നേമം
നിയോജക മണ്ഡലത്തിൽ നടപ്പിലാക്കി
വരുന്ന പദ്ധതികൾ
123 ശ്രീ.
രാജീവ് ചന്ദ്രശേഖർ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ
- ദേവസ്വം വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) നേമം
നിയോജക മണ്ഡലത്തിൽ ദേവസ്വം വകുപ്പ്
മുഖേന നടപ്പിലാക്കി വരുന്ന പദ്ധതികളുടെ
വിശദാംശങ്ങൾ ലഭ്യമാക്കുമോ;
(ബി) പ്രസ്തുത
പദ്ധതികളുടെ പേര്, അനുവദിച്ച തുക,
നിലവിലെ പ്രവർത്തന പുരോഗതി എന്നിവ
അറിയിക്കുമോ;
(സി) പ്രസ്തുത
പദ്ധതികൾ എപ്പോൾ പൂർത്തിയാക്കും എന്ന
വിവരം അറിയിക്കാമോ?
ദേവസ്വം
സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം
സുതാര്യമാക്കുന്നതിനും
ശക്തിപ്പെടുത്തുന്നതിനും നടപടി
124 ശ്രീമതി
ഉമ തോമസ്
ശ്രീ.
സെബാസ്റ്റ്യൻ. എം. ജെ
ശ്രീ.
എ. ഡി. തോമസ്
ശ്രീ.
അബിൻ വർക്കി കോടിയാട്ട് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ
- ദേവസ്വം വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) ദേവസ്വം
സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ അവസരസമത്വം
ഉറപ്പാക്കാന്‍ എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി) പ്രധാന
തീര്‍ത്ഥാടന കേന്ദ്രങ്ങളെ
ബന്ധിപ്പിക്കുന്ന എന്തെങ്കിലും
പദ്ധതികള്‍ ആലോചനയിലുണ്ടോ; ഉണ്ടെങ്കില്‍
വിശദമാക്കാമോ;
(സി) കേരളത്തിലെ
പ്രധാന ആചാരങ്ങളെയും ഉത്സവങ്ങളെയും
ബന്ധിപ്പിച്ചുകൊണ്ടുള്ള സാംസ്കാരിക
ടൂറിസത്തിന്റെ സാധ്യതകൾ
പരിശോധിച്ചിട്ടുണ്ടോ; അതിനായി
വിനോദസഞ്ചാര വകുപ്പുമായി ചേർന്നു
പ്രത്യേകം പദ്ധതികള്‍
ആലോചിക്കുന്നുണ്ടോ; വിശദീകരിക്കാമോ?
ആഗോള
അയ്യപ്പ സംഗമം പരിപാടി നടത്തിപ്പിലെ
ക്രമക്കേടുകളുടെ അന്വേഷണം
125 ശ്രീ.
വി. മുരളീധരൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ
- ദേവസ്വം വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) 2025
സെപ്റ്റംബറിൽ തിരുവിതാംകൂർ ദേവസ്വം
ബോർഡ് നടത്തിയ ആഗോള അയ്യപ്പ സംഗമത്തിന്
എത്ര തുക ചെലവായി; ഇതിൽ
സ്പോൺസർഷിപ്പിനത്തിൽ എത്ര തുക ലഭിച്ചു;
ദേവസ്വം ബോർഡ് നേരിട്ട് എത്ര രൂപ
ചെലവഴിച്ചു; വിശദാംശം ലഭ്യമാക്കുമോ;
(ബി) ആഗോള
അയ്യപ്പ സംഗമത്തിനായി തുക ചെലവഴിച്ചതിൽ
ക്രമക്കേട് നടന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഇക്കാര്യത്തിൽ ഏതെങ്കിലും തരത്തിലുള്ള
അന്വേഷണം നടന്നിട്ടുണ്ടോ; ക്രമക്കേട്
നടത്തിയതിന് ഉത്തരവാദികളായവർക്കെതിരെ
നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
ചിറങ്ങരയില്‍
ശബരിമല ഇടത്താവള നിർമ്മാണം
126 ശ്രീ.
സനീഷ്‌കുമാര്‍ ജോസഫ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ
- ദേവസ്വം വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) ചാലക്കുടി
മണ്ഡലത്തിലെ ചിറങ്ങരയിലെ ശബരിമല
ഇടത്താവളത്തിന്റെ നിര്‍മ്മാണം നിലവില്‍
ഏതു ഘട്ടത്തിലാണെന്ന് അറിയിക്കുമോ;
(ബി) പ്രസ്തുത
പ്രവൃത്തി നിലവില്‍ എത്ര ശതമാനം
പൂര്‍ത്തീകരിച്ചുവെന്നും എന്നത്തേക്ക്
നിര്‍മ്മാണം പൂര്‍ത്തീകരിക്കുവാന്‍
കഴിയുമെന്നും വ്യക്തമാക്കുമോ?
ദേവസ്വം
ബാേര്‍ഡുകള്‍ക്ക് കീഴില്‍ കഴകം ജാേലി
ചെയ്യുന്നവരുടെ വേതനം പരിഷ്കരിക്കല്‍
127 ശ്രീ.
കെ. കെ. രാമചന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ
- ദേവസ്വം വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) വിവിധ
ദേവസ്വം ബാേര്‍ഡുകള്‍ക്ക് കീഴില്‍ കഴകം
ജാേലി ചെയ്യുന്നവരുടെ നാമമാത്രമായ വേതനം
പരിഷ്കരിക്കുന്നതിനും കാലാനുസൃതമായ
മാറ്റങ്ങള്‍ കാെണ്ടുവരുന്നതിനും
ആവശ്യമായ നടപടികള്‍ സ്വീകരിക്കുമാേ;
(ബി) നിലവില്‍
ദേവസ്വം ബാേര്‍ഡ് ക്ഷേത്രങ്ങളില്‍
പൂവിന് വളരെ തുച്ഛമായ തുക മാത്രമാണ്
നിശ്ചയിച്ചിട്ടുള്ളത് എന്നതിനാല്‍
കഴകക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടും
വലിയ നഷ്ടവും ഒഴിവാക്കുന്നതിനായി
പൂവിന്റെ വില പുതുക്കി
നിശ്ചയിക്കുന്നതിന് സത്വര നടപടികള്‍
സ്വീകരിക്കുമാേ?
കഴക്കൂട്ടം
മഹാദേവക്ഷേത്രത്തിലെ ശബരിമല ഇടത്താവള
നിർമ്മാണം
128 ശ്രീ.
വി. മുരളീധരൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ
- ദേവസ്വം വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) ശബരിമല
ഇടത്താവളം നിർമ്മാണ പദ്ധതിയിൽ
ഉൾപ്പെടുത്തി എത്ര പദ്ധതികൾക്കാണ് 2016
- 2026 കാലഘട്ടത്തിൽ അനുമതി
നൽകിയിട്ടുള്ളത്; അവയിൽ എത്രയെണ്ണം
ആരംഭിച്ചു എന്നത് സംബന്ധിച്ച്
വിശദാംശങ്ങൾ ലഭ്യമാക്കുമോ;
(ബി) പ്രസ്തുത
പദ്ധതിയിൽ ഉൾപ്പെടുത്തി കഴക്കൂട്ടം
മഹാദേവ ക്ഷേത്രത്തിൽ നിർമ്മാണ
പ്രവൃത്തികൾക്കായി അനുവദിച്ച തുക
എത്രയാണെന്നും ഇതിൽ എത്ര രൂപ
ചെലവഴിച്ചുവെന്നുമുള്ള വിശദാംശങ്ങൾ
ലഭ്യമാക്കുമോ;
(സി) പ്രസ്തുത
ക്ഷേത്രത്തിൽ എത്തുന്ന ഭക്തർക്ക്
ആവശ്യമായ സൗകര്യങ്ങൾ പൂർണ്ണ തോതിൽ
ഏർപ്പെടുത്താതെയാണ് പദ്ധതിയുടെ ഔപചാരിക
ഉദ്ഘാടനം സംഘടിപ്പിച്ചത് എന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഭക്തർക്ക്
ആവശ്യമായ സൗകര്യങ്ങൾ പൂർണ്ണമായും
ഏർപ്പെടുത്തുവാൻ എന്ത് നടപടിയാണ്
സ്വീകരിക്കുവാൻ ഉദ്ദേശിക്കുന്നതെന്നും
ഇതിന് എത്ര സമയം വേണ്ടി വരുമെന്നും
വിശദമാക്കുമോ?
നേമം
മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന
ആരോഗ്യ വകുപ്പ് പദ്ധതികൾ
129 ശ്രീ.
രാജീവ് ചന്ദ്രശേഖർ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ
- ദേവസ്വം വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) നേമം
മണ്ഡലത്തിൽ ആരോഗ്യവകുപ്പ് മുഖേന
നടപ്പിലാക്കി വരുന്ന പദ്ധതികളുടെ
വിശദാംശങ്ങൾ ലഭ്യമാക്കുമോ;
(ബി) പ്രസ്തുത
പദ്ധതികളുടെ പേര്, അനുവദിച്ച തുക ,
നിലവിലെ പ്രവർത്തന പുരോഗതി എന്നിവ
വിശദമാക്കാമോ;
(സി) പ്രസ്തുത
പദ്ധതികൾ എപ്പോൾ പുർത്തിയാക്കും
എന്ന വിവരം അറിയിക്കാമോ?
ജീവിത
ശൈലി രോഗ സ്ക്രീനിംഗ്
130 ശ്രീ.
നജീബ് കാന്തപുരം :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ
- ദേവസ്വം വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) സംസ്ഥാനത്ത്
ജീവിതശൈലീ രോഗ നിര്‍ണ്ണയത്തിനായി
പുതുതായി നടപ്പാക്കാനുദ്ദേശിക്കുന്ന
പദ്ധതികള്‍ എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(ബി) മുന്‍
സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കിയ
'ശൈലി ആപ്പ്' വഴിയുള്ള സ്‌ക്രീനിംഗിന്റെ
നിലവിലെ പുരോഗതിയും രോഗസാധ്യത
കണ്ടെത്തിയവര്‍ക്ക് നല്‍കിവരുന്ന
തുടര്‍ചികിത്സാ സൗകര്യങ്ങളും
വ്യക്തമാക്കാമോ;
(സി) ശൈലി
ആപ്പ് പദ്ധതിയുടെ ഭാഗമായി ഇതിനോടകം എത്ര
പേര്‍ക്ക് സ്‌ക്രീനിംഗ്
നടത്തിയിട്ടുണ്ടെന്നും അതില്‍ അര്‍ബുദം,
പ്രമേഹം, ഹൃദ്രോഗം എന്നിവയ്ക്ക്
സാധ്യതയുള്ളവരായി കണ്ടെത്തിയവര്‍ക്ക്
വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്നും വിശദമാക്കുമോ;
(ഡി) സംസ്ഥാനത്ത്
ശൈലി ആപ്പ് പദ്ധതി വിജയകരമായി
നടപ്പാക്കാന്‍
സാധിച്ചിട്ടുണ്ടോയെന്നറിയിക്കാമോ?
പെരിന്തല്‍മണ്ണ
ജില്ലാ ആശുപത്രി വികസനം
131 ശ്രീ.
നജീബ് കാന്തപുരം :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ
- ദേവസ്വം വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) പെരിന്തല്‍മണ്ണ
ജില്ലാ ആശുപത്രിയില്‍ നിലവിലുള്ള
മാതൃശിശു വിഭാഗം പ്രത്യേക മാതൃശിശു
ആശുപത്രിയായി ഉയര്‍ത്തേണ്ടതിന്റെ
അനിവാര്യത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(ബി) പെരിന്തല്‍മണ്ണ
ജില്ലാ ആശുപത്രിയില്‍ പ്രത്യേക മാതൃശിശു
ആശുപത്രി ആരംഭിക്കുന്നത് മലപ്പുറം
ജില്ലയിലെ ആരോഗ്യ രംഗത്ത് വലിയ
മുന്നേറ്റമുണ്ടാക്കുമെന്ന കാര്യം
ഗൗരവത്തിലെടുക്കുമോയെന്ന് വിശദമാക്കാമോ?
സംസ്ഥാനത്തെ
ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങൾ
132 ശ്രീ.
വിഷ്ണു മോഹൻ
ശ്രീ.
ഉല്ലാസ് കോവൂർ
ശ്രീ.
വി. കുഞ്ഞികൃഷ്ണൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ
- ദേവസ്വം വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) സംസ്ഥാനത്തെ
താലൂക്ക്, ജനറൽ, ജില്ലാ ആശുപത്രികളിലെ
അടിസ്ഥാന സൗകര്യങ്ങൾ അപര്യാപ്തമാണെന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; സൗകര്യങ്ങൾ
മെച്ചപ്പെടുത്തുന്നതിന് എന്തെല്ലാം
നടപടികളാണ് സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
(ബി) പ്രസ്തുത
ആശുപത്രികളിൽ ആധുനിക രോഗ നിർണ്ണയ
സൗകര്യങ്ങൾക്കും ചികിത്സയ്ക്കും വേണ്ട
അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന്
നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
ഷിഗല്ല
വ്യാപനം
133 ശ്രീ.
മാണി. സി. കാപ്പൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ
- ദേവസ്വം വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) സംസ്ഥാനത്ത്
ഷിഗല്ല രോഗ വ്യാപനം തുടരുന്ന
സാഹചര്യത്തില്‍ ഇത് പ്രതിരോധിക്കാന്‍
എന്തെല്ലാം മാര്‍ഗങ്ങളാണ്
സ്വീകരിച്ചിരിക്കുന്നത്; വിശദമാക്കാമോ:
(ബി) പാലാ
നിയോജകമണ്ഡലത്തില്‍ ഷിഗല്ല രോഗവ്യാപനം
റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
എം.ബി.ബി.എസ്.
വിദ്യാര്‍ത്ഥികളില്‍നിന്ന് ഈടാക്കിയ
അധിക ഫീസ് തിരിച്ചു നല്‍കാന്‍ നടപടി
134 ശ്രീ.
മാണി. സി. കാപ്പൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ
- ദേവസ്വം വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) സംസ്ഥാനത്ത്
എം.ബി.ബി.എസ്.
വിദ്യാര്‍ത്ഥികളില്‍നിന്ന് സ്വകാര്യ
മെഡിക്കല്‍ കോളേജുകള്‍ ഈടാക്കിയ അഞ്ചാം
വര്‍ഷ അധിക ഫീസ് തിരികെ നല്‍കുന്നതിന്
മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക്
മെഡിക്കൽ കമ്മീഷന്റെ നിര്‍ദ്ദേശം
ലഭിച്ചിട്ടുള്ള സാഹചര്യത്തില്‍ ടി അധിക
തുക വാങ്ങിയത് വിദ്യാര്‍ത്ഥികള്‍ക്ക്
തിരിച്ചു നല്‍കാന്‍ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം
ലഭ്യമാക്കുമോ?
മഞ്ചേരി
മെഡിക്കൽ കോളേജ്, ജനറൽ ആശുപത്രി
എന്നിവിടങ്ങളിലെ സ്റ്റാഫ് പാറ്റേൺ
പരിഷ്കരിക്കൽ
135 ശ്രീ.
എം. റഹ്മത്തുളള :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ
- ദേവസ്വം വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) സ്റ്റാഫ്
പാറ്റേൺ കാലോചിതമായി പരിഷ്കരിക്കാത്തത്
മൂലം മെഡിക്കൽ കോളേജുകളുടെയും സർക്കാർ
ആശുപത്രികളുടെയും പ്രവർത്തനങ്ങളെ
സാരമായി ബാധിച്ചിട്ടുള്ളതായി
വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
(ബി) മഞ്ചേരി
മെഡിക്കൽ കോളേജ്, ജനറൽ ആശുപത്രി
എന്നിവിടങ്ങളിൽ വിവിധ
ഡിപ്പാർട്ട്മെന്റുകളിലായി
അനുവദിക്കപ്പെട്ട ഡോക്ടർമാരുടേയും
നഴ്സ്, പാരാമെഡിക്കൽ സ്റ്റാഫ്
ഉൾപ്പടെയുള്ള മറ്റ് ജീവനക്കാരുടേയും
അനുവദിക്കപ്പെട്ട തസ്തികകളുടെ എണ്ണവും
പ്രസ്തുത തസ്തികകളില്‍ ഇപ്പോള്‍
നിലവിലുളള ഒഴിവുകളുടെ എണ്ണവും ഇനം
തിരിച്ച് വ്യക്തമാക്കാമോ;
(സി) മഞ്ചേരി
മെഡിക്കൽ കോളേജ്, ജനറൽ ആശുപത്രി
എന്നിവിടങ്ങളിലെ സ്റ്റാഫ് പാറ്റേൺ
കാലോചിതമായി പരിഷ്കരിക്കുന്നതിനും
ഒഴിവുകളിൽ ആവശ്യമായ ജീവനക്കാരെ
നിയമിക്കുന്നതിനും സത്വര നടപടികൾ
സ്വീകരിക്കുമോ?
