ഓപ്പറേഷൻ
തൂഫാൻ
308 ശ്രീ.
ജി. സുധാകരൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) ഓപ്പറേഷൻ
തൂഫാൻെറ ഇതുവരെയുള്ള നേട്ടങ്ങൾ
വിശദീകരിക്കുമോ;
(ബി) ഓപ്പറേഷൻ
തൂഫാൻെറ ഭാഗമായി അറസ്റ്റ്
ചെയ്യപ്പെട്ടവരുടെ പേരുവിവരങ്ങൾ
ജില്ലാടിസ്ഥാനത്തിൽ ലഭ്യമാക്കുമോ;
(സി) ആലപ്പുഴ
ജില്ലയിൽ നിയോജക മണ്ഡലാടിസ്ഥാനത്തിൽ
അറസ്റ്റ് ചെയ്യപ്പെട്ടവരുടെയും റെയ്ഡ്
ചെയ്യപ്പെട്ടവരുടെയും പേര് വിവരങ്ങൾ
നൽകുമോ;
(ഡി) കുറ്റവാളികൾ
ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ മറവിൽ
രക്ഷപെടാതിരിക്കാൻ എടുത്തിട്ടുള്ള
ജാഗ്രത നടപടികൾ എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ഇ) അഴിമതി
വിരുദ്ധ - ലഹരി മാഫിയാ വിരുദ്ധ
പ്രവര്‍ത്തനങ്ങൾ നിരന്തരം
നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
ഇ.ഡി.
ഉദ്യോഗസ്ഥർ സംസ്ഥാനത്ത്
അക്രമിക്കപ്പെട്ട സംഭവം
309 ശ്രീ.
രാജീവ് ചന്ദ്രശേഖർ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) കേന്ദ്ര
അന്വേഷണ ഏജൻസിയായ ഇ. ഡി.യുടെ ഉദ്യോഗസ്ഥർ
സംസ്ഥാനത്ത് അക്രമിക്കപ്പെട്ട സംഭവത്തിൽ
പ്രതി ചേർക്കപ്പെട്ടവരുടെ രാഷ്ട്രീയ
പശ്ചാത്തലം അറിയിക്കാമോ;
(ബി) സംഭവസമയത്ത്
സ്ഥലത്തുണ്ടായിരുന്ന ഉന്നതരായ
നേതാക്കൾക്കെതിരെ ഏതെങ്കിലും
തരത്തിലുള്ള കേസ് രജിസ്റ്റർ
ചെയ്തിട്ടുണ്ടോയെന്ന് അറിയിക്കാമോ?
പൗരത്വ
ഭേദഗതി നിയമവുമായി ബന്ധപ്പെട്ട്
രജിസ്റ്റര്‍ ചെയ്ത കേസുകൾ
310 ശ്രീ.
കുറുക്കോളി മൊയ്തീന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) പൗരത്വ
ഭേദഗതി നിയമവുമായി ബന്ധപ്പെട്ട്
കേരളത്തിൽ നടന്നിട്ടുള്ള
പ്രക്ഷോഭങ്ങളിലും പ്രതിഷേധങ്ങളിലും
എടുത്തിട്ടുള്ള കേസുകളുടെ എണ്ണം
എത്രയാണെന്ന് അറിയിക്കാമോ;
(ബി) പ്രസ്തുത
കേസുകൾ പിൻവലിക്കുമെന്ന് മുൻ സർക്കാർ
ഉറപ്പുനൽകിയിട്ടും പിൻവലിക്കാത്തവ
എത്രയാണെന്നും അതിനുള്ള കാരണവും
വിശദമാക്കാമോ;
(സി) പ്രസ്തുത
കേസുകളിൽ ആരെങ്കിലും
ശിക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അവർ
ആരെല്ലാമാണെന്നും അവരുടെ കേസുകൾ
ഏതെല്ലാമാണെന്നും വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത കേസുകളിൽ കോടതി നടപടികൾ
ആരംഭിച്ച കേസുകൾ എത്രയാണെന്നും
നിയമനടപടികൾ ആരംഭിക്കാനുള്ളവ
എത്രയാണെന്നും അറിയിക്കാമോ;
(ഇ) പ്രസ്തുത
കേസുകൾ പിൻവലിക്കുന്നതിനുള്ള നടപടികൾ
സർക്കാരിന്റെ ഭാഗത്തുനിന്നു
ഉണ്ടാകുമോയെന്ന് വിശദമാക്കാമോ?
സംസ്ഥാനത്ത്
നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാൻ പദ്ധതി
311 ശ്രീ.
കെ. രാജന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) സംസ്ഥാനത്ത്
നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാൻ
പദ്ധതിയുടെ ഭാഗമായി എത്ര റെയ്ഡുകൾ
നടത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
(ബി) ഓപ്പറേഷൻ
തൂഫാന്റെ ഭാഗമായി എത്ര പേരെ അറസ്റ്റ്
ചെയ്തിട്ടുണ്ടെന്ന് ജില്ല തിരിച്ചുള്ള
വിശദാംശങ്ങൾ ലഭ്യമാക്കാമോ?
ആള്‍ക്കൂട്ട
കൊലപാതകങ്ങളും കസ്റ്റഡി മരണങ്ങളും
312 ശ്രീ.
മഞ്ഞളാംകുഴി അലി :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ രണ്ട് സര്‍ക്കാരിന്റെയും
കാലയളവില്‍ എത്ര ആള്‍ക്കൂട്ട
കൊലപാതകങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും
ഏതെല്ലാം സംഭവങ്ങളാണ് റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടിട്ടുള്ളതെന്നും എത്ര
പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും
വിശദമാക്കാമോ;
(ബി) പ്രസ്തുത
കാലയളവില്‍ റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടിട്ടുള്ള കസ്റ്റഡി
മര്‍ദ്ദനങ്ങളും കസ്റ്റഡി മരണങ്ങളും
സംബന്ധിച്ച വിശദാംശം വര്‍ഷം തിരിച്ച്
ലഭ്യമാക്കാമോ;
(സി) പ്രസ്തുത
കാലയളവില്‍ പോലീസ് അതിക്രമങ്ങള്‍
ഉണ്ടായിട്ടുള്ളതായി റിപ്പോര്‍ട്ട്
ചെയ്യപ്പെട്ട എത്ര സംഭവങ്ങള്‍
ഉണ്ടായിട്ടുണ്ട്; ഏതെല്ലാം കേസുകളിലാണ്
ഇത്തരത്തില്‍ വീഴ്ചകളുണ്ടായിട്ടുള്ളത്;
വിശദമാക്കാമോ?
ഓപ്പറേഷൻ
തൂഫാൻ
313 ശ്രീ.
ടി. വി. ഇബ്രാഹിം :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) ലഹരി
മാഫിയെക്കെതിരെ സംസ്ഥാന സർക്കാർ
പ്രഖ്യാപിച്ച ഓപ്പറേഷൻ തൂഫാൻ നടപടിയുടെ
ഭാഗമായി ഇതുവരെ എത്ര കേസുകൾ രജിസ്റ്റർ
ചെയ്തുവെന്നും എത്ര പേരെ അറസ്റ്റ്
ചെയ്തു എന്നും എത്ര വിവിധ മയക്ക്
മരുന്ന് ശേഖരം കണ്ടെത്തി എന്നും
വ്യക്തമാക്കുമോ;
(ബി) സംസ്ഥാനത്ത്
എത്തുന്ന മയക്ക് മരുന്നിന്റെ ഉറവിടം
കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന്
പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി) റെയിൽവേ
സ്റ്റേഷൻ, ബസ് സ്റ്റാൻഡുകൾ, പാർസൽ
കേന്ദ്രങ്ങൾ, അന്യസംസ്ഥാന തൊഴിലാളികൾ
താമസിക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ
സ്ഥിരമായി പ്രത്യേക നിരീക്ഷണം
ഏർപ്പെടുത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
(ഡി) ലഹരി
മാഫിയക്ക് എന്തെങ്കിലും സഹായം നല്കുന്ന
ഉദ്യോഗസ്ഥർക്കെതിരെ കടുത്ത ശിക്ഷണ
നടപടികൾ സ്വീകരിക്കുമോ?
എൻ.ഡി.പി.എസ്
ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത കേസുകൾ
314 ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) 2011
മുതൽ 2026 വരെ ഓരോ വർഷങ്ങളിലും
സംസ്ഥാനത്ത് ആകെ രജിസ്റ്റർ ചെയ്ത എൻ.
ഡി.പി. എസ് ആക്ട് പ്രകാരമുള്ള കേസുകളുടെ
എണ്ണം പട്ടിക തിരിച്ച് ലഭ്യമാക്കാമോ?
ഇ
ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്
315 ശ്രീ.
എൻ. ശക്തൻ
ശ്രീ.
ഐ. സി. ബാലകൃഷ്ണന്‍
ശ്രീ.
ജ്യോതികുമാർ ചാമക്കാല :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) എൻഫോഴ്സ്മെന്റ്
ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ഔദ്യോഗിക
കൃത്യനിർവഹണത്തിനിടെ ആക്രമിച്ച
സംഭവത്തിൽ കേസെടുത്തിട്ടുണ്ടോയെന്നു
വിശദമാക്കാമോ;
(ബി) പ്രസ്തുത
കേസിൽ എല്ലാ പ്രതികളെയും അറസ്റ്റ്
ചെയ്തിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ ;
(സി) പ്രസ്തുത
കേസ് പ്രത്യേക അന്വേഷണ സംഘത്തെ
ഏൽപ്പിക്കുന്നത് പരിഗണിക്കുമോ;
വിശദമാക്കാമോ?
ഓപ്പറേഷൻ
തൂഫാൻ
316 ശ്രീ.
പഴകുളം മധു :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) മയക്കുമരുന്ന്
ശൃംഖലകളെ തകർക്കുന്നതിനായി ആവിഷ്കരിച്ച
ലഹരി പ്രതിരോധ കർമ്മപദ്ധതിയായ 'ഓപ്പറേഷൻ
തൂഫാൻ' പദ്ധതി പ്രകാരം ഇതുവരെ എത്ര
കേസുകൾ എടുത്തിട്ടുണ്ട്;
വ്യക്തമാക്കാമോ;
(ബി) 'ഓപ്പറേഷൻ
തൂഫാന്‍' പ്രകാരം ഇത് വരെ എത്ര
അറസ്റ്റുകൾ നടന്നിട്ടുണ്ട്;
വ്യക്തമാക്കാമോ;
(സി) ഓപ്പറേഷൻ
തൂഫാൻ പദ്ധതിയുടെ ഭാഗമായി കേരളത്തിലെ
സ്കൂളുകളിൽ ലഹരി വിരുദ്ധ ക്ലബ്ബുകൾ
ആരംഭിച്ചിട്ടുണ്ടോ; എങ്കിൽ അവയുടെ
വിശദാംശം ലഭ്യമാക്കുമോ;
(ഡി) സ്റ്റുഡന്റ്
പോലീസ് കേഡറ്റുകളെ ഉൾപ്പെടുത്തി
വിദ്യാലയങ്ങളിൽ ലഹരി വിരുദ്ധ ക്ലബുകൾ
ശക്തിപ്പെടുത്തുന്നതിന് നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
ശബരിമല
സ്വർണ്ണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട
അന്വേഷണം
317 ശ്രീ.
രാജീവ് ചന്ദ്രശേഖർ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) ശബരിമല
ശ്രീകോവിലിലെ ദ്വാരപാലക ശില്പത്തിലെ
സ്വർണ്ണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട
അന്വേഷണത്തിന്റെ പുരോഗതി
വിശദീകരിക്കാമോ;
(ബി) നിലവിലെ
അന്വേഷണ ഏജൻസിക്ക് മുമ്പിൽ ചോദ്യം
ചെയ്യലിന് വിധേയരായവരുടെ വിവരങ്ങൾ
ലഭ്യമാക്കാമോ;
(സി) പ്രസ്തുത
കേസിൽ തുടർ അന്വേഷണത്തിനായി പുതിയ
അന്വേഷണ ഏജൻസിക്ക് ചുമതല
ഏൽപ്പിക്കുന്നുണ്ടോ; എങ്കിൽ ഏത് അന്വേഷണ
ഏജൻസിയെന്ന് വ്യക്തമാക്കാമോ;
(ഡി) പ്രസ്തുത
കേസ് കേന്ദ്ര ഏജൻസികൾ
അന്വേഷിക്കുന്നതിനായുള്ള അനുമതിക്കു
വേണ്ടി എന്തെങ്കിലും നടപടി
സ്വീകരിക്കുന്നുണ്ടോ എന്ന്
വ്യക്തമാക്കാമോ?
ശബരിമല
സ്വർണ്ണ കവർച്ച
318 ശ്രീ.
വി. മുരളീധരൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) ശബരിമല
ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ സ്വർണ്ണ
കവർച്ചയുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം
മന്ത്രിമാർ, ദേവസ്വം ബോർഡ് മുൻ അംഗങ്ങൾ,
ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ടുമാർ
എന്നിവരെ പ്രത്യേക അന്വേഷണസംഘം ചോദ്യം
ചെയ്തിട്ടുണ്ടോയെന്നു വിശദമാക്കാമോ;
(ബി) ശബരിമല
ക്ഷേത്രത്തിലെ സ്വർണ്ണ കവർച്ചയിൽ
പ്രത്യക്ഷമായും പരോക്ഷമായും
ഉത്തരവാദികളായവരെക്കുറിച്ച് പ്രത്യേക
അന്വേഷണസംഘം അന്വേഷിച്ചിട്ടുണ്ടോ;
ഇക്കാര്യത്തിൽ മറ്റേതെങ്കിലും ഏജൻസിയെ
കൊണ്ട് അന്വേഷിപ്പിക്കുവാൻ നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ?
ഓപ്പറേഷന്‍
തൂഫാന്‍
319 ശ്രീ.
ടി. പി. അഷ്റഫ് അലി :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) ഓപ്പറേഷന്‍
തൂഫാന്‍ എന്ന പദ്ധതിയെ കുറിച്ചും
ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ച
നടപടികളെക്കുറിച്ചും വിശദമാക്കാമോ;
(ബി) പൗരന്മാരെ
വിശിഷ്യ യുവജനങ്ങളെയും
വിദ്യാര്‍ത്ഥികളെയും സ്വാധീനിക്കുന്ന
ലഹരി മാഫിയയെ പിടികൂടാന്‍ സ്കൂള്‍,
കോളേജ് പരിസരങ്ങളിൽ കൂടുതല്‍ പോലീസുകാരെ
വിന്യസിച്ചു കൊണ്ട് ഓപ്പറേഷന്‍ തൂഫാന്‍
പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കാനുളള
നടപടി സ്വീകരിക്കുമോ?
