UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >14th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 14th SESSION
 
30.09.2025 UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
2329.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 സാമ്പത്തിക വര്‍ഷം മുതല്‍ ഒറ്റപ്പാലം മണ്ഡലത്തില്‍ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മുഖേന നടപ്പിലാക്കി വരുന്ന പദ്ധതികള്‍ ഏതെല്ലാമെന്നും അവയുടെ വിശദാംശവും വ്യക്തമാക്കാമോ?
2330.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ ഓണക്കാലത്ത് പൊതുവിപണി പരിശോധനയുടെ ഭാഗമായി സംസ്ഥാനത്ത് എത്ര കടകളിൽ സിവിൽ സപ്ലൈസ് പരിശോധന നടത്തിയെന്ന് അറിയിക്കാമോ;
( ബി )
ഇതിൽ വില വിവര പട്ടിക പ്രദർശിപ്പിക്കാത്ത എത്ര കടകൾ കണ്ടെത്തിയെന്ന് അറിയിക്കാമോ; വിലവിവരപട്ടിക പ്രദർശിപ്പിക്കാത്ത കടകൾക്കെതിരെ എന്തു നടപടിയാണ് സ്വീകരിച്ചു വരുന്നതെന്ന് വ്യക്തമാക്കാമോ?
2331.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിന് കേന്ദ്രം അനുവദിച്ച എ.എ.വൈ. കാർഡുകളുടെ ആകെ എണ്ണം എത്രയാണ്; നിലവിലെ സർക്കാർ അധികാരത്തിൽ വരുമ്പോൾ കേരളത്തിൽ ആകെയുള്ള എ.എ.വൈ. കാർഡുകളുടെ എണ്ണം എത്രയായിരുന്നു; ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം 2024 മെയ് 31 വരെ എത്ര എ.എ.വൈ. കാർഡുകൾ അനുവദിച്ചു; വിശദമാക്കാമോ ;
( ബി )
സമയ ബന്ധിതമായി എ.എ.വൈ. കാർഡുകൾ അനുവദിക്കാത്തതിനാൽ ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം 2024 മെയ് 31 വരെയായി എത്ര ടൺ അരി നഷ്ടമായി; ആയതിന് ഉത്തരവാദിയായ ഉദ്യോഗസ്ഥൻ ആരാണെന്നും കേന്ദ്ര അരി വിഹിതം ലാപ്സാക്കിയ ഉദ്യോഗസ്ഥനെതിരെ എന്തു നടപടിയാണ് സ്വീകരിച്ചതെന്നും വിശദമാക്കാമോ;
( സി )
2024 ജനവരി 31 വരെ അനുവദിച്ച എ.എ.വൈ. കാർഡുകളുടെ എണ്ണം എത്രയാണ്; ഈ കാലയളവിൽ മാനദണ്ഡങ്ങൾ പ്രകാരം എത്ര കാർഡുകൾ കൂടി അനുവദിക്കാമായിരുന്നു; ഇതുപ്രകാരം 2024 മെയ് 31 നുള്ളിൽ എത്ര എ.എ.വൈ. കാർഡുകൾ അനുവദിച്ചു; വിശദമാക്കാമോ;
( ഡി )
എ.എ.വൈ. കാർഡുകൾ അനുവദിക്കുന്നതിനുള്ള യോഗ്യതകൾ എന്തെല്ലാമാണ് ; പി. എച്ച്. എച്ച്. കാർഡുകളെപ്പോലെ എന്തുകൊണ്ടാണ് എ.എ.വൈ. കാർഡുകളുടെ അപേക്ഷകളും ഓൺലൈനായി സ്വീകരിക്കാത്തത്; വിശദമാക്കാമോ;
( ഇ )
എ. എ. വൈ. കാർഡുകളുടെ അപേക്ഷ എന്നു മുതലാണ് ഓൺലൈനായി സ്വീകരിച്ച് തുടങ്ങുന്നത്; എ. എ. വൈ. മാനദണ്ഡങ്ങൾ പ്രകാരം ഉണ്ടാവുന്ന ഒഴിവുകൾ തൊട്ടടുത്ത മാസം തന്നെ നികത്തുന്നതിനായി ഓൺലൈനായി അപേക്ഷ സ്വീകരിച്ച് പട്ടിക തയ്യാറാക്കുന്ന നടപടി എന്നു മുതലാണ് ആരംഭിക്കുന്നതെന്ന് വ്യക്തമാക്കാമോ?
2332.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 മുതൽ മണ്ണാർക്കാട് മണ്ഡലത്തിൽ നിന്നും എത്ര റേഷൻ കാർഡുകൾ മുൻഗണന പട്ടികയിലും അന്ത്യോദയ അന്ന യോജന വിഭാഗത്തിലും ഉൾപ്പെടുത്തുന്നതിനായുളള അപേക്ഷകൾ ലഭിച്ചു എന്നതിന്റെ വിവരം നൽകാമോ;
( ബി )
ഇതിൽ എത്ര അപേക്ഷകളിൽ തീരുമാനമെടുത്തുവെന്നും എത്ര അപേക്ഷകൾ നിരസിച്ചുവെന്നതിന്റെയും വിവരം നൽകാമോ;
( സി )
ഇനിയും തീരുമാനമെടുത്തിട്ടില്ലാത്ത അപേക്ഷകളിൽ അടിയന്തര നടപടി സ്വീകരിക്കുവാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകുമോ?
