UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >16th KLA >1st Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

SIXTEENTH   KLA - 1st SESSION
01.07.2026 STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 

ദേവസ്വം ബോര്‍ഡുകളുടെ സാമ്പത്തിക സ്ഥിതി

*151  ശ്രീ. കെ. യു. ജനീഷ് കുമാര്‍
ശ്രീ. വി. ജോയി
ശ്രീ. കാരായി രാജൻ
ശ്രീ. പി. പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലുള്ള ക്ഷേത്രങ്ങളിലെ ഒഴിവുള്ള തസ്തികകള്‍ നികത്താന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി)  ദേവസ്വം ബോര്‍ഡിന് കീഴിലുള്ള പ്രധാന ക്ഷേത്രങ്ങളിലെ വിവിധ വികസന പദ്ധതികളുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ;

(സി)  സംസ്ഥാനത്തെ ദേവസ്വം ബോര്‍ഡുകളുടെ നിലവിലെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ;

(ഡി)  ദേവസ്വം ബോര്‍ഡുകളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?

വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിൽ കൈവരിച്ച നേട്ടങ്ങൾ

*152  ശ്രീമതി ഒ. എസ്. അംബിക
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ. സി. കെ. ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  2016 മുതൽ 2026 വരെയുള്ള കാലയളവിൽ വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിൽ കൈവരിച്ച പ്രധാന നേട്ടങ്ങൾ എന്തൊക്കെയാണെന്നും പത്ത് വർഷത്തിനുള്ളിൽ കടലിൽ എത്ര മീറ്റർ പുലിമുട്ട് നിർമ്മാണം പൂർത്തിയാക്കിയെന്നും വിശദമാക്കാമോ;

(ബി)  പദ്ധതി വേഗത്തിലാക്കുന്നതിനായി 2016-2026 കാലയളവിൽ സംസ്ഥാന സർക്കാർ വകയിരുത്തിയ ഫണ്ടിന്റെ വിശദാംശങ്ങൾ അറിയിക്കാമോ; ഇതിൽ വി.ജി.എഫ് (വയബിലിറ്റി ഗ്യാപ് ഫണ്ട്) ഇനത്തിൽ നല്കിയ തുക സംബന്ധിച്ച് വ്യക്തമാക്കാമോ;

(സി)  ഈ കാലയളവിൽ പ്രസ്തുത തുറമുഖ മേഖലയിലെ മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനും ഉപജീവനത്തിനുമായി പ്രഖ്യാപിച്ച പാക്കേജ് വഴി വിതരണം ചെയ്ത ധനസഹായത്തിന്റെ വിശദാംശങ്ങൾ അറിയിക്കാമോ?

ആരോഗ്യകേരളത്തിനായി നടപടികള്‍

*153  ശ്രീ. ജി. ആര്‍. അനില്‍
ശ്രീ. പി. പ്രസാദ്
ശ്രീ. ഗോവിന്ദൻ പള്ളിക്കാപ്പിൽ
ശ്രീ. മുഹമ്മദ് മുഹസിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  നിപ അടക്കമുള്ള അപകടകരമായ രോഗങ്ങൾ വീണ്ടും റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണന്നതും നിപയ്ക്കൊപ്പം ഷിഗെല്ല, ഡെങ്കി തുടങ്ങിയവയും വ്യാപകമായിട്ടുണ്ട് എന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;

(ബി)  അനാരോഗ്യകരമായ ഭക്ഷണശീലം, ശരിയായ വ്യായാമത്തിന്റെ അഭാവം, രോഗപ്രതിരോധശേഷിയിലുണ്ടായ കുറവ്, ജലസ്രോതസുകൾ ഉൾപ്പെടെയുള്ളവയുടെ മലിനീകരണം, കീടനാശിനികളുടെയും രാസവളങ്ങളുടെയും അശാസ്ത്രീയമായ ഉപയോഗം തുടങ്ങി ഒട്ടേറെ കാരണങ്ങൾ കേരളീയരുടെ ആരോഗ്യത്തെ തകർക്കുന്നതിന് കാരണമായെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടിയിട്ടുള്ളത് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;

(സി)  മഴക്കാല പൂർവ്വ ശുചീകരണം, പകർച്ചവ്യാധി പ്രതിരോധ നടപടികൾ എന്നിവയിൽ ഈ സർക്കാരിന്റെ കാലയളവിൽ വീഴ്ച്ചകള്‍ സംഭവിച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ അത് ആവർത്തിക്കാതിരിക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;

(ഡി)  സംസ്ഥാനത്ത് കോളറ ബാധ സ്ഥിരീകരിച്ചിട്ടുണ്ടോ; എങ്കിൽ ഇതിന്റെ ഗൗരവം പരിശോധിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?

വ്യോമയാന മേഖലയുടെ വികസനം

*154  ശ്രീ. ഷിബു തെക്കുംപുറം
ശ്രീ. അപു ജോൺ ജോസഫ്
ശ്രീ. വിനു ജോബ് കുഴിമണ്ണിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ വ്യോമയാന മേഖലയുടെ സമഗ്ര വികസനത്തിനായി പരിഗണനയിലുള്ള പദ്ധതികളുടെ വിശദാംശങ്ങൾ അറിയിക്കാമോ;

(ബി)  ദക്ഷിണേന്ത്യയിലെ ഏവിയേഷൻ ഹബ്ബായി സംസ്ഥാനത്തെ മാറ്റത്തക്കവിധത്തിലുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;

(സി)  ശബരിമല ഗ്രീൻഫീൽഡ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താൻ സ്വീകരിച്ചുവരുന്ന നടപടികൾ അറിയിക്കാമോ;

(ഡി)  കണക്ടിവിറ്റിയും പ്രകൃതിദുരന്ത വേളകളിലെ ഉപയോഗവും കണക്കിലെടുത്ത് ചെറു വിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും പ്രവർത്തനം സാധ്യമാക്കുംവിധം ഹൈറേഞ്ച് പ്രദേശങ്ങളിൽ ഹെലിപാഡുകള്‍, എയര്‍ സ്ട്രിപ്പുകൾ, അഡ്വാൻസ്ഡ് ലാൻഡിംഗ് ഗ്രൗണ്ടുകൾ എന്നിവ നിർമ്മിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?

