|
താനൂര്‍
മണ്ഡലത്തിൽ
ദേവസ്വത്തിന്
കീഴിലുളള ക്ഷേത്രങ്ങൾ
1526 ശ്രീ.
പി.
കെ.
നവാസ് :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
ആരോഗ്യ
-
ദേവസ്വം
വകുപ്പ്
മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) താനൂര്‍
മണ്ഡലത്തില്‍
ദേവസ്വത്തിന്
കീഴിൽ ഏതെല്ലാം
ക്ഷേത്രങ്ങളാണുളളതെന്നും
പ്രസ്തുത ക്ഷേത്രങ്ങളില്‍
കഴിഞ്ഞ പത്ത് വര്‍ഷം
എന്തെല്ലാം
വികസന പ്രവര്‍ത്തനങ്ങളാണ്
നടത്തിയതെന്നും
വിശദമാക്കാമോ;
(ബി) പ്രസ്തുത
ക്ഷേത്രങ്ങള്‍ക്ക്
ആവശ്യമായ
നവീകരണ പ്രവര്‍ത്തനങ്ങള്‍
നടത്തുന്നതിന് ഒരു
മാസ്റ്റര്‍
പ്ലാന്‍ തയ്യാറാക്കുവാന്‍
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
ദേവാരണ്യം
പദ്ധതി
1527 ശ്രീ.
അൻവർ
സാദത്ത്
ശ്രീ.
സന്ദീപ്
വാര്യർ
ശ്രീ.
ടി
.ഒ.
മോഹനൻ :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
ആരോഗ്യ
-
ദേവസ്വം
വകുപ്പ്
മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) ദേവസ്വം
ബോർഡ്
ക്ഷേത്രങ്ങളുടെ പരിസരം
ഹരിതാഭമാക്കാൻ ദേവസ്വം
വകുപ്പ്
ദേവാരണ്യം പദ്ധതിക്ക്
തുടക്കം
കുറിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
(ബി) ദേവസ്വം
ബോർഡിന്
കീഴിൽ
തരിശായിക്കിടക്കുന്ന
ഭൂമിയിലും പ്രസ്തുത
പദ്ധതി
നടപ്പാക്കുമോ;
വിശദമാക്കുമോ;
(സി) സംസ്ഥാനത്തെ
എല്ലാ
ദേവസ്വങ്ങൾക്ക് കീഴിലുള്ള
ക്ഷേത്രങ്ങളിലും
പദ്ധതി
നടപ്പിലാക്കുമോ;
വിശദമാക്കാമോ?
ദേവസ്വം
ജീവനക്കാരുടെ
മോശമായ പെരുമാറ്റം
നിയന്ത്രിക്കാന്‍ നടപടി
1528 ശ്രീ.
വി.
ടി.
ബൽറാം
ശ്രീ.
ടോണി
ചമ്മണി
ശ്രീ.
മുഹമ്മദ്
ഷിയാസ് :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
ആരോഗ്യ
-
ദേവസ്വം
വകുപ്പ്
മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) ക്ഷേത്രങ്ങളിൽ
എത്തുന്ന
ഭക്തരോട് മോശമായി
പെരുമാറുന്നത് തടയാൻ
ദേവസ്വം
ജീവനക്കാർക്ക് പരിശീലനം
നൽകി
പ്രൊഫഷണൽ രീതി
കൊണ്ടുവരാൻ
തീരുമാനിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി) ജീവനക്കാർക്ക്
ക്ഷേത്രാചാരങ്ങളെക്കുറിച്ചും
അനുഷ്ഠാനങ്ങളെക്കുറിച്ചും
അറിവില്ലാത്തതിനാൽ
ഓരോ
ക്ഷേത്രങ്ങളിലെയും
അനുഷ്ഠാനങ്ങളെക്കുറിച്ച്
പ്രത്യേക പരിശീലനം നൽകുമോ;
വിശദമാക്കുമോ;
(സി) ക്ഷേത്രങ്ങളിൽ
എത്തുന്നവർക്ക്
പൂജകളെയും
വഴിപാടുകളെയും കുറിച്ച്
വിശദമായി പറഞ്ഞു
മനസ്സിലാക്കുന്നതിന്
ജീവനക്കാരെ നിയോഗിക്കാൻ
തീരുമാനമുണ്ടോ;
വിശദമാക്കുമോ?
തിരുവിതാംകൂർ
ദേവസ്വം
ബോർഡിന്റെ അക്കൗണ്ടുകൾ
ഡിജിറ്റൈസ് ചെയ്യുന്ന
പദ്ധതി
1529 ശ്രീ.
പഴകുളം
മധു :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
ആരോഗ്യ
-
ദേവസ്വം
വകുപ്പ്
മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) തിരുവിതാംകൂർ
ദേവസ്വം
ബോർഡിന്റെ കീഴിലെ
1250
ക്ഷേത്രങ്ങളുടെയും
അക്കൗണ്ടുകൾ
ഡിജിറ്റൈസ്
ചെയ്യുന്ന സമഗ്രമായ
പദ്ധതിയുടെ
പുരോഗതി എന്താണെന്ന്
വിശദമാക്കാമോ;
(ബി) ഇതിനായി
രൂപീകരിച്ചിരിക്കുന്ന
പ്രോജക്ട്
മാനേജ്മെന്റ്
യൂണിറ്റിലേക്ക് (പി.എം.യു.)
വിദഗ്ധരെ
നിയമിക്കാൻ
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി) പ്രോജക്ട്
മാനേജ്മെന്റ്
യൂണിറ്റിലേക്ക്
ഫിനാൻസ് ഓഫീസറെ
നിയമിക്കുന്നതിനുള്ള
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
തിരുവിതാംകൂര്‍
ദേവസ്വം
ബോര്‍ഡിലെ നിയമനങ്ങള്‍
1530 ശ്രീ.
കെ.
പ്രേമൻ :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
ആരോഗ്യ
-
ദേവസ്വം
വകുപ്പ്
മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) തിരുവിതാകൂര്‍
ദേവസ്വം
ബോര്‍ഡില്‍ ഏതെല്ലാം
തസ്തികകളില്‍ എത്ര
ഒഴിവുകള്‍
വീതം നിലവിലുണ്ടെന്ന്
അറിയിക്കാമോ;
(ബി) കഴിഞ്ഞ
അഞ്ച്
വര്‍ഷത്തിനുള്ളില്‍
തിരുവിതാംകൂര്‍ ദേവസ്വം
ബോര്‍ഡില്‍ എത്ര
നിയമനങ്ങള്‍
ഏതെല്ലാം തസ്തികകളില്‍
നടത്തിയിട്ടുണ്ടെന്ന്
അറിയിക്കാമോ;
(സി) ദേവസ്വം
റിക്രൂട്ട്മെന്റ്
ബോര്‍ഡില്‍
തിരുവിതാംകൂര്‍ ദേവസ്വം
ബോര്‍ഡിലെ ഏതെല്ലാം
റാങ്ക്
ലിസ്റ്റുകളാണ്
നിലവിലുള്ളത്;
ഓരോന്നിന്റെയും
കാലാവധി
എന്നാണ് അവസാനിക്കുന്നത്;
വ്യക്തമാക്കാമോ;
(ഡി) എന്‍.ജെ.ഡി.,
പെന്‍ഷന്‍,
പ്രൊമോഷന്‍
വഴി
ഉണ്ടാകുന്ന എത്ര
ഒഴിവുകള്‍
ഏതെല്ലാം തസ്തികകളില്‍
റിക്രൂട്ട്മെന്റ്
ബോര്‍ഡില്‍
റിപ്പോര്‍ട്ട്
ചെയ്യാനുണ്ട്;
ലിസ്റ്റുകളുടെ
കാലാവധി
അവസാനിക്കുന്നതിന്
മുന്‍പ് ഈ ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യാന്‍ നടപടി
സ്വീകരിക്കുമോ;
റിപ്പോര്‍ട്ട്
ചെയ്യുന്നതിന്
എന്തെങ്കിലും
തടസ്സങ്ങള്‍ ഉണ്ടെങ്കില്‍
ആയതിന്റെ കാരണങ്ങള്‍
വ്യക്തമാക്കുമോ?
ദേവസ്വം
വകുപ്പിനുകീഴിലുള്ള
വസ്തുവകകള്‍
വീണ്ടെടുക്കാന്‍ നടപടി
1531 ശ്രീ.
ജി.
സുധാകരൻ :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
ആരോഗ്യ
-
ദേവസ്വം
വകുപ്പ്
മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) ദേവസ്വം
വകുപ്പിന്
കീഴിലുള്ള നഷ്ടപ്പെട്ട
വസ്തുവകകളും മറ്റ്
സമ്പത്തുകളും
ബന്ധപ്പെട്ട
ദേവസ്വങ്ങൾക്ക്
തിരികെ ലഭ്യമാക്കാൻ നടപടി
സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി) പ്രസ്തുത
വകുപ്പിലേയും
ദേവസ്വങ്ങളിലേയും
അഴിമതികൾ തുടച്ചുനീക്കാൻ
സത്വര ഫലം കിട്ടുന്ന
വിധത്തില്‍
നടപടികൾ സ്വീകരിക്കുമോ;
വിശദമാക്കാമോ?
ആറ്റിങ്ങൽ
ക്ഷേത്ര
കലാപീഠം
1532 ശ്രീമതി
ഒ.
എസ്.
അംബിക :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
ആരോഗ്യ
-
ദേവസ്വം
വകുപ്പ്
മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) ആറ്റിങ്ങലിൽ
പ്രവര്‍ത്തിക്കുന്ന
ക്ഷേത്ര
കലാപീഠത്തില്‍ പുതിയ
കോഴ്സുകള്‍
ആരംഭിക്കുന്ന കാര്യം
വകുപ്പിന്റെ
പരിഗണനയിലുണ്ടോ;
വിശദമാക്കാമോ?
പാലാ
മണ്ഡലത്തിലെ
ശബരിമല ഇടത്താവളങ്ങളുടെ
വികസനം
1533 ശ്രീ.
മാണി.
സി.
കാപ്പൻ :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
ആരോഗ്യ
-
ദേവസ്വം
വകുപ്പ്
മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) പാലാ
നിയോജകമണ്ഡലത്തിലെ
കടപ്പാട്ടൂര്‍
ശ്രീ മഹാദേവക്ഷേത്രം,
അന്തിനാട്
ശ്രീ
മഹാദേവക്ഷേത്രം,
ഇളംകുളം
ശ്രീ
ശാസ്താക്ഷേത്രം,
രാമപുരം
പള്ളിയമ്പുറം
ശ്രീ മഹാദേവക്ഷേത്രം,
തൃക്കൈയില്‍
ശ്രീ
മഹാദേവക്ഷേത്രം,
വെള്ളാപ്പാട്
ദേവീക്ഷേത്രം
ഉള്‍പ്പെടെയുള്ള
ശബരിമല ഇടത്താവളങ്ങളില്‍
അടിസ്ഥാന സൗകര്യങ്ങളുടെ
അപര്യാപ്തതമൂലവും വികസന
മുരടിപ്പും കാരണം ഭക്തര്‍
ബുദ്ധിമുട്ടുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കിൽ
നിരവധി
ഭക്തര്‍ എത്തുന്ന
പ്രസ്തുത സ്ഥലങ്ങളില്‍
ഭക്തരുടെ ആവശ്യങ്ങള്‍
പരിഗണിച്ച്
വികസനം നടപ്പിലാക്കുവാന്‍
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
പുനലൂർ
മണ്ഡലത്തിലെ
ദേവസ്വം ബോർഡ്
ക്ഷേത്രങ്ങൾ
1534 ശ്രീ.
സി.
അജയപ്രസാദ് :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
ആരോഗ്യ
-
ദേവസ്വം
വകുപ്പ്
മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) പുനലൂർ
മണ്ഡലത്തിൽ
തിരുവിതാംകൂർ
ദേവസ്വം ബോർഡിന്റെ
അധീനതയിൽ
എത്ര ക്ഷേത്രങ്ങൾ
ഉണ്ടെന്നും
അവ ഏതെല്ലാമാണെന്നും
അറിയിക്കാമോ;
(ബി) പ്രസ്തുത
ക്ഷേത്രങ്ങളിൽ
ഏതെങ്കിലും
ക്ഷേത്രങ്ങൾ പുരാവസ്തു
വകുപ്പിന്റെ സംരക്ഷണയിൽ
ഉൾപ്പെടുന്നുണ്ടോ;
എങ്കിൽ
പ്രസ്തുത
ക്ഷേത്രങ്ങൾ
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
അമ്പലക്കുളങ്ങളുടെ
നവീകരണം
1535 ശ്രീ.
മാണി.
സി.
കാപ്പൻ :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
ആരോഗ്യ
-
ദേവസ്വം
വകുപ്പ്
മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) ദേവസ്വം
ബോര്‍ഡിന്റെ
കീഴിലുള്ള പാലാ
നിയോജക മണ്ഡലത്തിലെ
രാമപുരം
വെള്ളിലാപ്പിള്ളി ശ്രീ
കാര്‍ത്തിയാനി
ദേവീക്ഷേത്ര
കുളം,
വെള്ളിലാപ്പിള്ളി
ശക്തീശ്വരം
ശ്രീ മഹാദേവക്ഷേത്രക്കുളം,
കൊണ്ടാട്
ശ്രീ
ധര്‍മ്മാശാസ്താക്ഷേത്രക്കുളം
തുടങ്ങിയവ
യഥാസമയം
വൃത്തിയാക്കാത്തതിനാലും
അറ്റകുറ്റപ്പണി
നടത്താത്തതുമൂലവും
മലിനപ്പെട്ട്
കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
പ്രസ്തുത
ക്ഷേത്രക്കുളങ്ങള്‍
നല്ല രീതിയില്‍
നവീകരിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
തിരുവിതാംകൂര്‍
ദേവസ്വം
ബോര്‍ഡിന്റെ പ്രതിച്ഛായ
ഉയര്‍ത്താന്‍ നടപടി
1536 ശ്രീ.
തോമസ്
ഉണ്ണിയാടൻ
ശ്രീ.
വർഗ്ഗീസ്
മാമ്മൻ
ശ്രീ.