2333.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അതിദരിദ്ര വിഭാഗത്തില്‍പ്പെട്ടവര്‍ക്കുള്ള റേഷന്‍കാര്‍ഡുകള്‍ എത്ര പേര്‍ക്ക് നിലവിലുണ്ടെന്ന് വിശദമാക്കാമോ;
( ബി )
ഇതില്‍ പാലക്കാട് ജില്ലയിലും ഷൊര്‍ണ്ണൂര്‍ മണ്ഡലത്തിലുമുള്ള കണക്ക് ലഭ്യമാക്കാമോ;
( സി )
അതിദരിദ്ര വിഭാഗത്തില്‍പ്പെട്ടവര്‍ക്കുള്ള റേഷന്‍കാര്‍ഡുകള്‍ക്ക് വേണ്ടി പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നുണ്ടോ; അതിന്റെ നടപടിക്രമങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ?
2334.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു
ശ്രീ ജി സ്റ്റീഫന്‍
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഗുണഭോക്താക്കളെ തിരിച്ചറിഞ്ഞ് ഭക്ഷ്യധാന്യ വിതരണം നടത്തണമെന്ന് ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം വ്യവസ്ഥ ചെയ്തിട്ടുണ്ടോ; എങ്കിൽ ഇതനുസരിച്ച് സംസ്ഥാനത്ത് പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് നടത്തിയ പ്രവർത്തനങ്ങൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
തെരുവോരങ്ങളില്‍ അധിവസിക്കുന്നവർക്കും വാടക വീടുകളില്‍ മാറിമാറിത്താമസിക്കുന്നവർക്കും റേഷൻകാർഡ് ലഭ്യമാക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കാമോ;
( സി )
ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം സംസ്ഥാനത്ത് എത്ര പുതിയ റേഷൻകാർഡുകൾ വിതരണം ചെയ്തിട്ടുണ്ടെന്നുള്ള വിശദാംശം അറിയിക്കാമോ;
( ഡി )
കേന്ദ്രസർക്കാർ സ്വീകരിച്ച അശാസ്ത്രീയമായ സമീപനം സംസ്ഥാനത്തെ മുൻഗണനാ കാർഡുകൾക്ക് അർഹതയുള്ളവരെ ദോഷകരമായി ബാധിച്ചിട്ടുണ്ടോ; എങ്കിൽ ഇത് പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കാമോ?
2335.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റേഷൻ കാർഡ് വിതരണവുമായി ബന്ധപ്പെട്ട ഓൺലൈൻ സേവനങ്ങളുടെ ഫീസിനെ കുറിച്ച് സർക്കാർ എടുത്ത പുതിയ തീരുമാനം എന്താണെന്ന് അറിയിക്കാമോ;
( ബി )
റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷകളിൽ ഫീസ് വീണ്ടും ഈടാക്കാൻ കാരണം എന്താണ്; വ്യക്തമാക്കാമോ;
( സി )
ഏതു വിഭാഗത്തിലെ ഗുണഭോക്താക്കളെയാണ് ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ഡി )
ഭക്ഷ്യ പൊതുവിതരണ കമ്മീഷണർ സമർപ്പിച്ച ശിപാർശയെ അടിസ്ഥാനമാക്കിയുള്ള സർക്കാർ ഉത്തരവിന്റെ പ്രധാന നേട്ടം എന്താണെന്ന് വിശദമാക്കാമോ?
2336.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അതിദരിദ്ര വിഭാഗക്കാര്‍ക്ക് റേഷന്‍കാര്‍ഡ് ലഭ്യമാക്കുന്നതിന് എന്തൊക്കെ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്; വിശദമാക്കാമോ;
( ബി )
ഈ സര്‍ക്കാരിന്റെ കാലയളവില്‍ എത്ര പേര്‍ക്കാണ് ഇപ്രകാരം കാര്‍ഡ് നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
ഇതുപോലെ പ്രത്യേക പരിഗണന നല്‍കി റേഷന്‍ കാര്‍ഡുകള്‍ അനുവദിച്ച മറ്റ് വിഭാഗക്കാര്‍ ആരൊക്കെയാണെന്ന് വിശദമാക്കാമോ?
2337.