കാസർഗോഡ്
ജില്ലയിലെ ആരോഗ്യ വകുപ്പിലെ ഒഴിവുകൾ
136 ശ്രീ.
ഗോവിന്ദൻ പള്ളിക്കാപ്പിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ
- ദേവസ്വം വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) കാസർഗോഡ്
ജില്ലയിൽ ജില്ലാ ആശുപത്രി ഉൾപ്പെടെ
ആരോഗ്യവകുപ്പിൽ അനുവദിക്കപ്പെട്ട
തസ്തികകൾ ഓഫീസ് തിരിച്ച് വിശദാംശം
നൽകാമോ;
(ബി) ആയതിൽ
ഓരോ തസ്തികയിലും ഉള്ള ഒഴിവുകൾ ഓഫീസ്
തിരിച്ച് വിശദമാക്കാമോ?
പുനലൂർ
താലൂക്ക് ആശുപത്രി ജനറൽ ആശുപത്രിയായി
ഉയർത്തുന്നതിനുള്ള നടപടികൾ .
137 ശ്രീ.
സി. അജയപ്രസാദ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ
- ദേവസ്വം വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) പുനലൂർ
താലൂക്ക് ആശുപത്രി ജനറൽ ആശുപത്രി
പദവിയിലേക്ക് ഉയർത്തണമെന്ന ജനങ്ങളുടെ
ദീർഘകാലമായുള്ള ആവശ്യവും അത് സംബന്ധിച്ച
ജനപ്രതിനിധികള്‍ നല്‍കിയിട്ടുള്ള
നിവേദനങ്ങളും
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ
സുപ്രധാനമായ ഈ ആവശ്യം പരിഗണിക്കുന്നതിന്
സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
(ബി) പാവപ്പെട്ട
ആദിവാസി ജനവിഭാഗങ്ങൾക്കും തോട്ടം
തൊഴിലാളികൾക്കും മലയോര കർഷകർക്കും
ആശ്രയമായ പുനലൂർ താലൂക്ക് ആശുപത്രി ജനറൽ
ആശുപത്രി പദവിയിലേക്ക് ഉയർത്തി ആവശ്യമായ
ചികിത്സാ സൗകര്യങ്ങളൊരുക്കുന്നതിന്
നിലവിൽ എന്തെങ്കിലും തടസങ്ങളുണ്ടോ;
എങ്കിൽ പ്രസ്തുത തടസങ്ങൾ
എന്തെല്ലാമെന്ന് അറിയിക്കാമോ?
മലപ്പുുറം
ജില്ലയില്‍ ജനറല്‍ ഹോസ്പിറ്റല്‍
138 ശ്രീ.
ടി. പി. അഷ്റഫ് അലി :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ
- ദേവസ്വം വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) 2012
-ല്‍ മഞ്ചേരി ശിഹാബ് തങ്ങള്‍ ജനറല്‍
ആശുപത്രി മെഡിക്കല്‍ കോളേജാക്കി
അപ്ഗ്രേഡ് ചെയ്ത സാഹചര്യത്തില്‍
ജില്ലയില്‍ ജനറല്‍ ഹോസ്പിറ്റല്‍
അനുവദിക്കുന്ന കാര്യം സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
(ബി) ഉണ്ടെങ്കില്‍
ജനറല്‍ ആശുപത്രി അനുവദിക്കുന്ന
കാര്യത്തില്‍ സത്വര നടപടി
സ്വീകരിക്കുമോ;
(സി) ഇല്ലെങ്കില്‍,
ഏറ്റവും കൂടുതല്‍ ജനസംഖ്യയുളള മലപ്പുറം
ജില്ലയില്‍ ആധുനിക സൗകര്യങ്ങളോടെയുളള
ഒരു ജനറല്‍ ആശുപത്രി അനുവദിക്കേണ്ടത്
അത്യാവശ്യമാണെന്ന കാര്യം പരിഗണിച്ച്
നടപടി സ്വീകരിക്കുമോ?
മെഡിക്കൽ
കോളജുകളുടെയും സർക്കാർ ആശുപത്രികളുടെയും
ഫിറ്റ്നസ്
139 ശ്രീ.
കുറുക്കോളി മൊയ്തീന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ
- ദേവസ്വം വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) 2016
മെയ് 1 മുതൽ 2026 ഏപ്രിൽ 30 വരെ
സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലും
മറ്റ് സർക്കാർ ആശുപത്രികളിലും ഉള്ള
കെട്ടിടങ്ങളുടെ ഫിറ്റ്നസ് പരിശോധന
നടത്തിയിട്ടുണ്ടോ; എങ്കിൽ അതു
സംബന്ധിച്ച വിവരം പ്രത്യേകം
പ്രത്യേകമായി ലഭ്യമാക്കാമോ;
(ബി) സംസ്ഥാനത്തെ
മെഡിക്കൽ കോളേജുകളിലും മറ്റ് സർക്കാർ
ആശുപത്രികളിലും ഉള്ള കെട്ടിടങ്ങളുടെ
ഫിറ്റ്നസ് പരിശോധിക്കാൻ
ചുമതലപ്പെടുത്തിയിരിക്കുന്ന സ്ഥാപനം
ഏതാണെന്ന വിവരം ലഭ്യമാണോ; എങ്കിൽ അത്
അറിയിക്കാമോ;
(സി) മെഡിക്കൽ
കോളേജുകളുടെയും മറ്റ് സർക്കാർ
ആശുപത്രികളുടെയും ഫിറ്റ്നസ്
പരിശോധിക്കാനുള്ള സംവിധാനങ്ങൾ
നിലവിലില്ലായെങ്കിൽ അതിനായുള്ള
സംവിധാനങ്ങൾ ഒരുക്കുന്നതിനുള്ള നടപടി
ഉണ്ടാകുമോയെന്ന് വ്യക്തമാക്കാമോ;
(ഡി) നിലവിൽ
ഫിറ്റ്നസ് ഇല്ലാത്ത കെട്ടിടങ്ങളിൽ
പ്രസ്തുത ആശുപത്രികളിലെ ഏതെങ്കിലും
വിഭാഗങ്ങൾ പ്രവർത്തിക്കുന്നുണ്ടോ;
എങ്കിൽ അവ അവിടെ നിന്നും മാറ്റി
സ്ഥാപിക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ;
(ഇ) സംസ്ഥാനത്തെ
മെഡിക്കൽ കോളേജുകളിലും മറ്റ് സർക്കാർ
ആശുപത്രികളിലും ഉള്ള കെട്ടിടങ്ങളിൽ 2016
മുതൽ 2026 വരെയുള്ള കാലയളവിൽ പൂർണ്ണമായോ
ഭാഗികമായോ തകർന്ന കെട്ടിടങ്ങളുടെ വിവരം
ലഭ്യമാണോ; എങ്കിൽ അത് നല്‍കാമോ;
(എഫ്) സംസ്ഥാനത്തെ
മെഡിക്കൽ കോളേജുകളിലും മറ്റ് സർക്കാർ
ആശുപത്രികളിലും 2016 മുതൽ 2026 വരെയുള്ള
കാലയളവിൽ പൂർണ്ണമായോ ഭാഗികമായോ
കെട്ടിടങ്ങൾ തകർന്ന സംഭവങ്ങളിൽ
മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും
വിവരം ലഭ്യമാണോ; എങ്കിൽ അത് നല്‍കാമോ?
പൊതുജനാരോഗ്യ
മേഖലയെ സംബന്ധിച്ച അവമതിപ്പ്
പരിഹരിക്കുന്നതിന് നടപടി
140 ശ്രീ.
മഞ്ഞളാംകുഴി അലി :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ
- ദേവസ്വം വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) മുന്‍
സര്‍ക്കാരിന്റെ കാലത്ത് ഡോക്ടര്‍മാരുടെ
അഭാവം, വിദഗ്ധരുടെ കുറവ്, സർക്കാർ
ആശുപത്രികളില്‍ മരുന്നുകളുടെയും
ഉപകരണങ്ങളുടെയും വിതരണം
തടസ്സപ്പെടുന്നുവെന്ന
റിപ്പോര്‍ട്ടുകള്‍, ചികിത്സാപിഴവുകള്‍,
ആശുപത്രി കെട്ടിടങ്ങള്‍ തകര്‍ന്ന് വീഴുക
എന്നിവ പൊതുജനാരോഗ്യ മേഖലയിലുള്ള
ജനവിശ്വാസം ദുർബലമാക്കിയിട്ടുണ്ടെന്ന
കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി) പ്രസ്തുത
കാലയളവിൽ ചികിത്സാപിഴവുകൾ സംബന്ധിച്ച്
പരാതി ലഭിച്ചിട്ടുള്ള എത്ര കേസുകള്‍
വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്;
ചികിത്സാപിഴവ് മൂലം മരണങ്ങള്‍
ഉണ്ടായിട്ടുള്ളതായി ആരോപിച്ച്
ലഭിച്ചിട്ടുള്ള പരാതികള്‍,
ചികിത്സാപിഴവ് കണ്ടെത്തിയിട്ടുള്ള
കേസുകള്‍ എന്നിവ എത്രയുണ്ട്; ഈ
വിഷയത്തില്‍ ഡോക്ടര്‍മാർ, ആരോഗ്യ
വകുപ്പ് ജീവനക്കാര്‍ എന്നിവർക്ക് എതിരെ
നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ,
എത്ര പേര്‍ക്കെതിരെ, ഏതെല്ലാം
കേസുകളില്‍ നടപടി
സ്വീകരിച്ചിട്ടുണ്ടെന്നുള്ള വിശദാംശങ്ങൾ
ലഭ്യമാക്കുമോ;
(സി) കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത് രോഗികള്‍ക്കും
പൊതുസമൂഹത്തിനും സംസ്ഥാനത്തെ
പൊതുജനാരോഗ്യ മേഖലയെ സംബന്ധിച്ച്
ഉണ്ടായിട്ടുള്ള അവമതിപ്പ്
ഇല്ലാതാക്കുന്നതിനും ആരോഗ്യ മേഖലയെ
ശക്തിപ്പെടുത്തുന്നതിനും എന്തെല്ലാം
നടപടികളാണ് സ്വീകരിക്കാന്‍
ഉദ്ദേശിച്ചിട്ടുള്ളത്; വ്യക്തമാക്കുമോ?
സർക്കാർ
ആശുപത്രികളിലെ രോഗി പരിചരണം
141 ശ്രീ.
പി. എ. മുഹമ്മദ് റിയാസ്
ശ്രീ.
വി. കെ. സനോജ്
ശ്രീ.
എം. എസ്. അരുണ്‍ കുമാർ
ശ്രീമതി
ഒ. എസ്. അംബിക :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ
- ദേവസ്വം വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) സർക്കാർ
ആശുപത്രികളിലെ ഡോക്ടർമാരുടേയും
നഴ്സുമാരുടെയും ഒഴിവുകൾ രോഗി പരിചരണത്തെ
ബാധിച്ചതായുള്ള വിവരം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി) സർക്കാർ
ആശുപത്രികളിൽ അവശ്യ മരുന്നുകളുടെ
ലഭ്യതക്കുറവ് സംബന്ധിച്ച്
ജില്ലാതലത്തിലുള്ള പരിശോധന
നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
(സി) ആരോഗ്യവകുപ്പിലെ
സമീപകാല സ്ഥലം മാറ്റങ്ങൾ ചികിത്സാ
സേവനങ്ങളെ ബാധിച്ചിട്ടുണ്ടോയെന്ന്
വിലയിരുത്തിയിട്ടുണ്ടോ; ഇത് സംബന്ധിച്ച
പരാതി ലഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
(ഡി) സംസ്ഥാനത്ത്
ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ
പകർച്ചവ്യാധികൾ വർദ്ധിക്കുന്ന
സാഹചര്യത്തിൽ പ്രത്യേക പ്രവർത്തന പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കാമോ?
നവകേരള
സദസ്സ് കെട്ടിട നിര്‍മ്മാണം ഫണ്ട്
അനുവദിക്കുന്നത് സംബന്ധിച്ച്
142 ശ്രീ.
പി. കെ. നവാസ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ
- ദേവസ്വം വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) നവകേരള
സദസ്സ് പദ്ധതി പ്രകാരം താനൂര്‍
കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ (
സി.എച്ച്.സി.) മൂന്നാം ഘട്ട വികസന
പ്രവര്‍ത്തനങ്ങള്‍ക്ക് ഏഴ് കോടി രൂപയുടെ
ഭരണാനുമതിയ്ക്കായി ലഭിച്ച ഡിറ്റെയല്‍ഡ്
പ്രോജക്ട് റിപ്പോര്‍ട്ടിന്മേല്‍
(ഡി.പി.ആര്‍.) സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ; പ്രസ്തുത പ്രവൃത്തിയുടെ
ഭരണാനുമതി എന്ന് നല്‍കാനാവുമെന്ന്
വിശദമാക്കാമോ;
(ബി) പ്രസ്തുത
പദ്ധതിയുടെ ഭാഗമായി ആരോഗ്യ വകുപ്പ്
ഡയറക്ടര്‍ ആരോഗ്യ വകുപ്പിലേക്ക്
21.02.26 ല്‍ സമര്‍പ്പിച്ച
പ്രൊപ്പോസലിന്മേല്‍ സ്വീകരിച്ച
നടപടികള്‍ സംബന്ധിച്ചും ആയതിന്റെ ഫയല്‍
വിശദാംശങ്ങളും ലഭ്യമാക്കാമോ?
അമീബിക്
മസ്തിഷ്ക ജ്വരം
143 ശ്രീ.
പി .എം. എ. സമീർ
ശ്രീമതി
ഫാത്തിമ തഹിലിയ
ശ്രീ.
ഫൈസൽ ബാബു
ശ്രീ.
ടി. വി. ഇബ്രാഹിം :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ
- ദേവസ്വം വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) സംസ്ഥാനത്ത്
അമീബിക് മസ്തിഷ്ക ജ്വരം വര്‍ദ്ധിച്ചു
വരുന്നതിന്റെ കാരണങ്ങള്‍
പരിശോധിക്കുമോ;
(ബി) മലിനമായ
ജലാശയങ്ങളില്‍ കുളിക്കുന്നത്
രോഗബാധയ്ക്ക് കാരണമാകുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
(സി) രോഗബാധ
തടയുന്നതിന് എന്തെല്ലാം പ്രതിരോധ
നടപടികള്‍ സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത് ; വിശദമാക്കുമോ?
ആരോഗ്യ
മേഖലയുടെ പുനരുജ്ജീവനത്തിന് സമഗ്രമായ
പദ്ധതി
144 ശ്രീ.
ആര്യാടന്‍ ഷൗക്കത്ത്
ശ്രീ.
സുധീർഷാ പാലോട്
ശ്രീ.
എം. ആർ. ബൈജു :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ
- ദേവസ്വം വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) മുൻ
സർക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് മുൻപ്
നിർമാർജ്ജനം ചെയ്ത പകർച്ച വ്യാധികൾ
വീണ്ടും റിപ്പോർട്ട് ചെയ്യുകയും
ചികിത്സാ പിഴവുകൾ നിരന്തരം
ആവർത്തിക്കപ്പെടുകയും ചെയ്ത
സാഹചര്യത്തിൽ ആരോഗ്യ മേഖലയുടെ
പുനരുജ്ജീവനത്തിനായി എന്തൊക്കെ നടപടികൾ
സ്വീകരിയ്ക്കുമെന്ന് വ്യക്തമാക്കുമോ;
(ബി) ആരോഗ്യ
മേഖലയുടെ പുനരുജ്ജീവനത്തിനായി സമഗ്രമായ
പദ്ധതി തയ്യാറാക്കുന്നതിന്
പൊതുജനാഭിപ്രായങ്ങളും നിർദ്ദേശങ്ങളും
സ്വീകരിക്കുവാൻ നടപടി
സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
(സി) ആരോഗ്യരംഗത്തെ
കേരള മോഡൽ തിരിച്ചു കൊണ്ടുവരുന്നതിന്
കർമ്മ പദ്ധതികൾ ആവിഷ്കരിച്ച്
നടപ്പാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ?
ഏറ്റുമാനൂര്‍
മണ്ഡലത്തില്‍ തുക അനുവദിച്ച പദ്ധതികള്‍
145 ശ്രീ.
