കൃഷിയില്‍
സ്വയംപര്യാപ്തത
1188 ശ്രീ.
മാണി. സി. കാപ്പൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) കൃഷിയിൽ
സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി
കര്‍ഷകര്‍ക്ക് നിലവില്‍ എന്തെല്ലാം
സഹായങ്ങളാണ് ചെയ്തുവരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി) കൃഷി
വ്യാപിപ്പിക്കുന്നതിനായി വിത്തുകളും
മറ്റും കൃഷിഭവന്‍ വഴി കൃത്യമായി
കര്‍ഷകര്‍ക്ക് നല്‍കിവരുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി) ജൈവകൃഷി
പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കിയിരിക്കുന്നത്;
വിശദമാക്കാമോ?
പാലാ
കേന്ദ്രമാക്കി ഫുഡ് പാര്‍ക്ക്
ആരംഭിക്കുവാൻ നടപടി
1189 ശ്രീ.
മാണി. സി. കാപ്പൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) പാലാ
മണ്ഡലത്തില്‍ കാര്‍ഷിക ഉല്പാദനം
കൂടുതലുള്ളതിനാല്‍ പാലാ കേന്ദ്രമാക്കി
കാര്‍ഷിക ഉല്പന്നങ്ങളുടെ സംഭരണത്തിനും
സംസ്കരണത്തിനും മൂല്യവര്‍ദ്ധിത
ഉല്പന്നങ്ങളുടെ നിർമാണ -വിതരണത്തിനുമായി
ഫുഡ് പാര്‍ക്ക് ആരംഭിക്കുവാൻ
തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍
വിശദമാക്കാമോ;
(ബി) ഇല്ലെങ്കില്‍
പാലാ കേന്ദ്രമാക്കി ഒരു ഫുഡ് പാര്‍ക്കും
കോള്‍ഡ് സ്റ്റോറേജും ആരംഭിക്കുവാൻ നടപടി
സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
കർഷക
ക്ഷേമനിധി ബോർഡിന്റെ പ്രശ്നങ്ങൾ
1190 ശ്രീ.
റോണി. കെ. ബേബി :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) അറുപത്
വയസ് പൂർത്തിയായ കർഷകർക്ക് അയ്യായിരം
രൂപ പെൻഷൻ നൽകുമെന്ന് പ്രഖ്യാപിച്ച് മുൻ
സർക്കാരിന്റെ കാലത്ത് ആരംഭിച്ച കർഷക
ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനത്തിലും ,
പ്രഖ്യാപിച്ച പെൻഷൻ പദ്ധതി
നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടും
ഇതേവരെ ഉണ്ടായ പുരോഗതി വിശദമാക്കുമോ;
(ബി) ഇരുപത്
ലക്ഷം കർഷകരെ പങ്കാളികളാക്കുന്നതിന്
ലക്ഷ്യമിട്ട പദ്ധതിയിൽ നാളിതുവരെ എത്ര
കർഷകർ പങ്കാളികളായിട്ടുണ്ട്; പദ്ധതിയിൽ
കർഷകരുടെ പങ്കാളിത്തം കുറവാണെന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(സി) പ്രസ്തുത
പദ്ധതി നടപ്പിലാക്കുന്നതിൽ എന്തെങ്കിലും
പ്രായോഗിക ബുദ്ധിമുട്ട്
നേരിടുന്നുണ്ടോയെന്ന് വിശദമാക്കുമോ;
(ഡി) പ്രസ്തുത
പദ്ധതിയിൽ നിലവിൽ പങ്കാളികളായവർ 2022
മുതൽ നിശ്ചിത തുക ക്ഷേമനിധിയിലേക്ക്
അടയ്ക്കുന്ന സാഹചര്യത്തിൽ അവർക്ക് പെൻഷൻ
ലഭ്യമാക്കുന്നതിന് നടപടികൾ
സ്വീകരിക്കുമോ?
കര്‍ഷകര്‍ക്കുളള
നഷ്ടപരിഹാര തുക വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി
1191 ശ്രീ.
ടി. പി. അഷ്റഫ് അലി :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) വന്യജീവി
ശല്യം, പ്രകൃതി ക്ഷോഭം എന്നിവ മൂലം കൃഷി
നാശം സംഭവിച്ച കര്‍ഷകര്‍ക്കുളള
നഷ്ടപരിഹാര തുക വര്‍ദ്ധിപ്പിക്കണമെന്ന
ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയതിനുവേണ്ടി നാളിതുവരെ സ്വീകരിച്ച
നടപടികള്‍ വിശദമാക്കാമോ;
(ബി) നഷ്ടപരിഹാര
തുക വേഗത്തില്‍ വിതരണം
ചെയ്യുന്നതിനാവശ്യമായ നടപടികൾ
സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
കോട്ടക്കൽ
മണ്ഡലത്തിലെ കേരഗ്രാമം പദ്ധതി
1192 പ്രൊഫ.
പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) കോട്ടക്കല്‍
മണ്ഡലത്തില്‍ ഏതൊക്കെ
നഗരസഭ/പഞ്ചായത്തുകളിലാണ് കേരഗ്രാമം
പദ്ധതി നടപ്പിലാക്കിയിട്ടുള്ളതെന്ന്
അറിയിക്കുമോ;
(ബി) കേരകൃഷിയും
അനുബന്ധ വ്യവസായങ്ങളും മികച്ച രീതിയില്‍
നടക്കുന്ന നഗരസഭകളിൽ കൂടി കേരഗ്രാമം
പദ്ധതി ആരംഭിക്കുന്നതിന് സമര്‍പ്പിച്ച
നിവേദനത്തിന്മേല്‍ സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ; പ്രസ്തുത പ്രദേശങ്ങളിൽ
പദ്ധതി നടപ്പിലാക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
കർഷകർക്ക്
പെൻഷനും സുരക്ഷാ ആനുകൂല്യങ്ങളും
1193 ശ്രീ.
കെ. എന്‍. ബാലഗോപാല്‍
ശ്രീ.
കെ. വി. സുമേഷ്
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ.
എന്‍. കെ. അക്ബര്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) കർഷകർക്ക്
പെൻഷനും മറ്റ് സാമൂഹിക സുരക്ഷ
ആനുകൂല്യങ്ങളും ഉറപ്പാക്കുന്നതിനായി മുൻ
സർക്കാർ പ്രാബല്യത്തിൽ വരുത്തിയ കർഷക
ക്ഷേമനിധി ബോർഡിൽ നാളിതുവരെ അംഗങ്ങളായ
കർഷകരുടെ വിശദാംശം വ്യക്തമാക്കാമോ;
(ബി)
രാജ്യത്ത് ആദ്യമായി 16 ഇനം
പഴം-പച്ചക്കറികൾക്ക് തറവില പ്രഖ്യാപിച്ച
സംസ്ഥാനമെന്ന നിലയിൽ, വിലത്തകർച്ച
നേരിടുന്ന കർഷകർക്ക് ഈ നയം എത്രത്തോളം
സംരക്ഷണം നൽകി എന്ന് വിശദമാക്കാമോ;
(സി) വാണിജ്യാടിസ്ഥാനത്തിൽ
കൃഷി ചെയ്യുന്ന കർഷകരിൽ നിന്ന്
വി.എഫ്.പി.സി.കെ (വെജിറ്റബിൾ ആൻഡ്
ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ കേരളം) വഴി
ഉല്പന്നങ്ങൾ സംഭരിക്കാൻ നൽകിയ പ്രത്യേക
സാമ്പത്തിക സഹായങ്ങൾ കർഷകർക്ക്
ഗുണകരമായത് എപ്രകാരമാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
റബ്ബറിന്റെ താങ്ങുവില 180 രൂപയായി
വർദ്ധിപ്പിച്ചതും, കാപ്പി, കുരുമുളക്
തുടങ്ങിയവയ്ക്ക് സമാനമായ താങ്ങുവില
ഉറപ്പാക്കാൻ കേന്ദ്രത്തിൽ സമ്മർദ്ദം
ചെലുത്തിയതും മുൻ സർക്കാരിന്റെ കർഷകപക്ഷ
നയങ്ങളുടെ ഭാഗമായിരുന്നോയെന്ന്
വ്യക്തമാക്കാമോ?
കേരള
അഗ്രോ ബിസിനസ് കമ്പനി
1194 ശ്രീ.
