|
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലെ
മെമ്പർമാരുടെ
ഓണറേറിയവും പെൻഷനും
1622 ശ്രീ.
എം.
ആർ.
ബൈജു :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
തദ്ദേശ
സ്വയംഭരണ വകുപ്പ്
മന്ത്രി
സദയം മറുപടി നല്‍കുമോ:
(എ) തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലെ
മെമ്പർമാരുടെ
ഓണറേറിയവും പെൻഷനും
വർധിപ്പിക്കാൻ
സാധിക്കുമോ;
പ്രസ്തുത
വിഷയം
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ?
പുനലൂർ
മണ്ഡലത്തിലെ
എൽ.എസ്.ജി.ഡി.
പ്രവൃത്തികളിലെ
ടെൻഡർ
സേവിങ്സ് തുക.
1623 ശ്രീ.
സി.
അജയപ്രസാദ് :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
തദ്ദേശ
സ്വയംഭരണ വകുപ്പ്
മന്ത്രി
സദയം മറുപടി നല്‍കുമോ:
(എ) പുനലൂർ
മണ്ഡലത്തിൽ
എം.എൽ.എ.
യുടെ
ആസ്തി
വികസന പദ്ധതി പ്രകാരം
തദ്ദേശസ്വയംഭരണ വകുപ്പ്
എൻജിനിയറിംഗ് വിഭാഗത്തെ
നിർവ്വഹണ ഏജൻസിയായി
ചുമതലപ്പെടുത്തിയ
പ്രവൃത്തികളുടെ ടെൻഡർ
സേവിങ്സ്
തുക എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ബി) പ്രസ്തുത
ടെൻഡർ
സേവിങ്സ് തുകയിൽ നിന്ന്
എത്ര രൂപയുടെ പുതിയ
പദ്ധതികൾ
നിർദ്ദേശിക്കാൻ
കഴിയുമെന്ന്
അറിയിക്കാമോ?
ടൗൺഹാൾ
സൗജന്യമായി
അനുവദിക്കുന്നത്
സംബന്ധിച്ച്
1624 ശ്രീ.
എന്‍.
കെ.
അക്ബര്‍ :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
തദ്ദേശ
സ്വയംഭരണ വകുപ്പ്
മന്ത്രി
സദയം മറുപടി നല്‍കുമോ:
(എ) ഗുരുവായൂർ
നഗരസഭയിൽ
ലോകകപ്പ് ഫുട്ബോൾ
ബിഗ് സ്ക്രീൻ
പ്രദർശനത്തിന്
ടൗൺഹാൾ സൗജന്യമായി
അനുവദിക്കുന്നതിന്
നഗരസഭ കൗൺസിൽ
തീരുമാനമെടുത്ത
യോഗത്തിന്റെ മിനിറ്റ്സിൽ
നഗരസഭ സെക്രട്ടറി തെറ്റായ
വിവരങ്ങൾ
രേഖപ്പെടുത്തിയതുമായി
ബന്ധപ്പെട്ട് വകുപ്പിന്
പരാതി ലഭിച്ചിട്ടുണ്ടോ;
എങ്കിൽ
ആയതിന്മേൽ
സ്വീകരിച്ച നടപടികൾ
വിശദമാക്കാമോ;
(ബി) ഗുരുവായൂർ
നഗരസഭയിൽ
ലോകകപ്പ് ഫുട്ബോൾ
ബിഗ് സ്ക്രീൻ
പ്രദർശനത്തിനെതിരെ
ഏതെങ്കിലും തരത്തിലുള്ള
പരാതികൾ ലഭിച്ചിട്ടുണ്ടോ?
മുനിസിപ്പൽ
കോമൺ
സർവീസിലെ ജൂനിയർ പബ്ലിക്
ഹെൽത്ത് നഴ്സുമാരുടെ
ഡ്യൂട്ടികൾ
1625 ശ്രീ.
സുധീർഷാ
പാലോട് :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
തദ്ദേശ
സ്വയംഭരണ വകുപ്പ്
മന്ത്രി
സദയം മറുപടി നല്‍കുമോ:
(എ) മുനിസിപ്പൽ
കോമൺ
സർവീസിൽ ആകെ എത്ര ജൂനിയർ
പബ്ലിക് ഹെൽത്ത് നഴ്സുമാർ
ജോലി ചെയ്യുന്നുണ്ട്;
ഇവരുടെ
ചുമതലകളും
കർത്തവ്യങ്ങളും
നിശ്ചയിച്ചു
നൽകിയിട്ടുണ്ടോയെന്ന്
വ്യകതമാക്കാമോ;
(ബി) തിരുവനന്തപുരം
നഗരസഭയിൽ
എത്ര ജൂനിയർ പബ്ലിക്
ഹെൽത്ത് നഴ്സുമാർ ജോലി
ചെയ്യുന്നുണ്ട്;
നഗരസഭയുടെ
മാതൃ-ശിശു
കേന്ദ്രങ്ങൾ
നാഷണൽ ഹെൽത്ത്
മിഷന് കൈമാറിയ
സാഹചര്യത്തിൽ
പ്രസ്തുത ജൂനിയർ പബ്ലിക്
ഹെൽത്ത് നഴ്സുമാർ ഇപ്പോൾ
ചെയ്യുന്ന ജോലികൾ
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
ഇവരുടെ
കൺട്രോളിങ്
ഓഫീസർ ആരാണെന്ന്
അറിയിക്കാമോ;
(സി) പി.
എസ്.
സി.
വഴി
നിയമിതരായവരും
വർഷങ്ങളോളം
സർവീസ് ഉള്ളവരുമായ
പ്രസ്തുത
നഴ്സുമാർക്ക് കൃത്യമായി
ജോലി
നിശ്ചയിച്ച് നൽകി നഗരസഭാ
ഹെൽത്ത് ഓഫീസറുടെ കീഴിൽ
ജോലിചെയ്യുന്നതിനുള്ള
സാഹചര്യമൊരുക്കുമോ;
(ഡി) ആരോഗ്യ
വകുപ്പിനും
മുനിസിപ്പൽ കോമൺ
സർവീസിനും പൊതുവായി ഉള്ള
പി.
എസ്.
സി.
റാങ്ക്
ലിസ്റ്റിൽ
നിന്നും നിയമിതരാകുന്ന
വനിതകളായ പ്രസ്തുത
ജീവനക്കാർക്ക്
കൃത്യമായ ജോലി
നിർവ്വചിച്ച്
നഗരസഭ നൽകിയിട്ടുണ്ടോ;
നഗരസഭക്ക്
പ്രസ്തുത
ജീവനക്കാരുടെ സേവനം
ആവശ്യമില്ലാത്ത പക്ഷം
അവരെ
ആരോഗ്യവകുപ്പിലേക്ക് പുനർ
വിന്യസിക്കാൻ നടപടി
സ്വീകരിക്കുമോ;
വ്യകതമാക്കാമോ?
വികസിത
ഭാരത്
ഗാരണ്ടി ഫോർ റോസ്ഗാർ
ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ)
പദ്ധതി
1626 ശ്രീ.
എ.
സി.
മൊയ്തീന്‍ :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
തദ്ദേശ
സ്വയംഭരണ വകുപ്പ്
മന്ത്രി
സദയം മറുപടി നല്‍കുമോ:
(എ) വികസിത
ഭാരത്
ഗാരണ്ടി ഫോർ റോസ്ഗാർ
ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ)
പദ്ധതി
നിലവിൽ
വന്നിട്ടുണ്ടോ;
എങ്കിൽ
വിശദമാക്കാമോ;
പ്രസ്തുത
പദ്ധതിക്കായി
എത്ര തുകയാണ്
അനുവദിച്ചിട്ടുള്ളതെന്നും
വിശദമാക്കാമോ;
(ബി) പ്രസ്തുത
പദ്ധതിക്കായി
അനുവദിച്ചിട്ടുള്ള
തുക ഉപയോഗിച്ച് എത്ര
തൊഴിൽദിനങ്ങൾ
സൃഷ്ടിക്കാനാണ്
ഉദ്ദേശിക്കുന്നതെന്നും
പ്രസ്തുത പദ്ധതിക്കായി
സംസ്ഥാന
സർക്കാർ അനുപാതികമായി
വഹിക്കേണ്ട
തുക എത്രയാണെന്നും
പുതുക്കിയ
സംസ്ഥാന ബജറ്റിൽ പ്രസ്തുത
പദ്ധതിക്കായി എത്ര തുക
നീക്കിവച്ചിട്ടുണ്ടെന്നും
വിശദമാക്കാമോ?
തദ്ദേശസ്വയം
ഭരണ
സ്ഥാപനങ്ങൾ
1627 ശ്രീ.
ജി.
സുധാകരൻ :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
തദ്ദേശ
സ്വയംഭരണ വകുപ്പ്
മന്ത്രി
സദയം മറുപടി നല്‍കുമോ:
(എ) കേരളത്തിലെ
പഞ്ചായത്തുകൾ,
നഗരസഭകൾ,
കോർപ്പറേഷനുകൾ,
ബ്ലോക്ക്
പഞ്ചായത്തുകൾ,
ജില്ലാ
പഞ്ചായത്തുകൾ
എന്നിവയ്ക്കായി
കഴിഞ്ഞ പത്ത് വർഷക്കാലം
സർക്കാർ ചെലവഴിച്ച തുകയും
നികുതിയായി പിരിച്ചെടുത്ത
തുകയും ഉൾപ്പെടെയുള്ള
കാര്യങ്ങൾ
പരിശോധിക്കുന്നതിനും
പ്രസ്തുത
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങൾ
നിർമ്മിച്ച ആസ്തികളുടെ
മൂല്യം
നിർണയിക്കുന്നതിനുമായി
ഒരു
ഉന്നതതല കമ്മീഷനെ
നിയോഗിക്കാൻ
തയ്യാറാകുമോ;
(ബി) പ്രസ്തുത
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലെ
ജീവനക്കാർക്ക് കഴിഞ്ഞ
പത്ത്
വർഷത്തിനിടെ ശമ്പളവും
മറ്റ്
ആനുകൂല്യങ്ങളും ഇനത്തിൽ
ചെലവഴിച്ച ആകെ തുക
എത്രയാണെന്ന്
വിശദമാക്കുമോ?
പഞ്ചായത്ത്
സെക്രട്ടറിയുടെ
പേരില്‍
വാങ്ങിയ ഭൂമി ,മാറ്റി
രജിസ്റ്റര്‍
ചെയ്യുന്നത്
സംബന്ധിച്ച്
1628 ശ്രീ.
ടി.
പി.
അഷ്റഫ്
അലി :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
തദ്ദേശ
സ്വയംഭരണ വകുപ്പ്
മന്ത്രി
സദയം മറുപടി നല്‍കുമോ:
(എ) ജി.എല്‍.പി.എസ്.
