UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >16th KLA >1st Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

SIXTEENTH   KLA - 1st SESSION
01-07-2026 UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 

റേഷന്‍ സാധനങ്ങളുടെ കരിഞ്ചന്ത

1601  ശ്രീ. പാറക്കൽ അബ്‌ദുല്ല
ശ്രീമതി ഫാത്തിമ തഹിലിയ
ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. സി. കെ. കാസിം : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

()  റേഷന്‍ സാധനങ്ങള്‍ സൂക്ഷിക്കുന്ന സപ്ലെെകാേ ഗാേഡൗണുകളില്‍ നിന്നും അരിയും മറ്റും കരിഞ്ചന്തയിലേക്ക് കടത്തുന്നതായി കണ്ടെത്തിയിട്ടുണ്ടാേ; വ്യക്തമാക്കാമോ;

(ബി)  വ്യാജ ബില്ലിംഗ്, റേഷന്‍ വിതരണത്തിലുള്ള ഒ.ടി.പി.യുടെ ദുരുപയാേഗം എന്നിവ നടക്കുന്നതായുള്ള പരാതികളില്‍ അന്വേഷണം നടത്തിയിട്ടുണ്ടാേ; വ്യക്തമാക്കാമോ;

(സി)  റേഷന്‍ സാധനങ്ങള്‍ അപഹരിക്കുന്നത് തടയാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കുമാേ?

ബി.പി.എല്‍ (മുൻഗണനാ വിഭാഗം) റേഷന്‍ കാര്‍ഡുകള്‍

1602  ശ്രീ. ടി. പി. അഷ്റഫ് അലി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

()  ബി.പി.എല്‍ (മുൻഗണനാ വിഭാഗം) റേഷന്‍ കാര്‍ഡുകള്‍ അനുവദിക്കുന്നതിനും നിലനിർത്തുന്നതിനുമുള്ള മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;

(ബി)  ഇത്തരം മാനദണ്ഡങ്ങള്‍ കാരണം കൂട്ടുകുടുംബങ്ങളായി ജീവിക്കുന്ന കുടുംബങ്ങള്‍ക്ക് വലിയ രീതിയില്‍ പിഴപലിശ വ്യാപകമായി വരുന്നുണ്ടെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;

(സി)  ഇത്തരം കുടുംബങ്ങളിലെ പരാതി തീര്‍പ്പാക്കാന്‍ അദാലത്ത് നടത്തി തീരുമാനമെടുക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വ്യക്തമാക്കാമോ;

(ഡി)  ബി.പി.എല്‍ റേഷന്‍ കാര്‍ഡുകള്‍ അനുവദിക്കണമെന്ന് അപേക്ഷ ലഭിക്കുന്ന പക്ഷം മാനദണ്ഡങ്ങള്‍ നോക്കാതെ ഹിയറിംഗ് നടത്തി അപേക്ഷ തീര്‍പ്പു കല്‍പ്പിക്കാനാവശ്യമായ നടപടി സ്വീകരിക്കുമോ; മാനദണ്ഡങ്ങള്‍ കാലോചിതമായി പരിഷ്കരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?

ബി പി എൽ വിഭാഗത്തിൽപ്പെട്ട റേഷൻ കാർഡ്

1603  ശ്രീ. ഗോവിന്ദൻ പള്ളിക്കാപ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

()  മുന്‍ സർക്കാരിന്റെ കാലത്ത് കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിൽ ബി.പി.എൽ. വിഭാഗത്തിലേക്ക് മാറ്റിയ റേഷൻ കാർഡുകളുടെ എണ്ണം എത്രയാണെന്ന് അറിയിക്കാമോ;

(ബി)  കാഞ്ഞങ്ങാട് മണ്ഡലത്തിൽ റേഷൻ കാർഡുകള്‍ ബിപിഎൽ വിഭാഗത്തിലേക്ക് മാറ്റാനുള്ള എത്ര അപേക്ഷകൾ തീർപ്പാക്കാനുണ്ടെന്ന് അറിയിക്കാമോ; ആയതിന്റെ വിശദാംശങ്ങൾ നൽകാമോ?

കെ - സ്റ്റോര്‍ പദ്ധതി

1604  ശ്രീ. ടി. പി. അഷ്റഫ് അലി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

()  കെ - സ്റ്റോര്‍ പദ്ധതിയെ കുറിച്ച് വ്യക്തമാക്കാമോ;

(ബി)  കെ - സ്റ്റോര്‍ പദ്ധതി വഴി ജനങ്ങള്‍ക്ക് റേഷന്‍ കടയില്‍ നിന്നും ലഭിക്കുന്ന അധിക സേവനങ്ങള്‍ എന്തെല്ലാം എന്ന് വിശദീകരിക്കാമോ;

(സി)  സംസ്ഥാനത്ത് ഇതുവരെ എത്ര കെ - സ്റ്റോറുകള്‍ പൂര്‍ണ്ണാര്‍ത്ഥത്തില്‍ പ്രവര്‍ത്തനസജ്ജമായിട്ടുണ്ടെന്ന് വിശദമാക്കാമോ?