എം. വിജിന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) കാര്‍ഷിക
ഉല്‍പ്പന്നങ്ങള്‍ക്ക് വിശാല വിപണി
കണ്ടെത്തുന്നതിനായി രൂപീകരിച്ച കേരള
അഗ്രോ ബിസിനസ് കമ്പനിയുടെ (കാബ്കോ)
പ്രവര്‍ത്തനം വിപുലീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വിശദമാക്കാമോ?
പാറശാല
നിയോജക മണ്ഡലത്തിലെ കാർഷിക പദ്ധതികൾ
1195 ശ്രീ.
സി. കെ. ഹരീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) പാറശാല
മണ്ഡലത്തിൽ നെൽകൃഷി വികസനം, പച്ചക്കറി
കൃഷി പ്രോത്സാഹനം എന്നിവയ്ക്കായി
നടപ്പിലാക്കിയ പ്രത്യേക പദ്ധതികൾ
ഏതെല്ലാമാണ്; പ്രസ്തുത പദ്ധതി ആനുകൂല്യം
എത്ര കർഷകർക്ക് ലഭ്യമായിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ബി) പ്രസ്തുത
മണ്ഡലത്തില്‍ കൃഷിഭവനുകൾ വഴി
നടപ്പിലാക്കിയ ജനകീയാസൂത്രണ
പദ്ധതികളുടെയും സംസ്ഥാന പദ്ധതികളുടെയും
വിശദാംശങ്ങൾ ലഭ്യമാക്കാമോ;
(സി) പാറശാല
മണ്ഡലത്തിലെ ഏതൊക്കെ കൃഷി ഭവനുകളെയാണ്
സ്മാർട്ട് കൃഷി ഭവനുകളായി അപ്ഗ്രേഡ്
ചെയ്യുവാൻ നിശ്ചയിച്ചിട്ടുള്ളത്
എന്നുള്ള വിവരം ലഭ്യമാക്കുമോ;
(ഡി) പ്രസ്തുത
പദ്ധതിയിലൂടെ എന്തൊക്കെ നേട്ടങ്ങളാണ്
കർഷകർക്ക് അധികമായി ലഭിക്കുന്നതെന്ന്
വിശദമാക്കാമോ;
(ഇ) പാറശാല
മണ്ഡലത്തിലെ ആര്യൻകോട് കേന്ദ്രമാക്കി
അഗ്രോ പാർക്ക് സ്ഥാപിക്കുന്നതിനായി
സമർപ്പിച്ചിരുന്ന പ്രോപ്പോസലിന്റെ
തൽസ്ഥിതി അറിയിക്കാമോ; പ്രസ്തുത
പദ്ധതിക്ക് ഡി.പി.ആർ.
തയാറാക്കുന്നതിനുള്ള നടപടികൾ
സ്വീകരിച്ചിട്ടുണ്ടോയെന്ന വിശദാംശം
അറിയിക്കാമോ?
അരുവിക്കര
മണ്ഡലത്തിലെ സ്മാര്‍ട്ട് കൃഷി ഭവനുകള്‍
1196 ശ്രീ.
ജി. സ്റ്റീഫന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) അരുവിക്കര
നിയമസഭാ മണ്ഡലത്തില്‍ ഏതെല്ലാം കൃഷി
ഭവനുകളാണ് സ്മാര്‍ട്ട് കൃഷി ഭവനുകളാക്കി
മാറ്റിയിട്ടുള്ളതെന്ന് അറിയിക്കുമോ;
(ബി) പ്രസ്തുത
മണ്ഡലത്തിലെ ഏതെല്ലാം കൃഷിഭവനുകളാണ് ഇനി
സ്മാര്‍ട്ട് കൃഷി ഭവനുകളാക്കി
മാറ്റാനുള്ളതെന്ന വിവരം വ്യക്തമാക്കാമോ?
മാംഗോ
ഹബ് വികസന പദ്ധതി
1197 ശ്രീ.
കെ. പ്രേമൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) നെന്മാറ
മണ്ഡലത്തിലെ മുതലമടയില്‍
നടപ്പിലാക്കുന്ന മാംഗോ ഹബ് വികസന
പദ്ധതിയുടെ വിശദാംശവും ഇതിനായി
അനുവദിച്ച തുകയുടെ വിശദാംശങ്ങളും
ലഭ്യമാക്കാമോ;
(ബി) പ്രസ്തുത
പദ്ധതി പൂര്‍ണ്ണതോതില്‍
നടപ്പിലാക്കുന്നതിലൂടെ പ്രദേശത്തെ
കര്‍ഷകര്‍ക്ക് ഉണ്ടാകുന്ന നേട്ടങ്ങളും
പദ്ധതി സമയബന്ധിതമായി
പൂര്‍ത്തിയാക്കാന്‍ സ്വീകരിച്ചുവരുന്ന
നടപടികളും വ്യക്തമാക്കാമോ?
കാർഷിക
മേഖലയിലെ നീർത്തടാധിഷ്ഠിത ആസൂത്രണം
1198 ശ്രീ.
എ. സി. മൊയ്തീന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) കാര്‍ഷിക
മേഖലയിലെ പുരോഗതിക്കായി നീർത്തടാധിഷ്ഠിത
ആസൂത്രണം എത്രത്തോളം പ്രായോഗികമാണെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(ബി) മേൽപ്പറഞ്ഞതിനായി
കാർഷിക-കർഷക ക്ഷേമ വകുപ്പ് എന്തെല്ലാം
നടപടികളാണ് കൈക്കൊണ്ടിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(സി) കാര്‍ഷിക
മേഖലയുമായി ബന്ധപ്പെട്ട വിവിധ
സര്‍ക്കാര്‍ വകുപ്പുകളേയും
ഏജന്‍സികളേയും ഏകോപിപ്പിച്ച് കൊണ്ട്
നീർത്തടാധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍
ത്വരിതപ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ ?
സംസ്ഥാനത്തെ
കാർഷിക മേഖലയുടെ ആധുനികവൽക്കരണവും വിപണന
സംവിധാനവും
1199 ശ്രീ.
അപു ജോൺ ജോസഫ്
ശ്രീ.
ഷിബു തെക്കുംപുറം
ശ്രീ.
വിനു ജോബ് കുഴിമണ്ണിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) സംസ്ഥാനത്ത്
കാർഷികോല്പാദന രീതികളും കാർഷിക
ഉൽപ്പന്നങ്ങളുടെ വിപണന സംവിധാനവും
ആധുനികവൽക്കരിക്കാൻ ലക്ഷ്യമിട്ട് പുതിയ
പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ടോ; എങ്കിൽ
വിശദമാക്കാമോ;
(ബി) കാർഷിക
മേഖലയുടെ ആധുനികവൽക്കരണത്തിന്റെ ഭാഗമായി
കുറഞ്ഞ സ്ഥലത്തും കുറഞ്ഞ ചെലവിലും
കൂടുതൽ ഉല്പാദനം സാധ്യമാക്കുംവിധം
യന്ത്രവൽക്കരണവും സാങ്കേതികവിദ്യയുടെ
ഉപയോഗവും പ്രോത്സാഹിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;വിശദമാക്കാമോ;
(സി) കൃഷിഭവനുകളുടെ
പ്രവർത്തനം ഡിജിറ്റൽവൽക്കരിക്കുന്നതിനും
ഇതുവഴി ഉദ്യോഗസ്ഥരുടെ സേവനം കൂടുതൽ സമയം
കൃഷിയിടങ്ങളിൽ നേരിട്ട്
ലഭ്യമാക്കുന്നതിനും നടപടി
സ്വീകരിക്കുമോ;
(ഡി) കാര്‍ഷികോല്പന്നങ്ങളുടെ
വിലയിലെ സ്ഥിരതയില്ലായ്മ നേരിടുന്നതിനും
മെച്ചപ്പെട്ട വില ലഭിക്കുന്നതുവരെ
ഉൽപ്പന്നങ്ങൾ സംഭരിക്കുന്നതിനുമായി
കൂടുതൽ സംഭരണ കേന്ദ്രങ്ങൾ
തുടങ്ങുന്നതിന് പദ്ധതിയുണ്ടോ;
വ്യക്തമാക്കാമോ;
(ഇ) കാർഷികോല്പന്നങ്ങൾക്ക്
അവയുടെ ഉല്പ്പാദനച്ചെലവുമായി
ബന്ധപ്പെടുത്തി വിലനിർണയം നടത്താൻ
ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ?
നെല്ലുല്‍പ്പാദനം
വര്‍ദ്ധിപ്പിക്കാന്‍ നടപടി
1200 ശ്രീ.