ശ്രീമതി സി. കെ. ആശ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റേഷൻ കാർഡുമായി ബന്ധപ്പെട്ട് വിവിധ ആവശ്യങ്ങൾക്കായി ഒരു മാസം ശരാശരി എത്ര അപേക്ഷകൾ ലഭിക്കുന്നും ഇവയിൽ എത്ര അപേക്ഷകള്‍ക്ക് പരിഹാരം കാണാറുണ്ടെന്നും വ്യക്തമാക്കാമോ;
( ബി )
ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം എത്ര മുന്‍ഗണന കാർഡുകൾ അനുവദിച്ചുവെന്ന് അറിയിക്കാമോ;
( സി )
അനർഹരായ ആളുകളെ മുന്‍ഗണന വിഭാഗത്തിൽ നിന്നും ഒഴിവാക്കുവാൻ സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ; അനർഹരായ ആളുകളില്‍ നിന്നും പിഴ ഇനത്തിൽ സ്വീകരിച്ച തുകയുടെ വിവരങ്ങൾ ലഭ്യമാക്കാമോ?
2338.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂര്‍ മണ്ഡലത്തില്‍ നിലവില്‍ എത്ര കെ-സ്റ്റോറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് പഞ്ചായത്തടിസ്ഥാനത്തില്‍ വിശദമാക്കാമോ;
( ബി )
കെ-സ്റ്റോര്‍ വഴി ജനങ്ങള്‍ക്ക് ഏതെല്ലാം സാധനങ്ങള്‍ സബ്സിഡി നിരക്കില്‍ കൊടുക്കുന്നുണ്ട് എന്ന് വിശദമാക്കാമോ?
2339.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റേഷൻ ലൈസൻസികൾക്ക് സംസ്ഥാന സർക്കാർ ഉത്സവബത്ത നൽകുന്നുണ്ടോ; മുൻ വർഷങ്ങളിൽ ഉത്സവബത്തയായി പ്രഖ്യാപിച്ച തുക നൽകാൻ ബാക്കിയുണ്ടോ; റേഷൻ ലൈസൻസികൾക്ക് ഈ ഓണക്കാലത്ത് ഉത്സവബത്ത നൽകിയില്ല എന്ന പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ഓണക്കാലത്ത് കിറ്റ് നൽകിയതിന് റേഷൻ ലൈസൻസികൾക്ക് കമ്മിഷൻ നൽകാൻ ബാക്കിയുണ്ടോ; എത്ര തുകയാണു നൽകാനുള്ളത്; 2025 ലെ ഓണക്കാലത്ത് കിറ്റ് നൽകിയ ഇനത്തിൽ എത്ര രൂപയാണ് നൽകാനുള്ളത്; വ്യക്തമാക്കാമോ;
( സി )
റേഷൻ വ്യാപാരികൾക്കായി ക്ഷേമനിധി നിലവിലുണ്ടോ; എന്നു മുതലാണ് ക്ഷേമനിധി ആരംഭിച്ചത്; എത്ര പേരാണ് അംഗങ്ങളായിട്ടുള്ളത്; എന്തെല്ലാം ആനുകൂല്യങ്ങളാണ് നൽകുന്നത്; വ്യാപാരികളും സർക്കാരും ഇതിൽ നൽകുന്ന വിഹിതം എത്രയാണ്; വിശദാംശം ലഭ്യമക്കാമോ;
( ഡി )
റേഷൻ വ്യാപാരി ക്ഷേമനിധിയിൽ ഏതെല്ലാം ആനുകൂല്യങ്ങളിൽ എത്ര തുകയാണ് നൽകാൻ ബാക്കിയുള്ളത്; ഏതു വർഷം മുതലുള്ള തുകയാണ് കുടിശികയുള്ളത്; വ്യാപാരി ക്ഷേമനിധി ഓഫിസിൽ ജോലി ചെയ്യുന്ന എത്ര ഉദ്യോഗസ്ഥരാണ് ഉള്ളത്; ഇവർക്കു ശമ്പളം നൽകാൻ എത്ര രൂപയാണ് പ്രതിമാസം ചെലവിടുന്നത്; ഈ തുക ക്ഷേമനിധിയിൽ നിന്നാണോ നൽകുന്നത്; വ്യക്തമാക്കാമോ?
2340.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെയും മുൻസർക്കാരിന്റെയും (2016-21) കാലത്ത് വർക്കല മണ്ഡലത്തിൽ എത്ര പുതിയ റേഷൻ കടകൾക്ക് അപേക്ഷ ലഭിച്ചിട്ടുണ്ടെന്നും അവയിൽ എത്രയെണ്ണത്തിന് അനുമതി നല്കിയിട്ടുണ്ടെന്നും വിശദമാക്കാമോ?
2341.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഗുരുവായൂര്‍ മണ്ഡലത്തില്‍ അനുവദിച്ച പുന്ന, മാട്ടുമ്മല്‍ പ്രദേശങ്ങളിലെ റേഷന്‍കടകള്‍ പ്രവർത്തനം ആരംഭിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
2342.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാര്‍ വന്നതിനു ശേഷം കുന്നത്തുനാട് മണ്ഡലത്തില്‍ എത്ര റേഷന്‍കടകളില്‍ കെ സ്റ്റോര്‍ പദ്ധതി നടപ്പാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
കെ സ്റ്റോര്‍ വഴി നല്കി വരുന്ന സേവനങ്ങൾ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;
( സി )
കൂടുതല്‍ റേഷന്‍ കടകളിലേക്ക് കെ സ്റ്റോര്‍ പദ്ധതി വ്യാപിപ്പിക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കാമോ?