റെജി
ചെറിയാൻ :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
ആരോഗ്യ
-
ദേവസ്വം
വകുപ്പ്
മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) ശബരിമല
സ്വർണ്ണക്കൊള്ളയുൾപ്പെടെയുള്ള
ക്രമക്കേടുകളിൽ
പങ്കാളികളും
ആരോപണ വിധേയരുമായ
ഉദ്യോഗസ്ഥർക്ക്
നിർണായക തസ്തികളിൽ നിയമനം
നല്‍കിക്കൊണ്ടുള്ള
തിരുവിതാംകൂർ
ദേവസ്വം ബോർഡിന്റെ
സർക്കുലർ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദീകരിക്കാമോ;
(ബി) വിശ്വാസികളുടെ
താല്പര്യങ്ങൾക്ക്
വിരുദ്ധമായ
നിയമന/സ്ഥലംമാറ്റ
തീരുമാനങ്ങൾ
അടങ്ങിയ പ്രസ്തുത
സർക്കുലർ
പുനഃപരിശോധിക്കണമെന്ന്
സർക്കാർ
ആവശ്യപ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കിൽ
പ്രസ്തുത
ആവശ്യത്തിന്മേൽ
ദേവസ്വം ബോർഡ് സ്വീകരിച്ച
നടപടികൾ എന്തെല്ലാമാണ് ;
വിശദമാക്കാമോ;
(സി) തിരുവിതാംകൂർ
ദേവസ്വം
ബോർഡിന്റെ നഷ്ടപ്പെട്ട
പ്രതിച്ഛായയും
പ്രവർത്തനങ്ങളുടെ
വിശ്വാസ്യതയും
വീണ്ടെടുക്കാൻ
സ്വീകരിക്കുന്ന നടപടികൾ
എന്തെല്ലാമാണ് ;
വ്യക്തമാക്കുമോ?
മാവൂർ
തെങ്ങിലക്കടവ്
കാൻസർ സെന്റര്‍
നവീകരണം
1537 ശ്രീ.
എം.
എ.
റസാഖ്
മാസ്റ്റർ :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
ആരോഗ്യ
-
ദേവസ്വം
വകുപ്പ്
മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) കോഴിക്കോട്
ജില്ലയിലെ
മാവൂർ തെങ്ങിലക്കടവ്
കാൻസർ സെന്റര്‍ ഇപ്പോൾ
ആരുടെ
ഉടമസ്ഥതയിൽ ആണെന്ന്
വെളിപ്പെടുത്താമോ;
(ബി) നവീകരണ
പ്രവൃത്തി
പൂർത്തിയാക്കി
പ്രസ്തുത സ്ഥാപനം കാൻസർ
രോഗികൾക്ക് ആവശ്യമായ
ചികിത്സ
നല്‍കാന്‍ ഉതകുന്ന
ഒരുസ്ഥാപനമായി
മാറ്റണമെന്ന നാട്ടുകാരുടെ
ആവശ്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കിൽ
പ്രസ്തുത
സ്ഥാപനത്തിന്റെ
നവീകരണ പ്രവൃത്തി എന്ന്
ആരംഭിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി) പ്രസ്തുത
സ്ഥാപനത്തിൽ
നിന്ന് രോഗികൾക്ക്
ചികിത്സ സൗകര്യം എന്ന്
മുതൽ
നൽകാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
സര്‍ക്കാര്‍
ആശുപത്രികളില്‍
വെര്‍ച്വല്‍
ഓട്ടോപ്സി
1538 ശ്രീമതി
ഗീതാ
ഗോപി :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
ആരോഗ്യ
-
ദേവസ്വം
വകുപ്പ്
മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) സംസ്ഥാനത്ത്
സര്‍ക്കാര്‍
ആശുപത്രികളില്‍
വെര്‍ച്വല്‍ ഓട്ടോപ്സി
ആരംഭിക്കുന്നതിന്
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ,
(ബി)
വെര്‍ച്വല്‍
ഓട്ടോപ്സി
നടപ്പിലാക്കുന്നതുമായി
ബന്ധപ്പെട്ട് പ്രാഥമിക
പഠനങ്ങള്‍
നടത്തിയിട്ടുണ്ടോ,
ഉണ്ടെങ്കില്‍
ഏത്
ഏജന്‍സി മുഖാന്തരമാണ്
പഠനം നടത്തിയത് എന്ന്
വ്യക്തമാക്കാമോ,
വിശദവിവരം
നല്‍കാമോ;
(സി) വെര്‍ച്വല്‍
ഓട്ടോപ്സി
നടപ്പിലാക്കുന്നതിന്
എത്ര തുക ചെലവ് വരുമെന്ന്
പരിശോധിച്ചിട്ടുണ്ടോ
എന്ന്
വ്യക്തമാക്കാമോ;
(ഡി) ആദ്യ
ഘട്ടത്തില്‍
ഏതെല്ലാം
ആശുപത്രികളിലാണ്
വെര്‍ച്വല്‍
ഓട്ടോപ്സി
നടപ്പിലാക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ആരോഗ്യ
കേരളം
1539 ശ്രീ.
ജി.
സുധാകരൻ :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
ആരോഗ്യ
-
ദേവസ്വം
വകുപ്പ്
മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) കഴിഞ്ഞ
അഞ്ച്
വർഷക്കാലം ആരോഗ്യ കേരളം
എന്ന സങ്കൽപ്പം
മങ്ങിപ്പോയെന്ന
ആരോപണത്തിന്റെ
അടിസ്ഥാനത്തിൽ
യഥാർത്ഥ ആരോഗ്യ കേരളം
എന്ന
കാഴ്ചപ്പാട്
പുനസ്ഥാപിക്കാൻ
സംസ്ഥാനത്തെ ആരോഗ്യ
സ്ഥാപനങ്ങളിൽ
വരുത്താൻ ഉദ്ദേശിക്കുന്ന
മാറ്റങ്ങളെപ്പറ്റി
വിശദീകരിക്കാമോ?
ആശുപത്രികളുടെ
അടിസ്ഥാന
സൗകര്യങ്ങളും
മനുഷ്യവിഭവശേഷിയും
ശക്തിപ്പെടുത്തുന്നതിനുള്ള
നടപടി
1540 ശ്രീ.
എ.
കെ.
എം.
അഷ്റഫ്
ശ്രീ.
കല്ലട്ര
മാഹിൻ
ശ്രീ.
എം.
എ.
റസാഖ്
മാസ്റ്റർ
ശ്രീ.
എം.
റഹ്മത്തുളള :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
ആരോഗ്യ
-
ദേവസ്വം
വകുപ്പ്
മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) സംസ്ഥാനത്തെ
മെഡിക്കല്‍
കോളേജുകള്‍
ഉള്‍പ്പെടെയുള്ള വിവിധ
ആശുപത്രികളുടെ അടിസ്ഥാന
സൗകര്യങ്ങളും
മനുഷ്യവിഭവശേഷിയും
ശക്തിപ്പെടുത്തുന്നതിന്
എന്തെങ്കിലും പദ്ധതി
ആവിഷ്കരിക്കാന്‍
ആലോചനയുണ്ടോ;
വിശദമാക്കാമോ;
(ബി) പൊതുജനാരോഗ്യ
മേഖലയിലെ
സൗകര്യങ്ങളുടെ
ഗുണനിലവാരം ക്ഷയിച്ചു
വരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ?
പകര്‍ച്ച
വ്യാധികളെ
സംബന്ധിച്ച പഠനം
1541 ശ്രീ.
നജീബ്
കാന്തപുരം
ശ്രീമതി
ഫാത്തിമ
തഹിലിയ
ശ്രീ.
എം.
റഹ്മത്തുളള
ശ്രീ.
കല്ലട്ര
മാഹിൻ :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
ആരോഗ്യ
-
ദേവസ്വം
വകുപ്പ്
മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) സംസ്ഥാനത്ത്
പകര്‍ച്ച
വ്യാധികള്‍
നിയന്ത്രിക്കുന്നതു
സംബന്ധിച്ച്
പഠനം നടത്താന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി) ഇതിനായി
പ്രത്യേക
സമിതി രൂപീകരിക്കാന്‍
ആലോചിക്കുന്നുണ്ടോ;
എങ്കില്‍
അതിന്റെ
ഘടന എപ്രകാരമാണെന്ന്
അറിയിക്കുമോ;
(സി) സമിതിയുടെ
റിപ്പോര്‍ട്ട്
എന്നത്തേയ്ക്ക്
ലഭ്യമാക്കാനാണ്
ഉദ്ദേശിക്കുന്നത്
;
വിശദമാക്കുമോ?
സ്വകാര്യ
ആശുപത്രികളിൽ
ചികിത്സാ
ചെലവിനത്തിലെ വർദ്ധനവ്
1542 ശ്രീ.
പാറക്കൽ
അബ്‌ദുല്ല :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
ആരോഗ്യ
-
ദേവസ്വം
വകുപ്പ്
മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) കഴിഞ്ഞ
അഞ്ച്
വർഷത്തിനുള്ളിൽ സ്വകാര്യ
ആശുപത്രികളിൽ ചികിത്സാ
ചെലവിനത്തിൽ 80
മുതൽ
120
ശതമാനം
വരെ
വർദ്ധനവ് ഉണ്ടായത്
സംബന്ധിച്ച റിപ്പോർട്ടുകൾ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി) എങ്കിൽ
സ്വകാര്യ
ആശുപത്രികളിലെ അമിത
നിരക്കുകൾ നിയന്ത്രിക്കാൻ
സർക്കാർ എന്തൊക്കെ
ഇടപെടലുകൾ
നടത്തുമെന്ന്
വിശദമാക്കാമോ?
മാനന്തവാടി
മണ്ഡലത്തിലെ
ആരോഗ്യമേഖലയിലെ
വികസന പദ്ധതികള്‍
1543 ശ്രീമതി
ഉഷ
വിജയൻ :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
ആരോഗ്യ
-
ദേവസ്വം
വകുപ്പ്
മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) മുന്‍
സര്‍ക്കാര്‍
മാനന്തവാടി
മണ്ഡലത്തില്‍
ആരോഗ്യമേഖലയിലെ
വികസന പദ്ധതികള്‍ക്കായി
എത്ര
തുക
ചെലവഴിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി) മാനന്തവാടി
മണ്ഡലത്തില്‍
ഏതെല്ലാം
പദ്ധതികള്‍ക്കാണ്
ഇത്തരത്തില്‍
തുക അനുവദിച്ചതെന്ന്
വ്യക്തമാക്കുമോ;
ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ?
ഷിഗല്ല
പകർച്ചവ്യാധി
1544 ശ്രീ.
സജി
ചെറിയാന്‍ :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
ആരോഗ്യ
-
ദേവസ്വം
വകുപ്പ്
മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) 'ഷിഗല്ല
'പകർച്ചവ്യാധി
കേരളത്തിൽ
വ്യാപകമാകുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി) നാളിതുവരെയായി
എത്രപേർക്ക്
ടി വൈറസ്
ബാധിച്ചുവെന്ന്
വിശദീകരിക്കാമോ?
ആശുപത്രികളില്‍
ഇ-ഹെല്‍ത്ത്
സംവിധാനം
1545 ശ്രീ.
കെ.
പ്രേംകുമാര്‍ :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
ആരോഗ്യ
-
ദേവസ്വം
വകുപ്പ്
മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) സംസ്ഥാനത്തെ
സര്‍ക്കാര്‍
ആശുപത്രികളില്‍
ഡിജിറ്റല്‍ ആരാേഗ്യ
സേവനങ്ങള്‍
വ്യാപിപ്പിക്കുന്നതിനായി
സ്വീകരിച്ച പുതിയ
നടപടികള്‍
എന്താെക്കെയാണ്;
ഇതിന്റെ
ഭാഗമായി
ഇ-ഹെല്‍ത്ത്
സംവിധാനം
നിലവില്‍ എത്ര
ആശുപത്രികളില്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
അറിയിക്കാമോ?
അപൂര്‍വ്വ
രോഗങ്ങൾ
1546 ശ്രീ.
ചാണ്ടി
ഉമ്മന്‍ :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
ആരോഗ്യ
-
ദേവസ്വം
വകുപ്പ്
മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) ആഗോളതലത്തിൽ
ഏഴായിരത്തോളം
വരുന്ന
അപൂര്‍വ്വരോഗങ്ങൾ
റിപ്പോര്‍ട്ട്
ചെയ്തതിൽ എത്രതരം
അപൂര്‍വ്വ
രോഗങ്ങൾ കേരളത്തിൽ ഇതുവരെ
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
വിവരങ്ങൾ
നൽകാമോ;
(ബി) ഇപ്രകാരം
അപൂര്‍വ്വരോഗങ്ങളാൽ
പ്രയാസമനുഭവിക്കുന്നവരുടെ
സഹായത്തിനായി
നിലവിൽ എന്തെല്ലാം
സംവിധാനങ്ങളാണ്
സര്‍ക്കാര്‍
തലത്തിൽ ഉള്ളതെന്നും ആയത്
വിപുലീകരിക്കുവാൻ
ഉദ്ദേശിക്കുന്നുണ്ടോ
എന്നും വ്യക്തമാക്കാമോ;
(സി) അപൂര്‍വ്വരോഗങ്ങളാൽ
കഷ്ടപ്പെടുന്ന
രോഗികൾക്കും
കുടുംബത്തിനും
ആശ്വാസമേകുന്ന
വിധത്തിൽ ഒരു 'റെയർ
ഡിസീസ്
പോളിസി'
പ്രഖ്യാപിച്ച്
നടപ്പിലാക്കുമോ;
വ്യക്തമാക്കാമോ?
എസ്
.എം.
എ.
രോഗത്തിന്
ധനസഹായം
1547 ശ്രീ.
കെ.
പ്രേമൻ :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
ആരോഗ്യ
-
ദേവസ്വം
വകുപ്പ്
മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) സംസ്ഥാനത്ത്
അപൂർവ്വ
ജനിതക രോഗമായ എസ്.
എം.
എ.
(സ്‌പൈനൽ
മസ്കുലാർ
അട്രോഫി)
ബാധിച്ച്
സർക്കാർ
സംവിധാനങ്ങൾ വഴിയുള്ള
ധനസഹായത്തോടെ മരുന്ന്
ലഭിച്ചുകൊണ്ടിരിക്കുന്ന
എത്ര കുട്ടികളുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി) ഈ
കുട്ടികളുടെ
ചികിത്സക്കായി
ഇതുവരെ എത്ര തുക
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി) മരുന്ന്
വിതരണം
തടസ്സമില്ലാതെ
തുടരുന്നതിനായി കൂടുതൽ
തുക
വകയിരുത്താൻ നടപടി
സ്വീകരിക്കാമോ;
(ഡി) എസ്.
എം.
എ.
രോഗത്തിന്
നൽകുന്ന
മരുന്നുകളുടെ ഗുണനിലവാരം
ഉറപ്പുവരുത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സർക്കാർ
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
ഈ
മരുന്നുകൾ ക്ലിനിക്കൽ
ട്രയലുകൾക്കും സുരക്ഷാ
പരിശോധനകൾക്കും
വിധേയമാക്കാറുണ്ടോ
എന്ന് വ്യക്തമാക്കാമോ?
വെല്‍നസ്
സെന്ററുകള്‍
1548 ശ്രീ.
പി.
കെ.