വിളയില്‍
പറപ്പൂര്
സ്ക്കൂളിന് വേണ്ടി
പ്രദേശ വാസികൾ പണം
പിരിച്ചും
ചീക്കോട് പഞ്ചായത്ത്
ഫണ്ട്
ഉപയോഗിച്ചും വാങ്ങിയ ഭൂമി
ബഹുമാനപ്പെട്ട കേരള
ഗവര്‍ണറുടെ
പേരില്‍ രജിസറ്റര്‍
ചെയ്യുന്നതിന്
പകരം ചീക്കോട് പഞ്ചായത്ത്
സെക്രട്ടറിയുടെ പേരില്‍
തെറ്റായി രജിസ്റ്റര്‍
ചെയ്തത്
കാരണം,
ഈ
സ്ഥലത്ത് സ്കൂളിന് ഭൗതിക
സൗകര്യമൊരുക്കാന്‍
സാധിക്കാത്ത
കാര്യം വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി) ഉണ്ടെങ്കില്‍
ഈ
ഭൂമി ചീക്കോട് പഞ്ചായത്ത്
സെക്രട്ടറിയുടെ പേരില്‍
നിന്നും ബഹുമാനപ്പെട്ട
കേരള
ഗവര്‍ണറുടെ പേരിലേക്ക്
മാറ്റി
രജിസറ്റര്‍ ചെയ്ത്
നല്‍കുന്ന
വിഷയത്തില്‍ ഇത്‍വരെ
വകുപ്പ്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ?
തൃശ്ശൂര്‍
ജില്ലയിലെ
ബ്ലോക്ക്
,
ഗ്രാമ
പഞ്ചായത്ത്
സെക്രട്ടറി ഒഴിവുകൾ
1629 ശ്രീ.
കെ.
രാജന്‍ :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
തദ്ദേശ
സ്വയംഭരണ വകുപ്പ്
മന്ത്രി
സദയം മറുപടി നല്‍കുമോ:
(എ) തൃശ്ശൂര്‍
ജില്ലയിൽ
തദ്ദേശ സ്വയം ഭരണ
വകുപ്പിൽ ബ്ലോക്ക്
പഞ്ചായത്ത്
സെക്രട്ടറി,
ഗ്രാമ
പഞ്ചായത്ത്
സെക്രട്ടറി എന്നീ
തസ്തികകളിൽ എത്ര ഒഴിവുകൾ
നിലവിലുണ്ടെന്ന്
അറിയിക്കാമോ;
(ബി) പ്രസ്തുത
ഒഴിവുകളിലേക്ക്
നിയമനം
നടത്തുന്നതിന് പി.
എസ്.
സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്യുന്നത്
ഉൾപ്പടെയുള്ള നടപടികൾ
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
പഞ്ചായത്തു
കോമൺ
സർവീസിലെ തസ്തികകൾ
1630 ശ്രീ.
മുഹമ്മദ്
മുഹസിന്‍ :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
തദ്ദേശ
സ്വയംഭരണ വകുപ്പ്
മന്ത്രി
സദയം മറുപടി നല്‍കുമോ:
(എ) സംസ്ഥാനത്ത്
തദ്ദേശ
സ്വയംഭരണ കോമൺ സർവീസ്
രൂപീകരിച്ചതിനു ശേഷം
ഗ്രാമ
പഞ്ചായത്തു സെക്രട്ടറി ,സീനിയർ
സൂപ്രണ്ട്
തസ്തികകളുടെ കേഡർ
സ്ട്രെങ്ങ്തിൽ വന്ന
മാറ്റങ്ങൾ
,പുതുതായി
സൃഷ്ടിച്ച
തസ്തികകൾ ,അപ്ഗ്രേഡ്
ചെയ്ത
തസ്തികകൾ എന്നിവയുടെ
വിശദംശങ്ങൾ അറിയിക്കാമോ;
(ബി) പ്രസ്തുത
വകുപ്പിൽ
നിലവിലെ റേഷ്യോയും
കേഡർ ക്രമീകരണവും മൂലം
നേരിട്ടുള്ള നിയമന
വിഭാഗത്തിനോ
വകുപ്പുതല പ്രമോഷൻ
വിഭാഗത്തിനോ
അവസരങ്ങളിൽ എന്തെങ്കിലും
കുറവ് സംഭവിച്ചതായി
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ
;
എങ്കിൽ
ആയതു
പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികൾ
അറിയിക്കാമോ
;
(സി) നിലവിലെ
കേഡർ
സ്‌ട്രെങ്ത്,
റേഷ്യോ
എന്നിവ
അടിസ്ഥാനമാക്കി ഓരോ
വിഭാഗത്തിനും ലഭിക്കേണ്ട
തസ്തികകളുടെ എണ്ണവും
നിലവിൽ
ലഭ്യമായിരുന്ന
തസ്തികകളുടെ
എണ്ണവും എത്രയാണെന്ന്
അറിയിക്കാമോ?
ബാറുകൾ
അനുവദിക്കുവാൻ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ അനുമതി
1631 ശ്രീ.
ആര്യാടന്‍
ഷൗക്കത്ത് :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
തദ്ദേശ
സ്വയംഭരണ വകുപ്പ്
മന്ത്രി
സദയം മറുപടി നല്‍കുമോ:
(എ) 2011-16
ലെ
സർക്കാരിന്റെ
കാലത്ത് ബാറുകൾ
അനുവദിക്കുവാൻ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ അനുമതി
ആവശ്യമായിരുന്നത് മുന്‍
സർക്കാർ ഒഴിവാക്കിയത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
പ്രസ്തുത
അനുമതി പുന:സ്ഥാപിക്കുവാൻ
ആവശ്യമായ
നടപടികൾ സ്വീകരിക്കുമോ?
ഓൺലൈൻ
ഗ്രാമസഭ
1632 ശ്രീ.
പാറക്കൽ
അബ്‌ദുല്ല :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
തദ്ദേശ
സ്വയംഭരണ വകുപ്പ്
മന്ത്രി
സദയം മറുപടി നല്‍കുമോ:
(എ) ലോകത്തിന്റെ
ഏതു
കോണിൽ നിന്നും സ്വന്തം
നാട്ടിലെ ഗ്രാമസഭയിൽ
പങ്കെടുക്കുന്നതിന് ഓൺലൈൻ
സംവിധാനം ഒരുക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ;എങ്കിൽ
ഏത്
ഏജൻസിയുടെ സഹായത്തോടെയാണ്
ഓൺലൈൻ സംവിധാനം
ഒരുക്കുന്നത്
;
വിശദമാക്കാമോ?
പാെതു
മാര്‍ക്കറ്റുകളുടെ
നവീകരണം
1633 ശ്രീ.
കെ.
പ്രേംകുമാര്‍ :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
തദ്ദേശ
സ്വയംഭരണ വകുപ്പ്
മന്ത്രി
സദയം മറുപടി നല്‍കുമോ:
(എ) സംസ്ഥാനത്തെ
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളുടെ
ഉടമസ്ഥതയിലുള്ള പാെതു
മാര്‍ക്കറ്റുകളുടെ
നവീകരണത്തിനായി
കഴിഞ്ഞ 5
വര്‍ഷത്തിനിടെ
അനുവദിച്ച
തുകയും,അവയുടെ
പ്രവർത്തന
പുരാേഗതിയും
സംബന്ധിച്ച വിശദാംശങ്ങള്‍
ലഭ്യമാക്കാമാേ?
കെട്ടിട
നിർമാണ
പെർമിറ്റ്
അനുവദിക്കുന്നതുമായി
ബന്ധപ്പെട്ട വിവരങ്ങൾ.
1634 ശ്രീ.
കെ.
വി.
സുമേഷ് :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
തദ്ദേശ
സ്വയംഭരണ വകുപ്പ്
മന്ത്രി
സദയം മറുപടി നല്‍കുമോ:
(എ) തദ്ദേശസ്വയംഭരണ
വകുപ്പിൽ
കെട്ടിട നിർമാണ
പെർമിറ്റ് നൽകുന്നതുമായി
ബന്ധപ്പെട്ട്
എന്തെങ്കിലും
മാറ്റങ്ങൾ വരുത്താൻ
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കിൽ
വിശദാംശങ്ങൾ
നൽകാമോ;
(ബി) കെട്ടിട
നമ്പർ
അനുവദിക്കുന്നതിനായി
അപേക്ഷ സമർപ്പിച്ചാൽ,
തടസ്സങ്ങളൊന്നുമില്ലാത്ത
സാഹചര്യത്തിൽ
എത്ര ദിവസത്തിനുള്ളിൽ
നമ്പർ അനുവദിക്കുമെന്ന്
അറിയിക്കാമോ;
ഇതിനായി
അപേക്ഷയോടൊപ്പം
സമർപ്പിക്കേണ്ട
രേഖകൾ എന്തെല്ലാമാണെന്നും
വിശദമാക്കാമോ?
ഹരിത
കര്‍മ്മ
സേന വഴി ശേഖരിച്ച
പ്ലാസ്റ്റിക്കിന്റെ അളവ്
1635 ശ്രീമതി
ഒ.
എസ്.
അംബിക :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
തദ്ദേശ
സ്വയംഭരണ വകുപ്പ്
മന്ത്രി
സദയം മറുപടി നല്‍കുമോ:
(എ) വിവിധ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലെ
ഹരിതകർമ സേനകൾ വഴി കഴിഞ്ഞ
വർഷം ആകെ എത്ര ടൺ
പ്ലാസ്റ്റിക്
ശേഖരിച്ചിട്ടുണ്ടെന്നും,
ഇതിൽ
പുനരുപയോഗിക്കാൻ
കഴിഞ്ഞ
പ്ലാസ്റ്റിക്കിന്റെ അളവ്
എത്രയാണെന്നും
വിശദമാക്കുമോ?
തദ്ദേശസ്വയംഭരണ
വകുപ്പ്
എഞ്ചിനീയറിംഗ്
വിഭാഗത്തിന് പ്രത്യേക
ഇലക്ട്രിക്കല്‍ വിംഗ്
1636 ശ്രീ.
ജി.
സ്റ്റീഫന്‍ :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
തദ്ദേശ
സ്വയംഭരണ വകുപ്പ്
മന്ത്രി
സദയം മറുപടി നല്‍കുമോ:
(എ) തദ്ദേശസ്വയംഭരണ
വകുപ്പ്
എഞ്ചിനീയറിംഗ്
വിഭാഗത്തിന് കീഴില്‍
ഇലക്ട്രിക്കല്‍ അനുബന്ധ
പ്രവൃത്തികളുടെ
പരിശാേധനയ്ക്കും
നിര്‍വ്വഹണത്തിനുമായി
പ്രത്യേക
ഇലക്ട്രിക്കല്‍ വിംഗ്
രൂപീകരിക്കുന്നതിനും,
പദ്ധതി
പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍
വേഗത്തിലാക്കുന്നതിനും
നടപടി
സ്വീകരിക്കുവാന്‍
ആലാേചിക്കുന്നുണ്ടാേ;
ഉണ്ടെങ്കില്‍
ആയതിന്റെ
വിശദാംശങ്ങള്‍
അറിയിക്കുമാേ?
കേരള
അര്‍ബന്‍
ഗ്രോത്ത് മിഷന്റെ
പ്രവര്‍ത്തനങ്ങള്‍
1637 ശ്രീ.
ആര്യാടന്‍
ഷൗക്കത്ത്
ശ്രീ.
സുധീർഷാ
പാലോട്
ശ്രീ.
എം.
ആർ.
