http://

   
   
   
   
   
   
   
  UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >16th KLA >1st Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

SIXTEENTH   KLA - 1st SESSION
 
29.06.2026 UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 

ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ സംരക്ഷണം

998  ശ്രീ. ജി. സുധാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ന്യൂനപക്ഷ ജനവിഭാഗങ്ങളെ ആക്ഷേപിക്കാനും അവരുടെ ഭരണഘടനാപരമായ പ്രാധാന്യം നിഷേധിക്കാനും സമൂഹത്തിൽ തെറ്റായ നീക്കങ്ങൾ നടക്കുന്നു എന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;

(ബി)  ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ സംരക്ഷണം ഉറപ്പാക്കാൻ മൊത്തം ഭരണ സംവിധാനത്തിൽ ബോധവത്കരണം നടത്തുമോ; വ്യക്തമാക്കുമോ;

(സി)  ന്യൂനപക്ഷങ്ങളുടെ ചരിത്രപരമായ പ്രാധാന്യം പാഠപുസ്തകങ്ങളിൽ ആഴത്തിൽ വിശകലനം ചെയ്യുന്ന അധ്യായങ്ങൾ ഉൾപ്പെടുത്തുമോ; വിശദമാക്കുമോ?

ഗുരുവായൂരിൽ അനുവദിച്ച കോച്ചിംഗ് സെന്റർ

999  ശ്രീ. എന്‍. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ ഗുരുവായൂരിൽ അനുവദിച്ച കോച്ചിംഗ് സെന്റർ ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ?

ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍

1000  ശ്രീ. കെ. വി. സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ന്യൂനപക്ഷ ക്ഷേമത്തിനായി എന്താെക്കെ പ്രവൃത്തികളാണ് നടത്താന്‍ പാേകുന്നത്; ഒരു സംക്ഷിപ്ത രൂപം ലഭ്യമാക്കാമാേ; ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കായി എന്തെങ്കിലും പദ്ധതികളുണ്ടാേ; വിശദമാക്കാമാേ?

ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ പുരോഗതി

1001  ശ്രീ. എം. റഹ്മത്തുളള : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  നിലവിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖേന നടപ്പിലാക്കിവരുന്ന പ്രധാന വികസന - ക്ഷേമ പദ്ധതികൾ ഏതെല്ലാമാണെന്ന് വിശദമാക്കാമോ;

(ബി)  2024-25, 2025-26 സാമ്പത്തിക വർഷങ്ങളിൽ പ്രസ്തുത പദ്ധതികൾക്കായി എത്ര തുക വീതം അനുവദിച്ചുവെന്നും ആയതിൽ എത്ര തുക ചെലവഴിച്ചുവെന്നും പദ്ധതി തിരിച്ച് വ്യക്തമാക്കാമോ;

(സി)  ന്യൂനപക്ഷ യുവജനങ്ങൾക്കായുള്ള മത്സരപരീക്ഷാ പരിശീലന കേന്ദ്രങ്ങളുടെ നിലവിലെ പ്രവർത്തന പുരോഗതിയും ഓരോ കേന്ദ്രങ്ങളിലെയും ഗുണഭോക്താക്കളുടെ എണ്ണവും എത്രയെന്ന് അറിയിക്കാമോ;

(ഡി)  ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കുള്ള വിവിധ സ്കോളർഷിപ്പുകൾ കൃത്യസമയത്ത് വിതരണം ചെയ്യുന്നതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; പുതിയതായി ഏതെങ്കിലും ക്ഷേമ പദ്ധതികൾ ഈ സാമ്പത്തിക വർഷം ആവിഷ്കരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?

മുനമ്പം ഭൂമി

1002  ശ്രീ. എ. സി. മൊയ്തീന്‍
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. എം. എസ്. അരുണ്‍ കുമാർ
ശ്രീ. ടി. എം. ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മുനമ്പത്തെ 404.76 ഏക്കര്‍ ഭൂമി വഖഫ് സ്വത്തായി രജിസ്റ്റര്‍ ചെയ്യാന്‍ 2019 മെയ് മാസം ചേര്‍ന്ന വഖഫ് ബോര്‍ഡ് യോഗം തീരുമാനിച്ചിരുന്നോ; വിശദമാക്കാമോ;

(ബി)  മുനമ്പം ഭൂമി വഖഫ് അല്ലെന്ന് വ്യക്തമാക്കി ഫാറൂഖ് കോളേജ് മാനേജ്മെന്റ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം നിലനില്‍ക്കെയാണോ ബോര്‍ഡ് മേല്‍പ്രകാരം തീരുമാനിച്ചത്; എങ്കില്‍ അതിനുള്ള കാരണം വിശദമാക്കാമോ;

(സി)  കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ പുതിയ വഖഫ് ആക്ടില്‍ വഖഫ് സ്വത്തുക്കള്‍ ഉമീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം എന്ന നിബന്ധനയുണ്ടോ; 2019 മെയ് മാസത്തിലെ തീരുമാനപ്രകാരം വഖഫ് സ്വത്താക്കിയ മുനമ്പം ഭൂമി ഉമീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?

ചാലിയപ്പുറം ഗവ. ഹൈസ്ക്കൂള്‍ ഹയര്‍ സെക്കണ്ടറി സ്കൂളായി ഉയര്‍ത്തുന്നതിനുള്ള നടപടി

1003  ശ്രീ. ടി. പി. അഷ്റഫ് അലി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കൊണ്ടോട്ടി മണ്ഡലത്തിലെ ചാലിയപ്പുറം ഗവ. ഹൈസ്ക്കൂളിനെ ഹയര്‍ സെക്കണ്ടറി സ്കൂളായി അപ്ഗ്രേഡ് ചെയ്യണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ചാലിയപ്പുറം ഗവ. ഹൈസ്കൂള്‍ ഹയര്‍ സെക്കണ്ടറി സ്കൂളായി അപ്ഗ്രേഡ് ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ;

(ബി)  പ്ലസ് വണ്‍ സീറ്റ് ക്ഷാമം രൂക്ഷമായ മലപ്പുറം ജില്ലയില്‍ സീറ്റ് പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണുന്നതിനായി ചാലിയപ്പുറം ഗവ. ഹൈസ്കൂളടക്കമുളള ജില്ലയിലെ മുഴുവന്‍ ഗവ. ഹൈസ്കൂളുകളും ഹയര്‍ സെക്കണ്ടറി സ്കൂളുകളായി അപ്ഗ്രേഡ് ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ?

സി. എം. കിഡ്സ് സ്കോളര്‍ഷിപ്പ് തുക വര്‍ദ്ധിപ്പിക്കുന്നതിന് നടപടി

1004  ശ്രീ. ടി. പി. അഷ്റഫ് അലി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സി. എം. കിഡ്സ് സ്കോളര്‍ഷിപ്പ് (എല്‍.എസ്.എസ്, യു.എസ്.എസ്) തുക വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത സ്കോളര്‍ഷിപ്പുകളുടെ തുക യഥാക്രമം 2500 രൂപയും 2000 രൂപയുമായി വര്‍ദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(ബി)  പ്രൈമറി തലം മുതല്‍ മിടുക്കരായ വിദ്യാര്‍ത്ഥികളെ കണ്ടെത്തുന്നതിനുള്ള സംസ്ഥാന വ്യാപക പദ്ധതിയായ പ്രസ്തുത സ്കോളര്‍ഷിപ്പുകളുടെ തുക കാലോചിതമായി വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത വിലയിരുത്തിയിട്ടുണ്ടോ;

(സി)  നാല് വര്‍ഷത്തോളമായി കുടിശ്ശികയായുളള സി. എം. കിഡ്സ് സ്കോളര്‍ഷിപ്പ് (എല്‍.എസ്.എസ്, യു.എസ്.എസ്) തുക കുടിശ്ശിക തീര്‍ത്ത് യഥാസമയം വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ?

പി. എം. ശ്രീ പദ്ധതി

1005  ശ്രീ. കെ. എന്‍. ബാലഗോപാല്‍
പ്രൊഫ. സി. രവീന്ദ്രനാഥ്
ശ്രീ. ജി. സ്റ്റീഫന്‍
ശ്രീ. എം. വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പി. എം. ശ്രീ പദ്ധതിക്കുള്ള ധാരണാപത്രം മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഒപ്പു വയ്ക്കുകയും പിന്നീട് പിന്‍വലിക്കുകയും ചെയ്തിരുന്നോയെന്ന് വ്യക്തമാക്കാമോ; പദ്ധതിയില്‍ ഒപ്പു വയ്ക്കാത്തതിനാല്‍ സമഗ്ര ശിക്ഷാ കേരളം പദ്ധതിയ്ക്കുള്ള എത്ര തുകയാണ് കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞുവെച്ചതെന്ന് വിശദമാക്കാമോ;

(ബി)  സമഗ്ര ശിക്ഷാ പദ്ധതിക്കുള്ള കേന്ദ്ര വിഹിതം മുന്‍ സര്‍ക്കാറിന്റെയോ നിലവിലെ സര്‍ക്കാറിന്റെയോ കാലത്ത് ലഭിച്ചിട്ടുണ്ടെങ്കിൽ ആയതിന്റെ വിശദവിവരം ലഭ്യമാക്കാമോ;

(സി)  ഈ ഇനത്തില്‍ ലഭിക്കാനുള്ള ആകെ കേന്ദ്ര വിഹിതം എത്രയാണ്; ആയത് ലഭ്യമാക്കാന്‍ എന്തൊക്കെ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് വിശദമാക്കാമോ;

(ഡി)  പി. എം. ശ്രീ പദ്ധതിയുമായി മുന്നോട്ടു പോകാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;

(ഇ)  പി. എം. ശ്രീ പദ്ധതിയെ ദേശീയ വിദ്യാഭ്യാസ നയവുമായി നേരിട്ട് ബന്ധിപ്പിച്ചിട്ടുണ്ടോ; പി. എം. ശ്രീ പദ്ധതി ദേശീയ വിദ്യാഭ്യാസ നയവുമായി നേരിട്ട് ബന്ധിപ്പിക്കുന്നത് എന്തൊക്കെ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് വിലയിരുത്തിയിട്ടുണ്ടോ; ഇക്കാര്യത്തില്‍ സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ എന്തെല്ലാമാണ്; വിശദമാക്കാമോ?

പൊതു വിദ്യാലയങ്ങളിലെ കൊഴിഞ്ഞുപോക്ക്

1006  ശ്രീ. കുറുക്കോളി മൊയ്തീന്‍
ശ്രീ. കല്ലട്ര മാഹിൻ
ശ്രീമതി ഫാത്തിമ തഹിലിയ
ശ്രീ. ഫൈസൽ ബാബു : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പൊതു വിദ്യാലയങ്ങളില്‍ നിന്നും കുട്ടികൾ കൊഴിഞ്ഞുപോകുന്നതായുള്ള ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയതിന്റെ കാരണങ്ങള്‍ പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;

(ബി)  പൊതുവിദ്യാലയങ്ങളിലെ പഠന നിലവാരം ഉയര്‍ത്തുന്നതിന് പദ്ധതികൾ ആവിഷ്ക്കരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;

(സി)  അധ്യാപക പരിശീലനം മികവുറ്റതാക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ആലോചിക്കുന്നത്; വിശദമാക്കാമോ?

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പും തമ്മിലുള്ള എം.ഒ.യു.

1007  ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലെ സ്കൂൾ വിദ്യാഭ്യാസ - സാക്ഷരത വകുപ്പും സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പും തമ്മിലുള്ള എം.ഒ.യു. നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി 2025 നവംബർ മാസത്തിൽ കേന്ദ്ര സ്കൂൾ വിദ്യാഭ്യാസ - സാക്ഷരത വകുപ്പ് സെക്രട്ടറിക്ക് കത്ത് നൽകിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത കത്തിന്റെ പകർപ്പ് ലഭ്യമാക്കാമോ;

(ബി)  പ്രസ്തുത കത്തിൽ എം.ഒ.യു. നടപ്പാക്കുന്നത് നിർത്തിവെക്കാൻ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചതായി പരാമർശിക്കുന്നുണ്ടോ;

(സി)  പ്രസ്തുത കത്തിൽ പരാമർശിക്കുന്ന എം.ഒ.യു. -വിന്റെ അടിസ്ഥാനത്തിൽ പി. എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് നാളിതുവരെ സംസ്ഥാന സർക്കാർ ഏതെങ്കിലും തുക കൈപ്പറ്റിയിട്ടുണ്ടോ, ഉണ്ടെങ്കിൽ ഏതൊക്കെ ഇനത്തിൽ എത്ര തുക ലഭിച്ചു എന്ന് വിശദമാക്കോമോ?