നാട്ടകം സുരേഷ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ
- ദേവസ്വം വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത് ഏറ്റുമാനൂര്‍
മണ്ഡലത്തിലെ ഏതെല്ലാം പദ്ധതികള്‍ക്കാണ്
വകുപ്പ് തുക അനുവദിച്ചത് എന്ന്
വ്യക്തമാക്കാമോ;
(ബി) തുക
അനുവദിക്കപ്പെട്ട ഓരോ പദ്ധതിയുടെയും
നിലവിലെ സ്ഥിതി വിശദമാക്കാമോ?
സ്കൂള്‍
ഹെല്‍ത്ത് സേവനങ്ങള്‍
146 ശ്രീ.
പി. പി. സുമോദ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ
- ദേവസ്വം വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) ആരോഗ്യ
വകുപ്പ് സ്കൂളുകളില്‍ സ്കൂള്‍ ഹെല്‍ത്ത്
സേവനങ്ങള്‍ ലഭ്യമാക്കുന്നുണ്ടോ;
വിശദമാക്കാമോ?
മഴക്കാലങ്ങളിലെ
പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിനുള്ള
നടപടികള്‍
147 ശ്രീ.
പി. മമ്മിക്കുട്ടി :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ
- ദേവസ്വം വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) വര്‍ഷകാലം
ആരംഭിച്ച സാഹചര്യത്തില്‍
പകര്‍ച്ചവ്യാധികള്‍ വ്യാപിക്കാന്‍
സാധ്യതയുള്ളതിനാല്‍ ഇത്തരം സാഹചര്യം
തടയാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
(ബി) ഷൊര്‍ണ്ണൂര്‍
നിയോജക മണ്ഡലത്തിലെ പ്രാഥമിക ആരോഗ്യ
കേന്ദ്രങ്ങളിലും താലൂക്ക് ആശുപത്രിയിലും
ആവശ്യത്തിന് ഡോക്ടര്‍മാരെയും
ജീവനക്കാരെയും നിയമിക്കാന്‍
ഉത്തരവായിട്ടുണ്ടോ; വിശദമാക്കാമോ?
പകര്‍ച്ചവ്യാധികള്‍
മൂലമുള്ള മരണം
148 ശ്രീ.
കെ. എന്‍. ബാലഗോപാല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ
- ദേവസ്വം വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) സംസ്‌ഥാനത്ത്
ഷിഗെല്ല, വെസ്റ്റ് നെെല്‍ തുടങ്ങിയ
രോഗങ്ങള്‍ മൂലമുള്ള മരണങ്ങള്‍
അടുത്തിടെ റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
(ബി) പകര്‍ച്ചവ്യാധികള്‍
മൂലമുള്ള മരണങ്ങള്‍ തടയുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്; വ്യക്തമാക്കാമോ;
(സി) ഈ
സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം
മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെ
സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍
ആശുപത്രികളില്‍ ചികിത്സാപിഴവുമായി
ബന്ധപ്പെട്ട് ലഭിച്ച പരാതികളുടെ
പകര്‍പ്പ് ലഭ്യമാക്കാമോ;
(ഡി) ഇത്തരം
പരാതികളില്‍ സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
ചങ്ങനാശ്ശേരി
നിയോജകമണ്ഡലത്തില്‍ ആരോഗ്യ വകുപ്പ്
നടപ്പിലാക്കിയിട്ടുള്ള പ്രവൃത്തികൾ
149 ശ്രീ.
വിനു ജോബ് കുഴിമണ്ണിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ
- ദേവസ്വം വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) മുൻ
സർക്കാരിന്റെ കാലത്ത് ചങ്ങനാശ്ശേരി
നിയോജകമണ്ഡലത്തില്‍ ആരോഗ്യ വകുപ്പ്
നടപ്പിലാക്കിയിട്ടുള്ള പ്രവൃത്തികൾ
എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
(ബി) ഓരോ
പ്രവൃത്തിക്കും അനുവദിച്ച തുകയും അവയുടെ
നിലവിലെ സ്ഥിതിയും വ്യക്തമാക്കുമോ; ഇത്
സംബന്ധിച്ച ഉത്തരവുകളുടെ പകര്‍പ്പുകൾ
ലഭ്യമാക്കുമോ?
പാറശ്ശാല
താലൂക്ക് ആശുപത്രി പുതിയ കെട്ടിടം
പ്രവര്‍ത്തന സജ്ജമാക്കുന്നത്
സംബന്ധിച്ച്
150 ശ്രീ.
സി. കെ. ഹരീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ
- ദേവസ്വം വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) പാറശ്ശാല
താലൂക്ക് ആശുപത്രിയില്‍ നിര്‍മ്മാണം
പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്ത പുതിയ
ആശുപത്രി കെട്ടിടത്തിലെ ഓപ്പറേഷന്‍
തിയേറ്റര്‍, ലാബ്, ഐ.സി.യു.
സൗകര്യങ്ങള്‍ എന്നിവ ഇതുവരെയും
പൂര്‍ണ്ണമായും പ്രവര്‍ത്തനസജ്ജമാകാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയതിന്റെ
വിശദാംശം അറിയിക്കാമോ;
(ബി) പ്രസ്തുത
കെട്ടിടത്തിന്റെ നിര്‍മ്മണ ചുമതല ഏത്
ഏജന്‍സിക്കായിരുന്നുവെന്നും
നിര്‍മ്മാണത്തിനായി ചെലവഴിച്ച തുക
എത്രയാണെന്നും വ്യക്തമാക്കാമോ;
(സി) ഉദ്ഘാടനം
നടത്തിയിട്ടും ഓപ്പറേഷന്‍ തിയേറ്റര്‍,
ലാബ്, ഐ.സി.യു. സൗകര്യങ്ങള്‍ എന്നിവ
പൂര്‍ണ പ്രവര്‍ത്തനസജ്ജമാകാതിരിക്കാന്‍
കാരണങ്ങള്‍ എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ; പ്രസ്തുത പദ്ധതിയുമായി
ബന്ധപ്പെട്ട എന്തൊക്കെ
പ്രവര്‍ത്തനങ്ങളാണ്
പൂര്‍ത്തിയാക്കാനുള്ളത് എന്ന്
അറിയിക്കാമോ;
(ഡി) ആശുപത്രിക്ക്
ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങള്‍,
സാങ്കേതിക സംവിധാനങ്ങള്‍, ജീവനക്കാരുടെ
ലഭ്യത എന്നിവ ഉറപ്പാക്കി എപ്പോൾ
പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകുമെന്ന്
വ്യക്തമാക്കാമോ?
ചികിത്സാ
പിഴവ് സംഭവിച്ചതുമായി ബന്ധപ്പെട്ട
പരാതികൾ
152 ശ്രീ.
വി. ജോയി :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ
- ദേവസ്വം വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) നിലവിലെ
സർക്കാർ അധികാരത്തിൽ വന്നതിനുശേഷം
ചികിത്സാ പിഴവ് സംഭവിച്ചതുമായി
ബന്ധപ്പെട്ട് എത്ര പരാതികൾ
ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
ആയതിന്മേൽ എത്ര അന്വേഷണങ്ങൾ നടന്നു
വരുന്നുണ്ടെന്ന് വിശദമാക്കാമോ?
പൊതുജനാരോഗ്യ
സംരക്ഷണം ശക്തിപ്പെടുത്താനുള്ള
നടപടികള്‍
153
ഡോ. മാത്യു കുഴൽനാടൻ
ശ്രീ.
നാട്ടകം സുരേഷ്
ശ്രീ.
സിറിയക് തോമസ്
ശ്രീ.
റോണി. കെ. ബേബി :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ
- ദേവസ്വം വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) പൊതുജനാരോഗ്യ
കേന്ദ്രങ്ങളില്‍ മികച്ച രീതിയില്‍ സേവനം
ലഭ്യമാക്കുന്നതിന് എന്തെല്ലാം
നടപടികളാണ് കൈക്കൊള്ളാന്‍
ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
(ബി) ആരോഗ്യമേഖലയിലെ
അടിസ്ഥാന സൗകര്യങ്ങളും മരുന്നുകളുടെ
ലഭ്യതയും സംബന്ധിച്ച് നിലവിലെ സ്ഥിതി
എന്താണെന്നും അവ മെച്ചപ്പെടുത്താന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുന്നതെന്നും വ്യക്തമാക്കാമോ?
അമീബിക്
മസ്തിഷ്ക ജ്വരം
154 ശ്രീ.
എ. സി. മൊയ്തീന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ
- ദേവസ്വം വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) സംസ്ഥാനത്ത്
അമീബിക് മസ്തിഷ്ക ജ്വരം പടരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി) എത്ര
കേസുകളാണ് ആയതുമായി ബന്ധപ്പെട്ട്
റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് എന്ന്
വിശദമാക്കാമോ;
(സി) അമീബിക്
മസ്തിഷ്ക ജ്വരത്തെകുറിച്ച് ശാസ്ത്രീയ
പഠനങ്ങള്‍ നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ റിപ്പോർട്ടിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ?
നിപ്പ
രോഗം
155 ശ്രീമതി
ഉമ തോമസ്
ശ്രീ.
സെബാസ്റ്റ്യൻ. എം. ജെ
ശ്രീ.
എ. ഡി. തോമസ്
ശ്രീ.
പഴകുളം മധു :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ
- ദേവസ്വം വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) സംസ്ഥാനത്ത്
നിപ്പ രോഗം വീണ്ടും സ്ഥിരീകരിച്ചത്
ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ;
(ബി) നിപ്പ
രോഗം സംസ്ഥാനത്ത് വീണ്ടും
സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ രോഗ
ഉറവിടം കണ്ടെത്തുന്നതിന് നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
(സി) രോഗം
പടർന്നു പിടിക്കാതിരിക്കാൻ എന്തെല്ലാം
മുൻകരുതലുകളാണ് എടുത്തിട്ടുള്ളത് ;
വിശദമാക്കാമോ?
സർക്കാർ
ആശുപത്രികളിലെ മരുന്ന് ക്ഷാമം
157 ശ്രീ.
എൻ. ശക്തൻ
ശ്രീ.
ഐ. സി. ബാലകൃഷ്ണന്‍
ശ്രീ.
ജ്യോതികുമാർ ചാമക്കാല :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ
- ദേവസ്വം വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) സർക്കാർ
ആശുപത്രികളിൽ മരുന്ന് ക്ഷാമം നിലവിൽ
ഉണ്ടോ; വിശദമാക്കാമോ;
(ബി) കേരള
മെഡിക്കൽ സർവീസ് കോർപറേഷൻ വഴിയാണോ
മുഴുവൻ മരുന്നുകളും വിതരണം ചെയ്യുന്നത്;
വ്യക്തമാക്കാമോ; ഈ ഇനത്തിൽ കെ. എം. എസ്.
സി. എല്‍-ന് കുടിശ്ശിക തുക നൽകാനുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(സി) മരുന്ന്
വിതരണം നടത്തിയ ഏജൻസികൾക്ക് കുടിശ്ശിക
വിതരണം ചെയ്യാത്തതിനാൽ മുൻ സർക്കാരിന്റെ
കാലത്തു അവശ്യ മരുന്നുകളും ചികിത്സ,
ശസ്ത്രക്രിയ ഉപകരണങ്ങളും ലഭ്യമാകാതെ
സാധാരണക്കാരായ രോഗികൾ പ്രതിസന്ധിയിലായതു
പോലെയുള്ള സംഭവങ്ങൾ
ആവർത്തിക്കാതിരിക്കാൻ എന്തൊക്കെ നടപടികൾ
സ്വീകരിയ്ക്കുമെന്നു വ്യക്തമാക്കുമോ?
മഞ്ചേരി
നിയോജക മണ്ഡലത്തില്‍ നടപ്പാക്കിയ
പദ്ധതികൾ
158 ശ്രീ.
എം. റഹ്മത്തുളള :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ
- ദേവസ്വം വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) മഞ്ചേരി
നിയോജക മണ്ഡലത്തില്‍ 2016-2026
കാലഘട്ടത്തിൽ ആരോഗ്യ വകുപ്പിന് കീഴിൽ
നടപ്പാക്കിയ വിവിധ പദ്ധതികളുടെ വിശദ
വിവരങ്ങൾ നൽകാമോ;
(ബി) ഓരോ
പ്രവൃത്തിക്കും അനുവദിച്ച തുക, നിർവ്വഹണ
ചുമതല നൽകിയിട്ടുള്ള വകുപ്പ് , ഏജൻസി,
അവയുടെ നിലവിലെ സ്ഥിതി എന്നിവ
വ്യക്തമാക്കാമോ; ഫണ്ട് അനുവദിച്ചതിന്റെ
ഉത്തരവുകളുടെ പകർപ്പുകൾ ലഭ്യമാക്കുമോ?
സര്‍ക്കാര്‍
ആശുപത്രികളിലെ സേവന നിലവാരം
മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍
159 ശ്രീ.
കാരായി രാജൻ
ശ്രീ.
എന്‍. കെ. അക്ബര്‍
ശ്രീ.
കെ. കെ. രാമചന്ദ്രന്‍
ശ്രീ.
യു. ആര്‍. പ്രദീപ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ
- ദേവസ്വം വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) സര്‍ക്കാര്‍
ആശുപത്രികളിലെ രോഗീ സേവന നിലവാരം
മെച്ചപ്പെടുത്തുന്നതിനായി മുന്‍
സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍
എന്തൊക്കെയായിരുന്നു; വിശദമാക്കാമോ;
(ബി)
ആരോഗ്യ മേഖലയില്‍ മുന്‍ സര്‍ക്കാര്‍
നടപ്പിലാക്കിയ പദ്ധതികളുടെ ഭാഗമായി
കേരളത്തിന്റെ പൊതുജനാരോഗ്യ രംഗത്ത്
ഉണ്ടായ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(സി) പൊതുജനാരോഗ്യ
രംഗത്ത് കേരളത്തിന് ലഭിച്ച ദേശീയ
പുരസ്കാരങ്ങളുടേയും അംഗീകാരങ്ങളുടേയും
വിശദാംശം ലഭ്യമാക്കാമോ;
(ഡി) മുന്‍
സര്‍ക്കാര്‍ ആരംഭിച്ച വിവിധ ആരോഗ്യ
പദ്ധതികളുടെ നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ?
സർക്കാർ
ആശുപത്രികളിലെ ചികിത്സാ സൗകര്യങ്ങൾ
മെച്ചപ്പെടുത്താൻ നടപടി
160 ശ്രീ.
നജീബ് കാന്തപുരം
ശ്രീ.
പി. കെ. ഫിറോസ്
ശ്രീ.
പി .എം. എ. സമീർ
ശ്രീ.
ഫൈസൽ ബാബു :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ
- ദേവസ്വം വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) സർക്കാർ
ആശുപത്രികളിലെ പരിമിതമായ ചികിത്സാ
സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്ന കാര്യം
പരിഗണനയിലുണ്ടോ;
(ബി) രോഗികളെ
തറയിൽ കിടത്തി ചികിത്സിക്കേണ്ടി
വരുന്നത് ഒഴിവാക്കുന്നതിനായി
കിടക്കകളുടെ എണ്ണം വർദ്ധിപ്പിക്കാൻ
നടപടി സ്വീകരിക്കുമോ;
(സി) എല്ലാ
സർക്കാർ ആശുപത്രികളിലും ആവശ്യമായ
മരുന്നും, ഉപകരണങ്ങളും ലഭ്യമാക്കാൻ
സ്വീകരിച്ചുവരുന്ന നടപടികൾ
വിശദമാക്കുമോ?
ആലത്തൂര്‍
നിയോജക മണ്ഡലത്തിലെ താലൂക്ക് ആശുപത്രി
നവീകരണം
161 ശ്രീ.
ടി. എം. ശശി :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ
- ദേവസ്വം വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) ആലത്തൂര്‍
നിയോജക മണ്ഡലത്തിലെ താലൂക്ക് ആശുപത്രി
നവീകരണത്തിനായി 2021-26 വര്‍ഷ
കാലയളവില്‍ സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്നും ഓരോ പ്രവൃത്തിക്കും
അനുവദിച്ച തുക എത്രയെന്നും
വ്യക്തമാക്കാമോ;
(ബി) ആലത്തൂര്‍
താലൂക്ക് ആശുപത്രിയില്‍ പദ്ധതി
പ്രഖ്യപിച്ച് ഇനിയും ഭരണാനുമതി
ലഭിക്കാനുള്ളവ ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(സി) ഭരണാനുമതി
ലഭ്യമായവയില്‍ ഇനിയും
പൂര്‍ത്തീകരിക്കാത്ത പദ്ധതികള്‍
ഏതൊക്കെയെന്ന് അറിയിക്കാമോ;
(ഡി) അവയുടെ
ഏതൊക്കെ പ്രവൃത്തികളാണ് ഇനി
പൂര്‍ത്തീകരിക്കുവാനുള്ളതെന്ന്
വ്യക്തമാക്കാമോ?
