STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Starred Q & A

KERALA LEGISLATURE - STARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

*601

മത്സ്യമേഖലയുടെ പുനരുജ്ജീവനത്തിന് പദ്ധതികള്‍

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

,, പി. കെ. ഗുരുദാസന്‍

,, വി. ശിവന്‍കുട്ടി

,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

(എ)കേരള വികസനത്തിനായി സാം പിത്രോഡ മുന്നോട്ടു വച്ച പദ്ധതികളില്‍, മത്സ്യമേഖലയുടെ നവീകരണത്തിനോ പുനരുജ്ജീവനത്തിനോ എന്തെങ്കിലും പദ്ധതിയുണ്ടോയെന്ന് വിശദമാക്കാമോ;

(ബി)മത്സ്യമേഖലയുടെ വികസനത്തിനുതകുന്ന എന്തെങ്കിലും പുതിയ പദ്ധതി ആവിഷ്ക്കരിക്കാന്‍ ഉദ്ദേശ്യമുണ്ടോയെന്നു വെളിപ്പെടുത്തുമോ;

(സി)മത്സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തിനും തൊഴിലിനും സുരക്ഷ ഉറപ്പാക്കിക്കൊണ്ടുള്ള പദ്ധതിക്ക് രൂപം നല്‍കുമോ ?

*602

കള്ളുചെത്ത് തൊഴിലാളികളുടെ പ്രക്ഷോഭം

ശ്രീ. വി. ചെന്താമരാക്ഷന്‍

,, കോടിയേരി ബാലകൃഷ്ണന്‍

,, ബാബു എം. പാലിശ്ശേരി

ശ്രീമതി കെ. കെ. ലതിക

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

(എ)സംസ്ഥാനത്തെ കള്ളുചെത്ത് വ്യവസായ തൊഴിലാളികളുടെ സംയുക്ത സമരസമിതി തൊഴില്‍ സംരക്ഷണത്തിനും മദ്യനയത്തിനുമെതിരെ പ്രക്ഷോഭത്തിലേര്‍പ്പെട്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ അവര്‍ ഉന്നയിച്ചിരിക്കുന്ന ആവശ്യങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിച്ചിട്ടുണ്ടോ;

(സി)കള്ളുവ്യവസായ മേഖലയില്‍ ഇപ്പോള്‍ തൊഴില്‍ നഷ്ടപ്പെട്ടവര്‍ എത്രയാണ്; ഇതിനിടയായ സാഹചര്യം വിശദമാക്കാമോ ?

*603

റ്റി.ബി.ജി.ആര്‍.ഐ. നടത്തുന്ന ഗവേഷണങ്ങള്‍

ശ്രീ. എന്‍. എ. നെല്ലിക്കുന്ന്

,, വി. എം. ഉമ്മര്‍ മാസ്റര്‍

,, പി. ഉബൈദുള്ള

,, അബ്ദുറഹിമാന്‍ രണ്ടത്താണി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

(എ)ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ട് നടത്തുന്ന ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ഏതൊക്കെ ഏജന്‍സികള്‍ സഹകരിക്കുന്നുണ്ട്;

(ബി)ടി.ബി.ജി.ആര്‍.ഐ.യുടെ ഗവേഷണ ഫലങ്ങള്‍ ഏതൊക്കെ വിധത്തിലാണ് സംസ്ഥാനത്തിന്റെ മുന്നേറ്റത്തിന് പ്രയോജനപ്പെടുത്തുന്നതെന്ന് വിശദമാക്കാമോ;

(സി)ടി.ബി.ജി.ആര്‍.ഐ.യുടെ പ്രവര്‍ത്തന ഫലമായി ഏതെങ്കിലും കാര്യങ്ങളില്‍ പേറ്റന്റ് നേടിയെടുക്കാനായിട്ടുണ്ടോ; എങ്കില്‍ അതു സംബന്ധിച്ച വിശദവിവരം നല്‍കാമോ ?

*604

മത്സ്യത്തൊഴിലാളികള്‍ കടലില്‍ നേരിടുന്ന അരക്ഷിതാവസ്ഥ

ശ്രീ.എം.എ. ബേബി

,, എസ്. ശര്‍മ്മ

,, സി.കെ. സദാശിവന്‍

,, കെ.വി. അബ്ദുള്‍ ഖാദര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

(എ)മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്ക് തടസ്സമായി നില്‍ക്കുന്ന ഘടകങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;

(ബി)പ്രതിദിനം കേരളതീരം വഴി ശരാശരി എത്ര കപ്പലുകള്‍ കടന്നുപോകുന്നതായി കണക്കാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(സി)മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ അരക്ഷിതാവസ്ഥ ഉണ്ടാകുന്നതിന് ഇത് ഏതെല്ലാം നിലയില്‍ കാരണമാകുന്നുവെന്ന് വിലയിരുത്തിയിട്ടുണ്ടോ;

(ഡി)കേരളതീരം നിരീക്ഷണവിധേയമാക്കുന്നതിനും സുരക്ഷശക്തിപ്പെടുത്തുന്നതിനും പ്രതിരോധ മന്ത്രാലയം നിര്‍ദ്ദേശിച്ചിണ്ടായിരുന്നുവോയെന്ന് വിശദമാക്കാമോ ?