പുറക്കാട് ഗവൺമെന്റ് എൽ.പി.എസ്. പ്രവേശനോത്സവം

1008  ശ്രീ. ജി. സുധാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പുറക്കാട് ഗവൺമെന്റ് എൽ.പി.എസ്. -ലെ സ്കൂൾ മാനേജിംഗ് കമ്മിറ്റി ചെയർമാൻ പ്രവേശനോത്സവം ബഹിഷ്കരിച്ചതും പരിപാടി നടത്തരുതെന്ന് സ്കൂള്‍ അധികാരികളോട് നിർദ്ദേശിച്ചതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; പ്രസ്തുത വ്യക്തി, പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ സ്ഥലം എം.എൽ.എ. -യെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ആക്ഷേപിച്ച സംഭവം അറിവില്‍പ്പെട്ടിട്ടുണ്ടോ;

(ബി)  പ്രസ്തുത വ്യക്തി ചെയർമാനായ സ്കൂൾ മാനേജിംഗ് കമ്മിറ്റിയെ പിരിച്ചുവിട്ട് പുതിയ സമിതി രൂപീകരിക്കുന്ന കാര്യം പരിഗണിക്കുമോ;

(സി)  പ്രസ്തുത സ്കൂളില്‍ പ്രൈമറി, മിഡിൽ സ്കൂള്‍, ഹൈസ്കൂള്‍, ഹയർ സെക്കന്ററി എന്നിങ്ങനെ ഓരോ വിഭാഗങ്ങള്‍ക്കും പ്രത്യേകം പി.ടി.എ. -യെ തെരഞ്ഞെടുക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തുമോ;

(ഡി)  പ്രസ്തുത സ്കൂളിലെ പി.ടി.എ. വിഭാഗീയമായി പ്രവര്‍ത്തിക്കുന്നുവെന്ന സ്കൂൾ അധികാരികളുടെ ആക്ഷേപവും എം.എൽ.എ. -യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച ബഹുനില മന്ദിരത്തിന്റെ നിർമ്മാണം മന്ദഗതിയിലാണെന്ന കാര്യവും കണക്കിലെടുത്ത് പ്രസ്തുത കമ്മിറ്റിയെ പിരിച്ചുവിട്ട് പുതിയ കമ്മിറ്റി രൂപീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

പി.എം ശ്രീ പദ്ധതി

1009  ശ്രീ. രാജീവ് ചന്ദ്രശേഖർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പി.എം.ശ്രീ. പദ്ധതി കേരളത്തിലെ സ്കൂളുകളിൽ നടപ്പിലാക്കിയിട്ടുണ്ടോ; വ്യക്തമാക്കുമോ ;

(ബി)  പ്രസ്തുത പദ്ധതിയുടെ നടത്തിപ്പിനായി കേന്ദ്രസർക്കാരിൽ നിന്നും ലഭിച്ച തുകയുടെ വിശദാംശം ലഭ്യമാക്കാമോ;

(സി)  പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിനായി സംസ്ഥാനത്ത് ഏതെങ്കിലും സ്കൂളുകളെ തെരഞ്ഞെടുത്തിട്ടുണ്ടോ; വ്യക്തമാക്കുമോ;

(ഡി)  ടി പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് കേന്ദ്രസർക്കാരുമായി ഏതെങ്കിലും ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ടോ; വിശദമാക്കാമോ?

നേമം മണ്ഡലത്തിലെ പദ്ധതികൾ

1010  ശ്രീ. രാജീവ് ചന്ദ്രശേഖർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  നേമം മണ്ഡലത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മുഖേന നടപ്പിലാക്കിവരുന്ന പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ;

(ബി)  പ്രസ്തുത പദ്ധതികളുടെ പേര്, അനുവദിച്ച തുക, നിലവിലെ പ്രവർത്തന പുരോഗതി എന്നിവ അറിയിക്കാമോ;

(സി)  ഈ പദ്ധതികൾ എപ്പോൾ പൂർത്തിയാക്കുമെന്ന് അറിയിക്കാമോ?

സ്കൂൾ ബാഗുകളുടെ ഭാരം

1011  ശ്രീ. കെ. കെ. വത്സരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികളുടെ സ്കൂൾ ബാഗുകളുടെ ഭാരം കുട്ടികളുടെ ശരീരഭാരത്തിന്റെ നിശ്ചിത ശതമാനത്തിലും കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ടോ; ഇതുമൂലം കുട്ടികൾക്കുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; പ്രസ്തുത വിഷയത്തെ കുറിച്ച് പഠിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ബി)  കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സ്കൂൾ ബാഗ് പോളിസി പ്രകാരം ഭാര ക്രമീകരണം സംസ്ഥാനത്തെ എയ്ഡഡ്, അൺ-എയ്ഡഡ്, സി.ബി.എസ്.ഇ. ഉൾപ്പെടെയുള്ള എല്ലാ വിദ്യാലയങ്ങളിലും പൂർണ്ണമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ എന്തെല്ലാം പരിശോധനാ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

(സി)  എല്ലാ വിഷയങ്ങളിലേയും ഓരോ മാസവും എടുക്കുന്ന പാഠഭാഗങ്ങൾ ഉൾപ്പെടുത്തി പ്രതിമാസ പുസ്തകങ്ങളായി തിരിക്കുകയും 200 പേജിനു പകരം 80 പേജിന്റെ നോട്ടുപുസ്തകങ്ങളാക്കുകയും ചെയ്താൽ ബാഗിന്റെ ഭാരം കുറയ്ക്കാൻ കഴിയുമെന്നിരിക്കെ പാഠപുസ്തകത്തിന്റെ പ്രിന്റിംഗ് രീതി ഇത്തരത്തിൽ പരിഷ്കരിച്ച് എൽ.പി., യു.പി., എച്ച്.എസ്. വിഭാഗങ്ങളിൽ സമഗ്രമായി നടപ്പിലാക്കാൻ സർക്കാർ തയ്യാറാകുമോ;

(ഡി)  ബാഗുകളുടെ ഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി സ്കൂളുകളിൽ ഓരോ കുട്ടിക്കും പുസ്തകങ്ങൾ സൂക്ഷിച്ചുവെക്കാൻ ലോക്കർ സൗകര്യം ഒരുക്കുന്നതിനും പരീക്ഷണാടിസ്ഥാനത്തിൽ ഡിജിറ്റൽ യുഗത്തിന് അനുയോജ്യമായ ഇ-ടെക്സ്റ്റ് ബുക്കുകൾ പ്രയോജനപ്പെടുത്തുന്നതിനും പദ്ധതി നടപ്പിലാക്കുമോ;

(ഇ)  ക്ലാസ് മുറികളിലെ പരമ്പരാഗത പഠന രീതിക്കൊപ്പം കുട്ടികൾക്ക് സ്വന്തമായി ഉപയോഗിക്കാവുന്ന ടാബ്‌ലെറ്റുകൾ, ലൈറ്റ്-വെയിറ്റ് സ്മാർട്ട് ഉപകരണങ്ങൾ, ഓഡിയോ-വിഷ്വൽ ലേണിംഗ് ടൂളുകൾ എന്നിവ നൽകിക്കൊണ്ട് കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ പൂർണ്ണമായും സ്മാർട്ട് ലേണിംഗ് സിസ്റ്റത്തിലേക്ക് മാറ്റുന്നതിന് എന്തെല്ലാം ആധുനിക നയങ്ങളാണ് വിഭാവനം ചെയ്യുന്നതെന്ന് വിശദമാക്കാമോ?

ചിറയിൻകീഴ് മണ്ഡലത്തിൽ നടപ്പിലാക്കിയ പ്രവൃത്തികൾ

1012  ശ്രീമതി രമ്യ ഹരിദാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ചിറയിൻകീഴ് മണ്ഡലത്തിൽ കഴിഞ്ഞ അഞ്ചുവർഷത്തിൽ ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭിച്ച പൊതുവിദ്യാഭ്യാസവകുപ്പിന്റെ പദ്ധതികളുടെ പുരോഗതി തരം തിരിച്ച് നൽകാമോ;

(ബി)  സാങ്കേതിക അനുമതി ലഭിക്കാത്തതിനാൽ മുടങ്ങി കിടക്കുന്ന പദ്ധതികൾ ഉണ്ടെങ്കിൽ വിശദമാക്കാമോ?

സ്കൂൾ അധ്യാപകരുടെ സെൻസസ് ഡ്യൂട്ടി

1013  ശ്രീ. കെ. കെ. വത്സരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സർക്കാർ-എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകരുടെ ആകെ എണ്ണവും അതിൽ സെൻസസ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ളവരുടെ എണ്ണവും അറിയിക്കാമോ; ഇത് ആകെ അധ്യാപകരുടെ എത്ര ശതമാനം വരുമെന്നു വ്യക്തമാക്കാമോ;

(ബി)  ജൂൺ ഒന്നു മുതൽ ഓണപ്പരീക്ഷ ആരംഭിക്കുന്ന ആഗസ്റ്റ് 13 വരെയുള്ള കാലയളവിൽ അക്കാദമിക്ക് കലണ്ടർ പ്രകാരം എത്ര അധ്യയന ദിനങ്ങളാണ് ആകെ ഉള്ളതെന്നും ഈ കാലയളവിൽ അധ്യാപകരെ സെൻസസ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുമ്പോൾ അത് അധ്യയനത്തെ ബാധിക്കാതിരിക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടോയെന്നും വിശദമാക്കാമോ;

(സി)  സെൻസസ് കാലയളവിൽ അധ്യയനം തടസപ്പെടാതിരിക്കാൻ താല്ക്കാലിക അധ്യാപകരെ നിയമിക്കുമോയെന്ന് വിശദമാക്കാമോ;

(ഡി)  സെൻസസ് ഡ്യൂട്ടിയിലുള്ള അധ്യാപകർക്ക് ഡ്യൂട്ടി ലീവ് അനുവദിക്കുമോയെന്ന് വിശദമാക്കാമോ?

അടച്ചു പൂട്ടിയ സർക്കാർ - എയ്ഡഡ് സ്കൂളുകൾ

1014  ശ്രീ. കുറുക്കോളി മൊയ്തീന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  2016 ഏപ്രിൽ 1 മുതൽ 2026 മെയ് 31 വരെയുള്ള കാലയളവിൽ അടച്ചു പൂട്ടിയ സർക്കാർ സ്കൂളുകളുടെയും എയ്ഡഡ് സ്കൂളുകളുടെയും വിവരം നിയോജക മണ്ഡലം തിരിച്ച് ലഭ്യമാക്കാമോ;

(ബി)  പ്രസ്തുത കാലയളവിൽ ലയിപ്പിച്ചിട്ടുള്ള സർക്കാർ സ്കൂളുകൾ, സ്വകാര്യ സ്കൂളുകൾ എന്നിവയുടെ വിവരം നിയോജക മണ്ഡലം തിരിച്ച് ലഭ്യമാക്കാമോ;

(സി)  പ്രസ്തുത കാലയളവിൽ പ്രവർത്തിച്ചു വന്നിരുന്ന പൊതുവിദ്യാലയങ്ങളിൽ 50-ൽ താഴെ മാത്രം കുട്ടികൾ പഠിച്ചിരുന്ന സർക്കാർ-എയ്ഡഡ് സ്കൂളുകളുടെ വിവരവും ഓരോന്നിലേയും കുട്ടികളുടെ എണ്ണവും അധ്യയനവർഷം, നിയോജക മണ്ഡലം എന്നിങ്ങനെ തരം തിരിച്ച് ലഭ്യമാക്കാമോ;

(ഡി)  പ്രസ്തുത കാലയളവിൽ പ്രവർത്തിച്ചു വന്നിരുന്ന പൊതുവിദ്യാലയങ്ങളിൽ 50-ൽ താഴെ മാത്രം കുട്ടികൾ പഠിച്ചിരുന്ന സർക്കാർ-എയ്ഡഡ് സ്കൂളുകളിൽ ശമ്പളയിനത്തിലും മറ്റ് ഇനങ്ങളിലും ചിലവഴിച്ച തുക അധ്യയനവർഷം, സ്കൂൾ, നിയോജക മണ്ഡലം എന്നിങ്ങനെ തരം തിരിച്ച് ലഭ്യമാക്കാമോ?

സ്‌കൂൾ വിദ്യാർത്ഥികളുടെ സുരക്ഷ

1015  ശ്രീ. പാറക്കൽ അബ്‌ദുല്ല : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പുതിയ അധ്യയന വർഷം ആരംഭിക്കുകയും മഴ ശക്തിയാർജിക്കുകയും ചെയ്യുന്ന നിലവിലെ സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;

(ബി)  സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നസും സ്കൂൾ വാഹനങ്ങളുടെ കാലപ്പഴക്കവും പരിശോധനയ്ക്ക് വിധേയമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?