ഓപ്പറേഷൻ
തൂഫാൻ
320
പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) സംസ്ഥാനത്ത്
ലഹരി മാഫിയയുടെ വേരറുക്കുക എന്ന
ലക്ഷ്യത്തോടെ ആഭ്യന്തര വകുപ്പിന്റെ
നേതൃത്വത്തിൽ ആരംഭിച്ച 'ഓപ്പറേഷൻ തൂഫാൻ:
ദ നാർക്കോ ഹണ്ട്' എന്ന വിപുലമായ
ലഹരിവിരുദ്ധ കർമ്മപദ്ധതി വഴി ഇതുവരെ
കൈവരിച്ച പ്രധാന നേട്ടങ്ങളുടെയും,
അറസ്റ്റുകളുടെയും, പദ്ധതിയുടെ
ലക്ഷ്യങ്ങളുടെയും വിശദാംശങ്ങൾ
ലഭ്യമാക്കാമോ;
(ബി) ലഹരി
വിപണനത്തിനായി മാഫിയകൾ വ്യാപകമായി
ഉപയോഗിക്കുന്ന ഡാർക്ക് വെബ്, രഹസ്യ
സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ എന്നിവ
നിരീക്ഷിക്കാൻ ഐ.ടി വിദഗ്ദ്ധരായ
യുവാക്കളെയും വിദ്യാർത്ഥികളെയും
ഉൾപ്പെടുത്തി പ്രത്യേക 'സൈബർ തൂഫാൻ
വോറിയേഴ്സ്' വിംഗുകൾ രൂപീകരിക്കാൻ
സർക്കാർ ഉദ്ദേശിക്കുന്നുണ്ടോ;
(സി) പൊതുജന
പങ്കാളിത്തത്തോടെ ലഹരിവിരുദ്ധ പോരാട്ടം
ശക്തമാക്കാൻ പ്രഖ്യാപിച്ച 'തൂഫാൻ
വോറിയർ' കൂട്ടായ്മകളുടെ രൂപീകരണവും,
വിദ്യാർത്ഥികളെ ലഹരിയിൽ നിന്ന്
സംരക്ഷിക്കാൻ ക്യാമ്പസുകളിൽ
നടപ്പിലാക്കുന്ന പ്രത്യേക പദ്ധതികളും
ഏതു ഘട്ടത്തിലാണെന്ന് വിശദമാക്കാമോ?
ശബരിമല
സ്വർണ്ണപ്പാളി വിവാദം
321 ശ്രീ.
ജി. സുധാകരൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) ശബരിമല
സ്വർണ്ണപ്പാളി വിവാദത്തിൽ അന്വേഷണം
പൂർത്തിയായിട്ടുണ്ടോ; അന്വേഷണവുമായി
ബന്ധപ്പെട്ട് എല്ലാ കുറ്റവാളികളുടെയും
അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ടോ;
പ്രോസിക്യൂഷൻ നടപടികൾ വിശദീകരിക്കാമോ;
(ബി) കഴിഞ്ഞ
സർക്കാരിന്റെ കാലയളവില്‍ ദേവസ്വം
വകുപ്പിൻെറയും ബോർഡിൻെറയും
വകുപ്പുമന്ത്രിയുടെയും ഭാഗത്തുനിന്ന്
വീഴ്ചകൾ എന്തെങ്കിലും
കണ്ടെത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ
ആയതിൻെറ വിശദാംശം അറിയിക്കുമോ?
കൂത്തുപറമ്പ്
താലൂക്ക് ആശുപത്രിയില്‍ പോലീസ്
എയ്ഡ്പോസ്റ്റ് അനുവദിക്കുന്നതിനുള്ള
നടപടി
322 ശ്രീ.
പി. കെ. പ്രവീൺ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) സംസ്ഥാനത്തെ
ആശുപത്രികള്‍ക്കും, ആശുപത്രി
ജീവനക്കാര്‍ക്കുമെതിരെ നടക്കുന്ന
അക്രമസംഭവങ്ങൾ തടയുന്നതിന് എന്തൊക്കെ
നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന്
വിശദമാക്കാമോ;
(ബി) കൂത്തുപറമ്പില്‍
പുതുതായി പ്രവര്‍ത്തനം ആരംഭിച്ച 12
നിലകളുള്ള താലൂക്ക് ആശുപത്രി
കെട്ടിടത്തില്‍ അടിക്കടിയുണ്ടാകുന്ന
സാമൂഹ്യ വിരുദ്ധ അക്രമണങ്ങള്‍
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ എന്നും ആയവ
പരിഹരിക്കുന്നതിന് സ്വീകരിക്കുന്ന
നടപടികൾ എന്തൊക്കെ എന്നും വിശദമാക്കാമോ;
(സി) കാഷ്വാലിറ്റിയില്‍
ഡ്യൂട്ടിയിലുണ്ടായിരുന്ന ഗര്‍ഭിണിയായ
ഡോക്ടറെ ഒരു സംഘം ആക്രമിച്ച് നിലത്ത്
തള്ളിയിട്ടതും ബൈസ്റ്റാൻഡർ അസഭ്യം
പറഞ്ഞതിനെ തുടര്‍ന്ന് വനിതാ
ഫാര്‍മസിസ്റ്റിന് ദേഹാസ്വാസ്ഥ്യം
ഉണ്ടായതും സംബന്ധിച്ച് പരാതി ഉയർന്ന
സാഹചര്യത്തില്‍ ആശുപത്രിക്ക് മതിയായ
സുരക്ഷ ഉറപ്പാക്കുന്നതിന് പോലീസ്
എയ്ഡ്പോസ്റ്റ് സ്ഥാപിക്കുന്ന കാര്യം
സര്‍ക്കാര്‍ പ്രത്യേകം പരിഗണിക്കുമോ;
വിശദമാക്കാമോ?
ശബരിമല
സ്വർണ്ണക്കൊള്ള
323 ശ്രീ.
സി. ആര്‍. മഹേഷ്
ശ്രീ.
എഫ്. രാജ
ശ്രീ.
ദീപക് ജോയ്
ശ്രീ.
കെ. ബിനിമോൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) ശബരിമല
സ്വർണ്ണക്കൊള്ള വിഷയത്തിൽ
കുറ്റക്കാരായവരെയെല്ലാം കണ്ടെത്തി ശിക്ഷ
ഉറപ്പാക്കുന്നതിനാവശ്യമായ നടപടികൾ
സ്വീകരിയ്ക്കുമോ; വ്യക്തമാക്കാമോ;
(ബി) ശബരിമല
സ്വർണ്ണക്കൊള്ള പോലുള്ള ക്രമക്കേടുകൾ
ഭാവിയിൽ ഉണ്ടാവാതിരിക്കാൻ എന്തെല്ലാം
നടപടികൾ സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കാമോ;
(സി) ഈ
വിഷയത്തിൽ വിശ്വാസിസമൂഹത്തിനുള്ള
ആശങ്കകൾ പരിഹരിക്കാനുള്ള നടപടി
സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
പൈവളിഗെ
പോലീസ് സ്റ്റേഷൻ
324 ശ്രീ.
എ. കെ. എം. അഷ്റഫ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) മഞ്ചേശ്വരം
മണ്ഡലത്തിലെ പൈവളിഗെയിൽ പുതിയ പോലീസ്
സ്റ്റേഷൻ ആരംഭിക്കുന്നതുമായി
ബന്ധപ്പെട്ടുള്ള നടപടികളെ കുറിച്ചും
പ്രസ്തുത പോലീസ് സ്റ്റേഷൻ എപ്പോൾ
തുടങ്ങുമെന്നതിനെ കുറിച്ചും
വിശദമാക്കാമോ;
(ബി) ഇതുമായി
ബന്ധപ്പെട്ട് പോലീസ് മേധാവി സർക്കാരിന്
സമർപ്പിച്ച പ്രപ്പോസലിന്റെ പകർപ്പ്
ലഭ്യമാക്കാമോ?
പത്മനാഭ
സ്വാമി ക്ഷേത്രത്തില്‍ ഭക്തര്‍ നല്‍കിയ
സ്വര്‍ണ്ണവും നാണയങ്ങളും കാണാതായതിന്റെ
പാേലീസ് റിപ്പാേര്‍ട്ട്
325 ശ്രീ.
സി. കെ. ഹരീന്ദ്രന്‍
ശ്രീ.
എം. എസ്. അരുണ്‍ കുമാർ
ശ്രീ.
എ. പ്രഭാകരന്‍
പ്രൊഫ.
സി. രവീന്ദ്രനാഥ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) പത്മനാഭ
സ്വാമി ക്ഷേത്രത്തില്‍ ഭക്തര്‍
സംഭാവനയായി നല്‍കിയ സ്വര്‍ണ്ണവും
നാണയങ്ങളും കാണാതായത് സംബന്ധിച്ച
പാേലീസ് റിപ്പാേര്‍ട്ട്
ലഭിച്ചിട്ടുണ്ടാേ; എങ്കിൽ അതിന്മേല്‍
എന്തു നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി) ഇത്തരം
സംഭവങ്ങള്‍ ഭാവിയില്‍ ഉണ്ടാകുന്നത്
തടയുന്നതിനും ക്ഷേത്രത്തിലെ സുരക്ഷ
ഉറപ്പാക്കുന്നതിനും സ്വീകരിക്കുവാൻ
ഉദ്ദേശിക്കുന്ന നടപടികളെ കുറിച്ച്
വ്യക്തമാക്കാമോ?
ശരീര
സൗന്ദര്യമത്സരത്തിലെ വിജയികൾക്ക്
സംസ്ഥാന പോലീസ് വകുപ്പില്‍ നിയമനം
നല്‍കിയത് സംബന്ധിച്ച്
326 ശ്രീ.
മഞ്ഞളാംകുഴി അലി :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) ശരീര
സൗന്ദര്യമത്സരത്തിലെ വിജയികൾക്ക്
സംസ്ഥാന പോലീസ് വകുപ്പില്‍ നിയമനം
നൽകിയിട്ടുണ്ടോ; എങ്കിൽ ഏത്
ചട്ടത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം
നൽകിയിട്ടുള്ളത്; നിലവിലെ ചട്ടങ്ങളിൽ
ഏതെങ്കിലും തരത്തിലുള്ള ഇളവ്
വരുത്തിയിട്ടുണ്ടോ; എങ്കിൽ എന്തിന്റെ
അടിസ്ഥാനത്തിലാണ് ഇളവ്
വരുത്തിയിട്ടുള്ളത്; വ്യക്തമാക്കുമോ;
(ബി) ഇത്തരത്തിൽ
നിയമനം ലഭിച്ചവർ കായിക യോഗ്യതാ
പരീക്ഷകള്‍ എന്തെങ്കിലും
വിജയിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ,
(സി) അന്തർദേശീയ-ദേശീയ
മത്സരങ്ങളിലെ വിജയികളായവർക്ക് പോലും
നിയമനം നൽകാതെ ഇത്തരത്തിൽ നിയമനം
നൽകിയത് ക്രമവിരുദ്ധമാണെന്ന് സർക്കാർ
കരുതുന്നുണ്ടോ; എങ്കിൽ ഇതിനെതിരെ എന്ത്
നടപടിയാണ് സർക്കാർ സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
സ്മാർട്ട്
ട്രാഫിക് മാനേജ്മെന്റ് സംവിധാനം
327 ശ്രീ.
ഫൈസൽ ബാബു :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) കോഴിക്കോട്
നഗരത്തില്‍ ട്രാഫിക് നിയന്ത്രണം
മെച്ചപ്പെടുത്തുന്നതിനായി ആഭ്യന്തര
വകുപ്പ് സ്വീകരിച്ച നടപടികളുടെ
വിശദാംശങ്ങൾ ലഭ്യമാക്കാമോ;
(ബി) കോഴിക്കോട്
നഗരത്തിലെ പ്രധാന ജംഗ്ഷനുകളിൽ സ്മാർട്ട്
ട്രാഫിക് മാനേജ്മെന്റ് സംവിധാനം
നടപ്പിലാക്കുന്നത് പരിഗണനയിലുണ്ടോ;
(സി) കോഴിക്കോട്
സൗത്ത് നിയോജക മണ്ഡലത്തിൽ കമ്മ്യൂണിറ്റി
പോലീസിംഗ് പദ്ധതികളുടെ ഭാഗമായി
നടപ്പിലാക്കിയ പ്രവർത്തനങ്ങൾ
എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
(ഡി) സ്ത്രീകളുടെയും
കുട്ടികളുടെയും സുരക്ഷ
ഉറപ്പാക്കുന്നതിനായി നഗര മേഖലയിൽ
സ്ഥാപിച്ചിട്ടുള്ള സുരക്ഷാ
സംവിധാനങ്ങളുടെ വിശദാംശങ്ങൾ
ലഭ്യമാക്കാമോ; നഗരത്തില്‍
തകരാറിലായിട്ടുള്ള സി.സി.ടി.വി.
സംവിധാനം മെച്ചപ്പെടുത്തുന്നതിനുള്ള
നടപടികൾ സ്വീകരിക്കുമോ?
മണ്ണാര്‍ക്കാട്
ജയില്‍ കെട്ടിട നിര്‍മ്മാണം
328 ശ്രീ.
കെ. പ്രേംകുമാര്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) പാലക്കാട്
ജില്ലയില്‍ ചുറ്റുമതില്‍ നിര്‍മ്മാണം
പൂര്‍ത്തിയായിട്ടുള്ള മണ്ണാര്‍ക്കാട്
ജയിലിന്റെ കെട്ടിട നിര്‍മ്മാണത്തിനുള്ള
തുക സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ടാേ;
ഇല്ലെങ്കില്‍ പ്രസ്തുത കെട്ടിട
നിര്‍മ്മാണത്തിനുള്ള തുക
വകയിരുത്തുന്നതിനാവശ്യമായ നടപടി
സ്വീകരിക്കുമാേ; വിശദ വിവരങ്ങള്‍
ലഭ്യമാക്കാമാേ?
ഓപ്പറേഷന്‍
ഡി ഹണ്ട് പദ്ധതി
329 ശ്രീ.
പി. പി. സുമോദ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) കേരള
പോലീസിന്റെ മയക്ക് മരുന്ന് വിരുദ്ധ
പരിശോധന നടപടിയായ ഓപ്പറേഷന്‍ ഡി ഹണ്ട്-
ലൂടെ നിലവില്‍ എത്ര കേസുകള്‍
രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്; എത്ര പേരെ
കേസുമായി ബന്ധപ്പെട്ട് അറസ്റ്റ്
ചെയ്തിട്ടുണ്ട്; വ്യക്തമാക്കാമോ?
വനിതാ
പോലീസുകാരുടെ എണ്ണം
330 ശ്രീ.
