തൂവ്വല്‍
തീരം ടൂറിസം പദ്ധതി
1128 ശ്രീ.
പി. കെ. നവാസ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) താനൂര്‍
തൂവ്വല്‍ തീരം ടൂറിസം പദ്ധതി
പ്രൊപ്പോസല്‍ സംബന്ധിച്ച് നിവേദനം
ലഭിച്ചിട്ടുണ്ടോ; അതിന്‍മേല്‍
സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
(ബി) താനൂര്‍
ടൂറിസം പദ്ധതി വേഗത്തിലാക്കുന്നതിനും ഈ
മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം ഒരൊറ്റ
കുടക്കീഴിൽ ഏകോപിപ്പിക്കുന്നതിനുമായി
വർക്കല മാതൃകയിൽ ഒരു സ്പെഷ്യൽ പർപ്പസ്
വെഹിക്കിൾ(എസ് .പി.വി.) രൂപീകരിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ; വ്യക്തമാക്കാമോ?
തീർത്ഥാടന-ടൂറിസം
സർക്യൂട്ട് പദ്ധതി നിർവഹണം
1129 ശ്രീ.
വി. മുരളീധരൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) തീർത്ഥാടന-ടൂറിസം
സർക്യൂട്ട് പദ്ധതിയിൽ ഉൾപ്പെടുത്തി
സംസ്ഥാനത്തൊട്ടാകെ എത്ര പദ്ധതികളാണ്
നടപ്പിലാക്കുവാൻ അനുമതി
നൽകിയിരുന്നതെന്ന് വ്യക്തമാക്കാമോ;
(ബി) പ്രസ്തുത
പദ്ധതിയിൽ ഉൾപ്പെടുത്തി
തിരുവനന്തപുരത്തെ ചെല്ലമംഗലം
ദേവീക്ഷേത്രത്തിൽ അമിനിറ്റി സെന്റർ
നിർമ്മിക്കുന്നതിന് ഭരണാനുമതി
നൽകിയിട്ടുണ്ടോ; എങ്കിൽ ഇതിൽ എന്തൊക്കെ
പ്രവൃത്തികൾ ഉൾപ്പെട്ടിരുന്നുവെന്നും
എത്ര തുകയാണ് അനുവദിച്ചിരുന്നതെന്നും
വിശദമാക്കാമോ;
(സി) പ്രസ്തുത
പദ്ധതിയുടെ നിർമ്മാണപുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
നിർമ്മാണപ്രക്രിയയുടെ നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ;
(ഡി) ഭരണാനുമതി
ലഭിച്ച പ്രവൃത്തികൾ
പൂർത്തീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ അവ
പൂർത്തീകരിക്കുന്നതിന് എന്ത് നടപടികളാണ്
സ്വീകരിക്കുവാൻ ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ലോകനാർക്കാവ്
ക്ഷേത്രം ടൂറിസം പദ്ധതി
1130 ശ്രീ.
പാറക്കൽ അബ്‌ദുല്ല :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) കുറ്റ്യാടി
മണ്ഡലത്തിലെ ലോകനാർക്കാവ് ക്ഷേത്രവുമായി
ബന്ധപ്പെട്ടുകിടക്കുന്ന ടൂറിസം പദ്ധതി
ഇപ്പോൾ ഏത് ഘട്ടത്തിലാണ്; വിശദാംശം
നൽകുമോ;
(ബി) പദ്ധതിയുടെ
എസ്റ്റിമേറ്റ് തുക, പദ്ധതി എന്നത്തേക്ക്
പൂർത്തിയാകും എന്നിവ വ്യക്തമാക്കാമോ;
(സി) പദ്ധതി
പ്രധാനമായും ലക്ഷ്യം വെക്കുന്നതും
പദ്ധതി പൂർത്തിയാകുന്നതോടെ
യാഥാർത്ഥ്യമാകുന്നതുമായ കാര്യങ്ങൾ
എന്തൊക്കെയാണ്; വിശദാംശം നൽകുമോ?
വിനോദസഞ്ചാര
കേന്ദ്രങ്ങളുടെ സുരക്ഷ
1131 ശ്രീ.
ഗോവിന്ദൻ പള്ളിക്കാപ്പിൽ
ശ്രീമതി
ഗീതാ ഗോപി
ശ്രീ.
പി. പ്രസാദ്
ശ്രീ.
കെ. കെ. വത്സരാജ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) സംസ്ഥാനത്ത്
വിനോദസഞ്ചാര കേന്ദ്രങ്ങളിലുണ്ടാകുന്ന
അപകടങ്ങളിൽപ്പെട്ടും മറ്റുവിധത്തിലും
വിനോദസഞ്ചാരികൾ മരണപ്പെടുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ബി) കടൽത്തീരങ്ങൾ,
കായലോരങ്ങൾ, നദികള്‍, തടാകങ്ങള്‍ മുതലായ
ടൂറിസം കേന്ദ്രങ്ങളില്‍ അപകടങ്ങളോ
ജീവഹാനിയോ സംഭവിക്കാൻ
സാധ്യതയുള്ളതിനാല്‍ പ്രത്യേക പരിശീലനം
നേടിയ ലൈഫ് ഗാര്‍ഡുകളുടെ സേവനം
അവിടങ്ങളിൽ ഉറപ്പാക്കിയിട്ടുണ്ടോ;
വിശദീകരിക്കുമോ;
(സി) ടൂറിസം
ഡെസ്റ്റിനേഷനുകളില്‍ ക്രമാതീതമായി
സന്ദർശക ബാഹുല്യം വര്‍ദ്ധിച്ചു വരുന്ന
സാഹചര്യത്തിൽ ഓരോ ടൂറിസം
കേന്ദ്രങ്ങളുടേയും ക്യാരിയിംഗ്
കപ്പാസിറ്റി സംബന്ധിച്ച് പഠനം
നടത്തുന്നതിനും ആവശ്യമായ സൗകര്യങ്ങൾ
ഉറപ്പാക്കുന്നതിനും നടപടി
സ്വീകരിക്കുമോ; വിശദമാക്കുമോ;
(ഡി)
സംസ്ഥാനത്ത് അഡ്വഞ്ചർ ടൂറിസം മേഖലയിൽ
സുരക്ഷാ മാനദണ്ഡങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടോ; പ്രസ്തുത
മേഖലയിൽ നിലവില്‍ പ്രാബല്യത്തിലുള്ള
മാർഗ്ഗനിർദ്ദേശങ്ങൾ എന്തെല്ലാമെന്ന്
വെളിപ്പെടുത്താമോ?
വിനോദ
സഞ്ചാര മേഖലയിലെ തൊഴിലവസരങ്ങൾ
1132 ശ്രീ.
കെ. വി. സുമേഷ്
ശ്രീമതി
ഒ. എസ്. അംബിക
ശ്രീ.
കെ. കെ. രാമചന്ദ്രന്‍
ശ്രീ.
ജി. സ്റ്റീഫന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) വിനോദ
സഞ്ചാര മേഖലയിൽ തൊഴിൽസാധ്യതകൾ
വർദ്ധിപ്പിക്കുന്നതിനായി മുൻ
സർക്കാരിന്റെ കാലത്ത് എന്തെല്ലാം പുതിയ
പഠന-പരിശീലന പദ്ധതികളാണ് ആവിഷ്കരിച്ച്
നടപ്പിലാക്കിയത്; ഈ കാലയളവിൽ സ്റ്റേറ്റ്
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്
ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്
(എസ്.ഐ.എച്ച്.എം.) പോലുള്ള
സ്ഥാപനങ്ങളുടെ വികസനത്തിനായി സ്വീകരിച്ച
നടപടികൾ വിശദമാക്കാമോ;
(ബി) ടൂറിസം
മേഖലയിൽ സ്ത്രീശാക്തീകരണം ലക്ഷ്യമാക്കി
മുൻ സർക്കാരിന്റെ കാലയളവിൽ
ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂഷനുകൾ
വഴിയും മറ്റും നടപ്പിലാക്കിയ പ്രത്യേക
സൗജന്യ തൊഴിൽ പരിശീലന പരിപാടികൾ
എന്തെല്ലാമായിരുന്നുവെന്ന്
വിശദമാക്കാമോ;
(സി) ടൂറിസം
വ്യവസായത്തിന് ആവശ്യമായ മാനവ വിഭവശേഷി
ഒരുക്കുന്നതിനായി, മുൻ സർക്കാരിന്റെ
കാലത്ത് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്
ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ്
(കിറ്റ്സ്) മുഖേന എന്തെല്ലാം പുതിയ
ബിരുദ ബിരുദാനന്തര, ഡിപ്ലോമ കോഴ്സുകളും
ഹ്രസ്വകാല നൈപുണ്യ വികസന പരിപാടികളുമാണ്
ആരംഭിച്ചതെന്ന് വ്യക്തമാക്കാമോ;
(ഡി) വിനോദ
സഞ്ചാര മേഖലയിലെ സ്ഥാപനങ്ങൾ, ടൂറിസം
സഹകരണ സംഘങ്ങൾ മുതലായവയുടെ സഹകരണത്തോടെ
ടൂറിസം മേഖലയിലെ തൊഴിൽ-സംരംഭക സാധ്യതകൾ
വർദ്ധിപ്പിക്കാൻ മുൻ സർക്കാർ
നടപ്പാക്കിയ പ്രധാന പദ്ധതികൾ
എന്തെല്ലാമായിരുന്നെന്ന്
വ്യക്തമാക്കാമോ?
വടക്കാഞ്ചേരി
ശിവരാമ പാര്‍ക്ക് നവീകരണം;
1133 ശ്രീ.
പി. പി. സുമോദ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) വടക്കാഞ്ചേരി
ശിവരാമ പാര്‍ക്ക് നവീകരണം പ്രവൃത്തി
എന്ന് പൂര്‍ത്തീകരിക്കുവാന്‍
സാധിക്കുമെന്ന് വ്യക്തമാക്കാമോ?