സമഗ്രവും
ഗുണനിലവാരമുള്ളതുമായ ആരോഗ്യ സേവനങ്ങള്‍
162 ശ്രീ.
കെ. രാജന്‍
ശ്രീ.
മുഹമ്മദ് മുഹസിന്‍
ശ്രീ.
ഗോവിന്ദൻ പള്ളിക്കാപ്പിൽ
ശ്രീ.
സി. അജയപ്രസാദ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ
- ദേവസ്വം വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) ആരോഗ്യ
സ്ഥാപനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തി
എല്ലാവർക്കും താങ്ങാവുന്നതും
ഗുണനിലവാരമുള്ളതുമായ ആരോഗ്യ സേവനങ്ങള്‍
ലഭ്യമാക്കേണ്ടതിന്റെ ആവശ്യകത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി) ആർദ്രം
മിഷന്റെ ആദ്യ ഘട്ടം മുതൽ തന്നെ ആരോഗ്യ
സ്ഥാപനങ്ങളിലെ ഭൗതിക സാഹചര്യങ്ങൾ
മെച്ചപ്പെടുത്തുന്നതിനും അടിസ്ഥാന
സൗകര്യങ്ങള്‍ വർദ്ധിപ്പിക്കുന്നതിനും
മുൻ സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ
നൽകിയിരുന്നുവോ; ഇതിന്റെ ഭാഗമായി
പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ
കുടുംബാരോഗ്യ കേന്ദ്രങ്ങളായും ആരോഗ്യ
ഉപകേന്ദ്രങ്ങളെ ജനകീയാരോഗ്യ
കേന്ദ്രങ്ങളായും പരിവർത്തനം
ചെയ്യുന്നതിന് മുൻ സര്‍ക്കാര്‍
നടപടികള്‍ സ്വീകരിച്ചിരുന്നുവോ;
വിശദമാക്കാമോ;
(സി) പരിവർത്തനം
ചെയ്യപ്പെടുന്ന ജനകീയാരോഗ്യ കേന്ദ്രങ്ങൾ
മുതൽ ജില്ലാ ആശുപത്രികൾ വരെയുള്ള എല്ലാ
സ്ഥാപനങ്ങളിലും ഒരുക്കേണ്ട ഭൗതിക
സാഹചര്യങ്ങളും സേവനങ്ങളും സംബന്ധിച്ച
സ്റ്റാൻഡർഡൈസേഷൻ മാർഗ്ഗരേഖകൾ മുൻ
സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടോ;
ഇതുപ്രകാരം എന്തെല്ലാം നടപടികളാണ് ഈ
സർക്കാർ സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത്
;വിശദമാക്കാമോ;
(ഡി) സുസ്ഥിര
വികസന ലക്ഷ്യമായി കണക്കാക്കപ്പെടുന്ന
സമഗ്ര ആരോഗ്യ കവറേജ്, മികച്ച ആരോഗ്യ
പരിപാലനം, മരുന്നുകളുടെ ന്യായവില എന്നിവ
ഉറപ്പുവരുത്താൻ എന്തെല്ലാം തുടർ
നടപടികളാണ് സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ?
കൊല്ലം
മെഡിക്കൽ കോളേജിന്റെ അടിസ്ഥാന സൗകര്യ
വികസനവും പുതിയ തസ്തിക സൃഷ്ടിക്കലും
163 ശ്രീ.
ബി. ബി. ഗോപകുമാർ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ
- ദേവസ്വം വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) കൊല്ലം
മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തുന്ന
അവശരായ രോഗികള്‍ക്കായുളള ലിഫ്റ്റ്
സൗകര്യം, അപകടങ്ങളില്‍പെട്ട്
എത്തുന്നവര്‍ക്കായുളള അടിയന്തര ചികിത്സാ
സൗകര്യം, സിസേറിയന്‍ ഉള്‍പ്പെടെയുള്ള
പ്രസവചികിത്സാ സൗകര്യങ്ങള്‍ തുടങ്ങിയവ
മെച്ചപ്പെടുത്തി ആയതിനെ രാജ്യാന്തര
നിലവാരമുള്ള ആശുപത്രിയായി
ഉയര്‍ത്തുന്നതിന് നടപടികള്‍
സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
(ബി) കൊല്ലം
മെഡിക്കൽ കോളേജിന്റെ വികസനവുമായി
ബന്ധപ്പെട്ട് എന്തൊക്കെ കാര്യങ്ങളാണ്
ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ;
(സി) നഴ്സിംഗ്
കോളേജിന്റെ സ്ഥലം ഏറ്റെടുക്കൽ
വേഗത്തിലാക്കാൻ സ്വീകരിച്ചിട്ടുള്ള
നടപടിക്രമങ്ങൾ എന്തൊക്കെയെന്നും സ്ഥലം
ഏറ്റെടുക്കൽ എത്ര ദിവസത്തിനുള്ളിൽ
പൂർത്തിയാകുമെന്നും വ്യക്തമാക്കാമോ;
(ഡി) എത്ര
പുതിയ തസ്തികകളാണ് സൃഷ്ടിക്കുന്നതെന്നും
പുതുതായി സൃഷ്ടിക്കുവാൻ ഉദ്ദേശിക്കുന്ന
തസ്തികകള്‍, ആവശ്യകത എന്നിവ
സംബന്ധിച്ചുള്ള വിവരങ്ങളും
ലഭ്യമാക്കാമോ?
സര്‍ക്കാര്‍
മെഡിക്കൽ കോളേജുകളിലെ താല്‍ക്കാലിക
നിയമനം
164 ശ്രീ.
ജി. സുധാകരൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ
- ദേവസ്വം വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) കേരളത്തിലെ
സര്‍ക്കാര്‍ മെഡിക്കൽ കോളേജുകളിൽ കഴിഞ്ഞ
അഞ്ച് വർഷങ്ങളിൽ ഉണ്ടായിട്ടുള്ളതായി
ആക്ഷേപമുള്ള ശോചനീയാവസ്ഥയുടെ
കാരണങ്ങളെപ്പറ്റി അന്വേഷിച്ച് നടപടി
സ്വീകരിക്കുമോ;
(ബി) ആലപ്പുഴ
മെഡിക്കൽ കോളേജിൽ കഴിഞ്ഞ അഞ്ച്
വർഷങ്ങളിൽ നടത്തിയിട്ടുള്ള അനധികൃത
താത്കാലിക നിയമനങ്ങൾ എത്രയാണെന്ന്
വ്യക്തമാക്കാമോ; പ്രസ്തുത താത്കാലിക
നിയമനങ്ങൾ റദ്ദ് ചെയ്യുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ;
(സി) പ്രസ്തുത
നിയമനങ്ങളുടെ നിയമന അധികാരി ആരാണന്നും
നിയമനങ്ങള്‍ ആരുടെ നിർദ്ദേശപ്രകാരമാണ്
നടത്തിയതെന്നും അന്വേഷിക്കുമോ;
(ഡി) കേരളത്തിലെ
എല്ലാ മെഡിക്കൽ കോളേജുകളിലെയും
താത്കാലിക നിയമനങ്ങള്‍ എംപ്ലോയ്മെൻറ്
എക്സ്ചേഞ്ച് വഴി നടത്താൻ ഉത്തരവ്
നൽകുമോ;
(ഇ) പ്രസ്തുത
താത്കാലിക നിയമനങ്ങളിൽ സാമ്പത്തികമായ
പരിഗണനയുണ്ടായിട്ടുണ്ടെങ്കിൽ ആയത്
അന്വേഷിച്ച് നടപടി സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ശസ്ത്രക്രിയക്ക്
വിധേയയായ സ്ത്രീയുടെ വയറ്റില്‍ സിസേഴ്സ്
കണ്ടെത്തിയ സംഭവം
165
പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍
ശ്രീ.
ടി. വി. ഇബ്രാഹിം
ശ്രീ.
കല്ലട്ര മാഹിൻ
ശ്രീമതി
ഫാത്തിമ തഹിലിയ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ
- ദേവസ്വം വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) ആലപ്പുഴ
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍
ഗര്‍ഭാശയം നീക്കം ചെയ്യാനുള്ള
ശസ്ത്രക്രിയക്ക് വിധേയമായ സ്ത്രീയുടെ
വയറ്റില്‍ മെറ്റ്സെന്‍ബോം സിസ്സേഴ്സ്
കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം
നടത്തിയിട്ടുണ്ടോയെന്നറിയിക്കാമോ;
(ബി) പ്രസ്തുത
വിഷയത്തിൽ കുറ്റക്കാരായവര്‍
ആരെല്ലാമാണെന്നാണ്
കണ്ടെത്തിയിരിക്കുന്നതെന്നറിയിക്കാമോ;
(സി) തുടര്‍ച്ചയായുണ്ടാകുന്ന
ചികിത്സാ പിഴവുകള്‍
ആവര്‍ത്തിക്കാതിരിക്കാന്‍ എന്തെല്ലാം
നടപടികളാണ് സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
മെഡിക്കല്‍
കാേളേജ് ആശുപത്രികളിലെ രാേഗീ
സന്ദര്‍ശനത്തിനുള്ള ക്രമീകരണങ്ങള്‍
166 ശ്രീ.
എ. കെ. എം. അഷ്റഫ്
ശ്രീമതി
ഫാത്തിമ തഹിലിയ
ശ്രീ.
എം. എ. റസാഖ് മാസ്റ്റർ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ
- ദേവസ്വം വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) സംസ്ഥാനത്തെ
മെഡിക്കല്‍ കാേളേജ് ആശുപത്രികളിലെ
വാര്‍ഡുകളില്‍ അഡ്മിറ്റ് ചെയ്ത രാേഗികളെ
കാണുന്നതിന് നിലവില്‍ നിയന്ത്രണങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടാേയെന്ന്
അറിയിക്കാമോ;
(ബി) രാേഗികളെ
നേരിട്ടുകണ്ട് രാേഗ വിവരങ്ങള്‍ അറിയാന്‍
കാേവിഡിന് മുമ്പ്
അനുവദിച്ചിരുന്നതുപാേലെ
നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍
ഉദ്ദേശിക്കുന്നുണ്ടാേ; വ്യക്തമാക്കാമോ;
(സി) രാേഗി
സന്ദര്‍ശനത്തിന് നിലവിലെ സംവിധാനങ്ങള്‍
എന്തെല്ലാമാണെന്ന് വിശദീകരിക്കുമാേ?
ലീനിയര്‍
ആക്സിലറേറ്റര്‍ മെഷീന്‍ വാങ്ങുന്നതിന്
നടപടി
167 ശ്രീ.
എം. വിജിന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ
- ദേവസ്വം വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) കണ്ണൂര്‍
മെഡിക്കല്‍ കോളേജില്‍ ലീനിയര്‍
ആക്സിലറേറ്റര്‍ മെഷീന്‍ വാങ്ങുന്നതിന്
നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കാമോ?
തൃശ്ശൂര്‍
ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍
നിർമ്മാണം പുരോഗമിക്കുന്ന കിഫ്ബി
പദ്ധതികള്‍
168 ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ
- ദേവസ്വം വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) തൃശ്ശൂര്‍
ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍
നിർമ്മാണം പുരോഗമിക്കുന്ന കിഫ്ബി
പദ്ധതികളായ മദര്‍ & ചൈൽഡ്, സൂപ്പര്‍
സ്പെഷ്യലിറ്റി ബ്ലോക്കുകളുടെ നിലവിലെ
നിര്‍മ്മാണ പുരോഗതി വിശദമാക്കാമോ;
(ബി) പ്രസ്തുത
ബ്ലോക്കുകളുടെ നിര്‍മ്മാണം എത്ര
മാസത്തിനകം പൂര്‍ത്തിയാക്കി
പ്രവര്‍ത്തനമാരംഭിക്കാനാകുമെന്നാണ്
കണക്കാക്കുന്നത്;
(സി) പ്രസ്തുത
ബ്ലോക്കുകള്‍
പ്രവര്‍ത്തനസജ്ജമാകുന്നതിന് ആവശ്യമായ
ഉപകരണങ്ങള്‍ വാങ്ങുന്ന നടപടികളുടെ
നിലവിലെ പുരോഗതി വിശദമാക്കാമോ;
(ഡി) പുതിയ
ബ്ലോക്കുകള്‍
പ്രവര്‍ത്തനസജ്ജമാകുന്നതോടെ കൂടുതലായി
ആവശ്യമായി വരുന്ന മാനവവിഭവശേഷി
ഒരുക്കുന്നതിനുള്ള നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ?
തൃശ്ശൂര്‍
ഗവണ്‍മെന്റ് ഡെന്റല്‍ കോളേജിലെയും
ഗവണ്‍മെന്റ് നേഴ്സിംഗ് കോളേജിലെയും
നിര്‍മ്മാണ പ്രവൃത്തികൾ
169 ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ
- ദേവസ്വം വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) തൃശ്ശൂര്‍
ഗവണ്‍മെന്റ് ഡെന്റല്‍ കോളേജിലും
ഗവണ്‍മെന്റ് നേഴ്സിംഗ് കോളേജിലും
പുരോഗമിച്ചുകൊണ്ടിരിക്കുന്ന വിവിധ
നിര്‍മ്മാണ പ്രവൃത്തികളുടെ നിലവിലെ
പുരോഗതി വിശദമാക്കാമോ;
(ബി) പ്രസ്തുത
പ്രവൃത്തികളുടെ നിര്‍മ്മാണം എത്ര
മാസത്തിനകം പൂര്‍ത്തിയാക്കി അവയുടെ
പ്രവര്‍ത്തനമാരംഭിക്കാനാകുമെന്ന്
അറിയിക്കാമോ?
കാർഡിയോളജി
വിഭാഗത്തിലെ കൺസൾട്ടേഷൻ
170 ശ്രീ.
സുധീർഷാ പാലോട് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ
- ദേവസ്വം വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) തിരുവനന്തപുരം
മെഡിക്കൽ കോളേജിലെ കാർഡിയോളജി
വിഭാഗത്തിൽ കിടത്തിചികിത്സയിൽ കഴിയുന്ന
രോഗികൾക്ക് സൗകര്യപ്രദമായിരുന്ന 401
നമ്പർ മുറിയിലെ കൺസൾട്ടേഷൻ
നിർത്തിവയ്ക്കാനുണ്ടായ സാഹചര്യം
എന്താണെന്നറിയിക്കാമോ ;
(ബി) പ്രസ്തുത
സൗകര്യം നിർത്തലാക്കിയത് മൂലം
കിടത്തിചികിത്സയിൽ കഴിയുന്ന രോഗികൾക്ക്
ഡോക്ടർമാരുടെ സേവനം ലഭ്യമാകുന്നതിന്
ബുദ്ധിമുട്ട് നേരിടുന്ന കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(സി) 401
നമ്പർ മുറിയിൽ ലഭ്യമായിരുന്ന കാർഡിയോളജി
വകുപ്പിന്റെ സേവനം അടിയന്തിരമായി
പുനഃസ്ഥാപിക്കുന്ന കാര്യം
പരിഗണിക്കുമോയെന്നറിയിക്കാമോ?
തിരുവനന്തപുരം
മെഡിക്കൽ കോളേജില്‍ കാർഡിയോളജി വാർഡ്
171 ശ്രീമതി
രമ്യ ഹരിദാസ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ
- ദേവസ്വം വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) കേരളത്തിലെ
മികച്ച കാർഡിയോളജി വിഭാഗങ്ങളിൽ ഒന്നായ
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ
കാർഡിയോളജി വിഭാഗത്തിന് സ്വന്തമായി ഒരു
കാർഡിയോളജി വാർഡ് ഇല്ല എന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി) ഇത്
മൂലം രോഗികൾക്കും കാർഡിയോളജി
വിഭാഗത്തിനും ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ
വകുപ്പ് തലത്തിൽ പരിശോധിച്ചിട്ടുണ്ടോ;
കാർഡിയോളജി വിഭാഗത്തിന് സ്വന്തമായി ഒരു
വാർഡ് അനുവദിക്കുന്നതിന് സർക്കാര്‍
നടപടി സ്വീകരിക്കാമോ?
താനൂര്‍
സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ആവശ്യമായ
തസ്തിക സൃഷ്ടിക്കല്‍
172 ശ്രീ.