കെ.ടെറ്റ് പരീക്ഷാഫലം സംബന്ധിച്ച പരാതികള്‍

1016  ശ്രീ. എന്‍. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  അവസാനമായി പ്രസിദ്ധീകരിച്ച കെ.ടെറ്റ് (കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ്) പരീക്ഷയുടെ ഫലത്തില്‍ തിരുത്തല്‍ വരുത്തിയ ഉത്തരസൂചിക പ്രകാരമുള്ള മാര്‍ക്കും പ്രസിദ്ധീകരിച്ച ഫലത്തിലെ മാര്‍ക്കും തമ്മില്‍ വ്യത്യാസമുള്ളതായി പരാതികള്‍ ലഭ്യമായിട്ടുണ്ടോ; ഉണ്ടെങ്കിൽ അവ പരിഹരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ?

പേഴ്സണല്‍ സ്റ്റാഫിന്റെ ഡെപ്യൂട്ടേഷന്‍ കാലാവധി

1017  ശ്രീ. സി. കെ. ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പൊതു വിദ്യാഭ്യാസ വകുപ്പിലെ അധ്യാപക-അനധ്യാപക ജീവനക്കാര്‍ എം.പി.മാര്‍ , എം.എല്‍.എ. മാര്‍ ,മന്ത്രിമാര്‍ തുടങ്ങിയവരുടെ പേഴ്സണല്‍ സ്റ്റാഫില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന കാലയളവ്, അവരുടെ അന്തര്‍ ജില്ലാ സ്ഥലം മാറ്റത്തിനുള്ള കുറഞ്ഞ സര്‍വീസ് കാലാവധി നിര്‍ണ്ണയിക്കുന്നതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;

(ബി)  നിലവില്‍ ഇത്തരത്തില്‍ പേഴ്സണല്‍ സ്റ്റാഫ് ഡെപ്യൂട്ടേഷനില്‍ തുടരുന്ന ജീവനക്കാര്‍ക്ക് പ്രസ്തുത കാലയളവിലോ ഡെപ്യൂട്ടേഷന്‍ പൂര്‍ത്തിയാക്കുമ്പോഴോ ടി കാലയളവിലെ സര്‍വീസ് ഉള്‍പ്പെടുത്തി അന്തര്‍ജില്ലാ സ്ഥലം മാറ്റത്തിന് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ടോ; ഇത് സംബന്ധിച്ച നിലവിലുള്ള സര്‍ക്കാര്‍ ഉത്തരവുകളുടെ /മാര്‍ഗ്ഗരേഖകളുടെ പകര്‍പ്പ് ലഭ്യമാക്കാമോ;

(സി)  പേഴ്സണല്‍ സ്റ്റാഫ് ഡെപ്യൂട്ടേഷന്‍ കാലാവധി അന്തര്‍ജില്ലാ സ്ഥലംമാറ്റത്തിനുള്ള സീനിയോറിറ്റിയെയും മറ്റ് ആനുകൂല്യങ്ങളെയും ഏത് രീതിയിലാണ് ബാധിക്കുന്നതെന്ന് വ്യക്തമാക്കാമോ?

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

1018  ശ്രീ. യു. ആര്‍. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഈ വര്‍ഷം പൊതുവിദ്യാലയങ്ങളില്‍ അഡ്മിഷന്‍ നേടിയ കുട്ടികളുടെ എണ്ണം എത്രയാണ് ;

(ബി)  ഈ അധ്യായന വര്‍ഷം സര്‍ക്കാര്‍ -എയ്ഡഡ് സ്കൂളുകളിലെ ഒന്നാം ക്ലാസ്സില്‍ എത്ര കുട്ടികള്‍ പ്രവേശനം നേടിയിട്ടുണ്ട് ;മുന്‍ വര്‍ഷം എത്ര കുട്ടികള്‍ പ്രവേശനം നേടിയിരുന്നു ;

(സി)  പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതിയിലൂടെ സ്കൂളുകളില്‍ അടിസ്ഥാനസൗകര്യ വികസനം ലഭ്യമായിട്ടും പ്രവേശനം കുറയുന്നതിന്റെ കാരണം വിലയിരുത്തിയിട്ടുണ്ടോ;

(ഡി)  വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തി പൊതുവിദ്യാലയങ്ങളിലേക്ക് കുട്ടികളെ ആകര്‍ഷിക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നത്; വിശദാംശം വ്യക്തമാക്കുമോ?

വിദ്യാഭ്യാസ വകുപ്പില്‍ തീര്‍പ്പാക്കാതെ കിടക്കുന്ന ഫയലുകള്‍

1019  ശ്രീ. എം. റഹ്മത്തുളള
ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. പി .എം. എ. സമീർ
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിവിധ ഓഫീസുകളിലായി ഫയലുകള്‍ തീര്‍പ്പാക്കാതെ കെട്ടിക്കിടക്കുന്നതായ ആക്ഷേപം പരിശോധിക്കുമോ ;

(ബി)  തീർപ്പാക്കാത്ത ഫയലുകള്‍ സമയ ബന്ധിതമായി തീര്‍പ്പാക്കാന്‍ ആവശ്യമായ നിര്‍ദ്ദേശം നല്‍കുമോ;അറിയിക്കാമോ ;

(സി)  ഫയലുകളില്‍ മനഃപൂര്‍വ്വമായി കാലതാമസം വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്;വിശദമാക്കുമോ?

അരുവിക്കര മണ്ഡലത്തിലെ സ്കൂളുകളുടെ ചുറ്റുമതില്‍ നിർമ്മാണം

1020  ശ്രീ. ജി. സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  അരുവിക്കര മണ്ഡലത്തിലെ വിവിധ സ്കൂളുകളില്‍ അപൂർണമായതും പൊളിഞ്ഞുകിടക്കുന്നതുമായ അവസ്ഥയിലുള്ള ചുറ്റുമതിലുകൾ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)  തെരുവുനായശല്യം, വന്യജീവികളുടെ സാമീപ്യം എന്നിവ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ചുറ്റുമതിലുകൾ അടിയന്തരമായി നിർമ്മിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി

1021  ശ്രീ. വി. ടി. ബൽറാം
ശ്രീ. ടോണി ചമ്മണി
ശ്രീ. മുഹമ്മദ് ഷിയാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മുൻ സർക്കാരിന്റെ കാലത്ത് ആവശ്യത്തിന് ഫണ്ട് അനുവദിക്കാത്തതും അനുവദിക്കുന്ന ഫണ്ട് യഥാസമയം ലഭ്യമാക്കാത്തതും മൂലം സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധി നേരിട്ടുവെന്ന ആക്ഷേപം പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;

(ബി)  പ്രധാന അധ്യാപകർക്ക് സാമ്പത്തിക ബാധ്യത വരുത്താതെ സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയിൽ കൃത്യത വരുത്തുന്നതിനും പോഷകഗുണമുള്ള ആഹാരം നൽകുന്നതിനും നടപടികൾ സ്വീകരിക്കാമോ ;വിശദമാക്കുമോ;

(സി)  സർക്കാരിന്റെ ഉത്തരവാദിത്വം നിലനിർത്തിക്കൊണ്ട് തന്നെ അധ്യാപക രക്ഷാകർതൃ സമിതികളെ കൂടി പങ്കാളികളാക്കി ഉച്ചഭക്ഷണ പദ്ധതി കൂടുതൽ മെച്ചപ്പെടുത്താൻ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?

ഇലക്ട്രിക് സ്കൂൾ ബസുകൾ

1022  ശ്രീ. തോമസ് ഉണ്ണിയാടൻ
ശ്രീ. വർഗ്ഗീസ് മാമ്മൻ
ശ്രീ. റെജി ചെറിയാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് ഡീസൽ ഉപയോഗിക്കുന്ന സ്കൂൾ ബസ്സുകൾക്ക് പകരം ഇലക്ട്രിക് ബസുകൾ ഏർപ്പെടുത്തുന്നതിനുള്ള ശിപാര്‍ശയോ നിർദ്ദേശങ്ങളോ നിലവിലുണ്ടോ ; ഉണ്ടെങ്കില്‍ ഏതെങ്കിലും പഠനത്തിന്റെ ഫലമായാണോ പ്രസ്തുത ശിപാർശകൾ ലഭ്യമായിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

(ബി)  ശബ്ദമലിനീകരണവും പരിസ്ഥിതി മലിനീകരണവും കുറയ്ക്കുമെന്നുള്ളതിനു പുറമേ ഇലക്ട്രിക് ബസുകളിലേക്കുള്ള മാറ്റത്തിന്റെ മറ്റു ഗുണഫലങ്ങൾ വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;

(സി)  ഇലക്ട്രിക് ബസുകളിലേക്കുള്ള മാറ്റത്തിനാവശ്യമായി വരുന്ന ഉയർന്ന മൂലധന ചെലവ് എങ്ങനെ കണ്ടെത്താനാകുമെന്നാണ് കരുതുന്നത് ; വ്യക്തമാക്കാമോ;

(ഡി)  ഇലക്ട്രിക് ബസുകളുടെ മൂലധന -പരിപാലന ചെലവുകൾ കുറയ്ക്കാൻ ബദൽ നിർദ്ദേശങ്ങൾ പരിഗണനയിലുണ്ടോ; വ്യക്തമാക്കാമോ?

ആലത്തൂര്‍ മണ്ഡലത്തിലെ പാെതു വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യ വികസനം

1023  ശ്രീ. ടി. എം. ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കഴിഞ്ഞ അഞ്ച് വര്‍ഷ കാലയളവില്‍ ആലത്തൂര്‍ നിയാേജക മണ്ഡലത്തിലെ ഏതാെക്കെ പാെതു വിദ്യാലയങ്ങളിലാണ് അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള പ്രവൃത്തികള്‍ നടന്നത് എന്ന് വിശദമാക്കാമോ;

(ബി)  ഓരാേ സ്കൂളിലും എത്ര രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ഈ കാലയളവില്‍ നടത്തിയതെന്ന വിവരങ്ങള്‍ നല്‍കാമാേ;

(സി)  നിലവില്‍ ഏതാെക്കെ സ്കൂളുകളിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നത് ; ഏതു വകുപ്പ് മുഖേനയാണ് പ്രവൃത്തികള്‍ നടന്നു വരുന്നതെന്നും നിലവിലെ പുരാേഗതി എന്താണെന്നുമുള്ള വിവരങ്ങള്‍ നല്‍കാമാേ;

(ഡി)  നിലവില്‍ മണ്ഡലത്തിലെ ഏതെങ്കിലും സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി പ്രാെപ്പാേസല്‍ സമര്‍പ്പിച്ചിട്ടുണ്ടാേ; വിവരങ്ങള്‍ നല്‍കാമാേ?

വിദ്യാലയങ്ങൾ ലഹരി വിമുക്തമാക്കുന്നതിന് നടപടി

1024  ശ്രീ. ചാണ്ടി ഉമ്മന്‍
ശ്രീ. റോയി. കെ. പൗലോസ്
ശ്രീ. എം. എം. നസീർ
ശ്രീമതി രമ്യ ഹരിദാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വിദ്യാലയങ്ങൾ ലഹരി വിമുക്തമാക്കുന്നതിന് പൊതുവിദ്യാഭ്യാസ സംരക്ഷണ പദ്ധതിയിൽ എന്തെല്ലാം പ്രവർത്തനങ്ങളാണ് ഉൾപ്പെടുത്താൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;

(ബി)  വിദ്യാർത്ഥികൾ ലഹരി വ്യാപാരത്തിന്റെ ഇടനിലക്കാരാകുന്നത് തടയുന്നതിനും വിദ്യാലയങ്ങളുടെ സമീപത്ത് ലഹരിപദാർത്ഥങ്ങളുടെ ലഭ്യത ഇല്ലാതാക്കുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ;

(സി)  വിദ്യാലയങ്ങളിലെ ലഹരിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് ഏതെല്ലാം വകുപ്പുകളുടെ ഏകോപനമാണ് സാധ്യമാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?