*605

നാഷണല്‍ സേവിംഗ്സിലെ നിക്ഷേപം

ശ്രീ. കോവൂര്‍ കുഞ്ഞുമോന്‍

,, എ. എ. അസീസ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

(എ)സംസ്ഥാനത്ത് നാഷണല്‍ സേവിംഗ്സ് വഴി ഒരു വര്‍ഷം എത്ര രൂപയാണ് സമാഹരിക്കുന്നത്; ജില്ല തിരിച്ച് വ്യക്തമാക്കുമോ;

(ബി)കമ്മീഷന്‍ ഇനത്തില്‍ ഒരു വര്‍ഷം എത്ര രൂപയാണ് ഏജന്റുമാര്‍ക്ക് നല്‍കേണ്ടിവരുന്നത്; ഇത് ഒരു വര്‍ഷത്തെ സേവിംഗ്സിന്റെ എത്ര ശതമാനമാണ്;

(സി)കൂടുതല്‍ നിക്ഷേപങ്ങള്‍ ലഭ്യമാക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്?

*606

രാത്രികാല പട്രോളിംഗ് ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ക്കുള്ള സുരക്ഷാ മുന്‍കരുതലുകള്‍

ശ്രീ. എം. വി. ശ്രേയാംസ്കുമാര്‍

,, റോഷി അഗസ്റിന്‍

ഡോ. എന്‍. ജയരാജ്

ശ്രീ. പി. സി. ജോര്‍ജ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

(എ)രാത്രികാല പട്രോളിംഗില്‍ ഏര്‍പ്പെട്ടിട്ടുളള പോലീസുകാര്‍ അഭിമുഖീകരിക്കേണ്ടിവരുന്ന ഭീഷണികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ആയതു കണക്കിലെടുത്ത് എന്തെല്ലാം സുരക്ഷാ മുന്‍ കരുതലുകളാണ് ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നത്;

(സി)രാത്രികാല പട്രോളിംഗിന് നിയുക്തരാകുന്ന പോലീസുകാര്‍ക്കു റിവോള്‍വര്‍ ഉള്‍പ്പെടെയുളള ആയുധങ്ങള്‍ നല്കുന്നതിന് നടപടി സ്വീകരിക്കുമോ ?

*607

സര്‍ക്കാരിനെയും ട്രഷറികളെയും ബന്ധിപ്പിക്കുന്ന നെറ്റ്വര്‍ക്ക് സംവിധാനം

ശ്രീ. എം.പി. വിന്‍സെന്റ്

,, കെ. അച്ചുതന്‍

,, കെ. മുരളീധരന്‍

,, വി.റ്റി. ബല്‍റാം

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

(എ)സര്‍ക്കാരിനെയും ട്രഷറികളെയും ബന്ധിപ്പിക്കുന്ന നെറ്റ്വര്‍ക്ക് സംവിധാനം നടപ്പിലാക്കാന്‍ എന്തൊക്കെ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്; വിശദമാക്കുമോ;

(ബി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് ഇത് നടപ്പാക്കാനുദ്ദേശിക്കുന്നത്;

(സി)ഇതുകൊണ്ടുള്ള ഗുണങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(ഡി)ഈ സംവിധാനം എന്ന് നിലവില്‍ വരുത്താനാണ് ലക്ഷ്യമിട്ടിട്ടുള്ളത്?

*608

തിരുവനന്തപുരത്ത് ഹൈക്കോടതി ബഞ്ച്

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

,, വി. ശിവന്‍കുട്ടി

ശ്രീമതി പി. അയിഷാ പോറ്റി

ശ്രീ. ബി. സത്യന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

(എ)തിരുവനന്തപുരത്ത് ഹൈക്കോടതി ബഞ്ച് സ്ഥാപിക്കാനുളള ശ്രമം ഏത് ഘട്ടത്തിലാണ്;

(ബി)അനുകൂലമായ എന്തെങ്കിലും തീരുമാനം ഉണ്ടായിട്ടുണ്ടോ;

(സി)ഈ സര്‍ക്കാര്‍ ഇതിനായി ഇതിനകം നടത്തിയ ശ്രമങ്ങള്‍ എന്താണെന്ന് വിശദമാക്കാമോ ?

