വിവരസാങ്കേതിക
മേഖലയിലെ പോരായ്മകളുടെ പരിഹാരം
396 ശ്രീ.
വി. മുരളീധരൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ
- വിവരസാങ്കേതികവിദ്യ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) 2016-
2026 കാലഘട്ടത്തിൽ ഐ.ടി മേഖലയിൽ
ആശാവഹമായ നേട്ടങ്ങൾ ഉണ്ടായിട്ടില്ല
എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഈ
വിഷയത്തെ സംബന്ധിച്ച് ഏതെങ്കിലും
തരത്തിലുള്ള പഠനങ്ങൾ നടത്തിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(ബി) രാജ്യത്തെ
ആദ്യത്തെ ഐ.ടി. പാർക്കായ ടെക്നോപാർക്ക്
നിലവിൽ വന്ന കേരളം മറ്റ് സംസ്ഥാനങ്ങളെ
അപേക്ഷിച്ച് ഐ.ടി വ്യവസായത്തിലും തൊഴിൽ
മേഖലയിലും പുറകിലാണെന്നുള്ള ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത്
പരിഹരിക്കുവാൻ എന്ത് നടപടികളാണ്
സ്വീകരിക്കുവാൻ ഉദ്ദേശിക്കുന്നതെന്നു
വ്യക്തമാക്കാമോ;
(സി) കേരളീയരായ
നിരവധി ഐ.ടി പ്രൊഫഷണലുകൾ മെച്ചപ്പെട്ട
തൊഴിൽ തേടി വിദേശത്തേക്കും
അന്യസംസ്ഥാനങ്ങളിലേക്കും പോകുന്ന കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഇതിനെക്കുറിച്ച് എന്തെങ്കിലും
തരത്തിലുള്ള പഠനങ്ങൾ നടത്തിയിട്ടുണ്ടോ;
വിശദവിവരങ്ങൾ ലഭ്യമാക്കാമോ;
(ഡി) ഐ.ടി
പ്രൊഫഷണലുകൾക്ക് മെച്ചപ്പെട്ടതും ഉയർന്ന
നിലവാരമുള്ളതുമായ തൊഴിലവസരങ്ങൾ
സംസ്ഥാനത്ത് സൃഷ്ടിക്കുന്നതിന് എന്ത്
നടപടികളാണ് സ്വീകരിക്കുവാൻ
ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
വിവര
സാങ്കേതിക വിദ്യാ വകുപ്പിന്റെ
പ്രവർത്തനങ്ങൾ
397 ശ്രീ.
സി. അജയപ്രസാദ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ
- വിവരസാങ്കേതികവിദ്യ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) വിവര
സാങ്കേതിക വിദ്യാ വകുപ്പിന്റെ
പ്രവർത്തനങ്ങൾ എന്തെല്ലാമെന്നു
വ്യക്തമാക്കാമോ ; സാധാരണക്കാർക്ക് ഈ
വകുപ്പിന്റെ പ്രയോജനം ലഭിക്കുന്നതിന്
എന്തെല്ലാം നടപടികൾ സ്വീകരിക്കുമെന്നും
വ്യക്തമാക്കാമോ;
(ബി) വിവര
സാങ്കേതിക വിദ്യാ വകുപ്പിന്റെ വികസന
പ്രവർത്തനങ്ങൾ നിയോജകമണ്ഡലങ്ങളിൽ
ലഭ്യമാക്കുന്നതിന് എന്തെല്ലാം നടപടികൾ
സ്വീകരിക്കുമെന്ന് അറിയിക്കാമോ ?
ഇ-ഗവേണൻസ്
ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച്
398 ശ്രീ.
ഫൈസൽ ബാബു :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ
- വിവരസാങ്കേതികവിദ്യ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) കോഴിക്കോട്
നഗരത്തിൽ ഇ-ഗവേണൻസ് സേവനങ്ങൾ കൂടുതൽ
വ്യാപിപ്പിക്കുന്നതിനായി സർക്കാർ
സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി) കോഴിക്കോട്
നഗരത്തിലെ പൊതുസ്ഥാപനങ്ങളിലും പൊതു
ഇടങ്ങളിലും സൗജന്യ വൈ-ഫൈ സേവനങ്ങൾ
വ്യാപിപ്പിക്കുന്നത് പരിഗണനയിലുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(സി) യുവാക്കൾക്കായി
ഡിജിറ്റൽ നൈപുണ്യ വികസന പരിശീലന
പദ്ധതികൾ നടപ്പിലാക്കുന്നുണ്ടോ;
വ്യക്തമാക്കാമോ?
കെ-ഫോണ്‍
പദ്ധതി
399 ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ
- വിവരസാങ്കേതികവിദ്യ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) സംസ്ഥാനത്തെ
സര്‍ക്കാര്‍ ഓഫീസുകളിലും സ്കൂളുകളിലും
പൊതു ഇടങ്ങളിലും നാളിതുവരെ എത്ര
കെ-ഫോണ്‍ കണക്ഷനുകള്‍ നല്‍കിയെന്ന്
പട്ടിക തിരിച്ചുള്ള വിവരം ലഭ്യമാക്കാമോ;
(ബി) സംസ്ഥാനത്ത്
നാളിതുവരെ എത്ര കുടുംബങ്ങള്‍ക്ക് സൗജന്യ
കെ-ഫോണ്‍ കണക്ഷന്‍ നല്‍കിയെന്ന വിവരം
ലഭ്യമാക്കാമോ;
(സി) സംസ്ഥാനത്ത്
നാളിതുവരെ എത്ര വാണിജ്യ കെ-ഫോണ്‍
കണക്ഷന്‍ നല്‍കിയെന്ന വിവരം
ലഭ്യമാക്കാമോ;
(ഡി) ഇന്റര്‍നെറ്റ്
ലഭ്യത അടിസ്ഥാന അവകാശമായി പ്രഖ്യാപിച്ച
കേരളത്തില്‍ സാര്‍വ്വത്രിക
ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പാക്കുക എന്ന
ഉദ്ദേശത്തോടെ പ്രവര്‍ത്തിക്കുന്ന
കെ-ഫോണ്‍ പദ്ധതിയെ
സ്വകാര്യവത്കരിക്കാന്‍ സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങൾ
നൽകാമോ;
(ഇ) സാമ്പത്തികമായി
പിന്നാക്കം നില്‍ക്കുന്ന
കുടുംബങ്ങള്‍ക്ക് സൗജന്യമായി
ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കുന്ന
കെ-ഫോണ്‍ പദ്ധതി സംസ്ഥാന സര്‍ക്കാര്‍
തുടരുമോയെന്നു വ്യക്തമാക്കാമോ?
സംസ്ഥാനത്തെ
ഐ.ടി. പാര്‍ക്കുകൾ
400 ശ്രീ.
ചാണ്ടി ഉമ്മന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ
- വിവരസാങ്കേതികവിദ്യ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) സംസ്ഥാനത്ത്
കഴിഞ്ഞ 5 വര്‍ഷത്തിനുള്ളിൽ ഏതെല്ലാം
ഐ.ടി. പാര്‍ക്കുകളും മെഗാ പ്രോജക്ടുകളും
തുടങ്ങുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടെന്നും പുതുതായി
തുടങ്ങിയ ചെറുകിട ഐ.ടി. പാര്‍ക്കുകൾ
ഏതെല്ലാമാണെന്നുമുള്ള വിവരങ്ങൾ നൽകാമോ,
(ബി) ഇപ്രകാരം
ഐ.ടി. പാര്‍ക്കുകൾ തുടങ്ങുന്നതിനു
സര്‍ക്കാരിന് എന്ത് ചെലവ്
വന്നിട്ടുണ്ടെന്നും ഇതു വഴി
സര്‍ക്കാരിന് എത്ര തുക വരുമാനം
ലഭിച്ചുവെന്നും കണക്കുകൾ സഹിതം
അറിയിക്കാമോ;
(സി) പുതുതായി
ഐ ടി. പാര്‍ക്കുകൾ തുടങ്ങുന്നതിനുള്ള
മാനദണ്ഡങ്ങളും നടപടിക്രമങ്ങളും
വിശദമാക്കാമോ?
കോതമംഗലത്ത്
ഇന്‍ഫോപാര്‍ക്ക് ഇന്‍കുബേഷന്‍ സെന്റര്‍
401 ശ്രീ.
ഷിബു തെക്കുംപുറം :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ
- വിവരസാങ്കേതികവിദ്യ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) എറണാകുളം
ജില്ലയിൽ നിരവധി വിദ്യാഭ്യാസ
സ്ഥാപനങ്ങളുള്ള കോതമംഗലത്ത്
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
തൊഴിലവസരങ്ങളുള്ള ഐ.റ്റി. സ്ഥാപനങ്ങള്‍
കുറവാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി) കൂടുതൽ
തൊഴിലവസരങ്ങള്‍ സൃഷിക്കുന്നതിനായി
ഇന്‍ഫോപാര്‍ക്കിന്റെ ഇന്‍കുബേഷന്‍
സെന്റര്‍ കോതമംഗലത്ത് സ്ഥാപിക്കുവാന്‍
നടപടികള്‍ സ്വീകരിക്കാമോ?
സര്‍ക്കാര്‍/പൊതുമേഖലാ
സ്ഥാപനങ്ങളുടെ ഐ.ടി. അധിഷ്ഠിത
പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച്
402
പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ
- വിവരസാങ്കേതികവിദ്യ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) 2016-17
മുതൽ സർക്കാർ വകുപ്പുകളുടെയും അര്‍ദ്ധ
സര്‍ക്കാര്‍/പൊതുമേഖല സ്ഥാപനങ്ങളുടെയും
ഏതെല്ലാം ഐ.ടി. അധിഷ്ഠിത ജോലികളാണ്
ഊരാളുങ്കല്‍ ലേബര്‍ കോൺട്രാക്ട്
കോ-ഓപ്പറേറ്റീവ് സൊസൈറ്റിയെ
(യു.എൽ.സി.സി.എസ്.) ഏല്‍പ്പിച്ചിരുന്നത്
എന്ന് വിശദമാക്കാമോ;
(ബി) മേൽ
സൂചിപ്പിച്ച പ്രവൃത്തികളുടെ കോൺട്രാക്ട്
തീയതി, തുക, കാലാവധി എന്നിവ സ്ഥാപനം
തിരിച്ച് ലഭ്യമാക്കാമോ; ആയതില്‍ എത്ര
സ്ഥാപനങ്ങളില്‍ ഇതിനകം പ്രവൃത്തി
പൂര്‍ത്തികരിച്ചിട്ടുണ്ടെന്നത്
വിശദമാക്കാമോ;
(സി) ഏതെങ്കിലും
സ്ഥാപനത്തില്‍ പ്രവൃത്തി
പൂര്‍ത്തികരിക്കാതെ കോൺട്രാക്ടിൽ
നിന്നും ഊരാളുങ്കല്‍ ലേബര്‍ കോൺട്രാക്ട്
കോ-ഓപ്പറേറ്റീവ് സൊസൈറ്റി
(യു.എൽ.സി.സി.എസ്.)പിന്‍മാറിയിട്ടുണ്ടോ;
പ്രസ്തുത സ്ഥാപനങ്ങളില്‍ നിന്നും
കൂടുതല്‍ തുക കൈപ്പറ്റിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
ടെക്നോപാർക്കിന്റെ
നിർമ്മാണ പ്രവർത്തനങ്ങളെ തുടര്‍ന്ന്
മുള്ളുവിള പ്രദേശത്ത് രൂപപ്പെട്ട
വെള്ളക്കെട്ട്
403 ശ്രീ.