അധിക തസ്തിക അനുവദിച്ച സ്കൂളുകളുടെ വിവരങ്ങള്‍

1025  ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  2023 - 2024, 2024 - 2025, 2025 - 2026 എന്നീ അധ്യയന വര്‍ഷങ്ങളിലെ തസ്തിക നിര്‍ണ്ണയത്തില്‍ ഒരു വിദ്യാര്‍ത്ഥി മാത്രം അധികമായി വന്നതിന്റെ അടിസ്ഥാനത്തില്‍ അധിക തസ്തിക അനുവദിച്ചിട്ടുള്ള സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകള്‍ എതെല്ലാമാണെന്ന് വ്യക്തമാക്കാമോ; ജില്ല, തസ്തിക, അനുവദിച്ച വര്‍ഷം എന്നിവ ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

കേരള ബുക്ക്സ് & പബ്ലിക്കേഷന്‍സ് സൊസൈറ്റി മുഖേന അച്ചടിച്ച പാഠപുസ്തകങ്ങള്‍

1026  ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കേരള ബുക്ക്സ് & പബ്ലിക്കേഷന്‍സ് സൊസൈറ്റി (കെ.ബി.പി.എസ്.) മുഖേന 2011 മുതല്‍ 2026 വരെ ഓരോ വര്‍ഷവും ആകെ എത്ര പാഠപുസ്തകങ്ങളാണ് അച്ചടിച്ചിട്ടുള്ളതെന്ന വിവരം പട്ടിക തിരിച്ച് ലഭ്യമാക്കാമോ?

സർക്കാർ വിദ്യാലയങ്ങളുടെ നിലവാരം ഉയർത്തുന്നതിനുള്ള നടപടികൾ

1027   ഡോ. മാത്യു കുഴൽനാടൻ
ശ്രീ. നാട്ടകം സുരേഷ്
ശ്രീ. സിറിയക് തോമസ്
ശ്രീ. റോണി. കെ. ബേബി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഈ വർഷം സർക്കാർ -എയ്ഡഡ് വിദ്യാലയങ്ങളിൽ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണത്തിൽ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കുറവുണ്ടോയെന്ന് വിശദമാക്കുമോ;

(ബി)  സർക്കാർ വിദ്യാലയങ്ങൾ വിദ്യാർത്ഥികളെ ആകർഷിക്കുന്ന തരത്തിലുള്ളതാക്കി മാറ്റാൻ പശ്ചാത്തല സൗകര്യത്തിലും അക്കാദമിക നിലവാരത്തിലും വരുത്താൻ ഉദ്ദേശിക്കുന്ന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;

(സി)  സ്കൂളുകളിലെ പഠന നിലവാരം ഉയർത്തുന്നതിനായി പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ?

ഭാഷാശേഷിയും സാങ്കേതിക നൈപുണ്യവും വികസിപ്പിക്കുന്നതിനുള്ള നടപടികള്‍

1028  ശ്രീ. അൻവർ സാദത്ത്
ശ്രീ. നീലകണ്ഠൻ
ശ്രീ. സന്ദീപ് വാര്യർ
ശ്രീ. ടി .ഒ. മോഹനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മാതൃഭാഷയിലും ഭരണഭാഷയായ മലയാളത്തിലും ഇംഗ്ലീഷ് ഭാഷയിലുമുള്ള ഭാഷാപ്രയോഗ ശേഷിയും ആശയസംവേദനക്ഷമതയും ഉറപ്പാക്കുന്നതിനായി പ്രാഥമിക തലം മുതല്‍ ഹയര്‍സെക്കന്ററി തലം വരെ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ;

(ബി)  സാങ്കേതിക പരിജ്ഞാനത്തിനും തൊഴിലധിഷ്ഠിത നൈപുണ്യവികസനത്തിനും പ്രാധാന്യം നല്കുന്ന രീതി സ്കൂള്‍ പാഠ്യപദ്ധതിയിലും ഭൗതികസൗകര്യങ്ങളിലും നടപ്പാക്കുമോ; വ്യക്തമാക്കുമോ ;

(സി)  പുതിയ കാലത്തിന്റെ ആവശ്യം കണക്കിലെടുത്ത് വിദേശഭാഷകള്‍ പഠിക്കാനുള്ള അവസരം സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമോ;വിശദമാക്കുമോ ?

സ്കൂൾ കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ സ്വീകരിച്ച നടപടികൾ

1029  ശ്രീ. എം. വിന്‍സെന്റ്
ശ്രീമതി കെ. കെ. രമ
ശ്രീ. വി. ടി. സൂരജ്
ശ്രീമതി വിദ്യാ ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ സ്കൂൾ കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ സ്വീകരിച്ച നടപടികൾ വിശദമാക്കുമോ;

(ബി)  സ്കൂൾ കെട്ടിടങ്ങളുടെ സുരക്ഷാപരിശോധനയ്ക്ക് ഏതൊക്കെ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(സി)  സ്കൂൾ കെട്ടിടങ്ങളുടെ കാലപ്പഴക്കവും , കാലവർഷം മൂലമുള്ള അപകട സാധ്യതകളും കണക്കിലെടുത്ത് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?

പൊതു വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുന്നതിന് നടപടി

1030  ശ്രീ. സി. ആര്‍. മഹേഷ്
ശ്രീ. ദീപക് ജോയ്
ശ്രീ. എഫ്. രാജ
ശ്രീ. കെ. ബിനിമോൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം പരിശോധനാ വിധേയമാക്കിയിട്ടുണ്ടോ; വിശദാംശം നൽകുമോ;

(ബി)  പൊതു വിദ്യാഭ്യാസ മേഖലയുടെ നിലവാരം ഉയർത്തുന്നതിനായി എന്തൊക്കെ പദ്ധതികളാണ് ആവിഷ്കരിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി)  പാഠ്യപദ്ധതിയുടെ നവീകരണത്തിന് ഏർപ്പെടുത്തിയിട്ടുള്ള സംവിധാനം സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ ;

(ഡി)  കുട്ടികളിൽ സാങ്കേതികജ്ഞാനത്തോടൊപ്പം സാമൂഹിക ബോധവും വളർത്തുന്നതിനുതകുന്ന തരത്തിൽ പാഠ്യക്രമം രൂപീകരിക്കാൻ പദ്ധതിയുണ്ടോയെന്ന് വ്യക്തമാക്കാമോ?

പൊതുവിദ്യാഭ്യാസ സംരക്ഷണ യ‍ജ്ഞം

1031  ശ്രീ. സജി ചെറിയാന്‍
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ. കെ. യു. ജനീഷ് കുമാര്‍
ശ്രീ. കെ. പ്രേമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ സര്‍ക്കാര്‍ നടപ്പിലാക്കിയ പൊതു വിദ്യാഭ്യാസ സംരക്ഷണ യ‍ജ്ഞം, വിദ്യാകിരണം മിഷന്‍ എന്നീ പദ്ധതികള്‍ വഴി വിദ്യാഭ്യാസ രംഗത്ത് കൈവരിച്ച പ്രധാന നേട്ടങ്ങള്‍ എന്തെല്ലാമായിരുന്നുവെന്ന് വിശദമാക്കാമോ;

(ബി)  അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി, മുന്‍ സര്‍ക്കാരിന്റെ കാലത്ത് കിഫ്ബി,പ്ലാന്‍ ഫണ്ട് എന്നിവ മുഖേന എത്ര സ്കൂളുകള്‍ക്കാണ് പുതിയ കെട്ടിടങ്ങളും മറ്റ് ഭൗതിക സാഹചര്യങ്ങളും ഒരുക്കി നല്‍കിയത് എന്ന് വെളിവാക്കാമോ;

(സി)  സംസ്ഥാനത്തെ സര്‍ക്കാര്‍, എയിഡഡ് സ്കൂളുകളില്‍ ഹൈടെക്ക് ക്ലാസ് മുറികളും ഹൈടെക്ക് ലാബുകളും സ്ഥാപിച്ച് ഡിജിറ്റല്‍ വിദ്യാഭ്യാസ രംഗത്ത് സമ്പൂർണ മാറ്റം കൊണ്ടുവരാന്‍ മുൻ സര്‍ക്കാരിന് സാധിച്ചിട്ടുണ്ടോ ;എങ്കില്‍ എത്ര സ്കൂളുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചുവെന്ന് വ്യക്തമാക്കാമോ;

(ഡി)  അടിസ്ഥാന സൗകര്യങ്ങളിലും അക്കാദമിക മികവിലും മുന്‍ സര്‍ക്കാര്‍ വരുത്തിയ സമൂല പരിഷ്ക്കാരങ്ങളുടെ ഫലമായി മുൻ സര്‍ക്കാരിന്റെ കാലയളവില്‍ പൊതു വിദ്യാലയങ്ങളിലെ കൊഴിഞ്ഞ് പോക്ക് അവസാനിപ്പിച്ച് പുതിയതായി പ്രവേശനം നേടിയ കുട്ടികളുടെ എണ്ണത്തില്‍ ഉണ്ടായ വന്‍വര്‍ദ്ധനവ് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(ഇ)  മുന്‍ സര്‍ക്കാരിന്റെ കാലത്ത് പൊതുവിദ്യാഭ്യാസ രംഗത്തുണ്ടായ മികച്ച നേട്ടങ്ങളും വിദ്യാര്‍ത്ഥികളുടെ വര്‍ദ്ധിച്ച പങ്കാളിത്തവും അതേപടി നിലനിര്‍ത്താനും തുടര്‍ന്നും മുന്നോട്ട് കൊണ്ടുപോകാനും നിലവിലെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ടോ ; വ്യക്തമാക്കാമോ?

നെന്മാറ മണ്ഡലത്തിലെ പൊതുവിദ്യാലയങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍

1032  ശ്രീ. കെ. പ്രേമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  2021 മുതല്‍ നെന്മാറ നിയോജക മണ്ഡലത്തിലെ പൊതുവിദ്യാലയങ്ങളില്‍ വിവിധ വകുപ്പുകള്‍ മുഖേന നടപ്പിലാക്കിയിട്ടുള്ള വികസന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ; പ്രസ്തുത പദ്ധതികളുടെ പുരോഗതി സംബന്ധിച്ച വിവരം ലഭ്യമാക്കാമോ?

അഴിക്കാേട് മണ്ഡലത്തില പ്രവൃത്തികൾ

1033  ശ്രീ. കെ. വി. സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  അഴിക്കാേട് മണ്ഡലത്തില്‍ പാെതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പ്രവൃത്തികളുടെ വിശദാംശം നല്‍കാമാേ ; പാെതു വിദ്യാഭ്യാസ ഫണ്ട് ഉപയാേഗിച്ചാേ, കിഫ്‌ബി ഫണ്ട് ഉപയാേഗിച്ചാേ നടന്നു വരുന്ന സ്കൂള്‍ കെട്ടിടങ്ങളുടെ പ്രവൃത്തികളുടെ പുരാേഗതി വിശദമാക്കാമോ ?

പരിഷ്കരിച്ച മൂല്യ നിര്‍ണ്ണയ രീതിയിലൂടെ പഠന നിലവാരത്തിലുണ്ടായ പുരോഗതി

1034  ശ്രീ. എം. വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാനത്തെ സ്കൂളുകളില്‍ പൊതു പരീക്ഷയിലെ പേപ്പറുകള്‍ക്ക് സബ്ജക്ട് മിനിമവും ഫുള്‍പാസ് മിനിമവും ഏര്‍പ്പെടുത്തി മൂല്യനിര്‍ണ്ണയ രീതി പരിഷ്കരിച്ചതിന് ശേഷം വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്താന്‍ സാധിച്ചിട്ടുണ്ടോ;

(ബി)  ഇത് സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?

സർക്കാർ സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനം

1035  ശ്രീ. കാരായി രാജൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തലശ്ശേരി നിയോജക മണ്ഡലത്തിലെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നും ഭരണാനുമതി ലഭിച്ചതും എന്നാൽ പൂർത്തീകരിക്കാത്തതുമായ പ്രവൃത്തികൾ ഏതൊക്കെയാണെന്ന് തുകയടക്കം വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത പ്രവൃത്തികളുടെ പൂർത്തീകരണത്തിന് ഇതുവരെ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?

പി.എം.ശ്രീ. പദ്ധതി

1036  ശ്രീ. കെ. എന്‍. ബാലഗോപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വിദ്യാഭ്യാസ മേഖലയിലെ വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളിലായി സംസ്ഥാനത്തിന് ഇനിയും ലഭിക്കാനുള്ള ആകെ തുക എത്രയാണെന്ന് അറിയിക്കാമോ;

(ബി)  പി.എം.ശ്രീ. പദ്ധതി ആരംഭിച്ചതിന് ശേഷം ബന്ധപ്പെട്ട എന്തെങ്കിലും പ്രവർത്തനങ്ങൾ കേരളത്തിൽ ആരംഭിച്ചിട്ടുണ്ടോയെന്ന് വിശദമാക്കാമോ;

(സി)  പി.എം.ശ്രീ. പദ്ധതി ഫണ്ട് ഇത് വരെ സംസ്ഥാനത്തിന് ലഭ്യമായിട്ടുണ്ടോയെന്ന് വിശദമാക്കാമോ;

(ഡി)  പി.എം.ശ്രീ. പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരുമായി ഒപ്പിട്ട ധാരണാപത്രം മരവിപ്പിക്കാൻ സർക്കാർ കത്ത് നൽകിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;

(ഇ)  പി.എം.ശ്രീ. പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് താൽപ്പര്യമില്ലാത്തതിനാൽ അവിടെ തുടങ്ങാനായിട്ടില്ല എന്ന് കേന്ദ്ര സർക്കാർ ഏതെങ്കിലും കോടതിയിൽ സത്യവാങ്മൂലം നൽകിയതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ?