പി. കെ. നവാസ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ
- ദേവസ്വം വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) താനൂര്‍
സാമൂഹിക ആരോഗ്യ കേന്ദ്രത്തെ താലൂക്ക്
ആസ്ഥാന ആശൂപത്രിയായി ഉയര്‍ത്തുന്നതിന്റെ
ഭാഗമായി ആവശ്യമായ തസ്തികള്‍
സൃഷ്ടിക്കുന്നതിന് ആരോഗ്യ വകുപ്പ്
ഡയറക്ടര്‍ നല്‍കിയ ശുപാര്‍ശയിന്മേല്‍
സ്വീകരിച്ച് വരുന്ന നടപടികളുടെ പുരോഗതി
വ്യക്തമാക്കാമോ;
(ബി) സമയബന്ധിതമായി
തസ്തികള്‍ സൃഷ്ടിക്കുന്നതിന് എന്തെല്ലാം
നടപടികള്‍ സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
ചാത്തന്നൂർ
മണ്ഡലത്തിലെ നെടുങ്ങോലം രാമറാവു
ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസനം
173 ശ്രീ.
ബി. ബി. ഗോപകുമാർ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ
- ദേവസ്വം വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) നെടുങ്ങോലം
രാമറാവു താലൂക്ക് ആശുപത്രിയുടെ അടിസ്ഥാന
സൗകര്യ വികസനവുമായി ബന്ധപ്പെട്ട്
നിലവില്‍ പരിഗണനയില്‍ ഉള്ള പദ്ധതികള്‍
വിശദമാക്കാമോ;
(ബി) മെഡിക്കല്‍,പാരാമെഡിക്കല്‍
വിഭാഗങ്ങളിലായി പ്രസ്തുത ആശുപത്രിയില്‍
എത്ര ജീവനക്കാരുണ്ടെന്നും ഇത് താലൂക്ക്
ആശുപത്രിയുടെ സ്റ്റാഫ് പാറ്റേണ്‍
അനുസരിച്ചാണോ എന്നും വ്യക്തമാക്കാമോ;
(സി) നെടുങ്ങോലം
രാമറാവു താലൂക്ക് ആശുപത്രിയില്‍
ഗൈനക്കോളജി ഡിപ്പാർട്ട്മെന്റ്
പ്രവർത്തിക്കുന്നുണ്ടോ; പ്രസ്തുത
ഡിപ്പാർട്ട്മെന്റ്
പ്രവർത്തിക്കാനാവശ്യമായ ഡോക്ടർമാരുടെ
തസ്കികൾ സൃഷ്ടിച്ചിട്ടുണ്ടോ;
(ഡി) നെടുങ്ങോലം
രാമറാവു ഹോസ്പിറ്റലിൽ പുതിയ തസ്തികകൾ
സൃഷ്ടിക്കുന്നത് ഉണ്ടോയെന്ന്
അറിയിക്കാമോ?
സർക്കാർ
ആശുപത്രികളിലെ മരുന്നു വിതരണം
174 ശ്രീ.
ഉല്ലാസ് കോവൂർ
ശ്രീ.
വിഷ്ണു മോഹൻ
ശ്രീ.
വി. കുഞ്ഞികൃഷ്ണൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ
- ദേവസ്വം വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) സംസ്ഥാനത്തെ
സർക്കാർ ആശുപത്രികളിൽ അവശ്യമരുന്നുകൾ
എത്തിക്കുന്നതിലും വിതരണം
ചെയ്യുന്നതിലും മുൻകാലങ്ങളിൽ വീഴ്ചകൾ
ഉണ്ടായിട്ടുള്ളതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;എങ്കിൽ ഇത്
പരിഹരിക്കുന്നതിനായി എന്തെല്ലാം
നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന്
വിശദമാക്കാമോ ;
(ബി) മെഡിക്കൽ
സർവീസ് കോർപറേഷൻ മുഖേന മരുന്ന്
വാങ്ങിയത് വഴി കമ്പനികൾക്ക്
കുടിശ്ശികയുണ്ടോ; ഇതുമൂലം കമ്പനികൾ
മരുന്ന് ലഭ്യമാക്കാത്ത സാഹചര്യം
നിലവിലുണ്ടോ; എങ്കിൽ ഇത്
പരിഹരിക്കുന്നതിനുള്ള അടിയന്തര നടപടി
സ്വീകരിക്കാമോ;
(സി) സംസ്ഥാനത്ത്
പ്രവർത്തിച്ചു വരുന്ന കാരുണ്യ
ഫാർമസികളുടെ പ്രവർത്തനം
മെച്ചപ്പെടുത്തുന്നതിന് നടപടി
സ്വീകരിക്കുമോ;കൂടുതൽ കാരുണ്യ ഫാർമസികൾ
ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കാമോ?
പാനൂര്‍
താലൂക്ക് ആശുപത്രി നിര്‍മ്മാണം
175 ശ്രീ.
പി. കെ. പ്രവീൺ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ
- ദേവസ്വം വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) 2020-ല്‍
ഭരണാനുമതി ലഭിച്ച പാനൂര്‍ താലൂക്ക്
ആശുപത്രി നിര്‍മ്മാണത്തിന്റെ തടസ്സങ്ങൾ
നീങ്ങിയിട്ടും പ്രവൃത്തി ആരംഭിക്കാന്‍
സാധിക്കാത്തത് സംബന്ധിച്ച വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി) പാനൂര്‍
താലൂക്ക് ആശുപത്രിയുടെ സ്ഥലമെടുപ്പിന്
വേണ്ടി കിഫ്ബി അനുവദിച്ച തുക ഭൂവുടമക്ക്
കൈമാറുന്നതിനുള്ള നടപടിക്രമങ്ങള്‍
വിശദമാക്കാമോ;
(സി) പാനൂര്‍
താലൂക്ക് ആശുപത്രിയുടെ കെട്ടിട
നിര്‍മ്മാണവുമായി ബന്ധപ്പെട്ട
നടപടികളുടെ പുരോഗതി വിശദമാക്കാമോ?
കൂത്തുപറമ്പ്
താലൂക്ക് ആശുപത്രിയില്‍ അനിവാര്യ
തസ്തികകള്‍ അനുവദിക്കുന്നതിനുള്ള നടപടി
176 ശ്രീ.
പി. കെ. പ്രവീൺ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ
- ദേവസ്വം വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) കൂത്തുപറമ്പ്
താലൂക്ക് ആശുപത്രിയുടെ പുതിയ
കെട്ടിടത്തില്‍ കാഷ്വാലിറ്റി
ഉള്‍പ്പെടെയുള്ള അത്യാവശ്യ സേവനങ്ങള്‍
ആരംഭിച്ചെങ്കിലും സുഗമമായ
പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ
അനിവാര്യ തസ്തികകള്‍ അനുവദിക്കാത്തത്
കാരണം പൊതുജനങ്ങള്‍ അനുഭവിക്കുന്ന
പ്രയാസങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ,
വിശദമാക്കാമോ;
(ബി) പ്രതിദിനം
1500-ല്‍പ്പരം രോഗികള്‍ എത്തുന്ന
ആശുപത്രി കൂടുതല്‍
ജനോപകാരപ്രദമാക്കുന്നതിന്
സ്പെഷ്യാലിറ്റി ഡോക്ടര്‍മാരെ ഉള്‍പ്പെടെ
നിയമിക്കുന്ന കാര്യം പരിഗണിക്കാമോ;
വിശദമാക്കാമോ;
(സി) ആശുപത്രിയില്‍
അടുത്തിടെ ഡ്യൂട്ടി ഡോക്ടര്‍
ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് നേരെ
അക്രമം ഉണ്ടായ സാഹചര്യത്തില്‍
ആശുപത്രിയുടെ സുരക്ഷിതത്വം
ഉറപ്പാക്കുന്നതിന് നടപടികള്‍
സ്വീകരിക്കാമോ; വിശദമാക്കാമോ?
ചെല്ലാനം
കുടുംബാരോഗ്യ കേന്ദ്രത്തിന്റെ അടിസ്ഥാന
സൗകര്യ വികസനം
177 ശ്രീ.
മുഹമ്മദ് ഷിയാസ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ
- ദേവസ്വം വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) കൊച്ചി
നിയോജകമണ്ഡലത്തിലെ തീരദേശവാസികളുടെ
പ്രധാന ആശ്രയമായ ചെല്ലാനം കുടുംബാരോഗ്യ
കേന്ദ്രത്തിന്റെ (എഫ്.എച്ച്.സി)
നിലവിലുള്ള ഭൗതിക സാഹചര്യങ്ങളും കെട്ടിട
സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിനായി
വിഭാവനം ചെയ്തിട്ടുള്ള വികസന പദ്ധതികള്‍
എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ?
കോട്ടക്കല്‍
മണ്ഡലത്തിലെ ഐസൊലേഷൻ വാർഡ് നിർമ്മാണം
178
പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ
- ദേവസ്വം വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) 2021-22
വര്‍ഷത്തെ എം.എല്‍.എ. ആസ്തി വികസന ഫണ്ട്
വിനിയോഗിച്ച് ഓരോ മണ്ഡലത്തിലും
ഐസൊലേഷന്‍ വാര്‍ഡുകള്‍ നിര്‍മ്മിക്കാന്‍
തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍
കോട്ടക്കൽ മണ്ഡലത്തില്‍ ഐസൊലേഷന്‍
വാര്‍ഡുകളുടെ നിർമാണ പ്രവൃത്തി
നാളിതുവരെ ആരംഭിച്ചിട്ടില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി) പ്രസ്തുത
പ്രവൃത്തിയുമായി ബന്ധപ്പെട്ട് വകുപ്പ്
തലത്തിൽ സ്വികരിച്ച നടപടികളുടെ വിശാദംശം
ലഭ്യമാക്കാമോ;
(സി) പ്രസ്തുത
ഐസൊലേഷൻ വാർഡിന്റെ നിർമ്മാണം ആരംഭിക്കാൻ
കാലതാമസം വരുന്നതിന്റെ കാരണം
എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
നിർമ്മാണവുമായി ബന്ധപ്പെട്ട്
എന്തെങ്കിലും സാങ്കേതിക തടസ്സങ്ങൾ
നിലവിലുണ്ടോ; ആയത് അടിയന്തരമായി
പരിഹരിച്ച് പ്രവൃത്തി വേഗത്തിലാക്കാൻ
നടപടി സ്വീകരിക്കാമോ?
മഞ്ചേശ്വരം
താലൂക്കിൽ ആയുർവേദ ആശുപത്രി
179 ശ്രീ.
എ. കെ. എം. അഷ്റഫ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ
- ദേവസ്വം വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) മഞ്ചേശ്വരം
താലൂക്കിൽ ആയുർവേദ ആശുപത്രി
തുടങ്ങുന്നത് പരിഗണനയിൽ ഉണ്ടോ;വിശദ
വിവരങ്ങൾ ലഭ്യമാക്കാമോ?
വള്ളിക്കുന്ന്
മണ്ഡലത്തിലെ ആരോഗ്യ കേന്ദ്രങ്ങൾ
180 ശ്രീ.
ടി. വി. ഇബ്രാഹിം :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ
- ദേവസ്വം വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) വള്ളിക്കുന്ന്
മണ്ഡലത്തിലെ ആരോഗ്യ വകുപ്പിലെ അലോപ്പതി
വിഭാഗത്തിൽപ്പെട്ട പി.എച്ച്.സി.,
എഫ്.എച്ച്.സി., സി.എച്ച്.സി, താലൂക്ക്
ആശുപത്രി തുടങ്ങിയ വിവിധ ആരോഗ്യ
സ്ഥാപനങ്ങളുടെ വിശദാംശം ലഭ്യമാക്കാമോ;
(ബി) പ്രസ്തുത
സ്ഥാപനത്തിലെ സ്ഥിരം തസ്തികയിലെ
ഡോക്ടർമാരടക്കമുള്ള
ജീവനക്കാർ,താത്കാലിക/കരാർ അടിസ്ഥാനത്തിൽ
തദ്ദേശ സ്ഥാപനങ്ങൾ, ആരോഗ്യ വകുപ്പ്
എന്നിവിടങ്ങളിൽ നിന്നും നിയമിച്ച
ജീവനക്കാർ എന്നിവരുടെ വിശദാംശം
ലഭ്യമാക്കാമോ;
(സി) പ്രസ്തുത
സ്ഥാപനത്തിലെ സ്ഥിരം തസ്തികകളില്‍
ഏതെല്ലാം ഒഴിവ് ഉണ്ടെന്നും അവ
എന്നത്തേക്ക് നികത്താനാകുമെന്നും
വ്യക്തമാക്കാമോ;
(ഡി) പ്രസ്തുത
സ്ഥാപനങ്ങളിൽ കിടത്തി ചികിത്സ
സൗകര്യങ്ങളുള്ളത് എവിടെയെല്ലാമാണെന്നും
എത്ര ബെഡ് വീതമാണ് ഉള്ളതെന്നും
വ്യക്തമാക്കാമോ;
(ഇ) സംസ്ഥാനത്തെ
എല്ലാ നിയോജക മണ്ഡലങ്ങളിലും കിടത്തി
ചികിത്സയും സ്പെഷ്യലിറ്റി
ഡോക്ടർമാരുമുള്ള ഒരു ആശുപത്രിയെങ്കിലും
ഉണ്ടെന്നുറപ്പു വരുത്തുന്നതിന് ആവശ്യമായ
നടപടി സ്വീകരിക്കാമോ?
സര്‍ക്കാര്‍
ആശുപത്രികളിൽ രോഗികളുടെ എണ്ണത്തിന്
ആനുപാതികമായി സ്റ്റാഫുകളെ നിയമിക്കാന്‍
നടപടി
181 ശ്രീ.
എ. കെ. എം. അഷ്റഫ്
ശ്രീ.
മഞ്ഞളാംകുഴി അലി
ശ്രീ.
എം. റഹ്മത്തുളള :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ
- ദേവസ്വം വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) സര്‍ക്കാര്‍
ആശുപത്രികളിലെ രോഗികളുടെ വര്‍ദ്ധനവിന്
ആനുപാതികമായി
ഡോക്ടര്‍മാര്‍,നേഴ്സുമാര്‍,പാരാ
മെഡിക്കല്‍ സ്റ്റാഫ് എന്നിവരുടെ എണ്ണം
വര്‍ദ്ധിപ്പിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ; വ്യക്തമാക്കാമോ;
(ബി) പ്രാഥമിക
ആരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക്
ആശുപത്രികളിലും സ്പെഷ്യാലിറ്റി
ഡോക്ടര്‍മാരെ നിയമിക്കുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന് അറിയിക്കാമോ;
(സി) ഡോക്ടര്‍മാര്‍
ഉള്‍പ്പെടെയുള്ളവരുടെ സേവനം 24
മണിക്കൂറും ലഭ്യമാക്കാന്‍
ആലോചിക്കുന്നുണ്ടോ; വിശദമാക്കാമോ?
വടകര
ജില്ലാ ആശുപത്രി
182 ശ്രീമതി
കെ. കെ. രമ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ
- ദേവസ്വം വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) വടകര
ജില്ലാ ആശുപത്രിയുടെ നിലവിലെ
പദവിക്കനുസരിച്ച് സ്റ്റാഫ് പാറ്റേണ്‍
പ്രകാരം അനുവദിച്ചിട്ടുള്ള തസ്തികകൾ
ഏതൊക്കെയാണ്;ഡിപ്പാർട്ട്മെന്റ്
തിരിച്ചുള്ള തസ്തികകളും അവയുടെ എണ്ണവും
ലഭ്യമാക്കാമോ;
(ബി) പ്രസ്തുത
ആശുപത്രിയിലെ
ഡോക്ടർമാർ,നഴ്സുമാർ,പാരാമെഡിക്കൽ
ജീവനക്കാർ, ഓഫീസ് ജീവനക്കാർ എന്നിവരുടെ
അംഗീകൃത തസ്തികകളില്‍ നിലവിൽ
ഒഴിഞ്ഞുകിടക്കുന്ന തസ്തികകളുടെ വിവരങ്ങൾ
ലഭ്യമാക്കാമോ;
(സി) പ്രസ്തുത
ആശുപത്രിയിൽ ഏതൊക്കെ സ്പെഷ്യലിസ്റ്റ്
വിഭാഗം ചികിത്സകളാണ്
അനുവദിച്ചിട്ടുള്ളത്; ഇതിൽ ഏതൊക്കെ
വിഭാഗങ്ങളിലാണ് ഡോക്ടർമാരും മറ്റു
സ്റ്റാഫുകളും പൂര്‍ണ്ണ തോതില്‍
നിലവിലുള്ളത്;
(ഡി) പ്രസ്തുത
ആശുപത്രിയില്‍ ഫോറൻസിക് സർജൻമാരെയും
സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെയും മറ്റു
മുഴുവന്‍ സ്റ്റാഫുകളെയും
നിയമിക്കുന്നതിന് സര്‍ക്കാര്‍ നടപടി
സ്വീകരിക്കാമോ?