2343.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയില്‍ നിലവിലെ സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ച റേഷന്‍ കടകളുടെ പേരുവിവരം ലഭ്യമാക്കാമോ;
( ബി )
കാസര്‍ഗോഡ് ജില്ലയില്‍ പുതുതായി റേഷന്‍ കടകള്‍ അനുവദിക്കുന്നതിനുള്ള പ്രൊപ്പോസല്‍ പരിഗണനയിലുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
2344.
ശ്രീ. ഇ കെ വിജയൻ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ ജി എസ് ജയലാൽ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജീവിതശൈലീ രോഗങ്ങൾ കാരണം ഭക്ഷണത്തിനായി ഗോതമ്പിനെ ആശ്രയിക്കുന്ന വലിയൊരു വിഭാഗം ജനങ്ങൾ സംസ്ഥാനത്തുണ്ട് എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
കേരളത്തിന് ടൈഡ് ഓവർ വിഹിതമായി പ്രതിമാസം ലഭിച്ചു കൊണ്ടിരുന്ന ഗോതമ്പ് കേന്ദ്രസർക്കാർ നിർത്തലാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയത് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന പദ്ധതി പ്രകാരം കേരളത്തിലെ മുൻഗണനാ വിഭാഗത്തിന് അധിക വിഹിതമായി ലഭ്യമായിക്കൊണ്ടിരുന്ന ഭക്ഷ്യധാന്യങ്ങളിൽ നിന്നും ഗോതമ്പ് പൂർണ്ണമായി കേന്ദ്ര സർക്കാർ ഒഴിവാക്കിയിട്ടുണ്ടോ; പൊതുവിതരണ സമ്പ്രദായത്തിലൂടെ മുൻഗണനേതര വിഭാഗങ്ങൾക്ക് ലഭ്യമായിക്കൊണ്ടിരുന്ന ഗോതമ്പു വിതരണം ഇതോടെ പൂർണ്ണമായും നിലച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
സംസ്ഥാനത്ത് മുൻഗണനേതര വിഭാഗത്തിൽപ്പെട്ട അന്‍പത് ലക്ഷത്തിലധികം കാർഡുടമകൾക്ക് ഇനിമുതൽ പൊതുവിതരണ സമ്പ്രദായത്തിൽ നിന്നും ഗോതമ്പ് ലഭ്യമാകാത്ത ഗൗരവതരമായ ഒരു സാഹചര്യം ഉണ്ടായിട്ടുണ്ടോ; വിശദമാക്കാമോ?
2345.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റേഷന്‍ കടകളില്‍ യഥാസമയം സാധനങ്ങള്‍ ലഭ്യമാക്കാത്തതുമൂലം ജനങ്ങള്‍ ബുദ്ധിമുട്ടുന്നകാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഉണ്ടെങ്കില്‍ റേഷന്‍ സാധനങ്ങള്‍ ജനങ്ങള്‍ക്ക് യഥാസമയം ലഭ്യമാക്കി ബുദ്ധിമുട്ട് പരിഹരിക്കുവാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ ; വിശദമാക്കാമോ ?
2346.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മട്ടന്നൂര്‍ നിയോജക മണ്ഡലത്തില്‍ എവിടെയൊക്കെയാണ് കെ-സ്റ്റോറുകള്‍ അനുവദിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ; കെ-സ്റ്റോറുകള്‍ വഴി ഏതൊക്കെ സാധനങ്ങളാണ് ലഭ്യമാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
2347.
ശ്രീ. പി. കെ. ബഷീർ
ഡോ. എം. കെ. മുനീർ
ശ്രീ. യു. എ. ലത്തീഫ്
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റേഷൻ കടകളിൽ വിതരണം ചെയ്യാനുളള അരി സിവിൽ സപ്ലൈസിന്റെ ഗോഡൗണിൽ നിന്നും കടത്തിക്കൊണ്ടു പോകുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇക്കാര്യം പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
അടുത്ത കാലത്തായി ഇത്തരം സംഭവങ്ങൾ എവിടെയെല്ലാം നടന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് വിശദമാക്കാമോ;
( സി )
റേഷൻ സാധനങ്ങൾ കടത്തിക്കൊണ്ടു പോകുന്നതിന് കൂട്ടുനിന്നവർക്കെതിരെ അന്വേഷണം നടത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
കുറ്റക്കാരായവർക്കെതിരെ എന്തെല്ലാം നടപടികൾ സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ?
