.
പഠന കേന്ദ്രം പുനലൂർ മണ്ഡലത്തിൽ
ആരംഭിക്കുന്നതിനുള്ള
നടപടികളുണ്ടാകുമോയെന്ന് വിശദമാക്കാമോ?
ഡിജിറ്റൽ
പഠന സൗകര്യങ്ങൾ
1246 ശ്രീ.
കെ. പ്രേംകുമാര്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത
വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) ഉന്നത
വിദ്യാഭ്യാസ മേഖലയിലെ ഡിജിറ്റൽ പഠന
സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി
നടപ്പിലാക്കിവരുന്ന പദ്ധതികൾ
ഏതെല്ലാമാണെന്നും അവയ്ക്കായി
അനുവദിച്ചിട്ടുള്ള തുകയും ഇതുവരെയുള്ള
പുരോഗതിയും വിശദമാക്കാമോ?
ഗവണ്‍മെന്റ്
കാേളേജുകളില്‍ പുതുതായി കാേഴ്സുകള്‍
1247 ശ്രീ.
കെ. വി. സുമേഷ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത
വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) സംസ്ഥാനത്തെ
ഗവണ്‍മെന്റ് കാേളേജുകളില്‍ പുതുതായി
കാേഴ്സുകള്‍
അനുവദിക്കുന്നതിനെക്കുറിച്ച്
അലാേചിക്കുന്നുണ്ടാേ; വിശദാംശം
നല്‍കാമാേ;
(ബി) കണ്ണൂര്‍
വനിതാ കാേളേജില്‍ പുതിയ കാേഴ്സുകള്‍
ആരംഭിക്കാനുള്ള നടപടികള്‍
സ്വീകരിക്കാമാേ?
കോടിയേരി
ബാലകൃഷ്ണൻ കോളേജിന്റെ അടിസ്ഥാന സൗകര്യ
വികസനം
1248 ശ്രീ.
കാരായി രാജൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത
വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) തലശ്ശേരി
കോടിയേരി ബാലകൃഷ്ണൻ കോളേജിന്റെ അടിസ്ഥാന
സൗകര്യ വികസനത്തിനായി ഉന്നത വിദ്യാഭ്യാസ
വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നും തുക
അനുവദിക്കുന്നതുമായി ബന്ധപ്പെട്ട്
എന്തെങ്കിലും പ്രപ്പോസൽ പരിഗണനയിലുണ്ടോ;
ഉണ്ടെങ്കിൽ ആയത് സംബന്ധിച്ച് എന്തൊക്കെ
നടപടിക്രമങ്ങൾ ആണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
ഉന്നത
വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക്
പോകുന്നത് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ
1249 ശ്രീ.
പാറക്കൽ അബ്‌ദുല്ല :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത
വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) ഉന്നത
വിദ്യാഭ്യാസത്തിനായി ഓരോ വർഷവും
വിദേശത്തേക്ക് പോകുന്ന വിദ്യാർത്ഥികളുടെ
എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി) ഇത്
കാരണം സംസ്ഥാനത്തെ എഞ്ചിനീയറിംഗ്
കോളേജുകളിലും ആർട്സ് ആൻഡ് സയൻസ്
കോളേജുകളിലും ഒട്ടേറെ സീറ്റുകൾ
ഒഴിഞ്ഞുകിടക്കുന്ന സാഹചര്യം
നിലവിലുണ്ടോ; വ്യക്തമാക്കാമോ;
(സി) ഇത്
സാമ്പത്തികരംഗത്തും സാമൂഹികമായും
സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ
പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
(ഡി) എങ്കിൽ
ഇത് പരിഹരിക്കാൻ ഭാവിയിൽ എന്തൊക്കെ
നടപടികൾ സ്വീകരിക്കുമെന്ന്
വിശദമാക്കാമോ?
ഉന്നത
വിദ്യാഭ്യാസ മേഖലയില്‍ നടപ്പിലാക്കിയ
സമഗ്രമായ പ്രവര്‍ത്തനങ്ങള്‍
1250 ശ്രീ.
ജി. സ്റ്റീഫന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത
വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) മുന്‍
സര്‍ക്കാരിന്റെ കാലത്ത് ഉന്നത
വിദ്യാഭ്യാസ മേഖലയില്‍ നടപ്പിലാക്കിയ
സമഗ്രമായ പ്രവര്‍ത്തനങ്ങള്‍ മുഖേന
കേരളത്തിലെ സര്‍വ്വകലാശാലകളും
കലാലയങ്ങളും ദേശീയ - അന്തര്‍ദേശീയ
ഗുണനിലവാര പരിശോധനകളില്‍ കൈവരിച്ച
മികച്ച നേട്ടങ്ങള്‍ എന്തെല്ലാമെന്ന്
അറിയിക്കുമോ?
ആലത്തൂര്‍
നിയോജകമണ്ഡലത്തില്‍ ഉന്നതവിദ്യാഭ്യാസ
വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന
സ്ഥാപനങ്ങള്‍
1251 ശ്രീ.
ടി. എം. ശശി :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത
വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) ആലത്തൂര്‍
നിയോജകമണ്ഡലത്തില്‍ ഉന്നത വിദ്യാഭ്യാസ
വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന
സ്ഥാപനങ്ങളുടെ വിവരങ്ങള്‍ നല്‍കാമോ; ഈ
സ്ഥാപനങ്ങളില്‍ അധിക/പുതിയ കോഴ്സുകള്‍
തുടങ്ങുന്നതിന് ഏതെങ്കിലും പദ്ധതി
നിലവിലുണ്ടോ; വിശദമാക്കാമോ;
(ബി) പ്രസ്തുത
സ്ഥാപനങ്ങളില്‍ അടിസ്ഥാന സൗകര്യ
വികസനവുവായി ബന്ധപ്പെട്ട് നിലവില്‍
ഏതെങ്കിലും പ്രവൃത്തികള്‍ നടന്നു വരികയോ
അല്ലെങ്കില്‍ ഇതുമായി ബന്ധപ്പെട്ട
ഏതെങ്കിലും പ്രൊപ്പോസലുകളോ
പരിഗണനയിലുണ്ടോ?
കോഴിക്കോട്
ഗവണ്മെന്റ് ആര്‍ട്സ് കോളേജിലെ
സ്റ്റേഡിയം നവീകരണം
1252 ശ്രീ.
പി. എ. മുഹമ്മദ് റിയാസ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത
വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) കേരള
ക്രിക്കറ്റ് അസോസിയേഷന്റെ
പങ്കാളിത്തത്തോടെ കോഴിക്കോട് ഗവണ്മെന്റ്
ആര്‍ട്സ് കോളേജിലെ സ്റ്റേഡിയം
നവീകരിക്കുന്ന പദ്ധതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി) പ്രസ്തുത
പദ്ധതിയുടെ നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ;
(സി) പ്രസ്തുത
പദ്ധതി എന്ന് പൂര്‍ത്തിയാക്കാനാണ്
ലക്ഷ്യം വക്കുന്നതെന്ന് വ്യക്തമാക്കാമോ?
ഉന്നത
വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം
1253 ശ്രീ.
ടി. ജെ. വിനോദ്
ശ്രീമതി
ഉഷ വിജയൻ
ശ്രീ.
കെ. എം. അഭിജിത്ത്
ശ്രീ.
കെ. പ്രവീൺ കുമാർ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത
വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) വിദേശ
സർവകലാശാലകളിലേക്കും മറ്റ്
സംസ്ഥാനങ്ങളിലേക്കും വിദ്യാർത്ഥികൾ
ഉന്നത പഠനത്തിന് പോകുന്ന പ്രവണത
കുറയ്ക്കാൻ എന്തെല്ലാം ചെയ്യാൻ
സാധിക്കുമെന്ന് പരിശോധിച്ചിട്ടുണ്ടോ;
(ബി) ഉന്നതവിദ്യാഭ്യാസത്തിന്റെ
ഗുണനിലവാരം ഉയർത്തുന്നതിന് കർമ്മപരിപാടി
തയ്യാറാക്കുമോ; വിശദമാക്കാമോ;
(സി) വിദ്യാർത്ഥികളുടെ
മാനസികാരോഗ്യവും ക്യാമ്പസ് സുരക്ഷയും
ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികൾ
സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
മാനന്തവാടി
മണ്ഡലത്തിൽ നടപ്പിലാക്കിയ ഉന്നത
വിദ്യാഭ്യാസ പദ്ധതികൾ
1254 ശ്രീമതി
ഉഷ വിജയൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത
വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) മുൻ
സര്‍ക്കാരിന്റെ കാലത്ത് മാനന്തവാടി
മണ്ഡലത്തിൽ നടപ്പിലാക്കിയ ഉന്നത
വിദ്യാഭ്യാസ പദ്ധതികൾ ഏതൊക്കെയാണെന്ന്
വിശദമാക്കാമോ; വർഷം തിരിച്ചുള്ള
കണക്കുകൾ ലഭ്യമാക്കാമോ; പ്രവൃത്തികൾ
നടന്നുവരുന്ന നിലവിലുള്ള പദ്ധതികളുടെ
പുരോഗതി കൂടി വ്യക്തമാക്കാമോ?