സപ്ലൈകോയെ സ്വയം പര്യാപ്തമാക്കുന്നതിന് നടപടികള്‍

*155  ശ്രീ. എം. ആർ. ബൈജു
ശ്രീ. ആര്യാടന്‍ ഷൗക്കത്ത്
ശ്രീ. സുധീർഷാ പാലോട് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സപ്ലൈകോയെ സ്വയംപര്യാപ്തമാക്കുന്നതിന് സംഭരണ-വിതരണ നടപടികളില്‍ എന്തെല്ലാം പരിഷ്കാരങ്ങളാണ് കൊണ്ടുവരുന്നത് എന്ന് വിശദമാക്കാമോ;

(ബി)  സപ്ലൈകോയ്ക്ക് കേന്ദ്രത്തില്‍ നിന്ന് ലഭിക്കാനുള്ള കുടിശ്ശിക എത്രയാണ്; അത് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ;

(സി)  സപ്ലൈകോയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാന്‍ പദ്ധതിയുണ്ടോ; പുതിയ പദ്ധതികളും ഔട്ട്‍ലെറ്റ് സംവിധാനങ്ങളും ആധുനിക വിപണന സാധ്യതകളും ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നുണ്ടോ; വിശദമാക്കാമോ?

ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ശാക്തീകരണം

*156  ശ്രീ. സി. ആര്‍. മഹേഷ്
ശ്രീ. ദീപക് ജോയ്
ശ്രീ. എഫ്. രാജ
ശ്രീ. കെ. ബിനിമോൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തദ്ദേശീയമായി നിര്‍മ്മിക്കുന്ന ഖാദി ഗ്രാമ ഉല്പന്നങ്ങളുടെ ഓണ്‍ലൈന്‍ അടക്കമുള്ള വിപണനസാധ്യതകള്‍ വികസിപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ;

(ബി)  പരമ്പരാഗത നെയ്‍ത്തിനുമപ്പുറം റെഡിമെയ്ഡ് വസ്ത്ര വ്യാപാരസാധ്യതകള്‍ പ്രയോജനപ്പെടുത്തി ഖാദി മേഖലയെ ശക്തിപ്പെടുത്തുന്നതിനും ഖാദി തൊഴിലാളികള്‍ക്ക് കൂടുതല്‍ വരുമാന സാധ്യതകള്‍ ഉറപ്പുവരുത്തുന്നതിനും നടപടികള്‍ സ്വീകരിക്കുമോ;

(സി)  ഖാദി മേഖലയിലുള്ള തൊഴിലാളികള്‍ക്ക് മിനിമം കൂലി ഉറപ്പാക്കുന്നതിനും സാമ്പത്തികസഹായങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കുന്നതിനും നടപടികള്‍ സ്വീകരിക്കുമോ?

പൊതുവിതരണ മേഖല മെച്ചപ്പെടുത്തുന്നതിന് നടപടികൾ

*157  ശ്രീ. നാട്ടകം സുരേഷ്
ഡോ. ഡോ. മാത്യു കുഴൽനാടൻ
ശ്രീ. സിറിയക് തോമസ്
ശ്രീ. റോണി. കെ. ബേബി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പൊതുവിതരണരംഗം അഴിമതി മുക്തമാക്കി സുതാര്യതയും കൃത്യതയും ഉറപ്പുവരുത്തുന്നതിന് സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ എന്തെല്ലാമെന്ന് വിശദമാക്കുമോ;

(ബി)  റേഷൻകടകളുടെ നവീകരണത്തിന് നടത്താൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ എന്തെല്ലാമെന്നും കടയുടമകൾക്ക് ന്യായമായ പ്രതിഫലം ഉറപ്പുവരുത്താൻ സ്വീകരിക്കുന്ന നടപടികൾ എന്തെല്ലാമെന്നും വ്യക്തമാക്കുമോ;

(സി)  സംസ്ഥാനത്തിന് അർഹതപ്പെട്ട ഭക്ഷ്യധാന്യ വിഹിതം കേന്ദ്ര സർക്കാരിൽ നിന്നും നേടിയെടുക്കാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?

കിഫ്‌ബിയുടെ പുനഃസംഘടന

*158  ശ്രീ. ദീപക് ജോയ്
ശ്രീ. സി. ആര്‍. മഹേഷ്
ശ്രീ. എഫ്. രാജ
ശ്രീ. കെ. ബിനിമോൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കിഫ്‌ബി പുനഃസംഘടിപ്പിക്കുന്നത് പരിഗണനയിലുണ്ടോ; ഏതു തരത്തിലുള്ള പുനഃ സംഘടനയാണ് ലക്ഷ്യമിടുന്നത്; പൂർണമായ സർക്കാർ നിയന്ത്രണം കൊണ്ടുവരുമോ; വ്യക്തമാക്കാമോ;

(ബി)  മുൻ സർക്കാരിന്റെ കാലത്ത് നടന്ന കിഫ്ബിയിലെ നിയമനങ്ങൾക്ക് പുതിയ മാനദണ്ഡങ്ങൾ കൊണ്ടുവരുമോ; വിശദമാക്കാമോ;

(സി)  കിഫ്ബിയുടെ ഐ.ടി., മീഡിയ വിഭാഗങ്ങളിൽ ക്രമക്കേടുകൾ ഉള്ളതായുള്ള ആരോപണം ശ്രദ്ധയിൽപെട്ടിട്ടുണ്ടോ; വിശദമാക്കാമോ?