ബൈജു :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
തദ്ദേശ
സ്വയംഭരണ വകുപ്പ്
മന്ത്രി
സദയം മറുപടി നല്‍കുമോ:
(എ) കേരള
അർബൻ
ഗ്രോത്ത് മിഷന്റെ ഭാഗമായി
നഗരവികസനത്തിന്
എന്തെല്ലാം
പദ്ധതികളാണ്
ആവിഷ്കരിക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി) ഹരിത
നഗരം
എന്ന ആശയം മുന്‍നിര്‍ത്തി
നഗരവികസന നയം
രൂപീകരിക്കുമോ;
അതിനായി
എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നത്;
(സി) നഗരങ്ങളിലെ
ശാസ്ത്രീയമായ
മാലിന്യ
സംസ്‌കരണത്തിനും സമഗ്രമായ
മഴവെള്ള
നിയന്ത്രണത്തിനുമായി
എന്തെല്ലാം നടപടികളാണ്
കൈക്കൊള്ളാൻ
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
വികസിത
ഭാരത്
ഗാരണ്ടി ഫോർ റോസ്ഗാർ
ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ)
പദ്ധതി
1638 ശ്രീ.
എ.
സി.
മൊയ്തീന്‍ :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
തദ്ദേശ
സ്വയംഭരണ വകുപ്പ്
മന്ത്രി
സദയം മറുപടി നല്‍കുമോ:
(എ) വികസിത
ഭാരത്
ഗാരണ്ടി ഫോർ റോസ്ഗാർ
ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ)
പദ്ധതിയിൽ
ഈ
സാമ്പത്തിക വർഷം
കേരളത്തിന്
അനുവദിച്ചിട്ടുള്ള വിഹിതം
എത്ര രൂപയാണെന്ന്
അറിയിക്കാമോ;
(ബി) പ്രസ്തുത
തുകയിൽ
ഏകദേശം എത്ര ശതമാനം
തുക അതിവിദഗ്ധ
തൊഴിൽദിനങ്ങൾക്കായി
മാറ്റിവയ്ക്കാൻ
ഉദ്ദേശിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി) പ്രസ്തുത
പദ്ധതിക്കായി
അനുവദിച്ച തുക
പൂർണമായും വിനിയോഗിക്കാൻ
കഴിയുമോ;
എങ്കിൽ
അതിനാവശ്യമായ
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
ചങ്ങനാശ്ശേരി
നിയോജക
മണ്ഡലത്തില്‍ നടപ്പിലാക്കിയ
പ്രവൃത്തികള്‍
1639 ശ്രീ.
വിനു
ജോബ്
കുഴിമണ്ണിൽ :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
തദ്ദേശ
സ്വയംഭരണ വകുപ്പ്
മന്ത്രി
സദയം മറുപടി നല്‍കുമോ:
(എ) മുൻ
സർക്കാരിന്റെ
കാലത്ത്
തദ്ദേശസ്വയംഭരണ
വകുപ്പിന്റെ
വിവിധ ഫണ്ടുകള്‍
വിനിയോഗിച്ച്
ചങ്ങനാശ്ശേരി നിയോജക
മണ്ഡലത്തില്‍
നടപ്പിലാക്കിയ
പ്രവൃത്തികളുടെ
വിശദവിവരം നല്‍കാമോ;
(ബി) ഓരോ
പ്രവൃത്തിക്കും
അനുവദിച്ച
തുക,
നിലവിലെ
സ്ഥിതി
എന്നിവ വ്യക്തമാക്കുമോ;
ഉത്തരവുകളുടെ
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ;
(സി) മുൻ
സർക്കാരിന്റെ
കാലത്ത്
ചങ്ങനാശ്ശേരി നിയോജക
മണ്ഡലത്തിൽ
ഉൾപ്പെട്ട
പഞ്ചായത്തുകൾക്ക്
പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതിനുള്ള
ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
(ഡി) ഭരണാനുമതി
നല്‍കിയിട്ടുണ്ടെങ്കിൽ
അതിന്റെ
വിശദംശങ്ങൾ,
ഉത്തരവുകളുടെ
പകർപ്പ്
എന്നിവ ലഭ്യമാക്കുമോ?
റീ
ബില്‍ഡ്
കേരള ഇനിഷ്യേറ്റീവ്
പദ്ധതി
1640 ശ്രീ.
എം.
എസ്.
അരുണ്‍
കുമാർ :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
തദ്ദേശ
സ്വയംഭരണ വകുപ്പ്
മന്ത്രി
സദയം മറുപടി നല്‍കുമോ:
(എ) റീ
ബില്‍ഡ്
കേരള ഇനിഷ്യേറ്റീവ്
പദ്ധതിയിലും
മുഖ്യമന്ത്രിയുടെ
തദ്ദേശ റോഡ് പുനരുദ്ധാരണ
പദ്ധതിയിലും
ഉള്‍പ്പെടുത്തി
2024-25
മുതല്‍
മാവേലിക്കര
നിയോജകമണ്ഡലത്തില്‍
അനുവദിച്ചിട്ടുള്ള
പ്രവൃത്തികളുടെ
വിശദാംശവും അവയുടെ
നിലവിലെ
സ്ഥിതിയും അറിയിക്കുമോ?
ആലത്തൂര്‍
മണ്ഡലത്തില്‍
തദ്ദേശ സ്വയംഭരണ
വകുപ്പ് മുഖേന നടപ്പാക്കിയ
നിർമാണ പ്രവൃത്തികള്‍
1641 ശ്രീ.
ടി.
എം.
ശശി :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
തദ്ദേശ
സ്വയംഭരണ വകുപ്പ്
മന്ത്രി
സദയം മറുപടി നല്‍കുമോ:
(എ) പാലക്കാട്
ജില്ലയിലെ
ആലത്തൂര്‍
നിയോജകമണ്ഡലത്തില്‍
തദ്ദേശ
സ്വയംഭരണ വകുപ്പ് മുഖേന
ഏതൊക്കെ നിർമാണ
പ്രവൃത്തികളാണ്
നടന്നുവരുന്നത്;
അവ
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി) പ്രസ്തുത
പ്രവൃത്തികളിൽ
ബജറ്റ്
പ്രവൃത്തികൾ ഏതെല്ലാമാണ്;
എം.എല്‍.എ.യുടെ
ആസ്തി
വികസന ഫണ്ട് മുഖേന
നടപ്പാക്കുന്ന
പ്രവൃത്തികള്‍
ഏതെല്ലാമാണ്;
മറ്റ്
പ്രവൃത്തികള്‍
ഏതെല്ലാമാണ്;
തരംതിരിച്ച്
വിശദാംശങ്ങൾ
ലഭ്യമാക്കാമോ?
കാരമല
ടൂറിസം
പാര്‍ക്ക് രണ്ടാംഘട്ടം
പ്രവൃത്തി പുരോഗതി
1642 ശ്രീ.
പി.
പി.
സുമോദ് :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
തദ്ദേശ
സ്വയംഭരണ വകുപ്പ്
മന്ത്രി
സദയം മറുപടി നല്‍കുമോ:
(എ) 2025-26
വര്‍ഷത്തെ
ബജറ്റില്‍
ഉള്‍പ്പെടുത്തിയ
കാരമല ടൂറിസം പാര്‍ക്ക്
രണ്ടാംഘട്ടം 80
ലക്ഷം
രൂപയുടെ
പ്രവൃത്തി നിലവില്‍
ഏത് ഘട്ടത്തിലാണ്
വ്യക്തമാക്കാമോ?
കുത്തന്നൂര്‍
ചിറക്കോട്
പാലം പുനര്‍നിര്‍മ്മാണം
1643 ശ്രീ.
പി.
പി.
സുമോദ് :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
തദ്ദേശ
സ്വയംഭരണ വകുപ്പ്
മന്ത്രി
സദയം മറുപടി നല്‍കുമോ:
(എ) തരൂര്‍
നിയോജകമണ്ഡലത്തിലെ
കുത്തന്നൂര്‍
ചിറക്കോട് പാലം
പുനര്‍നിര്‍മ്മാണം
നിലവില്‍ ഏത്
ഘട്ടത്തിലാണെന്നും
പ്രവൃത്തി എപ്പോൾ
പൂര്‍ത്തീകരിക്കുവാന്‍
കഴിയുമെന്നും
വ്യക്തമാക്കാമോ?
2016
മുതല്‍
2026
വരെ
പട്ടിജാതി-പട്ടികവര്‍ഗ്ഗ
പദ്ധതികള്‍ക്കായി
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങള്‍
ചെലവാക്കിയ തുക
1644 ശ്രീ.
കെ.
കെ.
രാമചന്ദ്രന്‍ :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
തദ്ദേശ
സ്വയംഭരണ വകുപ്പ്
മന്ത്രി
സദയം മറുപടി നല്‍കുമോ:
(എ) 2016
ഏപ്രില്‍
1
മുതല്‍
2026
മാര്‍ച്ച്
31
വരെയുള്ള
കാലയളവില്‍
പട്ടിജാതി-പട്ടികവര്‍ഗ്ഗ
പദ്ധതികള്‍ക്കായി
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളിൽ
വകയിരുത്തിയ തുകയുടെയും
ചെലവായ തുകയുടെയും
വിവരങ്ങള്‍
വ്യക്തമാക്കാമാേ;
(ബി) 2016-2026
കാലയളവില്‍
പട്ടിജാതി-പട്ടികവര്‍ഗ്ഗ
പദ്ധതികള്‍ക്കായി
ജനസംഖ്യാനുപാതികമായി
നല്‍കേണ്ട തുക
വകയിരുത്തിയിട്ടുണ്ടാേ;
വകയിരുത്തിയ
ഫണ്ടില്‍
എത്ര ശതമാനമാണ് ഈ
കാലയളവില്‍
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങൾ ചെലവഴിച്ചത് ;
(സി) കാേവിഡ്
പ്രതിസന്ധി
നിലനിന്നിരുന്ന
കാലയളവിലും പട്ടികജാതി-പട്ടികവര്‍ഗ്ഗ
പദ്ധതികള്‍ക്കായി
തുക
തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ
വഴി ജനസംഖ്യാനുപാതികമായി
തന്നെ വകയിരുത്തിയിരുന്നോ
;
(ഡി) പട്ടിജാതി-പട്ടികവര്‍ഗ്ഗ
പ്ലാനിലെ
പദ്ധതികള്‍ക്ക്
ജനസംഖ്യാനുപാതികമായി
കേന്ദ്ര
വിഹിതം ലഭ്യമാണോ ?
ലൈഫ്
പദ്ധതി
വിഹിതം
വര്‍ധിപ്പിക്കുന്നതിന്
നടപടി
1645 ശ്രീ.
റെജി
ചെറിയാൻ :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
തദ്ദേശ
സ്വയംഭരണ വകുപ്പ്
മന്ത്രി
സദയം മറുപടി നല്‍കുമോ:
(എ) സംസ്ഥാനത്തെ
മറ്റ്
പ്രദേശങ്ങളില്‍ നിന്നും
തികച്ചും വ്യത്യസ്തമായ
മണ്ണ്
ഘടനയുള്ള കുട്ടനാട്ടിൽ
നിലവിലെ
ലൈഫ് മിഷൻ മാനദണ്ഡങ്ങൾ
അനുസരിച്ചുള്ള
കോൺക്രീറ്റ്
വീടുകൾക്ക് വിള്ളലും
ചരിവും
കണ്ടെത്തിയിട്ടുള്ള
സാഹചര്യത്തില്‍
കുട്ടനാട് മേഖലയില്‍ ഭാരം
കുറഞ്ഞ വീടുകൾ
നിർമ്മിക്കുന്നതിനും,
ഇതിനായി
ലൈഫ്
പദ്ധതി വിഹിതം
വർദ്ധിപ്പിക്കുന്നതിനും
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
ചെമ്മനാട്
ഗ്രാമ
പഞ്ചായത്തിലെ ലൈഫ്
മിഷന്‍ ഫ്ലാറ്റ് സമുച്ചയം
1646 ശ്രീ.