പുതിയതായി അനുവദിച്ച മുൻഗണനാ റേഷൻ കാർഡുകൾ

1605  ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

()  2021 മുതൽ 2026 വരെയുള്ള കാലയളവിൽ തൃശ്ശൂർ, തലപ്പിള്ളി താലൂക്കുകളിലായി വടക്കാഞ്ചേരി മണ്ഡലത്തിലെ ഓരോ റേഷൻ ഷോപ്പുകളിലും എത്ര വീതം മുൻഗണനാ റേഷൻ കാർഡുകൾ പുതിയതായി അനുവദിച്ചുവെന്ന വിവരം പട്ടിക തിരിച്ച് ലഭ്യമാക്കാമോ?

റേഷൻ റീട്ടെയിൽ കടകളുടെ പ്രവർത്തനം

1606  ശ്രീ. മനോജ് മൂത്തേടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

()  കുന്നത്തുനാട് താലൂക്കിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന അംഗീകൃതമായ എത്ര റേഷൻ കടകൾ ലൈസൻസികൾ ഇല്ലാത്തതിനാൽ നിലവിൽ പ്രവർത്തിക്കാതെ കിടപ്പുണ്ട്; വ്യക്തമാക്കാമോ;

(ബി)  കുന്നത്തുനാട് താലൂക്കിൽ എത്ര റേഷൻ കടകൾ അറ്റാച്ച് ചെയ്ത് മറ്റു റേഷൻ കടക്കാർ നടത്തുന്നുണ്ട് ; വ്യക്തമാക്കാമോ?

പൂഞ്ഞാർ മണ്ഡലത്തിലെ കെ- സ്റ്റോർ

1607  ശ്രീ. സെബാസ്റ്റ്യൻ. എം. ജെ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

()  മുൻ സർക്കാരിന്റെ കാലത്ത് പൂഞ്ഞാർ മണ്ഡലത്തിൽ അനുവദിച്ച കെ-സ്റ്റോറുകളുടെ എണ്ണം എത്രയെന്നും എവിടെയെല്ലാമെന്നും വ്യക്തമാക്കാമോ;

(ബി)  പൂഞ്ഞാർ മണ്ഡലത്തിൽ കൂടുതൽ കെ-സ്റ്റോറുകൾ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?

റേഷന്‍ കടകളും കെ-സ്റ്റോറുകളും ജനോപകാരപ്രദമാക്കുന്നതിനുള്ള നടപടി

1608  ശ്രീ. പി. കെ. പ്രവീൺ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

()  റേഷന്‍ കടകളും കെ-സ്റ്റോറുകളും കൂടുതല്‍ ജനോപകാരപ്രദമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ;

(ബി)  നിത്യോപയോഗ സാധനങ്ങള്‍ വിലക്കുറവില്‍ ലഭ്യമാക്കുന്നതിന് ഇത്തരം കേന്ദ്രങ്ങളെ ഉപയോഗപ്പെടുത്താന്‍ പദ്ധതികള്‍ ആവിഷ്ക്കരിക്കുമോ; വിശദമാക്കുമോ?

വിലക്കയറ്റം

1609  ശ്രീ. വി. ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

()  ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം വിപണിയില്‍ ഭക്ഷ്യ ഉല്പന്നങ്ങള്‍ക്കും പച്ചക്കറി ഉല്പന്നങ്ങള്‍ക്കും വില വര്‍ദ്ധിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ?

പുനലൂർ മണ്ഡലത്തിലെ സപ്ലൈകോ വില്പന ശാലകൾ

1610  ശ്രീ. സി. അജയപ്രസാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

()  പുനലൂർ മണ്ഡലത്തിൽ സപ്ലൈകോയുടെ എത്ര വിൽപ്പന ശാലകൾ പ്രവർത്തിക്കുന്നുണ്ടെന്നും അവ ഏതെല്ലാം സ്ഥലങ്ങളിലാണെന്നും വിശദമാക്കാമോ;

(ബി)  പ്രസ്തുത വില്പന ശാലകളിൽ മാവേലി സ്റ്റോറുകൾ, മാവേലി സൂപ്പർ സ്റ്റോറുകൾ, ലാഭം മാർക്കറ്റ്, സൂപ്പർ മാർക്കറ്റ്, ഹൈപ്പർ മാർക്കറ്റ് എന്നിങ്ങനെ വിവിധ വിഭാഗം വിൽപ്പനശാലകൾ ഉണ്ടോയെന്നും എങ്കിൽ അവ ഓരോന്നും ഏതെല്ലാം സ്ഥലങ്ങളിൽ പ്രവർത്തിക്കുന്നുവെന്നും പ്രത്യേകം വിശദമാക്കാമോ?