സംസ്ഥാനം സ്വീകരിച്ച പുതിയ വായ്പകൾ

*159  ശ്രീ. സജി ചെറിയാന്‍
ശ്രീ. എ. പ്രഭാകരന്‍
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. യു. ആര്‍. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സംസ്ഥാനം സ്വീകരിച്ച പുതിയ വായ്പകളുടെ ആകെ തുക എത്രയെന്ന് വ്യക്തമാക്കാമാേ;

(ബി)  ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വിവിധ വകുപ്പുകള്‍ക്ക് അനുവദിച്ച പദ്ധതി വിഹിതത്തില്‍ എത്ര തുക ഇതുവരെ ചെലവഴിച്ചിട്ടുണ്ടെന്ന് വിശദമാക്കാമാേ;

(സി)  ക്ഷേമ പെന്‍ഷന്‍ വിതരണത്തിനായി ഈ സാമ്പത്തിക വര്‍ഷം അനുവദിച്ച തുകയും വിതരണം ചെയ്ത തുകയും എത്രയാണെന്ന് വ്യക്തമാക്കാമാേ?

കെ.എസ്.എഫ്.ഇ. ചിട്ടികള്‍ ജനപ്രിയമാക്കുന്നതിന് നടപടി

*160  ശ്രീ. സുമേഷ് അച്ചുതൻ
ശ്രീ. സനീഷ്‌കുമാര്‍ ജോസഫ്
ശ്രീ. രമേഷ് പിഷാരടി
ശ്രീ. രാജൻ. ജെ. പല്ലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കെ.എസ്.എഫ്.ഇ. ചിട്ടികളെയും നിക്ഷേപങ്ങളെയും കൂടുതല്‍ ജനപ്രിയമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്ന് വിശദമാക്കാമോ;

(ബി)  പ്രവാസികളില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് പ്രത്യേക നിക്ഷേപ പദ്ധതികളോ ചിട്ടികളോ ആരംഭിക്കുമോ; സാധാരണക്കാരായ ജനങ്ങള്‍ക്ക് സഹായകരമാകുന്ന രീതിയില്‍ സ്വര്‍ണവായ്പകള്‍ ലളിതവും സുതാര്യവുമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ;

(സി)  കെ.എസ്.എഫ്.ഇ. ഇടപാടുകള്‍ പൂര്‍ണ്ണമായും ഡിജിറ്റലാക്കി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ?

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി

*161  ശ്രീമതി ഗീതാ ഗോപി
ശ്രീ. കെ. രാജന്‍
ശ്രീ. കെ. കെ. വത്സരാജ്
ശ്രീ. സി. അജയപ്രസാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തുറമുഖ വികസന മേഖലയിൽ രാജ്യത്ത് ഒരു സംസ്ഥാന സർക്കാർ നടത്തുന്ന ഏറ്റവും വലിയ മൂലധനനിക്ഷേപ പദ്ധതിയായി വിഴിഞ്ഞം തുറമുഖ പദ്ധതി മാറിയിട്ടുണ്ടോ; വിശദമാക്കാമോ;

(ബി)  പ്രസ്തുത തുറമുഖത്തിന്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിനോടൊപ്പം അനുബന്ധ അടിസ്ഥാന സൗകര്യങ്ങളായ റോഡ്, റെയിൽ മാർഗ്ഗമുള്ള ചരക്കുനീക്കം സാധ്യമാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചുവരുന്നുണ്ടോ; വിശദമാക്കാമോ;

(സി)  വിഴിഞ്ഞം പദ്ധതിയുടെ തുടർച്ചയായി റെയിൽവേ പാലം, തുരങ്ക പാത, റോഡുകൾ എന്നിവ പൂർത്തിയാകുന്നതോടെ ചരക്ക് ഗതാഗത മേഖലയിൽ വലിയ വളർച്ച പ്രതീക്ഷിക്കുന്നുണ്ടോ; വിശദമാക്കാമോ;

(ഡി)  വിഴിഞ്ഞം പദ്ധതിക്കായി കഴിഞ്ഞ സർക്കാർ ആവിഷ്കരിച്ചു നടപ്പിലാക്കിയ വികസന പദ്ധതിയുടെ തുടർപ്രവർത്തനം ഉറപ്പുവരുത്തുവാൻ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ;

(ഇ)  വിഴിഞ്ഞം പദ്ധതിയിലൂടെ പ്രദേശവാസികളുടെ തൊഴിലവസരങ്ങളും ജീവിത നിലവാരവും എത്രമാത്രം അഭിവൃദ്ധിപ്പെടുമെന്ന് വിലയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ;

(എഫ്)  അസാപിന്റെ ആഭിമുഖ്യത്തിലുള്ള 'വിഴിഞ്ഞം സ്കിൽ ഡെവലപ്പ്മെന്റ് സെന്റർ' തീരദേശ മേഖലയിലെ യുവജനങ്ങൾക്ക് തൊഴിൽ സാധ്യതകൾ തുറന്നിടുന്ന വലിയ കേന്ദ്രമായി മാറിയിട്ടുണ്ടോ; വിശദമാക്കാമോ?

സപ്ലൈകോയിലൂടെ വിതരണം ചെയ്യുന്ന നിത്യോപയോഗ സാധനങ്ങൾ

*162  ശ്രീമതി ഫാത്തിമ തഹിലിയ
ശ്രീ. എം. റഹ്മത്തുളള
ശ്രീ. എം. എ. റസാഖ് മാസ്റ്റർ
ശ്രീ. പി .എം. എ. സമീർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സപ്ലൈകോയിൽ ആവശ്യമായ നിത്യോപയോഗ സാധനങ്ങൾ ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ;

(ബി)  മുൻ സർക്കാരിന്റെ കാലത്ത് സബ്സിഡി നൽകുന്ന സാധനങ്ങളുടെ വില വർദ്ധിപ്പിച്ചിട്ടുണ്ടോ, എങ്കിൽ ഇത് പുനഃപരിശോധിക്കുമോ; വ്യക്തമാക്കാമോ;

(സി)  കൂടുതൽ സാധനങ്ങൾ സപ്ലൈകോ വഴി വിതരണം ചെയ്യാൻ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?

സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ വികസനം

*163  ശ്രീ. കെ. എം. അഭിജിത്ത്
ശ്രീ. ടി. ജെ. വിനോദ്
ശ്രീമതി ഉഷ വിജയൻ
ശ്രീ. കെ. പ്രവീൺ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ വികസനം ഉറപ്പാക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ഫലപ്രദമായി പ്രയോജനപ്പെടുത്താൻ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുകയെന്ന് വ്യക്തമാക്കാമോ;

(ബി)  കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനും അനാഥരഹിത കേരളം സാധ്യമാക്കുന്നതിനും വനിതാ ശിശു വികസന വകുപ്പുമായും ആഭ്യന്തര വകുപ്പുമായും ഏകോപിച്ച് പ്രവര്‍ത്തിക്കുന്നതിന് പ്രത്യേക പദ്ധതികളോ മറ്റ് നടപടികളോ സ്വീകരിക്കുമോ;

(സി)  ഒറ്റപ്പെട്ടു കഴിയുന്ന വയോജനങ്ങളുടെ സുരക്ഷയ്ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി എന്തെങ്കിലും പദ്ധതികള്‍ വിഭാവനം ചെയ്യാനാകുമോ; വിശദമാക്കുമോ?

പൊതുവിതരണ രംഗത്തെ ഇടപെടലുകള്‍

*164  ശ്രീ. വിനു ജോബ് കുഴിമണ്ണിൽ
ശ്രീ. അപു ജോൺ ജോസഫ്
ശ്രീ. ഷിബു തെക്കുംപുറം : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സാധാരണക്കാരുടെ വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ് നിയന്ത്രിക്കുന്നതിന് വകുപ്പ് സ്വീകരിച്ചുവരുന്ന നടപടികൾ വിശദമാക്കാമോ;

(ബി)  അർഹതയുള്ള എല്ലാ കുടുംബങ്ങൾക്കും ഗുണനിലവാരമുള്ള അവശ്യസാധനങ്ങളുടെ കൃത്യസമയത്തുള്ള മതിയായ വിതരണം ലക്ഷ്യമിട്ട് പൊതുവിതരണ സംവിധാനത്തിൽ നടത്തുന്ന ഇടപെടലുകൾ വിശദമാക്കാമോ;

(സി)  അവശ്യവസ്തുക്കളുടെ കൃത്രിമ വിലക്കയറ്റം, പൂഴ്‍ത്തിവയ്പ്, കരിഞ്ചന്ത എന്നിവ തടയുന്നതിനായി പൊതുവിപണിയിൽ വില നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ;

(ഡി)  ഉപഭോക്തൃ സംരക്ഷണം ലക്ഷ്യമിട്ട് ഏർപ്പെടുത്തിയിട്ടുള്ള പരാതി പരിഹാര സംവിധാനങ്ങളുടെ കാര്യക്ഷമത വിലയിരുത്തിയിട്ടുണ്ടോ;

(ഇ)  സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകളുടെയും റേഷൻ കടകളുടെയും എണ്ണം വർദ്ധിപ്പിക്കുന്നതിലൂടെ സേവന വിതരണം കൂടുതൽ പ്രാപ്യവും ഫലപ്രദവുമാക്കാൻ പദ്ധതിയുണ്ടോ; വിശദമാക്കാമോ?

സംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റുകളുടെ വില്‍പ്പന വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍

*165  ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കഴിഞ്ഞ പത്ത് വർഷത്തിനിടെ വിവിധ ഭാഗ്യക്കുറികളുടെ ഒന്നാം സമ്മാനവും മറ്റ് സമ്മാനങ്ങളും എത്ര തവണയും എത്ര വീതവും വർധിപ്പിക്കുകയോ കുറയ്ക്കുകയോ ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി)  ഇതേ കാലയളവിൽ ഏജന്റുമാർക്കും വിൽപ്പനക്കാർക്കും ലഭിക്കുന്ന കമ്മീഷൻ നിരക്കുകളിൽ വരുത്തിയ മാറ്റങ്ങളുടെ വിശദാംശങ്ങൾ ലഭ്യമാക്കാമോ;

(സി)  സമ്മാനത്തുകയിലും കമ്മീഷനിലും വന്ന കുറവുകൾ കാരണം ടിക്കറ്റ് വിൽപ്പനയിൽ കുറവുണ്ടായിട്ടുണ്ടോ എന്ന് പരിശോധിച്ചിട്ടുണ്ടോ;

(ഡി)  ടിക്കറ്റ് വിൽപ്പന കുറഞ്ഞതുമൂലം ലോട്ടറി തൊഴിലാളികൾ, വിൽപ്പനക്കാർ, ഏജന്റുമാർ എന്നിവർ നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;

(ഇ)  ഇവരുടെ ഉപജീവനം സംരക്ഷിക്കുന്നതിനും ടിക്കറ്റ് വിൽപ്പന വർധിപ്പിക്കുന്നതിനുമായി സമ്മാനഘടനയും കമ്മീഷൻ നിരക്കുകളും പുനഃപരിശോധിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ?