ചാണ്ടി ഉമ്മന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) പോലീസ്
സേനയിൽ പുരുഷ - വനിതാ പൊലീസ് അനുപാതം
നിലവിൽ എത്രയാണെന്ന് വ്യക്തമാക്കാമോ;
(ബി) നിലവിൽ
പല പോലീസ് സ്റ്റേഷനുകളിലും ആവശ്യത്തിന്
വനിതാ പോലീസ് ഇല്ലാത്തതിനാൽ
സ്ത്രീകളുടെയും കുട്ടികളുടെയും
പരാതികളും മറ്റും കാര്യക്ഷമമായി
കൈകാര്യം ചെയ്യുന്നതിന് നേരിടുന്ന
ബുദ്ധിമുട്ടുകൾ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ
പോലീസ് സേനയിലെ വനിതാ പ്രാതിനിധ്യം
ഉയർത്താൻ പ്രത്യേക റിക്രൂട്ട്‌മെന്റ്
നടത്തുമോ;
(സി) സ്ത്രീ
പങ്കാളിത്തമുള്ള വലിയ സമരങ്ങളോ
പ്രതിഷേധങ്ങളോ ഉണ്ടാകുമ്പോൾ ക്രമസമാധാന
പാലനത്തിന് വനിതാ പോലീസുകാർ
അത്യന്താപേക്ഷിതമാണെന്നു കണ്ട് സംസ്ഥാന
പോലീസ് സേനയിൽ വനിതാ പോലീസുകാരുടെ എണ്ണം
വര്‍ദ്ധിപ്പിക്കുന്നതിന് അടിയന്തര നടപടി
സ്വീകരിക്കാമോ?
കരിപ്പൂർ
പോലീസ് സ്റ്റേഷൻ കെട്ടിടനിര്‍മ്മാണം
331 ശ്രീ.
ടി. വി. ഇബ്രാഹിം :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) മലപ്പുറം
ജില്ലയിലെ കരിപ്പൂർ പോലീസ് സ്റ്റേഷൻ
എന്നുമുതലാണ് വാടക കെട്ടിടത്തിൽ
പ്രവർത്തിച്ച് വരുന്നത് എന്ന്
വ്യക്തമാക്കാമോ;
(ബി) പ്രസ്തുത
പോലീസ് സ്റ്റേഷന് സ്വന്തമായി കെട്ടിടം
നിർമിക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
പോലീസ്
വാടകയ്ക്കെടുത്ത ഹെലികോപ്റ്റർ
332 ശ്രീ.
കെ. പ്രേമൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) സംസ്ഥാന
പോലീസ് വകുപ്പിന്റെ ആവശ്യങ്ങള്‍ക്കായി
വാടകയ്ക്കെടുത്ത ഹെലികോപ്റ്റര്‍
മെഡിക്കല്‍ അത്യാഹിത (മെഡിക്കൽ എമർജൻസി)
ആവശ്യങ്ങള്‍ക്കായി ഇതുവരെ എത്ര തവണ
വിനിയോഗിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി) മെഡിക്കല്‍
അത്യാഹിത ആവശ്യങ്ങള്‍ക്കായി
ഹെലികോപ്റ്റര്‍ ഉപയോഗിച്ചതിലൂടെ എത്ര
പേര്‍ക്ക് അടിയന്തര സഹായം ലഭ്യമാക്കാന്‍
കഴിഞ്ഞിട്ടുണ്ട്; വിശദാംശം
ലഭ്യമാക്കാമോ;
(സി) പോലീസ്
പ്രവര്‍ത്തനങ്ങള്‍ക്ക്
അനിവാര്യമായതിനാല്‍ വാടകയ്ക്ക് എടുത്ത
ഹെലികോപ്റ്ററിന്റെ കരാര്‍ തുടരണമെന്ന്
പോലീസ് വകുപ്പ് മേധാവി ശിപാര്‍ശ
ചെയ്തിട്ടുണ്ടോ; ഉണ്ടെങ്കില്‍
എന്തെല്ലാം കാരണങ്ങള്‍
ചൂണ്ടിക്കാട്ടിയാണ് കരാര്‍ തുടരണമെന്ന്
ശിപാര്‍ശ ചെയ്തിട്ടുള്ളത് എന്നത്
സംബന്ധിച്ച വിവരം നല്‍കാമോ?
ആലത്തൂര്‍
പോലീസ് സ്റ്റേഷന് ലഭിച്ച അംഗീകാരങ്ങള്‍
333 ശ്രീ.
ടി. എം. ശശി :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) ആലത്തൂര്‍
നിയോജകമണ്ഡലത്തിലെ ആലത്തൂര്‍ പോലീസ്
സ്റ്റേഷന് കഴിഞ്ഞ അഞ്ച് വര്‍ഷ
കാലയളവിനുള്ളില്‍
ദേശീയതലത്തില്‍/സംസ്ഥാന തലത്തില്‍
ഏതെങ്കിലും അംഗീകാരങ്ങളോ ബഹുമതികളോ
ലഭിച്ചിട്ടുണ്ടോ;
(ബി) ഏതൊക്കെ
മേഖലകളിലെ പ്രവര്‍ത്തന മികവ്
കണക്കിലെടുത്താണ് ഈ പുരസ്കാരങ്ങള്‍
ലഭിച്ചത്;
(സി) കഴിഞ്ഞ
പത്ത് വര്‍ഷക്കാലയളവിനുള്ളില്‍ ഏതൊക്കെ
നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ്
ആലത്തൂര്‍ പോലീസ് സ്റ്റേഷനില്‍
നടന്നിട്ടുള്ളത്; അതിന് ഏതൊക്കെ
പദ്ധതി/ഫണ്ടുകളാണ് ഉപയോഗിച്ചിട്ടുള്ളത്;
(ഡി) കഴിഞ്ഞ
അഞ്ച് വര്‍ഷക്കാലയളവിനുള്ളില്‍
ലഹരിക്കേസുകളായും ആക്രമണക്കേസുകളായും
എത്ര വീതം കേസുകളാണ് ആലത്തൂര്‍
മണ്ഡലത്തിലെ വിവിധ പോലീസ്
സ്റ്റേഷനുകളില്‍ രജിസ്റ്റര്‍
ചെയ്യപ്പെട്ടതെന്ന് വ്യക്തമാക്കുമോ;
വിശദാംശം നല്‍കാമോ?
കേസ്
അന്വേഷണത്തിലെ നിഷ്‍പക്ഷത
334 ശ്രീ.
പി. മമ്മിക്കുട്ടി :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) ഈ
സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു
ശേഷം പല കേസ് അന്വേഷണങ്ങളിലും
പ്രതിപക്ഷത്തോട് പോലീസ് രാഷ്ട്രീയ
ഇടപെടലിന്റെ ഭാഗമായി വെെര്യനിര്യാതന
ബുദ്ധിയോടുകൂടി പെരുമാറുന്നു എന്ന
ആരോപണം ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി) ഭരണകക്ഷിയുമായി
ബന്ധപ്പെട്ട കേസുകളിലും പ്രതിപക്ഷവുമായി
ബന്ധപ്പെട്ട കേസുകളിലും പോലീസിന്റെ
സമീപനം നിഷ്‍പക്ഷമാണ് എന്ന് പറയാന്‍
കഴിയുമോ; വിശദമാക്കാമോ;
(സി) ഈ
സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു
ശേഷം വകുപ്പുതല മേധാവികളായി
നിയമിക്കപ്പെട്ട ഉദ്യോഗസ്ഥരില്‍
ആരെങ്കിലും വിജിലന്‍സ് അന്വേഷണം
നേരിടുന്നുണ്ടോ; വിശദമാക്കാമോ?
ഓപ്പറേഷൻ
കുബേര
335 ശ്രീ.
പാറക്കൽ അബ്‌ദുല്ല :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) സംസ്ഥാനത്ത്
മുൻപ് കൊള്ള പലിശക്കാർക്കെതിരെയുള്ള
'ഓപ്പറേഷൻ കുബേര' വളരെ വിജയകരമായ ഒരു
പദ്ധതിയായിരുന്നു എന്ന റിപ്പോർട്ടുകൾ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി) എങ്കിൽ'ഓപ്പറേഷൻ
കുബേര' വീണ്ടും ആരംഭിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ; വിശദാംശം നൽകുമോ?
ചാവക്കാട്
പോലീസ് സ്റ്റേഷന്‍ കെട്ടിട നിര്‍മ്മാണം
336 ശ്രീ.
എന്‍. കെ. അക്ബര്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) 2024-25
വര്‍ഷത്തെ ബജറ്റില്‍ രണ്ടു കോടി രൂപ
അനുവദിച്ച ചാവക്കാട് പോലീസ് സ്റ്റേഷന്റെ
പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതുമായി
ബന്ധപ്പെട്ട പദ്ധതിയുടെ നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ?
വിനോദസഞ്ചാരികള്‍ക്ക്
നേരെ നടന്ന ആക്രമണം
337 ശ്രീ.
കെ. എന്‍. ബാലഗോപാല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) അടുത്തകാലത്ത്
പൊന്‍മുടിയില്‍ വിനോദസഞ്ചാരികള്‍ക്ക്
നേരെ നടന്ന ആക്രമണം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കില്‍
പ്രസ്തുത സംഭവത്തില്‍ പോലീസ് കേസ്
രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോയെന്നും
നാളിതുവരെ എത്ര പ്രതികളെ അറസ്റ്റ്
ചെയ്തിട്ടുണ്ടെന്നും വ്യക്തമാക്കുമോ;
(ബി) സംസ്ഥാനത്തെ
പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍
ഇത്തരം സംഭവങ്ങള്‍
ആവര്‍ത്തിക്കാതിരിക്കുവാനും
സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാനും
നിലവിലുള്ള പോലീസ് സംവിധാനത്തിന് പുറമെ
ടൂറിസം പോലീസിന്റെ സേവനമോ കൂടുതല്‍
പോലീസ് വിന്യാസമോ ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ;
(സി) പൊന്‍മുടി
ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര
കേന്ദ്രങ്ങളില്‍ സാമൂഹ്യവിരുദ്ധരുടെയും
ലഹരി ഉപയോഗിക്കുന്നവരുടെയും സാന്നിധ്യം
വര്‍ദ്ധിച്ചുവരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത്തരം
സംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ എന്തെല്ലാം
നടപടി സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
ഹോട്ടല്‍
റെയ്ഡ്
338 ശ്രീ.
കെ. എന്‍. ബാലഗോപാല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) കൊച്ചിയിലെ
ചേരാനല്ലൂരിലെ ഒരു ഹോട്ടലില്‍ ജൂൺ
അഞ്ചിന് റെയ്ഡ് നടത്തി എക്സൈസ്
ഉദ്യോഗസ്ഥര്‍ എം.ഡി.എം.എ. പിടികൂടിയ
സംഭവത്തില്‍ സാക്ഷിയായ യുവതി എക്സൈസ്
ഉദ്യോഗസ്ഥര്‍ക്കെതിരെ പോലീസില്‍ പരാതി
നല്‍കിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
(ബി) പ്രസ്തുത
പരാതിയില്‍ പോലീസ് എന്തൊക്കെ
തുടര്‍നടപടികളാണ് സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ?
മുന്‍മുഖ്യമന്ത്രിയുടെ
അംഗരക്ഷകര്‍ക്കെതിരായ പോലീസ് കേസ്
339 ശ്രീ.
കെ. എന്‍. ബാലഗോപാല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) കഴിഞ്ഞ
സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ
അംഗരക്ഷക ഡ്യൂട്ടി ചെയ്തിരുന്ന പോലീസ്
ഉദ്യോഗസ്ഥര്‍ക്കെതിരെ ചുമത്തിയ കേസില്‍
കോടതി മുന്‍കൂര്‍ ജാമ്യം
അനുവദിച്ചിട്ടുണ്ടോ;
(ബി) പ്രസ്തുത
പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ
കേസെടുത്തപ്പോള്‍ ആദ്യം ഏതൊക്കെ
വകുപ്പുകളാണ് ചുമത്തിയത്; പിന്നീട്
ഏതൊക്കെ വകുപ്പുകള്‍
കൂട്ടിച്ചേര്‍ത്തിട്ടുണ്ട്;
(സി) പ്രസ്തുത
കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ
സംഘത്തിനെതിരെ കോടതി എന്തെങ്കിലും
പരാമര്‍ശം നടത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ?
പോലീസ്
സേനയിലെ ക്രിമിനൽസ്വഭാവമുള്ള
ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
340 ശ്രീ.
അൻവർ സാദത്ത്
ശ്രീ.
നീലകണ്ഠൻ
ശ്രീ.
സന്ദീപ് വാര്യർ
ശ്രീ.
ടി .ഒ. മോഹനൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) സംസ്ഥാനത്തെ
പോലീസ് സേനയിൽ ക്രിമിനൽസ്വഭാവമുള്ളവരുടെ
എണ്ണം വർദ്ധിച്ചു വരുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;എങ്കിൽ
വിശദമാക്കുമോ;
(ബി) ക്രിമിനൽസ്വഭാവമുള്ള
ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി
സ്വീകരിയ്ക്കുമോ; വ്യക്തമാക്കാമോ;
(സി) കേരള
പോലീസിനെ കൂടുതൽ കാര്യക്ഷമമാക്കുവാൻ
എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാൻ
ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
പോലീസിലെ
ഗുണ്ടാ-മാഫിയ ബന്ധത്തിലെ അന്വേഷണം
341 ശ്രീ.
പഴകുളം മധു :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) പോലീസ്
ഉദ്യോഗസ്ഥരും ഗുണ്ടാ-ലഹരി മാഫിയകളും
തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള
ആരോപണങ്ങളിൽ അന്വേഷണം നടത്തി നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്നും
അത്തരത്തിലുള്ള എത്ര കേസുകൾ ഈ സർക്കാർ
നിലവിൽ വന്ന ശേഷം എടുത്തിട്ടുണ്ടെന്നും
വിശദമാക്കാമോ;
(ബി) കുറ്റക്കാരായ
ഉദ്യോഗസ്ഥരെ പ്രധാന തസ്തികകളിൽ നിന്ന്
നീക്കം ചെയ്യുന്നതിനും വിജിലൻസ്
ക്ലിയറൻസ് ഉള്ളവരെ മാത്രം ആ
സ്ഥാനങ്ങളിലേക്ക് പരിഗണിക്കുന്നതിനും
നടപടികൾ സ്വീകരിക്കുമോ എന്ന്
വ്യകതമാക്കാമോ;
(സി) പോലീസ്
സേനയുടെ പ്രവർത്തനം
സുതാര്യമാക്കുന്നതിനും കസ്റ്റഡി മർദ്ദനം
പോലുള്ളവ ഒഴിവാക്കുന്നതിനുമായി
നടപ്പിലാക്കി വരുന്ന പദ്ധതികളെ കുറിച്ച്
വിശദമാക്കാമോ?