പ്രവീൺ :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
ആരോഗ്യ
-
ദേവസ്വം
വകുപ്പ്
മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) സംസ്ഥാനത്ത്
വെല്‍നസ്
സെന്ററുകള്‍
അനുവദിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(ബി) വെല്‍നസ്
സെന്ററുകള്‍
മുഖേന പൊതുജനങ്ങള്‍ക്ക്
ലഭ്യമാവുന്ന സേവനങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ?
ആരോഗ്യ
വകുപ്പിന്
കീഴിലെ വിവിധ
സ്ഥലംമാറ്റങ്ങള്‍
1549 ശ്രീ.
കെ.
യു.
ജനീഷ്
കുമാര്‍ :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
ആരോഗ്യ
-
ദേവസ്വം
വകുപ്പ്
മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) ആരോഗ്യ
വകുപ്പിന്
കീഴിലെ വിവിധ
സ്ഥലംമാറ്റങ്ങള്‍
നടത്താന്‍
എന്‍.ജി.ഒ.
അസോസിയേഷന്‍
എന്ന
സര്‍വീസ് സംഘടന കത്ത്
നല്‍കിയിരുന്നോ;
നല്‍കിയെങ്കില്‍
ആയതിന്റെ
പകര്‍പ്പ് ലഭ്യമാക്കാമോ;
(ബി) പ്രസ്തുത
കത്തിന്റെ
അടിസ്ഥാനത്തില്‍
സ്ഥലം മാറ്റ ഉത്തരവ്
ഇറങ്ങിയിരുന്നോ;
ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി) പ്രസ്തുത
കത്തില്‍
ഒപ്പിട്ട സര്‍വീസ്
സംഘടന പ്രവര്‍ത്തകന്റെ/പ്രവര്‍ത്തകയുടെ
പേര്
എന്താണെന്നും ആരോഗ്യ
വകുപ്പില്‍ വഹിക്കുന്ന
ഔദ്യോഗിക സ്ഥാനം
എന്താണെന്നും
വിശദമാക്കാമോ;
(ഡി) സര്‍വ്വീസ്
ചട്ടങ്ങള്‍
ലംഘിച്ച് തന്റെ
മേലധികാരിക്ക്
സ്ഥലംമാറ്റേണ്ടവരുടെ
പേരുകള്‍ നല്‍കിയ
പ്രസ്തുത
ഉദ്യോഗസ്ഥന്റെ പേരില്‍
വകുപ്പുതല അന്വേഷണം
ആരംഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
കാരണം
വ്യക്തമാക്കാമോ;
(ഇ) പകര്‍ച്ചവ്യാധികളും
മറ്റും
വര്‍ദ്ധിച്ചുവരുന്ന
സന്ദര്‍ഭത്തില്‍ ദേശീയ
ആരോഗ്യ
ദൗത്യം ജില്ലാ പ്രോഗ്രാം
മാനേജര്‍മാരുടെ സേവനം
അവസാനിപ്പിച്ച് ഉത്തരവ്
ഇറക്കിയിട്ടുണ്ടോ;
ഉത്തരവ്
ഇറക്കാനുള്ള
അടിയന്തര സാഹചര്യം
എന്തായിരുന്നു എന്ന്
വ്യക്തമാക്കാമോ;
(എഫ്) ദേശീയ
ആരോഗ്യ
ദൗത്യത്തിലേക്ക്
2026-27
വര്‍ഷം
മുതല്‍
അന്യത്ര സേവനം വഴിയുള്ള
നിയമനങ്ങള്‍ പാടില്ല
എന്നും
അഥവാ
നിയമിക്കുകയാണെങ്കില്‍
സംസ്ഥാന സര്‍ക്കാര്‍ തുക
കണ്ടെത്തണമെന്നും കേന്ദ്ര
സര്‍ക്കാര്‍ നിര്‍ദ്ദേശം
ഉണ്ടോ;
എങ്കില്‍
പ്രസ്തുത
കത്തിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(ജി) നിലവില്‍
എല്ലാ
ജില്ലകളിലും ജില്ലാ
പ്രോഗ്രാം മാനേജര്‍മാരെ
അന്യത്ര സേവന
വ്യവസ്ഥയില്‍
നിയമിച്ചിട്ടുണ്ടോ;
പ്രസ്തുത
ഉദ്യോഗസ്ഥര്‍ക്കുള്ള
ശമ്പളം
സംസ്ഥാന സര്‍ക്കാര്‍
നല്‍കുമോ;
പ്രസ്തുത
മാനേജര്‍മാര്‍ക്ക്
നിയമനം
നല്‍കിയത് അപേക്ഷകള്‍
ക്ഷണിച്ച്,
അഭിമുഖ
പരീക്ഷ
നടത്തി,
വകുപ്പ്
മേധാവിയുടെ
നിരാക്ഷേപ
പത്രത്തിന്റെ
അടിസ്ഥാനത്തിലാണോ;
വിശദമാക്കാമോ?
ഗോള്‍ഡന്‍
അവര്‍
പ്രോജക്ട്
1550 ശ്രീ.
വി.
പി.
സജീന്ദ്രൻ
ശ്രീ.
സേനാപതി
വേണു
ശ്രീ.
അബിൻ
വർക്കി കോടിയാട്ട്
ശ്രീ.
സി.
വി.
ശാന്തകുമാർ :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
ആരോഗ്യ
-
ദേവസ്വം
വകുപ്പ്
മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) ചികിത്സയിലെ
കാലതാമസം
ഒഴിവാക്കുന്നതിനും
കാര്യക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിനും
ഗോള്‍ഡന്‍ അവര്‍
പ്രോജക്ട്
സഹായകമാകുമോ;
(ബി) അടിയന്തര
വൈദ്യസഹായം
ലഭ്യമാക്കുവാന്‍
ഉദ്ദേശിച്ചുള്ള ഗോള്‍ഡന്‍
അവര്‍ പ്രോജക്ടില്‍
ഏതെല്ലാം
തലത്തിലുള്ള
ആശുപത്രികളെയും
വകുപ്പുകളെയുമാണ്
ഉള്‍പ്പെടുത്തുന്നതെന്ന്
വ്യക്തമാക്കാമോ;
(സി) ആരോഗ്യസ്ഥാപനങ്ങളുടെ
ഡിജിറ്റല്‍
ഏകോപനത്തിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുകയെന്ന്
വിശദമാക്കാമോ;
ഒരു
രോഗിയുടെ
ചികിത്സാ റെക്കോര്‍ഡ്
സൂക്ഷിക്കുകയും
തുടര്‍ചികിത്സയ്ക്ക്
ലഭ്യമാക്കുകയും
ചെയ്യുവാന്‍
ഈ ഡിജിറ്റല്‍ ഏകോപനം വഴി
സാധിക്കുമോ?
കേരള
ഹെല്‍ത്ത്
ആന്റ് ലൈഫ് സയന്‍സ്
സിറ്റി പദ്ധതി
1551 ശ്രീ.
ചാണ്ടി
ഉമ്മന്‍
ശ്രീ.
റോയി.
കെ.
പൗലോസ്
ശ്രീ.
എം.
എം.
നസീർ
ശ്രീമതി
രമ്യ
ഹരിദാസ് :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
ആരോഗ്യ
-
ദേവസ്വം
വകുപ്പ്
മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) കേരള
ഹെല്‍ത്ത്
ആന്റ് ലൈഫ് സയന്‍സ്
സിറ്റി പദ്ധതിയ്ക്ക്
കീഴിലുള്ള
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി) കേരള
ഹെല്‍ത്ത്
ആന്റ് ലൈഫ് സയന്‍സ്
സിറ്റിക്കുള്ള ബജറ്റ്
വിഹിതം
നിലവിലെ ആശുപത്രികളുടെ
അടിസ്ഥാനസൗകര്യ
വികസനത്തിന്
ഉപയോഗിക്കുമോ;
(സി) കേരള
ഹെല്‍ത്ത്
ആന്റ് ലൈഫ് സയന്‍സ്
സിറ്റി പദ്ധതിയില്‍
ഏതെല്ലാം
ആശുപത്രികളും
സ്ഥാപനങ്ങളുമാണ്
ഉള്‍പ്പെടുന്നത് ;
ആയുര്‍വേദം,
ഹോമിയോ
തുടങ്ങിയ
മറ്റു മേഖലയിലെ
ആശുപത്രികള്‍ ഈ
പദ്ധതിയില്‍
ഉള്‍പ്പെടുത്തുമോ;
അവയവ
ദാനം
പ്രോത്സാഹിപ്പിക്കുന്നതിനുള്ള
നടപടി
1552 ശ്രീ.
പി.
കെ.
പ്രവീൺ :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
ആരോഗ്യ
-
ദേവസ്വം
വകുപ്പ്
മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) സംസ്ഥാനത്ത്
അവയവദാനവുമായി
ബന്ധപ്പെട്ട്
സര്‍ക്കാരിന്റെ പോളിസിയും
പദ്ധതികളും
നടപടിക്രമങ്ങളും
വിശദമാക്കാമോ;
(ബി) മരണപ്പെട്ടവരുടെ
അവയവ
ദാനവുമായി ബന്ധപ്പെട്ട്
ദാതാവിനും
സ്വീകര്‍ത്താവിനും
ബാധകമായിട്ടുള്ള
മാനദണ്ഡങ്ങളും
അര്‍ഹതയും
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(സി) മരണവുമായി
ബന്ധപ്പെട്ട
കേസുകളില്‍
അവയവങ്ങള്‍ ദാതാവില്‍
നിന്നും
എടുത്ത് മാറ്റുന്നതിനുള്ള
ചെലവ് ദാതാവിന്റെ
ബന്ധുക്കള്‍
വഹിക്കേണ്ടതുണ്ടോ;വ്യക്തമാക്കാമോ;ആയതിനുള്ള
നടപടിക്രമങ്ങള്‍
വിശദമാക്കുമോ;
പകർച്ചവ്യാധി
പ്രതിരോധ
പ്രവർത്തനങ്ങൾ
1553 ശ്രീ.
സജീവ്
ജോസഫ്
ശ്രീ.
കെ.
ജയന്ത്
ശ്രീ.
വി.
എസ്.
ജോയി
ശ്രീ.
കെ.
പി.
നൗഷാദ്
അലി :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
ആരോഗ്യ
-
ദേവസ്വം
വകുപ്പ്
മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) സംസ്ഥാനത്ത്
പകർച്ചവ്യാധി
പ്രതിരോധ
പ്രവർത്തനങ്ങൾ
ആസൂത്രിതമായി
നടപ്പിലാക്കുന്നതിന്
ഉന്നതാധികാര
സമിതി രൂപീകരിച്ചോ എന്ന്
അറിയിക്കുമോ;
(ബി) പ്രസ്തുത
സമിതിയുടെ
ചുമതലകൾ എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(സി) പ്രസ്തുത
സമിതിയുടെ
മേൽനോട്ടത്തിൽ
എപ്പിഡമിക് കലണ്ടർ
തയ്യാറാക്കുമോ;സംസ്ഥാന
ജില്ലാതലങ്ങളിൽ
ഔട്ട് ബ്രേക്ക്
മോണിറ്ററിംഗ് യൂണിറ്റും
ആക്ഷൻ കമ്മിറ്റികളും
രൂപീകരിക്കുമോ;വ്യക്തമാക്കുമോ?
പകർച്ചവ്യാധി
കേസുകൾ
1554 ഡോ.
ഡോ.
മാത്യു
കുഴൽനാടൻ
ശ്രീ.
നാട്ടകം
സുരേഷ്
ശ്രീ.
സിറിയക്
തോമസ്
ശ്രീ.
റോണി.
കെ.
ബേബി :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
ആരോഗ്യ
-
ദേവസ്വം
വകുപ്പ്
മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) മുൻ
സർക്കാർ
ശുചീകരണ പ്രവർത്തനങ്ങളും
മഴക്കാലപൂർവ്വ ശുചീകരണവും
ശരിയായി
നടത്താത്തതുകൊണ്ട്
പകർച്ചവ്യാധി കേസുകളുടെ
എണ്ണത്തിൽ വർദ്ധനവ്
ഉണ്ടായെന്ന
പരാതിയെക്കുറിച്ച്
അന്വേഷിക്കുമോ;
(ബി) ഷിഗെല്ല
പോലുള്ള
രോഗങ്ങൾ ഉണ്ടായിട്ടും
സംസ്ഥാനത്തെ പല
തട്ടുകടകളും
ഹോട്ടലുകളും വൃത്തിയായി
പ്രവർത്തിക്കുന്നില്ല
എന്ന
ആക്ഷേപത്തെക്കുറിച്ച്
അന്വേഷിക്കുമോ;
(സി) കുപ്പിവെള്ളത്തിന്റെ
കാനുകളിൽ
ശുദ്ധീകരിക്കാത്ത
വെള്ളം സിറിഞ്ച്
ഉപയോഗിച്ച്
നിറയ്ക്കുന്നതായ
ആരോപണത്തെ
കുറിച്ച് അന്വേഷിച്ച്
കുറ്റക്കാർക്കെതിരെ
നടപടിയെടുക്കുമോ;
നിപ്പ
പ്രതിരോധ
മരുന്ന്
ലഭ്യമാക്കുന്നതിനുള്ള
നടപടി
1555 ശ്രീ.
ആര്യാടന്‍
ഷൗക്കത്ത്
ശ്രീ.
സുധീർഷാ
പാലോട്
ശ്രീ.
എം.
ആർ.
ബൈജു :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
ആരോഗ്യ
-
ദേവസ്വം
വകുപ്പ്
മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) നിലവില്‍
എത്ര
പേര്‍ക്കാണ് നിപ
സ്ഥിരീകരിച്ചത്;രോഗം
ഭേദമായവരുണ്ടോ;വ്യക്തമാക്കാമോ;
(ബി) നിപ
പ്രതിരോധ
മരുന്ന്
ലഭ്യമാക്കുന്നതിന്
സര്‍ക്കാര്‍ നടത്തിയ
അടിയന്തര
ഇടപെടലുകള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
ആരോഗ്യ
വകുപ്പിലെ
പ്രവർത്തനങ്ങൾ
1556 ശ്രീ.
പഴകുളം
മധു :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
ആരോഗ്യ
-
ദേവസ്വം
വകുപ്പ്
മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) സർക്കാർ
ആശുപത്രികളിലെ
മരുന്നുക്ഷാമം
ഉണ്ടാവാതിരിക്കാനുള്ള
എന്തൊക്കെ മുൻകരുതലുകളാണ്
ഈ സർക്കാർ സ്വീകരിച്ചു
വരുന്നതെന്ന്
വിശദമാക്കാമോ;
(ബി) ആദിവാസി
മേഖലകളിൽ
സ്പെഷ്യലിസ്റ്റ്
ഡോക്ടർമാരുടെ കുറവ്
പരിഹരിക്കുന്നതിനുള്ള
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നത്
എന്ന് വ്യക്തമാക്കാമോ;
(സി) ആശുപത്രി
കെട്ടിടങ്ങളുടെ
സുരക്ഷാ
പരിശോധന
കാര്യക്ഷമാക്കുന്നതിന്
സ്വീകരിച്ച നടപടികൾ
എന്തൊക്കെയാണ്
എന്ന് വിശദമാക്കാമോ?