വി. മുരളീധരൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ
- വിവരസാങ്കേതികവിദ്യ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) കഴക്കൂട്ടത്ത്
ടെക്നോപാർക്കിനായി ഏറ്റെടുത്ത സ്ഥലത്ത്
നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയതിനെ
തുടർന്ന് മുള്ളുവിള പ്രദേശത്ത്
വെള്ളക്കെട്ട് രൂപപ്പെട്ട് ജനജീവിതം
ദുസ്സഹമായത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദവിവരങ്ങൾ ലഭ്യമാക്കാമോ;
(ബി) വെള്ളക്കെട്ട്
കാരണം ജീവിതം ദുരിതത്തിലായതിനാൽ ഉചിതമായ
നഷ്ടപരിഹാരം നൽകിക്കൊണ്ട് പ്രസ്തുത
സ്ഥലം സർക്കാർ ഏറ്റെടുക്കണം എന്ന
പ്രദേശവാസികളുടെ ആവശ്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ
ഇക്കാര്യത്തിൽ അനുഭാവപൂർവ്വമായ നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
സർക്കാർ
വകുപ്പുകളുടെ വെബ്‌സൈറ്റുകൾക്കു
നേരെയുണ്ടാകുന്ന സൈബർ ആക്രമണങ്ങൾ
404 ശ്രീ.
സി. ആര്‍. മഹേഷ്
ശ്രീ.
ദീപക് ജോയ്
ശ്രീ.
എഫ്. രാജ
ശ്രീ.
കെ. ബിനിമോൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ
- വിവരസാങ്കേതികവിദ്യ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) സർക്കാർ
വകുപ്പുകളുടെ വെബ്‌സൈറ്റുകൾക്കും ഓൺലൈൻ
സേവന പോർട്ടലുകൾക്കും നേരെയുണ്ടാകുന്ന
സൈബർ ആക്രമണങ്ങൾ തടയുന്നതിന് കേരള
സ്റ്റേറ്റ് ഐ.ടി. മിഷൻ സുരക്ഷാ
മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
(ബി) സംസ്ഥാനത്തെ
ഡാറ്റാ സെന്ററുകളുടെ ശേഷി
വർദ്ധിപ്പിക്കുന്നതിനും ആധുനിക ക്ലൗഡ്
സംവിധാനങ്ങളിലേക്ക് മാറുന്നതിനും
സ്വീകരിച്ച നടപടികൾ വ്യക്തമാക്കാമോ?
ഐ.ടി.
കമ്പനി ജീവനക്കാരുടെ തൊഴിൽ സുരക്ഷ
405 ശ്രീമതി
രമ്യ ഹരിദാസ്
ശ്രീമതി
ഉമ തോമസ്
ശ്രീമതി
ഉഷ വിജയൻ
ശ്രീമതി
വിദ്യാ ബാലകൃഷ്ണൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ
- വിവരസാങ്കേതികവിദ്യ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) സംസ്ഥാനത്തെ
ഐ.ടി. കമ്പനികളിൽ ജോലി ചെയ്യുന്ന
ജീവനക്കാരുടെ തൊഴിൽ സുരക്ഷ
ഉറപ്പാക്കുന്നതിനും പരാതികൾ
പരിഹരിക്കുന്നതിനും നിലവിലുള്ള ഔദ്യോഗിക
സംവിധാനങ്ങൾ എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി) ഐ.ടി.
മേഖലയിലെ വനിതാ സംരംഭകരെയും
ജീവനക്കാരെയും
പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക
പദ്ധതികൾ ആവിഷ്കരിക്കുമോ; എങ്കിൽ
ആയതിന്റെ വിശദാംശങ്ങള്‍ നൽകാമോ?
കെ-ഫോണ്‍
കണക്ഷന്‍
406 ശ്രീ.
എം. വിജിന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ
- വിവരസാങ്കേതികവിദ്യ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) കല്ല്യാശ്ശേരി
മണ്ഡലത്തിലെ എത്ര സര്‍ക്കാര്‍
ഓഫീസുകള്‍ക്കും, സ്കൂളുകള്‍ക്കും
കെ-ഫോണ്‍ കണക്ഷന്‍ നല്‍കിയിട്ടുണ്ട്;
സ്ഥാപനങ്ങളുടെ വിശദാംശം ലഭ്യമാക്കാമോ;
(ബി) കല്ല്യാശ്ശേരി
മണ്ഡലത്തില്‍ കെ-ഫോണ്‍ ഒ.ടി.ടി.
ഉള്‍പ്പെടെ എത്ര വാണിജ്യ കെ-ഫോണ്‍
കണക്ഷനുകള്‍ നല്‍കിയിട്ടുണ്ടെന്നുള്ള
വിവരം ലഭ്യമാക്കാമോ;
(സി) കല്ല്യാശ്ശേരി
മണ്ഡലത്തില്‍ എത്ര സൗജന്യ കെ-ഫോണ്‍
കണക്ഷന്‍ നല്‍കിയിട്ടുണ്ടെന്നുള്ള വിവരം
ലഭ്യമാക്കാമോ;
(ഡി) ലൈബ്രറികള്‍ക്ക്
സൗജന്യ കെ-ഫോണ്‍ കണക്ഷന്‍ നല്‍കുന്നത്
പരിഗണനയിലുണ്ടോ; വിവരം ലഭ്യമാക്കാമോ?
നേമം
നിയോജക മണ്ഡലത്തിൽ നടപ്പിലാക്കി
വരുന്ന പദ്ധതികൾ
407 ശ്രീ.
രാജീവ് ചന്ദ്രശേഖർ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ
- വിവരസാങ്കേതികവിദ്യ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) നേമം
നിയോജക മണ്ഡലത്തിൽ വ്യവസായ വകുപ്പ്
മുഖേന നടപ്പിലാക്കി വരുന്ന
പദ്ധതികളുടെ പേര്, അനുവദിച്ച തുക എന്നിവ
വിശദമാക്കാമോ ;
(ബി) ടി
പദ്ധതികളുടെ നിലവിലെ പ്രവർത്തന പുരോഗതി,
എപ്പോൾ പുർത്തിയാക്കും എന്ന വിവരം
വ്യക്തമാക്കാമോ?
മാവൂർ
ഗ്വാളിയാര്‍ റയോൺസ് ഫാക്ടറി ഭൂമിയിൽ
പദ്ധതികൾ ആരംഭിക്കുന്നത്
408 ശ്രീ.
എം. എ. റസാഖ് മാസ്റ്റർ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ
- വിവരസാങ്കേതികവിദ്യ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) മാവൂർ
ഗ്വാളിയാര്‍ റയോൺസ് ഫാക്ടറി
അടച്ചുപൂട്ടിയതിനു ശേഷം കാൽനൂറ്റാണ്ടായി
വെറുതെ കിടക്കുന്ന ഭൂമിയിൽ പുതിയ
പദ്ധതികൾ ആരംഭിക്കുന്നത്
പരിഗണനയിലുണ്ടോ; ഉണ്ടെങ്കിൽ എന്താണെന്ന്
വ്യക്തമാക്കാമോ;
(ബി) പ്രസ്തുത
ഫാക്ടറിക്കായി സർക്കാർ ഏറ്റെടുത്തു
നൽകിയ ഭൂമിയിൽ ബിർള മാനേജ്‍മെന്റ് പുതിയ
പദ്ധതികളൊന്നും നടപ്പാക്കാൻ
ഉദ്ദേശിക്കുന്നില്ലെങ്കിൽ അവിടെ
നേരിട്ടോ, സ്വകാര്യ പങ്കാളിത്തം വഴിയോ
സംരംഭം തുടങ്ങാൻ സർക്കാർ
മുൻകൈയെടുക്കാമോയെന്ന് അറിയിയ്ക്കാമോ?
കേരള
സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ്
ഫാർമസ്യുട്ടിക്കൽസിന്റെ വികസനം
409 ശ്രീ.
ജി. സുധാകരൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ
- വിവരസാങ്കേതികവിദ്യ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) കേരളത്തിലെ
മരുന്ന് വിലകൾ കുറയ്ക്കാൻ, സർക്കാർ
ഉടമസ്ഥതയിലുള്ള ഏക മരുന്നുല്പാദന
കേന്ദ്രമായ കെ.എസ്.ഡി.പി (കേരള
സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ്
ഫാർമസ്യുട്ടിക്കൽസ്)-യുടെ വികസനത്തിനും
വ്യാപാര വളർച്ചയ്ക്കും സ്വീകരിക്കുന്ന
നടപടികളെന്തെല്ലാമെന്ന് വിശദീകരിക്കാമോ;
(ബി) പ്രസ്തുത
സ്ഥാപനത്തിലെ ജീവനക്കാരുടെ സേവന, വേതന
വ്യവസ്ഥകൾ പരിഷ്കരിക്കുമോ;
വിശദീകരിക്കാമോ?
പൊതുമേഖലാ
സ്ഥാപനങ്ങളെ ലാഭത്തിലാക്കാനുള്ള നടപടി
410 ശ്രീ.
പി. കെ. നവാസ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ
- വിവരസാങ്കേതികവിദ്യ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) വ്യവസായ
വകുപ്പിന് കീഴിലുള്ള പൊതുമേഖലാ
സ്ഥാപനങ്ങള്‍ ഏതെല്ലാമെന്നും ഇവയില്‍
നിലവില്‍ ലാഭത്തില്‍
പ്രവര്‍ത്തിക്കുന്നവയും നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്നവയും ഏതെല്ലാമെന്നും
തരം തിരിച്ച് വ്യക്തമാക്കുമോ;
(ബി) നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ
സ്ഥാപനങ്ങളെ ആദായകരമാക്കി സ്വയം
പര്യാപ്തത കെെവരിക്കുവാന്‍ എന്തൊക്കെ
നടപടികളാണ് സമയബന്ധിതമായി
സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
കൊല്ലം
ജില്ലയിലെ കശുവണ്ടി വ്യവസായത്തിലെ
പ്രതിസന്ധി
411 ശ്രീ.
ഉല്ലാസ് കോവൂർ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ
- വിവരസാങ്കേതികവിദ്യ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം ജില്ലയിൽ നിരവധി കശുവണ്ടി
ഫാക്ടറികൾ അടച്ചുപൂട്ടപ്പെടുകയും നിരവധി
തൊഴിലാളികൾക്ക് തൊഴിൽ നഷ്ടം നേരിടുകയും
ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി) പ്രവർത്തന
രഹിതമായ കശുവണ്ടി ഫാക്ടറികൾ
പുനരാരംഭിക്കുന്നതിനും തൊഴിൽ
ഉറപ്പാക്കുന്നതിനുമായി സ്വീകരിക്കുന്ന
നടപടികൾ എന്തെല്ലാമാണ്; വിശദമാക്കാമോ;
(സി) അസംസ്കൃത
കശുവണ്ടി, മൂല്യവർധിത ഉൽപ്പന്നങ്ങളുടെ
വിപണനം, തൊഴിലാളി ക്ഷേമം എന്നിവ
ഉൾപ്പെടുത്തി കൊല്ലം കേന്ദ്രീകരിച്ച്
പ്രത്യേക കശുവണ്ടി വികസന പാക്കേജ്
നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
പുനലൂർ
മണ്ഡലത്തിലെ വ്യവസായ വകുപ്പിന്റെ
പ്രവർത്തനങ്ങൾ
412 ശ്രീ.