പൊതുവിദ്യാലയങ്ങളിലെ പ്രായോഗിക പഠനപ്രവർത്തനങ്ങൾ

1037  ശ്രീ. കെ. കെ. വത്സരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ പാഠപുസ്തകങ്ങളിൽ നിർദ്ദേശിച്ചിട്ടുള്ള പഠന പ്രവർത്തനങ്ങളും (Learning Activities) ശാസ്ത്ര പരീക്ഷണങ്ങളും പല സ്കൂളുകളിലെയും ക്ലാസ് മുറികളിലും ലബോറട്ടറികളിലും കൃത്യമായി നടക്കുന്നില്ല എന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  പ്രായോഗിക പഠനപ്രവർത്തങ്ങൾ കൃത്യമായി നടപ്പാക്കാത്ത വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളിൽ പ്രസ്തുത വിഷയങ്ങളോടുള്ള താല്പര്യം കുറയുന്നതായും ഇത്തരം പ്രവർത്തനങ്ങൾ ഫലപ്രദമായി നടപ്പാക്കുന്ന വിദ്യാലയങ്ങളിലെ കുട്ടികളിൽ ശാസ്ത്രീയ ബോധവും ഗവേഷണ താല്പര്യവും വർദ്ധിക്കുന്നതായും കണ്ടെത്തിയിട്ടുണ്ടോ; എല്ലാ സ്കൂളുകളിലും തുല്യമായ അക്കാദമിക ഗുണനിലവാരം ഉറപ്പാക്കാൻ എന്തൊക്കെ നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ ;

(സി)  സംസ്ഥാനത്തെ എല്ലാ സർക്കാർ/എയ്ഡഡ് വിദ്യാലയങ്ങളിലെയും ലോവർ പ്രൈമറി (എൽ പി ), അപ്പർ പ്രൈമറി (യു പി ),ഹൈസ്കൂൾ (എച്ച് എസ് ) വിഭാഗങ്ങളിൽ പാഠപുസ്തകങ്ങളില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ശാസ്ത്ര പരീക്ഷണങ്ങൾ തടസ്സമില്ലാതെ നടത്തുന്നതിന് ആവശ്യമായ അടിസ്ഥാന ലബോറട്ടറി സൗകര്യങ്ങളും എക്സ്പിരിമെന്റ് കിറ്റുകളും (സയൻസ് കിറ്റ്സ് ) ലഭ്യമാക്കാൻ പ്രത്യേക പദ്ധതി ആവിഷ്കരിക്കുമോ;

(ഡി)  പാഠപുസ്തകങ്ങളിൽ പറയുന്ന പ്രവർത്തനങ്ങൾ കൃത്യമായി ക്ലാസ് മുറികളിൽ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി വിദ്യാലയങ്ങളിൽ നിലവിലുള്ള അക്കാദമിക മോണിറ്ററിംഗ് സംവിധാനം (എ.ഇ.ഒ, ഡി.ഇ.ഒ., ബി.ആർ.സി. തലങ്ങളിലെ പരിശോധനകൾ) കൂടുതൽ ശക്തമാക്കാനും കൃത്യമായ ഇടവേളകളിൽ അക്കാദമിക ഓഡിറ്റിംഗ് നടത്താനും നിർദ്ദേശം നൽകുമോ;

(ഇ)  കേവലം പരീക്ഷാ കേന്ദ്രീകൃതമായ പഠന രീതിയിൽ നിന്നും മാറി, പ്രായോഗിക പ്രവർത്തനങ്ങൾക്കും പ്രോജക്ടുകൾക്കും ശാസ്ത്ര പരീക്ഷണങ്ങൾക്കും കൃത്യമായ വെയിറ്റേജ് (Weightage/Continuous Evaluation Marks) നൽകുന്ന രീതിയിൽ മൂല്യനിർണ്ണയ സംവിധാനത്തിൽ ആവശ്യമായ പരിഷ്കാരങ്ങൾ നടപ്പില്‍ വരുത്താൻ സർക്കാർ തയ്യാറാകുമോ?

പാഠപുസ്തക വിതരണം

1038  ശ്രീ. ചാണ്ടി ഉമ്മന്‍
ശ്രീ. റോയി. കെ. പൗലോസ്
ശ്രീ. എം. എം. നസീർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പാഠപുസ്തകങ്ങളുടെ അച്ചടിയും വിതരണവും സമയബന്ധിതമായി പൂർത്തിയാക്കാൻ എന്തെല്ലാം സംവിധാനങ്ങളാണ് നിലവിലുള്ളത്; അവ കാലോചിതമായി പരിഷ്‌ക്കരിക്കാൻ നടപടി സ്വീകരിക്കുമോ;വ്യക്തമാക്കുമോ ;

(ബി)  ഈ അധ്യയന വർഷം പാഠപുസ്തകങ്ങളുടെ വിതരണം വൈകാതിരിക്കാൻ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്ന് അറിയിക്കാമോ ;

(സി)  അടുത്ത അധ്യയനവർഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ അച്ചടിയും വിതരണവും യഥാസമയം പൂർത്തിയാക്കുന്നതിന് മുൻകൂർ നടപടികൾ സ്വീകരിക്കുമോ;വ്യക്തമാക്കുമോ ?

ഏലമ്പ്ര പ്രദേശത്തെ പ്രൈമറി വിദ്യാലയം

1039  ശ്രീ. എം. റഹ്മത്തുളള : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മഞ്ചേരി ഉപജില്ലയിൽ ഏലമ്പ്ര പ്രദേശത്ത് പ്രൈമറി വിദ്യാലയം ആരംഭിക്കുന്നത് സംബന്ധിച്ച് പൊതു വിദ്യാഭ്യാസ വകുപ്പിലും ധനകാര്യ വകുപ്പിലും നാളിതുവരെ സ്വീകരിച്ച നടപടികൾ വിശദികരിക്കാമോ;

(ബി)  ബഹു.സുപ്രീം കോടതി, പൊതു വിദ്യാഭ്യാസ വകുപ്പ്, മനുഷ്യാവകാശ കമ്മീഷൻ, ബാലാവകാശ കമ്മീഷൻ, എന്നിവയുടെ അനുകൂല ഉത്തരവുണ്ടായിട്ടും ഏലമ്പ്ര പ്രദേശത്ത് സർക്കാർ മേഖലയിൽ വിദ്യാലയം അനുവദിക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ;

(സി)  ഈ അധ്യയന വർഷം തന്നെ ഏലമ്പ്ര പ്രദേശത്ത് പുതിയ ഗവ. എൽ.പി. സ്ക്കൂൾ അനുവദിക്കുമോ?

സീറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന് നടപടി

1040  ശ്രീ. പി. കെ. നവാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  താനൂര്‍ ഫിഷറീസ് വകുപ്പിന് കീഴിലുള്ള ജി.ആര്‍.എഫ്.ടി.എച്ച്.എസ്. സ്കൂളില്‍ 2026-27 അധ്യയന വര്‍ഷത്തിലെ എട്ടാം ക്ലാസിലേക്കുളള അഡ്മിഷനു വേണ്ടി ലഭിച്ച 90 അപേക്ഷകളില്‍ ആകെ 40 കുട്ടികള്‍ക്ക് മാത്രമേ അഡ്മിഷന്‍ ലഭിച്ചിട്ടുള്ളൂ എന്നതിന്റെ അടിസ്ഥാനത്തില്‍ സീറ്റുകളുടെ എണ്ണത്തില്‍ വര്‍ധനവ്‌ വരുത്തുന്ന കാര്യം പരിഗണിക്കുമോ;

(ബി)  പ്രസ്തുത സ്കൂളില്‍ ഇംഗ്ലീഷ് മീഡിയം ആരംഭിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കുമോ?

ഹയർ സെക്കണ്ടറി ജിയോഗ്രഫി ടീച്ചർ റാങ്ക് ലിസ്റ്റ്

1041  ശ്രീ. യു. ആര്‍. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പി. എസ്. സി. യുടെ കാറ്റഗറി നം. 736/2021 പ്രകാരമുള്ള ഹയർസെക്കണ്ടറി ജിയോഗ്രഫി (ജൂനിയർ) ടീച്ചർ റാങ്ക് ലിസ്റ്റ് നിലവിൽ വന്നത് എന്നാണ്; ഇതിൽ നിന്നും എത്ര പേരെ ഇതിനകം നിയമിച്ചു; വിശദാംശം ലഭ്യമാക്കാമോ;

(ബി)  ഹയർ സെക്കണ്ടറി ജിയോഗ്രഫി (സീനിയർ) ടീച്ചർ തസ്തികയിൽ നിന്നും 2025-2026 അദ്ധ്യയന വർഷം എത്ര പേർ വിരമിച്ചു; വിരമിച്ച ഒഴിവിലേക്ക് ജിയോഗ്രഫി (ജൂനിയർ) ടീച്ചർമാരെ പ്രമോഷൻ നൽകി നിയമിക്കുന്നതിന് നടപടികൾ സ്വീകരിചിട്ടുണ്ടോ; വ്യക്തമാക്കാമോ;

(സി)  ഒഴിവുള്ള ഹയർ സെക്കണ്ടറി ടീച്ചർ ജിയോഗ്രഫി (സീനിയർ) തസ്തികയിലേക്ക് ഹയർ സെക്കണ്ടറി ടീച്ചർ ജിയോഗ്രഫി (ജൂനിയർ) തസ്തികയിൽ നിന്നും പ്രമോഷൻ നൽകി നിയമിക്കുന്നതുമൂലം വരുന്ന ഒഴിവിലേക്ക് പി. എസ്. സി. റാങ്ക് ലിസ്റ്റിൽ നിന്നും എന്നത്തേക്ക് നിയമനം നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്; വിശദാംശം വ്യക്തമാക്കാമോ?

എസ്. എസ്. എൽ .സി. പാസ്സായവരുടെ ഉപരിപഠനം

1042  ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. എം. റഹ്മത്തുളള
ശ്രീ. പി. കെ. നവാസ്
ശ്രീ. പാറക്കൽ അബ്‌ദുല്ല : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഈ വർഷം എസ്. എസ്. എൽ. സി. പാസ്സായ വിദ്യാർത്ഥികൾക്ക് ഉപരിപഠനം ഉറപ്പാക്കുന്നതിന് എന്തെല്ലാം ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് വിശദമാക്കാമോ;

(ബി)  സീറ്റ് വർദ്ധനവും മുൻ വർഷങ്ങളിൽ അനുമതി ലഭിച്ച ബാച്ചുകൾ തുടരുന്നതും അനുവദിക്കുമോ ;

(സി)  മാർജിനൽ സീറ്റ് വർദ്ധനവ് അനുവദിക്കുമ്പോൾ സർക്കാരിന് അധിക ബാധ്യത ഉണ്ടാകുമോ; വിശദമാക്കാമോ?

മലബാർ മേഖലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി

1043  ശ്രീ. പി. കെ. ഫിറോസ്
പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍
ശ്രീ. മഞ്ഞളാംകുഴി അലി
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മലപ്പുറം ജില്ലയിൽ പ്ലസ് വൺ അഡ്മിഷന് അപേക്ഷിച്ച എല്ലാവർക്കും അഡ്മിഷൻ നൽകാൻ കഴിയുമോ എന്ന കാര്യം സർക്കാർ പരിശോധിച്ചിട്ടുണ്ടോ ;ഈ വർഷം താൽക്കാലിക ബാച്ചുകൾ അനുവദിച്ചിട്ടുണ്ടോയെന്ന് വിശദമാക്കാമോ;

(ബി)  മലപ്പുറം ജില്ല ഉൾപ്പെടെ മലബാർ മേഖലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കുന്നതിനായി സ്ഥിരം ഹയർ സെക്കന്ററി ബാച്ചുകൾ അനുവദിക്കുന്ന കാര്യം അനുഭാവപൂർവ്വം പരിഗണിക്കുമോ; വ്യക്തമാക്കാമോ?