വര്‍ക്കലയിലെ
വിനോദ സഞ്ചാര വകുപ്പ് പ്രവൃത്തികള്‍
1134 ശ്രീ.
വി. ജോയി :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) വര്‍ക്കല
നിയോജകമണ്ഡലത്തിൽ വിനോദ സഞ്ചാര
വകുപ്പ് നിര്‍വ്വഹിച്ചു വരുന്ന വികസന
പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(ബി) ഓരോ
പ്രവൃത്തിയുടേയും നിര്‍മ്മാണ പുരോഗതി
വിശദമാക്കാമോ?
പാറശ്ശാല
നിയോജകമണ്ഡലത്തിലെ വിവിധ ടൂറിസം
വകുപ്പ് പദ്ധതികള്‍
1135 ശ്രീ.
സി. കെ. ഹരീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) പാറശ്ശാല
നിയോജകമണ്ഡലത്തിലെ നെയ്യാർ ഡാം ടൂറിസം
ഡെവലപ്മെന്റ് പ്രോജക്ട്, നവകേരള
സദസ്സിന്റെ ഭാഗമായി അനുമതി ലഭ്യമായ
അമ്പൂരി ടൂറിസം ഡെവലപ്മെന്റ്
പ്രോജക്ട്, ബ്രിഡ്ജ് ടൂറിസം പദ്ധതിയുടെ
ഭാഗമായി അനുമതി ലഭിച്ച
കുമ്പിച്ചല്‍ക്കടവ് പാലം വി-പാര്‍ക്ക്
എന്നിവയുടെ നിലവിലെ സ്ഥിതി എന്താണെന്ന്
വിശദമാക്കാമോ;
(ബി) മേല്പറഞ്ഞ
ഓരോ പ്രവൃത്തിയുടേയും നിലവിലെ
ഭൗതിക,സാമ്പത്തിക പുരോഗതി എത്രയെന്ന്
വ്യക്തമാക്കാമോ; ഈ പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കാന്‍
ലക്ഷ്യമിട്ടിട്ടുള്ള സമയപരിധി
എന്നാണെന്ന് അറിയിക്കുമോ;
(സി) പ്രസ്തുത
പ്രവൃത്തികളില്‍ ഭരണാമനുമതി
ലഭിച്ചിട്ടും ഇതുവരെ നിര്‍മ്മാണ
പ്രവര്‍ത്തനം ആരംഭിക്കാത്തവയോ
അല്ലെങ്കില്‍ അനുമതിയ്ക്ക് ശേഷം
പ്രവൃത്തികള്‍ തടസ്സപ്പെട്ടു
കിടക്കുന്നവയോ ഉണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ഡി) ഉണ്ടെങ്കില്‍
ഓരോ പ്രവൃത്തിയും കാലതാമസം
നേരിടുന്നതിന്റെ /തടസ്സപ്പെട്ടതിന്റെ
കൃത്യമായ കാരണങ്ങള്‍ എന്തെല്ലാമാണെന്ന്
വിശദമാക്കാമോ; പ്രസ്തുത
സാങ്കേതിക/വകുപ്പുതല തടസ്സങ്ങള്‍
പരിഹരിച്ച് നിര്‍മ്മാണം വേഗത്തില്‍
പൂര്‍ത്തിയാക്കാന്‍ എന്തെല്ലാം
നടപടികളാണ് സ്വീകരിച്ചു വരുന്നതെന്നും
വ്യക്തമാക്കുമോ?
വിനോദസഞ്ചാര
മേഖലയുടെ സുസ്ഥിര വികസനം
1136 ശ്രീ.
അപു ജോൺ ജോസഫ്
ശ്രീ.
ഷിബു തെക്കുംപുറം
ശ്രീ.
വിനു ജോബ് കുഴിമണ്ണിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) വിനോദസഞ്ചാര
മേഖലയിൽ സുസ്ഥിരമായ അടിസ്ഥാന സൗകര്യ
വികസനവും ഉത്തരവാദിത്തമുള്ള സ്വകാര്യ
പങ്കാളിത്തവും ഉറപ്പുവരുത്തുന്നതിന്
സ്വീകരിക്കുന്ന നടപടികൾ അറിയിക്കാമോ;
(ബി) രാജ്യത്തെ
ഏറ്റവും ആകര്‍ഷകമായ വിനോദസഞ്ചാര
ലക്ഷ്യസ്ഥാനമാക്കി കേരളത്തെ
മാറ്റുന്നതിനായി പദ്ധതികൾ
ആലോചനയിലുണ്ടോ; വിശദമാക്കാമോ;
(സി) മെഡിക്കൽ,
വെല്‍നസ്, പരിസ്ഥിതി, ഡെസ്റ്റിനേഷൻ
വിനോദസഞ്ചാര രീതികളുടെ പ്രോത്സാഹനം
ലക്ഷ്യമിട്ട് ഒരു നിക്ഷേപ സൗഹൃദനയം
രൂപീകരിക്കുമോ; വ്യക്തമാക്കാമോ;
(ഡി) ഗോത്രവര്‍ഗ
വിഭാഗങ്ങളുടെ സമ്പന്നമായ സാംസ്കാരിക
പൈതൃകം ആഭ്യന്തര-വിദേശ
വിനോദസഞ്ചാരികള്‍ക്ക്
പരിചയപ്പെടുത്താനുതകുംവിധം ട്രൈബല്‍
കള്‍ച്ചറല്‍ സെന്ററുകളെ പരിവര്‍ത്തനം
ചെയ്യാന്‍
പദ്ധതികളുണ്ടോ;വ്യക്തമാക്കാമോ;
(ഇ) ഹോംസ്റ്റേകള്‍ക്ക്
വിനോദസഞ്ചാര ഭൂപടത്തില്‍
വര്‍ധിച്ചുവരുന്ന പ്രാധാന്യം
കണക്കിലെടുത്ത് അവയെ
പ്രോത്സാഹിപ്പിക്കുന്നതിനും
ശാക്തീകരിക്കുന്നതിനും നടപടികള്‍
സ്വീകരിക്കുമോ; ഹോംസ്റ്റേകള്‍
സുരക്ഷിതവും സഞ്ചാരി സൗഹൃദവുമാണെന്ന്
ഉറപ്പുവരുത്താന്‍ എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന് അറിയിക്കാമോ;
(എഫ്) വിനോദ
സഞ്ചാര സമ്പദ് വ്യവസ്ഥയുടെ ഗുണഫലങ്ങള്‍
കലാകാരന്മാര്‍ക്കും സാംസ്കാരിക
പ്രവർത്തകർക്കും നേരിട്ട്
ലഭ്യമാക്കുന്നുവെന്ന് ഉറപ്പുവരുത്താൻ
ഏന്തൊക്കെ നടപടികൾ സ്വീകരിക്കും;
വിശദീകരിക്കുമോ?
ശിവാ
പാര്‍ക്ക് -അരുവിക്കര
1137 ശ്രീ.
ജി. സ്റ്റീഫന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) അരുവിക്കര
ഡാമിനോടനുബന്ധിച്ച് സ്ഥിതി ചെയ്യുന്ന
ശിവാ പാര്‍ക്കിന്റെ നിലവിലെ ശോചനീയാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി) നിരവധി
വിനോദസഞ്ചാരികൾ ദിനംപ്രതി
എത്തിച്ചേരുന്ന ഈ പാര്‍ക്കിന്റെ
പുനരുദ്ധാരണവുമായി ബന്ധപ്പെട്ട ഫയലിന്റെ
നിലവിലെ സ്ഥിതി പരിശോധിച്ച് ഭരണാനുമതി
ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടി
സ്വീകരിക്കുമോ?
വിനോദസഞ്ചാരമേഖലയുടെ
സമഗ്ര വളര്‍ച്ചയ്ക്ക് നടപടികള്‍
1138 ശ്രീ.
വി. പി. സജീന്ദ്രൻ
ശ്രീ.
സേനാപതി വേണു
ശ്രീ.
അബിൻ വർക്കി കോടിയാട്ട്
ശ്രീ.
സി. വി. ശാന്തകുമാർ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) മെഡിക്കല്‍
ടൂറിസം, വെല്‍നെസ്സ് ടൂറിസം,
ഡസ്റ്റിനേഷന്‍ ടൂറിസം, അഡ്വഞ്ചര്‍
ടൂറിസം തുടങ്ങിയ ടൂറിസത്തിന്റെ വിവിധ
മേഖലകളെ ഏകോപിപ്പിച്ച് ഏകീകൃത ടൂറിസം
സര്‍ക്യൂട്ടുകള്‍ രൂപീകരിക്കുന്നതിന്റെ
സാധ്യതകള്‍ പരിശോധിക്കുമോ; ടൂറിസം
മേഖലയുടെ സമഗ്ര വികസനത്തിന് പ്രത്യേക
പദ്ധതികള്‍ ആവിഷ്കരിക്കുമോ;
വിശദമാക്കാമോ ;
(ബി) ഗ്രാമീണ
ടൂറിസം ശക്തിപ്പെടുത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുന്നത്; തദ്ദേശവാസികള്‍ക്ക്
ഹോംസ്റ്റേ സംരംഭത്തിന് കുറഞ്ഞ പലിശയില്‍
വായ്പകള്‍ ലഭ്യമാക്കുന്നതിന് പദ്ധതികള്‍
ആവിഷ്കരിക്കുമോ;വ്യക്തമാക്കാമോ ;
(സി) സിനിമാവ്യവസായത്തിനും
ടൂറിസം മേഖലയ്ക്കും പരസ്പരം
സഹായകമാകുന്ന വിധത്തിലുള്ള പദ്ധതികളുടെ
സാധ്യത പരിശോധിക്കുമോ; ആധുനിക
സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചുകൊണ്ട്
ഡിജിറ്റല്‍ മാര്‍ക്കറ്റിംഗും
വകുപ്പിന്റെ പ്രവര്‍ത്തനങ്ങളുടെ
ഏകോപനവും ശക്തിപ്പെടുത്തുന്നതിന്
നടപടികള്‍ സ്വീകരിക്കുമോ;വിശദമാക്കാമോ ?