വി. കെ. സനോജ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) സംസ്ഥാനത്ത്
പാടശ്ശേഖരങ്ങളുടെ വിവരങ്ങള്‍
ഡിജിറ്റലൈസ് ചെയ്യുന്നതിനും തരിശ് ഭൂമി
നിര്‍മ്മാര്‍ജ്ജനത്തിനുമായി മുന്‍
സര്‍ക്കാരിന്റെ കാലത്ത് സ്വീകരിച്ച
നടപടികള്‍ വിശദമാക്കാമോ;
(ബി) മുന്‍
സര്‍ക്കാരിന്റെ കാലത്ത് നെല്‍ കൃഷിയുടെ
ഉല്‍പ്പാദനക്ഷമതയില്‍ ദേശീയ
ശരാശരിയേക്കാള്‍ ഉയര്‍ന്ന നേട്ടം
കൈവരിക്കാന്‍ സാധിച്ചിരുന്നോ ;
വ്യക്തമാക്കാമോ;
(സി) തരിശ്
ഭൂമി നിര്‍മ്മാര്‍ജ്ജനത്തിലൂടെ
നെല്‍കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
കൃഷി
വകുപ്പിന്റെ നവീകരണം
1201 ശ്രീ.
അൻവർ സാദത്ത്
ശ്രീ.
നീലകണ്ഠൻ
ശ്രീ.
സന്ദീപ് വാര്യർ
ശ്രീ.
ടി .ഒ. മോഹനൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) കൃഷി
വകുപ്പിന് കീഴിൽ മാർക്കറ്റിംഗ് വിഭാഗം
രൂപീകരിക്കാൻ പദ്ധതിയുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി) സംസ്ഥാനത്ത്
സമ്പൂർണ്ണ മണ്ണ് പരിശോധന നടത്തി
ഡിജിറ്റൽ രജിസ്റ്റർ തയ്യാറാക്കുവാൻ
നടപടി സ്വീകരിക്കുമോ ; വ്യക്തമാകുമോ
(സി) പഴം,
പച്ചക്കറി കയറ്റുമതിയിൽ സീറോ റിജക്ഷൻ
എന്ന പുതിയ കയറ്റുമതി ദൗത്യം
നടപ്പിലാക്കാൻ പദ്ധതിയുണ്ടോ;
വിശദമാക്കുമോ?
സംസ്ഥാനത്തെ
നൂതന കാർഷിക വികസന പദ്ധതികളും അവയുടെ
ഫലപ്രാപ്തിയും
1202 ശ്രീ.
സജി ചെറിയാന്‍
ശ്രീ.
സി. കെ. ഹരീന്ദ്രന്‍
ശ്രീ.
പി. മമ്മിക്കുട്ടി
ശ്രീ.
എം. എസ്. അരുണ്‍ കുമാർ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) വിളയധിഷ്ഠിത
സമീപനത്തിൽ നിന്ന് മാറി കൃഷിയിടത്തെ
അടിസ്ഥാന യൂണിറ്റായി കണ്ട് (ഫാം പ്ലാൻ)
സംയോജിത-ബഹുവിള കൃഷി
സമ്പ്രദായത്തിലേക്ക് കര്‍ഷകരെ മാറ്റാന്‍
മുന്‍ സര്‍ക്കാര്‍ സ്വീകരിച്ച ഭരണപരമായ
നയങ്ങള്‍ എന്തെല്ലാമായിരുന്നുവെന്ന്
വിശദമാക്കാമോ;
(ബി) സർക്കാർ/പൊതുമേഖലാ
സ്ഥാപനങ്ങളുടെ ഉപയോഗശൂന്യമായി
കിടക്കുന്ന ഭൂമി കണ്ടെത്തി
ഹൈഡ്രോപോണിക്സ്, കൃത്യതാ കൃഷി തുടങ്ങിയ
നൂതന കൃഷിരീതികൾ കർഷകർക്ക്
ലഭ്യമാക്കുന്നതിനായി നടപ്പിലാക്കുന്ന
നവോധൻ പദ്ധതിയിലൂടെ ഇതുവരെ ലഭ്യമാക്കിയ
ഭൂമിയുടെ വിശദാംശങ്ങൾ ലഭ്യമാക്കുമോ;
(സി) വയനാട്
അമ്പലവയലില്‍ 13.18 കോടി രൂപ ചെലവില്‍
സ്ഥാപിച്ച ഡച്ച് മോഡല്‍ പോളി
ഹൗസുകളോടുകൂടിയ സെന്റര്‍ ഓഫ്
എക്സലന്‍സ്, ഹൈടെക് കൃഷി
വ്യാപിപ്പിക്കുന്നതില്‍ വഹിച്ച പങ്ക്
വിശദമാക്കാമോ;
(ഡി) കഴിഞ്ഞ
പത്ത് വർഷത്തിനിടെ കാർഷിക കർമ്മസേനകൾ,
അഗ്രോ സർവീസ് സെന്ററുകൾ, യന്ത്രവൽക്കരണം
എന്നിവ യുവാക്കളെ കാർഷിക മേഖലയിലേക്ക്
കൂടുതലായി ആകർഷിക്കാൻ
സാധിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
കേര,
കാർബൺ ന്യൂട്രൽ കൃഷി, ജൈവകാർഷിക മിഷൻ
പദ്ധതികൾ
1203 ശ്രീ.
പി. എ. മുഹമ്മദ് റിയാസ്
ശ്രീ.
കാരായി രാജൻ
പ്രൊഫ.
പ്രൊഫ. സി. രവീന്ദ്രനാഥ്
ശ്രീ.
കെ. യു. ജനീഷ് കുമാര്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) കാലാവസ്ഥാ
വ്യതിയാനങ്ങളെ അതിജീവിക്കാൻ കാർഷിക
മേഖലയെ സജ്ജമാക്കുന്നതിനായി ലോകബാങ്ക്
സഹായത്തോടെ സംസ്ഥാനത്ത് ആരംഭിച്ച 'കേര'
(കേരള ക്ലൈമറ്റ് റെസിലിയന്റ് അഗ്രി
വാല്യൂ ചെയിൻ മോഡെർനൈസേഷൻ) പദ്ധതിയുടെ
ലക്ഷ്യങ്ങൾ വിശദമാക്കാമോ;.
(ബി) രാജ്യത്താദ്യമായി
കാർബൺ ന്യൂട്രൽ കൃഷി എന്ന ആശയം
നടപ്പിലാക്കുകയും ആലുവ വിത്തുല്പാദന ഫാം
ഉൾപ്പെടെയുള്ളവയെ കാർബൺ ന്യൂട്രൽ ആക്കി
മാറ്റുകയും ചെയ്തത് പരിസ്ഥിതി സൗഹൃദ
കൃഷിയിൽ എന്ത് മാറ്റമാണ് വരുത്തിയതെന്ന്
വ്യക്തമാക്കാമോ;
(സി) സംസ്ഥാനത്ത്
സുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്നതിനായി
മുൻ സർക്കാർ രൂപീകരിച്ച 'ജൈവകാർഷിക
മിഷന്റെ' പ്രധാന പ്രവർത്തനങ്ങളും
നേട്ടങ്ങളും വിശദമാക്കാമോ;
(ഡി) ഉത്തമ
കാർഷിക മുറകൾ അവലംബിച്ചുകൊണ്ട് നിലവിൽ
31,305 ഹെക്ടറിൽ കൃഷി വ്യാപിപ്പിക്കാൻ
സാധിച്ചത്' ഭരണപരമായ ഏകോപനത്തിന്റെ
വിജയമാണോ എന്ന് വ്യക്തമാക്കാമോ?
വിള
ഇന്‍ഷുറന്‍സ് പദ്ധതി
1204 ശ്രീ.
എം. വിജിന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) സംസ്ഥാനത്ത്
നടപ്പാക്കുന്ന വിള ഇന്‍ഷുറന്‍സ്
പദ്ധതിയില്‍ കൂടുതല്‍ വിളകളെ
ഉള്‍പ്പെടുത്താനും, നഷ്ടപരിഹാര തുക
വര്‍ദ്ധിപ്പിക്കാനും
ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങള്‍
നല്‍കാമോ?
കാര്‍ഷിക
പുരോഗതിക്കായി നടപ്പിലാക്കി വരുന്ന
പദ്ധതികള്‍
1205 ശ്രീ.