*609

സുരക്ഷാ സംവിധാനം

ശ്രീ. പി.സി.വിഷ്ണുനാഥ്

,, ഡൊമിനിക് പ്രസന്റേഷന്‍

,, അന്‍വര്‍ സാദത്ത്

,, വി.റ്റി.ബല്‍റാം

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

(എ)സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എന്തെല്ലാം നടപടികളാണ് കൈക്കൊളളാനുദ്ദേശിക്കുന്നത് ; വിശദാംശം നല്‍കാമോ ;

(ബി)തലസ്ഥാനത്തും ജില്ലാ ആസ്ഥാനങ്ങളിലും ക്യാമറകള്‍ സ്ഥാപിക്കുന്ന കാര്യം പരിഗണിക്കുമോ ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ ;

(സി)പ്രധാനപ്പെട്ട സ്ഥാപനങ്ങളില്‍ ക്യാമറകള്‍ സ്ഥാപിച്ച് പോലീസ് നിരീക്ഷണം ശക്തിപ്പെടുത്തുമോ ?

T*610

ദേശീയപാതയിലെ അമിത വേഗതാ പരിശോധന

ശ്രീ. ഇ. പി. ജയരാജന്‍

,, കെ. കുഞ്ഞമ്മത് മാസ്റര്‍

ശ്രീമതി കെ. എസ്. സലീഖ

ശ്രീ. സി. കെ. സദാശിവന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

(എ)ദേശീയപാതകളില്‍ അമിത വേഗത്തില്‍ വാഹനം ഓടിക്കുന്നതുമൂലമുള്ള അപകടങ്ങള്‍ നിയന്ത്രിക്കാന്‍ പുതിയ എന്തെങ്കിലും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ ; എങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ ;

(ബി)റോഡുകളില്‍ ദേശീയപാതാ അധികൃതര്‍ നിശ്ചയിച്ച വേഗപരിധി ഓരോ ഇനം വാഹനത്തിനും എത്രയാണെന്നും അതില്‍ എന്തെങ്കിലും ഭേദഗതി വരുത്തിയിട്ടുണ്ടോ എന്നും വിശദമാക്കാമോ ;

(സി)ചേര്‍ത്തല മണ്ണൂത്തി ദേശീയപാതയില്‍ അമിതവേഗത പരിശോധിക്കുന്നതിന് ക്യാമറകള്‍ ഘടിപ്പിക്കുന്ന സംവിധാനം ഫലപ്രദമാണ് എന്ന് കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ ക്യാമറകളുടെ പ്രവര്‍ത്തന രീതി എപ്രകാരമാണെന്നും പ്രസ്തുത സംവിധാനം അനുസരിച്ച് എത്ര കേസുകള്‍ കണ്ടെത്തി നടപടി സ്വീകരിച്ചുവെന്നും വ്യക്തമാക്കുമോ ;

(ഡി)പ്രസ്തുത സംവിധാനം സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കു കൂടി വ്യാപിപ്പിക്കുമോ ?

*611

ക്രമസമാധാനപാലനം

ശ്രീമതി ഗീതാ ഗോപി

ശ്രീ. മുല്ലക്കര രത്നാകരന്‍

ശ്രീ. കെ. രാജു

,, ഇ. കെ. വിജയന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

(എ)നാഷണല്‍ ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് കുറ്റകൃത്യങ്ങളുടെ കണക്കില്‍ കേരളം ഒന്നാം സ്ഥാനത്താണെന്നുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)കേരളത്തില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുവാനുണ്ടായ കാരണങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ ;

(സി)ക്രമസമാധാന രംഗത്ത് മുന്‍പന്തിയിലായിരുന്ന സംസ്ഥാനത്തെ വീണ്ടും മുന്‍പന്തിയിലെത്തിക്കുന്നതിന് ആഭ്യന്തര വകുപ്പ് എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനുദ്ദേശിക്കുന്നു; വിശദമാക്കുമോ ?