സാംസ്കാരിക
ടൂറിസം വികസിപ്പിക്കാന്‍ നടപടികള്‍
1139 ശ്രീ.
ആര്യാടന്‍ ഷൗക്കത്ത്
ശ്രീ.
സുധീർഷാ പാലോട്
ശ്രീ.
എം. ആർ. ബൈജു :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) ഭക്ഷണം,
ഉത്സവങ്ങള്‍, പരമ്പരാഗത കൃഷിരീതികള്‍,
പരമ്പരാഗത വാസസ്ഥലങ്ങള്‍, കലകള്‍,
തദ്ദേശീയ സംസ്കൃതികള്‍ തുടങ്ങിയവയെ
ബന്ധിപ്പിച്ചുക്കൊണ്ട് സാംസ്കാരിക
ടൂറിസത്തിന്റെ വിപുലമായ സാധ്യതകള്‍
ഉപയോഗപ്പെടുത്തുന്നതിന് നടപടികള്‍
സ്വീകരിക്കുമോ; വിശദമാക്കുമോ;
(ബി) ഉത്സവാഘോഷങ്ങളുടെയും
ആചാരാനുഷ്ഠാനങ്ങളുടെയും ഒരു സാംസ്കാരിക
കലണ്ടര്‍ തയ്യാറാക്കി ജിയോ-കള്‍ച്ചറല്‍
മാപ്പിങ്ങിലൂടെ സാംസ്കാരിക ടൂറിസം
ശക്തിപ്പെടുത്താനുള്ള നടപടികള്‍
സ്വീകരിക്കുമോ;വ്യക്തമാക്കാമോ ;
(സി) അക്ഷര-സാഹിത്യോത്സവങ്ങളെയും
പ്രാദേശിക ടൂറിസം സാധ്യതകളെയും
കോര്‍ത്തിണക്കി സാംസ്കാരിക ടൂറിസത്തിന്
പുതിയ പദ്ധതികള്‍
ആവിഷ്കരിക്കുമോ;വിശദമാക്കുമോ?
തലശ്ശേരി
നിയാേജകമണ്ഡലത്തിലെ ടൂറിസം മേഖലയുടെ
പുരാേഗതി
1140 ശ്രീ.
കാരായി രാജൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) തലശ്ശേരി
നിയാേജകമണ്ഡലത്തില്‍ ഇതുവരെയും
പൂര്‍ത്തീകരിക്കാനായിട്ടില്ലാത്ത ടൂറിസം
പ്രവൃത്തികള്‍ ഏതാെക്കെയാണെന്നുള്ള
വിശദവിവരം അനുവദിച്ച തുകയടക്കം
വ്യക്തമാക്കാമാേ;
(ബി) പ്രസ്തുത
പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കുന്നതിനായി ഇനി
എന്താെക്കെ നടപടികളാണുള്ളതെന്നും
വ്യക്തമാക്കാമാേ?
ടൂറിസം
രംഗത്തെ അനന്ത സാധ്യതകൾ
1141 ശ്രീ.
ഉല്ലാസ് കോവൂർ
ശ്രീ.
വിഷ്ണു മോഹൻ
ശ്രീ.
വി. കുഞ്ഞികൃഷ്ണൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) ടൂറിസം
രംഗത്തെ അനന്ത സാധ്യതകൾ പരിഗണിച്ച്
സംസ്ഥാനത്തെ ഒരു ടൂറിസം ഹബ്ബ് ആക്കി
മാറ്റുന്നതിന് സ്വീകരിക്കുവാൻ
ഉദ്ദേശിക്കുന്ന നടപടികൾ വിശദീകരിക്കാമോ;
(ബി) കായൽ
ടൂറിസം ഉൾപ്പടെയുള്ള ടൂറിസം മേഖലകളെ
അന്തർദേശീയ നിലവാരത്തിലേക്ക്
എത്തിക്കുന്നതിന് പ്രത്യേക പദ്ധതികൾ
നടപ്പാക്കുമോയെന്ന് വ്യക്തമാക്കാമോ?
സംസ്ഥാനത്ത്
വിവിധ പദ്ധതികളുടെ നിര്‍മ്മാണ
പ്രവൃത്തികള്‍ക്ക് അനുവദിച്ച തുക
1142 ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) 2016
മുതല്‍ 2026 വരെ സംസ്ഥാനത്ത് വിവിധ
പദ്ധതികളിലായി ഓരോ വര്‍ഷവും ആകെ എത്ര
തുക നിർമ്മാണ പ്രവൃത്തികൾക്കായി
വിനോദസഞ്ചാര വകുപ്പ് ഭരണാനുമതി
നല്‍കിയിട്ടുണ്ടെന്ന് പട്ടിക
തിരിച്ചുള്ള വിവരം ലഭ്യമാക്കാമോ?
വിനോദസഞ്ചാര
കേന്ദ്രങ്ങളിലെ സുരക്ഷ
1143 ശ്രീ.
ചാണ്ടി ഉമ്മന്‍
ശ്രീ.
റോയി. കെ. പൗലോസ്
ശ്രീ.
എം. എം. നസീർ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) സംസ്ഥാനത്തെ
ചില വിനോദസഞ്ചാര കേന്ദ്രങ്ങളിൽ
സഞ്ചാരികൾക്കുനേരെ പ്രദേശവാസികളും
ഡ്രൈവർമാരും ചേർന്ന് ആക്രമണങ്ങൾ
നടത്തുന്നുവെന്ന പരാതി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി) വിനോദസഞ്ചാരികളുടെ
സുരക്ഷ ഉറപ്പാക്കുന്നതിനും
അവർക്കെതിരെയുള്ള അതിക്രമങ്ങൾ
തടയുന്നതിനും നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ;
(സി) എല്ലാ
വിനോദസഞ്ചാര കേന്ദ്രങ്ങളിലും 24
മണിക്കൂറും പോലീസിന്റെ സാന്നിധ്യമുള്ള
എയ്ഡ് പോസ്റ്റുകളും സി.സി.ടി.വി.
ക്യാമറകളും സ്ഥാപിക്കുന്നതിന് നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
പട്ടാമ്പി
ടൂറിസം സർക്യൂട്ട് പദ്ധതി
1144 ശ്രീ.
മുഹമ്മദ് മുഹസിന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) ടൂറിസം
മേഖലയിൽ ഏറെ സാധ്യതകളുള്ള
രാമഗിരിക്കോട്ട -സെൻട്രൽ ഓർച്ചാഡ്
-നിളാനദി -രായിരനെല്ലൂർ മല -പട്ടാമ്പി
ടൂറിസം സർക്യൂട്ട്, കുലുക്കല്ലൂർ
-ആനക്കല്ല് ടൂറിസം പ്രൊജക്ട് എന്നിവ
നടപ്പാക്കണമെന്ന ആവശ്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ, എങ്കിൽ
ഇതിനായി സ്വീകരിക്കുന്ന നടപടികൾ
എന്തൊക്കെയാണെന്ന് അറിയിക്കാമോ?
അഴീക്കോട്
മണ്ഡലത്തിലെ ടൂറിസം പദ്ധതികൾ
1145 ശ്രീ.
കെ. വി. സുമേഷ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) അഴീക്കോട്
മണ്ഡലത്തിൽ നടന്നുവരുന്ന ടൂറിസം പദ്ധതി
പ്രവൃത്തികളുടെ വിശദമായ വിവരം നല്‍കാമോ;
(ബി) ടൂറിസം
വകുപ്പിന്റെ പൂർത്തിയാകാത്തതോ
പുരോഗമിക്കുന്നതോ ആരംഭിക്കുന്നതോ ആയ
പ്രവൃത്തികളുടെ പൂർണമായ വിവരങ്ങള്‍
ലഭ്യമാക്കാമോ;
(സി) പയ്യാമ്പലം
ബീച്ച് വാക്ക് വേ- രണ്ടാം ഘട്ടത്തിന്റെ
പ്രവൃത്തി പുരോഗതി അറിയിക്കാമോ;
പ്രസ്തുത പ്രവൃത്തി ആരംഭിക്കാത്തതിന്
എന്തെങ്കിലും തടസ്സങ്ങൾ ഉണ്ടെങ്കില്‍ അവ
വ്യക്തമാക്കാമോ ?
ആനത്താഴ്‍ചിറ
നൈറ്റ് ലൈഫ് ടൂറിസം
1147 ശ്രീ.
ജി. ആര്‍. അനില്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) നെടുമങ്ങാട്
നിയോജക മണ്ഡലത്തിൽ അണ്ടൂർക്കോണം
ഗ്രാമപഞ്ചായത്തിലെ ആനത്താഴ്‍ചിറ, നൈറ്റ്
ലൈഫ് ടൂറിസം ഹബ്ബാക്കി
വികസിപ്പിക്കുന്നതിന് ഉടമസ്ഥാവകാശം മാതൃ
വകുപ്പിൽ നിലനിർത്തി 4 ഏക്കർ
പുറമ്പോക്ക് ഭൂമിയും 12.76 ഏക്കർ
ജലസംഭരണിയും ഉൾപ്പെടെ 16.76 ഏക്കർ ഭൂമി
റവന്യൂ വകുപ്പ് ടൂറിസം വകുപ്പിന്
കൈമാറിയിരുന്നു. സാമ്പത്തിക ഭാരം
കുറയ്ക്കുന്നതിനായി പി.പി.പി -
ഡി.ബി.എഫ്.ഒ.റ്റി. (പബ്ലിക് പ്രൈവറ്റ്
പാർട്ണർഷിപ്പ് - ഡിസൈൻ - ബിൽഡ് -
ഫിനാൻസ് - ഓപ്പറേറ്റ് - ട്രാൻസ്ഫർ)
മോഡലിൽ നടപ്പിലാക്കുന്നതിന്
തീരുമാനമെടുത്തിട്ടുള്ള പദ്ധതിയിൽ
വിഭാവനം ചെയ്തിരിക്കുന്ന പ്രവർത്തനങ്ങളെ
സംബന്ധിച്ച് വിശദീകരിക്കാമോ;
(ബി) പ്രസ്തുത
പദ്ധതിയുടെ റിക്വസ്റ്റ് ഫോർ ടെണ്ടർ
(ആർ.എഫ്.റ്റി.) ക്ഷണിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ ;
(സി) പ്രസ്തുത
പ്രവൃത്തിയുടെ ടെണ്ടർ
ക്ഷണിക്കുന്നതിനായി നാളിതുവരെ
സ്വീകരിച്ച നടപടികളെ കുറിച്ച്
വിശദമാക്കുമോ?