കോളേജ്
വിദ്യാര്‍ത്ഥിനികള്‍ക്ക് 1000 രൂപ
പ്രതിമാസ സ്റ്റൈപ്പന്‍ഡ്
1255 ശ്രീ.
സനീഷ്‌കുമാര്‍ ജോസഫ്
ശ്രീ.
രമേഷ് പിഷാരടി
ശ്രീ.
സുമേഷ് അച്ചുതൻ
ശ്രീ.
രാജൻ. ജെ. പല്ലൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത
വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) കോളേജ്
വിദ്യാര്‍ത്ഥിനികള്‍ക്കായി പ്രഖ്യാപിച്ച
1000 രൂപ പ്രതിമാസ സ്റ്റൈപ്പന്‍ഡ് എന്ന
ഇന്ദിരാ ഗ്യാരന്റി എന്ന് മുതലാണ്
നടപ്പാക്കാൻ ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കാമോ;
(ബി) എല്ലാ
മാസവും പ്രസ്തുത
സ്റ്റൈപ്പന്‍ഡിന്റെ വിതരണം
ഉറപ്പുവരുത്തുന്നതിന് നടപടികള്‍
സ്വീകരിക്കുമോ; മറ്റ് സ്റ്റൈപ്പന്‍ഡുകളോ
ഫെല്ലോഷിപ്പുകളോ ലഭിക്കുന്ന
പെണ്‍കുട്ടികള്‍ക്കും ഇന്ദിരാ
ഗ്യാരന്റിയ്ക്ക് അര്‍ഹതയുണ്ടോ;
വ്യക്തമാക്കാമോ;
(സി) ഉന്നത
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ
വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന വിവിധ
സ്റ്റൈപ്പന്‍ഡുകളും ഗവേഷകര്‍ക്കുള്ള
ഫെല്ലോഷിപ്പും സമയബന്ധിതമായി
ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍
നടപടികള്‍ സ്വീകരിക്കുമോ?
കോളേജ്
വിദ്യാർത്ഥിനികൾക്ക് സ്കോളർഷിപ്പ്
1256 ശ്രീ.
കെ. പ്രവീൺ കുമാർ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത
വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഉന്നത വിദ്യാഭ്യാസ രംഗത്ത്
നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന കർമ്മ
പദ്ധതികൾ എന്തെല്ലാമെന്ന് വിശദമാക്കുമോ;
(ബി) കോളേജ്
വിദ്യാർഥിനികൾക്ക് 1000 രൂപ
സ്കോളർഷിപ്പ് നൽകാനുള്ള പദ്ധതി
ഈ അധ്യായന വർഷം തന്നെ
നടപ്പിലാക്കുമോയെന്ന് വ്യക്തമാക്കുമോ;
(സി) നാലുവർഷ
ബിരുദ പ്രോഗ്രാമുകൾ സംബന്ധിച്ച്
പഠിക്കാൻ സമിതിയെ നിയോഗിക്കുമോയെന്ന്
വിശദമാക്കുമോ?
താനൂർ
സി. എച്ച്. മുഹമ്മദ് കോയ മെമ്മോറിയൽ ഗവ.
കോളേജിലെ അധ്യാപക തസ്തികകള്‍
1257 ശ്രീ.
പി. കെ. നവാസ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത
വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) സി.
എച്ച്. മുഹമ്മദ് കോയ മെമ്മോറിയൽ ഗവ.
കോളേജ് താനൂരിൽ 2020 - 2021 അധ്യയന
വർഷത്തിൽ മലയാളം ഇന്റഗ്രേറ്റഡ് എം. എം.
പ്രോഗ്രാം ആരംഭിച്ചതിന്റെ ഭാഗമായി എത്ര
അധ്യാപക തസ്തികകൾ പുനർവിന്യാസം
(ഷിഫ്റ്റിംഗ്) വഴി
അനുവദിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ;
(ബി) പ്രസ്തുത
കോളേജിലെ മലയാള വിഭാഗത്തിന്റെ
ജോലിഭാരത്തിന് ആനുപാതികമായി ഏഴ് പുതിയ
തസ്തികകൾ ലഭിക്കേണ്ടതായിരുന്നുവെന്നും
ലഭിച്ച തസ്തികകൾക്കു പുറമേ ഒരു തസ്തിക
കൂടി അനുവദിക്കണമെന്നും അഭ്യർത്ഥിച്ച്
കോളേജ് പ്രിൻസിപ്പല്‍
അപേക്ഷിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി) 2026
നവംബർ 30 വരെ കാലാവധിയുള്ള അസിസ്റ്റന്റ്
പ്രൊഫസർ ഇൻ മലയാളം റാങ്ക് ലിസ്റ്റിൽ
നിന്നും നിയമനം ലഭ്യമാകും വിധം ഒരു
തസ്തിക കൂടി സി. എച്ച്. മുഹമ്മദ് കോയ
മെമ്മോറിയൽ ഗവ. കോളേജ് താനൂരിലേക്ക്
പുനർവിന്യസിച്ചു നൽകുന്ന കാര്യം
പരിഗണിക്കുമോ;
(ഡി) ഗവ.
ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ മലയാളം
വിഷയത്തിൽ ആകെ എത്ര അധിക തസ്തികകൾ
ഉണ്ടെന്നും അവ ഏതൊക്കെ
കോളേജുകളിലാണെന്നും അറിയിക്കാമോ;
പ്രസ്തുത തസ്തികകള്‍ റദ്ദാക്കുന്നതില്‍
അന്തിമ തീരുമാനം കൈക്കൊള്ളുന്നതിനു
മുൻപ് സി. എച്ച്. മുഹമ്മദ് കോയ
മെമ്മോറിയൽ ഗവ. കോളേജ് താനൂരിലെ മലയാളം
അധ്യാപക തസ്തിക സംബന്ധിച്ച പരാതികൾ
പരിഹരിക്കുമോയെന്ന് അറിയിക്കാമോ?
ആർട്സ്
ആൻഡ് സയൻസ് കോളേജുകളിൽ അധ്യാപക അധിക
തസ്തിക
1258 ശ്രീ.
കെ. കെ. വത്സരാജ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത
വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) സംസ്ഥാനത്തെ
ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ അധിക
തസ്തികകൾ നിലവിലുണ്ടോ; എങ്കിൽ അധിക
തസ്തിക നിലനിൽക്കുന്ന കോളേജിന്റെ പേര്,
വിഷയം, അധിക തസ്തികകളുടെ എണ്ണം എന്നിവ
വ്യക്തമാക്കാമോ;
(ബി) ഉന്നത
വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള ആർട്സ്
ആൻഡ് സയൻസ് കോളേജുകളിൽ (മ്യൂസിക്
കോളേജുകൾ ഉൾപ്പെടെ) നിലവിൽ എത്ര മലയാളം
സ്ഥിരാധ്യാപകർ സേവനമനുഷ്ഠിക്കുന്നുണ്ട്;
കോളേജിന്റെ പേര്, കോളേജിൽ
അനുവദിക്കപ്പെട്ട തസ്തികകളുടെ എണ്ണം,
അധ്യാപകരുടെ പേര്, തസ്തികയുടെ പേര്
എന്നിവ സഹിതം വ്യക്തമാക്കാമോ;
(സി) ആർട്സ്
ആൻഡ് സയൻസ് കോളേജ്, തവനൂരിൽ ഹിന്ദി,
അറബി അധ്യാപക തസ്തികകള്‍
പുനർവിന്യാസത്തിലൂടെ അനുവദിച്ചിട്ടും
മലയാളത്തിന് തസ്തിക അനുവദിക്കാത്തതു
സംബന്ധിച്ച പരാതികൾ/ അപേക്ഷകൾ
സർക്കാരിന്റെ പരിഗണനയിലുണ്ടോ;
വിശദമാക്കാമോ;
(ഡി) മലയാളം
വിഷയത്തിന് വിവിധ കോളേജുകളിൽ
നിലനിൽക്കുന്ന അധിക തസ്തികകളിലൊന്ന് ഗവ.
കോളേജ്, തവനൂരിലേക്ക് പുനർവിന്യസിച്ചു
നൽകി നിലവിലെ പി.എസ്.സി. റാങ്ക്
ലിസ്റ്റിൽ നിന്നും നിയമനം നടത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഇ) മലയാളത്തിലെ
അധ്യാപക തസ്തിക പുനർവിന്യാസം
സംബന്ധിച്ച് സമാനമായ മറ്റു പരാതികൾ
ലഭിച്ചിട്ടുണ്ടോ; എങ്കിൽ അവ
ഏതൊക്കെയാണെന്നു വിശദമാക്കാമോ; അവയിൽ
ഉദ്യോഗാർത്ഥികൾക്ക് അനുകൂലമാം വിധം
നടപടികൾ സ്വീകരിക്കുമോ?