തിരൂരങ്ങാടി
താലൂക്ക് ഗവൺമെന്റ് ആശുപത്രിയിലെ
ഡയാലിസിസ് ബ്ലോക്ക് നിർമ്മാണം
183 ശ്രീ.
പി .എം. എ. സമീർ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ
- ദേവസ്വം വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) തിരൂരങ്ങാടി
താലൂക്ക് ഗവൺമെന്റ് ആശുപത്രിയിലെ
ഡയാലിസിസ് ബ്ലോക്ക് നിർമ്മാണത്തിന്റെ
പുരോഗതി വിശദമാക്കാമോ;
(ബി) പ്രസ്തുത
കെട്ടിട നിർമ്മാണം ആരംഭിക്കുന്നതിനുള്ള
തടസ്സങ്ങൾ എന്തെല്ലാമാണ്; ഈ തടസ്സങ്ങൾ
പരിഹരിക്കുന്നതിനായി സ്വീകരിച്ച
നടപടികള്‍ വിശദമാക്കാമോ;
(സി) ഡയാലിസിസ്
ബ്ലോക്കിന്റെ നിർമ്മാണം എന്നേക്ക്
ആരംഭിക്കാന്‍ കഴിയുമെന്ന്
വ്യക്തമാക്കാമോ?
പുതുക്കാട്
താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി
വിഭാഗത്തിന്റെ പ്രവര്‍ത്തനം.
184 ശ്രീ.
കെ. കെ. രാമചന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ
- ദേവസ്വം വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) പുതുക്കാട്
താലൂക്ക് ആശുപത്രിയില്‍ ഗൈനക്കോളജി
വിഭാഗം പൂര്‍ണ്ണമായ രീതിയില്‍ ഇതുവരെ
പ്രവര്‍ത്തനം ആരംഭിക്കാത്തത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി) പുതുക്കാട്
താലൂക്ക് ആശുപത്രിയില്‍ ഗൈനക് വിഭാഗം
പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തന
സജ്ജമാക്കുന്നതിനാവശ്യമായ നടപടികള്‍
സ്വീകരിക്കാമോ?
പരപ്പനങ്ങാടി
നെടുവ കുടുംബാരോഗ്യ കേന്ദ്രം.
185 ശ്രീ.
പി .എം. എ. സമീർ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ
- ദേവസ്വം വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) തിരൂരങ്ങാടി
നിയോജക മണ്ഡലത്തിലെ പരപ്പനങ്ങാടി
കുടുംബാരോഗ്യ കേന്ദ്രത്തിന്റെ
നിലവിലുള്ള കെട്ടിടങ്ങളുടെ ശോചനീയാവസ്ഥ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി) ഈ
കെട്ടിടങ്ങളുടെ ശോചനീയാവസ്ഥ
പരിഹരിക്കുന്നതിനുള്ള നടപടികൾ
സ്വീകരിക്കാമോ;
(സി) ഈ
ആശുപത്രിയിൽ പുതിയ കെട്ടിട
നിർമാണങ്ങൾക്കായി എന്തെങ്കിലും നടപടികൾ
നിലവിൽ സ്വീകരിച്ചിട്ടുണ്ടോ;എങ്കിൽ
വിശദവിവരങ്ങൾ ലഭ്യമാക്കാമോ?
കോതമംഗലം
നിയോജകമണ്ഡലത്തിലെ ആരോഗ്യ സ്ഥാപനങ്ങളിലെ
ഒഴിവുള്ള തസ്തികകള്‍
186 ശ്രീ.
ഷിബു തെക്കുംപുറം :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ
- ദേവസ്വം വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) കോതമംഗലം
താലൂക്ക് ആശുപത്രി,സാമൂഹികാരോഗ്യ
കേന്ദ്രങ്ങള്‍,പ്രാഥമികാരോഗ്യ
കേന്ദ്രങ്ങള്‍ ,സബ് സെന്ററുകൾ
എന്നിവിടങ്ങളില്‍ ഡോക്ടർമാര്‍ ഉൾപ്പെടെ
എല്ലാ തസ്തികയിലുമുള്ള ഒഴിവുകൾ
ഏതെല്ലാമാണെന്ന് വിശദീകരിക്കാമോ ;
പ്രസ്തുത ഒഴിവുകളിലേക്ക് നിയമനം
നടത്താനുള്ള നടപടികൾ സ്വീകരിക്കാമോ;
(ബി) കോതമംഗലം
നിയോജക മണ്ഡലത്തിലെ ആയുർവേദ,ഹോമിയോ
ആശുപത്രികളിൽ നിലവിൽ ഒഴിവുള്ള
തസ്തികകള്‍ എതെല്ലാമാണെന്ന്
വിശദമാക്കാമോ; പ്രസ്തുത ഒഴിവുകള്‍
നികത്താൻ ആവശ്യമായ നടപടി സ്വീകരിക്കാമോ?
പ്രാഥമിക
ആരോഗ്യ കേന്ദ്രങ്ങളിലെ ഈവനിംഗ് ഒ.പി.
187 ശ്രീ.
കെ. പ്രേംകുമാര്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ
- ദേവസ്വം വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) കേരളത്തിലെ
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ ഈവനിംഗ്
ഒ.പി. അനുവദിച്ചിട്ടുള്ള സ്ഥലങ്ങളിൽ
ഒ.പി. സമയത്തിന്റെ ദൈർഘ്യത്തിൽ
വ്യത്യാസം വരാതെ ഒ.പി. നടത്തുന്ന
സമയത്തില്‍ വ്യത്യാസം വരുത്താൻ ഡോക്ടറും
തദ്ദേശസ്വയംഭരണ ഉദ്യോഗസ്ഥരും
തയ്യാറാണെങ്കിൽ ആയതിന് അനുമതി
ലഭിക്കുമോ; വിശദവിവരങ്ങൾ ലഭ്യമാക്കാമോ?
പെരുമ്പാവൂരിൽ
ആരോഗ്യവകുപ്പിലെ ഒഴിവുകൾ നികത്തൽ
188 ശ്രീ.
മനോജ് മൂത്തേടൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ
- ദേവസ്വം വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) പെരുമ്പാവൂർ
താലൂക്ക് ആശുപത്രിയിലും, സി.എച്ച്.സി,
പി.എച്ച്.സി, സബ് സെൻററുകൾ ഇവയിൽ
ഡോക്ടർമാർ ഉൾപ്പെടെ എല്ലാ
തസ്തികയിലുമുള്ള ഒഴിവുകൾ
ഏതെല്ലാമാണെന്ന് വിശദീകരിക്കാമോ ;
പ്രസ്തുത ഒഴിവുകളിലേക്ക് നിയമനം
നടത്താനുള്ള നടപടികൾ സ്വീകരിക്കാമോ;
(ബി) പെരുമ്പാവൂർ
നിയോജക മണ്ഡലത്തിലെ ആയുർവേദ, ഹോമിയോ
ആശുപത്രികളിൽ നിലവിൽ ഏതെങ്കിലും തസ്തിക
ഒഴിവുണ്ടോയെന്നറിയിക്കാമോ; ഉണ്ടെങ്കിൽ
പ്രസ്തുത ഒഴിവ് നികത്താൻ ആവശ്യമായ നടപടി
സ്വീകരിക്കാമോ?
പകര്‍ച്ച
പനികള്‍ നിയന്ത്രണ വിധേയമാക്കാന്‍
സ്വീകരിച്ച നടപടികള്‍
189 ശ്രീ.
യു. ആര്‍. പ്രദീപ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ
- ദേവസ്വം വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ സര്‍ക്കാര്‍-സ്വകാര്യ
ആശുപത്രികളില്‍ ഈ മഴക്കാല സീസണില്‍
വിവിധ തരം പനികള്‍ ബാധിച്ച് എത്ര പേര്‍
ഇതുവരെ ചികിത്സ നേടിയിട്ടുണ്ട്;
(ബി) ഏതെല്ലാം
തരത്തിലുള്ള പകര്‍ച്ച പനികളാണ്
സംസ്ഥാനത്ത് പടര്‍ന്ന്
പിടിച്ചിട്ടുള്ളത്; പകര്‍ച്ച പനികള്‍
നിയന്ത്രണ വിധേയമാക്കാന്‍ സ്വീകരിച്ച
നടപടികള്‍ എന്തൊക്കെയാണ്; വിശദമാക്കാമോ?
കുന്നത്തുനാട്
മണ്ഡലത്തിൽ നിലവിൽ നടന്ന് വരുന്ന
പദ്ധതികൾ
190 ശ്രീ.
വി. പി. സജീന്ദ്രൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ
- ദേവസ്വം വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) കുന്നത്തുനാട്
നിയോജക മണ്ഡലത്തിൽ, വകുപ്പിന് കീഴിൽ
നിലവിൽ നടന്ന് വരുന്ന
പദ്ധതികളെക്കുറിച്ച് വിശദീകരിക്കാമോ?
മലബാർ
കാൻസർ സെന്ററിന്റെ അടിസ്ഥാന സൗകര്യ
വികസനം
191 ശ്രീ.
കാരായി രാജൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ
- ദേവസ്വം വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) തലശ്ശേരി
നിയോജക മണ്ഡലത്തിലെ മലബാർ കാൻസർ
സെന്ററിന്റെ അടിസ്ഥാന സൗകര്യ
വികസനത്തിനായി 2021-മുതൽ നാളിതുവരെ
സ്വീകരിച്ച നടപടികളും,ഓരോ
പ്രവൃത്തിക്കും അനുവദിച്ച തുക
എത്രയാണെന്നും വിശദമാക്കാമോ;
(ബി) മലബാർ
കാൻസർ സെന്ററിന്റെ ഭരണാനുമതി ലഭിച്ച
പ്രവൃത്തികളിൽ പൂർത്തീകരിക്കാത്ത
പ്രവൃത്തികൾ ഏതൊക്കെയാണെന്നും ആയതിന്റെ
പൂർത്തീകരണത്തിന് നാളിതുവരെ സ്വീകരിച്ച
നടപടിക്രമങ്ങൾ എന്തൊക്കെയാണെന്നും
വ്യക്തമാക്കാമോ?
മാവേലിക്കര
ജില്ലാ ആശുപത്രിയില്‍ കിഫ്ബി പദ്ധതയില്‍
ഉപകരണങ്ങള്‍ വാങ്ങുന്നത് സംബന്ധിച്ച്
192 ശ്രീ.
എം. എസ്. അരുണ്‍ കുമാർ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ
- ദേവസ്വം വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) മാവേലിക്കര
ജില്ലാ ആശുപത്രിയ്ക്ക് കിഫ്ബി
പദ്ധതിയില്‍ 132 കോടി രൂപ അനുവദിച്ച
പ്രവൃത്തി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത പദ്ധതിയുടെ ഭാഗമായി ആശുപത്രി
ഉപകരണങ്ങള്‍ വാങ്ങുന്നതിന് കിഫ്ബിയും
കേരള മെഡിക്കല്‍ സര്‍വ്വീസസ്
കോര്‍പ്പറേഷന്‍ ലിമിറ്റഡും
(കെ.എം.സി.എല്‍.) സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി) മാവേലിക്കര
ജില്ലാ ആശുപത്രിയില്‍ ഫോറന്‍സിക്
സര്‍ജനെ നിയമിക്കുന്നതിന് ആവശ്യമായ
നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ?
പെരിഞ്ഞനം
കമ്മ്യൂണിറ്റി ഹെൽത്ത് സെൻററിന്റെ പുതിയ
കെട്ടിട നിർമ്മാണം
193 ശ്രീ.
കെ. കെ. വത്സരാജ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ
- ദേവസ്വം വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) പെരിഞ്ഞനം
കമ്മ്യൂണിറ്റി ഹെൽത്ത് സെൻററിന് പുതിയ
കെട്ടിടത്തിനായി ബഡ്ജറ്റിലൂടെ അനുവദിച്ച
തുക എത്രയാണെന്നറിയിക്കാമോ;
(ബി) ആയതിന്റെ
ഭരണാനുമതി ലഭിക്കുന്നതിനുള്ള എന്തെല്ലാം
നടപടികളാണ് ഇതുവരെ പൂർത്തീകരിച്ചതെന്ന്
വിശദമാക്കാമോ;
(സി) ഭരണാനുമതി
ലഭിക്കാത്തിന് എന്തെല്ലാം തടസ്സങ്ങളാണ്
നിലനിൽക്കുന്നതെന്ന് അറിയിക്കാമോ;
(ഡി) പ്രസ്തുത
കെട്ടിടത്തിന്റെ ഭരണാനുമതി എത്രയും വേഗം
നൽകി നിർമ്മാണ പ്രവർത്തനങ്ങൾ
ആരംഭിക്കുന്നതിനുള്ള അടിയന്തര നടപടികൾ
സ്വീകരിക്കാമോ?
ഷിഗെല്ലാ
വ്യാപനം
194 ശ്രീ.
എം. വിജിന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ
- ദേവസ്വം വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) സംസ്ഥാനത്ത്
നിലവില്‍ എത്ര പേര്‍ക്ക് ഷിഗെല്ലാ ബാധ
സ്ഥിരീകരിച്ചിട്ടുണ്ട്;
(ബി) ഷിഗെല്ലാ
വ്യാപനം തടയാന്‍ പി.എച്ച്.സി ,എഫ്
.എച്ച്.സി തലത്തില്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ആറ്റിങ്ങല്‍
വലിയകുന്ന് താലൂക്ക് ആശുപത്രിയിലെ പുതിയ
ഒ.പി. മന്ദിര നിര്‍മ്മാണം
195 ശ്രീമതി
ഒ. എസ്. അംബിക :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ
- ദേവസ്വം വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) ആറ്റിങ്ങല്‍
വലിയകുന്ന് താലൂക്ക് ആശുപത്രിയിലെ പുതിയ
ഒ.പി.മന്ദിര നിര്‍മ്മാണ പൂര്‍ത്തീകരണം
എന്ന പ്രവൃത്തിക്ക് തുക അനുവദിക്കണമെന്ന
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;പ്രസ്തുത
പ്രവൃത്തിക്ക് സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
കാട്ടാക്കട
സി. എച്ച്. സി.
196 ശ്രീ.
ജി. സ്റ്റീഫന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ
- ദേവസ്വം വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) പതിനഞ്ചാം
ധനകാര്യകമ്മീഷന്‍ തുകയില്‍ നിന്നും 4
കോടി രൂപ ചെലവഴിച്ച് കാട്ടാക്കട
സി.എച്ച്.സി-യില്‍ നിര്‍മ്മിക്കാന്‍
ഉദ്ദേശിക്കുന്ന പുതിയ കെട്ടിടത്തിന്റെ
നിലവിലെ നിര്‍വ്വഹണ പുരോഗതി
അറിയിക്കാമോ;
(ബി) നിരവധി
രോഗികള്‍ ദിനംപ്രതി ചികിത്സയ്ക്കായി
എത്തുന്ന ഈ ആശുപത്രിയിലെ അടിസ്ഥാന
സൗകര്യമില്ലായ്മ കണക്കിലെടുത്ത്
കാലതാമസം കൂടാതെ പണികള്‍ ആരംഭിച്ച്
പൂര്‍ത്തിയാക്കുന്നതിന് നടപടി
സ്വീകരിക്കാമോ?
മാവേലിക്കര
മണ്ഡലത്തിലെ നൂറനാട് ലെപ്രസി
സാനിറ്റാേറിയത്തില്‍ ഡയാലിസിസ് സെന്റര്‍
ആരംഭിക്കുവാന്‍ നടപടി
197 ശ്രീ.
എം. എസ്. അരുണ്‍ കുമാർ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ
- ദേവസ്വം വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) മാവേലിക്കര
മണ്ഡലത്തിലെ നൂറനാട് ലെപ്രസി
സാനിറ്റാേറിയത്തില്‍ ഡയാലിസിസ് സെന്റര്‍
ആരംഭിക്കുന്നതിനായി എം.എൽ.എ.യുടെ
നിയാേജക മണ്ഡല ആസ്തി വികസന പദ്ധതിയില്‍
ഉള്‍പ്പെടുത്തി തുക അനുവദിച്ചിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(ബി) പ്രസ്തുത
പ്രവൃത്തി നടപ്പിലാക്കുന്നതിനായി ജില്ലാ
മെഡിക്കല്‍ ഓഫീസ്, ആരാേഗ്യ വകുപ്പ്,
കേരള മെഡിക്കല്‍ സര്‍വ്വീസ്
കാേര്‍പ്പറേഷന്‍ ലിമിറ്റഡ് എന്നിവ
സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമാേ;
(സി) പ്രസ്തുത
പ്രവൃത്തി വേഗത്തില്‍
നടപ്പിലാക്കുന്നതിനായി നടപടികള്‍
സ്വീകരിക്കുമാേ?