തീര്‍ത്ഥാടന
-സാംസ്കാരിക കേന്ദ്രങ്ങളെ
ബന്ധിപ്പിച്ചുകൊണ്ടുള്ള വിനോദസഞ്ചാര
പദ്ധതികള്‍
1148 ശ്രീ.
സി. കെ. കാസിം
ശ്രീ.
ഫൈസൽ ബാബു
ശ്രീ.
നജീബ് കാന്തപുരം :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) സംസ്ഥാനത്ത്
തീര്‍ത്ഥാടന കേന്ദ്രങ്ങളെയും സാംസ്കാരിക
കേന്ദ്രങ്ങളെയും ബന്ധിപ്പിച്ച് പുതിയ
വിനോദ സഞ്ചാര പദ്ധതികള്‍ ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;വ്യക്തമാക്കാമോ ;
(ബി) പ്രസ്തുത
പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍
സഹായം ലഭിക്കാന്‍ നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കാമോ ;
(സി) കേന്ദ്ര
സഹായത്തോടെ കൂടുതല്‍ തീര്‍ത്ഥാടന
-സാംസ്കാരിക കേന്ദ്രങ്ങളെ
ഉള്‍പ്പെടുത്തി വിനോദസഞ്ചാര പദ്ധതികള്‍
ആരംഭിക്കുന്നതിന് ആവശ്യമായ നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ?
ആലത്തൂർ
നിയോജക മണ്ഡലത്തിലെ ടൂറിസം പദ്ധതികൾ
1149 ശ്രീ.
ടി. എം. ശശി :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) കഴിഞ്ഞ
അഞ്ചു വർഷകാലയളവിനുള്ളിൽ ആലത്തൂര്‍
നിയോജക മണ്ഡലത്തില്‍ ടൂറിസം
വകുപ്പുമായും ഡി.റ്റി.പി.സി. മുഖേനയും
നടപ്പിലാക്കിയ പദ്ധതികളുടെ
വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
(ബി) മംഗലം
ഡാം ടൂറിസം പദ്ധതി മുഖേന നിലവില്‍
നടന്നുവരുന്ന പ്രവൃത്തികളുടെ
വിശദാംശങ്ങള്‍ നല്‍കാമോ;
(സി) നിലവില്‍
മണ്ഡലത്തിലെ ഏതെങ്കിലും ടൂറിസം
പദ്ധതികളുമായി ബന്ധപ്പെട്ട്
ഭരണാനുമതിക്കായി സമര്‍പ്പിച്ചിട്ടുള്ള
പ്രൊപ്പോസലുകൾ സര്‍ക്കാരിന്റെയോ
വകുപ്പിന്റെയോ പരിഗണനയിലുണ്ടോ; എങ്കിൽ
വിശദാംശങ്ങള്‍ നല്‍കാമോ?
വെള്ളാണിക്കൽ
ഹിൽടോപ്പ് ടൂറിസം
1150 ശ്രീ.
ജി. ആര്‍. അനില്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) നെടുമങ്ങാട്
നിയോജകമണ്ഡലത്തിൽ പോത്തൻകോട്, മാണിക്കൽ
പഞ്ചായത്തുകളിലായി വ്യാപിച്ച്
കിടക്കുന്ന വെള്ളാണിക്കൽ ഹിൽ ടോപ്പിൽ
നൂതന ടൂറിസം പ്രോജക്ടുകൾ
നടപ്പിലാക്കുന്നതിന് 9.3 ഏക്കർ സർക്കാർ
ഭൂമി റവന്യൂ വകുപ്പ് ടൂറിസം വകുപ്പിന്
കൈമാറിയിരുന്നു. സാമ്പത്തികഭാരം
കുറയ്ക്കുന്നതിനായി
പി.പി.പി.-ഡി.ബി.എഫ്.ഒ.ടി. മോഡലിൽ
നടപ്പിലാക്കുന്നതിനായി തീരുമാനമെടുത്ത
പദ്ധതിയിൽ വിഭാവനം ചെയ്തിരിക്കുന്ന
പ്രവൃത്തികളെ സംബന്ധിച്ച്
വിശദീകരിക്കാമോ;
(ബി) പ്രസ്തുത
പദ്ധതി ടെൻഡർ ചെയ്യുന്നതിനായി നാളിതുവരെ
വകുപ്പ് സ്വീകരിച്ച തുടർനടപടികൾ
വിശദീകരിക്കുമോ?
തലശ്ശേരി
ഹെറിറ്റേജ് ടൂറിസം പദ്ധതി
1151 ശ്രീ.
കാരായി രാജൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) തലശ്ശേരി
ഹെറിറ്റേജ് ടൂറിസം പദ്ധതിയുടെ ഭാഗമായി
തലശ്ശേരി നിയോജകമണ്ഡലത്തിൽ ഇതുവരെയും
പൂർത്തീകരിക്കാത്ത പദ്ധതികൾ
ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ;
(ബി) പ്രസ്തുത
പദ്ധതികളുടെ പൂർത്തീകരണത്തിന് ഇതുവരെ
എന്തൊക്കെ നടപടികൾ
സ്വീകരിച്ചിട്ടുണ്ടെന്നും; ആയതിനായി
ചെലവഴിച്ച തുക എത്രയാണെന്നും
വ്യക്തമാക്കാമോ?
നെന്മാറ-പോത്തുണ്ടി
ടൂറിസം
1152 ശ്രീ.
കെ. പ്രേമൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) നെന്മാറ
മണ്ഡലത്തിലെ പോത്തുണ്ടി പ്രദേശത്തെ
ടൂറിസം വികസനത്തിനായി എന്തെല്ലാം
നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ബി) പോത്തുണ്ടി
പ്രദേശത്തെ ടൂറിസം വികസന പദ്ധതിയുടെ
ഡി.പി.ആര്‍. തയ്യാറാക്കിയിട്ടുണ്ടോ,
ഉണ്ടെങ്കില്‍ അതിന്മേല്‍
സ്വീകരിച്ചിട്ടുള്ള നടപടികളുടെ വിശദാംശം
ലഭ്യമാക്കാമോ?
വിനോദസഞ്ചാര
വികസനം
1153 ശ്രീ.
അൻവർ സാദത്ത്
ശ്രീ.
നീലകണ്ഠൻ
ശ്രീ.
സന്ദീപ് വാര്യർ
ശ്രീ.
ടി .ഒ. മോഹനൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) സംസ്ഥാനത്തെ
വിനോദസഞ്ചാര വികസനത്തിനായി ഏതൊക്കെ നൂതന
പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നതെന്ന്
വിശദമാക്കുമോ;
(ബി) സംസ്ഥാനത്തേക്ക്
കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുവാൻ
എന്തൊക്കെ നടപടികൾ കൈക്കൊള്ളുമെന്ന്
വ്യക്തമാക്കുമോ;
(സി) സംസ്ഥാനത്തിന്റെ
വരുമാനവും തൊഴിലവസരങ്ങളും
വർധിപ്പിക്കുന്നതിനായി വിനോദസഞ്ചാര
മേഖലയെ പ്രയോജനപ്പെടുത്തുമോ; വിശദാംശം
ലഭ്യമാക്കാമോ?
കുന്നത്തുനാട്
നിയോജകമണ്ഡത്തിലെ ബഡ്ജറ്റിൽ ഉൾപ്പെട്ട
പ്രവൃത്തികളുടെ പട്ടിക ;
1154 ശ്രീ.
വി. പി. സജീന്ദ്രൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) കുന്നത്തുനാട്
മണ്ഡലത്തിൽ 2016-26 വരെ ടൂറിസം
വകുപ്പിന്റെ പദ്ധതികളിൽ ഭരണാനുമതി
ലഭിച്ച പദ്ധതികൾ, ഇവയുടെ നിലവിലെ
സ്ഥിതി, പദ്ധതിയുടെ പേര്, അനുവദിച്ച
തുക, ഉത്തരവുകളുടെ നമ്പർ, തീയതി എന്നിവ
പട്ടിക തിരിച്ചു വ്യക്തമാക്കാമോ;
(ബി) മണ്ഡലത്തിലെ
2016-17 മുതൽ 2026-27 സാമ്പത്തിക വർഷം
വരെ ഓരോ ബജറ്റുകളിലും 20% തുക
വകയിരുത്തി ബഡ്ജറ്റിൽ ഉൾപ്പെട്ട
പ്രവ്യത്തികളിൽ ഭരണാനുമതി ലഭിച്ച
ഉത്തരവുകളുടെ നമ്പറും തീയതിയും തുകയും
നിലവിൽ ഭരണാനുമതി നൽകാത്ത
പ്രവ്യത്തികളുടെ പേരും തുകയും
വ്യക്തമാക്കാമോ ?
പുനലൂർ
മണ്ഡലത്തിലെ തെന്മല ഇക്കോ ടൂറിസം പദ്ധതി
1155 ശ്രീ.