നീലകണ്ഠൻ :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
തദ്ദേശ
സ്വയംഭരണ വകുപ്പ്
മന്ത്രി
സദയം മറുപടി നല്‍കുമോ:
(എ) കാസര്‍ഗോഡ്
ജില്ലയിലെ
ചെമ്മനാട് ഗ്രാമ
പഞ്ചായത്തില്‍
നിര്‍മ്മാണം
ആരംഭിച്ച ലൈഫ് മിഷന്‍
ഫ്ലാറ്റ്
സമുച്ചയത്തിന്റെ നിലവിലെ
സ്ഥിതി വിശദമാക്കാമോ;
എത്ര
രൂപയാണ്
ഈ പദ്ധതിയ്ക്കായി
ചെലവഴിച്ചതെന്നും
എന്തെല്ലാം
സൗകര്യങ്ങള്‍
ഒരുക്കിയിട്ടുണ്ടെന്നും
വിശദമാക്കാമോ;
(ബി) പ്രസ്തുത
പദ്ധതി
വൈകുന്നതിനുണ്ടായ
കാരണം വ്യക്തമാക്കാമോ;
ഫ്ലാറ്റ്
നിര്‍മാണ
കരാര്‍ പ്രകാരം
കമ്പനിക്ക് എത്ര രൂപയാണ്
ഇതുവരെ നല്‍കിയതെന്നും
കരാറിലേതിനേക്കാള്‍
കൂടുതല്‍
തുക ആവശ്യപ്പെട്ട് കമ്പനി
കത്ത്
നല്‍കിയിട്ടുണ്ടോയെന്നും
വിശദമാക്കാമോ;
(സി) പ്രസ്തുത
ഫ്ലാറ്റ്
സമുച്ചയം എന്ന്
തുറന്നു
കൊടുക്കാനാകുമെന്ന്
വിശദമാക്കാമോ;
(ഡി) പ്രസ്തുത
ഫ്ലാറ്റിലെ
ഗുണഭോക്താക്കളെ
കണ്ടെത്താനുള്ള മാനദണ്ഡം
എന്താണെന്നും ചെമ്മനാട്
പഞ്ചായത്ത് പരിധിയിലെ
ഗുണഭോക്താക്കള്‍ക്ക്
ഫ്ലാറ്റിനു
മുന്‍ഗണന നല്കുമോയെന്നും
വ്യക്തമാക്കാമോ?
കാഞ്ഞങ്ങാട്
മണ്ഡലത്തിൽ
ലൈഫ് മിഷൻ പദ്ധതി
1647 ശ്രീ.
ഗോവിന്ദൻ
പള്ളിക്കാപ്പിൽ :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
തദ്ദേശ
സ്വയംഭരണ വകുപ്പ്
മന്ത്രി
സദയം മറുപടി നല്‍കുമോ:
(എ) കാഞ്ഞങ്ങാട്
നിയോജക
മണ്ഡലത്തിൽ കഴിഞ്ഞ
സർക്കാരിന്റെ കാലത്ത്
ലൈഫ്
മിഷൻ പദ്ധതിയിൽ
ഉൾപ്പെടുത്തി
നിർമ്മിച്ച വീടുകളുടെ
വിവരങ്ങൾ
പഞ്ചായത്ത് തിരിച്ച്
നൽകാമോ;
(ബി) ആയതിൽ
എത്ര
വീടുകൾ പൂർത്തിയായെന്നും
എത്ര വീടുകൾ പൂർത്തിയാവാൻ
ഉണ്ടെന്നും പഞ്ചായത്ത്
തിരിച്ച് കണക്കുകൾ
ലഭ്യമാക്കാമോ?
ലൈഫ്
മിഷന്‍
പദ്ധതി പ്രകാരം
നിര്‍മ്മിച്ച വീടുകള്‍
1648 ശ്രീ.
ജി.
സ്റ്റീഫന്‍ :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
തദ്ദേശ
സ്വയംഭരണ വകുപ്പ്
മന്ത്രി
സദയം മറുപടി നല്‍കുമോ:
(എ) ലൈഫ്
മിഷന്‍
പദ്ധതി പ്രകാരം നാളിതുവരെ
എത്ര വീടുകള്‍
നിര്‍മ്മിച്ച്
നല്‍കിയിട്ടുണ്ടെന്ന്
വര്‍ഷം
തിരിച്ച് അറിയിക്കുമോ;
(ബി) ഇതില്‍
പൊതുവിഭാഗം,പട്ടികജാതി
വിഭാഗം,പട്ടികവര്‍ഗ്ഗ
വിഭാഗം
എന്നിവ തരം തിരിച്ച്
എണ്ണം എത്രയാണെന്ന്
അറിയിക്കുമോ;
(സി) ഈ
സര്‍ക്കാരിന്റെ
കാലയളവില്‍
ലൈഫ് മിഷന്‍ പദ്ധതി
പ്രകാരം
എത്രവീടുകള്‍
നിര്‍മ്മിച്ചുനല്‍കാനാണ്
ലക്ഷ്യമിടുന്നത് എന്ന
വിവരം
വ്യക്തമാക്കുമോ?
ലൈഫ്
ഭവന
പദ്ധതി
1649 ഡോ.
ഡോ.
മാത്യു
കുഴൽനാടൻ
ശ്രീ.
നാട്ടകം
സുരേഷ്
ശ്രീ.
സിറിയക്
തോമസ്
ശ്രീ.
റോണി.
കെ.
ബേബി :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
തദ്ദേശ
സ്വയംഭരണ വകുപ്പ്
മന്ത്രി
സദയം മറുപടി നല്‍കുമോ:
(എ) ഭവന
പദ്ധതികളുടെ
പ്രധാന ഗുണഭോക്താക്കളായ
പട്ടികജാതി-പട്ടികവർഗ
വിഭാഗങ്ങൾക്കും
മത്സ്യത്തൊഴിലാളികൾക്കും
ലൈഫ് ഭവന പദ്ധതിയിൽ
ആവശ്യമായ
പരിഗണന ലഭിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി) പ്രസ്തുത
വിഭാഗങ്ങൾക്കായി
പ്രത്യേക
ഭവന പദ്ധതി നടപ്പാക്കാൻ
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി) വിവിധ
വകുപ്പുകളുടെ
ഭവന പദ്ധതി
ഫണ്ടുകൾ സംയോജിപ്പിച്ച്
നടപ്പാക്കുന്ന ലൈഫ്
പദ്ധതിക്ക്
ആവശ്യമായ വേഗത
കൈവരിക്കുന്നില്ലെന്ന
വിമർശനം നിലവിലുണ്ടോ;
അറിയിക്കുമോ?
ലൈഫ്
മിഷൻ
1650 ശ്രീ.
ജി.
ആര്‍.
അനില്‍ :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
തദ്ദേശ
സ്വയംഭരണ വകുപ്പ്
മന്ത്രി
സദയം മറുപടി നല്‍കുമോ:
(എ) ഈ
സർക്കാർ അധികാരത്തിൽ
വന്നതിനുശേഷം
സംസ്ഥാനത്തെ ലൈഫ് മിഷന്റെ
ഇതുവരെയുള്ള പ്രവർത്തന
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ ;
(ബി) 2021
മുതൽ
26
വരെ
നെടുമങ്ങാട്
നിയോജക മണ്ഡലത്തിലെ
വെമ്പായം,
കരകുളം
,മാണിക്കൽ
,
പോത്തൻകോട്
,അണ്ടൂർക്കോണം
എന്നീ
ഗ്രാമപഞ്ചായത്തുകളിലും
നെടുമങ്ങാട്
നഗരസഭയിലുമായി
എത്രവീതം വീടുകളുടെ
നിർമ്മാണം
ലൈഫ് മിഷൻ വഴി
പൂർത്തിയായിട്ടുണ്ടെന്ന്
പട്ടിക തിരിച്ചു വിവരം
ലഭ്യമാക്കാമോ;
(സി) പ്രസ്തുത
ഗ്രാമപഞ്ചായത്തുകളിലും
മുൻസിപ്പാലിറ്റിയുമായി
എത്രവീതം
ഭവനങ്ങളുടെ നിർമ്മാണം
നിലവിൽ ലൈഫ് മിഷന് കീഴിൽ
പുരോഗമിക്കുന്നുണ്ടെന്ന്
പട്ടിക തിരിച്ച് വിവരം
ലഭ്യമാക്കാമോ;
(ഡി) ലൈഫ്
മിഷന്
കീഴിൽ ഒന്നാം ഗഡു
ലഭ്യമാക്കി വീട്
നിർമ്മാണം
തുടങ്ങിയ
ഗുണഭോക്താക്കൾക്ക്
രണ്ടും മൂന്നും
ഗഡുക്കളായി
തുകകൾ നൽകാനുണ്ടെന്നുള്ള
വിവരം സർക്കാരിന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ
;
തുകകൾ
അനുവദിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ ;
കുടുംബശ്രീ
മിഷന്‍
1651 ശ്രീ.
വി.
കെ.
സനോജ് :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
തദ്ദേശ
സ്വയംഭരണ വകുപ്പ്
മന്ത്രി
സദയം മറുപടി നല്‍കുമോ:
(എ) കുടുംബശ്രീ
മിഷനില്‍
എത്ര കരാര്‍ ജീവനക്കാര്‍
ഉണ്ട് എന്ന്
വ്യക്തമാക്കാമോ;
ഇവരുടെ
തസ്തിക
തിരിച്ചുള്ള വിവരങ്ങള്‍
ജില്ലാ അടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ;
(ബി) കുടുംബശ്രീ
മിഷനില്‍
കരാര്‍ കാലാവധി
കഴിഞ്ഞ ജീവനക്കാരുടെ
കരാര്‍
പുതുക്കുന്നതുമായി
ബന്ധപ്പെട്ട്
ഈ സര്‍ക്കാര്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വിശദമാക്കാമോ;
കരാര്‍
കാലാവധി
അവസാനിച്ച ആകെ എത്ര
ജീവനക്കാരാണ് നിലവില്‍
ഓരോ
ജില്ലയിലും സ്റ്റേറ്റ്
മിഷനിലും ഉള്ളത് എന്ന്
വ്യക്തമാക്കാമോ?
(സി) കുടുംബശ്രീ
മിഷനില്‍
2016-ന്
മുമ്പ്
നിയമിക്കപ്പെട്ട എത്ര
കരാര്‍ ജീവനക്കാര്‍ 2016-25
കാലഘട്ടത്തില്‍
തുടരുന്നുണ്ട്
എന്ന്
വ്യക്തമാക്കാമോ?
കുടുംബശ്രീ
2.0
പദ്ധതി
1652 ശ്രീമതി
ഉമ
തോമസ്
ശ്രീ.
സെബാസ്റ്റ്യൻ.
എം.
ജെ
ശ്രീ.
എ.
ഡി.
തോമസ്
ശ്രീ.