പാേലീസ്
ഓഫീസര്‍മാരുടെ ട്രാന്‍സ്ഫര്‍
342 ശ്രീ.
കെ. വി. സുമേഷ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) 2026
മെയ് 04 ന് ശേഷം ട്രാന്‍സ്ഫര്‍
നല്‍കിയിട്ടുള്ള പാേലീസ് ഓഫീസര്‍മാരുടെ
എണ്ണം ജില്ല തിരിച്ച് വ്യക്തമാക്കാമാേ;
(ബി) ട്രാന്‍സ്ഫര്‍
അപേക്ഷ നല്‍കിയത് പ്രകാരം, ഭരണപരമായ
സൗകര്യം എന്നിങ്ങനെ തരം തിരിച്ചുള്ള
സ്ഥലംമാറ്റങ്ങളുടെ എണ്ണവും
ലഭ്യമാക്കാമാേ?
പി.എസ്.സി.
മുഖേന പോലീസ് സേനയിലെ നിയമനം
343 ശ്രീ.
യു. ആര്‍. പ്രദീപ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) 2021
- 2026 സര്‍ക്കാര്‍ കാലയളവില്‍ എത്ര
പേരെയാണ് പോലീസ് സേനയിലേയ്ക്ക്
പി.എസ്.സി. മുഖേന നിയമിച്ചത്; ഇതില്‍
സബ് ഇന്‍സ്പെക്ടര്‍, സിവില്‍ പോലീസ്
ആഫീസര്‍, വുമണ്‍ സിവില്‍ പോലീസ് ആഫീസര്‍
എന്നീ തസ്തികകളില്‍ നിയമിച്ചവരുടെ എണ്ണം
കാറ്റഗറി തിരിച്ച് വ്യക്തമാക്കാമോ;
(ബി) നിലവില്‍
പോലീസ് സേനയില്‍ എത്ര ഒഴിവുകള്‍ ഉണ്ട്;
കാറ്റഗറി തിരിച്ച് വ്യക്തമാക്കാമോ;
(സി) ഒഴിഞ്ഞു
കിടക്കുന്ന തസ്തികകളില്‍ നിയമനം
നടത്തുന്നതിന് ത്വരിതഗതിയില്‍ നടപടികള്‍
സ്വീകരിക്കുമോ; ഉണ്ടങ്കില്‍ അതിന്റെ
വിശദാംശം വ്യക്തമാക്കാമോ?
സ്ത്രീപീഡനക്കേസുകളും
പോക്സോ കേസുകളും
344 ശ്രീ.
കുറുക്കോളി മൊയ്തീന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) 2016
മെയ് 1 മുതൽ 2026 ഏപ്രിൽ 30 വരെ
രജിസ്റ്റർ ചെയ്യപ്പെട്ട
സ്ത്രീപീഡനക്കേസുകളുടെയും പോക്സോ
കേസുകളുടെയും എണ്ണം ജില്ലതിരിച്ച്
അറിയിക്കാമോ;
(ബി) 2016
മെയ് 1 മുതൽ 2026 ഏപ്രിൽ 30 വരെ
രജിസ്റ്റർ ചെയ്യപ്പെട്ട സ്ത്രീ പീഡന
കേസുകളിലും പോക്സോ കേസുകളിലും
ശിക്ഷിക്കപ്പെട്ടവരുടെ എണ്ണം
ജില്ലതിരിച്ച് അറിയിക്കാമോ;
(സി) 2016
മെയ് 1 മുതൽ 2026 ഏപ്രിൽ 30 വരെ
രജിസ്റ്റർ ചെയ്യപ്പെട്ട
സ്ത്രീപീഡനക്കേസുകളിലും പോക്സോ
കേസുകളിലും പ്രതികളെ കോടതികൾ വെറുതെ
വിട്ടിട്ടുണ്ടെങ്കിൽ അത് ഏതെല്ലാം
കേസുകൾ ആണെന്ന് വിശദമാക്കാമോ;
(ഡി) 2016
മെയ് 1 മുതൽ 2026 ഏപ്രിൽ 30 വരെ
കൊല്ലപ്പെട്ട സ്ത്രീകളുടെയും
കുട്ടികളുടെയും എണ്ണം എത്രയാണ് എന്ന്
ജില്ലതിരിച്ച് പ്രത്യേകം അറിയിക്കാമോ;
(ഇ) 2016
മെയ് 1 മുതൽ 2026 ഏപ്രിൽ 30 വരെ
ആക്രമണങ്ങൾക്കിരയായ സ്ത്രീകളുടെയും
കുട്ടികളുടെയും എണ്ണം ജില്ലതിരിച്ച്
പ്രത്യേകം അറിയിക്കാമോ;
(എഫ്) 2016
മെയ് 1 മുതൽ 2026 ഏപ്രിൽ 30 വരെ
രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള
പീഡനക്കേസുകൾ, പോക്സോ കേസുകൾ
തുടങ്ങിയവയിൽ പ്രതികളെ കോടതി
കുറ്റവുമുക്തരാക്കിയിട്ടുള്ള കേസുകളിൽ
സർക്കാർ അപ്പീൽ പോകാത്ത കേസുകളുടെ വിവരം
വിശദമാക്കാമോ?
യു
.എ .പി .എ കേസുകൾ
345 ശ്രീ.
വിഷ്ണു മോഹൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) 2017
ജനുവരി 1 മുതൽ 2026 മെയ് 31 വരെ
സംസ്ഥാനത്തു ഓരോവർഷവും എത്ര യു.എ.പി.എ.
കേസുകൾ വീതം രജിസ്റ്റർ
ചെയ്തിട്ടുണ്ടെന്നും അവയുടെ എഫ്.ഐ.ആർ.
നമ്പർ, തീയതി, പോലീസ് സ്റ്റേഷൻ,
വകുപ്പുകൾ എന്നീ വിവരങ്ങൾ ലഭ്യമാക്കാമോ;
(ബി) പ്രസ്തുത
കേസുകളുടെ നിലവിലെ അവസ്ഥ എന്താണെന്നും
ഏതെല്ലാം കേസുകളിൽ കുറ്റപത്രം കോടതിയിൽ
സമർപ്പിച്ചിട്ടുണ്ടെന്നുമുള്ള വിവരങ്ങൾ
ലഭ്യമാക്കാമോ;
(സി) മേല്പറഞ്ഞവയിൽ
ഏതെല്ലാം കേസുകളാണ് റഫർ /ക്ലോസ്
ചെയ്തിട്ടുള്ളതെന്നും ഏതെല്ലാം കേസുകളിൽ
യു.എ.പി.എ വകുപ്പുകൾ കുറവ് ചെയ്ത് മറ്റ്
വകുപ്പുകൾ പ്രകാരം അന്തിമ റിപ്പോർട്ട്
കോടതിയിൽ സമർപ്പിച്ചിട്ടുള്ളതെന്നുമുള്ള
വിവരങ്ങൾ ലഭ്യമാക്കാമോ?
ചങ്ങനാശ്ശേരി
നിയോജകമണ്ഡലത്തിൽ ട്രാഫിക് സിഗ്നലുകൾ
346 ശ്രീ.
വിനു ജോബ് കുഴിമണ്ണിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) ചങ്ങനാശ്ശേരി
നിയോജകമണ്ഡലത്തിൽ കഴിഞ്ഞ അഞ്ച് വർഷം
സംഭവിച്ച അപകടങ്ങളുമായി ബന്ധപ്പെട്ട്
രജിസ്റ്റർ ചെയ്യപ്പെട്ട കേസുകളുടെ
എണ്ണം, അപകടത്തിൽ മരണപ്പെട്ടവരുടെ എണ്ണം
എന്നിവ വ്യക്തമാക്കാമോ;
(ബി) ഈ
നിയോജക മണ്ഡലത്തിൽ പെരുന്ന, കുരിശുമൂട്,
തൃക്കൊടിത്താനം എന്നീ സ്ഥലങ്ങളിൽ
ട്രാഫിക് സിഗ്നലുകൾ
സ്ഥാപിക്കുന്നതിനുള്ള ശിപാർശ ആഭ്യന്തര
വകുപ്പിന്റെ പരിഗണനയിൽ ഉണ്ടോയെന്ന്
വ്യക്തമാക്കാമോ?
റോഡ്
ആക്സിഡന്റ് അനാലിസിസ് റിപ്പോര്‍ട്ട്
347 ശ്രീ.
കെ. എന്‍. ബാലഗോപാല്‍
ശ്രീ.
യു. ആര്‍. പ്രദീപ്
ശ്രീ.
എന്‍. കെ. അക്ബര്‍
ശ്രീ.
ജി. സ്റ്റീഫന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സ്റ്റേറ്റ് ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോ
പ്രസിദ്ധീകരിച്ച 'റോഡ് ആക്സിഡന്റ്
അനാലിസിസ് റിപ്പോര്‍ട്ട്'
ഗവണ്‍മെന്റിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി) പ്രസ്തുത
റിപ്പോര്‍ട്ട് പരിശോധിച്ച് എന്തെല്ലാം
നടപടികളാണ് സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്നത് വിശദമാക്കാമോ?
ട്രാഫിക്
നിയമ ലംഘനങ്ങൾക്ക് പിഴ
348 ശ്രീ.
എന്‍. കെ. അക്ബര്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) 2026
മെയ് 19 മുതൽ ജൂൺ 11 വരെ പോലീസ് എത്ര
വാഹനങ്ങൾക്ക് ട്രാഫിക് നിയമ ലംഘനങ്ങളുടെ
പേരിൽ പിഴ നൽകിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി) ഇവയിൽ
എ. ഐ ക്യാമറ വഴി പിഴ ഈടാക്കിയത്,
ഉദ്യോഗസ്ഥരുടെ ഫോണുകളിലെ ക്യാമറാഫോട്ടോ
പ്രകാരം പിഴ ഈടാക്കിയത്, ഉദ്യോഗസ്ഥർ
നേരിട്ട് പിഴ ഈടാക്കിയത് എന്നിങ്ങനെ ഇനം
തിരിച്ചുള്ള എണ്ണം വ്യക്തമാക്കാമോ;
(സി) ഏതെല്ലാം
കുറ്റങ്ങൾക്കാണ് ഇത്തരത്തിൽ പിഴ
ഈടാക്കിയതെന്നും അവ ഓരോന്നിന്റേയും
എണ്ണവും ഇനം തിരിച്ച് വ്യക്തമാക്കാമോ?
സാമൂഹ്യ
മാധ്യമങ്ങളിലെ പോസ്റ്റുകള്‍ക്കെതിരെ
എടുത്ത കേസുകള്‍
349 ശ്രീ.
കെ. പ്രേമൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) ഈ
സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു
ശേഷം മുഖ്യമന്ത്രിയ്ക്കോ
മന്ത്രിമാര്‍ക്കോ എതിരെ സാമൂഹ്യ
മാധ്യമങ്ങളിലൂടെയോ മറ്റ് നവമാധ്യമ
പ്ലാറ്റ്ഫോമുകളിലൂടെയോ വാര്‍ത്തകള്‍,
ചിത്രങ്ങള്‍, വീഡിയോകള്‍,
കാര്‍ട്ടൂണുകള്‍, പോസ്റ്റുകള്‍
തുടങ്ങിയവ പ്രചരിപ്പിച്ചതുമായി
ബന്ധപ്പെട്ട് കേസുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ; ഉണ്ടെങ്കില്‍
ഇത്തരത്തില്‍ നാളിതുവരെ എത്ര കേസുകള്‍
രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി) ഇതില്‍
പരാതിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍
ചെയ്ത കേസുകള്‍ എത്രയെന്നും പോലീസ്
സ്വമേധയാ എടുത്ത കേസുകള്‍
എത്രയെന്നുമുള്ള ജില്ല തിരിച്ച കണക്ക്
നല്‍കാമോ?
കാഫിർ
സ്ക്രീന്‍ ഷോട്ട് കേസ്
350 ശ്രീ.
പാറക്കൽ അബ്‌ദുല്ല
ശ്രീ.
എം. എ. റസാഖ് മാസ്റ്റർ
ശ്രീ.
പി. കെ. ഫിറോസ്
ശ്രീ.
പി. കെ. നവാസ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) കഴിഞ്ഞ
ലോകസഭാ തെരഞ്ഞെടുപ്പ് സമയത്ത് ഏറെ
വിവാദങ്ങള്‍ക്ക് വഴിവെച്ച കാഫിർ
സ്ക്രീന്‍ ഷോട്ടുമായി ബന്ധപ്പെട്ട
കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ
ചുമതലപ്പെടുത്തിയിട്ടുണ്ടോയെന്നും,
വ്യാജ സ്ക്രീന്‍ഷോട്ട് ആരുടെ പേരിലാണ്
പ്രചരിപ്പിക്കപ്പെട്ടതെന്നതും
വിശദമാക്കാമോ;
(ബി) പ്രസ്തുത
കേസന്വേഷണം നിലവില്‍ ഏത്
ഘട്ടത്തിലാണെന്ന് വിശദമാക്കാമോ?
സൈബര്‍
കുറ്റകൃത്യങ്ങള്‍ തടയുന്നതിന് നടപടി
351 ശ്രീ.
അൻവർ സാദത്ത്
ശ്രീ.
നീലകണ്ഠൻ
ശ്രീ.
സന്ദീപ് വാര്യർ
ശ്രീ.
ടി .ഒ. മോഹനൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) വര്‍ദ്ധിച്ചുവരുന്ന
സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന്
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളത്; സൈബര്‍ മേഖലയില്‍
സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍
തടയുന്നതിന് പ്രത്യേക നടപടികള്‍
സ്വീകരിക്കുമോ;
(ബി) സൈബര്‍
സുരക്ഷ ശക്തിപ്പെടുത്തുന്നതിനും സംസ്ഥാന
പോലീസ് സേനയെ ആധുനികവത്കരിക്കുന്നതിനും
പ്രത്യേക പദ്ധതികള്‍
ആവിഷ്കരിക്കുമോയെന്ന് വിശദമാക്കുമോ;
(സി) സൈബര്‍
കുറ്റകൃത്യങ്ങള്‍ തടയുന്നതിന് ആവശ്യമായ
നിയമപരിഷ്കാരങ്ങള്‍ നടപ്പിലാക്കുമോ;
കുട്ടികളുടെ സുരക്ഷയും സ്വകാര്യതയും
ഉറപ്പാക്കുന്നതിന് സൈബര്‍ പോലീസ്
പ്രത്യേക കര്‍മ്മപദ്ധതി തയ്യാറാക്കുമോ?