സതേൺ കേരള ഇക്കണോമിക് കോറിഡോർ പദ്ധതി

*166  ശ്രീ. സന്ദീപ് വാര്യർ
ശ്രീ. അൻവർ സാദത്ത്
ശ്രീ. ടി .ഒ. മോഹനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തിന്റെ തെക്കൻ ജില്ലകളെ തന്ത്രപരമായ ദേശീയ പ്രാധാന്യമുള്ള ഏകീകൃത സാമ്പത്തിക മേഖലയായി മാറ്റുന്നതിനായി സർക്കാർ ആവിഷ്കരിക്കുന്ന സതേൺ കേരള ഇക്കണോമിക് കോറിഡോർ പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങൾ വ്യക്തമാക്കുമോ;

(ബി)  തെക്കൻ ജില്ലകളിലെ വിവിധ വിഭവ സാധ്യതകളെ പ്രയോജനപ്പെടുത്തി സമ്മിശ്ര സമ്പദ് വ്യവസ്ഥ സൃഷ്ടിക്കുന്നതിനും സ്വകാര്യ നിക്ഷേപം ആകർഷിക്കുന്നതിനും എന്തൊക്കെ നടപടികൾ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി)  പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പഠനം നടത്തുവാൻ വിദഗ്ദ്ധ സമിതിയെ ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; എന്തൊക്കെ വിഷയങ്ങളാണ് പഠനവിധേയമാക്കുന്നത്; വിശദമാക്കാമോ?

നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കാന്‍ നടപടി

*167  ശ്രീ. കുറുക്കോളി മൊയ്തീന്‍
ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. പി .എം. എ. സമീർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കുന്നതിന് പൊതുവിതരണ സമ്പ്രദായം മെച്ചപ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;

(ബി)  പൊതു വിപണിയില്‍ വില പിടിച്ചു നിര്‍ത്താന്‍ എന്തെല്ലാം പുതിയ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ?

കാലാവധി കഴിഞ്ഞ പരിശോധന കിറ്റുകൾ

*168  ശ്രീ. എ. ഡി. തോമസ്
ശ്രീ. സെബാസ്റ്റ്യൻ. എം. ജെ
ശ്രീ. പഴകുളം മധു : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മുൻ സർക്കാരിന്റെ കാലത്ത് കാലാവധി കഴിഞ്ഞ എച്ച്.ഐ.വി., എച്ച്.സി.വി. റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ വാങ്ങിയിരുന്നോ; വിശദമാക്കുമോ;

(ബി)  ആരോഗ്യവകുപ്പിന് കീഴിലുള്ള കെ.എച്ച്.ആർ.ഡബ്ല്യു.എസ്.(കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റി) കാലാവധി കഴിഞ്ഞ കിറ്റുകൾ വാങ്ങി എന്ന് സംസ്ഥാന ഓഡിറ്റ് വിഭാഗം കണ്ടെത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;

(സി)  കാലാവധി കഴിഞ്ഞ കിറ്റുകൾ ഉപയോഗിച്ച് പരിശോധിച്ചാൽ റിസൾറ്റിന് വിശ്വാസയോഗ്യത ഇല്ലാത്തതിനാൽ പ്രസ്തുത കിറ്റുകൾ വാങ്ങിയതിനെക്കുറിച്ച് അന്വേഷിച്ച്‌ കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമോ; വിശദമാക്കുമോ?

സിൽവർ ഇക്കോണമി പോളിസിയും വയോജനക്ഷേമ നടപടികളും

*169  ശ്രീ. റെജി ചെറിയാൻ
ശ്രീ. തോമസ് ഉണ്ണിയാടൻ
ശ്രീ. വർഗ്ഗീസ് മാമ്മൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വയോജനക്ഷേമം ലക്ഷ്യമിട്ട് വിഭാവനം ചെയ്തിട്ടുള്ള സിൽവർ ഇക്കോണമിയുടെ സവിശേഷതകൾ എന്തെല്ലാമെന്ന് അറിയിക്കുമോ; സിൽവർ ഇക്കോണമിയുടെ ആസൂത്രണ, അടിസ്ഥാന സൗകര്യ, സേവന, സംരംഭകത്വ മാർഗ്ഗനിർദ്ദേശക രേഖയെന്ന നിലയിൽ സിൽവർ ഇക്കണോമിക് പോളിസി വികസിപ്പിക്കാൻ പദ്ധതിയുണ്ടോ; വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത സംരംഭത്തിന് മുൻഗണനകളും പ്രവർത്തനരീതികളും നിശ്ചയിക്കുന്നതിനായി മുതിർന്ന പൗരന്മാരുടെ അഭിപ്രായ ശേഖരണം ലക്ഷ്യമിട്ട് സർവ്വേ നടത്താൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദീകരിക്കാമോ;

(സി)  റിട്ടയർമെൻറ് ഇൻഫ്രാസ്ട്രക്ചറിന്റെ ഭാഗമായി വയോജന പാർക്കുകളും ഫിറ്റ്നസ് സെന്ററുകളും ഒരുക്കാൻ പദ്ധതിയുണ്ടോ; അറിയിക്കാമോ;

(ഡി)  മുതിർന്ന പൗരന്മാരുടെ അനുഭവസമ്പത്തും സംരംഭകത്വശേഷിയും പുതുതലമുറയ്ക്കുകൂടി ഗുണകരമാകുംവിധം മെന്റര്‍-പ്രോട്ടീഗെ മാതൃക വികസിപ്പിക്കാൻ തയ്യാറാകുമോ; വ്യക്തമാക്കുമോ?