പഴകുളം
മധു :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
തദ്ദേശ
സ്വയംഭരണ വകുപ്പ്
മന്ത്രി
സദയം മറുപടി നല്‍കുമോ:
(എ) അതിജീവനത്തിൽ
നിന്ന്
അഭിവൃദ്ധിയിലേക്ക്
എന്ന ലക്ഷ്യമിട്ട്
കുടുംബശ്രീ
2.0
നടപ്പിലാക്കാൻ
പദ്ധതിയുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി) പ്രസ്തുത
പദ്ധതിയിലൂടെ
എന്തെല്ലാം
മെച്ചപ്പെട്ട
പ്രവർത്തനങ്ങളാണ്
നടപ്പിലാക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ;
(സി) ഏതെല്ലാം
വിഭാഗങ്ങളെ
ഉൾപ്പെടുത്തിയാണ്
പ്രസ്തുത പദ്ധതി
ആരംഭിക്കുന്നതെന്ന്
വിശദമാക്കാമോ?
തെരുവ്
നായ്ക്കളുടെ
വർദ്ധനവ്
നിയന്ത്രിക്കുന്നതിനു്
ശാശ്വതമായ പരിഹാരമാര്‍ഗ്ഗം
1653 ശ്രീ.
മാണി.
സി.
കാപ്പൻ :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
തദ്ദേശ
സ്വയംഭരണ വകുപ്പ്
മന്ത്രി
സദയം മറുപടി നല്‍കുമോ:
(എ) സംസ്ഥാനത്ത്
തെരുവ്
നായ്ക്കളുടെ
എണ്ണത്തിലുണ്ടാകുന്ന
വർദ്ധനവ്
നിയന്ത്രിക്കുന്നതിനു്
ശാശ്വതമായ
പരിഹാരമാര്‍ഗ്ഗങ്ങള്‍
നിലവിലുണ്ടോ;
ഇല്ലെങ്കില്‍
തെരുവ്
നായ്ക്കളുടെ
എണ്ണത്തിലുണ്ടാകുന്ന
വർദ്ധനവ്നിയന്ത്രിക്കുന്നതിന്
പരിഹാരം
കാണുമോ;
വിശദമാക്കാമോ;
(ബി) സംസ്ഥാനത്ത്
തെരുവോരങ്ങളില്‍
വർദ്ധിച്ചുവരുന്ന
ഭക്ഷണശാലകള്‍ അലക്ഷ്യമായി
തള്ളുന്ന
ഭക്ഷണാവശിഷ്ടങ്ങള്‍മൂലം
തെരുവ് നായ്ക്കളുടെ
എണ്ണത്തില്‍
ഭീമമായ വര്‍ദ്ധനവിനു
കാരണമാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇത്
പരിഹരിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
ഭാരതപ്പുഴയിലേക്ക്
മാലിന്യം
ഒഴുക്കിവിടുന്നവർക്കെതിരെ
നടപടി
1654 ശ്രീ.
മുഹമ്മദ്
മുഹസിന്‍ :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
തദ്ദേശ
സ്വയംഭരണ വകുപ്പ്
മന്ത്രി
സദയം മറുപടി നല്‍കുമോ:
(എ) പട്ടാമ്പി
മുനിസിപ്പൽ
പ്രദേശത്ത്
ഭാരതപ്പുഴയിലേക്കു
മാലിന്യം
ഒഴുക്കിവിട്ട് പുഴയെ
മലിനപ്പെടുത്തുന്നതായ
പരാതികൾ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി) മാലിന്യം
ഒഴുക്കിവിട്ടതുമായി
ബന്ധപ്പെട്ട്
കഴിഞ്ഞ 5
വർഷത്തിൽ
എത്ര
കേസുകൾ
എടുത്തിട്ടുണ്ടെന്നും
ആർക്കൊക്കെ പിഴ
ചുമത്തിയിട്ടുണ്ടെന്നും
ഓരോരുത്തർക്കും എത്ര രൂപ
പിഴ
ഈടാക്കിയിട്ടുണ്ടെന്നും
വർഷം തിരിച്ചു
അറിയിക്കാമോ;
(സി) സ്ഥിരമായി
മാലിന്യം
ഒഴുക്കിവിടുന്നതുമായി
ബന്ധപ്പെട്ട്
സ്ഥാപനങ്ങൾക്കെതിരെ
സ്വീകരിക്കുന്ന നടപടികളും
പരിഹാര നടപടികളും
അറിയിക്കാമോ?
മാലിന്യ
നിര്‍മ്മാര്‍ജ്ജനം
1655 ശ്രീ.
വി.
ജോയി :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
തദ്ദേശ
സ്വയംഭരണ വകുപ്പ്
മന്ത്രി
സദയം മറുപടി നല്‍കുമോ:
(എ) സംസ്ഥാനത്ത്
മാലിന്യ
നിര്‍മ്മാര്‍ജ്ജനം
യഥാസമയം
നിര്‍വ്വഹിക്കാത്തതിനാല്‍
പകര്‍ച്ച വ്യാധികള്‍
പിടിപെടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ആയത്
പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടി
വിശദമാക്കാമോ;
(ബി) മാലിന്യ
നിര്‍മ്മാര്‍ജ്ജനത്തിനായി
ഈ
സര്‍ക്കാര്‍ തദ്ദേശ
സ്ഥാപനങ്ങള്‍ക്ക് എത്ര
രൂപ
അനുവദിച്ച്
നല്‍കിയിട്ടുണ്ടെന്ന്
വിശദമാക്കാമോ?
മാലിന്യസംസ്ക്കരണ
പദ്ധതികൾ
1656 ശ്രീ.
പി.
കെ.
ഫിറോസ്
ശ്രീ.
പി
.എം.
എ.
സമീർ
ശ്രീമതി
ഫാത്തിമ
തഹിലിയ
ശ്രീ.
എ.
കെ.
എം.
അഷ്റഫ് :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
തദ്ദേശ
സ്വയംഭരണ വകുപ്പ്
മന്ത്രി
സദയം മറുപടി നല്‍കുമോ:
(എ) മാലിന്യസംസ്ക്കരണ
പദ്ധതികള്‍
നടപ്പാക്കുന്നതില്‍
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍
വീഴ്ച വരുത്തിയതായി
കണ്ടെത്തിയിട്ടുണ്ടോ;
ഉണ്ടെങ്കിൽ
അത്തരം
സ്ഥാപനങ്ങള്‍ക്കെതിരെ
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി) ഖരമാലിന്യ
നിര്‍മാര്‍ജ്ജന
പദ്ധതികള്‍
ഫലപ്രദമായി
നടപ്പാക്കുന്നുണ്ടെന്ന്
ഉറപ്പാക്കാന്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
ശുചീകരണ
പ്രവര്‍ത്തനങ്ങള്‍
1657 ശ്രീ.
മഞ്ഞളാംകുഴി
അലി
ശ്രീ.
പി.
കെ.
ഫിറോസ്
പ്രൊഫ.
പ്രൊഫ.
ആബിദ്
ഹുസൈന്‍
തങ്ങള്‍
ശ്രീ.
സി.
കെ.
കാസിം :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
തദ്ദേശ
സ്വയംഭരണ വകുപ്പ്
മന്ത്രി
സദയം മറുപടി നല്‍കുമോ:
(എ) മഴക്കാലത്ത്
സാംക്രമിക
രോഗങ്ങള്‍ പടര്‍ന്നു
പിടിക്കാതിരിക്കാന്‍
എന്തെല്ലാം
ശുചീകരണ
പ്രവര്‍ത്തനങ്ങള്‍
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
നേതൃത്വത്തില്‍
നടത്താനാണ്
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കാമോ;
(ബി) മാലിന്യങ്ങള്‍
യഥാസമയം
മാറ്റുന്നുണ്ടോ
എന്നു
പരിശോധിക്കുന്നതിനുള്ള
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(സി) മാലിന്യ
സംസ്കരണത്തില്‍
ജനകീയ
പങ്കാളിത്തം
ഉറപ്പുവരുത്തുന്നതിന്
ബോധവല്‍ക്കരണം നടത്താന്‍
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
ഹരിത
കർമ്മ
സേന ശേഖരിക്കുന്ന
പ്ലാസ്റ്റിക് മാലിന്യങ്ങൾ
1658 ശ്രീ.
കുറുക്കോളി
മൊയ്തീന്‍ :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
തദ്ദേശ
സ്വയംഭരണ വകുപ്പ്
മന്ത്രി
സദയം മറുപടി നല്‍കുമോ:
(എ) ഹരിത
കർമ്മ
സേന വീടുകളിൽ നിന്ന്
ശേഖരിക്കുന്ന
പ്ലാസ്റ്റിക്
മാലിന്യങ്ങൾ
എത്തിക്കേണ്ടത്
എവിടെയാണെന്ന്
വ്യക്തമാക്കാമോ;
(ബി) വീടുകളിൽ
നിന്ന്
ശേഖരിക്കുന്ന
പ്ലാസ്റ്റിക്
മാലിന്യങ്ങൾ കൃത്യമായി
സംസ്കരിക്കാൻ തദ്ദേശഭരണ
സ്ഥാപനങ്ങൾ എന്തൊക്കെ
നടപടികളാണ്
സ്വീകരിക്കേണ്ടത് എന്ന്
വ്യക്തമാക്കാമോ;
(സി) വീടുകളിൽ
നിന്ന്
ഹരിത കർമ്മ സേന
ശേഖരിക്കുന്ന
പ്ലാസ്റ്റിക്
മാലിന്യങ്ങൾ ജനവാസ
കേന്ദ്രങ്ങളിലും
വഴിവക്കുകളിലും
നിക്ഷേപിക്കുന്നത്
നിയമവിധേയമാണോ
അല്ലെങ്കില്‍
അത്തരം പ്രവൃത്തികള്‍
കണ്ടെത്തിയാല്‍
അവർക്കെതിരെ
സ്വീകരിക്കാവുന്ന നിയമ
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ഡി) ഹരിത
കർമ്മ
സേന മാസംതോറും കൃത്യമായി
വീടുകളിൽ നിന്ന്
പ്ലാസ്റ്റിക്
മാലിന്യങ്ങൾ നീക്കം
ചെയ്യാത്ത
സാഹചര്യങ്ങളില്‍ സേവനം
ലഭിക്കാത്ത മുന്‍
മാസങ്ങളിലെ
യൂസർ ഫീ നല്‍കാന്‍
വീട്ടുടമസ്ഥൻ
ബാധ്യസ്ഥനാണോ എന്ന്
വ്യക്തമാക്കാമോ;
(ഇ) വീടുകളിൽ
നിന്ന്
മാസംതോറും കൃത്യമായി
പ്ലാസ്റ്റിക് മാലിന്യങ്ങൾ
നീക്കം ചെയ്തില്ലെങ്കിൽ
എന്തു നടപടിയാണ്
സ്വീകരിക്കുന്നത്;
മാലിന്യം
നീക്കം
ചെയ്യാത്ത ഹരിത കർമ്മ
സേനക്കെതിരെ
സ്വീകരിക്കുന്ന
നടപടിയും വ്യക്തമാക്കാമോ?
ശ്മശാന
നിര്‍മ്മാണം
1659 ശ്രീ.
പി.
എ.
മുഹമ്മദ്
റിയാസ് :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
തദ്ദേശ
സ്വയംഭരണ വകുപ്പ്
മന്ത്രി
സദയം മറുപടി നല്‍കുമോ:
(എ) ഫറോക്ക്
മുനിസിപ്പാലിറ്റിയില്‍
പൊതുശ്മശാന
നിര്‍മ്മാണത്തിനായി
ബജറ്റില്‍
വകയിരുത്തിയിട്ടുള്ള
3
കോടി
രൂപയുടെ
പ്രവൃത്തിയുടെ നിലവിലെ
സ്ഥിതി എന്താണ്;
(ബി) പ്രസ്തുത
ശ്മശാന
നിര്‍മ്മാണം എന്ന്
പൂര്‍ത്തീകരിക്കാനാകും?