സി. അജയപ്രസാദ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ
- വിവരസാങ്കേതികവിദ്യ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) പുനലൂർ
നിയോജക മണ്ഡലത്തിൽ വ്യവസായ വകുപ്പിന്റെ
ചുമതലയിൽ നിലവിൽ നടന്നുവരുന്ന
പ്രവർത്തനങ്ങൾ എന്തെല്ലാമെന്ന്
അറിയിക്കാമോ;
(ബി) മുൻ
സർക്കാരിന്റെ കാലത്ത് വ്യവസായ വകുപ്പ്
പുനലൂർ മണ്ഡലത്തിൽ എന്തെല്ലാം പദ്ധതികൾ
നടപ്പിലാക്കിയിട്ടുണ്ടെന്നും അവയുടെ
നിലവിലെ സ്ഥിതി എന്തെന്നും
വ്യക്തമാക്കാമോ
വ്യാവസായിക
രംഗത്ത് സ്വകാര്യ നിക്ഷേപം
413 ശ്രീ.
പി. മമ്മിക്കുട്ടി :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ
- വിവരസാങ്കേതികവിദ്യ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) ഈ
സര്‍ക്കാര്‍ പ്രസിദ്ധികരിച്ച ധവള
പത്രത്തിന്റെ ഭാഗമായി പൊതുമേഖല
വ്യാവസായിക രംഗത്ത് സ്വകാര്യ നിക്ഷേപം
കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(ബി) യുവജനങ്ങള്‍ക്കിടയിലെ
തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് മുൻ
സര്‍ക്കാര്‍ കൊണ്ടുവന്ന കേരള
സ്റ്റാര്‍ട്ടപ്പ് മിഷന്‍ പദ്ധതി
തുടരുവാൻ ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
ബേപ്പൂര്‍
നിയോജക മണ്ഡലത്തിലെ വ്യവസായ വകുപ്പ്
പദ്ധതികള്‍
414 ശ്രീ.
പി. എ. മുഹമ്മദ് റിയാസ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ
- വിവരസാങ്കേതികവിദ്യ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) ബേപ്പൂര്‍
നിയോജക മണ്ഡലത്തിലെ ചെറുവണ്ണൂര്‍
സ്റ്റീല്‍ കോംപ്ലക്സ് പൊതുമേഖലയില്‍
തിരികെ കൊണ്ടുവരാനായി കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച
പ്രവര്‍ത്തനങ്ങള്‍ ഏത്
ഘട്ടത്തിലെത്തിയെന്നും; നാഷണല്‍
കമ്പനീസ് ലാ ട്രിബ്യൂണലിലെ
വ്യവഹാരത്തിന്റെ നിലവിലെ സ്ഥിതി
എന്താണെന്നും; വ്യക്തമാക്കുമോ;
(ബി) നല്ലളം
ബാംബൂ ഫാക്ടറിയുടെ നവീകരണത്തിനായി
എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കി
വരുന്നതെന്നും ആയവ എന്ന്
പൂര്‍ത്തീകരിക്കുവാന്‍ സാധിക്കുമെന്നും
വ്യക്തമാക്കുമോ;
(സി) രാമനാട്ടുകര
കിന്‍ഫ്ര നോളജ് പാര്‍ക്കിലെ അടിസ്ഥാന
സൗകര്യങ്ങള്‍ വികസിപ്പിച്ച് കൂടുതല്‍
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ് വിഭാവനം
ചെയ്തിരിക്കുന്നത്; വ്യക്തമാക്കുമോ;
(ഡി) രാമനാട്ടുകര
കിന്‍ഫ്ര നോളജ് പാര്‍ക്കിലെ ഭൂമി
ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് കോടതി
വ്യവഹാരങ്ങളുടെ നിലവിലെ സ്ഥിതി എന്താണ്;
കോടതി വിധിയ്ക്ക് അനുസൃതമായി എല്ലാ
ഭൂവുടമകള്‍ക്കും നഷ്ടപരിഹാരം
ലഭ്യമാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍
എത്ര പേര്‍ക്ക് എത്ര തുക നഷ്ടപരിഹാരമായി
അനുവദിക്കാനുണ്ട്; വ്യക്തമാക്കുമോ;
(ഇ) ബേപ്പൂര്‍
മറെെന്‍ പാര്‍ക്കിന്റെ വികസനത്തിന്
പ്രത്യേക പദ്ധതികള്‍
നടപ്പിലാക്കുന്നുണ്ടോ; മറെെന്‍
പാര്‍ക്കിന് ഭൂമി ഏറ്റെടുക്കുന്നതുമായി
ബന്ധപ്പെട്ട കോടതി വ്യവഹാരങ്ങളുടെ
നിലവിലെ സ്ഥിതി എന്താണ്;
വ്യക്തമാക്കുമോ;
(എഫ്) ബേപ്പൂരിലെ
പരമ്പരാഗത ചെരുപ്പ് നിര്‍മ്മാണത്തിന്
പ്രത്യേക പദ്ധതികള്‍ ആവിഷ്കരിച്ച്
നടപ്പിലാക്കുമോ; വ്യക്തമാക്കുമോ;
(ജി) നല്ലളത്തെ
ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍
പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക്
വ്യവസായ വകുപ്പ് നല്‍കി വരുന്ന ഇളവുകള്‍
ലഭ്യമാകാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയത് പരിഹരിക്കുവാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ?
പൊതുമേഖലാ
സ്ഥാപനങ്ങളെ ലാഭകരമാക്കുന്നതിനായി
പദ്ധതികൾ
415 ശ്രീ.
ടി. ജെ. വിനോദ്
ശ്രീമതി
ഉഷ വിജയൻ
ശ്രീ.
കെ. എം. അഭിജിത്ത്
ശ്രീ.
കെ. പ്രവീൺ കുമാർ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ
- വിവരസാങ്കേതികവിദ്യ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) സംസ്ഥാനത്തെ
പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളിൽ നിലവിൽ
ലാഭത്തിൽ പ്രവർത്തിക്കുന്നവയും
നഷ്ടത്തിലുള്ളവയും ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി) പൊതുമേഖലാ
സ്ഥാപനങ്ങളെ ലാഭകരമാക്കുന്നതിനായി
എന്തൊക്കെ പുനരുദ്ധാരണ പദ്ധതികൾ
നടപ്പാക്കാൻ ഉദ്ദേശിക്കുന്നു;
വ്യക്തമാക്കാമോ?
പരമ്പരാഗത
വ്യവസായ മേഖലയിലെ പ്രതിസന്ധി
പരിഹരിക്കാനുള്ള നടപടികള്‍
416 ശ്രീ.
എം. വിന്‍സെന്റ്
ശ്രീമതി
കെ. കെ. രമ
ശ്രീ.
വി. ടി. സൂരജ്
ശ്രീമതി
വിദ്യാ ബാലകൃഷ്ണൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ
- വിവരസാങ്കേതികവിദ്യ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) സംസ്ഥാനത്തെ
കയർ, കശുവണ്ടി, കൈത്തറി തുടങ്ങിയ
പരമ്പരാഗത വ്യവസായ മേഖലകൾ നേരിടുന്ന
പ്രതിസന്ധി പരിഹരിക്കാൻ എന്തൊക്കെ
നടപടികൾ സ്വീകരിയ്ക്കുമെന്ന്
വ്യക്തമാക്കാമോ;
(ബി) ഈ
മേഖലയിലെ തൊഴിലാളികൾക്ക് കൃത്യമായി
വേതനവും ആനുകൂല്യങ്ങളും
ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികൾ
സ്വീകരിയ്ക്കുമോ; വ്യക്തമാക്കുമോ?
മടങ്ങിയെത്തിയ
പ്രവാസികൾക്കായുള്ള പദ്ധതികൾ
417 ശ്രീ.
വി. ടി. ബൽറാം
ശ്രീ.
മനോജ് മൂത്തേടൻ
ശ്രീ.
ടോണി ചമ്മണി
ശ്രീ.
മുഹമ്മദ് ഷിയാസ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ
- വിവരസാങ്കേതികവിദ്യ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) മടങ്ങിയെത്തിയ
പ്രവാസികളെ സംസ്ഥാനത്തെ വ്യവസായ
മേഖലയിലേക്ക് ആകർഷിക്കുന്നതിനായി
പ്രത്യേക ആനുകൂല്യങ്ങളും സബ്‌സിഡികളും
നൽകുന്ന പദ്ധതികൾ ആവിഷ്കരിയ്ക്കുമോ;
വ്യക്തമാക്കുമോ;
(ബി) പ്രവാസി
സംരംഭങ്ങൾക്കായി പ്രത്യേക സെൽ
രുപീകരിച്ചിട്ടുണ്ടോ; എങ്കിൽ കൂടുതൽ
സേവനങ്ങൾ കാര്യക്ഷമമായി നൽകുന്ന രീതിയിൽ
സെല്ലിന്റെ പ്രവർത്തനം
പരിഷ്കരിയ്ക്കുമോ; വ്യക്തമാക്കുമോ?
വ്യവസായ
മേഘലയിലെ പുതിയ പദ്ധതികൾ
418 ശ്രീ.
ഫൈസൽ ബാബു :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ
- വിവരസാങ്കേതികവിദ്യ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) കോഴിക്കോട്
നഗരത്തിൽ ഐ.ടി., സ്റ്റാർട്ടപ്പ്,
സേവനമേഖലാ സംരംഭങ്ങൾ
പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ
നടപ്പിലാക്കുന്ന പദ്ധതികൾ
എന്തെല്ലാമാണ്;
(ബി) കോഴിക്കോട്
സൗത്ത് നിയോജക മണ്ഡലത്തിലെ
ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങൾക്ക്
അനുവദിച്ച ധനസഹായങ്ങളുടെ വിശദാംശങ്ങൾ
ലഭ്യമാക്കാമോ;
(സി) പരമ്പരാഗത
വ്യാപാര മേഖലകളെ
ആധുനികവൽക്കരിക്കുന്നതിന് പ്രത്യേക
പദ്ധതികൾ നടപ്പിലാക്കുന്നുണ്ടോ?
ബിസിനസ്
റിഫോംസ് ആക്ഷൻ പ്ലാൻ
419 ശ്രീ.
എ. സി. മൊയ്തീന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ
- വിവരസാങ്കേതികവിദ്യ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ബിസിനസ് റിഫോംസ് ആക്ഷൻ പ്ലാനിന്റെ
(ബി.ആർ.എ.പി) ഭാഗമായി സംസ്ഥാനത്ത്
പുതുതായി എന്തൊക്കെ മാറ്റങ്ങൾ
കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്;
വ്യക്തമാക്കാമോ?
അഴിക്കാേട്
മണ്ഡലത്തിലെ അംഗീകൃത വ്യവസായ
സ്ഥാപനങ്ങള്‍
420 ശ്രീ.
കെ. വി. സുമേഷ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ
- വിവരസാങ്കേതികവിദ്യ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) അഴിക്കാേട്
നിയോജക മണ്ഡലത്തിലെ അംഗീകൃത വ്യവസായ
സ്ഥാപനങ്ങളുടെ പട്ടിക ലഭ്യമാക്കാമോ;
(ബി) പ്രസ്തുത
വ്യവസായ സ്ഥാപനങ്ങള്‍ ഏതാെക്കെ
വിഭാഗത്തില്‍പെടുന്നു എന്നുള്ള വിശദാംശം
ലഭ്യമാക്കാമോ?