വിദ്യാഭ്യാസ സ്കോളർഷിപ്പുകളും പ്ലസ് വൺ സീറ്റും

1044  ശ്രീ. പി. കെ. നവാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പൊതുവിദ്യാഭ്യാസ വകുപ്പ് മുഖേന വിദ്യാ‍ർത്ഥികൾക്ക് നൽകുന്ന സ്കോളർഷിപ്പുകൾ ഏതെല്ലാമാണെന്ന് വിശദമാക്കാമോ;

(ബി)  കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ഇത്തരം സ്കോളർഷിപ്പുകൾക്കായി ലഭിച്ച അപേക്ഷകളുടെ എണ്ണം, പരിഗണിച്ച അപേക്ഷകളുടെ എണ്ണം, സ്കോളര്‍ഷിപ്പിന് അർഹമായ അപേക്ഷകളുടെ എണ്ണം, ഇനിയും സ്കോളര്‍ഷിപ്പ് വിതരണം ചെയ്യേണ്ട അപേക്ഷകളുണ്ടെങ്കിൽ അവയുടെ എണ്ണം എന്നീ വിവരങ്ങൾ ലഭ്യമാക്കുമോ;

(സി)  സി.എം. കിഡ്‌സ് സ്‌കോളർഷിപ്പ് പരീക്ഷയില്‍ സംസ്ഥാനത്ത് എത്ര കുട്ടികളാണ് പാസായത്; അവരുടെ സ്കോളർഷിപ്പ് വിതരണം പൂർത്തീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇനി എത്ര കുട്ടികള്‍ക്ക് അത് വിതരണം ചെയ്യാനുണ്ട്; വ്യക്തമാക്കാമോ;

(ഡി)  എല്‍.എസ്.എസ്, യുഎസ്എസ്, എൻ. എം. എം. എസ്. പരീക്ഷകളിൽ വിജയികളെ നിർണയിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള മാനദണ്ഡം വ്യക്തമാക്കുമോ;

(ഇ)  പ്ലസ് വൺ സീറ്റ് ക്ഷാമവുമായി ബന്ധപ്പെട്ട് പ്രൊഫസർ സി പി കാർത്തികേയൻ സമര്‍പ്പിച്ച റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കാമോ; കൂടാതെ 2024-ല്‍ മലപ്പുറം ഉൾപ്പെടെയുള്ള ജില്ലകളിലുണ്ടായ പ്ലസ് വണ്‍ സീറ്റ് ക്ഷാമം പരിശോധിക്കുന്നതിനായി മലപ്പുറം ഹയർ സെക്കൻഡറി ജോയിന്റ് ഡയറക്ടർ ഉൾപ്പെടെയുള്ള പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നോ; എങ്കില്‍ പ്രസ്തുത സമിതിയുടെ റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കാമോ;

(എഫ്)  ഈ വര്‍ഷം സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷയില്‍ വിജയിച്ച കുട്ടികളുടെ എണ്ണം ജില്ല തിരിച്ച് ലഭ്യമാക്കാമോ; ഓരോ ജില്ലയിലും ലഭ്യമായ പ്ലസ് വൺ സീറ്റുകളുടെ എണ്ണം, താൽക്കാലിക ബാച്ചുകളിലെ സീറ്റുകളുടെ എണ്ണം എന്നിവ വേർതിരിച്ച് ലഭ്യമാക്കാമോ; ഒരു ക്ലാസ് റൂമിൽതന്നെ ഒരു പ്ലസ് വൺ ബാച്ചിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി പഠിപ്പിക്കുന്ന സ്കൂളുകളുടെ വിവരം ജില്ല തിരിച്ച് ലഭ്യമാക്കാമോ?

പാഠപുസ്തക വിതരണം

1045  ശ്രീ. കാരായി രാജൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സർക്കാർ-എയ്ഡഡ് സ്ക്കൂളുകളിലെ വിദ്യാർത്ഥികൾക്ക് 2026-27 അധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ സമയബന്ധിതമായി വിതരണം ചെയ്യുന്നതിൽ ഉണ്ടായ കാലതാമസം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ വൈകാൻ കാരണമായ സാഹചര്യം എന്താണെന്ന് വിശദമാക്കാമോ?

(ബി)  ഈ അധ്യയനവർഷത്തിൽ പാഠപുസ്തക വിതരണത്തിന്റെ നിലവിലെ സ്ഥിതി എന്താണെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ;

ഹയർസെക്കൻഡറി അഡ്മിഷൻ അപേക്ഷകളും സീറ്റുകളും

1046  ശ്രീ. കുറുക്കോളി മൊയ്തീന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കേരളത്തിൽ ഹയർസെക്കൻഡറി പഠനത്തിന് ലഭ്യമായിട്ടുള്ള സീറ്റുകളുടെ എണ്ണം കോഴ്സ്, ജില്ല എന്നിവയുടെ അടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ;

(ബി)  2026 ലെ ഹയർസെക്കൻഡറി പ്രവേശനത്തിനായി ലഭിച്ചിട്ടുള്ള അപേക്ഷകളുടെ എണ്ണം ജില്ല തിരിച്ച് ലഭ്യമാക്കാമോ;

(സി)  2016 ഏപ്രിൽ 1 മുതൽ 2026 മെയ് 31 വരെ ഹയർസെക്കൻഡറിയിൽ 30 കുട്ടികളിൽ താഴെ മാത്രം ഉണ്ടായിരുന്ന ബാച്ചുകളുടെ വിവരവും ഓരോ ബാച്ചിലും ഉണ്ടായിരുന്ന കുട്ടികളുടെ എണ്ണവും ബാച്ച് ,സ്കൂൾ, ജില്ല, വർഷം എന്നിവയുടെ അടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ;

(ഡി)  2016 ഏപ്രിൽ 1 മുതൽ 2026 മെയ് 31 വരെ സംസ്ഥാനത്ത് നിർത്തലാക്കിയ ഹയർസെക്കൻഡറി ബാച്ചുകളുടെ വിവരം സ്കൂൾ, ജില്ല എന്നിവയുടെ അടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ;

(ഇ)  2016 ഏപ്രിൽ 1 മുതൽ 2026 മെയ് 31 വരെ സംസ്ഥാനത്ത് നിർത്തലാക്കിയ ഹയർസെക്കൻഡറി ബാച്ചുകൾ അപേക്ഷകർ കൂടുതലുള്ള ജില്ലകളിലെ സ്കൂളുകളിലേയ്ക്ക് മാറ്റി നൽകിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഏതെല്ലാം സ്കൂളുകളിലേയ്ക്ക് മാറ്റി നല്കിയെന്നുള്ള വിവരം സ്കൂൾ, ജില്ല എന്നിവയുടെ അടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ;

(എഫ്)  മുൻ വർഷങ്ങളിൽ മലപ്പുറം ജില്ലയിൽ ഹയർസെക്കൻഡറി പഠനത്തിന് പര്യാപ്തമായ സീറ്റുകൾ ലഭ്യമാകാതിരുന്ന പ്രശ്നം പരിഹരിക്കുന്നതിന് വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഇടപെടലുകൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;

(ജി)  ഉപരിപഠനത്തിന് മതിയായ ഹയർസെക്കൻഡറി സീറ്റുകൾ ലഭ്യമാകാത്ത പ്രദേശങ്ങളിൽ പുതിയ ഹയർസെക്കൻഡറി സ്കൂളുകളും ബാച്ചുകളും അനുവദിക്കുമോയെന്ന് അറിയിക്കാമോ?

ഒന്നാം ക്ലാസ് പ്രവേശനം

1047  ശ്രീമതി ഒ. എസ്. അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഈ അധ്യയനവര്‍ഷം എത്ര വിദ്യാര്‍ത്ഥികളാണ് ഒന്നാം ക്ലാസ് പ്രവേശനം നേടിയിട്ടുള്ളത്; ഗവണ്‍മെന്റ് സ്കൂൾ , എയ്ഡഡ് സ്കൂൾ എന്നിങ്ങനെ തരം തിരിച്ച് വിദ്യാഭ്യാസ ജില്ലാടിസ്ഥാനത്തിലുള്ള വിശദാംശം ലഭ്യമാക്കുമോ?

പി.എം.ശ്രീ പദ്ധതി

1048  ശ്രീ. സജി ചെറിയാന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പി.എം.ശ്രീ പദ്ധതി പ്രകാരം വിദ്യാഭ്യാസ മേഖലയിൽ കേന്ദ്രഫണ്ട് സ്വീകരിക്കുന്ന കാര്യം ആലോചനയിലുണ്ടോ;

(ബി)  പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചത്; വിശദീകരിക്കാമോ;

(സി)  പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട് പൊതു വിദ്യാഭ്യാസ രംഗത്ത് എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തുവാന്‍ ആലോചിക്കുന്നുണ്ടോ; വിശദമാക്കാമോ?

കുമരകം എ.ബി.എം. യു.പി. സ്കൂളിലെ തസ്തിക നിര്‍ണ്ണയം

1049  ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  2025-2026 ലെ തസ്തിക നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലയിലെ കുമരകം എ.ബി.എം. ഗവണ്‍മെന്റ് യു.പി. സ്കൂളില്‍ യു.പി. വിഭാഗത്തില്‍ എത്ര കുട്ടികളുടെ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി)  ഈ സ്കൂളില്‍ പുതിയ തസ്തിക അനുവദിക്കുന്നതിലേക്കായി ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുള്ളതും പഠനയോഗ്യമായിട്ടുളളതുമായ എത്ര ക്ലാസ് റൂമുകള്‍ നിലവിലുണ്ടെന്ന് വ്യക്തമാക്കാമോ?

ചോളമുണ്ട ജി എൽ പി സ്കൂളിന് പുതിയ കെട്ടിടം

1050  ശ്രീ. ആര്യാടന്‍ ഷൗക്കത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  നിലമ്പൂർ മൂത്തേടം ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമായ ചോളമുണ്ട ജി എൽ പി സ്കൂൾ കെട്ടിടം ചുമരുകളുടെ ബലക്ഷയവും ഷീറ്റുകൾ കൊണ്ട് നിർമ്മിച്ചിട്ടുള്ള മേൽക്കൂരയിലെ ഉത്തരങ്ങൾ പഴകി ദ്രവിച്ചതുമൂലവും അപകടാവസ്ഥയിലാണെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  പ്രസ്തുത സ്കൂളിലെ നിലവിലുള്ള കെട്ടിടത്തിന് പകരം സുരക്ഷിതവും ആധുനിക സൗകര്യങ്ങളോടുകൂടിയതുമായ എട്ട് സ്മാർട്ട് ക്ലാസ് റൂമുകൾ അടങ്ങിയ പുതിയൊരു ശിശു സൗഹൃദ കെട്ടിടം നിർമ്മിക്കുന്നതിന് ആവശ്യമായ ഫണ്ട് അനുവദിച്ചു നൽകുന്നതിന് നടപടികൾ സ്വീകരിക്കുമോ?

പുനലൂർ മണ്ഡലത്തിലെ സ്കൂൾ കെട്ടിടങ്ങളുടെ നിർമ്മാണം

1051  ശ്രീ. സി. അജയപ്രസാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പ്ലാൻ ഫണ്ട് വിനിയോഗിച്ച് നിലവിൽ പുനലൂർ മണ്ഡലത്തിൽ ഏതെല്ലാം സ്കൂളുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു വരുന്നുണ്ട് ;

(ബി)  ഭരണാനുമതി ലഭിച്ചിട്ടും നാളിതുവരെ പ്രവൃത്തികൾ ആരംഭിച്ചിട്ടില്ലാത്ത സ്കൂളുകളുണ്ടെങ്കിൽ ഏതെല്ലാമെന്നും പ്രവൃത്തികളുടെ നിർവ്വഹണ ചുമതല ആർക്കെന്നും അറിയിക്കാമോ ; ഓരോന്നിന്റെയും അടങ്കൽ തുകയും നിലവിലെ സ്ഥിതിയും അറിയിക്കാമോ;

(സി)  കിഫ്‌ബി ഫണ്ട് വിനിയോഗിച്ച് മണ്ഡലത്തിൽ ഏതെല്ലാം സ്കൂളുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു വരുന്നുണ്ട് ; കിഫ്ബിയുടെ ഭരണാനുമതി ലഭിച്ചിട്ടും ആരംഭിച്ചിട്ടില്ലാത്ത പ്രവൃത്തികൾ ഏതെല്ലാമെന്നും ഓരോന്നിന്റെയും അടങ്കൽ തുകയും നിലവിലെ സ്ഥിതിയും വ്യക്തമാക്കാമോ ?