സപ്ലൈകോ - ഹോർട്ടികോർപ് സഹകരണം

1611  ശ്രീ. വി. പി. സജീന്ദ്രൻ
ശ്രീ. സേനാപതി വേണു
ശ്രീ. അബിൻ വർക്കി കോടിയാട്ട്
ശ്രീ. സി. വി. ശാന്തകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

()  സപ്ലൈകോ, ഹോർട്ടികോർപ് എന്നിവയുടെ പ്രവർത്തനം ഏകോപിപ്പിക്കാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;

(ബി)  സപ്ലൈകോയെ സർക്കാരിൽ നിന്നുമുള്ള സാമ്പത്തിക സഹായമില്ലാതെ സ്വയംപര്യാപ്തമാക്കുവാൻ ലക്ഷ്യമിടുന്നുണ്ടോ; വ്യക്തമാക്കാമോ;

(സി)  കേന്ദ്രസർക്കാരിൽ നിന്ന് സപ്ലൈകോയ്ക്ക് കുടിശ്ശിക ലഭിക്കാനുണ്ടോഎങ്കിൽ ലഭിക്കാനുള്ള കുടിശ്ശിക നേടിയെടുക്കാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?

സപ്ലൈകോയില്‍ ആധുനിക സംഭരണ സൗകര്യങ്ങൾ

1612  ശ്രീ. എൻ. ശക്തൻ
ശ്രീ. . സി. ബാലകൃഷ്ണന്‍
ശ്രീ. ജ്യോതികുമാർ ചാമക്കാല : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

()  ഭക്ഷ്യവസ്തുക്കൾ കേടുകൂടാതെ സൂക്ഷിക്കാനുള്ള ആധുനിക സംഭരണ സൗകര്യങ്ങൾ സപ്ലൈകോയിൽ ഏർപ്പെടുത്താൻ പദ്ധതിയുണ്ടോ; വിശദമാക്കുമോ;

(ബി)  സപ്ലൈകോയുടെ പ്രവർത്തനത്തിൽ സഹകരണ മേഖലയുടെ പങ്കാളിത്തം ഉറപ്പാക്കാൻ നടപടി സ്വീകരിക്കുമോ ;വിശദമാക്കുമോ?

നെൽകൃഷി

1613  ശ്രീ. ജി. സുധാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

()  2025-26 കാലയളവിൽ കുട്ടനാടൻ കാർഷിക മേഖലയിൽ എത്ര ക്വിന്റൽ നെല്ല് വിളവെടുത്തു;

(ബി)  ഇതിൽ എത്ര ക്വിൻറൽ സർക്കാർ ഏറ്റെടുത്തു;

(സി)  ഒരു ക്വിന്റൽ നെല്ലിന് നൽകിയ വിലയെത്ര; ഏറ്റെടുത്ത നെല്ലിന് ആകെ നൽകിയ വില എത്ര;

(ഡി)  ഏറ്റെടുത്ത നെല്ലിന്റെ വിലയിൽ കൃഷിക്കാർക്ക് ഇനി നൽകാനുള്ള തുക എത്രയെന്ന് വ്യക്തമാക്കാമോ?

നെല്‍ കര്‍ഷകര്‍ക്ക് സംഭരണ വില

1614  ശ്രീ. റെജി ചെറിയാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

()  കുട്ടനാട്ടിലെ കർഷകരിൽ നിന്നും നെല്ല് സംഭരിച്ച വകയില്‍ എത്ര തുക കുടിശ്ശികയുണ്ട്; വിശദമാക്കുമോ;

(ബി)  പ്രസ്തുത കുടിശ്ശിക കൊടുത്തുതീർക്കുന്നതിന് കാലാവധി നിശ്ചയിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;

(സി)  നെല്ലിന്റെ സംഭരണ വില സമയബന്ധിതമായി നൽകുവാന്‍ റിവോള്‍വിംഗ് ഫണ്ട് സംവിധാനം ഏര്‍പ്പെടുത്തുമോ; വ്യക്തമാക്കാമോ?