സർവകലാശാലകളിൽ
അധ്യാപക/ അനധ്യാപക മേഖലയിലെ സംവരണം
1259 പ്രൊഫ.
പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത
വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) സർവകലാശാലകളിൽ
അധ്യാപക/ അനധ്യാപക മേഖലയിൽ താൽക്കാലിക,
കരാർ തസ്തികകളിൽ നടത്തുന്ന നിയമനങ്ങളിൽ
സംവരണ വിഭാഗങ്ങൾക്ക് ആനുപാതിക
പ്രാതിനിധ്യം ഉറപ്പാക്കുന്നുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(ബി) പ്രസ്തുത
തസ്തികകളിൽ സംവരണ തത്വം
ഉറപ്പാക്കുന്നതിന് സ്വീകരിക്കുന്ന
നടപടികളുടെ വിശദവിവരം ലഭ്യമാക്കുമോ?
സര്‍ക്കാര്‍
കോളേജുകളിലെ പ്രൊഫസര്‍മാരുടേയും
ലക്ചറര്‍മാരുടേയും ഒഴിവുകള്‍
1260 ശ്രീ.
യു. ആര്‍. പ്രദീപ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത
വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) സര്‍ക്കാര്‍
കോളേജുകളില്‍ പ്രൊഫസര്‍മാരുടേയും
ലക്ചറര്‍മാരുടേയും എത്ര തസ്തികകളാണ്
നിലവിലുള്ളത്; ഓരോ വിഭാഗത്തിലേയും
പ്രത്യേകം വ്യക്തമാക്കാമോ;
(ബി) ഇതില്‍
ഏതെല്ലാം വിഭാഗത്തിലെ തസ്തികകളാണ്
ഒഴിഞ്ഞ് കിടക്കുന്നത്; ഈ ഒഴിവുകള്‍
നികത്തുന്നതിന് എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്; വിശദാംശങ്ങള്‍
വ്യക്തമാക്കാമോ?
ഉന്നതവിദ്യാഭ്യാസ
വകുപ്പിലെ ഉദ്യോഗസ്ഥരുടെ യോഗം
സംബന്ധിച്ച്
1261 ശ്രീ.
കെ. യു. ജനീഷ് കുമാര്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത
വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) അന്താരാഷ്ട്ര
യോഗാദിനത്തിന്റെ മുന്നൊരുക്കങ്ങൾ ചർച്ച
ചെയ്യാൻ ബഹു. ഗവർണർ ഉന്നതവിദ്യാഭ്യാസ
വകുപ്പിലെ ഉദ്യോഗസ്ഥരുടെ യോഗം നേരിട്ട്
വിളിച്ചുചേർത്തത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി) പ്രസ്തുത
ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തത്
വകുപ്പ് മന്ത്രിയുടെ അറിവും
സമ്മതത്തോടെയുമായിരുന്നോ;
(സി) പ്രസ്തുത
യോഗത്തിൽ പങ്കെടുത്ത ഉദ്യോഗസ്ഥരുടെ
പേരും ഔദ്യോഗിക മേൽവിലാസവും നൽകാമോ;
(ഡി) പ്രസ്തുത
ഉദ്യോഗസ്ഥർക്കെതിരെ വിശദീകരണം ചോദിക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ?
കോളേജ്
അധ്യാപക നിയമനം
1262 ശ്രീ.
എം. വിന്‍സെന്റ്
ശ്രീമതി
കെ. കെ. രമ
ശ്രീ.
വി. ടി. സൂരജ്
ശ്രീമതി
വിദ്യാ ബാലകൃഷ്ണൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത
വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) മുന്‍
സർക്കാരിന്റെ കാലത്ത് കോളേജ് അധ്യാപക
നിയമനം തടസ്സപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി) മുന്‍
സർക്കാരിന്റെ കാലത്തെ നടപടികളുടെ
ഭാഗമായി അധ്യാപക തസ്തികകൾ ഇല്ലാതായത്
സംബന്ധിച്ച വിഷയം പരിശോധിക്കുമോ;
വിശദമാക്കുമോ;
(സി) അധ്യാപക
തസ്തികകളിൽ പി.എസ്.സി. റാങ്ക്
പട്ടികയിൽ ഒന്നാം റാങ്ക് ലഭിച്ചവർക്ക്
പോലും ജോലി ലഭ്യമാകാത്ത സാഹചര്യം
ഉണ്ടായിട്ടുണ്ടോ; എങ്കില്‍ ഇതിന്
പരിഹാരം കാണുമോ എന്ന് അറിയിക്കുമോ?
ചിറയിൻകീഴ്
നിയോജകമണ്ഡലത്തിൽ സർക്കാർ കോളേജ്
1263 ശ്രീമതി
രമ്യ ഹരിദാസ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത
വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) സർക്കാർ
ആർട്സ് ആൻഡ് സയൻസ് കോളേജ് ഇല്ലാത്ത
ചിറയിൻകീഴ് നിയോജകമണ്ഡലത്തിൽ പുതിയ
ആർട്സ് ആൻഡ് സയൻസ് കോളേജ് ആരംഭിക്കുന്ന
കാര്യം പരിഗണിക്കുമോ;
(ബി) എല്ലാ
നിയോജകമണ്ഡലങ്ങളിലും ഒരു സർക്കാർ കോളേജ്
എന്ന നയം നടപ്പിലാക്കുമോ;
വ്യക്തമാക്കാമോ?
മഞ്ചേശ്വരം
ഗോവിന്ദ പൈ സ്മാരക കോളേജിൽ പുതിയ
കോഴ്സുകൾ
1264 ശ്രീ.
എ. കെ. എം. അഷ്റഫ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത
വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) മഞ്ചേശ്വരം
ഗോവിന്ദ പൈ സ്മാരക കോളേജിൽ പുതിയ
കോഴ്സുകൾ തുടങ്ങുന്നതിന് പ്രൊപ്പോസൽ
ലഭിച്ചിട്ടുണ്ടോ; ഇത് സംബന്ധിച്ച് വിശദ
വിവരങ്ങൾ ലഭ്യമാക്കാമോ;
(ബി) പ്രസ്തുത
കോഴ്സുകൾ എപ്പോൾ തുടങ്ങാൻ കഴിയുമെന്ന്
വ്യക്തമാക്കുമോ?
നിലമ്പൂർ
ഗവൺമെന്റ് കോളേജിന്റെ കെട്ടിട നിർമ്മാണം
ആരംഭിക്കുന്നതിനുള്ള നടപടി
1265 ശ്രീ.
ആര്യാടന്‍ ഷൗക്കത്ത് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത
വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) നിലമ്പൂർ
ഗവൺമെന്റ് കോളേജിന്റെ കെട്ടിട
നിർമ്മാണത്തിനായി കിഫ്‌ബി പദ്ധതി
പ്രകാരം പതിമൂന്ന് കോടി രൂപ
നീക്കിവെച്ചിരുന്നുവെങ്കിലും നിർമ്മാണ
പ്രവൃത്തി ആരംഭിക്കാത്തത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; പ്രസ്തുത
കോളേജിന്റെ കെട്ടിട നിർമ്മാണം
ആരംഭിക്കുവാനുള്ള നടപടികൾ
സ്വീകരിക്കുമോ?
എറണാകുളം
മഹാരാജാസ് കോളേജ് ക്യാമ്പസ് രാഷ്ട്രീയം
1266 ശ്രീ.