ആരോഗ്യ
ഇന്‍ഷ്വറന്‍സ്
പദ്ധതി
1557 ശ്രീ.
ടി.
പി.
അഷ്റഫ്
അലി :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
ആരോഗ്യ
-
ദേവസ്വം
വകുപ്പ്
മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) സംസ്ഥാന
സര്‍ക്കാരിന്റെ
ആരോഗ്യ
ഇന്‍ഷ്വറന്‍സ് പദ്ധതി
(കെ.എ.എസ്.പി.)-യെ
കുറിച്ചും
പ്രസ്തുത പദ്ധതിയില്‍
എംപാനല്‍ ചെയ്തിട്ടുളള
മലപ്പുറം ജില്ലയിലെ
ഹോസ്പിറ്റലുകളെ
കുറിച്ചും വിശദാംശം
നല്‍കാമോ;
(ബി) പ്രസ്തുത
ആരോഗ്യ
ഇന്‍ഷ്വറന്‍സ്
പദ്ധതിയില്‍ നിലവില്‍
പുതിയ
അംഗങ്ങളെ ചേര്‍ക്കാന്‍
സാധിക്കുന്നില്ലെന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;ഉണ്ടെങ്കില്‍
പ്രശ്നം
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി) നിലവിലെ
മാനദണ്ഡങ്ങള്‍
പ്രകാരം
പ്രവാസികള്‍ക്കോ മറ്റ്
സംസ്ഥാനങ്ങളില്‍ ജോലി
ചെയ്യുന്നവര്‍ക്കോ ഈ
പദ്ധതിയില്‍
അംഗങ്ങളാകാന്‍
സാധിക്കാത്തത്
വലിയ
പ്രയാസമുണ്ടാക്കുന്നുണ്ട്.അവര്‍ക്ക്
കൂടി
ഇന്‍ഷുറന്‍സ് പരിരക്ഷ
ലഭിക്കുന്ന രീതിയില്‍
ആരോഗ്യ
ഇന്‍ഷുറന്‍സ് പദ്ധതി
വിപുലീകരിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ;
(ഡി) പ്രവാസികളെയോ
മറ്റ്
സംസ്ഥാനങ്ങളില്‍ ജോലി
ചെയ്യുന്നവരെയോ ആരോഗ്യ
ഇന്‍ഷുറന്‍സ് പദ്ധതിയില്‍
ഉള്‍പ്പെടുത്താന്‍
സാധിക്കില്ലെങ്കില്‍
അവര്‍ക്ക്
മാത്രമായി പുതിയ
ഇന്‍ഷ്വറന്‍സ്
പദ്ധതി ആരംഭിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;വിശദമാക്കാമോ?
ഇ
ഹെല്‍ത്ത് പദ്ധതി
1558 ശ്രീ.
ടി.
പി.
അഷ്റഫ്
അലി :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
ആരോഗ്യ
-
ദേവസ്വം
വകുപ്പ്
മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) ഇ-ഹെല്‍ത്ത്
പദ്ധതിയെ
കുറിച്ച് വ്യക്തമാക്കാമോ;
(ബി) നിലവില്‍
എത്ര
ആശുപത്രികളില്‍ ഇ-ഹെല്‍ത്ത്
പദ്ധതി
പൂര്‍ണ്ണമായി
സജ്ജമായിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(സി) പ്രാഥമിക,കമ്മ്യൂണിറ്റി
ഹെല്‍ത്ത്
സെന്ററുകളെയും
താലൂക്ക്,
ജില്ല,ജനറല്‍
ഹോസ്പിറ്റലുകളെയും
മെഡിക്കല്‍
കോളേജുകളെയും ഒരൊറ്റ
ഡിജിറ്റല്‍
ശൃംഖലയില്‍
ബന്ധിപ്പിക്കുുന്ന
പ്രവര്‍ത്തനങ്ങളുടെ
പുരോഗതി
വ്യക്തമാക്കാമോ?
മാവേലിക്കര
മണ്ഡലത്തിലെ
ആരോഗ്യ
സ്ഥാപനങ്ങള്‍ക്കായി
അനുവദിച്ച
പദ്ധതികള്‍
1559 ശ്രീ.
എം.
എസ്.
അരുണ്‍
കുമാർ :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
ആരോഗ്യ
-
ദേവസ്വം
വകുപ്പ്
മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) 2021-26
കാലയളവില്‍
മാവേലിക്കര
മണ്ഡലത്തില്‍
വിവിധ ആരോഗ്യ
സ്ഥാപനങ്ങള്‍ക്കായി
അനുവദിച്ച പദ്ധതികള്‍
വിശദമാക്കാമോ;
(ബി) പ്രസ്തുത
പദ്ധതികളുടെ
വിശദവിവരങ്ങള്‍
ഓരോ പ്രവൃത്തിക്കും
അനുവദിച്ച
തുക,നിര്‍വഹണ
ചുമതലയുള്ള
വകുപ്പ്,അവയുടെ
നിലവിലെ
പ്രവര്‍ത്തന പുരോഗതി
എന്നിവ വിശദമാക്കാമോ?
ആര്യനാട്
സി.എച്ച്.സി.,
വീരണകാവ്
എഫ്.എച്ച്.സി.
എന്നിവയുടെ
പ്രവർത്തന
പുരോഗതി
1560 ശ്രീ.
ജി.
സ്റ്റീഫന്‍ :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
ആരോഗ്യ
-
ദേവസ്വം
വകുപ്പ്
മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) മുൻ
സർക്കാർ
കാലയളവിൽ നവകേരള
സദസ് പദ്ധതി പ്രകാരം
അനുവദിച്ച
ആര്യനാട് സി.എച്ച്.സി.,വീരണകാവ്
എഫ്.എച്ച്.സി.എന്നീ
ആരോഗ്യസ്ഥാപനങ്ങളിലെ
കെട്ടിട
നിർമ്മാണത്തിന്റെ
പ്രവർത്തന
പുരോഗതി അറിയിക്കുമോ;
(ബി) കാലതാമസം
കൂടാതെ
ഈ പദ്ധതികൾ
പൂർത്തീകരിക്കുന്നതിന്
എന്തെല്ലാം നടപടികൾ
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ?
മെഡിക്കൽ
കോളേജിലെ
ഉദ്യോഗസ്ഥർക്ക്
ചേതന എന്ന സ്ഥാപനവുമായുള്ള
ബന്ധം
1561 ശ്രീ.
ജി.
സുധാകരൻ :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
ആരോഗ്യ
-
ദേവസ്വം
വകുപ്പ്
മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) അമ്പലപ്പുഴയിൽ
മെഡിക്കൽ
കോളേജിനു സമീപം
സ്ഥാപിച്ചിട്ടുള്ള
ചേതനയെന്ന
സ്ഥാപനത്തിന് മെഡിക്കൽ
കോളേജിലെ ചില
ഉദ്യോഗസ്ഥരുമായി
തെറ്റായ ബന്ധങ്ങൾ
ഉണ്ടെന്നുള്ള
ആരോപണങ്ങൾ,സ്ഥാപനത്തിൻെറ
വാഹനങ്ങളുടെ
ഉപയോഗത്തിലെ
ക്രമക്കേടുകൾ എന്നിവ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;എങ്കില്‍
ഇതേപ്പറ്റി
സത്യസന്ധവും
സത്വരവുമായ അന്വേഷണം
നടത്തി
നടപടികൾ സ്വീകരിക്കുമോ
എന്ന്
വ്യക്തമാക്കാമോ;
(ബി) ചേതന
എന്ന
സ്ഥാപനത്തിൽ കൃത്യമായി
ഓഡിറ്റ് നടക്കാത്തതിനാലും
വരവ് ചെലവ് കണക്കുകളിൽ
പൊതുജനങ്ങൾക്ക്
സംശയമുള്ളതിനാലും
കണക്ക് പരിശോധിക്കാനുള്ള
നടപടികൾ സ്വീകരിക്കാമോ?
കോഴിക്കോട്
മെഡിക്കല്‍
കോളേജില്‍
നടപ്പിലാക്കിവരുന്ന
പദ്ധതികള്‍
1562 ശ്രീ.
പി.
എ.
മുഹമ്മദ്
റിയാസ് :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
ആരോഗ്യ
-
ദേവസ്വം
വകുപ്പ്
മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) കോഴിക്കോട്
മെഡിക്കൽ
കോളേജിൽ വിവിധ
വകുപ്പുകൾ വഴി
നടപ്പിലാക്കിവരുന്ന
പദ്ധതികൾ
ഏതെല്ലാമാണെന്നും
അവയുടെ നിലവിലെ സ്ഥിതി
എന്താണെന്നും
വ്യക്തമാക്കാമോ?
മഞ്ചേരി
മെഡിക്കൽ
കോളേജ് ആശുപത്രിയിൽ
പുതിയ ഒപി ബ്ലോക്ക്
1563 ശ്രീ.
എം.
റഹ്മത്തുളള :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
ആരോഗ്യ
-
ദേവസ്വം
വകുപ്പ്
മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) മഞ്ചേരി
മെഡിക്കൽ
കോളജ് ആശുപത്രിയിൽ
പുതുതായി ഒ.പി
ബ്ലോക്ക്,റേഡിയോളജി
&
ലബോറട്ടറി
കോംപ്ലക്സ്
എന്നിവയുടെ
നിർമ്മാണത്തിനായി എൻ.എച്ച്.ബി.
യു.ഐ.ഡി.എഫ്.
പ്രൊജക്ടിൽ
ഉൾപ്പെടുത്തി
സർക്കാരിൽ
സമർപ്പിച്ച 82.73
കോടി
രൂപയുടെ
പ്രൊപ്പോസലിന്റെ
നിലവിലുള്ള പുരോഗതി
വെളിപ്പെടുത്തുമോ;
(ബി) പ്രസ്തുത
പ്രൊപ്പോസലിന്
ഭരണാനുമതി
ലഭിച്ചിട്ടുണ്ടോ;എന്തെങ്കിലും
സാങ്കേതിക
തടസ്സങ്ങൾ
നിലവിലുണ്ടോ;വ്യക്തമാക്കാമോ;
(സി) എങ്കിൽ
അവ
പരിഹരിച്ച് എത്രയും വേഗം
ഭരണാനുമതി
നൽകുവാനാവശ്യമായ
അടിയന്തര നടപടി
സ്വീകരിക്കുമോ?
തിരുവനന്തപുരം
ആർ.
സി.
സി.
ലെ
സൗകര്യങ്ങൾ
വർദ്ധിപ്പിക്കുന്നത്
1564 ശ്രീ.
വി.
മുരളീധരൻ :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
ആരോഗ്യ
-
ദേവസ്വം
വകുപ്പ്
മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) കേരളത്തിൽ
കാൻസർ
രോഗികളുടെ എണ്ണം
ക്രമാതീതമായി വർദ്ധിച്ചു
വരുന്ന സാഹചര്യം
പഠനവിധേയമാക്കിയിട്ടുണ്ടോ;വ്യക്തമാക്കാമോ;
(ബി) ക്യാൻസർ
ചികിത്സയ്ക്കായി
കേരളത്തിൽ
നിലവിൽ ലഭ്യമായ
സൗകര്യങ്ങൾ
വിശദീകരിക്കാമോ;
(സി) തിരുവനന്തപുരം
റീജണൽ
കാൻസർ സെന്ററിലെ നിലവിലെ
സൗകര്യങ്ങൾ
അപര്യാപ്തമാണെന്ന
കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;ഉണ്ടെങ്കിൽ
ഇത്
പരിഹരിക്കുന്നതിനായി
എന്ത് നടപടികളാണ്
സ്വീകരിക്കുവാൻ
ഉദ്ദേശിക്കുന്നത്;വ്യക്തമാക്കാമോ;
(ഡി) തിരുവനന്തപുരം
റീജിയണൽ
കാൻസർ സെന്ററിലെ
രോഗികളും ജീവനക്കാരും
തമ്മിലുള്ള
അനുപാതം സർക്കാർ
പരിശോധിച്ചിട്ടുണ്ടോ;രോഗി
ഡോക്ടർ
അനുപാതം കുറവാണെങ്കിൽ
മതിയായ ജീവനക്കാരെ
നിയമിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;വിശദീകരിക്കാമോ?
കുടുംബാരോഗ്യ
കേന്ദ്രങ്ങളായി
ഉയര്‍ത്തിയ
പ്രാഥമികാരോഗ്യ
കേന്ദ്രങ്ങളുടെ
എണ്ണം
1565 ശ്രീ.
കെ.
പ്രേംകുമാര്‍ :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
ആരോഗ്യ
-
ദേവസ്വം
വകുപ്പ്
മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) കഴിഞ്ഞ
10
വര്‍ഷത്തിനിടെ
കുടുംബാരോഗ്യ
കേന്ദ്രങ്ങളായി
(എഫ്
.എച്ച്.
സി
)
ഉയര്‍ത്തിയ
പ്രാഥമികാരോഗ്യ
കേന്ദ്രങ്ങളുടെ
എണ്ണം എത്രയാണ്;അവ
ഏതെല്ലാമെന്ന്
ജില്ല തിരിച്ചുള്ള
കണക്ക് ലഭ്യമാക്കാമോ?
പെരുമ്പാവൂര്‍
താലൂക്ക്
ഗവണ്‍മെന്റ് ആശുപത്രി
കെട്ടിടം
1566 ശ്രീ.
മനോജ്
മൂത്തേടൻ :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
ആരോഗ്യ
-
ദേവസ്വം
വകുപ്പ്
മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) പെരുമ്പാവൂര്‍
താലൂക്ക്
ഗവണ്‍മെന്റ് ആശുപത്രി
കെട്ടിടം കാലപ്പഴക്കം
മൂലം
ജീര്‍ണ്ണാവസ്ഥയിലാണ്.
ദിനംപ്രതി
നൂറ്
കണക്കിന് രോഗികള്‍
ചികിത്സക്കായി എത്തുന്ന ഈ
ആശുപത്രിക്ക് പുതിയ
കെട്ടിടം
പണിയുവാന്‍ നടപടി
സ്വീകരിക്കുമോ;
മയ്യിൽ
കമ്മ്യൂണിറ്റി
ഹെൽത്ത്
സെന്ററിനെ താലൂക്ക്
ആശുപത്രിയായി
ഉയർത്തുന്നതിനുള്ള നടപടി
1567 ശ്രീ.
ടി.
കെ.