സി. അജയപ്രസാദ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) കേരളത്തിലെ
ആദ്യത്തെ ഇക്കോ ടൂറിസം പ്രോജക്‌റ്റായ
പുനലൂർ മണ്ഡലത്തിലെ തെന്മല ഇക്കോ ടൂറിസം
പദ്ധതിയുടെ വികസനത്തിന് ടൂറിസം വകുപ്പ്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നും; നിലവിൽ
പ്രസ്തുത ഇക്കോ ടൂറിസം പദ്ധതിയുടെ
വികസനത്തിനായി എന്തെല്ലാം നടപടികൾ
സ്വീകരിച്ചുവരുന്നുവെന്നും അറിയിക്കാമോ;
(ബി) മലയോര
മേഖലയായ പുനലൂർ മണ്ഡലത്തിലെ വിവിധങ്ങളായ
വലിയ വിനോദ സഞ്ചാര വികസന സാധ്യതകൾ
പ്രയോജനപ്പെടുത്തുന്നതിനായി ഇക്കോ
ടൂറിസം പദ്ധതി, ജൈവ വൈവിധ്യ സർക്യൂട്ട്,
ഹെറിറ്റേജ് ടൂറിസം എന്നീ വിവിധ പദ്ധതികൾ
ഏകോപിപ്പിച്ച് ഡി.പി.ആർ.തയ്യാറാക്കി
അംഗീകാരം നേടി നടപ്പിലാക്കുന്നതിനുള്ള
എന്തെങ്കിലും പദ്ധതികൾ ടൂറിസം വകുപ്പ്
സ്വീകരിച്ചിട്ടുണ്ടോയെന്നും; ഉണ്ടെങ്കിൽ
അവയുടെ വിശദാംശങ്ങൾ എന്തെല്ലാമാണെന്നും
വ്യക്തമാക്കാമോ?
കണ്ണമ്പ്ര
വാവുമല ഇക്കോ ടൂറിസം പദ്ധതി
1156 ശ്രീ.
പി. പി. സുമോദ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) കണ്ണമ്പ്ര
വാവുമല ഇക്കോ ടൂറിസം പദ്ധതി നിലവില്‍
ഏത് ഘട്ടത്തിലാണ്; വിശദമാക്കാമോ?
പഴശ്ശി-പടിയൂർ
ഇക്കോ ടൂറിസം പദ്ധതി;
1157 ശ്രീ.
വി. കെ. സനോജ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) മട്ടന്നൂർ
നിയോജക മണ്ഡലത്തിലെ ജലവിഭവ വകുപ്പിന്റെ
അധീനതയിലുള്ള പഴശ്ശി ഡാമും പരിസരവുമായി
ബന്ധിപ്പിച്ച് നടപ്പിലാക്കി വരുന്ന
പഴശ്ശി-പടിയൂർ ഇക്കോ ടൂറിസം പദ്ധതിയുടെ
രണ്ടാം ഘട്ട പ്രവൃത്തിയുടെ നിർമ്മാണ
പുരോഗതി വിശദമാക്കാമോ?
കുന്നംകുളം
മണ്ഡലത്തിലെ കലശമല ഇക്കോടൂറിസം പദ്ധതി
1158 ശ്രീ.
എ. സി. മൊയ്തീന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) കുന്നംകുളം
മണ്ഡലത്തിലെ കലശമല ഇക്കോടൂറിസം
പദ്ധതിയുടെ ഭൂമി ഏറ്റെടുക്കല്‍
നടപടികളെല്ലാം പൂര്‍ത്തീകരിച്ച് ടൂറിസം
ഡെസ്റ്റിനേഷന്‍ ആരംഭിക്കുന്നതിന് വേണ്ടി
എന്തെല്ലാം നടപടികളാണ് നാളിതുവരെ
കൈകൊണ്ടിട്ടുള്ളത്; വിശദമാക്കാമോ;
(ബി) ഈ
പദ്ധതി ആരംഭിക്കുന്നതിനാവശ്യമായ നടപടി
അടിയന്തരമായി സ്വീകരിച്ച് ജനങ്ങള്‍ക്ക്
ടൂറിസം പാര്‍ക്ക് തുറന്ന് നല്‍കാന്‍
നടപടി സ്വീകരിക്കുമോ?
ആറന്മുളയിലെ
ടൂറിസം വികസനത്തിനായി സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
1159 ശ്രീ.
അബിൻ വർക്കി കോടിയാട്ട് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) മുൻ
സർക്കാരിരിന്റെ കാലത്ത് പൈതൃകഗ്രാമമായ
ആറന്മുളയിലെ ടൂറിസം വികസനത്തിനായി
സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി) ആറന്മുളയിലെ
ടൂറിസം വികസനത്തിനായി വിഭാവനം
ചെയ്തിരിക്കുന്ന പദ്ധതികള്‍
ഏതൊക്കെയെന്ന് വിശദമാക്കുമോ?
ചിമ്മിനി
ഡാം മേഖലയില്‍ ഇക്കോടൂറിസം ഫണ്ട്
അനുവദിക്കുന്നതിന്;
1160 ശ്രീ.
കെ. കെ. രാമചന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) പുതുക്കാട്
മണ്ഡലത്തില്‍പ്പെട്ട പ്രശസ്തമായ
ചിമ്മിനി ഡാം മേഖലയില്‍ ഇക്കോടൂറിസം
ഫണ്ട് അനുവദിക്കുന്നതിന് ആവശ്യമായ നടപടി
സ്വീകരിക്കാമോ;
(ബി) മറ്റത്തൂര്‍
പഞ്ചായത്തിലെ കുഞ്ഞാലപ്പാറ,
പരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ
മുനിയാട്ടുകുന്ന് എന്നിവിടങ്ങളില്‍
വിനോദസഞ്ചാരികള്‍ക്കായി കൂടുതല്‍
സൗകര്യങ്ങള്‍ സജ്ജീകരിക്കുന്നതിനും ,
ടൂറിസം പദ്ധതി നടപ്പാക്കുന്നതിനുമായി
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(സി) പ്രസ്തുത
പദ്ധതികള്‍ക്കായി അനുമതിയും,ഫണ്ടും
ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
കൊരട്ടി
പിൽഗ്രിം അമിനിറ്റീസ് സെന്റര്‍ നവീകരണ
പ്രവൃത്തി
1161 ശ്രീ.
സെബാസ്റ്റ്യൻ. എം. ജെ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) പൂഞ്ഞാര്‍
നിയോജക മണ്ഡലത്തിലെ കൊരട്ടി പിൽഗ്രിം
അമിനിറ്റീസ് സെന്റര്‍ നവീകരണ
പ്രവൃത്തിയുടെ നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ;
(ബി) പ്രസ്തുത
പ്രവൃത്തി എന്ന്
പൂര്‍ത്തിയാക്കാനാവുമെന്ന്
വിശദമാക്കാമോ?
മലപ്പുറം
ഡി.ടി.പി.സി. കോൺഫറൻസ് ഹാൾ ബുക്കിംഗ്
ഫീസിലെ ഇളവ്
1162
പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) മലപ്പുറത്തെ
കോട്ടക്കുന്നിൽ സ്ഥിതി ചെയ്യുന്ന
ഡി.ടി.പി.സി. കോൺഫറൻസ് ഹാൾ ഏത്
വർഷത്തിലാണ് നിർമ്മിച്ചതെന്നും ഉദ്ഘാടനം
ചെയ്തതെന്നും അറിയിക്കുമോ; പ്രസ്തുത
ഹാളിന്റെ നിർമ്മാണത്തിനായി മൊത്തം
ചെലവായത് എത്ര തുകയാണ്; വിശദാംശങ്ങൾ
വ്യക്തമാക്കാമോ;
(ബി) പ്രസ്തുത
ഹാൾ നിർമ്മാണത്തിനായി ടൂറിസം ഇതര
വകുപ്പുകളിൽ നിന്നോ
അർദ്ധസർക്കാർ/സ്വയംഭരണ സ്ഥാപനങ്ങളിൽ
നിന്നോ സാമ്പത്തിക സഹായം
ലഭിച്ചിട്ടുണ്ടോ; എങ്കിൽ ആയതിന്റെ
വിശദാംശങ്ങൾ വ്യക്തമാക്കാമോ;
(സി) ഔദ്യോഗിക
വാർഷിക സംഗമങ്ങൾ, പരിശീലന പരിപാടികൾ,
അവലോകന യോഗങ്ങൾ തുടങ്ങിയ ഔദ്യോഗിക
ആവശ്യങ്ങൾക്കായി ഡി.ടി.പി.സി. കോൺഫറൻസ്
ഹാൾ ഉപയോഗിക്കുന്ന സർക്കാർ
വകുപ്പുകൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും
ഹാൾ ബുക്കിംഗ് ഫീസ് ഇളവ്/സൗജന്യ
നിരക്കിൽ മുൻപ് അനുവദിച്ചിട്ടുണ്ടോ;
നിലവിൽ അനുവദിക്കുന്നുണ്ടോ; അതിന്റെ
വിശദാംശങ്ങൾ വ്യക്തമാക്കാമോ?
അഴീക്കോട്
മുനക്കൽ ബീച്ചിന്റെ സമഗ്ര വിനോദസഞ്ചാര
വികസന പദ്ധതി
1163 ശ്രീ.