വി. ജോയി :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) സംസ്ഥാനത്ത്
കാര്‍ഷിക പുരോഗതിക്കായി കൃഷി വകുപ്പ്
മുഖേന നടപ്പിലാക്കി വരുന്ന പദ്ധതികള്‍
വിശദമാക്കാമോ?
കാര്‍ഷിക
മേഖല മെച്ചപ്പെടുത്തുന്നതിനായി
നടപ്പിലാക്കുന്ന പദ്ധതികള്‍
1206 ശ്രീ.
കെ. വി. സുമേഷ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) കേരളത്തിലെ
കാര്‍ഷിക മേഖല മെച്ചപ്പെടുത്തുന്നതിനായി
സര്‍ക്കാര്‍ എന്താെക്കെ പദ്ധതികളാണ്
നടപ്പിലാക്കാന്‍ പാേകുന്നത് ; വിശദാംശം
നല്‍കുമാേ;
(ബി) കൃഷിക്കാര്‍ക്ക്
ഗുണകരമാകുന്ന എന്താെക്കെ നടപടികളാണ്
കൃഷി വകുപ്പ് നടപ്പിലാക്കാന്‍
ആലാേചിക്കുന്നതെന്ന് വിശദമാക്കാമാേ?
ഓണത്തിന്
ഒരു മുറം പച്ചക്കറി പദ്ധതി
1207 ശ്രീമതി
ഒ. എസ്. അംബിക :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) ഓണത്തിന്
ഒരു മുറം പച്ചക്കറി പദ്ധതി ഈ വർഷവും
സംസ്ഥാനത്ത് നടപ്പിലാക്കുന്നുണ്ടോ;
എങ്കിൽ ആയതിനായി സ്വീകരിച്ച നടപടികൾ
വിശദമാക്കാമോ?
നെന്മാറ
നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കുന്ന
പദ്ധതികള്‍
1208 ശ്രീ.
കെ. പ്രേമൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) നെന്മാറ
മണ്ഡലത്തില്‍ കൃഷി വകുപ്പ് നേരിട്ടും
വിവിധ ഏജന്‍സികള്‍ മുഖാന്തരവും
നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദവിവരം
ലഭ്യമാക്കുമോ;
(ബി) ഓരോ
പദ്ധതിയുടെയും പുരോഗതി
വിലയിരുത്തുന്നതിന് എന്തെല്ലാം
സംവിധാനങ്ങളാണ് നിലവിലുള്ളതെന്ന്
വ്യക്തമാക്കാമോ; വിശദാംശം നല്‍കുമോ;
(സി) നെല്ലിയാമ്പതി
ഗവണ്‍മെന്റ് ഓറഞ്ച് ആന്റ് വെജിറ്റബിള്‍
ഫാമില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന
വികസന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ?
ആലത്തൂര്‍
മണ്ഡലത്തില്‍ നടപ്പിലാക്കിയ നിറ പദ്ധതി
1209 ശ്രീ.
ടി. എം. ശശി :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) കാര്‍ഷിക
മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി
കനാല്‍ വൃത്തിയാക്കല്‍, ജലനിര്‍ഗമന
ചാലുകളുടെ നവീകരണം, ഗോഡൗണ്‍ നിര്‍മ്മാണം
തുടങ്ങിയവയ്ക്കായി ഏതെങ്കിലും
പദ്ധതികള്‍ നിലവിലുണ്ടോ; വിശദാംശങ്ങള്‍
നല്‍കാമോ;
(ബി) ആലത്തൂര്‍
മണ്ഡലത്തില്‍ കഴിഞ്ഞ പത്ത്
വര്‍ഷങ്ങളില്‍ കാര്‍ഷിക മേഖലയില്‍
നടപ്പിലാക്കിയ നിറ പദ്ധതിയുടെ വിശദാംശം
നല്‍കാമോ?
ബേപ്പൂര്‍
നിയോജകമണ്ഡലത്തിൽ കേരഗ്രാമം പദ്ധതി
1210 ശ്രീ.
പി. എ. മുഹമ്മദ് റിയാസ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) ബേപ്പൂര്‍
നിയോജകമണ്ഡലത്തിൽ കേരഗ്രാമം പദ്ധതി
നടപ്പിലാക്കിയതിന്റെ വിശദാംശങ്ങൾ
ലഭ്യമാക്കുമോ;
(ബി) കേരഗ്രാമം
പദ്ധതിയില്‍ ഉള്‍പ്പെടുത്തി തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് എന്തൊക്കെ
സഹായങ്ങളാണ് ലഭ്യമാക്കുന്നതെന്ന്
വിശദമാക്കുമോ?
കർഷക
ക്ഷേമനിധി ബോർഡ്
1211 ശ്രീ.
സനീഷ്‌കുമാര്‍ ജോസഫ്
ശ്രീ.
രമേഷ് പിഷാരടി
ശ്രീ.
സുമേഷ് അച്ചുതൻ
ശ്രീ.
രാജൻ. ജെ. പല്ലൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) കർഷക
ക്ഷേമം ലക്ഷ്യമിട്ട് ആറുവർഷം മുൻപ്
തുടങ്ങിയ കേരള കർഷക ക്ഷേമനിധി ബോർഡിന്റെ
പ്രവർത്തനം നിലച്ചതായുള്ള പരാതി
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
(ബി) പ്രസ്തുത
ബോർഡിന്റെ പദ്ധതികൾക്ക് കഴിഞ്ഞ അഞ്ചു
വർഷമായി അംഗീകാരം ലഭിക്കാത്ത സാഹചര്യം
നിലവിലുണ്ടോ; വിശദമാക്കുമോ;
(സി) 2016-2021
കാലഘട്ടത്തിൽ രൂപീകരിച്ച് ആറു
വർഷമായിട്ടും പ്രസ്തുത ബോർഡിന്റെ
പദ്ധതികളിലേക്ക് സർക്കാർ വിഹിതം
നൽകിയിട്ടില്ലെന്നും ഒരു ഗുണഭോക്താവിനു
പോലും ആനുകൂല്യം നൽകാൻ കഴിയാത്ത
സ്ഥിതിയാണെന്നുമുള്ള ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ?
കതിർ
കാർഷിക ക്ലബ്ബ് പദ്ധതി
1212 ശ്രീ.
സി. ആര്‍. മഹേഷ്
ശ്രീ.
ദീപക് ജോയ്
ശ്രീ.
എഫ്. രാജ
ശ്രീ.
കെ. ബിനിമോൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) സംസ്ഥാനത്തെ
സ്കൂളുകളിൽ കതിർ കാർഷിക ക്ലബ്ബ് പദ്ധതി
നടപ്പാക്കാൻ ഉദ്ദേശമുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി) വിഷ
രഹിത പച്ചക്കറി ജനങ്ങളിലേക്ക്
എത്തിക്കാൻ വാട്സ്ആപ്പ് മുഖേന മിനി
മാർക്കറ്റിംഗ് പ്ലാറ്റ്ഫോമുകൾ
സജ്ജമാക്കാൻ പദ്ധതിയുണ്ടോയെന്ന്
വിശദമാക്കുമോ;
(സി) ഓണത്തിന്
സുരക്ഷിതവും വിഷരഹിതവുമായ പച്ചക്കറികളും
പൂക്കളും ലഭ്യമാക്കാൻ ലക്ഷ്യമിടുന്ന
'ഓണത്തിനൊരുക്കാം വിളവിന്റെ വിസ്മയം
2026' എന്ന സമഗ്ര കാർഷിക യജ്ഞം
നടപ്പിലാക്കുവാൻ പദ്ധതിയുണ്ടോ;
വ്യക്തമാക്കുമോ?
കൃഷി
വകുപ്പിന്റെ പുതിയ പദ്ധതികൾ
1213 ശ്രീമതി
ഉമ തോമസ്
ശ്രീ.
സെബാസ്റ്റ്യൻ. എം. ജെ
ശ്രീ.
എ. ഡി. തോമസ്
ശ്രീ.
പഴകുളം മധു :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) കൃഷി
വകുപ്പ് എന്തെല്ലാം പുതിയ പദ്ധതികളാണ്
ആവിഷ്‌ക്കരിച്ച് നടപ്പിലാക്കാൻ
ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
(ബി) കൃഷി
വകുപ്പിൽ ഘടനാപരമായ മാറ്റങ്ങൾ
വരുത്തുവാൻ ആലോചിക്കുന്നുണ്ടോ; എങ്കിൽ
വിശദമാക്കാമോ;
(സി) യുവാക്കളെയും
വിദ്യാർത്ഥികളെയും കൃഷിയിലേക്ക്
ആകർഷിക്കുന്നതിന് പ്രത്യേക കർമ്മപദ്ധതി
തയ്യാറാക്കുമോ; വ്യക്തമാക്കാമോ?