2348.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സ‍ർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഭക്ഷ്യപൊതു വിതരണ വകുപ്പ് മുഖേന അരുവിക്കര മണ്ഡലത്തിൽ നടപ്പിലാക്കിയ പദ്ധതികളും അവയ്ക്ക് അനുവദിച്ച തുകയും ഇപ്പോഴത്തെ സ്ഥിതിയും സംബന്ധിച്ച വിവരങ്ങൾ അറിയിക്കുമോ?
2349.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത്‌ എത്ര ക്ഷേമ സ്ഥാപനങ്ങൾക്കാണ് പൊതുവിതരണവകുപ്പ് നിലവിൽ റേഷൻ വിതരണം നടത്തുന്നതെന്നും പ്രതിവർഷം എത്ര അളവ് അരി ഇപ്രകാരം വിതരണം നടത്തുന്നുവെന്നും വിശദമാക്കാമോ;
( ബി )
ചാത്തന്നൂർ മണ്ഡലത്തിൽ പ്രവർത്തിക്കുന്ന ഏതെങ്കിലും ക്ഷേമസ്ഥാപനങ്ങൾക്ക് റേഷൻ വിതരണം നടത്തുന്നുണ്ടോയെന്നും എങ്കിൽ ആയത് ഏതെല്ലാം ക്ഷേമസ്ഥാപനങ്ങൾക്കാണെന്നും പ്രതിവർഷം എത്ര അളവ് അരി വിതരണം നടത്തുന്നുവെന്നും വ്യക്തമാക്കാമോ?
2350.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റേഷൻ വിതരണത്തിനുള്ള ഇ-പോസ് യന്ത്രസംവിധാനത്തിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടോ; ഇതിന്റെ അറ്റകുറ്റപ്പണി കരാർ ഇപ്പോഴും നിലവിലുണ്ടോ; എന്നാണ് കരാർ നിലവിൽ വന്നത്; ഈ കരാർ പലവട്ടം പുതുക്കി നൽകിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
കരാർ നിരക്കുകൾ പുതുക്കുന്നത് സംബന്ധിച്ച ടെണ്ടര്‍ നടപടികൾ മുൻപ് നടത്തിയ ശേഷം ഉപേക്ഷിക്കുകയുണ്ടായോ; അന്ന് ടെണ്ടറില്‍ പങ്കെടുത്ത കമ്പനികളും അവർ ക്വോട്ട് ചെയ്ത തുകയും എത്രയാണ്; എന്തു കൊണ്ടാണ് ടെണ്ടര്‍ നിർത്തിവച്ചത്; പുതിയ ടെൻഡർ ക്ഷണിച്ചിട്ടുണ്ടോ; അതിന്റെ വിശദാംശം വ്യക്തമാക്കാമോ;
( സി )
റേഷൻകടയിലെ ഇ-പോസ് യന്ത്രവും അളവുതൂക്ക യന്ത്രവും ബന്ധിപ്പിക്കാൻ പദ്ധതിയുണ്ടോ; ഇതിന്റെ നടപടികൾ ഏതു വരെയായി; ഇതിനായി തുക അനുവദിച്ചിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കാമോ?
2351.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുണ്ടറ മണ്ഡലത്തിന്റെ പരിധിയില്‍ എത്ര മാവേലി സ്റ്റോറുകളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നതെന്നും എതൊക്കെയാണെന്നും വിശദമാക്കാമോ;
( ബി )
2021-22 സാമ്പത്തിക വര്‍ഷം മുതല്‍ നാളിതുവരെ കുണ്ടറ മണ്ഡലത്തിന്റെ പരിധിയില്‍ അനുവദിച്ചിട്ടുളള മാവേലി സ്റ്റോറുകൾ എത്രയെണ്ണമുണ്ട്; ഏതൊക്കെയാണെന്ന് പഞ്ചായത്ത് തിരിച്ച് നല്‍കാമോ;
( സി )
കുുണ്ടറ മണ്ഡലത്തിലെ പേരയം പഞ്ചായത്തില്‍ മാവേലി സ്റ്റോര്‍ അനുവദിക്കണമെന്ന നിവേദനത്തിന്മേല്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വിശദമാക്കാമോ; പേരയത്ത് മാവേലി സ്റ്റോര്‍ അനുവദിക്കുന്നതിനുളള നടപടി സ്വീകരിക്കുമോ?