വര്‍ക്കല
മണ്ഡലത്തിലെ ഒരു ലക്ഷം സംരംഭക പദ്ധതി
421 ശ്രീ.
വി. ജോയി :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ
- വിവരസാങ്കേതികവിദ്യ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) വ്യവസായ
വകുപ്പിന്റെ ഒരു ലക്ഷം സംരംഭക
പദ്ധതിയുടെ ഭാഗമായി വര്‍ക്കല
മണ്ഡലത്തില്‍ എത്ര വ്യവസായങ്ങള്‍
പ്രവര്‍ത്തനം ആരംഭിച്ചുവെന്ന്
പഞ്ചായത്ത്, മുനിസിപ്പാലിറ്റി
അടിസ്ഥാനത്തില്‍ കണക്കുകള്‍
ലഭ്യമാക്കാമോ?
വ്യവസായ
വകുപ്പിന്റെ നിയന്ത്രണത്തിലുളള
പാെതുമേഖലാ സ്ഥാപനങ്ങള്‍
422 ശ്രീ.
സി. കെ. ഹരീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ
- വിവരസാങ്കേതികവിദ്യ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) സംസ്ഥാനത്ത്
വ്യവസായ വകുപ്പിന്റെ ഭരണ
നിയന്ത്രണത്തില്‍ നിലവില്‍
പ്രവര്‍ത്തിച്ചു വരുന്ന പാെതുമേഖലാ
സ്ഥാപനങ്ങള്‍ ഏതെല്ലാമാണെന്ന്
സ്ഥാപനങ്ങളുടെ പേര്, പ്രവര്‍ത്തന മേഖല,
നിലവിലെ പ്രവര്‍ത്തന സ്ഥിതി എന്നിവ
സഹിതം വിശദമാക്കാമാേ;
(ബി) പ്രസ്തുത
പാെതുമേഖലാ സ്ഥാപനങ്ങളില്‍ സാമ്പത്തിക
പ്രതിസന്ധി, ഉല്‍പാദന/വിപണന മന്ദഗതി,
ജീവനക്കാരുടെ പ്രതിസന്ധി, കടബാധ്യത,
അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവ്
തുടങ്ങിയ കാരണങ്ങളാല്‍ പ്രവര്‍ത്തന
പ്രതിസന്ധിയാേ അടച്ചുപൂട്ടല്‍ ഭീഷണിയാേ
നേരിടുന്ന സ്ഥാപനങ്ങള്‍ നിലവിലുണ്ടാേ;
ഉണ്ടെങ്കില്‍ സ്ഥാപനം തിരിച്ചുള്ള
വിവരങ്ങളും പ്രതിസന്ധിയുടെ സ്വഭാവവും
സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതാേ
സ്വീകരിക്കാനുദ്ദേശിക്കുന്നതാേ ആയ
പുനരൂജ്ജീവന നടപടികളും വ്യക്തമാക്കാമാേ;
(സി) 2016
മെയ് മാസം മുതല്‍ 2026 മാര്‍ച്ച് 31 വരെ
വ്യവസായ വകുപ്പിന്റെ കീഴിലുള്ള
പാെതുമേഖലാ സ്ഥാപനങ്ങളില്‍ ലാഭത്തില്‍
പ്രവര്‍ത്തിച്ച സ്ഥാപനങ്ങള്‍
ഏതെല്ലാമാണെന്ന് സ്ഥാപനം, വര്‍ഷം എന്നിവ
തിരിച്ചുള്ള വിവരങ്ങളും ലാഭനഷ്ട
വിവരങ്ങളും ലഭ്യമാക്കാമാേ;
(ഡി) തുടര്‍ച്ചയായി
നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന
പാെതുമേഖലാ സ്ഥാപനങ്ങള്‍
ഏതെല്ലാമാണെന്നും അവയെ
ലാഭകരമാക്കുന്നതിനാേ
പുനഃസംഘടിപ്പിക്കുന്നതിനാേ സര്‍ക്കാര്‍
പ്രത്യേക പദ്ധതി തയ്യാറാക്കിയിട്ടുണ്ടാേ
എന്നും വ്യക്തമാക്കാമാേ?
വ്യവസായ
സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാൻ നടപടി
423 ശ്രീ.
വി. പി. സജീന്ദ്രൻ
ശ്രീ.
സേനാപതി വേണു
ശ്രീ.
അബിൻ വർക്കി കോടിയാട്ട്
ശ്രീ.
സി. വി. ശാന്തകുമാർ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ
- വിവരസാങ്കേതികവിദ്യ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) സംസ്ഥാനത്ത്
വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാൻ
നടപടി സ്വീകരിക്കുമോ;
(ബി) വ്യവസായം
തുടങ്ങുന്നതിനുള്ള നടപടിക്രമങ്ങൾ
ലഘൂകരിക്കുമോ;
(സി) സംരംഭകരുടെ
ആത്മവിശ്വാസം വർധിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികൾ കൈക്കൊള്ളാൻ
ഉദ്ദേശിക്കുന്നു എന്ന് വ്യക്തമാക്കാമോ?
പൊതുമേഖലാ
സ്ഥാപനങ്ങളുടെ വാര്‍ഷിക ലാഭം
424 ശ്രീമതി
കെ. കെ. രമ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ
- വിവരസാങ്കേതികവിദ്യ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) സംസ്ഥാനത്ത്
ആകെ എത്ര പൊതുമേഖലാ സ്ഥാപനങ്ങളാണ്
നിലവിലുളളത്; ആയതില്‍ ലാഭത്തില്‍
പ്രവർത്തിക്കുന്നവ ഏതൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി) ലാഭത്തില്‍
പ്രവൃത്തിക്കുന്ന പൊതുമേഖലാ
സ്ഥാപനങ്ങളുടെ വാര്‍ഷിക ലാഭവും
നഷ്ടത്തില്‍ പ്രവർത്തിക്കുന്ന പൊതുമേഖലാ
സ്ഥാപനങ്ങളുടെ വാര്‍ഷിക നഷ്ടവും എത്ര
വീതമാണെന്ന് അറിയിക്കുമോ;
(സി) 2016
മുതൽ 2026 വരെയുള്ള കാലയളവിൽ
നഷ്ടത്തില്‍ നിന്ന് ലാഭത്തിലായതും
ലാഭത്തില്‍ നിന്ന് നഷ്ടത്തിലായതുമായ
പൊതുമേഖല സ്ഥാപനങ്ങളുടെ വിശദാംശം
ലഭ്യമാക്കുമോ;
(ഡി) ഈ
കാലയളവില്‍ പൂട്ടിക്കിടന്ന ശേഷം തുറന്നു
പ്രവർത്തിച്ചതും പ്രവർത്തിച്ചിരുന്നവയിൽ
പൂട്ടിപ്പോയതുമായ പൊതുമേഖലാ സ്ഥാപനങ്ങൾ
ഏതൊക്കെയാണെന്നുള്ള വിശദാംശം
ലഭ്യമാക്കുമോ?
പൊതുമേഖലാ
സ്ഥാപനങ്ങളുടെ പ്രവര്‍ത്തന ലാഭം
425 ശ്രീ.
ജി. സ്റ്റീഫന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ
- വിവരസാങ്കേതികവിദ്യ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) 2025
- 26 സാമ്പത്തിക വര്‍ഷത്തില്‍ വ്യവസായ
വകുപ്പിന് കീഴിലുള്ള പൊതുമേഖലാ
സ്ഥാപനങ്ങളുടെ പ്രവര്‍ത്തന ലാഭം
സംബന്ധിച്ച വിവരങ്ങള്‍ സ്ഥാപനം തിരിച്ച്
വ്യക്തമാക്കുമോ;
(ബി) പൊതുമേഖലാ
സ്ഥാപനങ്ങളെ സംരക്ഷിക്കുന്നിന്
സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന
നടപടികള്‍ എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ?
കേരള
ബ്രാന്റ് പദ്ധതി
426 ശ്രീ.
പി. എ. മുഹമ്മദ് റിയാസ്
ശ്രീ.
കെ. പ്രേംകുമാര്‍
ശ്രീ.
വി. കെ. സനോജ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ
- വിവരസാങ്കേതികവിദ്യ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) മുൻ
സര്‍ക്കാരിന്റെ കാലത്ത് വാണിജ്യത്തിനായി
പ്രത്യേക ഡിവിഷന്‍ രൂപീകരിക്കണമെന്ന
നിര്‍ദ്ദേശം ഉള്‍ക്കൊണ്ട് പ്രത്യേക
സംവിധാനത്തിന് രൂപം കൊടുത്തിട്ടുണ്ടോ;
ഇത് കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്
നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ;
(ബി) കേരളത്തില്‍
നിര്‍മ്മിക്കുന്ന ഉല്പന്നങ്ങള്‍,
നല്‍കുന്ന സേവനങ്ങള്‍ എന്നിവയ്ക്ക് ആഗോള
ഗുണനിലവാരം കൊണ്ടുവന്ന് അന്താരാഷ്ട്ര
വിപണിയില്‍ വിപണന സാധ്യത
കൂട്ടുന്നതിനായി 'കേരള ബ്രാന്റ്' എന്ന
പദ്ധതിക്ക് രൂപം കൊടുത്തിട്ടുണ്ടോ;
വിശദമാക്കാമോ;
(സി) ഇത്
ആഗോള വിപണിയുടെ സാധ്യതകള്‍
പ്രയോജനപ്പെടുത്തുന്നതിന് എത്രത്തോളം
സഹായകരമായിട്ടുണ്ട്; വിശദമാക്കാമോ;
(ഡി) പുതിയ
ഉല്പന്നങ്ങളെ കേരള ബ്രാന്റ്
സര്‍ട്ടിഫിക്കേഷനായി തെരഞ്ഞടുത്ത്
പദ്ധതി കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?
വ്യവസായ
സൗഹൃദ സംസ്ഥാനം
427 ശ്രീ.
പി. മമ്മിക്കുട്ടി
ശ്രീ.
ജി. സ്റ്റീഫന്‍
ശ്രീ.
എം. വിജിന്‍
ശ്രീമതി
ഒ. എസ്. അംബിക :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ
- വിവരസാങ്കേതികവിദ്യ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) മുൻ
സർക്കാരിന്റെ കാലത്ത്,
കേന്ദ്രസർക്കാരിന്റെ 'ഈസ് ഓഫ് ഡൂയിങ്
ബിസിനസ്സ് ' സൂചികയില്‍ കേരളം ഒന്നാം
സ്ഥാനം നേടി രാജ്യത്തെ ഏറ്റവും മികച്ച
വ്യവസായ സൗഹൃദ സംസ്ഥാനമായി
മാറിയിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ;
(ബി) സംരംഭക
വർഷം പദ്ധതിയുടെ ഭാഗമായി 2022 ഏപ്രില്‍
1 മുതല്‍ 2025 മാര്‍ച്ച് 31 വരെ എത്ര
പുതിയ സംരംഭങ്ങള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്; വിശദമാക്കാമോ;
(സി) ഇതിന്റെ
ഭാഗമായി സംസ്ഥാനത്ത് എത്ര കോടി രൂപയുടെ
നിക്ഷേപവും എത്ര പുതിയ തൊഴിലവസരങ്ങളും
സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ട്;
വിശദമാക്കാമോ;
(ഡി) സംരംഭകത്വ
പ്രോത്സാഹനത്തിന്റെ ഭാഗമായി മുൻ
സർക്കാരിന്റെ കാലത്ത് നടത്തി വന്ന
പ്രവർത്തനങ്ങള്‍ വിശദമാക്കാമോ?