സമഗ്ര
പച്ചക്കറി ഉല്പാദന യജ്ഞം
1214 ശ്രീ.
ആര്യാടന്‍ ഷൗക്കത്ത്
ശ്രീ.
സുധീർഷാ പാലോട്
ശ്രീ.
എം. ആർ. ബൈജു :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) സമഗ്ര
പച്ചക്കറി ഉല്പാദന യജ്ഞത്തിന്റെ ഭാഗമായി
നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികൾ
എന്തെല്ലാമെന്ന് വിശദമാക്കുമോ;
(ബി) സംസ്ഥാനമൊട്ടാകെ
ഒരു ലക്ഷം പോഷകത്തോട്ടങ്ങൾ നിർമ്മിക്കാൻ
പദ്ധതിയുണ്ടോ; ഉണ്ടെങ്കിൽ
വ്യക്തമാക്കുമോ;
(സി) സ്ഥലപരിമിതിയുള്ള
കർഷകർക്ക് മട്ടുപ്പാവ് കൃഷി
പ്രോത്സാഹിപ്പിക്കുന്നതിനായി എന്തെല്ലാം
പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പിലാക്കാൻ
ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ?
മുൻ
സർക്കാരിന്റെ കാലത്ത് കർഷകർക്ക്
നൽകാനുള്ള കുടിശ്ശിക
1215 ശ്രീ.
മഞ്ഞളാംകുഴി അലി :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) മുൻ
സർക്കാരിന്റെ കാലാവധി അവസാനിക്കുമ്പോൾ
സംസ്ഥാനത്തെ കർഷകർക്ക് എന്തെല്ലാം
തരത്തിലുള്ള കുടിശ്ശികകളാണ്
നല്കാനുണ്ടായിരുന്നത് ; ഓരോ
ഇനത്തിലുമുള്ള കുടിശ്ശികയുടെ വിവരം
ലഭ്യമാക്കുമോ;
(ബി) മുൻ
സർക്കാരിന്റെ കാലാവധി അവസാനിക്കുമ്പോൾ
വിവിധ കാർഷിക വിളകൾക്ക്
പ്രഖ്യാപിച്ചിട്ടുള്ള താങ്ങുവില
ഓരോന്നും എത്ര വീതമാണ്; വിശദാംശം
തരംതിരിച്ച് ലഭ്യമാക്കുമോ;
(സി) ഈ
സർക്കാരിൽ നിന്നും കർഷകർക്ക് എന്തെല്ലാം
തരത്തിലുള്ള ആശ്വാസ നടപടികളാണ്
പ്രതീക്ഷിക്കാവുന്നത്, വ്യക്തമാക്കുമോ;
ജൈവകൃഷി
പ്രോത്സാഹിപ്പിക്കുന്നതിന് നടപടി
1216 ഡോ.
ഡോ. മാത്യു കുഴൽനാടൻ
ശ്രീ.
നാട്ടകം സുരേഷ്
ശ്രീ.
സിറിയക് തോമസ്
ശ്രീ.
റോണി. കെ. ബേബി :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) സംസ്ഥാനത്ത്
ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി
ആവിഷ്കരിക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികൾ
എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;
(ബി) സംസ്ഥാനത്ത്
ഉല്പാദിപ്പിക്കുന്ന ജൈവ
കാർഷികോല്പന്നങ്ങൾക്ക് പ്രത്യേക വിപണി
ഉറപ്പാക്കാൻ നടപടി സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ;
(സി) ജൈവകൃഷിയിൽ
ഏർപ്പെടുന്ന കർഷക സംഘങ്ങൾക്ക്
സർക്കാരിന്റെ ഭാഗത്തുനിന്നുള്ള
പ്രോത്സാഹനം എന്തൊക്കെയാണെന്നു
വിശദമാക്കാമോ ?
കൊച്ചി
മണ്ഡലത്തിലെ പൊക്കാളി കൃഷിയും പാടശേഖര
വികസനവും
1217 ശ്രീ.
മുഹമ്മദ് ഷിയാസ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) കൊച്ചി
മണ്ഡലത്തിലെ ചെല്ലാനം മേഖലയിൽ ആകെയുള്ള
പതിമൂന്നു പാടശേഖരങ്ങളിൽ നിലവിൽ
ആറെണ്ണത്തിൽ മാത്രമാണ് പൊക്കാളി കൃഷി
നടത്തിവരുന്നതെന്ന കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി) കണ്ടക്കടവ്,
മരുവക്കാട്, ഗണപതിക്കാട്-എ,
ഗണപതിക്കാട്-ബി, നോർത്ത് ചെല്ലാനം,
ചാലിപ്പുറം എന്നീ പാടശേഖരങ്ങളിലെ ഔട്ടർ
ബണ്ടുകളിലെ ചോർച്ച മൂലം കൃഷിക്ക്
ബുദ്ധിമുട്ട് നേരിടുന്നത് പരിഹരിക്കാൻ
നടപടി സ്വീകരിക്കുമോ;
(സി) മേൽപ്പറഞ്ഞ
പാടശേഖരങ്ങളിൽ കണ്ടക്കടവ് ഔട്ടർ
ബണ്ടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ
നിലവിൽ നടന്നുവരുന്ന സാഹചര്യത്തിൽ,
ബാക്കിയുള്ള പാടശേഖരങ്ങളുടെ
സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും
പൊക്കാളി കൃഷി
പ്രോത്സാഹിപ്പിക്കുന്നതിനുമായി
തകർന്നുകിടക്കുന്ന ഔട്ടർ ബണ്ടുകൾ
കരിങ്കല്ല് ഉപയോഗിച്ച് പുനർനിർമ്മിച്ച്
അടിയന്തരമായി ബലപ്പെടുത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
(ഡി) കുമ്പളങ്ങി
പഞ്ചായത്തിൽ ഒരു നെല്ലും മീനും
പദ്ധതിയുടെ ഭാഗമായി പൊക്കാളി കൃഷി
ആരംഭിക്കുന്നതിന് മുന്നോടിയായി പാടങ്ങൾ
കൃത്യസമയത്ത് ഉണക്കി
കൃഷിയോഗ്യമാക്കുന്നതിനായി നിലവിൽ
തീരുമാനിച്ചിട്ടുള്ള ഏപ്രിൽ 15 എന്ന
തീയതി ഏപ്രിൽ 1-ലേക്ക് മാറ്റി മുൻകൂട്ടി
പുനഃക്രമീകരിക്കുവാൻ അടിയന്തര നടപടി
സ്വീകരിക്കുമോ;
(ഇ) കുമ്പളങ്ങി
പഞ്ചായത്തിലെ മണൽക്കൂർ, ചൂടുകാട് കരി,
തെക്ക്-വടക്കൂർ പാടശേഖരങ്ങളിലെ ഔട്ടർ
ബണ്ടുകൾ ബലപ്പെടുത്തുന്നതിനോടൊപ്പം
സ്ഥിരമായ കോൺക്രീറ്റ് സ്ലൂയിസുകൾ
നിർമ്മിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(എഫ്) പഠനക്കരി
പാടശേഖരത്തിൽ ആർ.ഐ.ഡി.എഫ് പദ്ധതി
പ്രകാരം നിർമ്മിച്ച സ്ലൂയിസ് കൃത്യമായി
തുറക്കാനും അടയ്ക്കാനും സ്ഥിരം സംവിധാനം
ഏർപ്പെടുത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
(ജി) കൊച്ചി
മണ്ഡലത്തിലെ ചെല്ലാനം, കുമ്പളങ്ങി
ഗ്രാമപഞ്ചായത്തുകളെ ഉൾപ്പെടുത്തി മുൻപ്
ഉത്തരവായിട്ടുള്ള സുസ്ഥിര കാർഷിക ഗ്രാമം
പദ്ധതി (സ.ഉ.(എം.എസ്.) നം.
110/2012/കൃഷി ) പൂർണ്ണതോതിൽ
നടപ്പിലാക്കുന്നതിനായി അടിയന്തര നടപടി
സ്വീകരിക്കുമോ?
കൃഷി
ഭൂമി വ്യതിയാനം
1218 ശ്രീ.