ഗോവിന്ദൻ
മാസ്റ്റർ :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
ആരോഗ്യ
-
ദേവസ്വം
വകുപ്പ്
മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) തളിപ്പറമ്പ്
നിയോജക
മണ്ഡലത്തിലെ ഏറ്റവും
പ്രധാനപ്പെട്ടതും രോഗികൾ
ഏറെ ആശ്രയിക്കുന്നതുമായ
മയ്യിൽ കമ്മ്യൂണിറ്റി
ഹെൽത്ത്
സെന്ററിനെ താലൂക്ക്
ആശുപത്രിയായി
ഉയർത്തുന്നതിനുള്ള
അടിസ്ഥാന
സൗകര്യങ്ങൾ ഇപ്പോൾ
നിലവിലുണ്ടോ;എങ്കിൽ
മയ്യിൽ
കമ്മ്യൂണിറ്റി ഹെൽത്ത്
സെന്ററിനെ താലുക്ക്
ആശുപത്രിയായി
ഉയർത്താനുള്ള നടപടി
സ്വീകരിക്കുമോ?
പൂഞ്ഞാര്‍
നിയോജക
മണ്ഡലത്തിലെ ആരോഗ്യ
വകുപ്പിനു കീഴിലെ
പ്രവൃത്തികള്‍
1568 ശ്രീ.
സെബാസ്റ്റ്യൻ.
എം.
ജെ :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
ആരോഗ്യ
-
ദേവസ്വം
വകുപ്പ്
മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) പൂഞ്ഞാര്‍
നിയോജക
മണ്ഡലത്തിലെ മുണ്ടക്കയം
ഇഞ്ചിയാനി സബ് സെന്റര്‍,കുന്നോന്നി
സബ്
സെന്റര്‍,പെരിങ്ങുളത്ത്
സബ്
സെന്റര്‍,കോരുത്തോട്
പ്രാഥമികാരോഗ്യ
കേന്ദ്രം
സബ് സെന്റര്‍,ഇടക്കുന്നം
-
പാലാബ്രയിലെ
സബ്
സെന്റര്‍ എന്നീ ആരോഗ്യ
കേന്ദ്രങ്ങളിലെ
നിര്‍മ്മാണ
പ്രവൃത്തികളുടെ നിലവിലെ
അവസ്ഥ വ്യക്തമാക്കാമോ;
(ബി) പൂഞ്ഞാര്‍
തെക്കേക്കര
കുടുംബാരോഗ്യ
കേന്ദ്രത്തിന്റെ പുതിയ
കെട്ടിട
നിര്‍മ്മാണത്തിന്റെ
നിലവിലെ
അവസ്ഥ വ്യക്തമാക്കാമോ?
എരുമപ്പെട്ടി
സാമൂഹികാരോഗ്യ
കേന്ദ്രത്തിന്റെ
വിപുലീകരണം
1569 ശ്രീ.
എ.
സി.
മൊയ്തീന്‍ :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
ആരോഗ്യ
-
ദേവസ്വം
വകുപ്പ്
മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) നബാര്‍ഡ്
സഹായം
ഉപയോഗപ്പെടുത്തി
കുന്നംകുളം മണ്ഡലത്തില്‍
എരുമപ്പെട്ടി
സാമൂഹികാരോഗ്യ
കേന്ദ്രത്തില്‍ പുതിയ
കെട്ടിടം
പൂര്‍ത്തീകരിച്ചിട്ടുള്ള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി) പ്രസ്തുത
സാമൂഹികാരോഗ്യ
കേന്ദ്രത്തില്‍
ഒ.പി.
വിപുലീകരിക്കുന്നതിനും
ഐ.പി.
ആരംഭിക്കുന്നതിനും
സര്‍ക്കാര്‍
സ്വീകരിച്ച
നടപടികള്‍ വിശദമാക്കാമോ;
(സി) ഇതിനാവശ്യമായ
ഡോക്ടര്‍മാരേയും
പാരമെഡിക്കല്‍
സ്റ്റാഫിനേയും
നിയമിക്കുവാന്‍
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ?
കുന്നത്തൂർ
നിയോജകമണ്ഡലത്തിലെ
ആരോഗ്യ
കേന്ദ്രങ്ങളിലെ ഒഴിവുകൾ
1570 ശ്രീ.
ഉല്ലാസ്
കോവൂർ :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
ആരോഗ്യ
-
ദേവസ്വം
വകുപ്പ്
മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) കുന്നത്തൂർ
നിയോജകമണ്ഡലത്തിലെ
സർക്കാർ
ആശുപത്രികൾ,കുടുംബാരോഗ്യ
കേന്ദ്രങ്ങൾ,സാമൂഹികാരോഗ്യ
കേന്ദ്രങ്ങൾ
എന്നിവിടങ്ങളിലെ
ഡോക്ടർമാരുടെയും മറ്റ്
ആരോഗ്യ
പ്രവർത്തകരുടെയും ഒഴിവുകൾ
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ബി) പ്രസ്തുത
ഒഴിവുകൾ
നികത്തുന്നതിനായി
സ്വീകരിച്ച നടപടികൾ
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(സി) മണ്ഡലത്തിലെ
ആരോഗ്യസേവനങ്ങൾ
മെച്ചപ്പെടുത്തുന്നതിനായി
പുതിയ പദ്ധതികൾ
നടപ്പിലാക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ;വിശദമാക്കാമോ?
കാസറഗോഡ്
ജില്ലയിലെ
ചട്ടഞ്ചാല്‍ ടാറ്റ
ഹോസ്പിറ്റല്‍
1571 ശ്രീ.
നീലകണ്ഠൻ :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
ആരോഗ്യ
-
ദേവസ്വം
വകുപ്പ്
മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) കാസറഗോഡ്
ജില്ലയിലെ
ഉദുമ
നിയോജകമണ്ഡലത്തിലുള്ള
ചട്ടഞ്ചാല്‍ ടാറ്റ
ഹോസ്പിറ്റല്‍
ഇപ്പോള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
(ബി) ഇവിടെ
അനുവദിച്ച
തസ്തികകളിലുള്ള
ഡോക്ടര്‍മാര്‍ അടക്കമുള്ള
ജീവനക്കാര്‍ നിലവില്‍
എവിടെയാണ്
ജോലി ചെയ്യുന്നത് ;
അതിൽ
ജില്ലയ്ക്ക്
പുറത്ത് ഏതെങ്കിലും
ആശുപത്രിയില്‍ ജോലി
ചെയ്യുന്നവരുണ്ടോ;
വിശദമാക്കാമോ;
(സി) പ്രസ്തുത
ഹോസ്പിറ്റല്‍
പ്രവർത്തനരഹിതമാണെങ്കിൽ
ഈ സ്ഥലം
പ്രയോജനപ്പെടുത്തി
ഇവിടെ പുതിയ ആശുപത്രി
സ്ഥാപിക്കാനുള്ള നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
അത്
നിലവില്‍ ഏതു
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ?
കടയ്ക്കൽ
താലൂക്ക്
ആശുപത്രിയുടെ വികസനം
1572 ശ്രീ.
എം.
എം.
നസീർ :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
ആരോഗ്യ
-
ദേവസ്വം
വകുപ്പ്
മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) ചടയമംഗലം
നിയോജകമണ്ഡലത്തിലെ
ഏക താലൂക്ക്
ആശുപത്രിയായ കടയ്ക്കൽ
താലൂക്ക്
ആശുപത്രിയുടെ വികസന
പ്രവർത്തനങ്ങൾക്ക് വേണ്ടി
എന്തെല്ലാം നടപടികളാണ്
നാളിതുവരെ
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ബി) കടയ്ക്കൽ
താലൂക്ക്
ആശുപത്രിയുടെ
സ്ഥലപരിമിതി
പരിഹരിക്കുന്നതിനായി
ആശുപത്രിയുടെ സമീപത്ത്
തന്നെയുള്ള 22
സെന്റ്
റവന്യൂ
ഭൂമി ആരോഗ്യവകുപ്പിന്
വിട്ട് നൽകാൻ ഉത്തരവ്
ആയിട്ടുണ്ടോ;
വിശദാംശം
നൽകാമോ;
(സി) ചടയമംഗലം
മണ്ഡലത്തിൽ
ഏറ്റവും കൂടുതൽ
ജനങ്ങൾ ചികിത്സയ്ക്കായി
എത്തിച്ചേരുന്ന കടയ്ക്കൽ
താലൂക്ക് ആശുപത്രിയിൽ
ആവശ്യമായ
ഡോക്ടർമാരുടെയും മറ്റ്
അനുബന്ധ
ജീവനക്കാരുടെയും
അപര്യാപ്തത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കിൽ
അത്
പരിഹരിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കാമോ?
തിരൂർ
ജില്ലാ
ആശുപത്രിയിലെ ക്യാൻസർ
ചികിത്സ
1573 ശ്രീ.
കുറുക്കോളി
മൊയ്തീന്‍ :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
ആരോഗ്യ
-
ദേവസ്വം
വകുപ്പ്
മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) തിരൂർ
ജില്ലാ
ആശുപത്രിയിൽ ഓങ്കോളജിക്ക്
വേണ്ടി
നിർമ്മിച്ചിട്ടുള്ള
ബഹുനില കെട്ടിടത്തിൽ
ക്യാൻസർ
രോഗ നിർണയവും ചികിത്സയും
നടത്തുന്നതിന് വേണ്ടി
നിലവിൽ
എന്തെല്ലാം
സൗകര്യങ്ങളുണ്ട്
എന്ന് വ്യക്തമാക്കാമോ;
(ബി) തിരൂർ
ജില്ലാ
ആശുപത്രിയിൽ 2011-16
സർക്കാരിന്റെ
കാലഘട്ടത്തിൽ
അനുവദിച്ച
ക്യാൻസർ ചികിത്സ കേന്ദ്രം
പൂർണ്ണസജ്ജമായി
പ്രവർത്തിക്കുന്നതിന്
ആവശ്യമായ തുക എത്രയാണ്
എന്ന്
അറിയിക്കാമോ?
(സി) തിരൂർ
ജില്ലാ
ആശുപത്രിയിൽ ഓങ്കോളജി
ബ്ലോക്ക്
സുസജ്ജമാക്കുന്നതിനും
മികച്ച ഒരു ക്യാൻസർ
ചികിത്സ
കേന്ദ്രമാക്കുന്നതിനും
സർക്കാർ ഫണ്ട്
അനുവദിക്കുമോ
എന്ന് അറിയിക്കാമോ?
(ഡി) തിരൂർ
ജില്ലാ
ആശുപത്രിയിൽ ഓങ്കോളജി
ബ്ലോക്ക്
സുസജ്ജമാക്കുന്നതിന്
ഫണ്ട് അനുവദിക്കുന്നതിൽ
തടസ്സമുണ്ടെങ്കിൽ അത്
എന്താണെന്ന്
വ്യക്തമാക്കാമോ?
പുനലൂർ
താലൂക്ക്
ആശുപത്രിയിലെ കാത്ത്
ലാബ് നിർമ്മാണം
1574 ശ്രീ.
സി.
അജയപ്രസാദ് :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
ആരോഗ്യ
-
ദേവസ്വം
വകുപ്പ്
മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) പുനലൂർ
നിയോജക
മണ്ഡലത്തിലെ പുനലൂർ
താലൂക്ക് ആശുപത്രിയിൽ
നവകേരളം
പദ്ധതിയിലുൾപ്പെടുത്തി
കാത്ത് ലാബ്
നിർമ്മിക്കുന്നതിനായുള്ള
നടപടികളുടെ നിലവിലെ
സ്ഥിതി
വ്യക്തമാക്കാമോ;
(ബി) പ്രസ്തുത
പ്രവൃത്തി
ഏറ്റെടുത്ത ഏജൻസി
ആരാണെന്നും തുടർ
പ്രവർത്തങ്ങൾക്കുള്ള
തടസം എന്താണെന്നും
വിശദമാക്കാമോ?
പൈക
പി.എച്ച്.സി.
1575 ശ്രീ.
മാണി.
സി.
കാപ്പൻ :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
ആരോഗ്യ
-
ദേവസ്വം
വകുപ്പ്
മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) പാലാ
നിയോജകമണ്ഡലത്തിലെ
പൈക
പി.എച്ച്.സി.
ക്ക്
ആവശ്യമായ
സ്ഥലം സംഭാവന
ചെയ്യുകയും പാലായിലെ
സാമൂഹിക
രാഷ്ട്രീയ മണ്ഡലങ്ങളില്‍
നിറസാന്നിദ്ധ്യവുമായിരുന്ന
മത്തച്ചന്‍കുരുവീനാ
കുന്നേലിന്റെ
പേര് പ്രസ്തുത
ആശുപത്രിക്ക്
നല്‍കുന്ന കാര്യം
പരിഗണനയിലുണ്ടോ;
ഇല്ലെങ്കില്‍
പ്രസ്തുത
ആശുപത്രിക്ക്
മത്തച്ചന്‍കുരുവീനാ
കുന്നേലിന്റെ
പേര് നല്‍കുവാന്‍ നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
കാഞ്ഞങ്ങാട്
ജില്ലാ
ആശുപത്രിയിൽ ഫോറൻസിക്
സർജൻ നിയമനം
1576 ശ്രീ.
ഗോവിന്ദൻ
പള്ളിക്കാപ്പിൽ :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
ആരോഗ്യ
-
ദേവസ്വം
വകുപ്പ്
മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) ഫോറൻസിക്
സർജൻ
തസ്തിക നിലവിലില്ലാത്ത
ജില്ലാ ആശുപത്രികൾ
ഏതൊക്കെയാണെന്ന
വിവരം നൽകാമോ;
ഇതിൽ
കാഞ്ഞങ്ങാട്
ജില്ലാ ആശുപത്രി
ഉൾപ്പെട്ടിട്ടുണ്ടോ;
(ബി) എല്ലാ
ജില്ലാ
ആശുപത്രികളിലും
ഫോറൻസിക് സർജനെ
നിയമിക്കാനുള്ള
നടപടികൾ സ്വീകരിക്കുമോ;
വിശദമാക്കാമോ?
ഗുരുവായൂർ
മണ്ഡലത്തിലെ
ആരോഗ്യ വകുപ്പിനു
കീഴിലുള്ള സ്ഥാപനങ്ങളിലെ
തസ്തികകള്
1577 ശ്രീ.
എന്‍.
കെ.
അക്ബര്‍ :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
ആരോഗ്യ
-
ദേവസ്വം
വകുപ്പ്
മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) ഗുരുവായൂർ
നിയമസഭ
മണ്ഡലത്തിലെ ആരോഗ്യ
വകുപ്പിനു കീഴിലുള്ള
സ്ഥാപനങ്ങളിൽ
നിലവിൽ ഉദ്യോഗസ്ഥർ
ഇല്ലാത്ത
തസ്തികകള്‍
ഏതെല്ലാമാണെന്ന്
അറിയിക്കാമോ;
(ബി) ഈ
തസ്തികകളിൽ ഉദ്യോഗസ്ഥരെ
നിയമിക്കുന്നതിന് നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
ആരോഗ്യ
വകുപ്പ്
ഡയറക്ടറുടെ സ്ഥലംമാറ്റം
1578 ശ്രീ.