നെല്ല് സംഭരണവും വില വിതരണവും

1615  ശ്രീ. കെ. പ്രേമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

()  സംസ്ഥാനത്തെ നെല്ല് സംഭരണവും വില വിതരണവും സമയബന്ധിതമായി പൂര്‍ത്തിയാക്കുവാനുള്ള നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ;

(ബി)  കര്‍ഷകര്‍ക്ക് നൽകുവാനുള്ള നെല്ല് സംഭരണത്തിന്റെ കുടിശ്ശിക തുക കൊടുത്തുതീര്‍ക്കാന്‍ നടപടികൾ സ്വീകരിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ?

പി.ആര്‍.എസ്. വായ്പയിലെ പോരായ്മകള്‍

1616  ശ്രീ. ചാണ്ടി ഉമ്മന്‍
ശ്രീ. റോയി. കെ. പൗലോസ്
ശ്രീ. എം. എം. നസീർ
ശ്രീമതി രമ്യ ഹരിദാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

()  പാഡി റസിപ്റ്റ് ഷീറ്റ് (പി.ആര്‍.എസ്) വായ്പ വഴി കര്‍ഷകര്‍ക്ക് നെല്ലിന്റെ വില ലഭ്യമാക്കുന്ന രീതിയിലെ പോരായ്മകള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ; വായ്പയായല്ലാതെ നെല്ലിന്റെ വില കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് ലഭ്യമാക്കുമോയെന്ന് വ്യക്തമാക്കാമോ;

(ബി)  പാഡി റസിപ്റ്റ് ഷീറ്റ് (പി.ആര്‍.എസ്) വായ്പാ ഇനത്തില്‍ ബാങ്കുകള്‍ സര്‍ക്കാരിന് നല്‍കാനുള്ള തുക കുടിശ്ശികയുണ്ടോ; ഉണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ നല്‍കാമോ;

(സി)  പാഡി റസിപ്റ്റ് ഷീറ്റ് (പി.ആര്‍.എസ്) വായ്പാ പദ്ധതിയ്ക്കു പകരം മറ്റെന്തെങ്കിലും സംവിധാനത്തിലൂടെ കര്‍ഷകര്‍ക്ക് സമയബന്ധിതമായി കേന്ദ്ര-സംസ്ഥാന വിഹിതങ്ങള്‍ ഉറപ്പാക്കാന്‍ കഴിയുമോയെന്ന് വ്യക്തമാക്കാമോ?

പാചകവാതക സിലിണ്ടറുകളുടെ ബുക്കിംഗ് കാലയളവ്

1617  ശ്രീ. ദീപക് ജോയ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

()  ദ്രവീകരിച്ച പാചകവാതക സിലിണ്ടറുകളുടെ ബുക്കിംഗ് കാലയളവ് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ എന്നിവയിലേതിന് സമാനമായി ഇപ്പോഴുള്ള നാൽപ്പത്തിയഞ്ച് ദിവസത്തിന് പകരം ഇരുപത്തഞ്ചു ദിവസമാക്കാൻ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന് നിർദ്ദേശം നൽകാൻ നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ?

തൃശ്ശൂര്‍ ജില്ലയിലെ കെ- സ്റ്റോറുകൾ

1618  ശ്രീ. കെ. രാജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

()  മുൻ സര്‍ക്കാരിന്റെ കാലയളവിൽ തൃശ്ശൂര്‍ ജില്ലയിൽ ആകെ എത്ര കെ സ്റ്റോറുകൾ ആരംഭിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;

(ബി)  തൃശ്ശൂര്‍ ജില്ലയില്‍ കൂടുതൽ കെ സ്റ്റോറുകൾ ആരംഭിക്കാൻ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ?

കണ്‍സ്യൂമര്‍ ഫെ‍ഡ്

1619  ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

()  വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി കൺസ്യൂമർഫെഡ് ഏതെല്ലാം പദ്ധതികളിലൂടെയാണ് വിപണിയിൽ ഇടപെടലുകൾ നടത്തിയിട്ടുള്ളത്; ഈ പദ്ധതികള്‍ നടത്തിപ്പിലാക്കിയത് മൂലം സർക്കാരിൽ നിന്ന് ഓരോ പദ്ധതിയിലും ലഭിക്കുവാനുള്ള കുടിശ്ശികത്തുക എത്രയാണെന്ന് വ്യക്തമാക്കാമോ;

(ബി)  കൺസ്യൂമർഫെഡിലെ സഞ്ചിത നഷ്ടം എത്ര; ഏതെല്ലാം കൺസ്യൂമർഫെഡ് പദ്ധതികൾ ലാഭത്തിൽ പ്രവർത്തിക്കുന്നു; ഈ പദ്ധതികളിലെ ലാഭം എത്ര;