T*612

സ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അപ്പലേറ്റ് ട്രിബ്യൂണല്‍ നടത്തിയ റൂട്ട് കേസുകള്‍

ശ്രീ. കെ. അജിത്

,, വി.എസ്. സുനില്‍ കുമാര്‍

,, പി. തിലോത്തമന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

(എ)ഹൈക്കോടതിയോടനുബന്ധിച്ചുള്ള സ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അപ്പലേറ്റ് ട്രിബ്യൂണലില്‍ കഴിഞ്ഞ ഒരുവര്‍ഷത്തിനിടയില്‍ എത്ര റൂട്ട് കേസുകള്‍ കൈകാര്യം ചെയ്തു; ഇതില്‍ എത്ര കേസുകളില്‍ പരാജയപ്പെട്ടു;

(ബി)പ്രസ്തുത കേസുകള്‍ തോല്‍ക്കുവാനുണ്ടായ കാരണങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;

(സി)കെ.എസ്.ആര്‍.ടി.സി. റൂട്ടുകള്‍ മുഴുവനും സ്വകാര്യമേഖല കൈയ്യടക്കുവാനുള്ള ശ്രമം ഒഴിവാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ എന്തുനടപടികളാണ് എടുത്തുവരുന്നതെന്ന് വ്യക്തമാക്കുമോ?

*613

കെട്ടികിടക്കുന്ന ഫയലുകള്‍

ശ്രീ. സി. എഫ്. തോമസ്

,, തോമസ് ഉണ്ണിയാടന്‍

,, മോന്‍സ് ജോസഫ്

,, റ്റി. യു. കുരുവിള

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

(എ)സര്‍ക്കാരിന് ലഭിക്കുന്ന പരാതികളിന്മേല്‍ ഉടന്‍ നടപടി സ്വീകരിക്കുന്നതിന് എന്തെല്ലാം മാര്‍ഗ്ഗങ്ങള്‍ നടപ്പാക്കുമെന്ന് വ്യക്തമാക്കുമോ ;

(ബി)കെട്ടികിടക്കുന്ന ഫയലുകള്‍ സമയബന്ധിതമായി തീര്‍പ്പാക്കുന്നതിന് മാസാമാസങ്ങളില്‍ അദാലത്തുകള്‍ നടത്തുന്നതിന് നടപടികള്‍ ഉണ്ടാകുമോ; വിശദാംശം ലഭ്യമാക്കുമോ ?

*614

യന്ത്രവല്‍കൃത ബോട്ടുകള്‍ക്ക് മണ്ണെണ്ണ വിതരണം

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

പ്രൊഫ. സി.രവീന്ദ്രനാഥ്

ശ്രീ.കെ. ദാസന്‍

,, ബി.ഡി. ദേവസ്സി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

(എ)പതിനെട്ടായിരത്തോളം വരുന്ന യന്ത്രവല്‍കൃതബോട്ടുകള്‍ സംസ്ഥാന തീരത്തു പരമ്പരാഗതമായി മത്സ്യബന്ധനം നടത്തുന്നുണ്ടെന്ന കാര്യം അറിയാമോ;

(ബി)പരമ്പരാഗത മത്സ്യബന്ധന തൊഴിലാളികള്‍ക്ക് പ്രതിവര്‍ഷം ആവശ്യമായ മണ്ണെണ്ണയുടെ അളവ് എത്രയാണെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ടോ; ഇവര്‍ മണ്ണെണ്ണയ്ക്കായി കരിഞ്ചന്തയെ ആശ്രയിക്കേണ്ടിവരുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)യന്ത്രവല്‍കൃത ബോട്ടുകള്‍ ഉപയോഗിച്ച് പരമ്പരാഗതമായി മത്സ്യബന്ധനം നടത്തുന്നവര്‍ക്ക് പ്രത്യേകമായി മണ്ണെണ്ണ നല്‍കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

*615

തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുള്ള സംഘടനകള്‍

ശ്രീ. സി. ദിവാകരന്‍

'' ഇ.കെ. വിജയന്‍

'' ചിറ്റയം ഗോപകുമാര്‍

'' ഇ. ചന്ദ്രശേഖരന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

(എ)സംസ്ഥാനത്ത് തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുള്ള സംഘടന കള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ ഈ സംഘടനകള്‍ ഏതെല്ലാമാണന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്ന് വ്യക്ത മാക്കുമോ;

(ബി)ഈ സംഘടനകളുടെ പ്രവര്‍ത്തനം നിരിക്ഷിക്കുന്നതു സംബന്ധിച്ച് കേന്ദ്രഗവണ്‍ന്മെന്റില്‍ നിന്ന് എന്തെങ്കിലും സൂചനകള്‍ സംസ്ഥാന സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടോ;

(സി)ഇത്തരം സംഘടനകള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കായി തെരഞ്ഞെടുത്തിട്ടുള്ള മേഖലകള്‍ ഏതെല്ലാമാണെന്നും എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് ഓരോ മേഖലയിലും ഇവര്‍ നടത്തുന്നതെന്നും വെളിപ്പെടുത്തുമോ?