പൂഞ്ഞാര്‍
നിയോജക മണ്ഡലത്തിലെ വിവിധ ആശുപത്രികളിലെ
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍
198 ശ്രീ.
സെബാസ്റ്റ്യൻ. എം. ജെ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ
- ദേവസ്വം വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) പൂഞ്ഞാര്‍
നിയോജക മണ്ഡലത്തിലെ ഈരാറ്റുപേട്ട
കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ
കെട്ടിട നിര്‍മ്മാണം, എരുമേലി
സാമൂഹികാരോഗ്യ കേന്ദ്രത്തിലെ പുതിയ
മന്ദിരം, കനകപ്പാലം സബ് സെന്റര്‍
നിര്‍മ്മാണം, കാളകെട്ടി സബ് സെന്റര്‍
നിര്‍മ്മാണം, പിണ്ണാക്കനാട് സബ്
സെന്റര്‍, തിടനാട് കുടുംബാരോഗ്യ
കേന്ദ്രത്തിലെ മെയിന്‍ സെന്ററിലെ
അനുബന്ധ കെട്ടിട നിര്‍മ്മാണം, തീക്കോയി
പ്രാഥമികാരോഗ്യ കേന്ദ്രത്തിന് കീഴിലെ
കല്ലം, ഒറ്റയീട്ടി സബ് സെന്റര്‍,
പറത്താനം പ്രാഥമികാരോഗ്യ കേന്ദ്ര
കെട്ടിട നിര്‍മ്മാണം, ചേന്നാട് സബ്
സെന്റര്‍ നിര്‍മ്മാണം, ജി. വി. രാജ
ആശുപത്രിയിലെ പുതിയ സബ് സെന്റര്‍
നിര്‍മ്മാണം എന്നീ പ്രവൃത്തികളുടെ
നിലവിലെ അവസ്ഥ വ്യക്തമാക്കാമോ;
(ബി) പ്രസ്തുത
പ്രവൃത്തികളിൽ ഡി. പി. ആര്‍. ലഭിച്ച്
ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച
പദ്ധതികള്‍ ഏതെല്ലാം; വ്യക്തമാക്കാമോ?
ബേപ്പൂര്‍
നിയാേജക മണ്ഡലത്തിലെ ഫറാേക്ക് താലൂക്ക്
ഹാേസ്പിറ്റലില്‍ അംഗീകൃത തസ്തികകളുടെ
വിവരങ്ങള്‍
199 ശ്രീ.
പി. എ. മുഹമ്മദ് റിയാസ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ
- ദേവസ്വം വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) ബേപ്പൂര്‍
നിയാേജക മണ്ഡലത്തിലെ ഫറാേക്ക് താലൂക്ക്
ഹാേസ്പിറ്റലില്‍ അംഗീകൃത തസ്തികകളുടെ
വിവരങ്ങള്‍ ലഭ്യമാക്കാമോ;
(ബി) നിലവില്‍
ഓരാേ തസ്തികയിലെയും ഒഴിവുകളുടെ വിശദാംശം
അറിയിക്കാമോ;
(സി) അധിക
തസ്തിക സൃഷ്ടിക്കുവാനുള്ള
പ്രാെപ്പാേസലിന്റെ നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ?
പേരാമ്പ്ര
നിയോജകമണ്ഡലത്തിലെ സർക്കാർ
ആശുപത്രികൾക്ക് ചെലവഴിച്ചിട്ടുള്ള തുക
200 ശ്രീമതി
ഫാത്തിമ തഹിലിയ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ
- ദേവസ്വം വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) പേരാമ്പ്ര
നിയോജകമണ്ഡലത്തിലെ സർക്കാർ
ആശുപത്രികളുടെ വികസനത്തിനായി 2016
ഏപ്രിൽ മുതൽ 2026 മാർച്ച് വരെ
ചെലവഴിച്ച തുക എത്രയെന്ന് അറിയിക്കുമോ;
വർഷം, ആശുപത്രികളുടെ വിവരങ്ങൾ, ഇനം,
ചെലവഴിച്ച തുക എന്ന ക്രമത്തിൽ
വിശദാംശങ്ങൾ നൽകാമോ?
സർക്കാർ
ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങൾ
201 ശ്രീ.
ആര്യാടന്‍ ഷൗക്കത്ത്
ശ്രീ.
സുധീർഷാ പാലോട്
ശ്രീ.
എം. ആർ. ബൈജു :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ
- ദേവസ്വം വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) സംസ്ഥാനത്തെ
സർക്കാർ ആശുപത്രികളിലെ അടിസ്ഥാന
സൗകര്യങ്ങൾ അപര്യാപ്തമാണെന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി) സർക്കാർ
ആശുപത്രികളിൽ ആധുനിക രോഗനിർണ്ണയത്തിനും
ചികിത്സക്കും ആവശ്യമായ അടിസ്ഥാന
സൗകര്യങ്ങൾ ഒരുക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി) പ്രസ്തുത
ആശുപത്രികളിൽ ജനങ്ങൾക്ക് പരാതിയില്ലാത്ത
വിധം ചികിത്സ ഉറപ്പുവരുത്താൻ നടപടി
സ്വീകരിക്കുമോ; വിശദമാക്കുമോ?
പേരാമ്പ്ര
നിയോജകമണ്ഡലത്തിലെ സർക്കാർ സഹകരണ
ആശുപത്രികളുടെ വിവരങ്ങൾ
202 ശ്രീമതി
ഫാത്തിമ തഹിലിയ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ
- ദേവസ്വം വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) പേരാമ്പ്ര
നിയോജകമണ്ഡലത്തിലെ അലോപ്പതി,
ആയൂർവ്വേദം, ഹോമിയോ എന്നീ വിഭാഗങ്ങളിൽ
സർക്കാർ സഹകരണ ആശുപത്രികളുടെ എണ്ണം
എത്രയെന്ന് അറിയിക്കുമോ; വിശദാംശം
ലഭ്യമാക്കാമോ;
(ബി) 2016
ഏപ്രിൽ മുതൽ 2026 മാർച്ച് വരെ സർക്കാർ
സഹകരണ ആശുപത്രികൾക്കായി എത്ര തുക
ചെലവഴിച്ചിട്ടുണ്ടെന്ന്
കണക്കാക്കിയിട്ടുണ്ടോ; വിശദ വിവരം
നൽകാമോ;
(സി) പേരാമ്പ്ര
നിയോജകമണ്ഡത്തിലെ കമ്മ്യൂണിറ്റി ഹെൽത്ത്
സെന്റർ താലൂക്ക് ആശുപത്രിയായി
ഉയർത്തിയത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ
അടിസ്ഥാന സൗകര്യങ്ങൾ
മെച്ചപ്പെടുത്തുന്നതിനായി കൈക്കൊണ്ട
നടപടികൾ എന്തെല്ലാമാണെന്ന്
വിശദമാക്കാമോ; ഡോക്ടർമാരുടെ വിന്യാസം
ക്രമീകരിക്കുന്നതിന്
കഴിഞ്ഞിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
നിലമ്പൂർ
മണ്ഡലത്തിലെ വിവിധ ആരോഗ്യ
കേന്ദ്രങ്ങളുടെ പ്രശ്നങ്ങൾ
പരിഹരിക്കുന്നതിന് നടപടി
203 ശ്രീ.
ആര്യാടന്‍ ഷൗക്കത്ത് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ
- ദേവസ്വം വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) നിലമ്പൂർ
നിയോജക മണ്ഡലത്തിൽ, ആദിവാസികളും
പിന്നോക്ക സമുദായക്കാരും കൂടുതലായി
അധിവസിക്കുന്ന മൂത്തേടം പഞ്ചായത്തിലെ
പ്രാഥമിക ആരോഗ്യ കേന്ദ്രവും കരുളായി
പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രവും
കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ
ആയിട്ടുയർത്തുന്നതിനുള്ള നടപടികൾ
സ്വീകരിക്കുമോ;
(ബി) വഴിക്കടവ്
പഞ്ചായത്തിൽ കിഡ്നി ഡയാലിസിസ് സെന്റർ
തുടങ്ങുവാനുള്ള നടപടി സ്വീകരിക്കുമോ;
പ്രസ്തുത പഞ്ചായത്തിലെ കുടുംബാരോഗ്യ
കേന്ദ്രത്തിൽ രോഗികളെ കിടത്തി
ചികിത്സിക്കുവാനുള്ള സൗകര്യം
ഏർപ്പെടുത്തുമോയെന്നറിയിക്കാമോ?
നിലമ്പൂർ
ജില്ലാ ആശുപത്രിയിൽ കാർഡിയോളജി സെന്റർ
204 ശ്രീ.
ആര്യാടന്‍ ഷൗക്കത്ത് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ
- ദേവസ്വം വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) നിലമ്പൂർ
ജില്ലാ ആശുപത്രിയിൽ കാർഡിയോളജി സെന്റർ
ആരംഭിക്കുന്നതിലേയ്ക്കായി കെട്ടിടവും എ.
സി. മുറികളും ഐ.സി.യു.വും
ലഭ്യമാണെങ്കിലും ഉപകരണങ്ങളുടെയും
യന്ത്രസാമഗ്രികളുടെയും അഭാവംമൂലം
പ്രവർത്തനം തുടങ്ങുവാൻ സാധിക്കാത്തത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി) പ്രസ്തുത
കാർഡിയോളജി സെന്റർ
പ്രവർത്തനസജ്ജമാക്കുന്നതിലേയ്ക്കായി
ഉപകരണങ്ങളും യന്ത്രസാമഗ്രികളും
ലഭ്യമാക്കുവാനുള്ള അടിയന്തര നടപടികൾ
സ്വീകരിക്കുമോ?
വെറ്റിലപ്പാറ
കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ
കെട്ടിടം
205 ശ്രീ.
സനീഷ്‌കുമാര്‍ ജോസഫ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ
- ദേവസ്വം വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) സംസ്ഥാനത്തെ
ഗോത്ര, തീരദേശ ആരോഗ്യ സ്ഥാപനങ്ങളുടെയും
ആശുപത്രികളുടെയും സൗകര്യങ്ങള്‍
മെച്ചപ്പെടുത്തല്‍ പദ്ധതിയുടെ ഭാഗമായി
ചാലക്കുടി നിയോജകമണ്ഡലത്തിലെ
വെറ്റിലപ്പാറ കുടുംബാരോഗ്യകേന്ദ്രത്തിന്
പുതിയ കെട്ടിടത്തിന് ഭരണാനുമതി
നല്‍കിയത് എന്നാണെന്നും പ്രസ്തുത
പ്രവൃത്തി ഏത് ഘട്ടത്തിലാണെന്നും
അറിയിക്കുമോ;
(ബി) പ്രസ്തുത
പ്രവൃത്തിയുടെ നിര്‍മ്മാണം എപ്പോള്‍
ആരംഭിക്കുവാന്‍ കഴിയുമെന്ന്
അറിയിക്കുമോ?
മട്ടന്നൂര്‍
മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയുടെ
നിര്‍മ്മാണ പുരോഗതി
206 ശ്രീ.
വി. കെ. സനോജ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ
- ദേവസ്വം വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) മട്ടന്നൂര്‍
മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയുടെ
നിര്‍മ്മാണ പുരോഗതി വിശദമാക്കാമോ;
(ബി) പ്രസ്തുത
ആശുപത്രി പ്രവര്‍ത്തനക്ഷമമാകുന്ന
വേളയില്‍ ആവശ്യമായി വരുന്ന തസ്തികകളുടെ
വിശദവിവരങ്ങള്‍ നല്‍കാമോ;
(സി) പ്രസ്തുത
ആശുപത്രിക്കായി തസ്തികകള്‍
സൃഷ്ടിക്കുന്നത് പരിഗണനയിലുണ്ടോ;
ഏതൊക്കെയെന്ന് വിശദമാക്കാമോ?
മുല്ലശ്ശേരി
ബ്ലോക്ക് ആശുപത്രിയില്‍ ഡയാലിസിസ്
യൂണിറ്റ്
207
പ്രൊഫ. സി. രവീന്ദ്രനാഥ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ
- ദേവസ്വം വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) തൃശൂര്‍
ജില്ലയിലെ ഏറ്റവും വലിയ മണ്ഡലമായ
മണലൂരിലെ മുല്ലശ്ശേരി ബ്ലോക്ക്
ആശുപത്രിയില്‍ ഒരു ഡയാലിസിസ് യൂണിറ്റ്
അനുവദിക്കുമോയെന്ന് വ്യക്തമാക്കുമോ ?
ലെപ്രസി
- ഡോക്ടര്‍ നിയമനം
208 ശ്രീ.
എം. എസ്. അരുണ്‍ കുമാർ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ
- ദേവസ്വം വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) നൂറനാട്
ലെപ്രസി സാനിറ്റോറിയത്തില്‍ ത്വക്ക് രോഗ
വിഭാഗത്തില്‍ ഡോക്ടര്‍ തസ്തിക ഒഴിവു
വന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി) പ്രസ്തുത
ഒഴിവുള്ള തസ്തികയില്‍ ഡോക്ടറെ
നിയമിക്കുന്നതിന് ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
തൃശ്ശൂർ
ഗവ. മെഡിക്കൽ കോളേജ് കോംബൗണ്ടിലെ
നിർമ്മാണ പ്രവൃത്തികൾ സംബന്ധിച്ച്
209 ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ
- ദേവസ്വം വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) തൃശ്ശൂർ
ഗവ. മെഡിക്കൽ കോളേജ് കോംബൗണ്ടിൽ
പൊതുമരാമത്ത് വകുപ്പ് വഴിയും മറ്റു
സ്പെഷല്‍ പര്‍പ്പസ് വെഹിക്കള്‍
(എസ്.പി.വി.) വഴിയും പുരോഗമിച്ചു വരുന്ന
ക്രിട്ടിക്കൽ കെയർ ബ്ലോക്ക്, കീമോ ഡേ
കെയർ വെർട്ടിക്കൽ എക്സ്പാൻഷൻ,
ഉൾപ്പടെയുള്ള മുഴുവൻ നിർമ്മാണ
പ്രവർത്തനങ്ങളുടേയും നിലവിലെ പുരോഗതി
വിശദമാക്കാമോ;
(ബി) പ്രസ്തുത
പ്രവൃത്തികളുടെ നിർമ്മാണം എത്ര
മാസത്തിനകം പൂർത്തിയാക്കി അവയുടെ
പ്രവർത്തനമാരംഭിക്കാൻ സാധിക്കുമെന്നാണ്
കണക്കാക്കുന്നത്;
(സി) പ്രസ്തുത
സംവിധാനങ്ങള്‍ പ്രവർത്തന
സജ്ജമാകുന്നതോടെ കൂടുതലായി ആവശ്യമായി
വരുന്ന മാനവവിഭവശേഷി ഒരുക്കുന്നതിനുള്ള
നടപടികൾ ആരംഭിച്ചിട്ടുണ്ടോ?
ആരോഗ്യമേഖലയിലെ
നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുവദിച്ച
ഫണ്ട്
210 ശ്രീ.
വി. ജോയി :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ
- ദേവസ്വം വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) വർക്കല
മണ്ഡലത്തിൽ മുൻ സർക്കാരുകളുടെ കാലയളവിൽ
(2016-21,2021-26 ) ആരോഗ്യ മേഖലയിലെ
നിർമ്മാണ പ്രവർത്തനങ്ങൾക്കായി അനുവദിച്ച
ഫണ്ട് എത്രയെന്ന് വിശദമാക്കാമോ;
(ബി) പ്രസ്തുത
ഫണ്ട് അനുവദിച്ച ആശുപത്രികളും അനുവദിച്ച
തുകയും വിശദമാക്കാമോ?
സംസ്ഥാനത്തെ
ആശുപത്രികളുടെ സുഗമമായ
പ്രവർത്തനങ്ങൾക്കുള്ള ഫണ്ട്
211 ശ്രീ.