കളിമൺ-
ഓട്ടുകമ്പനി വ്യവസായ മേഖല
428 ശ്രീ.
കെ. കെ. രാമചന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ
- വിവരസാങ്കേതികവിദ്യ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) തൃശ്ശൂർ
ജില്ലയിലെ ഏറ്റവും വലിയ പരമ്പരാഗത
വ്യവസായമായിരുന്ന കളിമൺ - ഓട്ടുകമ്പനി
വ്യവസായ മേഖല വലിയ പ്രതിസന്ധിയിലും
അടച്ചു പൂട്ടൽ ഭീഷണിയിലുമാണ് എന്നത്
സർക്കാരിന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി) വ്യവസായത്തിന്റെ
പ്രധാന അസംസ്കൃത വസ്തുവായ കളിമണ്ണ്
ലഭ്യമാക്കുന്നതിനും കളിമൺ വ്യവസായം
നേരിടുന്ന പ്രതിസന്ധികൾ
പരിഹരിക്കുന്നതിനും ഈ മേഖലയിൽ
ഉണ്ടാകുന്ന വലിയ തൊഴിൽ നഷ്ടം പരിഹരിച്ച്
കൂടുതൽ പേർക്ക് തൊഴിൽ അവസരം
സൃഷ്ടിക്കുന്നതിനും ആവശ്യമായ
ഇടപെടലുകളും നടപടികളും സർക്കാർ
സ്വീകരിക്കുമോ?
സംസ്ഥാനത്തെ
വ്യവസായ സംരംഭങ്ങൾ
429 ശ്രീമതി
കെ. കെ. രമ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ
- വിവരസാങ്കേതികവിദ്യ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) 2016
മുതൽ നാളിതുവരെ സംസ്ഥാനത്ത്
ആരംഭിച്ചിട്ടുള്ള വ്യവസായ സംരംഭങ്ങൾ
എത്രയെണ്ണമാണ്; ജില്ലയും വർഷവും
തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
(ബി) ഇക്കാലയളവിൽ
സംസ്ഥാനത്ത് പൂട്ടിപ്പോയ വ്യവസായ
സംരംഭങ്ങൾ ആകെ എത്രയെണ്ണമാണ്; ജില്ലയും
വർഷവും തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(സി) വ്യവസായ
വകുപ്പിന് കീഴിൽ സംസ്ഥാനത്ത്
പ്രവർത്തിക്കുന്ന പൊതുമേഖലാ
സ്ഥാപനങ്ങളിൽ ലാഭത്തിൽ പ്രവർത്തിക്കുന്ന
സ്ഥാപനങ്ങള്‍ ഏതൊക്കെയാണ്; നഷ്ടത്തിൽ
പ്രവർത്തിക്കുന്നവ ഏതൊക്കെയാണ്; വിവരം
ലഭ്യമാക്കുമോ?
'കെ-സ്വിഫ്റ്റ്'
പോർട്ടൽ വഴിയുള്ള അനുമതി
430 ശ്രീ.
സജീവ് ജോസഫ്
ശ്രീ.
കെ. ജയന്ത്
ശ്രീ.
വി. എസ്. ജോയി
ശ്രീ.
കെ. പി. നൗഷാദ് അലി :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ
- വിവരസാങ്കേതികവിദ്യ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) സംരംഭങ്ങൾ
ആരംഭിക്കുന്നതിനുള്ള ഏകജാലക ക്ലിയറൻസ്
സംവിധാനമായ 'കെ-സ്വിഫ്റ്റ്' പോർട്ടൽ വഴി
അനുമതികൾ ലഭിക്കുന്നതിന് കാലതാമസം
നേരിടുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി) എങ്കില്‍
ഈ കാലതാമസം ഒഴിവാക്കാൻ എന്തെല്ലാം
നവീകരണങ്ങളാണ് വരുത്താൻ
ഉദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ;
(സി) സംരംഭകർക്ക്
അനുകൂലമായ രീതിയിൽ അനുമതികൾ
നേടുന്നതിനുള്ള നടപടിക്രമങ്ങൾ
ലഘൂകരിയ്ക്കാൻ നടപടി സ്വീകരിയ്ക്കുമോ;
വ്യക്തമാക്കുമോ?
നിലമ്പൂരിൽ
വ്യാവസായിക പാർക്ക് - പ്ലാന്റേഷൻ
കോർപ്പറേഷന്റെ തോട്ടങ്ങളിൽ
പട്ടികവർഗ്ഗക്കാർക്ക് നിയമനം
431 ശ്രീ.
ആര്യാടന്‍ ഷൗക്കത്ത് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ
- വിവരസാങ്കേതികവിദ്യ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) വനത്തിൽ
നിന്നും പട്ടികവർഗ്ഗ
വിഭാഗത്തിൽപ്പെട്ടവർ ശേഖരിച്ചു
കൊണ്ടുവരുന്ന കാട്ടുതേൻ, കുന്തിരിക്കം,
ചൂരൽ ഉൾപ്പെടെയുള്ള വനോൽപ്പന്നങ്ങളുടെ
ഗുണമേന്മ ഉറപ്പുവരുത്തുന്നതിനും
ആയതിന്റെ ആഗോള വിപണത്തിനുമായി
നിലമ്പൂരിൽ പ്രവർത്തനരഹിതമായി
കിടക്കുന്ന കേരള വുഡ് ഇൻഡസ്ട്രീസിന്റെ
കെട്ടിടവും സ്ഥലവും പ്രയോജനപ്പെടുത്തി
ഒരു വ്യാവസായിക പാർക്ക് ആരംഭിക്കുന്നത്
പരിഗണിക്കാമോ;
(ബി) വനത്തിനുള്ളിലായി
പ്ലാന്റേഷൻ കോർപ്പറേഷന്റെ അധീനതയിലുള്ള
വാണിയമ്പുഴ, പുഞ്ചക്കൊല്ലി, പാലക്കയം
എന്നീ തോട്ടങ്ങളിൽ വരുന്ന നിയമന
ഒഴിവുകളിലേക്ക് ആയതിന്റെ സമീപപ്രദേശത്തെ
10 ഉന്നതികളിൽ വസിക്കുന്ന പട്ടികവർഗ്ഗ
കുടുംബങ്ങളിൽ നിന്നുള്ളവരെ
പരിഗണിക്കുവാൻ വേണ്ട നടപടികൾ
സ്വീകരിക്കാമോ?
തൊടുപുഴ
മുട്ടം തുടങ്ങനാട് സ്പൈസസ് പാർക്ക്
432 ശ്രീ.
അപു ജോൺ ജോസഫ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ
- വിവരസാങ്കേതികവിദ്യ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) തൊടുപുഴ
മുട്ടം തുടങ്ങനാട് സ്പൈസസ് പാർക്കിനായി
ഏറ്റെടുത്തിട്ടുള്ള ഭൂമിയിൽ വ്യവസായ
സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ വിശദാംശം ലഭ്യമാക്കാമോ;
(ബി) സ്പൈസസ്
പാർക്കില്‍ പുതിയ സംരംഭങ്ങൾ തുടങ്ങാൻ
നടപടി കൈക്കൊള്ളുമോ; വിശദാംശം
ലഭ്യമാക്കാമോ?
കണ്ണമ്പ്ര
വ്യവസായ പാര്‍ക്ക്
433 ശ്രീ.
പി. പി. സുമോദ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ
- വിവരസാങ്കേതികവിദ്യ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) കൊച്ചി
- ബംഗളുരു വ്യവസായ ഇടനാഴിയുടെ ഭാഗമായ
കണ്ണമ്പ്ര വ്യവസായ പാര്‍ക്ക് അടിസ്ഥാന
സൗകര്യ വികസന പ്രവൃത്തി പുരോഗതി
നിലവില്‍ ഏത് ഘട്ടത്തിലാണ്;
വ്യക്തമാക്കാമോ?
സംരംഭക
വർഷം പദ്ധതി
434 ശ്രീ.
വി. ജോയി :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ
- വിവരസാങ്കേതികവിദ്യ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) 2022
- 23 സാമ്പത്തിക വർഷം മുതൽ വ്യവസായ
വകുപ്പ് നടത്തിവരുന്ന സംരംഭക വർഷം
പദ്ധതിയുടെ ഭാഗമായി എത്ര സംരംഭങ്ങൾ
രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന്
വിശദമാക്കാമോ?
വ്യവസായ
വകുപ്പ് ആരംഭിച്ച പദ്ധതികൾ
435 ശ്രീ.
വി. ജോയി :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ
- വിവരസാങ്കേതികവിദ്യ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) മുൻ
സർക്കാരിന്റെ കാലത്ത് വ്യവസായ വകുപ്പ്
ആരംഭിച്ച ഏതെങ്കിലും പദ്ധതികൾ ദേശീയ
അന്തർദേശീയ തലത്തിൽ
ശ്രദ്ധിക്കപ്പെടുകയും പുരസ്കാരങ്ങൾ
ലഭിക്കുകയും ചെയ്തിട്ടുണ്ടോ; എങ്കിൽ
വിശദമാക്കാമോ?
ചെറുകിട
സംരംഭങ്ങള്‍ സംബന്ധിച്ച്
436 ശ്രീ.
യു. ആര്‍. പ്രദീപ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ
- വിവരസാങ്കേതികവിദ്യ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) മുൻ
സര്‍ക്കാരിന്റെ കാലത്ത് എത്ര ചെറുകിട
സംരംഭങ്ങള്‍ ആരംഭിക്കുവാന്‍
കഴിഞ്ഞുവെന്ന് വ്യക്തമാക്കാമോ;
(ബി) ഇതിലൂടെ
സംസ്ഥാനത്തെ വ്യവസായ മേഖലയില്‍ എത്ര
കോടി രൂപയുടെ മുതല്‍
മുടക്കുണ്ടായിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി) ചെറുകിട
സംരംഭങ്ങള്‍ ആരംഭിച്ചതുമൂലം എത്ര
തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുവാന്‍
കഴിഞ്ഞു; വിശദാംശം വ്യക്തമാക്കാമോ?
കെ-ഡിസ്ക്
437 ശ്രീ.
എന്‍. കെ. അക്ബര്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ
- വിവരസാങ്കേതികവിദ്യ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) കെ-ഡിസ്ക്
(K-DISC)ന്റെ ആഭിമുഖ്യത്തില്‍
കൊട്ടാരക്കരയില്‍ ആരംഭിച്ച 'കമ്യൂൺ
വർക്ക് നിയർ ഹോം(COMMUNE- Work Near
Home)' പദ്ധതി വ്യാപിപ്പിക്കുന്നത്
പരിഗണനയിലുണ്ടോ;
(ബി) ഉണ്ടെങ്കില്‍
ഏതെല്ലാം സ്ഥലങ്ങള്‍ പരിഗണിക്കുന്നു
എന്ന് വ്യക്തമാക്കാമോ?