തലശ്ശേരി
മണ്ഡലത്തിലെ
ഗ്രാമീണ റോഡുകളുടെ
നിലവാരം
1660 ശ്രീ.
കാരായി
രാജൻ :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
തദ്ദേശ
സ്വയംഭരണ വകുപ്പ്
മന്ത്രി
സദയം മറുപടി നല്‍കുമോ:
(എ) തലശ്ശേരി
നിയോജക
മണ്ഡലത്തിലെ ഗ്രാമീണ
റോഡുകളുടെ നിലവാരം
ഉയര്‍ത്തുന്നതിന്
വേണ്ടി ഭരണാനുമതി
ലഭിച്ചവയിൽ
ഇതുവരെയും
പൂര്‍ത്തീകരിക്കാത്ത
റോഡുകള്‍
ഏതൊക്കെയാണെന്നും
ആയത്
പൂര്‍ത്തിയാക്കാത്തതിന്റെ
കാരണം എന്താണെന്നും
വ്യക്തമാക്കാമോ?
മേരിഗിരി-
രക്കാണ്ടി
പോത്ത്ചാടി
റോഡ് പ്രവൃത്തി
1661 ശ്രീ.
പി.
പി.
സുമോദ് :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
തദ്ദേശ
സ്വയംഭരണ വകുപ്പ്
മന്ത്രി
സദയം മറുപടി നല്‍കുമോ:
(എ) തരൂര്‍
നിയോജക
മണ്ഡലത്തിലെ
മേരിഗിരി-രക്കാണ്ടി
പോത്ത്ചാടി
റോഡ് നിര്‍മ്മാണ
പ്രവൃത്തി നിലവില്‍ ഏത്
ഘട്ടത്തിലാണെന്നും
പ്രസ്തുത
പ്രവൃത്തി എപ്പോള്‍
പൂര്‍ത്തീകരിക്കുവാന്‍
കഴിയുമെന്നും
വ്യക്തമാക്കാമോ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
റോഡ് പുനരുദ്ധാരണ
പദ്ധതി
1662 ശ്രീ.
എം.
വിജിന്‍ :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
തദ്ദേശ
സ്വയംഭരണ വകുപ്പ്
മന്ത്രി
സദയം മറുപടി നല്‍കുമോ:
(എ) കല്ല്യാശേരി
നിയോജകമണ്ഡലത്തില്‍
അനുവദിച്ചിട്ടുള്ള
തദ്ദേശസ്വയംഭരണ
റോഡ് പുനരുദ്ധാരണ
പദ്ധതിയില്‍
മണ്ഡലത്തിലെ ഏതൊക്കെ
റോഡുകളാണ്
ഉൾപ്പെടുത്തിയിരിക്കുന്നതെന്ന്
വിശദമാക്കാമോ;
(ബി) പ്രസ്തുത
പദ്ധതി
പ്രകാരമുള്ള
പ്രവൃത്തികളുടെ
നിലവിലെ പുരോഗതി
വ്യക്തമാക്കാമോ?
നിലമ്പൂർ
മണ്ഡലത്തിലെ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലെ ഒഴിവുള്ള
തസ്തികകളിലേക്കുള്ള നിയമനം
1663 ശ്രീ.
ആര്യാടന്‍
ഷൗക്കത്ത് :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
തദ്ദേശ
സ്വയംഭരണ വകുപ്പ്
മന്ത്രി
സദയം മറുപടി നല്‍കുമോ:
(എ) നിലമ്പൂർ
നിയോജകമണ്ഡലത്തിലെ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിൽ തസ്തികകൾ
ഒഴിഞ്ഞുകിടക്കുന്നതിനാൽ
വാർഷിക പദ്ധതി
പ്രവർത്തനങ്ങൾ
തടസ്സപ്പെട്ടിരിക്കുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി) പോത്തുകൽ
ഗ്രാമപഞ്ചായത്തിലെ
രണ്ട്
എൽ.ഡി.
ക്ലർക്ക്
തസ്തികകളിലും
എടക്കര
ഗ്രാമപഞ്ചായത്തിലെ രണ്ട്
ഓവർസിയർ തസ്തികകളിലും
വഴിക്കടവ്
ഗ്രാമപഞ്ചായത്തിലെ ജൂനിയർ
ക്ലർക്ക്,
ജെ.എസ്.
തസ്തികകളിലും
മൂത്തേടം
ഗ്രാമപഞ്ചായത്തിലെ
അസിസ്റ്റന്റ് എൻജിനീയർ
തസ്തികയിലും അമരമ്പലം
ഗ്രാമപഞ്ചായത്തിലെ
അസിസ്റ്റന്റ്
എൻജിനീയർ,
ഓവർസിയർ
തസ്തികകളിലും
നിലവിലുള്ള
ഒഴിവുകൾ നികത്തി
അടിയന്തരമായി
നിയമനം നടത്തുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
ജീവനക്കാരുടെ
കുറവ്
പരിഹരിക്കാൻ നടപടി
1664 ശ്രീ.
പി.
കെ.
പ്രവീൺ :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
തദ്ദേശ
സ്വയംഭരണ വകുപ്പ്
മന്ത്രി
സദയം മറുപടി നല്‍കുമോ:
(എ) തദ്ദേശ
സ്വയംഭരണ
സ്ഥാപനങ്ങളില്‍
ജീവനക്കാരുടെ കുറവ് കാരണം
പൊതുജനങ്ങള്‍ക്ക്
ലഭ്യമാവേണ്ട
സേവനങ്ങള്‍ക്കും വികസന
പദ്ധതികള്‍ക്കും കാലതാമസം
നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(ബി) കൂത്തുപറമ്പ്
നിയോജകമണ്ഡലത്തിലെ
കൂത്തുപറമ്പ്,
പാനൂര്‍
നഗരസഭകളിലും
കുന്നോത്തുപറമ്പ്,
തൃപ്രങ്ങോട്ടൂര്‍
തുടങ്ങിയ
പഞ്ചായത്തുകളിലും
എഞ്ചിനീയറിംഗ്
വിഭാഗത്തില്‍
ഉള്‍പ്പെടെ ജീവനക്കാരുടെ
കുറവ് പരിഹരിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുകയെന്ന്
വിശദമാക്കാമോ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലെ
ഉദ്യോഗതലത്തിൽ
ഒഴിഞ്ഞുകിടക്കുന്ന തസ്തികകൾ
1665 ശ്രീ.
എന്‍.
കെ.
അക്ബര്‍ :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
തദ്ദേശ
സ്വയംഭരണ വകുപ്പ്
മന്ത്രി
സദയം മറുപടി നല്‍കുമോ:
(എ) ഗുരുവായൂർ
നിയമസഭാ
മണ്ഡലത്തിലെ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിൽ
ഉദ്യോഗസ്ഥതലത്തിൽ ഒഴിഞ്ഞു
കിടക്കുന്ന തസ്തികകൾ
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി) പ്രസ്തുത
തസ്തികകളിൽ
ഉദ്യോഗസ്ഥരെ
നിയമിക്കുന്നതിനുള്ള
നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ?
ജില്ലാ
പഞ്ചായത്തുകള്‍,
ബ്ലോക്ക്-പഞ്ചായത്തുകള്‍
എന്നിവയിലെ
സ്ഥിരം തസ്തികയിലെ
ഒഴിവുകള്‍
1666 ശ്രീ.
കെ.
പ്രേംകുമാര്‍ :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
തദ്ദേശ
സ്വയംഭരണ വകുപ്പ്
മന്ത്രി
സദയം മറുപടി നല്‍കുമോ:
(എ) സംസ്ഥാനത്തെ
ജില്ലാ
പഞ്ചായത്തുകള്‍,
ബ്ലോക്ക്-പഞ്ചായത്തുകള്‍,
കോര്‍പ്പറേഷനുകള്‍,
നഗരസഭകള്‍,
ഗ്രാമപഞ്ചായത്തുകള്‍
എന്നിവയില്‍
നിലവില്‍ ഒഴിവുള്ള
സ്ഥിരം തസ്തികകളുടെ എണ്ണം
എത്രയാണ്;
തദ്ദേശ
സ്ഥാപനം
തിരിച്ചുള്ള വിവരങ്ങള്‍
ലഭ്യമാക്കാമോ?
പാറശ്ശാല
നിയോജക
മണ്ഡലത്തിലെ വികസന
പദ്ധതികള്‍
1667 ശ്രീ.
സി.
കെ.
ഹരീന്ദ്രന്‍ :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
തദ്ദേശ
സ്വയംഭരണ വകുപ്പ്
മന്ത്രി
സദയം മറുപടി നല്‍കുമോ:
(എ) പാറശ്ശാല
നിയോജക
മണ്ഡലത്തില്‍
എം.എല്‍.എ.-എ.ഡി.എസ്.(MLA
-
ADS), എസ്.ഡി.എഫ്.(SDF),
സംസ്ഥാന
ബജറ്റ്
ഫണ്ട്,
നബാര്‍ഡ്
(NABARD)
ഫണ്ട്,
ഫ്ലഡ്
ഫണ്ട്
(Flood
Fund)
എന്നിവ
വിനിയോഗിച്ച്
നിലവില്‍ നടന്നു
വരുന്ന വികസന
പ്രവൃത്തികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി) പ്രസ്തുത
പ്രവൃത്തികളുടെ
നിലവിലെ
ഭൗതിക-സാമ്പത്തിക
പുരോഗതി
എന്താണെന്നും ഈ
പ്രവൃത്തികള്‍ എന്നേക്ക്
പൂര്‍ത്തിയാക്കാനാണ്
ലക്ഷ്യമിടുന്നത് എന്നും
പ്രവൃത്തി തിരിച്ച്
വിശദമാക്കാമോ;
(സി) ടി
മണ്ഡലത്തില്‍
2024
ജനുവരി
മുതല്‍
നാളിതുവരെ പി.എം.ജി.എസ്.വൈ.
(PMGSY), സന്‍സദ്
ആദര്‍ശ്
ഗ്രാം യോജന (SAGY)
എന്നീ
കേന്ദ്രാവിഷ്കൃത
പദ്ധതികളിലായി
അനുമതി ലഭിച്ചിട്ടുള്ള
പ്രവൃത്തികള്‍
ഏതൊക്കെയാണെന്ന്
അറിയിക്കാമോ;
(ഡി) പ്രസ്തുത
പി.എം.ജി.എസ്.വൈ.,
സന്‍സദ്
ആദര്‍ശ്
ഗ്രാം യോജന പദ്ധതികളുടെ
തല്‍സ്ഥിതി എന്താണെന്നും
ഇവയുടെ കൃത്യമായ പുരോഗതി
വിവരവും ലഭ്യമാക്കാമോ?
സ്മാർട്ട്
സിറ്റി
പദ്ധതിയുടെ ഭാഗമായി
എറണാകുളം നഗരത്തിൽ
സ്ഥാപിച്ച
ട്രാഫിക് സിഗ്നൽ
സംവിധാനങ്ങള്‍
1668 ശ്രീ.
ടി.
ജെ.