*616

ട്രോളിംഗ് നിരോധന സമയത്തെ വിദേശകപ്പലുകളുടെ മത്സ്യബന്ധനം

ശ്രീ. എസ്. ശര്‍മ്മ

,, പി. കെ. ഗുരുദാസന്‍

,, ബാബു എം. പാലിശ്ശേരി

,, ബി. സത്യന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

(എ)ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തിയതിനു ശേഷവും സംസ്ഥാനത്തിന്റെ സമുദ്രാതിര്‍ത്തിക്കുള്ളില്‍ വിദേശ കപ്പലുകള്‍ മത്സ്യബന്ധനം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഏതെങ്കിലും ലെറ്റര്‍ ഓഫ് പെര്‍മിഷന്‍ കേന്ദ്ര സര്‍ക്കാര്‍ റദ്ദു ചെയ്തതായി അറിയാമോ;

(ബി)എങ്കില്‍ പ്രസ്തുത നടപടി നിയന്ത്രിക്കുന്നതിന് സാദ്ധ്യമാകാത്തത് എന്തുകൊണ്ടാണ് എന്ന് വിശദമാക്കുമോ;

(സി)ട്രോളിംഗ് നിരോധനം ആരംഭിച്ചതിനു ശേഷം അന്യസംസ്ഥാന ബോട്ടുകള്‍ കേരള തീരത്ത് നിന്നും പൂര്‍ണ്ണമായും ഒഴിഞ്ഞുപോയിട്ടുണ്ടെന്ന് ഉറപ്പാക്കിയിട്ടുണ്ടോ; വ്യക്തമാക്കുമോ ?

*617

പരാതികള്‍ ഫോണ്‍ വഴി നല്‍കുന്ന സംവിധാനം

ശ്രീ. പാലോട് രവി

,, സണ്ണി ജോസഫ്

,, എ.റ്റി.ജോര്‍ജ്

,, ഹൈബി ഈഡന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

(എ)പോലീസ് സ്റേഷനുകളില്‍ ഫോണില്‍ വിളിച്ച് പരാതി നല്‍കുന്ന സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ ; വിശദമാക്കാമോ ;

(ബി)ഏതെല്ലാം വിഭാഗക്കാര്‍ക്കാണ് ഇങ്ങനെ പരാതി നല്‍കാന്‍ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത് ;

(സി)പ്രസ്തുത സംവിധാനത്തിന്റെ പ്രവര്‍ത്തന രീതി വിശദമാക്കുമോ ;

(ഡി)ഈ സംവിധാനത്തെക്കുറിച്ച് വേണ്ടത്ര പ്രചാരണം നല്‍കുമോ ?

*618

സ്വര്‍ണ്ണശേഖരമുള്ള ബാങ്കുകളിലെ സുരക്ഷാ സംവിധാനങ്ങള്‍

ശ്രീ.ജി.സുധാകരന്‍

,, കെ.കെ.നാരായണന്‍

,, കോലിയക്കോട് എന്‍ കൃഷ്ണന്‍ നായര്‍

,, എം. ഹംസ

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

(എ)സഹകരണ മേഖലയുള്‍പ്പെടെയുളള ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്ന സ്വര്‍ണ്ണത്തിന് മതിയായ സംരക്ഷണം ഉറപ്പാക്കിയിട്ടുണ്ടോ ;

(ബി)സ്വര്‍ണ്ണ വില കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ കവര്‍ച്ചകള്‍ക്കെതിരെ എന്തെല്ലാം മുന്‍കരുതലുകളാണ് പോലീസ് എടുത്തിട്ടുളളതെന്ന് വിശദമാക്കുമോ ;

(സി)സ്വര്‍ണ്ണ ശേഖരമുളള ബാങ്കുകളില്‍ മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ ?

*619

കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം

ശ്രീ. എം. പി. അബ്ദുള്‍സ്സമദ് സമദാനി

,, സി. മോയിന്‍കുട്ടി

,, പി. കെ. ബഷീര്‍

,, എം. ഉമ്മര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

(എ)കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം കൂടുതല്‍ ജനോപകാര പ്രദവും വ്യാപകവുമാക്കാനുദ്ദേശിച്ചുളള പരിഷ്ക്കരണ നടപടികളെന്തെങ്കിലും പരിഗണനയിലുണ്ടോ;

(ബി)ഈ സ്ഥാപനം വഴി നല്കുന്ന വായ്പകളുടെ പലിശ നിരക്ക് പരമാവധി കുറയ്ക്കാനും സംരംഭകര്‍ക്ക് മതിയായ സാമ്പത്തിക സംരക്ഷണ് ഉറപ്പുവരുത്താനും സഹായകരമായ വിധത്തിലുളള പദ്ധതികളെക്കുറിച്ച് ആലോചിക്കുമോ;

(സി)ഈ സ്ഥാപനത്തിന്റെ നിലവിലെ പ്രവര്‍ത്തന ഫലമായി ഏതൊക്കെ മേഖലകള്‍ക്കാണ് പ്രയോജനം ലഭിച്ചിട്ടുളളതെന്ന് വിശദമാക്കാമോ ?