ടി. ജെ. വിനോദ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത
വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) എറണാകുളം
മഹാരാജാസ് കോളേജ് ക്യാമ്പസിനുള്ളിൽ
വിദ്യാർത്ഥി രാഷ്ട്രീയം അനുവദനീയമാണോ;
ഇതിന് നിലവിലുള്ള ചട്ടങ്ങൾ
എന്തൊക്കെയാണ്; വിദ്യാർത്ഥി സംഘടനകൾക്ക്
നടത്താൻ അനുമതിയുള്ള പ്രവർത്തനങ്ങൾ
ഏതെല്ലാമാണ്; കോളേജ് ക്യാമ്പസിൽ
രാഷ്ട്രീയ സംഘടനകളുടെ പ്രവർത്തനങ്ങൾക്ക്
എന്തെങ്കിലും നിയന്ത്രണം നിലവിലുണ്ടോ;
വിശദാംശം നൽകുമോ;
(ബി) മഹാരാജാസ്
കോളേജ് ക്യാമ്പസിൽ വിദ്യാർഥി
സംഘടനകൾക്ക് പ്രത്യേക ഓഫീസ് മുറികൾ
അനുവദിച്ചിട്ടുണ്ടോ; കോളേജ്
കെട്ടിടത്തിനുള്ളിൽ ഏതെങ്കിലും
വിദ്യാർഥി സംഘടനയുടെ ഓഫീസ്
പ്രവർത്തിക്കുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ
എന്ത് അടിസ്ഥാനത്തിലാണ്
അനുവദിച്ചിരിക്കുന്നത്; സർക്കാർ കോളേജ്
കെട്ടിടങ്ങളിൽ സംഘടനാ ഓഫീസുകൾ
പ്രവർത്തിപ്പിക്കുന്നതിന് അനുമതി
നൽകിയിട്ടുണ്ടോ;
(സി) കോളേജ്
കെട്ടിടങ്ങളിലും ഭിത്തികളിലും സംഘടനാ
ചിഹ്നങ്ങൾ, പോസ്റ്ററുകൾ, ചിത്രങ്ങൾ,
മുദ്രാവാക്യങ്ങൾ തുടങ്ങിയവ
പ്രദർശിപ്പിക്കുന്നത് അനുവദനീയമാണോ;
മഹാരാജാസ് കോളേജിന്റെ ഭിത്തികളിൽ
മരണപ്പെട്ടവരുടെയും പൂര്‍വ്വ
വിദ്യാര്‍ത്ഥികളുടേയും ചിത്രങ്ങൾ,
സ്മാരകങ്ങൾ, സൂക്തങ്ങൾ തുടങ്ങിയവ
സ്ഥാപിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ അവ
സ്ഥാപിക്കാൻ അനുമതി നൽകിയിട്ടുണ്ടോ;
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇത്തരം
ചിത്രങ്ങൾ/ സ്മാരകങ്ങൾ
സ്ഥാപിക്കുന്നതിന് നിലവിലുള്ള ചട്ടങ്ങൾ
എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
(ഡി) കോളേജ്
ക്യാമ്പസിൽ സ്ഥാപിച്ചിട്ടുള്ള
അനുമതിയില്ലാത്ത നിർമ്മാണങ്ങൾ,
സ്മാരകങ്ങൾ, മറ്റ് ഘടനകൾ എന്നിവ നീക്കം
ചെയ്യുന്നതിന് ഉത്തരവാദിത്തമുള്ള
അധികാരി ആരാണ്; മഹാരാജാസ് കോളേജിലെ
അഭിമന്യു സ്മാരകം ഉൾപ്പെടെയുള്ള
നിർമ്മാണ പ്രവർത്തനങ്ങൾ എന്ത്
അടിസ്ഥാനത്തിലാണ് അനുവദിച്ചത്; പ്രസ്തുത
സ്മാരകം/ നിർമ്മാണ പ്രവർത്തനങ്ങൾക്ക്
കോളേജ് കൗൺസിൽ, പ്രിൻസിപ്പൽ,
വിദ്യാഭ്യാസ വകുപ്പ് എന്നിവരുടെ അനുമതി
ലഭിച്ചിട്ടുണ്ടോ; അനുമതിയില്ലാതെ
നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയതായി
കണ്ടെത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ
സ്വീകരിച്ച നടപടി എന്താണ്; അഭിമന്യു
സ്മാരകം ഉൾപ്പെടെയുള്ള നിർമ്മിതികൾ
നീക്കം ചെയ്യുന്നതിനായി നടപടി
സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണം
വ്യക്തമാക്കാമോ;
(ഇ) നിലവിലുള്ള
മഹാരാജാസ് കോളേജ് പ്രിൻസിപ്പലിന്റെ
വിദ്യാഭ്യാസ യോഗ്യത, സേവന പരിചയം,
നിലവിലെ പദവിയിലേക്കുള്ള നിയമനം എന്നീ
വിശദാംശങ്ങൾ വ്യക്തമാക്കാമോ;
(എഫ്) മഹാരാജാസ്
കോളേജിലെ മെൻസ് ഹോസ്റ്റലിൽ എത്ര
വിദ്യാർഥികളെ ഉൾക്കൊള്ളിക്കാൻ
സാധിക്കും; നിലവിൽ മെൻസ് ഹോസ്റ്റലിൽ
താമസിക്കുന്ന വിദ്യാർഥികളുടെ എണ്ണം
എത്രയാണ്; ഹോസ്റ്റലിൽ താമസിക്കുന്ന
വിദ്യാർഥികളുടെ യോഗ്യത, പ്രവേശന
മാനദണ്ഡം, താമസ കാലാവധി എന്നിവ
സംബന്ധിച്ച ചട്ടങ്ങൾ എന്തൊക്കെയാണ്;
പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾ
ഇപ്പോഴും ഹോസ്റ്റലിൽ താമസിക്കുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; കോളേജ്
ഹോസ്റ്റലുകളുടെ ചുമതല വഹിക്കുന്ന
ഉദ്യോഗസ്ഥന്‍ ആരാണ്; പഠനം
പൂർത്തിയാക്കിയവർ ഹോസ്റ്റലിൽ തുടരുന്നത്
ഒഴിവാക്കുന്നതിന് ബന്ധപ്പെട്ട
ഉദ്യോഗസ്ഥർ എന്ത് നടപടി സ്വീകരിച്ചു;
വിശദമാക്കാമോ;
(ജി) ഹോസ്റ്റൽ
നിയമലംഘനങ്ങൾ, അനധികൃത താമസം, അച്ചടക്ക
പ്രശ്നങ്ങൾ എന്നിവ സംബന്ധിച്ച് 2016 -
2026 കാലയളവിൽ പരാതികള്‍
ലഭിച്ചിട്ടുണ്ടോയെന്നും അതില്‍ നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ എന്നുമുള്ള
വിശദാംശം നൽകുമോ; മഹാരാജാസ് കോളേജിലെ
ക്യാമ്പസ് പ്രവർത്തനങ്ങൾ നിലവിലെ
ചട്ടങ്ങൾക്കും ഹൈക്കോടതി/ സുപ്രീം കോടതി
നിർദ്ദേശങ്ങൾക്കും അനുസൃതമാണെന്ന്
ഉറപ്പാക്കാൻ സ്വീകരിച്ച നടപടികൾ
എന്തൊക്കെയാണ്; കോളേജിലെ അക്കാദമിക്
അന്തരീക്ഷവും വിദ്യാർഥികളുടെ സുരക്ഷയും
ഉറപ്പാക്കുന്നതിനായി സ്വീകരിക്കാൻ
ഉദ്ദേശിക്കുന്ന തുടർ നടപടികൾ
എന്തൊക്കെയാണ്; വിശദമാക്കാമോ?
പട്ടാമ്പി
കോളേജിലെ പുതിയ കോഴ്സുകൾ
1267 ശ്രീ.
മുഹമ്മദ് മുഹസിന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത
വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) പട്ടാമ്പി
സർക്കാർ കോളേജിൽ നിലവിൽ ഏതൊക്കെ
കോഴ്‌സുകളാണ് ബിരുദ, ബിരുദാനന്തര
തലത്തിൽ ഉള്ളതെന്നും ഓരോന്നിലും
എത്രപേർക്കാണ് പ്രവേശനം
ലഭിക്കുന്നതെന്നും അറിയിക്കാമോ;
(ബി) പ്രസ്തുത
കോളേജിൽ പുതിയകാല സാധ്യതകൾ ഏറെയുള്ള
കോഴ്‌സുകൾ തുടങ്ങുന്ന കാര്യം സർക്കാർ
പരിഗണിക്കുമോ; എങ്കിൽ ഏതൊക്കെ
കോഴ്‌സുകളാണ് അനുവദിക്കുന്നതെന്ന്
അറിയിക്കാമോ?
ഗുരുവായൂര്‍
മണ്ഡലത്തില്‍ പുതിയ സര്‍ക്കാര്‍ കോളേജ്
1268 ശ്രീ.
എന്‍. കെ. അക്ബര്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത
വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) പുതിയ
സര്‍ക്കാര്‍ കോളേജുകള്‍ ആരംഭിക്കുന്നത്
പരിഗണനയിലുണ്ടോ;
(ബി) പുതിയ
സര്‍ക്കാര്‍ കോളേജുകള്‍ തുടങ്ങുന്നതിന്
വകുപ്പിന് മുന്നിലെത്തിയിട്ടുള്ള
നിര്‍ദ്ദേശങ്ങളില്‍ ഗുരുവായൂര്‍
മണ്ഡലത്തില്‍ കോളേജ് ആരംഭിക്കുന്നത്
സംബന്ധിച്ച നിര്‍ദ്ദേശമുണ്ടോ എന്ന്
വ്യക്തമാക്കാമോ?
ഗവണ്‍മെന്റ്
ബ്രണ്ണന്‍ കോളേജ് ഓഫ് ടീച്ചര്‍
എഡ്യൂക്കേഷന്റെ അടിസ്ഥാന സൗകര്യ വികസനം
1269 ശ്രീ.