കെ. കെ. വത്സരാജ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) കയ്പമംഗലം
നിയോജക മണ്ഡലത്തിലെ അഴീക്കോട് മുനക്കൽ
ബീച്ചും അതിനോട് ചേർന്നുള്ള അറുപത്
ഏക്കറോളം വരുന്ന കാറ്റാടി മരങ്ങൾ നിറഞ്ഞ
വിശാലമായ തീരപ്രദേശവും ഒരു പ്രധാന
അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമാക്കി
മാറ്റുന്നതിനുള്ള എന്തെങ്കിലും സമഗ്ര
മാസ്റ്റർ പ്ലാൻ പരിഗണനയിലുണ്ടോ;
ഇല്ലെങ്കിൽ അതിനുള്ള നടപടി
സ്വീകരിക്കുമോ;
(ബി) മുനക്കൽ
ബീച്ചിൽ നിലവിൽ നടത്തിവരുന്ന ബീച്ച്
ഫെസ്റ്റിവലുകൾ, സാംസ്കാരിക മേളകൾ
എന്നിവയ്ക്ക് കൂടുതൽ ജനപങ്കാളിത്തം
ഉറപ്പാക്കുന്നതിനും വിദേശ
വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനുമായി
ടൂറിസം വകുപ്പിന്റെ ഔദ്യോഗിക കലണ്ടറിൽ
ഉൾപ്പെടുത്തിക്കൊണ്ട് വാർഷിക 'മെഗാ
ബീച്ച് ഫെസ്റ്റിവൽ' ആയി ഇതിനെ
പ്രഖ്യാപിക്കാൻ തയ്യാറാകുമോ;
(സി) ഈ
വിസ്തൃതമായ തീരപ്രദേശത്ത് വിശാലമായ
കുട്ടികളുടെ പാർക്ക്, വിവിധ
കളികൾക്കാവശ്യമായ ആധുനിക ഗ്രൗണ്ടുകൾ,
സീ-ഫുഡ് കോർട്ട്, വാട്ടർ
സ്പോർട്സ്/അഡ്വഞ്ചർ ടൂറിസം സൗകര്യങ്ങൾ,
വാക്ക് വേ എന്നിവ പുതുക്കി
നിർമ്മിക്കുന്നതിനും
വിനോദസഞ്ചാരികൾക്കായി അടിസ്ഥാന
സൗകര്യങ്ങൾ ( ലൈറ്റിംഗ്, വാഷ്റൂം,
സുരക്ഷിതമായ പാർക്കിംഗ്) അന്താരാഷ്ട്ര
നിലവാരത്തിൽ ഒരുക്കുന്നതിനും പ്രത്യേക
ഫണ്ട് അനുവദിക്കാമോ;
(ഡി) ഈ
വലിയ ടൂറിസം പദ്ധതി
യാഥാർത്ഥ്യമാകുന്നതോടെ പ്രാദേശികമായി
ഉണ്ടാകുന്ന തൊഴിലവസരങ്ങളിൽ തീരദേശത്തെ
യുവാക്കൾക്കും മത്സ്യത്തൊഴിലാളി
കുടുംബങ്ങളിലെ വനിതകൾക്കും മുൻഗണന
നൽകുന്നതിനായി ഉത്തരവാദിത്ത ടൂറിസം മിഷൻ
(റെസ്പോൻസിബിൽ ടൂറിസം മിഷൻ)വഴി പ്രത്യേക
പരിശീലന പരിപാടികൾ ആവിഷ്കരിക്കുമോ?
തോട്ടപ്പള്ളി
വിനോദസഞ്ചാര കേന്ദ്രമാക്കുന്നത്
1164 ശ്രീ.
ജി. സുധാകരൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) കായലും
കടലും സമ്മേളിക്കുന്നതും പുതിയ ദേശീയപാത
കടന്നുപോകുന്നതുമായ തോട്ടപ്പള്ളി
സ്പിൽവേ ഭാഗം ഒരു രാജ്യാന്തര
വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാൻ
നടപടികൾ ആരംഭിക്കുമോ; വ്യക്തമാക്കാമോ?
ചിറയിൻകീഴ്
നിയോജകമണ്ഡലത്തിൽ നടപ്പിലാക്കിയ
പ്രവൃത്തികളുടെ വിവരങ്ങൾ
1165 ശ്രീമതി
രമ്യ ഹരിദാസ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) ചിറയിൻകീഴ്
നിയോജകമണ്ഡലത്തിൽ ടൂറിസം വകുപ്പിന്
കീഴിൽ കഴിഞ്ഞ അഞ്ചുവർഷത്തിനകത്ത്
ഭരണാനുമതി, സാങ്കേതിക അനുമതി ലഭിച്ച
വിവിധ പദ്ധതികളിൽ പ്രവൃത്തി പുരോഗമിച്ചു
കൊണ്ടിരിക്കുന്നവ, ആരംഭിക്കാത്തവ
എന്നിങ്ങനെ വിവിധ ടൂറിസം പദ്ധതികൾ തരം
തിരിച്ച് വിശദമാക്കാമോ;
(ബി) ഇനിയും
സാങ്കേതിക അനുമതി ലഭിക്കാത്തതിനാൽ
പ്രവൃത്തി ആരംഭിക്കാത്ത ടൂറിസം പദ്ധതികൾ
ഉണ്ടെങ്കിൽ വിശദമാക്കാമോ?
ഗേറ്റ്‍വേ
നിലമ്പൂർ - ടൂറിസം പദ്ധതി
പുനരാരംഭിക്കുന്നത്
1166 ശ്രീ.
ആര്യാടന്‍ ഷൗക്കത്ത് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) 2013-14
കാലയളവിൽ നിലമ്പൂർ നിയോജക മണ്ഡലത്തിന്റെ
പ്രവേശന ഭാഗത്തായി ഗേറ്റ്‍വേ നിലമ്പൂർ
എന്ന പേരിൽ കേരള സംസ്ഥാന നിർമ്മിതി
കേന്ദ്രം (കെസ്‌നിക് ) മൂന്നര കോടി രൂപ
ചെലവഴിച്ച് തുടക്കമിട്ട ടൂറിസം പദ്ധതി
പകുതി വഴിയിൽ അവസാനിപ്പിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി) പ്രകൃതിമനോഹാരിത,
പൈതൃകം, ജൈവവൈവിധ്യം എന്നിവയാൽ
സമ്പുഷ്ടമായ നിലമ്പൂരിന്റെ വിനോദസഞ്ചാര
സാധ്യതകൾ കണക്കിലെടുത്ത് പ്രസ്തുത
പദ്ധതി പുനരാരംഭിക്കുവാൻ വേണ്ട നടപടികൾ
സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
ഫോർട്ട്
കൊച്ചിയിലെ മാലിന്യപ്രശ്നവും അടിസ്ഥാന
സൗകര്യങ്ങളുടെ പോരായ്മയും സമഗ്ര വികസന
പദ്ധതികളും
1167 ശ്രീ.
മുഹമ്മദ് ഷിയാസ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) ലോകപ്രശസ്ത
പൈതൃക ടൂറിസം കേന്ദ്രമായ ഫോർട്ട്
കൊച്ചിയുടെ വിവിധ ഭാഗങ്ങളിൽ
മാലിന്യക്കൂമ്പാരങ്ങൾ രൂപപ്പെട്ടുന്നതും
കടൽത്തീരങ്ങൾ ശുചിത്വരഹിതമായ
അവസ്ഥയിലാണെന്നതും സർക്കാരിന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ
ഈ പ്രശ്നം പരിഹരിക്കുന്നതിന് സ്വീകരിച്ച
നടപടികൾ എന്തെല്ലാമാണ്;
(ബി) ഫോർട്ട്
കൊച്ചി ബീച്ചിലും പരിസരങ്ങളിലും
എത്തുന്ന ആഭ്യന്തര-വിദേശ
സഞ്ചാരികൾക്കായി ആധുനിക ശൗചാലയങ്ങൾ,
വിശ്രമകേന്ദ്രങ്ങൾ, കുടിവെള്ള വിതരണം
ഉൾപ്പെടെയുള്ള അത്യാവശ്യ അടിസ്ഥാന
സൗകര്യങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ
സ്ഥാപിക്കാൻ നടപടി സ്വീകരിക്കുമോ;
(സി) അന്താരാഷ്ട്ര
പൈതൃക വിനോദസഞ്ചാര കേന്ദ്രമായ ഫോർട്ട്
കൊച്ചിയിലെ ചരിത്രസ്മാരകങ്ങൾ, പൈതൃക
കെട്ടിടങ്ങൾ, നടപ്പാതകൾ, പൊതുസ്ഥലങ്ങൾ
എന്നിവയുടെ സംരക്ഷണത്തിനും
നവീകരണത്തിനുമായി നിലവിൽ ഏതെല്ലാം
പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്;
ഇതിനായി കഴിഞ്ഞ മൂന്ന് വർഷത്തിനിടെ
ചെലവഴിച്ച തുകയും വിശദമാക്കാമോ;
(ഡി) ഫോർട്ട്
കൊച്ചി–മട്ടാഞ്ചേരി മേഖലയുടെ സമഗ്ര
വികസനത്തിനായി പ്രത്യേക മാസ്റ്റർ പ്ലാൻ
തയ്യാറാക്കാനും അന്താരാഷ്ട്ര
നിലവാരത്തിലുള്ള പൈതൃക ടൂറിസം നഗരമായി
വികസിപ്പിക്കാനും ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ?
കുമ്പളങ്ങി
മാതൃകാ വിനോദസഞ്ചാര ഗ്രാമത്തിന്റെ
പുനരുജ്ജീവനവും വികസനവും
1168 ശ്രീ.
മുഹമ്മദ് ഷിയാസ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) ഇന്ത്യയിലെ
ആദ്യ മാതൃകാ ടൂറിസം ഗ്രാമമായ
കുമ്പളങ്ങിയിലെ വികസന പ്രവർത്തനങ്ങൾ
പത്ത് വർഷത്തിലേറെയായി കാര്യമായ
പുരോഗതിയില്ലാതെ സ്തംഭനാവസ്ഥയിലാണെന്ന
ആരോപണം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി) കഴിഞ്ഞ
പത്ത് വർഷത്തിനിടെ ഈ പദ്ധതിക്കായി പുതിയ
വികസന പ്രവർത്തനങ്ങൾക്കും അടിസ്ഥാന
സൗകര്യ വികസനത്തിനുമായി എത്ര തുക
അനുവദിച്ചിട്ടുണ്ടെന്നും നിലവിൽ
പൂർത്തിയാകാതെ കിടക്കുന്ന പ്രവർത്തനങ്ങൾ
ഏതൊക്കെയാണെന്നും വ്യക്തമാക്കുമോ;
(സി) ദീർഘകാലമായി
ഫണ്ട് ലഭ്യമാകാത്തതുമൂലം കുമ്പളങ്ങിയിലെ
ഗ്രാമീണ വിനോദസഞ്ചാര മേഖല നേരിടുന്ന
പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര നടപടി
സ്വീകരിക്കുമോ;
(ഡി) കുമ്പളങ്ങിയിലെ
പ്രധാന പ്രകൃതിദത്ത വിസ്മയമായ 'കവര് '
കാണാൻ എത്തുന്ന സഞ്ചാരികൾക്കായി
അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനും ഇതിനെ
ആഗോളതലത്തിൽ ബ്രാൻഡ് ചെയ്യാനും പ്രത്യേക
പാക്കേജ് അനുവദിക്കുമോ; വിശദമാക്കാമോ?