പി. മമ്മിക്കുട്ടി :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2026 വരെ എത്ര ഹെക്ടര്‍ കൃഷി ഭൂമിയാണ്
സംസ്ഥാനത്ത് തരിശു രഹിതമാക്കാന്‍
കഴിഞ്ഞതെന്ന് അറിയിക്കാമോ ;
(ബി) സംസ്ഥാനത്ത്
എത്ര ഹെക്ടര്‍ കൃഷി ഭൂമിയാണ് നിലവിൽ
ഉള്ളതെന്നും നിലവിലുള്ള കൃഷി ഭൂമിയുടെ
വിസ്തീര്‍ണ്ണം കുറയാതിരിക്കാനാവശ്യമായ
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുന്നതെന്നും വിശദമാക്കാമോ;
(സി) കൃഷി
ഭൂമി വ്യതിയാനം വരുത്തി മറ്റ്
ആവശ്യങ്ങള്‍ക്കായി ഇപ്പോള്‍
ഉപയോഗിക്കുന്നുണ്ടോയെന്ന് അറിയിക്കാമോ
; ഉണ്ടെങ്കില്‍ എത്ര ഹെക്ടര്‍ കൃഷി ഭൂമി
വ്യതിയാനം വരുത്തി എന്ന് വിശദമാക്കാമോ;
(ഡി) കൃഷി
ഭൂമി വ്യതിയാനം വരുത്തുന്നത് തടയാന്‍
നിലവിലെ നിയമങ്ങളില്‍ എന്തെങ്കിലും
മാറ്റം വരുത്തുവാന്‍
ആലോചനയുണ്ടോയെന്ന് വിശദമാക്കാമോ;
(ഇ) കാര്‍ഷിക
മേഖലയില്‍ ഇടനിലക്കാരുടെ ചൂഷണം
തടയുന്നതിന് എന്തൊക്കെ നടപടികൾ
സ്വീകരിക്കാനാണ് സര്‍ക്കാരിന്റെ
ആലോചനയില്‍ ഉള്ളതെന്ന് വിശദമാക്കാമോ?
കേരഗ്രാമം
പദ്ധതി
1219 ശ്രീ.
എ. സി. മൊയ്തീന്‍
ശ്രീ.
എ. പ്രഭാകരന്‍
ശ്രീ.
എം. വിജിന്‍
ശ്രീ.
കെ. പ്രേമൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) മുന്‍
സര്‍ക്കാര്‍ വാര്‍ഡ് അടിസ്ഥാനത്തില്‍
നടപ്പിലാക്കിയ കേരഗ്രാമം പദ്ധതിയുടെ
പ്രധാന പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമായിരുന്നുവെന്ന്
വിശദമാക്കാമോ;
(ബി) പ്രസ്തുത
പദ്ധതി നടപ്പിലാക്കിയതിന്റെ ഫലമായി
2020-21ല്‍ ഹെക്ടറിനു 6228
നാളികേരമായിരുന്ന ഉത്പാദന ക്ഷമത 2022-23
ആയപ്പോഴേയ്ക്കും 7419 നാളികേരമായി
ഉയര്‍ന്നത് നേട്ടമായി
വിലയിരുത്തുന്നുണ്ടോ ;
വ്യക്തമാക്കാമോ;
(സി) നാളികേര
സംഭരണത്തിനായി ഒരു തെങ്ങില്‍ നിന്നും
ശേഖരിക്കാവുന്ന നാളികേരത്തിന്റെ എണ്ണം
50-ല്‍ നിന്നും 70 ആയി ഉയര്‍ത്തിയതും
സംഭരണ വില 34 രൂപയാക്കിയതും
കര്‍ഷകര്‍ക്ക് നല്‍കിയ സാമ്പത്തിക
പിന്തുണ എത്രത്തോളമാണെന്ന്
വിശദമാക്കാമോ;
(ഡി) രോഗബാധയേറ്റ
പഴയ തെങ്ങുകള്‍ വെട്ടിമാറ്റി
ഗുണമേന്മയുള്ള ലക്ഷക്കണക്കിന് പുതിയ
തെങ്ങിന്‍ തെെകള്‍ വിതരണം ചെയ്തത്
നാളികേര മേഖലയുടെ അടിസ്ഥാന സൗകര്യ
വികസനത്തിന് എപ്രകാരം
പ്രയോജനപ്പെട്ടുവെന്ന് വിശദമാക്കാമോ?
റബര്‍
കര്‍ഷകര്‍ക്കുള്ള സഹായം
1220 ശ്രീ.
മാണി. സി. കാപ്പൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) സംസ്ഥാനത്തെ
റബർ കർഷകരെ സഹായിക്കുന്നതിനായി റബറിന്റെ
തറവില ഉയര്‍ത്താന്‍
തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം
ലഭ്യമാക്കുമോ;
(ബി) നിലവിൽ
റബർ ഷീറ്റ് , റബർ പാൽ എന്നിവ എത്ര രൂപ
നിരക്കിലാണ് സംഭരിച്ചുവരുന്നതെന്ന്
വ്യക്തമാക്കുമോ;
(സി) റബർ
ഷീറ്റ്, റബർ പാൽ, ഒട്ടുപാൽ, ചിരട്ടപ്പാൽ
എന്നിവ സംഭരിക്കുന്നതിന് എന്തെങ്കിലും
സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടോ;
എങ്കിൽ വിശദമാക്കാമോ;
(ഡി) റബര്‍
മേഖലയിലെ തൊഴിലാളികളുടെ ക്ഷാമവും
റബറിന്റെ വിലയിടിവും വളത്തിന്റെ
വിലയിലുണ്ടായ വര്‍ധനവും മൂലം റബര്‍ കൃഷി
കുറഞ്ഞുവരുന്നത് സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ
കഴിഞ്ഞ 10 വര്‍ഷങ്ങളില്‍ എത്ര ഹെക്ടര്‍
കൃഷിയിലാണ് കുറവുവന്നിട്ടുള്ളത്
വിശദമാക്കാമോ?
മുന്‍
സര്‍ക്കാരിന്റെ കാര്‍ഷിക പദ്ധതികള്‍
1221 ശ്രീ.
കെ. എന്‍. ബാലഗോപാല്‍
ശ്രീ.
പി. മമ്മിക്കുട്ടി
പ്രൊഫ.
പ്രൊഫ. സി. രവീന്ദ്രനാഥ്
ശ്രീ.
യു. ആര്‍. പ്രദീപ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) കഴിഞ്ഞ
പത്ത് വര്‍ഷത്തിനിടെ സംസ്ഥാനത്തെ ഭക്ഷ്യ
സ്വയംപര്യാപ്തതയില്‍ എത്തിക്കുന്നതിനായി
മുന്‍ സര്‍ക്കാര്‍ ജനകീയ
പങ്കാളിത്തത്തോടെ നടപ്പിലാക്കിയ സുഭിക്ഷ
കേരളം, ഞങ്ങളും കൃഷിയിലേയ്ക്ക് എന്നീ
പദ്ധതികളുടെ പ്രധാന നേട്ടങ്ങള്‍
വിശദമാക്കാമോ;
(ബി) 2020-21
വര്‍ഷത്തില്‍ 15.7 ലക്ഷം മെട്രിക് ടണ്‍
ആയിരുന്ന പച്ചക്കറി ഉത്പാദനം 2023-24
വർഷത്തോടെ 17.217 ലക്ഷം മെട്രിക്
ടണ്ണായി ഉയർത്താൻ സര്‍ക്കാരിന്റെ
കാര്‍ഷിക നയങ്ങള്‍
സഹായകരമായിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി) ഞങ്ങളും
കൃഷിയിലേയ്ക്ക് എന്ന പദ്ധതിയുടെ ഭാഗമായി
സംസ്ഥാനത്തൊട്ടാകെ രൂപീകരിച്ച 23,245
കൃഷിക്കൂട്ടങ്ങള്‍ വഴി ഉത്പാദന, സേവന,
മൂല്യവര്‍ദ്ധിത മേഖലകളില്‍ എത്ര
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍
കഴിഞ്ഞുവെന്ന് വിശദമാക്കാമോ;
(ഡി) കാര്‍ഷിക
മേഖലയിലേയ്ക്ക് കൂടുതല്‍ ആളുകളെ
ആകര്‍ഷിക്കാനും അതുവഴി ഉത്പാദന
വര്‍ദ്ധനവ് സാധ്യമാക്കാനും പ്രസ്തുത
ഇടപെടലുകള്‍ എത്രത്തോളം സഹായകമായി എന്ന്
വ്യക്തമാക്കാമോ?
സമയബന്ധിതമായി
നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് നടപടി
1222 ശ്രീ.