*620

ചെക്ക് പോസ്റുകളുടെ നവീകരണം

ശ്രീ. എം.എ.വാഹിദ്

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, കെ.ശിവദാസന്‍ നായര്‍

,, ഡൊമിനിക് പ്രസന്റേഷന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

(എ)സംസ്ഥാനത്തെ ചെക്ക് പോസ്റുകളുടെ നവീകരണത്തിന് എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുളളത്; വിശദമാക്കുമോ ;

(ബി)ചെക്ക് പോസ്റുകളില്‍ ക്യാമറ സ്ഥാപിക്കുവാനുളള നടപടികളില്‍ എന്തെല്ലാം പുരോഗതി കൈവരിച്ചിട്ടുണ്ട് ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ?

*621

സര്‍ക്കാര്‍ ജീവനക്കാരുടെ ജോലിസമയവും, സംഘടനാ പ്രവര്‍ത്തനങ്ങളും

ശ്രീ. എന്‍. ഷംസുദ്ദീന്‍

,, റ്റി. എ. അഹമ്മദ് കബീര്‍

'' പി. ബി. അബ്ദുള്‍ റസാക്

'' കെ. എന്‍. എ. ഖാദര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

(എ)സര്‍ക്കാര്‍ ജീവനക്കാരുടെ ജോലിസമയവും, അവരുടെ സംഘടനാ പ്രവര്‍ത്തനവും സംബന്ധിച്ച വിഷയത്തില്‍ ഒരു വിലയിരുത്തലിന്റെ ആവശ്യകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)സംഘടനാ പ്രവര്‍ത്തനത്തിന്റെ മറവില്‍ ഒരു നല്ല വിഭാഗം ജീവനക്കാര്‍ തങ്ങളുടെ ഉത്തരവാദിത്തം നിര്‍വ്വഹിക്കാതെ മറ്റ് പ്രവര്‍ത്തനങ്ങളിലും, തൊഴിലുകളിലും ഏര്‍പ്പെടുകയാണെന്നുള്ള ആക്ഷേപങ്ങള്‍ ശ്രദ്ധയില്‍ വന്നിട്ടുണ്ടോ ;

(സി)ചില സംഘടനകള്‍ അവരുടെ 20% അംഗങ്ങള്‍, മുഴുവന്‍ സമയ സംഘടനാ പ്രവര്‍ത്തകരാണെന്ന് അവകാശപ്പെടുന്ന സാഹചര്യവും, അവരെ മേലുദ്യോഗസ്ഥര്‍ക്ക് നിയന്ത്രിക്കാന്‍ കഴിയാത്തതുംമൂലം ജനങ്ങള്‍ക്ക് അവകാശപ്പെട്ട സേവനം ലഭ്യമാകാത്ത അവസ്ഥയില്‍ ജീവനക്കാരെ ഉത്തരവാദിത്ത ബോധത്തോടെ കൃത്യ നിര്‍വ്വഹണത്തിന് സജ്ജരാക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമോ ?

*622

തുറമുഖങ്ങളുടെ നിര്‍മ്മാണം

ശ്രീ. സി. കൃഷ്ണന്‍

,, കോടിയേരി ബാലകൃഷ്ണന്‍

,, പി. ശ്രീരാമകൃഷ്ണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

(എ)സംസ്ഥാനത്ത് തുറമുഖങ്ങള്‍ സ്ഥാപിക്കേണ്ടതായ സ്ഥലങ്ങള്‍ ഏതൊക്കെയാണെന്നും അവ ഓരോന്നും സ്ഥാപിക്കുന്നതിന് ഇതിനകം സ്വീകരിക്കപ്പെട്ട നടപടികളും വിശദമാക്കാമോ;

(ബി)ഇപ്പോള്‍ നിര്‍മ്മാണത്തിലിരിക്കുന്ന തുറമുഖ പദ്ധതികള്‍ ഓരോന്നും എപ്പോള്‍ പൂര്‍ത്തിയാക്കുമെന്നും അതിനാവശ്യമായ ഫണ്ട് വകയിരുത്തപ്പെട്ടിട്ടുണ്ടോയെന്നും വ്യക്തമാക്കുമോ?