പി.
മമ്മിക്കുട്ടി :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
ആരോഗ്യ
-
ദേവസ്വം
വകുപ്പ്
മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) ആരോഗ്യ
വകുപ്പ്
ഡയറക്ടര്‍ ഡോ.
റീനയെ
സ്ഥലംമാറ്റി
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
സ്ഥലംമാറ്റാന്‍
ഇടയായ
സാഹചര്യം വ്യക്തമാക്കാമോ;
(ബി) ആരോഗ്യ
വകുപ്പ്
ഡയറക്ടറുടെ നിയമന
രീതി എപ്രകാരമാണെന്ന്
അറിയിക്കാമോ;
ഡോ.റീനയുടെ
കാലാവധി
നീട്ടി നല്‍കാന്‍
മുന്‍ സര്‍ക്കാര്‍
തീരുമാനിച്ചിരുന്നോ;
കാലാവധി
അവസാനിപ്പിക്കാന്‍
ഏത്
തലത്തിലാണ് ഉത്തരവ്
നല്‍കിയത്;
(സി) ഡോ.റീനയുടെ
സ്ഥലംമാറ്റത്തിനുള്ള
കാരണം
15
ദിവസത്തെ
അവധിയില്‍
പ്രവേശിച്ചതാണെന്ന
ഉത്തരവിലെ പരാമര്‍ശം
വസ്തുതാപരമാണോ;
വ്യക്തമാക്കാമോ;
(ഡി) ബന്ധപ്പെട്ട
ഫയലിന്റെ
പകര്‍പ്പ് ലഭ്യമാക്കാമോ?
കേരള
മെഡിക്കൽ
സർവ്വീസസ്
കോർപ്പറേഷനിലെ
(കെ.എം.എസ്.സി.എൽ.
) നിയമനങ്ങൾ
1579 ശ്രീ.
കുറുക്കോളി
മൊയ്തീന്‍ :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
ആരോഗ്യ
-
ദേവസ്വം
വകുപ്പ്
മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) 2016
ഏപ്രിൽ
1
മുതൽ
2026
മെയ്
30
വരെ
കേരള
മെഡിക്കൽ സർവ്വീസസ്
കോർപ്പറേഷനില്‍ (കെ.എം.എസ്.സി.എൽ.)
കരാറടിസ്ഥാനത്തിലും
ദിവസവേതന
അടിസ്ഥാനത്തിലും
പുനർ നിയമനവുമായി
നടന്നിട്ടുള്ള
നിയമനങ്ങളെകുറിച്ചും
അപ്രകാരം
നിയമിക്കപ്പെട്ടവരിൽ
ഇപ്പോഴും
തുടരുന്നവരെ
കുറിച്ചുമുള്ള
വിവരങ്ങള്‍ തസ്തിക
തിരിച്ച്
ലഭ്യമാക്കാമോ;
(ബി) പ്രസ്തുത
കാലയളവില്‍
കേരള മെഡിക്കൽ
സർവ്വീസസ് കോർപ്പറേഷനില്‍
കരാർ അടിസ്ഥാനത്തിൽ
നിയമിക്കപ്പെട്ട
ജീവനക്കാരുടെ കരാർ നീട്ടി
നൽകിയതിന്റെ
വിശദാംശങ്ങളും
നിലവിൽ ജോലി
ചെയ്യുന്നവരുടെ
കരാർ ഏറ്റവും ഒടുവിൽ
നീട്ടി
നൽകിയതെന്നാണെന്നും
അറിയിക്കാമോ;
(സി) പ്രസ്തുത
സ്ഥാപനത്തിലെ
നിയമനം പി .എസ്
.സി
/
എംപ്ലോയ്‌മെൻ്റ്
എക്സ്ചേഞ്ച്
മുഖാന്തരം
ആക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ;
(ഡി) 2016
ഏപ്രിൽ
1
മുതൽ
2026
മെയ്
30
വരെ
കേരള
മെഡിക്കൽ സർവ്വീസസ്
കോർപ്പറേഷനില്‍ കരാർ
അടിസ്ഥാനത്തിൽ
ഒരു തസ്തികയിൽ
നിയമിക്കപ്പെട്ടവരിലാരെയെങ്കിലും
തസ്തികമാറ്റം/പ്രൊമോഷൻ
എന്നിവ
നൽകി മറ്റ്
തസ്തികകളിലേക്ക്
മാറ്റി
നിയമിച്ചിട്ടുണ്ടെങ്കിൽ
പ്രസ്തുത ജീവനക്കാരുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
അപ്രകാരം
നടന്നിട്ടുള്ള
നിയമനങ്ങൾ
നിയമവിധേയമായിരുന്നുവോയെന്ന്
വ്യക്തമാക്കാമോ;
(ഇ) പ്രസ്തുത
കാലയളവില്‍
കേരള മെഡിക്കൽ
സർവ്വീസസ് കോർപ്പറേഷനില്‍
നിയമിക്കപ്പെട്ട കരാർ
ജീവനക്കാരിൽ ആരെയെങ്കിലും
പ്രൊമോഷൻ /
തസ്തികമാറ്റം
വഴി
നിയമിച്ച ശേഷം തിരികെ
പഴയ തസ്തികയിലേക്ക്
മാറ്റി
നിയമിക്കേണ്ടതായി
വന്നിട്ടുണ്ടെങ്കിൽ
പ്രസ്തുത ജീവനക്കാരുടെ
വിവരവും
ഇപ്രകാരം
നിയമിക്കുവാനുണ്ടായ
സാഹചര്യവും വൃക്തമാക്കാമോ;
(എഫ്) പ്രസ്തുത
കാലയളവില്‍
കേരള മെഡിക്കൽ
സർവ്വീസസ് കോർപ്പറേഷനില്‍
തസ്തിക ഒഴിവുകള്‍
വിജ്ഞാപനം
ചെയ്യാതെയും നിയമന
ഉത്തരവുകൾ
നൽകാതെയും എത്ര ജീവനക്കാർ
ജോലി ചെയ്തിരുന്നുവെന്നും
പ്രസ്തുത ജീവനക്കാരുടെ
സേവന
വേതന വ്യവസ്ഥകൾ
എന്താണെന്നും
അറിയിക്കാമോ?
വെല്‍നസ്
ക്ലിനിക്കുകള്‍ക്ക്
പുതിയ
മാനദണ്ഡം
1580 ശ്രീമതി
ഒ.
എസ്.
അംബിക :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
ആരോഗ്യ
-
ദേവസ്വം
വകുപ്പ്
മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) ശരീരഭാരം
കുറച്ചു
നല്‍കുന്നുവെന്ന്
പരസ്യം നല്‍കി വെല്‍നെസ്
ക്ലിനിക്കുകള്‍,
സ്റ്റുഡിയോകള്‍
എന്നിങ്ങനെ
വിവിധ പേരുകളില്‍
പ്രവര്‍ത്തിക്കുന്ന
സ്ഥാപനങ്ങള്‍
മാനദണ്ഡങ്ങള്‍ പാലിക്കാതെ
മരുന്നുകള്‍ ഉള്‍പ്പെടെ
നല്‍കി ആളുകളെ
ചികിത്സിച്ചുവരുന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി) ഇത്തരം
സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനം
നിയമപരമാണെന്ന്
ഉറപ്പുവരുത്തുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ?
കണ്ണൂര്‍
സര്‍ക്കാര്‍
നഴ്സിംഗ് കാേളേജിന്
ബസ് വാങ്ങല്‍
1581 ശ്രീ.
എം.
വിജിന്‍ :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
ആരോഗ്യ
-
ദേവസ്വം
വകുപ്പ്
മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) 2023-24-ലെ
എം.
എല്‍.
എ.
ആസ്തി
വികസന
പദ്ധതിയില്‍ ഉള്‍പ്പെട്ട
കണ്ണൂര്‍ സര്‍ക്കാര്‍
നഴ്സിംഗ്
കാേളേജിന് ബസ് വാങ്ങല്‍
എന്ന
പ്രാെപ്പാേസലിന്റെ
നടപടിക്രമങ്ങളുടെ
പുരാേഗതി അറിയിക്കാമാേ;
(ബി) ബസ്
എന്നത്തേക്ക്
ലഭ്യമാക്കാനാണ്
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കാമാേ?
പരിയാരം
സര്‍ക്കാര്‍
ആയൂര്‍വേദ കാേളേജ്
1582 ശ്രീ.
എം.
വിജിന്‍ :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
ആരോഗ്യ
-
ദേവസ്വം
വകുപ്പ്
മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) കണ്ണൂര്‍
ജില്ലയിലെ
പരിയാരം സര്‍ക്കാര്‍
ആയൂര്‍വേദ കാേളേജില്‍
നിലവിലുള്ള
പി.ജി
കാേഴ്സുകള്‍
ഏതാെക്കെയാണെന്ന്
അറിയിക്കാമോ;
(ബി) പ്രസ്തുത
കാേഴ്സുകള്‍
നിലനിര്‍ത്തുന്നതിന്
ആവശ്യമായ അധ്യാപക
തസ്തികകള്‍
പരിയാരം ആയൂര്‍വേദ
കാേളേജില്‍
നിലവിലുണ്ടാേ;
വിശദാംശം
ലഭ്യമാക്കാമാേ?
നെടുമങ്ങാട്
ജില്ലാ
ആശുപത്രിയുടെ ബഹുനില
കെട്ടിട നിർമ്മാണം
1583 ശ്രീ.
ജി.
ആര്‍.
അനില്‍ :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
ആരോഗ്യ
-
ദേവസ്വം
വകുപ്പ്
മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) കിഫ്‌ബി
ഫണ്ടിൽ
നിന്നുള്ള തുക
വിനിയോഗിച്ച്
ഭരണാനുമതി ലഭ്യമാക്കി
ജെയിൻ
കൺസ്ട്രക്ഷൻ കമ്പനിയുമായി
കരാർ വച്ച് 2026
ഫെബ്രുവരിയിൽ
നിർമ്മാണ
ഉദ്‌ഘാടനം നടത്തിയ
നെടുമങ്ങാട് ജില്ലാ
ആശുപത്രിയുടെ
ബഹുനില കെട്ടിട നിർമ്മാണ
പ്രവൃത്തി വൈകുന്നതിന്റെ
കാരണം വ്യക്തമാക്കാമോ;
(ബി) കെട്ടിടം
പണിയുന്നതിന്
കണ്ടെത്തിയ
സ്ഥലത്തെ മണ്ണ്
മാറ്റുന്നതിന്
അനുമതി ലഭ്യമാക്കാൻ
സമർപ്പിച്ച
ഹെല്‍ത്ത് ഇ2/189/2026
(comp
no- 3518977) നമ്പർ
ഫയൽ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
അനുമതി
നൽകിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(സി) കെട്ടിട
നിർമ്മാണ
പ്രവൃത്തി അടിയന്തിരമായി
പൂർത്തിയാക്കാൻ
സ്വീകരിച്ച
തുടർനടപടികൾ
വിശദീകരിക്കാമോ?
കുന്നത്തുനാട്
മണ്ഡലത്തിലെ
ആരോഗ്യസ്ഥാപനങ്ങളിലെ
ഒഴിവുകള്‍
1584 ശ്രീ.
വി.
പി.
സജീന്ദ്രൻ :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
ആരോഗ്യ
-
ദേവസ്വം
വകുപ്പ്
മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) കുന്നത്തുനാട്
മണ്ഡലത്തിലെ
വിവിധ
ആരോഗ്യസ്ഥാപനങ്ങളില്‍
എത്ര
തസ്തികകള്‍
ഒഴിഞ്ഞുകിടക്കുന്നുണ്ട്;
സ്ഥാപനം,
തസ്തിക,
ഒഴിവ്
എന്നിവ
പട്ടിക തിരിച്ച്
നല്‍കാമോ;
ഇവ
നികത്തുന്നതിനുള്ള
നടപടി
സ്വീകരിക്കുമോ?
പാറശ്ശാല
മണ്ഡലത്തിലെ
ആരോഗ്യ കേന്ദ്രങ്ങളിലെ
സ്റ്റാഫ് പാറ്റേണ്‍
പരിഷ്കരണം
1585 ശ്രീ.
സി.
കെ.
ഹരീന്ദ്രന്‍ :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
ആരോഗ്യ
-
ദേവസ്വം
വകുപ്പ്
മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) പാറശ്ശാല
താലൂക്ക്
ഹെഡ് ക്വാര്‍ട്ടേഴ്സ്
ആശുപത്രി,
വെള്ളറട
സാമൂഹിക
ആരോഗ്യ കേന്ദ്രം
എന്നിവിടങ്ങളിലെ സ്റ്റാഫ്
പാറ്റേണ്‍ കാലോചിതമായി
പരിഷ്കരിക്കാത്തത് മൂലം ഈ
ആശുപത്രികളുടെ ദൈനംദിന
പ്രവര്‍ത്തനങ്ങളെയും രോഗീ
പരിചരണത്തെയും സാരമായി
ബാധിച്ചിട്ടുള്ളതായി
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി) പ്രസ്തുത
ആശുപത്രികളില്‍
നിലവില്‍
അനുവദിക്കപ്പെട്ടിട്ടുള്ള
വിവിധ തസ്തികകള്‍
ഏതൊക്കെയാണെന്നും
ഈ തസ്തികകളില്‍
നിലവിലുള്ള
ഒഴിവുകളുടെ എണ്ണം
എത്രയാണെന്നും
തസ്തിക തിരിച്ചു
വ്യക്തമാക്കാമോ;
(സി) ഈ
ആശുപത്രികളിലെ
പ്രവര്‍ത്തനം
സുഗമമാക്കുന്നതിന്
വര്‍ദ്ധിച്ചുവരുന്ന
രോഗികളുടെ
എണ്ണത്തിന് ആനുപാതികമായി
അധികമായി എത്ര തസ്തികകള്‍
വീതമാണ് പുതുതായി
സൃഷ്ടിക്കേണ്ടത്
എന്ന്
കണക്കാക്കിയിട്ടുണ്ടോ;
ആയതിന്റെ
വിശദാംശം
ലഭ്യമാക്കാമോ;
(ഡി) പ്രസ്തുത
ആശുപത്രികളിലെ
സ്റ്റാഫ്
പാറ്റേണ്‍ കാലോചിതമായി
പുതുക്കി
നിശ്ചയിക്കുന്നതിനും
നിലവിലുള്ള
ഒഴിവുകളിലേക്ക്
അടിയന്തരമായി നിയമനങ്ങള്‍
നടത്തുന്നതിനും
എന്തെല്ലാം
തുടര്‍നടപടികളാണ്
സ്വീകരിച്ചുവരുന്നത്
എന്ന് വ്യക്തമാക്കാമോ?