ഓൺലൈൻ
തട്ടിപ്പ് തടയാൻ നടപടി
352 ശ്രീ.
സനീഷ്‌കുമാര്‍ ജോസഫ്
ശ്രീ.
രമേഷ് പിഷാരടി
ശ്രീ.
സുമേഷ് അച്ചുതൻ
ശ്രീ.
രാജൻ. ജെ. പല്ലൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) ഓൺലൈൻ
തട്ടിപ്പിന് ഇരയാകുന്നവരെ
സഹായിക്കുന്നതിനായി ഏതെങ്കിലും കർമ്മ
പദ്ധതി നടപ്പിലാക്കാൻ
ഉദ്ദേശിക്കുന്നുണ്ടോയെന്നു
വ്യക്തമാക്കാമോ;
(ബി) പ്രായമായവരും
സ്ത്രീകളും ഓൺലൈൻ തട്ടിപ്പിന്
ഇരകളാകാതിരിക്കുന്നതിനായി ബോധവൽക്കരണം
ഉൾപ്പെടെയുള്ള പദ്ധതികൾ
ആവിഷ്‌കരിക്കുമോ; വിശദമാക്കുമോ;
(സി) വിദേശത്തു
നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും
നിയന്ത്രിക്കുന്ന ഇത്തരം ക്രിമിനൽ
ശൃംഖലകളെ ഇല്ലാതാക്കുവാൻ സംയോജിത
നടപടികൾ സ്വീകരിക്കുമോ; വിശദമാക്കുമോ?
ഓൺലൈൻ
ലോൺ ആപ്പുകൾ
353
ഡോ. മാത്യു കുഴൽനാടൻ
ശ്രീ.
നാട്ടകം സുരേഷ്
ശ്രീ.
സിറിയക് തോമസ്
ശ്രീ.
റോണി. കെ. ബേബി :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) ഓൺലൈൻ
ലോൺ ആപ്പുകൾ, കൃത്രിമ ലിങ്കുകൾ എന്നിവ
ഉപയോഗിച്ച് സംസ്ഥാനത്ത് സൈബർ സാമ്പത്തിക
തട്ടിപ്പുകൾ വർദ്ധിച്ചുവരുന്നത് തടയാൻ
പ്രത്യേക സംവിധാനം ഏർപ്പെടുത്തുമോയെന്ന്
വ്യക്തമാക്കുമോ;
(ബി) ഇത്തരം
തട്ടിപ്പുകൾക്ക് ഇരയാകുന്നവർക്ക് പണം
നഷ്ടപ്പെട്ട് ഗോൾഡൻ അവറിനുള്ളിൽ സഹായം
ലഭ്യമാക്കാൻ ഹെൽപ്പ്‌ലൈൻ
സംവിധാനത്തിന്റെ പ്രവർത്തനം
കാര്യക്ഷമമാക്കാൻ നടപടി
സ്വീകരിയ്ക്കുമോ;
(സി) ആർട്ടിഫിഷ്യൽ
ഇന്റലിജൻസ് സാങ്കേതികവിദ്യ
ഉപയോഗിച്ചുള്ള ഡീപ്പ് ഫേക്ക്
തട്ടിപ്പുകൾ, വോയ്സ് ക്ലോണിംഗ് എന്നിവ
തടയുന്നതിനായി സാങ്കേതിക സജ്ജീകരണങ്ങൾ
നൽകി സൈബർ പൊലീസിനെ
ശാക്തീകരിയ്ക്കുമോയെന്ന്
വ്യക്തമാക്കുമോ?
പൈവളിഗെയിൽ
പുതിയ പോലീസ് സ്റ്റേഷൻ ആരംഭിക്കുന്നത്
354 ശ്രീ.
എ. കെ. എം. അഷ്റഫ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) മഞ്ചേശ്വരം
മണ്ഡലത്തിലെ പൈവളിഗെയിൽ പുതിയ പോലീസ്
സ്റ്റേഷൻ ആരംഭിക്കുന്നതിനുള്ള നടപടികൾ
ഏത് വരെയായി എന്ന് വിശദമാക്കാമോ; ഇത്
സംബന്ധിച്ച് പോലീസ് മേധാവി സമർപ്പിച്ച
പ്രപ്പോസലിന്റെ പകർപ്പ് ലഭ്യമാക്കാമോ;
(ബി) പ്രസ്തുത
പോലീസ് സ്റ്റേഷൻ എപ്പോൾ
പ്രവര്‍ത്തനമാരംഭിക്കുമെന്ന്
വിശദമാക്കാമോ;
എടക്കര
പോലീസ് സ്റ്റേഷന്റെ നിർമ്മാണം
355 ശ്രീ.
ആര്യാടന്‍ ഷൗക്കത്ത് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) എടക്കര
പോലീസ് സ്റ്റേഷന് വേണ്ടി സൗജന്യമായി
ലഭിച്ച സ്ഥലം തരംമാറ്റി കിട്ടിയിട്ടും
പോലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ
നിർമ്മാണപ്രവൃത്തി ഇനിയും
ആരംഭിക്കാത്തത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ?
(ബി) ഈ
സ്ഥലത്ത് പോലീസ് സ്റ്റേഷന്‍
കെട്ടിടത്തിന്റെ നിർമ്മാണപ്രവൃത്തി
എന്നത്തേക്ക് ആരംഭിക്കുവാൻ
സാധിക്കുമെന്ന് വിശദമാക്കാമോ?
മങ്കട
പോലീസ് സ്റ്റേഷന് കെട്ടിടം
നിര്‍മ്മിക്കുന്ന പ്രവൃത്തി
356 ശ്രീ.
മഞ്ഞളാംകുഴി അലി :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) മങ്കട
പോലീസ് സ്റ്റേഷന്‍ കെട്ടിട നിര്‍മ്മാണ
പ്രവൃത്തിയുടെ നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ;
(ബി) മങ്കട
പഞ്ചായത്ത് ഭരണസമിതി യോഗ
തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മങ്കട
വില്ലേജിൽ കടന്നമണ്ണ അംശം ദേശത്ത്
വെറ്റിനറി ഡിസ്പെൻസറി സ്ഥിതി ചെയ്യുന്ന
മൃഗസംരക്ഷണ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള
സ്ഥലം വിട്ടു കിട്ടുന്നതിന് ആഭ്യന്തര
വകുപ്പ് എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ; സ്ഥലം വിട്ടു
കിട്ടാന്‍ സാധ്യതയില്ലായെന്ന്
അറിയിച്ചിട്ടുണ്ടോ; എങ്കില്‍ മറ്റ്
സ്ഥലം കണ്ടെത്താന്‍ സ്വീകരിച്ച
നടപടിയുടെ വിശദാംശം ലഭ്യമാക്കാമോ;
(സി) പ്രസ്തുത
പ്രവൃത്തി സമയബന്ധിതമായി
നടപ്പിലാക്കുന്നതിന് ആവശ്യമായ നടപടി
സ്വീകരിക്കുമോ?
അടിവാരം
പോലീസ് എയ്ഡ്പോസ്റ്റ് പോലീസ്
സ്റ്റേഷനായി ഉയര്‍ത്താനുള്ള നടപടി
357 ശ്രീ.
സി. കെ. കാസിം :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) കോഴിക്കോട്
ജില്ലയില്‍ അടിവാരം പോലീസ് എയ്ഡ്
പോസ്റ്റ് പോലീസ് സ്റ്റേഷനായി
ഉയര്‍ത്താനുള്ള പ്രൊപ്പോസല്‍
നിലവിലുണ്ടോ;
(ബി) വയനാട്ടിലേക്കുള്ള
പ്രവേശന കവാടമായ അടിവാരത്ത് പോലീസ്
സ്റ്റേഷന്‍ സ്ഥാപിക്കുന്നതിനു വേണ്ടി
തിരുവമ്പാടി പോലീസ് സ്റ്റേഷന്‍
പരിധിയില്‍ നിന്നും കുറച്ച് സ്ഥലവും
താമരശ്ശേരി പോലീസ് സ്റ്റേഷന്‍
പരിധിയില്‍ നിന്നും കുറച്ച് സ്ഥലങ്ങളും
ഉള്‍പ്പെടുത്തി അടിവാരത്ത് ഒരു പുതിയ
പോലീസ് സ്റ്റേഷന്‍ ആരംഭിക്കാന്‍ നടപടി
സ്വീകരിക്കുമോ?
വടക്കഞ്ചേരി
സ്മാർട്ട് പോലീസ് സ്റ്റേഷന്‍
358 ശ്രീ.
പി. പി. സുമോദ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) 2025-26
പ്ലാന്‍ ഫണ്ടില്‍ നിന്നും 34.26 ലക്ഷം
വിനിയോഗിച്ച് വടക്കഞ്ചേരി പോലീസ്
സ്റ്റേഷൻ സ്മാർട്ട് പോലീസ് സ്റ്റേഷനായി
ഉയർത്തുന്ന പ്രവൃത്തിയുടെ പുരോഗതി
നിലവില്‍ ഏത് ഘട്ടത്തിലാണ് ; ഏതെല്ലാം
പ്രവൃത്തികളാണ് പൂർത്തീകരിച്ചിട്ടുള്ളത്
വ്യക്തമാക്കാമോ?
പെരുമ്പിലാവ്
പോലീസ് സ്റ്റേഷൻ
359 ശ്രീ.
എ. സി. മൊയ്തീന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) കുന്നംകുളം
മണ്ഡലത്തിലെ പെരുമ്പിലാവ് ആസ്ഥാനമാക്കി
പുതിയൊരു പോലീസ് സ്റ്റേഷൻ
ആരംഭിക്കണമെന്ന ആവശ്യം സർക്കാരിന്റെ
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
(ബി) എങ്കിൽ
പോലീസ് സ്റ്റേഷൻ ആരംഭിക്കാൻ നടപടി
സ്വീകരിക്കുമോ?
വടകര
കോസ്റ്റൽ പോലീസ് സ്റ്റേഷന്‍
360 ശ്രീമതി
കെ. കെ. രമ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) വടകരയിലെ
കോസ്റ്റൽ പോലീസ് സ്റ്റേഷനിൽ ആകെ എത്ര
തസ്തികകളാണ് നിലവിലുള്ളതെന്നും ഇതിൽ
എത്ര തസ്തികകളിലാണ് സ്ഥിരം ജീവനക്കാരെ
നിയമിച്ചിട്ടുള്ളതെന്നും വിശദമാക്കാമോ;
(ബി) കടലിൽ
അപകടത്തിൽ പെടുന്ന ആളുകളെ
രക്ഷിക്കുന്നതിനായി എന്തൊക്കെ
ഉപകരണങ്ങളാണ് വടകര കോസ്റ്റൽ പോലീസ്
സ്റ്റേഷനിൽ ലഭ്യമാക്കിയിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(സി) കോസ്റ്റൽ
പോലീസിന്റെ പ്രവര്‍ത്തനങ്ങൾ
കാര്യക്ഷമമാക്കുന്നതിനായി കൂടുതൽ
ജീവനക്കാരെ നിയമിക്കുന്നതിനും കൂടുതല്‍
കാര്യക്ഷമമായ ജീവൻ രക്ഷാ ഉപകരണങ്ങൾ
ലഭ്യമാക്കുന്നതിനും സർക്കാർ നടപടി
സ്വീകരിക്കുമോ വിശദമാക്കാമോ?
മാരായമുട്ടം
പോലീസ് സ്റ്റേഷന്‍ കെട്ടിട നിര്‍മ്മാണം
361 ശ്രീ.
സി. കെ. ഹരീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) മാരായമുട്ടം
പോലീസ് സ്റ്റേഷന്‍ നിലവില്‍ വാടക
കെട്ടിടത്തിലാണോ പ്രവര്‍ത്തിച്ചു
വരുന്നത് ; എങ്കില്‍ പുതിയ സ്ഥിരം
മന്ദിരം നിര്‍മ്മിച്ച് പ്രവര്‍ത്തന
സജ്ജമാക്കുന്നതിനായി എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി) പാറശ്ശാല
നിയോജക മണ്ഡലത്തിലെ അമ്പൂരി,
ധനുവച്ചപുരം പ്രദേശങ്ങളില്‍ ജനസുരക്ഷയും
നിയമ സമാധാന പരിപാലനവും
ശക്തിപ്പെടുത്തുന്നതിനായി പോലീസ് എയ്ഡ്
പോസ്റ്റുകള്‍ സ്ഥാപിക്കണമെന്ന ആവശ്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍
ഇതു സംബന്ധിച്ച് സ്വീകരിച്ച നടപടികളും
തുടര്‍ നടപടികളും എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(സി) പാറശ്ശാല
നിയോജക മണ്ഡലത്തിലെ അതിര്‍ത്തി
പ്രദേശങ്ങളിലും ഗ്രാമീണ മേഖലകളിലും
സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍,
ലഹരി വസ്തു കടത്ത്, രാത്രികാല സുരക്ഷാ
പ്രശ്നങ്ങള്‍ എന്നിവ
നിയന്ത്രിക്കുന്നതിനായി പോലീസ്
പട്രോളിംഗ് ശക്തിപ്പെടുത്തുന്നതിനും
ആവശ്യമായ അധിക പോലീസ് സേനയും വാഹന
സൗകര്യങ്ങളും അനുവദിക്കുന്നതിനും
സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ;
വിശദാംശങ്ങള്‍ അറിയിക്കാമോ;
(ഡി) പാറശ്ശാല
നിയോജക മണ്ഡലത്തിലെ ജനസാന്ദ്രതയും ഗതാഗത
സാന്ദ്രതയും കൂടുതലുള്ള പ്രദേശങ്ങളില്‍
പൊതു സുരക്ഷ ഉറപ്പാക്കുന്നതിനായി
സി.സി.ടി.വി. നിരീക്ഷണ സംവിധാനം
വ്യാപിപ്പിക്കുന്നതിനും സംസ്ഥാനതല
പദ്ധതികളില്‍ ഉള്‍പ്പെടുത്തി പ്രത്യേക
നടപടി സ്വീകരിക്കുന്നതിനും സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങള്‍
അറിയിക്കാമോ?
മുണ്ടക്കയം
പോലീസ് സ്റ്റേഷൻ നിർമ്മാണം
362 ശ്രീ.
സെബാസ്റ്റ്യൻ. എം. ജെ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) മുണ്ടക്കയം
പോലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ
നിർമ്മാണ പുരോഗതി വ്യക്തമാക്കാമോ;
(ബി) നിർമ്മാണം
എന്നത്തേക്ക് പൂർത്തീകരിക്കാൻ
സാധിക്കുമെന്ന് വിശദമാക്കാമോ?
ഓപ്പറേഷൻ
തൂഫാൻ
363 ശ്രീ.