*623

ട്രഷറികളില്‍ എ.ടി.എം സംവിധാനം

ശ്രീ. അന്‍വര്‍ സാദത്ത്

,, കെ. മുരളീധരന്‍

,, ബെന്നി ബെഹനാന്‍

,, വി. പി. സജീന്ദ്രന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

(എ)സംസ്ഥാനത്തെ ട്രഷറികളില്‍ എ.ടി.എം സംവിധാനം ഏര്‍പ്പെടുത്തുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ;

(ബി)ഏതൊക്കെ ഏജന്‍സികളുടെ സഹകരണത്തോടെയാണ് ഈ സംവിധാനം നടപ്പിലാക്കുന്നത്;

(സി)ഇതുകൊണ്ടുള്ള പ്രയോജനങ്ങള്‍ എന്തെല്ലാമാണ്; വിശദമാക്കുമോ;

(ഡി)പ്രസ്തുത സംവിധാനം എന്നു മുതല്‍ പ്രാവര്‍ത്തികമാക്കാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്?

*624

ട്രഷറികളില്‍ കോര്‍ബാങ്കിംഗ് സംവിധാനം

ശ്രീ. ഐ. സി. ബാലകൃഷ്ണന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, ഷാഫി പറമ്പില്‍

,, പി. എ. മാധവന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

(എ)സംസ്ഥാനത്തെ ട്രഷറികളില്‍ കോര്‍ ബാങ്കിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാം; വിശദമാക്കുമോ;

(ബി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് ഇതു നടപ്പാക്കാനുദ്ദേശിക്കുന്നത്;

(സി)ഇതുകൊണ്ട് ഉണ്ടാകുന്ന നേട്ടങ്ങള്‍ എന്തൊക്കെയാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(ഡി)ഈ സംവിധാനം എന്നുമുതല്‍ പ്രാവര്‍ത്തികമാകും എന്ന് വിശദമാക്കുമോ ?

*625

ഭൌമശാസ്ത്രപഠനകേന്ദ്രം നടത്തുന്ന പഠന ഗവേഷണപ്രവര്‍ത്തനങ്ങള്‍

ശ്രീ. കെ. എം. ഷാജി

'' കെ. മുഹമ്മദുണ്ണി ഹാജി

'' സി. മമ്മൂട്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

(എ)ഭൌമശാസ്ത്രപഠനകേന്ദ്രം നടത്തുന്ന പഠന ഗവേഷണപ്രവര്‍ത്തനങ്ങള്‍ മുഖേന കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഏതെല്ലാം മേഖലകളില്‍ നേട്ടങ്ങളോ, മാറ്റങ്ങളോ ഉണ്ടാക്കാന്‍ സാധിച്ചു ; വിശദമാക്കുമോ ;

(ബി)കിണറുകളില്‍ തിരയിളക്കമുണ്ടാവുക, ഇടിഞ്ഞുതാഴുക, ജലം പൊടുന്നനെ വറ്റിപ്പോകുക തുടങ്ങിയ പ്രതിഭാസങ്ങളെക്കുറിച്ച് “സെസ്സ്” പഠനം നടത്തിയിട്ടുണ്ടോ ; എങ്കില്‍ കാരണങ്ങള്‍ കണ്ടെത്തിയിട്ടുണ്ടോ ; വിശദമാക്കുമോ ;

(സി)സംസ്ഥാനത്ത് ഭൂകമ്പസാദ്ധ്യതകളെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ടോ ; വിശദമാക്കുമോ ?

*626

സാഫ് - ന്റെ പ്രവര്‍ത്തനം

ശ്രീ. വര്‍ക്കല കഹാര്‍

,, ഷാഫി പറമ്പില്‍

,, അന്‍വര്‍ സാദത്ത്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

(എ)മത്സ്യത്തൊഴിലാളി സ്ത്രീകളുടെ ഉന്നമനത്തിനായുളള സാഫ് എന്ന ഏജന്‍സി ഇതിനകം എത്ര കോടി രൂപയുടെ ധനസഹായം മല്‍സ്യത്തൊഴിലാളികള്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ;

(ബി)സാഫിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ തുക വകയിരുത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; എങ്കില്‍ ഇത് സംബന്ധിച്ച് വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ?