പെരുമ്പാവൂർ
നിയോജകമണ്ഡലത്തിലെ വിനോദസഞ്ചാര വികസനം
1169 ശ്രീ.
മനോജ് മൂത്തേടൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) പെരുമ്പാവൂർ
നിയോജകമണ്ഡലത്തിലെ പാണിയേലി പോര്,
കോടനാട് അഭയാരണ്യം, കല്ലിൽ
ഗുഹാക്ഷേത്രം, ഇരിങ്ങോൾ കാവ് തുടങ്ങിയ
ടൂറിസം കേന്ദ്രങ്ങളെ ബന്ധപ്പെടുത്തി
ടൂറിസം സർക്യൂട്ട് ആരംഭിച്ചാൽ
ആയിരക്കണക്കിന് വിനോദസഞ്ചാരികൾ നിത്യേന
എത്തുന്ന ഇടമായി ഈ പ്രദേശങ്ങൾ
മാറുമെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഇപ്രകാരം ടൂറിസം വികസനത്തിന് ആവശ്യമായ
അടിസ്ഥാന സൗകര്യ വികസനങ്ങൾ
ആരംഭിക്കുന്നതിനുള്ള നടപടികൾ വകുപ്പ്
കൈക്കൊള്ളുമോ; വ്യക്തമാക്കാമോ;
(ബി) വിനോദസഞ്ചാരത്തിന്റെ
ഭാഗമായി പെരിയാറിലൂടെ ബോട്ട് സർവീസ്
ഏർപ്പെടുത്തിയാൽ വിനോദസഞ്ചാരികൾക്ക് ഏറെ
നയന മനോഹരവും കാഴ്ചയ്ക്ക്
ആസ്വാദ്യകരവുമായ യാത്ര സാധ്യമാകുമെന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിനോദസഞ്ചാര
വികസനത്തിന്റെ ഭാഗമായി വകുപ്പിന്റെ
നേതൃത്വത്തിൽ പെരിയാറിലൂടെ ബോട്ട്
സർവീസ് ആരംഭിക്കുമോ; വ്യക്തമാക്കാമോ?
വള്ളികുന്നം
ചിറ ടൂറിസം പദ്ധതി
1170 ശ്രീ.
എം. എസ്. അരുണ്‍ കുമാർ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) മാവേലിക്കര
മണ്ഡലത്തിലെ വള്ളികുന്നം ചിറ ടൂറിസം
പദ്ധതി നടപ്പിലാക്കുവാന്‍ സ്വീകരിച്ച
നടപടികള്‍ വിശദമാക്കാമോ; പ്രസ്തുത
പ്രവൃത്തി അടിയന്തരമായി ആരംഭിക്കുവാന്‍
നടപടികള്‍ സ്വീകരിക്കുമോ?
കടലുകാണി
ടൂറിസം വികസന പദ്ധതി
1171 ശ്രീമതി
ഒ. എസ്. അംബിക :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) ആറ്റിങ്ങല്‍
മണ്ഡലത്തിലെ കടലുകാണി ടൂറിസം വികസന
പദ്ധതിയുടെ രണ്ടാം ഘട്ടത്തിനായി
നാളിതുവരെ സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
ഡെസ്റ്റിനേഷന്‍
ചലഞ്ച്
1172 ശ്രീ.
എ. സി. മൊയ്തീന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത് വിനോദസഞ്ചാര
വകുപ്പ് നടപ്പിലാക്കിയ ഡെസ്റ്റിനേഷന്‍
ചലഞ്ച് പദ്ധതി എത്ര സ്ഥലങ്ങളിൽ
പൂർത്തീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി) നിലവിൽ
എത്ര സ്ഥലങ്ങളിൽ പദ്ധതിപ്രവർത്തനം
നടന്നുവരുന്നുണ്ടെന്ന് വിശദമാക്കാമോ;
(സി) ഡെസ്റ്റിനേഷൻ
ചലഞ്ച് പദ്ധതി കൂടുതൽ പ്രദേശങ്ങളിൽ
ഉൾപ്പെടുത്തുന്നതിനായി നടപടി
സ്വീകരിക്കുമോ?
കല്ല്യാശ്ശേരി
മണ്ഡലത്തിലെ സാഹസിക പാര്‍ക്ക്
1173 ശ്രീ.
എം. വിജിന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) കണ്ണൂര്‍
ജില്ലയിലെ കല്ല്യാശ്ശേരി നിയോജക
മണ്ഡലത്തിലെ ചൂട്ടാട് ബീച്ചിലെ സാഹസിക
പാര്‍ക്കിന്റെ പ്രവര്‍ത്തി
പൂര്‍ത്തിയാക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
പൂഞ്ഞാർ
നിയോജകമണ്ഡലത്തിലെ ടൂറിസം പ്രവൃത്തികൾ
1174 ശ്രീ.
സെബാസ്റ്റ്യൻ. എം. ജെ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) ടൂറിസം
വകുപ്പിന് കീഴിൽ പൂഞ്ഞാര്‍
നിയോജകമണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന
പ്രവൃത്തികൾ വിശദമാക്കാമോ;
(ബി) എരുമേലി
കൊരട്ടി പില്‍ഗ്രിം അമിനിറ്റി നവീകരണ
പ്രവൃത്തിയുടെ നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ?
കോതമംഗലം
നിയോജകമണ്ഡലത്തിലെ ടൂറിസം പദ്ധതികള്‍
1175 ശ്രീ.
ഷിബു തെക്കുംപുറം :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) കഴിഞ്ഞ
അഞ്ച് വര്‍ഷത്തിനിടെ കോതമംഗലം
നിയോജകമണ്ഡലത്തിലെ വിനോദസഞ്ചാരമേഖലയുടെ
വികസനത്തിനായി നടപ്പിലാക്കിയിട്ടുള്ള
പദ്ധതികളുടെ വിവരങ്ങള്‍ ലഭ്യമാക്കാമോ;
(ബി) വിനോദസഞ്ചാര
കേന്ദ്രങ്ങളെ ഭിന്നശേഷി സൗഹൃദമാക്കാന്‍
സ്വീകരിച്ചിട്ടുള്ള നടപടികള്‍
വിശദമാക്കാമോ?
അമ്യൂസ്മെന്റ്
പാര്‍ക്കുകളിലെ സുരക്ഷാ ക്രമീകരണം
1176 ശ്രീ.
പി. മമ്മിക്കുട്ടി :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) തിരുവനന്തപുരത്ത്
അമ്യൂസ്മെന്റ് പാര്‍ക്കില്‍ റൈഡ് പൊട്ടി
വീണ് അപകടം ഉണ്ടായത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി) ഇത്തരം
പാര്‍ക്കുകളില്‍ സുരക്ഷ
ഉറപ്പാക്കുന്നതിന് എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി) അമ്യൂസ്മെന്റ്
പാര്‍ക്കുകളില്‍ പാലിക്കേണ്ട സുരക്ഷ
ക്രമീകരണങ്ങള്‍ക്കായി പ്രത്യേക നിയമം
കൊണ്ടുവരുമോ എന്ന് വ്യക്തമാക്കാമോ?
വര്‍ക്കല
മണ്ഡലത്തില്‍ നടപ്പിലാക്കിയിട്ടുള്ള
പദ്ധതികള്‍
1177 ശ്രീ.
വി. ജോയി :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) മുന്‍
സര്‍ക്കാരുകളുടെ (2016-21, 2021-26)
കാലയളവില്‍ വര്‍ക്കല മണ്ഡലത്തില്‍ വിനോദ
സഞ്ചാര വകുപ്പ് മുഖേന
നടപ്പിലാക്കിയിട്ടുള്ള പദ്ധതികള്‍
വിശദമാക്കുമോ;
(ബി) നിലവില്‍
നടപ്പിലാക്കി വരുന്ന പദ്ധതികള്‍
ഏതെല്ലാം; അനുവദിച്ച ഫണ്ട് എത്രയെന്ന്
വിശദമാക്കാമോ?
ഒല്ലൂർ
നിയോജകമണ്ഡലത്തിലെ ടൂറിസം പ്രവൃത്തികൾ
1178 ശ്രീ.
കെ. രാജന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) വിനോദസഞ്ചാര
വകുപ്പിന് കീഴിൽ ഒല്ലൂർ
നിയോജകമണ്ഡലത്തിൽ നടപ്പാക്കുന്ന വിവിധ
പ്രവൃത്തികളുടെ പുരോഗതി വിശദമാക്കാമോ?
സാംസ്കാരിക
പ്രവർത്തകർക്ക് പെൻഷനും ഇൻഷുറൻസും
1179 ശ്രീ.
പാറക്കൽ അബ്‌ദുല്ല
ശ്രീമതി
ഫാത്തിമ തഹിലിയ
ശ്രീ.
സി. കെ. കാസിം :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) അറുപത്
വയസ്സിന് മുകളിലുള്ള സാംസ്കാരിക
പ്രവർത്തകരെ സഹായിക്കുന്നതിനായി
എന്തെങ്കിലും പദ്ധതി ആവിഷ്കരിക്കാൻ
ആലോചനയിലുണ്ടോ; വിശദമാക്കാമോ;
(ബി) ഇവർക്കായി
പെൻഷൻ പദ്ധതി നടപ്പിലാക്കാൻ നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
(സി) സാംസ്കാരിക
പ്രവർത്തകർക്ക് ആരോഗ്യ ഇൻഷുറൻസ്
ഏർപ്പെടുത്താൻ കഴിയുമോയെന്നത്
പരിശോധിക്കുമോ?