നജീബ് കാന്തപുരം :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) സംസ്ഥാനത്തെ
ലഹരിമാഫിയാ ശൃംഖലകളെയും വിതരണ
ശൃംഖലകളെയും പൂർണ്ണമായും
ഇല്ലാതാക്കുന്നതിനായി ആഭ്യന്തര വകുപ്പ്
ആരംഭിച്ച 'ഓപ്പറേഷൻ തൂഫാൻ' എന്ന
പേരിലുള്ള സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി
ഇതുവരെ കൈവരിച്ച പുരോഗതിയും അറസ്റ്റ്
ഉൾപ്പെടെയുള്ള എൻഫോഴ്സ്മെന്റ്
വിവരങ്ങളും വ്യക്തമാക്കാമോ;
(ബി) ഈ
സ്പെഷ്യൽ ഡ്രൈവ് ആരംഭിച്ച് നാളിതുവരെ
സംസ്ഥാനത്തുടനീളം എത്ര കേസുകൾ രജിസ്റ്റർ
ചെയ്തെന്നും ഇതിലൂടെ പിടിച്ചെടുത്ത
എം.ഡി.എം.എ., കഞ്ചാവ്, ഹാഷിഷ് ഓയിൽ
തുടങ്ങിയ മാരക ലഹരിവസ്തുക്കളുടെ അളവ്
എത്രയെന്നും വിശദമാക്കാമോ;
(സി) കേരളത്തിലേക്ക്
ലഹരിമരുന്നുകൾ എത്തിക്കുന്ന
അന്തർസംസ്ഥാന ശൃംഖലകളെയും ലഹരി ഉത്പാദന
കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് കേന്ദ്ര
ഏജൻസികളായ ഇ. ഡി., ഡി. ആര്‍. ഐ.
എന്നിവയുടെ സഹകരണത്തോടെ മറ്റ്
സംസ്ഥാനങ്ങളിലേക്ക് അന്വേഷണം
വ്യാപിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ;
(ഡി) ലഹരി
വിപണനത്തെക്കുറിച്ചുള്ള വിവരങ്ങൾ
പൊതുജനങ്ങൾക്ക് രഹസ്യമായി കൈമാറാൻ
സജ്ജമാക്കിയ ഡിജിറ്റൽ സർവൈലൻസ്
സംവിധാനങ്ങളുടെയും (വാട്സാപ്പ്
ചാറ്റ്ബോട്ടുകൾ, മൊബൈൽ ആപ്പുകൾ)
ഹെൽപ്പ്‌ലൈൻ നമ്പറുകളുടെയും വിനിയോഗം
എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കാമോ?
ഓപ്പറേഷൻ
തൂഫാൻ
364 ശ്രീ.
നജീബ് കാന്തപുരം :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) ഓപ്പറേഷൻ
തൂഫാൻ കേവലം ഒരു പോലീസ് ഡ്രൈവ്
എന്നതിനപ്പുറം എക്സൈസ്, വിദ്യാഭ്യാസം,
തദ്ദേശ സ്വയംഭരണം, ആരോഗ്യം എന്നീ
വകുപ്പുകളെ കൂട്ടിയോജിപ്പിച്ച്
നടപ്പിലാക്കുന്ന ഒരു സംയുക്ത
ദൗത്യമാണെന്നിരിക്കെ, ഇതിന്റെ സുഗമമായ
നടത്തിപ്പിനായി സ്വീകരിച്ചിട്ടുള്ള
നയപരമായ ഏകോപനങ്ങൾ എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(ബി) വിദ്യാലയങ്ങളും
കോളേജുകളും കേന്ദ്രീകരിച്ച്
വിദ്യാർത്ഥികളെ ലഹരിവിരുദ്ധ
പ്രചാരകരാക്കി മാറ്റുന്നതിനായി
പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്ന്
രൂപീകരിച്ച തൂഫാൻ വാരിയേഴ്സ് പദ്ധതിയുടെ
ഘടനയും ലക്ഷ്യങ്ങളും എന്തെല്ലാമാണെന്ന്
അറിയിക്കാമോ;
(സി) ലഹരിക്ക്
അടിമപ്പെട്ടവരെ
പുനരധിവസിപ്പിക്കുന്നതിനായി ആരോഗ്യ
വകുപ്പിന്റെ സഹകരണത്തോടെ മെഡിക്കൽ
കോളേജുകൾ മുതൽ പ്രൈമറി ഹെൽത്ത്
സെന്ററുകൾ വരെയുള്ളവ ഉൾപ്പെടുത്തി
നടപ്പിലാക്കുന്ന തൂഫാൻ കെയർ പദ്ധതിയുടെ
പ്രവർത്തനങ്ങൾ വിശദമാക്കാമോ;
(ഡി) ലഹരി
വസ്തുക്കൾ കടത്തുന്നവരുടെ വസ്‌തുവകകളും
വാഹനങ്ങളും കണ്ടുകെട്ടുന്നതിനും ഈ
ദൗത്യത്തിൽ അനാസ്ഥ കാണിക്കുന്ന
ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി
സ്വീകരിക്കുന്നതിനും ആഭ്യന്തര വകുപ്പ്
നൽകിയിട്ടുള്ള പ്രത്യേക നിർദ്ദേശങ്ങൾ
എന്തൊക്കെയാണെന്ന് വിശദമാക്കാമോ?
കേന്ദ്ര
പദ്ധതികൾ പ്രകാരം ആഭ്യന്തര വകുപ്പിന്
ലഭിച്ച തുക
365 ശ്രീ.
രാജീവ് ചന്ദ്രശേഖർ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) കഴിഞ്ഞ
പത്തുവർഷത്തിനിടയിൽ കേന്ദ്ര പദ്ധതികൾ
പ്രകാരം ആഭ്യന്തര വകുപ്പിന് ലഭിച്ച
തുകയുടെ കണക്ക് ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത പദ്ധതികളുടെ പേര്, അനുവദിച്ച
തുക, നിലവിലെ പ്രവർത്തന പുരോഗതി എന്നിവ
അറിയിക്കുമോ ?
ശബരിമല
സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട
കേസുകള്‍
366 ശ്രീ.
വി. മുരളീധരൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) ശബരിമല
സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട്
പ്രതിഷേധിച്ചവർക്കെതിരെ എത്ര കേസുകൾ
സംസ്ഥാനത്തൊട്ടാകെ രജിസ്റ്റർ
ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
(ബി) ശബരിമല
സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ
പ്രതിഷേധങ്ങൾ ഭക്തരുടെ
വികാരപ്രകടനത്തിന്റെ ഭാഗമാണെന്ന്
കരുതുന്നുണ്ടോ; ഉണ്ടെങ്കിൽ
പ്രതിഷേധിച്ചവർക്കെതിരെ പോലീസ്
രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകൾ
പിൻവലിക്കുവാൻ നടപടി
സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
ചങ്ങനാശ്ശേരി
നിയോജകമണ്ഡലത്തിൽ പോലീസ് എയ്ഡ് പോസ്റ്റ്
367 ശ്രീ.
വിനു ജോബ് കുഴിമണ്ണിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) ചങ്ങനാശ്ശേരി
നിയോജകമണ്ഡലത്തിൽ താമസിക്കുന്ന അതിഥി
തൊഴിലാളികളുടെ കണക്ക് ലഭ്യമാണോ; എങ്കിൽ
പ്രസ്തുത വിവരം അറിയിക്കുമോ;
(ബി) ചങ്ങനാശ്ശേരി
നിയോജകമണ്ഡലത്തിൽ അതിഥി തൊഴിലാളികൾ
കൂടുതലായി താമസിക്കുന്ന പായിപ്പാട്
പഞ്ചായത്തിൽ ഒരു പോലീസ് എയ്ഡ് പോസ്റ്റ്
സ്ഥാപിക്കാനുള്ള നിർദേശം പരിഗണനയിൽ
ഉണ്ടോ?
സംസ്ഥാനത്തുണ്ടായ
ആത്മഹത്യകൾ
368 ശ്രീ.
കുറുക്കോളി മൊയ്തീന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) കഴിഞ്ഞ
10 വർഷം സംസ്ഥാനത്തുണ്ടായ ആത്മഹത്യകളുടെ
എണ്ണം വർഷം തിരിച്ചും ജില്ല തിരിച്ചും
ലഭ്യമാക്കാമോ;
(ബി) സംസ്ഥാനത്ത്
കഴിഞ്ഞ 10 വർഷം ആത്മഹത്യ ചെയ്ത
പുരുഷന്മാർ,സ്ത്രീകൾ,ട്രാൻസ് ജെൻഡർമാർ
എന്നിവരുടെ എണ്ണം, 18 വയസ്സിൽ
താഴെയുള്ളവർ, 18നും 30 നും ഇടയിൽ
പ്രായമുള്ളവർ, 30നും 50 നും ഇടയിൽ
പ്രായമുള്ളവർ, 50 വയസ്സിനു മുകളിൽ
പ്രായമുള്ളവർ എന്നിങ്ങനെ തരം തിരിച്ച്
ലഭ്യമാക്കാമോ;
(സി) സംസ്ഥാനത്ത്
കഴിഞ്ഞ 10 വർഷക്കാലയളവിൽ ആത്മഹത്യ
ചെയ്തവരുടെ എണ്ണം അവർ ഏർപ്പെട്ടിരുന്ന
തൊഴിൽമേഖല തിരിച്ചു ലഭ്യമാക്കാമോ;
(ഡി) ആത്മഹത്യകൾ
തടയുന്നതിന് കഴിഞ്ഞ പത്ത് വർഷക്കാലയളവിൽ
സർക്കാർ സ്വീകരിച്ചിരുന്ന നടപടികൾ
എന്തൊക്കെയായിരുന്നു എന്നും അതിലൂടെ
ആത്മഹത്യ നിരക്ക് നിയന്ത്രിക്കാൻ
സാധിച്ചിരുന്നുവോ എന്നും
വ്യക്തമാക്കാമോ;
(ഇ) ആത്മഹത്യകൾ
തടയുന്നതിന് എന്തൊക്കെ മാർഗ്ഗങ്ങൾ
പുതുതായി സ്വീകരിക്കുമെന്ന്
അറിയിക്കാമോ;
(എഫ്) കഴിഞ്ഞ
10 വർഷക്കാലയളവിൽ മാതാപിതാക്കൾ ആത്മഹത്യ
ചെയ്തത് മൂലം അനാഥരായ 18 വയസ്സിൽ
താഴെയുള്ള കുട്ടികളുടെ എണ്ണം എത്രയാണ്
എന്ന് ജില്ല തിരിച്ചു ലഭ്യമാക്കാമോ;
(ജി) മാതാപിതാക്കൾ
ആത്മഹത്യ ചെയ്തത് മൂലം അനാഥരായ
പതിനെട്ട് വയസ്സിൽ താഴെയുള്ള
കുട്ടികൾക്ക് കഴിഞ്ഞ 10 വർഷക്കാലയളവിൽ
സർക്കാർ നൽകിയിട്ടുള്ള സഹായവും
പിന്തുണയും എന്തെല്ലാമായിരുന്നു എന്നും
അതിന്റെ ഗുണഭോക്താക്കൾ എത്ര
പേരായിരുന്നു എന്നും ജില്ല തിരിച്ച്
അറിയിക്കാമോ?
ശബരിമല
യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ചാർജ്
ചെയ്ത കേസുകൾ
369 ശ്രീ.
പഴകുളം മധു :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) ശബരിമല
യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട
നാമജപഘോഷയാത്രയിൽ പങ്കെടുത്തതിന്
അന്യായമായി ചാർജ് ചെയ്ത എത്ര കേസുകൾ
എടുത്തിട്ടുണ്ട്;
(ബി) നാമജപഘോഷയാത്രയിൽ
പങ്കെടുത്ത എത്ര പേർക്കെതിരെ കേസുകൾ
ചാർജ് ചെയ്തിട്ടുണ്ട്;
(സി) നാമജപഘോഷയാത്രയുമായി
ബന്ധപ്പെട്ട അന്യായമായി ചാർജ് ചെയ്ത
കേസുകൾ പിൻവലിക്കുന്നത് സർക്കാരിന്റെ
പരിഗണനയിൽ ഉണ്ടോ; എന്തൊക്കെ നടപടികൾ
സ്വീകരിച്ചുവരുന്നുവെന്ന്
വ്യക്തമാക്കാമോ?
ഓപ്പറേഷൻ
തൂഫാൻ
370 ശ്രീ.
തോമസ് ഉണ്ണിയാടൻ
ശ്രീ.
വർഗ്ഗീസ് മാമ്മൻ
ശ്രീ.
റെജി ചെറിയാൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) ആഭ്യന്തരവകുപ്പിന്റെ
നേതൃത്വത്തിലുള്ള ഓപ്പറേഷൻ തൂഫാൻ
ദൗത്യത്തിന്റെ ഇതുവരെയുള്ള ഫലപ്രാപ്തി
വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
(ബി) പ്രസ്തുത
ലഹരി നിര്‍വ്യാപന ദൗത്യത്തിൽ
വിദ്യാലയങ്ങളെ ഭാഗഭാക്കാക്കാന്‍ നടപടികൾ
സ്വീകരിച്ചിട്ടുണ്ടോയെന്നു
വ്യക്തമാക്കാമോ;
(സി) ഇതര
സംസ്ഥാനങ്ങളിൽ നിന്നുള്ള ലഹരിക്കടത്ത്
വിജയകരമായി ചെറുക്കാൻ പ്രസ്തുത ദൗത്യം
മൂലം സാധിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ഡി) ട്രെയിനുകൾ
വഴിയുള്ള ലഹരിക്കടത്ത് തടയാൻ
ആഭ്യന്തരവകുപ്പിന് കീഴിൽ സ്ഥിരം
സംവിധാനം ഏർപ്പെടുത്തുന്നത്
പരിഗണനയിലുണ്ടോ; വിശദമാക്കാമോ;
(ഇ) സംസ്ഥാനാന്തര-രാജ്യാന്തര
ലഹരിക്കടത്തിന്റെ ഉറവിടങ്ങൾ
കണ്ടെത്തുവാൻ സാധിച്ചിട്ടുണ്ടോയെന്നും
ഇതിനായി ഇതര സംസ്ഥാന, ദേശീയ അന്വേഷണ
ഏജൻസികളുടെ സഹായം
ലഭിക്കുന്നുണ്ടോയെന്നും വിശദമാക്കാമോ?
ഓപ്പറേഷൻ
കുബേര 2.0
371 ശ്രീ.