കാരായി രാജൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത
വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) തലശ്ശേരി
നിയോജക മണ്ഡലത്തിലെ ഗവണ്‍മെന്റ്
ബ്രണ്ണന്‍ കോളേജ് ഓഫ് ടീച്ചര്‍
എഡ്യൂക്കേഷന്റെ അടിസ്ഥാന സൗകര്യ
വികസനത്തിന് ഉന്നത വിദ്യാഭ്യാസ
വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും
തുക അനുവദിക്കുന്നതിനായി പൊതുമരാമത്ത്
വകുപ്പ് തയ്യാറാക്കിയ ഡി.പി.ആര്‍.
കോളേജ് വിദ്യാഭ്യാസ വകുപ്പ്
ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്;
ആയതിന്റെ ഭരണാനുമതി ലഭ്യമാക്കുന്നതിനായി
ഇതുവരെ സ്വീകരിച്ചിട്ടുള്ള നടപടികള്‍
എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ?
തലശ്ശേരി
ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളേജ് ഓഫ്
ടീച്ചര്‍ എഡ്യൂക്കേഷനില്‍ എം. എഡ്.
കോഴ്സ്
1270 ശ്രീ.
കാരായി രാജൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത
വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) തലശ്ശേരി
ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളേജ് ഓഫ്
ടീച്ചര്‍ എഡ്യൂക്കേഷനില്‍ എം.എഡ്.
കോഴ്സ് പുനരാരംഭിക്കുന്നത്
പരിഗണനയിലുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്
വേണ്ടി ഇതുവരെ എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി) തലശ്ശേരി
ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളേജ് ഓഫ്
ടീച്ചര്‍ എഡ്യൂക്കേഷില്‍ എം.എഡ്. കോഴ്സ്
അനുവദിക്കുന്നതിന് ഇനി എന്തെല്ലാം
നടപടികളാണ് സ്വീകരിക്കാനുള്ളതെന്ന്
വ്യക്തമാക്കാമോ?
നെടുമങ്ങാട്
കെ.വി. സുരേന്ദ്രനാഥ് മെമ്മോറിയൽ ഗവ.
കോളേജിലെ കോഴ്സുകൾ
1271 ശ്രീ.
ജി. ആര്‍. അനില്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത
വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) നെടുമങ്ങാട്
കെ.വി. സുരേന്ദ്രനാഥ് മെമ്മോറിയൽ ഗവ.
കോളേജിൽ നിലവിലുളള യു.ജി., പി.ജി.
കോഴ്സുകളെയും സീറ്റുകളെയും
സംബന്ധിച്ചുള്ള വിവരം നൽകാമോ;
(ബി) 2026-27
വർഷം ഉന്നത വിദ്യാഭ്യാസ മേഖലയിലെ
സർക്കാർ- എയിഡഡ് കോളേജുകളിൽ പുതിയതായി
ആരംഭിക്കുന്ന യു.ജി., പി.ജി. കോഴ്സുകളെ
സംബന്ധിച്ച് വിശദാംശം നല്‍കാമോ;
(സി) നെടുമങ്ങാട്
നിയോജക മണ്ഡലത്തിലെ കെ.വി.
സുരേന്ദ്രനാഥ് മെമ്മോറിയൽ ഗവ.കോളേജിൽ
2026-27 വർഷം പുതുതായി ആരംഭിക്കുന്ന
കോഴ്സുകളെ കുറിച്ച് വിശദമാക്കാമോ?
ദേശീയ
വിദ്യാഭ്യാസ നയത്തിനനുസരിച്ച് ഉന്നത
വിദ്യാഭ്യാസ രംഗത്ത് വരുത്തിയ മാറ്റങ്ങൾ
1272 ശ്രീ.
വി. മുരളീധരൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത
വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) 2020-ൽ
പ്രഖ്യാപിച്ച ദേശീയ വിദ്യാഭ്യാസ നയം
ഉന്നത വിദ്യാഭ്യാസ മേഖലയിൽ
നടപ്പിലാക്കിയിട്ടുണ്ടോ; വിശദവിവരങ്ങൾ
ലഭ്യമാക്കുമോ;
(ബി) സംസ്ഥാനത്തെ
എല്ലാ കോളേജുകളിലും നാലുവർഷ ഡിഗ്രി
കോഴ്സുകൾ ആരംഭിച്ചിട്ടുണ്ടോ;
വിശദവിവരങ്ങൾ ലഭ്യമാക്കാമോ;
(സി) അക്കാഡമിക്
ബാങ്ക് ഓഫ് ക്രെഡിറ്റ് സംവിധാനം
സര്‍വ്വകലാശാലകളില്‍
നടപ്പിലാക്കിയിട്ടുണ്ടോ; വിശദാംശങ്ങൾ
ലഭ്യമാക്കാമോ;
(ഡി) 2021-2026
കാലഘട്ടത്തിൽ ഉന്നത വിദ്യാഭ്യാസ
മേഖലയ്ക്കായി കേന്ദ്രസർക്കാർ നൽകിയ
ധനസഹായത്തിന്റെ ഇനംതിരിച്ചുളള വാർഷിക
വിവരങ്ങൾ ലഭ്യമാക്കാമോ?
പേരാമ്പ്ര
നിയോജകമണ്ഡലത്തിലെ ഐ.എച്ച്.ആർ.ഡി-യുടെ
പ്രവർത്തനം
1273 ശ്രീമതി
ഫാത്തിമ തഹിലിയ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത
വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) പേരാമ്പ്ര
നിയോജകമണ്ഡലത്തിലെ ചങ്ങരോത്ത്
പഞ്ചായത്തിൽ ഐ.എച്ച്.ആർ.ഡി.യുടെ കോഴ്സ്
ആരംഭിക്കുന്നതിന് അംഗീകാരം
നൽകിയിട്ടുണ്ടോ; വിശദവിവരം
ലഭ്യമാക്കാമോ;
(ബി) ചങ്ങരോത്ത്
പഞ്ചായത്തില്‍ 2006-2011 കാലയളവില്‍
ഐ.എച്ച്.ആർ.ഡി.യുടെ
പ്രവർത്തനങ്ങൾക്കായി എന്തെല്ലാം
കാര്യങ്ങൾ ചെയ്തിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ; നിലവിലെ സ്ഥിതി
വിവരിക്കാമോ;
(സി) പ്രസ്തുത
ഐ.എച്ച്.ആർ.ഡി. കോഴ്സ് നടത്തുന്നതിനായി
എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ; ആയതിന്റെ വിശദവിവരം ഇനം,
ചെലവഴിച്ച തുക എന്ന ക്രമത്തിൽ
ലഭ്യമാക്കാമോ?
രാജാരവിവർമ്മ
സെന്റർ ഓഫ് എക്സലൻസ് ഫോർ വിഷ്വൽ
ആർട്സിന്റെ കെട്ടിട നിർമ്മാണം
1274 ശ്രീ.
എം. എസ്. അരുണ്‍ കുമാർ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത
വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) മാവേലിക്കര
മണ്ഡലത്തിലെ രാജാരവിവർമ്മ സെന്റർ ഓഫ്
എക്സലൻസ് ഫോർ വിഷ്വൽ ആർട്സിന്റെ കെട്ടിട
നിർമ്മാണത്തിന് ബജറ്റിൽ തുക അനുവദിച്ചത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി) പ്രസ്തുത
നിർമ്മാണത്തിന് ആവശ്യമായ നടപടികൾ
സ്വീകരിക്കുമോ?
ഉന്നത
വിദ്യാഭ്യാസ രംഗത്തെ നവീകരണം
1275 ശ്രീ.
പി. പ്രസാദ്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.
സി. അജയപ്രസാദ്
ശ്രീ.
കെ. കെ. വത്സരാജ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത
വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) സംസ്ഥാനത്തെ
സര്‍വ്വകലാശാലകളുടെയും കോളേജുകളുടെയും
അടിസ്ഥാനസൗകര്യം നവീകരിക്കുന്നതിനും
വിപുലീകരിക്കുന്നതിനുമായി കിഫ്ബി ഫണ്ട്
ഉപയോഗിച്ച് നടത്തിയ വികസന
പ്രവര്‍ത്തനങ്ങളെക്കുറിച്ച്
വിശദമാക്കാമോ;
(ബി) സംസ്ഥാനത്ത്
ഉന്നതവിദ്യാഭ്യാസ രംഗത്ത് മികവ്
കെെവരിക്കുന്നതിനും സര്‍വ്വകലാശാലകളുടെ
അക്കാദമികവും ഭരണപരവുമായ
ശാക്തീകരണത്തിനുമുള്ള
പരിപാടികളെക്കുറിച്ച് വിശദമാക്കാമോ;
(സി) ലോകത്തെ
മികച്ച സര്‍വ്വകലാശാലകളുമായും ഗവേഷണ
സ്ഥാപനങ്ങളുമായും ബന്ധം സ്ഥാപിച്ച്
സംസ്ഥാനത്തെ സര്‍വ്വകലാശാലകളുടെ നിലവാരം
മെച്ചപ്പെടുത്തുന്ന പദ്ധതിയുടെ പുരോഗതി
വിശദമാക്കാമോ;
(ഡി) ദേശീയ-അന്തര്‍ദ്ദേശീയ
തലത്തില്‍ പ്രഗത്ഭരായ
അക്കാഡമീഷ്യന്‍മാരുടെ ജ്ഞാനവും അനുഭവവും
സംസ്ഥാനത്തെ വിദ്യാര്‍ത്ഥികള്‍ക്ക്
പ്രചോദനമാകുന്നതിന് ഉദ്ദേശിച്ചുകൊണ്ട്
പദ്ധതികള്‍ വിഭാവനം ചെയ്തിട്ടുണ്ടോ;
വിശദമാക്കാമോ?