2352.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സിവിൽ സപ്ലൈസ് കോർപറേഷന്റെ വിപണി ഇടപെടൽ പ്രവർത്തനങ്ങൾക്കായി 2016 –17 മുതൽ 2024–25 വരെ ഓരോ വർഷവും അനുവദിച്ച തുക എത്രയാണ് ; 2025–26 സാമ്പത്തിക വർഷം ഇതു വരെ എത്ര തുകയാണ് നൽകിയത്;
( ബി )
സിവിൽ സപ്ലൈസ് കോർപറേഷൻ വഴി വിൽപന നടത്തുന്ന സബ്ഡിസി സാധനങ്ങളുടെ വില ഇപ്പോൾ എത്രയാണ്; കഴിഞ്ഞ വർഷം ഫെബ്രുവരിക്കു ശേഷം എത്ര തവണ ഏതെല്ലാം സാധനങ്ങളുടെ വില പരിഷ്കരിച്ചിട്ടുണ്ട്;
( സി )
സബ്സിഡി വെളിച്ചെണ്ണയും നോൺ സബ്സിഡി വെളിച്ചെണ്ണയും ഒന്നിച്ച് ഒരു കിലോയായി ആണോ സപ്ലൈകോ വഴി നൽകുന്നത് ; ഇതിൽ സബ്സിഡി, നോൺ സബ്സിഡി ഇനങ്ങളുടെ വേർതിരിച്ചുള്ള വില എത്രയാണ് ; വെളിച്ചെണ്ണയുടെ സബ്സിഡി വില ഈയിടെ പരിഷ്കരിച്ചിരുന്നോ ; അതിനു മുൻപ് എത്ര രൂപയായിരുന്നു വില;
( ഡി )
ഓണക്കാലത്ത് സപ്ലൈകോ വഴി എത്ര രൂപയുടെ എത്ര അളവ് വെളിച്ചെണ്ണയാണ് വിറ്റഴിച്ചത് ; ഇതിൽ ‘കേര’ ഉൾപ്പെടെ വിവിധ ബ്രാൻഡുകളുടെ വിലയും അളവും എത്രയായിരുന്നു ; കേര വെളിച്ചെണ്ണ മറ്റ് ബ്രാൻഡുകളെ അപേക്ഷിച്ച് കൂടിയ വിലയ്ക്കാണു സപ്ലൈകോയ്ക്കു നൽകിയത് എന്നതു ശരിയാണോ ; വില കുറയ്ക്കാൻ എന്തെല്ലാം നടപടികളാണു സ്വീകരിച്ചത്;
( ഇ )
ഓണക്കാലത്ത് സപ്ലൈകോയുടെ ആകെ വിൽപന എത്രയായിരുന്നു ; ഇതിൽ സബ്സിഡി സാധനങ്ങളുടെ വിൽപന എത്ര തുകയുടേതായിരുന്നു; എത്ര കാർഡ് ഉടമകളാണു സാധനങ്ങൾ വാങ്ങാൻ എത്തിയത്; വിശദമാക്കുമോ?
2353.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സിവിൽ സപ്ലൈസ് കോർപറേഷന്റെ 2016–17 മുതൽ 2024–25 സാമ്പത്തിക വർഷം വരെയുള്ള ലാഭവും നഷ്ടവും എത്രയാണ്; റേഷൻ വിതരണം നെല്ലു സംഭരണം എന്നീ ഇനങ്ങളിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ എത്ര രൂപയാണ് ഈ വർഷങ്ങളിൽ സപ്ലൈകോയ്ക്കു നൽകിയത്; പ്രസ്തുത വർഷങ്ങളിൽ എത്ര തുക ഏതൊക്കെ ഇനങ്ങളിൽ ഇനി കേന്ദ്ര സംസ്ഥാന സർക്കാരുകൾ സപ്ലൈകോയ്ക്കു നൽകാനുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
സംഭരിച്ച നെല്ല് മില്ലുകൾക്കു നൽകുന്ന സി. എം. ആർ പദ്ധതി പ്രകാരം എത്ര രൂപയാണ് സപ്ലൈകോ 2016 ഏപ്രിൽ മുതൽ 2025 മാർച്ച് 31 വരെ ഓരോ വർഷവും മില്ലുകൾക്കു നൽകിയത്; എത്ര കിലോ നെല്ലാണ് ഓരോ വർഷവും നൽകിയതെന്നും അതിന് എത്ര അരിയാണ് തിരിക ലഭിച്ചതെന്നും വ്യക്തമാക്കാമോ;
( സി )
എത്ര മില്ലുകളാണ് ഇപ്പോൾ സപ്ലൈകോയുമായി സഹകരിക്കുന്നത്; ഇവയിൽ സർക്കാർ സ്വകാര്യ സഹകരണ മേഖലയിലെ മില്ലുകളുടെ പട്ടിക നൽകാമോ;
( ഡി )
2016 മുതൽ എത്ര കിലോ റേഷൻ ഗോതമ്പാണ് ഓരോ വർഷവും കേന്ദ്രം സംസ്ഥാന സർക്കാരിന് അനുവദിക്കുന്നത്; ഈ ഗോതമ്പിൽ എത്ര അളവാണ് മില്ലുകൾക്കു നൽകി ഓരോ വർഷവും പൊടിച്ച് ആട്ടയാക്കി മാറ്റുന്നത്; ഇതിന് സംസ്ഥാന സർക്കാർ ചുമതലപ്പെടുത്തിയിട്ടുള്ള മില്ലുകൾ ഏതൊക്കെയാണ്; അവർക്ക് എത്ര തുകയാണ് 2016 മുതൽ നൽകിയത്; റേഷൻ കട വഴി വിൽക്കുന്ന ആട്ടയുടെ തുക കഴിഞ്ഞ 10 വർഷത്തിനിടെ എപ്പോഴെല്ലാമാണ് വർധിപ്പിച്ചത്; വിശദമാക്കാമോ?