പഴകുളം മധു :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) ഈ
സർക്കാർ നിലവിൽ വന്ന ശേഷം കേരള മണി
ലെൻഡേഴ്‍സ് ആക്ടിന്റെ 13, 17, 18 എന്നീ
വകുപ്പുകൾ പ്രകാരം എത്ര കേസുകൾ
എടുത്തിട്ടുണ്ടെന്ന് വിശദമാക്കാമോ;
(ബി) കേരള
മണി ലെൻഡേഴ്‍സ് ആക്ട് പ്രകാരം രജിസ്റ്റർ
ചെയ്യപ്പെടുന്ന കേസുകളുടെ അന്വേഷണത്തിന്
പ്രത്യേക സ്‌ക്വാഡുകൾ
രൂപീകരിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(സി) കേരളത്തിലെ
ബ്ലേഡ് മാഫിയക്കെതിരെ ഓപ്പറേഷൻ കുബേര
2.0 ആരംഭിക്കുമോയെന്നു വ്യക്തമാക്കാമോ?
പൊതു
താല്‍പര്യമുള്ള അന്വേഷണ
റിപ്പോര്‍ട്ടുകള്‍ വിവരാവകാശ
നിയമപ്രകാരം നല്‍കുന്നതിനുള്ള
വിലക്കുകള്‍
372 ശ്രീ.
സി. കെ. കാസിം :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) പൊതു
താല്‍പര്യമുള്ള അന്വേഷണ
റിപ്പോര്‍ട്ടുകള്‍ (ഉദാ. തൃശ്ശൂര്‍
പൂരം) വിവരാവകാശ നിയമപ്രകാരം
നല്‍കുന്നതിന് വിലക്കുകളോ
നിയന്ത്രണങ്ങളോ
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി) ക്രൈം
റിക്കോര്‍ഡ്സ് ബ്യൂറോയില്‍ നിന്നുള്ള
വിവരങ്ങള്‍ നല്‍കുന്നതിന് നിലവില്‍
വിലക്കുണ്ടോ; ഉണ്ടെങ്കില്‍ ഈ
വിലക്കുകള്‍ നീക്കം ചെയ്യുന്ന കാര്യം
ആലോചനയിലുണ്ടോ; വിശദമാക്കാമോ?
വിജിലന്‍സ്
ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ വിഭാഗങ്ങളെ
വിവരാവകാശ നിയമത്തിന്റെ പരിധിയില്‍
നിന്ന് ഒഴിവാക്കിയ നിര്‍ദ്ദേശങ്ങള്
373 ശ്രീ.
സി. കെ. കാസിം :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) വിജിലന്‍സ്
ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ
ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികളെ
വിവരാവകാശ നിയമത്തിന്റെ പരിധിയില്‍
നിന്ന് പൂര്‍ണ്ണമായോ ഭാഗികമായോ
ഒഴിവാക്കാനോ നിയന്ത്രിക്കാനോ ഉള്ള
എന്തെങ്കിലും നിര്‍ദ്ദേശങ്ങളോ
ശിപാര്‍ശകളോ പരിഗണനയിലുണ്ടോ; എങ്കില്‍
അതിന്റെ നിലവിലെ സ്ഥിതി എന്താണെന്ന്
വിശദമാക്കാമോ;
(ബി) ക്രൈം
ബ്രാഞ്ച്, സ്പെഷ്യല്‍ ബ്രാഞ്ച്
വിഭാഗങ്ങളെ നേരത്തെ വിവരാവകാശ
പരിധിയില്‍ നിന്ന്
ഒഴിവാക്കിയതായിട്ടുള്ള സാഹചര്യത്തില്‍
അഴിമതി തടയുന്നതിനുള്ള വിജിലന്‍സ്
വിഭാഗത്തിന്റെ വിവരങ്ങള്‍ക്ക്
നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് അഴിമതി
വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ സുതാര്യതയെ
ബാധിക്കില്ലേ; വിശദമാക്കാമോ?
അഴിമതി
നിർമ്മാർജ്ജനത്തിനുള്ള സമഗ്ര കര്‍മ്മ
പദ്ധതി
374 ശ്രീ.
ടി. വി. ഇബ്രാഹിം
ശ്രീ.
കുറുക്കോളി മൊയ്തീന്‍
ശ്രീ.
നജീബ് കാന്തപുരം :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) സര്‍ക്കാര്‍
ഓഫീസുകളില്‍ ഉള്‍പ്പെടെയുള്ള അഴിമതി
പൂര്‍ണ്ണമായും ഇല്ലായ്മ ചെയ്യാനുള്ള
സമഗ്ര കര്‍മ്മ പദ്ധതി തയ്യാറാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
(ബി) അഴിമതി
വിമുക്ത കേരളം എന്ന ലക്ഷ്യം
നിറവേറ്റുന്നതിനായി വിജിലന്‍സ്
വകുപ്പില്‍ എന്തെല്ലാം മാറ്റങ്ങള്‍
വരുത്താനാണ് ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കാമോ;
(സി) വിജിലന്‍സ്
വകുപ്പിലെ ജീവനക്കാരുടെയും
വാഹനങ്ങളുടെയും കുറവ് പരിഹരിക്കാന്‍
അടിയന്തര നടപടി സ്വീകരിക്കുമോ?
കോന്നി
ഫയർസ്റ്റേഷൻ നിർമ്മാണം
375 ശ്രീ.
കെ. യു. ജനീഷ് കുമാര്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) കോന്നിയിൽ
അനുവദിച്ച ഫയർസ്റ്റേഷന്റെ നിർമ്മാണ
പ്രവർത്തന പുരോഗതി വ്യക്തമാക്കാമോ?
ബിരിക്കുളം
ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ
376 ശ്രീ.
ഗോവിന്ദൻ പള്ളിക്കാപ്പിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) സംസ്ഥാനത്ത്
ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഇല്ലാത്ത
താലൂക്കുകൾ ഉണ്ടോ; ഉണ്ടെങ്കില്‍ അവ
ഏതെല്ലാമെന്ന് വ്യക്തമാക്കാമോ;
(ബി) ഫയർ
ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഇല്ലാത്ത
താലൂക്കുകളിൽ ആയവ സ്ഥാപിക്കുവാനുള്ള
നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
(സി) പരപ്പ
ബിരിക്കുളം ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ
നിർമ്മിക്കാൻ നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍
ആയതിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?
കൊണ്ടോട്ടി
മണ്ഡലത്തില്‍ ഫയര്‍ സ്റ്റേഷന്‍
ആരംഭിക്കുന്നത്
377 ശ്രീ.
ടി. പി. അഷ്റഫ് അലി :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) കൊണ്ടോട്ടി
മണ്ഡലത്തില്‍ ഫയര്‍ സ്റ്റേഷന്‍
ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;
(ബി) ഉണ്ടെങ്കില്‍
ഫയര്‍ സ്റ്റേഷന്‍ ആരംഭിക്കുന്നതിനായി
ഇതുവരെ സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(സി) ഇല്ലെങ്കില്‍
കാലിക്കറ്റ് എയര്‍പോര്‍ട്ട്, ഹജ്ജ് ഹൗസ്
തുടങ്ങിയ സ്ഥാപനങ്ങളും ജനനിബിഡ
പ്രദേശങ്ങളുമുളള കൊണ്ടോട്ടിയില്‍ ഒരു
ഫയര്‍ സ്റ്റേഷന്‍ ആരംഭിക്കേണ്ടത്
അത്യാവശ്യമാണെന്ന കാര്യം പരിഗണിച്ച്
ഫയര്‍ സ്റ്റേഷന്‍ അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
വളാഞ്ചേരിയിൽ
പുതിയ ഫയർ & റെസ്ക്യൂ സ്റ്റേഷൻ
378
പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) മലപ്പുറം
ജില്ലയിലെ പ്രധാനപ്പെട്ട
വ്യാപാര-വിദ്യാഭ്യാസ കേന്ദ്രമായ
വളാഞ്ചേരിയിൽ ഒരു ഫയർ ആന്റ് റെസ്ക്യൂ
സ്റ്റേഷൻ സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി) ദേശീയപാതയില്‍
തുടര്‍ച്ചയായി അപകടങ്ങള്‍ സംഭവിക്കുന്ന
വട്ടപ്പാറ വളവിലും സമീപപ്രദേശങ്ങളിലും
ഉണ്ടാകുന്ന തീപിടുത്തങ്ങൾ, മറ്റ് ദുരന്ത
സാഹചര്യങ്ങൾ തുടങ്ങിയ അടിയന്തര
ഘട്ടങ്ങളില്‍ നിലവിൽ കിലോമീറ്ററുകൾ
അകലെയുള്ള തിരൂർ, പെരിന്തൽമണ്ണ ഫയർ
സ്റ്റേഷനുകളെയാണ് ആശ്രയിക്കുന്നത്
എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇത്
രക്ഷാപ്രവർത്തനം വൈകുന്നതിന്
കാരണമാകുന്നത് കണക്കിലെടുത്ത്
വളാഞ്ചേരിയിൽ പുതിയ ഫയർ സ്റ്റേഷൻ
അനുവദിക്കുവാൻ നടപടി സ്വികരിക്കുമോ;
വിശദമാക്കാമോ;
(സി) വളാഞ്ചേരിയിൽ
പുതിയ ഫയർ സ്റ്റേഷൻ അനുവദിക്കുന്നതുമായി
ബന്ധപ്പെട്ട പ്രൊപ്പോസൽ പരിഗണനയിലുണ്ടോ;
മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തി
വളാഞ്ചേരിയിൽ ഫയർ സ്റ്റേഷൻ
അനുവദിക്കുന്ന കാര്യം പരിഗണിക്കുമോ;
വിശദമാക്കാമോ?
കൂത്തുപറമ്പ്
ഫയര്‍ സ്റ്റേഷന്‍ കെട്ടിട നിര്‍മ്മാണം
379 ശ്രീ.
പി. കെ. പ്രവീൺ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) സംസ്ഥാനത്ത്
സ്വന്തമായി സ്ഥലം ലഭ്യമായിട്ടുള്ള ഫയര്‍
സ്റ്റേഷനുകള്‍ക്ക് കെട്ടിടം
നിര്‍മ്മിക്കുന്നതിനായി എന്തൊക്കെ
നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന്
വിശദമാക്കാമോ;
(ബി) കൂത്തുപറമ്പ്
നിയോജക മണ്ഡലത്തിലെ കൂത്തുപറമ്പ് ഫയര്‍
സ്റ്റേഷന് സ്ഥലം ലഭ്യമായതിന്റെ
അടിസ്ഥാനത്തില്‍ 2025-26 വര്‍ഷത്തെ
ബജറ്റില്‍ ഒരു കോടി രൂപ
അനുവദിച്ചെങ്കിലും പ്രവൃത്തി
ആരംഭിക്കാന്‍ സാധിച്ചില്ലെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(സി) ഫയര്‍
സ്റ്റേഷന്‍ കെട്ടിടം ആധുനിക
സൗകര്യത്തോടെ പൂര്‍ണ്ണ തോതില്‍
പ്രവര്‍ത്തന സജ്ജമാകുന്നതിന് മൂന്ന്
കോടി രൂപ കൂടി വേണ്ടിവരുന്ന
സാഹചര്യത്തില്‍ കെട്ടിടം
യാഥാര്‍ത്ഥ്യമാക്കാന്‍ സര്‍ക്കാര്‍
പ്രത്യേക മുന്‍കയ്യെടുക്കുമോയെന്ന്
വിശദമാക്കാമോ?
പാനൂര്‍
ഫയര്‍ സ്റ്റേഷന്റെ അടിസ്ഥാന സൗകര്യ
വികസനം
380 ശ്രീ.
പി. കെ. പ്രവീൺ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) സംസ്ഥാനത്ത്
ഫയര്‍ സ്റ്റേഷനുകളുടെ അടിസ്ഥാന സൗകര്യ
വികസനത്തിന് എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചു വരുന്നതെന്ന് വിശദമാക്കാമോ;
(ബി) കൂത്തുപറമ്പ്
നിയോജക മണ്ഡലത്തിലെ പാനൂര്‍ ഫയര്‍
സ്റ്റേഷന്‍ ഉദ്ഘാടനം
ചെയ്യപ്പെട്ടെങ്കിലും ഫണ്ട് മതിയാവാതെ
വന്നതിനാല്‍ ചുറ്റുമതില്‍
നിര്‍മ്മിക്കുന്നതിനും മുറ്റം
ഇന്റര്‍ലോക്ക് ചെയ്യുന്നതിനും
സാധിക്കാത്ത കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
യാഥാര്‍ത്ഥ്യമാക്കുന്ന കാര്യം പ്രത്യേകം
പരിഗണിക്കുമോ; വിശദമാക്കാമോ;
(സി) ഫയര്‍
സ്റ്റേഷന്റെ പ്രവര്‍ത്തനത്തിന്
അത്യാവശ്യമായി വേണ്ടിവരുന്ന
ഫര്‍ണിച്ചറുകളും മറ്റും സന്നദ്ധ
സംഘടനകളും വ്യക്തികളും സംഭാവനയായി
നല്‍കിയെങ്കിലും ആയത് പര്യാപ്തമല്ലാത്ത
സാഹചര്യത്തില്‍ ആധുനിക സൗകര്യങ്ങള്‍
സ്ഥാപനത്തില്‍ ഒരുക്കുന്നതിന് വകുപ്പ്
തലത്തില്‍ മുന്‍കയ്യെടുക്കുമോ;
വിശദമാക്കാമോ?
വിതുര
ഫയര്‍ സ്റ്റേഷന്‍ കെട്ടിടത്തിനുള്ള
ഭരണാനുമതി
381 ശ്രീ.
ജി. സ്റ്റീഫന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) വിതുര
ഫയര്‍ സ്റ്റേഷന് നിലവിലുള്ള നാല്‍പത്
സെന്റ് ഭൂമിയില്‍ പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതിനുള്ള ഭരണാനുമതി
സംബന്ധിച്ച ഫയലിന്റെ നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ;
(ബി) പഴക്കം
ചെന്ന നിലവിലെ കെട്ടിടം അത്യന്തം
ശോചനീയാവസ്ഥയിലായതിനാല്‍ കാലതാമസം
കൂടാതെ ഭരണാനുമതി ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
മാവേലിക്കര
ഫയർ സ്റ്റേഷൻ കെട്ടിട നിർമ്മാണം
382 ശ്രീ.
എം. എസ്. അരുണ്‍ കുമാർ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) മാവേലിക്കര
ഫയർ സ്റ്റേഷൻ കെട്ടിട നിർമ്മാണത്തിന്
ബജറ്റില്‍ തുക വകയിരുത്തിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി) പ്രസ്തുത
പ്രവൃത്തി നടപ്പിലാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
മണലൂര്‍
മണ്ഡലത്തില്‍ ഫയര്‍ സ്റ്റേഷന്‍
അനുവദിക്കുന്നത്
383
പ്രൊഫ. സി. രവീന്ദ്രനാഥ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) തൃശ്ശൂര്‍
ജില്ലയിലെ ഏറ്റവും വലിയ മണ്ഡലമായ
മണലൂര്‍ മണ്ഡലത്തില്‍ ഒരു ഫയര്‍
സ്റ്റേഷന്‍ അനുവദിക്കുമോയെന്ന്
വ്യക്തമാക്കാമോ?