സ്വയംഭരണ
കോളേജുകൾക്കായി നയം
1276 ശ്രീ.
വി. മുരളീധരൻ
ശ്രീ.
രാജീവ് ചന്ദ്രശേഖർ
ശ്രീ.
ബി. ബി. ഗോപകുമാർ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത
വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) ഉന്നത
വിദ്യാഭ്യാസരംഗത്തെ നൂതന പ്രവണതകൾ
ഉൾക്കൊണ്ടുകൊണ്ട് കേരളത്തിൽ സ്വയംഭരണ
കോളേജുകൾ ആരംഭിക്കുന്നതിനു വേണ്ടി ഒരു
നയം രൂപീകരിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ; വിശദമാക്കാമോ;
(ബി) സ്വകാര്യ
വിദ്യാഭ്യാസ മേഖലയിലെ വിദ്യാഭ്യാസ
സ്ഥാപനങ്ങൾക്ക് സ്വയംഭരണാവകാശം
നൽകിയിട്ടുണ്ടോ; എങ്കിൽ വിശദാംശം
ലഭ്യമാക്കുമോ;
(സി) തിരുവനന്തപുരം
കോളേജ് ഓഫ് എൻജിനീയറിങ്ങിനെ സ്വയംഭരണ
സ്ഥാപനമാക്കി മാറ്റുന്ന കാര്യം
പരിഗണനയിലുണ്ടോ; വിശദമാക്കാമോ?
കിനാനൂർ
കരിന്തളം ഗവ ആർട്സ് ആൻഡ് സയൻസ് കോളേജ്
കെട്ടിട നിർമ്മാണം
1277 ശ്രീ.
ഗോവിന്ദൻ പള്ളിക്കാപ്പിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത
വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) കാഞ്ഞങ്ങാട്
നിയോജക മണ്ഡലത്തിലെ കിനാനൂർ കരിന്തളം
ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ പുതിയ
കെട്ടിടം നിർമ്മിക്കുന്നതിനുള്ള നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ
വിശദാംശങ്ങൾ നൽകാമോ?
സ്വകാര്യ
എഞ്ചിനീയറിംഗ് കോളേജുകളിലെ ഫീസ് വർദ്ധന
1278 ശ്രീ.
എ. സി. മൊയ്തീന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത
വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) സംസ്ഥാനത്തെ
സ്വകാര്യ എഞ്ചിനീയറിംഗ് കോളേജുകളിൽ ഫീസ്
വർദ്ധനവ് ഈ വർഷം നടപ്പിലാക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
(ബി) സ്വകാര്യ
മേഖലയിലെ ഓട്ടോണമസ് എഞ്ചിനീയറിംഗ്
കോളേജുകളിൽ പ്രത്യേക ഫീസ് ഘടന
അംഗീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
(സി) ഫീസ്
വർദ്ധന നടപ്പിലാക്കുമ്പോൾ അംഗീകൃത
വിദ്യാർത്ഥി സംഘടനകളുമായി ചർച്ച നടത്താൻ
തയ്യാറാകുമോ; വിശദമാക്കാമോ?
ആറ്റിങ്ങല്‍
ഗവണ്‍മെന്റ് പോളി ടെക്നിക്കിലെ പുതിയ
കെട്ടിടത്തിന്റെ പണി
1279 ശ്രീമതി
ഒ. എസ്. അംബിക :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത
വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) ആറ്റിങ്ങല്‍
ഗവണ്‍മെന്റ് പോളി ടെക്നിക്കില്‍ പണി
ആരംഭിച്ച കെട്ടിടത്തിന്റെ
പൂര്‍ത്തീകരണത്തിന് കൂടുതല്‍ തുക
ആവശ്യമുള്ള വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതുസംബന്ധിച്ച് സ്വീകരിച്ച തുടര്‍
നടപടികള്‍ വിശദമാക്കുമോ?
പേരാമ്പ്ര
നിയോജകമണ്ഡലത്തിലെ ഐ.എച്ച്.ആർ.ഡി
കെട്ടിടം
1280 ശ്രീമതി
ഫാത്തിമ തഹിലിയ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത
വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) പേരാമ്പ്ര
മണ്ഡലത്തിലെ ചങ്ങരോത്ത് പഞ്ചായത്തിൽ
ഐ.എച്ച്.ആർ.ഡി.യ്ക്കായി കെട്ടിടം
അനുവദിച്ചിട്ടുണ്ടോ; വിവരങ്ങൾ
ലഭ്യമാക്കാമോ;
(ബി) ബഹു.
മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി
ചങ്ങരോത്ത് പഞ്ചായത്തിലെ 14-ാം വാർഡിൽ
കൂമുള്ള മലയിൽ 2010 ഓഗസ്റ്റ് 2-ന്
ഐ.എച്ച്.ആർ.ഡി.ക്ക് വേണ്ടി കെട്ടിടം
ഉദ്ഘാടനം നടത്തിയത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉദ്ഘാടനശേഷം
കെട്ടിടത്തിൽ ഐ.എച്ച്.ആർ.ഡി.യുടെ
പ്രവർത്തനം നടന്നതായി
വിലയിരുത്തിയിട്ടുണ്ടോ;
(സി) പ്രസ്തുത
കെട്ടിടത്തിലാണോ നിലവില്‍ ഐ. എച്ച്.
ആര്‍. ഡി. പ്രവർത്തിക്കുന്നതെന്ന്
വ്യക്തമാക്കാമോ; അല്ലെങ്കില്‍ അതിന്റെ
കാരണം പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ഡി) ഐ.എച്ച്.ആർ.ഡി.യുമായി
ബന്ധപ്പെട്ട് ഏറ്റെടുത്തിട്ടുള്ള
കെട്ടിടം നിലവിൽ
എന്താവശ്യത്തിലേയ്ക്കാണ്
ഉപയോഗിച്ചുവരുന്നതെന്ന് വിശദമാക്കാമോ?
ഏണ്‍
വൈല്‍ യു ലേണ്‍ പദ്ധതി
1281 ശ്രീ.
എം. വിജിന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത
വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) 'ഏണ്‍
വൈല്‍ യു ലേണ്‍ പദ്ധതി' സംസ്ഥാനത്തെ
മുഴുവന്‍ ഉന്നത വിദ്യാഭ്യാസ
സ്ഥാപനങ്ങളിലും നടപ്പിലാക്കാന്‍
പദ്ധതിയുണ്ടോ; വിശദമാക്കാമോ;
(ബി) സംസ്ഥാനത്ത്
ഏതൊക്കെ സ്ഥാപനങ്ങളിലാണ് ''ടെക്നോളജി
ഇന്‍ക്യുബേഷന്‍ സെന്ററുകള്‍''
പ്രവര്‍ത്തിച്ചു വരുന്നതെന്ന്
അറിയിക്കാമോ; ഇത് കൂടുതല്‍
കേന്ദ്രങ്ങളില്‍ സ്ഥാപിക്കാന്‍
പദ്ധതിയുണ്ടോ; വിശദമാക്കാമോ;
(സി) സംസ്ഥാനത്തെ
ഏതൊക്കെ പോളിടെക്നിക്കുകളിലാണ്
''ഉല്‍പാദന പരിശീലന കേന്ദ്രങ്ങള്‍''
സ്ഥാപിച്ച് പ്രവര്‍ത്തിച്ചു
വരുന്നതെന്ന് അറിയിക്കാമോ; സംസ്ഥാനത്തെ
ശേഷിക്കുന്ന പോളിടെക്നിക്കുകളിലും
ഉല്‍പാദന പരിശീലന കേന്ദ്രങ്ങള്‍
സ്ഥാപിക്കാന്‍ പദ്ധതിയുണ്ടോ;
വിശദമാക്കാമോ?
സർവ്വകലാശാലകളിലെ
അക്കാഡമിക് വിരുദ്ധ പ്രവര്‍ത്തനങ്ങൾ
1282 ശ്രീ.