തിരുവല്ല
പമ്പ ഷുഗര്‍ ഫാക്ടറിയുടെ സ്ഥലത്ത് ഐടി
പാര്‍ക്ക്
438 ശ്രീ.
വർഗ്ഗീസ് മാമ്മൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ
- വിവരസാങ്കേതികവിദ്യ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) തിരുവല്ല
നിയോജക മണ്ഡലത്തിൽ പ്രവർത്തനം നിലച്ച
പമ്പ ഷുഗർ ഫാക്ടറിയുടെ സ്ഥലത്ത് ഐടി
പാർക്ക് സ്ഥാപിക്കുന്നതിനുള്ള സാധ്യത
സർക്കാർ പരിശോധിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി) പ്രസ്തുത
ഭൂമിയുടെ നിലവിലെ ഉടമസ്ഥത, ഉപയോഗാവകാശം,
നിയമപരമായ സ്ഥിതി എന്നിവ സംബന്ധിച്ച
വിശദാംശങ്ങൾ ലഭ്യമാക്കാമോ;
(സി) യുവജനങ്ങൾക്ക്
തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനായി ഐടി
പാർക്ക്, സ്റ്റാർട്ടപ്പ് ഹബ്, ഇൻഫർമേഷൻ
ടെക്നോളജി അധിഷ്ഠിത വ്യവസായ കേന്ദ്രം
എന്നിവ സ്ഥാപിക്കുന്നതിനുള്ള പദ്ധതി
ആവിഷ്കരിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ഡി) ഇത്തരമൊരു
പദ്ധതി നടപ്പിലാക്കുന്നതിന് ബന്ധപ്പെട്ട
വകുപ്പുകളുമായി ചേർന്ന് വിശദമായ
സാധ്യതാപഠനം (Feasibility Study)
നടത്താൻ തയ്യാറാകുമോ?
സൂക്ഷ്മ
ചെറുകിട ഇടത്തരം സംരംഭകർക്കുളള സഹായം
439 ശ്രീ.
പി. കെ. നവാസ്
ശ്രീമതി
ഫാത്തിമ തഹിലിയ
ശ്രീ.
പി. കെ. ഫിറോസ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ
- വിവരസാങ്കേതികവിദ്യ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) സംസ്ഥാനത്ത്
സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍
ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്
എന്തെല്ലാം സഹായങ്ങള്‍ നല്‍കാനാണ്
ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ;
(ബി) പുതിയ
സംരംഭങ്ങള്‍ ആരംഭിക്കുന്നതോടുകൂടി എത്ര
കോടി രൂപയുടെ നിക്ഷേപം സമാഹരിക്കാന്‍
കഴിയുമെന്നാണ് കരുതുന്നത്;
വ്യക്തമാക്കാമോ;
(സി) പുതുതായി
എത്ര പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്ന് അറിയിക്കുമോ?
കുന്നംകുളം
വ്യവസായ എസ്റ്റേറ്റ്
440 ശ്രീ.
എ. സി. മൊയ്തീന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ
- വിവരസാങ്കേതികവിദ്യ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) കുന്നംകുളം
താലൂക്കില്‍ നെല്ലുവായ് വില്ലേജില്‍
എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിന്റെ
ഉടമസ്ഥതയിലുള്ള പത്ത് ഏക്കര്‍ ഭൂമിയിൽ
വ്യവസായ എസ്റ്റേറ്റ് ആരംഭിക്കണമെന്ന
ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയതിന്റെ പുരോഗതി വിശദമാക്കാമോ?
കൂത്തുപറമ്പ്
കിന്‍ഫ്ര വ്യവസായ പാര്‍ക്ക്
441 ശ്രീ.
പി. കെ. പ്രവീൺ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ
- വിവരസാങ്കേതികവിദ്യ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) സംസ്ഥാനത്ത്
വ്യവസായ പാര്‍ക്കുകള്‍
സ്ഥാപിക്കുന്നതിന് വേണ്ടി ഭൂമി
ഏറ്റെടുക്കുന്നതിന് മാനദണ്ഡങ്ങള്‍
നിശ്ചയിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍
ആയതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(ബി) കൂത്തുപറമ്പ്
നിയോജക മണ്ഡലത്തിലെ ചെണ്ടയാട് നവോദയ
കുന്നില്‍ കിന്‍ഫ്ര വ്യവസായ പാര്‍ക്ക്
സ്ഥാപിക്കുന്നതിന് ചെറുവാഞ്ചേരി,
പുത്തൂര്‍, മൊകേരി വില്ലേജുകളിലായി
സ്ഥിതി ചെയ്യുന്ന 506 ഏക്കര്‍ ഭൂമി
ഏറ്റെടുക്കുന്നത് സംബന്ധിച്ച നടപടികളുടെ
പുരോഗതി വിവരങ്ങൾ ലഭ്യമാക്കാമോ;
(സി) പ്രസ്തുത
കിന്‍ഫ്ര വ്യവസായ പാര്‍ക്ക്
സ്ഥാപിക്കുന്നതിന് വല്ല തടസ്സങ്ങളും
നിലവിലുണ്ടോ; എങ്കില്‍ ആയത്
പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുക എന്നുള്ള വിവരങ്ങൾ
ലഭ്യമാക്കാമോ?
ഇൻഡസ്ട്രിയൽ
പാർക്കുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ
442 ശ്രീ.
വിനു ജോബ് കുഴിമണ്ണിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ
- വിവരസാങ്കേതികവിദ്യ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) മുൻ
സർക്കാരിന്റെ കാലത്ത് കോട്ടയം ജില്ലയിൽ
ഇൻഡസ്ട്രിയൽ പാർക്കുകൾ
സ്ഥാപിക്കുന്നതിനുള്ള നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
(ബി) ഇൻഡസ്ട്രിയൽ
പാർക്ക് സ്ഥാപിക്കാൻ ഉള്ള നടപടിക്രമങ്ങൾ
എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
(സി) ചങ്ങനാശ്ശേരി
നിയോജകമണ്ഡലത്തിൽ ഇൻഡസ്ട്രിയൽ പാർക്ക്
സ്ഥാപിക്കുന്നത് സംബന്ധിച്ച്
എന്തെങ്കിലും പദ്ധതികൾ പരിഗണനയിൽ ഉണ്ടോ;
ഉണ്ടെങ്കിൽ വിശദംശങ്ങൾ വ്യക്തമാക്കാമോ?
കാഞ്ഞങ്ങാട്
വ്യവസായ പാർക്ക്
443 ശ്രീ.
ഗോവിന്ദൻ പള്ളിക്കാപ്പിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ
- വിവരസാങ്കേതികവിദ്യ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) കാഞ്ഞങ്ങാട്
വ്യവസായ പാർക്ക് സ്ഥാപിക്കുന്നതിനുള്ള
നടപടികൾ ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി) ഇതുമായി
ബന്ധപ്പെട്ട് സർക്കാർ പുറപ്പെടുവിച്ച
ഉത്തരവ്, സർക്കുലർ എന്നിവയുടെ പകർപ്പുകൾ
ലഭ്യമാക്കാമോ?
കുന്നത്തുനാട്
നിയോജകമണ്ഡലത്തിലെ വ്യവസായ വകുപ്പ്
പദ്ധതികള്‍
444 ശ്രീ.
വി. പി. സജീന്ദ്രൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ
- വിവരസാങ്കേതികവിദ്യ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) 2021
ഏപ്രിൽ 1 മുതൽ 2026 മെയ് 31 വരെ വ്യവസായ
വകുപ്പിന്റെ കീഴിൽ കുന്നത്തുനാട്
നിയോജകമണ്ഡലത്തിൽ ഭരണാനുമതി ലഭിച്ചതും ,
2021-22 മുതൽ 2025-26 വരെയുള്ള
ബജറ്റുകളിൽ വ്യവസായ വകുപ്പിന് 20% തുക
വകയിരുത്തിയ പദ്ധതികളിൽ ഭരണാനുമതി
ലഭിക്കാത്ത പദ്ധതികളുടെ പേര്, അനുവദിച്ച
തുക, ഭരണാനുമതി ലഭിച്ച പദ്ധതികളുടെ
പേര്, അനുവദിച്ച തുക, ഉത്തരവ് നമ്പരും
തീയതിയും പട്ടിക തിരിച്ചു ലഭ്യമാക്കാമോ?
ചെറുകിട
വ്യവസായളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള
നടപടികൾ
445 ശ്രീ.
ടി. വി. ഇബ്രാഹിം :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ
- വിവരസാങ്കേതികവിദ്യ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) സംസ്ഥാനത്ത്
ചെറുകിട വ്യവസായ കേന്ദ്രങ്ങളെ
പ്രോത്സാഹിപ്പിക്കുന്നതിന് എന്തെല്ലാം
നടപടികളാണ് സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
(ബി) കിൻഫ്ര
പാർക്കുകളുടെ നവീകരണത്തിനും പശ്ചാത്തല
വികസനങ്ങൾക്കും വേണ്ടി പ്രത്യേക
പദ്ധതികൾ നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി) മലപ്പുറം
ജില്ലയിലെ കാക്കഞ്ചേരിയിലുള്ള കിൻഫ്ര
പാർക്കിന്റെ നവീകരണത്തിന് പുതിയ
പദ്ധതികൾ ആവിഷ്കകരിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ?
കുറ്റ്യാടി
മണ്ഡലത്തിലെ നാളികേര വികസന പാർക്ക്
446 ശ്രീ.
പാറക്കൽ അബ്‌ദുല്ല :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ
- വിവരസാങ്കേതികവിദ്യ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) കുറ്റ്യാടി
നിയോജക മണ്ഡലത്തിലെ വേളം
ഗ്രാമപഞ്ചായത്തിലെ മണിമലയിൽ നാളികേര
വികസന പാർക്ക് ആരംഭിക്കുന്നതിനായി
സർക്കാർ 2012 ൽ നൂറ്റി പതിനഞ്ചു ഏക്കർ
സ്ഥലം ഏറ്റെടുത്ത കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി) 2014-വർഷത്തിൽ
ഈ പദ്ധതിക്കായി നാല്പത്തിരണ്ട്‍ കോടി
രൂപ എസ്റ്റിമേറ്റിൽ ഭരണാനുമതി
നൽകുകയുണ്ടായോ; വ്യക്തമാക്കുമോ;
(സി) നാളികേര
സംഭരണം, സംസ്കരണം, വിപണനം എന്നിവയൊക്കെ
ഈ പദ്ധതിയുടെ ലക്ഷ്യമായി നേരത്തെ
സർക്കാർ പ്രഖ്യാപിച്ച കാര്യം
പരിശോധിക്കുകയുണ്ടായോ; വ്യക്തമാക്കുമോ;
(ഡി) എങ്കിൽ
ഇതേ ലക്ഷ്യം മുൻനിർത്തി ഈ പദ്ധതിയുമായി
മുന്നോട്ടു പോകുമോ; വ്യക്തമാക്കാമോ;
(ഇ) അല്ലെങ്കിൽ
പുതിയ കാലത്തിനനുസൃതമായി കുറ്റ്യാടി
മേഖലയിൽ കേര കർഷകർക്കും അനുബന്ധ
തൊഴിലാളികൾക്കും നാളികേരത്തിൽ
അധിഷ്ഠിതമായ ഒരു നൂതന പദ്ധതി
പരിഗണനയിലുണ്ടോ; വിശദാംശം
വ്യക്തമാക്കാമോ?