*627

'വല' നിര്‍മ്മാണം

ശ്രീ. ലൂഡി ലൂയിസ്

,, വി. പി. സജീന്ദ്രന്‍

,, എം. പി. വിന്‍സെന്റ്

,, പി. എ. മാധവന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

(എ)ഫിഷറീസ് വകുപ്പ് പുതിയ നെറ്റ് ഫാക്ടറി സ്ഥാപിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ;

(ബി)നിലവില്‍ എത്ര നെറ്റ് ഫാക്ടറികള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവയുടെ ഉല്‍പാദനശേഷി എത്രയാണെന്നും വ്യക്തമാക്കുമോ;

(സി)സര്‍ക്കാര്‍ മേഖലയില്‍ നിര്‍മ്മിക്കുന്ന നെറ്റ് ഈ മേഖലയുടെ ആവശ്യത്തിന് പര്യാപ്തമാണെന്ന് കരുതുന്നുണ്ടോ; എങ്കില്‍ എവിടെയാണ് പുതിയ വലനിര്‍മ്മാണ ഫാക്ടറി സ്ഥാപിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കുമോ;

(ഡി)പ്രസ്തുത ഫാക്ടറിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എന്ത് തുക ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്?

*628

എല്ലാ സ്ഥാപനങ്ങളിലേക്കും പബ്ളിക് സര്‍വ്വീസ് കമ്മീഷന്‍ വഴി നിയമനം

ശ്രീ. തോമസ് ചാണ്ടി

,, എ. കെ. ശശീന്ദ്രന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

(എ)ഏതെല്ലാം സ്ഥാപനങ്ങളിലെ നിയമനങ്ങളാണ് പബ്ളിക് സര്‍വ്വീസ് കമ്മീഷന് നല്‍കിയിട്ടുള്ളത് ; പ്രസ്തുത സ്ഥാപനങ്ങളിലെ എന്തെല്ലാം നിയമനങ്ങളാണ് പി.എസ്.സി.-യ്ക്ക് നല്‍കിയിട്ടുള്ളത് ;

(ബി)തസ്തികമാറ്റ നിയമനങ്ങള്‍, സ്പോര്‍ട്ട്സ്ക്വാട്ട നിയമനങ്ങള്‍, വികലാംഗനിയമനങ്ങള്‍, ആശ്രിതനിയമനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് ധാരാളം പരാതികളും കേസ്സുകളും നിലവിലുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി)പ്രസ്തുത നിയമനങ്ങളിലെ സുതാര്യത ഉറപ്പുവരുത്തുന്നതിന് എല്ലാവിധവകുപ്പുതല നിയമനങ്ങളും അവസാനിപ്പിച്ച് മേല്‍ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ പൂര്‍ണ്ണമായും പബ്ളിക് സര്‍വ്വീസ് കമ്മീഷനെ അറിയിക്കുന്നതിനും തസ്തികമാറ്റം, സ്പോര്‍ട്ട്സ്ക്വാട്ടാ, വികലാംഗനിയമനം, ആശ്രിതനിയമനം എന്നിവ

പി.എസ്.സി വഴി നടത്തുന്നതിന് നടപടി സ്വീകരിക്കുമോ 

*629

ദുരന്ത പ്രതികരണ സംഘം

ശ്രീ. ഹൈബി ഈഡന്‍

,, കെ.ശിവദാസന്‍ നായര്‍

,, ഐ.സി.ബാലകൃഷ്ണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

(എ)എല്ലാ ജില്ലകളിലും പോലീസിന്റെ ദുരന്ത പ്രതികരണസംഘം രൂപീകരിക്കാനുദ്ദേശിക്കുന്നുണ്ടോ ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തന രീതിയും എന്തൊക്കെയാണ് ; വിശദാംശം നല്‍കുമോ ;

(സി)സംഘത്തിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നതിനുളള ചെലവും പരിശീലനത്തിനുളള ചെലവും ആരാണ് വഹിക്കുന്നത് ;

(ഡി)പ്രസ്തുത ചെലവ് കേന്ദ്രം വഹിക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ടോ ?

*630

പോലീസ് വകുപ്പില്‍ ഏകജാലക സംവിധാനം

ശ്രീ. ഷാഫി പറമ്പില്‍

'' എം. എ. വാഹിദ്

'' റ്റി. എന്‍. പ്രതാപന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

(എ)സംസ്ഥാനത്ത് എവിടെനിന്നും പരാതികള്‍ നല്‍കാന്‍ പോലിസ്വകുപ്പില്‍ ഏകജാലക സംവിധാനം ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നുണ്ടോ ; വിശദമാക്കുമോ ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തനരീതിയും എന്തൊക്കെയാണ് ;

(സി)എവിടെയാണ് ഇത് ആദ്യമായി തുടങ്ങാന്‍ ഉദ്ദേശിക്കുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(ഡി)ഈ സംവിധാനം ആരംഭിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ?

 <<back  

 

                                                                                                        

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.