ജി. സുധാകരൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത
വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) കേരളത്തിലെ
സർവ്വകലാശാലകളിൽ അരാജകവും അക്കാഡമിക്
വിരുദ്ധവുമായ പ്രവര്‍ത്തനങ്ങൾ
നടക്കുന്നതായുള്ള ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍
അവ അവസാനിപ്പിക്കുവാൻ നടപടി
സ്വീകരിക്കുമോ;
(ബി) വൈസ്
ചാൻസലർമാരെ നിയമിക്കുമ്പോൾ വിദ്യാഭ്യാസ
യോഗ്യതയ്ക്ക് പുറമേ ഇച്ഛാശക്തിയുംകൂടി
കണക്കിലെടുക്കുമോ; വ്യക്തമാക്കുമോ;
(സി) സർവ്വകലാശാലകളെ
വിദ്യാസമ്പന്നവും സംസ്കാര
സമ്പന്നവുമാക്കുന്നതിനുളള
വിട്ടുവീഴ്ചയില്ലാത്ത നടപടികളെടുത്ത്
സർവ്വകലാശാലകളുടെ പ്രസക്തി
വർദ്ധിപ്പിക്കുമോ; വിശദമാക്കുമോ?
ഉന്നത
വിദ്യാഭ്യാസരംഗം
മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ
1283 ശ്രീ.
മഞ്ഞളാംകുഴി അലി :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത
വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) കഴിഞ്ഞ
10 വർഷത്തിനിടയിൽ അടച്ചു പൂട്ടിയ എത്ര
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ടെന്ന്
വ്യക്തമാക്കാമോ; ആയതിൽ പ്രൊഫഷണൽ
കോളേജുകൾ, ആർട്സ് & സയൻസ് കോളേജുകൾ,
മറ്റ് സ്ഥാപനങ്ങൾ എന്നിവ എത്ര
വീതമാണെന്ന് അറിയിക്കാമോ; വിശദാംശം
ലഭ്യമാക്കുമോ;
(ബി) കഴിഞ്ഞ
10 വർഷത്തിനിടയിൽ ഉന്നത
വിദ്യാഭ്യാസത്തിനായി
അന്യസംസ്ഥാനത്തേക്കും വിദേശത്തേക്കും
വിദ്യാർത്ഥികളുടെ അഭൂതപൂർവ്വമായ ഒഴുക്ക്
ഉണ്ടായത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
സംസ്ഥാനത്തിന്റെ ഉന്നത വിദ്യാഭ്യാസ
രംഗത്തെ പ്രവണതകളും നിലവാര തകർച്ചകളും
കാരണമാണോ ഇങ്ങനെ ഒരു സ്ഥിതി വിശേഷം
സംജാതമായതെന്ന് വിലയിരുത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(സി) ഉന്നത
വിദ്യാഭ്യാസ രംഗം
മെച്ചപ്പെടുത്തുന്നതിന് എന്തെല്ലാം
നടപടികളാണ് സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
സർവ്വകലാശാലകളിലെ
ബാക്ക് ലോഗ് നിയമനങ്ങൾ
1284 പ്രൊഫ.
പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത
വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സർവകലാശാലകളിൽ സ്ഥിര അധ്യാപക
നിയമനങ്ങളിൽ സംവരണ വിഭാഗക്കാർക്ക്
അർഹതപ്പെട്ട ബാക്ക്‌ലോഗ് തസ്തികകൾ
നികത്താതെ വർഷങ്ങളോളം
ഒഴിഞ്ഞുകിടക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദ
വിവരം ലഭ്യമാക്കുമോ;
(ബി) ഓരോ
സർവകലാശാലയിലെയും ഇത്തരം ബാക്ക്‌ലോഗ്
ഒഴിവുകളുടെ കണക്ക് ലഭ്യമാക്കാമോ; അവ
നികത്തുന്നതിന് എന്ത് പദ്ധതിയാണ്
ആസൂത്രണം ചെയ്തിട്ടുള്ളത്
എന്നറിയിക്കുമോ?
സർവകലാശാലകളിലെ
താൽക്കാലിക നിയമനങ്ങൾ
1285 ശ്രീ.
കുറുക്കോളി മൊയ്തീന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത
വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) 2016
ഏപ്രിൽ 1 മുതൽ 2026 മാർച്ച് 31 വരെ
സർവകലാശാലകളിൽ താൽക്കാലിക
അടിസ്ഥാനത്തിലും കരാർ അടിസ്ഥാനത്തിലും
പുനർ നിയമനമായും നിയമിക്കപ്പെട്ട
ജീവനക്കാരുടെ വിവരം സർവകലാശാല,
തസ്തിക,വർഷം എന്നിവ തിരിച്ച്
ലഭ്യമാക്കാമോ;
(ബി) ഈ
കാലയളവിൽ സർവകലാശാലകളിൽ എംപ്ലോയ്മെൻറ്
എക്സ്ചേഞ്ചുകളിലൂടെ നടന്നിട്ടുള്ള
നിയമനങ്ങളും നിയമിക്കപ്പെട്ടവരുടെ സേവന
കാലയളവും സർവകലാശാല, തസ്തിക, വർഷം
എന്നിവ തിരിച്ച് ലഭ്യമാക്കാമോ;
(സി) എംപ്ലോയ്മെൻറ്
എക്സ്ചേഞ്ച് നിയമം പാലിച്ചുകൊണ്ട്
മാത്രം സർവകലാശാലകളിൽ താൽക്കാലിക
നിയമനങ്ങൾ നടത്തണം എന്ന നിർദ്ദേശം
സർവകലാശാലകൾക്ക് നൽകുമോ എന്ന്
വ്യക്തമാക്കാമോ;
(ഡി) ഈ
കാലയളവിൽ സർവകലാശാലകളിൽ ഗവർണർ
നടത്തിയിട്ടുള്ള നിയമനങ്ങൾ ഏതെല്ലാമാണ്
എന്ന് വ്യക്തമാക്കാമോ?
സർവകലാശാലകളിൽ
സംവരണ കുടിശ്ശിക നികത്തുന്നതിന് പദ്ധതി
1286 ശ്രീ.
എം. റഹ്മത്തുളള :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത
വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിവിധ സർവകലാശാലകളിൽ കഴിഞ്ഞ പത്ത്
വർഷത്തിനുള്ളിൽ (2016-17 മുതൽ 2025-26
വരെ) നടത്തിയ സ്ഥിര അധ്യാപക നിയമനങ്ങളിൽ
സംവരണ വിഭാഗങ്ങൾക്ക് അർഹതപ്പെട്ട
ബാക്ക്‌ലോഗ് ഒഴിവുകൾ നികത്താതെ നിയമനം
നടത്തിയ സംഭവങ്ങൾ ഏതെങ്കിലും
ഉണ്ടായിട്ടുണ്ടോ; എങ്കിൽ വിശദാംശം
നൽകുമോ;
(ബി) ഓരോ
സർവകലാശാലയിലും സംവരണ വിഭാഗം തിരിച്ച്
നികത്താത്ത ബാക്ക്‌ലോഗ് ഒഴിവുകളുടെ
എണ്ണം എത്രയാണ്; വിശദാംശങ്ങൾ നൽകുമോ;
(സി) സംവരണ
കുടിശ്ശിക നികത്താതെ പൊതുവിഭാഗ
നിയമനങ്ങൾ നടത്തുന്നതിന് ബന്ധപ്പെട്ട
സർവകലാശാലകൾ സർക്കാരിന്റെ മുൻകൂർ അനുമതി
തേടിയിട്ടുണ്ടോ; അത്തരം അനുമതി
നൽകിയിട്ടുണ്ടെങ്കിൽ ഏത്
സർവകലാശാലയ്ക്ക്, ഏത് കാരണം
ചൂണ്ടിക്കാട്ടി, ഏത് തസ്തികകൾക്ക്
അനുമതി നൽകി എന്ന വിശദ വിവരം നൽകാമോ;
(ഡി)
നിലവിലുള്ള സംവരണ നിയമങ്ങള്‍,
ചട്ടങ്ങള്‍ എന്നിവ പ്രകാരം സംവരണ
കുടിശ്ശിക പൂർണ്ണമായും നികത്തുന്നതിന്
മുൻപ് പൊതുവിഭാഗ നിയമനങ്ങൾ നടത്തുന്നത്
അനുവദനീയമല്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ) സംവരണ
കുടിശ്ശിക പൂർണ്ണമായും നികത്തുന്നതിന്
ഓരോ സർവകലാശാലയ്ക്കും ഒരു കർമ്മ പദ്ധതി
തയ്യാറാക്കി നടപ്പിലാക്കാൻ നിർദ്ദേശം
നൽകിയിട്ടുണ്ടോ; ഇല്ലെങ്കിൽ നിർദ്ദേശം
നൽകുമോ?
എന്‍.ഐ.ആര്‍.എഫ്.
റാങ്കിംഗ് നിലവാരം
1287 ശ്രീ.