2354.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2025-ല്‍ നെയ്യാറ്റിൻകര മണ്ഡലത്തില്‍ പുതിയ മാവേലിസ്റ്റോറുകള്‍ അനുവദിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
നിലവില്‍ എത്ര മാവേലിസ്റ്റോറുകള്‍ ആണ് നെയ്യാറ്റിൻകര മണ്ഡലത്തില്‍ പ്രവ‍‍‍‍ർത്തിക്കുന്നത് എന്ന് വിശദമാക്കാമോ?
2355.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം നാളിതുവരെ പാറശാല മണ്ഡലത്തിൽ വിവിധ പഞ്ചായത്തുകളിലെ കർഷകരിൽ നിന്നും എത്ര നെല്ല് സംഭരിച്ചിട്ടുണ്ടെന്ന് സീസൺ അടിസ്ഥാനത്തിൽ പഞ്ചായത്ത് തിരിച്ച് വിവരം വ്യക്തമാക്കാമോ;
( ബി )
നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് നാളിതുവരെ മണ്ഡലത്തിലെ കർഷകർക്ക് എത്ര രൂപ കൊടുത്ത് തീർത്തിട്ടുണ്ടെന്നും ഇനി എത്ര കൊടുക്കാനുണ്ടെന്നും നെല്ല് സംഭരിച്ച വകയിൽ കേന്ദ്ര സർക്കാരിൽ നിന്ന് എത്ര രൂപ ലഭിക്കാനുണ്ടെന്നും വിശദമാക്കാമോ;
( സി )
പാറശാല മണ്ഡലത്തിലെ കൊല്ലയിൽ ഗ്രാമപഞ്ചായത്ത് കളത്തറയ്ക്കൽ നെൽപാടശേഖരസമിതി 17.04.2024-ന് പി.ആ‍ർ.എസ് നമ്പർ 2233036805 ആയി കയറ്റിവിട്ട 28324 കിലോ നെല്ലിന് ലഭിക്കേണ്ട തുക പൂർണ്ണമായും നാളിതുവരെ ലഭിച്ചിട്ടില്ല എന്ന വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; പ്രസ്തുത തുക ലഭ്യമാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
2356.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാര്‍ കാലയളവില്‍ അഴീക്കോട് മണ്ഡലത്തിലെ അഞ്ചു പഞ്ചായത്തുകളിലും രണ്ടു കോർപ്പറേഷൻ സോണുകളിലുമായി ഭക്ഷ്യപൊതുവിതരണ രംഗം ശക്തിപ്പെടുത്തുന്നതിനായി സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?
2357.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കല്ല്യാശ്ശേരി മണ്ഡലത്തില്‍ എവിടെയെല്ലാമാണ് കെ-സ്റ്റോറുകള്‍ ആരംഭിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
2358.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭക്ഷ്യ പൊതുവിതരണ വകുപ്പിന് കേന്ദ്രസർക്കാർ എത്ര തുക വീതം നല്കാനുണ്ടെന്ന് ഇനം തിരിച്ചു വിശദമാക്കാമോ?
2359.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ഭക്ഷ്യ കമ്മീഷനെ സർക്കാർ പുനഃസംഘടിപ്പിച്ചിട്ടുണ്ടോ; ചെയർമാനും അംഗങ്ങളും ഉൾപ്പെടെ എത്ര പേരാണ് കമ്മിഷനിലുള്ളതെന്നും ഇവരുടെ സേവനവേതന വ്യവസ്ഥകൾ എപ്രകാരമാണെന്നും അറിയിക്കാമോ;
( ബി )
ഭക്ഷ്യ കമ്മീഷനിലെ അംഗങ്ങളുടെ ഒഴിവുകൾ നികത്താനുണ്ടോ; എങ്കിൽ എന്ന് മുതലാണ് ഒഴിവുകൾ ഉണ്ടായതെന്ന് അറിയിക്കുമോ; ആരൊക്കെയാണ് കാലാവധി പൂർത്തിയാക്കി ഒഴിവായതെന്ന് വ്യക്തമാക്കാമോ;
( സി )
ഭക്ഷ്യ കമ്മീഷൻ പുനഃസംഘടിപ്പിച്ചശേഷം നടത്തിയ പ്രവർത്തനങ്ങൾ വ്യക്തമാക്കുമോ; കമ്മീഷൻ എത്ര കേസുകൾ തീർപ്പാക്കിയെന്നും അവശേഷിക്കുന്നവ എത്രയാണെന്നും അറിയിക്കാമോ; കമ്മീഷൻ സ്വമേധയാ എത്ര കേസുകൾ രജിസ്റ്റർ ചെയ്തുവെന്ന് വ്യക്തമാക്കാമോ;
( ഡി )
സംസ്ഥാന ഭക്ഷ്യ കമ്മീഷനിൽ എത്ര ജീവനക്കാരാണുള്ളതെന്ന് അറിയിക്കാമോ; ഇവർ അന്യത്ര സേവന വ്യവസ്ഥയിൽ സർക്കാർ വകുപ്പുകളിൽ നിന്ന് എത്തിയവരാണോ കമ്മീഷൻ നേരിട്ടു നിയമിച്ചവരാണോ എന്നത് വ്യക്തമാക്കാമോ;
( ഇ )
കമ്മീഷൻ എത്ര വാഹനങ്ങളാണ് ഉപയോഗിക്കുന്നതെന്ന് അറിയിക്കാമോ; ഇവ സ്വന്തം വാഹനങ്ങളാണോ കരാർ അടിസ്ഥാനത്തിൽ ഉള്ളതാണോ; വിശദാംശങ്ങൾ നൽകാമോ?;
( എഫ് )
കമ്മീഷന്റെ വാഹനങ്ങൾ ഓടിക്കാൻ പുതുതായി ഡ്രൈവർമാരെ നിയമിച്ചിട്ടുണ്ടോ; എങ്കിൽ നിയമന നടപടികൾ വ്യക്തമാക്കാമോ; മുൻപ് ഉണ്ടായിരുന്ന ഡ്രൈവർമാരെ മാറ്റിയതിന്റെ കാരണം അറിയിക്കാമോ ?