ആരോഗ്യവകുപ്പ്
ഡയറക്ടറെ
സ്ഥലം മാറ്റിയത്
1586 ശ്രീ.
വി.
ജോയി :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
ആരോഗ്യ
-
ദേവസ്വം
വകുപ്പ്
മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) ആരോഗ്യവകുപ്പ്
ഡയറക്ടര്‍
ഡോ.
റീനയെ
സ്ഥലം
മാറ്റുവാന്‍ ഉണ്ടായ
സാഹചര്യം എന്താണെന്ന്
വിശദമാക്കാമോ;
(ബി) ആരോഗ്യവകുപ്പ്
ഡയറക്ടറായിരുന്ന
ഡോ.റീനയെ
വീണ്ടും
ഡയറക്ടറായി നിയമിച്ച്
ഏതെങ്കിലും കോടതി ഉത്തരവ്
ഉണ്ടായിട്ടുണ്ടോ;
ഉണ്ടെങ്കില്‍
പ്രസ്തുത
ഉത്തരവ്
നടപ്പിലാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
കാരണം
വിശദമാക്കാമോ?
ആരോഗ്യവകുപ്പ്
ഡയറക്ടറുടെ
നിയമനം
1587 ശ്രീ.
കെ.
യു.
ജനീഷ്
കുമാര്‍ :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
ആരോഗ്യ
-
ദേവസ്വം
വകുപ്പ്
മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) ആരോഗ്യവകുപ്പ്
ഡയറക്ടറുടെ
ചുമതലയുള്ള ഡോ.
വി.
മീനാക്ഷിയെ
ഡയറക്ടര്‍
ഓഫ് ഹെല്‍ത്ത്
സർവ്വീസസ് പോസ്റ്റിലേക്ക്
നിയമിച്ച സര്‍ക്കാര്‍
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
വിശേഷാല്‍
ചട്ടങ്ങള്‍
പ്രകാരം ആരോഗ്യവകുപ്പ്
ഡയറക്ടറെ നിയമിക്കേണ്ടത്
സെലക്ഷന്‍ പ്രക്രിയ
വഴിയാണോ
എന്നും നിലവില്‍
വകുപ്പിന്റെ
ചുമതലയുള്ള വ്യക്തിയെ
സെലക്ഷന്‍
കമ്മിറ്റി ആണോ
തിരഞ്ഞെടുത്തത്
എന്നും വ്യക്തമാക്കാമോ;
(ബി) വിശേഷാല്‍
ചട്ടങ്ങള്‍
പ്രകാരം,
ആരോഗ്യ
വകുപ്പ്
മേധാവിയുടെ നിയമനത്തിന്
കാലപരിധി
നിശ്ചയിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എത്ര
വര്‍ഷമാണ് കാലപരിധി
എന്ന് വ്യക്തമാക്കാമോ;
ഇതു
സംബന്ധിച്ച
വിശേഷാല്‍
ചട്ടത്തിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി) പ്രസ്തുത
കാലപരിധി
കഴിഞ്ഞതുകൊണ്ടാണോ
ഡോ.
റീനയെ
ആരോഗ്യ
വകുപ്പ് മേധാവി
സ്ഥാനത്തുനിന്നും
മാറ്റിയത്
എന്ന് വ്യക്തമാക്കാമോ;
(ഡി) ഡയറക്ടര്‍
ഓഫ്
ഹെല്‍ത്ത് സർവ്വീസസ്
നിയമനം നടത്തുന്നതിന്
മുന്നോടിയായി സെക്രട്ടറി
അധ്യക്ഷനായ സെലക്ഷന്‍
കമ്മിറ്റി
യോഗം ചേര്‍ന്നിരുന്നോ;
എങ്കിൽ
ഏത്
ദിവസമാണ് യോഗം
ചേര്‍ന്നതെന്നും
യോഗത്തിൽ പങ്കെടുത്ത
വ്യക്തികള്‍
ആരൊക്കെയാണെന്നും
വ്യക്തമാക്കാമോ;
(ഇ) സെലക്ഷന്‍
കമ്മിറ്റിയുടെ
ശിപാര്‍ശ
പ്രകാരമാണോ ഡോ.
വി.
മീനാക്ഷിക്ക്
പകരം
ചുമതല നല്‍കിയതെന്നും
ഡോ.
റീന
ജോലി
ചെയ്യുന്നത്
അഡ്മിനിസ്ട്രേറ്റീവ്
കേഡറിലാണോ എന്നും
വ്യക്തമാക്കാമോ;
സ്പെഷ്യാലിറ്റി
കേഡറിലുള്ള
ഒരു തസ്തിക
അഡ്മിനിസ്ട്രേറ്റീവ്
കേഡറിലുള്ള
ആരോഗ്യ വകുപ്പ് ഡയറക്ടര്‍
തസ്തികക്ക് സമാനമായി
ഉയര്‍ത്താന്‍
കഴിയുമോ എന്നും എങ്കിൽ
അത്
ക്രമപ്രകാരമാണോ എന്നും
വ്യക്തമാക്കാമോ;
(എഫ്) നിലവില്‍
എറണാകുളത്ത്
റീജിയണല്‍ പബ്ലിക്
ഹെല്‍ത്ത് ലാബില്‍
ഡയറക്ടറുടെ
തസ്തികയുണ്ടോ എന്നത്
സംബന്ധിച്ച
വിവരം നൽകാമോ;
റീജിയണല്‍
പബ്ലിക്
ഹെല്‍ത്ത് ലാബില്‍
ഡയറക്ടറുടെ തസ്തിക
ഉയര്‍ത്തുന്നത്
അധിക സാമ്പത്തിക ബാധ്യത
ഉണ്ടാക്കുന്നതല്ലേ;
എങ്കില്‍
ഇക്കാര്യത്തിന്
ധനകാര്യ
വകുപ്പിന്റെ അനുമതി
തേടിയിരുന്നോ
എന്ന് വിശദമാക്കാമോ;
(ജി) വകുപ്പുതല
ശിപാര്‍ശയുടെ
അടിസ്ഥാനത്തിലാണോ
ഡോ.
റീനയെ
ആരോഗ്യ
വകുപ്പ് മേധാവി സ്ഥാനത്ത്
നിന്നും സ്ഥലം
മാറ്റിയതെന്നും
അല്ലെങ്കില്‍ ആരുടെ
ശിപാര്‍ശ
പ്രകാരമാണ് സ്ഥലംമാറ്റം
നടന്നതെന്നും
വ്യക്തമാക്കാമോ;
ഡോ.
റീനയെ
സ്ഥലം
മാറ്റിയ തീരുമാനം
സംബന്ധിച്ച നടപ്പ്/കുറിപ്പ്
ഫയല്‍
മേശപ്പുറത്ത് വെയ്ക്കാമോ?
ശൈലി
ആപ്പ്
പദ്ധതിയുമായി ബന്ധപ്പെട്ട്
നടത്തിയ സ്ക്രീനിംഗ്
1588 ശ്രീ.
കെ.
രാജന്‍ :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
ആരോഗ്യ
-
ദേവസ്വം
വകുപ്പ്
മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) ആരോഗ്യ
വകുപ്പ്
നടപ്പാക്കുന്ന ശൈലി
ആപ്പ് പദ്ധതിയുടെ ഭാഗമായി
തൃശ്ശൂര്‍ ജില്ലയിൽ എത്ര
പേര്‍ക്ക് സ്ക്രീനിംഗ്
നടത്തിയിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(ബി) സ്ക്രീനിംഗ്
നടത്തിയവരിൽ
അര്‍ബുദം,
പ്രമേഹം,
ഹൃദ്രോഗം
എന്നിവക്ക്
സാധ്യതയുള്ളവരായി
കണ്ടെത്തിയവര്‍ക്ക്
വേണ്ടി
നടത്തിയ പ്രവര്‍ത്തനങ്ങൾ
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
എറണാകുളം
ജനറല്‍
ആശുപത്രിയില്‍ പുതിയ
ഐ.പി.
ബ്ലോക്ക്
1589 ശ്രീ.
ടി.
ജെ.
വിനോദ് :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
ആരോഗ്യ
-
ദേവസ്വം
വകുപ്പ്
മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) എറണാകുളം
ജനറൽ
ആശുപത്രിയില്‍ ഒരു സൂപ്പർ
സ്പെഷ്യാലിറ്റി ബ്ലോക്ക്
2021-ൽ
ഉദ്ഘാടനം ചെയ്തതല്ലാതെ
കഴിഞ്ഞ
30
വർഷത്തിനിടയിൽ
മറ്റ്
യാതൊരു നിർമ്മാണ
പ്രവർത്തനങ്ങളും
പുതിയതായി
നടന്നിട്ടില്ലെന്നും
സൂപ്പർ
സ്പെഷ്യാലിറ്റി
വിഭാഗത്തിലെ
പുതിയ സേവനങ്ങൾക്ക്
മാത്രമാണ്
പുതിയ കെട്ടിടം
ഉപയോഗിക്കുന്നതെന്നും
ബാക്കി എല്ലാ സേവനങ്ങളും
വർഷങ്ങൾ പഴക്കമുള്ള പഴയ
കെട്ടിടങ്ങളിലാണ്
ലഭ്യമാക്കുന്നതെന്നും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി) എറണാകുളം
ജനറല്‍
ആശുപത്രിയില്‍ പുതിയതായി
ഒരു ഐ.പി.
ബ്ലോക്ക്
പണിയുന്നതിന്
സ്വീകരിച്ച
നടപടി എന്തെല്ലാമാണെന്ന്
അറിയിക്കുമോ;
ഇതിനായി
ഇന്‍ഫ്രാസ്ട്രക്ച്ചര്‍
കേരള
ലിമിറ്റഡ് (ഇന്‍കല്‍)
എന്ന
സ്ഥാപനം
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
ആരോഗ്യവകുപ്പ്
ടെക്നിക്കല്‍
കമ്മിറ്റി
പ്രസ്തുത എസ്റ്റിമേറ്റ്
പരിശോധിച്ച് അനുമതി
നല്‍കിയിട്ടുണ്ടോ;
ഈ
പദ്ധതിക്ക് സര്‍ക്കാര്‍
അനുമതി
ലഭ്യമാക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍ എവിടെ
വരെ
എത്തി എന്ന് അറിയിക്കുമോ;
വിശദാംശം
നല്‍കുമോ?
കൊച്ചി
കരുവേലിപ്പടി
താലൂക്ക്
ആശുപത്രിയിൽ
പോസ്റ്റ്മോർട്ടം
സംവിധാനം
പുനരാരംഭിക്കുന്നത്
1590 ശ്രീ.
മുഹമ്മദ്
ഷിയാസ് :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
ആരോഗ്യ
-
ദേവസ്വം
വകുപ്പ്
മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) പശ്ചിമ
കൊച്ചിയിലെ
ജനങ്ങൾ ആശ്രയിക്കുന്ന
കരുവേലിപ്പടി ഗവൺമെന്റ്
താലൂക്ക് ആശുപത്രിയിൽ
മുൻപുണ്ടായിരുന്ന
പോസ്റ്റ്മോർട്ടം
സംവിധാനം നിലവിൽ
നിർത്തിവെച്ചിരിക്കുന്നത്
മൂലം മൃതദേഹങ്ങൾ
കിലോമീറ്ററുകൾ
അകലെയുള്ള എറണാകുളം ജനറൽ
ആശുപത്രിയിലേക്കും
കളമശ്ശേരി
മെഡിക്കൽ കോളേജിലേക്കും
കൊണ്ടുപോകേണ്ടി വരുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി) പ്രസ്തുത
ആശുപത്രിയില്‍
അടിസ്ഥാന
സൗകര്യങ്ങളും ഫോറൻസിക്
സർജൻ
ഉൾപ്പെടെയുള്ള
ജീവനക്കാരുടെ
സേവനവും
ഉറപ്പാക്കിക്കൊണ്ട്
മുൻപുണ്ടായിരുന്ന
പോസ്റ്റ്മോർട്ടം
സംവിധാനം പുനരാരംഭിക്കാൻ
അടിയന്തര നടപടി
സ്വീകരിക്കുമോ
എന്ന് വ്യക്തമാക്കാമോ?
കുടുംബാരോഗ്യകേന്ദ്രങ്ങൾ
1591 ശ്രീ.
ജി.
ആര്‍.
അനില്‍ :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
ആരോഗ്യ
-
ദേവസ്വം
വകുപ്പ്
മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) ആർദ്രം
പദ്ധതിയിൽ
ഉൾപ്പെടുത്തി
തിരുവനന്തപുരം ജില്ലയിൽ
ഏതൊക്കെ പ്രാഥമിക ആരോഗ്യ
കേന്ദ്രങ്ങളെ
കുടുംബാരോഗ്യ
കേന്ദ്രങ്ങളാക്കി
ഉയർത്തിയിട്ടുണ്ട്;
ഇതുമായി
ബന്ധപ്പെട്ട്
സൃഷ്ടിച്ച
തസ്തികകളെ സംബന്ധിച്ച്
വിശദീകരിക്കാമോ;
(ബി) നെടുമങ്ങാട്
നിയോജക
മണ്ഡലത്തിൽ ഏതെല്ലാം
പ്രാഥമിക ആരോഗ്യ
കേന്ദ്രങ്ങളെയാണ്
കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി
ഉയർത്തിയത്;
ഇനി
കുടുംബാരോഗ്യ
കേന്ദ്രങ്ങളായി
ഉയർത്താൻ അവശേഷിക്കുന്ന
പ്രാഥമിക ആരോഗ്യ
കേന്ദ്രങ്ങളെ
സംബന്ധിച്ചുള്ള വിശദാംശം
നൽകാമോ;
(സി) കരകുളം
ഗ്രാമപഞ്ചായത്തിലെ
കരകുളം
കുടുംബാരോഗ്യ കേന്ദ്രത്തെ
ബ്ലോക്ക് തല കുടുംബാരോഗ്യ
കേന്ദ്രമായി മുന്‍
സർക്കാർ
ഉയർത്തിയിരുന്നോ;
എങ്കില്‍
അടിസ്ഥാന
സൗകര്യങ്ങൾ
വർദ്ധിപ്പിക്കുന്നതിനും
കൂടുതൽ തസ്തികൾ
സൃഷ്ടിക്കുന്നതിനും
വകുപ്പ് സ്വീകരിച്ച
നടപടികൾ
വിശദീകരിക്കാമോ?
രോഗങ്ങളുടെ
വ്യാപനം
തടയാൻ നടപടി
1592 ശ്രീ.
ജി.
ആര്‍.