എ. സി. മൊയ്തീന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത
വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) മുന്‍
സര്‍ക്കാരിന്റെ കാലയളവില്‍ കേരളത്തിലെ
സര്‍വ്വകലാശാലകളുടെയും ആര്‍ട്സ് ആന്റ്
സയന്‍സ് കോളേജുകളുടെയും നാഷണല്‍
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റാങ്കിംഗ്
ഫ്രേമ് വര്‍ക്ക് (എന്‍.ഐ.ആര്‍.എഫ്.)
റാങ്കിംഗ് നിലവാരം
മെച്ചപ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി) നാഷണല്‍
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റാങ്കിംഗ്
ഫ്രേമ് വര്‍ക്ക് (എന്‍.ഐ.ആര്‍.എഫ്.)
റാങ്കിംഗ് മെച്ചപ്പെടുത്താന്‍
സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്;
വിശദമാക്കാമോ;
(സി) സംസ്ഥാനത്തെ
എത്ര കോളേജുകള്‍ക്കാണ് നാഷണല്‍
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റാങ്കിംഗ്
ഫ്രേമ് വര്‍ക്ക് (എന്‍.ഐ.ആര്‍.എഫ്.)
റാങ്കിംഗില്‍ നൂറില്‍ താഴെ
സ്ഥാനമുള്ളത്; വിശദമാക്കാമോ?
എം.ജി.
സര്‍വകലാശാല സെനറ്റിലെ അംഗങ്ങളുടെ
നിയമനം
1288 ശ്രീ.
വി. കെ. സനോജ്
ശ്രീ.
കെ. കെ. രാമചന്ദ്രന്‍
ശ്രീ.
ജി. സ്റ്റീഫന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത
വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) എം.ജി.
സര്‍വകലാശാല സെനറ്റില്‍ ഒരു രാഷ്ട്രീയ
പാര്‍ട്ടിയുടെ ദേശീയ സമിതി അംഗം
ഉള്‍പ്പെടെയുള്ളവരെ നിയമിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി) അതത്
മേഖലകളില്‍ വൈദഗ്ധ്യം തെളിയിച്ചവരെ
അവഗണിച്ചാണ് പ്രസ്തുത നിയമനമെന്നത്
പരിശോധിച്ചിട്ടുണ്ടോ;
(സി) ഇക്കാര്യത്തില്‍
സര്‍ക്കാര്‍ എതിര്‍പ്പ്
അറിയിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
(ഡി) മാനദണ്ഡങ്ങള്‍
പാലിക്കാതെ നടത്തുന്ന ഇത്തരം
നിയമനങ്ങളില്‍ സര്‍ക്കാര്‍ നിലപാട്
വിശദമാക്കാമോ?
മഹാത്മാഗാന്ധി
സര്‍വകലാശാലയിലെ ബോര്‍ഡ് ഓഫ്
സ്റ്റഡീസിലെ എച്ച്.ഒ.ഡി. നിയമനം
1289 ശ്രീ.
സജി ചെറിയാന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത
വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) മഹാത്മാഗാന്ധി
സര്‍വകലാശാലയിലെ ബോര്‍ഡ് ഓഫ്
സ്റ്റഡീസിലെ എച്ച്.ഒ.ഡി. മാരെ
നിര്‍ദ്ദേശിക്കുന്നത് മഹാത്മാഗാന്ധി
സര്‍വകലാശാല ആക്ടിലെ ഏത് ചട്ട
പ്രകാരമാണെന്ന് വിശദീകരിക്കുമോ;
(ബി) പ്രസ്തുത
സര്‍വകലാശാല ചട്ടത്തിന് വിരുദ്ധമായി
സംസ്കൃതം, സുവോളജി, ഹിസ്റ്ററി, സോഷ്യല്‍
വര്‍ക്ക്സ്, മാത്തമാറ്റിക്സ് എന്നീ
വിഷയങ്ങളിലെ ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍
എച്ച്.ഒ.ഡി. മാരെ
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
(സി) പ്രസ്തുത
സര്‍വ്വകലാശാലയിലെ ചട്ടങ്ങള്‍ ലംഘിച്ച്
ബോര്‍ഡ് ഓഫ് സ്റ്റഡീസിലെ
എച്ച്.ഒ.ഡി.മാരെ നിര്‍ദ്ദേശിച്ചതിനെതിരെ
എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്ന്
വ്യക്തമാക്കുമോ?
എം.ജി.
സര്‍വ്വകലാശാല സെനറ്റ് അംഗങ്ങളെ
നാമനിര്‍ദ്ദേശം ചെയ്യുന്നതിനുള്ള
മാനദണ്ഡങ്ങള്‍
1290 ശ്രീ.
പി. മമ്മിക്കുട്ടി :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത
വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) എം.ജി.
സര്‍വ്വകലാശാല സെനറ്റ് അംഗങ്ങളെ ബഹു.
ഗവര്‍ണര്‍ നാമനിര്‍ദ്ദേശം ചെയ്തത്
സര്‍ക്കാരുമായി കൂടിയാലോചന നടത്തിയാണോ
എന്നത് വ്യക്തമാക്കാമോ; സെനറ്റ്
അംഗങ്ങളെ നാമനിര്‍ദ്ദേശം
ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
(ബി)
സര്‍വ്വകലാശാല തലവന്‍മാര്‍ ഒരു പ്രത്യേക
രാഷ്ട്രീയ അജണ്ട ചര്‍ച്ച ചെയ്യുന്ന
യോഗത്തില്‍ പങ്കെടുത്തത് സര്‍ക്കാരിന്റെ
അറിവോടുകൂടിയാണോ; ഈ പ്രവൃത്തി
ശരിവെക്കുന്നുണ്ടോ; വിശദമാക്കാമോ;
വി.സി.മാരുടെ ഈ നടപടി
തെറ്റായിരുന്നുവെങ്കില്‍ ബഹുമാനപ്പെട്ട
ഉന്നതവിദ്യാഭ്യാസ മന്ത്രി
പ്രതികരിക്കാത്തതിന്റെ കാരണം
വിശദമാക്കാമോ?
എം.
ജി. സര്‍വകലാശാലയിലെ നിയമനങ്ങള്‍
1291 ശ്രീ.
സജി ചെറിയാന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത
വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) എം.
ജി. സര്‍വകലാശാലയിലെ സ്റ്റാറ്റ്യൂട്ടറി
ചാപ്റ്റര്‍ 12 (5) പ്രകാരവും ടി
സര്‍വകലാശാലയിലെ ആക്ട് ചാപ്റ്റര്‍ 4, 28
പ്രകാരവും ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍
അംഗങ്ങളെ നിയമിക്കുമ്പോള്‍
യൂണിവേഴ്സിറ്റി കോളേജ് തലത്തിലെ
ഏതെല്ലാം തസ്തികകളില്‍ ഉള്ളവരെയാണ്
നിര്‍ദ്ദേശിക്കുന്നത് എന്ന്
വിശദീകരിക്കുമോ;
(ബി) പ്രസ്തുത
സര്‍വകലാശാലയിലെ ആക്ടിലെ മാനദണ്ഡങ്ങള്‍
ലംഘിച്ച് മ്യൂസിക്, ലോ, ഇസ്ലാമിക്
ഹിസ്റ്ററി, പെര്‍ഫോമിംഗ് ആര്‍ട്സ് എന്നീ
വിഷയങ്ങളില്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസിലെ
അംഗങ്ങളെ നിര്‍ദ്ദേശിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(സി) മാനദണ്ഡങ്ങള്‍
ലംഘിച്ച് ബോര്‍ഡ് ഓഫ് സ്റ്റഡീസിലെ
അംഗങ്ങളെ
നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കില്‍
ആയതിനെതിരെ എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ?
നീറ്റ്
, സി.ബി.എസ്.ഇ. പരീക്ഷകളിലെ ക്രമക്കേട്
1292 ശ്രീ.
എ. സി. മൊയ്തീന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത
വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) കേന്ദ്ര
സർക്കാരിന്റെ കീഴിലുള്ള ഏജൻസികൾ
നടത്തുന്ന നീറ്റ് (നാഷണല്‍
എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്
), സി.ബി.എസ്.ഇ. പരീക്ഷകളിൽ വ്യാപകമായ
ക്രമക്കേട് നടക്കുന്ന കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി) ഉണ്ടെങ്കിൽ
പ്രസ്തുത വിഷയത്തിൽ വിദ്യാർത്ഥികളുടെ
ആശങ്ക കേന്ദ്ര സർക്കാരിന്റെ
ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(സി) പ്രസ്തുത
പരീക്ഷകളിലെ ക്രമക്കേട് കാരണം റിസൾട്ട്
പ്രഖ്യാപിക്കാൻ കാലതാമസം നേരിടുന്ന
വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ഡി) പ്രസ്തുത
വിഷയം സംസ്ഥാന സർക്കാരിന്റെ പ്രൊഫഷണൽ
കോഴ്സുകളിലേക്കുള്ള അഡ്മിഷനെ
ബാധിച്ചിട്ടുണ്ടോ; വിശദാംശങ്ങൾ
അറിയിക്കാമോ?
|