ഇൻവെസ്റ്റ്മെന്റ് അഡ്വൈസറി കൗൺസിൽ

*170  ശ്രീ. കെ. പി. നൗഷാദ് അലി
ശ്രീ. സജീവ് ജോസഫ്
ശ്രീ. കെ. ജയന്ത്
ശ്രീ. വി. എസ്. ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത്‌ നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും പദ്ധതി നിർവഹണത്തിന്റെ പുരോഗതി നിരീക്ഷിക്കുന്നതിനും മുഖ്യമന്ത്രി അധ്യക്ഷനായി ഇൻവെസ്റ്റ്മെന്റ് അഡ്വൈസറി കൗൺസിൽ രൂപീകരിക്കുവാൻ തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)  ഇൻവെസ്റ്റ് കേരളം എന്ന പേരിൽ നിക്ഷേപ സമാഹരണത്തിനായി പ്രത്യേക സെൽ രൂപീകരിക്കുവാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങൾ വ്യക്തമാക്കുമോ;

(സി)  പദ്ധതികളുടെ സുഗമമായ നടത്തിപ്പിനായി പ്രോജക്ട് ഇംപ്ലിമെന്റേഷൻ പ്രോട്ടോക്കോൾ നടപ്പിലാക്കുമോ; വിശദാംശം ലഭ്യമാക്കുമോ?

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ശാക്തീകരണം

*171  ശ്രീ. ഐ. സി. ബാലകൃഷ്ണന്‍
ശ്രീ. എൻ. ശക്തൻ
ശ്രീ. ജ്യോതികുമാർ ചാമക്കാല : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ശാക്തീകരണത്തിനായി എന്തെല്ലാം പദ്ധതികൾ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കാമോ;

(ബി)  മാലിന്യ സംസ്കരണത്തിനായി എന്തൊക്കെ പുതിയ പദ്ധതികൾ പരിഗണനയിലുണ്ടെന്ന് അറിയിക്കാമോ;

(സി)  സ്ത്രീ ശാക്തീകരണത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയുള്ള പദ്ധതികൾ വിപുലീകരിക്കുന്നത് പരിഗണിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ;

(ഡി)  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം നൽകുന്നതിൽ കഴിഞ്ഞ സാമ്പത്തിക വർഷം കുടിശ്ശിക വരുത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ എത്രയാണ് കുടിശ്ശികയെന്ന് വ്യക്തമാക്കാമോ; ഈ ഫണ്ട് യഥാസമയം കൊടുക്കുന്നതിനും കുടിശ്ശിക ഒഴിവാക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ?

തദ്ദേശസ്വയംഭരണ വകുപ്പ് സംയോജനം

*172  ശ്രീ. മനോജ് മൂത്തേടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മുൻ സർക്കാർ അഞ്ച് വകുപ്പുകൾ ഏകീകരിച്ച് തദ്ദേശ സ്വയംഭരണ പൊതു സർവീസ് രൂപീകരിച്ചതുകൊണ്ട് പൊതുജനങ്ങൾക്ക് എന്തെങ്കിലും നേട്ടങ്ങൾ ഉണ്ടായിട്ടുണ്ടോയെന്ന് വിശദമാക്കാമോ;

(ബി)  അശാസ്ത്രീയമായ വകുപ്പ് ഏകീകരണം മൂലം പ്രസ്തുത വകുപ്പുകളിലെ ജീവനക്കാർക്ക് എന്തെങ്കിലും പ്രയാസങ്ങൾ ഉണ്ടായിട്ടുള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(സി)  തദ്ദേശ സ്വയംഭരണ വകുപ്പ് സംയോജനം പുന:പരിശോധിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;

(ഡി)  മുൻ കാലങ്ങളിൽ നിരവധിയായ സംസ്ഥാന ആവിഷ്കൃത പദ്ധതികളും കേന്ദ്ര ആവിഷ്കൃത പദ്ധതികളും നിർവഹണം നടത്തിയിട്ടുള്ളതും ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതികൾ നടപ്പിലാക്കുന്നതിന് പരിചയ സമ്പത്തുള്ള ഒട്ടനവധി ജീവനക്കാരും, ധാരാളം ഓഫീസ് സൗകര്യങ്ങളുമുള്ളതുമായ ഗ്രാമവികസന വകുപ്പിനെ പുനഃസ്ഥാപിച്ച് ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ;

(ഇ)  തദ്ദേശസ്വയംഭരണ വകുപ്പിന്റെ വിവിധ ഓഫീസുകളിൽ മുൻ സർക്കാരിന്റെ കാലത്ത് നിയമിക്കപ്പെട്ട താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

ആരോഗ്യമേഖലയില്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍

*173  ശ്രീ. എ. പ്രഭാകരന്‍
ശ്രീ. എ. സി. മൊയ്തീന്‍
ശ്രീ. എം. വിജിന്‍
ശ്രീ. പി. പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ചരിത്രത്തിലാദ്യമായി അത്യാധുനിക റോബോട്ടിക് സര്‍ജറി വിജയകരമായി നടപ്പിലാക്കാന്‍ മുന്‍ സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളുടെയും വകയിരുത്തിയ തുകയുടെയും വിശദാംശം ലഭ്യമാക്കാമോ;

(ബി)  പീഡിയാട്രിക് റോബോട്ടിക് സര്‍ജറികളും സങ്കീർണ്ണമായ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയകളും സര്‍ക്കാര്‍ മേഖലയില്‍ ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ നേട്ടങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;

(സി)  മുന്‍ സര്‍ക്കാരിന്റെ കാലത്ത് കിഫ്ബി സഹായത്തോടെ കോഴിക്കോട്, തിരുവനന്തപുരം, കോട്ടയം, തൃശ്ശൂര്‍, ആലപ്പുഴ മെഡിക്കല്‍ കോളേജുകളില്‍ നടപ്പാക്കിയ മാസ്റ്റര്‍ പ്ലാനുകളുടെയും അവിടെ പുതുതായി നിര്‍മ്മിച്ച സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കുകളുടെയും വിശദാംശങ്ങളും അതിനായി വകയിരുത്തിയ തുകയും വ്യക്തമാക്കാമോ;