മാണി. സി. കാപ്പൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) കനത്ത
മഴയും മറ്റുംമൂലം വ്യാപക കൃഷിനാശം
സംഭവിച്ച് നിരവധി കര്‍ഷകര്‍
ദുരിതമനുഭവിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത
കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം
സമയബന്ധിതമായി
ലഭ്യമാക്കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി) ഇല്ലെങ്കില്‍
സമയബന്ധിതമായി നഷ്ടപരിഹാരം ലഭ്യമാക്കി
കര്‍ഷകരെ കൃഷിയിലേക്ക് കൂടുതല്‍
ആകര്‍ഷിക്കാന്‍ നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
നിലമ്പൂർ
മുണ്ടേരി സീഡ് ഫാമിന്റെ വികസനവും
തൊഴിലാളി ക്ഷേമവും
1223 ശ്രീ.
ആര്യാടന്‍ ഷൗക്കത്ത് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) നിലമ്പൂർ
നിയോജകമണ്ഡലത്തിൽ ചാലിയാർ പുഴയുടെ
തീരത്ത് സ്ഥിതി ചെയ്യുന്ന മുണ്ടേരി സീഡ്
ഫാമിലെ ഉപയോഗപ്പെടുത്താതെ കിടക്കുന്ന
സ്ഥലം പ്രയോജനപ്പെടുത്തി പ്രസ്തുത
ഫാമിനെ ഫാം ടൂറിസം പദ്ധതിയിൽ
ഉൾപ്പെടുത്തി വരുമാനം
വർധിപ്പിക്കുന്നതിനുള്ള നടപടി വകുപ്പ്
സ്വീകരിക്കുമോ;
(ബി)
പ്രസ്തുത ഫാമിലെ മൊത്തം തൊഴിലാളികളിൽ
ഫാമിനു ചുറ്റുമുള്ള ഉന്നതികളിലെ ആദിവാസി
വിഭാഗങ്ങളിൽപ്പെട്ടവർക്ക് പ്രാതിനിധ്യം
നൽകിയിട്ടുണ്ടോ; ഇല്ലെങ്കിൽ അവർക്ക്
തൊഴിൽ പ്രാതിനിധ്യം
ഉറപ്പാക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ;
(സി) ഫാമിലെ
തൊഴിലാളികളെ കോൺട്രിബ്യൂട്ടറി പെൻഷൻ
സ്കീമിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടോ;
ഇല്ലെങ്കിൽ പ്രസ്തുത സ്കീമിൽ നിന്ന്
ഒഴിവാക്കി അവരെ സ്റ്റാറ്റ്യൂട്ടറി പെൻഷൻ
സ്കീമിൽ ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ
സ്വീകരിക്കുമോ?
കുട്ടനാടൻ
കാർഷിക മേഖലയിലെ വികസന പ്രവർത്തനങ്ങൾ
1224 ശ്രീ.
ജി. സുധാകരൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) ആലപ്പുഴ,
പത്തനംതിട്ട, കോട്ടയം ജില്ലകളിലായി
വ്യാപിച്ചുകിടക്കുന്ന 80 വില്ലേജുകൾ
ഉൾപ്പെടുന്ന കുട്ടനാടൻ കാർഷികമേഖലയുടെ
അഭിവൃദ്ധിക്കായി പുതിയ നടപടികൾ
സ്വീകരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ;
എങ്കിൽ ആയതിന്റെ രൂപരേഖ വിശദീകരിക്കാമോ?
വിള
ഇൻഷുറൻസ് തുക വിതരണം ചെയ്യുന്നതിനുള്ള
നടപടികൾ
1225 ശ്രീ.
പാറക്കൽ അബ്‌ദുല്ല :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) കാലാവസ്ഥ
വ്യതിയാനം മൂലമുള്ള കൃഷിനാശത്തിന്
നൽകുന്ന വിള ഇൻഷുറൻസ് തുക രണ്ടുവർഷമായി
വിതരണം ചെയ്യാത്ത സാഹചര്യം
പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
(ബി)
ഇത് അടിയന്തരമായി വിതരണം ചെയ്യാൻ നടപടി
സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
കൃഷിവകുപ്പിന്റെ
കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ
1226 ശ്രീ.
വി. പി. സജീന്ദ്രൻ
ശ്രീ.
സേനാപതി വേണു
ശ്രീ.
അബിൻ വർക്കി കോടിയാട്ട്
ശ്രീ.
സി. വി. ശാന്തകുമാർ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) കൃഷി
വകുപ്പിന് കീഴിലുള്ള പൊതുമേഖലാ
സ്ഥാപനങ്ങൾ ഏതൊക്കെയാണ്; അവയിൽ ലാഭത്തിൽ
പ്രവർത്തിക്കുന്നവയുടെ എണ്ണം
എത്രയാണെന്ന് വ്യക്തമാക്കാമോ;
(ബി) പ്രസ്തുത
പൊതുമേഖലാ സ്ഥാപനങ്ങളെ കർഷകർക്ക്
ഗുണകരമാകത്തക്കവിധത്തിൽ കൂടുതൽ
കാര്യക്ഷമമാക്കാൻ നടപടി
സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ;
(സി) ലാഭത്തിലല്ലാത്ത
പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കാൻ
എന്തൊക്കെ നടപടി സ്വീകരിക്കുവാൻ
കഴിയുമെന്ന് പരിശോധിക്കുമോ;
വ്യക്തമാക്കാമോ ?
മുത്തോലി
കൃഷിഭവന്‍ നിര്‍മാണം
1227 ശ്രീ.
മാണി. സി. കാപ്പൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) പാലാ
നിയോജകമണ്ഡലത്തിലെ മുത്തോലി കൃഷിഭവന്‍
നിര്‍മ്മാണത്തിന്റെ നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ;
(ബി) പ്രസ്തുത
കൃഷിഭവന്‍ നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് നിലവില്‍ തടസ്സങ്ങളുണ്ടോ;
എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ?
തിരുവനന്തപുരം
മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിലെ കാർഷിക
വികസനം
1228 ശ്രീ.
വി. മുരളീധരൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) തിരുവനന്തപുരം
മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിൽ കൃഷി
പ്രോത്സാഹിപ്പിക്കുന്നതിനായി ഏതെല്ലാം
പദ്ധതികളാണ് നടപ്പിലാക്കി വരുന്നതെന്ന്
വിശദമാക്കുമോ;
(ബി) കൃഷി
പ്രോത്സാഹിപ്പിക്കുന്നതിനായി
തിരുവനന്തപുരം ജില്ലയിലെ
ഗ്രാമപ്രദേശങ്ങളോട് ചേർന്ന് കിടക്കുന്ന
കോർപ്പറേഷൻ വാർഡുകളിൽ ഉൾപ്പെടെ പുതിയ
കാർഷിക പദ്ധതികൾ ആവിഷ്കരിച്ച്
നടപ്പിലാക്കുന്ന കാര്യം പരിഗണിക്കുമോ;
വ്യക്തമാക്കാമോ;
(സി) തിരുവനന്തപുരം
മുനിസിപ്പൽ കോർപ്പറേഷൻ മേഖലയിൽ കൃഷി
പ്രോത്സാഹിപ്പിക്കുന്നതിനും അതിനുള്ള
പദ്ധതി നടത്തിപ്പിനുമായി
ഉന്നതതലത്തിലുള്ള ഒരു ഉദ്യോഗസ്ഥനെ
നിയമിക്കുന്ന കാര്യം പരിഗണിക്കുമോ;
വ്യക്തമാക്കാമോ?
തിരൂരിലെ
വെറ്റില വ്യാപാരം
1229 ശ്രീ.