വിനോദ് :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
തദ്ദേശ
സ്വയംഭരണ വകുപ്പ്
മന്ത്രി
സദയം മറുപടി നല്‍കുമോ:
(എ) സ്മാർട്ട്
സിറ്റി
പദ്ധതിയുടെ ഭാഗമായി
എറണാകുളം നഗരത്തിൽ
എവിടെയെല്ലാം
ട്രാഫിക് സിഗ്നൽ
സംവിധാനങ്ങൾ/സിഗ്നൽ
ലൈറ്റുകൾ
സ്ഥാപിച്ചിട്ടുണ്ടെന്ന്
ക്രമ നമ്പർ,
സ്ഥലം,
സിഗ്നൽ
തരം,
സ്ഥാപിച്ച
വർഷം,
സ്ഥാപിച്ച
ഏജൻസി,
പദ്ധതി
ചെലവ്,
പ്രവർത്തന
നില
(പ്രവർത്തനക്ഷമം/പ്രവർത്തനരഹിതം),
അറ്റകുറ്റപ്പണിക്കും
പരിപാലനത്തിനും
എ.എം.സി.
ഉണ്ട്/ഇല്ല,
എ.എം.സി.
കമ്പനി,
എ.എം.സി.
തുക
എന്നീ
വിവരങ്ങൾ പട്ടിക തിരിച്ച്
ലഭ്യമാക്കാമോ;
(ബി) പ്രവർത്തനരഹിതമായ
സിഗ്നൽ
സംവിധാനങ്ങൾ
പുനഃസ്ഥാപിക്കുന്നതിനായി
സർക്കാർ/സ്മാർട്ട്
സിറ്റി
മിഷൻ സ്വീകരിച്ച
നടപടികൾ
എന്തൊക്കെയാണെന്നും
എപ്പോൾ പൂര്‍ത്തികരിക്കാൻ
കഴിയുമെന്നും
വ്യക്തമാക്കാമോ;
പ്രവർത്തിക്കാത്ത
സിഗ്നൽ
ലൈറ്റുകൾ പ്രവർത്തനക്ഷമം
ആക്കുന്നതിനു എത്ര രൂപ
ചെലവ്
വരുമെന്നും അറിയിക്കാമോ?
തിരുവനന്തപുരത്തെ
മൾട്ടി
ലെവൽ പാർക്കിംഗ്
സംവിധാനം
1669 ശ്രീ.
വി.
മുരളീധരൻ :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
തദ്ദേശ
സ്വയംഭരണ വകുപ്പ്
മന്ത്രി
സദയം മറുപടി നല്‍കുമോ:
(എ) സ്മാർട്ട്
സിറ്റി
പദ്ധതിക്കായി 2016
-
2025 കാലഘട്ടത്തിൽ
കേന്ദ്രസർക്കാരും
സംസ്ഥാന
സർക്കാരും എത്ര തുക വീതം
അനുവദിച്ചുവെന്നും അതിൽ
എത്ര
തുക വീതം
ചെലവഴിച്ചുവെന്നും
ഏതൊക്കെ ഇനങ്ങളിലാണ്
ചെലവഴിച്ചതെന്നും
വ്യക്തമാക്കാമോ;
(ബി) തിരുവനന്തപുരം
ജില്ലയിൽ
സ്മാർട്ട് സിറ്റി
പദ്ധതിയിൽ ഉൾപ്പെടുത്തി
ഏതെല്ലാം പ്രവ്യത്തികളാണ്
നടപ്പിലാക്കിയിട്ടുള്ളത്;
അവയുടെ
നിലവിലെ
സ്ഥിതി എന്താണ്;
വ്യക്തമാക്കാമോ;
(സി) സ്മാർട്ട്
സിറ്റി
പദ്ധതിയിൽ ഉൾപ്പെടുത്തി
2021-
2026
കാലഘട്ടത്തിൽ
തിരുവനന്തപുരം
ജില്ലയിൽ
മൾട്ടിലെവൽ പാർക്കിംഗ്
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദീകരിക്കാമോ;
(ഡി) തിരുവനന്തപുരം
മെഡിക്കൽ
കോളേജിന് സമീപമുള്ള
മൾട്ടിലെവൽ കാർ
പാർക്കിംഗ്
സംവിധാനത്തിനായി എത്ര തുക
ചെലവഴിച്ചു എന്നും നിർവഹണ
ഏജൻസി ഏതാണെന്നും
വ്യക്തമാക്കുമോ;
(ഇ) പ്രസ്തുത
പാർക്കിംഗ്
സംവിധാനം പൂർണമായും
പ്രവർത്തനക്ഷമമായിട്ടുണ്ടോ;
ഇല്ലെങ്കിൽ
അതിനുള്ള
കാരണം വ്യക്തമാക്കുമോ?
തദ്ദേശസ്വയംഭരണ
വകുപ്പ്
മുഖേന മാനന്തവാടി
മണ്ഡലത്തിൽ നടപ്പിലാക്കിയ
വികസന പ്രവർത്തനങ്ങൾ
1670 ശ്രീമതി
ഉഷ
വിജയൻ :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
തദ്ദേശ
സ്വയംഭരണ വകുപ്പ്
മന്ത്രി
സദയം മറുപടി നല്‍കുമോ:
(എ) കഴിഞ്ഞ
അഞ്ചുവർഷക്കാലം
തദ്ദേശസ്വയംഭരണ
വകുപ്പ് മുഖേന മാനന്തവാടി
നിയോജകമണ്ഡലത്തിൽ
നടപ്പിലാക്കിയ
വികസന പ്രവർത്തനങ്ങൾ
എന്തെല്ലാമെന്ന്
വിശദമാക്കാമോ?
സ്വാതന്ത്രസമര
സ്മൃതി
പാർക്കിന് വേണ്ടി
ഭൂമി വാങ്ങൽ
1671 ശ്രീ.
ജി.
ആര്‍.
അനില്‍ :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
തദ്ദേശ
സ്വയംഭരണ വകുപ്പ്
മന്ത്രി
സദയം മറുപടി നല്‍കുമോ:
(എ) നെടുമങ്ങാട്
നിയോജക
മണ്ഡലത്തിലെ കല്ലിംഗൽ
പ്രദേശത്ത്
സ്വാതന്ത്ര്യസമര
പാർക്ക്
നിർമ്മിക്കുന്നതിനായി
നെടുമങ്ങാട്
മുനിസിപ്പാലിറ്റിയുടെ
പേരിൽ ഭൂമി വാങ്ങുന്നതിന്
2023–24
സാമ്പത്തിക
വർഷത്തെ
ബജറ്റിൽ ആദ്യഘട്ടമായി
അഞ്ച് കോടി രൂപ
അനുവദിച്ചിരുന്ന
സാഹചര്യത്തിൽ പ്രസ്തുത
ഭൂമി
വാങ്ങിയ തീയതി,
ആധാര
നമ്പർ
എന്നിവ ഉൾപ്പെടെയുള്ള
വിശദാംശം ലഭ്യമാക്കാമോ;
(ബി) ഇപ്രകാരം
മുൻസിപ്പാലിറ്റിയ്ക്ക്
വസ്തു
നൽകിയ ഭൂഉടമയ്ക്ക് ഇതുവരെ
ഭൂമിയുടെ വില ലഭിക്കാത്ത
സാഹചര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
തുക
ലഭ്യമാക്കുന്നതിന്
നടപടി
സ്വീകരിക്കുമോ;
(സി) ഈ
പ്രോജക്ടിന്
രണ്ടാംഘട്ടമായി
നെടുമങ്ങാട്
മുനിസിപ്പാലിറ്റി
പേരിൽ ഭൂമി വാങ്ങുന്നതിന്
2024-2025
സാമ്പത്തിക
വർഷം
ബഡ്ജറ്റിൽ അഞ്ചു കോടി
രൂപ
വകയിരുത്തിയിരുന്നതിന്
ഭരണാനുമതി നൽകിയോ;
ഭരണാനുമതി
നൽകുന്നതിന്
സ്വീകരിച്ച
നടപടികൾ വിശദീകരിക്കാമോ?
കില
നടത്തുന്ന
കോഴ്സുകൾ
1672 ഡോ.
ഡോ.
മാത്യു
കുഴൽനാടൻ :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
തദ്ദേശ
സ്വയംഭരണ വകുപ്പ്
മന്ത്രി
സദയം മറുപടി നല്‍കുമോ:
(എ) കേരള
ഇൻസ്റ്റിറ്റ്യൂട്ട്
ഓഫ്
ലോക്കൽ അഡ്മിനിസ്ട്രേഷനിൽ
(കില)
ബിരുദ,
ബിരുദാനന്തര
കോഴ്സുകൾ
നടത്തുന്നുണ്ടോ
എന്നറിയിക്കാമോ;
എങ്കിൽ
ഒരു
വർഷം എത്ര പേർക്കാണ്
പ്രവേശനം
അനുവദിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
കഴിഞ്ഞ
പത്ത്
വർഷങ്ങളിൽ ഓരോ ബാച്ചിലും
എത്ര പേർക്ക് വീതം
പ്രവേശനം
നൽകിയിട്ടുണ്ടെന്നും
അവരിൽ
കോഴ്സ്
പൂർത്തിയാക്കിയവരുടെ
എണ്ണം എത്രയാണെന്നും
അറിയിക്കാമോ;
പ്രസ്തുത
കോഴ്സുകൾക്ക്
യു.ജി.സി.
അംഗീകാരം
ലഭിച്ചിട്ടുണ്ടോയെന്നും
വ്യക്തമാക്കാമോ;
(ബി) പ്രസ്തുത
കോഴ്സ്
പൂർത്തിയാക്കിയവർക്കുള്ള
സർക്കാർ-സ്വകാര്യ
മേഖലയിലെ
തൊഴിൽ സാധ്യതകൾ
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
കോഴ്സ്
പൂർത്തിയാക്കിയവർക്ക്
പ്ലേസ്‌മെന്റ്
സൗകര്യമുണ്ടോയെന്നും
അറിയിക്കാമോ;
(സി) കുറഞ്ഞ
തൊഴിൽസാധ്യതയും
ആകർഷകമല്ലാത്തതുമായ
കോഴ്സുകൾക്ക് പകരം
തൊഴിൽസാധ്യതയുള്ള
കോഴ്സുകൾ
ആരംഭിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി) പ്രസ്തുത
കോഴ്സുകൾ
നടത്തുന്നതിന്
കഴിഞ്ഞ പത്ത് വർഷങ്ങളിൽ
ഓരോ
വർഷവും എത്ര തുക
ചെലവഴിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ?
കിലയുടെ
പ്രവർത്തനങ്ങൾ
1673 ശ്രീ.
ചാണ്ടി
ഉമ്മന്‍
ശ്രീ.
റോയി.
കെ.
പൗലോസ്
ശ്രീ.
എം.
എം.
നസീർ
ശ്രീമതി
രമ്യ
ഹരിദാസ് :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
തദ്ദേശ
സ്വയംഭരണ വകുപ്പ്
മന്ത്രി
സദയം മറുപടി നല്‍കുമോ:
(എ) ഇ-ഗവേണൻസ്
ശക്തിപ്പെടുത്തുന്നതിനും
കിലയുടെ
പ്രവർത്തനങ്ങൾ കൂടുതൽ
വ്യാപിപ്പിക്കുന്നതിനുമുള്ള
നടപടികൾ
സ്വീകരിക്കുമോ;
(ബി) പുതിയ
വികസന
നയങ്ങളും പരിസ്ഥിതി
നയങ്ങളും
പ്രാവർത്തികമാക്കാൻ
കില മുഖേനയുള്ള പരിശീലന
പരിപാടികൾ
വികസിപ്പിക്കുമോ;
(സി) തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
പ്രവർത്തനങ്ങൾ
അഴിമതിരഹിതവും
സുതാര്യവുമാക്കുന്നതിനായി
കിലയുടെ സോഷ്യൽ
ഓഡിറ്റിംഗ്
സംവിധാനം
ശക്തിപ്പെടുത്തുമോ?