(ഡി)  കോന്നി, ഇടുക്കി, വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ച് അവിടെ അധ്യയനം ആരംഭിക്കാനും സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ എം.ബി.ബി.എസ്., പി.ജി., സൂപ്പര്‍ സ്പെഷ്യാലിറ്റി സീറ്റുകള്‍ വര്‍ദ്ധിപ്പിക്കാനും മുൻ സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;

(ഇ)  എല്ലാ മെഡിക്കല്‍‍ കോളേജുകളിലും കാത്ത് ലാബ് സൗകര്യം, അത്യാധുനിക ട്രോമ കെയര്‍ സംവിധാനങ്ങള്‍, സമഗ്ര സ്ട്രോക്ക് സെന്ററുകള്‍ എന്നിവ സജ്ജമാക്കി പാവപ്പെട്ട രോഗികള്‍ക്ക് ലക്ഷങ്ങള്‍ വിലമതിക്കുന്ന ചികിത്സ സൗജന്യമായി ലഭ്യമാക്കാന്‍ മുന്‍ സര്‍ക്കാരിന് സാധിച്ചുവെന്ന് വിലയിരുത്തിയിട്ടുണ്ടോ?

തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് നടപടി

*174  ശ്രീ. കെ. പ്രേമൻ
ശ്രീ. പി. എ. മുഹമ്മദ് റിയാസ്
ശ്രീ. കാരായി രാജൻ
ശ്രീ. ജി. സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  യുവജനങ്ങളുടെ തൊഴിലില്ലായ്മ പരിഹരിക്കാനുതകുന്ന ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള എന്തെല്ലാം പ്രായോഗിക നിര്‍ദ്ദേശങ്ങളാണ് നയപ്രഖ്യാപനത്തില്‍ വിഭാവനം ചെയ്തിട്ടുള്ളതെന്ന് വിശദമാക്കാമോ;

(ബി)  യുവാക്കള്‍ക്ക് സ്വദേശത്ത് അവസരം നല്‍കുമെന്ന് വ്യക്തമാക്കുമ്പോഴും നിലവില്‍ പി.എസ്.സി. റാങ്ക് ലിസ്റ്റുകളില്‍ ഉള്‍പ്പെട്ട് ജോലി കാത്തിരിക്കുന്ന ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികളുടെ നിയമനം വേഗത്തിലാക്കാനുളള നിര്‍ദ്ദേശങ്ങള്‍ നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന് വിശദമാക്കാമോ;

(സി)  വിവിധ വകുപ്പുകളില്‍ നിലവിലുള്ള ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യാനും താല്‍കാലിക നിയമനങ്ങള്‍ അവസാനിപ്പിച്ച് പി.എസ്.സി.റാങ്ക് ഹോള്‍ഡര്‍മാരെ സമയബന്ധിതമായി നിയമിക്കാനും എന്തെല്ലാം അടിയന്തര നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?

വാണിജ്യനികുതി വകുപ്പിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാൻ നടപടി

*175  ശ്രീമതി കെ. കെ. രമ
ശ്രീ. എം. വിന്‍സെന്റ്
ശ്രീ. വി. ടി. സൂരജ്
ശ്രീമതി വിദ്യാ ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വാണിജ്യനികുതി വകുപ്പിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാന്‍ നിലവിൽ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ;

(ബി)  വാണിജ്യ നികുതി ഇനത്തില്‍ സംസ്ഥാനത്തിന് ലഭിക്കേണ്ട നികുതികളില്‍ ഏതെങ്കിലും തരത്തിലുള്ള ചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയത് തടയുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

(സി)  സംസ്ഥാനത്തിന് അര്‍ഹമായ ജി.എസ്.ടി. വിഹിതം നിലവില്‍ ലഭിക്കുന്നുണ്ടോ; സംയോജിത ജി.എസ്.ടി. വിഹിതത്തിന്റെ ലഭ്യത കാര്യക്ഷമമാക്കുന്നതിന് എന്തെല്ലാം നടപടികൾ സ്വീകരിക്കുമെന്ന് അറിയിക്കാമോ?

മാലിന്യ സംസ്കരണം

*176  ശ്രീ. സി. അജയപ്രസാദ്
ശ്രീ. കെ. രാജന്‍
ശ്രീമതി ഗീതാ ഗോപി
ശ്രീ. കെ. കെ. വത്സരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ജനകീയ ഇടപെടലിലൂടെ വൻ വികസന നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുള്ള സംസ്ഥാനമെന്ന നിലയിൽ മാലിന്യ നിർമാർജന രംഗത്ത് ലോകത്തിന് മാതൃകയാകുന്ന പ്രവർത്തനങ്ങൾ നടപ്പാക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;

(ബി)  മാലിന്യ നിർമാർജ്ജന രംഗത്ത് സ്റ്റാർട്ടപ്പുകൾക്കും നിക്ഷേപകർക്കും അവസരമൊരുക്കാൻ മുൻ സർക്കാർ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;

(സി)  വീടുകളിലും സ്ഥാപനങ്ങളിലും ഉണ്ടാകുന്ന അജൈവ പാഴ്‌വസ്തുക്കൾ നേരിട്ട് കൈമാറുന്നതിനായി ക്ലീൻ കേരള കമ്പനിയുടെ ഇക്കോ ബാങ്ക് എന്ന പുതിയ സംരംഭത്തിന് മുൻ സർക്കാരിന്റെ കാലത്ത് തുടക്കമിട്ടിട്ടുണ്ടോ; വിശദമാക്കാമോ;

(ഡി)  ശാസ്ത്രീയ ദ്രവ മാലിന്യ പരിപാലന സംവിധാനങ്ങൾ ഒരുക്കി മുഴുവൻ ജലാശയങ്ങളെയും മാലിന്യമുക്തമായി സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; ഇക്കാര്യത്തിൽ എന്തെല്ലാം പുതിയ പരിപാടികളാണ് പരിഗണനയിലുള്ളതെന്ന് വിശദമാക്കുമോ?