ചാരുമ്മൂട്
ഫയര്‍ ആന്‍ഡ് റസ്ക്യൂ സ്റ്റേഷന്‍
384 ശ്രീ.
എം. എസ്. അരുണ്‍ കുമാർ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) മാവേലിക്കര
മണ്ഡലത്തില്‍ ചാരുമ്മൂട് കേന്ദ്രമാക്കി
ഫയര്‍ ആന്‍ഡ് റസ്ക്യൂ സ്റ്റേഷന്‍
സ്ഥാപിക്കുന്നത് പരിഗണനയില്‍
ഉണ്ടോയെന്ന് വ്യക്തമാക്കാമോ;
(ബി) സംസ്ഥാനത്ത്
ഫയര്‍ ആന്റ് റസ്ക്യൂ സ്റ്റേഷന്‍
സ്ഥാപിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള
മാനദണ്ഡങ്ങള്‍ വ്യക്തമാക്കാമോ;
(സി) സംസ്ഥാനത്ത്
ഫയര്‍ ആന്റ് റസ്ക്യൂ സ്റ്റേഷന്‍
സ്ഥാപിച്ചിട്ടില്ലാത്ത താലൂക്കുകള്‍
ഉണ്ടോയെന്നും അവ ഏതൊക്കെയെന്നും
വ്യക്തമാക്കാമോ;
(ഡി) ഫയര്‍
ആന്റ് റസ്ക്യൂ സ്റ്റേഷന്‍ സ്ഥാപിക്കണം
എന്നാവശ്യപ്പെട്ട് എം.എല്‍.എ. നല്‍കിയ
കത്ത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ?
വാഹനങ്ങള്‍
ഇല്ലാത്ത ജയിലുകള്‍
385 ശ്രീ.
കെ. പ്രേംകുമാര്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) കേരളത്തില്‍
നാലുചക്ര വാഹനങ്ങള്‍ ഇല്ലാത്ത എത്ര
ജയിലുകളുണ്ടെന്നും അവ ഏതെല്ലാമാണെന്നും
വിശദമാക്കാമോ;
(ബി)
വാഹനങ്ങള്‍ ഇല്ലാത്ത ജയിലുകളിലേക്ക്
വാഹനം വാങ്ങുന്നതിന് ഫണ്ട്
അനുവദിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
സംസ്ഥാനത്തെ
ജയിലുകളിൽ നിന്നുള്ള വരുമാനം
386 ശ്രീ.
മുഹമ്മദ് മുഹസിന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) സംസ്ഥാനത്തെ
ജയിലുകളിൽ നിന്നും കഴിഞ്ഞ അഞ്ച്
വർഷക്കാലയളവിൽ വിവിധ ഇനങ്ങളിലായി എത്ര
രൂപയുടെ വരുമാനം ലഭിച്ചിട്ടുണ്ടെന്നുള്ള
വിവരം വിവിധ ജയിൽ, ഇനം, വർഷം എന്നിവ
തിരിച്ച് ലഭ്യമാക്കാമോ;
(ബി) സംസ്ഥാനത്തെ
ജയിലുകളിൽ നിർമ്മിക്കുന്ന വിവിധ
സാധനങ്ങൾ പ്രത്യേക ബ്രാൻഡ് പേര് നൽകി
പുറത്തിറക്കുന്ന കാര്യം
പരിഗണിക്കുമോയെന്ന് വ്യക്തമാക്കാമോ?
വെല്‍ഫയര്‍
തസ്തികയിലേയ്ക്കുള്ള നിയമനം
387 ശ്രീ.
കെ. പ്രേംകുമാര്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) കേരളത്തിലെ
ജയിലുകളിലെ വെല്‍ഫയര്‍ തസ്തികയിലേക്ക്
നേരിട്ട് നിയമനത്തിനായുള്ള പി.എസ്.സി
പരീക്ഷയില്‍ ജയില്‍ വകുപ്പ്
ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക സംവരണം
നിലവിലുണ്ടോ; വിശദമാക്കാമോ;
(ബി) പ്രസ്തുത
തസ്തികയിലേക്കുള്ള നിയമനത്തിന്
മാസ്റ്റര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക്
യോഗ്യതയുള്ള ജയില്‍ ഉദ്യോഗസ്ഥര്‍ക്ക്
സംവരണം നല്‍കുന്നതിനുള്ള പ്രൊപ്പോസല്‍
പരിഗണനയിലുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്റെ
നിലവിലെ സ്ഥിതി സംബന്ധിച്ച്
വിശദമാക്കാമോ?
ജയില്‍
വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സെന്‍ട്രല്‍
പോലീസ് ക്യാന്റീന്‍ അംഗത്വം
388 ശ്രീ.
കെ. പ്രേംകുമാര്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) സെന്‍ട്രല്‍
പോലീസ് ക്യാന്റീന്‍ സംവിധാനത്തില്‍
അംഗങ്ങളാവാന്‍ ജയില്‍ വകുപ്പ്
ഉദ്യോഗസ്ഥരില്‍ നിന്നും എത്ര രൂപ
വീതമാണ് സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കാമോ;
(ബി) എത്ര
വര്‍ഷമാണ് ജയില്‍ വകുപ്പ്
ഉദ്യോഗസ്ഥര്‍ക്ക് സെന്‍ട്രല്‍ പോലീസ്
ക്യാന്റീന്‍ സംവിധാനം
ലഭ്യമായിട്ടുള്ളത്;
(സി) നിലവില്‍
എന്തുകൊണ്ടാണ് ജയില്‍ വകുപ്പ്
ഉദ്യോഗസ്ഥരെ പ്രസ്തുത സംവിധാനത്തില്‍
നിന്നും പുറത്താക്കിയത്; പ്രസ്തുത
സംവിധാനത്തിന്റെ ആനുകൂല്യം ജയില്‍
വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക്
ലഭിക്കുന്നതിനാവശ്യമായ നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ?
ജയിലുകളിലെ
സൗകര്യങ്ങള്‍
389 ശ്രീ.
പി. കെ. ഫിറോസ്
പ്രൊഫ.
ആബിദ് ഹുസൈന്‍ തങ്ങള്‍
ശ്രീ.
മഞ്ഞളാംകുഴി അലി :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) സംസ്ഥാനത്തെ
ജയിലുകളില്‍ അംഗീകൃത പാര്‍പ്പിട
ശേഷിയേക്കാള്‍ കൂടുതല്‍ തടവുകാരെ
പാര്‍പ്പിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
(ബി) തടവുകാരുടെ
എണ്ണം വര്‍ദ്ധിക്കുന്നതിനനുസരിച്ച്
ജയിലുകളില്‍ സൗകര്യം വര്‍ദ്ധിപ്പിച്ചു
നല്‍കാറുണ്ടോ; വിശദമാക്കാമോ;
(സി) തടവുകാരുടെ
എണ്ണം വര്‍ദ്ധിക്കുന്നതിന് ആനുപാതികമായി
സുരക്ഷാ ഉദ്യോഗസ്ഥരെ
നിയോഗിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
(ഡി) ജയിലിലെ
സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും
സുരക്ഷാ സംവിധാനം ശക്തമാക്കുന്നതിനും
എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ?
പരോൾ
അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ
390 ശ്രീ.
ചാണ്ടി ഉമ്മന്‍
ശ്രീ.
റോയി. കെ. പൗലോസ്
ശ്രീ.
എം. എം. നസീർ
ശ്രീമതി
രമ്യ ഹരിദാസ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) തടവുകാർക്ക്
പരോൾ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ
എന്തെല്ലാമാണ്; വിശദമാക്കാമോ;
(ബി) പ്രസ്തുത
മാനദണ്ഡങ്ങൾ എന്നാണ് പരിഷ്കരിച്ചതെന്നും
അവയിൽ കാലാനുസൃതമായി മാറ്റങ്ങൾ വരുത്താൻ
നടപടി സ്വീകരിക്കുമോയെന്നും
വ്യക്തമാക്കുമോ;
(സി) പരോൾ
ലഭിച്ച് പുറത്തിറങ്ങുന്ന തടവുകാരെ
നിരീക്ഷിക്കാൻ സംവിധാനം ഉണ്ടോ;
വിശദമാക്കാമോ?
നേമം
നിയോജക മണ്ഡലത്തിലെ പദ്ധതികള്‍
391 ശ്രീ.
രാജീവ് ചന്ദ്രശേഖർ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) നേമം
നിയോജക മണ്ഡലത്തില്‍ നിലവിൽ
നടപ്പിലാക്കിവരുന്ന വിവിധ പദ്ധതികളുടെ
പേര്, അനുവദിച്ച തുക, നിലവിലെ പ്രവർത്തന
പുരോഗതി എന്നിവ സംബന്ധിച്ച വിശദവിവരം
ലഭ്യമാക്കാമോ;
(ബി) പ്രസ്തുത
പദ്ധതികൾ
എപ്പോൾ പുർത്തിയാക്കാനാകും എന്നത്
വ്യക്തമാക്കുമോ?
"ഫൈബര്‍
ബാങ്ക്" പദ്ധതി
392 ശ്രീ.
സജി ചെറിയാന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) അയല്‍
സംസ്ഥാനങ്ങളെ ആശ്രയിക്കാതെ കയര്‍
സംഘങ്ങള്‍ക്ക് ഗുണനിലവാരമുള്ള ചകിരി
ലഭ്യമാക്കുന്നതിനായി മുന്‍ സര്‍ക്കാര്‍
ആരംഭിച്ച "ഫൈബര്‍ ബാങ്ക്" പദ്ധതിയുടെ
വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
(ബി) മുന്‍
സര്‍ക്കാരിന്റെ കാലത്ത്
യന്ത്രവല്‍ക്കരണത്തിന്റെ ഭാഗമായി 1500
ഓട്ടോമാറ്റിക്ക് സ്പിന്നിംഗ് മെഷീനുകള്‍
(എ.എസ്.എം.) സ്ഥാപിച്ചതിലൂടെ കയര്‍
ഉത്പാദനത്തില്‍ എത്രത്തോളം വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
(സി) കയര്‍
പിരി സംഘങ്ങള്‍ക്ക് യഥാസമയം ഉത്പ്പന്ന
വില ലഭ്യമാക്കാന്‍ മുന്‍ സര്‍ക്കാര്‍
രൂപീകരിച്ച കയര്‍ 'റിവോള്‍വിംഗ് ഫണ്ട്'
എത്രമാത്രം പ്രയോജനപ്രദമായിരുന്നു എന്ന്
വിശദീകരിക്കാമോ?
കയർ
മേഖലയിൽ പ്രശ്നങ്ങൾ
393 ശ്രീ.
എ. ഡി. തോമസ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) കയർ
വ്യവസായ മേഖലയിൽ അസംസ്കൃത വസ്തുവായ
തൊണ്ടിന്റെ ലഭ്യത കുറവ് ശ്രദ്ധയിൽ
പെട്ടിട്ടുണ്ടോ;
(ബി) അയൽ
സംസ്ഥാനങ്ങളിൽ നിന്ന് തൊണ്ട്
എത്തിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
(സി) കയർ
മേഖലയിലേക്ക് കൂടുതൽ ആളുകളെ
ആകർഷിക്കുന്നതിന് കർമ്മ പദ്ധതി
നടപ്പിലാക്കുമോയെന്ന് വിശദമാക്കാമോ?
കയർ
മേഖലയുടെ പുരോഗതി
394 ശ്രീ.
ജി. സുധാകരൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) 2016
മുതൽ 2026 വരെയുള്ള പത്ത് വർഷക്കാലം
കയർമേഖല പിന്നാക്കം പോയതായുള്ള ആക്ഷേപം
അന്വേഷിച്ച് അപ്രകാരമുള്ള പക്ഷം പരിഹാര
നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
(ബി) 2006
-2011 കാലയളവിൽ കയർ മേഖലയിൽ ഉണ്ടായ നവീന
നടപടികളും നിർമ്മാണങ്ങളും പരിഗണിച്ച്
കയറിന് കിട്ടിയ 'ദ ഗോൾഡൻ യാൺ ഒഫ് ഗോഡ്സ്
ഔൺ കൻട്രി' എന്ന ബഹുമതി പുന:സ്ഥാപിച്ച്
കാലത്തിനനുസരിച്ച് മുന്നേറുന്നതിന്
പദ്ധതിയുണ്ടോ; വ്യക്തമാക്കാമോ;
(സി) ചെറുകിട
കയർ ഫാക്ടറി ഉടമകള്‍ക്കും കയർ പിരി
സംഘങ്ങൾക്കും കൂട്ടായ്മ്കൾക്കും
വർദ്ധിച്ച തോതിൽ ഗ്രാന്റുകൾ നൽകാൻ നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
(ഡി) കയറ്റുമതിക്കാരുടെയും
വൻകിട ഉത്പാദകരുടെയും ന്യായമായ
ആവശ്യങ്ങൾ പരിഗണിച്ച് അഭിപ്രായ സമന്വയം
ഉണ്ടാക്കാൻ ഉടമകളുടെയും
കയറ്റുമതിക്കാരുടെയും യോഗം
മന്ത്രിതലത്തിൽ വിളിച്ച് ചേർക്കുമോ;
കയറിൻെറ വാങ്ങൽ വില വർദ്ധിപ്പിക്കുമോ;
വ്യക്തമാക്കാമോ?
ബേപ്പൂർ
കയർ ഫാക്ടറിയുടെ പ്രവർത്തനം
395 ശ്രീ.
പി. എ. മുഹമ്മദ് റിയാസ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
ആഭ്യന്തര- വിജിലൻസ്, കയർ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) ബേപ്പൂർ
കയർ ഫാക്ടറിയുടെ പ്രവർത്തനം
ആധുനികവത്കരിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ബി) ചകിരിച്ചോറിന്റേയും
ജൈവവളത്തിന്റേയും വർദ്ധിച്ചു വരുന്ന
ആവശ്യം പരിഗണിച്ച് കയർ
ഉത്പാദനത്തോടൊപ്പം ഡിഫൈബറിംഗ് യൂണിറ്റ്
കൂടി പ്രവർത്തന സജ്ജമാക്കുമോ;
(സി) കയർ
ഉത്പാദനം കൂട്ടുവാൻ ആട്ടോമാറ്റിക്
സ്പിന്നിംഗ് മെഷീൻ സ്ഥാപിക്കുമോ?
|