വി. മുരളീധരൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ
- ദേവസ്വം വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) സംസ്ഥാനത്തെ
മെഡിക്കൽ കോളജുകൾ ഉൾപ്പെടെയുള്ള
ആശുപത്രികളിൽ അനുദിനം വർദ്ധിച്ചുവരുന്ന
രോഗികളുടെ എണ്ണത്തിന് അനുപാതികമായി
ചികിത്സ ആവശ്യങ്ങളിലേക്ക് ഫണ്ട്
അനുവദിക്കുന്നുണ്ടോ എന്ന്
പരിശോധിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ; 2016 - 2025 കാലയളവിൽ
ചികിത്സ ആവശ്യത്തിനായി
അനുവദിച്ചിട്ടുള്ള തുകയുടെ വർഷം
തിരിച്ചുള്ള വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
(ബി) ചികിത്സയ്ക്ക്
ആവശ്യമായ ഫണ്ട് ലഭ്യമാക്കുവാൻ എന്ത്
നടപടിയാണ് സ്വീകരിക്കുവാൻ
ഉദ്ദേശിക്കുന്നതെന്ന് വിശദീകരിക്കമോ?
പകർച്ചവ്യാധികളുടെ
വ്യാപനം തടയുന്നതിന് സ്വീകരിച്ച നടപടികൾ
212 ശ്രീ.
വി. മുരളീധരൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ
- ദേവസ്വം വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) കഴിഞ്ഞ
ഏതാനും വർഷങ്ങളായി സംസ്ഥാനത്ത്
പകർച്ചവ്യാധികൾ വ്യാപകമാകുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ
2016- 2025 കാലയളവിൽ ഇത്തരം രോഗവ്യാപനം
തടയുന്നതിനായി സ്വീകരിച്ച പ്രതിരോധ
നടപടികള്‍ വ്യക്തമാക്കുമോ;
(ബി) 2016
മുതൽ 2025 വരെ പകർച്ചവ്യാധി മൂലം
മരണമടഞ്ഞവരുടെ എണ്ണം സംബന്ധിച്ച
വിശദാംശങ്ങൾ ലഭ്യമാക്കാമോ;
(സി) സംസ്ഥാനത്ത്
ഷിഗല്ല ബാക്ടീരിയ ബാധ വ്യാപിക്കുന്നത്
തടയുവാൻ സ്വീകരിച്ച നടപടികൾ
വ്യക്തമാക്കാമോ;
(ഡി) പകർച്ചവ്യാധി
പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി
ആരംഭിച്ച തിരുവനന്തപുരം വൈറോളജി
ഇൻസ്റ്റിറ്റ്യൂട്ടിൽ മാരകവും അതിതീവ്ര
വ്യാപന ശേഷിയുള്ളതുമായ രോഗങ്ങളുടെ
പരിശോധന നടത്തുന്നതിനുള്ള ബയോ സേഫ്റ്റി
ലെവല്‍ 4 ( ബി. എസ്. എൽ. -4) ക്ലിയറൻസ്
ലഭിക്കാത്തത് കൊണ്ട് ദേശീയ തലത്തിലുള്ള
അംഗീകാരം ലഭിച്ചിട്ടില്ലെന്ന കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ
ഇതിന് ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കി
ദേശീയ അംഗീകാരം ലഭ്യമാക്കുന്നതിനുള്ള
നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ?
തിരുവല്ല
നിയോജകമണ്ഡലത്തിലെ പദ്ധതികള്‍
213 ശ്രീ.
വർഗ്ഗീസ് മാമ്മൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ
- ദേവസ്വം വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) 2021-22
മുതൽ 2025-26 വരെയുള്ള സാമ്പത്തിക
വർഷങ്ങളിൽ തിരുവല്ല നിയോജകമണ്ഡലത്തിൽ
ആരോഗ്യവകുപ്പിന് എത്ര തുക അനുവദിച്ചു;
ചിലവാക്കിയ തുക എത്ര; പദ്ധതികളുടെ
പട്ടിക തിരിച്ചുള്ള വിവരങ്ങൾ
ലഭ്യമാക്കാമോ?
അന്യ
സംസ്ഥാനങ്ങളിലെ നഴ്സിംഗ് പഠനം
214 ശ്രീ.
പഴകുളം മധു :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ
- ദേവസ്വം വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) അന്യ
സംസ്ഥാനങ്ങളിൽ നഴ്സിംഗ് പഠനം നടത്തുന്ന
കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികളുടെ
എണ്ണം സംബന്ധിച്ച കണക്കുകൾ സർക്കാരിന്റെ
കൈവശം ലഭ്യമാണോയെന്നറിയിക്കാമോ ;
(ബി) അന്യ
സംസ്ഥാനങ്ങളിൽ നഴ്സിംഗ് പഠനം നടത്തുന്ന
വിദ്യാർത്ഥികളുടെ ഫീസ് നിരക്കും അവർ
അഭിമുഖീകരിക്കുന്ന സാമ്പത്തിക
പ്രശ്നങ്ങളും സംബന്ധിച്ച് പഠനം
നടത്തിയിട്ടുണ്ടോയെന്നറിയിക്കാമോ ;
(സി) മറ്റു
സംസ്ഥാനങ്ങളിൽ നഴ്സിംഗ് പഠനം നടത്തുന്ന
വിദ്യാർത്ഥികൾ അഭിമുഖീകരിക്കുന്ന
ചൂഷണങ്ങളും പീഡനങ്ങളും
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; പ്രസ്തുത
വിഷയത്തിൽ എടുത്ത നടപടികൾ
വ്യക്തമാക്കാമോ;
(ഡി) ആക്രമണവും
ഭീഷണിയും പീഡനവും നേരിടുന്ന
വിദ്യാർത്ഥികൾക്ക് സർക്കാരിൽ പരാതി നൽകി
ഉടനടി പരിഹാരം തേടാൻ സാധിക്കുന്ന
രീതിയിലുള്ള ഓൺലൈൻ സംവിധാനം
ഏർപ്പെടുത്തുമോ;
(ഇ) വിദ്യാർത്ഥികളുടെ
മൈഗ്രേഷൻ കുറക്കാൻ കേരളത്തിൽ നഴ്സിംഗ്
കോളേജുകൾ, സീറ്റുകൾ എന്നിവ
വർധിപ്പിക്കുന്നത് പരിഗണനയിലുണ്ടോയെന്ന്
അറിയിക്കാമോ ?
എം.ബി.ബി.എസ്.
ഹൗസ് സര്‍ജന്‍സിക്ക് പ്രതിമാസ
സ്റ്റൈപ്പന്റ് നല്‍കുന്നതിലെ കുറവ്
215 ശ്രീ.
മാണി. സി. കാപ്പൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ
- ദേവസ്വം വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) സംസ്ഥാനത്ത്
മെഡിക്കല്‍ കോളേജുകളില്‍ എം.ബി.ബി.എസ്.
ഹൗസ് സര്‍ജന്‍സി വിദ്യാര്‍ത്ഥികള്‍ക്ക്
നല്‍കുന്ന പ്രതിമാസ സ്റ്റൈപ്പന്റ്
കൃത്യമായി ലഭിക്കുന്നില്ല എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇത് വിദ്യാര്‍ത്ഥികള്‍ക്ക്
കൃത്യമായി ലഭിക്കുവാന്‍ വേണ്ട നടപടികള്‍
സ്വീകരിക്കുമോ; വിശദമാക്കാമോ;
(ബി) സര്‍ക്കാര്‍
നിശ്ചയിച്ചിരിക്കുന്ന പ്രസ്തുത
സ്റ്റൈപ്പന്റ് തുക ചില കോളേജുകള്‍ കുറവു
വരുത്തി നല്‍കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത തുക
വിദ്യാര്‍ത്ഥികള്‍ക്ക് കൃത്യമായി
ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താന്‍
സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിലവിലുണ്ടോ;
ഇല്ലെങ്കില്‍ ഇത് നടപ്പിലാക്കാന്‍ നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ?
കാസർഗോഡ്
മെഡിക്കൽ കോളേജിലെ പ്രവൃത്തികൾ
216 ശ്രീ.
കല്ലട്ര മാഹിൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ
- ദേവസ്വം വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) കാസർഗോഡ്
മെഡിക്കൽ കോളേജിൽ നഴ്സിംഗ്
വിദ്യാർത്ഥികളുടെ ഹോസ്റ്റലും
എം.ബി.ബി.എസ്. വിദ്യാർത്ഥികളുടെ മെൻസ്
ഹോസ്റ്റലും എപ്പോൾ യാഥാർത്ഥ്യമാക്കുവാൻ
കഴിയുമെന്ന് വ്യക്തമാക്കാമോ;
(ബി) നഴ്സിംഗ്
കോളേജിന് സ്വന്തമായി കെട്ടിടം
ഇല്ലാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(സി) പ്രസ്തുത
മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട
പ്രവൃത്തികളിൽ ഇതിനകം പൂർത്തീകരിച്ചതും
പൂർത്തീകരിക്കുവാൻ അവശേഷിക്കുന്നതുമായ
പ്രവൃത്തികള്‍ ഏതൊക്കെയാണെന്നും
പ്രസ്തുത പ്രവൃത്തികൾ എപ്പോൾ
പൂർത്തീകരിക്കാനാകുമെന്നും
വ്യക്തമാക്കാമോ;
(ഡി) ഡോക്ടർമാരുടെയും
ജീവനക്കാരുടെയും നിയമനത്തിൽ അമ്പത്
ശതമാനം വിലക്കേർപ്പെടുത്തിയ വിവരം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇത്
ഒഴിവാക്കുവാൻ നടപടി സ്വീകരിക്കുമോ?
സ്വകാര്യ
മെഡിക്കൽ കോളേജുകളിലെ എം.ബി.ബി.എസ്.
വിദ്യാർത്ഥികളില്‍ നിന്ന് ഈടാക്കിയ അധിക
ഫീസ് തിരികെ നല്‍കുന്നതിനുള്ള നടപടി
217 ശ്രീ.
അപു ജോൺ ജോസഫ്
ശ്രീ.
ഷിബു തെക്കുംപുറം
ശ്രീ.
വിനു ജോബ് കുഴിമണ്ണിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ
- ദേവസ്വം വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) സംസ്ഥാനത്തെ
സ്വകാര്യ മെഡിക്കൽ കോളേജുകൾ
എം.ബി.ബി.എസ്. വിദ്യാർത്ഥികളിൽ നിന്ന്
ഈടാക്കിയ അധിക ഫീസ് തിരികെ നല്‍കാന്‍
മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് ദേശീയ
മെഡിക്കൽ കമ്മീഷൻ നിർദ്ദേശം
നൽകിയിട്ടുണ്ടോ; ഏത് കാലയളവിൽ ഈടാക്കിയ
ഫീസ് ആണ് തിരികെ നൽകാൻ
നിർദ്ദേശിച്ചിട്ടുള്ളത്;
വ്യക്തമാക്കാമോ;
(ബി) പ്രസ്തുത
നിർദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍
ഇതിനകം സ്വീകരിച്ചിട്ടുള്ള തുടർനടപടികൾ
വിശദമാക്കാമോ;
(സി)
എം.ബി.ബി.എസ്. പ്രവേശനം നേടുന്ന
വിദ്യാർത്ഥികളിൽ നിന്ന് സ്വകാര്യ
മെഡിക്കൽ കോളേജുകൾ കോഴ്സ് കാലയളവിലെ
ഫീസ് മാത്രമാണ് വാങ്ങുന്നതെന്ന്
ഉറപ്പുവരുത്താന്‍ എന്തൊക്കെ നടപടികളാണ്
സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത്; ഇതിനായി
നിയമ/ചട്ട ഭേദഗതി ആവശ്യമുണ്ടോ;
വിശദീകരിക്കാമോ?
ആയുർവേദ
സർവ്വകലാശാല സ്ഥാപിക്കൽ
218
പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ
- ദേവസ്വം വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) ആയുർവേദ
പഠനത്തിന്റെ നിലവാരം ഉയർത്താനും
ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കാനും
ആയുർവേദത്തെ ആധുനിക ശാസ്ത്രവുമായി
ബന്ധിപ്പിച്ച് അടിസ്ഥാന ഗവേഷണങ്ങൾ
നടത്തുന്നതിനും മികച്ച പ്രൊഫഷണലുകളെ
വാർത്തെടുക്കേണ്ടതിന്റെ ആവശ്യകത
കണക്കിലെടുത്തും സംസ്ഥാനത്ത് ഒരു
ആയുർവ്വേദ സർവ്വകലാശാല സ്ഥാപിക്കുന്നത്
സർക്കാരിന്റെ പരിഗണനയിലുണ്ടോ;
(ബി) ആയുർവേദ
ചികിത്സയ്ക്ക് രാജ്യാന്തര
പ്രശസ്തിയാർജ്ജിച്ച കോട്ടക്കല്‍
കേന്ദ്രീകരിച്ച് അന്താരാഷ്ട്ര
നിലവാരത്തിലുള്ള ഒരു ആയുര്‍വേദ
സർവകലാശാല സ്ഥാപിക്കുന്നതിന് നടപടി
സ്വികരിക്കുമോ; ഇതുമായി ബന്ധപ്പെട്ട്
സർക്കാരിൽ നിലവിലുള്ള പ്രൊപ്പോസലിന്മേൽ
അനുകൂല നടപടി സ്വികരിക്കുമോ;
വിശദമാക്കാമോ?
ആയുഷ്
ആശുപത്രി
219 ശ്രീ.
പി. പി. സുമോദ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ
- ദേവസ്വം വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) സംസ്ഥാനത്ത്
നിലവില്‍ എത്ര ആയുഷ് ആശുപത്രികളാണ്
ഉള്ളതെന്ന് വ്യക്തമാക്കാമോ?
അരുവിക്കര
നിയോജക മണ്ഡലത്തിലെ വിതുര ഹോമിയോ
ആശുപത്രി കെട്ടിട നിര്‍മ്മാണം
220 ശ്രീ.
ജി. സ്റ്റീഫന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ
- ദേവസ്വം വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) അരുവിക്കര
നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന
വിതുര ഹോമിയോ ആശുപത്രി കെട്ടിട
നിര്‍മ്മാണത്തിന് പുതുക്കിയ
ഭരണാനുമതിക്കായി നല്‍കിയ
പ്രൊപ്പോസലിന്റെ നിലവിലെ സ്ഥിതി
വ്യക്തമാക്കുമോ;
(ബി) ഭരണാനുമതി
എത്രയും വേഗം ലഭ്യമാക്കുന്നതിന്
ആവശ്യമായ നടപടി സ്വീകരിക്കുമോ?
വൈദ്യഭൂഷണം
രാഘവന്‍ തിരുമുല്‍പ്പാട് സ്മാരക ആയുഷ്
ആശുപത്രി കെട്ടിട നിര്‍മ്മാണം
221 ശ്രീ.
സനീഷ്‌കുമാര്‍ ജോസഫ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ
- ദേവസ്വം വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) ചാലക്കുടി
മണ്ഡലത്തിലെ പത്മഭൂഷൺ വൈദ്യഭൂഷണം
രാഘവന്‍ തിരുമുല്‍പ്പാട് സ്മാരക ആയുഷ്
ആശുപത്രി കെട്ടിടനിര്‍മ്മാണ പ്രവൃത്തി
പൂര്‍ത്തിയായിട്ടുണ്ടോ; നിലവില്‍
പ്രസ്തുത പ്രവൃത്തി ഏത്
ഘട്ടത്തിലാണെന്ന് അറിയിക്കുമോ;
(ബി) പ്രസ്തുത
ആശുപത്രിയുടെ പ്രവര്‍ത്തനത്തിന്
ആവശ്യമായ തസ്തികകളുടെ വിശദാംശം
നല്‍കുമോ;
(സി) ആശുപത്രിയുടെ
പ്രവര്‍ത്തനം എന്നത്തേക്ക്
ആരംഭിക്കുവാന്‍ കഴിയുമെന്ന്
വിശദമാക്കാമോ?
കൂത്തുപറമ്പ്
റീജിയണല്‍ അനലിറ്റിക്കല്‍ ആന്റ്
റിസര്‍ച്ച് ലബോറട്ടറി
222 ശ്രീ.
പി. കെ. പ്രവീൺ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ
- ദേവസ്വം വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) കൂത്തുപറമ്പ്
വലിയവെളിച്ചത്ത് സര്‍ക്കാര്‍ അനുവദിച്ച
ഒരു ഏക്കര്‍ സ്ഥലത്ത് നിര്‍മ്മിക്കുന്ന
റീജിയണല്‍ അനലിറ്റിക്കല്‍ ആന്റ്
റിസര്‍ച്ച് ലബോറട്ടറിയുടെ നിര്‍മ്മാണ
പുരോഗതി വിശദമാക്കുമോ;
(ബി) പ്രസ്തുത
ലബോറട്ടറിയുടെ നിര്‍മ്മാണത്തിന്റെ
ഭരണാനുമതി തുക എത്രയാണെന്നും ആയത്
പൂര്‍ത്തീകരിക്കുന്നതിന് എന്തൊക്കെ
നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും
വിശദമാക്കുമോ?
|