വൈപ്പിൻ കനോസ്സ യു.പി സ്കൂൾ അപ്ഗ്രഡേഷനും ടി.ഡി ഹൈസ്കൂളിലെ ഹയർ സെക്കണ്ടറി എയ്ഡഡ് ബാച്ചും

1052  ശ്രീ. മുഹമ്മദ് ഷിയാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  1941-ൽ സ്ഥാപിതമായതും പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മക്കൾ പഠിക്കുന്നതുമായ വൈപ്പിൻ കനോസാ യു.പി. സ്കൂളിലെ വിദ്യാർത്ഥികൾ തുടർവിദ്യാഭ്യാസത്തിനായി കിലോമീറ്ററുകൾ യാത്ര ചെയ്യേണ്ടി വരുന്ന ബുദ്ധിമുട്ട് പരിഹരിക്കാൻ ഭൗതിക സാഹചര്യങ്ങൾ ഉറപ്പാക്കിക്കൊണ്ട് പ്രസ്തുത സ്കൂളിനെ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യാൻ അടിയന്തര നടപടി സ്വീകരിക്കുമോ;

(ബി)  കൊച്ചി മണ്ഡലത്തിലെ തിരുമല ദേവസ്വം (ടി.‍‍ഡി) ഹയർ സെക്കണ്ടറി സ്കൂളിലെ അൺഎയ്ഡഡ് മേഖലയിൽ പ്രവർത്തിക്കുന്ന ഹയർ സെക്കണ്ടറി വിഭാഗത്തെ പ്രദേശത്തെ കുട്ടികളുടെ പഠനസൗകര്യം കണക്കിലെടുത്ത് എയ്ഡഡ് ആക്കി മാറ്റുവാൻ നടപടി സ്വീകരിക്കുമോ?

മട്ടന്നൂർ ഗവ. യു.പി. സ്കൂൾ കെട്ടിട നിർമ്മാണം

1053  ശ്രീ. വി. കെ. സനോജ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മട്ടന്നൂ‍ർ മണ്ഡലത്തിലെ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയ മട്ടന്നൂർ ഗവ. യു.പി. സ്കൂൾ കെട്ടിട നിർമ്മാണ പ്രവൃത്തിയുടെ പുരോഗതി വിശദമാക്കാമോ?

മാവേലിക്കര മണ്ഡലത്തിലെ സ്കൂളുകള്‍ക്ക് അനുവദിച്ച പദ്ധതികള്‍

1054  ശ്രീ. എം. എസ്. അരുണ്‍ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മാവേലിക്കര മണ്ഡലത്തിലെ വിവിധ സ്കൂളുകള്‍ക്ക് 2021 മുതല്‍ 2026 മാര്‍ച്ച് വരെ പൊതുവിദ്യാഭ്യാസ വകുപ്പ് വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി അനുവദിച്ച പ്രവൃത്തികളുടെ തുകയും അവയുടെ നിലവിലെ സ്ഥിതിയും വിശദമാക്കുമോ?

വര്‍ക്കല മണ്ഡലത്തിലെ പദ്ധതികള്‍

1055  ശ്രീ. വി. ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മുന്‍ സര്‍ക്കാരുകളുടെ (2016-2021, 2021-2026) കാലയളവുകളില്‍ വര്‍ക്കല മണ്ഡലത്തില്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ നടപ്പിലാക്കിയ പദ്ധതികളും ഇനിയും നടപ്പിലാക്കാൻ അവശേഷിക്കുന്ന പദ്ധതികളും വിശദമാക്കുമോ?

പൂഞ്ഞാര്‍ മണ്ഡലത്തിലെ പ്രവൃത്തികള്‍

1056  ശ്രീ. സെബാസ്റ്റ്യൻ. എം. ജെ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പൂഞ്ഞാര്‍ മണ്ഡലത്തിൽ പാെതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ വിവിധ നിര്‍മ്മാണ പ്രവൃത്തികള്‍ വിശദമാക്കാമാേ;

(ബി)  ഇടക്കുന്നം ഗവ. ഹയര്‍സെക്കണ്ടറി സ്കൂളിന് പുതിയ കെട്ടിട നിര്‍മ്മാണം, കുഴിമാവ് ഗവ. ഹെെസ്ക്കൂള്‍ കെട്ടിട നിർമ്മാണം, ഈരാറ്റുപേട്ടയില്‍ ബി. ആര്‍. സിയ്ക്ക് പുതിയ കെട്ടിട നിര്‍മ്മാണം, തുമരംപാറ ഗവ. എല്‍. പി. സ്കൂളിലെ പുതിയ കെട്ടിട നിര്‍മ്മാണം എന്നീ പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമാേ;

(സി)  പ്രസ്തുത പ്രവൃത്തികള്‍ എന്നത്തേയ്ക്ക് പൂര്‍ത്തീകരിക്കുവാന്‍ സാധിക്കുമെന്നു വിശദമാക്കാമാേ?

പൊതുവിദ്യാഭ്യാസ വകുപ്പിലെ സ്ഥാപനങ്ങളിൽ ഡെപ്യൂട്ടേഷൻ, കരാർ നിയമനങ്ങൾ

1057  ശ്രീ. കുറുക്കോളി മൊയ്തീന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിൽ 2016 ഏപ്രിൽ 1 മുതൽ 2026 മെയ് 31 വരെ കരാർ അടിസ്ഥാനത്തിലും ദിവസ വേതനാടിസ്ഥാനത്തിലും പുനര്‍നിയമനങ്ങളിലൂടെയും താൽക്കാലികമായും ജീവനക്കാർ നിയമിക്കപ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം തസ്തികകളിലാണെന്നും ഓരോ തസ്തികകളിൽ നിയമിക്കപ്പെട്ടവരുടെ എണ്ണം എത്രയാണെന്നും സ്ഥാപനം, ജില്ല, തസ്തിക, വർഷം എന്നിവ തിരിച്ച് ലഭ്യമാക്കാമോ;

(ബി)  പ്രസ്തുത സ്ഥാപനങ്ങളിൽ 2016 ഏപ്രിൽ 1 മുതൽ 2026 മെയ് 31 വരെ കരാർ അടിസ്ഥാനത്തിലും ദിവസ വേതനാടിസ്ഥാനത്തിലും പുനര്‍നിയമനങ്ങളിലൂടെയും താൽക്കാലികമായും നിയമിക്കപ്പെട്ടിട്ടുള്ള ജീവനക്കാരിൽ ആരെയെങ്കിലും സ്ഥിരപ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ അവർ ആരെല്ലാം ആണെന്നും ഏതെല്ലാം തസ്തികകളിലാണെന്നും എന്തിന്റെ അടിസ്ഥാനത്തിലാണ് അവരെ സ്ഥിരപ്പെടുത്തിയതെന്നും സ്ഥാപനം, ജില്ല, തസ്തിക എന്നിവ തിരിച്ച് അറിയാക്കാമോ;

(സി)  പ്രസ്തുത സ്ഥാപനങ്ങളിൽ 2016 ഏപ്രിൽ 1 മുതൽ 2026 മെയ് 31 വരെ നടന്നിട്ടുള്ള ഡെപ്യൂട്ടേഷൻ നിയമനങ്ങൾ ഏതെല്ലാം തസ്തികകളിലാണെന്നും പ്രസ്തുത തസ്തികകളിൽ നിയമിക്കപ്പെട്ടവർ ആരെല്ലാമാണെന്നും അവർ ഏതു തസ്തികകളിൽ നിന്നാണ് ഡെപ്യൂട്ടേഷൻ തസ്തികകളിലേക്ക് എത്തിയതെന്നുമുള്ള വിവരം സ്ഥാപനം, ജില്ല എന്നിവ തിരിച്ച് ലഭ്യമാക്കാമോ;

(ഡി)  പ്രസ്തുത സ്ഥാപനങ്ങളിൽ 2016 ഏപ്രിൽ 1 മുതൽ 2026 മെയ് 31 വരെ ഏതെങ്കിലും തസ്തികകളിൽ വിരമിച്ച ജീവനക്കാരെ പുനർനിയമനം നടത്തിയിട്ടുണ്ടോ ; ഉണ്ടെങ്കിൽ നിയമിതരായവരുടെ വിശദാംശങ്ങൾ തസ്തിക, ശമ്പളം ,മറ്റു അലവൻസുകൾ എന്നിവ ഉൾപ്പെടെ തസ്തിക, ജില്ല എന്നിവ തിരിച്ച് അറിയിക്കാമോ;

(ഇ)   2011-2016 കാലഘട്ടത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജീവനക്കാരെ നിയമിച്ചിരുന്ന ഏതെങ്കിലും തസ്തികകളില്‍ 2016 ഏപ്രിൽ 1 മുതൽ 2026 മെയ് 31 വരെ കരാർ അടിസ്ഥാനത്തിലുള്ള നിയമനം നടത്തിയിട്ടുണ്ടോ ; എങ്കിൽ ഏതെല്ലാം തസ്തികകളിൽ ആണെന്ന് ജില്ല തിരിച്ച് അറിയിക്കാമോ?

അധ്യാപകരുടെ ജോലി സംരക്ഷണം

1058  ശ്രീ. കുറുക്കോളി മൊയ്തീന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കലാ-കായിക അധ്യാപകരുടെയും മറ്റ് സ്പെഷലിസ്റ്റ് അധ്യാപകരുടെയും സ്ഥിരമായ ജോലിസംരക്ഷണം ഉറപ്പാക്കുന്നതിനായി മുൻ സർക്കാർ എന്തെങ്കിലും ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ടെങ്കിൽ അതിന്റെ വിശദവിവരം ലഭ്യമാക്കാമോ;

(ബി)  കലാ-കായിക അധ്യാപകരുടെയും മറ്റ് സ്പെഷലിസ്റ്റ് അധ്യാപകരുടെയും സ്ഥിരമായ ജോലിസംരക്ഷണം ഉറപ്പാക്കുന്നതിനായി സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;

(സി)  9, 10 ക്ലാസുകളിലെ അധ്യാപക- വിദ്യാർത്ഥി അനുപാതം 1:40 എന്ന നിലയിൽ ക്രമീകരിച്ച് അധ്യാപകരുടെ തസ്തിക സംരക്ഷിക്കുന്നതിനുള്ള നടപടി 2025-2026 അധ്യയന വർഷത്തിൽ സ്വീകരിച്ചിരുന്നോ എന്ന് അറിയിക്കാമോ?

(ഡി)  9, 10 ക്ലാസുകളിലെ അധ്യാപക-വിദ്യാർത്ഥി അനുപാതം 1:40 എന്ന നിലയിൽ ക്രമീകരിച്ച് അധ്യാപകരുടെ തസ്തിക സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള നടപടി 2026-2027 അധ്യയന വർഷത്തിൽ സ്വീകരിക്കുമോ;

(ഇ)  സംസ്ഥാനത്തെ ജനസംഖ്യയിൽ കുട്ടികളുടെ എണ്ണം കുറയുന്ന സാഹചര്യത്തിൽ 9,10 ക്ലാസുകളിലെ അധ്യാപക-വിദ്യാർത്ഥി അനുപാതം 1:40 എന്ന നിലയിൽ സ്ഥിരമായി ക്രമീകരിച്ച് തസ്തിക നിർണ്ണയം നടത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

ഒഴിഞ്ഞു കിടക്കുന്ന അധ്യാപക തസ്തികകള്‍

1059  ശ്രീ. യു. ആര്‍. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ സര്‍ക്കാര്‍ സ്കൂളൂകളില്‍ എത്ര അധ്യാപക തസ്തികകളാണ് ഒഴിഞ്ഞു കിടക്കുന്നത്;

(ബി)  ഇതില്‍ എല്‍.പി., യു.പി., ഹൈസ്കൂള്‍ എന്നിവയിലെ ഒഴിവുകള്‍ പ്രത്യേകം വ്യക്തമാക്കുമോ;

(സി)  ഒഴിഞ്ഞു കിടക്കുന്ന അധ്യാപക തസ്തികകള്‍ നികത്തുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്; വിശദമാക്കാമോ ?

സര്‍ക്കാര്‍ സ്കൂളുകളില്‍ ഒഴിഞ്ഞുകിടക്കുന്ന പ്രധാന അധ്യാപക തസ്തികകള്‍

1060  ശ്രീ. യു. ആര്‍. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ എത്ര സ്കൂളുകളില്‍ പ്രധാന അധ്യാപകരുടെ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നുണ്ട്; ആയതില്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍, ഹെെസ്കൂള്‍, യു.പി സ്കൂള്‍, എൽ.പി സ്കൂള്‍ എന്നിവിടങ്ങളില്‍ ഒഴിവുള്ള പ്രധാന അധ്യാപക തസ്തികകളുടെ എണ്ണം തരം തിരിച്ചു വ്യക്തമാക്കുമാേ;

(ബി)   ഒഴിഞ്ഞു കിടക്കുന്ന പ്രധാന തസ്തികകള്‍ നികത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദാംശം ലഭ്യമാക്കാമാേ?