സമം
പദ്ധതി
1180 ശ്രീ.
എ. പ്രഭാകരന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) ലിംഗപദവി
സമത്വം ലക്ഷ്യമാക്കി മുൻ സർക്കാർ
ആവിഷ്കരിച്ച 'സമം' പദ്ധതി ഏതെല്ലാം
സാംസ്കാരിക സ്ഥാപനങ്ങൾ മുഖേനയാണ്
നടപ്പാക്കിവരുന്നതെന്ന് വ്യക്തമാക്കാമോ;
(ബി) പ്രസ്തുത
പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ മൂന്ന്
വർഷത്തിനിടെ നടപ്പാക്കിയ പ്രധാന
പ്രവർത്തനങ്ങൾ ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(സി) പ്രസ്തുത
പദ്ധതിയുടെ ഭാഗമായി
സ്ത്രീശാക്തീകരണത്തിനായി നടപ്പിലാക്കിയ
ബോധവൽക്കരണ പരിപാടികൾ വിശദമാക്കാമോ?
'നാട്ടരങ്ങ്
' പദ്ധതി
1181 ശ്രീ.
പി. മമ്മിക്കുട്ടി :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) സാംസ്കാരിക
വകുപ്പ് നടപ്പാക്കി വരുന്ന 'നാട്ടരങ്ങ്
' പദ്ധതിയുടെ പ്രധാന ലക്ഷ്യം
എന്താണെന്ന് വിശദമാക്കാമോ;
(ബി) സംസ്ഥാനത്ത്
നിലവില്‍ ഏതെല്ലാം സ്ഥലങ്ങളിലാണ്
നാട്ടരങ്ങുകളുടെ നിര്‍മ്മാണം
പൂര്‍ത്തീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി) ഈ
പദ്ധതിക്കായി 2021-22 സാമ്പത്തിക വര്‍ഷം
മുതല്‍ നാളിതുവരെ വകയിരുത്തിയ ബജറ്റ്
തുകയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
തനത്
കലാരൂപങ്ങൾ അവതരിപ്പിക്കുന്നതിന് സ്ഥിരം
വേദി
1182 ശ്രീ.
സജീവ് ജോസഫ്
ശ്രീ.
കെ. ജയന്ത്
ശ്രീ.
വി. എസ്. ജോയി
ശ്രീ.
കെ. പി. നൗഷാദ് അലി :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) സംസ്ഥാനത്തെ
തനത് കലാരൂപങ്ങൾ അവതരിപ്പിക്കുന്നതിന്
വേദികൾ ലഭിക്കുന്നില്ല എന്ന പരാതി
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ; അറിയിക്കാമോ;
(ബി) പ്രധാനപ്പെട്ട
വിനോദസഞ്ചാര മേഖലകളിൽ ഇത്തരം കലാരൂപങ്ങൾ
അവതരിപ്പിക്കുന്നതിന് സ്ഥിരം വേദികൾ
സജ്ജീകരിക്കുമോ; വിശദാംശം നൽകുമോ;
(സി) സീസണുകൾ
അല്ലാത്ത സമയത്ത് ഇത്തരം കലാകാരൻമാർ
നേരിടുന്ന സാമ്പത്തിക പ്രശ്നങ്ങൾ
ഉൾപ്പെടെയുള്ള വിഷയങ്ങൾ
പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
കലാ-സാംസ്കാരിക
പ്രവർത്തനങ്ങൾ
പ്രോത്സാഹിപ്പിക്കുന്നതിന് നടപടി
1183 ശ്രീ.
എൻ. ശക്തൻ
ശ്രീ.
ഐ. സി. ബാലകൃഷ്ണന്‍
ശ്രീ.
ജ്യോതികുമാർ ചാമക്കാല :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) കേരളത്തിന്റെ
പരമ്പരാഗത കലാരൂപങ്ങളായ കഥകളി,
കൂടിയാട്ടം, തെയ്യം, മോഹിനിയാട്ടം
തുടങ്ങിയവ യുവതലമുറയിലേക്ക് എത്തിക്കാൻ
എന്തെല്ലാം പദ്ധതികളാണ് നടപ്പാക്കാൻ
ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
(ബി) കലാകാരന്മാർക്കും
എഴുത്തുകാർക്കും ലഭിക്കുന്ന ക്ഷേമ
പദ്ധതികളും പെൻഷൻ ആനുകൂല്യങ്ങളും കൂടുതൽ
ഫലപ്രദമാക്കാൻ എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ;
(സി) സംസ്ഥാനത്തെ
സാംസ്കാരിക പൈതൃക കേന്ദ്രങ്ങളും ചരിത്ര
സ്മാരകങ്ങളും സംരക്ഷിക്കുന്നതിനായി
നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികൾ
എന്തെല്ലാമെന്ന് വ്യക്തമാക്കുമോ?
കണ്ണപുരം
കലാഗ്രാമം പദ്ധതി
1184 ശ്രീ.
എം. വിജിന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) കണ്ണൂര്‍
ജില്ലയിലെ കല്യാശ്ശേരി നിയോജക
മണ്ഡലത്തിലെ കണ്ണപുരം കലാഗ്രാമം പദ്ധതി
നടപ്പിലാക്കുന്നത് സംബന്ധിച്ച
നടപടിക്രമങ്ങളിലുണ്ടായ പുരോഗതി
വ്യക്തമാക്കാമോ; പദ്ധതിക്കായി ഫണ്ട്
അനുവദിയ്ക്കാനുള്ള നടപടികള്‍ ഏത്
വരെയായി; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
ചിറയിൻകീഴ്
നിയോജകമണ്ഡലത്തിലെ പദ്ധതികള്‍
1185 ശ്രീമതി
രമ്യ ഹരിദാസ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) ചിറയിൻകീഴ്
നിയോജകമണ്ഡലത്തിൽ സാംസ്ക്കാരിക വകുപ്പ്
മുഖേന നടപ്പിലാക്കുന്നതും ഭരണാനുമതിയും
സാങ്കേതികാനുമതിയും ലഭിച്ച പദ്ധതികളിൽ
പുരോഗമിച്ചു കൊണ്ടിരിക്കുന്നതും
നാളിതുവരെ ആരംഭിക്കാത്തവയും
ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ;
(ബി) സാങ്കേതിക
അനുമതി ലഭിക്കാത്തതിനാൽ മുടങ്ങി
കിടക്കുന്ന പദ്ധതികൾ ഉണ്ടെങ്കിൽ ആയവ
വിശദമാക്കാമോ?
പുലയനാർ
കോട്ടയിൽ ചരിത്ര സ്മാരക സ്ഥാപനം
1186 ശ്രീ.
വി. മുരളീധരൻ
ശ്രീ.
രാജീവ് ചന്ദ്രശേഖർ
ശ്രീ.
ബി. ബി. ഗോപകുമാർ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) തിരുവനന്തപുരം
ജില്ലയിൽ കടകംപള്ളി, ചെറുവക്കൽ
വില്ലേജുകളിൽ ഉൾപ്പെടുന്ന പുലയനാർ കോട്ട
പ്രദേശത്ത് നൂറ്റാണ്ടുകൾക്ക് മുമ്പ്
പുലയ രാജവംശം നിലനിന്നിരുന്നോ;
വിശദീകരിക്കാമോ;
(ബി) ഈ
പ്രദേശത്ത് പുലയ രാജവംശവുമായി
ബന്ധപ്പെട്ട ചരിത്ര സ്മാരകം
സ്ഥാപിക്കുവാൻ ഉദ്ദേശിക്കുന്നുണ്ടോ;
എങ്കിൽ എന്ത് നടപടികളാണ് സ്വീകരിക്കുവാൻ
ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
(സി) പൈതൃക
സംരക്ഷണം ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി
ഈ പ്രദേശത്ത് പുലയ രാജവംശ ചരിത്ര
സ്മാരകം നിർമ്മിക്കണമെന്ന്
ആവശ്യപ്പെട്ട് 2023-ൽ പുലയനാർക്കോട്ട
സംരക്ഷണ സമിതി സമർപ്പിച്ച
നിവേദനത്തിന്മേൽ എന്ത് നടപടി
സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ;
(ഡി) വിവിധ
കാലഘട്ടങ്ങളിൽ വിവിധ സർക്കാർ
സ്ഥാപനങ്ങൾക്ക് പുലയനാർ കോട്ടയിൽ ഭൂമി
അനുവദിക്കുകയും സ്വകാര്യ ട്രസ്റ്റുകളും
സ്ഥാപനങ്ങളും ഭൂമി കൈവശം
വച്ചിരിക്കുകയും ചെയ്യുമ്പോഴും സ്മാരക
നിർമ്മാണത്തിനായി സ്ഥലം വിട്ടു
നൽകാത്തതിന്റെ കാരണം വ്യക്തമാക്കാമോ?
രാമു
കാര്യാട്ട് സ്മാരക സിനിമ തിയേറ്റർ
1187 ശ്രീ.
എന്‍. കെ. അക്ബര്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) 2022-2023
സാമ്പത്തിക വർഷത്തെ ബഡ്ജറ്റിൽ 5 കോടി
രൂപ അനുവദിച്ച രാമു കാര്യാട്ട് സ്മാരക
സിനിമ തിയേറ്റർ സ്ഥാപിക്കുന്നതിന്
റവന്യൂ വകുപ്പിൽ നിന്നും സാംസ്കാരിക
വകുപ്പിന് ഭൂമി കൈമാറുന്നതിന്റെ
നടപടികളുടെ നിലവിലെ അവസ്ഥ
വ്യക്തമാക്കാമോ?
|