(സി)  വിവിധ സർവീസ് സഹകരണ ബാങ്കുകളിൽ നിന്നും എത്ര രൂപ ഡെപ്പോസിറ്റായി കൺസ്യൂമർഫെഡ് സ്വീകരിച്ചിട്ടുണ്ട്; കേരള ബാങ്കിൽ നിന്നും എത്ര രൂപ ഓവർ ഡ്രാഫ്റ്റ് ആയി സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ ;

(ഡി)  2026 അധ്യയനവർഷത്തിൽ കേരളത്തിൽ എത്ര രൂപയുടെ ത്രിവേണി നോട്ടുബുക്ക് വിൽപ്പന നടത്തി; കഴിഞ്ഞ വർഷത്തെ നോട്ട് ബുക്ക് വിൽപ്പനയെ അപേക്ഷിച്ചു ഈ തുക കുറവാണോ; എങ്കിൽ കാരണമെന്ത് എന്ന് അറിയിക്കുമോ;

()  കൺസ്യൂമർഫെഡ് നേരിട്ട് നടത്തുന്ന നീതി മെഡിക്കൽ സ്റ്റോർ എത്ര; ഇവയുടെ പ്രവർത്തനം ലാഭകരമാക്കി പൊതുജനങ്ങൾക്ക് പ്രയോജനപ്പെടുത്താൻ സ്വീകരിച്ച നടപടികൾ എന്തെല്ലാം;

(എഫ്)  കൺസ്യൂമർഫെഡിന് ബില്ലിംഗ് സോഫ്റ്റ്‌വെയർ നിർമ്മിച്ച് നൽകാൻ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് എത്ര രൂപയ്ക്കാണ് ടെൻഡർ നൽകിയത്; എന്നാണ് എഗ്രിമെന്റിൽ ഏർപ്പെട്ടത്; സൊസൈറ്റിക്ക് തുക കൈമാറിയത് എന്നാണ്; എത്ര ഗഡുക്കളായിട്ടാണ് തുക കൈമാറിയത്; സോഫ്റ്റ്‌വെയർ വിജയകരമായി നടപ്പിലാക്കിയതിന് ശേഷമാണോ മുഴുവൻ തുകയും കൈമാറിയിട്ടുള്ളത്; ഇല്ലെങ്കില്‍ കാരണം എന്ത്; ഈ സോഫ്റ്റ്‌വെയർ ഇപ്പോൾ ഉപയോഗിക്കുന്നുണ്ടോ; വിശദാംശം നൽകുമോ;

(ജി)  എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ത്രിവേണി സൂപ്പർ മാർക്കറ്റ് പ്രവർത്തിക്കുന്നുണ്ടോ; ഇല്ലെങ്കിൽ ആരംഭിക്കാൻ പദ്ധതിയുണ്ടോ; വ്യക്തമാക്കാമോ?

ഭക്ഷണശാലകളിലെ വില വിവരപ്പട്ടിക

1620  ശ്രീമതി ഒ. എസ്. അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

()  തട്ടുകടകളിലും ചെറുകിട ഭക്ഷണശാലകളിലും വില വിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാതെ പല ഉപഭോക്താക്കളില്‍ നിന്നും പലതരം നിരക്കുകള്‍ ഈടാക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കുന്നതിന് വകുപ്പ് സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ?

ലീഗല്‍ മെട്രോളജി വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ നടപടി

1621  ശ്രീ. എൻ. ശക്തൻ
ശ്രീ. . സി. ബാലകൃഷ്ണന്‍
ശ്രീ. ജ്യോതികുമാർ ചാമക്കാല : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

()  പൂഴ്‍ത്തിവെയ്പ്പും കൃത്രിമ വിലക്കയറ്റവും തടയുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

(ബി)  ഡിജിറ്റല്‍ സംവിധാനങ്ങള്‍ ശക്തമാക്കിക്കൊണ്ട് പൊതുവിതരണത്തിലെ അളവുതൂക്ക കൃത്യത ഉറപ്പുവരുത്തുന്നതിനും പരിശോധനകള്‍ ശക്തമാക്കുന്നതിനും നടപടികള്‍ സ്വീകരിക്കുമോ;

(സി)  സ്വിഗ്ഗി, സൊമാറ്റോ പോലുള്ള ഓണ്‍ലൈന്‍ ഭക്ഷണവിതരണ ശൃംഖലയില്‍ അളവുതൂക്കങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ വകുപ്പുതലത്തില്‍ നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കുമോയെന്ന് വ്യക്തമാക്കാമോ?



                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.