ഹയർസെക്കൻഡറി സ്കൂളുകളിൽ മിനിസ്റ്റീരിയൽ സ്റ്റാഫിന്റെ അഭാവം

1061  ശ്രീ. മനോജ് മൂത്തേടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സർക്കാർ, എയ്ഡഡ് ഹയർ സെക്കന്ററി സ്ക്കൂളുകളിൽ സ്വീപ്പർ, പ്യൂൺ, ക്ലർക്ക് തസ്തികകൾ നിലവിലില്ലാത്തതിനാല്‍ ഹയർ സെക്കന്ററി വിഭാഗത്തിന്റെ പ്രവര്‍ത്തനത്തിൽ നിരവധി ബുദ്ധിമുട്ടുകള്‍ നേരിടുന്നതായും ക്ലീനിംഗ് സ്റ്റാഫിന്റെ അഭാവംമൂലം ക്ലാസ് മുറികളുൾപ്പെടെ വൃത്തിഹീനമായി കിടക്കുന്ന സാഹചര്യവും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഹയർസെക്കന്ററി വിഭാഗത്തിൽ പ്രസ്തുത തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തുവാൻ നടപടി സ്വീകരിക്കുമോ;

(ബി)  സംസ്ഥാനത്തെ നിരവധി സ്ക്കുളുകളിൽ കായിക അധ്യാപകരുടെ അഭാവം നിലവിലുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ലഹരി ഉപയോഗം ഉൾപ്പെടെയുള്ള ഗുരുതര സാമൂഹിക പ്രശ്നങ്ങളില്‍ നിന്നും അകറ്റുന്നതിന് വിദ്യാർഥികളെ കായിക മേഖലയിലേക്ക് വഴിതിരിച്ചുവിടുന്നത് ഗുണകരമായിരിക്കുമെന്നതിനാൽ എല്ലാ സ്കൂളുകളിലും കായിക അധ്യാപകരെ നിയമിക്കുവാൻ നടപടി സ്വീകരിക്കുമോ?

സമന്വയ വെബ് പോര്‍ട്ടല്‍ മുഖേന നിയമനം

1062  ശ്രീ. എം. വിന്‍സെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സര്‍ക്കാര്‍ സ്കൂളുകളില്‍ കാറ്റഗറി അടിസ്ഥാനത്തില്‍ (എല്‍.പി., യു.പി., എച്ച്.എസ്.എ.) ഓരോ അധ്യയന വര്‍ഷവും തസ്തിക റെഗുലറൈസ് ചെയ്യുമ്പോഴും അംഗീകരിച്ച് നല്‍കുമ്പോഴും സമന്വയ വെബ് പോര്‍ട്ടല്‍ മുഖേന അധ്യാപകരെ ക്രമീകരിക്കുന്നത് കെ എസ് & എസ് എസ് ആര്‍ ചട്ടം 10(ab) പ്രകാരം അവര്‍ ജോലിയില്‍ പ്രവേശിച്ച തീയതിയുടെ അടിസ്ഥാനത്തിലാണോ എന്ന് വ്യക്തമാക്കുമോ; പ്രസ്തുത ചട്ടപ്രകാരമല്ലെങ്കില്‍ ഏതു ചട്ടത്തിന്റെ അടിസ്ഥാനത്തിലാണ് ക്രമീകരിക്കുന്നതെന്ന് വിശദമാക്കാമോ;

(ബി)  സര്‍ക്കാര്‍ സ്കൂളുകളില്‍ തസ്തികകള്‍ യൂണിറ്റ് അടിസ്ഥാനത്തില്‍ നിലനില്‍ക്കുന്നതിനാല്‍ ഓരോ അധ്യായന വര്‍ഷവും തസ്തിക നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ റെഗുലറേസെഷന്‍/അംഗീകാരം ലഭിക്കാത്ത അദ്ധ്യാപകരെ സമന്വയ വെബ് പോര്‍ട്ടല്‍ മുഖേന പുറത്താക്കുന്നത് കെ.എസ്. & എസ്.എസ്.ആര്‍. ചട്ടം 10(ab) പ്രകാരം ജോലിയില്‍ പ്രവേശിച്ച തീയതിയുടെ അടിസ്ഥാനത്തിലാണെന്നതും എന്നാല്‍ ജില്ലാതലത്തില്‍ തസ്തിക നഷ്ടപ്പെട്ട അദ്ധ്യാപകരെ പുറത്താക്കുന്നത് കെ.എസ്. & എസ്.എസ്.ആര്‍. ചട്ടം 27C പ്രകാരമുള്ള ജില്ലാ സീനിയോറിറ്റി അടിസ്ഥാനത്തിലാണെന്നതും ശരിയാണോ; ശരിയല്ലെങ്കില്‍ ഏത് ചട്ടപ്രകാരമാണെന്നത് വ്യക്തമാക്കാമോ;

(സി)  2025-26 അധ്യയന വര്‍ഷത്തില്‍ സമന്വയ വെബ് പോര്‍ട്ടലില്‍ അധ്യാപകരെ ജോലിയില്‍ പ്രവേശിപ്പിച്ച തീയതി ക്രമത്തില്‍ നമ്പര്‍ നല്‍കിയിട്ടില്ലാത്ത സ്കൂളുകളുടെ പേരുകള്‍ ജില്ല തിരിച്ച് ലഭ്യമാക്കുമോ; പ്രസ്തുത സ്കൂളുകളില്‍ അപ്രകാരം നമ്പര്‍ നല്‍കാത്തതിന്റെ കാരണം വ്യക്തമാക്കാമോ;

(ഡി)  കെ.എസ്. & എസ്.എസ്.ആര്‍. ചട്ടം 10(ab) പ്രകാരം സമന്വയ വെബ് പോര്‍ട്ടലില്‍ അധ്യാപകരെ ജോലിയില്‍ പ്രവേശിപ്പിച്ച തീയതി അടിസ്ഥാനത്തില്‍ ക്രമീകരിക്കുന്നതിന് വെബ് പേജ് ഇന്റര്‍ഫേയ്സ് സജ്ജമാക്കിയിട്ടുള്ളതെന്നിരിക്കെ പ്രസ്തുത ചട്ടപ്രകാരം സീനിയോറിറ്റി ബാധകമല്ലാതിരുന്നിട്ടും സ്കൂളുകളുടെ സമന്വയ വെബ് പേജ് ഇന്റര്‍ഫേയ്സില്‍ സീനിയോറിറ്റി എന്ന വാക്ക് ഉള്‍പ്പെടുത്താനുള്ള കാരണം വിശദമാക്കുമോ?

സ്കൂൾ ക്യാമ്പസിൽ നിന്ന് മുറിച്ചുമാറ്റപ്പെടുന്ന മരങ്ങൾ

1063  ശ്രീ. കുറുക്കോളി മൊയ്തീന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വിദ്യാർഥികളുടെ സുരക്ഷ മുൻ നിർത്തി വനം വകുപ്പിന്റെ അനുമതിയോടെ വിദ്യാലയങ്ങളിൽ നിന്ന് മുറിച്ച് മാറ്റിയ വൃക്ഷങ്ങളുടെ ഭാഗങ്ങൾ നിലവിൽ ഏതെങ്കിലും വിദ്യാലയത്തിൽ അവശേഷിക്കുന്നുണ്ടോ എന്ന് അറിയിക്കാമോ;ഉണ്ടെങ്കിൽ അവ അടിയന്തരമായി നീക്കം ചെയ്യുന്നതിന് നടപടികൾ സ്വീകരിക്കുമോ;

(ബി)  ഇത്തരത്തിൽ മുറിച്ചുമാറ്റപ്പെടുന്ന മരങ്ങൾ വിദ്യാലയങ്ങളിൽ നിന്നും നിശ്ചിത കാലയളവിനുള്ളിൽ നീക്കം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കാമോ;

(സി)  സ്കൂൾ ക്യാമ്പസിൽ നിന്ന് മുറിച്ചുമാറ്റപ്പെടുന്ന മരങ്ങൾ ലേലം ചെയ്തു വിൽക്കുന്നതിന് സ്ഥാപന മേലധികാരിയെ ചുമതലപ്പെടുത്തുന്നതിന് തടസ്സങ്ങൾ എന്തെങ്കിലുമുണ്ടോ; വ്യക്തമാക്കാമോ?

കൊണ്ടോട്ടി വിദ്യാഭ്യാസ ഉപജില്ല ഓഫീസ് വിഭജനം

1064  ശ്രീ. ടി. പി. അഷ്റഫ് അലി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കൊണ്ടോട്ടി വിദ്യാഭ്യാസ ഉപജില്ല പരിധിയിലുളള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം വ്യക്തമാക്കാമോ;

(ബി)  കൊണ്ടോട്ടി വിദ്യാഭ്യാസ ഉപജില്ല വിഭജിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന് അറിയിക്കാമോ;

(സി)  വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആധിക്യം മൂലം കൊണ്ടോട്ടി വിദ്യാഭ്യാസ ഉപജില്ല വിഭജിച്ച് പുളിക്കല്‍ ആസ്ഥാനമാക്കി പുതിയ വിദ്യാഭ്യാസ ഉപജില്ല രൂപീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?

പി എം ശ്രീ പദ്ധതി

1065  ശ്രീ. വി. മുരളീധരൻ
ശ്രീ. രാജീവ് ചന്ദ്രശേഖർ
ശ്രീ. ബി. ബി. ഗോപകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)   കേന്ദ്രാവിഷ്കൃത പദ്ധതിയായ പി.എം.ശ്രീ പദ്ധതി നടപ്പിലാക്കുന്നതിനായി സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരുമായി കരാർ ഒപ്പിട്ടിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;

(ബി)   പ്രസ്തുത പദ്ധതി കേരളത്തിൽ നടപ്പിലാക്കുന്നതിനുള്ള തടസ്സം എന്താണെന്ന് വിശദീകരിക്കാമോ;

(സി)  പി എം ശ്രീ പദ്ധതി നടപ്പാക്കുന്നതിലൂടെ പൊതുവിദ്യാഭ്യാസ രംഗത്ത് ഉണ്ടാകാനിടയുള്ള നേട്ടങ്ങൾ വിലയിരുത്തിയിട്ടുണ്ടോ ; വിശദീകരിക്കാമോ;

(ഡി)  പി എം ശ്രീ പദ്ധതി പ്രകാരം കേന്ദ്രസർക്കാർ കേരളത്തിന് എത്ര തുക അനുവദിച്ചിട്ടുണ്ട് ; പ്രസ്തുത തുക ചെലവഴിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?

മാനന്തവാടി നിയോജകമണ്ഡലത്തിലെ സ്കൂള്‍ കെട്ടിടങ്ങളുടെ നവീകരണം

1066  ശ്രീമതി ഉഷ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മാനന്തവാടി നിയോജകമണ്ഡലത്തിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ ഏതൊക്കെ സ്കൂളുകൾക്കാണ് പുതിയ കെട്ടിടം അനുവദിച്ചതെന്നും ഓരോന്നിനും അനുവദിച്ച തുകയും അറിയിക്കാമോ;

(ബി)  മാനന്തവാടി നിയോജകമണ്ഡലത്തിൽ ഏതൊക്കെ സ്കൂൾ കെട്ടിടങ്ങളുടെ നവീകരണത്തിനാണ് തുക അനുവദിച്ചതെന്നും ഓരോന്നിനും അനുവദിച്ച തുകയും അറിയിക്കാമോ?

കാഞ്ഞങ്ങാട് മണ്ഡലത്തിലെ സ്കൂളുകൾക്ക് അനുവദിച്ച വാഹനങ്ങൾ

1067  ശ്രീ. ഗോവിന്ദൻ പള്ളിക്കാപ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിൽ 2016 മുതൽ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി എത്ര സ്കൂളുകൾക്ക് വാഹനങ്ങൾ അനുവദിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;

(ബി)  ഏതൊക്കെ വിദ്യാലയങ്ങൾക്ക് വാഹനങ്ങൾ കൈമാറിയിട്ടുണ്ട് ;

(സി)  ഏതൊക്കെ വിദ്യാലയങ്ങൾക്കാണ് ഇനിയും വാഹനം കൈമാറാനുള്ളത് ; വാഹനങ്ങൾ കൈമാറാനുള്ള കാലതാമസം എന്താണെന്ന് വിശദമാക്കാമോ;

(ഡി)  വാഹനങ്ങൾ കൈമാറാനുള്ള വിദ്യാലയങ്ങൾക്ക് എപ്പോൾ വാഹനം കൈമാറാൻ കഴിയുമെന്ന് വിശദമാക്കാമോ?


                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.