ബ്ലോക്ക്
ഡെവലപ്പ്മെന്റ്
ഓഫീസർ /വികസന
പരിശീലന
കേന്ദ്രങ്ങളിലെ
ലക്‌ചറർമാർ
1674 ഡോ.
ഡോ.
മാത്യു
കുഴൽനാടൻ :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
തദ്ദേശ
സ്വയംഭരണ വകുപ്പ്
മന്ത്രി
സദയം മറുപടി നല്‍കുമോ:
(എ) ഗ്രാമവികസന
വകുപ്പിലെ
വികസന പരിശീലന
കേന്ദ്രങ്ങളിൽ ബ്ലോക്ക്
ഡെവലപ്പ്മെന്റ് ഓഫീസർമാരെ
ലക്ചറർമാരായി
നിയമിക്കുന്നുണ്ടോ;
വിശദാംശം
നൽകുമോ;
(ബി) 17/01/1967ലെ
സർക്കാർ
ഉത്തരവ് നം.
7 /1967 (G.O(P)No.7
dtd.17/01/1967 of
Public(Rules) Department)
വിശേഷാൽചട്ടപ്രകാരം
വികസന
പരിശീലന കേന്ദ്രങ്ങളിലെ
ലക്‌ചറർമാർക്ക് ബ്ലോക്ക്
ഡെവലപ്പ്മെന്റ് ഓഫീസർ
തസ്തികയിലേക്ക് മാറ്റം
അനുവദിച്ചിരുന്നോ;
ലക്‌ചറർമാർക്ക്
പ്രൊമോഷൻ
അനുവദിച്ചിരുന്നോ;
വിശദാംശം
നൽകുമോ;
(സി) സർക്കാർ
ജീവനക്കാരായ
വികസന പരിശീലന
കേന്ദ്രങ്ങളിലെ
ലക്‌ചറർമാരെ
സ്വയംഭരണ സ്ഥാപനത്തിന്
കൈമാറുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
ഇത്
സംബന്ധിച്ച്
പ്രസ്തുത
ജീവനക്കാരോട് അഭിപ്രായം
ആരാഞ്ഞിട്ടുണ്ടോ;
വിശദാംശങ്ങൾ
നൽകുമോ;
(ഡി) ബ്ലോക്ക്
ഡെവലപ്പ്മെന്റ്
ഓഫീസർ തസ്തികയും
വികസന പരിശീലന
കേന്ദ്രങ്ങളിലെ
ലക്‌ചറർ തസ്തികയും
മ്യൂച്ചൽ
ട്രാൻസ്ഫർ സാധ്യമാകുന്ന
തസ്തികകളാക്കുന്നതിനു
അപേക്ഷ
ലഭിച്ചിട്ടുണ്ടോ;
എങ്കിൽ
നടപടി
സ്വീകരിക്കുമോ എന്ന്
അറിയിക്കാമോ?
തരൂര്‍
നിയോജകമണ്ഡലം
വികസനം
1675 ശ്രീ.
പി.
പി.
സുമോദ് :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
തദ്ദേശ
സ്വയംഭരണ വകുപ്പ്
മന്ത്രി
സദയം മറുപടി നല്‍കുമോ:
(എ) തരൂര്‍
നിയോജകമണ്ഡലത്തിലെ
ചുണ്ടക്കാട്
കുംഭാരതറ റോഡ്
നവീകരണത്തിനും
മൂന്ന് അംഗന്‍വാടി
കെട്ടിടങ്ങളുടെ
നിര്‍മ്മാണത്തിനുമായി
അനുവദിച്ച രണ്ട് കോടി
രൂപയുടെ
പ്രവൃത്തികള്‍ നിലവില്‍
ഏത്
ഘട്ടത്തിലാണെന്നും
പ്രസ്തുത
പ്രവൃത്തി എപ്പോള്‍
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്നും
വ്യക്തമാക്കാമോ?
ലൈഫ്
ഭവന
പദ്ധതി
1676 ശ്രീ.
വി.
കെ.
സനോജ്
ശ്രീ.
പി.
മമ്മിക്കുട്ടി
ശ്രീ.
എന്‍.
കെ.
അക്ബര്‍
ശ്രീ.
കെ.
പ്രേമൻ :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
തദ്ദേശ
സ്വയംഭരണ വകുപ്പ്
മന്ത്രി
സദയം മറുപടി നല്‍കുമോ:
(എ) 2016-2026
സർക്കാരിന്റെ
കാലത്ത്
സംസ്ഥാനത്ത് ആവിഷ്കരിച്ച്
നടപ്പാക്കിയ ലൈഫ് ഭവന
പദ്ധതി
വഴി ഇതുവരെ എത്ര
ഗുണഭോക്താക്കള്‍ക്ക്
വീടുകള്‍ നിര്‍മ്മിച്ചു
നല്‍കിയെന്നും ഇതിനായി
സര്‍ക്കാര്‍ ആകെ
ചെലവഴിച്ച
തുക എത്രയെന്നും വര്‍ഷം
തിരിച്ചുള്ള വിശദാംശം
നല്‍കുമോ;
(ബി) ലൈഫ്
ഭവന
പദ്ധതിയുടെ ഒന്നും രണ്ടും
മൂന്നും ഘട്ടങ്ങളിലായി
യഥാക്രമം എത്ര വീടുകളുടെ
നിർമ്മാണം
പൂർത്തീകരിച്ചുവെന്നും
ഭൂമിയുള്ള ഭവനരഹിതർ,
ഭൂരഹിത-ഭവനരഹിതർ
എന്നിങ്ങനെ
തരംതിരിച്ച് ഓരോ
വിഭാഗത്തിലും ഉൾപ്പെട്ട
ഗുണഭോക്താക്കളുടെ
വിശദാംശങ്ങൾ
ലഭ്യമാക്കുമോ;
(സി) ഭൂരഹിത-ഭവനരഹിതരുടെ
പുനരധിവാസത്തിനായി
സംസ്ഥാനത്തിന്റെ
വിവിധ ഭാഗങ്ങളിൽ മുൻ
സർക്കാർ
നിർമ്മാണം ആരംഭിച്ച
ഭവനസമുച്ചയങ്ങളുടെ
വിവരങ്ങളും
അവയിൽ പ്രവൃത്തി
പൂർത്തീകരിച്ച്
ഗുണഭോക്താക്കൾക്ക്
കൈമാറിയവയുടെയും
നിർമ്മാണം
പുരോഗമിക്കുന്നവയുടെയും
വിവരങ്ങളും ലഭ്യമാക്കാമോ;
(ഡി) കേന്ദ്രാവിഷ്കൃത
പദ്ധതികളായ
പ്രധാനമന്ത്രി
ആവാസ് യോജന പദ്ധതികളുമായി
സംയോജിപ്പിച്ചും
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
പദ്ധതിവിഹിതം
വിനിയോഗിച്ചും മുൻ
സർക്കാർ
ലൈഫ് മിഷൻ വിജയകരമായി
മുന്നോട്ടുകൊണ്ടുപോയതിന്റെ
ഭരണപരമായ
വിശദാംശങ്ങളും
തുകയുടെ വിനിയോഗവും
വ്യക്തമാക്കാമോ;
(ഇ) ലൈഫ്
പദ്ധതിയുടെ
ഭാഗമായി പട്ടികജാതി,
പട്ടികവർഗ്ഗ,
മത്സ്യത്തൊഴിലാളി,
അതിദാരിദ്ര്യ
വിഭാഗങ്ങളിൽപ്പെട്ട
ജനങ്ങൾക്ക്
പ്രത്യേക മുൻഗണന നൽകി മുൻ
സർക്കാർ നടപ്പിലാക്കിയ
ഭവനനിർമാണങ്ങളുടെ
വിശദാംശങ്ങളും
അതിനായി ഓരോ വിഭാഗത്തിനും
അനുവദിച്ച ആകെ തുകയും
വ്യക്തമാക്കാമോ?
ലൈഫ്
മിഷന്‍
പദ്ധതി
1677 ശ്രീ.
സജി
ചെറിയാന്‍ :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
തദ്ദേശ
സ്വയംഭരണ വകുപ്പ്
മന്ത്രി
സദയം മറുപടി നല്‍കുമോ:
(എ) ഭൂരഹിതരും
ഭവന
രഹിതരും ആയ ലൈഫ് മിഷന്‍
പദ്ധതി
ഗുണഭോക്താക്കള്‍ക്ക്
നഗരസഭകളില്‍ ഭൂമിയും
ഭവനവും
ലഭ്യമാക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഏതൊക്കെ
നഗരസഭകളിലാണ്
പദ്ധതി
നടപ്പിലാക്കാത്തതെന്ന്
വിശദമാക്കാമോ;
(ബി) ചെങ്ങന്നൂര്‍
നഗരസഭയില്‍
ലൈഫ് മിഷന്‍ പദ്ധതി
ഗുണഭോക്താക്കളുടെ എണ്ണം
എത്രയാണ്;
ഇതില്‍
എത്രപേര്‍ക്ക്
ഭൂമിയും ഭവനവും
അനുവദിച്ചു;
ഇവിടെ
ഭൂമിയും
ഭവനവും
അനുവദിക്കാത്തതിന്റെ
കാരണം വ്യക്തമാക്കാമോ;
(സി) ചെങ്ങന്നൂര്‍
നഗരസഭയില്‍
ലൈഫ് മിഷന്‍ പദ്ധതി
നടപ്പിലാക്കുന്നതിന്
എന്തെല്ലാം
നടപടികളാണ് സ്വീകരിച്ചത്
എന്ന് വിശദമാക്കാമോ?
പി.എം.ജി.എസ്.വൈ.,
ലൈഫ്
പദ്ധതികളുടെ
നിലവിലെ സ്ഥിതി
1678 ശ്രീ.
സെബാസ്റ്റ്യൻ.
എം.
ജെ :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
തദ്ദേശ
സ്വയംഭരണ വകുപ്പ്
മന്ത്രി
സദയം മറുപടി നല്‍കുമോ:
(എ) പൂഞ്ഞാര്‍
നിയോജകമണ്ഡലത്തിലെ
പി.എം.ജി.എസ്.വൈ.
പദ്ധതി
പ്രകാരം
ഭരണാനുമതി ലഭിച്ച
വിവിധ പദ്ധതികള്‍
ഏതൊക്കെയെന്ന്
വ്യക്തമാക്കാമോ;
(ബി) പൂഞ്ഞാര്‍
നിയോജകമണ്ഡലത്തില്‍
ലൈഫ്
ഭവന പദ്ധതി പ്രകാരം
നിലവില്‍
എത്ര വീടുകളുടെ
നിര്‍മ്മാണം
പൂര്‍ത്തീകരിച്ചു;
നിര്‍മ്മാണത്തിന്റെ
വിവിധ
ഘട്ടങ്ങളിലായി
പുരോഗമിച്ചു
കൊണ്ടിരിക്കുന്ന വീടുകള്‍
എത്രയെന്ന്
വ്യക്തമാക്കാമോ?
|