പെരുങ്കടവിള
ഓയിൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി
447 ശ്രീ.
സി. കെ. ഹരീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ
- വിവരസാങ്കേതികവിദ്യ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) വ്യവസായ
വകുപ്പിന് കീഴിൽ കേരള ഖാദി വ്യവസായ
ബോർഡിന്റെ നിയന്ത്രണത്തിൽ പെരുങ്കടവിള
പഞ്ചായത്തിൽ മാരായമുട്ടത്ത്
പ്രവർത്തിച്ചിരുന്നതും നിലവിൽ
പ്രവർത്തനരഹിതവുമായ പെരുങ്കടവിള ഓയിൽ
കോ-ഓപ്പറേറ്റീവ് സൊസൈറ്റി നമ്പർ
സി.ഐ.എൻ.ഡി (ടി)1 എന്ന സഹകരണ
സംഘത്തിന്റെ നിലവിലെ സ്ഥിതി എന്താണെന്ന്
അറിയിക്കാമോ;
(ബി) ആകെ
എത്ര സെന്റ് സ്ഥലമാണ് പ്രസ്തുത
സംഘത്തിന് ഉള്ളതെന്ന് അറിയിക്കാമോ;
നിലവിൽ ഇതിന്റെ ഉടമസ്ഥത ആർക്കാണ്;
പ്രസ്തുത സ്ഥലത്തിന്റെ പേരിൽ
ബാധ്യതകളുണ്ടോ; എങ്കിൽ എത്ര രൂപയാണ്
ബാധ്യതയെന്ന് അറിയിക്കുമോ; ബാധ്യതകളുടെ
വിശദാംശം ലഭ്യമാക്കാമോ;
(സി) നിലവിൽ
പ്രവർത്തനരഹിതമായ പ്രസ്തുത സംഘത്തിന്റെ
പേരിലുള്ള ബാധ്യതകൾ ഒഴിവാക്കി
സംഘത്തിന്റെ പേരിൽ റീസർവ്വെ 645/2-ൽ
ഉൾപ്പെടുത്തിയിട്ടുള്ള സ്ഥലം
മാരായമുട്ടം പോലീസ് സ്റ്റേഷൻ
നിർമ്മാണത്തിനായി കൈമാറുന്നതിന് നടപടി
സ്വീകരിക്കുമോ; ആയതിലേക്കായി
എന്തെങ്കിലും നിയമ തടസങ്ങൾ ഉണ്ടോ;
വിശദമാക്കുമോ; പ്രസ്തുത സ്ഥലം ടി
ആവശ്യത്തിനായി കൈമാറ്റം
ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ
എന്തൊക്കെയാണെന്ന് അറിയിക്കാമോ;
(ഡി) പ്രസ്തുത
ആവശ്യം ഉന്നയിച്ചുകൊണ്ട് പെരുങ്കടവിള
ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ കമ്മിറ്റി
തീരുമാനം ഉള്ളടക്കം ചെയ്ത് നൽകിയിരുന്ന
നിവേദനത്തിന്മേൽ സ്വീകരിച്ചിട്ടുള്ള
തുടർ നടപടികൾ എന്തൊക്കെയാണ്; ഫയൽ നമ്പർ
ഉൾപ്പെടെയുള്ള വിശദവിവരങ്ങൾ
ലഭ്യമാക്കാമോ?
മട്ടന്നൂര്‍
കിന്‍ഫ്ര പാര്‍ക്ക്
448 ശ്രീ.
വി. കെ. സനോജ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ
- വിവരസാങ്കേതികവിദ്യ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) മട്ടന്നൂര്‍
കിന്‍ഫ്ര പാര്‍ക്കിന് അനുബന്ധമായുള്ള
ഭൂമി ഏറ്റെടുക്കുന്ന പ്രവൃത്തിയുടെ
പുരോഗതി അറിയിക്കാമോ?
തോട്ടപ്പള്ളി-കരിമണൽ
ഖനനം
449 ശ്രീ.
ജി. സുധാകരൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ
- വിവരസാങ്കേതികവിദ്യ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) അമ്പലപ്പുഴ
മണ്ഡലത്തിലെ തോട്ടപ്പള്ളിയിൽ നിന്നും
കരിമണല്‍ ഖനനം ചെയ്ത് ഇന്‍ഡ്യന്‍
റെയര്‍ എര്‍ത്ത്സ് ലിമിറ്റഡും
(ഐ.ആര്‍.ഇ.എല്‍), ചവറയിലെ കേരള മിനറൽസ്
ആന്റ് മെറ്റൽസും സംയുക്തമായി നടത്തുന്ന
കരിമണൽ വ്യാപാരത്തില്‍ നിന്നും
നാളിതുവരെ എത്ര തുക വരുമാനമായി
ലഭിച്ചിട്ടുണ്ട്;
(ബി) പ്രസ്തുത
വ്യാപാരത്തില്‍ നിന്നും ഐ.ആര്‍.ഇ.എല്‍,
ചവറ മിനറൽസ് ആന്റ് മെറ്റൽസ്, സംസ്ഥാന
സര്‍ക്കാര്‍ എന്നിവര്‍ക്ക് ലഭിച്ച
തുകയെത്ര;
(സി) പ്രസ്തുത
വിഷയത്തില്‍ അഴിമതി നടക്കുന്നതായുള്ള
ആക്ഷേപങ്ങള്‍
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ
ഉന്നതതല അന്വേഷണം നടത്തി സർക്കാരിന്
നഷ്ടപ്പെട്ട തുക ഈടാക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ ;
(ഡി) തോട്ടപ്പള്ളി
പ്രദേശം പൂർണ്ണമായും പുറക്കാട്
പഞ്ചായത്തിന്റെ പരിധിയിലായതിനാല്‍
കരിമണൽ വില്‍പ്പനയിലൂടെ ലഭിച്ച തുകയുടെ
അർഹമായൊരു ഭാഗം പുറക്കാട് പഞ്ചായത്തിന്
അനുവദിക്കുന്നതിന് വേണ്ട നടപടി
സ്വീകരിക്കുമോ ;
(ഇ) കരിമണൽ
വില്പനയിലൂടെ ലഭിച്ച തുകയില്‍ അർഹമായ
ഭാഗം തൃക്കുന്നപ്പുഴ, കരുവാറ്റ. ചെറുതന,
വീയപുരം, കുട്ടനാട്, തുടങ്ങിയ
പ്രദേശങ്ങളുടെ വികസനത്തിനായി
വിനിയോഗിക്കുമോ?
കോര്‍പ്പറേറ്റ്
സോഷ്യല്‍ റെസ്പോന്‍സിബിളിറ്റി ഫണ്ട് (
സി.എസ്.ആർ.) സംബന്ധിച്ച്
450 ശ്രീ.
എന്‍. കെ. അക്ബര്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ
- വിവരസാങ്കേതികവിദ്യ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) സംസ്ഥാനത്തെ
വ്യവസായ വകുപ്പിന് കീഴിൽ
പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനങ്ങളിൽ
കോര്‍പ്പറേറ്റ് സോഷ്യല്‍
റെസ്പോന്‍സിബിളിറ്റി ഫണ്ട് (
സി.എസ്.ആർ.) നൽകുന്ന സ്ഥാപനങ്ങൾ
ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;
(ബി) പ്രസ്തുത
സ്ഥാപനങ്ങൾ കോര്‍പ്പറേറ്റ് സോഷ്യല്‍
റെസ്പോന്‍സിബിളിറ്റി ( സി.എസ്.ആർ.)
ഫണ്ടായി നൽകുന്ന തുക എത്രയെന്നും തുക
ചെലവഴിക്കുന്ന മേഖലകളും വ്യക്തമാക്കാമോ?
നെല്ലിക്കുന്നിലെ
അസ്ട്രാസ് വാച്ച് കമ്പനി
451 ശ്രീ.
കല്ലട്ര മാഹിൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ
- വിവരസാങ്കേതികവിദ്യ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) കാസര്‍ഗോഡ്
നെല്ലിക്കുന്നിലെ അടച്ചുപൂട്ടിയ
അസ്ട്രാസ് വാച്ച് കമ്പനിയുടെ സ്ഥലം
വ്യവസായ വകുപ്പിന്റെ കൈവശമാണോയെന്ന്
വ്യക്തമാക്കാമോ;
(ബി) കമ്പനി
പ്രവര്‍ത്തിച്ച സ്ഥലത്തിന്റെ
വിസ്തീർണ്ണവും സര്‍വ്വെ നമ്പരും
എത്രയാണെന്ന് വ്യക്തമാക്കാമോ;
(സി) ആസ്ട്രാസ്
വാച്ച് കമ്പനി പ്രവര്‍ത്തിച്ച സ്ഥലത്ത്
പുതിയ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്ന
കാര്യം സര്‍ക്കാര്‍ പരിഗണിക്കുമോ?
അമ്പലപ്പുഴ-
തോട്ടപ്പള്ളി സ്പിൽവേ പ്രദേശത്തെ
അനധികൃത കരിമണൽ ഖനനം
452 ശ്രീ.
ജി. സുധാകരൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ
- വിവരസാങ്കേതികവിദ്യ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) അമ്പലപ്പുഴ
മണ്ഡലത്തിലെ തോട്ടപ്പള്ളി സ്പിൽവേയുടെ
അഴിമുഖത്തും സമീപതീര പ്രദേശങ്ങളിലും
വന്നടിയുന്ന കരിമണൽ രാജ്യാന്തര
മൂല്യമുള്ളതാണെന്ന്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി) ഈ
അമൂല്യധാതു സ്വകാര്യശക്തികളും കരിമണൽ
കമ്പനികളും കൈക്കലാക്കുന്ന കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(സി)
ഐ. ആര്‍. ഇ. എൽ. (ഇന്ത്യൻ റയര്‍
എര്‍ത്ത്സ് ലിമിറ്റഡ്)ഉം ചവറ മിനറൽസ്
ആൻറ് മെറ്റൽസും നടത്തുന്ന കരിമണൽ
ഇടപാടുകളിൽ സാമ്പത്തിക ദുരൂഹതയുള്ളതായി
ആരോപണമുള്ളത് അന്വേഷിച്ചിട്ടുണ്ടോ;
(ഡി) ഇല്ലെങ്കിൽ
കഴിഞ്ഞ പത്ത് വർഷക്കാലത്തെ കരിമണൽ
ഖനനത്തെപ്പറ്റി വിദഗ്ദരും സാമ്പത്തിക
ശാസ്ത്രജ്ഞമാരും അടങ്ങുന്ന ഒരു ഉന്നതതല
അന്വേഷണ സംഘത്തെകൊണ്ട് അന്വേഷിച്ച്
നടപടി സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ; നിലവിലെ ടെണ്ടറുകൾ
റദ്ദ് ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ;
(ഇ) തോട്ടപ്പള്ളി
പ്രദേശം ഖനനവിരുദ്ധ മേഖലയായി
പ്രഖ്യാപിക്കാമോയെന്ന് വ്യക്തമാക്കാമോ?
കൈത്തറി
മേഖല
453 ശ്രീ.