പി. കെ. നവാസ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) വെറ്റില
കൃഷിയുടെ കയറ്റുമതിയിലുണ്ടായ ഇടിവ്
കാരണം തിരൂരിലെ വെറ്റില കര്‍ഷകര്‍
നേരിടുന്ന ബുദ്ധിമുട്ട്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇത്
പരിഹരിക്കാന്‍ വെറ്റിലയില്‍ നിന്ന് ഓയിൽ
നിർമ്മിക്കുന്ന പദ്ധതി പരിഗണനയിലുണ്ടോ;
വ്യക്തമാക്കാമോ;
(ബി) അപകടത്തിൽപ്പെടുന്ന
വെറ്റില കർഷകര്‍ക്ക് നഷ്ടപരിഹാരം
നൽകുന്ന പദ്ധതി നിലവിലുണ്ടോ; ഇല്ലെങ്കിൽ
അത്തരത്തിൽ ഒരു പ്രത്യേക പദ്ധതി
നടപ്പിലാക്കാന്‍ നടപടി
സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
മാനന്തവാടി
നിയോജകമണ്ഡലത്തിലെ കാർഷികമേഖലയുടെ
സമഗ്രവികസനം
1230 ശ്രീമതി
ഉഷ വിജയൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) മുൻ
സർക്കാരിന്റെ കാലത്ത് മാനന്തവാടി
നിയോജകമണ്ഡലത്തില്‍ കാർഷികമേഖലയുടെ
സമഗ്രവികസനം ലക്ഷ്യമിട്ട് കൃഷി വകുപ്പ്
മുഖേന അനുവദിച്ച പദ്ധതികളും പ്രത്യേക
കർമ്മപരിപാടികളും സംബന്ധിച്ച വിശദാംശം
അറിയിക്കാമോ;
(ബി) പ്രസ്തുത
പ്രവൃത്തികളുടെ പുരോഗതിയും നിലവിലെ
സ്ഥിതിയും എന്താണെന്ന് അറിയിക്കുമോ?
പുനലൂർ
മണ്ഡലത്തിലെ കാർഷിക വികസന പദ്ധതികൾ .
1231 ശ്രീ.
സി. അജയപ്രസാദ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) പുനലൂർ
മണ്ഡലത്തിൽ കാർഷിക മേഖലയുടെ
വികസനത്തിനായി കൃഷി വകുപ്പും
കെ.എൽ.ഡി.സി. തുടങ്ങിയ അനുബന്ധ
സ്ഥാപനങ്ങളും നിലവിൽ നടപ്പിലാക്കിവരുന്ന
പദ്ധതികളും പ്രവൃത്തികളും
എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
പ്രസ്തുത പദ്ധതികളുടെ അടങ്കൽ തുക
എത്രയെന്നും നിലവിലെ സ്ഥിതി എന്തെന്നും
വ്യക്തമാക്കാമോ;
(ബി) മലയോര
മേഖലയായ പുനലൂർ മണ്ഡലത്തിൽ തോട്ടം
മേഖലയുടെ പുരോഗതിക്കായി നിലവിൽ
നടത്തിവരുന്ന പ്രത്യേക പദ്ധതികളുണ്ടോ;
എങ്കിൽ ആയതു സംബന്ധിച്ച വിശദാംശങ്ങളും
നിലവിലെ സ്ഥിതിയും അറിയിക്കാമോ?
പുല്ല-കണ്ണോത്ത്
വെങ്കിടങ്ങ് റോഡ്
1232 പ്രൊഫ.
പ്രൊഫ. സി. രവീന്ദ്രനാഥ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) മണലൂര്‍
മണ്ഡലത്തിലെ കെ.എല്‍.ഡി.സി.യുടെ പുല്ല -
കണ്ണോത്ത് വെങ്കിടങ്ങ് റോഡിന്റെ മൂന്ന്
കീലോമീറ്റര്‍ ദൂരം മാത്രം ടാര്‍
ചെയ്തിട്ടില്ല എന്ന വിവരം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; തൃശൂര്‍
നിന്ന് ഗുരുവായൂരിലേക്കുള്ള ദൂരം
പകുതിയായി കുറയ്ക്കുവാന്‍ കഴിയുന്ന ഈ
റോഡ് ബി.എം. ആൻഡ് ബി.സി. നിലവാരത്തിൽ
പ്രവൃത്തി ചെയ്ത്
യാത്രായോഗ്യമാക്കുമോയെന്ന്
വ്യക്തമാക്കാമോ?
മാവേലിക്കര
മണ്ഡലത്തിൽ അനുവദിച്ച പ്രവൃത്തികൾ
1233 ശ്രീ.
എം. എസ്. അരുണ്‍ കുമാർ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) മാവേലിക്കര
മണ്ഡലത്തിൽ 2021 മുതൽ 2026 മാർച്ച് വരെ
കൃഷി വകുപ്പ് വിവിധ പദ്ധതികളിൽ
ഉൾപ്പെടുത്തി അനുവദിച്ച പ്രവൃത്തികളുടെ
വിശദാംശങ്ങൾ അനുവദിച്ച തുക,
പ്രവൃത്തികളുടെ നിലവിലെ സ്ഥിതി എന്നിവ
സഹിതം ലഭ്യമാക്കുമോ?
പാടങ്ങളുടെ
അതിർത്തി നിർണയം
1234 ശ്രീ.
അബിൻ വർക്കി കോടിയാട്ട് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) കർഷകർ
പാടങ്ങൾ കൃഷി ആവശ്യങ്ങൾക്കായി പാടശേഖര
സമിതികൾക്ക് വിട്ടുനൽകിയതിനെ തുടർന്ന്
പാടങ്ങളുടെ അതിർത്തികൾ പല സ്ഥലങ്ങളിലും
ഇല്ലാതായ സാഹചര്യത്തിൽ, ഡിജിറ്റൽ സർവേ
പൂർത്തീകരിച്ച വില്ലേജുകളിൽ കർഷകരുടെ
പാടങ്ങളുടെ അതിർത്തികൾ കൃത്യമായി
നിർണയിക്കാതെയാണ് സർവേ നടപടികൾ
പൂർത്തീകരിച്ചതെന്ന പരാതി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി) കർഷകർക്ക്
അവരുടെ പാടങ്ങളുടെ അതിരുകള്‍ സർവേ
ചെയ്ത് അടയാളപ്പെടുത്തി നൽകുന്നതിനായി
എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ?
കാർഷിക
കടാശ്വാസ കമ്മീഷൻ
1235 ശ്രീ.
അപു ജോൺ ജോസഫ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) കാർഷിക
കടാശ്വാസ കമ്മീഷൻ ശിപാർശ പ്രകാരം ഇളവുകൾ
നൽകുന്നതിനായി ബാങ്കുകൾക്ക് എത്ര
തുകയാണ് നൽകാനുള്ളതെന്നു
വ്യക്തമാക്കാമോ;
(ബി) കാർഷിക
കടാശ്വാസത്തിന് കർഷകരിൽ നിന്നും
ലഭിച്ചതിൽ ഇനിയും തീർപ്പ്
കൽപ്പിക്കാനുള്ള അപേക്ഷകൾ എത്രയാണ്;
വിശദാംശം നല്‍കാമോ;
(സി) കാർഷിക
കടാശ്വാസത്തിന് കർഷകരിൽ നിന്നും പുതിയ
അപേക്ഷകൾ സ്വീകരിക്കുന്നത്
പരിഗണനയിലുണ്ടോയെന്ന് വ്യക്തമാക്കാമോ?
ഒല്ലൂർ
മണ്ഡലത്തിൽ നടപ്പാക്കുന്ന പ്രവൃത്തികൾ
1236 ശ്രീ.
കെ. രാജന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) ഒല്ലൂർ
മണ്ഡലത്തിൽ കൃഷി വകുപ്പിന് കീഴിൽ
നടപ്പാക്കുന്ന വിവിധ പ്രവൃത്തികളുടെ
പുരോഗതി വിശദമാക്കാമോ?
കാഞ്ഞങ്ങാട്
മണ്ഡലത്തിലെ പദ്ധതികൾ
1237 ശ്രീ.
ഗോവിന്ദൻ പള്ളിക്കാപ്പിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) കാഞ്ഞങ്ങാട്
മണ്ഡലത്തിൽ 2021 മുതൽ കൃഷി വകുപ്പ്
മുഖേന നടപ്പിലാക്കിയ പദ്ധതികൾ
ഏതെല്ലാമാണെന്ന് വിശദമാക്കാമോ?
ബീയ്യം
കായല്‍-നൂറടിത്തോട് ഇന്റര്‍ ലിങ്കിംഗ്
പദ്ധതി
1238 ശ്രീ.
എ. സി. മൊയ്തീന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) കൃഷി
വകുപ്പ് മേൽനോട്ടം വഹിക്കുന്ന ബീയ്യം
കായല്‍-നൂറടിത്തോട് ഇന്റര്‍ ലിങ്കിംഗ്
പദ്ധതിയുടെ പുരോഗതി വിശദമാക്കാമോ;
(ബി) പ്രസ്തുത
പദ്ധതി സമയബന്ധിതമായി
പൂര്‍ത്തീകരിക്കാന്‍ വകുപ്പ് എന്തെല്ലാം
നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
|