പ്രവാസി ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ് ഫണ്ട്

*177  ശ്രീ. ടി. ജെ. വിനോദ്
ശ്രീമതി ഉഷ വിജയൻ
ശ്രീ. കെ. എം. അഭിജിത്ത്
ശ്രീ. കെ. പ്രവീൺ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് പ്രവാസി ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ് ഫണ്ട് രൂപീകരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം വ്യക്തമാക്കാമോ;

(ബി)  ഇൻവെസ്റ്റ്മെന്റ് ഇക്കോണമി എന്ന നിലയിൽ കേരളത്തെ മാറ്റുന്നതിന് പ്രവാസികളുടെ നിക്ഷേപങ്ങളും സേവനങ്ങളും ഏതൊക്കെ രീതിയിൽ പ്രയോജനപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ?

'വൺ കേരള കരുതൽ മിഷൻ'

*178  ശ്രീ. രാജൻ. ജെ. പല്ലൻ
ശ്രീ. സനീഷ്‌കുമാര്‍ ജോസഫ്
ശ്രീ. രമേഷ് പിഷാരടി
ശ്രീ. സുമേഷ് അച്ചുതൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സഹാനുഭൂതിയോടെ ഭരണം എന്ന കാഴ്ചപ്പാടിൽ സംസ്ഥാനത്ത് വൺ കേരള കരുതൽ മിഷൻ സ്ഥാപിക്കുവാൻ തീരുമാനിച്ചിട്ടുണ്ടോ; വിശദാംശം അറിയിക്കുമോ;

(ബി)  വൺ കേരള കരുതൽ മിഷനിലേക്ക് ഏത് രീതിയിൽ ധനസമാഹരണം നടത്തുവാനാണ് ഉദ്ദേശിക്കുന്നത്; ഫണ്ടിന്റെ സുതാര്യമായ വിനിയോഗത്തിന് ഡിജിറ്റൽ വെരിഫിക്കേഷൻ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ;

(സി)  എന്തൊക്കെ സഹായങ്ങളും സേവനങ്ങളും ആണ് പ്രസ്തുത മിഷൻ മുഖേന നൽകുവാൻ ഉദ്ദേശിക്കുന്നതെന്നുള്ള വിശദാംശങ്ങൾ നൽകുമോ?

ആശുപത്രികളിലെ അടിസ്ഥാന സൗകര്യ വികസനം

*179  ശ്രീ. ടി. എം. ശശി
ശ്രീ. സജി ചെറിയാന്‍
ശ്രീ. സി. കെ. ഹരീന്ദ്രന്‍
ശ്രീ. യു. ആര്‍. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ആര്‍ദ്രം മിഷന്റെ ഭാഗമായി മുന്‍ സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ ആധുനിക സൗകര്യമുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തിയതിന്റെ വിശദാംശങ്ങള്‍ ജില്ല തിരിച്ച് വ്യക്തമാക്കാമോ;

(ബി)  ആര്‍ദ്രം മിഷന്റെ ഭാഗമായി അടിസ്ഥാന സൗകര്യ വികസനത്തിനായി കിഫ്ബി ഫണ്ട് ഉള്‍പ്പെടെ കഴിഞ്ഞ സര്‍ക്കാര്‍ വകയിരുത്തിയ തുകയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(സി)  കുടുംബാരോഗ്യ കേന്ദ്രങ്ങൾ ഉച്ചക്ക് ശേഷം അടച്ചിടുന്ന പതിവ് അവസാനിപ്പിച്ച് 9 മണി മുതല്‍ 6 മണി വരെ ഒ.പി. സൗകര്യം ഏര്‍പ്പെടുത്തിയത് സാധാരണക്കാരായ ജനങ്ങള്‍ക്ക് എത്രത്തോളം സഹായകരമായിട്ടുണ്ടെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;

(ഡി)  ലോകാരോഗ്യ സംഘടന ഉള്‍പ്പെടെ പ്രശംസിച്ച പ്രസ്തുത കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ മാതൃക പൂര്‍ണ്ണമായും സംരക്ഷിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?

കേരള ഹെല്‍ത്ത് ആന്റ് ലൈഫ് സയന്‍സ് സിറ്റി പദ്ധതി

*180  ശ്രീ. തോമസ് ഉണ്ണിയാടൻ
ശ്രീ. വർഗ്ഗീസ് മാമ്മൻ
ശ്രീ. റെജി ചെറിയാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കേരള ഹെൽത്ത് ആന്റ് ലൈഫ് സയൻസ് സിറ്റി പദ്ധതിയുടെ സവിശേഷതകൾ അറിയിക്കാമോ;

(ബി)  മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികൾ, മെഡിക്കൽ കോളജുകൾ, പരിശീലന കേന്ദ്രങ്ങൾ, ഗവേഷണ ലാബുകൾ എന്നിവ പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്തിട്ടുണ്ടോ; വിശദമാക്കാമോ;

(സി)  പുനരധിവാസ കേന്ദ്രങ്ങളും രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ;

(ഡി)  സംസ്ഥാനത്താകെ എത്രയിടങ്ങളിൽ പ്രസ്തുത പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്; പദ്ധതിക്കായി നിലവിൽ ഏതെങ്കിലും സ്ഥലം കണ്ടെത്തിയിട്ടുണ്ടോ;

(ഇ)  മെഡിക്കൽ ടൂറിസം വികസിപ്പിക്കുന്നതിനും ആരോഗ്യ മേഖലയിലെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനും പദ്ധതി എത്രത്തോളം പ്രയോജനപ്പെടുമെന്ന് വ്യക്തമാക്കാമോ?


                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.