അനില്‍ :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
ആരോഗ്യ
-
ദേവസ്വം
വകുപ്പ്
മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) സംസ്ഥാനത്ത്
വയറിളക്കം,
ടൈഫോയിഡ്,
ഷിഗെല്ല
തുടങ്ങിയ
രോഗങ്ങൾ വ്യാപകമായി
പടരുന്നതുമായി
ബന്ധപ്പെട്ട
കാരണം
പരിശോധിച്ചിട്ടുണ്ടോ;
(ബി) ആരോഗ്യരംഗത്ത്
ഉണ്ടായിക്കൊണ്ടിരിക്കുന്ന
ഗുരുതരമായ
വീഴ്ചയാണ് ഈ രോഗങ്ങൾ
പടരാനുള്ള കാരണം എന്ന
ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(സി) ജലജന്യ
രോഗങ്ങൾ
വർധിച്ചുവരുന്നത്
വിലയിരുത്തിയിട്ടുണ്ടോ;
വയറിളക്കം,
ടൈഫോയിഡ്,
ഷിഗെല്ല
എന്നീ
അസുഖങ്ങൾ
വർദ്ധിച്ചുവരുന്നത്
തടയാൻ സ്വീകരിച്ച നടപടികൾ
വിശദമാക്കുമോ;
(ഡി) ഹോട്ടലുകളിലും
വീടുകളിലും
ഭക്ഷണങ്ങൾക്കും
പാനീയങ്ങൾക്കും
ഉപയോഗിക്കുന്ന
ജലം മലിനമല്ലെന്ന്
ഉറപ്പുവരുത്താൻ
നടപടി സ്വീകരിക്കുമോ?
മെഡിക്കൽ
കോളജുകളിലും
മറ്റ് ആരോഗ്യ
വിദ്യാഭ്യാസ സ്ഥാപനങ്ങളിലും
വിദ്യാർത്ഥികളോടുള്ള
ക്രൂരതകൾ
1593 ശ്രീ.
കുറുക്കോളി
മൊയ്തീന്‍ :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
ആരോഗ്യ
-
ദേവസ്വം
വകുപ്പ്
മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) 2016
ഏപ്രിൽ
ഒന്ന്
മുതൽ 2026
മാർച്ച്
31
വരെ
സംസ്ഥാനത്തെ
മെഡിക്കൽ കോളേജുകളിൽ
പഠിച്ചുകൊണ്ടിരുന്ന
വിദ്യാർത്ഥികളിൽ ആത്മഹത്യ
ചെയ്തവരുടെയും,
സംശയാസ്പദമായ
രീതിയിൽ
മരണപ്പെട്ടവരുടെയും
വിശദവിവരം ലഭ്യമാക്കാമോ;
(ബി) മെഡിക്കൽ
കോഴ്സുകളിൽ
ഇന്റേണല്‍ മാർക്ക്,
പ്രാക്ടിക്കൽ
പരീക്ഷകളിലെ
ഫലം എന്നിവ
ഏകപക്ഷീയമായി അധ്യാപകർ
മാത്രം
നിർണയിക്കുന്ന രീതിക്ക്
മാറ്റം വരുത്താൻ
സാധിക്കുമോയെന്ന്
വ്യക്തമാക്കാമോ;
(സി) 2021
ഏപ്രിൽ
ഒന്ന്
മുതൽ 2026
മാർച്ച്
31
വരെ
സംസ്ഥാനത്തെ
സർക്കാർ,
സ്വകാര്യ
മെഡിക്കൽ
കോളേജുകളിൽ
പഠിച്ചുകൊണ്ടിരുന്ന
വിദ്യാർത്ഥികളിൽ കോഴ്സ്
പൂർത്തിയാക്കാതെ പഠനം
നിർത്തിയ
വിദ്യാർഥികളുടെ എണ്ണം
വർഷം,
കോഴ്സ്
,
സ്ഥാപനം
എന്നിവ
തിരിച്ച് ലഭ്യമാക്കാമോ;
(ഡി) ഹൗസ്
സർജന്മാർ,
പി.
ജി
വിദ്യാർത്ഥികൾ
തുടങ്ങിയവർക്ക്
ജോലി ചെയ്യുന്നതിന്
പ്രതിദിനം
നിശ്ചിത സമയം
നിഷ്കർഷിച്ചിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(ഇ) സംസ്ഥാനത്തെ
മെഡിക്കൽ
കോളേജുകളിലും മറ്റ്
ആരോഗ്യ വിദ്യാഭ്യാസ
സ്ഥാപനങ്ങളിലും
വിദ്യാർത്ഥികളോട്
അധ്യാപകരുടെ
ക്രൂരമായ സമീപനവും
പ്രതികാര
മനോഭാവവും
നിരീക്ഷിക്കുന്നതിനും
പരാതികൾ
സ്വീകരിക്കുന്നതിനും
സ്വതന്ത്രമായ സംവിധാനം
നിലവിൽ
ഉണ്ടോയെന്നും ഇല്ലെങ്കിൽ
അത് രൂപീകരിക്കുമോയെന്നും
വ്യക്തമാക്കാമോ;
(എഫ്) സംസ്ഥാനത്തെ
മെഡിക്കൽ
കോളേജുകളിലും മറ്റ്
ആരോഗ്യ വിദ്യാഭ്യാസ
സ്ഥാപനങ്ങളിലും
വിദ്യാർത്ഥികളോട്
അധ്യാപകരുടെ
ക്രൂരമായ സമീപനവും
പ്രതികാര
മനോഭാവവും സംബന്ധിച്ച് 2016
മെയ്
1
മുതൽ
2026
മെയ്
31
വരെ
ലഭിച്ചിട്ടുള്ള
പരാതികളുടെ
എണ്ണം കോഴ്സ് ,
സ്ഥാപനം
എന്നിവയുടെ
അടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ;
(ജി) സംസ്ഥാനത്തെ
മെഡിക്കൽ
കോളജുകളിലും മറ്റ്
ആരോഗ്യ വിദ്യാഭ്യാസ
സ്ഥാപനങ്ങളിലും
2021
ഏപ്രിൽ
ഒന്ന്
മുതൽ 2026
മെയ്
31
വരെയുള്ള
കാലയളവിൽ
റാഗിംഗ് നടന്നതായി
പരാതികൾ
ലഭ്യമായിട്ടുണ്ടെങ്കിൽ
അതിന്റെ വിശദവിവരവും
റാഗിങ്
തടയാൻ സ്വീകരിക്കാൻ
ഉദ്ദേശിക്കുന്ന
നടപടികൾ എന്താണെന്നും
വിശദമാക്കാമോ?
മഞ്ചേരി
മെഡിക്കൽ
കോളേജിൽ ജീവനക്കാരുടെ
അപര്യാപ്തത
1594 ശ്രീ.
എം.
റഹ്മത്തുളള :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
ആരോഗ്യ
-
ദേവസ്വം
വകുപ്പ്
മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) മഞ്ചേരി
മെഡിക്കൽ
കോളേജിൽ വിവിധ
വകുപ്പുകളിലെ അധ്യാപക
അനധ്യാപക
തസ്തികകളിലെ ജീവനക്കാരുടെ
അപര്യാപ്തത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഇതു
സംബന്ധിച്ച
വിശദാംശം നൽകുമോ;
താനൂര്‍
ഗവ:ആയുര്‍വേദ
ആശുപത്രി
1595 ശ്രീ.
പി.
കെ.
നവാസ് :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
ആരോഗ്യ
-
ദേവസ്വം
വകുപ്പ്
മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) താനൂര്‍
ഗവ:ആയുര്‍വേദ
ആശുപത്രി
അപ്‌ഗ്രേഡ്
ചെയ്യുന്നതിനും കിടത്തി
ചികിത്സ
ആരംഭിക്കുന്നതിനുമായി
വകുപ്പ് സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(ബി) വകുപ്പ്
ആവശ്യപ്പെട്ട
പ്രകാരം നഗരസഭ
ആവശ്യമായ അടിസ്ഥാന
സൗകര്യം
ഒരുക്കിയിട്ടും
അപ്‌ഗ്രേഡേഷന്‍
വര്‍ഷങ്ങളായി
നടപ്പാക്കാത്തത്
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
അത്
പരിഹരിക്കാനുളള നടപടി
സ്വീകരിക്കുമോ?
ഭക്ഷ്യസാധനങ്ങളുടെ
ഗുണനിലവാര
പരിശോധന
1596 ശ്രീ.
മഞ്ഞളാംകുഴി
അലി
ശ്രീ.
ടി.
വി.
ഇബ്രാഹിം
ശ്രീ.
നജീബ്
കാന്തപുരം
ശ്രീ.
കുറുക്കോളി
മൊയ്തീന്‍ :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
ആരോഗ്യ
-
ദേവസ്വം
വകുപ്പ്
മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) ഭക്ഷണ
പദാർത്ഥങ്ങളുടെ
ഗുണനിലവാരം
പരിശോധിക്കുന്നതിന്
ഭക്ഷ്യ
സുരക്ഷാ വകുപ്പിന്
നിലവിലുള്ള
സംവിധാനങ്ങൾ
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി) കൃത്യമായ
ഇടവേളകളിൽ
ഹോട്ടലുകളിലും
റസ്റ്റോറന്റുകളിലും
പരിശോധന
നടത്താൻ മതിയായ
ജീവനക്കാരില്ല
എന്നത് സർക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
(സി) സംസ്ഥാനത്ത്
ഭക്ഷ്യവിഷബാധ
ഉണ്ടാകാതിരിക്കാൻ
എന്തെല്ലാം നടപടികൾ
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ?
ഭക്ഷ്യസുരക്ഷാ
വകുപ്പ്
സംസ്ഥാനത്ത് നടപ്പിലാക്കിയ
പ്രവര്‍ത്തനങ്ങള്‍
1597 ശ്രീ.
സി.
കെ.
ഹരീന്ദ്രന്‍ :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
ആരോഗ്യ
-
ദേവസ്വം
വകുപ്പ്
മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) ഹോട്ടലുകളിലും
വഴിയോര
ഭക്ഷണശാലകളിലും വിതരണം
ചെയ്യുന്ന
ഭക്ഷ്യവസ്തുക്കളുടെ
ഗുണനിലവാരവും ശുചിത്വവും
ഉറപ്പാക്കുന്നതിനായി
നിലവില്‍
സ്വീകരിച്ചിട്ടുള്ള
കര്‍ശന
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി) വിപണിയില്‍
ലഭ്യമാകുന്ന
വിവിധ പാക്കറ്റ്
ഫുഡുകള്‍,
മിനറല്‍
വാട്ടര്‍,
സോഫ്റ്റ്
ഡ്രിങ്കുകള്‍,
പാല്‍,
പാലുല്‍പ്പന്നങ്ങള്‍,
ബേക്കറി
പലഹാരങ്ങള്‍
എന്നിവയുടെ
ഗുണനിലവാരം
ഉറപ്പാക്കുന്നതിനായി
ഭക്ഷ്യസുരക്ഷാ വകുപ്പ്
നടപ്പിലാക്കി വരുന്ന
പ്രത്യേക
പരിശോധനകളുടെയും തുടര്‍
നടപടികളുടെയും വിവരങ്ങള്‍
ലഭ്യമാക്കാമോ;
(സി) ഹോട്ടല്‍
ജീവനക്കാര്‍ക്കും
വഴിയോര
കച്ചവടക്കാര്‍ക്കും
നിര്‍ബന്ധമാക്കിയിട്ടുള്ള
ഹെല്‍ത്ത് കാര്‍ഡ്
എല്ലാവരും
ഉറപ്പായും കൈവശം
വെക്കുന്നുണ്ടെന്ന്
പരിശോധിക്കുന്നതിനായി
എന്തെല്ലാം നിരീക്ഷണ
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളത്;
നിയമലംഘകര്‍ക്കെതിരെ
എന്ത്
നടപടിയാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി) ഭക്ഷ്യവിഷബാധ
മൂലമുണ്ടാകുന്ന
അപകടങ്ങള്‍
തടയുന്നതിനായി മുന്‍
സര്‍ക്കാരിന്റെ കാലത്തും
തുടര്‍ന്ന് ഈ
സര്‍ക്കാരിന്റെ
കാലത്തും
സ്വീകരിച്ചിട്ടുള്ള
പ്രത്യേക പ്രതിരോധ
നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ഇ) ഹോട്ടല്‍
ഉടമകള്‍,
ജീവനക്കാര്‍,
പൊതുജനങ്ങള്‍
എന്നിവര്‍ക്കായി
ഭക്ഷ്യസുരക്ഷാ
ബോധവല്‍ക്കരണവും ശുചിത്വ
പാലനവും മുന്‍ നിര്‍ത്തി
വകുപ്പ് തലത്തില്‍
നടത്തിവരുന്ന
ബോധവല്‍ക്കരണ
പരിപാടികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ഭക്ഷ്യ
എണ്ണകളിലെ
മായം കണ്ടെത്താന്‍
സ്വീകരിച്ച നടപടികള്‍
1598 ശ്രീമതി
ഒ.
എസ്.
അംബിക :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
ആരോഗ്യ
-
ദേവസ്വം
വകുപ്പ്
മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) സംസ്ഥാനത്ത്
വിറ്റഴിക്കപ്പെടുന്ന
ഭക്ഷ്യ
എണ്ണകളില്‍ മായം
ചേര്‍ത്തതായി
കണ്ടെത്തിയതിനെ
തുടര്‍ന്ന്
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ
നടപടി സ്വീകരിച്ച
ഉത്പന്നങ്ങൾ
ഏതെല്ലാമാണ് എന്ന്
വിശദമാക്കുമോ?
ഭക്ഷ്യ
പരിശോധനകള്‍ക്കായി
നടപടികള്‍
1599 ശ്രീ.
എന്‍.
കെ.
അക്ബര്‍ :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
ആരോഗ്യ
-
ദേവസ്വം
വകുപ്പ്
മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) ഹോട്ടലുകൾ,
റെസ്റ്റോറന്റുകൾ
എന്നിവിടങ്ങളിൽ
വിതരണം
ചെയ്യുന്ന ഭക്ഷണത്തിന്റെ
പരിശോധനകള്‍ക്കായി
വകുപ്പ്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ?
തട്ടുകടകളിൽ
വിളമ്പുന്ന
ഭക്ഷണ പാനീയങ്ങളുടെ
ഗുണനിലവാരം
1600 ശ്രീ.
എം.
വിജിന്‍ :
താഴെ
കാണുന്ന ചോദ്യങ്ങൾക്ക്
ആരോഗ്യ
-
ദേവസ്വം
വകുപ്പ്
മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) തട്ടുകടകളിൽ
വിളമ്പുന്ന
ഭക്ഷ്യ-പാനീയങ്ങളുടെ
ഗുണനിലവാരവും
ശുദ്ധിയും
ഉറപ്പുവരുത്തുവാൻ സർക്കാർ
തലത്തിൽ സ്വീകരിച്ചു
വരുന്ന
നടപടികളുടെ വിശദാംശങ്ങൾ
അറിയിക്കാമോ?
|