2360.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റെ സംസ്ഥാന തലത്തിലും ജില്ലാ തലത്തിലുമുള്ള ഓഫീസുകളിൽ എത്ര പരാതികൾ തീർപ്പാക്കാനുണ്ടെന്ന് ജില്ല തിരിച്ചും വർഷം തിരിച്ചും വ്യക്തമാക്കാമോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
എത്ര നാളിനകം പരാതികളിന്മേൽ തീർപ്പ് കൽപ്പിക്കണമെന്നാണ് വ്യവസ്ഥ ചെയ്തിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
കമ്മിഷനിൽ നിയമിക്കുന്നതിനു മുൻപായി ജീവനക്കാർക്ക് പ്രത്യേക പരിശീലനം നൽകാറുണ്ടോ; വിശദമാക്കാമോ?
2361.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം സംസ്ഥാനത്ത് എത്ര പെട്രോൾ പമ്പുകളിൽ പരിശോധന നടന്നിട്ടുണ്ട്; താലൂക്കടിസ്ഥാനത്തിൽ വിശദാംശം നല്‍കുമോ;
( ബി )
ഏതെല്ലാം പെട്രോൾ പമ്പുകളിൽ ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്; അവയ്ക്കെതിരെ എന്തു നടപടിയാണ് സ്വീകരിച്ചതെന്നുള്ള വിശദാംശം താലൂക്കടിസ്ഥാനത്തിൽ ലഭ്യമാക്കാമോ;
( സി )
പെട്രോൾ പമ്പുകളിൽ ഉപഭോക്താക്കൾക്കും പൊതുജനങ്ങൾക്കും കുടിവെള്ളം, സുരക്ഷിതവും സൗകര്യപ്രദവുമായ സ്ഥലത്ത് വൃത്തിയുള്ളതും അടച്ചുറപ്പുള്ളതും ഉള്ളിൽ വെളിച്ചമുള്ളതുമായ ടോയ്‍ലെറ്റ് സൗകര്യം എന്നിവ ഉറപ്പാക്കുന്നതിലും ഇവ ലഭ്യമാണെന്ന ബോർഡ് പ്രദർശിപ്പിക്കുന്നതിനും നിലവിൽ സ്വീകരിച്ചു വരുന്ന നടപടി വിശദീകരിക്കാമോ;
( ഡി )
പൊതുജനങ്ങൾക്ക് മേൽ പറഞ്ഞ സൗകര്യങ്ങൾ ലഭ്യമാക്കാത്ത പെട്രോള്‍ പമ്പുകൾക്കെതിരെ എന്തു നടപടിയാണ് സ്വീകരിച്ചു വരുന്നതെന്ന് വിശദീകരിക്കുമോ?
2362.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലയളവില്‍ ആലത്തൂര്‍ മണ്ഡലത്തില്‍ ലീഗല്‍ മെട്രോളജി വിഭാഗം നടത്തിയ പരിശോധനകള്‍ എത്രയാണെന്ന് വിശദമാക്കാമോ; അതില്‍ എത്ര നിയമലംഘനങ്ങള്‍ നടത്തിയതായി കണ്ടെത്തിയിട്ടുണ്ടെന്നും എത്ര തുക പിഴ ഈടാക്കിയിട്ടുണ്ടെന്നും വിശദമാക്കുമോ;
( ബി )
റമദാന്‍, വിഷു, ഓണം പോലുള്ള ഉത്സവകാലത്ത് ആലത്തൂരില്‍ നടത്തിയ പ്രത്യേക പരിശോധന റെയ്‌ഡുകളിൽ എത്ര വ്യാപാരികള്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് വിശദമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.