വി. മുരളീധരൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ
- വിവരസാങ്കേതികവിദ്യ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) കുറഞ്ഞ
വേതനവും, വിപണി ലഭ്യത കുറവും മറ്റും
കൊണ്ട് പുതിയ തലമുറ കൈത്തറി
മേഖലയിലേക്ക് കടന്നു വരുന്നില്ല എന്ന
കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി) പരമ്പരാഗത
കൈത്തറി തൊഴിലാളികൾക്ക് സാമ്പത്തിക
ഭദ്രത ഉറപ്പുവരുത്തുന്നതിനും, ഈ മേഖലയെ
പുനരുദ്ധരിക്കുന്നതിനും എന്തു നടപടിയാണ്
സ്വീകരിക്കുവാൻ ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കുമോ;
(സി) സംസ്ഥാനത്ത്
സൗജന്യ കൈത്തറി സ്കൂൾ യൂണിഫോം നൽകുന്ന
പദ്ധതി നടപ്പിലാക്കിയതിലൂടെ കൈത്തറി
തൊഴിലാളികൾക്ക് ലഭിക്കേണ്ട തുക
ആറുമാസത്തോളം വൈകിയാണ് ലഭിക്കുന്നത്
എന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
2021-2025 കാലയളവിൽ എത്ര തുക കുടിശ്ശിക
ഇനത്തിൽ നൽകുവാൻ ഉണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി) കൈത്തറി
എന്ന ലേബലിൽ വ്യാജതുണിത്തരങ്ങൾ
വ്യാപകമായി വിറ്റഴിക്കപ്പെടുന്നത്
കൈത്തറി മേഖലയെ ദോഷകരമായി ബാധിക്കുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ
എന്ത് നടപടികളാണ് സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ?
അളഗപ്പ
ടെക്സ്റ്റയിൽ മിൽസ് പ്രവർത്തനം
454 ശ്രീ.
കെ. കെ. രാമചന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ
- വിവരസാങ്കേതികവിദ്യ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) പുതുക്കാട്
മണ്ഡലത്തിലെ അളഗപ്പനഗർ പഞ്ചായത്തിലെ
ആമ്പല്ലൂരിൽ പ്രവർത്തിച്ചിരുന്ന നാഷണൽ
ടെക്സ്റ്റയിൽസ് കോർപ്പറേഷന് കീഴിലുള്ള
'അളഗപ്പ ടെക്സ്റ്റയിൽ മിൽസ് ' കോവിഡിനെ
തുടർന്ന് അടച്ചുപൂട്ടുകയും
നാളിതുവരെയായി തുറന്ന്
പ്രവർത്തിക്കാത്തതും സർക്കാരിന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി) സംസ്ഥാന
സര്‍ക്കാര്‍ കൈമാറിയ സ്ഥലത്ത്
പ്രവർത്തിക്കുന്ന പ്രസ്തുത സ്ഥാപനം
പ്രവർത്തന ക്ഷമമാക്കുന്നതിനോ, അല്ലാത്ത
പക്ഷം പ്രസ്തുത സ്ഥലം നാഷണല്‍
ടെക്സ്റ്റയിൽസ് കോര്‍പ്പറേഷനില്‍
(എന്‍.ടി.സി) നിന്നും തിരികെയെടുത്ത്
അനുയോജ്യമായ വ്യവസായ സംരംഭങ്ങളോ
ഇൻഡസ്ട്രിയൽ പാർക്ക് ആരംഭിക്കുന്നതിനോ
നടപടി സ്വീകരിക്കുമോ?
എ.ഐ
അധിഷ്ഠിത സ്കില്‍ പാര്‍ക്ക്
455 ശ്രീ.
ടി. പി. അഷ്റഫ് അലി :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ
- വിവരസാങ്കേതികവിദ്യ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) ആർട്ടിഫിഷ്യൽ
ഇന്റലിജൻസ് (എ .ഐ ) അധിഷ്ഠിത സ്കില്‍
പാര്‍ക്കിനെക്കുറിച്ച് വ്യക്തമാക്കാമോ;
(ബി) കൊണ്ടോട്ടി
മണ്ഡലത്തില്‍ എ.ഐ അധിഷ്ഠിത സ്കില്‍
പാര്‍ക്ക് ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോയെന്നു വ്യക്തമാക്കാമോ?
ഓൺ
ലൈൻ ലോൺ ആപ്പുകൾക്ക് നിയന്ത്രണം
456 ശ്രീ.
മുഹമ്മദ് മുഹസിന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ
- വിവരസാങ്കേതികവിദ്യ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) സംസ്ഥാനത്തു
ഓൺ ലൈൻ ലോൺ ആപ്പുകൾ വഴി
തട്ടിപ്പിനിരയാകുന്നവരുടെ എണ്ണം
വർദ്ധിച്ചു വരുന്നകാര്യം ശ്രദ്ധയിൽ
പെട്ടിട്ടുണ്ടോ; എങ്കിൽ ഇത്തരത്തിലുള്ള
തട്ടിപ്പുകൾ നിയന്ത്രിക്കുന്നതിന്
സർക്കാർ കൈകൊണ്ടിട്ടുള്ള നടപടികൾ
എന്തൊക്കെയാണെന്ന് അറിയിക്കാമോ;
(ബി) പ്രസ്തുത
തട്ടിപ്പിനിരയാകുന്നവർക്ക് പരാതി
നൽകാനുള്ള സംവിധാനവും അവർക്ക്
ലഭിക്കുന്ന നിയമ പരിരക്ഷയും
വിശദമാക്കാമോ?
നിർമ്മിത
ബുദ്ധി സാങ്കേതിക വിദ്യയുടെ ദുരുപയോഗം
457 ശ്രീ.
മുഹമ്മദ് മുഹസിന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ
- വിവരസാങ്കേതികവിദ്യ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) സംസ്ഥാനത്ത്
നിർമ്മിത ബുദ്ധി സാങ്കേതിക വിദ്യ
ദുരുപയോഗം ചെയ്തു മോർഫ് ചെയ്ത
വിഡിയോകളും ഫോട്ടോകളും
പ്രചരിപ്പിക്കുന്നത് സംബന്ധിച്ച പരാതികൾ
വർദ്ധിച്ചു വരുന്ന കാര്യം സർക്കാരിന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇത് നിയന്ത്രിക്കുന്നതിന്
സർക്കാർ സ്വീകരിക്കുന്ന നടപടികൾ
എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ?
സർക്കാർ
വകുപ്പുകളിൽ നിര്‍മ്മിത ബുദ്ധിയുടെ
സാധ്യതകള്‍
458 ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ
- വിവരസാങ്കേതികവിദ്യ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) ഏതെല്ലാം
സർക്കാർ വകുപ്പുകളില്‍ നിര്‍മ്മിത
ബുദ്ധി ഉപയോഗിക്കാനാണ് സംസ്ഥാന
സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്;
വ്യക്തമാക്കുമോ;
(ബി) വിവിധ
വകുപ്പുകളിലും സര്‍ക്കാര്‍
സംവിധാനങ്ങളിലും നിര്‍മ്മിത ബുദ്ധി
ഉപയോഗിക്കുമ്പോള്‍ പൗരന്മാരുടെ
സ്വകാര്യത സംരക്ഷിക്കുന്നതിന്
എന്തെല്ലാം മാർഗങ്ങൾ അവലംബിക്കുമെന്നു
വ്യക്തമാക്കാമോ ;
(സി) നിര്‍മ്മിത
ബുദ്ധിയുടെ ദുരുപയോഗ സാധ്യതകള്‍
തടയുന്നതിന് എന്തൊക്കെ നടപടികൾ
സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
കേരളത്തിൽ
നിർമ്മിത ബുദ്ധിയുടെ സാധ്യതകളും
വികസനവും
459 ശ്രീ.
എം. റഹ്മത്തുളള :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ
- വിവരസാങ്കേതികവിദ്യ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) സംസ്ഥാനത്ത്
നിർമ്മിത ബുദ്ധി (ആർട്ടിഫിഷ്യൽ
ഇന്റലിജെൻസ്) യുടെ സാധ്യതകൾ പരമാവധി
പ്രയോജനപ്പെടുത്തുന്നതിനായി സർക്കാർ
എന്തെല്ലാം പദ്ധതികളാണ് വിഭാവനം
ചെയ്തിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
(ബി) ആരോഗ്യം,
വിദ്യാഭ്യാസം, കൃഷി, ദുരന്തനിവാരണം
എന്നീ മേഖലകളിൽ എ.ഐ സാങ്കേതികവിദ്യ
ഉപയോഗിച്ച് നിലവിൽ എന്തെങ്കിലും
പദ്ധതികൾ നടപ്പിലാക്കുന്നുണ്ടോ;
ഉണ്ടെങ്കിൽ അവ ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(സി) കേരളത്തെ
ഒരു പ്രധാന എ.ഐ ഹബ്ബാക്കി
മാറ്റുന്നതിനായി വിദേശ നിക്ഷേപങ്ങൾ
ആകർഷിക്കുന്നതിനും, സ്റ്റാർട്ടപ്പുകളെ
പ്രോത്സാഹിപ്പിക്കുന്നതിനും എന്തെല്ലാം
നടപടികളാണ് സ്വീകരിച്ചുവരുന്നത് ;
വ്യക്തമാക്കാമോ?
സംരംഭക
സൗഹൃദ സൂചിക
460 ശ്രീ.
എ. സി. മൊയ്തീന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ
- വിവരസാങ്കേതികവിദ്യ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) സംരംഭക
സൗഹൃദ സൂചികയില്‍ ഏറ്റവും മികച്ച
പെര്‍ഫോര്‍മര്‍ എന്ന സ്ഥാനം
നിലനിര്‍ത്താനും കൂടുതല്‍ നേട്ടങ്ങള്‍
കൈവരിക്കാനും എന്തൊക്കെ പദ്ധതികള്‍
ആവിഷ്ക്കരിച്ചു നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ട്;വിശദാംശം നൽകാമോ?
യുവസംരംഭകര്‍ക്ക്
വ്യവസായ വകുപ്പ് നല്‍കുന്ന
ആനുകൂല്യങ്ങള്‍
461 ശ്രീ.
ടി. ജെ. വിനോദ്
ശ്രീ.
കെ. എം. അഭിജിത്ത്
ശ്രീ.
കെ. പ്രവീൺ കുമാർ
ശ്രീമതി
ഉഷ വിജയൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് വ്യവസായ
- വിവരസാങ്കേതികവിദ്യ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) ഇന്ദിരാ
ഗ്യാരന്റി പ്രകാരം യുവ സംരംഭകർക്ക്
അഞ്ച് ലക്ഷം രൂപയുടെ പലിശ രഹിത വായ്പ
ലഭ്യമാക്കുന്ന പദ്ധതിയുടെ വിശദാംശങ്ങൾ
വ്യക്തമാക്കുമോ;ഏതെല്ലാം തരത്തിലുള്ള
സംരംഭങ്ങള്‍ക്കാണ് ഈ ആനുകൂല്യം
ഉപയോഗപ്പെടുത്താനാവുകയെന്ന്
വ്യക്തമാക്കുമോ;
(ബി) യുവസംരംഭകര്‍ക്ക്
വ്യവസായ വകുപ്പ് നല്‍കുന്ന
ആനുകൂല്യങ്ങള്‍ എന്തെല്ലാമാണെന്ന്
വിശദീകരിക്കാമോ;
(സി) ഐ.ടി
മേഖലയിലെ യുവസംരംഭകര്‍ക്ക് എന്തെല്ലാം
പിന്തുണകളും സാധ്യതകളുമാണ്
ലഭ്യമാക്കുകയെന്ന് വിശദമാക്കാമോ?
|